2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

ഡാര്‍വിന്റെ (പുതിയ)ബുള്‍ഡോഗ്

ശ്രീ ഫൈസല്‍ കൊണ്ടോട്ടിയുടെ ഈ പോസ്റ്റിനുള്ള മറുപടിയാണ് ഇത്..

ഇത് ഞാന്‍ മുന്‍പ് കണ്ടതാണ്.മറുപടി സാധ്യമല്ലാത്ത ,(സന്തോഷിക്കാന്‍ വരട്ടെ,പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിയുടെ ഒരു റിസര്‍ച്ച് പേപ്പറിനെ പരിഹസിച്ചപോലെ "Not only is it not right, it's not even wrong".)ശരിയല്ലാത്ത,തെറ്റാണെന്നുപോലും പറയാനാവാത്ത,യാതൊരു സാംഗത്യവുമില്ലാത്ത ഇതിനു ഇപ്പോള്‍ മറുപടി പറയാന്‍ കാരണം താങ്കള്‍ 'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള' ഒരു ബ്ലോഗ്‌ കൂടെ തുടങ്ങുന്നു എന്നു കണ്ടതു കൊണ്ടാണ്.താങ്കളുടെ പരിണാമം ബ്ലോഗ്‌ വായിച്ച് പരിണാമസിദ്ധാന്തം മനസിലാക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുള്ള കുറെ ശുദ്ധാത്മാക്കളായ പാവം മനുഷ്യരുണ്ട്.(ജീവശാസ്ത്രവും ജെനറ്റിക്സുമെല്ലാം പഠിച്ച വിദഗ്ധന്‍ പറയുമ്പോള്‍ വിശ്വസിക്കണമല്ലോ.) അവരുടെ അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടരുത് എന്നു തോന്നി.


ഇനി വിഷയത്തിലേക്ക്.സത്യം പറയ്.. താങ്കള്‍ ഒറിജിന്‍ ഓഫ് സ്പീഷീസ് വായിച്ചിടുണ്ടോ?കാരണം താങ്കള്‍ പേജ് നമ്പര്‍ അടക്കം ഉദ്ധരിച്ചിട്ടുണ്ട്.കൊള്ളാം നല്ല കാര്യം...പക്ഷേ താങ്കള്‍ മറച്ചുവച്ച ഒരു കാര്യമുണ്ട്.താങ്കള്‍ സൂചിപ്പിച്ച വാചകങ്ങള്‍ക്ക് ശേഷം ഏകദേശം മൂന്നര പേജ് അതിനുള്ള മറുപടിയുമുണ്ട്!!അതെന്താ ..വായനക്കാര്‍ അറിയേണ്ടെ?

ഡാര്‍വിന്‍ പ്രശ്നം അല്പം നാടകീയമായി അവതരിപ്പിച്ചതാണ്.പ്രശ്നം ഗൌരവമുള്ളതാണെന്ന് വായനക്കാരോട് പറഞ്ഞതിനുശേഷം അതിനുള്ള മറുപടിയും വിശദമായി പറയുന്നുണ്ട്.

ഇനി ഡോക്കിന്‍സിന്റെThe blind watchmaker-ല്‍ നിന്നുള്ള ഉദ്ധരണിയുടെ കാര്യം...

ഈ കാര്യത്തെപ്പറ്റി അദേഹം തന്നെ എന്തു പറയുന്നു എന്നു കാണാം...

I once introduced a chapter on the so called Cambrian explosion with the sentence,'it is as though the fossils were planted there without any evolutionary history.'again this was a rhetorical overture,intended to whet the reader's appetite for the full explanation that was to follow.Sad hindsight tells me now how predictable it was that my patient explanation would be excised and my overture itself gleefully quoted out of context.(The god delusion)

പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ബാക്കിയുള്ളവരേപ്പറ്റി എനിക്കറിഞ്ഞുകൂടാ...പക്ഷേ അതിനും താങ്കള്‍ പറഞ്ഞ നിഗമനങ്ങളായിരിക്കില്ല സത്യം എന്നു ഈ അനുഭവത്തില്‍ നിന്ന് ന്യായമായും വിശ്വസിക്കാം.

താങ്കളുടെ ന്യായീകരണം കേള്‍ക്കാന്‍ താല്പര്യമുണ്ട്.താങ്കള്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നു പറയുന്നു.ഓ.കെ ..ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് ?പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള താങ്കളുടെ അറിവ് കുറെ 'പറട്ട'(പ്രൊ: കൃഷ്ണന്‍ നായരോട് കടപ്പാട്)സൈറ്റുകളില്‍ കണ്ടത് കോപ്പി /പേസ്റ്റ് ചെയ്തതല്ലേ?താങ്കള്‍ പറഞ്ഞ Derek V. Ager ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ അതുപോലൊരു സൈറ്റിലെത്തും.താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ തെളിവുകള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അതില്‍ കാണാം.ഒട്ടും കൂടുതലുമില്ല കുറവുമില്ല.ലിങ്ക് ഇവിടെ...

റഫറന്‍സ് കൊടുക്കുന്നത് എഴുത്തിന് ആധികാരികത കൊടുക്കാനാണ്.അതൊരു ഗ്യാരണ്ടിയാണ്.വിഷയം പഠിച്ചശേഷമാണ് പറയുന്നത്,അല്ലാതെ വെറുതെ കാളമൂത്രം പോലെ എഴുതിവിടുന്നതല്ല എന്ന ഗ്യാരണ്ടി.. .It is to assure the readers that one have done his home work and that he can be trusted in representing the viewpoints of his opponents faithfully.ആ വിശ്വാസം കൊണ്ട് സാധാരണ ആരും റഫറന്‍സ് സംശയിക്കാറില്ല.ആ പരസ്പര വിശ്വാസമാണ് ഈ തറപ്പരിപാടികൊണ്ട് താങ്കള്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നത്.താങ്കള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് അപമാനിച്ച ഡാര്‍വിനും ഡൊക്കിന്‍സും ഈ മാതിരി തറപ്പണി ചെയ്തല്ല പ്രശസ്തരായത്.അവരുടെ അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ കാര്യകാരണ സഹിതം ഖണ്ഡിക്കൂ...അതിനുമുന്‍പ് ഇവര്‍ യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞതെന്ന് വായനക്കാര്‍ അറിയേണ്ടെ?
തെറ്റു പറ്റിയാല്‍ തെറ്റുതിരുത്തി മാപ്പുപറയേണ്ടതിന്റെ ആവശ്യകത ഘോരഘോരം പ്രസംഗിച്ച ആളായതുകൊണ്ട് ഒരു കാര്യം ചെയ്യാം.താങ്കള്‍ മാപ്പൊന്നും പറയേണ്ട.പക്ഷേ ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസില്‍നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗത്തിനുശേഷം ശേഷം ഏകദേശം മൂന്നരപേജോളം ഡാര്‍വിന്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് വായനക്കാര്‍ക്ക് വിശദ്ദീകരിച്ചാല്‍ മതി.തീര്‍ച്ചയായും താകളുടെ വാദങ്ങള്‍ പറയാം,പക്ഷേ ഡാര്‍വിന്‍ പറഞ്ഞത് മുഴുവന്‍ അവതരിപ്പിച്ചതിനുശേഷം മാത്രം..എന്താ?...അതുപോലെ ഡോക്കിന്‍സിന്റെ The Blind Watchmaker ലും അദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് വായനക്കാരെ അറിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്.

വേറൊരു കാര്യം,ഈ കാലത്തും പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠിക്കാന്‍ നൂറ്റന്‍പതു വര്‍ഷം മുന്‍പ് എഴുതിയ ഒറിജിന്‍ ഓഫ് സ്പീഷീസിനെ ആധാരമാക്കുന്നതിന്റെ പരിഹാസ്യതയാണ്.തീര്‍ച്ചയായും ഇപ്പോഴും വായിക്കാന്‍ വളരെ രസമുള്ള,ഒഴുക്കുള്ള ഭാഷയില്‍ (അദേഹം അല്പം നാടകീയമായ ഭാഷ ഉപയോഗിച്ചതാണല്ലോ ഡാര്‍വിന് ഒന്നും അറിയില്ല എന്ന് അലറിവിളിക്കുന്നതിന്റെ കാരണം.)ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്.ഡാര്‍വിനെ പരിണാമസിദ്ധാന്തത്തിന്റെ പിതാവായി അംഗീകരിക്കുന്നുണ്ടെങ്കിലും പൊതുവെ പഠനാവശ്യങ്ങള്‍ക്കായി ഒറിജിന്‍ ഓഫ് സ്പീഷീസ് ഉപയോഗിക്കാറില്ല.ഹിപ്പോക്രാറ്റസ് മോഡേണ്‍ മെഡിസിന്റെ പിതാവാണെങ്കിലും ആരും ചികിത്സ ചെയ്യാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകം പഠിക്കാറില്ല.താങ്കളുടെ യുക്തി(?) ഉപയോഗിച്ച് മോഡേണ്‍ മെഡിസിനെ വിമര്‍ശിക്കാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകങ്ങള്‍ നോക്കിയാല്‍ മതി.അതുപോലെ പേപ്പട്ടിവിഷത്തിനുള്ള വാക്സിന്‍ കണ്ടുപിടിച്ച ലൂയി പാസ്ചര്‍ ചെയ്തപോലെ തന്നെ വേണം ഇപ്പോഴും വാക്സിന്‍ ഉണ്ടാക്കാന്‍ എന്നും വേണമെങ്കില്‍ പറയാം.ലൂയി പാസ്ചര്‍ക്ക് ഇമ്യൂണിറ്റിയേക്കുറിച്ചൊന്നും അറിവില്ലാതിരുന്നതുകൊണ്ട് വാക്സിനേഷന്‍ അശാസ്ത്രീയമാണെന്നും പ്രഖ്യാപിക്കാം എന്താ?...പ്രശ്നം മതഗ്രന്ഥങ്ങളേപ്പോലെ ആചന്ദ്രതാരം തെറ്റുകുറ്റങ്ങളൊന്നും കൂടാതെ നിലനില്‍ക്കേണ്ടതാണ് ശാസ്ത്രഗ്രന്ഥങ്ങളും എന്ന് ഈ മണകുണാഞ്ചന്‍മാര്‍ കരുതുന്നതാണ്.

ഈ നൂറ്റന്‍പതു വര്‍ഷത്തില്‍ പരിണാമസിദ്ധാന്തം അതിന്റെ വിശദാംശങ്ങളില്‍ വളരെ മുന്നോട്ടു പോയിട്ടുണ്ട്.വിശദാംശങ്ങളില്‍ ശാസ്ത്രജ്ഞമാര്‍ തമ്മില്‍ തര്‍ക്കവുമുണ്ട്.പക്ഷേ ആര്‍ക്കും ഡാര്‍വിന്റെ ഒറിജിനല്‍ ആശയമായ Descent with modification നെക്കുറിച്ച് അഭിപ്രായവ്യത്യാസമൊന്നുമില്ല.ഈ വിശദാംശങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളേക്കുറിച്ചാണ് ഡാര്‍വിന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞേ... എന്നു ചില വിഡ്ഢികള്‍ വിളിച്ചു കൂവുന്നത്.റിച്ചാര്‍ഡ്‌ ഡോക്കിന്‍സ് ഇതിനെ ഉപമിക്കുന്നത് ഇങ്ങനെയാണ്...It is as if the discovery that the earth is not a perfect sphere but a slightly flattened spheroid were given banner treatment under the headline:COPERNICUS WRONG.FLAT EARTH THEORY VINDICATED.(The blind watchmaker...ഈ പുസ്തകത്തിലെ ഉദ്ധരണി പേജ് നമ്പര്‍ സഹിതം വച്ചുകാച്ചുന്ന താങ്കള്‍ ഇത് കണ്ടി്ല്ലേ?)


താങ്കളുടെ പരിണാമം ബ്ലോഗിലേക്ക് എന്റെ ചെറിയ സജഷന്‍സ്/ആഗ്രഹങ്ങള്‍....

കണ്ണിന്റെ പരിണാമം വിശദീകരിക്കാനാവുന്നില്ല എന്ന് താങ്കള്‍ പറഞ്ഞതുകൊണ്ട് The Blind Watchmaker ല്‍ കണ്ണിന്റെ പരിണാമത്തെപ്പറ്റി എന്ത് വിഡ്ഢിത്തമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാകും. പുസ്തകത്തിന്റെ പേജ് നമ്പര്‍ അടക്കം വച്ച് റഫറന്‍സ് കൊടുത്തിട്ടുള്ളതുകൊണ്ട് പുസ്തകം താങ്കള്‍ക്ക് മനഃപ്പാഠമാണെന്നറിയാം, എന്നാലും ഞാന്‍ സഹായിക്കാം.അദ്ധ്യായം നാല്, Making tracks through animal space.ഡോക്കിന്‍സിന്റെ അറിവില്ലായ്മ എല്ലാവരും അറിയട്ടെ.ചങ്ങാതി ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആണത്രെ..ജീവശാസ്ത്രവും ജെനെറ്റിക്സുമെല്ലാം അരച്ചുകലക്കി കുടിച്ച താങ്കളോടാണ് കളി!!പിന്നെ ഡോക്കിന്‍സിന്റെ Climbing mount improbable എന്ന പുസ്തകത്തില്‍ കണ്ണിന്റെ പരിണാമത്തെ വിവരിക്കുന്ന ഒരധ്യായവും ചിറകുകളുടെ പരിണാമം വിവരിക്കുന്ന ഒരധ്യായവുമുണ്ടെന്ന് അറിയാമല്ലോ.(തീര്‍ച്ചയായും ഇതൊക്കെ വായിച്ചു മനസ്സിലാക്കീട്ടാണ് താങ്കള്‍ പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നതെന്നറിയാം.)പരിണാമം ബ്ലോഗില്‍ അവക്കുള്ള മറുപടി പ്രതീക്ഷിക്കുന്നുണ്ട്.ഇപ്പോഴിതാ ഡോക്കിന്‍സ് സൃഷ്ടിവാദക്കാര്‍ക്കൊരു മറുപടിയായി The Greatest Show on Earth: The Evidence for Evolution എന്നൊരു പുസ്തകമെഴുതുന്നു.ആ പുസ്തകത്തിലേയും വാദങ്ങളെ തകര്‍ത്തു തരിപ്പണമാക്കുന്ന മറുപടികള്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.ഇതൊക്കെ മനസ്സിലാക്കിത്തരാന്‍ താങ്കളല്ലാതെ വേറാരുണ്ട്.എല്ലാവരും താങ്കളേപ്പോലെ ജീവസസ്ത്രവും ജെനറ്റിക്സും മറ്റും പഠിച്ചവരല്ലല്ലോ..1996 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പരിണാമസിദ്ധാന്തത്തെ അംഗീകരിച്ചു.താങ്കളേപ്പോലുള്ള സമര്‍ത്ഥന്‍മാര്‍ ഉപദേശിക്കാന്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം.

കണ്ണിന്റെ stereovision നെപ്പറ്റിയുള്ള താങ്കളുടെ സംശയങ്ങളും ന്യായമാണ്.Steven Pinker എന്നൊരുത്തന്‍ (visual cognition സ്പെഷലിസ്റ്റ് ആണത്രേ.താങ്കളുടെ മലപ്പുറം ഡിഗ്രിയോളം വരുമോ അത്.) How the mind works എന്ന പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയതും താങ്കള്‍ വായനക്കാരുമായി പങ്കുവക്കുമെന്നു കരുതുന്നു.

32 അഭിപ്രായങ്ങൾ:

Faizal Kondotty പറഞ്ഞു...

പ്രിയ bright,
എന്റെ ആ പോസ്റ്റ്‌ ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് അറിയാമല്ലോ
ഈ വിഷയം ചര്‍ച്ച ചെയ്യാനായി ,താങ്കള്‍ക്കു അറിയാവുന്ന പോലെ ,ഞാന്‍ പരിണാമം എന്നാ പേരില്‍ മറ്റൊരു ബ്ലോഗ്‌ പുതുതായി തുറന്നിട്ടുണ്ട് , അവിടെ ഈ വിഷയം വരുമ്പോള്‍ താങ്കളുടെ അഭിപ്രായം തീര്‍ച്ചയായും പരിഗണിക്കും .. ലിങ്ക് മെയില്‍ ചെയ്തു തരാം
വായിച്ചതിനു നന്ദി ... വളരെ പ്രസക്തങ്ങളായ നിരീക്ഷണങ്ങള് നടത്തിയതിനും

തീര്‍ച്ചയായും നല്ല അഭിപ്രായങ്ങള്‍ക്ക് എന്നും സ്വാഗതം.. i really value it!

ചാണക്യന്‍ പറഞ്ഞു...

വായിച്ചു....
പിന്നെ വരാം..:)

cALviN::കാല്‍‌വിന്‍ പറഞ്ഞു...

പരിണാമസിദ്ധാന്തം തെറ്റാണെന്ന് ഒന്ന് വരുത്തിത്തീർക്കാൻ മതവാദികൾ പെടാപ്പാട് പെടുന്നത് എന്തിനാണെന്ന് ഓഷോ രജനീഷ് വ്യക്തമായി ഇവിടെ പറഞ്ഞിട്ടുണ്ട്.

പരിണാമസിദ്ധാന്തപ്രകാരമുള്ള വ്യൂപോയിന്റിൽ ദൈവത്തിനു സ്ഥാനമില്ലാതാവും. സൃഷ്ടി എന്നത് എന്നും തുടർന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണെന്ന് പറയുമ്പോൾ എല്ലാം സൃഷ്ടിചെന്ന് അവകാശപ്പെടുന്ന ദൈവത്തിന്
പിന്നെന്ത് പ്രസക്തി?

മറ്റ് സയന്റിഫിക് ഫാക്റ്റ്സ് ഒക്കെ തങ്ങളുടെ മതഗ്രന്ഥത്തിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ആണ് ഇവർടെ ശ്രമം. ബിംഗ് ബാംഗും, വേവ് പാർട്ടിക്കിൾ ഡ്യുവാലിറ്റിയുമെല്ലാം. പരിണാമസിദ്ധാന്തത്തിന്റെ കാര്യത്തിൽ ഇത്തരം ചീപ് കണ്ണില്പൊടിയിടൽ പോലും നടത്താൻ പറ്റില്ല. അത് കൊണ്ടാണ് പരിണാമസിദ്ധാന്തം മാത്രം തെറ്റാവുന്നതും ബാക്കി സയൻസൊക്കെ പണ്ടേ “നമ്മടെ ദൈവം“ മനുഷ്യർക്ക് വെളിവാക്കിത്തന്നിരിക്കുന്നതും..

ആരെ ബോധിപ്പിക്കാൻ വേണ്ടിയാണ് പരിണാമസിദ്ധാന്തത്തിനെതിരെയുള്ള വാചകകസർത്തെന്ന് മനസിലാവുന്നില്ല. താൻ അന്ധമായി വിശ്വസിക്കുന്നത് തെറ്റല്ലെന്ന് സ്വയം ആശ്വസിക്കാനും സമാധാനിക്കാനും ആയിരിക്കും എന്ന് കരുതുന്നു. പരിണാമസിദ്ധാന്തത്തെയും ഡാർവിനെയും നാലു തെറി വിളിച്ച് ആത്മനിർവൃതി കിട്ടുമെങ്കിൽ അങ്ങനെയാവട്ടെ. അല്ലെങ്കിലും ഇഗ്നോറൻസ് ഈസ് ബ്ലിസ്സ് എന്നാണ്.

അനിൽ@ബ്ലൊഗ് പറഞ്ഞു...

അവിടെ കമന്റ് കണ്ടിരുന്നു.
കാലാകാലങ്ങളായി എല്ലായിടവും നടക്കുന്ന സ്ഥിരം കലാപരിപാടികളാ, പ്രത്യേകിച്ച് ഇസ്ലാം പ്രബോധകരുടെ.
ഇന്റര്‍നെറ്റില്‍ എത്രയോ കാണാം, മലയാളം ബ്ലോഗിലും പലതവണ അരങ്ങേറിയതാ.
കണ്ണും ബ്ലൈന്റ് സ്പോട്ടുമെല്ലാം വാരി വിതറിയുള്ള ചര്‍ച്ച.
അഭിനേതാക്കള്‍ മാറുന്നുവെന്നേ ഉള്ളൂ, നാടകങ്ങള്‍ എല്ലാം ഒന്നു തന്നെ.

Manoj മനോജ് പറഞ്ഞു...

:) ശാസ്ത്രീയ തെളിവില്ല എന്ന് പറഞ്ഞ് ശബ്ദം ഉണ്ടാക്കിയാല്‍ എല്ലാവരും വിശ്വസിക്കുമെന്ന ധാരണ.... ദൈവത്തിനല്ലാതെ ഈ കണ്ട അവയവങ്ങളും, ന്യൂറോണുകളും, കെമിക്കത്സും മറ്റും മറ്റാര്‍ക്ക് ഉണ്ടാക്കുവാന്‍ സാധിക്കും?

സി.കെ.ബാബു പറഞ്ഞു...

നല്ല ലേഖനം.

കേൾക്കുന്നവർക്കു് അറിയില്ല എന്ന വിചാരമാണു് മണ്ടത്തരങ്ങൾ ആധികാരികതയുടെ സ്വരത്തിൽ വിളിച്ചുകൂവാൻ 'മതപണ്ഡിതർക്കു്' ധൈര്യം കൊടുക്കുന്നതു്. അതു് മനസ്സിലാക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും ഉണ്ടു് എന്നു് തോന്നിയാൽ അവർ താനേ നിശബ്ദരായിക്കൊള്ളും. തർക്കത്തിന്റെ അർത്ഥപൂർണ്ണതക്കു് എതിരാളികളുടെ ബൗദ്ധികനിലവാരങ്ങൾ തമ്മിൽ ഒരു ഏകദേശസമാനതയെങ്കിലും ഉണ്ടായിരിക്കണം. ഉദാഹരണത്തിനു്, ഏതെങ്കിലും ഒരു 'കാന്തപുരം' ഒരു ഭൗതികശാസ്ത്രജ്ഞനോ, ഒരു ജനിതകശാസ്ത്രജ്ഞനോ ഒരു സംവാദത്തിനുള്ള പങ്കാളിയല്ല. പിന്നെ, കാന്തപുരങ്ങളുടെ വിശ്വസ്തകേൾവിക്കാരുടെ കാര്യം എന്തുപറയാൻ? അക്ഷരങ്ങളെ മെതിക്കുന്നവരുമായി ആശയപരമായ ചർച്ച സാദ്ധ്യമല്ലതന്നെ!

ഒരു ശാസ്ത്രവിഷയം ആധികാരികമായി കൈകാര്യം ചെയ്യാൻ അൽപമെങ്കിലും യോഗ്യതയുള്ള ഏതെങ്കിലും ഒരു 'മതബ്ലോഗ്‌' എനിക്കു് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.

കിടങ്ങൂരാൻ പറഞ്ഞു...

വളരെ നല്ല ലേഖനം...നന്ദി.ദൈവത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന പല ബ്ലോഗ്ഗർമാരും യുക്തിസഹജവും ന്യായവുമെന്ന് ബഹുജനത്തിനു തോന്നുന്ന പല സംശയങ്ങൾക്കും സഹിഷ്ണുതയോടെ മറുപടി പറയുന്നതായി ഇതു വരെ കണ്ടിട്ടില്ല.സംശയങ്ങൾ ഉയർത്തുന്നവരെ വ്യക്തിപരമായി അവഹേളിക്കുന്നതും കാണുന്നു.താൻ വിശസിക്കുന്ന ദൈവത്തെക്കുറിച്ചും മതഗ്രന്ഥങ്ങളെക്കുറിച്ചും എല്ലാവർക്കും സംശയങ്ങളുണ്ട്‌. ആരും 100% സംതൃപ്തരല്ല എന്നതാണ്‌ പരമാർത്ഥം.സാമാന്യ ബുദ്ധിയുള്ളവരുടെ മനസ്സിൽ അനേകം ചോദ്യങ്ങളുദിക്കുമ്പോൾ മനസ്സും പ്രജ്ഞയും അടിയറ വച്ചവർ എല്ലാത്തിനും ഉത്തരങ്ങൾ സ്വയം കണ്ടെത്തി സമാധാനിക്കുന്നു..

ea jabbar പറഞ്ഞു...

ഇന്നാണു കണ്ടത്.
ചർച്ച നടക്കട്ടെ!

bright പറഞ്ഞു...

@ Faizal Kondotty ,
ഞാന്‍ വളരെ പ്രസക്തങ്ങളായ നിരീക്ഷണങ്ങളാണ് നടത്തിയതെന്നു താങ്കള്‍ സമ്മതിച്ച സ്ഥിതിക്ക് തങ്ങളുടെ പ്രതികരണം ഇത്ര മതിയോ?ഈ കാര്യത്തെപ്പറ്റി താങ്കള്‍ ഒന്നും പറഞ്ഞില്ല...(പോസ്റ്റില്‍ നിന്ന്)

....ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസില്‍നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗത്തിനുശേഷം ശേഷം ഏകദേശം മൂന്നരപേജോളം ഡാര്‍വിന്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് വായനക്കാര്‍ക്ക് വിശദ്ദീകരിച്ചാല്‍ മതി.......ഡോക്കിന്‍സിന്റെ The Blind Watchmaker ലും അദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് വായനക്കാരെ അറിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്.......

ഏതു രീതിയിലാണ് എന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്‌ എന്നൊന്നു വിശദീകരിക്കാമോ?അങ്ങെനെ വിശദീകരിച്ചാല്‍ താങ്കള്‍ക്കറിയുന്നതുപോലെ താങ്കളുടെ പോസ്റ്റിലെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും.അതുകൊണ്ടാണല്ലോ എങ്ങും തൊടാത്ത ഒരു മറുപടി..ഞാന്‍ സൂചിപ്പിച്ചതുപോലെ ഒന്നുകില്‍ താങ്കള്‍ തന്നെ ആധാരമായി കൊടുത്തിട്ടുള്ള പുസ്തകങ്ങളൊന്നും താങ്കള്‍ വായിക്കാതെ വായിച്ചതായി വായനക്കാരെ തെറ്റിദ്ധിപ്പിക്കാന്‍ ശ്രമിച്ചു,അല്ലെങ്കില്‍ മനപൂര്‍വ്വം ചില ഭാഗങ്ങള്‍ മറച്ചുവച്ചു വായനക്കാരെ തെറ്റിദ്ധിപ്പിക്കാന്‍ ശ്രമിച്ചു.(ആദ്യം പറഞ്ഞതാണ്‌ ശരി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ആ പുസ്തകങ്ങളൊന്നും വായിച്ചുമനസ്സിലാക്കാനുള്ള ആമ്പിയറൊന്നും താങ്കള്‍ക്കുണ്ടെന്നു തോന്നുന്നില്ല.)രണ്ടായാലും,ഞാന്‍ വളരെ ഗുരുതരമായ ഒരു ആരോപണമാണ് ഉന്നയിക്കുന്നത്.I will rate your intellectual honesty as non existent.Or at the most a pious fraud.താങ്കള്‍ മറുപടി പറയേണ്ടത് താങ്കളുടെ വായനക്കാരോടാണ്.'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടുന്നത്' കാണാന്‍വന്ന് ഗ്യാലറിയിലിരുന്ന് കൈയടിക്കുന്ന ആ സധുക്കളോട്...

ഞാന്‍ പ്രദീക്ഷിച്ച മറുപടി തെറിവിളിയോ പരിഹാസമോ ആണ്.offense is the best defense എന്നു കേട്ടിട്ടില്ലേ? അങ്ങിനെയായിരുന്നെങ്കില്‍ താങ്കള്‍ക്ക് വിഷയം മാറ്റി രക്ഷപ്പെടാമായിരുന്നു.എവിടെയും തൊടാതെ മറുപടി പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ട്, താങ്കള്‍ വ്യക്തമായ മറുപടി പറഞ്ഞേ പറ്റൂ.വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കില്‍ പരിണാമം ബ്ലോഗ്‌ ചാപ്പിള്ളയായിപ്പോകുമല്ലോ...യാതൊരു ക്രെഡിബിളി്റ്റിയുമില്ലാത്ത താങ്കളെങ്ങിനെ 'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടും'?

പരിണാസിദ്ധാന്തത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം വായിച്ചപ്പോള്‍ Peter Medawar ഒരിക്കല്‍ പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്.'It's author can be excused of dishonesty only on the grounds that before deceiving others he has taken great pains to deceive himself.'താങ്കളുടെ കാര്യത്തിലും വളരെ ശരിയായ പ്രസ്താവന.താങ്കള്‍ വളരെ സത്യസന്ധമായി തെറ്റിദ്ധരിച്ചിരിക്കുന്നു.അത് കൊണ്ട് എന്റെ വക ഒരു ഉപദേശം... read some good books about evolution....pleeeeeeease!!

സ്വാമീ പരമാനന്ദ പറഞ്ഞു...

ഇത് മൊത്തം വായിച്ചിട്ട് എനിക്ക് മനസ്സിലായത് ഡാര്‍‍വിന്റെ പരിണാമ ശാസ്ത്രം വായിച്ച് മനസ്സിലായ ഒരേയൊരു വ്യക്തിയേയുള്ളൂ.. അത് ഈ പോസ്റ്റെഴുതിയ ആമ്പിയറുള്ളവൻ..

എന്നാ കോപ്പാടോ അതിലുള്ളത് വായിച്ച് മാനസ്സിലാക്കാൻ പറ്റാത്ത ഒരു പരിണാമം.

അഹങ്കാരം ഇത്തിരി കുറക്ക് ബ്രൈറ്റ്.
ആള്‍‍‍‍ ഓഫ് ഓൾമോസ്റ്റ് 200 എണ്ണം വായിച്ചതിന്റെ ആമ്പിയാറാരിക്കും... ആരും കേള്‍‍ക്കണ്ട.

പോട്ടപ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പോട്ടപ്പന്‍ പറഞ്ഞു...

അണ്ണാ ഫൈസല്‍ അങ്ങേരുടെ ബ്ലോഗ്‌-ല അണ്ണന്റെ കമന്റ്‌ കഴിഞ്ഞു ന്യൂ കംമാന്റുന്നത്‌ ബ്ലോക്കി.............ഉത്തരം മുട്ടിയാ???? അതോ പറഞ്ഞ ഡാര്‍വിന്റെ മറ്റെ മുന്ന് പേജ് വായിച്ചു പടികുകയാണോ ?? ചതി ആയിപോയ്യി ഫൈസല്‍ ഇക്ക!

ea jabbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...

എന്റെ കാര്യത്തില്‍ ഒരു പാട് താല്പര്യമെടുക്കുന്ന പൊന്നു സുഹൃത്തുക്കളെ ,

റംസാനില്‍ ഓരോ ദിവസവും എന്റെ ഖുറാന്‍ അനുഭവങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന തിരക്കില്‍ ആയതിനാല്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത് ,റംസാനില്‍ പൊതുവേ മറ്റു തിരക്കുകളും ഉണ്ട് ..എന്റെ പുതിയ പരിണാമം ബ്ലോഗ്‌ന്റെ തന്നെ ഉദ്ദേശം പേരില്‍ നിന്ന് വ്യക്തം ആണല്ലോ ..( bright നെ പ്പോലുള്ള ആളുകള്‍ ഇപ്പോഴും ഡാര് വിനിസത്തെ ന്യായീകരിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ വളരെ യധികം ആശ്ചര്യം തോന്നുന്നു .),

എങ്കിലും നിങ്ങളുടെ ഈ താല്പര്യം കാണുമ്പോ പ്രതികരിക്കാതിരുക്കുന്നതെങ്ങിനെ ? അതും ന്യായം എന്റെ പക്ഷത്താണെന്നു നിങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കെ ?
അതിനാല്‍ ഈ ഞായറാഴ്ച പരിണാമം ബ്ലോഗില്‍ ചെറിയ ഒരു പ്രതികരണം പ്രതീക്ഷിക്കാം ..കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കുക എന്നത് തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്

(ഈ വിഷയത്തിലെ ചര്‍ച്ച എനിക്ക് ഏറെ ഇഷ്ടം ആണ് .അതിനാല്‍ ആണ് bright ന്റെ അഭിപ്രായങ്ങള്‍ ഞാന്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പരിഗണിക്കുന്നു എന്ന് പറഞ്ഞത് ..തെറി പറയാലോ പരിഹാസമോ എന്റെ രീതിയല്ല ..bright ന്റെ കമ്മെന്റ് ഞാന്‍ ശരിക്കും ആസ്വദിച്ചത് അതിനാല്‍ ആണ് .. അല്ലാതെ മറു പടി ഇല്ല എന്ന് ചിലര്‍ ഇവിടെ കൂവുന്ന പോലെയല്ല, മാത്രമല്ല ഈ വിഷയത്തില്‍ തുടര്‍ പോസ്റ്റുകള്‍ നിങ്ങള്ക്ക് പരിണാമം ബ്ലോഗില്‍ പിന്നീട് കാണാം ..തല്‍ക്കാലം പ്രതികരണം ഈ വരുന്ന ഞായറാഴ്ചക്കകം )

Faizal Kondotty പറഞ്ഞു...

@പോട്ടപ്പന്‍ ,

ന്യൂ കമന്റ്‌ disable ചെയ്തത് bright ലിങ്ക് കൊടുത്ത എന്റെ പോസ്റ്റ്‌ സത്യത്തില്‍ ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഭാഗം മാത്രമാണ് .എന്റെ പോസ്റ്റില്‍ അതിന്റെ ലിങ്ക് കൊടുത്തിട്ടുമുണ്ട് . കമന്റ്സ് ഇടേണ്ടവര്ക്ക് മാഷെ പോസ്റ്റില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് താഴെ കമന്റ്സ് ചേര്‍ക്കാം.. ,മറ്റു സ്ഥലങ്ങളില്‍ ഇട്ട കമ്മെന്റ് തങ്ങളുടെ ബ്ലോഗില്‍ ഇടുമ്പോള്‍ പലപ്പോഴും പലരും കമ്മെന്റ് ഓപ്ഷന്‍ കൊടുക്കാറില്ല ..

@ea jabbar ,
താങ്കള്‍ ഇനിയും ഈ തെറ്റിദ്ധരിപ്പിക്കല്‍ നിര്‍ത്തിയില്ലേ ? എന്റെ പ്രൊഫൈല്‍ നോക്കൂ blogger since april 2009 എന്ന് കാണാം .. ആ ഞാന്‍ ബാബുവിന്റെ ബ്ലോഗില്‍ നിന്ന് മുങ്ങിയിട്ട് ഒരു വര്ഷം ആകാറായി എന്ന് പറയാന്‍ താങ്കള്‍ കാണിച്ച തൊലിക്കട്ടി അപാരം തന്നെ ..ആരെ തോല്‍പ്പിക്കാനാണ് ഈ വ്യാജ പ്രചരണം ? സി കെ ബാബു ഈ പോസ്റ്റ്‌ ഇട്ടതു Thursday, May 21, 2009 ആണ് .അതായത് വെറും മൂന്നു മാസവും അഞ്ചു ദിവസവും മാത്രം ..അതെങ്ങിനെ ഒരു കൊല്ലം ആവാറായി ? ..ഇത് പോലെയുള്ള അസത്യ പ്രചരണം ആണ് താങ്കളുടെ കൈ മുതല്‍ ,
ജൂണ്‍ 30 നു (അതായത് രണ്ടു മാസം മുന്‍പ് )ബാബു പറയുന്നത് കേള്‍ക്കൂ

ഫൈസൽ കൊണ്ടോട്ടി,
സമയമെടുത്തുകൊള്ളൂ. എനിക്കു് പ്രശ്നമൊന്നുമില്ല. നേരത്തെ പറഞ്ഞപോലെ, ചർച്ചക്കായി തിരഞ്ഞെടുത്ത ഫ്രെയിമിൽ ഒതുങ്ങുന്നതാവണം വാദമുഖങ്ങൾ എന്നേയുള്ളു. അല്ലെങ്കിൽ ഒരു കൺക്ലൂഷൻ സാദ്ധ്യമാവില്ല...എന്റെ ജബ്ബാര്‍ മാഷേ എന്തിനാണ് ഇങ്ങിനെ ? ബാബുവിന്റെ പോസ്റ്റില്‍ ചര്‍ച്ച വായിച്ചവര്‍ക്കറിയാം ഒരു പാട് സമയം എടുത്തു മറു പടി പറയേണ്ട അത്രയും കാര്യങ്ങള്‍ നിരവധി കമ്മെന്റ് കളിലായി ബാബു
ഉന്നയിക്കുന്നുണ്ട്‌ ..അതിനു ആ സെരിയസ്സില്‍ തന്നെ മറു പടി കൊടുക്കണം എന്നത് എന്റെ ആഗ്രഹം ആണ് .. ഇടയില്‍ ഞാന്‍ ബൂലോഗത്ത്‌ നല്ല തിരക്കില്‍ ആയി പോകുകയും ചെയ്തു ..ബാബുവിന് ഇല്ലാത്ത വിഷമം താങ്കള്‍ക്കെന്തിനു ? ഇനി വിഷമം ഉണ്ടെങ്കിലും എന്തിനു എന്നെ പറ്റി നുണ പറയുന്നു ?

ഞാന്‍ ജമായത്ത്കാരനാണത്രേ ? എന്റെ മാഷെ എന്ത് ലാഭത്തിനു വേണ്ടി താങ്കള്‍ ഈ നുണ പറയുന്നു ? ഞാന്‍ ഒരിക്കലും ജമായത്ത് അനുഭാവി പോലും ആയിട്ടില്ല ..പലപ്പോഴും അവരുടെ ചില കാര്യങ്ങള്‍ എനിക്ക് വളരെയധികം വിയോജിപ്പ് ഉള്ളതായി തോന്നിയിട്ടുമുണ്ട് ...

മാഷെ എന്തിനു ഈ വ്യക്തി ഹത്യ ?

പ്രതിവാദം പറഞ്ഞു...

എനിക്കാവതില്ല, ഈ തമാശകാണാന്‍.
സാധാരണയായി കമന്റ് ഇടൂന്ന പതിവ് ഇല്ല.
ആരാപ്പാ ഈ ഫൈസല്‍ കൊണ്ടോട്ടി, ഡാര്‍വിന്റെ കൊച്ചുമകനോ?
കാക്കാന്മാരുടെ കിത്താബുകളിലും ക്ലാസുകളിലും പറഞ്ഞിട്ടുള്ളതില്‍ അധികം എന്താണ് ഈ മഹാന് പറയാനുള്ളതെന്ന് നമുക്ക് കാണാം.
നിങ്ങളെല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് ഇവനെന്തോ സംഭവമാണെന്ന് വരുത്തുമല്ലോ. ബാബുവിന്റെ പോസ്റ്റില്‍ നിന്നും പോയശേഷം ആലോചനയുടെ തിരക്കിലായിരുന്നിരിക്കും.
ക്ഷമിച്ചു കൊടുക്ക്.

Binish പറഞ്ഞു...

എന്തിനീ വ്യക്തി പരമായ അവഹേളനങ്ങള്‍ ? ഇത് തന്നെയാണ് മലയാളം ബ്ലോഗ്ഗുകള്‍ വായിക്കാന്‍ ഞാന്‍ മടി കാണിക്കുന്നതും

മതപരമായ ബ്ലോഗ്ഗുകള്‍ ഞാന്‍ ഒട്ടും ശ്രദ്ധിക്കാറില്ല ..പക്ഷെ നിങ്ങള്‍ ഈ പറയുന്ന ഫൈസല്‍ കൊണ്ടോട്ടിയെ ബെര്‍ളിയുടെ ബ്ലോഗില്‍ വച്ച് ആണ് ഞാന്‍ ശ്രദ്ധിച്ചത് .. അതിനു ശേഷം പുള്ളിയുടെ ഒന്നോ രണ്ടോ കവിതകളും കഥകളും വായിച്ചു . എനിക്ക് നല്ല അഭിപ്രായം ആണ് തോന്നിയത് ..മാത്രമല്ല ഒരു മത ബ്ലോഗ്ഗര്‍ ആണ് എന്ന് ഇത് വരെ തോന്നിയല്ല.. ഇനി അങ്ങിനെ വല്ലതും എഴുതുന്നുണ്ടെങ്കില്‍ തന്നെ ആരപ്പാ ഇയാള്‍ എന്നൊക്കെ ചോദിച്ചു താറടിച്ചു കാണിക്കുന്നതില്‍ ഒട്ടും യോജിപ്പില്ല .. ഫൈസല്‍ വന്നിട്ട് കുറച്ചേ ആയുള്ളൂ എന്ന് കമന്റില്‍ കണ്ടു .എങ്കില്‍ പുതിയ ആളുകള്‍ അവര്‍ക്ക് എഴുതി തെളിയാനുള്ള മാധ്യമം ആയി ബ്ലോഗിനെ ഉപയോഗിക്കട്ടെ ... അവരെ കൂമ്പിലെ കരിച്ചു കളയുന്നതെന്തിന് ..?

ഇത്രയും പറയാന്‍ കാരണം അദ്ദേഹത്തിന്റെ ഒന്ന് രണ്ടു പോസ്റ്റുകള്‍ എനിക്ക് ഇഷ്ടപ്പെട്ടതിനാല്‍ ആണ് . തീവ്രവാദത്തിനെതിരെ അദ്ദേഹം എഴുതിയ ഒരു കവിത ഈയിടെ വായിച്ചു . അങ്ങിനെ ഒരാളെ ജമായത്‌ കാരന്‍ എന്നൊക്കെ അധിക്ഷേപിച്ചു ഇല്ലാതാക്കുന്നത് നന്നല്ല എന്നാണു എനിക്ക് തോന്നുന്നത് ..


വ്യക്തി പരമായ അവഹേളനങ്ങള്‍ ബ്ലോഗ്ഗിനോട് തന്നെ മടുപ്പുളവാക്കും , അത് കൊണ്ടാണ് ഞാന്‍ അടക്കം പലരും ബെര്‍ളിയുടെ ബ്ലോഗ്‌ മാത്രം വായിക്കാന്‍ ഇഷ്ടപ്പെടുന്നത് ...

വിന പറഞ്ഞു...

ബെര്‍ളിയുടെ ബ്ലോഗാണ് മലയാളം ബ്ലോഗോസ്ഫിയര്‍ എന്ന് ധരിക്കുന്ന ബിനീഷെ , പുറമെ പുരോഗമനവാദിയുടെ മൂടുപടം അണിഞ്ഞ് പിന്തിരിപ്പന്‍ ചിന്താഗതികള്‍ കാച്ചി വിടുന്നോനെയാ കൂടുതല്‍ ശ്രദ്ധിക്കണ്ടത്. എന്തായാം മോന്‍ ചെന്ന് അവിടെ പാട്ടുപാട്.

bright പറഞ്ഞു...

@ Faizal Kondotty,

പ്രതികരണത്തിന് കാത്തിരിക്കുന്നു. But first things first.ആദ്യമായി താങ്കള്‍ ഡാര്‍വ്വിനെ തെറ്റിദ്ധരിപ്പിക്കുന്നവിധം വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ചു എന്ന എന്റെ ആരോപണത്തിനു തന്നെയായിക്കോട്ടെ.എന്താ?Go ahead,but prove your credibility first !!

പോട്ടപ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ea jabbar പറഞ്ഞു...

ഫൈസല്‍ വന്നല്ലോ! അത്രയേ ഞാനും ഉദ്ദേശിച്ചുള്ളു....! കൊല്ലം മാസമായും മാസം ആഴ്ച്ചയായും അങ്ങു ചുരുക്കിയേക്ക്..!
(:

ea jabbar പറഞ്ഞു...

എന്റെ നെഞ്ചില്‍ കയറി ഒരു “കൊണ്ടോട്ടി നേറ്ച്ച” നടത്തിയ ആളല്ലെ ഫൈസല്‍ . ഇനി നമുക്കതൊക്കെ മറക്കാം . വ്യക്തിപരമായ കാര്യങ്ങള്‍ എല്ലം പിന്‍ വലിക്കുന്നു.

ea jabbar പറഞ്ഞു...

എന്റെ പുതിയ പരിണാമം ബ്ലോഗ്‌ന്റെ തന്നെ ഉദ്ദേശം പേരില്‍ നിന്ന് വ്യക്തം ആണല്ലോ ..
**********

അത് ആദ്യത്തെ പോസ്റ്റിന്‍ നിന്നു തന്നെ വ്യക്തമായി...!!

പോട്ടപ്പന്‍ പറഞ്ഞു...

@ Binish
താങ്കള്‍ പറഞ്ഞ ബെര്‍ലി പോസ്റ്റ്‌ ഘംബീരം തന്നെ.. Please refrain from comparison. ലത് വേറെ ലിത് വേറെ.
@ All
അച്ചായന്‍ വന്നെല്ലോ കൊള്ളാം, ഇനി ഇപ്പൊ ചര്‍ച്ച ചൂട് പിടിച്ചു. Lets be sober as possible.

ea jabbar പറഞ്ഞു...

കമന്റ്സ് ഇടേണ്ടവര്ക്ക് മാഷെ പോസ്റ്റില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് താഴെ കമന്റ്സ് ചേര്‍ക്കാം..
*********
അവിടെ വിഷയം പരിണാമമായിരുന്നില്ല. ഫൈസലാണ് വിഷയം മാറ്റാന്‍ ശ്രമിച്ചത്. ഇവിടെ വിഷയം പരിണാമം. ചര്‍ച്ച ഇവിടെ നടക്കട്ടെ. എനിക്ക് ആ വിഷയത്തില്‍ അറിവില്ല. ചര്‍ച്ച കാണാന്‍ ആകാംക്ഷയുണ്ടുതാനും.

Faizal Kondotty പറഞ്ഞു...

dear bright,
പ്രോത്സാഹനത്തിനു വളരെയധികം നന്ദി ..I appreciate it!
താങ്കള്‍ പറഞ്ഞ പോലെ ആദ്യം ഡാര്‍വിനിസത്തെ പറ്റി തന്നെ ആകട്ടെ എന്റെ ചെറിയ പ്രതികരണം , ഒപ്പം ചില സംശയങ്ങളും ..കമ്മെന്റ് അല്പം വലുതായതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ.?

Captain Haddock പറഞ്ഞു...

ഇത് കണ്ടോ ?

"പരിണാമം കണ്‍മുന്നില്‍
നെബ്രാസ്‌കയില്‍ മണല്‍പ്രദേശത്തെ എലികള്‍ അതിജീവനത്തിനായി രോമക്കുപ്പായത്തിന്റെ നിറംമാറ്റിയിരിക്കുന്നു. പരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം അവിടെ നേരിട്ട്‌ നിരീക്ഷിക്കാമെന്ന്‌ ഗവേഷകര്‍. "

see the below link :

http://kurinjionline.blogspot.com/2009/09/blog-post.html

sanchari പറഞ്ഞു...

ബ്രൈടും കാല്വിനും പോട്ടപ്പനും അനിലും പിന്നെ ഇമ്മിണി വല്യ ജബ്ബാറും എല്ലാരും കൂടി ആ പാവം ഫൈസലിനെ കൊണ്ട് കൊലപാതകം ചെയ്യിച്ചു. പരിണാമ വാദത്തിന്റെ കൊല. അത്‌ വേണ്ടിയിരുന്നില്ല കഷ്ടമായി പരിണാമവാദം പണ്ടേ ശാസ്ത്ര ലോകത്ത്‌ വാതം പിടിച്ചു കിടക്കുകയായിരുന്നു. കുറെ സങ്കുചിത താല്പര്യക്കാര്‍ അതിനു വേണ്ടി കുറെ കഷ്ടപ്പെടുന്നുന്ടെന്കിലും. മലയാള ഭൂ ലോകത്ത്‌ അത്‌ മസ്തിഷ്ക മരണം വരിച്ചു കഴിഞ്ഞു.
ഇനി കുറെ കാലം കൂടി ജീവന്‍ രക്ഷ ഉപകരണങ്ങളുടെ സഹായത്താല്‍ നമുക്കതിനെ നില നിര്‍ത്താന്‍ ശ്രമിക്കാം.
അല്ലെങ്കില്‍ കമുണിസം നില നില്‍ക്കുന്ന പോലെ അതിന്റെ പ്രേതത്തെ പൂജിക്കാം.

sanchari പറഞ്ഞു...

ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദന രംഗത്തുപയോഗിക്കുന്ന മാര്‍ഗം ശാസ്ത്രീയ രീതിയാണ്. സംഷയിക്കുക, ചോദ്യം ചെയ്യുക, ഹിപോതെസിസ് രൂപീകരിക്കുക, താല്‍കാലിക തീരുമാനങ്ങളെടുക്കുക, ആ താല്‍കാലിക തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക. ആ നിരീക്ഷണങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍ നിന്നു ഒരു ശരിയായ നിഗമനത്തിലെത്തുക. ആ നിഗമനമാണ് സിദ്ധാന്തം.

ശാസ്ത്രത്തില്‍ ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം അംഗീകരിച്ചു കൊള്ളണമെന്നില്ല.
ശാസ്ത്രകാരന്മാര്‍ പറയുന്നത് ആ സിദ്ധാന്തം, ഞാന്‍ കണ്ടു പിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണ ശാലയില്‍ ഞാന്‍ കണ്ടു പിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണ ശാലയില്‍, എന്റേത് മാതിരിയുള്ള പരീക്ഷണ ശാലകളില്‍ ആവര്‍ത്തനത്തിന്നു വിധേയമായി അതെ ഗവേഷണം നടത്തി അതെ പരീക്ഷണ ഫലമുണ്ടായാല്‍ മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്ര ലോകം അംഗീകരിക്കു.

ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റു ഗവേഷണ ശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണ ശാലകളില്‍ നിന്നു മറുപടി വന്നാല്‍ മാത്രമെ ആ തിയറി അംഗീകരിക്കുകയുള്ളു. ആ അവസാനത്തെ ഈ പരിപാടിക്ക്‌ പറയുന്നത് സാമാന്യ വല്‍കരണം.കണ്ടു പിടിച്ച സിദ്ധാന്തം സാമാന്യ വല്കരണത്തിന്നു വിധേയമാക്കിയാല്‍ മാത്രമെ ശാസ്ത്രം അംഗീകരിക്കുകയുള്ളു.

(യു കലാനാഥന്‍. (കേരളത്തിലെ പ്രഥമ യുക്തിവാദി) കേരള യുക്തിവാദി സംസ്ഥാന പ്രസിടണ്ട്. )

ഇതില്‍ ഇതു ഗണത്തിലാണ്‌ പരിണാമവാദം(തം) ഉള്പെടുക
അറിയാന്‍ താല്പര്യമുണ്ട്.

bright പറഞ്ഞു...

ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റു ഗവേഷണ ശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണ ശാലകളില്‍ നിന്നു മറുപടി വന്നാല്‍ മാത്രമെ ആ തിയറി അംഗീകരിക്കുകയുള്ളു. ആ അവസാനത്തെ ഈ പരിപാടിക്ക്‌ പറയുന്നത് സാമാന്യ വല്‍കരണം.കണ്ടു പിടിച്ച സിദ്ധാന്തം സാമാന്യ വല്കരണത്തിന്നു വിധേയമാക്കിയാല്‍ മാത്രമെ ശാസ്ത്രം അംഗീകരിക്കുകയുള്ളു.

????!!! You explain what you mean by this nonsense.There is something in philosophy called Epistemology(What is knowledge?
How is knowledge acquired?
What do people know?
How do we know what we know?etc)Read about it.I won't do the work for you.

as for evolution I have explained it else where quoting Stephen Jay Gould.

Evolution is a fact.(Note that I didn't add 'I think.')Fact in the sense Stephen Jay Gould explains it.

'In science, "fact" can only mean "confirmed to such a degree that it would be perverse to withhold provisional assent." I suppose that apples might start to rise tomorrow, but the possibility does not merit equal time in physics classrooms'. STEPHEN JAY GOULD

sanchari പറഞ്ഞു...

താങ്കള്‍ ഇന്ഗ്ലിഷില്‍ എഴുതിയത്‌ മനസ്സിലാക്കാനുള്ള വിവരം എനിക്കില്ല മലയാളമായാല്‍ മനസ്സിലാക്കാമായിരുന്നു.

shiyas k s പറഞ്ഞു...

as told there lot of word after the words you quoted from quran read that one also

LinkWithin

Related Posts with Thumbnails