2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

കോട്ടക്കല്‍ ശിവരാമന്‍ അണിയറയില്‍ (ഫോട്ടോ)

കോട്ടക്കല്‍ ശിവരാമന്‍ അണിയറയില്‍അദേഹം ഇനി വേഷം കെട്ടുന്നില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ അവസാനത്തെ വേഷത്തിനുള്ള ഒരുക്കം. കോട്ടക്കല്‍ ശിവരാമന്റെ അരങ്ങിലെ അവസാനത്തെ പ്രകടനം അടുത്ത പോസ്റ്റ്.

9 അഭിപ്രായങ്ങൾ:

കുഞ്ഞന്‍ പറഞ്ഞു...

മാഷെ..

രണ്ടാമത്തെ ഫോട്ടോ മികച്ചത്.

എന്തുകൊണ്ടാണ് അദ്ദേഹം ഇനി വേഷങ്ങളൊന്നും കെട്ടുകയില്ലെന്നു പറഞ്ഞത്?

നിരക്ഷരന്‍ പറഞ്ഞു...

അദ്ദേഹത്തിന്റെ അവസാനത്തെ ചുട്ടികുത്തലാണെങ്കില്‍ ഈ ഫോട്ടോയ്ക്ക് വളരെ വിലപിടിപ്പുണ്ട്.

വികടശിരോമണി പറഞ്ഞു...

കോട്ടക്കലെ മൂന്നാംദിവസത്തിന്റെ അരങ്ങ്,അല്ലേ?
നന്നായി,ഈ ഫോട്ടോകൾ.ശിവരാമനെന്ന ഒറ്റമനുഷ്യൻ കളിയരങ്ങിൽ ചെയ്ത വിപ്ലവം ഒരിക്കലും അരങ്ങൊഴിയും എന്നു തോന്നുന്നില്ല.അന്ന് ഞാനുമുണ്ടായിരുന്നു,കളിക്ക്. “കരണീയം ഞാനൊന്നു ചൊല്ലുവൻ”എന്ന പദത്തിന്റെ പകുതിയായപ്പോഴേക്കും തന്നെ മതിയായി.എന്റെ രാവുകളെ പിടിച്ചുലച്ച അസ്വസ്ഥതകളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല…
കുഞ്ഞൻ,
ശാരീരികമായ അസ്വാസ്ഥ്യങ്ങൾ തന്നെയാണിപ്പോൾ ഈ തീരുമാനത്തിനു കാരണം.ഇപ്പോഴും ചികിത്സയിലാണ്.ഒട്ടും ആഹ്ലാദകരമല്ല,വാർത്തകൾ.എല്ലാ കലാസ്നേഹികളുടെയും പ്രാർഥനകൾ അദ്ദേഹത്തിനൊപ്പമുണ്ടാകട്ടെ.
ശിവരാമേട്ടൻ കുറച്ചുകാലം മുൻപുതന്നെ താൻ വേഷം നിർത്തുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.ആ സമയത്തുതന്നെ,ശിവരാമേട്ടന്റെ ആ തീരുമാനത്തിന്റെ ആഘാതത്തിൽ നിന്ന് ഞാൻ ഒരു പോസ്റ്റ് ചെയ്തിരുന്നു:
http://chengila.blogspot.com/2008/10/blog-post_23.html

-സു‍-|Sunil പറഞ്ഞു...

വി.ശി.,

അതെന്താ അങ്ങനെയൊക്കെ പറയുന്ന്? എന്താ അദ്ദേഹത്തിനു പറ്റിയത്.? കഴിഞ മെയ് മാസത്തിൽ ഞാൻ കണ്ടപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ. ഉത്സാഹിയായി നടക്കുന്നുമുണ്ടായിരുന്നു.

ശാരീരികാസ്വാസ്ഥ്യം എന്താ? വ്യക്തമാക്കാൻ പറ്റില്ലേ?
-സു-

bright പറഞ്ഞു...

കഴിഞ്ഞ മേയ് മാസമെന്ന് പറയുമ്പോള്‍ ഏകദേശം ഒരു കൊല്ലമായില്ലേ?അദ്ദേഹത്തെ എറണാകുളത്തെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നാണ് ഒരാള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്.അവിടത്തെ ചികിത്സ കഴിഞ്ഞ ശേഷം ഈ ആഴ്ച ചികിത്സക്കായി ഇവിടെ കോട്ടക്കല്‍ എത്തുമെന്നാണ് അറിഞ്ഞത്.

വികടശിരോമണി പറഞ്ഞു...

ശിവരാമേട്ടൻ കഴിഞ്ഞ കുറച്ചുദിവസമായി എറണാകുളത്ത് ഹോസ്പിറ്റലിലായിരുന്നു.കഴിഞ്ഞയാഴ്ച്ച കോട്ടക്കലിലെത്തി.ഇപ്പോൾ വീട്ടിലാണ്.വളരെ മോശമാണ്,ആരോഗ്യസ്ഥിതി.

Haree | ഹരീ പറഞ്ഞു...

ഇതൊന്നും നമ്മുടെ കൈയിലല്ലല്ലോ!
സ്വന്തമായി മുഖം മിനുക്കുവാന്‍ തന്നെ കഴിയാത്തപ്പോള്‍ പിന്നെ...
--

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ഇന്ന് 2010 ജൂലായ് 19.കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍(74) അന്തരിച്ചു. പാലക്കാട്ട് കാറല്‍മണ്ണയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
കളിയരങ്ങിന്റെ സൗന്ദര്യമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. മിനുക്കു വേഷങ്ങളിലായിരുന്നു ശിവരാമന്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്‌.
കേരളത്തിലെ ഏറ്റവും സുന്ദരിയാര്‌ എന്ന ചോദ്യത്തിന്‌ കളിയരങ്ങിലെ ശിവരാമന്‍ എന്നായിരുന്നു ആസ്വാദകരുടെ മനസ്സിലെ ഉത്തരം.


1936 ല്‍ കാറല്‍മണ്ണയിലാണ്‌ ശിവരാമന്‍ ജനിച്ചത്‌.പതിമൂന്നാമത്തെ വയസ്സില്‍ ലവണാസുരവധത്തിലെ ലവനെ അവതരിപ്പിച്ചാണ്‌ അരങ്ങിലെത്തുന്നത്‌.
അമ്മാവനും കഥകളിനടനുമായ വാഴേങ്കട കുഞ്ചു നായരായിരുന്നു ഗുരു.

ശിവരാമന്‍ അവതരിപ്പിച്ച ദമയന്തി ഏറെ പ്രശസ്‌തി നേടിയ വേഷമാണ്‌.

ഭവാനിയാണ്‌ ഭാര്യ.സുജാത,കലാമണ്ഡലം അമ്പിളി, ഗിരീഷ്‌ എന്നിവര്‍ മക്കളാണ്.

ഈ മഹാനായ കലാകാരനുമുന്നില്‍ ഞാന്‍ അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

AMBUJAKSHAN NAIR പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ഫോട്ടോകള്‍. അനശ്വരനായ ആ കലാകാരന്റെ സ്മരണക്കു മുന്‍പില്‍ കണ്ണീര്‍ അഞ്ജലി സമര്‍പ്പിക്കുന്നു.

LinkWithin

Related Posts with Thumbnails