2010, മേയ് 20, വ്യാഴാഴ്‌ച

നന്മയുടെ പരിണാമശാസ്ത്രം.

ഈ വിഷയത്തില്‍ മുന്‍പെഴുതിയ പോസ്റ്റുകള്‍ ... (1) ധാര്‍മ്മികതയ്ക്ക് ദൈവവിശ്വാസം വേണോ?.... (2) Morality Revisited..... (3) ധാര്‍മ്മികതയും മതങ്ങളും.... (4) നന്മയുടെ മനഃശ്ശാസ്ത്രം..


നന്മയുടെ പരിണാമശാസ്ത്രം.

ആദ്യം നമുക്ക് altruism പരിചയപ്പെടാം. Altruism refers to behavior by an individual that increases the fitness of another individual while decreasing the fitness of the actor.നന്മ എന്ന വാക്കിന്റെ ഏറ്റവും ലളിതമായ നിര്‍വ്വചനം ഇതാണ്.(നന്മ എന്താണെന്നു നിര്‍വ്വചനം കൊടുക്കാന്‍ ഒരു മതബ്ലോഗില്‍ ഒരു വിദ്വാന്‍ വെല്ലുവിളിച്ചിരിക്കുന്നു.പാവം.!!) ജൈവശാസ്ത്രപരമായി Altruism രണ്ടു തരമുണ്ട്. Kin altruism,reciprocal altruism.

Kin altruism

Kin altruism മനസ്സിലാക്കാന്‍ ആദ്യം ആധുനിക പരിണാമ ശാസ്ത്രത്തിലെ inclusive fitness എന്താണെന്നു മനസ്സിലാക്കണം.ഇന്‍ക്ളൂസ്സീവ് ഫിറ്റ്നസ്സ് എന്നാല്‍ ..the realization that an individual's total reproductive success include his or her effects on the success of individuals who also carry the gene in question-i.e., his relatives. So we expect relatives to cooperate.Nature don't care about individual fitness. All that matters is inclusive fitness only. In humans, this explains everything from mothers taking care off their infants to nepotism.(ഞാന്‍ മുന്‍പ് പലയിടത്തും പറഞ്ഞതാണ്, The phrase 'survival of the fittest' has got nothing to do with modern evolutionary theory.Ironically the coiner of the immortal phrase ''survival of the fittest,Herbert Spencer was not a Darwinist at all.He believed in Lamarckian inheritance.)


എന്റെ ജീനുകള്‍ എന്റെ കൂടപ്പിറപ്പുകളുടെ ശരീരത്തിലും (one in two chance) മറ്റു ബന്ധുക്കളുടെ ശരീരത്തിലും (for first cousins,one in eight chance) ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് അവരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും എന്റെ ജീനുകള്‍ക്ക് ഗുണകരമാണ്.മനുഷ്യരില്‍ മാത്രമല്ല മറ്റു സസ്തനികളിലും പക്ഷികളിലും പ്രാണികളിലും എന്തിന്, വെറും ബാക്റ്റീരിയയില്‍ പോലും പരസ്പര സഹായം നിരീക്ഷിക്കപ്പെട്ടിടുണ്ട്.(ഇതെങ്ങിനെ വിശ്വാസികള്‍ വിശദീകരിക്കും? ഇനി അതും ദൈവം കൊടുതതാണെങ്കില്‍ ദൈവഭയം കൂടാതെയുള്ള നന്മ ബാക്ടീരിയ മുതല്‍ക്കുള്ള ജീവികള്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് അത് മനുഷ്യനായിക്കൂടാ?) Biologist William Hamilton calculates that if the benefit to the relative,multiplied by the probability that a gene is shared,exceeds the benefit to the individual,that gene will spread in the population.(ബ്രിട്ടീഷ്‌ ബയോളജിസ്റായ J.B.S Haldane നെ കുറിച്ച് ഒരു കഥയുണ്ട്.ഒരു സഹോദരന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്,ചില കണക്കുകൂട്ടലുകളൊക്കെ നടത്തിയ ശേഷം,ഒരാള്‍ക്കു വേണ്ടിയൊന്നും ജീവന്‍ കൊടുക്കാന്‍ പറ്റില്ല,പക്ഷേ മൂന്ന് സഹോദരന്മാര്‍ക്കോ ഒന്‍പതു ഫസ്റ്റ് കസിന്‍സിനോ വേണ്ടിയാണെങ്കില്‍  തന്റെ ജീവന്‍ കൊടുക്കാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്രെ.)അപ്പോള്‍ Kin altruism എന്നാല്‍ ബന്ധുജനങ്ങളെ സഹായിക്കുക.Blood is thicker than water എന്ന ബോധം.അത്ര തന്നെ. അതുവഴി സഹായിക്കുന്ന ആള്‍ ബന്ധുക്കളുടെ ശരീരത്തിലുള്ള അയാളുടെ തന്നെ ജീനുകളേയാണ് സഹായിക്കുന്നത്.Selfish Gene എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്‌ ഇതാണ്. Genes of course have no feelings, selfish merely means ''acting in ways that makes one's own replication more likely.'' The way for a gene to do that is to wire the brain so that the animal's pleasures and pains cause it to act in ways that allows more copies of the said gene in the future generations.(To know more read Richard Dawkins's The Selfish Gene.)


The sacrifices made for love are modulated by the degree of relatedness.people make more sacrifices for their children than their nephews and nieces.They are also decided by the expected reproductive life of the recipient.Parents sacrifice more for children than children sacrifice for parents.കൂടുതല്‍ കൂടുതല്‍ വൃദ്ധ സദനങ്ങള്‍ ഉണ്ടാകുന്നതിന്റെ ശാസ്ത്രീയ വിശദീകരണം.!!!.(N.B Don't fall into the trap of naturalistic Fallacy.What is natural doesn't mean right or good or even ethical.)ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തെയും ഇങ്ങനെ വിശദീകരിക്കാം.The other parent has as much of a genetic stake in the child as I do.So what is good for her is also good for me.കുട്ടിയെ കരുതി മാത്രം പരസ്പരം തലതല്ലി കീറാതെ ജീവിക്കുന്നവരാണല്ലോ പലരും.എന്നാല്‍ കുട്ടികള്‍ക്ക് സ്വയം പ്രാപ്തി നേടുന്നതോടു കൂടി ഈ സഹകരണവും ഇല്ലാതാകും.(പ്രേമത്തെയും വിവാഹമോചനത്തെയും പറ്റി വേറൊരു പോസ്റ്റില്‍ എഴുതിയിരുന്നു.)


Kin altruism എന്ന സ്വന്തം ജീനുകളെ സഹായിക്കല്‍ പ്രവര്‍ത്തിയില്‍ വരാന്‍ ആ ജീനുകള്‍ എവിടെയെല്ലാം ആരുടെയെല്ലാം ശരീരത്തില്‍ കാണും എന്നറിയണ്ടേ?ഇവിടെയാണ് പാരമ്പര്യത്തിന്റെ പ്രസക്തി.We Homo Sapiens are obsessed with genology.(Other animals use smell etc to identify kinships.)ഒരാളോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ (ഉദാ:ഒരു ഇന്റര്‍വ്യൂ) അല്ലെങ്കില്‍ ഏതു ഔദ്യോഗിക രേഖയിലായാലും,സ്വന്തം പേര്,അച്ഛന്റെ പേര്,കുടുംബപ്പേര് ഇങ്ങനെയാണ് പോവുക.ഇപ്പോഴും ഗോത്ര സ്വഭാവം സൂക്ഷിക്കുന്ന അറബി നാട്ടിലെ പേരുകള്‍ നോക്കുക.അഞ്ചോ ആറോ തലമുറകളുടെ പേരുകള്‍ അവര്‍ നിഷ്പ്രയാസം പറയും.ഗോത്രങ്ങളില്‍ തറവാടിത്തം, പാരമ്പര്യം,കുടുംബ മഹിമ,- these terms are proxy for some one who is trust worthy, and is not just some fly by night operator new to the tribe.'തന്തയില്ലാത്തവന്‍' പരിഹാസ്യനാകുന്നത് ഇതുകൊണ്ടാണ്.(മഹാഭാരതത്തിലെ കര്‍ണ്ണന്‍ അപമാനിതനായത് പാരമ്പര്യം പറയാനില്ലാത്തതുകൊണ്ടാണല്ലോ.നദികളുടെയും മഹാന്മാരുടെയും ഉത്ഭവം അന്വേഷിക്കേണ്ടതില്ല എന്നൊരു ന്യായം ദുര്യോധനന്‍ പറയുന്നുണ്ടെങ്കിലും.) മിക്കവാറും എല്ലാവരും നന്മ എന്ന് കണക്കാക്കുന്ന ദത്തെടുക്കല്‍ ‍,അധാര്‍മ്മികമാകുന്നത് എന്തുകൊണ്ട് എന്ന് ആര്‍ക്കെങ്കിലും വല്ല ഊഹവും കിട്ടിയോ?ആ തരം നിയമങ്ങള്‍ ഉല്‍ഭവിച്ച ഗോത്രങ്ങള്‍ നോക്കിയാല്‍ മതി.Where tribal solidarity and trust is reserved only for close relatives and their extended families,and where new tribes are formed by the fission along the blood lines,genology is important information.(അതൊരു തെറ്റല്ല.പക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിനൊക്കെ ദൈവീകമായ  ന്യായീകരണങ്ങള്‍ ചമയ്ക്കുന്നതാണ് കഷ്ടം.) സുന്നി ഷിയ തര്‍ക്കം ഉടലെടുക്കുന്നതുതന്നെ അധികാരം മുഹമ്മദിന്റെ കുടുംബത്തില്‍നിന്ന് പുറത്തു പോയതുകൊണ്ടാണല്ലോ.അധികാര വടംവലി പലപ്പോഴും നേതാവിന്റെ അനേകം ഭാര്യമാരിലുള്ള മക്കള്‍ തമ്മിലായിരിക്കും.(അര്‍ദ്ധ സഹോദരന്‍മാര്‍ ) സാധാരണ സഹോദരന്മാര്‍ തമ്മിലുള്ള  സഹകരണവും പരസ്പര സ്നേഹവും ഈ അര്‍ദ്ധ സഹോദരന്മാരില്‍ പ്രതീക്ഷിക്കേണ്ട.കാരണം പൊതുവായുള്ള ജീനുകള്‍ കുറവാണെന്നത് തന്നെ.Nepotism എന്ന സ്വജനപക്ഷപാതം ഒരു അനീതിയായി ആധുനികര്‍ കണക്കാക്കുമെങ്കിലും അതില്‍ ഒരു ഗോത്ര ഭരണത്തില്‍ അതില്‍ അധാര്‍മ്മികതയൊന്നുമില്ല.Kin altruism മുഖേനെയുള്ള സഹകരണം,ശരിയായ നിയമ വ്യവസ്ഥകളൊന്നുമില്ലാത്തിടത്ത് അത്യാവശ്യമാണ്.(തൊഴുത്തില്‍ കുത്തും പടലപ്പിണക്കങ്ങളും കഴിഞ്ഞിട്ടുവേണമല്ലോ ഭരിക്കാന്‍.)അറബി നാട്ടില്‍ എല്ലാ അധികാരസ്ഥാനങ്ങളും രാജാവിന്റെ അടുത്ത ബന്ധുക്കള്‍ക്കായിരിക്കും എന്ന് ശ്രദ്ധിക്കുക.അതുപോലെ പല കോര്‍പ്പറേറ്റ് കമ്പനികള്‍ ഭരിക്കുന്നതും ചെയര്‍മാന്റെ ബന്ധുക്കളായിരിക്കും.ചില്ലറ തര്‍ക്കങ്ങളും കുശുമ്പും പറഞ്ഞു തീര്‍ത്ത് ഒറ്റകെട്ടായി നില്‍കാന്‍ ബന്ധുത്വം എന്ന ഈ പശ ഉപകരിക്കും.(എന്നാല്‍ ഇവരുടെ ഭാര്യമാരും അവരുടെ മക്കളും തമ്മില്‍ ഈ കെമിസ്ട്രി ഇല്ലാത്തതുകൊണ്ട് പിന്നീട് പലപ്പോഴും അടിച്ചു പിരിയാം.)

 

[മതങ്ങളും മറ്റു ബഹുജന സംഘടനകളും ഈ രക്തബന്ധത്തിന്റെ ഭാഷ വളരെ വിജയകരമായി അനുകരിച്ച് കൃത്രിമമായി രക്തബന്ധുക്കളെ ഉണ്ടാക്കി അതു വഴി അംഗങ്ങളുടെ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാറുണ്ട്.kin altruism is so natural for us that imitating the vocabulary can make fictional families out of total strangers.ക്രിസ്തു മതത്തില്‍ പുരോഹിതന്മാരില്‍ ഫാതറും മദറും ബ്രദറും സിസ്റ്ററുമൊക്കെയുണ്ട്.ഇവരുടെയൊക്കെ തലവനായി പോപ്പ് എന്ന പരിശുദ്ധ പിതാവും.പിന്നെ സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവം.ക്രിസ്തുമസ്സ് ആഘോഷങ്ങളിലെ ക്രിസ്തുമസ്സ് ഫാദര്‍ എന്ന ക്രിസ്തുമസ്സ് പപ്പ. മാതൃരാജ്യം (എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്.),ഭാരത മാതാവ്, ഹിന്ദു മതത്തിലെ അമ്മ ദൈവങ്ങള്‍ , മാതാ അമൃതാനന്ദ മയി,സഹോദര നഗരങ്ങള്‍ ‍,മാഫിയ സംഘങ്ങളുടെ (crime families) തലവനായ ഗോഡ്‌ ഫാദര്‍ ,വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാര്‍ ‍,വിശ്വാസികളുടെ പിതാവാകാന്‍ കൂട്ടാക്കാത്ത പ്രവാചകന്‍, ചില മത ബ്ലോഗുകളില്‍ കാണുന്ന പരസ്പരം 'സഹോദരന്‍' ചേര്‍ത്തുള്ള വിളി.അങ്ങിനെ ഉദാഹരണങ്ങള്‍ എത്രയെത്ര.

  

യഥാര്‍ത്ഥ കുടുംബം(the solidarity perfected under millions of years of evolution) ഈ കൃത്രിമ കുടുംബത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും എന്നതുകൊണ്ട് ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ മത ,രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും കുടുംബം എന്ന സ്ഥാപനത്തെ ഭയപ്പെട്ടിട്ടുണ്ട്,തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. The family is a subversive organization,with an unfair advantage.Relatives innately care for one another more than comrades do.ഏകാധിപത്യ  പ്രവണതകളുള്ള രാഷ്ട്രീയ ദര്‍ശനങ്ങളും,അത് ലെനിനിസമായാലും,നാസിസമായാലും,കുടുംബത്തേക്കാള്‍ 'ഉയര്‍ന്ന' കൂട്ടായ്മയാണ് ലക്‌ഷ്യം വയ്ക്കുന്നത്. 'സന്ദേശം' എന്ന സിനിമയില്‍ ശങ്കരാടി അവതരിപ്പിക്കുന്ന കഥാപാത്രം കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിന് എതിരാണ് പാര്‍ട്ടി എന്ന് പറയുന്ന സീന്‍ നോക്കുക.The left wing view is that family is a bourgeois,patriarchal institution designed to suppress women,and weaken class solidarity.(പല 'കള്‍ട്ടു'കളിലും ആദ്യം ചെയ്യുന്നത് കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക എന്നതാണ്.) കുടുംബത്തിനുവേണ്ടി എന്തെങ്കിലും ത്യജിക്കുന്നത് നല്ലതാണെങ്കിലും പ്രത്യശാസ്ത്രത്തിനുവേണ്ടി കുടുംബം ത്യജിക്കുന്നതാണ് അതിനേക്കാള്‍ മികച്ചത്.പല ജനനേതാക്കളുടേയും ഏക യോഗ്യത അവര്‍ കുടുംബം നോക്കിയില്ല എന്നതാണെന്നു തോന്നും,അവരെ കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചാല്‍ .കുടുംബം പ്രശ്നമാണ് എന്ന് ഏറ്റവും അധികം തിരിച്ചറിഞ്ഞിട്ടുള്ള മറ്റൊരു വിഭാഗം മതങ്ങളാണ്.

 സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍.(ഖുറാന്‍ 9-23)

മതം പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് വിവാഹം നിഷിദ്ധമാണെന്ന് ഓര്‍ക്കുക. ബൈബിള്‍ നോക്കുക.. 

''Think not that I am come to send peace on earth: I came not to send peace, but a sword. For I am come to set a man at variance against his father, and the daughter against her mother, and the daughter in law against her mother in law. And a man's foes shall be they of his own household.He that loveth father or mother more than me is not worthy of me: and he that loveth son or daughter more than me is not worthy of me.'' (Mathew:34-37)]

 

Kin altruism ചെടികളില്‍ പോലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.സ്വന്തം സഹോദര സസ്യങ്ങള്‍ ഒരേ ചട്ടിയില്‍ വളരുമ്പോള്‍ വേരുകളുടെ വളര്‍ച്ച നിയന്ത്രിച്ചു പോഷകങ്ങള്‍ എല്ലാവരും പങ്കിട്ടെടുക്കുന്നതായി ചില പഠനങ്ങളില്‍ കണ്ടിട്ടുണ്ട്.എന്നാല്‍ അപരിചിതരായ സസ്യങ്ങളുടെ കൂടെ വളരുമ്പോള്‍ വേരുകള്‍ കൂടുതല്‍ വിശാലമായി പടര്‍ത്തി കൂടുതല്‍ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശ്രമിക്കും.ലിങ്ക് ഇവിടെ... Obviously by competing less with each other,they are increasing their direct fitness by not spending resources on competition, and their indirect fitness by not reducing the fitness of neighboring relatives.ഇതിന്റെ പ്രായോഗികമായ വശം കൃഷിയിലാണ്.നമ്മുടെ കൃഷി രീതികള്‍ മൊത്തം പുനര്‍ വിചിന്തനത്തിന് വിധേയമാക്കേണ്ടിവരും.Plants surrounded by siblings and by genotypes from the same population had lower individual fitness and produce fewer flowers and less vegetative biomass as a group.See link....(So once again 'Darwin's Dangerous Idea' is forcing us to reconsider some of our common sense notions.)

 

Reciprocal altruism

 

Reciprocal altruism എന്നാല്‍ പരസ്പര സഹായ സഹകരണ സംഘം.ശരിക്ക് പറഞ്ഞാല്‍ ‍-If you scratch my back,I will scratch yours.Reciprocal altruism പക്ഷേ അങ്ങിനെ ചുമ്മാ പരിണമിക്കാന്‍ സാധ്യമല്ല.കാരണം ഒരിക്കല്‍ സഹായം സ്വീകരിക്കുന്ന ജീവി മറ്റൊരവസരത്തില്‍ തിരിച്ചു സഹായിച്ചല്ലെങ്കില്‍ ആ സ്വാര്‍ത്ഥതയേയായിരിക്കും പ്രകൃതി തിരഞ്ഞെടുക്കുക.(Because every help has costs and the selfish animal is getting something for free.The behavior for selfishness will be selected,ie the 'gene' for selfishness dominate the gene pool and pretty soon every one will be behaving selfishly and the society collapses.)


നായാടി ജീവിക്കുന്ന ഒരു ആദിമ സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഒരു പരിധി വിട്ടു അംഗസംഖ്യ കൂടാന്‍ സാധ്യമല്ല.[അന്ത്രോപ്പോളജി  പഠനങ്ങളില്‍നിന്നു മനസ്സിലാകുന്നത് ഒരു നായാടി സമൂഹത്തിന്റെ കപ്പാസിറ്റി ശരാശരി 60 മുതല്‍ പരമാവധി150 വരെ എന്നാണ്.(Dunbar's number).[രസകരമായ കാര്യം,ആധുനിക മനുഷ്യന്റെ കാര്യത്തിലും ഈ സംഖ്യക്ക് പ്രസക്തിയുണ്ട്.മനുഷ്യന്റെ തലച്ചോറിനു ഏകദേശം നൂറ്റന്‍പത് ആളുകളില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കില്ല എന്ന് Robin Dunbar ഫേസ് ബുക്ക്‌ മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളെ അടിസ്ഥാനമാക്കി പറയുന്നു.ലിങ്ക് ഇവിടെ....നന്നായി അധ്വാനിച്ചാല്‍ തന്നെ അവനവനുള്ളത് മാത്രമെ കിട്ടൂ.കൂടുതല്‍ കിട്ടിയാലും അവ സൂക്ഷിച്ചു വയ്ക്കാനും പോകുന്നിടത്തെല്ലാം കൊണ്ടു നടക്കാനും സാധ്യമല്ല.ഭാഗ്യവശാല്‍ എനിക്ക് ഒരു ദിവസം വേട്ടയാടി കൂടുതല്‍ മാംസം കിട്ടിയാല്‍ എനിക്ക് കഴിച്ചു തീര്‍ക്കാന്‍ പറ്റുന്നതിനു പരിധിയുണ്ടല്ലോ.കൂടുതലുള്ളത് മറ്റുള്ളവര്‍ക്ക് വീതിച്ചു കൊടുത്ത് ഭാവിയില്‍ എനിക്ക് ചീത്ത സമയം വരുമ്പോള്‍ പകരം സഹായം കിട്ടും എന്ന് പ്രതീക്ഷിക്കുന്നതാണ് സാധ്യമായ മാര്‍ഗ്ഗം.എനിക്ക് ആയുധമായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു എല്ലോ മൂര്‍ച്ചയുള്ള കല്ലോ കിട്ടിയാല്‍ പിന്നീട് എപ്പോഴെങ്കിലും ഉപയോഗിക്കാന്‍ ഒരു സ്റെപ്പിനിയായി  പോകുന്നിടത്തെല്ലാം അതും കൊണ്ടു നടന്നു ബുദ്ധി മുട്ടുന്നതിലും നല്ലത് ഒരു  ആവശ്യക്കാരന് ഇപ്പോള്‍ അത് കൊടുത്ത് അവന്റെ നന്ദിയും ഭാവിയിലെ സഹായവും നേടുക എന്നതാണ്.ഇങ്ങനെ നിവര്‍ത്തികേടുകൊണ്ട് നന്മ കാണിച്ചതിനെയാണ് 'Primitive communism' എന്ന് മാര്‍ക്സും ഏംഗല്‍സും തെറ്റിദ്ധരിച്ചു പുകഴ്ത്തിയത്.Their behavior is driven by sound cost benefit analysis and not by any commitment to some lofty socialist principles.ഗ്രൂപ്പിലുളള എല്ലാവരും തന്നെ പരസ്പരം ബന്ധുക്കളും പരിചയക്കാരും മാത്രമായിരിക്കും എന്നതുകൊണ്ട്  Kin altruism മാത്രം കൊണ്ട് ആ സമൂഹത്തിനു നിലനില്‍ക്കാം.Religions of small tribes do not need a strict moral code, because members of a tribe could all know each other, and resolve conflicts face-to-face. അതു കൊണ്ട് അവരുടെ മതങ്ങളും ദൈവ സങ്കല്‍പ്പങ്ങളും ധാര്‍മ്മിക നിയമങ്ങളും അതിനനുസരിച്ചാണ്.തീരെ ചെറിയ കുട്ടികളും വയസ്സന്മാരും രോഗികളും കൂട്ടത്തിലുണ്ടാകുന്നത് ഗ്രൂപ്പിന്റെ ചലന സ്വാതന്ത്ര്യത്തെ  മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. Contrary to popular belief both abortion and infanticide were common population control methods among hunter gatherers.They have no moral rules prohibiting it.It was common practice to leave behind wounded and the sick.(Any group that wouldn't do it -morally superior by our present standards,would have promptly become extinct.)

(ഓ.ടി.അബോര്‍ഷനെപ്പറ്റി..ബൈബിളില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ പറയുന്നുണ്ടെങ്കിലും,അബോര്‍ഷനെപ്പറ്റി ഒന്നും പറയുന്നില്ല.വിഷയവുമായി അല്‍പ്പമെങ്കിലും ബന്ധമുള്ള ഭാഗം ഇതാണ്.ഗര്‍ഭസ്ഥ ശിശുവിന് ഒരു മനുഷ്യന്റെ എല്ലാ അവകാശങ്ങളും ഇല്ല എന്ന് ഇതില്‍ സൂചനയുണ്ട്.ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടം 'കൊല' എന്ന് കണക്കാക്കുന്നില്ല.

 

''If men strive, and hurt a woman with child, so that her fruit depart [from her], and yet no mischief follow: he shall be surely punished, according as the woman's husband will lay upon him; and he shall pay as the judges [determine].''(Exodus:21:22)

 

സെയ്ന്റ് അഗസ്റ്റിനോ സെയ്ന്റ് തോമസ്‌ അക്വിനാസോ അബോര്‍ഷന്‍ ഒരു കൊലയായി കണക്കാക്കീട്ടില്ല. അത്ഭുതം തോന്നാം, എല്ലാ അബോര്‍ഷനും പാപമാണ് എന്ന് കത്തോലിക്കാ സഭ നിലപാടെടുക്കുന്നത് 1869-ല്‍ മാത്രമാണ്.(അബോര്‍ഷന്റെ അധാര്‍മ്മികതയെക്കുറിച്ച്  പഠിപ്പിക്കാന്‍ കുറെ ലഖു ലേഖകളുമായി വീടുതോറും കയറിയിറങ്ങുന്ന ബൈബിള്‍ ദൈവജ്ഞന്‍മാര്‍ക്കിട്ട് ഒരു പണി കൊടുക്കാന്‍ ഇതു മതി.:-))


വീണ്ടും വിഷയത്തിലേക്ക്.... വലിയ ഗ്രൂപ്പിനേക്കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്.All things being equal, in a competition between two groups, the group with the most people will win. Technologies and behaviors that allow higher populations are therefore beneficial.ഉദാഹരണം കൃഷി.പക്ഷേ ഗ്രൂപ്പ്‌ ചുമ്മാ വലുതായാലും വേറെ പ്രശ്നങ്ങളുണ്ട്.Remember there is no free lunch.ഒരു വലിയ ഗ്രൂപ്പില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അപരിചിതരുമായി നന്നായി പെരുമാറാനും ചില്ലറ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും കഴിയണം.വേണ്ടതിനും വേണ്ടാത്തതിനും വഴക്കും രക്തം ചിന്തലും ഗ്രൂപ്പിനെ ബലഹീനമാക്കും.മരിയോ പുസോയുടെ 'ഗോഡ്‌ ഫാദര്‍ ‍'എന്ന പുസ്തകത്തില്‍ സൊലോസ്സോ ടോം ഹേഗനോട് പറയുന്നുണ്ട്,''I don't like violence,Tom.I am a businessman.Blood is big expense.'' അതേ,ഓരോ വഴക്കും അടിച്ചുതന്നെ തീര്‍ക്കേണ്ടിവരുന്നത്‌ കനത്ത നഷ്ടമാണ്.ജയിക്കുന്നവന് പോലും മാരകമായ പരിക്കോ മറ്റു അപകടങ്ങളോ പറ്റാം.(ആന്റീബയോട്ടിക്കുകള്‍ക്കും ഫലപ്രദമായ മറ്റു ചികിത്സകള്‍ക്കും മുന്‍പേ ഏതു ചെറിയ പരിക്കും മാരകമായ പരുക്കായിരുന്നു.You could die from an infected wound,and if you died your children has almost zero chance of surviving alone.ദുരിതാശ്വാസനിധിയും,സൌജന്യ റേഷനും, ക്ഷേമാനിധിയും, വികലാംഗപെന്‍ഷനുമെല്ലാം വരുന്നതിനു മുന്‍പുള്ള കാലമാണ്.)അതിനാല്‍ ഇവിടെ  വേറെ ചില നിയമങ്ങള്‍ വേണം. Kin altruism മാത്രം പോര.പരസ്പരം ബന്ധുക്കളല്ലാത്തവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും, പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനും ചില നിയമങ്ങള്‍ ഉള്ള ഗ്രൂപ്പിനേ ഈ സാഹചര്യത്തില്‍ വിജയിക്കാന്‍ കഴിയൂ. So every culture throughout recorded human history that bothered to settle down (with farming etc) has had some form of religion. The incorporation of moral codes (eg: do not kill) into religions was a mechanism for allowing this peaceful interaction, and therefore communities whose religions obtained such moral codes could grow and become more successful than those with "more primitive" religions.ബൈബിളിലെ പ്രശസ്തമായ ആ ഏഴു പാപങ്ങള്‍ (Seven deadly sins) ചെയ്യാതിരിക്കുകയോ  മോസസ്സിന്റെ പത്തു കല്പനകള്‍ അനുസരിക്കുകയോ ചെയ്യുന്ന ഗ്രൂപ്പില്‍ അന്തഃചിദ്രം കുറവായിരിക്കും.If you are going to live as a social animal,you must be able to retreat,pardon and reconcile.In short,learn to live and let live according to how your goals might be best served.Most of our morality is understanding just that.


പിന്നെയും പ്രശ്നമുണ്ട്.ഈ നിയമങ്ങള്‍ ഗ്രൂപ്പിനു പുറത്തുള്ളവരുമായുള്ള ഇടപാടുകള്‍ക്കും ബാധകമാക്കിയാല്‍ ‍,ഗ്രൂപ്പിനു വേണ്ട 'resources' എവിടെ നിന്ന് കിട്ടും?(സ്ത്രീകളും ഈ കൂട്ടത്തില്‍ പെടും.മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞ പോലെ,young women of breeding age are extremely valuable.) അല്ലെങ്കില്‍ സ്വന്തം 'resources' മോഷ്ടിക്കാന്‍ വരുന്നവരെ എങ്ങിനെ നേരിടും?Communities that are strong, militant and aggressive are generally successful. This problem can be overcome by introducing into religion the concept that killing people who do not belong to your religion is permitted, or is even your duty.മുഹമ്മദിന്റെ മതം വലുതാകുന്നതിനനുസരിച്ചു പുതിയ നിയമങ്ങളും വിശ്വാസങ്ങളും വിലക്കുകളും ഉണ്ടാക്കിയത് പഠന വിധേയമാക്കാവുന്നതാണ്.


ലോകത്തിലെ എല്ലാ മതങ്ങളും കൊലപാതകം മോഷണം മുതലയവക്കെതിരെ ഒട്ടേറെ നിയമങ്ങളുണ്ട്.അഥവാ അങ്ങിനെയാണ് പൊതു ധാരണഎന്നാല്‍ ശ്രദ്ധിച്ചു വായിച്ചാലറിയാം, മോസസ്സിന്റെ പ്രശസ്തമായ പത്തു കല്പനകളായാലും,''ലോകാ സമസ്താ സുഖിനോ ഭവന്തു'' ആയാലും അതൊന്നും ലോകത്തിനു മൊത്തത്തിലുള്ള നിയമമല്ല,മറിച്ച് ഒരു പ്രത്യേക ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കു മാത്രമുള്ള പെരുമാറ്റചട്ടമാണ്.ഗ്രൂപ്പിനു പുറത്തുള്ളവരെ കൊല്ലുന്നതിനോ  കൊള്ളയടിക്കുന്നതിനോ വിലക്കൊന്നുമില്ല എന്ന് മാത്രമല്ല അവരോടു കഠിനമായി പെരുമാറുന്നതും ധര്‍മ്മമാണ്.മുന്നറിയിപ്പില്ലാതെ,കാരണമൊന്നും കൂടാതെതന്നെ അവരെ ആക്രമിക്കാം,സ്ത്രീകളെയും കുട്ടികളെയും കൊല്ലാം.തടവിലാക്കാം,വില്‍ക്കാം.അതൊന്നും അധാര്‍മ്മിക പ്രവര്‍ത്തികളല്ല.[പക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതൊക്കെ യതൊരു  ചളിപ്പും കൂടാതെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് പരിഹാസ്യം.:-(]


  Sahih Bukhari Volume 1, Book 11, Number 584: Narrated Humaid:

 
Anas bin Malik said, "Whenever the Prophet went out with us to fight (in Allah's cause) against any nation, he never allowed us to attack till morning and he would wait and see: if he heard Adhan he would postpone the attack and if he did not hear Adhan he would attack them." Anas added, "We reached Khaibar at night and in the morning when he did not hear the Adhan for the prayer, he (the Prophet ) rode and I rode behind Abi Talha and my foot was touching that of the Prophet.The inhabitants of Khaibar came out with their baskets and spades and when they saw the Prophet they shouted 'Muhammad! By Allah, Muhammad and his army.'When Allah's Apostle saw them, he said, "Allahu-Akbar! Allahu-Akbar! Khaibar is ruined. Whenever we approach a (hostile) nation (to fight), then evil will be the morning of those who have been warned."


Sahih Bukhari Volume 4, Book 52, Number 256: Narrated As-Sab bin Jaththama:

 
The Prophet passed by me at a place called Al-Abwa or Waddan, and was asked whether it was permissible to attack the pagan warriors at night with the probability of exposing their
women and children to danger. The Prophet replied, "They (i.e. women and children) are from them (i.e. pagans)." I also heard the Prophet saying, "The institution of Hima is invalid
except for Allah and His Apostle."


Sahih MuslimBook 019, Number 4292:

 
Ibn 'Aun reported: I wrote to Nafi' inquiring from him whether it was necessary to extend (to the disbelievers) an invitation to accept (Islam) before m". ing them in fight. He wrote (in reply) to me that it was necessary in the early days of Islam. The Messenger of Allah (may peace be upon him) made a raid upon Banu Mustaliq while they were unaware and their cattle were having a drink at the water. He killed those who fought and imprisoned others. On that very day, he captured Juwairiya bint al-Harith. Nafi' said that this tradition was related to him by Abdullah b. Umarwho (himself) was among the raiding troops.Robert Trivers,Richard Alexander എന്നീ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്,നമ്മുടെ പല വികാരങ്ങളും പരസ്പര സഹകരണം വളര്‍ത്താന്‍ പരിണമിച്ചുണ്ടായതാണ് എന്നാണ്.The demands of reciprocal altruism are the sources of our many emotions and collectively they make up our moral sense.അവ എതൊക്കെയാണെന്ന് നോക്കാം...


Liking (ഇഷ്ടം) : സഹകരണം തുടങ്ങിവയ്ക്കാനും നിലനിര്‍ത്താനും വേണ്ട വികാരം.It leads us to offer some favor and we trust that person to offer the favor back when the time comes.നമുക്ക് ഇഷ്ടം തോന്നുന്നവരോട് നാം നന്നായി പെരുമാറുന്നു,നമ്മളോട് നന്നായി പെരുമാറുന്നവരോട് നമുക്ക് ഇഷ്ടം തോന്നുന്നു.ഈ ചാക്രിക പ്രവര്‍ത്തനത്തെ നാം സുഹൃത്ബന്ധം എന്ന് വിളിക്കുന്നു.സ്നേഹത്തെ പുകഴ്ത്തിപ്പറയുന്നതും ഒരു സ് റ്റ്രാറ്റജിയുടെ ഭാഗമാണ്.അതില്‍ അല്‍പ്പം സ്വാര്‍ത്ഥയുമുണ്ട്.(Off course nobody is consciously calculating.) പരസ്പര സ്നേഹം എന്ന വികാരം സമൂഹം മൊത്തം എറ്റെടുത്താല്‍ എന്റെ കാര്യം കുശാല്‍ ‍.സംഭവം ഒരു  കുറി ചേരുന്ന പോലെയാണ്.ഞാന്‍ അടക്കുന്ന ചെറിയ സംഖ്യക്ക്‌ പകരം വലിയൊരു സംഖ്യ എനിക്ക് കിട്ടും.ആ സംഖ്യ പിന്നീട് അല്പാല്‍പ്പമായി  കൊടുത്തു തീര്‍ത്താല്‍ മതി.തിരിച്ചടയ്ക്കാതെ രക്ഷപ്പെടാന്‍ പറ്റിയാല്‍ വളരെ വളരെ നല്ലത്. ''സ്നേഹമാണഖിലസാരമൂഴിയില്‍ '‍',''ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ'',തുടങ്ങി പണ്ട് കോപ്പി പുസ്തകത്തില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുക.

 

മനുഷ്യരില്‍ മാത്രമല്ല ചിമ്പാന്‍സികളിലും സുഹൃത്ബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ഇതാ കാക്കകളില്‍ ‍(Ravens) നിന്ന് ഒരു ഉദാഹരണം.ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട പക്ഷിയെ അതിന്റെ സുഹൃത്തുക്കള്‍ സമാധാനിപ്പിക്കുന്നു എന്ന് പഠനം.(ഭാവിയില്‍ തനിക്ക് സഹായം തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലാവാം.) ലിങ്ക്  ഇവിടെ...
 


Gratitude (നന്ദി) : കൈപ്പറ്റിയ സഹായം തിരിച്ചു നല്കാനുള്ള ആഗ്രഹം/സന്നദ്ധത. കൈപ്പറ്റിയ സഹായത്തിന്റെ മൂല്യം കൂടുന്നതിനനുസരിച്ചു നന്ദിയും കൂടും.


Sympathy (ദയ) : സഹായം വേണ്ടവന് അത് നല്‍കാനുള്ള ആഗ്രഹം.ചിലപ്പോഴെങ്കിലും അത് നന്ദി അല്ലെങ്കില്‍ സ്വന്തം സല്‍കീര്‍ത്തി പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചു തന്നെയുള്ള  പ്രവര്‍ത്തിയാകും.ദയ കാണിക്കേണ്ടത് എങ്ങിനെയെന്ന് ബൈബിളില്‍ പറയുന്നുണ്ട്..

 

“If you lend money to any of My people who are poor among you, you shall not be like a moneylender to him; you shall not charge him interest. If you ever take your neighbor’s garment as a pledge [i.e. collateral] you shall return it to him before the sun goes down. For that is his only covering, it is his garment for his skin. What will he sleep in? And it will be that when he cries to Me, I will hear, for I am gracious” (Exodus 22:25-27).


My people, neighbor എന്നി വാക്കുകള്‍ ശ്രദ്ധിക്കുക.പിന്നെ ശരിയായ പലിശക്കാരേപോലെ കൈകാര്യം ചെയ്യേണ്ടുന്ന ആളുകള്‍ വേറെ ഉണ്ട് എന്നും ഈ വരികളില്‍നിന്നു മനസ്സിലാക്കാം.


Anger (കോപം) : വലിയ സമൂഹത്തിന്റെ ഏറ്റവും ഗൗരവമുള്ള പ്രശ്നം ഓസിനു ജീവിക്കുന്നവരാണ്.(free riders).വലിയ സമൂഹത്തില്‍ ഓസിനു ജീവിക്കുന്നവര്‍ക്ക് ആരുടെയും ശ്രദ്ധയില്‍ പെടാതെ ആരെയും പേടിക്കാതെ സുഖമായി ജീവിക്കാം.എല്ലു മുറിയെ പണിയാതെ പല്ലു മുറിയെ തിന്നാന്‍ കിട്ടിയാല്‍ അതല്ലെ നല്ലത്.Members of the community contributes to the fitness of the free rider at the expense of their own fitness.(O.T: ''From each according to his abilities,to each according to his needs'' ഇത്തരക്കാരുടെ സ്വപ്നമാണ്. ജീവിതത്തിലൊരിക്കലും ഒരു പണിയും ചെയ്യാതെ ഒരു മുഴുവന്‍ സമയ പാരസൈറ്റായി ജീവിച്ച മാര്‍ക്സാണ് ഈ തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നില്‍ അത്ഭുതമില്ല.) അപ്പോള്‍ ആരെങ്കിലും നമ്മുടെ നന്മയെ കൂടുതല്‍ ചൂഷണം ചെയ്യുന്ന വഞ്ചകനെ അതികഠിനമായി ഉടനെ തന്നെ ശിക്ഷിക്കാനുള്ള ത്വരയാണ് കോപം.അതുമായി ബന്ധപ്പെട്ടത്‌ തന്നെയാണ് അഭിമാനം.


Pride (അഭിമാനം) :മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട് എന്ന് സമൂഹത്തില്‍ പൊതുവായി അറിയപ്പെടുക.ഏറ്റവും പ്രധാനം മുകളില്‍ പറഞ്ഞ കോപമാണ്.സഹായിക്കുവാനുള്ള സന്നദ്ധതയോടൊപ്പം തന്നെ വഞ്ചകരെ ശക്തമായി ശിക്ഷിക്കുന്നവനും കൂടിയാണ് ടിയാന്‍ എന്ന് പ്രസിദ്ധമാവുക.മുകളില്‍ സൂചിപ്പിച്ച നീതി നിര്‍വ്വഹണവും പ്രതികാരവും ഒന്നാകുന്നത് എന്തു കൊണ്ട് എന്ന് ഇവിടെ അല്പം വിശദീകരിക്കേണ്ടി വരും.ഇവല്യുഷണറി സൈക്കോളജിയില്‍ ''costly signaling theory'' എന്നൊന്നുണ്ട്. The theory states that individuals communicate their fitness through behaviors that require significant resources and/or biological fitness but which are also very hard to fake. These costly signals can thus be treated as highly reliable information for deciding who is superior.(You can then decide to be friends with him or at least try not to offend him.) Such behavior has been witnessed in a wide variety of animals.Costly signaling theory also suggests that signals must be conspicuous and publicly observable in order to attract friends or mates or keep away potential rivals.അപ്പോള്‍ അവശ്യം വന്നാല്‍ ശക്തിയായി ശിക്ഷിച്ചിരിക്കും,അല്ലാതെ ശിക്ഷിക്കും എന്ന് വെറുതെ പറയുന്നവനല്ല താന്‍ എന്ന് എല്ലാവര്‍ക്കും ബോധ്യമാകണം.പഴയ കഥയിലെ 'പുലി വരുന്നേ' എന്ന് വെറുതെ പേടിപ്പിച്ച് പിന്നീട് ശരിക്കും പുലി വരുമ്പോള്‍ ആരും പേടിക്കാത്ത അവസ്ഥ വന്നതു പോലാകരുത്.You've got to demonstrate that no one can get away with harming you. Almost during 99% of our human existence,maintaining a credible threat of violence was our only protection against someone usurping our rights.Governments and rule of law came much later.Those who behaved reasonably didn't leave much descendants.Those who only tried to 'bluff' their way out,rather than really fulfilling their threats, became extinct.സ്വയം കനത്ത നഷ്ടം സഹിച്ചാലും പ്രതികാരത്തില്‍ നിന്ന് പിന്മാറില്ല,പ്രതികാരം ചെയ്യാന്‍ ഏതറ്റവും വരെ പോകും എന്ന് സമൂഹത്തില്‍ അറിയപ്പെടുക.നിസ്സാരകാര്യങ്ങള്‍ക്ക് പോലും ശക്തമായി തിരിച്ചടിക്കുക.രജനികാന്തിന്റെ 'ബാഷ' ആവര്‍ത്തിച്ച്‌  പറയുന്നത് ഓര്‍മ്മയില്ലേ? ''നാന്‍ ഒരു തടവൈ സൊന്നാല്‍ ,അത് നൂറു തടവൈ സൊന്ന മാതിരി :-)  പറഞ്ഞാല്‍ മാത്രം പോരാ നൂറു ശതമാനം അവസരങ്ങളിലും പറഞ്ഞ പോലെ പ്രവര്‍ത്തിച്ചിരിക്കണം.Terminator എന്ന സിനിമയിലെ റോബോട്ടിനെക്കുറിച്ച് പറയുന്ന ''It can't be bargained with. It can't be reasoned with. It doesn't feel pity, or remorse, or fear. And it absolutely will not stop, ever, until you are dead.''ഇതാണ് നമുക്ക് പരിണാമത്തിന്റെ സംഭാവന. ഇപ്പോഴും നിയമവാഴ്ച എത്താത്ത അധോലോകത്തും മറ്റും അതുതന്നെയാണ് സ്ഥിതി.മരിയോ പുസ്സോയുടെ 'ഗോഡ്‌ ഫാദര്‍ ‍' എന്ന നോവലില്‍ ഡോണ്‍ കോര്‍ലിയോണ്‍ മറ്റൊരു കഥാപാത്രത്തേപറ്റി ചോദിക്കുന്നുണ്ട് ''Does he have balls?''അതായത് എന്ത് സംഭവിച്ചാലും അയാള്‍ പ്രതികാരത്തില്‍നിന്നു പിന്മാറില്ല എന്നുണ്ടോ എന്നാണ് ചോദിക്കുന്നത്.(കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും നീതി ബോധമോ നിയമങ്ങളോ ഇല്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്‌.They have their own moral codes and laws.Only thing is it just differs from what we civilized people practice.Ever heard the phrase,'Honor among thieves'?)


So in short all social animals are extremely sensitive to the knowledge of who does what to whom.''ആര് ആരൊക്കെയാണെന്നും എന്ത് എന്തൊക്കെയാണെന്നും വ്യക്തവും വടിവൊത്തതുമായ'' ആ ധാരണ സമൂഹത്തില്‍ പരക്കുന്നത് നമ്മള്‍ പരദൂഷണം എന്ന് പറയുന്ന ഗോസിപ്പിലൂടെയാണ്.(അങ്ങനെ പരദൂഷണത്തിനും ശാസ്ത്രീയ വിശദീകരണമായി !!!! :-)) മറ്റൊന്ന് നേരത്തെ കണ്ട കുടുംബ പാരമ്പര്യത്തോടുള്ള അതിയായ താല്പര്യം.ലോകത്തുള്ള ആളുകളെല്ലാം എപ്പോഴും തന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന ബോധത്തോടെ പെരുമാറുന്ന ഒരു ജീവി-or one who care about his reputation,will on average leave more descendants,who in turn will carry the 'gene' for the said behavior.After all if I appear generous or fair,other people around me will be more generous or fair to me.(കഴിഞ്ഞ പോസ്റ്റില്‍ കണ്ട പരീക്ഷണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി എന്ന് കരുതുന്നു.പാവം ലത്തീഫ്‌... കേട്ടത്പാതി കേള്‍കാത്തത് പാതി വെറുതെ മണ്ടത്തരം പറഞ്ഞു.:-)) ജീവന്‍ കളഞ്ഞും സംരക്ഷിക്കേണ്ടുന്ന ഒന്നാണ് നമുക്ക് reputation അഥവാ അഭിമാനം,സല്‍കീര്‍ത്തി എന്നൊക്കെ പറയപ്പെടുന്ന ആ സാധനം.(In case of nations this emotion is called ''patriotism.'') ഇപ്പോള്‍ നമുക്ക് അര്‍ത്ഥമില്ലത്തതായി തോന്നുന്ന ഈ നിസ്സാര കാര്യങ്ങള്‍ സംരക്ഷിക്കാന്‍ യുക്തിഹീനമായി പെരുമാറുന്നവര്‍ക്കാണ് പരിണാമത്തില്‍ മേല്‍കൈ കിട്ടുന്നത്/കിട്ടിയത് എന്നത് ഒരു വിരോധാഭാസമായി തോന്നാം.ഇപ്പോഴും ഗോത്ര പാരമ്പര്യം വിടാത്തവരുടെ ഇടയില്‍ honor killing പോലുള്ളവ ധാര്‍മ്മികതയുടെ ഭാഗമാണ് .


Guilt (കുറ്റബോധം) : സഹായം സ്വീകരിച്ച ശേഷം വഞ്ചിക്കാന്‍ തോന്നതിരിക്കാനും,അഥവാ വഞ്ചിച്ച ശേഷം അത് കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണമായും സമൂഹത്തില്‍നിന്നു നിഷ്കാസിതനാക്കാതിരിക്കാനുമുള്ള വികാരം.(for a social animal it is as bad as death itself.('ഒറ്റ മരത്തിലെ കുരങ്ങന്‍'എന്ന പ്രയോഗം കേട്ടിട്ടില്ലെ?The animal soon grows weak and dies.സാമൂഹ്യ ജീവിയായ ഉറുമ്പുകള്‍ പോലും കൂട്ടത്തില്‍ നിന്നു ഒറ്റപ്പെട്ടാല്‍ ‍,ആവശ്യത്തിന് ഭക്ഷണവും മറ്റു സൌകര്യങ്ങളും ഉണ്ടെങ്കില്‍ പോലും ചത്തുപോകും.മനുഷ്യരിലും ഭ്രഷ്ടിലും ഊരുവിലക്കിലും (Excommunication,shunning) അപ്പുറം ക്രൂരമായ മറ്റൊരു ശിക്ഷയില്ല.ഒരാളെ തടവിലിടുന്നത് ശിക്ഷയാകുന്നതും,പരോളില്ലാത്ത തടവും ഏകതന്ത തടവും മറ്റും കൂടുതല്‍ ക്രൂരവുമാകുന്നത് അതുകൊണ്ടാണ്.നമ്മുടെ വിപ്ലവപ്പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ താമസിയാതെ വിഷാദരോഗികളാവുന്നത് കാണാം.ചിലര്‍ അത്മഹത്യ ചെയ്യുംIt is too risky for a social animal to really cherish freedom.They wouldn't know what to do with their newly found freedom. കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ ഈ കുറ്റബോധമാണ് മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ചൂഷണം ചെയ്യുന്നത്.The more totalitarian your group,more harmful and risky it will be for an individual to break away,though paradoxically such a group has high survival potential.)


Shame (ലജ്ജ) : കുറ്റബോധത്തിന്റെ മറ്റൊരു വകഭേദം.തെറ്റുചെയ്തത്  പിടിക്കപെട്ടാല്‍ വീണ്ടും അത് ആവര്‍ത്തിക്കില്ല എന്ന് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള വികാരം.അതു കൊണ്ട് Reciprocal altruism പരിണമിക്കാന്‍ ചുരുങ്ങിയത് മൃഗങ്ങള്‍ക്ക് പരസ്പരം തിരിച്ചറിയാനുള്ള കഴിവ്,അവയുടെ തലച്ചോറിനുണ്ടാകണം. സഹായം സ്വീകരിച്ചു പിന്നീടൊരിക്കലാണ് തിരിച്ചുള്ള സഹായത്തിനുള്ള സന്ദര്‍ഭം /അവശ്യം ഉണ്ടാകുക എന്നതുകൊണ്ട് തലച്ചോറിനു ഓര്‍മ്മിക്കാനുള്ള കഴിവുണ്ടാകണം.തന്നെ ആരൊക്കെ സഹായിച്ചിട്ടുണ്ട്,താന്‍ ആര്‍ക്കൊക്കെ സഹായം ചെയ്തിട്ടുണ്ട്,നമ്പാന്‍ കൊള്ളാത്തവര്‍ ആരൊക്കെ,തുടങ്ങിയ കാര്യങ്ങള്‍ ‍. ചുരുക്കി പറഞ്ഞാല്‍ നേരത്തെ കണ്ട ''ആര് ആരൊക്കെയാണെന്നും എന്ത് എന്തൊക്കെയാണെന്നും വ്യക്തവും വടിവൊത്തതുമായ'' ബോധം വേണമെന്നര്‍ത്ഥം.അതാണ് വലിയ തലച്ചോറുണ്ടായാലുള്ള ഗുണം.തീര്‍ച്ചയായും സാമൂഹ്യ ജീവികളും ആകണം.സ്വന്തം കാര്യം മാത്രം നോക്കി ഒറ്റപെട്ടു ജീവിക്കുന്ന ജീവി വര്‍ഗങ്ങളില്‍ Reciprocal altruism കാണില്ല.തനിക്ക് താനും പുരക്ക് തൂണും എന്നുള്ളവര്‍ക്ക് എന്ത് സഹകരണം?


[പരിണാമത്തിലൂടെ കിട്ടിയ ഈ 'അല്‍ഗോരിതം'(brain soft ware) ആധുനിക കാലത്ത് വേറെ ചില പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.പരസ്പര വിശ്വാസത്തില്‍ മാത്രം ഊന്നി സഹായം ചെയ്യുന്നതും ലഭിക്കുന്നതും കുറവായതു കൊണ്ട്,(മിക്കവാറും എന്ത് സഹായവും കാശു കൊടുത്താല്‍ കിട്ടും,പരസ്പര വിശ്വാസമോ,പരിചയം പോലുമോ ആവശ്യമില്ല.It is the duty of the government to see that I am not cheated in my transactions.) ഈ അല്‍ഗോരിതം ഒരു മനുഷ്യായുസ്സില്‍ മൊത്ത ഇടപെട്ട അപരിചിതരേക്കാള്‍ കൂടുതല്‍ അപരിചിതരുമായി ഇപ്പോള്‍ ഒരു ദിവസം നമ്മള്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്.ഒന്നും ഈ അല്‍ഗോരിതം അംഗീകരിക്കാത്തത്.Most of our transactions are dubious by our stone age software's standards.It creates a perception that we are not deeply attached to any one,and fear we are vulnerable to desertion when we are really in need for some help.We feel alienated and lonely in the modern world.എല്ലാവരും ഒരു കച്ചവട മനോഭാവത്തോടു കൂടിയാണ് ഇടപെടുന്നത് എന്ന് പരിതപിക്കുന്നു.Now 'business mentality' has become a dirty word.]


നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ പരസ്പരം ആശ്രയിച്ചു ജീവികള്‍ക്ക്,അത് സ്വന്തം സ്പീഷീസില്‍ നിന്നായാലും മറ്റൊരു സ്പീഷീസില്‍ നിന്നായാലും(mutualism) വഞ്ചന തിരിച്ചറിയാനും അതിനുള്ള കൂലി വരമ്പത്തു തന്നെ കൊടുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്.(a cheat detection and punishment algorithm) എന്തിന് ചില വൃക്ഷങ്ങള്‍ക്ക് പോലും ഈ കഴിവുണ്ട്. (off course that doesn't mean they have brains and are really thinking.) ഫിഗ് മരങ്ങളില്‍ പരാഗണം നടത്തുന്നതിന് പകരമായി പ്രാണികള്‍ക്കു(Fig wasps) അവയുടെ പഴങ്ങളില്‍ മുട്ടയിടാനും ലാര്‍വകള്‍ക്ക് സുഖമായി വളരാനും ഫിഗ് മരം സൌകര്യം ചെയ്തു കൊടുക്കും.പക്ഷേ fig wasp സൂത്രമെടുത്തലോ?What happens if it fails to hold it's end of the bargain up? It may have much better things to do with its time than spending time pollinating.മരം തിരിച്ചടിക്കുന്നത് ലാര്‍വയുള്ള ഫിഗ് കായ്കള്‍ കൊഴിച്ചു കളഞ്ഞാണ്.ലിങ്ക് ഇവിടെ... അപ്പോള്‍ ഈ മരങ്ങളുടെ ന്യായബോധവും പ്രതികാരവാഞ് ചയും ദൈവദത്തമാണോ?ന്യായബോധവും ധാര്‍മ്മികതയും ദൈവം മനുഷ്യന് മാത്രമായി നല്‍കിയ സ്പെഷ്യല്‍ കഴിവുകളാണ് എന്ന് പറയുന്ന വിശ്വാസികള്‍ മറുപടി പറയട്ടെ...പിന്നെ ഈ മരങ്ങളുടെയോക്കെ കാര്യം ദൈവം നേരത്തെ പൊത്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ടോ?ക്വിക്ക്...എവരിബഡി..എല്ലാവരും അവരവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ച് വചനങ്ങള്‍ വളച്ചൊടിച്ചും അടിച്ചുരുട്ടിയും വ്യഖ്യാനങ്ങള്‍ ചമയ്ക്കുക....:-)


ഇനി നമുക്ക് മരത്തെ വിട്ടു നമ്മുടെ അടുത്ത ബന്ധുക്കളായ കുരങ്ങന്മാരിലേക്ക് വരാം. ചിമ്പാന്‍സികള്‍ മുന്‍പ് സഹായങ്ങള്‍ സ്വീകരിച്ചതും കൊടുത്തതും കൃത്യമായി ഓര്‍മ്മിച്ച് അവക്ക് പ്രത്യുപകാരം ചെയ്യുന്നുണ്ടെന്ന് പഠനം.ലിങ്ക് ഇവിടെ....മറ്റൊരു വാനര കഥ കൂടി.കപുചിന്‍ മങ്കിയാണ് ഇവിടെ താരം.അവയ്ക്കും മനുഷ്യരേപ്പോലെ തന്നെ ന്യായബോധം ഉണ്ടെന്നു കാണുന്നു.അന്യായം തിരിച്ചറിയാനും അതിനു പ്രതിഷേധിക്കാനും അവക്ക് കഴിയുമത്രെ.ലിങ്ക് ഇവിടെ...അതോ ഇനി മങ്കികള്‍ക്കും സ്വന്തമായി പ്രവാചകരും ഗ്രന്ഥങ്ങളുമൊക്കെ ഉണ്ടോ,ന്യായാന്യായങ്ങളേപ്പറ്റി അറിവുണ്ടാകാന്‍?:-)

 

മനുഷ്യന്റെ ന്യായബോധം അളക്കാന്‍  Ultimatum എന്നൊരു കളിയുണ്ട്.പരസ്പരം അപരിചിതരായ അജ്ഞാതരായ രണ്ടു കളിക്കാര്‍ ‍.പരീക്ഷകന്‍ ഒന്നാമന് കുറച്ചു പണം കൊടുക്കും.അയാള്‍ അത് രണ്ടാമനുമായി പങ്കു വയ്ക്കണം.ഇതാണ് കളി.സിമ്പിള്‍ ‍.ഉദാഹരണത്തിന് മൊത്തം പണം 20 ഡോളര്‍ എന്നിരിക്കട്ടെ.ഒന്നാമന് അത് എങ്ങിനെ വേണമെങ്കിലും പങ്കു വയ്ക്കാം.He can give the second man any amount,from 0 to whole 20 dollars.But here is the catch.ഒന്നാമന്‍ കൊടുക്കുന്ന സംഖ്യ രണ്ടാമന് സ്വീകാര്യമായാലെ ഇടപാട് നടക്കൂ. അല്ലെങ്കില്‍ രണ്ടു പേര്‍ക്കും കാശ് കിട്ടില്ല.കളിക്കാര്‍ രണ്ടു പേരും യുക്തിപൂര്‍വ്വം പെരുമാറുന്നവരാണ് എന്ന് കരുതുക.രണ്ടാമന് എത്ര കുറച്ച് സംഖ്യ ഓഫര്‍ ചെയ്താലും അയാള്‍ക്ക് അത് സ്വീകരിക്കാം.കാരണം,ഒന്നും കിട്ടാത്തതിലും ഭേദമാണല്ലോ എന്തെങ്കിലും കിട്ടുന്നത്.(ഓഫര്‍ സ്വീകരിച്ചില്ലെങ്കില്‍ ഒന്നും കിട്ടില്ല എന്നോര്‍ക്കുക.) ദാനം കിട്ടുന്ന പശുവിന്റെ പല്ലൊന്നും എണ്ണിനോക്കാന്‍ നില്കേണ്ട എന്നര്‍ത്ഥം.രണ്ടാമന്‍ ഇപ്രകാരം ചിന്തിക്കും എന്നറിയുന്ന ഒന്നാമന്‍ (He also thinks rationally.) രണ്ടാമന് പരമാവധി കുറച്ചു പണം മാത്രം ഓഫര്‍ ചെയ്യും.കൂടുതലും സ്വന്തം പോക്കറ്റിലാക്കും.


എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഗെയിം കളിക്കുമ്പോള്‍ എന്ത് സംഭവിക്കും?ഓഫര്‍ മൂന്നു ഡോളറില്‍ കുറവാണെങ്കില്‍ രണ്ടാമന്‍ അത് നിരസിക്കുന്നതായാണ് കാണുന്നത്.തനിക്ക് ന്യായമായത് കിട്ടിയില്ലെങ്കില്‍ മറ്റെയാള്‍ക്കും വേണ്ട എന്ന നിലപാട്.സ്വയം നഷ്ടം സഹിച്ചിട്ടായാലും വേണ്ടില്ല,മറ്റവനെ ശിക്ഷിക്കണം എന്ന ചിന്ത.ഈ ന്യായബോധം തന്നെയല്ലെ നേരിട്ട് പകരം വീട്ടാനുള്ള കഴിവില്ലെങ്കില്‍ അയാളെ ശപിച്ചും,ശത്രുസംഹര പൂജ നടത്തിയും,ഒന്നും പറ്റിയില്ലെങ്കില്‍ 'അവനോടു ദൈവം ചോദിക്കും', 'എല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലുണ്ട്' എന്നൊക്കെ സമാധാനിച്ചും വിശ്വസിച്ചും കഴിയുന്നതിനു പിന്നിലും?
 


മിക്കവാറും ആളുകള്‍ മാന്യമായി ഏറെക്കുറെ തുല്യമായിത്തന്നെ പണം വീതിക്കും. ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളില്‍ പരീക്ഷിച്ചപ്പോളൊക്കെ (for eg:Hunter gatherers of Tanzania,Ache Indians of Paraguay,Mangols,Kazakhs etc.) എല്ലാവരും നീതിപൂര്‍വം പെരുമാറുന്നതായി കണ്ടു.ഏതെങ്കിലും പ്രത്യേക മതവിശ്വാസികള്‍ക്ക് കൂടുതല്‍ നീതിബോധമൊന്നും കണ്ടിട്ടില്ല.(ലത്തീഫ്‌ എന്ത് പറയുമോ എന്തോ?;-))നമ്മുടെ വികാരങ്ങളെ ഇങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കുന്നതില്‍ പലക്കും എതിര്‍പ്പുണ്ടാകാം.അതും പരിണാമ സിദ്ധാന്തമുപയോഗിച്ച്..!!!..ചുരുക്കിപറഞ്ഞാല്‍  അടിസ്ഥാനപരമായി ഇഹലോകത്തില്‍ ജീവിക്കാന്‍ വേണ്ട 'Darwinian Algorithm' മാത്രമാണ് ധാര്‍മ്മികത.അല്ലാതെ അത് പരലോകത്തേക്കു വേണ്ടിയുള്ളതല്ല.


“Scientists and humanists should consider together the possibility that the time has come for ethics to be removed temporarily from the hands of the philosophers and biologicized.” E.O. Wilson
in his classic book Sociobiology (1975)
അതായത് ഈ കാര്യങ്ങളൊന്നും പുതിയ കണ്ടുപിടുത്തങ്ങളല്ല.പക്ഷേ മുപ്പത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ കാര്യം മിക്കവര്‍ക്കും ഒരു പുതിയ വാര്‍ത്തയാണ്....

16 അഭിപ്രായങ്ങൾ:

Captain Haddock പറഞ്ഞു...

Primitive communism തുടങ്ങി ചിലത് - മനസില്ലായി. ബാകി എല്ലാം ഒന്നും കൂടെ വായിക്കണം. ചിലതില്‍ വിയോജിപ് തോന്നുന്നു. മെല്ലെ വരാം ഞാന്‍. താങ്ക്സ് !!!

Manu Varakkara പറഞ്ഞു...

Thanks for the information.

vrajesh പറഞ്ഞു...

വിവരങ്ങള്‍ക്ക് നന്ദി..

Muhammed Shan പറഞ്ഞു...

രണ്ടാമതൊരു വായന കൂടി വേണം വീണ്ടും വരാം..

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

നന്മ വന്ന വഴികളില്‍ ജീനുകളുടെ സ്വാധീനം നിസ്തര്‍ക്കമാണ്‌. പക്ഷേ ജീവിതസാഹചര്യങ്ങളും അതില്‍ പങ്കു വഹിക്കുന്നില്ലേ? വിവിധ കാല ദേശങ്ങളില്‍ ധാര്‍മ്മികതയുടെ അളവുകോല്‍ വ്യത്യസ്ഥമാകുന്നത് പൊതു ബോധനിലവാരത്തിന്റെ വ്യത്യസ്ഥതകൊണ്ടല്ലേ? ഏതായാലും ഒരു കാര്യം വളരെ വ്യക്തമാണ്‌.ധാര്‍മികത ഏതെങ്കിലും മത ദൈവം ആകാശത്തില്‍നിന്ന് ഇറക്കിക്കൊടുക്കുന്നതൊന്നുമല്ല. ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുന്നു.

പാരസിറ്റമോള്‍ പറഞ്ഞു...

hi bright..
thx for a superb article...

vavvakkavu പറഞ്ഞു...

നന്നായിട്ടുണ്ട്.

Baiju Elikkattoor പറഞ്ഞു...

മുഴുവനും വായിച്ചു തീര്‍ന്നില്ല. comment tracking.

rajesh പറഞ്ഞു...

http://www.mathrubhumi.com/story.php?id=101652

Darvine engane kanunnu ?

jayanEvoor പറഞ്ഞു...

വിശദമായ വായന വേണ്ട പോസ്റ്റ്.
മെല്ലെ വായിച്ച് അഭിപ്രായമെഴുതാം.

പാമരന്‍ പറഞ്ഞു...

great as usual. thanks!

"മിക്കവാറും എല്ലാവരും നന്മ എന്ന് കണക്കാക്കുന്ന ദത്തെടുക്കല്‍ ‍,അധാര്‍മ്മികമാകുന്നത് എന്തുകൊണ്ട് എന്ന് ആര്‍ക്കെങ്കിലും വല്ല ഊഹവും കിട്ടിയോ?ആ തരം നിയമങ്ങള്‍ ഉല്‍ഭവിച്ച ഗോത്രങ്ങള്‍ നോക്കിയാല്‍ മതി." :)

sandu പറഞ്ഞു...

ഇഷ്ടം,നന്ദി,ദയ,കോപം,അഭിമാനം,കുറ്റബോധം,ലജ്ജ നിറം കൊടുത്തു ഭരണിയിലിട്ട ജെല്ലി മിട്ടായിയുമായീ നടക്കുന്ന മനുഷ്യര്‍ .മുകളിലിരിക്കുന്നവനെക്കള്‍ കൂടുതല്‍ ചുറ്റിലും ഉള്ളവര്‍ എന്ത് കരുതും എന്നു കരുതി കാണിച്ചു കൂട്ടുന്നവര്‍ .നിര്‍ബന്ധിക്കപെടുന്നവര്‍ .
അങ്ങിനെ അല്ലാത്തവര്‍ എങ്ങിനെ ആയിരിക്കും ?അത്തരം ഒരു പരീക്ഷണം അപ്രായോഗികം ആയിരിക്കും.സെന്ടിമെന്‍സ്, കാലയളവ്‌ പലതും .മതപരമോ ശാസ്ത്രീയമോ ആയ അറിവുകള്‍ ഇല്ലാതെ ആദിമ മനുഷ്യരെ പോലെ കുറെ മനുഷ്യര്‍ വളരാന്‍ അനുവദിക്കുകയും ,നിരീക്ഷിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ !!!!!!!!!!!!!!!!!!!!!!!!!
ആര്‍കായിരിക്കും ഭയത്തെ അതി ജീവിക്കാന്‍ ആദ്യം കഴിയുക പുരുഷനോ സ്ത്രീക്കോ?
ആര്‍കായിരിക്കും ആദ്യം സ്നേഹം തോന്നുക ?
ആര്‍കായിരിക്കും ആദ്യം വസ്ത്രം ആവശ്യം വരിക ?
എങ്ങിനെയിരിക്കും ഭാഷയും ദൈവവും അവരുടെ ഇടയില്‍ കടന്നു വരിക ?
ബന്ധങ്ങള്‍ക് എന്ത് അവസ്ഥയയിരികും?
ദൈവത്തെകുറിച്ച് ബലവനാണോ നിസഹയനാണോ ആദ്യം സംസാരിക്കുക ?
ഒരു സുപ്രഭാതത്തില്‍ ദൈവം പ്രത്യക്ഷപെട്ടു നിയമങ്ങള്‍ കൊടുക്കുമോ ?
ആ ഭാഷയില്‍ മറ്റു ഭാഷയിലെ പദങ്ങള്‍ കാണുമോ ?
പാപം എന്ന ഒന്ന് ആ ലോകത്ത് ഉണ്ടാകുമോ ?
അതി ജീവിച്ചു സ്വന്തമായീ ഒരു ജീവിതരീതി അവര്‍ ഉണ്ടാകുമ്പോള്‍ അവരിലേക്ക്‌ ഭാഷയും മതവും ശാസ്ത്രവും കടത്തി വിട്ടാല്‍ ...................എന്തായിരിക്കും അവസ്ഥ .

അവരുടെ ലോകം നമുക്ക് അജ്ഞാതം ആയിരിക്കുമോ ?
മൃഗങ്ങളുടെ ലോകം (വൈകാരീക ലോകം കാണാന്‍ ശ്രെമിക്കാത്ത ,മനസിലാകാത്ത പോലെ) ആയിരിക്കുമോ ?

ഈ ചിന്തപോലും ക്രൂരാമാകം
ഒരിക്കല്‍ പോലും കാണാത്ത ഒരാളെ അവര്‍ ഒരു പ്രത്യേക നാട്ടിലായത് കൊണ്ട് മാത്രം വെറുക്കുന്ന ചിലരെ കാണുമ്പോള്‍ ,പ്രേകോപിക്കപെട്ടും പ്രേകൊപിപ്പിക്കാനും വേണ്ടി ആയിരങ്ങള്‍ കൊല്ലപെടുന്നത് കാണുമ്പോള്‍ ഒരിക്കല്‍ കിട്ടിയ ഒരു ജീവിതം ആരൊക്കയോ എഴുതി വച്ച വിഡ്ഢിത്തങ്ങല്ക് വേണ്ടി തുമ്പി കല്ലെടുക്കും പോലെ ഉന്തി തള്ളി നീക്കുന്ന കാണുമ്പോള്‍ ചിന്തിക്കാതെ വയ്യ .......................................

വഷളന്‍ | Vashalan പറഞ്ഞു...

പൊതുവേ പോസ്റ്റില്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ ഒരു സംശയം. താങ്കള്‍ പറഞ്ഞു kin altruism പ്രകാരം സഹോദരങ്ങള്‍ പരസ്പരം സഹകരിക്കുമെന്ന്. അങ്ങനെയെങ്കില്‍ sibling rivalry-യ്ക്ക് എന്താണ് കാരണം?

bright പറഞ്ഞു...

സഹകരിക്കുന്നു എന്നാല്‍ യാതൊരു ഉപാധികളുമില്ലാതെ സഹകരിക്കുന്നു എന്നല്ല അര്‍ഥം.സഹോദരങ്ങള്‍ തമ്മില്‍ 50% ജീനുകളില്‍ മാത്രമല്ലെ യോജിപ്പുള്ളൂ.എന്റെ നൂറു ശതമാനം ജീനുകളും എന്റേത് മാത്രമായതുകൊണ്ട് (r=100%,where 'r' stands for 'degree of relatedness.') എനിക്ക് ഏറ്റവും ഇഷ്ടം എന്നോടുതന്നെയയിരിക്കും.സഹോദരങ്ങള്‍ ‍,മക്കള്‍ ,മാതാപിതാക്കള്‍ ഇവരോട് r=50%, കസിന്‍ r=12.5% അങ്ങിനെ പോകും എന്റെ ബന്ധുക്കളുടെ ശരീരത്തിലുള്ള എന്റെ ജീനുകളുടെ അളവും അവരോടുള്ള എന്റെ സ്നേഹവും.ഒരേ അണ്ഡത്തില്‍ നിന്നുള്ള ഇരട്ടകള്‍ (identical twins) തമ്മിലുള്ള ജനിതക സാമ്യം നൂറു ശതമാനമായിരിക്കും.( r=100%).Not surprisingly,research shows that identical twins ( r=100%) use 'we' a lot, and seem more pleased in each other's company.There is practically no sibling rivalry.In distinction, same-sex fraternal twins,(r=50%) use the word 'I' a lot,and quarrel a lot.Even then the chances are, I will love my brother more than a random member of my tribe,or some distant relative.

നന്ദന പറഞ്ഞു...

നന്ദി, ബ്രൈറ്റ്

Mridhul Sivadas പറഞ്ഞു...

എപ്പോഴത്തെയും പോലെ "മൈന്ഡ് ബ്ലോവിന്ഗം"

LinkWithin

Related Posts with Thumbnails