2010, ജൂൺ 26, ശനിയാഴ്‌ച

രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും....

സുശീല്‍ കുമാറിന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റിനും അതിന് അനുബന്ധമായി അപ്പൂട്ടന്‍ എഴുതിയ യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ? എന്ന പോസ്റ്റിനും എന്റെ വക ഒരു കൂട്ടിച്ചേര്‍ക്കല്‍ ‍.


ഈ പോസ്റ്റുകളുടെ വിഷയം  വിശ്വസനീയമായ അറിവ് അഥവാ reliable knowledge എന്താണ്,അതെങ്ങിനെ കണ്ടെത്തും എന്നതാണ്.ഫിലോസഫിയില്‍ ഇതിന്റെ പഠനത്തെ Epistemology എന്ന് പറയും.It studies what distinguishes adequate knowledge from inadequate knowledge. അസാധ്യമായി ബോറടിപ്പിക്കാവുന്ന ഈ വിഷയം പരമാവധി വെള്ളം ചേര്‍ത്ത് അമിത ലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ.


''True ideas are those we can assimilate,validate,corroborate and verify.False ideas are those that we cannot.That is the practical difference it takes to us to have true ideas;that therefore is the meaning of truth,for it is all that truth is known as.'' William James.

 ഒരു പ്രസ്താവനയില്‍ (statement) അത് എന്തിനേക്കുറിച്ചോ ആവട്ടെ,സാധാരണ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ അറിവ് (information) അതിലുണ്ടാകും.നമുക്ക് ചില പ്രവചനങ്ങള്‍ സാധ്യമാണ്,പലതും പരീക്ഷിച്ചു ബോധ്യപ്പെടാവുന്നത്.(ചുരുങ്ങിയത് തത്വത്തിലെങ്കിലും.) മറ്റൊന്ന് മുന്‍ അറിവുകളെ അത് ഏതെങ്കിലും വിധത്തില്‍ ഖണ്ഡിക്കുന്നുണ്ടോ എന്നുള്ള  പരിശോധനയും സാധ്യമാണ്. So every statement has the following two characteristics.(1) Correspondence (2) predictability. ഒരു അറിവ് നേരത്തെയുള്ള മറ്റു അറിവുകളുമായി യോജിച്ചു പോവുകയും പരിശോധന സാധ്യമായ ചില പ്രവചനങ്ങള്‍ നല്‍കുകയും ചെയ്താല്‍ അതിനെ testable hypothesis എന്ന് വിളിക്കാം.അങ്ങിനെ പരീക്ഷിച്ചു നോക്കി എവിടെയും പരസ്പര വൈരുദ്ധ്യങ്ങളില്ല എന്ന് കണക്കാക്കാവുന്ന ഒരു കൂട്ടം അറിവുകളേയാണ് വിശ്വസനീയമായ അറിവ് അല്ലെങ്കില്‍ സത്യമായ അറിവ് (reliable knowledge) എന്ന് വിളിക്കുന്നത്‌.അങ്ങിനെ അല്ലാത്തത് വെറും പ്രസ്താവനകള്‍ അല്ലെങ്കില്‍ വിശ്വാസം/belief മാത്രമായി നിലനില്‍ക്കും. അത് 'ഗോഡ്‌ ഫാദര്‍ ' എന്ന ചിത്രത്തിലെ നായികയുടെ,''രാമഭദ്രന്‍ ഒരു ആണാണെന്നുതന്നെ''യുള്ള വിശ്വാസമായാലും ഭൂമി ഒരു ഗോളമാണ് എന്ന  ശാസ്ത്രീയ വിശ്വാസമായാലും.


രാമഭദ്രന്‍ ഒരു ആണാണ് എന്ന നായികയുടെ വിശ്വാസം വിശ്വസനീയമായ അറിവാണോ അതോ വെറും വിശ്വാസമാണോ? രാമഭദ്രന്‍ ഒരു ആണാണ് എന്ന വിശ്വാസം ശരിയാണെങ്കില്‍ നേരത്തെ പറഞ്ഞ പോലെ അതില്‍നിന്നു അനേകം കാര്യങ്ങള്‍ മനസ്സിലാക്കാം.ഇവിടെ ആണ്‍ എന്ന വാക്കിന് നായിക കൊടുക്കുന്ന നിര്‍വ്വചനം സ്ത്രീകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവരെ ഉപദ്രവിക്കില്ല എന്നതാണ്.(ആണ്‍ എന്നതിന് ഈയൊരു നിര്‍വ്വചനം പണ്ടു മുതലേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.) ഈ ഗുണം രാമഭദ്രനുണ്ടായിരിക്കും.അതാണ് Correspondence.എന്നാല്‍ ആണ്‍ എന്നതിന്റെ സാമാന്യമായ നിര്‍വ്വചനം അതല്ല.Most important of all he will have.....ahem....you know...that special body part :-).രാമഭദ്രനെക്കുറിച്ച് മറ്റു ധാരാളം പ്രവചനങ്ങളും നടത്താം.അദ്ദേഹത്തിന് സ്ത്രീ എന്ന വിഭാഗത്തില്‍ പെടുന്നവരെ വിവാഹം കഴിക്കാം, സന്തതികളെ ഉണ്ടാക്കാം,പാസ്പോര്‍ട്ടിലും റേഷന്‍ കാര്‍ഡിലും ആണ് എന്ന്  അടയാളപ്പെടുത്തിയിരിക്കും എന്ന് തുടങ്ങി അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുപത്തിമൂന്നു ജോഡി ക്രോമോസോമുകളില്‍ ,പെണ്ണ് എന്നറിയപ്പെടുന്ന വിഭാഗത്തെ അപേക്ഷിച്ച് ഒരു ജോഡിയില്‍ ഒരെണ്ണം ചെറുതായിരിക്കും,അദ്ദേഹത്തിന്റെ  രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായിരിക്കും, എന്നിങ്ങനെ അസംഖ്യം കാര്യങ്ങള്‍ ഊഹിക്കാം.രാമഭദ്രന്‍ ആണാണ് എന്ന നായികയുടെ വിശ്വാസം പക്ഷേ ഇതിന്റെയൊന്നും അടിസ്ഥാനത്തിലല്ല, അല്ലെങ്കില്‍ ഇതൊന്നും പരിശോധിച്ച ശേഷമല്ല രാമഭദ്രന്‍ അണാണ് എന്ന് അവര്‍ വിശ്വസിക്കുന്നത്.


(ഓ.ടി:മായന്‍ കുട്ടിയുടെ നിര്‍വ്വചനം പക്ഷേ രാമഭദ്രന്‍ ആണാണ് എന്ന് പറഞ്ഞാല്‍  അതിന്റെ അര്‍ത്ഥം ചേട്ടന്മാരൊന്നും ആണുങ്ങളല്ല,അവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്നാണ്.നായിക ആണ്‍ എന്നതിന് ഉപയോഗിക്കുന്ന നിര്‍വ്വചനമല്ല മായന്‍ കുട്ടിയുടേത്.മായന്‍ കുട്ടി ഉദ്ദേശിക്കുന്നത്  ഇവിടെ രണ്ടാമത് പറഞ്ഞ ശാരീരിക പ്രത്യേകതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന നിര്‍വ്വചനമാണ്.നായികയുടെ നിര്‍വ്വചനം മായന്‍ കുട്ടിയുടെ നിര്‍വ്വചനത്തിന്റെ  Correspondence,Predictability എന്നീ  ഗുണങ്ങളുമായി ചേര്‍ന്നു പോകുന്നില്ല,നേരെ തിരിച്ചും. ആ വൈരുധ്യമാണ് ഇവിടെ ഹാസ്യം സൃഷ്ടിക്കുന്നത്. മറ്റൊരു കാര്യം മായന്‍ കുട്ടിയുടെ നിര്‍വ്വചനം അനുസരിച്ചാണെങ്കില്‍ തന്നെ ചേട്ടന്മാരെക്കുറിച്ചുള്ള  ഒരു വിശ്വസനീയമായ അറിവും ഇതില്‍ നിന്ന് അനുമാനിക്കാനാവില്ല.അത് വളരെ ഗൗരവമുള്ള ഒരു യുക്തി ഭംഗമാണ് (Logical fallacy). Non-Sequitur എന്ന് ലാറ്റിന്‍.The term means "it doesn't follow".An argument in which the conclusion does not necessarily follow from the premises. A logical connection is implied where none exists.)


പൊതുവെ നിര്‍വ്വചനം എന്തായാലും  അതിന്റെ  സാമാന്യമായ ലക്ഷണങ്ങള്‍ ശരിയായാല്‍ രാമഭദ്രന്‍ ഒരു അണ് തന്നെ.സാധാരണ ആവശ്യങ്ങള്‍ക്ക് പുറം കാഴ്ച പൊതുവേ തൃപ്തികരമായിരിക്കും.പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂടുതല്‍ തെളിവ് ആവശ്യമായി വരും.രാമഭദ്രന്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന് ഒരു കേസുണ്ടെന്നു കരുതുക.ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍ ഒരു ആണിനേ (ഇവിടെ ആണ്‍ എന്നതിന്റെ നിര്‍വ്വചനം വ്യത്യസ്ഥമണ്.) കഴിയൂ എന്ന വിശ്വസനീയമായ അറിവ് നമുക്കുള്ളത് കൊണ്ട് അതിനോട് ചേര്‍ന്നു പോകുന്ന തെളിവുകള്‍ വേണ്ടതുകൊണ്ട് രാമഭദ്രനെ കൂടുതല്‍ പരിശോധിക്കേണ്ടി വരും.പുറം കാഴ്ച പോര.രാമഭദ്രന്‍ പാന്റ്സ് ധരിക്കുന്നു എന്നതോ റേഷന്‍ കാര്‍ഡില്‍ ആണ്‍ എന്ന് ചേര്‍ത്തിരിക്കുന്നു എന്നതോ, ഇനി ശരിയായ ഹാര്‍ഡ്‌ വേര്‍ ;-) ഉണ്ട് എന്നതുപോലുമോ രാമഭദ്രന് ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍  കഴിയും എന്നതിന്റെ തെളിവല്ല എന്നര്‍ത്ഥം.ഇവിടെ ആണ്‍ എന്നതിന്റെ നിര്‍വ്വചനവും ആതിനെ സാധൂകരിക്കാന്‍ വേണ്ട തെളിവും വ്യത്യസ്ഥമാണ്.ഇനി രാമഭദ്രന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത്  ആണ്‍ എന്ന വിഭാഗത്തില്‍ മത്സരിക്കണമെങ്കില്‍  ചിലപ്പോള്‍ മറ്റു ചില തെളിവുകളായിരിക്കും വേണ്ടി വരിക.വീണ്ടും ആണ്‍ എന്നതിന്റെ നിര്‍വ്വചനവും അതിന്റെ correspondence ഉം വേണ്ട ടെസ്റ്റുകള്‍ നടത്തിയാല്‍ എന്ത് സംഭവിക്കും( predictiveness) എന്നതും വ്യത്യസ്തമായിരിക്കും.


ചുരുക്കത്തില്‍ നിര്‍വ്വചനം വളരെ പ്രധാനപ്പെട്ടതാണ്.പല തര്‍ക്കങ്ങളും എവിടെയും എത്താതെ പോകുന്നതിനു ഒരു കാരണം തര്‍ക്കവിഷയം ആദ്യംതന്നെ ശരിയായി നിര്‍വ്വചിക്കാത്തതുകൊണ്ടാണ്.അതിന്റെ ഫലം..Shifting the goal post എന്ന് പറയാവുന്ന ഒരു സംഭവം.ഉദാഹരണത്തിന് ദൈവത്തേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ വിശ്വാസികള്‍ ദൈവത്തിന്റെ നിര്‍വ്വചനം ചര്‍ച്ചക്കിടയില്‍ തോന്നുമ്പോലെ മാറ്റിക്കളയും.തര്‍ക്കം തുടങ്ങുമ്പോള്‍ അവരവരുടെ മതഗ്രന്ഥത്തിലുള്ള ദൈവത്തേക്കുറിച്ചാണ് സംസാരിക്കുക.അത് ക്ളച്ച് പിടിക്കാതാകുമ്പോള്‍ ദൈവമെന്നാല്‍ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയാവും.ഈ ശക്തിക്ക് നേരത്തെ പറഞ്ഞ ദൈവവുമായി ഒരു സാമ്യവുമില്ല എന്ന് തെളിയിച്ചാല്‍ പിന്നെ god is love ,ദൈവം നന്മയാണ് ദൈവം അവനവന്റെ ഉള്ളിലാണ് എന്നൊക്കെയുള്ള നിര്‍വ്വചനം വരും.

-------------------------------------------------------------------------------------------------------------------------------

ഇനി ഒരു കാര്യത്തില്‍ അഭിപ്രായം രൂപീകരിക്കാന്‍ വേണ്ട തെളിവുകളുടെ (evidence) കാര്യം.തെളിവുകള്‍ രണ്ടു തരമുണ്ട്.


(1) ആവശ്യമായ തെളിവ് - (necessary evidence.)

(2) മതിയായ തെളിവ് - (sufficient evidence.)


ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.നിങ്ങള്‍ വഴിയരുകില്‍ ഒരാള്‍ കിടക്കുന്നത് കാണുന്നു.നിങ്ങള്‍ അല്പം  കഴിഞ്ഞു നോക്കുമ്പോഴും അയാള്‍ അതേപോലെ കിടക്കുന്നുണ്ട്.നിങ്ങള്‍ കൂടെയുള്ള ആളോട് നിങ്ങളുടെ നിഗമനം അറിയിക്കുന്നു.''ഇയാള്‍ മരിച്ചു പോയി''.സ്വാഭാവികമായും സുഹൃത്ത് നിങ്ങള്‍ ആ നിഗമനത്തിലെത്താനുണ്ടായ തെളിവ് ആവശ്യപ്പെടുന്നു. നിങ്ങളുടെ മറുപടി,''അയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടില്ലെ?മരിച്ചവര്‍ അനങ്ങില്ല എന്നറിയില്ലേ''?മരിച്ചവരൊക്കെ അനങ്ങാതെ കിടക്കുമെങ്കിലും അനങ്ങാതെ കിടക്കുന്നവരെല്ലാം മരിച്ചവരല്ല.അതായത്  അനങ്ങാതെ കിടക്കുക എന്നത് മരണം എന്ന നിഗമനത്തിന് ആവശ്യമായ തെളിവാണെങ്കിലും മതിയായ തെളിവല്ല.മതിയായ തെളിവ് എന്നാല്‍ വേറൊരു നിഗമനവും സാധ്യമല്ലാത്ത തെളിവ് എന്നര്‍ത്ഥം.(ഡോക്ടര്‍മാര്‍ക്ക് മരണം നിര്‍ണയിക്കാന്‍ വേറൊരു നിഗമനവും സാധ്യമല്ലാത്ത തരത്തിലുള്ള വ്യക്തമായ മാനദണ്ഡങ്ങളുണ്ട്.)


തെളിയിക്കനുദ്ദേശിക്കുന്ന വസ്തുതകളുടെ ഗൌരവം അനുസരിച്ച് തെളിവുകളുടെ ഗൌരവും കൂടും/കൂടണം.ഈ രണ്ടു പ്രസ്താവനകള്‍ നോക്കുക.(1) എനിക്ക് ഒരു ആനയുണ്ട്.(2) എനിക്ക് പിങ്ക് നിറമുള്ള ഒരു ആനയുണ്ട്.ഇതിലെ ആദ്യ പ്രസ്താവനയില്‍ അസാധാരണമായി യാതൊന്നുമില്ല.എത്രയോ ആളുകള്‍ക്ക് ആനയുണ്ട്.കൂട്ടത്തില്‍ എനിക്കും.മിക്കവാറും ആരും അത് വിശ്വസിക്കാന്‍ തെളിവൊന്നും ആവശ്യപ്പെടില്ല.പക്ഷേ അവര്‍ രണ്ടാമത്തെ പ്രസ്താവന ശരിയാണെന്നു വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെടും.തെളിവ് (whatever that may be) ലഭിക്കുന്നതുവരെ എനിക്ക് ഭ്രാന്താണെന്നോ ചുരുങ്ങിയ പക്ഷം ഞാന്‍ നുണ പറയുകയാണ് എന്നോ കരുതും. കാരണമെന്ത്?എനിക്ക് ആനയുണ്ടെന്നു വിശ്വസിക്കാന്‍ തെളിവ് വേണ്ടെങ്കില്‍ അതിന്റെ നിറം പിങ്കാണെന്നു വിശ്വസിക്കാന്‍ എന്തിനാണ് തെളിവ്?


ഉത്തരം ലളിതമാണ്.പിങ്ക് ആന അസാധാരണമാണ്.എന്തുകൊണ്ട് അസാധാരണം?പിങ്ക് അനയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.ആരും ഇങ്ങനെ ഒരു ജീവിയെക്കുറിച്ച് കേട്ടിട്ടില്ല.Another way of saying it is that my second statement has some correspondence and  predictiveness problems. സാധാരണ ആളുകള്‍ക്ക് വിശദമായ കാരണങ്ങള്‍ പറയാന്‍ അറിയില്ലെങ്കിലും കാരണം ഇതാണ്.It is an extra ordinary claim,and so it requires some extra ordinary evidence. Not just 'I say so' will do.ആദ്യത്തെ പ്രസ്താവനക്ക് 'സെല്‍ഫ്‌ അറ്റസ്റ്റേഷന്‍' മതിയെങ്കിലും രണ്ടാമത്തെ പ്രസ്താവനക്ക് അത് പോര.


എന്തുകൊണ്ട് പോരാ?കാരണം ആദ്യത്തെ പ്രസ്താവന നിലവിലുള്ള ഒരു അറിവുമായി യോജിക്കാതെ വരുന്നില്ല.There is no correspondence and  predictiveness problem there.എന്നാല്‍ രണ്ടാമത്തെ പ്രസ്താവനയുടെ കാര്യം അതല്ല.ബയോളജിയിലെ അടിസ്ഥാന അറിവുകള്‍ക്ക് വിരുദ്ധമായിരിക്കും ഒരു പിങ്ക് ആന. എങ്കിലും ഒരു യഥാര്‍ത്ഥ പിങ്ക് ആനയെ ആരെങ്കിലും ഹാജരാക്കുകയും,ബയോളജിയുടെ നിലവിലുള്ള അറിവുകളുമായി യോജിച്ചു പോകുന്ന ഒരു തിയറി അതിനെ വിശദീകരിക്കാന്‍ ഉണ്ടാവുകയും ചെയ്താല്‍ പിങ്ക് അനയെക്കുറിച്ചുള്ള അറിവ് യഥാര്‍ത്ഥമായി അംഗീകരിക്കും.പിങ്ക് അനയെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിന് ബയോളജിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ (അതുവഴി ചിലപ്പോള്‍ കെമിസ്ട്രിയുടെയും ഫിസിക്സിന്റേയും വരെ) മാറ്റിയെഴുതേണ്ടി വരുകയും ചെയ്യും.


''A fact is a simple statement that everyone believes. It is innocent, unless found guilty. A hypothesis is a novel suggestion that no one wants to believe. It is guilty, until found effective.'' Edward Teller


അതായത് സാധാരണ ആനയെ കുറിച്ചുള്ള അറിവ് നിലവില്‍ ലോകം അംഗീകരിച്ച സത്യവും(fact), പിങ്ക് ആന എന്നത് ഒരു നിലവില്‍ hypothesis ആയി മാത്രം കണക്കാക്കാന്‍ കഴിയുന്നതും ആണ്.

----------------------------------------------------------------------------------------------------------------------------------

ഇനി ഈ സാങ്കല്പിക കാര്യങ്ങള്‍ വിട്ടു ഗൗരവമുള്ള വിശ്വാസങ്ങള്‍ ‍...ഭൂമി ഗോളമാണ് എന്ന് വിശ്വസിക്കണമെങ്കില്‍ നിരീക്ഷണങ്ങളിലൂടെ ശരിയാണ് എന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങള്‍
വിശദീകരിക്കാന്‍ അതിനു കഴിയണം.നേരത്തെ കണ്ട correspondence. ഈ കാര്യങ്ങള്‍ നോക്കുക.(1) നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന മറ്റു രണ്ടു ആകാശഗോളങ്ങളും,സൂര്യനും ചന്ദ്രനും....ഗോളങ്ങള്‍ തന്നെയാണ്. ചുരുങ്ങിയ പക്ഷം വൃത്താകൃതിയിലെങ്കിലുമാണ്.(2) ചന്ദ്ര ഗ്രഹണം (അത് ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് എന്ന വിശ്വസനീയമായ അറിവുണ്ട്) വീക്ഷിക്കുമ്പോള്‍ എല്ലായിപ്പോഴും വൃത്താകൃതിയിലുള്ള നിഴലാണ് കാണുന്നത്.(3) വളരെ ഉയരത്തില്‍നിന്നു നോക്കമ്പോള്‍ ചക്രവാളം വളഞ്ഞാണ് കാണപ്പെടുന്നത്.(4) ദൂരെയുള്ള ഒരു കപ്പല്‍ അടുത്തുവരുമ്പോള്‍ അതിന്റെ കൊടിമരങ്ങളും മറ്റുമാണ് ആദ്യം കാണുന്നത്.(5) തെക്കോട്ട് കടല്‍ യാത്ര ചെയ്യുമ്പോള്‍ തെക്കുള്ള നക്ഷത്രകൂട്ടങ്ങള്‍ ( constellations) നേരത്തെ ഉദിക്കുന്നതായി കാണുന്നു.ഈ നിരീക്ഷണങ്ങളൊന്നും പരന്ന ഭൂമി എന്ന വിശ്വാസവുമായി ചേര്‍ന്ന് പോകുന്നതല്ല.


അരിസ്റ്റോട്ടിലിനു മുന്‍പുള്ളവര്‍ ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചത് അവര്‍ വെറും വിഡ്ഢികളായതുകൊണ്ടൊന്നുമല്ല.അവരുടെ വിശ്വസനീയമായ മറ്റു അറിവുകളുമായി യോജിച്ചു പോകുന്നതായിരുന്നു പരന്ന ഭൂമി എന്ന സങ്കല്പം.ഉരുണ്ട ഭൂമിയെക്കുറിച്ച് അഥവാ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ തന്നെ അക്കാലത്ത് അത് അവഗണിക്കുകയായിരുന്നു മെച്ചം.ഉരുണ്ട ഭൂമി എന്ന ആശയത്തിന്റെ പ്രവചനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു.വേണ്ടത്ര തെളിവുകളില്ലതെ അവരുടെ നിത്യ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്ത ഉരുണ്ട ഭൂമി എന്ന ആശയം അവര്‍ തള്ളിക്കളഞ്ഞെങ്കില്‍ അതില്‍ വലിയ അത്ഭുതമൊന്നുമില്ല.(ഇപ്പോള്‍ പോലും മിക്ക ആവശ്യങ്ങള്‍ക്കും നമ്മളൊക്കെ ഭൂമി പരന്നതായി തന്നെയാണല്ലോ കണക്കാക്കുന്നത്.) പക്ഷേ കടല്‍ യാത്രക്കാരായിരുന്ന ഗ്രീക്കുകാര്‍ക്ക് ഭൂമി പരന്നതോ ഉരുണ്ടതോ എന്നത് അക്ഷരാര്‍ഥത്തില്‍ ഒരു ജീവന്‍ മരണ പ്രശ്നമായിരുന്നു.'പരന്ന' ഭൂമിയുടെ മാപ്പുകള്‍ക്ക് കൃത്യതയുണ്ടാകില്ല.കൂടുതല്‍ അകലേക്ക് പോകും തോറും മാപ്പുകളുടെ കൃത്യത കുറഞ്ഞു വരും. Long ocean voyages were impossible without a way of locating one's position in the ocean unless the earth is considered spherical rather than flat.ഭൂമി ഉരുണ്ടതാണെന്ന് സംശയിക്കാന്‍/ വിശ്വസിക്കാന്‍ ആ ഒരു കാരണം മതിയായിരുന്നു.അപ്പോള്‍ അരിസ്റ്റോട്ടിലിന്റെ കാലത്തെ ഗ്രീക്കുകരുടെ  വിശ്വസനീയമായ അറിവുകളുമായി (reliable knowledge) ചേര്‍ന്ന് പോകുന്നതായിരുന്നു ഭൂമിയുടെ ഗോളാകൃതി എന്ന വിശ്വാസം.നമ്മള്‍ പൊതുവേ കരുതുന്നതുപോലെയല്ല, അക്കാലത്തെ വിജ്ഞാനികള്‍ക്കെല്ലാം ഭൂമി ഒരു ഗോളമാണ് എന്ന അറിവുണ്ടായിരുന്നു.(അല്ലായിരുന്നെങ്കില്‍ അവരൊന്നും കടല്‍ യാത്ര ചെയ്ത്  ലോകത്തിന്റെ പല ഭാഗത്തും എത്തുമായിരുന്നില്ല.) Eratosthenes (250BC) ഭൂമിയുടെ വലുപ്പം അളക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ ലോകവിവരം കുറഞ്ഞ ജനങ്ങള്‍ മാത്രമാണ് അതിനു ശേഷം പരന്ന ഭൂമിയെക്കുറിച്ച് സംസാരിച്ചിരുന്നത്.(അവരുടെ നിത്യ ജീവിതത്തില്‍ ഭൂമിയുടെ ഷേപ്പ് എന്തായിരുന്നാലും അത് പരന്നതായി കണക്കാക്കുന്നതായിരുന്നു എളുപ്പം.വളരെ ന്യായമായ ഈ വിശദീകരണം പക്ഷേ ദൈവീക ഗ്രന്ഥത്തിന്റെ വ്യക്താക്കള്‍ക്ക് പോര.അവര്‍ക്ക് അവരുടെ ഗ്രന്ഥത്തിലെ പരന്ന ഭൂമിയെ ഉരുട്ടിയെടുക്കണം.:-))


''The saddest aspect of life is that science gathers knowledge faster than society gathers wisdom.'' Isaac Asimov


ആദ്യം ഭൂമി പരന്നതാണ് എന്ന് കരുതിയതും പിന്നീട് അതൊരു ഗോളമാണ് എന്ന് തിരുത്തിയതും അതാത് കാലത്തെ അറിവിന്റെ അടിസ്ഥാനത്തിലാണ് എന്നര്‍ത്ഥം.അതുപോലെ ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തം 1400 വര്‍ഷത്തോളം ആരാലും ചോദ്യം ചെയ്യപ്പെടാതെ നിന്നത്,നമ്മുടെ പൂര്‍വ്വികര്‍ വിഡ്ഢികളായതുകൊണ്ടല്ല.ടെലിസ്കോപ്പിന്റേയും മറ്റും കണ്ടുപിടുത്തത്തിന് ശേഷം ലഭ്യമായ നിരീക്ഷണങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നതു വരെ ഭൂകേന്ദ്ര സിദ്ധാന്തം മാറ്റേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല.Ptolemy's model was reasonably accurate and was good enough for the precision of measurements available at Ptolemy's time and even many centuries later.It seems Ptolemy really did consider a sun centered universe,but couldn't justify it.It was incompatible with the 'reliable knowledge' of his time. ആദ്യമായി സൂര്യകേന്ദ്ര സിദ്ധാന്തത്തേക്കുറിച്ച് പറയുന്നത് അരിസ്റ്റാര്‍ക്കസ് ആണ് (300BC).നേരത്തെ സൂചിപിച്ച പോലെ അതിന്റെ പ്രവചനങ്ങള്‍ പരീക്ഷണ വിധേയമാക്കാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടയിരിക്കാം,1800 ഓളം വര്‍ഷങ്ങള്‍ അത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നത്. കോപ്പര്‍നിക്കസ്സിനു സൂര്യ കേന്ദ്ര പ്രപഞ്ചം എന്ന ഐഡിയ കിട്ടിയത്  അരിസ്റ്റാര്‍ക്കസ്സില്‍ നിന്നാകാന്‍ സാധ്യതയുണ്ട്.കോപ്പര്‍നിക്കസ്സിന്റെ പുസ്തകത്തിന്റെ കൈയെഴുത്തു പ്രതിയില്‍ അരിസ്റ്റാര്‍ക്കസ്സിനെപ്പറ്റി പറയുന്നുണ്ട്.പക്ഷേ പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പില്‍ ആ പേര് കാണുന്നുമില്ല.കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ്‌ മുഴുവന്‍ സ്വന്തമാക്കാനുള്ള കോപ്പര്‍നിക്കസ്സിന്റെ ആഗ്രഹമായിരിക്കാം ആ മറവിക്ക് കാരണം.(ചരിത്രം വായിക്കുമ്പോഴാണ്, പല മഹാന്മാരും ജീനിയസ്സുകളും അതൊന്നുമായിരുന്നില്ല എന്നറിയുന്നത്.)


ഭൂമി ഒരു ഗോളമാണ് എന്ന പ്രസ്തവനയില്‍നിന്നു കിട്ടുന്ന പ്രവചനങ്ങള്‍ നോക്കാം.(1) കപ്പലില്‍ ഏതെങ്കിലും ഒരു ദിശയില്‍ യാത്ര ചെയ്താല്‍ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും.അത് ആദ്യമായി തെളിയിച്ചത് ഫെര്‍ഡിനാന്‍റ് മെഗല്ലന്‍-1522.(അപ്പോള്‍ 1522 നു മുന്‍പു വരെ ഭൂമി പരന്നതായിരുന്നു എന്ന് 'വിശ്വസിക്കാന്‍' വളരെ ദുര്‍ബലമായതെങ്കിലും ചെറിയൊരു ന്യായമുണ്ടായിരുന്നു എന്നു വേണമെങ്കില്‍ വാദിക്കാം.) (2) സ്പെയിനില്‍ നിന്ന്  പടിഞ്ഞാട്ട് യാത്ര ചെയ്താല്‍ ഇന്‍ഡ്യയിലെത്തും.കൊളംബസ് നിലവിലുള്ള മാപ്പുകളില്‍ ഭൂമിയുടെ വലുപ്പവും ഇന്ത്യയിലേക്കുള്ള ദൂരവും ഏറ്റവും കുറവുള്ള ഒരു മാപ്പായിരുന്നു 'വിശ്വസനീയമായ അറിവായി' അംഗീകരിച്ചത്.(probably wishful thinking.) കൊളംബസ് അത് പ്രകാരം യാത്ര ചെയ്ത്  ഇന്‍ഡ്യയിലെത്തിയില്ലെങ്കിലും, (അമേരിക്ക വഴി മുടക്കി കിടക്കുന്ന കാര്യം കൊളംബസ്സിനറിയില്ലായിരുന്നു) his prediction was right.


സാധാരണ വിശ്വാസികള്‍ പറയുന്ന ഒരു സ്ഥിരം വിഡ്ഢിത്തമാണ്, എന്തു പറഞ്ഞാലും അതപ്പടി,ചോദ്യങ്ങളും സംശയങ്ങളും കൂടാതെ വിഴുങ്ങുന്നതാണ് ശാസ്ത്രം,ശാസ്ത്രത്തിലുള്ള വിശ്വാസവും ഒരു  അന്ധ വിശ്വാസമാണ് എന്നൊക്കെ.എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്.എല്ലാ അന്ധവിശ്വാസങ്ങളും അതാത് കാലത്തെ വിശ്വസനീയമായ അറിവുകളായിരുന്നു.കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമ്പോള്‍ നിലവിലുള്ള വിശ്വാസം മാറ്റാന്‍ നിര്‍ബന്ധിതനാവുകയാണ് ചെയ്യുന്നത്.ഇന്ന്‍ ശാസ്ത്രം ശരിയാണെന്ന് കരുതുന്ന ഒരു കാര്യം നാളെ മാറ്റിപ്പറയാന്‍ കഴിയുന്നു എന്നതാണ്  യാഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ ശക്തി.


''In science, "fact" can only mean "confirmed to such a degree that it would be perverse to withhold provisional assent." I suppose that apples might start to rise tomorrow, but the possibility does not merit equal time in physics classrooms.'' Stephen Jay Gould

------------------------------------------------------------------------------------------------------------------------------------

ഇനി നമുക്ക് യഥാര്‍ത്ഥജീവിതത്തില്‍ നിന്ന് ഒരു ഉദാഹരണം നോക്കാം.കുപ്രസിദ്ധമായ എന്‍ഡോസള്‍ഫാന്‍ പ്രശ്നം തന്നെ എടുക്കാം.എന്‍ഡോസള്‍ഫാന്‍ എന്ന് കേട്ടാല്‍ മാരക വിഷം, ബഹുരാഷ്ട്ര കുത്തക തുടങ്ങി  Knee jerk reactions മാത്രം വരുന്ന ആക്ടിവിസ്റ്റുകള്‍ക്ക് പറ്റിയ ഒരു ഹോം വര്‍ക്ക്‌ കൂടിയാണ് ഇത്.:-) കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്നതുകൊണ്ട് ആളുകള്‍ക്ക് പലവിധ രോഗങ്ങള്‍ ,ശ്വാസകോശ രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ,ഉണ്ടാകുന്നു.മാത്രമല്ല  ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളും ഉണ്ടാകുന്നു എന്നൊക്കെയാണ് കേസ്.എന്‍ഡോസള്‍ഫാന്‍ ആണ് പ്രതി എങ്കില്‍ ‍.... നമുക്ക് അതിനെ ഒന്ന് വിശകലനം ചെയ്യാം.അതിന്റെ correspondence, predictiveness കാര്യങ്ങളൊന്ന് നോക്കാം.


(1) ഈ അസുഖങ്ങളുടേയെല്ലാം base rate (സമാനമായ സമൂഹങ്ങളില്‍ സ്വാഭാവികമായിത്തന്നെ കാണുന്ന ഈ അസുഖങ്ങളുടെ റേറ്റ്.) എത്രയാണ്?ഇവിടെ അത് കൂടുതല്‍ തന്നെയാണോ?


(2) എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ട് മാത്രമല്ല ഉപയോഗിക്കുന്നത്.മറ്റു പല കശുമാവിന്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്.അവിടെയൊക്കെ ഇതേ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കണം.ഉണ്ടോ?


(3) Toxicity of a chemical depends on its dose.അത് കെമിസ്ട്രിയുടെ അടിസ്ഥാന നിയമമാണ്.അപ്പോള്‍ മരുന്ന് തളിച്ച തോട്ടത്തില്‍നിന്നു അകലുംതോറും വിഷത്തിന്റെ ഫലം കുറഞ്ഞു വരണം, ഉദാഹരണത്തിന് തോട്ടത്തില്‍നിന്നു ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരാള്‍ക്ക്  ഉണ്ടാകുന്നതിനേക്കാള്‍ വളരെ കുറച്ചു ദോഷഫലമേ ഒരു അഞ്ചു കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകാന്‍ പാടുള്ളൂ.അത് പോലെ ആ സ്ഥലത്തെ ദീര്‍ഘകാല താമസക്കാരന് ഈ അടുത്ത കാലത്തു മാത്രം ആ പ്രദേശത്ത് താമസമാക്കിയ ആളേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.വിഷം  കൈകാര്യം ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ദോഷ ഫലങ്ങള്‍ കാണുക‍.അങ്ങിനെയാണോ കാണുന്നത്? (അല്ല എങ്കില്‍ അതിനു  നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ നല്ലൊരു വിശദീകരണം വേണം.അല്ലെങ്കില്‍ കെമിസ്ട്രിയുടെയും അതുവഴി ഫിസിക്സിന്റേയും അടിത്തറ മുഴുവന്‍ പൊളിച്ചു പണിയേണ്ടി വരും.)


(4) കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നു എന്നു പറയുന്നു.ഗര്‍ഭസ്ഥ ശിശുവിന്റെ അവയവങ്ങള്‍ ആദ്യത്തെ ഏതാനും ആഴ്ചകളിലാണ്‌ രൂപപ്പെടുന്നത്. അപ്പോള്‍ വിഷം ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാക്കാന്‍ സാധ്യത ആദ്യത്തെ ഏതാനും ആഴ്ചകളിലാണ്. പ്രത്യേകിച്ചും ആദ്യത്തെ മൂന്നു മാസം.(മറ്റെല്ലാ രാസവസ്തുക്കളും ഈ നിയമം അനുസരിക്കുന്നുണ്ട്.) വൈകല്യമുള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍  ആദ്യത്തെ മൂന്നു മാസം വിഷവുമായി സമ്പര്‍ക്കം ഉണ്ടായവരായിരിക്കും കൂടുതല്‍ ‍.ആണോ?


(5) സാധാരണ ജനിതകവൈകല്യമുള്ള ഭ്രൂണങ്ങള്‍ അലസിപ്പോവുകയാണ് പതിവ്.അപ്പോള്‍ ജനിതക വൈകല്യമുള്ള കുട്ടികള്‍ കൂടുതല്‍ ജനിക്കുന്നു എന്നാല്‍ ഗര്‍ഭം അലസല്‍ സമാനമായ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ കുറവായിരിക്കണം.ആണോ?


(An aside comment:എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യം കൂട്ടുന്നു എന്നുവച്ചാല്‍ ഗര്‍ഭം അലസല്‍ കുറയ്ക്കും എന്നര്‍ത്ഥം. ഒരു പക്ഷേ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി എന്‍ഡോസള്‍ഫാന്‍ ഒരു  മരുന്നായി വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമോ?:-) For treatment of habitual abortion?)


 (6) ഭ്രൂണത്തിന്റെ  പലേ അവയവങ്ങളും പല സമയത്തായാണ് രൂപം കൊള്ളുന്നത്‌.അതിനാല്‍ വിഷാംശം എല്ലാ അവയവങ്ങളെയും ഒരേ സമയം ബാധിക്കാന്‍ സാധ്യതയില്ല.ത്വക്ക്  രോഗങ്ങള്‍ മുതല്‍ ഹൃദയ വാല്‍വുകളുടെ തകരാറും ക്യാന്‍സറും ബുദ്ധിമാന്ദ്യവും വരെ ഒരു രാസവസ്തു കൊണ്ടു തന്നെ ഉണ്ടാക്കുന്നത് അല്പം അസാധാരണമാണ്.(തീര്‍ത്തും അസാധ്യം എന്ന് പറയാന്‍ പറ്റില്ലെങ്കിലും.) അതിനൊരു വിശദീകരണം വേണ്ടെ?


(7)  വിഷാംശം കൊണ്ട് മനുഷ്യനുണ്ടാകുന്ന പ്രശ്നങ്ങളില്‍ ചിലതെങ്കിലും മൃഗങ്ങളിലും കാണണം.(പരിണാമ സിദ്ധാന്തം മറക്കണ്ട...all animals are related to each other and many biochemical pathways are similar.) വളര്‍ത്തു മൃഗങ്ങളിലെങ്കിലും കൂടുതല്‍ അസുഖങ്ങളും മറ്റും ശ്രദ്ധിക്കപ്പെടണം.ഉണ്ടോ?


ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം അറിയില്ലെങ്കില്‍ ‍/അന്വേഷിച്ചിട്ടില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണ് പ്രതി എന്ന് എങ്ങിനെ തീരുമാനിച്ചു?(assuming there is something that needs explaining.)


''A great many people think they are thinking when they are really rearranging their prejudices.'' William James

പോസ്റ്റ്‌ തുടരും....അതുവരെ ഒരു ഹോം വര്‍ക്ക്‌.ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ അകത്തെ ലൈറ്റ് കെടും എന്ന വിശ്വാസം ശരിയാണെന്ന് എങ്ങിനെ തെളിയിക്കും?

43 അഭിപ്രായങ്ങൾ:

കിടങ്ങൂരാൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കിടങ്ങൂരാൻ പറഞ്ഞു...

Nice article..
Tracking....
അതിനിടക്ക്‌ ഹോം വർക്ക്‌ ചെയ്യാം.. പരീക്ഷിക്കാവുന്ന രണ്ടു മൂന്നു രീതികൾ
1. ഫ്രിഡ്ജിന്റെ ഡോർ അടയ്ക്കുമ്പോൾ പ്രവർത്തിക്കുന്ന സ്വിച്ച്‌ കൈകൊണ്ട്‌ ഞെക്കി നോക്കാം ( പക്ഷെ ഫ്രിഡ്ജ്‌ അടയുമ്പോൾ ഈ സ്വിച്ച്‌ വർക്കുചെയ്യുമെന്ന് എന്താണ്‌ ഉറപ്പെന്നു ചോദിച്ചാൽ കുടുങ്ങി)
2. ഒരു വീഡീയോ കാമറ ഓൺ ചെയത്‌ റെകോർഡ്‌ മോഡിൽ ഇട്ട ശേഷം ഫ്രീഡ്ജിൽ വച്ച്‌ അടക്കുക. ഫ്രിഡ്ജ്‌ തുറന്ന് കാമറ പ്ലേ ബാക്ക്‌ ചെയ്തു നോക്കാം.
3.ഫ്രിഡ്ജിനകത്തെ ലൈറ്റിലേക്കു പോകുന്ന കേബിളിന്റെ വോൾട്ടേജ്‌ ഡ്രോപ്‌ ചെക്ക്‌ ചെയ്തും കണ്ടുപിടിക്കാം..

പിന്നെ ഒരു വിശ്വാസം..അതല്ലേ എല്ലാം!!!!!!!

Muhammed Shan പറഞ്ഞു...

ബ്രൈറ്റ്‌ ചിന്തകള്‍ക്ക് കുറെയേറെ കൂടുതല്‍ വ്യക്തത നല്‍കിയതിന് വളരെയേറെ നന്ദി.

desertfox പറഞ്ഞു...

ഫ്രിഡ്ജിനുള്ളിൽ കയറി അടച്ചു നോക്കിയാൽ പോരേ?

Jack Rabbit പറഞ്ഞു...

Good article on philosophy of science

അപ്പു പറഞ്ഞു...

ചിന്തോദ്വീപകമായ ഒരു പോസ്റ്റ്‌. ഹോം വര്‍ക്കിന്റെ ഉത്തരം എഴുതാന്‍ തുടങ്ങിയപ്പോഴേക്കു കിടങ്ങൂരാന്‍ ഒരുവിധപ്പെട്ട മേതെടുകള്‍ എല്ലാം എഴുതിക്കഴിഞ്ഞു. ഇനി വല്ലതും ഉണ്ടോ എന്ന് ആലോചിച്ചു നോക്കട്ടെ.

Baiju Elikkattoor പറഞ്ഞു...

the background and fonts are horrible..... can't read anything....!!

നന്ദന പറഞ്ഞു...

ബ്രൈറ്റ്, അടുത്തവീട്ടിലെ സാറേച്ചി ടീച്ചറായത്കൊണ്ട് ഹോംവർക്ക് ചെയ്യാതെ കിടന്നുറങ്ങില്ലയെന്ന് പറയാറുണ്ട്. ചോദിച്ച് നോക്കാം ഈയൊരെണ്ണം കൂടി..

ഹോം വർക്ക്‌ ചെയ്ത് നോക്കാം
ഫ്രിഡ്ജ് ഒത്തിരി സമയം തുറന്നിടുക ശേഷം ബൽബ് ചൂടാവുന്നുണ്ടോയെന്ന് നോക്കണം, ചൂടാവുന്നെങ്കിൽ കുറച്ചുസമയം അടച്ചിട്ടതിനു ശേഷവും ബുൽബ് ചെക്ക് ചെയ്താൽ തരിയും ചൂടില്ലെങ്കിൽ ബൽബ് കത്തുന്നില്ല, ഇത്തിരിയെങ്കിലും ചൂടുണ്ടെങ്കിൽ കത്തിയിരുന്നുയെന്ന് അനുമാനിക്കാം.

അല്ലെങ്കിൽ മറ്റൊരു പരീക്ഷണം നടത്താം
വെളിച്ചത്തിൽ മാത്രം ഓടിക്കളിക്കുന്ന ഒരു ജീവിയെ കണ്ടെത്തി ഫ്രിഡ്ജിനുള്ളിൽ വെക്കുക, ഈ ജീവി ഓടുന്നുണ്ടോയെന്ന് അറിയാൽ മൈദപൊടി ഫ്രിഡ്ജിനുള്ളിൽ ഒട്ടുമിക്കസ്ഥലത്തും വിതറുക ശേഷം ഫ്രിഡ്ജ് ഒത്തിരി സമയം അടച്ചിട്ടതിനു ശേഷം ജീവിയെ പറിശോധിച്ച് ലൈറ്റില്ലെന്ന് ഉറപ്പിവരുത്താം.

ഇതുപോലെ പ്രകാശത്തിന്റെ സാനിധ്യത്തിൽ വർക്ക് ചെയ്യുന്ന രാസപതാർഥങ്ങൾ ഉപയോഗിച്ചും കണ്ട്പിടിക്കാമെന്ന് ശാസ്ത്രമുണ്ട്ട്ടോ!!!

എന്റൊസൽഫാനെ കുറിച്ചൽ‌പ്പം, എന്റൊസൽഫാൻ തളിക്കുന്നതിന്മുമ്പ് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യഎങ്ങനെയുണ്ടായിരുന്നു, അതിനു ശേഷം എന്താണ് അവസ്ഥയെന്ന് കാണുമ്പോൾ മനസ്സിലാക്കാം എന്റൊസൽഫാന്റെ പ്രശനം,
ഇത് അച്ചുമാമനിട്ട് കൊട്ടിയതാണോ???

bright പറഞ്ഞു...

@ Baiju Elikkattoor,

Nobody else have complained about fonts.I don't know what the problem is.Is there any chance the problem may be with your computer?Again a problem of finding out reliable knowledge.:-)

@ നന്ദന,

......എന്റൊസൽഫാൻ തളിക്കുന്നതിന്മുമ്പ് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യഎങ്ങനെയുണ്ടായിരുന്നു, അതിനു ശേഷം എന്താണ് അവസ്ഥയെന്ന് കാണുമ്പോൾ മനസ്സിലാക്കാം എന്റൊസൽഫാന്റെ പ്രശനം,.....

എന്റെ ആദ്യത്തെ ചോദ്യം തന്നെ അതായിരുന്നല്ലോ? ആരെങ്കിലും അങ്ങിനെ ഒരു മുന്‍പ്/ശേഷം പഠനം നടത്തീട്ടുണ്ടോ? പിന്നെ എന്റോസള്‍ഫാനു മുന്‍പും ശേഷവുമുള്ള അവസ്ഥ ശരിയാണെന്നു വന്നാല്‍ തന്നെയും എന്റോസള്‍ഫാന്‍ തന്നെയാണ് പ്രതി എന്ന് ഉറപ്പിക്കാന്‍ പറ്റില്ലല്ലോ.അത് വെറും correlation മാത്രമെ ആകൂ.Correlation doesn't mean causation.അങ്ങിനെയല്ല എന്ന് കരുതുന്നത് വളരെ അറിയപ്പെടുന്ന ഒരു യുക്തി ഭംഗമാണ്.(Logical fallacy.) 'Post hoc ergo propter hoc' എന്ന് ലാറ്റിന്‍.'After this, therefore because of this' എന്ന് ഇംഗ്ലീഷ്.'കാകതാലീയന്യായം' എന്ന് സംസ്കൃതം.കാക്ക വന്നു പനമ്പഴവും വീണു എന്ന് മലയാളം. :-) ഒരു കാര്യം നടന്നതിനു ശേഷം വേറൊന്നു നടന്നു എന്നതുകൊണ്ട് രണ്ടും തമ്മില്‍ ബന്ധമുണ്ടാകണമെന്നില്ല.പോസ്റ്റില്‍ തന്നെ പറഞ്ഞ പോലെ it is not sufficient evidence.തീര്‍ച്ചയായും കൂടുതല്‍ പഠനങ്ങള്‍ വേണം എന്നതിന്റെ വേണ്ട സൂചന മാത്രമാണ് അത്.So it can be considered only as necessary evidence.

ഞാന്‍ ആര്‍ക്കും ഇട്ടു കൊട്ടിയതല്ലെങ്കിലും എന്റോസള്‍ഫാന്‍ ഉദാഹരണമായി എടുത്തത്‌ മനഃപ്പൂര്‍വ്വമാണ്.പോസ്റ്റില്‍ തന്നെ പറഞ്ഞപോലെ ചില knee jerk reactions കാണാന്‍ തന്നെ.വില്യം ജെയിംസിന്റെ ആ അവസാന ക്വൊട്ടേഷനും അറിഞ്ഞുകൊണ്ട് ഇട്ടതാണ്.

Science is painful.'വെളിച്ചം ദുഖഃമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം'എന്ന് കേട്ടിട്ടില്ലെ?അറിവുണ്ടാകുന്നത് ദുഖഃകരമാണ്.നമ്മുടെ പല 'ഫീല്‍ ഗുഡ് ' തിയറികളും ഇസ്സങ്ങളും തെറ്റാണോ എന്ന് സംശയിക്കുന്നതുതന്നെ വേദനാജനകമാണ്.ആ വേദന താങ്ങാനും ആസ്വദിക്കാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമെ ശാസ്ത്രം ഇഷ്ടമാകൂ.


.... ഫ്രിഡ്ജ് ഒത്തിരി സമയം തുറന്നിടുക ശേഷം ബൽബ് ചൂടാവുന്നുണ്ടോയെന്ന് നോക്കണം, ചൂടാവുന്നെങ്കിൽ കുറച്ചുസമയം അടച്ചിട്ടതിനു ശേഷവും ബുൽബ് ചെക്ക് ചെയ്താൽ തരിയും ചൂടില്ലെങ്കിൽ ബൽബ് കത്തുന്നില്ല, ഇത്തിരിയെങ്കിലും ചൂടുണ്ടെങ്കിൽ കത്തിയിരുന്നുയെന്ന് അനുമാനിക്കാം......

ഫ്രിഡ്ജ് അടച്ചിട്ടപ്പോഴും ബള്‍ബ് കത്തുന്നുണ്ടായിരുന്നു. ഫ്രിഡ്ജ് വര്‍ക്ക്‌ ചെയ്യുന്നതുകൊണ്ട് ബള്‍ബ് തണുത്തതാണ് എന്ന് വാദിച്ചാലോ?:-)

Sulfikar പറഞ്ഞു...

ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ അകത്തെ ലൈറ്റ് കെടും എന്ന വിശ്വാസം ശരിയാണെന്ന് എങ്ങിനെ തെളിയിക്കും?

ഫ്രിഡ്ജിന്റെ പിന്നിലുള്ള ഭാഗം ഇളക്കി വെച്ചാല്‍ അറിയാവുന്നതല്ലേ ഉള്ളു.

Baiju Elikkattoor പറഞ്ഞു...

"ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ അകത്തെ ലൈറ്റ് കെടും എന്ന വിശ്വാസം ശരിയാണെന്ന് എങ്ങിനെ തെളിയിക്കും?"

make the door with transparent material like glass, PET, et.

shajiqatar പറഞ്ഞു...

ഹാവൂ സമാധാനമായി! ആദ്യമായി ബ്രൈറ്റിന്റെ ലേഖനം ഒരു പ്രാവശ്യം വായിച്ചപ്പോഴേക്കും ഒരു വിധം പിടുത്തം കിട്ടി.ഇംഗ്ലീഷിന്റെ അതിപ്രസരവും ഇല്ല.

നല്ല പോസ്റ്റ്‌ ,അഭിനന്ദനങ്ങള്‍.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

"ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ അകത്തെ ലൈറ്റ് കെടും എന്ന വിശ്വാസം ശരിയാണെന്ന് എങ്ങിനെ തെളിയിക്കും?"

ഓഹോ അപ്പോ ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ ലൈറ്റ് കെടുമോ? ;)

My answer is one of your previous comment on gurukulam only.

When the idea is consistent it does not required to be proven with an experiment. The mechanical/electrical arrangement itself is a consistent enough to prove it.

or in other words i just need a pen and paper to prove such things :)

cALviN::കാല്‍‌വിന്‍ പറഞ്ഞു...

track

ചാർ‌വാകൻ‌ പറഞ്ഞു...

tracking

ചാർ‌വാകൻ‌ പറഞ്ഞു...

;;]

നന്ദന പറഞ്ഞു...

ബ്രൈറ്റ്, വിശദമായ മറുപടിക്ക് നന്ദി.

പ്രകാശത്തിന്റെ സാനിധ്യത്തിൽ വർക്ക് ചെയ്യുന്ന രാസപതാർഥങ്ങൾ ഉപയോഗിച്ചും കണ്ട്പിടിക്കാമെന്ന് ശാസ്ത്രമുണ്ട്ട്ടോ!!!

അപ്പോൾ ഇതിനെകുറിച്ചൊന്നും പറഞ്ഞില്ല!!!

എന്റൊസൽഫാനെതിരിൽ ഏറ്റവും കൂടുതൽ ബഹളംവെച്ചത് അച്ചുമാമനായിരുന്നല്ലോ? അതൊണ്ട് പറഞ്ഞതാ മാഷേ!!!

മണി പറഞ്ഞു...

നല്ലൊരു ബ്രൈറ്റ്!, ബ്രില്യന്റ്!! പോസ്റ്റ്!
എല്ലാം പരീക്ഷണം ചെയ്തു നോക്കിത്തന്നെ കണ്ടുപിടിക്കണമെന്നില്ലല്ലോ. നമുക്ക് ശാസ്ത്രത്തെയും ഗണിതത്തെയും കൂട്ടുപിടിച്ച് “നമുക്കാവശ്യമായ“ നിഗമനങ്ങളിൽ എത്താൻ കഴിയുമല്ലോ.
ഒരു (വളിച്ച) ഉദാഹരണം: രണ്ട് പാളികളുള്ള ഒരു വാതിലിന്റെ കാര്യമെടുക്കുക. ഒരു പകുതി ചാരി, മറ്റെ പാതി തുറന്നിരുന്നാൽ ആ വാതിൽ പാതി അടച്ചിട്ടിരിക്കുന്നുവെന്നത് ശരിയായ നിഗമനം ആണ്. എന്നാൽ ആ വാതിൽ പാതി തുറന്നിരിക്കുന്നു എന്നതും ശരിയാണല്ലോ. അതായത്
(0.5X തുറന്നിരിക്കുന്നു)=(0.5X അടഞ്ഞിരിക്കുന്നു) എന്ന ഗണിത സമവാക്യം ശരിയാണെന്നർഥം
ഒരു സമവാക്യത്തിന്റെ ഇരു വശവും ( LHS, RHS) ഒരേ സംഖ്യ കൊണ്ട് ഗുണിച്ചാൽ സമവാക്യത്തിനു വ്യത്യാസം വരില്ല എന്ന് നമുക്കറിയാം.

ഇനി നമുക്ക് ഈ സമവാക്യത്തിന്റെ ഇരു വശവും ( LHS, RHS) 2 കൊണ്ട് ഗുണിച്ചെഴുതിയാൽ:
2 X (0.5 X തുറന്നിരിക്കുന്നു) = 2 X (0.5 X അടഞ്ഞിരിക്കുന്നു)
അതായത്,
(2 X 0.5 X തുറന്നിരിക്കുന്നു) = (2 X 0.5 X അടഞ്ഞിരിക്കുന്നു),അതുകൊണ്ട് തുറന്നിരിക്കുന്നു = അടഞ്ഞിരിക്കുന്നു എന്നത് “ശാസ്ത്രീയം“ ആയി തെളിയിക്കാവുന്ന വസ്തുതയാണ്.
ഫ്രിഡ്ജിന്റെ (അതായത് എൻഡോ സൾഫാൻ) കാര്യവും ഇതു തന്നെയാണ്. ഏത് പരീക്ഷണം നടത്തിയാലും നമുക്കാവശ്യമുള്ള ഫലം കിട്ടിയില്ലെങ്കിൽ അത് നിരാകരിക്കാൻ എറെ കാരണങ്ങൾ നിരത്താമല്ലോ.

ചതുര്‍മാനങ്ങള്‍ പറഞ്ഞു...

ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ അകത്തെ ലൈറ്റ് കെടും എന്ന വിശ്വാസം ശരിയാണെന്ന് എങ്ങിനെ തെളിയിക്കും?
It is simple.
1) Disconnect all the electrical circuit except the one for the electric bulb and allow the machine to be isothermal with the `closed` room

2) measure the electricity used while the fridge is closed and compare it with the electricity consumption while it is open.

3)If u do not have any instruments to measure the electricity, then as somebody said, just open the fridge for 5 minutes and then keep it closed for 30 minutes. Just touch the bulb, u will feel it. There is no otherway the bulb will be cooled in an isothermal initial condition.

SMASH പറഞ്ഞു...

നല്ല പോസ്റ്റ്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഫ്രിഡ്ജിന്റെ (ബള്‍ബ് ഓഫ് ആകാന്‍ വേണ്ടിയുള്ള) ക്രമീകരണങ്ങള്‍ പരിശോദിച്ച് ബോധ്യപ്പെടുക. അതാണ്‌ യുക്തി. പിടിവിട്ടാല്‍ താഴേക്ക് പോകും എന്ന് നമുക്ക് ബോധ്യമുണ്ടല്ലോ! അതുപോലെ

mallukkuttan പറഞ്ഞു...

ഒരു ക്യാമറ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ അത് വീഡിയോ റെക്കോറ്ഡ് മോഡിൽ സെറ്റ് ചെയ്ത് ഫ്രിഡിജിൽ വച്ച് കതകടക്കുക. കുറച്ചു സമയം കഴിഞ്ഞ് തുറന്ന് വീഡിയോ പരിശോധിച്ച് ലൈറ്റ് കെട്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാമല്ലോ.
ഈ പേരീക്ഷണം പലവുരു ആവർത്തിച്ചിട്ട് മാത്രം വിശ്വസിക്കുക.
(എൻഡോ സൽഫാന്റെ കാര്യത്തിലും ഇത്തരം കുറെ ആവർത്തനം നടത്തിയിട്ട് മതിയായിരുന്നു നിരോധനം.)
പക്ഷെ ഫ്രീഡ്ജിനുള്ളിലെ തണുത്ത അന്തരീക്ഷത്തിൽ ക്യാമറ പ്രവർത്തിക്കില്ല എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഈ പരീക്ഷണവും പരാചയപ്പെട്ടതായി വിശ്വസിക്കേണ്ടി വരും.

mallukkuttan പറഞ്ഞു...

ബ്രൈറ്റ് എഴുതുന്നു,
.. ഫ്രിഡ്ജ് ഒത്തിരി സമയം തുറന്നിടുക ശേഷം ബൽബ് ചൂടാവുന്നുണ്ടോയെന്ന് നോക്കണം, ചൂടാവുന്നെങ്കിൽ കുറച്ചുസമയം അടച്ചിട്ടതിനു ശേഷവും ബുൽബ് ചെക്ക് ചെയ്താൽ തരിയും ചൂടില്ലെങ്കിൽ ബൽബ് കത്തുന്നില്ല, ഇത്തിരിയെങ്കിലും ചൂടുണ്ടെങ്കിൽ കത്തിയിരുന്നുയെന്ന് അനുമാനിക്കാം......

ബൾബ് കത്തുകയോ? കത്തുക എന്നാൽ ഓക്സീകരണം നടക്കുന്നു എന്നും കത്തിത്തീരുമെന്നും മനസ്സിലാക്കേണ്ടതല്ലേ.
അതുപോലെ ചൂടാവാതെ അല്ലെങ്കിൽ തീരെ നിസ്സാരമായ താപ വികിരണത്തോടെ വെളിച്ചം തരുന്ന സ്രോതസ്സുകളും ഉണ്ടല്ലോ. അപ്പോൾ ചൂടു പരിശോധ ഫലങ്ങളിൽ നിന്നും ബൾബ് കെട്ടിരുന്നോ എന്ന് വിശ്വാസയോഗ്യമായ തെളിവു കിട്ടില്ല്ലതന്നെ.

പാമരന്‍ പറഞ്ഞു...

..

Jayesh / ജ യേ ഷ് പറഞ്ഞു...

ഫ്രിജ്ജ് ഇല്ലാത്തത് കൊണ്ട് കുളിമുറിയിലെ വാതിൽ അടയ്ക്കുമ്പോൾ അകത്തെ ബൾബ് കത്തുന്നുണ്ടോയെന്ന് നോക്കി..അത്ഭുതം തന്നെ!!കത്തുന്നില്ല.

ബൾബ് ഫ്യൂസായിട്ട് കുറേ നാളായേ..റെഡ്ഡിഗാരു വേറെ ബൾബ് വാങ്ങിച്ച് തരുന്നില്ല...

രാമഭദ്രനെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ വേഗം ബാക്കി എഴുത് മാഷേ..

സസ്നേഹം
ജയേഷ്

രാമൊഴി പറഞ്ഞു...

..the article is good.. except for the endosulfan part..i agree with the point that questions should be raised before reaching into a conclusion..understood the basic intention,but the presentation of this particular issue seems a bit weird.
you have written
"ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം അറിയില്ലെങ്കില്‍ ‍/അന്വേഷിച്ചിട്ടില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണ് പ്രതി എന്ന് എങ്ങിനെ തീരുമാനിച്ചു?(assuming there is something that needs explaining.)"

I would like to reframe your above question as
"ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം അറിയില്ലെങ്കില്‍ ‍/അന്വേഷിച്ചിട്ടില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ അല്ല പ്രതി എന്ന് എങ്ങിനെ തീരുമാനിച്ചു?(assuming there is something that needs explaining..)
when the situation is of serious concern it is always better to prove the innocence before you continue spraying the pesticide..the state has the responsibility to prove it especially when the thing is banned in more than 50 countries around the world..
regarding your 3rd point on endosulfan,..sometimes things are beyond just physics and chemistry..dose of material doesn't matter when a poison is used continuously without taking any precautions for a continuous period disregarding the regional peculiarities..distance really doesnt matter when there are more than enough water bodies (regional peculiarities;sloppy region) to carry the pollutants..
And I couldnt see the joke in your 'aside comment' after the 5th point..
..u can consider this a knee jerk reaction or whatever..dont mind..
..repeat..the article is good!

ranji പറഞ്ഞു...

മികച്ച രചന.
ബ്രൈറ്റിന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

അപ്പൂട്ടന്‍ പറഞ്ഞു...

ബ്രൈറ്റ്‌,
Sufficient Evidence എന്നത്‌ അൽപം subjective കൂടി ആണെന്ന് പറയട്ടെ. "വായുവിൽ" നിന്നും ഭസ്മമെടുക്കുന്നതും ദൈവത്തിനുള്ള sufficient evidence ആണ്‌ ചിലർക്ക്‌.ഫ്രിഡ്ജിന്റെ ബൾബ്‌ കെടുമോ എന്നറിയാൻ ഒരു two-step examination മതിയാവുമെന്ന് തോന്നുന്നു. (പണ്ടേ ഹോംവർക്കിൽ അനൽപമായ മടി ഉണ്ട്‌)
ഒന്ന് - സ്വിച്ച്‌ അമർത്തിയാൽ ബൾബ്‌ കെടുന്നുണ്ടോ എന്ന് നോക്കുക. ഇത്‌ ഒരു ഡയറക്റ്റ്‌ ടെസ്റ്റ്‌ ആണ്‌.
രണ്ടാമത്തേത്‌ ഒരു ഇൻഡയറക്റ്റ്‌ ടെസ്റ്റ്‌ ആണ്‌. ഫ്രിഡ്ജിന്റെ വാതിൽ അടയുമ്പോൾ ബൾബ്‌ കെടാനുള്ള സ്വിച്ച്‌ അമരുന്നുണ്ട്‌ എന്ന് തെളിയിക്കണം. അതിന്‌ സാദാ ജ്യോമട്രി മതിയാവും. കാൽവിൻ പറഞ്ഞതുപോലെ കടലാസിൽ വാതിൻലിന്റേയും സ്വിച്ചിന്റേയും പൊസിഷൻ വെച്ച്‌ ചെറിയൊരു എക്സ്ട്രാപൊളേഷൻ അടങ്ങുന്ന ജ്യോമട്രിക്‌ റെപ്രസെന്റേഷൻ വരച്ച്‌ തെളിയിക്കാവുന്നതേയുള്ളു.
ഇനി, വാതിൽ അടഞ്ഞാലും സ്വിച്ച്‌ അമരാതെ നിൽക്കുമോ? അതിന്‌, ആവശ്യമെങ്കിൽ, ആദ്യത്തെ ടെസ്റ്റ്‌ തന്നെ ആധാരമാക്കാം. ആ സ്വിച്ച്‌ നാം കൈകൊണ്ട്‌ അമർത്തിയാണല്ലൊ പ്രവർത്തിപ്പിച്ചത്‌, അതിനുപയോഗിച്ച പ്രഷർ വാതിലടയുമ്പോഴുണ്ടാകുന്നതിനേക്കാൾ കുറവാണെന്ന് സാമാന്യയുക്തി മാത്രം.

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

സുശീല്‍ കുമാറും,അപ്പുട്ടനും,ബ്രൈറ്റും ചേര്‍ന്ന് ബൂലോകത്തെങ്കിലും വിശ്വാസികളുടെ കാപട്യത്തെ
തുണിയുരിച്ച് ഫാഷന്‍ പരേഡ് ചെയ്യിക്കുകയാണ്.
സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ തന്നെ
അല്‍പ്പമെങ്കിലും തുറന്ന മനസ്സുള്ള വിശ്വാസിക്കു പോലും
വെളിവുണ്ടാകുന്ന തരത്തില്‍ വളരെ ലളിതമായി
യുക്തിവാദിയേയും വിശ്വാസിയേയും വേര്‍ത്തിരിക്കുന്ന
സ്വാര്‍ത്ഥതയുടെയും വിവരക്കേടിന്റേയും ആത്മവഞ്ചനയുടേയും വിമര്‍ശനങ്ങള്‍ക്ക് അതീതമായ 1% ദൈവ വിശ്വാസത്തെക്കുറിച്ച്
വ്യക്തമാക്കുന്നുണ്ട്.

ആ വിധ ചിന്തകള്‍ക്കും പ്രവര്‍ത്തിക്കും ശാസ്ത്രീയമായ അടിത്തറയും സ്ട്രക്ച്ചറും നല്‍കുക എന്ന ക്രിയാത്മകമായ സംഭാവനയായാണ് ബ്രൈറ്റിന്റെ ഈ പോസ്റ്റില്‍ ചിത്രകാരന്‍ കാണുന്നത്.

ആമുഖമായി പറഞ്ഞ പാരഗ്രാഫില്‍ തന്നെ ഈ പോസ്റ്റിന്റെ മുഴുവന്‍ ഉള്ളടക്കത്തിന്റേയും ഒരു മിനിയേച്ചര്‍ രൂപം ബ്രൈറ്റ് വരച്ചു കാണിച്ചിരിക്കുന്നു:

“ഈ പോസ്റ്റുകളുടെ വിഷയം വിശ്വസനീയമായ അറിവ് അഥവാ reliable knowledge എന്താണ്,അതെങ്ങിനെ കണ്ടെത്തും എന്നതാണ്.ഫിലോസഫിയില്‍ ഇതിന്റെ പഠനത്തെ Epistemology എന്ന് പറയും.It studies what distinguishes adequate knowledge from inadequate knowledge. അസാധ്യമായി ബോറടിപ്പിക്കാവുന്ന ഈ വിഷയം പരമാവധി വെള്ളം ചേര്‍ത്ത് അമിത ലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ.”

വളരെ പ്രധാനപ്പെട്ട വിഷയത്തിലുള്ള നല്ലൊരു ക്ലാസ്സാണ് ബ്രൈറ്റിന്റെ പോസ്റ്റ്.ബാക്കി ഭാഗം കൂടി
പ്രതീക്ഷിക്കട്ടെ.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍... ബ്രൈറ്റ് !!!

കല്‍ക്കി പറഞ്ഞു...

ദൈവാസ്തിക്യത്തെക്കുറിച്ചുള്ള തത്ത്വശാസ്ത്രപരമായ അന്വേഷണം കൂടിവന്നാല്‍ ഒരാളെ ആവശ്യമായ തെളിവിലേക്ക് (necessary evidence) മാത്രമേ എത്തിക്കുകയുള്ളൂ. ഒരു ദൈവം 'ഉണ്ടായിരിക്കണം' എന്ന നിഗമനത്തിനപ്പുറം 'ദൈവം ഉണ്ട്' എന്ന ഉറച്ച വിശ്വാസത്തിലേക്ക് അയാള്‍ എത്തണമെങ്കില്‍ മതിയായ തെളിവുകള്‍ (sufficient evidence) ഉണ്ടായേ തീരൂ. അത് തത്ത്വശാസ്ത്രപരമായ വിശകലനത്തില്‍ നിന്നോ തര്‍ക്കങ്ങളില്‍ന്നിന്നോ ലഭ്യമാകില്ല. ഈവിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിമുട്ടുന്നതും ഇവിടെയാണ്. ഇക്കാര്യത്തില്‍ അനുഭവ ജ്ഞാനമുള്ള വ്യക്തിക്കു മാത്രമേ അതിനെക്കുറിച്ച് പരിമിതമായ രീതിയിലെങ്കിലും വിശദീകരിക്കാനും സാധ്യമാകൂ. തീര്‍ച്ചയായും അവിടെയും പരിമിതികള്‍ ഉണ്ട്. കണ്ണിനു കാഴ്ച്ചയില്ലാത്ത ഒരാള്‍ക്ക് വെളുപ്പു നിറം എന്താണെന്ന് വിശദീരിച്ചു കൊടുക്കുന്നതിലുള്ള പരിമിതിപോലെ.

ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഈ കാലത്ത് ഏറ്റവും യോഗ്യന്‍ എന്നു ഞാന്‍ വിചാരിക്കുന്ന ഒരാളുടെ വിശദീകരണം താഴെ ഉദ്ധരിക്കുന്നു:

"പ്രകൃതിയില്‍ കാണപ്പെടുന്ന കര്‍മ്മകൗശല്യത്താല്‍ സര്‍വ്വ ശക്തനായ ദൈവം സ്വയം പ്രത്യക്ഷനാകുന്നപോലെതന്നെ തന്‍റെ വചനങ്ങള്‍ മൂലവും സ്വദാസര്‍ക്ക് വെളിപ്പെടാത്ത പക്ഷം, അവന്‍റെ കര്‍മ്മകുശലതയെ നിരീക്ഷണം ചെയ്തുകൊണ്ടുള്ള യുക്തിപരമായ ആസ്തിക്യബോധം ഒരിക്കലും തൃപ്തികരമാകില്ല. ഉദാഹരണമായി, മുറിയുടെ വാതിലുകളെല്ലാം അകത്തു നിന്ന് അടച്ചിരിക്കുന്നതായി കാണപ്പെടുന്ന പക്ഷം, അവ അകത്തുനിന്ന് ബന്ധിച്ച ഒരാള്‍ അവിടെ ഉണ്ടെന്നായിരിക്കുമല്ലോ നാം അനുമാനിക്കുക. കാരണം, അകത്തെ സാക്ഷ പുറത്തു ഇന്ന് ഇടുക സാധ്യമല്ല. എന്നാല്‍, കുറേ കാലമായിട്ട് ആ മുറിയില്‍ നിന്ന് ഒരു ശബ്ദവും കേള്‍ക്കതിരിക്കുകയും, പുറമെ നിന്ന് തുടരെതുടരെയുള്ള വിളിക്ക് ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അതിനുള്ളില്‍ ആരോ ഉണ്ടെന്നുള്ള അഭിപ്രായം നാം മാറ്റേണ്ടി വരും. അതിനകത്ത് ഒരാളുമില്ലെന്നും അജ്ഞാതമായ ഏതോ കാരണത്താല്‍ അകത്തെ സാക്ഷ വീണതായിരിക്കാമെന്നും നാം വിചാരിക്കുകയും ചെയ്യുന്നു. ഈ ദൃശ്യപ്രപഞ്ചത്തിന്‍റെ കര്‍ത്താവായ ദൈവത്തിന്‍റെ സത്തയെക്കുറിച്ചുള്ള തത്ത്വശാസ്ത്രജ്ഞന്മാരുടെ അന്വേഷണം കര്‍മ്മ കൗശല്യമാകുന്ന ഏക വിഷയത്തെ ആസ്പദമാക്കിക്കൊണ്ടുള്ളതായതിനാല്‍ അവര്‍ക്ക് അനുഭവമായതും ഇതു തന്നെയാണ്. ഭൗതിക വസ്തുക്കളുടെ അടിയില്‍ നിന്നു മാത്രം സൃഷ്ടികര്‍ത്താവിനെ അന്വേഷിച്ചറിയുന്നതിനുള്ള ശ്രമം അപഥത്തിലാണെന്നേ പറയേണ്ടതുള്ളൂ.

"....ദൈവം തന്‍റെ തിരുമുഖത്തെ സൃഷ്ടികള്‍ക്ക് വെളിപ്പെടുത്തുകയോ അവര്‍ സ്വയമേവ ദൈവത്തിന്‍റെ ഉണ്മയെ അറിയുന്നതിനു മാര്‍ഗ്ഗം കണ്ടെത്തുകയോ എന്താണ് വേണ്ടത്? അനാദ്യന്തനും അദൃശ്യനുമായ ദൈവം പണ്ടേ തന്‍റെ വ്യക്തവും അനുഗ്രഹപൂര്‍ണ്ണവുമായ വചനങ്ങള്‍ മൂലം സ്വസാന്നിധ്യത്തെ വെളിപ്പെടുത്തുകയും അതുവഴി ജനങ്ങളെ തന്നിലേക്ക് ക്ഷണിക്കുകയും ചെയ്തുവന്നിട്ടുണ്ട്. ....അവന്‍റെ സംഭാഷണ സംബോധനാധികളെ ഏതെങ്കിലും പ്രത്യേക യുഗത്തോടു ബന്ധിപ്പിച്ചു നിര്‍ത്തുവാന്‍ നാം അധികൃതരല്ല. പണ്ടുകാലങ്ങളില്‍ സംസാരിച്ചിരുന്ന ദൈവം ഇപോഴും സംസാരിക്കുകയും അവനെ ഹൃദയ സാകല്യത്തോടു കൂടി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ദാസരെ തന്‍റെ വചനങ്ങള്‍ കൊണ്ടനുഗ്രഹിക്കുകയും ചെയ്യുന്നു. അവന്‍റെ വരപ്രസ്സദങ്ങളുടെ കവാടങ്ങള്‍ പൂര്‍‌വ്വ കാലങ്ങളിലെന്നപോലെ ഇപ്പോഴും തുറന്നു കിടക്കുന്നുണ്ട്." (ഇസ്‌ലാംമത ത്ത്വജ്ഞാനം - ഹദ്റത്ത് അഹ്‌മദ്.)

കല്‍ക്കി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കല്‍ക്കി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
bright പറഞ്ഞു...

@ രാമൊഴി,

.......And I couldnt see the joke in your 'aside comment' after the 5th point...........

സോറി, അത് വൈദ്യശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ പറ്റുന്നതാണ്.A sort of inside joke.മോഡേണ്‍ മെഡിസിനിലെ ധാരാളം മരുന്നുകളുടെ തുടക്കം യാഥാര്‍ത്ഥത്തില്‍ കീടനാശിനികളിലും വിഷങ്ങളിലുമൊക്കെയാണ്.ഉദാഹരണം...രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന 'വാര്‍ഫാറിന്‍' യാഥാര്‍ത്ഥത്തില്‍ എലിവിഷമായി ഉദ്ദേശിച്ച് ഉണ്ടാക്കിയതാണ്.ഡൈനാമിറ്റിന് സ്ഫോടക ശേഷി നില്‍കുന്ന 'നൈട്രോഗ്ളിസറിന്‍' നെഞ്ച് വേദനയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.ഒന്നാം ലോക മഹായുദ്ധ കാലത്ത് രാസയുധമായി ഉപയോഗിച്ചിരുന്ന'Nitrogen mustard' ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്.ബേയര്‍ കമ്പനി തുകലിനു നിറം കൊടുക്കാന്‍ നിര്‍മ്മിച്ച Prontosil എന്ന ചായത്തില്‍ നിന്നാണ് ആദ്യത്തെ ആന്റീബയോട്ടിക്ക് എന്ന് പറയാവുന്ന സല്‍ഫ മരുന്നുകളുടെ തുടക്കം.ലോകത്തിലെ ഏറ്റവും മാരകമായ വിഷമായി അറിയപ്പെടുന്ന Botulinum toxin (a neurotoxic protein produced by the bacterium Clostridium botulinum-ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നു.) മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഉപയോഗിക്കുന്നുണ്ട്.(Botox treatment)


..........I would like to reframe your above question as
"ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം അറിയില്ലെങ്കില്‍ ‍/അന്വേഷിച്ചിട്ടില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ അല്ല പ്രതി എന്ന് എങ്ങിനെ തീരുമാനിച്ചു?(assuming there is something that needs explaining..)..........

The burden of proof should be on those who make a claim.You just can't go about making claims and expect the other side to refute it for you.It's not fair,and any way It's impossible to prove a negative.

ഹേമാംബിക പറഞ്ഞു...

ആകെ കന്ഫുഷന്‍ ആയി. കള്ളു കുടിച്ച പോലെ തലയിലൊരു പെരുപ്പ്‌. അത് മാറ്റാന്‍ ഹോം വര്‍ക്ക്‌ ചെയ്തേക്കാം. അതായതു; auto flurescent ആയിട്ടുള്ള ചില പ്രോട്ടീനുകളും (gfp പോലുള്ള ) dye കളും ഉണ്ട്. ഇവയുടെ മിശ്രിതം ഒരു ഗ്ലാസ്‌ ടെസ്റ്റ്‌ ടുബില്‍ ഫ്രിട്ജിനകത്തു വയ്ക്കുക, ഡോര്‍ അടക്കുക. ഏതാണ്ട് 1 -2 മണിക്കൂര്‍ (അല്ലെങ്കില്‍ പിറ്റേന്ന് രാവിലെ മതി ) കഴിഞ്ഞു പുറത്തു എടുക്കുക. പിന്നീട് ഇവ ഒരു uv ലൈറ്റില്‍ കാണിച്ചു fluerescent ആണോ എന്ന് നോക്കുക. അത് പോലെ അകത്തു വയ്ക്കുന്നതിനു മുന്‍പും uv യില്‍ വച്ച് നോക്കണം. fluorescent intensity വ്യത്യാസം ഒന്നും ഇല്ലെങ്കില്‍ വിശ്വസിക്കാം , ലൈറ്റ് അണഞ്ഞു തന്നെ കിടക്കുകയായിരുന്നു. കാരണം ,പ്രകാശത്തില്‍ ഇത്തരം fluorescent ആയ വസ്തുക്കള്‍ quenching നടത്താറുണ്ട്‌.
-ഇത്രയൊക്കെ എനിക്കറിയു :)

രാമൊഴി പറഞ്ഞു...

What you said may be true regarding usage of toxic materials for producing medicine and all..But when I said I couldn't see the joke I meant the issue we are talking about is a matter of concern beyond an ordinary joke..Even if i am a medical professional or historian I wouldn't enjoy it..

You have written "The burden of proof should be on those who make a claim"
I strongly disagree with this comment since the conflict here is not between equals. The state who does the endosulfan spray has the responsibility to prove that the usage of the pesticide is harmless. It is ridiculous to say that the victims should prove it for their own good..

Manoj മനോജ് പറഞ്ഞു...

ഏറ്റവും എളുപ്പം എന്‍ഡോസള്‍ഫാന്‍ എടുത്ത് പല ഡോസില്‍ കുടിക്കുക. എന്നിട്ട് മറ്റുള്ളവരോട് നിരീക്ഷിക്കുവാന്‍ പറയുക (“വിവരദോഷികള്‍” പറയുന്നത് പോലെ വല്ല ദോഷമുണ്ടെങ്കിലോ). പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന 7 ഐറ്റവും സ്വയം പരീക്ഷണത്തിന് വിധേയമാക്കാം. കുഴപ്പമുണ്ടാകില്ല എന്ന് ഉറപ്പുള്ളതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് നേറ്ററിലോ, സയന്‍സിലോ, സെല്ലിലോ, ഓപ്പണ്‍ ജേര്‍ണലിലോ, പുപ്പുലികളുടെ ബ്ലോഗിലോ എഴുതി അഴയ്ക്കുക (ചുരുങ്ങിയത് 7 പേപ്പര്‍ റെസ്യൂമേയില്‍ വെയ്ക്കാം). അതു വരെ എന്‍ഡോസള്‍ഫാനുള്ള നിരോധനം “വിവരദോഷികള്‍” പിന്വലിക്കുക. ;)

കടപ്പാട്: ഈയിടെ ബാക്ടീരിയ അടങ്ങിയ ലായനി കുടിച്ച് സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തി വിജയിച്ച ശാസ്ത്രജ്ഞന്മാരോട്.

പിന്നെ ഫ്രിഡ്ജ് പ്രശ്നം. ഇത്ര സിമ്പിള് പ്രശ്നം ചോദിക്കരുതായിരുന്നു, ആ പോട്ട്...‍. ഫ്രിഡ്ജില്‍ ഒരു തുളയിടുക. ഡോര്‍ അടയ്ക്കുക. തുളയിലൂടെ അകത്തേയ്ക്ക് ഒളിഞ്ഞ് നോക്കുക. എക്സ്പീരിയന്‍സ്ഡ് പുപ്പുലികള്‍ക്ക് ഒറ്റ നോട്ടത്തില്‍ റിസള്‍ട്ട് അറിയാന്‍ കഴിയും ;)

34, 35,... തുടരും...

SanthoshPulpally പറഞ്ഞു...

Tracking...

jayarajmurukkumpuzha പറഞ്ഞു...

chinthakal kooduthal vyakthathayullathayi maari...... aashamsakal........

മണി പറഞ്ഞു...

ഫ്രിഡ്ജില്‍ ഒരു തുളയിടുക. ഡോര്‍ അടയ്ക്കുക. തുളയിലൂടെ അകത്തേയ്ക്ക് ഒളിഞ്ഞ് നോക്കുക. എക്സ്പീരിയന്‍സ്ഡ് പുപ്പുലികള്‍ക്ക് ഒറ്റ നോട്ടത്തില്‍ റിസള്‍ട്ട് അറിയാന്‍ കഴിയും ;)
ഈ പരീക്ഷണം നിക്ഷ്പക്ഷമായ ഫലം തരില്ല. ഫ്രിഡ്ജ്ജ് അടയുമ്പോള്‍ ബള്‍ബും ചുറ്റുപാടുകളും തണുക്കുകയും, സൂപ്പര്‍ കൂള്‍ഡ് ആയ അവസ്ഥയില്‍ ബള്‍ബില്‍ നിന്നും പ്രസരിക്കുന്ന വെളിച്ചം തണുത്തുറഞ്ഞ് കട്ടിയാവുകയും, വെളിച്ചം തുളയിലൂടെ പുറത്തു വരാതിരിക്കുകയും ചെയ്യാമല്ലോ.

anwar kochi പറഞ്ഞു...

ബല്ബിനോടൊപ്പം അതേ ലൈനില്‍ ഒരു കോളിംഗ് ബെല്ല്കൂടെ ഫിറ്റ്‌ ചെയ്യുക

മധുസൂദനൻ പേരടി പറഞ്ഞു...

പഴയ സെൽഫ് ലുമിനസ് റേഡിയം ഡയൽ വാചോ റ്റൈം പീസോ മറ്റോ ഉണ്ടെങ്കിൽ ഫ്രിഡ്ജിനകത്ത് വെച്ച് വാതിലടയ്ക്കുക. കുറച്ച് കഴിഞ്ഞ് തുറക്കുക. അവിയലെടുത്ത് ചൂടാക്കി ഊണു കഴിയ്ക്കുക.

ജിപ്സന്‍ ജേക്കബ് പറഞ്ഞു...

ഞാനും ഒരു ഐഡിയ പറയട്ടേ?
ഫ്രിഡ്ജില്‍ സാധാരണ ലൈറ്റ് കെടുവാനായി ഒരു ലിവര്‍ ഉണ്ടല്ലോ. അത് അമരുമ്പോളാണല്ലോ ലൈറ്റ് കെടുന്നത്.അതു ഫ്രിഡ്ജ് അടച്ചപ്പോള്‍ അമര്‍ന്നാണോ ഇരുന്നത് എന്നുപരിശോധിക്കാനാണീ മാര്‍ഗ്ഗം.
മുന ലിവറിനോട് ചേര്‍ന്നിരിക്കത്തക്ക വിധത്തില്‍ ഒരു മാര്‍ക്കര്‍ പെന്‍ ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ഉറപ്പിക്കുക. എന്നിട്ട് അടച്ചു തുറന്നാല്‍ ആ ലിവര്‍ അമര്‍ന്നിട്ടുണ്ടെങ്കില്‍ ലിവറിനു സൈഡില്‍ ഒരു വര വരേണ്ടതാണല്ലോ. അത് അപ്രത്യക്ഷമാകുന്നതു വരെ അമര്‍ത്തുമ്പോള്‍ ലൈറ്റ് കെടുന്നുണ്ടെങ്കില്‍ അടച്ചപ്പോള്‍ ലൈറ്റ് കെട്ടിരുന്നു എന്നു മനസ്സിലാക്കാം.

Sranj പറഞ്ഞു...

ഫ്രിഡ്ജ് തുറക്കുമ്പോള്‍ ലൈറ്റ് ഓണ്‍ ആകുന്നതും, അടയ്ക്കാനാകുമ്പോള്‍ അണയുന്നതും നേരിട്ടു അതിന്റെ വാതില്‍ പഴുതിലൂടെ കാണുന്നുണ്ടല്ലോ? പിന്നെന്താ ഒരു സംശയം??
(ഇനി എന്റെ ഫ്രിഡ്ജന്‍ സ്ലോ ആണോ?)

അജ്ഞാതന്‍ പറഞ്ഞു...

കുറേ കാലമായിട്ട് ആ മുറിയില്‍ നിന്ന് ഒരു ശബ്ദവും കേള്‍ക്കതിരിക്കുകയും, പുറമെ നിന്ന് തുടരെതുടരെയുള്ള വിളിക്ക് ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അതിനുള്ളില്‍ ആരോ ഉണ്ടെന്നുള്ള അഭിപ്രായം നാം മാറ്റേണ്ടി വരും. അതിനകത്ത് ഒരാളുമില്ലെന്നും അജ്ഞാതമായ ഏതോ കാരണത്താല്‍ അകത്തെ സാക്ഷ വീണതായിരിക്കാമെന്നും നാം വിചാരിക്കുകയും ചെയ്യുന്നു///////////അവന്‍ ചത്ത്‌ പോയത് ആരിക്കും

LinkWithin

Related Posts with Thumbnails