2010, മേയ് 6, വ്യാഴാഴ്‌ച

നന്മയുടെ മനഃശ്ശാസ്ത്രം..

ഈ വിഷയത്തില്‍ മുന്‍പെഴുതിയ പോസ്റ്റുകള്‍ ...  (1) ധാര്‍മ്മികതയ്ക്ക് ദൈവവിശ്വാസം വേണോ?....  (2) Morality Revisited.....  (3) ധാര്‍മ്മികതയും മതങ്ങളും....


ഞാന്‍ ധാര്‍മ്മികതയും മതങ്ങളും എന്ന പോസ്റ്റില്‍ പറഞ്ഞ പോലെ most people are moral,not because of,but in spite of religion.സത്യം ഇതായിരിക്കെ വിശ്വാസികള്‍ അവരുടെ ധാർമ്മികതയുടെ അടിസ്ഥാനം 'ദൈവഭയ'മാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ബ്ലോഗിലെ വിശ്വാസികള്‍ അവരുടെ ധാർമ്മികതയെ നിർവ്വചിക്കുന്നതും അങ്ങിനെയാണ്.ലത്തീഫ് എന്ന ബ്ലോഗ്ഗര്‍ ധാര്‍മ്മിക ബോധവും ധാര്‍മ്മികതയും രണ്ടാണ് എന്ന രീതിയില്‍ ഒരു പോസ്റ്റിട്ട് (ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.) ഈ കുടുക്കില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്നുണ്ട്. To make a long story short, ധാര്‍മികതയ്ക്ക് ദൈവവിശ്വാസം വേണ്ട എന്നാണ് ലത്തീഫിന്റെ അഭിപ്രായം.തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം മറച്ചു വയ്ക്കായിരിക്കണം ധാര്‍മ്മിക ബോധവും ധാര്‍മ്മികതയും രണ്ടാണ് എന്ന് വാദിക്കുന്നത്.ധാര്‍മ്മിക ബോധം ദൈവവുമായി ബന്ധപ്പെട്ടതാണത്രെ. ലത്തീഫിന്റെ ബ്ലോഗില്‍ നിന്ന് ....[[[[ തഖ് വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്.]]] ഇനി മതഗ്രന്ഥത്തിലെ അസംബന്ധങ്ങള്‍ വള്ളിപുള്ളി വിടാതെ അനുസരിക്കാന്‍ അത് ധാര്‍മ്മിക ബോധമാണെന്നു വാദിച്ചാല്‍ മതിയല്ലോ.ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത,എല്ലാവരും അനുസരിക്കുന്ന നല്ല കാര്യങ്ങളൊക്കെ ധാര്‍മ്മികതയും.Heads I win,tails you loose !!! എപ്പടി?:-)


ലത്തീഫ് ധാര്‍മ്മിക ബോധം അഥവാ തഖ് വ എന്ന് പറയുന്ന ദൈവീകമായ കാര്യം സാധാരണ അര്‍ത്ഥത്തില്‍ സദാചാരം എന്ന് പറയുന്ന സംഗതിയാണ് എന്നു തോന്നുന്നു.അദ്ദേഹം മദ്യപാനം 'തഖ് വ'ക്ക് എതിരാണെന്നു പറയുന്നുണ്ട്-അത് ദൈവം വിലക്കിയതു കൊണ്ടാകാം.ഈ ഹദീസ്‌ നോക്കൂ...Volume 6, Book 60, Number 142: Narrated Jabir:Some people drank alcoholic beverages in the morning (of the day) of the Uhud battle and on the same day they were killed as martyrs, and that was before wine was prohibited.(Sahih Bukhari) അപ്പോള്‍ ഉഹദ്‌ യുദ്ധത്തിനു മുന്‍പ് മദ്യപാനം 'തഖ് വ'ക്ക് എതിരായിരുന്നില്ലെന്നര്‍ത്ഥം.പിന്നീട് ദൈവം സ്വന്തം ഇഷ്ടം പോലെ (arbitrarily) തീരുമാനിച്ചതാണ് അത്.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച ''Euthypho's Dilemma'' ഇവിടെ പ്രസക്തമാണ്.എന്തായാലും സദാചാരവും ധാര്‍മ്മികതയും കൂട്ടി കുഴയ്ക്കുന്നതില്‍ നിന്ന്,അവ തമ്മിലുള്ള വ്യത്യാസം അദേഹത്തിന് മനസ്സിലായിട്ടില്ല എന്നു കരുതാം.


സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങളില്‍ social conventions ആണ് സദാചാര നിയമങ്ങള്‍ ‍.(ഉദ:അത്ര വിവാഹം കഴിക്കാം,മദ്യപിക്കാമോ etc.) അതുപോലെയല്ല ധാര്‍മ്മിക നിയമങ്ങള്‍ .(ഉദാ:കൊലപാതകം,പര പീഡനം etc.) രണ്ടും സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങള്‍ തന്നെയാണെങ്കിലും.ചെറിയ കുട്ടികള്‍ക്കുപോലും ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നുണ്ട് എന്ന് അനുമാനിക്കാം.According to the psychologists Elliot Turiel and Judith Smetana, Four-year-olds say that it is not O.K. to wear pajamas to school (a convention) and also not O.K. to hit a little girl for no reason (a moral principle). But when asked whether these actions would be O.K. if the teacher allowed them, most of the children said that wearing pajamas would now be O.K, but hitting a little girl would still not be.


ദൈവം അനുവദിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ദത്തെടുക്കല്‍ വളരെ അധാര്‍മ്മികമായ പ്രവര്‍ത്തിയാണെന്ന് യതൊരു സംശയവുമില്ലതെ,സങ്കോചവുമില്ലതെ പ്രഖ്യാപിച്ച ജന്മങ്ങളേയും ബ്ലോഗില്‍ കണ്ടിട്ടുണ്ട്-their moral code already been decided by their god for all eternity.(ഇനി അത് ലത്തീഫ് തന്നെയായിരുന്നോ?ഒരു സംശയം....)എങ്കില്‍ ഭൂരിഭാഗം പേര്‍ക്കും നന്മ എന്ന് തോന്നുന്ന ദത്തെടുക്കല്‍ ചിലരുടെ തഖ് വ എന്ന ധാര്‍മികബോധം,സൂക്ഷമത, ദൈവഭയം എന്നിവയ്ക്ക് എതിരായിരിക്കും.മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതത്തിന്റെ 'സുപ്പീരിയോരിറ്റി' ആണ്. പരലോകത്തേക്കുവേണ്ടി ജീവിക്കുന്നവര്‍ക്ക് എന്ത് ഇഹലോക ജീവിതം? ഒരു സഹജീവിയെ പരലോകത്തേക്കുള്ള വിസക്ക് വേണ്ടിയല്ലാതെ ഇഹലോകത്ത് സംരക്ഷിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയാത്തവരോട് എന്ത് പറയാന്‍?


"It is not fitting for a Muslim man or woman to have any choice in their affairs when a matter has been decided for them by Allah and His Messenger. They have no option. If any one disobeys Allah and His Messenger, he is indeed on a wrong Path."(Qur'an 33:36)


അതു തന്നെ 'തഖ് വ'.ഒക്കെ നമുക്ക് വേണ്ടി നേരത്തെ തീരുമാനിക്കപ്പെട്ടിടുണ്ട്. ചുമ്മാ അങ്ങ് അനുസരിക്കുക.യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാണ്.ദൈവത്തെയോ, ദൈവത്തിന്റെ പ്രതിപുരുഷന്മാരെയോ ചോദ്യം ചെയ്യാതെ അനുസരിക്കുക.


നമുക്ക് ധാര്‍മ്മിക ബോധം എന്ന് ഇവര്‍ പറയുന്ന ദൈവീകമായ കാര്യം യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങിനെയാണെന്ന് നോക്കാം..2002 ല്‍ സൗദി അറേബ്യയിലെ ഒരു സ്കൂള്‍ തീപിടുത്തത്തില്‍ പതിനഞ്ചു പെണ്‍കുട്ടികള്‍ മരിച്ചു പോയിരുന്നു.അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല,(ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിനിടയില്‍ എന്ത് ശിരോവസ്ത്രം?) എന്ന പേരില്‍ മത പോലീസ് അവരെ സ്കൂളില്‍ നിന്ന് പുറത്തു കടക്കാന്‍ അനുവദിച്ചില്ലത്രേ.ലിങ്ക് ഇവിടെ...(apologists,please try some new justifications. I am familiar with all the standard ones.)


ഇതാ മറ്റൊരെണ്ണം.ഒരു വയസ്സുള്ള കുട്ടി ഭക്ഷണത്തിന് മുന്‍പ് 'ആമേന്‍'എന്നു പറഞ്ഞില്ല എന്ന പേരില്‍ അതിനെ പട്ടിണിക്കിട്ടു കൊന്ന വാര്‍ത്ത.ലിങ്കില്‍ നിന്ന്..."Queen said God told her he would come back. I believe it. I choose to believe it," (ഏതോ ഒരു കള്‍ട്ടിലെ അംഗങ്ങളാണ് ഇവര്‍ ‍. ഇതിവിടെ ചേര്‍ത്തത് ഒരു ബാലന്‍സിനു വേണ്ടിയാണ്.അല്ലെങ്കില്‍ അറിയാമല്ലോ ആരോപണങ്ങള്‍ ‍. ചിലരെ മാത്രം തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നു എന്ന്.I am being politically correct ;-))


നമുക്ക് മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന ഒരു രേഖയുണ്ട്,Universal Declaration Of Human Rights (UDHR).ലോകത്തെല്ലാവര്‍ക്കും ബാധകമായ ധാര്‍മ്മിക,സദാചാര നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതൊന്നും ബാധകമല്ലാത്ത,ഒരു കൂട്ടരുമുണ്ടാകുമല്ലോ.(Okay,no price for guessing that ;-)) നിലവിലുള്ള രേഖയിലെ മനുഷ്യാവകാശങ്ങള്‍ പോരാത്തതു കൊണ്ടായിരിക്കണം, അവര്‍ സ്വന്തമായി വേറെ മനുഷ്യവകാശ പ്രഖ്യാപന രേഖയുണ്ടാക്കീട്ടുണ്ട്.Cairo Declaration of human Rights in Islam (CDHRI).ഇതിലെ വകുപ്പുകളൊക്കെ രസകരമാണ്,if nobody forces you to live according to it.പ്രധാന ഹൈലൈറ്റ്  എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ശരിഅത്തിന് വിധേയമായിട്ടായിരിക്കും.(ആര്‍ട്ടിക്കിള്‍ 24,25) പിന്നെ സ്ത്രീ പുരുഷ തുല്യതയൊന്നും പ്രതീക്ഷിക്കുകയും വേണ്ട.CDHRI does not guarantee equal rights, but just equal dignity only.Dignity without equality?!!! An oxymoron,if you have ever heard one.(അപ്പൂട്ടന്റെ ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?എന്ന പോസ്റ്റില്‍ തുല്യതക്ക് പകരം സന്തുലിതത്വം,നീതി തുടങ്ങിയ പദങ്ങളൊക്കെ എടുത്തു വീശി ബഹുഭാര്യത്വത്തിൽ അധാർമ്മികമായൊന്നുമില്ല എന്ന് ചിലര്‍ വാദിച്ചു കൊണ്ടിരിക്കുന്നുണ്ട്.നേരത്തെ Morality Revisited എന്ന പോസ്റ്റില്‍ പറഞ്ഞ Moral rationalization ന്റെ ഉദാഹരണം. (Moral reasoning does not cause moral judgment;rather,moral reasoning is usually a post-hoc construction,generated after a judgment has been reached. Jonathan Haidt.) പുരുഷന്റെ പ്രകൃതം ബഹുഭാര്യത്വത്തിനോട് യോജിക്കാന്‍ പറ്റുന്നതും സ്ത്രീയുടെ പ്രകൃതം അതിനോട് യോജിക്കാന്‍ പറ്റാത്തതുമാണെന്ന് ഒരു വിദ്വാന്‍.ഇവരൊന്നും 'Naturalistic fallacy' എന്ന് കേട്ടിട്ടില്ലെ?ഭാഗ്യം,ഇതുവരെ ആരും അവിടെ ഞാന്‍ എഴുതിയ സ്ത്രീ പുരുഷ മനഃശാസ്ത്രത്തേക്കുറിച്ചുള്ള പോസ്റ്റുകളൊന്നും തെളിവായി ക്വോട്ടു ചെയ്തിട്ടില്ല.അല്ലെങ്കില്‍ എനിക്ക് വെറുതെ പണിയായേനെ:-))


CDHRI ലെ ആര്‍ട്ടിക്കിള്‍ 10 വളരെ മനോഹരമാണ്.Islam is the religion of true unspoiled nature. It is prohibited to exercise any form of pressure on man or to exploit his poverty or ignorance in order to force him to change his religion to another religion or to atheism.ഒരാളെ നിരീശ്വരവാദിയാകാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് !!.അങ്ങിനെ ഒരാളെ നിര്‍ബന്ധിക്കാന്‍ പറ്റുമോ?അങ്ങിനെ നിര്‍ബന്ധിച്ചിട്ടാണോ ഒരാള്‍ നിരീശ്വരവാദിയകുന്നത്?ആരെങ്കിലും ഇതുപോലുള്ള വഷളത്തരങ്ങള്‍ ഒരു അന്താരാഷ്ട്ര രേഖയില്‍ എഴുതി വയ്ക്കുമോ?മുസ്ലിം രാജ്യങ്ങളിലെ മാത്രം കാര്യമായിരിക്കണം,മറ്റു സ്ഥലങ്ങളില്‍ മതം മാറ്റം അനുവദിക്കുന്നതാണ് ശരിയായ മനുഷ്യാവകാശം.സംശയമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 9 നോക്കുക.അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കേണ്ടത് അവകാശവും കടമയുമാണ്.(.....enable man to be acquainted with the religion of Islam......) പിന്നെ ശരീഅത്തില്‍ പറയുന്ന എല്ലാ ശിക്ഷയും,തലവെട്ടലും കല്ലെറിഞ്ഞു കൊല്ലലുമൊക്കെ അനുഭവിക്കാന്‍ അവകാശമുണ്ട്..(സംഭവം ദൈവീകമാണല്ലോ.) ചിരിച്ചു പോയത് ആര്‍ട്ടിക്കിള്‍ 22 a വായിച്ചപ്പോളാണ്.ശരീഅത്തിനു വിധേയമായി നിങ്ങള്‍ക്ക് അഭിപ്രായ സ്വതന്ത്ര്യവുമുണ്ട് !!!.ഹെന്റി ഫോര്‍ഡ് അദ്ദേഹത്തിന്റെ മോഡല്‍ ടി കാറുകളേപ്പറ്റി പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്...''You can have any color as long as it is black.''


ആകാശത്തുനിന്ന് വീക്ഷിക്കുന്ന ആ വലിയ ഹെഡ് മാസ്റ്ററെ പേടിച്ചു വികൃതി കാട്ടാതിരിക്കുന്നതാണോ ധാർമ്മികത,അതോ ഹെഡ് മാസ്റ്റര്‍ അനുവദിച്ചാലും,ഇനി ഹെഡ് മാസ്റ്റര്‍ ഇല്ലെങ്കില്‍ പോലും അനുവദനീയമല്ലാത്ത ചില കാര്യങ്ങളുണ്ട് ,അഥവാ ഹെഡ് മാസ്റ്റര്‍ അനുവദിച്ചാല്‍ പോലും ചില കാര്യങ്ങള്‍ തിന്മയാണ് എന്ന തിരിച്ചറിവോ? ഹെഡ്മാഷേയോ അദ്ദേഹത്തിന്റെ 'ഇൻചാർജ്ജ്' മാഷേയോ കളിയാക്കുന്നതാണ് ഏറ്റവും ഗുരുതരമായ,മാപ്പർഹിക്കാത്ത കുറ്റമാണെന്നും കൊലപാതകം പോലും നിസ്സാര കുറ്റമാണെന്നും വിധിക്കുമ്പോള്‍ ‍?(ഒരു കൊലപതകത്തിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പണം (blood money) മതി.പക്ഷേ 'ഇഞ്ചാർജ്ജി'ന്റെ ചിത്രം വരയ്ക്കുന്നതുപോലും മരണശിക്ഷ ലഭിക്കുന്ന കുറ്റമാണ്.പണം കൊടുത്തോ മറ്റേതെങ്കിലും തരത്തിലോ ശിക്ഷയില്‍നിന്നു രക്ഷപ്പെടാനുമാവില്ല.)


നന്മ ചെയ്യുന്നവര്‍ ‍,തങ്ങള്‍ നല്ലവരാണ് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ ആ കാരണം കൊണ്ട് ചിലപ്പോള്‍ തിന്മയും ചെയ്തേക്കാം എന്ന് ചില പഠനങ്ങളുണ്ട്.Sonya Sachdeva from Northwestern University found that people who are primed to think well of themselves behave less altruistically than those whose moral identity is threatened.The study suggests that the choice to behave morally is a balancing act between the desire to do good and the costs of doing so - the time, effort or actual financial costs.A sort of moral thermostat. That balance is set by our own sense of self-worth. If saintly personas are threatened, we become more likely to behave selflessly to cleanse our tarnished perception. Do the opposite, and our inflated moral identity slackens our commitment, giving us a license to act immorally. Having established our persona as a do-gooder, we feel less impetus to bear the costs of future moral actions.(ആഭാസന്‍മാരായ സ്വാമിമാരും,വൈദികരും അമ്പലം വിഴുങ്ങികളായ ഭക്തശിരോമണികളും പണ്ട് പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍ കിടന്നുറങ്ങി,പോലിസിന്റെ തല്ലു കൊണ്ടു എന്നൊക്കെ മേനി പറയുന്ന, പിന്നീട് അഴിമതിക്കാരാകുന്ന തൊഴിലാളിവര്‍ഗ്ഗ നേതാക്കളുമൊക്കെ ഉണ്ടാകുന്നത് ഇതുകൊണ്ടായിരിക്കുമോ?ഈ ജന്മത്തേക്കുള്ള നന്മയുടെ ക്വോട്ട പൂര്‍ത്തിയാക്കി എന്നു തോന്നുന്നതുകൊണ്ട്?)


കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഈ മില്‍ഗ്രാം പരീക്ഷണത്തിന്റെ വേരിയേഷന്‍ -previously shocking the 'learner' had a dramatic effect on compliance.(Carlsmith, J. M, & Gross, A. E., Some effects of guilt on compliance)വിശദീകരിക്കാനും ഈ 'മോറല്‍ തെര്‍മോസ്റ്റാറ്റ്' തിയറി ഉപയോഗിക്കാം.താന്‍ ഒരാളെ അകാരണമായി ഉപദ്രവിച്ചു എന്ന അറിവ് പിന്നീട് അയാളെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാകാം.നന്മയുടെ ക്വോട്ട അഡ്ജസ്റ്റ് ചെയ്യണമല്ലോ.


മതവിശ്വാസം/ദൈവവിശ്വാസം ആളുകളെ കൂടുതല്‍ സത്യസന്ധതയോടെ പെരുമാറാന്‍ പ്രേരിപ്പിക്കും, especially when religious thoughts are fresh in the mind - or when such behavior boosts someone's reputation.സത്യസന്ധതയോടെ പെരുമാറാന്‍ പ്രേരിപ്പിക്കും എന്ന് പറഞ്ഞാല്‍ കൂടുതല്‍ സത്യസന്ധരാക്കും എന്നല്ല അർത്ഥം എന്ന് പ്രത്യേകം ശ്രദ്ധിക്കുക.സ്വന്തം പ്രശസ്തി അത് വര്‍ദ്ധിപ്പിക്കുമെങ്കില്‍ ആളുകള്‍ കൂടുതല്‍ നന്മ ചെയ്യാന്‍ തയ്യാറാകും എന്നതു കൊണ്ടായിരിക്കും 'ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുത്' എന്ന ഒരു നിയമം ഉണ്ടായത്.


ആകാശത്തുള്ള ഒരു പോലീസുകാരന്‍ ഇല്ലാതെ നമുക്ക് മാന്യമായി പെരുമാറാന്‍ സാധിക്കില്ല എന്നുണ്ടോ?H.L.mencken പറഞ്ഞതുപോലെ ''People say we need religion,when what they really mean is we need police.''ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ?അങ്ങിനെയാണല്ലോ അവര്‍ തന്നെ സൂചിപ്പിക്കുന്നത്.


ഈ പരീക്ഷണം നോക്കൂ..പരീക്ഷണം നടത്തിയത് Melissa Bateson and colleagues (Newcastle University, UK.)സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കോഫി റൂമിലാണ് പരീക്ഷണം.ആളുകള്‍ കാപ്പി കുടിച്ചു പൈസ ഒരു honesty box ൽ നിക്ഷേപിക്കുകയാണ് പതിവ്.കാഷ്യറൊന്നും ഇല്ല .(വേണമെങ്കിൽ കാശു കൊടുക്കാതെ മുങ്ങാനും സാധിക്കും എന്നര്‍ത്ഥം.)എല്ലാ ആഴ്ചയും പുതിയ പ്രൈസ് ലിസ്റ്റ് പ്രദർശിപ്പിക്കും.സാധനങ്ങങ്ങളുടെ വിലയൊക്കെ ഒന്നുതന്നെ.ഒരു വ്യത്യാസം മാത്രം. ചില ആഴ്ചകളില്‍ ലിസ്റിന്റെ മുകളില്‍ ചില പുഷ്പങ്ങളുടെ ചിത്രമുണ്ടായിരിക്കും.ചില ആഴ്ചകളില്‍ ഒരു മനുഷ്യന്റെ കണ്ണുകളുടെ ചിത്രവും.ഫലം...കണ്ണുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം വര്‍ധിച്ചു.!! മേല്‍നോട്ടത്തിന് ഒരാള്‍ ,അതും ഒരു കണ്ണിന്റെ ചിത്രം മാത്രമാണെങ്കിൽ പോലും ആളുകള്‍ കൂടുതല്‍ സത്യസന്ധത കാണിക്കുന്നു എന്ന് അനുമാനിക്കാം.(മറ്റെന്തെങ്കിലുംവിശദീകരണം ആരെങ്കിലും കണ്ടുപിടിക്കുന്നതുവരെ,any way.) താടിയുള്ള അപ്പനെ മാത്രമല്ല അപ്പന്റെ ചിത്രത്തേപ്പോലും ആളുകള്‍ പേടിക്കും എന്ന് ഗുണപാഠം. :-) വേണമെങ്കില്‍ ഇതിനെ 'scare crow effect' എന്നു വിളിക്കാം.


തന്നെ ആരും കാണുന്നില്ലെന്ന വിചാരം കള്ളത്തരം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ രസകരമായ വേറൊരു പരീക്ഷണവുമുണ്ട്.ലിങ്ക് നോക്കുക.. 'Darkness 'encourages lying and crime'.അല്പം വെളിച്ചക്കുറവുള്ള മുറിയോ,കറുത്ത സൺ ഗ്ളാസ്സുകൾ ഉപയോഗിക്കുന്നതു പോലുമോ ആളുകളെ കള്ളം കാണിക്കാന്‍ പ്രേരിപ്പിക്കുമത്രേ!! ലിങ്കില്‍ നിന്ന്.... Researchers found that darkness makes people think we can get away with doing the wrong thing. They found that even wearing sunglasses made people feel they could get away with more because they assume others are unaware of what they are doing.പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് ഇതുകൊണ്ടയിരിക്കുമോ?:-)


വേറൊരു രസകരമായ പഠനം കൂടി...പരീക്ഷണാര്‍ത്ഥിയോട് ചില ചോദ്യങ്ങക്ക് ഉത്തരം എഴുതാന്‍ ആവശ്യപ്പെടും.ശരിയുത്തരങ്ങള്‍ക്ക് ഓരോന്നിനും അല്‍പ്പം കാശും കൊടുക്കും.ഇതാണ് സെറ്റപ്പ്.ആളുകളെ മൂന്നു ഗ്രൂപ്പായി തിരിക്കും.ആദ്യത്തെ കൂട്ടര്‍ ഉത്തരകടലാസ് പരീക്ഷകനെ ഏല്‍പ്പിച്ച് അദേഹം കണക്ക് കൂട്ടുന്ന ശരിയുത്തരത്തിനുള്ള കാശും വാങ്ങി പോകും.ഇവരാണ് കണ്ട്രോള്‍ ഗ്രൂപ്പ്‌.രണ്ടാമത്തെ കൂട്ടര്‍ക്കു അവരുടെ ഉത്തരകടലാസ് പരീക്ഷകനെ കാണിക്കേണ്ട.ഉത്തരകടലസ്സു അവര്‍ക്ക് കൊണ്ട് പോകാം. സെല്‍ഫ്‌ റിപ്പോര്‍ട്ടിങ്ങ് ആണ് അവര്‍ക്ക്.എത്ര ഉത്തരം ശരിയായി എന്ന് സ്വയം കണക്കി കാശും വാങ്ങിപോകാം.വഞ്ചിക്കാന്‍ സാഹചര്യമുള്ള ഈ ഗ്രൂപ്പ്‌ ചെറിയ തോതില്‍ പറ്റിക്കും എന്ന് വേറെ പരീക്ഷണങ്ങള്‍ വഴി നേരത്തെ ചില പഠനങ്ങളുണ്ട്.so nothing new there. ഇവിടെ വ്യത്യാസം ഇവരോട് പരീക്ഷക്ക്‌ മുന്‍പ് അവര്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍ വായിച്ച പത്തു പുസ്തകങ്ങളുടെ പേരെഴുതാന്‍ പറയും.തുടര്‍ന്നു പരീക്ഷ നടത്തി സ്വയം മാര്‍ക്കിട്ടു കാശും വാങ്ങി പോകാം.മൂന്നാമത്തെ ഗ്രൂപ്പിന് പരീക്ഷക്ക്‌ മുന്‍പ് ബൈബിളിലെ പത്തു കല്പനകള്‍ അവര്‍ക്ക് ഓര്‍മ്മയുള്ള പോലെ എഴുതണം.അതിനുശേഷം പരീക്ഷ ,സ്വയം മാര്‍ക്കിടല്‍ ,കാശു വാങ്ങല്‍ ‍.2,3 ഗ്രൂപ്പുകള്‍ക്ക് വേണമെങ്കില്‍ കള്ളത്തരം കാട്ടാനുള്ള അവസരമുണ്ട് എന്ന് ശ്രദ്ധിക്കുക.ഇനി ഇതിന്റെ റിസള്‍ട്ട്‌ എന്തായിരിക്കും?


കണ്‍ട്രോള്‍ ഗ്രൂപ്പിന്റെ സ്ക്കോര്‍ 3.1.പറ്റിക്കാന്‍ സാഹചര്യമുള്ള,പരീക്ഷക്ക്‌ മുന്‍പ് പത്തു പുസ്തകങ്ങളുടെ പേരെഴുതിയ ഗ്രൂപ്പ്‌ 4.1.(about 33% more than the controlled group,which is actually expected.)അപ്പോള്‍ പത്തു കല്പനകള്‍ എഴുതിയ ഗ്രൂപ്പിന് ‍?The ten commandment group did not cheat at all.They scored 3.പരിശുദ്ധ ബൈബിളിനെ കുറിച്ചുള്ള ഓര്‍മ്മ പോലും ആളുകളെ സത്യസന്ധരാക്കുന്നു.അല്ലെ?perfect !!! ദൈവത്തിനും മതത്തിനും നൂറു മാര്‍ക്ക്‌!!പക്ഷേ ആണോ?Obviously it evoked the idea of honesty among them,but is that the whole story?


പത്തു കല്പനകള്‍ എഴുതാന്‍ ശ്രമിച്ചവര്‍ ആര്‍ക്കും തന്നെ പത്തെണ്ണവും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്കൊക്കെ ഒന്നോ രണ്ടോ മാത്രമെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ അവരുടെ സ്കോറും കൂടുതല്‍ എണ്ണം ഓര്‍മ്മിച്ചവരുടെ സ്കോറും തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മതബോധമായിരിക്കില്ല അവരെ കൂടുതല്‍ സത്യസന്ധരാക്കിയത്. അപ്പോള്‍ പിന്നെ എന്ത്?Probably a contemplation of a moral bench mark of some kind?


പരീക്ഷണം തീര്‍ന്നിട്ടില്ല.ഈ പരീക്ഷണവും പഴയതുപോലെ തന്നെ.പക്ഷേ പത്തു കല്പനകള്‍ക്ക് പകരം, ''I understand that this study falls under MIT honor system.''എന്ന വാചകം എഴുതി ഒപ്പിടുകയാണ് വേണ്ടത്.(പഠനം നടന്നത് MITയിലാണ്.) ഇത്തവണയും പരീക്ഷണ ഫലങ്ങള്‍ നേരത്തേതുപോലെ തന്നെയായിരുന്നു.മൂന്നാം ഗ്രൂപ്പുക്കാര്‍ കള്ളം കാണിച്ചില്ല.എന്തായിരിക്കും കാരണം?


''MIT honor system'' എന്നൊരു നിയമാവലിയൊന്നും ഇല്ലാത്തതുകൊണ്ട് ഇവര്‍ അതനുസരിച്ചാണ് പെരുമാറിയത് എന്ന് കരുതാനാവില്ല.So it seems that people cheat when they have a chance to do so.But once they begin thinking about honesty—whether by recalling the Ten Commandments or by signing a simple statement—they stop cheating completely.In other words,when we are removed from any benchmarks of ethical thought, we tend to stray into dishonesty. But if we are reminded of morality at the moment we are tempted, then we are much more likely to be honest.അതായത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണ്ട,ദൃഢപ്രതിജ്ഞയായാലും മതി എന്നര്‍ത്ഥം.(....if we are reminded of morality at the moment we are tempted....എന്നത് ശ്രദ്ധിക്കുക. നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്.)


രസകരമായ ഒരു കാര്യം നമ്മുടെ ശരീരത്തിന്റെ ശുദ്ധി മനസ്സിന്റെ ശുദ്ധിയേയും സ്വാധീനിക്കുന്നുണ്ട് എന്നതാണ്. Scientists (Chen-Bo Zhong, Katie Liljenquist) have shown the strong links between unblemished hands and stain-free hearts in a series of clever psychological experiments.അവരിതിനെ ''Macbeth effect'' എന്നാണ് വിളിക്കുന്നത്.(Out, damn'd spot! out, I say !! Lady Macbeth in Shakespeare's Macbeth Act 5, scene 1) മനഃസാക്ഷിക്കുത്തു തോന്നുന്ന എന്തെങ്കിലും അധാര്‍മ്മിക പ്രവര്‍ത്തികള്‍ ചെയ്താല്‍ ‍,അതായത് മനസ്സ് മലിനമായാല്‍ ശരീരവും മലിനമായി എന്ന ചിന്തയുണ്ടാകകയും ശരീരം വൃത്തിയാക്കാനുള്ള ത്വര ഉണ്ടാവുകയും ചെയ്യുമത്രേ.മാത്രമല്ല ഈ ശരീരം ശുദ്ധിയാക്കല്‍ മനസ്സിന്റെ അശുദ്ധിയേയും നീക്കുമത്രെ.From the study...we showed that physical cleansing alleviates the upsetting consequences of unethical behavior and reduces threats to one's moral self-image. Daily hygiene routines such as washing hands, as simple and benign as they might seem, can deliver a powerful antidote to threatened morality, enabling people to truly wash away their sins.There is a strong link between moral and physical purity that people associate at a core level. People feel contaminated by immoral choices and try to wash away their sins.ഒരു പരീക്ഷണത്തില്‍ നല്ല സുഗന്ധപൂരിതമായ മുറിയിലിരിക്കുന്നവര്‍ കൂടുതല്‍ നന്നായും മാന്യമായും പെരുമാറിയത്രെ,സുഗന്ധമില്ലാത്ത മുറിയിലിരിക്കുന്നവരേക്കാള്‍ ‍.May be a moral awareness was awakened in a clean-smelling environment.ഇനി ഇതിന്റെ എതിര്‍ ഭാഗത്തുനിന്നും ഒരു പരീക്ഷണമുണ്ട്. people are more critical and judgmental about certain moral issues when exposed to the vapors of a — ahem — fart-scented spray. (God..!! I love these scientists ;-))


ഒന്നാലോചിച്ചാല്‍ ഇതൊക്കെ നമുക്കറിയാവുന്നതു തന്നെയാണെന്ന് തോന്നുന്നു.We intuitively know about this effect.people do strongly associate physical cleanliness with purity of conscience. എല്ലാ മതങ്ങളിലും,അത് കൃസ്ത്യാനികളുടെ മാമോദീസ ആയാലും മുസ്ലിമിന്റെ 'വുളു' ആയാലും നമ്പൂതിരിയുടെ വിശദമായ കുളിയും തേവാരവും ആയാലും പുണ്യാഹം തളിക്കലായാലും,ഗംഗയില്‍ മുങ്ങി പാപം കഴുകി കളയലായാലും,ഈ വൃത്തിയാക്കല്‍ ഉണ്ട്.ഭാഷയില്‍ പോലും ഇതിന്റെ സ്വാധീനം കാണാം.തെമ്മാടികളും ആഭാസന്മാരും നമുക്ക് ''വൃത്തികെട്ടവര്‍ '‍' ആണല്ലോ.And of course don't forget about a ''clean conscience'' and "cleanliness is next to godliness".നമ്മളെല്ലാം ഏതെങ്കിലുമൊക്കെ ഏടാകൂടത്തില്‍ നിന്നെല്ലാം ''കൈ കഴുകി'' രക്ഷപ്പെട്ടിടുണ്ടാകാമെങ്കിലും  ഏറ്റവും (കു)പ്രസിദ്ധമായ കൈകഴുകല്‍ പിലാത്തോസിന്റേതായിരുന്നു.''When Pilate saw that he could prevail nothing, but [that] rather a tumult was made, he took water, and washed [his] hands before the multitude, saying, I am innocent of the blood of this just person: see ye [to it].''(Mathew 27:24). (An interesting thought....ദിവസത്തിന്റെ നല്ലൊരു ഭാഗം ശുദ്ധി എന്ന പേരില്‍ കുളിയും തേവാരവുമായി ചെലവാക്കുന്ന ബ്രാഹ്മണനെ അവന്റെ അയിത്താചരണം പോലുള്ള അധാര്‍മ്മിക പ്രവര്‍ത്തികള്‍ എങ്ങിനെ സ്വാധീനിച്ചിരിക്കും?അഥവാ അയിത്താചരണത്തെ ബ്രാഹ്മണന്റെ ശരീരശുദ്ധിയിലുള്ള 'ഒബ്സ്സഷന്‍'  എങ്ങിനെ സ്വാധീനിച്ചിരിക്കും?)


ഇതൊക്കെയാണ് നന്മയുടെ മനഃശ്ശാസ്ത്രം.ഇനി നന്മയുടെ ഉത്ഭവം ദൈവത്തെ മാറ്റിനിര്‍ത്തി വിശദീകരിക്കാന്‍ കഴിയുമോ?(ദൈവത്തെ മാറ്റിനിര്‍ത്തിയേ തീരൂ എന്ന് നിര്‍ബന്ധമൊന്നുമുണ്ടായിട്ടല്ല,മറ്റേതെങ്കിലും വിശദീകരണം സാധ്യമാണോ?കാരണം ദൈവത്തെ ആശ്രയിച്ചുള്ള വിശദീകരണങ്ങള്‍ ചിന്താശേഷിയില്ലാത്ത വിശ്വാസികള്‍ക്കേ തൃപ്തികരമാകൂ. ആലോചിക്കുന്നവര്‍ക്ക് അത് കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങളാണ് സൃഷ്ടിക്കുക, ഉദാ:കഴിഞ്ഞ പോസ്റ്റില്‍ കണ്ട Euthypho's dilemma മുതല്‍ ദൈവം എവിടെ നിന്നുണ്ടായി എന്നു വരെ. അപ്പോള്‍ കിം കരണീയം?സംശയമെന്ത്?പരിണാമസിദ്ധാന്തം തന്നെ..'അടിയന്‍ രച്ചിപ്പോം' എന്ന് വിളിച്ച് പരിണാമസിദ്ധാന്തം ചാടിവരുന്നത്‌ കാണുന്നില്ലെ?:-) അത് അടുത്ത പോസ്റ്റില്‍ ....


''Nature,when she formed man for society,endowed him with an original desire to please,and an original aversion to offend his brethren.She taught him to feel pleasure in their favorable,and pain in their unfavorable regard.The success of most people...almost always depends upon the favour and good opinion of their neighbours and equals; and without a tolerably regular conduct these can very seldom be obtained.The good old proverb,therefore,that honesty is always the best policy,holds in such situations,almost always perfectly true.''(ADAM SMITH)

32 അഭിപ്രായങ്ങൾ:

Manu Varakkara പറഞ്ഞു...

informative as usual.

Captain Haddock പറഞ്ഞു...

മ്മം.....താങ്ക്സ്..ഒന്നും കൂടെ വായിക്കണം.

സത്യാന്വേഷി പറഞ്ഞു...

താങ്കളുടെ ബ്ലോഗുകള്‍ വായിക്കാറുള്ള ഒരു വിശ്വാസിയാണ് ഞാന്‍. ഇഷ്ടമാണ് താങ്കളുടെ തുറന്ന സമീപനവും മുന്‍‌വിധിയില്ലാത്ത എഴുത്തും. ദൈവം ഉണ്ടെന്നു ബോധ്യം വരാത്തവനാണ് Atheist (അങ്ങനെ തന്നെയല്ലേ താങ്കള്‍ നല്‍കിയ നിര്‍‌വചനത്തിന്‍റെ അര്‍ഥം?) എന്ന താങ്കളുടെ നിര്‍‌വ്വചനം എനിക്കിഷ്ടമായി; അതില്‍ അര്‍ജ്ജവം സ്ഫുരിക്കുന്നു.

"ദൈവത്തെ ആശ്രയിച്ചുള്ള വിശദീകരണങ്ങള്‍ ചിന്താശേഷിയില്ലാത്ത വിശ്വാസികള്‍ക്കേ തൃപ്തികരമാകൂ" എന്ന താങ്കളുടെ പ്രസ്താവനയോട് യോജിക്കാന്‍ നിവൃത്തിയില്ല. ചിന്താശേഷിക്ക് പരിധി നിശ്ചയിക്കുന്നവര്‍ അവിശ്വാസികള്‍ (ദൈവം 'ഇല്ല' എന്ന് പറയുന്നവര്‍; ദൈവത്തെ എനിക്കറിയില്ല എന്നു പറയുന്നവരല്ല) ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

യുക്തി, വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നു കാര്യകാരണ സഹിതം തെളിയിക്കുന്ന ഈ പുസ്തകം വായിക്കാന്‍ ഞാന്‍ താങ്കളെ ക്ഷണിക്കുന്നു.

http://www.alislam.org/library/books/revelation/

തറവാടി പറഞ്ഞു...

>>സ്വന്തം പ്രശസ്തി അത് വര്‍ദ്ധിപ്പിക്കുമെങ്കില്‍ ആളുകള്‍ കൂടുതല്‍ നന്മ ചെയ്യാന്‍ തയ്യാറാകും എന്നതു കൊണ്ടായിരിക്കും 'ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുത്' എന്ന ഒരു നിയമം ഉണ്ടായത്.<<<

അല്ല, തെറ്റ്!

സഹായം സ്വീകരിക്കുന്നതുമൂലം ഒരു വ്യക്തിക്ക് സമൂഹത്തില്‍ ഉണ്ടാകുന്ന 'മാന്യതക്കുറവ്' / 'കഴിവില്ലായ്മ' / കുറ്റബോധം / അധമബോധം / തുടങ്ങിയതൊക്കെ ഇല്ലാതാക്കാനാണിത്.

ഉദാഹരണം : ഞാന്‍ ഒരു സഹായം ലഭിച്ചവനാണെന്ന് മൂന്നാമതൊരാള്‍ അറിയുമ്പോള്‍എനിക്കുണ്ടാവുന്ന നാണക്കേട് മൂന്നാമതൊരാള്‍ അറിയാത്ത പക്ഷം പക്ഷം ഉണ്ടാവില്ല.

Muhammed Shan പറഞ്ഞു...

നന്നായിരിക്കുന്നു.. ഒന്ന് കൂടെ വായിക്കണം..വീണ്ടും വരാം ..

തറവാടി പറഞ്ഞു...

>>പത്തു കല്പനകള്‍ എഴുതാന്‍ ശ്രമിച്ചവര്‍ ആര്‍ക്കും തന്നെ പത്തെണ്ണവും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്കൊക്കെ ഒന്നോ രണ്ടോ മാത്രമെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ അവരുടെ സ്കോറും കൂടുതല്‍ എണ്ണം ഓര്‍മ്മിച്ചവരുടെ സ്കോറും തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിഞ്ഞില്ല.അപ്പോള്‍ മതബോധമായിരിക്കില്ല അവരെ കൂടുതല്‍ സത്യസന്ധരാക്കിയത്. അപ്പോള്‍ പിന്നെ എന്ത്?Probably a contemplation of a moral bench mark of some kind?<<

കഴിഞ്ഞ താങ്കളുടെ പോസ്റ്റിലേത് പോലെത്തന്നെ, ബന്ധമില്ലാത്ത കാര്യങ്ങളെ താരദമ്യപ്പെടുത്തി പ്രവസ്ഥാവനയിറക്കുന്നു. താങ്കള്‍ എന്താണ് ഈ പഠനഫലത്തിലൂടെ ഉറപ്പിക്കുന്നതെന്ന് കൃത്യമായെനിക്ക് മനസ്സിലായില്ല, എങ്കിലും അറിഞ്ഞതടിസ്ഥാനപ്പെടുത്തിപറയുന്നു;

സത്യസന്ഥതക്ക് ദൈവബോധം വേണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ സത്യസന്ഥരായിരിക്കും അവിശ്വാസികളേക്കാള്‍, തന്നെ ദൈവം വീക്ഷിക്കുന്നുണ്ടെന്ന ധാരണയാണ് വിശ്വാസിയെ കൂടുതല്‍ സത്യസന്ഥരാക്കുന്നത്.

ഓര്‍മ്മശക്തിയാണ് വിശ്വാസത്തിന്റെ കാതല്‍ എന്നാരാണ് താങ്കളെ ധരിപ്പിച്ചത്? അല്ല താങ്കളുടെ പരീക്ഷണത്തെ വിലയിരുത്തിയപ്പോള്‍ തോന്നിയതാണ്.

തറവാടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
തറവാടി പറഞ്ഞു...

>>ഇതൊക്കെയാണ് നന്മയുടെ മനഃശ്ശാസ്ത്രം<<

ഏതൊക്കെ?!!!

തറവാടി പറഞ്ഞു...

>>നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്<<

കുറയില്ല!

വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുങ്ങികിടന്നാല്‍ മനുഷ്യന്‍ മരിക്കും എന്നത് വിശ്വസിക്കാന്‍ പരീക്ഷിക്കണം വേണം എന്നുണ്ടെങ്കില്‍ എന്ത് പറയാന്‍?

സജി പറഞ്ഞു...

അടിയന്‍ രച്ചിപ്പോം...
അടിയന്‍ ലച്ചിപ്പോം - എന്നാണെന്നാണ് ഓര്‍മ്മ...
(എന്തെങ്കിലും തിരുത്തിയില്ലെങ്കില്‍ ഒരു സുഖവുമില്ല..)

CKLatheef പറഞ്ഞു...

>>> ദൈവം അനുവദിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ദത്തെടുക്കല്‍ വളരെ അധാര്‍മ്മികമായ പ്രവര്‍ത്തിയാണെന്ന് യതൊരു സംശയവുമില്ലതെ,സങ്കോചവുമില്ലതെ പ്രഖ്യാപിച്ച ജന്മങ്ങളേയും ബ്ലോഗില്‍ കണ്ടിട്ടുണ്ട്-their moral code already been decided by their god for all eternity.(ഇനി അത് ലത്തീഫ് തന്നെയായിരുന്നോ?ഒരു സംശയം....)<<<

ദത്തെടുക്കല്‍ വളരെ അധാര്‍മികമായ പ്രവര്‍ത്തിയാണ് എന്ന് ഇസ്്‌ലാമിനെ പ്രതിനിധീകരിച്ച് ആരും പറഞ്ഞിട്ടില്ല. നിയമപരമായ സൂക്ഷമതക്കും കൃത്യതക്കും ദത്തുസമ്പ്രദായത്തിന്റെ അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരിനം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് മേല്‍ പ്രസ്ഥാവന എന്നില്‍ നിന്നാണെന്ന് ധ്വനിപ്പിക്കുന്ന പ്രയോഗം തിരുത്തുക. ഞാന്‍ പറഞ്ഞത് ഇതാണ്.

>>> എങ്കില്‍ ഭൂരിഭാഗം പേര്‍ക്കും നന്മ എന്ന് തോന്നുന്ന ദത്തെടുക്കല്‍ ചിലരുടെ തഖ് വ എന്ന ധാര്‍മികബോധം,സൂക്ഷമത, ദൈവഭയം എന്നിവയ്ക്ക് എതിരായിരിക്കും. <<<

മേല്‍ സൂചിപ്പിച്ച ദത്തെടുക്കല്‍ നിരോധിക്കാനുള്ള കാരണം വളരെയേറെയാണ്. നീതിയെ അത് അട്ടിമറിക്കുന്നു. ഇസ്്‌ലാമിന്റെ സദാചാരനിയമങ്ങളെ അത് അവതാളത്തിലാക്കുന്നു തുടങ്ങിയ ചില വശങ്ങള്‍ അതിലുണ്ട്. അതുകൊണ്ട് ഇതുപോലൊരു സമാന്യവല്‍കരണം സത്യസന്ധമായ ചര്‍ചക്ക് പ്രയോജനം ചെയ്യില്ല.

>>> മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതത്തിന്റെ 'സുപ്പീരിയോരിറ്റി' ആണ്. <<<

സാമൂഹിക പ്രതിബദ്ധതയേക്കാള്‍ മതത്തിന്റെ സുപ്പിരിയോരിറ്റി എന്ന പ്രയോഗത്തിന് ഇസ്്‌ലാമില്‍ പ്രസക്തി ഇല്ല. മതത്തിന്റെ ഏറ്റവും വലിയ പ്രയോരിറ്റി സമൂഹിക പ്രതിബദ്ധതയാണ് എന്നതാണ് അതിന്റെ കാരണം.

>>> പരലോകത്തേക്കുവേണ്ടി ജീവിക്കുന്നവര്‍ക്ക് എന്ത് ഇഹലോക ജീവിതം? <<<

ഇസ്്‌ലാമിനെക്കുറിച്ചാണ് താങ്കളിത് പറഞ്ഞതെങ്കില്‍ ഈ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞ ഏറ്റവും വലിയ അസംബന്ധം ഇതാണ്. ഇഹലോകം വിശ്വാസികള്‍ക്ക് സല്‍കര്‍മം ചെയ്യാനുള്ള ഇടമാണ്. അതില്‍ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.

>>> ഒരു സഹജീവിയെ പരലോകത്തേക്കുള്ള വിസക്ക് വേണ്ടിയല്ലാതെ ഇഹലോകത്ത് സംരക്ഷിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയാത്തവരോട് എന്ത് പറയാന്‍? <<<

ഇതും ഇസ്‌ലാമിനെ ഉദ്ദേശിച്ചാണെങ്കില്‍ താങ്കളുടെ രണ്ടാമത്തെ മഹാഅബദ്ധം... സഹജീവിയെ സംരക്ഷിക്കാത്ത ഒരാള്‍ക്ക് പരലോകം നഷ്ടപ്പെടും എന്ന് പഠിപ്പിക്കുന്ന് ദര്‍ശനമാണിസ്ലാം.

ചര്ച നടക്കട്ടേ...

നന്ദന പറഞ്ഞു...

ഒന്ന്കൂടി വായിക്കണം

anoopadr പറഞ്ഞു...

Latheef entha 'corollary' paranju kalikkuvaano?

M.A Bakar പറഞ്ഞു...

ബ്രൈറ്റേ വല്ലാത്ത നിലവാര തകര്‍ച്ച വന്നിട്ടുണ്ട്‌. പഴയ മൂക്കിപ്പോടി ട്രിക്കുകള്‍ ഇപ്പൊള്‍ മതവുമായി കലര്‍ത്തുമ്പോല്‍ ഏച്ച്‌ വച്ചതായി തോന്നുന്നു.

എന്നാലും പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കട്ടെ.. ലതീഫിണ്റ്റെ പോസ്റ്റുകൂടെ വായിച്ചു വരാം.

അരുണ്‍/arun പറഞ്ഞു...

ബ്രൈറ്റിന്റെ പോസ്റ്റ് പഞ്ഞിമിട്ടായി അല്ലല്ലോ . ഒന്ന് അയവെട്ടട്ടെ !

ബൈ ദി ബൈ

തറവാടി തന്റെ ആദ്യത്തെ കമറ്റിലെ ഒരു ഭാഗത്തെ (ദൈവമെന്നാല്‍ കിരീടവും ചെങ്കോലുമുള്ള ഒരാജാനബഹു ഏഴാനാകാശത്തില്‍ സിഹാസനത്തിലിരുന്ന് ഭൂമിയിലെ കാര്യങ്ങള്‍ വീക്ഷിക്കുന്നു എന്ന് ധരിക്കുന്ന വിഡ്ഡിശിരോമണികള്‍ ഇതുപോലെ പ്രസ്ഥാവനകളും പഠനങ്ങളുമൊക്കെ നടത്തും, )രണ്ടാമത്തെ കമന്റിലെ ഒരു ഭാഗം കൊണ്ട് ( സത്യസന്ഥതക്ക് ദൈവബോധം വേണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ സത്യസന്ഥരായിരിക്കും അവിശ്വാസികളേക്കാള്‍, തന്നെ ദൈവം വീക്ഷിക്കുന്നുണ്ടെന്ന ധാരണയാണ് വിശ്വാസിയെ കൂടുതല്‍ സത്യസന്ഥരാക്കുന്നത്.
) വെട്ടിനുറുക്കിയത് വളരെ നന്നായി

തറവാടി പറഞ്ഞു...

അരുണ്‍,

രണ്ടും രണ്ടാണല്ലോ!

രണ്ടാമത്തെ എന്റെ കമന്റ് പഠനം നടത്തുന്നവരുടെ ദൈവത്തെപറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചത്, മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ വിശ്വാസികളില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം‍ , അതുകൊണ്ട് തന്നെയാണ് അവരെ (പഠനം നടത്തുന്നവരെ) വിഡ്ഡികള്‍ എന്ന് സംബോധന ചെയ്തതും.


മൂന്നാമത്തെ കമന്റ്,

ഒരു വിഭാഗത്തിന്റെ ഗുണം സൂചിപ്പിക്കുമ്പോള്‍ ആ വിഭാഗത്തിലെ ഏറ്റവും മോശം സാമ്പിളിനെ അടിസ്ഥാനപ്പെടുത്തുന്നതാണ് ഉത്തമം; ഏറ്റവും അടിത്തട്ടിലുള്ള വിശ്വസികളില്‍ പോലും ന്മയുണ്ടാവാന്‍ കാരണം തന്നെ ദൈവം വീക്ഷിക്കുന്നു എന്ന വിശ്വാസമാണ്.

നന്ദന പറഞ്ഞു...

bright,
ഈ പോസ്റ്റുമായി ബന്ധമുള്ള ഒരനുഭവം പറയാം
എന്റെ നാട്ടിലെ RTO office ൽ ജോലിചെയ്തിരുന്ന മൂന്ന് പേരുണ്ടായിരുന്നു. ഒരാൽ കുഞ്ഞാലിയും മെറ്റൊരാ‍ൾ ജോസും അടുത്തയാൾ ഗോവിന്ദൻ നബ്യാരും. ഇവരിൽ കുഞ്ഞാലി നെക്സലിന്റെ പ്രവർത്തകനായിരുന്നു. ജോസ് നിരീഷരവാദിയും, ഗോവിന്ദൻ നബ്യാർ കടുത്ത അംബല ഭക്തനും. പക്ഷെ കുഞ്ഞാലിയും ജോസും ഒരിക്കല്പോലും കിക്കൂലിവാങ്ങിയതായി അറിവില്ല മറിച്ച് ഗോവിന്ദൻ നബ്യാർ കൈക്കൂലിയുടെ ആശാനായിരുന്നു. ഇതിലെ ഏറ്റവും രസകരമായ അനുഭവം കുഞ്ഞാലിയേയും ജോസിനേയും ജനങ്ങൽ ഇഷ്ടപ്പെട്ടിരുന്നില്ല. ഗോവിന്ദൻ നബ്യാരെ എല്ലാവർക്കും നല്ലമതിപ്പായിരുന്നു. അതാണ് ജനം. (മറ്റൊരു കാരണവുമുണ്ട് കുഞ്ഞാലിയേയും ജോസിനേയും അവരുടെ മതത്തിൽനിന്നും പുറത്താക്കിയിരുന്നു)
അപ്പോൾ ധാർമികതയും മതവും ദൈവവും എത്രാകലത്തിലാണെന്ന് മനസ്സിലാവും.

ചിത്രഭാനു പറഞ്ഞു...

ബുദ്ധൻ പറഞ്ഞു. ” നല്ലതായതുകൊണ്ട് നൻമചെയ്വിൻ. വേറൊന്നും ചോദിക്കരുത്. അതുമതി. കെട്ടുകഥ കാരണമായോ, കഥവഴിക്കോ, അന്ധവിശ്വാസം ഹേതുവായോ നല്ലത് ചെയ്യാൻ പ്രേരിതനായവൻ, സന്ദർഭം ലഭിച്ചാലുടൻ തിൻമ ചെയ്തു പോവും. നൻമക്ക് വേണ്ടി നൻമ ചെയ്യുന്നവൻ മാത്രമാണു നല്ലവൻ; അതായിരിക്കും ആ മനുഷ്യന്റെ സ്വഭാവം
----------ബൌദ്ധഭാരതം, വിവേകാനന്ദൻ

വിചാരം പറഞ്ഞു...

ഏറ്റവും നിന്ദ്യവും നീചവുമായൊരു പ്രവൃത്തിയെ ന്യായീകരിക്കണെമെങ്കില്‍ അവിടെ മതമോ ദൈവമോ മതി- സ്വന്തം മക്കളെ കാളിക്ക് ബലികഴിപ്പിയ്ക്കുന്നവര്‍,ലക്ഷകണക്കിന് ആടുകളെ കൊന്നടക്കുന്ന ഹജ്ജ്, ക്കോഴികളെ കൊല്ലാകൊല ചെയ്ത് ഉറഞ്ഞു തുള്ളുന്ന കോമരങ്ങള്‍ അങ്ങനെ അനേകം ഉദാഹരണങ്ങള്‍- ഇതല്ലാം ദൈവത്തിന്റെ കല്പന പ്രകാരം ധാര്‍മ്മികതയാണ് എന്നാല്‍ സാദാ മനുഷ്യരെ സംബന്ധിച്ച് കേവലം അധാര്‍മ്മികതയും.

ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ ?
Dr: ഒരു സംശയവും ഇല്ല ആ കാര്യത്തില്‍.

പ്രിയ സത്യന്വേഷി.. ദൈവം ഇല്ലന്ന് ബോധ്യമുള്ളവരാണ് Atheist

തറവാടി.. ഇസ്ലാമില്‍ വലത് ക്കൈകൊണ്ട് നല്‍കുന്നത് ഇടത് കൈ അറിയരുതെന്ന് പറഞ്ഞിട്ടും, മുസ്ലിം സംഘടനകളില്‍ അധികവും പാവങ്ങളെ സ്റ്റേജില്‍ കയറ്റി, പുസ്തകം വിതരണം,അരിവിതരണം തുടങ്ങി 10 പവന്‍ സ്വര്‍ണ്ണം നല്‍കി സ്വന്തം മക്കളുടെ കല്യാണത്തോടൊപ്പം പത്രങ്ങളില്‍ പരസ്യം ചെയ്തും ജനങ്ങളുടെ മുന്‍പില്‍ അവഹേളിക്കുന്നു എന്നത് വളരെ ശരിയാണ് അല്ലേ ?തറവാടിയെങ്കിലും സമ്മതിചത് നന്നായി, ചിന്തകനെ പോലുള്ള ഇസ്ലാമിസ്റ്റു ബ്ലോഗേര്‍സ് ഈ പരസ്യമായ അവഹേളനത്തെ ന്യായീകരിക്കുന്നത് കാണാം പല സ്ഥലങ്ങളിലും, തറവാടിയുടെ ഭാഷയില്‍ ചിന്തകന്‍ യഥാര്‍ത്ഥത്തില്‍ ദൈവ നിഷേധിയല്ലേ ?.

തറവാടി താങ്കളുടെ ഈ (ദൈവമെന്നാല്‍ കിരീടവും ചെങ്കോലുമുള്ള ഒരാജാനബഹു ഏഴാനാകാശത്തില്‍ സിഹാസനത്തിലിരുന്ന് ഭൂമിയിലെ കാര്യങ്ങള്‍ വീക്ഷിക്കുന്നു എന്ന് ധരിക്കുന്ന വിഡ്ഡിശിരോമണികള്‍)പ്രസ്താവന അസീസ് വേങ്ങര കേള്‍ക്കേണ്ട, താങ്കളുടെ ഭാഷയില്‍ ഈ അസീസ് വേങ്ങരയും അനേകം മുസ്ലിംങ്ങളും ഇങ്ങനെയുള്ള വിശ്വാസികളാണ്, നിങ്ങടെ മുഹമദ് പോലും അതുകൊണ്ടാണല്ലോ അദ്ദേഹം ദൈവത്തെ തേടി മിഹ്‌രാജ് പോയത്(ആകാശത്തേയ്ക്ക് ബുറാക്കെന്ന കുതിരയുടെ പുറത്തേറി പോയത്).

തറവാടി പറഞ്ഞു... ദൈവബോധം വേണമെന്ന് നിര്‍ബന്ധമില്ല എന്നാല്‍ വിശ്വാസികള്‍ കൂടുതല്‍ സത്യസന്ഥരായിരിക്കും അവിശ്വാസികളേക്കാള്‍, തന്നെ ദൈവം വീക്ഷിക്കുന്നുണ്ടെന്ന ധാരണയാണ് വിശ്വാസിയെ കൂടുതല്‍ സത്യസന്ഥരാക്കുന്നത്.

തറവാടി ജയിലിലധികവും വിശ്വാസികളാണ്, ഇനി അവരുടെ വിശ്വാസം ഇല്ലാതായി അവിശ്വാസി ആയതുകൊണ്ടായിരിക്കുമൊ കുറ്റം ചെയ്തത് , വിശ്വാസ വഞ്ചന കാണിച്ചത് .

തറവാടി പറഞ്ഞു...
>>നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്<<

തറവാടി ഈ ഭരണാധികാരികളിലധികവും വിശ്വാസികളാണ് ഏത് ...

ajex പറഞ്ഞു...

തറവാ‍ടീ,


രണ്ടാമത്തെ എന്റെ കമന്റ് പഠനം നടത്തുന്നവരുടെ ദൈവത്തെപറ്റിയുള്ള വികലമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചത്, മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ വിശ്വാസികളില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം‍ , അതുകൊണ്ട് തന്നെയാണ് അവരെ (പഠനം നടത്തുന്നവരെ) വിഡ്ഡികള്‍ എന്ന് സംബോധന ചെയ്തതും.


താങ്കൾ വിശ്വാസത്തിന്റെ ഏത് തട്ടിലാണെന്നറിയാൻ താല്പര്യമുണ്ട്.

തറവാടി പറഞ്ഞു...

അജെക്സ്,

ദൈവ വിശ്വാസം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നത് താങ്കള്‍ക്കറിയാമായിരിക്കും എന്ന് കരുതുന്നു.

തറവാടി പറഞ്ഞു...

വിചാരം,

ഒന്നാമത് ഞാന്‍ ഇവിടെ ഇസ്ലാം മതവുമായോ മറ്റൊരു മതവുമായോ ബന്ധപ്പെടുത്തി ഒന്നും അഭിപ്രായപ്പെട്ടിട്ടില്ല,

രണ്ടാമത് അവസാനം പറഞ്ഞത് എന്റെ വാക്കുകളാണോ അതോ ലേഖകന്റെ വാക്കുകളാണോ എന്നൊക്കെ കൃത്യമായി മനസ്സിലാക്കൂ എന്നിട്ട് പ്രതികരിക്കൂ.

sandu പറഞ്ഞു...

മറ്റൊരിടത്ത് പറഞ്ഞതാണ്‌ ഇവിടെ പറയേണ്ടതാണെന്ന് തോന്നുന്നു .
എം എം അക്ബര്‍ വാതോരാതെ അമറുന്നു ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്രം.അറബികള്‍ പെണ്‍ കുട്ടികളെ മണ്ണില്‍ കുഴിച്ചു മൂടിയിരുന്ന കാലത്ത് ........അവര്ക് സ്വത്തവകാശം നല്‍കിയത്രെ .ബന്ധത്തില്‍ ഏര്‍പ്പെടുന്ന്തിന്നു സ്ത്രീക് പാരിതോഷികം നല്‍കിയിരുന്ന അക്കാലത്തു എന്തിനു പെണ്‍കുട്ടികളെ കൊല്ലണം.രണ്ടാം വിവാഹമോ മൂനാം വിവാഹമോ ഒരു പ്രശ്നമായിരുന്നില്ല നിപുണയും സുന്ദരിയും ആയിരുന്നാല്‍ മതിയായിരുന്നു .ധനിക ആകാന്‍ എളുപ്പവുമായിരുന്നു ,സഞ്ചാരികളായ വ്യാപാരികള്‍ ,ഷോര്‍ട്ട് ടേം ബന്ധങ്ങള്‍ .പിന്നെ പ്രായമാകുമ്പോള്‍ ചെരുപ്പകാരെ വാങ്ങാനും കഴിയും .സ്ത്രീകള്ക് കുട്ടികളെ ദത്തെടുക്കാനുള്ള സ്വതത്രവും ഉണ്ട് .(മോശ മുതല്‍ ഇങ്ങോട്ട് ധാരാളം ഉദാ കിട്ടും )അവരെ പാല്‍ കൊടുക്കാന്‍ അടിമകളെയും ,സ്വന്തം കുട്ടികള്ക് പോലും പാല്‍ കൊടുക്കാന്‍ അങ്ങിനെ ഉള്ളവരെ ഏര്‍പ്പാടാക്കിയിരുന കാലഘട്ടം .അതിനുള്ളില്‍ മറ്റൊരു വ്യാപാരി എത്തിയിട്ടുണ്ടകം.ആവശ്യം ഇല്ലാത്ത എടാകൂടങ്ങള്‍ ഒഴിവാക്കുകയോ വിശസ്ത അടിമകളുടെ അടുത്തോ വളര്‍ത്തുന്ന രീതി ഉണ്ടെന്നു ചരിത്രം പറയുന്നു . വാത്സല്യം സഹിക്കാന്‍ കഴിയാത്തവര്‍ ദത്തു പുത്രന്മാരയെ ഏറ്റെടുതിടുന്ടകം, ഷോര്‍ട്ട് ടേം ബന്ധം സ്ഥിരബന്ധമായാല്‍ ഭര്‍ത്താവിനു എതിര്‍ക്കാന്‍ കഴിയാത്ത വിധം ധാരനപത്രമോ സ്വതവകശമോ നല്കിയിരുന്നിരിക്കാം ,
അതാന്നു ലതീഎഫ് പറയുന്ന സദാചാരത്തിന് വിലങ്ങു തടിയായ ദത്തു സംസ്കാരം .എളുപ്പം ആകി തരുക എന്നതാണ് അള്ളാഹു ഉധേശിക്കുന്ന്തു.പുരുഷന്മാര്‍ക് ഇഷ്ടപെടുന്ന രീതിയില്‍ പെണ്ണുങ്ങളെ നിയന്ത്രിക്കുക ആന്നു ചെയ്തതെന്ന് തോന്നുന്നു .വ്യാപരികള്ക് ആശ്രെയിച്ചു ജീവിച്ച സമുദായം അവര്‍ വ്യാപാരികള്‍ ആയപ്പോള്‍ അവര്ക് ആശാസത്തോടെ യാത്രയില്‍ എര്പെടാനുള്ള നിയമങ്ങള്‍ ഒരുക്കി .

മതങ്ങളിലെ അധര്മീകത അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് വിശ്വാസികള്‍ .ഒരു ബ്രാന്‍ഡ്‌ ദൈവത്തിന്റെ പേരില്‍ മറ്റൊരു ബ്രാന്‍ഡ്‌ ദൈവത്തിനു കീഴിലുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്.അതേറ്റവും കൂടുതല്‍ ഇസ്ലാം മതത്തില്‍ ആയതു കൊണ്ടന്നു അത് കൂടുതല്‍ എതിര്‍ക്കപെടുന്നതും .മറ്റുള്ളവരുടെ ജാതിയെകുറിച്ചു എത്രയേറെ ചിന്തിക്കുന്നവര്‍ വേറെ ഇല്ലെന്നു തോന്നുന്നു .ചെറുപ്പം മുതലേ ജാതി പറയിക്കാതെ മനുഷ്യനായീ മാത്രം കാണണം എന്നു പഠിപ്പിച്ചു വളര്‍ത്തിയ എന്റെ മകന്‍ ഒരു വര്‍ഷത്തെ ഇസ്ലാമിക്‌ സ്റ്റഡി കൊണ്ട് പഠിച്ച കാര്യം ഞെട്ടലോട്‌ കൂടി മാത്രം ഓര്‍ക്കാന്‍ കഴിയൂ .പാര്‍കില്‍ പുതിയതായീ കിട്ടിയ കൂട്ടുകാരനോട് ആവേശത്തോടെ കളിയ്ക്കാന്‍ കൂടിയ അവന്‍ വിളിച്ചു ചോദിച്ചു "ഇവന്‍ moral science ആന്നു കളിച്ചാല്‍ അള്ളാഹു കോപിക്കുമോ എന്നു.അവന്റെ സ്കൂള്‍ കലഹങ്ങളില്‍ ആറു ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്ന അവനെ ഞങ്ങള്‍ കളിയാക്കി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വരുമ്പോള്‍ തിരുത്തി കൊടുക്കാറുണ്ട് .അതിനു വേണ്ടി സമയം ചിലവാക്കേണ്ടി വരുമ്പോള്‍ എനിക്ക് പേടി തോന്നരുന്ന്ട് .എങ്കിലും ഞാന്‍ കരുതും അവന്‍ പഠിക്കട്ടെ സ്വയം വായിച്ചു പഠിക്കാന്‍ കഴിഞ്ഞാല്‍ അവന്‍ ചോദിക്കാനും പഠിക്കും .ലോകാവസാനം വരെ ഉള്ള പുസ്തകത്തില്‍ എന്തെന്നറിയാത്തവര്‍ ആന്നു ഭുരിഭാഗവും .എന്നിട്ട് കുശുമ്പും കുന്നായ്മയും ഉള്ള ജീവിതം നയിക്കുകയും ദൈവഭയമെന്ന നാടകം തുടരുകയും ചെയ്യും .
MORAL SCIENCE -മറ്റു മതക്കാര്‍ ഇസ്ലാമിക് പഠിക്കാതെ മോറല്‍ സയന്‍സ് പഠിക്കാന്‍ പോകുന്നത് കൊണ്ട് ബഹു ദൈവ ആരാധകരായ അവരൊക്കെ പരിഹാസപാത്രമാണാ കുഞ്ഞുമനസ്സില്‍ . എത്ര മാതാപിതാക്കളുണ്ടാകും ഇതു തിരുത്താന്‍ സമയം കണ്ടെത്തുന്നത് .ഈ വേര്‍തിരിവ് സമൂഹത്തില്‍ എത്ര വേര്‍തിരിവുണ്ടാക്കും .ഉണ്ടാക്കിയിരുക്കുന്നു .അതിനു കാരണം സാമാന്യ മര്യാദ പോലും കാണിക്കാതെ വേര്‍പെട്ടു ജീവികുന്നവരനെന്നു കാണിക്കാനുള്ള വെഗ്രതയന്നു .

cALviN::കാല്‍‌വിന്‍ പറഞ്ഞു...

സത്യാന്വേഷി,

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച/ പ്രാര്‍ഥനകള്‍ കേള്‍ക്കുകയും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തില്‍ എതെങ്കിലും തരത്തില്‍ ഇടപെടാന്‍ കഴിയുകയും ചെയ്യുന്ന, പ്രപഞ്ചത്തെ സം ഹിരിക്കാന്‍ കഴിവുള്ള ഒരു ദൈവം ഇല്ല എന്ന് ബോധ്യമുള്ളവര്‍ ആണ് atheists.

സത്യാന്വേഷി പറഞ്ഞു...

കാല്‍‌വിന്‍,

ഈ 'ബോധ്യം' സ്വയം വരുന്നതാണോ അതോ ദൈവം നേരിട്ട് ബൊധ്യപ്പെടുത്തുന്നതോ? ബ്രൈറ്റിന്‍റെ നിര്‍‌‌വ്വചനത്തില്‍ നിന്ന് എനിക്കു മനസ്സിലാകുന്നത് അങ്ങനെയല്ല. അദ്ദേഹം സ്വയം വിശദീകരിച്ചാല്‍ നന്നായിരുന്നു

cALviN::കാല്‍‌വിന്‍ പറഞ്ഞു...

തീസ്റ്റ് - എതിയെസ്റ്റ് ചര്‍ച്ചയ്ക്കിവിടെ പ്രസക്തിയില്ല. ഏതിയെസ്റ്റ് എന്താണെന്ന് തീരുമാനിക്കേണ്ടത് ഏതായാലും വിശ്വാസിയല്ല. ബ്രൈറ്റ് എന്ത് വിശദീകരണം തരുന്നു എന്നത് എതിയെസ്റ്റുകളുടെ നിലപാടുകളെയും വീക്ഷണത്തെയും ബാധിക്കുകയും ഇല്ല

സത്യാന്വേഷി പറഞ്ഞു...

പ്രിയ വിചാരം,

ഉണ്ട് എന്നു ബോധ്യമില്ലാത്തവരാണ് എന്നതാണ് സത്യ സന്ധമായ നിര്‍‌വചനം. ഒരു സംഗതി ഇല്ല എന്നു ബോധ്യം വരണമെങ്കില്‍ അയാള്‍ സര്‍‌വ്വജ്ഞന്‍ ആയിരിക്കണം.

bright പറഞ്ഞു...

കാല്‍വിന്‍ പറഞ്ഞപോലെ ഇതൊരു എത്തീസ്റ്റ് തീസിസ്റ്റ്‌ ചര്‍ച്ചയല്ലോ.അത് നമുക്ക് വേറൊരു പോസ്റ്റിലാവാം.എന്നാലും ഒരു ചെറിയ വിശദീകരണം.

Of course for all practical purposes what Calvin and vicharam has said is perfectly right.But if you are inclined towards philosophy,there is something else to it.

An atheist is someone who doesn't believe there is god,and is not someone who believe there is no god.The emphasis is in 'not believing'.Because that is the default position on any issue.Thus Atheism is not an opinion,but a lack of one.Just like you can't count not collecting stamps as a hobby,Atheism is a lack of belief,and not a belief.(That doesn't mean Atheists consider the existence of god,or the lack of one as equally probable.The burden of proof should be on someone who put forward any such claim,and not the other way round.Atheists don't go about verifying all outrageous claims.They have much better things to do with their time.)

സത്യാന്വേഷി പറഞ്ഞു...

വിശദീകരണം തൃപ്തികരം. പക്ഷേ, "of course for all practical purposes what Calvin and vicharam has said is perfectly right" എന്ന പ്രസ്താവന ശരിയല്ല. ഉണ്ട് എന്നു വിശ്വാസം വരാത്തവനും, ഇല്ല എന്നു വിശ്വസിക്കുന്നവനും (Atheism is a lack of belief,and not a belief) തമ്മില്‍ വലിയ അന്തരം ഉണ്ട്. ഈ ചര്‍ച്ച ഇവിടെ നിര്‍ത്താം. നന്ദി.

ജിപ്സന്‍ ജേക്കബ് പറഞ്ഞു...

Wonderful post.

sanchari പറഞ്ഞു...

യുക്തിവാദി അക്രമം ജവാന്മാര്‍ കൊല്ലപ്പെട്ടു ഇവിടെ വായിക്കുക

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

സഞ്ചാരി എല്ലാ യുക്തിവാദി പൊസ്റ്റിലും നടന്ന് 'യുക്തിവാദി ആക്രമം' നിക്ഷേപിക്കുകയാണല്ലോ!!
മാവൊയിസ്റ്റുകള്‍ ചെയ്ത അ‍ക്രമങ്ങള്‍ യുക്തിവാദികളുടെ തലയില്‍ കെട്ടിവെക്കാനുളള ശ്രമം കൊള്ളാം. പക്ഷേ ഇതു കേട്ടിട്ടും യുക്തിവാദികൊളൊന്നും 'യുക്തിവാദിസമുദായത്തെ ഒന്നടങ്കം ടാറ
ടിക്കുന്നേ' എന്ന് വിലപിച്ച് നടക്കാത്തതെന്തെന്നാണ്‌ അതിശയം. എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ എന്ന് അവരാരും ചോദിച്ചു കണ്ടില്ല.

LinkWithin

Related Posts with Thumbnails