2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!

ഈ പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ... 

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ വെള്ളത്തില്‍ നീന്തി നടന്നിരുന്ന ഒരു ജീവിയെപ്പിടിച്ച് കരയില്‍ കൊണ്ടുവന്ന് അതിനെ അടിച്ചുരുട്ടിയും വലിച്ചുനീട്ടിയും രണ്ടുകാലില്‍ നടക്കുന്ന ഒരു ജീവിയാക്കി മാറ്റിയതിന്റെ പ്രശ്നങ്ങളൊക്കെ നാം അനുഭവിക്കുന്നുണ്ട്.(And standing up made it harder for us to sniff each other.:-)വിശേഷ സൃഷ്ടിയായ മനുഷ്യന് ദൈവം കൊടുത്ത ഒരു പഞ്ചേന്ദ്രിയത്തിന്റെ മിക്കവാറും ഉപയോഗങ്ങള്‍ സ്വാഹാ...) നമുടെയെല്ലാം ഉള്ളില്‍ ഒരു മത്സ്യത്തിന്റെ ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്നുണ്ട്‌-our inner fish.നമ്മുടെ മത്സ്യാവതാരം.(ദശാവതാരത്തില്‍ പരിണാമ സിദ്ധാന്തം കണ്ടുപിടിക്കാന്‍ നടക്കുന്നവര്‍ക്ക് പുതിയ ഒരു തെളിവ് കൂടി:-)) 
ഇതു വായിക്കുന്നവരില്‍ 70% പേരും നടുവേദന അനുഭവിക്കുന്നവരായിരിക്കും.(ഈ എഴുപതു ശതമാനം വരുന്ന ആള്‍കൂട്ടത്തില്‍ ഞാനുമുണ്ട്.)അതിനു കാരണം നട്ടെല്ല് ശരീരത്തിന്റെ ഭാരം താങ്ങാന്‍ തക്ക രീതിയിലല്ല ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്.Our vertebrae are better designed to function as horizontal suspension bridges for our internal organs rather than as vertical supports. ആന്തരികാവയവങ്ങള്‍ക്ക് വേണ്ടത്ര താങ്ങ് ലഭിക്കുന്നില്ല എന്നതുകൊണ്ട്‌ അന്തിമ വിജയം ഗുരുത്വാകര്‍ഷണത്തിനു തന്നെയാണ്.ഫലം...പുറം വേദന കൂടാതെ,കുടലിലെ ബ്ലോക്കുകള്‍ മുതല്‍ ഹെര്‍ണിയ വരെയുള്ള അസുഖങ്ങള്‍...
നട്ടെല്ലിന് ചെറിയ വളവൊക്കെ കൊടുത്തു മറിഞ്ഞു വീഴാതെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍കാന്‍ പാകത്തിന് തട്ടിക്കൂട്ടീട്ടുണ്ടെങ്കിലും,വളരെ കനത്ത ഭാരമാണ് നട്ടെല്ല് താങ്ങുന്നത്.Over the course of a single day the discs in the lower back are subjected to pressures of several tons per square inch.കശേരുക്കളുടെ ഇടയില്‍ ഷോക്ക്‌ അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന മൃദുലമായ ഭാഗങ്ങളുണ്ട്.ഈ 'വാഷറുകള്‍ 'കീറിപ്പോകാം,കശേരുക്കളുടെ ഇടയില്‍ നിന്ന് തള്ളിപ്പോകാം,ഞരമ്പുകള്‍ക്ക് (nerves) കേടു വരുത്താം.ഇതിന്റെയൊക്കെ ഫലമാണ്‌... ..നല്ല എണ്ണം പറഞ്ഞ ബാക്ക് പെയിന്‍ .ഇതെഴുതുമ്പോഴും ആ സുഖം ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കയാണ്. കാല്‍മുട്ടുകളും ഭാരം താങ്ങാന്‍ തക്കവണ്ണം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളതല്ല.If god was responsible for knee design,nearly all could make a claim on warranty.സ്പോര്‍ട്സ് രംഗത്ത് മുട്ടിനു പരിക്കു പറ്റാത്ത എത്ര കളിക്കാരുണ്ട്?

കരയില്‍ ജീവജാലങ്ങള്‍ എത്തീട്ട് 400 മില്യണ്‍ വര്‍ഷങ്ങളായി.അതില്‍ 99% വും നാലുകാലില്‍. വെറും ഒരു ശതമാനം സമയമേ ആയിട്ടുളളൂ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങീട്ട്.സ്വാഭാവികമായും ശരീരം മുഴുവന്‍ അഡ്ജസ്റ്റ് ചെയ്തു എന്നു പറയാനാവില്ല.പരിണാമം മനസ്സിലാകുന്നവര്‍ക്ക് ഇതും മനസ്സിലാക്കാന്‍ പ്രയാസമില്ല.

നാല്‍ക്കാലിയുടെ ബോഡി പ്ലാന്‍ എടുത്ത് ഇരുകാലിയെ ഉണ്ടാക്കിയാലുള്ള ഒരു പ്രശ്നം രക്ത ചംക്രമണത്തിന്റേതാണ്.ഹൃദയം പമ്പു ചെയ്യുന്ന രക്തം മുഴുവന്‍ തിരിച്ചു ഹൃദയത്തിലെത്തുന്നതിനു പകരം,ശരീരത്തിന്റെ കീഴ് ഭാഗങ്ങളില്‍ (lower extremities) ശേഖരിക്കപ്പെടും.ദൈവം ഈ പ്രശ്നം പരിഹരിച്ചത് സിരകളില്‍ (veins)രക്തം തിരിച്ചൊഴുകുന്നതു തടയാന്‍ വാല്‍വുകള്‍ ഫിറ്റു ചെയ്താണ്. ഓരോ ഹൃദയമിടിപ്പിനിടയിലും ഈ വാല്‍വുകള്‍ അടഞ്ഞു രക്തം പുറകോട്ടു ഒഴുകുന്നത് തടയണം എന്നാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്.കാലിലെ മാംസപേശികളുടെ പ്രവര്‍ത്തനവും രക്തം മുകളിലേക്കൊഴുകാന്‍ സഹായിക്കും. പ്രായമാകുമ്പോള്‍ പക്ഷേ അതൊന്നും ശരിക്ക് നടക്കാറില്ല.

If the legs are not used much, the muscles will not pump the blood up the veins.Blood can pool in the veins, and because that pooling the valves may fail.The veins get bigger and bigger, swelling and taking tortuous paths in our legs.ഫലം 'വേരിക്കോസ് വെയിന്‍ .It can lead to swelling and pain and,on rare occasions,to life threatening blood clots.

കൂടുതല്‍ സമയം നില്‍കേണ്ട ട്രാഫിക്ക്‌ പോലീസുകാര്‍, ബസ്‌ കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് വേരിക്കോസ് വെയിന്‍ കൂടുതല്‍ കാണാറുണ്ട്.അല്ലെങ്കില്‍ത്തന്നെ കൂടുതല്‍ സമയം ഇരിക്കേണ്ടിവന്നാല്‍ കാലില്‍ നീരും വേദനയും വരും.കഴിവുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ 'cattle class 'ഒഴിവാക്കുന്നതിന്റെ കാരണം മനസ്സിലായില്ലേ?:-)ശശി തരൂര്‍ വിവാദം ഓര്‍ക്കുക.നമ്മുടെ മന്ത്രിമാരെ കാത്തു നിന്നു പരേഡ് ഗ്രൗണ്ടില്‍ കുട്ടികള്‍,ചിലപ്പോള്‍ പോലീസുകാരും,തല കറങ്ങി വീണു എന്നു പത്രത്തില്‍ വായിക്കാറില്ലേ?കൂടുതല്‍ സമയം അനങ്ങാതെ ഒരിടത്ത് നില്‍ക്കുന്നതു കൊണ്ട് തലച്ചോറിലേക്കുള്ള ബ്ലഡ്‌ സപ്ലൈ കുറയുന്നതാണ് സംഭവം.പെട്ടെന്ന് എഴുന്നേറ്റാലും ചിലപ്പോള്‍ തലകറക്കം വരാം. പഴയ കാലത്തെ പോലീസ് യൂണീഫോമിന്റെ ഭാഗമായിരുന്ന 'പട്ടീസ്' സിരകളില്‍ രക്തം കെട്ടിനില്‍ക്കുന്നത്‌ തടയാന്‍ ഉപകരിക്കും.

ഇനി നില്‍ക്കണ്ട... ഇരുന്നേക്കാം..വല്ല പ്രയോജനവുമുണ്ടോ..എവടെ?അപ്പോള്‍ വേറെ ചിലയിടങ്ങളിലാണ്‌ രക്തം കെട്ടിനില്‍ക്കുക....well,..it can be a pain in the arse !! :-) മൂലക്കുരു തന്നെ പ്രശ്നം.പ്രത്യേകിച്ചു കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് ഉദാ: ട്രക്ക് ഡ്രൈവര്‍മാര്‍,ഓഫീസ് ജോലിക്കാര്‍,etc ...During long hours of sitting, blood pools in the veins and spaces around the rectum. As the blood pools, hemorrhoids form. (ദൈവം ഒരുത്തനേയും വെറുതെ വിടുന്നില്ല:-))

ഇനി നമുക്ക് സ്ത്രീകള്‍ക്ക് പ്രത്യേകമായിട്ടുള്ള ചില പ്രശ്നങ്ങള്‍ നോക്കാം.ശരാശരി നൂറു കിലോ ഭാരമുള്ള ഒരു പെണ്‍ ഗോറില്ല ഒന്നര കിലോ തൂക്കമുള്ള കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ (ശരീരഭാരത്തിന്റെ 1.5%)ശരാശരി അറുപതു കിലോ തൂക്കമുള്ള ഒരു മനുഷ്യ സ്ത്രീ മൂന്നര കിലോയോളം തൂക്കമുള്ള കുഞ്ഞിനെയാണ് പ്രസവിക്കുന്നത്(ശരീരഭാരത്തിന്റെ 6%).ഒരു ചിമ്പാന്‍സിയുടെയും മനുഷ്യന്റെയും അരക്കെട്ടിന്റെ വലുപ്പത്തിലുള്ള വ്യത്യാസം. ചിത്രം നോക്കുക. മറ്റൊരു ജീവിയും ഇത്രവലിയ കുഞ്ഞിനെ പ്രസവിക്കുന്നില്ല.അതു പോട്ടെ,എന്നാല്‍ ഇത്ര വലിയൊരു ശിശുവിനെ പത്തു മാസം (actually 267 days)ചുമക്കാനും പിന്നീട് കുഴപ്പമൊന്നും കൂടാത്ത പ്രസവിക്കാനും വേണ്ട സംവിധനങ്ങളാണോ സ്ത്രീ ശരീരത്തിനുള്ളത്?

ചിത്രം കാണുക...The birth is exceptionally painful and dangerous in humans.Until the advent of modern medicine women often died in child birth,though such a fate befalling a female gorilla or chimp is unheard of.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ അരകെട്ടിനു (pelvis) വീതി കൂടുതലാണ്.മാത്രമല്ല അരക്കെട്ടിലെ അസ്ഥി (pelvic bone) അല്പം പുറകോട്ടു തിരിഞ്ഞ നിലയിലുമാണ്.And because the pelvis is wide and rotated backwards,thighs start wider apart from each other,and this often leads to an almost knock- kneed appearance.സ്ത്രീകളുടെ 'അന്നനടക്ക്'കാരണം ഇതാണ്.The inward slopping thighs force her to make semicircular rotations of the legs.കാലുകള്‍ക്കു നീളം കുറവായതുകൊണ്ട് 'ഗജരാജ വിലാസിത മന്ദഗതിയും' :-)

ഇതിന്റെയൊക്കെ പ്രശ്നം എന്താണെന്നു ചോദിച്ചാല്‍,സ്ത്രീകള്‍ക്ക് ഓടാന്‍ പ്രയാസമാണ് എന്നതാണ്.ഇതല്പം അതിശയോക്തിയാണെന്നു കരുതുന്നവരോട് ഒരു ചോദ്യം..സ്ത്രീകള്‍ ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?വനിതാ അത്തലറ്റുകളെയും ചെറിയ പെണ്‍കുട്ടികളേയുമല്ല ഉദ്ദേശിച്ചത്, സാധാരണ ഒരു സ്ത്രീ ബസ്സിനു പുറകെയോ മറ്റോ ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.(Successful female athletes are successful because they happen to have rather masculine figures,and young girls have not yet developed the full female proportions.)മിക്കവാറും സ്ത്രീകള്‍ ഓടിയാല്‍ മറിഞ്ഞു വീണിരിക്കും!! ദൈവത്തിന്റെ ഓരോ വിചിത്ര ഡിസൈനിന്റെ ഫലം:-) ഇപ്പോഴുള്ളതില്‍ കൂടുതല്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ സ്ത്രീകള്‍ക്ക് നടക്കാന്‍ പോലും പ്രയാസമായിരിക്കും.

ഈ പ്രശ്നത്തിന് ദൈവത്തിന്റെ പരിഹാരം മസ്തിഷ്ക വളര്‍ച്ച പൂര്‍ണ്ണമാകുന്നതിനു മുന്‍പ് കുട്ടിയെ പ്രസവിക്കുക എന്നതാണ്.പ്രസവിച്ചു 6-9 മാസം കഴിയാതെ മനുഷ്യ ശിശുക്കള്‍ മസ്തിഷ്ക്ക വളര്‍ച്ചയില്‍ മറ്റു പ്രിമേറ്റുകള്‍ക്കൊപ്പമെത്തില്ല.(Researchers have suggested that the human gestation period actually maybe 18 months,but that the fetus must be delivered half way through that period in order to be born at all because of the restriction placed on neonatal cranial size by the narrow bipedal pelvis.(ഓ.ടി പ്രസവശേഷമുള്ള വളര്‍ച്ചയിലും മനുഷ്യന്‍ പുറകിലാണ്.ചിമ്പാന്‍സി പത്തു വയസ്സിലും ഗോറില്ല എഴു വയസ്സിലും പ്രായപൂര്‍ത്തിയാകുമ്പോള്‍ മനുഷ്യന് അത് 16-17 വയസ്സാണ്.

ഗര്‍ഭപാത്രത്തില്‍ നിന്ന് ഞെക്കി പുറത്താക്കുന്നതിന്റെ ഫലം ജനിച്ച ഉടനെയുള്ള ഒരു കുഞ്ഞിന്റെ ദേഹത്ത് കാണാം.'സുഖ പ്രസവം' എന്ന സാധാരണ പ്രസവത്തിലെ കുഞ്ഞിന്റെ തലയും മറ്റും വലിച്ചുനീട്ടിയതുപോലുണ്ടാകും. Childbirth can be the biggest risk in a young woman's life, and the risk is getting bigger as child get fatter.Even if the big baby can be delivered vaginally, there can still be bad complications--shoulder dystocia, (the shoulder is impinged on the pelvic bone and the brachial plexus nerves can be stretched.causing temporary (and sometimes permanent) palsy of the arm.'നോര്‍മല്‍' പ്രസവത്തിന്റെ ഒരു ആനിമേഷന്‍ കാണുക.

ഒരുപക്ഷേ പരസഹായം കൂടാതെ പ്രസവിക്കാന്‍ സാധിക്കാത്ത ഏക ജീവി മനുഷ്യനായിരിക്കും. മറ്റു പ്രിമേറ്റുകള്‍ ഒറ്റക്കാണ് പ്രസവിക്കുക.(Edit:25-05-10---ചില ഒറ്റപെട്ട ഉദാഹരണങ്ങള്‍ ‍,മറ്റു മൃഗങ്ങളില്‍ കണ്ടിട്ടുണ്ട്.ഡോള്‍ഫിന്‍,തിമിംഗലങ്ങള്‍ ‍,ചില എലികള്‍ etc.Despite these isolated reports,no other species' full term females routinely signal their need for birth assistance.Contrary to popular myths,indigenous women simply do not go into the field and bear children alone.In a cross cultural study of 296 peoples,in none of those cultures an unassisted first birth was routine.). wenda Trevathan(biological anthropologist--New Mexico State University) suggests that this may in part be explained by the unusual birth orientation of human babies.In contrast to those of other primates,human babies normally emerge facing backward,so that if the mother were to try to finish a difficult labor by pulling on the baby,she might injure it.The presence of a helper greatly decreases this risk.ആധുനിക കാലത്തുപോലും ഒരു പ്രസവസഹായി സിസ്സേറിയന്റെ ആവശ്യം 66%വും ഫോര്‍സെപ്പ്സിന്റെ ഉപയോഗം82%വും കണ്ട് കുറക്കാന്‍ സഹായിക്കുന്നു.മാത്രമല്ല പ്രസവശേഷം അമ്മയുടെ മാനസികനിലയും കൂടുതല്‍ മെച്ചമായാണ് കാണുന്നത്.

Maternal mortality ratio (MMR) ഒന്നു നോക്കാം.ടോപ്‌ രാജ്യങ്ങള്‍ ഇവരാണ്.ഒരു ലക്ഷം പ്രസവത്തിനു 2000 മരണം (സിയറ ലിയോണ്‍) 1900,(അഫ്ഗാനിസ്ഥാന്‍ ).ഈ കണക്കു 'നാച്ചുറല്‍' അവസ്ഥയായി കണക്കാക്കാം.അമേരിക്കയില്‍ ഇത് ഒരു ലക്ഷത്തിന് വെറും പതിനൊന്ന് മാത്രമാണ്.ഇനി Lifetime risk of maternal death.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് പതിനാറില്‍ ഒന്നു വീതമാണ്.വികസിതരാജ്യങ്ങളില്‍ രണ്ടായിരത്തി എണ്ണൂറില്‍ ഒന്നും.മോഡേണ്‍ മെഡിസിന്റെ ആവിര്‍ഭാവം വരെ പ്രസവത്തില്‍ പലപ്പോഴും ഒന്നുകില്‍ കുട്ടി അല്ലെങ്കില്‍ അമ്മ മരിക്കും എന്നതായിരുന്നു അവസ്ഥ.ഇതാണ് ദൈവം ഡിസൈന്‍ ചെയ്ത് മനുഷന് നല്‍കിയിട്ടുള്ള സുഖപ്രസവതിന്റെ ട്രാക്ക്‌ റെക്കോര്‍ഡ്‌.:-)ഇത്ര അപകടം പിടിച്ച പരിപാടിയെ 'സുഖപ്രസവം' എന്ന് വിളിക്കുന്നതില്‍ ഒരു വൈരുധ്യമില്ലെ?യഥാര്‍ത്ഥത്തില്‍ 'സുഖപ്രസവം' എന്ന വാക്ക് വന്നത് പ്രസവത്തിനുശേഷവും അമ്മ ജീവനോടെയിരിക്കുന്നു എന്ന അര്‍ത്ഥത്തിലായിരിക്കാം.

1702 ല്‍ ബ്രിട്ടീഷ്‌ രാജ്ഞിയായ ആന്‍ (Queen of England, Scotland and Ireland - last Stuart monarch ) പതിനേഴു വര്‍ഷത്തിനിടയില്‍ പതിനെട്ടു പ്രാവശ്യം പ്രസവിച്ചു.ജീവനോടെ കിട്ടിയത് വെറും അഞ്ചെണ്ണം.ഒന്നുപോലും പ്രായപൂര്‍ത്തി എത്തിയതുമില്ല.മുന്നൂറു വര്‍ഷം മുന്‍പ് ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയുടെ വരെ അവസ്ഥയായിരുന്നു ഇത്.രാജ്ഞി പ്രസവത്തില്‍ മരിച്ചു പോകാഞ്ഞതാണ് അത്ഭുതം. ഇന്ന് ഒരു സാധാരണ സ്ത്രീക്കുപോലും ഈ ഗതികേട് ഉണ്ടാവില്ല,thanks to modern medicine.

വീണ്ടും വിഷയത്തിലേക്ക്.... അരകെട്ടില്‍കൂടെതന്നെ (pelvic girdle) പ്രസവിക്കണം എന്ന് ദൈവത്തിന് എന്താണ് ഇത്ര നിര്‍ബന്ധം?ഈ പ്രശ്നത്തിന് മനുഷ്യന്‍ കണ്ടുപിടിച്ച സിസേറിയന്‍ പോലെ എന്തെങ്കിലും പോരായിരുന്നോ?

ഇനിയൊരു പ്രശ്നം,യൂട്രസ്സിന്റേയും ഗര്‍ഭസ്ഥശിശുവിന്റേയും ഭാരം താങ്ങേണ്ടിവരുന്നത് സ്ത്രീയുടെ മൂത്രസഞ്ചിയും കുടലിന്റെ കോളണ്‍(colon) എന്ന ഭാഗവുമാണ് എന്നതാണ്.ഫലമോ,മൂത്രം നിയന്ത്രിക്കാനാവാതെ വരുന്നു.(Urinary incontinence).പ്രായകൂടുതലും,കൂടുതല്‍ തവണ ഗര്‍ഭിണിയാകുന്നതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കും.ചിത്രം നോക്കുക...അറുപതു വയസ്സിനുമേല്‍ പ്രായമുള്ള 35% സ്ത്രീകള്‍ക്കും ഈ പ്രശ്നമുണ്ടാകാം എന്നു കണക്കുകള്‍ പറയുന്നു.ഒരു കമ്പനിയുടെ ഉല്‍പന്നങ്ങളില്‍ മൂന്നിലൊന്നും ഗ്യാരണ്ടി കാലാവധിക്കുമുന്‍പ് കേടുവന്നാല്‍ എന്താ അതിന്റെ അര്‍ത്ഥം?ഉല്പന്നം വളരെ മികച്ചതാണെന്ന് വെറുതെ ആവര്‍ത്തിച്ചതുകൊണ്ടു കാര്യമുണ്ടോ?

ആണുങ്ങള്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നു സന്തോഷിക്കാന്‍ വരട്ടെ...താരതമ്യേന വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഒരു അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.പുരുഷ ബീജങ്ങള്‍ക്ക് അല്പം കൂടുതല്‍ ആയുസ്സ്‌ നല്‍കാന്‍ മാത്രമെ ഈ ഗ്രന്ഥികൊണ്ടു പ്രയോജനമുള്ളൂ.(ഈ ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ മാറ്റിയവരില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി കാണുന്നില്ല.) പക്ഷേ മോശം പറയരുതല്ലോ,പ്രായമായ പുരുഷന്മാര്‍ക്ക് സുലഭമായി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവാന്‍ ഈ അവയവം സഹായിക്കുന്നുണ്ട്.ഈ അവയവത്തിന്റെ പ്രധാന ജോലി തന്നെ ക്യാന്‍സര്‍ ഉണ്ടാക്കലാണെന്നു തോന്നും.ഈ ഗ്രന്ഥി മൂത്രനാളിയുടെ ചുറ്റിലുമായിട്ടാണ് കാണപ്പെടുന്നത്.ചിത്രം കാണുക. പ്രായമാകുമ്പോള്‍ ഈ ഗ്രന്ഥി വികസിക്കും,മൂത്രനാളിയെ ഞെരുക്കും.(benign prostatic hypertrophy.BPH) ഫലം..മൂത്രതടസ്സം.മൂത്രം തുള്ളിതുള്ളിയായേ പോകൂ.കൂടെകൂടെ മൂത്രമൊഴിക്കേണ്ടിയും വരും.ഒരു രസികന്‍ ഇതിനെപ്പറ്റി പറഞ്ഞത്,'peeing in Morse code ' എന്നാണ് :-)
പ്രായമായ മിക്ക പുരുഷന്മാരും ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും- peeing in Morse code.അറുപതു വയസ്സിനുമേല്‍ പ്രായമുള്ള 60% പേര്‍ക്കും,എഴുപതിനുമേല്‍ പ്രായമുള്ള 90% പേര്‍ക്കും benign prostaic hypertrophy(BPH) ന്റെ സുഖം അനുഭവിക്കാം. മൂന്നിലൊരാള്‍ക്കങ്കിലും സര്‍ജറി വേണ്ടി വരും.വയസ്സുകാലത്ത്,രാത്രി ഓരോ മണിക്കുറിനും അര മണിക്കൂര്‍ വീതം കുളിമുറിയില്‍ ചെലവഴിക്കേണ്ടിവരുമ്പോള്‍ 'മോഴ്സ് കോഡില്‍ മൂത്രമൊഴിക്കാന്‍ ' നിര്‍ബന്ധിതനാക്കുന്ന നമ്മുടെ ഡിസൈനറുടെ 'സാഡിസം' പിടികിട്ടും.If putting a collapsible tube from an extremely important organ through a comparatively unimportant organ that is prone to enlarge with age was a great design idea from some omnipotent designer,I am sorry but I have to say this,he is one sick sadistic bastard!!

(അറിയാതെ മൂത്രം പോകുന്നതും benign prostaic hypertrophy(BPH) യുടെ ലക്ഷണമാണ്. നേരത്തെ കണ്ടതുപോലെ പ്രായമായ സ്ത്രീകള്‍ക്കും Urinary incontinence പ്രശ്നമാകാറുണ്ട്. ജീവിതത്തിന്റെ അവസാനകാലം അല്പം അത്മാഭിമാനതോടെ ജീവിക്കാനുള്ള ഒരു സാഹചര്യവും നമ്മുടെ ഡിസൈനര്‍ തന്നിട്ടില്ല.തങ്ങളെ ഉപദ്രവിക്കാന്‍ മനപൂര്‍വ്വം കിടക്കയില്‍ മൂത്രമൊഴിക്കുന്നതാണെന്ന് ആരോപിക്കുന്ന മക്കള്‍/മരുമക്കള്‍/ഹോം നേഴ്സ്/പേരക്കുട്ടികള്‍, ഇവരുടെ മുന്നില്‍ കുറ്റവാളിയെപ്പോലെ നില്‍ക്കേണ്ടിവരുന്ന അവസ്ഥ ഒരു പരിചയക്കാരന്‍ കണ്ണീരോടെ എന്നോട് വിവരിച്ചിട്ടുണ്ട്.) ആയകാലത്ത് എല്ലാവരെയും വിറപ്പിച്ചിരുന്ന പലരും വയസ്സുകാലത്ത് പൊതുജന മധ്യത്തില്‍ പരിഹാസ്യരാകാതിരിക്കുന്നതിന് നന്ദി പറയേണ്ടത് അഡള്‍ട്ട് ഡയപ്പറിനാണ്.

സ്ത്രീ പുരുഷന്മാരുടെ ജനനേന്ദ്രിയങ്ങളുടെ അവസ്ഥ വിശേഷിപ്പിക്കാന്‍ comedy of errors എന്നാണ് മനസ്സില്‍ തോന്നുന്നത്. ദൈവത്തിന്റെ വികൃതി/വൈകൃതം ഏറ്റവും അധികം വെളിപ്പെടുന്നത് ഈ ശരീരഭാഗങ്ങളുടെ ഡിസൈനിലാണ്.നമ്മുടെ ശരീരത്തില്‍ വളരെ മികച്ച ഒരു വിനോദകേന്ദ്രം തന്നിട്ടുണ്ട്,പക്ഷേ അത് ശരീരത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന സംവിധനങ്ങളുമായി ബന്ധിപ്പിക്കേണ്ട കാര്യമെന്ത്? ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ആരെങ്കിലും സ്റ്റാര്‍ ഹോട്ടല്‍ പണിയുമോ? ഞെളിയന്‍ പറമ്പില്‍ ബോധമുള്ള ആരെങ്കിലും നിശാക്ലബ്ബ് സ്ഥാപിക്കുമോ?:-)What kind of architect will build an entertainment center on top of a sewage plant?(ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുടിവെള്ള പൈപ്പും അഴുക്കുചാലും തമ്മിലുള്ള സഹവര്‍ത്തിത്ത്വം ദൈവത്തിന്റെ ഡിസൈനിംഗ് വൈഭവം അനുകരിച്ചതാണോ? :-))

നമ്മുടെ വിനോദകേന്ദ്രത്തിന്റേയും മാലിന്യ കേന്ദ്രത്തിന്റേയും കവാടങ്ങള്‍ അടുത്തടുത്തായതുകൊണ്ട് മൂത്രാശയരോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.Honeymoon Cystitis എന്നു കേട്ടിടുണ്ടോ?സ്ത്രീകളില്‍ വളരെ സര്‍വ്വസാധാരണമായ ഈ അസുഖം E. coli ബാക്ടീരിയ മുഖാന്തരം ഉണ്ടാകുന്ന ഒരു മൂത്രാശയ രോഗമാണ്(Urinary tract infection).

The common cause of honeymoon cystitis is bacteria,such as E. coli (which normally lives in the bowel) into the urethra.In addition to the possibility of it occurring after intercourse, honeymoon cystitis can also start when an unclean finger, penis, or other object is inserted from the anus into the vagina.Women who wipe from back to front, rather than from vagina to anus, are also at higher risk for this infection.Females are more prone to the development of cystitis because of their relatively shorter urethra—bacteria do not have to travel as far to enter the bladder—and because of the relatively short distance between the opening of the urethra and the anus.(However it is not an exclusively female disease.)

പുരുഷന്മാരുടെ വൃഷണങ്ങളുടെ സ്ഥാനം സൃഷ്ടികര്‍ത്താവ്‌ കണ്ടെത്തിയതു നോക്കുക.What idiot thought it would be a good idea to put the most painful part (and of course,most precious too ;-)ഹെല്‍മെറ്റ്‌ ഉപയോഗിക്കാന്‍ മടിയുള്ളവര്‍പോലും ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇവനെ സംരക്ഷിക്കാനുള്ള പാഡുകള്‍ ഉപയോഗിക്കും.)of a man's body dangling down between his legs where anyone could kick it hard.What genius came up with this brilliant plan?

വീണ്ടും നമ്മുടെ മത്സ്യ പൂര്‍വ്വികനിലേക്കു വരാം.മത്സ്യത്തിന്റെ ലൈംഗികാവയവങ്ങള്‍ അതിന്റെ കരളിന്റെ അടുത്താണ്.സസ്തനികള്‍ക്ക് പക്ഷേ ഈ പ്ളാന്‍ ശരിയാകില്ല.കാരണം ബീജകോശങ്ങള്‍ ശരീര താപനിലയില്‍നിന്നും താഴെ സൂക്ഷിക്കേണ്ടതാണ്.Sperm are finicky little cells that need exactly the right range of temperatures to develop correctly for the three months they live.Too hot, and sperm are malformed; too cold, and they die.വൃഷണങ്ങള്‍ ശരീരത്തിനു പുറത്തു തൂക്കിയിട്ടിരിക്കുന്നതിന്റെ ശാസ്ത്രീയ വിശദീകരണം ഇതാണ്.യാതൊരു സംരക്ഷണവുമില്ലതെ കാലുകള്‍ക്കിടയില്‍ അതങ്ങനെ തൂക്കിയിടുന്നതിലും നല്ലത്, ആനകള്‍ക്കുള്ളതുപോലെ ശരീരത്തിനുള്ളില്‍ത്തന്നെ എവിടെയെങ്കിലും സ്ഥാപിക്കുന്നതായിരുന്നു.മനുഷ്യന്‍ എന്ന വിശേഷ സൃഷ്ടിയുടെ ഗതികേട്!!

മറ്റു പ്രിമേറ്റുകള്‍ക്കുള്ളതുപോലെ മനുഷ്യ ലിംഗത്തിന് എല്ലിന്റെ താങ്ങില്ല(os penis, Baculum), ഇംഗ്ളീഷില്‍ bonner എന്ന ഒരു സ്ലാങ്ങ് വാക്കുണ്ടെങ്കിലും.മനുഷ്യനില്‍ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം ഹൈഡ്രോളിക്ക് തത്ത്വപ്രകാരമാണ്.അതു കൊണ്ട് ഇദേഹം പലപ്പോഴും സന്ദര്‍ഭത്തിനനുസരിച്ച് ഉയരാറില്ല.It behaves as if it has a mind of its own.It also has a propensity to rise to the occasion,where none is apparent ;-)

A related trivia:....ആദാമിന്റ വാരിയെല്ലൂരിയാണ് ദൈവം ഹവ്വയെ സൃഷ്ട്ടിച്ചത് എന്ന കഥ ശരിക്കും ബൈബിള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ വന്ന ഒരു തെറ്റാണത്രെ. ഹീബ്രു ബൈബിളിലെ വാരിയെല്ല് എന്ന് തര്‍ജ്ജിമ ചെയ്തിരിക്കുന്ന tzela എന്ന വാക്കിന് വാരിയെല്ല് എന്നല്ല വശം,വശത്തെ മതില്‍ എന്നെല്ലാമാണ് അര്‍ത്ഥം. അതാണ്‌ പില്‍ക്കാലത്ത്‌ വെറും വരിയെല്ല് എന്ന് വ്യാപകമായി തര്‍ജ്ജിമ ചെയ്യപ്പെട്ടത്‌. പുരുഷന്മാര്‍ക്ക് വാരിയെല്ലിന്റെ എണ്ണം കുറവൊന്നുമില്ല എന്ന് മനസ്സിലാക്കാനുള്ള ബോധമൊക്കെ നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നു. അപ്പോള്‍ വാരിയെല്ല് എന്നതിനേക്കാള്‍ ആദാമിന്റെ ഒരു വശം മുഴുവന്‍ ഉപയോഗിച്ച്, ഒരു തരം അര്‍ദ്ധ നാരീശ്വരന്‍ സ്റ്റൈലിലാണ് ഹവ്വയുടെ സൃഷ്ടി എന്ന് കരുതാമോ?

മറ്റൊരു രസകരമായ വായന കൂടി സാധ്യമാണ്. tzela എന്ന വാക്കിന്റെ കൂടുതല്‍ കൃത്യമായ അര്‍ഥം താങ്ങ് കൊടുക്കുന്ന തടി എന്നാണത്രെ. അപ്പോള്‍ ആദാമില്‍നിന്ന് താങ്ങ് കൊടുക്കുന്ന തുലാം ഊരിയെടുത്ത് ദൈവം ഹവ്വയെ സൃഷ്ട്ടിച്ചു. എന്തായിരിക്കും അതിന്റെ അര്‍ഥം? മറ്റെല്ലാ സസ്തനികളിലും സാധാരണവും എന്നാല്‍ മനുഷ്യനില്‍ ഇല്ലാത്തതുമായ ഒന്നാണ് ഈ ലിംഗാസ്ഥി (penile bone.... os penis, Baculum ) മറ്റെല്ലാ പ്രിമേറ്റുകള്‍ക്കും ചിമ്പാന്‍സികള്‍ക്കും ഗോറില്ലകള്‍ക്കും അടക്കം ഉള്ള ലിംഗത്തിനുള്ള എല്ലിന്റെ താങ്ങ് മനുഷ്യനില്ല‍. നായാടികളായ പൂര്‍വ്വികര്‍ക്ക് മറ്റു മൃഗങ്ങളിലെ ഈ എല്ലിനെക്കുറിച്ചു അറിവില്ലായിരുന്നു എന്ന് കരുതുക അസാധ്യമാണ്. അപ്പോള്‍ മനുഷ്യനിലെ ഈ എല്ലിന്റെ അഭാവവും തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം.ബൈബിളിലെ സൃഷ്ട്ടി കഥ ഒരുപക്ഷേ ഇതിന്റെ ഒരു വ്യാഖ്യാന പുരാവൃത്തമായിരിക്കാം (explanatory myth) 


You can almost imagine that ancestor (well,actually almost all of them, atleast some of the time ;-)) lying wide awake pondering over his organ's non compliance and longing desperately for his lost bone. :-)

Ref:.... Congenital Human Baculum Deficiency: The Generative Bone of Genesis 2:21-23, Scott F. Gilbert & Ziony Zevit, American Journal of Medical Genetics, May 2001, Vol. 101, pp. 284-285. 


ഈ ഹൈഡ്രോളിക്ക് സംവിധാനം സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള സെക്ഷ്വല്‍ സെലക്ഷന്റെ ഭാഗമാകാം എന്ന അഭിപ്രായമുണ്ട്.ഉയര്‍ന്ന രക്ത സമ്മര്‍ദം,പ്രമേഹം,നാഡീസംബന്ധമായ അസുഖങ്ങള്‍.ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ ഇവയെല്ലാം ഹൈഡ്രോളിക്ക് സംവിധാനത്തെ തകരാറിലാക്കാം.(ധാരാളം സിദ്ധ യുനാനി.ആയുര്‍വേദക്കാര്‍ അതുകൊണ്ട് ജീവിച്ചുപോകുന്നുണ്ട്) ''സ്വാഭാവിക നിര്‍ധാരണം അതിന്റെ ലക്ഷണനിര്‍ണ്ണയ പാടവം പരിഷ്കരിക്കുന്നതിലോ സ്ത്രീകള്‍ക്ക് പുരുഷന്റെ ലിംഗത്തിന്റെ പെരുമാറ്റത്തില്‍നിന്ന് അയാളുടെ ആരോഗ്യത്തെക്കുറിച്ചും പിരിമുറുക്കങ്ങളെ നേരിടാനുള്ള കഴിവിനെ സംബന്ധിച്ചും പലതരത്തിലുള്ള സൂചനകള്‍ ശേഖരിച്ചു നല്‍കുന്നതിലോ അസംഭാവ്യമായി ഒന്നുമില്ല.'' (Richard Dawkins-The Selfish Gene) 

പൊതുവേ പറഞ്ഞാല്‍ ഇണകളായി ജീവിക്കുന്ന,കൂടെക്കൂടെ ബന്ധപ്പെടുന്ന പ്രിമേറ്റുകളില്‍ ഈ ലിംഗാസ്ഥി ഇല്ല അഥവാ വളരെ ചെറുതാണ്. വല്ലപ്പോഴും മാത്രം സ്വന്തം വര്‍ഗ്ഗത്തിലെ പെണ്ണിനെ കണ്ടുമുട്ടുന്ന പുരുഷ കേസരികള്‍ക്ക് പക്ഷേ ഇതില്ലാതെ പറ്റില്ല.ഹൈഡ്രോളിക്ക് സിസ്റ്റം വിശ്വസിക്കാന്‍ പറ്റില്ല. അവന്‍ പണിമുടക്കിയാല്‍ ഒരു ചാന്‍സാണ് പോകുക. :-)

വിഷയത്തിലേക്ക് വന്നാല്‍..... എന്നാപിന്നെ ദൈവത്തിന് അത് മറ്റു കോംപ്ളിക്കേഷനുകളൊന്നും ഇല്ലാതെ ചെയ്തുകൂടായിരുന്നോ ...അതുമില്ല. നമ്മുടെ ജനനേന്ദിയങ്ങളുടെ തുടക്കം മത്സ്യങ്ങളേപ്പോലെ ശരീരത്തിനുള്ളില്‍ തന്നെയാണ്. പിന്നീട് അവ ഇറങ്ങി താഴെ വരുന്നതാണ്. ഈ ഏടാകൂടം പിടിച്ച പണിയുടെ ഫലം ഹെര്‍ണിയ(Inguinal hernia). ഏകദേശം മുപ്പതു ശതമാനം പുരുഷന്മാരിലും മൂന്ന് ശതമാനം സ്ത്രീകളിലും കാണുന്ന ഒരു പ്രശ്നം.

As they grow and develop, our gonads descend. In females the ovaries descend from the midsection to lie near the uterus and fallopian tubes. This ensures that the egg does not have far to travel to be fertilized. In males the descent goes farther.

The descent of the gonads, particularly in males, creates a weak spot in the body wall. To envision what happens when the testes and spermatic cord descend to form a scrotum, imagine pushing your fist against a rubber sheet. In this example, your fist becomes equivalent to the testes and your arm to the spermatic cord. The problem is that you have created a weak space where your arm sits. Where once the rubber sheet was a simple wall, you’ve now made another space, between your arm and the rubber sheet, where things can slip. This is essentially what happens in many types of inguinal hernias in men. Some of these inguinal hernias are congenital—when a piece of the gut travels with the testes as it descends. Another kind of inguinal hernia is acquired. When we contract our abdominal muscles, our guts push against the body wall. A weakness in the body wall means that guts can escape the body cavity and be squeezed to lie next to the spermatic cord.(Your Inner fish---- Neil Shubin )
രണ്ടുകാലില്‍ നടക്കുന്ന നടക്കുന്ന മനുഷ്യന്റെ കുടലിന്റെ ഭാരം മുഴുവന്‍ താങ്ങുന്നത് താരതമ്യേന ദുര്‍ബലമായ മാംസപേശികളാണ്. നാല് കാലില്‍ നടക്കുന്ന സസ്തനികള്‍ക്ക് ഇതൊരു പ്രശ്നമല്ല. എന്നാല്‍ നാല്‍ക്കാലിയെ പിടിച്ചു രണ്ടു കാലില്‍ നിര്‍ത്തിയാല്‍ പലപ്പോഴും ഈ ദുര്‍ബലമായ പേശികളെ ഭേദിച്ച് കുടല്‍ പുറത്ത് ചാടും.

(ട്രിവിയ: ഡാവിഞ്ചി 1487 ല്‍ വരച്ച പ്രശസ്തമായ ഒരു ചിത്രമുണ്ട്. ഒരു വൃത്തത്തിലും സമചതുരത്തിലും ഒതുങ്ങി നില്‍ക്കുന്ന നിലയില്‍ ഏറ്റവും തികവുള്ള മനുഷ്യരൂപം.The Vitruvian Man. റോമന്‍ ആര്‍ക്കിട്ടെക്റ്റായ വിട്രുവിയസ്സ് BCE ഒന്നാം നൂറ്റാണ്ടില്‍ എഴുതിയ  De Architectura എന്ന ഗ്രന്ഥത്തിലെ വിവരണം ഇങ്ങനെയാണ്.

''For if a man be placed flat on his back, with his hands and feet extended, and a pair of compasses centered at his navel, the fingers and toes of his two hands and feet will touch the circumference of a circle described therefrom. And just as the human body yields a circular outline, so too a square figure may be found from it.''

വൃത്തം സ്വര്‍ഗ്ഗീയമായതിന്റേയും സമചതുരം ഭൌതികമായതിന്റേയും സൂചനയാണ്. ലക്ഷണമൊത്ത മനുഷ്യന് വിട്രുവിയസ്സ് നല്‍കുന്ന വിവരണത്തിന് ഡാവിഞ്ചി നല്‍കുന്ന ദ്രിശ്യ രൂപത്തിന്  ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളുടെ പരിണാമത്തിന്റെ വടുക്കളും ദാവിഞ്ചി വരച്ചു ചേര്‍ത്തിട്ടുണ്ട് എന്നത് രസമല്ലേ?വിട്രൂവിയന്‍ മനുഷ്യന്റെ ലിംഗത്തിന്റെ ഇടതു വശത്തായി ഒരു തടിപ്പ് കാണാം.നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഹെര്‍ണിയ.

Curious thought:.....ദാവിഞ്ചി ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണോ? അത് വരക്കാന്‍ ഉപയോഗിച്ച മോഡലിന്റെ വൈകല്യമായിരുന്നു എന്ന് സങ്കല്‍പ്പിച്ചാല്‍,ഒരു മോഡലിനെ അന്ധമായി കോപ്പി ചെയ്യാന്‍ മാത്രമുള്ള അനാട്ടമിക്കല്‍ അറിവേ ആദ്യത്തെ അനാട്ടമിസ്റ്റ് എന്ന് പോലും പറയാവുന്ന ഡാവിഞ്ചിക്കുള്ളൂ എന്ന് ആരെങ്കിലും വിശ്വസിക്കുമോ?ഇനി മോഡലിന് ഹെര്‍ണിയ ഉണ്ടെങ്കില്‍ തന്നെ അത് അത്ര സാധാരണമല്ല എന്ന് ഡാവിഞ്ചിക്കറിയില്ല?സ്വര്‍ഗീയ മനുഷ്യനും പൂര്‍ണ്ണനല്ല എന്നാണോ ഡാവിഞ്ചി പറയുന്നത്? ഡാവിഞ്ചിയുടെ നോട്ട് ബുക്കില്‍ ഇങ്ങനെ കാണാം.... ''By the ancients man has been called the world in miniature; and certainly this name is well bestowed, because, inasmuch as man is composed of earth, water, air and fire, his body resembles that of the earth.''

സമകാലീനനായ മൈക്കലാഞ്ചലോയുടെ ചിത്രങ്ങളിലെ അനാട്ടമിക്കല്‍ സൂചനകളെക്കുറിച്ച് എഴുതിയ പോസ്റ്റ്‌....മൈക്കല്‍ ആഞ്ചലോയുടെ ദൈവം.

വീണ്ടും വിഷയത്തിലേക്ക്.....വൃഷണങ്ങള്‍ ഇറങ്ങിവരുന്നത്.ബീജവാഹിനി കുഴലുകള്‍ (vas deferens)മൂത്രക്കുഴലിനെ ചുറ്റി വളഞ്ഞാണ്. ചിത്രം നോക്കുക. ചിത്രത്തിന്റെ ഇടതുവശത്തു കാണുന്നതുപോലെയാണ് സ്വാഭാവികമായും നാം പ്രതീക്ഷിക്കുക.പക്ഷേ ചിത്രത്തിന്റെ വലതു വശത്ത് കാണുന്നതു പോലെയാണ് ദൈവത്തിന്റെ അപാരമായ ബുദ്ധി പ്രവര്‍ത്തിച്ചത്.(ഈ ചിത്രം റിച്ചാര്‍ഡ്‌ ഡോക്കിന്‍സിന്റെ The Greatest Show On Earth എന്ന പുസ്തകത്തില്‍ നിന്ന്.)

....The vas deferens unfortunately got hooked the wrong way over the ureter.Rather than reroute the pipe as any sensible engineer would have done,evolution simply kept on lengthening it.....Yet again,it is a beautiful example of a initial mistake compensated for in a post hoc fashion,rather than being properly corrected back on the drawing board.Examples like this must surely undermine the position of those who hanker after intelligent design.(The greatest show on earth----Richard Dawkins)

ഇതുപോലെ ചുറ്റിവളഞ്ഞുള്ള സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ വേറെയും കാണാം.നല്ലൊരു ഉദാഹരണം recurrent laryngeal nerve.ഈ ഞെരമ്പ് തലച്ചോറില്‍ നിന്നു പുറപ്പെടുന്ന വാഗസ്സിന്റെ(vagus nerve) ഒരു ശാഖയാണ്.കഴുത്താണ് ലക്ഷ്യ സ്ഥാനം.Supplies motor function and sensation to the larynx (voice box). സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ ഈ ഞെരമ്പ് നേരെ സ്വനപേടകത്തില്‍ (larynx -voice box) എത്തുകയല്ല ചെയ്യുന്നത്,മറിച്ച് നേരെ നെഞ്ചിലേക്കു പോയി അവിടെ ചില രക്തകുഴലുകളെയെല്ലാം ചുറ്റി(loop under and around the arch of the aorta on the left, and around the right subclavian artery on the right )വീണ്ടും മുകളിലെത്തുകയാണ്-(തിരുവനന്തപുരത്തുനിന്നു എറണാകുളത്തേക്കു പോകാന്‍ ആദ്യം കോഴിക്കോടു വരെ പോയി തിരിച്ചു വരുന്നപോലെ:-))ഈ വിചിത്രമായ സംവിധാനം ഏറ്റവും പരിഹാസ്യമാകുന്നത് പാവം ജിറാഫിന്റെ കാര്യത്തിലാണ്.ജിറാഫില്‍ ഈ ഞെരമ്പ് ഒരു കാര്യവുമില്ലാതെ ഇരുപതു അടിയോളം നീളത്തിലങ്ങനെ കിടക്കുകയാണ്.(ജിറാഫിനു ശബ്ദിക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണം ഇതായിരിക്കുമോ?ടെലിഫോണ്‍ ലൈനില്‍ ദൂരകൂടുതല്‍ കൊണ്ട് സംഭാഷണത്തില്‍ 'ഡിലെ' വരുന്നതു പോലെ?)

If you think of it as a product of design,recurrent laryngeal nerve is a disgrace.....During the evolution of mammals,however the neck stretched(fish don't have necks) and the gills disappeared,some of them turning into useful things such as thyroid and parathyroid glands,and the various other bits and pieces that combine to form the larynx.Those other useful things,including the parts of the larynx, received their blood supply and their nerve connections from the evolutionary descendants of the blood vessels and nerves that,once upon a time,served the gills in orderly sequence.As the ancestors of mammals evolved further and further away from their fish ancestors,nerves and blood vessels found themselves pulled and stretched in puzzling directions,which distorted their spatial relations one to another.The vertebrate chest became a mess,unlike the tidily symmetrical,serial repetitiveness of fish gills.And the recurrent laryngeal nerves become more than ordinarily exaggerated causalities of this distortion.(The greatest show on earth----Richard Dawkins)

മത്സ്യാവതാരം ചില മാറ്റങ്ങളോടെ മനുഷ്യാവതാരം ആകുന്നതുകൊണ്ടുള്ള ഒരു ചെറിയ ഉപദ്രവമാണ് 'എക്കിള്‍' (hiccups).

The problem is that the brain stem originally controlled breathing in fish; it has been jerry-rigged to work in mammals. Sharks and bony fish all have a portion of the brain stem that regulates the rhythmic firing of muscles in the throat and around the gills. The nerves that control these areas all originate in a well-defined portion of the brain stem. We can even see this nerve arrangement in some of the most primitive fish in the fossil record. Ancient ostracoderms, from rocks over 400 million years old, preserve casts of the brain and cranial nerves. Just as in living fish, the nerves that control breathing extend from the brain stem.

This works well in fish, but it is a lousy arrangement for mammals. In fish the nerves that control breathing do not have to travel very far from the brain stem. The gills and throat generally surround this area of the brain. Mammals have a different problem. Our breathing is controlled by muscles in the wall of our chest and by the diaphragm, the sheet of muscle that separates chest from abdomen. Contraction of the diaphragm controls inspiration. The nerves that control the diaphragm exit our brain just as they do in fish, and they leave from the brain stem, near our neck. These nerves, the vagus and the phrenic nerve, extend from the base of the skull and travel through the chest cavity to reach the diaphragm and the portions of the chest that control breathing. This convoluted path creates problems; a rational design would have the nerves traveling not from the neck but from somewhere nearer the diaphragm. Unfortunately, anything that interferes with one of these nerves can block their function or cause a spasm.(Your Inner fish---- Neil Shubin )

ഇനിയും ഇങ്ങനെ ധാരാളം കിടക്കുകയാണ് സര്‍വ്വശക്തന്റെ ഡിസൈനിംഗ് വൈഭവത്തിന്റെ കഥകള്‍.താല്‍പര്യമുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ വായിക്കാം.

-THE PANDA'S THUMB:more reflections in natural history STEPHEN JAY GOULD
-THE SCARS OF EVOLUTION:what our bodies tell us about human origins ELAINE MORGAN
-WHY WE GET SICK:the new science of darwinian medicine RANDOLPH M NESSE,GEORGE C.WILLIAMS
-YOUR INNER FISH:a journey into the 3.5-billion-year history of the human body NEIL SHUBIN

Geology shows that fossils are of different ages. Paleontology shows a fossil sequence, the list of species represented changes through time. Taxonomy shows biological relationships among species. Evolution is the explanation that threads it all together. Creationism is the practice of squeeezing one's eyes shut and wailing 'does not!'.


179 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

തൊഴുതു മാഷേ! ഇനിയൊരു സംവാദം കൂടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിയ്ക്കാം.

Captain Haddock പറഞ്ഞു...

ഹോ...ഭയകരം.
പൊന്നു Bright ഡോക്ടര്‍ സാബ്, സമതിച്ചു തന്നിരിക്കുന്നു. എനിയ്ക്ക്‌ എന്നാ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റുക !!!!

പാഞ്ചാലി :: Panchali പറഞ്ഞു...

നല്ലൊരു ലേഖനം!

എല്ലവരും വായിച്ചിരിന്നെങ്കില്‍ എന്ന് ആശിക്കുന്നു.

- സാഗര്‍ : Sagar - പറഞ്ഞു...

ശ്വാസം പിടിച്ചാ വായിച്ചത്... ഹൌ......

ഒരോ വരിയും കിടീലം കിടിലോല്‍ കിടിലം..

ക്യാപ്റ്റോ.... ഇത് പോലെ ഒരെണ്ണം വേണെങ്കില്‍ ഇത് തന്നെ കോപ്പിയടിക്കേണ്ടി വരും

- സാഗര്‍ : Sagar - പറഞ്ഞു...

"മറ്റൊരു ജീവിയും ഇത്രവലിയ കുഞ്ഞിനെ പ്രസവിക്കുന്നില്ല" എന്ന് പറഞ്ഞല്ലോ അത് ഗോറില്ല ആയിട്ട് കംപയര്‍ ചെയ്യുമ്പോള്‍ അല്ലേ ? പൂച്ചയെയും അതിന്റെ "നവജാതശിശുവിനെയും" നോക്കിയാല്‍ 60:3 എന്നപോലെ ആയിരിക്കില്ലെ ? (ചുമ്മാ ഒരു ഡബിട്ടാ പൂച്ചേം അതിന്റെ കുഞ്ഞിനേം ഒക്കെ കാഴ്ചയുടെ ബേസില്‍ പറഞ്ഞതാ.. ശരിയാണൊ ?)

അനിൽ@ബ്ലൊഗ് പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
അഭിനന്ദനങ്ങള്‍.

പേടിത്തൊണ്ടന്‍ പറഞ്ഞു...

priceless...!!!

ചിലതൊക്കെ വായിച്ച് അറിയാതെ 'എന്റെ ദൈവമേ' എന്നു വിളിച്ചു പോയി. (താനെന്തു കോപ്പാടോ ഈ കാണിച്ചേക്കുന്നേ എന്നു ചോദിക്കാന്‍ )

ആവശ്യമില്ലാത്ത ഒരു O.T : srusthivaadam എന്നൊരു ബ്ലോഗ് തുടങ്ങി അതില്‍ ഇടാന്‍ പാടില്ലാരുന്നോ ഈ പോസ്റ്റ് ;) ;)

ജോണ്‍ ചാക്കോ, പൂങ്കാവ് പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
അഭിനന്ദനങ്ങള്‍.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

താരത‌മ്യം ചെയ്യാൻ നട്ടെല്ലുവേദന ഇല്ലാത്ത മനുഷ്യനെ സൃഷ്ടിച്ച ശേഷം മതി പരിണാമത്തെക്കുറിച്ചു പറയാൻ എന്നും പറഞ്ഞ് ആളിപ്പോ ഇങ്ങെത്തും :-)

വിവരങ്ങൾക്ക് നന്ദി

evuraan പറഞ്ഞു...

ഉഗ്ര്‌..! ഉഗ്ര്!

bright പറഞ്ഞു...

@ - സാഗര്‍ : Sagar -
പൂച്ചയുടെ കാര്യങ്ങള്‍ അറിഞ്ഞുകൂടാ.എന്നാലും പൂര്‍ണമായും ഒരു നാല്‍ക്കാലിയായ പൂച്ചയേയും പൂര്‍ണ്ണമായും ഇരുകാലിയായ മനുഷ്യനെയും താരതമ്യം ചെയ്യാന്‍ പറ്റില്ല.നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് നാല്‍ക്കാലിയെ ഇരുകാലിയാക്കാന്‍ നടത്തിയ മാറ്റങ്ങള്‍ എത്രമാത്രം അപകടകരമാണ് എന്നാണല്ലോ.(പോസ്റ്റില്‍ നിന്ന്:കരയില്‍ ജീവജാലങ്ങള്‍ എത്തീട്ട് 400 മില്യണ്‍ വര്‍ഷങ്ങളായി.അതില്‍ 99% വും നാലുകാലില്‍.വെറും ഒരു ശതമാനം സമയമേ ആയിട്ടുളളൂ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങീട്ട്.സ്വാഭാവികമായും ശരീരം മുഴുവന്‍ അഡ്ജസ്റ്റ് ചെയ്തു എന്നു പറയാനാവില്ല.) ഗോറില്ല മനുഷ്യന്റെ അടുത്ത കസിന്‍ ആണ് (primates),ഏകദേശം ഇരുകാലിയെപ്പോലെ നടക്കുന്ന നാല്‍ക്കാലിയുമാണ്.അതുകൊണ്ടാണ് ആ കംപാരിസണ്‍.എന്തായാലും പ്രസവത്തില്‍ ഏതെങ്കിലും പൂച്ച മരിച്ചിരിക്കാനുള്ള സാധ്യത കുറവാണ്.

desertfox പറഞ്ഞു...

Really informative.. Hats off to you for this brilliant post.

- സാഗര്‍ : Sagar - പറഞ്ഞു...

നന്ദി ബ്രൈറ്റ്..

പിന്നെ ഇത് വരെ പ്രസവത്തില്‍ പൂച്ച മരിച്ചതായി ഞാനും കേട്ടിട്ടില്ല..

Dr.Doodu പറഞ്ഞു...

ഞങ്ങളുടെ നാട്ടില്‍ ഇന്നാളൊരു പൂച്ച പ്രസവത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. വിശദവിവരങ്ങള്‍ അന്വേഷിച്ചു പറയാം.
നല്ല പോസ്റ്റ്‌. പരിണാമത്തിന്റെ എതിരാളി ഇനി എന്നാണോ എത്തുക. ആ ചങ്ങായി ഇവിടെയോന്നുമില്ലേ? (ചങ്ങായി എന്ന് വിളിച്ചത് ഒരു ഇഷ്യൂ ആക്കല്ലേ, ചുമ്മാ പറഞ്ഞതാണ്.) :-)

Baiju Elikkattoor പറഞ്ഞു...

document cheyythu vakkenda saadhanam! nandi.

vishwasikalkku kaariyagal ithra lalitha narma madhuramayi parayan kazhiyane daivame......!!!!!

കുട്ടു | Kuttu പറഞ്ഞു...

നന്നായിരിക്കുന്നു.
ഒരുപാട് റിസര്‍ച്ച് നടത്തിയ മട്ടുണ്ടല്ലോ..
അഭിനന്ദനങ്ങള്‍...

രവീഷ് | r4v335H പറഞ്ഞു...

ഇങ്ങനെയൊരു പോസ്റ്റ് വന്നിട്ട് ഇതിനെയൊക്കെ ഒന്ന് ചെറുക്കാൻ ദൈവവിശ്വാസികൾ ആരുമില്ലന്നോ ഛേ.. മോശം !!

:)

Bright,

amazing as usual !!

ramachandran പറഞ്ഞു...

നന്ദി മാഷേ

ഈ സമയത്ത് തന്നെ ഇതു വായിക്കാന്‍ കഴിഞ്ഞത് പ്രയോജനപ്പെട്ടു

ചിന്തകന്‍ പറഞ്ഞു...

ഇങ്ങനെയൊരു പോസ്റ്റ് വന്നിട്ട് ഇതിനെയൊക്കെ ഒന്ന് ചെറുക്കാൻ ദൈവവിശ്വാസികൾ ആരുമില്ലന്നോ ഛേ.. മോശം !!

ചെറുക്കാന്‍ മാത്രം ഒന്നുമില്ലല്ലോ രവീഷെ ഇതില്‍...:)

ഈ പോസ്റ്റിലെ വിജ്ഞാന പ്രദമായ കര്യങ്ങളെ അംഗീകരിക്കുന്നു.

ലക്ഷ്യത്തെ കുറിച്ചോര്‍ത്ത് സഹതാപം മാത്രമേയുള്ളൂ. :(

വിശ്വാസികള്‍ ആളുകള്‍ പറയുന്ന വിവരമില്ലായ്മകള്‍ക്കൊക്കെ പ്രതികരക്കണം എന്ന് ശഠിക്കേണ്ടതില്ല.

രവീഷ് | r4v335H പറഞ്ഞു...


ഈ പോസ്റ്റിലെ വിജ്ഞാന പ്രദമായ കര്യങ്ങളെ അംഗീകരിക്കുന്നു.


അപ്പോ സംഗതി വിജ്ഞാനപ്രദമായിരുന്നു അല്ലേ ? :)

പിന്നെ എങ്ങനാ ചിന്തകാ ഇത് വിവരക്കേടാവുന്നത്. അതോ വിജ്ഞാനപ്രദമായതെല്ലാം വിവരക്കേടാണെന്നാണോ ?

ഇതിൽ പറഞ്ഞിരിക്കുന്ന ഒരു വിവരക്കേട് ദയവായി ഒന്ന് കാട്ടിത്തന്നാൽ നന്നായിരുന്നു.

ബ്രൈറ്റേ,

ക്ഷമി.... :)

യാരിദ്‌|~|Yarid പറഞ്ഞു...

ശ്ശെ,ശ്ശേ. ചിന്തകൻ അങ്ങനെ പിണങ്ങിപോകാതെ.,
ഇതിലുള്ള വിവരക്കേട് മുഴ്വുഅൻ കിത്താബ് എടുത്ത് ഉദാഹരിച്ച് ഒന്ന് ചൂണ്ടിക്കാണിച്ച് തന്നിട്ട് പോവന്നെ. ഇല്ലെങ്കി ഇതു മുഴുവൻ ശരിയാണന്ന് എന്നെ പോലുള്ള പാവങ്ങൾവിശ്വസിച്ച് പോവും..!

കിത്താബിൽ ഇതിനെക്കുറിച്ചൊന്നുമില്ലങ്കി ചിന്തകനെ പോലൂള്ളവരെ കഞ്ഞി കുടി മുട്ടിപോവുമല്ലൊ എന്റെ ബ്രൈറ്റെ..:):)

ചിന്തകന്‍ പറഞ്ഞു...

പിണക്കമൊന്നുമില്ല യാരിദേ... കുട്ടികളുടെ തമാശകളോട് ആരെങ്കിലും പിണങ്ങാറുണ്ടോ :)

CK Latheef പറഞ്ഞു...

മിക്കവാറും വിശ്വാസികള്‍ക്ക് ഇതൊരു പുതിയ അറിവായിരിക്കും. ഇത്രയധികം വൈകല്യങ്ങള്‍ സൃഷ്്ടിപ്പില്‍ വരുത്തിയ സ്രഷ്്ടാവിനെ വിശ്വസിക്കുന്നവരെക്കുറിച്ചെന്ത് പറയാന്‍. കിതാബില്‍ പറഞ്ഞതേ അവര്‍ വിശ്വസിക്കൂ. ഇത്തരം ബ്ലോഗില്‍ പറയുന്നതൊക്കെ അവര്‍ വിശ്വസിക്കൂമോ ആവോ. ഏതായാലും ബ്രൈറ്റ് തുടരുക. നാലഞ്ച് പോസ്റ്റുകളും അതിലുള്ള അഭിപ്രായവും കണ്ട് കഴിയുമ്പോള്‍ കേരത്തില്‍ പകുതി പേരങ്കിലും ഏതായാലും ദൈവവിശ്വാസത്തില്‍ നിന്ന് മാറും. ഊരവേദനയുടെ കാര്യം എനിക്ക് വളരെയധികം ഇഷ്്ടപ്പെട്ടു കാരണം ഞാനും അതിലുണ്ട്. സുപ്രധാന വിവരങ്ങള്‍ നഷ്്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. ഉദാഹരണം മൂത്രവുമായി ബന്ധപ്പെട്ടത്. എന്തിനാ ഇത്രയധികം വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കാനോ. ആവശ്യത്തിനുള്ള ഏതാണ്ട് അരക്ലാസ് വെള്ളം കുടിച്ച് മൂത്രമൊഴിക്കേണ്ടി വരാത്ത ഒരു സംവിധാനം ശരീരത്തിനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഞാന്‍ ദീര്‍ഘദൂരയാത്ര ചെയ്യേണ്ടിവരുമ്പോഴെല്ലാം അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഏതായാലും ഇത്തരം സുപ്രധാന വസ്തുതകള്‍ നിസ്സാരമെന്ന് കരുതി വിട്ടുകളയരുത്. തുടരുക അഭിനന്ദനങ്ങള്‍.

ചിന്തകന്‍ പറഞ്ഞു...

ലത്തീഫ് പറഞ്ഞപ്പഴാ ഞാനും ഓര്‍ത്തത്... ഇത്തവണ നാട്ടില്‍ പോയ സമയത്ത് ഞാന്‍ വെറുതെ ഒരു ചെക്കപ്പ് നടത്തി നോക്കി.. നോക്കിയപഴതാ എനിക്ക് കൊളസ്ട്രോളുണ്ടത്ര.. കൂടാതെ ഇസിജി എടുത്തപ്പോള്‍ അത്പം വേരിയേഷനും ഉണ്ട്. കാര്‍ഡിയോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യാന്‍ പറഞ്ഞു. പുള്ളിയെ കാണിച്ചപ്പോള്‍ പറഞ്ഞു എക്കോ ചെയ്യണമെന്ന്.....തിരക്ക് കാരണം പിന്നെ ചെയ്യാന്‍ പറ്റിയില്ല...

ഈ പോസ്റ്റ് വായിച്ചപ്പഴാ‍ ഞാന്‍ ചിന്തിച്ചത്.... എന്തൊക്കെ മിസ്റ്റേക്കുകളാണല്ലെ നമ്മുടെ ശരീരത്തിനുള്ളില്‍....വെറുതെയല്ല ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നത്... ഒരു വിവരവും ഇല്ലാത്ത ആരോ തട്ടിക്കൂട്ടിയ പരിപാടിയാണിതെന്ന് ഇപ്പഴല്ലേ പിടിക്കിട്ടിയത്.

ഈ ആമാശയം തന്നെ ഇല്ലാണ്ടാക്കിയിരുന്നെങ്കില്‍ എന്തൊരു സുഖമായിരുന്നു.പിന്നെ ഈ പെടാ പാടൊന്നും പെടേണ്ട ആവശ്യമില്ലായിരുന്നല്ലോ. അതിനു പകരമായി ഈ പ്രകൃതിയില്‍ നിന്ന് ആഹാരം സ്വയം വലിച്ചെടുക്കാനും വളരാനുമുള്ള ഒരുകഴിവ് കൊടുത്താല്‍ പോരായിരുന്നോ..? ..... എന്തൊക്കെ മണ്ടത്തരങ്ങളാണല്ലേ രവീഷെ ഈ ഡിസൈനര്‍ കാണിച്ചിരിക്കുന്നത്...

ഈ വൈദ്യ ശാസ്ത്രത്തിന്റെയും കുന്തത്തിന്റെ കുടചക്രത്തിന്റെ ഒന്നും ആവശ്യമുണ്ടാകുമായിരുന്നില്ല.... മനുഷ്യനു ചിന്തിക്കാനുള്ള ബുദ്ധിയും നല്കേണ്ടിവരുമായിരുന്നില്ല. വല്ല നാല്‍ക്കാലികളെ പോലെയോ മരങ്ങളെ പോലെയോ ഒക്കെയങ്ങ് പടച്ചാ പോരായിരുന്നോ.... ഈ ബുദ്ധി കൊടുത്തതു കൊണ്ടല്ലോ ഈ നശൂലം പിടിച്ച ചിന്തകളൊക്കെ മനുഷ്യന്‍ മാര്‍ക്ക് വരുന്നത്.. എന്താ ചെയ്യ...:) .....


മനുഷ്യനു മുമ്പേ ഉണ്ടായി എന്ന് പറയപെടുന്ന ജീവി വര്‍ഗങ്ങള്‍ ഇന്നും മനുഷ്യനെക്കാള്‍ എത്രയോ താഴ്ന്ന ഗ്രേഡിലാ ഉള്ളത്..... ഇനിയിപ്പം ആര്‍ക്കറിയാം ഈ പട്ടികളിലും പൂച്ചകളിലുമൊക്കെ ശാസ്ത്രജ്ഞാന്മാരും സാഹിത്യകാരന്മാരും എല്ലാം ഉണ്ടോ എന്ന്?

ബ്രൈറ്റേ ഈ നിലക്കും ഒരന്വേണം ആവാം കെട്ടോ... പരമ്പര തുടരട്ടെ....

ANITHA HARISH പറഞ്ഞു...

വളരെ വളരെ വളരെ വിജ്ഞാനപ്രദം. അവതരിപ്പിക്കുന്ന ശൈലി അതിലും നല്ലത്. ആശംസകള്‍.

യാരിദ്‌|~|Yarid പറഞ്ഞു...

ചിന്തകന്റെ തല അധികം പുറത്ത് കാണിക്കരുത്. പുറത്തിറങ്ങി നടക്കുന്നതും സാധിക്കുമെങ്കിൽ കുറക്കണം. വെയിലൊട്ടും കൊള്ളരുത്. കഴിയുമെങ്കിൽ കിത്താബ് മാത്രം വായിച്ച് കൊണ്ടിരിക്കണം, ഈ വൃത്തികെട്ട ഇന്റർനെറ്റ്, ബ്ലോഗ് ആദിയായവയൊന്നും വായിക്കരുത്, എന്തൊക്കെ വിഡ്ഡിത്തരങ്ങളാ ഈ ബ്രൈറ്റൊക്കെ എഴുതി വെച്ചിരിക്കുന്നത്.

ഇതൊക്കെ പണ്ടെ കിത്താബിൽ ഉണ്ടായിരുന്നതല്ലെ.അതൊക്കെ പക്ഷെ വായിച്ച് മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരായി പോയി ഈ പാവപെട്ട ഇരുകാലികൽ. കിത്താബിനകത്ത് ഈ സാധനങ്ങളെല്ലാം ഉണ്ടന്ന് ചിന്തകനെ പോലുള്ള അഞ്ചാറ് പേർക്കെ അറിയാവു. ഇനിയും ഉണ്ട് ഇമ്മാതിരി സാധനങ്ങൾ കിത്താബിൽ. ഇനി വരാനുള്ളതുമുണ്ട് കിത്താബിൽ. പക്ഷെ അതൊക്കെ ബ്രൈറ്റിനെപോലുള്ളവർ ബ്ലോഗിലൊക്കെ എഴുതി വെച്ചാൽമാത്രമെ ബാക്കിയുള്ളവർക്ക് അറീയാൻ പറ്റു. ചിന്തകനെ പോലൂള്ളവർക്ക് കിത്താബ് മാത്രം വായിക്കുന്നത് കൊണ്ട് ഇതൊക്കെ നേരത്തെ അറിയാം..;)

ഹ്ം ചിന്തകനോടാ കളി...:):)

പാര്‍ത്ഥന്‍ പറഞ്ഞു...

മനുഷ്യന്മാർക്ക് അസുഖം വരുന്നതും അതുമൂലം ചാവുന്നത്തും ഡിസൈനിങ്ങിലെ തകരാ‍റാണെന്നാണ് ഇതിൽ നിന്നും മനസ്സിലായത്. നുമ്മക്ക് എല്ലാവർക്കും കൂടി ഒരു ഹരജി എഴുതി പുള്ളിക്ക് ഈ പോസ്റ്റിന്റെ ഒരു ലിങ്കും കൂടി അയച്ചുകൊടുത്താൽ ചിലപ്പോൾ ഇതൊക്കെ ശരിയാക്കിതരുവായിരിക്കും.

എനിക്ക് ഒരു കാര്യം പുടികിട്ടി. ഈ വൈദ്യന്മാർക്കും ഡോക്ടർ‌മാർക്കും കാശുണ്ടാക്കാൻ വേണ്ടിത്തന്നെയാണ് ഇങ്ങനെ മനുഷ്യനെ വികൃതയായി സൃഷ്ടിച്ചത് എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ഓനും ഇവന്മാരുടെ ആളന്നെ.

ചിന്തകന്‍ പറഞ്ഞു...

യാരിദെ.. കിത്താബ് വായിക്കാറുണ്ട്.. എല്ലാ കിത്താബുകളും... യാരദിനെ പോലെ പരിണാമത്തിന്റെ കിത്താബുകള്‍ മാത്രമല്ല വായിക്കാറുള്ളത്.... പിന്നെ ഈ ശാസ്ത്രം ശാസ്ത്രീയത് എന്നൊക്കെ പറഞ്ഞാല്‍ കുരങ്ങന്മാര്‍ വാലറ്റ് മനുഷ്യരായെന്ന് വാദിക്കുന്നത് പോലുള്ള കാര്യങ്ങള്‍ക്കല്ല എന്നാണ് എന്റ് അറിവ്.... ശാസ്ത്രത്തിന്റെ കുത്തക ചാള്‍സ് ഡാര്‍വിനും റിച്ചാഡ് ഡോക്കിന്‍സുമാര്‍ക്കും മാത്രം അവകാ‍ശപെട്ടതാണെന്ന് ധരിച്ച് വശായിരിക്ക്ക്കുന്ന ചില കുട്ടികള്‍ക്ക് ....ഒരു പക്ഷേ ഇതൊക്കെ ഭയങ്കര ശാസ്ത്രമാണെന്ന് തോന്നാം...

ഈ പ്രപഞ്ചമാകുന്ന കിത്താബില്‍ എല്ലാം അടങ്ങിയിരിക്കുന്നു യാരിദ്.. യാരിദും ഈ കിത്താബിന്റെ ഒരു ഭാഗം മാത്രമാണ്... യാരിദ് വിചാരിച്ചാലോ ബ്രൈറ്റ് വിചാരിച്ചാലോ ഈ കിത്താബില്‍ നിന്ന് പുറത്ത് കടക്കാനാവില്ല...

Baiju Elikkattoor പറഞ്ഞു...

ഒരഭ്യര്‍ത്ഥന. പോസ്റ്റിന്റെ വിഷയത്തില്‍ ഊന്നി നിന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് എല്ലാപേര്‍ക്കും വിജ്ഞാനപ്രദം ആയിരിക്കും. വിശ്വാസത്തിന്റെ നാട്യവുമായി വരുന്നവരുടെ വാലും തലയും ഇല്ലാത്ത അഭിപ്രായങ്ങള്‍ക്കു അമിത പ്രധാന്യം കൊടുക്കുന്നതില്‍ യാതൊരു അര്‍ത്ഥവും കാണുന്നില്ല. ഏതു വിഷയം ആയാലും അവര്‍ വന്നൊരു കുറ്റിയടിച്ച് അതിനു ചുറ്റും അങ്ങനെ കറങ്ങി കൊണ്ടിരിക്കും. അവര്‍ എതിര്‍ക്കുന്നതിനു പകരമായി എന്തെങ്കിലും വസ്തുനിഷ്ഠമായി മുന്നോട്ടു വയ്ക്കനുണ്ടോ? ഒന്നുമില്ല. വെറുതെ എതിര്‍ക്കാന്‍ വേണ്ടി യാതൊരു യുക്തിയും ഇല്ലാതെ അവ്യക്തമായി അങ്ങും ഇങ്ങും തൊടാതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നൂ. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു കാരിയത്തിനു വ്യക്തമായ ഒരു എതിര്‍ വാതം മുന്നോട്ടു വയ്ക്കാന്‍ ചിന്തകന് പരിഹാസമാല്ലാതെ കഴിഞ്ഞിട്ടുണ്ടോ. "ഈ പ്രപഞ്ചമാകുന്ന കിത്താബില്‍ എല്ലാം അടങ്ങിയിരിക്കുന്നു...... " ഇമ്മാതിരി എട്ടുകാലി മമ്മൂഞ്ഞ് സ്റ്റൈല്‍ ആണെപ്പോഴും. വിട്ടുകള.

ചിന്തകന്‍ പറഞ്ഞു...

Baiju Elikkattoor പറഞ്ഞു...

vishwasikalkku kaariyagal ithra lalitha narma madhuramayi parayan kazhiyane daivame......!!!!!


ഇത്തരം അപക്വ ലേഖകനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുന്നുമില്ലാത്തത് കൊണ്ടാ മിണ്ടാതിരുന്നത്.
ചിലകുട്ടികള്‍ ഇവിടെ നിന്ന് കരഞ്ഞ് വിളിക്കുന്നത് കണ്ട്പ്പോള്‍ അവരുടെ കരച്ചില്‍ നിര്‍ത്താന്‍.. ചിലകാര്യങ്ങള്‍ പറഞ്ഞതാ... ഇതിലെവിടെ യാ പരിഹാസം...:)

അല്ല ഇതിലെന്താ ഇപ്പോള്‍ ചര്‍ച്ച ചെയ്യാനുള്ളത് ബൈജു എലിക്കാട്ടൂരെ?

യാരിദ്‌|~|Yarid പറഞ്ഞു...

ചിന്തകന്റെ ഓഞ്ഞ ചിന്തകൾ കുറെ നാളായി ഇവിടെ കാണുന്നതല്ലെ ചിന്തകാ. വളർന്ന് വലുതായി എന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല. പുത്തി കൂടി വികസിക്കണം. ചിന്തകന്റെ പോലെ വികസിക്കാത്ത പുത്തി കണ്ടാൽ ചില കുട്ടികളെങ്കിലും പറഞ്ഞെന്നിരിക്കും. ഇടക്കൊക്കെ കിത്താബിനപ്പുറത്തുള്ള കാര്യങ്ങളറിയാൻ കൂടി ആ കീ ബോർഡ് ഉപയോഗിച്ചോളു.(ഗൂഗീളിൽ ഒരു പാട് കാര്യങ്ങൾ സെർച്ച് ചെയ്താൽ കിട്ടും ട്ടാ..) ഇല്ലെങ്കിൽബ്രൈറ്റിന്റെതൊ, സൂരജിന്റെയൊ , അല്ലെങ്കിൽ സി കെ ബാബുമാഷിന്റെയോ പോസ്റ്റുകൾ വായിക്കുന്നത് പുത്തി തെളിയാനും ഉപകരിക്കും.

രവീഷ് | r4v335H പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
cALviN::കാല്‍‌വിന്‍ പറഞ്ഞു...

Melethil പ്രതീക്ഷിച്ചത് ശരിയായി. ഇതിനോട് സംവദിക്കാൻ ഒരുത്തനും പറ്റുന്നില്ല. :-) തിരിച്ചു പറയാൻ ലോജിക്കൽ ആയ വല്ലതും വേണ്ടേ? :-)

ഇനി വല്ലവനും പരിണാമത്തെയും ശാസ്ത്രത്തെയും എതിർക്കാൻ വന്നാൽ ഈ പോസ്റ്റിന്റേയും , സി.കെ. ബാബുവിന്റെ ഫൈസലു സുല്ലിട്ട പോസ്റ്റും കൃഷ്ണതൃഷ്ണയുടെയും സൂരജിന്റേയും ഓരോ പോസ്റ്റും ലിങ്ക് ആയി അങ്ങിട്ടാൽ മതി :-)

CK Latheef പറഞ്ഞു...

അതോടുകൂടി പിന്നെ ദൈവവിശ്വാസികളുടെ പൊടുപോലും കാണില്ല.

CK Latheef പറഞ്ഞു...

'ഇതൊക്കെ പണ്ടെ കിത്താബിൽ ഉണ്ടായിരുന്നതല്ലെ.അതൊക്കെ പക്ഷെ വായിച്ച് മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരായി പോയി ഈ പാവപെട്ട ഇരുകാലികൽ. കിത്താബിനകത്ത് ഈ സാധനങ്ങളെല്ലാം ഉണ്ടന്ന് ചിന്തകനെ പോലുള്ള അഞ്ചാറ് പേർക്കെ അറിയാവു. ഇനിയും ഉണ്ട് ഇമ്മാതിരി സാധനങ്ങൾ കിത്താബിൽ. ഇനി വരാനുള്ളതുമുണ്ട് കിത്താബിൽ.'

യാരിദ് ഇതുപറഞ്ഞപ്പോള്‍ 1400 വര്‍ഷം പഴക്കമുള്ള ആ കിതാബ് ഒന്ന് എടുത്ത് നോക്കി. അപ്പോള്‍ കണ്ടത്

യാരിദ് ഇതുപറഞ്ഞപ്പോള്‍ 1400 വര്‍ഷം പഴക്കമുള്ള ആ കിതാബ് ഒന്ന് എടുത്ത് നോക്കി. അപ്പോള്‍ കണ്ടത്

വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശത്തിലാകുന്നു. (90:4)

അതിന് മൗദൂദി നല്‍കിയ വിശദീകരണം

'ജനിച്ചാല്‍ തന്നെ സംരക്ഷിക്കാനാരുമുണ്ടായിരുന്നില്ലെങ്കില്‍ ഭൂമിയില്‍ പതിക്കുന്നതോടെ അവന്‍ ദാരുണമായി മരിച്ചുപോകുന്നു. നടക്കാറാവുമ്പോള്‍ പദേപദേ വീണുപോകുന്നു. ബാല്യത്തില്‍നിന്ന് യൗവനത്തിലേക്കും വാര്‍ധക്യത്തിലേക്കും എത്താന്‍ പല വക ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോരേണ്ടതുണ്ട്. ഈ മാറ്റങ്ങളിലേതെങ്കിലുമൊന്ന് പിഴച്ചുപോയാല്‍ അവന്‍ ജീവിതനൈരാശ്യത്തില്‍ പതിക്കുന്നു. അവന്‍ ഒരു രാജാവോ ഏകാധിപതിയോ ആണെങ്കില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതാരാണെന്ന ഉല്‍ക്കണ്ഠയാല്‍ ഒരിക്കലും സ്വസ്ഥത ലഭിക്കുന്നില്ല. ഒരു ലോകജേതാവായാല്‍ പോലും തന്റെ ഭടന്‍മാരിലൊരുവന്‍ ഏതു നിമിഷത്തിലും തന്നെ കടന്നാക്രമിച്ചേക്കാം എന്ന ആശങ്കയില്‍നിന്ന് മോചനമില്ല. അവന്‍ തന്റെ കാലഘട്ടത്തിലെ ഖാറൂന്‍തന്നെയാണെങ്കിലും തന്റെ ധനം എങ്ങനെ വര്‍ധിപ്പിക്കാം, എങ്ങനെ സംരക്ഷിക്കാം എന്നീ ഉല്‍ക്കണ്ഠയിലായിരിക്കും എപ്പോഴുമവന്‍. ചുരുക്കത്തില്‍, യാതൊരാളും കലര്‍പ്പറ്റ സ്വസ്ഥതയിലും സംതൃപ്തിയിലും അനുഗൃഹീതനാകുന്നില്ല. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്റെ ജനനംതന്നെ ക്ലേശഭൂയിഷ്ഠമാകുന്നു.'

മൗദൂദിയുടെ വിശദീകരണം പോരാ ബ്രൈറ്റ്. അതിനാല്‍ താങ്കളെ ഈ ഖുര്‍ആന്‍ സൂക്തം കൂടുതല്‍ വിശദീകരിക്കാന്‍ ക്ഷണിക്കുന്നു. താങ്കളുടെ ഈ വിഷയകമായുള്ള പോസ്റ്റുകള്‍ ഈ സൂക്തത്തെ കൂടുതല്‍ നന്നായി വിശദീകരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തുടര്‍ന്നുള്ള പോസറ്റുകള്‍ വൈകാതെ പ്രസിദ്ധീകരിക്കുമല്ലോ. നന്ദി.

ചിന്തകന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...

ഇല്ലെങ്കിൽബ്രൈറ്റിന്റെതൊ, സൂരജിന്റെയൊ , അല്ലെങ്കിൽ സി കെ ബാബുമാഷിന്റെയോ പോസ്റ്റുകൾ വായിക്കുന്നത് പുത്തി തെളിയാനും ഉപകരിക്കും.

ഈ മഹാന്മരൊക്കെ ആരാ യാരിദേ.. ഈ ദുനിയാവിന്റെ മൊത്തം കണ്ട്രോള്‍ ഉള്ളവരാണോ? ഇവരുടെ കിത്താബുകളിലുള്ളതെല്ലാം നൂറു ശതമാനം ശരിയായിരിക്കും അല്ലെ. എനിക്ക് ‘ബുത്തി‘ യുതിക്കുന്ന വല്ല മരുന്നും കിട്ടുമായിരിക്കും. ഉപദേശത്തിന് നന്ദിണ്ട് ട്ടോ.. :)

ഇനി വല്ലവനും പരിണാമത്തെയും ശാസ്ത്രത്തെയും എതിർക്കാൻ വന്നാൽ ഈ പോസ്റ്റിന്റേയും , സി.കെ. ബാബുവിന്റെ ഫൈസലു സുല്ലിട്ട പോസ്റ്റും കൃഷ്ണതൃഷ്ണയുടെയും സൂരജിന്റേയും ഓരോ പോസ്റ്റും ലിങ്ക് ആയി അങ്ങിട്ടാൽ മതി :-).പലതരം ജിഹാദ് കൊണ്ട് ഇപ്പം നാട്ടിലെറങ്ങി നടക്കാന്‍ വായ്യാന്നായിട്ടുണ്ട്. ഇനിയിപ്പം ഈ 'ലിങ്ക് ജിഹാദും' കൂടിവേണോ കാല്‍വിനെ? :-)

bright പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി
@ CK Latheef ,
നടുവേദനക്കാരുടെ ക്ലബിലേക്ക്‌ സ്വാഗതം...ദൈവം സഹായിച്ചാല്‍ മോഴ്സ് കോഡില്‍ മൂത്രമൊഴിക്കുന്നവരുടെ ക്ലബ്ബിലും നമുക്ക് കണ്ടുമുട്ടാം :-)

ഞാന്‍ അനേകം പോയിന്റുകള്‍ വിട്ടുകളഞ്ഞത് ബോറടിച്ചിട്ടാണ്.ഗോളിയില്ലാത്ത ദൈവത്തിന്റെ പോസ്റ്റില്‍ തുടര്‍ച്ചയായി ഗോളടിച്ചിട്ടെന്തു കാര്യം.ദൈവത്തിന്റെ കളിക്കാരുടെ സ്ഥിതി കാണുന്നില്ലെ?

നമ്മുടെ വൃക്കകള്‍ വെള്ളത്തില്‍ ജീവിക്കേണ്ട ജീവിയുടേതാണ്.അതു കൊണ്ട് അതു ശരിയായി പ്രവര്‍ത്തിക്കാന്‍ ധാരാളം വെള്ളം വേണം.വല്ല ഒട്ടകത്തിന്റേയോ മറ്റോ മോഡലായിരുന്നു നമുക്കും നല്ലത്.ഇപ്പൊ നല്ലതുപോലെ വെള്ളം കുടിച്ചില്ലെങ്കില്‍ പ്രശ്നം. കിഡ്നി സ്റ്റോണ്‍ വരം. ദൈവകൃപയുണ്ടെങ്ങില്‍ കിഡ്നി സ്റ്റോണ്‍ ക്ലബ്ബിലും അംഗത്വം കിട്ടാം.Waiting for it :-)

സുന്നത്ത് ചെയ്യുന്നതിനേക്കുറിച്ചും ഒരു പ്രശ്നമുണ്ട്.അതു ശീരീരത്തിന് നല്ലതാണ് എന്നാണ് വാദം.('ശാസ്ത്രീയമായ' തെളിവുകളുണ്ട്) ശരി... എങ്കില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പെര്‍ഫെക്റ്റ് ആയിട്ടല്ല എന്നു കരുതേണ്ടിവരും.ഇനി ദൈവസൃഷ്ടി പെര്‍ഫെക്റ്റ് ആണെങ്കില്‍ സുന്നത്ത് ചെയ്യുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കണം.അപ്പൊ ഏതാ ശരി?അതോ ഇനി രശീതിയുടെ കൌണ്ടര്‍ ഫോയില്‍ പോലെ ഒരു കഷ്ണം മുറിച്ചു തിരിച്ചുകൊടുക്കുന്നതാണോ?:-)

Swasthika പറഞ്ഞു...

ഈ പോസ്റ്റും വിജ്ഞാനപ്രദം,യുക്തിയുക്തം.

ഇനി ഒരു ഓഫ്‌ : രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടി.ആ കമെന്റ് ശകലങ്ങള്‍ ഇങ്ങനെ

1)"മനുഷ്യന്മാർക്ക് അസുഖം വരുന്നതും ചാവുന്നത്തും ഡിസൈനിങ്ങിലെ തകരാ‍റാണെന്നാണ് ഇതിൽ നിന്നും മനസ്സിലായത്. നുമ്മക്ക് എല്ലാവർക്കും കൂടി ഒരു ഹരജി എഴുതി പുള്ളിക്ക് ഈ പോസ്റ്റിന്റെ ഒരു ലിങ്കും കൂടി അയച്ചുകൊടുത്താൽ ചിലപ്പോൾ ഇതൊക്കെ ശരിയാക്കിതരുവായിരിക്കും..."

ബി)""വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശത്തിലാകുന്നു.""

ഈശ്വര് അള്ളാ തേരെ നാം..?? എന്ന് ഇക്കാര്യത്തിലെന്കിലും ഒരു ഒത്തുതീര്‍പ്പായി.

ചിന്തകന്‍ പറഞ്ഞു...

ഞാന്‍ അനേകം പോയിന്റുകള്‍ വിട്ടുകളഞ്ഞത് ബോറടിച്ചിട്ടാണ്.ഗോളിയില്ലാത്ത ദൈവത്തിന്റെ പോസ്റ്റില്‍ തുടര്‍ച്ചയായി ഗോളടിച്ചിട്ടെന്തു കാര്യം.ദൈവത്തിന്റെ കളിക്കാരുടെ സ്ഥിതി കാണുന്നില്ലെ?

കാറ്റില്ലാത്ത പന്ത് കൊണ്ട് കളിക്കാന്‍ ടീമിനെ കിട്ടാന്‍ പ്രയാസമാ‍യത് കൊണ്ടാണ് ബ്രൈറ്റ്.... :)

താങ്കളുന്നയിച്ച വാദങ്ങളൊന്നും പരിണാമത്തിലൂടെയാണ് മനുഷ്യനും ജീവി വര്‍ഗ്ഗങ്ങളും രൂപപ്പെട്ടതെന്നോ ദൈവത്തിന്റെ സൃഷ്ടിയല്ല ഇതൊന്നുമെന്നോ തെളിയിക്കുന്നില്ല.

ഞാന്‍ താങ്കളുടെ ആദ്യ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, താങ്കളുദ്ദേശിച്ച കാര്യം പറയാന്‍ മനുഷ്യന്റെ ആന്തരിക വ്യവസ്ഥയെ വിവരിച്ച് ബുദ്ധിമുട്ടണമായിരുന്നില്ല.

സൂഷ്മ വീക്ഷണത്തിനപ്പുറം ഒരു ബ്രഹത് വീക്ഷണമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ ഉപകരിക്കുക. എന്നാല്‍ മാത്രമേ ഈ വ്യവസ്ഥാപിത നിയമങ്ങളുടെ അകം പൊരുളെന്തെന്നറിയാന്‍ സാധിക്കുകയുള്ളൂ‍.

ബുദ്ധിയോടൊപ്പം മനുഷ്യന് വേണ്ട അവശ്യമായ മറ്റൊന്നാണ് വിവേകം.

വീരവാദങ്ങള്‍ക്കപ്പുറം കാര്യങ്ങളെ ക്ഷമയോടെ കാണാനുള്ള കഴിവാണ് ഒരു മനുഷ്യനെ വിവേകിയും കരുത്തനും ആക്കുന്നത് . :)

ശ്രീ (sreyas.in) പറഞ്ഞു...

ആദ്യമായാണ്‌ വായിക്കുന്നത്, ഇത്രയും വിലപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചത്തിനു വളരെ നന്ദി.

പരിണാമസിദ്ധാന്തം സ്കൂളില്‍ പഠിച്ചു എന്നതല്ലാതെ ഗവേഷണമൊന്നും നടത്തിയിട്ടില്ല, അതിനാല്‍ താഴെ കൊടുക്കുന്ന ലളിതമായ ചോദ്യങ്ങളെ പരിഹസിക്കാതെ ബോധ്യപ്പെടുത്തി തരണേ എന്നപേക്ഷിക്കുന്നു. മുമ്പ് ചര്‍ച്ചചെയ്ത വിഷയമാണെങ്കില്‍ പൊറുക്കുക. (വിശ്വാസവുമായി കൂടിചേര്‍ത്ത് മറുപടി പറയരുതേ!)

അ. പരിണാമം വഴിയാണല്ലോ ഭൂമുഖത്ത് ഓരോരോ ജീവികള്‍ പ്രത്യക്ഷപ്പെട്ടതും മറ്റു ചിലവ അപ്രത്യക്ഷമായതും. ഈ സിദ്ധാന്തത്തില്‍ , എന്തില്‍നിന്നും എന്തിലേക്കുള്ള മാറ്റമാണ് ഈ പരിണാമം? അതായത് അപൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണത്തിലേക്കോ, അതോ പൂര്‍ണ്ണത്തില്‍ നിന്നും അപൂര്‍ണ്ണത്തിലേക്കോ? അതല്ല പൂര്‍ണ്ണത അഥവാ perfection-നും പരിണാമവുമായി യാതൊരു ബന്ധവുമില്ലയോ?

ആ. എന്തിനാണ് ഈ പരിണാമം നടക്കുന്നത്? എന്താണ് ഇതിന്റെ ഡ്രൈവിംഗ് ഫോഴ്സ്? ജീവികളുടെ ഇച്ചാശക്തി ആണോ അത്? കടലില്‍ വെള്ളമില്ലാത്തതിനാലോആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാലോ ആണോ ജീവികള്‍ കരയിലേക്ക് കയറിയത്? അല്ലെങ്കില്‍ പിന്നെ എന്തിന്? എന്നിട്ട് മറ്റു ചില ജീവികള്‍ പിന്നെയും കടലില്‍ തന്നെ തുടര്‍ന്നു, അതെന്താ?

ഇ. ആദ്യമായി ഉണ്ടായെന്നു കരുതുന്ന ജീവികള്‍ പൂര്‍ണ്ണം (perfect) ആയിരുന്നോ? ആയിരുന്നെങ്കില്‍ , എന്തുകൊണ്ട് അപൂര്‍ണ്ണമായത്തിലേക്കുള്ള (ഒപ്പം മനുഷ്യനിലേക്കുള്ള) മാറ്റം നടക്കണം? മാറ്റം നടക്കുന്നുവെന്നുവന്നാല്‍ ആദ്യത്തേത് പൂര്‍ണ്ണം അല്ല (പൂര്‍ണ്ണത്തിനു പരിണാമമില്ല).

ഈ. മുകളില്‍ പറഞ്ഞതുപോലെ പൂര്‍ണ്ണമല്ലായിരുന്നെങ്കില്‍ , അപൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണതയിലേക്കുള്ള വളര്‍ച്ചയാണോ പരിണാമം? മനുഷ്യന്‍ എത്രത്തോളം പൂര്‍ണമാണ്? എന്തുകൊണ്ട് അമീബയെക്കാളും പൂര്‍ണ്ണത മനുഷ്യനുണ്ട്‌ എന്നുകരുതുന്നു? (അങ്ങനെ കരുതുന്നുവോ?) എന്ത് മാനദണ്ഡം ആണ് ഈ 'പൂര്‍ണ്ണത' (perfection) അളക്കാന്‍ ഉപയോഗിക്കുന്നത്? മനുഷ്യന്‍ എത്രത്തോളം പൂര്‍ണ്ണനാണ്?

ഉ‌. ഏകകോശജീവി മുതല്‍ ഇത് വരെയുള്ള പരിണാമവിവരമനുസരിച്ച് , മനുഷ്യന്‍ കഴിഞ്ഞു ഇനിവരുന്ന അടുത്ത ജീവിയെ നമുക്ക് ഇപ്പോള്‍ predict ചെയ്യാന്‍ കഴിയുമോ? എന്തുകൊണ്ട്?

കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതരും എന്നു പ്രതീക്ഷിക്കുന്നു.
നന്ദി.

bright പറഞ്ഞു...

നന്ദി, ശ്രീ (sreyas.in),
ചോദ്യങ്ങളെല്ലാം വിശദമായ മറുപടി അര്‍ഹിക്കുന്നവയാണ്.ഓരോ ചോദ്യത്തിനും ഓരോ പോസ്റ്റ്‌ അല്ല ഓരോ പുസ്തകം തന്നെ എഴുതാം.എന്നാലും വളരെ ചെറിയ മറുപടി.പിന്നീട് സമയം കിട്ടിയാല്‍ ഞാന്‍ തന്നെ വിശദമായി പോസ്റ്റിടാന്‍ ശ്രമിക്കാം.

അ. പരിണാമം വഴിയാണല്ലോ ഭൂമുഖത്ത് ഓരോരോ ജീവികള്‍ പ്രത്യക്ഷപ്പെട്ടതും മറ്റു ചിലവ അപ്രത്യക്ഷമായതും. ഈ സിദ്ധാന്തത്തില്‍ , എന്തില്‍നിന്നും എന്തിലേക്കുള്ള മാറ്റമാണ് ഈ പരിണാമം? അതായത് അപൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണത്തിലേക്കോ, അതോ പൂര്‍ണ്ണത്തില്‍ നിന്നും അപൂര്‍ണ്ണത്തിലേക്കോ? അതല്ല പൂര്‍ണ്ണത അഥവാ perfection-നും പരിണാമവുമായി യാതൊരു ബന്ധവുമില്ലയോ?

പൂര്‍ണ്ണത അഥവാ perfection-നും പരിണാമവുമായി യാതൊരു ബന്ധവുമില്ല.പരിണാമത്തിന്റെ ഉദ്ദേശ്യം പെര്‍ഫെക്ഷന്‍ അല്ല.ഓരോ ജീനും (ശ്രദ്ധിക്കുക ജീവികള്‍ അല്ല) അതുള്‍കൊള്ളുന്ന ശരീരത്തിന്റെ സഹായത്തോടെ പുതിയ കോപ്പികള്‍ ഉണ്ടാക്കുന്നു,അതുവഴി അടുത്ത തലമുറ ഉണ്ടാകുന്നു. അത്ര മാത്രം.പോസ്റ്റില്‍ നിന്ന്
Evolution is never perfect.It has no foresight.It works by cobbling together new features by tinkering with existing ones.In evolutionary terms,we harbor flaws because natural selection,the force that moulds our genetically controlled traits,does not aim for perfection or endless good health.If a body plan allows individuals to survive long enough to reproduce(and in humans and various other organisms,to raise their young)then that plan will be selected.Anatomical and physiological quirks that become disabling only after someone has reproduced will spread.

ആ. എന്തിനാണ് ഈ പരിണാമം നടക്കുന്നത്? എന്താണ് ഇതിന്റെ ഡ്രൈവിംഗ് ഫോഴ്സ്? ജീവികളുടെ ഇച്ചാശക്തി ആണോ അത്? കടലില്‍ വെള്ളമില്ലാത്തതിനാലോആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാലോ ആണോ ജീവികള്‍ കരയിലേക്ക് കയറിയത്? അല്ലെങ്കില്‍ പിന്നെ എന്തിന്? എന്നിട്ട് മറ്റു ചില ജീവികള്‍ പിന്നെയും കടലില്‍ തന്നെ തുടര്‍ന്നു, അതെന്താ?

ഡ്രൈവിംഗ് ഫോഴ്സൊന്നും ഇല്ല മുകളിലെ ഉത്തരം നോക്കുക.

ഇ. ആദ്യമായി ഉണ്ടായെന്നു കരുതുന്ന ജീവികള്‍ പൂര്‍ണ്ണം (perfect) ആയിരുന്നോ? ആയിരുന്നെങ്കില്‍ , എന്തുകൊണ്ട് അപൂര്‍ണ്ണമായത്തിലേക്കുള്ള (ഒപ്പം മനുഷ്യനിലേക്കുള്ള) മാറ്റം നടക്കണം? മാറ്റം നടക്കുന്നുവെന്നുവന്നാല്‍ ആദ്യത്തേത് പൂര്‍ണ്ണം അല്ല (പൂര്‍ണ്ണത്തിനു പരിണാമമില്ല).


ആദ്യമായി ഉണ്ടായെന്നു കരുതുന്ന ജീവികള്‍ പൂര്‍ണ്ണം (perfect) ആയിരുന്നോ? അല്ല just forget about your obsession with perfection.

ഈ. മുകളില്‍ പറഞ്ഞതുപോലെ പൂര്‍ണ്ണമല്ലായിരുന്നെങ്കില്‍ , അപൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണതയിലേക്കുള്ള വളര്‍ച്ചയാണോ പരിണാമം? മനുഷ്യന്‍ എത്രത്തോളം പൂര്‍ണമാണ്? എന്തുകൊണ്ട് അമീബയെക്കാളും പൂര്‍ണ്ണത മനുഷ്യനുണ്ട്‌ എന്നുകരുതുന്നു? (അങ്ങനെ കരുതുന്നുവോ?) എന്ത് മാനദണ്ഡം ആണ് ഈ 'പൂര്‍ണ്ണത' (perfection) അളക്കാന്‍ ഉപയോഗിക്കുന്നത്? മനുഷ്യന്‍ എത്രത്തോളം പൂര്‍ണ്ണനാണ്?

refer above അമീബയെക്കാളും പൂര്‍ണ്ണത മനുഷ്യനുണ്ട്‌ എന്നു കരുതുന്നില്ല.amoeba is perfect for passing its amoeba genes to the next generation just as humans are perfect about passing their human genes to the next generation.Of course humans are more complex than amoeba though we cannot say humans are more advanced.I know you may be confused but it takes much time to explain it.

ഉ‌. ഏകകോശജീവി മുതല്‍ ഇത് വരെയുള്ള പരിണാമവിവരമനുസരിച്ച് , മനുഷ്യന്‍ കഴിഞ്ഞു ഇനിവരുന്ന അടുത്ത ജീവിയെ നമുക്ക് ഇപ്പോള്‍ predict ചെയ്യാന്‍ കഴിയുമോ? എന്തുകൊണ്ട്?

no never.evolution has no foresight.It is blind.

Faizal Kondotty പറഞ്ഞു...

ബ്രൈറ്റ്‌ സര്‍ ,

സുഖം അല്ലെ , 45 ദിവസത്തെ വെകേഷന്‍ കഴിഞ്ഞു എത്തിയതേ ഉള്ളൂ , ഒക്കെ ഒന്ന് വായിച്ചു നോക്കട്ടെ സൗകര്യം പോലെ .. ഏതായാലും എന്നെ മറന്നില്ലല്ലോ പലരും! .... സന്തോഷായി ..!!
വിഷയം സജീവം ആയി നില നില്‍ക്കുന്നതിനാല്‍ പരിണാമം ബ്ലോഗിന്റെ ആവശ്യകത ഒന്ന് കൂടെ വര്‍ദ്ധിച്ച് എന്ന് തോന്നുന്നു ...തിരിച്ചു വന്നപ്പോള്‍ കുറച്ചു ജനെടിക്സ് ബുക്സ് കൊണ്ട് വന്നത് വെറുതെയായില്ല എന്നര്‍ത്ഥം .. കാണാം ..:)

പിന്നെ ദൈവത്തിന്റെ സൃഷ്ടിപ്പിലെ ന്യൂനത കണ്ടതുന്നതില്‍ വിരോധം ഇല്ല , അതിനു താങ്കള്‍ ഏത് മാന ദണ്ഡം ഉപയോഗിക്കുന്നു എന്നതും താങ്കളുടെ ഇഷ്ടം .... പിറകില്‍ ഒരു കണ്ണ് കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരുത്തന്‍ എന്നെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് തോന്നി , ഛെ ദൈവം മുന്നില്‍ മാത്രമേ കണ്ണ് ഫിറ്റ്‌ ചെയ്തുല്ലോ .. പോക്കെറ്റ്‌ അടി സംഭവം മുന്‍ കൂട്ടി കാണാന്‍ കഴിയാത്ത ഒരു പ്രപഞ്ച സൃഷ്ടാവ് .. ഹും .. സാരമില്ല പോക്കെറ്റ്‌ അടി കൂടി കൂടി വരുമ്പോള്‍ പിറകില്‍ ഒരു കണ്ണ് കൂടി പരിണമിച്ചു വന്നേക്കാം .. ശോ അതിനു പക്ഷെ ഒരു ജനത മുഴുവന്‍ ആഗ്രഹിച്ചത്‌ കൊണ്ട് ആയില്ലല്ലോ ജനിത ഘടനയില്‍ മാറ്റം വരണം അല്ലെ ...? കുഴഞ്ഞത് തന്നെ

പിന്നെ കുറച്ചു വിമാനങ്ങള്‍ക്ക് യന്ത്ര തകരാറുണ്ടായി അത് നിലത്തു വീണാല്‍ നമുക്ക് തീര്‍ച്ചയായും പറയാം വിമാങ്ങള്‍ ആകുന്ന വിമാനങ്ങള്‍ ഒക്കെയും ഒരു നിര്‍മ്മാതാവില്ലാതെ പ്രകൃതിയില്‍ നിന്നും അങ്ങിനെ തനിയെ പരിണമിച്ചു ഉണ്ടായി എന്ന് .. കാറുകള്‍ ബ്രേക്ക്‌ ഡൌണ്‍ ആകുന്നെങ്കില്‍ അവയും .. കൊള്ളാം ! പിന്നെ കൂട്ടത്തില്‍ പറയാം കണ്ടില്ലേ ഇരു ചക്രമുള്ള ബൈക്കുകള്‍ , അവ പരിണമിച്ചു മൂന്നു ചക്രം ഉള്ള ഓട്ടോ റിക്ഷകള്‍ , പിന്നെ കാറ് , മിനി ബസ്‌ , ബസ്‌ , അങ്ങിനെ അങ്ങിനെ ...

ശ്രീ (sreyas.in) ചോദിച്ച സംശയങ്ങള്‍ക്ക് താങ്കള്‍ ഉത്തരം നല്‍കുമല്ലോ അല്ലെ ? അതോ ...? ഏതായാലും കാത്തിരിക്കുന്നു .

Faizal Kondotty പറഞ്ഞു...

bright said...
no never.evolution has no foresight.It is blind.

അപ്പൊ അതാണ്‌ കാര്യം .. പരിണാമത്തിനു ഒരു അന്തവും കുന്തവും ഇല്ല ..ഒരു ലക്ഷ്യവും ഇല്ല .. ശ്രീ, ഇനി ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പെഷീസ് എടുത്തു വെറുതെ ഒന്ന് വായിച്ചു നോക്കൂ .. അപ്പൊ മനസ്സിലാകും ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..".:) എന്ന് .. അപ്പൊ ഡാര്‍വിന്‍ ആരായി ..? അങ്ങിനത്തെ ഒരാളെ വിമര്‍ശിക്കാന്‍ പാടുണ്ടോ?ഹേ .. പാടില്ല ഞങ്ങളുടെ പ്രവാചകനെ തൊട്ടു കളിച്ചാല്‍ ഞങ്ങള്‍ ശുട്ടിടുവേന്‍ .., ഞങ്ങള്‍ക്ക് പറയാം .. ! നിങ്ങള്‍ മിണ്ടരുത് .

അങ്ങിനെ അന്ധമായി പരിണമിച്ചു പരിണമിച്ചു നമ്മള്‍ ഒക്കെ ഉണ്ടായി .. പോട്ടെ പരിണാമ ദശകളില്‍ അനുകൂല ഗുണങ്ങള്‍ ഒക്കെ നില നിര്‍ത്തിയോ അതും ഇല്ല .. കാരണം അവസാനം മനുഷ്യന്‍ പരിണമിച്ചു വന്നപ്പോള്‍ ഒട്ടു മിക്ക ഗുണങ്ങളും വീണു പോയി ..

നായയെപ്പോലെ ഘ്രാണ ശേഷിയില്ല , പുലിയെപ്പോലെ വേഗത്തില്‍ ഓടാന്‍ കഴിയില്ല , കുരങ്ങിനെപ്പോലെ മരത്തില്‍ കയറാന്‍ കഴിയില്ല .. ഉഭയ ജീവികളെ പ്പോലെ വെള്ളത്തിലും കരയിലും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല ..തണുപ്പിനെ അതിജീവിക്കാന്‍ രോമങ്ങളില്ല .
എന്തിനു മറ്റു ജന്തുക്കളെ കുഞ്ഞുങ്ങള്‍ എല്ലാം പ്രസവിച്ചു ചുരുങ്ങിയ കാലം കൊണ്ട് സ്വയം പ്രാപ്തരാകും എന്നാ മനുഷ്യ കുഞ്ഞോ .. തള്ള പെറ്റിട്ടു വര്‍ഷങ്ങളോളം പരിചരിക്കണം അല്ലെങ്കില്‍ survive ചെയ്യില്ല . . അങ്ങിനെ അങ്ങിനെ ..അപ്പൊ പരിണാമ ദശകളില്‍ നല്ല ഗുണങ്ങള്‍ കൂടി കൈ വിട്ടു പോകുന്നത് എന്തുകൊണ്ടാണ് ഡോക്ടര്‍ സര്‍ ,
അതോ തലച്ചോറിനു അല്പം വക തിരിവ് ഉണ്ടെന്നു മനസ്സിലാക്കി പരിണാമം മറ്റുള്ളതിനെ കയ്യൊഴിച്ചതാണോ..? അപ്പൊ ആ പരിണാമ പ്രക്രിയകള്‍ അത്ര blind അല്ലല്ലോ bright സാറേ .

അസഖ്യം തലമുറകളില്‍ എങ്ങിനെ അന്ധമായ മാറ്റങ്ങള്‍ വന്നു വന്നു ഈ അവയവ കോ-ഡിനേഷന് , യോജിച്ച പ്രവര്‍ത്തനം , നാഡി വ്യവസ്ഥ അടക്കമുള്ള വ്യവസ്ഥകള്‍ എല്ലാം ഉണ്ടായി അല്ലെ സാര്‍ .. ഞാന്‍ വിശ്വസിച്ചു സാറേ , അന്ധമായ പരിണാമത്തില്‍ അന്ധമായി അങ്ങ് വിശ്വസിച്ചു .. :).

Faizal Kondotty പറഞ്ഞു...

ഏതായാലും പരിണാമ പ്രക്രിയ തീര്‍ത്തും അന്ധമാണ്‌ എന്ന് താങ്കള്‍ സമ്മതിച്ചല്ലോ .. നല്ലത് .
മറ്റൊരു കാര്യം കൂടെ , പ്രകൃതി നിര്ധാരണത്തിന് പക്ഷെ ഒരു മാന ദണ്ഡം ഉണ്ടല്ലോ അല്ലെ .. കണ്ണിന്റെ കാര്യത്തില്‍ കാഴ്ച എന്നതാണ് പ്രകൃതി നിര്ദ്ധാരണത്തിന്റെ മാന ദണ്ഡം എന്ന് ഒരാള്‍ എഴുതിയത് കണ്ടു .. അങ്ങിനെ എങ്കില്‍ കണ്ണിന്റെ പരിണാമത്തിലെ നിരവധി ഘട്ടങ്ങള്‍ പരിശോധിക്കുക .. തീരെ ഉപയോഗ യോഗ്യം അല്ലാത്ത നിരവധി ഘട്ടങ്ങള്‍ കണ്ണിന്റെ പരിണാമ ദശകളില്‍ ഉണ്ട് ..എങ്കില്‍ അവയെ എന്തിനു നില നിര്‍ത്തി .. എന്നിട്ട് അതില്‍ തുടര്‍ പരിണാമം നടന്നു ? അപ്പോള്‍ പരിണാമ പ്രക്രിയ അത്ര അന്ധമായിരുന്നോ സാറേ ?

പോട്ടെ റെറ്റിനയില്‍ പതിയുന്ന തല കീഴ്ചായ ചെറിയ ഇമേജ് യഥാര്‍ത്ഥ രീതിയില്‍ ആയി കാണിക്കാനുള്ള കഴിവ് തലച്ചോറിനു ലഭിച്ചത് blind ആയ പരിണാമ പ്രക്രിയ വഴിയാണോ ? ഒരു foresight ഉം ഇല്ലാത്ത പരിണാമം വഴി ? ( ഈ പരിണാമ പ്രക്രിയ എങ്ങിനെ നടന്നിരിക്കാം എന്ന് ഒന്ന് ചുരുക്കി പറയാമോ , just , വിഷന്‍ അനുഭവപ്പെടുന്ന രീതി ഉണ്ടായ പ്രക്രിയ (ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറരുതേ.. ഒരു മറുപടി തരണമേ )

അന്ധമായ പരിണാമ പ്രക്രിയ വഴിയാണോ ചെവി അടക്കമുള്ള സെന്‍സ് ഓര്‍ഗന്‍സ ഉണ്ടായതു ? ഇവയെല്ലാം യോജിച്ചു പ്രവര്‍ത്തിക്കുന്നത് ..? രക്തം ശ്വാസ കോശത്തില്‍ നിന്നും ഹൃദയത്തിലെ അറകളിലെക്കും ,( തിരിച്ചും ) , പിന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും , തലച്ചോറിലേക്കും , വൃക്കകളിലെക്കും ഒക്കെ ചംക്രമണം നടത്തുന്ന വ്യവസ്ഥ ഈ അന്ധമായ പരിണാമം വഴി ഉണ്ടായതാണോ ? അപ്പൊ ഓരോ അവയവവും ഉണ്ടായത് നല്ല പോലെ അറിയാം അല്ലെ പരിണാമത്തിനു ? ജീവികളുടെ ബ്ലൂ പ്രിന്റ്‌ കയ്യില്‍ വച്ച് അന്ധത ഭാവിച്ചു നടന്ന പരിണാമം എന്ന കൊച്ചു കള്ളന്‍ !

സര്‍വ്വ ലോക വിശ്വാസികളെ നിങ്ങള്‍ അന്ധമായി വിശ്വസിപ്പിന്‍ .. ! നിങ്ങളുടെ "അന്ധ" വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ !

ശ്രീ (sreyas.in) പറഞ്ഞു...

മറുപടിക്ക് നന്ദി, Bright.

Bright said: "പൂര്‍ണ്ണത അഥവാ perfection-നും പരിണാമവുമായി യാതൊരു ബന്ധവുമില്ല.പരിണാമത്തിന്റെ ഉദ്ദേശ്യം പെര്‍ഫെക്ഷന്‍ അല്ല.ഓരോ ജീനും (ശ്രദ്ധിക്കുക ജീവികള്‍ അല്ല) അതുള്‍കൊള്ളുന്ന ശരീരത്തിന്റെ സഹായത്തോടെ പുതിയ കോപ്പികള്‍ ഉണ്ടാക്കുന്നു,അതുവഴി അടുത്ത തലമുറ ഉണ്ടാകുന്നു. അത്ര മാത്രം."

അതായത്, നിലനില്‍പ്പിനായാണ് പരിണാമം എന്നല്ലേ? (survival of the fittest?) അടുത്ത തലമുറ ഉണ്ടാക്കാന്‍ വേണ്ടിയാണ് ജീവികളില്‍ പരിണാമം നടക്കുന്നത്, അപ്പോള്‍ എന്തുകൊണ്ട് ചില ജീവികള്‍ നശിച്ചുപോകുന്നു? അവിടെ ആ ജീവികളില്‍ പരിണാമം പരാജയപ്പെട്ടു എന്നാണോ? പുതിയ ജീവികള്‍ എന്തിനുണ്ടാകുന്നു? ഒരു ജീവിയുടെ നിലനില്‍പ്പ്‌ എന്ന് പറയുമ്പോള്‍ പുതിയൊരു ജീവി ഉണ്ടാവുക എന്നതല്ലല്ലോ. ജീനില്‍ മാറ്റം വന്നുകഴിഞ്ഞാല്‍ , ആ ജീവിയുടെ നിലനില്‍പ്പ്‌ എന്നല്ല, പുതിയൊരു ജീവി എന്നല്ലേ പറയാറ്‌?

Bright said: "ഓരോ ജീനും അതുള്‍കൊള്ളുന്ന ശരീരത്തിന്റെ സഹായത്തോടെ പുതിയ കോപ്പികള്‍ ഉണ്ടാക്കുന്നു,അതുവഴി അടുത്ത തലമുറ ഉണ്ടാകുന്നു."

അതായത് "നിലനില്‍ക്കണം" എന്ന ഒരു ഫോഴ്സ് അല്ലെങ്കില്‍ ബോധം ഓരോ ജീനിനും സ്വന്തമായിട്ടുണ്ടോ? അതെങ്ങിനെയാണ്? തലമുറ ഉണ്ടാകണം എന്ന് ഓരോ ജീനും കരുതുന്നുണ്ടോ? ഇതു ജീവി നിലനില്‍ക്കണം എന്ന് എങ്ങനെയാണ് തീരുമാനിക്കപെടുന്നത്? ജീനുകള്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള കഴിവുണ്ടോ? ജീനുകള്‍ സ്വയം നിലനില്‍ക്കുന്ന വസ്തുവാണോ? ജീന്‍ genius ആണോ? ജീനിന്‌ ബുദ്ധിയുണ്ടോ? വിവേചന ബുദ്ധിയുണ്ടോ?

Bright said: "If a body plan allows individuals to survive long enough to reproduce(and in humans and various other organisms,to raise their young)then that plan will be selected"

you said "will be selected" - will be selected by whom?

കടലില്‍ വെള്ളമില്ലാത്തതിനാലോ ആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാലോ ആണോ ജീവികള്‍ കരയിലേക്ക് കയറിയത്? അല്ലെങ്കില്‍ പിന്നെ എന്തിന്? എന്നിട്ട് മറ്റു ചില ജീവികള്‍ പിന്നെയും കടലില്‍ തന്നെ തുടര്‍ന്നു, അതെന്താ?

അമീബ പോലുള്ള ചെറിയൊരു ജീവിയില്‍ നിന്നും ഇത്രയും കോംപ്ലക്സ്‌ എന്ന് പറയപ്പെടുന്ന മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ഉണ്ടായത് വെറുതെ നിലനില്‍പ്പിനാണല്ലോ എന്നാലോചിപ്പോള്‍ ഈയുള്ളവന്റെ ചിന്തയ്ക്ക് എന്തോ ഒരു പന്തികേട്‌ തോന്നുന്നു. ഇപ്പോഴും ഏകകോശ ജീവികളുണ്ട് താനും. അവ നശിക്കെണ്ടതയിരുന്നില്ലേ? നിലനില്‍പ്പ്‌ == കൊമ്പ്ലകസിറ്റി എന്നാവുമോ?

Bright said: "amoeba is perfect for passing its amoeba genes to the next generation just as humans are perfect about passing their human genes to the next generation."

If that is the case, there is no need for evolution, because all existing genes are perfect for passing its genes to the next generation.

ആകെ കണ്ഫ്യൂഷന്‍. കൂടുതല്‍ വ്യക്തമാക്കി തരണം.

"just forget about your obsession with perfection":
It's simple. I am simply obsessed with perfection just as you are obsessed with evolution! :-)

(ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഈയുള്ളവനെ ദയവായി അനുവദിക്കുക. കൂടുതല്‍ വായിച്ചു സമയം കളയാതെ, അറിഞ്ഞവരില്‍ നിന്നും വിദ്യ പഠിക്കുന്നതാണല്ലോ അതിന്റെ വഴി.)

Bright, Please take your own time and I can wait for you to write in very details for the evolution-ignorant people out here. Thanks in advance.

പോട്ടപ്പന്‍ പറഞ്ഞു...

"സുന്നത്ത് ചെയ്യുന്നതിനേക്കുറിച്ചും ഒരു പ്രശ്നമുണ്ട്.അതു ശീരീരത്തിന് നല്ലതാണ് എന്നാണ് വാദം.('ശാസ്ത്രീയമായ' തെളിവുകളുണ്ട്) ശരി... എങ്കില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പെര്‍ഫെക്റ്റ് ആയിട്ടല്ല എന്നു കരുതേണ്ടിവരും.ഇനി ദൈവസൃഷ്ടി പെര്‍ഫെക്റ്റ് ആണെങ്കില്‍ സുന്നത്ത് ചെയ്യുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കണം.അപ്പൊ ഏതാ ശരി?അതോ ഇനി രശീതിയുടെ കൌണ്ടര്‍ ഫോയില്‍ പോലെ ഒരു കഷ്ണം മുറിച്ചു തിരിച്ചുകൊടുക്കുന്നതാണോ?:-)"....
അത് ശരിയാണല്ലോ എന്തിനു വെറുതെ മുറിക്കുന്നു???? ഇതും ഒന്ന് വിശദികരിക്കമൊ???

രവീഷ് | r4v335H പറഞ്ഞു...

താങ്കളുന്നയിച്ച വാദങ്ങളൊന്നും പരിണാമത്തിലൂടെയാണ് മനുഷ്യനും ജീവി വര്‍ഗ്ഗങ്ങളും രൂപപ്പെട്ടതെന്നോ ദൈവത്തിന്റെ സൃഷ്ടിയല്ല ഇതൊന്നുമെന്നോ തെളിയിക്കുന്നില്ല.


ഫൈസൽ,

വീണ്ടും ബൂലോകത്തിലേക്ക് സ്വാഗതം.

അപ്പോൾ ഇത് ദൈവ സൃഷ്ടിയാണ് എന്ന്
ഒരു സാധാരണ വായനക്കാരനു മനസിലാവുന്ന രീതിയിൽ ഒന്ന് വിശദീകരിക്കാമോ ?

ബ്രൈറ്റ് പറഞ്ഞ പോലെ തലനാരിഴ കീറിയ പരിശോധനയൊന്നുമില്ലാതെ വളരെ ലളിതമായി പറഞ്ഞാൽ വലിയ ഉപകാരം.

പല ബ്ലോഗുകളിലായി ഫൈസലുൾപ്പെടെയുള്ളവർ ഒരുപാടു ചർച്ചകളിൽ പങ്കെടുത്തത് കണ്ടിട്ടുണ്ട്. എന്നാൽ താങ്കളുൾപ്പെടെ ആരും തന്നെ ഞാനുൾപ്പെടെ പലരും ചോദിച്ച ഈ ചോദ്യത്തിനു വ്യക്തമായ ഒരുത്തരം തന്നതായി കണ്ടിട്ടില്ല. ഇനി ഞാൻ വായിക്കാതെ പോയ ഏതേലും പോസ്റ്റുകളിൽ എവിടെ എങ്കിലും അങ്ങനെ ഒന്നുണ്ടെങ്കിൽ ദയവായി അതിലേക്കുള്ള ഒരു ലിങ്ക് തന്നാലും മതിയാവും.

അപ്പോൾ ഒരു മറുപടി (അങ്ങനെ ഒന്നുണ്ടെങ്കിൽ) തീർച്ചയായും പ്രതീക്ഷിക്കുന്നു.

Faizal Kondotty പറഞ്ഞു...

dear രവീഷ് ... നന്ദി , വീണ്ടും നിങ്ങളുടെ ഒക്കെ കൂടെ ഒത്തു ചേരാനായതില്‍ വളരെ സന്തോഷം . നാട്ടില്‍ ആയിരുന്നപ്പോള്‍ എല്ലാം ഉണ്ടെങ്കിലും എന്തോ ഒന്ന് മിസ്സ്‌ ചെയ്ത പോലെ ഉണ്ടായിരുന്നു .. ഇപ്പോള്‍ അത് മാറി .

താങ്കള്‍ മുകളില്‍ ഉദ്ധരിച്ച വാക്യങ്ങള്‍ എന്റേതല്ല എന്ന് ആദ്യമേ പറയട്ടെ ... അല്പം കൂടി ശ്രദ്ധ കാണിക്കുമല്ലോ .

പിന്നെ ജീവികള്‍ പരിണമിച്ചു ഉണ്ടായതല്ല എന്ന് വരികില്‍ നമുക്ക് സൃഷ്ടിവാദത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു കൂടെ എന്നതാണ് എന്റെ വിനീതമായ റിക്വസ്റ്റ്. പക്ഷെ പലരും ഇതിനോട് മുഖം തിരിച്ചു കളയുകയാണ് പതിവ്‌ .

ഞാന്‍ ഒന്ന് ചോദിച്ചോട്ടെ സുഹൃത്തേ . ശ്രീ ബ്രൈറ്റ്‌ തന്നെ പറഞ്ഞ പോലെ വളരെ ബ്ലൈന്‍ഡ് ആയി ഒരു ആവശ്യമോ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയോ അല്ലാതെ ഗര്‍ഭാശയവും അതിലെ നിരവധി സംവിധാനങ്ങളും ഉണ്ടായി വരുമെന്ന് താങ്കളെപ്പോലുള്ളവര്‍ വിശ്വസിക്കുന്നുവോ ? ജനിച്ചു കഴിഞ്ഞ ഉടനെ കുഞ്ഞിനു ലഭിക്കാനായി (?) അമ്മയുടെ മുലകള്‍ എളുപ്പത്തില്‍ ദഹിക്കുന്ന പോഷകമടങ്ങിയ പാല്‍ ചുരത്തുന്നു , ഇതും ഒരു foresight ഇല്ലാത്ത പരിണാമം ചെയ്തു വച്ചോ ? രക്ത പര്യയന വ്യവസ്ഥ നോക്കൂ , അല്ലെങ്കില്‍ ശ്വസന വ്യവസ്ഥ നോക്കൂ , പിന്നെ ഇവ രണ്ടും co-ordinate ചെയ്തു പ്രവര്‍ത്തിക്കുന്നത് നോക്കൂ .. ഇവയെല്ലാം ഈ ബ്ലൈന്‍ഡ് ആയ പരിണാമം വഴി യോജിച്ചു വന്നോ ?

ഒരു ആവശ്യത്തിന്റെ ദിശയില്‍ ആണ് പരിണാമം നടക്കുന്നതെങ്കില്‍ നമുക്ക് കുറച്ചെങ്കിലും വിശ്വസിക്കാം ആയിരുന്നു പക്ഷെ ഇത് ? അന്ധമായ പരിണാമ പ്രക്രിയ വഴി ഇവയെല്ലാം തല മുറകളിലേക്ക് കൈ മാറ്റം ചെയ്തുവന്നോ ? ഇതെല്ലാം അങ്ങ് കണ്ണടച്ച് വിശ്വസിക്കാം എങ്കില്‍ പുരോഗമന വാദി , മറിച്ച് സൃഷ്ടിവാദത്തിന്റെ ചെറു സാധ്യത എങ്ങാനും ചിന്തിച്ചാല്‍ അപ്പൊ മത മൗലികവാദി ..

സുഹൃത്തേ, താങ്കള്‍ അറിവുള്ള ആളല്ലേ ..? മുന്‍ വിധികള്‍ മാറ്റി വച്ച് താങ്കളുടെ ശരീരത്തെ പ്പറ്റി തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ , അന്ധമായ പരിണാമ സിദ്ധാന്തം കൊണ്ട് താങ്കളുടെ ശരീരത്തിലെ സംവിധാനങ്ങളെ വിശദീകരിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നെങ്കില്‍ ദയവായി പരിണാമ സിദ്ധാന്തത്തില്‍ അന്ധമായി വിശ്വസിക്കാതിരിക്കൂ ..,

ഇരു ചെവിയില്‍ നിന്ന് വരുന്ന സിഗ്നലുകളെയും ,ഇരു കണ്ണില്‍ നിന്ന് വരുന്ന സിഗ്നലുകളെയും , സ്പര്‍ശ ഗ്രന്ധികളില്‍ നിന്ന് വരുന്ന സിഗ്നലുകളെയും എല്ലാം ഒരുമിച്ചു ചേര്‍ത്ത് അനുഭവ വേദ്യമാക്കി , ബോധ മനസ്സ് അറിയാതെ പോലും അതിനെ വിശകലനം ചെയ്തു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ അയച്ചു പ്രതിപ്രവര്‍ത്തനം നടത്തിക്കുന്ന ബില്ല്യന്‍ കണക്കിന് ന്യൂറോണുകള്‍ അടങ്ങിയ നമ്മുടെ ബ്രെയിന്‍ , അന്ധമായ പരിണാമ പ്രക്രിയ വഴി ഉണ്ടായി വന്നുവെന്നോ ? ഒരു ആവശ്യവും ഇല്ലാതെ ?

ഇതൊക്കെയാണ് ഒരു സൃഷ്ടിവാദത്തിന്റെ സാധ്യതകളെ തേടാന്‍ എന്നെ പ്രേരിപ്പിക്കുന്നത്

cALviN::കാല്‍‌വിന്‍ പറഞ്ഞു...

അജ്ഞതയാണ് സൃഷ്ടിവാദത്തിന്റെ ആധാരം എന്ന് ഫൈസൽ കൃത്യമായി മുകളിൽ ഉദ്ധരിച്ചിരിക്കുന്നു. നന്ദി ഫൈസലേ. താങ്കൾക്ക് അജ്ഞൻ ആയി ഇരിക്കാൻ ഉള്ള ഭരണഘടനാവകാശം ഉള്ളതിനാൽ അത് നിഷേധിക്കുന്നില്ല. പക്ഷേ പരിണാമസിദ്ധാത്തത്തെ ശാസ്ത്രീയമായി മനസിലാ‍ക്കിയവരോട് (താങ്കൾക്കൊരിക്കലും കഴിയാത്തത്) സംവദിക്കുമ്പോൾ ശാസ്ത്രീയമായ വല്ല വാ‍ദഗതികളും ഉണ്ടെങ്കിൽ നിരത്താൻ ശ്രമിക്കുക. അല്ലാതെ “അജ്ഞമായതെല്ലാം ദൈവത്തിന്റെ കളി” എന്ന് എല്ലാവരും വിശ്വസിച്ചിരിക്കണമെന്ന് ശഠിക്കരുത്. അങ്ങനെയാണെങ്കിൽ മനുഷ്യൻ ഇന്നും സ്റ്റോൺ ഏജിൽ ഇരുന്നേനെ. [സ്റ്റോൺ ഏജ് എന്നൊക്കെ കേട്ടിട്ടുണ്ടോ ആവോ. ഭൂമിയുടെ ചരിത്രം യാതൊരു പിടിയുമില്ല എന്നു മനസിലായി. ആറ് ദിവസം കൊണ്ട് ആകാശവും ഭൂമിയും പെട്ടെന്നൊരു ദിവസം കൊണ്ട് കളിമണ്ണിൽ നിന്ന് മനുഷ്യരും സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളാണല്ലോ :)]

ചിന്തകന്‍ പറഞ്ഞു...

ശ്രീ യുടെ ചോദ്യങ്ങളെല്ലം വളരെ പ്രസക്തമായതാണ്. എന്നാല്‍ അതിനെല്ലാം ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ.

പരിണാമത്തിന് ബുദ്ധിയില്ല, പൂര്‍ണതയില്ല, കാര്യങ്ങളെ മുന്‍ കൂട്ടികാണാ‍നുള്ള കഴിവില്ല, യാതൊരുവിധ പ്ലാനിങ്ങുമില്ല.........

എല്ലാം ‘കിത്താബിലുണ്ട്‘ എന്ന് പരിഹസിക്കുന്ന എന്റെ പ്രിയ സുഹൃത്തുകള്‍ക്ക് ആകെയുള്ള ഉത്തരം ഇത് മാത്രമാണ്.

[[ഓരോ ജീനും (ശ്രദ്ധിക്കുക ജീവികള്‍ അല്ല) അതുള്‍കൊള്ളുന്ന ശരീരത്തിന്റെ സഹായത്തോടെ പുതിയ കോപ്പികള്‍ ഉണ്ടാക്കുന്നു,അതുവഴി അടുത്ത തലമുറ ഉണ്ടാകുന്നു.]]

എന്തിനാണ് ജീനുകള്‍ വേറെ കോപികള്‍ (ഉണ്ടാക്കുന്നത്.!!!) ? അടുത്ത തലമുറ (ഉണ്ടാവണമെന്ന്!!!) ഈ ജീനുകള്‍ക്കെന്താ ഇത്ര നിര്‍ബന്ധം?
എല്ലാ ജീവി വര്‍ഗങ്ങളും ആണും പെണ്ണുമായതും അവയുടെ അടുത്ത തലമുറ ഒരു സങ്കലനത്തിലൂടെ മാത്രമേ നടക്കാവൂ എന്ന് തീരുമാനിച്ചതും പരിണാമമാണോ?

ഫൈസല്‍ സൂചിപ്പിച്ച തലച്ചോറിന്റെ അതി സങ്കീര്‍ണവും ആസൂത്രിതമായ പ്രവര്‍ത്തനവും, അതില്‍ രൂപപെടുന്ന ഭാവന, ഈ കാണുന്ന ശാസ്ത്രമെല്ലാം കിണ്ടു പിടിക്കാനുപയോഗിച്ച ബുദ്ധി,മനസ്സ്,വികാരം എന്നിവയെല്ലാം പരിണാമത്തിന്റെ ഏത് ഘട്ടത്തിലാണ് ‘ഉണ്ടായത്’ എന്ന് വിവരിക്കാമോ ?

ഇത്ര യാദൃശ്ചികമായി സംഭവിച്ചിട്ടും ഈ പരിണമാത്തിന് ഡ്യൂപ്ലിക്കേറ്റ് എറര്‍ വരാത്തതെന്താണ്? ഈ ജനനവും മരണവും ഉണ്ടാവാന്‍ വല്ല കാരണവുമുണ്ടോ പരിണാമത്തിന്?

സികെ ബാബുവിനെ പോലെ മറുചോദ്യത്തെ തെറിയായി വ്യാഖ്യാനിച്ച് കമന്റ് മോഡറേഷന്‍ ഏര്‍പെടുത്തികളയുന്ന പരിപാടി താങ്കള്‍ക്കില്ല എന്നു കരുതട്ടെ..

ഒരു കമ്പനി ആരുടെയും സഹായവും നിയന്ത്രണവും ഇല്ലാതെ സ്വയം ഉണ്ടാവുമെന്നും അത് സ്വയം പ്രവര്‍ത്തിച്ചു വിവിധ തരം കാറുകള്‍ നിരത്തിലിറക്കുമെന്ന് രവീഷ് വിചാരിക്കുന്നുണ്ടോ. ഈ ലോകത്ത് ഒരാളും അതു സമ്മതിച്ച് തരുമെന്ന് തോന്നുന്നില്ല. ഈ പ്രപഞ്ചത്തെയും അതിന്റെ കൃത്യമായ വ്യവസ്ഥകളെയും സംവിധാനിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ പിന്നിലും, കൃത്യമായ കണക്കറിയുന്ന ഒരു മഹാശക്തിയുണ്ട് എന്ന് മനസ്സിലാക്കാന്‍ അപാര ബുദ്ധിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പരിണാ‍മത്തെ പോലെ വെറും ഒരു അന്ധവിശ്വാസമാവില്ല അത്. മറിച്ച് തികച്ചും യുക്തി സഹമായ വിശ്വാസമത്ര അത്.

ചിന്തകന്‍ പറഞ്ഞു...

കാല്‍ വിനെ ഈ ‘ശാസ്ത്രീയത‘ എന്താണെന്നൊന്ന് വിവരിക്കാമോ? ഈ പരിണമിച്ചുണ്ടായി എന്ന് പറയുന്നതില്‍ എന്ത് ശാസ്ത്രീയതയാണുള്ളത് എന്ന് കൂടിവ്യക്തമാക്കാമോ.?

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഫോസ്സിലുകളിൽ തുടങ്ങി ജീനുകൾ വരെയുള്ള അനേകായിരം തെളിവുകളിലേതാണ് ശാസ്ത്രീയമല്ലാത്തത്? ഗുഹയിൽ ഇരുന്നപ്പോൾ മാലാഖ അരുളിച്ചെയ്തു എന്നല്ലല്ലോ ഡാർവിനോ പിന്മുറക്കാരോ പറഞ്ഞത്. പരീക്ഷണം-നിരീക്ഷണം-നിഗമനം എന്ന് സയന്റിഫിക് മെഥേഡുകൾ ഉപയോഗിച്ചാണ് പരിണാമസിദ്ധാത്തിൽ എത്തിച്ചേർന്നത്. ശാസ്ത്രബോധമുള്ള, അന്ധവിശ്വാസിയല്ലാത്ത, ആർക്കും മനസിലാവുന്നത്.

CK Latheef പറഞ്ഞു...

ദൈവത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇന്നും സ്റ്റോണ്‍ ഏജില്‍ തന്നെ ഇരിക്കേണ്ടിവരുമായിരുന്നു എന്ന് ഇത്തരം ചര്‍ചകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അറിവുകളാണ് മാലാഖയിലൂടെ നല്‍കപ്പെടുന്നത്. ഈ അത്യാധുനിക യുഗത്തിലും അതെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണം എവിടെ എത്തി എന്ന് നോക്കുക. അതിനാല്‍ പ്രപഞ്ചത്തേയും സൃഷ്്ടികളക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും ആവശ്യപ്പെട്ടതും അതേഗുഹയില്‍ നിന്ന് തുടങ്ങിയ വെളിപാടിലൂടെയാണെന്ന് എങ്ങനെയാണ് കാല്‍വിനെപ്പോലുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. ശാസ്ത്രീയമായ അന്ധത എന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ഇതേ അന്ധതയില്‍ തപ്പിത്തടയാനുള്ള ഭരണഘടനാപരമായ അവകാശം കാല്‍വിനുമുണ്ട് എന്ന് സമാധാനിക്കൂ ഫൈസല്‍.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ലത്തീഫിന്റെ കമന്റ് വായിച്ചു.
“പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അറിവുകളാണ് മാലാഖയിലൂടെ നല്‍കപ്പെടുന്നത്. “

ദൈവമേ!!!!

സോറി ഞാ‍ൻ പറഞ്ഞതെല്ലാം പിൻ‌വലിച്ചു... നമ്മളിൽ പലരും ഇപ്പോഴും സ്റ്റോൺ ഏജിൽ തന്നെയാണ്. :)

These people watch Flintstones as it is documentary film :):):)

CK Latheef പറഞ്ഞു...

ഫൈസലിനോട് ഒരപേക്ഷ. ബ്രൈറ്റിന്റെ ലേഖനം വായിച്ച് സ്വാസം വിടാന്‍ പോലും മറന്ന് പോയവരെയും ആ വിജ്ഞാന പ്രവാഹത്തില്‍ അമ്പരന്ന് പോയവരേയും ഏത് സുകൃതം ചെയ്താലാണ് ഇത്തരമൊരു പോസ്റ്റ് എഴുതാനാവുക എന്ന് നെടുവീര്‍പ്പിട്ടവരെയും ഫൈസലിനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് പരിഭവിച്ചവരേയും ഒന്ന് പരിഗണിച്ചുകൂടെ. ബ്രൈറ്റ് അടുത്ത പോസ്റ്റുകൂടി ഇട്ടോട്ടേ. ബാക്കി എന്നിട്ടാവാമല്ലോ. വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിരിക്കുന്നത് ക്ലേശത്തിലാകുന്നു (90:4) സൂക്തവും. മനുഷ്യനെ ദുര്‍ബലനായാണ് സൃഷ്്ടിക്കപ്പെട്ടിരിക്കുന്നത് (4:28 )സൂക്തവും ഇതുപോലെ വിശദീകരിക്കാന്‍ മുസ്്‌ലിം മതപണ്ഡിതന്‍മാര്‍ക്ക് കഴിയില്ല. അതിനാല്‍ അദ്ദേഹം അത് ചെയ്യട്ടേ.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഫൈസൽ,ചിന്തകൻ, ലത്തീഫ് പ്രഭൃതികൾ ഈ വീഡിയോ കണ്ടാലും. എല്ലാ സംശയവും മാറും :):):)

CK Latheef പറഞ്ഞു...

കാല്‍വിന്‍ എന്റെ എല്ലാ സംശയവും മാറി. ലേഖനത്തിലൂടെയും കമന്റിലൂടെയും പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ സാധിക്കില്ലേ എന്നായിരുന്നു എന്റെ സംശയം. അതിന് കഴിയില്ല എന്നുറപ്പായി. ചിന്തകനും ഫൈസലും അവരുടെ അഭിപ്രായവും പറയട്ടേ.

എങ്കിലും കാല്‍വിനോടും ബ്രൈറ്റിനോടും ഒരു വാക്ക്. ശ്രീയുടെയും ഫൈസലിന്റെയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പരിണാമവാദികള്‍ക്ക് പറയാന്‍ കഴിഞ്ഞാലും (അതിന് കഴിയുന്നില്ല എന്നത് വേറെകാര്യം) വീണ്ടും ചോദ്യം അവശേഷിക്കും. എന്തുകൊണ്ട് ഇങ്ങനെ പരിണാമം സംഭവിക്കുന്നു. ഒരു കാര്യത്തിലും എന്തുകൊണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രം മറുപടി നല്‍കുന്നില്ല. എങ്ങനെ എന്ന് പറഞ്ഞുതരും എന്നുമാത്രം. ശാസ്ത്രത്തെ അതിന്റെ സ്ഥാനത്ത് നിര്‍ത്തി പരമാവധി മനുഷ്യനുപകാരമായ വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതാണ് യഥാര്‍ഥ ശാസ്ത്രബോധം. അതിനപ്പുറം ശാസ്ത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് ഒന്നും നല്‍കാന്‍ അതിനാവില്ല. 'കാര്യമിതാകുന്നു. അവരുടെ അറിവിന്റെ പരിധിക്കപ്പുറമുള്ളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു '(ഖുര്‍ആന്‍).

cALviN::കാല്‍‌വിന്‍ പറഞ്ഞു...

With your permission bright.


ശ്രീ@ശ്രേയസ്,

അതായത്, നിലനില്‍പ്പിനായാണ് പരിണാമം എന്നല്ലേ? (survival of the fittest?)
പരിണാമപ്രക്രിയയിൽ ഫിറ്റസ്റ്റ് ആയതാണ് നിലനിൽക്കുക എന്നു പറയുന്നതാവും കൂടുതൽ ശരി. എന്തെങ്കിലും ആവശ്യം ഉണ്ടാവണം എന്ന് നിർബന്ധം ക്രിയേറ്റിവിസ്റ്റുകൾക്കല്ലേ ശ്രീ :)

അടുത്ത തലമുറ ഉണ്ടാക്കാന്‍ വേണ്ടിയാണ് ജീവികളില്‍ പരിണാമം നടക്കുന്നത്, അപ്പോള്‍ എന്തുകൊണ്ട് ചില ജീവികള്‍ നശിച്ചുപോകുന്നു?
ഫിറ്റസ്റ്റ് അല്ലാത്തത് കൊണ്ട് തന്നെ
അവിടെ ആ ജീവികളില്‍ പരിണാമം പരാജയപ്പെട്ടു എന്നാണോ?


പ്രകൃതി നടത്തുന്ന സെൽഫ് എക്ഷ്സ്പിരിമെന്റ് ആണ് പരിണാമം. പരാജയം സ്വാഭാവികം. ന്യൂനതകൾ ഉള്ള ഡിസൈനുകൾ പരാജയപ്പെടും. മാത്രമല്ല പരാജയങ്ങൾ പോലും വിജയങ്ങളാണെന്ന് എഡിസൺ പറഞ്ഞിട്ടുള്ളത് താങ്കൾ വായിച്ചു കാണുമല്ലോ. ഒരു ഡിസൈൻ പരാജയപ്പെടുമ്പോൾ പരീക്ഷിക്കുന്ന ആൾക്ക് അറിയാം ആ ഡിസൈൻ കൊള്ളില്ലെന്ന്. അതും ഒരു വിജയം തന്നെ.

പുതിയ ജീവികള്‍ എന്തിനുണ്ടാകുന്നു?
ഒന്നിനും വേണ്ടിയല്ല. എന്തിനെങ്കിലും വേണ്ടിയാവണം എന്ന് നിർബന്ധത്തിന്റെ ആവശ്യം ഉണ്ടോ? :)

ഒരു ജീവിയുടെ നിലനില്‍പ്പ്‌ എന്ന് പറയുമ്പോള്‍ പുതിയൊരു ജീവി ഉണ്ടാവുക എന്നതല്ലല്ലോ.
ജീവിയുടെ നിലനില്പിനേക്കാൾ ജീവന്റെ നിലനില്പാണ് പ്രകൃതിയെ സംബന്ധിച്ചേടത്തോളം പ്രധാനം എന്ന് കരുതാവുന്നതാണ്. ഇതിനും ഒരു കാരണം അന്വേഷിച്ചു പോകേണ്ട ആവശ്യമൊന്നുമില്ല ജൻസ്റ്റ് ഹാപ്പൻഡ്.

ജീനില്‍ മാറ്റം വന്നുകഴിഞ്ഞാല്‍ , ആ ജീവിയുടെ നിലനില്‍പ്പ്‌ എന്നല്ല, പുതിയൊരു ജീവി എന്നല്ലേ പറയാറ്‌?
മുകളിലത്തെ ചോദ്യത്തിന്റെ ഉത്തരം മതിയാവും എന്നു കരുതുന്നു

“അതായത് "നിലനില്‍ക്കണം" എന്ന ഒരു ഫോഴ്സ് അല്ലെങ്കില്‍ ബോധം ഓരോ ജീനിനും സ്വന്തമായിട്ടുണ്ടോ? അതെങ്ങിനെയാണ്? തലമുറ ഉണ്ടാകണം എന്ന് ഓരോ ജീനും കരുതുന്നുണ്ടോ? ഇതു ജീവി നിലനില്‍ക്കണം എന്ന് എങ്ങനെയാണ് തീരുമാനിക്കപെടുന്നത്? ജീനുകള്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള കഴിവുണ്ടോ? ജീനുകള്‍ സ്വയം നിലനില്‍ക്കുന്ന വസ്തുവാണോ? ജീന്‍ genius ആണോ? ജീനിന്‌ ബുദ്ധിയുണ്ടോ? വിവേചന ബുദ്ധിയുണ്ടോ?“

ഇതിനൊന്നും വിവേചനബുദ്ധിയുടെ ആവശ്യം ഇല്ല. ഇൻസ്റ്റിങ്ക്റ്റിന്റെ ആവശ്യമേ ഉള്ളൂ. കുഞ്ഞ് ജനിച്ചു വീഴുമ്പോൾ കരയുന്നത് കരഞ്ഞാൽ പാലു കിട്ടുമെന്നറിയാനുള്ള ഇന്റലിജൻസ് കൊണ്ടല്ല. വെറും ഇൻസ്റ്റിങ്ക്റ്റ്.
പിന്നെ കോശങ്ങൾക്കും ജീനുകൾക്കുമൊക്കെ മെമറി (ഓർമ) ഉണ്ടെന്ന് കരുതാവുന്നതാണ്. ഇതിനു മെമറിയുടെ ഡഫനിഷൻ കൂടെ മനസിലാക്കിയിരിക്കണം. ഒരാളുടെ പേരു ഓർത്തു വെയ്ക്കുന്നത് പോലെയല്ല മെമറി എന്ന് പറയുന്നത്. ഒരു പ്രത്യേക അവസ്ഥ(state)യെ നിലനിർത്താൻ കഴിയുന്നതിനെ മെമറി എന്ന് വിളിക്കാം. സെമികണ്ടക്ടർ മെമറിയൂടെ പ്രവർത്തനം മനസിലാക്കിയവർക്ക് ഇത് ഭാവനയിൽ കാണാൻ എളുപ്പം ആ‍യിരിക്കും. ആ അർത്ഥത്തിൽ തീർച്ചയായും ജീനുകൾ ഇന്റലിജന്റ് മെമറി തലമുറയിൽ നിന്നും തലമുറയിലേക്ക് കൈമാറുന്നുണ്ട്.


കടലില്‍ വെള്ളമില്ലാത്തതിനാലോ ആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാലോ ആണോ ജീവികള്‍ കരയിലേക്ക് കയറിയത്? അല്ലെങ്കില്‍ പിന്നെ എന്തിന്? എന്നിട്ട് മറ്റു ചില ജീവികള്‍ പിന്നെയും കടലില്‍ തന്നെ തുടര്‍ന്നു, അതെന്താ?

അമീബ പോലുള്ള ചെറിയൊരു ജീവിയില്‍ നിന്നും ഇത്രയും കോംപ്ലക്സ്‌ എന്ന് പറയപ്പെടുന്ന മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ ഉണ്ടായത് വെറുതെ നിലനില്‍പ്പിനാണല്ലോ എന്നാലോചിപ്പോള്‍ ഈയുള്ളവന്റെ ചിന്തയ്ക്ക് എന്തോ ഒരു പന്തികേട്‌ തോന്നുന്നു. ഇപ്പോഴും ഏകകോശ ജീവികളുണ്ട് താനും. അവ നശിക്കെണ്ടതയിരുന്നില്ലേ? നിലനില്‍പ്പ്‌ == കൊമ്പ്ലകസിറ്റി എന്നാവുമോ?


കോമ്പ്ലക്സിറ്റി എന്നതിനേക്കാൾ ഡൈവേഴ്സിറ്റി എന്നു പറയുന്നതാവും ശരി. എത്ര വൈവിധ്യമുണ്ടോ അതിൽ കുറേയെണ്ണമെങ്കിലും അതിജീവിനത്തിനു പ്രാപ്തരായിരിക്കും. കടലിലും കരയിലും മരത്തിലും പാറയിലും ഒക്കെ ജീവിക്കുന്ന പല വിധ ജീവികൾ ഉണ്ടായാലുള്ള ഗുണം ഏതെങ്കിലും പ്രത്യേക ആവാസവ്യവസ്ഥ എന്തെങ്കിലും കാരണത്താൽ ഇല്ലാതായി ആ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ജീവികൾ ഇല്ലാതായാലും മറ്റ് ആവാസവ്യവസ്ഥയിലെ ജീവികൾ നിലനിൽക്കും എന്നതാണ്. കരയിലേക്ക് ജീവൻ പടരുമ്പോഴും കടലിൽ കുറേ ജീവികൾ നിലനിൽക്കേണ്ടതാവശ്യമല്ലേ ശ്രീ@ശ്രേയസ്?

അതേ പോലെ മനുഷ്യൻ ഉണ്ടായി എന്നു കരുതി ഏകകോശജീവികൾ അവസാനിക്കേണ്ടതില്ല. ആവാസവ്യവസ്ഥയിൽ ഓരോന്നിനും അതിന്റേതായ സ്പേസ് ഉണ്ടെന്ന് മാത്രമല്ല, ഡൈവേഴ്സിറ്റി ജീവന്റെ നിലനില്പിനു ആവശ്യമാണ് എന്നത് കൊണ്ട് കൂടിയാണ്.

Bright, you are welcome to correct any mistakes in my answers to sree

cALviN::കാല്‍‌വിന്‍ പറഞ്ഞു...

latheef,

ശ്രീ@ശ്രേയസ് ചോദിച്ചത് പോലെ യുക്തിസഹമായ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മറുപടി അറിയാവുന്നതാണെങ്കിൽ തരാൻ സന്തോഷമേയുള്ളൂ.

അതല്ലാതെ ഭൂമി ഏഴു ദിവസം കൊണ്ടുണ്ടായി എന്നും, ദിനോസറുകളും മനുഷ്യരും ഒരേ കാലഘട്ടത്തിൽ ഭൂമിയി ജീവിച്ചിരുന്നു എന്നും വാദിക്കുന്ന് താങ്കൾക്ക് മറുപടി തരാൻ ഈ വീഡിയോ മാത്രമേയുള്ളൂ

Watch at your own risk.
എളുപ്പത്തിൽ വ്രണപ്പെടാൻ റെഡിയായി നിൽക്കുന്ന വല്ല വികാരവുമുണ്ടെങ്കിൽ അത് വ്രണപ്പെട്ടു എന്നും പറഞ്ഞ് പിന്നീട് വന്നിട്ട് കാര്യമില്ല :)

bright പറഞ്ഞു...

@ Faizal കൊണ്ടോട്ടി,
Let's not assume any thing.You said....അങ്ങിനെ എങ്കില്‍ കണ്ണിന്റെ പരിണാമത്തിലെ നിരവധി ഘട്ടങ്ങള്‍ പരിശോധിക്കുക .. തീരെ ഉപയോഗ യോഗ്യം അല്ലാത്ത നിരവധി ഘട്ടങ്ങള്‍ കണ്ണിന്റെ പരിണാമ ദശകളില്‍ ഉണ്ട്

So show me.Don't just create smoke screen.

bright പറഞ്ഞു...

@ ശ്രീ@ശ്രേയസ്,
I am sorry but you are more dense than I thought.If you really want to understand evolution I will recommend a course of Dawkins therapy.You read 'The selfish gene' followed by 'the blind watch maker' by Dawkins.Later you can have a maintenance dose of his other books 'Climbing mount improbable', 'The ancestor's tale' and the latest book 'The greatest show on earth'.

ഞാന്‍ സഹായിക്കാം.ആദ്യ പടിയായി ഞാന്‍ എന്റെ selfish gene താങ്കള്‍ക്കു എന്റെ ചിലവില്‍ അയച്ചു തരാം.(നാട്ടുകാര്‍ക്ക് വായിക്കാനായി ഒരു കോപ്പി സൂക്ഷിക്കുന്നുണ്ട്:-))പക്ഷേ രണ്ടു കണ്ടീഷന്‍ (1) പുസ്തകം ഒരു മാസം കൊണ്ട് വായിച്ച് താങ്കളുടെ ചിലവില്‍ തിരിച്ചയച്ചു തരണം.(2) പുസ്തകത്തിന്റെ കാതല്‍ താങ്കളുടെ ബ്ലോഗില്‍ പോസ്റ്റു ചെയ്യണം.താങ്കളുടെ ആസ്വാദനമോ വിമര്‍ശനമോ അല്ല ഉദ്ദേശിക്കുന്നത്.Just straight reporting .Just explain what the book says for the ignorant people out there.A gentle man's agreement.Ready?

ശ്രീ (sreyas.in) പറഞ്ഞു...

Dear Bright,

If you can answer my doubts in the right way and in right mood, let us discuss here itself professionally.

My request to you is not to suggest any book on evolution or to help me fetch a book at your cost.

Hope you get the message.

ശ്രീ (sreyas.in) പറഞ്ഞു...

തല്‍ക്കാലം കുറച്ചു സംശയങ്ങള്‍ കൂടി, ദയവുണ്ടായി കൂടുതല്‍ എഴുതി മനസ്സിലാക്കി തരണം.

കാല്‍‌വിന്‍ എഴുതി: "പരിണാമപ്രക്രിയയിൽ ഫിറ്റസ്റ്റ് ആയതാണ് നിലനിൽക്കുക എന്നു പറയുന്നതാവും കൂടുതൽ ശരി"

നിലനില്‍ക്കണം അല്ലെങ്കില്‍ പുതിയ കോപ്പി ഉണ്ടാകണം, പുതിയ തലമുറ ഉണ്ടാകണം എന്നൊരു ചോദന അല്ലെങ്കില്‍ instinct എങ്ങനെ ഈ ജീനുകള്‍ക്ക് അല്ലെങ്കില്‍ ജീവികള്‍ക്ക് ഉണ്ടാകുന്നു എന്നതാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്.

കാല്‍‌വിന്‍ എഴുതി: "പ്രകൃതി നടത്തുന്ന സെൽഫ് എക്ഷ്സ്പിരിമെന്റ് ആണ് പരിണാമം."

ഇങ്ങനെ പരീക്ഷണം നടത്താനുള്ള instinct അല്ലെങ്കില്‍ കഴിവോ ബുദ്ധിയോ വിവേചന ബുദ്ധിയോ ഈ പ്രകൃതിക്കുണ്ടോ? എവിടെയാണ് ഈ പ്രകൃതിയുടെ ബുദ്ധി കേന്ദ്രം? അങ്ങനെ ചിന്തിച്ചാല്‍ , എന്താണ് താങ്കളുടെ ഭാഷയില്‍ ഈ പ്രകൃതി എന്നുപറയുന്നത്?

കാല്‍‌വിന്‍ എഴുതി: "പുതിയ ജീവികള്‍ ഉണ്ടാകുന്നത് ഒന്നിനും വേണ്ടിയല്ല"

ഒന്നിനും വേണ്ടിയല്ലാതെ എന്തൊക്കെയോ സംഭവിക്കുന്നു എന്നാണോ? പിന്നെ എന്തിനു പരിണാമം നടക്കുന്നു? പുതിയ ജീനുകള്‍ (അഥവാ ജീവികള്‍ ?) ഉണ്ടാകുന്നത് നിലനില്‍പ്പിനാണെന്ന് മുകളില്‍ വായിച്ചിരുന്നു. എന്തോ ഒരു contradiction പോലെ തോന്നുന്നു.

കാല്‍‌വിന്‍ എഴുതി: "ജീവിയുടെ നിലനില്പിനേക്കാൾ ജീവന്റെ നിലനില്പാണ് പ്രകൃതിയെ സംബന്ധിച്ചേടത്തോളം പ്രധാനം എന്ന് കരുതാവുന്നതാണ്. ഇതിനും ഒരു കാരണം അന്വേഷിച്ചു പോകേണ്ട ആവശ്യമൊന്നുമില്ല ജൻസ്റ്റ് ഹാപ്പൻഡ്. "

ജീവന്റെ നിലനില്‍പ്പാണ് പ്രകൃതിയെ സംബന്ധിച്ചിടത്തോളം പ്രധാനം എന്നു പറയുമ്പോള്‍ , തൊട്ടുമുകളില്‍ ചോദിച്ച സംശയങ്ങള്‍ വീണ്ടും പൊന്തുന്നു. ഈ "ജൻസ്റ്റ് ഹാപ്പൻഡ്" എന്നു വിശ്വസിച്ചിരിക്കുന്നതാണോ നമ്മള്‍ ശാസ്ത്രീയം എന്നു പറയുന്നത്? അന്വേഷിച്ചു പോകുന്നതല്ലേ ശാസ്ത്രീയത? ഇതൊക്കെ "ജൻസ്റ്റ് ഹാപ്പൻഡ്" എന്നു അന്ധമായി വിശ്വസിക്കുന്നതിനെക്കാളും നല്ലതല്ലേ, എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നു അന്വേഷിക്കുന്നത്?

കാല്‍‌വിന്‍ എഴുതി: "ഇതിനൊന്നും വിവേചനബുദ്ധിയുടെ ആവശ്യം ഇല്ല. ഇൻസ്റ്റിങ്ക്റ്റിന്റെ ആവശ്യമേ ഉള്ളൂ. കുഞ്ഞ് ജനിച്ചു വീഴുമ്പോൾ കരയുന്നത് കരഞ്ഞാൽ പാലു കിട്ടുമെന്നറിയാനുള്ള ഇന്റലിജൻസ് കൊണ്ടല്ല. വെറും ഇൻസ്റ്റിങ്ക്റ്റ്."

ഇപ്പറഞ്ഞ "ഇൻസ്റ്റിങ്ക്റ്റ്" ജീവികളില്‍ , ജീനുകളില്‍ എങ്ങനെയുണ്ടാകുന്നു? അതും ജസ്റ്റ്‌ ഹാപ്പന്റ് ആണോ?

ആരോഗ്യകരമായ, മുന്‍‌വിധികളില്ലാതെയുള്ള ഒരു ചര്‍ച്ചയ്ക്ക് thanks in advance.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ശ്രീ@ശ്രേയസ്,

ഒരു നഴ്സറി റൈം കേട്ടിട്ടുണ്ടോ?
എന്തോന്ന് ചാന്തോന്ന്
ചാന്തെങ്കിൽ മണകൂലേ
മണക്കുന്ന പൂവല്ലേ
പൂവെങ്കിൽ കെട്ടൂലേ
കെട്ടുന്ന കയറല്ലേ
കയറെങ്കിൽ ചുറ്റൂലേ
ചുറ്റുന്ന പാമ്പല്ലേ
പാമ്പങ്കിൽ കൊത്തൂലേ
കൊത്തുന്ന കൊഴിയല്ലേ
കോഴിയെങ്കിൽ കൊത്തൂലേ

ഇത് പോലെയാണ്. Why എന്ന ചോദ്യം എത്ര തവണ വേണമെങ്കിലും ചോദിക്കാം.. A is because of B, they why B.. Bis because of C.... then why C?

you can go on asking...

ജീവൻ ഉണ്ടായത് പ്രത്യേക ഒരു ലക്ഷ്യം കൊണ്ടാവേണം എന്നെന്താണിത്ര നിർബന്ധം? ലക്ഷ്യം കൊണ്ടാണ് എന്ന് പറയുന്നവരാണ് ലക്ഷ്യം കാര്യകാരണസഹിതം (വിത് പ്രൂവ്) വിശദീകരിക്കേണ്ടത്).

കോസ്മോളജിക്കൽ ഇവോല്യൂഷന്റെ ഒരു ഭാഗമാണ് ജൈവിക ഇവൊല്യൂഷനും എന്ന രീതിയിൽ ചിന്തിച്ചിട്ടുണ്ടോ?

ജീവൻ എന്നത് തന്നെ പദാർത്ഥത്തിൽ നിന്നുണ്ടായതാണ്. പദാർത്ഥം അതിന്റെ അവസ്ഥയിൽ ഉണ്ടായത് തന്നെ ബിംഗ് ബാംഗിനു ശേഷമാണ്. അതിനു മുൻപ് പദാർഥം ഉണ്ടായിരുന്നില്ല എന്നു പറയുന്നതിനേക്കാൾ അതിനു മുൻപ് എന്നൊന്ന് ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. ന്നു വെച്ചാൽ പദാർത്ഥവും സമയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മാത്തമറ്റിക്സിൽ sngularity എന്നു പറയുന്ന അവസ്ഥയിൽ നിന്നുമാണ് ബിംഗ് ബാംഗ് ഉണ്ടാവുന്നത്. ഇത് മലയാളത്തിലോ ഇംഗ്ലീഷിലോ എനിക്ക് താങ്കൾക്ക് വിശദീകരിച്ചു തരാൻ സാധിക്കില്ല. മാത്തമറ്റിക്സ് എന്ന ഒരു ഭാഷയിൽ മാത്രമേ അതു വിശദീകരിക്കാൻ കഴിയൂ. (റോബി ഒരു പോസ്റ്റിൽ പറഞ്ഞത് പോലെ, ക്വാണ്ടം മെക്കാനിക്സിന്റെ ആവിർഭാവത്തോട് കൂടി സയൻസ് പഠിക്കാൻ ഒരു ഭാഷയും പൂർണമായി ഉപയുക്റ്റമാവാതെ വന്നു. മാത്തമറ്റിക്സ് അല്ലാതെ).

നല്ല പോലെ മാത്തമറ്റിക്സ് പഠിച്ച ഒരാൾക്ക് ബിംഗ് ബാംഗിനു മുൻപേ സമയം ഇല്ലായിരുന്നുവെന്നും, സമയം ഉണ്ടായത് തന്നെ ബിംഗ് ബാംഗിനു ശേഷമാണെന്നും, അതു കൊണ്ട് ബിംഗ് ബാംഗിനു മുന്നേ അത് സൃഷ്ടിക്കാൻ ഒരു ദൈവം ഉണ്ടാവാൻ സാധിക്കുകയില്ല എന്നും മനസിലാവും. അതിനു മാത്തമറ്റിക്സ് പഠിക്കുക തന്നെ വേണം.

ജൈവികപരിണാമത്തിൽ ജീനുകൾ എന്നൊരു ഘടകത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യം ചിന്തിച്ചത് ഒരു ബയോളജിസ്റ്റായിരുന്നില്ല. മറിച്ച് ക്വാണ്ടം തിയറി പഠിച്ച ഒരു ഫിസിസിറ്റായിരുന്നു. മറ്റാരുമല്ല ഇർ‌വിൻ ഷ്രോഡിഞർ.. ജെനിറ്റിക്സ് എന്ന ശാസ്ത്രശാഖ ഉണ്ടാവും മുൻപ് തന്നെ, ക്വാണ്ടം മെക്കാനിക്സിൽ ഊന്നി പുള്ളി വാട് ഈസ് ലൈഫ് എന്നൊരു പുസ്തകം എഴുതിയിരുന്നു. കൃത്യമായിപ്പറഞ്ഞാൽ ആ പുസ്തകത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാൺ` വാട്സണും ക്രിക്കും ജീനുകളെ അന്വേഷിച്ചു പുറപ്പെട്ടത് തന്നെ.

ഇൻ അനദർ വേഡ്സ്... ക്വാണ്ടം മെക്കാനിക്സിൽ ഊനിയുള്ള പ്രപഞ്ചോല്പത്തിയെക്കുറിച്ച് പഠിക്കുകയാണ് പരിണാമപഠനത്തിനാദ്യം വേണ്ടത്. ക്വാണ്ടം മെക്കാനിക്സ് ഡീറ്റെയിൽ ആയി പഠിക്കാതെ രക്ഷയില്ലാ... അതോടെ ഈ “ജീവന്റെ ലക്ഷ്യം, ഡിനോസറിന്റെ കാലത്ത് എന്തുകൊണ്ട് മനുഷ്യരുണ്ടായില്ല, എന്താണ് ജീൻ” തുടങ്ങിയ ചോദ്യങ്ങൾക്കുത്തരം കിട്ടും...

ബിംഗ് ബാംഗ് തങ്ങളുടെ ഗ്രന്ഥത്തിൽ ഉണ്ടെന്നും പരിണാ‍മം പക്ഷേ തെറ്റാണെന്നും ഒരേ ശ്വാസത്തിൽ ചിലർ പറയുമ്പോൾ ചിരിക്കേണ്ടി വരുന്നതും ഇതേ കാരണം കൊണ്ടാണ്. ക്വാണ്ടം മെക്കാനിക്സും ബിംഗ് ബാംഗും ജീവന്റെ ഇവൊല്യൂഷനും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നെങ്കിലും അറിയാവുന്നവർ പരിണാമത്തെ എതിർക്കുമ്പോൾ ബിംഗ് ബാംഗ് പുസ്തകത്തിലുണ്ടെന്ന് പറയുന്നതെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ സ്വയം പരിഹാസ്യരാവുന്നതൊഴിവാക്കാമായിരുന്നു :)

വലിയ വലിയ കമന്റുകൾക്ക് ബ്ലോഗ് ഓണറോട് വൻ സോറി...

CK Latheef പറഞ്ഞു...

'(1) പുസ്തകം ഒരു മാസം കൊണ്ട് വായിച്ച് താങ്കളുടെ ചിലവില്‍ തിരിച്ചയച്ചു തരണം.(2) പുസ്തകത്തിന്റെ കാതല്‍ താങ്കളുടെ ബ്ലോഗില്‍ പോസ്റ്റു ചെയ്യണം.താങ്കളുടെ ആസ്വാദനമോ വിമര്‍ശനമോ അല്ല ഉദ്ദേശിക്കുന്നത്.'

ഇതൊക്കെ ഒരു നമ്പറല്ലേ. പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലെന്ന് വരുത്തിതീര്‍ക്കാന്‍.
പ്രിയ ശ്രീ@ശ്രേയസ്, അഭിനന്ദനങ്ങള്‍ താങ്കളേതായാലും ആ കെണിയില്‍ വീണില്ല. അല്ല, ബ്രൈറ്റ് താങ്കളയച്ചുതരുന്ന പുസ്തകം വിമര്‍ശിക്കാന്‍ പാടില്ലെന്നുണ്ടോ?. അതിന്റെ കാരണമെന്താണ്?.

പിന്നെ കാല്‍വിനോട്. ഇവിടെ പോസ്റ്റും വിഷയവും ദൈവത്തിന്റെ വികൃതികളാണല്ലോ. അതുകാണാനാണ് ഞാനിവിടെ വന്നത്. ചര്‍ച പരിണാമത്തെക്കുറിച്ച് മാത്രമായിരുന്നെങ്കില്‍ ഞാനിടപെടുമായിരുന്നില്ല. പിന്നെ യുക്തിപരമായി തന്നെ ശ്രീയെപ്പോലുള്ളവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. ഏതായാലും എനിക്ക് വേണ്ടി അത്തരം മിമിക്രി സീനിലേക്ക് ഇനിമുതല്‍ ലിങ്ക് നല്‍കേണ്ടതില്ല. ഞാന്‍ തല്‍കാലം നിര്‍ത്തി. ചര്‍ച പരിണാമത്തെക്കുറിച്ച് തുടരട്ടേ. കാരണം ഈ കാണുന്നത് ദൈവത്തിന്റെ വികൃതികളാണെന്ന് അംഗീകരിക്കുന്നവരല്ലല്ലോ താങ്കളും ബ്രൈറ്റും... അപ്പോള്‍ പിന്നെ പരിണാമവും ഇവിടെ ചര്‍ചയര്‍ഹിക്കുന്നു. ശ്രേയസ്... ഫൈസല്‍... തുടരുക.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഫൈസലിനെയാണോ പരിണാമത്തെക്കുറിച്ചുള്ള ചർച്ചയുടെ റെസ്പോൺസിബിളിറ്റി ഏല്പിച്ചത്? നല്ല കാര്യായിഷ്ടാ... :)

ഇതൊരു മാതിരി എന്നോട് ഓപ്പൺ ഹാർട് സർജറിയെക്കുറിച്ച് ചർച്ച ചെയ്യാൻ പറഞ്ഞത് പോലെയായിപ്പോയി... ഒരു മിനിമം ക്വാളിഫിക്കേഷൻ ഒക്കെ വേണ്ടേ? :)

ശ്രീ (sreyas.in) പറഞ്ഞു...

സൃഷ്ടിവാദമെന്നോ ദൈവമെന്നോ ബിഗ്‌ ബാംഗ് എന്നോ പരിണാമത്തെ എതിര്‍ക്കുന്നുവെന്നോ ഒന്നും ഈയുള്ളവന്‍ സംശയം ചോദിച്ചിട്ടില്ല. അത്തരം വാക്കുകളും ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തിനീ ചര്‍ച്ച അങ്ങോട്ട്‌ വലിച്ചിഴക്കുന്നു? നഴ്സറി റൈമും ആയിരുന്നില്ല ചോദ്യം. താങ്കള്‍ക്കും വ്യക്തമാണല്ലോ.

കാല്‍‌വിന്‍ പറഞ്ഞു: "ജീവൻ ഉണ്ടായത് പ്രത്യേക ഒരു ലക്ഷ്യം കൊണ്ടാവേണം എന്നെന്താണിത്ര നിർബന്ധം? "

ജീവന്‍ ഉണ്ടായത് പ്രത്യേക ലക്‌ഷ്യം ഉണ്ട് എന്നും കമന്റില്‍ പറഞ്ഞിട്ടില്ല. താങ്കള്‍ പറഞ്ഞ ഉത്തരത്തിലെ തന്നെ contradictions ചൂണ്ടിക്കാണിച്ചു എന്നുമാത്രം. അതിലേയ്ക്ക് ചിന്തിക്കൂ.

മുന്നില്‍ ചോദിച്ച സംശയങ്ങള്‍ ഇനിയും നിലനില്‍ക്കുന്നു. വിഷയംമാറാതെ നമുക്ക് ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാം.

ഈയുള്ളവന്റെ അറിവ് വളരെ പരിമിതമാണ് , അതിനാല്‍ പരിഹാസ്യനായാലും, കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞാല്‍ മതി. മുന്‍‌കൂര്‍ നന്ദി.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ശ്രീ@ശ്രേയസ്,

താങ്കളെ പരിഹസിക്കാൻ ശ്രമിച്ചിട്ടേയില്ല. പറഞ്ഞത് വാസ്തവമാണ്. ഒരു ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് ജീവൻ ഉണ്ടായതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് പരിണാമം മനസിലാക്കാൻ ബുദ്ധിമുട്ട്. ഇവോല്യൂഷൻ ഈസ് ബ്ലൈൻഡ് എന്ന് ബ്രൈറ്റ് പറഞ്ഞതും അതാണ്.

ലക്ഷ്യമില്ലെന്നുള്ളത് മനസിലാക്കാൻ ഏറ്റവും നല്ലത് കോസ്മോളജിക്കൽ ഇവൊല്യൂഷൻ മനസിലാക്കലാണ്. അതാണ് ബിംഗ് ബാംഗിനെ ഈ ചർച്ചയിലേക്ക് കൊണ്ട് വന്നത്. അല്ലാതെ ചർച്ച വഴി തിരിച്ചതല്ല. ബ്രൈറ്റ് തന്നെ കോസ്മോളജിക്കൽ കലണ്ടർ എന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. വാ‍യിച്ചു നോക്കൂ

CK Latheef പറഞ്ഞു...

ഏതായാലും ഞാന്‍ നിര്‍ദ്ദേശിച്ച രണ്ടിലൊരാള്‍ യോഗ്യനാണല്ലോ. തല്‍കാലം അതില്‍ സമാധാനിക്കുന്നു. ഇതിലാര്‍ക്കൊക്കെയാണ് മിനിമം യോഗ്യത എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. ക്ഷമിക്കണം.

ഒരു നിര്‍ദ്ദേശം, അത്തരം യോഗ്യതയില്ലാത്തവരും ചര്‍ചയില്‍ പങ്കെടുത്തോട്ടെ എന്ന് വെക്കുന്നതല്ലേ നല്ലത്. അവര്‍ മാറിയെങ്കിലോ. ഇതൊക്കെ ഇസ്‌ലാമിനും ഹിന്ദുമതത്തിനുമൊക്കെ ബാധകമാക്കിയാല്‍ അതുകൈകാര്യം ചെയ്യുന്ന ബ്ലോഗിലും കനത്ത നിശ്ശബ്ദതയായി മാറില്ലേ.

ചിന്തകന്‍ പറഞ്ഞു...

ഫോസ്സിലുകളിൽ തുടങ്ങി ജീനുകൾ വരെയുള്ള അനേകായിരം തെളിവുകളിലേതാണ് ശാസ്ത്രീയമല്ലാത്തത്?

കാല്‍ വിന്‍
എല്ലാം പരിണമിച്ചുണ്ടായതാണെന്ന സങ്കല്പത്തില്‍ പരീക്ഷണ നിരീക്ഷണങ്ങളാകാമെങ്കില്‍, എല്ലാം സൃഷ്ടിച്ചുണ്ടാക്കപെട്ടതാണോ എന്ന് കണ്ടെത്താനും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. ഇതില്‍ രണ്ട് ഒന്ന് മാത്രം ശാസ്ത്രം മറ്റേത് ശാസ്ത്രമല്ല എന്ന് പറയുന്നതിന്റെയും യുക്തിയെന്താണ്.

താങ്കള്‍ പറയുന്ന ഫോസിലുകള്‍ തന്നെ സൃഷ്ടിവാദത്തിനും തെളിവുകളായി ഉപയോഗിക്കാമല്ലോ. മാത്രമല്ല ഈ ഫോസിലുകള്‍ തന്നെയാണ് പരിണാമ വാദത്തിന് ഏറ്റവും വലിയ പാരയായി മാറിയതും :)

ശ്രീ (sreyas.in) പറഞ്ഞു...

അങ്ങനെയായിക്കോട്ടെ. എന്തായാലും താങ്കള്‍ പറഞ്ഞതിലെ വൈരുധ്യങ്ങളാണ് ഈയുള്ളവന്‍ ചോദിച്ചത്.

പാര്‍ത്ഥന്‍ പറഞ്ഞു...

CaLviN പറഞ്ഞു :
പരിണാമപ്രക്രിയയിൽ ഫിറ്റസ്റ്റ് ആയതാണ് നിലനിൽക്കുക എന്നു പറയുന്നതാവും കൂടുതൽ ശരി.

Bright ന്റെ പോസ്റ്റ് വായിച്ചിട്ട് ഈ വരികൾ വായിക്കുമ്പോൾ ഒരു യോജിപ്പില്ലാത്തതുപോലെ തോന്നുന്നു. ജീവിക്കാനും വംശവർദ്ധനവിനും തീരെ യോഗ്യമല്ലാത്ത ഒരു ജീവിയുടെ സൃഷ്ടിതന്നെ വളരെ ശോചനീയമാണ്. മറ്റുള്ള ജീവി വർഗ്ഗങ്ങളെ സംബന്ധിച്ച് മനുഷ്യന് സർവൈവ് ചയ്യാനുള്ള സാധ്യത വളരെ കുറവാണ്. ആധുനികശാസ്ത്രത്തിന്റെ വരവോടെയാണ് അത് കുറെയെങ്കിലും പരിഹരിച്ചത്. എന്നിട്ടും ഇത്രയും കാലം മനുഷ്യജീവിവർഗ്ഗം നിലനിന്നു എന്നതുതന്നെയാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. അത് വെച്ചു നോക്കുമ്പോൾ വിവേകവും ബുദ്ധിയും (intelligence) ഉള്ളവ നിലനിൽക്കും എന്നു പറയുന്നതാവില്ലേ കുറച്ചുകൂടി ശരി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പലജീവിവർഗ്ഗങ്ങളും ഇന്നുണ്ട്. പലതും മനുഷ്യന്റെ കടന്നുകയറ്റം കൊണ്ടുണ്ടായിട്ടുള്ളതും ആകുന്നു.

ഒരു ചോദ്യം കൂടി. കടലിൽ നിന്നും മനുഷ്യനാണോ കരയിലേക്ക് കയറിയത്. അതോ അതിനേക്കാൾ മുമ്പുള്ള ഒരു കുരങ്ങോ. മത്സ്യത്തെപ്പോലെ നീന്താൻ കഴിവുള്ള മനുഷ്യന്റെ രൂപം എങ്ങിയായിരുന്നിരിക്കും. പരിണമിച്ച് പരിണമിച്ച് ഈ കോലത്തിലായി. അതല്ലെ ശരി.

bright പറഞ്ഞു...

@ ശ്രീ@ശ്രേയസ്,
ഇതല്ലേ സുഹൃത്തേ ഞാന്‍ പച്ച മലയാളത്തില്‍,ഇംഗ്ലീഷിലും പറഞ്ഞത്.selfish gene വായിക്കാന്‍ .താങ്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയെല്ലാം ഈ പുസ്തകത്തിന്റെ ആദ്യ ചാപ്റ്ററില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്.
You must be out of your mind if you think some one could explain evolution in a small comment or even in blog post.There is a story ,Leon Lederman, the physicist and Nobel laureate, once half-jokingly remarked that the real goal of physics was to come up with an equation that could explain the universe but still be small enough to fit on a T-shirt. In that spirit, Dawkins offered up his own T-shirt slogan for the ongoing evolution revolution:
LIFE RESULTS FROM THE NON-RANDOM SURVIVAL OF RANDOMLY VARYING REPLICATORS.

ഡോക്കിന്‍സ് മാത്രം ഈ കോണ്‍സെപ്റ്റ് വിശദീകരിച്ചുകൊണ്ട് ആറോ എഴോ പുസ്തകമെഴുതീട്ടുണ്ട്.എന്തെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ എന്നോട് അതൊരു കമന്റില്‍ എഴുതിയാല്‍ അതു വായിച്ച് ചുളുവില്‍ വിജ്ഞാനിയായിക്കോളാം എന്നു പറയില്ലായിരുന്നു.

My offer to share my books still stands.There is no short cut to knowledge.I first read Selfish gene in 1991.So all I know about evolution is the result of spending 18 years and more money than I care to think on books.And you want it all in a comment of a few lines!!!

I know what the problem is.Josh Billings has said it earlier,and I will quote him. ''The trouble ain't that people are ignorant: it's that they know so much that ain't so''.

@ CK Latheef ,
അല്ല, ബ്രൈറ്റ് താങ്കളയച്ചുതരുന്ന പുസ്തകം വിമര്‍ശിക്കാന്‍ പാടില്ലെന്നുണ്ടോ?. അതിന്റെ കാരണമെന്താണ്?.
വിമര്‍ശിക്കുന്നതിന് ഒരു തരക്കേടുമില്ല.ഞാന്‍ ഉദ്ദേശിച്ചത് bias ഒഴിവാക്കാനായിരുന്നു.ഞാന്‍ പറഞ്ഞത് മുഴുവന്‍ ക്വോട്ടു ചെയ്യാമായിരുന്നു..(.താങ്കളുടെ ആസ്വാദനമോ വിമര്‍ശനമോ അല്ല ഉദ്ദേശിക്കുന്നത്.Just straight reporting .Just explain what the book says for the ignorant people out there.)ഡോക്കിന്‍സ് എന്താണ് പറഞ്ഞത് എന്ന് പറഞ്ഞതിനു ശേഷം വിമര്‍ശനമാകാം

.ഇവിടെ പോസ്റ്റും വിഷയവും ദൈവത്തിന്റെ വികൃതികളാണല്ലോ. അതുകാണാനാണ് ഞാനിവിടെ വന്നത്.

ശരി ഞാന്‍ റെഡി...നമുക്ക് ഞാന്‍ നേരത്തെ സൂചിപിച്ച ഒരു കാര്യത്തില്‍ നിന്ന് തുടങ്ങാം..
സുന്നത്ത് ചെയ്യുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ?യെസ് /നോ ഉത്തരം മതി.

ചിന്തകന്‍ പറഞ്ഞു...

അതോ അതിനേക്കാൾ മുമ്പുള്ള ഒരു കുരങ്ങോ. മത്സ്യത്തെപ്പോലെ നീന്താൻ കഴിവുള്ള മനുഷ്യന്റെ രൂപം എങ്ങിയായിരുന്നിരിക്കും. പരിണമിച്ച് പരിണമിച്ച് ഈ കോലത്തിലായി.

ശരിയാണല്ലോ. ഈ പരിണാമത്തിന്റെ ഒരു പ്രൊസസ് മനസ്സിലാക്കിയാല്‍ പിന്നെ ഒരു അമീബയെ മത്സ്യമാക്കാനും മത്സ്യത്തെ കുരങ്ങാക്കാനും കുരങ്ങിനെ മനുഷ്യനാക്കാനും പിന്നെ കാല താമസം വിനാ ചെയ്യാമല്ലോ. അതുമല്ലെങ്കില്‍ അമീബയെ നേരിട്ട് മനുഷ്യനാക്കുന്ന വിദ്യയും വികസിപ്പിക്കാമല്ലോ. :)

CK Latheef പറഞ്ഞു...

'സുന്നത്ത് ചെയ്യുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ?യെസ് /നോ ഉത്തരം മതി.'

എന്റെ ഉത്തരം: നോ

ശ്രീ (sreyas.in) പറഞ്ഞു...

പ്രിയ bright, നന്ദി, എല്ലാം മനസ്സിലായി! പരിണാമം എവിടെവരെയെത്തി നില്‍ക്കുന്നു എന്ന് തീര്‍ച്ചയായും മനസ്സിലായി! ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ താല്പര്യമില്ലെങ്കില്‍ നമുക്ക് നിര്‍ത്താം. മറ്റുള്ളവര്‍ എന്ത് പറഞ്ഞു എന്നല്ല, താങ്കള്‍ അതില്‍നിന്നും മനസ്സിലാക്കി എന്നതാണ് ഒരു ചര്‍ച്ചയ്ക്ക് ഉപയോഗിക്കേണ്ട കാര്യം.


താങ്കള്‍ പതിനെട്ടു വര്‍ഷം പഠിച്ചിട്ടും അതെക്കുറിച്ച് മലയാളത്തില്‍ മറ്റുള്ളവരോട് സംസാരിക്കാനറിയില്ലെങ്കില്‍ ആ വിദ്യയുടെ മൂല്യം ശൂന്യം. ജീവിതം മുഴുവന്‍ പരിണാമം പഠിച്ചു പഠിച്ചു, മനസ്സിലാകുന്നത്‌ വരെ പഠിക്കാന്‍ ആശംസിക്കട്ടെ!

ഖുര്‍ആന്‍ അറിയാന്‍ കുറച്ചു സമയം അതിനു വേണ്ടിയും ചെലവഴിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ, ബൈബിളും ഭാരതത്തിലെ വേദങ്ങളും. എന്നിട്ടല്ലേ 'ഈശ്വരന്‍' കാണിച്ച വികൃതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയൂ. എന്‍റെ ചിലവില്‍ സൗജന്യമായി വാങ്ങി അയച്ചു തരാം. അതിനു ഒരു കണ്ടിഷനുമില്ല :-)സ്വന്തം അഡ്രസ്‌ അയച്ചു തന്നാല്‍ മതി. വായിക്കുമോ? താങ്കളുടെ ലോജിക്‌ അനുസരിച്ചാണെങ്കില്‍ അതൊക്കെ വായിച്ചിട്ടല്ലേ ദൈവത്തിന്റെ വികൃതികളെ കുറിച്ച് താങ്കള്‍ എഴുതാന്‍ പാടുള്ളൂ?

അതുപോലെ, താങ്കളും കാല്‍വിനും പറഞ്ഞതില്‍ വൈരുധ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് ചോദിച്ചത്. അതിനു മറുപടി പറയാന്‍ കഴിയുമെങ്കില്‍ ചര്‍ച്ച ചെയ്യൂ.

ഒരു യാത്രയ്ക്ക് പോകുന്നു, രണ്ടു ദിവസം കാണില്ല. അതിനാല്‍ മറുപടിയും. ആശംസകള്‍ .

bright പറഞ്ഞു...

@ CK Latheef ,
എന്റെ ഉത്തരം: നോ

അതായത് നഷ്ടപ്പെട്ട ഭാഗം അതെത്ര ചെറുതായാലും അനാവശ്യമായിരുന്നു എന്നര്‍ത്ഥം. അതായത് ദൈവസൃഷ്ടി പെര്‍ഫെക്റ്റ് അല്ല.ഇതുതന്നല്ലേ ഞാനും പറഞ്ഞത്.
ഇനി സുന്നത്ത് കൊണ്ട് എന്തെങ്കിലും ഗുണങ്ങളുണ്ടോ?വീണ്ടും യെസ്/നോ ഉത്തരം മതി.

Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...

പ്രിയ കാല്‍വിന്‍ ,
എന്നെ പരിണാമത്തിന്റെ resposibility ആരും എല്പിച്ചിട്ടില്ല , ചര്‍ച്ചയില്‍ കൌതുകം തോന്നി പങ്കെടുക്കുന്നു എന്ന് മാത്രം , ബ്രൈറ്റ്‌ തടയാത്തിടത്തോളം അത് തുടരും ...,
പക്ഷെ ആളുകളെ വ്യക്തിപരമായി താറടിക്കാന്‍ ആരെങ്കിലും താങ്കളെ ചുമതലപ്പെടുതിയിടുണ്ടോ എന്ന് എനിക്കറിയില്ല .. അതില്‍ വിരോധവും ഇല്ല .പരിണാമ വാദം അന്ധമായി വിശ്വസിക്കുന്ന ആളുകള്‍ക്ക് താങ്കള്‍ ഒരു typical example ആണ് .ചുമ്മാ അങ്ങ് സംഭവിച്ചു കാരണം തിരക്കേണ്ട എന്നൊക്കെ കാച്ചു വിടുന്നത് കണ്ടു ... ഒരു തരാം വിശ്വാസം ! പിന്നെ ഉത്തരം മുട്ടുമ്പോള്‍ നഴ്സറി റൈം ഉം ആകാമെന്ന് മനസ്സിലായി

.വളരെ ബ്ലൈന്‍ഡ് ആയി , ഒരു ലക്ഷ്യമോ ഉദ്ദേശമോ ഇല്ലാതെ നടക്കുന്ന ഒന്നാണ് പരിണാമ പ്രക്രിയ എന്ന് ബ്രൈറ്റ്‌ അര്‍ത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തിമാക്കിയല്ലോ ..നന്ന് ... ഇനി കടലിലെ ജീവികള്‍ കരയിലേക്ക് കയറാന്‍ ശ്രമിച്ചു ശ്രമിച്ചു കരയില്‍ ജീവിക്കാന്‍ ആവശ്യമായ (ശ്വസന വ്യവസ്ഥയിലെ മാറ്റങ്ങള്‍ അടക്കം ) അനുകൂലനങ്ങള്‍ ഉണ്ടായി വന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പമ്പര വിഡ്ഢിത്തം ആണ് എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുമല്ലോ അല്ലെ ..? വരട്ടെ കാണാം ( അതോ ഇനിയും നിലപാട് മാറ്റുമോ ?)

ശ്രേയസ് ,

താങ്കള്‍ക്കായി പറയട്ടെ , അന്ധമായ ,ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഈ മാറ്റങ്ങള്‍ അടുത്ത തലമുറകളിലേക്ക് കൈ മാറ്റം ചെയ്യപ്പെടുന്നതിനെ ക്കുറിച്ച് ചിന്തിച്ചു നോക്കൂ .. reproductive സെല്ലുകളില്‍ ( germ cells) നടക്കുന്ന മാറ്റങ്ങള്‍ മാത്രമേ അടുത്ത തലമുറയിലേക്കു കൈമാറൂ (heriditary mutation). എന്നാല്‍ somatic cells നടക്കുന്ന മാറ്റങ്ങള്‍ ട്രാന്‍സ്മിറ്റ്‌ ചെയ്യപ്പെടുകയുമില്ല . അപ്പൊ ഒന്ന് ആലോചിച്ചു നോക്കൂ അതിന്റെ സാധ്യതയെപ്പറ്റി .. അന്ധമായി ഒരു ഉദ്ദേശവും ഇല്ലാതെ DNA കോഡ് കളില്‍ മാറ്റം വരണം അതും ഏതെങ്കിലും സെല്ലുകളില്‍ പോര , reproductive cells തന്നെ വേണം .

ശ്രേയസ് , ഒന്ന് ആലോചിച്ചു നോക്കൂ .. ആണ്‍ ജീവിയെ മാറ്റങ്ങള്‍ക്കു അനുസരിച്ച് പെണ് ജീവിയില്‍ അനുപൂരകമായ മാറ്റങ്ങള്‍ സംഭവിക്കണം (അല്ലെങ്കില്‍ തിരിച്ചും ).. ലൈംഗിക അവയവങ്ങളില്‍ വരെ , അപ്പൊ അതും അന്ധമായി അങ്ങ് ഉണ്ടായി ..പക്ഷെ ഒന്ന് ഒന്നിന് ഫിറ്റ്‌ ആണ് . മാത്രമല്ല ഈ ലൈംഗിക അവയവങ്ങള്‍ ആണ്‍ പെണ് ജീവികളില്‍ പെട്ടെന്ന് ഉണ്ടാവുകയും വേണം .. തല മുറകളിലൂടെ പതിയെ പതിയെ ഉണ്ടായാല്‍ പോര, കാരണം sexual reproduction നടത്തുന്ന ജീവികളില്‍ തല മുറകള്‍ ഉണ്ടാവണം എങ്കില്‍ reproductive organs കൂടിയേ തീരൂ .

അപ്പൊ അന്ധമായി പരിണാമ പ്രക്രിയ നടന്നു sexual reproduction നടത്തുന്ന ഓരോ ജീവി വര്‍ഗ്ഗത്തിലും ഒരു ജീവി ഉണ്ടായ ഉടനെ ഫിറ്റ്‌ ആയ അവയങ്ങളോടെ അതിന്റെ ഇണയും ഉണ്ടായി ( ചുമ്മാ ഉണ്ടായി എന്നേ, ങ്ങ് വിശ്വാസിക്ക് )..

ഇനിയോ ...ജീവികളില്‍ mutation വഴി വരുന്ന DNA errors ശരിയാക്കാന്‍ ആയി special DNA repair പ്രോടീന്‍സ്‌ ഉണ്ട് ..അഥവാ ഏതെങ്കിലും mutagens വഴി മ്യൂട്ടേഷനുകള്‍ നടന്നു DNA ബേസ് പെയറുകളില്‍ മാറ്റം വന്നാല്‍ തന്നെ special DNA repair പ്രോടീന്‍സ്‌ അവ പൂര്‍വ്വ രീതിയില്‍ ആക്കും yes, the cells contain special DNA repair proteins that fix many of the mistakes in the DNA that are caused by mutagens. The repair proteins see which nucleotides are paired incorrectly, and then change the wrong base to the right one.

അപ്പൊ bright സാറേ .., എന്തിനാ special DNA repair പ്രോടീന്‍സ്‌ ഉണ്ടായി വന്നത് ? ബ്ലൈന്‍ഡ് ആയി ? വെറുതെ ? ചുമ്മാ ?ജീവി വര്‍ഗ്ഗങ്ങള്‍ തങ്ങളുടെ ജനിതക ഐഡന്റിറ്റി സൂക്ഷിക്കണം എന്ന് പരിണാമ പ്രക്രിയ ചുമ്മാ അങ്ങ് തീരുമാനിച്ചോ . ശരിയാ എത്ര കഷ്ടപ്പെട്ട് പരിണമിപ്പിച്ചു എടുത്തതാ.. അല്ലെ ?

==================
ബ്രൈറ്റ്‌ന്റെ കണ്ണ് ചോദ്യത്തിനു മറുപടി അടുത്ത കമന്റില്‍

bright പറഞ്ഞു...

@ ശ്രീ (sreyas.in),

...താങ്കള്‍ അതില്‍നിന്നും മനസ്സിലാക്കി എന്നതാണ് ഒരു ചര്‍ച്ചയ്ക്ക് ഉപയോഗിക്കേണ്ട കാര്യം......

വളരെ ശരി.അതു തിരിച്ചും ബാധകമല്ലേ. താങ്കള്‍ക്ക് എന്തു മനസ്സിലായി എന്ന് ഞാനും അറിയണ്ടെ.(seems logic is not one of your strong points:-D)അതുകൊണ്ടാണ് പോയി വല്ല പുസ്തകവും വായിക്കാന്‍ പറഞ്ഞത്.അതിനു പതിനെട്ടു വര്‍ഷമൊന്നും വേണ്ട.ഒരു കാര്യം ചര്‍ച്ച ചെയ്യുന്നത് പ്രാഥമികമായ അറിവെങ്കിലും ഉള്ള ആളോടാണ്.അറിവില്ലാത്തവരുമായുള്ള ഇന്ററാക്ഷനെ പഠിപ്പിക്കല്‍ എന്നാണ് പറയുക,അല്ലാതെ ചര്‍ച്ച എന്നല്ല. What makes you think my time is worthless so as to squander it on a self proclaimed ignorant like you?


...ഖുര്‍ആന്‍ അറിയാന്‍ കുറച്ചു സമയം അതിനു വേണ്ടിയും ചെലവഴിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ, ബൈബിളും ഭാരതത്തിലെ വേദങ്ങളും......

അവിടം കൊണ്ട് നിര്‍ത്തണ്ട.വേറെയും മതങ്ങളും ദൈവങ്ങളും ഉണ്ടല്ലോ.Bahai,Buddhism,Jainism, Confucianism, Taoism, Egyptian Judaism,Satanism,Scientology,Shinto,Sikhism,Unification Church,Zoroastrianism,etc..etc.ഇവയെ താങ്കള്‍ പരിഗണിക്കാത്തതിനു കാരണം?അതു പറഞ്ഞുതന്നാല്‍ താങ്കളുടെ ലിസ്റ്റ് ഞാന്‍ പരിഗണികാത്തതിന്റെ കാരണവും പറഞ്ഞു തരാം:-)

എല്ലാവരോടും കൂടെ...ഈ പോസ്റ്റിന്റെ വിഷയം ദൈവത്തിന്റെ ഡിസൈനിംഗ് പിഴവുകള്‍?ആണ്.അതു കൊണ്ട് അതു ചര്‍ച്ച ചെയ്യാം.Let's for the time being pretend the fine points of evolution is beside the point.

CK Latheef പറഞ്ഞു...

ഇനി സുന്നത്ത് കൊണ്ട് എന്തെങ്കിലും ഗുണങ്ങളുണ്ടോ?വീണ്ടും യെസ്/നോ ഉത്തരം മതി.

എന്റെ ഉത്തരം: യെസ്

Faizal Kondotty പറഞ്ഞു...

അല്ല ബ്രൈറ്റ്‌ സാര്‍ , പരിണാമത്തെക്കുറിച്ച് ആദ്യം വിസ്തരിച്ചു കമ്മെന്റ് പറഞ്ഞു ഇപ്പൊ വെട്ടിലായോ.. ? അല്ല ഒന്നിനും ഒരു ചെറു മറുപടി പോലും കണ്ടില്ല .., കൂടുതല്‍ പറയേണ്ട.. കാരണം പരിണാമ വിശ്വാസികളുടെ വികാരം വ്രണപ്പെടും , , ഇപ്പൊ തന്നെ ദാ താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യവും കാല്‍വിന്‍ പറഞ്ഞ കാര്യവും തമ്മില്‍ നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുന്നു ..

ബ്രൈറ്റി ന്റെ പോസ്റ്റില്‍ നിന്നും

ഒരുപക്ഷേ പരസഹായം കൂടാതെ പ്രസവിക്കാന്‍ സാധിക്കാത്ത ഏക ജീവി മനുഷ്യനായിരിക്കും.(മറ്റു പ്രിമേറ്റുകള്‍ ഒറ്റക്കാണ് പ്രസവിക്കുക).

ബ്രൈറ്റ്‌ സാറേ , അപ്പൊ മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് പരിണമിച്ചു വന്നപ്പോള്‍ എന്ത് കൊണ്ടാണ് പരസഹായം ഇല്ലാതെ പ്രസവിക്കുക എന്നാ നല്ല ഗുണം അപ്രത്യക്ഷ്യം ആയതു ..?

കാല്വിന്റെ കമന്റില്‍ നിന്നും
CaLviN പറഞ്ഞു :
പരിണാമപ്രക്രിയയിൽ ഫിറ്റസ്റ്റ് ആയതാണ് നിലനിൽക്കുക എന്നു പറയുന്നതാവും കൂടുതൽ ശരി.

കാല്‍വിന്‍ പറയുന്നു (മിക്ക പരിണാമ വാദികളുടെ വാദം ആണിത് ) ഫിറ്റസ്റ്റ് ആയതു നില നില്‍ക്കുന്നു എന്ന് .പക്ഷെ മനുഷ്യനെ വിശകലനം ചെയ്യുമ്പോള്‍ കരയില്‍ ജീവജാലങ്ങള്‍ എത്തീട്ട് 400 മില്യണ്‍ വര്‍ഷങ്ങളായി.അതില്‍ 99% വും നാലുകാലില്‍.നാല് കാലില്‍ ഉള്ള നടപ്പാണ് പ്രകൃതിയില്‍ ഫിറ്റസ്റ്റ് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ( പിന്നെ ബ്രൈറ്റ്‌ ആശങ്കപ്പെട്ട രീതിയില്‍ കനത്ത ഭാരം നട്ടെല്ലിന് താങ്ങേണ്ടി വരുമായിരുന്നോ ? , ബ്രൈറ്റ്‌ നു ബാക്ക് പിന്‍ വരുമായിരുന്നോ ? എന്തിനു ബ്രൈറ്റ്‌ സൂചിപ്പിച്ച രക്ത ചംക്രമണ വ്യവസ്ഥയുടെ പ്രശ്നവും വരിലായിരുന്നു ) അപ്പൊ പിന്നെ ഒട്ടും ഗുണകരമല്ലാത്ത ഈ മാറ്റം പ്രകൃതി എന്തിനു തിരഞ്ഞെടുത്തു നില നിര്‍ത്തി ? .

പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ പൂര്‍ണ്ണമായ നാല് കാലുള്ള ജീവികളും പരിണമിച്ചു വരുന്ന അപൂര്‍ണ്ണമായ രണ്ടു കാലുള്ള ജീവികളും ഉണ്ടെങ്കില്‍ ഏതായിരിക്കും survive ചെയ്യുക ? പര സഹായം കൂടാതെ പ്രസവിക്കാന്‍ കഴിയുന്ന ജീവികളില്‍ നിന്നും പരസഹായത്തോട്‌ കൂടി മാത്രം പ്രസവിക്കാന്‍ കഴിയുന്ന ജീവി തല മുറകളിലൂടെ പരിണമിച്ചു ഉണ്ടാകുക ?
ശ്ശെടാ .. തിയറി ഒക്കെ തെറ്റി വരുന്നല്ലോ .. survival of the weakest എന്നാണോ ഡാര്‍വിന്‍ മുത്തപ്പാ ..?


ഇനി പരിണാമ ശ്രേണിയില്‍ മറ്റു ജീവികള്‍ക്ക് ശേഷം ഒക്കെ ഉണ്ടായ മനുഷ്യന്റെ കാര്യമോ മറ്റു ജീവികള്‍ ആര്‍ജ്ജിച്ച ഗുണങ്ങള്‍ ഒട്ടു മിക്കതും പരിണാമം നഷ്ടപ്പെടുത്തി ...നായയെപ്പോലെ ഘ്രാണ ശേഷിയില്ല , പുലിയെപ്പോലെ വേഗത്തില്‍ ഓടാന്‍ കഴിയില്ല , കുരങ്ങിനെപ്പോലെ മരത്തില്‍ കയറാന്‍ കഴിയില്ല .. ഉഭയ ജീവികളെ പ്പോലെ വെള്ളത്തിലും കരയിലും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല ..തണുപ്പിനെ അതിജീവിക്കാന്‍ രോമങ്ങളില്ല .
എന്തിനു മറ്റു ജന്തുക്കളെ കുഞ്ഞുങ്ങള്‍ എല്ലാം പ്രസവിച്ചു ചുരുങ്ങിയ കാലം കൊണ്ട് സ്വയം പ്രാപ്തരാകും എന്നാ മനുഷ്യ കുഞ്ഞോ .. തള്ള പെറ്റിട്ടു വര്‍ഷങ്ങളോളം പരിചരിക്കണം അല്ലെങ്കില്‍ survive ചെയ്യില്ല . ....

അപ്പൊ പരിണാമ പ്രക്രിയയില്‍ എങ്ങിനെ ഗുണങ്ങള്‍ നഷ്ടമാകുന്നു .. ? അവിടെ നടക്കുന്ന പ്രകൃതി നിര്ദ്ധാരണത്തിലെ മാനദണ്ഡം എന്താണ് ? ഒരു മാറ്റം ആണോ പ്രകൃതി നിര്‍ദ്ധാരണം ആഗ്രഹിക്കുന്നത് ..? അതോ ഫിറ്റെസ്റ്റ് ആയവയെ തിരഞ്ഞെടുക്കുകയോ ? നാല്ക്കാലിയില് നിന്നും ഇരു കാലികള്‍ ഉണ്ടായി വരേണ്ട സാഹചര്യം എന്തായിരുന്നു ബ്രൈറ്റ്‌ ?

ആകെ കണ്ഫുഷ്യന്‍ ആയോ പരിണാമ വിശ്വാസികളെ ? ബ്രൈറ്റ്‌ സാര്‍ , ഇവരുടെ വികാരം കൂടി പരിഗണിച്ചു മറുപടി പറഞ്ഞാല്‍ മതി .. അന്ധമായ പരിണാമ സിദ്ധാന്തതെക്കാള്‍ ഇവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് വെള്ളത്തില്‍ നിന്നും കരയില്‍ കേറിയപ്പോള്‍ ഉണ്ടായി വരുന്ന അനുകൂലനങ്ങള്‍ ആണ് ..പറക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നും ചിറകുകള്‍ രൂപപ്പെടുന്നതാണ് .. പരക്കാതെയായപ്പോള്‍ ചിറകുകളുടെ ശക്തി നഷ്ടപ്പെടുന്നതാണ് ( ഡാര്‍വിന്‍ പ്രവാചകന്‍ ഇവരെ അതാണ്‌ പഠിപ്പിച്ചത് )

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഇയാളെവിടുത്ത് കാരനാ?
ഫിറ്റസ്റ്റ് എന്നാൽ നാലു കാലിൽ നടക്കുന്നതാണെന്ന് ആരാ മാഷേ പറഞ്ഞത്?

ബെസ്റ്റ് പാർട്ടി... മനുഷ്യന്റെ പുരോഗതിയിൽ കൈകൾക്കും വിരലുകൾക്കും ഉള്ള പങ്കൊക്കെ കേട്ടിട്ടുണ്ടോ എന്തോ.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഫൈസലേ,
പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാനം പോലും അറിഞ്ഞൂടെന്ന് ഫൈസൽ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

[[[[പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ പൂര്‍ണ്ണമായ നാല് കാലുള്ള ജീവികളും പരിണമിച്ചു വരുന്ന അപൂര്‍ണ്ണമായ രണ്ടു കാലുള്ള ജീവികളും ഉണ്ടെങ്കില്‍ ഏതായിരിക്കും survive ചെയ്യുക ? ]]]


എന്തൊരു മണ്ടൻ ചോദ്യം! എല്ലാ ജീവികളും തമ്മിൽ പരസ്പരം സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ് നടക്കും എന്നാരെങ്കിലും പറഞ്ഞോ? നാലു കാലുള്ള ജന്തുക്കളും രണ്ട് കാലുള്ള ജന്തുക്കളും എപ്പോഴും പരസ്പരം എക്സിസ്റ്റൻസിനു വേണ്ടി പോരടിക്കുകയാണെന്ന് ആരാ പറഞ്ഞത്?

പ്ലീസ് ഫൈസലേ ആദ്യം പരിണാമസിദ്ധാന്തം പഠിച്ചിട്ട് വാ‍. എന്നിട്ടാവാം തെറ്റാണെന്നൊക്കെ തെളിയിക്കാൻ നടക്കുന്നത്.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം സൃഷ്ടിയുടെ പെർഫക്ഷൻ എന്നതിൽ ഒതുക്കേണം എന്ന് ബ്രൈറ്റ് അഭിപ്രായപ്പെട്ടത് മറന്ന് പോയി...

ഔട് ഓഫ് ടോപ്പിക് ചർച്ചയിൽ നിന്നും പിൻ‌വാങ്ങുന്നു. ഇതു ലാസ്റ്റ് കമന്റായിരിക്കും

ഓവർ ആൻഡ് ഔട്!

CK Latheef പറഞ്ഞു...

കുറേ ചര്‍ചചെയ്തതിന് ശേഷം ക്ലച്ചുപിടിക്കുന്നില്ല എന്ന് കണ്ടതിന് ശേഷമാണ് ഇത് ഓഫ്‌ടോപ്പിക്കാണ് എന്ന് ചിലര്‍ക്ക് ബോധ്യം വരുന്നത്. എനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത വിഷയമാണ് പരിണാമവാദം ഒരു കാരണം ഇത് വരെ അതെന്താണെന്ന് ലളിതമായി വിശദീകരിച്ച് തരാന്‍ ആര്‍ക്കും കഴിയുന്നില്ല. 18 വര്‍ഷക്കാലമായി അതില്‍ തന്നെ മുഴുകി കാലം കഴിച്ചവരും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ഏതാനും പുസ്തകങ്ങള്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ വിഷയത്തില്‍ പരിണാമവാദത്തിനുള്ള പ്രസക്തി വലുതാണ്. ദൈവമല്ല സ്രഷ്ടാവെങ്കില്‍ പിന്നീടുള്ള ചോയ്‌സ് പരിണാമവിശ്വാസക്കാര്‍ക്കാണ്. അതുകൊണ്ടുതന്നെ അതുകൂടെ ചര്‍ചചെയ്യുമ്പോഴെ ചര്‍ചപരിസമാപ്തിയിലെത്തൂ. അല്ലാതെ ദൈവത്തിന്റെ സൃഷ്ടിപ്പില്‍ ബ്രൈറ്റ് കാണുന്ന കുറവുകള്‍ ദൈവത്തെ ബോധ്യപ്പെടുത്താനല്ലല്ലോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇനി മറ്റൊരു സംശയം, ആര്‍ക്ക് വേണ്ടിയാണ് ഇത്രവിശദമായി വലിയഗവേഷണമൊന്നും നടത്താന്‍ കഴിയാത്ത ഏത് സാധാരണക്കാരനും വ്യക്തമാകുന്ന ഈ പോസ്റ്റിന്റെ പ്രസക്തി എന്നതാണ്. ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല. മുകളില്‍ ഖുര്‍ആനില്‍ നിന്നുള്ള രണ്ടുസൂക്തങ്ങള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഹിന്ദുമതത്തിലും അപ്രകാരം ഒരു വാദം ആരില്‍ നിന്നും കേട്ടിട്ടില്ല. ക്രിസ്തുമതത്തിലും എന്റെ അറിവില്‍ അപ്രകാരം വിശ്വസിക്കുന്നവരില്ല. ഇതിനെക്കുറിച്ച കുറച്ച് വെളിച്ചം ബ്രൈറ്റിന്റെ തലയില്‍ കേറിക്കോട്ടെ എന്ന് വിചാരിച്ചായിരിക്കും മൂന്ന് പ്രധാനമതങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കളല്‍പം വായിക്കണം എന്ന് ശ്രീ@ശ്രേയസ് ബ്രൈറ്റിനോടാവശ്യപ്പെട്ടത്. അതിന് അഹന്തയോടെ നല്‍കപ്പെട്ട മറുപടി കണ്ടില്ലേ.

ചുരുക്കത്തില്‍ യഥാര്‍ഥ മതവിശ്വാസമോ ദൈവവിശ്വാസമോ മനസ്സിലാക്കാന്‍ ശ്രമിക്കാതെ. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഊഹാപോഹങ്ങില്‍ അന്ധമായി വിശ്വസിക്കുകയും. എന്തെങ്കിലും ചോദിക്കുമ്പോള്‍ ചര്‍ചയില്‍ പങ്കെടുക്കാനുള്ള യോഗ്യതയെ നിര്‍വചിക്കുകയും ചെയ്യുക എന്ന ഒട്ടും ആരോഗ്യകരമല്ലാത്ത നിലപാടാണ് എനിക്കിവിടെ കാണാന്‍ കഴിഞ്ഞത്.

bright പറഞ്ഞു...

@ CK Latheef ,

....എന്റെ ഉത്തരം: യെസ്....

അതായത് നഷ്ടപ്പെട്ട ഭാഗം അതെത്ര ചെറുതായാലും അനാവശ്യമായിരുന്നു,അല്ലെങ്കില്‍ ദോഷകരമായിരുന്നു എന്നര്‍ത്ഥം. അതായത് ദൈവസൃഷ്ടി പെര്‍ഫെക്റ്റ് അല്ല.ഇതുതന്നല്ലേ ഞാനും പറഞ്ഞത്.

അപകടം മനസ്സിലായതുകൊണ്ടായിരിക്കും രണ്ടാമത്തെ കമന്റ്‌.ട്യൂബ് ലൈറ്റ് ആണല്ലേ?:-)

....എനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത വിഷയമാണ് പരിണാമവാദം ഒരു കാരണം ഇത് വരെ അതെന്താണെന്ന് ലളിതമായി വിശദീകരിച്ച് തരാന്‍ ആര്‍ക്കും കഴിയുന്നില്ല.......

ലളിതമായി വിശദീകരിക്കാന്‍ പറ്റും. അതിനു പക്ഷേ നാലാം ക്ലാസ്സും ഗുസ്തിയും പോര.വായിക്കാതെ നേരിട്ടു അറിവ് തലച്ചോറിലെത്തിക്കുന്ന വിദ്യ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ല

..... ആരാണ് ഇവിടെ മനുഷ്യനെ ഏല്ലാം തികഞ്ഞവനായിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്നവകാശപ്പെട്ടത്. ഖുര്‍ആനില്‍ ഏതായാലും അപ്രകാരമില്ല.....

95:4 We have indeed created man in the best of moulds,
82:7 Him Who created thee. Fashioned thee in due proportion, and gave thee a just bias;
(Yusuf Ali Translation)

മതിയോ?:-)

@ Faizal Kondotty ,
താങ്കള്‍ക്ക് കാല്‍വിന്‍ തന്ന മറുപടി ധാരാളമാണെങ്കിലും എന്റെ വക ഒന്ന് കൂടി.
താങ്കളെപ്പോലുള്ളവരുടെ വെര്‍ബല്‍ ഡയേറിയ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ്,വിഷയത്തില്‍ നിന്നുള്ള ചര്‍ച്ച മതി എന്നു പറഞ്ഞത്.(വേറൊരാളുള്ളത് ചുരുങ്ങിയത് രണ്ടു ദിവസം കാണില്ല എന്നാണ് പറഞ്ഞത്.)Verbal diarrhoea just shows you are full of shit !! :-)

...അപ്പൊ മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് പരിണമിച്ചു വന്നപ്പോള്‍ എന്ത് കൊണ്ടാണ് പരസഹായം ഇല്ലാതെ പ്രസവിക്കുക എന്നാ നല്ല ഗുണം അപ്രത്യക്ഷ്യം ആയതു ..? ....

പോസ്റ്റില്‍ നിന്ന് വീണ്ടും കോപ്പി/പേസ്റ്റ്.എന്തൊരു ഗതികേട് :-(
If a body plan allows individuals to survive long enough to reproduce(and in humans and various other organisms,to raise their young)then that plan will be selected.Anatomical and physiological quirks that become disabling only after someone has reproduced will spread.

If the benefit is more than the cost,especially in the short term,(remember evolution is blind) it will be selected.Walking on two legs and having two limbs free have immense benefits.Even chimps in the wild if they have to carry more load often walks on hind legs at least for some distance.Any thing better or worse than the present reproductive anatomy will leave less fit off springs.If the baby happens to be small(thus easy to deliver) it may not survive to be an adult and propagate the gene for smallness to the next generation.(even with the help of modern medicine less birth weight babies may not survive.)

If the women happens to have large pelvis she may not run or even walk properly and may die before reaching reproductive age and thus leave less descendants.So the gene for big pelvis even if one arise have no future .EVOLUTION SELECTS SOMETHING NOT BECAUSE IT IS GOOD,BUT BECAUSE IT CANNOT BE BETTERED.Meaning of Survival of the fittest is not what you imagine.So the products of evolution(especially complex parts) may not be the best but barely gets a pass mark.By the way that was the basic theme of the post.

Continue only if you have some thing genuine to offer.

കെ.പി.സുകുമാരന്‍ (K.P.S.) പറഞ്ഞു...

പ്രിയ ഡോ.മനോജ്,

പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. വളരെ ലളിതമായി കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന തരത്തില്‍ എഴുതിയതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. എല്ലാ മനുഷ്യരുടെയും ആന്തരികഘടനയെ പറ്റിയാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. ദൈവവിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ടുള്ള കമന്റുകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത് കാരണം ഒരു തര്‍ക്കത്തിന്റെ അന്തരീക്ഷം സംജാതമായത് ദൌര്‍ഭാഗ്യകരമാണ്. എല്ലാവരും മനസ്സിലാക്കേണ്ട വസ്തുതകളേ ഈ പോസ്റ്റില്‍ ഉള്ളൂ. എന്തും ഒരു വാദപ്രതിവാദത്തിന്റെ തലത്തില്‍ എത്തിക്കുന്ന പ്രവണത അഭിലഷണീയമല്ല.

ഈ അധ്യായത്തില്‍ നടുവേദനയെ പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ കുറച്ചു കൂടി വിശദീകരണം ഞാന്‍ പ്രതീഷിച്ചു. കാരണം നടു വേദന നിമിത്തം സ്പൈന്‍ സര്‍ജറി കഴിഞ്ഞ ആളാണ് ഞാന്‍. രണ്ട് മാസമേ ആയിട്ടുള്ളൂ സര്‍ജറി കഴിഞ്ഞിട്ട്. വളരെ ഭയത്തോട് കൂടിയാണ് സര്‍ജറിയെ നേരിട്ടത്. ഇപ്പോള്‍ വളരെ ആശ്വാസമുണ്ട്. നടുവേദനയെ പറ്റിയും സര്‍ജറിയെ പറ്റിയും ഒരു പോസ്റ്റ് എന്റെ ജനകീയശാസ്ത്രം ബ്ലോഗില്‍ എഴുതണമെന്ന് എനിക്ക് താല്പര്യമുണ്ടായിരുന്നു. ഇവിടെ ജനറലായി പ്രതിപാദിക്കുന്നത് കൊണ്ട് നടുവേദനയെ പറ്റി മാത്രം വിശദമായി എഴുതാന്‍ കഴിയില്ല എന്ന് പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലായി.

ആശംസകളോടെ,

ചിന്തകന്‍ പറഞ്ഞു...

പ്രിയ കെ.പി.എസ്

ഈ പോസ്റ്റിന്റെ ഉദ്ദേശം നടുവേദനയെ കുറിച്ചുള്ള ബോധവല്‍ക്കരമോ അല്ലെങ്കില്‍ മനുഷ്യന്റെ ആന്തരിക വ്യവസ്ഥകളെ കുറിച്ചുള്ള വിവരണമോ അല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ ഈ പോസ്റ്റിന്റെ ശൈലി ഇങ്ങനെയാരുന്നില്ല വേണ്ടിയിരുന്നത്.

വിജ്ഞാന പ്രദമായ കാര്യങ്ങള്‍ ആരു പറഞ്ഞാലും അംഗീകരിക്കേണ്ടതാണ്.

പോസ്റ്റിന്റെ ലക്ഷ്യം പരിണമാവാദത്തെ സ്ഥാപിക്കലാണെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ പോലുള്ള പവം ‘നാലാം ക്ലാസും ഗുസ്തിയും‘ കഴിഞ്ഞവര്‍ക്കും കഴിയും.

ഇവിടെ കിടന്ന് ആരുമില്ലേ ആരുമില്ലേ എന്ന് വെല്ലു വിളിച്ചവര്‍,ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതാകുമ്പോള്‍ എതിരാളിയെ താറടിക്കാനും വിദ്യാഭ്യാസ യോഗ്യത അളക്കുന്നതും ഏത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് പ്രിയ കെ.പി.എസ് താങ്കളെങ്കിലും വ്യക്തമാക്കി തരണം. റിച്ചാഡ് ഡൊക്കീന്‍സിന്റെയും ചാള്‍സ് ഡാര്‍വിന്റെ കിത്താബ് വായിക്കലാണ് വിദ്യാഭ്യാസ യോഗ്യത എന്ന് മനസ്സിലാക്കിയവരെ കുറിച്ച് സഹതാപമല്ലാതെ മറ്റെന്ത് തോന്നാന്‍ മാഷെ :‌)

malayali പറഞ്ഞു...

@Bright,

Please spend your time to write more informative posts like this and not to argue with ignorant @$$holes.

കെ.പി.സുകുമാരന്‍ (K.P.S.) പറഞ്ഞു...

പ്രിയ ചിന്തകന്‍, ഈ പോസ്റ്റ് തികച്ചും വിജ്ഞാനപ്രദം തന്നെ. മറ്റൊന്നിലേക്കും ഞാന്‍ കടക്കുന്നില്ല.

Faizal Kondotty പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Faizal Kondotty പറഞ്ഞു...

കാല്‍വിന്‍ ,
ബ്രൈറ്റ്‌ ന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ബേസ് ചെയ്തിട്ടാണ് ഞാന്‍ ചോദ്യം ഉന്നയിച്ചത്‌ , പരിണാമ സിദ്ധാന്തം അന്ധമായി വിശ്വസിക്കുന്ന താങ്കളോട് വിശദീകരിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നറിയാം .. എങ്കിലും പറയട്ടെ ..

ബ്രൈറ്റ്‌ ന്റെ പോസ്റ്റില്‍ നിന്നും

കരയില്‍ ജീവജാലങ്ങള്‍ എത്തീട്ട് 400 മില്യണ്‍ വര്‍ഷങ്ങളായി.അതില്‍ 99% വും നാലുകാലില്‍.വെറും ഒരു ശതമാനം സമയമേ ആയിട്ടുളളൂ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങീട്ട്.സ്വാഭാവികമായും ശരീരം മുഴുവന്‍ അഡ്ജസ്റ്റ് ചെയ്തു എന്നു പറയാനാവില്ല.പരിണാമം മനസ്സിലാകുന്നവര്‍ക്ക് ഇതും മനസ്സിലാക്കാന്‍ പ്രയാസമില്ല.നാല്‍ക്കാലിയുടെ ബോഡി പ്ലാന്‍ എടുത്ത് ഇരുകാലിയെ ഉണ്ടാക്കിയാലുള്ള ഒരു പ്രശ്നം രക്ത ചംക്രമണത്തിന്റേതാണ്.

ഇതില്‍ വളരെ വ്യക്തം ആയി ബ്രൈറ്റ്‌ വ്യക്തമാക്കുന്നു നാല്‍ക്കാലികളില്‍ നിന്നാണ് ഇരു കാലികള്‍ ഉണ്ടായത് എന്ന് .. അങ്ങിനെ ഇരു കാലികള്‍ ഉണ്ടായതിന്റെ പ്രശ്നം ആണ് രക്ത ചംക്രമണ വ്യവസ്ഥയിലടക്കം പ്രകടം ആകുന്നതു എന്നാണു ബ്രൈറ്റ്‌ ഉദാഹരണ സഹിതം വ്യക്തം ആക്കുന്നത് ..

ഈ ഒരു concept വച്ച് ഞാന്‍ വീണ്ടും ചോദിക്കുന്നു ..നാല്ക്കാലിയില് നിന്നും ബ്രൈറ്റ്‌ സൂചിപ്പിച്ച പ്രശ്നങ്ങള്‍ ഉള്ള ഇരു കാലികള്‍ ഉണ്ടായി വരേണ്ട സാഹചര്യം എന്തായിരുന്നു ?
അത് പോലെ തന്നെ
ബ്രൈറ്റി ന്റെ പോസ്റ്റില്‍ നിന്നും

ഒരുപക്ഷേ പരസഹായം കൂടാതെ പ്രസവിക്കാന്‍ സാധിക്കാത്ത ഏക ജീവി മനുഷ്യനായിരിക്കും.(മറ്റു പ്രിമേറ്റുകള്‍ ഒറ്റക്കാണ് പ്രസവിക്കുക).

അപ്പൊ മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് പരിണമിച്ചു വന്നപ്പോള്‍ എന്ത് കൊണ്ടാണ് പരസഹായം ഇല്ലാതെ പ്രസവിക്കുക എന്നാ നല്ല ഗുണം അപ്രത്യക്ഷ്യം ആയതു , ..?


ഒന്നുകില്‍ കാല്‍വിന്‍ കാര്യങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല ..അല്ലെങ്കില്‍ നഴ്സറി റൈം ചൊല്ലി ആളുകളെ വിട്ടികലാക്കാന്‍ ശ്രമിക്കുന്നു .. ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിന് പോലും പ്രതികരണം ഇല്ല എന്നാലോ അവഹേളനത്തിനു ഒരു കുറവും ഇല്ല .. ഇതൊക്കെ എല്ലാരും കാണുന്നുണ്ട് കേട്ടോ ...

ഉസ്മാനിക്ക പറഞ്ഞു...

പരിണാമ വാദം മാറ്റി നിർത്തി സ്രിഷ്ടിവാദികൾ ആരേലും എങ്ങനെയാ മനുഷ്യൻ ഉണ്ടായതെന്ന് ഒന്ന് വിവരിച്ച് തരുമോ ?

(ചോദ്യം വളരെ സിമ്പിൾ. ഉത്തരവും അതുപോലായാൽ നന്ന്)

bright പറഞ്ഞു...

@ Faizal Kondotty,

.......നാല്ക്കാലിയില് നിന്നും ബ്രൈറ്റ്‌ സൂചിപ്പിച്ച പ്രശ്നങ്ങള്‍ ഉള്ള ഇരു കാലികള്‍ ഉണ്ടായി വരേണ്ട സാഹചര്യം എന്തായിരുന്നു ?.....

മറുപടി ഒരു തവണ പറഞ്ഞതാണ്.നാല്‍ക്കാലികളെ അപേക്ഷിച്ച് ഇരുകാലികള്‍ക്ക്‌ പ്രത്യേകിച്ചു വലിയ തലച്ചോറുള്ള ജീവിക്ക് ഗുണകരമാണ് എന്നതിന്റെ തെളിവല്ലേ മനുഷ്യന്‍ .മനുഷ്യന്റെ മറ്റു ബന്ധുക്കള്‍ (primates) ഏതാണ്ടെല്ലാം തന്നെ വംശനാശഭീഷണിയിലാണ്. ഇരുകാലിക്ക്‌ രണ്ടു കൈകള്‍ മറ്റാവശ്യങ്ങള്‍ക്ക്ഉപയോഗിക്കാം.It can manipulate its environment more effectively.

Everything comes with a price.There is no free lunch in nature.If the cost (there are very complicated mathematical theories of how the cost is calculated.)of bipedalism,even occasional one,for a certain branch of animals,under the existing conditions,and the benefits for such a behaviour are more,then it is selected,which is short hand for saying quadrupedalism gets eliminated.

As for why it happened,the most popular theory is ,savannah hypothesis,though there are several others,more than one may be true.See link.(In the future do your own search.)

....അപ്പൊ മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് പരിണമിച്ചു വന്നപ്പോള്‍ എന്ത് കൊണ്ടാണ് പരസഹായം ഇല്ലാതെ പ്രസവിക്കുക എന്നാ നല്ല ഗുണം അപ്രത്യക്ഷ്യം ആയതു , ..?


Short answer is big brains.The minor inconvenience.(We are already social animals,so help was always available.)of needing assistance,and rather large inconvenience of maternal death must still have been smaller than having a big brain,because even without the help of modern medicine,human population was growing.We were subduing other animals.So again it is a matter of cost benefit analysis.Ever heard of game theory?
ഗുണം എല്ലായ്പ്പോഴും ഗുണമായിരിക്കണമെന്നില്ല,സാഹചര്യം മാറുന്നതിനനുസരിച്ച് ചിലപ്പോള്‍ ഗുണക്കുറവോ,ദോഷം പോലുമോ അനുഭവപ്പെടാം.
P.S If you really want to discuss evolution at least learn the basics of evolution.I won't be explaining the basics any more.Btw could your alternative theory explain those anomalies I wrote about in my post?

- സാഗര്‍ : Sagar - പറഞ്ഞു...

പരിണാമ സിദ്ധാന്തം അന്ധമായി വിശ്വസിക്കാന്‍ പാടില്ല... ഘോരാപരാധം.. അയ്യോ...
പക്കേങ്കില്‌ ഒണ്ടല്ലോ... ദൈവം മനുഷ്യനെ ഒണ്ടാക്കിന്ന് വിശ്വസിക്കാം മക്കളേ.. കാരണം അത് അന്ധമായ വിശ്വാസമല്ല. അതിന്റെ ലൈവ് ടെലികാസ്റ്റ് ദൂരദര്‍ശനില്‍ ഒണ്ടാരുന്നു...

ദൈവം എന്തിനാണാവോ മനുഷ്യരെ ഒണ്ടാക്കിയത്.. ഹാവൂ..
ഉസ്മാനിക്കോ, മനുഷ്യരെ മണ്ണ്‌ കൊഴച്ച് ഒണ്ടാക്കിയതാട്ടോ..


ബ്രൈറ്റ്,
എലി എന്നു പറയുമ്പോള്‍ *റി എന്ന് കേള്‍ക്കുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ..ക്ഷമ സമ്മതിച്ച് തന്നിരിക്കുന്നു. ചര്‍ച്ച എന്നു പറഞ്ഞാല്‍ അ,ആ,ഇ,ഈ . മൊതല്‌ പഠിപ്പിച്ച് കൊടുക്കുക എന്നതാണെന്നാ ചില പുപ്പുലികളുടെ വിചാരം. ഒരു കാര്യത്തില്‍ സന്തോഷം.. കാവീം പച്ചേം കൂടെ ഇതിലെങ്കിലും അങ്ങൊന്നിച്ചല്ലോ... നമോവാകം

ശ്രീ (sreyas.in) പറഞ്ഞു...

പ്രിയ മനോജ്‌ ,

മറുപടിക്ക് നന്ദി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ ചിലപ്പോള്‍ സ്വയം കണ്‍ഫ്യൂഷന്‍ ആവും എന്ന സ്ഥിതി വരുമ്പോള്‍ പിന്‍മാറുന്നത് തന്നെയാണ് നല്ലത്. ഈയുള്ളവന്റെ ചോദ്യങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ; താങ്കള്‍ക്ക് എന്നെങ്കിലും ഉപയോഗം വരുന്നെങ്കിലോ.

"പരിണാമത്തെകുറിച്ച് ഡാര്‍വിനും മറ്റും എന്തുപറയുന്നു എന്നുള്ളത് പഠിക്കുന്നതിനെക്കാളും ആദ്യം ഒരു മനുഷ്യന്‍ പഠിക്കേണ്ടത് പൊതുസമൂഹത്തില്‍ എങ്ങനെ ഇടപെടണമെന്നും പെരുമാറണമെന്നും ആണ്" എന്ന് കഴിഞ്ഞ ദിവസം ഒരാള്‍ പറഞ്ഞത് എത്ര വാസ്തവം എന്ന് ചില മറുപടികള്‍ കാണുമ്പോള്‍ ചിന്തിച്ചുപോകുന്നു!

അതുപോലെ തന്നെ, "ഒരാള്‍ എന്തു പഠിച്ചാലും ഏതു ജോലി ചെയ്താലും വെറുമൊരു അഹങ്കാരിയായിരുന്നാല്‍ ആ ജീവിതം നിരര്‍ത്ഥകം" എന്ന് അയലത്തെ വീട്ടിലെ വര്‍ഗീസ്‌ ചേട്ടന്‍ പറയാറുള്ളതും ഓര്‍ത്തുപോയി. അഹങ്കാരത്തിന്റെ അംശം germ cells-ല്‍ തന്നെ മാറ്റം വന്നു അടുത്ത തലമുറയിലേക്കു പകരുമെന്നാണ് അദ്ദേഹം പറയുന്നത്. ശരിയാണോഎന്നറിയില്ല.

BTW, രണ്ടോ മൂന്നോ മതങ്ങളെ കുറിച്ചുള്ള പുസ്തകങ്ങള്‍ മാത്രമേ താങ്കള്‍ക്കു സൗജന്യമായി തരാന്‍ കഴിയൂ, അതിനാല്‍ മറ്റുള്ളവയെ പരാമര്‍ശിക്കുന്നില്ല. Remember, my offer is always valid, with no conditions.

@സാഗര്‍ : ഈയുള്ളവനെയാണല്ലോ കാവി എന്നുദ്ദേശിച്ചത്? നന്ദി :-) വെറും അടിസ്ഥാന ചോദ്യങ്ങളാണെങ്കിലും, ഈ വിഷയത്തില്‍ വിവരമുള്ള താങ്കളെങ്കിലും ഈയുള്ളവന്റെ ചില ചോദ്യങ്ങള്‍ക്ക് (see above) ഉത്തരം തന്നു സഹായിക്കുമോ? (bright അനുവദിക്കുമെന്ന് കരുതട്ടെ, അതോ വിഷയം മാറുന്നു എന്നു പറയുമോ?)

ഉസ്മാനിക്ക പറഞ്ഞു...

ശ്രീ,

സാഗറിന്റെ കമന്റിനു മുൻപ് ഞാൻ ഒരു സംശയം ചോദിച്ചിരുന്നു. അത് താങ്കൾ കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു.

താങ്കൾക്ക് എന്താണ് അതിനുള്ള ഉത്തരം ?

(ഇതിൽ അഹങ്കാരമോ പരിഹാസമോ ഫീൽ ചെയ്യുന്നുണ്ടോ ?)

ശ്രീ (sreyas.in) പറഞ്ഞു...

ഉസ്മാനിക്ക പറഞ്ഞു: "പരിണാമ വാദം മാറ്റി നിർത്തി സ്രിഷ്ടിവാദികൾ ആരേലും എങ്ങനെയാ മനുഷ്യൻ ഉണ്ടായതെന്ന് ഒന്ന് വിവരിച്ച് തരുമോ ? "

ഈ ചോദ്യം എനിക്കുള്ളതല്ല, കാരണം ഞാനൊരു സൃഷ്ടിവാദിയല്ല. അതായത്, ഈശ്വരന്‍ 'എന്നൊരാള്‍ ' ഒരു പ്രത്യേക ദിവസം സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന് കരുതുന്നില്ല.

പ്രകൃതി ഉണ്മയല്ല എന്നുകരുതുമ്പോള്‍ , ആരാണ് പ്രകൃതിയെ സൃഷ്ടിച്ചത് എന്നതുതന്നെ അപ്രസക്തം. ഈ വിഷയത്തില്‍ ഈയുള്ളവന്റെ കൂടുതല്‍ ചിന്തകള്‍ ശ്രേയസ് ബ്ലോഗ്ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, സമയം കിട്ടിയാല്‍ സന്ദര്‍ശിക്കൂ. അവിടെയും ധാരാളം കണ്‍ഫ്യൂഷന്‍ ഉണ്ടാവും, തീര്‍ച്ച.

ponnemadathil പറഞ്ഞു...

ഉസ്മാനിക്ക പറഞ്ഞു...
പരിണാമ വാദം മാറ്റി നിർത്തി സ്രിഷ്ടിവാദികൾ ആരേലും എങ്ങനെയാ മനുഷ്യൻ ഉണ്ടായതെന്ന് ഒന്ന് വിവരിച്ച് തരുമോ ?

(ചോദ്യം വളരെ സിമ്പിൾ. ഉത്തരവും അതുപോലായാൽ നന്ന്)


ഉസ്മനിക്കയുടെ ചോദ്യം മുമ്പ്‌ പല മഹാന്‍മാരും ചോദിക്കയും പറയുകയും ചെയ്തിട്ടുണ്ട്
ഉതാഹരണം സര്‍ ആര്‍തര്‍ കീത്ത് അദ്ദേഹം പറഞ്ഞു
പരിണാമ വാദം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല അത് തെളിയാനും പോവുന്നില്ല പക്ഷെ അത് തെറ്റാണെന്ന് വന്നാല്‍ ദൈവം സൃഷ്ടിച്ചു എന്ന് പറയേണ്ടി വരും
അത്‌ ഞങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലും പറ്റില്ല.,

ഇ എ ജബ്ബാര്‍ പറഞ്ഞു
'''''''''''''''''ഫൈസലിനോടു യോജിക്കുന്നു. പരിണാമസിദ്ധാന്തം “വിശ്വസി”ക്കാനുള്ളതല്ല. അതൊരു ശാസ്ത്ര സിദ്ധാന്തമാണ്. ശാസ്ത്ര സിദ്ധാന്തങ്ങള്‍ ശരിയാണ് എന്നു സമര്‍ത്ഥിക്കാനല്ല ശാസ്ത്രം ശ്രമിക്കുന്നത്. ഓരോ സിദ്ധാന്തവും തെറ്റാണ് എന്നു തെളിയിക്കാനുള്ള നിരന്തര ശ്രമമാണു ശാസ്ത്ര വളര്‍ച്ചക്കു നിദാനം.
പരിണാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗവും വിശ്വസിക്കത്തവര്‍ക്കു നരകവും എന്ന വാഗ്ദാനമൊന്നും ശാസ്ത്രം മുന്നോട്ടു വെക്കുന്നില്ല. ആരും വിശ്വസിക്കുന്നില്ലെങ്കിലും ഒരു ശാസ്ത്ര സത്യം സത്യമല്ലാതാകുന്നില്ല. ഇവിടെ ഫൈസല്‍ ചെയ്യുന്നതാണു ശരി. ആ സിദ്ധാന്തം തെറ്റാണെന്നു സമര്‍ത്ഥിക്കാന്‍ പരമാവധി ആര്‍ഗ്യുമെന്റ്സ് നിരത്തുന്നു. പക്ഷെ അദ്ദേഹം പ്രിണാമത്തിനു പകരം എന്തു സിദ്ധാന്തമാണു നാം അംഗീകരിക്കേണ്ടത് എന്നുകൂടി ശാസ്ത്രീയമായി വിശദീകരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം'''''''''''''''''''''

ഈ ഭാഗം ഫൈസലിന്റെ പരിണാമം ബ്ലോഗില്‍ ജബ്ബാര്‍ കമന്റിയത് കോപ്പി പേസ്ററിയതാണ്

അതിനുള്ള ഫൈസലിന്റെ മറുപടി കോപ്പി പേസ്റ്റ്‌


((((((((((((((@ea jabbar

താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി .. പകരം വെക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലെങ്കില്‍ പോലും ഡാര്‍വിനിസത്തിനെതിരെ ഞാന്‍ ഉയര്‍ത്തിയ ആശങ്കകള്‍ പ്രസക്തങ്ങള്‍ ആവാതിരിക്കുന്നില്ല .. എന്റെ വാദങ്ങള്‍ ദുര്‍ബലമാണെങ്കില്‍ അല്ലാതെ .

പകരം ഒരു സിദ്ധാന്തം അവതരിപ്പിക്കാന്‍ കഴിയാത്തവര്‍ , തനിക്കു തെറ്റെന്നു തോന്നിയ സിദ്ധാന്തത്തെ അനുകൂലിക്കണം എന്നാണോ താങ്കള്‍ പറയുന്നത് ? യുക്തിക്കു യോജിച്ച പുതിയ തിയറി വരുന്നത് വരെ കാത്തിരിക്കണം , അത്ര തന്നെ !

പിന്നെ എനിക്ക് അറിയാവുന്ന സൃഷ്ടിവാദം ഞാന്‍ അവതരിപ്പിക്കണം എന്നാണു താങ്കള്‍ പറയുന്നതെങ്കില്‍ നമുക്ക് പരിഗണിക്കാം .ഒഴിവു പോലെ എന്റെ മറ്റു ബ്ലോഗില്‍ ആ വിഷയം ചര്‍ച്ച ചെയ്യാം , താങ്കള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍ , തുറന്ന മനസ്സോടെ )))))))))))


ഇവിടെ ഒരു കാര്യം വ്യക്തമാണ് പരിണാമ "വാതം" ആശസ്ത്രീയമാനെന്കിലും ഞങ്ങള്‍ അത് ശാസ്ത്രീയമാനെന്നു പറഞ്ഞു കൊണ്ടിരിക്കും അത്ര തന്നെ,

ഉസ്മനിക്കയുടെ സംശയം തീര്‍ന്നു കാണുമല്ലോ?

Zebu Bull::മാണിക്കന്‍ പറഞ്ഞു...

"കണ്ണിനെപ്പറ്റി താങ്കളുടെ സിദ്ധാന്തം വിശദീകരിക്കുമായിരിക്കും. എന്നാല്‍ മുണ്ടുടുക്കാന്‍ പറ്റിയ വലിപ്പത്തിലുള്ള ഒരു അരക്കെട്ടും, മുണ്ടുടുത്താല്‍ കൃത്യമായി മറയാന്‍ പാകത്തിലുള്ള സ്ഥലത്ത് ചന്തിയും ഡിസൈന്‍ ചെയ്യണമെങ്കില്‍ ഒരു ദൈവം തന്നെ വേണ്ടേ? പരിണാമസിദ്ധാന്തം ഇതെങ്ങനെ വിശദീകരിക്കും? " -- അധികം താമസിയാതെ ഇത്തരം കമന്റുകള്‍ വരാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട്, പ്രിയ ബ്രൈറ്റ്, ഉറക്കം നടിച്ചുകിടക്കുന്നവരെ ഉറങ്ങാനനുവദിക്കുക. ബാക്കിയുള്ളവര്‍‌ക്കുവേണ്ടി പോസ്റ്റുകളിടുക.

"The copy-&-paste creationist is a familiar figure in internet debates — they don't have an original idea in their head, but they know how to copy some long screed off the internet and paste it into a comment box, almost always without attribution, or even a link back to their source." -- from Pharyngula

- സാഗര്‍ : Sagar - പറഞ്ഞു...

ശ്രീ, താങ്കളെ മാത്രമല്ല ഉദ്ദേശിച്ചത്.


ഈ വിഷയത്തില്‍ വിവരമുള്ള താങ്കളെങ്കിലും ഈയുള്ളവന്റെ ചില ചോദ്യങ്ങള്‍ക്ക് (see above) ഉത്തരം തന്നു സഹായിക്കുമോ?


സോറി.. റോങ്ങ് നമ്പര്‍..

ഉസ്മാനിക്ക പറഞ്ഞു...

ponnemadathil,

ഉസ്മാനിക്കായുടെ സംശയം തീർന്നില്ലല്ലോ.. :)

1. ജീവന്റെ ഉൽ‌പ്പത്തിയെ കുറിച്ച് സ്രിഷ്ടി വാദത്തിന് പരിണാമ വാദത്തേക്കാൾ എന്ത് മേന്മയാണ് / തെളിവുകളാണ് നിരത്താൻ കഴിയുക ?

2. യാതൊരടിസ്ഥാനവുമില്ലാതെ വേദ പുസ്തകങ്ങളിലെ വാചകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള സ്രിഷ്ടി വാദത്തിൽ വിശ്വസിക്കണോ അതോ നിസാരനായ മനുഷ്യൻ സ്വന്തം പ്രയത്നവും കഴിവും ഉപയോഗിച്ച് കണ്ടെത്തിയ പരിമിതമെങ്കിലും ശാസ്ത്രീയമായ ചില സത്യങ്ങളിൽ വിശ്വസിക്കണോ ?

3. യഥാർഥത്തിൽ ഇവിടെ ദൈവവിശ്വാസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്താണ് ? - പരിണാമ വാദം തെറ്റെന്നോ അതോ സ്രിഷ്ടിവാദം ശരിയെന്നോ ? ഒന്ന് ശരിയല്ലെങ്കിൽ മറ്റേത് ശരിയെന്ന് നിങ്ങൾ എങ്ങനെ തീർപ്പുകൽ‌പ്പിച്ചു ?

4. ശാസ്ത്രം ഇന്നുവരെ നേടിയ അറിവുകളുപയോഗിച്ച് നിർമ്മിച്ച സൌകര്യങ്ങൾ എല്ലാം അനുഭവിക്കുന്നതിനൊപ്പം തന്നെ അതേ ശാസ്ത്രം നടത്തിയ ചില കണ്ടു പിടുത്തങ്ങളെ സൌകര്യപൂർവം തിരസ്കരിക്കാനുള്ള ഒരു ശ്രമം കൂടിയല്ലേ ഇതിലൂടെ നടക്കുന്നത് ?

ഇത്രയും കാര്യങ്ങൾക്ക് ആരേലും ഒന്ന് മറുപടി തരുമോ

CK Latheef പറഞ്ഞു...

'ഒരു അരക്കെട്ടും, മുണ്ടുടുത്താല്‍ കൃത്യമായി മറയാന്‍ പാകത്തിലുള്ള സ്ഥലത്ത് ചന്തിയും ഡിസൈന്‍ ചെയ്യണമെങ്കില്‍ ഒരു ദൈവം തന്നെ വേണ്ടേ?'

ചിലരുടെ ..... വലിപ്പമില്ലാത്തതിനാല്‍ പാന്റ് ധരിക്കാന്‍ സാധിക്കുന്നില്ലെന്നും.(ചില വിദേശികള്‍ അതു പരിഹരിക്കാന്‍ നമ്മുടെ നാട്ടില്‍ കുട്ടികള്‍ ധരിക്കുന്ന വള്ളിടൗസറിന്റെ വള്ളി ഫിറ്റ് ചെയ്തു നടക്കുന്നത് കണ്ടിട്ടുണ്ട്) അത് ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ള വൈകല്യമാണെന്നും. ദൈവം മനുഷ്യനെ ഏറ്റവും നല്ലഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു എന്നതിന്റെ ലംഘനമാണെന്നും. പാന്റുധരിക്കാന്‍ ഇത്ര അനുപാതത്തില്‍ .......ഉം........ ഉം വേണമെന്നും തെളിവുസഹിതം വിശദീകരിച്ച്
(ആനിമേഷന്‍ ഉണ്ടെങ്കില്‍ അതുമാവാം) പോസ്റ്റ് ഇടുക.

'പ്രിയ ബ്രൈറ്റ്, ഉറക്കം നടിച്ചുകിടക്കുന്നവരെ ഉറങ്ങാനനുവദിക്കുക. ബാക്കിയുള്ളവര്‍‌ക്കുവേണ്ടി പോസ്റ്റുകളിടുക.'

(മസിലുപിടിച്ച് വായനതുടരുന്നവര്‍ ക്ഷമിക്കുക)

Captain Haddock പറഞ്ഞു...

ഒരു ചിന്ന ഓഫ്‌ : ഒരു ലിങ്ക് ചേര്‍ക്കുന്നു. ഇതും ആയി ഡയറക്റ്റ് ബന്ധം ഉണ്ടോ എന്ന് ചോദിച്ചാല്‍ ....ഓക്കേ...ലിങ്ക് നോകി തീരുമാനിയ്ക്.
http://polarmalayali.blogspot.com/2009/06/blog-post_08.html

Bright, please feel free to remove this, if you think so.

ഉസ്മാനിക്ക പറഞ്ഞു...


വാസ്തവത്തില്‍ മര്‍ത്ത്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശത്തിലാകുന്നു. (90:4)


ഇതല്ലേ ലത്തീഫേ താങ്കൾക്കുള്ള വിശദീകരണം ?


കഷ്ടം !!

Faizal Kondotty പറഞ്ഞു...

സാഗര്‍ : Sagar - പറഞ്ഞു...
ദൈവം എന്തിനാണാവോ മനുഷ്യരെ ഒണ്ടാക്കിയത്.. ഹാവൂ..
ഉസ്മാനിക്കോ, മനുഷ്യരെ മണ്ണ്‌ കൊഴച്ച് ഒണ്ടാക്കിയതാട്ടോ..


അപ്പൊ സാഗറേ , ഉസ്മാനിക്ക ..,
മനുഷ്യന്‍ പിന്നെ എവിടെ നിന്ന് ഉണ്ടായതാ ..? മണ്ണില്‍ നിന്നും വെള്ളത്തില്‍ നിന്നും തന്നെയല്ലേ ? മണ്ണില്‍ നിന്നും ചുമ്മാ അങ്ങിനെ "അന്ധമായി" പരിണമിച്ചു ഉണ്ടായി എന്ന് അണ്ണാക്ക് തൊടാതെ നിങ്ങള്ക്ക് വിഴുങ്ങാം ..പക്ഷെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു എന്ന് പറഞ്ഞു കൂടാ . മണ്ണില്‍ നിന്ന് അല്ലാതെ പിന്നെ സ്വര്‍ണത്തില്‍ നിന്നാണോ മനുഷ്യന്‍ ഉണ്ടായത് ?
കഷ്ടം !

ബ്രൈറ്റ്‌ , തീര്‍ത്തും അന്ധമായി ഒരു ലക്ഷ്യവും ഇല്ലാതെ പരിണാമം സംഭവിക്കുന്നു എന്നതാണ് താങ്കളുടെ ഇപ്പോഴത്തെ വാദം , ഞാന്‍ ചോദിക്കട്ടെ ഒറിജിന്‍ ഓഫ് species എന്നാ ഡാര്‍വിന്‍ ന്റെ പുസ്തകത്തില്‍ ഇതേ വാദമാണോ ഉള്ളത് ? അല്ലല്ലോ ...! ഓരോ ആവശ്യങ്ങള്‍ക്കനുസരിച്ച് variation വരുന്നു എന്നാണു ഡാര്‍വിന്‍ പല ഉദാഹരങ്ങളും വച്ച് അതില്‍ പറയുന്നത് .. അപ്പൊ താങ്കള്‍ മുന്‍പ് പറഞ്ഞ "ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്..". എന്ന വാദം താങ്കള്‍ക്കു ഇപ്പോഴും ഉണ്ടോ ?
തെറ്റായ ഒരു സിദ്ധാന്തത്തെ തെറ്റ് എന്ന് തന്നെ തുറന്നു പറയാനുള്ള ബാധ്യത താങ്കള്‍ക്കു ഇല്ലേ ? എന്ത് കൊണ്ടാണ് ഡാര്‍വിന്‍ സിദ്ധാന്തിന്റെ കാര്യത്തില്‍ ഇങ്ങിനെ അനാവശ്യമായി അദ്ദേഹത്തെ താങ്കള്‍ അടക്കം ഉള്ളവര്‍ വെള്ള പൂശുന്നതിന്റെ യുക്തി എന്താണ് ? ഒറിജിന്‍ ഓഫ് സ്പെഷീസ് സില്‍ ഡാര്‍വിന്‍ ന്റെ നിഗമനങ്ങള്‍ തെറ്റായിരുന്നു എന്ന് പറയുന്നത് കൊണ്ട് എന്ത് നഷ്ടമാണ് താങ്കള്‍ക്കു സംഭവിക്കാന്‍ ഉള്ളത് ? ഇതാണോ ശാസ്ത്രത്തിന്റെ മെത്തടോളജി.. ?

മറ്റൊന്ന് താങ്കള്‍ ഒഴിഞ്ഞു മാറിയ ചോദ്യം ഒരിക്കല്‍ കൂടി ( ഇതിനി എത്ര പ്രാവശ്യം copy & past ചെയ്യണം ആവോ ഒരു മറുപടി കിട്ടാന്‍ )

ഏതെങ്കിലും mutagens വഴി മ്യൂട്ടേഷനുകള്‍ നടന്നു DNA ബേസ് പെയറുകളില്‍ മാറ്റം വന്നാല്‍ , അല്ലെങ്കില്‍ സെല്‍ ഡിവിഷന്‍ സമയത്ത് കോപ്പി എറര്‍ വന്നാല്‍ special DNA repair പ്രോടീന്‍സ്‌ അവ ചെക്ക്‌ ചെയ്തു പൂര്‍വ്വ രീതിയില്‍ ആക്കും ,പരിണാമ പ്രക്രിയയില്‍ എന്തിനാണ് ഇങ്ങിനെ ജീവി വര്‍ഗ്ഗങ്ങള്‍ ജനിതക ഐഡന്റിറ്റി മാറ്റം വരാതെ കാത്തു സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടായി വന്നത് ? evolution നടക്കരുത് എന്ന് evolution തന്നെ അങ്ങ് തീരുമാനിച്ചോ ?

മറ്റു ജീവികളില്‍ നിന്ന് മനുഷ്യന്‍ പരിണമിച്ചു വന്നപ്പോള്‍ എന്ത് കൊണ്ടാണ് ഒട്ടുമിക്ക ഗുണങ്ങളും ഇല്ലായത് ? താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ
ഒരുപക്ഷേ പരസഹായം കൂടാതെ പ്രസവിക്കാന്‍ സാധിക്കാത്ത ഏക ജീവി മനുഷ്യനായിരിക്കും.(മറ്റു പ്രിമേറ്റുകള്‍ ഒറ്റക്കാണ് പ്രസവിക്കുക).

പരസഹായം ഇല്ലാതെ പ്രസവിക്കുക എന്ന ഗുണവും , പെറ്റു വീണ ഉടനെ സ്വയം പര്യാപ്തനാകുക എന്ന ഗുണവും മനുഷ്യന് നഷ്ടമായത് എങ്ങിനെ ? തലച്ചോറിന്റെ വികാസത്തോടൊപ്പം ഇവയെല്ലാം ഇല്ലാതാകണം എന്നുണ്ടോ ?

അനുകൂലനങ്ങള്‍ നില നിര്‍്ത്തണം എന്നും പരിണാമ പ്രക്രിയക്ക് ഇല്ല എന്നാണു അത് തുറന്നു പറയുക .ഏതൊക്കെ concepts നിലം പൊത്തുമെന്നും അപ്പോള്‍ അറിയാം ..

ബ്രൈറ്റ്‌ , താങ്കളുടെ ഒരു ലക്ഷ്യവുമില്ലാത്ത, അന്ധമായി നടക്കുന്ന ( അതും germ cells ല്‍ തന്നെ നടക്കണം ) പരിണാമ പ്രക്രിയ വാദം വഴി ഇരു കണ്ണും കൂടി ഒരുമിച്ചു കാഴ്ചാ സാധ്യമാക്കുന്ന , അവയവ വ്യവസ്ഥകളുടെ കോ-ordination സാധ്യമാക്കുന്ന ഒരു സംവിധാനം ഉണ്ടായി വരുക അസംഭവ്യം ആണെന്ന് താങ്കള്‍ക്കു നന്നായി അറിയാം അതിനാല്‍ ആണ് അത്തരം ചോദ്യങ്ങില്‍ നിന്ന് എന്നെ ചീത്ത പറഞ്ഞു എങ്കിലും ഒഴിഞ്ഞു മാറുന്നത് ..പക്ഷെ ഒന്നോര്‍ക്കണം സത്യം എന്നും സത്യം ആയി നില നില്‍ക്കും ..താങ്കളെ പ്പോലുള്ളവര്‍ക്ക് ഇഷ്ടമായില്ലെന്കിലും ശരി

malayali പറഞ്ഞു...

ബ്ബ്രൈറ്റിനോടൊന്നെ പറയാനുള്ളൂ......

പോത്തിനോടു വേദം ഓതിയിട്ടെന്നാ പ്രയോജനം?

അടുത്ത പോസ്റ്റിങു പോരട്ടെ മാഷെ....

- സാഗര്‍ : Sagar - പറഞ്ഞു...

മലയാളിയേ,
പോത്ത് ആരുന്നേല്‍ അതിന്‌ വിവരം വെച്ചേനേ...

ponnemadathil പറഞ്ഞു...

ഉസ്മനിക്കാ
1. ജീവന്റെ ഉൽ‌പ്പത്തിയെ കുറിച്ച് സ്രിഷ്ടി വാദത്തിന് പരിണാമ വാദത്തേക്കാൾ എന്ത് മേന്മയാണ് / തെളിവുകളാണ് നിരത്താൻ കഴിയുക ?

ഉസ്മാനിക്ക നമ്മുടെ ബ്രിറ്റിനെ ബുദ്ധിമുട്ടിക്കല്ലേ ഇവിടെ ജബ്ബാര്‍ മാഷ് ഒരു ചെറിയ അബദ്ധം ചെയ്തതാണ് പരിണാമ "വാതം" ചര്‍ച്ചയ്ക്കെടുത്തത് ഇനി ജീവോല്പത്തി കൂടി ചര്‍ച്ചക്കെടുത്തു വിയര്‍പ്പിക്കല്ലേ പ്ലീസ്
പരിണാമ "വാതം" ജീവോല്പത്തിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല അത്‌ ജീവ പരിണാമം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ ജീവോല്പതിയെ കുറിച്ച് വല്ല ശാസ്ത്രീയ തെളിവും "സങ്കല്പമല്ല" താങ്കളുടെ പക്കല്‍ ഉണ്ടോ എങ്കില്‍ ദയവു ചെയ്തു കമന്റുക.


2. യാതൊരടിസ്ഥാനവുമില്ലാതെ വേദ പുസ്തകങ്ങളിലെ വാചകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള സ്രിഷ്ടി വാദത്തിൽ വിശ്വസിക്കണോ അതോ നിസാരനായ മനുഷ്യൻ സ്വന്തം പ്രയത്നവും കഴിവും ഉപയോഗിച്ച് കണ്ടെത്തിയ പരിമിതമെങ്കിലും ശാസ്ത്രീയമായ ചില സത്യങ്ങളിൽ വിശ്വസിക്കണോ ?

3. യഥാർഥത്തിൽ ഇവിടെ ദൈവവിശ്വാസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്താണ് ? - പരിണാമ വാദം തെറ്റെന്നോ അതോ സ്രിഷ്ടിവാദം ശരിയെന്നോ ? ഒന്ന് ശരിയല്ലെങ്കിൽ മറ്റേത് ശരിയെന്ന് നിങ്ങൾ എങ്ങനെ തീർപ്പുകൽ‌പ്പിച്ചു ?

വേദ പുസ്തകവും വിശ്വാസവും നമുക്ക്‌ വേറെ ചര്‍ച്ച ചെയ്യാം ഇവിടെ പരിണാമ "വാതം" ശാസ്ത്രീയമോ എന്ന് പരിശോധിക്കാം രണ്ടും കൂട്ടി കുഴക്കല്ലേ വിഷയത്തില്‍ നിന്ന് കുതറല്ലേ

ശാസ്ത്രം വിശ്വസിക്കനുള്ളതല്ല അത്‌ വസ്തുനിഷ്ഠ അറിവിന്റെ തെളിവിന്റെ പരീക്ഷണങ്ങളുടെ സങ്കലനമാണ്

4. ശാസ്ത്രം ഇന്നുവരെ നേടിയ അറിവുകളുപയോഗിച്ച് നിർമ്മിച്ച സൌകര്യങ്ങൾ എല്ലാം അനുഭവിക്കുന്നതിനൊപ്പം തന്നെ അതേ ശാസ്ത്രം നടത്തിയ ചില കണ്ടു പിടുത്തങ്ങളെ സൌകര്യപൂർവം തിരസ്കരിക്കാനുള്ള ഒരു ശ്രമം കൂടിയല്ലേ ഇതിലൂടെ നടക്കുന്നത് ?

ശാസ്ത്രം യുക്തി വാദികളുടെയും ദൈവ നിഷേധികളുടെയും കുത്തകയല്ല യുക്തിവാദികള്‍ ശാസ്ത്ര ബോധമില്ലാത്ത അന്ധ വിശ്വാസികള്‍ മാത്രമാണ് യഥാര്‍ത്ഥ ശാസ്ത്രവും യുക്തിവാദികളും മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധമേ ഉള്ളു.

- സാഗര്‍ : Sagar - പറഞ്ഞു...

പിന്നെ യഥാര്‍ത്ഥ ശാസ്ത്രമെല്ലാം കിത്താബിലൊള്ള കൊണ്ട് ജീവിച്ചു പോകുന്നു!!

ponnemadathil പറഞ്ഞു...

സാഗര്‍ : Sagar - പറഞ്ഞു...
പിന്നെ യഥാര്‍ത്ഥ ശാസ്ത്രമെല്ലാം കിത്താബിലൊള്ള കൊണ്ട് ജീവിച്ചു പോകുന്നു!!

November 6, 2009 8:38 PM

കുറെ കാലമായല്ലോ ഞങ്ങളാണ് ശാസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാര്‍ എന്ന്‍ ബഡായി പറയാന്‍ തുടങ്ങിയിട്ട്. ഇവിടെ പരിണാമ ചര്‍ച്ചയില്‍ നിങ്ങള്‍ (യുക്തിവാദികള്‍) തന്നെ പറയുന്നു പരിണാമ "വാതം" തെറ്റാണെങ്കില്‍ പകരമെന്ത്‌ എന്ന്.
പകരം തങ്ങള്‍ക്ക്‌ സ്വീകാര്യമായ അന്ധ വിശ്വാസം വേറെ ഇല്ലാത്തത്‌ കൊണ്ട് അശാസ്ത്രീയമായാലും അന്ധ വിശ്വാസമായാലും ഞങ്ങള്‍ അത ശരി എന്ന് പറഞ്ഞു കൊണ്ടിരിക്കും .
പകരം സ്രിഷ്ടിവാദം വന്നാല്‍ പിന്നെ തങ്ങളുടെ അന്ധവിശ്വാസം കട പുഴകി വീഴും എന്ന വെപ്രാളത്തിലാണല്ലോ സക്ഷാല്‍ ജബ്ബാര്‍ തന്നെ ഇതാ പരിണാമ "വാതം" ഉര്‍ദ്ധശ്വാസം വലിക്കുന്നു ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടോ ഇനി എവിടെയെങ്കിലും കൊണ്ടുപോയി രക്ഷിക്കുവാന്‍ പറ്റുമോ എന്നെല്ലാം കരഞ്ഞു പറഞ്ഞത്
അതിവിടെ കോപ്പി പെസ്ടുന്നു..

(ഫൈസൽ കൊണ്ടോട്ടിയും മറ്റും പരിണാമവാദത്തിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ വായിച്ച എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ലേഖനമാണിവിടെ പോസ്റ്റ് ചെയ്യുന്നത്.
ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർക്ക് ഈ ചർച്ചയിൽ പങ്കെടുക്കാം . )

ഇനി കിത്താബില്‍ പറഞ്ഞത് കിത്താബില്‍ പറഞ്ഞത് എന്ന് പറഞ്ഞത്‌ കൊണ്ട് വിഷയത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ആര്‍ക്കും മനസ്സിലാകും
ബ്രൈറിന്റെ ഈ പോസ്റ്റു തന്നെ വിഷയത്തില്‍നിന്നുള്ള ഒളിചോട്ടമാണല്ലോ
ഞാന്‍ ഇതിന്റെ മുമ്പത്തെ കമണ്ടില്‍ തന്നെ പറഞ്ഞതാണ്‌ അത് വേറെ വിഷയമാണെന്ന്
കഥ അറിയാതെ ഗാലറിയിലിരുന്നു കയ്യടിക്കുന്ന കുറെ പാവങ്ങള്‍ ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയുന്നത് അംഗീകരിക്കാവതല്ല.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ശാസ്ത്രം ആരുടേയും കുത്തകയൊന്നുമല്ല. മതവിശ്വാസികൾക്ക് ശാസ്ത്രജ്ഞരാവാം. പരിണാമസിദ്ധാന്തം പോലെ തെളിയിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളെ അംഗീകരിക്കാനുള്ള മനസുണ്ടാവാണം. അതില്ലെങ്കിൽ ശാസ്ത്രം വളരില്ല. (വളരാത്തത് നിങ്ങൾക്ക് മാത്രം. ശാസ്ത്രവളർച്ചയെ മൊത്തത്തിൽ മുരടിപ്പിക്കാൻ മതങ്ങൾ നടത്തിയ ഒരു ശ്രമവും ഇതു വരെ വിജയിച്ചിട്ടില്ല.)

ചരിത്രം എന്നൊരു സംഗതി ഉണ്ട്. അതറിയാത്തവർക്ക് വായിക്കാനായി യാത്രാമൊഴിയുടെ പുതിയ പോസ്റ്റിന്റെ ലിങ്ക് ഇവിടെ സ്ഥാപിക്കുന്നു. മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം ഇവിറ്റെ ഓഫ്ടോപ്പിക് ആയതിനാൽ അതുമായി ബന്ധപ്പെട്ട ചർച്ച അങ്ങോട്ടാവുകയാവും നല്ലത്. ഒരു കാലത്ത് ശാസ്ത്രരംഗത്ത് മികച്ച് നിന്നിരുന്ന മിഡിലീസ്റ്റ് രാജ്യങ്ങൾ മതത്തിന്റെ നീരാളിപ്പിടിത്തത്തിനു ശേഷം എങ്ങിനെ യൂറോപ്പിനു പിറകിലായി എന്ന് വസ്തുതാപരമായി അവിടെ യാത്രാമൊഴി എഴുതിയിട്ടുണ്ട്.

പേടിത്തൊണ്ടന്‍ പറഞ്ഞു...

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയത്തേപ്പറ്റി അല്ല ഇവിടെ കമ്മെന്റിടെണ്ടതെന്നു ഒരു സാറു വന്നു പറഞ്ഞിട്ടുണ്ട്. എല്ലാവരും ആ മഹാനെ അനുസരിക്കുക.

ponnemadathil പറഞ്ഞു...

cALviN::കാല്‍‌വിന്‍ പറഞ്ഞു...
ശാസ്ത്രം ആരുടേയും കുത്തകയൊന്നുമല്ല. മതവിശ്വാസികൾക്ക് ശാസ്ത്രജ്ഞരാവാം. പരിണാമസിദ്ധാന്തം പോലെ തെളിയിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളെ അംഗീകരിക്കാനുള്ള മനസുണ്ടാവാണം


cALviN::കാല്‍‌വിന്‍ അങ്ങയുടെ പോസ്കള്‍ കൂടുതല്‍ വായിക്കാറില്ല എങ്കിലും താങ്കള്‍ക്ക് അല്പമൊക്കെ ശാസ്ത്രവബോധമുണട് എന്ന് കരുതിയിരുന്നു തിരുത്തട്ടെ.
ശാസ്ത്രത്തെ കുറിച്ച് യുക്തിവാദി നേതാവിന്റെ തന്നെ വിശദീകണം
താഴെ

ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദന രംഗത്തുപയോഗിക്കുന്ന മാര്‍ഗം ശാസ്ത്രീയ രീതിയാണ്. സംഷയിക്കുക, ചോദ്യം ചെയ്യുക, ഹിപോതെസിസ് രൂപീകരിക്കുക, താല്‍കാലിക തീരുമാനങ്ങളെടുക്കുക, ആ താല്‍കാലിക തീരുമാനങ്ങള്‍ ശരിയോ തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക. ആ നിരീക്ഷണങ്ങളുടെയും, പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍ നിന്നു ഒരു ശരിയായ നിഗമനത്തിലെത്തുക. ആ നിഗമനമാണ് സിദ്ധാന്തം.

ശാസ്ത്രത്തില്‍ ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം അംഗീകരിച്ചു കൊള്ളണമെന്നില്ല.
ശാസ്ത്രകാരന്മാര്‍ പറയുന്നത് ആ സിദ്ധാന്തം, ഞാന്‍ കണ്ടു പിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണ ശാലയില്‍ ഞാന്‍ കണ്ടു പിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണ ശാലയില്‍, എന്റേത് മാതിരിയുള്ള പരീക്ഷണ ശാലകളില്‍ ആവര്‍ത്തനത്തിന്നു വിധേയമായി അതെ ഗവേഷണം നടത്തി അതെ പരീക്ഷണ ഫലമുണ്ടായാല്‍ മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്ര ലോകം അംഗീകരിക്കു.

ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റു ഗവേഷണ ശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണ ശാലകളില്‍ നിന്നു മറുപടി വന്നാല്‍ മാത്രമെ ആ തിയറി അംഗീകരിക്കുകയുള്ളു. ആ അവസാനത്തെ ഈ പരിപാടിക്ക്‌ പറയുന്നത് സാമാന്യ വല്‍കരണം.കണ്ടു പിടിച്ച സിദ്ധാന്തം സാമാന്യ വല്കരണത്തിന്നു വിധേയമാക്കിയാല്‍ മാത്രമെ ശാസ്ത്രം അംഗീകരിക്കുകയുള്ളു.

യു കലാനാഥന്‍. (കേരളത്തിലെ പ്രഥമ യുക്തിവാദി) കേരള യുക്തിവാദി സംസ്ഥാന പ്രസിടണ്ട്.

ഇതില്‍ ഇതു ഗണത്തിലാണ്‌ പരിണാമ "വാതം " ഉള്പെടുക
ഓഫ് ടോപികായ ചരിത്രം നമുക്ക്‌ പിന്നെ ചര്‍ച്ച ചെയ്യാം
പരിണാമ "വാത" ത്തെ കുറിച്ച് തെളിയിക്കപ്പെട്ട? എന്ന് നിര്‍ലജ്ജം പറയല്ലേ എല്ലാ വായനക്കാരും ബുദ്ധി പണയം വച്ച യുക്തിവാദികള്‍ അല്ല എന്നെങ്കിലും മനസ്സിലാക്കണം
ശാസ്ത്രവും ചരിത്രവും സംസ്കാരവും യുക്തിവാദികളുടെ കച്ചവടമേ അല്ല

തെളിയിക്കപ്പെട്ട ശാസ്ത്ര സത്യമെന്ന നിലക്ക്‌ പരിണാമ "വാത"ത്തെ പരിചയപ്പെടുത്താതെ, സര്‍ അര്‍തര്‍ കീത്ത് പറഞ്ഞ പോലെ, മത വിശ്വാസികള്‍ അവരുടെ വേദങ്ങളെ പരിചയപ്പെടുത്തുന്ന പോലെ, കമ്യുനിസ്ടുകള്‍ മനിഫെസ്റെയെയും ദാസ്‌ കാപിടലിനെയും പരിചയപ്പെടുത്തുന്ന പോലെ, പരിണാമത്തെ നിങ്ങളുടെ വിശ്വാസ സംഹിതയായി മാത്രം പരിചയ പ്പെടുത്തുക

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഈ മുകളിൽ കമന്റിട്ട ആളോട്...

മറുപടി മുകളിൽ ഈ കമന്റിൽ ഉണ്ട്
http://russelsteapot.blogspot.com/2009/10/blog-post_30.html?showComment=1257197331487#c6481827648016057300

Surendran പറഞ്ഞു...

ദാഇവിടെ

Rajesh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
bright പറഞ്ഞു...

ദൈവത്തിന്റെ ഡിസൈന്‍ മികവുകൊണ്ട് മരിച്ചുപോയ ഇരുപത്തൊന്നു വയസ്സുകാരന്‍ . വാര്‍ത്ത‍ ഇവിടെ..

പാര്‍ത്ഥന്‍ പറഞ്ഞു...

കലാനഥനും സ്വാമി ചിദാനന്ദപുരിയും തമ്മിലുള്ള ഒരു അഭിമുഖത്തിന്റെ ഭാഗമാണിത്. ഓഫ് ടോപ്പിക്കാണെങ്കിൽ ഡിലറ്റു ചെയ്യുക.

കലാനാഥൻ: സത്യാന്വേഷണം ആരെവിടെ നടത്തുന്നതും ഉചിതമായ കർമ്മമാണ്‌. സ്വാമി കേന്ദ്രീകരിക്കുന്നത്‌ ആദ്ധ്യാത്മികമായ സത്യാന്വേഷണത്തിലാവാം. ഭൗതികമായ സത്യാന്വേഷണവും അതുപോലെ തന്നെ മൂല്യവത്താണ്‌. സത്യാന്വേഷണത്തിന്റെ പടവുകൾ ചൂണ്ടിക്കാണിക്കലാണ്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം യുക്തിവാദം. ആ അടിസ്ഥാനത്തിൽ പോയാൽ മാത്രമെ ശരിയായ നിഗമനത്തിലെത്താൻ കഴിയൂ. സംശയിക്കുക, ചോദ്യം ചെയ്യുക, താൽക്കാലിക നിഗമനത്തിലെത്തുക, നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുക, സിദ്ധാന്തം രൂപീകരിക്കുക, അതിനെ സാമാന്യവൽക്കരിക്കുക - ഇതാണ്‌ സത്യാന്വേഷണത്തിന്റെ ശാസ്ത്രീയമായ മാർഗ്ഗം.

സ്വാമി: യുക്തിപൂർവ്വമായ വിചാരം തന്നെയാണ്‌ വേദാന്തവും പറയുന്നത്‌. ശ്രോതവ്യഃ, മന്ദവ്യഃ, നിതിധ്യാസനവ്യഃ എന്നാണ്‌ വ്യക്തമായി ശ്രുതി ആത്മജ്ഞാനത്തിന്റെ മാർഗ്ഗത്തെ പറഞ്ഞിട്ടുള്ളത്‌. ഒന്നാമത്തേത്‌ ശ്രവണമാണ്‌. ഗുരുനാഥനിൽ നിന്ന്‌, സത്യദർശ്ശനം നേടിയ ആചാര്യന്മാരിൽ നിന്ന്‌ നീ ശ്രവണം ചെയ്യൂ. പോര, അതപ്പടി നീ വിശ്വസിക്കരുത്‌. യുക്തിപൂർവ്വം വിചാരം ചെയ്യുക. അപ്പോൾ നമുക്ക്‌ സംശയങ്ങൾ വരും. ഗുരുവിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ അന്വേഷണം തുടരുക. അങ്ങനെ നിതിധ്യാസനം എന്ന മാർഗ്ഗത്തിൽ എത്തും. അതിലൂടെയാണ്‌ സത്യസാക്ഷാത്‌കാരത്തിലേക്ക്‌ എത്താൻ കഴിയുക.

കലാനാഥൻ: യുക്തിക്ക്‌ പരിമിതികളുണ്ട്‌. എല്ലാ കാര്യങ്ങളുടെയും അവസാന ഉത്തരം ഇന്നു തന്നെ കണ്ടെത്താൻ കഴിയുമെന്ന്‌ യുക്തിവാദി ശഠിക്കുന്നില്ല. ഇന്ന്‌ യുക്തിപൂർവ്വം വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ടാവാം. എല്ലാ കാലത്തും നാം അനുഭവിച്ചുപോന്ന കാര്യമാണിത്‌. അങ്ങനെ വരുമ്പോൾ അറിയാത്ത മണ്ഡലങ്ങളിലെ വിഷയങ്ങൾ തള്ളിക്കളയാതെ നാളെ വീണ്ടും യുക്തിപരമായി പഠിക്കേണ്ടതാണ്‌. എവിടെ യുക്തി പരാജയപ്പെടുന്നുവോ അവിടെ ആ യുക്തിക്ക്‌ മാത്രമെ നിങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. യുക്തിയുടെ അവലംബമില്ലാതെ ഒരു മുന്നേറ്റവും നമുക്കുണ്ടാക്കാൻ കഴിയില്ല.

സ്വാമി: ഇതിലേയ്ക്കു തന്നെയാണ്‌ നമ്മളും വിരൽ ചൂണ്ടിയത്‌. യുക്തിപൂർവ്വം ഇന്ന്‌ കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമല്ല ഉള്ളത്‌. അതുകൊണ്ട്‌ അവയെ തള്ളിപ്പറയരുത്‌.

ഇവിടെ യുക്തിയെയും അന്ധവിശ്വാസത്തെയും കുറിച്ചാണ് ചർച്ച എങ്കിലും, ശാസ്ത്രത്തിനെയും രീതി ഇതു തന്നെയല്ലെ.

ponnemadathil പറഞ്ഞു...

cALviN::കാല്‍‌വിന്‍ പറഞ്ഞു...
ഫോസ്സിലുകളിൽ തുടങ്ങി ജീനുകൾ വരെയുള്ള അനേകായിരം തെളിവുകളിലേതാണ് ശാസ്ത്രീയമല്ലാത്തത്? ഗുഹയിൽ ഇരുന്നപ്പോൾ മാലാഖ അരുളിച്ചെയ്തു എന്നല്ലല്ലോ ഡാർവിനോ പിന്മുറക്കാരോ പറഞ്ഞത്. പരീക്ഷണം-നിരീക്ഷണം-നിഗമനം എന്ന് സയന്റിഫിക് മെഥേഡുകൾ ഉപയോഗിച്ചാണ് പരിണാമസിദ്ധാത്തിൽ എത്തിച്ചേർന്നത്. ശാസ്ത്രബോധമുള്ള, അന്ധവിശ്വാസിയല്ലാത്ത, ആർക്കും മനസിലാവുന്നത്.

November 3, 2009 2:58 AM
CK Latheef പറഞ്ഞു...
ദൈവത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇന്നും സ്റ്റോണ്‍ ഏജില്‍ തന്നെ ഇരിക്കേണ്ടിവരുമായിരുന്നു എന്ന് ഇത്തരം ചര്‍ചകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അറിവുകളാണ് മാലാഖയിലൂടെ നല്‍കപ്പെടുന്നത്. ഈ അത്യാധുനിക യുഗത്തിലും അതെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണം എവിടെ എത്തി എന്ന് നോക്കുക. അതിനാല്‍ പ്രപഞ്ചത്തേയും സൃഷ്്ടികളക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും ആവശ്യപ്പെട്ടതും അതേഗുഹയില്‍ നിന്ന് തുടങ്ങിയ വെളിപാടിലൂടെയാണെന്ന് എങ്ങനെയാണ് കാല്‍വിനെപ്പോലുള്ളവരെ പറഞ്ഞ് മനസ്സിലാക്കുക. ശാസ്ത്രീയമായ അന്ധത എന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ഇതേ അന്ധതയില്‍ തപ്പിത്തടയാനുള്ള ഭരണഘടനാപരമായ അവകാശം കാല്‍വിനുമുണ്ട് എന്ന് സമാധാനിക്കൂ ഫൈസല്‍.

November 3, 2009 7:26 AM
cALviN::കാല്‍‌വിന്‍ പറഞ്ഞു...
ലത്തീഫിന്റെ കമന്റ് വായിച്ചു.
“പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അറിവുകളാണ് മാലാഖയിലൂടെ നല്‍കപ്പെടുന്നത്. “

ദൈവമേ!!!!

സോറി ഞാ‍ൻ പറഞ്ഞതെല്ലാം പിൻ‌വലിച്ചു... നമ്മളിൽ പലരും ഇപ്പോഴും സ്റ്റോൺ ഏജിൽ തന്നെയാണ്. :)

These people watch Flintstones as it is documentary film :):):)

November 3, 2009 7:38 AM

കാല്‍‌വിന്‍ താങ്കളുദ്ദേശിച്ച ആ മഹാ കമന്റ് ഇത് തന്നെ ആവും അല്ലെ
ഏതായാലും താങ്കള്‍ക്ക് ഉത്തരം പറഞ്ഞു എന്ന മനസ്സമാധനത്തിന്നു കൊള്ളാം. അല്ലാതെ അത ബുദ്ധി പൂര്‍വവും യുക്തി പൂര്‍വവുമല്ല
താങ്കളുടെ (അന്ധ)വിശ്വാസം താങ്കളെ രക്ഷിക്കട്ടെ താങ്കളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ എനിക്കവകശമില്ലല്ലോ?
പക്ഷേ താങ്കള്‍ അന്ധമായി വിശ്വസിക്കുന്നത് ശാസ്ത്രമാണെന്ന് പറയുന്നത് സ്വീകാര്യമല്ല എന്ന് മാത്രം.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഹ ഹ ഹ പൊന്നേമഡത്തിലേ.. എനിക്കങ്ങനെ മനഃസമാധാനം കൊള്ളേണ്ട ആവശ്യം ഒന്നുമില്ല. ശാസ്ത്രലോകം എന്നേ അംഗീകരിച്ച, തെളിയിച്ച സിദ്ധാന്തമാണ് പരിണാമം. തെളിവുകൾ ശാസ്ത്രം അംഗീകരിച്ചതാണ്. പരിണാമം തെറ്റാണെന്ന് തെളിയിക്കാമെന്ന് താങ്കൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഉടൻ തന്നെ ഒരു നല്ല സയൻസ് പേപ്പർ തയ്യാറാക്കി പ്രസിദ്ധീകരിക്കൂ. ശാസ്ത്രീയമായിത്തന്നെ. ഒരു ചലഞ്ച് ആയി തന്നെ എടുത്തോളൂ. അങ്ങനെ താങ്കൾ തെളിയിച്ചാൽ ഞാനും വിശ്വസിക്കാം...
തെറ്റാണെന്ന് ശാസ്ത്രീയമായി താങ്കൾക്ക് തെളിയിക്കാൻ ശ്രമിക്കാം... ബോൾ ഈസ് ഇൻ യുവർ കോർട്. :-)

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഇനി താങ്കളുടെ സയൻസ് ജേണൽ എണ്ട്രി കണ്ട ശേഷമേ താങ്കൾക്ക് മറുപടിയുള്ളൂ എന്നും കൂടെ ഓർമയിരിക്കട്ടെ. എന്തിനു ചുമ്മാ ഒരേ പോസ്റ്റിനു ചുറ്റും ഓടി നമ്മുടെ രണ്ട് പേരുടെയും സമയം വെറുതെ കളയണം? ശാസ്ത്രം അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ... ചലഞ്ച്!

ponnemadathil പറഞ്ഞു...

കാല്‍വിന്‍
പരിണാമം ഡാര്‍വിന്‍ ഉപ്പാപ്പന്റെ കാലം മുതലേ തെളിയിച്ചതല്ലേ
പക്ഷെ അതിനുപയോഗിച്ച സിസ്ററം ഗീബല്‍സിയന്‍ സുത്ര വാക്യമാണെന്നു മാത്രം. താങ്കള്‍ ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്
ഒരു എഴുപതുകളില്‍ ആണ് താങ്കള്‍ ഈ പറയുന്നതെങ്കില്‍ കുറെ ആളുകളെങ്കിലും ഇത് ശരി ആണെന്ന് വിശ്വസിചിരുന്നെനെ. ശാസ്ത്രവും സാങ്കേതിക വിദ്യയും കുറെ മുന്നോട്ടു പോയി ആ കാലഘട്ടത്തില്‍ ഞാനും കരുതിയിരുന്നത് ഇതൊക്കെ സത്യമാണെനനായിരുന്നു.
ജീവശാസ്ത്ര ലോകത്ത്‌ ഇന്ന് ഇതിനെ അംഗീകരിക്കുന്നവരെകകാള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നവരാണെന്ന് മനസിലാക്കുക.

കൂടാതെ ഇത് വരെ ഭൂലോകത്ത്‌ നടന്ന ചര്‍ച്ച ഒന്ന് മനസ്സിരുത്തി വായിച്ചു മനസിലാക്കുക എന്നിട്ട് ചാലെന്ജ് ചെയ്താല്‍ പോരെ
അതിലും വലിയ രസം അതല്ല ഒരു സംവാദത്തില്‍ സാധാരണ ഒരു കാര്യം സത്യമാണെന്ന് വാദിക്കുന്നവര്ക്കാണ് അത് തെളിയിക്കേണ്ട ബാധ്യത
അപ്പോള്‍ താങ്കള്‍ താങ്കളുടെ ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിക്കുക അതല്ലേ വേണ്ടത്.
ഇനി താങ്കള്‍ എനിക്ക് മറുപടി എഴുതാനാണ് തുടങ്ങിയത്‌ അല്ലാതെ ഞാന്‍ താങ്കളുടെ പോസ്റ്റുകളില്‍ ഇടപെടുക ആയിരുന്നില്ല.
ഉസ്മാനിക്ക എന്ന ഒരു മഹാന്‍ "അമ്മി കൊത്താനുണ്ടോ അമ്മി" എന്ന രീതിയില്‍
വെല്ലു വിളിച്ചു നടന്നിരുന്നത് താങ്കളും വയിചിരുന്നില്ലേ അദ്ദേഹത്തിന് മറുപടി ആയാണ് ഞാന്‍ ഇതില്‍ ഇടപെടുന്നത് എന്ന് വച്ച് താങ്കള്‍ ഇടപെട്ടത്തില്‍ നീരസം ഒന്നും ഇല്ല സുചിപ്പിച്ചു എന്ന് മാത്രം.

ponnemadathil പറഞ്ഞു...

cALviN::കാല്‍‌വിന്‍ പറഞ്ഞു...
ശ്രീ@ശ്രേയസ്,

ഒരു നഴ്സറി റൈം കേട്ടിട്ടുണ്ടോ?
എന്തോന്ന് ചാന്തോന്ന്
ചാന്തെങ്കിൽ മണകൂലേ
മണക്കുന്ന പൂവല്ലേ
പൂവെങ്കിൽ കെട്ടൂലേ
കെട്ടുന്ന കയറല്ലേ
കയറെങ്കിൽ ചുറ്റൂലേ
ചുറ്റുന്ന പാമ്പല്ലേ
പാമ്പങ്കിൽ കൊത്തൂലേ
കൊത്തുന്ന കൊഴിയല്ലേ
കോഴിയെങ്കിൽ കൊത്തൂലേ

ഇത് പോലെയാണ്. Why എന്ന ചോദ്യം എത്ര തവണ വേണമെങ്കിലും ചോദിക്കാം.. A is because of B, they why B.. Bis because of C.... then why C?

കാവലിന്‍
മുമ്പ്‌ കുട്ടികള്‍ക്ക്‌ എല്‍ പി സ്കൂളില്‍ ഒരു കവിത ഉണ്ടായിരുന്നു
അതിന്റെ തുടക്കം ഇങ്ങനെ "എന്ത്കൊന്ടെന്ത്കൊന്ടെന്തുകൊണട്" വരികള്‍ പൂര്‍ണമായി ഓര്‍മയില്ല എങ്കിലും താങ്കള്‍ മുകളില്‍ കമാന്ടിയ ആശയത്തിന് നേര്‍ വിപരീത ആശയമാണ്
താങ്കള്‍ കൊടുത്തത്‌ എല്ലാ അന്വാഷണങ്ങളും ചിന്തയും വളര്‍ച്ചയും പഠനങ്ങളും മുരടിപ്പിക്കുന്നതും താഴെ ഞാന്‍ ക്വോട് ചെയ്തത്‌ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നതും
ഏകദേശം ഇതേ ആശയം ഉള്‍കൊള്ളുന്ന, പഠനങ്ങളും, അറിവും, അന്വഷണങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു ഖുര്‍-ആന്‍ വചനത്തിന്റെ ആശയം കൂടി ഇവിടെ ചേര്‍ക്കാം. അതിങ്ങനെ മനസ്സിലാക്കാം "വചനങ്ങള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുകയും അതില്‍ നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ സന്തോഷ വാര്‍ത്ത‍ അറിയിക്കുക...... അവര്‍ തന്നെയാണ് ബുദ്ധിമാന്മാര്‍" വിശുദ്ധ ഖുര്‍-ആന്‍ 39-18
ഇവിടെ യുക്തിവാദികളുടെയും വിശ്വാസികളുടെയും വിജ്ഞാന സമ്പാദന രീതിയും. അന്വഷണ ത്വരയും, സത്യതിനോടും ശാസ്ത്രതിനോടുമുള്ള കാഴ്ചപ്പാടും വ്യക്തമാണല്ലോ

ഈ രീതി ഉള്‍കൊള്ളാന്‍ പറ്റിയത്‌ കൊണ്ടാണ് മതനിഷേധം കയ്യൊഴിഞ്ഞു വിശ്വാസിയവാന്‍ സാധ്യമായത്. അല്ഹംദു ലില്ലഹ് എനിക്ക് ഏകദേശം ഇരുപത്തി രണ്ടു വയസ്സുവരെ ഞാനും താങ്കളെ പോലെ പരിണാമം സത്യമാണെന്ന് വിശ്വസിച്ചു നടന്നിരുന്നു
അന്ന് സ്നേഹിതന്മാരെ കൊണ്ട് മുറിഞ്ഞ വാല്കുററി തപ്പിചിരുന്നത് ഇപ്പോഴും ഓര്‍കുന്നു.
"എന്ത്കൊന്ടെന്ത്കൊന്ടെന്തുകൊണട്" എന്ന ചോദ്യമാണ് എന്നെ മാറ്റി ചിന്തിപ്പിച്ചത്. അത കൊണ്ട് കാവലാന്‍ താങ്കള്‍ അന്വഷിക്കുക, മൂഡ വിശ്വാസം ശരി ആണോ എന്നെങ്കിലും ചിന്തിക്കുക മുകളില്‍ ഞാന്‍ താങ്കളുടെ വാക്കുകളാണ് ഉദ്ധരിച്ചത്‌ അതിന്റെ ഉത്തരവാദിത്വം താങ്കള്‍ക്കുണ്ട്
ഒരിക്കല്‍ കൂടി താങ്കളോട് വളരെ ആത്മാര്‍തമായി അപേക്ഷിക്കുന്നു അന്വഷിക്കുക, പഠിക്കുക, സത്യമാണെന്ന്, ബോധ്യ പെട്ടാല്‍ മാത്രം സ്വീകരിക്കുക അങ്ങനെ ബോധ്യപെട്ടത്‌ കൊണ്ട് മാത്രം മതം സ്വീകരിച്ച ഒരു സഹോദരന്റെ അപേക്ഷ.

പേടിത്തൊണ്ടന്‍ പറഞ്ഞു...

ഒന്നു പോടോ .ponnemadathil
ശാസ്ത്രവും സാങ്കേതിക വിദ്യയും കുറെ മുന്നോട്ടു പോയപ്പൊ പരിണാമം തെറ്റെന്നു തെളിഞ്ഞോ?? എല്ലാം ദൈവം ഉണ്ടാക്കിയതാണെന്നു ശാസ്ത്രം തെളിയിച്ചൊ?? എന്നു എതു മാലാഖ ആണു വന്നു താങ്കളോടു പറഞ്ഞത്?

"അതിലും വലിയ രസം ": ഈ പോസ്റ്റ് പരിണാമത്തേ പറ്റി പോലും അല്ല.. എല്ലാം ദൈവത്തിന്റെ design ആണെങ്കില്‍ അതില്‍ ഉള്ള മണ്ട്ത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഈ പോസ്റ്റില്‍ പറഞ്ഞിരികുന്നതിനു ഒന്നിനു പോലും താങ്കള്‍‌ക്കു മറുപടി ഇല്ലല്ലൊ.. ഏതെങ്കിലും ഒരെണ്ണത്തിനെങ്കിലും കൊള്ളാവുന്ന ഒരു വിശദീകരണം ഉണ്ടൊ? മാലാഖക്കു കൂടി ബോധിക്കുന്ന ഒരു മറുപടി കഴിഞ്ഞ രണ്ടു പോസ്റ്റിലായി പറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍‌ക്കു തന്നിട്ടു മതി തന്റെ വാചകമടി.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

പൊന്നേമഡത്തിലെ മതവിശ്വാസം എനിക്കൊരു വിഷയമല്ല. താങ്കളുടെ വിശ്വാസം തുടരാൻ താങ്കൾക്ക് അവകാശമുണ്ട്. ഞാൻ താങ്കളോട് മതവിശ്വാസം തുടരരുത് എന്ന് പറഞ്ഞോ?

പരിണാമസിദ്ധാന്തം വിവിധ ശാസ്ത്രജ്ഞന്മാർ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുകയും ഒരു പാട് പേപ്പറുകൾ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. അത് തെറ്റാണെന്ന് താങ്കൾക്ക് ബോധ്യമുണ്ടെങ്കിൽ ശാസ്ത്രീയമായി തന്നെ തെറ്റാണെന്ന് തെളിയിക്കാം. ഇരുപത്തിരണ്ട് വയസിനു ശേഷം ശാസ്ത്രീയമായി പരിണാമസിദ്ധാന്തം തെറ്റെന്ന് മനസിലാക്കാൻ താങ്കൾക്ക് സാധിച്ചെങ്കിൽ അത് ലോകത്തെ ശാസ്ത്രീയമായി തന്നെ അറിയിക്കാൻ താങ്കൾ എന്തിനു മടിക്കണം? അതിനുള്ള മെഥേഡ് ആണ് എല്ലാ തെളിവുകളോടും കൂടിയോ ഇതുവരെയുള്ള തെളിവുകൽ ഖണ്ഢിച്ചോ ഒരു സയൻസ് പേപ്പർ സബ്മിറ്റ് ചെയ്യുക എന്നുള്ളത്. താങ്കൾക്ക് വേണമെങ്കിൽ ചെയ്യാം. അതിനു താല്പര്യമില്ലെങ്കിൽ ശാസ്ത്രത്തെ അതിനു വിട്ടേക്കുക.

നന്ദി

Zebu Bull::മാണിക്കന്‍ പറഞ്ഞു...

"പരിണാമം ഡാര്‍വിന്‍ ഉപ്പാപ്പന്റെ കാലം മുതലേ തെളിയിച്ചതല്ലേ
പക്ഷെ അതിനുപയോഗിച്ച സിസ്ററം ഗീബല്‍സിയന്‍ സുത്ര വാക്യമാണെന്നു മാത്രം. താങ്കള്‍ ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്
ഒരു എഴുപതുകളില്‍ ആണ് താങ്കള്‍ ഈ പറയുന്നതെങ്കില്‍ കുറെ ആളുകളെങ്കിലും ഇത് ശരി ആണെന്ന് വിശ്വസിചിരുന്നെനെ. ശാസ്ത്രവും സാങ്കേതിക വിദ്യയും കുറെ മുന്നോട്ടു പോയി ആ കാലഘട്ടത്തില്‍ ഞാനും കരുതിയിരുന്നത് ഇതൊക്കെ സത്യമാണെനനായിരുന്നു.
ജീവശാസ്ത്ര ലോകത്ത്‌ ഇന്ന് ഇതിനെ അംഗീകരിക്കുന്നവരെകകാള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നവരാണെന്ന് മനസിലാക്കുക.
"

ശ്രീ പൊന്നേമഡത്തില്‍, താങ്കളുടെ ഒരു കമന്റില്‍ നിന്നാണ്‌. ഒന്നു വിശദീകരിച്ചുതരുമോ? എന്താണ്‌ ഈ ഗീബല്‍‌സിയന്‍ സൂത്രവാക്യം? പരിണാമവാദത്തെ അംഗീകരിക്കുന്നവരെക്കാള്‍ എതിര്‍‌ക്കുന്നവരാണുകൂടുതല്‍? ഒരു റെഫറന്‍‌സ് തരുമോ? പിന്നെ, തുമ്മുമ്പോഴും തൂറുമ്പോഴും താങ്കള്‍ ഉരുക്കഴിക്കുന്ന ആ മാന്ത്രികനാമം "സര്‍ ആര്‍‌തര്‍ കീത്ത്" -- ആരായിരുന്നു ഈ മഹാന്‍? അറിവില്ലായ്മ കൊണ്ടു ചോദിക്കുന്നതാണ്‌.

Zebu Bull::മാണിക്കന്‍ പറഞ്ഞു...

"പരിണാമം ഡാര്‍വിന്‍ ഉപ്പാപ്പന്റെ കാലം മുതലേ തെളിയിച്ചതല്ലേ
പക്ഷെ അതിനുപയോഗിച്ച സിസ്ററം ഗീബല്‍സിയന്‍ സുത്ര വാക്യമാണെന്നു മാത്രം. താങ്കള്‍ ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്
ഒരു എഴുപതുകളില്‍ ആണ് താങ്കള്‍ ഈ പറയുന്നതെങ്കില്‍ കുറെ ആളുകളെങ്കിലും ഇത് ശരി ആണെന്ന് വിശ്വസിചിരുന്നെനെ. ശാസ്ത്രവും സാങ്കേതിക വിദ്യയും കുറെ മുന്നോട്ടു പോയി ആ കാലഘട്ടത്തില്‍ ഞാനും കരുതിയിരുന്നത് ഇതൊക്കെ സത്യമാണെനനായിരുന്നു.
ജീവശാസ്ത്ര ലോകത്ത്‌ ഇന്ന് ഇതിനെ അംഗീകരിക്കുന്നവരെകകാള്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നവരാണെന്ന് മനസിലാക്കുക.
"

ശ്രീ പൊന്നേമഡത്തില്‍, താങ്കളുടെ ഒരു കമന്റില്‍ നിന്നാണ്‌. ഒന്നു വിശദീകരിച്ചുതരുമോ? എന്താണ്‌ ഈ ഗീബല്‍‌സിയന്‍ സൂത്രവാക്യം? പരിണാമവാദത്തെ അംഗീകരിക്കുന്നവരെക്കാള്‍ എതിര്‍‌ക്കുന്നവരാണുകൂടുതല്‍? ഒരു റെഫറന്‍‌സ് തരുമോ? പിന്നെ, തുമ്മുമ്പോഴും തൂറുമ്പോഴും താങ്കള്‍ ഉരുക്കഴിക്കുന്ന ആ മാന്ത്രികനാമം "സര്‍ ആര്‍‌തര്‍ കീത്ത്" -- ആരായിരുന്നു ഈ മഹാന്‍? അറിവില്ലായ്മ കൊണ്ടു ചോദിക്കുന്നതാണ്‌.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

പരിണാമ സിദ്ധാന്തം എത്ര ആള്‍ക്കാരുടെ അഭിപ്രായമാണ്? കേവലം ഒരാളുടെയോ അതോ ഒരുകൂട്ടം വ്യക്തികളുടെയോ? ഒരു നല്ല മറുപടിയാണു പ്രതീക്ഷിയ്ക്കുന്നത്, അത് ആരുതന്നാലും മതി...

cALviN::കാല്‍‌വിന്‍ പറഞ്ഞു...

പരിണാമസിദ്ധാന്തം ആരുടേയും അഭിപ്രായമല്ല. അതൊരു സയന്റിഫിക് തിയറി ആണ്.

പിന്നെ ഭൂരിപക്ഷാഭിപ്രായമാണുദ്ദേശിച്ചതെങ്കിൽ ഗലീലിയോയുടെ കാലത്ത് ഭൂമി സൂര്യനെ ചുറ്റുന്നു എന്നു മനസിലാക്കിയവർ എത്ര പേരുണ്ടായിരുന്നു? അന്നും ഇതുപോലെ കാര്യം മനസിലാക്കാതെ എതിർക്കാൻ നടക്കുന്നവരായിരുന്നല്ലോ കൂടുതൽ

CKLatheef പറഞ്ഞു...

ബ്രൈറ്റ് എന്നോട് നേരിട്ട് പരിഛേദനയുമായി ബന്ധപ്പെട്ട രണ്ട് എസ് ഓര്‍ നോ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എസ് പറഞ്ഞാലും നോ പറഞ്ഞാലും സൃഷ്ടിപ്പില്‍ വൈകല്യമുണ്ട് അല്ലെങ്കില്‍ അപൂര്‍ണതയുണ്ട് എന്ന് പറയാന്‍ സൌകര്യത്തിലായിരുന്നു ചോദ്യം. അതറിഞ്ഞുകോണ്ടുതന്നെയാണ് രണ്ടു ചോദ്യങ്ങള്‍ക്കും അദ്ദേഹം ആവശ്യപ്പെട്ട വിധം മറുപടി പറഞ്ഞത്. എന്റെ മറുപടിയെ തുടര്‍ന്ന് അദ്ദേഹം എത്തിചേര്‍ന്ന നിഗമനങ്ങള്‍ ഇസ്ലാമിക ദൃഷ്ടിയില്‍ യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. കാരണം എങ്ങനെ ജീവിച്ചാലും രോഗമോ അപകടമോ ബാധിക്കാത്ത സൃഷ്ടിപ്പാണെന്നും മനുഷ്യനെക്കുറിച്ച് ആര്‍ക്കും വാദമില്ലാത്തതുപോലെ വിശ്വാസികള്‍ക്കും വാദമില്ല. മറ്റു സൃഷ്ടികളില്‍ വെച്ച് ഉന്നതമായ/വിശിഷ്ടമായ രുപഘടനയിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്ന് മാത്രമേ എന്റൈ ചോദ്യത്തിനുത്തരമായി ബ്രൈറ്റ് നല്‍കിയ മറുപടിയിലുള്ളൂ. ലഖദ് ഖലഖ്നല്‍ ഇന്‍സാന ഫീ അഹ്സനി തഖ് വീം.(95:4) എന്ന ഖുര്‍ആന്‍ സൂക്തത്തിനുള്ളു.
ഏറ്റവും സന്തുലിതമായ സൃഷ്ടിപ്പ് (ഇബ്നു അബ്ബാസ്).
ഏറ്റവും നല്ല രൂപത്തില്‍ (അബുല്‍ ആലിയ).
നിവര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍ (ഇബ്നു അബ്ബാസ്)
ബുദ്ധിപരമായി ഉന്നതനിലയില്‍ (മാവര്‍ദി).
വിശിഷ്ടമായ ഘടനയില്‍ (മൌദൂദി)
ഇപ്രകാരമാണ് പ്രസ്തുത സൂക്തത്തിന് നല്‍കപ്പെട്ട വ്യാഖ്യാനങ്ങള്‍ എതായാലും വിശ്വാസികളെ സംബന്ധിച്ച് ബ്രൈറ്റിന്റെ ലേഖനം കൊണ്ട് സാധിക്കുന്ന നേട്ടം ഞാന്‍ നേരത്തെ ഉദ്ദരിച്ച രണ്ട് സൂക്തങ്ങളുടെ ഒരു നല്ല വ്യാഖ്യാനം ലഭിക്കും എന്നത് മാത്രമാണ്. അതിനാല്‍ ബ്രൈറ്റ് തുടര്‍ന്നുള്ള പോസ്റ്റുകളിടൂ. 'ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല.'

എങ്കിലും ഡോക്ടര്‍ വിനീതമായ ഒരപേക്ഷ നടത്തട്ടേ. താങ്കളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുക ഇത്തരം പോസ്റ്റുകളല്ല. മറിച്ച് ശരീരഘടനയില്‍ രോഗം വരാനുള്ള സാധ്യതകളും അവയുടെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ്. അതിന് പകരം ആര്‍ക്കും ചെയ്യാവുന്ന, അരെങ്കിലുമൊക്കെ പോറാട്ട തിന്ന് തൊണ്ടയില്‍ കുടുങ്ങി മരണപ്പെടുമ്പോള്‍ ദൈവത്തിന്റെ വികൃതികള്‍ എന്നും പറഞ്ഞ് ലിങ്ക് നല്‍കുന്ന പരിപാടി മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നതല്ലേ നല്ലത്. അതൊക്കെ ഇവിടെ എടാ പോടാ വിളി നടത്തുന്ന പേടിത്തൊണ്ടന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുക.

nandana പറഞ്ഞു...

ഇവിടെ പലരും വന്നുപരയുന്നു നല്ലപോസ്റ്റ് ..കുടുതല്‍ പ്രതീക്ഷിക്കുന്നു ..പക്ഷെ ഇപ്പഴും അടുത്തപോസ്റ്റ്‌ കാണുന്നില്ല ..കാരണം ഇത് രണ്ടു വിഭാകങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് .അതില്‍ ആര്‍ക്കാണ്‌ ജയം .ഇത് പോസ്റ്റ്‌ ചെയ്ത ആളുടെ ഉദ്ദേശം വായനയില്‍ മനസ്സിലാവും .അയാള്‍ക്ക്‌ അങ്ങിനെ ആവാന്‍ അവകാശമുണ്ട് .പക്ഷെ സംഘട്ടനം മുറുകുമ്പോള്‍ വിഷയം മനസ്സിലാക്കാതെ പോകുന്നു .വിശ്വാസികള്‍ അവരുടെ വിശ്വാസത്തിന്റെ അപ്പുറത്തുള്ള എല്ലാ ശാസ്ത്രവും തള്ളിക്കളയും .ശാസ്ത്ര വാദികള്‍ അവരുടെ ശാസ്ത്രത്തിനു പുറത്തുള്ള വിശ്വാസവും തള്ളിക്കളയും .ഇത് ഇങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കും .അവസാനം തെളിവുകള്‍ കണ്മുന്നില്‍ കാണുമ്പോള്‍ ....
ഇവിടെ പരിണാമ സിദ്ധാന്തമായാലും മത പ്രമാന്നങ്ങള്‍ ആയാലും ഒന്നും പഠിക്കാതെ ചോദ്യം ചോദിക്കാനോ ഉത്തരം മനസിലാക്കാനോ കഴിയില്ല .ആരായാലും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കൊടുക്കണം .ചിലപ്പോള്‍ ചിലര്‍ ഉത്തരം കിട്ടിയാലും മനസ്സിലാകാത്തത് പോലെ നടിക്കും .ചിലപ്പോള്‍ ചിലര്‍ ഉത്തരം പറയാന്‍ അറിയില്ലെങ്കില്‍
പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കും .
പരിണാമ വാദം കൊണ്ടും ..മത ദൈവ വാദം കൊണ്ടും ഇവിടെ ഇന്ന് മനുഷ്യന് എന്തെങ്കിലും ഗുണമുണ്ടോ ? ഗുണമുള്ളത് തിരഞ്ഞെടുക്കാന്‍ ബുദ്ധിയുള്ള മനുഷ്യന്‍ തയ്യാറാവണം . രണ്ടും ആവശ്യമില്ലെന്കില്‍ രണ്ടും തള്ളണം..മൂനാമത് ഏതെന്ന് എന്നോടു ചോദിക്കരുത്. ഇങ്ങനെ സംഘട്ടനം നടത്തി തീര്‍ക്കണോ ജീവിതം ?

എല്ലാവര്‍ക്കും ഒപ്പം ബ്ലോഗര്‍ക്കും
നന്‍മകള്‍ നേരുന്നു
നന്ദന

abhilash attelil പറഞ്ഞു...

nalla posttu

കാവലാന്‍ പറഞ്ഞു...

ഹൊ! സമ്മതിച്ചു.

അങ്ങനെ ഇത്തവണയും വലിയ പരിക്കുകള്‍ കൂടാതെ ദൈവത്തെ രക്ഷിച്ചെടുത്തു എന്ന് കുറച്ചു പേര്‍ക്ക് ആശ്വസിക്കാം. പക്ഷേ ദൈവം ശരിക്കും ഭയപ്പെടുന്നുണ്ടാവും.എന്റെ ദൈവമേ ചക്ക എന്നു പറഞ്ഞാല്‍ ഉമ്മത്തുങ്കായ എന്നു മനസ്സിലാക്കുന്ന ക്ണാപ്പന്മാരായിപ്പോയല്ലോ തന്റെ സംരക്ഷകര്‍ എന്ന് പരിഭ്രമിക്കുന്നുമുണ്ടാവും കാരണം കഷ്ടപ്പെട്ട് ഡെയ് ലി ക്വാട്ടര്‍ വിന്‍ ചെയ്യുന്നതിന്റെ സ്മരണാര്‍ത്ഥമാവണം 'കാല്‍വിന്‍' എന്ന് ഒരു വിരുതന്‍ തന്റെ ബ്ലോഗ് നാമമായി തിരഞ്ഞെടുത്തത്.ഇവനൊക്കെ അരവിന്നും,മുക്കാല്‍ വിന്നും കഴിഞ്ഞ് ഒരു ഫുള്‍ വിന്‍ ചെയ്യുമ്പോഴേയ്ക്കും മനുഷ്യമ്മാരൊക്കെ വീണ്ടും പരിണമിച്ച് മത്തിയും ചെമ്പല്ലിയുമൊക്കെ ആയിരിക്കും.ഇനി ഉസ്കൂളിന്റെ പടി കാണാത്ത വല്ല വിദ്വാന്‍ മാരും നേരിട്ട് ബ്ലോഗെഴുത്തു തുടങ്ങിട്ടുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി പച്ച ഇംഗ്ലീഷിലും കക്ഷി cALviN എന്നെഴുതി വച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്തു കാര്യം ചില പൊന്നുമക്കള് വായിക്കുമ്പോ അത് "കാവലിന്‍" എന്നേ വരൂ ആവേശം മൂത്താല്‍ പിന്നെ പറയാനുമില്ല അത്പിന്നെ ഇങ്ങനെയൊക്കെ ആയിത്തീരും.

"അത കൊണ്ട് കാവലാന്‍ താങ്കള്‍ അന്വഷിക്കുക, മൂഡ വിശ്വാസം ശരി ആണോ എന്നെങ്കിലും ചിന്തിക്കുക"

ബെസ്റ്റ്...... അപ്പോ ശശി ആരായി????

അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ കാല്‍വിന്‍,ഇമ്മാതിരി പോഴന്മാര്‍ക്കുവേണ്ടി ചെലവാക്കാന്‍ താങ്കളുടെ കയ്യില്‍ ഇത്രയധികം സമയമുണ്ടോ?

ponnemadathil പറഞ്ഞു...

"""പൊന്നേമഡത്തിലെ മതവിശ്വാസം എനിക്കൊരു വിഷയമല്ല. താങ്കളുടെ വിശ്വാസം തുടരാൻ താങ്കൾക്ക് അവകാശമുണ്ട്. ഞാൻ താങ്കളോട് മതവിശ്വാസം തുടരരുത് എന്ന് പറഞ്ഞോ""""""

""""അന്വഷിക്കുക, പഠിക്കുക, സത്യമാണെന്ന്, ബോധ്യ പെട്ടാല്‍ മാത്രം സ്വീകരിക്കുക വിശ്വാസം തുടരാൻ താങ്കൾക്ക് അവകാശമുണ്ട്""""

കാവലിന്‍ താങ്കളോട് ഞാന്‍ അപേക്ഷിച്ചത്‌ തൊട്ടു മുമ്പില്‍ എനിക്ക് മതവിശ്വാസം തുടരാന്‍ അവകാശത്തിനല്ല പകരം താങ്കള്‍ അന്വാഷിച്ചു പഠിച്ചു സത്യമെന്നു ബോധ്യപെട്ടാല്‍ മാത്രം മതം സ്വീകരിക്കാനാണ്‌.
അത് താങ്കളുടെ ഇഷ്ടം.


. പരിണാമസിദ്ധാന്തം വിവിധ ശാസ്ത്രജ്ഞന്മാർ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുകയും ഒരു പാട് പേപ്പറുകൾ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്.cALviN::കാല്‍‌വിന്‍ പറഞ്ഞു...
പരിണാമസിദ്ധാന്തം ആരുടേയും അഭിപ്രായമല്ല. അതൊരു സയന്റിഫിക് തിയറി ആണ്

മുകളില്‍ ക്വാട് ചെയ്തത്‌ പരിണാമ സിദ്ധാന്തത്തെ കുറിച്ച് താങ്കളുടെ രണ്ടു പ്രസ്താവനകളാണ് ഇത്‌. ഇതില്‍ ആദ്യ പ്രസ്താവന അല്പം കടന്ന കയ്യായി
രണ്ടാം പ്രസ്താവന അത് ഏകദേശം ശരിയാണ് ഇത്രയും പറയുന്നത് വിമര്‍ശനത്മകമല്ല.
പക്ഷെ പരിണാമ വാദികള്‍ ഇത് തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുത എന്ന് പറയുന്നത് എതിര്‍ക്കപ്പെടുകയും ചെയ്യും.

zebu ,, പെടിതോണ്ടന്‍
നിങ്ങളുടെ കമന്റുകള്‍ക്ക് പ്രതികരിക്കാന്‍ നിങ്ങള്‍ ഉപയോഗിച്ച അസംസ്ക്ര്‍ത്ത പദങ്ങള്‍ എനിക്ക്ഉപയോഗിക്കാന്‍ പറ്റില്ല എന്നെ നയിക്കുന്ന ആദര്‍ശം അതിനു എനിക്ക് അനുവാതം തരുന്നില്ല. നിങ്ങളുടെ ആദര്‍ശം ഏതു സംസ്കാര ശുന്യതയും എന്ത് വൃത്തികേടും നിങ്ങളെകൊണ്ട് പറയിക്കുകയു ചെയയിക്കുകയും ചെയ്യും
അത്‌ കൊണ്ട് നിങ്ങളോട് പറയാന്‍ ഒന്നേ ഉള്ളു "സലാം"
വിവര ദോശികളോട് പറയാന്‍ എന്നെ എന്റെ ആദര്‍ശം പഠിപ്പിച്ച പഠിപ്പിച്ചത്‌ അതാണ്.

അത്‌ കൊണ്ട് നിങ്ങളെ നിങ്ങള്‍ അര്‍ഹിക്കുന്ന എല്ലാ അവജ്ഞയോടെയും
അവഗണിക്കുന്നു "സലാം."

അപ്പൊകലിപ്തോ പറഞ്ഞു...

tracking

Bakar പറഞ്ഞു...

ഇവിടെ കണ്ട ചില കൌതുകകരമായ കമണ്റ്റുകള്‍ അപ്പടി പകര്‍ത്തുകയാണു. ഒരു പക്ഷത്ത്‌ നിന്ന് കൊണ്ടുതന്നെ.. എണ്റ്റെ ആത്മാര്‍തതയെ ചോദ്യം ചെയ്യാം. പക്ഷെ ഞാന്‍ അതിനായി 18 വര്‍ഷം കൊണ്ട്‌ നേടിയെടുത്ത സത്യസന്ധതയെ എതിര്‍ത്താല്‍ പുസ്തകം (my life) അയച്ചു തന്ന് അതു തെളിയിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും.

.....................................

bright പറഞ്ഞു... [October 21, 2009 10:05 AM ]
വിവരക്കേട് വിളിച്ചു പറയുന്നതിനു മുന്‍പ് വിഷയത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ടു വരിക.What is this?Bringing a knife to a gunfight, Fool !!

പുള്ളി ഉദ്ദേശിക്കുന്ന വിവരവും വിഷയവും പുടിക്കിട്ടിക്കാണുമല്ലൊ .. ! മലപ്പുറം കത്തിയുമായി വന്ന ചിന്തകനെയാണു പുള്ളി വിരട്ടുന്നതു. 18 വര്‍ഷത്തെ തപ്പലിണ്റ്റെ അഹങ്കാരം ... വേറെന്തു പറയാന്‍


cALviN::കാല്‍‌വിന്‍ പറഞ്ഞു...[October 21, 2009 11:55 AM]
താങ്കൾ ഇതേ പോലെ ബ ബ ബ അടിച്ചവസാനം ഞാൻ സഹികെട്ട് നിർത്തിപ്പോയതും ആണ്

ഈ മഹാന്‍ എപ്പോഴും സഹികെടുന്ന ആളാണു. പരിണാമത്തെ കുറിച്ച്‌ മാത്രം ആരും പറഞ്ഞു പോകരുതു. അതു പോളണ്ടിനെ കുറിച്ച്‌ ശ്രീനിവാസനോട്‌ പറയുന്നതു പോലെയാണു. ബ ബ ബ മറ്റാരും പറയുന്നതു ഇഷ്ടമല്ല. പക്ഷേ പുള്ളിക്ക്‌ പറയാം .. ആ "ബ ബ ബ" (നഴ്സറി) പാട്ട്‌ പിന്നീട്‌ വരുന്നതായിരിക്കും :
യാരിദ്‌|~|Yarid പറഞ്ഞു...[November 1, 2009 8:47 PM]
ഇല്ലെങ്കിൽബ്രൈറ്റിന്റെതൊ, സൂരജിന്റെയൊ , അല്ലെങ്കിൽ സി കെ ബാബുമാഷിന്റെയോ പോസ്റ്റുകൾ വായിക്കുന്നത് പുത്തി തെളിയാനും ഉപകരിക്കും.

ഇയാളെ പിന്നെ കണ്ടില്ല. 'പുത്തി' വികസിച്ചിട്ട്‌ നില്‍ക്കാന്‍ വയ്യാതെ കിടന്നു പോയതായിരിക്കും


bright പറഞ്ഞു...[November 2, 2009 6:32 PM]
ചോദ്യങ്ങളെല്ലാം വിശദമായ മറുപടി അര്‍ഹിക്കുന്നവയാണ്.ഓരോ ചോദ്യത്തിനും ഓരോ പോസ്റ്റ്‌ അല്ല ഓരോ പുസ്തകം തന്നെ എഴുതാം.എന്നാലും വളരെ ചെറിയ മറുപടി.പിന്നീട് സമയം കിട്ടിയാല്‍ ഞാന്‍ തന്നെ വിശദമായി പോസ്റ്റിടാന്‍ ശ്രമിക്കാം.

വിശാലമായ കാഴച്ചപ്പാടു .. മനോഹരം.. എന്തു നൈര്‍മല്യം.. സൌകുമാര്യം.. 18 വര്‍ഷത്തിണ്റ്റെ പഠനത്തിനെ പരിണാമത്തിണ്റ്റെയും പക്വത.. 'തനി കൊണം' വരാനിരിക്കുന്നതേയുള്ളൂ


cALviN::കാല്‍‌വിന്‍ പറഞ്ഞു..[November 3, 2009 1:54 AM]
അങ്ങനെയാണെങ്കിൽ മനുഷ്യൻ ഇന്നും സ്റ്റോൺ ഏജിൽ ഇരുന്നേനെ. [സ്റ്റോൺ ഏജ് എന്നൊക്കെ കേട്ടിട്ടുണ്ടോ ആവോ. ഭൂമിയുടെ ചരിത്രം യാതൊരു പിടിയുമില്ല എന്നു മനസിലായി

പുള്ളിക്ക്‌ എല്ലാ സ്റ്റേജും അറിയാം .. പ്രതേകിച്ച്‌ ഭൂമിയുടെ ചരിത്രം ഇയാളാണു എഴുതിയതു..


cALviN::കാല്‍‌വിന്‍ പറഞ്ഞു..[November 3, 2009 2:58 AM ]
പരീക്ഷണം-നിരീക്ഷണം-നിഗമനം എന്ന് സയന്റിഫിക് മെഥേഡുകൾ ഉപയോഗിച്ചാണ് പരിണാമസിദ്ധാത്തിൽ എത്തിച്ചേർന്നത്. ശാസ്ത്രബോധമുള്ള, അന്ധവിശ്വാസിയല്ലാത്ത, ആർക്കും മനസിലാവുന്നത്.

മറിച്ചുള്ള അഭിപ്രായങ്ങളെല്ലാം 'അപ്പിയിട്ട്‌-വകഞ്ഞു നോക്കി -മണപ്പിച്ചാണു' ചെയ്യുന്നതെന്നാണു പുള്ളിയുടെ വിദഗ്ദാഭിപ്രായം


cALviN::കാല്‍‌വിന്‍ പറഞ്ഞു..[November 3, 2009 7:38 AM]
സോറി ഞാ‍ൻ പറഞ്ഞതെല്ലാം പിൻ‌വലിച്ചു... നമ്മളിൽ പലരും ഇപ്പോഴും സ്റ്റോൺ ഏജിൽ തന്നെയാണ്. :)

ഇതേവരെ പുള്ളി സ്റ്റോണ്‍ ഏജില്‍ നിന്ന് പിടി വിടുന്നില്ല...

Bakar പറഞ്ഞു...

cALviN::കാല്‍‌വിന്‍ പറഞ്ഞു..[November 3, 2009 8:57 AM]
Bright, you are welcome to correct any mistakes in my answers to sree

ഈ മഹാനവര്‍കള്‍ എന്തോ പറഞ്ഞിട്ട്‌ സ്വയം മനസ്സിലാവാതെ തിരുത്താന്‍ 'ബ്രൈറ്റിനോട്‌' പറയുന്നതാണു . ഇതാണു "പരീക്ഷണം-നിരീക്ഷണം-നിഗമനം" .. ഭൂമിയുടെ ചരിത്രം മുഴുവന്‍ പടിച്ച ആളാണു... പ്രതേകിച്ച്‌ സ്റ്റോണ്‍ ഏജ്‌ മുഴുവന്‍..


cALviN::കാല്‍‌വിന്‍ പറഞ്ഞു..[November 3, 2009 9:03 AM]
ശ്രീ@ശ്രേയസ് ചോദിച്ചത് പോലെ യുക്തിസഹമായ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മറുപടി അറിയാവുന്നതാണെങ്കിൽ തരാൻ സന്തോഷമേയുള്ളൂ.

പുള്ളിയുടെ കയ്യില്‍ മറുപടിയുടെ ഒരു പ്രളയമാണു. പക്ഷേ പറയുന്നതൊന്നും പുള്ളിക്ക്‌ തന്നെ 'പുടി'യില്ലെന്നു മുകളില്‍ പറഞ്ഞ കാര്യം പോലും പഹയന്‍ മറന്നു..എന്നാലും പുള്ളി യുക്തിസഹ ജീവിയാണു.

പുള്ളിയുടെ യുക്തിയുടെ ഫോര്‍മുലയും നിര്‍വചനവും താഴെ :

എന്തോന്ന് ചാന്തോന്ന്
ചാന്തെങ്കിൽ മണകൂലേ
മണക്കുന്ന പൂവല്ലേ
പൂവെങ്കിൽ കെട്ടൂലേ
കെട്ടുന്ന കയറല്ലേ
കയറെങ്കിൽ ചുറ്റൂലേ
ചുറ്റുന്ന പാമ്പല്ലേ
പാമ്പങ്കിൽ കൊത്തൂലേ
കൊത്തുന്ന കൊഴിയല്ലേ
കോഴിയെങ്കിൽ കൊത്തൂലേ

Bakar പറഞ്ഞു...

bright പറഞ്ഞു...[November 3, 2009 10:04 AM]
@ ശ്രീ@ശ്രേയസ്,
I am sorry but you are more dense than I thought.If you really want to understand evolution I will recommend a course of Dawkins therapy.


കാള്‍വിണ്റ്റെ അത്ര എത്തൂലെങ്കിലും ബ്രൈറ്റ്‌ പുള്ളിയും തന്നാലാവതു ശ്രമിക്കുന്നുണ്ട്‌.. ചോദ്യകര്‍ത്താകള്‍ക്ക്‌ തെറാപ്പിയാണു റെക്കമെണ്റ്റേഷന്‍..

ചോദ്യങ്ങളെല്ലാം വിശദമായ മറുപടി അര്‍ഹിക്കുന്നവയാണ്.പിന്നീട് സമയം കിട്ടിയാല്‍ ഞാന്‍ തന്നെ വിശദമായി പോസ്റ്റിടാന്‍ ശ്രമിക്കാം

ഇങ്ങനെ പറഞ്ഞ ആളാണു . ഇപ്പോല്‍ ഇങ്ങനെയും. ഇതാണു blind പരിണാമം


ആദ്യ പടിയായി ഞാന്‍ എന്റെ selfish gene താങ്കള്‍ക്കു എന്റെ ചിലവില്‍ അയച്ചു തരാം ...
പുസ്തകത്തിന്റെ കാതല്‍ താങ്കളുടെ ബ്ലോഗില്‍ പോസ്റ്റു ചെയ്യണം.താങ്കളുടെ ആസ്വാദനമോ വിമര്‍ശനമോ അല്ല ഉദ്ദേശിക്കുന്നത്.Just straight reporting .Just explain what the book says for the ignorant people out there

ഈ വിളംബരം കേട്ട്‌ 2 ദിവസത്തെ അവധിയെടുത്ത്‌ പാവം ശ്രീ കിടപ്പിലായി, എങ്ങനെ മടക്ക തപാലില്‍ selfish gene അയച്ചു കൊടുക്കാനുള്ള പണം ഉണ്ടാക്കുമെന്ന ആധിയുമായി..

cALviN::കാല്‍‌വിന്‍ പറഞ്ഞു...
മാത്തമറ്റിക്സിൽ sngularity എന്നു പറയുന്ന അവസ്ഥയിൽ നിന്നുമാണ് ബിംഗ് ബാംഗ് ഉണ്ടാവുന്നത്. ഇത് മലയാളത്തിലോ ഇംഗ്ലീഷിലോ എനിക്ക് താങ്കൾക്ക് വിശദീകരിച്ചു തരാൻ സാധിക്കില്ല

പുള്ളി വേണമെങ്കില്‍ ഇതെല്ലാം നഴ്സറി റൈം-ലൂടെ വിവരിച്ചു തരും .. അതിനു ഉപയോഗിക്കുന്ന ഭാഷ സ്റ്റോണ്‍ ഏജിലെതായിരിക്കും... !!


bright പറഞ്ഞു...[November 3, 2009 12:29 PM ]
@ ശ്രീ@ശ്രേയസ്,
ഇതല്ലേ സുഹൃത്തേ ഞാന്‍ പച്ച മലയാളത്തില്‍,ഇംഗ്ലീഷിലും പറഞ്ഞത്.selfish gene വായിക്കാന്‍
എന്തെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ എന്നോട് അതൊരു കമന്റില്‍ എഴുതിയാല്‍ അതു വായിച്ച് ചുളുവില്‍ വിജ്ഞാനിയായിക്കോളാം എന്നു പറയില്ലായിരുന്നു.

പക്ഷേ ബ്രൈറ്റ്‌ ഇപ്പോഴും പച്ചമലയാളം ഉപയോക്കുന്നുവെന്നാണു അവകാശപ്പെടുന്നതു.. ഈ വിരട്ടോടെ ശ്രീയുടെ ചെന്നിക്കുത്ത്‌ ജ്വരമായി.. പിന്നെ അബോധാവസ്തയിലുമായി ... 18 വര്‍ഷത്തെ വിജ്ഞാനം കൊണ്ട്‌ ദൈവത്തെയും അവണ്റ്റെ സൃഷ്ടികളുടെയും നിസ്സാഹായാവസ്തയെ അമ്മാനമാടിയ ആളാണു ശ്രീയുടെ ഒറ്റ ചോദ്യത്തില്‍ ഇങ്ങനെ പൊട്ടിത്തെറിക്കുന്നതു..

So all I know about evolution is the result of spending 18 years and more money than I care to think on books.And you want it all in a comment of a few lines!!!

പച്ചമലയാളത്തില്‍ പറഞ്ഞതു ആര്‍ക്കെങ്കിലും മനസ്സിലായില്ലെന്നുണ്ടെങ്കില്‍ അതിണ്റ്റെ ഇംഗ്ളീഷ്‌ തര്‍ജമയാണു


സുന്നത്ത് ചെയ്യുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ?യെസ് /നോ ഉത്തരം മതി

അപ്പോല്‍ അതാണു കാര്യം.. എവെലൂഷന്‍ ലിംഗാഗ്ര ചര്‍മ്മത്തിലാണു അവസാനിക്കുന്നതു.


ശ്രീ (sreyas.in) പറഞ്ഞു...[November 3, 2009 1:24 PM]
പ്രിയ bright, നന്ദി, എല്ലാം മനസ്സിലായി! പരിണാമം എവിടെവരെയെത്തി നില്‍ക്കുന്നു എന്ന് തീര്‍ച്ചയായും മനസ്സിലായി!

ഇതോടെ ശ്രീക്ക്‌ പരിണാമത്തെ കുറിച്ചുള്ള എല്ലാം മനസ്സിലായി... അദ്ദേഹം ഉന്‍മേഷവാനായി ... പനിമാറി..

Bakar പറഞ്ഞു...

bright പറഞ്ഞു...[November 3, 2009 5:30 PM]
എല്ലാവരോടും കൂടെ...ഈ പോസ്റ്റിന്റെ വിഷയം ദൈവത്തിന്റെ ഡിസൈനിംഗ് പിഴവുകള്‍?ആണ്.അതു കൊണ്ട് അതു ചര്‍ച്ച ചെയ്യാം

പരിണാമ സിദ്ധാന്തം എന്താണെന്ന് എല്ലാര്‍ക്കും മനസ്സിലായി..
ബ്രൈറ്റും ഉന്‍മേഷത്തിലായി.. 18 വര്‍ഷത്തെ ജ്ഞാനം ഒറ്റവരിയില്‍ മനസ്സിലാക്കിക്കൊടുത്തതിനെ ആത്മഹര്‍ഷവുമായി
ഇനി ദൈവത്തിനെ ടിസൈന്‍ പിഴവുകള്‍.. !!!cALviN::കാല്‍‌വിന്‍ പറഞ്ഞു...[November 4, 2009 2:44 AM]
ഫൈസലേ,
പരിണാമസിദ്ധാന്തത്തിന്റെ അടിസ്ഥാനം പോലും അറിഞ്ഞൂടെന്ന് ഫൈസൽ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

cALviN::കാല്‍‌വിന്‍ പറഞ്ഞു...[November 4, 2009 2:58 AM]
ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം സൃഷ്ടിയുടെ പെർഫക്ഷൻ എന്നതിൽ ഒതുക്കേണം എന്ന് ബ്രൈറ്റ് അഭിപ്രായപ്പെട്ടത് മറന്ന് പോയി...ഇതു ലാസ്റ്റ് കമന്റായിരിക്കും

ഇത്‌ ഈ കാള്‍വിന്‍ സായ്‌വിണ്റ്റെ മൂന്നാമത്തെ 'അവസാന' കമണ്റ്റാണു.. പുള്ളിക്കാരനും ഉന്‍മേഷത്തിലാണു..

സാഗര്‍ : Sagar - പറഞ്ഞു...[November 4, 2009 8:01 PM]
ബ്രൈറ്റ്,
എലി എന്നു പറയുമ്പോള്‍ *റി എന്ന് കേള്‍ക്കുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ..ക്ഷമ സമ്മതിച്ച് തന്നിരിക്കുന്നു

ഈ പുള്ളിക്കാരനെ കണ്ടില്ലല്ലോ എന്ന് ആലോചിരിക്കയായിരുന്നു. പുള്ളിക്കാരനു എല്ലാം മനസ്സിലാവും.. പുള്ളിക്ക്‌ എലിയും പറിയും (*റി) തിരിച്ചറിയാമെന്ന് ഉണര്‍ത്താനാണു വരവു.


പക്ഷേ ശ്രീ എന്തോ ചോദിച്ചു.. അതിങ്ങനെയാണു :
ഈ വിഷയത്തില്‍ വിവരമുള്ള താങ്കളെങ്കിലും ഈയുള്ളവന്റെ ചില ചോദ്യങ്ങള്‍ക്ക് (see above) ഉത്തരം തന്നു സഹായിക്കുമോ?

അപ്പോല്‍ ...
സാഗര്‍ : Sagar - പറഞ്ഞു... [November 5, 2009 10:00 AM]
സോറി.. റോങ്ങ് നമ്പര്‍..

എല്ലാം മനസ്സിലായ ആളാണു.. ഓടിയ വഴില്‍ എന്തോ കുരുത്തില്ലെന്നാണു ഇപ്പോല്‍ അറിയുന്നതു..സാഗര്‍ : Sagar - പറഞ്ഞു...[November 5, 2009 8:55 PM]
മലയാളിയേ,
പോത്ത് ആരുന്നേല്‍ അതിന്‌ വിവരം വെച്ചേനേ...

വീണ്ടും പുള്ളി വിവരം എടുക്കുകയാണു


bright പറഞ്ഞു...[November 7, 2009 3:18 PM ]
ദൈവത്തിന്റെ ഡിസൈന്‍ മികവുകൊണ്ട് മരിച്ചുപോയ ഇരുപത്തൊന്നു വയസ്സുകാരന്‍ . വാര്‍ത്ത‍ ഇവിടെ..

അങ്ങനെ ദൈവത്തിണ്റ്റെ 'ഡിസൈന്‍ പിഴവും' പറോട്ട തൊണ്ടയില്‍ കുരുങ്ങി മരിച്ചവനില്‍ അവസ്സാനിച്ചു.. 18 വര്‍ഷത്തെ അറിവും അന്വേഷണവും ഒരു പറോട്ടയില്‍ തീര്‍ന്നു

SmokingThoughts പറഞ്ഞു...

Bakar :

പോസ്റ്റും കമന്റും എല്ലാം analysis നടത്തി എഴുതിയ ഒരു പ്രതികരണം ആണ് എന്ന് തോന്നുന്നു. പ്രതികരണം ഒരു Logical Reasoning നടത്തി എഴുതിയിരുന്നുവേങ്ങില്‍ നിങളുടെ കമെന്റിലെ ഈ തറ നിലവാരം ഉണ്ടാവില്ലായിരുന്നു. ചുമ്മാ ഒരു ചന്ത വര്‍ത്തമാനം!!!

Focus ഇല്ലാതെ ഓരോ വാക്കില്‍ പിടിച്ചു വര്തംമാനം പറയാതെ, ആശയത്തെ പറ്റി പറ കോയ.

ഇത് നോക്ക്, പിന്നെ മുകളിലെ ആ പോളാര്‍ ചെക്കന്റെ പോസ്റ്റും (കമന്റ്‌ ബൈ ക്യാപ്ടന്‍ ) നോക്ക്
http://sagarams.blogspot.com/2009/11/blog-post.html

Bakar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Bakar പറഞ്ഞു...

Dear SmokingThoughts,

ഇതു ആരെയും പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല.

തീര്‍ച്ചയായും ഒരുപാട്‌ അറിവുകള്‍ കോര്‍ത്തിണക്കി വച്ച പോസ്റ്റ്‌ തന്നെയാണു ബ്രൈറ്റ്‌ അഭിനന്ദനമര്‍ഹിക്കുന്ന രീതിയില്‍ അവതരിപ്പിച്ചതു. ഈ അറിവെല്ലാം പരമസത്യമാണെന്നു മറ്റുള്ളവര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിലപാടുകളെ ചിലരെങ്കിലും എതിര്‍ത്തു.

താന്‍ വായിച്ചതും അറിഞ്ഞതും പരമസത്യമാണു എന്ന്‌ സമര്‍ഥിക്കാന്‍ പ്രതിപക്ഷങ്ങളോട്‌ ഏകപക്ഷീയമായി എടുത്ത പ്രകോപനങ്ങളുടെ അക്ഷരങ്ങല്‍ ഇപ്പോഴും നിങ്ങളുടെ മുന്‍പിലുണ്ട്‌.

തറ / ചന്ത വര്‍ത്തമാനം അവിടെന്നാണു തുടങ്ങിയതു...

- സാഗര്‍ : Sagar - പറഞ്ഞു...

Bakar,
ദര്‍ശനം ബ്ളോഗ് എഴുതുന്ന അബൂബക്കര്‍ ആണോ താങ്കള്‍ ?

Bakar പറഞ്ഞു...

സാഗര്‍ സാര്‍ ...
നാന്‍ അവനല്ലൈ...

- സാഗര്‍ : Sagar - പറഞ്ഞു...

Bakra,

/*അവനെന്നു പറയരുത്. അദ്ദേഹമെന്നു പറയണം തമിഴില്‍ അവര്‍ എന്നാണെന്ന് തോന്നുന്നു.*?

എന്നെ കണ്ടില്ലല്ലോ എന്നാലൊചിച്ചിരിക്കുന്ന ഒരാള്‍ ഉള്ളതില്‍ വളരെ സന്തോഷം..

കമഴ്ത്തി വെച്ച പാത്രത്തില്‍ വെള്ളമൊഴിക്കാന്‍ പറ്റില്ല.. അത് കൊണ്ട് റോങ്ങ് നമ്പര്‍.. (ഞാന്‍ സര്‍വജ്ഞപീഠം കയറിയതുമല്ല..)

ഓടിയ വഴിയില്‍ കുരുത്ത ചിലതൊക്കെ ഞാന്‍ പോസ്റ്റായിട്ടിടാന്‍ പറിച്ചോണ്ട് പോന്നു.. അതാണ്‌ ഒന്നും കാണാത്തത്.


പിന്നെ എലി.... അതിന്‍റെ ഏറ്റവും നല്ല ഉദാ.
(November 12, 2009 11:24 AM) അവസാനത്തെ കമന്‍റില്‍ ഉള്ള അവസാനത്തെ പാരഗ്രാഫ്

CKLatheef പറഞ്ഞു...

'തൊഴുതു മാഷേ! ഇനിയൊരു സംവാദം കൂടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിയ്ക്കാം.'

ഈ പോസറ്റില്‍ 150 കമന്റായപ്പോള്‍ ആദ്യമായി ഇങ്ങനെ കമന്റിട്ട് പോയ മേലേതിനെ ബക്കര്‍.. നിങ്ങള്‍ മറക്കരുതായിരുന്നു.

അതിനെപ്പറ്റി കാല്‍വിന്റെ അഭിപ്രായം ഇങ്ങനെ

Melethil പ്രതീക്ഷിച്ചത് ശരിയായി. ഇതിനോട് സംവദിക്കാൻ ഒരുത്തനും പറ്റുന്നില്ല. :-) തിരിച്ചു പറയാൻ ലോജിക്കൽ ആയ വല്ലതും വേണ്ടേ? :-)

ഇനി വല്ലവനും പരിണാമത്തെയും ശാസ്ത്രത്തെയും എതിർക്കാൻ വന്നാൽ ഈ പോസ്റ്റിന്റേയും , സി.കെ. ബാബുവിന്റെ ഫൈസലു സുല്ലിട്ട പോസ്റ്റും കൃഷ്ണതൃഷ്ണയുടെയും സൂരജിന്റേയും ഓരോ പോസ്റ്റും ലിങ്ക് ആയി അങ്ങിട്ടാൽ മതി :-)

കാല്‍വിന് ഈ അഭിപ്രായം ഇപ്പോഴും ഉണ്ടോ എന്നറിയാന്‍ ഒരു മോഹം.
കാല്‍വിന് ഈ അഭിപ്രായം ഇപ്പോഴും ഉണ്ടോ എന്നറിയാന്‍ ഒരു മോഹം.
കാരണം

'ഹൊ! സമ്മതിച്ചു.
അങ്ങനെ ഇത്തവണയും വലിയ പരിക്കുകള്‍ കൂടാതെ ദൈവത്തെ രക്ഷിച്ചെടുത്തു എന്ന് കുറച്ചു പേര്‍ക്ക് ആശ്വസിക്കാം.'

എന്നല്ലേ അവസാനം നമ്മുടെ കാവലാന് തോന്നിയത്

ഇതെല്ലാം ദൈവത്തിന്റെ വികൃതികളോ ?

ponnemadathil പറഞ്ഞു...

ഇനി ഉസ്കൂളിന്റെ പടി കാണാത്ത വല്ല വിദ്വാന്‍ മാരും നേരിട്ട് ബ്ലോഗെഴുത്തു തുടങ്ങിട്ടുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി പച്ച ഇംഗ്ലീഷിലും കക്ഷി cALviN എന്നെഴുതി വച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്തു കാര്യം ചില പൊന്നുമക്കള് വായിക്കുമ്പോ അത് "കാവലിന്‍" എന്നേ വരൂ ആവേശം മൂത്താല്‍ പിന്നെ പറയാനുമില്ല അത്പിന്നെ ഇങ്ങനെയൊക്കെ ആയിത്തീരും.

"അത കൊണ്ട് കാവലാന്‍ താങ്കള്‍ അന്വഷിക്കുക, മൂഡ വിശ്വാസം ശരി ആണോ എന്നെങ്കിലും ചിന്തിക്കുക"


ഡിയര്‍ കാല്‍വിന്‍ ക്ഷമിക്കുക താങ്കളുടെ നാമം അക്ഷര തെറ്റൊട് കൂടി ഉപയോഗിച്ചതിന് അതില്‍ ക്ഷമിക്കുമല്ലോ പക്ഷെ താങ്കളോട് താങ്കളുടെ ആ മൂഡ vishwasathe കുറിച്ച് ഒരിക്കല്‍ കൂടി പുനര്‍ വിചിന്തനം നടത്താന്‍ അപേക്ഷിക്കുന്നു.
ക്ഷമ ചോദിയ്ക്കാന്‍ വൈകിയതിന് കൂടെ ക്ഷമ ചോദിക്കുന്നു നെറ്റ് അല്പം പ്രശ്നത്തിലായിരുന്നു

ea jabbar പറഞ്ഞു...

എങ്കിലും ഡോക്ടര്‍ വിനീതമായ ഒരപേക്ഷ നടത്തട്ടേ. താങ്കളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുക ഇത്തരം പോസ്റ്റുകളല്ല. മറിച്ച് ശരീരഘടനയില്‍ രോഗം വരാനുള്ള സാധ്യതകളും അവയുടെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ്.
-----
ആകെപ്പാടെയുള്ള ഒരു ഒടുക്കത്തെ പിടിവള്ളിയാണു ഇന്റെലിജന്റ് ഡിസൈന്‍ .. അതും കൂടി ഇങ്ങനെ പൊളിച്ചെറിഞ്ഞാല്‍ പിന്നെ ദൈവത്തിന്റെ വക്കീലന്മാര്‍ക്കു കഞ്ഞി മുട്ടൂലേ ഡോക്ടര്‍ ?

Baiju Elikkattoor പറഞ്ഞു...

"....ദൈവത്തിന്റെ വക്കീലന്മാര്‍ക്കു കഞ്ഞി മുട്ടൂലേ ഡോക്ടര്‍ ?"


ha ha ha ..........

sanchari പറഞ്ഞു...

എന്റെ ജബ്ബാറേ
താങ്കള്‍ താങ്കളുടെ നിലയും വിലയും മനസ്സിലാക്കി സംസാരിക്കണ്ടേ
താങ്കള്‍ നുപ്പത്തഞ്ചു കൊല്ലം മുന്നേ ബി എസ സി എടുത്ത മാഷല്ലേ?
താങ്കള്‍ യുക്തിവാദി സംഘം സംസ്ഥാന ഉപ്ദ്ധ്യക്ഷനല്ലേ?
താങ്കള്‍ ഒരു പുരാതന ബ്ലോഗറല്ലേ?
അതൊക്കെ മറന്നു ഇങ്ങനെ ഒന്നും അറിയാത്ത പോലെ (പൊട്ടത്തരം)വിളിച്ചു പറഞ്ഞാലോ.
ഇവിടെ മത വാദികള്‍ ആരും സംസ്ഥാന ഉപദ്ധ്യക്ഷന്മാരോ ഡോക്ടര്‍മാരോ ഒന്നും അല്ല
അവരുടെ പരിണാമത്തെ കുറിച്ചുള്ള സംശയങ്ങളും അവരുടെ കമന്റുകളും
അതിനു താങ്കളെ പോലെ മഹാന്മാരായ യുക്തിവാദികളുടെ മറുപടികളും കമന്റുകളും
എന്തിനു ബ്രിടിന്റെ പോസ്റ്റുകള്‍ പോലുമോ ഒന്ന് ശ്രദ്ധിച്ചു വായിച്ചിരുന്നു എങ്കില്‍
താങ്കളുടെ ഈ അഭിപ്രായം ഇങ്ങനെ വരില്ലായിരുന്നു.
""ഇതിലെവിടെയും പരിണാമം ശാസ്ത്രീയമായി തെളിയിച്ച വസ്തുതയാണെന്ന് സമര്‍ഥിക്കാന്‍ കഴിഞ്ഞില്ല.
എന്തിനധികം ബ്രിടിന്റെ സീറ്റ് ബെല്‍റ്റ്‌ മുറുക്കാന്‍ പറഞ്ഞു അവതരിപ്പിച്ച ഇടിവെട്ട്?
ആണും പെണ്ണും പോസ്റ്റിനു പോലും പറ്റിയിട്ടില്ല
അത് കൊണ്ട് താങ്കള്‍ താങ്കളുടെ നിലയും വിലയും മറക്കരുതെന്ന് അപേക്ഷിക്കുന്നു.

viswan പറഞ്ഞു...

ബ്രൈറ്റ്,
Off topic ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക
.കുറെ ദിവസം കമ്പ്യൂടര്‍ കേടായിരുന്നതിനാല്‍ ഈ കമന്റുകളില്‍ എത്താന്‍ വൈകി. ശ്രീ യുടെ ചോദ്യങ്ങള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചെന്ന് നോക്കിയപ്പോള്‍ 'എന്താണ് മനുഷ്യന്‍?' എന്ന പുരാതനമായ ചോദ്യത്തിന് പുരാതനമായ ചില ഉത്തരങ്ങളാല്‍ തന്നെ തൃപ്തനായ ഒരാളായാണ് കാണുന്നത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രവിജ്ഞാനതിനു ഈ പുരാതന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതില്‍ വലിയ പങ്കുണ്ടെന്ന് അദ്ദേഹം മനസ്സിലാകിയതായിക്കാണ്ന്നില്ല. മനുഷ്യ്ജ്ഞാനതിന്റെ വിശാലത ഇന്ന് അപ്രസ്ക്തമാക്കിതീര്‍തിട്ടുള്ള 'ആത്മാവ്' തുടങ്ങിയ പ്രാക്തന സങ്കല്‍പ്പങ്ങളെ പുണര്‍ന്നു നില്‍ക്കുകയാണ് ഇന്നുമദ്ദേഹം. ഇത്രമേല്‍ ഉറച്ച വിശ്വാസിയായ ഒരാളോടു, അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ അടിമുടി അപ്രസക്തമാക്കുന്ന ഒരു ലോകവീക്ഷണത്തെക്കുറിച്ച് (ഡാര്‍വീനിയന്‍ ലോകവീക്ഷണം ) പറഞ്ഞു ബോധ്യപ്പെടുത്തുക അസാധ്യമെന്നു തന്നെ തോന്നുന്നു. അതുകൊണ്ട് തന്നെ ഇത് ശ്രീക്കുള്ള ഒരു മറുപടിയല്ല എന്ന് ആദ്യമേ പറയട്ടെ. എങ്കിലും, അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ പൊതുവേ പലര്‍ക്കും തോന്നിക്കണ്ടിട്ടുള്ള സംശയങ്ങള്‍ ആകയാല്‍, ചില വിശദീകരണങ്ങള്‍: "Great chain of being" എന്നുള്ളത് ലോകവ്യാപകമായ ഒരു പുരാതന ആശയമാണ്. 'ലളിതവും' 'അപൂര്‍ണവുമായ' ജീവികളില്‍നിന്നു, കൂടുതല്‍ 'സങ്കീര്‍ണവും' കൂടുതല്‍ 'പൂര്‍ണവുമായ' ജീവികളിലെക്കെന്ന രീതിയില്‍, മനുഷ്യനിലെക്കും , അവിടെനിന്നു അതില്‍ക്കൂടുതല്‍ പൂര്‍ണരായ ദേവാദികളിലേക്കും നീളുന്നതാണ് ഈ ശ്രിംഖല. ഈ ചങ്ങല ഒട്ടാകെ പ്രകൃത്യാതീത ശക്തി / ശക്തികള്‍ ഉടെ നിര്‍മിതിയായാണ്‌ മന്സ്സിലാക്കപ്പെട്ടിരുന്നത്. ജ്ഞാനപ്പാന പരിചിതമായ ഒരുദാഹരണം.
ഈ ജീവിശ്രിംഖലയുടെ മനുഷ്യന്‍ എന്ന മഹാശിഖരത്തില്‍ എത്താനുള്ള ഒരു തീര്‍ത്ഥയാത്രയായി ജീവപരിണാമത്തെ കണ്ടവരുണ്ടായിരുന്നു, ഡാര്‍വിനു മുന്‍പ്. ഉദാ: ലമാര്‍ക്ക്. പ്രകൃതി നിര്‍ധാരണം (natural selection) എന്ന അന്ധവും ബോധശൂന്യവും ലകഷ്യരഹിതവുമായ അല്‍ഗോരിതം ഒരു സ്പീഷീസ് ജീവികളില്‍ നിന്നു മറ്റൊന്ന് പരിണമിചുണ്ടാവാന്‍ മതിയായ കാരണമാണെന്ന് ഡാര്‍വിന്‍ സമര്‍ഥിച്ചതോടെ Great chain of being ന്റെ പ്രസക്തി നഷ്ടമായി. പ്രകൃതിയെ മനസ്സിലാക്കാന്‍ മനുഷ്യന്‍ തീര്‍ത്ത ചിന്താപദ്ധതികള്‍ പില്‍ക്കാല അറിവുകളുടെ അടിസ്ഥാനത്തില്‍ പ്രായോഗിക മൂല്യമില്ലാത്ത കാവ്യസങ്കല്‍പ്പങ്ങള്‍ മാത്രമായി ചുരുങ്ങുന്നതിന്റെ ഒരു ഉദാഹരണം ആണിത്.

ശ്രീ (sreyas.in) പറഞ്ഞു...

ശ്രീ വിശ്വന്‍,
ഇത് ശ്രീക്കുള്ള ഒരു മറുപടിയല്ല എന്ന് താങ്കള്‍ ആദ്യമേതന്നെ പറഞ്ഞെങ്കിലും, എന്റെ പേര് പരാമര്‍ശിച്ചതിനാല്‍ ഇവിടെ മറുപടി പറഞ്ഞോട്ടെ.
വിലയിരുത്തലുകള്‍ക്ക് നന്ദി. വെബ്സൈറ്റ് സന്ദര്‍ശിച്ചതില്‍ വളരെ നന്ദി, പൂമുഖത്തെ തലക്കെട്ടുകള്‍ അല്ലാതെ മറ്റൊന്നും വായിച്ചില്ലെന്നും മനസ്സിലായി!
വിശ്വന്‍ പറഞ്ഞു:
"Great chain of being" എന്നുള്ളത് ലോകവ്യാപകമായ ഒരു പുരാതന ആശയമാണ്. 'ലളിതവും' 'അപൂര്‍ണവുമായ' ജീവികളില്‍നിന്നു, കൂടുതല്‍ 'സങ്കീര്‍ണവും' കൂടുതല്‍ 'പൂര്‍ണവുമായ' ജീവികളിലെക്കെന്ന രീതിയില്‍, മനുഷ്യനിലെക്കും , അവിടെനിന്നു അതില്‍ക്കൂടുതല്‍ പൂര്‍ണരായ ദേവാദികളിലേക്കും നീളുന്നതാണ് ഈ ശ്രിംഖല. ഈ ചങ്ങല ഒട്ടാകെ പ്രകൃത്യാതീത ശക്തി / ശക്തികള്‍ ഉടെ നിര്‍മിതിയായാണ്‌ മന്സ്സിലാക്കപ്പെട്ടിരുന്നത്."

അങ്ങനെയാണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല; മാത്രവുമല്ല ഞാനൊരു സൃഷ്ടിവാദിയുമല്ല എന്ന് മുന്‍പേതന്നെ ഇവിടെ പറഞ്ഞിട്ടുമുണ്ട്. താങ്കള്‍ മനസ്സിലാക്കുന്നതുപോലെയുള്ള അര്‍ത്ഥത്തില്‍ അല്ല 'പൂര്‍ണ്ണം' എന്ന വാക്ക് ഉപയോഗിച്ചത്. അമീബ പൂര്‍ണ്ണമല്ലെന്നോ മനുഷ്യന്‍ പൂര്‍ണ്ണമാണെന്നോ പറയുന്നില്ല, അപ്പോള്‍ മണ്ണടിഞ്ഞ ദിനോസറിന്റെ കാര്യം പറയേണ്ടല്ലോ.

"അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ പൊതുവേ പലര്‍ക്കും തോന്നിക്കണ്ടിട്ടുള്ള സംശയങ്ങള്‍ ആകയാല്‍, ചില വിശദീകരണങ്ങള്‍ "
അതെ വിശ്വന്‍, ഇത് പലര്‍ക്കുമുള്ള സംശയമാണെങ്കില്‍ , പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുന്നത്ര ലളിതമായി കുറേശ്ശെ കുറേശ്ശെ ഡാര്‍വിന്‍ ചിന്തകളെ അവതരിപ്പിച്ചു മറ്റു മനസ്സുകളെ സ്വാധീനിക്കുകയാണ്‌ ഉത്തമം. അതാണല്ലോ സാമൂഹിക സേവനം.

"പ്രകൃതി നിര്‍ധാരണം (natural selection) എന്ന അന്ധവും ബോധശൂന്യവും ലക്ഷ്യരഹിതവുമായ അല്‍ഗോരിതം ഒരു സ്പീഷീസ് ജീവികളില്‍ നിന്നു മറ്റൊന്ന് പരിണമിചുണ്ടാവാന്‍ മതിയായ കാരണമാണെന്ന് ഡാര്‍വിന്‍"
ഇക്കാര്യം കാര്യകാരണ സഹിതം പറഞ്ഞു മനസ്സിലാക്കുകയാണെങ്കില്‍ ഈ മലയാളം ബ്ലോഗോസ്ഫിയറിലെ അജ്ഞന്‍മാര്‍ക്ക് കൂടുതല്‍ മനസ്സിലാവും. അല്പം ചിന്തിച്ചാല്‍ തോന്നും, 'അന്ധവും ബോധശൂന്യവും ലക്ഷ്യരഹിതവുമായ അല്‍ഗോരിതം ആണ് പ്രകൃതി നിര്‍ധാരണം' എന്നതും ഒരു സിദ്ധാന്തം മാത്രമല്ലേ? 'തെളിച്ചമുള്ളതും ബോധമുള്ളതും ലക്ഷ്യമുള്ളതും ആയൊരു അല്‍ഗോരിതം ആണ് പ്രകൃതി നിര്‍ധാരണം' എന്ന് വന്നാലും അതും സിദ്ധാന്തം മാത്രം. അതൊക്കെ പരമസത്യം ആണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകും?

ഡാര്‍വിന്റെ സിദ്ധാന്തം പോലെ രസകരമാണ് ശങ്കരന്റെ അദ്വൈത സിദ്ധാന്തവും. സമയം കിട്ടിയാല്‍ വെറുതെയൊന്നു വായിച്ചു നോക്കുക [വിക്കിപീഡിയ അല്ല, അറിയപ്പെടുന്ന വ്യാഖ്യാനങ്ങള്‍ കിട്ടും]. അദ്വൈതവും, അത് വെറുതെ വായിക്കുന്നിടത്തോളം, വെറുമൊരു സിദ്ധാന്തം തന്നെ, സ്വയം അനുഭവിക്കുന്നതുവരെ.

ലോകത്തിലെ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ (95% ?) എന്തുകൊണ്ട് ഈശ്വരവിശ്വാസികളായിത്തീരുന്നു? നമ്മുടെ ചിന്താഗതികളെ അന്ധവും ബോധശൂന്യവും ലക്ഷ്യരഹിതവുമായ ഈ അല്‍ഗോരിതം സ്വാധീനിക്കില്ലേ? അതായത്, പരിണാമം തന്നെയല്ലേ മനുഷ്യന്റെ തലച്ചോറിനെ സ്വാധീനിച്ചു അവനെക്കാള്‍ ശക്തനായ ഒരു സുപ്രീം ഗോഡില്‍ അവനെ വിശ്വസിപ്പിക്കുന്നത്? വ്യക്തമായി പറഞ്ഞാല്‍ ശരീരത്തെ മാത്രമല്ല, മനസ്സിനെയും ചിന്തകളെയും വിശ്വാസങ്ങളെയും പരിണാമം തന്നെയല്ലേ സൃഷ്ടിച്ചത്? അപ്പോള്‍ ഇക്കാണുന്നതെല്ലാം പരിണാമമയം തന്നെ, ഈശ്വരസങ്കല്‍പ്പവും അതുപോലെ പരിണാമ സൃഷ്ടി തന്നെ! ഈശ്വരസങ്കല്പം തെറ്റാണെങ്കില്‍ പരിണാമസങ്കല്‍പ്പവും തെറ്റാവുമോ? ദേ, എല്ലാവര്‍ക്കും പിന്നേം കണ്‍ഫ്യൂഷന്‍ ആക്കല്ലേ!

viswan പറഞ്ഞു...

>വ്യക്തമായി പറഞ്ഞാല്‍ ശരീരത്തെ മാത്രമല്ല, മനസ്സിനെയും ചിന്തകളെയും വിശ്വാസങ്ങളെയും പരിണാമം തന്നെയല്ലേ സൃഷ്ടിച്ചത്? അപ്പോള്‍ ഇക്കാണുന്നതെല്ലാം പരിണാമമയം തന്നെ, ഈശ്വരസങ്കല്‍പ്പവും അതുപോലെ പരിണാമ സൃഷ്ടി തന്നെ! ഈശ്വരസങ്കല്പം തെറ്റാണെങ്കില്‍ പരിണാമസങ്കല്‍പ്പവും തെറ്റാവുമോ? ദേ, എല്ലാവര്‍ക്കും പിന്നേം കണ്‍ഫ്യൂഷന്‍ ആക്കല്ലേ!


ശ്രീ, അവധാനപൂര്‍വം ആലോചിച്ചാല്‍ ഈ കണ്‍ഫ്യൂഷന്‍ നമുക്ക് മറി കടക്കാം. മനുഷ്യ മസ്തിഷ്കം ജൈവപരിണാമത്തിന്റെ ഫലം ആണെന്നത് ശരി. പക്ഷെ മനുഷ്യ മസ്തിഷ്കം മറ്റേതെങ്കിലുമൊരു മെക്കനിസത്തിന്റെ പരിണത ഫലം ആയിരുന്നാലും, കാരണഭൂതമായ ആ മെക്കാനിസം യാതൊരു ആശയത്തിന്റെയും/ സങ്കല്പ്പതിന്റെയും truth value വിനുള്ള ഗാരണ്ടി അല്ല. മനുഷ്യ മസ്തിഷ്ക്കത്തില്‍ ഉണ്ടാവുന്ന എല്ലാ ആശയങ്ങളും ശരിയല്ല എന്നതില്‍ തര്‍ക്കം ഉണ്ടോ? സൂര്യന്‍ ഭൂമിയെയാണ് ചുറ്റുന്നത്‌ എന്ന ആശയം എത്രയോ കാലം 100% മനുഷ്യരും പുലര്‍തിയിരുന്നുവല്ലോ . ഈ ആശയത്തിന്റെ ശരി തെറ്റുകള്‍ പരിശോധിക്കാന്‍ ആശയത്തിന്റെ പ്രഭവകേന്ദ്രമായ മനുഷ്യ മസ്തിഷ്കത്തിന്റെ ഉത്പതിയെക്കുറിച്ചല്ലല്ലോ നമ്മള്‍ അന്വേഷിക്കുക. മറിച്ചു പ്രകൃതി നിരീക്ഷണങ്ങളിലൂടെ നാം കാണുന്ന വസ്തുതകളുമായി ഈ ആശയം എത്രത്തോളം പൊരുത്തപ്പെടുന്നു എന്നാണ് നാം അന്വേഷിക്കുക. മസ്തിഷ്കം ഉടലെടുത്തത് എങ്ങനെയായിരുന്നുവെന്നതിന് പ്രകൃതി സംബന്ധമായ യാതൊരു ആശയത്തിന്റെയും truth value നിര്‍ണയിക്കുന്നതില്‍ പ്രസക്തി ഇല്ല എന്നര്‍ത്ഥം. ഈശ്വര സങ്കല്‍പം ശരിയും പരിണാമസങ്കലപം തെറ്റുമായിക്കൂടെ? ആവാമല്ലോ. വസ്തുനിഷ്ഠ നിരീക്ഷണങ്ങളെ വിശദീകരിക്കാനുള്ള കഴിവ് ഇതില്‍ ഇതു സങ്കല്‍പ്പത്തിനാണ് കൂടുതല്‍ ഉള്ളത് എന്നതിനെ ആശ്രയിച്ചാണ് അക്കാര്യം തീരുമാനിക്കുക.

>ഇത് പലര്‍ക്കുമുള്ള സംശയമാണെങ്കില്‍ , പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുന്നത്ര ലളിതമായി കുറേശ്ശെ കുറേശ്ശെ ഡാര്‍വിന്‍ ചിന്തകളെ അവതരിപ്പിച്ചു ....

നല്ല ആശയമാണ്. ശ്രമിക്കാം.

ponnemadathil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
viswan പറഞ്ഞു...

പ്രിയ ബ്രൈറ്റ്,
ഞാന്‍ ഇവിടെ ഇട്ട രണ്ടു അഭിപ്രായങ്ങളും ഇപ്പോള്‍ കാണുന്നില്ല. :-(

ponnemadathil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
bright പറഞ്ഞു...

@ viswan,

I don't know what is happening.Somebody else has also complained about their comments missing.I think it may be problem with Blogger.

ponnemadathil പറഞ്ഞു...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി ഇവിടെ വായിയ്ക്കുക

ShanSumi പറഞ്ഞു...

ദൈവം മണ്നുരുട്ടി മനുഷ്യനെയുണ്ടാക്കി ...
ഊതിയപ്പോള്‍ ജീവന്‍ വെച്ചു...
അതിനു മുന്‍ബ് ശൂന്യതയില്‍ നിന്നും ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഈ ലോകം മുഴുവന്‍ ഉണ്ടായി..
എല്ലാം കിത്താബില്‍ എഴുതിയിട്ടുണ്ട് ...
ദൈവം എങ്ങിനെ ഉണ്ടായി എന്ന് ചോദിക്കരുത് ...
അങ്ങിനെ ചോദിയ്ക്കാന്‍ പാടില്ലെന്നും കിത്താബില്‍ എഴുതിയിട്ടുണ്ട്..

Asokakumar പറഞ്ഞു...

Here is a good PBS program about evolution. It is almost 2 hours long, but informative for anyone interested. What Darwin Never Knew

നിസ്സഹായന്‍ പറഞ്ഞു...

ജീവന് നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യമുണ്ടെങ്കില്‍ അതുനിലനില്‍ക്കും.
അനുകൂലസാഹചര്യത്തിന്റെ(സ്പേസ്)അഭാവത്തില്‍ അത് നശിക്കും. ഒരു രീതിയില്‍
പറഞ്ഞാല്‍ നിലനില്‍ക്കാനൊ നശിക്കാനോ ഉള്ള ഇച്ഛാശക്തി ജീനുകള്‍ക്കില്ല എന്ന് കരുതാമെന്നു തോന്നുന്നു. അവയുടെ റീപ്രൊഡക്ഷന്‍ അനുകൂല/പ്രതികൂല സാഹചര്യങ്ങള്‍ക്കനുസരിച്ചാണെന്നു മാത്രം. ‘നിലനില്‍ക്കണം അല്ലെങ്കില്‍ പുതിയ കോപ്പി ഉണ്ടാകണം, പുതിയ തലമുറ ഉണ്ടാകണം എന്നൊരു ചോദന അല്ലെങ്കില്‍ instinct ഈ
ജീനുകള്‍ക്ക് അല്ലെങ്കില്‍ ജീവികള്‍ക്ക് ഉണ്ട് എന്നു കരുതുന്നതിനേക്കാള്‍ ‘ജീനുകളും അല്ലെങ്കില്‍ ജീവികളും’‍, അവയുടെ നിലനില്‍പ്പിനു അനുകൂലാമായ ‘സാഹചര്യം’ എന്നിവ
ഇഴപിരിക്കാനാവാത്തതും പരസ്പരപൂരകവുമായ ഒരു വ്യവസ്ഥയാണ്. മറിച്ച് ഒരു
സൃഷ്ടാവ് (ഇന്റെലിജെന്റ് ക്രീയേറ്റര്‍) ഒരു ജീവിയെ നിലനിര്‍ത്താനാഗ്രഹിക്കുന്നുവെങ്കില്‍ അനുബന്ധഘടകമായി ‘അനുകൂലസാഹചര്യം’ എന്ന ഒന്നിന്റെ ആവശ്യം തന്നെയില്ല. ‘സാഹചര്യം/അനുകൂലവ്യവസ്ഥ’ എന്ന ഘടകത്തെ മനുഷ്യന്‍ വിചാരിച്ചാല്‍ നശിപ്പിക്കാനോ സൃഷ്ടിക്കുവാനോ സാധ്യമല്ലാതായും വരണം. മനുഷ്യന്റെ ദ്രോഹപരമായ
ഇടപെടലുകള്‍ നിമിത്തം എത്രയൊ ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി. ഇനിയും അപ്രത്യക്ഷമാകാനിരിക്കുന്നു. ആ ജീവികളുടെ കാര്യത്തില്‍ സൃഷ്ടാവ് എന്താണുദ്ദേശിച്ചിരിക്കുക? അവയുടെ വിധികര്‍ത്താവായി മാറിയത് മനുഷ്യനോ അതോ ദൈവമോ ?വിശ്വാസികള്‍ക്ക്, ദൈവം മനുഷ്യന്‍ വഴി അവന്റെ നിശ്ചയം നടപ്പാക്കുകായാണെന്ന് സമാധാനം വേണമെങ്കിലും പറയാം. മനുഷ്യന്റെ കാര്യത്തില്‍ തന്നെ നിഷ്ക്കളങ്കരും ധര്‍മ്മിഷ്ഠരും നീതിമാന്മാരും സത്യസന്ധരും പാപം ചെയ്യത്തവരുമെന്ന് വിശ്വാസികള്‍ കരുതുന്നവര്‍ പോലും അതിദാരുണമായ
അപകടങ്ങളില്‍, അല്ലെങ്കില്‍ ചില ദുഷ്ടന്മാര്‍,
മേല്‍പ്പറഞ്ഞവരെ ഉദ്ദേശിച്ചുപോലുമല്ലാതെ ഒരുക്കുന്ന കെണികളില്‍
പൊലിഞ്ഞുപോകുന്നത് കാണുമ്പോള്‍ ദൈവത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങളിലാണ് ആകെ പന്തികേടു തോന്നുന്നത്.(ദൈവമാഹാത്യം അറിയാത്ത ദുഷ്ടന്മാര്‍ക്കാണ് ഈ ബ്ലോഗില്‍ വിവരിച്ച നടുവു വേദന പോലുള്ള അസ്ക്കിതകള്‍ ഉണ്ടാകേണ്ടത്. അതൊരു ശിക്ഷതന്നെയാണ്. എന്നാല്‍ സദാസമയവും ദൈവമാഹത്മ്യം ഉരുവിടുന്ന ലത്തിഫിനും ചിന്തകനുമൊക്കെ ദൈവം എന്തിനീ ചില്ലറ രോഗങ്ങള്‍ കൊടുക്കുന്നു. ഉത്തരം ദൈവത്തിന്റെ ഹിതം അവനു മാത്രമേ അറിയാവു. അതു മനുഷ്യനു പറഞ്ഞുകൊടുക്കാമെന്നു ദൈവം ഏറ്റിട്ടില്ല എന്ന് ലത്തിഫ് ഉത്തരം തരുന്നതായിരിക്കും)

vaniyakkadu പറഞ്ഞു...

ദൈവതിന്ടടുക്കല്‍ ഒരു ദിവസം എന്നത് നിങ്ങള്‍ കണക്കാക്കുന്ന അന്പടിനായിരം വര്‍ഷങ്ങള്‍ക് തുല്യം എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
ഭൂമി അതിന്റെ അച്ചു തണ്ടില്‍ ഒരു തവണ കറങ്ങുന്നതാണ് ഇന്ന് നമ്മള്‍ ഒരു ദിവസമായി കണക്കു കൂട്ടുന്നത്‌. ഭൂമിയെ യും സൂര്യനെയും സൃഷ്ടിക്കുന്നതിനു മുന്പ് ഇന്നത്തെ ദിവസം എങ്ങനെയാ കണക്കു കൂട്ടുക. മനുഷ്യന് മനസ്സിലാകുന്ന പദങ്ങള്‍ ഉപയോഗിച്ച് അത്തരം കാര്യങ്ങള്‍ ഖുറാനില്‍ പറയുന്നത് അവനെ സൃഷ്ടിപ്പ് എങ്ങനയിരുന്നു എന്ന് പഠിപ്പിക്കാനല്ല. മറിച്ചു ദൈവത്തിന്റെ മഹത്വം പറയാനും തുടര്‍ന്ന് പറയാന്‍ പോകുന്ന കാര്യങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ദ തിരിക്കാനുമാണ്‌.

vaniyakkadu പറഞ്ഞു...

ഓരോ ജീവജാലത്തിനും അതിന്റെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ശാരീരിക ശൈലിയാണ് മനുഷ്യന് ദൈവം നല്‍കിയിട്ടുള്ളത്. ദൈവത്തിന്റെ വികൃതികള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിജ്ഞാന പ്രദമാണ്. എന്നാലും അതൊക്കെ ഇന്നിന്റെ ശരികളാണ്. അതില്‍ സ്രിഷ്ടിപ്പിന്റെ പോരായ്മയായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നാളെ ശാസ്ത്രം തിരുതിക്കൂടെന്നില്ല. മനുഷ്യനെ ഏറ്റവും നല്ല രീതിയില്‍ സൃഷ്ടിച്ചു എന്ന് പറയുന്ന ഖുര്‍ആന്‍ തന്നെ അവനെ ക്ലെശതിലായി സൃഷ്ടിച്ചു എന്നും പറയുന്നു. പരസ്പര പൂരകമാണ് അത്. ലോകത്തെ മുഴുവന്‍ വസ്തുക്കളെയും മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണ്. അവയെ ഏറ്റവും ശെരിയായി ഉപയോഗപ്പെടുത്തുവാന്‍ അവനു ബുദ്ധി നല്‍കുകയും നല്ല രൂപ ഘടന നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു സാമൂഹിക ജീവിയാകുവാന്‍ അവനെ സ്വയം പര്യപ്തനാക്കിയില്ല. ജനിച്ചു വീഴുന്നത് മുതല്‍ അവനു പല അസുഖങ്ങളും നല്‍കുന്നത് അവന്റെ കുടുംബ ബന്ദങ്ങളുടെ പ്രാധാന്യം പഠിപ്പിക്കാനാണ്. മരുന്നില്ലാതെ ഒരു രോഗവും ദൈവം സൃഷ്ടിച്ചിട്ടില്ല എന്ന് നബി പറഞ്ഞു. അത് കണ്ടെതുവനാണ് ദൈവം ബുദ്ധിയും സഹകരണ മനോഭാവവും മനുഷ്യന് നല്‍കിയത്.

vaniyakkadu പറഞ്ഞു...

സുന്നത് ചെയ്യുന്നത് പൂര്‍ണതക്കല്ല. നഖം വെട്ടുന്നതും മുടി വെട്ടുന്നതും പോലെ വൃത്യിയായി ശരീരം സൂക്ഷിക്കണം എന്ന് പഠിപ്പിക്കാനാണ്. വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്ന് നബി പഠിപ്പിച്ചു. എങ്കില്‍ ആദ്യമെ ആ ചര്മമില്ലാതെ സൃഷ്ടിച്ചാല്‍ പോരെ എന്ന് ചോദിക്കാം. മറ്റെല്ലാ ജീവികളുടെയും കുട്ടികള്‍കെന്ന പോലെ മനുഷ്യനും അതുണ്ടാകും. പക്ഷെ വിവേകമുള്ള മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായി നഖം വെട്ടും, സുന്നത് ചെയ്യും.

vaniyakkadu പറഞ്ഞു...

മനുഷ്യന്‍ നടന്നു തുടങ്ങുന്ന ഘട്ടം മുതല്‍ നട്ടെല്ല് ശരീരത്തിന്റെ ഭാരം താങ്ങാന്‍ തക്ക രീതിയിലല്ല ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും അവനു ഒരു പ്രായമെതുന്നത് വരെ നടു വേദനയില്ല. അലസമായ ജീവിതമാണ് അത്തരം അസുഖങ്ങള്‍ പലപ്പോഴും നല്‍കുന്നത്. പിന്നെ എല്ലാക്കാലത്തും ശരീരം ഒരുപോലെ ഫിട്ടായിരിക്കും എന്ന് വിചാരിക്കുന്നതാണ് അബദ്ദം. പുരുഷന്‍ കൂടുതല്‍ കായികാധ്വാനം ചെയ്യേണ്ടവനും സ്ത്രീ മനുഷ്യ വംശത്തിന്റെ നിലനില്പിന് പ്രത്യുല്‍ പാദനം നടതെണ്ടവളും ആണ്. ബസ്സിനു പിറകെ ഓടുന്ന തരം ജോലി പുരുഷനെയാണ് ദൈവം ഏല്പിച്ചിരിക്കുന്നത്. അതൊരു വിവേചനമല്ല. പാരസ്പര്യത്തിന്റെ തേട്ടമാണ്. മനുഷ്യനെ ഏതു കാര്യത്തിനയാണോ ഭൂമിയില്‍ നിയോഗിച്ചത് അതിനസ്രിതം ആയാണ് അവന്റെ സൃഷ്ടിപും. ലക്ഷ്യമെന്തെന്നറിയാതെ മാര്‍ഗത്തെ വിലയിരുത്തുമ്പോള്‍ സര്‍വത്ര അബദ്ധമായിരിക്കും.

aswin_pk പറഞ്ഞു...

വളരെ വിജ്ന്യാന പ്രദമായ പോസ്റ്റ്‌ ... അഭിനന്ദനങള്‍ ...
തുടര്നും എഴുതുക ....

vaniyakkadu പറഞ്ഞു...

പ്രിയ അശ്വിന്‍, അരെന്കിലുമൊകെ വായിക്കുന്നുണ്ടെന്നു ഇപൊഴാ അറിഞ്ഞേ.. ഇനി എന്തെങ്കിലും ചോദ്യങ്ങള്‍ വന്നാല്‍ പോസ്ടാം. ഞാന്‍ വളരെ വൈകി മാത്രം ബ്ലോഗു പരിചയപെട്ട ആളാണ്.

..naj പറഞ്ഞു...

""ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ ആരെങ്കിലും സ്റ്റാര്‍ ഹോട്ടല്‍ പണിയുമോ? ഞെളിയന്‍ പറമ്പില്‍ ബോധമുള്ള ആരെങ്കിലും നിശാക്ലബ്ബ് സ്ഥാപിക്കുമോ?"

ഈ ഒരൊറ്റ വാക്ക് മതി താങ്കളുടെ ചിന്തയിലെ അന്ജത അറിയാന്‍.
ഇങ്ങിനെ ആയിട്ട് പോലും കൊച്ചു കുഞ്ഞുങ്ങളെ വരെ വെറുതെ വിടുന്നില്ല..ട്രെയിനില്‍ പോലും സുരക്ഷയില്ല...താങ്കള്‍ ഈ ലോകതോന്നുമല്ലേ ജീവിക്കുന്നത്...ഇനി താങ്കളുടെ സൗകര്യം അനുസരിചായിരുന്നുവെങ്കില്‍ സ്ത്രീകളുടെ കാര്യം താങ്കളില്‍ പോലും സുരക്ഷിതമായിരിക്കില്ല....അപ്പോഴും സൃഷ്ടാവിന് എന്തെങ്കിലും കുറ്റം പറഞ്ഞു ബ്ലോഗ്‌ രേടിയാക്കിയിട്ടുണ്ടാകും...


മരണം തന്നെ ഒരു പോരായ്മയായി മനുഷ്യന് തോന്നുമ്പോള്‍ മറ്റെല്ലാ ഘടനകള്‍ക്കും അതിന്റെ ദൌര്‍ബല്യം സൃഷ്ടാവ് നല്കിയിട്ടുണ്ടാകും...സിക്സ് പാക്ക് ആക്കി ഇരുന്നാലും അവന്‍ വിളിച്ചാല്‍ പോകുക തന്നെ വേണം...! ചീത്ത പറഞ്ജീട്ടു കാര്യമില്ലാ.കാണുന്നവര്‍ കഷ്ടം എന്ന് പറയും..
(ഇവിടെ യാദൃചികമായി വന്നതാണ്...)

..naj പറഞ്ഞു...

ഒരു കാര്യം അടിവരയിട്ടു പറയട്ടെ...
ദൈവത്തിന്റെ അസ്തിത്വത്തിനു തെളിവായി ഈ പ്രപന്ച്ചതിലെയും, ജീവി വര്‍ഗത്തിന്റെയും വൈവിധ്യങ്ങള്‍ തന്നെ ധാരാളം...സൃഷ്ടാവ് ഇല്ല പറയുമ്പോള്‍ ആകസ്മികതക്ക് വൈവിധ്യം കല്പ്പിക്കുന്നവര്‍ ഇല്ലാത്ത ഭാഷ കൊണ്ട് ക്രമമനുസരിച്ച്‌ വാക്കുകള്‍ വിന്യസിച്ചു ഒരു സാഹിത്യം വായനക്ക് സമര്‍പ്പിക്കപെട്ടു എന്ന് വിശ്വസിക്കുന്ന മണ്ടന്മാര്‍ ആണെന്ന് പറയേണ്ടി വരും !!! സ്വന്തം കാര്യത്തില്‍ ക്രമവും, ശാസ്ത്രവും പറയുമ്പോള്‍ ഇവിടെ താളം പിഴക്കുന്ന ഇവര്‍ സത്യത്തില്‍ അത് തന്നെയല്ലേ ..!

ഷാജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jithu Thomas പറഞ്ഞു...

Just another wannabe trying to find flaws with whats already the best!!!

Get a life a$$hole!

He is trying to find faults with the most successful of God's creations.

I was laughing when I read he wanted some 'arrangement' like the cesarean for child birth!!!
Will a 'zipper' around the abdomen do you dumb f**k???

Biju G Nath പറഞ്ഞു...

വളരെ സന്തോഷത്തോടെയും ആകാംഷയോടെയും ആണ് വായിച്ചത് . നല്ല സംരംഭം , ഇഷ്ടമായി , കുറച്ചു കൂടുതല്‍ അറിയാനും ആയി നന്ദി

Mathew Kuruppan പറഞ്ഞു...

വിഞാനപ്രദവും രെസകരവുമായ എഴുത്ത് . തുടരണം , പ്രതീക്ഷയോടെ

LinkWithin

Related Posts with Thumbnails