2009, ജൂലൈ 17, വെള്ളിയാഴ്‌ച

ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (8)രാമായണമാഹാത്മ്യം


രാമായണമാഹാത്മ്യം

രാമായണ മാസത്തിനു യോജിക്കുന്ന പോസ്റ്റു്. ഹനുമാന്റെ രാമായണപാരായണം കേട്ട് ആനന്ദിക്കുന്ന സീതാരാമന്മാരും പരിവാരങ്ങളും. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്രത്തില്‍നിന്ന്.തൃക്കടീരി,പാഞ്ഞാള്‍ അയ്യപ്പന്‍ കാവ് ‍,തൃശൂര്‍ വടക്കുംനാഥന്‍,അടയ്ക്കാപുത്തൂര്‍ എന്നിവിടങ്ങളിലും രാമായണമാഹാത്മ്യ ചിത്രങള്‍ കാണാം.

ഹനുമാന്‍ വായിക്കുന്ന രാമായണത്തിന്റെ ഒരു ക്ലോസപ്പ്.


ഇത് രാമായണത്തിലെ ഏതു ഭാഗമാണ്?അറിവുള്ളവര്‍ പറഞ്ഞുതരുമല്ലോ.എഴുത്തച്ഛന്റെ രാമായണമാണോ അത്? അതോ ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ഏതെങ്കിലും രാമായണം?ചുവര്‍ ചിത്രങ്ങള്‍ സീരീസിലെ മറ്റു ചിത്രങ്ങള്‍ (1), (2), (3), (4), (5), (6), (7)

4 അഭിപ്രായങ്ങൾ:

bright പറഞ്ഞു...

ഹനുമാന്റെ രാമായണപാരായണം കേട്ട് ആനന്ദിക്കുന്ന സീതാരാമന്മാരും പരിവാരങ്ങളും. കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്രത്തില്‍നിന്ന്.

Haree | ഹരീ പറഞ്ഞു...

ഹനുമാന്‍ രാമായണം വായിക്കുന്ന ഭാഗം വരുന്ന രാമായണം ഉണ്ടോ എന്നറിയില്ല. എനിക്കു തോന്നുന്നത് ഇത് ചിത്രകാരന്റെ സങ്കല്പമാണ് എന്നാണ്. അതായത് ഹനുമാന്‍ അനശ്വരനാണല്ലോ, രാമനാമമുള്ളിടത്തോളം കാലം ഹനുമാന് അന്ത്യമില്ല. അങ്ങിനെയുള്ള ഹനുമാന്‍ കലികാലത്തിലെപ്പോഴോ രാമായണം വായിക്കുന്നു. അതു കേള്‍ക്കുവാന്‍ സീതാരാമന്മാര്‍ എത്തിയിരിക്കുന്നു. ഇങ്ങിനെയാവുമോ? :-)
--

ശ്രീ പറഞ്ഞു...

എങ്ങനെ ആയാലും രാമായണ മാസത്തിനു പറ്റിയ ചിത്രം

കുട്ടു | Kuttu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

LinkWithin

Related Posts with Thumbnails