2009, ജനുവരി 9, വെള്ളിയാഴ്‌ച

യേശു പിറന്നത്‌ കാലിത്തൊഴുത്തിലാണൊ?കുററിപ്പുറത്തെ(മലപ്പുറം ജില്ല) ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ചിത്രം.യേശുവിന്റെ നിഴല്‍ പരിശുദ്ധാത്മാവിന്റെ ചിഹ്നമായ പ്രാവിന്റെ രൂപം പോലെ തോന്നിയതുകൊണ്ട് എടുത്തതാണ്.

And Jesus, when he was baptized, went up straightway out of the water: and, lo, the heavens were open unto him, and he saw the Spirit of God descending like a dove, and lighting upon him.And lo a voice from heaven, saying, This is my beloved Son, in whom I am well pleased. (Matthew: 3:16,17.)

Camera Canon EOS 400D Exp: 30 seconds


കാലിതൊഴുത്തില്‍ പിറന്ന കന്യാപുത്രന്റെ ജന്മദിനാഘോഷവും പുതുവത്സരവും കഴിഞ്ഞ സ്ഥിതിക്ക്, ചോദ്യം.യേശു പിറന്നത്‌ കാലിത്തൊഴുത്തിലാണൊ?

സാധാരണ പറയുന്ന കഥ,ജോസേഫും മേരിയും നസ്റേത്തില്‍ നിന്ന് ബെത്ലഹേമില്‍ എത്തുകയും,താമസിക്കാന്‍ ഇടമില്ലാത്തതുകൊണ്ട് കാലിത്തൊഴുത്തില്‍ രാത്രീ തങ്ങുകയും അവടെ പ്രസവിക്കുകയും ചെയ്തു എന്നാണ്.ചില കഥകളില്‍ ബെത്ലെഹെമിനു അടുത്തുള്ള ഒരു ഗുഹയിലാണെന്നും പറയുന്നുണ്ട്.

ബൈബിള്‍ തന്നെ നോക്കാം. യേശുവിന്റെ ജനനം വിവരിക്കുന്നത് പ്രധാനമായും luke 2 ആണ് . luke 2:7 ല്‍ ജോസഫിനും മേരിക്കും സത്രത്തില്‍ മുറി കിട്ടിയില്ല എന്ന് പറയുന്നുണ്ട് .

And she brought forth her firstborn son, and wrapped him in swaddling clothes, and laid him in a manger; because there was no room for them in the inn.
(Luke 2:7 king james translation)

ഇവിടെ സത്രം (inn) എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് kataluma എന്ന ഗ്രീക്ക് വാക്കാണ്‌.kataluma ക്ക് caravansary( An inn built around a large court for accommodating caravans along trade routes in central and western Asia.) എന്ന അര്‍ത്ഥം കൂടാതെ വേറെയും അര്‍ത്ഥമുണ്ട്. kataluma എന്ന വാക്ക് ബൈബിളില്‍ വീണ്ടും കാണുന്നത് അവസാനത്തെ അത്താഴം വിവരിക്കുന്ന luke 22:11,മാര്‍ക്ക് 14:14 എന്നിവിടങ്ങളിലാണ് .

11 And ye shall say unto the goodman of the house, The Master saith unto thee, Where is the guestchamber, where I shall eat the passover with my disciples?

12 And he shall shew you a large upper room furnished: there make ready.
(Luke 22:11, 12. king james translation)

ഇവിടെ kataluma വിവര്‍ത്തനം ചെയ്തിരിക്കുന്നത് guestchamber എന്നാണ്. മാത്രമല്ല അതൊരു വീടിന്റെ മുകള്‍നിലയിലുള്ള,ഫര്‍ണിഷ് ചെയ്ത ഒരു വലിയ മുറിയാണ്.

ഇനി ഈ കാലിത്തൊഴുത്ത് എവിടെ നിന്നു വരുന്നു? ഇവിടെ പ്രശ്നം manger(പുല്‍ത്തൊട്ടി) എന്ന വാക്കാണ് . പുല്‍ത്തൊട്ടി സാധാരണ കാണുന്ന സ്ഥലം തൊഴുത്ത് എന്ന് നാം ഊഹിക്കുന്നു. Luke:2:7 ല്‍ പുല്‍തൊഴുത്തിനെക്കുറിച്ചൊന്നും പറയുന്നില്ല.manger നെ പറ്റി മാത്രമെ പറയുന്നുള്ളൂ. ഇവിടെ phatne എന്ന ഗ്രീക്ക് വാക്കാണ് manger എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആ വാക്കിന്റെ ശരിയായ അര്‍ത്ഥം the ledge or projection in the end of the room used as a stall on which the hay or other food of the animals of travellers was placed. എന്നാണ്.

പക്ഷേ, പണ്ടുകാലത്ത് ,ചിലഗോത്രവിഭാഗങ്ങളില്‍ ഇപ്പോഴും മൃഗങ്ങളുടയൂം മനുഷ്യന്റെയും താമസം പലപ്പോഴും ഒരുമിച്ചാണ്. വീടിന്റെ താഴെ നിലയില്‍ മൃഗങ്ങളേ താമസിപ്പിക്കുകയും, പണിയായുധങ്ങള്‍ സൂക്ഷികുകയും,മുകള്‍ നില കിടപ്പുമുറിയാക്കുകയും ചെയ്യാറുണ്ട് . അടുക്കളയും മറ്റും താഴത്തെ നിലയിലായിരിക്കും.കന്നുകാലികള്‍ മോഷണം പോകാതിരിക്കാനും,തണുപ്പുകാലത്ത് ചുടിനായും അവയെ വീടിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണയാണ്. അതായത് ഇന്നു നാം മനസ്സിലാക്കുന്ന രീതിയിലുള്ള വ്യത്യാസമൊന്നും മൃഗങ്ങളുടയൂം മനുഷ്യന്റെയും താമസസ്ഥലങ്ങള്‍ തമ്മിലില്ല എന്നര്‍ത്ഥം.

ഇനി Mathew 2:11 നോക്കുക
And when they were come into the house, they saw the young child with Mary his mother, and fell down, and worshipped him: and when they had opened their treasures, they presented unto him gifts; gold, and frankincense, and myrrh.( Mathew 2:11 king james translation)

ഇവിടെ യേശു ജനിച്ചത് വീട്ടിലാണെന്ന് വ്യക്തമായി പറയുന്നുണ്ട്.അതായത് യേശു ജനിച്ചത് ഒരു സത്രത്തിലല്ല, മറിച്ചു ഒരു വീട്ടിലായിരിക്കാനാണ് സാധ്യത.

അപ്പോള്‍ എന്തായീക്കും സംഭവിച്ചിരിക്കുക? ജോസഫ് ഗര്‍ഭിണിയായ ഭാര്യയുമൊത്ത് നസ്റേത്തില്‍ നിന്നു ബെത്ലഹേമില്‍ ചെല്ലുന്നു. അവര്‍ താമസിച്ചത് മിക്കവാറും ജോസേഫിന്റെ വീട്ടില്‍ത്തന്നെയൊ, അല്ലെങ്കില്‍ ഏതെങ്കിലും ബന്ധുവീട്ടിലോ ആയിരിക്കാം.(ജോസഫ് ബെത്ലെഹേം കാരനാണല്ലൊ.) അവിടെ കിടപ്പുമുറി ഒഴിവില്ലാത്തതുകൊണ്ട് താഴത്തെ നിലയില്‍ താമസിക്കുന്നു.വീട്ടില്‍ ധാരാളം അതിഥികള്‍ ഉണ്ടാവുമ്പോള്‍ വീടിന്റെ വരാന്തയില്‍ കിടക്കുന്നതുപോലെയുള്ള ഒരു സംഭവം മാത്രമായിരിക്കനാണ് സാധ്യത.

സത്യത്തില്‍ യേശു ജനിച്ചത് ബെത്ലെഹേമിലാണോ എന്ന് പോലും സംശയമാണ്. ഈ വരികള്‍ നോകുക.

Others said, This is the Christ. But some said, Shall Christ come out of Galilee?Hath not the scripture said, That Christ cometh of the seed of David, and out of the town of Bethlehem, where David was?So there was a division among the people because of him.(John 7:41-43 king james translation)

They answered and said unto him, Art thou also of Galilee? Search, and look: for out of Galilee ariseth no prophet.(John 7:52 king james translation)

ബൈബിളില്‍ പലയിടത്തും യേശു നസ്റേത്തുകാരനായ യേശു എന്നാണ് വിളിക്കപ്പെടുന്നത്.

യേശുവിന്റെ പിതാവാരാണ് ?ജോസഫ് അല്ല എന്ന് ബൈബിള്‍ പറയുന്നു.തല്‍കാലം പരിശുദ്ധാത്മാവിനെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ആര്?ചരിത്ര രേഖകളില്‍നിന്നു എന്തെങ്കിലും അറിയാന്‍ സാധിക്കുമോ?അടുത്ത പോസ്റ്റ് കാണുക

ref: asimov's guide to bible
the unauthorised version Robin lane fox
The bible king james version-


3 അഭിപ്രായങ്ങൾ:

അനില്‍ശ്രീ... പറഞ്ഞു...

ക്രിസ്തുമസിനെ പറ്റി പറഞ്ഞപ്പോള്‍ കൈപ്പള്ളിയുടെ ഈ പോസ്റ്റ് ഓര്‍മയില്‍ വന്നു. അതില്‍ ഞാന്‍ ഒരു കമന്റും ഇട്ടിരുന്നു. ബൈബിളും ഖുറാനും പുരാണങ്ങളും ഒക്കെ വായിക്കുമ്പോള്‍ ലോജിക്കല്‍ സംശയങ്ങള്‍ മാത്രമേ ബാക്കിയുള്ളു. എല്ലാം മനുഷ്യനെ നന്നാക്കാന്‍ അന്നെഴുതി ഉണ്ടാക്കിയ കഥകള്‍ മാത്രം.

ചാണക്യന്‍ പറഞ്ഞു...

ബ്രൈറ്റ്,
നല്ല വിശകലനം....അഭിനന്ദനങ്ങള്‍.....
യേശുവിന്റെ ജന്മ നാളിനും ചില വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉള്ളതായി കേട്ടിട്ടുണ്ട്....

cibu cj പറഞ്ഞു...

കുറച്ചു കൊല്ലങ്ങൾക്കുമുമ്പ് ഞാനും ഇതുപോലൊരു പോസ്റ്റെഴുതിയിരുന്നു... പിന്നെ, കിംഗ് ജേംസ് വെർഷൻ ആശ്രയിക്കുന്നതിൽ ഒരപാകതയുണ്ട്. അതിന്റെ ഗ്രീക്ക്മൂലം ഇൻഫീരിയറാണ്‌.

LinkWithin

Related Posts with Thumbnails