2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

സൌന്ദര്യം (ഫോട്ടോ)...ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി


മോഡല്‍ -------ധന്യ
ഫോട്ടോ --------അനീഷ് ഉപാസന
ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി ------ഞാന്‍ തന്നെ
സോഫ്റ്റ്‌വെയര്‍ -------ഫോട്ടോഷോപ്പ്


ഇടതുവശത്ത് കാണുന്ന ഒറിജിനല്‍ ചിത്രം എന്റെ സുഹൃത്തായ അനീഷ് ഉപാസന എടുത്തതാണ്. ഇദേഹം ഗൃഹലക്ഷ്മിയുടെയും മററും കവര്‍ ചെയ്യാറുള്ള പ്രസിദ്ധനായ ഫോട്ടോഗ്രാഫറാണ്. വലതുവശത്തുള്ളത് ഞാന്‍ ഡിജിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്.എന്റെ ഫോട്ടോഷോപ്പ് കഴിവ് ചിലരെ ബോധ്യപ്പെടുത്താന്‍ ചെയ്തത്.Most of our lives are about proving something, either to ourselves or to someone else :-))


7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

DOctor,
സംഭവം ഒക്കെ തകര്‍ത്തു.
പക്ഷെ ഒരാളുടെ ബോഡി ഷേപ്പ് അടക്കം മാറ്റം നടത്തുമ്പോള്‍ അതു അയാള്‍ ആകില്ലല്ലോ.
ധന്യ എന്നൊരു നാട്ടിന്‍ പുറത്തുകാരിയുടെ ചുണ്ടിന്റെ സ്ഥലത്ത് ഒരു ഹോളീവുഡ് നടിയുടെ ചുണ്ടിന്റെ ഷേപ്പ് വെട്ടി കയറ്റുന്നതും, ടയര്‍ പോലത്തെ അവളുടെ വയറിന്റെ സ്ഥാനത്ത് മൊലുന്ന പെണ്ണിന്റെ വയര്‍ വെട്ടിക്കയറ്റണതിലും എന്റു സൌധര്യ വര്‍ദ്ധക ഫോട്ടോഷോപ്പാണ്. ഉടുപ്പും ഹെയര്‍സ്റ്റൈലും മാറ്റിയാല്‍ ആദ്യത്തെ പെണ്ണിന്റെ ഒരു സാമ്യവും രണ്ടാമത്തെ പെണ്ണിനില്ലല്ലോ!

അവളെ തന്നെ അവളുടെ ബോഡി ഷേപ്പിലും ചുണ്ടിന്റെ ഷേപ്പിലും കൈയുടെ ഷേപ്പിലും ഒക്കെ കറക്ട് ചെയ്തിരുന്നു എങ്കില്‍ ശരിക്കും ഞങ്ങള്‍ എല്ലാവരും “ബോധ്യപ്പെട്ടേനെ”

JamesBright പറഞ്ഞു...

ബ്രൈറ്റ്,
നീ കമന്റ് മോഡറേഷന്‍ ,പിന്നെ വേഡ് വേരിഫിക്കേഷന്‍ തുടങ്ങിയവ ബ്ലോഗില്‍ നിന്നും എടുത്തു മാറ്റുക.
ഫ്രീയാവൂ മകനേ..നിനക്കൊരു കുഴപ്പവും ഉണ്ടാകില്ല..നിന്റെ ചേട്ടനല്ലേ പറയുന്നെ..!

bright പറഞ്ഞു...

അജ്ഞാതന്,
താങ്കള്‍ക്ക് കാര്യം മുഴുവന്‍ മനസ്സിലായില്ലെന്ന് തോന്നുന്നു.ബോഡി ഷേപ്പ് അടക്കം മാറ്റുന്നത് വേറൊരാള്‍ ആകാന്‍ തന്നെയാണ്.അതാണ് പ്ലാസ്റ്റിക് സര്‍ജറി എന്നു പറഞത് .പിന്നെ ഗ്ലാമര്‍ ഫോടോഗ്രഫിയും പോര്‍ട്രൈറ്റ്‌ ഫോടോഗ്രഫിയും തമ്മില്‍ വ്യത്യാസമുണ്ട്.ഈ ചിത്രത്തില്‍ ഞാന്‍ മനപൂര്‍വ്വം പരമാവധി വ്യത്യാസങ്ങള്‍ വരുത്തുകയായിരുന്നു. ഛായ നിലനിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.പിന്നെ ചുണ്ടും ശീരീരവും ഏതെങ്കിലും ഹോളിവുഡ് നടിയുടേതല്ല. അവരുടെ സ്വന്തം തന്നെയാണ്.മറ്റൊരു ഫോട്ടില്‍നിന്നു ഒന്നും കൂട്ടിചേര്‍ത്തിട്ടില്ല.പടങ്ങള്‍ വെട്ടി കൂട്ടിച്ചേര്‍കാനുള്ള ഒരു വിദ്യയാണ് ഫോട്ടോഷോപ്പ് എന്നു താങ്കള്‍ക്ക് തെറ്റിദ്ധാരണയുണ്ടെന്നു തോന്നുന്നു .ഫോട്ടോഷോപ്പില്‍ liquify ഫില്‍റ്റര്‍ എന്നൊരു സംഗതിയുണ്ട് സുഹ്രൃത്തേ.ഉപയോഗിക്കാന്‍ അറിയുമെങ്കില്‍ അതു മതി;-)വിദേശ മാഗസിനുകളുടെ 99% മുഖ ചിത്രങ്ങളും ഫോട്ടോഷോപ്പ് ചെയ്തതാണെന്നു വായിച്ചതോര്‍ക്കുന്നു.ബ്രിട്നി സ്പീയേഴ്സിന്റെ പുറം ലോകം കാണുന്ന ചിത്രങള്‍ ഫോട്ടോഷോപ്പ് ചെയ്യാന്‍ മൂന്നു പേര്‍ മുഴുവന്‍ സമയ ജോലിക്കാരായുണ്ടത്രേ!

പിന്നെ മോഡല്‍ ഇപ്പോള്‍ കേരളത്തില്‍ സാമാന്യം പ്രശസ്തയായ ഒരു നടിയാണ്. വെറും നാട്ടിന്‍പുറത്തുകാരിയല്ല എന്നര്‍ത്ഥം.കണ്ണന്‍ ദേവന്‍ ചായയുടെ പരസ്യത്തില്‍ ഈ കുട്ടിയുണ്ട്.പിന്നെ തലപ്പാവ് ,പുതിയ ചിത്രമായ റെഡ് ചില്ലീസ് എന്നിവയിലും ഈ കുട്ടിയുണ്ട്.

താങ്കള്‍ വെറും ഒരു ഫോട്ടോഷോപ്പ് തൊഴിലാളിയാണെന്നു തോന്നുന്നു.അല്ലെങ്കില്‍ ഇതു വെട്ടി ഒട്ടിച്ചതാണെന്നു തോന്നില്ല.വേണമെങ്കില്‍ ഈ വിദ്യ ഞാന്‍ പഠിപ്പിച്ചു തരാം. പക്ഷേ ഫോട്ടോഷോപ്പിനെ കുറിച്ച് നല്ല വിവരം വേണം എന്നാലേ മനസസിലാകൂ.ACE(adobe certified expert)സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പാകത്തില്‍;-)

JamesBright ചേട്ടാ !!!!
അങ്ങ് ഇത്രനാള്‍ എവിടെയായിരുന്നു? ചേട്ടന്‍ എനിക്ക് ചായ വാങ്ങാന്‍ തീവണ്ടിയില്‍ നിന്ന് ഇറങ്ങിയതും ട്രെയിന്‍ വിട്ടു പോയതും ഇന്നലെ കഴിഞ്ഞപോലെ ഓര്‍മയുണ്ട്.എങ്കിലും നമ്മുടെ ആ അടയാളഗാനം ഒന്ന് പാടൂ ,പ്ലീസ്!!!

കമന്റ് മോഡറേഷന്‍ എന്താണു സംഭവമെന്നു പരീക്ഷിച്ചു നോക്കുകയായിരുന്നു.അതു മാറ്റി .മെനകെട്ട പണിയാണെന്നു മനസ്സിലായി:-)

JamesBright പറഞ്ഞു...

കൊള്ളാം.
വീണ്ടും പോസ്റ്റൂ.
ചേട്ടനിവിടുണ്ട്.

ആഷ | Asha പറഞ്ഞു...

അസ്സലായിരിക്കുന്നു.

ബ്രിട്ട്നിക്കൊക്കെ മൂന്നു ജോലിക്കാരോ എന്റമ്മേ!
ഹോളിവുഡ് നടിമാരിൽ പലരും എയർ‌ബ്രഷിംഗുള്ളതു കൊണ്ടാണു രക്ഷപ്പെട്ടു പോണതെന്ന് വായിച്ചിട്ടുണ്ട്.

O.T. - ജെയിംസ് ബ്രൈറ്റും താങ്കളും തീവണ്ടിയിൽ വെച്ചു പിരിഞ്ഞ സഹോദരങ്ങളാണല്ലേ. ചായകുടിക്കുന്ന ശീലം നല്ലതല്ലെന്ന് മനസ്സിലായല്ലോ അല്ലേ;)

ധ്രഷ്ടദ്യുമ്നന്‍ പറഞ്ഞു...

കൊട് കൈ. ഇപ്പോഴ്ത്തേക്ക് ഉള്ളതു മറ്റന്നാളു തരാം

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം പറഞ്ഞു...

excellent work bright, really wish to meet you..

LinkWithin

Related Posts with Thumbnails