2010, മേയ് 29, ശനിയാഴ്‌ച

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.....

നന്മയെക്കുറിച്ച്  എഴുതിയ നെടുങ്കന്‍ പോസ്റ്റുകളുടെ ഒരു അനുബന്ധമായി എഴുതിയ ബൈബിളിലെ നിയമങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പ്.

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.Thou shalt love thy neighbor as thyself.(Matthew:22:39)

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ  kin altruism നമ്മള്‍ പ്രതീക്ഷിക്കുന്നതിലൊക്കെ വളരെ ശക്തമാണ്.എല്ലാവര്‍ക്കുമറിയാം രക്തബന്ധത്തിന്റെ ശക്തി.Blood is thicker than water എന്ന് ആരും പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.മഹാഭാരതത്തിലെ അര്‍ജുനന്റെ പ്രശ്നം പോലും ബന്ധുക്കളെ വധിക്കേണ്ടിവരുമല്ലോ എന്നതായിരുന്നല്ലോ.(കൃഷ്ണന്‍ എന്തൊക്കെയോ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു അര്‍ജുനന്റെ kin altruism തകര്‍ത്തു കളഞ്ഞു.:-))

''തള്ളക്കിട്ടൊരു തല്ലു കൊടുത്താല്‍
പിള്ളയെടുത്ത് തടുക്കേയുള്ളൂ
തന്നെക്കാള്‍ പ്രിയമല്ല ജനത്തിനു
തന്നുടലീന്നു പിറന്നതുപോലും.'' - കുഞ്ചന്‍ നമ്പ്യാര്‍

 എന്റെ നൂറു ശതമാനം ജീനുകളും എന്റേത് മാത്രമായതുകൊണ്ട് (r=100%,where 'r' stands for 'degree of relatedness.') എനിക്ക് ഏറ്റവും ഇഷ്ടം എന്നോടുതന്നെയയിരിക്കും.സഹോദരങ്ങള്‍ ‍,മക്കള്‍ ,മാതാപിതാക്കള്‍ ഇവരോട് r=50%, കസിന്‍ r=12.5% അങ്ങിനെ പോകും എന്റെ ബന്ധുക്കളുടെ ശരീരത്തിലുള്ള എന്റെ ജീനുകളുടെ അളവും അവരോടുള്ള എന്റെ സ്നേഹവും.ഒരേ അണ്ഡത്തില്‍ നിന്നുള്ള ഇരട്ടകള്‍ തമ്മിലുള്ള ജനിതക സാമ്യം നൂറു ശതമാനമായിരിക്കും.( r=100%).തന്നോടുള്ള സ്നേഹത്തേക്കാള്‍ സ്നേഹം എന്തായാലും സഹോദരനോടുണ്ടാകില്ല,എന്നാലും ഏതെങ്കിലും അകന്ന ബന്ധുവിനെക്കള്‍ പരിഗണന സഹോദരന് കിട്ടും.ബൈബിളില്‍ കായേന്‍ ധിക്കാരപൂര്‍വ്വം ദൈവത്തോട് ചോദിക്കുന്നത് "Am I my brother's keeper?"(Genesis 4:9) എന്നാണല്ലോ.സ്വന്തം സഹോദരനെ സഹായിക്കുക എന്ന നാട്ടുനടപ്പുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കായേന്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.(എന്തായാലും തന്റെ 50% ജീനുകള്‍ മാത്രം ഷെയര്‍ ചെയ്യുന്ന സഹോദരനെ കൊന്നത് ദൈവം ക്ഷമിച്ചു.ദൈവത്തിനറിയാം തന്നെപ്പോലെ തന്റെ സഹോദരനെ സ്നേഹിക്കണമെങ്കില്‍ ജീനുകള്‍ 100 ശതമാനവും ഒരുപോലിരിക്കണമെന്ന്:-))

[Not surprisingly,research shows that identical twins ( r=100%) use 'we' a lot, and seem pleased in each others company.In distinction, same-sex fraternal twins,use the word 'I' a lot,and quarrel a lot.(r=50% only)] ഇപ്പോള്‍ ''നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക''എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്‌ എന്ന് ഏകദേശം പിടികിട്ടികാണും.Kin altruism അടിസ്ഥാനമാക്കിയാല്‍ r=100% എന്നതുപോലെ അയല്‍ക്കാരനോട് പെരുമാറുക.എന്റെയും എന്റെ അയല്‍ക്കാരന്റേയും ജീനുകള്‍ നൂറു ശതമാനവും ഒന്നു തന്നെയാണ്,ഞാന്‍ തന്നെയാണ് അയാള്‍ ,അല്ലെങ്കില്‍ ഞാനും അയല്‍ക്കാരനും ഏകഅണ്ഡ ഇരട്ടകളാണ് എന്നപോലെ പെരുമാറുക.
''And as ye would that men should do to you, do ye also to them likewise.''(Luke:6:31) ഈ നിയമം സുവര്‍ണ്ണ നിയമം (Golden rule) എന്നാണ് അറിയപ്പെടുന്നത്.ബൈബിളിലെ വേര്‍ഷന്‍ ആണ് എല്ലാവര്‍ക്കും പരിചിതമെങ്കിലും ഈ നിയമത്തിനു അതിനേക്കാളൊക്കെ പഴക്കമുണ്ട്.ഇതിനെ അല്പം വ്യത്യാസപ്പെടുത്തി ഒരു സില്‍വര്‍ റൂളും ഉണ്ട്.''Do not do unto others what you would not have them do unto you.''ഈ നിയമങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തിരിച്ചു നമ്മളോട് ഈ നിയമം പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്.ബൈബിളില്‍ നിന്ന്...

“You have heard that it was said, ‘An eye for an eye and a tooth for a tooth.’ But I tell you not to resist an evil person. But whoever slaps you on your right cheek, turn the other to him also.  If anyone wants to sue you and take away your tunic, let him have your cloak also. And whoever compels you to go one mile, go with him two.  Give to him who asks you, and from him who wants to borrow from you do not turn away.”(Matthew 5:38-42)

ഈ നിയമം ചരിത്രത്തില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചവര്‍ രണ്ടു പേരാണ്. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും.രണ്ടുപേരും വിജയിച്ചു.അതുപക്ഷേ അവരുടെ എതിരാളികള്‍ മാന്യന്മാരായതുകൊണ്ടായിരുന്നു.ഹിറ്റ്ലറുടെയോ സ്റ്റാലിന്റേയോ നേര്‍ക്ക്‌ ഈ നിയമങ്ങള്‍ക്കനുസരിച്ച് പെരുമാറിയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി?പുറം ലോകം അറിയാതെ വല്ല കോണ്‍സന്റ്രേഷന്‍ ക്യാമ്പിലോ ഗുലാഗിലോ ജീവിതം തീരുമായിരുന്നു.ആളും തരവും നോക്കി മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിയമമാണ് ഇത്.(യേശുവിന്റെ ഈ നിയമം മഹാത്മാ ഗാന്ധിയേയോ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനേയോ,എന്തിന് യേശുവിനെപോലും ആത്യന്തികമായി ക്രൂരമായ കൊലയില്‍നിന്നു രക്ഷിച്ചില്ല എന്നതും ശ്രദ്ധിക്കുക.) അപ്പോള്‍ കൂടുതല്‍ നല്ലത് യേശുവിനു വലിയ അഭിപ്രയമൊന്നുമില്ലാത്ത കണ്ണിനു കണ്ണ്,പല്ലിനു പല്ല് എന്ന പകരത്തിനു പകരം ചെയ്യുക എന്ന നിയമമണോ? Lex talionis (Law of retaliation or "a punishment identical to the offense.") എന്ന്  അറിയപ്പെടുന്ന  ഈ നിയമസംഹിത ഹമുറാബിയുടെ നിയമ പുസ്തകത്തിലുണ്ട്. ഗോള്‍ഡന്‍ റൂളില്‍നിന്നും സില്‍വര്‍ റൂളില്‍നിന്നും വ്യത്യസ്തമായി Brass rule എന്നറിയപ്പെടുന്ന ഈ പിച്ചള നിയമം ബൈബിളില്‍ കാണുന്നത്  ഇങ്ങനെയാണ്...

‘Whoever kills any man shall surely be put to death.Whoever kills an animal shall make it good, animal for animal. If a man causes disfigurement of his neighbor, as he has done, so shall it be done to him – fracture for fracture, eye for eye, tooth for tooth; as he has caused disfigurement of a man, so shall it be done to him. And whoever kills an animal shall restore it; but whoever kills a man shall be put to death’” (Leviticus 24:17-22).

Lex talionis...

Jim Malone:''You wanna get Capone? Here's how you get him. He pulls a knife, you pull a gun. He sends one of yours to the hospital, you send one of his to the morgue! That's the Chicago way, and that's how you get Capone!'' (from the film The Untouchables)

ഇപ്പോള്‍ തികച്ചും അന്യായമായി തോന്നുന്ന നിയമം.'ടാലിയോണിക്ക്' സമൂഹങ്ങള്‍ ( "talionic" societies -- honor- or revenge-based cultures.) എന്നറിയപ്പെടുന്നവരുടെ നിയമങ്ങള്‍ ക്രൂരവും പ്രാകൃതവുമാണ് എന്നാണ് ആധുനികാരായ നമ്മുടെ കാഴ്ചപ്പാട് എങ്കിലും,ഇതിന്റെ മറുവശവുമൊന്നു നോക്കാം.Though dismissed as a relic of barbarism, the law of retribution- states the value of my eye in terms of your eye,and value of my teeth in terms of your teeth.അപ്പോള്‍ തിരിച്ചടവും അതേ മൂല്യത്തില്‍ തന്നെ വേണം.If you don't agree with the price I set for my eye, well,.. then leave my eyes alone.The lex talionis protects our eyes, teeth, and the like with "property rules" and not with "liability rules." This means that the victim and not the wrongdoer, and not a third party, decides how much the wrongdoer must pay for my eye.

ഈ ടാലിയോണിക് നിയമം അല്ലെങ്കില്‍ Chicago way വിജയകരമായി ഉപയോഗിച്ച്  നില നില്‍ക്കുന്ന രാജ്യമാണ് ഇസ്രയേല്‍.ഒന്ന് ഇങ്ങോട്ട് കിട്ടിയാല്‍ അവര്‍ രണ്ട് തിരിച്ചു കൊടുത്തിരിക്കും. 'തെറിക്കുത്തരം മുറിപ്പത്തല്‍' തന്നെ.എനിക്കുവരുന്ന നഷ്ടത്തിന്റെ വില ഞാന്‍ തീരുമാനിക്കും. ഞാനിടുന്ന വില നിങ്ങള്‍ക്ക് കൂടുതലായി തോന്നുന്നുണ്ടെങ്കില്‍ എനിക്ക് നഷ്ടം വരുത്താതിരിക്കുക.

ഈ 'പ്രാകൃതമായ' നിയമം വെറുതെ ഏതെങ്കിലും ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ കൊലക്ക് പകരം വേറൊരു കൊല നടത്താലോ അല്ല.എല്ലാറ്റിനും വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ട്.Paradoxically, honor-based societies, places a higher value on human lives and human bodies than we do.They were much more committed to reimbursing the exact worth of body parts and lives.

വില്യം ഇയാന്‍ മില്ലര്‍ അദ്ദേഹത്തിന്റെ Eye for an eye എന്ന പുസ്തകത്തില്‍ എഴാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടില്‍ നിലവിലിരുന്ന മനുഷ്യന്റെ ഒരു വിലനിലവാര പട്ടിക കൊടുത്തിട്ടുണ്ട്.കാലിന്റെ നഖത്തിനു പറ്റുന്ന പരിക്ക് മുതല്‍ കൊലപാതകം വരെ എല്ലാറ്റിനും വ്യക്തമായ വിലയുണ്ട്.ആ ലിസ്റ്റു പ്രകാരം ചൂണ്ടു വിരലിനേക്കാള്‍ വില ചെറുവിരലിനാണെന്നറിയാമോ?എന്തുകൊണ്ട്? Your small finger is more crucial to maintaining a firm grip.If you are a hunter or a subsistence farmer,and if you happen to lose even a little finger, most often you will be taken out of evolutionary race;you could end up as dead as a door nail.അന്ന് ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധിയും, വികലാംഗ പെന്‍ഷനുമൊന്നുമില്ലല്ലോ. (ഓ.ടി:പ്രൊഫഷണല്‍ വില്ലാളികള്‍ക്ക് ചിലപ്പോള്‍ തള്ളവിരലിനായിരിക്കും വില കൂടുതല്‍ ‍.ഏകലവ്യന്റെ കഥ ഓര്‍ക്കുക.)

എന്തായാലും ഈ നിയമങ്ങള്‍ ഉണ്ടാക്കിയവര്‍ വെറും ക്രൂരന്മാരോ മാനസികരോഗികളോ ഒന്നുമായിരുന്നില്ല എന്ന് മനസ്സിലാക്കുക.അവര്‍ അതിബുദ്ധിമാന്മാരോ വെറും വിഡ്ഢിക്കളുമോ ആയിരുന്നില്ല.നമ്മെപോലുള്ള സാധാരണ മനുഷ്യര്‍ ‍.അന്നത്തെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതായിരുന്നു അവരുടെ നിയമങ്ങള്‍ ‍.(ഇന്നത്തെ നമ്മുടെ പുരോഗമനപരങ്ങളായ നിയമങ്ങള്‍ ഒരു ആയിരമോ രണ്ടായിരമോ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മനുഷ്യര്‍ എങ്ങിനെ വിലയിരുത്തും എന്നലോചിച്ചു നോക്കുക.) പക്ഷേ ഇവയെല്ലാം ദൈവീകമാണെന്നും ആചന്ദ്രതാരം നിലനില്‍ക്കേണ്ടതുമാണ് എന്ന് ചിലര്‍ ശഠിക്കുന്നതാണ് പ്രശ്നം.

(ഓ.ടി:നമ്മുടെ സ്വന്തം നിയമാവലിയായിരുന്ന മനുസ്മൃതിയും ഇത് പോലെ വിലയിരുത്ത പ്പെടേണ്ടതാണ്. പക്ഷേ പഴയ നിയമത്തെ 'അനുകൂലിക്കുന്നതു'പോലെ മനുസ്മൃതിയെ അനുകൂലിക്കാന്‍ പറ്റില്ലല്ലോ. മനുസ്മൃതി എന്ന് കേട്ടാല്‍ 'നഃ സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി' എന്ന് മാത്രം അറിയുന്ന വങ്കന്‍മാര്‍ കേട്ടത് പാതി കേള്‍ക്കാത്തത് പാതി ഇവിടെ ചാടിവീഴും.അതാണല്ലോ 'പൊളിറ്റിക്കലി കറക്റ്റ്'.കാലഹരണപെട്ട ആചാരങ്ങളെയും നിയമങ്ങളെയും 'cultural relativism' എന്ന പേരില്‍ അനുകൂലിക്കുന്ന ബുദ്ധിജീവികള്‍ക്കുപോലും മനുസ്മൃതി കത്തിക്കലാണ് പുരോഗമനം.എന്തായാലും അത് പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാം.)

നമ്മള്‍ എത്രയൊക്കെ ലിബറല്‍ ചിന്താഗതിക്കാരനായി അഭിനയിച്ചാലും,'ടാലിയോണിക്ക്' വിശ്വാസങ്ങള്‍ പ്രബലമാണ്.മുന്‍പ് സൂചിപ്പിച്ചതാണ്,നമ്മുടെ നീതിബോധത്തിന്റെ വലിയൊരു ഭാഗം ശിലയുഗത്തിലെ ആ 'അല്‍ഗോരിതം' ഉപയോഗിച്ച് കണക്കാക്കുന്ന തുല്യത,ന്യായം മുതലായ സംഗതികളാണ്.പലരും അവരുടെ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്നത്  അക്രമികള്‍ക്ക് ഇഹലോകത്തിലല്ലെങ്കിലും പരലോകത്തിലെങ്കിലും തക്കതായ ശിക്ഷ കിട്ടണം എന്ന സ്വാഭാവികമായ നീതി ബോധം കൊണ്ടാണ്.ഭൂമിയിലെ പരിമിതമായ ജീവിതകാലത്ത് ചെയ്യുന്ന പാപങ്ങള്‍ക്ക് അനന്തകാലം നരകത്തില്‍ പീഡിപ്പിക്കുന്ന ദൈവം വിശ്വാസിക്ക് നീതിമാനും കരുണാമയനുമായി തോന്നുന്നത് അവര്‍ക്ക് ന്യായബോധം ഉള്ളതുകൊണ്ടാണ് എന്നത് ഒരു വിരോധഭാസമായി തോന്നാം. Our heroes are characters who even up the score with their enemies.നമ്മുടെ നീതിബോധത്തിന്റെ അടിസ്ഥാനം കോപമാണ്.Almost all our anger is rightous anger.Thus anger has moral overtones.

അപ്പൂട്ടന്‍ എന്ന ബ്ലോഗറുടെ കൊലപതകിക്കെന്ത് മനുഷ്യാവകാശം? എന്ന പോസ്റ്റില്‍ ഈ കാര്യം ഒരു കമന്റ്‌ ആയി ഞാന്‍ ഇട്ടിരുന്നു.As it required a paradigm shift,I think very few understood my comment.പാലക്കാട്ടുള്ള വീട്ടമ്മയെ കൊന്നയാളെ പോലീസുകാര്‍ തല്ലിക്കൊന്നതാണ് വിഷയം.വീട്ടമ്മയെ കൊന്ന പ്രതിയെ പോലീസുകാര്‍ പീഡിപ്പിച്ചത്,(അതുവഴി അയാള്‍ മരിച്ചതും) ചിലരെങ്കിലും അനുകൂലിക്കുന്നത് (രഹസ്യമായി അനുകൂലിക്കുന്നവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വളരെ കൂടും) അയാള്‍ക്ക് കിട്ടാനിടയുള്ള ശിക്ഷ നമ്മുടെ പ്രതികര വാഞ് ചയെ അതുവഴി നമ്മുടെ സ്വാഭാവിക ധാര്‍മ്മികതയെ,തൃപ്തിപ്പെടുത്തുന്നില്ല എന്നതു കൊണ്ടാണ്.Justice that will be given out by the civilized society just don't satisfy our need for revenge. At the basic level our sense of 'natural' justice and need for revenge are one and the same.പിന്നീടാണ് ഇവ രണ്ടും രണ്ടാണ് എന്ന ആശയം വരുന്നത്. ''കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍'' എന്ന 'സ്വാഭാവിക' നിയമം മാറീട്ട് അധിക കാലമൊന്നും ആയിട്ടില്ല എന്നോര്‍ക്കുക.Now only the state has the monopoly on legitimate use of violence. The state says to a victim, "We are taking away what, in prior times, was your right.We will settle it on your behalf."

ഇത് പക്ഷേ സാമൂഹികമായ ഒരു മാറ്റമാണ്.ജൈവശാസ്ത്രപരമായ മാറ്റമല്ല.ആധുനിക നിയമത്തിന്റെ ഒരു 'ദോഷം' അതിനു നമ്മുടെ പ്രതികാര വാഞ് ചയെ ശമിപ്പിക്കാന്‍ കഴിയില്ല എന്നതാണ്.ഇതാ ഇതുപോലൊരു ജയിലിലാണ്‌ നിങ്ങളുടെ ശിക്ഷയെങ്കില്‍ ‍,നിങ്ങള്‍ കുറ്റം ചെയ്യാതിരിക്കുമോ?ലിങ്ക് ഇവിടെ.... ക്രൂരമല്ലാത്ത ശിക്ഷ ..it's just not satisfying emotionally.(By the way most legal theories acknowledge that retribution is one of the goals of punishment,over and above the goals of deterring or rehabilitating criminals.പ്രായോഗികമായി അങ്ങിനെ കാണാറില്ലെങ്കിലും...) മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ 'നീതി' നടപ്പിലാക്കാന്‍ പോലീസുകാരെ ഉപയോഗിച്ചതാകാം,അല്ലെങ്കില്‍ പ്രതികളായ പോലീസുകാര്‍ തന്നെ അവരുടെ 'righteous anger' പ്രകടിപ്പിച്ചതാകാം.അവരുടെ ആ 'മൃഗീയമായ' നീതിബോധമാകാം ആധുനിക സമൂഹത്തിന്റെ കണ്ണില്‍ അവരെ കുറ്റവാളികളാക്കിയത്.

An unreasonable fondness for 'fairness' and your willingness to punish those responsible,even at a cost to yourself  was the only thing that saved our ancestors from injustices when living in a large group of unrelated people,and we have inherited that legacy from them. ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്,'' ''presumption of innocence'' മുതലായ തത്വങ്ങള്‍ക്കൊന്നും ജൈവശാസ്ത്രപരമായ നിലനില്‍പ്പില്ല.കാരണം അതൊന്നും ജന്മസിദ്ധമായ ധാര്‍മ്മികതയുടെ ഭാഗമായി വരുന്നതല്ല.ചിന്തയുടെയും ബുദ്ധിയുടെയും ഫലമാണ്‌.We like to think that life was cheap in those cultures, but the fact was that it was so expensive they couldn't settle for anything less. If the prospect of losing own eye, make someone think twice before making an attempt on mine,then it is good for both of us. Life is cheap with us, despite our bleeding heart liberals waxing eloquently about how we can't have capital punishment because human life is too valuable.നമുക്ക് സ്വാഭാവികമായി വരുന്നത്, 'revenge is a dish best served cold' തന്നെയാണ്. (ഇത് വായിച്ച് എന്റെ പിന്തിരിപ്പന്‍ ആശയങ്ങളോട് അരിശം പൂണ്ടു കമന്റ്‌ എഴുതാന്‍ തുടങ്ങുന്നവരും,തങ്ങളുടെ പരിശുദ്ധമായ ദൈവീകനിയമങ്ങള്‍ക്ക് ശാസ്ത്രീയമായ ന്യായീകരണങ്ങള്‍ കിട്ടി എന്ന് ആഹ്ലാദിക്കുന്നവരും ദയവായി Naturalistic Fallacy എന്താണെന്നു വായിച്ചിട്ട് വരിക.)

[ഓ .ടി. പ്രധാനപ്പെട്ട കാര്യം,ഈ നിയമങ്ങളൊക്കെ ഉണ്ടാകുന്നത് പണം കണ്ടുപിടിക്കുന്നതിനു മുന്‍പായിരുന്നു.പകരത്തിനു പകരം എന്ന നിയമം ഒരുതരം ബാര്‍ട്ടര്‍ സിസ്റ്റം തന്നെയാണ്. ശരീരത്തിന്റെ  മൂല്യം കണക്കാക്കുന്നത് ശരീരം അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് എന്നത് സ്വാഭാവികം.When we hear about barter system, we think of grains or cows,but throughout history,most common money substitute was humans itself.Human beings used bodies as one type of money, as a way of providing a measure of value.സംശയമുണ്ടോ?നമ്മുടെ കോടതികളില്‍ ഇപ്പോഴും ഉള്ള ആള്‍ജാമ്യം പിന്നെ എന്താണ്?അടിമത്തം പോയെങ്കിലും പണിയെടുത്തു കടംവീട്ടല്‍ ഇപ്പോഴും ഉണ്ടെല്ലോ. ഇനി മതത്തിന്റെ സിംബോളിസം നോക്കിയാല്‍ ,കുര്‍ബനയിലെ അപ്പവും വീഞ്ഞും യേശുവിന്റെ മാംസവും രക്തവുമാണെന്ന വിശ്വാസം,It's paying off God.You owe a god to a god for your arrogance of arrogating god's rights by disobeying him.God is paying himself on behalf of man,who can never pay back a god. മനുഷ്യന്‍ ചെയ്ത തെറ്റിനു പകരം യേശുവിന്റെ ത്യാഗത്തിന്റെ സിംബോളിസം പിടികിട്ടിയോ?

വെളിച്ചപാട് ദൈവമാണ് എന്ന് സങ്കല്‍പ്പിക്കുന്നതും പിന്നീട് ഈ ദൈവം സ്വന്തം തല വെട്ടിപ്പൊളിച്ചു രക്തം ഒഴുക്കുന്നതും ഇതേ സിംബോളിസം തന്നെ.മറ്റൊരു ഉദാഹരണം തെയ്യം.ഇവിടെയും മനുഷ്യന്‍ താല്‍കാലികമായി ദൈവമാകുകയാണ്.ശബരിമലക്ക് പോകുന്ന ഭക്തനും താല്‍കാലികമായി 'സ്വാമി'യാകുന്നു.എന്നിട്ട് മലയിലെത്തി സ്വയം സമര്‍പ്പിക്കുന്നു. പറഞ്ഞു പറഞ്ഞു നമ്മള്‍ തത്ത്വമസിയിലേക്കും അദ്വൈതത്തിലേക്കും എത്തും.നരബലി,(എല്ലാം തികഞ്ഞ ഒരു വിശിഷ്ട പുരുഷനെ മാത്രമെ ബലി കൊടുക്കൂ.ദൈവത്തിനോടുള്ള കടം വീട്ടാന്‍ അല്പമെങ്കിലും ദൈവവുമായി തുല്യത വേണ്ടേ.)അല്ലെങ്കില്‍ സിംബോളിക് ആയി തല ദൈവത്തിനു നല്‍കുന്ന തല മൊട്ടയടിക്കല്‍ ,ഗരുഡന്‍തൂക്കം,പലതരം മൃഗബലികള്‍ ,ദൈവത്തിന്റെ അടിമയാകുന്ന ഇസ്ലാം മത വിശ്വാസി എല്ലാം ഇതുപോലെ ദൈവത്തിനുള്ള കടംവീട്ടല്‍ തന്നെ.പക്ഷേ ദൈവത്തിനു തുല്യം ദൈവം മാത്രമാണ് എന്നത് കൊണ്ട് ഈ ചടങ്ങുകള്‍ കാലാകാലം തുടര്‍ന്നുകൊണ്ടിരിക്കണം.ഒരിക്കലും കടം തീരില്ല.നമ്മുടെ തുലാഭാരം ഒരു തരം ദൈവത്തെ പറ്റിക്കലാണ്.ശരീരത്തിന്റെ ഭാരത്തിന് തുല്യം മറ്റെന്തെങ്കിലും സാധനം കൊടുക്കുക.(ശരീരത്തിന് പകരം മൂല്യമുള്ള മറ്റു വസ്തുക്കള്‍ കണ്ടുപിടിച്ച ശേഷം വന്ന മാറ്റമാവാം.) അല്ലെങ്കില്‍ തന്നെ ശരീരം മുഴുവന്‍ കൊടുത്താലും കടം തീരില്ല,അപ്പോഴാണ് അതിലും കള്ളത്തരം കാട്ടി പകരം വേറൊന്നു കൊടുക്കുന്നത്.ദൈവം കോപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ:-)]

പറഞ്ഞു പറഞ്ഞു കാടു കയറി.വീണ്ടും വിഷയത്തിലേക്ക്....പകരത്തിനു പകരം എന്ന നിയമം ബയോളജിയില്‍ TIT FOR TAT എന്നാണ് അറിയപ്പെടുന്നത്.നേരത്തെ കണ്ടതുപോലെ സുവര്‍ണ നിയമത്തിന്റെ ബലഹീനത അതില്‍ വഞ്ചകരെ ശിക്ഷിക്കാനുള്ള വകുപ്പില്ല എന്നതാണ്. സഹകരണം ഉണ്ടാകണമെങ്കില്‍ വഞ്ചനയെ ശിക്ഷിക്കാനുള്ള വകുപ്പുകളും വേണം.In nature,unconditional love won't take you anywhere.യേശുവിന്റെ സുവര്‍ണ നിയമം പ്രകൃതിയില്‍ പ്രായോഗികമല്ല എന്നര്‍ത്ഥം.(Naturalistic fallacy മറന്നുപോകണ്ട.)അതിനാല്‍ തന്നെ ജൈവലോകത്തു tit for tat ആണ് കാണപ്പെടുന്നത്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‍..Tit for tat is evolutionary stable strategy or ESS.Evolutionary stable strategy(ESS) is defined as a strategy which,if most members adopt it, cannot be bettered by any other strategy.പരിണാമത്തില്‍ എന്തെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നത് അത് നല്ലതായതുകൊണ്ടല്ല,മറിച്ചു അതിനെ തുരങ്കം വയ്ക്കാന്‍ മറ്റൊന്നിനും സാധിക്കില്ല എന്നതുകൊണ്ടാണ്.(Once again,evolution is not about survival of the fittest.)

ഗെയിം തിയറിയില്‍ Prisoner's Dilemma എന്നൊരു കളിയുണ്ട്.(വിശദീകരിക്കുന്നില്ല.ലിങ്ക് നോക്കുക.) ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു പേര്‍ തമ്മിലുള്ള ഇടപാടില്‍ സ്വാര്‍ത്ഥത ഗുണം ചെയ്യുന്ന ഒരു അവസ്ഥയാണ്‌ ഇതില്‍ ഉണ്ടാവുക.പക്ഷേ ഇത് മനസ്സിലാക്കുന്ന രണ്ടാമനും സ്വാര്‍ത്ഥമായി പെരുമാറിയാല്‍ രണ്ടു പേര്‍ക്കും നഷ്ടം സംഭവിക്കും.ഇനി രണ്ടുപേര്‍ തുടര്‍ച്ചയായി ഈ ഗെയിം കളിക്കാന്‍ തീരുമാനിച്ചാല്‍ (iterated prisoner's dilemma) അവരുടെ സമരതന്ത്രം (strategy)എന്തായിരിക്കണം?(സാമൂഹ്യ ജീവിതം എന്നാല്‍ എല്ലാ ജീവികള്‍ക്കും തുടര്‍ച്ചയായി  പരസ്പരം prisoner's dilemma കളിക്കുക എന്നതാണ്.Just imagine yourself in iterated prisoner's dilemma with everybody else.) Robert Axelrod അത് പരീക്ഷിച്ചു നോക്കിയതില്‍ വിജയം TIT FOR TAT എന്ന് പേര്‍ നല്‍കപ്പെട്ട ആ തന്ത്രം ആയിരുന്നു. ആദ്യം എതിരാളിയുമായി സഹകരിച്ചുകൊണ്ടു തുടങ്ങുക.അയാള്‍ സഹകരിച്ചാല്‍ രണ്ടു കൂട്ടര്‍ക്കും നല്ലത്.രണ്ടാമത്തെ പ്രാവശ്യം മുതല്‍ എതിരാളിയുടെ തൊട്ടു മുന്‍പത്തെ നീക്കം കോപ്പി ചെയ്യുക.അതായത് ആദ്യത്തെ തവണ രണ്ടാമന്‍ വഞ്ചിച്ചാല്‍ അടുത്ത തവണ അവനെ ശിക്ഷിക്കുക (സഹകരിക്കതിരിക്കുക.)ഈ പകരം വീട്ടല്‍ മാര്‍ഗ്ഗം ESS ആയിരിക്കും. Again Tit for tat wins not because it is good,but because it is immune to treachery from within.

Prisoner's Dilemma ഞാന്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ ഈ പോസ്റ്റ്‌ ഇപ്പോഴൊന്നും തീരില്ല.താല്പര്യമുള്ളവര്‍ താഴെ കൊടുതിടുള്ള പുസ്തകങ്ങള്‍ വായിക്കുക.


കൂടുതല്‍ വായനക്ക്....

(1)   Eye for an Eye  by William Ian Miller

(2)   The Evolution of Cooperation  by Robert Axelrod

(3)   Prisoner's Dilemma   by William Poundstone

12 അഭിപ്രായങ്ങൾ:

Faizal Kondotty പറഞ്ഞു...

ബ്രൈറ്റ് ,
വായിച്ചു ... ട്രാക്കിംഗ്..
-----------------------

"ബുദ്ധിമാന്‍മാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്‍റെനിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍ )." (വി. ഖു 2 : 179)."

Muhammed Shan പറഞ്ഞു...

:)
പിന്തുടരുന്നു...

sandu പറഞ്ഞു...

.In nature,unconditional love won't take you anywhere.

.In nature,unconditional love won't take you anywhere.

.In nature,unconditional love won't take you anywhere.

In nature,unconditional love won't take you anywhere.

sony പറഞ്ഞു...

Astoundingly great................

ea jabbar പറഞ്ഞു...

ഫൈസല്‍ ഉദ്ധരിച്ച വാക്യത്തില്‍ ഖിസാസ് എന്ന വാക്കിന് തുല്യ ശിക്ഷ എന്നല്ല അര്‍ത്ഥം . പ്രതിക്രിയ retaliation എന്നാണ്. തൊട്ടു മുമ്പുള്ള വാക്യവും വ്യാഖ്യാനവും നോക്കുക :

يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ }

O you who believe, prescribed, made obligatory, for you is retaliation, on equal terms, regarding the slain, both in the attributes [of the one slain] and in the action involved; a free man, is killed, for a free man, and not for a slave; and a slave for a slave, and a female for a female. The Sunna makes it clear that a male may be killed [in retaliation] for a female, and that religious affiliation should be taken into account also, so that a Muslim cannot be killed in return for an disbeliever, even if the former be a slave and the latter a free man. But if anything, of the blood, is pardoned any one, of those who have slain, in relation to his brother, the one slain, so that the retaliation is waived (the use of the indefinite shay’un, ‘anything’, here implies the waiving of retaliation through a partial pardon by the inheritors [of the slain]; the mention of akhīh [‘his brother’] is intended as a conciliatory entreaty to pardon and a declaration that killing should not sever the bonds of religious brotherhood; the particle man, ‘any one’, is the subject of a conditional or a relative clause, of which the predicate is [the following, fa’ittibā‘un]) let the pursuing, that is, the action of the one who has pardoned in pursuing the killer, be honourable, demanding the blood money without force. The fact that the ‘pursuing’ results from the ‘pardoning’ implies that one of the two [actions] is a duty, which is one of al-Shāfi‘ī’s two opinions here. The other [opinion] is that retaliation is the duty, whereas the blood money is merely compensation [for non-retaliation], so that if one were to pardon but not name his blood money, then nothing [happens]; and this [latter] is the preferred [opinion]. And let the payment, of the blood money by the slayer, to him, the pardoner, that is, the one inheriting [from the slain], be with kindliness, without procrastination or fraud; that, stipulation mentioned here about the possibility of retaliation and the forgoing of this in return for blood money, is an alleviation, a facilitation, given, to you, by your Lord, and a mercy, for you, for He has given you latitude in this matter and has not categorically demanded that one [of the said options] be followed through, in the way that He made it obligatory for Jews to retaliate and for Christians to [pardon and] accept blood money; and for him who commits aggression, by being unjust towards the killer and slaying him, after that, that is, [after] pardoning — his is a painful chastisement, of the Fire in the Hereafter, or of being killed in this world.

jalalain tafsir
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ea jabbar പറഞ്ഞു...

കൊലയാളിയെയല്ല പകരം കൊല്ലേണ്ടത്. കൊല്ലപ്പെട്ട ആള്‍ക്കു തുല്യമൂല്യമുള്ള മറ്റൊരാളെ പകരം കൊല്ലണം എന്നാണു കുര്‍ ആന്‍ പറയുന്നത്.

പാമരന്‍ പറഞ്ഞു...

...

നന്ദന പറഞ്ഞു...

നന്ദി, ബ്രൈറ്റ് കൂടുതൽ വായിക്കട്ടെ.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മനുഷ്യ ബന്ധങ്ങളുടെ അക കാമ്പിലേക്ക് ശാസ്ത്രബോധത്തിന്റെ പകല്‍‌വെളിച്ചവുമായി ഇറങ്ങിച്ചെല്ലുന്ന ബ്രൈറ്റിന്റെ സഹയാത്രികരാകാനുള്ള ഭാഗ്യമാണ് ഈ പോസ്റ്റിലൂടെ ബ്ലോഗ് വായനക്കാരനു ലഭിക്കുന്നത്.
ചിരകാലമായി അഴുക്കുപുരണ്ട അവസ്ഥയില്‍ കൊണ്ടുനടക്കുന്ന നമ്മുടെ ധാരണകളേയും,നീതിബോധത്തേയും,സംസ്കാരിക ബോധത്തേയും,മതങ്ങളേയും,രാഷ്ട്രീയ വിശ്വാസങ്ങളേയും,അടിമത്വത്തേയും,ഭരണ സംബ്രദായങ്ങളേയും,സമൂഹത്തേയും,സ്വന്തം വ്യക്തിത്വത്തേയും വസ്തുനിഷ്ടമായി കൃത്യതയോടെ അപഗ്രഥിക്കാനും നവീകരിക്കാനും പ്രാപ്തിനല്‍കുന്ന മാനവിക അറിവുകളുടെ സമാഹരണത്തിനും പ്രകാശനത്തിനും
ചിത്രകാരന്‍ ബ്രൈറ്റിനോട് നന്ദിപറയുന്നു.

പാരസിറ്റമോള്‍ പറഞ്ഞു...

bright...
thank u very much for writing articles of such high quality..
going deep into the real biology behind being 'human' actually shows how big an 'animal' we are....

Chethukaran Vasu പറഞ്ഞു...

ചുരുക്കി പ്പറഞ്ഞാല്‍ തിരുത്താന്‍ സ്വയം തയ്യാറായി നില്‍ക്കുന്നവന്‍ ശാസ്ത്രനും ഒരു തിരുത്തും പറ്റില്ല എന്ന് പറയുന്നവന്‍ മതനും ...

ഗണിതത്തില്‍ പറഞ്ഞാല്‍ ( ഗണിത കുതുകികള്‍ക്ക് എളുപ്പം മനസ്സിലാകാന്‍ )- Differential of Science with respect to time could be a series of impulses but the differential of religion with respect to time is always "zero"

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യനായി ജിവികാന്‍ നോക്ക് ....

LinkWithin

Related Posts with Thumbnails