2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

അപ്പൊ, എന്നെ നിയന്ത്രിക്കുന്നത് ഞാനല്ലേ?

ടോക്സൊപ്ലാസ്മ ഗോണ്ടി (Toxoplasma gondi -T.Gondi)എന്നൊരു പരാന്നജീവിയുണ്ട്. ഈ ഏകകോശജീവി എല്ലാ ഉഷ്ണരക്ത (warm blooded)ജീവികളെയും ബാധിക്കുമെങ്കിലും,(Toxoplasmosis)പൂച്ചയിലാണ് അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കുന്നത്. പൂച്ചയുടെ വിസര്‍ജ്യത്തിലൂടെ അതിന്റെ സ്പോറുകള്‍(oocysts) പുറത്തു പോവുകയും,എലികളുടെയും മറ്റും ശരീരത്തിലൂടെ വീണ്ടും പൂച്ചയിലെത്തി ജീവിതചക്രം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.ടോക്സൊപ്ലാസ്മയുടെ സിസ്ററുകള്‍ ഒരു വര്‍ഷം വരെ മണ്ണില്‍ നശിക്കാതെ കിടക്കും.പൂച്ചയുടെ വിസര്‍ജ്യത്തിലൂടെയും വൃത്തിയാക്കാത്ത പച്ചകറികള്‍,രോഗം ബാധിച്ച ജീവികളുടെ ശരിയായി വേവിക്കാത്ത ഇറച്ചി എന്നിവയിലൂടെയും മനുഷ്യനെ ടോക്സൊപ്ലാസ്മോസിസ് ബാധിക്കാം.ടോക്സൊപ്ലാസ്മോസിസ് മനുഷ്യനില്‍ കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല.(ഗര്‍ഭിണികള്‍, പ്രതിരോധശക്തി കുറക്കുന്ന ക്യാന്‍സര്‍ കീമോതെറാപ്പി,AIDS എന്നിവ ഒഴിച്ചാല്‍) ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ ഏകദേശം 40% ആളുകള്‍ക്കും ടോക്സൊപ്ലാസ്മ ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു പറയുന്നു. ഫ്രാന്‍സില്‍ ഇതു 90% വരെയാകാന്‍ സാധ്യതയുണ്ടത്രേ.(വേവിക്കാത്ത ഇറച്ചിയും മുട്ടയും മറ്റും ഉപയോഗിച്ചുണ്ടാക്കുന്ന steak tartare ഫ്രെഞ്ചുകാരുടെ ഇഷ്ടവിഭവമാണല്ലോ.)ഇത്രയും ആമുഖം.

T.gondi ക്ക് അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ പൂച്ചയുടെ ശരീരത്തിലെത്തണം.പൂച്ചയുടെ പ്രധാന ഭക്ഷണം എലികളായതുകൊണ്ട് ആദ്യം T.gondi എലിയുടെ ശരീരത്തിലെത്തുന്നു.ഇനിയാണ് രസം.T.gondi എലിയുടെ തലച്ചോറിലെത്തുന്നതോടെ എലിയുടെ സ്വഭാവം അപ്പാടെ മാറുന്നു.അതോടെ എലിക്ക് പൂച്ചയോടുള്ള സ്വാഭാവികമായ പേടി ഇല്ലാതാകുന്നു.മാത്രമല്ല എലി നല്ല തടിയനാകുന്നു.കൂടെ അല്പം മന്ദതയും ബാധിക്കുന്നു(slow reaction time) T.gondi ബാധിച്ച എലി പൂച്ചയുടെ മൂത്രത്തിന്റെ ഗന്ധത്തിലേക്ക്ആകര്‍ഷിക്കപ്പെടുന്നതായി ചില പഠനങ്ങള്‍ കാണിക്കുന്നു .സ്വാഭാവികമായും പൂച്ചയെ പേടിയില്ലാത്ത ധീരന്മാരായ ഈ തടിയന്‍ എലികളെ പൂച്ച ശാപ്പിടുന്നു.T.gondi യുടെ ലക്‌ഷ്യം നിറവേറുന്നു.ഇവിടെ T.gondi യുടെ ആവശ്യമാണ് എലിയെ പൂച്ച പിടിക്കണമെന്നത്. എങ്കില്‍ മാത്രമെ അതിന്റെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ പററൂ.അതിനായി എലിയുടെ ബുദ്ധിയെ ഹൈജാക്ക് ചെയ്യുകയാണ് T.gondi.ഇനിയും മുഴുവന്‍ വ്യക്തമായിട്ടില്ലാത്ത ഏതോ രീതിയില്‍ എലിയുടെ തലച്ചോര്‍ റീപ്രോഗ്രാം ചെയ്യപ്പെടുകയാണ്.വളരെ കൃത്യതയോടെയാണ് T.gondi എലിയുടെ തലച്ചോറിനെ ബാധിക്കുന്നത്.യാഥാര്‍ത്ഥ്യബോധമില്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവും നല്‍കുന്നതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും T.gondi എലിയിലുണ്ടാക്കുന്നില്ല.(ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകളിലെ ജെറിയേപ്പോലെ:-))

എലിയില്‍ ഈ മാറ്റങ്ങളുണ്ടാക്കുന്ന T.gondi മനുഷ്യനില്‍ എന്തു മാറ്റമുണ്ടാക്കും?പൂച്ച മനുഷ്യന്റെ പ്രധാനപ്പെട്ട ഒരു വളര്‍ത്തുമൃഗമാണല്ലോ.മനുഷ്യന്റെ തലച്ചോറും ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ?ഷിസോഫ്രേനിയ(schizophrenia),ഉന്മാദം (bipolar disorder) രോഗികളില്‍ ടോക്സൊപ്ലാസ്മോസിസ് കൂടുതലായി കാണുന്നതായി പഠനങ്ങളുണ്ട് (E. Fuller Torrey 2003)ഈ അസുഖങ്ങളുടെ പ്രധാന ലക്ഷണം യാഥാര്‍ത്ഥ്യബോധമില്ലായ്മയാണല്ലൊ.(പണ്ടുകാലങ്ങളില്‍ സമൂഹത്തില്‍നിന്നു ഒറ്റപെട്ടു ജീവിക്കുന്ന,അല്പം 'നൊസ്സുള്ള' സ്ത്രീകളെ ദുര്‍മന്ത്രവാദിനികളായാണ് കണക്കാക്കിയിരുന്നത്.ദുര്‍മന്ത്രവാദിനികളും പൂച്ചകളും തമ്മിലുള്ള ബന്ധം വെറും യാദൃശ്ചികമാണോ?)ടോക്സൊപ്ലാസ്മോസിസ് ബാധിച്ച എലികളില്‍ മാനസികരോഗത്തിന് നല്‍കുന്നമരുന്നുകള്‍(Antipsycotic drugs) നല്‍കിയാല്‍ അവയുടെ സ്വഭാവം മാറുന്നതായി കാണുന്നുണ്ട്.ഷിസോഫ്രേനിയ രോഗികളില്‍ ആന്റീബയോട്ടിക്സ് ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

തീര്‍ച്ചയായും T.gondi ബാധിച്ച എല്ലാവരും ഷിസോഫ്രേനിയ രോഗികളാകുന്നില്ല.(ഷിസോഫ്രേനിയ സമൂഹത്തില്‍ ഏകദേശം 1% പേര്‍ക്ക് മാത്രം കാണുന്ന അസുഖമാണ്.)അപ്പോള്‍ 'നോര്‍മ്മല്‍' ആളുകളില്‍ T.gondi എന്തു മാറ്റമുണ്ടാക്കുന്നുണ്ട്?

T.gondi പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ഥമായ പെരുമാറ്റ വ്യതിയാനങ്ങളുണ്ടാക്കുന്നുണ്ട്.ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന prof.Jaroslav Flegr ഇങ്ങനെ പറയുന്നു.(സ്ത്രീകളെ പറ്റി)

“We found they were more easy-going, more warm-hearted, had more friends and cared more about how they looked,However, they were also less trustworthy and had more relationships with men.”

ടോക്സൊപ്ലാസ്മോസിസ് ഉള്ള സ്ത്രീകളെ കൂടുതല്‍ സുന്ദരികളായി പുരുഷന്മാര്‍ വിലയിരുത്തുന്നു.അവര്‍ ചില്ലറ 'നേരംപോക്കുകളില്‍' താല്പര്യം കൂടുതലുള്ളവരുമായിരിക്കും. പൂച്ച ഒരു സെക്സ് സിംബല്‍ ആയതിനുപിന്നിലെ കാരണം ഇതായിരിക്കുമോ?(sexy kitten എന്ന പ്രയോഗം നോക്കുക.)

''The infected men appeared to suffer from the “alley cat” effect: becoming less well groomed undesirable loners who were more willing to fight. They were more likely to be suspicious and jealous. “They tended to dislike following rules”(പുരുഷന്മാരെ പറ്റി)

ആര്‍ക്കെങ്കിലും മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനെ ഓര്‍മ്മ വരുന്നുണ്ടോ? പലപ്പോഴും മറ്റു എഴുത്തുകാരെപ്പററി വിവാദപ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ഇദ്ദേഹം അഹങ്കാരിയും തലക്കനമുള്ള ആളുമായാണ് അറിയപ്പെടുന്നത്.ഒരു ഇന്റര്‍വ്യൂവില്‍ കണ്ടത് ഇദേഹം ഒരു വലിയ പൂച്ചപ്രേമിയാണ് എന്നാണ്.ഇദേഹം ധാരാളം പൂച്ചകളെ വളര്‍ത്തുന്നുണ്ട്. ഇദേഹത്തിനു മക്കളില്ല.(സ്ത്രീകളില്‍ ടോക്സൊപ്ലാസ്മോസിസ് തുടര്‍ച്ചയായ ഗര്‍ഭമലസലിനു കാരണമാകാം.)തീര്‍ച്ചയായും ഇതൊരു ഊഹമാണ്,അദ്ദേഹത്തിന് ടൊക്സോപ്ളാസ്മ ബാധയുണ്ടോ?ഇദേഹം വളരെ മനോഹരമായ,കഥകളെഴുതുന്നതിനു കാരണം T.gondi ഉണ്ടാക്കുന്ന പുതുമയോടുള്ള ആഭിമുഖ്യം (neophilia,novelty seeking behaviour)ആണോ?ഇദേഹത്തിന്റെ അമിതമായ അത്മവിശ്വാസം/തലക്കനം,ഇതിനു കാരണം T.gondi ആണോ?(കൂട്ടത്തില്‍ പറയട്ടെ ശ്രീ ഓ.വി.വിജയനും ഒരു പൂച്ചപ്രേമിയായിരുന്നെന്നു കേള്‍ക്കുന്നു.അദ്ദേഹത്തിന്റെ ധര്‍മ്മപുരാണം മനസ്സില്‍ വച്ചുകൊണ്ട് മുകളില്‍ കൊടുത്തിട്ടുള്ള പുരുഷന്മാരെക്കുറിച്ചുള്ള വിവരണം വായിക്കുക.)

തീര്‍ച്ചയായും T.gondi മനുഷ്യരിലുണ്ടാക്കുന്ന മാററങ്ങളെപ്പററിയുള്ള പഠനങ്ങള്‍ പ്രരംഭദശയിലാണ്.എങ്കിലും T.gondi മനുഷ്യന്റെ സാംസ്കാരികജീവിതത്തില്‍ ഒട്ടേറേ ചെറുതല്ലാത്ത മാററങ്ങളുണ്ടാക്കുന്നുണ്ട് (ചുരുങ്ങിയപക്ഷം പടിഞ്ഞാറന്‍ രാജ്യങ്ങളിലെങ്കിലും,കാരണം പഠനങ്ങളെല്ലാം നടക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ്)

"Toxoplasma appears to explain 30% of the variation in neuroticism among countries, 15% of the uncertainty avoidance among Western nations and 30% of the sex role differences among Western nations,"

ടോക്സൊപ്ലാസ്മോസിസ് മൂലമുണ്ടാകുന്ന മന്ദത (slow reaction time,ഇതു തലച്ചോറിലെ ഡോപ്പമീന്റെ അളവ് ഉയര്‍ന്നതാണെന്ന് സൂചിപ്പിക്കുന്നു.) വാഹനപകടങ്ങള്‍ക്ക് കാരണമാകാം.
" 'asymptomatic' acquired toxoplasmosis might in fact represent a serious and highly underestimated public health problem, as well as an economic problem."
(Jaroslav Flegr) അപ്പൊ, എന്നെ നിയന്ത്രിക്കുന്നത് ഞാനല്ലേ?

രാസവസ്തുക്കള്‍,(മദ്യം ,മയക്കുമരുന്ന്)എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.നമ്മുടെ തന്നെ DNA യുടെ നിര്‍ദ്ദേശപ്രകാരം ശരീരം ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ (seratonin,dopamine,adrenaline etc)ശരീരത്തെ ബാധിക്കുന്നതും നമ്മള്‍ പഠനവിഷയമാക്കീട്ടുണ്ട്.പക്ഷേ ഒരു അന്യ DNA യുടെ നിര്‍ദേശത്തില്‍ നമ്മുടെ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തെ എപ്രകാരം ബാധിക്കുന്നു എന്നത് കൂടുതല്‍ പഠിക്കേണ്ടതുണ്ട്.നമ്മുടെ ശരീരത്തില്‍ 100 ട്രില്യന്‍ കോശങ്ങളുണ്ട്.പക്ഷേ വെറും 10 ട്രില്യന്‍ മാത്രമെ നമ്മുടെ സ്വന്തമുള്ളൂ.(human DNA)ബാക്കിയെല്ലാം ഇരന്നു തിന്നുന്ന നമ്മെ 'തൊരന്നു തിന്നുന്ന' പാരസൈറ്റുകളാണ്.നമ്മുടെ ജീവിതം ഈ 90% വരുന്ന ഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലാണോ?അപ്പൊ, ദൈവം തന്നതായി പറയപ്പെടുന്നു ആ Free Will?

മുകളില്‍ പറഞ്ഞ പഠനങ്ങളെല്ലാം വെറും പ്രാഥമിക നിരീക്ഷണങ്ങളാണെങ്കിലും 'ഹോസ്റ്റ് മാനിപ്പുലേഷന്‍' (Host manupulation) ബയോളജിയില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്.പരിണാമസിദ്ധാന്തത്തിന് ഏറ്റവും നല്ല ഒരു തെളിവ് ഈ പ്രതിഭാസമാണ്.പരിണാമസിദ്ധാന്തപ്രകാരം 'ഹോസ്റ്റ് മാനുപ്പുലേഷന്‍ 'കാണപ്പെടണം.നാം നമ്മള്‍ ജീവിക്കുന്ന ഭൂമിയെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചു,മാറ്റുന്നതുപോലെ,പാരസൈറ്റുകള്‍ (മൃഗീയ ഭൂരിപക്ഷം അവരാണ്)അവരുടെ താല്‍പര്യങ്ങള്‍ക്കനുസിച്ച് അവരുടെ ഹോസ്റ്റിനെ മാറ്റും,മാറാതിരിക്കാന്‍ ഹോസ്റ്റും.'Survival of the fittest' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി അത്ഭുതപ്പെടുത്തുന്നതാണ്.ഹോസ്റ്റ് മാനുപ്പുലേഷന്റെ ചില ഉദാഹരണങ്ങള്‍ നോക്കാം.

ആദ്യം നമ്മുടെ തുമ്മല്‍ തന്നെ.മൂക്കിലെന്തെങ്കിലും അന്യവസ്തുക്കള്‍ കയറിയാല്‍ അവയെ കളയാനാണ് തുമ്മലുണ്ടാകുന്നത്. അതായത് ശരീരത്തിന്റെ സുരക്ഷക്കുള്ള ഒരു മാര്‍ഗം.അപ്പോള്‍ ജലദോഷം വരുമ്പോള്‍ തുമ്മലുണ്ടാകുന്നതോ?ജലദോഷം വരുമ്പോഴുള്ള തുമ്മല്‍ കൊണ്ടു നമ്മുടെ ശരീരത്തിനു പ്രയോജനമൊന്നുമില്ല.പ്രയോജനം വൈറസ്സിനു മാത്രമാണ്.വൈറസ്സിനു കൂടുതല്‍ ആളുകളിലേക്ക് പകരാം.ജലദോഷത്തിന്റെ വൈറസ് മ്യൂക്കസ്സിന്റെ ഉല്പാദനം കൂട്ടുന്നു, നമ്മുടെ തുമ്മലിനെ (sneezing reflex) ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നു.മറ്റൊരു ഉദാഹരണം നായ്ക്കളിലെ പേവിഷബാധ (Rabies).റേബീസ് വൈറസ് നായയുടെ തൊണ്ടയിലെ മാംസപേശികള്‍ തളര്‍ത്തി ഉമിനീരിറക്കാന്‍ സാധിക്കാതാക്കുന്നു.(Frothing at the mouth mad എന്നു കേട്ടിട്ടില്ലേ?)അതുവഴി നായയുടെ കടിയേല്‍ക്കുമ്പോള്‍ മുറിവില്‍ ഉമിനീരിലുള്ള വൈറസുകള്‍ കടന്നുകൂടുന്നു.മാത്രമല്ല വൈറസ് തലച്ചോറിനെ ബാധിച്ചുകഴിഞ്ഞാല്‍ ശാന്തസ്വഭാവമുള്ള നായയെ പോലും ആക്രമണകാരിയാക്കുന്നു.അതിന്റെ സ്ഥിരം സഞ്ചാരപരിധിക്കു (home range) പുറത്തുപോയും യാതൊരു പ്രകോപനമില്ലാതെയും മറ്റുള്ളവരെ കടിക്കുന്നു.ഇവിടെയും വൈറസ് നായയുടെ ശരീരം സ്വന്തം ആവശ്യത്തിനുവേണ്ടി ഹൈജാക്ക് ചെയ്യുകയാണ്.മറ്റൊരു ഉദാഹരണം മലേറിയയാണ്.മലേറിയയുടെ ഒരു പ്രധാന ലക്ഷണം വൈകുന്നേരങ്ങളിലെ പനിയും അതികഠിനമായ ക്ഷീണവുമാണ്..കൊതുകുകള്‍ ഏറ്റവും ഉല്‍സാഹത്തോടെ രക്തം കുടിക്കാനെത്തുന്ന സന്ധ്യാസമയത്ത് മലേറിയ രോഗി രക്തം കുടിക്കാനെത്തുന്ന കൊതുകുകളെ അട്ടിയകറ്റാന്‍ പോലും അശക്തനായി പനിപിടിച്ചു തളര്‍ന്നു കിടക്കേണ്ടിവന്നാല്‍ അതിന്റെ ഗുണം ആര്‍ക്കാണ്‌?മലേറിയ അണുവിനു തന്നെ..കൊതുകിന്റെ ശരീരത്തിലെത്താന്‍ പാകത്തില്‍ തൊലിക്കടിയിലെ രക്തത്തില്‍ മലേറിയ അണുക്കള്‍ കൂടുതല്‍ കാണപ്പെടുന്നതും ഈ സമയത്താണ്.കൊതുക് രക്തം കുടിക്കാനുള്ള ഇരയെ കണ്ടെത്തുന്നത് ചില ഗന്ധങ്ങളുടെ സഹായത്തോടെയാണ്.മലേറിയ ബാധിതരെ കൊതുകിനു കൂടുതല്‍ ആകര്‍ഷകമായി തോന്നാറുണ്ട് എന്നും ചില പഠനങ്ങളുണ്ട്.മലേറിയ അണു അവിടേയും നമ്മുടെ ശരീരത്തെ ഹൈജാക്ക് ചെയ്യുന്നു.

ഈ മനോഹരമായ സംവിധാനങ്ങളുടെയെല്ലാം പിന്നില്‍ ദൈവത്തിന്റെ കരങ്ങളുണ്ടെങ്കില്‍,അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാഡിസ്റ്റ് എന്ന പദം തീരെ മതിയാകില്ല.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ക്രോണിക് അസുഖങ്ങളുടെ കാരണം ജനിതകം (സ്വന്തം DNA മൂലമുണ്ടാകുന്നത്)അല്ലെങ്കില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ (മലിനീകരണം,life style etc)എന്ന രീതിയിലാണ് സാധാരണ പറഞ്ഞുവരുന്നത്‌.എന്നാല്‍ വൈറസ്, ബാക്ടീരിയ എന്നിവയുടെ DNA ക്കുള്ള പങ്കു പ്രത്യേകിച്ചു ഓട്ടോഇമ്മ്യൂണ്‍ അസുഖങ്ങളില്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്,Paul Ewald എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍.Paul Ewald നെ കുറിച്ച് ഇവിടെ, ഇവിടെ.

Evolutionary medicine നമ്മുടെ ഡോക്ടര്‍മാര്‍ക്കുപോലും പരിചയമില്ലാത്ത താരതമ്യേന പുതിയൊരു ശാസ്ത്ര ശാഖയാണ്‌.‌നമ്മുടെ മെഡിക്കല്‍ സിലബസ്സിലെല്ലാം ഈ വിഷയം വരാന്‍ വര്‍ഷങ്ങളെടുക്കും.(അതെങ്ങനാ... പരിണാമസിദ്ധാന്തം മനസിലാക്കാതെ ബയോളജി പഠിക്കാവുന്ന നാടാണ്‌ നമ്മുടേത്.ഡാര്‍വിനിസം തകര്‍ന്നു മണ്ണടിഞ്ഞേയെന്നു പോസ്റ്റിടുന്ന ജനെറ്റിക്സ് വിദ്വാന്മാരും നമുക്കുണ്ടല്ലോ:-)

"Nothing in Biology Makes Sense Except in the Light of Evolution" Theodosius Dobzhansky

കൂടുതല്‍ വായനക്ക്....

(1)SURVIVAL OF THE SICKEST: A Medical Maverick Discovers Why We Need Disease DR SHARON MOALEM

(2) PARASITE REX : Inside the Bizarre World of Nature's Most Dangerous Creatures CARL ZIMMER

(3) PLAGUE TIME: The New Germ Theory of Disease PAUL EWALD

(4) WHY WE GET SICK:The New Science Of Darwinian Medicine RANDOLPH. M .NESSE and GEORGE.C. WILLIAMS

40 അഭിപ്രായങ്ങൾ:

- സാഗര്‍ : Sagar - പറഞ്ഞു...

വിവരങ്ങള്‍ക്ക് നന്ദി..
നന്നായിരിക്കുന്നു..

ഉസ്മാനിക്ക പറഞ്ഞു...

നല്ല നിരീക്ഷണം. ഒരുപാട് പുതിയ അറിവുകൾ ..

പിന്നെ ജനറ്റിക് വിദ്വാന്മാരൊക്കെ വിശ്രമത്തിലാണെന്ന് തോന്നുന്നു. കാര്യമായ വാഗ്വാദത്തിനു തൽക്കാലം സ്കോപ്പില്ലെന്ന് തോന്നുന്നു :)

Baiju Elikkattoor പറഞ്ഞു...

"ഈ മനോഹരമായ സംവിധാനങ്ങളുടെയെല്ലാം പിന്നില്‍ ദൈവത്തിന്റെ കരങ്ങളുണ്ടെങ്കില്‍,അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാഡിസ്റ്റ് എന്ന പദം തീരെ മതിയാകില്ല."

excellent post, thanks.

Captain Haddock പറഞ്ഞു...

nice !! i never knew these things! thanx!

Melethil പറഞ്ഞു...

കുറെ കാര്യങ്ങള്‍ പറിച്ചു bright , നല്ല എഴുത്തും.

അനിൽ@ബ്ലൊഗ് പറഞ്ഞു...

“നൈസര്‍ഗ്ഗിഗം“ എന്ന് വിശേഷിപ്പിക്കാവുന്ന സ്വഭാവങ്ങളെ നിര്‍വ്വചിക്കുക അസാദ്ധ്യമെന്ന് സാരം !!
നല്ല കുറിപ്പ്, വളരെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

ഉസ്മാനിക്ക പറഞ്ഞു...

ഇത്രയും നല്ലൊരു പോസ്റ്റിട്ടപ്പോൾ കരുതി ഇതൊരു ആരോഗ്യകരമായ ചർച്ചയ്ക്ക് വഴിതുറക്കുമെന്ന്. എവിടെ !!

bright പറഞ്ഞു...

ആളുകള്‍ക്ക് മൂന്നാംകിട രാഷ്ട്രീയം മാത്രമെ ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ളൂ എന്നു തോന്നുന്നു :-( പിന്നെ ഞാന്‍ സൂചിപ്പിച്ചപ്പോലെ ഡോക്ടര്‍മാര്‍ പോലും evolutionary medicine എന്നു കേട്ടിട്ടില്ല.പിന്നല്ലേ..(ഓകേ..എനിക്കറിയാവുന്ന ഒരാളും കേട്ടിട്ടില്ല.എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ മറ്റുള്ളവരെ നിര്‍ബന്ധിപ്പിച്ചു വായിപ്പിക്കുന്ന വൃത്തികെട്ട സ്വഭാവം എനിക്കുണ്ട്.ആ വലയില്‍ നിന്നുപോലും രക്ഷപ്പെട്ട ഡോക്ടര്‍മാരുണ്ട്:-))

bright പറഞ്ഞു...

ഈ ലിങ്ക് നോക്കൂ...

Research supports toxoplasmosis link to schizophrenia

ലിങ്കില്‍നിന്ന്

the ability of the parasite to make dopamine implies a potential link with other neurological conditions such as Parkinson's Disease, Tourette's syndrome and attention deficit disorders, says Dr McConkey. "We'd like to extend our research to look at this possibility more closely.

ഉസ്മാനിക്ക പറഞ്ഞു...

thats cool!!

കുളക്കടക്കാലം പറഞ്ഞു...

വളരെ രസകരമായ പുത്തന്‍ അറിവുകള്‍ നല്‍കിയതിനു നന്ദി

Swasthika പറഞ്ഞു...

വളരെ ലളിതമായി സങ്കീര്‍ണത ഒഴിവാക്കി ബോറടുപ്പിക്കാതെ ഈ ശാസ്ത്ര വിഷയം പങ്കുവെച്ചതിനു നന്ദി.ബ്ലോഗില്‍ അടുത്ത കാലത്ത് കണ്ട നല്ല ഒരു പോസ്റ്റ്.

bright പറഞ്ഞു...

T.gondi ബാധ മൂലമുള്ള മന്ദത (തലച്ചോറിലെ ഡോപ്പമീനെ ബാധിക്കുന്നു എന്നര്‍ത്ഥം)പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെയും ഒരു ലക്ഷണമാണ്.പൂച്ചപ്രേമിയായ ശ്രീ ഓ.വി വിജയന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടായിരുന്നു.നമ്മുടെ വഴക്കാളിയായ സാഹിത്യകാരന് ഭാവിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുമോ എന്നു നോക്കാം.

വിഷ്ണു പ്രസാദ് പറഞ്ഞു...

വളരെ ഭീകരമായ വിവരങ്ങള്‍!!!ലിങ്കുകളിലേക്കൊന്നും പോയില്ല.വിശദമായി ഒന്നുകൂടി വായിക്കണമെന്നും തോന്നുന്നു.എങ്കിലും വന്നു വന്ന് മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നതും അവന്റെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നതും വരെ ഒരു രോഗമാണെന്നോ സൂക്ഷ്മജീവികളുടെ ഗൂഢപ്രവര്‍ത്തനമാണെന്നോ ആരെങ്കിലും കണ്ടുപിടിച്ചുകളയുമോ... :)

Baiju Elikkattoor പറഞ്ഞു...

bright
കൂടോത്രവും T.gondi യും തമ്മില്‍ എന്തെങ്കിലും ബന്ധം കാണാന്‍ സാധ്യത ഉണ്ടോ....?! :)

bright പറഞ്ഞു...

@വിഷ്ണു പ്രസാദ്,
പോസ്റ്റില്‍ മിക്കവാറും ഉദ്ദേശിച്ചത് അതുതന്നെയാണ്.പരിണാസിദ്ധാന്തം ശരിയായി മനസ്സിലാക്കിയാല്‍ അതില്‍ അത്ഭുതമൊന്നുമില്ല.Everybody is competing against everybody else.നമ്മള്‍ ബിയര്‍,വൈന്‍ എന്നിവ ഉണ്ടാക്കാന്‍ ഫംഗസ്സ് (യീസ്റ്റ്‌) ഉപയോഗിക്കുന്നുണ്ട്.നമ്മുടെ വിചാരം നമ്മള്‍ യീസ്റ്റിനെ മെരുക്കി നമ്മുടെ അടിമയാക്കി ഉപയോഗിക്കുന്നു എന്നാണ്.എന്നാല്‍ സത്യം മറിച്ചാണ്.പ്രകൃതിയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലായിരുന്ന ഒരു പ്രത്യേക യീസ്റ്റ്‌ വര്‍ഗ്ഗം മനുഷനെ അതിന്റെ ശരീരത്തില്‍നിന്നും പുറം തള്ളുന്ന മാലിന്യം (അതിന്റെ മൂത്രം?)കുടിപ്പിച്ച് പകരം ബിയര്‍ ,വൈന്‍ ഉല്പാദനകേന്ദ്രങ്ങളില്‍ യാതൊരു ശത്രുക്കളുമില്ലാതെ സസുഖം വാഴുന്നു.മനുഷ്യനെ കീഴടക്കിയ സന്തോഷത്തില്‍.We are drinking ourselves senseless with microbial wastes:-) ഈ കഴിവില്ലാത്ത പാവം അണുക്കളെ രോഗങ്ങളുണ്ടാക്കുന്നു എന്ന പേരില്‍ മനുഷ്യന്‍ തുരത്തുന്നു.

@Baiju Elikkattoor '
Parasitism is THE way of life on earth.സ്വന്തമായി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ചെടികള്‍ക്കു പോലും അവസരം കിട്ടിയാല്‍ 'തൊരന്നു' തിന്നാനാണ് താല്പര്യം.ജീവിതമെന്നാല്‍,(എല്ലാ ജീവികള്‍ക്കും,ബാക്ടീരിയ മുതല്‍ മനുഷ്യന്‍ വരെ) പരസ്പരം അന്യനെ 'തൊരന്നു'തിന്നാനുള്ള ശ്രമവും,അതു തടയലുമാണ്.മനുഷ്യന്റെ അയിത്താചരണം (racial discrimination ) പോലും ഇന്‍ഫെക്ഷനോടുള്ള ഭയം മൂലമാകാം.കൂടോത്രം,മന്ത്രവാദം ഇവയുടെ മനശാസ്ത്രത്തിനു പിന്നിലും ഇന്‍ഫെക്ഷനോടുള്ള ഭയം ഒരു കാരണമാകാം.രസകരമായ ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ്‌ പിന്നീടെഴുതാം.(പക്ഷേ പ്രശ്നം ജാതിയായതുകൊണ്ട് ബ്ലോഗില്‍ നല്ലൊരു തല്ലുനടക്കാന്‍ സാധ്യതയുണ്ട്:-)The sad fact is people can't understand the difference between explaining some thing and justifying something.)

Umesh::ഉമേഷ് പറഞ്ഞു...

വളരെ നന്ദി. വിവരങ്ങൾക്കും അവയുടെ പ്രതിപാദനത്തിനും.

absolute_void(); പറഞ്ഞു...

"The sad fact is people can't understand the difference between explaining some thing and justifying something."

true. and your post gave me a new idea to look upon things and surroundings. thank you.

Zebu Bull::മാണിക്കന്‍ പറഞ്ഞു...

പോസ്റ്റ് വളരെ നല്ലത്. ഇതുവരെ അറിഞ്ഞുകൂടാതിരുന്ന കാര്യങ്ങളും.

പക്ഷേ, ഈ കണ്ണിന്റെ പരിണാമം എങ്ങനെ ഡാര്‍‌വ്വിനിസം വിശദീകരിക്കും? :-))

bright പറഞ്ഞു...

കണ്ണിന്റെ പരിണാമത്തില്‍ മാത്രം ദൈവത്തിന്റെ കൈയുണ്ട്.God of the gaps!!;-)

ഹോസ്റ്റ് മാനുപ്പുലേഷന്റെ മറ്റൊരു ഉദാഹരണം ഇവിടെ.

അനോണി ആന്റണി പറഞ്ഞു...

ബ്യൂട്ടിഫുള്‍ പോസ്റ്റ് ബ്രൈറ്റ്. ഇടിവെട്ടിയ കണക്ക് ഒരു വെളിപാടുണ്ടായി ഇതു വായിച്ചിട്ട്.

T. gondii ബാധിച്ച മനുഷ്യനു HIV ഇന്‍ഫെക്ഷനുണ്ടാവാനുള്ള സാദ്ധ്യത കുറയുമെന്ന് വായിച്ചിരുന്നു. (എച്ച് ഐ വി ബാധിച്ചു കഴിഞ്ഞയാളിനു ഗോണ്ടികള്‍ ടോക്സോപ്ലാസ്മിക് എന്‍സെഫാലൈറ്റിസ് ഉണ്ടാക്കി ജീവിതം ഫാസ്റ്റ് ഫോര്വേര്ഡ് ചെയ്തുകടുക്കുമെന്നത് വേറേ, അതിനാല്‍ എയിഡ്സ് ഇമ്യൂണിറ്റു വേണ്ടി ഗോണ്ടിയെക്കൊണ്ട് ഇന്‍ഫെക്റ്റ് ചെയ്യിക്കാമെന്ന് സ്വപ്നം പോലും ഇല്ല)

ടി ഗോണ്ടി എച്ച് ഐവി വൈറസുകള്‍ക്ക് ജന്തുശരീരത്തിലെ കീമോക്കിന്‍ റിസപ്റ്റര്‍ 5 പിടികൊടുക്കാതെ പരിരക്ഷിച്ചാണ്‌ എച്ചൈവി ബാധയെ ചെറുക്കുന്നത്. ഇതുകൊണ്ട് ഗോണ്ടിക്കെന്തു ഗുണം എന്ന് ആലോചിച്ചാല്‍ "സ്വന്തം ലൈഫ് സൈക്കിളിനെ ബാധിക്കും വിധം ഹോസ്റ്റിനു കേടുണ്ടാവാതെ കാത്തുസൂക്ഷിച്ചാല്‍ അത് സ്വന്തം നിലനില്പ്പിനു സഹായമാകും" എന്ന വന്യമായ ഒരു തീയറി പറഞ്ഞു കേട്ടിരുന്നു. അത്രക്ക് ബോദ്ധ്യമായതുമില്ല അതു വായിച്ചിട്ട് (ശാസ്ത്രവും ഞാനുമായി വല്യ ബന്ധമൊന്നുമില്ല)

ഇതിപ്പോ വായിച്ചപ്പോള്‍ ഇത്ര ഭംഗിയായി പ്രോഗ്രാം ചെയ്ത് തന്റെ ജീവിതചക്രം പൂര്‍ത്തിയാക്കിയെടുക്കാന്‍ ഗോണ്ടിയണ്ണനു കഴിയുമെങ്കില്‍ അതത് കാലങ്ങളില്‍ വസിക്കുന്ന സ്വന്തം കോട്ടകള്‍ കണ്ട കൂതറ വൈറസ് വന്ന് തകര്‍ക്കാതെ നോക്കാനും ആവശ്യം കഴിയുമ്പ കോട്ടയ്ക്കകത്ത് വെടിമരുന്ന് കൂട്ടിയിട്ട് കത്തിച്ചിട്ട് പാഞ്ഞ് അടുത്ത സ്ഥലത്ത് പോകാനും ഉള്ള സെറ്റ് അപ്പ് ആവും അതെന്ന് തോന്നി. "ആകാശത്ത് രണ്ട് സൂര്യന്‍ വേണ്ടടാ" എന്നോ മറ്റോ മോഹന്‍ലാല്‍ സ്റ്റൈല്‍ വാര്‍ ക്രൈയോടെ ആയിരിക്കും ഗോണ്ടി ചെന്ന് എച്ച് ഐ വിയെ അടിച്ചോടിക്കുന്നത്.

എന്താ കഥ.

ea jabbar പറഞ്ഞു...

എന്തെല്ലാം ഇനിയും അറിയാനിരിക്കുന്നു?
:)....

ഇടിവാള്‍ പറഞ്ഞു...

Excellent post- Congrats

മനുഷ്യന്റെ അയിത്താചരണം (racial discrimination ) പോലും ഇന്‍ഫെക്ഷനോടുള്ള ഭയം മൂലമാകാം.കൂടോത്രം,മന്ത്രവാദം ഇവയുടെ മനശാസ്ത്രത്തിനു പിന്നിലും ഇന്‍ഫെക്ഷനോടുള്ള ഭയം ഒരു കാരണമാകാം.രസകരമായ ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് പിന്നീടെഴുതാം.(

Eagerly Waiting for it

Hari പറഞ്ഞു...

ചര്‍ച്ച ചെയ്യപ്പെടാത്തത് വായിക്കാത്തതു കൊണ്ടല്ല എന്നു തൊന്നുന്നു. വായനയുടെ, പുതിയ മേഖലകള്‍ തേടാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്ന ഒരു രചനയും പെട്ടെന്ന് ചര്‍ച്ചചെയ്യപ്പെടാന്‍ സാദ്ധ്യതയില്ല കാരണം മറ്റുള്ളവര്‍ക്ക് പരിജ്ഞാനമില്ലാത്തതു തന്നെ. ചികിത്സ പോലെതന്നെ ഇത്തരം മേഖലകളെ പരിചയപ്പെടുത്തുന്നതും ശ്‌ളാഖനീയമായ മഹദ് കര്‍മ്മം. എഴുത്ത് ബ്‌ളോഗിന് പുറത്തേക്ക് കടത്തണമെന്ന ഒരഭ്യര്‍ത്ഥന കൂടി.

Hari പറഞ്ഞു...

സത്യത്തില്‍ ഡാര്‍വിനിസത്തെ പിന്നീട് പലര്‍ക്കും തള്ളിക്കളയനുള്ള സാഹചര്യമൊരുക്കിയത് അരവധൂതനെ പോലെ കാടുകളിലുടെ യാത്ര ചെയ്ത് തനിക്ക് കത്തുകളയച്ചിരുന്ന വാലസ്സിനെ പേടിച്ചും, തമസ്കരിച്ചും തന്റെ സിദ്ധാന്തം ഡാര്‍വിന്‍ തല്ലിക്കൂട്ടിയതു കൊണ്ടാണെന്നൊരു കുശുമ്പു വര്‍ത്തമാനമുണ്ട്.
പിന്നെ പരിണാമ സിദ്ധാന്തത്തിന്റെ വഴിക്കുതന്നെ പോയാല്‍ ദയ, ക്രൂരത എന്നൊക്കെയുള്ള മാനുഷീക വികാരങ്ങള്‍ക്ക് നിലനില്‍പ്പില്ല. സത്യത്തില്‍ ജനിതകപരമായ കാരണങ്ങളാല്‍ രോഗബാധിതനായ വ്യക്തിക്ക് പരിണാമത്തിന്റെ സംഹിതയില്‍ പ്രകൃതി വിധിച്ചിരിക്കുന്നത് മരണമാണ്. നിലവാരം കുറഞ്ഞ ജീനുകളെ നിര്‍ധാരണം ചെയ്യാനുള്ള വഴി. മുടന്തന്‍ മാനിനെ കടുവയ്ക്ക് ഇരയാക്കുക വഴി മാനുകളുടെ ജീന്‍ പൂളിന്റെ നിലവാരം നിലനിര്‍ത്തുന്ന അതേതന്ത്രം. ചികിത്സ പോലും അത്തരത്തില്‍ പ്രകൃതിവിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഈ ഒരു കോനില്‍ നോക്കുമ്പോള്‍ സാഡിസ്റ്റ് എന്ന വാക്കിനുപോലും നിലനില്‍പ്പില്ല. പരിണാമത്തിന്റെ പുസ്തകത്തില്‍ അങ്ങനെയൊരു വാക്കില്ല ഡോക്ടര്‍

വെള്ളെഴുത്ത് പറഞ്ഞു...

നല്ല പോസ്റ്റ്.. കുറ്റാന്വേഷണകഥവായിക്കുന്നതുപോലെയുണ്ട്.
പൂച്ചകളെ ഇഷ്ടമായ പ്രശസ്തമലയാളസാഹിത്യകാരനെക്കുറിച്ചു പറഞ്ഞത് അത്രയ്ക്കങ്ങോട്ട് ദഹിച്ചിട്ടില്ല. കക്ഷിയുടെ പുതുമ എന്നോ നിന്നുപോയ സംഗതിയാണ്. അതും ഇതുമായി.... എന്തോ..എനിക്കാഭാഗം വയിച്ചപ്പോഴാണ്... ശാസ്ത്രവും സാഹിത്യവും തമ്മില്‍ എത്രയടുത്ത്, എങ്ങനെയൊക്കെ തൊട്ടു തൊട്ടു കിടക്കുന്നതെന്നോര്‍ത്തപ്പോള്‍ ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യ..

പാമരന്‍ പറഞ്ഞു...

ഹോ ഈ പോസ്റ്റ്‌ മിസ്സായിപ്പോയല്ലോ ഡോക്റ്ററെ. ഗംഭീരം!

bright പറഞ്ഞു...

@ hari,
എഴുത്ത് ബ്‌ളോഗിന് പുറത്തേക്ക് കടത്തണമെന്ന ഒരഭ്യര്‍ത്ഥന കൂടി......

ഒന്നു വിശദീകരിക്കാമോ?If you mean to say I write well,thank you..But I consider my writing style ridiculous.I can write only in a mix of English and Malayalam.I feel I can express myself better that way.(Of course I am 100% malayalee.)

പരിണാമ സിദ്ധാന്തത്തിന്റെ വഴിക്കുതന്നെ പോയാല്‍ ദയ, ക്രൂരത എന്നൊക്കെയുള്ള മാനുഷീക വികാരങ്ങള്‍ക്ക് നിലനില്‍പ്പില്ല....

WRONG ... evolution can explain all the human emotions.(evolutionary psychology)

മുടന്തന്‍ മാനിനെ കടുവയ്ക്ക് ഇരയാക്കുക വഴി മാനുകളുടെ ജീന്‍ പൂളിന്റെ നിലവാരം നിലനിര്‍ത്തുന്ന അതേതന്ത്രം.....

Again wrong...That is group selection theory that has been discredited long ago.

അതുകൊണ്ടുതന്നെ ഈ ഒരു കോനില്‍ നോക്കുമ്പോള്‍ സാഡിസ്റ്റ് എന്ന വാക്കിനുപോലും നിലനില്‍പ്പില്ല. ...

Agreed ...Evolution is just indifferent to our petty human concerns.

@ വെള്ളെഴുത്ത്,
കക്ഷിയുടെ പുതുമ എന്നോ നിന്നുപോയ സംഗതിയാണ്.....

Absolutely...But he did wrote good stories earlier. The fact that he lost that genius means his skill was due to some external influence.Now what is remaining is his old grumpiness:-)

Hari പറഞ്ഞു...

തെറ്റിദ്ധരിക്കരുത്, എഴുത്തിനെ ബ്‌ളോഗിന് പുറത്തേക്ക് കടത്താന്‍ പറഞ്ഞത് ആനുകാലിക പ്രസിദ്ധീകരണങ്ങളെ ഉദ്ദേശിച്ചാണ്. ചെറിയ വാചകങ്ങള്‍ കോര്‍ത്തിണക്കി എഴുതുന്ന ശൈലി മലയാളത്തില്‍ അധികം ആളുകള്‍ക്കില്ല.
പക്ഷെ ഡോക്ടര്‍, "തെറ്റ്" എന്ന് ആധികാരികമായി ഒരു വിലയിരുത്തലുകളേയും കണക്കക്കാന്‍ മാത്രം ബലപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങള്‍ പരിണാമത്തെക്കുറിച്ച് പഠിക്കുന്ന മേഖലയിലില്ല. തെറ്റായും ശരിയായും ഒരുകാര്യത്തെ വിലയിരുത്താന്‍ തക്ക റഫറന്‍സസ് എപ്പോഴും ലഭ്യമാണ്. തെറ്റ് എന്നു പറയുന്നതിനേക്കള്‍ ഞാന്‍ ബഹുമാനിക്കുന്നത് വിയോജിക്കുന്നു എന്നു പറയുന്ന മനസ്ഥിതിയോടാണ്.
ഞാന്‍ വായിക്കുന്നതും, റഫര്‍ ചെയ്യുന്നതും, മാത്രം ആധികാരികം എന്ന നിലപാടുകളോട് വിയോജിക്കുന്നു. ഇതൊക്കെ ഓരോരുത്തരുടെ ശൈലി.
പരിണാമ സിദ്ദാന്തത്തിന് താങ്കള്‍ വിശ്വസിക്കുന്നതു പോലെ എല്ലാത്തിനെയും വിശദീകരിക്കനുള്ള കഴിവില്ലെന്നും. ഹിമയുഗം പോലുള്ള ഘടകങ്ങള്‍ ഉണ്ടാക്കിയിരിക്കാന്‍ ഇടയുള്ള സ്വാധീനങ്ങളെ വേണ്ടത്ര മനസിലാക്കാതെയാണ് ഈ മേഖലയിലെ പല ഗവേഷണങ്ങളും നടന്നിട്ടുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാനടക്കം ഉഷ്ണമേഖലയില്‍ എന്റമിസത്തിലും, കമ്മ്യൂണിറ്റി ഇക്കോളജിയിലുമൊക്കെ ഗവേഷണം നടത്തിയ പലരുടേയും പഠനങ്ങള്‍ ഉഷ്ണമേഘലയിലും, മിത ശീതോഷ്ണ മേഖലയിലും പരിണാമത്തിന്റെ വേഗവും, ദിശയും, നിര്‍ണ്ണയ ഘടകങ്ങളും വ്യത്യസ്തമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. താങ്കളേ പോലുള്ളവര്‍ വായിക്കുന്ന top rated journals - ലൊന്നും വന്നിട്ടില്ലെങ്കിലും തിസീസുകളിലും മറ്റുമായി ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു (താങ്കള്‍ക്കറിയുമോ എന്നറിയില്ല പ്രസിദ്ധീകരണം ഒരുപാട് സമയമെടുക്കുന്ന ഒരേര്‍പ്പാടാണ്. പ്രത്യേകിച്ചും മൂന്നാം ലോക രാഷ്ട്രങ്ങളിലെ ഉപജീവനത്തിനായി കൂടുതല്‍ സമയം നീക്കിവെക്കേണ്ടി വരുന്ന ഗവേഷകര്‍ക്ക്).
In precise I really admire your efforts in introducing new topics to the readers and persuade to expand their reading. It’s difficult to digest your argumentativeness especially on the capability of topics like EVOLUTION which is highly incomplete, data deficient, complicated and seldom self contradictory, to explain everything. More over most of the publications in "applied evolution" are expurgated by deliberate blackening out of controversial publications and crisscross reference with in small number of publications each other.most of them are just theoretical. You can read papers like Webster and Jonason (2009) [Webster, G.D. and Jonason, P.K. (2009) Hot Topics and Popular Papers in Evolutionary Psychology: Analyses of Title Words and Citation Counts in Evolution and Human Behavior, 7(3): 348-362]. Of course they are agreeing that this is emerging as a science but lists out the major limitations and drawbacks. I am fully confident …evolutionary psychology cannot explain the endocrinologically, physiologically, physiologically complicated human behavior, as of now. What all can be done is some postulates. As you made in case of T Padmanabhan and OV Vijayan. I could not find any semblance in their writing, behavior or ideology… other than their liking to cats.

Hari പറഞ്ഞു...

Sorry please read ........
"I am fully confident …evolutionary psychology cannot explain the endocrinologically, psychologically and physiologically complicated human behavior, as of now"......
In my above comment .

bright പറഞ്ഞു...

Guess I am a Darwinian fundamentalist :-) Evolution is a fact.(Note that I didn't add 'I think.')Fact in the sense Stephen Jay Gould explains it.

'In science, "fact" can only mean "confirmed to such a degree that it would be perverse to withhold provisional assent." I suppose that apples might start to rise tomorrow, but the possibility does not merit equal time in physics classrooms'. STEPHEN JAY GOULD

As for evolutionary psychology it more parsimonious than alternate explanations.Quite an achievement for an emerging field of science.As you know Stephen Jay Gould was the most popular and most vocal opponent of evolutionary psychology.After his death in 2002 I haven't seen much opposition to the idea.Except may be one weak article in Scientific American a few months back.

Any way I am ready to change if proven wrong.I have no emotional stakes on the idea being right :-) I am only an amateur enthusiast.

Happy to know my writing style is good :-)

ചാരുലത പറഞ്ഞു...

സയൻസ് ഫിക്ഷന് വായിക്കുന്നതു പോലെ തോന്നി. നല്ല ചടുലമായ ശൈലി. ഇനിയും ഇത്തരം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു

കൈനി||Kaini പറഞ്ഞു...

അസാമാന്യ വിവരണം. പുതിയ അറിവുകള്‍. ഫേസ്ബുക്കില്‍ ഇതു ഷെയര്‍ ചെയ്ത സെബിനു നന്ദി.

ആത്മഗതം: വിജയനെക്കൊണ്ട് ധര്‍മ്മപുരാണം എഴുതിച്ചത് ടി. ഗോണ്ടിയാണെങ്കില്‍ ടിയാനെ മലയാളത്തിലെ കുറച്ച് എഴുത്തുകാരിലെങ്കിലും ഒന്നു കയറ്റിവിട്ടിരുന്നെങ്കില്‍!

പാര്‍ത്ഥന്‍ പറഞ്ഞു...

പരിണതഫലം മനസ്സിലാവാതെ അന്തംവിട്ടുനിൽക്കുന്നവരെ Tube light എന്നു വിളിക്കുന്നതും, ഈ T.gondi യും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടർ ?

എന്റെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പോസ്റ്റിൽ എഴുതണം എന്നു വിചാരിച്ച ഒരു point ആണ് Baiju Elikkattoor എഴുതിയ കമന്റിലെ ഈ ഭാഗം.
[മനുഷ്യന്റെ അയിത്താചരണം (racial discrimination ) പോലും ഇന്‍ഫെക്ഷനോടുള്ള ഭയം മൂലമാകാം.]
ഈ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു. ചില അനുഷ്ഠാന കലകളും മന്ത്രവാദവും ചെയ്യുന്ന പാക്കനാരുടെ താവഴിയെന്നവകാശപ്പെടുന്ന ഒരാളുമായുള്ള അഭിമുഖം ഒരിക്കൽ കണ്ടിരുന്നു. അവർ മാംസം ഉണക്കിസൂക്ഷിക്കുകയും വാദ്യങ്ങളുണ്ടാക്കാനുള്ള തോല് ഊറക്കിടുകയും ചെയ്യുന്നതുകൊണ്ട് എപ്പോഴും ആ അന്തരീക്ഷത്തിൽ അതിന്റെ ദുർഗന്ധം നിലനിൽക്കും. അത് മറ്റുള്ള ആളുകൾക്ക് അസഹ്യമാണ്. അതുകൊണ്ടാണ് മറ്റുള്ളവർ ഇത്തരം വീടുകളുമായുള്ള ഇടപെടലുകളിൽ അകൽച്ച നിലനിൽക്കുന്നത്. അതിനെതന്നെയാണ് ഒരു തരത്തിൽ അയിത്തം എന്നു വിശേഷിപ്പിക്കുന്നതും.

Muhammed Shan പറഞ്ഞു...

>>ഈ മനോഹരമായ സംവിധാനങ്ങളുടെയെല്ലാം പിന്നില്‍ ദൈവത്തിന്റെ കരങ്ങളുണ്ടെങ്കില്‍,അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ സാഡിസ്റ്റ് എന്ന പദം തീരെ മതിയാകില്ല.<<

ബ്രൈറ്റ്‌ താങ്കളോട് യോജിക്കുന്നു.

Roshan PM പറഞ്ഞു...

പുതിയതും രസകരവും ആയ കുറെ അറിവുകള്‍. നന്ദി ബ്രൈറ്റ്‌

JUSTIN K WILLIAMS പറഞ്ഞു...

ഒരു ജീവി മറ്റൊരു ജീവിയെ തിന്നു ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതുപോലെ ..ജനിക്കുന്ന മനുഷ്യന്‍ മരിച്ചേ പറ്റൂ ...

mercury spheres പറഞ്ഞു...

ആരോ നേരത്തെ പറഞ്ഞപോലെ ശരിക്കും ഒരു thriller വായിക്കണ പോലെ.

ഷാജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

LinkWithin

Related Posts with Thumbnails