2009, ആഗസ്റ്റ് 28, വെള്ളിയാഴ്ച

ഹാരീസ് ഷട്ടര്‍ എഫക്റ്റ്(ഫോട്ടോഗ്രാഫി )

ഹാരീസ് ഷട്ടര്‍ എഫക്റ്റ് (Tri- filter effect)



കൊഡാക്ക് കമ്പനിയിലെ ഫോട്ടോഗ്രാഫറായിരുന്ന റോബര്‍ട്ട്‌ ഹാരീസ് പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കണ്ടുപിടിച്ചതാണ് ഈ വിദ്യ.ഏതായാലും അദ്ദേഹമാണ് ഈ സൂത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

ഈ ടെക്നിക്ക്‌ ഫിലിം കാലഘട്ടത്തിലേതായതുകൊണ്ട് ഫിലിമില്‍ ഇത് എങ്ങിനെയാണ് ചെയ്തിരുന്നതെന്നു നോക്കാം.ഇതിന്റെ തിയറി മനസ്സിലാക്കാന്‍ അതാണ് എളുപ്പം. അതിനുശേഷം ശേഷം ഡിജിറ്റല്‍.

ക്യാമറ ട്രിപ്പോഡില്‍ ഉറപ്പിച്ചശേഷം ഒരു ഫിലിമില്‍ തന്നെ മൂന്നു തവണ എക്ഷ്പോസ് ചെയ്യുന്നതാണ് വിദ്യ .ഓരോന്നും ചുവപ്പ്,പച്ച,നീല ഫില്‍റ്ററുകളില്‍കൂടിയാണെന്ന് മാത്രം.ഫോട്ടോയില്‍ ചലിക്കാത്ത ഭാഗങ്ങള്‍ (പാറ,ദൂരെയുള്ള മരങ്ങള്‍ etc)സാധാരണപോലെ കാണപ്പെടും.ചലിക്കുന്ന ഭാഗങ്ങള്‍ (വെള്ളം)മൂന്നു എക്സ്പോഷറുകളിലും വ്യത്യസമുള്ളതുകൊണ്ട് പല നിറങ്ങളിലാണ് കാണപ്പെടുക.(മുകളിലെ ചിത്രം കാണുക)

The effect is produced by re-exposing the same frame of film through red, green and blue filters in turn, while keeping the camera steady. This will generate a rainbow of color around any object that moves within the frame.

മേഘങ്ങള്‍, വെള്ളച്ചാട്ടം,പുഴ,പുകപടലങ്ങള്‍,തീനാളങ്ങള്‍,മഴ,ആള്‍ത്തിരക്കുള്ള റോഡുകള്‍ തുടങ്ങി ചലിക്കുന്ന വസ്തുക്കള്‍ ഫ്രെയിമില്‍ ഉള്‍കൊള്ളിക്കാന്‍ പറ്റുന്നിടത്തൊക്കെ ഈ ടെക്നിക്ക്‌ പ്രയോജനപ്പെടുത്താം.കൂടുതല്‍ ഉദാഹരണങ്ങള്‍ താഴെ.







ഡിജിറ്റല്‍ ക്യാമറയില്‍ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.(ഫിലിം ക്യാമറ ഇപ്പോള്‍ ആരും ഉപയോഗിക്കാറില്ലല്ലോ.)ആദ്യമായി ട്രിപ്പോഡ് ക്യാമറയിലുറപ്പിക്കുക.ക്യാമറ ട്രിപ്പോഡിലുറപ്പിക്കുക എന്നും പറയാം:-) ഫോക്കസും എക്സ്പോഷറും ഒരേപോലുള്ള മൂന്നു ചിത്രങ്ങള്‍ എടുക്കുക.സാവധാനം ചലിക്കുന്ന മേഘങ്ങള്‍ പോലുള്ളവ ഏതാനും മിനുട്ടുകള്‍ ഇടവിട്ട് എടുക്കുന്നതാണ് നല്ലത്.

ഇനിയുള്ള പണികള്‍ ഫോട്ടോഷോപ്പിലാണ്.(മറ്റു എഡിറ്റിംഗ് സോഫ്റ്റ്വെയറുകളും ഉപയോഗിക്കാം.)
നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നത് ഇതാണ്.നമ്മുടെ മൂന്നു ചിത്രങ്ങള്‍ ഓരോന്നില്‍ നിന്നും ഓരോ ചാനല്‍ മാത്രം ഉപയോഗിച്ച് പുതിയൊരു ചിത്രമുണ്ടാക്കുക.ഇനിയുള്ള ഭാഗം ഇംഗ്ളീഷിലെഴുതാം.അതാണ് സുഖം.


So let's start.first load the three photos into photoshop. We call our three photos RED,GREEN and BLUE.shift+ drag GREEN and RED photos on to BLUE photo.Now our BLUE photo has three layers,the bottom layer being BLUE,the next one GREEN and the topmost one RED.You can close the other two photos.(GREEN and RED)Select all three layers and do an auto align in case the camera was moved accidentally while exposure.(I am using CS 4)Trim the photos if needed.


We will use the blue channel from BLUE,green channel from GREEN and red channel from RED for our new creation.Close the topmost layer(RED)by poking on the eye icon.Select GREEN layer.Go to channels palette and select green channel.If done correctly you will see a B&W image.Now go select all (Ctrl A),copy (Ctrl c).Click on the composite channel and then go to layers palette,close GREEN and select RED.(bottom layer).Again go to channels palette and select green channel and paste(ctrl v)Activate the composite channel.Now we will repeat the same process with RED.Select RED,go to channel palette,copy red channel,go to BLUE layer and paste the red channel onto red channel of BLUE.Activate the composite channel.Our Harris shutter effect is ready.Now you can discard GREEN and RED layers.


ഇത് സത്യത്തില്‍ ഒട്ടും പ്രയസമുള്ളതല്ല.ശ്രമിച്ചു നോക്കൂ.ഇത് ആക്ഷന്‍ ആയി റെക്കോഡ് ചെയ്താല്‍ ഏതാനും സെക്കന്റുകള്‍ കൊണ്ട് ഹാരിസ്‌ ഷട്ടര്‍ ഇഫക്ട് ചെയ്യാം.

ഈ ബ്ലോഗില്‍ എന്താണ് 'യഥാര്‍ത്ഥ' ഫോട്ടോഗ്രാഫി എന്നതിനേക്കുറിച്ച് മുന്‍പ് ചര്‍ച്ച നടന്നിരുന്നു.(ഒരു പോട്ടം പിടുത്തക്കാരന്റെ മറുപടി,എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍.)നമുക്ക് വീണ്ടും ആ വിഷയത്തിലേക്ക് വരാം. ഫിലിമില്‍ ചെയ്തിരുന്ന ഹാരീസ് ഷട്ടര്‍ എഫക്റ്റ് ഫോട്ടോഗ്രാഫിയായി അംഗീകരിക്കുമോ?അപ്പോള്‍ ഡിജിറ്റല്‍ രീതിയില്‍ ചെയ്യുന്നതോ?വ്യക്തിപരമായി ഹാരീസ് ഷട്ടര്‍ എഫക്റ്റ് അല്പം 'kitschy' ആണെന്നാണ് എന്റെ അഭിപ്രായം..

ഇനിയല്‍പ്പം ഫോട്ടോഗ്രാഫി ചരിത്രം...കളര്‍ ഫിലിം കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നെ കളര്‍ ഫോട്ടോഗ്രാഫി ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?അതും B&W ഫിലിം ഉപയോഗിച്ച്.എന്നാല്‍ അങ്ങിനെ ഉണ്ടായിരുന്നു.B&W ഫിലിം ഉപയോഗിച്ച് കളര്‍ സിനിമകളും (Technicolor) ഉണ്ടായിരുന്നു.നമ്മളിപ്പോള്‍ കണ്ട ഹാരിസ്‌ ഷട്ടര്‍ ഇഫക്ടിനോടു സാമ്യമുള്ളതാണ് ടെക്നികളര്‍ വിദ്യ.(ഇതിലും ചുവപ്പ്,പച്ച,നീല നിറങ്ങളിലുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചാണ്‌ ചിത്രമെടുക്കുന്നത്.) ഇതുപയോഗിച്ച് നൂറു വര്‍ഷം മുന്‍പുതന്നെ കളര്‍ ഫോട്ടോഗ്രാഫി ചെയ്തിരുന്നു ഒരാള്‍.അദേഹത്തിന്റെ പേര് Sergei Progudin-Gorskii.പേര് സൂചിപ്പിക്കുന്നതുപോലെ ആള്‍ റഷ്യക്കാരനാണ്.ഹോളിവുഡ്ഡില്‍ ആയിരത്തിതൊള്ളായിരത്തി ഇരുപതുകളില്‍ ടെക്നികളര്‍ കണ്ടുപിടിക്കുന്നതിനുമുന്‍പു ഇദേഹം ഈ ടെക്നികളര്‍ വിദ്യ ഉപയോഗിച്ചിരുന്നു.

സ്വയം ഡിസൈന്‍ ചെയ്ത ക്യാമറയായിരുന്നു അദേഹം ഉപയോഗിച്ചിരുന്നത്.ചുവപ്പ്,പച്ച, നീല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് മൂന്ന് B&W ചിത്രങ്ങള്‍ (ഗ്ലാസ്‌ നെഗറ്റീവുകള്‍)എടുക്കുന്നതാണ് ആദ്യ പടി .അവയുടെ പോസിറ്റീവ് ഗ്ലാസ്‌ സ്ലയ്ഡുകള്‍ സ്വയം ഡിസൈന്‍ ചെയ്ത പ്രത്യേക പ്രോജക്റ്ററില്‍ ചുവപ്പ്,പച്ച, നീല ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഒരു സ്ക്രീനില്‍ പ്രൊജക്റ്റുചെയ്താല്‍ കളര്‍ ചിത്രം കാണാം.കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ.ലിയോ ടോള്‍സ്റ്റോയിയുടെ അറിയപ്പെടുന്ന ഏക കളര്‍ ഫോട്ടോ Sergei Progudin-Gorskii ഈ രീതിയില്‍ എടുത്തതാണ്.

Sergei Progudin-Gorskii യുടെ കളര്‍ ചിത്രങ്ങള്‍ ഇവിടെ The empire that was Russia


ഫോട്ടോഗ്രാഫിയുടെ നിര്‍വ്വചനം കറുപ്പിലും വെളുപ്പിലും ഉള്ള ചിത്രങ്ങള്‍ എന്നതായിരുന്നകാലത്ത് Sergei Progudin-Gorskii ചെയ്തിരുന്ന,വളരെ മുന്നൊരുക്കങ്ങളും,പിന്നൊരുക്കങ്ങളും (post processing)വേണ്ടിയിരുന്ന ഈ വിദ്യ 'യഥാര്‍ത്ഥ' ഫോട്ടോഗ്രാഫിയായി കണക്കാക്കാമോ?

2009, ആഗസ്റ്റ് 21, വെള്ളിയാഴ്ച

ഡാര്‍വിന്റെ (പുതിയ)ബുള്‍ഡോഗ്

ശ്രീ ഫൈസല്‍ കൊണ്ടോട്ടിയുടെ ഈ പോസ്റ്റിനുള്ള മറുപടിയാണ് ഇത്..

ഇത് ഞാന്‍ മുന്‍പ് കണ്ടതാണ്.മറുപടി സാധ്യമല്ലാത്ത ,(സന്തോഷിക്കാന്‍ വരട്ടെ,പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിയുടെ ഒരു റിസര്‍ച്ച് പേപ്പറിനെ പരിഹസിച്ചപോലെ "Not only is it not right, it's not even wrong".)ശരിയല്ലാത്ത,തെറ്റാണെന്നുപോലും പറയാനാവാത്ത,യാതൊരു സാംഗത്യവുമില്ലാത്ത ഇതിനു ഇപ്പോള്‍ മറുപടി പറയാന്‍ കാരണം താങ്കള്‍ 'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടാനുള്ള' ഒരു ബ്ലോഗ്‌ കൂടെ തുടങ്ങുന്നു എന്നു കണ്ടതു കൊണ്ടാണ്.താങ്കളുടെ പരിണാമം ബ്ലോഗ്‌ വായിച്ച് പരിണാമസിദ്ധാന്തം മനസിലാക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുള്ള കുറെ ശുദ്ധാത്മാക്കളായ പാവം മനുഷ്യരുണ്ട്.(ജീവശാസ്ത്രവും ജെനറ്റിക്സുമെല്ലാം പഠിച്ച വിദഗ്ധന്‍ പറയുമ്പോള്‍ വിശ്വസിക്കണമല്ലോ.) അവരുടെ അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടരുത് എന്നു തോന്നി.


ഇനി വിഷയത്തിലേക്ക്.സത്യം പറയ്.. താങ്കള്‍ ഒറിജിന്‍ ഓഫ് സ്പീഷീസ് വായിച്ചിടുണ്ടോ?കാരണം താങ്കള്‍ പേജ് നമ്പര്‍ അടക്കം ഉദ്ധരിച്ചിട്ടുണ്ട്.കൊള്ളാം നല്ല കാര്യം...പക്ഷേ താങ്കള്‍ മറച്ചുവച്ച ഒരു കാര്യമുണ്ട്.താങ്കള്‍ സൂചിപ്പിച്ച വാചകങ്ങള്‍ക്ക് ശേഷം ഏകദേശം മൂന്നര പേജ് അതിനുള്ള മറുപടിയുമുണ്ട്!!അതെന്താ ..വായനക്കാര്‍ അറിയേണ്ടെ?

ഡാര്‍വിന്‍ പ്രശ്നം അല്പം നാടകീയമായി അവതരിപ്പിച്ചതാണ്.പ്രശ്നം ഗൌരവമുള്ളതാണെന്ന് വായനക്കാരോട് പറഞ്ഞതിനുശേഷം അതിനുള്ള മറുപടിയും വിശദമായി പറയുന്നുണ്ട്.

ഇനി ഡോക്കിന്‍സിന്റെThe blind watchmaker-ല്‍ നിന്നുള്ള ഉദ്ധരണിയുടെ കാര്യം...

ഈ കാര്യത്തെപ്പറ്റി അദേഹം തന്നെ എന്തു പറയുന്നു എന്നു കാണാം...

I once introduced a chapter on the so called Cambrian explosion with the sentence,'it is as though the fossils were planted there without any evolutionary history.'again this was a rhetorical overture,intended to whet the reader's appetite for the full explanation that was to follow.Sad hindsight tells me now how predictable it was that my patient explanation would be excised and my overture itself gleefully quoted out of context.(The god delusion)

പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ബാക്കിയുള്ളവരേപ്പറ്റി എനിക്കറിഞ്ഞുകൂടാ...പക്ഷേ അതിനും താങ്കള്‍ പറഞ്ഞ നിഗമനങ്ങളായിരിക്കില്ല സത്യം എന്നു ഈ അനുഭവത്തില്‍ നിന്ന് ന്യായമായും വിശ്വസിക്കാം.

താങ്കളുടെ ന്യായീകരണം കേള്‍ക്കാന്‍ താല്പര്യമുണ്ട്.താങ്കള്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നു പറയുന്നു.ഓ.കെ ..ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് ?പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള താങ്കളുടെ അറിവ് കുറെ 'പറട്ട'(പ്രൊ: കൃഷ്ണന്‍ നായരോട് കടപ്പാട്)സൈറ്റുകളില്‍ കണ്ടത് കോപ്പി /പേസ്റ്റ് ചെയ്തതല്ലേ?താങ്കള്‍ പറഞ്ഞ Derek V. Ager ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ അതുപോലൊരു സൈറ്റിലെത്തും.താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ തെളിവുകള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അതില്‍ കാണാം.ഒട്ടും കൂടുതലുമില്ല കുറവുമില്ല.ലിങ്ക് ഇവിടെ...

റഫറന്‍സ് കൊടുക്കുന്നത് എഴുത്തിന് ആധികാരികത കൊടുക്കാനാണ്.അതൊരു ഗ്യാരണ്ടിയാണ്.വിഷയം പഠിച്ചശേഷമാണ് പറയുന്നത്,അല്ലാതെ വെറുതെ കാളമൂത്രം പോലെ എഴുതിവിടുന്നതല്ല എന്ന ഗ്യാരണ്ടി.. .It is to assure the readers that one have done his home work and that he can be trusted in representing the viewpoints of his opponents faithfully.ആ വിശ്വാസം കൊണ്ട് സാധാരണ ആരും റഫറന്‍സ് സംശയിക്കാറില്ല.ആ പരസ്പര വിശ്വാസമാണ് ഈ തറപ്പരിപാടികൊണ്ട് താങ്കള്‍ തകര്‍ത്തുകളഞ്ഞിരിക്കുന്നത്.താങ്കള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് അപമാനിച്ച ഡാര്‍വിനും ഡൊക്കിന്‍സും ഈ മാതിരി തറപ്പണി ചെയ്തല്ല പ്രശസ്തരായത്.അവരുടെ അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ കാര്യകാരണ സഹിതം ഖണ്ഡിക്കൂ...അതിനുമുന്‍പ് ഇവര്‍ യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞതെന്ന് വായനക്കാര്‍ അറിയേണ്ടെ?
തെറ്റു പറ്റിയാല്‍ തെറ്റുതിരുത്തി മാപ്പുപറയേണ്ടതിന്റെ ആവശ്യകത ഘോരഘോരം പ്രസംഗിച്ച ആളായതുകൊണ്ട് ഒരു കാര്യം ചെയ്യാം.താങ്കള്‍ മാപ്പൊന്നും പറയേണ്ട.പക്ഷേ ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസില്‍നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗത്തിനുശേഷം ശേഷം ഏകദേശം മൂന്നരപേജോളം ഡാര്‍വിന്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് വായനക്കാര്‍ക്ക് വിശദ്ദീകരിച്ചാല്‍ മതി.തീര്‍ച്ചയായും താകളുടെ വാദങ്ങള്‍ പറയാം,പക്ഷേ ഡാര്‍വിന്‍ പറഞ്ഞത് മുഴുവന്‍ അവതരിപ്പിച്ചതിനുശേഷം മാത്രം..എന്താ?...അതുപോലെ ഡോക്കിന്‍സിന്റെ The Blind Watchmaker ലും അദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് വായനക്കാരെ അറിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്.

വേറൊരു കാര്യം,ഈ കാലത്തും പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠിക്കാന്‍ നൂറ്റന്‍പതു വര്‍ഷം മുന്‍പ് എഴുതിയ ഒറിജിന്‍ ഓഫ് സ്പീഷീസിനെ ആധാരമാക്കുന്നതിന്റെ പരിഹാസ്യതയാണ്.തീര്‍ച്ചയായും ഇപ്പോഴും വായിക്കാന്‍ വളരെ രസമുള്ള,ഒഴുക്കുള്ള ഭാഷയില്‍ (അദേഹം അല്പം നാടകീയമായ ഭാഷ ഉപയോഗിച്ചതാണല്ലോ ഡാര്‍വിന് ഒന്നും അറിയില്ല എന്ന് അലറിവിളിക്കുന്നതിന്റെ കാരണം.)ഇപ്പോഴും വലിയ തെറ്റുകളൊന്നും ചൂണ്ടിക്കാട്ടാനില്ലാത്ത ഒന്നാണ് ഒറിജിന്‍ ഓഫ് സ്പീഷീസ്.ഡാര്‍വിനെ പരിണാമസിദ്ധാന്തത്തിന്റെ പിതാവായി അംഗീകരിക്കുന്നുണ്ടെങ്കിലും പൊതുവെ പഠനാവശ്യങ്ങള്‍ക്കായി ഒറിജിന്‍ ഓഫ് സ്പീഷീസ് ഉപയോഗിക്കാറില്ല.ഹിപ്പോക്രാറ്റസ് മോഡേണ്‍ മെഡിസിന്റെ പിതാവാണെങ്കിലും ആരും ചികിത്സ ചെയ്യാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകം പഠിക്കാറില്ല.താങ്കളുടെ യുക്തി(?) ഉപയോഗിച്ച് മോഡേണ്‍ മെഡിസിനെ വിമര്‍ശിക്കാന്‍ ഹിപ്പോക്രാറ്റസിന്റെ പുസ്തകങ്ങള്‍ നോക്കിയാല്‍ മതി.അതുപോലെ പേപ്പട്ടിവിഷത്തിനുള്ള വാക്സിന്‍ കണ്ടുപിടിച്ച ലൂയി പാസ്ചര്‍ ചെയ്തപോലെ തന്നെ വേണം ഇപ്പോഴും വാക്സിന്‍ ഉണ്ടാക്കാന്‍ എന്നും വേണമെങ്കില്‍ പറയാം.ലൂയി പാസ്ചര്‍ക്ക് ഇമ്യൂണിറ്റിയേക്കുറിച്ചൊന്നും അറിവില്ലാതിരുന്നതുകൊണ്ട് വാക്സിനേഷന്‍ അശാസ്ത്രീയമാണെന്നും പ്രഖ്യാപിക്കാം എന്താ?...പ്രശ്നം മതഗ്രന്ഥങ്ങളേപ്പോലെ ആചന്ദ്രതാരം തെറ്റുകുറ്റങ്ങളൊന്നും കൂടാതെ നിലനില്‍ക്കേണ്ടതാണ് ശാസ്ത്രഗ്രന്ഥങ്ങളും എന്ന് ഈ മണകുണാഞ്ചന്‍മാര്‍ കരുതുന്നതാണ്.

ഈ നൂറ്റന്‍പതു വര്‍ഷത്തില്‍ പരിണാമസിദ്ധാന്തം അതിന്റെ വിശദാംശങ്ങളില്‍ വളരെ മുന്നോട്ടു പോയിട്ടുണ്ട്.വിശദാംശങ്ങളില്‍ ശാസ്ത്രജ്ഞമാര്‍ തമ്മില്‍ തര്‍ക്കവുമുണ്ട്.പക്ഷേ ആര്‍ക്കും ഡാര്‍വിന്റെ ഒറിജിനല്‍ ആശയമായ Descent with modification നെക്കുറിച്ച് അഭിപ്രായവ്യത്യാസമൊന്നുമില്ല.ഈ വിശദാംശങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളേക്കുറിച്ചാണ് ഡാര്‍വിന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞേ... എന്നു ചില വിഡ്ഢികള്‍ വിളിച്ചു കൂവുന്നത്.റിച്ചാര്‍ഡ്‌ ഡോക്കിന്‍സ് ഇതിനെ ഉപമിക്കുന്നത് ഇങ്ങനെയാണ്...It is as if the discovery that the earth is not a perfect sphere but a slightly flattened spheroid were given banner treatment under the headline:COPERNICUS WRONG.FLAT EARTH THEORY VINDICATED.(The blind watchmaker...ഈ പുസ്തകത്തിലെ ഉദ്ധരണി പേജ് നമ്പര്‍ സഹിതം വച്ചുകാച്ചുന്ന താങ്കള്‍ ഇത് കണ്ടി്ല്ലേ?)


താങ്കളുടെ പരിണാമം ബ്ലോഗിലേക്ക് എന്റെ ചെറിയ സജഷന്‍സ്/ആഗ്രഹങ്ങള്‍....

കണ്ണിന്റെ പരിണാമം വിശദീകരിക്കാനാവുന്നില്ല എന്ന് താങ്കള്‍ പറഞ്ഞതുകൊണ്ട് The Blind Watchmaker ല്‍ കണ്ണിന്റെ പരിണാമത്തെപ്പറ്റി എന്ത് വിഡ്ഢിത്തമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാകും. പുസ്തകത്തിന്റെ പേജ് നമ്പര്‍ അടക്കം വച്ച് റഫറന്‍സ് കൊടുത്തിട്ടുള്ളതുകൊണ്ട് പുസ്തകം താങ്കള്‍ക്ക് മനഃപ്പാഠമാണെന്നറിയാം, എന്നാലും ഞാന്‍ സഹായിക്കാം.അദ്ധ്യായം നാല്, Making tracks through animal space.ഡോക്കിന്‍സിന്റെ അറിവില്ലായ്മ എല്ലാവരും അറിയട്ടെ.ചങ്ങാതി ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആണത്രെ..ജീവശാസ്ത്രവും ജെനെറ്റിക്സുമെല്ലാം അരച്ചുകലക്കി കുടിച്ച താങ്കളോടാണ് കളി!!പിന്നെ ഡോക്കിന്‍സിന്റെ Climbing mount improbable എന്ന പുസ്തകത്തില്‍ കണ്ണിന്റെ പരിണാമത്തെ വിവരിക്കുന്ന ഒരധ്യായവും ചിറകുകളുടെ പരിണാമം വിവരിക്കുന്ന ഒരധ്യായവുമുണ്ടെന്ന് അറിയാമല്ലോ.(തീര്‍ച്ചയായും ഇതൊക്കെ വായിച്ചു മനസ്സിലാക്കീട്ടാണ് താങ്കള്‍ പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നതെന്നറിയാം.)പരിണാമം ബ്ലോഗില്‍ അവക്കുള്ള മറുപടി പ്രതീക്ഷിക്കുന്നുണ്ട്.ഇപ്പോഴിതാ ഡോക്കിന്‍സ് സൃഷ്ടിവാദക്കാര്‍ക്കൊരു മറുപടിയായി The Greatest Show on Earth: The Evidence for Evolution എന്നൊരു പുസ്തകമെഴുതുന്നു.ആ പുസ്തകത്തിലേയും വാദങ്ങളെ തകര്‍ത്തു തരിപ്പണമാക്കുന്ന മറുപടികള്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.ഇതൊക്കെ മനസ്സിലാക്കിത്തരാന്‍ താങ്കളല്ലാതെ വേറാരുണ്ട്.എല്ലാവരും താങ്കളേപ്പോലെ ജീവസസ്ത്രവും ജെനറ്റിക്സും മറ്റും പഠിച്ചവരല്ലല്ലോ..1996 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ പരിണാമസിദ്ധാന്തത്തെ അംഗീകരിച്ചു.താങ്കളേപ്പോലുള്ള സമര്‍ത്ഥന്‍മാര്‍ ഉപദേശിക്കാന്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം.

കണ്ണിന്റെ stereovision നെപ്പറ്റിയുള്ള താങ്കളുടെ സംശയങ്ങളും ന്യായമാണ്.Steven Pinker എന്നൊരുത്തന്‍ (visual cognition സ്പെഷലിസ്റ്റ് ആണത്രേ.താങ്കളുടെ മലപ്പുറം ഡിഗ്രിയോളം വരുമോ അത്.) How the mind works എന്ന പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് എഴുതിയതും താങ്കള്‍ വായനക്കാരുമായി പങ്കുവക്കുമെന്നു കരുതുന്നു.

2009, ആഗസ്റ്റ് 7, വെള്ളിയാഴ്ച

വാല്മീകിരാമായണത്തിലെ ശ്രീരാമന്‍

കര്‍ക്കിടകമാസത്തില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ അപദാനങ്ങള്‍ കൊണ്ട് ബ്ലോഗുകളും പത്രങ്ങളും നിറയുകയാണല്ലൊ.യഥാര്‍ഥത്തില്‍ രാമന്‍ എപ്രകാരമുള്ള ആളായിരുന്നു?'ഒറിജിനല്‍ സോഴ്സ്' എന്നു പറയാവുന്ന വാല്മീകി രാമായണത്തിലെ രാമന്‍ എങ്ങിനെയായിരുന്നു എന്നു നോക്കാം.'ഈ ലോകത്ത് ഗുണവാനും വീരവനുമായ ഉത്തമഗുണങ്ങള്‍ നിറഞ്ഞ മനുഷ്യനാര്' എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായാണല്ലോ വാല്മീകി രാമന്റെ കഥ പറയുന്നത്.(റഫറന്‍സിനായി നെറ്റില്‍ ലഭ്യമായ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം ഇവിടെ.മലയാളവിവര്‍ത്തനമൊന്നും നെറ്റില്‍ ഇല്ലെന്നു തോന്നുന്നു.)

ഭരതന്‍ ചിത്രകൂടത്തില്‍ വച്ച് രാമനെ സമീപിച്ചു തിരിച്ചുവന്ന് രാജ്യഭാരം കൈയേല്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.രാജ്യം ഉപേക്ഷിക്കാന്‍ രാമന്‍ പറയുന്ന കാരണം, ദശരഥന്‍ കൈകേയിയെ വിവാഹം ചെയ്യുന്ന സമയത്ത് തന്റെ രാജ്യം കൈകേയിയുടെ പിതാവിന് 'രാജ്യ ശുല്കം'(kingdom as dowry)ആയി കൊടുത്തിരുന്നു എന്നാണ്.(2-107-3)

puraa bhraataH pitaa naH sa maataram te samudvahan |
maataamahe samaashrauShiid raajya shulkam anuttamam ||

"O, My brother! Long ago, when our father married your mother, he promised your maternal grandfather that he would confer his kingdom as an exceptional marriage-dowry"


അതായതു രാജ്യം ഭരതന്റെ പിതാമഹന്റെതാണ് ദശരഥന്‍ വെറും കെയര്‍ടേക്കര്‍ മാത്രം.രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശി ഭരതന്‍ തന്നെയാണ്.ഇത് ശരിയാണെങ്കില്‍ പതിനാല് വര്‍ഷത്തിനു ശേഷവും രാമന്‍ രാജാവാകാന്‍ പാടില്ലല്ലോ.അല്ലെ?

ഇനി ഫ്ലാഷ്ബാക്ക്. ദശരഥന്‍ രാമനെ രാജാവാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ നമ്മുടെ മര്യാദാപുരുഷോത്തമന്‍ എതിര്‍പ്പൊന്നും പ്രകടി്പ്പിക്കുന്നില്ല.ഭരതന്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന് ദശരഥന്‍ മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്‌.(2-4-24 ____ 2-4-28)ദശരഥന്റേത് വെറും തെറ്റിദ്ധാരണയാണ് എന്നൊന്നും രാമന്‍ പറയുന്നില്ല.എല്ലാം സമ്മതിച്ച് വീട്ടില്‍ പോവുകയാണ് ചെയ്യുന്നത്.

suhR^idashchaapramattaastvaaM rakshantvadya samantataH |
bhavanti bahuvighnaani kaaryaaNyevaMvidhaani hi ||


"Generally, there are many obstacles for such type of functions. Hence, your friends should guard you vigilantly from all directions."


viproshhitashcha bharato yaavadeva puraaditaH |
taavadevaabhishhekaste praaptakaalo mato mama ||


"It is my opinion that your coronation function should occur, while Bharata is away from the city."


kaamaM khalu sataaM vR^itte bhraataa te bharataH sthitaH |
jyeshhThanuvartii dharmaatmaa saanukrosho jitendriyaH ||


" Bharata, your brother, goes according to his eldest brother. He is righteous, compassionate and has the senses under control. He verily follows the path of good people."


kintu chittaM manushhyaaNaamanityamiti me matiH |
sataaM cha dharmanityaanaaM kR^itashobhi cha raaghava |


"Oh, Rama! It is my opinion that minds of men are inconstant. But the ever righteous, endowed with goodness, sometimes may act unexpectedly on impulse."


ityuktaH soo.abhyanujJNaataH shvobhaavinyabhishhechane |
vrajeti raamaH pitaramabhivaadyaabhyayaadgR^iham ||


Dasaratha, after telling in this way about the ensuing coronation ceremony scheduled for the next day, permitted Rama to depart. Rama offered his salutations to his father and went to his house.


മാത്രമല്ല തനിക്ക് യാതൊരു അവകാശവുമില്ലെന്ന് ബോധ്യമുള്ള രാജ്യം ലക്ഷ്മണനോടുകൂടി ഭരിക്കാനാണ് പ്ലാനിടുന്നത്,അല്ലാതെ നാലു സഹോദരന്മാര്ക്കുംകൂടി ഭരിക്കാം എന്നല്ല.(2-4-43___2-4-44)


lakshmaNemaaM maayaa saardhaM prashaadhi tvaM vasundharaam |
dvitiiyaM me.antaraatmaanaM tvaamiyaM shriirupasthitaa ||


"O, Lakshmana! You rule this earth together with me. This glorious kingdom has reached you, who are my second conscience."


saumitre bhuN^kshva bhogaaM stvamishhTaan raajyaphalaani cha |
jiivitaM cha hi raajyaM cha tvadarthamabhikaamaye ||


"O, Lakshmana! You enjoy the benefits as desired by you and the fruits of kingdom. I desire to live and even to rule the kingdom but for you."


രാമായണത്തിലെ ദുഷ്ടകഥാപാത്രമായാണ് കൈകേയിയെ കരുതുന്നത്.എന്നാല്‍ രാമന്റെ കിരീടധാരണ വാര്‍ത്തയറിഞ്ഞ് കൈകേയി സന്തോഷിക്കുകയാണ് ചെയ്യുന്നത്.(2-7-31___2-7-36)


mantharAyA vachaH shrutvA shayanAtsa shubhAnanA |
uttasthau harshhasaMpuurNaa chandralekheva shaaradii ||


Hearing Manthara's words, that Kaikeyi of charming countenance who was lying in bed, rose from her coach full of delight like unto the crescent moon in autumn.


atiiva saa tu saMhR^ishhTaaa kaikeyii vismayaanvitaa |
ekamaabharaNaM tasyai kubjaayai pradadau shubham ||


That Kaikeyi in the midst of her astonishment and joy gave a graceful jewel to the hunch-backed Manthara.


dattvA tvAbharaNa.n tasyai kubjAyai pramadottamA |
kaikeyI mantharA.n hR^iShTA punarevAbravIdidam ||


Kaikeyi, the best among women, gave a jewel to Manthara and spoke to her as follows:


ida.n tu manthare mahyamAkhyAsi paramaM priyam |
etanme priyamAkhyAtuH ki.n vA bhUyaH karomi te ||


"Oh, Manthara! You informed much gladdening news to me. What else can I do for you, who informed such a good news?"


rAme vA bharate vAha.n visheShaM nopalakShaye |
tasmAttuShTAsmi yadrAjA rAma.n rAjye.abhiShekShyati ||


"I do not see any difference between Rama and Bharata. That is why, I am happy that Rama is being anointed for crown by the king."


na me param kiJNchi ditastvayApi na |
priyaM priyArhe suvacham vacho param |
tathA hyavochastvamataH priyottaraM |
varaM varaM te pradadAmi ta.n vR^iNu ||


"O, Manthara! You do merit every favor. I have no other pleasant news than this. Hence, you cannot ever again inform a better loving news than this. I shall give you a good boon. Ask for it!"


ഇനി ഭരതന്‍ രാജാവാകും എന്ന് കേള്‍ക്കുമ്പോള്‍ കൌസല്യ എന്തുപറയുന്നു എന്നു നോക്കാം.(2-20-38)

na dRSTa puurvam kalyaaNam sukham vaa pati pauruSe |
api putre vipashyeyam iti raama aasthitam mayaa ||


“Oh, Rama! I have not seen any happiness or prosperity earlier, while my husband is in power. I believed that I could see them at last when my son comes to power.”


ഇനി പറയൂ, ആരാണ് നല്ലത്,കൈകേയിയോ കൌസല്യയോ?


പിന്നീട് മന്ഥരയുടെ പ്രേരണയാല്‍ ഭരതനെ രാജാവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,കൈകേയിക്ക് രാമനോട് വിരോധമൊന്നുമില്ല. എന്നാല്‍ രാമനോ...

വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ലക്ഷ്മണനോട് അയോധ്യയില്‍തന്നെ താമസിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിന് പറയുന്ന കാരണങ്ങള്‍ നോക്കുക. (2-31-13 ___2-31-14)

saa hi raajyam idam praapya nR^ipasya ashva pateH sutaa |
duhkhitaanaam sapatniinaam na kariSyati shobhanam

"That Kaikeyi daughter of king Aswapathi, after obtaining this kingdom, will certainly not accord good treatment to her step-wives, who are at grief."


na smarishhyati kausalyaam sumitraam cha suduHkhitaam |
bharato raajyamaasaadya kaikeyyaam paryavasthitaH ||

"Bharata on acquiring the kingdom will be devoted to Kaikeyi and will not think of sorrowful Kausalya or Sumitra."


തനിക്കവകാശപ്പെട്ട രാജ്യം രാമന്റെ പ്രതിനിധിയായി പതിന്നാലുവര്‍ഷം ഭരിച്ചു, പിന്നീട് അദ്ദേഹത്തെത്തന്നെ രാജ്യം ഏല്പിക്കാന്‍ തെയ്യാറായ ഭരതനേക്കുറിച്ചാണ് ശ്രീരാമന്‍ ഇത് പറയുന്നത്!!

വാല്മീകി രാമായണം വായിക്കുമ്പോള്‍ മന്ഥര മാത്രമാണ് രാമനെ ശരിയായി മനസ്സിലാക്കീട്ടുള്ളത് എന്നു തോന്നുന്നു. ഭരതനെ രാജവാക്കാന്‍ മന്ഥര നിരത്തുന്ന കാരണങ്ങള്‍ (2-8)ശരിയാണെന്ന് മുകളില്‍ കൊടുത്ത രാമന്റെ അഭിപ്രായപ്രകടനം വായിക്കുമ്പോള്‍ തോന്നാം.രാമന് അധികാരം കിട്ടിയിരുന്നെങ്കില്‍ ഭരതന്റെ മേല്‍ താന്‍ ആരോപിക്കുന്നപോലെ ദശരഥന്റെ മറ്റു പത്നിമാരെ ദ്രോഹിക്കാന്‍ ഒരുപക്ഷേ സാധ്യതയുള്ളത് രാമനാണ്.



വാല്മീകി രാമായണം വായിക്കുമ്പോള്‍ തോന്നുന്ന ഒരു കാര്യം,ശ്രീരാമന്‍ രാജ്യമുപേക്ഷിച്ച് വനത്തില്‍ പോകാമെന്ന് ഒരു ആവേശത്തിന് പറഞ്ഞതാണ്‌ എന്നാണ്.(കെ . മുരളീധരന്‍ കോണ്‍ഗ്രസ്‌ വിട്ടപോലെ:-))ആവേശം തീര്‍ന്നപ്പോള്‍ തന്റെ കഷ്ടസ്ഥിതിയെപറ്റിയും ഭരതന്റെ നല്ല കാലത്തെയും ഓര്‍ത്തു ദുഖിക്കുന്നുമുണ്ട്. (2-53-10)


ko hi avidvaan api pumaan pramadaayaaH kR^ite tyajet |
chanda anuvartinam putram taataH maam iva lakSmaNa ||


“what man however deluded, what father on account of a woman, at his own will and pleasure, abandon a son like myself?


ശ്രീരാമന്‍ പിതാവിനോടുള്ള സ്നേഹബഹുമാനങ്ങള്‍ കൊണ്ടാണ് വനവാസം സ്വീകരിച്ചത് എന്ന് കരുതുന്നവര്‍ ഇതുകൂടി നോക്കുക.( 2-53-8)


anaathaH caiva vR^iddhaH ca mayaa caiva vinaakR^itaH | kim kariSyati kaama aatmaa kaikeyyaa vasham aagataH ||


“Aged and (therefore) helpless, deprived of my presence, what will he do, dominated as he is by his passion for Kaikeyi and who has fallen into the clutches of Kaikeyi.”


സംസ്കൃതത്തിലെ kaama aatmaa എന്ന പ്രയോഗം ശ്രദ്ധിക്കുക.(വിവര്‍ത്തകന്‍ നമ്മുടെ മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ സ്വന്തം പിതാവിനെ kaama aatmaa=lustful soul എന്ന് വിളിച്ചതിന്റെ ജാള്യത കൊണ്ടാവാം ആ വാക്ക് വിവര്‍ത്തനത്തില്‍ നിന്ന് വിട്ടു.)


രാമന്റെ അമിതാവേശത്തിന്റെ മറ്റൊരു ഉദാഹരണം നോക്കുക.വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ശ്രീരാമന്‍ കൌസല്യയോടു പറയുന്നത്, താന്‍ പതിനാലുവര്‍ഷം ഒരു സന്യാസിയേപ്പോലെ മാംസഭക്ഷണം ഒഴിവാക്കി കിഴങ്ങുകളും പഴങ്ങളും തേനും ഭക്ഷിച്ചു ജീവിക്കും എന്നാണ്.(2-20-29)

caturdasha hi varSaaNi vatsyaami vijane vane |
madhu muula phalaiH jiivan hitvaa munivad aamiSam ||


“I shall live in a solitary forest like a sage for fourteen years, leaving off meat and living with roots, fruits and honey”.


ശ്രീരാമന് ഇങ്ങനെയൊരു ശപഥം ആവശ്യമില്ല,കാരണം ദശരഥനോ കൈകെയിയോ ഇങ്ങനെഒരു നിബന്ധന മുന്നോട്ടുവച്ചിട്ടില്ല.ഒരു ക്ഷത്രീയനേപ്പോലെ മാംസഭക്ഷണം കഴിച്ചുകൊണ്ടുതന്നെ വനത്തില്‍ കഴിയാമായിരുന്നു.വനത്തിലെത്തി ആദ്യദിവസംതന്നെ നിഷാദ രാജാവായ ഗുഹന്റെ സല്‍കാരം സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം ഇതാണ് (2-50-44)


kusha ciira ajina dharam phala muula ashanam ca maam |
viddhi praNihitam dharme taapasam vana gocaram ||


“Know me as under a vow to be an ascetic, wearing the robes of bark and deerskin and by piety, I am determined to live in the forest by eating roots and fruits only.”


ഇനി ഭരദ്വാജ മഹര്‍ഷിയോടു പറഞ്ഞത്.(2-54-16)


pitraa niyuktaa bhagavan praveSyaamaH tapo vanam |
dharmam eva aacariSyaamaH tatra muula phala ashanaaH |


"Oh, Venerable sage! Commanded by our father, we are entering a lonely forest to practise asceticism, living on roots and fruits."


പിന്നീട് എന്തു സംഭവിക്കുന്നു എന്നു നോക്കാം. (2-52-102)


tau tatra hatvaa caturaH mahaa mR^igaan |
varaaham R^ishyam pR^iSatam mahaa rurum |
aadaaya medhyam tvaritam bubhukSitau|
vaasaaya kaale yayatur vanaH patim ||


Having hunted there four deer, namely Varaaha, Rishya, Prisata; and Mahaaruru (the four principal species of deer) and taking quickly the portions that were pure, being hungry as they were, Rama and Lakshmana reached a tree to take rest in the evening.

വേറൊരു സംഭവം (2-55-33)

kroshamaatram tato gatvaa bhraatarau raamalakshmanau ||
bahuunmedhyaan mR^igaan hatvaa ceraturyamunaavane |


Thereafter having travelled only a couple of miles the two brothers Rama and Lakshmana killed many consecrated deer and ate in the river-forest of Yamuna.


പാലിക്കാന്‍ സാധിക്കാത്ത/ഉദ്ദേശിച്ചിട്ടില്ലാത്ത ശപഥങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്ത് പരിഹാസ്യനാകേണ്ട കാര്യമുണ്ടോ ഗുണവാനും വീരവാനുമായ ശ്രീരാമന്‍?
ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ഒന്നും രണ്ടുമല്ല നാലു മാനുകളെ കൊന്ന ശ്രീരാമനാണ് ഒരു വെറും കാട്ടാളന്‍ ഒരു പക്ഷിയെ അമ്പെയ്തു എന്നപേരില്‍ ഇക്കണ്ട കോലാഹലമെല്ലാം ഉണ്ടാക്കിയ വാല്മീകിയുടെ ആരാധ്യപുരുഷന്‍ എന്നത് മറ്റൊരു വിശേഷം.

രാമായണത്തിലുടനീളം ശ്രീരാമനും കൂട്ടരും മാംസം ഭക്ഷിക്കുന്നതിന്റെ വിവരണങ്ങളുണ്ട്.ഒരിടത്തും അവര്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വിവരണമില്ല.അവര്‍ പഴങ്ങളും കിഴങ്ങുകളും ഭക്ഷിക്കുന്നത് മുനിമാര്‍ അവ നല്‍കുമ്പോള്‍ മാത്രമാണ്.പുണ്യമാസമായ കര്‍ക്കിടകത്തില്‍ നോണ്‍വെജിറ്റേറിയന്‍ കഴിക്കാത്ത ഭക്തശിരോമണികള്‍ ശ്രദ്ധിക്കുക:-)


ശ്രീരാമന്റെ പ്രവര്‍ത്തികളില്‍ യാതൊരു കാരണവശാലും ന്യായീകരിക്കാന്‍ പറ്റാത്തതാണ് ബാലിവധം.ബാലിയെ വധിക്കുന്നതിനുള്ള ന്യായം നോക്കു.(4-18-37___4-18-40)


na me tatra manastaapo na manyuH haripu.ngava |
vaaguraabhiH ca paashaiH ca kuuTaiH ca vividhaiH naraaH ||
praticChannaaH ca dR^ishyaaH ca gR^ihNanti subahuun mR^igaan |


"I have neither angst nor ire in this matter of my eliminating you, or, your reviling me, oh, best monkey, but listen to the other point I wish to make clear. People will be capturing several animals, either covertly or overtly, with snares, springes and even with numerous contrivances.


pradhaavitaan vaa vitrastaan visrabdhaan ativiSThitaan ||
pramattaan apramattaan vaa naraa maamsa ashino bhR^isham |
vidhyanti vimukhaam ca api na ca doSo atra vidyate ||


"Meat eating people will undeniably kill animals, either they are speedily sprinting or standing steadily, fully dismayed or undismayed, vigilant or unvigilant, and even if they are facing away, in that there is no sacrilege.


yaanti raajarSayaH ca atra mR^igayaam dharma kovidaaH |
tasmaat tvam nihato yuddhe mayaa baaNena vaanara |
ayudhyan pratiyudhyan vaa yasmaat shaakhaa mR^igo hi asi ||


"In this world even the kingly sages well-versed in virtue will go on hunting, and hunting is no face to face game, as such, oh, vanara, therefore I felled you in combat with my arrow because you are a tree-branch animal, whether you are not combating with me or combating against me.


ഉത്തമഗുണങ്ങള്‍ നിറഞ്ഞ പുരുഷന് പറയാന്‍ പറ്റിയ വാക്കുകള്‍ തന്നെ.'ഞാന്‍ എന്റെ ഇഷ്ടം പോലെ ചെയ്യും.നിന്നെ ഞാന്‍ ഒളിച്ചുനിന്നു ഒന്ന് അമ്പെയ്താല്‍ നിനക്കെന്താ ബാലി നഷ്ടം ' എന്നു ചോദിക്കുന്നതുപോലെയാണ് ഇത്.

ശ്രീരാമന്റെ വാക്കുകളുടെ പരിഹാസ്യത മനസ്സിലാകണമെങ്കില്‍ അയോധ്യയിലെ സാധാരണ വില്ലാളികളുടെ ധാര്‍മികബോധത്തപ്പറ്റി അറിയണം.(1-5-20)


ye cha baaNaiH na vidhyanti vivik{}tam aparaa param |
shabda vedhyam cha vitatam laghu hastaa vishaaradaaH ||


They the skilful archers of that Ayodhya will not kill a lone one with their arrows, one that does not have either a predecessor or a successor in his family, a fleeing one, or by listening to the sound of the target, as is done in sonic-archery, and their skills, acumen and handiness are thus benevolent.

ഇങ്ങനെയുള്ള പടയാളികളുടെ നാട്ടില്‍ നിന്നാണ് എതിരാളിയെ തിരിച്ചറിയാന്‍ മുന്‍കൂട്ടി ചില അടയാളങ്ങളൊക്കെ നിശ്ചയിച്ചു രാമന്‍ ഒളിച്ചുനിന്ന് തനിക്ക് യാതൊരു മുന്‍പരിചയവുമില്ലാത്ത,തനിക്കോ തന്റെ കുടുബത്തിനോ യാതൊരു ദ്രോഹവും ചെയ്തിട്ടില്ലാത്ത,ഭക്ഷണത്തിനുപോലും ഉപകരിക്കാത്ത ഒരു 'മൃഗത്തെ ' ആക്രമിക്കുന്നത്.ശ്രീരാമന്‍ സുവര്‍ണ്ണമാനിനെ(മാരീചനെ) പിടിക്കാന്‍ ശ്രമിക്കുന്നതും മേല്‍പറഞ്ഞ ധാര്‍മ്മികനിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ്.സുവര്‍ണ്ണമാനിന്റെ വംശം നിലനിര്‍ത്താന്‍ മുന്‍ഗാമിയോ പിന്‍ഗാമിയോ ഉണ്ടോ എന്നൊന്നും അന്വേഷിച്ചിട്ടല്ല അതിനെ കൊല്ലാന്‍ പുറപ്പെടുന്നത്.



വാല്മീകി രാമായണം വായിക്കുമ്പോള്‍ ആവര്‍ത്തിച്ചു മനസ്സില്‍ വരുന്നത് Anti-social Personality Disorder എന്നാണ്.ശ്രീരാമന് Anti-social Personality Disorder (APD)ഉണ്ടായിരുന്നോ?Diagnostic and Statistical Manual for Mental Disorders (DSM-IV) പ്രകാരമുള്ള നിര്‍വചനം ഇവിടെ.

ശ്രീരാമന്റെ Antisocial personality disorder (APD)യുടെ ലക്ഷണങ്ങള്‍ വാല്മീകി രാമായണത്തില്‍നിന്ന്.....

# Glibness and Superficial Charm


രാമായണത്തില്‍ മന്ഥര ഒഴിച്ച് ആരും,കൈകേയിപോലും രാമനെ ദോഷം പറയുന്നില്ല.രാമന്‍ വധിക്കുന്ന ശത്രുക്കള്‍ പോലും ബാലിയും രാവണനും വരെ രാമന്റെ വ്യക്തിപ്രഭാവത്തില്‍ മയങ്ങിപ്പോയവരാണ്.


# Manipulative and Conning


They never recognize the rights of others and see their self-serving behaviors as permissible. They appear to be charming, yet are covertly hostile and domineering, seeing their victim as merely an instrument to be used. They may dominate and humiliate their victims.

ശ്രീരാമന്‍ വാനരപ്പടയുമായി യുദ്ധത്തിന് പുറപെടുന്നതാണ് സന്ദര്‍ഭം.ശ്രീരാമന്റെ ഐഡിയ നോക്കു.(6-4-18___6-4-19)

yaasyaami bala madhye aham bala ogham abhiharSayan ||
adhiruhya hanuumantam airaavatam iva iishvaraH |


“I myself, mounted on the shoulders of Hanuman, like Indra on Airavata, will march in the centre of my troops, duly cheering the multitude of army.”


angadena eSa samyaatu lakSmaNaH ca antaka upamaH ||
saarvabhaumena bhuuta iisho draviNa adhipatis yathaa |


“Let this Lakshmana, resembling the lord of Death, march on the shoulders of Angada like Kubera the lord of riches and the sovereign of beings marches on an elephant called Sarvabhauma.”


ഹനുമാന്‍ കിഷ്കിന്ധയിലെ രാജാവായ സുഗ്രീവന്റെ മന്ത്രിയും ഉപദേശകനുമാണ്.സമര്‍ത്ഥനായ സംഗീതജ്ഞന്‍..കൂടാതെ വളരെ കരുത്തനായ പോരാളിയും.ബാലിയുടെ മകനായ അംഗദന്‍ യുവരാജാവാണ്.വളരെ പരാക്രമശാലികളായ ഇവരെക്കൊണ്ടാണ് രാമലക്ഷ്മണന്മാര്‍ തങ്ങളെ ചുമപ്പിക്കുന്നത്.ഇത് വാനരന്മാരെ മുഴുവന്‍ അപമാനിക്കുന്നതിനു തുല്യമല്ലെ?ഇത് മാന്യമായ പെരുമാമാറ്റമാണോ?ഇനി ഇതു കൊണ്ട് യുദ്ധത്തില്‍ വിജയസാധ്യത കൂടുമെങ്കില്‍ കൊള്ളാം.ഇവിടെ സമര്‍ത്ഥരായ രണ്ടു പോരാളികളെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്.ചുരുങ്ങിയ പക്ഷം ആ രണ്ടു വാനരശ്രേഷ്ഠന്‍മാരുടെ അനുവാദമെങ്കിലും ചോദിക്കണമായിരുന്നു,തോളില്‍ കയറിയിരിക്കുന്നതിനുമുന്‍പ്.കാരണം ചിത്രകൂടത്തില്‍വച്ച് തന്നെക്കാണാനെത്തുന്ന ഭരതനെ ,അയോധ്യയിലെ മന്ത്രിമാരെയും,ഭരണത്തില്‍ സഹായിക്കുന്നവരേയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കുന്നുണ്ട്.അപ്പോള്‍ അറിവില്ലായ്മയല്ല പ്രശ്നം.


# Grandiose Sense of Self.narcissistic and exaggerating

Feels entitled to certain things as "their right."


മുകളിലെ ഉദാഹരണം തന്നെ.മറ്റൊന്ന് ബാലിയെ ഒളിച്ചുനിന്ന് അമ്പെയ്തതിനു പറയുന്ന കാരണം.(4-18-6)

ikSvaakuuNaam iyam bhuumiH sa shaila vana kaananaa |
mR^iga pakSi manuSyaaNaam nigraha anugraheSu api ||


"This earth with its mountains, woods, and forests, even along with the authority to condone or condemn the animals, birds, and humans on it belongs to Ikshvaku-s.


വളരെ വിചിത്രമായ ന്യായം.ഇക്ഷാകുവംശം ഭരിക്കുന്ന അയോധ്യ ഒരു ചെറിയ രാജ്യമാണ്.മറ്റൊരു രാജ്യമായ കിഷ്കിന്ധ അവരുടെ അധികാരത്തില്‍പ്പെട്ടതല്ല.ഇനി വാദത്തിന് ഭൂമിയുടെ മുഴുവന്‍ അവകാശി ഇക്ഷാകുവംശമാണെന്നു കരുതിയാല്‍ത്തന്നെ,രാജാധികാരമില്ലാത്ത രാമന് ബാലിയെ ശിക്ഷിക്കാന്‍ എന്തധികാരം?

# Pathological lyimg

Has no problem lying coolly and easily and it is almost impossible for them to be truthful on a consistent basis. Can create, and get caught up in, a complex belief about their own powers and abilities. Extremely convincing and even able to pass lie detector tests.


യാതൊരു കാര്യവുമില്ലാതെ താന്‍ ഒരു മുനിയെപോലെ പഴങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ചു ജീവിക്കുമെന്ന് വ്യാജപ്രസ്താവന നടത്തി.അനാവശ്യമായ പൊങ്ങച്ചം പറച്ചിലിന്റെയും ധാരാളം ഉദാഹരണങ്ങളുണ്ട്.


# Lack of Remorse, Shame or Guilt

Does not see others around them as people, but only as targets and opportunities. Instead of friends, they have victims and accomplices who end up as victims. The end always justifies the means and they let nothing stand in their way.


ബാലിയെ വധിച്ചതിനുള്ള ന്യായീകരണങ്ങള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

# Shallow Emotions,Incapacity for Love

When they show what seems to be warmth, joy, love and compassion it is more feigned than experienced and serves an ulterior motive. Outraged by insignificant matters, yet remaining unmoved and cold by what would upset a normal person. Since they are not genuine, neither are their promises.


ഏകപത്നീവൃതക്കാരനായ ശ്രീരാമന്റെ സഹോദരസ്നേഹത്തെപ്പറ്റി കേട്ടിട്ടുള്ളവക്ക് വിശ്വസിക്കാന്‍ സാധിക്കാത്തതാണ് ഈ ആരോപണം.സീതയെ നഷ്ടപ്പെട്ട ശ്രീരാമന്‍ ലക്ഷ്മനോട് പറയുന്നത് നോക്കുക.(4-1-41_____ 4-1-43)


mama tvayam vinaa vaasaH puShpamaase suduHsahaH ||
pashya lakshmaNa sa.mraagaH tiryak yonigateSu api |
yadeSaa shikhinii kaamaat bhartaaram abhivartate ||


"Living in this flowering month is unbearable for me... Lakshmana, see the fondness even in those originated in animals, thus that peahen in her passion is following her husband...


maam api evam vishaalaakshii jaanakii jaata sa.mbhramaa |
madanena abhivarteta yadi na apahR^itaa bhavet ||


"Had she, that broad eyed lady Seetha, not been abducted, she too would have followed me in this way with an ecstatic love...


ഭാര്യയെ നഷ്ടപ്പെട്ട ഒരാളുടെ മനോഗതം ഇപ്രകാരമായിരിക്കുമോ?പ്രത്യേകിച്ചും ഉത്തമഗുണങ്ങളുള്ള ഒരാളുടെ?ഇനി ഇത് ശരിയാണെന്നു തോന്നിയാല്‍ത്തന്നെ പതിമൂന്നു വര്‍ഷമായി ഭാര്യയെപിരിഞ്ഞ്, തന്റെ ഭൃത്യനെപ്പോലെ ജീവിക്കുന്ന ലക്ഷ്മണന്റെ അവസ്ഥയെപ്പറി രാമായണത്തിലൊരിടത്തും രാമന്‍ വേവലാതിപ്പെടുന്നില്ല.

# Callousness/Lack of Empathy

Unable to empathize with the pain of their victims, having only contempt for others' feelings of distress and readily taking advantage of them.

വീണ്ടും ബാലിവധം തന്നെ ഏറ്റവും നല്ല ഉദാഹരണം.

# Poor Behavioral Controls/Impulsive Nature/Need for Stimulation

Living on the edge. Verbal outbursts and physical punishments are normal. Believe they are all-powerful, all-knowing, entitled to every wish, no sense of personal boundaries, no concern for their impact on others.

ദണ്ഡകാരണ്യത്തിലെ രാക്ഷസന്മാരെ വധിക്കാന്‍ ,അവരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളൊന്നും ഇല്ലാതിരിക്കേതന്നെ രാമന്‍ തീരുമാനിക്കുന്നു.സീത പറയുന്നതു നോക്കു.(3-9-9)

tR^itiiyam yad idam raudram para praaNa abhihi.msanam |
nir.hvairam kriyate mohaat tat ca te samupasthitam ||
"That third tendency to torture others' lives without enmity, that which will usually be effectuated unwarily, has now suddenly chanced before you...

# Irresponsibility/Unreliability


Not concerned about wrecking others' lives and dreams. Oblivious or indifferent to the devastation they cause. Does not accept blame themselves, but blames others, even for acts they obviously committed.


ശ്രീരാമന്‍ മാരീചന്റെ പുറകെപോയി അതിനെ അമ്പെയ്തു വീഴ്ത്തുന്നു.മാരീചന്‍ സീതയേയും ലക്ഷ്മണനേയും വിളിച്ചു കരഞ്ഞതുകേട്ട് ചതി മനസ്സിലാക്കിയ ശ്രീരാമന്‍ സീതയും ലക്ഷ്മണനും എന്തു കരുതും എന്നു വിഷമിക്കുന്നു.(3-44-24___3-44-25)

haa siite lakSmaNa iti evam aakrushya tu mahaa svanam |
mamaara raakSasaH so ayam shrutvaa siitaa katham bhavet ||
lakSmaNaH ca mahaabaahuH kaam avasthaam gamiSyati |
iti sa.mcintya dharmaaatmaa raamo hR^iSTa tanuu ruhaH ||

"This demon died while crying out with a blatant voice 'ha, Seetha... ha, Lakshmana...' And on hearing this how Seetha will be? And what will be the plight of dextrous Lakshmana?" Thus on thinking over them that righteous-souled Rama remained in a hair-raising predicament.

എന്നാല്‍ വേഗം തിരിച്ചുപോകുന്നതിനു പകരം രാമന്‍ കൂടുതല്‍ വേട്ടയാടാന്‍ നില്‍കുകയാണ്‌ ചെയ്യുന്നത്.(3-44-27)

nihatya pR^iSatam ca anyam maa.msam aadaaya raaghavaH |
tvaramaaNo janasthaanam sasaara abhimukhaH tadaa ||

Raghava then on killing another spotted deer and on taking its flesh, he hurried himself towards Janasthaana.

# Promiscuous Sexual Behavior/Infidelity


ശ്രീരാമന്റെ ഏകപത്നീവൃതം പ്രസിദ്ധമാണല്ലോ.പക്ഷേ മന്ഥര കൈകേയിയോടു പറയുന്നത് ഇവിടെ (2-8-12)


hR^ishhTaaH khalu bhavishhyanti raamasya paramaaH striyaH |
aprahR^ishhTaa bhavishhyanti snushhaaste bharatakshaye ||

"Rama's wives will get delighted. Your daughters-in-law will be unhappy because of Bharata's waning position."

രാമനും ഭരതനും ഒന്നില്‍കൂടുതല്‍ ഭാര്യമാരുണ്ട് എന്ന് ഇവിടെ സൂചനയുണ്ട്.ഒരുപക്ഷേ ധര്‍മ്മപത്നി (മതപരമായ ആചാരങ്ങളോടെ വിവാഹം കഴിച്ച,യാഗങ്ങളിലും പൂജകളിലും ഭര്‍ത്താവിനൊപ്പം പങ്കെടുക്കാന്‍ അവകാശമുള്ള പത്നി)സീത മാത്രമായിരിക്കാം.ദശരഥന് ധര്‍മ്മപത്നിമാര്‍ മൂന്നുപേരാണെങ്കിലും ഭാര്യമാരുടെ എണ്ണം 350 ഓളം വരും. (2-34-13)

# Lack of Realistic Life Plan/Parasitic Lifestyle


വനവാസകാലത്ത് ഒരു വേലക്കാരനെപ്പോലെ പണിയെടുത്തിരുന്നത് മിക്കവാറും ലക്ഷ്മണനാണ്.
ഉദാഹരണത്തിന്,(3-15-21___3-15-25) രാമന്‍ എല്ലാം കഴിഞ്ഞാല്‍ ലക്ഷ്മണനെ പുകഴ്ത്തും അത്രതന്നെ.



(മതവികാരം വൃണപ്പെടാന്‍ സാധ്യതയുള്ളവരുടെ അറിവിലേക്ക്.....സമൂഹത്തില്‍ ഏകദേശം 4% പേര്‍ Antisocial personality disorder (APD) ഉള്ളവരാണ്.വളരെ ജനസമ്മതിയുള്ള ആധ്യാത്മികഗുരുക്കന്‍മാരുടേയും മതനേതാക്കളുടേയും 'ശക്തരായ' ഭരണാധികാരികളുടേയും ഇടയില്‍ ഇവരുടെ എണ്ണം വളരെ കൂടുതലാണ്.ഒരുപക്ഷേ മനുഷ്യനെപ്പോലുള്ള സമൂഹ്യജീവികളില്‍ നേതാവകാനുള്ള പ്രധാന യോഗ്യത APD ആയിരിക്കാം.നമ്മള്‍ നേതൃത്വഗുണം എന്നു കരുതി ആദരിക്കുന്ന പലതും APDയുടെ ലക്ഷണങ്ങളാണ്.


(കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് FEET OF CLAY-A study of gurus by Anthony Storr വായിക്കാം.ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ഉണ്ടെന്നു കേള്‍കുന്നു.)

APD നല്ലതോ ചീത്തയോ എന്നതല്ല കാര്യം.ഇവരുടെ പ്രവര്‍ത്തികള്‍ സമൂഹത്തെ എങ്ങിനെ ബാധിക്കുന്നു എന്നതാണ്.ഓരോ കാലഘട്ടത്തിലും സമൂഹത്തിലെ അംഗീകരിക്കപ്പെട്ടിട്ടുള്ള ധാര്‍മ്മിക നിയമങ്ങള്‍ മാറാറുണ്ട്.Zeitgeist എന്ന ജര്‍മ്മന്‍ വാക്കാണ്‌ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്(The God Delusion) ഉപയോഗിക്കുന്നത്.sprit of times എന്ന് വേണമെങ്കില്‍ അര്‍ഥം പറയാം.ഹിറ്റ്ലറുടെ ക്രൂര കൃത്യങ്ങള്‍ 'മഹാനായ' അലക്സാണ്ടറുടെ കാലത്തായിരുന്നെങ്കില്‍ ഹിറ്റ്ലര്‍ കരുത്തനായ ഭരണാധികാരിയായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വാഴ്ത്തിയേനേ. മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നതാണല്ലോ കരുത്തനായ ഭരണാധികാരിയുടെ ലക്ഷണം.വാല്മീകിയുടെ കാലത്തെ ഉത്തമപുരുഷലക്ഷണമായിരിക്കാം ശ്രീരാമന്‍ കാണിക്കുന്നത്.പ്രശ്നം ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതു തന്നെയാണ് ഉത്തമം എന്നു വാശിപിടിക്കുമ്പോഴാണ്.

LinkWithin

Related Posts with Thumbnails