2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

വാല്മീകിരാമായണത്തിലെ ശ്രീരാമന്‍

കര്‍ക്കിടകമാസത്തില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ അപദാനങ്ങള്‍ കൊണ്ട് ബ്ലോഗുകളും പത്രങ്ങളും നിറയുകയാണല്ലൊ.യഥാര്‍ഥത്തില്‍ രാമന്‍ എപ്രകാരമുള്ള ആളായിരുന്നു?'ഒറിജിനല്‍ സോഴ്സ്' എന്നു പറയാവുന്ന വാല്മീകി രാമായണത്തിലെ രാമന്‍ എങ്ങിനെയായിരുന്നു എന്നു നോക്കാം.'ഈ ലോകത്ത് ഗുണവാനും വീരവനുമായ ഉത്തമഗുണങ്ങള്‍ നിറഞ്ഞ മനുഷ്യനാര്' എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായാണല്ലോ വാല്മീകി രാമന്റെ കഥ പറയുന്നത്.(റഫറന്‍സിനായി നെറ്റില്‍ ലഭ്യമായ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം ഇവിടെ.മലയാളവിവര്‍ത്തനമൊന്നും നെറ്റില്‍ ഇല്ലെന്നു തോന്നുന്നു.)

ഭരതന്‍ ചിത്രകൂടത്തില്‍ വച്ച് രാമനെ സമീപിച്ചു തിരിച്ചുവന്ന് രാജ്യഭാരം കൈയേല്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.രാജ്യം ഉപേക്ഷിക്കാന്‍ രാമന്‍ പറയുന്ന കാരണം, ദശരഥന്‍ കൈകേയിയെ വിവാഹം ചെയ്യുന്ന സമയത്ത് തന്റെ രാജ്യം കൈകേയിയുടെ പിതാവിന് 'രാജ്യ ശുല്കം'(kingdom as dowry)ആയി കൊടുത്തിരുന്നു എന്നാണ്.(2-107-3)

puraa bhraataH pitaa naH sa maataram te samudvahan |
maataamahe samaashrauShiid raajya shulkam anuttamam ||

"O, My brother! Long ago, when our father married your mother, he promised your maternal grandfather that he would confer his kingdom as an exceptional marriage-dowry"


അതായതു രാജ്യം ഭരതന്റെ പിതാമഹന്റെതാണ് ദശരഥന്‍ വെറും കെയര്‍ടേക്കര്‍ മാത്രം.രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശി ഭരതന്‍ തന്നെയാണ്.ഇത് ശരിയാണെങ്കില്‍ പതിനാല് വര്‍ഷത്തിനു ശേഷവും രാമന്‍ രാജാവാകാന്‍ പാടില്ലല്ലോ.അല്ലെ?

ഇനി ഫ്ലാഷ്ബാക്ക്. ദശരഥന്‍ രാമനെ രാജാവാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ മര്യാദാപുരുഷോത്തമന്‍ എതിര്‍പ്പൊന്നും പ്രകടി്പ്പിക്കുന്നില്ല.ഭരതന്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന് ദശരഥന്‍ മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്‌.(2-4-24 ____ 2-4-28)ദശരഥന്റേത് വെറും തെറ്റിദ്ധാരണയാണ് എന്നൊന്നും രാമന്‍ പറയുന്നില്ല.എല്ലാം സമ്മതിച്ച് വീട്ടില്‍ പോവുകയാണ് ചെയ്യുന്നത്.

suhR^idashchaapramattaastvaaM rakshantvadya samantataH |
bhavanti bahuvighnaani kaaryaaNyevaMvidhaani hi ||


"Generally, there are many obstacles for such type of functions. Hence, your friends should guard you vigilantly from all directions."


viproshhitashcha bharato yaavadeva puraaditaH |
taavadevaabhishhekaste praaptakaalo mato mama ||


"It is my opinion that your coronation function should occur, while Bharata is away from the city."


kaamaM khalu sataaM vR^itte bhraataa te bharataH sthitaH |
jyeshhThanuvartii dharmaatmaa saanukrosho jitendriyaH ||


" Bharata, your brother, goes according to his eldest brother. He is righteous, compassionate and has the senses under control. He verily follows the path of good people."


kintu chittaM manushhyaaNaamanityamiti me matiH |
sataaM cha dharmanityaanaaM kR^itashobhi cha raaghava |


"Oh, Rama! It is my opinion that minds of men are inconstant. But the ever righteous, endowed with goodness, sometimes may act unexpectedly on impulse."


ityuktaH soo.abhyanujJNaataH shvobhaavinyabhishhechane |
vrajeti raamaH pitaramabhivaadyaabhyayaadgR^iham ||


Dasaratha, after telling in this way about the ensuing coronation ceremony scheduled for the next day, permitted Rama to depart. Rama offered his salutations to his father and went to his house.


മാത്രമല്ല തനിക്ക് യാതൊരു അവകാശവുമില്ലെന്ന് ബോധ്യമുള്ള രാജ്യം ലക്ഷ്മണനോടുകൂടി ഭരിക്കാനാണ് പ്ലാനിടുന്നത്,അല്ലാതെ നാലു സഹോദരന്മാര്ക്കുംകൂടി ഭരിക്കാം എന്നല്ല.(2-4-43___2-4-44)


lakshmaNemaaM maayaa saardhaM prashaadhi tvaM vasundharaam |
dvitiiyaM me.antaraatmaanaM tvaamiyaM shriirupasthitaa ||


"O, Lakshmana! You rule this earth together with me. This glorious kingdom has reached you, who are my second conscience."


saumitre bhuN^kshva bhogaaM stvamishhTaan raajyaphalaani cha |
jiivitaM cha hi raajyaM cha tvadarthamabhikaamaye ||


"O, Lakshmana! You enjoy the benefits as desired by you and the fruits of kingdom. I desire to live and even to rule the kingdom but for you."


രാമായണത്തിലെ ദുഷ്ടകഥാപാത്രമായാണ് കൈകേയിയെ കരുതുന്നത്.എന്നാല്‍ രാമന്റെ കിരീടധാരണ വാര്‍ത്തയറിഞ്ഞ് കൈകേയി സന്തോഷിക്കുകയാണ് ചെയ്യുന്നത്.(2-7-31___2-7-36)


mantharAyA vachaH shrutvA shayanAtsa shubhAnanA |
uttasthau harshhasaMpuurNaa chandralekheva shaaradii ||


Hearing Manthara's words, that Kaikeyi of charming countenance who was lying in bed, rose from her coach full of delight like unto the crescent moon in autumn.


atiiva saa tu saMhR^ishhTaaa kaikeyii vismayaanvitaa |
ekamaabharaNaM tasyai kubjaayai pradadau shubham ||


That Kaikeyi in the midst of her astonishment and joy gave a graceful jewel to the hunch-backed Manthara.


dattvA tvAbharaNa.n tasyai kubjAyai pramadottamA |
kaikeyI mantharA.n hR^iShTA punarevAbravIdidam ||


Kaikeyi, the best among women, gave a jewel to Manthara and spoke to her as follows:


ida.n tu manthare mahyamAkhyAsi paramaM priyam |
etanme priyamAkhyAtuH ki.n vA bhUyaH karomi te ||


"Oh, Manthara! You informed much gladdening news to me. What else can I do for you, who informed such a good news?"


rAme vA bharate vAha.n visheShaM nopalakShaye |
tasmAttuShTAsmi yadrAjA rAma.n rAjye.abhiShekShyati ||


"I do not see any difference between Rama and Bharata. That is why, I am happy that Rama is being anointed for crown by the king."


na me param kiJNchi ditastvayApi na |
priyaM priyArhe suvacham vacho param |
tathA hyavochastvamataH priyottaraM |
varaM varaM te pradadAmi ta.n vR^iNu ||


"O, Manthara! You do merit every favor. I have no other pleasant news than this. Hence, you cannot ever again inform a better loving news than this. I shall give you a good boon. Ask for it!"


ഇനി ഭരതന്‍ രാജാവാകും എന്ന് കേള്‍ക്കുമ്പോള്‍ കൌസല്യ എന്തുപറയുന്നു എന്നു നോക്കാം.(2-20-38)

na dRSTa puurvam kalyaaNam sukham vaa pati pauruSe |
api putre vipashyeyam iti raama aasthitam mayaa ||


“Oh, Rama! I have not seen any happiness or prosperity earlier, while my husband is in power. I believed that I could see them at last when my son comes to power.”


ഇനി പറയൂ, ആരാണ് നല്ലത്,കൈകേയിയോ കൌസല്യയോ?


പിന്നീട് മന്ഥരയുടെ പ്രേരണയാല്‍ ഭരതനെ രാജാവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,കൈകേയിക്ക് രാമനോട് വിരോധമൊന്നുമില്ല. എന്നാല്‍ രാമനോ...

വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ലക്ഷ്മണനോട് അയോധ്യയില്‍തന്നെ താമസിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിന് പറയുന്ന കാരണങ്ങള്‍ നോക്കുക. (2-31-13 ___2-31-14)

saa hi raajyam idam praapya nR^ipasya ashva pateH sutaa |
duhkhitaanaam sapatniinaam na kariSyati shobhanam

"That Kaikeyi daughter of king Aswapathi, after obtaining this kingdom, will certainly not accord good treatment to her step-wives, who are at grief."


na smarishhyati kausalyaam sumitraam cha suduHkhitaam |
bharato raajyamaasaadya kaikeyyaam paryavasthitaH ||

"Bharata on acquiring the kingdom will be devoted to Kaikeyi and will not think of sorrowful Kausalya or Sumitra."


തനിക്കവകാശപ്പെട്ട രാജ്യം രാമന്റെ പ്രതിനിധിയായി പതിന്നാലുവര്‍ഷം ഭരിച്ചു, പിന്നീട് അദ്ദേഹത്തെത്തന്നെ രാജ്യം ഏല്പിക്കാന്‍ തെയ്യാറായ ഭരതനേക്കുറിച്ചാണ് ശ്രീരാമന്‍ ഇത് പറയുന്നത്!!

വാല്മീകി രാമായണം വായിക്കുമ്പോള്‍ മന്ഥര മാത്രമാണ് രാമനെ ശരിയായി മനസ്സിലാക്കീട്ടുള്ളത് എന്നു തോന്നുന്നു. ഭരതനെ രാജവാക്കാന്‍ മന്ഥര നിരത്തുന്ന കാരണങ്ങള്‍ (2-8)ശരിയാണെന്ന് മുകളില്‍ കൊടുത്ത രാമന്റെ അഭിപ്രായപ്രകടനം വായിക്കുമ്പോള്‍ തോന്നാം.രാമന് അധികാരം കിട്ടിയിരുന്നെങ്കില്‍ ഭരതന്റെ മേല്‍ താന്‍ ആരോപിക്കുന്നപോലെ ദശരഥന്റെ മറ്റു പത്നിമാരെ ദ്രോഹിക്കാന്‍ ഒരുപക്ഷേ സാധ്യതയുള്ളത് രാമനാണ്.വാല്മീകി രാമായണം വായിക്കുമ്പോള്‍ തോന്നുന്ന ഒരു കാര്യം,ശ്രീരാമന്‍ രാജ്യമുപേക്ഷിച്ച് വനത്തില്‍ പോകാമെന്ന് ഒരു ആവേശത്തിന് പറഞ്ഞതാണ്‌ എന്നാണ്.(കെ . മുരളീധരന്‍ കോണ്‍ഗ്രസ്‌ വിട്ടപോലെ:-))ആവേശം തീര്‍ന്നപ്പോള്‍ തന്റെ കഷ്ടസ്ഥിതിയെപറ്റിയും ഭരതന്റെ നല്ല കാലത്തെയും ഓര്‍ത്തു ദുഖിക്കുന്നുമുണ്ട്. (2-53-10)


ko hi avidvaan api pumaan pramadaayaaH kR^ite tyajet |
chanda anuvartinam putram taataH maam iva lakSmaNa ||


“what man however deluded, what father on account of a woman, at his own will and pleasure, abandon a son like myself?


ശ്രീരാമന്‍ പിതാവിനോടുള്ള സ്നേഹബഹുമാനങ്ങള്‍ കൊണ്ടാണ് വനവാസം സ്വീകരിച്ചത് എന്ന് കരുതുന്നവര്‍ ഇതുകൂടി നോക്കുക.( 2-53-8)


anaathaH caiva vR^iddhaH ca mayaa caiva vinaakR^itaH | kim kariSyati kaama aatmaa kaikeyyaa vasham aagataH ||


“Aged and (therefore) helpless, deprived of my presence, what will he do, dominated as he is by his passion for Kaikeyi and who has fallen into the clutches of Kaikeyi.”


സംസ്കൃതത്തിലെ kaama aatmaa എന്ന പ്രയോഗം ശ്രദ്ധിക്കുക.(വിവര്‍ത്തകന്‍ നമ്മുടെ മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ സ്വന്തം പിതാവിനെ kaama aatmaa=lustful soul എന്ന് വിളിച്ചതിന്റെ ജാള്യത കൊണ്ടാവാം ആ വാക്ക് വിവര്‍ത്തനത്തില്‍ നിന്ന് വിട്ടു.)


രാമന്റെ അമിതാവേശത്തിന്റെ മറ്റൊരു ഉദാഹരണം നോക്കുക.വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ശ്രീരാമന്‍ കൌസല്യയോടു പറയുന്നത്, താന്‍ പതിനാലുവര്‍ഷം ഒരു സന്യാസിയേപ്പോലെ മാംസഭക്ഷണം ഒഴിവാക്കി കിഴങ്ങുകളും പഴങ്ങളും തേനും ഭക്ഷിച്ചു ജീവിക്കും എന്നാണ്.(2-20-29)

caturdasha hi varSaaNi vatsyaami vijane vane |
madhu muula phalaiH jiivan hitvaa munivad aamiSam ||


“I shall live in a solitary forest like a sage for fourteen years, leaving off meat and living with roots, fruits and honey”.


ശ്രീരാമന് ഇങ്ങനെയൊരു ശപഥം ആവശ്യമില്ല,കാരണം ദശരഥനോ കൈകെയിയോ ഇങ്ങനെഒരു നിബന്ധന മുന്നോട്ടുവച്ചിട്ടില്ല.ഒരു ക്ഷത്രീയനേപ്പോലെ മാംസഭക്ഷണം കഴിച്ചുകൊണ്ടുതന്നെ വനത്തില്‍ കഴിയാമായിരുന്നു.വനത്തിലെത്തി ആദ്യദിവസംതന്നെ നിഷാദ രാജാവായ ഗുഹന്റെ സല്‍കാരം സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം ഇതാണ് (2-50-44)


kusha ciira ajina dharam phala muula ashanam ca maam |
viddhi praNihitam dharme taapasam vana gocaram ||


“Know me as under a vow to be an ascetic, wearing the robes of bark and deerskin and by piety, I am determined to live in the forest by eating roots and fruits only.”


ഇനി ഭരദ്വാജ മഹര്‍ഷിയോടു പറഞ്ഞത്.(2-54-16)


pitraa niyuktaa bhagavan praveSyaamaH tapo vanam |
dharmam eva aacariSyaamaH tatra muula phala ashanaaH |


"Oh, Venerable sage! Commanded by our father, we are entering a lonely forest to practise asceticism, living on roots and fruits."


പിന്നീട് എന്തു സംഭവിക്കുന്നു എന്നു നോക്കാം. (2-52-102)


tau tatra hatvaa caturaH mahaa mR^igaan |
varaaham R^ishyam pR^iSatam mahaa rurum |
aadaaya medhyam tvaritam bubhukSitau|
vaasaaya kaale yayatur vanaH patim ||


Having hunted there four deer, namely Varaaha, Rishya, Prisata; and Mahaaruru (the four principal species of deer) and taking quickly the portions that were pure, being hungry as they were, Rama and Lakshmana reached a tree to take rest in the evening.

വേറൊരു സംഭവം (2-55-33)

kroshamaatram tato gatvaa bhraatarau raamalakshmanau ||
bahuunmedhyaan mR^igaan hatvaa ceraturyamunaavane |


Thereafter having travelled only a couple of miles the two brothers Rama and Lakshmana killed many consecrated deer and ate in the river-forest of Yamuna.


പാലിക്കാന്‍ സാധിക്കാത്ത/ഉദ്ദേശിച്ചിട്ടില്ലാത്ത ശപഥങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്ത് പരിഹാസ്യനാകേണ്ട കാര്യമുണ്ടോ ഗുണവാനും വീരവാനുമായ ശ്രീരാമന്‍?
ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഒന്നും രണ്ടുമല്ല നാലു മാനുകളെ കൊന്ന ശ്രീരാമനാണ് ഒരു വെറും കാട്ടാളന്‍ ഒരു പക്ഷിയെ അമ്പെയ്തു എന്നപേരില്‍ ഇക്കണ്ട കോലാഹലമെല്ലാം ഉണ്ടാക്കിയ വാല്മീകിയുടെ ആരാധ്യപുരുഷന്‍ എന്നത് മറ്റൊരു വിശേഷം.

രാമായണത്തിലുടനീളം ശ്രീരാമനും കൂട്ടരും മാംസം ഭക്ഷിക്കുന്നതിന്റെ വിവരണങ്ങളുണ്ട്.ഒരിടത്തും അവര്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വിവരണമില്ല.അവര്‍ പഴങ്ങളും കിഴങ്ങുകളും ഭക്ഷിക്കുന്നത് മുനിമാര്‍ അവ നല്‍കുമ്പോള്‍ മാത്രമാണ്.പുണ്യമാസമായ കര്‍ക്കിടകത്തില്‍ നോണ്‍വെജിറ്റേറിയന്‍ കഴിക്കാത്ത ഭക്തശിരോമണികള്‍ ശ്രദ്ധിക്കുക:-)


ശ്രീരാമന്റെ പ്രവര്‍ത്തികളില്‍ യാതൊരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റാത്തതാണ് ബാലിവധം.ബാലിയെ വധിക്കുന്നതിനുള്ള ന്യായം നോക്കു.(4-18-37___4-18-40)


na me tatra manastaapo na manyuH haripu.ngava |
vaaguraabhiH ca paashaiH ca kuuTaiH ca vividhaiH naraaH ||
praticChannaaH ca dR^ishyaaH ca gR^ihNanti subahuun mR^igaan |


"I have neither angst nor ire in this matter of my eliminating you, or, your reviling me, oh, best monkey, but listen to the other point I wish to make clear. People will be capturing several animals, either covertly or overtly, with snares, springes and even with numerous contrivances.


pradhaavitaan vaa vitrastaan visrabdhaan ativiSThitaan ||
pramattaan apramattaan vaa naraa maamsa ashino bhR^isham |
vidhyanti vimukhaam ca api na ca doSo atra vidyate ||


"Meat eating people will undeniably kill animals, either they are speedily sprinting or standing steadily, fully dismayed or undismayed, vigilant or unvigilant, and even if they are facing away, in that there is no sacrilege.


yaanti raajarSayaH ca atra mR^igayaam dharma kovidaaH |
tasmaat tvam nihato yuddhe mayaa baaNena vaanara |
ayudhyan pratiyudhyan vaa yasmaat shaakhaa mR^igo hi asi ||


"In this world even the kingly sages well-versed in virtue will go on hunting, and hunting is no face to face game, as such, oh, vanara, therefore I felled you in combat with my arrow because you are a tree-branch animal, whether you are not combating with me or combating against me.


ഉത്തമഗുണങ്ങള്‍ നിറഞ്ഞ പുരുഷന് പറയാന്‍ പറ്റിയ വാക്കുകള്‍ തന്നെ.'ഞാന്‍ എന്റെ ഇഷ്ടം പോലെ ചെയ്യും.നിന്നെ ഞാന്‍ ഒളിച്ചുനിന്നു ഒന്ന് അമ്പെയ്താല്‍ നിനക്കെന്താ ബാലി നഷ്ടം ' എന്നു ചോദിക്കുന്നതുപോലെയാണ് ഇത്.

ശ്രീരാമന്റെ വാക്കുകളുടെ പരിഹാസ്യത മനസ്സിലാകണമെങ്കില്‍ അയോധ്യയിലെ സാധാരണ വില്ലാളികളുടെ ധാര്‍മികബോധത്തപ്പറ്റി അറിയണം.(1-5-20)


ye cha baaNaiH na vidhyanti vivik{}tam aparaa param |
shabda vedhyam cha vitatam laghu hastaa vishaaradaaH ||


They the skilful archers of that Ayodhya will not kill a lone one with their arrows, one that does not have either a predecessor or a successor in his family, a fleeing one, or by listening to the sound of the target, as is done in sonic-archery, and their skills, acumen and handiness are thus benevolent.

ഇങ്ങനെയുള്ള പടയാളികളുടെ നാട്ടില്‍ നിന്നാണ് എതിരാളിയെ തിരിച്ചറിയാന്‍ മുന്‍കൂട്ടി ചില അടയാളങ്ങളൊക്കെ നിശ്ചയിച്ചു രാമന്‍ ഒളിച്ചുനിന്ന് തനിക്ക് യാതൊരു മുന്‍പരിചയവുമില്ലാത്ത,തനിക്കോ തന്റെ കുടുബത്തിനോ യാതൊരു ദ്രോഹവും ചെയ്തിട്ടില്ലാത്ത,ഭക്ഷണത്തിനുപോലും ഉപകരിക്കാത്ത ഒരു 'മൃഗത്തെ ' ആക്രമിക്കുന്നത്.ശ്രീരാമന്‍ സുവര്‍ണ്ണമാനിനെ(മാരീചനെ) പിടിക്കാന്‍ ശ്രമിക്കുന്നതും മേല്‍പറഞ്ഞ ധാര്‍മ്മികനിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ്.സുവര്‍ണ്ണമാനിന്റെ വംശം നിലനിര്‍ത്താന്‍ മുന്‍ഗാമിയോ പിന്‍ഗാമിയോ ഉണ്ടോ എന്നൊന്നും അന്വേഷിച്ചിട്ടല്ല അതിനെ കൊല്ലാന്‍ പുറപ്പെടുന്നത്.വാല്മീകി രാമായണം വായിക്കുമ്പോള്‍ ആവര്‍ത്തിച്ചു മനസ്സില്‍ വരുന്നത് Anti-social Personality Disorder എന്നാണ്.ശ്രീരാമന് Anti-social Personality Disorder (APD)ഉണ്ടായിരുന്നോ?Diagnostic and Statistical Manual for Mental Disorders (DSM-IV) പ്രകാരമുള്ള നിര്‍വചനം ഇവിടെ.

ശ്രീരാമന്റെ Antisocial personality disorder (APD)യുടെ ലക്ഷണങ്ങള്‍ വാല്മീകി രാമായണത്തില്‍നിന്ന്.....

# Glibness and Superficial Charm


രാമായണത്തില്‍ മന്ഥര ഒഴിച്ച് ആരും,കൈകേയിപോലും രാമനെ ദോഷം പറയുന്നില്ല.രാമന്‍ വധിക്കുന്ന ശത്രുക്കള്‍ പോലും ബാലിയും രാവണനും വരെ രാമന്റെ വ്യക്തിപ്രഭാവത്തില്‍ മയങ്ങിപ്പോയവരാണ്.


# Manipulative and Conning


They never recognize the rights of others and see their self-serving behaviors as permissible. They appear to be charming, yet are covertly hostile and domineering, seeing their victim as merely an instrument to be used. They may dominate and humiliate their victims.

ശ്രീരാമന്‍ വാനരപ്പടയുമായി യുദ്ധത്തിന് പുറപെടുന്നതാണ് സന്ദര്‍ഭം.ശ്രീരാമന്റെ ഐഡിയ നോക്കു.(6-4-18___6-4-19)

yaasyaami bala madhye aham bala ogham abhiharSayan ||
adhiruhya hanuumantam airaavatam iva iishvaraH |


“I myself, mounted on the shoulders of Hanuman, like Indra on Airavata, will march in the centre of my troops, duly cheering the multitude of army.”


angadena eSa samyaatu lakSmaNaH ca antaka upamaH ||
saarvabhaumena bhuuta iisho draviNa adhipatis yathaa |


“Let this Lakshmana, resembling the lord of Death, march on the shoulders of Angada like Kubera the lord of riches and the sovereign of beings marches on an elephant called Sarvabhauma.”


ഹനുമാന്‍ കിഷ്കിന്ധയിലെ രാജാവായ സുഗ്രീവന്റെ മന്ത്രിയും ഉപദേശകനുമാണ്.സമര്‍ത്ഥനായ സംഗീതജ്ഞന്‍..കൂടാതെ വളരെ കരുത്തനായ പോരാളിയും.ബാലിയുടെ മകനായ അംഗദന്‍ യുവരാജാവാണ്.വളരെ പരാക്രമശാലികളായ ഇവരെക്കൊണ്ടാണ് രാമലക്ഷ്മണന്മാര്‍ തങ്ങളെ ചുമപ്പിക്കുന്നത്.ഇത് വാനരന്മാരെ മുഴുവന്‍ അപമാനിക്കുന്നതിനു തുല്യമല്ലെ?ഇത് മാന്യമായ പെരുമാമാറ്റമാണോ?ഇനി ഇതു കൊണ്ട് യുദ്ധത്തില്‍ വിജയസാധ്യത കൂടുമെങ്കില്‍ കൊള്ളാം.ഇവിടെ സമര്‍ത്ഥരായ രണ്ടു പോരാളികളെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്.ചുരുങ്ങിയ പക്ഷം ആ രണ്ടു വാനരശ്രേഷ്ഠന്‍മാരുടെ അനുവാദമെങ്കിലും ചോദിക്കണമായിരുന്നു,തോളില്‍ കയറിയിരിക്കുന്നതിനുമുന്‍പ്.കാരണം ചിത്രകൂടത്തില്‍വച്ച് തന്നെക്കാണാനെത്തുന്ന ഭരതനെ ,അയോധ്യയിലെ മന്ത്രിമാരെയും,ഭരണത്തില്‍ സഹായിക്കുന്നവരേയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കുന്നുണ്ട്.അപ്പോള്‍ അറിവില്ലായ്മയല്ല പ്രശ്നം.


# Grandiose Sense of Self.narcissistic and exaggerating

Feels entitled to certain things as "their right."


മുകളിലെ ഉദാഹരണം തന്നെ.മറ്റൊന്ന് ബാലിയെ ഒളിച്ചുനിന്ന് അമ്പെയ്തതിനു പറയുന്ന കാരണം.(4-18-6)

ikSvaakuuNaam iyam bhuumiH sa shaila vana kaananaa |
mR^iga pakSi manuSyaaNaam nigraha anugraheSu api ||


"This earth with its mountains, woods, and forests, even along with the authority to condone or condemn the animals, birds, and humans on it belongs to Ikshvaku-s.


വളരെ വിചിത്രമായ ന്യായം.ഇക്ഷാകുവംശം ഭരിക്കുന്ന അയോധ്യ ഒരു ചെറിയ രാജ്യമാണ്.മറ്റൊരു രാജ്യമായ കിഷ്കിന്ധ അവരുടെ അധികാരത്തില്‍പ്പെട്ടതല്ല.ഇനി വാദത്തിന് ഭൂമിയുടെ മുഴുവന്‍ അവകാശി ഇക്ഷാകുവംശമാണെന്നു കരുതിയാല്‍ത്തന്നെ,രാജാധികാരമില്ലാത്ത രാമന് ബാലിയെ ശിക്ഷിക്കാന്‍ എന്തധികാരം?

# Pathological lyimg

Has no problem lying coolly and easily and it is almost impossible for them to be truthful on a consistent basis. Can create, and get caught up in, a complex belief about their own powers and abilities. Extremely convincing and even able to pass lie detector tests.


യാതൊരു കാര്യവുമില്ലാതെ താന്‍ ഒരു മുനിയെപോലെ പഴങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ചു ജീവിക്കുമെന്ന് വ്യാജപ്രസ്താവന നടത്തി.അനാവശ്യമായ പൊങ്ങച്ചം പറച്ചിലിന്റെയും ധാരാളം ഉദാഹരണങ്ങളുണ്ട്.


# Lack of Remorse, Shame or Guilt

Does not see others around them as people, but only as targets and opportunities. Instead of friends, they have victims and accomplices who end up as victims. The end always justifies the means and they let nothing stand in their way.


ബാലിയെ വധിച്ചതിനുള്ള ന്യായീകരണങ്ങള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

# Shallow Emotions,Incapacity for Love

When they show what seems to be warmth, joy, love and compassion it is more feigned than experienced and serves an ulterior motive. Outraged by insignificant matters, yet remaining unmoved and cold by what would upset a normal person. Since they are not genuine, neither are their promises.


ഏകപത്നീവൃതക്കാരനായ ശ്രീരാമന്റെ സഹോദരസ്നേഹത്തെപ്പറ്റി കേട്ടിട്ടുള്ളവക്ക് വിശ്വസിക്കാന്‍ സാധിക്കാത്തതാണ് ഈ ആരോപണം.സീതയെ നഷ്ടപ്പെട്ട ശ്രീരാമന്‍ ലക്ഷ്മനോട് പറയുന്നത് നോക്കുക.(4-1-41_____ 4-1-43)


mama tvayam vinaa vaasaH puShpamaase suduHsahaH ||
pashya lakshmaNa sa.mraagaH tiryak yonigateSu api |
yadeSaa shikhinii kaamaat bhartaaram abhivartate ||


"Living in this flowering month is unbearable for me... Lakshmana, see the fondness even in those originated in animals, thus that peahen in her passion is following her husband...


maam api evam vishaalaakshii jaanakii jaata sa.mbhramaa |
madanena abhivarteta yadi na apahR^itaa bhavet ||


"Had she, that broad eyed lady Seetha, not been abducted, she too would have followed me in this way with an ecstatic love...


ഭാര്യയെ നഷ്ടപ്പെട്ട ഒരാളുടെ മനോഗതം ഇപ്രകാരമായിരിക്കുമോ?പ്രത്യേകിച്ചും ഉത്തമഗുണങ്ങളുള്ള ഒരാളുടെ?ഇനി ഇത് ശരിയാണെന്നു തോന്നിയാല്‍ത്തന്നെ പതിമൂന്നു വര്‍ഷമായി ഭാര്യയെപിരിഞ്ഞ്, തന്റെ ഭൃത്യനെപ്പോലെ ജീവിക്കുന്ന ലക്ഷ്മണന്റെ അവസ്ഥയെപ്പറി രാമായണത്തിലൊരിടത്തും രാമന്‍ വേവലാതിപ്പെടുന്നില്ല.

# Callousness/Lack of Empathy

Unable to empathize with the pain of their victims, having only contempt for others' feelings of distress and readily taking advantage of them.

വീണ്ടും ബാലിവധം തന്നെ ഏറ്റവും നല്ല ഉദാഹരണം.

# Poor Behavioral Controls/Impulsive Nature/Need for Stimulation

Living on the edge. Verbal outbursts and physical punishments are normal. Believe they are all-powerful, all-knowing, entitled to every wish, no sense of personal boundaries, no concern for their impact on others.

ദണ്ഡകാരണ്യത്തിലെ രാക്ഷസന്മാരെ വധിക്കാന്‍ ,അവരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളൊന്നും ഇല്ലാതിരിക്കേതന്നെ രാമന്‍ തീരുമാനിക്കുന്നു.സീത പറയുന്നതു നോക്കു.(3-9-9)

tR^itiiyam yad idam raudram para praaNa abhihi.msanam |
nir.hvairam kriyate mohaat tat ca te samupasthitam ||
"That third tendency to torture others' lives without enmity, that which will usually be effectuated unwarily, has now suddenly chanced before you...

# Irresponsibility/Unreliability


Not concerned about wrecking others' lives and dreams. Oblivious or indifferent to the devastation they cause. Does not accept blame themselves, but blames others, even for acts they obviously committed.


ശ്രീരാമന്‍ മാരീചന്റെ പുറകെപോയി അതിനെ അമ്പെയ്തു വീഴ്ത്തുന്നു.മാരീചന്‍ സീതയേയും ലക്ഷ്മണനേയും വിളിച്ചു കരഞ്ഞതുകേട്ട് ചതി മനസ്സിലാക്കിയ ശ്രീരാമന്‍ സീതയും ലക്ഷ്മണനും എന്തു കരുതും എന്നു വിഷമിക്കുന്നു.(3-44-24___3-44-25)

haa siite lakSmaNa iti evam aakrushya tu mahaa svanam |
mamaara raakSasaH so ayam shrutvaa siitaa katham bhavet ||
lakSmaNaH ca mahaabaahuH kaam avasthaam gamiSyati |
iti sa.mcintya dharmaaatmaa raamo hR^iSTa tanuu ruhaH ||

"This demon died while crying out with a blatant voice 'ha, Seetha... ha, Lakshmana...' And on hearing this how Seetha will be? And what will be the plight of dextrous Lakshmana?" Thus on thinking over them that righteous-souled Rama remained in a hair-raising predicament.

എന്നാല്‍ വേഗം തിരിച്ചുപോകുന്നതിനു പകരം രാമന്‍ കൂടുതല്‍ വേട്ടയാടാന്‍ നില്‍കുകയാണ്‌ ചെയ്യുന്നത്.(3-44-27)

nihatya pR^iSatam ca anyam maa.msam aadaaya raaghavaH |
tvaramaaNo janasthaanam sasaara abhimukhaH tadaa ||

Raghava then on killing another spotted deer and on taking its flesh, he hurried himself towards Janasthaana.

# Promiscuous Sexual Behavior/Infidelity


ശ്രീരാമന്റെ ഏകപത്നീവൃതം പ്രസിദ്ധമാണല്ലോ.പക്ഷേ മന്ഥര കൈകേയിയോടു പറയുന്നത് ഇവിടെ (2-8-12)


hR^ishhTaaH khalu bhavishhyanti raamasya paramaaH striyaH |
aprahR^ishhTaa bhavishhyanti snushhaaste bharatakshaye ||

"Rama's wives will get delighted. Your daughters-in-law will be unhappy because of Bharata's waning position."

രാമനും ഭരതനും ഒന്നില്‍കൂടുതല്‍ ഭാര്യമാരുണ്ട് എന്ന് ഇവിടെ സൂചനയുണ്ട്.ഒരുപക്ഷേ ധര്‍മ്മപത്നി (മതപരമായ ആചാരങ്ങളോടെ വിവാഹം കഴിച്ച,യാഗങ്ങളിലും പൂജകളിലും ഭര്‍ത്താവിനൊപ്പം പങ്കെടുക്കാന്‍ അവകാശമുള്ള പത്നി)സീത മാത്രമായിരിക്കാം.ദശരഥന് ധര്‍മ്മപത്നിമാര്‍ മൂന്നുപേരാണെങ്കിലും ഭാര്യമാരുടെ എണ്ണം 350 ഓളം വരും. (2-34-13)

# Lack of Realistic Life Plan/Parasitic Lifestyle


വനവാസകാലത്ത് ഒരു വേലക്കാരനെപ്പോലെ പണിയെടുത്തിരുന്നത് മിക്കവാറും ലക്ഷ്മണനാണ്.
ഉദാഹരണത്തിന്,(3-15-21___3-15-25) രാമന്‍ എല്ലാം കഴിഞ്ഞാല്‍ ലക്ഷ്മണനെ പുകഴ്ത്തും അത്രതന്നെ.(മതവികാരം വൃണപ്പെടാന്‍ സാധ്യതയുള്ളവരുടെ അറിവിലേക്ക്.....സമൂഹത്തില്‍ ഏകദേശം 4% പേര്‍ Antisocial personality disorder (APD) ഉള്ളവരാണ്.വളരെ ജനസമ്മതിയുള്ള ആധ്യാത്മികഗുരുക്കന്‍മാരുടേയും മതനേതാക്കളുടേയും 'ശക്തരായ' ഭരണാധികാരികളുടേയും ഇടയില്‍ ഇവരുടെ എണ്ണം വളരെ കൂടുതലാണ്.ഒരുപക്ഷേ മനുഷ്യനെപ്പോലുള്ള സമൂഹ്യജീവികളില്‍ നേതാവകാനുള്ള പ്രധാന യോഗ്യത APD ആയിരിക്കാം.നമ്മള്‍ നേതൃത്വഗുണം എന്നു കരുതി ആദരിക്കുന്ന പലതും APDയുടെ ലക്ഷണങ്ങളാണ്.


(കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് FEET OF CLAY-A study of gurus by Anthony Storr വായിക്കാം.ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഉണ്ടെന്നു കേള്‍കുന്നു.)

APD നല്ലതോ ചീത്തയോ എന്നതല്ല കാര്യം.ഇവരുടെ പ്രവര്‍ത്തികള്‍ സമൂഹത്തെ എങ്ങിനെ ബാധിക്കുന്നു എന്നതാണ്.ഓരോ കാലഘട്ടത്തിലും സമൂഹത്തിലെ അംഗീകരിക്കപ്പെട്ടിട്ടുള്ള ധാര്‍മ്മിക നിയമങ്ങള്‍ മാറാറുണ്ട്.Zeitgeist എന്ന ജര്‍മ്മന്‍ വാക്കാണ്‌ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്(The God Delusion) ഉപയോഗിക്കുന്നത്.sprit of times എന്ന് വേണമെങ്കില്‍ അര്‍ഥം പറയാം.ഹിറ്റ്ലറുടെ ക്രൂര കൃത്യങ്ങള്‍ 'മഹാനായ' അലക്സാണ്ടറുടെ കാലത്തായിരുന്നെങ്കില്‍ ഹിറ്റ്ലര്‍ കരുത്തനായ ഭരണാധികാരിയായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വാഴ്ത്തിയേനേ. മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നതാണല്ലോ കരുത്തനായ ഭരണാധികാരിയുടെ ലക്ഷണം.വാല്മീകിയുടെ കാലത്തെ ഉത്തമപുരുഷലക്ഷണമായിരിക്കാം ശ്രീരാമന്‍ കാണിക്കുന്നത്.പ്രശ്നം ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതു തന്നെയാണ് ഉത്തമം എന്നു വാശിപിടിക്കുമ്പോഴാണ്.

37 അഭിപ്രായങ്ങൾ:

bright പറഞ്ഞു...

ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഒന്നും രണ്ടുമല്ല നാലു മാനുകളെ കൊന്ന ശ്രീരാമനാണ് ഒരു വെറും കാട്ടാളന്‍ ഒരു പക്ഷിയെ അമ്പെയ്തു എന്നപേരില്‍ ഇക്കണ്ട കോലാഹലമെല്ലാം ഉണ്ടാക്കിയ വാല്മീകിയുടെ ആരാധ്യപുരുഷന്‍ എന്നത് മറ്റൊരു വിശേഷം.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

തകർത്തു!
:)

Haree | ഹരീ പറഞ്ഞു...

:-)
‘ഭ്രമര’ത്തിലെ മോഹന്‍ലാല്‍ നല്ലവനോ ചീത്തയോ എന്നു വിലയിരുത്തുന്നതു പോലെയുണ്ട്.
--

Rajeeve Chelanat പറഞ്ഞു...

രാമായണ പര്യടനം നന്നായിട്ടുണ്ട്

Maithreyi പറഞ്ഞു...

എന്താ മാഷേ,എം.ടി. ചന്തുവിനെ വെളുപ്പിച്ചെടുത്തതു പോലെ ശ്രീരാമനെ കറുപ്പിക്കാനൊരു ശ്രമം?ഒരു ലോജിക്കല്‍ അപ്രോച്ച്‌,വിമര്‍ശനാത്മക സമീപനം ഇവയൊക്കെ നല്ലതു തന്നെ.എല്ലാ ഗ്രന്ഥങ്ങളും അങ്ങനെയാണ്‌.വളരെ ബൃഹത്തല്ലേ.അടിക്കാനുള്ള വടിയും അതു തന്നെ തരും.ഒരുപാട്‌ സംസാരിക്കുന്നവരെപ്പോലെ.സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞുനോക്കൂ,അവിടെയും പലപ്പോഴും വൈരുദ്ധ്യത്മകത കണ്ടുപിടിക്കാനാകും.പിന്നെ രാമായണം കൊണ്ടു നിര്‍ത്തണ്ട,ഭാരതവും,ഭാഗവതവും ബൈബിളും കൊറാനും ഒക്കെ ഒന്നു കൈവച്ചോളൂ.എന്താ... പിന്നെ തല കഴുത്തിനു മുകളില്‍ ഉണ്ടാവുമോ എന്തോ......

bright പറഞ്ഞു...

ഹാവൂ!!! അങ്ങനെ അതും സാധിച്ചു.ബ്ലോഗെഴുതി ഒരു ഭീഷണിയും നേടിയെടുത്തു:-)പക്ഷേ എന്തു ചെയ്യാം, പ്രൊഫൈല്‍ മറച്ചുവച്ചതുകൊണ്ട് പ്രയോജനമൊന്നുമില്ല.പിന്നെ ഞാനൊരു അന്ധവിശ്വാസിയാണ്.ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ ഡോണ്‍ കോര്‍ലിയോണെപ്പോലെ (മര്‍ലോണ്‍ ബ്രാണ്ടോ)
I'm a superstitious man, and if some unlucky accident should befall Michael - if he is to be shot in the head by a police officer, or be found hung dead in a jail cell... or if he should be struck by a bolt of lightning - then I'm going to blame some of the people in this room and then I do not forgive.
അതുകൊണ്ട് എന്റെ കഴുത്തിനുമുകളില്‍ തലയുണ്ടാകാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളൂ.;-)

Maithreyi പറഞ്ഞു...

തലവെട്ടാന്‍ ഒരിക്കലും ഞാനുണ്ടാവില്ല മാഷെ.തെറ്റിദ്ധരിക്കണ്ട.എല്ലാ മതങ്ങളെയും ഗ്രന്ഥങ്ങളെയും ഒന്നുപോലെ വിശ്വസിക്കാനും അവിശ്വസിക്കാനും പുകഴ്‌ ത്താനും ഇകഴ്‌ത്താനും സ്വീകരിക്കാനും വിമര്‍ശിക്കാനും സ്വാതന്ത്ര്യമുണ്ട്‌,ഉണ്ടാകണം.നമ്മുടെ രാജ്യത്ത്‌ അതുണ്ടോ?എന്നെ വര്‍ഗ്ഗീയവാദക്കണ്ട.
വാക്കുകളാല്‍ കരിംപുതപ്പേകുന്നു വാസ്‌തവമനോഭാവം പലപ്പോഴും......

maithreyi പറഞ്ഞു...

my profile is http://www.maithreyi.blogspot.com/.I wonder why u said it's hidden.

-സു‍-|Sunil പറഞ്ഞു...

ബ്രൈറ്റ് പറയുന്നത് ശരിയാണെന്നോ തെറ്റാണെന്നോ വാദിക്കാൻ ഞാൻ ആളല്ല. എന്നാലും ഒരു ചെറിയ വായനയുടെ ബലത്തിൽ ഇത്തരം ഒരു തീരുമാനത്തിൽ എത്തരുത്. വായിക്കണം. വാൽമീകി രാമായണം തന്നെ പിന്നെം വായിക്കണം. അർഥം മനസ്സിലാക്കണം. മാത്രല്ല അതിന് ചുറ്റുവട്ടവുമുള്ള വിശ്വാസങ്ങളും ആധാരങ്ങളും എല്ലാം മനസ്സിലാക്കണം. എന്നിട്ടൊരു തീരുമാനത്തിലെത്തിക്കൊളൂ. ആ തീരുമാനം ശരിയാണെന്നു തെളിയിക്കൂ ഇവിടെ.
അല്ലാതെ പെട്ടെന്ന് ഇത്രയും വേഗത്തിൽ തീരുമാനിക്കണോ?

:)
-സു-

bright പറഞ്ഞു...

@-സു‍-|Sunil ,
തങ്ങളുടെ അഭിപ്രയപ്രകടനത്തില്‍ ഒരു asymetry കാണുന്നു.ഞാന്‍ ശ്രീരാമന്‍ ദൈവത്തിന്റെ അവതാരമാണ്,ഏറ്റവും ഗുണവാനും വീരവാനുമായ പുരുഷന്‍ ശ്രീരാമനാണ് എന്ന് എഴുതിയിരുന്നെങ്കില്‍ താങ്കള്‍...''നില്‍ക്ക്...നില്‍ക്ക്..എന്നാലും ഒരു ചെറിയ വായനയുടെ ബലത്തിൽ ഇത്തരം ഒരു തീരുമാനത്തിൽ എത്തരുത്. വായിക്കണം. വാൽമീകി രാമായണം തന്നെ പിന്നെം വായിക്കണം. അർഥം മനസ്സിലാക്കണം. മാത്രല്ല അതിന് ചുറ്റുവട്ടവുമുള്ള വിശ്വാസങ്ങളും ആധാരങ്ങളും എല്ലാം മനസ്സിലാക്കണം. എന്നിട്ടൊരു തീരുമാനത്തിലെത്തിക്കൊളൂ.''എന്നു പറയുമായിരുന്നോ?ഒന്നാലോചിച്ചു നോക്കൂ.പിന്നെന്താ വിമര്‍ശനത്തിനുമാത്രം ഒരിക്കലും അവസാനിക്കാത്ത പഠനങ്ങളും മറ്റും.പിന്നെ ഒറിജിനല്‍ ഗ്രന്ഥം ഞെക്കിപിഴിഞ്ഞ് ഇഷ്ടമുള്ള അര്‍ത്ഥം ഉണ്ടാക്കാന്‍ പറ്റുമായിരിക്കാം...But my intellectual honesty won't allow me to do that....Sorry...

എന്റെ നിഗമനങ്ങളില്‍ താങ്കള്‍ക്ക് അഭിപ്രയവ്യത്യസമുണ്ടെങ്കില്‍ താങ്കള്‍ കൂടുതല്‍ പഠിച്ച് എന്റെ അഭിപ്രായങ്ങള്‍ തെറ്റാണെന്നു തെളിയിക്കൂ.റഫറന്‍സുകള്‍ ഞാന്‍തന്നെ കൊടുത്തിട്ടുണ്ടല്ലോ.അല്ലാതെ താങ്കള്‍ക്ക് തൃപ്തികരമായ നിഗമനം കിട്ടുന്നതുവരെ ഞാന്‍ പഠിക്കുക എന്നതാണോ ശരി? മുന്‍കൂട്ടി ശരിയുത്തരം തീരുമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നെ പഠനത്തിന്റെ പ്രസക്തിയെന്ത്?

പിന്നെ വാല്മീകിരാമായണത്തിലെ ശ്രീരാമന്‍ മനുഷ്യസഹജമായ ദൌര്‍ബല്യങ്ങളുള്ള ഒരു മനുഷ്യനാണ് എന്നത് എന്റെ കണ്ടുപിടുത്തമൊന്നുമല്ല.

പോട്ടപ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പോട്ടപ്പന്‍ പറഞ്ഞു...

Bright ‌...കലക്കി കൊള്ളാം നല്ല പോസ്റ്റ്‌ .

dethan പറഞ്ഞു...

ബ്രൈറ്റ്‌,

താങ്കളുടെ പോസ്റ്റിലെ നിരീക്ഷണങ്ങൾ നൂ‍റു ശതമാനം സത്യമാണ്‌.കുട്ടിക്കൃഷ്ണ മാരാരും സുകുമാർ അഴീക്കോടും രാമന്റെ ദൗർബ്ബല്യങ്ങളെ വിമർശിച്ചിട്ടുണ്ട്‌.മാരാരുടെ "രാജാങ്കണ"ത്തിലെ അതിതീക്ഷ്ണമായ ശ്രീരാമ വിമർശന ലേഖനത്തിന്റെ തലക്കെട്ടു തന്നെ "വാല്മീകിയുടെ രാമൻ" എന്നാണ്‌.
അതിൽ സ്ത്രീജിതനും വിഷയാസക്തനുമായ രാമനെയാണ്‌, രാമായണസന്ദർഭത്തെ
ഉദ്ധരിച്ച്‌ വിമർശിക്കുന്നത്‌."ചിന്താവിഷ്ടയായ സീത"യിൽ കുമാരനാശാനും രാമനെ വിചാരണ ചെയ്യുകയാണ്‌.

രാമായണം മനസ്സിരുത്തി വായിക്കുന്ന ആർക്കും രാമനിൽ വലിയ മഹത്വം കാണാൻ
കഴിയില്ല.

-ദത്തൻ.

Babu Kalyanam പറഞ്ഞു...

ഇഷ്ടായി. :-)

PS:
രാമനെ ‘ഭ്രമര’ത്തിലെ നായകനുമായി താരതമ്യം ചെയ്ത കമന്റ്‌ (bright ഇന്റെ അല്ല ) അത്ര bright ആയി തോന്നിയില്ല ;-)

Babu Kalyanam പറഞ്ഞു...

ഇഷ്ടായി. :-)

PS:
രാമനെ ‘ഭ്രമര’ത്തിലെ നായകനുമായി താരതമ്യം ചെയ്ത കമന്റ്‌ (bright ഇന്റെ അല്ല ) അത്ര bright ആയി തോന്നിയില്ല ;-)

t.k. formerly known as thomman പറഞ്ഞു...

"ഹിറ്റ്ലറുടെ ക്രൂര കൃത്യങ്ങള്‍ 'മഹാനായ' അലക്സാണ്ടറുടെ കാലത്തായിരുന്നെങ്കില്‍ ഹിറ്റ്ലര്‍ കരുത്തനായ ഭരണാധികാരിയായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വാഴ്ത്തിയേനേ." - നല്ല നിരീക്ഷണം.

Wendy Doniger's The Hindus An Alternative History വായിച്ചുകൊണ്ടിരിക്കുകയാണ്. അതിലും ഇത്തരം പൊതുജനവിശ്വാസങ്ങള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ധാരാളം പറയുന്നുണ്ട്.

അനോണി ജീവി പറഞ്ഞു...

ബ്രൈറ്റ്, യു ആർ റൈറ്റ്.
പിന്നെ ഹരിക്കുഞ്ഞ് അങ്ങനെ പറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല, ഇനിയും ഇതറിയാത്ത രണ്ട് മൂന്ന് കുഞ്ഞുമാർ കൂടെ ഉണ്ട്. സതകുഞ്ഞ്, പ്രവീൺകുഞ്ഞ്, ഇവരൊക്കെത്തന്നെ മര്യാദപുരുഷുവിന്റെ ഉത്തമരായ ശിക്ഷ്യന്മാരാണ്, രാമരാജ്യം കൊണ്ടുവരാൻ ജീവിതം ഉഴിഞ്ഞ് വച്ചവർ. അവരുടെ പ്രതികരണംവും ഇനീ വരും…..

Zebu Bull::മാണിക്കന്‍ പറഞ്ഞു...

ബ്രൈറ്റ്, ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. അദ്ധ്യാത്മരാമായണം ശ്രദ്ധിച്ചു വായിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ രാമനോടു തോന്നിയിരുന്ന ഇഷ്ടമില്ലായ്മ ഇപ്പോള്‍ പൂര്‍‌ണ്ണമായി. മതഗ്രന്ഥങ്ങള്‍ വിശകലനബുദ്ധിയോടെ വായിക്കുക എന്നതാണല്ലോ യുക്തിവാദത്തിലേക്കുള്ള ആദ്യപടി :)

Sands | കരിങ്കല്ല് പറഞ്ഞു...

Pretty good! :)

sreekuttan പറഞ്ഞു...

ബ്രൈറ്റ്,

തീര്‍ച്ചയായും രാമായണത്തിലെ ഏറ്റവും മോശം കഥാപാത്രം രാമന്‍ തന്നെയാണ്.സ്വന്തം ഭാര്യയെപോലും സംരക്ഷിക്കുവാന്‍ കഴിയാത്ത,അവളുടെ ചാരിത്ര്യത്തെ സംശയിച്ച് പരീക്ഷിക്കുന്ന,മറ്റൊരുത്തന്റെ വാക്കുകേട്ടു ഗര്‍ഭിണിയായ അവളെ ഉപേക്ഷിക്കുന്ന, തന്റെ ശത്രു അല്ലാത്ത ഒരാളെ മറഞ്ഞുനിന്നു കൊല്ലുന്ന രാമന്‍ ഏതുപ്രകാരമാണ് ദൈവമായത്.രാമായണത്തില്‍ മാന്യനായ ഒരാളുണ്ടെങ്കില്‍ അത് രാവണന്‍ മാത്രമാണ്

sreekuttan പറഞ്ഞു...

ബ്രൈറ്റ്,

തീര്‍ച്ചയായും രാമായണത്തിലെ ഏറ്റവും മോശം കഥാപാത്രം രാമന്‍ തന്നെയാണ്.സ്വന്തം ഭാര്യയെപോലും സംരക്ഷിക്കുവാന്‍ കഴിയാത്ത,അവളുടെ ചാരിത്ര്യത്തെ സംശയിച്ച് പരീക്ഷിക്കുന്ന,മറ്റൊരുത്തന്റെ വാക്കുകേട്ടു ഗര്‍ഭിണിയായ അവളെ ഉപേക്ഷിക്കുന്ന, തന്റെ ശത്രു അല്ലാത്ത ഒരാളെ മറഞ്ഞുനിന്നു കൊല്ലുന്ന രാമന്‍ ഏതുപ്രകാരമാണ് ദൈവമായത്.രാമായണത്തില്‍ മാന്യനായ ഒരാളുണ്ടെങ്കില്‍ അത് രാവണന്‍ മാത്രമാണ്

sree പറഞ്ഞു...

ഒരു മിത്ത് ഒരു മതം കണ്ണടച്ച് കയ്യേറുമ്പോള്‍ സംഭവിക്കുന്നതാണ് പോസ്റ്റില്‍പ്പറയുന്ന ദുരന്തങ്ങള്‍ക്കൊക്കെ കാരണം. ഉത്തരവാദി വാല്‍മീകിയല്ല, കര്‍ക്കിടകമാസത്തില്‍ രാമായണം വായിച്ച് പുണ്യം നേടുന്നവരുമല്ല. വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണ് മതത്തിന്റേത് എന്ന് മനസ്സിലാവുകയെ വേണ്ടു. വാല്‍മീകി രാമായണം വാസ്തവത്തില്‍ ഇന്ത്യയിലും സൌത്തേഷ്യയിലും പ്രചാരത്തിലുള്ള മുന്നൂറോളം രാമായണകഥകളില്‍ ഒന്നു മാത്രമാണെന്ന് പറയുന്നു പോള റിച്മാന്‍ ഈ പുസ്തകത്തില്‍
ഒരു കഥ കേട്ടിട്ടുണ്ട്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി എന്നറിയിക്കാന്‍ ബ്രഹ്മാവ് വരുമ്പോള്‍ പരമഭക്തന്‍ ഹനുമാനെ സീനില്‍ നിന്ന് സൂത്രത്തില്‍ പറഞ്ഞയക്കുന്നു ( ഭക്തനല്ലെ, കക്ഷിക്ക് താങ്ങാനായില്ലെങ്കിലോ?) രാമന്റെ മോതിരം താഴെ വീഴുന്നത് അന്വേഷിച്ച് പാതാളത്തിലേക്കാണ് കക്ഷിയേ പറഞ്ഞയക്കുനത്. പാതാളത്തില്‍ എണ്ണിയാലൊടുങ്ങാത്ത രാമമോതിരം കണ്ട് ഹനുമാന്‍ വിഷമത്തിലായി. ധര്‍മ്മദേവന്‍ പറഞ്ഞുകൊടുത്തു. ഭൂമിയില്‍ ഇതു പോലെ ഇഷ്ടമ്പോലെ രാമന്‍മാരുണ്ട്, ഓരോകാലത്തും ഓരോ രാമന്മാരുണ്ട്. കാലത്തിന്റെ നന്മക്ക് കാവലിരിക്കുക എന്ന്. വായിക്കുന്നവനുവേണ്ടി പല പഴുതും തരുന്ന മല്‍റ്റിലീനിയര്‍നരേറ്റിവുകളെ ഒറ്റവാക്കും അവസാനവാക്കുമൊക്കെ ആയികാണുന്നവര്‍ക്ക് പല ന്യായങ്ങളും നിരത്താം. ഹിന്ദു കള്‍ച്ചറല്‍ ഐക്കണ്‍ ആക്കി രാമനെ വാഴിച്ച ഹിസ്റ്റോറിക് പ്രൊസെസിന്റെ ഭാഗമാണ് അത്. അന്ധ്മായി വാഴത്താനോ ഇകഴ്ത്താനോ വേണ്ടിയല്ലാത്ത വായനയേ വഴിയുള്ളു.

ഒരു സീതയെം രാവണനെയും കുറിച്ച് ഇങ്ങനെ എഴുതിയപ്പോള്‍ കേള്‍ക്കേണ്ടിവന്നത് വിക്റ്റോറിയന്‍ സദാചാരബോധത്തിന്റെ ക്രൈസിസ് സീതയില്‍ ആരോപിക്കുകയാണ് എന്നാണ് !

ഹിന്ദു സ്ക്രിപ്ചര്‍ സെമിറ്റിക് റീഡിങ്ങുകള്‍ക്ക് വിധേയമാവുമ്പോഴാണ് വാസ്തവത്തില്‍ രാമന്‍ ദൈവമാക്കപ്പെടുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതാണ് സെമിറ്റിക് ധര്‍മ്മസംഹിതകള്‍ . മറിച്ച് സനാതന ധര്‍മ്മം വളരെ സിറ്റുവേഷണലി ഒറിയന്റഡ് ആണ്, വര്‍ണ്ണം, കാലം, ദേശം ഇതൊക്കെയടങ്ങുന്ന പ്രയോറിറ്റിയാണതിന്. ഈ പ്ലൂറാലിറ്റി മറന്ന് ലീനിയര്‍/യുണിവേഴ്സല്‍ വായനകളാണ് രാമനെ ദൈവമാക്കുന്നതും പുരാണത്തെ ധര്‍മ്മസംഹിതയാക്കുന്നതും.

ശ്രീ (sreyas.in) പറഞ്ഞു...

മലയാളം വാല്മീകി രാമായണം ഒരു നോവല്‍ പോലെയാണ്.അതില്‍ പ്രകൃതി ഭംഗി വര്‍ണ്ണിക്കുന്നതൊക്കെ വായിക്കാന്‍ നല്ല രസമാണ്. വാല്മീകി രാമായണം എന്തായാലും ഒരു ആദ്ധ്യാത്മികഗ്രന്ഥം ആയി ക്കാണാന്‍ പറ്റില്ല. അതില്‍ കുറച്ചു ആദ്ധ്യാത്മിക തത്ത്വങ്ങള്‍ കൂടിച്ചേര്‍ത്ത് അദ്ധ്യാത്മ രാമായണം എഴുതിയിരിക്കുന്നു. അതായത്, അക്കാലത്ത് കൂടുതല്‍ പ്രചരിച്ചിരുന്ന വാല്മീകി എഴുതിയ കഥയുടെ പശ്ചാത്തലത്തില്‍ "അദ്ധ്യാത്മ രാമായണം" എന്ന ആത്മീയ ഗ്രന്ഥം രൂപംകൊണ്ടു എന്നു കരുതാമെന്നു തോന്നുന്നു.

Sabu M H പറഞ്ഞു...

Bright thoughts. congratulations.

Before BJP heightening Rama by the Ayodhya issue, Rama was just a character to some people and God to people in North India. For their political purpose, they used
Rama as a symbol without even trying to know more about Rama.
They just want to make Rama (just a character in a literature) invincible and even try to threat people who think logically and try to bring the truth about these false Gods.

They dont even think why we need a God?!
Just because our parents teach us to worship? Just because others are worshipping?
Just because we need some protection from some super power?..
People who are worshipping never try to find an answer for these...
Why we need a God??!!

In India, we cant critisize any.. especially false Gods. why?
We are closed minds..
We like to believe what others say..
We dont like to think!!

കഷായക്കാരൻ പറഞ്ഞു...

വളരെ താമസിച്ചാണു കണ്ടതെങ്കിലും രസമുണ്ട്. വാൽമീകിയുടെ രാമനല്ല, എഴുത്തച്ഛന്റെ രാമൻ. അതല്ല, മലയയിലെ രാമൻ.....
http://gurusallapam.blogspot.com/2007/08/29.html
ഇതിൽ ഒരു രാമനുണ്ട്. സമയമുണ്ടെങ്കിൽ അതുകൂടി ഒന്നു നോക്കു....
(പിന്നെ ഒരു സ്വകാര്യം യുക്തിവാദവും ഒരു മതമല്ലെ? അതിനു അനുഗുണമായല്ലെ ഇത് ഏഡിറ്റ് ചെയ്തിരിക്കുന്നതും? തെറ്റു പറഞ്ഞെങ്കിൽ ക്ഷമിക്കണം)

bright പറഞ്ഞു...

.....പിന്നെ ഒരു സ്വകാര്യം യുക്തിവാദവും ഒരു മതമല്ലെ?

താങ്കള്‍ക്കു യുക്തിവാദം എന്താണെന്നു അറിയില്ലെന്ന് മനസ്സിലായി.അടിസ്ഥാന കാര്യങ്ങള്‍ അറിയാത്തവരെ പഠിപ്പിക്കാൻ എനിക്ക് സമയമില്ല.Go and read some books about critical thinking.

.......അതിനു അനുഗുണമായല്ലെ ഇത് ഏഡിറ്റ് ചെയ്തിരിക്കുന്നതും?

Go ahead and prove it .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

"പിന്നീട് മന്ഥരയുടെ പ്രേരണയാല്‍ ഭരതനെ രാജാവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,കൈകേയിക്ക് രാമനോട് വിരോധമൊന്നുമില്ല. എന്നാല്‍ രാമനോ...

വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ലക്ഷ്മണനോട് അയോധ്യയില്‍തന്നെ താമസിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിന് പറയുന്ന കാരണങ്ങള്‍ നോക്കുക. (2-31-13 ___2-31-14)

saa hi raajyam idam praapya nR^ipasya ashva pateH sutaa |
duhkhitaanaam sapatniinaam na kariSyati shobhanam

"That Kaikeyi daughter of king Aswapathi, after obtaining this kingdom, will certainly not accord good treatment to her step-wives, who are at grief."


ഇവിടെ വിശദീകരണം അല്‍പം കൂടി വേണം എന്നു തോന്നുന്നു.

യാതൊരു കാര്യം നോക്കിയാലും അവസാനഫലം എന്തായിരിക്കും അതാണ്‌ ഒന്നാമതു നോക്കേണ്ടത്‌.

അല്ലാതെ

" ഞാന്‍ വളരെ നല്ല ഉദ്ദേശത്തോടു കൂടി എന്റെ കഴുതയ്ക്കും താങ്കളുടെ കഴുതയ്ക്കസുഖം വന്നപ്പോള്‍ താങ്കള്‍ ചെയ്തതു പോലെ ഒരു ഇടങ്ങഴി മണ്ണെണ്ണ കൊടുത്തു പക്ഷെ കഷ്ടം എന്റെ കഴുത ചത്തുപോയി"

എന്നു പറയുന്നതല്ല.

കഥയുടെ അവസാനം ലഭിക്കുന്ന രാജ്യത്തില്‍ പ്രജകള്‍ക്കെല്ലാം ആദ്യം പറഞ്ഞ വിധം സുഖസമൃദ്ധി കൊടുക്കുവാന്‍ കഴിയുന്നവനാണ്‌ രാജ്യം ഭരിക്കേണ്ടത്‌.

അതു കൊണ്ടാണ്‌ ഒരു കേവലസ്ത്രീയുടെ വാക്കു കേട്ടു പോലും സീതയെ ഉപേക്ഷിക്കുന്ന രാമന്‍ ശ്രേഷ്ഠനാണെന്നു പറയുന്നത്‌ അല്ലാതെ കേവലം ഒരു മന്ഥരയുടെ നാലു വീണ്‌ വാക്കുകള്‍ കേട്ട്‌ രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ്‌ - ഒന്നു കൂടി ശ്രദ്ധിക്കുക -- കേവലം ഒരു മന്ഥരയുടെ നാലു വീണ്‌ വാക്കുകള്‍ കേട്ട്‌ രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ്‌ രാജാവിനെ സ്വധര്‍മ്മത്തില്‍ നിന്നും തടുക്കുന്ന കൈകേയി അല്ല അനുകരണീയ എന്നു പറയേണ്ടത്‌.

അവര്‍ പറയുന്ന വിധം രാജ്യം പോയാല്‍ - ഒരു തവണ പോയി തുടങ്ങിയാല്‍ പിന്നീടതിനന്തം ഉണ്ടാകില്ല.

രാഷ്ട്രതന്ത്രം എന്നത്‌ അടുക്കളവശത്തെ സംസാരമല്ല എന്നോര്‍ക്കുക - ഭരതന്‍ കാട്ടില്‍ വന്നു രാമനെ തിരികെ വിളിക്കുമ്പോള്‍ രാമന്‍ ഉപദേശിക്കുന്ന രാഷ്ട്രതന്ത്രജ്ഞത ഉണ്ട്‌ ഒന്നു വായിക്കൂ സുഹൃത്തേ അതും കൂടി


ഭരതന്‍ പോലും കൈകേയിയുടെ വാക്കുകള്‍ക്ക്‌ അനുകൂലനല്ല എന്നു ദശരഥനും ആദ്യം പറയുന്നു, ഭരതനും പിന്നീട്‌ അതു തെളിയിക്കുന്നു


ഇത്രയെല്ലാം വ്യക്തമായി എഴുതിയിട്ടും അവിടെ നിന്നും ഇവിടെ നിന്നും മറ്റും ഓരോരോ വരികള്‍ എടുത്തുദാഹരിച്ച്‌ ഇതു പോലെ നീചമായ ധാരണകള്‍ പരത്തുവാന്‍ എന്തിനു വെമ്പുന്നു സുഹൃത്തേ?

എന്റെ ബ്ലോഗില്‍ കൊണ്ട്‌ ലിങ്ക്‌ ചെയ്തതു കൊണ്ട്‌ കമന്റിയതാണ്‌ ഇഷ്ടമില്ലെങ്കില്‍ ഡെലീറ്റ്‌ ചെയ്തോളൂ

Ajith Kumar H പറഞ്ഞു...

Good Observation...
Even i have got the same feeling, when i read Ramayana Completely for the first time. Ramayana is just a matter of fiction....

രവിചന്ദ്രന്‍ സി പറഞ്ഞു...

വാത്മീകി രാമായണത്തിലെ രാമന്‍ വെറും സാധാരണ മനുഷ്യനെപ്പോലെ ചിന്തിക്കുന്ന ഒരാളാണ്. സീതയും അങ്ങനെ തന്നെ.സത്യത്തില്‍ വിവാഹസമയത്ത് തന്നെ ഭരതനെ കിരീടാവകാശിയായി ദശരഥന്‍ അംഗീകരിച്ച വിവരം രാമനറിയാമായിരുന്നു. ആരണ്യകാണ്ഡത്തില്‍ തന്നെ കാണാനെത്തുന്ന ഭരതനോട് രാമനിത് പറയുന്നുണ്ട്. അയോദ്ധ്യയിലെ ജനങ്ങളോടും പിതാവിനോടും കൈകേയിയോടും ഒക്കെയുള്ള രാമന്റെ പെരുമാറ്റം കിരീടം ലക്ഷ്യമാക്കിയുള്ള വിനയപ്രകടനമാണ്.

ഭരതന്റെ അഭാവത്തില്‍ നടന്ന എല്ലാ ശ്രമങ്ങളേയും രാമന്‍ പിന്തുണച്ചു;ഉള്ളാലെ സന്തോഷിച്ചു. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനായി ലക്ഷ്മണനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു: 'ലക്ഷ്മണാ, നിനക്ക് വേണ്ടിയാണ് ഞാന്‍ കിരീടമണിയുന്നത്. യാഥാര്‍ത്ഥത്തില്‍ ഭരിക്കാന്‍ പോകുന്നത് നീയായിരിക്കും' (അയോദ്ധ്യ കാണ്ഡം, സര്‍ഗ്ഗം/അദ്ധ്യായം-4).

രവിചന്ദ്രന്‍ സി പറഞ്ഞു...

യുവരാജാവായുള്ള തന്റെ പട്ടാഭിഷേകം നടക്കുമോ എന്ന കാര്യത്തില്‍ രാമന്‍ വളരെ ഉത്കണ്ഠാകുലനായിരുന്നു:'രാജ്യം നിനക്കുള്ളതല്ല. നീ കാട്ടിലേക്ക് പോകണം എന്ന് പിതാവ് പറഞ്ഞപ്പോള്‍ രാമന്‍ ഒറ്റയ്ക്ക് പോയിരുന്നു സങ്കടപ്പെട്ടു'(അയോദ്ധ്യാകാണ്ഡം, അദ്ധ്യായം-11).

ദുഖിതനായ അദ്ദേഹം മാതാവായ കൗസല്യയോട് പറയുന്നു:'രാജ്യം വിട്ടുകൊടുക്കാനും, രാജകീയ സുഖസൗകര്യങ്ങളും സ്വാദിഷ്ടമായ മാംസഭക്ഷണങ്ങളും ഉപേക്ഷിക്കാനും ഉത്തരവായിരിക്കുന്നു. ഇനി ഞാന്‍ വനത്തില്‍ വസിച്ച് പച്ചക്കറികളും പഴങ്ങളും മാത്രം ഭക്ഷിച്ച് കൊള്ളണമത്രെ'(അയോദ്ധ്യാകാണ്ഡം, അദ്ധ്യായം-20).

രവിചന്ദ്രന്‍ സി പറഞ്ഞു...

രാമന്റെ പിതൃസ്‌നേഹം ഇതാ വീണ്ടും:തുടര്‍ന്ന് 'എന്റേതായി തീരുമെന്ന ഘട്ടത്തില്‍ രാജ്യം കെയ്യില്‍ നിന്നു വഴുതിപോയിരിക്കുന്നു' എന്ന് അയോദ്ധ്യാ കാണ്ഡം 20,26, 94 എന്നീ അദ്ധ്യായങ്ങളില്‍ വിലപിക്കുന്ന രാമന്‍ അച്ഛനോടുള്ള കോപം ലക്ഷമണനോടാണ് തീര്‍ക്കുന്നത്:'എപ്പോഴും തന്റെ ആജ്ഞ ശിരസ്സാവഹിക്കുന്ന ഒരുവനെ വനത്തിലേക്ക് പറഞ്ഞയക്കാന്‍ ഏതെങ്കിലും വിഡ്ഢി സമ്മതം മൂളുമോ?'

രവിചന്ദ്രന്‍ സി പറഞ്ഞു...

അധികാരം തന്നെകൊണ്ട് പിടിച്ചെടുപ്പിക്കാതെ ദശരഥന് സ്വയം അത് ചെയ്തുതരാമായിരുന്നു എന്നാണ് രാമന്‍ സൂചിപ്പിക്കുന്നത്. ദശരഥനെ പോലെ രാമനും അനേകം ഭാര്യമാരുണ്ടായിരുന്നു. 1925-ല്‍ പ്രസിദ്ധീകരിച്ച അയ്യാങ്കാരുടെ പരിഭാഷയനുസരിച്ച് രാമന്‍ പട്ടമഹിഷിയായി വാഴിച്ചത് സീതയെ ആയിരുന്നുവെങ്കിലും രാജകീയ വഴക്കമനുസരിച്ച് ലൈംഗീകാനന്ദത്തിനായി മറ്റനേകം ഭാര്യമാരെക്കൂടി വിവാഹം ചെയ്തിരുന്നുവെന്ന് പറയുന്നുണ്ട്(അദ്ധ്യായം 8, പേജ്-28)ബംഗാളിയിലും സംസ്‌കൃതത്തിലും അഗാധമായ പാണ്ഡിത്യമുള്ള ശ്രീ മന്മമഥനാഥദത്താറിന്റെ പരിഭാഷയിലും 'രാമന്റെ ഭാര്യമാര്‍' എന്ന പ്രയോഗം നിരവധിതവണ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ ഫേസ്ബുക്കില്‍ രാമനെ കുറിച്ച് 850 കമന്റ് പോയ ഒരു ചര്‍ച്ചയുണ്ടായിരുന്നു. അതിന്റെ ഹാങ് ഓവര്‍ ഇനിയും മാറിയിട്ടില്ല. നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍

രവിചന്ദ്രന്‍ സി പറഞ്ഞു...

ഇനി കൈകേയിയോട് രാമന്‍ കാണിച്ച സേനേഹാഭിനയവും വാത്മീകി പരാമര്‍ശിക്കാതെ വിടുന്നില്ല.'കൈകേയി ഒരു ദുഷ്ട സ്ത്രീയാണ്', കൈകേയി എന്റെ അമ്മയെ ദ്രോഹിക്കും', (അയോദ്ധ്യാകാണ്ഡം, അദ്ധ്യായം-31,53).
തുടര്‍ന്ന് 'അവരെന്റെ അച്ഛനെ കൊല്ലും', 'കൈകേയിയുടെ ആഗ്രഹം സാധിച്ചിരിക്കുന്നു. ഇപ്പോള്‍ കൈകേയിക്ക് തൃപ്തിയായി കാണും' എന്നൊക്കെ രാമന്‍ രോഷം കൊള്ളുന്നുണ്ട്.
'രാമാ, ഭരതനെ രാജാവായി അഭിഷേകം ചെയ്യണമെന്നും നിന്നെ വനത്തിലേക്കയക്കണമെന്നും നിന്നെ അറിയിക്കാന്‍ രാജാവ് എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു' എന്ന് പറയുന്ന കൈകേയിയോട് 'രാജ്യഭരണം ഭരതനെ ഏല്‍പ്പിക്കുന്ന കാര്യം എന്നോടച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല' എന്നാണ് രാമന്റെ നീരസം നിറഞ്ഞ മറുപടി.

sanathanan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sanathanan പറഞ്ഞു...

രവിചന്ദ്രൻ സിയുടെ കമന്റ്സ് വായിച്ചു. സര്, വിരോധമില്ലെങ്കിൽ, എന്നോട് ദ്വേഷം തോന്നില്ലെങ്കിൽ "കഴുത" എന്ന് വിളിച്ചോട്ടെ സാറിനെ ? വെവരക്കേട്‌ എഴുതുന്നവരെ വേറെന്ത് വിളിക്കാൻ?

അജ്ഞാതന്‍ പറഞ്ഞു...

സാറിന് വിരോധമില്ലെങ്കിൽ 10 കെട്ടിയ നമ്പിയെ കുറിച്ചും കൊറാനെ കുറിച്ചും ഒന്ന് വിലയിരുത്തി കൂടെ 55ാം വയസ്സിൽ 6 വയസ്സുകാരിയെ കെട്ടിയ കാര്യം പ്രെത്യേകം പറയണം കേട്ടല്ലോ

അജ്ഞാതന്‍ പറഞ്ഞു...

സാറിന് വിരോധമില്ലെങ്കിൽ 10 കെട്ടിയ നമ്പിയെ കുറിച്ചും കൊറാനെ കുറിച്ചും ഒന്ന് വിലയിരുത്തി കൂടെ 55ാം വയസ്സിൽ 6 വയസ്സുകാരിയെ കെട്ടിയ കാര്യം പ്രെത്യേകം പറയണം കേട്ടല്ലോ

LinkWithin

Related Posts with Thumbnails