2009, മാർച്ച് 5, വ്യാഴാഴ്‌ച

സൌന്ദര്യം എങ്ങനെ അളക്കും?


ഗ്രീക്കുപുരാണത്തിലെ ഹെലെന്‍ (helen of troy)അതീവസുന്ദരിയായിരുന്നത്രേ. സ്പാര്‍ട്ടായിലെ രാജവാവായിരുന്ന മെനെലസ്സിന്റെ ഭാര്യയായിരുന്ന ഹെലെനെ പാരീസ് തട്ടികൊണ്ട് പോയതില്‍നിന്നാണ് (ഒളിച്ചോടിയതാണെന്നും കഥയുണ്ട്) പ്രസിദ്ധമായ ട്രോജന്‍ യുദ്ധം അരംഭിക്കുന്നത്.ഹെലെനെ തിരിച്ചുപിടിക്കാന്‍ മെനെലസ്സിന്റെ നേതൃത്വത്തില്‍ ആയിരം കപ്പലുകളാണ് ഇലിയത്തെ ഉപരോധിച്ചത്. യുദ്ധാനന്തരം തന്നെ വഞ്ചിച്ച ഹെലെനെ കൊല്ലാന്‍ തുനിഞ്ഞ മെനെലസ്സിന്റെ (മറ്റൊരു ശ്രീരാമന്‍. ഭാര്യയോടുള്ള സ്നേഹമല്ല,മറിച്ച് തന്റെ അഭിമാനത്തിനേറ്റ ക്ഷതം മാറ്റാനായിരുന്നു യുദ്ധമെന്ന് വ്യക്തം.)മുന്നില്‍ ഹെലെന്റെ വസ്ത്രം അഴിഞ്ഞുവീഴുകയും (അഴിച്ചു?) ഹെലെന്റെ സൌന്ദര്യം കണ്ടു ഭ്രമിച്ച രാജാവിന്റെ കൈയില്‍നിന്ന് വാള്‍ താഴെ വീഴുകയും ചെയ്തു എന്നാണ് കഥ.ഹെലെന്റെ സൌന്ദര്യത്തെപ്പററി Christopher Marlowe (in Doctor Faustus)പറയുന്നതു ''Was this the face that launch'd a thousand ships
And burnt the topless towers of Ilium?
Sweet Helen, make me immortal with a kiss." എന്നാണ്.

ഈ ഉദ്ധരണിയുടെ അടിസ്ഥാനത്തില്‍ സൌന്ദര്യത്തിന് ഒരു അളവുകോല്‍ നിശ്ചയിക്കാം.1helen= ആയിരം കപ്പലുകള്‍ കടലിലിറക്കാനുള്ള സൌന്ദര്യം. അപ്പോള്‍ 1/1000 അഥവാ 1 millihelen= ഒരുകപ്പല്‍ കടലിലിറക്കാനുള്ള സൌന്ദര്യം. Isaac asimov ആണ് തമാശ രൂപത്തില്‍ ആദ്യം ഇത് പറഞ്ഞത്.

ഈ കണക്കുവച്ചു നമ്മുടെ പല സുന്ദരിമാര്‍ക്കും കപ്പല്‍ പോയിട്ട് ഒരു ചുണ്ടന്‍ വള്ളം പോലും ഇറക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.നമ്മുടെ പാര്‍വ്വതി ഓമനക്കുട്ടനും മറ്റും ഒരു പക്ഷേ വല്ല കട്ടമരമോ മറ്റോ കടലിലിറക്കാന്‍ പററുമായിരിക്കും.(nanohelen ?)നമ്മുടെ ലോക്കല്‍ സുന്ദരിമാര്‍ക്ക് വല്ല കാററുനിറച്ച റബ്ബര്‍ട്യൂബോ (picohelen ?) മറ്റോ ഇറക്കാനെ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്. തീര്‍ച്ചയായും നെഗറ്റീവ് ഹെലെനും ഉണ്ട്.എതിര്‍ദിശിലേക്ക് കപ്പലിറക്കി ജീവനും കൊണ്ടു രക്ഷപ്പെടുക.

marlowe ന്റെ ഉദ്ധരണിയില്‍" and burnt the topless towers of Ilium." എന്നും പറയുന്നുണ്ട്.so we can measure the 'hotness' also.ഇലിയത്തിന്റെ വലുപ്പം അറിയില്ലെങ്കിലും ഏകദേശം ഒരു വലിയ ഫുട്ബോള്‍ സ്റ്റേഡിയത്തോളമെങ്കിലും വലുപ്പം കാണുമെന്ന് തോന്നുന്നു.അത്ര വലിയ തീക്കുണ്ടമുണ്ടാക്കാന്‍ പോന്ന 'കത്തുന്ന 'സൌന്ദര്യമൊന്നും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ കണ്ടിടുള്ള സുന്ദരിമാര്‍ക്ക് വല്ല തീപ്പെട്ടിക്കൊള്ളിയോ മറ്റോ കത്തിക്കാനേ പറ്റൂ:-(. ഐശ്വര്യ റായിക്ക് ചിലപ്പോള്‍ ഒരു തീപ്പെട്ടികമ്പനി തന്നെ കത്തിക്കാന്‍ പറ്റുമായിരിക്കും.എന്തായാലും തീപ്പെട്ടിക്കൊള്ളി കത്തുന്നതല്ലാതെ തീപ്പെട്ടികമ്പനി അങ്ങനതന്നെ കത്തുന്നത് ഞാന്‍ കണ്ടിട്ടില്ല;-)

5 അഭിപ്രായങ്ങൾ:

Zebu Bull::മാണിക്കന്‍ പറഞ്ഞു...

“കാഴ്ച്ചക്കാരന്റെ കണ്ണിലാണു സൌന്ദര്യം” എന്നാണല്ലോ. നാട്ടില്‍ സുന്ദരിമാരില്ല എന്ന പ്രസ്താവനയോട് അതുകൊണ്ടു തന്നെ വിയോജിക്കുന്നു. തമാശയ്ക്കെഴുതിയതാണെന്നറിയാം, എന്നാലും വിയോജിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ പ്രേമിച്ചവരൊന്നും എനിക്കു മാപ്പുതരില്ല. അവസാനം ടോപ്‌ലെസ്സ് ആയി എന്നെ അവര്‍ എരിക്കും.

കൊച്ചുത്രേസ്യ പറഞ്ഞു...

കൊള്ളാം.. സൗന്ദര്യത്തിന്റെ അളവുകോൽ ഓരോരുത്തർക്കും വ്യത്യസ്തമാണല്ലോ.. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്താൻ ആദ്യം തന്നെ ഹെലനെ ഒന്നു നേരിൽ കാണണം (ഫോട്ടോ ആയാലും മതി). അതു കഴിഞ്ഞാൽ ചിലപ്പോൾ പാർവ്വതി ഓമനക്കുട്ടൻ വല്ല കിലോഹെലനോ മെഗാഹെലനോ ഒക്കെയാണെന്നു തോന്നിപ്പോവാനും ചാൻസുണ്ട്‌:-)

ആഷ | Asha പറഞ്ഞു...

കൊച്ചുത്രേസ്യയ്ക്ക് അയക്കുന്ന കൂട്ടത്തിൽ എനിക്കും ഒരു കോപ്പി വെച്ചേക്കണേ ഹെലന്റെ ഫോട്ടോ.
എനിക്കും ഒന്നു താരതമ്യപ്പെടുത്താമല്ലോ.
അതോ ക്ലിയോപാട്രയുടേതു പോലെയാകുമോ?
പാർവ്വതി ഓമനക്കുട്ടന്റെ മുഖം എനിക്കത്ര ഇഷ്‌ടമില്ല. പ്രത്യേകിച്ച് ചിരി.

bright പറഞ്ഞു...

പാർവ്വതി ഓമനക്കുട്ടന്റെ മൂക്ക് വേണ്ടത്ര feminine അല്ല.അവരുടെ ചിരി അകര്‍ഷകമല്ലാത്തത് അതുകൊണ്ടാണ്.പലരും വേണ്ടത്ര ആലോചിക്കാതെ beauty lies in the eyes of the beholder എന്നൊക്കെ പറയാറുണ്ട്.എന്നാല്‍ സൌന്ദര്യത്തിനു വളരെ വ്യക്തമായ ചില ലക്ഷണങ്ങളൊക്കെയുണ്ട് അല്ലായിരുന്നെങ്കില്‍ കോസ്മെറ്റിക്ക് സര്‍ജ്ജറി എന്നൊരു ശാഖ ഉണ്ടാകുമായിരുന്നില്ല..
ക്ലിയോപാട്രയും അതിസുന്ദരിയായിരുന്നത്രേ.ക്ലിയോപാട്രയുടെ ഒരു പ്രതിമ നോക്കി മതിമറന്നു നിന്നതുകൊണ്ടാണ് മാര്‍ക്ക് ആന്റണി ആക്റ്റിയം യുദ്ധം തോറ്റതെന്നു പറയുന്നു .പാസ്കല്‍ പിന്നീട് പറഞ്ഞത് ക്ലിയോപാട്രയുടെ മൂക്ക് അല്പം ചെറുതായിരുന്നെങ്കില്‍ ലോകചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ്.

Anoop പറഞ്ഞു...

Check this out:

The Math behind beauty

LinkWithin

Related Posts with Thumbnails