2009, ജനുവരി 30, വെള്ളിയാഴ്‌ച

yesu ben panthera (പന്തേറയുടെ മകന്‍ യേശു) ആരാണ് ?

ഈ പോസ്ററിന്റെ ആദ്യഭാഗം ഇവിടെ.

യേശുവിന്റെ പിതാവാരാണ് ?ജോസഫ് അല്ല എന്ന് ബൈബിള്‍ പറയുന്നു.തല്‍കാലം പരിശുദ്ധാത്മാവിനെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ആര്?പഴയ ചില രേഖകളില്‍ Pathera എന്ന ഒരു പേര് കാണുന്നുണ്ട്. 2006 ല്‍ പ്രസിദ്ധീകരിച്ച Jesus dynasty (james Tabor‍) എന്ന പുസ്തകത്തില്‍ ഒന്നാം നൂററാണ്ടിലൊ രണ്ടാം നൂററാണ്ടിന്റെ ആദ്യമോ ജീവിച്ചിരുന്ന eliezer എന്ന റബ്ബി yesu ben panthera (പന്തേറയുടെ മകന്‍ യേശു) എന്ന ഒരു അത്ഭുത പ്രവര്‍ത്തകനെ കുറിച്ചു സൂചിപ്പിക്കുന്നതായി പറയുന്നു.

ഈ പന്തേറയുടെ മകന്‍ യേശുവും ഗലീലിക്കാരനായ യേശുവും ഒരാളാന്നോ?ചില പണ്ഡിതന്മാര്‍ അങ്ങനെ കരുതുന്നുണ്ട്. രണ്ടാം നൂററാണ്ടിലെ ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞനായ ഒറിഗന്‍ പന്തേറ ഒരു റോമന്‍ പടയാളിയായിരുന്നെന്ന് പറയുന്നു.പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ കഥ യേശുവിന്റെ ശത്രുക്കളുടെ കള്ളക്കഥയാണ്.

എന്നാല്‍ നാലാം നൂററാണ്ടിലെ ദൈവശാസ്ത്രജ്ഞനായ എപ്പിഫാനിയസ് ഈ പ്രശ്നത്തെ നേരിടുന്നത്‌ മറ്റൊരു രീതിയിലാണ്.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പന്തേറ ജോസേഫിന്റെ പിതാവ് ജേക്കബ്ബിന്റെ മറ്റൊരു പേരാണ്.അതായത് അദേഹം യേശുവിനെ പന്തേറയുടെ മകന്‍ എന്ന് വിളിച്ചിരിക്കാം എന്ന് സമ്മതിക്കുന്നു.
ജര്‍മ്മനിയില്‍ ഒന്നാം നൂററാണ്ടില്‍ ജീവിച്ചിരുന്ന Tiberius Julius Abdes Pantera എന്ന ഒരാളുടെ ശവകുടീരം കണ്ടെത്തീട്ടുണ്ട്.ഇദേഹം ഒരു റോമന്‍ പടയാളിയും പാലസ്ത്തീന്‍ ദേശക്കാരനുമായ ഒരു ജൂതനുമായിരുന്നു എന്ന് കരുതപ്പെടുന്നു .

ഇദേഹമാണൊ യേശുവിന്റെ പിതാവ് എന്ന് അറിയില്ലെങ്കിലും, എന്തോ കാരണത്താല്‍ യേശുവിന്റെ പേരിനൊപ്പം ഒരു പന്തേറയുടെ പേരും ചേര്‍ത്തു വിളിക്കപ്പെട്ടിരുന്നു. (മേരി അസന്മാര്‍ഗിക ജീവതം നയിച്ചിരുന്നു എന്നൊന്നും അര്‍ത്ഥമില്ല.ഒരുപക്ഷേ പന്തെറയുമാഉള്ള ബന്ധം വളരേ പവിത്രമായിരുന്നിരിക്കാം. എന്തോ കാരണത്താല്‍ മേരിയെ വിവാഹം ചെയ്തത് നല്ലവനായ ജോസഫ് ആയിരുന്നു.)ഈ ജോസേഫിനെ പറ്റി പോലും ബൈബിളില്‍ കാര്യമായ പരാമര്‍ശമൊന്നുമില്ല.

എന്തായാലും ഈ പ്രശ്നത്തിന്റെ പേരില്‍ യേശു വളരെ പരിഹസിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്.ദൈവപുത്രനായി സ്വയം അവരോധിക്കാനുള്ള കാരണവും അതായിരിക്കാം.യേശു സ്വയം അവകാശപ്പെടുന്നതല്ലാതെ അക്കാലത്തെ ജൂതര്‍ അവരുടെ രക്ഷകനായി യേശുവിനെ കരുതിയിരുന്നില്ല എന്ന് ബൈബിളില്‍ത്തന്നെ തെളിവുകളുണ്ട്.

Others said, This is the Christ. But some said, Shall Christ come out of Galilee? Hath not the scripture said, That Christ cometh of the seed of David, and out of the town of Bethlehem, where David was? So there was a division among the people because of him. (John 7:41-43 king james translation) They answered and said unto him, Art thou also of Galilee? Search, and look: for out of Galilee ariseth no prophet. (John 7:52 king james translation)


യേശു കാണിച്ചതായി പറയപ്പെടുന്ന അത്ഭുത പ്രവര്‍ത്തികളെല്ലാം തന്നെ അക്കാലത്ത് പോലുംആളൂകള്‍ക്ക് പരിചിതമായ തട്ടിപ്പു പണികളായിരുന്നു. രണ്ടാം നൂററാണ്ടിലെ റോമന്‍ തത്വചിന്തകനായ സെല്‍സസിന്റെ അഭിപ്രായത്തില്‍ അവയെല്ലാം തന്നെ അക്കാലത്തെ ഏതു ചന്തയിലും കാണാന്‍ കഴിയുന്ന കണ്‍കെട്ട് വിദ്യകളായിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യേശു ഇത് പഠിച്ചത് ഈജിപ്തില്‍ വച്ചായിരിക്കാം.നേരത്തെ സൂചിപ്പിച്ച ഒറിഗന്‍ സെല്‍സസ് ഇപ്രകാരം പറഞ്ഞതായി പറയുന്നു
''Then since these fellows do these things,will you ask us to think them sons of god?Should it not rather be said that these are the doings of scoundrels?'' (as quoted in jesus the magician by Morton smith)

പച്ചവെള്ളം വീഞ്ഞക്കല്‍ അക്കാലത്തെ ഒരു ഹിറ്റ് നമ്പറായിരുന്നു.പച്ചവെള്ളം ചുവന്ന ദ്രാവകമാക്കുന്നതില്‍ പ്രഗല്‍ഭനായ ഒരു മാര്‍ക്കസ്സിനെപ്പററി ഹിപ്പോലയ്ററസ് പറയുന്നുണ്ട്.

യേശുവിന്റെ അത്ഭുതപ്രവര്‍ത്തികള്‍ പലപ്പോഴും പരാജയങ്ങളുമായിരുന്നു.

And he could there do no mighty work, save that he laid his hands upon a few sick folk, and healed them.And he marvelled because of their unbelief. (mark 6 :5-6 king james translation)
ഇവിടെ യേശു പറയുന്ന ന്യായീകരണം അവരുടെ വിശ്വാസമില്ലായ്മയാണ് കാരണമെന്നാണ്.

ഇതു പക്ഷേ വളരെ വിചിത്രമായ ഒരു ന്യായീകരണമാണ് ,കാരണം യേശു തന്നെ മറ്റൊരിക്കല്‍ പറയുന്നത്,അദ്ഭുതങ്ങള്‍ കണ്ടാല്‍ മാത്രമെ ആളുകള്‍ വിശ്വസിക്കുകയുള്ളൂ എന്നാണ്.

Then said Jesus unto him, Except ye see signs and wonders, ye will not believe. (John 4:48 king james translation)

അതായത് അത്ഭുതം കാണിക്കാന്‍ പറ്റിയാല്‍ സ്വന്തം കഴിവ്, പററിയില്ലെങ്കില്‍ ആളുകളുടെ വിശ്വാസക്കുറവ്!!

സത്യത്തില്‍ ജൂതര്‍ അദ്ദേഹത്തെ മിശിഹായായി അംഗീകരിക്കാത്തതിന് തെറ്റു പറയാന്‍ പറ്റില്ല.പക്ഷെ യേശു താന്‍ ദൈവപുത്രനാണെന്ന് അത്മാര്‍ത്ഥമായിത്തന്നെ വിശ്വസിച്ചിരുന്നിരിക്കണം.തന്നെ അംഗീകരിക്കാത്തതില്‍ നിരാശയുമുണ്ടായിരുന്നു .

Verily I say unto you, No prophet is accepted in his own country. (Luke 4:24 king james translation)

കുരിശില്‍ തറച്ചശേഷവും ജൂതര്‍ അദ്ദേഹത്തെ പരിഹസിച്ചു.

Thou that destroyest the temple, and buildest it in three days, save thyself. If thou be the Son of God, come down from the cross. Likewise also the chief priests mocking him, with the scribes and elders, said, He saved others; himself he cannot save. If he be the King of Israel, let him now come down from the cross, and we will believe him. (Mathew 27: 40- 42 king james translation)


അവസാനം മരണസമയത്താണ് യേശു നിരശയോടെയും ദുഃഖത്തോടെയും,തന്നെ സഹായിക്കാന്‍ ഒരു ദൈവവും വരുന്നില്ല എന്ന് മനസ്സിലാക്കുന്നത്.

And about the ninth hour Jesus cried with a loud voice, saying, Eli, Eli, lama sabachthani? that is to say, My God, my God, why hast thou forsaken me? (Mathew 27: 46 king james translation)

വളരെ ആത്മാര്‍ത്ഥമായ ചിന്താകുഴപ്പത്തോടെയാണ് യേശു ഇതു പറഞ്ഞിട്ടുണ്ടാവുക.

എന്തായാലും അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം മാത്രം മതി അദേഹം ദൈവപുത്രനാണെന്ന് (അക്കാലത്തെ മാത്രമല്ല ഇപ്പോഴത്തെയും മിക്ക മനുഷ്യപുത്രന്മാരക്കാളും ഉയരത്തില്‍ എന്ന അര്‍ത്ഥത്തില്‍)മനസ്സിലാക്കാന്‍.

വായിക്കാവുന്ന പുസ്തകങ്ങള്‍
Jesus Dynasty by james Tabor (സത്യത്തില്‍ ശകലം ബോറടിക്കും.എന്നാലും വായിക്കാം)
jesus the magician by Morton smith (നല്ല രസമുള്ള പുസ്തകം)
Soul searching - human nature and supernatural belief by Nicholas Humphery
(നല്ല പുസ്തകം)


2 അഭിപ്രായങ്ങൾ:

suraj::സൂരജ് പറഞ്ഞു...

രണ്ട് പോസ്റ്റുകളും വായിച്ചു. അധികവായനയ്ക്ക് നല്‍കിയ ലിസ്റ്റിലെ ചിലത് തിരക്കൊഴിഞ്ഞാല്‍ ഒപ്പിക്കാമെന്ന് ഉറപ്പിക്കുകയും ചെയ്തു. നന്ദി മാഷേ.

ranji പറഞ്ഞു...

അക്കാലത്ത് നില നിന്നിരുന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും ജനങ്ങളെ മാറ്റത്തിന് പ്രബോധനം ചെയ്യുകയും ചെയ്ത ഒരു വിപ്ലവകാരിയാവണം യേശു. ഒരു സാധാരണ 'മനുഷ്യപുത്രന്‍' ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് മഹത്വം എറുന്നതും!
അത്ഭുതപ്രവര്‍ത്തികളെല്ലാം പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ പേരിലുള്ള മതപ്രചരണാര്‍ത്ഥം സഭയും അനുചരന്മാരും അദ്ധേഹത്തിന്റെ പേരില്‍ ആരോപിച്ചതാവാനാണ് സാധ്യത!
ലളിതമായ ഇത്തരം കാര്യങ്ങള്‍ താന്‍ ഒരു എത്തിസ്റ്റ്‌ ആണെന്ന് കാണിക്കാനുള്ള അമിതവ്യഗ്രതയില്‍ ആണെന്ന് തോന്നുന്നു താങ്ങള്‍ ഒരുപാട് കാട് കയറി ചിന്തിക്കുന്നു.
അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു..

വിദേശഭാഷയിലെ ഈ രേഫെരെന്സുകള്‍ വെച്ചാണോ യേശുവിനെ ചെപ്പടിവിദ്യക്കാരന്റെ നമ്പരുകള്‍ വെച്ച് കീച്ചുന്ന ഒരു തട്ടിപ്പുകാരനായി താങ്ങള്‍ അവതരിപ്പിക്കുന്നത്?!
ഇത്തരം കാര്യങ്ങള്‍ നടന്നു എന്ന് താങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ അദ്ധേഹത്തിന്റെ പേരില്‍ കൊടുത്തിരിക്കുന്ന ഉദ്ബോധനങ്ങളും വാസ്തവമായിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടാവുമല്ലോ.
മാനവചരിത്രത്തിന്റെ സ്നേഹഗാഥ രചിച്ച ഈ 'മനുഷ്യന്‍' തന്റെ ഉത്കൃഷ്ട ആശയങ്ങളുടെ പ്രചാരണത്തിനായി ഇത്തരം തറവേലകള്‍ ഒപ്പിച്ചുവെന്നു എന്ത് യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ തീരുമാനിച്ചത്?!
എന്ത് ചരിത്രരേഖയുടെ പിന്ബലത്തിലാണ് താങ്കള്‍ ഇത്തരം ചിന്തകള്‍ക്ക് പ്രചാരം കൊടുക്കുന്നത്?!

LinkWithin

Related Posts with Thumbnails