2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കോസ്മിക്‌ കലണ്ടര്‍

നമ്മുടെ പ്രപഞ്ചത്തിന്റെ പ്രായം വെറും ഒരു വര്‍ഷം മാത്രമാണെന്നു കരുതുക.അതായതു ഒരു ഡിസംബര്‍ മാസം മുപ്പത്തൊന്നാം തിയ്യതി രാത്രി കൃത്യം പന്ത്രണ്ടുമണിക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു.ഇപ്പോള്‍ സമയം അടുത്തകൊല്ലം ഡിസംബര്‍ മാസം മുപ്പത്തൊന്നാം തിയ്യതി രാത്രി കൃത്യം പന്ത്രണ്ടുമണി.പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ പ്രായത്തേക്കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ കോസ്മിക്‌ കലണ്ടര്‍ എന്ന ഈ ആശയം ആദ്യം വിവരിച്ചത് കാള്‍ സാഗനാണ്...അദ്ദേഹത്തിന്റെ Dragons Of Eden (1977 ) എന്ന പുസ്തകത്തില്‍.അദ്ദേഹത്തിന്റെ Cosmos (1982)എന്ന ടിവി സീരിയലിലും അദേഹം ഈ കോസ്മിക്‌ കലണ്ടറിനെ വിവരിച്ചിട്ടുണ്ട്.

ഇനി കോസ്മിക്‌ കലണ്ടറിനെ വിശദമായി പരിചയപ്പെടാം..പ്രപഞ്ചത്തിന്റെ പ്രായം 15 ബില്യണ്‍ വര്‍ഷങ്ങള്‍ എന്നാണ് കണക്കാക്കീട്ടുള്ളത്.(വിശദാംശങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടാവാം.)ഈ 15 ബില്യണ്‍ വര്‍ഷങ്ങളെ ഒരു വര്‍ഷത്തിലേക്ക് ചുരുക്കിയാല്‍ എങ്ങനെയിരിക്കും?ഒരു ബില്യണ്‍ വര്‍ഷം ഏകദേശം ഇരുപത്തിനാല് ദിവസങ്ങള്‍ക്കു സമമായിരിക്കും.ഈ വര്‍ഷത്തിലെ ഒരു സെക്കന്റ്‌ നാന്നൂറ്റി എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു തുല്യം.ഈ കണക്കു പ്രകാരം ഒരു ശരാശരി മനുഷ്യായുസ്സ് ൦.16 സെക്കന്റാണ്!!!

അപ്പോള്‍ ഒരു‍ ഡിസംബര്‍ 31നു രാത്രി കൃത്യം 12 മണിക്ക് ബിഗ്‌ ബാംഗ്.....

അതുതന്നെ... തല്‍കാലം നമുക്ക് താല്പര്യമുള്ള ഒന്നും കുറച്ചു മാസത്തേക്കില്ല.നമ്മുടെ ക്ഷീരപഥം (milky way)ഉണ്ടാകുന്നതു മെയ്‌ ഒന്നിനാണ്.ദൈവം മനുഷ്യനെയോ മനുഷ്യന് താല്പര്യമുള്ള കാര്യങ്ങളോ സൃഷ്ടിക്കാതെ ഒഴപ്പുകയാണ്..

വീണ്ടും നമുക്ക് താല്പര്യമുള്ള ഒന്നും കുറച്ചു മാസത്തേക്കില്ല.സൌരയൂഥം(solar system) ഉണ്ടാകുന്നതു സെപ്റ്റംബര്‍ ഒന്‍പതിനാണ്.ഭൂമിയുടെ ജനനം സെപ്റ്റംബര്‍ പതിനാലോടുകൂടിയും.

ജീവന്റെ ഉത്ഭവം സെപ്റ്റംബര്‍ ഇരുപത്തഞ്ചോടുകൂടി ഉണ്ടായിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്.. (ഭൂമി ഉണ്ടായി അധികം താമസിക്കാതെ(പ്രപഞ്ചത്തിന്റെ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍) ജീവനും ഉണ്ടായി എന്നതില്‍ നിന്ന് ജീവന്‍ ചില ജൈവ തന്മാത്രകളുടെ അടിസ്ഥാന സ്വഭാവമാണ് എന്ന് ചില ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നു.i.e under proper conditions origin of life is inevitable.)


ഏറ്റവും പഴക്കമുള്ള ഫോസിലുകള്‍ (ചില ഏകകോശജീവികളുടേത്)ഒക്ടോബര്‍ ഒന്‍പതിന്...

സെക്സ് (നമുക്ക് താല്പര്യമുള്ള വിഷയമാണെങ്കിലും ഇത് ഏകകോശ ജീവികളുടേതാണ്)കണ്ടുപിടിക്കപ്പെടുന്നത് നവംബര്‍ ഒന്നിന്...ന്യൂക്ളിയസ്സ് ഉള്ള കോശങ്ങള്‍ പ്രത്യക്ഷപെടുന്നത് നവംബര്‍ പതിനഞ്ചിനാണ്..(ശ്രദ്ധിക്കുക..ന്യൂക്ളിയസ്സ് ഉണ്ടാകുന്നതിനു മുന്‍പ് തന്നെ സെക്സ് ഉണ്ടായിരുന്നു..നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയുടെ ഒരു 'ചോദ്യത്തിനുള്ള' മറുപടിയാണ് ഇത്:-))

ഇനി ഡിസംബര്‍ മാസം. ദൈവം വളരെ തിരക്കിട്ട് സൃഷ്ടി നടത്തുന്നുണ്ട്.കൊല്ലം ഒന്നാകാറായിട്ടും മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണമൊന്നുമില്ല ;-)

ഡിസംബര്‍ 1 : അന്തരീക്ഷത്തില്‍ ഓക്സിജന്‍ ധാരാളമായി ഉണ്ടാകുന്നു.(ചെടികള്‍ പ്രകാശ സംശ്ളേഷണത്തിനു ശേഷം പുറം തള്ളുന്ന മലിന വാതകമാണ് ഓക്സിജന്‍ )

ഡിസംബര്‍ 22 : ആദ്യത്തെ ഉഭയജീവികള്‍. Still no sign of humans:-)

ഡിസംബര്‍ 25 : പ്രസിദ്ധമായ ദിനോസറുകളുടെ കാലം.മനുഷ്യന്റെ കാര്യം ഇപ്പോഴും തീരുമാനമായിട്ടില്ല.

ഡിസംബര്‍ 28 : ജുറാസ്സിക്ക് പാര്‍ക്ക്‌ സിനിമയിലൂടെ പ്രസിദ്ധമായ K-T extinction.65 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ കൂട്ട ജൈവഹത്യയില്‍ ദിനോസറുകള്‍ അരങ്ങൊഴിയുന്നു.വെറും തീന്‍ ദിന്‍ കാ സുല്‍ത്താന്‍മാര്‍ !!(96% ജീവജാതികള്‍ക്കും വംശനാശം വന്നതായി കരുതുന്നു.ഈ ദൈവം ഇത് എന്തു ഭാവിച്ചോണ്ടാ....?ചെലപ്പോ സൃഷ്ടിയില്‍ പൂര്‍ണ്ണ തൃപ്തി വരാത്തതുകൊണ്ടായിരിക്കാം മിക്കവാറും എല്ലാം തന്നെ നശിപ്പിച്ചത്.ആര്‍ക്കറിയാം..?നമ്മുടെ 'പൊത്തകത്തില്‍' എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ആവൊ? :-))


ഡിസംബര്‍ 29 : ദിനോസാറുകള്‍ നിറഞ്ഞാടിയ അരങ്ങത്തേക്ക് അവരുടെ സ്ഥാനം കൈയടക്കി,അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ഒരു ജീവിവര്‍ഗം.. ആദ്യത്തെ പ്രിമേറ്റുകള്‍.(ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളം എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതേയാണോ?:-))

ഡിസംബര്‍ 31 : കൊല്ലം ഒന്നാകാറായി.രാത്രി പന്ത്രണ്ടുമണിക്ക് നമ്മുടെ കോസ്മിക്‌ കലണ്ടര്‍ അവസാനിക്കും.മനുഷ്യനെ ഉണ്ടാക്കുന്നെങ്കില്‍ ഇന്ന് വേണം.പക്ഷേ 31നു പകല്‍ പോലും ദൈവത്തിന്റെ ആ പ്രധാനപ്പെട്ട സൃഷ്ടിയെ കാണാനില്ല.പക്ഷേ പകല്‍ ഒന്നരക്ക് മനുഷ്യന്റെയും ആള്‍ക്കുരങ്ങുകളുടേയും പൂര്‍വ്വികരെന്നു പറയാവുന്ന രാമപിത്തേക്കസ്സ് ഉണ്ടാകുന്നു.(കുരങ്ങന്‍ പരിണമിച്ചാണ് മനുഷ്യനുണ്ടായത് എന്ന അബദ്ധം ശാസ്ത്രം പറയുന്നതാണ് എന്ന് ഇപ്പോഴും സ്വയം വിശ്വസിപ്പിച്ച് അതിനെതിരെ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന പുങ്കന്‍മാര്‍ ശ്രദ്ധിക്കുക.You are barking up the wrong tree:-)രാമപിത്തേക്കസ്സ് മുഴുവന്‍ സമയവും മരത്തില്‍ ചിലവഴിച്ച ജീവിയല്ല.)


ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന 'ആര്‍ഡി'(Ardipithecus ramidus)ഉണ്ടാകുമ്പോള്‍ വൈകുന്നേരമായിരിക്കും.പ്രസ്തയായ 'ലൂസി' ( Australopithecus afarensis )ഉണ്ടാകുന്നതു സന്ധ്യ കഴിഞ്ഞും.

രാത്രി 10.15 :ആദ്യത്തെ ആള്‍ക്കുരങ്ങുകള്‍

രാത്രി 10:48 : അങ്ങിനെ രാത്രി ഏകദേശം പത്തേമുക്കാലിന് മനുഷ്യന്‍ എന്നുവില്‍ക്കാവുന്ന ഒരു ജീവി ഉണ്ടാകുന്നു.(Homo erectus)

രാത്രി 11 : മണി ആദ്യത്തെ കല്ലായുധങ്ങള്‍.

രാത്രി 11 :46 പീക്കിങ്ങ് മനുഷ്യന്‍ തീയുടെ ഉപയോഗം കണ്ടുപിടിക്കുന്നു.(ആയുധങ്ങളുടെയും തീയിന്റേയും ഉപയോഗം കണ്ടുപിടിച്ചത് ആധുനിക മനുഷ്യനല്ല എന്നത് മനുഷ്യന്‍ എന്ന വിശേഷ സൃഷ്ടിയുടെ വിലയിടിക്കുന്നുണ്ടോ?)

രാത്രി 11:54 അങ്ങിനെ നാം കാത്തിരുന്ന ആ നിമിഷം സമാഗതമായിരിക്കുന്നു.ആധുനിക മനുഷ്യന്‍ !! (അത്ഭുതപ്പെടേണ്ടവര്‍ക്ക് വായന നിര്‍ത്തി അത്ഭുതപ്പെടാം.മനുഷ്യന്‍ ഉണ്ടായതു ഇത്ര വൈകീട്ടാണോ?അപ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍ ഈ പ്രപഞ്ചം മനുഷ്യന് വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളത് എന്നു പഠിപ്പിക്കുന്നതോ?)

രാത്രി 11:59 .20 കൃഷിയുടെ കണ്ടുപിടുത്തം.

രാത്രി 11:59 .51 എഴുത്ത്,ചക്രം ഇവയുടെ കണ്ടുപിടുത്തം.

രാത്രി 12 ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലഘട്ടം.നൂറ്റെണ്‍പതു ലക്ഷം വര്‍ഷങ്ങള്‍ (കോസ്മിക്‌ കലണ്ടര്‍ പ്രകാരം 3-4 ദിവസങ്ങള്‍)ഭൂമി ഭരിച്ച ദിനോസറുകള്‍ അവശേഷിപ്പിച്ചത് ഏതാനും ഫോസ്സില്‍ അസ്ഥികള്‍ മാത്രമാണ്.വെറും ഒരു ലക്ഷം വര്‍ഷം(കോസ്മിക്‌ കലണ്ടര്‍ പ്രകാരം വെറും ആറു മിനിറ്റ്)മാത്രം പ്രായമുള്ള മനുഷ്യന്‍ പ്രപഞ്ച ചരിത്രത്തിലെ ഒരു നിര്‍ണായക ഘടകമാണെന്ന് തോന്നുണ്ടോ?ഒരു വര്‍ഷത്തെ ഡയറിക്കുറിപ്പില്‍ ആറു മിനിറ്റിന് എന്തുമാത്രം പ്രാധാന്യമുണ്ടാകും?

പ്രപഞ്ച ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്‌ വംശ നാശം ഒരു സാധാരണ സംഭവമാണ് എന്നാണ്. Extinction is the norm.മനുഷ്യന് പരമാവധി എത്ര മിനിറ്റ്/മണിക്കൂര്‍ ആയുസ്സുണ്ടെന്നു കരുതുന്നു?അതോ ഒരു ദിവസം തികക്കുമോ?

പരിണാമസിദ്ധാന്തം നേരിടുന്ന എതിര്‍പ്പുകള്‍ക്ക് ഒരു കാരണം പ്രപഞ്ചത്തിന്റെ പ്രായം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതാണ്.ഒന്നോര്‍ത്താല്‍ ഇത് അത്ഭുതമാണ്.ശാസ്ത്രത്തിന്റെ മറ്റൊരു കണ്ടുപിടുത്തമായ, ഐന്‍സ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയോട് വിശ്വാസികള്‍ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല.ഡാര്‍വ്വിനിസത്തിന്റെ മയ്യത്തെടുക്കാന്‍ ബ്ലോഗു തുടങ്ങുന്നവരൊന്നും 'ഐന്‍സ്റ്റീനിസം' തകര്‍ന്നു മണ്ണിടിഞ്ഞേ എന്നു ആര്‍പ്പുവിളിക്കുന്നുമില്ല.റിലേറ്റിവിറ്റിയും,ബിഗ്‌ ബാങ്ങും ബ്ലാക്ക്‌ ഹോളുമെല്ലാം 'പൊത്തകത്തില്‍' കണ്ടുപിടിക്കുകയും ചെയ്യും!!ഡാര്‍വ്വിനിസം 'വെറും' തിയറി മാത്രമാണെന്നു പറഞ്ഞുനടക്കുന്ന്വര്‍ മനസ്സിലാക്കാത്ത ഒരു കാര്യം ശാസ്ത്രത്തില്‍ ഭൂമി ഉരുണ്ടതാണെന്നതും,അല്ലെങ്കില്‍ ചന്ദ്രന്‍ സൂര്യനെക്കാള്‍ ചെറുതാണെന്നതുമെല്ലാം 'വെറും' തിയറി മാത്രമാണന്നതാണ്.


''It is almost as if the human brain is designed to misunderstand Darwinism,and to find it hard to believe......our brains are built to deal with events on radically different time scales from those that characterize evolutionary change.We are equipped to appreciate processes that take seconds,minutes,years or,at most,take decades to complete.Darwinism is a theory of cumulative processes so slow that they take between thousands and millions of decades to complete.All our intuitive judgements of what is probable turn out to be wrong by many orders of magnitude.Our well tuned apparatus of scepticism and subjective probability-theory misfires by huge margins,because it is tuned-ironically,by evolution itself-to work within a life time of decades.It requires effort of the imagination to escape from the prison of familiar time scale....''(The Blind Watch Maker by RICHARD DAWKINS)


ഇവിടെയാണ് കോസ്മിക്‌ കലണ്ടറിന്റെ പ്രസക്തിയും.പ്രപഞ്ചത്തേപ്പറ്റിയോ പരിണാമത്തേപ്പറ്റയോ പറയുമ്പോള്‍ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടേയും മറ്റും കണക്കൊന്നും മനസ്സില്‍ ഒരു ഇമേജും ഉണ്ടാക്കാറില്ല എന്നതാണ് വാസ്തവം.കോസ്മിക്‌ കലണ്ടര്‍ മനസ്സില്‍വച്ചുകൊണ്ട് സ്റ്റീഫന്‍ ഹോക്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം(maybe the most famously unread book ever) വായിച്ചു നോക്കൂ..അല്ലെങ്കില്‍ പരിണാമസിദ്ധാന്തം വിവരിക്കുന്ന ഏതെങ്കിലും പുസ്തകം.


നമ്മള്‍ പ്രപഞ്ചത്തിന്റെ പ്രായം മനസ്സിലാക്കിയ സ്ഥിതിക്ക് അതിന്റെ വലുപ്പം കൂടെ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.'അനന്തമജ്ഞാതമവര്‍ണ്ണനീയം'എന്നു ശ്ലോകം ചൊല്ലുന്നവര്‍ക്ക് പ്രപഞ്ചത്തിന്റെ വലുപ്പത്തെപ്പറ്റി വലിയ അറിവൊന്നുമില്ല എന്നതാണ് സത്യം.

ഒരു ഫുട്ബോളിന്റെ വലുപ്പമുള്ള സൂര്യനെ സങ്കല്‍പ്പിക്കുക.ഏറ്റവും അടുത്ത ഗ്രഹമായ ബുധന് (mercury) ഒരു ചെറിയ മണല്‍ത്തരിയുടെ അത്ര വലുപ്പം മാത്രമേ ഉള്ളൂ...അതും 13 മീറ്റര്‍ അകലെ കൊണ്ടുപോയി വയ്ക്കണം.

ഇനി ശുക്രന്‍ (venus ) ഒരു കുന്നികുരു 25 മീറ്റര്‍ അകലെ വച്ചാല്‍ ശുക്രനായി!

അടുത്തത് നമ്മുടെ സ്വന്തം ഭൂമി.(earth) മറ്റൊരു കുന്നികുരു, (ഏകദേശം ശുക്രന്റെ വലുപ്പം തന്നെ)അതുപക്ഷേ 34 മീറ്റര്‍ അകലെ സ്ഥാപിക്കണം.(ഒരു ഓ.ടി ഗ്രഹങ്ങളില്‍ ഗ്രീക്ക്‌/റോമന്‍ ദൈവങ്ങളുടെ പേരല്ലാത്തത് എര്‍ത്ത് മാത്രമാണ്.ഏതങ്കിലും ക്വിസ്സ് പരിപാടിക്ക് ചോദിക്കാം:-))

അടുത്തത് ചൊവ്വയാണ് (mars) ഭൂമിയെക്കാള്‍ അല്പം ചെറുതായതുകൊണ്ട് ഒരു ചെറിയ കുന്നികുരു മതി.അതുപക്ഷേ 54 മീറ്റര്‍ അകലെ വയ്ക്കണം.

സൂര്യന്റെ ഗ്രഹങ്ങളില്‍വച്ചു ഏറ്റവും വലുതായ വ്യാഴം (Jupiter)അത് ഒരു പേരക്കയോളം വരും,180 മീറ്റര്‍ അകലെ കൊണ്ടുപോയി വയ്ക്കണം.(കൊറച്ചു നടക്കേണ്ടിവരും:-))

ഇനി ജോത്സ്യന്‍മാരുടെ പ്രീയപ്പെട്ട ഗ്രഹമായ ശനി (Saturn) വ്യഴാത്തേക്കാള്‍ അല്പം ചെറിയ ശനിക്ക് ഒരു ചെറിയ പേരക്ക 320 മീറ്റര്‍ അകലെ വച്ചാല്‍ മതി.(ഒരു സൈക്കിള്‍ ഏര്‍പ്പാടാക്കേണ്ടിവരും:-))

യുറേനസ്സിന് (Uranus) (ശരിയായ ഉച്ചാരണം yer-run-us) ഒരു സാധാരണ ഗോട്ടിയുടെ വലുപ്പം. സൂര്യനില്‍ നിന്ന് 650 മീറ്റര്‍ അകലെ.

നെപ്റ്റ്യൂണ്‍ (neptune) മറ്റൊരു ഗോട്ടി സൂര്യനില്‍നിന്ന് 1000 മീറ്റര്‍ അഥവാ 1km അകലെ. പ്ലൂട്ടോ (പ്ലൂട്ടോ) ഒരു ചെറിയ ആപ്പിള്‍ കുരു 1300 മീറ്റര്‍ അഥവാ 1.3 km അകലെ.

ഇനി സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്ത നക്ഷത്രമായ ആല്‍ഫാ സെന്റോറിയിലെത്താന്‍ 8000 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും!!(ഒരു വിമാനം തന്നെ വേണ്ടിവരും:-))അല്ലെങ്കില്‍ നമ്മുടെ ഫുട്ബോള്‍ സൂര്യനും 1300 മീറ്റര്‍ അകലെയുള്ള പ്ലൂട്ടോയുംഅടക്കമുള്ള സൌരയൂഥത്തിന് ഒരു മൊട്ടുസൂചിയുടെ വലുപ്പം സങ്കല്‍പ്പിച്ചാല്‍ ആല്‍ഫാ സെന്റോറി ആറു മീറ്റര്‍ അകലെയായിരിക്കും.


വലിയ ഗാലക്സികള്‍ പരസ്പരം കൂട്ടിയിടിച്ചു തകരുന്നത് സിനിമയില്‍ മാത്രം കാണുന്നതാണ്.യഥാര്‍ത്ഥത്തില്‍ കൂട്ടിമുട്ടാതെത്തന്നെ ഗാലക്സികള്‍ക്ക് പരസ്പരം കടന്നു പോകാം.99.9 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണല്ലോ.
നമ്മുടെ ക്ഷീരപഥത്തിന് (ബാക്കിയുള്ള പ്രപഞ്ചം അവിടെ നില്‍ക്കട്ടെ)ഒരാളുടെ വലുപ്പമുണ്ടെങ്കില്‍ സൌരയൂഥം ഒരു ആറ്റത്തേക്കാള്‍ ചെറുതായിരിക്കും!!പിന്നല്ലേ അതിലൊരു ഭൂമിയും അതില്‍ വളരെ ..വളരെ...വളരെ..വൈകി വന്ന മനുഷ്യരും...(പ്രപഞ്ചത്തിന്റെ ആയുസ്സില്‍ 42 % സമയം മാത്രമേ ഭൂമിയുള്ളൂ..മനുഷ്യന്‍ വെറും 0.00125 % സമയം മാത്രം.)

ഈ ദൈവത്തിന്റെ ഒരു കാര്യം...മുഴുവന്‍ സമയവും ദൈവത്തെ പുകഴ്ത്താന്‍ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‍ എത്ര കുറച്ചു സമയമാണ് ആ പണി ചെയ്തിട്ടുള്ളതെന്നു നോക്കൂ..ദൈവത്തിന് ബോറടിച്ചു കാണണം.അതുകൊണ്ടായിരിക്കും വേണ്ടത്ര ഉഷാറായി പുകഴ്ത്താത്തവര്‍ക്കു വേണ്ടി പ്രത്യേകം നരകം തെയ്യാര്‍ ചെയ്തിരിക്കുന്നത് :-)

വീണ്ടും നമുക്ക് കോസ്മിക്‌ കലണ്ടറിന്റെ ഉപജ്ഞാതാവായ കാള്‍ സാഗനിലേക്ക് വരാം.(തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയ സമയത്ത് എഴുതിയ ഒരു പോസ്റ്റില്‍ അല്പം മാറ്റങ്ങള്‍ വരുത്തിയതാണ് .അന്നത് ആരും വായിക്കാത്തതുകൊണ്ടും ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമുള്ളതുകൊണ്ടും വീണ്ടും പോസ്റ്റുന്നു.)

1990 -ല്‍ വോയേജര്‍ 1 സൌരയൂഥത്തിന്റെ പുറത്തു പോകുന്ന ആദ്യത്തെ മനുഷ്യ നിര്‍മിത വസ്തുവായി. വോയേജര്‍ അവസാനമായി അടുത്ത ചിത്രങ്ങളിലൊന്ന് സൌരയൂഥത്തിന്റെ പുറത്തുനിന്നുള്ള ഭൂമിയുടെ ചിത്രമായിരുന്നു. അപ്രകാരമുള്ള ഒരു ചിത്രം വേണമെന്നത് കാള്‍ സാഗന്റെ നിര്‍ബന്ധമായിരുന്നു.Appolo 17 എടുത്ത ഭൂമിയുടെ ഗോളാകൃതി വ്യക്തമാക്കുന്ന അതിപ്രസ്തമായ ചിത്രം പോലൊരു 'ഐക്കോണിക്ക്' ചിത്രം വോയെജര്‍ 1- എടുക്കണം എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. 6.4 ബില്യണ്‍ KM ദൂരത്തുനിന്നുള്ള ഈ ചിത്രത്തില്‍ ഭൂമിയുടെ വലുപ്പം വെറും ൦.12 പിക്സല്‍ മാത്രമാണ്!!!


1994-ല്‍ കാള്‍ സാഗന്‍ Cosmos എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയായി pale blue dot :A vision of the human future in space എന്ന പേരില്‍ ഒരു പുസ്തകമെഴുതി.ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നു...

''Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there – on a mote of dust suspended in a sunbeam.

The Earth is a very small stage in a vast cosmic arena. Think of the rivers of blood spilled by all those generals and emperors so that, in glory and triumph, they could become the momentary masters of a fraction of a dot. Think of the endless cruelties visited by the inhabitants of one corner of this pixel on the scarcely distinguishable inhabitants of some other corner, how frequent their misunderstandings, how eager they are to kill one another, how fervent their hatreds. Our posturings, our imagined self-importance, the delusion that we have some privileged position in the Universe, are challenged by this point of pale light.

Our planet is a lonely speck in the great enveloping cosmic dark. In our obscurity, in all this vastness, there is no hint that help will come from elsewhere to save us from ourselves. The Earth is the only world known so far to harbor life. There is nowhere else, at least in the near future, to which our species could migrate. Visit, yes. Settle, not yet. Like it or not, for the moment the Earth is where we make our stand. It has been said that astronomy is a humbling and character-building experience. There is perhaps no better demonstration of the folly of human conceits than this distant image of our tiny world. To me, it underscores our responsibility to deal more kindly with one another, and to preserve and cherish the pale blue dot, the only home we've ever known.''

അതേ പുസ്തകത്തില്‍ നിന്നും മറൊരു ഭാഗം കൂടി.

How is it that hardly any major religion has looked at science and concluded,’ This is better than we thought! The universe is much bigger than our prophets said, grander, more subtle,more elagant? Instead they say,No,no,no! My god is a little god, and I want him to stay that way’. A religion, old or new, that stressed the magnificence of the Universe as revealed by modern science might be able to draw forth reserves of reverence and awe hardly tapped by the conventional faiths.

ഏതെങ്കിലും വിശ്വാസിക്ക് എന്തെങ്കിലും മറുപടി തരാന്‍ സാധിക്കുമോ?പ്രപഞ്ചം സൃഷിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന് വേണ്ടിയാണ് എന്നു വിശ്വസിക്കുന്നവര്‍ സത്യത്തില്‍ കാര്യമറിഞ്ഞിട്ടുതന്നെയാണോ അതു പറയുന്നത്?എനിക്ക് ദൈവം 'നേരിട്ടു തന്ന' അറിവിനേക്കാള്‍ അത്ഭുതകരമായി തോന്നുന്നത് നിസ്സാരനായ മനുഷ്യന്‍ കണ്ടെത്തിയ അറിവുകളാണ്.

''Every aspect of Nature reveals a deep mystery and touches our sense of wonder and awe.Those afraid of the universe as it really is,those who pretend to non existent knowledge and envision a Cosmos centered on human beings will prefer the fleeting comforts of superstition.They avoid rather than confront the world.But those with the courage to explore the weave and structure of the Cosmos,even where it differs profoundly from their wishes and prejudices,will penetrate the deepest mysteries.'' (Carl Sagan Cosmos)

This world is more beautiful, profound, and awe-inspiring than the impoverished imaginations of some bronze age charlatan ,and that too without believing in an irate god threatening us with eternal torment.


റഫറന്‍സ്:

The Dragons of Eden: Speculations on the Evolution of Human Intelligence CARL SAGAN

Pale blue dot :a vision of the human future in space CARL SAGAN

Cosmos : CARL SAGAN

49 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ, കൌതുകകരമായ നല്ലൊരു ലേഖനം മാഷേ.

Baiju Elikkattoor പറഞ്ഞു...

"…………the history of our species lived there – on a mote of dust suspended in a sunbeam."

"In our obscurity, in all this vastness, there is no hint that help will come from elsewhere to save us from ourselves."

amazing............!!!!!!!

thank you, bright

Raveesh പറഞ്ഞു...

ബ്രൈറ്റ്,

എക്കാലവും ഓർത്തിരിക്കുന്ന ഒരു ലേഖനം !! തുടർ ചർച്ചകൾക്കായി കാത്തിരിക്കുന്നു..

മി | Mi പറഞ്ഞു...

simply superb!

suraj::സൂരജ് പറഞ്ഞു...

ഡാര്‍വ്വിനിസത്തിന്റെ മയ്യത്തെടുക്കാന്‍ ബ്ലോഗു തുടങ്ങുന്നവരൊന്നും 'ഐന്‍സ്റ്റീനിസം' തകര്‍ന്നു മണ്ണിടിഞ്ഞേ എന്നു ആര്‍പ്പുവിളിക്കുന്നുമില്ല. റിലേറ്റിവിറ്റിയും,ബിഗ്‌ ബാങ്ങും ബ്ലാക്ക്‌ ഹോളുമെല്ലാം 'പൊത്തകത്തില്‍' കണ്ടുപിടിക്കുകയും ചെയ്യും!!

Three cheers !

Siju | സിജു പറഞ്ഞു...

Great !!

സൂര്യന്റേയും മറ്റു ഉപഗ്രഹങ്ങളുടേയും വലിപ്പം ചിത്രങ്ങള്‍ സഹിതം താരതമ്യം ചെയ്യുന്ന ഒരു ഫോര്‍‌വേര്‍ഡ് മെയില്‍ കിട്ടാറുണ്ട്. ഒരിക്കല്‍ കിട്ടിയതിന്റെ ഒടുക്കം ഒരു ഡയലോഗ് ഉണ്ടാരുന്നു.. "See how much care the God Almighty has taken for maintaining the Universe"

Siju | സിജു പറഞ്ഞു...

ഉപഗ്രഹമല്ല ഗ്രഹം

സി.കെ.ബാബു പറഞ്ഞു...

"രാമപിത്തേക്കസ്സ്"

അതിൽ ഒരു അക്ഷരത്തെറ്റില്ലേന്നു് ഒരു സംശ്യം. ശരിക്കും "ശ്രീരാമ"പിത്തേക്കസ്‌ എന്നായിരുന്നില്ലേ വേണ്ടതു്? :)

"മുഴുവൻ സമയവും മരത്തിൽ ജീവിച്ച ജീവിയല്ല" എന്ന പ്രയോഗത്തിൽ തന്നെ വനവാസത്തിലേക്കൊരു സൂചന ലഭിക്കുന്നില്ലേ?

പ്രപഞ്ചത്തിന്റെ ആയുസ്സു് 13.73 (+/- 0.12) billion years അഥവാ 1373 കോടി വർഷങ്ങൾ!

സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള ദൂരങ്ങളുമായി താരതമ്യം ചെയ്യാവുന്ന വിധത്തിലാണു് ഒരു ആറ്റത്തിനുള്ളിലെ ന്യൂക്ലിയസിൽ നിന്നും എലക്ട്രോണുകൾ 'പാലിക്കുന്ന ദൂരം'. ശൂന്യസ്ഥലമാണു് അധികവും!

ദൈവം അഞ്ചാറു് ദിവസങ്ങൾ കൊണ്ടു് സകല പ്രപഞ്ചവും പാമ്പുപഴുതാരപരാധീനതകളുമെല്ലാം സൃഷ്ടിച്ചശേഷം ചാരുകട്ടിലിലേക്കു് ചരിഞ്ഞു് ഒരു കോട്ടുവായുമിട്ട് സുഖമായുറങ്ങി എന്നങ്ങു് വിശ്വസിച്ചാൽ ഈ പാടു് വല്ലതുമുണ്ടോ? :)

Captain Haddock പറഞ്ഞു...

Nice, and wonderful post!!

കുട്ടു | Kuttu പറഞ്ഞു...

നല്ല ലേഖനം, വളരെ ലളിതമായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍..ഓടോ:
ഇങ്ങനെയൊക്കെ എഴുതിയാന്‍ നിങ്ങള്‍ക്ക് ദൈവശിക്ഷ കിട്ടും എന്ന് ഓര്‍മ്മയിരിക്കട്ടെ. പറയുന്നത് കേള്‍ക്കുക, അനുസരിക്കുക. ചോദ്യം ചെയ്യരുത്. ചെയ്താല്‍ അപ്പൊ ശിക്ഷകിട്ടും... ;) നരകം നിങ്ങളെ കാത്തിരിക്കുന്നു.

അപ്പൂട്ടന്‍ പറഞ്ഞു...

ബ്രൈറ്റ്‌....
ഗംഭീരം.
ആരാണഹങ്കാരി? ഇതു മനസിലാക്കുന്ന (ഒരിക്കൽക്കൂടി പറയട്ടെ, മനസിലാക്കുന്ന) അവിശ്വാസിയോ മനസിലാക്കാൻ കൂട്ടാക്കാത്ത ഗ്രൂപ്പിന്റെ പ്രതിനിധിയോ?
ഭൂമിയും അതിലുപരി മനുഷ്യനുമാണ്‌ (സാധിച്ചാൽ അതിൽത്തന്നെ ഒരു വിഭാഗം മാത്രമാക്കി ചുരുക്കാം) ഈ പ്രപഞ്ചത്തിന്റെ നടുമദ്ധ്യസെന്ററിൽ എന്ന പഴഞ്ചൻ വിശ്വാസങ്ങൾക്ക്‌ ഇതുകണ്ടാൽ എന്ത്‌ പറയാനുണ്ടാവുമോ ആവോ? അവതാരങ്ങൾക്കും ദൈവത്തിനോട്‌ വളരെ അടുത്തുനിൽക്കുന്ന ഇടനിലക്കാർക്കും ഇതൊന്നും മനസിലായില്ലല്ലൊ, പിന്നെ അനുയായികൾക്ക്‌ എങ്ങിനെ മനസിലാവാനാണ്‌.
മനുഷ്യൻ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല എന്ന് ശാസ്ത്രം തുടരെത്തുടരെ തെളിയിച്ചിട്ടും "ദ ചോസൺ" ആയി വാഴാനാണ്‌ ഇന്നും പലർക്കും താൽപര്യം. അത്‌ ചുരുങ്ങിച്ചുരുങ്ങി മനുഷ്യൻ എന്നത്‌ ഞങ്ങൾ, പിന്നെ ഞാൻ അങ്ങിനെയങ്ങിനെ എത്തിനിൽക്കുന്നു. ഹാ.... കഷ്ടം.

Melethil പറഞ്ഞു...

വായിക്കട്ടെ, ഇപ്പൊ തിരക്കാണ്, കമന്റ്സ് കണ്ടിട്ട് ഇരിയ്ക്കപ്പൊരുതിയില്ല..:D

Umesh::ഉമേഷ് പറഞ്ഞു...

superb!

അശോക് പറഞ്ഞു...

വെറുതെ അബദ്ധങ്ങള്‍ പറയാതിരിക്കു ബ്രറ്റ്. ഒറൂബ എന്ന ദൈവം പ്രളയ ജല ത്തിന്‍ മുകളില്‍ അല്പ്പം മണലിട്ടു. എന്നിട്ട് അതില്‍ ഒരു കോഴിയെ വിട്ടു. കോഴി മണലിനെ ചിക്കി നാലുപാടും വിതറിയാണ്‌ ഈ ലോകം മുഴുവന്‍ ഉണ്ടാക്കിയത്. അതു മാത്രമാണ്‌ സത്യം .

Melethil പറഞ്ഞു...

കലക്കി ബ്രൈറ്റ്!

Jijo പറഞ്ഞു...

ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന്‌ ഇതൊരു ഉത്തരമല്ല. എന്നാല്‍ മനുഷ്യനു വേണ്ടിയാണ്‌ ഇതെല്ലാം ഉണ്ടാക്കിയിരിക്കുന്നത് എന്നും മനുഷ്യനെ ഉണ്ടാക്കിയത് ദൈവത്തെ സ്തുതിക്കാന്‍ വേണ്ടി മാത്രമാണെന്നും, അതിനാല്‍ ദൈവം സ്തുതി കേള്‍ക്കാന്‍ മാത്രമാണ്‌ പ്രപഞ്ചം സൃഷ്ടിച്ചതെന്നും വാദിക്കുന്നവര്‍ക്ക് ഇതൊരു നല്ല മറുപടിയാണ്‌.

എന്നില്‍ രൂഢമൂലമായിരുന്ന ക്രിസ്തീയ-കത്തോലിക വിശ്വാസത്തില്‍ ചോദ്യങ്ങള്‍ കൊണ്ടുവന്നതും, ഇതു വരെ കാണാതെ വിശ്വസിച്ചിരുന്നതൊക്കെ ഒന്ന്‍ കൂടി പരിശോധിക്കേണ്ടത് ഉണ്ട് എന്ന ബോധ്യം വരുത്തിയതും, അതു വഴി കുറച്ചൊക്കെ തുറന്ന ഒരു മനസ്സ് എനിക്ക് ലഭിച്ചതും എട്ടാം ക്ലാസ്സില്‍ വച്ച് എന്റെ ചേട്ടന്‍ കൊണ്ടു വന്ന്‍ തന്ന 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്ന ഇടമറുകിന്റെ പുസ്തകമാണ്‌. ബ്രൈറ്റിന്റേയും മറ്റുള്ളവരുടേയും ലേഖനങ്ങള്‍ക്ക് ആരുടെയെങ്കിലും ഒക്കെ കണ്ണ്‍ തുറപ്പിക്കാനാവട്ടെ എന്ന്‍ ആശംസിക്കുന്നു.

Let there be questioning!

cALviN::കാല്‍‌വിന്‍ പറഞ്ഞു...

അമറൻ...!

പാര്‍ത്ഥന്‍ പറഞ്ഞു...

പ്രപഞ്ചത്തിന് 1373 കോടി വർഷം ആയുസ്സ്. നമ്മുടെ സൂര്യന് ഇപ്പോൾ 450 കോടി വർഷം അയുസ്സായി. 700 വർഷമാകുമ്പോഴേക്കും ഹൈഡ്രജൻ കുറയുന്നതുകൊണ്ട് സൂര്യന്റെ ചൂട് ക്രമാതീതമായി കൂടും. പിന്നീട് വെളുത്തകുള്ളനായി മാറും.
ഇപ്പോഴത്തെ ആഗോളതാപനത്തിന്റെ തോത് അനുസരിച്ച ഇനി എത്രകാലം ഭൂമിയിൽ ജീവജാലങ്ങൾ നിലനിൽക്കും ?

കാൾ സാഗൻ കണ്ടെത്തിയ ശാസ്ത്രസത്യങ്ങളിലെ ചില കാര്യങ്ങൾ ഹിന്ദു മിത്തോളജിയുമായി താരതമ്യം ചെയ്തപ്പോൾ അദ്ദേഹവും ചിലർക്ക് അനഭിമതനായി

മി | Mi പറഞ്ഞു...

bright,

The size of earth even as "kunnikkuru" is exaggerated. If sun is a football with a standard diameter of 22 cm, earth will be just 2mm. Just as small as a mustard seed!

മി | Mi പറഞ്ഞു...

If 1 lac years = 6 minutes, let us find out whether 180 lac years are 3 days.

1 / 6 = 180 / x

x = 1080 minutes; which is 0.75 days, not 3 days!!

nge.. abadham aayo :)

bright പറഞ്ഞു...

കണക്കുകളെല്ലാം 1977 ല്‍ കാള്‍ സാഗന്‍ പുസ്തകമെഴുതുമ്പോള്‍ ലഭ്യമായിരുന്ന ഫോസ്സിലുകളേപ്പറ്റിയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്.കണക്കുകളില്‍ ചെറിയ മാറ്റങ്ങള്‍ വരാം എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.ഉദാഹരണത്തിന് പ്രപഞ്ചത്തിന്റെ വയസ്സ് 15 billion എന്നാണ് പുസ്തകത്തില്‍.പുതിയ കണക്കു പ്രകാരം അത് 13.7 billion ആണ്.ഞാന്‍ പുസ്തകത്തിലെ കണക്കുകളൊന്നും തിരുത്താന്‍ മിനക്കെട്ടിട്ടില്ല.കോസ്മിക്‌ കലണ്ടര്‍ എന്ന ആശയമാണ് എന്നെ ആകര്‍ഷിച്ചത്‌.എന്റെ ഉദ്ദേശ്യം പ്രപഞ്ചത്തിന്റെ പ്രായം മനസ്സിലാക്കിത്തരുക എന്നതു മാത്രമാണ്,താല്പര്യമുള്ളവര്‍ ഇന്റര്‍നെറ്റ്‌ നോക്കിയോ പുസ്തകം വായിച്ചോ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കും എന്ന ചിന്തയും.I follow KISS (keep it simple,stupid) principle:-)

പിന്നെ 180 മില്യണ്‍ വര്‍ഷം മുന്‍പ് ദിനോസാറുകള്‍ക്ക് വംശനാശം വന്നു എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഇവയെല്ലാം ചത്തുപോയി എന്നല്ല.(ഒരു പ്രത്യേക കാലഘട്ടത്തില്‍ ധാരാളം ദിനോസാര്‍ ഫോസ്സിലുകള്‍ കിട്ടുന്നു ,പിന്നീട് അവയുടെ എണ്ണം കുറയുന്നു,പകരം മറ്റൊരു ജീവിയുടെ ഫോസിലുകള്‍ ക്രമമായി കൂടുതല്‍ കാണുന്നു.ഇതിന്റെ ശരാശരി കാലദൈര്‍ഘ്യം എന്നേ അര്‍ത്ഥമുള്ളൂ.) ദിനോസറുകളുടെ അന്ത്യം സംഭവിച്ചതു മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ്.പല്ലികളും മുതലകളും മറ്റുമായി ദിനോസാറിന്റെ പിന്‍ഗാമികള്‍ ഇപ്പോഴും ഭൂമിയിലുണ്ട്.അല്ലാതെ സിനിമയിലെ ഒരു സീന്‍ മാറി വേറൊന്നു വരുന്നപോലെയല്ല,ഒരു ജീവി മാറി വേറൊന്ന് വരുന്നത്.ദിവസക്കണക്ക് അല്പം 'ഓവര്‍ സിംപ്ലിഫിക്കേഷന്‍ ' ആണ്.Again kiss principle :-)

അപ്പൂട്ടന്‍ പറഞ്ഞു...

ബ്രൈറ്റ്‌,
180 ലക്ഷം വർഷങ്ങളാണോ അതോ 180 മില്യൺ വർഷങ്ങളാണോ? മില്യണാണെങ്കിൽ കണക്ക്‌ ഏകദേശം ശരിയായേയ്ക്കും

bright പറഞ്ഞു...

പത്തു ലക്ഷമാണ് ഒരു മില്യണ്‍ അല്ലെ?അപ്പോള്‍ 180 മില്യണ്‍ ആയിരിക്കും ശരി.

ബിന്ദു കെ പി പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ ലേഖനം....തികച്ചും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു...നന്ദി...

cALviN::കാല്‍‌വിന്‍ പറഞ്ഞു...

അതിന്റെയെടയിലും ഹിന്ദു മിഥോ‍ളജി... :)

ea jabbar പറഞ്ഞു...

പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ ദൈവം.
റ്റാറ്റാ കമ്പനിയുടെ ഉടമസ്ഥനായ റ്റാറ്റയാണെന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ ആ കമ്പനിയില്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ലക്ഷക്കണക്കിനു വാഹനങ്ങള്‍ .. അതിലൊരു ചെറിയ കാറിന്റെ ഏതെങ്കിലുമൊരു ടയറില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന മണല്‍തരികളില്‍ ഒന്നു മാത്രമാണു നമ്മുടെ സൌരയൂഥം. ആ മണല്‍ തരിയിലെ പൊടിപടലങ്ങളിലൊന്നു ഭൂമി. ആ പൊടിത്തരിയിലെ അണു ജീവി മനുഷ്യകുലം . അതിലൊരു മനുഷ്യന്‍ മാത്രം ഞാന്‍. ഈ മനുഷ്യരെന്ന കൃമിജീവിയുടെ മുഖസ്തുതി കിട്ടാനാണ് ഈ കമ്പനി മുതലാളി ഈ കണ്ടു കാണപ്പെട്ട വണ്ടികളൊക്കെ ഉണ്ടാക്കിയത് ! .. ഏത്?
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് അഹംകാരം. മനുഷ്യന്‍ എന്ന നിസ്സാ‍ാ‍ാ‍ാ‍ാര ജീവിയുടെ മുഖസ്തുതിക്കായി ആക്രാന്തം പിടിച്ചു നടക്കുന്ന ഒരു അല്‍പ്പനാണു ദൈവം എന്നു വിശ്വസിക്കുന്നത് വിനയം .. !!

ea jabbar പറഞ്ഞു...

പതിമൂന്നു ലക്ഷം കടുകുമണികള്‍ കൊള്ളുന്ന ഒരു ഗോളഭരണി സൂര്യന്‍ എങ്കില്‍ ഒരു കടുകുമണി ഭൂമി. !
സൂര്യനാകട്ടെ നക്ഷത്രഗണത്തിലെ വെറും ഇടത്തരക്കാരനും.
ഈ നക്ഷത്രങ്ങളൊക്കെ ഞമ്മളെ അള്ളാഹു ഉണ്ടാക്കിയിരിക്കുന്നത് എന്തിനാണെന്നോ? കുട്ടിപ്പിശാചുക്കളെ എറിഞ്ഞാട്ടാന്‍... !
പിശാചു നമ്മുടെ മൂക്കിലാണു കിടന്നുറങ്ങുക. അത്രക്കു വലുപ്പമുണ്ട് എന്നര്‍ത്ഥം.

suraj::സൂരജ് പറഞ്ഞു...

ബ്രൈറ്റ് മാഷേ,

പാര്‍ത്ഥന്‍ ജി മുകളിലിട്ട ഒരു കമന്റിന്റെ കഷ്ണത്തില്‍ പിടിച്ച് ഒരു ഓഫ് അടിക്കേണ്. പൊറുത്തേക്കണേ:

"കാൾ സാഗൻ കണ്ടെത്തിയ ശാസ്ത്രസത്യങ്ങളിലെ ചില കാര്യങ്ങൾ ഹിന്ദു മിത്തോളജിയുമായി താരതമ്യം ചെയ്തപ്പോൾ അദ്ദേഹവും ചിലർക്ക് അനഭിമതനായി "

പ്രപഞ്ചോത്ഭവത്തില്‍ ബിഗ്ബാംഗും ബിഗ്ക്രഞ്ചും മാറിമാറി വരുന്ന ചാക്രിമായ ഒരു പ്രപഞ്ചത്തിന്റെ സാധ്യതകളെപ്പറ്റി പറയുന്നതിനിടെയാണ് തന്റെ Cosmos-ല്‍ കാള്‍ സെയ്ഗന്‍ ഹിന്ദു മിഥോളജിയെ പരാമര്‍ശിക്കുന്നത്. ആ പരാമര്‍ശം തികച്ചും ആനുഷംഗികവും, ഒരു cultural interest-ന്റെ പുറത്തുള്ളതുമാണെന്നും അതിനപ്പുറം ഒരു scientific merit അതിനദ്ദേഹം നല്‍കിയിട്ടില്ല എന്നും കാള്‍ സെയ്ഗന്റെ ആശയങ്ങളെ പിന്തുടര്‍ന്നിട്ടുള്ളവര്‍ക്ക് നന്നായി മനസ്സിലാവും. പുള്ളിയുടെ ഇപ്പറഞ്ഞ വാചകത്തില്‍ അത് സൂചിപ്പിച്ചിട്ടുമുണ്ട് :

"Hindu religion is the only one of the world’s great faiths dedicated to the idea that the cosmos itself undergoes an immense, indeed an infinite number of deaths and rebirths. It is the only religion in which the time scales correspond, no doubt, by accident, to those of modern scientific cosmology." (Cosmos)

കീ വേഡ്സ് കൊടുത്ത് സെര്‍ച്ച് ചെയ്താല്‍ ഈ തുമ്പും പിടിച്ച് കാള്‍ സെയ്ഗന്‍ 'ഇതാ ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തേ' എന്ന് ആഘോഷിച്ച് തുള്ളിയുറയുന്ന ടീംസിനെ നെറ്റില്‍ ധാരാളം കാണാം. ഖുര്‍ആനില്‍ ഭ്രൂണശാസ്ത്ര വിവരങ്ങള്‍ ഉണ്ട് എന്ന് പ്രശസ്ത അനാട്ടമിസ്റ്റ് കീഥ് എല്‍ മൂര്‍ എഴുതിയത് എടുത്തുവച്ച് തുള്ളുന്ന ഇസ്ലാമിസ്റ്റ് ഇവാഞ്ചലിസ്റ്റുകളെപ്പോലെ പരിഹാസത്തിനര്‍ഹരാണ് ഇവരും.

സി.കെ.ബാബു പറഞ്ഞു...

ബ്രൈറ്റ്‌, ഒരോഫാണേ.

ജബ്ബാർ മാഷേ, ക്രിസ്ത്യാനികളെ തോൽപ്പിക്കാമെന്നാണോ? നടന്ന കാര്യമായി! സ്ഥാവരവും ജംഗമവുമായ സകല പ്രപഞ്ചത്തിന്റേയും മുതലാളി ആയ ഈ ദൈവം സകലമാന പാപികളെയും വെഞ്ചരിച്ചു് സ്വർഗ്ഗത്തിൽ എത്തിക്കാനായി യേരുശലേം ദേവാലയത്തിൽ 'തയ്യലും ടൈപ്‌ റൈറ്റിംഗും' പഠിച്ചുനടന്ന മറിയ എന്നൊരു പെൺകുട്ടിയെ ഗർഭിണി ആക്കിയതും അതുവഴി തന്റെ ഏകമകനായ യേശുവിനെ ജനിപ്പിച്ചതുമെല്ലാം മറന്നോ? പോരെങ്കിൽ, "നീ ചുമ്മാ ഇവളെ ഏറ്റെടുത്തോടാ യോസപ്പേ!" എന്നൊരു വെളിക്കിറങ്ങലും! അതുകൊണ്ടു് വല്ലതും തീർന്നോ കളികൾ? ദൈവത്തിന്റെ ഏകമകൻ അനുഭവിക്കേണ്ടിവരുന്ന പീഡനം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പു് അങ്ങനെ എന്തെന്തെല്ലാം പുകിലുകൾ?

ഈ അവസരം മുതലെടുത്തു് രണ്ടായിരം വർഷങ്ങളായി ലോകം മുഴുവൻ പള്ളികൾ എത്രയാ കെട്ടിപ്പൊക്കിയതു്? തടിയനങ്ങാതെ എത്രയെണ്ണങ്ങളാ പുരോഹിതവേഷവും കന്യാസ്ത്രീവേഷവും കെട്ടി കോട്ടകൊത്തളങ്ങളിൽ സുഖവാസം അനുഷ്ഠിച്ചു് ദൈവത്തെ മാതൃകയാക്കി മനുഷ്യപുത്രന്മാരുടെ സൃഷ്ടികർമ്മത്തിനു് ഒളിഞ്ഞും മറഞ്ഞും ശ്രമിക്കുന്നതു്?

അതൊന്നും പോരാത്തതിനു് ഇപ്പോഴുമുണ്ടു് കുറെ വിശുദ്ധ മഗ്ദലനമറിയകളും, മറ്റേ മറിയകളും, മാർത്തകളും, ലാസറുകളും പത്രോസുകളും മർക്കോസുകളും "എന്റെ തൈവമേ" എന്നു് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടു് സ്വൈര്യം കൊടുക്കാതെ ദൈവത്തിന്റെ പുറകേ! 'വിളക്കിൽ എണ്ണയുള്ള' കന്യകമാർ ദൈവത്തിനു് പുറകെ നടക്കുന്നതു് മറിയമാതൃകയിൽ തങ്ങൾക്കും അത്ഭുതഗർഭം ഉണ്ടാവും എന്നു് കരുതിയാണെന്നു് വേണമെങ്കിൽ ചിന്തിക്കാം. പക്ഷേ സാക്ഷാൽ 'ദൈവസ്വരൂപികളായ' ആണുങ്ങളും കന്യകകൾ അല്ലാത്തവരും എന്തിനായി നടക്കുന്നു? മുടിയും പല്ലും അസ്ഥികൂടവും സ്വർഗ്ഗത്തിൽ എത്തിക്കാനോ? ഓ, ഞാൻ മറന്നു! ആത്മാവു്! ആത്മാവു് രക്ഷപെടണമല്ലോ!! ആത്മാവു് നശിച്ചാൽ കഥ തീർന്നു. ആത്മാവു് രക്ഷപെട്ടാൽ ആത്മകഥ സ്വർഗ്ഗത്തിൽ തുടരപ്പെടും! പൈങ്കിളി വാരികകളിലെ ആദ്യാനുരാഗം ഇറ്റിറ്റുവീണു് ഇക്കിളിപ്പെടുത്തുന്ന തുടർക്കഥകൾ പോലെ!

വ്യഭിചരിക്കരുതെന്നു് കൽപന കൊടുക്കുന്ന ദൈവം! എന്നിട്ടും യോസേഫിനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയെ ഗർഭിണിയാക്കുന്ന ദൈവം! അതിൽ അപാകതയൊന്നും കാണാത്ത ദൈവവും വിശ്വാസിയും!

എഴുത്തും വായനയും അറിയാത്തവനു് ബിഗ്‌-ബാംഗ്‌ തിയറി വെളിപ്പെടുത്തിക്കൊടുക്കുന്ന വിഡ്ഢിയാൻ ദൈവം! നാലും മൂന്നും തമ്മിൽ കൂട്ടാൻ അറിയാത്തവനു് അതു് കിട്ടിയിട്ടു് എന്തുചെയ്യാൻ? അതും പരമസത്യമെന്നു് വിശ്വസിക്കുന്ന വിശുദ്ധ വിശ്വാസി! അതു് ശാസ്ത്രീയമായി 'തെളിയിക്കാൻ' ശ്രമിക്കുന്ന കൊടികെട്ടിയ മതപണ്ഡിതർ! ഡാർവിനു് ശവക്കുഴി തോണ്ടുന്നവർ!

അവധിക്കാലം ചിലവഴിക്കാൻ അറേബ്യൻ മണൽക്കാടുകളിൽ തന്നെ എത്തണം എന്നു് നിർബന്ധമുള്ള ദൈവം! അതുപോലെ, മറ്റാരും കാണാതെ വെളിപ്പെടാൻ ഒറ്റയാന്മാരെ തന്നെ വേണമെന്നു് നിർബന്ധമുള്ള ദൈവം.

ഇതൊക്കെ വിശ്വസിക്കുന്നവരോടല്ലാതെ മറ്റാരോടാണു് മനുഷ്യർ സങ്കീർണ്ണമായ പ്രപഞ്ചരഹസ്യങ്ങൾ ചർച്ച ചെയ്യേണ്ടതു്? മറ്റാരോടാണു് മനുഷ്യർ വിദഗ്ദ്ധാഭിപ്രായം ആരായേണ്ടതു്?

അതുകൊണ്ടു്, ജബ്ബാർ മാഷേ, ദൈവത്തോടു് കളിക്കാം, പക്ഷേ, ദൈവമക്കളോടു് കളിക്കരുതു്. കാരണം, അവർ കരളുരുകി പ്രാർത്ഥിച്ചാൽ ദൈവം മുൻപിൻ നോക്കാതെ കേൾക്കും, അതിനനുസരിച്ചു് പ്രവർത്തിക്കും. അതാണു് ദൈവം!! ഉദാഹരണം വേണോ? വേണ്ടല്ലോ! :)

സൂരജ്‌,

പണ്ടൊക്കെ ചെകുത്താൻ വേദമോതുകയായിരുന്നു. ഇന്നു് മിത്തോളജി ശാസ്ത്രമോതുകയാണു്. മനുഷ്യരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാക്കുന്നവരും അവരുടെ ദൈവങ്ങളുമല്ലേ! അപ്പോൾ അവർ പറഞ്ഞുവച്ചിരിക്കുന്നതിൽ കഴമ്പേ ഉണ്ടാവൂ! ശ്രദ്ധയോടെ കേട്ടു് പഠിക്കൂ! :)

പാമരന്‍ പറഞ്ഞു...

great one! superb!

bright പറഞ്ഞു...

സൂരജ്...കലക്കി.....ഞാനൊരു മറുപടി എഴുതാനിരുന്നതായിരുന്നു.എനിക്ക് എഴുതാന്‍ സാധിക്കുന്നതിനേക്കാള്‍ നല്ല മറുപടി.കാള്‍ സാഗന്റെ Billions and Billions എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സാഗന്റെ അവസാനകാലം വിവരിക്കുന്ന കൂട്ടത്തില്‍ ഒരു ഹിന്ദു പുരോഹിതന്‍ ഗംഗാതീരത്ത് അദ്ദേഹത്തിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായി പറയുന്നുണ്ട്.എന്തായാലും പ്രാര്‍ത്ഥന ഫലിച്ചില്ല.അധികം താമസിയാതെ അദ്ദേഹം മരിച്ചു.

Dr.Doodu പറഞ്ഞു...

പാര്‍ഥന്‍ ചേട്ടന്‍ ഒരു ചെറിയ പടക്കം ഇട്ടു പോയതായിരുന്നു. ഭാഗ്യത്തിന് സൂരജ് അത് വേണ്ടപോലെ നിര്‍വീര്യമാക്കി. താങ്ക്സ്.
"വ്യഭിചരിക്കരുതെന്നു് കൽപന കൊടുക്കുന്ന ദൈവം! എന്നിട്ടും യോസേഫിനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയെ ഗർഭിണിയാക്കുന്ന ദൈവം! അതിൽ അപാകതയൊന്നും കാണാത്ത ദൈവവും വിശ്വാസിയും!" ബാബു മാഷ്, ദൈവത്തിന്റെ ഈ കല്പനയും ചെയ്തിയും തമ്മിലുള്ള പരസ്പരവൈരുധ്യത്തെപ്പറ്റി ഇപ്പോഴാണ് ചിന്തിയ്ക്കാന്‍ ഇട വന്നത്. ഹിഹിഹി!
ഇതൊന്നും ആരോടും പറയാന്‍ എന്നെ കിട്ടൂല്ല, എനിക്കിനിയും ജീവിക്കണം.
താങ്കളെ വല്ല ദൈവവും രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് പറ്റു :-)

- സാഗര്‍ : Sagar - പറഞ്ഞു...

ദൈവം വ്യഭിചരിച്ചൊന്നുമില്ലാട്ടോ.. പുള്ളി വെര്‍തെ ഒന്നു ഊതിയതാ..

ദൈവം ഊതിയതിന്‍റെ കൊറച്ചപ്പുറത്ത്‌ മാറി ചെകുത്താനും ഊതാറുണ്ട് (അല്ലേ ജബ്ബാര്‍ മാഷേ...?? ;) )

ea jabbar പറഞ്ഞു...

പ്രാര്‍ത്ഥനയുടെ കാര്യം പറഞ്ഞപ്പഴാ ഇന്നു പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഓര്‍ത്തത്. രോഗിയായ മകള്‍ക്കു ചികിത്സ നല്‍കാതെ പ്രാര്‍ത്ഥിച്ചു സമയം കളഞ്ഞതിനു അമ്മയ്ക്കു കോടതി ശിക്ഷ വിധിച്ചു. ഇവിടെയല്ല അമേരിക്കയില്‍. കോടതി ഇങ്ങനെ പറയുകയും ചെയ്തു:- പ്രാര്‍ത്ഥന കൊണ്ടു മാത്രം രോഗം മാറുമെന്നു കരുതുന്നത് അന്ധവിശ്വാസമാണ്. ചികിത്സ നല്‍കാതെ മക്കളെ മരണത്തിനു വിട്ടുകൊടുക്കുന്നത് നരഹത്യയാണ്.
രണ്ടാഴ്ച്ച മുമ്പ് ആസ്ത്രേല്യയില്‍ ഹോമിയോ ചികിത്സ കൊണ്ട് രോഗിയെ കൊന്ന ഇന്‍ഡ്യന്‍ ഡോക്ടര്‍മാര്‍ക്കും കിട്ടി തടവു ശിക്ഷ. ഇവിടെയാണെങ്കില്‍ പ്രാര്‍ത്ഥനയും മന്ത്രവാദവും ഹോമിയോപ്പൊതിയുമൊക്കെ സര്‍ക്കാര്‍ അംഗീകാരമുള്ള മേത്തരം ചികിത്സ തന്നെ !!
കോടതി തന്നെ അന്ധവിശ്വാസത്തിന്റെ കൂടാരവും.

കാവലാന്‍ പറഞ്ഞു...

ബ്രൈറ്റ്,
വളരെ നല്ല കുറിപ്പ് അഭിനന്ദനങ്ങള്‍,വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നതിന് നന്ദി.

നിസ്സഹായന്‍ പറഞ്ഞു...

വിഷ്വലൈസ് ചെയ്യാന്‍ പ്രയാസമുള്ള, ഭാവനാതീതമായ കാലത്തിലൂടെയുള്ള, പ്രപഞ്ചത്തിന്റെ ഉരുത്തിരിയലിനെ ആസ്വാദ്യകരമായും ലളിതമായും ആവിഷ്ക്കരിച്ചിരിക്കുന്നു. നന്ദി ! അഭിനന്ദനങ്ങള്‍ !
പിന്നെ ഞങ്ങടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇതേക്കുറിച്ചൊക്കെ വിശദമായി പറഞ്ഞിട്ടുണ്ട്. ‘ശിവതാണ്ഡവം’അതായത് കോസ്മിക്ക് ഉഡാന്‍സ് തന്നെയെന്ന് ഫ്രിജോഫ് കാപ്ര പറഞ്ഞിട്ടുണ്ട് ! കുറച്ചു കാലം കൂടി കാത്തിരിക്കൂ , ശാസ്ത്രം തെളിയിക്കും ! അന്ന് അംഗീകരിച്ചാല്‍ മതി . ക്ഷമിക്കൂ പാര്‍ത്ഥന്‍ജ്ജീ നമുക്ക് പിന്നെ പകരം ചോദിക്കാം.

പാര്‍ത്ഥന്‍ പറഞ്ഞു...

രണ്ടാഴ്ച്ച മുമ്പ് ആസ്ത്രേല്യയില്‍ ഹോമിയോ ചികിത്സ കൊണ്ട് രോഗിയെ കൊന്ന ഇന്‍ഡ്യന്‍ ഡോക്ടര്‍മാര്‍ക്കും കിട്ടി തടവു ശിക്ഷ. ഇവിടെയാണെങ്കില്‍ പ്രാര്‍ത്ഥനയും മന്ത്രവാദവും ഹോമിയോപ്പൊതിയുമൊക്കെ സര്‍ക്കാര്‍ അംഗീകാരമുള്ള മേത്തരം ചികിത്സ തന്നെ !!
കോടതി തന്നെ അന്ധവിശ്വാസത്തിന്റെ കൂടാരവും.ആധുനിക ചികിത്സ ചെയ്ത് കുഴപ്പം ഒന്നും ഇല്ല എന്നു പറഞ്ഞ്, എല്ലാം സുഖപ്പെട്ടു എന്നു പറഞ്ഞതിനുശേഷവും രോഗി മരിച്ചുപോയാൽ നിയമത്തിനും അതീതനാണ് ചികിത്സകൻ എന്ന് നിയമം ഉണ്ടോ ? ഈ സംശയം ഒന്നു ദൂരീകരിച്ചു തരുമോ ഡോക്ടർ ?

bright പറഞ്ഞു...

ജബ്ബാര്‍ മാഷിന്റെ കമന്റിനു ഞാന്‍ മറുപടി പറയേണ്ട കാര്യമില്ലെങ്കിലും ബ്ലോഗ്‌ എന്റേതായതുകൊണ്ട് ഒരു മറുപടി ഇതാ....

തേക്കടിയിലെ ബോട്ടപകടത്തിനു കാരണം ബോട്ടിന്റെ നിര്‍മാണം അശാസ്ത്രീയമായിരുന്നു എന്ന കണ്ടെത്തലിനോട് ഒരു പിഴവുമില്ലാതിരുന്ന ടൈറ്റാനിക് മുങ്ങീട്ടുണ്ട്. അത് കൊണ്ട് ഈ കേസിലെ പ്രതികള്‍ കുറ്റക്കാരല്ല എന്നു വാദിക്കുന്നതുപോലെയാണ് ഇത്.ഈ വാദത്തിന്റെ യുക്തിഭംഗം (logical fallacy) മനസ്സിലായി എന്നു കരുതുന്നു.മോഡേണ്‍ മെഡിസിന്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ത്തനെ ഹോമിയോപ്പതി ശരിയാണ് എന്നര്‍ത്ഥമില്ല.It is a Non sequitur argument.താങ്കളുടെ പലേ കമന്റുകളും കണ്ടിട്ടുള്ളതുകൊണ്ടു പറയുകയാണ്...താങ്കള്‍ യുക്തിഭംഗങ്ങളില്ലാത്ത (logical fallacies)വാദങ്ങള്‍ ഉന്നയിക്കാന്‍ പഠിക്കണം...ഇതു വെറുതെ സമയം കളയാന്‍ ....

ഹോമിയോപ്പതി ശാസ്ത്രീയമാണെങ്കില്‍ അത് തെളിയിക്കേണ്ടത് അത് ശരിയാണെന്നു വാദിക്കുന്നവരാണ്.അല്ലാതെ മറ്റുളളവരല്ല.അതിനു മോഡേണ്‍ മെഡിസിന്‍ മുഴുവന്‍ അബദ്ധമാണെന്ന് വാദിച്ചാല്‍ പോര.So go ahead and bring your proofs.And ofcourse it helps if you have at least some rudimentary knowledge about how to construct an argument logically and scientifically.

പിന്നെ,ഇവിടെ വിഷയം ഹോമിയോപ്പതി അല്ലാത്തതുകൊണ്ടും,അര്‍ത്ഥമില്ലാത്ത കുറേ കോപ്പി/പേസ്റ്റുകളും ലിങ്കുകളും മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നതുകൊണ്ടും ഈ വിഷയത്തിലുള്ള ചര്‍ച്ചയുടെ ബാക്കി താങ്കളുടെ ബ്ലോഗില്‍ മതി.ഞാന്‍ അവിടെ വന്നു വായിച്ചുകൊള്ളാം.

Dr.Doodu പറഞ്ഞു...

പാര്‍ഥന്‍ ചേട്ടന്റെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ശേഷിയുള്ള ആരും തന്നെ ഇന്ന് ജീവിച്ചിരുപ്പുണ്ടെന്നു തോന്നുന്നില്ല. :-)
അണ്ണന്‍ ഇവിടെയൊക്കെ വന്നു സമയം കളയാതെ വല്ല ഗീതയോ ഖുറാനോ ഒക്കെ മറിച്ചു നോക്ക്.അതാണ്‌ അണ്ണന് പറ്റിയ ഫീല്‍ഡ്. (വഴി തെറ്റി വന്നതാണോ?)

പാര്‍ത്ഥന്‍ പറഞ്ഞു...

ആധുനിക ചികിത്സയിലായാലും ‘വിശ്വാസം’ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ദൈവത്തിലുള്ള വിശ്വാസവും ആധുനിക ശാസ്ത്രത്തിലുള്ള വിശ്വാസവും ഒന്നുതന്നെയാണ്. ഞാൻ ഉദ്ദേശിച്ച കാര്യം നടന്നുകിട്ടിയാൽ ‘വിശ്വാസം’. അക്കാര്യം നടന്നില്ലെങ്കിൽ അത് ‘സംശയം’ എന്ന അതിന്റെ മറുപുറം ആകും.

ഓപ്പറേഷനു പോകുമ്പോൾ രോഗി എന്നെ കൊന്നാലും എനിക്കൊരു കുഴപ്പവും ഇല്ല എന്ന് ഒപ്പിട്ടുകൊടുക്കണം. ജീവനോടെ തിരിച്ചെത്തിയില്ലെങ്കിൽ ബന്ധുക്കൾ പ്രശ്നമുണ്ടാക്കാതിരിക്കാൻ അവരുടെയും ഒരു ഒപ്പ് നിർബ്ബന്ധം. തമ്മിൽ ഭേദം കൊട്ടേഷൻ ടീം തന്നെ. അവർ കൊല്ലില്ല എന്നു പറഞ്ഞാൽ കൊല്ലില്ല. കൊല്ലും എന്നു പറഞ്ഞാൽ കൊല്ലും.

Dr.Doodu പറഞ്ഞു...

കറക്റ്റ്!

ആധുനിക ചികിത്സയിലും വിശ്വാസം തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഉദാഹരണത്തിന് ഒരു ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി ഒരു ഓപ്പണ്‍ ഹാര്‍ട്ട്‌ ഹോമവും ചില പൂജകളും നടത്തുന്നു. സംഗതി ക്ലീന്‍.
അണ്ണാ ഈ വെവരങ്ങളൊക്കെ ഒരു പുസ്തകമാക്കി ഇറക്കരുതോ?

ea jabbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
bright പറഞ്ഞു...

@ പാര്‍ത്ഥന്‍,

താങ്കളുടെ ആദ്യ കമന്റില്‍നിന്ന് താങ്കള്‍ ശാസ്ത്രത്തെ അനുകൂലിക്കുന്നു എന്നാണ് മനസ്സിലാവുന്നത്.At least you thought your bastardised version of what Sagan said was compatible with your beliefs.സൂരജ് അത് പൊളിച്ചടുക്കിയപ്പോള്‍ താങ്കള്‍ ഹോമിയോപ്പതിയില്‍ കേറിപ്പിടിച്ചു.ശാസ്ത്രം അത്ര മെച്ചമാണോ എന്നൊരു ശങ്ക!!അവിടേയും രക്ഷകിട്ടാതായപ്പോഴാണ് ശാസ്ത്രം വളരെ മോശം സംഗതിയാണെന്ന് ബോധോദയമുണ്ടാകുന്നത്!!പണ്ടൊരു കുറുക്കന്‍ മുന്തിരിയെപ്പറ്റി പറഞ്ഞതും ഏതാണ്ട് ഇതുപോലൊന്നാണ്.ശാസ്ത്രം എന്ന മുന്തിരിക്ക് പുളി തോന്നിയത് അതിനെ താങ്കളുടെ തെറ്റിദ്ധാരണകളെ താങ്ങാന്‍ അതിനെ കിട്ടില്ല എന്നു മനസ്സിലായതുകൊണ്ടല്ലേ?

അപ്പൊ, നമ്മളെന്താ ചര്‍ച്ച ചെയ്യുന്നത്?ഹോമിയോപ്പതിയോ,മോഡേണ്‍ മെഡിസിനോ?രണ്ടായാലും ഈ പോസ്റ്റിലെ വിഷയം അതല്ലാത്തതുകൊണ്ട് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ചര്‍ച്ച താങ്കളുടെ ബ്ലോഗില്‍ മതി.

പാര്‍ത്ഥന്‍ പറഞ്ഞു...

@ Bright:
ഞാൻ ശാസ്ത്രത്തിനെ അംഗീകരിക്കുന്ന വ്യക്തി തന്നെയാണ്. കാൾ സാഗൻ നടരാജവിഗ്രഹത്തിൽ കോസ്മോളജി ദർശിച്ചതിനെ ഇകഴ്ത്തി പറഞ്ഞത് ഈ ബ്ലോഗുകളിൽ എവിടെയോ ഉണ്ട്. എനിക്ക് കണ്ടെത്താനായില്ല. അതിനെ ഒന്നു തോണ്ടിയതാണ്. സൂരജ് അതിന്മേൽ കേറി പിടിച്ചു.
ചികിത്സ ഈ പോസ്റ്റിന് പുറത്താണ് അതുകൊണ്ട് ആ വിഷയത്തിൽ ഒരു അഭിപ്രായം ഇനിയില്ല. ഞാനായിട്ട് ഒരു വിഷയം തിരിച്ചു വിട്ടിട്ടില്ല. ഇവിടെ മുകളിൽ കണ്ടതിന് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കള്ളക്കോല് എല്ലായിടത്തും ഉണ്ട് എന്ന് എല്ലാവരും മനസ്സിലാക്കാൻ വേണ്ടി മാത്രം തർക്കിച്ചതാണ്. സാധാരണ ജനങ്ങൾക്ക് ഫലം / ഗുണം ആണ് വേണ്ടത്. ശാസ്ത്രത്തിന്റെ തെളിവ് സാധാരണ ജനങ്ങൾ അന്വേഷിക്കേണ്ടതില്ല. അതിനല്ലെ ചാതുർവർണ്ണ്യം ഇപ്പോഴും നിലനിൽക്കുന്നത് (division of labour).

ആൾദൈവങ്ങളുടെ തട്ടിപ്പിനെക്കുറിച്ച് അഭിപ്രായം പറയാൻ അനുവദിക്കുന്നുണ്ടെങ്കിൽ മാത്രം അഭിപ്രായം പറയുന്നതാണ്.
ഇല്ലെങ്കിൽ നിർത്തി, ഇതോടെ നിർത്തി.

പാര്‍ത്ഥന്‍ പറഞ്ഞു...

പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്ത കമന്റ് ഡിലറ്റുചെയ്യാവുന്നതാണ്. അല്ലെങ്കിൽ എന്റെ കമന്റ് ഞാൻ ഡിലറ്റാം.

- സാഗര്‍ : Sagar - പറഞ്ഞു...

http://www.youtube.com/watch?v=Ln8UwPd1z20

പാര്‍ത്ഥന്‍ പറഞ്ഞു...

സൂരജിന്റെ ഓഫ് :
"Hindu religion is the only one of the world’s great faiths dedicated to the idea that the cosmos itself undergoes an immense, indeed an infinite number of deaths and rebirths. It is the only religion in which the time scales correspond, no doubt, by accident, to those of modern scientific cosmology." (Cosmos)

Bright ന്റെ തെളിഞ്ഞ മറുപടി :
[At least you thought your bastardised version of what Sagan said was compatible with your beliefs.സൂരജ് അത് പൊളിച്ചടുക്കിയപ്പോള്‍...]

എന്റെ ചിന്തയുടെ (bastardised) നെറികെട്ട ഭാഗം കാൾ സാഗൻ പറഞ്ഞത് .നേരിട്ട് സാഗന്റെ വാക്കിലൂടെ കേൾക്കാം.
[ http://www.nautis.com/2007/08/carl-sagan-on-hinduism/ ]

Is he atheist? എന്ന ചോദ്യം ഇതിനുശേഷം ഉണ്ടായതാകാം.
‘സാഗായ നമഃ’

ea jabbar പറഞ്ഞു...

കണ്ണും പരിണാമവും; രാജു വാടാനപ്പള്ളിയുടെ ലേഖനം

Mathew Kuruppan പറഞ്ഞു...

കാരണം ഇല്ലാതെ ഒരു കാര്യവും സബവിക്കുന്നില്ല. ഇതു യുക്തി, ശൂന്ന്യതയിൽ നിന്നു ഒന്നും സ്രിഷ്ടികാനവില്ല അതു ശാസ്ത്രം. എങ്കിൽ ഈ കാണുന്നതും കാണാൻ കഴിയാത്തതും കാണാനിരിക്കുമ്മതും എങിനെ എവിടുന്നു എപ്പോൾ സംഭവിച്ചു. ? പരിണാമത്തിന്റെ കാലം എന്ന തുരുപ്പ് ഇതിനോരു പ്രതീവിധിയാണോ ?
യുഗ സഞയമെത്ര കഴിഞു, കാൽ വിരൽ തുബത്തെ നഖ വിസ്ത്രിതി പോലും. തിട്ടമായിട്ടില്ലിന്നും. അറിഞത് അറിയാനിരിക്കുന്നതിനെക്കാൾ എത്രയോ അധികം

LinkWithin

Related Posts with Thumbnails