2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ദൈവത്തിന്റെ വികൃതികള്‍!!

അണ്ഡകടാഹവും അതിലെ വന്‍ഗോളങ്ങള്‍ മുതല്‍ പരമാണു വരെയുള്ളവ ദൈവത്തിന്റെ സൃഷ്ടിവൈഭവത്തിന്റെ ഉദാഹരണങ്ങളായാണ് വിശ്വാസികള്‍ ചൂണ്ടിക്കാട്ടാറുള്ളത്. പ്രപഞ്ചവും മനുഷ്യരുമെല്ലാം ദൈവത്തിന്റെ ഉല്‍കൃഷ്ടസൃഷ്ടികളായാണ് കരുതുന്നത്. പ്രപഞ്ചത്തിന്റെ 'ഫൈന്‍ ട്യൂണിംഗ്' നെപ്പറ്റിയൊക്കെ വിശ്വാസികള്‍ സദാ വാചാലരാകാറുണ്ട്. സർവ്വജ്ഞാനിയായ,ആദിയും അന്തവും ഇല്ലാത്തവനായ, ഒരു ദൈവത്തിന്റെ 'കൈ'വേലയാണു് (handiwork) പ്രപഞ്ചവും അതിലെ സകലവും എന്ന വാദം ശരിയാണെങ്കില്‍ പ്രപഞ്ചത്തിൽ കാണുന്ന തെറ്റുകളുടെയും കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദി ദൈവം തന്നെയല്ലെ? സൃഷ്ടിവാദക്കാരുടെ പ്രധാന വാദം തന്നെ ഇത്ര മനോഹരമായി പ്രപഞ്ചത്തെ സംവിധാനം ചെയ്യാന്‍ ദൈവത്തിനുമാത്രമേ സാധിക്കൂ,പരിണാമത്തിലൂടെ സാധ്യമല്ല എന്നാണ്. യുക്തിവാദികള്‍പ്പോലും ജീവജാലങ്ങളെ വളരെ മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് എന്ന വാദം എതിര്‍പ്പൊന്നും കൂടാതെ സമ്മതിക്കാറുണ്ട്.എന്നാല്‍ ജീവജാലങ്ങള്‍ ഒരു സര്‍വ്വശക്തനാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടതിന്റെ സൂചനകളെന്തെങ്കിലും ഉണ്ടോ?(തല്‍കാലം ഇവിടെ മനുഷ്യശരീരത്തെ മാത്രമെ പ്രതിപാദിക്കുന്നുള്ളൂ.) 

''So God created mankind in his own image,in the image of God he created them;male and female he created them.'' (Genesis 1:27)
 "We have indeed created man in the 'best of moulds'." (Qur'an 95:4) 

സ്വാഭാവികമായും വളരെ വിശേഷപ്പെട്ട ഒരു ഡിസൈനാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്.പക്ഷേ ശരീരത്തില്‍ അത്ഭുതകരമായ ഡിസൈനിംഗ് മികവു പ്രകടമാകുന്നിടത്തോളം തന്നെ,വളരെ പരിഹാസ്യമായ പിഴവുകളും പ്രകടമാണ്. ശരീരം നന്നായി ഡിസൈന്‍ ചെയ്യപ്പെട്ട ഭാഗങ്ങളുടെയും വെറും തട്ടിക്കൂട്ടു ഭാഗങ്ങളുടെയും(jury rigged) ഒരു മിശ്രണമാണ്.ഉദാഹരണത്തിന് ശരീരം മുഴുവന്‍ രക്തമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള ഹൃദയത്തിന് രക്തമെത്തിക്കാന്‍ മാത്രം പ്രത്യേക സംവിധാനമുണ്ട്...നല്ലകാര്യം.പക്ഷേ പ്രധാനപ്പെട്ട അവയവത്തിന്റെ രക്തകുഴലുകള്‍ വളരെ ചെറുതും,എളുപ്പത്തില്‍ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി രക്തോട്ടം തടസ്സപ്പെടാന്‍ സാധ്യതയുള്ള രീതിയിലുമാണ്.

Heart attack is the leading killer, and it's all because the most important organ in the body is supplied by a pair of tiny arteries about 5-8mm thick. Another thing is coronary blood only flows in diastole (i,e,when the ventricles are filling)people with big hearts need more coronary blood. However, the bigger a heart gets, the shorter diastole is.Now who has a big heart? Someone with high blood pressure.So people at a higher risk of heart attack i.e with high blood pressure gets even less blood to their heart as their body tries to compensates.

നല്ല ഡിസൈന്‍ അല്ലെ?രക്തത്തിന്റെ ആവശ്യം കൂടും തോറും ലഭ്യത കുറയുന്ന ഈ വിചിത്രമായ സംവിധാനം ദൈവത്തിന്റെ അന്യൂന്യമായ സൃഷ്ടിവൈഭവത്തിന്റെ ഉത്തമോദാഹരണം തന്നെ. പക്ഷേ ചീങ്കണ്ണികള്‍ നമ്മുടെ ദൈവത്തിന്റെ സൃഷ്ടിയല്ല എന്നു തോന്നുന്നു.കാരണം ചീങ്കണ്ണിയുടെ ഹൃദയത്തിനുവേണ്ട ഓക്സിജന്‍ ഹൃദയത്തിനുള്ളിലെ രക്തത്തില്‍നിന്നാണ് സ്വീകരിക്കുന്നത്‌.Much better design!! 

''It is as if a Mercedes-Benz designer specified a plastic soda straw for the fuel line!''......(WHY WE GET SICK......The new science of Darwinian Medicine. by Randolph M Nesse,George C Williams) ദൈവത്തിന്റെ ഒരു കാര്യം... വായക്ക് രുചിയുണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം ഹൃദയത്തിന് കേട് വരുത്തും.അല്ലെങ്കില്‍ പൊണ്ണത്തടി ഉണ്ടാക്കും.Incredibly delicious foods do both.:-)

നമുക്ക് മനുഷ്യശരീരഭാഗങ്ങള്‍ ഓരോന്നായി പരിശോധിക്കാം.ആദ്യം കണ്ണില്‍ നിന്ന് തുടങ്ങാം... സൃഷ്ടിവാദക്കാരുടെ പ്രധാനപ്പെട്ട ഒരു വാദം കണ്ണിന്റെ അത്ഭുതകരമായ ഡിസൈനിംഗ് മികവാണ്.സത്യത്തില്‍ കണ്ണുകളുടെ ഡിസൈന്‍ അത്ര അത്ഭുതകരമാണോ?താഴെയുള്ള ചിത്രം നോക്കൂ.കണ്ണിന്റെ റെറ്റിനയുടെ ഒരു ചിത്രമാണ്‌ ഇത്.ശ്രദ്ധിച്ചു നോക്കുക.റെറ്റിനയിലെ പ്രകാശം സ്വീകരിക്കേണ്ട കോശങ്ങള്‍ പ്രകാശത്തിനു പുറംതിരിഞ്ഞാണ് ഇരിക്കുന്നത്!!!
"Any engineer would naturally assume that the photocells would point towards the light, with their wires leading backwards towards the brain. He would laugh at any suggestion that the photocells might point away, from the light, with their wires departing on the side nearest the light. Yet this is exactly what happens in all vertebrate retinas. Each photocell is, in effect, wired in backwards, with its wire sticking out on the side nearest the light. The wire has to travel over the surface of the retina to a point where it dives through a hole in the retina (the so-called ‘blind spot’) to join the optic nerve. This means that the light, instead of being granted an unrestricted passage to the photocells, has to pass through a forest of connecting wires, presumably suffering at least some attenuation and distortion. (actually, probably not much but, still, it is the principle of the thing that would offend any tidy-minded engineer)''.(Richard Dawkins----The Blind Watchmaker)


കണ്ണിന്റെ ഡിസൈന്‍ പിഴവുകള്‍ കൂടുതല്‍ വിശദമാക്കാം.ഇപ്പോള്‍ കണ്ടതുപോലെ റെറ്റിനയില്‍ വീഴേണ്ട പ്രകാശം ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല.റെറ്റിനയുടെ ഏകദേശം മധ്യത്തിലുള്ള ഭാഗംതന്നെ 'ബ്ളയ്ന്റ് സ്പോട്ട്' അപഹരിക്കുന്നു.The hole filled with nerves is called the blind spot,because it is blind,but 'spot' is too flattering,for it is quite large,more like a blind 'patch'.......it's not just bad design,it's the design of a complete idiot.(Richard Dawkins THE GREATEST SHOW ON EARTH)


ഒരുപക്ഷേ ഏറ്റവും ഗൗരവമുള്ള പ്രശ്നം റെറ്റിന കണ്ണിന്റെ പിന്നില്‍ ബലമായി ഉറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് റെറ്റിന ഇളകിപ്പോരാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.(detachment of retina)സയന്റിഫിക് അമേരിക്കന്‍ 2001 മാര്‍ച്ച്‌ ലക്കത്തില്‍ നിന്നുള്ള ഒരു ചിത്രം...

ദൈവത്തിന് തീരെ അറിവില്ലെന്ന് പറഞ്ഞുകൂടാ.നീരാളിക്കും മറ്റും മനുഷ്യന്റേതുപോലെ ക്യാമറക്കണ്ണുകളാണെങ്കിലും റെറ്റിന ശരിയായിത്തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്.അപ്പൊ കഴിവില്ലായ്മയാവില്ല പ്രശ്നം.(യഥാര്‍ത്ഥത്തില്‍ ചുരുങ്ങിയത് ഒന്‍പതു വ്യത്യസ്ത ഡിസൈനുകളില്‍ ഏകദേശം നാല്‍പതു മുതല്‍ അറുപത്തഞ്ചു പ്രാവശ്യം വരെ ജീവികളില്‍ കണ്ണുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.അതുപക്ഷേ ഡാര്‍വ്വിനിസത്തിനു ശവക്കുഴി വെട്ടാന്‍ കരാറെടുത്തു നടക്കുന്നവര്‍ക്ക് അറിയില്ല.അറിയാന്‍ ശ്രമിക്കാറുമില്ല.അവര്‍ പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌ പോലെ 'കണ്ണിന്റെ ഡിസൈന്‍ ,കണ്ണിന്റെ ഡിസൈന്‍ ' എന്നു ആവര്‍ത്തിച്ചുകൊണ്ടിരിക്കും :-)


ഇനി കണ്ണിന്റെ ലെന്‍സിന്റെ കാര്യം.അതു പറയാതിരിക്കുകയാണ് ഭേദം. ഏറ്റവും മോശം ക്യാമറയില്‍പ്പോലും ഇതിനേക്കാള്‍ നല്ല ലെന്‍സുണ്ടാകും.പ്രകാശത്തിലെ പച്ച,നീല ചുവപ്പ് ഭാഗങ്ങള്‍ ഒരിക്കലും ഒരേ സ്ഥലത്ത് ഫോക്കസ് ചെയ്യില്ല എന്നറിയാമല്ലോ.(അറിയാത്തവര്‍ പഴയ ഹൈസ്കൂള്‍ ഫിസിക്സ്‌ പുസ്തകം എടുത്തു നോക്കുക:-))മനുഷ്യന്‍ ഡിസൈന്‍ ചെയ്ത ക്യാമറയില്‍ ഒന്നില്‍ കൂടുതല്‍ ലെന്‍സുകള്‍ ഉപയോഗിച്ചാണ്‌ പ്രശ്നം പരിഹരിക്കുന്നത്. സര്‍വ്വശക്തന്‍ പ്രശ്നം പരിഹരിച്ചത്‌,റെറ്റിനയുടെ നടുവില്‍, അതായതു പ്രധാനഭാഗത്തുതന്നെ(macula lutea--latin for yellow spot)നീലയുടെ സെന്‍സിറ്റിവിറ്റി കുറച്ചും മഞ്ഞയുടെ സെന്‍സിറ്റിവിറ്റി കൂട്ടിയുമാണ്. നീലയുടെ കുറവ് ഡിജിറ്റല്‍ ക്യാമറകള്‍ മുതലാക്കുന്നുമുണ്ട്.ഡിജിറ്റല്‍ ക്യാമറയിലും ബ്ളൂ സെന്‍സിറ്റിവിറ്റി കുറവായിരിക്കും.അതുകൊണ്ടുതന്നെ ഒരു ഡിജിറ്റല്‍ ഫോട്ടോയിലെ നോയ്സ് കൂടുതലും 'ഒളിപ്പിച്ചു വച്ചിരിക്കുന്നത് 'ബ്ലൂ ചാനലിലായിരിക്കും. (അതുകൊണ്ട് ഡിജിറ്റല്‍ നോയ്സ് കുറയ്ക്കാനുള്ള സൂത്രങ്ങള്‍ ബ്ലൂ ചാനലില്‍ മാത്രം ചെയ്യുക...ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫ്രീ ഉപദേശം:-))

പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ Hermann von Helmholtz ( ophthalmoscope കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. കണ്ണിനെപ്പറ്റിയും ലെന്‍സുകളെപ്പറ്റിയും നല്ല ധാരണയുള്ള ആളുതന്നെയാണ്.)കണ്ണിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. 'If an optician wanted to sell me an instrument which had all these defects,I should think myself quite justified in blaming his carelessness in the strongest terms,and giving him back his instrument.'(as quoted by Richard Dawkins in THE GREATEST SHOW ON EARTH)


കണ്ണിന്റെ മറ്റു ചില പ്രശ്നങ്ങള്‍.. .....ഇത് വായിക്കുന്നവരില്‍ 25-40% പേര്‍ (45 വയസ്സ് കഴിഞ്ഞവരാണെങ്കില്‍ ഏതാണ്ട് എല്ലാവരും തന്നെ)കണ്ണട ഉപയോഗിക്കുന്നുണ്ടായിരിക്കും.(ലെന്‍സ്‌ ശരിയായി ഫോക്കസ് ചെയ്യുന്നില്ല)ഏകദേശം 30% പേര്‍ക്ക് 'astigmatism' ഉണ്ടായിരിക്കും.(ലെന്‍സിന്റെ ആകൃതി ശരിയല്ല)10% പേര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയില്ല (red/green color blindness.)പ്രായമായവരില്‍ നല്ലൊരുശതമാനം പേര്‍ക്കും തിമിരം ബാധിച്ചിരിക്കും.(സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാനുള്ള സംവിധാനങ്ങളൊന്നും കണ്ണിനില്ലാത്തതുകൊണ്ട് പ്രായംകൂടുംതോറും ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടും.(ലെന്‍സ് നിര്‍മ്മിച്ചിരിക്കുന്ന പ്രോട്ടീന്‍ കട്ടപിടിക്കും. ചൂടുവെള്ളത്തില്‍ വീണ മുട്ടയുടെ വെള്ള പോലെ:-)) അല്ലെങ്കില്‍തന്നെ പ്രായമാകുമ്പോള്‍ ലെന്‍സ്‌ അല്പം മഞ്ഞനിറമാകും.(ഒരു എഴുപതു വയസ്സുള്ള ഫോട്ടോഗ്രാഫര്‍ ഡിജിറ്റല്‍ ക്യാമറയില്‍ ഒരു ഫോട്ടോയെടുത്ത് വൈറ്റ് ബാലന്‍സ് എല്ലാം ശരിയാക്കി ഒരു ചെറുപ്പക്കാരനെ കാണിക്കുന്നു എന്നു കരുതുക.ശിഷ്യന്‍ കാണുക കൂടുതല്‍ നീലനിറമുള്ള ചിത്രമായിരിക്കുമോ?:-))


ദൈവം സുലഭമായി തന്നിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ തിരിച്ചറിയാനുള്ള എന്തെങ്കിലും സംവിധാനം വിശേഷ സൃഷ്ടിയായി പരിഗണിക്കപ്പെടുന്ന മനുഷ്യന് തന്നിരുന്നെങ്കില്‍ സ്കിന്‍ ക്യാന്‍സറില്‍നിന്നെങ്കിലും രക്ഷപ്പെടാമായിരുന്നു.സണ്‍ ബാത്തിംഗ് നടത്തുന്നവര്‍ പലപ്പോഴും തൊലി പൊള്ളിക്കഴിയുമ്പോഴാണ് വിവരമറിയുന്നത്.(ഓസ്ട്രേലിയയാണ് സ്കിന്‍ ക്യാന്‍സറിന്റെ തലസ്ഥാനമായി അറിയപ്പെടുന്നത്.)മനുഷ്യന് കിട്ടാത്ത,അള്‍ട്രാ വയലറ്റ് രശ്മികള്‍ കാണാനുള്ള സൗകര്യം തേനീച്ചകള്‍ക്കുണ്ട്.യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ മനോഹരങ്ങളാണ് മിക്ക പൂക്കളും. കാഴ്ചകള്‍ ദൈവം, മനുഷ്യന് നിഷേധിച്ചത് എന്തു കൊണ്ടായിരിക്കും? സുന്ദരകാഴ്ചകള്‍ പക്ഷെ ദൈവത്തിന്റെ അനുവാദം കൂടാതെതന്നെ മനുഷ്യന് കാണാന്‍ സാധിക്കും,അള്‍ട്രാ വയലറ്റ് ഫോട്ടോഗ്രാഫിയിലൂടെ.


(An aside comment:സൂര്യപ്രകാശത്തില്‍ (i.e visible light) മഞ്ഞയുടെ ഭാഗം അധികമാണെന്നറിയാമല്ലോ.(our sun is a nondescript yellow star,or more precisely a Class G2 V Yellow Dwarf)അതുകൊണ്ടായിരിക്കാം ഭൂമിയില്‍ പരിണമിച്ച മനുഷ്യന്റെ കണ്ണുകള്‍ക്ക് മഞ്ഞയോട് സെന്‍സിറ്റിവിറ്റി കൂടുതലും,എതിര്‍നിറമായ(complimentary) നീലയോട് സെന്‍സിറ്റിവിറ്റി കുറവും.അത് ദൈവത്തിന്റെ പ്രത്യേകമായ സൃഷ്ടിവൈഭവത്തിന്റെ ഉദാഹരണമായി കണക്കാക്കിയാല്‍ മറ്റൊരു പ്രശ്നമുണ്ട്.സൂര്യപ്രകാശം (visible light) ഉപയോഗിച്ച് photosynthesis നടത്തുന്ന ചെടികള്‍ ഏതാണ്ടെല്ലാംതന്നെ പച്ചനിറമാണ്.അതായത് ചെടികള്‍ yellow/green പ്രതിഫലിപ്പിക്കുന്നു.അതായത് ചെടികള്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം കിട്ടാനിടയുള്ള ഭാഗം ഉപയോഗിക്കാതെ വെറുതെ കളയുന്നു.അതെങ്ങനെ വിശദീകരിക്കും?God works in mysterious ways എന്നോ?അതു പക്ഷേ ശാസ്ത്രത്തിന്റെ രീതിയല്ലല്ലോ...)


ഒരു ഗ്ലാസ്‌ ഷീറ്റില്‍ നിറയെ വാസലീന്‍ തേച്ചതിനുശേഷം നടുവില്‍ നിന്നുമാത്രം അല്പം തുടച്ചു കളയുക.ഇതില്‍ക്കൂടെ നോക്കുന്നതുപോലെയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ കണ്ണിന്റെ അവസ്ഥ.പിന്നെന്തുകൊണ്ട് പ്രശ്നങ്ങളൊന്നും നമുക്ക് അനുഭവപ്പെടുന്നില്ല എന്ന ന്യായമായ ചോദ്യം വരാം.കണ്ണുകള്‍ തുടര്‍ച്ചയായി ചലിപ്പിച്ചുകൊണ്ടാണ് നമ്മള്‍ കാണുന്നത്(Saccades). ബ്രെയിനിലെ 'ഓട്ടോമാറ്റിക്ക് ഫോട്ടോഷോപ്പ് 'അതൊക്കെ കൂട്ടിച്ചേര്‍ത്തതാണ് നാം കാഴ്ച എന്ന് മനസ്സിലാക്കുന്നത്. മറ്റൊരു കാര്യം രക്തകുഴലുകള്‍ റെറ്റിനയുടെ പുറത്തുകൂടി പോകുന്നതിനാല്‍ അവയുടെ നിഴലും റെറ്റിനയില്‍ പതിയും.അതും സാധാരണ നാം ശ്രദ്ധിക്കാറില്ല.വിലകുറഞ്ഞ ഡിജിറ്റല്‍ ക്യാമറകളിലെ (ചിലപ്പോളൊക്കെ വിലകൂടിയ ക്യാമറകളുടെയും) ലെന്‍സിന്റെയും സെന്‍സറിന്റെയും പ്രവര്‍ത്തനദോഷം( നോയ്സും,ക്രൊമാറ്റിക്ക് അബറേഷനും മറ്റും) സോഫ്റ്റ്‌വെയര്‍ അഥവാ ഫോട്ടോ എഡിറ്റര്‍ കുറച്ചു കാണിക്കുന്നതുപോലെയാണ് ഇത്.ക്യാമറ കമ്പനികള്‍ ചെലവു കുറയ്ക്കാന്‍ ,അഥവാ ശാസ്ത്രത്തിന്റെ ചില അടിസ്ഥാന നിയമങ്ങള്‍ മറികടക്കാനാകാത്തതുകൊണ്ടാണ് ഇത്തരം കോമ്പ്രിമൈസുകള്‍ക്കു ശ്രമിക്കേണ്ടിവരുന്നത്. സര്‍വ്വശക്തനോ?...


പരിണാമ സിദ്ധാന്തത്തില്‍ പക്ഷേ ഇതിനെല്ലാം വ്യക്തമായ വിശദീകരണങ്ങളുണ്ട്.സത്യത്തില്‍ പരിണാമ സിദ്ധാന്തത്തിന്റെ ശക്തമായ തെളിവുകളാണ് ഇതുപോലുള്ള പിഴവുകള്‍ അഥവാ ഡിസൈന്‍ കോമ്പ്രമൈസ്സുകള്‍.


Evolution is never perfect.It has no foresight.It works by cobbling together new features by tinkering with existing ones.In evolutionary terms,we harbor flaws because natural selection,the force that molds our genetically controlled traits,does not aim for perfection or endless good health.If a body plan allows individuals to survive long enough to reproduce(and in humans and various other organisms,to raise their young)then that plan will be selected.Anatomical and physiological quirks that become disabling only after someone has reproduced will spread.


നേരത്തെ സൂചിപ്പിച്ചപോലെ ഏകദേശം ഒന്‍പതു വ്യത്യസ്ഥ ഡിസൈനുകളില്‍ (design principles based on pin hole,single lens,multiple lens,dish type,movable lens etc etc...and all 9 are represented more than once.)ചുരുങ്ങിയത് നാല്പത് തവണയെങ്കിലും കണ്ണ് പുതുതായി ഉണ്ടായിട്ടുണ്ട്.Why so many? Well, because there was enough time. നില്‍സണും പെല്‍ജറും(A Pessimistic Estimate Of The Time Required For An Eye To Evolve-- Nilsson and Pelger (1994)അനുമാനിക്കുന്നത് വെറും ഒരു ശതമാനം മാത്രം മാറ്റം കണക്കാക്കിയാല്‍ പോലും 1829 സ്റ്റെപ്പുകള്‍ കൊണ്ട് അഥവാ 364,000 തലമുറകള്‍ക്കൊണ്ട് കണ്ണുകള്‍ പരിണമിക്കാം എന്നാണ്.കോസ്മിക്‌ കലണ്ടര്‍ പ്രകാരം പരമാവധി ഏതാനും മിനിട്ടുകള്‍ മാത്രം.


''Vertebrate eyes started as light sensitive cells under the skin of a minute transparent ancestor.The blood vessels and nerves that served these light-sensitive cells came from the outside,as good a direction as any,for a transparent animal.Now hundreds of millions of years later,light still must pass through these nerves and blood vessels on the surface of the retina before it reaches the rods and cones that react to the light.''(WHY WE GET SICK......The new science of Darwinian Medicine. by Randolph M Nesse,George C Williams)

ഇനി നമുക്ക് അന്നനാളത്തിന്റെ ചില പ്രശ്നങ്ങള്‍ നോക്കാം...ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ധാരാളം ആളുകള്‍ മരിക്കാറുണ്ട്.പലപ്പോഴും ചെറിയ കുട്ടികള്‍. ഓണക്കാലത്ത് ഏതോ തീറ്റ മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ മരിച്ചത് പത്രത്തില്‍ കണ്ടിരുന്നു.ശരാശരി മാസത്തില്‍ ഒരു വാര്‍ത്തയെങ്കിലും ഇങ്ങനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആള്‍ മരിച്ചതായി കാണാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതേ പ്രശ്നത്തില്‍ മരണത്തെ മുഖാമുഖം കാണാത്തവര്‍ ഉണ്ടാവില്ല.(ഒരുപക്ഷേ അതിന്റെ ഗൌരവം പിടികിട്ടാറില്ലെങ്കിലും..ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാനോ ചിരിക്കാനോ പാടില്ല എന്ന് മുതിര്‍ന്നവര്‍ വിലക്കാറുണ്ട്.)ഒരുപക്ഷേ പ്രശ്നത്തിന്റെ ഗൌരവം പരിഗണിച്ചു എല്ലാവരും നിര്‍ബന്ധമായും 'Heimlich maneuver' (pronounced as HIM'lik mah-NOO'ver) അറിഞ്ഞിരിക്കേണ്ടതാണ് എന്നു പറയേണ്ടിവരും. മറ്റൊരുകാര്യം തീറ്റമത്സരം പോലുള്ള ആഭാസങ്ങളെ നിരുല്‍സാഹപ്പെടുത്തുക എന്നതാണ്

അപ്പോള്‍ എന്താണ് തൊണ്ടയുടെ പ്രശ്നം?...പ്രശ്നം ഇതാണ്.....നമ്മുടെ വായ മൂക്കിന് താഴെയാണ്. പക്ഷേ ഭക്ഷണം കടന്നുപോകേണ്ട അന്നനാളം (oesophagus)ശ്വാസനാളത്തിന്റെ (trachea)പിന്നിലാണ്.ചിത്രം നോക്കുക.

ഓരോതവണ ഭക്ഷണം ഇറക്കുമ്പോഴും ഭക്ഷണം ശ്വാസനാളത്തില്‍ കയറാനുള്ള സാധ്യതയുണ്ട്.ഇതു തടയാന്‍ വിഴുങ്ങുമ്പോള്‍ ശ്വാസനാളം അടച്ചുപിടിക്കാന്‍ epiglottis എന്ന അവയവമുണ്ട്.(ഭക്ഷണം ഇറക്കുമ്പോള്‍ ശ്വാസം കഴിക്കാന്‍ സാധിക്കില്ല.)ചിലപ്പോഴൊക്കെ ഭക്ഷണം തൊണ്ടയില്‍നിന്ന് മുകളിലേക്കും കയറാറുണ്ട്.'ഭക്ഷണം ശിരസ്സില്‍ കയറുക' എന്നു പറയുന്ന സംഭവം ഇതുതന്നെയാണ്.നമുക്കെല്ലാം അറിയുന്നതുപോലെ 'തെറ്റായ വിഴുങ്ങല്‍' (swallowing the wrong way)തടയാനുള്ള സംവിധാനമൊന്നും വളരെ ഫലപ്രദമൊന്നുമല്ല. അതുകൊണ്ട് കാറ്റ് പോകേണ്ട കുഴലില്‍ ഭക്ഷണം കയറി കാറ്റു പോകാതിരിക്കാന്‍ ചുമച്ചും മറ്റും ഭക്ഷണം വെളിയില്‍ കളയുന്ന വിദ്യയുമുണ്ട്(choking reflex).ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള മരണം അത്ര അപൂര്‍വ്വമൊന്നുമല്ല എന്നതില്‍ നിന്നും ഈ സൂത്രപണികളെല്ലാം സൂത്രപണികള്‍ തന്നെയാണെന്നു മനസ്സിലാക്കാം.സസ്തനികള്‍ തന്നെയായ ഡോള്‍ഫിനും മറ്റും ശ്വാസം കഴിക്കാനും ഭക്ഷണം കഴിക്കാനും വേറെവേറെ ദ്വാരങ്ങളുണ്ട്.വിശേഷപ്പെട്ട സൃഷിയായ മനുഷ്യന് എന്തുകൊണ്ട് ഇതുപോലുള്ള വിചിത്രമായ സംവിധാനം?(എന്നു കരുതി ഡോള്‍ഫിന്‍ പെര്‍ഫെക്റ്റ് ആണെന്ന് അര്‍ത്ഥമില്ല.അതിന്റെ ശരീരത്തിന് വേറെ ചില പ്രശ്നങ്ങളുണ്ട്.)


സയന്റിഫിക് അമേരിക്കന്‍ 2001 മാര്‍ച്ച്‌ ലക്കത്തില്‍ നിന്നുള്ള ഒരു ചിത്രം...


സംസാരിക്കുന്നതിന് വേണ്ടി ശ്വാസനാളത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തേണ്ടിവന്നത് മറ്റു മൃഗങ്ങളെ അപക്ഷിച്ചു മനുഷ്യരില്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കീട്ടുണ്ട്. സമാന്തരമായി പോകേണ്ട രണ്ടു റോഡുകള്‍ പരസ്പരം ക്രോസ്സുചെയ്യുന്ന രീതിയില്‍ നിര്‍മ്മിച്ച്,പിന്നീട് അതുമൂലമുണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സിഗ്നല്‍ ലൈറ്റുകള്‍,ട്രാഫിക് പോലീസ് മുതലായ എക്സ്ട്രാ സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തുന്നത് ടൌണ്‍ പ്ലാനിംഗിലെ നൂതനാശയമാണ് എന്നു കരുതാമോ?(അതോ ഇനി ഒന്നില്‍ കൂടുതല്‍ ഡിസൈനര്‍മാര്‍ ഉണ്ടോ? അപ്രന്റീസ് ആശാരിയുടെ പണികുറ്റം മൂത്താശാരി സൂത്രത്തില്‍ അഡ്ജസ്റ്റ് ചെയ്യുന്നതുപോലെ എന്തെങ്കിലും ആണോ ഇത് ?:-))


മറൊരു പ്രശ്നം ഉറക്കത്തില്‍ ശ്വാസം കിട്ടായ്കയാണ്( sleep apnea).ചിലര്‍ക്കെങ്കിലും ഉറക്കത്തിലുള്ള സുഖമരണം തന്നെ ഇതു മൂലം തരമാവാറുണ്ട്.(അതൊരു ഭാഗ്യമായാണ്, ദൈവാധീനമായാണ് പഴമക്കാര്‍ പറയുന്നത്.)


''We produce speech sounds by controlling motions of the tongue, the larynx, and the back of the throat. All are relatively simple modifications to the basic design of a mammal or a reptile. The human larynx is made up mostly of gill arch cartilages, corresponding to the gill bars of a shark or fish. The back of the throat, extending from the last molar tooth to just above the voice box, has flexible walls that can open and close. We make speech sounds by moving our tongue, by changing the shape of our mouth, and by contracting a number of muscles that control the rigidity of this wall.


Sleep apnea is a potentially dangerous trade-off for the ability to talk. During sleep, the muscles of our throat relax. In most people, this does not present a problem, but in some the passage can collapse so that relatively long stretches pass without a breath. This, of course, can be risky, particularly in people who have heart conditions. The flexibility of our throat, so useful in our ability to speak, makes us susceptible to a form of sleep apnea that results from obstruction of the airway. Another trade-off of this design is choking. Our mouth leads both to the trachea, through which we breathe, and to our esophagus, so we use the same passage to swallow, breathe, and talk. These three functions can be at odds, for example, when a piece of food gets lodged in the trachea.''(Your Inner Fish by NEIL SHUBIN)


പരിണാമത്തില്‍ സാധാരണ സംഭവിക്കുന്നതുപോലെ മറ്റൊരു ആവശ്യത്തിനു ഉപയോഗിച്ചിരുന്ന ഒരു അവയവത്തിന് മാറ്റങ്ങള്‍ വരുത്തി പുതിയൊരു ആവശ്യത്തിനു ഉപയോഗിച്ചതാണ് എന്നു കരുതുന്നതാണ് ന്യായം.അല്ലെങ്കില്‍ ഈ ദൈവം മന്ദബുദ്ധിയോ ചുരുങ്ങിയ പക്ഷംഒരു മടിയനോ ആണെന്നു കരുതേണ്ടിവരും:-)


'Our air- food traffic problem got started by a remote ancestor,a minute worm like animal that fed on micro organisms strained from the water through a sieve like region just behind the mouth.The animal was too small to need a respiratory system.....The food sieve at the forward end of the digestive system already exposed a large surface area to a flowing current.With no special modifications,it was already serving as a set of gills by providing a large proportion of the needed gaseous exchanges between internal tissues and environment. Additional respiratory capacity was created by slow modifications of this food sieve.Rare minor mutations that made it slightly more effective in respiration were gradually accumulated over evolutionary time.Part of our digestive system was thereby co opted to serve a new function-respiration.'(WHY WE GET SICK......The new science of Darwinian Medicine. by Randolph M Nesse,George C Williams)

ഇനി നമുക്ക് മുഖത്തെ അസ്ഥികള്‍ക്കുള്ളിലെ വായു അറകളായ സൈനസ്സുകളുടെ കാര്യം നോക്കാം.പലപ്പോഴും 'സൈനുസൈറ്റിസ്' എന്ന അസുഖം ഉണ്ടാക്കാന്‍ വേണ്ടി മാത്രമുള്ളതാണോ സൈനസ്സ് എന്നു തോന്നും.സൈനുസൈറ്റിസ് അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ ഒരു സുഖം.സൈനസ്സിലെ അണുബാധ മൂലമുണ്ടാകുന്ന കഫം ശരിയായി ഒഴിഞ്ഞുപോകാത്തതാണ് പ്രശ്നം.ചിത്രത്തിലെ സൈനസ്സിന്റെ ദ്വാരം എവിടെയാണെന്നു നോക്കുക.

നാലുകാലില്‍ നടക്കുന്ന ഒരു ജീവിക്ക് ഇതു മതിയായിരിക്കും.പക്ഷേ രണ്ടു കാലില്‍ നടക്കുന്ന മനുഷ്യന് ഇതെങ്ങിനെ ശരിയാകും?The drainage hole at the top is not much of an idea in terms of using gravity to assist drainage of fluid. (ഓവര്‍ഹെഡ്ഡ് ടാങ്കിന്റെ ഔട്ട്ലെറ്റ് ടാങ്കിന്റെ മുകളില്‍ സ്ഥാപിക്കുന്ന ഒരു പ്ലംബറെക്കുറിച്ച് എന്തു കരുതുന്നു? ഡിസൈനിംഗ് മികവിനെ പുകഴ്ത്തുമോ?)


നാലുകാലില്‍ അഥവാ ഭൂമിക്കു സമാന്തരമായി ജീവിക്കാന്‍ വേണ്ട ബോഡി പ്ലാന്‍ എടുത്തു രണ്ടുകാലില്‍ നടക്കുന്ന ഒരു ജീവിയെ ഉണ്ടാകിയാല്‍ പറ്റുന്ന കുഴപ്പങ്ങളാണ് ഇതെല്ലാം


'Imagine trying to jerry-rig a Volkswagen Beetle to travel at speeds of 150 miles per hour. In 1933 Adolf Hitler commissioned Dr. Ferdinand Porsche to develop a cheap car that could get 40 miles per gallon of gas and provide a reliable form of transportation for the average German family. The result was the VW Beetle. This history, Hitler’s plan, places constraints on the ways we can modify the Beetle today; the engineering can be tweaked only so far before major problems arise and the car reaches its limit.

In many ways, we humans are the fish equivalent of a hot-rod Beetle. Take the body plan of a fish, dress it up to be a mammal, then tweak and twist that mammal until it walks on two legs, talks, thinks, and has superfine control of its fingers—and you have a recipe for problems. We can dress up a fish only so much without paying a price. In a perfectly designed world—one with no history—we would not have to suffer everything from hemorrhoids to cancer. Nowhere is this history more visible than in the detours, twists, and turns of our arteries, nerves, and veins. Follow some nerves and you’ll find that they make strange loops around other organs, apparently going in one direction only to twist and end up in an unexpected place.'(Your Inner Fish by NEIL SHUBIN) 

''Man still bears in his bodily frame the indelible stamp of his lowly origin.''Charles Darwin

നമ്മള്‍ തൊടങ്ങീട്ടേയുള്ളൂ..പിടിച്ചതിനേക്കാള്‍ വലുത് അളയിലുണ്ട്...ദൈവത്തിന്റെ വികൃതികള്‍ അടുത്ത പോസ്റ്റില്‍ തുടരും.വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!

37 അഭിപ്രായങ്ങൾ:

കുട്ടു | Kuttu പറഞ്ഞു...

വിജ്ഞാനപ്രദമായ ലേഖനം.
അഭിനന്ദനങ്ങള്‍..

ദൈവം എന്തൊക്കെ വികൃതികള്‍ കാട്ടിക്കൂട്ടി എന്ന് പരിശോധിച്ച് കണ്ടുപിടിക്കാന്‍ തക്കവണ്ണം വിശേഷബുദ്ധി മനുഷ്യന് നല്‍കിയത് തെറ്റായിപ്പോയോ ദൈവമേ... ;)

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഇതൊക്കെ ഒരു ട്രിക്കല്ലേ ബ്രൈറ്റേ. ഇങ്ങനെ ചില സംശയങ്ങൾ ഉണ്ടാക്കി മനുഷ്യനെ ദൈവമില്ല എന്ന് വിശ്വസിപ്പിക്കാനല്ലേ പുള്ളീ ഈ പണി ഒപ്പിച്ചത്. ഇല്ലെങ്കിൽ സയന്റിസ്റ്റുകളെല്ലാം ദൈവത്തിലെ ലൊക്കേഷൻ കണ്ട് പിടിക്കാൻ ശ്രമിച്ചാൽ കൊഴയില്ലേ?

അപ്പോ ആരാ ബുദ്ധിമാൻ? ;)

കുട്ടു | Kuttu പറഞ്ഞു...

ഒരു ചോദ്യം:
ദൈവത്തിന്റെ ഡിസൈന്‍ പിശകുകള്‍ പരിഹരിച്ച് ഒരു better human - നെ ഉണ്ടാക്കല്‍/
അതല്ലെങ്കില്‍ ഉള്ള ഫീച്ചറുകളുടെ ഒപ്റ്റിമൈസേഷന്‍/ഫൈന്‍ ട്യൂണിങ്ങ്
സാധ്യമാണോ?

Melethil പറഞ്ഞു...

Salute!!!

Baiju Elikkattoor പറഞ്ഞു...

:)

nandana പറഞ്ഞു...

"വളരെ വിജ്ഞാനപ്രദമായ ലേഖനം.
അഭിനന്ദനങ്ങള്‍." കൂടുതല്‍ പ്രതീക്ഷിക്കട്ടെ

ചിന്തകന്‍ പറഞ്ഞു...

പ്രിയ ബ്രൈറ്റ്.

ദൈവ സൃഷ്ടിയുടെ പോരായ്മകള്‍ കണ്ട് പിടിക്കാന്‍ ഇത്ര സൂക്ഷമ വിശലത്തിന്റെയു ശ്രാസ്ത്ര സിദ്ധാന്തങ്ങളുടെയൊന്നും ആവശ്യമില്ലല്ലോ..

അടിതെറ്റിയാല്‍ താഴെ വീഴും, താഴെ വീണാല്‍ മുറിവ് പറ്റും, സിസ്റ്റങ്ങളെല്ലാം തകരാറിലാവുകയും ചെയ്യും. ചിലപ്പോള്‍ കാറ്റ് പോയെന്ന് തന്നെ വരും..

എന്റെ സംശയം ഇതാണ് താഴെ വീഴാത്ത, അല്ലെങ്കില്‍ താഴെ വീണാല്‍ മുറിവ് പറ്റാത്ത, ജനിച്ചാല്‍ മരിക്കാത്ത,നിത്യ യവ്വനം നല്‍കാന്‍ കഴിയുന്ന ഒരു സൃഷ്ടിപല്ലായിരുന്നോ ഏറ്റവും നല്ലത്? എന്നാണ്.

പിന്നെ കണ്ണിന്റുള്ളിലെ റെറ്റിന പുറം തിരിഞ്ഞിട്ടാണോ അകത്തോട്ടോണോ, ഹൃദയത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവ് നോക്കണോ എന്നൊക്കെ നോക്കി .. നെടുങ്കന്‍ എഴുതി സമയം പാഴാക്കേണ്ട വല്ല ആവശ്യമുണ്ടോ എന്നതാണ്.


സിസ്റ്റം എന്തെന്നറിയാത്ത്ത
സിസ്റ്റം നിലനില്‍ക്കാനുള്ള
നിയമങ്ങളെ കുറിച്ചറിയാത്ത
പാവങ്ങളായ ഞങ്ങള്‍ക്ക്
ഒരു സിസ്റ്റം നിലനില്‍ക്കാനുള്ള
നിയമത്തെ കുറിച്ച മനസ്സിലാക്കാനുള്ള
ബുദ്ധിയെങ്കിലും നല്‍കി
അനുഗ്രഹിക്കേണമേ ..ഈശ്വരാ

അനിത / ANITHA പറഞ്ഞു...

വളരെ വിജ്ഞാന പ്രദം. ദീപാവലി ആശംസകള്‍.

- സാഗര്‍ : Sagar - പറഞ്ഞു...

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍..
കാലാന്തരേ കയ്പു ശമിപ്പതുണ്ടോ...
(ഏതോ ഒരു കമന്റിനുള്ള എന്റെ മറുപടി )


ബ്രൈറ്റ്,
വളരെ നന്നായിരിക്കുന്നു.. നന്ദി

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ദൈവം കിത്താബില്‍ പറഞ്ഞതുപോലെ മര്യാദക്ക് അനുസരണയോടെ ജീവിച്ചിരുന്നെങ്കില്‍ ഈ വിധ മനസ്സിലാകാന്‍ ദഹനക്കേടുണ്ടാക്കുന്ന വല്ല കാര്യങ്ങളും
എഴുതുകയോ വായിക്കുകയോ ചെയ്യേണ്ടി വരുമായിരുന്നോ ! ബൈബിളും ഖൊറാനും ഗീതയും മുടങ്ങാതെ ഉരുവിട്ട്
ദൈവത്തിന്റെ ദാസന്മാരാണെന്ന് ഉറപ്പുവരുത്താന്‍
അനുയോജ്യമായ സാങ്കേതിക വിദ്യകളിലപ്പുറമൊന്നും
ആരും കണ്ടുപിടിക്കരുതെന്ന് എത്ര പറഞ്ഞാലും ഈ ചെകുത്താന്മാര്‍ക്ക് മനസ്സിലാകില്ലല്ലോ ദൈവമേ !
ദൈവത്തിന്റെ മഹത്വം വാഴ്ത്താന്‍ ശാസ്ത്രം ഉപയോഗിക്കൂ...
നമ്മുടെ ഉടമസ്ഥനായ ദൈവം മത്സ്യത്തിന്റെ കരളു വറുത്തതും,ഒട്ടകത്തിന്റെ ഇറച്ചി പൊരിച്ചതും,പക്ഷീറച്ചിയുടെ ചില്ലി ഫ്രൈയും,
നല്ല ഒന്നാം തരം മദ്യവും,പാലും,തേനും,സ്വര്‍ണ്ണ നൂലുകളാല്‍ പണിത കട്ടിലും,വെള്ളി,സ്വര്‍ണ്ണം എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിച്ച പാന പാത്രങ്ങളും,വെളുത്ത തൊലിയുള്ള അതി സുന്ദരികളായ പര്‍ദ്ദപൊട്ടിക്കാത്ത 72 ഹൂറിമാരേയും ഒരോ വിശ്വാസിയേയും സുഖിപ്പിക്കാനായി ദൈവം സ്വര്‍ഗ്ഗത്തില്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഒരു വീഡിയോ ക്യാമറകൂടി കയ്യില്‍ കരുതിയാല്‍ നിങ്ങള്‍ സ്വപ്നം കാണുന്ന ഏത് അമേരിക്കയേക്കാളും ആയിരം ഇരട്ടി സന്തോഷജനകമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്.
ഈ വാഗ്ദാനങ്ങള്‍ തന്നെ 1500 വര്‍ഷം പഴക്കമുള്ളതാണെന്ന് മനസ്സിലാക്കുംബോഴാണ് നിങ്ങളുടെ ആധുനിക ലോകം എത്ര പഴഞ്ചനും ദരിദ്രവുമാണെന്ന് മനസ്സിലാകുക.

കഷ്ടപ്പെട്ട് കണക്കും സയന്‍സും പഠിക്കാതെ...
വേദഗ്രന്ഥങ്ങളുരുവിട്ട് സ്വര്‍ഗ്ഗത്തില്‍ കണ്ണെത്താത്ത സ്വത്തും
72 ലോകസുന്ദരികളായ ഹൂറികളേയും
സ്വന്തമാക്കാനുള്ള ജപമാല കയ്യിലെന്തുക.... !!!

ബ്രൈറ്റിന്റെ ... ശാസ്ത്രത്തിന്റെ കനപ്പെട്ട അറിവുകള്‍ നല്‍കുന്ന ഈ പോസ്റ്റ് ബ്ലോഗിനെ ധന്യമാക്കുന്നു.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

കിടങ്ങൂരാൻ പറഞ്ഞു...

വളരെ നല്ല ലേഖനം......തുടരുക .കാത്തിരിക്കുന്നു...എവിടെ ഫൈസല്‍ കൊണ്ടോട്ടി? ഇതുവഴി കണ്ടില്ല!!!!!

ഹാരിസ് പറഞ്ഞു...

രസകരം.

viswan പറഞ്ഞു...

മനുഷ്യശരീര 'രചന' യില്‍ 'സൃഷ്ടികര്‍ത്താവ്‌' പ്രകടിപ്പിച്ചിരിക്കുന്ന അത്ഭുത വൈഭവത്തെക്കുറിച്ച് മലയാള ബ്ലോഗുകളില്‍ വരുംകാലം വായ്‌ തുറക്കാനിരിക്കുന്ന മഹാന്മാര്‍ക്കായി ഈ പോസ്റ്റിലേക്കുള്ള വഴി തുറന്നു കിടക്കട്ടെ!

Rajeeve Chelanat പറഞ്ഞു...

എല്ലാം വായിക്കുന്നുണ്ട്. അഭിപ്രായിക്കാനുള്ള അറിവില്ലതാനും. തുടരുക.

ദൈവനിന്ദ മിക്ക ലേഖനങ്ങളിലും അനുഭവപ്പെടുന്നുണ്ട്. നരകത്തിന്റെ വഴി സ്വയം തിരഞ്ഞെടുക്കണോ? വെറെ വല്ലവരും പേറ്റന്റ് എടുക്കുന്നതിനുമുന്‍പ് ധൃതീ പിടിച്ച് ഉണ്ടാക്കിയ സൃഷ്ടിയല്ലേ മനുഷ്യന്‍? അപ്പോള്‍ അല്‍പ്പസ്വല്‍പ്പം തെറ്റുകുറ്റങ്ങളൊക്കെ ഉണ്ടാവുക സ്വാഭാവികം. എന്നാലും ആ വാരിയെല്ലെടുത്ത് ഒരു ഉജ്ജ്വല സൃഷ്ടിയെ ഉണ്ടാ‍ക്കിയ ആ താടിക്കാരന്റെ ഡിസൈനിംഗിനെക്കുറിച്ച് ഇങ്ങനെയൊന്നും അധിക്ഷേപിക്കരുതേ. എല്ലാതിലും ഒരു പോസിറ്റീവ് എനര്‍ജി കാണാന്‍ ശ്രമിക്കണം.

അഭിവാദ്യങ്ങളോടെ

പാമരന്‍ പറഞ്ഞു...

ഉഗ്രന്‍.

'ചിന്തകന്‍റെ' അഭിപ്രായമാണു അഭിപ്രായം! ഇങ്ങനെയൊക്കെ ലേഖനം എഴുതി വിലപ്പെട്ട എത്ര സമയം ആണു കളഞ്ഞത്! നമ്മക്കു ഒട്ടകത്തിനേം മേച്ച്‌ കച്ചോടോം ചെയ്ത്‌ അങ്ങു ജീവിച്ചാപ്പോരെ? ബാക്കിയൊക്കെ പടച്ചോന്‍ ചെയ്തോളും.

ചിന്തകന്‍ പറഞ്ഞു...

പാമരാ.

എന്റെ അഭിപ്രയത്തിലൂടെ ഞാന്‍ ചോദ്യം ചെയ്തത് ഈ പോസ്റ്റ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിഡ്ഢിത്തത്തെയാണ്. ഒട്ടകം മേക്കുന്ന കാര്യത്തിന് ഒട്ടകത്തെ തന്നെ മേക്കണം, കച്ചവടത്തിന് കച്ചവടം തന്നെ വേണം എന്നാല്‍ അതു രണ്ടും മാത്രം മതിയെന്ന് ഞാന്‍ പറയില്ല. ശാസ്ത്രത്തിന്റെ മൊത്തം കുത്തക ‘ഞങ്ങള്‍ കുറച്ച്’ നിരിശ്വരാവാദികളുടെയോ യുക്തിവാദികളുടെയോ മാത്രമാണെന്ന് വിശ്വസിക്കുന്ന അത്പത്തത്തെയോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യും. :)

മനുഷ്യനെ കുറിച്ച് ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കാനുള്ള അറിവ് ഇന്ന് ലോകത്താര്‍ക്കെങ്കിലും ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല പാമരാ :)

പിന്നെ പോസ്റ്റില്‍ സ്ഥാപിക്കാനുദ്ദേശിച്ച കാര്യത്തിന് ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നുമില്ല.

bright പറഞ്ഞു...

മനുഷ്യനെ കുറിച്ച് ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കാനുള്ള അറിവ് ഇന്ന് ലോകത്താര്‍ക്കെങ്കിലും ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല പാമരാ :)

ഇംഗ്ലീഷില്‍ Hubris എന്നൊരു വാക്കുണ്ട്.ഒരു ഡിക്ഷ്ണറി എടുത്തു ആ വാക്കിന്റെ അര്‍ഥം നോക്കുക.Othjer than that no കമന്റ്സ് :-)

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ദിവസേന അനേകം തവണ ബെസ്റ്റ് ഓപ്ഷന്‍ എന്താന്നെന്നു തീരുമാനിക്കുന്നുണ്ട്.ഒരുപക്ഷേ താങ്കള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നതു പോലും ചിലപ്പോള്‍ ഒരു ഡോക്ടര്‍ ദൈവത്തിന്റെ ഓപ്ഷന്‍ അല്ല ബെസ്റ്റ് ഓപ്ഷന്‍ എന്ന് തീരുമാനിച്ചതുകൊണ്ടായിരിക്കും.

സൈനുസൈറ്റിസ് രോഗികള്‍ക്ക്‌ ചിലപ്പോള്‍ ഡോക്ടര്‍മാര്‍ Caldwell-Luc operation ചെയ്യാറുണ്ട്.( A surgical procedure used esp. for clearing a blocked or infected maxillary sinus that involves entering the sinus through the mouth by way of an incision into the canine fossa above a canine tooth, cleaning the sinus, and creating a new and enlarged opening for drainage through the nose )ദൈവത്തിന്റെ ഡിസൈന്‍ കൊള്ളാവുന്നതായിരുന്നെങ്കില്‍ നിസ്സാരനായ മനുഷ്യന്റെ ഇടപെടല്‍ വേണ്ടി വരില്ലായിരുന്നു.

വിവരക്കേട് വിളിച്ചു പറയുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടു വരിക.What is this?Bringing a knife to a gunfight, Fool !!

ചിന്തകന്‍ പറഞ്ഞു...

വിവരക്കേട് വിളിച്ചു പറയുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടു വരിക

ബ്രൈറ്റ്

സൃഷ്ടിപ്പിലെ പോരായ്മകളെകുറിച്ചുള്ള താങ്കളുടെ ഈ പോസ്റ്റ് ഏതെങ്കിലും പ്രത്യേക വൈകല്യത്തെയോ അല്ലെങ്കില്‍ രോഗത്തെയോ അടിസ്ഥാനമാക്കിയല്ല എന്നാണ് ഞാന്‍ കരുതുന്നത്. അടിസ്ഥാന പരമായി തന്നെ ഒരോ മനുഷ്യനിലുമുള്ള അന്തരിക വ്യവസ്ഥകളിലെ പോരായ്മകളാണ് താങ്കള്‍ ചൂണ്ടികാണിക്കാന്‍ ശ്രമിച്ചത്. ഇത്തരം വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ന് വരെ ഒരു ഡോകടറും ഒരു പുതിയ വ്യവസ്ഥയും നിര്‍ദ്ദേശിച്ചതായോ അങ്ങിനെ താങ്കള്‍ ചൂണ്ടി കാണിച്ച ന്യൂനതകള്‍ പരിഹരിച്ചതായോ എന്റെ അറിവിലില്ല. ഒരു പക്ഷേ താങ്കള്‍ പറഞ്ഞത് പോലെ ഞാന്‍ ഒരു ‘ഫൂള്‍‘ ആയത് കൊണ്ടായിരിക്കാം.
‘സ്റ്റെന്‍ഗണും മോര്‍ട്ടാറും ഏകെ47 നും‘ ഉപയോഗിച്ചുള്ള ഈ വാറിലേക്ക് ഞാന്‍ ഒരു സാധാ പിച്ചാത്തിയുമായി വന്നു പോയില്ലേ... ഇനി രക്ഷപെടാന്‍ പറ്റില്ലല്ലോ :)

ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച ന്യൂനതകളൊന്നുമില്ലാത്ത, രോഗങ്ങളുണ്ടാവാത്ത എല്ലാം പര്‍ഫക്റ്റായ മറ്റൊരു മനുഷ്യ സൃഷ്ടിയുണ്ടാക്കാന്‍ കഴിയണം.. അതിന് ഇന്ന് വരെ ഏത് ഡോകടര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത് എന്ന് താങ്കള്‍ വ്യക്തമാക്കണം സര്‍. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍/സംഭവിച്ചാല്‍ താങ്കള്‍പറഞ്ഞതെല്ലാം ‘ന്യൂനതകള്‍’ തന്നെയാണെന്ന് സമ്മതിക്കാം.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

[[ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച ന്യൂനതകളൊന്നുമില്ലാത്ത, രോഗങ്ങളുണ്ടാവാത്ത എല്ലാം പര്‍ഫക്റ്റായ മറ്റൊരു മനുഷ്യ സൃഷ്ടിയുണ്ടാക്കാന്‍ കഴിയണം.. അതിന് ഇന്ന് വരെ ഏത് ഡോകടര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത് എന്ന് താങ്കള്‍ വ്യക്തമാക്കണം സര്‍.]]

അങ്ങനെ വ്യക്തമാക്കേണ്ട ആവശ്യം ഇല്ല സാർ... ഈ പോസ്റ്റ് ഒന്നൂടെ മനസിരുത്തി വായിച്ചാൽ മനസിലാവും... ഇതേ കാര്യം താങ്കളുടെ പോസ്റ്റ്ല് നമ്മൾ ചർച്ച ചെയ്തതും താങ്കൾ ഇതേ പോലെ ബ ബ ബ അടിച്ചവസാനം ഞാൻ സഹികെട്ട് നിർത്തിപ്പോയതും ആണ്. വീണ്ടും അതേ നമ്പർ ഇറക്കാതെ.

എല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന് താങ്കൾ വിശ്വസിക്കുന്നു. ദൈവത്തിനെക്കാളും അറിവ് സമ്പാദിക്കാൻ ആർക്കും കഴിയാത്തതിനാൽ പൂർണതയുള്ള സൃഷ്ടിയെക്കുറിച്ച് ആലോചിക്കാൻ മനുഷ്യർ(താങ്കളെപ്പോലെയുള്ള) നിൽക്കേണ്ടതില്ലെന്നും താങ്കൾ വിശ്വസിക്കുന്നു. ശരി സമ്മതിച്ചു. താങ്കളുടെ ചോദ്യങ്ങൾക്കെല്ലാം ദൈവം എന്ന ഉത്തരം ഉള്ളതിനാലും കൂടുതൽ അറിവു നേടാൻ ഉള്ള മാർഗം താങ്കൾ തന്നെ സ്വയം അടച്ചതിനാലും, ഭവാൻ യാത്രയാവുക. പ്രപഞ്ചത്തിന്റെ യഥാർത്ഥ ഉൽ‌പത്തിയെപ്പറ്റി അറിയാൻ ആഗ്രഹവും യുക്തിബോ‍ധവും ഉള്ളവർ അതിനു മെനക്കെട്ട് കൊള്ളും.

ബ്രൈറ്റേ കമന്റിലെ ടോണിന് ലേലു അല്ലൂ... വേറെ നിവർത്തി ഇല്ലാഞ്ഞിട്ടാണ്...

ഞാൻ സ്ഥലം വിട്ടിരിക്കുന്നു.

bright പറഞ്ഞു...

ഒരു ഉദാഹരണം ഞാന്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞു.ദൈവം ഉണ്ടാക്കിയ സൈനസ്സിന്റെ ദ്വാരം മനുഷ്യന്‍ മാറ്റി തുളക്കേണ്ടിവന്നാല്‍ അതിന്റെ അര്‍ത്ഥം എന്താണ് ?.

....ഇന്നതാണ് ബെസ്റ്റ് ഒപ്ഷന്‍ എന്ന് തീരുമാനിക്കണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച ന്യൂനതകളൊന്നുമില്ലാത്ത, രോഗങ്ങളുണ്ടാവാത്ത എല്ലാം പര്‍ഫക്റ്റായ മറ്റൊരു മനുഷ്യ സൃഷ്ടിയുണ്ടാക്കാന്‍ കഴിയണം..

ഇതിന്റെ ലോജിക് പിടികിട്ടിയില്ല.ഒരു പാട്ടുകാരന്റെ പാട്ട് മോശമാണ് എന്നു പറയുന്നവരോട് എന്നാല്‍ അതിനേക്കാള്‍ നന്നായി ഒന്ന് പാടിക്കാണിക്ക് എന്നിട്ട് അഭിപ്രായം പറഞ്ഞാല്‍ മതി എന്നു പറയുന്നത് പോലെയാണ് ഇത്.ഒരു പാട്ടിന്റെ അപശ്രുതി കണ്ടുപിടിക്കാന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെപ്പോലെ പാടാന്‍ കഴിയണമെന്നില്ല. സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ തെയ്യാറായാല്‍ മതി.

പരിണാമ സിദ്ധാന്തത്തിന്റെ ഒരു predection ആണ് ജീവികള്‍ പെര്‍ഫെക്റ്റ് ആവില്ല എന്നത്.അതു തന്നെയാണ് കാണുന്നതും.(പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അതേ പോസ്റ്റില്‍ നിന്നു തന്നെ കോപ്പി/പേസ്റ്റ് ചെയ്യേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാന്‍ ദയവായി പോസ്റ്റ്‌ ശരിക്ക് വായിക്കുക.പോസ്റ്റില്‍ നിന്നു..Evolution is never perfect.It has no foresight.It works by cobbling together new features by tinkering with existing ones.In evolutionary terms,we harbor flaws because natural selection,the force that moulds our genetically controlled traits,does not aim for perfection or endless good health.If a body plan allows individuals to survive long enough to reproduce(and in humans and various other organisms,to raise their young)then that plan will be selected.Anatomical and physiological quirks that become disabling only after someone has reproduced will spread.)

വിശ്വാസികളാണ് സൃഷ്ടികള്‍ അന്യൂനാണെന്നു വാദിക്കുന്നത്.അത് അപ്രകരമാണെന്ന് തെളിയിക്കേണ്ട ബാധ്യത അവരുടേതാണ്.So go ahead and prove it.വെറുതെ 'വള വളാന്ന്' വാചകമടിക്കാതെ..

@ cALviN::കാല്‍‌വിന്‍ ,
ഇതേ ടോണിലുള്ള ഒരു പത്തു കമന്റുകള്‍ക്ക് 'ലേലു അല്ലൂ' മുന്‍‌കൂര്‍ വരവു വച്ചിരിക്കുന്നു ;-)

ചിന്തകന്‍ പറഞ്ഞു...

കാല്‍ വിന്‍, ബ്രൈറ്റ്
എല്ലാം ബുദ്ധി പരമായും അന്യൂനമായും ഉണ്ടാക്കപ്പെട്ടതാണെങ്കില്‍ പിന്നെ പരിണാമത്തിന് ബുദ്ധിയുണ്ടായിരുന്നു എന്ന് പറയേണ്ടിവരും. അങ്ങനെ വന്നാല്‍ നമ്മള്‍ ഇത് വരെ കൊണ്ട് നടന്ന ‘ചാത്ര‘ സത്യങ്ങളെല്ലാം വെള്ളത്തിലാവും. അത് കൊണ്ട് എല്ലാം അന്യൂനവും ‘തട്ടിക്കൂട്ടലുമാണെന്ന്’ വരുത്തിത്തീര്‍ക്കേണ്ടത് ആവശ്യമാണ്. യാതൊരു പ്ലാനിംങ്ങുമില്ലാത്ത തട്ടിക്കൂട്ടലാണെന്ന് തെളിയിച്ചാല്‍ എല്ലാം ഡാര്‍വിന്റെ കിത്താബില്‍ പറഞ്ഞത് പോലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം. അപ്പ അതാണിവിടെ നടക്കുന്നത്.... എന്നാ പിന്നെ അത് നടക്കട്ടെ :)

‘ശാസ്ത്രം‘ എന്ന പദത്തെ ഏതായാലും നിരീശ്വര വാദികള്‍ കൊല്ലാക്കൊല ചെയ്യുകയാണ്. എന്നിട്ട് ഒരു ആരോപണവും ദൈവമാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞ് വെറുതെ വീട്ടിലിരിക്കുന്നതാണ് വിശ്വാസം എന്ന്. ഇത് ഒരു സ്ഥിരം നമ്പറാണ്. റിച്ചാര്‍ഡ് ഹോക്കിന്‍സിനെ പോലുള്ള നിരീശ്വര തീവ്രവാദികള്‍ തട്ടിവിടുന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ വിധിക്കപ്പെട്ടവരെ പറ്റി എന്ത് പറയാന്‍ ... ഞാന്‍ നിര്‍ത്തി മക്കളേ...

cALviN::കാല്‍‌വിന്‍ പറഞ്ഞു...

അതാരപ്പാ ഈ റിച്ചാർഡ് ഹോകി‌ൻസ് :)
സ്റ്റീഫൻ ഹോക്കിങ്ങിനു റിച്ചാർഡ് ഡോക്കിൻസിലുണ്ടായതാണോ? :)

Baiju Elikkattoor പറഞ്ഞു...

"സ്റ്റീഫൻ ഹോക്കിങ്ങിനു റിച്ചാർഡ് ഡോക്കിൻസിലുണ്ടായതാണോ?"

ഹാ..... ഹാ...... ഹാ........

നമ്മുടെ ശബരിമല അയ്യപ്പനെ പോലെ........?!

രാവിലെ തന്നെ നല്ല ഒരു ചിരിക്കു വക നല്‍കിയതിനു ചിന്തകന് നന്ദി, കാല്‍വിനും.

ചിന്തകന്‍ പറഞ്ഞു...

ഒരു സ്പെല്ലിം മിസ്റ്റേക്കില്‍ ഇങ്ങനെ തൂങ്ങേണ്ടതുണ്ടോ കാല്‍ വിനെ? :)

ഏതായാലും തെറ്റ് ‘ഇങ്ങനെയൊക്കെയാണെങ്കിലും’ തിരുത്തിയതിന് പ്രത്യേക നന്ദി.:)

desertfox പറഞ്ഞു...

ദൈവ വിശ്വാസം അത്ര മോശം കാര്യമായി തോന്നിയിട്ടില്ല ഇതു വരെ. ഒരു തരം ആത്മവിശ്വാസം തന്നെയാണ്‌ അത്‌. എന്നു കരുതി ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യം എന്നൊക്കെ എല്ലാത്തിനെയും പറയുന്നത്‌ ശുദ്ധഭോഷ്കാണ്‌. കാലാകാലങ്ങളില്‍ മനുഷ്യന്‍ തന്നെ പല ശാസ്ത്രരഹസ്യങ്ങളും മറ നീക്കി പുറത്തു കൊണ്ടു വന്നിട്ടുണ്ട്‌. മുമ്പൊരു കമന്റില്‍ പറഞ്ഞതു പോലെ നാളെ യാതൊരു കുറവുകളുമില്ലാത്ത ഒരു മനുഷ്യനെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്താല്‍ ചിന്തകന്‍ ദൈവം ഇല്ല എന്നു വിശ്വസിച്ചു തുടങ്ങുമോ?
ദൈവം ഉണ്ടെന്ന് തെളിവു ലഭിച്ചിട്ടല്ല ദൈവവിശ്വാസികള്‍ ഉണ്ടാകുന്നത്‌. നാളെ ഏതെങ്കിലും ശാസ്ത്രീയകണ്ടുപിടിത്തം നടക്കുമ്പോല്‍ മതിയാക്കാനുള്ളതുമല്ല ദൈവവിശ്വാസം.
ശാസ്ത്രസത്യങ്ങളെ അംഗീകരിക്കാതിരിക്കുന്നത്‌ ശുദ്ധ വിവരക്കേട്‌ മാത്രമാണ്‌. ചിന്തകന്‍ ദൈവവിശ്വാസത്തിനു വേണ്ടിയല്ല വാദിക്കുന്നത്‌. ശാസ്ത്രത്തെ അംഗീകരിക്കാനുള്ള മടി മാത്രമാണ്‌.
ദൈവവിശ്വാസികള്‍ എന്ന ലേബല്‍ ശാസ്ത്രത്തെ തെറി പറയുന്നവര്‍ക്കായി ദയവു ചെയ്ത്‌ ബ്ലോഗ്ഗര്‍മാര്‍ ചാര്‍ത്തി കൊടുക്കരുത്‌. അവരെ അന്ധവിശ്വാസികള്‍ എന്നു വിളിച്ചു കൂടേ? അങ്ങനെ മാത്രമല്ലാത്ത ദൈവവിശ്വാസികളും ഉണ്ട്‌. ഖുറാനും ബൈബിളും ഗീതയും മാത്രമാണ്‌ പരമമായ സത്യം എന്നു വിശ്വസിക്കാത്ത ദൈവവിശ്വാസികള്‍.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ഡിസേര്‍ട്ട്ഫോക്സ്
വീണ്ടും വരണമെന്ന് വിചാരിച്ചതല്ല.

<<‘യാതൊരു കുറവുമില്ലാത്ത മനുഷ്യന്‍‘>> എന്ന് താങ്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനം എനിക്ക് മനസ്സിലായില്ല. താങ്കള്‍ക്കും അതറിയാന്‍ തരമില്ല.

<<‘സൃഷ്ടി മാഹാത്മ്യം എന്നൊക്കെ എല്ലാത്തിനെയും പറയുന്നത്‘>> എന്നാല്‍ ചിലതിനെ പറയാമെന്നാണോ ?

<<“ദൈവം ഉണ്ടെന്ന് തെളിവു ലഭിച്ചിട്ടല്ല ദൈവവിശ്വാസികള്‍ ഉണ്ടാകുന്നത്‌.“ >>
എങ്കില്‍ ഇത് വെറും അന്ധവിശ്വാസമാണെന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസം എന്നത്, നേരിട്ട് കണ്ടിട്ടില്ലെങ്കിലും - ഒരു കാര്യം യാഥാര്‍ഥ്യമാണ് എന്നുള്ള മനസ്സിന്റെ ബോധ്യമാണ്. ഇനി തെളിവ് എന്നാല്‍ നേരില്‍ കാണുന്നത് മാത്രമാണെങ്കില്‍ നമ്മുടെ ജഡ്കിമാരൊക്കെ ബുദ്ധിമുട്ടിപോകും.

മനസ്സിന്റെ നിരന്തരമായ അന്വേഷണത്തിന്റെ ഫലമായി ബോധ്യമായമായതായൊരിക്കണം വിശ്വാസം. എങ്കിലെ വിശ്വാസം ദൃഢമാവുകയുള്ളൂ. അതിനാല്‍ തന്നെ നിരന്തരമായ അന്വേസ്ഷണത്തിനുള്ള ആഹ്വാനമാണ് ഞാന്‍ മനസ്സിലാക്കിയ വിശ്വാസം എന്നോടാവശ്യപ്പെടുന്നത്.


അറിവിനായുള്ള അന്വേഷണമാണ് ശാസ്ത്രം. അതാരുടെയും കുത്തകയല്ല. അത് ജ്ഞാനത്തിന്റെ ഒരു ശ്രോതസ്സാണ്. ആര്‍ക്കും അതിനെ ഉപയോഗപെടുത്താം. നിരീശ്വരവാദി ദൈവമില്ലെന്ന് സഥാപിക്കാനാണ് കാര്യമായി ശാസ്ത്രം എന്ന പേര് ഉപയോഗിക്കുന്നത്. അത് പോലെ തന്നെ - ദൈമുണ്ടെന്നതിന് തെളിവായി - വിശ്വാസികളും ശാസ്ത്രത്തെ ഉപയോഗപെടുത്തുന്നു. ഓരൊരുരത്തരും അവരവരുടെ മനസ്സിന് ബോധ്യമായത് ‘വിശ്വസി‘ക്കുന്നു. കൃത്യമായ തെളിവ് ആരുടെ കയ്യിലും ഇല്ല.

ഈ പ്രപഞ്ചത്തിന്റെ പിന്നില്‍ ഒരു സ്രഷ്ടാവില്ലെന്ന് തെളിയിക്കാന്‍, എല്ലാം പരിണമിച്ചുണ്ടായതാണ് എന്ന ചില അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള അന്ധവിശ്വാസത്തെ വിമര്‍ശിക്കുന്നതിന് ശാസ്ത്രത്തെ തെറിപറയുക എന്നൊക്കെ വ്യാഖ്യാനിച്ചൊപ്പിക്കണമെങ്കില്‍ അപാര തൊലിക്കട്ടി തന്നെ വേണം.

അന്ധമായി വിശ്വസിക്കുന്നത് ദൈവവിശ്വാസമായാലും നിരീശ്വരവാദമായാലും അന്ധവിശ്വാസം തന്നെ. മനസ്സിന് സമാധാനം കിട്ടും എന്ന് കരുതി മാത്രം ഇല്ലാത്ത ഒന്നിനെ ഉണ്ട് എന്ന് വിശ്വാസിക്കാന്‍ എനിക്ക് താല്പര്യമില്ല. ഒന്നുകില്‍ ഉണ്ട് അല്ലെങ്കില്‍ ഇല്ല. ഇതിന് രണ്ടിനുമിടയില്‍ മറ്റൊന്നില്ല.

ഉണ്ടെന്ന ഉറപ്പായും മനസ്സിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിശ്വാസം. അതില്ലെന്ന് ബോധ്യമാവാന്‍ മാത്രമുള്ള മറ്റൊരു തെളിവും എനിക്കിത് വരെ ലഭിച്ചിട്ടില്ല. ഇതിനര്‍ത്ഥം എന്റെ എല്ലാ അന്വേഷണങ്ങളും ഇവിടെ അവസാനിച്ചു എന്നല്ല.

desertfox പറഞ്ഞു...

“ഉണ്ടെന്ന ഉറപ്പായും മനസ്സിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്റെ വിശ്വാസം. അതില്ലെന്ന് ബോധ്യമാവാന്‍ മാത്രമുള്ള മറ്റൊരു തെളിവും എനിക്കിത് വരെ ലഭിച്ചിട്ടില്ല.“
അങ്ങനെയെങ്കില്‍ നാം കാണുന്ന സയൻസ് ഫിക്ഷൻ ചിത്രങളില്‍ കാണിക്കുന്ന സൌരയൂധത്തിനു പുറത്തുള്ള ഗ്രഹങ്ങളില്‍ നിന്നു വരുന്ന അന്യഗ്രഹജീവികളും അവരുടെ വാഹനങളുൽ ആയുധങ്ങളും ഒക്കെ ഉണ്ടെന്നു തന്നെ വിശ്വസിക്കണമല്ലോ? അതില്ലെന്നു തെളിവു ലഭിക്കുന്നതു വരെ.
ദൈവവിശ്വാസികളെല്ലാം വെറും പൊട്ടന്മാരാണ് എന്നു വരുത്തിത്തീര്‍ക്കല്ലേ ചിന്തകാ...

- സാഗര്‍ : Sagar - പറഞ്ഞു...

മൂന്ന് കൊമ്പുള്ള ഒരു മുയല്‍ ഒണ്ട്....എല്ലാരും വിശ്വസിക്കണം...

ഇല്ലെന്ന് ആരും തെളിയിച്ചിട്ടില്ലല്ല്ലോ.... ഒവ്വൊ?

Subair പറഞ്ഞു...

ശരിയാ, ദൈവം അത്ര പെര്‍ഫെക്റ്റ്‌ ആയിട്ടല്ലാ താങ്കളെ സൃഷ്ടിച്ചിട്ടുള്ളത്‌. താങ്കളുടെ തലച്ചോറും, അത് ഉപയിഗിച്ചു താങ്കള്‍ എത്തിച്ചേര്‍ന്ന നിഗമങ്ങളും സത്യാമാണെന്ന് പറയാന്‍ യാതൊരു ഉറപ്പുമില്ല. താങ്കള്‍ക്ക് തോന്നുന്നതും താങ്കള്‍ എഴുതുന്നതും എല്ലാം അന്യൂനമാല്ലാത്ത തലച്ചോറ് സൃഷ്ടിക്കുന്ന ഓരോ കേവലം തോന്നലുകളായിരിക്കാം.

അതുകൊണ്ടു നാളെ മുതല്‍ താങ്കള്‍ നിരീശ്വര വാദം നിര്‍ത്തി, ആഞെയവാദി ആയി മാരും എന്ന് വിശ്വസിക്കുന്നു.

AJVAD പറഞ്ഞു...

haha..its funny that u still blame God tho u can see, hear and breathe. If God has done something, it has a purpose. Its not necessary that u should kno everything. Every scientist is a human. There's a limit for human knowledge. There are much much more things that humans dont know. Dont fool yourself by blaming God. If you dont understand the purpose of anything, dont give it ur own meaning (or any scientist's meaning)...coz its not the final word. even science as we know is not stable as new theories come out every day. lol

shiyas k s പറഞ്ഞു...

vivarmillathavan athundennu vadikumbol engine irikum ennariyan eelekhanam vayichal mathi. pinne oru samshayam photo synthesis patti ezhutiyathu onnu vishadeekarikamo

Anoop Alias പറഞ്ഞു...

Creating life is complex than creating the laws for galaxies for God .Its chaotic and the only thing we should be searching is "Life as a whole is perfect ?" - I think it is!

ea jabbar പറഞ്ഞു...

http://www.facebook.com/groups/naserkp/permalink/423854977663859/?comment_id=423856937663663&notif_t=like

uNdaMPoRii പറഞ്ഞു...

ഓസിന് കിട്ടിയ കണ്ണിന്‍റെ കുറ്റം കണ്ടെത്താതെഡേയ്..! സയന്‍സ് ജെയിക്കും.. ജീവന്‍ നിലച്ച ഒരു ശരീരത്തിലേക്ക് ജീവന്‍ തിരിച്ച് കൊണ്ട് വന്ന് അതിനെ സാധാരണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സയന്‍സിന് സാധിക്കുമ്പോള്‍. ഇല്ലെങ്കില്‍ എങ്ങും തൊടാതെ ഒരു മനുഷ്യനെ സ്രിഷ്ടിക്കാന്‍ കഴിയുമ്പോള്‍. പക്ഷെ അന്ന് സയന്‍സ് ജെയിക്കും മനുഷ്യന്‍ തോല്‍ക്കും.

prithvi naveen പറഞ്ഞു...

പിശാചു പോലും ഇത്രേം മണ്ടത്തരം എഴുനള്ളിക്കില്ല .അടുത്തിടെ വായിച്ചതില്‍ ഏറ്റവും വിവരംകെട്ട ബ്ലോഗ്‌ . ദൈവത്തിന്റെ ഒരു സൃഷ്ടി ഉദേശിച്ച ഫലം കാണില്ലാന്നു ഏറെകുറെ ഉറപ്പായി .

jiju atheena പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.

jiju atheena പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.

LinkWithin

Related Posts with Thumbnails