2009, നവംബർ 17, ചൊവ്വാഴ്ച

ആണും പെണ്ണും

എന്താണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം?ഫെമിനിസ്റ്റുകള്‍ക്കുപോലും വ്യക്തമായ മറുപടി ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്തായാലും മനുഷ്യന്റെ കാര്യം മാത്രമല്ല ഉദ്ദേശിക്കുന്നത്.എല്ലാ ജീവജാലങ്ങളുടേയും കാര്യമാണ്.അതായത് ജീവശാസ്ത്രജ്ഞന്‍മാര്‍ ഒരു വര്‍ഗ്ഗത്തിലെ ആണിനേയും പെണ്ണിനേയും വേര്‍ത്തിരിച്ചറിയുന്നതെങ്ങിനെ?ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?ഉത്തരം വളരെ ലളിതമാണ്.ചെറിയ പ്രത്യുല്‍പാദനകോശങ്ങള്‍ ഉള്ളത് ആണ്(sex cells=sperm),വലിയ പ്രത്യുല്‍പാദനകോശങ്ങള്‍ ഉള്ളത് പെണ്ണ്(sex cells=ovum or egg) .അത് കൃമികീടങ്ങളും ചില ചെടികളും മുതല്‍ മനുഷ്യര്‍ വരെ അങ്ങനെത്തന്നെ.ഇത്രേ ഉള്ളൂ വ്യത്യാസം.ബാക്കിയുള്ള വ്യത്യാസങ്ങളെല്ലാം ഈയൊരു ചെറിയ വ്യത്യാസത്തിന്റെ പര്‍വ്വതീകരണം(magnification) മാത്രമാണ്.It's an interesting story,so fasten your seat belts !! We are off for a wonderful journey through the animal world :-)

അപ്പോള്‍ പ്രധാനപ്പെട്ട ഒരു ചോദ്യം....The fundamental enigma of all,Why does sex exists at all?പ്രത്യേകിച്ചും ലോഡ് ചെസ്റ്റര്‍ഫീല്‍ഡ് പറയുന്നതുപോലെ,''the pleasure is momentary,the position ridiculous,and the expense damnable''.ശരിയല്ലെ?;-)പല തിയറികളും ഉണ്ടെങ്കിലും ധാരാളം തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയാകാന്‍ സാധ്യതയുള്ളത്,പാരസൈറ്റുകളുടെ ആക്രമണത്തില്‍നിന്നും നിന്ന് രക്ഷ നേടാന്‍ എന്നതാണ്.(John Tooby,William Hamilton and others.)ഈ വിഷയത്തില്‍ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ.

 പതിവുപോലെ ഇത് വിശദീകരിക്കാന്‍ പരിണാമ സിദ്ധാന്തം വേണ്ടി വരും.( "Nothing in Biology Makes Sense Except in the Light of Evolution"-Theodosius Dobzhansky-ഇപ്പൊ ചാടിവീഴും ചിലരൊക്കെ.;-)) മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതുപോലെ ,in nature every body is competing against everybody else.ഒരു പാരസൈറ്റിന്റെ വീക്ഷണത്തില്‍ മറ്റൊരു ശരീരം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് വളര്‍ന്ന്, തന്റെ വംശം വര്‍ദ്ധിപ്പികാനുള്ളതാണ്.മേലനങ്ങാതെ ആഹാരം സമ്പാദിക്കാനുള്ള ഒരു മാര്‍ഗ്ഗം.ദേഹത്തിന്റെ ഉദ്ദേശ്യം പാരസൈറ്റിന് പിടികൊടുക്കാതെ ജീവിച്ച് സമയമാകുമ്പോള്‍ സ്വന്തം വംശവര്‍ദ്ധന നടത്തുക എന്നതും.(ഇവിടെ അല്പം വിശദീകരണം വേണം.പാരസൈറ്റിന്റെ ഉദ്ദേശ്യം എന്നൊക്കെ പറയുമ്പോള്‍ ഈ അണുവിന് ആലോചിക്കാന്‍ ബുദ്ധിയുണ്ടോ,ആരാണ് അതിനെ അതു പഠിപ്പിച്ചത് എന്നൊക്കെ ചോദിച്ചു പരിണാമസിദ്ധാന്തത്തിന്റെ ശവക്കുഴി തോണ്ടാന്‍ കരാറെടുത്ത ചിലര്‍ വരാനുണ്ട്.അവരുടെ അറിവിന്‌ വേണ്ടി...No animal makes explicitly conscious decisions about their genetic future. It is just short hand for saying,all else being equal,animals whose genes lead to the development of traits that increase an individual's ability to survive and reproduce are more likely to be represented in the gene pool in the succeeding generations than are individuals who had a different array of genes that resulted in traits that weren't so successful in that particular environment.There is no hint of conscious thought.) 
  
വീണ്ടും വിഷയത്തിലേക്ക് ....ഇവിടെ പാരസൈറ്റിന് ഒരു അലൈംഗിക ജീവിയെ അപേക്ഷിച്ച് അല്പം മേല്‍കൈ ഉണ്ട്.ഒരു സാധാരണ ബാക്ടീരിയ 20-30 മിനിറ്റില്‍ പുതിയ തലമുറ ഉണ്ടാക്കും.ഓരോ തവണയും മ്യൂട്ടേഷന് സാധ്യതയുണ്ട്,അതായതു ആതിഥേയ ശരീരത്തെ കൂടുതല്‍ നന്നായി അക്രമിക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ ലഭിക്കാം.എന്നാല്‍ അലൈംഗീക ജീവികളുടെ കാര്യത്തില്‍ ക്ലോണുകള്‍ ആയിരിക്കും അവയുടെ അടുത്ത തലമുറ.എല്ലതലമുറയും ഒരുപോലിരിക്കും.പാരസൈറ്റിന് ഒരു അലൈംഗിക ജീവിയുടെ പ്രതിരോധം തകര്‍ക്കാനുള്ള എന്തെങ്കിലും സംവിധാനം മ്യൂട്ടേഷനിലൂടെ കിട്ടിയാല്‍,അതെത്ര കാത്തിരുന്നിട്ടായാലും,ആ ജീവിയുടെയും അതിന്റെ അന്തര തലമുറയുടെയും കഥ കഴിയും (sooner or later it has to happen.It's a mathematical certainty.)1840 ലെ Irish potato famine കേട്ടിട്ടില്ലേ? ഒന്നര മില്യണ്‍ ആളുകളാണ് പട്ടിണികൊണ്ടു മരിച്ചത്.ഉരുളക്കിഴങ്ങിനെ ബാധിച്ച ഒരു രോഗം മൂലം കൃഷി മുഴുവന്‍ നശിച്ചു.അതിനു കാരണം ഉരുളകിഴങ്ങ് ഒരു അലൈംഗിക സസ്യമാണ്.എല്ലാം ഒരേ ചെടിയുടെ ക്ലോണുകള്‍.അതിനെ ആക്രമിച്ച ഫംഗസ് ലൈംഗികജീവിയും.അതാണ് സെക്സിന്റെ ഗുണം,and most animals and some plants have discovered our equivalent of bedroom farce :-)

സെക്സ് എന്നാല്‍ രണ്ടു ജീവികളുടെ DNA കൂട്ടിക്കലര്‍ത്തി പുതിയ ജീവിയെ ഉണ്ടാക്കുക എന്നര്‍ത്ഥം.അങ്ങിനെവരുമ്പോള്‍ ഓരോ തലമുറയും മുന്‍ തലമുറയില്‍നിന്നും അല്പം വ്യത്യാസപ്പെട്ടിരിക്കും.പാരസൈറ്റുകള്‍ക്ക് അവയെ കീഴടക്കാന്‍ പ്രയാസമായിരിക്കും.കൂടെകൂടെ പാസ് വേഡുകള്‍ മാറ്റി കമ്പ്യൂട്ടറിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതുപോലെ.

ബഹുകോശ ജീവികളിലെ മൈറ്റോകോണ്‍ഡ്രിയ (It acts as the power house of the cell.) പണ്ടുകാലത്ത് മറ്റൊരു സ്വതന്ത്ര ജീവിയായിരുന്നു എന്നതിന് തെളിവുകളുണ്ട്.(ചെടികളിലെ chloroplast ഉം അങ്ങിനെതന്നെ).(O.T: Don't you think it wonderful that all multicellular organisms including ourselves, are really a mix of other unicellular organisms.And more important how come none of our gods told us?) സ്വന്തമായി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള ഈ ബ്ലൂ ഗ്രീന്‍ ആല്‍ഗേ വംശജന്‍ പണ്ടെന്നോ കോശങ്ങളുടെ ഉള്ളില്‍ കടന്നു കൂടിയതാണ്.രണ്ടു കൂട്ടര്‍ക്കും പ്രയോജനപ്രദമായതുകൊണ്ട്,മൈറ്റോകോണ്‍ട്രിയക്ക്(ബ്ലൂ ഗ്രീന്‍ ആല്‍ഗേ) ശത്രുക്കളില്‍നിന്ന് സംരക്ഷണം കിട്ടും,കോശത്തിന് പകരം മൈറ്റോകോണ്‍ട്രിയ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം കിട്ടും.(ഇതൊക്കെ കോശങ്ങള്‍ മീറ്റിംഗ് കൂടി തീരുമാനിക്കുന്നതാണോ?ആരാണ് അവയ്ക്ക് ബുദ്ധി കൊടുത്തത്?എന്നൊക്കെ ചോദിച്ച് ജെനെറ്റിക്സുകാരന്‍ വരാനുണ്ട്:-) അദ്ദേഹത്തിനു വേണ്ടി വിശദീകരണം...സഹകരിക്കാത്ത കോശങ്ങള്‍ നശിച്ചു പോയി. സഹകരിച്ചവരുടെ അനന്തരതലമുറയാണ് ഇന്നു കാണുന്ന ജീവികള്‍.Probably the union started as an infection.Maybe the host cell was weak and couldn't digest the intruder,or maybe the attacker was a particularly hardy type and resisted all attempts at elimination.Since the host cell was transparent the visitor could continue its business inside.Again nobody plans for any thing.That is the beauty of Darwin's idea.You get order from just mindless,unplanned action.) 

സഹകരിച്ചു എന്നു കരുതി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല എന്നര്‍ത്ഥമില്ല.നമ്മുടെ മുന്നണി രാഷ്ട്രീയം പോലെ ചില പൊട്ടലും ചീറ്റലുമൊക്കെ നടക്കുന്നുണ്ട്.മൈറ്റോകോണ്‍ട്രിയക്ക് സ്വന്തമായി വേറെ DNA ഉണ്ട്.കോശത്തിന്റെ ന്യൂക്ളിയസ്സിലെ DNA യുടെ ഉത്തരവുകള്‍ അവ അനുസരിക്കാറുമില്ല.മൈറ്റോകോണ്‍ട്രിയയുടെ DNAയുടെ 'സ്വാര്‍ത്ഥത' മൂലം പല ജനിതക അസുഖങ്ങളും ഉണ്ടാകാറുണ്ട്.(Blindness due to the destruction of optic nerve.ഇവിടെ മുന്നണി മര്യാദകള്‍ക്കനുസരിച്ച് mitochondrial DNA പെരുമാറാന്‍ തെയ്യാറാകാത്തതാണ് പ്രശ്നം.) 

രണ്ടു ലൈംഗിക കോശങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ശരിക്കും കുഴപ്പം തുടങ്ങുക. തുല്യ വലുപ്പമുള്ള ലൈംഗികകോശങ്ങളാണ് ഉള്ളതെന്നു കരുതുക.ഇവ യോജിച്ചുണ്ടാകുന്ന പുതിയ കോശത്തില്‍ രണ്ടുതരം മൈറ്റോകോണ്‍ട്രിയ ഉണ്ടാകും.And you will have a ferocious war for survival,and the cell is doomed.ഇതിനു പ്രതിവിധി ഒരു ലൈംഗികകോശം മൈറ്റോകോണ്‍ട്രിയ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.(ജനെറ്റിക്സ് വിദഗ്ദ്ധന്റെ വക ആരാണ് അങ്ങിനെ തീരുമാനിച്ചത്? കോശങ്ങള്‍ക്ക് അങ്ങിനെ തീരുമാനിക്കാനുള്ള ബുദ്ധിയുണ്ടോ?എന്നിങ്ങനെയുള്ള 'ചോദ്യങ്ങള്‍ '-if you can call it that-പ്രതീ്ഷിക്കുന്നതുകൊണ്ട്....തീരുമാനിച്ചു എന്നാല്‍,കോശങ്ങള്‍ സഭ കൂടി വോട്ടിനിട്ട് തീരുമാനിച്ചു,അല്ലെങ്കില്‍ പടച്ചോന്‍ തീരുമാനിച്ചു എന്നല്ല.അങ്ങിനെ തീരുമാനിച്ചപോലെ പെരുമാറാത്ത കോശങ്ങള്‍ക്ക് അന്തര തലമുറ ഉണ്ടായില്ല എന്നു പറയുന്നതിന്റെ ഷോര്‍ട്ട് ഹാന്‍ഡ്‌ രൂപമാണ് അത്.)അങ്ങിനെ മൈറ്റോകോണ്‍ട്രിയ വേണ്ടെന്നു വച്ച അഥവാ 'തോറ്റുപോയ' കോശമാണ് ബീജം.പുതിയ സൃഷ്ടിക്കുവേണ്ട DNA മാത്രമാണ് ബീജം നല്‍കുന്നത്.പുതിയ കോശത്തിനുവേണ്ട മൈറ്റോകോണ്‍ട്രിയയും മറ്റു സംവിധാനങ്ങളെല്ലാം അണ്ഡത്തിന്റെ സംഭവനയാണ്.(നമ്മുടെ മൈറ്റോകോണ്‍ട്രിയ അമ്മ വഴി കിട്ടുന്നതാണ്.അമ്മ ,അമ്മൂമ്മ,വലിയമ്മൂമ്മ അങ്ങിനെ പോകും.ന്യൂക്ളിയസ്സിലെ DNA യുമായി ഒരിക്കലും കൂടിക്കലരാത്തതുകൊണ്ട് പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ mitochondrial DNA യുടെ പഠനം സഹായിക്കും.mitochondrial eve എന്നൊക്കെ കേട്ടിട്ടില്ലേ?) 
  
മറൊരു കാര്യമുള്ളത്‌,ഏറ്റവും വലിയ ലൈംഗിക കോശത്തില്‍ ഭ്രൂണത്തിന് വളരാനുള്ള പോഷകങ്ങള്‍ ധാരാളം ഉണ്ടാകും.ചെറിയ ലൈംഗികകോശത്തിന്,ഭാരം കുറവായതുകൊണ്ട് വേഗം അണ്ഡത്തിനടുത്ത് എത്തിച്ചേരാം,മാത്രമല്ല ചെലവ് കുറവും.അപ്പോള്‍ ഈ രണ്ടു കൂട്ടര്‍ക്കും ഗുണവശങ്ങളുണ്ട്.പക്ഷേ അതുപോലെയല്ല രണ്ടു സൂത്രങ്ങളും ഒരുമിച്ചു പ്രയോഗിക്കാന്‍ ശ്രമിക്കുന്ന ഇടത്തരം വലുപ്പമുള്ള ലൈംഗിക കോശങ്ങള്‍.അവയ്ക്ക് രണ്ടു കൂട്ടരുടേയും ഗുണങ്ങള്‍ ഉണ്ടാവാറില്ല എന്നുമാത്രമല്ല ദോഷങ്ങള്‍ ഉണ്ടാവുകയും ചെയ്യും.(ഭ്രൂണത്തിന് ആവശ്യത്തിന് പോഷകമില്ലായ്മ, ഭാരകൂടുതല്‍,അനാവശ്യ ചെലവ് etc.)അതിനാല്‍ പ്രകൃതി അവയെ നിഷ്കരുണം തള്ളികളഞ്ഞു. അതുകൊണ്ടാണ് വളരെ വലുതും, തീരെ ചെറുതുമല്ലാതെ, ഇടത്തരം വലിപ്പമുള്ള ലൈംഗിക കോശങ്ങള്‍ ഇല്ലാത്തത്‌. 

ഇനിയാണ് രസം.സന്താനോല്പാദനം എന്ന ഈ പങ്കുകച്ചവടത്തില്‍ ആണിന്റേയും പെണ്ണിന്റേയും മൂലധന നിക്ഷേപം തമ്മില്‍ വളരെ വ്യത്യാസമുണ്ട് എന്നു നാം കണ്ടു.ഒരു ബീജ കോശത്തിന്റെ അനേക മടങ്ങ് വലുതാണ് ഒരു അണ്ഡകോശം.(ഒരു ആയിരം ഇരട്ടിയെങ്കിലും.)ബീജകോശങ്ങള്‍ നിര്‍മിക്കാന്‍ തീരെ ചെലവ് കുറവായതുകൊണ്ട് (DNA ഒഴിച്ച് വേറൊന്നും കാര്യമായി വേണ്ട.) ആണിന് ചുമ്മാ ഇഷ്ടം പോലെ ബീജങ്ങള്‍ ഉണ്ടാക്കിവിടാം.അണ്ഡം കൂടുതല്‍ ചെലവേറിയതായതു കൊണ്ട് അതിനുവേണ്ട പോഷകങ്ങളും,അത് സംരക്ഷിക്കാനുള്ള സുരക്ഷാ കവചവുമെല്ലാം പെണ്ണിന്റെ ചെലവില്‍ തന്നെ നിര്‍മ്മിക്കുന്നു.അതായത് കച്ചവടം പുരോഗമിക്കുംതോറും നിക്ഷേപങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം കൂടുതല്‍ വലുതാകും.

ഇവിടെ നിക്ഷേപത്തിന്റെ (parental investment- PI)നിര്‍വ്വചനം ഇതാണ്.Investment is any thing a parent does that increases the chance of survival of an offspring while decreasing the parent's ability to produce other viable offspring.The investment can be energy,nutrients,time or risk.(R.L.Trivers) 

തന്റെ നിക്ഷേപം വെറുതെ പോകാതിരിക്കാന്‍ പെണ്ണ്, പ്രത്യേകിച്ചു സസ്തനികളില്‍, തന്റെ നിക്ഷേപം (കച്ചവടത്തില്‍ നിസ്സാര നിക്ഷേപം മാത്രമേ നടത്തീട്ടുള്ളൂ എങ്കിലും ആണിനും 'തുല്യ' അവകാശമുള്ള കുഞ്ഞിനെ i.e ജീനുകളുടെ കാര്യത്തില്‍ ) ശരീരത്തിനുള്ളില്‍ത്തന്നെ വളര്‍ത്തുന്നു. കുഞ്ഞിനുവേണ്ട പോഷകങ്ങളും മറ്റും പെണ്ണ് തന്നെ ഒരുക്കി കൊടുക്കുന്നു.ബിസിനസ്സ് സംരംഭത്തിന്റെ മൂല്യം വീണ്ടു കൂടുന്നു.ഇനി കച്ചവടം പൊളിഞ്ഞാല്‍ നഷ്ടം മുഴുവന്‍ പെണ്ണിനായതുകൊണ്ട് പ്രസവിച്ച ശേഷം മുലപ്പാലിന്റെ രൂപത്തില്‍ വീണ്ടും മുതലിറക്കുന്നു.  


ഇനി ഇതിന്റെ പ്രത്യാഘാതങ്ങള്‍ നോക്കാം.ആണിന് ഒരേ സമയം ഒന്നില്‍കൂടുതല്‍ പെണ്ണുങ്ങളെ ഗര്‍ഭിണിയാക്കാന്‍ സാധിക്കും.(We are discussing mammals here,though with minor changes applicable to all animals.)നമ്മള്‍ കണ്ടതുപോലെ 50% ലാഭം ആണിനുകിട്ടുന്ന (50% ജീനുകള്‍ ആണിന്റെയാണല്ലോ.)ഈ കച്ചവടത്തില്‍ വലുതായൊന്നും നിക്ഷേപിക്കേണ്ടതില്ല ആണിന്. എന്നാല്‍ പെണ്ണിന്റെ കാര്യം അങ്ങിനെയല്ല.കൂടുതല്‍ ആണുങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ട് പെണ്ണിന് ഗുണമൊന്നുമില്ല.കൂടുതല്‍ കുട്ടികളൊന്നുമുണ്ടാകില്ല.ഒരു പ്രസവം കഴിഞ്ഞേ അടുത്തത് തുടങ്ങാന്‍ പറ്റൂ.മാത്രമല്ല ഇതിനുള്ള നിക്ഷേപം സ്വയം കണ്ടെത്തുകയും വേണം.(നിക്ഷേപത്തിന്റെ നിര്‍വ്വചനം മുകളില്‍ നോക്കുക.)ഒരിക്കല്‍ ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നത് ഗര്‍ഭത്തെ അപകടപ്പെടുത്താനും സാധ്യതയുണ്ട്.അതുകൊണ്ട് രതി (Sex) നെ കുറിച്ച് ആണിനും പെണ്ണിനും വ്യത്യസ്ത വീക്ഷണങ്ങളായിരിക്കും.(വീണ്ടും,കൃമികീടങ്ങള്‍ മുതല്‍ മനുഷ്യന്‍ വരെ ഇതൊക്കെ യുക്തിപൂര്‍വ്വം ചിന്തിച്ചാണ് പെരുമാറുന്നത് എന്നര്‍ത്ഥമില്ല.,I am being 'genetics expert' proof ;-),അങ്ങിനെ പെരുമാറാത്തവര്‍,അവരുടെ ജീനുകള്‍ അനന്തരതലമുറയിലേക്ക് കൈമാറിയില്ല എന്നേ അര്‍ത്ഥമുള്ളൂ. Another way of putting it is to say that the world is full of genes that have come down through an unbroken line of successful ancestors, because if they were unsuccessful they wouldn't be ancestors and the genes wouldn't still be here.) 


In short the reproductive success of males depends on how many females they mate with,but the reproductive success of a female does not depend on how many males they mate with.അണിനു പ്രലോഭനത്തിലൂടേയോ ബലപ്രയോഗത്തിലൂടേയോ കാര്യം സാധിക്കാം.അതിനായി തുടര്‍ച്ചായി ശ്രമിക്കാം.വല്ലപ്പോഴും മാത്രം വിജയം കണ്ടാല്‍ പോലും ഇതൊരു നല്ല മാര്‍ഗ്ഗമാണ്. വലിയ ചെലവൊന്നുമില്ലല്ലോ...കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി അത്ര തന്നെ!! Males go for quantity option.പെണ്ണിന് അവരുടെ വിലപിടിച്ച നിക്ഷേപത്തോട് ചേര്‍ത്ത് വക്കാന്‍ നല്ല ഒന്നാംതരം ജീനുകളുള്ള ആണുതന്നെ വേണം.DNA കൂടാതെ കൂടുതല്‍ നിക്ഷേപം(see definition above.) നടത്താന്‍ പറ്റുന്ന ആണാണെങ്കില്‍ വളരെ നല്ലത്.Females scrutinize males and mate with the best ones.Thus females go for the quality option,and both strategies are equally good in its own way.


ജീവികളില്‍ ആണും പെണ്ണും ഏകദേശം 50% വീതമായതുകൊണ്ട്,ചില ആണുങ്ങള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകില്ല.കഴിവുള്ള ആണുങ്ങള്‍ അവരുടെ അവസരം തട്ടിയെടുക്കും.It's a mathematical certainty.Remember,once another male makes your female pregnant you can't make her pregnant again,at least for some time,thus losing an opportunity to propagate your genes.അതുകൊണ്ട് തന്നെ പെണ്ണിനുവേണ്ടിയുള്ള മത്സരം കടുത്തതായിരിക്കും.(....കാമിനി മൂലം ദുഃഖം...)ചിലര്‍ക്ക് ധാരാളം സന്താനങ്ങള്‍ ഉണ്ടാവാം,ചിലര്‍ക്ക് ഒന്നുമുണ്ടാവില്ല. 


Again fool proof explanation....this doesn't mean all creatures are calculating the various outcomes in their head.It just means those males that didn't enjoy the fight for females didn't leave much descendants.You may say that the gene for not enjoying sex didn't leave much copies in the gene pool.Now you know why sex is fun ;-) All animals living now including ourselves are descendants of animals that enjoyed sex. Animals don't know the facts of life,and humans who know them are happy to subvert them,as when they use contraception. (O.T. The problem with fool proof explanations is that sooner or later a bigger fool comes along:-))ഡാര്‍വിന്‍ ഒരു ജീനിയസ്സ് തന്നെയായിരുന്നു.സെക്ഷ്വല്‍ സെലക്ഷനെക്കുറിച്ച് ആദ്യം പറഞ്ഞതും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന് അതിന്റെ ഉത്തരം അറിയുമായിരുന്നില്ല.(I can almost hear a 'Hurray!!' from our resident genetics expert ;-) I am sure he is busy saving this for his copy/paste campaign.) എന്നാല്‍ theory of parental investment അതിന് വ്യക്തമായ ഉത്തരം തരുന്നുണ്ട്.One that can be tested and proved beyond doubt.The greater investing sex chooses,the lesser investing sex competes. ചില പക്ഷികളില്‍ ആണ്‍പക്ഷിയാണ് അടയിരിക്കുന്നതും മറ്റും.പെണ്ണിനേക്കാള്‍ കൂടുതല്‍ നിക്ഷേപം (see definition)നടത്തുന്ന ആണുങ്ങളുള്ള ഇതുപോലുള്ള ജീവികളില്‍ പെണ്ണാണ്‌ ആണിന്റെ പുറകെ നടക്കുന്നത്.മറ്റൊരു ഉദാഹരണം ആണ് കുഞ്ഞിനെ പ്രസവിക്കുന്ന കടല്‍ കുതിര. 

സസ്തനികളിലെ,പ്രത്യേകിച്ചു പ്രിമേറ്റുകളിലെ ആണുങ്ങള്‍ ഒരു വകക്ക് കൊള്ളാത്ത അച്ഛന്മാരായിരിക്കും.(dead beat dads)സന്തനോല്പാദനത്തിന് അവരുടെ ആകെ സംഭാവന ഏതാനും സെക്കന്റുനേരത്തെ അധ്വാനവും അല്പം ബീജവും.തീര്‍ന്നു.ബാക്കിയെല്ലാം പെണ്ണിന്റെ ചുമതലയാണ്.മിക്കവാറും പക്ഷികളും,മത്സ്യങ്ങളും,പ്രാണികളുമൊക്കെ പക്ഷേ നല്ല അച്ഛന്മാരാണ്.അവര്‍ കൂടുതല്‍ സമയവും അധ്വാനവും കുഞ്ഞുങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാറുണ്ട്.


അച്ഛന്റെ നിക്ഷേപം (parental investment-see definition above.)കൂടാനും കുറയാനും ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ട്. അണ്ഡബീജ സങ്കലനം ശരീരത്തിനു പുറത്തുവച്ചു നടക്കുന്ന ജീവികളില്‍(external fertilization) 'പാരെന്റല്‍ ഇന്‍വെസ്റ്റമെന്റ്' കൂടുതലായിരിക്കും. ഉദാഹരണം:മിക്ക മത്സ്യങ്ങളും.പെണ്‍ മത്സ്യം അണ്ഡം വെള്ളത്തിലേക്ക് വിടുകയും ആണ്‍ മത്സ്യം അതിനു മേല്‍ തന്റെ ബീജം നിക്ഷേപിക്കുകയും ചെയ്യുന്നു.കുട്ടികള്‍ (that means genes.)തന്റേതാണെന്ന് നൂറുശതമാനം ഉറപ്പുള്ളതുകൊണ്ട്, ആണ്‍ മത്സ്യത്തിന് ശിശുപരിപാലനത്തില്‍ സഹായിക്കാം.ഇതിന്റെ യുക്തി പലര്‍ക്കും പിടികിട്ടിക്കാണില്ല.Genetic fate of a 'cuckold' male is worse than one who is just unable to procreate.He is not only failing to transfer his genes to the next generation,but is also helping a rival gene to get established in the future generations.Natural selection severely penalizes any tendency to be cheated. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 'വഞ്ചന'തിരിച്ചറിയാന്‍ സാധിക്കാത്ത ആണുങ്ങള്‍ കൂടുതല്‍ പിന്‍ഗാമികളെ ഉണ്ടാക്കിയില്ല എന്നര്‍ത്ഥം.


സസ്തനികളില്‍ ബീജസംസ്ലേഷണവും ഭ്രൂണത്തിന്റെ ആദ്യ ഘട്ട വളര്‍ച്ചയും പെണ്ണിന്റെ ശരീരത്തിനുള്ളിലായതുകൊണ്ട് ആണിന് വേണമെന്നു കരുതിയാല്‍ പോലും കാര്യമായി ഒന്നും സംഭാവന ചെയ്യാനില്ല.ആകെ സംഭാവന ഏതാനും സെക്കന്റ് നേരത്തെ അധ്വാനവും അല്പം ബീജവും.മാത്രമല്ല കുട്ടി തന്റേതാണെന്ന് ഉറപ്പില്ലാത്തതുകൊണ്ട് വെറുതെ കുട്ടിയെ വളര്‍ത്താന്‍ കൂടുന്നതിനു പകരം ആ സമയം കൊണ്ട് പുറത്തുപോയി അല്പം ബീജ വിതരണം നടത്തുന്നതായിരിക്കും നല്ലത്.:-) Better presume guilty until proven innocent.
  
സസ്തനികളില്‍ പെണ്ണിനുവേണ്ടിയുള്ള മത്സരം കടുത്തതായിരിക്കും.(Because the availability of egg/ovum is the limiting factor for baby production.)ചിലര്‍ക്ക് ധാരാളം സന്താനങ്ങള്‍ ഉണ്ടാവാം,ചിലര്‍ക്ക് ഒന്നുമുണ്ടാവില്ല.Those able to impregnate more females or best able to prevent other males from impregnating 'their' females leave more descendants. പുരുഷമേധാവിത്തത്തിന്റെ തുടക്കം ഇവിടെനിന്നാണ്.എല്ലാ ജീവികളിലും പ്രത്യേകിച്ച് സസ്തനികളില്‍ പെണ്ണിന്റെ ലൈംഗികത നിയന്ത്രിക്കാനുള്ള ആണിന്റെ ശ്രമത്തിന് കാരണം ഇതാണ്.അഥവാ ഇതൊന്നും ഒരു പ്രശ്നമല്ലാത്ത 'പുരോഗമനവാദി' മൃഗങ്ങള്‍ അധികം സന്തതികളെ ഉല്‍പ്പാദിപ്പിച്ചില്ല,and we don't have many copies of that genes around.Having to rear someone else's children would be genetic suicide. 

ഒരു മൃഗവും രണ്ടാനച്ഛനാകാന്‍ തെയ്യാറാകില്ല.എല്ലാ സസ്തനികളും യുദ്ധം ജയിച്ച് പെണ്‍പടയെ (harem)ഏറ്റെടുത്താല്‍ ആദ്യം ചെയ്യുന്നത് കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ്.എല്ലാ സസ്തനികളിലും ഈ പെരുമാറ്റം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.അമ്മമാര്‍ ഒരു മടിയും കൂടാതെ ഈ ക്രൂരന്മാരുമായി രതിയിലേര്‍പ്പെടുകയും ചെയ്യും.മൃഗങ്ങള്‍ അവരുടെ അധികാരപരിധിയില്‍ അവകാശം സ്ഥാപിക്കാന്‍ മൂത്രം ഉപയോഗിച്ച് അടയാളം വയ്ക്കുന്നതുപോലെ ആണ്‍ എലികള്‍ അവരുടെ പെണ്ണുങ്ങളുടെ മേലും മൂത്രം ഉപയോഗിച്ച് അടയാളം വയ്ക്കാറുണ്ട്.അന്യദേശക്കാരായ ആണ്‍ എലികള്‍ ചിലപ്പോള്‍ അതിക്രമിച്ചു കയറി പെണ്‍ എലികളുടെ മേല്‍ മൂത്രപ്രയോഗം നടത്താറുണ്ട്‌.അപരിചിതമായ ഈ മണം കിട്ടിയാല്‍ പെണ്‍ എലികള്‍ ഗര്‍ഭിണികളാണെങ്കില്‍ സ്വയം അവരുടെ ഗര്‍ഭം അലസിപ്പിച്ചു കളഞ്ഞു വീണ്ടും രതിക്രീഡകള്‍ക്ക് തയാറാകും.After all who don't like heroes?മറ്റു ആണുങ്ങളുടെ കണ്ണ് വെട്ടിച്ച് ഈ ധീരകൃത്യം ചെയ്യാന്‍ കഴിവുള്ള ആണുങ്ങള്‍ തീര്‍ച്ചയായും നല്ല ജീനുകളുടെ ഉടമകളായിരിക്കും. 'ധീരോദാത്തനതിപ്രതാപഗുണവാന്‍മാര്‍'!!. If the resident males don't like these strange males with their abortion inducing potions,well,that's their problem,not the females:-)പുതിയ ആണ് അധികാരം പിടിച്ചെടുത്താല്‍ എന്തായാലും കുഞ്ഞുങ്ങളെ കൊല്ലും.നേരത്തെ ഗര്‍ഭം അലസിപ്പിച്ചാല്‍ അത്രയും ചെലവു കുറവ്.മാത്രമല്ല ചെലവാക്കിയതില്‍ കുറച്ചെങ്കിലും ശരീരത്തിന് തിരിച്ചുകിട്ടുകയും ചെയ്യും.(proteins etc..)
  
സസ്തനികളില്‍ സാധാരണയായി പെണ്ണുങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും ആണുങ്ങള്‍ ആ ബമ്പര്‍ സമ്മാനത്തിനുവേണ്ടി പരസ്പരം മത്സരിക്കുകയുമാണ് പതിവ്.എലെഫന്റ്റ്‌ സീലുകളില്‍ 4% ആണുങ്ങളാണ് 88% ഗര്‍ഭത്തിനും ഉത്തരവാദികള്‍.ഭൂരിഭാഗം ആണുങ്ങള്‍ക്കും ഒന്ന് ഉപ്പു നോക്കാന്‍ പോലും കിട്ടാറില്ല.ഈ പെണ്ണുങ്ങളേയെല്ലാം നിലയ്ക്കു നിര്‍ത്തേണ്ടതുകൊണ്ട് (കള്ള കാമുകന്മാരെയും)നേതാവായ പുരുഷ കേസരിക്കു പെണ്ണിന്റെ നാലിരട്ടി വലുപ്പമുണ്ട്.(3 tons v/s 700 pounds.ഇദ്ദേഹത്തിന്റെ ഭാര്യമാരുടെ ശരാശരി എണ്ണം 48 ആണ്. 


ഇനി നമ്മുടെ അടുത്ത ബന്ധുക്കളായ ആള്‍ക്കുരങ്ങുകളുടെ കാര്യം നോക്കാം.ഗോറില്ലകള്‍ ഒരാണും ഏതാനും പെണ്ണുങ്ങളും(മൂന്നു മുതല്‍ ആറു വരെ ) അടങ്ങുന്ന കൂട്ടമായാണ് ജീവിക്കുന്നത്.ആണുങ്ങള്‍ ഈ പെണ്ണുങ്ങള്‍ക്കുവേണ്ടി പരസ്പരം പോരടിക്കുകയും ചെയ്യും.സ്വാഭാവികമായും ശാരീരിക ശക്തിയും വലുപ്പവും പ്രധാനപ്പെട്ടതായതുകൊണ്ട് ആണ്‍ ഗോറില്ലക്ക് പെണ്‍ ഗോറില്ലയുടെ ഇരട്ടി വലുപ്പമുണ്ട്.('fool proof' explanation:No god made it that way.It's just that natural selection,or let's say bigger males, didn't allow small sized males to propagate their genes,or equally plausible, females didn't allow small males to mate with them.After all females like the best genes to combine with their own genes.) 

ഒരു തമാശ..."Where does a 800 pound male gorilla sit when he enters a room?" The answer, "anywhere he damn well wants.":-) അപ്പോള്‍ വലുപ്പം (ശരീരത്തിന്റെ)വളരെ പ്രധാനപ്പെട്ടതാണ്.

പെണ്‍ ഗിബ്ബണുകള്‍ പരസ്പരം വളരെ ദൂരെ ഒറ്റപെട്ട ജീവിതം നയിക്കുന്നവരാണ്.ആണ്‍ ഗിബ്ബണ്‍ പെണ്ണിനെ അന്വേഷിച്ചു കണ്ടുപിടിച്ച് എകപത്നീവൃതക്കാരനായി മാന്യമായി ജീവിക്കും.മറ്റ് ആണുങ്ങളെല്ലാം പെണ്ണന്വേഷണവുമായി ദൂര സ്ഥലങ്ങളിലായിരിക്കുമെന്നതുകൊണ്ട് കുടുംബ ജീവതം സമാധാനപരമായിരിക്കും.ഭാര്യാ ജാരനേയോ ഭാര്യയെയോ മര്‍ദ്ദിച്ചു നിലക്കുനിര്‍ത്തേണ്ട കാര്യമില്ലാത്തതുകൊണ്ട് ഗിബ്ബനുകളില്‍ ശാരീരികവലുപ്പം ആണിനും പെണ്ണിനും തുല്യമാണ്.{Again fool proof explanation for the benefit of ...you know whom I mean ;-) nobody planned it that way.It is just that bigger body didn't have any advantages in this case,but probably had the disadvantage of wasting resources.[building and maintaining a big body is expensive.]So the genes for building big bodies become less numerous in the subsequent generations.In other words,any gene for over indulgence is severely punished.}

ഇനി ഒറാങ്ങ് ഉട്ടാന്‍ .ഇവിടെ പെണ്ണുങ്ങള്‍ ഒറ്റക്കാണ് ജീവിതമെങ്കിലും,അടുത്തടുത്താണ് താമസം.ഒരാണിന് ശ്രമിച്ചാല്‍ ഒന്നില്‍കൂടുതല്‍ 'ചിന്നവീടുകള്‍' കൊണ്ടുനടക്കാം.മറ്റു ആണ്‍പ്രജകള്‍ പരിസരത്തൊക്കെ ഉണ്ടാവുമെന്നതുകൊണ്ട്,സമാധാനപരമായ കുടുംബജീവിതത്തിന് ചില്ലറ കൈപ്രയോഗങ്ങളൊക്കെ വേണ്ടിവരും.By now you might have got the hang of the argument.As expected males are about1.7 times the size of females. 

ചിമ്പാന്‍സികള്‍ വലിയകൂട്ടമായി ആണും പെണ്ണും ഇടകലര്‍ന്നാണ് ജീവിക്കുന്നത്.ഒരാണിനും എല്ലാവരെയും നിയന്ത്രിക്കാന്‍ പറ്റില്ല,എത്ര ശക്തനാണെങ്കിലും.പെണ്‍ ചിമ്പാസികളാണെങ്കില്‍ ഒരെതിര്‍പ്പുമില്ലാതെ ഏതാണിനും വഴങ്ങിക്കൊടുക്കും.(സദാചാരബോധമില്ലാത്ത വൃത്തികെട്ട ജന്തുക്കള്‍ ;-)) 

(ഓ.ടി രജനീഷ് അശ്രമം പോലുള്ള ഈ ചിമ്പാന്‍സി ലൈംഗിക ജീവിതമാണ് സത്യത്തില്‍ പരിണാസിദ്ധാന്തത്തിന് ഇത്രമാത്രം എതിരാളികളുണ്ടാകാന്‍ കാരണം.ആ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ എല്ലാവരും മറന്നു കഴിഞ്ഞെങ്കിലും.വിക്ടോറിയന്‍ സദാചാരവാദികള്‍ക്ക് ഞെട്ടലും അറപ്പും ഉണ്ടാക്കുന്നതായിരുന്നു ലണ്ടന്‍ മൃഗശാലയിലെ ചിമ്പാന്‍സികളുടെ നാണം കെട്ട പ്രവര്‍ത്തികള്‍.ഈ ചിമ്പാന്‍സികളാണ് മനുഷ്യന്റെ പൂര്‍വികന്‍ എന്ന ധാരണയാണ് ഡാര്‍വ്വിനെ എതിര്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്.സത്യത്തില്‍ തെറ്റിധാരണഎന്നാണ് പറയേണ്ടത്.Darwin never said humans are evolved from chimps.No modern scientist says that.What the theory really says is that both humans and chimps had a common ape like ancestor.ഡാര്‍വ്വിനെ തിരുത്താന്‍ മാത്രം അറിവുള്ള നമ്മുടെ ശാസ്ത്രജ്ഞ ഹനാന്‍ ബിന്‍ ഹാഷിമും ബ്ലോഗിലെ ചില വിജ്ഞാനികളും കരുതുന്നതുപോലെ ചിമ്പാന്‍സി വാലുമുറിഞ്ഞ് മനുഷ്യനാകുന്നതല്ല പരിണാമ സിദ്ധാന്തം..No modern species will change to another modern species.) 


പെണ്‍ ചിമ്പാന്‍സിയുടെ സദാചാരബോധമില്ലാത്ത പെരുമാറ്റത്തിന് ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ട്.നമ്മള്‍ മുന്‍പ് കണ്ടതുപോലെ സസ്തനികളില്‍ പുതിയ നേതാവിന്റെ ആദ്യത്തെ പ്രവര്‍ത്തി തന്റെ അധീനതയിലുള്ള പെണ്ണുങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയുക എന്നതാണ്. ഭാവിയില്‍ തനിക്കും തന്റെ കുട്ടികള്‍ക്കും ഉണ്ടാകാവുന്ന എതിരാളികളെ നശിപ്പിക്കുക.സിംഹം ഇതിന് നല്ലൊരു ഉദാഹരണമാണ്.സിംഹത്തിനും മറ്റും ഇതൊക്കെ ആലോചിച്ചു ഇത്ര യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ ആരും ബുദ്ധി കൊടുത്തതല്ല.കുഞ്ഞുങ്ങളെ കൊല്ലുക എന്ന പെരുമാറ്റം പ്രകടിപ്പിക്കുന്ന മൃഗത്തിന്റെ ജീനുകളായിരിക്കും ഭാവിതലമുറകളില്‍ കൂടുതലുണ്ടാകുക. 'കരുണാമയന്മാരായ' മൃഗങ്ങുടെ ജീനുകള്‍ പിന്‍തലമുറകളില്‍ അധികമുണ്ടാകില്ല.ആരുടെയോ ബുദ്ധിപൂര്‍വമായ ഇടപെടല്‍ എന്നത് വെറും തോന്നലാണ്.Of course that's what we mean by evolution.Appearance of order without anyone planning for anything.
  
പെണ്‍ ചിമ്പാന്‍സി എല്ലാ ആണുങ്ങളുമായും ബന്ധപ്പെടുന്നതിലൂടെ തന്റെ കുഞ്ഞുങ്ങളുടെ രക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.ആര്‍ക്കുമാര്‍ക്കും കുഞ്ഞ് തന്റെ സൃഷ്ടിയാണോ എന്ന് ഉറപ്പില്ലാത്തതുകൊണ്ട് ആണ്‍ ചിമ്പാന്‍സികള്‍(well,pygmy chimpanzee.Common chimpanzee is different.)ശിശുഹത്യക്ക് മെനക്കെടാറില്ല.(ആ നേരം കൊണ്ട് നാലു ചിമ്പാന്‍സി പെണ്ണുങ്ങളെ പിടിച്ച്.... ;-))അതുകൊണ്ട് ചിമ്പന്‍സികളില്‍ ആണിനും പെണ്ണിനും തുല്യ വലുപ്പമാണ്.


ചിമ്പാന്‍സിക്ക് അവരുടെ പെണ്ണുങ്ങളുടെ മേല്‍ മോണോപോളി സാധ്യമല്ല എന്നു നാം കണ്ടു. എന്നു കരുതി അവര്‍ തോറ്റുകൊടുക്കുകയൊന്നുമില്ല.പെണ്ണിനെ കീഴ്പ്പെടുത്തിയതുകൊണ്ട് മാത്രം മത്സരം അവസാനിക്കില്ല.ശരീരം കൊണ്ടുള്ള മത്സരം കഴിഞ്ഞാല്‍ അവര്‍ ബീജം കൊണ്ടു മത്സരിക്കും.Yes...Sperm competition ..!! കൂടുതല്‍ ശുക്ലം ഉല്‍പ്പാദിപ്പിച്ച് എതിരാളികളുടെ ബീജ കോശങ്ങളെ ഓടിത്തോല്‍പ്പിച്ച് ആദ്യം അണ്ഡത്തിനടുത്തെത്തുക.ഇരുപത്തിനാലു മണിക്കുറും നല്ല മികച്ച ഓട്ടക്കാരെ തുടര്‍ച്ചയായി സൃഷ്ടിക്കാന്‍ ചിമ്പാന്‍സിക്ക് വലിയ വൃഷണങ്ങള്‍ ഉണ്ടായിരിക്കും.When reproduction is a lottery and your genetic future depends on winning it,better enter plenty of tickets :-)

നൂറു പൌണ്ട് തൂക്കമുള്ള ഒരു ചിമ്പാന്‍സിയുടെ വൃഷണങ്ങള്‍ നാലു ഔണ്‍സുണ്ടാകും.നാനൂറ്റന്‍പതു പൌണ്ട് തൂക്കമുള്ള ഗോറില്ലക്ക് വെറും ഒന്നര ഔണ്‍സ് മാത്രം. എന്തുകൊണ്ട്?എന്തുകൊണ്ട്?... എന്തുകൊണ്ട്?.....എന്തുകൊണ്ട്?


ഉത്തരം... Theory of testis size...ശാസ്ത്രജ്ഞന്മാര്‍ മുപ്പത്തിമൂന്നു പ്രിമേറ്റ് സ്പീഷീസുകളുടെ വൃഷണങ്ങള്‍ തൂക്കിനോക്കിയതില്‍നിന്ന് കിട്ടിയ നിഗമനം ഇതാണ്.(ഈ ശാസ്ത്രജ്ഞന്‍മാരെ സമ്മതിക്കണം:-)) 

-Species that copulate more often needs bigger testis. 
-Promiscuous species in which several species routinely copulate in quick sequence with one female need especially big testes.When fertilization is a competitive lottery,entering more sperm tickets is a good strategy.

പെണ്‍ ഗോറില്ലകള്‍ മാസത്തില്‍ ഏതാനും തവണ മാത്രമെ രതിക്ക് തെയ്യാറാകുകയുള്ളൂ.പിന്നെ ഗര്‍ഭവും പ്രസവവും കുട്ടിയെ വളര്‍ത്തലുമായി മൂന്നാലു കൊല്ലം.ഈ സമയമെല്ലാം നമ്മുടെ പുരുഷകേസരി....well,even with a large harem of females, sex is a rare treat for him,if he is lucky he gets to use his baby gorilla making machinery a few times a year :-)അതുകൊണ്ട് ഗോറില്ലക്ക് വളരെ ചെറിയ വൃഷണം കൊണ്ടു അഡ്ജസ്റ്റ് ചെയ്യാം.sperm competition നും പേടിക്കണ്ടല്ലോ.

ഒറാങ്ങ് ഉട്ടാന്റെ കാര്യം അല്പം വ്യത്യസ്തമാണ്.എല്ലായിടത്തും ഓടിനടന്ന് ബീജവിതരണം നടത്താനും എതിരാളികളുടെ ബീജത്തെ തോല്‍പ്പിക്കാനും വേണ്ടി അല്പം കൂടെ വലിയ വൃഷണങ്ങളാണ് ഒറാങ്ങ് ഉട്ടാനുള്ളത്.
  
''Make sex,not war'' ജീവിത മുദ്രാവാക്യമാക്കിയ ചിമ്പാന്‍സികള്‍ക്കാണ് ഏറ്റവും വലിയ വൃഷണങ്ങള്‍.ചില കുടിയന്‍മാരെപ്പോലെ സന്തോഷം വന്നാലും,സങ്കടം വന്നാലും, ബോറടിക്കുന്നതുകൊണ്ടും ബോറടിക്കാത്തതുകൊണ്ടും,well,our chimps will be ready for some real action any time.They are always practicing their baby making skills :-) 


നമ്മള്‍ ഇതുവരെ മനുഷ്യെരെപ്പറ്റി ഒന്നും പറഞ്ഞില്ല.മനപൂര്‍വ്വമാണ്.വ്യക്തമായ വിശദീകരണങ്ങളും തെളിവുകളുമില്ലാതെ ഈ വിഷയം അവതരിപ്പിച്ചാല്‍ നമ്മുടെ 'sexually correct ' (politically correct പോലെ) പുരോഗമനവാദികളുടെ വക കമന്റ്‌ ഘോഷയാത്രയായിരിക്കും. കാര്യം മനസ്സിലാക്കണമെന്ന് ആര്‍ക്കാണ്‌ നിര്‍ബന്ധം?പൂര്‍ണമായും നിഷ്പക്ഷമായി,അല്ലെങ്കില്‍ ഒരു അന്യഗ്രഹ ജീവി, മനുഷ്യനടക്കമുള്ള ജീവികളെ നിരീക്ഷിച്ചു പഠിക്കുകയാണ് എന്ന് കരുതിയാലും മതി,സ്ത്രീപുരുഷന്‍മാരെ നിരീക്ഷിച്ചാല്‍ എങ്ങിനെയിരിക്കും?നമ്മുടെ രതിയെക്കുറിച്ച് എന്ത് അനുമാനത്തിലെത്താം?താഴേയുള്ള ചിത്രം നോക്കുക.ശരീരവലുപ്പവും വൃഷണങ്ങളുടെ വലുപ്പവുമായി ഒരു താരതമ്യം.(Picture taken from THE RISE AND FALL OF THE THIRD CHIMPANZEE by JARED DIAMOND.) 

പെണ്ണിനുവേണ്ടി കടുത്ത മത്സരം നടത്തുന്ന സ്പീഷീസുകളില്‍ ആണിനെയും പെണ്ണിനെയും ദൂരെനിന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാവുന്ന വലുപ്പവ്യത്യാസങ്ങളുണ്ടാകും.(sexual dimorphism) വെറുതെ തെറ്റിദ്ധരിച്ച് കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാന്‍ പാടില്ലല്ലോ...secondary sexual characteristics എന്നറിയപെടുന്ന ഈ വ്യത്യാസങ്ങളും വളരെ ശ്രദ്ധേയമാണ്.നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ കടുത്ത മത്സരം നടത്തുന്ന ഗോറില്ലകളില്‍ നേതാവിന്റെ മുതുകില്‍ വെള്ള നിറമുള്ള രോമങ്ങളുണ്ടാകും.(big males are called silver backs)ഏകപത്നീ വൃതക്കാരായ ഗിബ്ബണുകള്‍ ആണും പെണ്ണും കണ്ടാല്‍ ഒരുപോലിരിക്കും.  


അപ്പോള്‍ മനുഷ്യന്റെ കാര്യമോ?മറ്റു പ്രിമേറ്റ് പെണ്ണുങ്ങിളില്‍നിന്ന് മനുഷ്യ സ്ത്രീകള്‍ക്കുള്ള ഒരു പ്രത്യേകത വലിയ മാറിടമാണ്.കുഞ്ഞിനു മുലയൂട്ടനാണ് മുലകള്‍ എന്നാണ് സങ്കല്‍പ്പമെങ്കിലും അങ്ങനെയല്ല എന്ന് മറ്റു കുരങ്ങു വര്‍ഗങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.(ഒകേ..ഒകേ.. അത് 'സൊ കാള്‍ഡ്' ബുദ്ധിജീവികള്‍ പറയുന്നതാണ്.ബാക്കിയെല്ലാവര്‍ക്കും മനോഹരങ്ങളായ ആ അര്‍ദ്ധഗോളങ്ങള്‍ എന്തിനാണെന്നറിയാം;-)) It's also a secondary sexual characteristic. ചിത്രം നോക്കുക.(Picture taken from THE RISE AND FALL OF THE THIRD CHIMPANZEE by JARED DIAMOND.
ചുരുക്കത്തില്‍ നരന്‍ അടക്കമുള്ള വാനരവര്‍ഗ്ഗത്തിന്റെ sexual dimorphism ഇപ്രകാരമാണ്. "chimps of both sexes weigh about the same; men are slightly larger than women, but male orangutans and gorillas are much bigger than females" (JARED DIAMOND-THE RISE AND FALL OF THE THIRD CHIMPANZEE)

പുരുഷന്‍ സ്ത്രീയേക്കാള്‍ അല്പം വലുതാണ്.(കൃത്യമായി 1.15 ഇരട്ടി)which means they have competed in our evolutionary history,with some men mating with several women and some men with none. Going simply by sexual dimorphism, an evolutionary biologist would bet that Homo sapiens would, by nature, be mildly polygynous (ബഹുഭാര്യത്വം).നമ്മുടെ പൂര്‍വ്വ മാതാക്കള്‍ പതിവൃതകളൊന്നുമായിരുന്നില്ല though not wantonly promiscuous either. David Buss ( professor of psychology -The University of Texas) 853 സമൂഹങ്ങളില്‍ പഠനം നടത്തിയതില്‍ 83 ശതമാനത്തിലും ബഹുഭാര്യത്വം ഉണ്ട് .നിയമപ്രകാരം നിരോധിച്ചിടത്തുപോലം ബഹുഭാര്യത്വം കാണുന്നുണ്ട്.Polyandry (one female with multiple males), on the other hand, is "virtually absent" among hunter/gatherers and confined to "agriculturalists and pastoralists living under very difficult economic conditions" and disappears quickly "when more usual conditions are present" (DONALD SYMONS-The Evolution of Human Sexuality.)


Disclaimer:Explaining something is not synonymous with justifying something.Just because something should be ethically wrong doesn't mean it is scientifically wrong. Scientifically right don't necessarily mean morally or ethically right or conductive to happiness.

ഇതുവരെ പറഞ്ഞതെല്ലാം ആമുഖമാണ്.ഇനിയാണ് നമ്മള്‍ ശരിക്കും മനുഷ്യരെപറ്റി ചര്‍ച്ചചെയ്യാന്‍ പോകുന്നത്.അത് ഈ പോസ്റ്റിന്റെ അടുത്ത ഭാഗത്തില്‍ . സ്ത്രീയും പുരുഷനും......

“We must stop pretending we’re something we are not. Somewhere between romantic, uncritical anthropomorphizing of the animals and an anxious, obdurate refusal to recognize our kinship with them — the latter made tellingly clear in the still-widespread notion of ‘special’ creation — there is a broad middle ground on which we humans can take our stand.”

 (Carl Sagan,Ann Druyan-Shadows of Forgotten Ancestors )കൂടുതല്‍ വായനക്ക്.....(പുസ്തകം വായിക്കാന്‍ പറയുന്നത് അപമാനമായും,പുസ്തകം വായിച്ചിട്ടുണ്ട്  എന്നു പറയുന്നത് അഹങ്കാരമായും കരുതുന്ന 'ജന്മനാവിജ്ഞാനികള്‍ 'വായിക്കണ്ട.)

-THE SELFISH GENE - Richard dawkins

-THE RISE AND FALL OF THE THIRD CHIMPANZEE-Jared diamond

-THE LANGUAGE OF THE GENES-Steve jones

-THE RED QUEEN: Sex and the Evolution of Human Nature-Matt Ridley.

-WHY SEX IS FUN ? :The Evolution Of Human Sexuality-Jared Diamond

LinkWithin

Related Posts with Thumbnails