2010, ജനുവരി 25, തിങ്കളാഴ്‌ച

ഒരല്‍പം ഫെമിനിസം....
കഴിഞ്ഞ പോസ്റ്റില്‍ ഫെമിനിസത്തേക്കുറിച്ചും എഴുതണം എന്നു കരുതിയിരുന്നെങ്കിലും,പോസ്റ്റ്‌ ഞാന്‍ കരുതിയതിലും വലുതായിപ്പോയി എന്നു തോന്നിയതുകൊണ്ടും എന്റെ പോസ്റ്റുകളില്‍ ഇന്‍ഫര്‍മേഷന്‍ ഓവർലോഡ് ഉണ്ട് എന്നൊരു അഭിപ്രയം വന്നതു കൊണ്ടും ഒഴിവാക്കിയതായിരുന്നു.കഴിഞ്ഞപോസ്റ്റില്‍ cibu cj , Arun എന്നിവര്‍ ഞാന്‍ ഫെമിനിസത്തെ തെറിവിളിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതുകൊണ്ട് ഫെമിനിസത്തേപറ്റി ഒരു വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. (ഇതെഴുതി അവസാനിപ്പിക്കാന്‍ തുടങ്ങുമ്പോൾ കാൽവിന്റെ കമന്റുകൂടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ കമന്റിനുള്ള മറുപടി കൂടി ഇതില്‍ ഉണ്ട്.)


cibu cj യുടെ കമന്റ്‌...

സംഗതിയൊക്കെ മനസ്സിലായി. പക്ഷെ ഫെമിനിസത്തിനുട്ട് നാഴികക്ക് നാല്പതുവട്ടം തെറിപറയുന്നതെന്തിന്‌? ഫെയർനെസ്സ് അല്ലേ ഫെമിനിസം ഉന്നം വയ്ക്കുന്നത്‌. സ്ത്രീകളും പുരുഷന്മാരും തമ്മിൽ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളുണ്ടെങ്കിലെന്ത്. പല സംസ്കാരമുള്ളവരും പല പ്രായത്തിലുള്ളവരും ഒരു രാജ്യത്തിൽ ഫെയർനെസ്സിനു വേണ്ടിശ്രമിക്കുന്നുണ്ടെങ്കിൽ പിന്നെ സ്ത്രീകളും അതിനുശ്രമിക്കുന്നതിൽ എന്തപാകതയാണുള്ളത്‌? അതിൽ ഇപ്പറഞ്ഞ വ്യത്യാസങ്ങൾ ഒരു വിലങ്ങുതടിയല്ല; ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്ന നിയമനിർമാണവും ആചാരരീതികളും തന്നെയാണ്‌ വേണ്ടത്.
Arun ന്റെ കമന്റ്‌....


അതെ, ഫെമിനിസത്തെ ചുമ്മാ ചീത്ത വിളിക്കണ്ട. സ്ത്രീയും പുരുഷനും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് സ്ഥാപിക്കലല്ല ഫെമിനിസത്തിന്റെ ഉദ്ദേശ്യം. ഒരേ അവകാശങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് വാദിക്കുന്നത് (generalizing on a hugely broad topic).

വിക്കിപെടിയയില്‍ പറയുന്നത് നോക്കിയാല്‍:

Feminist activists have campaigned for women's legal rights (rights of contract, property rights, voting rights); for women's right to bodily integrity and autonomy, for abortion rights, and for reproductive rights (including access to contraception and quality prenatal care); for protection of women and girls from domestic violence, sexual harassment and rape; for workplace rights, including maternity leave and equal pay; against misogyny; and against other forms of gender-specific discrimination against women.എന്റെ മറുപടി....

രണ്ടുപേര്‍ക്കും ഫെമിനിസ്റ്റ് തിയറിയെപറ്റി കാര്യമായി ഒന്നും അറിയില്ല എന്ന് മനസ്സിലായി.ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.ഇവിടെ രണ്ടു പേരും(കാൽവിനും) എഴുതിയ കാര്യങ്ങള്‍ ഇക്വിറ്റി ഫെമിനിസമാണ്.അതില്‍ ആര്‍ക്കും എതിർപ്പില്ല.ഉണ്ടാകേണ്ട കാര്യവുമില്ല.Gender feminism (second wave feminism) തീവ്രവാദമാണ്.''Bi sexual infants are transformed into male and female gender personalities,the one destined to command the other destined to obey''(quoted from 'Who stole feminism' by Christina Hoff Summers.)അത് അപ്രകാരമല്ല എന്നാണല്ലോ ഞാന്‍ പോസ്റ്റിലൂടെ കാണിച്ചത്‌.ഈ ഫെമിനിസ്റ്റ് തിയറിയേയാണ് ഞാന്‍ പരിഹസിച്ചത്‌.

Equity feminism (first wave feminism) ശാസ്ത്രവിരുദ്ധമായ കാര്യങ്ങളൊന്നും പറയുന്നില്ല.Equaliy is not a claim that all humans are equal or interchangeable;it is the moral principle that individuals should not be judged or constrained by the average properties of their group.ഇത് മനസ്സിലാക്കാന്‍ ജെന്ഡർ സ്റ്റഡീസൊന്നും വേണ്ട.സ്ത്രീയും പുരുഷനും തുല്യരാണെന്നോ interchangable ആണെന്നോ വാദിക്കേണ്ട. Absolutely nothing any scientist claim to discover is going to change that.Our moral principles should never be based on what the science tell us.ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ധാർമികബോധമെങ്കില്‍ കഷ്ടം!!കുട്ടികള്‍ക്കു അവകാശങ്ങളുണ്ടാകുന്നത് അവര്‍ ശാരീരികമായും മാനസികമായും മുതിർന്നവര്‍ക്ക് തുല്യരായതുകൊണ്ടാണോ?Science cannot/should not decide what is ethically or morally right.മതങ്ങള്‍ അവരുടെ വിവരക്കേടിനെ സാധൂകരിക്കാന്‍ ശാസ്ത്രം ഉപയോഗിക്കുന്നതുപോലെതന്നെ എതിർക്കപ്പെടേണ്ടതാണ് ഇതും.''Equity feminism is a moral doctrine about equal treatment that makes no commitments regarding open empirical issues in psychology and biology.Gender feminism is an empirical doctrine committed to three claims about human nature.The first is that differences between men and women have nothing to do with biology but are socially constructed in their entirety.The second is that humans possesses a single social motive-power-and that social life can be understood only in terms of how it is exercised.The third is that human interactions arise not from the motives of people dealing with each other but from the motives of groups dealing with other groups-in this case male gender dominating the female gender.''(Steven pinker-The blank slate - modern denial of human nature.)


ജെന്ഡർ ഫെമിനിസ്റ്റുകളാണ് ലിംഗ വ്യത്യാസങ്ങളേക്കുറിച്ചുള്ള പഠനങ്ങളില്‍ എതിർപ്പ് പ്രകടിപ്പിക്കുന്നത്.ഈ വിവരം കേട്ട ഗ്രൂപ്പാണ് ഫെമിനിസത്തിന്റെ വ്യക്താക്കളായി അക്കാഡമിക്ക് തലങ്ങളില്‍ വിലസുന്നത്.എല്ലാ ലൈംഗിക ബണ്ഡങ്ങളും ബലാൽസംഗമാണെന്നും,എല്ലാ സ്ത്രീകളും ലെസ്ബിയനുകളാകണമെന്നും പത്തു ശതമാനം പുരുഷന്മാരേ സമൂഹത്തില്‍ പാടൂ എന്നും മറ്റും വാദിക്കുന്ന ഈ കൂട്ടരാണ് അക്കഡമിക്ക് ഫെമിനിസത്തിന്റെ തലപ്പത്ത് എന്നതുകൊണ്ടും,ഇക്വിറ്റി ഫെമിനിസത്തെ അവര്‍ അംഗീകരിക്കാത്തതുകൊണ്ടും ഈ ഗ്രൂപ്പിനെ നാഴികക്ക് നാല്‍പതു വട്ടമല്ല ഒരു നൂറുവട്ടം തെറിപറയാം.


കൂട്ടത്തില്‍ പറയട്ടെ,സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞതിന് പിങ്ക് ഷെട്ടി അയച്ചു കൊടുക്കാന്‍ ആഹ്വാനിക്കുന്ന ഒരു ബ്ലോഗും കണ്ടു.To be frank I am not impressed with the antics of these politically/sexually correct intellectual wannabes and their feminist pretensions..സ്ത്രീയും പുരുഷനും മാനസികമായി തുല്യരാണെന്നും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് 'socially constructed' ആണെന്നുമാണ് വാദം.എന്നാല്‍ സ്വവർഗ്ഗ ലൈംഗികത ജന്മനാ കിട്ടുന്നതാണ്. അത് socially constucted അല്ല എന്നു പറയുന്നതുമാണ് പോളിറ്റിക്കലി കറക്റ്റ്.You can't have your cake and eat it too.If one is socially constructed why can't the other one?(Btw homosexuality is genetic.)


''To say that women and men do not have interchangeable minds,that people have desires other than power,and that motives belong to individual people and not just to entire genders is not to attack feminism or to compromise the interests of women,despite the misconception that gender feminism speaks in their name.''(Steven pinker-The blank slate modern denial of human nature.)

ഫെമിനിസത്തിന്റ അതിപ്രസരം സത്യത്തില്‍ ശാസ്ത്രത്തേയും ശാസ്ത്രത്തില്‍ താല്പര്യമുള്ള സ്ത്രീകളെയും ദ്രോഹിക്കുകയാണ് ചെയ്യുന്നത്.

''Instead of exhorting young women to prepare for a variety of technical subjects by studying science logic and mathematics,Women's studies students are now taught that the logic is a tool of domination...the standard norms and methods of scientific enquiry are sexist because they are incompatible with 'women's way of knowing.'The authors of the prize winning book with this title report that the majority of the women they interviewed fell into the category of 'subjective knowers' charcterised by a 'passionate rejection of science and scientists'.These subjective women see the methods of logic analysis and abstraction as 'alien territory belonging to men' and 'value intution as a safer and more fruitful approach to truth'.''(Historian and philosopher of science Noretta Koertge as quoted by Richard Dawkins in Unweaving the rainbow.)

ഇതേ പുസ്തകത്തില്‍ ഡോക്കിൻസ് മറ്റൊരു സംഭവം വിവരിക്കുന്നുണ്ട്....

''Barbara Ehrenreich and Janet McIntosh,in their 1997 article on 'The new creationism'in the nation recounts how a social psychologist called Phoebe Ellsworth was intimidated at an interdisciplinary seminar on emotions.Though bending over backwards to pre empt criticism,at one point she unguardedly mentioned the word 'experiment'. Immediately,the hands shot up.Audience members pointed out that the experimental method is the brain child of Victorian males.Carrying conciliation to what would have seemed to me almost superhuman lengths,Ellsworth agreed that white males had done their share of damage in the world but noted that,none the less,their efforts had led to the discovery of DNA.This earned the incredulous(and incredible)retort:'You believe in DNA?'Fortunately,there are still intelligent young women prepared to enter a scientific career,and I should like to pay tribute to their courage,in the face of uncouth bullying of this kind.''


ഇതുപോലുള്ള ബുദ്ധിജീവിനാട്യക്കാരായ അക്കാദമിക്ക് ഫെമിനിസ്റ്റുകളേക്കുറിച്ചാണ് ഞാന്‍ പോസ്റ്റില്‍ ഉടനീളം (നാഴികക്ക് നാൽപ്പതു വട്ടം:-)) പരാമര്‍ശിച്ചത്.ഏറ്റവും പരിഹാസ്യമായത് Sandra Harding എന്ന ഫെമിനിസ്റ്റ് ന്യൂട്ടന്റെ 'പ്രിൻസിപ്പിയ'യെ 'Rape manual' എന്നു വിശേഷിപ്പിച്ചതാണ്.കണ്ടമാനം ഇക്വേഷനുകളുണ്ടെന്നത് ശരി. എന്നാലും ഈ ശാസ്ത്ര പുസ്തകവും ബലാൽസംഗവും തമ്മിലുള്ള ബന്ധം അവരോടുതന്നെ ചോദിക്കണം.മറ്റൊരു ഫെമിനിസ്റ്റുണ്ട്. Luce Irigaray.അവരുടെ അഭിപ്രായത്തില്‍ ഐൻസ്റ്റീന്റെ E=mc^2 ഒരു 'sexed equation' ആണ്.കാരണം 'it privileges the speed of light over other speeds that are vitally necessary for us.' എങ്ങനേണ്ട്..?... ഇതൊക്കെ വായിച്ചിട്ടായിരിക്കാം നമ്മുടെ ഒരു ഫെമിനിസ്റ്റ് പെൺ കൊതുകുകള്‍ മാത്രമെ ചോര കുടിക്കൂ എന്നത് സ്ത്രീവിരുദ്ധമാണെന്നൊക്കെ പ്രസ്താവിച്ചത്. അവരൊക്കെ അവിടെ തേങ്ങയുടക്കുമ്പോൾ നമ്മള്‍ ഒരു ചിരട്ടയെങ്കിലും ഉടക്കണ്ടേ?:-)
ഈ ലിങ്ക് നോക്കൂ...Thomas the Tank Engine attacked for 'conservative political ideology'.What shall I say about these creature's feminist pretensions?ഈ ഫെമിനിസ്റ്റുകൾക്കൊക്കെ ഈ അസംബന്ധങ്ങള്‍ ജീവിതമാർഗ്ഗമാണ്. എന്നാല്‍ നമ്മുടെ സാധാരണ ബുദ്ധിജീവികളുടെ കാര്യമാണ് എനിക്ക് മനസ്സിലാകാത്തത്.എള്ളുണങ്ങിയാൽ എണ്ണക്കു പറ്റും. എന്ന് കരുതി ആട്ടിന്‍ കാട്ടം വെയിലുകൊണ്ടാലോ?ലെനിന്‍ കമ്യൂണിസത്തോട് അനുഭവമുള്ള വിദേശികളെ useful idiots എന്ന് വിളിച്ചിരുന്നു.അതുപോലെ കഥ അറിയാതെ ആട്ടം കാണുന്ന ഫെമിനിസത്തിന്റെ യൂസ്ഫുൾ ഇഡിയറ്റ്സിനേകൊണ്ട് ബ്ലോഗുകള്‍ നിറഞ്ഞിരിക്കുകയാണ്.ഈ ബ്ലോഗു നോക്കൂ..സ്ത്രീത്വവും പുരുഷത്വവും നിര്‍ണയിക്കുന്ന അവയവം കാലിനിടയിലല്ല,മറിച്ച് ചെവികൾക്കിടയിലാണെന്ന്(തലച്ചോര്‍) ഈ വിദ്വാന് എന്നാണ് മനസ്സിലാവുക?ഗര്‍ഭാവസ്ഥയില്‍ ശിശുവിന് ലഭിക്കുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവാണ് സ്ത്രീത്വം/പുരുഷത്വം നിര്‍ണയിക്കുന്നത്.അല്ലാതെ സ്ത്രീത്വമെന്നാല്‍ 'പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുക'യൊന്നുമല്ല.എല്ലാ മനുഷ്യരിലും വ്യത്യസ്ത അളവില്‍ സ്ത്രീത്വവും പുരുഷത്വവും കാണും.ഈ ശാസ്ത്രസത്യം നിരാകരിച്ചുകൊണ്ട്‌ എത്രകാലം മുന്നോട്ടു പോകും? എന്റെ എതിർപ്പ് ഈ മാതിരി ബുദ്ധിജീവി ശിങ്കങ്ങളോടാണ്.


ഏറ്റവും ക്രൂരം multiculturism എന്ന പേരില്‍ FGM (Female - genital mutilation -പെണ്‍ സുന്നത്ത് )ന്യായീകരിക്കുന്ന ഫെമിനിസ്റ്റുകളാണ്.ലിങ്ക് ഇവിടെ.Multicultural Feminists Seeks to Normalize Female Circumcision. മറ്റൊരു ലിങ്ക്...Does FGM Reduce Women to Sex Toys? Gender feminism മാർക്സിസം,പോസ്റ്റ്‌ മോഡേണിസം,സോഷ്യല്‍ കൺസ്റ്റക്ഷനിസം,റാഡിക്കൽ സയന്‍സ് തുടങ്ങിയ പലതുമായും കൂട്ടുകൂടുന്നതുകൊണ്ടുള്ള ഫലമാണ് ഇത്. ഇപ്പൊ നമുക്ക് മൾട്ടികൾച്ചറൽ ഫെമിനിസവുമായി (Third wave feminism).അധികം തമസിയാതെ നമ്മുടെ ബുദ്ധിജീവികള്‍ ഇതും പറഞ്ഞു നടക്കുന്നത് കാണാം.അതോ ഇപ്പഴേ ഉണ്ടോ..?


How are you going to react to the information about male female differences in the post, assuming that it is scientifically reliable? By ostrich method, hoping it will go away ? How committed are you to liberal philosophy and policy? Is your viewpoint going to change based certain scientific discoveries, past or future, about how biologically based human behavior and human differences are? Or are your policies going to be based on human decency regardless of how large a role biology may play? Do we have to justify equal opportunity with the scientifically untenable claim that it will make every one equal?(It is never going to happen.) Or is it just a matter of fair play, regardless of native ability? In order to share power between men and women, do we first have to prove that the sexes are psychologically equivalent? Or is it that both genders must be represented in any organization not just in spite of, but also because of their differences? In the past, feminism's strategy to achieve equal status for women was to insist that any observable difference between the genders was socially constructed, and their top agenda item became to deconstruct it.Do we really need these feminist bullies to tell us what to think ?

ഇതേ കാര്യം പണ്ട് കാന്തപുരം ഇഷ്യൂ ഉണ്ടായ കാലത്ത് ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ കമന്റിട്ടിരുന്നു.ബ്ലോഗിന്റെ ഉടമസ്ഥനോ അവിടെ കമന്റിയ നൂറു കണക്കിന് ആളുകൾക്കോ ഞാന്‍ പറഞ്ഞത് മനസ്സിലയതുപോലുമില്ല.കാന്തപുരം അനുകൂലികള്‍ സ്ത്രീകള്‍ കഴിവ് കുറഞ്ഞവരാണ് എന്നും പുരോഗമനവാദികള്‍ സ്ത്രീയും പുരുഷനും തുല്യരാണ്,വ്യത്യാസങ്ങളെല്ലാം socially constructed ആണ് എന്നും വാദിക്കുന്ന തിരക്കിലായിരുന്നു.കാന്തപുരം അനുകൂലികള്‍ക്ക് സയന്‍സ് വലിയ പിടിയില്ലാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ പുരോഗനവാദികളുടെ ആപ്പീസു പൂട്ടിപ്പോയേനേ.സ്ഥിരം വാദങ്ങളായ ഇന്ദിരാഗാന്ധിയുടേയും കല്പന ചൗളയുടേയും ഉദാഹരണങ്ങള്‍ കൊണ്ട് എത്രനേരം പിടിച്ചുനില്‍ക്കാന്‍ പറ്റും?എന്റെ പോസ്റ്റിലെ വിവരങ്ങള്‍ തന്നെ ഏതെങ്കിലും സ്ത്രീവിരുദ്ധന് ഉപയോഗിക്കാം.ഫെമിനിസമെന്നാല്‍ ജെന്ഡർ ഫെമിനിസമെന്നു ധരിക്കുന്ന നമ്മുടെ ബുദ്ധിജീവികള്‍ (എന്തായാലും വാദിച്ചുവരുമ്പോൾ അങ്ങിനെയാകാറുണ്ട്.) ആ വാദങ്ങളെ എങ്ങിനെ നേരിടും?I don't suggest "burying" scientific theory for the sake of preventing some ignorant fools from misinterpreting it.


ഒരു കാര്യം കൂടി....

''There are really not many jobs that actually require a penis or a vagina,and all the other occupations should be open to every one''.Gloria Steinem.

എനിക്കും ഇതേ അഭിപ്രായമാണ്...പോരെ..?:-)...

കൂടുതല്‍ വായനക്ക്....

-Who stole feminism- Christina Hoff Summers.
-The blank slate The modern denial of human nature-Steven pinker
-Fashionable Nonsense: Postmodern Intellectuals' Abuse of Science-Alan Sokal,Jean Bricmont
20 അഭിപ്രായങ്ങൾ:

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ബ്രൈറ്റ്,
പ്രശ്നം ഉത്തരാധുനിക ദാർശനികതയെപ്പിടിച്ച് സയൻസുമായി കൂട്ടിക്കുഴച്ച് തോന്നിയ പോലെ വ്യാഖ്യാനിക്കുന്ന കസർത്താണെങ്കിൽ അത് മോഡേൻ ഫെമിനിസത്തിന്റെ മാത്രം പ്രശ്നമല്ലെന്ന് പറയട്ടെ. അതൊരു ജനറൽ ട്രെൻ‌ഡാണ്.

നന്ദന പറഞ്ഞു...

ഡർവനിസം പറഞ്ഞ് പറഞ്ഞ് സ്ത്രീയെ മതത്തിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്നത് ഒട്ടും ശരിയായില്ല.
എന്തെങ്കിലുമൊക്കെ കിട്ടിയാൽ അതും പൊക്കിപിടിച്ച് ഞങ്ങൽ ഇത് മുമ്പേ പറഞ്ഞതായിരുന്നു എന്ന് പറയാൻ വടികൊടുക്കുകയാണോ?
എന്തായാലും ഈ ശാസ്ത്ര സത്യങ്ങളുടെ തുറന്നെഴുത്ത്
വളരേ നന്നായിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

“എന്നാല്‍ നമ്മുടെ സാധാരണ ബുദ്ധിജീവികളുടെ കാര്യമാണ് എനിക്ക് മനസ്സിലാകാത്തത്.എള്ളുണങ്ങിയാൽ എണ്ണക്കു പറ്റും. എന്ന് കരുതി ആട്ടിന്‍ കാട്ടം വെയിലുകൊണ്ടാലോ?ലെനിന്‍ കമ്യൂണിസത്തോട് അനുഭവമുള്ള വിദേശികളെ useful idiots എന്ന് വിളിച്ചിരുന്നു.അതുപോലെ കഥ അറിയാതെ ആട്ടം കാണുന്ന ഫെമിനിസത്തിന്റെ യൂസ്ഫുൾ ഇഡിയറ്റ്സിനേകൊണ്ട് ബ്ലോഗുകള്‍ നിറഞ്ഞിരിക്കുകയാണ്.ഈ ബ്ലോഗു നോക്കൂ..സ്ത്രീത്വവും പുരുഷത്വവും നിര്‍ണയിക്കുന്ന അവയവം കാലിനിടയിലല്ല,മറിച്ച് ചെവികൾക്കിടയിലാണെന്ന്(തലച്ചോര്‍) ഈ വിദ്വാന് എന്നാണ് മനസ്സിലാവുക?ഗര്‍ഭാവസ്ഥയില്‍ ശിശുവിന് ലഭിക്കുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവാണ് സ്ത്രീത്വം/പുരുഷത്വം നിര്‍ണയിക്കുന്നത്.അല്ലാതെ സ്ത്രീത്വമെന്നാല്‍ 'പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുക'യൊന്നുമല്ല.എല്ലാ മനുഷ്യരിലും വ്യത്യസ്ത അളവില്‍ സ്ത്രീത്വവും പുരുഷത്വവും കാണും.ഈ ശാസ്ത്രസത്യം നിരാകരിച്ചുകൊണ്ട്‌ എത്രകാലം മുന്നോട്ടു പോകും? എന്റെ എതിർപ്പ് ഈ മാതിരി ബുദ്ധിജീവി ശിങ്കങ്ങളോടാണ്.”

ശാസ്ത്രീയകാഴ്ച്ചപ്പാടിന്റെ ഹൃദയം തന്നെ തുറന്നു കാണിച്ചിരിക്കുന്നു !!!
ഇനിയും മനസ്സിലാകാത്തവര്‍ക്ക് ബ്രൈറ്റിന്റെ അഞ്ചു ലേഖനങ്ങളും നൂറു പ്രാവശ്യം വായിച്ചാലും മനസ്സിലാകില്ല. മൈന്‍ഡ് സെറ്റിങ്ങിന്റെ കുഴപ്പമായിരിക്കാം.
അറിവിന്റെ നിറകുടങ്ങളാണെന്ന് ധരിക്കുംബോഴാണ് പ്രശ്നം. ദുരഭിമാനം, മുന്‍‌വിധി തുടങ്ങിയ കീറഭാണ്ഡങ്ങളൊക്കെ തലക്കകത്തുനിന്നും ഒഴിവാക്കാന്‍ തയ്യാറായാല്‍ എള്ളിനൊപ്പം വെറുതെ വെയിലുകൊള്ളുന്ന കുറുഞ്ചാത്തന്മാരായ ബുദ്ധിജീവികള്‍ക്കും(“എള്ളുണങ്ങുന്നത് എണ്ണക്ക്, കുറുഞ്ചാത്തന്‍ ഉണങ്ങുന്നതോ” എന്നാണ് ചിത്രകാരനു പരിചിതമായ പഴംചൊല്ല്) ബ്രൈറ്റിന്റെ പോസ്റ്റിന്റെ സത്ത മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും :)
അതു മനസ്സിലാക്കാന്‍ താമസിച്ചാല്‍ നമ്മുടെ സമൂഹം
സാംസ്ക്കാരികമായും,രാഷ്ട്രീയപരമായും ജീര്‍ണ്ണമാകുന്നത് ത്വരിതഗതിയിലാകും എന്നതിനാലാണ് ഈ വിഷയത്തില്‍ ശാസ്ത്രീയ ജ്ഞാനമില്ലാതിരുന്നിട്ടുപോലും
ബ്ലോഗിലെ പ്രമുഖ മെയില്‍ ഷോവനിസ്റ്റ് എന്ന ആരോപണം കേള്‍ക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ടുതന്നെ പെണ്‍കോന്തന്മാരായ ബുജികളെ ചിത്രകാരന്‍ തോണ്ടിക്കൊണ്ടിരുന്നത്.ഹഹഹഹഹ.....

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

“എല്ലാ മനുഷ്യരിലും വ്യത്യസ്ത അളവില്‍ സ്ത്രീത്വവും പുരുഷത്വവും കാണും.”

വളരെ പ്രധാനപ്പെട്ട വാചകം !!!

cibu cj പറഞ്ഞു...

“രണ്ടുപേര്‍ക്കും ഫെമിനിസ്റ്റ് തിയറിയെപറ്റി കാര്യമായി ഒന്നും അറിയില്ല എന്ന് മനസ്സിലായി.”
ഒരസ്സൽ ഈഗോമാനിയാക്കിനെയാണല്ലോ ഇതു കാട്ടിത്തരുന്നത്‌. ആവട്ടെ.

ബ്രൈറ്റേ, ഉരുളാൻ കോട്ടുകളനവധി ഇന്റർനെറ്റിൽ നിന്നും ബുക്കുകളിൽ നിന്നും ആണോ കിട്ടാത്തത്. എന്തുവേണം എന്നൊന്നു മനസ്സിൽ വിചാരിച്ചാൽ മതി.

ഇനിയിപ്പോ ഫെമിനിസം എന്ന വാക്കിനെ പറ്റി എന്റെ ധാരണ അപ്പാടെ അബധമായിരുന്നോ എന്നു ശങ്കിച്ച് വിക്കിപ്പീഡിയയിൽ നോക്കി. വിക്കിപ്പീഡിയയിൽ എഴുതുന്നവരും എന്റെ പോലെ മന്ദബുദ്ധികൾ തന്നെ. ഹാവൂ കൂട്ടുണ്ട്.

ഒരു വേള ബ്രൈറ്റ് പറഞ്ഞ ഈ സയൻസൊന്നും കേട്ടിട്ടില്ലാത്തവരാവുമോ ഈ സ്റ്റാൻഫോഡിലും ഓക്സ്ഫോഡിലും മറ്റും പഠിപ്പിക്കുന്നവർ!

‘മാങ്ങ ആരോഗ്യത്തിന്‌ നല്ലതല്ല’ എന്നുപറയുന്നവനോട് അതെന്താ എന്നു ചോദിക്കുമ്പോൾ, ‘അതോ, നിറയേ പുഴുവുള്ള മാമ്പഴമാണ്‌ ഞാൻ ഉദ്ദേശിച്ചത്, ഇക്കാലത്ത് ഞങ്ങളുടെ മാവിൽ നിറച്ചും ഇതരം മാങ്ങയാണ്‌’ എന്നു പറയുന്നപോലെ തമാശയാണ്‌ ബ്രൈറ്റേ ഈ കസർത്ത്.

ജിപ്സന്‍ ജേക്കബ് പറഞ്ഞു...

ബ്രൈറ്റിന്റെ ലേഖനങ്ങള്‍ ആദ്യം വളരെ താല്‍പ്പര്യത്തോടെയാണു വായിച്ചത്. എന്നാല്‍ പിന്നീട് താങ്കള്‍ പിതൃദായകക്രമത്തിലുള്ള ഒരു സമൂഹത്തിലെ ചില പ്രവണതകളെ യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്നു മനസ്സിലായി.മറ്റു ദായകക്രമങ്ങളെക്കുറിച്ചുള്ള അജ്ഞതയും പ്രകടമായി കാണാന്‍ തുടങ്ങി.
താങ്കള്‍ പല പോസ്റ്റുകളിലും അവതരിപ്പിച്ചിരിക്കുന്ന "ശാസ്തസത്യങ്ങള്‍"മാതൃദായകക്രമത്തിലെങ്ങിനെയായിരിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കിയിട്ടു പോരേ സത്യം വിളമ്പല്‍.താങ്കളുടെ ഗുരുക്കന്‍മാരായ പാശ്ചാത്യ ചിന്തകരും ഭീകരന്മാര്‍ തന്നെ.
പിന്നെ താങ്കളുടെ ഫെമിനിസത്തിലുള്ള വിവരം ശോചനീയം തന്നെ.അന്ധന്‍ ആനയെക്കണ്ടപോലുണ്ട്.താങ്കളുടെ അഭിപ്രായത്തില്‍ രണ്ടു തരം ഫെമിനിസമേ ഉള്ളോ? നന്നായി

Anoni Malayali പറഞ്ഞു...

ആണും പെണ്ണും, തുല്യരാണെന്നു പറയുന്നതിലും സുഖം അവര്‍ വ്യത്യസ്തരാണെന്നു പറയുന്നതാണ്‌. അതാണു ശരിയെന്നും തോന്നുന്നു. പിന്നെ പുരുഷവിരോധം കൊണ്ടു ഏതിനേയും ചാടിയങ്ങു കടിച്ചു ശരിയാക്കിക്കളയാം എന്നുള്ള നിലപാടും പരിശോധിക്കേണ്ടതുണ്ട്‌. അവസാനത്തെ ജനനേന്ദ്രിയ സംബന്ധിയായ ഉദ്ധരണി - (ഹഹ! അതുമൊരു പണ്‍) തെറ്റു തന്നാണ്‌. മൈനുകളില്‍ ഈ രണ്ട്‌ അവയവം ഉപയോഗിച്ചല്ലല്ലോ പണി, എന്നിട്ടും ആണുങ്ങളേ അവിടെ ജോലി ചെയ്യുന്നുള്ളു. അതുപോലെ യുദ്ധത്തിലെ കൊമ്പാറ്റ്‌ പുരുഷന്മാരേ ചെയ്യുന്നുള്ളു. വെറുതേ വാദത്തിനുവേണ്ടി അതുമിതും പറയാമെന്നല്ലാതെ കഴമ്പില്ലാതെ വാരിവലിച്ച്‌ "ഇന്‍ഫൊര്‍മേഷന്‍ ഓവര്‍ലോഡ്‌" ചെയ്തിട്ടും കാര്യമില്ല. ലൈംഗികതയാണ്‌ ഏറ്റവും വ്യത്യസ്തം. കണ്ണാണ്‌ പുരുഷന്റെ ഏറ്റവും വലിയ ഇന്ദ്രിയം, (പെണ്ണുങ്ങള്‍ക്ക്‌ എന്താണോ?), അതല്ലെ ഈ നെറ്റുമുഴുവന്‍, പരസ്യം മുഴുവന്‍, നിറയെ നിറയെ സ്ത്രീരൂപങ്ങള്‍, നഗ്നരും അര്‍ദ്ധനഗ്നരുമായി.

രാജര്‍ഷി പറഞ്ഞു...

ഫെമിനിസ്റ്റുകള്‍ക്കിട്ട് ഒരു മെയില്‍ ഷോവനിസ്റ്റീന്റെ കണ്ണും പൂട്ടിയുള്ള പൂശ് എന്ന് പറയട്ടോ?

Baiju Elikkattoor പറഞ്ഞു...

tracking....

അനോണി ആന്റണി പറഞ്ഞു...

മനുഷ്യനടക്കം ഒരുമാതിരി ഒരു ജന്തുവും ഏക‌- ഇണാശീലം ഉള്ളവരല്ല. ആജീവനാന്തം ജോഡി ചേരുന്നെന്ന് മനുഷ്യന്‍ കരുതിയിരുന്ന ഏതാണ്ട് എല്ലാ ജീവിയും സീരിയല്‍ മോണോഗമിസ്റ്റുകള്‍ മാത്രമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. മനുഷ്യന്‍ അടങ്ങുന്ന പ്രൈമേറ്റുകളില്‍ രതി കൂടുതല്‍ പ്രബലവുമാണ്‌.

വിവാഹം എന്ന പ്രകൃതിവിരുദ്ധ കരാര്‍ ഒരു എക്കണോമിക്ക് & സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ആണ്‌- അതിന്റെ ജന്യസങ്കല്പ്പങ്ങളായ കന്യകാത്വം, പാതിവ്രത്യം, വേശ്യാവൃത്തി എന്നിവ അടക്കം. അറിവും ധനവും അറ്റെന്‍ഷനും അടുത്ത തലമുറയ്ക്ക് ഉറപ്പു വരുത്തുക വഴി വിവാഹം മനുഷ്യപുരോഗതിയില്‍ വരുത്തിയ വത്യാസം ഒരു പക്ഷേ മറ്റൊന്നും വരുത്തിയിട്ടുണ്ടാവുകയുമില്ല. പാക്ക് ലീഡര്‍ സിംഹം മരിക്കുമ്പോള്‍ അവന്റെ മകന്‍ ആ പ്രദേശത്തിന്റെ ലീഡര്‍ ആകുന്നില്ല, ഹണ്ടിങ്ങിന്റെ രഹസ്യ സങ്കേതങ്ങളോ കൂട്ടിലിട്ട ഒരു മാന്‍ കൂട്ടമോ അതിനു മകനു കൈമാറാനുമില്ല. അതിനാല്‍ സിംഹങ്ങ്ല് വിവാഹം കഴിക്കാറില്ല. ഇരുപത്തഞ്ചു കൊല്ലം കുട്ടിയെ വളര്‍ത്തേണ്ടതില്ലാത്തതിനാല്‍ അവറ്റ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോള്‍ പരസ്പരം മറക്കും.

വിവാഹം എന്നത് പുരുഷന്റെയും സ്ത്രീയുടെയും ആവശ്യമാണ്‌, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അനാവശ്യമാണ്‌ എന്നിരിക്കെ പുരുഷന്റെ ലൈംഗികതയും സ്ത്രീയുടെ ലൈംഗികതയും വസ്ത്യസ്ഥമാണെന്ന ഫാക്റ്റ് അത്ര അധികം വിലപ്പോകുന്നില്ല- കാരണം പുരുഷനും സ്ത്രീയും (എത്ര വത്യസ്ഥമായ രീതിയിലാണെങ്കിലും) ഏക ഇണാസ്വഭാവം സ്വാഭാവികമായി ഇല്ലാത്തവര്‍ എന്ന നിലയില്‍ വിവാഹമെന്ന പ്ലെഡ്ജ് ഒരുപോലെ ബുദ്ധിമുട്ടി കാക്കുന്നവരാണ്‌. ആല്‍ഫ മെയില്‍ കൂട്ടത്തിലെ ഏറ്റവും കൊള്ളാവുന്ന പെണ്ണിലൊക്കെ കുഞ്ഞുങ്ങളെ ജനിപ്പിക്കേണ്ട പരിണാമഗതിക്കു പകരം സകല ആണിനും ഇണ എന്ന പുരുഷന്റെ റൈറ്റ് റ്റു സെക്സിലേക്ക് വിവാഹം അവനെ എത്തിക്കുന്നു (പ്രൈമേറ്റുകളില്‍ കന്യകയോ കന്യകനോ കൂടുതല്‍? കൊമ്പനുള്ള കാട്ടിലെ മോഴയ്ക്ക് കല്യാണമില്ല, പാവത്തിനു സ്വയംഭോഗം പോലും സാദ്ധ്യമല്ല, കഷ്ടം.) പുരുഷന്‍ വേഴ്ച നടത്തുമ്പോഴെല്ലാം ഒരു സ്ത്രീയും അതിലുണ്ടല്ലോ (സ്വവര്‍ഗ്ഗ രതി ഉള്‍പ്പെടുത്തിയിട്ടില്ല) എന്നതിനാല്‍ അവര്‍ എങ്ങനെ വേഴ്ചയില്‍ എത്തിച്ചേരുന്നു എന്നതിനു വളരെയൊന്നും പ്രാധാന്യമില്ല- പുരുഷനു കൂടുതല്‍ മെച്ചപ്പെട്ട രതി മോഡലിങ്ങ് ചെയ്യുന്നവളില്‍ നിന്നും സ്ത്രീക്ക് സ്പോര്‍റ്റ്സ്സ് കാര്‍ ഓടിച്ചു നടക്കുന്നവനില്‍ നിന്നും എന്നതു പോലും.

ഇണകളെ തിരഞ്ഞെടുക്കുന്ന രീതിയിലും അവരെക്കുറിച്ചുള്ള പോസസീവ്നെസ്സിനും അപ്പുറം, ഏക ഇണയായി ജീവിക്കുക എന്നത് ഇരു ലിംഗത്തിന്റെയും സ്വഭാവമല്ല എന്നതിനാല്‍ മറ്റു ചെറുവിവരങ്ങള്‍ അപ്പടി അപ്രസക്തമായിപ്പോകുന്നില്ലേ?

അഖിലലോക മുതലാളിമാരേ സംഘടിക്കുവിന്‍ എന്ന് ഒരു കാലത്തും ആര്‍ക്കും ആഹ്വാനം ചെയ്യേണ്ടി വന്നിട്ടില്ല, ഫെമിനിസത്തിന്റെ കാര്യത്തിലും അങ്ങനെയാണ്‌ സംഭവിച്ചത്. പ്രൈമേറ്റുകളില്‍ ഇല്ലാത്ത തരം സങ്കീര്‍ണ്ണ അവകാശങ്ങള്‍ മനുഷ്യരില്‍ ഉണ്ടായ കാലം മുതല്‍ ഇന്നു വരെ ഒരു സിവിലൈസ്ഡ് സൊസൈറ്റിയില്‍ വേണ്ട മനുഷ്യാവകാശങ്ങള്‍ സ്ത്രീക്കു ലഭിച്ചിട്ടില്ല. ഇതിനു ലിംഗവത്യാസപരമായ വ്യാഖ്യാനങ്ങള്‍ എത്ര തീര്‍ത്താലും അതൊന്നും കാരണമാവുകയുമില്ല, മാത്രമല്ല, ലിംഗപ്രത്യയപരമായി സ്ത്രീ പുരുഷനു താഴെയാണെന്ന് ശാസ്ത്ര വിളംബരങ്ങള്‍ നടത്തിയിരുന്ന സമൂഹമെല്ലാം മറ്റു തരം ഫാസിസങ്ങളും കാണിച്ചിരുന്നവ ആണ്‌ എന്ന് ശ്രദ്ധിച്ചാല്‍ കാണാവുന്നതേയുള്ളു എന്നതിനാല്‍ ഇത്തരം പ്രകടനങ്ങള്‍ കൊണ്ട് സ്ത്രീവിരുദ്ധതയെ ന്യായീകരിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന് കരുതേണ്ടി വരും.

പുരുഷന്‍ മരിച്ചാല്‍ അവന്റെ ഇണയെ കൂടി ദഹിപ്പിക്കുന്നത് (രൂപ് കന്‍‌വറിനു ശേഷം ആരുമില്ലേ എന്തോ)
പുരുഷന്‍ വ്യഭിചരിച്ചാല്‍ ചാട്ടകൊണ്ട് അടിക്കുകയും സ്ത്രീ വ്യഭിചരിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്ന സമൂഹത്തിന്റെ നിയമമാണ്‌. സ്ത്രീക്ക് ആത്മാവില്ലെന്നും അതിനാല്‍ അവള്‍ക്കു മനുഷ്യാവകാശങ്ങളില്ലെന്നും പറഞ്ഞ പുരോഹിതോത്തമന്‍ കാപ്പിരിക്ക് ആത്മാവില്ലെന്നും അതിനാല്‍ അവനെ കൊല്ലുന്നത് തെറ്റല്ലെന്നും പറഞ്ഞ പൗരോഹിത്യത്തിന്റെ സൃഷ്ടി തന്നെയാണ്‌.

സ്ത്രീകള്‍ ജോലി ചെയ്താല്‍ ബ്രിട്ടണ്‍ നശിക്കുമെന്ന് പറഞ്ഞ ഡിപ്ലോമാറ്റ് മുതല്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണ്‌ നാട്ടില്‍ മഴയില്ലാത്തതെന്ന് പറഞ്ഞ മഠാതിപതി വരെയുള്ളവരുടെ പ്രവര്‍ത്തിയാണ്‌ ഫെമിനിസത്തെ സൃഷ്ടിച്ചത്. (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന് തോപ്പില്‍ ഭാസി)

cont'd

അനോണി ആന്റണി പറഞ്ഞു...

ഒരു പ്രസ്ഥാനവും എല്ലാ മുഖത്തിലും പരിപൂര്‍ണ്ണമായി ശരിയായി എല്ലാക്കാലത്തും വര്‍ത്തിക്കാറില്ല. ചന്തയില്‍ ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങി അതിനാല്‍ സംഘടിക്കാനുള്ള അവകാശങ്ങള്‍ അനാവശ്യമാണെന്ന് പറയാനാവില്ലല്ലോ. ഫെമിനിസത്തിനു അതിന്റേതായ പരിമിതികളും തെറ്റുകുറ്റങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും അത് അതിനെ നയിക്കുന്ന ക്ലാസ്സിന്റെ പ്രശ്നങ്ങള്‍ക്കു ചുറ്റും ചുറ്റിത്തിരിഞ്ഞു പോകാറുണ്ട്. വാലന്റയിന്‍ ഡേ തടഞ്ഞതില്‍ ജട്ടി അയച്ച സംഘടന സ്ത്രീധനക്കുടിശ്ശികയുടെ പേരില്‍ സ്റ്റൗ കത്തി ചത്തുപോകുന്ന സ്ത്രീയെ കാണാതെ പോകുന്നതും ഗ്രാമപ്രമുഖന്‍ ബലാത്സംഗത്തിനു ശിക്ഷിച്ച വാര്‍ത്തയ്ക്കെതിരേ പഞ്ചായത്താപ്പീസ് പിക്കറ്റ് ചെയ്യാത്തതും നഗ്നയായി തെരുവിലൂടെ പരേഡ് ചെയ്യപ്പെട്ട ദളിത യുവതിക്കു വേണ്ടി ഒഴുക്കാന്‍ കണ്ണീര്‍ ബാക്കി വയ്ക്കാത്തതും ഇതേ അസോസിയേഷന്‍ പ്രശ്നമാണ്‌.

സാമൂഹ്യമായ പ്രശ്നങ്ങള്‍ക്ക് സാമൂഹികമായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും പരിഹാരങ്ങളുമേ യോജിക്കൂ. പ്രൈമേറ്റുകളുടെ നേതാവ് ചട്ടം ലംഘിച്ച പെണ്ണിനെ മറ്റു കുരങ്ങന്മാര്‍ ബലാത്സംഗം ചെയ്തു കൊല്ലാന്‍ കല്പ്പിച്ചാല്‍ അതും ഒരു സാമൂഹ്യ പ്രശ്നമാണ്‌, റ്റെസ്റ്റോസ്റ്റെറോണ്‍ സര്‍ജ്ജ് നല്‍കുന്ന രോഷം ആല്‍ഫ മെയിലിന്റെ ജനിതകസ്വഭാമാണെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാമെങ്കിലും.ഡിസ്‌ക്ലെയിമര്‍- ഞാന്‍ സ്ത്രീയല്ല, സ്ത്രീപക്ഷവാദിയുമല്ല, മനുഷ്യപക്ഷവാദിയായ ഒരു സാധാരണ പുരുഷന്‍.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

അനോണി ആന്റണിയുടെ കമന്റു കലക്കിയല്ലോ !!!

അവസാനം കൊടുത്ത ആ ഡിസ്ക്ലൈമര്‍ വാചകത്തിലെത്തിച്ചേരാനുള്ള വഴിയാണ് നമുക്ക് വേണ്ടത്.“ഞാന്‍ സ്ത്രീയല്ല, സ്ത്രീപക്ഷവാദിയുമല്ല, മനുഷ്യപക്ഷവാദിയായ ഒരു സാധാരണ പുരുഷന്”

കാക്കര - kaakkara പറഞ്ഞു...

ചില ഫെമിനിസ്റ്റുകൾ എപ്പോഴും പുരുഷനെ ശത്രുവായി കാണുന്നു, എല്ലാ പ്രശ്‌നവും പുരുഷനിർമിതം, ഈ ഫെമിനിസ്റ്റുകൾ ഏത്‌ വിഭാഗത്തിൽപ്പെടും?

അ‌ബ്ദു. പറഞ്ഞു...

മാങ്ങ ആരോഗ്യത്തിന്‌ നല്ലതല്ല’ എന്നുപറയുന്നവനോട് അതെന്താ എന്നു ചോദിക്കുമ്പോൾ, ‘അതോ, നിറയേ പുഴുവുള്ള മാമ്പഴമാണ്‌ ഞാൻ ഉദ്ദേശിച്ചത്, ഇക്കാലത്ത് ഞങ്ങളുടെ മാവിൽ നിറച്ചും ഇതരം മാങ്ങയാണ്‌’ എന്നു പറയുന്നപോലെ തമാശയാണ്‌ ബ്രൈറ്റേ ഈ കസർത്ത്'. സിബു വളരെ കൃത്യമായി പറഞ്ഞുകഴിഞ്ഞു എന്ന് തോന്നുന്നു.

വാദങ്ങള്‍ (ശാസ്ത്രത്തിനെതിരായി വരെ) ഇഷ്ടം പോലെ കിട്ടും,
Feminism is the radical notion that women are human beings“, “Feminism encourages women to leave their husbands, kill their children, practice witchcraft, destroy capitalism and become lesbians“ ഇങ്ങനെകൂടി ഫെമിനിസത്തിന് വ്യാഖ്യാനങ്ങളുണ്ട്, അത്കൂടി എടുത്തിടാമായിരുന്നു, പറഞ്ഞതില്‍ ഒരു പെണ്ണ് കൂടി എന്ന് വെളിപ്പെടുത്തിയിരുന്നെങ്കില്‍ ചിത്രകാരന്മാരുടെ കയ്യടി ഇനിയും കിട്ടുമായിരുന്നു.

Instead of exhorting young women to prepare for a variety of technical subjects by studying science logic and mathematics,Women's studies students are now taught that the logic is a tool of domination...
സംശയമെന്തിനാ ബ്രൈറ്റ്, ഈ ‘ലോജിക്കി’ന്റെ കളി തന്നെയാണ് “സ്ത്രീക്ക് വാഷിങ്ങ് മെഷീനും ഡിഷ് വാഷറും ഒക്കെ കൊടുത്ത് അവളുടെ ജോലിഭാരം
കുറക്കുന്നതിന് പകരം അവരെ അടുക്കളയില്‍ നിന്ന് രക്ഷിക്കണമെന്ന വലിയ അപകടമാണ് ഇവര്‍‌ പറയുന്നത്“
എന്നൊക്കെ പറയിക്കുന്നത്.
Fortunately,there are still intelligent young women prepared to enter a scientific career,and I should like to pay tribute to their courage,in the face of uncouth bullying of this kind.''
എത്ര സിമ്പിളായിട്ടാണ് സമര്‍ഥിച്ചിരിക്കുന്നത്, ഫെമിനിസം എന്നൊന്നും മണ്ടത്തരം പറഞ്ഞിരിക്കാതെ intelligent ആയി ശാസ്ത്രം പഠിക്കൂ എന്ന്. ഇങ്ങനെ വളഞ്ഞ് തിരിയുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല, നേരെയങ്ങ് പറഞ്ഞാല്‍ മതിയല്ലോ, ഫെമിനിസ്റ്റുകളെല്ലാം intelligent അല്ലാത്ത, scientific അല്ലാത്ത മണ്ട ശിരോമണികളാണെന്ന്.

എന്തായാലും ബ്രൈറ്റ് തന്നെ ജാമ്യമെടുത്ത Gloria Steinem ഇത്ര കൂടി പറഞ്ഞിട്ടുണ്ട്,
Any woman who chooses to behave like a full human being should be warned that the armies of the status quo will treat her as something of a dirty joke. That's their natural and first weapon. She will need her sisterhood“.

bright പറഞ്ഞു...

ഫെമിനിസത്തിന്റെ സാമൂഹികമായ പ്രാധാന്യത്തെ ഞാന്‍ നിരാകരിച്ചിട്ടില്ല.ഫെമിനിസത്തിന് നിര്‍വചനം എന്തായാലും,if it put forwards a 'falsifiable hypothesis' then it is in the turf of science and it will be judged according to the rules of science.Equity feminism അത്തരത്തിലുള്ള ഒന്നും മുന്നോട്ടു വച്ചിട്ടില്ലാത്തതു കൊണ്ട് ആ കാര്യത്തില്‍ ശാസ്ത്രം ഇടപെടുന്നുമില്ല.എന്നാല്‍ പുരുഷന്‍ എന്ന ഗ്രൂപ്പിന് സ്ത്രീ എന്ന ഗ്രൂപ്പിനെ നിയന്ത്രിച്ചു വരുതിയിലാക്കാന്‍ കഴിയും എന്നത് ശരി എന്നോ തെറ്റ് എന്നോ കണ്ടെത്താന്‍ സാധിക്കുന്ന ഒരു പ്രസ്തവനയാണ്.(Falsifiable hypothesis)തീര്‍ച്ചയായും പുരുഷന്‍ സ്ത്രീയെ നിയന്ത്രിക്കുന്നുണ്ടാകാം/നിയന്ത്രിക്കുന്നുണ്ട്.എന്നാല്‍ പുരുഷവർഗ്ഗം സ്ത്രീവർഗ്ഗത്തെ നിയന്ത്രിക്കുന്നു എന്നത് എത്രമാത്രം ശരിയാണ് എന്നതാണ് ചോദ്യം.എന്റെ പോസ്റ്റിലൊരിടത്തും ഫെമിനിസത്തിന്റെ സാമൂഹ്യ വശങ്ങൾ/ഗുണങ്ങള്‍/പ്രാധാന്യം ഒന്നും ചർച്ച ചെയ്യുന്നില്ല.

ഫെമിനിസ്റ്റാകുന്നതിന് ശാസ്ത്രം ഒരു തടസ്സമല്ല.എന്നാല്‍ ഫെമിനിസ്റ്റ് തിയറി അനുസരിച്ചുള്ള വിശദീകരണങ്ങൾ തെറ്റാകുമ്പോൾ ശാസ്ത്രത്തിന് ഇടപെടേണ്ടിവരും.Standard social science model(SSSM) എന്നറിയപ്പെടുന്ന സാമൂഹ്യമായ വ്യാഖ്യാനങ്ങളും കാരണങ്ങളും ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തെറ്റാകാം എന്നു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.വിശേഷിച്ചും SSSM (gender feminism, Freudian psychology,behaviourism ഒക്കെ ഇതില്‍ പെടും.)പൊതുവേ ശാസ്ത്രം അംഗീകരിക്കുന്നില്ല അതിനാല്‍ അത് സ്ത്രീവിരുദ്ധമാണ് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാകുമ്പോള്‍?ഞാന്‍ നേരത്തെ പറഞ്ഞ പോലെ Equaliy is not a claim that all humans are equal or interchangeable;it is the moral principle that individuals should not be judged or constrained by the average properties of their group.....Absolutely nothing any scientist claim to discover is going to change that.ഇതിലെവിടെ സ്ത്രീവിരുദ്ധത?ഫെമിനിസ്റ്റ് തിയറിയുടെ ചില നിഗമനങ്ങളേയാണ് Evolutionary psychology (EP) ചോദ്യം ചെയ്യുന്നത്.

bright പറഞ്ഞു...

ഫെമിനിസം എന്നു കേൾക്കുമ്പോൾ ചിലര്‍ ആവശ്യമില്ലതെ വികാരം കൊള്ളുന്നതുകൊണ്ട് ഫെമിനിസം എന്ന വാക്കുതന്നെ ഒഴിവാക്കാം.മനുഷ്യന്റെ മനഃശാസ്ത്രം വിശദീകരിക്കാൻ നിലവില്‍ രണ്ടു തിയറികളുണ്ട്.(1) മനുഷ്യ മനസ്സ് ജന്മനാ ശൂന്യമായ ഒരു സ്ലേറ്റ് പോലെയാണ്.(Blank slate-John Locke യുടെ Tabula rasa.)സമൂഹം അതില്‍ പെരുമാറ്റ രീതികള്‍ എഴുതി ച്ചേർക്കുകയാണ്.(Behaviours are socially constructed.) Human interactions arise not from the motives of people dealing with each other but from the motives of groups dealing with other groups-in this case male gender dominating the female gender.

ഇനി തിയറി (2) മനുഷ്യ മനസ്സിന് ജന്മനാ ചില ചോദനകളുണ്ട് (instincts).കമ്പ്യൂട്ടര്‍ ഉദാഹരണം പറഞ്ഞാല്‍ brain comes with certain pre installed soft wares with certain default settings.അതായതു മനസ്സ് ശൂന്യമായ സ്ലേറ്റ് അല്ല.ഇനി ചോദ്യം,ഇതില്‍ ഇതു തിയറിയായിരിക്കും ശരി?personally we all have a preferred theory,but which is the right one scientifically?Which theory best explain the given facts and give predictions that can be verified?

ആദ്യത്തെ തിയറി ശരിയാണെങ്കില്‍,then the human brain is magical and is immune from evolution.അസംഖ്യം മനഃശാസ്ത്ര പരീക്ഷണങ്ങള്‍ തെറ്റാവണം.It is an extraordinary claim,and extra ordinary claims require extraordinary evidence. അല്ലെങ്കിൽ പരിണാമസിദ്ധാന്തം തെറ്റാവണം. പരിണാമസിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാന്‍ കഴിഞ്ഞാലേ ആദ്യത്തെ തിയറി ശരിയാവുകയുളൂ.അതുമല്ലെങ്ങില്‍ മനുഷ്യ പരിണാമത്തിനു ശേഷം പെട്ടെന്ന് ഡാർവ്വിനിസം (evolution by natural selection) ലാമാർക്കിസം ആകണം.(theory of acquired characteristics) അതിനുള്ള തെളിവുണ്ടോ ? അല്ലാതെ argumentum ad consequentiam (Latin for argument to the consequences)ഉപയോഗിച്ചാല്‍ പോര.It's a logical fallacy.സ്ത്രീകള്‍ രണ്ടാംതരം പൌരന്മാരയിപ്പോകും(?)എന്ന ധാരണ ഒരു ശാസ്ത്രീയ തെളിവാണോ?മനുഷ്യന്റെ പ്രാധാന്യം കുറയും എന്നതായിരുന്നല്ലോ ഭൂമി സൂര്യനെ ചുറ്റുന്നത്‌ അംഗീകരിക്കാതിരിക്കുന്നതിന് പറഞ്ഞ ഒരു ന്യായം.അതുപോലെ മനുഷ്യനെ വെറും കുരങ്ങാക്കി എന്നതായിരുന്നല്ലോ പരിണാമസിദ്ധാന്തത്തിന്റെ പ്രശ്നം.എന്നിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായോ?

ഇവിടെ ആദ്യത്തെ തിയറിയാണ് ഫെമിനിസം.രണ്ടാമതെത് evolutionary psychology (EP). EP just take the theory of evolution all the way to it's logical conclusion.Just as our eyes are evolved to solve the problem of seeing brain is an organ evolved to solve certain problems our ancestors encountered,like finding and keeping a suitable mate and create plenty of off springs.ഇതായിരിക്കും കൂടുതല്‍ ശരി എന്ന് സ്വയം തീരുമാനിക്കാം.

ഏതെങ്കിലും വിശ്വാസപ്രമാണങ്ങൾ ശാസ്ത്രത്തിനു പകരം വച്ചപ്പോഴൊന്നും മനുഷ്യന് ഗുണമുണ്ടായിട്ടില്ല.ഉദാഹരണം സ്റ്റാലിന്റെ റഷ്യയില്‍ ലൈസങ്കോവിന്റെ തിയറികള്‍.( Trofim Lysenko) ഒരുപക്ഷേ എല്ലാ ഐഡിയോളജികളുടേയും (religious,political or social)പ്രശ്നം ഇതായിരിക്കാം.optional stopping of critical thinking.വിശ്വാസങ്ങൾക്കനുസരിച്ചു ശാസ്ത്രചിന്ത രൂപപെടുത്തുക.ചെരുപ്പിനനുസരിച്ചു കാല് മുറിക്കുക. അതുപ്രകാരമാണ് നമുക്ക് ഹോമിയോപ്പതിയിൽ വിശ്വാസമുള്ള യുക്തിവാദിയും,സന്തോഷ്‌ മാധവനെ പുച്ഛിക്കുന്ന സായിബാബ ഭക്തനും ബഹുദൈവവിശ്വാസിയെ പരിഹസിക്കുന്ന ഏക ദൈവവിശ്വാസിയും തുലാഭാരം നടത്തുന്നതില്‍ അപാകത കാണാത്ത ശാസ്ത്രജ്ഞനും മറ്റും ഉണ്ടാകുന്നത്.ഇടതുപക്ഷ ചിന്തഗതിയുള്ളവര്‍ക്ക് മനുഷ്യനുണ്ടാകുന്നതുവരെ ഡാര്‍വിന്റെ സിദ്ധാന്തമാണ് ശരി. അവിടന്നങ്ങോട്ട് ഏംഗൽസ്സിന്റെ part Played by Labour in the Transition from Ape to Man ആണ് ശരി.(ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിണാമ പുസ്തകങ്ങള്‍ നോക്കുക.)അതായത് അതുവരെ എതിർത്തുകൊണ്ടിരുന്ന ലാമാർക്കിസം!!(Does it surprise you that very strong opponents of EP are all known 'leftist' scientists?Eg :Stephen Jay Gould.)

ഇപ്പോള്‍ എന്നെ അനുകൂലിക്കുന്ന ചിത്രകാരന്‍ ,ഞാന്‍ പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ മനുഷ്യന്റെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്താൽ പ്ലേറ്റ് തിരിച്ചുവക്കുന്നത് കാണാം :-)

പട്ടൌടി പറഞ്ഞു...

പരിഷത്തിനെ ഏതു പുസ്തകത്തിന്റെ കാര്യമാണു ബ്രൈറ്റ് ചേട്ടാ പറയുന്നത്?
പരിഷത്ത് എന്നാല്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് സര്വ്വസമ്മതമായ ഒരു തീയറി പ്രസിദ്ധീകരിക്കുന്ന സംഘടന ആയോ ഈയിടെ?

ചതുര്‍മാനങ്ങള്‍ പറഞ്ഞു...

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, ശാസ്ത്രരീതിയുടെ അപര്യാപ്തത കൊണ്ട് ഇപ്പോഴും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന ഇവലൂഷണറി സൈക്കോളജിയും ഒന്നാണോ?
തന്റെ ഫീല്‍ഡില്‍ മിടുക്കനായ ഒരു ഡാര്‍വിനിസ്റ്റ് ആണ് Stephen Jay Gould. പര്യാപ്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത കാലത്തെ പരിസ്ഥിതി എമ്പിരിക്കലി ഊഹിച്ച് ഹൈപ്പോതെസിസുകള്‍ ഉണ്ടാക്കി അതിനെ എമ്പിരിക്കല്‍ തെളിവുകള്‍ വച്ച് പ്രൂവ് ചെയ്യുന്ന ഒരു രീതിയെ (ഇവലൂഷണറി സൈക്കോളജി) ചോദ്യം ചെയ്യുന്ന ഇവലൂഷണറി സയന്റിസ്റ്റ് ഇടത്പക്ഷചിന്താഗതിക്കാരനായാലും വലതുപക്ഷ ചിന്താഗതിക്കാരനായാലും വ്യത്യാസമെന്താണ്? നാച്യുര്‍ അഥവാ പ്രകൃതി മാത്രമാണോ ഇക്കാലത്തെല്ലാം പരിസ്ഥിതി സൃഷ്ടിച്ചു കൊണ്ടിരുന്നത്?
ഇടതുപക്ഷവും ശാസ്തസാഹിത്യപരിഷത്തും ഡാര്‍വിന്റെ പരിണാമത്തെ എതിര്‍ക്കുന്ന പുസ്തകങ്ങള്‍, പ്രബന്ധങ്ങള്‍ ഏതൊക്കെയാണ്?

“ഇപ്പോള്‍ എന്നെ അനുകൂലിക്കുന്ന ചിത്രകാരന്‍ ,ഞാന്‍ പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ മനുഷ്യന്റെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്താൽ പ്ലേറ്റ് തിരിച്ചുവക്കുന്നത് കാണാം.“

ഫെമിനിസത്തേക്കാള്‍ പരിണാമസിദ്ധന്തം വച്ച് വിശകലനം ചെയ്യാന്‍ പറ്റിയത് ജാതിവ്യവസ്ഥ തന്നെയാണ്. പുലയന്‍ എന്നത് നാചുറല്‍ സെലക്ഷനില്‍ തോറ്റുപോയവനാണെന്നു പറഞ്ഞാല്‍ എളുപ്പമായല്ലോ. പുലയന്റെ അല്ലെങ്കില്‍ അടിമയുടെ ജീന്‍ നാച്ചുര്‍ അഥവാ പ്രകൃതി മാത്രം ഉണ്ടാക്കിയ പരിസ്ഥിതി വച്ചാണോ സെലക്റ്റ് ചെയ്യപ്പെട്ടത്?

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളാന്‍ എന്താഹെ....


നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ് ഫെമിനിസം
ലോകത്ത് രൂപപ്പെട്ടതെന്ന് (മറ്റ് ഇസങ്ങള്‍പ്പോലെ) മനസ്സിലാകാതെ
കുറെ സയന്‍സ്സ് എടുത്തെഴുതിയലൊരു ലേഖനമാകില്ല സുഹൃത്തെ

താങ്കളുടെ കാഴ്ചപ്പാടാണ് ശരിയെന്ന് സമ്മതിക്കാത്തവരെ തെറിപറയുന്നതല്ല ബ്ലോഗെഴുത്ത് എന്നുപോലും മനസ്സിലാകാത്ത
ഒരു ഇഡിയട്സാണെന്ന് താങ്കളെന്ന് പറഞാല്‍...

Akbar പറഞ്ഞു...

:)

LinkWithin

Related Posts with Thumbnails