2009, മാർച്ച് 14, ശനിയാഴ്‌ച

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (1) ഗണപതി

ചുവര്‍ ചിത്രങ്ങളെക്കുറിച്ച് ഒരു പുതിയ സീരീസ് അരംഭിക്കുകയാണ്.


ഗണപതി


കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.ഏകദേശം 42 ഓളം ചിത്രങ്ങളുണ്ട് ഇവിടെ.ഈ ചിത്രങ്ങള്‍ കൊല്ലവര്‍ഷം 1041 മുതല്‍ 1053 (1866-1878)വരെയുള്ള കാലഘട്ടത്തില്‍ പൂന്തനത്ത് കൃഷ്ണപ്പിഷാരൊടിയുടെ ശിഷ്യന്‍ എളങ്ങമറത്തില്‍ ശങ്കരന്‍നായരും അദ്ദേഹത്തിന്റെ ശിഷ്യന്‍ ആരങ്ങാട്ടെ ഭരതപ്പിഷാരൊടിയും ചേര്‍ന്ന് വരച്ചതാണെന്നു കാണാം.ഒരു മകീര്യം തിരുനാള്‍ ഏറാള്‍പ്പാടിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ചിത്രരചന.ഈ ലിഖിതത്തിലെ മലയാളഭാഷയില്‍ ശ്രദ്ധിച്ച ഒരു കാര്യം,ദീര്‍ഘാക്ഷരങ്ങള്‍ (ഉദാ: കിഴക്കെ കൊവിലകം,ശ്രീകൊവില്‍)അക്ഷരങ്ങളുടെ മുകളില്‍കാണുന്ന (സാങ്കേതികനാമം അറിഞ്ഞുകൂടാ) ചന്ദ്രകല (ഉദാ: ,രണ്ട് എന്നതിനുപകരം രണ്ട)എന്നിവ ഇല്ലെന്നാണ്.150 വര്‍ഷം മുന്‍പുള്ള മലയാളം ഇപ്രകാരമായിരുന്നോ? അപ്പോപിന്നെ ചില കവികളും ഭാഷ പണ്ഡിതന്മാരും കടുംപിടുത്തം പിടിക്കുന്ന ഈ ശുദ്ധ മലയാളം ഏതാണ്?

കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള കിഴക്കേ കോവിലകത്തു താമസിച്ചാണത്രേ മഹാഭാരതം തര്‍ജ്ജിമ ചെയ്തത്.അദേഹം തീര്‍ച്ചയായും ഈ വിഘ്നേശ്വരചിത്രത്തിനു മുന്‍പിലും പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം.(ഗണപതിയാണല്ലോ വ്യാസനെ മഹാഭാരതം എഴുതാന്‍ സഹായിച്ചത്.)

ഗണപതി ചിത്രങ്ങളില്‍ തുമ്പികൈ ഇടത്തോട്ടു തിരിഞ്ഞിരിക്കുന്നത് മോക്ഷവും, വലത്തോട്ടു തിരിഞ്ഞിരിക്കുന്നത് ഐശ്വര്യവും നല്‍കുമെന്നു പറയുന്നു.(കേരളത്തില്‍ കൂടുതലും വലത്തോട്ടാണു തുമ്പികൈ കാണാറുള്ളത്.)

ഒരു ചോദ്യം..പുരാണത്തില്‍ ഗണപതിയുടെ ഏതു കൊമ്പാണ് ഒടിഞ്ഞതായി പറയപ്പെടുന്നത് ,ഇടതോ വലതോ?

4 അഭിപ്രായങ്ങൾ:

arun പറഞ്ഞു...

very good post .

ശിവ പറഞ്ഞു...

വളരെ നല്ല ആശയം...തുടര്‍ പോസ്റ്റുകളും പ്രതീക്ഷിക്കുന്നു.....എന്റെവീടിലെ ചുവര്‍ ചിത്രത്തില്‍ ഗണപതിയുടെ ഇടതുവശത്തെ കൊമ്പാണ് ഒടിഞ്ഞിരിക്കുന്നത്...

റാണി അജയ് പറഞ്ഞു...

നല്ല കുറെ collections ഉണ്ടല്ലോ ... ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

ചിത്രഭാനു Chithrabhanu പറഞ്ഞു...

ചിത്രങ്ങള്‍ കിടിലോല്‍ക്കിടിലം. ചരിത്രം കാര്യമായി അറിയാത്തതിനാലൊരു സംശയം. ഈ ചുമര്‍ ചിത്രങ്ങള്‍ എവിടെനിന്നുള്ള ആശയമാണ്.
കേരളത്തിനു പുറത്ത് ഇവ(ഈ രീതിയിലുള്ള) കണ്ടതായി ഇതുവരെ അറിവില്ല.

LinkWithin

Related Posts with Thumbnails