2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?

ഒരു ചിന്താപരീക്ഷണം(Thought experiment).നിങ്ങള്‍ ഒരു റെയില്‍വേ ട്രാക്കിന് മുകളിലുള്ള ഒരു പാലത്തില്‍ നിൽക്കുന്നു.ട്രാക്കിലൂടെ ഒരു ട്രോളി നിയന്ത്രണം വിട്ടു ഓടി വരുന്നുണ്ട്.അല്പം ദൂരെ അഞ്ചുപേര്‍ ട്രാക്കില്‍ പണിയെടുക്കുന്നുണ്ട്.അവര്‍ ട്രോളി കാണുന്നില്ല.അഞ്ചുപേരും ട്രോളിയിടിച്ച് തീര്‍ച്ചയായും മരണപ്പെടും.നിങ്ങൾക്ക് വേണമെങ്കില്‍ ഒരു സ്വിച്ച് ഉപയോഗിച്ച് ട്രോളിയെ മറ്റൊരു സൈഡ് ട്രാക്കിലേക്ക് തിരിച്ചു വിടാം.പക്ഷേ ആ ട്രാക്കില്‍ ഒരാള്‍ പണി ചെയ്യുന്നുണ്ട്.അയാള്‍ തീര്‍ച്ചയായും മരിക്കും.നിങ്ങൾക്ക് ഒന്നുകില്‍ സ്വിച്ച് ഉപയോഗിക്കാതിരിക്കാം,അപ്പോള്‍ അഞ്ചുപേര്‍ മരിക്കും.അല്ലെങ്കില്‍ സ്വിച്ച് ഉപയോഗിക്കാം അപ്പോള്‍ ഒരാള്‍ മരിക്കും.നിങ്ങള്‍ എന്തു ചെയ്യും?സ്വിച്ചുപയോഗിച്ചു ഒരാളെ കൊലക്ക് കൊടുത്തു അഞ്ചുപേരെ രക്ഷിക്കുമോ?അതോ സ്വിച്ച് ഉപയോഗിക്കാതിരിക്കുമോ?തീരുമാനം എന്തായാലും എന്തായിരിക്കും ന്യായീകരണം?

ഇനി വേറൊരു ചിന്താപരീക്ഷണം..മുൻപത്തേപ്പോലെ നിങ്ങള്‍ ട്രാക്കിനു മുകളിലുള്ള പാലത്തില്‍ നില്‍ക്കുന്നു.ട്രോളി വരുന്നു.ഇത്തവണ ട്രോളി നിര്‍ത്താന്‍ സ്വിച്ചൊന്നുമില്ല.പക്ഷേ ട്രാക്കിലേക്ക് ഒരു ഭാരമുള്ള വസ്തു ഇട്ടാല്‍ ട്രോളി തടഞ്ഞു നിര്‍ത്താം.ആകെയുള്ള ഭാരമുള്ള വസ്തു പാലത്തിൽ നിന്ന് അസ്തമയം ആസ്വദിക്കുന്ന ഒരു തടിയനാണ്.അയാളെ ട്രാക്കിലേക്ക് തള്ളിയിട്ടാല്‍ കാര്യം നടക്കും.നിങ്ങള്‍ അത് ചെയ്യുമോ?എന്തായിരിക്കും ന്യായീകരണം?


Marc Hauser അദ്ദേഹത്തിന്റെ Moral Minds:How nature designed our universal sense of right and wrong എന്ന പുസ്തകത്തിലാണ് മുകളിലെ ചിന്താപരീക്ഷണം വിവരിച്ചിരിക്കുന്നത്. നൂറോളം രാജ്യങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ഒരു ഇന്റര്‍നെറ്റ്‌ സർവ്വേ അദേഹം വിവരിക്കുന്നുണ്ട്.എല്ലാ ഭൂഖണ്ഡങ്ങളിലേയും ആണുങ്ങളും,പെണ്ണുങ്ങളും, കറുത്തവരും,വെളുത്തവരും,കുട്ടികളും,വയസ്സന്മാരും,നിരീശ്വരവാദികളും,ഹിന്ദുക്കളും,ക്രിസ്ത്യാനികളും,മുസ്ലിംകളും,ജൂതന്മാരും,നിരക്ഷരും,വിദ്യാസമ്പന്നരും എല്ലാം ഒരേ അഭിപ്രയമാണ് പറഞ്ഞത്. ഏകദേശം തൊണ്ണൂറു ശതമാനം പേരും ആദ്യത്തെ സംഭവത്തില്‍ ട്രോളി വഴിതിരിച്ചു വിടുന്നത് നിർബന്ധമല്ലെങ്കിൽ പോലും അനുവദനീയമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.രണ്ടാമത്തെ സംഭവത്തില്‍ ഏതാണ്ട് ആരും തന്നെ തടിയനെ ഉപയോഗിച്ച് ട്രോളി നിര്‍ത്തുന്നതിനെ അനുകൂലിച്ചില്ല.രണ്ടു സംഭവങ്ങളിലും ഒരാളുടെ ജീവന്‍ കൊടുത്തു അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക.യുക്തിപൂർവ്വം ആലോചിച്ചാല്‍ രണ്ടു സംഭവവും തുല്യമാണ്.Life of one v/s five.പിന്നെന്തുകൊണ്ട് ആളുകളുടെ പെരുമാറ്റത്തില്‍ ഇത്രമാത്രം വ്യത്യാസം?വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാർമ്മിക ബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല എന്നതും ശ്രദ്ധേയമാണ്.അപ്പോള്‍ തീര്‍ച്ചയായും ദൈവമായിരിക്കില്ല ധാർമ്മികതയുടെ ഉറവിടം.(ധാർമ്മികതയുടെ മൊത്തക്കച്ചവടക്കരായി വിശ്വാസികള്‍ അവതരിക്കുമ്പോള്‍ ഈ പഠനം അവര്‍ക്കുനേരെ ഉപയോഗിക്കാം.)

ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ധാർമ്മികജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന ധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.സ്നേഹം, ദയ ,കാരുണ്യം, സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നു ണ്ടായതാണെന്നും, വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്.എന്താണ് ധാർമ്മികത?ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ?അങ്ങിനെയെങ്കില്‍ ട്രോളി പ്രശ്നം പോലുള്ളവയില്‍ വിശ്വാസികളും അവിശ്വാസികളും ഒരേപോലെ സ്കോർ ചെയ്യുന്നതെന്തുകൊണ്ട്‌?

ധാർമ്മികത നാം മറ്റു മനുഷരില്‍നിന്നു പ്രതീക്ഷിക്കുന്നു,കുട്ടികളെ ധാർമ്മികബോധമുള്ളവരായി വളര്‍ത്താന്‍ ശ്രമിക്കുന്നു,മഹാന്മാരുടെ ധാർമ്മികതയെ പുകഴ്ത്തുന്നു,രാഷ്ട്രീയത്തിലെ അധാർമ്മികതയേക്കുറിച്ച് രോഷം കൊള്ളുന്നു.ധാർമ്മികത അവരുടെ കുത്തകയായി മതങ്ങൾ പ്രഖ്യാപിക്കുന്നു.ശരിതെറ്റുകൾ തിരിച്ചറിയാനുള്ള കഴിവ് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായാണ് വിശ്വാസികള്‍ വിലയിരുത്തുന്നത്.അപ്പോള്‍ ധാർമ്മികതയുടെ ജൈവശാസ്ത്രം എന്നുപറയുമ്പോൾ അത് ധാർമ്മികതയുടെ വിലയിടിക്കുകയാണ് എന്ന് ചിലരെങ്കിലും കരുതാം.Whether you like it or not,the human moral sense turns out to be an organ of considerable complexity, with quirks that reflect its evolutionary history and its neurobiological foundations.

നമുക്ക് ട്രോളിപ്രശ്നം വിശദമായി പരിശോധിക്കാം.ആദ്യത്തെ സംഭവത്തില്‍ ട്രോളി തടയാനുള്ള ശ്രമത്തിന്റെ സൈഡ് എഫ്ഫക്റ്റ്‌ മാത്രമാണ് ഒരാളുടെ മരണം.അയാളെ പ്രശ്നപരിഹാരത്തിനായി ഉപയോഗിച്ചിട്ടില്ല.അയാള്‍ ഇതില്‍ ഉൾപ്പെട്ടത്‌ അയാളുടെ നിര്‍ഭാഗ്യം .I.e his death is collateral damage.എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ പ്രശ്നപരിഹാരത്തിനായാണ്‌ തടിയനെ ഉപയോഗിക്കുന്നത്.ഈ വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ്.Direct damage v/s collateral damage. നേരിട്ടുള്ള ദ്രോഹം പാടില്ല.സന്ദർഭവശാൽ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ അംഗീകരിക്കാം.തത്വചിന്തകനായ ഇമ്മാനുവേല്‍ കാന്റ് വളരെ ആലോചിച്ച് അദ്ദേഹത്തിന്റെ ബുദ്ധി ഉപയോഗിച്ച് കണ്ടെത്തിയ ഈ തത്വം ....സചേതനമായ ഒരു വസ്തു അചേതനമായ വസ്തുവിനേപ്പോലെ ഉപയോഗിക്കരുത്,(A rational being should never be used as a merely an unconsenting means to an end.) നമുക്ക് ജന്മസിദ്ധമാണ് എന്നാണ് Marc Hauser പറയുന്നത്. അതിനു തത്വചിന്തകനൊന്നുമാകേണ്ട എന്ന് സാരം.We all possess an innate moral grammer.Our morality is hard wired in to us by eons of evolution.(ദേ ...പിന്നേം പരിണാമ സിദ്ധാന്തം..!!...ധാർമ്മികബോധം പോലുള്ള കാര്യങ്ങളെല്ലാം വിശദീകരിക്കാൻ മതങ്ങളോ അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര സിദ്ധാന്തമോ അല്ലെ ഉപയോഗിക്കേണ്ടത്? If you have read my previous post you will know whom I am aiming at :-)

''Driving our moral judgements is a universal moral grammar,a faculty of the mind that evolved over millions of years to include a set of principles for building a range of possible moral systems.As with language,the principles that make up the moral grammar fly beneath the radar of our awareness.''Marc Hauser - Moral Minds:How nature designed our universal sense of right and wrong.

ഇനി ഇതൊന്നു സങ്കല്‍പ്പിച്ചു നോക്കൂ..അഞ്ചു പേര്‍ ഒരാശുപത്രിയില്‍ മരിക്കാന്‍ കിടക്കുന്നു. അഞ്ചുപേരുടെയും വ്യത്യസ്ത ശരീരഭാഗങ്ങള്‍ മാറ്റിവച്ചാല്‍ അവരെ രക്ഷപ്പെടുത്താം.ഡോക്ടര്‍ ആശുപത്രിയിലെ വെയ്റ്റിങ്ങ് റൂമില്‍ ഒരു ആരോഗ്യവാനായ മനുഷ്യനെ കാണുന്നു.ഇയാളുടെ ശരീരഭാഗങ്ങള്‍ നേരത്തെ കണ്ട അഞ്ചു രോഗികള്‍ക്കും യോജിക്കും.ഡോക്ടര്‍ക്ക് ഇയാളെ ഉപയോഗിച്ച് അഞ്ചു രോഗികളെ രക്ഷിക്കാമോ?ഏതാണ്ട് ആരും തന്നെ ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല.And now you know the answer...A rational being should never be used as a merely an unconsenting means to an end..period...end of discussion.നിരീശ്വരവാദിക്കള്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദൈവത്തിന്റേയും സഹായം ആവശ്യമില്ല.ഒരു വേദഗ്രന്ഥവും നോക്കണ്ട.

(വേദഗ്രന്ഥം അക്ഷരം പ്രതി അനുസരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ മറിച്ചു ചിന്തിക്കാൻ സാധിക്കും.അഞ്ചു രോഗികള്‍ നിങ്ങളുടെ മതത്തിന്റെ വിശ്വാസികളാണെന്നു സങ്കൽപ്പിക്കുക. നമ്മുടെ അവയവ ദാതാവ് ഒരു കടുത്ത നിരീശ്വരവാദിയും.നിങ്ങളെന്തു ചെയ്യും?വിശ്വാസികളും അവിശ്വാസികളും തുല്യരല്ല എന്ന് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ.എതെങ്കിലും വിശ്വാസിയുടെ അഭിപ്രായം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.)

സ്റ്റീവൻ പിങ്കർ അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ ഒരു ചിന്താപരീക്ഷണം പറയുന്നുണ്ട്...

''Consider this moral dilemma: A runaway trolley is about to kill a schoolteacher. You can divert the trolley onto a sidetrack, but the trolley would trip a switch sending a signal to a class of 6-year-olds, giving them permission to name a teddy bear Muhammad. Is it permissible to pull the lever?''
അദേഹം തുടരുന്നു...


''This is no joke.......a British woman teaching in a private school in Sudan allowed her class to name a teddy bear after the most popular boy in the class, who bore the name of the founder of Islam. She was jailed for blasphemy and threatened with a public flogging, while a mob outside the prison demanded her death. To the protesters, the woman’s life clearly had less value than maximizing the dignity of their religion, and their judgment on whether it is right to divert the hypothetical trolley would have differed from ours. Whatever grammar guides people’s moral judgments can’t be all that universal.''

ഏതെങ്കിലും മുസ്ലിം വായനക്കാരന് അഭിപ്രായം പറയാം.... :-) 'Holier than thou' മനോഭാവത്തോടെ ഞെളിഞ്ഞിരിക്കുന്ന നമ്മുടെ ബുദ്ധിജീവികൾക്ക് ഇങ്ങനേയും സങ്കൽപ്പിക്കാം. നിയന്ത്രണം വിട്ടു വരുന്ന ട്രോളി ഒരാളെ മുറിവേല്പ്പിക്കുകയോ ചിലപ്പോള്‍ അയാളുടെ മരണത്തില്‍ കലാശിക്കുകയോ ചെയ്യാം.ട്രോളി തിരിച്ചുവിടാനുള്ള സ്വിച്ച് അമര്‍ത്തിയാല്‍ അത് അടുത്ത മുറിയിലുള്ള ഒരു മൈക്കിലുടെ നിങ്ങള്‍ ബഹുമാനിക്കുന്ന ചിലരെക്കുറിച്ച് ചില അപവാദങ്ങള്‍ പ്രക്ഷേപണം ചെയ്യും.നിങ്ങള്‍ എന്ത് ചെയ്യും?(എഴുത്തുകാരന്‍ സക്കറിയയെ കൈകാര്യം ചെയ്തത് ശരിയായിരുന്നു എന്ന് അഭിപ്രായം പറഞ്ഞവര്‍ക്ക് പ്രത്യേകം സ്വഗതം :-)പ്രത്യയശാസ്ത്ര വിശ്വാസവും മതവിശ്വാസവും ഒരുപോലെയാണെന്ന് പരമോന്നത നേതാവ് പറഞ്ഞിട്ടുമുണ്ട്.)Joshua Greene (Harvard University)അഭിപ്രായപ്പെടുന്നത് മറ്റൊരു മനുഷ്യ ജീവനെ ഉപദ്രവിക്കുന്നത് അറപ്പുളവാക്കുന്ന ഒരു പ്രവർത്തിയായാണ് പരിണാമം നന്നെ വാർത്തെടുതിരിക്കുന്നത് എന്നാണ്.വെറും പ്രയോജനവാദികളെ (utilitarians) നാച്ചുറല്‍ സെലക്ഷൻ സഹായിച്ചിട്ടില്ലെന്നര്‍ത്ഥം.


(ഓ.ടി.പരിണാമസിദ്ധാന്തമെന്നാല്‍ Survival of the fittest എന്നു മാത്രം മനസ്സിലാക്കുന്ന വങ്കൻമാർ പ്രത്യേകം ശ്രദ്ധിക്കുക.One more example where natural selection is not merely survival of the 'fittest.'If you really want to understand evolution forget about the slogans 'Survival of the fittest','Struggle for existence' etc.It's just plain wrong. എന്റെ കഴിഞ്ഞ പോസ്റ്റില്‍ 'പുലയന്‍ എന്നത് നാചുറല്‍ സെലക്ഷനില്‍ തോറ്റുപോയവനാണ്.' എന്നു ഞാന്‍ പറഞ്ഞു/പറയും എന്നാരോപിച്ച ആ ഊളന് ഇതൊന്നും മനസ്സിലാകില്ലെങ്കിലും ആധികാരികമായി വിവരകേട്‌ പറയുന്നതില്‍ നിന്ന് ഇത് അദ്ദേഹത്തെ പിന്തിരിപ്പിച്ചാല്‍ നന്ന്. You see,ordinary fools are okay with me,but I won't suffer ignorant,pompous fools.)

Joshua Greene അവതരിപ്പിക്കുന്ന ഒരു ഒരു ചിന്താപരീക്ഷണം..നിങ്ങള്‍ ഒരു കാറില്‍ പോകുന്നു.വഴിയില്‍ ഒരാള്‍ അപകടം പറ്റി രക്തമൊലിപ്പിച്ചു കിടക്കുന്നു.നിങ്ങള്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ അയാള്‍ രക്ഷപ്പെടും.പക്ഷേ അയാളെ കാറില്‍ കയറ്റിയാല്‍ രക്തം പുരണ്ടു കാറിന്റെ അപ്പ്ഹോൾസ്സറി നാശമാകും.അത് ശരിയാക്കാന്‍ നിങ്ങള്‍ക്ക് ചെലവ് വരും.നിങ്ങള്‍ അയാളെ ആശുപത്രിയില്‍ എത്തിക്കുമോ?ഭൂരിപക്ഷം ആളുകളും പരിക്കേറ്റവനെ സഹായിക്കാതിരിക്കുന്നത് അധാർമ്മികമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.

ഇനി ഇതൊന്നു സങ്കൽപ്പിച്ചു നോക്കൂ.നിങ്ങള്‍ക്ക് തപാലില്‍ ഒരു അന്തർദേശീയ സംഘടനയുടെ കത്ത് കിട്ടുന്നു.കുറച്ചു പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്.പണം മറ്റൊരു രാജ്യത്തു പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സക്കു വേണ്ടിയാണ്.നിങ്ങള്‍ പണം കൊടുക്കുമോ?പണം കൊടുക്കാതിരിക്കുന്നത്അധാർമ്മിക പ്രവർത്തിയായി അധികമാരും കണക്കില്ല.തീര്‍ച്ചയായും പണം നല്‍കുന്നത് ഒരു നല്ല പ്രവർത്തിയായി കണക്കാക്കുമെങ്കിലും, ആദ്യത്തെ സംഭവത്തിലേതുപോലെ സഹായിക്കാത്തവനെ ഒരു നീചനായി കണക്കാക്കില്ല.Those who help are considered good,but those who don't are not considered as moral monsters. എന്തുകൊണ്ട്.?രണ്ടു സംഭവത്തിലും നിങ്ങള്‍ ചെറിയ സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ട് ജീവന്‍ രക്ഷിക്കുകയാണല്ലോ ചെയ്യുന്നത്.പിന്നെന്തുകൊണ്ട് ഈ വ്യത്യാസം?

Joshua greeneJonathan cohen (cognitive neuroscientist Princeton University) മുതലായവര്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍ ആളുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ തലച്ചോറില്‍ എന്തു സംഭവിക്കുന്നു എന്ന് functional MRI ഉപയോഗിച്ച് പഠിച്ചിട്ടുണ്ട്.സാധാരണ തീരുമാനങ്ങളെടുക്കുമ്പോള്‍ തലച്ചോറിലെ മൂന്ന് ഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

(1) medial frontal lobes-implicated in emotions about other people.


(2) dorsolateral surface of frontal lobes-implicated in non moral reasoning (like whether to go somewhere by bus or car.)


(3) Anterior cingulate cortex-registers conflicts between urges coming from different parts of the brain.


കൺ മുൻപില്‍ കാണുന്ന ധാർമ്മിക പ്രശ്നങ്ങള്‍ (personal moral dilemma)കൈകാര്യം ചെയ്യുമ്പോൾ പ്രവർത്തിക്കുന്നപോലെയല്ല നേരിട്ട് അനുഭവിക്കാന്‍ കഴിയാത്ത ധാർമ്മിക പ്രശ്നങ്ങള്‍ (impersonal moral dilemma)കൈകാര്യം ചെയ്യുമ്പോൾ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ യുക്തിപൂര്‍വ്വം തീരുമാനമെടുക്കാനുള്ള ഭാഗമാണ് പ്രധാനമായും പ്രവര്‍ത്തിക്കുക.ഇവിടെ ആദ്യത്തെ സംഭവം ഒരു personal moral dilemma യും രണ്ടാമതെത് impersonal moral dilemma യും ആണ്.തലച്ചോറിന്റെ ഫ്രോണ്ടൽ ലോബിനു പരിക്ക് പറ്റിയവര്‍ പ്രയോജനവാദികളാകും.(utilitarians) എന്നും കണ്ടിട്ടുണ്ട്.അവര്‍ക്ക് തടിയനെ തള്ളിയിട്ടു ട്രോളി നിർത്തുന്നതൊന്നും ഒരു പ്രശ്നമല്ല.In short,the judgements in response to ‘personal’moral dilemmas, compared with‘impersonal’ ones, involved greater activity in brain areas that are associated with emotion and social cognition.

ജോഷ്വാ ഗ്രീൻ പരീക്ഷണ ഫലങ്ങളെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

''An evolutionary perspective is useful here.Over the last four decades, it has become clear that natural selection can favour altruistic instincts under the right conditions, and many believe that this is how human altruism came to be. If that is right, then our altruistic instincts will reflect the environment in which they evolved rather than our present environment.With this in mind,consider that our ancestors did not evolve in an environment in which total strangers on opposite sides of the world could save each others' lives by making relatively modest material sacrifices.Consider also that our ancestors did evolve in an environment in which individuals standing face-to-face could save each others'lives,sometimes through considerable personal sacrifice.

Given all this,it makes sense that we would have evolved altruistic instincts that direct us to help others in dire need,but mostly when the ones in need are presented in an 'up-close-and-personal way...We ignore the plight of the world's poorest people not because we implicitly appreciate the nuanced structure of moral obligation,but because,the way our brains are wired up,needy people who are 'up close and personal'push our emotional buttons,whereas those who are out of sight languish out of mind.''(ഒരു ഡിസ്ക്ലൈമര്‍ :സത്യത്തില്‍ ഇതിന്റെ ആവശ്യമില്ലെങ്കിലും എന്റെ കഴിഞ്ഞ പോസ്റ്റുകളില്‍ പുട്ടിനു തേങ്ങ പോലെ ഡിസ്ക്ലൈമറുകള്‍ ചേര്‍ത്തിട്ടും ചില 'ബുദ്ധി' ജീവികള്‍ അവ വായിച്ച രീതി വച്ചു നോക്കുമ്പോൾ ഡിസ്ക്ലൈമറുകള്‍ എത്രയായാലും അധികമാവില്ല.So here goes...

The ‘is’ of science and the ‘ought’ of morality needn't be welded together.Everyone of us have our own personal ideas about how the mind should work,but those ideas cannot be called science.Nature has no obligation to work as you please.How you decide to treat your fellow humans,both male and female is not a scientific question,and so cannot be answered according to what you see in the latest scientific journals.)

ധാർമ്മികതയുടെ ജീവശാസ്ത്രം തുടരുന്നു.....
Morality revisited....

കൂടുതല്‍ വായനക്ക്....

-- Moral Minds:How nature designed our universal sense of right and wrong - Marc Hauser
77 അഭിപ്രായങ്ങൾ:

Manu പറഞ്ഞു...

The article was fantastic to read, as usual. Congrats.

Considering the topic, I think you will have to face more severe opposition from our fellow bloggers having an imaginary friend living in the skies.

Captain Haddock പറഞ്ഞു...

വീട്ടില്‍ പോവ്വാന്‍ നേരം ആയി, തല്‍കാലം ട്രാക്ക്‌.

സി.കെ.ബാബു പറഞ്ഞു...

നല്ല ലേഖനം ബ്രൈറ്റ്. അഭിനന്ദനങ്ങള്‍ !

"തത്വചിന്തകനായ ഇമ്മാനുവേല്‍ കാന്റ് വളരെ ആലോചിച്ച് അദ്ദേഹത്തിന്റെ ബുദ്ധി ഉപയോഗിച്ച് കണ്ടെത്തിയ ഈ തത്വം.... സചേതനമായ ഒരു വസ്തു അചേതനമായ വസ്തുവിനേപ്പോലെ ഉപയോഗിക്കരുത്."

"നീ നിന്റെ സ്വന്തം ബുദ്ധി ഉപയോഗിക്കൂ" എന്ന്‍ പറഞ്ഞ ഇമ്മാനുവേല്‍ കാന്‍റിന്‍റെ പുസ്തകങ്ങള്‍ കത്തിക്കാന്‍ നടന്നവരല്ലേ ദൈവത്തിന്റെ വളിവയറന്മാര്‍ ? അത്തരം സര്‍വ്വജ്ഞര്‍ ചിന്തിക്കുമെന്നാണോ?

"This is no joke...... a British woman teaching in a private school in Sudan allowed her class...... ഏതെങ്കിലും മുസ്ലിം വായനക്കാരന് അഭിപ്രായം പറയാം.... :-)"

സുഡാന്‍ സ്കൂളിലെ 'കരടി മുഹമ്മദിന്റെ' വാര്‍ത്ത അറിയാത്തവര്‍ക്ക് വായിക്കാനായി ഇവിടെ കൊടുക്കുന്നു.

സദാചാരത്തിന് മതവിശ്വാസം വേണോ എന്നൊരു ലേഖനം ഒരു വര്‍ഷം മുന്‍പ് ഞാനും എഴുതിയിരുന്നു.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

വിശ്വാസിയുടെ ധാര്‍മ്മികത സംങ്കുചിതവും മതത്തിന്റെ
വിലക്കുകള്‍ക്ക് വിധേയമായിട്ടുമുള്ളതായതിനാല്‍
മാനവികമായ വിസ്താരമൊന്നും അതിനില്ല.
മാത്രമല്ല, പലപ്പോഴും അധാര്‍മ്മികവുമാണ് വിശ്വാസിയുടെ ധാര്‍മ്മികത.

സാങ്കേതികതയിലേക്ക് പ്രവേശിക്കാനുള്ള മനസ്സാന്നിദ്ധ്യ കുറവിനാല്‍ അഥവ വിവരക്കുറവിനാല്‍ ... ബൂലോകത്തെ ചുണക്കുട്ടികള്‍ ഇത്തരം ഗഹനമായ പോസ്റ്റുകള്‍ നന്നായി വായിച്ചു പഠിക്കട്ടെ എന്നാശംശിച്ച് ചിത്രകാരന്‍ സ്ഥലം വിടട്ടെ :)

വിചാരം പറഞ്ഞു...

ചിന്തനീയമായ പോസ്റ്റ്, അഭിനന്ദനം.
എന്റെയൊരു ചെറുപ്പകാല ചങ്ങാതി കഴിഞ്ഞ ആഴ്ച്ച ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു, അവനെ അവസാനമായി ഒന്ന് കാണുവാന്‍ ഞാനും പോയിരിന്നു, രണ്ട് ദിവസം മുന്‍പ് വിശ്വാസിയായ എന്റെയൊരു ചങ്ങാതി എന്നോട് “ നീ എന്തിനാ അഷറഫ് മരിച്ചത് കാണാന്‍ പോയത് ?” ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി “ അതെന്താ ഞാന്‍ കാണാന്‍ പോയാലെന്ന എന്റെ ചോദ്യത്തിന് .. വിശ്വാസികള്‍ ഒരു മരണം കാണുക എന്നാല്‍ സുന്നത്തായ കാര്യമാണ്, ഞങ്ങടെ പ്രവാചകന്റെ നിര്‍ദ്ദേശമാണത് അതുകൊണ്ടാണ് ഞങ്ങള്‍ മയ്യത്ത് കാണാന്‍ പോകുന്നത്, ഇതൊന്നും വിശ്വാസമില്ലാത്ത നീയെന്തിന് പോകണം . ഇങ്ങനെ വിശ്വസിക്കുന്നവരോട് സഹതപിയ്ക്കുക എന്നതല്ലാതെ മറ്റെന്ത് ചെയ്യാന്‍, വിശ്വാസികള്‍ മാത്രം തെറ്റായ ചില ധാരണകളാണ്... എല്ലാ ജീവജാലങ്ങളും ദൈവം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് വേണ്ടിയാണ് (ഇതെന്റെ വിശ്വാസമല്ല) സദാചാരം പുലര്‍ത്തേണ്ടവര്‍, ദയ കാണിക്കേണ്ടവര്‍, സഹായം നല്‍കേണ്ടവര്‍, എല്ലാമെല്ലാം വിശ്വാസികള്‍ മാത്രം എന്നാലിതൊന്നും ദൈവ,മത വിശ്വാസമില്ലാത്തവര്‍ അനുഷ്ടിച്ചൂട. സത്യത്തില്‍ മാനവ സമൂഹത്തിന് ദൈവ,മത വിശ്വാസമില്ലാത്തവര്‍ ചെയ്യുന്നതിന്റെ 1000 ല്‍ ഒന്ന് പോലും വിശ്വാസികള്‍ ചെയ്യുന്നുണ്ടോ ? ഒരു കൊച്ചു ഉദാഹരണം , മെഡിക്കല്‍ കോളേജില്‍ സമ്മതപത്ര പ്രകാരം ലഭിയ്ക്കുന്ന മൃതശരീരങ്ങള്‍ ആരുടേതാണ് കൂടുതല്‍ ? കണ്ണാശുപത്രികളില്‍ ലഭിയ്ക്കുന്ന കണ്ണൂകള്‍ അധികവും ആരുടേതാണ് ? ഒരു ദൈവ,മത വിശ്വാസമില്ലാത്തവരുടെ ശരീരം വെട്ടി കീറി പഠിച്ചാല്‍, കണ്ണൂകള്‍ ദാനം ചെയ്യപ്പെട്ടാല്‍ അതിലെ ഗുണഭോക്താക്കള്‍ക്ക് നിറ,ജാതി,മത വിശ്വാസങ്ങള്‍ ഉണ്ടോ ? സത്യത്തില്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം വിശ്വാസികള്‍ക്കല്ലേ ഒരു മത,ദൈവ വിശ്വാസമില്ലാത്തവരുടെ ധീരമായ നടപടി കൊണ്ട് ഗുണം ?.മനുഷ്യാ നീ ചിന്തിയ്ക്കൂ .. നിന്റെ ശരീരം മരണാനന്തരം കേവലം ദഹിച്ച് ഇല്ലാതാവുകയേ ഒള്ളൂ , അതായിരം ജീവിയ്ക്കുന്ന വ്യക്തികള്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ അതിനെ കുറിച്ച് ചിന്തിയ്ക്കൂ..
ബ്ലോഗര്‍ ഇവിടെ പറഞ്ഞ ഒരു സിദ്ധാന്തം ഒരു സംഭവുമായി താരതമ്യം ചെയ്തപ്പോള്‍ വിശ്വാസികള്‍ക്ക് ഈ ചിന്താരീതിയുമായി പൊരുത്തപ്പെട്ടു പോവാനാവുന്നില്ല, വിശ്വാസികള്‍ക്ക് മാത്രമല്ല അഭിനവ കമ്യൂണിസ്റ്റ് ചിന്താഗതിക്കാര്‍ക്കും.
A rational being should never be used as a merely an unconsenting means to an end... ചേകന്നൂര്‍ മൌലവിയുടെ ചിന്താശക്തിയെ ഇല്ലാതാക്കാന്‍ അദ്ദേഹത്തെ ഇല്ലാതാക്കി.. ഈ സിദ്ധാന്തവുമായി താരത്മ്യം ചെയ്താല്‍.. ഇസ്ലാം എന്ന A rational being നെ സംരക്ഷിക്കാന്‍ ജീവനുള്ള ചേകന്നൂറിനെ കൊന്നു അതുപോലെ ഒരു ബി.ജെ.പി. അധ്യാപകനെ കമ്യൂണിസ്റ്റുക്കാര്‍ എന്ന ചുമ്മാ പറയുന്നവര്‍ പിഞ്ചുകുട്ടികളുടെ മുന്‍പിലിട്ട് വെട്ടി കൊന്നു... ഇതൊക്കെ ഈ സിദ്ധാന്തവുമായി യോജിച്ച് പോവാത്തതല്ലേ ? അപ്പോള്‍ ഇവരിതായിരിക്കുമല്ലേ “തലച്ചോറിന്റെ ഫ്രോണ്ടൽ ലോബിനു പരിക്ക് പറ്റിയവര്‍ പ്രയോജനവാദികളാകും.(utilitarians) എന്നും കണ്ടിട്ടുണ്ട്.അവര്‍ക്ക് തടിയനെ തള്ളിയിട്ടു ട്രോളി നിർത്തുന്നതൊന്നും ഒരു പ്രശ്നമല്ല“

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

വിശ്വാസിയുടെ സഹജമായതിലുപരിയുള്ള ധാര്‍മികതയ്ക്കു(അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍) പിന്നിലുള്ള പ്രചോദനം വാഗ്ദത്ത പരലോകമാണ്‌. എന്നാല്‍ അവിശ്വാസിയെ സംബന്ധിച്ച് അതിനുള്ള കാരണം മാനവിക ബോധമാണ്‌. കൂടുതല്‍ മഹത്തായത് രണ്ടാമത്തേത് തന്നെ. ഫലം ഇച്ഛിക്കതെയുള്ള കര്‍മമാണ്‌ മഹത്തരമെന്നതില്‍ വിശ്വാസികള്‍ പോലും എതിരുപറയുമെന്നു ചോന്നുന്നില്ല.

ekathaara പറഞ്ഞു...

ധാര്‍മികതയ്ക്ക് മതവിശ്വാസം വേണമെന്നില്ല,പക്ഷെ മതവിശ്വാസിക്ക് ധാര്‍മികത ഉണ്ടാവില്ല എന്നും ഇല്ലല്ലോ?ഇവിടെ മതവിശ്വാസമല്ല പ്രശ്നം ധാര്‍മികത മാത്രമാണ് .അതുള്ളവന്‍ വിശ്വാസിയാനെങ്കിലും അവിശ്വാസിയാനെങ്കിലും കാണിക്കേണ്ട സമയത്ത് അത് കാണിക്കും.ഇല്ലാത്തവന്‍ വിശ്വാസിയാണെങ്കില്‍ ഒരുപക്ഷെ ദൈവത്തെ പേടിച്ചെങ്കിലും കുറച്ച് കാണിക്കാനും മതി. :)
പിന്നെ എനിക്ക് തോന്നുന്നത് നമ്മുടെയൊക്കെ മതവിശ്വാസത്തിന്റെയും ധാര്‍മികതയുടെയും gene വെവ്വേറെ ആണെന്നാണ്‌ .കാരണം ധാര്‍മികതയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മളാരും ഇതെന്റെ മതവിശ്വാസത്തിന് ചേരുമോ,മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതുമായി ഒത്ത്തുപോകുമോ എന്നൊന്നും ആലോചിക്കാരില്ലലോ ?(ഞാന്‍ resident genetics വിദഗ്ദന്‍ ആണെന്ന് മാത്രം പറയരുത് പ്ലീസ് :)സംശയം ചോദിച്ചതിനു തല്ലാനും വരരുത്.........)

bright പറഞ്ഞു...

@ സി.കെ.ബാബു,

ലിങ്കിനു നന്ദി...
@ ekathaara ,

....ധാര്‍മികതയ്ക്ക് മതവിശ്വാസം വേണമെന്നില്ല,പക്ഷെ മതവിശ്വാസിക്ക് ധാര്‍മികത ഉണ്ടാവില്ല എന്നും ഇല്ലല്ലോ?...

Are you sure?We will discuss it in my future posts.And in the mean time you may read the 'teddy bear Mohammed' thought experiment again and think about it.

..ധാര്‍മികതയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മളാരും ഇതെന്റെ മതവിശ്വാസത്തിന് ചേരുമോ,മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതുമായി ഒത്ത്തുപോകുമോ എന്നൊന്നും ആലോചിക്കാരില്ലലോ ?....

That's exactly the point.We are all moral,not because of,but in spite of religion. Most believers don't take their religion or god's laws seriously.But the sorry fact is there are people out there who base their morality on religion.Read the comment by വിചാരം above.

I highly recommend this link also...

http://www.humanistsofutah.org/2002/WhyCantIOwnACanadian_10-02.html

I miss our resident genetics expert.Haven't heard from him in ages.:-)

ekathaara പറഞ്ഞു...

Im almost sure :)
but waiting for your next post.
Thanks for the links.

Baiju Elikkattoor പറഞ്ഞു...

:)

സജി പറഞ്ഞു...

സര്‍,
താങ്കളുടെ ചിന്താ പരീക്ഷണങ്ങളെല്ലാം വായിച്ചപ്പോള്‍, പണ്ടത്തെ വിവാദ പാഠപുസ്തകം ഓര്‍മ്മിച്ചു പോയി. എന്തു ഉത്തരം പറഞ്ഞാലും ദൈവ വിശ്വാസിയുടെ കഴുത്തില്‍ കത്രിക പൂട്ടു വീ‍ഴും.!


===============================
@എതെങ്കിലും വിശ്വാസിയുടെ അഭിപ്രായം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ദൈ വിശ്വാസികള്‍ ധാര്‍മ്മികതയുടെ മൊത്തക്കച്ചവടക്കാരാണെന്നു ആരെങ്കിലും അവകാശപ്പെട്ടാല്‍ അതു വിഡ്ഡിത്തം തന്നെ. അതിനു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍മാത്രം പോരെ? കൊതുകിനെ കൊല്ലാന്‍ കോടാലി വേണോ?

ഒരല്പം ഉയര്‍ന്ന ധാര്‍മ്മികത ആയേക്കമെന്ന ചിന്തകൊണ്ടല്ലല്ലോ ആരും ദൈവ വിശ്വാസിയാകുന്നത്. ഒരു അവിശ്വാസി self-centered life നയിക്കുന്നു. ഒരു ദൈവ വിശ്വാസി God-centered നയിക്കണം.

അങ്ങിനെ ജീവിച്ചാല്‍, ‍the moral side of a God-centered beliver will be far more superior that a self centered unbeliver. However, keeping high moral value is not THE objective of a beliver.

പാര്‍ത്ഥന്‍ പറഞ്ഞു...

മനസ്സ് ബുദ്ധി ബോധം എന്നീ മനുഷ്യന്റെ മസ്തിഷ്കത്തിന് ഇപ്പോഴും മുഴുവനായും പിടികിട്ടാത്ത വിഷയത്തിനെക്കുറിച്ചുള്ള ചില പ്രാധമിക പഠനം മാത്രമായിട്ടാണ് ഈ പോസ്റ്റ് അനുഭവപ്പെട്ടത്.
[താങ്കളിൽ നിന്നും തലച്ചോറ്, ബുദ്ധി, ബോധം (brain, intelligence, consciousness - ശരിയായ തർജ്ജമ ഇതല്ലെങ്കിൽ തിരുത്തുമല്ലൊ) എന്നീ വിഷയത്തെക്കുറിച്ച് ഒരു ലേഖനം പ്രതീക്ഷിക്കുന്നു.]
--------------------------
പോസ്റ്റിൽ പറഞ്ഞിട്ടുള്ള ‘ഒരാളെ കൊന്ന് അഞ്ചു പേരെ രക്ഷിക്കുന്ന’ പരീക്ഷണം, കോടതിയിലെ yes / no എന്ന ഉത്തരം മാത്രം ആവശ്യപ്പെടുന്ന ചില കുനുഷ്ടു ചോദ്യം പോലുണ്ട്.
ഒരാളെ കൊല്ലുന്നതാണോ അഞ്ചാളെ കൊല്ലുന്നതാണോ നിങ്ങൾ ഇഷ്ടപ്പെടുക എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമാണത്. മനസ്സിൽ സ്നേഹം-സത്യം-ധർമ്മം (ആത്മീയമായി ഇതെല്ലാം ഒന്നുതന്നെയാണ്)ഉള്ള ഒരാൾ അദ്യം ചെയ്യുക വിളിച്ചു കൂവി അപകടസാദ്ധ്യത അറിയിക്കുകയായിരിക്കും. ഇനി ശബ്ദം എത്താത്തതിനേക്കാൾ ദൂരെയാണെങ്കിൽ, എന്തെങ്കിലും അടയാളങ്ങൾ കൊടുക്കാൻ ശ്രമിക്കും. അതും നടന്നില്ലെങ്കിൽ, ട്രോളി ഓടിക്കാനും തിരിച്ചുവിടാനും കഴിയുന്ന ആധുനിക സാങ്കേതികവിദ്ദ്യ കയ്യിലിരിക്കുന്നില്ലേ. അതിൽ സ്റ്റിയറിംഗും ബ്രേക്കും ഉണ്ടായിരിക്കും. ഒന്നും നടക്കാത്ത ആ സമയത്ത് ഒരാളുടെയും അഞ്ചാളുടെയും ജീവന്റെ വില തൂക്കിനോക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥ ആ വ്യക്തിക്കുണ്ടായിരിക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. ഒരു നിലവിളിയിൽ ഒതുങ്ങുന്ന നിസ്സഹായാവസ്ഥ മാത്രമായിരിക്കും നിലനിൽക്കുക. ശാസ്തീയ പഠനങ്ങൾ പറയുന്നത് ഇങ്ങനെയല്ലെങ്കിൽ എന്റെ പൊട്ടത്തരം സദയം ക്ഷമിക്കുക.

ഇവിടെ താങ്കൾ ഉപയോഗിക്കുന്ന ദൈവവിശ്വാസി എന്ന പ്രയോഗം മതമൌലിക വാദി എന്ന് തിരുത്തുകയാണെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു. നിർദ്ദോഷമായ ഒരു ഈശ്വരചിന്ത നന്മചെയ്യുന്നതിന് ഒരിടത്തും തടസ്സമാകുന്നില്ല. ജബ്ബാർ മാഷും എപ്പോഴും പറയുന്ന ഒരു കാര്യമാണിത്. നന്മ ചെയ്യാൻ മതത്തിലെ വിശ്വാസം നിർബ്ബന്ധമില്ല എന്നുള്ളത്. അതുപോലത്തന്നെ ഒരു പൂർണ്ണമായ പ്രയോജനവാദി ആകുകയും വേണമെന്നില്ല.

പാര്‍ത്ഥന്‍ പറഞ്ഞു...

@ വിചാരം :

(ഒരു ഓഫ്)
മരിച്ചു പോകുന്ന ഒരാളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്താൽ അന്ത്യദിനത്തിൽ ഉയിർപ്പിക്കുമ്പോൾ എന്തു ചെയ്യും. സർവ്വശക്തൻ അക്കാര്യത്തെക്കുറിച്ച് മൌനം പാലിക്കുകയാണ് ചെയ്യുന്നത്. കണ്ണ് പോയാൽ എല്ലാം കഴിഞ്ഞു. തരുണീമണികളെ എങ്ങനെ കണ്ടു പിടിക്കും.

തറവാടി പറഞ്ഞു...

ഈ പോസ്റ്റ് ഇഷ്ടമായി.

യോജിക്കാത്ത ഉദാഹരണങ്ങള്‍ സൂചിപ്പിച്ചാണ് വിശ്വാസിക്കും അവിശ്വാസിക്കും ഒരേ ധാര്‍മ്മികതയാണെന്ന് താങ്കള്‍ സമരത്ഥിക്കുന്നത്. ഇവിടെ സൂചിപ്പിച്ച എല്ലാ ഉദാഹരണങ്ങളും നഷ്ടങ്ങളുമായി ബന്ധപ്പെട്ടവയാണ്, (മരണം) അതാവട്ടെ എപ്പോഴും മനസ്സുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ ധാര്‍മ്മികതയോ അത് ബുദ്ധി/തലച്ചോറുമായി ബന്ധപ്പെട്ട് കിടക്കുന്നു , രണ്ടും രണ്ടാണ്.

മനുഷ്യനെന്ന ജീവിയുടെ മനസ്സുകള്‍ തമ്മിലുള്ള സമാനതയില്‍ നിന്നും ഉടലെടുക്കുന്നതിനെ; ഓരോ മനുഷ്യരിലും ഉള്ള വളരെ വ്യത്യാസമുള്ള ബുദ്ധിയുമായി താരദമ്യം ചെയ്ത തെറ്റായി വ്യാഖ്യാനിച്ച് സമര്‍ത്ഥിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്.

അതായത് ഒരു കൂട്ടം ആളുകളീള്‍, അവര്‍ തമ്മില്‍ മനസ്സുകള്‍ തമിലുള്ള വ്യതിയാനവും , ബുദ്ധിതമ്മിലുള്ള വ്യതിയാനവും വിലയിരുത്തിയാല്‍ ആദ്യത്തേത് കുറവാകുമെന്ന് ചുരുക്കം പ്രത്യേകിച്ചും ദയപോലുള്ള നഷ്ടത്തിന്റെ കാര്യത്തില്‍.

താങ്കള്‍ വ്യക്തികളുടെ ധാര്‍മ്മികതയാണ് അളക്കാന്‍/ (കമ്പയര്‍ ചെയ്യാന്‍ ) പോകുന്നതെങ്കില്‍, ബുദ്ധിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ വിലയിരുത്തി സമര്‍ത്ഥിക്കൂ.

ലാടഗുപ്തന്‍ പറഞ്ഞു...

മായം ചേര്‍ക്കാത്ത വിഷം എവിടെയാ കിട്ടുന്നേ? തറവാടിക്ക് കൊടുക്കാനല്ല, എനിക്ക് തിന്ന് ചാവാനാ. ഈ കൊല്ലാക്കൊല താങ്ങൂല്ല മാളോരേ.

അനില്‍_ANIL പറഞ്ഞു...

ഒന്നു രണ്ടവര്ത്തി വായിച്ച് മിക്കവാറും മനസിലാക്കിയതായിരുന്നു.
തറവാടിയുടെ കമന്റ് എല്ലാം കീഴ്മേല്‍ ആക്കി.

M.A Bakar പറഞ്ഞു...

പോസ്റ്റ്‌ മോഡേണിസത്തിണ്റ്റെ ചവറ്‍ സിദ്ദാന്തങ്ങളും ട്രോളി സമവാക്യങ്ങളുടെ വാചാലമായ പിന്തിരിപ്പന്‍ കേവലോക്തികള്‍ നവലോക ക്രമത്തിണ്റ്റെ പുതിയ വ്യതിചലനങ്ങളുടെ ദാര്‍ശനിക ശകലങ്ങളാണു..

വിശ്വാസം ഒഴിച്ച്‌ നിര്‍ത്തിയുള്ള ധാര്‍മ്മികാവകാശ പ്രതിബിംബങ്ങള്‍ ആ ട്രോളി ഉരുട്ടി വിടുന്നവനിലാണു അന്വേഷിക്കേണ്ടതു, അല്ലെങ്കില്‍ ആ തിയറി തുടങ്ങേണ്ടതു .. ഇതൊരു ട്രോളി ഉരുട്ടി വിടുന്നവണ്റ്റെ സിദ്ദാന്തമാണു.. ധാര്‍മ്മിക ബോധം പരതേണ്ടതു അവിടെയാണു..

ഉപരിലോകത്തിണ്റ്റെ ന്യായാന്യായ ഉള്‍ബോധനമുള്ളവണ്റ്റെ ധാര്‍മ്മികതയെ സാഹചര്യങ്ങളുടെ മാത്രം ഉത്തരവാദിത്തമുള്ള അവിശ്വാസിയുടെ ധാര്‍മ്മികതയുമായി സവിശേഷപ്പെടുത്താനാവില്ല...

കാരണം വിശ്വാസി ദൈവത്തിണ്റ്റെ 'ഖലീഫ' (പ്രതിനിധി) യുടെ ഉത്തരവാദിത്തവാഹകനാണു, അവണ്റ്റെ മയക്കങ്ങളില്‍ പോലും..

('വിശ്വാസി' ഇവിടെ യധാര്‍ഥ വിശ്വാസിയാണു.. അവിശ്വാസിക്ക്‌ യാധാര്‍ഥമെന്നോ അയധാര്‍ഥമെന്നോ വേര്‍തിരിവുമില്ല... )

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

അക് ബറേ ഇത്രെ ഉരുട്ടിപ്പറായാതെ നാലാള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറയൂ. മൂന്നു വട്ടം വായിച്ച ശേഷമാണ്‌ എനിക്ക് കാര്യം മനസ്സിലായത്. മനസ്സിലായത് ഇങ്ങനെ: വിശ്വാസിക്കു്‌ ആയിരത്തി നാനൂറ് കൊല്ലം മുമ്പത്തെ ധാര്‍മികതയേ ഉണ്ടാകൂ; അവിശ്വാസിക്കു്‌ കാലാ കാലങ്ങളില്‍ ഉരുത്തിരിയുന്ന ധര്‍മികതയും. നമുക്ക് പുതിയത് മതിയേ...

തറവാടി പറഞ്ഞു...

അനിലേട്ടന്‍,

ദയ എന്നത് മനുഷ്യന്‍ എന്ന ജീവിയുടെ നാച്ചുറലായ ഒന്നാണ് (ഉദാഹരണത്തിന്: കൈ കാലുകള്‍ പോലെ), അതുകൊണ്ട് തന്നെ ഭൂരിഭാഗം മനുഷ്യരിലും ദയയുടെ അളവ് സമാന അളവായിരിക്കും. ഏറ്റവും വലിയ നഷ്ടം മരണമാണ് അതുകൊണ്ട് തന്നെ മനുഷ്യന്റെ ദയ ഏറ്റവും ഉയരുന്നതും മരണം കാണുമ്പോളാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഈ പോസ്റ്റില്‍ സൂചിപ്പിച്ച എല്ലാ ഉദാഹരണങ്ങളും മരണവുമായി ബന്ധപ്പെട്ട് കിടക്കുന്നു, സ്വാഭാവികമായും മനുഷ്യന്‍ എന്ന ജീവിയുടെ ദയയുടെ സമാനമായ അളവ് ഒരേ അഭിപ്രായത്തില്‍/ ഉത്തരത്തില്‍ എത്തിക്കുന്നു.

ധാര്‍മ്മികത എന്നത് ദയയുമായി വലിയ ബന്ധമൊന്നുമില്ല അത് കൂടുതല്‍ 'അണ്‍നാച്ചുറല്‍' ആണ്, എളുപ്പമായി പറയുകയാണെങ്കില്‍ ബുദ്ധിയുമായി / പരിചയവുമായുമൊക്കെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് , ഒരു തരത്തില്‍ പറഞ്ഞാല്‍ 'വകതിരിവ്' എന്ന് വേണമെങ്കില്‍ പറയാം. ( ഇതിനെ കൃത്യമായി നിര്‍‌വചിക്കാന്‍ പറ്റില്ല :( )

മനുഷ്യന്‍ എന്ന ജീവിയില്‍ ഏകദേശം സമാന അളവുള്ള ദയയെ അടിസ്ഥാനപ്പെടുത്തി / വിലയിരുത്തി എല്ലാവര്‍ക്കും ഒരേ ധാര്‍മ്മികതയാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നാണ് പറഞ്ഞത്.

അതായത് മനുഷ്യന്‍ എന്ന ജീവിക്ക് രണ്ട് കാലാണുള്ളത് അതിനാല്‍ എല്ലാമനുഷ്യര്‍ക്കും ഒരേ ധര്‍മ്മികതയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന്!

ഒരുദാഹരണം കൂടി കിടക്കട്ടെ:

റോടിലൂടെ നടന്നുപോകുന്ന ഒരാള്‍ മുമ്പില്‍ ഒരു പഴത്തൊലികിടക്കുന്നത് കാണുന്നു, അയാള്‍ അതെടുത്ത് വശത്തിരിക്കുന്ന ബിന്നില്‍ ഇടുന്നതിനെ ധാര്‍മ്മികത എന്ന് വിളിക്കും അതിലൂടെ പോകുന്ന എത്ര പേര്‍ക്ക് ധാര്‍മ്മികതയുണ്ടാവും?

ഓഫ്:

രാവണപ്രഭു സിനിമയില്‍ മോഹന്‍ ലാലിന്റെ കഥാപാത്രത്തോട് നായിക തടവില്‍ കഴിയുന്നസമയത്ത് പറയുന്ന ഒരു വാചകമുണ്ട് ' ... ചിലപ്പോഴൊക്കെ രാവണാ നിന്നെ ഇഷ്ടപ്പെടുന്നു' എന്ന് അതുപോലെ ലാടഗുപ്താ അന്നെ ചിലപ്പോഴൊക്കെ എനിക്കും.... ;)

ധാര്‍മ്മികതക്ക് പകരം ദയയാണ് ലഖകന്‍ എഴുതിയെങ്കില്‍ പൂര്‍ണ്ണമായും ശെരിയയേനെ!

സജി പറഞ്ഞു...

നിങ്ങളെ ഒരു പേപ്പട്ടി ഓടിക്കുന്നു..

ഓടി ഓടി ഒരു ജക്ഷനില്‍ എത്തി . വലത്തോട്ടു നോക്കി. അവിടെ നിങ്ങളുടെ അച്ഛന്‍ ഒന്നുമറിയാതെ ഒരു മാടക്കടയില്‍ സോഡ കുടിച്ചു കൊണ്ടു നില്‍ക്കുന്നു. അങ്ങോട്ടു ഓടിയാല്‍ പേപട്ടി അച്ഛനെ കടിക്കും.ഇടത്തു നിന്നും ഒരി ജാഥ (ഇടതു പക്ഷക്കാരുടെ ആയിക്കോട്ടെ!) വരുന്നു. അങ്ങോട്ടുഓടിയാല്‍ നാട്ടുകാരെ പലരേയും പട്ടി കടിക്കും.
നിങ്ങള്‍ എന്തു ചെയ്യും?

അവിടെ അനങ്ങാതെ നിന്നും പട്ടികടി കൊള്ളുമോ? വലത്തോട്ട് ഓടി അപ്പനെ പട്ടിക്കു വിട്ടുകൊടുക്കുമോ? ഇടത്തോട്ടു ഓടി ഇടതുപക്ഷക്കാരെ പട്ടിക്കിട്ടു കൊടുക്കുമോ?

(ഓരോ കണികാ പരീക്ഷണങ്ങളേ...?)

അഗ്രജന്‍ പറഞ്ഞു...

ഇതിനെയാണോ സജി 'മുരളിസന്ധി' എന്ന് വിളിക്കുന്നത് :)

വിചാരം പറഞ്ഞു...

ചോദ്യം തറവാടിയോട് ... എന്താണ് ധാര്‍മ്മികത ? ധാര്‍മ്മികത വിശ്വാസികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ ? അവിശ്വാസിക്ക്‌ യാധാര്‍ഥമെന്നോ അയധാര്‍ഥമെന്നോ വേര്‍തിരിവുമില്ല... ബക്കറിന്റെ ഈ അഭിപ്രായത്തോട് യോജിപ്പുണ്ടോ ?

സജി പറഞ്ഞു...

അഗ്രജന്‍,
മുരളീ സന്ധിയില്‍, ഉത്തരം ലളിതം

ആദ്യം ഇടത്തോട്ടു ഓടി അച്ഛനെ കടിപ്പിക്കും. പിന്നെ വലത്തോട്ടു ഓടി ഇടതു പക്ഷക്കാരെ കടിപ്പിക്കും..

പിന്നെ, കടികൊള്ളാതെ പോസ്റ്റേല്‍ കയറിയിട്ടു പേ പിടിച്ചപോലെ കുരയ്ക്കും രസിക്കും.!!

(ചര്‍ച്ച മുപോട്ടു പോകട്ടെ കെട്ടോ)

പാര്‍ത്ഥന്‍ പറഞ്ഞു...

@ വിചാരം :
ചോദ്യം തറവാടിയോടാണെങ്കിലും, ധാർമ്മികതയെക്കുറിച്ച് എന്റെ അറിവിൽ പെട്ട കാര്യങ്ങൾ ചേർത്തുവെച്ച് ഒരു ചെറിയ ലേഖനം ഇവിടെ പോസ്റ്റു ചെയ്തിരുന്നു. കമന്റിലൂടെ പലരും അതിന് കൂടുതൽ വ്യക്തതയും നൽകിയിരുന്നു. വായിച്ചു നോക്കി മനസ്സിലായില്ലെങ്കിലും താങ്കളുടെ ധാരണക്ക് യോചിക്കാത്തുമാണെങ്കിലും, അത് എന്റെ കുറ്റമല്ല.

തറവാടി പറഞ്ഞു...

ഞാന്‍ എന്റെ മുമ്പത്തെ കമന്റില്‍ പറഞ്ഞതുപോലെ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണ് എങ്കിലും, എന്റെ അഭിപ്രായത്തില്‍ ആത്മാവിന്റെ പ്രതികരണമാണ് ധാര്‍മ്മികത,

പൂര്‍ണ്ണതക്ക വേണ്ടി ഒന്നുകൂടി പറയട്ടെ, ദയക്ക് ധാര്‍മികതയുമായി വലിയബന്ധമില്ല.

ധാര്‍മ്മികത വിശ്വാസികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നെനിക്കഭിപ്രായമില്ല; എന്നാല്‍ ദൈവ(മതമല്ല) വിശ്വാസികള്‍ ധാര്‍മികതയില്‍

(ദയയിലല്ല!) മുമ്പിലാണെന്നാണെന്റെ വിശ്വാസം കാരണം സജി പറഞ്ഞതുപോലെ ദൈവ വിശ്വാസികള്‍ ഈശ്വരനെ അടിസ്ഥാനപ്പെടുത്തിയും അവിശ്വാസി സെല്‍ഫ്‌ഓറിയെന്റും ആണെന്നതുതന്നെ!

ദൈവ വിശ്വാസം എന്നത് ടിപ്പിക്കല്‍ മുസ്ലീം - ഹിന്ദു- കൃസ്ത്യന്‍ വിശ്വാസമല്ല ഞാന്‍ വിവക്ഷിച്ചതെന്നും ഓര്‍മ്മിപ്പിക്കുന്നു!

അനില്‍_ANIL പറഞ്ഞു...

തറവാടി മനസിലാക്കിയത് എന്താണെന്ന് ഇപ്പോള്‍ മനസിലായി :)

ദയ മുതലായ വികാരങ്ങള്‍ കൈകാലുകള്‍ പോലെയാണെങ്കില്‍ ചെന്നായ വളര്‍ത്തിയ കുട്ടിയ്ക്ക് പോലും അതുണ്ടാവും അല്ലെ? (http://www.feralchildren.com/en/showchild.php?ch=kamala)

മനസ് എന്നത് തന്നെ രണ്ടാം ഗണത്തില്‍ തറവാടി പെടുത്തിയ തലച്ചോര്‍ വ്യാപാരാനുബന്ധി ആയിരിക്കെ (യോജിക്കുന്നുന്ടാവില്ല! ഹൃദയമത്രേ ഇതിന്റെയെല്ലാം അടിസ്ഥാനം എന്നാണല്ലോ പഴഞ്ചൊല്ലില്‍ പോലും പറയുന്നത്. ) ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളെ തറവാടി പറഞ്ഞ അത്രയും ക്ലിയര്‍ കട്ട് ആയി തരം തിരിക്കാനാവില്ല എന്നും, വകതിരിവും ധാര്‍മ്മികതയും സോഷ്യലൈസിംഗ് വഴി ചിട്ടപ്പെടുന്നതാനെന്നും ഉള്ള അഭിപ്രായം രേഖപ്പെടുത്തുന്നു. അങ്ങനെ ചിട്ടപ്പെടാനുള്ള സെറ്റ്‌അപ്പിന്റെ അടിസ്ഥാനമാകട്ടെ ഓരോ മനുഷ്യനിലും ഉണ്ട് എണ്ണാണീ പോസ്റ്റില്‍ പറയുന്നത്.

കാക്കര - kaakkara പറഞ്ഞു...

ധാർമികതയ്‌ക്ക്‌ ദൈവവിശ്വാസത്തിന്റെ ആവശ്യമുണ്ട്‌ എന്ന്‌ ഞാൻ വിശ്വാസിക്കുന്നില്ല. അവിശ്വാസികൾക്കും ധാർമികതയുണ്ട്‌. ധാർമികതയുടെ മൊത്തകച്ചവടം മതമോ അല്ലെങ്ങിൽ മതമില്ലാത്തവരോ ഏറ്റെടുക്കേണ്ടതില്ല.

മതവിശ്വാസികൾക്ക്‌ അധാർമികതയുടെ കുപ്പായവും അവിശ്വാസികൾക്ക്‌ ധാർമികതയുടെ കുപ്പായവും! ഇങ്ങനെയുള്ള കുപ്പായങ്ങൾ യുക്തിയിൽ ചർച്ചിക്കുമ്പോൾ തൽകാലത്തേക്കെങ്ങിലും മാറ്റി വെയ്ക്കുക.

എന്റെ ധാർമികത രൂപപ്പെടുന്നത്‌ എന്റെ യുക്തിയിൽ നിന്ന്‌ (ബുദ്ധി എന്നൊ തലച്ചോർ എന്നോ എന്തു വേണമെങ്ങിലും വിളിക്കാം), ഈ ധാർമികത രൂപപ്പെടുന്നതിൽ എന്റെ സാഹചര്യങ്ങൾ സഹായിക്കുന്നുണ്ട്‌. ഈ സാഹചര്യങ്ങളിൽ എന്റെ വീട്ടുകാർ, കൂട്ടുകാർ, സമൂഹം ഇതിന്റെയെല്ലാം കൂടെ എന്റെ മത വിശ്വാസവും. മതവിശ്വാസം ഇവിടെ ഇങ്ങനെ വായിക്കുക - പാവങ്ങളെ സഹായിച്ചാൽ നിനക്ക്‌ സ്വർഗ്ഗരാജ്യം ലഭിക്കും (ശരിയൊ തെറ്റൊ ആവട്ടെ) എന്ന്‌ വിശ്വാസ്സിച്ച്‌ ഒരു ദൈവവിശ്വാസി ദാനധർമം ചെയ്താൽ ധാർമികതയ്‌ക്ക്‌ ദൈവവിശ്വാസവും ഒരു കൈതാങ്ങ്‌ അല്ലെ?

രക്തമൊലിച്ച്‌ കിടക്കുന്നവന്റെ ഉദാകരണം പണം എന്നതിൽ ചിന്തിച്ചാൽ താങ്ങൽ പറഞ്ഞത്‌ ശരിയാവും പക്ഷെ അതേ ഉദാകരണം രക്തമൊലിച്ചവനെ സഹയിക്കാൻ ഒരാൾ മാത്രം പക്ഷെ വിദൂരതയിലുള്ള ഒരാളെ സഹായിക്കാൻ ഒരുപാട് പേരിൽ ഒരാൾമാത്രം. ഈ യുക്തിയിൽ ഒന്ന്‌ ചിന്തിക്കു.

എന്റെ ധാർമികതയിൽ മതത്തിന്റെ ഒരു വേലികെട്ടും ഞാൻ അനുഭവിച്ചിട്ടില്ല. പക്ഷെ ധാർമികതയ്‌ക്ക് ഒരു കൈതാങ്ങ്‌ വിശ്വസത്തിൽ നിന്നെ ലഭിക്കുകയും ചെയ്യുന്നു. എന്റെ ഇൻസ്റ്റന്റ് ധാർമികതയിൽ ദൈവവിശ്വാസം ഒരു തരത്തിലും സ്വാധീനിക്കുന്നില്ല, അവിടെ എന്റെ യുക്തിക്ക്‌ തന്നെ സ്ഥാനം.

പുസ്തകം കത്തിച്ചത്‌ വിശ്വാസിയല്ല, വിശ്വാസിയുടെ ഫാസിസമാണ്‌, ഇതേ ഫാസിസം അവിശ്വാസികളും ചെയ്യുന്നു, ബ്രൈറ്റ്‌ തന്നെ പോസ്റ്റിൽ എഴുതിയല്ലോ?

തറവാടി പറഞ്ഞു...

അനിലേട്ടന്‍,

മനുഷ്യന്റെ നാച്ചുറല്‍ ആയ ഒന്ന് എന്നത് വ്യക്തമാക്കാനാണ് കൈകാലുകള്‍ എന്ന് ഉദാഹരിച്ചത്, അതിന് ഒരു വളരെ പെര്‍ട്ടിക്കുലര്‍ ആയ ഉദാഹരണമെടുത്ത് പറയാതെ :) മാത്രമല്ല ഞാന്‍ 100% മനുഷ്യജീവികള്‍ എന്നല്ല പറഞ്ഞത് ഭൂരിഭാഗം എന്നാണ്, അല്ലാത്ത പക്ഷം ലോകത്ത് മദര്‍ തെരേസയും ബിന്‍‌ലാദനും ഉണ്ടാകുമായിരുന്നോ?

>>വകതിരിവും ധാര്‍മ്മികതയും സോഷ്യലൈസിംഗ് വഴി ചിട്ടപ്പെടുന്നതാനെന്നും ഉള്ള അഭിപ്രായം രേഖപ്പെടുത്തുന്നു<<

ഇതിനോട് പൂര്‍ണ്ണയോജിപ്പ്.

>>അങ്ങനെ ചിട്ടപ്പെടാനുള്ള സെറ്റ്‌അപ്പിന്റെ അടിസ്ഥാനമാകട്ടെ ഓരോ മനുഷ്യനിലും ഉണ്ട്<<

ഈ അടിസ്ഥാനം എന്നത് ഓരോ മനുഷ്യരിലും വ്യത്യസ്ഥമായിരിക്കുന്നു, അതാണ് പഴത്തൊലിയുടെ ഉദാഹരണം കൊണ്ട് പറയാന്‍ ശ്രമിച്ചതും.

ഈ പോസ്റ്റിലെ കാര്യം ഞാന്‍ മനസ്സിലാക്കിയത്, ചില ഉദാഹരണങ്ങള്‍ സൂച്ചിപ്പിച്ച് അവക്ക് ലഭിച്ച അഭിപ്രായ ഐക്യത അടിസ്ഥാനപ്പെടുത്തി ധാര്‍മ്മികതയെ ഏകീകരിച്ചതാണ്. ഹൈലൈറ്റായി

**വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ധാർമ്മിക ബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല ** എന്നും ലേഖകന്‍ അവകാശപ്പെടുന്നു.

സൂചിപ്പിച്ച ഉദാഹരണങ്ങള്‍ ദയയില്‍ മാത്രം അടിസ്ഥാനപ്പെടുത്തിയതാണെന്നും , ദയ എന്നത് മനുഷ്യന്‍ എന്ന ജീവിയുടെ നാച്ചുറലായ ഒന്നാണെന്നും അതുകൊണ്ടാണ് പ്രതികരണങ്ങളില്‍ ‍ ഐക്യത കണ്ടതെന്നും ആ ഐക്യതവെച്ചുള്ള വിലയിരുത്തല്‍ ശെരിയല്ല എന്നുമാണ് തുടക്കം മുതല്‍ ഞാന്‍ പറഞ്ഞത്.

വിചാരം പറഞ്ഞു...

തറവാടി തറയില്‍ തൊടാതെ ഉത്തരം പറഞ്ഞു, ഒരു കാര്യം അല്ലാന്ന് പറയുമ്പോള്‍ എന്തുകൊണ്ടാല്ലാന്ന് പറയാനുള്ള അറിവ് ഉണ്ടായിരിക്കണം (അത് സ്വന്തമായ അഭിപ്രായമായാലും അതൊരു ശരിയാണ്) ദയ എന്നത് ധാര്‍മ്മികതയല്ലാന്ന് എന്തടിസ്ഥാനത്തിലാണ് വിവക്ഷിച്ചത് എന്നെനിക്ക് മനസ്സിലാവുന്നില്ല, ഏതൊരു വ്യക്തിയുടെ ധാര്‍മ്മികതയ്ക്ക അടിസ്ഥാനം അവന്റെ ജീവിത സാഹചര്യം കൂടിയാണ്, മാതാപിതാക്കളും ബന്ധുക്കളും കള്ളന്മാരും കൊള്ളക്കാരുമാണെങ്കില്‍ തീര്‍ച്ചയായും അവരുടെ പ്രവര്‍ത്തികള്‍ അവനെ/അവളെ സ്വാധീനിച്ചിരിക്കും അവരെ ഏത് വിശ്വാസവും അവിശ്വാസവും കൊണ്ടു നടയ്ക്കുന്നവരായാലും ,ഇവരുടെ പ്രവര്‍ത്തി നാം കാണുന്ന ധാര്‍മ്മികതയ്ക്ക് വിരുദ്ധമായിരിക്കും, ഇവര്‍ ചെയ്യുന്നത് ശരിയോ തെറ്റോ ? ഇവര്‍ ചെയ്യുന്ന മോഷണ മുതലുകള്‍ പാവങ്ങള്‍ക്കും, വിശക്കുന്നവനും വിതരണം ചെയ്താല്‍ അതിനെ എന്തു വിളിക്കണം ? മാത്രമല്ല ഇവര്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഉണ്ടാക്കുന്ന ധനം കൊണ്ട് സ്വന്തം മതാപിതാക്കളെ സംരക്ഷിക്കുന്നുവെങ്കില്‍ ധാര്‍മ്മികതയില്‍ ഇതിനെ ഉള്‍പ്പെടുത്തികൂടെ ? (ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂരിക്കുന്നു).
@ തറവാടി
ദയ താങ്കളുടെ അഭിപ്രായത്തില്‍ ധാര്‍മ്മികതയില്‍ പെടില്ലാന്നുള്ള അഭിപ്രായത്തോട് യോജിപ്പില്ല, എന്തുകൊണ്ടെന്നാല്‍ ധാര്‍മ്മികത എന്നാല്‍ എന്റെ മനസ്സിലാക്കല്‍ .. എന്റെ മുന്‍പില്‍ ഉള്ള എല്ലാ വിഭാഗത്തില്‍ പെട്ട ജനതയ്ക്കും അവര്‍ അര്‍ഹിക്കും വിധത്തില്‍ സഹായം നല്‍കുക, എന്നേക്കാള്‍ ശരീരികമോ മാനസ്സികമോ സാമ്പത്തികമോ ആയ കുറവുള്ളവനോട് പ്രത്യേകിച്ചും , ഇവിടെ ദയ അനുകമ്പ എല്ലാം അതിന്റേതായ പങ്കു വഹിക്കുന്നുണ്ട് ,കേവലം വിശ്വാസം മാത്രമല്ല ഒരു വ്യക്തിയെ സത്കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നത് അവന്റെ സാമൂ‍ഹിക ചുറ്റുപ്പാടുകളും അതിനെ പ്രേരിപ്പിയ്ക്കുന്നു.. ചുരുക്കി പറഞ്ഞാല്‍ ഒരു വ്യക്തിയുടെ, സമൂഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തികളെ മൊത്തത്തില്‍ ധാര്‍മ്മികത എന്ന് വിശേഷിപ്പിയ്ക്കാം അതില്‍ പെടാത്തത് പെടുന്നത് എന്നൊക്കെ വേര്‍ത്തിരിക്കാനാവില്ല എല്ലാം ഒന്നിനൊന്ന് ബന്ധപ്പെട്ട് കിടക്കുന്നു . ധാര്‍മ്മികതയ്ക്ക് ഒരു വിശ്വാസത്തിന്റെ ആവശ്യവുമില്ല (വിശ്വാസികള്‍ പ്രതിഫലം ഇഛിക്കുന്നവരാണ് അതിനെ അവര്‍ പുണ്യം എന്ന ഓമന പേരിട്ടിരിക്കുന്നു, ഇതും നല്ലത് തന്നെ അങ്ങനെയെങ്കിലും അവര്‍ നല്ലത് വല്ലതും ചെയ്യട്ടെ).

തറവാടി പറഞ്ഞു...

വിചാരം,

ദയക്ക് ധാര്‍മികതയുമായി വലിയബന്ധമില്ല is NOT equal to ദയ എന്നത് ധാര്‍മ്മികതയല്ല

അപ്പോ പിന്നെ ആദ്യത്തെ പാരഗ്രാഫിനുള്ള മറുപടിയായി :)

ധാര്‍മ്മികത is NOT equal to ദാനധര്‍മ്മം :)

അപ്പോ രണ്ടാമത്തേ പാരഗ്രാഫിനുള്ള മറുപടിയും ആയി :)

ലാടഗുപ്തന്‍ പറഞ്ഞു...

വിചാരം,

പിടിച്ചു പിടിച്ചു. ഞാന്‍ ദയയേയും ധാര്‍മ്മികതയേയും ദാനധര്‍മ്മത്തേയും പിടിച്ച് കൂട്ടിലാക്കി. നല്ല തറവാടിത്തമുള്ള വര്‍ഗ്ഗം. NOT equal to, But directly proportional to.

സമവാക്യം വേണോങ്കി അതുമൊണ്ട്.

(Da#$§) = (dhaa$%~)² = (daa§$#)³

ഇപ്പൊ മനസ്സിലായില്ലേ?

തറവാടി പറഞ്ഞു...

ഓഫ്:

ലാടഗുപ്തന്‍,

എന്റെ ബ്ലോഗുകളിലും കമന്റുകളിലും താങ്കള്‍ വിടാതെ പിന്‍‌തുടരുന്നു, എന്റെ ബ്ലോഗ് പേരിനോടാണോ അഭിപ്രായങ്ങളോടാണോ പ്രോബ്ലം? രണ്ടാണെങ്കിലും ഇതുപോലെ മാന്യമായി ബ്ലോഗെഴുതുന്നവരുടെ ഇടങ്ങളില്‍ നിരങ്ങാതെ സ്വന്തമായി ബ്ലോഗുണ്ടല്ലോ അവിടെ പോസ്റ്റിട്!

ഏതോ സ്ഥലത്ത് ഒളിച്ചിരുന്ന് ഓരോന്ന് എഴുന്നള്ളിക്കുന്നത് വലിയ കാര്യമയി കരുതെല്ലെ! ഒന്ന് കൂടി താങ്കളെപ്പോലുള്ളവരാണ് നല്ല അനൊണിമിറ്റിക്ക് ശാപവും

മലയാളം ബ്ലോഗിന്റെ ഗതികേടും!

ബ്ലോഗുടമേ, ഇതുപ്പൊലൊരു കമന്റിന് ഖേദമുണ്ട് അസൗകര്യമായെങ്കില്‍ ഡിലീറ്റിയേക്കൂ!

ലാടഗുപ്തന്‍ പറഞ്ഞു...

ഞാങ് മലയാളം ബ്ലോഗിന്റെ ഗതികേടോ? ഹ ഹ ഹ ഹ. അമ്പമ്പോ. അപ്പോ ഞാങ് ആരായി?

ഭാവീല് നല്ല പോസ്റ്റിടാനല്ലേ വിവരോം വിത്ത്യാപ്പ്യാസോം ഒള്ള നിങ്ങടെയൊക്കെ ബ്ലോഗുകള്‍ വായിക്കണത്. വായിക്കുമ്പോ ഈ പൊട്ടപ്പുത്തീ തോന്നണത് ഓരോന്നുങ്ങള് എഴുന്നള്ളിക്കണത് നീങ്ങ അങ്ങ് ഷമി മാഷേ. എല്ലാര്‍ക്കും നിങ്ങടെ അത്ര പുത്തീണ്ടാ?

വിചാരം പറഞ്ഞു...

തറവാടി & ലാടഗുപ്തന്‍ .. മറ്റു മതവിശ്വാസി/അവിശ്വാസികളുടെ ചര്‍ച്ചയേക്കാള്‍ വളരെ രസകരവും ബുദ്ധിപരവുമായ ചര്‍ച്ച നടയ്ക്കുന്ന ഈ സ്ഥലത്ത് ചുമ്മാ എന്തിനാ ഈഗോ കളി നമ്മുക്ക് മറ്റൊരു സ്ഥലത്തായികൂടെ .. രണ്ടാളും ക്ഷമി .

നാട്ടുകാരന്‍ പറഞ്ഞു...

സത്യത്തില്‍ പല പ്രാവശ്യം വായിച്ചിട്ടും ഈ പരീക്ഷണശാല എന്തുദേശത്തിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നു മനസ്സിലായില്ല !

പിന്നെ ഓരോരുത്തരുടേയും ധാര്‍മ്മികത നിശ്ചയിക്കുന്നത് അവരവരുടെ ജീവിതസാഹചര്യങ്ങളും അവര്‍ ദിനവും പരിചയപ്പെടുന്ന കാര്യങ്ങളുമൊക്കെ വച്ചല്ലേ?
ഉദാഹരണത്തിനു ആന്‍ഡമാന്‍സിലുള്ള (മുന്‍)നരഭോജികളുടെ ധാര്‍മ്മികതയല്ലല്ലോ ബ്രൈറ്റിന്? അവര്‍ എന്തായാലും ഈശ്വരവിശ്വാസികളുമാണ് ! എന്നാല്‍ ഈശ്വരവിശ്വാസികളെല്ലാം നരഭോജികളല്ലല്ലോ !

അതിനാല്‍ ധാമ്മികതയും ദൈവവിശ്വാസവും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാനുള്ള ഈ പരീക്ഷണം ഒരു സംഭവം തന്നേ എന്നേ എനിക്കു പറയാനുള്ളൂ.....

വിശ്വാസികളുടെ ധാര്‍മ്മികതയും അവിശ്വാസികളുടെ ധാര്‍മ്മികതയും കണ്ടുപിടിക്കാന്‍ ലാബിലൊന്നും പോകണ്ടകാര്യമില്ല.... വെറുതെ ഒന്നുപുറത്തിറങ്ങി പരിസരം വീക്ഷിച്ചാല്‍ മതി. ചില വിശ്വാസികള്‍ അവിശ്വാസികളെക്കാള്‍ ഉയര്‍ന്ന ധാര്‍മ്മികനിലവാരം പുലര്‍ത്തുന്നു എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ നേരെ തിരിച്ചും !

ഒരു പഴംചൊല്ലുണ്ട് !

“മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം “

അതുകൊണ്ട് ധാര്‍മ്മികതയുള്ള ദൈവത്തെയാണ് പരിചയപ്പെടുന്നതെങ്കില്‍ ആ വിശ്വാസിക്കും ധാര്‍മ്മികതയുണ്ടാവും മറിച്ചാണെങ്കില്‍ അങനേയും !

പിന്നെ ഒരു സംശയം ..... ഈ ധാര്‍മ്മികതയുടെ അളവുകോല്‍ (സ്കെയില്‍) ഏതാണ്? അതായത് ഒരാളെകൊന്നു നൂറ്പേരെ രക്ഷിക്കുന്നതാണ് ധാര്‍മ്മികത എന്നു നിശ്ചയിക്കുനത് ആരാണ് ? ഈ പോസ്റ്റിട്ടത് ധാര്‍മ്മികമായി ശരിയാണോ എന്ന് ആരാണ് നിശ്ചയിക്കുന്നത്? ബ്രൈറ്റിന്റെ ധാര്‍മ്മികത എനിക്ക് ധാര്‍മ്മികമായി ശരിയാവണമെന്നില്ലല്ലോ !

ഇതിലൊക്കെ ദൈവവിശ്വാസത്തിനു അല്പം പ്രാധാന്യം ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. കാരണം ദൈവവിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്ന ധാര്‍മ്മികത അവിശ്വാസിയും ചെയ്യുന്നു എന്നാണ് താങ്കള്‍ പറയുന്നത് ! അപ്പോള്‍ ധാര്‍മ്മികത ചൂണ്ടിക്കാണിക്കാനെങ്കിലും ദൈവം വേണ്ടേ ?

വിഷ്ണു പറഞ്ഞു...

കിടിലന്‍ പോസ്റ്റ്
ട്രാക്കിങ്ങ്

ഒതയാര്‍ക്കം പറഞ്ഞു...

1 ഞാന്‍ ഒരു പ്രവാസിയാണ്, രണ്ട് വര്‍ഷത്തില്‍ ഒരു മാസം നാട്ടില്‍ പോകും, ഭാര്യ വേറോരാളുമായി നല്ല സ്നേഹത്തിലാണ്, അവനെ കാണുന്നതും മിണ്ടുന്നതും അവള്‍ക്ക് ഏറെ ഇഷ്ടവുമാണ്, ഭാര്യയുടെ സന്തോഷമാണ് എന്റെ സന്തോഷം, ഇവിടെ ഭാര്യയുടെ സന്തോഷത്തിന് എതിര് നില്‍ക്കുന്നത് എത്രത്തോളം ധാര്‍മ്മീകമാണ് ?

cALviN::കാല്‍‌വിന്‍ പറഞ്ഞു...

[[ഒരു അവിശ്വാസി self-centered life നയിക്കുന്നു. ഒരു ദൈവ വിശ്വാസി God-centered നയിക്കണം.]]

തെറ്റ് - അവിശ്വാസി പീപ്പിള്‍ സെന്റേഡ് ലൈഫ് നയിക്കുന്നു. വിശ്വാസി സ്വന്തം കാര്യത്തിനായി ഗോഡ്-സെന്റേഡ് ജീവിതം നയിക്കുന്നു.

തറവാടി പറഞ്ഞു...

>>വിശ്വാസി സ്വന്തം കാര്യത്തിനായി ഗോഡ്-സെന്റേഡ് ജീവിതം നയിക്കുന്നു<<

വളരെ ശെരിയാണിത്.

നല്ല പ്രവൃത്തി ചെയ്താലേ തനിക്ക് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും രക്ഷയുള്ളൂ എന്ന വിശ്വാസമാണ് ഒരു ദൈവവിശ്വാസിയെക്കൊണ്ട് നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം. മറ്റൊന്ന് തന്റെ മനസ്സിലുള്ളതും ദൈവത്തിനറിയാം എന്ന വിശ്വാസം അവന്റെ ഉള്ളിനേയും ശുദ്ധീകരിക്കുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനസ്സുകൊണ്ടും നന്മ ചെയ്യുന്നു.

ചുരുക്കത്തില്‍ ഒരു നല്ല വിശ്വാസിയില്‍ നിന്നും നന്മ മാത്രമുണ്ടാവുന്നു അതിന്റെ ചേതോവികാരം 'സ്വാര്‍ത്ഥ' മാണെങ്കിലും.

ഗോഡ് സെന്റേര്‍ഡ് അല്ല ഗോഡ് ഓറിയെന്റാണ് ശെരിയെന്ന് തോന്നുന്നു, കാരണം ജീവിക്കുന്നത് മനുഷ്യനാണല്ലോ റോബോട്ടുകളല്ലല്ലോ!

യരലവ~yaraLava പറഞ്ഞു...

>>>>>ചുരുക്കത്തില്‍ ഒരു നല്ല വിശ്വാസിയില്‍ നിന്നും നന്മ മാത്രമുണ്ടാവുന്നു അതിന്റെ ചേതോവികാരം 'സ്വാര്‍ത്ഥ' മാണെങ്കിലും.>>>>

നല്ല വിശ്വാസി : അവന്റെ വിശ്വാസം അനുശാസിക്കുന്നത് ചെയ്യുന്നു - അത് അവ്നും അവന്റെ ചുറ്റുപാടിനും
നല്ലതായാലും ചീത്തയായാലും .

bright പറഞ്ഞു...

നമ്മള്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള നന്മയുടെ അളവിനെ കുറിച്ചാണല്ലോ ചര്‍ച്ച ചെയ്യുന്നത്.അപ്പോള്‍ നന്മയുടെ നിർവ്വചനം തന്നെ ദൈവവുമായി ബന്ധപ്പെടുത്തിയാല്‍ അത് 'circular argument ' ആകും.We are already asuuming what we are trying to prove.മാത്രമല്ല മൃഗങ്ങളിൽ നന്മയുണ്ടോ?മുതലായ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടില്ല.(ഇല്ല എന്ന് ചുമ്മാ വിശ്വസിച്ചു അന്വേഷണം അവസാനിപ്പിക്കുന്നതിനെ ശാസ്ത്രം എന്നു വിളിക്കാന്‍ പറ്റില്ലല്ലോ.) നമുക്ക് നന്മ അഥവാ 'Altruism ' എന്ന വാക്കിന്റെ വ്യക്തമായ, വിശാലമായ (എല്ലാ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാവുന്ന) നിർവ്വചനമാണ് വേണ്ടത്. അല്ലെങ്കില്‍ ''ഒരു അവിശ്വാസി self-centered life നയിക്കുന്നു. ഒരു ദൈവ വിശ്വാസി God-centered നയിക്കണം.''തുടങ്ങി വലിയ അര്‍ത്ഥമൊന്നുമില്ലാത്ത,അഥവാ എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന വാചകകസര്‍ത്ത് മാത്രമായി ചര്‍ച്ച മാറും.മാത്രമല്ല ,''ഈ ധാര്‍മ്മികതയുടെ അളവുകോല്‍ (സ്കെയില്‍) ഏതാണ്? അതായത് ഒരാളെകൊന്നു നൂറ്പേരെ രക്ഷിക്കുന്നതാണ് ധാര്‍മ്മികത എന്നു നിശ്ചയിക്കുനത് ആരാണ് ? ഈ പോസ്റ്റിട്ടത് ധാര്‍മ്മികമായി ശരിയാണോ എന്ന് ആരാണ് നിശ്ചയിക്കുന്നത്? ''എന്ന് നാട്ടുകാരന്‍ ചോദിക്കുന്നുമുണ്ട്.


അപ്പോള്‍ നന്മ-altruism എന്നാല്‍ എന്ത്?ദൈവത്തെ അടിസ്ഥാനപ്പെടുത്ത നിര്‍വചനം ''unselfish concern for the welfare of others ''എന്നാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ''behaviour by an individual that increases the fitness of another individual while decreasing the fitness of the actor.''അതായതു മറ്റൊരാള്‍ക്ക്‌ ഗുണമുണ്ടാകുന്ന,അതേസമയം തനിക്ക് ദോഷകരമാകുന്ന എന്തും നന്മയാണ്. രണ്ടു കൂട്ടര്‍ക്കും ഗുണം മാത്രമുണ്ടാകുന്നത്.നന്മയല്ല.അത് സ്വാർത്ഥയാണെന്ന് വാദിക്കാം.You see a definition should have a meaning and only one meaning with minimum scope for ambiguity.


So everybody please stay within the proposed definition.If you propose a different definition please first state it clearly with out ambiguity.

തറവാടി പറഞ്ഞു...

ബ്രൈറ്റ്,

ഒരഭിപ്രായത്തെ കൃത്യമായി മനസ്സിലാക്കാതെ ചോദ്യം ചെയ്യെപ്പെടുമ്പോള്‍ നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ ഭാഗമായി ഉദാഹരണങ്ങള്‍/ വിശദീകരണങ്ങള്‍ ഒക്കെ ഉന്നയിക്കുമ്പോളാണ് വിഷയത്തില്‍ നിന്നും ഡൈവേര്‍ഷന്‍ വരുന്നത്.

കൃത്യമായി ഘടനയിലൊതുക്കാനാവാന്‍ പറ്റാത്ത നന്മ/വിശ്വാസം/ ധാര്‍മ്മികത എന്നതിലൊക്കെ ചുറ്റിപറ്റിയാവുമ്പോള്‍ വിഷയമാറ്റം ഉറപ്പാകുന്നു.

ഈ പോസ്റ്റിലെ അടിസ്ഥാന വിഷയത്തിന് ഞാന്‍ ആദ്യത്തെ രണ്ട് കമന്റിലൂടെ എന്റെ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണെന്റെ വിശ്വാസം. ഈ രണ്ടും കണക്കിലെടുത്ത് ഞാന്‍ സ്കൂട്ടുന്നു, ഒപ്പം തങ്കള്‍ അവസാന കമന്റില്‍ സൂചിപ്പിച്ചതിന് എന്റെ ഒരു നിലപാടും സൂചിപ്പിക്കുന്നു.

>>മാത്രമല്ല മൃഗങ്ങളിൽ നന്മയുണ്ടോ?മുതലായ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടില്ല<<

കിട്ടും, അളക്കുന്നത് മൃഗങ്ങളായാല്‍.

അതായത് മനുഷ്യന്റെ നന്മ/തിന്മ യല്ല മൃഗങ്ങള്‍ക്കുള്ളത്. മനുഷ്യന്റെ നന്മയുമായി മൃഗങ്ങളുടെ നന്മ/തിന്മയെ വിലയിരുത്തിയാല്‍ ഉത്തരം കിട്ടില്ല കാരണം മീറ്റര്‍ സ്കെയിലുകൊണ്ട് റെസിസ്റ്റന്‍‍സ് അളക്കാന്‍ പറ്റില്ലല്ലോ!

ദൈവത്തെ അടിസ്ഥാനപ്പെടുത്തി നന്മയെ താങ്കള്‍ >>അതായതു മറ്റൊരാള്‍ക്ക്‌ ഗുണമുണ്ടാകുന്ന,അതേസമയം തനിക്ക് ദോഷകരമാകുന്ന എന്തും നന്മയാണ്<< എന്ന് ഡിഫൈന്‍ ചെയ്തത് ശെരിതന്നെയാണ്.

ഒരു വ്യക്തിക്ക് നന്മയുണ്ടാവാന്‍ മറ്റൊരു വ്യക്തി എന്തെങ്കിലും ത്യജിക്കുന്നത് അയാളുടെ വിശ്വാസത്തിന്റെ ഭാഗമാണ്, മാത്രമല്ല യഥാര്‍ത്ഥ ദൈവ വിശ്വാസം തന്നെ ത്യജിക്കലാണ് :)

bright പറഞ്ഞു...

....കൃത്യമായി ഘടനയിലൊതുക്കാനാവാന്‍ പറ്റാത്ത നന്മ/വിശ്വാസം/ ധാര്‍മ്മികത എന്നതിലൊക്കെ ചുറ്റിപറ്റിയാവുമ്പോള്‍ വിഷയമാറ്റം ഉറപ്പാകുന്നു....

അങ്ങിനെ ഒതുക്കാനുള്ള മാർഗ്ഗത്തേക്കുറിച്ചാണല്ലോ ഞാന്‍ പറഞ്ഞത്....അതായത് മനുഷ്യന്റെ നന്മ/തിന്മ യല്ല മൃഗങ്ങള്‍ക്കുള്ളത്. മനുഷ്യന്റെ നന്മയുമായി മൃഗങ്ങളുടെ നന്മ/തിന്മയെ വിലയിരുത്തിയാല്‍ ഉത്തരം കിട്ടില്ല ......

എന്നു താങ്കള്‍ക്കു എങ്ങനെ അറിയാം?നന്മ/തിന്മക്ക് താങ്കള്‍ ഉപയോഗിച്ച നിർവ്വചനം എന്ത്? (..കൃത്യമായി ഘടനയിലൊതുക്കാനാവാന്‍ പറ്റാത്ത നന്മ/വിശ്വാസം/ ധാര്‍മ്മികത എന്നു താങ്കള്‍ പറയുന്ന കാര്യങ്ങള്‍ മൃഗങ്ങളില്‍ വ്യത്യസ്തമാണ് എന്നു എങ്ങനെ ഉറപ്പിക്കും എന്നാണ് ചോദ്യം.)....ഒരു വ്യക്തിക്ക് നന്മയുണ്ടാവാന്‍ മറ്റൊരു വ്യക്തി എന്തെങ്കിലും ത്യജിക്കുന്നത് അയാളുടെ വിശ്വാസത്തിന്റെ ഭാഗമാണ്, മാത്രമല്ല യഥാര്‍ത്ഥ ദൈവ വിശ്വാസം തന്നെ ത്യജിക്കലാണ് :) ......


...എങ്കില്‍ പോസ്റ്റില്‍ സൂചിപ്പിച്ച ടെഡ്ഢി ബെയർ മുഹമ്മദ് വിഷയത്തില്‍ താങ്കളുടെ അഭിപ്രായം?താങ്കള്‍ ഏതിനു വിലകല്പ്പിക്കും?ഒരു വ്യക്തിയുടെ ജീവനോ അതോ വിശ്വാസത്തിന്റെ തകര്‍ന്നു എന്നു പറയപ്പെടുന്ന അഭിമാനമോ?ദൈവവിശ്വാസത്തിന്റ പാരമ്യത്തില്‍ ദൈവത്തെ തന്നെ ത്യജിക്കുന്നത് അനുവദനീയമാണോ? ഞാന്‍ ചോദിക്കുന്നത് ത്യാഗത്തിനു പരിധിയുണ്ടോ എന്നാണ്.

യരലവ~yaraLava പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
യരലവ~yaraLava പറഞ്ഞു...

>>>>>>...........
>>മാത്രമല്ല മൃഗങ്ങളിൽ നന്മയുണ്ടോ?മുതലായ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടില്ല<<

കിട്ടും, അളക്കുന്നത് മൃഗങ്ങളായാല്‍.

അതായത് മനുഷ്യന്റെ നന്മ/തിന്മ യല്ല മൃഗങ്ങള്‍ക്കുള്ളത്.
>>>>>>>>>......

Do GOD have moral codes to measure human being with human nature ?

N.J ജോജൂ പറഞ്ഞു...

സ്വാമി സന്ദീപ് ചൈതന്യയുടെ ഒരു വിശദീകരണമുണ്ട്.

യഥാ യഥാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതാ
അഭ്യുദ്ധാനം അധര്‍മ്മസ്യ തഥാത്മാനം സ്രിജാമ്യുഹം.

എപ്പോള്‍ ധര്‍മ്മത്തിനു താഴ്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോള്‍ ഞാന്‍ അവതരം കൈക്കൊള്ളുന്നു


അധര്‍മ്മത്തിനു ഉയര്‍ച്ചയും താഴ്ചയും സംഭവിയ്ക്കുന്നത് ആദ്യം മനസിലാണ്/ചിന്തയിലാണ്‌. ഒരാളെ കൊല്ലുന്നതിനു മുന്പ് അയാളെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിയ്ക്കുന്നു. മോഷ്ട്രിയ്ക്കുന്നതിനുമുന്പ് മോഷ്ടിയ്ക്കുന്നതിനെക്കുറിച്ചു ചിന്തിയ്ക്കുന്നു.

ഇപ്പോള്‍ ചിന്തയില്‍/മനസില്‍ ധര്‍മ്മത്തിനു താഴ്ചയുണ്ടാവുന്നുവോ അപ്പോള്‍ ബോധം/ആത്മാവ് അതു ചെയ്യരുത് എന്നു മന്ത്രിയ്ക്കുന്നു. ഈ ബോധമാണ്‌ ഈശ്വരന്‍. അതാണ്‌ അവതാരം. വിശ്വാസിയുടെയും അവിശ്വാസിയുടെയും ധാര്‍മ്മികത ഈ ബോധത്തില്‍നിന്ന്/ഈശ്വരനില്‍ നിന്ന് ആണുണ്ടാവുന്നത്.

bright പറഞ്ഞു...

That is an explanation that explains nothing.

.....ഇപ്പോള്‍ ചിന്തയില്‍/മനസില്‍ ധര്‍മ്മത്തിനു താഴ്ചയുണ്ടാവുന്നുവോ അപ്പോള്‍ ബോധം/ആത്മാവ് അതു ചെയ്യരുത് എന്നു മന്ത്രിയ്ക്കുന്നു......


ചിന്തയില്‍/മനസില്‍ ധര്‍മ്മത്തിനു താഴ്ചയുണ്ടാവുന്നത് നല്ല കാര്യമല്ല എന്ന് എങ്ങിനെ,ആരു തീരുമാനിക്കും എന്നാണല്ലോ നാം ചര്‍ച്ച ചെയ്യുന്നത്? ധര്‍മവും അധര്‍മ്മവും ദൈവം സ്വന്തം ഇഷ്ടപ്രകാരം പ്രത്യേക കാരണങ്ങളൊന്നുമില്ലതെ (arbitrarily )നിശ്ചയിച്ചതാണോ അതോ, ദൈവത്തില്‍ നിന്നും സ്വതന്ത്രമായ,ദൈവം നേരിട്ട് തീരുമാനിക്കാത്ത ഒരു മോറല്‍ കോഡ് ദൈവം നിഷ്കര്‍ഷിക്കുക മാത്രമാണോ ചെയ്യുന്നത്?Euthyphro's Dilemma എന്നു കേട്ടിട്ടില്ലെ?

ലാടഗുപ്തന്‍ പറഞ്ഞു...

ഓ.ടി. യാണേ. വേണോങ്കി മാച്ചോ. :)

God is not centred, God is oriented. Human oriental living, Robots central leaving, you only peripheral loving - tharavati's wisdom.

പുടികിട്ടിയാ കാല്‍വിനേ?

വിഷ്ണു പറഞ്ഞു...

ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?"

എന്ന ചോദ്യത്തിന്റെ പ്രാഥമികമായ ഉത്തരം വേണ്ട എന്നു തന്നെയാണ് എന്ന് മാത്രമല്ല പലപ്പോഴും ദൈവ കേന്ദ്രീകൃതമായ ധാര്‍മ്മികതയുടെ മൂല്യത്തെക്കുറിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന പല സംഭവങ്ങളും നമുക്ക് മുന്നിലുണ്ട് .

വിശ്വാസത്തിന്റെയോ വിശ്വാസ രാഹിത്യത്തിന്റെയോ അടിസ്ഥാനത്തിലല്ല ഭൂരിഭാഗം ആളുകളും മിക്കവാറും സാഹചര്യങ്ങളില്‍ പ്രതികരിക്കുന്നതെന്ന് ബ്രൈറ്റ് തന്നെ ഉദാഹരിച്ചിട്ടുള്ള “ചിന്താപരീക്ഷണത്തിന്റെ “ റിസള്‍ട്ടില്‍ നിന്ന് വ്യക്തമാണ് .ഒരു വ്യക്തിയുടെ ധാര്‍മ്മികത നില നില്‍ക്കുന്നത് ആ വ്യക്തിയുടെ ചിന്താശേഷിയുടെയും മാനുഷികതയുടെയും അടിസ്ഥാനത്തിലാണ് .

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിശ്വാസത്തിന്റെ കടും പിടിത്തങ്ങള്‍ ധാര്‍മ്മികതയുമായി ഏറ്റ് മുട്ടാറുമുണ്ട് .

http://www.panasianbiz.com/all-about-india/aruna-shanbag-a-case-for-euthanasia-brain-dead-for-36-years-in-a-mumbai-hospital/


ഈ വാര്‍ത്ത ഏറെ വിഷമിപ്പിച്ച ഒരു വാര്‍ത്തയാണ് .

ഇത് പോലെ ദയാവധം അനിവാര്യതയാകുന്ന ഒരു പാട് സന്ദര്‍ഭങ്ങളുണ്ട് ,ഇടക്കിടക്ക് പത്രവാര്‍ത്തകളിലെ അപൂര്‍വ്വ വാര്‍ത്താ‍ കോളങ്ങളില്‍ സഹതാപത്തിന് വേണ്ടി മാത്രം കടന്ന് വരുന്ന ഒരു പാട് ജീവിതങ്ങള്‍ കാണാം .ഇവിടെ ദയാവധം നിയമപരമായി അനുവദിക്കുന്നതിനെ ഏറ്റവുമധികം എതിര്‍ക്കുന്നത് വിശ്വാസ സമൂഹമാണ് , അത്തരമൊരു നിയമം ദുരുപയോഗം ചെയ്തേക്കാമെന്ന വാദഗതിയിലുപരി ദൈവം തന്ന ജീവന്‍ മനുഷ്യന് എടുക്കാന്‍ അവകാശമില്ല എന്ന വാദമാണ് ഇവിടെ ഉന്നയിക്കപ്പെടാറുള്ളത് .

ഒരു പക്ഷെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് Euthanasia or ‘mercy killing’.
ഇക്കാര്യത്തില്‍ വിശ്വാസീകളുടെയും നിരീശ്വരവാദികളുടെയും അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട് .

സജി പറഞ്ഞു...

ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?

നിര്‍ബന്ധമില്ല എന്ന് എല്ലാവരും എഗ്രീ ചെയ്തു കഴിഞ്ഞു. (ഉദാഹരണങ്ങളൊന്നും ആപ്റ്റ് ആയിരുന്നില്ലെങ്കില്‍ പോലും)

പിന്നെ, മേര്‍സി കില്ലിങ് ഒരു ദൈവ വിശ്വാസിയും അംഗീകരിക്കും എന്നു തോന്നുന്നില്ല. (ഞാന്‍ അംഗീകരിക്കുന്നില്ല) ജീവനെ എടുക്കുവാന്‍ (എന്തു കാരണം കൊണ്ടും)മനുഷ്യന്‍ അധികാരം ഇല്ല എന്നാണ് പല മതങ്ങളും കരുതുന്നത്.
പക്ഷെ ഇക്കാര്യത്തില്‍ വ്യത്യസ്ത മതങ്ങള്‍ വ്യത്യസ്ത നിലപാടാണ് എടുക്കുന്നത്.

കാക്കര - kaakkara പറഞ്ഞു...

ദയാവധം സമൂഹം അംഗീകരിക്കണം, ക്രിത്യമായ നിർവചനങ്ങളിലൂടെ, നിയമത്തിലൂടെ.

പാര്‍ത്ഥന്‍ പറഞ്ഞു...

[അപ്പോള്‍ നന്മ-altruism എന്നാല്‍ എന്ത്?ദൈവത്തെ അടിസ്ഥാനപ്പെടുത്ത നിര്‍വചനം ''unselfish concern for the welfare of others ''എന്നാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ''behaviour by an individual that increases the fitness of another individual while decreasing the fitness of the actor.''അതായതു മറ്റൊരാള്‍ക്ക്‌ ഗുണമുണ്ടാകുന്ന,അതേസമയം തനിക്ക് ദോഷകരമാകുന്ന എന്തും നന്മയാണ്. രണ്ടു കൂട്ടര്‍ക്കും ഗുണം മാത്രമുണ്ടാകുന്നത്.നന്മയല്ല.അത് സ്വാർത്ഥയാണെന്ന് വാദിക്കാം.]

Bright മുകളിൽ എഴുതിയതിൽ രണ്ടു തരത്തിലുള്ള ധർമ്മത്തെക്കുറിച്ചു പറയുന്നു. ഇതിൽ ഏതാണ് താങ്കൾ അനുഷ്ടിക്കുന്ന ധർമ്മം. രണ്ടും ഒരുമിച്ച് പോകില്ല. താങ്കളുടെ പോസ്റ്റിൽ തന്നെ ലാഭനഷ്ടങ്ങളുടെ ചുവടുപിടിച്ചാണ് ഉദാഹരിച്ചിട്ടുള്ളത്. ഒരാളെ കൊല്ലുന്നതോ അഞ്ചാളെ കൊല്ലുന്നതോ ലാഭം എന്ന രീതിയിൽ. ഒരു ചോദ്യം കൂടി അതിലേക്ക് ചേർക്കാം. റേഷനരി വാങ്ങി, തിന്നാൻ കൊടുക്കാൻ പോലും പറ്റാത്ത ഒരാളാണെങ്കിൽ ഒന്നിനു പകരം അഞ്ചാണോ ഉത്തരം നൽകുക എന്നു കൂടി വിലയിരുത്തേണ്ടിയിരിക്കുന്നു.

ഇവിടെ ദൈവത്തിനെ ധർമ്മത്തിന്റെ അപ്പൊസ്തലനായി ചിത്രീകരിച്ച താങ്കൾ ഈ ദൈവം ഏതു ധർമ്മം ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു. (ഉദാഹരണം: കൃഷ്ണൻ - വെണ്ണ പാല്പായസം, കാളി - ചോര , കുട്ടിച്ചാത്തൻ, കരിങ്കുട്ടി, മുത്തപ്പൻ - ചാരായം, അള്ളാഹു - പോത്ത്, യഹോവ - കാള.) എന്റെ വിശ്വാസത്തിൽ ഈ ഓരോ തരം വിശ്വാസികളും (ദൈവങ്ങളും) താല്പര്യമുള്ള സാധനങ്ങൾ നേടിയെടുക്കുന്നതിൽ ധർമ്മം കാണുന്നവരായിരിക്കും.
അതുകൊണ്ട് താങ്കൾ ആദ്യം ധർമ്മത്തിനും ദൈവത്തിനും താങ്കളുടെ നിർവ്വചനം കൊടുക്കൂ. അതിനുശേഷം തങ്കളുടെ നിലപാടിൽ നിന്ന്കൊണ്ട് ശരിയോ തെറ്റോ എന്ന് തീരുമാനിക്കാം.

bright പറഞ്ഞു...

(..... താങ്കളുടെ പോസ്റ്റിൽ തന്നെ ലാഭനഷ്ടങ്ങളുടെ ചുവടുപിടിച്ചാണ് ഉദാഹരിച്ചിട്ടുള്ളത്. ഒരാളെ കൊല്ലുന്നതോ അഞ്ചാളെ കൊല്ലുന്നതോ ലാഭം എന്ന രീതിയിൽ.......)

താങ്കള്‍ക്കു പോസ്റ്റു വായിച്ചിട്ട് എന്താണ് മനസ്സിലായതെന്ന് എനിക്കറിയില്ല.ആളുകള്‍ ധാർമ്മികത തീരുമാനിക്കുന്നത് യുക്തിയുടെ അടിസ്ഥാനത്തിലല്ല എന്നല്ലേ ഞാന്‍ പറഞ്ഞത്?താങ്കൾക്ക് വേണ്ടി കൂടുതല്‍ വിശദമാക്കാം...ഒരേപോലെ കണക്കാക്കാവുന്ന രണ്ടു സന്ദര്‍ഭങ്ങളില്‍ ആളുകള്‍ വ്യത്യസ്തമായി പെരുമാറുന്നു -ആതും നിസ്സാരമായ വ്യത്യാസം പോലുമല്ല.- എന്നതാണ് പോസ്റ്റിന്റെ കാതല്‍.


താങ്കളുടെ മറ്റൊരു തെറ്റിദ്ധാരണ (പോസ്റ്റ്‌ ശരിയായി വായിക്കാതെയാണ് അഭിപ്രായം പറയുന്നത് എന്ന് എനിക്ക് തോന്നുന്നതുകൊണ്ട് വിവരകേട്‌ എന്നും പറയാം.) ...'ഒരാളെ കൊല്ലുന്നതോ അഞ്ചാളെ കൊല്ലുന്നതോ'... എന്ന പ്രയോഗത്തില്‍ കാണാം.ആദ്യത്തെ ട്രോളി പരീക്ഷണത്തില്‍ ഒരാളുടെ ജീവനഷ്ടം 'കൊല' അല്ല, മറിച്ച് സന്ദർഭവശാൽ ഉണ്ടാകുന്ന ഒരു മരണം-off course highly regrettable,but unfortunate death- മാത്രമാന്നെന്നും,(collateral damage),ഒരാളെ ട്രോളിക്ക് മുന്നിലേക്ക്‌ തള്ളിയിടുന്നത് മാത്രമാണ് 'കൊല' എന്ന് മിക്ക ആളുകളും കണക്കാക്കുന്നത് എന്നാണല്ലോ തെളിവുകള്‍ സഹിതം ഞാന്‍ കാണിച്ചത്‌.(കൂടുതല്‍ കാര്യങ്ങള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍.) ആദ്യത്തെ സംഭവത്തിലെ മരണം ഒരു പാപമല്ല,രണ്ടാമത്തേത് തീര്‍ച്ചയായും പാപമായാണ്, (മരണപ്പെട്ട വ്യക്തിയോട് ദ്രോഹം പ്രവര്‍ത്തിച്ചു എന്ന അര്‍ത്ഥത്തില്‍.)എന്നാണ് ഭൂരിഭാഗം വിശ്വാസികളും അവിശ്വാസികളും കണക്കാക്കുന്നത്.അപ്പോള്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം എന്ത്?You tell me..


(...ഒരു ചോദ്യം കൂടി അതിലേക്ക് ചേർക്കാം. റേഷനരി വാങ്ങി, തിന്നാൻ കൊടുക്കാൻ പോലും പറ്റാത്ത ഒരാളാണെങ്കിൽ ഒന്നിനു പകരം അഞ്ചാണോ ഉത്തരം നൽകുക എന്നു കൂടി വിലയിരുത്തേണ്ടിയിരിക്കുന്നു.....)


മറുപടി പോസ്റ്റില്‍ തന്നെയുണ്ട്‌.


എല്ലാ ഭൂഖണ്ഡങ്ങളിലേയും,ആണുങ്ങളും, പെണ്ണുങ്ങളും,കറുത്തവരും,വെളുത്തവരും,
കുട്ടികളും,വയസ്സന്മാരും,നിരീശ്വരവാദികളും, ഹിന്ദുക്കളും,ക്രിസ്ത്യാനികളും,മുസ്ലിംകളും,
ജൂതന്മാരും,നിരക്ഷരരും, വിദ്യാസമ്പന്നരും എല്ലാം ഒരേ അഭിപ്രയമാണ് പറഞ്ഞത്.
ഏകദേശം തൊണ്ണൂറു ശതമാനം പേരും ആദ്യത്തെ സംഭവത്തില്‍ ട്രോളി വഴിതിരിച്ചു വിടുന്നത്
നിർബന്ധമല്ലെങ്കിൽ പോലും അനുവദനീയമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.
രണ്ടാമത്തെ സംഭവത്തില്‍ ഏതാണ്ട് ആരും തന്നെ തടിയനെ ഉപയോഗിച്ച് ട്രോളി നിര്‍ത്തുന്നതിനെ അനുകൂലിച്ചില്ല......Pulheeeeeese!! read the post before commenting.:-)

മധുസൂദനൻ പേരടി പറഞ്ഞു...

മിക്കവാറും മതങ്ങൾ ദൈവത്തെയും ധാറ്മ്മികതയെയും വശത്തോട് വശം വെച്ച് ചറ്ച്ച ചെയ്യുന്നതുകൊണ്ടാൺ ദൈവവിശ്വാസവും ധാറ്മ്മികതയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന ധാരണ വരുന്നത്. പ്രാകൃതമായ പ്രായോഗികസാദ്ധ്യതകൾ(ഉദാ: അയൽക്കാരനെ കൊള്ളയടിയ്ക്കുക)ക്കെതിരെ കോ എക്സിസ്റ്റൻസിൻ കൂടുതൽ സൌകര്യപ്രദമായ മിതവാദനിലപാടുകൾ സ്വീകരിയ്ക്കാൻ വ്യക്തികളെ പ്രേരിപ്പിയ്ക്കാൻ ദൈവഭയം എന്ന വികാരത്തെ ഉപയോഗിയ്ക്കുക എന്ന സമീപനമാൺ മതങ്ങളെ ഇങ്ങിനെ ചെയ്യാൻ പ്രേരിപ്പിച്ചത്.

(ദൈവ)വിശ്വാസം എന്നത് മനശ്ശാസ്ത്രപരമായി (മരണം പോലുള്ള)അറിയപ്പെടാത്തതിനെക്കുറിച്ചുള്ള ഭയം, ചിന്തിയ്ക്കാൻ കഴിവുള്ളതുമൂലം അനുഭവപ്പെടുന്ന ആത്മാവിന്റെ ഏകാന്തത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടുണ്ടായതാൺ. അത്തരം കാരണങ്ങൾ ധാറ്മ്മികതയിലേയ്ക്ക് നേരിട്ട് നയിക്കുകയില്ല, അത് വിശ്വാസത്തിലും കൂടിപ്പോയാൽ അന്ധവിശ്വാസത്തിലും ചെന്നു നിൽക്കും.

വിശ്വാസം ആ അറ്ത്ഥത്തിൽ വ്യക്തിയുടെ മാത്രം ആവശ്യമാൺ, അറിവില്ലായ്മയ്ക്കെതിരെ ജീവിയ്ക്കാനുള്ള സാമാന്യബുദ്ധിയുടെ ബുദ്ധിമുട്ടിനുള്ള ഇറാഷണൽ ആയ പരിഹാരം.
(അറിവില്ലായ്മയെ അംഗീകരിച്ചുകൊണ്ട് ജീവിയ്ക്കുക എന്നതാൺ നിഹിലിസം) ധാറ്മ്മികത അങ്ങിനെയല്ല, അത് സമൂഹത്തിന്റെ സഹവറ്ത്തിത്വവുമായി ബന്ധപ്പെട്ട കാര്യമാൺ. വഴിചോദിയ്ക്കുന്നവൻ പറഞ്ഞുകൊടുക്കേണ്ടതിൽ വളരെ പ്രായോഗികമായ വ്യവസ്ഥയുടെ ആവശ്യമുണ്ട്, അങ്ങിനെ ഒരു സംസ്കാരമുണ്ടായാലേ നാളെ ഞാൻ വഴിയറിയാതെ ബുദ്ധിമുട്ടുമ്പോൾ ആരെങ്കിലും പറഞ്ഞുതരൂ.

ധാറ്മ്മികത എന്നത് പലരും വിചാരിയ്ക്കുന്നതുപോലെ ആദറ്ശവാദമല്ല, അത് സമൂഹം എന്ന ആൾക്കൂട്ടത്തിൻ ഒന്നിച്ച് നിലനിൽക്കുന്നതിൻ ആവശ്യമായ വളരെ പ്രായോഗികമായ ഒരു കോഡ് ഓഫ് കൊണ്ടക്റ്റ് ആൺ. ഭഗവദ്ഗീതയിൽ ധറ്മ്മം എന്ന പദം ഉപയോഗിയ്ക്കുന്നത് പലപോഴും ആ അറ്ത്ഥത്തിലാൺ (ഹിന്ദുധറ്മ്മസങ്കൽ‌പ്പത്തെ അംഗീകരിയ്ക്കാനാവുമോ എന്നത് വേറൊരു ചോദ്യം)

കോൺക്രീറ്റ് ആയി നിറ്വ്വചിയ്ക്കപ്പെടേണ്ട (മോഷിട്യ്ക്കുന്നവനെ ശിക്ഷിയ്ക്കുക) നിയമവ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായ കൂടുതൽ അബ്സ്ട്രാക്റ്റ് ആയ ചില കാര്യങ്ങൾ(ദാഹിയ്ക്കുന്നവൻ വെള്ളം കൊടുക്കുക) നിറ്വചിയ്ക്കുകയാൺ ധാറ്മ്മികവ്യവസ്ഥ ചെയ്യുന്നത്. ധാറ്മ്മികവ്യവസ്ഥയ്ക്കടിയിൽ വരുന്ന കാര്യങ്ങൾ നിയമവ്യവസ്ഥയുടെ വിഷയങ്ങളേക്കാൾ അമൂറ്ത്തമായതുകൊണ്ടാൺ അവ കൂടുതൽ ഡിബേറ്റബിൾ ആയി അനുഭവപ്പെടുന്നത്.

ധാറ്മ്മികതയെക്കുറിച്ച് (നിയമവ്യവസ്ഥയെക്കുറിച്ചും) തറ്ക്കിച്ചുകൊണ്ടേയിരിയ്ക്കുക എന്നത് സമൂഹത്തിന്റെ ഫങ്ങ്ഷണൽ ആവശ്യമാൺ. ഈയടുത്തുണ്ടായ സക്കറിയ വിവാദം വരെ ധാറ്മ്മികതയെക്കുറിച്ചുള്ളതാൺ.

മധുസൂദനൻ പേരടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനോണി ആന്റണി പറഞ്ഞു...

ധാര്‍മ്മികത ആര്‍ക്കും എങ്ങനെയും എങ്ങോട്ടും വിളിച്ചുകൊണ്ടു പോകുന്ന ഓട്ടോറിക്ഷ ആയിപ്പോയില്ലേ. ദൈവവിശ്വാസം കുറവുള്ള നാട്ടില്‍ ദൈവവിശ്വാസം കൂടുതലുള്ള നാടുകളെക്കാള്‍ ഗുരുതരമായ കുറ്റകൃത്യനിരക്ക് (കൊല, കൊള്ള, ബലാത്സംഗം, ശിശുപീഡനം, തുടങ്ങിയവ), മാനസിക പ്രശ്നങ്ങള്‍ (മദ്യാസക്തി, വിവാഹബന്ധം നിലനില്‍ക്കായ്ക) ടീന്‍ പ്രെഗ്നന്‍സി & ലൈംഗിക രോഗങ്ങള്‍ കുറവാണെന്നാണ്‌ സ്ഥിതിവിവരക്കണക്കുകള്‍. നിരവധി പഠനങ്ങള്‍ ലഭ്യമാണ്‌ ഇതിലേക്ക് . ധാര്‍മികതയും വിശ്വാസവും തമ്മിലുള്ള ഇന്‍‌വേര്‍സ് ബന്ധം അമേരിക്കയിലേതും മറ്റു വികസിത ലോകരാജ്യങ്ങളിലേതും എന്ന ബൃഹത്തായ ഒരു പഠനം The Chronic Dependence of Popular Religiosity upon Dysfunctional Psychosociological Conditions എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എങ്കിലും ദൈവവിശ്വാസമാണ്‌ അക്രമങ്ങള്‍ക്കും ധാര്‍മിക മൂല്യച്യുതിക്കും കാരണം എന്ന വാദത്തോട് യോജിക്കാന്‍ എന്തോ, മനസ്സ് സമ്മതിക്കുന്നില്ല- ദൈവവിശ്വാസമില്ലായ്മയാണ്‌ ഇതിനൊക്കെ കാരണം എന്ന വാദത്തോട് യോജിക്കാനാവാത്തുപോലെ തന്നെ.

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

ധാര്‍മികതയുടെ ഉറവിടം ഒരു ദൈവമാണെങ്കില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) അത് നരഭോജിയിലും, മനുഷ്യഹത്യ നടത്താന്‍ കൈ വിറക്കാത്ത വരിലും, ദയാലുവും സാധുവുമായ ഒരു മനുഷ്യനിലും വ്യത്യസ്ഥമാകുമായിരുന്നില്ല. ജന്മ സിദ്ധമായ ദയയും സാഹചര്യങ്ങളില്‍ നിന്നു രൂപപ്പെടുന്ന ധാര്‍മികബോധവും ചേര്‍ന്നതാണ്‌ ഒരു മനുഷ്യന്റെ മൊത്തം ധാര്‍മികത എന്നാണ്‌ എനിക്കു തോന്നുന്നത്.

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

:-)

sandu പറഞ്ഞു...

"an imaginary friend living in the skies"
ആവശ്യം ഇല്ലാന്ന് മാത്രമല്ല വിശ്വാസം നല്ലത് ചെയ്യുന്നതില്‍ നിന്ന് തടയുക പോലും ചെയ്യുന്നു .പോന്നു പോലെ ജീവന്‍ കൊടുക്കാനും തയ്യാറയെ വളര്‍ത്തുന്ന മക്കളെ തന്റെ വിശ്വാസ വഴിയില്‍ നിന്ന് മാറിയാല്‍ സത്രുവായ് കാണാന്‍ തുടങ്ങുന്ന വിശ്വാസിക്ക് എന്ത് ധര്മീകത അന്നുള്ളത് .കാണാത്ത ദൈവത്തിന്റെ പേരില്‍ കാണുന്ന മനുഷ്യനെ സ്നേഹിക്കാന്‍ കഴിയാത്തവനക്കുന്നു മതം വിശ്വാസിയെ.

sandu പറഞ്ഞു...

ഇതേ ധാര്‍മ്മെകത ചുറ്റി കളി തന്നെയല്ലേ മഹാഭാരതം വരികള്‍ ക്കിടയിലെ വായന തരുന്നത് .മരുമക്കത്തായം തുനിയാത്ത അമ്മാവനും മരുമകനും തമ്മിലുള്ള അടി അല്ലെ കംസനും കൃഷ്ണനും .കഷ്ടപെട്ട്ട് പടുത്തുയര്‍ത്തിയ സാമ്രാജ്യം പെങ്ങള്‍ കണ്ടെത്തിയവന് കൊടുക്കാന്‍ തയ്യാര്‍ ആവാത്ത ആ ആചാരത്തെ എതിര്‍ത്ത കംസനോ ഒരു പാടും പെടാതെ ആ നാട് വേന്നമെന്നു വാശി പിടിച്ച കൃഷ്ണനോ ധര്‍മം ആരുടെ അടുത്താന്നു.മരുമക്കതയതിന്ടെ ദോഷ വാസങ്ങള്‍ അനുഭവിക്കുന്നവര്‍ക് കൃഷ്ണനെ സ്നേഹിക്കാന്‍ എങ്ങിനെ തോന്നുന്നു ആവോ ?
എനിക്കൊരു ഹോടലുണ്ടായിരുന്നു നോക്കാന്‍ പറ്റാത്തത് കൊണ്ട് ലവന് നോക്കി നടത്താന്‍ കൊടുത്തു .ദോഷം പറയരുതല്ലോ ഉഷാര്‍ ആയീ നോക്കി .മോന് പണീ കുലീ ഇല്ലാണ്ട് നടക്കുന്ന കണ്ടു .ലവന്റെ അടുത്ത് പോയ്‌ .കണ്ണ് തള്ളിപോയ് .ലവന്റെ 5 എണ്ണം നിരന്നിരിക്കുന്നു .(ലവന്റെ ആണെങ്കിലും കുഴപ്പമില്ലര്നു ,ഇതേതോ സംബന്ധം ത്തില്‍ ഉണ്ടായത .)എന്റെ കുട്ടികള്ക് ഉഷരിന്ടെങ്കി ഒരു കൈ നോക്കാന്‍ പറഞ്ഞു ദുഷ്ടന്‍ .
അവന്റെ കൂടെ അമ്മാവനെ കൊന്നു സ്വത്തു കൈക്കലാക്കി യവനും കൂടെ ഉണ്ട് ,എന്റെ മക്കള്‍ പോയീ കര്‍ണ്ണനെ കണ്ടു (ലവന്റെ ഓള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആദ്യം ........................)പ്രേസിടെണ്ട് കുറച്ചു സെറ്റപ്പൊക്കെ ആക്കി കൊടുത്തിട്ടുണ്ടായിരുന്നു കര്‍ണന്‍ മോന് ഒരു കളരീ .ഏതാണ്ട് നമ്മള്‍ ജയിക്കുമെന്നയപ്പോള്‍ ലവന്‍ പിന്നേം അവളെ പ്രസിഡന്റിനെ കാണാന്‍ വിട്ടു .പ്രേസിടെന്ടു രാവിലെ തന്നെ കര്‍ണന്റെ സെറ്റൊപ്പോക്കെ തിരിച്ചു വാങ്ങി കൊണ്ടോയ് . ഇപ്പോ ഹോട്ടെലും പോയീ മക്കളും പോയീ .മാത്രല്ല ഒരു എസ് ഷേപ്പ് കത്തി ഒക്കെ ഉണ്ടാക്കി എന്നെ അകത്താക്കി .അഞ്ചു പേരും ദൈവത്തിനു ഉണ്ടായതാനും പറഞ്ഞു ഒരു സിനിമേം മനോരമ്മേല് ലേഖനങ്ങളും .പുറത്തിറങ്ങി നടക്കാന്‍ വയ്യ .ധര്‍മ പുനസ്ഥാപനം ആണെത്രെ.

sandu പറഞ്ഞു...

dont want to hurt any one.
പ്രതി ഫലം പറ്റി എഴുതുന്ബോളും വായന ക്കാരന് കണ്ടെത്താന്‍ കഴിയുന്ന സത്യങ്ങളെ സിംബോളിക് ആയീ എഴുതാന്‍ അവരൊക്കെ ശ്രെമിചിരുന്നതയെ തോന്നുന്നു .കാട്ടാളന്‍ സ്വയം വിളിച്ചു ,മണ്ടോധരിയെ തനിചാക്കിയത്തിനു മാപ്പിരുന്ന്നതാണോ എന്ന് ചിന്തിച്ചു പോകും, രാവണനെ രക്ഷസനെന്നു വിളിക്കുംബോളും വെക്ത്യഹത്യ നടത്താത പോലെ .രാമനെ യാകട്ടെ ദൈവമെന്നു വിളിക്കും പോലും ഒത്തിരി വിസദീകരണങ്ങള്‍ വായന ക്കാരന് നല്‍കേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നവനയിട്ടും .ധര്മീകത എത്ര വേട്ട ആടീടുന്ടകം ആ മഹാനായ എഴുത്ത് കാരുടെ ഉള്ളില്‍ .

ശാശ്വത്‌ :: Saswath Tellicherry പറഞ്ഞു...

സ്ഥലത്തില്ലാത്തതിനാല്‍ പോസ്റ്റ്‌ വായിക്കാന്‍ ഇത്തിരി വൈകി. വായിച്ച പല ഭാഗങ്ങളും വീണ്ടും വായിച്ചു നോക്കി. ആദ്യത്തെ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണം എന്നതിന്റെ ഉത്തരം പാര്‍ഥന്റെ ആദ്യത്തെ കമന്റില്‍ elaborated ആയി കൊടുത്തിട്ടുണ്ട്. പക്ഷേ ആ teddy bear സംഭവത്തില്‍ എന്തേ ഒരു വിശ്വാസിയും ഉത്തരം പറഞ്ഞില്ല എന്നത് മനസ്സിലായില്ല.

ചോദ്യം ഒന്ന് മാറ്റി സങ്കല്‍പ്പിക്കാം: ടീച്ചര്‍ക്ക്‌ പകരം അവനവന്റെ മാതാവിനെ സങ്കല്‍പ്പിക്കുക. സിഗ്നല്‍ അയക്കുമ്പോള്‍ അപവാദം പ്രക്ഷേപണം ചെയ്യുന്നതിന് പകരം അവനവന്റെ വിശ്വാസ ഗ്രന്ഥം / ദൈവം / പ്രവാചകനെ/ അവതാരത്തെ സ്വയം തള്ളിപ്പറയണം എന്നാക്കിയാലോ?

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ഒരു ദൂരയാത്രക്കിടെ കൂടെ വന്ന 2 സുഹൃത്തുക്കളുമായി ഒരു സംവാദം ഉണ്ടായിരുന്നു. രണ്ടു പേരും ദൈവവിശ്വാസികള്‍, രണ്ടു വ്യത്യസ്ത മതക്കാര്‍. പ്രപഞ്ചത്തെ ഭരിക്കുന്ന ഒരു ശക്തിയുടെ അസ്തിത്വത്തെ കുറിച്ചു ഒരു ആശയക്കുഴപ്പത്തിലായിരുന്ന ഞാന്‍ ഒരു പൂര്‍ണ നിരീശ്വരവാദിയായത് ഈ യാത്രയിലാണ്; അതായത് ഈ മാസം. ഞാന്‍ അവരോടു ചോദിച്ച ചോദ്യം ഇതായിരുന്നു: "അറിഞ്ഞോ അറിയാതെയോ എന്റെ മനസ്സ് പറയുന്നതിനനുസ്സരിച്ചു ഞാന്‍ ജീവിക്കുന്നത് വേദഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന പോലെയാണ്. ഒരാള്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ഞാന്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തിയും അന്യനു കൂടി ഗുണം ആയി ഭവിക്കണം എന്ന ചിന്തയുമുണ്ട്. മതവിശ്വാസികളായ നിങ്ങള്‍ നോക്കുന്നത് പോലെ ഞാന്‍ അന്യസ്ത്രീകളെ നോക്കാറില്ല(ചുമ്മാ പറഞ്ഞത്). എന്നാല്‍ വേദഗ്രന്ഥത്തിലെ ദൈവത്തില്‍ തീരെ വിശ്വസിക്കുന്നില്ല. അത് പരസ്യമായി പ്രകടിപ്പിക്കുന്നു. ഒരായുസ്സ് മുഴുവന്‍ സല്ക്കര്‍മങ്ങള്‍ ചെയ്ത ശേഷം അത്തരം ഒരാള്‍ മരിക്കുമ്പോള്‍ ദൈവത്തില്‍ വിശ്വസിച്ചില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് ദൈവം അവനെ നരകത്തിലേക്ക് അയക്കുമോ?"

ഇതിനു കൂട്ടുകാരില്‍ സ്വന്തം മതഗ്രന്ഥം വായിച്ചു പഠിച്ചയാള്‍ പറഞ്ഞത്, എല്ലാ അവിശ്വാസികളും നരകത്തില്‍ പോകും എന്നാണു. "ദൈവം നിങ്ങള്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു തന്നു. ഈ ഭൂമിയില്‍ ജനിപ്പിച്ചു, കയ്യും കാലും കണ്ണും ജീവനും തന്നു. എന്നിട്ട് നിങ്ങള്‍ അദ്ദേഹത്തെ അവഹേളിക്കുമ്പോള്‍ എന്തിനു അദ്ദേഹം സഹിക്കണം?"

ഈയൊരൊറ്റ ഉത്തരം ധാരാളം മതിയായിരുന്നു എനിക്കു, egoistic ആയ അത്തരം ഒരു ദൈവത്തെ നിരസിക്കാന്‍.

സ്വന്തം അനുഭവത്തില്‍ നിന്നറിയാം, ധാര്‍മികതയും ദൈവവിചാരവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തം മനസ്സിനെയും സഹജീവികളെയും തള്ളിപ്പറയല്‍ ആണെന്ന്. ഒരു സങ്കല്‍പ്പ ശക്തി 70ഓ 80ഓ വര്‍ഷം കഴിഞ്ഞ് മറ്റൊരു ലോകത്ത് വെച്ച് തരാന്‍ സാധ്യതയുള്ള ശിക്ഷയെ പേടിച്ചാണ് നിങ്ങള്‍ സ്വന്തം സഹജീവിയെ സഹായിക്കുന്നത് എങ്കില്‍, നിങ്ങള്‍ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തിയല്ല. നാസി അധികാരികള്‍ ഹിറ്റ്ലെര്‍ പറഞ്ഞ ആശയങ്ങളില്‍ വിശ്വസിച്ചു/ ഹിറ്റ്ലെറെ പേടിച്ചു ജൂതന്മാരെ കൊന്നതും ഇതു പോലെ തന്നെ ആണ്. അങ്ങനെ ഒരു ഗ്രേറ്റ്‌ ഡിക്റ്റേറ്ററെ പേടിച്ചിട്ടു മാത്രമാണ്സെമെടിക് മതവിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നത്.

Baiju Elikkattoor പറഞ്ഞു...

"അങ്ങനെ ഒരു ഗ്രേറ്റ്‌ ഡിക്റ്റേറ്ററെ പേടിച്ചിട്ടു മാത്രമാണ്സെമെടിക് മതവിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നത്."

:) പരമാര്‍ത്ഥം

പാര്‍ത്ഥന്‍ പറഞ്ഞു...

ശാശ്വത് :
ധർമ്മം എന്താണ് എന്നു മനസ്സിലാക്കാൻ ദൈവത്തിന്റെ ഇടപെടൽ വേണ്ട എന്നു പറഞ്ഞാൽ ഭൌതികവാദികൾ അംഗീകരിച്ചു തരില്ല. അവർക്ക് അങ്ങിനെ ഒരു കാര്യം ആരോപിച്ചാലെ അവർ പറയുന്നതിന്റെ നിർവ്വചനം ശരിയാകുകയുള്ളൂ.

ധാർമ്മികതയ്ക്ക് ദൈവവിശ്വാസം വേണോ എന്നതുതന്നെ ഒരു അന്ധമായ വിശ്വാസത്തിൽ നിന്നും ഉടലെടുക്കുന്ന ചോദ്യമാണ്. വ്യാധഗീതയിൽ ഒരു ഇറച്ചിവെട്ടുകാരനായ ജ്ഞാനിയെ പരിചയപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജോലി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി വിൽക്കലായിരുന്നു. കേമന്മാരായ ബ്രഹ്മജ്ഞാനികൾ അദ്ദേഹത്തിൽ നിന്നും പലതും പഠിക്കാനായി ചെല്ലാറുണ്ടായിരുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്.

Inji Pennu പറഞ്ഞു...

ഒരു സംശയം.
മതങ്ങൾ സ്വാധീനിക്കാത്ത ഏതെങ്കിലും സംസ്കാരമുണ്ടോ? അല്ലെങ്കിൽ ഈ പറയുന്ന ജൈവികപരമായ ധാർമ്മികതയെ മതമാക്കിയതും ആവാം. ഒരാൾ തികഞ്ഞ നിരീശ്വരവാദിയാണെങ്കിലും അയാളിൽ ഉടലെടുക്കുന്ന ധാർമ്മികത എന്നതു അയാൾക്ക് ചുറ്റുമുള്ള മതങ്ങളിൽ കുരുങ്ങിക്കിടക്കുന്നു എന്നു തോന്നുന്നു. അപ്പോൾ മാർക് ഹോസറുടെ പരീക്ഷണം എത്രത്തോളം ഫലപ്രദമാവും? അങ്ങിനെയൊരു ധാർമ്മികത ഒരുകാലത്ത് മതങ്ങൾ സംസ്കാരത്തിന്റെ എല്ലാ ശാഖകളിലും വേരൂന്നിയിരുന്നല്ലോ. മതങ്ങൾ പ്രോത്സാഹിപ്പിച്ച് ഇത്രയും കാലത്തെ പരിണാമത്തിൽ അതു ഇൻ‌ബെഡ് ആവാൻ സാധ്യതയില്ലേ?

ഒരു ഉദാഹരണം. യൂറോപ്പ്യൻ ലീഗാലിറ്റി/മോറാലിറ്റി മിക്കതും ക്രൈസ്തവ മതത്തിന്റെ സ്വാധീനത്തിൽ നിന്ന് ഉടലെടുത്തതല്ലേ? ഒരാളയേ വിവാഹം കഴിക്കാവൂ എന്നതും മറ്റൊരാളുമായി ഉള്ള ബന്ധം ‘അവിഹിതം’ എന്നുമുള്ള ധാർമ്മികത?

അതേ സമയം, അങ്ങിനെയൊരു സ്വധീനമല്ലാത്ത സംസ്കാരങ്ങളിൽ അതൊരു സംഭവമേ ആവുന്നില്ല?

അതുപോലെ തന്നെയാണ് കൊല്ലുന്നതിന്റേയും ധാർമ്മികത, അല്ലേ? ഒരാളെ കൊല്ലുന്നതും അഞ്ചുപേരെ കൊല്ലുന്നതും തമ്മിലുള്ള വ്യത്യാസം ഒരു ലോജിക്കൽ പോയിന്റ് മാത്രമാവുകയാണ് അങ്ങിനെയെങ്കിൽ.

ഈ ഒരു സ്വാധീനം എങ്ങിനെയാണ് തന്റെ പരീക്ഷണത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയത് എന്നറിയുമോ?

മതങ്ങളിൽ മാത്രമല്ലല്ലോ സമൂഹത്തിൽ ഫനറ്റിസം ഉള്ളത്. ബ്രിട്ടീഷ് സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലണമെന്നത് മതത്തിന്റെ മാത്രമല്ല, ശത്രുവിനെ നിഗ്രഹിക്കുക എന്ന സിമ്പിൾ ഗ്രൂപ്പ് സൈക്കോളജിവുമല്ലേ? ഒരു ഉദാഹരണത്തിനു ഫ്രെഞ്ച് വിപ്ലവത്തിൽ ഗിലറ്റിനു കീഴെ വലിച്ചിഴക്കപ്പെടുന്ന രാജകുടും‌മ്ബാംഗങ്ങളെ കൊല്ലൂ കൊല്ലൂ എന്ന് ആർത്തു വിളിച്ച സ്ത്രീകളും കുട്ടികളും ഈ ഗ്രൂപ്പ് സൈക്കിയുടെ ഭാഗം മാത്രമല്ലേ? (മതങ്ങൾ ഈ ഗ്രൂപ്പ് ഫനറ്റിസം വളർത്തുന്നതിൽ മുൻ‌നിരയിൽ ഉണ്ടെന്ന് യാതൊരു തർക്കവുമില്ല)

bright പറഞ്ഞു...

@ Inji Pennu,

താങ്കള്‍ തന്നെ സൂചിപ്പിക്കുന്നപോലെ ജൈവികപരമായ ധാർമ്മികതയെ മതമാക്കിയതാണ് എന്നാണ് എനിക്ക് തോന്നുന്നത്.മതം എന്നാല്‍ യഥാര്‍ത്ഥത്തില്‍ Natural ethics+Rituals എന്ന്
പറയാം.ഇതില്‍ rituals മിക്കവാറും എത്തിക്സിനെ നശിപ്പിക്കുന്ന മാലിന്യമാണ്.


....യൂറോപ്പ്യൻ ലീഗാലിറ്റി/മോറാലിറ്റി മിക്കതും ക്രൈസ്തവ മതത്തിന്റെ സ്വാധീനത്തിൽ നിന്ന് ഉടലെടുത്തതല്ലേ? ഒരാളയേ വിവാഹം കഴിക്കാവൂ എന്നതും മറ്റൊരാളുമായി ഉള്ള ബന്ധം ‘അവിഹിതം’

എന്നുമുള്ള ധാർമ്മികത?

അതേ സമയം, അങ്ങിനെയൊരു സ്വധീനമല്ലാത്ത സംസ്കാരങ്ങളിൽ അതൊരു സംഭവമേ ആവുന്നില്ല?......ധാര്‍മ്മികത എന്നു പൊതുവായി പറയുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ രണ്ടാണ്.ഒന്ന്, സാമൂഹ്യ നിയമങ്ങള്‍ (ഉദാ:എത്ര വിവാഹം കഴിക്കാം etc) രണ്ട്, ശരിയായ ധാര്‍മ്മിക നിയമങ്ങള്‍ (പരപീഢനം,കൊലപാതകം പാടുണ്ടോ etc.)

According to the psychologists Elliot Turiel and Judith Smetana, preschoolers have an idea about the difference between societal conventions and moral principles. Four-year-olds say that it is not O.K. to wear pajamas to school (a convention) and also not O.K. to hit a little girl for no reason (a moral principle). But when asked whether these actions would be O.K. if the teacher allowed them, most of the children said that wearing pajamas would now be fine but that hitting a little girl would still not be.


നാലു വയസ്സുകരെ മതം സ്വാധീനിക്കും എന്നു തോന്നുണ്ടോ?എന്നാല്‍ ഇതേ കുട്ടികളാണ് മുതിര്‍ന്നാല്‍ ആകാശത്തുള്ള ആ വലിയ ടീച്ചര്‍ പറഞ്ഞു എന്ന കാരണത്താല്‍ ദ്രോഹ പ്രവര്‍ത്തികള്‍ ചെയ്യുന്നത്.അല്ലെ?


....മതങ്ങളിൽ മാത്രമല്ലല്ലോ സമൂഹത്തിൽ ഫനറ്റിസം ഉള്ളത്. ബ്രിട്ടീഷ് സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലണമെന്നത് മതത്തിന്റെ മാത്രമല്ല, ശത്രുവിനെ നിഗ്രഹിക്കുക എന്ന സിമ്പിൾ ഗ്രൂപ്പ്

സൈക്കോളജിവുമല്ലേ? ഒരു ഉദാഹരണത്തിനു ഫ്രെഞ്ച് വിപ്ലവത്തിൽ ഗിലറ്റിനു കീഴെ വലിച്ചിഴക്കപ്പെടുന്ന രാജകുടും‌മ്ബാംഗങ്ങളെ കൊല്ലൂ കൊല്ലൂ എന്ന് ആർത്തു വിളിച്ച സ്ത്രീകളും കുട്ടികളും ഈ ഗ്രൂപ്പ്

സൈക്കിയുടെ ഭാഗം മാത്രമല്ലേ?.....കൊല്ലൂ എന്ന് ആര്‍ത്തു വിളിക്കുന്നതും യഥാര്‍ത്ഥത്തില്‍ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെ? ആര്‍ത്തു വിളിക്കുന്നവരില്‍ എത്ര പേര്‍ സ്വന്തം കൈ കൊണ്ട് ഗില്ലറ്റിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകും?മറ്റൊരാള്‍ കൊന്നാല്‍ കുഴപ്പമില്ല പക്ഷേ ഞാന്‍ അത് ചെയ്യില്ല എന്നതു കൊണ്ടാണല്ലോ കൊല്ലാനായി ആരാച്ചാര്‍ എന്നൊരു വിഭാഗം ഉണ്ടായത്.കൊല്ലാന്‍ ഉത്തരവിടുന്നവന്‍
കൊല്ലില്ല.കൊല്ലുന്നവന് ഉത്തരവിടാനുമാകില്ല.രണ്ടുകൂട്ടക്കും കുറ്റബോധമുണ്ടാകുന്നില്ല.രണ്ടു പേരും ഹാപ്പി.(I was just doing my duty..!!, I only signed a paper...!! I only pulled a liver..!! I didn't kill
anybody..!!) നല്ല ന്യായീകരണം അല്ലെ?


നിയമവ്യവസ്ഥ എന്നാല്‍ തനിക്കുവേണ്ടി പ്രതികാരം ചെയ്യാന്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നതാണ്.എന്നെ ഉപദ്രവിക്കുന്നവന്റെ കൈവെട്ടാനും കണ്ണ് ചൂഴ്ന്നെടുക്കാനും അല്ലെങ്കില്‍
തൂക്കികൊല്ലാനും മറ്റും എനിക്ക് അവസരം കിട്ടിയാല്‍ പോലും എനിക്ക് അത് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് ഈ സംവിധാനം ആവശ്യമാകുന്നത്.പ്രതികാര ദാഹവും സത്യത്തില്‍ ധാര്‍മ്മികതയുടെ
ഭാഗമാണ്.നിയമത്തിന്റെ ഒരു ദോഷം അതിനു നമ്മുടെ പ്രതികാര വാഞ് ചയെ ശമിപ്പിക്കാന്‍ കഴിയില്ല എന്നതാണ്.അതുകൊണ്ട് നിയമം കൈയ്യിലെടുക്കുന്നവനാണ് നമ്മുടെ ഹീറോ.എത്ര സിനിമയില്‍ നായകന്‍ വില്ലന് നിയമത്തിന്റെ ശിക്ഷ വാങ്ങികൊടുക്കുന്നതായി കാണിക്കുന്നുണ്ട്?അങ്ങിനെ കാണിക്കുന്ന ഒരു സിനിമ എത്ര പേര്‍ കാണും?പാലക്കാട് ഒരു വീട്ടമ്മയെ യെ കൊന്ന പ്രതിയെ പോലീസുകാര്‍ തല്ലിക്കൊന്നത് ചിലരെങ്കിലും ബ്ലോഗില്‍ അനുകൂലിച്ചത് (രഹസ്യമായി അനുകൂലിക്കുന്നവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വളരെ കൂടും) അയാള്‍ക്ക് കിട്ടാനിടയുള്ള ശിക്ഷ നമ്മുടെ പ്രതികര വാഞ് ചയെ, അതുവഴി അവരുടെ സ്വാഭാവിക ധാര്‍മ്മികതയെ തൃപ്തിപ്പെടുത്തുന്നില്ല എന്നതു കൊണ്ടാണ്.Justice don't satisfy our need for revenge.പ്രതികാരവും ധാര്‍മ്മികതയും തമ്മിലുള്ള ബന്ധം തുടര്‍ന്നുള്ള പോസ്റ്റുകളില്‍ എഴുതാം എന്ന് പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളോടുള്ള എന്റെ പ്രതികരണം ഇവിടെ വായിക്കുക. ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.

അരുണ്‍ / Arun പറഞ്ഞു...

സമൂഹം സമൂഹത്തിനു ഗുണകരമെന്നും ശരിയെന്നും നല്ലതെന്നും നിശ്ചയിച്ച സാംസ്കാരികകബോധവും സദാചാരബോധവും നമ്മളെ നമ്മളറിയാതെത്തന്നെ സ്വാധീനിക്കുന്നതിന്റെ ഫലമാണ് ധാര്‍മികതയുടെ കാര്യത്തിലെ ഈ സാദൃശ്യം എന്നാണ് എനിക്ക് തോന്നുന്നത്.

ഒരു കുട്ടിക്ക് മറ്റൊരാള്‍ പറയുന്നത് മനസ്സിലാവാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ സദാചാരധാര്‍മികനിയമങ്ങള്‍ സ്വന്തം അച്ഛനും അമ്മയും ഉള്‍പ്പെടുന്ന സംസ്കാരം തന്നെ അവനെ പരിശീലിപ്പിക്കുന്നു. അത് ചെയ്യരുത് ഇത് ചെയ്യരുത് , അന്യനെ ദ്രോഹിക്കരുത്, മറ്റുള്ളവനെ സഹായിക്കണം ഇങ്ങനെയിങ്ങന! ഇത്തരം പരിശീലനം ലഭിക്കാത്ത ഒരു തലമുറയില്‍ ഈ ധാര്‍മികത കാണപ്പെടുന്നത് ഇതേ മട്ടിലാവുമോ എന്ന് ചിന്തിക്കേണ്ടതാണ്.

തന്റെ ഭക്ഷണമായി ഒരു മനുഷ്യനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു നരഭോജിക്ക് യാതൊരു വിധ ധാര്‍മികപ്രശ്നങ്ങളും ഉണ്ടാവാന്‍ വഴിയില്ല്ല.

കറുപ്പും വെളുപ്പും ചുവപ്പും ആണും പെണ്ണുമായ എല്ലാ വിഭാഗം മനുഷ്യരിലും നടത്തിയ ഈ ട്രോളീപരീക്ഷണം അന്യസംസ്കാരത്തില്‍ - വേട്ടക്കാര്‍, നരഭോജികള്‍ , സംസ്കാരത്തിന്റെ പരിശീലനം ലഭിക്കാത്തവര്‍ മുതലായവരില്‍ നടത്തിയാല്‍ ഇതേ ഫലം തന്നെ ലഭിക്കുമോ എന്ന് ആലോചിക്കുന്നത് രസകരമാണ്.

അരുണ്‍ / Arun പറഞ്ഞു...

ഞാനും വരുന്നൂ നിന്റെ കൂടെ

bright പറഞ്ഞു...

@ അരുണ്‍ / Arun,

............[[[[[ഒരു കുട്ടിക്ക് മറ്റൊരാള്‍ പറയുന്നത് മനസ്സിലാവാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ സദാചാരധാര്‍മികനിയമങ്ങള്‍ സ്വന്തം അച്ഛനും അമ്മയും ഉള്‍പ്പെടുന്ന സംസ്കാരം തന്നെ അവനെ പരിശീലിപ്പിക്കുന്നു. അത് ചെയ്യരുത് ഇത് ചെയ്യരുത് , അന്യനെ ദ്രോഹിക്കരുത്, മറ്റുള്ളവനെ സഹായിക്കണം ഇങ്ങനെയിങ്ങന!]]]]]]...........


I disagree.We are born "pre-wired," with certain algorithms in the brain.Selection, not adaptation, is the fundamental factor of our existence and of our development as individuals.The 'tabula rasa' concept of Locke (our mind is a blank slate on which society writes the do's and don't's.) may be false, we have reasons to believe.


...[[[[[ കറുപ്പും വെളുപ്പും ചുവപ്പും ആണും പെണ്ണുമായ എല്ലാ വിഭാഗം മനുഷ്യരിലും നടത്തിയ ഈ ട്രോളീപരീക്ഷണം അന്യസംസ്കാരത്തില്‍ - വേട്ടക്കാര്‍, നരഭോജികള്‍ , സംസ്കാരത്തിന്റെ പരിശീലനം ലഭിക്കാത്തവര്‍ മുതലായവരില്‍ നടത്തിയാല്‍ ഇതേ ഫലം തന്നെ ലഭിക്കുമോ എന്ന് ആലോചിക്കുന്നത് രസകരമാണ്. ]]]]]......

Mark Hauser has tested some preliterate societies with identical results.(Eg: on Kuna,a central American tribe.)


....[[[[[ തന്റെ ഭക്ഷണമായി ഒരു മനുഷ്യനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു നരഭോജിക്ക് യാതൊരു വിധ ധാര്‍മികപ്രശ്നങ്ങളും ഉണ്ടാവാന്‍ വഴിയില്ല്ല. ]]]]].......

Many anthropologists seriously consider cannibalism is a myth.Historically, charges of cannibalism were used by European nations to help justify their colonization efforts. So many historical allegations of people eating people are undoubtedly false.Almost always it is the neighboring enemy tribe that reports the 'cannibalism' neighbors maybe to portrait them as less than human.Of course there were human flesh eating as a religious rite,but as a food source,...I doubt it.

Even if consider cannibalism is really there,still there is no reason to think they will indiscriminately eat anybody.Even they will have some do's and don't's.Even thieves and murders have their own morality.Heard of 'Honor among thieves.' isn't it?. I will quote from the post..

''Driving our moral judgments is a universal moral grammar,a faculty of the mind that evolved over millions of years to include a set of principles for building a range of possible moral systems.As with language,the principles that make up the moral grammar fly beneath the radar of our awareness.''Marc Hauser - Moral Minds:How nature designed our universal sense of right and wrong.

Note the term 'moral Grammar' and the comparison with language.You can have many different languages with same basic grammar.

വിചാരം പറഞ്ഞു...

ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..ഇതിന്റെ ബ്ലോഗര്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു.. @ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന്‍ വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന്‍ അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്‌കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്‌ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന്‍ എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
@ ചിന്തകന്‍..
ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന് സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാ‌അത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള്‍ അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്‍ക്കാലം താല്പര്യമില്ല.

CKLatheef പറഞ്ഞു...

@വിചാരം,

താങ്കളുടെ കമന്റ് എനിക്ക് മറുപടിപറയാന്‍ കഴിയാത്തവിധത്തിലുള്ള മഹാചോദ്യങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നില്ല അവഗണിച്ചത് എന്ന് ആദ്യമെ അറിയിക്കട്ടെ. ഇതില്‍ പറഞ്ഞ പലവിഷയത്തിനും ഞാന്‍ നേരത്തെ മറുപടി പറഞ്ഞതാണ് ഉദാ അടിമത്തമോചനം. പ്രവാചകന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പിന്നീടുള്ളത്. ഒരു നാട്ടില്‍ സര്‍വാംഗീകൃതമായ ചിലകാര്യങ്ങളുണ്ടാകും നാട്ടുനടപ്പ് എന്ന് ഞങ്ങളുടെ നാട്ടില്‍ അതിന് പറയും. അത് കാലങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിന് ധാര്‍മികത എന്നര്‍ഥം നല്‍കിയ മഅ്‌റൂഫ് എന്നുതന്നെയാണ് ഉപയോഗിക്കുക. അത്തരം ഉപദ്രവകരമാല്ലാത്ത നാട്ടാചാരങ്ങളെ പ്രവാചകന്‍ പിന്തുടര്‍ന്നിരുന്നു. ചിലതിന്റെ രൂപം അല്‍പം മാറ്റിസംസ്‌കരിച്ചു. ചില ആചാരങ്ങളില്‍ ആരാധനകളിലും ഇത്തരം ചിലമാറ്റങ്ങള്‍ നല്‍കി പരിഷ്‌കരിച്ചു അതില്‍ ഒന്നാംതരം ഉദാഹരണം വിശുദ്ധ ഹജ്ജ് കര്‍മം. അതില്‍ പലതും പ്രവാചകന്‍മാരാല്‍ പഠിപ്പിക്കപ്പെട്ടതായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. താങ്കളുടെ വലിയുമ്മ വിവാഹിതയായത് 12ാം വയസ്സിലാണെന്ന് താങ്കള്‍ തന്നെ പറയുന്നുണ്ടല്ലോ. ഏതാനും വര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഹൈന്ദവകുടുംബങ്ങളിലടക്കം വിവാഹപ്രായം കുറവായിരുന്നു. അന്ന് ആ സമ്പ്രദായം ആരെങ്കിലും സ്വീകരിക്കുന്നത് ഒരു തെറ്റോ കുറ്റമോ അധാര്‍മികതയോ ഒന്നുമല്ല. ആയിശയുടെ വിവാഹവും അത്തരത്തിലാണ് മുസ്ലിം സമൂഹം കാണുന്നത്. പ്രവാചന്റെ ബഹുഭാര്യത്വത്തെക്കുറിച്ചു അപ്രകാരം തന്നെ അന്ന് നിലവിലിരുന്ന സമ്പ്രദായമായിരുന്നു അനിയന്ത്രിതമായ വിവാഹങ്ങള്‍ ഇസ്്‌ലാം അത് നാലില്‍ പരിമിതപ്പെടുത്തി. അതൊക്കെ വിശദമായി ബൂലോകത്ത് ചര്‍ചചെയ്തതിനാല്‍ സൂചിപ്പിക്കുകമാത്രം ചെയ്യുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സൈദിന്റെ വിവാഹവും അതുപോലെ എന്റെ ബ്ലോഗില്‍ തന്നെ ചര്‍ച ചെയ്തു. താങ്കള്‍ അവയൊന്നും ശ്രദ്ധിക്കാതെ പഠിച്ചതുതന്നെ പാടിക്കൊണ്ടിരിക്കുന്നു. സൈഡ് ബാറില്‍ കാണുന്ന വിഷയം കണ്ടില്ലെന്ന് നടിച്ച് വീണ്ടും കമന്റിടാന്‍ മാത്രമായി കമന്റിടുന്നതുകൊണ്ടാണ് ഞാനത് വെളിച്ചം കാണിക്കാതിരുന്നത്. താങ്കള്‍ വിഷയം ചര്‍ചക്കെടുക്കണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വേണ്ടത് ഓരോ വിഷയവും ചര്‍ചചെയ്യുന്ന പോസ്റ്റില്‍ അതുമായി ബന്ധപ്പെട്ട കമന്റ് ഇടുകയാണ്. അവിടെ അത് ചെയ്യാതെ എല്ലാം കൂട്ടികലര്‍ത്തി വലിയ ഒരു കമന്റ് എല്ലായിടത്തും നടന്ന് പേസ്റ്റ് ചെയ്യുന്നത് ഇപ്രാകാരം താങ്കളുടെ മഹത്വം വിളമ്പരം ചെയ്യാനും എന്റെ കമന്റിന് മറുപടിയില്ലേ എന്ന് വിളിച്ചറിയിക്കാനും മാത്രമാണ് എന്ന് മനസ്സിലാക്കി മേലിലും അവഗണിക്കുമെന്ന് വിനയപൂര്‍വം അറിയിക്കുന്നു. താങ്കള്‍ക്ക് സംശയമാണുള്ളതെങ്കില്‍ എന്താണ് ധാര്‍മികത? എന്ന പോസ്റ്റിലൂടെ പരിഹരിക്കാമെന്ന് കരുതുന്നു.

Silentside പറഞ്ഞു...

Richard Dawkins claims that societies in which atheism constitutes the majority viewpoint are the most civilized communities, and attempts to conclude that religion is unnecessary to human beings. Yet the most civilized societies by that criterion are those devoid of any human qualities, which constantly flounder in the chaos and tension caused by atheism.

Dawkins' greatest error here is this: Atheism can never bestow prosperity and civilization on societies. On the contrary, it brings with it restlessness, soullessness, unhappiness and lovelessness. It is Allah Who bestows well-being, strength, wealth and civilization. And our Lord imparts civilization, wealth and well-being to those whom He chooses. Communities with high levels of civilization enjoying the well-being ordained by Allah existed in the past just as they do today. Some of these denied Allah, despite the wealth, power and civilization He bestowed on them. As revealed in the Qur'an, however, because of their denial these communities eventually faced the wrath of Allah when they did not expect at all. Nothing was left of their civilizations. Pharaoh, one of the worst deniers of the time, who opposed the Prophet Moses (peace be upon him) with all his military might, is one of the best-known examples of civilization, wealth and prosperity. Allah gave him great wealth in this world, but because of his denial He destroyed him, and his irreligious people, in the sea. The wealthy and arrogant Pharaoh was punished for denying that there was no other deity or power than Allah, and repentance at the moment of his death availed him nothing. Allah reveals in verses:

We brought the tribe of Israel across the sea and Pharaoh and his troops pursued them out of tyranny and enmity. Then, when he was on the point of drowning, he said, "I believe that there is no deity but Him in Whom the tribe of Israel believe. I am one of the Muslims." "What, now! When previously you rebelled and were one of the corrupters? Today We will preserve your body so you can be a sign for people who come after you. Surely many people are heedless of Our signs." (Surah Yunus, 90-92)

Let Dawkins continue to believe that some communities' prosperity and civilization stem from irreligiousness, it is still obvious that he has never reflected that they suffer from unhappiness, loneliness and insecurity caused by lack of faith. He fails to see that they live empty lives without love, that they are selfish and self-interested, and have lost such virtues as humanity, friendship, loyalty and helpfulness. It is Allah Who bestows well-being on individuals and societies, and Allah Who will reward the deniers. This is also revealed in verses in the Qur'an:

Leave the deniers, who live a life of ease, to Me, and tolerate them a little longer. With Us there are shackles and a Blazing Fire. (Surat al-Muzzammil, 11-12)


A must read website for you
http://www.replytodawkins.com

Silentside പറഞ്ഞു...

പരിണാമവാദം ശാസ്ത്രീയമായി എത്ര മാത്രം ദുർബലമാണെന്നറിയാൻ ഈ ലിങ്ക് സന്ദർശിക്കൂ.

http://malayalam.harunyahya.com/2010/05/blog-post.html

Baiju Elikkattoor പറഞ്ഞു...

silenside,

went through your comments and links. sorry...,all is just bullshit...!

..naj പറഞ്ഞു...

ആധിയില്‍ മനുഷ്യരോക്കെയും ഒരൊറ്റ സമുധായമായിരുന്നു. പിന്നീട് അവര്‍ വിഭിന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടാക്കി ഭിന്നിച്ചു കളഞ്ഞു (ഖുര്‍ ആന്‍10:19)

എല്ലാ മതത്തിന്റെയും ധാര്‍മിക കാഴ്ചപാടില്‍ ഒരു ഏകത ധര്ഷിക്കുന്നത് അത് കൊണ്ടാണ്. ഓരോ കാലഘട്ടത്തില്‍ രൂപം കൊണ്ട പൌരോഹിത്യം ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും മാറ്റം വരുത്തുകയും, തങ്ങളുടെ നിലനില്‍പ്പിനായി അവയെ ഉപയോഗിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ ആണ് നമുക്ക് മുമ്പില്‍ ഉള്ളത്.

വ്യവസ്ഥിതി ഒന്നേ ഉള്ളൂ. അത് "സമാധാനം" (ഇസ്ലാം) ആണ്. അതില്‍ മേല്‍ പറഞ്ഞ ആചാര ആരാധന കാര്യങ്ങല്‍ക്കതീതമായി മാനവികത മാത്രമേ ഉള്ളൂ.


www.dharshanam.blogspot.com

പാര്‍ത്ഥന്‍ പറഞ്ഞു...

@ naj,

താങ്കളുടെ കമന്റിൽ അവസാനത്തെ പാരഗ്രാഫിലെ ആ ബ്രാക്കറ്റിലുള്ളത് ഒഴിവാക്കിയിരുന്നെങ്കിൽ സൂപ്പർ എന്ന് പറയാമായിരുന്നു.
അടിച്ചേല്പിക്കുന്ന ഏതു വ്യവസ്ഥിതിയും സമാധാനം ഉണ്ടാക്കില്ല.

LinkWithin

Related Posts with Thumbnails