2009, ഏപ്രിൽ 1, ബുധനാഴ്‌ച

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (5) സ്വയംവര പാര്‍വ്വതിസ്വയംവര പാര്‍വ്വതി
ശിവനുമായുള്ള വിവാഹത്തിനു പുറപ്പെടുന്ന പാര്‍വ്വതി.കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രം.

ധ്യാനശ്ലോകം.

കരധൃതവനമാല്യാ രക്തസര്‍വ്വാംഗഭൂഷാ
നിഖിലനയന ചേതോഹാരി രൂപാഗ്ര്യവേഷാ
ഭവതു ഭവദഭീഷ്ട പ്രാപ്തയേ ശൈലകന്യാ
പുരുഷയുവതിവശ്യാകൃഷ്ടിനിത്യപ്രഗല്ഭാ

(വനമാല കൈയില്‍ പിടിച്ചും ചുവന്ന നിറത്തോടുകൂടിയും അവയവങ്ങളെ ആഭരണങ്ങളാല്‍ അലങ്കരിച്ചും സകലജനങ്ങളുടെ നേത്രങ്ങളെയും മനസ്സിനെയും ആകര്‍ഷിക്കത്തക്ക ഭംഗിയുള്ള വേഷത്തോടും രൂപത്തോടും കൂടിയ, സ്ത്രീപുരുഷന്‍മാരെ വശീകരിക്കുന്നതിലും ആകര്‍ഷിക്കുന്നതിലും സാമര്‍ത്ഥ്യമുള്ള ശ്രീപാര്‍വ്വതി അഭീഷ്ടങ്ങളെ പ്രദാനം ചെയ്യട്ടെ.)

6 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

kandu ..ishtaayi..

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

അതേ... ദേവീകൃപയുണ്ടാവട്ടെ...

ആശംസകള്‍

പാവപ്പെട്ടവന്‍ പറഞ്ഞു...

മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍

lakshmy പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
lakshmy പറഞ്ഞു...

മനോഹരമായ ചുവർ ചിത്രം. ചിത്രത്തിലെന്താണൊരു ക്രോസ്സ്?!

bright പറഞ്ഞു...

അത് water mark ആണ്.ചിത്രത്തില്‍ വേറേയും അടയാളങ്ങളുണ്ട്.സൂക്ഷിച്ചുനോക്കിയാല്‍ കാണാം. ചിത്രം മോഷ്ടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നതാണു ലക്‌ഷ്യം:-)

LinkWithin

Related Posts with Thumbnails