2010, ജനുവരി 20, ബുധനാഴ്‌ച

games people play...!!!ഈ പോസ്റ്റിന്റെ ആദ്യഭാഗങ്ങള്‍ ഇവിടെ.... (1) ആണും പെണ്ണും.... (2) സ്ത്രീയും പുരുഷനും...(3) ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍...

പിൻഗാമികളെ ഉണ്ടാക്കുക എന്ന ഈ കളിയില്‍ പുരുഷന്റെ വിജയമന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.ഏറ്റവും മെച്ചം ഒരു ഇണയെ സ്വന്തം കസ്റ്റഡിയിൽ വച്ച് അതിലുണ്ടാകുന്ന കുഞ്ഞിനെ നന്നായി വളര്‍ത്തുക.ഒഴിവു സമയങ്ങളില്‍ അല്പസ്വല്പം 'ചുറ്റിക്കളിയും'.അഥവാ അതിലുണ്ടാകുന്ന സന്താനങ്ങൾ വിജയിച്ചില്ലെങ്കിൽ പോലും വലിയ നഷ്ടമൊന്നുമില്ല്ലോ.അഥവാ ഭാഗ്യമുണ്ടെങ്കില്‍,ആ കുട്ടി അച്ഛന്റെ സഹായമില്ലാതെ വളരാം,കൂടുതല്‍ ഭാഗ്യമുണ്ടെങ്കില്‍ ആ കുട്ടിയെ വേറെ ഏതെങ്കിലും പുരുഷന്റെ ബാധ്യതയുമാക്കാം.(ഇതേപോലെ നേരം പോക്കിനു പോയ ഒരു പുരുഷന്റെ ഇണയെ വളച്ചെടുത്താല്‍ മതി.Any way in foraging societies fertile women are almost always married.)ഈ കണക്കുകൂട്ടലുകളൊന്നും പക്ഷേ സ്ത്രീക്ക് ബാധകമല്ല.പുരുഷന്മാര്‍ വൈവിധ്യത്തിനു വേണ്ടി മാത്രം കൂടുതല്‍ ഇണകളെ തേടുന്നവരായിരിക്കും.

David Buss ( professor of psychology -The University of Texas)അമേരിക്കയിലെ വളരെ ലിബറല്‍ കുമാരി കുമാരൻമാർക്ക് ഒരു രഹസ്യ ചോദ്യാവലി നല്കി നടത്തിയ ഒരു പഠനം ഇപ്രകാരമായിരുന്നു.How strongly are you seeking a one night stand?The women said,not very strongly;the men said,pretty strongly.Women wanted four or five partners over their life times,men wanted eighteen over their life times.Women were definitely not ready to have sex with someone they had known for a week or less.How short a time would a man have to know a women before he would definitely not have sex with her.Buss never found out;his scale did not go down past ''one hour'' :-) സത്യത്തില്‍ ഈ 'കണ്ടുപിടുത്തം' തീരെ അപ്രതീക്ഷിതമൊന്നുമല്ല.നമ്മുടെ ഫെമിനിസ്റ്റ് ബുദ്ധിജീവികളുടെ തിയറി ശരിയായിരുന്നെങ്കിൽ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഇത്രമാത്രം വ്യത്യാസം കാണുമായിരുന്നില്ല.സ്ത്രീ വിമോചനസമരങ്ങള്‍ക്ക് ശേഷമുള്ള അമേരിക്കയില്‍,ഗര്‍ഭനിരോധന മാർഗ്ഗങ്ങള്‍ സുലഭമായ അമേരിക്കയില്‍ സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നില്ല.ആരും,അല്ലെങ്കില്‍ ഒന്നും അവരെ തടയാഞ്ഞിട്ടുപോലും...


മറ്റൊരു രസകരമായ സൈക്കോളജി പഠനവുമുണ്ട്.(Elaine Hatfield, University of Hawaii , and Russell D Clark III, Florida State University.)ഏതാനും സുന്ദരികളും സുന്ദരന്മാരും അപരിചിതരെ ലൈംഗികബന്ധത്തിനു ക്ഷണിച്ചാൽ അവരുടെ പ്രതികരണം എപ്രകാരമായിരിക്കും എന്നതായിരുന്നു പഠന വിഷയം.റിസള്‍ട്ട്‌ നമ്മള്‍ പ്രതീക്ഷിക്കുന്നതുതന്നെ. "The great majority of men were willing to have a sexual liaison with the women who approached them. Not one woman agreed to a sexual liaison."

'കൂളിഡ്ജ് ഇഫക്റ്റ്‌'എന്ന'പുതിയൊരു സ്ത്രീയെകാണുമ്പോള്‍ പുരുഷന്റെ 'ആക്രാന്തം' തെളിയിക്കാന്‍ ഉദാഹരണങ്ങളുടേയൊന്നും ആവശ്യമില്ല.എല്ലാ സസ്തനികളുടെയും സ്വഭാവമാണ് അത്.(again feminist theory is wrong.)ഗവേഷകര്‍ പെണ്ണുങ്ങളെ(of course animals) വേഷം മാറ്റിയും,ഗന്ധം മാറ്റിയും പരീക്ഷിച്ചപ്പോളൊക്കെ ആണുങ്ങള്‍ കള്ളം കണ്ടുപിടിച്ചിരുന്നു,അവര്‍ തിരിഞ്ഞു നോക്കിയില്ല. പഴയ സാധനത്തിനെ ആര്‍ക്കു വേണം?;-) Males may not care what kind of female they mate with,but they are hypersensitive to which female they mate with.കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കാതിരിക്കുക.ഓര്‍ക്കുക,പാഴാക്കിയവർക്കൊന്നും അധികം പിൻഗാമികളുണ്ടായില്ല.

ലോകമെമ്പാടും നടന്ന പല സർവ്വേകളിലും പുരുഷന്മാര്‍ ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഇണയോടുള്ള ആകര്‍ഷണം കുറയുന്നതായി സമ്മതിക്കുന്നുണ്ട്.(ഇത് വായിക്കുന്ന മഹിളാരത്നങ്ങള്‍ അവരുടെ കണവന്മാരെ ചോദ്യം ചെയ്യുക.സത്യം പറയുമോ എന്നറിയാമല്ലോ.(കുടുംബം കലക്കി ബ്ലോഗ്‌ അവാര്‍ഡ്‌ ഉണ്ടെങ്കില്‍ അത് എനിക്കുതന്നെ...:-)) ഇണയുടെ സൌന്ദര്യമോ കിടപ്പുമുറിയിലെ കഴിവുകളോ ഇണയോടുള്ള സ്നേഹക്കുറവോ പോലുമല്ല പ്രശ്നം.It is the concept of having the same person again and again,in other words men are just bored.And men can afford to get bored,but women can't.ദിവസവും പാല്‍പായസം കിട്ടിയാലും ഇടക്ക് അല്പം ശർക്കരപായസം കിട്ടിയാല്‍....ഒട്ടും മുഷിയില്യ...;-)Variety is the spice of life എന്നു പറഞ്ഞ ആ മഹാന്‍ ആരാണ്?

പുരുഷന്റെ മറ്റൊരു 'കഴിവാണ്' വളരെ നിസ്സാരകാര്യങ്ങൾ കൊണ്ട്,ലൈംഗികോത്തേജനം ഉണ്ടാവുക എന്നത്.കമ്പില്‍ സാരി ചുറ്റിവച്ചാല്‍ പോലും പാഞ്ഞുചെല്ലുകയും ബസ്സ്‌ യാത്രയിലും, വിമാനത്തിലും വരെ പൌരുഷം പ്രകടിപ്പിക്കുന്നതിലും നമ്മുടെ പുരുഷ കേസരികള്‍ പ്രശസ്തരാണല്ലോ.ഒരു സമാധാനമുള്ളത് വേറെ ധാരാളം മൃഗങ്ങളും നമുക്ക് കൂട്ടിനുണ്ട് എന്നതാണ്

''Zoologists have found that males of many species will court an enormous range of objects having a vague resemblance to the female:other males,females of wrong species,females of the right species that have been stuffed and nailed to a board,parts of stuffed females such as a head suspended in mid air,even parts of females with important features missing like the eyes and the mouth.''(STEVEN PINKER-How The Mind Works.)

ഇനി ഇതിനു താത്വികമായ ഒരു ന്യായീകരണം വേണമല്ലോ.(അതായത് ഇതുവരെ പറഞ്ഞതൊന്നും പോരെങ്കില്‍.)നമുക്ക് error management theory ഒന്നു പരിചയപ്പെടാം. തിയറിയുടെ ഉപജ്ഞാതാക്കള്‍ Martie G. Haselton of UCLA and Daniel Nettle of the University of Newcastle.തിയറിയുടെ അടിസ്ഥാനം നാമെല്ലാം ജീവിതത്തില്‍ വളരെ കുറവ് അറിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കെണ്ടിവരുന്നത് എന്നതാണ്.(decision making under uncertainty)അതായത് തീരുമാനങ്ങളില്‍ പിഴവുകള്‍ പറ്റാം.പക്ഷേ പിഴവുകള്‍ക്കെല്ലാം ഒരേ പിഴ (penalty) ആയിരിക്കില്ല.

പിഴവുകള്‍ രണ്ടു തരമുണ്ട്.(1) False positive(Type 1 error) യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതു ഉണ്ടെന്നു കരുതുക.(2) False negative (Type 2 error) യഥാര്‍ത്ഥത്തില്‍ ഉള്ളത് ഇല്ലെന്നു കരുതുക. വിശദീകരിക്കാം...ഒരു പുരുഷന്‍ ഒരു സ്ത്രീയെ കാണുന്നു,ആ സ്ത്രീക്ക് തന്നോട് താല്പര്യമുണ്ടോ എന്നറിയണം.നമുക്കുള്ളത് വളരെ ശുഷ്ക്കമായ ചില വിവരങ്ങള്‍ മാത്രമാണ്.സ്ത്രീ നമ്മെനോക്കി ചിരിച്ചു,അവരുടെ പെരുമാറ്റത്തില്‍ തന്നോടൊരു 'ഇത്' ഉണ്ടോ എന്ന് സംശയം.അപൂര്‍ണമായ ഈ വിവരങ്ങളില്‍നിന്നന്നു നാം നിഗമാനങ്ങളിലെത്തേണ്ടത്.

താഴയുള്ള ചിത്രം നോക്കുക.ആകെ നാലു സാധ്യതകളാണുള്ളത്.ഇതില്‍ false negative ആണ് ഏറ്റവും നഷ്ടം വരുത്തുന്ന പിഴവ് .സന്താനോൽപ്പാദനത്തിനുള്ള ഒരു അവസരമാണ് ഇല്ലാതാകുന്നത്.എന്നാല്‍ false positive ൽ പരിഹസിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു പക്ഷേ തല്ല് കിട്ടുകയോയോ ചെയ്യുമായിരിക്കാം.താരതമ്യേന നിസ്സാരമായ ശിക്ഷ.അതിനാല്‍ കാണുന്ന പെണ്ണുങ്ങൾക്കെല്ലാം തന്നോട് താല്പര്യമാണ് എന്നു കരുതി പെരുമാറുന്നത് ഗുണകരമാണ്.(We are talking about how the brain algorithm is engineered.Not about some conscious calculations.)ഭൂരിഭാഗം അവസരങ്ങളിലും തെറ്റുപറ്റിയാലും വല്ലപ്പോഴും ഉണ്ടാകുന്ന ഒരു ശരി മതി സ്വന്തം ജീനുകളെ അടുത്ത തലമുറയിലേക്കെത്തിക്കാൻ.Natural selection favours brains that make type 1 errors rather than Type 2 errors.Better safe than sorry.
ഇതേ തത്വത്തെ 'smoke detector principle' എന്നു പറയാറുണ്ട്.ഒരു പുക നിരീക്ഷണ യന്ത്രത്തിന്റെ ഉദ്ദേശം പുകയുണ്ടെങ്കിൽ തീയുമുണ്ടാകും എന്നതിന്റെ അടിസ്ഥാനത്തില്‍ അലാറം പുറപ്പെടുവിക്കുകയോ തീകെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക എന്നതാണല്ലോ.അതുകൊണ്ട് പുക നിരീക്ഷണ യന്ത്രം കൊണ്ട് എന്തെങ്കിലും പ്രയോജനം വേണമെങ്കില്‍ പുകയുടെ ഒരു ചെറിയ അംശമുണ്ടെങ്കിൽ പോലും യന്ത്രം പ്രവര്‍ത്തിക്കണം.ഒരു സിഗരറ്റു വലിച്ചാലോ അടുക്കളയില്‍ കടുക് വറുത്താലോ യന്ത്രം പ്രവർത്തിക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടിനേക്കാള്‍ കൂടുതലായിരിക്കും തീപിടുത്തം കൊണ്ടുണ്ടാകുന്നത് എന്നതുകൊണ്ട്‌ അസ്ഥാനത്തുള്ള യന്ത്രത്തിന്റെ പ്രവര്‍ത്തനം നാം സഹിക്കേണ്ടിവരുന്നു. Remember there is no free lunch.It's just a matter of risk benefit analysis by the brain. തന്നോട് ചിരിക്കുന്ന പെമ്പിള്ളേർക്കെല്ലാം തന്നോട് പ്രേമമാണെന്ന് തോന്നാത്ത എത്രപേരുണ്ട്?ഒരു ചിരിയുടെയോ ഒരു മിസ്ഡ് കോളിന്റേയോ ഗൂഢാർത്ഥം ആലോചിച്ചു എത്ര നിദ്രാവിഹീനങ്ങളായ രാത്രികളാണ് നമ്മള്‍ കഴിച്ചുകൂട്ടീട്ടുള്ളത് ?(വെറുതേ ഉറക്കം കളഞ്ഞു.99 ശതമാനവും പാഴായിപ്പോയ അനുമാനങ്ങള്‍:-))

ഈ പഠനം (Men think about sex 5,000 times a year ) പറയുന്നത് ഒരു പുരുഷന്‍ ദിവസം ശരാശരിരി പതിമൂന്നു തവണ ലൈംഗികബന്ധത്തെപറ്റി ചിന്തിക്കുന്നു എന്നാണ്.സ്ത്രീകള്‍ വെറും അഞ്ചു തവണ മാത്രം.പഠനം വെറും തമാശയായി എടുത്താല്‍ പോലും ആണും പെണ്ണും ഈ കാര്യത്തില്‍ വ്യത്യസ്തരാണ് എന്ന് എല്ലാവര്‍ക്കുമറിയാം. സ്ത്രീകളോടുള്ള പുരുഷന്റെ ഈ ആക്രാന്തം അമേരിക്കയില്‍ മാത്രം വര്‍ഷം പത്തു ബില്യന്റെ ബിസ്സിനസ്സാണ്.PORNOGRAPHY !!!


''The male of the human species is aroused by the sight of a nude women,not only in the flesh,but in movies,photographs,drawings,post cards,dolls and bit mapped cathode ray-tube displays....In foraging cultures,young men make charcoal drawings of breasts and vulvas on rock overhangs,curve them on tree trunks,and scratch them in the sand.Pornography is similar the world over and was much the same a century ago as it is today.It depicts in graphic physical details a succession of anonymous nude females eager for casual impersonal sex.''(STEVEN PINKER-How The Mind Works.)


പുരുഷ ഉപഭോക്താക്കള്‍ മാത്രമുള്ള മറ്റൊരു ബിസിനസ്സ് ആണ് Sex dolls.റോക്സിയെ അറിയില്ലേ.?(Roxxxy the robotic girl friend..)ഇതിനൊരു പുരുഷ മോഡൽ ഉണ്ടെങ്കില്‍ അതിനു ആവശ്യക്കാരികൾ എത്രപേരുണ്ടാകും?


ഇത്രയും വായിച്ച് മനസ്സിലാക്കിയവര്‍ക്ക്‌,സ്ത്രീകള്‍ എന്തുകൊണ്ട് പുരുഷന്റെ നഗ്ന ചിത്രം കാണാന്‍ തെരക്കുകൂട്ടുന്നില്ല എന്നും ഊഹിക്കാം.പുരുഷന്മാരെപോലെ സ്ത്രീകള്‍ പെട്ടെന്ന് വികാരത്തിനു അടിമപ്പെട്ടാല്‍ അത് ഒട്ടും ഗുണകരമല്ലെന്ന് മാത്രമല്ല ദോഷകരവുമാണ്.ഒരു ചെറുപ്പക്കാരി സ്ത്രീക്ക് ഒരിക്കലും ഒരു പുരുഷനെ തേടി നടക്കേണ്ട കാര്യമില്ല.സ്ത്രീയുടെ ശരീരത്തിന് അഥവാ അവളുടെ അണ്ഡത്തിനു വന്‍ ഡിമാന്റാണെന്നു നാം കണ്ടു.ആദ്യം കാണുന്ന നഗ്നനായ പുരുഷന് സ്വയം സമര്‍പ്പിക്കുന്നത് നഷ്ടക്കച്ചവടമാണ്.എന്നാല്‍ ആണുങ്ങള്‍ക്ക് അതൊരു പ്രശ്നമല്ല.മണിക്കൂറില്‍ ശരാശരി പന്ത്രണ്ടു മില്യണ്‍ ബീജാണുക്കളെ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഉൽപ്പാദിപ്പിക്കുന്ന അവര്‍ക്ക് അത് ആര്‍ക്കു കൊടുക്കാനും സന്തോഷമേയുളൂ :-)Men see nudity as a kind of invitation,women as threat.അതുകൊണ്ട് അശ്ലീല ചിത്രം/സിനിമ/തമാശ ഇവക്കൊന്നും സ്ത്രീകളുടെയിടയില്‍ ഒട്ടും ഡിമാന്റില്ല.എന്നുകരുതി സ്ത്രീകള്‍ നിര്‍വികാര ജീവികളൊന്നുമല്ല.Women can sometimes be aroused by pornography,but they do not seek them out.കന്യകയ്ക്ക് തുല്യമായി 'കന്യകന്‍ 'ഇല്ലാത്തതുപോലെ സ്ത്രീലംബടന് തുല്യമായി 'പുരുഷലംബട' യുമില്ല.കാരണം അപ്രകാരമുള്ള സ്ത്രീകള്‍ തുലോം കുറവാണ് എന്നതുതന്നെ.

സെക്സ് പുരുഷന്റെ പ്രധാന ഒബ്സഷൻ ആകാനുള്ള കാരണം നാം കണ്ടു.More sex means more off springs means more copies of genes in the gene pool,and that is true for all animals,not just humans.അല്ലാതെ നമ്മുടെ യൂണിവേഴ്സിറ്റികളിലെ വിമെന്‍ സ്റ്റഡീസ് സ്ത്രീവാദികളും ബുദ്ധി ജീവികളും ടിവി ചര്‍ച്ചകളില്‍ പറയുന്ന സ്ത്രീയെ അടിമയാക്കലും,പിതൃമേധാവിത്തവുമൊന്നുമല്ല.The problem is these folks confuse how the mind works with how it would be nice for the mind to work.

''In heterosexuals sex is a compromise between the wants of men and wants of women.In a study of homo sexuals in San Francisco before the AIDS epidemic,28% of gay men reported having more than a thousand sex partners,and 75% more than a hundred.No gay women reported a thousand partners and only 2% reported as many as a hundred.Other desires of gay men,like pornography,prostitutes,and attractive young partners,also mirror or exaggerate the desires of heterosexual men.The fact that men's sexual wants are the same whether they are directed at the women or at the other men refutes the theory that they are instruments for oppressing women.It's not that gay men are over sexed;they are simply men whose male desires bounce off other male desires rather than female desires.'' (STEVEN PINKER-How The Mind Works.)

സ്ത്രീ വളരെ വിലപിടിപ്പുള്ളതാണ്(You need a women to make children,and availability of women is the limiting factor for having more sex.)ലൈംഗികബന്ധം എന്നത് സ്ത്രീക്ക് വേണമെങ്കില്‍ നല്‍കാനും അല്ലെങ്കില്‍ പിൻവലിക്കാനും സാധിക്കുന്ന ഒരു ഉപകാരം (service) ആണ്.Males ''pay'' for sex-in cash, commitments or favours. ഇതാ ഈ ലിങ്ക് നോക്കൂ...( Woman Accused of Offering Sex for World Series Tickets on Craigslist.)എതെങ്കിലും പുരുഷന് ഇത് സാധിക്കുമോ?,ഉപകാരസ്മരണക്ക് കൂലിയായി ലൈംഗിക ബന്ധം?ഏതെങ്കിലും സ്ത്രീ അത് സ്വീകരിക്കുമെന്ന് തോന്നുനുണ്ടോ?അല്ലെങ്കിൽ കന്യകാത്വം ലേലം ചെയ്യുന്ന യുവതിയെ നോക്കു.( 22-Year-Old Sells Virginity Online.) 3.7 മില്യണ്‍ ഡോളറാണ് വിലകിട്ടിയത് എന്നു കാണുന്നു. ഈ ഇരുപത്തിരണ്ടുകാരി സുന്ദരിക്ക് കിട്ടിയ വില ഏതെങ്കിലും മുതുക്കി കന്യകയ്ക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ?ഏതെങ്കിലും 'കന്യകന്' നയാപൈസ കിട്ടുമോ?(കന്യകന് ഡിമാന്റ് കുറയാനാണ് സാധ്യത-see wedding ring effect.)

ലൈംഗികബന്ധത്തിനുള്ള അവസരം പുരുഷന് ഒരു നേട്ടമായാണ് കണക്കാക്കുന്നത്.(ഇംഗ്ളീഷിലെ ചില ഉദാഹരണങ്ങള്‍ നോക്കൂ-Sexual favours,getting lucky,getting any.) അതേ സമയം അത് സ്ത്രീക്ക് ഒരു നഷ്ടമാണ്. (ഉദാഹരണം:Saving yourself,giving it away,feeling used etc.) ഇനി മലയാളത്തിലാണെങ്കില്‍ സെക്സ് (ബലപ്രയോഗത്തിലൂടെയുള്ളത്) നശിപ്പിക്കുക, ചീത്തയാക്കുക,കളങ്കപ്പെടുക എന്നൊക്കെയാണ് പ്രയോഗങ്ങള്‍.സ്വന്തം ഇഷ്ടപ്രകാരമുള്ളത് സ്വയം കാഴ്ചവക്കുക,സമര്‍പ്പിക്കുക എന്നൊക്കെയാണ് പറയുക.

ഇനി ഭാഷ 'പുരുഷനിര്‍മിതി' ആണെന്നു ഫെമിനിസ്റ്റുകള്‍ക്ക് അഭിപ്രായമുണ്ടെങ്കിൽ മറ്റൊരു ഉദാഹരണം പറയാം. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഒരു അധ്യാപകനും തമ്മില്‍ ലൈംഗികബന്ധമുണ്ടെന്നു കരുതുക.എന്തായിരിക്കും നമ്മുടെ പ്രതികരണം?പെണ്‍കുട്ടിയെ വഞ്ചിച്ച അധ്യാപകനെതിരെ നമ്മുടെ ബുദ്ധിജീവികള്‍ സമരത്തിനിറങ്ങും.അല്ലെ... ഇനി ഒരു വിദ്യാര്‍ത്ഥിയും ഒരു അധ്യാപികയും തമ്മിലാണ് ബന്ധം എന്നു കരുതുക.എന്തായിരിക്കും ആ വിദ്യാർത്ഥിയേക്കുറിച്ചുള്ള അഭിപ്രായം?ഭാഗ്യവാന്‍ ... ഇത്ര ചെറുപ്പത്തിലേ.. അല്ലെ.പുരുഷന്മാര്‍ക്ക്,അവര്‍ എത്രമാത്രം സെക്ഷ്വലി കറക്റ്റ് ആകാന്‍ ശ്രമിച്ചാലും,ആദ്യത്തെ സംഭാവത്തിലെ അധ്യാപകനോടു തോന്നുന്ന ധാർമ്മിക രോഷം സത്യത്തില്‍ അസൂയണ്.രണ്ടാമത്തെ സംഭവത്തില്‍ വിദ്യാര്‍ത്ഥിയോടു അസൂയ കലർന്ന ആരാധനയും..(ഉണ്ണിത്താനോടും പിന്നെ നമ്മുടെ തിവാരിയോടും തോന്നുന്നതും അതുതന്നെ.How dare he,in a threesome,when my performance with that old,saggy one at home can only be considered pathetic at best :-)) സ്ത്രീകൾക്കാണെങ്കിൽ ആദ്യത്തെ സംഭവത്തിലെ വിദ്യാര്‍ത്ഥിനിയോടു തോന്നുന്ന സഹതാപമൊന്നും രണ്ടാമത്തെ സംഭാവത്തിലെ വിദ്യാര്‍ത്ഥിയോട് തോന്നാറുമില്ല.(രണ്ടു സംഭവത്തിലും കുട്ടികള്‍ക്ക് നിയമപ്രകാരം പ്രായപൂർത്തിയായിട്ടില്ല എന്നു ശ്രദ്ധിക്കുക. അതുകൊണ്ട് നിയമപ്രകാരം രണ്ടും പീഢനമാണ്.)നമ്മുടെ തലച്ചോര്‍ സ്ത്രീപുരുഷ ബന്ധങ്ങളിലെ തെറ്റും ശരിയും തുല്യമായിട്ടല്ല കാണുന്നത് എന്നു ഇപ്പോള്‍ മനസ്സിലായില്ലെ?And that difference definitely is not ''socially constructed.''


ഇപ്പോള്‍ ടീവിയില്‍ കാണുന്ന AXE EFFECT പരസ്യം ശ്രദ്ധിക്കുക.സ്പ്രേ പൂശിയ പുരുഷന്‍ ഒരു ലിഫ്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നു.ഒരു ഉയരംകുറഞ്ഞ underdog എന്നു വിളിക്കാവുന്ന ഒരു പുരുഷനും ഒരു സ്ത്രീയും അകത്തു കയറുന്നു.മുന്‍പ് ലിഫ്ടില്‍നിന്നു ഇറങ്ങിപോയ പുരുഷന്റെ 'ആക്സ് ഇഫക്റ്റ്' സ്ത്രീയില്‍ പ്രകടമാകുന്നു.പിന്നെ കാണുന്നത് അത്ഭുതവും ആനന്ദവും കൊണ്ട് മതിമറന്നിരിക്കുന്ന പുരുഷനെയാണ്.പരസ്യം നല്‍കുന്ന സൂചന ഇതാണ്.ഒരു സ്ത്രീയുടെ ലൈംഗികാക്രമണം പുരുഷന്റെ ഭാഗ്യമാണ്.ഞങ്ങളുടെ സുഗന്ധദ്രവ്യം ഉപയോഗിച്ച് ആ ഭാഗ്യം നേടുക.'Boost your chances' എന്ന് പരസ്യം...for what..? സുന്ദരികളുടെ ലൈംഗിക പീഡനം അനുഭവിക്കാനോ?

ഇനി ഇതിന്റെ മറുവശം നോക്കുക.ഏതെങ്കിലും സ്പ്രേയുടെ സ്വാധീനത്തില്‍ ഒരു പുരുഷന്‍ ലിഫ്റ്റില്‍ കയറിയ ഒരു സ്ത്രീയെ 'സ്നേഹിക്കുന്നു.'അങ്ങനൊരു പരസ്യം എന്തുകൊണ്ട് ഉണ്ടാകുന്നില്ല? ഇനി അഥവാ ഉണ്ടായാല്‍ സ്ത്രീകള്‍ ആ സുഗന്ധദ്രവ്യം വാങ്ങാൻ തെരക്കു കൂട്ടും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ?അങ്ങനൊരു പരസ്യം വന്നാല്‍ നമ്മുടെ ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും വെറുതെയിരിക്കുമോ? അപ്പോള്‍ കാര്യം ഇതാണ്,സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ ശ്രദ്ധ അവരിലേക്ക്‌ തിരിയണമെന്ന് ആഗ്രഹിക്കുമെങ്കിലും,intimate behaviour is reserved for those special ones.ആണുങ്ങള്‍ക്ക് അത്തരം പിടിവാശിയൊന്നുമില്ല.അതുകൊണ്ട് അതിനനുസരിച്ചുള്ള പരസ്യങ്ങള്‍.

''Human males appear to be so constituted that they resist learning not to desire variety despite impediments such as Christianity and the doctrine of sin; Judaism and the doctrine of mensch ;social science and the doctrines of repressed homosexuality psycho sexual immaturity;evolutionary theories of monogamous pair bonding;cultural and legal traditions that support and glorify monogamy;the fact that the desire for variety is virtually impossible to satisfy;the time and energy,and the innumerable kinds of risk-physical and emotional-that variety seeking entails,and the obvious potential rewards of learning to be sexually satisfied with one woman.''(Donald Symons -The evolution of human sexuality)

ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും വ്യത്യസ്തമായ മനഃശാസ്ത്രം മനസ്സിലാക്കാന്‍ രസകരമായ തെളിവ് ഗൂഗിള്‍ തരുന്നു. ഈ ലിങ്ക് നോക്കുക..What boyfriends and girl friends search on google...

''Imagine a state in which human males had no mate preferences aside from species recognition and instead mated with females randomly. Under these conditions,males who happened to mate with females of ages falling outside the reproductive years would become no one's ancestors.Males who happened to mate with females of high fertility,in contrast,would enjoy relatively high reproductive success.Over thousands of generations,this selection pressure would,unless constrained,fashion a psychological mechanism that inclined males to mate with females of high fertility over those of low fertility.''(David Buss-Mate preference mechanisms.J.H. Barkow, L. Cosmides, J. Tooby, Eds. The Adapted Mind. Evolutionary psychology and the generation of culture.)

പുരുഷന്മാരുടെ mate preference ആണ് സ്ത്രീസൌന്ദര്യം എന്ന് വിളിക്കപ്പെടുന്നത്. ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും ആരോപിക്കുന്നപോലെ സ്ത്രീസൌന്ദര്യം പുരുഷമേധാവിത്തത്തിന്റെ ഫലമോ,ഏതെങ്കിലും സൌന്ദര്യവര്‍ധകവസ്തു നിർമ്മാണ കമ്പനി അവരുടെ ഉൽപ്പന്നങ്ങള്‍ ചിലവാകാന്‍ സ്ത്രീകളുടെ മേല്‍ അടിച്ചേൽപ്പിച്ചതോ ഒന്നുമല്ല.(Again this feminist approach is not only wrong,but also highly insulting to females. Women are fools who have been brainwashed into wanting something they don't 'really' want,and only these enlightened feminists are wise enough to see it.

ചുരുക്കി പറഞ്ഞാല്‍ കാര്യങ്ങള്‍ നമുക്കൊക്കെ അറിവുള്ളതുതന്നെ...പുരുഷന്റെയും സ്ത്രീയുടെയും മനഃശാസ്ത്രം വ്യത്യസ്തമാണ്..!!!... പുരുഷന്മാര്‍ സെക്സിയായ സ്ത്രീകളെ വെറും വസ്തുക്കളായാണ് കാണുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍.ലിങ്ക് ഇവിടെ...നമ്മുടെ പൂവാലന്മാര്‍ 'ചരക്ക്' എന്ന് വിളിക്കുന്നത്‌ വെറുതെയാണോ :-)പർദ്ദയുടെ വ്യക്താക്കള്‍ക്ക് കെട്ടിപൊതിഞ്ഞു നടക്കുന്നതിന് ശാസ്ത്രത്തിന്റെ പിൻബലമുണ്ടെന്നു തോന്നാമെങ്കിലും, അതിന്റെ ആത്യന്തിക വിശദീകരണം പരിണാമ സിദ്ധാന്തമാണെന്നത് വിഷമമുണ്ടാക്കും.ആ നാശം പിടിച്ച തിയറി മയ്യത്താകുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.കഷ്ടം..!!.:-)


Women are said to be from Venus and men from mars,because their psychology is different.That is because the cost of reproduction is different.That is because their sex cells happen to be of different sizes. That is because one of the sex cells was forced to abandon it's mitochondria.And it all happened because billions of years ago our ancestor,a single celled organism, had a bit of indigestion with its last meal-let's just say it swallowed something it couldn't digest.....a blue green algae..!!!! WONDER FULL..!!!..isn't it..?


25 അഭിപ്രായങ്ങൾ:

പാഞ്ചാലി :: Panchali പറഞ്ഞു...

:)

raveesh പറഞ്ഞു...

ഇതൊക്കെ ഇങ്ങനെ പരസ്യമായി പറയാമോ ഡോക്ടറേ .. :) ആതംഗവാദികൾ സുട്ടിടുവേൻ !!

കുടുംബം കലക്കി ബ്ലോഗ്‌ അവാര്‍ഡ്‌ ദാ ഇപ്പോഴേ തന്നിരിക്കുന്നു !!

ലേഖനം എന്തായാലും സൂപ്പർബ്!!

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ന്റെ ബദരീങ്ങളേ!
ഒരു വര കൂടി വരേണ്ടി വരും :)

Captain Haddock പറഞ്ഞു...

Nice (as usual) :D Answers lots of questions.


ഇല്ലാത്തതുപോലെ സ്ത്രീലംബടന് തുല്യമായി 'പുരുഷലംബട' യുമില്ല. --> but in English we use Nymphomaniac, with smiler meaning.


ot: AXE EFFECT ചുമ്മാ,വെറും പറ്റിക്കൽ ആണു, അതു അടിച് ഞാന്‍ കേറാത്ത ലിഫ്റ്റ്‌ ഈ ബംഗ്ലൂരില്‍ ഇല്ല..
പിന്നെ, ആ ഗൂഗിള്‍ സംഭവം ഞാനും ഒന്ന് നോക്കി. ഇപ്പൊ ട്രെന്‍ഡ് കുറച് മാറി എന്ന് തോന്നുന്നു or is it the Indians search so ?

But, over all, it is same was what Dr.Bright posted.

High Lights :
Highest number of search combination for "How to get my Boyfriend" is how to get them hard!!!
There are searches for How to get my boyfriends passwords!
3rd highest search is for "How to get my Girl friend breakup with me"

നന്ദന പറഞ്ഞു...

നടക്കട്ടെ!!!

ഒരു നുറുങ്ങ് പറഞ്ഞു...

ഇനിയിപ്പം എന്താ പറ്യ്യാ...

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹഹഹഹ..............
ഈ ശാസ്ത്രീയ അടിത്തറക്ക് നന്ദി :)
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Melethil പറഞ്ഞു...

സുപെര്ബ് ആര്ടികള്‍

- സാഗര്‍ : Sagar - പറഞ്ഞു...

ബ്രൈറ്റ് സാറേ..... ഇത് ഒന്നല്ല.... രണ്ട് രണ്ടര രണ്ടേമുക്കാല്‍ പോസ്റ്റാ...

മുക്കുവന്‍ പറഞ്ഞു...

ബ്രൈറ്റ് എനിക്ക് വൊട്ടാ‍ാമോ അവാര്‍ഡിനു.. കിടിലം ലേഖനം!

ninni പറഞ്ഞു...

വളരെ നല്ല ലേഖനം ..

പാമരന്‍ പറഞ്ഞു...

great as usual. thanks

കിടങ്ങൂരാൻ പറഞ്ഞു...

Suuuuuuperb! u are amazing! thanks for revealing the real 'menists & feminists'

അപ്പി ഹിപ്പി പറഞ്ഞു...

Superb posts,

I had read all the 4 posts on wo&MEN, thanks alot...

ലേഡീസ് കോളേജിനു മുന്നില്‍ നിക്കുന്ന എന്റെ ഉദ്ദേശത്തെ ഇനി ആരും കുറ്റം പറയില്ലാല്ലോ ;))

cibu cj പറഞ്ഞു...

സംഗതിയൊക്കെ മനസ്സിലായി. പക്ഷെ ഫെമിനിസത്തിനുട്ട് നാഴികക്ക് നാല്പതുവട്ടം തെറിപറയുന്നതെന്തിന്‌? ഫെയർനെസ്സ് അല്ലേ ഫെമിനിസം ഉന്നം വയ്ക്കുന്നത്‌. സ്ത്രീകളും പുരുഷന്മാരും തമ്മിൽ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളുണ്ടെങ്കിലെന്ത്. പല സംസ്കാരമുള്ളവരും പല പ്രായത്തിലുള്ളവരും ഒരു രാജ്യത്തിൽ ഫെയർനെസ്സിനു വേണ്ടിശ്രമിക്കുന്നുണ്ടെങ്കിൽ പിന്നെ സ്ത്രീകളും അതിനുശ്രമിക്കുന്നതിൽ എന്തപാകതയാണുള്ളത്‌? അതിൽ ഇപ്പറഞ്ഞ വ്യത്യാസങ്ങൾ ഒരു വിലങ്ങുതടിയല്ല; ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്ന നിയമനിർമാണവും ആചാരരീതികളും തന്നെയാണ്‌ വേണ്ടത്.

Arun പറഞ്ഞു...

അതെ, ഫെമിനിസത്തെ ചുമ്മാ ചീത്ത വിളിക്കണ്ട. സ്ത്രീയും പുരുഷനും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് സ്ഥാപിക്കലല്ല ഫെമിനിസത്തിന്റെ ഉദ്ദേശ്യം. ഒരേ അവകാശങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് വാദിക്കുന്നത് (generalizing on a hugely broad topic).
വിക്കിപെടിയയില്‍ പറയുന്നത് നോക്കിയാല്‍:
Feminist activists have campaigned for women's legal rights (rights of contract, property rights, voting rights); for women's right to bodily integrity and autonomy, for abortion rights, and for reproductive rights (including access to contraception and quality prenatal care); for protection of women and girls from domestic violence, sexual harassment and rape; for workplace rights, including maternity leave and equal pay; against misogyny; and against other forms of gender-specific discrimination against women.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

സംഗതി കലക്കി! അലക്കിപ്പൊളിച്ചു :)
ആ അവസാനത്തെ ‘നീലപ്പാര‘ യാണതിന്റെ കാതല്‍ :)

ലേഖനങ്ങളില്‍ ചില ഭാഗങ്ങളോട് വിയോജിപ്പുള്ളതിവിടെ ഇട്ടിട്ടുണ്ട്. നീണ്ടതിനാലാണ് ഒരു പോസ്റ്റാക്കി ഇട്ടത്. ചര്‍ച്ച ഇവിടെ തന്നെ തുടര്‍ന്നാല്‍ മതി

bright പറഞ്ഞു...

ഫെമിനിസത്തേക്കുറിച്ചുള്ള എന്റെ അഭിപ്രായം പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്... http://russelsteapot.blogspot.com/2010/01/blog-post_25.html

കുതിരവട്ടന്‍ :: kuthiravattan പറഞ്ഞു...

വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍‌‌.

ponnemadathil പറഞ്ഞു...

ഡോക്ടര്‍ ഈ ലേഖനം കൂടി വായിച്ചു നന്നായിരിക്കുന്നു,.
ഇനി ഇതില്‍ പ്രതികരിച്ചു പോസ്ടിട്ട മഹാ ശാസ്ത്രകാരന്‍ കളവിന്റെ പോസ്റ്റു മറ്റു കമന്റുകളും വായിച്ചു പ്രതികരിക്കാം ഇന്ഷാ അല്ലാഹ് ഏതായാലും ലേഖനം നന്നായിട്ടുണ്ട്.
തുടര്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Bharath പറഞ്ഞു...

നാലുഭാഗവും വായിച്ചു. നല്ല രീതിയിലുള്ള അവതരണം. ഇതുപോലെ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ഇന്നു കാണുന്ന അത്രയും പരിണാമ വിരോധികള്‍ ഉണ്ടാകുമായിരുന്നില്ല.

ആദ്യത്തെ രണ്ടു ഭാഗങ്ങളോട് യോജിക്കുന്നു. എന്നാല്‍ മൂന്നും നാലും ഭാഗങ്ങള്‍ agriculture age തൊട്ട് ഉള്ള മനുഷ്യനോട് യോജിക്കുന്നു. എന്നാല്‍ pre historic ചരിത്രം possessiveness നെക്കാള്‍ sharing ആയിരുന്നില്ലേ ?

ഗൊറില്ലകളെയും ചിമ്പാന്‍സികളെയും ഗിബ്ബണുകളെയും, വളരെ അകന്ന ബന്ധുക്കളായ ബബൂണുകളെ പോലും ഉദാഹരണമായി എടുക്കുമ്പോള്‍, ജനിതകമായും ലൈംഗികമായും ഏറ്റവും അടുത്തു നില്‍ക്കുന്ന ബൊണോബോകളുടെ ജീവിത രീതി പഠനങ്ങളില്‍ എന്തുകൊണ്ട് നിഷ്കര്‍ഷിക്കുന്നില്ല ?
ആണും പെണ്ണും തമ്മിലുള്ള വലുപ്പ അനുപാതത്തിലും, ശരീര-ജനനേന്ദ്രിയ/സ്തന വലുപ്പ അനുപാതത്തിലും മറ്റ് ഏത് പ്രൈമേറ്റുകളെക്കാളും മനുഷ്യരുമായി സാമ്യം ബൊണോബോകള്‍ക്കള്‍ക്കാണ്.

Bharath പറഞ്ഞു...

ഉദാരമായ ലൈംഗിക ജീവിതമാണ് ബൊണോബോകള്‍ക്കിടയില്‍ ഉള്ളത്. parental investment ഉറപ്പാക്കാന്‍ ഇത്രയധികം 'ഗൂഡാലോചനകള്‍' ഒന്നും അവര്‍ എടുക്കുന്നില്ല. ഇത്രയും സ്വാര്‍ത്ഥന്‍മാരും അല്ല.
കിട്ടുന്ന resources(mates also) എല്ലാവരും പങ്കുവച്ച് ജീവിക്കുന്നു.
അത് resources കണ്ടുപിടിക്കാനും, മത്സരം വഴിയുള്ള പോരാട്ടങ്ങള്‍ക്കും ഉള്ള risk കുറയ്ക്കുന്നു.

ഇതുപോലെ ചില vampire bat കള്‍ ചോര ശേഖരിച്ചുകൊണ്ട് വന്ന് അവരുടെ community യില്‍ share ചെയ്യുന്നു. ഇത്തരം സമൂഹ ജീവിതം അവരുടെ brain cc മറ്റ് വവ്വാലുകളുടെതിനെക്കാള്‍ കൂട്ടാന്‍ സഹായകമായി(കൂടുതല്‍ പേരെ ഓര്‍ത്തുവയ്ക്കാനും, അതുവഴി relationship-communication network വളര്‍ത്താനും, സഹകരണം ഇല്ലാത്തവരെ തള്ളിക്കളയാനും ഒക്കെ ആയി)
ഇതുപോലെ ഉള്ള ഒരു പരസ്പര സഹകരണ സമൂഹ ജീവിതം ആകണം മനുഷ്യന്റെ brain നും വളരാന്‍ സഹായകമായത്.
(ഇന്ന് ഭൂരിഭാഗം സമയവും social networking site ല്‍ ഇരിക്കുന്ന തലമുറ തന്നെ ഉദാഹരണം. )

Bharath പറഞ്ഞു...

genital rubbing /foreplay മുതലായവയില്‍ ബൊണോബോകളും ഏര്‍പ്പെടുന്നു. മനുഷ്യരെപ്പോലെതന്നെ സീസണല്‍ അല്ലാത്ത ലൈംഗികതയാണ് അവയ്ക്കും ഉള്ളത്.
ലിംഗ,വൃഷണ,സ്തന വലുപ്പം മനുഷ്യരെപ്പോലെ തന്നെ മറ്റ് പ്രൈമേറ്റ്കളെക്കാളും വളരെ വലുതാണ്.
മുന്‍പില്‍ നിന്നും പ്രവേശിപ്പിക്കുന്ന രീതി ബൊണോബോകളും follow ചെയ്യുന്നു.
female orgasm - multiple orgasms,
female copulatory voice മനുഷ്യരെപ്പോലെ തന്നെ high ആണ്.
കുഞ്ഞുങ്ങളെ കൂട്ടമായി സംരക്ഷിക്കുന്നു.


Bharath പറഞ്ഞു...

സ്ത്രീകള്‍ പൊതുവെ ലൈംഗികമായി വളരെ active ആണ്.
കാരണം കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക വഴി sperm competition ഉറപ്പു വരുത്തുകയും അതുവഴി കഴിവുള്ളവരെ മാത്രം അകത്തു വിടുകയും ചെയ്യും.
ഇതിനു വേണ്ടി ചില ടെസ്റ്റ്കളും നടത്തും. orgasm സമയത്ത് പുറത്തുവിടുന്ന vaginal acidity ഉദാഹരണം. ശുക്ളം ആല്‍ക്കലി സ്വഭാവം കാണിക്കുന്നതിനാല്‍ ഈ ടെസ്റ്റില്‍ ബീജത്തിന് സഹായം ലഭിക്കും.

multiple orgasms/ slow orgasm
ഒരു പുരുഷനുമായി ബന്ധടുമ്പോള്‍ പുരുഷന്‍ വളരെ വേഗം സ്ഖലനം നടന്ന് രതിമൂര്‍ച്ഛയിലെത്തി നിര്‍ത്തുന്നു. (മറ്റ് പുരുഷന്മാരില്‍ നിന്നും ശത്രുക്കളില്‍ നിന്നും ആക്രമണം ഉള്ള സ്ഥലമാണല്ലോ കാട്. so, just 'survival of the quickest'. പെട്ടെന്ന് കാര്യം കഴിഞ്ഞ് പോകണമല്ലോ.) പക്ഷെ sperm competition വഴി കൂടുതല്‍ ശേഷിയുള്ള sperm നെ എടുക്കുക എന്നത് സ്ത്രീയുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഒരു ബന്ധപ്പെടലിനെക്കാള്‍ പല പുരുഷന്മാരുമായുള്ള ബന്ധപ്പെടലിനെ ആഗ്രഹിക്കുന്നു. so prolonged time.

female copulatory voice ഇതിന് സഹായകമാവുന്നു. orgasm ത്തിന്റെ സമയത്ത് / ബന്ധപ്പെടുന്ന സമയത്ത് ശബ്ദമുണ്ടാക്കുക വഴി മറ്റ് പുരുഷന്മാര്‍ക്ക് ഉള്ള സിഗ്നല്‍ ആണ് അത്. ശുക്ളം coagulation നടക്കുന്നതിനു മുന്പ് തന്നെ അടുത്ത ടീമിനെ കയ്റ്റി വിടണമല്ലോ ! ആദ്യത്തെ ആള്‍ പെട്ടെന്ന് പണി കഴിഞ്ഞ് ഓടുമ്പോള്‍ അടുത്ത ആള്‍ രംഗപ്രവേശം ചെയ്യുന്നു. multiple orgasm / prolonged orgasm ഇങ്ങനെ സാധൂകരിച്ചു കൂടെ ?

ഇനി ovulation സമയം അല്ല എന്നുണ്ടെങ്കില്‍ അടുത്തടുത്തു തന്നെ multiple mates വേണമെന്നില്ല. അതുകൊണ്ട് കിട്ടാവുന്ന പുരുഷന്മാരെയൊക്കെ mate ചെയ്താല്‍ നല്ല sperm select ചെയ്യാം. coagulation ഉം കൊലയാളികളും ശുക്ളത്തിന്റെ തന്ത്രമല്ലേ അതും ഉള്ളില്‍ കിടന്ന്.
അത് female ന് അറിയില്ലല്ലോ. അതുകൊണ്ട് പരമാവധി ലൈംഗിക ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കും.

(പുരുഷന്റെ ഏഴ് ഇരട്ടിയാണ് സ്ത്രീയുടെ ലൈംഗിക തൃഷ്ണ എന്ന് ഏതോ ഗ്രീക്ക് കഥയിലും,
സമാനമായ ഒരു വാക്യം കാമസൂത്ര യിലും ഉള്ളതായി വായിച്ചു. ഇപ്പോള്‍ ഓര്‍ക്കുന്നില്ല)

എന്തുകൊണ്ട് കാര്യങ്ങള്‍ ഇങ്ങനെ ആയിക്കൂടാ ?
ജീവിക്കുന്ന തെളിവായി, നമ്മോട് ജനിതകമായും ലൈംഗികമായും ഏറ്റവും അടുത്ത ബൊണോബോകളും.

Bharath പറഞ്ഞു...

പരിണാമത്തിന്റെ / സാഹചര്യങ്ങളുടെ / നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭാഷയിലാണ് സംസാരിച്ചത്. അത് സാധാരണ ജീവിതത്തിലെ ഭാഷയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷ. :-)

LinkWithin

Related Posts with Thumbnails