2010, ഏപ്രിൽ 28, ബുധനാഴ്‌ച

തൃശൂര്‍ പൂരം - വെടിക്കെട്ട്‌ !!
തീക്കടല്‍ കടഞ്ഞ്..... ഈ ചിത്രം അല്പം 'ഷേയ്'ക്ക്‌ ആയത് ശക്തമായ വായുസമ്മര്‍ദ്ദത്തില്‍ ഞാന്‍ ബാലന്‍സ് തെറ്റിപ്പോയതാണ്.കൂടാതെ ശക്തമായ ചെവി വേദനയും.(Remember our balancing organ is in the middle ear.)

 തലയില്‍ കൈവച്ചു പരിഭ്രമിച്ചു നില്‍ക്കുന്ന ഒരു പൂരപ്രേമി.ഇദ്ദേഹം ആദ്യമായിട്ടായിരിക്കും ഞങ്ങളുടെ പൂരം വെടിക്കെട്ട്‌ കാണുന്നത്.ഇതിന്റെ നാലിരട്ടി ശബ്ദത്തിലൊക്കെ ഞങ്ങള്‍ പൊട്ടിച്ചിട്ടുണ്ട്.ക്ഷേത്ര ഗോപുരത്തിനു കേട് വരുന്നത്ര ശബ്ദം;അതായിരുന്നു പണ്ടത്തെ വെടിക്കെട്ട്‌. ഇപ്പൊ അത് പോയി ചെവിക്കു കേടുവരുത്തണം എന്ന സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.:-)

ഒഴുകുന്ന ജനം....

വെടിക്കെട്ടിന് ശേഷം ആളൊഞ്ഞു തുടങ്ങുന്ന നഗരം...


13 അഭിപ്രായങ്ങൾ:

Muhammed Shan പറഞ്ഞു...

നല്ല ചിത്രങ്ങള്‍ ..,
ഫോടോ അല്പം കൂടി വലുതാക്കി കൊടുക്കാമായിരുന്നില്ലേ .?

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

ചെവി കേടായാലും ഇത് കാണാന്‍ തരക്കേടില്ല സര്‍.

ranji പറഞ്ഞു...

ചിത്രങ്ങള്‍ ആരും അടിച്ചു മാറ്റണ്ട എന്ന് കരുതിയാണോ ചെറുതാക്കിയത്? :)
ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ..

bright പറഞ്ഞു...

ചിത്രങ്ങള്‍ വലുതാക്കീട്ടുണ്ട്..

Muhammed Shan പറഞ്ഞു...

ഇപ്പോള്‍ അതിമനോഹരം....

ജിമ്മി പറഞ്ഞു...

ഫ്രീ ആയി പൂരം കൂടി... തകര്‍പ്പന്‍...

ശ്രീ പറഞ്ഞു...

കിടുകിടിലന്‍ ചിത്രങ്ങള്‍ മാഷേ. നേരിട്ടു കാണാനൊക്കാത്തതിന്റെ കേട് തീര്‍ത്തു, നന്ദി.

ഞമ്മള്‍ എന്‍ലിസാണേ...!! പറഞ്ഞു...

ചെലവില്ലാതെ....പൂരം കണ്ടു..:)..
സന്തോഷം...ഈ മറുനാടന്‍ മലയാളികള്‍ക്ക് ഇതല്ലാതെ വേറെ നിവര്‍ത്തി ഇല്ല മാഷേ.....
കൊള്ളം ഫോട്ടോ എല്ലാം പൂരം പോലെ തന്നെ പൊടിപൂരം ....

കുഞ്ഞൻ പറഞ്ഞു...

മാഷെ..

മാഷിന്റെ ബാലൻ‌സ് പോയാലെന്താ കിടിലൻ പടങ്ങൾ കാണാൻ പറ്റിയില്ലെ..

പിന്നെ ഒരോൺ ടോപ്പിക്..കേരളം,തമിഴ്നാട്,കർണ്ണാടകം, ആധ്ര എന്നീ സ്ഥലത്തുള്ള തൃശ്ശൂർ ജില്ലയിലെ ബ്ലോഗേഴ്സ് ഇവിടെയെങ്ങാൻ കമന്റിയാൽ..അതായിത് ഞങ്ങൾക്ക് അവിടെ പോകാൻ പറ്റിയില്ല ഇങ്ങനെ പുരം കാണാൻ പറ്റിയതിൽ സന്തോഷം എന്നൊക്കെ കാച്ചിയാൽ..എന്റിഷ്ടാ പൂരം നേരിട്ടുകണ്ട തൃശ്ശൂർ ഗഡികളും പിന്നെ രാജ്യാന്തര,വടക്കൻ ഭാരതം, മധ്യ ഭാരതം, കിഴക്കൻ ഭാരത പ്രദേശങ്ങളിലെ ബൂലോഗ വാസികളെല്ലാം ചേർന്ന് ഒരു ചാമ്പ് ചാമ്പൂട്ടൊ...സത്യം സത്യം സത്യം..!

എന്തു തിരക്കുണ്ടങ്കിലും പൂരത്തിൽ പങ്കെടുത്തില്ലെങ്കിൽ എന്തു തൃശ്ശൂർ ഗഡി..!!!!

മുക്കുവന്‍ പറഞ്ഞു...

അടുത്ത കൊല്ലം ഞാനും പോയി പൂരം കാണൂലോ!

നാടകക്കാരൻ പറഞ്ഞു...

നല്ല പടങ്ങൾ.....ഒരു പൂരവും കൂടി കഴിഞ്ഞൂ...പൂരപ്രേമികൾക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു പൂരത്തിനായി ഇനി എത്ര നാൾ..?

ഹേമാംബിക പറഞ്ഞു...

എന്തൊരു മുഴക്കം !

അപ്പൂട്ടന്‍ പറഞ്ഞു...

അമിട്ടാ പൊട്ടി, മേപ്പട്ടാ പൊങ്ങീ, ന്തൂട്ടാ കാട്ട്വാ

ഈ വെടിവെപ്പ്‌ പരിപാടിയോട്‌ വല്യ താൽപര്യമില്ലെങ്കിലും ഒരു ഫോട്ടോ ഓപ്പർച്ച്യുനിറ്റി ഉണ്ട്‌, പടംസ്‌ കലക്കി.

LinkWithin

Related Posts with Thumbnails