2010, മാർച്ച് 6, ശനിയാഴ്‌ച

ധാർമ്മികതയും മതങ്ങളും...

ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ധാർമ്മികതക്ക് ദൈവ വിശ്വാസം വേണോ?,രണ്ടാം ഭാഗം Morality revisited... വായിച്ച ശേഷം തുടരുക....

യേൽ സർവ്വകലാശാലയിലെ സ്റ്റാൻലി മിൽഗ്രാം തൊള്ളായിരത്തി അറുപതുകളില്‍ നടത്തിയ വളരെ (കു)പ്രസിദ്ധമായിത്തീർന്ന ഒരു പരീക്ഷണമാണ് obedience to authority.വളണ്ടിയേഴ്സിനെ പഠന ശേഷിയും ശിക്ഷയും തമ്മിലുള്ള ബന്ധം പഠിക്കാനെന്ന വ്യാജേന ക്ഷണിച്ചു വരുത്തുന്നു.രണ്ടു പേരടങ്ങുന്ന ഒരു ഗ്രൂപ്പിലാണ് പഠനം.രണ്ടു പേരില്‍ ഒരാള്‍ 'അധ്യാപകനും' മറ്റെയാള്‍ 'പഠിതാവും' ആകും. എന്നാല്‍ പഠിതാവ് യഥാര്‍ത്ഥത്തില്‍ സ്റ്റാൻലി മിൽഗ്രാം ഏർപ്പെടുത്തിയ ഒരു നടനായിരിക്കും.അതു 'അധ്യാപകന്' അറിയില്ല.അധ്യാപകന്‍ ആകുന്ന ആൾ മാത്രമാണ് യഥാര്‍ത്ഥ പഠനമൃഗം.ആദ്യമായി 'അധ്യാപകനും' 'പഠിതാവിനും' പരീക്ഷണത്തെ കുറിച്ച് വിശദീകരിച്ചു കൊടുക്കും.

പഠിതാവും അധ്യാപകനും വെവ്വേറേ മുറികളിലായിരിക്കും.രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍ സാധിക്കില്ല പക്ഷേ കേള്‍ക്കാന്‍ കഴിയും.പഠിതാവ് തെറ്റു വരുത്തുമ്പോൾ അധ്യാപകന്‍ ഒരു പ്രത്യേക യന്ത്രസഹായത്താല്‍ ഷോക്ക് കൊടുത്തു ശിക്ഷിക്കണം.യന്ത്രത്തിൽ 15 വോള്‍ട് മുതല്‍ 450 വോള്‍ട് വരെ ഷോക്കു നല്‍കുന്ന സ്വിച്ചുകള്‍ കാണാം.അധ്യാപകന് ആദ്യം ഒരു 45 വോള്‍ട്ട് ഷോക്ക് കൊടുത്തു യന്ത്രം പ്രവർത്തിക്കുന്നുണ്ടെന്നും ഷോക്ക് വേദനജനകമാണെന്നും ബോധ്യപ്പെടുത്തും.

പരീക്ഷണം നടത്തുമ്പോള്‍ 'പഠിതാവ്' (അയാൾ ശരിക്കും ഒരു നടനാണ്)മനഃപൂര്‍വം തെറ്റു വരുത്തുകയും അധ്യാപകന്‍ ഷോക്കേല്‍പ്പിക്കുകയും ചെയ്യും.ആദ്യമാദ്യം മിണ്ടാതെ 'വേദന' സഹിക്കുന്ന (യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് ഷോക്കൊന്നും ഏൽക്കുന്നില്ല.എല്ലാം അദ്ധ്യാപകനെ തെറ്റിദ്ധരിപ്പിക്കാനുള്ള അഭിനയം മാത്രമാണ്.)അയാള്‍ പിന്നീടു അലറിവിളിച്ചു കരയുകയും ചുമരില്‍ ഇടിക്കുകയും ചെയ്യും.താനൊരു ഹൃദ്രോഗിയാണെന്നും, തന്നെ ഈ പരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടും.ഈ ബഹളങ്ങളൊക്കെ 'അധ്യാപകന്' (അയാളാണല്ലോ യഥാര്‍ത്ഥ പരീക്ഷണ ജീവി)കേള്‍ക്കുകയും ചെയ്യാം.ഈ ബഹളങ്ങളൊക്കെ കേട്ട് ഏതെങ്കിലും അധ്യാപകന്‍ ഷോക്കേൽപ്പിക്കാന്‍ മടിച്ചാല്‍,ക്രമമായി താഴെ പറയുന്ന നാലു നിർദേശങ്ങളും ഒരു നിരീക്ഷകൻ‍/പരീക്ഷകനിൽ നിന്നു ലഭിക്കും.

(1)- Please continue.

(2)- The experiment requires that you continue.

(3)- It is absolutely essential that you continue.

(4)- You have no other choice, you must go on.

നാലു തവണ ആവശ്യപ്പെട്ടിട്ടും അധ്യാപകന്‍ വിസ്സമ്മതം പ്രകടിപ്പിച്ചാല്‍ പരീക്ഷണം നിര്‍ത്തും.അല്ലെങ്കില്‍ പരീക്ഷണം തുടരും,മൂന്നു തവണ തുടര്‍ച്ചയായി 450 വോള്‍ട്ട് ഷോക്കേൽപ്പിക്കുന്നതു വരെ.

അധ്യാപകന്‍ പഠിതാവിനു ഷോക്ക് കൊടുക്കുന്ന കാര്യത്തില്‍ ഏതറ്റം വരെ പോകും എന്നാണ് നിങ്ങള്‍ കരുതുന്നത്?മിൽഗ്രാം തന്നെ ഈ ചോദ്യം പരീക്ഷണത്തിന്‌ മുന്‍പ് ചില മനഃശാസ്ത്രജ്ഞൻമാരോടു തന്നെ ചോദിച്ചിരുന്നു.നാലു ശതമാനത്തില്‍ താഴെ അധ്യാപകരേ 300 വോൾട്ടിനു മുകളില്‍ പോകൂ എന്നും വെറും ആയിരത്തില്‍ ഒരാള്‍ മാത്രമെ 450 വോള്‍ട്ട് ഷോക്കേൽപ്പിക്കാൻ തെയ്യാറാകൂ എന്നുമായിരുന്നു വിദഗ്ധാഭിപ്രായം.എന്നാല്‍ നടന്നതോ?

62 ശതമാനം പേര്‍ 450 വോൾട്ട് ഷോക്കേൽപ്പിക്കാന്‍ തയ്യാറായി.അതായതു വിദഗ്ധർ പ്രവചിച്ചതിന്റെ അഞ്ഞൂറ് ഇരട്ടി!!! പല രാജ്യങ്ങളിലായി പല തവണ ഈ പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും 60 മുതല്‍ 85 ശതമാനം വരെ ആളുകള്‍ 450 വോള്‍ട്ട് ഷോക്കേൽപ്പിക്കാന്‍ തയ്യാറാകുന്നതായി കണ്ടിരുന്നു.ഷോക്കേൽപ്പിച്ചവരൊന്നും ഒട്ടും ഇഷ്ടത്തോടെയല്ല ഈ ക്രൂരത ചെയ്തത് എന്നതാണ് കാര്യം. ഇവരൊന്നും എന്തെങ്കിലും മാനസികരോഗമുള്ളവരോ സാഡിസ്റ്റുകളോ ആയിരുന്നില്ല. വെറും സാധാരണ മനുഷ്യര്‍.അവർക്ക് ഇതു സമയവും ഈ പരീക്ഷണത്തില്‍ നിന്നു പിൻമാറാമായിരുന്നു.പക്ഷേ ഭൂരിഭാഗം പേരും ഇഷ്ടപ്രകരമല്ലാതെ തന്നെ ഒരു മേലധികാരിയെ അന്ധമായി അനുസരിക്കുകയാണ് ചെയ്തത്. ദൈവം നല്‍കിയതായി പറയപ്പെടുന്ന ഈ free will എവിടെപ്പോയി?ഇനി പറയൂ,കഴിഞ്ഞ പോസ്റ്റില്‍ കണ്ട കുരങ്ങുകളേക്കാള്‍ മെച്ചമാണോ മനുഷ്യന്‍ ? ഈ പരീക്ഷണങ്ങളുടെ ഒരു നിരീക്ഷകന്‍ പറയുന്നത് നോക്കൂ...

''I observed a mature and initially poised businessman enter the laboratory smiling and confident.Within 20 minutes he was reduced to a twitching,stuttering wreck,who was rapidly approaching a point of nervous collapse.He constantly pulled on his earlobe,and twisted his hands.At one point,he pushed his fist into his forehead and muttered, ''Oh god,let's stop it.'' And yet he continued to respond to every word of the experimenter,and obeyed to the end.''

ആര്‍ക്കെങ്കിലും ബൈബിളിലെ യേശുക്രിസ്തുവിനെ ഓർമ്മ വരുന്നുണ്ടോ?യേശുക്രിസ്തുവും ഒരു നിർണ്ണായക സന്ദര്‍ഭത്തില്‍ തന്റെ മേലധികാരിയായ പിതാവിനോട് പ്രാർത്ഥിച്ചതും ഇതുപോലൊന്നായിരുന്നല്ലോ .

''Father, if thou be willing, remove this cup from me: nevertheless not my will, but thine, be done.''(Luke 22:42 )

യേശു പിതാവിന്റെ നിർദ്ദേശപ്രകാരം (എന്ന് വിശ്വസിച്ച്) സ്വയം പീഢിപ്പിക്കാനാണ് തയ്യാറാകുന്നതെങ്കിലും,പഴയ നിയമത്തിലെ എബ്രഹാം ദൈവത്തിന്റെ ആജ്ഞ പ്രകാരമാണ് മകന്‍ ഇസ്ഹാക്കിനെയാണ് പീഢിപ്പിക്കാന്‍ (ബലി കൊടുക്കാന്‍ )തയ്യാറാകുന്നത്.(Remember,any modern legal system would have prosecuted Abraham for child abuse.)ഈ പ്രവർത്തികളെല്ലാം അവരുടെ മഹത്വത്തിന്റേയും വിശ്വാസദാർഡ്യത്തിന്റേയും ലക്ഷണമായാണല്ലോ വിശ്വാസികള്‍ കരുതുന്നത്.

ഇഷ്ടമുള്ളത് ദൈവത്തിനു വേണ്ടി ത്യജിക്കുക എന്നത് മതങ്ങള്‍ വളരെ നിഷ്കർഷിക്കുന്ന ഒന്നാണ്.വിശ്വാസികള്‍ക്ക് അബ്രഹാം പുണ്യവാളനാകുന്നത് ദൈവത്തോടുള്ള 'കടമ' മകനോടുള്ള കടമയേക്കാള്‍ പ്രധാനപ്പെട്ടതായി അദേഹം കരുതി എന്നതുകൊണ്ടാണ്.(തന്നെ ആശ്രയിക്കുന്ന നിരാലംബനായ ഒരു കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നത് മഹത്വമായി കരുതുന്ന വിശ്വാസികളുടെ അന്ധത പരിഹാസ്യമാണ്,ഏറ്റവും അശ്ലീലം അവര്‍ ദൈവസ്നേഹത്തേക്കുറിച്ചു വാചാലരാകുന്നതാണ്. അല്ലെങ്കില്‍ തന്നെ ബൈബിളിന്റെ മനുഷ്യന്റെ തുടക്കം തന്നെ അനുസരണക്കേട്‌ കാണിച്ചാല്‍ കൊന്നുകളയും എന്ന ദൈവത്തിന്റെ ഭീഷണിയോടെയാണല്ലോ.ദൈവം സ്നേഹത്തോടെ ആദമിനോടും ഹവ്വയോടും സംസാരിച്ചതായി ബൈബിളിലില്ല.God places Adam and Eve in a place where there can be no love; only fear, and fear-based behavior, obedience.)ഒരു യഥാര്‍ത്ഥ ക്രിസ്തു അനുയായിയാവാൻ വേണ്ട യോഗ്യത യേശു തന്നെ പറയുന്നുണ്ട്,അന്ധമായ അനുസരണ തന്നെ..

''If any man come to me, and hate not his father, and mother, and wife, and children, and brethren, and sisters, yea, and his own life also, he cannot be my disciple.''(Luke 14:26)

മുസ്ലിമിനാണെങ്കില്‍ ബാക്കി ചപ്പടാച്ചികളെല്ലാം മാറ്റി നിർത്തിയാല്‍ പ്രവാചകനെ സ്വന്തം കുടുംബത്തേക്കാള്‍,സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുക എന്നതാണ്.ബ്ലോഗില്‍ അങ്ങിനെ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു യഥാര്‍ത്ഥ വിശ്വാസികളായിരിക്കുന്നവരെ ഉദ്ദേശിച്ചാണ് ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ എന്ന പോസ്റ്റില്‍ 'ടെഡ്ഡി ബെയർ മുഹമ്മദ്' പ്രശ്നത്തിൽ അവരുടെ അഭിപ്രായം ഞാന്‍ ചോദിച്ചത്.ബ്ലോഗുകൾ തോറും ഓടിനടന്നു വിശ്വാസം പ്രചരിപ്പിക്കുന്നവരെയൊന്നും ആ വഴി കണ്ടില്ല.(അത് ഏറെക്കുറെ പ്രതീക്ഷിച്ചതാണ്,കാരണം സത്യസന്ധമായി ഉത്തരം പറഞ്ഞാന്‍ അവരുടെ ധാർമ്മികതയുടെ പാപ്പരത്തം വെളിവാകും.)

''Warfare is enjoined on you, and it is an object of dislike to you; and it may be that you dislike a thing while it is good for you, and it may be that you love a thing while it is evil for you, and Allah knows, while you do not know ''(Quran 2:216).

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പോലും ദൈവത്തിനുവേണ്ടി ചെയ്യുക.തീർന്നു.വിശ്വാസിയുടെ ധാർമ്മികത.ജിഹാദിനെ കുറിച്ചാണ് മുകളിലെ വരികള്‍.നിങ്ങളുടെ ധാർമ്മിക ബോധത്തിനു മറിച്ചാണ് തോന്നുന്നതെങ്കിലും മിണ്ടാതെ അനുസരിക്കാനാണ് ദൈവശാസനം. യഥാര്‍ത്ഥ വിശ്വാസിയെന്നാൽ ദൈവത്തിന്റെ അടിമ എന്നാണല്ലോ.(ജിഹാദെന്നാല്‍ ആത്മ സംസ്കരണമാണ് എന്ന് വാദിക്കുന്നവര്‍ ആത്മ സംസ്കരണം എങ്ങിനെ സ്വയം ഇഷ്ടക്കേട് തോന്നുന്ന പ്രവര്‍ത്തിയാകുമെന്നും,നിർബന്ധത്തിനു വഴങ്ങി ചെയ്യുന്ന ഈ സംസ്കരണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നും വിശദീകരിക്കേണ്ടതാണ്.)

(മിൽഗ്രാമിന്റെ പരീക്ഷണ കാലഘട്ടത്തില്‍ തന്നെ ('60s) നടന്ന (കു)പ്രസിദ്ധമായ മറ്റൊരു പരീക്ഷണമായിരുന്നു Philip Zimbardo വിന്റെ Stanford prison experiment.(...which used a simulated prison populated with student volunteers to illustrate the extent to which identity is situated within a social setting; student volunteers randomly chosen to play guards became cruel and authoritarian, while those playing inmates became rebellious and depressed.)അബു ഗാരിബ്ബ് ജയിലിലെ പീഢനങ്ങൾ പുറത്തുവന്നപ്പോഴാണ് ഈ പഠനങ്ങളെല്ലാം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്‌. Philip Zimbardo അബു ഗാരിബ്ബ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ പഴയ പഠനത്തേക്കുറിച്ച് The Lucifer Effect: Understanding How Good People Turn Evil ഒരു പുസ്തകവുമെഴുതീട്ടുണ്ട്.(നമ്മുടെ പോലീസിന്റെ ക്രൂരതകളേപ്പറ്റിയും,എന്തുകൊണ്ട് ഒരു സാധാരണ മനുഷ്യന്‍ പോലീസുകാരനാകുമ്പോൾ ക്രൂരനും ആഭാസനും ആകുന്നു?എന്നതിനേപ്പറ്റിയൊക്കെ ഒരു പുതിയ ഉൾ കാഴ്ച നല്‍കാനും ഈ പുസ്തകത്തിന്‌ സാധിക്കും).തല്‍കാലം ഈ പുസ്തകത്തെപ്പറ്റി ഇവിടെ  ചര്‍ച്ച ചെയ്യുന്നില്ല.)

മിൽഗ്രാം അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെ വിശദീകരിച്ചുകൊണ്ട് Obedience to Authority എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു.അതില്‍ നിന്നും ചില ഭാഗങ്ങള്‍...

''....The condition of the experiment undermines another commonly offered explanation of the subjects' behavior -- that those who shocked the victim at the most severe levels came only from the sadistic fringe of society. If one considers that almost two-thirds of the participants fall into the category of "obedient" subjects, and that they represented ordinary people drawn from working, managerial, and professional classes, the argument becomes very shaky. Indeed, it is highly reminiscent of the issue that arose in connection with Hannah Arendt's 1963 book, Eichmann in Jerusalem. Arendt contended that the prosecution's effort to depict Eichmann as a sadistic monster was fundamentally wrong, that he came closer to being an uninspired bureaucrat who simply sat at his desk and did his job. For asserting her views, Arendt became the object of considerable scorn, even calumny. Somehow, it was felt that the monstrous deeds carried out by Eichmann required a brutal, twisted personality, evil incarnate. After witnessing hundreds of ordinary persons submit to the authority in our own experiments, I must conclude that Arendt's conception of the banality of evil comes closer to the truth than one might dare imagine. The ordinary person who shocked the victim did so out of a sense of obligation -- an impression of his duties as a subject -- and not from any peculiarly aggressive tendencies.''

അവസാനത്തെ വാചകം ശ്രദ്ധിക്കുക.ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ മാനസികാവസ്ഥ പിടി കിട്ടും.ദൈവത്തെ ഇമ്പ്രെസ്സ് ചെയ്യാൻ 'ദൈവഭയ'മുള്ളവര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ഫലം നാമൊക്കെ സ്ഥിരം കാണുന്നതാണല്ലോ.

''This is, perhaps, the most fundamental lesson of our study: ordinary people, simply doing their jobs, and without any particular hostility on their part, can become agents in a terrible destructive process. Moreover, even when the destructive effects of their work become patently clear, and they are asked to carry out actions incompatible with fundamental standards of morality, relatively few people have the resources needed to resist authority.''

ഒന്നാലോചിച്ചാല്‍ ഇതിലൊന്നും വലിയ അത്ഭുതമില്ല.രണ്ടാം ലോക മഹാ യുദ്ധകാലത്ത് ജൂതന്മാരെ കൂട്ടകൊല നടത്തുമ്പോൾ ജർമ്മൻകാരൊന്നും പ്രതിഷേധിച്ചില്ലല്ലോ? എന്തുകൊണ്ട്?ജർമ്മൻകാർ പെട്ടെന്ന് ക്രൂരന്മാരായിപ്പോയതല്ലല്ലോ.Why their their moral compass suddenly stopped working?തീവ്രവാദികള്‍ ഉണ്ടാകുന്നതെങ്ങിനെ എന്നതിന്റെയും നല്ലൊരു ഉത്തരമാണ് ഇത്.

''Many of the people were in some sense against what they did to the learner, and many protested even while they obeyed. Some were totally convinced of the wrongness of their actions but could not bring themselves to make an open break with authority. They often derived satisfaction from their thoughts and felt that -- within themselves, at least -- they had been on the side of the angels. They tried to reduce strain by obeying the experimenter but "only slightly," encouraging the learner, touching the generator switches gingerly. When interviewed, such a subject would stress that he "asserted my humanity" by administering the briefest shock possible. Handling the conflict in this manner was easier than defiance.''

....They tried to reduce strain by obeying the experimenter but "only slightly," .... കടുത്ത വിശ്വാസികള്‍ പോലും അവരുടെ വിശ്വാസത്തില്‍ മായം കലർത്താറുണ്ട്.(പല കാര്യങ്ങളും ആധുനിക സമൂഹത്തിനു യോജിച്ചതല്ല എന്ന് മനസ്സിലാകുന്നതു കൊണ്ട്.)മതങ്ങളിലും മറ്റു വിശ്വാസ പ്രമാണങ്ങളിലും പുതിയ വിഭാഗങ്ങളും ചേരികളും ഉണ്ടാകുന്നതു ഇങ്ങനെയാണ്.അല്ലെങ്കില്‍ 1400 വര്‍ഷങ്ങൾക്കു ശേഷം ജിഹാദ് എന്ന വാക്കിന് അതുവരെ ഇല്ലാതിരുന്ന അഥവാ പ്രാധാന്യമില്ലാതിരുന്ന ഒരു അർത്ഥം ഇപ്പോള്‍ കണ്ടുപിടിച്ച് അവരുടെ മത പാഠങ്ങളെ കൂടുതല്‍ മാന്യമാക്കാന്‍ വിശ്വാസികള്‍ മിനക്കെടുന്നതെന്തിന്?
''The subjects do not derive satisfaction from inflicting pain, but they often like the feeling they get from pleasing the experimenter. They are proud of doing a good job, obeying the experimenter under difficult circumstances.''

ഇതുതന്നെയല്ലെ യഥാര്‍ത്ഥ ഭക്തി?proud of doing a good job, obeying the experimenter (or god) under difficult circumstances. ദൈവപ്രീതിക്കായി പ്രയാസമുള്ള കാര്യങ്ങള്‍ ചെയ്യുക.അത് ഭക്ഷണം ഉപേക്ഷിച്ചുള്ള നോമ്പായാലും 'കല്ലും മുള്ളും കാലുക്ക്‌ മെത്ത'യായുള്ള ശബരിമല യാത്രയായാലും.

''The essence of obedience is that a person comes to view himself as the instrument for carrying out another person's wishes, and he therefore no longer regards himself as responsible for his actions. Once this critical shift of viewpoint has occurred, all of the essential features of obedience follow. The most far-reaching consequence is that the person feels responsible to the authority directing him but feels no responsibility for the content of the actions that the authority prescribes. Morality does not disappear -- it acquires a radically different focus: the subordinate person feels shame or pride depending on how adequately he has performed the actions called for by authority.''

ദൈവത്തിന്റെ തിരുവിഷ്ടം നിറവേറാനുള്ള ഒരു ഉപകരണം മാത്രമാണ് തന്നെന്ന് സ്വയം സങ്കൽപ്പിക്കുന്ന ഒരു യഥാര്‍ത്ഥ വിശ്വാസി..!!

''Language provides numerous terms to pinpoint this type of morality: loyalty, duty, discipline are all terms heavily saturated with moral meaning and refer to the degree to which a person fulfills his obligations to authority. They refer not to the "goodness" of the person per se but to the adequacy with which a subordinate fulfills his socially defined role.
Conflicting authority severely paralyzes actions -- When two experimenters of equal status, both seated at the command desk, gave incompatible orders, no shocks were delivered past the point of their disagreement.''

വെറുതെയാണോ ബഹുദൈവരധാന ഇത്ര കടുത്ത പാപമാകുന്നത്?പലരുടെയും ഇടയില്‍ പാമ്പ് ചാകില്ല എന്ന് കേട്ടിട്ടില്ലേ? ദൈവങ്ങളുടെ എണ്ണം കൂടുതലായാല്‍ ഏതു ദൈവത്തെ അനുസരിക്കണം എന്നത് പ്രശ്നമാകും.ചെലപ്പോ കൂടുതല്‍ കഴിവുള്ള ദൈവത്തിന്റെ ഭക്തനാകാനും മതി. ഒന്നില്‍ കൂടുതല്‍ അധികാരികള്‍ ഇല്ലാതിരിക്കുക, അത് മതത്തിനായാലും മറ്റേതെങ്കിലും ഐഡിയോളജിക്കായാലും.എല്ലാവരും പാര്‍ട്ടി സെക്രട്ടറിയെമാത്രം അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലെ?:-)

''The rebellious action of others severely undermines authority -- In one variation, three teachers (two actors and a real subject) administered a test and shocks. When the two actors disobeyed the experimenter and refused to go beyond a certain shock level, thirty-six of forty subjects joined their disobedient peers and refused as well.''

ദൈവ നിഷേധികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കാന്‍ മതം എപ്പോഴും വളരെ ശ്രദ്ധിച്ചിട്ടുണ്ട്.അനുസരണക്കേട്‌ മുളയിലെ നുള്ളേണ്ടതാണ്.

കുറ്റബോധവും അനുസരണയും തമ്മിലുള്ള ബന്ധത്തേപ്പറ്റിയും പഠനങ്ങള്‍ നടന്നിട്ടുണ്ട്.(Carlsmith, J. M, & Gross, A. E., Some effects of guilt on compliance) മിൽഗ്രാം പരീക്ഷണങ്ങളുടെ ഒരു തുടർച്ചയായാണ് ഈ പഠനവും.പരീക്ഷണം മിൽഗ്രാമിന്റേതു പോലെതന്നെ.പക്ഷേ പരീക്ഷണ ശേഷം 'പഠിതാവ്' (താൻ ഷോക്കേല്പിച്ചു എന്ന് 'അദ്ധ്യാപകൻ ‍' വിശ്വസിക്കുന്ന നടന്‍ ) അദ്ധ്യാപകനോട് ചില സഹായങ്ങള്‍ ആവശ്യപ്പെടുന്നു.അദ്ധ്യാപകൻ എത്രമാത്രം വഴങ്ങികൊടുക്കുന്നു എന്നാണ് പരീക്ഷിക്കപ്പെടുന്നത്.The result :previously shocking the 'learner' had a dramatic effect on compliance.

മതങ്ങളുടെ നിലനില്പ്പു തന്നെ കൃത്രിമമായി സൃഷ്ടിച്ച ഒരു കുറ്റബോധത്തിലാണ്.ഈ കുറ്റബോധം മതങ്ങള്‍ നന്നായി ചൂഷണം ചെയ്യുന്നുമുണ്ട്.നിസ്സാരനായ മനുഷ്യന്റെ പ്രവര്‍ത്തി മൂലം ദൈവം പീഡനം അനുഭവിച്ചു എന്നതാണല്ലോ എല്ലാ മതങ്ങളുടെയും അടിസ്ഥാന വിശ്വാസം.The most obvious is traditional Judeo-Christian beliefs.അതിനാല്‍ വിശ്വാസിയുടെ ധാർമ്മികതയുടെ പാരമ്യം ദൈവത്തെ/മതത്തെ അനുസരിക്കുക എന്നതാണ്.ദൈവിക നിയമങ്ങളെല്ലാം വളരെ മികച്ചതാണ് എന്നൊരു സൂചനയും ഇതോടുകൂടിയുണ്ട്.

(O.T.One observation I have is that all belief systems or ideologies (or ‘isms’ or whatever), all have this basic idea of guilt. People originally living in a state of innocence, a fall from grace (present time),about which we should feel guilty or be ashamed, and a judgment day where the righteous is to be rewarded. In other words all ideologies are based on guilt and the resulting self hate. All ‘isms’ teaches you to hate yourself.For example,for Abrahamic religions, we have a garden of Eden, our sinner status of the present times, our current duty being to work to get a reentry to the good books of god.For Hinduism,we now living in kaliyuga(not the best of times,and for which we must feel guilty or dissatisfied)and must strive for the ultimate price of escape from the endless cycle of rebirth.
 For communism, we learn that there was once a bliss full state of primitive communism, now suffering under capitalism,about which you should feel guilty,and from where we have to reach the dictatorship of the proletariat. For feminism we once had a bliss full state of male female equality, now suffering from patriarchy,for which the males should be feeling guilty, and from where we have to return to original state. For environmentalism we have the concept of ‘noble savage’our present state as energy sinners, or wasters of resources, the ultimate bliss state to aim for is ‘sustainability’. It seems these are just hard wired in the brain. More we change more we remain the same.Btw that don't necessarily make all ideologies bad.The point is we keep on reinventing religion.Even athesits can believe in the religion of communism or environmentalism.)

Euthyphro’s dilemma


സോക്രട്ടീസും 'മതകാര്യ വിദഗ്ധ'നെന്നു നടിക്കുന്ന യൂത്തയ്ഫ്രോയും(Euthyphro) തമ്മിലുള്ള ഒരു സംഭാഷണം പ്ളേറ്റോ അവതരിപ്പിക്കുന്നുണ്ട്.നന്മയുള്ളവർ ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നത് അവരില്‍ നന്മയുള്ളതുകൊണ്ടാണോ അതോ ദൈവത്തിനു പ്രിയപ്പെട്ടതെന്തോ അതിനെയാണോ നന്മ എന്നു വിളിക്കുന്നത്‌? whether the pious is beloved by the gods because it is pious, or pious because it is beloved of the gods? Euthyphro’s dilemma എന്നറിയപ്പെടുന്ന ഈ പ്രശ്നം ആലോചിച്ചു ധാരാളം തത്വചിന്തകന്മാരും ദൈവശാസ്ത്ര പണ്ഡിതരും തല പുകച്ചിട്ടുണ്ട്.ഇതില്‍ ആദ്യത്തേതാണ് ശരിയെങ്കില്‍ (നന്മതിന്മകള്‍ ദൈവം തീരുമാനിക്കുന്നതല്ല എങ്കില്‍)എന്താണ് ദൈവത്തിന്റെ പ്രസക്തി? നന്മതിന്മകള്‍ തീരുമാനിക്കാന്‍ അശക്തനായ ദൈവം എങ്ങിനെ സർവ്വശക്തനാകും?ഇനി ദൈവത്തിന്റെ 'തിരുവിഷ്ട'മാണ് നന്മ എന്നറിയപ്പെടുന്നതെങ്കില്‍,ദൈവത്തിനു തോന്നുന്നപോലെ നന്മതിന്മകളെ നിർവ്വചിക്കാമെങ്കില്‍ എന്താണ് ദൈവത്തിന്റെ മഹത്വം?

 "Where will be his justice and his wisdom if he has only a certain despotic power, if arbitrary will takes the place of reasonableness, and if in accord with the definition of tyrants, justice consists in that which is pleasing to the most powerful''? Leibniz

നമുക്ക് തല്‍കാലം ചിന്താവിഷ്ടനായ യൂത്തയ്ഫ്രോയെ അദ്ദേഹത്തിന്റെ പാട്ടിനു വിടാം.നമ്മുടെ ശരാശരി വിശ്വാസിക്ക് ഈ വക ശങ്കകളൊന്നുമില്ല.അവര്‍ പൊതുവെ ദൈവം പറയുന്നതെന്തോ അതാണ് ധാർമ്മികത എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ്.എന്നു കരുതി അവര്‍ ദൈവവചനം അക്ഷരം പ്രതി പാലിക്കുന്നു എന്നൊന്നും അര്‍ത്ഥമില്ല.ഭാഗ്യവശാല്‍ ഭൂരിഭാഗം പേരും ദൈവ നിർദ്ദേശം തങ്ങളുടെ ധാർമ്മികതക്ക് നിരക്കാത്തതാണെങ്കിൽ പൂര്‍ണമായും അവഗണിക്കുകയോ അല്ലെങ്കില്‍ അതിനു വേറെ വ്യഖ്യാനങ്ങള്‍ കൊടുത്തു പിടിച്ചുനില്‍ക്കുകയും ചെയ്യും.നേരത്തെ കണ്ട മിൽഗ്രാം പരീക്ഷണത്തില്‍ പരീക്ഷകനെ അനുസരിക്കുന്നതുപോലെ നടിച്ചു ഷോക്ക് കൊടുക്കുന്നതു പോലെ അഭിനയിച്ചവരുമുണ്ടല്ലോ.Most of us are moral,not because of,but in spite of religion or god.ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്.

പഴയ നിയമത്തിലെ ചില ദൈവീക നിയമങ്ങള്‍ നോക്കൂ ''ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.''(പുറപ്പാടു പുസ്തകം 35:2)

''യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.'' (ലേവ്യപുസ്തകം, അദ്ധ്യായം 24: 16)

അനുസരണക്കേടിനു ഏറ്റവും കടുത്ത ശിക്ഷ നൽകുന്നതിന്റെ ഒരു ഉദാഹരണമാണ്‌ ഇത്.ഇനി അതെല്ലാം പഴയ നിയമമാണെന്നും പുതിയ നിയമം മഹത്തരവുമാണ് എന്നാണ് അഭിപ്രായമെങ്കില്‍,ഇതോ..?...

''ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനിലക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.''(യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 1:9,10,11.) 

വീട്ടില്‍ വരുന്ന ഒരു അവിശ്വാസിയേയോ ഒരു അന്യ മത വിശ്വാസിയേയോ ആ ഒരു കാരണം കൊണ്ട് വീട്ടില്‍ കയറ്റാതിരിക്കുന്ന ക്രിസ്തുമത വിശ്വാസി ഉണ്ടാകില്ല.(അതോ ഉണ്ടോ?)ഈ നിയമം പാലിക്കാന്‍ വിശ്വാസികള്‍ ഉത്സാഹം കാട്ടാത്തതെന്തുകൊണ്ട്?കാരണം വ്യക്തമാണ്. ഈ നിയമങ്ങള്‍ അധാർമ്മികവും പരിഹാസ്യവുമാണെന്നു ഭൂരിഭാഗം വിശ്വാസികൾക്കും അറിയാം.ചില കാര്യങ്ങള്‍ അക്ഷരം പ്രതി അനുസരിക്കേണ്ടതും ചിലത് അവഗണിക്കേണ്ടതും,ഇനിയും ചിലത് 'സിംബോളിക്' ആണെന്നും അവര്‍ തീരുമാനിക്കുന്നതില്‍ നിന്നുതന്നെ ധാർമ്മികതയുടെ അടിസ്ഥാനം-a moral grammar-ജന്മസിദ്ധമാണെന്നും അതില്‍ മതങ്ങളുടെ സംഭാവന അല്ലെന്നും മനസ്സിലാക്കാം.

If a religion advocates a particular philosophy that we find morally repugnant,and hence forces us to re-interpret it,doesn't it mean that we have an internal appreciation of morality? We may well be genetically programmed internally to favor certain moral convictions. In other words, it would be we who shape religion, contrary to the conventional wisdom that religion shapes us.

ഇനി മതം പറയുന്നു എന്നതുകൊണ്ട്‌ മാത്രം ആളുകള്‍ അധാർമ്മികമായി പെരുമാറാന്‍ തയ്യാറാകുമോ? George Tamarin എന്ന ഇസ്രായേലി ശാസ്ത്രജ്ഞന്റെ ഈ പരീക്ഷണം മനുഷ്യത്ത്വമുള്ള വിശ്വാസികളെ കൂടി അസ്വസ്ഥരാക്കേണ്ടതാണ്.പഴയ നിയമത്തില്‍ വിവരിച്ചിട്ടുള്ള കഥയാണ്,ദൈവത്തിന്റെ നിർദ്ദേശപ്രകാരം ജോഷ്വാ ജെറീക്കോ പട്ടണം അക്രമിച്ചു നശിപ്പിക്കുന്നത്.

''Joshua said to the people, "Shout; for the LORD has given you the city. And the city and all that is within it shall be devoted to the LORD for destruction . . . But all silver and gold, and vessels of bronze and iron, are sacred to the LORD; they shall go into the treasury of the LORD." . . . Then they utterly destroyed all in the city, both men and women, young and old, oxen, sheep, and asses, with the edge of the sword . . . And they burned the city with fire, and all within it; only the silver and gold, and the vessels of bronze and of iron, they put into the treasury of the house of the LORD.''( joshua 6:16-17, 19, 21, 24,)

George Tamarin പരീക്ഷിക്കാന്‍ ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ''The effect of uncritical teaching of the Bible on the propensity for forming prejudices (particularly the notion of the 'chosen people,' the superiority of the monotheistic religion, and the study of acts of genocide by biblical heroes.)''

എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 1066 സ്കൂള്‍ കുട്ടികളോട് മുകളിലെ ബൈബിൾ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ജോഷ്വയും കൂട്ടരും ചെയ്തത് ശരിയാണോ എന്നാണ് ചോദിച്ചത്. പൂർണ്ണ യോജിപ്പ് -66%,ഭാഗികമായ യോജിപ്പ്- 8%,പൂർണ്ണ വിയോജിപ്പ്-26%.ഇതായിരുന്നു റിസള്‍ട്ട്‌.

മൂന്നിൽ രണ്ടു പേരും ഈ അക്രമത്തെ ന്യായീകരിച്ചിട്ടുണ്ടെങ്കിലും കുറച്ചു പേര്‍ക്കെങ്കിലും കുറെ നിരപരാധികളെ കൊല്ലുന്നത്‌ തെറ്റായി തോന്നിയല്ലോ എന്ന് സമാധാനിക്കാന്‍ വരട്ടെ.ജോഷ്വയുടെ പ്രവർത്തിയോടു വിയോജിപ്പുള്ളവര്‍ അതിനു പറയുന്ന കാരണങ്ങളാണ് രസകരം,or shall I say painful or even shame full?

''One girl criticized Joshua's act, stating that "the Sons of Israel learned many bad things from the Goyim." . . . Another extremely racist response is that of a 10 year old girl disapproving the act, stating, "I think it is not good, since the Arabs are impure and if one enters an impure land one will also become impure and share their curse.....Other misgivings included,:I think Joshua did not act well, as they could have spared the animals for themselves.....I think Joshua did not act well, as he should have left the property of Jericho; if he had not destroyed the property it would have belonged to the Israelites.....''(Tamarin)

സാധാരണ എല്ലാ പരീക്ഷണങ്ങളിലും കാണുന്ന,പെണ്ണുങ്ങള്‍ക്ക്‌ വയലൻസിനോടുള്ള വിമുഖത ഇവിടെ കാണുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന ഒരു കാര്യം."Contrary to our expectation, there was no difference, concerning this most cruel form of prejudice, between male and female examinees"(Tamarin).

മറ്റൊരു ഞെട്ടിക്കുന്ന കാര്യം,പൂര്‍ണ്ണ യോജിപ്പ് പ്രകടിപ്പിച്ച പകുതി പേർക്കെങ്കിലും ആധുനിക കാലത്തും ഇസ്രായേലി ഭടന്മാര്‍ ഏതെങ്കിലും അറബ് ഗ്രാമം ആക്രമിച്ചാല്‍ ജോഷ്വ പ്രവര്‍ത്തിച്ചത് പോലെ തന്നെ ഇസ്രയേല്‍ സേന പെരുമാറുന്നതിന് വിരോധമില്ല എന്നതാണ്.(ഇനി പറയൂ?ഇസ്രയേല്‍ അറബ് പ്രശ്നം എന്നെങ്കിലും തീരും എന്നു തോന്നുണ്ടോ?)ഡോക്കിൻസ് പോലും മതത്തെ താന്‍ 'Root of all evil' എന്നു വിശേഷിപ്പിച്ചത്‌ അല്പം അതിശയോക്തിയാണെന്നു സമ്മതിക്കുന്നുണ്ടെങ്കിലും,എല്ലാ തോന്ന്യാസങ്ങളുടേയും പൊതുവായുള്ള  ഒരു പ്രധാന ചേരുവ മതം/വിശ്വാസം തന്നെയാണ് എന്നു കരുതേണ്ടിവരും.വിശ്വാസികള്‍ ഒഴിഞ്ഞുമാറാതെ വ്യക്തമായ മറുപടി പറയും എന്നു കരുതുന്നു.

എല്ലാ നല്ല പഠനങ്ങളേയും പോലെ ഇവിടെയും Tamarin ഒരു 'കണ്‍ട്രോള്‍ എക്സ്പെരിമെന്റ്' നടത്തി.മറ്റൊരു കൂട്ടം കുട്ടികളോട് ജോഷ്വയുടെ പെരുമാറ്റം വിലയിരുത്താന്‍ ആവശ്യപ്പെട്ടു.പക്ഷേ ഇത്തവണ കഥാപാത്രത്തിന്റെ പേര് ജോഷ്വ എന്നതിനു പകരം 'ജനറല്‍ ലിന്‍ '.സംഭവം നടക്കുന്നത് 3000 കൊല്ലം മുന്‍പ് ചൈനയില്‍.എന്തായിരിക്കും കുട്ടികളുടെ പ്രതികരണം എന്നാണ് നിങ്ങള്‍ കരുതുന്നത്?ജനറല്‍ ലിന്നിനെ പൂര്‍ണമായി അനുകൂലിക്കുന്നവര്‍ വെറും 7%(as compared with 66% for Joshua) ഭാഗികമായി അനുകൂലിക്കുന്നവര്‍ 18% (8% for Joshua) ഒട്ടും യോജിക്കാത്തവര്‍ 75% (26% forJoshua).ധാർമ്മികബോധത്തിലുള്ള ഈ ഭീമമായ വ്യത്യാസം മതവിശ്വാസത്തിന്റെ സ്വാധീനമല്ല എന്നു ഏതെങ്കിലും വിശ്വാസി വാദിക്കുമോ?Then go ahead someone. We would like to see what justification you can come up with your perverted logic...

ഇനി ഞാനൊരു ജനറല്‍ ലിന്നിന്റെ കഥ പറയാം.ജനറല്‍ ലിൻ മുന്‍ ശത്രുതയൊന്നുമില്ലാത്ത മറ്റൊരു സമ്പന്ന രാജ്യത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമിക്കുന്നു.അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ ആ രാജ്യത്തെ വളരെ ആളുകള്‍ കൊല്ലപ്പെട്ടു.ജനറൽ ലിന്നും കൂട്ടാളികളും ഇരുനൂറോളം സ്ത്രീകളയും കുട്ടികളെയും അടിമകളാക്കി.ജനറല്‍ ലിൻ ഈ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ തന്റെ പടയാളികള്‍ക്ക് അനുവാദം കൊടുത്തു.ഇനി നിങ്ങള്‍ പറയൂ.....ജനറൽ ലിന്നിന്റേത് പൂർണ്ണമായും ശരിയായ പ്രവര്‍ത്തി (A),ഭാഗികമായി ശരി (B),പൂർണ്ണമായും തെറ്റ് (C).ഈ ജനറൽ ലിൻ ആരാണെന്നു പിന്നീടു വെളിപ്പെടുത്താം.എന്തായാലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

....To be continued...


കൂടുതല്‍ വായനക്ക്....

- Obedience to Authority: An Experimental View - Stanley Milgram 

(Read it...It's chilling.You will be convinced about your ability to be violent, and to promote the spread of violence by being passive.It could teach you more about morality than any religious book. )

-The Lucifer Effect: Understanding How Good People Turn Evil - Philip Zimbardo

-The God delusion -Richard Dawkins

34 അഭിപ്രായങ്ങൾ:

കിടങ്ങൂരാൻ പറഞ്ഞു...

tracking.................

അരുണ്‍ / Arun പറഞ്ഞു...

ഒന്നുകില്‍ ഗര്‍ഭം ഉണ്ട്ട് അല്ലെങ്കില്‍ ഗര്‍ഭം ഇല്ല എന്നല്ലേ?

ആക്രമിക്കപ്പെട്ടത് എന്റെ രാജ്യം ആണെങ്കില്‍ ജനറല്‍ ലിന്‍ ചെയ്തത് തെമ്മാടിത്തം

ആക്രമിക്കുന്നത് എന്റെ രാജ്യം ആണെങ്കില്‍ ജനറല്‍ ലിന്‍ ചെയ്തത് അപാരധീരത

സംഗതിയുമായി നമുക്ക്‌ ബന്ധമൊന്നുമില്ലെങ്കില്‍ ക്ഷമിക്കണം,
ഞാന്‍ മാവിലായിക്കാരനാണ്

Baiju Elikkattoor പറഞ്ഞു...

tracking....

- സാഗര്‍ : Sagar - പറഞ്ഞു...

ജനറല്‍ ലിന്‍ ചെയ്തത് മഹാ പോക്രിത്തരമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. ഒരു പെണ്ണിന്‍റെ ഭര്‍ത്താവിനെയും സഹോദരനെയും പിതാവിനെയും കൊന്നിട്ട് അന്ന് തന്നെ അവളെ ബങ്കറില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്ത അതേ ലിന്‍ തന്നെ അല്ലേ ഈ ലിന്‍ എന്ന് വര്‍ണ്ണ്യത്തിലാശങ്ക ഉത്പ്രേക്ഷാഖ്യാലംകൃതി......

സി.കെ.ബാബു പറഞ്ഞു...

ഡോക്കിൻസ് പോലും മതത്തെ താന്‍ 'Root of all evil' എന്നു വിശേഷിപ്പിച്ചത്‌ അല്പം അതിശയോക്തിയാണെന്നു സമ്മതിക്കുന്നുണ്ടെങ്കിലും,എല്ലാ തോന്ന്യാസങ്ങളുടേയും പൊതുവായുള്ള ഒരു പ്രധാന ചേരുവ മതം/വിശ്വാസം തന്നെയാണ് എന്നു കരുതേണ്ടിവരും.വിശ്വാസികള്‍ ഒഴിഞ്ഞുമാറാതെ വ്യക്തമായ മറുപടി പറയും എന്നു കരുതുന്നു.

"ബ്രൈറ്റ് വകതിരിവില്ലാത്ത, അഹംഭാവിയായ, ദൈവദോഷിയായ, വിവരദോഷിയായ, മണ്ടനായ, നരകയോഗ്യനായ, താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതുന്ന ഒരു യുക്തിവാദിയാണ്" എന്ന "വ്യക്തമായ" മറുപടിയാണ് വിശ്വാസികളില്‍നിന്നും പ്രതീക്ഷിക്കുന്നതെങ്കില്‍ ഉടനെ വരും, സംശയം വേണ്ട.

But if you are expecting a subject-oriented, reasonable and plausible answer from the believers, I must say, you are a hopelessly lost type of optimist. :)

Baiju Elikkattoor പറഞ്ഞു...

"...അതേ ലിന്‍ തന്നെ അല്ലേ ഈ ലിന്‍...."

:)

C

നന്ദന പറഞ്ഞു...

(C)

സജി പറഞ്ഞു...

1. @ ആര്‍ക്കെങ്കിലും ബൈബിളിലെ യേശുക്രിസ്തുവിനെ ഓർമ്മ വരുന്നുണ്ടോ?യേശുക്രിസ്തുവും ഒരു നിർണ്ണായക സന്ദര്‍ഭത്തില്‍ തന്റെ മേലധികാരിയായ പിതാവിനോട് പ്രാർത്ഥിച്ചതും ഇതുപോലൊന്നായിരുന്നല്ലോ .

ഇതു ശരിയായ നിഗമനമല്ല. യേശുവിനും ഏതൊരു മനുഷ്യനേപ്പോലെ സ്വന്തമായി ഒരു വില്ല് (ഉള്ളില്‍ ഒരു കറുത്ത ചെന്നായ )ഉണ്ടായിരുന്നു.. അതേസമയം ഏതു നിമിഷത്തേ സംബന്ധിച്ചും ദൈവത്തിനും ഒരു വില്‍ (വെളുത്ത ചെന്നായ)ഉണ്ട്. ഈ കറുത്ത ചെന്നായും വെളുത്ത ചെന്നായും തമ്മിലുള്ള മല്പിടുത്തമാണ് എന്റെയര്‍ ലൈഫ്. അതു നിര്‍ണ്ണായ സന്ദര്‍ഭത്തില്‍ മാത്രമല്ല ഏതുനിസാര സന്ദര്‍ഭത്തിലും അങ്ങിനെ ത്തന്നെ! അണ്‍‍ഫോര്‍ച്ചുനേറ്റ്ലി, സാധാരണ മനുഷ്യരുടെ കാര്യത്തില്‍ കറുത്ത ചെന്നായ മാത്രമേ ജയിക്കാറുള്ളൂ എന്നു മാത്രം. വെളുത്ത ചെന്നായ്ക്കു മാത്രം ഭക്ഷണം കൊടുത്തു ശക്തിമാനാക്കാന്‍ യേശു ഒരു മാതൃകയായി. അതാണു ദൈവം മനുഷ്യനായി വന്നതിനു പിന്നിലെ ഒരു ഉദ്ദേശം.

ഒരു നിര്‍ണ്ണായക നിമിഷത്തിലെ വിധേയത്വമോ, വീണ്ടുവിചാരമില്ലായ്മയോ അല്ല ജീസസിനെ നയിച്ചിരുന്നതെന്നു സാരം.


2. @തന്നെ ആശ്രയിക്കുന്ന നിരാലംബനായ ഒരു കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നത് മഹത്വമായി കരുതുന്ന വിശ്വാസികളുടെ അന്ധത പരിഹാസ്യമാണ്.

..ബൈബിള്‍ പറയുന്നതു കൊല്ലാന്‍ ശ്രമിച്ചൂ എന്നല്ല. കൊന്നു എന്നു തന്നെയാണ്.(എബ്രായര്‍ 11::17)

ദൈവത്തിന്റെ വില്‍, അബ്രാഹാമിന്റെ വില്ലിനെ ജയിച്ചപ്പോള്‍ ബൈബിളിന്റെ അക്കൌണ്ടില്‍ യാഗം നടന്നു. എന്നേക്കാള്‍ അധികമായി അപ്പനേയോ അമ്മയേയോ, നിലം പുരയിടങ്ങളേയോ സ്നേഹിക്കുന്നവന്‍ എനിക്കു കൊള്ളാവുന്നവന്‍ അല്ല എന്നു യേശു പറഞ്ഞതും ഇതു തന്നെ.

അബ്രഹാമിനു എങ്ങിനെ ഇതിനു മനസ്സു വന്നൂ? ദൈവം അബ്രാഹാമിനു ഒരു മകനെ തരുമെന്നു പറഞ്ഞപ്പോള്‍, സാറ ബാരന്‍ ആയിരുന്നു. പക്ഷേ ആബ്രാഹാം വാസ് മെഡിക്കലി ഫിറ്റ്. അതായത് 50% സാധ്യതയുണ്ടായിരുന്നു. പിന്നെ 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. അപ്പോല്‍ അബ്രാ‍ഹാമും വൃദ്ധനായിപുത്രോത്പാദന ശേഷി ഇല്ല്ലാ‍തെയായി.മകന്‍ ഉണ്ടാകുവാനുള്ള സാ‍ധ്യത 100% ഇല്ലാതെ ആയി. (റോമര്‍ 4: 19)

അപ്പോഴാണ് യിസ്സഹാക്ക് ജനിക്കുന്നതു. പൂര്‍ണ്ണമായും ദൈവത്തിന്റെ ദാനമാണെന്നു അറിഞ്ഞു തന്നെയാണ് അബ്രഹാം യിസ്സഹാക്കിനെ വളര്‍ത്തിയത്. അതുമാത്രമല്ല, യാഗം കഴിച്ചാലും ഇതേമകനെ തിരികെ തരുവാന്‍ വാര്‍ദ്ധക്യത്തില്‍ മകനെ തന്ന ദൈവത്തിനു കഴിയും എന്ന് അബ്രഹാം വിശ്വസിച്ചു. അതായിരിക്കണം യാഗത്തിനു പ്രേരിപ്പിച്ചത്.


ഇതൊന്നും ഈപോസ്റ്റിലെ പ്രധാന വിഷയങ്ങളോടുള്ള പ്രതികരണമല്ല. ബൈബിള്‍മിസ് കോട്ടു ചെയ്തതു ചൂണ്ടിക്കാണിച്ചു എന്നു മാത്രം.

Firoz പറഞ്ഞു...

ബ്രൈറ്റ്,
ഉത്തരം (സി).
ജനറല്‍ ലിനിനു ആയിരത്തി നാനൂറു വര്ഷം മുന്‍പ് അറേബ്യയില്‍ ജീവിച്ച ഒരു ഗോത്ര വര്‍ഗ്ഗ നേതാവിനോട് (പ്രവാചകന്‍?)സാദൃശ്യം തോന്നിയാല്‍ തെറ്റിദ്ധരിക്കരുത്.

സജി പറഞ്ഞു...

@ വീട്ടില്‍ വരുന്ന ഒരു അവിശ്വാസിയേയോ ഒരു അന്യ മത വിശ്വാസിയേയോ ആ ഒരു കാരണം കൊണ്ട് വീട്ടില്‍ കയറ്റാതിരിക്കുന്ന ക്രിസ്തുമത വിശ്വാസി ഉണ്ടാകില്ല.(അതോ ഉണ്ടോ?)

ഉണ്ടല്ലോ സാര്‍.
ഞാന്‍ വീട്ടില്‍ സ്വീകരിക്കാറില്ല. വീട്ടില്‍ വരുന്ന ഒരു അവിശ്വാസിയേയോ ഒരു അന്യ മത വിശ്വാസിയേയോ അല്ല. എന്റെ സുഹൃത്തുക്കള്‍ എല്ലാവരും ഈ വിഭാഗത്തില്‍ പ്പെടും.

പിന്നെ ആരെ? തൊട്ടു മുകളില്‍ പറഞ്ഞ വാക്യവും ചേര്‍ത്താണ് ഞാന്‍ വായിക്കാറുള്ളത്. ക്രിസ്തു ജഡത്തില്‍ വന്ന ദൈവമല്ല എന്ന ടീച്ചിംഗുമായി (ഉദാ: യഹോവാ സാക്ഷികള്‍) വന്നാല്‍ ഞാന്‍ വീട്ടില്‍ സ്വീകരിക്കാറില്ല.


@ഈ നിയമം പാലിക്കാന്‍ വിശ്വാസികള്‍ ഉത്സാഹം കാട്ടാത്തതെന്തുകൊണ്ട്?


ഉത്സാഹം കാട്ടാറുണ്ടെന്നു മനസിലായെന്നു കരുതുന്നു..

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ചുമ്മാ ഇരിക്കട്ട്.
Your Morality is Not Real
http://www.youtube.com/watch?v=T_LNh_eeh6Q

Babu Kalyanam പറഞ്ഞു...

ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം. ഒന്നും ശരിയല്ല ഒന്നും തെറ്റുമല്ല [middle way is the safe way] എന്നൊക്കെ ഉള്ള ഒരു പോളിസിയുമായി നടക്കുന്ന എന്നെ ഇയാള്‍ atheist ആക്കും. :-) വളരെ നല്ല ലേഖനം.
ലിന്‍ ആരായാലും ചെയ്തത് മഹാ പോക്രിത്തരം. പിന്നല്ലാതെ :-)

കാലം പറഞ്ഞു...

വിശ്വാസികളെ കൊണ്ട് ഈ വിവരക്കേടിനൊക്കെ പ്രതികരിപ്പിച്ചേ അടങ്ങൂ എന്ന് ആഗ്രഹിക്കാന്‍ എല്ലാ വിവര ദോശികള്‍ക്കും അവകാശമുണ്ട്. :)

സി.കെ ബാബുവിനെ പോലുള്ള ‘മഹാ‘ ബുദ്ധി ‘ജീവി‘ കള്‍ വിശ്വാസികളോട് പറയാറുള്ളത്...’ ‘വിശ്വാസികളെ ഇത് നിങ്ങള്‍ക്കുള്ള സ്ഥലമല്ല എന്നാണ്.‘

ഏറ്റവും വലിയ വിവരക്കേടും അഹന്തയും കൊണ്ടു നടക്കുന്നവര്‍ക്കു ഇപ്പോള്‍ അനുയോജ്യമായ പേരു ‘യുക്തി വാദി‘ എന്ന് തന്നെയാണ് ബാബ്വാട്ടാ. ....:)‌

ഒരു പുസ്തകത്തില്‍ നിന്ന് ഒരു കാര്യം എടുത്തെഴുതെമ്പോള്‍ അതിനെ കുറിച്ച് പുസ്തക രചയിതാവ് ഉദ്ദേശിച്ചത് എന്താണെന്തിങ്കിലും മനസ്സിലാക്കാനുള്ള സന്മനസ്സുള്ളവരോടല്ലേ പ്രതികരിക്കുന്നതില്‍ കാര്യമുള്ളൂ :)

സി.കെ.ബാബു പറഞ്ഞു...

ഹ ഹ ഹ! എത്ര കൃത്യമായിരുന്നു എന്‍റെ പ്രവചനം!

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

:)

ഏകതാര പറഞ്ഞു...

c

Baiju Elikkattoor പറഞ്ഞു...

"വിശ്വാസികളെ കൊണ്ട് ഈ വിവരക്കേടിനൊക്കെ പ്രതികരിപ്പിച്ചേ അടങ്ങൂ..."


kaalam,

vaayikkukayum padikkukayum pinne swathandramaayi chinthikkanum shramikkoo. ennittu ee postile vishakalangalkku vishwasathe mun nirthi ghandikkamenkil athu nadakkatte. allathe ningale polullavar prathikarichillenkil asthithwam "swaha" aayippokunna 'odethamburante' oru durgathiyil lajja thonnunnille?!

മുക്കുവന്‍ പറഞ്ഞു...

മാഷെ നന്നായിരിക്കുന്നു...ദൈവ നിഷേധികൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കാന്‍ മതം എപ്പോഴും വളരെ ശ്രദ്ധിച്ചിട്ടുണ്ട്....ഈ കാരണം കൊണ്ടാണു മതങ്ങൾ പിടിച്ചുനിൽകുന്നത്.

Captain Haddock പറഞ്ഞു...

(A) കഴിവ്‌ കൂടിയത്, കഴിവ് കുറഞ്ഞതിനെ കീഴ്പെടുതുന്നു. ലോക നിയമം.

(ഓടണോ ?? ;) )

പാര്‍ത്ഥന്‍ പറഞ്ഞു...

Bright:
ഇതിനു മുമ്പിലത്തെ 2 പോസ്റ്റുകളും വെച്ചു നോക്കുമ്പോൾ ഇത് കുറച്ചു കൂടി വസ്തു നിഷ്ഠമാണ്. എങ്കിലും താങ്കളുടെ ആശാന്മാർ മുഴുവനും ന്യായീകരിക്കാനാവാത്ത ചില പരീക്ഷണങ്ങളുടെ പിന്നാലെയാണ്. ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഈ സമയം കൊണ്ട് മനുഷ്യന് ഉപയോഗപ്രദമായ എന്തെല്ലാം കാര്യങ്ങൾ അന്വേഷിക്കാം.

ദൈവമല്ല മതവും ഗ്രന്ഥങ്ങളും ഉണ്ടാക്കിയത് എന്നു വിശ്വസിക്കുന്ന ഒരു തലതിരിഞ്ഞ വിശ്വാസിയാണ് (നിങ്ങളുടെ ലിസ്റ്റിൽ) ഞാൻ.

അത് ആദ്യം മനസ്സിൽ വെച്ചു കൊണ്ട് എന്റെ അഭിപ്രായങ്ങളെ വിലയിരുത്തണമെന്നപേക്ഷിക്കുന്നു. എന്തെങ്കിലും അഭിപ്രായം പറയുമ്പോഴേക്കും ദൈവവിശ്വാസി എന്ന ലേബൽ ചാർത്താതെ, കുറേകാലത്തെ ജീവിത പരിചയത്തിൽ നിന്നും തോന്നുന്ന വിഢിത്തരങ്ങൾ എഴുന്നള്ളിക്കുന്നു എന്നെങ്കിലും കരുതി വിശദീകരിക്കുക.

1-അദ്ധ്യാപകരുടെ ക്രൂരതയെപ്പറ്റിയാകാം.
അവരൊന്നും യഥാർത്ഥ യോഗ്യതയുള്ള അദ്ധ്യാപകരായിരുന്നില്ല എന്നതുതന്നെയാണ് ഈ പരിക്ഷണത്തിന്റെ പോരായ്മ. അദ്ധ്യാപകന്റെ പഠനത്തിൽ ഒരുകാരണവശാലും ബാഹ്യ ഇടപെടൽ ഉണ്ടായിരിക്കാൻ പാടില്ല എന്നതാണ് സാമാന്യമായി പാലിക്കേണ്ട മാന്യത. [ഇന്ന് നമ്മൾ കാണുന്നത് വിദ്യഭ്യാസം ഒരു വ്യവസായമാക്കി വിലപേശുന്നതാണ്. യോഗ്യതയുള്ള അദ്ധ്യാപകരും വളരെ കുറവാണ്. കുടുംബം പുലർത്തുക എന്ന പ്രാരാബ്ധത്തിൽ തിരഞ്ഞെടുത്ത ഒരു ജീവിതോപാധി മാത്രമാണ് അദ്ധ്യാപനം.]
നിരീക്ഷകന്റെ 2ഉം 3ഉം നിർദ്ദേശങ്ങൾ ഒരു മനുഷ്യനെ അദ്ധ്യാപകൻ എന്നതിലുപരി ഒരു പരിക്ഷണ വസ്തുവിന്റെ മുഖമൂടി അണിയിക്കുന്നു. പാവം ആ നിർദ്ദേശം ശരിയാണെന്ന വിശ്വാസത്തിൽ പ്രവർത്തിക്കുന്നു. അല്ലാതെ ഒരു ശിഷ്യനെ 450 വോൾട്ട് ഷോക്ക് കൊടുത്താൽ ചത്തുപോകും എന്ന ഒരു സൂചനപോലും കൊടുക്കാതെ ആധുനിക ലോകത്തിന്റെ കണ്ടുപിടുത്തമായ ഇലക്ട്രിസിറ്റിയെ കൈകാര്യം ചെയ്യാൻ അനുവദിക്കുന്നത് ഏതു എത്തിക്സിന്റെ പിൻബലത്തിലാണ്.

2- കുരങ്ങന്റെയും മനുഷ്യന്റെയും ഫ്രീവിൽ ഏതു മാനദണ്ഡം വെച്ചാണ് അളന്നത് എന്നു മനസ്സിലായില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരിലെ മാനസിക വികാരങ്ങളെ
ഒരേ രീതിയിൽ അളക്കാവുന്നതാണ്. കുരങ്ങൻ അവന്റെ നൈസർഗികവാസനക്കനുസരിച്ചു ജീവിക്കുന്നു. മനുഷ്യനോ, എല്ലാ വികാരങ്ങളെയും അടക്കി, കൃത്രിമ സംസ്കാരം വളർത്തി, സ്വന്തം ശരീരത്തിലും മറ്റുള്ളവരിലും പരീക്ഷണങ്ങൾ നടത്തി, സ്വന്തം ശരീരത്തോടു തന്നെ അധാർമ്മികമായ ജീവിതരീതികൾ അടിച്ചേല്പിച്ച് കൃത്രിമമായ ജീവിതം നയിക്കുന്നു. ഈയൊരവസ്ഥയിൽ മനുഷ്യനിലെ മൃഗവാസനകൾ എന്തെങ്കിലും കുരങ്ങിൽ നിലനിക്കുന്നുണ്ടോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും. മൃഗങ്ങളിൽ ഉള്ളതരത്തിലുള്ള നൈസർഗ്ഗിക വാസന മനുഷ്യനിൽ അന്യം നിന്നിട്ട് നൂറ്റാണ്ടുകളായിട്ടുണ്ടാകും.
(എന്റെ നിരീക്ഷണം തെറ്റാണെങ്കിൽ വിമർശിക്കുക.)

കാലം പറഞ്ഞു...

വിവരക്കേടുകള്‍ എഴുന്നള്ളിച്ച ശേഷം അതിന് മുങ്കൂര്‍ ജാമ്യമെടുക്കുന്നതിന് പ്രവചനം എന്നാ പറയുക അല്ലേ ബാബ്വേട്ടാ. :)

സ്വമികള്‍ ഒരു കടയിട്ടോളൂ....ഇത് പോലുള്ള പ്രവചനങ്ങള്‍ നടത്തിയാല്‍ കാശ് കീശയില്‍ വീഴും.... :)

‘ധാര്‍മ്മികത‘ എന്ന കാര്യം പോലും ഇല്ലെന്ന് പറയുന്നവര്‍ ധാര്‍മ്മികതയെ കുറിച്ച് താരതമ്യ പ്രബന്ധങ്ങള്‍ രചിക്കുമ്പോള്‍ :( എന്നല്ലാതെ അല്ലാതെന്തു പറയാന്‍ :)

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...

(C)
രുചിചിറക്കാന്‍ ഒരു വായ ഉണ്ടല്ലോ,കഴിക്കുക എന്നതാണ് അതിന്റെ കര്‍ത്തവ്യം അതിനാല്‍ അമേദ്യം കുത്തിനിറക്കുക.അതിനെ എങ്ങിനെ വെറുക്കുന്നോ അതു പോലെ എതിര്കുന്നു ലിന്‍ നിന്നെ ;നിന്നെ മാതാപിതാക്കലെക്കളും സ്നേഹിക്കുന്ന പതിനായിരങ്ങള്‍ ഉണ്ടെന്നു വന്നാലും.
നിലനില്പിനായുള്ള ഹത്യ ധാര്മീകം ആണെന്നുവരികിലും നിലനില്പ് ആപേക്ഷികം ആണെന്ന് വരികയാല്‍ ധാര്മീകം എന്ന വര വരച്ചു അതിനു ന്യായം കണ്ടെത്തനല്ലേ ......ഒസാമയുടെ നിലനില്പല്ലലോ ഒബാമയുടെ നിലനില്പ് .(ഇനി രണ്ടും ഒന്നാണോ ആവോ .3012 arenkilum എഴുതുന്ന ആത്മ കഥയില്‍ വായിക്കാന്‍ കഴിഞ്ഞേക്കും .) അതാകില്ലല്ലോ ഒരു സാധാരണകാരന്റെ നിലനില്‍പ്പ്‌ .
ഇതെന്താ ഒരു 200 .മറ്റെല്ലാവരും മരിച്ചോ ,അതോ 200 പട്ടാളക്കാര്‍ ഉണ്ടായിരുന്നുള്ളു എന്നോ,ബാക്കി ആളുകളെ അടിമയക്കും മുന്‍പ് ബോധിമരം ചോട്ടിലിരുന്നോ കക്ഷി .അതോ സ്വര്‍ഗം ഭുമിയില്‍ അവതരിക്കാന്‍ 200 മതിയായിരുന്നോ.രജപുത്ര സ്ത്രീകളെ ഓര്‍ത്തു പോകുന്നു .പതിവ്രെതകള്‍ എന്ന് പഠിപ്പിച്ചു ചരിത്രം മധുരം പുരട്ടി രക്ഷിക്കുന്നു ചിലരെ .

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വിചാരം പറഞ്ഞു...

:)

ea jabbar പറഞ്ഞു...

ഭീകരപ്രവര്‍ത്തനം നടത്തി പിടിക്കപ്പെട്ട മിക്ക കുറ്റവാളികളും പറഞ്ഞത് ഒട്ടും കുറ്റബോധമില്ല എന്നും ദൈവത്തോടുള്ള കടമ നിറവേറ്റുകയായിരുന്നു എന്നുമാണ്. തിയോ വാന്‍ ഗോഗിനെ കുത്തിക്കൊന്ന ഭീകരജന്തു പറഞ്ഞത് ഇതിന്റെ പേരില്‍ വധശിക്ഷ കിട്ടിയാല്‍ അതില്‍ അഭിമാനമേയുള്ളു എന്നും 72 ഹൂറികള്‍ സ്വര്‍ഗ്ഗത്തില്‍ തന്നെ കാത്തിരിക്കുന്നു എന്നുമായിരുന്നു !

bright പറഞ്ഞു...

ഈ ലിങ്ക് നോക്കുക...

http://news.yahoo.com/s/ap/20100317/ap_on_en_tv/eu_france_executioner_tv

നമ്മുടെ നാട്ടിലും ഇനി എന്നാണാവോ മിൽഗ്രാം പരീക്ഷണങ്ങളുടെ റിയാലിറ്റി ഷോ വരുന്നത്.

cibu cj പറഞ്ഞു...

മതങ്ങളെ മാത്രം ഇതിൽ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. പട്ടാളം പോലീസ് തുടങ്ങിയവയിലൊക്കെ ഇത് തന്നെയല്ലേ സംഭവിക്കുന്നത്‌.

Faizal Kondotty പറഞ്ഞു...

ബ്രൈറ്റ് ,
കുറച്ചു നാള്‍ ഇവിടെ ഇല്ലായിരുന്നു ..ഇപ്പൊ (താങ്കളുടെ പോസ്റ്റുകള്‍ അടക്കം) ഓരോന്നായി കാര്യമായി തന്നെ വായിച്ചു വരുന്നു,

ഭാഷ നന്നാവുന്നുണ്ട് ,(Except the ideas :) )

anyway എഴുത്ത് തുടരുക ...
നന്മകള്‍ നേരുന്നു ...

അലഞ്ഞു തിരിയുന്നവന്‍ പറഞ്ഞു...

nannakunnu

ബിലാത്തിപട്ടണം / Bilatthipattanam പറഞ്ഞു...

തിരിച്ചറിവിന്റെ ഒരു കൂമ്പാരമാണല്ലൊ ...ഭായി

ranji പറഞ്ഞു...

nalla chinthakal.. aashamsakal.

Silentside പറഞ്ഞു...

Bright, have you heard about Harun Yahya ?
He has written about 300 books on science, faith and politics. About 50% of his works refute Darwinism from their very foundations.

Following the revelation of 300 million fossils all proving the fact of Creation, the atheist Richard Dawkins retreated into a profound silence. He saw and was alarmed how these fossils that Darwinists had tried to conceal for so many years had totally demolished Darwinism. He then watched, in a state of terrible panic, as the Atlas of Creation, in which many of these fossils were pictured, spread across the world. He exhibited the same panic in the face of how people began to abandon Darwinism en masse. So much so that he had no compunction about calling his own countrymen "ignorant" when it emerged that 75% of people in Britain, his home country, say that "Allah (God) created living things."[1] He commenced crude attacks on the Atlas of Creation and Adnan Oktar. He imagined that this technique, rather than science, would work to his advantage, but he was wrong.

റിച്ചാർഡ് ഡാക്കിൻസ് പറയുന്നത് അന്ധമായി വിശ്വസിക്കുന്നതിനു മുൻപ് ഈ വെബ്സൈറ്റിലൂടെ കണ്ണോടിക്കൂ.

http://www.replytodawkins.com

LinkWithin

Related Posts with Thumbnails