2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഹാരീസ് ഷട്ടര്‍ എഫക്റ്റ്(ഫോട്ടോഗ്രാഫി )

ഹാരീസ് ഷട്ടര്‍ എഫക്റ്റ് (Tri- filter effect)കൊഡാക്ക് കമ്പനിയിലെ ഫോട്ടോഗ്രാഫറായിരുന്ന റോബര്‍ട്ട്‌ ഹാരീസ് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കണ്ടുപിടിച്ചതാണ് ഈ വിദ്യ.ഏതായാലും അദ്ദേഹമാണ് ഈ സൂത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

ഈ ടെക്നിക്ക്‌ ഫിലിം കാലഘട്ടത്തിലേതായതുകൊണ്ട് ഫിലിമില്‍ ഇത് എങ്ങിനെയാണ് ചെയ്തിരുന്നതെന്നു നോക്കാം.ഇതിന്റെ തിയറി മനസ്സിലാക്കാന്‍ അതാണ് എളുപ്പം. അതിനുശേഷം ശേഷം ഡിജിറ്റല്‍.

ക്യാമറ ട്രിപ്പോഡില്‍ ഉറപ്പിച്ചശേഷം ഒരു ഫിലിമില്‍ തന്നെ മൂന്നു തവണ എക്ഷ്പോസ് ചെയ്യുന്നതാണ് വിദ്യ .ഓരോന്നും ചുവപ്പ്,പച്ച,നീല ഫില്‍റ്ററുകളില്‍കൂടിയാണെന്ന് മാത്രം.ഫോട്ടോയില്‍ ചലിക്കാത്ത ഭാഗങ്ങള്‍ (പാറ,ദൂരെയുള്ള മരങ്ങള്‍ etc)സാധാരണപോലെ കാണപ്പെടും.ചലിക്കുന്ന ഭാഗങ്ങള്‍ (വെള്ളം)മൂന്നു എക്സ്പോഷറുകളിലും വ്യത്യസമുള്ളതുകൊണ്ട് പല നിറങ്ങളിലാണ് കാണപ്പെടുക.(മുകളിലെ ചിത്രം കാണുക)

The effect is produced by re-exposing the same frame of film through red, green and blue filters in turn, while keeping the camera steady. This will generate a rainbow of color around any object that moves within the frame.

മേഘങ്ങള്‍, വെള്ളച്ചാട്ടം,പുഴ,പുകപടലങ്ങള്‍,തീനാളങ്ങള്‍,മഴ,ആള്‍ത്തിരക്കുള്ള റോഡുകള്‍ തുടങ്ങി ചലിക്കുന്ന വസ്തുക്കള്‍ ഫ്രെയിമില്‍ ഉള്‍കൊള്ളിക്കാന്‍ പറ്റുന്നിടത്തൊക്കെ ഈ ടെക്നിക്ക്‌ പ്രയോജനപ്പെടുത്താം.കൂടുതല്‍ ഉദാഹരണങ്ങള്‍ താഴെ.ഡിജിറ്റല്‍ ക്യാമറയില്‍ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.(ഫിലിം ക്യാമറ ഇപ്പോള്‍ ആരും ഉപയോഗിക്കാറില്ലല്ലോ.)ആദ്യമായി ട്രിപ്പോഡ് ക്യാമറയിലുറപ്പിക്കുക.ക്യാമറ ട്രിപ്പോഡിലുറപ്പിക്കുക എന്നും പറയാം:-) ഫോക്കസും എക്സ്പോഷറും ഒരേപോലുള്ള മൂന്നു ചിത്രങ്ങള്‍ എടുക്കുക.സാവധാനം ചലിക്കുന്ന മേഘങ്ങള്‍ പോലുള്ളവ ഏതാനും മിനുട്ടുകള്‍ ഇടവിട്ട് എടുക്കുന്നതാണ് നല്ലത്.

ഇനിയുള്ള പണികള്‍ ഫോട്ടോഷോപ്പിലാണ്.(മറ്റു എഡിറ്റിംഗ് സോഫ്റ്റ്വെയറുകളും ഉപയോഗിക്കാം.)
നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നത് ഇതാണ്.നമ്മുടെ മൂന്നു ചിത്രങ്ങള്‍ ഓരോന്നില്‍ നിന്നും ഓരോ ചാനല്‍ മാത്രം ഉപയോഗിച്ച് പുതിയൊരു ചിത്രമുണ്ടാക്കുക.ഇനിയുള്ള ഭാഗം ഇംഗ്ളീഷിലെഴുതാം.അതാണ് സുഖം.


So let's start.first load the three photos into photoshop. We call our three photos RED,GREEN and BLUE.shift+ drag GREEN and RED photos on to BLUE photo.Now our BLUE photo has three layers,the bottom layer being BLUE,the next one GREEN and the topmost one RED.You can close the other two photos.(GREEN and RED)Select all three layers and do an auto align in case the camera was moved accidentally while exposure.(I am using CS 4)Trim the photos if needed.


We will use the blue channel from BLUE,green channel from GREEN and red channel from RED for our new creation.Close the topmost layer(RED)by poking on the eye icon.Select GREEN layer.Go to channels palette and select green channel.If done correctly you will see a B&W image.Now go select all (Ctrl A),copy (Ctrl c).Click on the composite channel and then go to layers palette,close GREEN and select RED.(bottom layer).Again go to channels palette and select green channel and paste(ctrl v)Activate the composite channel.Now we will repeat the same process with RED.Select RED,go to channel palette,copy red channel,go to BLUE layer and paste the red channel onto red channel of BLUE.Activate the composite channel.Our Harris shutter effect is ready.Now you can discard GREEN and RED layers.


ഇത് സത്യത്തില്‍ ഒട്ടും പ്രയസമുള്ളതല്ല.ശ്രമിച്ചു നോക്കൂ.ഇത് ആക്ഷന്‍ ആയി റെക്കോഡ് ചെയ്താല്‍ ഏതാനും സെക്കന്റുകള്‍ കൊണ്ട് ഹാരിസ്‌ ഷട്ടര്‍ ഇഫക്ട് ചെയ്യാം.

ഈ ബ്ലോഗില്‍ എന്താണ് 'യഥാര്‍ത്ഥ' ഫോട്ടോഗ്രാഫി എന്നതിനേക്കുറിച്ച് മുന്‍പ് ചര്‍ച്ച നടന്നിരുന്നു.(ഒരു പോട്ടം പിടുത്തക്കാരന്റെ മറുപടി,എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍.)നമുക്ക് വീണ്ടും ആ വിഷയത്തിലേക്ക് വരാം. ഫിലിമില്‍ ചെയ്തിരുന്ന ഹാരീസ് ഷട്ടര്‍ എഫക്റ്റ് ഫോട്ടോഗ്രാഫിയായി അംഗീകരിക്കുമോ?അപ്പോള്‍ ഡിജിറ്റല്‍ രീതിയില്‍ ചെയ്യുന്നതോ?വ്യക്തിപരമായി ഹാരീസ് ഷട്ടര്‍ എഫക്റ്റ് അല്പം 'kitschy' ആണെന്നാണ് എന്റെ അഭിപ്രായം..

ഇനിയല്‍പ്പം ഫോട്ടോഗ്രാഫി ചരിത്രം...കളര്‍ ഫിലിം കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നെ കളര്‍ ഫോട്ടോഗ്രാഫി ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?അതും B&W ഫിലിം ഉപയോഗിച്ച്.എന്നാല്‍ അങ്ങിനെ ഉണ്ടായിരുന്നു.B&W ഫിലിം ഉപയോഗിച്ച് കളര്‍ സിനിമകളും (Technicolor) ഉണ്ടായിരുന്നു.നമ്മളിപ്പോള്‍ കണ്ട ഹാരിസ്‌ ഷട്ടര്‍ ഇഫക്ടിനോടു സാമ്യമുള്ളതാണ് ടെക്നികളര്‍ വിദ്യ.(ഇതിലും ചുവപ്പ്,പച്ച,നീല നിറങ്ങളിലുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചാണ്‌ ചിത്രമെടുക്കുന്നത്.) ഇതുപയോഗിച്ച് നൂറു വര്‍ഷം മുന്‍പുതന്നെ കളര്‍ ഫോട്ടോഗ്രാഫി ചെയ്തിരുന്നു ഒരാള്‍.അദേഹത്തിന്റെ പേര് Sergei Progudin-Gorskii.പേര് സൂചിപ്പിക്കുന്നതുപോലെ ആള്‍ റഷ്യക്കാരനാണ്.ഹോളിവുഡ്ഡില്‍ ആയിരത്തിതൊള്ളായിരത്തി ഇരുപതുകളില്‍ ടെക്നികളര്‍ കണ്ടുപിടിക്കുന്നതിനുമുന്‍പു ഇദേഹം ഈ ടെക്നികളര്‍ വിദ്യ ഉപയോഗിച്ചിരുന്നു.

സ്വയം ഡിസൈന്‍ ചെയ്ത ക്യാമറയായിരുന്നു അദേഹം ഉപയോഗിച്ചിരുന്നത്.ചുവപ്പ്,പച്ച, നീല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് മൂന്ന് B&W ചിത്രങ്ങള്‍ (ഗ്ലാസ്‌ നെഗറ്റീവുകള്‍)എടുക്കുന്നതാണ് ആദ്യ പടി .അവയുടെ പോസിറ്റീവ് ഗ്ലാസ്‌ സ്ലയ്ഡുകള്‍ സ്വയം ഡിസൈന്‍ ചെയ്ത പ്രത്യേക പ്രോജക്റ്ററില്‍ ചുവപ്പ്,പച്ച, നീല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഒരു സ്ക്രീനില്‍ പ്രൊജക്റ്റുചെയ്താല്‍ കളര്‍ ചിത്രം കാണാം.കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ.ലിയോ ടോള്‍സ്റ്റോയിയുടെ അറിയപ്പെടുന്ന ഏക കളര്‍ ഫോട്ടോ Sergei Progudin-Gorskii ഈ രീതിയില്‍ എടുത്തതാണ്.

Sergei Progudin-Gorskii യുടെ കളര്‍ ചിത്രങ്ങള്‍ ഇവിടെ The empire that was Russia


ഫോട്ടോഗ്രാഫിയുടെ നിര്‍വ്വചനം കറുപ്പിലും വെളുപ്പിലും ഉള്ള ചിത്രങ്ങള്‍ എന്നതായിരുന്നകാലത്ത് Sergei Progudin-Gorskii ചെയ്തിരുന്ന,വളരെ മുന്നൊരുക്കങ്ങളും,പിന്നൊരുക്കങ്ങളും (post processing)വേണ്ടിയിരുന്ന ഈ വിദ്യ 'യഥാര്‍ത്ഥ' ഫോട്ടോഗ്രാഫിയായി കണക്കാക്കാമോ?

5 അഭിപ്രായങ്ങൾ:

bright പറഞ്ഞു...

ഹാരീസ് ഷട്ടര്‍ എഫക്റ്റ്-- കൊഡാക്ക് കമ്പനിയിലെ ഫോട്ടോഗ്രാഫറായിരുന്ന റോബര്‍ട്ട്‌ ഹാരീസ് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കണ്ടുപിടിച്ചതാണ് ഈ വിദ്യ.ഏതായാലും അദ്ദേഹമാണ് ഈ സൂത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

പാവപ്പെട്ടവന്‍ പറഞ്ഞു...

വലിയ പരിചയ മില്ലാത്ത ഒരു മേഖലയാണ് എങ്കിലും നന്ദി ആശംസകള്‍

പോട്ടപ്പന്‍ പറഞ്ഞു...

thanks for the post, but kind of dint like this effect...

krish | കൃഷ് പറഞ്ഞു...

ഈ വിവരങ്ങള്‍ക്ക്, നന്ദി.

Captain Haddock പറഞ്ഞു...

Thanks!! Will try

LinkWithin

Related Posts with Thumbnails