2009, ഫെബ്രുവരി 14, ശനിയാഴ്‌ച

ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)



software adobe photoshop



ഇത് ഫോട്ടോ അല്ല. ഫോട്ടോഷോപ്പ് മാത്രമുപയോഗിച്ച് ഉണ്ടാക്കിയത്.Bert Monroy യുടെ പുസ്തകങ്ങള്‍ വായിച്ച് ആവേശം കേറി ചെയ്തു നോക്കിയതാണ്.Bert Monroy തേങ്ങയുടക്കുമ്പോള്‍ ഒരു ചെരട്ടയെങ്കിലും ഉടയ്ക്കാനുള്ള എന്റെ ഒരു ശ്രമം.

രസകരമായ കാര്യം ഈ ചിത്രം ഞാനൊരു ഫോട്ടോഗ്രാഫി മാസികയുടെ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരത്തിനു അയച്ചു കൊടുത്തിരുന്നു.അതിനു സമ്മാനവും കിട്ടി.ഫോട്ടോ അല്ല എന്ന് പിന്നീട് മനസ്സിലയതുകൊണ്ടാവാം, സമ്മാനം തന്നില്ല:-(

ഏകദേശം 20 മണികൂര്‍ സമയമെടുത്തു ഈ ചിത്രം നിര്‍മ്മിക്കാന്‍.എന്തിനിത്ര ബുദ്ധിമുട്ടുന്നു? ഒരു ക്യാമറ ഉപയോഗിച്ചു ഫോട്ടൊ എടുത്താല്‍ പോരേ എന്ന് തോന്നുന്നവരോട്. I like doing it ;-)

13 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

വര്‍ക്ക് നന്നായി..ഗംഭീരം..
പക്ഷെ ആ കുഞ്ഞ് തൂവലിന്റെ പ്രസന്‍സ് അരോചകമായി തോന്നുന്നു..അതവിടെ വേണമായിരുന്നോ മാഷെ...?

Siju | സിജു പറഞ്ഞു...

good one..

bright പറഞ്ഞു...

@ ചാണക്യന്‍,
താങ്കള്‍ പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്.ഞാനാ തൂവലുണ്ടാക്കി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് മുട്ടയുണ്ടാക്കുന്നത്.തൂവല്‍ വളരെ നന്നായി തോന്നിയതുകൊണ്ട് തൂവലിനു യോജിക്കുന്ന (?) ഒരു തീം ഉണ്ടാക്കുകയായിരുന്നു.(തൂവല്‍ ഉപയോഗിച്ചു വേറേയും ചിത്രമുണ്ടാക്കീട്ടുണ്ട്.)

നാടകകൃത്തായ തോപ്പില്‍ ഭാസിയെപററി ഒരു കഥ കേട്ടിടുണ്ട്.ഒരിക്കല്‍ ഒരു നാടകമുതലാളി അദ്ദേഹത്തോട് പറഞ്ഞത്രെ "കഴിഞ്ഞ നാടകത്തിനു ഉപയോഗിക്കാന്‍ വാങ്ങിയ ഒരു വിലങ്ങ് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല,ആതുകൊണ്ട് വിലങ്ങു ഉപയോഗിക്കാന്‍ പററിയ ഒരു നാടകം വേണം ":-)
വിലങ്ങിനുവേണ്ടിയുള്ള നാടകം പോലെയായി തൂവലിനുവേണ്ടിയുള്ള എന്റെ ചിത്രം;-)
ഒരു സമാധാനമുള്ളത് അതൊരു ഫോട്ടോ ആണെന്ന് ഫോട്ടൊഗ്രാഫര്‍മാരെ പോലും തെററിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ്.

താങ്കള്‍ ചാണക്യന്റെ പുനര്‍ജ്ജന്മം തന്നെ,ബുദ്ധിമാന്‍;-)

Ashly A K പറഞ്ഞു...

Great work!!!
But as told earlier, would like to consider this as two diff pic )Egg and feather separate)

ആഷ | Asha പറഞ്ഞു...

നന്നായിരിക്കുന്നു എന്നു പറഞ്ഞാൽ പോരായെന്നു തോന്നുന്നു.

എന്റെയൊക്കെ കൈയ്യിൽ കുരങ്ങന്റ് കൈയ്യിലെ പൂമാലയാ ഫോട്ടോഷോപ്പ്. :)

അനില്‍@ബ്ലോഗ് പറഞ്ഞു...

ഞാനിതെടുത്ത് തൂവലങ്ങ മായ്ച്ചു കളഞ്ഞു.
:)

നല്ല വര്‍ക്ക്, ആ തൂവലിന് ഒരുപാട് കഷ്ടപ്പെട്ടുകാണുമല്ലോ.

ആശംസകള്‍

ശ്രീലാല്‍ പറഞ്ഞു...

ഇപ്പൊഴേ കണ്ടുള്ളൂ ബ്രൈറ്റ് .. കിടുവായിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മഞ്ഞയുടെ പുറത്ത് ഫിറ്റ് ചെയ്ത ചെറിയ കുമിളകളാണ്.. സൂപ്പര്‍ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇപ്പൊഴാ ഇതൊക്കെ കാണുന്നത്‌ നന്നായിരിക്കുന്നു.

കുക്കു.. പറഞ്ഞു...

നന്നായിട്ടുണ്ട്...

വേദ വ്യാസന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് മാഷേ ...

ജിപ്സന്‍ ജേക്കബ് പറഞ്ഞു...

ചിത്രം ഇപ്പോളാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട്. ഒരു സജ്ജഷന്‍. വെള്ളക്കരുവിന്റെ പെര്‍സ്പെക്ടീവില്‍ ചെറിയൊരു പ്രശ്നം തോന്നുന്നുണ്ട്

ജിപ്സന്‍ ജേക്കബ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രഘു പറഞ്ഞു...

സംഭവം ഉഷാർ മാഷെ!
പക്ഷെ ആ പുറകിലത്തേത് തൂവലാണെന്നു മനസിലാകാൻ ചാണക്യന്റെ കമന്റ് വായിക്കേണ്ടി വന്നു!
ആ മുട്ടത്തോടിന്റെ ബാക്കി ഹാഗമാണെന്നു കരുതി തോടിന്റെ എത്ര ഏരിയ വലിയ രണ്ട് തോടിലുമായി പോയി, ഇനി മൊത്തം ഏരിയയ്ല്നിന്നു മൈനസ് ചെയ്താൽ ആ ചെറിയ മൂന്നാമത്തെ തോടിനൊപ്പമാകുമോ... ഹൊ അങ്ങനെ ഞാൻ എവടെവരെ പോയെന്നോ! പിന്നെയാ കമന്റ് വായിച്ച്ശേഷമാണ് തൂവലിന്റെ ഭം‌ഗി ശരിയായി മനസ്സിലായത്... തുറന്നു പറയട്ടെ, ആ തൂവലവിടെ വേണ്ടിയിരുന്നില്ല! എന്റെ എളിയ അഭിപ്രായാണ് ട്ടോ... തൂവലും മുട്ടയും അതിഗംഭീരം, പക്ഷെ രണ്ടും കൂടിയായപ്പൊ പൊലിമ ഒന്നു കുറഞ്ഞു... അതാണ് വിവക്ഷ! തെറ്റിധരിക്കില്ലല്ലൊ!!!

LinkWithin

Related Posts with Thumbnails