2009, ജൂലൈ 8, ബുധനാഴ്‌ച

എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍

ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ചില ചിന്തകള്‍.മുന്‍പ് എഴുതിയ ചില കുറിപ്പുകളും മറ്റും ചേര്‍ന്ന ഒരു അവിയല്‍ പോസ്റ്റ്‌.എഡിറ്റുചെയ്ത് ഭംഗിയിക്കാനൊന്നും മെനക്കെട്ടിട്ടില്ല.

WHAT IS PHOTOGRAPHY.....

Let's consider a comparison with painting.So here goes..Photography is not painting. :-) Ok,this appears silly but it helps us to understand what photography really is.

A painter starts with a blank canvas and adds what he thinks should be seen.Items are included or excluded based on the artist's preference and vision. No one ever asks a painter, "Why didn't you include that particular tree branch in your scenery,or in case of a portrait,a particular skin blemish.

The photographer also does include or exclude from his creation.The photographer, starts with whatever nature has placed in front of him. His method is to remove that which doesn't compliment his vision,which is even true in photojournalism. Taking a photograph is inherently an exercise in editorial decision making.

The photographer makes his choice of what to include, or not, through a number of means. Positioning of the camera , choice of lens,which determines his composition,then control the depth of field through aperture for further excluding things that he don't want to be noticed.

Later, in the the chemical darkroom, the next stage of exclusion takes place.He might different graded papers to control contrast,temperature of his chemical baths,or even doing some insane thing like exposing his prints to light while it is still developing.(The Sabattier effect.Here the resulting photo will not have its regular 'photographic' look.)Now we have replaced or added a new method,the electronic method via photoshop. Photoshop is just one more tool you can use...nothing more nothing less...

So essentially photography consists of two steps.(1) capturing the light on a light sensitive medium(Film,CCD/CMOS sensor) to get a latent image.(2) Changing this latent image according to his aesthetic sensibilities and later preserve it permanently on paper or maybe specially treated canvas.

"The painter constructs, the photographer discloses."-- Susan Sontag--അപ്പോള്‍ മുകളില്‍ പറഞ്ഞ രണ്ടു ഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന കലാസൃഷ്ടിയെ (പെയ്ന്റി്ങ്ങില്‍ നിന്ന് വേറിട്ട്)ഫോട്ടോഗ്രാഫ് എന്നു വിളിക്കാം.ഞാന്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിക്കാന്‍ ശ്രമിച്ചതുപോലെ ഫോട്ടോഗ്രാഫി യുടെ ആരംഭം മുതല്‍ അങ്ങിനെയായിരുന്നു.ഇപ്പോള്‍ ആ നിര്‍വ്വചനം മാറ്റേണ്ട ഒരു കാര്യവുമില്ല.തന്റെ latent image ല്‍ എന്തുമാത്രം മാറ്റം വേണമെന്നത് തീരുമാനിക്കാന്‍ കലാകാരന് പണ്ടും അവകാശമുണ്ടായിരുന്നു,ഇപ്പോഴും അവകാശമുണ്ട്.The negative is the score, and the print becomes the performance of that score.എന്നു Ansel Adams പറഞ്ഞതിന് ഈ ഡിജിറ്റല്‍ യുഗത്തിലും പ്രസക്തിയുണ്ട്.

പിന്നെ എഡിറ്റിംഗ് ഫോട്ടോഗ്രാഫിയുടെ ശുദ്ധി നശപ്പിക്കുമെന്ന ഈ തെറ്റിധാരണ എങ്ങിനെ വന്നു?'തറവാടി' ഫോട്ടോ ക്യാമറയില്‍നിന്നു മാറ്റമൊന്നും വരാതെ പുറത്തുവരുന്നതാണെന്നും,(അതുതന്നെ തെറ്റാണ്.ഡിജിറ്റല്‍ ക്യാമറയിലെ അല്‍ഗോരിതം കോണ്‍ട്രാസ്റ്റ് വളരെ കൂട്ടിയശേഷമാണ് jpeg ഫോര്‍മാറ്റിലാക്കുന്നത്,A steep 'S' curve)മാറ്റംവരുത്തിയ ഫോട്ടോകള്‍ ജാരസന്തതികളുമാണെന്ന വിശ്വാസം വരാന്‍ കാരണം? "you press the button, we do the rest" എന്ന മുദ്രാവാക്യവുമായി kodak ആദ്യം തന്നെ ഫോട്ടോഗ്രാഫിയെ ജനകീയമാക്കി. (1888)ഈ ജനകീയ ഫോട്ടോഗ്രാഫിയും, ഫോട്ടോഗ്രാഫി എന്ന കലയും സമാന്തരമായാണ് പോയിരുന്നത്.ആദ്യത്തെ കൂട്ടര്‍ക്ക് ഫോട്ടോഗ്രാഫി എന്ന കലയേയോ ഡാര്‍ക്ക്‌ റൂമിനേയോകുറിച്ചോ വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല.ആ അജ്ഞത ഇപ്പോഴും തുടരുന്നു. മിക്കവര്‍ക്കും ഇപ്പോഴും ഫോട്ടോഗ്രാഫി എന്നാല്‍ portrait/wedding ഫോട്ടോഗ്രാഫിയാണ്. അല്ലെങ്കില്‍ പരമാവധി ഫോട്ടോജേര്‍ണലിസം.

ഇനി കേരളത്തിലെ അവസ്ഥ.എണ്‍പതുകളിലാണ് ഇവിടെ കളര്‍ ലാബുകള്‍ കണ്ടമാനം പെരുകുന്നത്.കൂട്ടത്തില്‍ വില കുറഞ്ഞ ഓട്ടോഫോക്കസ് ക്യാമറകളും.മിക്ക വീടുകളിലും ഒരു ക്യാമറ കാണും എന്ന സ്ഥിതിയായി.വേറെ പണിയൊന്നും അറിയാത്തവര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സായി.ഫോട്ടോഗ്രാഫി എന്നാല്‍ ക്യാമറ ക്ലിക്ക് ചെയ്യുക,ഫിലിം, ലാബില്‍ കൊടുത്ത് അവര്‍ തരുന്ന സാധനവുമായി തിരികെ പോരുക എന്നതായി.ഈ ലാബില്‍ എന്താണു നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല.ഒരു നെഗറ്റീവില്‍ നിന്നുതന്നെ വീണ്ടും പ്രിന്റെടുക്കുമ്പോള്‍ ആദ്യം കിട്ടിയ ചിത്രത്തില്‍ നിന്നും വളരെ വ്യത്യാസമുള്ള പ്രിന്റാണ് കിട്ടുകയെന്നത് സാധാരണ സംഭവമായിരുന്നു. ചില സ്റ്റുഡിയോകള്‍, പ്രിന്റുകള്‍ തമ്മില്‍ നിറവ്യത്യാസം ഉണ്ടയിരിക്കും എന്ന് അവരുടെ ബില്ലില്‍ അച്ചടിക്കാന്‍വരെ തുടങ്ങി.color consistency ഇല്ലായ്മ ഒരു പ്രശ്നമായി ആര്‍ക്കും തോന്നാറില്ലായിരുന്നു. കളര്‍ ഫിലിമിന് മാനുവല്‍ പ്രിന്റിംഗ് സാധ്യമല്ല,അതിന് കളര്‍ലാബ് തന്നെ വേണം എന്ന് എന്നോട് തര്‍ക്കിച്ച ഫോട്ടോഗ്രാഫര്‍മാരുണ്ട്.(ഓ.ടി.കഴിഞ്ഞ ദിവസം ടീവിയില്‍ സത്യന്‍ അന്തിക്കാടിന്റെ കുടുംബപുരാണം (1989) കണ്ടിരുന്നു.അതില്‍ ശ്രീനിവാസന്റെ കഥാപാത്രം എക്സ് ഗള്‍ഫ്‌ ആയ മണിയന്‍ പിള്ള രാജുവിനോട് പറയുന്നത് എല്ലാ എക്സ് ഗള്‍ഫുകാരെയുംപോലെ വല്ല സ്റ്റുഡിയോയും തുടങ്ങാനാണ്.ഇപ്പോഴും കാര്യങ്ങള്‍ക്കു മാറ്റമൊന്നും വന്നിട്ടില്ല.ഡിജിറ്റല്‍ സ്റ്റുഡിയോ ആയെന്നുമാത്രം )

വീണ്ടും വിഷയത്തിലേക്ക്.. ....നേരത്തെ സൂചിപ്പിച്ച രണ്ടു ഘട്ടങ്ങളിലൂടേയും കടന്നുപോകേണ്ട ഫോട്ടോഗ്രാഫി എന്ന കല വെറും ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തല്‍ മാത്രായിപ്പോയതു നോക്കുക. ഇനി കളര്‍ ലാബിലെ യന്ത്രത്തില്‍ എന്താണ് നടക്കുന്നത് ?നമ്മുടെ നെഗറ്റീവിനെ ഒരു ശരാശരി ചിത്രമായി പ്രിന്റു ചെയ്യുന്നു.ഡിജിറ്റല്‍ ക്യാമറയിലാണെങ്കില്‍ ക്യാമറയിലുള്ള അല്‍ഗോരിതം അല്പം കളറും കോണ്‍ട്രാസ്റ്റുമൊക്കെ കൂട്ടി ചിത്രത്തെ jpeg രൂപത്തില്‍ പുറത്തുവിടുന്നു. ഇവിടെ ഫോട്ടോഗ്രാഫറുടെ സംഭാവന ചിത്രത്തിന്റെ കോമ്പോസിഷനും ഫോക്കസ്സിങ്ങും മാത്രമാണ്. കലാകാരന്റെ സംഭാവന ഇത്ര മതിയോ?കളര്‍ ലാബ്‌ / ഡിജിറ്റല്‍ ക്യാമറ അല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത് മിക്കവാറും നല്ല തെളിച്ചമുള്ള ഒരു ചിത്രം കിട്ടുന്ന രീതിയിലാണ്.(കിലുക്കത്തില്‍ മോഹന്‍ലാല്‍ ജഗതിയോടു പറയുന്ന പോലെ, കളര്‍ പടമാണല്ലോ,പതിഞ്ഞിരിക്കണല്ലാ...)ഭൂരിഭാഗം പേര്‍ക്കും എന്തെങ്കിലും പതിഞ്ഞാല്‍ മതി.അവര്‍ക്കുള്ളതാണ് കളര്‍ലാബും ക്യാമറയിലെ jpeg ഉം. വീണത്‌ വിദ്യ എന്ന മട്ടില്‍ കളര്‍ലാബ്‌/ക്യാമറ തരുന്ന ചിത്രമാണ് തന്റെ മനസ്സില്‍ കണ്ടത് എന്നു വെറുതെ നടിക്കാം.നന്നായി എടുത്ത ഫോട്ടോ തെറ്റായി പ്രിന്റ്‌/സ്കാന്‍ ചെയ്തതിന്റെ ഒരു ഉദാഹരണം ഇതാ. എക്സ്പോഷര്‍ ശരിയാണ്.ഇതൊരു ലോ കീ ഫോട്ടോഗ്രാഫ് ആണെന്ന് മനസിലാകാതെ കളര്‍ ലാബ്‌ 'ശരിയായി' പ്രിന്റ്‌/സ്കാന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് അത്.നെഗറ്റീവ് മാനുവല്‍ ആയി പ്രിന്റു ചെയ്യുകയോ അല്ലെങ്കില്‍ ഒറിജിനല്‍ നെഗറ്റീവ് നന്നായി സ്കാന്‍ ചെയ്ത്,(അതും ശരിക്ക് പഠിക്കേണ്ട വിഷയമാണ്‌.) കമ്പ്യൂട്ടറില്‍ മാറ്റം വരുത്തുകയോ ചെയ്താല്‍ കിട്ടുന്ന റിസള്‍ട്ട്‌ അത്ഭുതകരമായിരിക്കും.ആ ചിത്രത്തിലെ തീനാളം ഓവര്‍എക്സ്പോസ്ഡ് ആയിട്ടുണ്ടെന്ന് അദ്ദേഹം കരുതുന്നു.എന്നാല്‍ എക്സ്പോഷര്‍ മിക്കവാറും ശരിയായിരിക്കാനാണു സാധ്യത.ആവശ്യമുള്ള ഡാറ്റ നെഗറ്റീവില്‍ ഉണ്ടായിരിക്കും.പ്രിന്റ്‌ ഫിലിം ഫോട്ടോഗ്രാഫി യുടെ നിയമമായ 'expose for shadows,develop for highlights'(ഇപ്പോള്‍ ഫിലിം ഫോട്ടോഗ്രാഫി ആരും ചെയ്യാറില്ലാത്തതുകൊണ്ട് ഈ നിയമത്തെപ്പറ്റി കൂടുതല്‍ വിശദീകരിക്കുന്നില്ല.)അദ്ദേഹം പാലിച്ചിട്ടുണ്ട്.

(പല ഫോട്ടോബ്ലോഗുകളും കാണുമ്പോള്‍ ക്യാമറ ക്ലിക്കുചെയ്യുന്നതിനുമുന്‍പ് ഫൈനല്‍ പ്രോഡക്റ്റ് എപ്രകാരമായിരിക്കണമെന്ന് ഒരു രൂപവുമില്ലായിരുന്നു എന്നു തോന്നാറുണ്ട്. അങ്ങിനെ ഒരു previsualisation ഫോട്ടോഗ്രഫിയില്‍ അത്യാവശ്യമാണു താനും.മിക്കതും ഭാഗ്യം കൊണ്ട് കിട്ടിയതായിരിക്കും. അതിനുള്ള തെളിവ് ഫോട്ടോഗ്രാഫറുടെ സ്ഥിരത(consistency) ഇല്ലായ്മ തന്നെ.മനോഹരമായ ഒരു ചിത്രം കണ്ടു അയാളുടെ മറ്റു ചിത്രങ്ങള്‍ നോക്കിയാല്‍ നിരാശയായിരിക്കും ഫലം. കണ്ണുപൊട്ടന്‍ മാവിലെറിയുന്നതുപോലെ വല്ലപ്പോഴും വീണുകിട്ടുന്നതാണ് പലരുടേയും പല നല്ല ചിത്രങ്ങളും.

(ഇപ്പോള്‍ എനിക്ക് ആവശ്യത്തിനു ശത്രുക്കളായിട്ടുണ്ടാകും :-)കലാപരമായ മികവിനെക്കുറിച്ചല്ല ഞാന്‍ പറയുന്നതെന്ന് ശ്രദ്ധിക്കുക.മികച്ച ചിത്രങ്ങള്‍ ഫോട്ടോഗ്രാഫിയുടെ സാങ്കേതികജ്ഞാനം ഇല്ലാത്തതുകൊണ്ട് പടിക്കല്‍ കൊണ്ടുവന്നു കലമുടക്കുന്നതുപോലെയാകുന്നതു കാണുമ്പോഴുള്ള ദേഷ്യമാണ്(righteous anger)ഞാന്‍ പ്രകടിപ്പിച്ചത്.1991 മുതല്‍ അമേച്വര്‍ ഫോട്ടോഗ്രാഫി ചെയ്യുന്ന ഞാന്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്, സ്ലൈഡ് ഫിലിം, പ്രിന്റ്‌ ഫിലിം ഇപ്പോള്‍ ഡിജിറ്റല്‍ എല്ലാം ഉപയോഗിച്ചിട്ടുണ്ട്.ആ സീനിയോറിറ്റിയുടെ പേരില്‍ ക്ഷമിക്കുക:-))ഞാനെന്റെ മുന്‍പോസ്റ്റില്‍ പറഞ്ഞ Give a man a violin and he now owns a violin.Give a man a camera,he now becomes a photographer:-) എന്നത് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നു തോന്നുന്നു.previsualisation നെപ്പറ്റി പറയുമ്പോള്‍ Ansel adams ന്റെ സോണ്‍ സിസ്റ്റത്തെക്കുറിച്ച് പറയേണ്ടിവരും.എന്റെ അഭിപ്രായത്തില്‍ സോണ്‍ സിസ്റ്റം അറിയാത്തവര്‍ SLR ക്യാമറ കൊണ്ടുനടക്കുന്നത് നിരോധിക്കേണ്ടതാണ്;-)താല്‍പ്പര്യമുള്ളവര്‍ക്ക് ആഡംസിന്റെ THE NEGATIVE വായിച്ചു നോക്കാം.

നമുക്ക് ഫോട്ടോഗ്രാഫി രണ്ടു രീതിയില്‍ ചെയ്യാം.(1) നിങ്ങള്‍ക്ക് കംപോസിങ്ങിനും ഫോക്കസ്സിങ്ങിനും മാത്രമുള്ള അവകാശം.ബാക്കി ഡിജിറ്റല്‍ ക്യാമറയിലെ കുറഞ്ഞ RAM ല്‍ പ്രവര്‍ത്തിക്കുന്ന അല്‍ഗോരിതം ചെയ്യും.(2) കംപോസിങ്ങിനും ഫോക്കസ്സിങ്ങിനും ഉള്ള അവകാശം കൂടാതെ വളരെ കൂടിയ RAM ല്‍ പ്രവര്‍ത്തിക്കുന്ന അല്‍ഗോരിതം (Photoshop,Gimp etc) നമ്മുടെ തലച്ചോര്‍ എന്ന സൂപ്പര്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രോസസ്സ് ചെയ്യാം.ഏതായിരിക്കും നല്ലതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഈ ചിത്രം നോക്കുക.ക്യാമറ നേരിട്ട് jpeg ആക്കി മാറ്റിയ ചിത്രം.RAW ഫയല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് 'മാറ്റം' വരുത്തിയത് താഴെ .'മാറ്റം' എന്ന വാക്ക് സത്യത്തില്‍ ശരിയല്ല.കാരണം രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നതെല്ലാം യഥാര്‍ഥത്തില്‍ ക്യാമറയുടെ സെന്‍സര്‍ 'കണ്ടതാണ്'.അതെല്ലാം വേണ്ടാത്തതാണെന്നുകരുതി കരുതി ക്യാമറയുടെ അല്‍ഗോരിതം ഉപേക്ഷിച്ചതിന്റെ ഫലമാണ്‌ ആദ്യ ചിത്രം.എന്റെ വേര്‍ഷന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകും,പക്ഷേ പ്രധാന കാര്യം യഥാര്‍ത്ഥ ഫോട്ടോ ക്യാമറ പുറത്തുവിടുന്നതല്ലെന്നും,വളരെയധികം ഉപയോഗപ്രദമായ ഡാറ്റ ക്യാമറ വെറുതെ കളയുന്നു എന്നതുമാണ്.ഇരവികുളത്ത് നീലകുറിഞ്ഞികള്‍ പൂത്തു നില്‍ക്കുന്നതാണ് ചിത്രം.ആദ്യചിത്രത്തില്‍ പുല്‍മേടുകളില്‍ മേഘങ്ങളുടെ നിഴല്‍ വീണുകിടക്കുന്നതോ,എന്തിന് കുറിഞ്ഞിപ്പൂക്കള്‍ പോലുമോ കാണാന്‍ പറ്റില്ല.ഫോട്ടോ എടുത്തത് എന്റെ ഒരു സുഹൃത്തും,RAW കണ്‍വേര്‍ഷന്‍ നടത്തിയത് ഞാനുമാണ്.യഥാര്‍ഥത്തില്‍ രണ്ടാമത്തെ ചിത്രം പോലെയായിരുന്നു അന്ന് താന്‍ കണ്ടതെന്ന് ഫോട്ടോഗ്രാഫര്‍ സുഹൃത്ത് പറഞ്ഞിടുണ്ട്.. ആദ്യത്തെ ചിത്രം ശരിയായതും രണ്ടാമത്തേത് വ്യാജവും അല്ല എന്നു മനസ്സിലായല്ലോ.. ഒരു ചിത്രത്തിന്റെ 'ഇന്റെര്‍പ്രട്ടേഷന്‍' ക്യാമറയുടേത് കൂടുതല്‍ ശരിയും കലാപരമായ മൂല്യം കൂടുതല്‍ ഉള്ളതുമാണെന്ന കടുംപിടുത്തം ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.കമ്പ്യൂട്ടറില്‍ ചെറിയ കറക്ഷന്‍സ് ആകാം എന്നു പലരും സമ്മതിക്കാറുണ്ട്.
ചെറിയ കറക്ഷന്‍സ് ആകാമെങ്കില്‍ എന്ത് കൊണ്ട് വലിയ കറക്ഷന്‍സ് പാടില്ല?സത്യത്തില്‍ കമ്പ്യൂട്ടര്‍ കലാകാരന്റെ നഷ്ടപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുതരികയാണ് ചെയ്തത്.മിക്കവാറും നഷ്ടപ്പെട്ട ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോഗ്രാഫി ഇപ്പോള്‍ തിരിച്ചുവന്നരിക്കുന്നത് ഡിജിറ്റലിന്റെ സഹായം കൊണ്ടു മാത്രമാണ്. കളര്‍ലാബുകള്‍ തരുന്ന റിസള്‍ട്ടില്‍ തൃപ്തി തോന്നാത്തതുകൊണ്ട് ഒരിക്കല്‍ ഫോട്ടോഗ്രാഫി ഉപേക്ഷിച്ചവനാണ് ഞാന്‍.ഫോട്ടോഗ്രാഫിയില്‍ ഒരു തരത്തിലുള്ള പരീക്ഷണവും സാധ്യമല്ലായിരുന്നു.ഉദാഹരണത്തിന് High key / low key photography. നമ്മളെങ്ങനെയൊക്കെ ബുദ്ധിമുട്ടി ഫോട്ടോ എടുത്താലും കിട്ടുന്ന പ്രിന്റ്‌ ശരിയകില്ല.നമ്മുടെ നെഗറ്റീവ് over exposed/under exposed ആണെന്ന് സ്വയം തീരുമാനിച്ച് മെഷീന്‍/ടെക്നീഷ്യന്‍ 'ശരിയായി' പ്രിന്റ്‌ ചെയ്തുകളയും.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഫോട്ടോഎഡിറ്റിങ്ങില്‍ അറിവ്/ താല്പര്യം ഇല്ലെങ്കില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.Digital image is meant to be tweaked on a computer.ഫിലിം ക്യാമറ ഉപയോഗിച്ചു പരിചയമുള്ള പലര്‍ക്കും ഡിജിറ്റലിനെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളത്. കാരണം ഫിലിം പോലെയല്ല ഡിജിറ്റല്‍ സെന്‍സര്‍ പെരുമാറുന്നത്.അത്രതന്നെ...The way you choose your exposure is one of the biggest differences between film and digital photography.A digital imaging chip works much like slide film does. CCD/CMOS chips are linear devices. As light falls on a sensor, response is well behaved right up until the point of saturation, at which time it abruptly stops. There is no forgiveness by gradually backing off, as was the case with film. So all the lessons learned from your experience of using film is almost use less for digital photography.

പഴയ ലാന്‍ഡ്‌ മാസ്റ്റര്‍ ഓടിച്ച പരിചയം വച്ച് പുതിയ ബെന്‍സ്‌ ഓടിക്കാന്‍ പറ്റില്ലെന്നര്‍ത്ഥം:-)

മറ്റൊരു കാര്യം ലൈറ്റ് മീറ്ററിന് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ വലിയ സ്ഥാനമൊന്നുമില്ല എന്നതാണ്.എക്സ്പോഷര്‍ കോമ്പന്‍സേഷന്‍,ബ്രാക്കറ്റിങ്ങ് ഇവക്കും ഫിലിം ഫോട്ടോഗ്രാഫിയില്‍ ഉള്ള പ്രാധാന്യം ഡിജിറ്റലില്‍ ഇല്ല.ബ്ലോഗുകള്‍വായിച്ചു ഫോട്ടോഗ്രാഫി പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നറിയാം.അതിനാല്‍ കൂടുതല്‍ വിശദീകരിക്കാം.

ഒരു സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് (പ്രകാശം ശേഖരിക്കാനുള്ള കഴിവ്.അതിന്റെ പരിധി കഴിഞ്ഞാല്‍ വെള്ളനിറം മാത്രമേ കാണു.)ഏകദേശം അഞ്ചു സ്റ്റോപ്പാണ്. Raw മോഡ് 12 ബി്റ്റിലാണ് റെക്കോര്‍ഡ്‌ ചെയ്യുന്നത്.അതായത് 4096(2^12) പ്രകാശ വ്യതിയാനങ്ങള്‍(Tonal values)സെന്‍സറില്‍ ശേഖരിക്കപ്പെടും.ഈ പ്രകാശ വ്യതിയാനങ്ങള്‍അഞ്ചു സ്റൊപ്പിലും തുല്യമായല്ല ശേഖരിക്കപ്പെടുന്നത്.ചാര്‍ട്ട് നോക്കുക.


സെന്‍സറിന്റെ പകുതിയോളം കപ്പാസിറ്റി ഏറ്റവും പ്രകാശമുള്ള ഭാഗം ചിത്രീകരിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.ഏറ്റവും കുറവ് ഏറ്റവും ഇരുണ്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനും.(ഡിജിറ്റല്‍ ഫോട്ടോകളുടെ ബ്രൈറ്റ്നസ്സ് കൂട്ടുമ്പോള്‍ ഇരുണ്ട ഭാഗങ്ങളില്‍ നോയ്സും പോസ്റ്ററയ്സേഷനും പ്രത്യക്ഷപ്പെടുന്നത് ഇതുകൊണ്ടാണ്.)

ഇനി നമുക്ക് ഡിജിറ്റല്‍ ഫോടോഗ്രാഫിയുടെ അടിസ്ഥാന നിയമത്തിലേക്കുവരാം. 'Expose to the right'.Every body repeat after me. IN DIGITAL PHOTOGRAPHY THE RULE IS EXPOSE TO THE RIGHT:-)

എന്താണ് EXPOSE TO THE RIGHT? (RAW ഫോര്‍മാറ്റിനു മാത്രം ബാധകം.)

സെന്‍സര്‍ വെളിച്ചത്തിനോട് പെരുമാറുന്നത് ഫിലിമിനേപ്പോലെയല്ല എന്നു നാം കണ്ടു.ശരിയായ എക്സ്പോഷര്‍ ലൈറ്റ് മീറ്റര്‍ തീരുമാനിക്കുന്നതല്ല.(ലൈറ്റ് മീറ്റര്‍ പ്രത്യേകിച്ചും കൂടുതല്‍ കൃത്യതയുള്ള സ്പോട്ട് മീറ്റര്‍ ഫിലിം കാലഘട്ടത്തിന്റെ,പ്രത്യേകിച്ച് സ്ലൈഡ് ഫിലിം (ട്രാന്‍സ്പെരെന്‍സി ഫിലിം) കാലഘട്ടത്തിന്റെ അവശിഷ്ടമാണ്.)ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ഉപയോഗിക്കേണ്ടത് ഹിസ്റ്റോഗ്രാമാണ്(Histogram).ഹിസ്റ്റോഗ്രാമിന്റെ അടിസ്ഥാനത്തില്‍, പ്രധാന ഭാഗങ്ങള്‍ വെളുത്തുപോകാത്ത രീതിയില്‍ ഫോട്ടോ ഓവര്‍ എക്സ്പോസ് ചെയ്യുക.ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം വലതുവശത്തേക്ക് പരമാവധി നീങ്ങിയിരിക്കും.അതാണ് EXPOSE TO THE RIGHT.അതായത് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ശരിയായ എക്സ്പോഷര്‍ വളരെ മങ്ങിയ ഒട്ടും ഭംഗിയില്ലാത്ത ചിത്രമാണ്‌ നല്‍കുക .അത് പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടത്.ഡിജിറ്റല്‍ ക്യാമറയില്‍ കറക്റ്റ് എക്സ്പോഷര്‍(ലൈറ്റ് മീറ്ററിന്റെ അടിസ്ഥാനത്തില്‍) സെറ്റ് ചെയ്തു ഫോട്ടോയെടുക്കുന്നവര്‍ അവരുടെ വിലകൂടിയ ക്യാമറയുടെ സെന്‍സര്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല.(അത് കുഴപ്പമില്ല. അവരുടെ ക്യാമറ അവരുടെ ഫോട്ടോ.പക്ഷേ താന്‍ ഫോട്ടോയില്‍ മാറ്റമൊന്നും വരുത്താറില്ല എന്നു അഭിമാനിക്കുകയും അങ്ങിനെ മാറ്റം വരുത്തുന്നത് എന്തോ മോശം ഏര്‍പ്പാടാണ് എന്നും മറ്റും പ്രഖ്യാപിക്കുന്നത് ശരിയല്ല)

താഴെയുള്ള ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം ശ്രദ്ധിക്കുക.സെന്‍സര്‍ വെളിച്ചം ശേഖരിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നതിന്റെ അടിസ്ഥാനത്തില്‍ സീനില്‍ നിന്ന് പരമാവധി വെളിച്ചം ശേഖരിച്ചിരിക്കുന്നു(Sensor is used just as a light bucket).


ഇനി അഡ്ജസ്റ്റ് ചെയ്ത ചിത്രവും അതിന്റെ ഹിസ്റ്റോഗ്രാമും നോക്കൂ.( ഇതെന്റെ മികച്ച ചിത്രമൊന്നുമല്ല.ആരും ഇനി അതില്‍ പിടിച്ചു തൂങ്ങണ്ട:-) )


ഇനി ഞാന്‍ പറഞ്ഞത് പോരെങ്കില്‍ ഇനി Ian Lyons പറയുന്നതു നോക്കൂ.

....Get your histogram as close to the right side as possible but not so close as to cause the over exposure indicator to flash. The ideal exposure ensures that you have maximum number of levels describing your image without loosing important detail in the highlights. The closer you get to this ideal then the more of those levels are being used to describe your shadows. If you underexpose you will need to open them again to ensure the final image is as you require. The problem with this approach is that we only have 128 levels available to the shadows. You start pulling curves, etc to open the shadows and you'll get posterisation, etc......

...We need to get away from the concepts of exposure that have served us well with film. The CCD/CMOS isn't film and does not react like film in the highlight shadow regions. Exposure on film tends to roll-off smoothly in the shadows and highlights. With digital the capture is linear and there is no roll-off....

....Remember that you will likely still have the RAW file for a long time. It really is your equal of the negative; don't trash it. Even if the current crop of conversion apps can't handle the blown highlights future apps will. However, NOTHING will ever get you back the lost shadow detail......

ഞാന്‍ ഒരു സ്റ്റോപ്പെങ്കിലും കൂട്ടിയേ ഫോട്ടോയെടുക്കാറുള്ളൂ.jpeg ഉപയോഗിക്കാറുമില്ല.(ഒരു പ്രധാന കാര്യം,വിവരദോഷികളെ ഒറിജിനല്‍ ഫയല്‍ കാണിക്കരുത്.നിങ്ങള്‍ക്ക് ഫോട്ടോഗ്രാഫി അറിയില്ലന്നേ അവര്‍ കരുതൂ. Raw ഫോര്‍മാറ്റില്‍ ചിത്രമെടുത്തു പിന്നീട് പ്രോസ്സസ് ചെയ്യുന്നത് ബുദ്ധിമുട്ടുതന്നെയാണ്.പക്ഷേ ആ ബുദ്ധിമുട്ട് സഹിക്കാന്‍ തെയ്യാറല്ലാത്തവര്‍ ഫോട്ടോഗ്രാഫി എന്ന കല കൊണ്ടുനടക്കാന്‍ യോഗ്യരല്ല. It is easy to take a photograph, but it is harder to make a masterpiece in photography than in any other art medium”. എന്നു Ansel Adams ഫിലിം ഫോട്ടോഗ്രാഫി യെപറ്റി പറഞ്ഞത് ഡിജിറ്റലിന്റെ കാര്യത്തിലും ശരിയാണ്.


STOP PRESS ........

എന്റെ കഴിഞ്ഞ പോസ്റ്റില്‍,.'കാണാത്ത അടവുകള്‍ കാണുമ്പോള്‍ കള്ളക്കോലാണെന്നു തോന്നും...പഠിപ്പ് തികയാത്തതിന്റെ ദോഷം'..എന്ന് എഴുതിയപ്പോള്‍,'പഠിപ്പ് തികഞ്ഞോ എന്നു കാണാമിപ്പോള്‍' എന്ന് ആരോമല്‍ ചേകവരെപ്പോലെ അട്ടഹസിച്ചു ചാടിയിറങ്ങി കൂതറ.പക്ഷെ കൈയിലുള്ള മുറിച്ചുരിക വേണ്ട പോലെ വിളങ്ങിയില്ല.പരിഹാസത്തില്‍ തുടങ്ങി മറുപടിയായി തോന്നിപ്പിക്കുന്ന ആ അടവാണ് ഉദ്ദേശിച്ചതെങ്കിലും,വിവരകേടില്‍ തുടങ്ങി വിവരക്കേടായിത്തന്നെ തോന്നിപ്പിക്കുന്ന അടവാണ് പ്രയോഗത്തില്‍ കാണുന്നത്.. 'സ്റ്റുഡിയോയില്‍ പോയി ഫോട്ടോഗ്രാഫറുടെ മുമ്പില്‍ കോള്‍ഗേറ്റിന്റെ പരസ്യംപോലെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒരു ഫോട്ടോ എടുപ്പിക്കുമെന്നല്ലാതെ ഫോട്ടോഗ്രാഫിയുമായി ഒരു ബന്ധവുമില്ലെന്ന് 'സ്വയം സമ്മതിച്ച് ഇപ്പോള്‍ ഫോറന്‍സിക്‌ ഫോട്ടോഗ്രാഫി പരിചയമുണ്ടെന്ന് പറയുന്ന ഈ ചേകവരുടെ അരച്ചുരികയ്ക്ക് പതിനെട്ടുവര്‍ഷം ഫോട്ടോഗ്രാഫി പരിചയം എന്ന എന്റെ കാല്‍ച്ചുരിക മതി:-)

അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് തെളിവായി ഏതോ ഫോട്ടോഗ്രാഫി മത്സരത്തിന്റെ നിയമാവലിയില്‍ മാനിപ്പുലേഷന്‍ അനുവദിക്കില്ല എന്നു പറഞ്ഞിരിക്കുന്നതാണ് കാണിച്ചിരിക്കുന്നത്‌.അദ്ദേഹത്തിന്റെ അറിവിലേക്കായി.
ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ സ്ലൈഡ് ഫിലിം മാത്രം പരിഗണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്.ഫോട്ടോപ്രിന്റുകള്‍ അയിത്തജാതിക്കാരായിരുന്നു.പിന്നീട് സ്ലൈഡ് ഫിലിം അസ്തമിച്ചപ്പോള്‍ പ്രിന്റ്‌ ഫിലിം മത്സരത്തിന് അയക്കാമെന്നായി.അഞ്ചു വര്‍ഷം മുന്‍പൊന്നും ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ മത്സരത്തിന് പരിഗണിക്കാറില്ലായിരുന്നു.മിക്ക ആര്‍ട്ട്‌ ഗാലറികളും അവ സ്വീകരിക്കില്ലായിരുന്നു. പിന്നീട് ഡിജിറ്റല്‍ ചിത്രങ്ങള്‍ ആകാം,പക്ഷെ മാനിപ്പുലേഷന്‍ പാടില്ല എന്നായി.ഇപ്പോള്‍ അല്പം മാനിപ്പുലേഷന്‍ ആകാമെന്നായിട്ടുണ്ട്.കുറച്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞാല്‍ ഒരു പക്ഷെ Adobe 3D camera lens പ്രചാരത്തിലാകും.ഇതുപയോഗിച്ച് ഫോട്ടോയുടെ ഫോക്കസ്സും ഡെപ്ത് ഓഫ് ഫീല്‍ഡും വരെ പിന്നീട് മാറ്റാം എന്നു പറയുന്നു. തീര്‍ച്ചയായും തുടക്കത്തില്‍ മത്സരങ്ങള്‍ക്ക് ഇത് അനുവദിക്കില്ല,പിന്നീട് അനുവദിക്കുകയും ചെയ്യും.ഇനി ഒരു നൂറു വര്‍ഷം കഴിഞ്ഞാലും ഫോട്ടോഗ്രാഫി എന്ന പേരില്‍ ഒരു കലാവിദ്യ ഉണ്ടായിരിക്കും.പക്ഷേ അത് നമുക്ക് ഇപ്പോള്‍ പരിചയമുള്ള ഫോട്ടോഗ്രാഫി ആയിരിക്കില്ല.ഫോട്ടോഗ്രാഫിയുടെ മാത്രമല്ല, എന്തിന്റേയും നിര്‍വചനവും നിയമങ്ങളും കല്ലില്‍ കൊത്തിയതുപോലെ ആചന്ദ്രതാരം നിലനില്‍ക്കുന്നതാണെന്നു കരുതുന്നവരോട് എന്തു പറയാന്‍.

....ഏതോ ഒരുത്തന്‍ എഴുതിയ ഉടായിപ്പുകള്‍...എന്നും എഴുതി വിട്ടിട്ടുണ്ട് .ഞാന്‍ റഫറന്‍സായി കൊടുത്ത Photo Fakery: The History and Techniques of Photographic Deception and Manipulation ആയിരിക്കാം ഉദ്ദേശിച്ചത്.ഈ പുസ്തകം എഴുതിയ ആ ഏതോ ഒരുത്തന്‍(Dino A. Brugioni) C.I.A യുടെ ഫോട്ടോ വിശകലന വിദഗ്ധനായിരുന്നു.ഫോറന്‍സിക്‌ ഫോട്ടോഗ്രഫി പരിചയമുള്ള ആളുതന്നെ അത് പറയണം.

17 അഭിപ്രായങ്ങൾ:

bright പറഞ്ഞു...

പഴയ ലാന്‍ഡ്‌ മാസ്റ്റര്‍ ഓടിച്ച പരിചയം വച്ച് പുതിയ ബെന്‍സ്‌ ഓടിക്കാന്‍ പറ്റില്ലെന്നര്‍ത്ഥം:-)

Captain Haddock പറഞ്ഞു...

nice article !!!

Haree | ഹരീ പറഞ്ഞു...

• ഡിജിറ്റല്‍ ഫോട്ടോ JPEG ഫോര്‍മാറ്റിലാക്കുന്നതു തന്നെ മാറ്റങ്ങള്‍ വരുത്തിയാണ്, അതിനാല്‍ അതില്‍ വീണ്ടും എന്തൊക്കെ എഡിറ്റിംഗ് ചെയ്താലും അത് ഫോട്ടോയായി തന്നെ നിലനില്‍ക്കും എന്നാണോ ഉദ്ദേശിച്ചത്? ഇങ്ങിനെയാണെങ്കില്‍ അതിനോട് യോജിപ്പില്ല. ചിപ്പില്‍ പതിയുന്ന വിവരങ്ങളെ അല്‍ഗോരിതമുപയോഗിച്ച് (കോണ്ട്രാസ്റ്റ് കൂട്ടുക മാത്രമാവണമെന്നുമില്ല) മെമ്മറിയിലേക്ക് പകര്‍ത്തിയതിനു ശേഷമുള്ള എഡിറ്റിംഗ് കസര്‍ത്തുകളെ മാത്രമാണ് ഗ്രാഫിക് വര്‍ക്ക് എന്ന പേരില്‍ കണക്കാക്കുന്നത്. പിന്നെ ചെറിയ മാറ്റങ്ങളും വലിയ മാറ്റങ്ങളും; വലിയ മാറ്റങ്ങള്‍ വന്നു കഴിയുമ്പോള്‍ അതിനെ മറ്റൊരു പേരിട്ട് വിളിക്കണം എന്നേ പറയുന്നുള്ളൂ. ഒരു വള്ളത്തില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയാല്‍ ബോട്ടാവും. പക്ഷെ, പിന്നീടതിനെ വള്ളമെന്നു തന്നെ പറയാറുണ്ടോ?
• ഇവിടെ ഉദാഹരണത്തില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ചില കളര്‍/കോണ്‍‌ട്രാസ്റ്റ്/ലൂമിനന്‍സ് കറക്ഷനുകള്‍ വരുത്തിയിരിക്കുന്നു. എന്നാല്‍ അതല്ലാതെ മറ്റൊരു ചിത്രത്തില്‍ നിന്നും കുറേ പറവകളെ കൂട്ടിച്ചേര്‍ക്കുക അല്ലെങ്കില്‍ മേഘാവൃതമായ അന്തരീക്ഷത്തില്‍ ഒരു മിന്നല്‍ ചെര്‍ക്കുക എന്നിവയൊക്കെ കൂടി ചെയ്താലോ? ആദ്യത്തേത് ഫോട്ടോ എന്‍‌ഹാന്‍സിംഗ് ആണെങ്കില്‍ രണ്ടാമത്തേത് ഗ്രാഫിക് എഡിറ്റിംഗ് ആയി. (ധന്യയുടെ രൂപത്തിലെ പരിഷ്കാരങ്ങള്‍ രണ്ടാമത്തേതില്‍ വരുന്നു.)
• പിന്നെ അവിടെ കണ്ടത് അതേ പോലെ പകര്‍ത്തുവാന്‍ (അതല്ലെങ്കില്‍, അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ചിത്രമായി പകര്‍ത്തുവാന്‍) കഴിയാതിരുന്നതിന് പല കാരണങ്ങളുണ്ടാവാം. (ക്യാമറയുടെ പരിമിതികള്‍, ക്യാമറ ഉപയോഗിക്കുന്നയാളുടെ പരിമിതികള്‍, ചിത്രമെടുക്കുവാനുള്ള സമയക്കുറവ്, അതിനുള്ള സാഹചര്യമില്ലായ്മ...) അങ്ങിനെയൊരു ചിത്രം കുറേ എഡിറ്റിംഗ് നടത്തി ഭംഗിയാക്കുന്നതും, ഒരു ഫോട്ടോഗ്രാഫര്‍ അതേ ഭംഗിയോടെ ആദ്യം തന്നെ ആ ചിത്രം പകര്‍ത്തുന്നതും; ഇതു രണ്ടും താരതമ്യം ചെയ്താല്‍ രണ്ടാമത്തെയാള്‍ നല്ല ഫോട്ടോഗ്രാഫറെന്നും ആദ്യത്തേയാള്‍ മികച്ച ഗ്രാഫിക് ആര്‍ട്ടിസ്റ്റെന്നും പറയാം.
• ഫോക്കസും ഫ്രയിമും നിശ്ചയിച്ച് ഫോട്ടോയെടുക്കുക മാത്രമാണോ ഫോട്ടോഗ്രഫി? ചുറ്റും കാണുന്നവയില്‍ നിന്നും ഒരു മികച്ച ഫോട്ടോ കണ്ടെടുക്കുക അത്ര നിസാരമാണോ? കൃത്യമായ എക്സ്പോഷന്‍, വൈറ്റ് ബാലന്‍സ് ഇവയൊക്കെ നല്‍കുവാനും അല്പം പരിചയം ആവശ്യമുണ്ട്.
• മികച്ച ഫോട്ടോഷോപ്പ് വര്‍ക്കിനും, മികച്ച ഗ്രാഫിക് എഡിറ്റിംഗിനുമൊക്കെ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഒറിജിനല്‍ ഫോട്ടോകളല്ല, വര്‍ക്ക് ചെയ്ത ഫോട്ടോകളാണ് അവിടെ സ്വീകരിക്കപ്പെടുക. എന്നാലവയെ ആരും ഫോട്ടോഗ്രഫി മത്സരങ്ങളെന്ന് വിളിക്കാറില്ല.
--

ശ്രീ പറഞ്ഞു...

ഉപകാരപ്രദമായ ലേഖനം

saptavarnangal പറഞ്ഞു...

ബ്രൈറ്റ് പറഞ്ഞതു പോലെ റോ മോഡിൽ ചിത്രമെടുത്ത് പോസ്റ്റ് പ്രോസസ്സിങ്ങ് ചെയ്യുമ്പോഴാണ് ശരിയായ ഫോട്ടോ കിട്ടുന്നത്.പക്ഷെ ‘പോസ്റ്റ് പ്രോസസ്സിങ്ങ് ‘ എവിടെ വരെ പോകാം എന്നതിലാണ് ഒരു അഭിപ്രായസമന്വയം സാധിക്കാത്തത്.

സാധാരണ ഫിലിം കാലത്തിലെ ഫോട്ടോയെടുപ്പും ഡിജിറ്റൻ കാലത്തെ ഫോട്ടോയെടുപ്പും നമ്മുക്ക് താരത്മ്യം ചെയ്യാൻ സാധിക്കുമോ? അതു ഒരു ആപ്പിൾ- ആപ്പിൾ താരതമ്യമാണോ?


ഫിലിം കാലത്തിൽ ഒരു ഫോട്ടോയെടുത്താൻ ആ നെഗറ്റീവിൽ വരുത്താവുന്ന മാറ്റങ്ങൾക്ക് ഒരു പരിധിയില്ലേ? ഒരു ഫിലിം കൊടുക്കുമ്പോൾ നല്ല ഫോട്ടോഗ്രാഫർമാർ അത് എങ്ങനെ ഡെവലെപ്പ് ചെയ്യണമെന്ന് പറഞ്ഞും കൊടുക്കുമെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്, അതു പോലെ അവർ ഒരു ഫിലിമിൽ ഒരേ തരത്തിലുള്ള ലോ കീ അല്ലെങ്കിൽ ഹൈ കീ ചിത്രങ്ങൾ മാത്രമേ എടുക്കൂ എന്നും വായിച്ചിട്ടുണ്ട് എന്നൊരു ഓർമ്മ. പറയാൻ വന്നത് ഫിലിം കാലത്തിൽ പോസ്റ്റ് പ്രോസസ്സിങ്ങിന് ഒരു പരിധിയുണ്ടായിരുന്നു എന്നാണ്.

ഹരി പറഞ്ഞതു പോലെ സെൻസറ് റോ മോഡിൽ എടുക്കുന്ന ചിത്രം അതിന്റെ ലെവലും കേർവ്വും കോണ്ട്രാസ്റ്റും ഒക്കെ മാറ്റുന്നത് പോസ്റ്റ് പ്രോസസ്സിങ്ങായി കണക്കാക്കാം.നീലകുറിഞ്ഞി ചിത്രത്തിന്റെ പോസ്റ്റ് പ്രൊസസ്സിങ്ങ് തന്നെ ഉദാഹരണം. പക്ഷേ ധന്യയുടെ ചിത്രത്തിൽ വരുത്തിയ ചില മാറ്റങ്ങൾ - ബോഡീ ഷേപ്പ് കുറച്ച് ഹവർ ഗ്ലാസ് പരുവത്തിലാക്കിയത്, അതു റെക്കോഡ് ചെയ്യപ്പെട്ട ഒറിജിനലിന്റെ ഘടന തന്നെ മാറ്റലല്ലേ?
(ഫോട്ടോയെടുപ്പിൽ അധികം പരിചയമില്ല, ഫിലിമിൽ ഒട്ടുമില്ല)

saptavarnangal പറഞ്ഞു...

ആ നീലകുറിഞ്ഞി ജെപിജി ഫോട്ടോയിൽ അത്രെയും ഡീറ്റെയിത്സ് പോയല്ലേ! റോ മോഡിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് ഒന്നു വ്യക്തമാക്കാമോ?

അജീഷ് മാത്യു കറുകയില്‍ പറഞ്ഞു...

very good article

bright പറഞ്ഞു...

നന്ദി, എല്ലാവര്‍ക്കും....

@ Haree | ഹരീ ...
ചര്‍ച്ച വേറൊരു പോസ്റ്റില്‍ തുടരാം.എന്റെ ഫോട്ടോഗ്രാഫി പുസ്തകശേഖരത്തില്‍ അറുപതുകള്‍ മുതല്‍ക്കുള്ള ഫോട്ടോഗ്രാഫി മാസികകളുണ്ട്.അവയിലെ ചില ലേഖനങ്ങള്‍ സ്കാന്‍ ചെയ്ത് പോസ്റ്റുചെയ്യാം എന്നു വിചാരിക്കുന്നു.40-50 വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഫോട്ടോഗ്രാഫി എപ്രകാരമായിരുന്നു എന്നറിയുന്നത് രസമായിരിക്കും.അന്നൊന്നും ഇമേജ് എന്‍ഹാന്‍സ്മെന്റും ഇമേജ് മാനിപ്പുലേഷനും തമ്മില്‍ ഇപ്പോഴുള്ള വേര്‍തിരിവുകളൊന്നും ഉണ്ടായിരുന്നില്ല.
@ saptavarnangal..
എന്റെ പൊതുവായ വര്‍ക്ക്‌ ഫ്ലോ അവതരിപ്പിക്കാം.
ഇത് എഴുതി ഫലിപ്പിക്കാന്‍ പറ്റുമോ എന്നറിയില്ല. വണ്ടി ഡ്രൈവ് ചെയ്യുന്നത് എങ്ങനെയാണെന്നു ചോദിക്കുന്ന പോലെയാണ് ഇത്.ക്ലച്ച്,ബ്രേക്ക്,ആക്സിലറേറ്റര്‍, ഹോണ്‍ ഇവയൊക്കെ വിശദീകരിക്കാമെന്നല്ലാതെ എപ്പോള്‍ എന്തുപയോഗിക്കണം എന്നത് അപ്പോഴത്തെ സന്ദര്‍ഭം അനുസരിച്ചിരിക്കും.
എന്റെ raw work flow ഇപ്രകാരമാണ്.

(1) വൈറ്റ് ബാലന്‍സ് കറക്ഷന്‍

(2)RAW ഫയലില്‍നിന്നും -2,0,+2 എന്നിങ്ങനെ മൂന്ന് എക്സ്പോഷറുകള്‍ ഉണ്ടാക്കും.ഇതിന് ഫോട്ടോഷോപ്പിലെ smart layers ഉപയോഗിക്കാം.

(3) മൂന്ന് ചിത്രങ്ങളും ചേര്‍ത്ത് ഒരു 'pseudo HDR' ഉണ്ടാക്കുക.ഇതിന് നാലോ അഞ്ചോ വ്യത്യസ്ഥ മാര്‍ഗ്ഗങ്ങുണ്ട്.apply image (image--apply image)ആണ് സാധാരണ ഉപയോഗിക്കാറ്.Luminosity mask ഉപയോഗിക്കുന്ന ഒരു മാര്‍ഗവുമുണ്ട്.(ക്യാമറയില്‍ മൂന്ന് എക്സ്പോഷറുകള്‍ എടുത്തു ഉണ്ടാകുന്ന HDR നും ഈ രീതിതന്നെയാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്.HDR നു photomatix നേക്കാള്‍ നല്ലത് ഈ മാര്‍ഗ്ഗമാണ്)

(4) ഇപ്പോള്‍ നമ്മുടെ ചിത്രത്തില്‍ RAW ഫയലില്‍ ഉണ്ടായിരുന്ന ഡാറ്റ എല്ലാം ഉണ്ടെങ്കിലും ചിത്രത്തിന് കോണ്ട്രാസ്റ്റ് ഒട്ടും ഉണ്ടായിരിക്കില്ല.പിക്സലുകളുടെ ലൂമിനെന്‍സ് ശരിയാക്കണം.അതിന് curves ഉപയോഗിക്കാം.(ഒരു കാരണവശാലും ഫോട്ടോഷോപ്പിലെ brightness/contrast ഓപ്ഷന്‍ ഉപയോഗിക്കരുത്.ഫോട്ടോഷോപ്പില്‍നിന്ന് പണ്ടേ ഒഴിവാക്കേണ്ടിയിരുന്ന ഒന്നാണ് അത്.)ആദ്യമായി curves ന്റെ ഡീഫോള്‍ട്ട് ബ്ലാക്ക്‌ പോയിന്റ്‌ r=0,g=0,b=0 എന്നത് r=10,g=10b=10 എന്നാക്കുക.ഡീഫോള്‍ട്ട് വൈറ്റ് പോയിന്റ്‌ r=255,g=255,b=255 എന്നത് r=245,g=245,b=245 എന്നും ആക്കുക.മിഡ് ടോണ്‍ തല്‍കാലം ഒന്നും ചെയ്യേണ്ടതില്ല.ചിത്രത്തിന്റെ ബ്ലാക്ക്‌ പോയിന്റും വൈറ്റ് പോയിന്റും കൃത്യമായി കണ്ടുപിടിക്കാന്‍ image-adjustments-threshold ഉപയോഗിക്കാം.

(5) ഇനി local contrast enhancement.ഇതിന് unsharp mask ഫില്‍റ്റര്‍ darken,lighten.luminosity എന്നീ ബ്ലെണ്ടിംഗ് മോഡുകളില്‍ ഉപയോഗിക്കും.(unsharp mask പണ്ടുകാലത്തെ ഒരു ഡാര്‍ക്ക്റൂം വിദ്യയാണ്.സത്യത്തില്‍ അത് ഫോട്ടോ ഷാര്‍പ്പ് ആക്കാന്‍ ഉപയോഗിക്കേണ്ടതല്ല.)

(6) ഇതുവരെയുള്ളതെല്ലാം മിക്കവാറും actions ഉപയോഗിച്ച് ചെയ്യാം.ഇനി ഫോട്ടോയെ ശരിക്കും വ്യത്യസ്തമാക്കാന്‍ dodging ,burning. അത് മിനക്കെട്ടിരുന്നു ചെയ്തേപറ്റൂ.ചിത്രം വിശദമായി പഠിച്ചശേഷം പ്രകാശവിന്യാസം എങ്ങനെ വേണമെന്ന് തീരുമാനിക്കും. ബ്ലെണ്ടിംഗ് മോഡുകളില്‍ color burn,color dodge,vivid light,pin light എന്നിവ ഉപയോഗിക്കും.

(7) color enhancement വെറുതെ സാച്ചുറേഷന്‍ കൂട്ടിയാല്‍ ശരിയാവില്ല.സാച്ചുറേഷന്‍ കുറവുള്ള ഭാഗങ്ങളില്‍ മാത്രം സാച്ചുറേഷന്‍ വരുത്താന്‍ saturation mask വേണ്ടിവരും.

(8) sharpening.മുഴുവന്‍ ഷാര്‍പ്പന്‍ ചെയ്യാതെ അരികുകള്‍ മാത്രം ഷാര്‍പ്പന്‍ ചെയ്യും.edge mask ഉണ്ടാക്കേണ്ടിവരും.

വല്ലതും മനസ്സിലായോ:-) feel free to ask if you have any doubts.

saptavarnangal പറഞ്ഞു...

ബ്രൈറ്റ്,

വിശദമായ മറുപടിക്ക് നന്ദി.

ഇതു ഒരു പ്രൊഫഷണൽ വർക്ക് ഫ്ലോ അല്ലേ J കുറച്ചൊക്കെ മനസ്സിലായി, ചെയ്യാൻ അറിയില്ലെങ്കിലും!ഞാൻ റോ മോഡിൽ ചിത്രങ്ങളെടുക്കുന്നത് തീരെ കുറച്ചിരിക്കുകയാ, കാരണം പോസ്റ്റ് പ്രോസസ്സ്ങ്ങിന് എടുക്കുന്ന സമയം തന്നെ. പിന്നെ ഈ -2, 0, +2 ഇവ കൊണ്ട് ലെയർ ചെയ്താൽ hdr ആകുമോ? അത് ഒന്നു പരീക്ഷിച്ചു നോക്കണമെല്ലോ J .ഈ hdr പണ്ട് ഉണ്ടായിരുന്ന സാങ്കേതികതായണോ?ഞാൻ ഒരു റോ ചിത്രം അയിച്ചു തരാം, സമയം കിട്ടുവാണെൽ ഒന്നു കറക്റ്റ് ചെയ്ത് അയിച്ചു തരണേ. ഒരു പ്രൊഫഷണൽ വർക്ക് ഫ്ലോയും എന്റെ തരികിടകളും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കാനാ..ഇങ്ങനെയുള്ള പോസ്റ്റുകൾ വരുമ്പോൾ കൂടുതൽ അറിവ് ലഭിക്കുന്നു. സമയം കിട്ടുമ്പോൾ ഇവിടെയും സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നുന്യൂ യോർക്ക് ടൈംസ് ഈ അടുത്തിട ഒരു ഫോട്ടോ സീരീസ്സ് അവരുടെ സൈറ്റിൽ നിന്നു മാറ്റി, അതിന് കാരണം ഫോട്ടോഗ്രാഫുകൾ ‘Digitally manipulated’ എന്നതായിരുന്നു. ഫോട്ടോകൾ ഞാൻ കണ്ടില്ല. എഡിറ്ററുടെ ക്ഷമാണത്തിന്റെ ലിങ്ക് ദാ ഇവിടെ.

bright പറഞ്ഞു...

I am not a professional photographer but my work flow is professional enough:-) I learned my photography from the masters like Ansel Adams and my photoshop from the likes of Thomas Knoll(The first name you see in photoshop ,the original creator of photoshop.Btw expose to the right(ETTR) was first proposed by Thomas Knoll.)

I think you should use RAW even if you don't have enough time for proper RAW conversion. Do the jpeg conversion in photoshop,either with minimum or no adjustments.It has a much better algorithm than your camera will ever have.Use actions to save time.KEEP YOUR RAW FILES SAFE.You can try conversion later,or even better,use more sophisticated programs of the future(of course you will be better skilled also) .You will definitely thank me 10-15 years from now !!

Now regarding HDR,it will take a much longer post to explain it.Actually our monitors and printing systems cannot correctly render a 32 bit HDR file.For that you will need a ridiculously expensive(now) Brightside monitor.What we really see is a tone mapped version(a poor simulation) that can be viewed on our regular monitor.Brighside monitors will become less expensive and probably will replace our regular monitors in the future.Photography as we know it(photos printed on paper with a brightness ratio of 300:1or viewing photos on monitors with similar brightness ratio)will change with the arrival of these new monitors with brightness ratio of 1,000,000:1.So shoot plenty of HDRs now and keep the 32 bit HDR files safe.Again you will thank me in 10-15 years.If both of us are around then you will owe me one;-)Btw I can imagine people debating about 'real' photography and that golden age where we had to tone map to see an HDR image:-)

By all means send your Raw file .I will see what I can do.

Haree | ഹരീ പറഞ്ഞു...

അപ്പോള്‍ എന്റെ അഭിപ്രായങ്ങള്‍ ഇങ്ങിനെ ചുരുക്കുന്നു:
• ഒരു ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എന്തൊക്കെ ചെയ്താലും അത് ‘ഫോട്ടോഗ്രഫി’ എന്ന ഡൊമൈനില്‍ തന്നെ നിലനില്‍ക്കും എന്നതിനോട് ഞാന്‍ വിയോജിക്കുന്നു.
• മുന്‍‌കാലങ്ങളില്‍ ഇവയെ വേര്‍തിരിച്ചു കാണാതിരുന്നത്, അത്രയധികം മാനിപ്പുലേഷനുകളൊന്നും നടക്കുമായിരുന്നില്ല എന്നതിനാലാവണം. എന്നാല്‍, ഈ കാലഘട്ടത്തില്‍ അതു രണ്ടും വേര്‍ തിരിച്ചു കാണേണ്ടതു തന്നെയുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
• ഇന്ന് ഫോട്ടോഷോപ്പില്‍ സാധിക്കുന്നതെല്ലാം തന്നെ മുന്‍പ് ഫിലിം-നെഗറ്റീവ്-ഫോട്ടോയുടെ കാലത്തും നടക്കുമായിരുന്നു എന്നതിനോടും യോജിപ്പില്ല.

അവസനമായി രണ്ട് ചിത്രങ്ങള്‍:
ഒന്ന് - അയാഥാര്‍ത്ഥ്യമായ ഒരു ചിത്രമല്ല ഇതെങ്കിലും, ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍ ഉപയോഗിച്ചാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫിയല്ല, ഗ്രാഫിക് വര്‍ക്കാണ്. (അത് തിരിച്ചറിയുവാന്‍ കഴിയുമോയെന്നത് വേറെ കാര്യം.)
രണ്ട് - തികച്ചും അയാഥാര്‍ത്ഥ്യമായ ഒരു ചിത്രം. ഇതും എനിക്ക് ഫോട്ടോഗ്രഫിയല്ല.
മുകളിലെ രണ്ട് ചിത്രത്തിലും ഫോട്ടോഗ്രഫിയുടെ മികവ് ഗ്രാഫിക് വര്‍ക്കിന്റെ മികവിന് കാരണമായിട്ടുണ്ട്. എന്നാല്‍ രണ്ടും മികച്ച ഫോട്ടോഗ്രഫിയാവുന്നില്ല.

സൂപ്പര്‍മാനെ പറപ്പിക്കുന്നത് ഇന്നത്തെ സിനിമയില്‍ സ്പെഷ്യല്‍ ഇഫക്ടാണ്. മുന്‍പും പറപ്പിക്കാറുണ്ടായിരുന്നു, സൂപ്പര്‍മാന്‍ സിനിമയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും അതിനെ സ്പെഷ്യല്‍ ഇഫക്ടെന്നു വിളിച്ചിരുന്നില്ല, അതുകൊണ്ട് ഇന്നു ചെയ്യുന്നതും ‘ഛായാഗ്രഹണം’ മാത്രമാണ് എന്നു പറയുവാന്‍ കഴിയുമോ? അതുപോലെ ‘ഫോട്ടോഗ്രഫി’ എന്ന നിര്‍‌വ്വചനത്തില്‍ ഒതുക്കുവാന്‍ കഴിയാത്തത്രയും ഗ്രാഫിക് എഡിറ്റിംഗ് / ഫോട്ടോ മാനുപ്പുലേഷന്‍ വളര്‍ന്നു കഴിഞ്ഞു. അതിനാല്‍ തന്നെ അതിനെ ഇമേജ് എഡിറ്റിംഗ് / ഗ്രാഫിക് എഡിറ്റിംഗ് / ഫോട്ടോ മാനിപ്പുലേഷന്‍ / ഫോട്ടോ എഡിറ്റിംഗ്; ഇങ്ങിനെ എന്തെങ്കിലും വിളിക്കേണ്ടതുണ്ട്.

(വിക്കിയില്‍ നിന്നും മനസിലാവുന്നത് മുന്‍ കാലങ്ങളില്‍ ഫോട്ടോയില്‍ വരുത്തുന്ന മാറ്റങ്ങളേയും മാനിപ്പുലേഷന്‍ എന്നു തന്നെയാണ് വിളിച്ചിരുന്നത് എന്നാണ്. കുറഞ്ഞ പക്ഷം അന്നങ്ങിനെ വിളിച്ചിരിക്കില്ല, എന്നാല്‍ ഇന്നവയേയും അങ്ങിനെ തന്നെ കണക്കാക്കുന്നു.)

ഓഫ്: തോമസ് ക്‍നോള്‍ ചെയ്ത ഒരു ഗ്രാഫിക് വര്‍ക്ക് എവിടെയെങ്കിലും കാണുവാന്‍ കഴിയുമോ? ഒരു പ്രോഗ്രാമര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ മനസിലാക്കിയിരിക്കുന്നത്.
--

പോട്ടപ്പന്‍ പറഞ്ഞു...

"തോമസ് ക്‍നോള്‍ ചെയ്ത ഒരു ഗ്രാഫിക് വര്‍ക്ക് എവിടെയെങ്കിലും കാണുവാന്‍ കഴിയുമോ? ഒരു പ്രോഗ്രാമര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ മനസിലാക്കിയിരിക്കുന്നത്."
.................എനിക്കും ഒരു സംശയം :-)...............

bright പറഞ്ഞു...

സൂചിപ്പിച്ചപോലെ തോമസ് ക്‍നോള്‍ ഗ്രാഫിക്ഡിസൈനര്‍ അല്ല എന്നുതന്നെയാണ് എനിക്കും തോന്നുന്നത്.ധാരാളം ഫോട്ടോഗ്രാഫി/ഫോട്ടോഷോപ്പ് ഫോറങ്ങളിലും,ചില ഇന്റര്‍വ്യൂകളിലും ഫോട്ടോഷോപ്പിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനരീതികള്‍( looking under the bonnet) മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.അന്ധമായി ഏതെങ്കിലും ടൂള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നതിനേക്കാള്‍ നല്ലത് അതാണല്ലോ.അതുകൊണ്ടുതന്നെ ഞാനുപയോഗിക്കുന്ന പല ടെക്നിക്കുകളും എന്റെ സ്വന്തമാണ്.Yes!! I am proud about it:-)
മറ്റൊരുകാര്യം എന്റെ ഡിജിറ്റല്‍ പ്ലാസ്റ്റിക്‌ സര്‍ജറി എന്ന പോസ്റ്റിനേക്കുറിച്ചാണ്.രസകരമായ/ദുഃഖകരമായ കാര്യം മിക്കവാറും ആര്‍ക്കും തന്നെ അതിന്റെ പിന്നെലുള്ള സ്കില്‍ ലെവല്‍ മനസ്സിലായില്ല എന്നതാണ്.Believe me,the techniques involved are so advanced that very few people can pull it off.പല ഫോട്ടോഗ്രാഫി/ഫോട്ടോഷോപ്പ് ഫോറങ്ങളിലും 'അറിവുള്ളവര്‍'(;-))എന്നെ അഭിനന്ദിച്ചിട്ടുണ്ട്.

കുട്ടു | Kuttu പറഞ്ഞു...

നല്ല വിവരണം.
ആശംസകള്‍...

☮ Kaippally കൈപ്പള്ളി ☢ പറഞ്ഞു...

ഫോട്ടോഗ്രഫി serious ആയി കാണുന്ന എല്ലാവരും വായിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ലേഖനം.

നന്ദി മനോജ്

dJ പറഞ്ഞു...

Or am i missing something ?

അജ്ഞാതന്‍ പറഞ്ഞു...

Hello.... Super Article...... I like u sir.....

LinkWithin

Related Posts with Thumbnails