2010, ജനുവരി 6, ബുധനാഴ്‌ച

ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍...


ഈ പോസ്റ്റിന്റെ ആദ്യഭാഗങ്ങള്‍ ഇവിടെ...
ആണും പെണ്ണും... സ്ത്രീയും പുരുഷനും..

ചിമ്പാന്‍സികളെപ്പോലെ ആണും പെണ്ണും ഇടകലര്‍ന്നു ജീവിക്കുകയും പക്ഷികളിലേതുപോലെ ആണ് കുഞ്ഞിനെ വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന സംവിധനമാണ് മനുഷ്യര്‍ക്ക്‌.അതുകൊണ്ട് പക്ഷികളെപ്പോലെ pair bonding - പുരുഷനും സ്ത്രീയും സന്താനോല്‍പ്പാദനം എന്ന പൊതു മിനിമം പരിപാടിക്കുവേണ്ടിയുള്ള ഒരു കരാറില്‍ ഏര്‍പ്പെടുന്നു.സ്ത്രീയും പുരുഷനും അവരവരുടെ സമ്പാദ്യം (സ്ത്രീയുടെ അണ്ഡം/ഗര്‍ഭപാത്രം etc,പുരുഷന്റെ ധനം/അധ്വാനം/സമയം etc )മൂന്നാമതൊരാളുമായി പങ്കിടില്ല എന്നു തീരുമാനിക്കുന്നു.

പ്രേമം...ദിവ്യമാമോരനുഭൂതി..?

ഈ കരാറാണ് പ്രേമം എന്ന പേരില്‍ അറിയപ്പെടുന്നത്.(തല്‍കാലം പരിശുദ്ധ പ്രണയത്തെപറ്റിയുള്ള കാൽപ്പനിക സങ്കൽപ്പങ്ങള്‍ മാറ്റിനിർത്താം.) എല്ലാവര്‍ക്കും അറിയുന്നപോലെ പ്രേമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് കണ്ണില്ല എന്നതുതന്നെയാണ്.ആരും പ്രേമിക്കാന്‍ തുടങ്ങുന്നത് യുക്തിപൂര്‍വ്വം ആലോചിച്ചു തീരുമാനിച്ചിട്ടൊന്നുമല്ല.എന്തായിരിക്കും പ്രേമത്തിന്റെ ഈ കണ്ണില്ലായ്മക്കു കാരണം? സന്താനോല്‍പ്പാദനം എന്നത് പൂര്‍ത്തിയാക്കാന്‍ ഏകദേശം നാലു വര്‍ഷത്തോളം എടുക്കുന്ന ഒരു പ്രോജക്റ്റാണ്.(ഗര്‍ഭധാരണം,പ്രസവം മുലയൂട്ടല്‍ etc )ഈ സമയത്തിനിടക്ക് അഥവാ പുരുഷന്‍ പിന്മാറിയാല്‍ എന്തു ചെയ്യും?അഥവാ സ്ത്രീയുടെ ഉദരത്തിലുള്ളത് വേറൊരാളുടെ കുഞ്ഞാണെങ്കില്‍?പുരുഷനെ സംബന്ധച്ചാണെങ്കില്‍ പങ്കുകച്ചവടം തുടങ്ങുന്നതിനു അല്പകാലം മുന്‍പുതന്നെ സ്ത്രീ വിശ്വസ്തയാണെന്ന് ഉറപ്പാക്കണം.Who knows,she might be already pregnant from some one else.(നമ്മുടെ ജോസഫിന് പറ്റിയതു പോലെ-ബൈബിളിലെ ജോസഫ്‌ തന്നെ,യേശുവിന്റെ അമ്മയുടെ ഭര്‍ത്താവ്.)സ്ത്രീക്കാണെങ്കില്‍ പുരുഷന് ധനം,കഴിവ് മുതലായവ ഉണ്ടെന്നും,അവ നിലനിര്‍ത്താന്‍ സാധിക്കുമെന്നും ബോധ്യപ്പെടണം.(In traditional hunter-gatherer societies these resources might be man's hunting abilities,but in agricultural and industrial societies, they may be his intrinsic wealth and/or social status.There is evidence in traditional and pre-modern agricultural societies,that the best predictor of infant survival is the family's land holding usually inherited through the husband.)


അപ്പോള്‍ ഇതാണ് പ്രേമമെന്ന കരാറിന് വേണ്ടത് ഇതാണ്.രണ്ടുകൂട്ടര്‍ക്കും ശ്രമിച്ചാല്‍ പോലും പിന്‍മാറാന്‍ പ്രയാസമുള്ളതാകണം പ്രേമമെന്ന കരാര്‍.എങ്കില്‍ രണ്ടുകൂട്ടര്‍ക്കും അത് ഗുണകരമാകും.(People who are sensible about love are incapable of it.-Douglas Yates.)പ്രേമിക്കാന്‍ തീരുമാനിക്കുന്നത് യുക്തിപൂര്‍വ്വം ആലോചിട്ടല്ലാത്തതുകൊണ്ട് പിന്മാറാനും യുക്തിപൂര്‍വമായ കാരണങ്ങളൊന്നും മതിയാകില്ല.You can't get out of an irrational decision for rational reasons.

''...Don't accept a partner who wanted you for rational reasons to begin with;look for a partner who is committed to stay with you because you are you.Committed by what?Committed by an emotion.An emotion the person did not decide to have,and so cannot decide not to have....An emotion that is guaranteed not to be a sham because it has physiological costs like tachycardia,insomnia,and anorexia.An emotion like romantic love.''(
STEVEN PINKER-How The Mind Works.)

സാമൂഹികംഗീകാരം നല്‍കി വിവാഹം എന്നു വിളിക്കുന്നതും ഈ കരാറിനെത്തന്നെയാണ്.കരാറിന് സാമൂഹികാംഗീകാരം ഉണ്ടെങ്കില്‍ സ്ത്രീക്ക് മറ്റു കാമുകന്മാരുടെ ശല്യം ഒഴിവാക്കാം.വിവാഹം ആരും ആരെയും അടിച്ചമര്‍ത്താന്‍ ഉണ്ടാക്കിയതല്ല.രണ്ടു കൂട്ടര്‍ക്കും,പുരുഷനും സ്ത്രീക്കും അതുകൊണ്ട് ആവശ്യമുണ്ട്.വിവാഹം(pair bonding)എന്തായാലും മനുഷ്യന്റെ കണ്ടുപിടുത്തമൊന്നുമല്ല.മറ്റു മൃഗങ്ങൾക്കിടയിലും അതുണ്ട്.മനുഷ്യന്‍ അതിനു താലിയും മറ്റു ചടങ്ങുകളും ഉൾക്കൊള്ളിച്ചത് മനുഷ്യന്‍ ബുദ്ധിമാനായതുകൊണ്ടാണ്.ഇണയുടെ മേലുള്ള അവകാശം സ്ഥാപിക്കാന്‍ ആവശ്യത്തില്‍ കൂടുതല്‍ സമയവും അധ്വാനവും ചിലവഴിക്കാതിരിക്കുക.മറ്റു മൃഗങ്ങള്‍ക്ക് ഇണയെ ആകര്‍ഷിക്കാനും ഇണയെ നിലനിര്‍ത്താനും കണ്ടമാനം സമയം ചെലവാകുന്നുണ്ട്.

(ഓ.ടി. സ്ത്രീപക്ഷം എന്ന് ബുദ്ധിജീവികള്‍ കരുതുന്ന sexually correct വാദങ്ങള്‍ തെറ്റാണെന്നു മാത്രമല്ല സ്ത്രീവിരുദ്ധം കൂടിയാണ്.Suggesting that men can dictate women's behaviour and preferences,is tantamount to saying that women are not only powerless but mind less also.അതുകൊണ്ടുതന്നെ കൃഷ്ണ.തൃഷ്ണയുടെ
മാംഗല്യം താലിച്ചരടിലൂടെ.... എന്ന പോസ്റ്റിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ മിക്കവാറും പഴഞ്ചനായിക്കഴിഞ്ഞു.(സോഷ്യോളജി,ആന്തോപ്പോളജി മുതലായ മാനവിക വിഷയങ്ങള്‍ evolutionary psychology എന്ന പേരില്‍ ശാസ്ത്രം ഏറ്റെടുത്തു കഴിഞ്ഞു-of course evolutionary psychology at present is only a proto science,rather than a proper branch.))

ഈ കരാര്‍ സന്താനോല്പാദനത്തിനുവേണ്ടി മാത്രമുള്ളതാണെന്നു മനസ്സിലാക്കുക.അതായത് മൂന്നാലു വര്‍ഷം കഴിഞ്ഞാല്‍ (കുട്ടി ജനിച്ചു മുലകുടിക്കുന്ന പ്രായമൊക്കെ കഴിഞ്ഞാല്‍)വേണമെങ്കില്‍ അമ്മക്ക് ആദ്യത്തെ നിക്ഷേപം നഷ്ടപ്പെടുത്താതെ അടുത്ത ശിശു നിര്‍മാണം തുടങ്ങാം.അടുത്ത കുട്ടിക്ക് ആദ്യത്തെ പുരുഷന്റെ ജീന്‍ തന്നെ വേണമെന്നില്ല.കൂടുതല്‍ മെച്ചപ്പെട്ട ആരെയെങ്കിലും കിട്ടിയാലോ... പുരുഷന്റെ അവസ്ഥയും അതുപോലെതന്നെ.ബീജ വിതരണം പുറത്തേക്കു വ്യാപിപ്പിക്കുന്നത് ചിലപ്പോള്‍ ഗുണകരമാകും.ആര്‍ക്കറിയാം,നിലവിലുള്ള കുട്ടി ചിലപ്പോള്‍ തന്റെ ഭാഗത്തുനിന്നും കൂടുതല്‍ സഹായമൊന്നും ഇല്ലാതെ ജീവിച്ചേക്കാം.അതുകൊണ്ട് മൂന്നാലു വര്‍ഷം കഴിഞ്ഞാല്‍ കരാറിന്റെ ശക്തി കുറയണം.എന്നാലേ കാര്യങ്ങള്‍ നടക്കൂ.അങ്ങിനെതന്നെയാണ് കാണുന്നതും.ഈ നാലു വര്‍ഷം എന്നതിന് ഒരു പ്രത്യേകതയുണ്ട്.

ഒരു വിവാഹത്തിന്റെ ശരാശരി ആയുസ്സ്‌ മൂന്നാലു വര്‍ഷമാണെന്ന് അറിയാമോ?
Helen Fisher (Biological Anthropologist, Research Professor and member of the Center for Human Evolution Studies Department of Anthropology, Rutgers University.)ലോകമെമ്പാടുമുള്ള 62 സമൂഹങ്ങളില്‍ നടതിയ പഠനങ്ങള്‍ കാണിക്കുന്നത് രണ്ടു മുതല്‍ നാലു വരെ വര്‍ഷങ്ങളിലാണ് വിവാഹമോചനങ്ങളില്‍ അധികവും നടക്കുന്നത്.ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നാലാം വര്‍ഷത്തിലും.ആധുനിക കാലത്ത് അമേരിക്കയിലും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് മൂന്നു വര്‍ഷത്തിനുള്ളിലാണ്.

വിവാഹമോചനമൊന്നും നടത്താത്തവരില്‍ പോലും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞാല്‍ പ്രണയമൊക്കെ തണുത്തുപോകും.രണ്ടു കൂട്ടര്‍ക്കും ബോറടിച്ചു തുടങ്ങും.(പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ എളുപ്പത്തില്‍.) 'Seven year itch' എന്ന് കേട്ടിട്ടില്ലേ? If you can show me someone who is not bored,I will show you a liar:-) അല്ലെങ്കില്‍ പിന്നെ വീണ്ടും ഗര്‍ഭിണിയാകണം. അപ്പോള്‍ വീണ്ടും കരാര്‍ പുതുക്കപ്പെടും.സായിപ്പിന്റെ നാട്ടില്‍ വിവാഹമോചനം കൂടുതലാണ് എന്നു പറയുന്നത് ഗര്‍ഭവും പ്രസവവുമൊക്കെ കുറവായതുകൊണ്ടായിരിക്കുമോ? Studies about pair bonding have been linked to the hormone vasopressin and the protein molecule that acts as its receptor. More vasopressin receptors seems to be correlated with a greater pleasure from monogamy. It seems vasopressin, released into the brain during sexual activity, initiates and sustains patterns of activity that support the pair-bond between the sexual partners.Is it surprising vassopressin and oxytocin have important roles in delivery and child rearing?

Scientifically it seems our mating type is serial monogamy.i.e forming a pair bond with one women/man for the time period of conceiving and raising a child and after that with somebody else.കേരളത്തിലെ നായന്മാരുടെ ഇടയില്‍ നിലനിന്നിരുന്ന സംബന്ധം പോലെന്തെങ്കിലും ആയിരിക്കും കൂടുതല്‍ ശരി എന്നു തോന്നുന്നു. (Note: Scientifically correct doesn't necessary mean morally correct or conductive to happiness.It is a sad fact that most people don't know the difference.)


''Among the traditional !Kung, mothers hold their infants near their skin, breast-feed regularly through the day and night, nurse on demand, and offer their breasts as pacifiers. As a result of this constant body contact and nipple stimulation, as well as high levels of exercise and a low-fat diet, ovulation is suppressed and the ability to become pregnant is postponed for about three years. The modern divorce peak--about four years--conforms to the traditional period between human successive births--four years....Like pair-bonding in foxes, robins, and many other species that mate only through a breeding season, human pair bonds originally evolved to last only long enough to raise a single dependent child through infancy, the first four years, unless a second child was conceived.''
(HELEN FISHER-The Anatomy of Love: The Natural History of Monogamy, Adultery, and Divorce.)

(ഓ.ടി:വിവാഹബന്ധം ആജീവനാന്തം നിലനില്‍ക്കേണ്ടതാണെന്നും,അല്ലാത്തവര്‍ക്ക് എന്തോ പ്രശ്നമുണ്ടെന്ന മട്ടിലാണ് നമ്മുടെ മനഃശാസ്ത്രഞ്ജന്‍മാരും മേര്യേജ് കൌണ്‍സിലര്‍മാരും, മതങ്ങളും,എന്തിന് കോടതിയുംവരെ 'ചികിത്സിക്കാന്‍ 'ശ്രമിക്കുന്നത്.Why do we have to pretend we are not bored to death with our mate,when common sense says we could be, as with any other human relations.All of us have friends we avoid because they are boring,isn't it? വിവാഹബന്ധം പവിത്രമാണെന്ന് ധരിച്ചു (തെറ്റിദ്ധരിച്ചു) വെറും ബോറടി പരസ്പരം ശത്രുതയാകുന്നതുവരെ ബന്ധം തുടരാന്‍ സമൂഹം നിർബന്ധിക്കും.നിയമം പോലും വെറും താല്പര്യക്കുറവ് പരസ്പരമുള്ള ശത്രുതയിലെത്തിച്ചേ വിവാഹമോചനം അനുവദിക്കൂ.ബന്ധത്തില്‍നിന്നു രക്ഷപ്പെടണമെങ്കിൽ പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യഭിചാരം പോലുള്ള കുറ്റങ്ങള്‍ പരസ്പരം ആരോപിക്കേണ്ടിവരും.അങ്ങിനെ ആജന്മ ശത്രുക്കളായി പിരിയാം.അല്ലങ്കില്‍ സ്ത്രീക്ക് കുട്ടിയെയും കൊണ്ട് വല്ല കിണറ്റിലോ,ട്രെയിനിന്റെ മുന്നിലോ ചാടാം.എന്നിട്ട് നമ്മുടെ നാട്യമോ?വിവാഹമോചനം വിദേശികളേക്കാൾ കുറഞ്ഞ, കുടുംബബന്ധങ്ങൾ പവിത്രമായി സൂക്ഷിക്കുന്ന സമൂഹം എന്നും!!വിവാഹ മോചനം നല്ലതാണെന്നൊന്നും എനിക്കഭിപ്രായമില്ല.വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഹ്ലാദപൂർവ്വം ആഘോഷിക്കാന്‍ കഴിഞ്ഞാല്‍,that's well and good.But we have to know that it is something highly unusual.പ്രേമത്തിന്റെ ഊഷ്മളത കുറയുന്നത് സ്വാഭാവികമാണെന്ന് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.അത് ഇണയുടെ ഭാഗത്തുനിന്നുള്ള എന്തെങ്കിലും തെറ്റുകൊണ്ടാകണമെന്നില്ല.അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള കൗൺസിലിങ്ങും പ്രയോജനം ചെയ്യാനും സാധ്യതയില്ല.What I really think is that marriage is not for everyone, and that people who want to stay single should be allowed to do it. People who marry should have every right to get out of it if they sense incompatibility without undue social or legal costs. )


''One of the utopian ideals of the 1960s,reiterated ever since by sex gurus like Dr Ruth,is the intensely erotic,mutually enjoyable,guilt free,emotionally open,life long monogamous pair bond.The alternative from the counter culture was the intensely erotic,mutually enjoyable,guilt free,emotionally open,round robin orgy.Both were attributed to our hominid ancestors,to earlier stages of civilization,or to primitive tribes still out there somewhere.Both are as mythical as the garden of Eden.'' (STEVEN PINKER-How The Mind Works.)

നമുക്ക് പ്രേമത്തിലേക്ക് തിരിച്ചുവരാം.നമ്മള്‍ കണ്ടതുപോലെ ഇടക്കുവച്ചു പുരുഷന്‍ കരാറില്‍നിന്ന് പിന്മാറുന്നത് അഥവാ കരാറനുസരിച്ചുള്ള സഹായം /നിക്ഷേപം നടത്താന്‍ കഴിയാതിരിക്കുക എന്നത് സ്ത്രീക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കും.അതായത് ഭാവി ഭര്‍ത്താവിന്റെ നിലവിലുള്ള അവസ്ഥമാത്രം നോക്കിയാല്‍ പോര ഭാവിയില്‍ നിക്ഷേപം നിലനിര്‍ത്താനുള്ള സന്നദ്ധത/കഴിവ് ഇവകൂടെ കണക്കിലെടുക്കണം.സാധാരണ വിവാഹത്തിലും രക്ഷിതാക്കള്‍ കണക്കാക്കുന്നത് ഇതുതന്നെയാണല്ലോ.പ്രേമത്തിലും അങ്ങിനെതന്നെ.രണ്ടിലും ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗം വ്യത്യസ്തമാണെന്നു മാത്രം. പ്രേമമെന്ന കരാറിന്റെ വിജയം ഭാവിയിലെ പെരുമാറ്റം വിജയകരമായി പ്രവചിക്കുക എന്നതാണ്.കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള കരാര്‍ ലംഘനം സ്ത്രീക്കാണ് കൂടുതല്‍ ദോഷം ചെയ്യുക എന്നതുകൊണ്ട്‌.പുരുഷന്മാരുമായി ബന്ധപ്പെടുന്നതില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും.ആണിന് അത്രക്കും ശ്രദ്ധ വേണ്ടതില്ല.

[ഓ.ടി. പുരുഷനും സ്ത്രീയും മാനസികമായി വ്യത്യസ്തരാണ് എന്നു പറയാന്‍ പാടില്ല.അത്'പൊളിറ്റിക്കലി കറക്റ്റ്'അല്ല:-) പുരുഷനും സ്ത്രീയും ശാരീരികമായി ഒരുപോലെയാണെന്ന് വാദിക്കാന്‍ നിവർത്തിയില്ലാഞ്ഞിട്ടാണ്.അല്ലെങ്കിൽ നമ്മുടെ ബുദ്ധിജീവികള്‍ തുല്യതക്കുവേണ്ടി അങ്ങനെയും പറഞ്ഞേനെ. ''With respect to human sexuality,there is a female human nature and a male human nature,and these natures are extraordinarily different.....Men and women differ in their sexual natures because throughout the immensely long hunting and gathering phase of human evolutionary history the sexual desires and dispositions that were adaptive for either sex were for the other tickets to reproductive oblivion.''(Donald Symons.)

ആണും പെണ്ണും വ്യത്യസ്തരാണ് എന്ന നിലപാട് ''gender stereotype'' എന്നാണ് ജെന്ഡർ സ്റ്റഡീസ് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്....''as if that were proof that they are false.The belief that spiders spin webs and pigs don't is also a stereotype,but is no less true for that....some stereotypes about sexual feelings have been verified beyond a reasonable doubt.In fact,researchers in sex differences have found that many gender stereotypes under estimates the documented differences between the sexes.'' (STEVEN PINKER-How The Mind Works.)]

പ്രണയം.....ചില അടിസ്ഥാന തത്വങ്ങള്‍.

പ്രേമിച്ചവര്‍ക്ക്/പ്രേമിക്കുന്നവര്‍ക്ക് അറിയാം കാമുകിയെ 'വളക്കാന്‍ 'അവര്‍ പെട്ട പാട്.ഈ 'hard to get' കളിയാണ്‌ സ്ത്രീയുടെ ആദ്യ പരീക്ഷണം.By holding out, females can more accurately screen for potential providers. കാമുകന്റെ തന്നോടുള്ള ഇഷ്ടം യാതൊരു യുക്തിയുടെയും അടിസ്ഥാനത്തിലല്ല എന്ന് ഉറപ്പാക്കുക.പ്രേമം വെറും വൈകാരിക തീരുമാനമാണ് അല്ലാതെ ബുദ്ധിപൂര്‍വ്വമല്ല എന്നതുകൊണ്ട്‌ പിന്നീട് വിട്ടുപോകാനും പ്രയാസമായിരിക്കും.In romantic love what you are literally saying is,''I like the shape of your nose,so I have decided to spent my whole life with you.'' :-)എളുപ്പത്തില്‍ കീഴ്പ്പെടുന്ന പെണ്ണിനെകുറിച്ച് പുരുഷന്‍ സംശയാലുവായിരിക്കും.(തനിക്ക് പെട്ടെന്ന് വീഴ്ത്താന്‍ കഴിഞ്ഞ പെണ്ണിനെ വേറൊരാൾക്കും വീഴ്ത്താന്‍ കഴിയും.simple logic.) 'വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശൻ നല്ലൊരു ഉദാഹരണമാണ്.തനിക്ക് അർഹതയില്ലാത്ത ഒരു ഭാര്യയെ കിട്ടിയിരിക്കുന്നു.അയാളുടെ പ്രശ്നം അയാള്‍ 'നോര്‍മല്‍' ആണെന്നതാണ്.Actually the ancient mate finding software algoritham inside his brain is working 'normally'.നമ്മള്‍ കണ്ടതുപോലെ സ്ത്രീ/സ്ത്രീയുടെ അണ്ഡം വിലപിടിപ്പുള്ളതാണ്.അത് വലിയ അധ്വാനമില്ലതെ കിട്ടിയാല്‍,...something is wrong. എന്റെ ഊഹമാണ്,പ്രേമിച്ചു വിവാഹിതരായവരിലും ഭർത്താവിന്റെ സംശയരോഗം കൂടുതലാകാന്‍ സാധ്യതയുണ്ട് , inversely proportional to the length of the 'hard to get' routine.ആർക്കെങ്കിലും പരീക്ഷിച്ചു നോക്കാം.

ഇനി നമുക്ക് നീലത്താമരയിലേക്ക് വരാം.സിനിമ തന്നെ. വലിയ വീട്ടിലെ പയ്യന്റെ വെറുമൊരു നേരമ്പോക്ക് പ്രേമമായി കണക്കാക്കാന്‍ പറ്റില്ല എന്നാണ് പ്രേമത്തേപ്പറ്റി 'ലൈല മജ്നു' സങ്കൽപ്പങ്ങളുള്ള പലരുടെയും വിമര്‍ശനം.പ്രേമത്തെ പറ്റിയുള്ള റൊമാന്റിക്‌ ധാരണകള്‍ മാറ്റിനിര്‍ത്തിയാല്‍ എന്താണ് പ്രേമം?നമ്മള്‍ കണ്ടതുപോലെ പുരുഷനും സ്ത്രീക്കും അവരവരുടെ ലൈംഗികകോശങ്ങളുമായി ചേര്‍ക്കാന്‍ യോഗ്യതയുള്ള ബീജമോ അണ്ഡമോ കണ്ടെത്താനുള്ള ഒരു അല്‍ഗോരിതം (A software program inside the brain).അത്രതന്നെ.നമ്മള്‍ കണ്ടതുപോലെ വളക്കാന്‍ ബുദ്ധിമുട്ടുള്ള പെണ്ണിനേ പുരുഷന്‍ (or his brain soft ware) അംഗീകരിക്കൂ.പത്രത്തില്‍ സ്ഥിരം കാണാറുള്ള വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിച്ചു എന്ന വാര്‍ത്തകളില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.പുരുഷന്റെ പ്രേമം ചിലപ്പോഴെങ്കിലും തുടക്കത്തില്‍ യഥാർത്ഥമായിരിക്കും.വഞ്ചന ഉദ്ദേശിച്ചിട്ടുണ്ടാവില്ല.എന്നാല്‍ പെണ്ണ് വഴങ്ങിക്കഴിയുന്നതോടുകൂടി പുരുഷന്റെ പുരാതനമായ സോഫ്റ്റ്‌ വെയർ പ്രവര്‍ത്തിക്കും.His algorithm gives out a warning signal.പ്രേമം പെട്ടെന്ന് ഇല്ലാതാകുന്നു.പെണ്ണിനെ സംബന്ധിച്ചാണെങ്കിൽ പിടിച്ചത് പുളിങ്കൊമ്പ് എന്ന നിലയില്‍ 'hard to get' ഘട്ടം ഉപേക്ഷിക്കുന്നു.അതോടെ വീഴ്ചയും ആരംഭിക്കുന്നു.നീലത്താമരയിലും എല്ലാ mate selection നും തുടങ്ങുന്നപോലെ വെറും ശാരീരികാകര്‍ഷണം( infatuation) ആയിത്തന്നെയാണ് തുടങ്ങുന്നത്.അത് പ്രണയമാകേണ്ടത് 'hard to get' ഘട്ടവും 'testing the bond'(പുറകെ വിശദീകരിക്കുന്നുണ്ട്) ഘട്ടവും പൂർത്തീകരിച്ച ശേഷമാണ്. അതുണ്ടായില്ല.

ഹെലന്‍ ഫിഷര്‍ സ്ത്രീപുരുഷബന്ധത്തിൽ മൂന്നു തരം അൽഗോരിതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു.(1) lust - the sex drive or libido.(2) attraction -  intense romantic love.(3) attachment - deep feelings of union with a long term partner.(Helen Fisher- Why We Love: The Nature and Chemistry of Romantic Love) ഈ മൂന്നു വിഭാഗങ്ങളില്‍ ഏതില്‍നിന്നും സ്ത്രീപുരുഷബന്ധം തുടങ്ങാം.എന്നാല്‍ ഇതില്‍ ആദ്യത്തേത് അനുയോജ്യരായ പലരുമായും ബന്ധപ്പെടാനും,രണ്ടാമതെത് ഒരു സമയം ഒരാളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും,മൂന്നാമത്തേത് ഒരു ടീമായി കുട്ടിയെ വളർത്താനുമുള്ളതാണ്.നീലത്താമരയിലെ നായകനും നായികയും യഥാര്‍ത്ഥത്തില്‍ അവരുടെ mate choosing software ന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രവർത്തിച്ചിരിക്കുന്നത്.പുരാണത്തിലെ ദുഷ്യന്തന്‍ ചെയ്തതും അതു തന്നെ.രണ്ടിലും നായികമാർക്ക് അവരുടെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ ബാക്കി ഭാഗം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല.കുട്ടിയുണ്ടാവുകയാണെങ്കില്‍ അതിനെ വളര്‍ത്താന്‍ parental investment നടത്താന്‍ താല്പര്യമുള്ള ആളാണോ എന്ന കാര്യം തീരുമാനമാകുന്നതിനു മുന്‍പ് കുട്ടിയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു.Investment നടത്താനുള്ള കഴിവ് മാത്രം പോരല്ലോ, താല്‍പര്യവും ഉണ്ടാകണമല്ലോ.താല്പര്യം ഉണ്ടാകണമെങ്കില്‍..you need the approval of that ancient mate finding algorithm inside male's brain.Male brain follow the infamous Madonna-whore dichotomy,which divides the female sex into loose women who are easy conquests and coy women who are potential wives.അത് പുരുഷന്റെ ഇരട്ടത്താപ്പല്ലേ?അത് സ്ത്രീവിരുദ്ധമല്ലേ?എന്താ സംശയം..But that's the way the mind works.നീലത്താമര പോലെതന്നെ വലിയവീട്ടിലെ പയ്യന് വേലക്കാരിയോട് പ്രേമം തോന്നുന്ന കഥയായിരുന്നു 'നന്ദനം' എന്ന സിനിമ.രണ്ടിലും നായകന്മാര്‍ക്ക് ഏറെക്കുറേ ഒരേ സ്വഭാവമാണ്,പ്രേമത്തിന്റെ കാര്യത്തില്‍. എന്നാല്‍ നായികമാരുടെ സ്വഭവം നോക്കൂ...നന്ദനത്തില്‍ നായിക നായകനെ അടുപ്പിക്കുന്നില്ല.അതുകൊണ്ട് നായിക രക്ഷപ്പെട്ടു.


(Edit-01-01-2011...ഈ ലിങ്ക് നോക്കൂ....Delaying Sex Makes Better Relationships, Study Finds.)

''A man wants what a women has-sex.He can steal it (rape),persuade her to give it away(seduction),rent it(prostitution),lease it over the long term(marriage in united states),or own it outright(marriage in most societies)'' Feminist theorist Andrea Dworkin.


ഇനി പ്രേമം തുടങ്ങിയാലും ഇടക്കിടക്ക് ബന്ധത്തിന്റെ ബലം പരീക്ഷിക്കല്‍ ഉണ്ടാകും,കൂടുതലും സ്ത്രീയുടെ ഭാഗത്തുനിന്ന്.(ഓര്‍ക്കുക കൂടുതല്‍ നഷ്ടം പറ്റാന്‍ സാധ്യത സ്ത്രീക്കാണല്ലൊ.) പ്രേമിക്കുന്ന പുരുഷന്മാരെ അത്ഭുതപ്പെടുത്തുകയും പലപ്പോഴും ദേഷ്യപ്പെടുത്തുകയും ചെയ്യുന്നതാണ് കാമിനിയുടെ തീരെ നിസ്സാര കാര്യങ്ങള്‍ക്കുള്ള പിണക്കങ്ങള്‍.അതും പഠിക്കാന്‍ ശാസത്രജ്ഞന്‍മാരുണ്ട്. Amotz Zahavi (ഇദ്ദേഹത്തെ നമ്മള്‍ മുന്‍പ് പരിചയപ്പെട്ടതാണ്. കഴിഞ്ഞ പോസ്റ്റിലെ handicap principle.)കമിതക്കള്‍ക്കിടയിലെ സൌന്ദര്യപിണക്കത്തിന് വിശദീകരണം നല്‍കുന്നുണ്ട്.അദേഹം ഇതിനെ 'testing the bond'എന്നാണ് വിശേഷിപ്പിക്കുന്നത്.കാമുകനെ വെറുതെ 'ചൊറിയുക'.പരമാവധി പ്രകോപിപ്പിച്ച് ക്ഷമ പരീക്ഷിക്കുക. എല്ലാം വലിച്ചെറിഞ്ഞു സ്വന്തം പാട്ടിനു പോകില്ല എന്ന് ഉറപ്പു വരുത്തുക.അതാണ് സൌന്ദര്യപിണക്കം അഥവാ 'testing the bond'.കല്യാണ സൌഗന്ധികം അന്വേഷിച്ചു പോയ ഭീമസേനനും,(ഭീമന്‍ കഷ്ടപ്പെട്ടു കൊണ്ടുവന്ന പൂവ് പാഞ്ചാലി വെറുതെ മണത്തുനോക്കി വഴിയില്‍ ഉപേക്ഷിച്ചതായി രണ്ടാമൂഴത്തിൽ എം.ടി. പൂവിനോടുള്ള ആഗ്രഹമല്ല പാഞ്ചാലിയെ പൂവ് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.)സുവർണ്ണമാനിന്റെ പുറകെ പോകുന്ന ശ്രീരാമനും നല്ല ഉദാഹരണങ്ങള്‍.മറ്റൊന്ന് ശാരീരിക ബന്ധം പരമാവധി വൈകിപ്പിക്കുക.('തൊട്ടുനോട്ടം ഇഷ്ടമല്ലെടാ'... അത് പ്രേമിക്കുന്നവര്‍ക്കറിയാം,പുരുഷന് സംസാരം കുറവാണ്,ആക്ഷനാണ് കൂടുതല്‍,സ്ത്രീക്ക് നേരെ തിരിച്ചും:-) വീണ്ടും നീലത്താമരയും നന്ദനവും) Zahavi gives examples of female cardinals peck and chase wooing males and allow mating only after long persecution.നമ്മുടെ സ്ത്രീകള്‍ ഈ പക്ഷികളില്‍നിന്നു വളരെയൊന്നും വ്യത്യസ്തരല്ല അല്ലെ? :-)പ്രേമിച്ച/പ്രേമിക്കുന്ന എല്ലാവര്‍ക്കും......now you know the real reason for the torture you endured :-)പ്രേമിക്കാന്‍ പോകുന്നവര്‍ക്ക് ഈ അറിവ് ഉപകാരപ്പെടട്ടെ ;-)(Edit-01-01-2011... 'testing the bond' ഇന്റെ ഒരു എക്സ്ട്രീം ഉദാഹരണം.ഈ ലിങ്ക് നോക്കൂ...Woman arrested in Spain for faking her kidnap – to see if her husband would pay the £20k ransom.)


പ്രേമിക്കുന്നവര്‍ക്കറിയാം അവര്‍ എത്രമാത്രം ഇണയുടെ 'possessiveness ' ഇഷ്ടപ്പെടുന്നു എന്ന്.(It just means both parties are committed to each other.)പ്രേമം അസ്തമിക്കുമ്പോള്‍ മാത്രമാണ് ഇത് അടിമത്ത്വമായി തോന്നുന്നത്.(പിന്നെ പുറത്തുനിന്നു നോക്കുന്ന sexually correct പുരോഗമനവാദികള്‍ക്കും.) How many people would feel their partner truly loved them if they never showed any signs of jealousy at all? പ്രേമത്തിന്റെ മറ്റൊരു പ്രത്യേകതയും കാണാതിരുന്നുകൂടാ, 'self deception' അഥവാ ഇണയുടെ കുറവുകള്‍ 'അറിയാതിരിക്കല്‍.'.എന്നാല്‍ ഈ കുറവുകളെല്ലാം തലച്ചോറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്,ആവശ്യം വരുമ്പോൾ പുറത്തെടുക്കാന്‍ .

''It is note worthy that the argument may appear to burst forth spontaneously,with little or no preview,yet as it rolls along,two whole landscapes of information processing appear to lie already organized,waiting for the lightning of anger to show themselves.''(Robert Trivers)

പ്രേമെന്ന സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.ഒരാള്‍ക്ക് എത്രമാത്രം യുവതികള്‍ സ്വന്തം കസ്റ്റഡിയിലുണ്ടെങ്കിലും(wives or concubines) ഒരു സമയം ഒരാളോടുമാത്രം കൂടുതല്‍ താല്പര്യമുണ്ടായിരിക്കും.(pair bonding ന്റെ ശക്തി. രാമായണത്തിലെ ദശരഥന് കൈകെയിയോടുള്ള പ്രത്യേക സ്നേഹമാണല്ലോ അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തത്.)എല്ലാ ഭാര്യമാരെയും ഒരുപോലെ സ്നേഹിക്കാനാവില്ല എന്നര്‍ത്ഥം.അഭിനേതാക്കൾക്ക് വിശേഷിച്ചും ചൂടന്‍ പ്രേമരംഗങ്ങളിൽ കൂടെ അഭിനയിക്കുന്ന നടനോടോ നടിയോടോ പ്രണയം തോന്നാം.കുടുബജീവിതം ഗോപി. For actors love scenes can be the craft’s most treacherous terrain.പലപ്പോഴും സ്വന്തം ഇണയോളം തന്നെ മറ്റൊരാളെ അടുത്തറിഞ്ഞശേഷം അതില്‍ നിന്ന് കുഴപ്പം കൂടാതെ രക്ഷപ്പെടുക എളുപ്പമല്ല.It is not natural to 'love ' someone intensely may be for months(of course for the camera)and not feel the real thing .The better actor you are more dangerous it is.ഒരുമിച്ചഭിനയിക്കുന്നവര്‍ പലപ്പോഴും വിവാഹിതരാകാറുണ്ടല്ലോ.അഞ്ജലീനന ജോളിയും ബ്രാഡ് പിറ്റും പ്രേമബദ്ധരായത് ഒരുമിച്ചു അഭിനയിക്കുമ്പോഴായിരുന്നല്ലോ.ബ്രാഡ് പിറ്റ് ആ സമയം ജെന്നിഫെര്‍ ആനിസ്റ്റണുമായി വിവാഹിതനുമായിരുന്നു.(mate poaching ന്റെ ഒരു ഉദാഹരണം.അതെന്താണെന്ന് താഴെ വിവരിക്കുന്നുണ്ട്.)പിന്നെ നമ്മുടെ ദിലീപും മഞ്ചു വാര്യരുമുണ്ടല്ലോ.നമ്മുടെ മിക്ക നടികളും വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നത് ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കാം.അഭിനയം നിർത്താത്തവര്‍ മിക്കവാറും സഹനടിമാരായിരിക്കും.(പ്രേമരംഗങ്ങള്‍ കുറവായിരിക്കും)So falling in love may be an occupational hazard for actors.(നമ്മുടെ പല നായകനടന്മാരുടെയും ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ വിടാതെ പിൻതുടരുന്നതിന്റെകാരണം ഇതാണ്.എന്നിട്ടും പല നടന്മാരും ചാടിപ്പോകുന്നുമുണ്ട്.)

നല്ല ഭര്‍ത്താവും നല്ല കാമുകനും..

അപ്പോള്‍ തന്റെ 'പിള്ളേരടച്ഛൻ' ആകാന്‍ പോകുന്ന പുരുഷന് സ്ത്രീ നിശ്ചയിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയായിരിക്കും?ഒന്നാമതായി നല്ല ജീനുകള്‍ തന്നെ.പിന്നെ കുട്ടിയെ വളര്‍ത്താനുള്ള കഴിവും സന്നദ്ധതയും.(In traditional societies,the resource might be hunting abilities,but in agricultural or industrial societies,these might be wealth and/or social status.)ആധുനിക കാലത്ത് അത് സൌന്ദര്യം,വിലപിടിച്ച ബൈക്ക് കാര്‍,നല്ല ജോലി,പിന്നെ സിക്സ്പാക്ക്,കലാപരമായ കഴിവുകള്‍ etc ,.. etc.) എന്നാല്‍ ഈ ഗുണങ്ങളെല്ലാം പക്ഷേ ഒരേ പുരുഷനില്‍ തന്നെ കാണണമെന്നില്ല.അതിനാല്‍ സ്ത്രീകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വേലി ചാടാം.Men and women would have inherited a tendency for having affairs, but for entirely different ultimate reasons.(ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച-ചന്തുവിനെ വിവാഹം കഴിക്കാനേ താല്പര്യമില്ലാതുള്ളൂ.ചന്തുവിന്റെ കുട്ടിയെ പെറ്റുവളർത്താൻ വിരോധമൊന്നുമില്ല.വേണമെങ്കില്‍ മഹാഭാരതത്തിലെ കുന്തിയുടെ കാര്യവും പറയാം.കഴിവുകെട്ട രാജാവിന്റെ ധനവും പദവിയും ഉപയോഗിച്ച് ആര്‍ക്കൊക്കെയോ ജനിച്ച 'ജനിതക മൂല്യമുള്ള' മക്കളെ വളര്‍ത്തുക. സ്ത്രീ (i.e the mate finding algorithm inside their brain) ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് പുരുഷന്റെ ഭൌതിക സ്വത്തുക്കളിലാണ്.(That is for long term partners.For short term they look for physical attributes.) വേലക്കാരിപ്പെണ്ണ് വലിയവീട്ടിലെ സുന്ദരനായ പയ്യനെ പ്രേമിക്കുന്നത് വെറുതെയാണോ...വീണ്ടും നീലത്താമര:-))

'' In species after species rampant promiscuity is no malfunction. Rather, females benefit from it. To pick a few at random, female rabbits and Gunnison prairie dogs show higher rates of conception if they mate with several partners while they are in heat. The female sand lizard hatches out more eggs the more lovers she's had,"( Dr Olivia Judson,Imperial College, London.)

എല്ലാ സ്പീഷീസുകളിലും ഒരു ഭര്‍ത്താവിനെ സ്വീകരിച്ചശേഷം സന്താനോൽപ്പാദനത്തിന് കാമുകനെ ഉപയോഗിക്കുന്ന രീതി വ്യപകമാണ്.(David M. Buss, The Evolution of Desire: Strategies of Human Mating) From stick insects to chimpanzees, females are hardly ever faithful. മനുഷ്യരുടെ കാര്യവും വ്യത്യസ്തമല്ല. ബീജദാതാവ് തന്നെ കുട്ടിയെ വളര്‍ത്താന്‍ സഹായിക്കണം എന്ന് യതൊരു നിർബന്ധവും സ്ത്രീക്കില്ല.നല്ല ജീനിന്റെ ഉടമയായ പുരുഷന് കുട്ടിയെ വളര്‍ത്താന്‍ നില്‍ക്കേണ്ട കാര്യമില്ല.He will always be in demand.കാമുകനുണ്ടെങ്കിൽ അയാളിൽനിന്നു ഗർഭം ധരിക്കാനുള്ള സാധ്യത മുന്‍പ് സൂചിപ്പിച്ചിരുന്നു.(see discussion on cervical filter) In questionnaires female college students report that an extravagant life style and a willingness to give gifts are important qualities in picking a short term lover,but not in picking a husband. ഇതിപ്പോ ആര്‍ക്കാ അറിയാത്തത് ? :-)

കാമുകന് ഭർത്താവിനേക്കാൾ സൌന്ദര്യവും ശക്തിയും നിർബന്ധമാണ്. മിക്കവാറും കാമുകന്‍ സ്വന്തം ഭർത്താവിനേക്കാൾ ഉയര്‍ന്ന പദവിയുള്ള ആളുമായിരിക്കും.''A women has an affair because she feels that the man is in some way superior or complementary to her husband,and a man has an affair because the women is not his wife.''(Donald Symons)

A man's infidelity isn't necessarily an indication of his unhappiness in the relationship. Women, on the other hand when they cheat, it maybe an indication of unhappiness.ആണിനു വേലി ചാടാന്‍ പ്രത്യേക കാരണമൊന്നും വേണ്ട എന്നര്‍ത്ഥം.പുരുഷന്മാര്‍ സ്ത്രീകളെ രണ്ടായി തരം തിരിക്കാറുണ്ട്.കുടുംബിനികളും,മോഹിനികളും.(madonna-whore complex) സന്തനോല്പദനം എന്തായാലും വലിയ ചെലവില്ലാത്ത ഏര്‍പ്പടായതുകൊണ്ട് പുറത്തേക്കുള്ള ബീജവിതരണത്തില്‍(മോഹിനികളുമായുള്ള ബന്ധത്തില്‍) വലിയ നിർബന്ധങ്ങളൊന്നുമില്ല.ചെളി കാണുന്നിടത്ത് ചവിട്ടും,വെള്ളം കാണുന്നിടത്ത് കഴുകും. അത്രതന്നെ... പുരുഷന്മാര്‍ ഒരാലോചനയും കൂടാതെ കിട്ടുന്ന എല്ലാ സ്ത്രീകളെയും ഉപയോഗിക്കും എന്നൊന്നും കരുതേണ്ട.പുരുഷന്റെ പ്രത്യുല്പാദന വിജയം (reproductive success) ഏറ്റവും മികച്ച സ്ത്രീകളെ കണ്ടെത്തി,അത് കുടുംബിനിയായാലും,മോഹിനികളായാലും അവരുടെ അണ്ഡവുമായി തന്റെ ബീജത്തെ ചേര്‍ക്കുക എന്നതാണ്.മികച്ചത് എന്നാല്‍ ആരോഗ്യമുള്ള (means good genes)ചെറുപ്പക്കാരിയായ (maximally fertile-remember females are only fertile between the age of 15-45 or 50,and it's better to catch them young.)നിലവില്‍ ഗർഭിണിയല്ലാത്ത (you will be wasting valuable time and resources trying to make a pregnant female pregnant again.)സ്ത്രീകള്‍ എന്നർത്ഥം.കന്യകാത്വത്തോടുള്ള പുരുഷന്മാരുടെ ഒബ്സെഷൻ ഓര്‍ക്കുക. (സ്ത്രീകളുടെയും-because they are in a sellers market and their wares has to be in top condition in order to command high price.) മോഹിനികളുടെ കാര്യത്തില്‍ ഇവ നിർബന്ധമല്ലെങ്കിലും ഈ ഗുണങ്ങളുള്ളവർക്ക് കൂടുതല്‍ 'മൂല്യമുണ്ട്.'(young, 'fresh', teenage girls-any pimp knows it.)എന്നാല്‍ അതുപോലെയല്ല ഇണയുടെ അല്ലെങ്കില്‍ കുടുംബിനിയുടെ ('പിള്ളേരടമ്മ' )കാര്യം.അതിനു മുകളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം കൂടുതല്‍ കണിശമായി നിർബന്ധമാണ് എന്നുമാത്രമല്ല,അങ്ങിനെ നേടിയെടുക്കുന്ന ഇണ മറ്റു പുരുഷന്മാരുടെ കൈയില്‍ പെടാതെ സൂക്ഷിക്കേണ്ടതുമാണ്.

കന്യക എന്ന വാക്കിന് പുല്ലിംഗമില്ലാത്തത് പുരുഷമേധാവിത്വത്തിന്റെ ലക്ഷണമായി വ്യാഖ്യാനിക്കുന്ന ഒരു ഫെമിനിസ്റ്റുണ്ടല്ലോ നമുക്ക്.(ഈ ഫെമിനിസ്റ്റു തന്നെയാണെന്നു തോന്നുന്നു പെണ്‍ കൊതുകുകൾ മാത്രമാണ് ചോര കുടിക്കുക എന്നുപറയുന്നത് സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചത്.) 'കന്യകന്‍ 'എന്നൊരു വാക്കില്ലാത്തത് അങ്ങനൊരു വാക്ക് നമുക്കാവശ്യമുള്ള ഒരു ആശയത്തേയും സൂചിപ്പിക്കാത്തതുകൊണ്ടാണ്.സ്ത്രീക്ക് പുരുഷസംസർഗ്ഗം ഉണ്ടായിട്ടുണ്ടോ എന്നത് ജൈവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട അറിവാണ്.എന്നാല്‍ പുരുഷന് സ്ത്രീസംസർഗ്ഗം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് ജൈവശാസ്ത്രപരമായ പ്രാധാന്യമുള്ള അറിവല്ല.(സ്ത്രീക്ക് ഭർത്താവല്ലാതെ വേറെ പുരുഷനുമായി ബന്ധമുണ്ടാവുക എന്നത് ഭർത്താവിന്റെ ഭാവിയെ(genetic future) ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നത് ഭാര്യയുടെ ഭാവിയെ(genetic future) ബാധിക്കുന്നതല്ല-ഭര്‍ത്താവിന്റെ ധനം etc പങ്കുവച്ചുപോകുന്നതൊഴിച്ചാല്‍....ആ ബന്ധത്തില്‍ കുട്ടിയുണ്ടാകുന്നെങ്കില്‍ അത് മറ്റേ സ്ത്രീയുടെ പ്രശ്നമാണ്.അപ്പോള്‍ 'കന്യകന്‍ 'ഒരു അവശ്യ അറിവല്ല.അല്ലാതെ ഈ സ്ത്രീവാദികള്‍ ധനിപ്പിക്കുന്ന്തുപോലെ പുരുഷന്മാര്‍ ഒരു ദിവസം മീറ്റിംഗ് കൂടി അങ്ങനൊരു വാക്ക് നിഘണ്ടുവില്‍ നിന്ന് എടുത്തുകളഞ്ഞതല്ല.That a language does or doesn't have a word for something doesn't mean much.ഈ മാതിരി വാദങ്ങള്‍ ചില പാതിവെന്ത ബുദ്ധിജീവികള്‍ക്ക് ആളാവാന്‍ കൊള്ളാം.മുന്‍പ് കണ്ടതുപോലെ വല്ലവന്റെയും കുട്ടിയുടെ അച്ഛനാകുക എന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണല്ലോ.(We are talking about what is biologically right.So keep out your value judgements.)

ബൈബിളിലും സ്ത്രീ കന്യകയായിരിക്കേണ്ടതിന്റെ പ്രാധാന്യം പറയുന്നുണ്ട്.കന്യകയല്ലാത്തവരെ കല്ലെറിഞ്ഞു കൊല്ലാനാണ് ദൈവത്തിന്റെ വിധി.

''എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാൽ അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു അപ്പന്റെ വീട്ടിൽവെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.''( ആവർത്തന പുസ്തകം, 22 :20,21)


ഇതാ മറ്റൊരു ഭാഗം....മോശെ മിദ്യാന്യരോടു യുദ്ധം ചെയ്യുന്നതാണ് സന്ദര്‍ഭം...

''ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ. പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.'' (സംഖ്യാപുസ്തകം, 31:17,18)

പുരുഷസംസർഗ്ഗം ഉണ്ടായ സ്ത്രീകൾക്ക്എന്താണ് കുഴപ്പം?എന്തിന് ആണുങ്ങളെയൊക്കെ കൊല്ലണം?ഇംഗ്ളീഷിലെ adultery എന്ന വാക്ക് മോശമാക്കുക,കേടുവരുത്തുക,മായം കലര്‍ത്തുക എന്നൊക്കെ അര്‍ത്ഥമുള്ള adulterate എന്ന വാക്കില്‍നിന്നാണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?പുരുഷന്‍ ഭാര്യയല്ലാത്ത സ്ത്രീയുമായി ബന്ധപ്പെടുന്നതിനെ മായം കലർത്തലായി വ്യഖ്യാനിക്കാനാവില്ല.തീര്‍ച്ചയായും അത് ഇരട്ടത്താപ്പാണ്.എല്ലാ സമൂഹങ്ങളിലും വിവാഹിതയായ സ്ത്രീയുടെ സദാചാരവിരുദ്ധത വിവാഹിതനായ പുരുഷന്റെ സദാചാരവിരുദ്ധതയേക്കാള്‍ ഗൌരവമുള്ളതും കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നതുമാണ്.അതിന്റെ കാരണം മുകളില്‍ സൂചിപ്പിച്ചിരുന്നു.Samuel Johnson അത് അവതരിപ്പിക്കുന്നത്‌ ഇങ്ങനെയാണ്.. The man imposes no bastards on his wife.

വ്യഭിചാരത്തിനുള്ള ശിക്ഷയില്‍ പോലും ഈ തുല്യതയില്ലായ്മ കാണാം.കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ സ്ത്രീക്ക് ഭര്‍ത്താവുണ്ടെങ്കിലാണ്.അതായതു സ്ത്രീയുടെ ഭർത്താവിനാണ് ഇവിടെ 'നീതി' ലഭിക്കുന്നത്.സ്ത്രീ വിവാഹിതയല്ലെങ്കില്‍ രണ്ടുപേര്‍ക്കുമുള്ള ശിക്ഷ മിക്കവാറും അടിയില്‍ തീരും.

ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെ കോമണ്‍ ലോ,കൊലപാതകം നരഹത്യയായി കണക്കാക്കുന്നതു മൂന്നു സാഹചര്യങ്ങളിലാണ്.സ്വരക്ഷ,അടുത്ത ബന്ധുക്കളുടെ രക്ഷ,സ്വന്തം ഭാര്യയുമായി ആരെങ്കിലും ബന്ധം പുലര്‍ത്തുക.ഈ മൂന്നു സാഹചര്യങ്ങളിലും കൊലപാതകം വെറും നരഹത്യ മാത്രമാണ്.

പുരുഷന്മാര്‍ പൊതുവെ ഇണയുടെ ഗര്‍ഭധാരണക്ഷമതയും വിശ്വസ്തതയും ഗൌരവമായി എടുക്കുമ്പോള്‍,സ്ത്രീകള്‍ ഇണയുടെ ജീനുകളുടെ മികവും അയാളുടെ ഭൗതിക സാഹചര്യങ്ങളുമാണ് വിലയിരുത്തുന്നത്.David Buss 37 രാജ്യങ്ങളിലായി 10,000 ആളുകളില്‍ നടത്തിയ പഠനത്തില്‍,പുരുഷന്റെ ഭൗതിക നേട്ടങ്ങള്‍ (ധനം,സ്റ്റാറ്റസ് etc.) ഒന്നിലൊഴികെ ബാക്കി മുപ്പത്താറിലും പ്രധാനപ്പെട്ടതായിരുന്നു.മറിച്ച് ഏതെങ്കിലും പുരുഷന്‍ സ്ത്രീയുടെ earning capacity അന്വേഷിക്കാറണ്ടോ?അവര്‍ earning capacity അന്വേഷിക്കുന്നത് അത്തരക്കാരെ ഒഴിവാക്കാനാണ്.സത്യത്തില്‍ നല്ല ജോലിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ കിട്ടാന്‍ പാടാണ്. പുരുഷന്മാര്‍ക്ക് ഇണയുടെ ചെറുപ്പവും ഭംഗിയും 37ൽ 23ലും പ്രധാനപ്പെട്ടതായിരുന്നു.ഭാര്യയുടെ പാതിവൃത്യം ഏതാണ്ട് എല്ലായിടത്തും നിർബന്ധമായിരുന്നു.

ഇതില്‍നിന്നു മനസ്സിലാക്കാവുന്ന രസകരമായ ഒരു കാര്യമുണ്ട്.ഒരു പുരുഷന്റെ സാമ്പത്തികസ്ഥിതി വച്ച് അയാളുടെ ഭാര്യയുടെ സൌന്ദര്യം മനസ്സിലാക്കാം.ഒരു സ്ത്രീയുടെ സൌന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഭര്‍ത്താവിന്റെ സാമ്പത്തികനിലയും.ഒരു സുന്ദരിയുടെ ഭര്‍ത്താവ് മിക്കവാറും സ്ത്രീയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികനിലയുള്ളവനായിരിക്കും.(Women 'marry up' the social ladder using their beauty.There is a definite correlation between the wealth and status of the husband and the youth and good looks of the wife.)സംശയമുള്ളവര്‍ക്ക് പരീക്ഷിച്ചു നോക്കാം :-)

'മേറ്റ്‌ പോച്ചിങ്ങും'അനുകരണഭ്രമമുള്ള സ്ത്രീകളും .....

മറ്റൊരു രസകരമായ കാര്യമാണ് Mate poaching.അഥവാ ഇണയെ തട്ടിയെടുക്കല്‍.Grass is always greener on the other side :-) David Buss പറയുന്നത് 92% അമേരിക്കന്‍ പുരുഷന്മാർക്കും 82% അമേരിക്കന്‍ സ്ത്രീകൾക്കും ഇത്തരം അനുഭവമുണ്ടയിട്ടുണ്ട് എന്നാണ്.53% പുരുഷന്മാർക്കും 41% സ്ത്രീകള്‍ക്കും ഇതുവഴി ഇണയെ നഷ്ടപ്പെട്ടിട്ടുമുണ്ട്.നിങ്ങള്‍ക്കും നേരിട്ട് പരിചയമുള്ള സംഭവങ്ങളുണ്ടാകും.

ഏതാണ്ട് എല്ലാവര്‍ക്കും തന്നെ നേരിട്ട് അനുഭവമുള്ള ഒരു കാര്യമുണ്ട്.നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തോ കുറെ കാലം ഒരു പെണ്‍കുട്ടിയുടെ പുറകെ നടക്കുന്നു.നടന്നു ചെരുപ്പ് തേയുന്നതല്ലതെ 'ലൈന്‍ ' ശരിയാകുന്നില്ല.നിരാശനായ കാമുകന്‍ അവസാനം തന്റെ ലിസ്റ്റിലെ രണ്ടാമത്തെ പെണ്‍കുട്ടിയെ നോട്ടമിടുന്നു.രണ്ടാമത്തെ ആൾ ഏകദേശം വീഴും എന്നാകുമ്പോൾ...അത്ഭുതം!!ആദ്യത്തെ പെണ്‍കുട്ടിക്ക് അടക്കാനാവാത്ത പ്രേമം നമ്മുടെ കാമുകനോട്..!!ചുരുക്കത്തില്‍ ഒരു കാമുകിക്കുവേണ്ടി നടന്ന നമ്മുടെ കാമുകന് രണ്ടു കാമുകിമാര്‍..ചിലപ്പോഴൊക്കെ രണ്ടു കാമുകിമാര്‍ തമ്മിൽ നല്ല ഊക്കൻ വഴക്കും നടക്കും,കാമുകന് വേണ്ടി.രണ്ടുകൂട്ടരും വിട്ടുകൊടുക്കാന്‍ തെയ്യാറാവില്ല.Some guys get all the girls.What is happening here?

ചിലതരം പക്ഷികളിലും ഗുപ്പി മൽസ്യങ്ങളിലും ധാരാളം പഠിക്കപ്പെട്ടിടുള്ള വിഷയമാണ് mate choice copying.(A male's attractiveness to females increases if he was previously chosen by another female as a mate.)പ്രത്യേകിച്ചും കൂടുതല്‍ പരിചയസമ്പന്നയായ,ഉയര്‍ന്ന സ്റ്റാറ്റസ്സുള്ള പെണ്ണുങ്ങള്‍ തെരഞ്ഞെടുത്ത ആണുങ്ങള്‍.ഗപ്പികളിലും മറ്റും കൂടുതല്‍ ഓറഞ്ച് നിറമുള്ള ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്ക്‌ പ്രിയം-which is proxy for great courage and heroism.കൂടുതല്‍ നിറമുള്ള ഗുപ്പികള്‍ ശത്രുമൽസ്യങ്ങളുടെ വളരെ അടുത്തുപോയി ധൈര്യം പ്രകടിപ്പിക്കും,പെണ്‍ മത്സ്യങ്ങള്‍ കാഴ്ചക്കാരായുണ്ടെങ്കിൽ.അതുകൊണ്ട് പെണ്‍ മത്സ്യങ്ങള്‍ കൂടുതല്‍ നിറമുള്ളവരെ മാത്രമെ ഇണകളായി സ്വീകരിക്കൂ.എന്നാല്‍ അല്പം നിറം കുറഞ്ഞ ആണിനെ ഏതെങ്കിലും പെണ്ണ് തെരഞ്ഞെടുത്തു എന്നു തോന്നിപ്പിച്ചാല്‍ (മറ്റൊരു ചെറിയ ഗ്ലാസ്‌ പാത്രത്തില്‍ ആണിനെ ഇട്ട് അക്വേറിയത്തിലെ പെണ്ണിന്റെ അടുത്ത് വയ്ക്കുന്നു. പെണ്ണ് നിറം കുറഞ്ഞ ആണിനെ തെരഞ്ഞെടുത്തതായി മറ്റു പെൺ മത്സ്യങ്ങള്‍ക്ക് തോന്നുന്നു.)അവര്‍ക്കും ഇതേ ആണിനെതന്നെ മതി.(മേലെപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തില്‍ ചേട്ടമാരുടെ പെണ്ണുകാണല്‍ പോലെ:-))

One good reason for copying might be that it saves time choosing a male, time that could be spent doing other things, such as eating or looking out for predators. Or it may be simply that choosing a quality mate is tricky, and by watching what others do, you get more information on which to base this tough choice. But the individual you copy have to be more knowledgeable.The fact that young guppies tend to copy old ones rather than the other way around suggests that here, at least, copying may be a way of passing down accumulated wisdom.


ഗപ്പി മത്സ്യങ്ങളില്‍ പഠനം നടത്തിയ Dugatkin മനുഷ്യരിലും പഠനങ്ങള്‍ നടത്തീട്ടുണ്ട്.(Dugatkin, Michael Cunningham University of Louisville) പരീക്ഷണം ഇപ്രകാരമായിരുന്നു.166 യുവതികള്‍ക്ക്‌ ''chris'' എന്ന പേരുള്ള ഒരാളെക്കുറിച്ച് വേറെ അഞ്ചു യുവതികള്‍ തെയ്യാറാക്കിയത് എന്നപേരില്‍ ഒരു റിപ്പോർട്ട് കാണിക്കുന്നു.(ക്രിസ്സും അഞ്ചു യുവതികളും യഥാര്‍ത്ഥത്തില്‍ സാങ്കൽപ്പിക കഥാപാത്രങ്ങളാണ്.)ഈ റിപ്പോര്‍ട്ടില്‍ ക്രിസ്സിന്റെ സൗന്ദര്യവും (3 or 10 based on a 1-10 scale) ഇദ്ദേഹവുമായുള്ള ഡേറ്റിങ്ങിന് ആ അഞ്ചു പേര്‍ക്കുമുള്ള താൽപ്പര്യവുമാണ് കാണിച്ചിരുന്നത്.(four, one or none of the women said she was interested in dating him.) 166 യുവതികൾക്കും ക്രിസ്സുമായുള്ള ഡേറ്റിങ്ങിനുള്ള താൽപര്യമാണ് അറിയിക്കേണ്ടത്.(on a scale of 1-6) നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ സുന്ദരനായ 'ക്രിസ്സിനെ' യുവതികള്‍ക്ക് ഇഷ്ടമാണ്.എന്നാല്‍ കൂടുതല്‍ താല്പര്യം മറ്റുള്ളവര്‍ തെരെഞ്ഞെടുത്ത 'ക്രിസ്സ്' ആയിരുന്നു."The underlying assumption is that he must have something going for him.If other people are attracted to him, he must have something they want."

ഇതേ പരീക്ഷണം പുരുഷന്മാരില്‍ നടത്തിയപ്പോള്‍ ('ക്രിസ്സ്' എന്ന പേര് പെണ്ണായും ധരിക്കാം.)'peer pressure' കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്ന് കണ്ടു.പ്രത്യേകിച്ചു 'ക്രിസ്സിനെ' വിവാഹം കഴിക്കാനുള്ള താല്പര്യത്തില്‍. ഇനി 'ക്രിസ്സ്' സമ്പന്നനാണെന്ന് അറിഞ്ഞാലോ, റേറ്റിംഗ് വീണ്ടും കൂടും.രണ്ടു കൂട്ടരിലും.

''This is exactly what evolutionary theory might predict about mate copying. In most species females tend to be more picky than males. That's because they usually invest much more time and energy than males in raising their offspring, so choosing the best mate pays big dividends. Males, on the other hand, can afford to be a bit more cavalier. "So males tend to use a smaller subset of information to determine what they are interested in," (Dugatkin)

മനുഷ്യരില്‍ wedding ring effect എന്നാണ് ഇത് അറിയപ്പെടുന്നത്.It seems women are more attracted to married men though not necessarily vice versa.(ഭാര്യമാര്‍ സൂക്ഷിക്കുക..!! :-)) . Mate poaching ന്റെ നല്ല ഒരു ഉദാഹരണമായ പ്രഭുദേവ നയന്‍‌താര ബന്ധം ഈയടുത്ത് വളരെ വിവാദമായതാണല്ലോ.Maybe it is a quick way for women to identify a quality mate, one that's been pre-filtered by someone else.

ഇതാ മറ്റൊരു പഠനം.( Kevin W. Eva Department of Clinical Epidemiology and Biostatistics, McMaster University and Timothy J. Wood Medical Council of Canada) പത്തു പുരുഷന്മാരുടെ ചിത്രവും ഒരു ലഘു വിവരണവും രണ്ടു വിഭാഗം കോളേജ് വിദ്യാർത്ഥിനികളെ കാണിച്ചുകൊണ്ടായിരുന്നു പരീക്ഷണം.പുരുഷൻമാരിൽ പകുതി പേര്‍ വിവാഹിതരും ബാക്കി അവിവാഹിതരും എന്നാണ് എല്ലാവരും കാണുന്നത്.ഈ പുരുഷൻമാരെ സഹപ്രവർത്തകനാക്കാനുള്ള താല്പര്യം,അയാളുടെ സൌന്ദര്യം,സുഹൃത്താക്കാനുള്ള താല്പര്യം,പ്രേമിക്കാനുള്ള താല്പര്യം എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് തേടുന്നത്.(on a seven point scale.)

ഇനി ഫലങ്ങള്‍..നമ്മള്‍ പ്രതീക്ഷിക്കുന്നതു തന്നെ.വിവാഹിതര്‍ തന്നെ കൂടുതല്‍ മികച്ചവര്‍.males were rated as more attractive when labelled "married," thereby suggesting that human females are indeed sensitive to information provided by the choices of other females.As already explained many times, Across many species, females are typically the more choosy of the 2 sexes because female-specific investment (e.g., gestation and lactation) constrains the number of offspring a female can produce, whereas the main constraint in this regard for males is simply access to females. As a result, poor mate choices harm a female's reproductive value to a greater extent than they do a male's. Evolutionary theory predicts that such pressures will lead females to rely on cues from their environment that can aid them in determining the reproductive value of a potential mate.(പരിണാമസിദ്ധാന്തം നേരിട്ടുപറഞ്ഞാലേ ചില വിദ്വാന്മാര്‍ക്ക് പ്രശ്നമുള്ളൂ.ഇതുപോലെ പിൻവാതിലിലൂടെ ഡാര്‍വിനിസം അകത്തുകടത്തുന്നത് പ്രശ്നമല്ല:-)അതെങ്ങനാ.. പരിണാമസിദ്ധാന്തമെന്നാൽ നൂറ്റൻപതു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകമാണെന്ന് ധരിച്ചിരിക്കുന്നവരോട് ഡാര്‍വിന്റെ തന്നെ The Descent of Man, and Selection in Relation to Sex എന്ന പുസ്തകത്തെപ്പറ്റി പറയമെന്നുവച്ചാല്‍ കണ്ണിന്റെ പരിണാമം പഠിച്ചു കഴിഞ്ഞിട്ടു വേണ്ടെ?:-))

അസൂയ...

പുരുഷന്റെ അസൂയ (sexual jealousy )ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.മാനസികരോഗമായി കണക്കാക്കാവുന്ന സംശയരോഗവും അസൂയയുടെ കടുത്ത രൂപമാണ്.സ്ത്രീകളുടെ കൊലപാതകങ്ങളില്‍ നല്ലൊരു പങ്കും അസൂയ മൂലം ഭര്‍ത്താവ്/കാമുകന്‍ ചെയ്യുന്നതാണ്.കുഞ്ചന്‍ നമ്പ്യാർ പറയുന്ന കാമിനി മൂലമുള്ള കലഹവും,ഒഥല്ലോയിലൂടെ ഷേക്സ്പിയർ പറയുന്നതും,ഇതേ ലൈംഗിക അസൂയ തന്നെ.ഹോമര്‍ പറയുന്ന ഹെലന്റെ കഥയിലും ഇണയോടുള്ള ലൈംഗിക അസൂയ തന്നെയാണ് വിഷയം.നമ്മുടെ രാമായണത്തിലെ ശ്രീരാമന്‍ സീതയെ ഉപേക്ഷിക്കുതിന് കാരണം സീതയെ രാവണനുമായി ബന്ധപ്പെടുത്തിയുള്ള അപവാദം മൂലമുണ്ടായ sexual jealousy ആയിരുന്നല്ലോ.

ലൈംഗിക അസൂയക്കു കാരണം പലതവണ വിശദീകരിച്ചതാണ്.Maternity is a certainty,but paternity is always a matter of opinion.The fate of a 'cuckold' male is worse than a celibate.A man incapable of jealously would have a greater risk for being cuckolded,with a resulting decrease in reproductive success.Men who threaten potential interlopers and try to prevent their wives from mating with other men have an evolutionary advantage.എല്ലാ സ്പീഷീസുകളിലും പിതാവിന്റെ നിക്ഷേപം വെറും ബീജം മാത്രമല്ലെങ്കില്‍,ഇണയെ ആരും തട്ടിയെടുക്കാതെ നോക്കുക എന്നത് പ്രധാനമാണ്.കാരണം,ഒന്ന് ഇണയെ കിട്ടാനുള്ള ബുദ്ധിമുട്ട്.(മറ്റു പുരുഷൻമാരുമായി മത്സരിക്കണമല്ലോ.)രണ്ടു,ഇണയെ നേടിയാലും ഉണ്ടാകുന്ന കുട്ടി സ്വന്തമാണെന്ന് ഉറപ്പാക്കണം.(തത്വത്തില്‍ ഏതാനും സെക്കന്റ്നേരത്തേക്ക് കണ്ണ് തെറ്റിയാൽ പോലും അബദ്ധം പറ്റാം.The possibility of extrapair reproduction by one’s mate is a major threat to fitness.)അതുകൊണ്ട് തന്റെ ഇണയെ വരുതിയില്‍ നിര്‍ത്തുകയോ,മറ്റു പുരുഷന്മാരെ അവളുടെ അടുത്തേക്ക് അടുപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് പുരുഷന് ഗുണകരമാണ്.(i.e,they have evolutionary advantage.We are not talking about what is morally or ethically good.Aspiring 'sexually correct' crowd please excuse.)

''Men take a proprietary view of women’s sexuality and reproductive capacity......By “proprietary,” we mean first that men lay claim to particular women as songbirds lay claim to territories, as lions lay claim to a kill, or as people of both sexes lay claim to valuables. Having located an individually recognizable and potentially defensible resource packet, the proprietary creature proceeds to advertise and exercise the intention of defending it from rivals. Proprietariness has the further implication, possibly peculiar to the human case, of a sense of right or entitlement. Trespass by rivals provokes not only hostility but a feeling of grievance, a state of mind that apparently serves a more broadly social function. Whereas hostile feelings motivate action against one’s rivals, grievance motivates appeals to other interested persons to recognize the trespass as a wrong against the property holder and hence as a justification for individual retaliation or a grounds for more collective sanctions. Proprietary entitlement thus rests upon a social contract: Property owners reciprocally acknowledge and cooperatively enforce one another’s claims......and men, but not women, have regularly asserted claims with respect to spouses.''(The Man Who Mistook His Wife for a Chattel, By Margo Wilson,Martin Daly. In, J.H. Barkow, L. Cosmides, J. Tooby, Eds. The Adapted Mind. Evolutionary psychology and the generation of culture.)

കൂടുതല്‍ അധികാരമുള്ളവര്‍ ബലപ്രയോഗത്തിലൂടെ സ്ത്രീകളെ തങ്ങളുടെ വരുതിയിലാക്കി.അതിനൊന്നും കഴിയാത്തവര്‍ പാതിവ്രത്യത്തിന്റെ കഥകള്‍ പറഞ്ഞും,(സാവിത്രി,ശീലാവതി etc .)വ്യാജ ബഹുമാനം കൊടുത്തും,(യത്ര നാര്യസ്തു പൂജ്യന്തേ.....)ഭര്‍ത്താവിന്റെ ജീവന്റെ അധികാരിയാക്കിയും,(കണവന്‍ തോണിയില്‍ പോയാല്..കരയില്‍ കാവല് നീയാണ്...കടലില്‍ പോയ കണവന് മനസ്സമാധാനമായി മീന്‍ പിടിക്കെണ്ടെ? :-))സ്ത്രീകളുടെ അധികാരം പുരുഷന്റെ ചുമതലയാക്കിയും (''പിതാ രക്ഷതി കൌമാരേ.....ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'')സ്ത്രീകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു.

മുകളില്‍ പറഞ്ഞതില്‍നിന്നും പുരുഷന്മാര്‍ സ്ത്രീകളെ അടിമകളാക്കി എന്നതിനോടും പൂര്‍ണമായി യോജിക്കാനാവില്ല.കാൽവിന്റെ ഒരു പോസ്റ്റുണ്ട്.സ്ത്രീ സുഹൃത്ത്‌ കൂടിയാണ്.സ്ത്രീകളെ പുരുഷന്‍ സംരക്ഷിക്കുന്നതും അടിമത്തമാണ് എന്നാണ് ധ്വനി.സത്യത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല.

ടൈറ്റാനിക് കപ്പല്‍ അറിയില്ലേ?അതേ,1912 ൽ മുങ്ങിയ ആ കപ്പല്‍ തന്നെ.യാത്രക്കാരില്‍ 1547 പേരാണ് മരിച്ചത്.(out of 2223 people on board.)രക്ഷപ്പെട്ടവരില്‍ 74% വും സ്ത്രീകളായിരുന്നു.52% കുട്ടികളും രക്ഷപ്പെട്ടു.വെറും 20% പുരുഷന്മാരാണ് രക്ഷപ്പെട്ടത്‌.നമ്മുടെ ഫെമിനിസ്റ്റുകള്‍ പറയുന്നപോലെ പുരുഷന്മാര്‍ തന്നിഷ്ടം പോലെ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ (every man for himself) 80% പുരുഷന്മാരും മരിക്കുമായിരുന്നില്ലല്ലോ.''Women and children first'' എന്നത് നാവികര്‍ അനുസരിക്കേണ്ട അംഗീകൃത നിയമമൊന്നുമായിരുന്നില്ല.എന്നിട്ടും കപ്പലിലെ ഉദ്യോഗസ്ഥന്‍ തുഴക്കാരെ ആവശ്യമുണ്ടെങ്കിൽ മാത്രമെ പുരുഷന്മാരെ ലൈഫ് ബോട്ടില്‍ കയറ്റിയുള്ളൂ.ആരും എതിർപ്പു പ്രകടിപ്പിച്ചതായി കാണുന്നില്ല. Because so few men were saved on the Titanic, the men who did survive were in danger of being branded as cowards.

സ്ത്രീകളേയും കുട്ടികളെയും സംരക്ഷിക്കുക എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു അലിഖിത നിയമമാണ്.ജീവന്‍ പോയാലും അതില്‍നിന്നു പിന്മാറില്ല.ഭാവിയില്‍ തന്റെ ബീജം സ്വീകരിക്കേണ്ട ആള്‍ എന്ന വിചാരമാവാം സംരക്ഷണമായി പുറത്തു വരുന്നത്.(കമ്പ്യൂട്ടറിന്റെ GUI (Graphic user interface) നോക്കി യഥാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറിനുള്ളില്‍ എന്തു നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ പറ്റാത്തതുപോലെ തലച്ചോറിന്റെ GUI നോക്കി അതിന്റെ ഉള്ളുകള്ളികളും മനസ്സിലാക്കാന്‍ പറ്റില്ല.)


''Millions of years of protecting and providing for women has bred into the male brain this tendency to choose women they feel they need to save.''(Helen Fisher- Why We Love)


'Damsel in distress' എന്നു കേട്ടിട്ടില്ലേ? (A young innocent woman is held captive against her will by a villian.The only person capable of rescuing a damsel in distress is an altruistic hero figure, typically a knight in shining armor in Medieval literature.) നമ്മുടെ പുരാണങ്ങളിലായാലും,(രാമായണം-സീതയെ സഹായിക്കുന്ന ജടായു,ഹനുമാന്‍ ,അവസാനം രാവണനെ കൊല്ലുന്ന ശ്രീരാമന്‍ .മഹാഭാരതം-പാഞ്ചാലിയെ സഹായിക്കുന്ന ശ്രീകൃഷ്ണന്‍ .)യക്ഷിക്കഥകളിലായാലും,(snow white,rupunzel,sleeping beauty,)സിനിമകളിലായാലും (രജനികാന്തിന്റെ ഏതു സിനിമയും.)ആവര്‍ത്തിക്കുന്ന തീമാണ് നിസ്സഹായയായ സുന്ദരിയെ രക്ഷിക്കുന്ന നായകന്റേത്.ഇതിന്റെ തന്നെ മറ്റൊരു മുഖമാണ് ''Knight in Shining Armor Syndrome''.വളരെ നിരുപദ്രവമായ,സ്ത്രീകള്‍ക്കുവേണ്ടി ലിഫ്ടിന്റെ വാതില്‍ തുറന്നുപിടിക്കുന്നതും, അല്ലെങ്കില്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്നതും തുടങ്ങി വളരെ അപകടകരമായ പ്രവര്‍ത്തികളില്‍ വരെ (ഒരു എയിഡ്സ് രോഗിണിയെ വിവാഹം ചെയ്ത ആളുണ്ടല്ലോ-ആരെങ്കിലും സഹായിക്കാന്‍ അവരെ വിവാഹം ചെയ്യേണ്ട കാര്യമില്ലല്ലോ.Men very easily confuse pity with romantic love or chivalry.)Knight in Shining Armor Syndrome ന്റെ പ്രഭാവം ദർശിക്കാം.അതുപോലുള്ള പുരുഷന്മാരെ മാന്യൻമാരായും സ്നേഹസമ്പന്നൻമാരായും എല്ലാവരും,(ആണുങ്ങളും പെണ്ണുങ്ങളും) പുകഴ്ത്തും.


വിനയയുടെ രസകരമായ ഒരു പോസ്റ്റുണ്ട്. നീ തൂങ്ങെടാ............ വിനയക്കോ പോസ്റ്റു വായിച്ചവര്‍ക്കോ കഥയിലെ പുരുഷന്മാരുടെ പെരുമാറ്റത്തില്‍ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല.പുരുഷന്മാര്‍ ആരും ആവശ്യപ്പെടാതെതന്നെ സംരക്ഷകന്റെ റോള്‍ എടുക്കുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണമാണ്‌ ആ കഥ.പലപ്പോഴും പുരുഷന്മാരെ സദാചാരക്കമ്മറ്റിക്കാരാക്കുന്നതും ഇതേ സംരക്ഷണ മനോഭാവമാണ്.(ഉണ്ണിത്താനും ജയലക്ഷ്മിയും സദാചാരം അനുസരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ പുരുഷന്മാരുടെയും ബാധ്യതയാണ്.ആർക്കറിയാം.. ഉണ്ണിത്താന്‍ അടുത്തത് കയറിവരുന്നത് സ്വന്തം കുടുംബത്തിലേക്കാണോ എന്ന്.ജയലക്ഷ്മിമാര്‍ അരുതാത്തതൊന്നും ചെയ്യാതെ 'സംരക്ഷിക്കേണ്ടതും' ആവശ്യമാണ്.അരുതാത്തത് ചെയ്യാന്‍ തനിക്കെങ്ങാൻ അവസരം കിട്ടിയാല്‍ അണ്ഡം/ഗര്‍ഭപാത്രം ഫ്രീയായിരിക്കണമല്ലോ...any way that's how the brain algorithm thinks.)

നായാടി ജീവിച്ചിരുന്ന വിഭാഗങ്ങളില്‍ സമ്പത്തിനും അത് വഴി നേടാവുന്ന ഭാര്യമാര്‍ക്കും ഒരു പരിധിയുണ്ടായിരുന്നു.(രണ്ടു മുതല്‍ പരമാവധി പത്തു വരെ.)എന്നാല്‍ കൃഷി കണ്ടുപിടിച്ചതോടുകൂടി കഥ മാറി.(മനുഷ്യവംശത്തിന്റെ പൊതുവായ പുരോഗതിയും,സ്ത്രീകളുടെ അധോഗതിയും തുടങ്ങുന്നത് കൃഷിയുടെ കണ്ടുപിടുത്തത്തോടെയാണ്.)സമ്പാദ്യം കൂട്ടിവക്കാനും അതുവഴി അധികാരം ഒരിടത്ത് കേന്ദ്രീകരിക്കാനും സാധിച്ചു.ഈ അധികാരികള്‍ക്ക് പുരുഷന്റെ 'അൾട്ടിമേറ്റ് ഫാന്റസി' എന്നു വിളിക്കാവുന്ന, ധരാളം ചെറുപ്പക്കാരികളുമായി അവസാനിക്കാത്ത ലൈംഗികബന്ധം സാധ്യമാകുന്ന,പരപുരുഷൻമാർ ഒരു ഭീഷണിയല്ലാത്ത അന്തഃപുരങ്ങള്‍ (harems ) ആദ്യമായി വിജയകരമായി സ്ഥാപിക്കാന്‍ സാധിച്ചു.''Pornotopia''- the fantasy land where "sex is sheer lust and physical gratification, devoid of more tender feelings and encumbering relationships, in which women are always aroused, or at least easily arousable, and ultimately are always willing"(Donald Symons)എന്നു വിളിക്കാവുന്ന ഈ മായികപ്രദേശത്തിന് ചില മതങ്ങളുടെ സ്വര്‍ഗ്ഗവുമായി സാമ്യം തോന്നുന്നത് യാദൃശ്ചികമല്ല.(ഇന്ന് പരിഹാസ്യമായി തോന്നുന്ന ഈ ഭാവന അന്നത്തെ ഏറ്റവും മികച്ചതായിരുന്നു.മനുഷ്യന്‍ ഭൂമിയില്‍ തന്നെ ആ തരം സ്വർഗ്ഗം പണിഞ്ഞെങ്കിലും ദൈവത്തിന്റെ pornotopia മോഹികള്‍ അവിടേക്കുള്ള വിസക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ....well,no comments..:-))

''The most despotic harem holders confined women in cells, guarded them with eunuchs, maintained records of their menstrual cycles, farmed them out to the harems of underlings when they got too old, and sometimes even killed and replaced them en masse in the event of a security failure and possible cuckoldry (Dickemann, 1979; Betzig, 1986; Busnot, 1715)......Only the richest and most powerful men could institute such elaborate arrangements to retain exclusive sexual access to many reproductively valuable women. However, millions of men have guarded and constrained "their" women by practices that seem to depart from those of despots only in degree. Veiling, chaperoning, purdah, and the literal incarceration of women are common social institutions of patrilineal societies, and it is only women of reproductive age who are confined or chaperoned. Prepubertal children and postmenopausal women enjoy considerable freedom, These practices are status graded (Dickemann, 1981): The higher the social status the more claustrated the women. Chinese foot binding was another such status-graded practice, which simultaneously made an ostentation of the male owner's capacity to dispense with the woman's labor and rendered her incapable of flight.'' (The Man Who Mistook His Wife for a Chattel, By Margo Wilson,Martin Daly. In, J.H. Barkow, L. Cosmides, J. Tooby, Eds. The Adapted Mind. Evolutionary psychology and the generation of culture.)


The higher the social status the more claustrated the women.എന്ന വാചകം ശ്രദ്ധിക്കുക.നമ്പൂതിരി സ്ത്രീകളുടെ മറക്കുടക്കുള്ളിലെ മഹാനരകത്തേയും സ്മാർത്തവിചാരത്തേയും കൂടുതല്‍ മനസ്സിലാകും.

(ഓ.ടി. ശബരിമലക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനു കാരണം കഠിനമായ ശാരീരികാധ്വാനം അവര്‍ക്ക് സാധ്യമല്ലാത്തതുകൊണ്ടാണെന്നാണ് സാധാരണ പറയുന്ന ന്യായം.ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്ര സ്‌ത്രീകൾക്ക് പറ്റില്ലത്രെ. അപ്പോള്‍ പത്തു വയസ്സിനു മുന്‍പും അമ്പതു വയസ്സിനു ശേഷവും അവരെ പ്രവേശിപ്പിക്കുന്നതോ?എന്തായാലും ചെറുപ്പക്കാരികളേക്കാൾ ശാരീരിക ശേഷി ഇവര്‍ക്ക് കുറവായിരിക്കുമല്ലോ? അതിന്റെ യുക്തി എന്താണ്?യഥര്‍ത്ഥ കാരണം ഇപ്പോള്‍ പലര്‍ക്കും തോന്നുന്നുണ്ടാവും.പുരുഷന്റെ ലൈംഗിക അസൂയ തന്നെ.നല്പതു ദിവസവും വൃതമെടുത്തു വരുന്ന സ്വാമിമാരെ പോലും വിശ്വസിക്കാന്‍ കൊള്ളില്ല.അതാണ് സന്താനോൽപ്പാദന ശേഷിയുള്ള കാലത്ത് സ്ത്രീകളെ പുറത്തു വിടാത്തത്‌.ഈ വക കാര്യങ്ങള്‍ക്കു അയ്യപ്പ സാമി ശരണം എന്നു കരുതിയാല്‍ പറ്റില്ല :-)ഭര്‍ത്താവു മലയ്ക്ക് പോകുമ്പോള്‍ ഭാര്യ വൃതശുദ്ധിയോടെ ഇരിക്കണം എന്നതും പ്രബലമായ വിശ്വാസമാണ്.അല്ലെങ്കില്‍ ഭര്‍ത്താവിനെ പുലി പിടിക്കും....a sort of veiled threat.)

പുരുഷന്മാരെപോലെ തന്നെ സ്ത്രീകള്‍ക്കും അസൂയയുണ്ട്.രണ്ടു കൂട്ടരുടെയും അസൂയ,നാം പ്രതീക്ഷിക്കുന്നപോലെ തന്നെ വ്യത്യസ്ത കാര്യങ്ങൾക്കാണ്.പുരുഷന്മാരുടെ അസൂയ വല്ലവരുടെയും കുട്ടികളെ വളർത്തേണ്ടിവരുന്നത് ഒഴിവാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ,സ്ത്രീകളുടെ അസൂയ ഭര്‍ത്താവിന്റെ parental investment (PI) നഷ്ടപ്പെടുന്നതിലാണ്.It follows that men’s and women’s proprietary feelings toward their mates are likely to have evolved to be qualitatively different, men being more intensely concerned with sexual infidelity per se and women more intensely concerned with the allocation of their mates’resources and attentions. David Buss പഠനം നടത്തിയ സമൂഹങ്ങളില്‍ 82 ശതമാനത്തിലും സ്ത്രീകള്‍ ഭർത്താക്കന്മാരെ പങ്കുവക്കുന്നുണ്ട്(polygamy). എന്നാല്‍ ഒരിടത്തുപോലും നിവർത്തിയുണ്ടെങ്കില്‍ പുരുഷന്‍ ഭാര്യയെ പങ്കുവക്കാറില്ല(polyandry). മഹാഭാരതത്തിലെ പാഞ്ചാലിയെ അഞ്ചു ഭർത്താക്കന്മാരുണ്ട് എന്ന പേരില്‍ ദുര്യോധനാദികൾ പരിഹസിക്കുന്നതില്‍ നിന്ന് അക്കാലത്തുപോലും ബഹുഭർതൃത്വം മോശം ഏർപ്പാടായാണ് കരുതിയിരുന്നതെന്ന് അനുമാനിക്കാം.

എന്നാല്‍ ബഹുഭാര്യത്വം അത്ര മോശം ഏർപ്പാടാകണമെന്നില്ല.Would you rather be the third wife of John F.Kennedy or the first wife of Bozo the clown?(Laura Betzig)തീരെ ദരിദ്രമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഒരു പക്ഷേ നല്ലത് അതായിരിക്കും.ഒരു സ്ത്രീക്ക്, പുരുഷന്റെ parental investment(PI) കൂടാതെ കുട്ടിയെ വളര്‍ത്താന്‍ പ്രയാസമായിരിക്കും.റഷ്യയുടെ ഉൾപ്രദേശങ്ങളില്‍ കമ്യൂണിസത്തിന്റെ തകർച്ചക്കുശേഷം ബഹുഭാര്യത്വം വ്യപകമാണത്രെ.സൈബീരിയയിലെ സ്ത്രീകൾപ്പോലും ബഹുഭാര്യത്വം നിയമമാക്കാൻ പാർലിമെന്റിൽ സമ്മര്‍ദം ചെലുത്തുന്നതായി വാര്‍ത്ത‍.ലിങ്ക് ഇവിടെ..

''...that male concern with sexual exclusivity need not imply a conflict of interest between mates. The fitness of both parties might benefit from female monogamy, for example, if detected infidelities were to inspire diminution of male parental efforts or if other males’ mating efforts otherwise impose costs on already mated females. In such cases, a male’s guarding of his mate to deter coercive copulatory attempts by rivals serves the interests of both mates........But females are not always monogamously inclined, even when their mates’aggressions raise the costs of infidelity, and some guarded females expend considerable effort attempting to evade their mates''(The Man Who Mistook His Wife for a Chattel, By Margo Wilson , Martin Daly. In, J.H. Barkow, L. Cosmides, J. Tooby, Eds. The Adapted Mind. Evolutionary psychology and the generation of culture.)

''legal monogamy historically has been an arrangement between more and less powerful men,not between men and women.Its aim is not so much to exploit the customers in the romance industry(women)as to minimize the cos of competition among the producers(men).Under polygyny men vie for extraordinary Darwinian stakes-many wives versus none-and the competition is literally cut throat.Many homicides and most tribal wars are directly or indirectly about competition for women. Leaders have outlawed polygyny when they needed less powerful men as allies and when they needed their subjects to fight an enemy instead of fighting one another.Early Christianity appealed to poor men partly because the promise of monogamy kept them in the marriage game,and in societies since,egalitarianism and monogamy go together as naturally as despotism and polygyny.'' STEVEN PINKER-How The Mind Works.)

പുരുഷന്റെയും സ്ത്രീയുടെയും മറ്റു ബന്ധങ്ങളിൽനിന്നുള്ള കുട്ടികളുടെ കാര്യമാണ് കഷ്ടം.ഭാര്യയുടെ മറ്റുപുരുഷന്മാരിലുള്ള മക്കളെ ഭര്‍ത്താവും, ഭര്‍ത്താവിന്റെ മറ്റൊരു സ്ത്രീയിലുള്ള കുട്ടികളെ സ്വന്തം കുട്ടികളുടെ എതിരാളികള്‍ എന്ന നിലക്ക് ഭാര്യയും ശത്രുക്കളായി കണക്കാക്കാറുണ്ട്.മറ്റു മൃഗങ്ങളില്‍ കുട്ടികളെ കൊന്നുകളയുകയാണ് പതിവ്.സിംഹത്തിന്റെ കാര്യം മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.മനുഷ്യരിൽ ഈ കുട്ടികളോടുള്ള പെരുമാറ്റത്തെപ്പറ്റിയുള്ള ധാരണ നമ്മുടെ കഥകളില്‍ നിന്ന് കിട്ടും.പുരാണത്തിലെ ധ്രുവനായാലും,(ധ്രുവനക്ഷത്രം ഫെയിം)ശ്രീരാമനായാലും രണ്ടാനമ്മയുടെ ക്രൂരത അനുഭവിച്ചവരാണ്.ആ ക്രൂരത ചെയ്യാത്ത സ്ത്രീ എന്ന നിലയിലാണ് മഹാഭാരതത്തിലെ കുന്തിയുടെ പെരുമയും.സിൻഡ്രലയുടേയും സ്നോ വൈറ്റിന്റേയും കഥകള്‍ തുടങ്ങി മലയാളത്തിലെ ആദ്യ ശബ്ദചിത്രങ്ങളായ ബാലനും ജ്ഞാനാംബികയും വരെ  രണ്ടാനമ്മയുടെ ക്രൂരതയാണല്ലോ പറയുന്നത്. 'ചിറ്റമ്മ നയം' എന്നൊരു പ്രയോഗം തന്നെ നമുക്കുണ്ട്.


ചില ഗോത്രവര്‍ഗങ്ങളില്‍ (tikopia,yanomamo)പുരുഷന്മാര്‍ പുനർവിവാഹത്തിനു മുന്‍പ് ഭാര്യയുടെ നിലവിലുള്ള കുട്ടികളെ കൊന്നുകളയാന്‍ ആവശ്യപ്പെടാറുണ്ട്.Among the Ache people of paraguay ,a child whose father has died has a dramatically increased likelihood of dying before 15 years of age,often deliberate infanticide by the man who 'marries' the mother.പത്തൊന്‍പതാം നൂറ്റാണ്ടിലെ ജർമ്മനിയില്‍ പോലും അച്ഛനില്ലാത്ത കുട്ടികള്‍ മരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു,വിശേഷിച്ചും അമ്മയുടെ പുനർവിവാഹത്തിനു മുന്‍പ്.(നമ്മുടെ വിവാഹപരസ്യങ്ങള്‍ നോക്കിയാലും ഈ കാര്യം വ്യക്തമാകും കുട്ടികളുള്ള പുനര്‍ വിവാഹിതര്‍ക്ക് ഡിമാന്റ് കുറവാണ്,പ്രത്യേകിച്ചും സ്ത്രീകൾക്ക്.)ഇത്രയും ക്രൂരമല്ലാത്ത മറ്റു മാർഗ്ഗങ്ങള്‍,കുട്ടികളെ അമ്മൂമ്മയോ മറ്റോ വളര്‍ത്തുക എന്നതാണ്.അല്ലെങ്കിൽല്‍ ജൂതൻമാരുടെയിടയില്‍ പതിവുണ്ടായിരുന്നപോലെ -levirate marriage -വിധവയേയും കുട്ടികളെയും ഭര്‍ത്താവിന്റെ സഹോദരന്റെ അവകാശമോ ബാധ്യതയോ ആവുക. അതേസമയം വളർത്തുമക്കളെ സ്വന്തം മക്കളായി കരുതാതിരിക്കുക എന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരോഗമനമാണ് എന്ന് കരുതുന്നവരും ഉണ്ടായിരുന്നു,ഇപ്പോഴുമുണ്ട്..(ദൈവീക നിയമമാണ്.തെറ്റാവാൻ വഴിയില്ല ;-))മുസ്ലിം സമുദായത്തില്‍ സ്ത്രീ വിവാഹമോചനത്തിനു ശേഷം മൂന്നൂ മാസത്തോളം വീടിനു പുറത്തിറങ്ങാതിരിക്കുന്ന ചടങ്ങുണ്ട്. വിധവകൾക്ക്ല്‍ ഇത് നാലു മാസവും പത്തു ദിവസവുമാണ്.(ഇദ്ദ.. ഗർഭിണിയാണെങ്കിൽ പ്രസവം വരെ) ഈ കാലയളവ്‌ പൂർത്തിയാക്കിയാലേ പുനർവിവാഹത്തിന് അനുമതിയുള്ളൂ.സ്ത്രീ ഗർഭിണിയാണോ എന്നറിയാനുള്ള മാര്‍ഗ്ഗം.

വളര്‍ത്തു മക്കളും 'വെസ്റ്റർമാർക്ക് എഫക്റ്റും'......

Children living with a step parent were 60 times more likely to suffer fatal abuse than were children of the same age living with both their natural parents.അമേരിക്കയില്‍ ഒരു പഠനത്തില്‍ കണ്ടത് അമ്പതു ശതമാനം അച്ഛന്മാര്‍ക്കും,ഇരുപത്തഞ്ചു ശതമാനം അമ്മമാര്‍ക്കും മാത്രമെ വളര്‍ത്തു മക്കളോട് ശരിയായ സ്നേഹം പ്രകടിപ്പിക്കാന്‍ സാധിക്കുന്നുള്ളുവത്രെ.Many psychologists now advice families to give up the ideal of duplicating a biological family.ആജീവനാന്തം നിലനില്‍ക്കുന്ന വിവാഹബന്ധം പോലെതന്നെ നടപ്പാക്കാന്‍ അല്പം വിഷമമുള്ളതാണ് വളര്‍ത്തു മക്കളെയും സ്വന്തം മക്കളെപോലെ സ്നേഹിക്കുക എന്നത്.

As told earlier many times,our mind is designed to propagate the genes that build them,rather than to promote happiness.So family life is mostly just that-conflicts and unhappiness. It's not because step parents are more cruel.As we saw parents need to sacrifice for children. For evolutionary reasons,people are wired to want to make sacrifices to their own child but not for anyone else.Cruelty of step parents towards step children is standard reaction of on human towards another.(All of us have different ideas about how the mind should work,but unfortunately this how the mind works.)

രണ്ടാനച്ഛന്റെ ക്രൂരത രണ്ടുതരത്തിലാകാം,ഒന്ന്, ശാരീരിക പീഢനം,രണ്ട്, ലൈംഗിക പീഢനം.പീഢിപ്പിക്കാനായാലും സ്നേഹിക്കാനായാലം കുട്ടികള്‍ തന്റേയാണോ അല്ലയോ എന്ന് പുരുഷനെങ്ങിനെ തിരിച്ചറിയും?ചക്ക ചൂഴ്ന്നു നോക്കുന്നപോലെ നോക്കാന്‍ പറ്റില്ലല്ലോ?The brain must combine information from the senses with assumptions about the world to make an intelligent guess.രസകരമായ ഒരു കാര്യം ഏതാണ്ടെല്ലാ സമൂഹങ്ങളിലും ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ കുട്ടിക്ക് അച്ഛനുമായുള്ള രൂപസാദൃശ്യം,അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കാറുണ്ട്.ഭർത്താവ് കേൾക്കേയാണ് ഭാര്യ ഈ സാദൃശ്യം ചൂണ്ടിക്കാട്ടാന്‍ സാധ്യത കൂടുതല്‍ എന്നും കാണുന്നു.(ആദ്യത്തെ കണ്മണി അച്ഛനെപോലെ ആയിരിക്കണമെന്ന് പാട്ട്.)

പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ Edward Westermarck അഭിപ്രായപ്പെടുന്നത്,വളരുന്ന ചുറ്റുപാടുകളില്‍നിന്നു ധാരാളം സൂചനകള്‍ സ്വീകരിച്ചാണ് നമ്മുടെ തലച്ചോര്‍ ബന്ധുത്വം മനസ്സിലാക്കുന്നത്‌ എന്നാണ്.Growing up in intimate closeness with a person in early years is the key information the brain uses to put the person in the category 'sibling ', Similarly an adult should perceive a child as 'son',or 'daughter' and the child should perceive that adult as 'mother' or 'father'.This classification then negates any cruelty towards the child.ഒരുമിച്ചു വളരുന്ന കുട്ടികള്‍ പരസ്പരം സഹോദരങ്ങളായി കണക്കാക്കുന്നു.കൂടെ ജീവിക്കുന്ന മുതിര്‍ന്നവരെ കുട്ടികള്‍ മാതാപിതാക്കന്മാരായി കണക്കാക്കുന്നു.അതു വഴി ശാരീരിക,ലൈംഗിഗിക പീഢനങ്ങള്‍ (incest) ഒഴിവാക്കാനാകുന്നു.


വെസ്റ്റർമാർക്ക് എഫക്റ്റിന്റെ പ്രഭാവം ആണുങ്ങളിലും പെണ്ണുങ്ങളിലും വ്യത്യസ്തമായിരിക്കും. 'അമ്മേം പെങ്ങളേം തിരിച്ചറിയത്തവൻ' ഉണ്ടകാമെങ്കിലും 'അച്ഛനേം ആങ്ങളേം തിരിച്ചറിയാത്തവൾ' തീരെ ഉണ്ടാവില്ല.കാരണം സ്വയം ഊഹിച്ചു കണ്ടുപിടിക്കുക.

'വെസ്റ്റർമാർക്ക് എഫക്റ്റ്' ശരിയായിരിക്കാം എന്നതിന് തെളിവുകളുണ്ട്.നമ്മുടെ പത്രങ്ങളില്‍ കാണാറുള്ള ഒട്ടും അസാധാരണമല്ലാതായിത്തീർന്നിട്ടുള്ള ഒരു വാർത്തയാണ് അച്ഛന്‍ മകളെ പീഢിപ്പിക്കുന്നത്.Fathers who abuse their daughters tend to have spent less time with them when they are small.Step fathers who have had as much contact with their stepdaughters as biological fathers do are no more likely to abuse them.'വെസ്റ്റർമാർക്ക് എഫക്റ്റിനേക്കുറിച്ച് വായിച്ച ശേഷം പത്രത്തില്‍ വരുന്ന പീഡന റിപ്പോര്‍ട്ടുകള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.ഏതാണ്ട് എല്ലാം തന്നെ ഒന്നുകില്‍ പിതാവ് പട്ടാളക്കാരനായിരിക്കും,അല്ലെങ്കില്‍ വിദേശത്ത് ജോലിയുണ്ടായിരുന്ന ആളായിരിക്കും.Note that both these groups rarely are lucky enough to see their children growing up.

ഇവരെ നമുക്ക് ആഭാസന്മാരെന്നോ മനോരോഗികളെന്നോ വിളിക്കാം.ശിക്ഷിക്കാം.പക്ഷേ വെസ്റ്റർമാർക്ക് എഫക്റ്റിൽനിന്ന് നമുക്ക് ചില പാഠങ്ങള്‍ ഉൾക്കൊള്ളാനുണ്ട്. പുരുഷന്മാര്‍ക്ക് കുട്ടിക്കു അഞ്ചു വയസ്സ് തികയുന്നവരെയെങ്കിലും കുടുബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പ്രത്യേക അവധി(പറ്റുമെങ്കില്‍ നിർബന്ധിത അവധി തന്നെ.) നല്‍കാനുള്ള നിയമം വേണം.(സ്ത്രീകൾക്ക് പ്രസവാവധി ആകാമെങ്കിൽ പുരുഷന്മാര്‍ക്കും അവധി ആകാം.)വിദേശത്ത് ജോലിചെയ്യുന്നവർക്ക് കുടുംബമായി താമസിക്കാന്‍ അവസരമുണ്ടാക്കേണ്ടതാണ്.ദൂരസ്ഥലത്തേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴും ചെറിയ കുട്ടികളുള്ളവര്‍ക്ക് പ്രത്യേകം പരിഗണന കൊടുക്കണം.കുട്ടികളെ ദത്തെടുക്കുന്നവർക്ക് ചെറിയ കുട്ടികളെ കൊടുക്കാനുള്ള ഏർപ്പാടുണ്ടാക്കാം.പുനർവിവാഹത്തിന്റെ കാര്യത്തിലും ചെറിയ കുട്ടികളുള്ളവരെ വിവാഹം കഴിക്കുന്നതായിരിക്കും നല്ലത്,കൂടുതല്‍ മുതിര്‍ന്ന കുട്ടികളുള്ളവർക്ക് ഭാവിയിലെ പ്രശ്നങ്ങള്‍ക്ക് മുൻകരുതലുകളെടുക്കാം.കുറ്റവാളികളെ സൃഷ്ടിച്ച് പിന്നീട് അവരെ ശിക്ഷിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ?ചൂലും കൊണ്ട് സമരത്തിനിറങ്ങുന്ന ഫെമിനിസ്റ്റുകള്‍ക്ക്, അവര്‍ പ്രശ്നപരിഹാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇതുപോലുള്ള കാര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്.

ഒരു രസകരമായ കാര്യമുണ്ട്.മുറപ്പെണ്ണ്,മുറച്ചെറുക്കൻ എന്നീ ബന്ധങ്ങള്‍ നോക്കുക.അമ്മയുടെ സഹോദരന്റെ അല്ലെങ്കിൽ അച്ഛന്റെ സഹോദരിയുടെ മക്കള്‍ ആണ് ഈ ഗണത്തില്‍ വരുക. എന്നാല്‍ അച്ഛന്റെ സഹോദരന്റെ മക്കളെ മുറപ്പെണ്ണോ,മുറച്ചെറുക്കനോ ആയി കണക്കാക്കാറില്ല.സഹോദരങ്ങളായാണ് കണക്കാക്കുക.എന്തു കൊണ്ട്?

കാരണം ലളിതമാണ്.സ്ത്രീകള്‍ വിവാഹം കഴിച്ചു ഭര്‍ത്താവിന്റെ കുടുബത്തിലാണ് താമസിക്കുക.കുട്ടികള്‍ വളരുന്നത്‌ അച്ഛന്റെ സഹോദരന്റെ മക്കളോടൊപ്പം.അതുകൊണ്ട് അവര്‍ പരസ്പരം സഹോദരന്‍ /സഹോദരി ആയി കണക്കാക്കുന്നു.മുറപ്പെണ്ണ്/മുറച്ചെറുക്കൻ മറ്റൊരു കുടുബത്തിലാണ് വളരുന്നത്‌.അവര്‍ പരസ്പരം കാണുന്നത് കുറവായിരിക്കും.ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍ പിന്നീട് പരസ്പരം പ്രണയിക്കുന്നത്‌ സിനിമയില്‍ മാത്രമേ കാണാന്‍ സാധ്യതയുള്ളൂ.ചൈനയില്‍ ശൈശവവിവാഹം നിലവിലുണ്ടായിരുന്ന കാലത്ത് കുട്ടികളായ ഭാര്യയും ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുക.കുട്ടികള്‍ മുതിര്‍ന്ന ശേഷം ഭാര്യാഭർത്താക്കന്മാരായി ജീവിക്കും.ഈ തരം വിവാഹങ്ങള്‍ മിക്കവാറും പരാജയങ്ങളായിരുന്നു.കാരണം ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ലൈംഗിക വികാരങ്ങള്‍ തോന്നാറില്ല.അത്രതന്നെ...Their mate seeking algorithm consider them as siblings.ഈ കാര്യത്തില്‍ എന്തായാലും 'അതിപരിചയം വെറുപ്പുണ്ടാക്കും' (familiarity breeds contempt ) എന്നത് ശരിയാണ്.It prevents you from breeding with someone you are too familiar :-) ഇന്ത്യയിലും പണ്ട് ബാല്യ വിവാഹം നിലവിലുണ്ടയിരുന്നല്ലോ.അതു പിന്നീട് സാമൂഹ്യ പരിഷ്ക്കർത്താക്കളും,ബ്രിട്ടീഷുകാരും കൂടി നിര്‍ത്തലാക്കി എന്നാണല്ലോ പഠിപ്പിക്കുന്നത്.എന്നാല്‍ ജനങ്ങള്‍ക്ക്‌ വലിയ താല്പര്യമില്ലാത്ത ആചാരമായതുകൊണ്ടാണ് അവ നിരോധിക്കാന്‍ പറ്റിയത് എന്ന് കരുതുന്നതായിരിക്കും ശരി.അത്തരം വിവാഹങ്ങള്‍ പരാജയമാണെന്ന് ജനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.Most probably it was a custom already on its way out. Nobody was too keen about maintaining the custom.

വെസ്റ്റർമാർക്ക് എഫക്റ്റിനേപ്പറ്റി രസകരമായ മറ്റൊരു കാര്യവുമുണ്ട്.

''But the ultimate triumph of the Westermark theory has been pointed out by John Tooby .The idea that boys want to sleep with their mothers strike most men as the silliest thing they have ever heard. Obviously it did not seem to Freud,who wrote as a boy he once had a erotic reaction to watching his mother dressing.But Freud had a wet nurse,and may not have experienced the early intimacy that would have tipped off his perceptual system,that Mrs.Freud was his mother.The Westermark theory has out-Freuded Freud.''(STEVEN PINKER-How The Mind Works.)

(ഓ.ടി.ചുരുക്കത്തില്‍ ഫ്രോയിഡ് വ്യക്തിനിഷ്ഠമായ ഒരനുഭവം വസ്തുനിഷ്ഠമായ ശാസ്ത്രമായി തെറ്റിദ്ധരിച്ചു എന്നര്‍ത്ഥം...പല കപട ശാസ്ത്രങ്ങളടേയും തുടക്കം ഇങ്ങനെയാണ്.സ്വന്തം അനുഭവം എല്ലാവര്‍ക്കും ബാധകമായ പ്രകൃതി നിയമമാണെന്ന് കരുതുക.തനിക്കുണ്ടായ അനുഭവവും വിഭ്രാന്തിയും പ്രപഞ്ചസത്യത്തിന്റെ തെളിവായെടുക്കുക.ഹോമിയോപ്പതിയുടെ തുടക്കം ഇതുപോലൊരു വ്യക്തിനിഷ്ഠമായ ഒരു അനുഭവത്തിൽനിന്നാണ്.തനിക്കുണ്ടായ താരതമ്യേന അപൂർവ്വമായ 'ക്വിനൈൻ' അലർജിയാണ് മലമ്പനിയുടെ ലക്ഷണമായി ഹാനിമാൻ തെറ്റിദ്ധരിച്ച് ഹോമിയോപ്പതി എന്നൊരു ചികിത്സാ സമ്പ്രദായം തന്നെ ഉണ്ടാക്കിയത്.പരീക്ഷണാര്‍ത്ഥം താന്‍ കഴിച്ചതായി ഹാനിമാന്‍ തന്നെ രേഖപ്പെടുത്തീട്ടുള്ള ക്വിനൈന്റെ അളവ് അക്കാലത്തു സാധാരണ ആളുകള്‍ കഴിച്ചിരുന്ന ഡോസ് തന്നെയാണ്.അവര്‍ക്കൊന്നും ഹാനിമാന്‍ പറയുന്ന മലമ്പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല.എന്നാല്‍ ക്വിനൈൻ അലർജിക്ക് ഹാനിമാന്‍ പറയുന്ന ലക്ഷണങ്ങള്‍ കാണാം.)ശുക്രനിലും ചൊവ്വയിലും വസിക്കുന്നവരുടെ വിശേഷങ്ങള്‍ തുടരും....games people play...!!!


കൂടുതല്‍ വായനക്ക്.....

* How The Mind Works - STEVEN PINKER
* The Anatomy of Love: The Natural History of Monogamy, Adultery, and Divorce -HELEN FISHER
* The Evolution of Desire: Strategies of Human Mating- David M. Buss
* The Adapted Mind. Evolutionary psychology and the generation of culture- J.H. BARKOW, L. COSMIDES, J. TOOBY, Eds.

40 അഭിപ്രായങ്ങൾ:

കിടങ്ങൂരാൻ പറഞ്ഞു...

അമ്മേ!...ഇതു മൊത്തം വായിച്ച്‌ മനസ്സിലാക്കണാമെങ്കിൽ രണ്ടു ദിവസമെങ്കിലും വേണം.ഒന്നോടിച്ചു വായിച്ചു...അന്യായ പെട തന്നെ....waiting for further posts..thank you so much. Would you mind if I forward to my colleagues? (off course under your banner only!)

അരുണ്‍ / Arun പറഞ്ഞു...

tracking

Baiju Elikkattoor പറഞ്ഞു...

tracking....

മി | Mi പറഞ്ഞു...

Just for tracking. Need to read few more times to understand!

പാമരന്‍ പറഞ്ഞു...

wow! excellent read. keep going!

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

നന്നായിരിയ്ക്കുന്നു.

anitha പറഞ്ഞു...

the moment one starts to think about the so called "love" with his/her brains..the very moment its sanctity vanishes!and thats what happens with every relations these days!

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഒരു ട്രാക്കിടുന്നു. കമന്റ് വിശദമായി പിന്നീട്

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ആദ്യം ട്രാക്ക് ഓപ്ഷൻ വന്നില്ല.. ഒന്നും കൂടി

അരുണ്‍ / Arun പറഞ്ഞു...

ഈ പോസ്റ്റ് ഗൂഗിള്‍ രീഡരിലും അപ്ഡെറ്റ് ചെയ്തില്ല. കമന്റ് ട്രാക്ക് ചെയ്യാനും പറ്റുന്നില്ല ,

മാരാര്‍ പറഞ്ഞു...

Tracking....

CKLatheef പറഞ്ഞു...

Tracking....

bright പറഞ്ഞു...

ട്രാക്ക് ചെയ്യുന്നതല്ലാതെ ആര്‍ക്കും ഒന്നും പറയാനില്ലേ?

കാവലാന്‍ പറഞ്ഞു...

"പാടണമെന്നുണ്ടെന്നാലതിനൊരു സ്വരം വരുന്നില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നില്ലല്ലോ" എന്ന് പണ്ട് മഹാകവി പാടിയത് വെറുതെയല്ലെന്നു സാരം.

വസ്തുനിഷ്ടവും ശാസ്ത്രീയമായി വ്യക്തവുമായ കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ അതില്‍ തന്നെ പാണ്ഡിത്യമുള്ളവരാണ് കൂടുതല്‍ അനുയോജ്യര്‍ അതില്ലെങ്കില്‍ ചര്‍ച്ച വെറും ബ്ലാ...ബ്ലാ ആയിപ്പോവും.ബ്രൈറ്റിന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട് വളരെ വിജ്ഞാനപ്രദമായവ തന്നെ അഭിനന്ദനങ്ങള്‍.അറിയാന്‍ വേണ്ടി വായിക്കുന്നു,ചിലതൊന്നും മനസ്സിലായില്ലെങ്കിലും ഈ വക വിഷയങ്ങളില്‍ വലിയ അറിവില്ലാത്തതിനാല്‍ അസ്ഥാനത്തു സംശയം ചോദിച്ച് സ്വയം ബുദ്ധിമാന്‍ ചമയരുതെന്ന ഒരു മുന്‍ കരുതല്‍ കൂടിയുണ്ടെന്നു കൂട്ടിക്കൊളൂ.

"പ്രേമം വെറും വൈകാരിക തീരുമാനമാണ് അല്ലാതെ ബുദ്ധിപൂര്‍വ്വമല്ല എന്നതുകൊണ്ട്‌ പിന്നീട് വിട്ടുപോകാനും പ്രയാസമായിരിക്കും."

ഇപ്പറഞ്ഞതത്ര ശരിയാണോ എന്നൊരു സംശയമുണ്ട് വൈകാരികതീവ്രത ശമിക്കുമ്പോള്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കാനുള്ള ശേഷി വരുമല്ലോ അപ്പോഴാവണം മിക്കവാറും ഉടങ്കൊല്ലി പ്രേമബന്ധങ്ങള്‍ തകര്‍ന്നു പോവുന്നത്.അതിനെ സാധൂകരിക്കും വിധം ബ്രൈറ്റു തന്നെയിതാ എഴുതിയിരിക്കുന്നു.

"എന്റെ ഊഹമാണ്,പ്രേമിച്ചു വിവാഹിതരായവരിലും ഭർത്താവിന്റെ സംശയരോഗം കൂടുതലാകാന്‍ സാധ്യതയുണ്ട്"


മുന്‍ കൂര്‍ ജാമ്യാപേക്ഷ.
വേറെ കാര്യമായ ചര്‍ച്ചയൊന്നും നടക്കുന്നില്ലെങ്കില്‍ ഫുള്‍ ഓ.ടി യില്‍ ഒരു കമന്റുകൂടി ഇടും

അനിൽ@ബ്ലൊഗ് പറഞ്ഞു...

ചര്‍ച്ച നടക്കാത്തതില്‍ ബ്രൈറ്റിന് പരിഭവം ഉണ്ടെന്ന് തോന്നുന്നല്ലോ.
:)
വിഷയത്തിന്റ്റെ പരപ്പ് കാരണമാണ് ചര്‍ച്ചകള്‍ വരാത്തതെന്നാണ് ന്റെ നിഗമനം. ചര്‍ച്ച നടക്കാന്‍ എപ്പോഴും ഒന്നോ രണ്ടോ വരികള്‍ മാത്രമാണ് നല്ലത്. പക്ഷെ ഈ പോസ്റ്റിന്റെ ലക്ഷ്യം അതല്ലല്ലോ.

ഈ സീരീസിലെ മറ്റ് ലേഖനങ്ങള്‍ പോലെ തന്നെ കൌതുകകരമായ നിരീക്ഷണങ്ങള്‍.

liliya പറഞ്ഞു...

ഗറ്റ് ഫീലിങ്ങ്സ്‌ ശരിയായിരുന്നു.
സമൂഹം പഠിപ്പിച്ചത് ശരിയല്ല എന്നായിരുന്നു.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

കമന്റിയില്ലെന്ന് വേണ്ട.

ആദ്യഭാഗങ്ങളോടെക്കെ യോജിപ്പ്. എന്നാല്‍ കന്യകാത്വം എന്നാല്‍ ബയോളജിക്കല്‍ എന്നതിനേക്കാള്‍ സോഷ്യല്‍ ആയ ഒരു കണ്‍സെപ്റ്റ് ആണ്. കന്യക എന്നതിനു പുല്ലിംഗമില്ലാത്തത് അത് കൊണ്ട് തന്നെ സ്ത്രീവിരുദ്ധമാവേണ്ടതാണ്. ഒന്നാമത് ബ്രൈറ്റ് തന്ന് സാന്ദര്‍ഭികവശാല്‍ പരാമര്‍ശിച്ചിട്ടുള്ള ധനം എന്ന എലമന്റാണ് കന്യകാത്വം/പാതിവ്രത്യം എന്ന കണ്‍സെപ്റ്റിന്റെ പിറവിക്കാധാ‍രം. കുടുംബം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ നിലവില്‍ വരുന്നത് തന്നെ ഇതിനു വേണ്ടിയാണ്. വേട്ടയാടലില്‍ നിന്നും കൃഷിയിലേക്ക് പ്രവേശിക്കുന്നതോട് കൂടി സ്വകാര്യസ്വത്ത് എന്ന എക്കണോമി നിലവില്‍ വരികയും അതിനു ശേഷം താ‍ന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തന്റെ ജീനിനു തന്നെ കൈമാറുന്നു എന്ന് ഉറപ്പു വരുത്തേണ്ടി വന്നു. പോസ്റ്റില്‍ പിന്നീടൊരിടത്ത് സൂചിപ്പിച്ചത് പോലെ ‘അമ്മയെന്നത് ഒരു യാഥാര്‍ത്ഥ്യവും അച്ഛന്‍ എന്നത് ഒരു വിശ്വാസവും’ ആയിരുന്നു (ഡി.എന്‍.എ ടെസ്റ്റൊന്നും ഇല്ലല്ലോ ). അമ്മയെ സംബന്ധിച്ചേടത്തോളം പ്രസവിച്ച കുഞ്ഞ് തന്റെ ജീനാണെന്ന് ഉറപ്പാണ്. (വയറ്റാട്ടി പണി തരാത്തിടത്തോളം. പകല്‍‌പ്പൂരം എന്നൊരു മലയാളം സിനിമയില്‍ ഇത് പോലൊരു സന്ദര്‍ഭം ഉണ്ട്.) അച്ഛനെ സംബന്ധിച്ച് മകന്‍/മകള്‍ തന്റെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുടുംബം എന്ന മുറുകിയ ചട്ടക്കൂടുണ്ടാവുന്നതും കന്യകാത്വം പാതിവ്രത്യം തുടങ്ങിയ സങ്കല്പങ്ങള്‍ ഉണ്ടാവുന്നതും ഇതിനു ശേഷം ആണെന്ന് പറയാം.

സമ്പത്തിന്റെ കൈമാറ്റത്തില്‍ കവിഞ്ഞ സാദാചാരബോധങ്ങളൊന്നും ഇല്ലെന്ന് തന്നെ പറയേണ്ടിയും വരും. കുടുംബസ്വത്ത് പുറത്ത്പോവാതിരിക്കാന്‍ ഈജിപ്തുകാര്‍ കണ്ടെത്തിയ എളുപ്പവഴി കുടുംബക്കാര്‍ തന്നെ വിവാഹം കഴിക്കുക എന്നതായിരുന്നു (സഹോദരനും സഹോദരിയും). ഇന്‍സെസ്റ്റ് നിയമപരമായി ശരിയാകുന്ന സാ‍മൂഹ്യസ്ഥിതി. (ക്ലിയോപാട്ര ആദ്യമായി വിവാഹം കഴിച്ചത് തന്റെ അനിയനെയായിരുന്നു. റോമിനെ സംബന്ധിച്ചേടത്തോളം അധികാരം കൈവിടാ‍ാതിരിക്കാന്‍ സഹോദരിയെ തന്നെ വിവാഹം കഴിക്കുന്ന രാജകുമാരന്‍ ഗ്ലാഡിയേറ്ററിലുണ്ട്. )

കേരളത്തില്‍ രസകരമായൊരു ആള്‍ടര്‍നേറ്റീവ് ഉണ്ടായിരുന്നു. മരുമക്കത്തായം. മക്കളില്‍ തന്റെ ജീനുണ്ടോ എന്ന് അച്ഛനു ഉറപ്പ് വരുത്താന്‍ അക്കാലത്ത് വയ്യ. എളുപ്പപ്പണി സമ്പത്ത് പെങ്ങളുടെ മകനു നല്‍കലാണ്. പെങ്ങളും താനും ഒരമ്മക്ക് പെറ്റതായത് കൊണ്ട് ജീനുണ്ട് എന്നുറപ്പ്. അപ്പോല്‍ പെങ്ങടെ മക്കള്‍ക്കും കാണും. ഇങ്ങനെ മരുമക്കത്തായം നിലവില്‍ നിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലൈംഗികസ്വാതന്ത്ര്യം ഉണ്ടായിരുന്നത്രേ! സംബന്ധവുമായി വരുന്നവന് സ്വത്തില്‍ അവകാശമൊന്നുമില്ലാത്തതിനാല്‍ പെങ്ങള്‍ക്ക് ഒന്നിലധികം ലൈംഗികബന്ധങ്ങള്‍ ആവാമെന്ന് സ്വത്തിന്റെ ഉടമയായ തറവാട്ടില്‍ക്കാരണവരും കരുതൂന്നു എന്നത് തന്നെ കാര്യം. കേരളത്തില്‍ നായന്മാര്‍ക്കിടയില്‍ മരുമക്കത്തായവും അതിനോടനുബന്ധിച്ച ഈ ലൈംഗികസ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് കൊണ്ടാണ് ബൂലോകത്തെ ഏറ്റവും വലിയ ഷോവനിസ്റ്റുകളിലൊരാളായ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ബ്ലോഗിലുടനീളം ഓടി നടന്ന് നായര്‍സ്ത്രീകളെ തെറി വിളിച്ചു കൊണ്ടിരിക്കുന്നത്. :) ( എന്നാല്‍ കേരളത്തില്‍ നായന്മാര്‍ക്കിടയില്‍ മാത്രം ആയിരുന്നില്ല മരുമക്കത്തായം നിലവില്‍ നിന്നിരുന്നത് എന്ന് ചിത്രകാരന്‍ മറന്നും പോയി ;))

contd...

cALviN::കാല്‍‌വിന്‍ പറഞ്ഞു...

കന്യകയെന്ന പദം ബയോളജിക്കലായ ആവശ്യത്തേക്കാൾ സോഷ്യൽ ആയ ആവശ്യം (പുരുഷന്റെ ആവശ്യം എന്ന് വായിക്കുക) ആണെന്നത് കൊണ്ട് തന്നെ വെറും ബയോളജിക്കൽ ആ‍യ ഒരർത്ഥം തിരഞ്ഞത് കൊണ്ട് കാര്യമില്ല താനും.

പിന്നെ കൃത്യമായും ബയോളജിക്കൽ ആയ അർത്ഥം ആണ് അന്വേഷിക്കേണ്ടതെങ്കിൽ തന്നെ പ്രകൃതിയെ സംബന്ധിച്ചേടത്തോളം ജീവൻ/സ്പീഷിസിനെ നിലനിർത്തുക എന്നതിനു കന്യകാത്വമോ പാതിവ്രത്യമോ ഒരു പ്രശ്നമല്ല താനും. അണ്ഢത്തിന്റെ ഉടമയായ സ്ത്രീ ഏറ്റവും അനുയോജ്യമായ ബീജത്തിനുടമയായ പുരുഷനുമായി ഇണ ചേരുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ഉറപ്പ് വരുത്തേണ്ട കാര്യം. അതിനു പാതിവ്രത്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. മാത്രമല്ല മനുഷ്യൻ എന്ന സ്പീഷിസിനു ലൈംഗികത സന്താനോല്പാദനത്തിനു മാത്രമുള്ളതല്ല. ആസ്വാദനത്തിനു കൂടിയുള്ളതാണ്. ഗർഭിണിയായിരിക്കുമ്പോൾ പോലും ആസ്വാദനത്തിനു വേണ്ടീ മാത്രം ലൈംഗികബന്ധത്തിലേർപ്പെടാൻ സ്ത്രീക്ക് കഴിയുകയും ചെയ്യും.

contd....

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഒന്നു ചുരുക്കിപ്പറഞ്ഞാൽ

[[സ്ത്രീക്ക് പുരുഷസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ എന്നത് ജൈവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട അറിവാണ്. എന്നാല്‍ പുരുഷന് സ്ത്രീസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് ജൈവശാസ്ത്രപരമായ പ്രാധാന്യമുള്ള അറിവല്ല.(സ്ത്രീക്ക് ഭര്‍ത്താവല്ലാതെ വേറെ പുരുഷനുമായി ബന്ധമുണ്ടാവുക എന്നത് ഭര്‍ത്താവിന്റെ ഭാവിയെ(genetic future) ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നത് ഭാര്യയുടെ ഭാവിയെ(genetic future) ബാധിക്കുന്നതല്ല-ഭര്‍ത്താവിന്റെ ധനം etc പങ്കുവച്ചുപോകുന്നതൊഴിച്ചാല്‍....ആ ബന്ധത്തില്‍ കുട്ടിയുണ്ടാകുന്നെങ്കില്‍ അത് മറ്റേ സ്ത്രീയുടെ പ്രശ്നമാണ്.അപ്പോള്‍ 'കന്യകന്‍ 'ഒരു അവശ്യ അറിവല്ല.]]

അതായത് ജൈവശാസ്ത്രപരമായി പുരുഷനു (മാത്രം) പ്രാധാന്യമുള്ളത് എന്ന് അല്ലേ? അതല്ലല്ലോ പ്രധാ‍നം. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ഈ അറിവിനു പ്രാധാന്യമുണ്ടോ എന്നതാണ്. പ്രകൃതിയെ സംബന്ധിച്ചേടത്തോളം അങ്ങിനെയില്ലാത്തിടത്തോളം കാലം പ്രക്രൃത്യാ ലൈംഗികമായി സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം തന്നെ. .(പുരുഷനു മാത്രമായി അങ്ങിനെ പല ആവശ്യങ്ങളും കണ്ടെന്നിരിക്കും. :))
ലിംഗസമത്വം എന്നത് ബ്രൈറ്റ് പറഞ്ഞ ലോജിക് വെച്ച് തന്നെ ബയോളജിക്കലായി ഇല്ലാതായിട്ടൊന്നുമില്ല. പുരുഷനെ സംബന്ധിച്ച് ലിംഗസമത്വം അംഗീകരിക്കാൻ പ്രയാസമായിരിക്കും എന്ന് മാത്രമേ അത് ദ്യോതിപ്പിക്കുന്നുള്ളൂ ;) അതാ‍വട്ടെ പുരുഷന്റെ സ്ട്രെങ്ത് ആയി കരുതാൻ കഴിയില്ല.വീക്നെസ്സ് ആയി മാത്രമേ കാണാൻ കഴിയൂ ;)

The end. :)

Pyari K പറഞ്ഞു...

എന്റമ്മോ .. കിടങ്ങൂരാൻ പറഞ്ഞ പോലെ ഇത് മുഴുവന്‍ മനസ്സിലാക്കണമെങ്കില്‍ ഒരു രണ്ടു ദിവസമെങ്കിലും എടുക്കും. അല്ലെങ്കില്‍ ഒരല്‍പം കൂടി സമയം ഉള്ള ദിവസം വായിക്കണം. ഒന്നോടിച്ചു വായിച്ചപ്പോള്‍ പറഞ്ഞു വരുന്നത് ഓഷോ പറഞ്ഞത് തന്നെയാണോ എന്ന് സംശയം തോന്നി. എങ്കില്‍ മറുപടി ഒരു കമന്റ്സ് ബോക്സില്‍ മാത്രം ഒതുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അബദ്ധങ്ങള്‍ പറയുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ഈ പോസ്റ്റു വായിച്ചു കളയാം..

വിഷ്ണു പറഞ്ഞു...

ബ്രൈറ്റ് അണ്ണാ ...

കഴിഞ്ഞ പോസ്റ്റുകളിലെപ്പോലെ തന്നെ വായിച്ചു തല പെരുത്തു , ആദ്യം എഴുതിയത് വായിച്ച് അവസാനമെത്തുമ്പൊള്‍ ആദ്യമെഴുതിയത് ഒന്ന് കൂടി വായിക്കേണ്ടി വരുന്ന ഒരവസ്ഥ . ഇതിനെ പരാമര്‍ശിച്ച് കൊണ്ട് അഭിപ്രായ പ്രകടനം നടത്താന്‍ മാത്രമുള്ള അറിവില്ലാത്തത് കൊണ്ട് പോസ്റ്റിലെ വിഷയത്തില്‍ തല്‍ക്കാലം ഒന്നും പറയുന്നില്ല .ഒരാവര്‍ത്തി കൂടി വായിക്കട്ടെ .

അങ്കിള്‍ പറഞ്ഞു...

Tracking,,,,

raveesh പറഞ്ഞു...

ഒരു അഭിപ്രായം പറയാനുള്ള ലെവൽ ആയില്ല.. വായിച്ചേച്ച് പിന്നെ വരാം.

bright പറഞ്ഞു...

@ അനിൽ@ബ്ലൊഗ്,
എങ്ങിനെ പരിഭവിക്കാതിരിക്കും...ഞാന്‍ കഷ്ട്ടപ്പെട്ട്.... ബുദ്ധിമുട്ടി...വനിതാ മെമ്പറേം കൂട്ടി...(അല്ലെ വേണ്ട.. ആ അവസാനം പറഞ്ഞത് ഒഴിവാക്കിക്കോ..:-)) ഒരു പോസ്റ്റിടുമ്പോൾ ആളുകള്‍ അത് ചർച്ച ചെയ്യേണ്ടതല്ലെ?


@ cALviN::കാല്‍‌വിന്‍ ,
ജൈവശാസ്ത്രപരമായി കന്യകാത്വം എന്ന വാക്കിന് നിഘണ്ടുവിൽ ആ വാക്കിനുള്ളത്ര അർത്ഥവ്യപ്തിയില്ല.ജൈവശാസ്ത്രപരമായി കന്യക എന്നാല്‍ തന്റെ അറിവിലും വിശ്വാസത്തിലും സ്ത്രീ നിലവില്‍ ഗർഭിണിയല്ല എന്നേ അര്‍ത്ഥമുള്ളൂ.സ്ത്രീ ഗർഭിണിയാണോ എന്നറിയാന്‍ മൂന്നാലു മാസമെങ്കിലും സ്ത്രീയെ നിരീക്ഷിക്കേണ്ടിവരും.പ്രേമത്തിന്റെ ഒരു ഉദ്ദേശം തന്നെ അങ്ങിനെ അല്പകാലം നിരീക്ഷിക്കാന്‍ വേണ്ടിയാണല്ലോ..അതുപോലെതന്നെ തന്റെ കസ്റ്റഡിയില്‍ വന്ന ശേഷം പരപുരുഷബന്ധം ഉണ്ടായിട്ടില്ല എന്നേ പതിവ്രത കൊണ്ട് അർത്ഥമാക്കുന്നുള്ളൂ.പ്രയോഗികമായി അതേ സാധ്യമാകൂ. അല്ലെങ്കിൽ പോസ്റ്റില്‍ സൂചിപ്പിച്ചപോലെ serial monogamy നടക്കില്ലല്ലോ.കന്യകയെന്നാല്‍ ഗര്‍ഭധാരണം നടന്നിട്ടില്ലാത്തവൾ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ട്.മഹാഭാരതത്തിലെ കുന്തിയുടെ കഥ നോക്കൂ.കർണ്ണനെ പ്രസവിച്ച ശേഷം സൂര്യന്‍ കുന്തിയുടെ കന്യകാത്വം മടക്കി കൊടുത്തു എന്നാണ് കഥ.എന്താ അതിന്റെ അര്‍ഥം?

താങ്കളുദ്ദേശിച്ച കന്യകയുടെ വിശാലമായ അർത്ഥം,സ്ത്രീയുടെ ഗർഭധാരണശേഷി മൊത്തമായി വിലക്കെടുക്കുന്ന (സാധാരണ അര്‍ത്ഥത്തിലുള്ള 'പവിത്രമായ' വിവാഹബന്ധം) അവസരങ്ങളിലാണ്.പക്ഷേ നമ്മുടെ സ്ത്രീവാദികള്‍ അനുകൂലിക്കുന്നതും അതിനെയാണെന്നതാണ് വിരോധാഭാസം.


.... കന്യക എന്നതിനു പുല്ലിംഗമില്ലാത്തത് അത് കൊണ്ട് തന്നെ സ്ത്രീവിരുദ്ധമാവേണ്ടതാണ്......


എന്റെ മറുപടി പോസ്റ്റില്‍ തന്നെയുണ്ട്‌...
All of us have different ideas about how the mind should work,but unfortunately this how the mind works.


... താ‍ന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തന്റെ ജീനിനു തന്നെ കൈമാറുന്നു എന്ന് ഉറപ്പു വരുത്തേണ്ടി വന്നു......
സ്വത്തു മാത്രമല്ലല്ലോ പ്രശ്നം? അങ്ങിനെയെങ്കിൽ സ്വത്ത് കൂടുതലുള്ളവരുടെ വിവാഹ/കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകേണ്ടെ?അങ്ങിനെ കാണുന്നുണ്ടോ?

ഈജിപ്റ്റിനെ സംബന്ധിച്ചാണെങ്കിൽ പാവപ്പെട്ടവരുടെ ഇടയിലും ഇന്‍സെസ്റ്റ് ഉണ്ടായിരുന്നു എന്ന് ചരിത്ര രേഖകള്‍.അപ്പോൾ സ്വത്തു മാത്രമായിരിക്കുമോ കാരണം? മാത്രമല്ല അതുതന്നെ വളരെ അപൂർവ്വവുമായിരുന്നു. സ്വത്തു പോകാതിരിക്കാനാണ് ഇന്‍സെസ്റ്റ് എങ്കില്‍തന്നെ,അവര്‍ തമ്മില്‍ pair bonding ഉണ്ടായിരുന്നു എന്നർത്ഥമില്ലല്ലോ?വെസ്റ്റർമാർക്ക് എഫക്റ്റ്‌ എങ്ങിനെയായിരിക്കും ഇവിടെ പ്രവർത്തിച്ചിട്ടുണ്ടായിരിക്കുക എന്നത് രസകരമായിരിക്കും.

പുരുഷന്‍ 'കന്യകന്‍ ' അല്ല എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു കുറവല്ല എന്ന് മാത്രമല്ല അത് ഒരു പ്ലസ്‌ പോയിന്റ്‌ പോലുമാണ്.mate choice copying നോക്കുക.


...പ്രക്രൃത്യാ ലൈംഗികമായി സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം തന്നെ......

ഞാനും ആ അഭിപ്രായക്കാരനാണ്...പോസ്റ്റില്‍ നിന്ന്...
...Men and women would have inherited a tendency for having affairs, but for entirely different ultimate reasons....


മറ്റൊരു ഭാഗം...
..But females are not always monogamously inclined, even when their mates’aggressions raise the costs of infidelity, and some guarded females expend considerable effort attempting to evade their mates''(The Man Who Mistook His Wife for a Chattel, By Margo Wilson , Martin Daly. In, J.H. Barkow, L. Cosmides, J. Tooby, Eds. The Adapted Mind. Evolutionary psychology and the generation of culture.)....

dreamslittle പറഞ്ഞു...

പ്രിയ ബ്രൈറ്റ്,
നല്ല ലേഖനം.
ഇതില്‍ ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ് ഇല്ലേഎന്നൊരു സംശയം. ഞാന്‍ കുറെയൊക്കെ വായിച്ചു. വീണ്ടും വരാം. കഴിയുന്നതും ഇവ രണ്ടോ മൂന്നോ ആക്കി പ്രസിദ്ധീകരിച്ചുകൂടെ?
ചില കാര്യങ്ങള്‍ പറയട്ടെ.
വെസ്റ്റേണ്‍ സൊസൈറ്റിയിലുള്ള ഈ ഡിവോര്‍സ് കൊണ്ട് ഒരുപാടു കുഴപ്പങ്ങള്‍ ഇന്നു കാണാം. യുവാക്കളിലുള്ള മാനസിക വിഭ്രാന്തിക്കും പേര്‍സണാലിറ്റി ഡിസോര്‍ഡറുകള്‍ക്കും ഇതൊരു പ്രധാന കാരണമാകുന്നു. ഞാന്‍ കാണാറുള്ള നല്ലൊരു ശതമാനം രോഗികള്‍ക്കും ഇങ്ങിനെ ഒരു ഹിസ്റ്ററി കണ്ടിട്ടുണ്ട്.ഡ്രഗ് ഡിപ്പന്‍ഡന്‍സി, ചൈല്‍ഡ് അബ്യൂസ് തുടങ്ങിയവയും ഇതിന്റെ ബൈ പ്രോഡക്ട്സ് ആണെന്ന് നമുക്കു മനസ്സിലാകും.

മോര്‍ബിഡ് ജെലസി(ഒഥല്ലോ സിണ്ഡ്രോം)കൂടുതലും ആള്‍ക്കഹോളിക്സിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചില ഡ്രഗ് അഡിക്ടിസിലും ഞാന്‍ ഇതു കണ്ടിട്ടുണ്ട്.
ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്നത് കൂടുതലും സിംഗിള്‍ പേരന്റ് ഫാമിലികളിലാണ്. പിതാവായിരിക്കും ഇതു കൂടുതലായി ചെയ്യുക.
കുട്ടികളെ അഡോപ്റ്റ് ചെയ്യുന്നവര്‍ അതു നാലു വയസ്സിനു മുമ്പ് ചെയ്യുന്നതായിരിക്കും നല്ലത്.

Captain Haddock പറഞ്ഞു...

കന്യകയെന്ന പദം സോഷ്യൽ ആയ ആവശ്യം എന്നാണ് ഞാന്‍ കരുതുന്നത്.

"സ്ത്രീക്ക് പുരുഷസംസർഗ്ഗം ഉണ്ടായിട്ടുണ്ടോ എന്നത് ജൈവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട അറിവാണ്" -> അതെ, ഒരു സ്ത്രീക്ക് ഒരു തവണ പ്രസവിയ്കാന്‍ കഴിഞ്ഞാല്‍, അവള്‍ക്ക് ആ കഴിവ് ഉണ്ട്, അത് കൊണ്ട് തന്നെ, ജൈവശാസ്ത്രപരമായി, ആണ്‍ അവളെ തന്നെ വേണ്ടേ പിനെയും ട്രൈ ചെയാന്‍ ? അല്ലാതെ, കഴിവ് തെളിയ്കാത്ത ഒരു സൊ കാള്‍ഡ് കന്യകയില്‍ invest ചെയുമോ ?

I mean, if ur logic is correct, male should be programmed to get attracted to a female, who was proved that her body is good enough to be mother. Rather than going behind a virgin, whr the possibility of failure would be more.

സോഷ്യൽ ആയ ആവശ്യം എന്ന് ഞാന്‍ പറഞത്, ഒരു second hand കാര്‍ ഓടിയ്കുന്നവനെകാള്ളും ഒരു ഗും ഉള്ളത് ബ്രാന്‍ഡ്‌ ന്യൂ കാര്‍ ഓടിയ്കുന്നവന് അല്ലെ ? ഒരു പുതിയ സാധനം, ഫസ്റ്റ് തന്നെ ഉപയോഗിയ്കാന്‍ കിട്ടുന്ന ത്രില്‍ അല്ലെ ഇത് കാരണം ? പിന്നെ, ആണിന് അത് നല്‍കുന്ന ഒരു ആത്മ രതി, അതില്‍ അപ്പുറം ഒരു ബയോളജിക്കലായി ഒരു അര്‍ഥം ഉണ്ടോ ?

ബയോളജിക്കലായി അര്‍ഥം ഉണ്ടെങ്കില്‍, മുകളില്‍ പറഞ്ഞ പോലെ, തിരിച്ചു അല്ലെ attraction വരേണ്ടത് ?

bright പറഞ്ഞു...

സാധാരണ pair bond അഥവാ ഹ്രസ്വകാല ബന്ധത്തില്‍ കന്യകാത്വം ഒരു വിഷയമല്ല.എന്നാല്‍ pair bond/വിവാഹം,അതും സ്ത്രീശരീരം ദീര്‍ഘകാലം അടങ്കൽ പിടിക്കുന്ന സാധാരണ വിവാഹത്തിലേ കന്യകാത്വത്തിനു പ്രാധാന്യമുള്ളൂ.പോസ്റ്റില്‍ നിന്ന്...

പുരുഷന്മാര്‍ സ്ത്രീകളെ രണ്ടായി തരം തിരിക്കാറുണ്ട്.കുടുംബിനികളും,മോഹിനികളും.(madonna-whore complex) സന്തനോല്പദനം എന്തായാലും വലിയ ചെലവില്ലാത്ത ഏര്‍പ്പടായതുകൊണ്ട് പുറത്തേക്കുള്ള ബീജവിതരണത്തില്‍(മോഹിനികളുമായുള്ള ബന്ധത്തില്‍) വലിയ നിർബന്ധങ്ങളൊന്നുമില്ല.ചെളി കാണുന്നിടത്ത് ചവിട്ടും,വെള്ളം കാണുന്നിടത്ത് കഴുകും. അത്രതന്നെ... പുരുഷന്മാര്‍ ഒരാലോചനയും കൂടാതെ കിട്ടുന്ന എല്ലാ സ്ത്രീകളെയും ഉപയോഗിക്കും എന്നൊന്നും കരുതേണ്ട.പുരുഷന്റെ പ്രത്യുല്പാദന വിജയം (reproductive success) ഏറ്റവും മികച്ച സ്ത്രീകളെ കണ്ടെത്തി,അത് കുടുംബിനിയായാലും,മോഹിനികളായാലും അവരുടെ അണ്ഡവുമായി തന്റെ ബീജത്തെ ചേര്‍ക്കുക എന്നതാണ്.മികച്ചത് എന്നാല്‍ ആരോഗ്യമുള്ള (means good genes)ചെറുപ്പക്കാരിയായ (maximally fertile-remember females are only fertile between the age of 15-45 or 50,and it's better to catch them young.)നിലവില്‍ ഗർഭിണിയല്ലാത്ത (you will be wasting valuable time and resources trying to make a pregnant female pregnant again.)സ്ത്രീകള്‍ എന്നർത്ഥം.കന്യകാത്വത്തോടുള്ള പുരുഷന്മാരുടെ ഒബ്സെഷൻ ഓര്‍ക്കുക. (സ്ത്രീകളുടെയും-because they are in a sellers market and their wares has to be in top condition in order to command high price.) മോഹിനികളുടെ കാര്യത്തില്‍ ഇവ നിർബന്ധമല്ലെങ്കിലും ഈ ഗുണങ്ങളുള്ളവർക്ക് കൂടുതല്‍ 'മൂല്യമുണ്ട്.'(young, 'fresh', teenage girls-any pimp knows it.)എന്നാല്‍ അതുപോലെയല്ല ഇണയുടെ അല്ലെങ്കില്‍ കുടുംബിനിയുടെ ('പിള്ളേരടമ്മ' )കാര്യം.അതിനു മുകളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം കൂടുതല്‍ കണിശമായി നിർബന്ധമാണ് എന്നുമാത്രമല്ല,അങ്ങിനെ നേടിയെടുക്കുന്ന ഇണ മറ്റു പുരുഷന്മാരുടെ കൈയില്‍ പെടാതെ സൂക്ഷിക്കേണ്ടതുമാണ്.

പോസ്റ്റില്‍ നിന്നും മറ്റൊരു ഭാഗം....

''A man wants what a women has-sex.He can steal it (rape),persuade her to give it away(seduction),rent it(prostitution),lease it over the long term(marriage in united states),or own it outright(marriage in most societies)'' Feminist theorist Andrea Dworkin.

ഇതില്‍ അവസാനത്തേതിനു മാത്രമെ കന്യകാത്വം അത്യാവശ്യമുള്ളൂ.അവസാനത്തെ രണ്ടെണ്ണത്തിൽ മാത്രമെ പുരുഷന്‍ PI(parental investment) നടത്തുന്നുള്ളൂ.അതിനാല്‍ അതില്‍ മാത്രമെ കന്യകാത്വവും ലൈംഗിക അസൂയയും പ്രവർത്തിക്കുന്നുള്ളൂ.

bright പറഞ്ഞു...

മറ്റൊരു കാര്യമുള്ളത്‌,every calculation is a comprimise.താങ്കള്‍ പറഞ്ഞതുപോലെ ...male should be programmed to get attracted to a female, who was proved that her body is good enough to be mother. Rather than going behind a virgin, whr the possibility of failure would be more.....ശരിയായ നിരീക്ഷണമാണ്.പക്ഷേ നമ്മുടെ ബ്രെയിന്‍ അല്‍ഗോരിതം പരിണമിച്ച സാഹചര്യം നോക്കണം.മനുഷ്യന്‍ 99% കാലവും ജീവിച്ചിരുന്ന hunter-gatherer സമൂഹത്തില്‍, ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചപോലെ most women of child bearing age will be either pregnant or rearing children.(Anyway that is what we understand from studying present day hunter gatherer societies.) So practically virginity is proxy for having no dependent children or very young women.പിന്നെ,സ്ത്രീയുടെ പ്രത്യുൽപ്പാദനകാലം പരിമിതമാണ്.(15-45 years).പ്രായം കൂടും തോറും ഗർഭധാരണ ശേഷി കുറഞ്ഞു വരും,ജനിതകവൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് സാധ്യതയും കൂടും.പ്രസവിക്കുന്നതോടുകൂടി സ്ത്രീയുടെ ചെറുപ്പം നഷ്ട്ടപ്പെടുന്നു,അഥവാ പുരുഷന് (or his brain soft ware)സ്ത്രീയുടെ പ്രായം അളക്കാന്‍ പറ്റാതാകുന്നു.സ്ത്രീയുടെ സൌന്ദര്യമെന്നാല്‍ കാഴ്ചക്കാരന് ആ സ്ത്രീ മുന്‍പ് പ്രസവിച്ചിട്ടില്ല എന്ന തോന്നലാണ്.(Beauty lies in the eyes of the beholder എന്നത് തെറ്റാണെന്നർത്ഥം.സൗന്ദര്യത്തിന്റെ ബയോളജി മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്.)

മുന്‍പ് പലതവണ സൂചിപ്പിച്ചട്ടുള്ളതാണ്, സ്ത്രീയുടെ പ്രസവം വളരെ അപകടം പിടിച്ചതാണ്.ആധുനിക വൈദ്യ ശാസ്ത്രത്തിനു മുന്‍പുള്ള കാലങ്ങളില്‍ പ്രസവത്തിലോ അബോർഷനിലോ (it was much more common than you imagine.Again data from present day hunter gatherers.) ഗർഭപാത്രത്തിനും മറ്റും കേടുപറ്റാൻ സാധ്യത കൂടുതലായിരുന്നു.അതായതു വീണ്ടും പ്രസവിക്കും എന്ന് 100% ഉറപ്പൊന്നുമില്ല.മറ്റൊരു അപകടം ലൈംഗിക ബന്ധത്തില്‍ നിന്നുള്ള ഇൻഫെക്ഷനാണ്.ആധുനിക കാലത്ത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും,but the chances for infection was a real threat,and an infection could easily make a female sterile.In fact there is a theory that female mensuration is a method of preventing infection by shedding the lining periodically. If a sperm can get in so can a micro organism,and the body and our mental machinery has elaborate mechanisms to prevent it.So the brain default setting is if possible catch them young,and virginity is actually proxy for uninfected girl with maximum fertile period in front of her,(which means maximum children for you.) and who is not carrying or is preoccupied with some rival male's child.

Captain Haddock പറഞ്ഞു...

"So practically virginity is proxy for having no dependent children or very young women."

and

"സ്ത്രീയുടെ പ്രസവം വളരെ അപകടം പിടിച്ചതാണ്.ആധുനിക വൈദ്യ ശാസ്ത്രത്തിനു മുന്‍പുള്ള കാലങ്ങളില്‍ പ്രസവത്തിലോ അബോർഷനിലോ (it was much more common than you imagine.Again data from present day hunter gatherers.) ഗർഭപാത്രത്തിനും മറ്റും കേടുപറ്റാൻ സാധ്യത കൂടുതലായിരുന്നു.അതായതു വീണ്ടും പ്രസവിക്കും എന്ന് 100% ഉറപ്പൊന്നുമില്ല"

and

"virginity is actually proxy for uninfected girl with maximum fertile period in front of her,(which means maximum children for you.) and who is not carrying or is preoccupied with some rival male's child."

all 3 make great logic sense to hunt for a virgin.

But, is this behavior noticed in animals ? (for eg: if there are multiple bitches, dog's first selection is a virgin bitch)They may not be from Hunter-gather, but, the reasons are same, i think. (not debating, a query. C T സ്സ്കാനിൽ പരീക്ഷണം നടതിയപൊലെ, ഇതു ആരെങിലും observe ചെയ്തിടുന്ദൊ ?)

Siju | സിജു പറഞ്ഞു...

an OT:
I read your posts through Google reader. but this one didnt come there. Any specific reason?

bright പറഞ്ഞു...

@ Captain Haddock,
Actually it involves very complicated mathematical calculations with parental investment.The ideal species to observe would be birds.But there, laying eggs may not be particularly dangerous for female birds.So I think It will be very difficult to see effects of virginity in other animals.Another thing is there can be multiple solutions to the same problem.Other species might be using some other solutions.In fact that is the beauty of evolution.

@ Siju | സിജു,

I don't know...Maybe it is too long?

Captain Haddock പറഞ്ഞു...

:) thanks

Joker പറഞ്ഞു...

ഒരിക്കല്‍ വായിച്ചു , ഇനിയും വായിക്കണം. എന്നാലും ഒന്നും പറ്രയാനുണ്ടാകില്ല.

സിനിമകളെ ഉദാഹരണങ്ങള്‍ ആക്കിയത് അടിപൊളി.

നന്ദി

അശോക് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അശോക് പറഞ്ഞു...

But, is this behavior noticed in animals.-- Captain Haddock

Actually the opposite was noted in primates.

Male Chimpanzees Prefer Mating With Old Females

bright പറഞ്ഞു...

@ അശോക് ,

If you read carefully that study it no way disproves what I said.In fact it fully agrees with what I said.Chimps make almost no parental investment.So they don't care who they are mating with.I will quote Steven pinker in HOW THE MIND WORKS...

''what should men look for in a wife?Aside from faithfulness,which guarantees his paternity,she should be able to bear as many children as possible.(As always,that would be how our tastes are engineered;the reasoning does not imply that a man literally wants lots and lots of babies.)She should be fertile,which means she should be healthy and past the age of puberty but before the age of menopause.But a women's current fertility is more relevant to a one night stand than to a life long marriage.What counts is the number of offspring he can expect over the long term.Since a women can bear and nurse one child every four years,and her child bearing years are finite,the younger the bride,the bigger the future family.This is true even though the youngest brides, teenagers are somewhat less fertile than women in their early twenties.Ironically for the men-are-slime theory,an eye for a nubile women may have evolved in the service of marriage and fatherhood,not one night stands.Among chimpanzees,where a father's role ends with copulation,some of the wrinkled and saggy females are the sexiest.''

Hrishi പറഞ്ഞു...

കോളേജിലെ ഏതോ ഡസ്കിൽ ഏതോ ഒരു വിരുതൻ ( അതോ വിരുതിയോ) എഴുതിയത് ഓർമ്മ വരുന്നു.
“Virginity is not a dignity , it is lack of opportunity !!"

എനിക്ക് നോ കമന്റ്സ് !! ;-)

ponnemadathil പറഞ്ഞു...

നല്ല ലേഖനം കുറച്ചു ദിവസമായി വീട് പണിയുടെ തിരക്കിലാണ് അത് കൊണ്ട് തന്നെ നെറ്റില്‍ കയറാറില്ല മെയില്‍ പോലും നോക്കാറില്ല, ഇതിലെ കമന്റുകളും ശേഷം വന്ന ലേഖനങ്ങളും ബാക്കിയുണ്ട് അത് കൂടി വായിച്ചു കമന്റാം തുടര്‍ന്നും എഴുതുക
ദൈവം സഹായിക്കട്ടെ.

sandu പറഞ്ഞു...

...ആണും പെണ്ണും... സ്ത്രീയും പുരുഷനും ഇപ്പോഴാ വായിക്കുന്നേ .നന്നായിരിക്കുന്നു .നന്ദി .യോജിക്കുന്നു . 'അമ്മേം പെങ്ങളേം തിരിച്ചറിയത്തവൻ' .
അത് പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ അപൂര്‍വ്വം എന്നോ അത്ര പോലും വിവേക സുന്യന്‍ എന്നോ ആകാം വിവക്ഷ .അതവനെ അവഹേളിക്കാന്‍ ഏറ്റവും സക്തമായ പ്രയോഗമായ് ആയിരിക്കാം ഉപയോഗിക്കുന്ന്നത് .തിരിച്ചറിയാന്‍ കഴിയുന്ന ഒരേ ഒരു ബന്ധമാണല്ലോ അമ്മ .വയറ്റാട്ടി പറ്റിച്ചില്ലെങ്കില്‍.
'അച്ഛനേം ആങ്ങളേം തിരിച്ചറിയാത്തവൾ' .
ലുത്തിന്റെ മക്കള്‍ ! തിരിച്ചറിയാന്‍ മാര്‍ഗം ഇല്ലല്ലോ DNA
ഒക്കെ നടത്തി വരുന്ബോഴേക്കും .
'സ്ത്രീകള്‍ വിവാഹം കഴിച്ചു ഭര്‍ത്താവിന്റെ കുടുബത്തിലാണ് താമസിക്കുക.കുട്ടികള്‍ വളരുന്നത്‌ അച്ഛന്റെ സഹോദരന്റെ '
'സ്ത്രീകള്‍ വിവാഹം കഴിച്ചു സ്ത്രീയുടെ വീട്ടില്‍ (മുസ്ലിം) നില്‍ക്കുന്നവരും അങ്ങിനെ തന്നാണ് .മറ്റെന്തെങ്കിലും കാരണം കുടി കാന്നും.ഭര്‍ത്താവു മരിച്ചാല്‍ സഹോദരന്‍ കല്യാണം കഴിച്ചിരുന്നത് കൊണ്ടാകാം .
' എന്നാല്‍ ബഹുഭാര്യത്വം അത്ര മോശം ഏർപ്പാടാകണമെന്നില്ല'
പല രാജാ വംസങ്ങളും അതിനലാണെന്ന് തോന്നുന്നു തകര്‍ന്നു പോയത് .ഷാജഹാന്‍ തന്റെ അന്ത്യകാലം കഴിച്ചു കുട്ടിയത് മറ്റും .മുഗള്‍ വംസത്തിന്റെ ,മറ്റു രാജവംസങ്ങളും ശത്രുവിന്റെ ആക്രമനതെക്കാളും നേരിട്ട പ്രെശനമാകും അന്തപുരങ്ങളില്‍ നിറഞ്ഞ മക്കള്‍ .നാലു അനുവദിച്ചിട്ടും കെട്ടാതെ സുന്നത് നഷ്ടപെടുതുന്നതും ചരിത്രം തന്ന ഈ പാഠങ്ങള്‍ ആകാം .

sandu പറഞ്ഞു...

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്‍
അച്ഛനില്‍ നിന്നും ഉണ്ടായ പെങ്ങള്‍ എന്ന് പറയുനില്ല . അച്ഛനില്‍ നിന്നും അല്ലാത്ത പെങ്ങള്കും സാധ്യധ ഉണ്ടല്ലോ ? അമ്മയില്‍ നിന്നും ഉണ്ടാകുന്നവര്‍ അച്ഛന്റെ അലങ്കിലും പെങ്ങള്‍ തന്നെ അവരെ തിരിച്ചറിയുക എളുപവും ആകുന്നു _ ഒരുമിച്ചു താമസികുബോള്‍
പാഞ്ചാലി കളിയകാപെടുന്ന സാഹചര്യം നോക്കാം അക്കാലത്തു ബഹു ഭാരത്യം പരിഹാസ്യമായ ഒന്നാണെങ്കില്‍ കുന്ദിയെ പരിഹസികുകയല്ലേ വേണ്ടത് ( ഉണ്ടായിടുണ്ടോ )
കുന്ദി ഒരു ആചാരത്തിന്റെ ഇങ്ങേ തലക്കലെ കണ്ണി ആകാം . അതിനാലാകാം ന്യായീകരിക്കാന്‍ ഒരു കാരണ്ണം കണ്ടെത്തിയത് ( അലെങ്കില്‍ അന്നോകെ രാജകമാര്‍ സ്വയം ദൈവത്തിന്റെ അവതാരങ്ങള്‍ എന്ന് അവകാശ പെടുന്നതിനാല്‍ എഴുതിയതും ആകാം )
ഒരു വംശതിലോ ദേശത്തിലോ നിലനിന്ന ആചാരതിനെ വെറുപിക്കാതെ നിന്നതും ആകാം

പാഞ്ചാലിയുടെ കാര്യത്തില്‍ അഞ്ചു പേരുടെ ഭാര്യാ ആയിട്ടല്ല അവള്‍ എത്തുന്നത് വില്ലാളി വീരനായ അര്‍ജുനന്റെ ധീരത പരീക്ഷിച്ചു സ്വയംവരം ചെയ്തതായിരുന്നു അര്‍ജുനനെ അറിയാവുന്ന അമ്മ പാഞ്ചാലിയെ വിഷമിപിച്ചില്ല നാലു പേരെയും കുടി നല്‍കി. അതായത്
രാജപത്നിയുടെ പദവി അത്ര കുറഞ്ഞത് അല്ലെന്ന പാഞ്ചാലിയും കരുതി
മകന്‍ ശിഖണ്ടി ആണെന്നുള്ള കാര്യം അരമന രഹസ്യമായി തുടര്‍ന്നു
ദുര്യോദനന്‍ പരിഹസിച്ചത്‌ അര്‍ജുനന് കഴിയാത്തത്‌ സഹോദരര്‍ ഏറ്റെടുകേണ്ടി വന്നതിലാവാം. അര്‍ജുനന്‍ ശിഖണ്ടി ആയിരുന്നു എന്ന കാര്യം മധുരം
പുരട്ടി വ്യക്തമായി തനിക് എഴുതാന്‍ പ്രതിഫലം തന്നവനെ പറ്റിച്ചു ഭംഗിയായി പലയിടങ്ങളില്‍ അവതരിപികുന്നു..............
പോരാളികെങ്ങിനെ പരാക്രമിയല്ലാത്ത മകനെന്ന ഉത്തരം സുഭദ്ര യുടെ ഉറക്ക കഥകളിലുടെ വ്യക്തമാക്കാ പെടുന്നുണ്ട് പെണ്ണുങ്ങള്‍ കാമദേവനായി കാണുന്ന കൃഷ്ണ്ണന്‍ ഭാര്യയുടെ ഉറ്റ തോഴനായതില്‍ ഒരനിഷ്ട്ടവും കാണിക്കുന്നില്ല .അര്‍ജുനന് കൃഷ്ണ്ണന്‍ ആരായിരുന്നുവോ ആവോ. ഇവിടെ ചര്‍ച്ച മഹാഭാരതം അല്ലെന്നു അറിയാം പക്ഷെ മനുഷ്യ ബന്ധം ഇത്ര സുന്ദരമായി വരച്ചിട്ട മറ്റൊരു ചരിത്ര കാവ്യം അപൂര്‍വ്വം ആകാം മതഗ്രന്ഥങ്ങളില്‍ നിന്നും ദൈവത്തെ മാറ്റി നിറുത്തിയാല്‍ കാലത്തേ ജയിച്ചു വന്ന ചരിത്ര കാവ്യങ്ങള്‍ ആകുന്നു അവ _ എനികെങ്കിലും

LinkWithin

Related Posts with Thumbnails