2009, ഡിസംബർ 5, ശനിയാഴ്‌ച

സ്ത്രീയും പുരുഷനും

ആണും പെണ്ണും എന്ന പോസ്റ്റിന്റെ തുടർച്ചയാണ് ഇത്.ആ പോസ്റ്റ്‌ ഇവിടെ.


-അപ്പോള്‍ ഇതുവരെ നമ്മള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍...

-ചെറിയ പ്രത്യുല്‍പ്പാദനകോശങ്ങള്‍ ഉള്ളത് ആണ്‍.

-വലിയ പ്രത്യുല്‍പ്പാദനകോശങ്ങള്‍ ഉള്ളത് പെണ്‍.

-സന്താനോല്‍പ്പാദനത്തിനുള്ള ചെലവ് ആണിനും പെണ്ണിനും തുല്യമല്ല.ആണിന്റെ മിനിമം ചെലവ് ഏതാനും മിനിട്ട് നേരത്തെ അധ്വാനവും അല്പം ബീജവും മാത്രമാണെങ്കില്‍,പെണ്ണിന്റെ മിനിമം ചെലവ്,ആദ്യത്തെ അധ്വാനം+ഗർഭം+പ്രസവം+ഏതാനും വര്‍ഷത്തെ മുലയൂട്ടല്‍ എന്നിങ്ങനെയാണ്.

-സസ്തനികളില്‍ ഭ്രൂണവളര്‍ച്ച സ്ത്രീശരീരത്തിനുള്ളിലായതു കൊണ്ട് കുട്ടിയുടെ പിതൃത്വത്തെപ്പറ്റി ആണിന് യാതൊരു ഉറപ്പുമില്ല.So dads are mostly dead beats.They have to,because 'cheated' dads leave less offsprings on average.


മനുഷ്യന്‍ ഒരു സസ്തനിയായതുകൊണ്ട് ഈ പറഞ്ഞതെല്ലാം മനുഷ്യനും ബാധകമാണ്.ഇത് കൂടാതെ വേറെ ചില പ്രത്യേകതകള്‍ കൂടി മനുഷ്യനുണ്ട്‌.

ഒന്ന്,മറ്റു സസ്തനികള്‍ ജനിച്ചു അധികം താമസിയാതെ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തി നേടുമ്പോള്‍,അതില്‍ നിന്നു വ്യത്യസ്തമായി മനുഷ്യ ശിശുക്കള്‍ ജനിച്ചു ഏതാനും വര്‍ഷങ്ങള്‍ വരെ തീര്‍ത്തു നിസ്സഹായരാണ്.മാത്രമല്ല വളരെ ഊര്‍ജ്ജം വേണ്ട വലിയൊരു തലച്ചോറും.അതിനാല്‍ മനുഷ്യന് അച്ഛന്റെ ഭാഗത്തുനിന്ന് കൂടുതല്‍ നിക്ഷേപം കിട്ടിയേ പറ്റൂ.മറ്റു സസ്തനികളേപ്പോലെ 'വാ കീറിയ ദൈവം ഇരയും തരും' എന്ന് കരുതാന്‍ പറ്റില്ല.

രണ്ട്,മനുഷ്യസ്ത്രീകള്‍ വര്‍ഷത്തില്‍ എല്ലാ സമയവും ലൈംഗികബന്ധത്തിന് താല്‍പ്പര്യവും സന്നദ്ധതയും പ്രകടിപ്പിക്കാം.മറ്റു സസ്തനികളില്‍ അത് മാസത്തിലൊ വര്‍ഷത്തിലൊ ഏതാനും ദിവസം മാത്രമായിരിക്കും.അണ്ഡവിസര്‍ജ്ജനം (ovulation time) നടക്കുന്ന ഈ ദിവസങ്ങളില്‍ മാത്രമെ അവ ലൈംഗികബന്ധത്തിന് തെയ്യാറാകുകയുള്ളൂ. ആ സമയങ്ങളില്‍ അവര്‍ ശാരീരിക,പെരുമാറ്റ വ്യത്യാസങ്ങള്‍ കാണിക്കുകയും ചെയ്യും.They solicit copulation by presenting their genitals towards male.Primates even go further,the area around vagina,buttocks and breasts swells up and turns red or blue.Males off course respond enthusiastically towards this female advertisement. ബാക്കി സമയങ്ങളില്‍ ആണും പെണ്ണും പൊതുവേ പരസ്പരം മൈന്‍ഡ് ചെയ്യാറില്ല.

മൂന്ന്,സ്ത്രീകളിലെ പ്രത്യുല്പാദനകാലം പരിമിതമാണ്.ഒരു പതിനഞ്ചു വയസ്സ് മുതല്‍ ഒരു 45-50 വര്‍ഷം വരെ.(from menarche to menopause.) അതായതു ഗര്‍ഭം ധരിക്കാന്‍ വൈകുന്നതോ,തെറ്റായ പുരുഷനില്‍ നിന്ന്(i.e biologically wrong,like bad genes,irresponsible male etc) ഗര്‍ഭം ധരിക്കുന്നതോ വളരെ നഷ്ടമുണ്ടാക്കുന്ന തെറ്റുകളായിരിക്കും.ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത സമയം കഴിഞ്ഞാല്‍ ലാപ്സായിപ്പോകുന്ന ഒന്നാണ് സ്ത്രീകളുടെ പ്രത്യുല്പാദനകാലം.She is always racing against time.പുരുഷന്മാര്‍ ഭാഗ്യവാന്മാര്‍... പുരുഷന്മാരുടെ പ്രത്യുല്പാദനകാലം ഒരു 13-14 വയസ്സുമുതല്‍ മിക്കവാറും മരണം വരെയാണ്.'പിക്കപ്പും' 'മൈലേജും'കുറഞ്ഞാലും....he can be trusted to deliver the cargo,if somebody lets him,that is ;-) സന്താനോൽപ്പാദന കാര്യത്തില്‍ ലോക റെക്കോര്‍ഡ്‌ മൊറോക്കോയിലെ Moulay Ismail (the blood thirsty) ചക്രവർത്തിക്കാണ്.888 കുട്ടികള്‍.അതേ സമയം ഒരു സ്ത്രീക്ക് പരമാവധി ഇരുപതില്‍ താഴെ കുട്ടികളെ മാത്രമെ ഉല്പാദിപ്പിക്കാൻ സാധിക്കൂ.So a male stands to gain much more from extra marital sex or polygamy than does a women,assuming ones sole criterion is the number of off springs born.

നാല്,മനുഷ്യസ്ത്രീകളില്‍ പക്ഷേ അണ്ഡവിസര്‍ജ്ജനം തിരിച്ചറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.And so we humans are always happy to practice our baby making routines throughout the year :-)

അഞ്ച്,ശാരീരികവേഴ്ച സ്വകാര്യമായി അധികവും രാത്രി ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്.മറ്റുജീവികളെല്ലാം പരസ്യമായാണ് എല്ലാം.

ആറ്, മറ്റു പ്രിമേറ്റുകളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യ സ്ത്രീകള്‍ക്ക് രതിമൂർച്ഛ (orgasm) ഉണ്ടാകും.and studies show women can and do routinely fake orgasms.(Those studs out there who are proud about their prowess with their inflatable body part,what you think you see may not be the result of your bedroom acrobatics.sorry to deflate your egos:-))മറ്റൊരു കാര്യമുള്ളത് പുരുഷന്മാര്‍ക്ക് ശുക്ളവിസർജ്ജനത്തോടു കൂടിയേ രതിമൂർച്ഛ ഉണ്ടാവുകയുള്ളൂ.And then his business part will be out of commission for anywhere from 30 minutes to upto 24 hours.പക്ഷേ സ്ത്രീകള്‍ എനർജൈസർ ബാറ്ററി പോലെയാണ്.They can just go on and on and on....;-)

ഏഴ്, ഏറ്റവും വലിയാം ലിംഗമുള്ള ജീവി മനുഷ്യനാണ്.

നേരത്തെ കണ്ടതുപോലെ മനുഷ്യ ശിശുക്കള്‍ ജനിച്ചു കുറെ വര്‍ഷത്തേക്ക് തീരെ നിസ്സഹായരായതുകൊണ്ട് പിതാവിന്റെ ഭാഗത്തുനിന്നുള്ള കൂടുതല്‍ നിക്ഷേപം അത്യവശ്യമാണ്.പക്ഷേ കുട്ടി സ്വന്തമാണെന്നതിന് യാതൊരു ഉറപ്പുമില്ല. ഒന്നുകില്‍ അത്യധ്വാനം ചെയ്ത് വല്ലവന്റെയും കുഞ്ഞിനെ സഹായിക്കാനുള്ള സാധ്യത.അല്ലെങ്കില്‍ അവഗണന മൂലം സ്വന്തം കുഞ്ഞിനെ സഹായിക്കാതിരിക്കാനുള്ള സാധ്യത.പുരുഷന്‍ എന്ത് ചെയ്യും? Ether way you won't leave much descendants.

എന്തായാലും ശരീരഘടനയില്‍നിന്ന് മനസ്സിലാക്കാവുന്നതില്‍ കൂടുതല്‍ നിക്ഷേപം പുരുഷന്‍ നടത്തുന്നുണ്ട്.(വേറെ വഴിയില്ലാഞ്ഞിട്ടാണ്:-))എന്നു കരുതി നിരുപാധികമായ കീഴടങ്ങലാണ് എന്നര്‍ത്ഥമില്ല.'വഞ്ചന '(cuckoldry) തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പുരുഷന്റെ പ്രധാന ഒബ്സെഷനായി മാറി.പുരുഷന്‍ യഥാര്‍ഥത്തില്‍ സഹായിക്കുമോ/സഹായിക്കാനുള്ള കഴിവുണ്ടോ എന്നത് സ്ത്രീയുടെയും.സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ സ്ത്രീയുടെയും പുരുഷന്റെയും 'ഗെയിം പ്ലാന്‍ ' വ്യത്യസ്തമായിരിക്കും.പുരുഷന് സാധ്യമായ മാർഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഏറ്റവും എളുപ്പം ഇണകളുടെ എണ്ണം പരമാവധി കൂട്ടുക എന്നതാണ്.സാധിക്കുന്നത്ര വിപുലമായി ബീജവിതരണം നടത്തുക.Always seek extra marital sex(EMS).You have nothing to loose,but a few millilitres of .....;-) ഭാഗ്യമുണ്ടെങ്കിൽ കുട്ടി അച്ഛന്റെ സഹായമൊന്നുമില്ലാതെ വളര്‍ന്നുകൊള്ളും.കൂടുതല്‍ ഭാഗ്യമുണ്ടെങ്കിൽ കുട്ടിയെ 'വിഡ്ഢിയായ' മറ്റൊരു പുരുഷന്‍ വളർത്തിക്കൊള്ളും.

ഫെമിനിസ്റ്റുകള്‍ male chauvinist pigs എന്നു പറയാന്‍ വരട്ടെ.കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ര ലളിതമല്ല.സ്ത്രീകളിലെ 'ഓവുലേഷൻ' അവര്‍ക്കുപോലും തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ല.അപ്പോള്‍ പുരുഷന്റെ കാര്യം പ്രത്യേകം പറയാനുമില്ല.അതുകൊണ്ട് ഒരു പുരുഷന്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ധാരാളം സ്ത്രീകളുമായി തുടർച്ചയായി ബന്ധം പുലർത്തിയാലും ഗർഭധാരണത്തിനുള്ള സാധ്യത കുറവായിരിക്കും.പിന്നെ ചുറ്റികളികള്‍ക്കിടയില്‍ പിടിക്കപ്പെട്ടാൽ...?അല്ലെങ്കില്‍ സ്വന്തം ഭാര്യയില്‍ വേറൊരുത്തന്‍ അവകാശം സ്ഥാപിച്ചാല്‍....? അതുകൊണ്ട് വെറുതെ വിത്തുകാള കളിച്ചുനടക്കുന്നതിനു പകരം പുരുഷന്‍ ഒരു ഇണയില്‍ തന്നെ ശ്രദ്ധ കേന്ദ്രികരിക്കുന്നത് ഗുണകരമായിരിക്കും.ബാക്കി ചുറ്റിക്കളികളൊക്കെ ഇതിനു പുറമെയാകുന്നതായിരിക്കും നല്ലത്.Remember every episode of extra marital sex(EMS) means extra marital sex or at least pre marital sex (PMS) by another female.So you have to consider female strategies also.

ഇനി സ്ത്രീകളുടെ ഗെയിം പ്ലാന്‍ എന്തായിരിക്കും?parental investment(PI-നിർവ്വചനം കഴിഞ്ഞ പോസ്റ്റില്‍ നോക്കുക.)കൂടുതലുള്ള പുരുഷന് നല്ല 'ഗുണങ്ങള്‍'(whatever that may be) ഉണ്ടാവണമെന്നില്ല,നല്ല ഗുണങ്ങളുള്ള പുരുഷന് parental investment നുള്ള കഴിവോ താല്പര്യമോ ഉണ്ടാകണമെന്നില്ല.So here also cheaeting is an option.

നമ്മള്‍ കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ചില പുരുഷന്മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്ത്രീകള്‍ പതിവൃതകളുമായിരുന്നില്ല. പല പഠനങ്ങളിലും കാണുന്നത് 10-25 % വരെ കുട്ടികളുടെ ശരിയായ അച്ഛന്‍ അമ്മയുടെ ഭര്‍ത്താവല്ല എന്നാണ്.യഥാര്‍ത്ഥ കണക്ക് ഇതിനേക്കാൾ കൂടുതലാകാനാണ് സാധ്യത.കാരണം ഭൂരിഭാഗം ലൈംഗിക ബന്ധങ്ങളും ഗർഭത്തിൽ അവസാനിക്കില്ലല്ലോ. സ്ത്രീയുടെ അണ്ഡത്തിനുവേണ്ടിയുള്ള മത്സരം കടുത്തതായതുകൊണ്ട് ജയിക്കാനായി പുരുഷന്മാര്‍ പലവിധത്തില്‍ ശ്രമിക്കും.sperm competition നെ പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നു.അതൊന്നു വിശദമായി പരിചയപ്പെടാം.

Robin Baker,Robert Bellis എന്നീ ശാസ്ത്രജ്ഞാന്മാരുടെ രസകരമായ ഒരു പഠനമുണ്ട്.(They documented what occurs inside the woman's body at the moments of ejaculation and female orgasm using a fiber-optic endoscope attached to the underside of a man's penis....WOW...!!! :-)) ശുക്ലത്തില്‍ ചുരുങ്ങിയത് മൂന്നു തരം കോശങ്ങളുണ്ട്.വെറും ഒരു ശതമാനം മാത്രമെ അണ്ഡത്തെ അന്വേഷിച്ചു പോകുന്നുള്ളു.(egg getters.)അതായതു സാധാരണ അര്‍ത്ഥത്തില്‍ നാം മനസ്സിലാക്കുന്ന തരത്തിലുള്ള കോശങ്ങള്‍.ബാക്കി തൊണ്ണൂറ്റൊൻപതു ശതമാനം കോശങ്ങളും ചാവേര്‍ പടയളികളാണ്.('blockers' and 'egg killers')അവരുടെ പണി അപരിചിതരായ ബീജ കോശങ്ങള്‍ അണ്ഡത്തിനടുത്തെത്തുന്നത് തടയുക.ചില അവസരങ്ങളില്‍ ഈ പടയാളികള്‍ സ്വന്തം 'egg getters 'നെയും ആക്രമിക്കാറുണ്ട്.(ചില വന്ധ്യതയുടെയെങ്കിലും കാരണം ഇതായിരിക്കാം) ചലന ശേഷി കുറവായ ചാവേറുകള്‍ പരസ്പരം ചുറ്റിപിണഞ്ഞു പുറകെ വരുന്ന കോശങ്ങളെ തടയാനുള്ള ഒരു മതില്‍ പോലെ പ്രവര്‍ത്തിക്കുന്നു.പുരുഷ ബീജം ഏതാനും ദിവസങ്ങള്‍ സ്ത്രീശരീരത്തിനുള്ളില്‍ ജീവിക്കും.പുരുഷന്‍ ഏകദേശം 400 മില്യണ്‍ പടയളികളെയാണ് സ്ത്രീ ശരീരത്തിനുള്ളില്‍ നിലനിര്‍ത്തുന്നത്.ശരാശരി മൂന്നു ദിവസത്തിലൊരിക്കൽ ഇണയുമായി ബന്ധപ്പെട്ട് ടോപ്‌ അപ്പും നടത്തുന്നുണ്ട്.മൂന്നു ദിവസത്തിലൊരിക്കൽ 200 മില്യണ്‍ പടയളികൾ എന്നത്, ഇടവേള അഞ്ചു ദിവസമായാൽ ഒറ്റയടിക്ക് 400 മില്യണ്‍ ആകും.You just can't afford any sneak attacks :-)

മറ്റൊരു രസകരമായ വസ്തുതയുമുണ്ട്.പുരുഷന്‍ ഇണയുമായി കുറച്ച ദിവസം അകന്നു നിന്ന ശേഷം വീണ്ടും ബന്ധപ്പെടുമ്പോൾ ബീജത്തിന്റെ അളവില്‍ ഗണ്യമായ ഉയർച്ചയുണ്ടായിരിക്കും.ഇടയിലുള്ള ടൈം ഇന്റെര്‍വല്‍ അല്ല കാര്യം. ഒരുമിച്ചു താമസിച്ചുകൊണ്ട് അല്പദിവസത്തെ ഇടവേളയ്ക്കു ശേഷം ബന്ധപ്പെട്ടാല്‍ ഈ വ്യത്യാസം കാണില്ല.men adjust the number of sperm in their ejaculate according to the proportion of time since last intercourse during which the their partner was out of their sight. It seems males instinctively knows to expect competition from alien sperm when he is not around.മറ്റൊരു പഠനമുള്ളത് അല്പകാലം അകന്നുനിന്നാല്‍ ഇണയെ കൂടുതല്‍ സുന്ദരിയായും വിലയിരുത്തും എന്നാണ്.ലൈംഗികബന്ധത്തിനും കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കും. Absence makes the heart grow fonder എന്നതിന്നു ശാസ്ത്രീയമായ തെളിവ് ഇതാ...:-)

ശുക്ളത്തിന് മറ്റൊരു ഗുണവുമുണ്ട്. women who were directly exposed to semen were less depressed. The researchers think this is because mood-altering hormones in semen are absorbed through the vagina.ഒന്നാലോചിച്ചാല്‍ ഇതില്‍ വലിയ അത്ഭുതമൊന്നുമില്ല.ശുക്ളത്തിലെ ഹോര്‍മോണുകളും മറ്റും(testosterone, oestrogen, follicle-stimulating hormone, luteinising hormone, prolactin and several different prostaglandins.) സ്ത്രീയുടെ രക്തത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഇതുകൊണ്ടുള്ള ഗുണം എന്താണെന്നു വച്ചാല്‍.. men whose semen promotes long-term mood enhancement might have more chances to indulge in sexual activity.So guys...you have one more reason for spending some quality time practising your carnal knowledge..Treating her depression..!!! And so go forth and multiply in the process:-)

ആദ്യം പുറത്തുപോകുന്ന ബീജങ്ങളായിരിക്കും egg getters.പുറകെ വരുന്നവര്‍ കൊലയാളി ബീജങ്ങളും.ശുക്ലം പുറത്തുപോയി ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ കട്ടയാകും.ഒരു 15-30 മിനിട്ടുകള്‍ക്കുള്ളില്‍ വീണ്ടും വെള്ളമാകുകയും ചെയ്യും.(WOW !! what these scientists won't study,all for the advancement of science:-)) Baker,Bellis സായിപ്പുമാർ പറയുന്നത് ശുക്ളത്തിന്റെ ആദ്യ ഭാഗം കട്ടയാവില്ല,പുറകെ വരുന്ന ഭാഗമാണ് കട്ടയാവുക എന്നാണ്.ശരിക്കും ഒരു അടപ്പ് തന്നെ!! A kind of biological chastity belt.

Biological chastity belt ജന്തുലോകത്തില്‍ അപൂർവ്വമൊന്നുമല്ല.copulatoty plugs എന്നറിയപെടുന്ന ഒരു അടപ്പിട്ട് പല ജന്തുക്കളും അവരുടെ പെൺപ്രജകളുടെ യോനീകവാടം അടക്കാറുണ്ട്.

(ഓ.ടി. ചാണക്യന്റെ മണിച്ചിത്രത്താഴ് എന്നൊരു പോസ്റ്റുണ്ട്.chastity belt എന്ന ചാരിത്ര്യപ്പട്ടയാണ് വിഷയം.വായിക്കാന്‍ രസമുണ്ട്.ഒറ്റ കൊഴപ്പമേയുള്ളൂ.It's just wrong. പോസ്റ്റില്‍ പറയുന്നപോലെ മധ്യ കാലഘട്ടത്തില്‍ യൂറോപ്പിൽ എവിടേയും chastity belt എന്ന ചാരിത്ര്യപ്പട്ട ഉപയോഗിച്ചിരുന്നു എന്നതിനു തെളിവില്ല.Probably it is just an urban legend.ചാരിത്ര്യപ്പട്ട എന്ന പേരില്‍ കാണുന്നതൊക്കെ പത്തൊന്‍പതാം നൂറ്റാണ്ടിലൊക്കെ നിർമ്മിച്ചതാണ്.Most of the 'medieval' chastity belts on display in museums have been tested to confirm their actual age. As a result, most museums including the museum in Paris and The British Museum in London have all either removed the chastity belts from their medieval displays or corrected the date.So much for the150 or so politically and/or sexually correct comments in that post.ചാരിത്ര്യപ്പട്ടയുടെ ചില മധ്യകാല ചിത്രങ്ങള്‍ ഉണ്ട്.അന്നത്തെ പുരുഷന്മാരുടെ wishful thinking ആയിരുന്നിരിക്കണം അത്.എന്തായാലും അന്നത്തെ ലോഹപ്പണിക്കാർക്ക് അധികകാലം സുഖമായി ധരിക്കാന്‍ സാധിക്കുന്ന ലോഹ നിര്‍മിത ചാരിത്ര്യപ്പട്ട നിർമ്മിക്കാനുള്ള വൈഭവമൊന്നുമുണ്ടായിരുന്നില്ല,എന്നാണ്പറയപ്പെടുന്നത്‌.)

വീണ്ടും വിഷയത്തിലേക്ക് വരാം...ശുക്ലം കൂടുതല്‍ കട്ടിയാകുന്നതോ,അല്ലെങ്കില്‍ ക്രമം തെറ്റിപ്പോകുന്നതോ,(Men with prostate or seminal vesicle dysfunction sometimes have a reversed seminal fluid sequence) വന്ധ്യതക്ക് കാരണമാകാം.പിന്നെ ആദ്യത്തെ ഏതാനും തുള്ളികള്‍ക്ക് ആദ്യം ഏതെങ്കിലും ആൾ നിക്ഷേപിച്ചു പോയ കൊലയളികളില്‍നിന്നു സംരക്ഷണത്തിനുള്ള മാർഗ്ഗങ്ങളുമുണ്ട്.The first few drops of ejaculate also function to protect sperm from spermicide left by previous males. SPERM WARS !!!

ഏകദേശം 40 പ്രിമേറ്റ് വർഗ്ഗങ്ങളില്‍ നടത്തിയ പഠനം കാണിക്കുന്നത്,പെണ്ണുങ്ങള്‍ പലരുമയി ബന്ധപ്പെടുന്ന വർഗ്ഗങ്ങളില്‍ semen coagulation കൂടുതലാണ് എന്നാണ്.Coagulation rates were highest in species where females commonly mate with multiple partners, and lowest in those where females are primarily monogamous or belong to polygynous groups. മനുഷ്യരില്‍ ഒരു പഠനം കാണിക്കുന്നത് ...men who copulate frequently (which may include multi-partner matings) deposit semen that coagulates for longer periods of time.

'ശുഭസ്യ ശീഘ്രം' എന്നാണല്ലോ.എന്നാല്‍ വേഗത ഒരു ബാധ്യതയാകുന്നത് ഒരൊറ്റ കാര്യത്തില്‍ മാത്രമാണ്.You know what I mean.....;-) ബീജത്തെ അണ്ഡത്തിനടുത്തെത്തിക്കുക എന്നതാണ് ലിംഗത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അത് വേഗം ചെയ്യുന്നവനല്ലേ മികച്ചവന്‍ ?വേഗത കുറവു കൊണ്ട് പലദൂഷ്യങ്ങളുമുണ്ട്. Wastage of valuble calories,greater the risk of predation, the greater likelihood of detection by jealous mates or offended kin, competition or interference from other sexually aroused males.എല്ലാ രീതിയിലും ശുഭസ്യ ശീഘ്രം തന്നെ നല്ലത്.പക്ഷേ പുരുഷന്മാര്‍ കണ്ട ലാടവൈദ്യനും മറ്റും പണം കൊടുത്തു വേഗത കുറക്കാനുള്ള ഒറ്റമൂലികൾ കരസ്തമാക്കുന്നതെന്തിന്?സ്ത്രീകളില്‍ പ്രശ്നം തിരിച്ചാണ്.അവര്‍ക്ക് രതിമൂര്‍ച്ച വൈകുന്നതാണ് പ്രശ്നം.ഇതിനൊക്കെ ഒരു വിശദീകരണം വേണ്ടെ?

മനുഷ്യന്റെ ഒരു തവണത്തെ 'ബീജദാനാധ്വാനം' 4 മിനിട്ടു മുതല്‍ 7.9 മിനിട്ടുവരെയാണ്,with100 to 500 thrusts per encounter.( Imagine those scientists in white lab coats,with their stop watches.THAT was my dream job.You get to watch all the X rated materials you like and you get paid for it too. Cool....!!!..:-)

(ഓ.ടി : ഈ വിഷയത്തില്‍ മറ്റു പ്രിമേറ്റുകളുമായി ഒരു താരതമ്യം ആവാമെന്ന് തോന്നുന്നു.ഗോറില്ല - 1മിനിട്ട്, ചിമ്പാൻസി -10 സെക്കന്റ്‌, ഒറാങ് ഉട്ടാൻ -15 മിനിട്ട്.(ഒരു ഒറാങ് ഉട്ടാൻ രസായനത്തിന്റെ പേറ്റന്റിന് സാധ്യതയുണ്ട്:-))

ഷോ തുടങ്ങി 1.1 മിനിട്ടിനുള്ളില്‍ അവസാനിക്കുന്നതാണ് ശീഘ്രം.ഇത്തരക്കാര്‍ക്ക് സ്ത്രീവിഷയത്തില്‍ പരിചയം കുറവായിരിക്കും എന്ന് പഠനങ്ങളിൽ കാണുന്നു.ഇടവേളകള്‍ കുറയും തോറും പരിപാടികൾ ഗംഭീരമാകും :-)So moral of the story : practice makes perfect :-) sexually disadvantaged males appear to be at greater risk of premature ejaculation. Maybe premature ejaculation functions as an adaptive mechanism that enables subordinate males to minimize the risk of detection and retaliation by dominant/rival males during opportunistic sexual encounters.

യുദ്ധം അപരിചിതരായ ബീജങ്ങള്‍ തമ്മില്‍ മാത്രമല്ല.സ്ത്രീ ഈ യുദ്ധത്തില്‍ നിസ്സഹായായ വെറുമൊരു കാഴ്ചക്കാരിയല്ല.ഫെമിനിസ്റ്റുകള്‍ ശ്രദ്ധിക്കുക.Women's body may be ''trying'' to avoid conception from a particular insemination,whereas a male' body may be trying to achieve fertilisation of her egg.Baker,Bellis സായിപ്പുമാർ cervical filter എന്നൊരു കാര്യം പറയുന്നുണ്ട്.type and amount of cervical mucus, cellular debris, ejected sperm, and other organic material forms the cervical filter.ഈ ഫിൽറ്ററിന്റെ കട്ടി അനുസരിച്ച് ബീജത്തിന് അണ്ഡത്തിനടുത്തെത്താൻ പ്രയാസം നേരിടാം.ലൈംഗികബന്ധത്തിനു ഇരുപത്തിനാല് മണികൂര്‍ മുന്‍പ് സ്വയം ഭോഗത്തിലൂടെയോ മറ്റോ രതിമൂര്‍ച്ച (orgasm) ഉണ്ടായിട്ടുണ്ടെങ്കിൽ മേല്പറഞ്ഞ cervical filter നു ശക്തി കൂടും.A woman is more likely to masturbate before having sex with her partner but not her lover. This is so her partner's sperm are blocked but not her lover's.Women are more likely to orgasm during foreplay with their partners than their lovers, which also blocks cervical channels.എന്തൊക്കെ കടമ്പകൾ കടക്കണം എന്റീശ്വരാ...!!! for a sperm to call itself a winner....

'വേഗത' പോലെ തന്നെ പുരുഷനെ ഭയപ്പെടുത്തുന്ന ഒന്നാണ് ലിംഗത്തിന്റെ വലുപ്പക്കുറവ്.നമ്മുടെ സെക്സോളജിസ്റ്റുകളും മനഃശ്ശാസ്ത്രജ്ഞന്മാരും size doesn't matter എന്ന് ആവര്‍ത്തിച്ച്‌ പറയയുന്നുണ്ടെങ്കിലും,(അവരങ്ങിനെയേ പറയൂ.കാരണം അതുകേള്‍ക്കാന്‍ ആഗ്രഹിച്ചു വരുന്നവരായിരിക്കുമല്ലോ അവരുടെ ശ്രോതാക്കള്‍.) അപ്പോള്‍ ഞാനാ സത്യം പറയാന്‍ പോവുകയാണ്.Size does matter.

ആദ്യം അല്പം ലിംഗ പുരാണം.Kinsey Institute of sex research പ്രകാരം ലിംഗത്തിന്റെ ശരാശരി വലുപ്പം ആറിഞ്ചാണ്.(3.75 to 9.6 inches.. ആരും തൽക്കാലം സ്കെയിലും തപ്പി പോകേണ്ട.നമ്മള്‍ ഇന്ത്യക്കാര്‍ താരതമ്യേന 'ചെറുപ്പക്കാരാണ്'. :-) Indian Council of Medical Research study found that "about 60% of Indian men have penises which are between three and five centimetres shorter than international standards used in condom manufacture ''.) ലിംഗം രണ്ടു തരമുണ്ട്.ആദ്യത്തേത് സാധാരണ അവസ്ഥയില്‍ തന്നെ വലുപ്പം കൂടുതലായിരിക്കും,പിന്നീട്ട് കാര്യമായ വലുപ്പവ്യത്യാസമുണ്ടാകില്ല.മറ്റൊരു തരം ചെറുതായിരിക്കും.ആവശ്യം വരുമ്പോള്‍ നല്ല തടിമിടുക്കുള്ളവനാകും.ശരീരവലുപ്പവുമായി ലിംഗവലുപ്പത്തിനു ബന്ധമൊന്നുമില്ല.അമ്പലം ചെറുതായാലും ചിലപ്പോള്‍ പ്രതിഷ്ഠ വലുതായിരിക്കും എന്നു സാരം :-) ചില കണക്കുകള്‍ നോക്കാം. ഗോറില്ലയുടെ ലിംഗത്തിന്റെ നീളം ഒന്നേകാല്‍ ഇഞ്ചാണ്.ഒറാങ്ങ് ഉട്ടാന്റേത് ഒന്നര ഇഞ്ച്. ചിമ്പാൻസിക്ക് മൂന്നിഞ്ച്.മനുഷ്യന് ആറിഞ്ച്.(all measurements when ready for action.)എന്തുകൊണ്ട് മനുഷ്യന് ഇത്ര വലിയ ലിംഗം?ഒരു വിശദീകരണം Sir Ronald Fisher ന്റെ Run away selection model ആണ്.

...put forward by British geneticist Sir Ronald Fisher, is termed Fisther's runaway selection model. It starts with the observation that all female animals, including humans, do best to mate with males bearing good genes to pass on to their offspring; however, females have no direct way to assess the quality of a males genes. But suppose that a female somehow became genetically programmed to be sexually attracted to males with a certain structure that gives those males some advantage in surviving - a slightly longer tail, say, that made the male a better flier. Males with the preferred tail would thereby gain an additional advantage, because they would now transmit their genes to more offspring. Females preferring males with the longer tail would in turn gain an advantage because they would transmit the genes for that elongated structure to their sons, who would in turn survive better and also be chosen by females with such a preference.


A runaway process of selection would then ensue, favoring those females with genes for an exaggerated preference for the tail. From generation to generation the structure would grow in size or conspicuousness until it lost its original beneficial effect on survival. For instance, a slightly longer tail might be useful for flying, but a peacocks' gigantic tail surely is not. The evolutionary runaway process would halt only when further exaggeration of the trait threatened survival.("The Best ways to sell Sex", by Jared Diamond. Discover Magazine, Dec. '96)

മറ്റൊരു വിശദീകരണം ഇസ്രായേലി ശാസ്ത്രജ്ഞനായ Amotz Sahavi യുടെ Handicap principle ആണ്.

His theory states that certain traits are selected precisely because they are handicaps.A male bird with a long and cumbersome tail is showing off to females that he is such a he-man that he can survive in spite of his tail. (So much for most people's naive belief that theory of evolution is all about 'Survival of the fittest'.) ശരീരത്തിനു പുറത്തു തൂങ്ങിക്കിടക്കുന്ന വലിയൊരു വൃഷണവും ലിംഗവുമായി,ആ അവയവങ്ങള്‍ക്ക് യതൊരു പരിക്കും പറ്റാതെ വേട്ടയാടാനും,മറ്റു പുരുഷന്മാരോട് യുദ്ധം ചെയ്യാനും കഴിവുള്ള പുരുഷന്‍ കേമനായിരിക്കണം. അല്ലെ?:-)എന്തായാലും ആ ഭാഗങ്ങള്‍ പരിക്കു പറ്റാതെ സൂക്ഷിക്കുക എന്നത് പുരുഷന്റെ ഒരു ഒബ്സെഷനാണ്. Samsung LED TV യുടെ പരസ്യം ശ്രദ്ധിക്കുക.പന്ത് തങ്ങളുടെ നേര്‍ക്ക്‌ വരുന്നതു കാണുമ്പോൾ പരസ്യത്തിലെ ടിവി കാഴ്ചക്കാരായ പുരുഷന്മാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ശരീരഭാഗം ഏതാണ്?അപകട സാധ്യതയുള്ള കാര്യങ്ങള്‍ക്കു പോകുമ്പോള്‍ അരയും തലയും മുറുക്കുക എന്നൊരു പ്രയോഗമുണ്ട്.യുദ്ധത്തിന് പോകുമ്പോള്‍ കച്ച കെട്ടുന്നത് ആ തിക്കിലും തെരക്കിലും ഈ ഉത്തമാംഗത്തിനു അപകടമൊന്നും പറ്റാതിരിക്കാനാണ്.

എന്തായാലും കേടുപറ്റിയ ആ ശരീരഭാഗം കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.അത് ആവശ്യത്തിന് ഉതകില്ല.Handicap principle ന്റെ മറ്റൊരു സാധ്യത, മറ്റു പ്രിമേറ്റുകള്‍ക്കുള്ളതുപോലെ മനുഷ്യ ലിംഗത്തിന് എല്ലിന്റെ താങ്ങില്ല(os penis,Baculum)എന്നതാണ്.മനുഷ്യനില്‍ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം ഹൈഡ്രോളിക്ക് തത്ത്വപ്രകാരമാണ്. ഈ ഹൈഡ്രോളിക്ക് സംവിധാനം സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള സെക്ഷ്വല്‍ സെലക്ഷന്റെ ഭാഗമാകാം എന്ന അഭിപ്രായമുണ്ട്.ഉയര്‍ന്ന രക്ത സമ്മര്‍ദം,പ്രമേഹം,നാഡീസംബന്ധമായ അസുഖങ്ങള്‍.ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ ഇവയെല്ലാം ഹൈഡ്രോളിക്ക് സംവിധാനത്തെ തകരാറിലാക്കാം.''It is not implausible that, with natural selection refining their diagnostic skills, females could glean all sorts of clues about a male’s health, and robustness of his ability to cope with stress, from the tone and bearing of his penis.''(Richard Dawkins-The Selfish Gene)

Equally mysterious,is the universal obsession of males regarding the size of their manhood. ശസ്ത്രക്രീയയിലൂടെ വലുപ്പം വര്‍ധിപ്പിക്കാന്‍ ആഗ്രഹിച്ചു പ്ലാസ്റ്റിക്ക് സർജറിക്ക് തയ്യാറായി വരുന്നവര്‍ പറയുന്ന പ്രധാന കാരണം 'locker room phobia' ആണ്.(A sense of discomfort in front of other men.)അപ്പോള്‍ മറ്റു പുരുഷന്മാരെ 'ഇമ്പ്രസ്സ്' ചെയ്യലും വലിയ ലിംഗത്തിന്റെ പ്രയോജനങ്ങളില്‍ പെടുമോ?

പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിനു പരിമിതിയുണ്ട്.It is effectively limited by the length of the female vagina.എന്നാല്‍ ഭാവനക്ക് അതിരുകളില്ലാത്തതുകൊണ്ട് സ്വന്തമായി ഡിസൈന്‍ ചെയ്താൽ എന്തായിരിക്കും ഫലം?New Guinea യിലെ ആദിവാസികള്‍ ധരിക്കുന്ന phallocarp അഥവാ penis sheath എന്നൊരു വസ്തുവുണ്ട്.രണ്ടു മുതല്‍ നാല് അടി വരെ നീളവും നാലിഞ്ച് വരെ വണ്ണവുമുള്ള ഇവ ചായം തേച്ചും, ചിത്രപണികള്‍ ചെയ്തും,തൊങ്ങലുകള്‍ പിടിപ്പിച്ചുമൊക്കെ മനോഹരമാക്കിയിരിക്കും.കത്തിക്ക് ഉറപോലെ ഈ ലിംഗ ഉറ പുരുഷന്‍ സ്വന്തമായി ഡിസൈന്‍ ചെയ്തിരുന്നെങ്കിൽ ലിംഗത്തിനു എത്രമാത്രം നീളമുണ്ടാകും എന്നു കാണിക്കുന്നു.The phallocarp is a conspicuous, erect pseudopenis representing what a man would like to be endowed with.

മധ്യകാല യൂറോപ്പില്‍ പുരുഷന്മാരുടെ വസ്ത്രത്തില്‍ codpiece(വൃഷണ പൊതി) എന്നൊരു ഭാഗമുണ്ടായിരുന്നു.പലരും തുണിയൊക്കെ തിരുകി അത് പരമാവധി വലുപ്പത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.(ഇപ്പോഴത്തെ പാന്റ്സിൽ സിബ്ബിനോട് ചേര്‍ന്ന് വെറുമൊരു തയ്യല്‍ മാത്രമെ പഴയ കോഡ്പീസിന്റെ അവശിഷ്ടമായി ബാക്കിയുള്ളൂ. We have to make do with less obvious methods.(ഓ.ടി..Batman and robin എന്ന ചിത്രത്തില്‍ നായകൻമാരുടെ codpiece അക്കാലത്തു അല്പം വിവാദമുണ്ടാക്കിയതായി ഓര്‍ക്കുന്നു.)

സെക്സിനു ആണിന്റേയും പെണ്ണിന്റേയും സഹകരണം ആവശ്യമാണെങ്കിലും,in mammals sexual role of female is submissive one and that of the male is the aggressive one.It is the male who mount a female and penetrate her body.എല്ലാ സസ്തനികളിലും ആണ് പെണ്ണിന്റെ പുറകില്‍ നിന്നു പ്രവേശിക്കുകയാണ് രീതി.പെണ്ണ് പിന്‍ഭാഗം ഉയര്‍ത്തിയും തലഭാഗം താഴ്ത്തിയും ആണിനു പ്രവേശിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.(The missionary position advocated by some as 'natural' is only as old as missionaries .So folks,our ancestors really did it doggy style..!! :-)

എല്ലാ മൃഗങ്ങളിലും വിധേയത്വവും അധികാരവും സൂചിപ്പിക്കുന്ന പെരുമാറ്റം ലൈംഗിക ചേഷ്ടകളുമായി സാമ്യമുള്ളതാണ്.വിധേയത്വം പ്രകടിപ്പിക്കുന്ന പെരുമാറ്റത്തിന്റെ നേര്‍ വിപരീതമായിരിക്കും അധികാരം പ്രകടിപ്പിക്കുന്ന പെരുമാറ്റം.മുകളില്‍ പറഞ്ഞ ആസനം ഉയര്‍ത്തിയും തലഭാഗം താഴ്ത്തിയും നാലു കാലിലുള്ള നില വിധേയത്വമായാണ് എല്ലാ മൃഗങ്ങളും മനസ്സിലാക്കുന്നത്‌.ഈ ചേഷ്ടക്ക് ലൈംഗികതയുമായി ബന്ധമൊന്നും ഉണ്ടാകണമെന്നില്ല. കുരങ്ങുകളിലും മറ്റും അക്രമിക്കാന്‍ വരുന്ന ശക്തനെ തണുപ്പിക്കാന്‍ മറ്റു ആണുങ്ങളും ഇതേ നിലയാണ് സ്വീകരിക്കുക.ശക്തന്‍ ദുർബ്ബലന്റെ പുറത്തു കയറി ലൈംഗികബന്ധം 'അഭിനയിക്കും'.അതോടെ രണ്ടു കൂട്ടരും അവരവരുടെ നില മനസ്സിലാക്കി എന്നര്‍ത്ഥം. (Again another example of connectedness of different species.Just as nature use same organ designs again and again with slight changes,here nature is using an already established behaviour pattern for an entirely different purpose.)പെണ്‍കുരങ്ങുകളും അവര്‍ക്ക് കീഴിലുള്ള മറ്റു പെണ്‍കുരങ്ങുകളുമായും ഇതേ പെരുമാറ്റം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.വളര്‍ത്തുപൂച്ച യജമാനനോട് സ്നേഹം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?വാല്‍ വടിപോലെ പിടിച്ചും നട്ടെല്ലുവളച്ച് പിന്‍ഭാഗം ഉയർത്തിയുമാണ് പൂച്ച തന്റെ വിധേയത്വം പ്രകടിപ്പിക്കുന്നത്.

ആർക്കെങ്കിലും വിധേയത്വത്തിന്റെ ശാരീരിക നില നമസ്കാരമോ നിസ്ക്കാരമോ ആയി സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് വെറും യാദൃശ്ചികമല്ല.ദൈവമെന്ന ആ വലിയ അധികാരിയെ പ്രീതിപ്പെടുത്താന്‍ കൂടെകൂടെ വിധേയത്വം പ്രകടിപ്പിക്കുകയല്ലതെ വേറെന്തു മാർഗ്ഗം?കുണ്ഡലിനിയെ ഉണർത്തുന്നു, നെഗറ്റീവ് എനര്‍ജി ശരീരത്തില്‍നിന്നു തലവഴി പുറത്തു കളയുന്നു എന്നൊക്കെ 'ശാസ്ത്രീയമായി' ഇതിനെ വിശദീകരിക്കുന്ന വിദ്വാന്മാര്‍ നമുക്കിടയിലുണ്ടല്ലോ.വാ പൊത്തി പല്ലുകള്‍ പുറത്തുകാണിക്കാതെ വളഞ്ഞു നില്‍ക്കുന്നതും വിധേയത്വത്തിന്റെ ലക്ഷണമാണ്.(പല്ല് പുറത്തുകാണിക്കുന്നത് മൃഗങ്ങളില്‍ ആക്രമണ ഭാവമാണ്.)പോലീസുകാരന്‍ കുനിച്ചുനിര്‍ത്തി ഇടിക്കുന്നതിന്റേയും അർത്ഥം അതുതന്നെ.It seems we are forever under the shadows of our animal ancestors.

അപ്പോള്‍ അധികാരം പ്രകടിപ്പിക്കാന്‍ വേറെന്തൊക്കെ മാർഗ്ഗം ഉപയോഗിക്കാം?ലിംഗം പരിക്കുപറ്റാൻ സാധ്യതയുള്ള,വളരെ വിലപ്പെട്ട അവയവമായതുകൊണ്ട് ആ ഭാഗം എതിരാളിക്ക് ആക്രമിക്കാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് ധൈര്യത്തിന്റേയും,അധികാരത്തിന്റേയും ലക്ഷണമാണ്.(Handicap principle)ശത്രുക്കളെ ഭയപ്പെടുത്താന്‍ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കുക എന്നത് ചില ഞണ്ട് വര്‍ഗ്ഗങ്ങള്‍ പോലും ചെയ്യുന്നതാണ്.മനുഷ്യനും വലിയ വ്യത്യസമൊന്നുമില്ല.ക്ലിന്റ് ഈസ്റ്റ്വുഡ്ഡിന്റേയും മറ്റും കൌബോയ് ചിത്രങ്ങളില്‍ കാലുകള്‍ അകത്തി ഗുഹ്യഭാഗം പ്രദർശിപ്പിച്ചുകൊണ്ടുള്ള (വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും)നില്‍പ്പ് ശ്രദ്ധിക്കുക.(the camera will be at a low angle,which simulate the subordinates, i.e viewers looking up at the master.We instinctively understands this without anybody telling us.) ധീരനെക്കുറിച്ച് he's got balls..!! എന്നു പറയാറുണ്ട്. നമ്മുടെ പുരാണ സീരിയലിലുകളില്‍ പോലും സിംഹാസനത്തിലെ രാജകീയമായ ഇരുപ്പ് കാലുകള്‍ അകത്തിവച്ചുകൊണ്ടാണല്ലോ.എതിരാളിയെ കൊച്ചാക്കാന്‍ മുണ്ടുപൊക്കിക്കാണിക്കുന്ന നേതാക്കളുടെ കാര്യം മറന്നുപോകണ്ട.'അടക്കവും ഒതുക്കവും' ഉള്ള പെണ്‍കുട്ടികള്‍ കാലുകള്‍ അകത്തി ഇരിക്കാന്‍ പാടില്ല എന്നും അറിയാമല്ലോ. (submissive and aggressive behaviours of humans could be a separate post.)

ഇത്രയും വായിച്ചതില്‍നിന്നു ഉദ്ധരിച്ച ലിംഗവും എതിരാളികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കാം എന്ന് ഊഹിക്കാം.Male monkeys are frequently seen sitting with their legs spread apart,displaying their wares.If another group comes nearby,the penis becomes fully erect and may be repeatedly raised to strike its owners stomach.In this way they can signal their high status even without moving.When in a threatening mood the superior male approaches an inferior and obtrusively erects his penis in the inferior's face.

ലിംഗത്തിന്റെ സിംബോളിസം രസകരമാണ്.ഭാഷയില്‍ പോലും അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിക്കുന്നുണ്ട്.ചില അസഭ്യ വാക്കുകള്‍ നോക്കാം.സര്‍വ്വ സാധാരണമായ FUCK YOU..!! യഥാര്‍ത്ഥത്തില്‍ 'I fuck you' ആണ്.Which means I am superior.അതുപോലെതന്നെ FUCK OFF..!!. Which means you fuck off me.I am superior to you.Take your penis elsewhere.എതിരാളിയെ അപമാനിക്കാനുപയോഗിക്കുന്ന prick എന്ന വാക്ക് നോക്കൂ.ചെറിയ സൂചി പോലെയാണ് എതിർകക്ഷിയുടേത് എന്നാണ് പരിഹാസം.Cock sucker മലയാളത്തിലായാലുംതെറി തന്നെയാണ്.നമ്മുടെ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ 'ഷിറ്റ്' മറക്കാന്‍ പാടില്ലല്ലോ.ആ സീനില്‍ കൈകൊണ്ടു ആക്ഷൻ കാണിക്കുന്നത് ലിംഗത്തെ ഉദ്ദേശിച്ചാണ്.I fuck you വിന്റെ വേറൊരു ആവിഷ്കാരം.രസകരമായ ഒരു കാര്യം ശാപവാക്കുകള്‍ എല്ലാം തന്നെ ശരീരത്തിന്റെ ലൈംഗിക/വിസർജ്ജന കാര്യങ്ങളുമായോ ദൈവവുമായോ ബന്ധപ്പെട്ടതാണ് എന്നതാണ്.Jesus.H.christ,holy shit,damn hell,asshole,cunt,bastard etc.എന്തുകൊണ്ടായിരിക്കും നമ്മുടെ തലച്ചോറില്‍ ഈ വൃത്തികേടുകളും ദൈവവും ബന്ധപ്പെട്ടു കിടക്കുന്നത്?ഭരണി പാട്ട് ഓര്‍ക്കുക.ഭക്തിയും വിധേയത്വവും അക്രമവുമെല്ലാം നമ്മുടെ തലച്ചോറില്‍ കൂടികുഴഞ്ഞു കിടക്കുകയാണ്.(അത് മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്.കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് Steven pinker ന്റെ The stuff of thought വായിക്കാം.But I have to tell you,it is a very tough book.)

സ്വന്തം ലിംഗം രണ്ടോ മൂന്നോ അടി നീളം വേണമെന്ന് ആഗ്രഹിക്കുന്ന (See discussion on phallocarp and cod piece) മനുഷ്യന്റെ ദൈവസങ്കൽപ്പം എന്തായിരിക്കും?ഏറ്റവും വലിയ യജമാനനായ ദൈവത്തിനായിരിക്കും ഏറ്റവും വലുതും ശക്തിയുള്ളതുമായ ലിംഗം.പറ്റുമെങ്കിൽ പൂർണ്ണമായും ലിംഗമായ ഒരു ദൈവം.ലിംഗാരാധനയുടെ തുടക്കം ഇതാണ്.ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളിലും ലിംഗാരാധന ഉണ്ട്.It seems all discovered penis worship indepentently.Our brains are programmed to understand the symbolism of an erect penis. പുരാതന ഈജിപ്ത്തിൽ ബബൂണ്‍ കുരങ്ങ് (sacred baboon) പൗരുഷത്തിന്റെ പ്രതീകമായി ആരാധിക്കപ്പെട്ടിരുന്നു.മമ്മികളായും ചിത്രങ്ങളിലും ഉദ്ധരിച്ച ലിംഗവുമായി ബബൂണിനെ കാണാം.

ക്രിസ്തുമതത്തിനു മുൻപും കുരിശ് പ്രചാരത്തിലുണ്ടായിരുന്നു.ഒരു തലയും രണ്ടു വശങ്ങളിലേക്ക് വൃഷണങ്ങളും തഴേക്ക്‌ ലിംഗവുമായുള്ള രൂപമായിരുന്നു അത്.ഒരു പക്ഷേ ക്രിസ്തു മതം കുരിശ് അവരുടെ അടയാളമായി സ്വീകരിക്കാനുള്ള കാരണം തന്നെ ലിംഗത്തെ 'life force' ആയി പ്രത്യേകം വിശദീകരണമൊന്നും ഇല്ലാതെതന്നെ മനസ്സിലാകുന്നതു കൊണ്ടായിരിക്കാം എന്ന് അഭിപ്രായമുണ്ട്.In middle ages many churches had phalluses on their outer walls as protection from evil influences,but was later destroyed.യാഗത്തില്‍ അരണി കടഞ്ഞു അഗ്നിയെടുക്കുന്നത് നോക്കുക.ഒരു വടി (penis)ഒരു കുഴിയുള്ള കല്ലില്‍ വച്ച് (vagina) കടഞ്ഞെടുക്കുന്ന (copulation)തീയാണ് യാഗത്തിന് ഉപയോഗിക്കുന്നത്.മാജിക്കുകാർ അത്ഭുതം പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന വടി (magic wand) പോലും ലിംഗത്തിന്റെ സിംബലാണ്.

 നമ്മുടെ ശിവലിംഗാരാധനയുടെ കാര്യവും രസകരമാണ്..ആദ്യ കാലങ്ങളില്‍ വളരെ റിയലിസ്റ്റിക്കായ (Anatomically correct) ലിംഗമായിരുന്നു ആരാധിച്ചിരുന്നത്.ആറാം നൂറ്റാണ്ടിനു ശേഷമാണ് അബ്സ്റ്റ്റാക്ട് ലിംഗങ്ങൾ കാണപ്പെടുന്നത്.ശിവലിംഗത്തിൽ നിന്ന് ഒഴുകുന്ന സാധനം യഥാര്‍ത്ഥത്തില്‍ ശുക്ളമാണ്.അത് കാലം മാറിയപ്പോള്‍ വിശ്വാസത്തെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഗംഗാദേവിയായി നാം മാറ്റിയെങ്കിലും.ലിംഗാരാധനയുടെ 'ശാസ്ത്രീയത' ഒരാള്‍ വിശദീകരിക്കുന്നത് നോക്കൂ...ഭഗവും ലിംഗവും പിന്നെ ഞാനും.കഷ്ടം തോന്നുന്നില്ലേ? :-) ഭഗവാന്‍ എന്നാല്‍ വലിയ ഭഗമുള്ളവന്‍ എന്നുതന്നെയാണ് അര്‍ത്ഥം.എങ്ങനൊക്കെ അര്‍ത്ഥം വ്യാഖ്യാനിച്ചാലും...

ലിംഗത്തിന്റെ വലുപ്പം സംബന്ധിച്ചു Gordon G. Gallup എന്ന ശാസ്ത്രജ്ഞന്റെ രസകരമായ ഒരു വാദമുണ്ട്.semen displacement hypothesis.(ഈ ഗാലപ്പ് സായിപ്പാണ് നമ്മള്‍ നേരത്തെ കണ്ട, ശുക്ളത്തിന്റെ വിഷാദത്തെ ചെറുക്കാനുള്ള കഴിവുകള്‍ കണ്ടുപിടിച്ച മഹാന്‍ .) തിയറിയുടെ ചുരുക്കം ഇതാണ്.ലിംഗം എതിരാളികളുടെ ശുക്ളത്തെ കോരി കളയാന്‍ ഉപയോഗപ്പെടുന്നുണ്ട്.

ലിംഗത്തിന്റെ ആകൃതി, അറ്റം തടിച്ചുരുണ്ട് കൂണിന്റെ രൂപത്തിലാണ്.(If you own one,don't examine it publicly.Non owners may enlist the help of Google,though if you ask, most owners will be more than happy to help;-)) Glans എന്നറിയപ്പെടുന്ന തലഭാഗത്തിനു കീഴെ അല്പം ഇടുങ്ങിയ ഒരു കഴുത്തുണ്ട്‌.മറ്റു ജീവികളില്‍നിന്നു വളരെ വ്യത്യസ്തമാണ് മനുഷ്യന്റെ...ഹാര്‍ഡ് വേർ :-) The posterior portion of the human glans is larger in diameter than the penis shaft, and at the interface between the glans and the shaft the coronal ridge is positioned perpendicular to the shaft. Common chimpanzees have no clearly differentiated glans or coronal ridge.This coronal ridge acts as a rake.

ഇനി ലൈംഗികബന്ധത്തിൽ എന്തു സംഭവിക്കുന്നു എന്നു നോക്കാം.ലൈംഗികബന്ധത്തിന്റെ MRI സ്കാനില്‍ (Cooll....!!! I love these scientists :-) and my salute for those brave couples coupling inside a cold claustrophobic scanner,all for the advancement of science.)കാണുന്നത്,ലിംഗം വികസിച്ചു ലഭ്യമായ സ്ഥലം മുഴുവന്‍ കൈയടക്കുന്നതാണ്. ലിംഗാഗ്രം cervix വരെ എത്തുകയും ചെയ്യുന്നുണ്ട്. the typical penis fills and expands the human vagina,and often pushes up against the cervix.ശുക്ലം ഏകദേശം ഒരടി അകലത്തിലേക്കു വരെ തെറിപ്പിക്കാനും ലിംഗത്തിനു ശേഷിയുണ്ട്.(ഹോ..ശാസ്ത്രത്തിന്റെ മഹത്തായ ഒരു കണ്ടുപിടുത്തം :-))അതായത് ലിംഗത്തിന്റെ ഉദ്ദേശ്യം തന്നെ ബീജകോശങ്ങളെ മറ്റു ലിംഗങ്ങളുടെ കൈയ്യെത്താദൂരത്തേക്ക് തള്ളിവിടുക.So bigger the better.

ദൂരേക്ക് ശുക്ലം തെറിപ്പിക്കുന്നതിന് മറ്റൊരു ഗുണവുമുണ്ട്. യോനിയുടെ കവാടം താഴേക്കായതുകൊണ്ട് ,vagina is poorly suited to semen retention.(നാൽക്കാലിയെ പിടിച്ചു ഇരുകാലിയാക്കിയതിന്റെ,മറ്റൊരു ദോഷം.)കുറെ ഉള്ളിലേക്ക് നിക്ഷേപിച്ചാല്‍ ശുക്ലം പുറത്തേക്ക് ഒഴുകിപ്പോകുന്നത് കുറയും എന്നാണ് ഒരു നിരീക്ഷണം.മാത്രമല്ല ലൈംഗിക ബന്ധത്തിനു ശേഷം എഴുന്നേറ്റു നടക്കാതിരിക്കാനും ചില സംവിധാനങ്ങളുണ്ട്. such as post-copulatory petting, patterns of nocturnal copulation, and the sedative-like effects of orgasm.നേരത്തെ കണ്ട ശുക്ലം കട്ടിയാകലും പുറത്തേക്കൊഴുകിപ്പോകുന്നതു തടയും.

അപ്പോള്‍ ലിംഗത്തിന്റെ പ്രത്യേക ആകൃതിയും വലിപ്പവും മൂലം എതിരാളിയുടെ ശുക്ലം കോരി പുറത്തുകളയാന്‍ സാധിക്കും എന്നാണ് Gallup സായിപ്പ് പറയുന്നത്.പങ്കാളിയുടെ വിശ്വസ്തതയില്‍ സംശയം തോന്നുന്ന പുരുഷന്മാര്‍ അവരുടെ ലൈംഗികരീതികളിൽ മാറ്റം വരുത്തുന്നതായി ഗാലപ്പ് സായിപ്പ് പറയുന്നു.( sexually active males and females reported deeper and more vigorous thrusting when in-pair sex occurred when female infidelity is suspected.)മാത്രമല്ല 'സുന്നത്ത്' ചെയ്തവരില്‍ semen displacement കൂടുതല്‍ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്.ലിംഗത്തിന്റെ കഴുത്തു കൂടുതല്‍ ഇടുങ്ങിയതാകുകയും, അതു വഴി കൂടുതല്‍ നന്നായി ശുക്ലം കോരിക്കളയാന്‍ സാധിക്കും എന്നുമാണ് അനുമാനം.

''Anecdotal reports from females also bear on the semen displacement properties of the circumcised penis. In a study of 139 women who had experienced intercourse with a number of both circumcised and uncircumcised partners, O’Hara and O’Hara (1999) found most (73%) reported that circumcised men thrust harder and deeper, and used more elongated strokes than their uncircumcised counterparts. The majority of the respondents preferred sex with uncircumcised males, citing greater displacement of vaginal secretions and resulting vaginal dryness, increased friction, and physical discomfort during intercourse with men that were circumcised. Among the minority of respondents who preferred circumcised partners (N = 20), the most common reason given was prolonged intercourse. But complaints about the loss of vaginal secretions, friction, and discomfort were still prevalent in this group. Perhaps due to reduced penile sensitivity, circumcised men thrust deeper and withdraw farther and thereby displace more vaginal fluids......Therefore, although practiced primarily for religious and/or hygienic reasons, an unintended consequence of circumcision may be to enhance the semen displacement properties of the human penis.''

തിയറിയൊക്കെ കൊള്ളാം. പക്ഷേ കൂടുതൽ ആവേശം മൂത്ത് സ്വന്തം ശുക്ലം കോരി പുറത്തിട്ടാലോ?continued thrusting beyond the point of ejaculation would lead to displacement of the male’s own semen.അതിനും പരിഹാരമുണ്ട്.(1) penile hypersensitivity-സംഭവം കഴിഞ്ഞാല്‍ അവിടെ തൊടുന്നതുതന്നെ പലർക്കും അസ്വസ്ഥതയുണ്ടാക്കും.(2) loss of erection-വിശദീകരണം വേണ്ടല്ലോ.. അല്ലെ?(3) refractory period-rise of the machine won't happen for any where from 30 minutes to few hours.

'കൂളിഡ്ജ് ഇഫക്റ്റ്‌' എന്നൊരു സംഭവമുണ്ട്.High sexual performance of males given new receptive females.പരീക്ഷിക്കപ്പെട്ടിട്ടുള്ള എല്ലാ മൃഗങ്ങളിലും ഇത് കാണുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാല്‍വിന്‍ കൂളിഡ്ജിനെക്കുറിച്ചുള്ള ഒരു കഥയില്‍ നിന്നാണ് ഈ പേര് കിട്ടിയത്.കഥ ഇപ്രകരമാണ്.പ്രസിഡന്റും ഭാര്യയും ഒരു കോഴി ഫാറം സന്ദർശിക്കുന്നു.ഫസ്റ്റ് ലേഡി ഫാമിലെ പൂവന്‍ കോഴി ദിവസം പല പ്രാവശ്യം പിടക്കോഴികളുമായി രതിക്രീഢകളില്‍ ഏർപ്പെടുന്നുണ്ടെന്നറിഞ്ഞപ്പോൾ,എന്നാല്‍ അത് പ്രസിഡന്റിനോട് പ്രത്യേകം പറയണം എന്ന് ആവശ്യപ്പെട്ടു.പ്രസിഡന്റ്‌ ഇത് കേട്ടപ്പോള്‍,പൂവന്‍ എല്ലായ്പ്പോഴും ഒരേ പിടയുമായിട്ടാണോ ബന്ധപ്പെടുന്നത് എന്നന്വേഷിച്ചു.അല്ല, എന്നറിഞ്ഞപ്പോള്‍ അദേഹം പറഞ്ഞത്രെ, ''എന്നാല്‍ അത് ഫസ്റ്റ് ലേഡിയെ അറിയിക്കുക.''

refractory period കൂളിഡ്ജ് ഇഫക്റ്റിനു ബാധകമല്ല.ഉടനെതന്നെ വേറൊരു പെണ്ണിനെ കിട്ടിയാല്‍...You can expect the return of the king much much sooner ;-)Another proof that refractory period is to prevent self semen displacement.

self semen displacement ന്റെ ഒരു പ്രായോഗിക വശം വന്ധ്യത അനുഭവിക്കുന്ന ദമ്പതിമാരോട് post ejaculatory thrusting ഒഴിവാക്കാന്‍ ഉപദേശിക്കാം എന്നതാണ്.വന്ധ്യത അനുഭവിക്കുന്നവരില്‍ പുരുഷന്മാരില്‍ കൂടുതല്‍ 'ആവേശം' കാണിക്കുന്നവര്‍ അഥവാ ഫിനിഷിംഗ് ലൈന്‍ തൊട്ടതിനുശേഷവും ഓട്ടം നിര്‍ത്താത്തവര്‍ കൂടുതലുണ്ടോ എന്നും അന്വേഷിക്കാവുന്നതാണ് :-)

രണ്ടു ഭാഗം കൊണ്ട് തീര്‍ക്കാമെന്ന് കരുതിയതാണ്.ഇനിയും ധാരാളം എഴുതാനുണ്ട്.ഒരു ഭാഗം കൂടി വേണ്ടി വരുമെന്ന് തോന്നുന്നു...ഈ പോസ്റ്റിന്റെ അടുത്ത ഭാഗം.ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍ ...The world is not only  stranger than we imagine,it is stranger than we can imagine.


കൂടുതല്‍ വായനക്ക്.....

Sperm Wars: Infidelity, Sexual Conflict, and Other Bedroom Battles Robin Baker

The Human Zoo Desmond Morris

26 അഭിപ്രായങ്ങൾ:

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഒരുപാട് പരന്ന ലേഖനം. ഒത്തിരി കാര്യങ്ങൾ... എന്ത് പറഞ്ഞാലും ഓഫായിപ്പോവുമോ ന്നു പേടി... :) ഭഗവാൻ എന്ന വാക്കിനെ സമർത്ഥമായി വളച്ചൊടിച്ചതിനു മറുപടി അന്നേ ഇട്ടിരുന്നു. ലിംഗാരാധനയും മറ്റും ഒരുമാതിരി എല്ലാ പഴയ മതങ്ങളിലും സാധാരണമായിരുന്നു.

ശിവലിംഗം യഥാർത്ഥത്തിൽ ലിംഗമല്ല, ലിംഗയോനീസംയോജനമാണ് സിംബലൈസ് ചെയ്യുന്നത് എന്നൊരു തിരുത്തുണ്ടേ. ചിത്രം ഒന്നു നോക്കൂ... :)

അടുത്ത ഭാഗവും പെട്ടെന്ന് വരട്ടെ.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഒരു കാര്യം ചോയിക്കാൻ വിട്ടു..
ഏറ്റവും വലിയ ലിംഗം മനുഷ്യനാണ് എന്നത് ഉറപ്പാണോ?

ആർ യൂ ഷുഗർ? കോൺഫറൻസ്?

ആന കുതിരയൊന്നുമല്ലേ?

bright പറഞ്ഞു...

@ cALviN::കാല്‍‌വിന്‍ ,
...ശിവലിംഗം യഥാർത്ഥത്തിൽ ലിംഗമല്ല, ലിംഗയോനീസംയോജനമാണ് സിംബലൈസ് ചെയ്യുന്നത് എന്നൊരു തിരുത്തുണ്ടേ......

താങ്കള്‍ പറഞ്ഞത് ശരിയാണ്.ലേഖനം ഒരുപാട് പരന്നു പോയി എന്ന് എനിക്കും തോന്നിയതുകൊണ്ട് അത് വിശദീകരിക്കാതെ വിട്ടതാണ്.KISS principle- keep it simple,stupid :-) Any way that was not our main topic.I was trying to show penis worship is 'natural',i.e brains are pre programmed (default setting) to believe in certain things,but not others.മറ്റൊരു കാര്യം ഈ വിഷയങ്ങളിലെ സാധാരണ 'പൊളിറ്റിക്കലി കറക്റ്റ്' വിശദീകരണങ്ങൾ,(പുരോഹിതവർഗ്ഗം,സവർണ്ണൻ,ബ്രാമണർ etc അവരുടെ സ്വാർത്ഥതക്കു വേണ്ടി ചില വിശ്വാസങ്ങള്‍ ജനങ്ങളുടെ മേല്‍ അടിപ്പേൽപ്പിച്ചതാണ്.) എന്നത് തെറ്റാണ്എന്ന് കാണിക്കാനായിരുന്നു.അവ തെറ്റു മാത്രമല്ല സാധാരണ ജനങ്ങളെ അപമാനിക്കുന്നതു കൂടിയാണ്.പുരോഹിതവർഗ്ഗം എല്ലാം മുൻകൂട്ടി കാണാന്‍ കഴിവുള്ള ബുദ്ധിമാന്മാരും മറ്റുള്ളവര്‍ അവര്‍ പറയുന്നത് അനുസരിക്കുന്ന വിഡ്ഢികളും എന്നത് ശരിയാണോ?എങ്കില്‍ ലോകത്തെല്ലാവര്‍ക്കും വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഒരേ തരം വിശ്വാസങ്ങള്‍ ഉണ്ടാകുന്നതെന്തുകൊണ്ട്?അവയുടെ പൂർവ്വ രൂപങ്ങള്‍ മറ്റു ജീവികളില്‍ കാണുന്നതെന്തുകൊണ്ട്?The fact is , we are predisposed to certain beliefs.Certain class of people could (did) benefit from it is entirely different matter.

..ഏറ്റവും വലിയ ലിംഗം മനുഷ്യനാണ് എന്നത് ഉറപ്പാണോ?..

of course, proportional to the body size.I know my trivia :-)

Baiju Elikkattoor പറഞ്ഞു...

!!!!!!!!!!!!!!!!!!!!!

മാരാര്‍ പറഞ്ഞു...

Great post!

ഇവിടെ ദൈവത്തിനെപ്പറ്റി അധികം പറയാത്തതിനാല്‍ അടി നടക്കാനുള്ള സാധ്യത കുറവാണ്, പക്ഷെ കൂര്‍പ്പിച്ച പെന്‍സിലിന് ഡിമാന്‍ഡ് കുറവാണെനു പറഞ്ഞതിന് ചിലപ്പോള്‍ അടി മേടിക്കാനുള്ള ചാന്‍സ് ഉണ്ട് :-)

nandana പറഞ്ഞു...

ok
we dont want fight
we need more KNOWLEDGE
thnks bright
nandana

രഘുനാഥന്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌ ബ്രൈറ്റ് സാര്‍

അരുണ്‍ പറഞ്ഞു...

ഒരു ചള്ള് കൊരങ്ങന്‍ ചെക്കന്‍ അക്രാന്തം മൂത്ത് ഒരു പെങ്കൊച്ചിന്റെ (കൊരങ്ങത്തി തന്നെ ട്ടോ ) പിന്നാലെ പായുന്ന കാഴ്ച ഞാനും കണ്ടിട്ടുണ്ട്. ആ പെണ്ണ് എന്നെ പീഡിപ്പിക്കുന്നേന്ന് പറഞ്ഞ് ഓടിച്ചെന്നത് ഒരു മൂത്ത കൊരങ്ങത്തിയുടേ മുന്നിലും . ഒരു വിധം ആശ്വാസത്തില്‍ ലവളവടെ നില്‍ക്കുമ്പോള്‍ ഈ അലവലാതി ചെക്കനും പിന്നാലെ എത്തി. പിന്നെയാണ് കാഴ്ച. വലിപ്പം വെച്ച് നോക്കിയാല്‍ ആ മൂത്ത പെണ്‍കുരങ്ങിന്റെ പകുതി പോലുമില്ല ഈ കക്ഷി. അതു കൊണ്ട് അവന്‍ സ്വന്തം വാലും പൊക്കി ആ തമ്പുരാട്ടിയ്ക്ക് പൂറം തിരിഞ്ഞ് അങ്ങ് നിന്നു കൊടുത്തു. എന്തെങ്കിലും ഒണ്ടേല്‍ ചെയ്യ് എന്ന മട്ടില്‍ .

ആ തള്ളയ്ക്കാണെങ്കില്‍ തീറ്റയൊഴിഞ്ഞ് ഒരു മിനിട്ടില്ല ഇതിനെ രണ്ടിനേം മൈന്റ് ചെയ്യാന്‍. അങ്ങനെ ഒരു പതിനേഴേമുക്കാ‍ല്‍ സെക്കന്റ് കഴിഞ്ഞപ്പോള്‍ ചെക്കന് മനസ്സിലായി ഒരു കൊഴപ്പവും ഇല്ലെന്ന്. പുള്ളി ആ പെണ്‍ കൊരങ്ങിന് സുഖമായൊരു ആത്മീയാനുഭൂതി പകര്‍ന്നു കൊടുത്തു. അവളുടെ ഭാവമാണെങ്കിലൊ “അയ്യോ ഇതിനായിരുന്നോ ചേട്ടാ ഞാന്‍ കരുതി എന്റെ ചെവി പിടിച്ചു തിരുമ്മാന്‍ ആയിരിക്കുമെന്ന് എന്ന മട്ടിലും “


ഇത് വായിക്കുമ്പോള്‍ എനിക്കത് കൂടുതല്‍ മനസ്സിലാവുന്നു.

ഒന്നാംതരം ലാക്കിട്ടരേ

ലിംഗാരാധന അവര്‍ണരെ ലൈംഗീകമായി കീഴടക്കാന്‍ കെട്ടിച്ചമച്ചതാണെന്ന വിശ്വാസം തെറ്റാണെന്ന് പറഞ്ഞതിന് ഒരു ഡബിള്‍ താങ്ക്സ് .

അനിൽ@ബ്ലൊഗ് പറഞ്ഞു...

ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും രസകരമായി വായിക്കാം.
നന്ദി.

കാല്വിന്‍ ചോദിച്ചത് ഇപ്പോഴും എനിക്ക് ക്ലിയറായില്ല, വലിയം ലിംഗം.
കുതിരയുടെ ലിംഗം പ്രൊപ്പോഷണേറ്റ്ലി വളരെ വലുതു തന്നെയല്ലെ?

സ്പെര്‍മറ്റോസോവ മൂന്നു തരം ഉണ്ടോ?
സ്രവിക്കപ്പെടുന്നതു മുതല്‍ ഫെര്‍ട്ടിലൈസേഷന്‍ നടക്കുന്നതു വരെയുള്ള കലാപരിപാടികളില്‍ ഓരോ ഘട്ടത്തിലും ചെയ്യേണ്ട ജോലികള്‍ വ്യത്യസ്ഥമാണെന്നതൊഴിച്ചാല്‍ എല്ലാവര്‍ക്കും എല്ലാ പണിയും ചെയ്യാനാവില്ലെ?

ശ്രീവല്ലഭന്‍. പറഞ്ഞു...

Read with interest.....

bright പറഞ്ഞു...

@ അനിൽ@ബ്ലൊഗ്,

Sorry,I didn't make myself clear.ഞാന്‍ ഉദ്ദേശിച്ചത് പ്രിമേറ്റുകളില്‍ ഏറ്റവും വലിയ ലിംഗം എന്നാണ്.കാല്‍വിന്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ പോലും ഞാന്‍ അതു ശ്രദ്ധിച്ചില്ല.I was too distracted, I think.സത്യത്തില്‍ ഈ പോസ്റ്റില്‍ ഒരു 'ഫോക്കസ്' ഇല്ലായ്മ എനിക്കുതന്നെ ഫീല്‍ ചെയ്യുന്നുണ്ട്. ഒരു രണ്ടോ മുന്നോ പോസ്റ്റുകളാക്കേണ്ട വിഷയമായിരുന്നു ഇത്.താങ്കളുടെ മറ്റു സംശയങ്ങള്‍ ഈ പോസ്റ്റിന്റെ അടുത്ത ഭാഗത്ത്‌ വിശദീകരിക്കാം.ബേക്കർ സായിപ്പിന്റെ ഗവേഷണം...it's too pornographic to be kept away from my readers:-)We will revisit his research again.ഹിറ്റ് കൂട്ടാന്‍ നല്ലൊരു മാർഗ്ഗമാന്നെന്നു തോന്നുന്നു ;-)

വേദ വ്യാസന്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ് :)

- സാഗര്‍ : Sagar - പറഞ്ഞു...

ബ്രൈറ്റ്,
സ്പേം വാര്‍ എന്നു പറഞ്ഞല്ലോ.. അപ്പോള്‍ ഒരേ പങ്കാളികള്‍ തമ്മില്‍ അടിയ്ക്കടി ഉണ്ടാകുന്ന ലൈംഗിക ബന്ധം ശരിയ്ക്കും ഗര്ഭധാരണം തടയാനുള്ള സാധ്യതകളല്ലേ കൂടുതല്‍?

bright പറഞ്ഞു...

@ - സാഗര്‍ : Sagar,

സ്പേം വാറിനെ രണ്ടു ടീമുകള്‍ തമ്മിലുള്ള ഫുട്ട്ബോൾ മത്സരം പോലെ കാണാം.പരസ്പരം ഗോളടിക്കാന്‍ ശ്രമിക്കുന്നു,പരസ്പരം തടയാനും ശ്രമിക്കുന്നു.ഒരു വ്യത്യാസം ആദ്യം വന്ന ടീമിന് മേൽകൈ കിട്ടാം എന്നതാണ്.ശുക്ളത്തെ കോരിമാറ്റി ആ മേല്‍കൈ തടയാന്‍ വലിയ ലിംഗവും.'പലരുടെയും ഇടയില്‍ പാമ്പ്‌ ചാവില്ല' എന്ന് പറയുന്നതുപോലെ ഈ തിക്കിലും തിരക്കിലും ചിലപ്പോള്‍ ഗോളടിക്കാന്‍ പോകുന്ന സ്വന്തം ബീജത്തേയും ചിലപ്പോള്‍ മറ്റു ബീജ കോശങ്ങള്‍ തടയാറുണ്ട്.May be their identity passes(Biochemical markers) are not right.സ്ത്രീക്കും പുരുഷനും യാതൊരു കുഴപ്പവുമില്ലഞ്ഞിട്ടും വന്ധ്യത കാണാറുണ്ടല്ലോ.ഒരുപക്ഷേ കാരണം ഇതായിരിക്കാം.

മറ്റൊരു കാര്യം വളരെ പ്രത്യുൽപ്പാദന ക്ഷമത വളരെ കുറഞ്ഞ ഒരു ജീവിയാണ് മനുഷ്യന്‍ എന്നതാണ്.മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം ജനസംഖ്യാവർദ്ധനവാണ് എന്നതുകൊണ്ട് ഇത് കേൾക്കുമ്പോൾ അത്ഭുതം തോന്നാം.മനുഷ്യന്‍ ശരാശരി 500 തവണ ബന്ധപ്പെട്ടാലാണ് ഒരുതവണ അണ്ഢബീജസങ്കലനം നടക്കുക.അതില്‍ തന്നെ 75 ശതമാനവും ആരും അറിയാതെ അലസിപ്പോകും.(We think it as normal periods.)അപ്പോള്‍ സ്വന്തം ബീജത്തെ അക്രമിക്കുന്നത് നമ്മള്‍ കരുതുന്നതിനെക്കാള്‍ സാധാരണമായിരിക്കാം.

സ്പേം വാറിനേക്കുറിച്ച് ധാരാളം രസകരമായ വിശേഷങ്ങളുണ്ട്. വേറൊരു പോസ്റ്റുതന്നെ എഴുതാം.

അനിൽ@ബ്ലൊഗ് പറഞ്ഞു...

bright,
ആ 500 തവണ ഇച്ചിരി കൂടുതലല്ലെ?
സിമ്പിള്‍ മീന്‍ ആണോ?

മാരാര്‍ പറഞ്ഞു...

മുകളില്‍ പറഞ്ഞതു വച്ചാണെങ്കില്‍ ആദ്യ തവണ തന്നെയാണ് ഗര്‍ഭധാരണത്തിനു കൂടുതല്‍ സാധ്യത എന്നാണോ?

( എല്ലാ സിനിമയിലും വില്ലന്റെ ഒരൊറ്റ ബലാത്സംഗത്തില്‍ നായകന്റെ സഹോദരി ഗര്‍ഭിണിയാകുന്നതു പോലെ :-) )

Captain Haddock പറഞ്ഞു...

nice...waiting for the next part.

bright പറഞ്ഞു...

@ അനിൽ@ബ്ലൊഗ്
കണക്കു ഇങ്ങനെയാണ്.ഒരു സ്ത്രീയും പുരുഷനും,വേട്ടയാടി നടക്കുന്ന ആദിവാസിയായാലും,ആധുനിക കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ ആയാലും,ജീവിതകാലത്ത് 2000 മുതല്‍ 3000 തവണ വരെ ബന്ധപ്പെടുന്നു എന്നാണ് കണക്ക്.ഗർഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ പോലും ഒരാള്‍ക്ക് എഴു കുട്ടികളെ വരെ ഉണ്ടാകുന്നുളൂ എന്നാണ് കാണുന്നത്.So the fact is man has very low reproductive potential compared to his exertions :-) കൃത്യം സംഖ്യ അത്ര പ്രധാനപ്പെട്ടതല്ല.ഞാന്‍ നേരത്തെ എഴുതാതെ വിട്ടതുതന്നെയാണ് മുകളില്‍ മാരാര്‍ പറഞ്ഞത്.ഒറ്റ തവണകൊണ്ട് ഗർഭിണിയാകുന്നവർ നമ്മുടെ സിനിമയിലെ കാണൂ.

@ മാരാര്‍,

As a general rule,a women's body allows a sperm to remain fertile for no more tha five days after it is deposited inside her.A sperm needs to remain inside her for two days to be maximally effective.A women produce one egg per month but it dies within a day.So for a man to fertilize her,he must inseminate her at least once five days before ovulation to about twelve hours afterwards.His best chance-even that is one in three chance-he must inseminate her two days before she ovulates.any thing other than this,his chance decreases dramatically.

അത് കൊണ്ട് നായകന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്ത് ഗർഭിണിയാക്കണമെങ്കിൽ അല്പം തെയ്യാറെടുപ്പുകൾ വേണ്ടിവരും.വെറുതെ വഴിയില്‍ പതുങ്ങിനിന്നു ചാടിവീണാൽ പോര :-)

ponnemadathil പറഞ്ഞു...

ബ്രയിറ്റ് നന്നായിട്ടുണ്ട് കുറെ പുതിയ കാര്യങ്ങള്‍ മനസ്സിലായി നന്ദി
തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങള്‍.

അനിൽ@ബ്ലൊഗ് പറഞ്ഞു...

ബ്രൈറ്റ്,
കണ്‍സപ്ഷന്‍ റേറ്റ് താങ്കള്‍ പറഞ്ഞ രീതിയില്‍ കണക്കാക്കാന്‍ പറ്റുമൊ?
ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.
താങ്കള്‍ പറഞ്ഞ കണക്കിനോട് വിയോജിപ്പില്ല, പക്ഷെ അത് കണ്‍സപ്ഷന്‍ റേറ്റ് ഇന്‍ ഹൂമന്‍സ് എന്ന് വിളിക്കാന്‍ പറ്റില്ലെന്ന് മാത്രം.
ഒറ്റ ലൈഗിക ബന്ധത്തില്‍ ഗര്‍ഭം ധരിക്കാറുണ്ടെന്നത് അത്ര അത്ഭുതമൊന്നുമല്ലെന്നാണ് എനിക്കുള്ള ധാരണ, ശതമാനം കുറവാണെങ്കിലും പൂജ്യം അല്ല.

bright പറഞ്ഞു...

ശതമാനം പൂജ്യം ആണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ വര്‍ഷത്തില്‍ പരമാവധി അറുപതു ദിവസമേ ഒരു സ്ത്രീക്ക് ഗർഭധാരണ സാധ്യതയുളൂ.Even if you inseminate her during that period,she has only one in three chance of conceiving. You compare that with other primates.ശാസ്ത്രജ്ഞൻമാരെ അഅൽഭുതപ്പെടുത്തുന്ന കാര്യമാണ് ഇത്രകുറവ് പ്രത്യുൽപ്പാദനശേഷിയുള്ള ഒരു പ്രിമേറ്റ് ജീവി മാത്രം ലോകത്ത് ഒരു 'pest ' പോലെ വ്യാപിക്കുന്നത്.മറ്റു പ്രിമേറ്റുകളെല്ലാം വംശനാശ ഭീഷിണിയിലും.

സജി പറഞ്ഞു...

അയ്യേ..
മൊത്തം ച്ചിച്ചി ക്കാര്യങ്ങള്‍.ഞാന്‍ വായിക്കുന്നില്..
(എന്നാലും അടുത്ത പോസ്റ്റിട്മ്പോ പറയണേ..)

HUMANITY പറഞ്ഞു...

good post and thanks

prakash d namboodiri പറഞ്ഞു...

പോസ്റ്റ് പഠനാര്‍ഹം. രസകരം. ഉത്തമാംഗം എന്നതിന് ശിരസ്സ് എന്നാണ് അര്‍ത്ഥം എന്ന് തോന്നുന്നു. ശ്വാനന്‍, മാര്‍ജ്ജാരന്‍ എന്നിവയുടെ 'ഉത്തമ അംഗ'ത്തേപ്പറ്റിയും അതിന്റെ പ്രത്യേകതയും ഉള്‍പ്പെടുത്താമായിരുന്നു.

പുന്നകാടൻ പറഞ്ഞു...

വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും..... http://punnakaadan.blogspot.com/

Black Horse പറഞ്ഞു...

ആണ്‍കുട്ടികള്‍ ഉണ്ടാകാന്‍ പ്രത്യാക രീതികള്‍ വല്ലതുമുണ്ടൊ ??

LinkWithin

Related Posts with Thumbnails