2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

മൈക്കല്‍ ആഞ്ചലോയുടെ ദൈവം.

മൈക്കല്‍ ആഞ്ചലോയുടെ സിസ്റ്റെന്‍ ചാപ്പല്‍ പെയ്ന്റിങ്ങുകള്‍ (1508-1512) പ്രസിദ്ധമാണ്.പ്രത്യേകിച്ച് Creation of Adam എന്ന ചിത്രം കാണാത്ത ആരുമുണ്ടാകില്ല.ബാത്ത്റൂം ടൈല്‍സ്  മുതല്‍ അടിവസ്ത്രത്തിന്റെ പരസ്യം വരെ ആ പെയ്ന്റിങ്ങിനെ അടിസ്ഥാനപ്പെടുത്തി ഉണ്ട്. E.T. the Extra-Terrestrial എന്ന സ്പില്‍ബര്‍ഗ് ചിത്രത്തിന്റെ പ്രശസ്തമായ ആ പോസ്റ്ററില്‍ പോലും ഈ പെയ്ന്റിങ്ങിന്റെ സ്വാധീനം കാണാം.  ഇതാ ചിത്രം ഇവിടെ...


ഈ ചിത്രത്തില്‍ നൂറ്റാണ്ടുകളായി ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യമുണ്ട്.ദൈവത്തിന്റെ ബാക്ക് ഗ്രൌണ്ട് നോക്കുക. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലില്‍ 1990 ല്‍  Frank Lynn Meshberger, M.D പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍ അദേഹം പറയുന്നത്, അതൊരു തലച്ചോറിന്റെ ചിത്രമാണ് എന്നാണ്...!!!... (An interpretation of Michelangelo’s Creation of Adam Based on Neuroanatomy” ( JAMA 1990)

ഇതാ തലച്ചോറിന്റെ ഒരു ചിത്രം....മൈക്കല്‍ ആഞ്ചലോയുടെ ചിത്രത്തിന് മുകളില്‍ തലച്ചോറിന്റെ ഒരു രൂപരേഖ സൂപ്പര്‍ ഇമ്പോസ് ചെയ്തത്....പിറ്റ്യൂറ്ററി ഗ്രന്ഥിയായി സങ്കല്‍പ്പിച്ചിട്ടുള്ള ആ മലാഖയുടെ കാലുകള്‍ നോക്കുക.അഞ്ച് വിരലുകള്‍ക്ക് പകരം കാല്‍പാദം രണ്ടു ഭാഗങ്ങളായാണ് വരച്ചിരിക്കുന്നത്.എന്തുകൊണ്ട്?കാല്‍പാദം വരയ്ക്കാന്‍ മൈക്കല്‍ ആഞ്ചലോയ്ക്ക് അറിയില്ലെന്നുണ്ടോ? അതോ പിറ്റ്യൂറ്ററി ഗ്രന്ഥിക്ക്  രണ്ടു ഭാഗങ്ങളാണ് എന്ന് അദേഹത്തിന് അറിയുന്നതുകൊണ്ടോ?


മൈക്കല്‍ ആഞ്ചലോ നമ്മോട് എന്തെങ്കിലും പറയാന്‍ ശ്രമിക്കുകയാണോ?ഒരുപക്ഷേ ദൈവം എന്നത് മനുഷ്യന്റെ തലച്ചോറില്‍ മാത്രമാണ് എന്ന്?അദേഹം അത്ര കടുത്ത യുക്തിവാദിയൊന്നുമാകാന്‍ സാധ്യതയില്ലെങ്കിലും അക്കാലത്തു ഇറ്റലിയില്‍ പ്രസിദ്ധമായിരുന്ന നിയോപ്ളാറ്റോണിസത്തില്‍ മൈക്കല്‍ ആഞ്ചലോ താല്പര്യം കാണിച്ചിരുന്നതായി സൂചനയുണ്ട്.നിയോപ്ളാറ്റോണിസത്തിന്റെ ഒരു അടിസ്ഥാന പാഠം തന്നെ വളരെ പ്രധാനപ്പെട്ട സത്യങ്ങളൊന്നും,വിശേഷിച്ച് ദൈവത്തേക്കുറിച്ചുള്ള ജ്ഞാനം പോലുള്ളവ മറ്റൊരാള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ എളുപ്പമല്ല എന്നായിരുന്നു.May be Michelangelo is expressing his belief that  any image of God is only a creation of mind.അല്ലെങ്കില്‍ ഒരു ശില്പിയായ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചിത്രം വരപ്പിക്കുന്ന ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പയുടെ ദൈവമല്ല തന്റെ ദൈവം എന്ന പരസ്യമായ ഒരു രഹസ്യപ്രഖ്യാപനം.?(അറബിക്കഥ എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം ബാത്ത്റൂമില്‍ ചെന്നിരുന്ന് മുദ്രാവാക്യം വിളിക്കുന്നപോലെ?:-)


ഈ സാമ്യം ആദ്യം നിരീക്ഷിച്ച Frank Lynn Meshberger ഇങ്ങനെയാണ് അത് വിശദീകരിക്കുന്നത്...


In the fresco traditionally called the Creation of Adam but which might be more aptly titled the Endowment of Adam, I believe that Michelangelo encoded a special message. It is a message consistent with thoughts he expressed in his sonnets. Supreme in sculpture and painting, he recognized that his skill was in his brain and not hands. He believed that the “divine part” that we ‘receive” from God is the ‘intellect”.


ബൈബിളില്‍ മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചു പറയുന്നത്,''And the LORD God formed man of the dust of the ground, and breathed into his nostrils the breath of life; and man became a living soul.''(Genesis 2:7) ഇവിടെ ചിത്രത്തില്‍ ദൈവം ഊതി ജീവന്‍ കൊടുക്കുകയല്ല മറിച്ചു കണ്ണ് തുറന്ന് എന്നാല്‍ തീര്‍ത്തും അലസനായി ഇരിക്കുന്ന ആദത്തിന് കൈകളിലൂടെ സ്വന്തം അംശം പകരുകയാണ്.Finger of god എന്ന് ദൈവത്തിന്റെ ശക്തി വെളിവാക്കാനായി പ്രയോഗിച്ചിട്ടുണ്ട് ബൈബിളില്‍ .സാധാരണ കരുതുന്നതുപോലെ ദൈവം മനുഷ്യന് തന്നത് വെറും ജീവനല്ല മറിച്ച് ബുദ്ധിയാണ്, ''Let us make man in our image'',''man became a living soul'' എന്നതിന്റേയൊക്കെ ശരിയായ അര്‍ഥം ഇതാണ് എന്നായിരിക്കുമോ?

------------------------------------------------------------------------

ഇത് പഴയ കഥ.ഇപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു സിസ്റ്റെന്‍  ചാപ്പല്‍ ചിത്രമായ 'Separation of Light From Darkness' എന്ന ചിത്രത്തിലെ ദൈവത്തിന്റെ കഴുത്തില്‍ തലച്ചോറിന്റെ മറ്റൊരു ഭാഗമായ Brain stem വരച്ചിട്ടുണ്ടെന്ന് പുതിയ കണ്ടെത്തല്‍ ‍.ലിങ്ക് ഇവിടെ....Concealed Neuroanatomy in Michelangelo's Separation of Light From Darkness in the Sistine Chapel


Separation of Light From Darknessദൈവത്തിന്റെ കഴുത്ത് ശ്രദ്ധിക്കുക.കഴുത്തില്‍ കാണുന്ന മുഴ മൈക്കല്‍ ആഞ്ചലോയ്ക്ക് തെറ്റു പറ്റിയതായിരിക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസം.മാത്രമല്ല ആ ഭാഗത്തിന്റെ ലൈറ്റിംഗും വ്യത്യാസമുണ്ട്.


സിസ്റ്റെന്‍  ചാപ്പല്‍ ചിത്രങ്ങളില്‍ വേറേയും ചില സ്ഥലങ്ങളില്‍ മൈക്കല്‍ ആഞ്ചലോ അനാട്ടമി ചിത്രങ്ങള്‍ വരച്ചതായി പറയുന്നുണ്ട്.'The separation of land and water' എന്ന ചിത്രത്തില്‍ സൃഷ്ടികര്‍ത്താവിന്റെ പുറകില്‍ കാണുന്നത് ഒരു വൃക്കയുടെ ചിത്രമാണെന്ന് പറയുന്നു.(വൃക്കയിലെ കല്ലുകള്‍ മൂലം വേദന അനുഭവിച്ചിരുന്ന അദേഹത്തിന് വൃക്കയുടെ കാര്യത്തില്‍ താല്പര്യം ഉണ്ടാവുക സ്വാഭാവികം.)


എന്തായിരിക്കും ഈ അനാട്ടമി ചിത്രങ്ങളുടെ  അര്‍ത്ഥം?സ്വന്തം അനാട്ടമി വിജ്ഞാനം സമകാലികരും തൊഴില്‍പരമായി തന്റെ എതിരാളികളുമായ ഡാവിഞ്ചി,റാഫേല്‍ തുടങ്ങിയവരുടെ മുന്നില്‍ പ്രകടിപ്പിച്ചതായിരിക്കുമോ?ഒരു വെറും മാര്‍ബിള്‍ പണിക്കാരനായി അവര്‍ കരുതുന്ന തനിക്കും മതനേതൃത്വം അനുവദിക്കാത്ത ഡിസെക്ഷന്‍ പഠനങ്ങള്‍  രഹസ്യമായി ചെയ്യാന്‍ തക്ക സ്വാധീനംഉന്നതങ്ങളില്‍ ഉണ്ട്,താനും ഒട്ടും മോശക്കാരനല്ല എന്നതിന്റെ സൂചന? (ഇര്‍വിംഗ് സ്റ്റോണ്‍ എഴുതിയ Agony and ecstasy എന്ന മൈക്കല്‍ ആഞ്ചലോയുടെ അത്മകഥാപരമായ നോവലില്‍  ഈ ജീനിയസ്സുകളുടെ പരസ്പരമുള്ള ഇഷ്ടക്കേട്‌ വിവരിക്കുന്നുണ്ട്.)എന്തായാലും മൈക്കല്‍ ആഞ്ചലോ സിസ്റ്റെന്‍ ചാപ്പലില്‍ പ്രകടിപ്പിച്ച ഈ അനാട്ടമി വിജ്ഞാനം അദ്ദേഹത്തിന്റെ സമകാലികര്‍ക്ക്  മനസ്സിലായിരുന്നു എന്നതിന് തെളിവൊന്നുമില്ല.


 ചെലപ്പോ,... ഈ വക  സാമ്യങ്ങളൊക്കെ വെറും തോന്നലുകളായിരിക്കാം.മൈക്കല്‍ ആഞ്ചലോ ഈ വക സിംബോളിസമൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല.ഈ സാമ്യങ്ങള്‍ വെറും യാദൃശ്ചികമായിരിക്കും.എന്നാലും... അങ്ങിനെ ആണോ? ഒരു സംശയം... :-)Without having seen the Sistine Chapel one can form no appreciable idea of what one man is capable of achieving.- Johann Wolfgang Goethe-

-

31 അഭിപ്രായങ്ങൾ:

ranji പറഞ്ഞു...

ഡാവിഞ്ചിയെപ്പോലെ രഹസ്യകോഡുകള്‍ മൈക്കല്‍ ആന്ജെലോ ചിത്രങ്ങളിലും..!!
ആദ്യചിത്രത്തിലെ തലച്ചോറുമായുള്ള അതിശയകരമായ സാമ്യം കണ്ടിട്ട് അതൊരു യാദൃശ്ചികതയാണെന്ന് തോന്നുന്നില്ല.
ബ്രയിറ്റ്, വിവരങ്ങള്‍ക്ക് നന്ദി.

ഒരു യാത്രികന്‍ പറഞ്ഞു...

സിസ്റ്റീന്‍ ചാപ്പലില്‍ ഞാന്‍ ചിലവഴിച്ച സമയം എനിക്കെനും പ്രീയപ്പെട്ടതാണ്‌. ഒരു യാത്രികന്‍ എന്ന നിലയിലും, പെയിന്റിംഗ് കാണാനും ചെയ്യാനും ഇഷ്ടമുള്ളയാള്‍ എന്ന നിലയിലും റോം എനിക്കുതന്നത് വിലപ്പെട്ട കാഴ്ചകള്‍ തന്നെ. ഈ പുതിയ അറിവുകള്‍ക് നന്ദി......സസ്നേഹം. http://oru-yathrikan.blogspot.com/2009/01/blog-post.html

പാരസിറ്റമോള്‍ പറഞ്ഞു...

bright..
very informative..
i feel the second picture is subtle but more true to the anatomy... see how beautifully is the pyramids shaded...

noufi പറഞ്ഞു...

-:)

noufi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muhammed Shan പറഞ്ഞു...

രസകരമായ വിവരങ്ങള്‍ ..

നന്ദന പറഞ്ഞു...

സാമ്യങ്ങളൊക്കെ കൊള്ളാം!!, പക്ഷെ തലച്ചോറിനെ കുറിച്ച് ഇത്രയും അറിവ് അന്നുണ്ടായിരുന്നോ? ഇങ്ങനെ മനപ്പൂർവം വരക്കാൻ മത്രം.

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

ഉപകാരമായി....

Rainbow പറഞ്ഞു...

No wonder that this master piece is still stimulating many minds creating new explanations and ways of appreciating it .
Your explanation was really interesting ,thanks for the post.
regards

ചിത്രഭാനു പറഞ്ഞു...

interesting.....

വഷളന്‍ ജേക്കെ ★ Wash Allen JK പറഞ്ഞു...

Great info. Given lack of documented evidence on what Michelangelo really meant, equal chances are that resemblances are accidental or intentional. However, it leaves a mystery about his interpretation of god.

Good one... Thought provoking.

Captain Haddock പറഞ്ഞു...

mmm...thanks !

അപ്പൊകലിപ്തോ പറഞ്ഞു...

ചില വരകളില്‍ നിന്നും കുറികളില്‍ നിന്നും ലോജിക്കുകളും സത്യവും(?) വേര്‍തിരിച്ചെടുക്കുന്ന യുക്തി സാഹസങ്ങളുടെ മിടുക്കുകള്‍ നോക്കണേ.

മൈക്കെല്‍ ആഞ്ചലോയെ അമാനുഷികനാക്കാനുള്ള "യുക്തി"യുടെ വഴുവഴുപ്പേ ...

ഇതെല്ലാം വിശ്വാസികള്‍ ചെയ്താലോ .. ???

അപ്പോല്‍ വിശ്വാസികളെല്ലാം അന്ധന്‍മാരും പൊട്ടന്‍മാരും , അല്ലെ .. ?

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...

സന്തോഷം തോന്നുന്നു വായിക്കുമ്പോള്‍ .ആന്നു ബ്രെയിന്‍ നെക്കുറിച്ച് അത്രയും അറിവ് ഉണ്ടായിരുന്നോ എന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
ചിന്തകള്‍ ......എതിര്‍പ്പുകള്‍ ശബ്ദമില്ലാതെ തലമുറകളിലേക്ക് പകര്‍ത്തുന്നവര്‍ .ശബ്ദിക്കുന്നവന്റെ കഴുത്തറക്കുന്ന തിരക്കില്‍ അനുയായി കൂടെ നില്കുന്നവന്റെ ബുദ്ധി മനസിലാക്കാന്‍ കഴിയാതെ പോയ അധികാര വര്‍ഗങ്ങള്‍ .
ഒരുപാടു ഉണ്ട് ചുറ്റിലും എന്നു പണ്ടേ തോന്നാറുണ്ട്
1) ഓണ കഥ പാടി തരുമ്പോള്‍ ഓരോ കുട്ടിയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നല്ലവനായ രാജാവിനോട് ദൈവത്തിനു അസൂയ തോന്നിയോ ?????ആ ചോദ്യത്തില്‍ വിജയിക്കുന്നു തലമുറകളായീ അഞ്ജതനായ ആ കവി .പ്രായോഗിക ജീവിതത്തിന്റെ നിസഹായതയില്‍ പുകഴ്ത്തി പാടല്‍ ജീവിതമായിട്ടും ഒരു ചരിത്രം മുഴുവനും ഒരു ചോദ്യത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞവന്‍ .
പഴയതിനെ തള്ളി പറഞ്ഞു പുതിയ അധികാരിയുടെ മതവും വിശ്വാസവും സ്വീകരിക്കേണ്ടി വന്ന ജനതയുടെ ഒത്തുകൂടലിന്റെ രഹസ്യ അടയാളമാകാം മുറ്റത്തെ പൂക്കളം .സസ്യഹാരം നിരത്തി സ്വന്തം രാജ്യത്ത് ഭിക്ഷുവായീ മാറേണ്ടി വന്ന രാജവംശത്തെ സ്വീകരിക്കുന്ന പണ്ടത്തെ ആശ്രിത വല്സരുടെ അടയാള ചിഹ്നം !
2) ഇണകുരുവികളെ കാട്ടാള ധര്‍മം കൊണ്ട് വേര്പെടുതിയത്തില്‍ മനം നൊന്തു കവിയയീ മാരിയവന്‍ ........സ്വയം
കാട്ടാളന്‍ ആയീ ക്ഷമ പറയുന്നത് മണ്ടോധരിയോടവം .ദൈവത്തെ എത്ര മര്യാദ പുരുഷനക്കിയിട്ടും രാവനനെതിരെ ഒരു വിരല്‍ ചൂണ്ടി നാലു വിരലും രാമന് നേരെ ചൂണ്ടി കാലത്തിനു നേരെ പിടിക്കുന്നു .

3) മഹാഭാരതത്തിലും കാണാം ഇങ്ങനത്തെ കളികള്‍ .
4) ശിയാക്കളുടെ വര്‍ഷ വര്‍ഷമുള്ള നെഞ്ചത്ത്‌ ഇടി.
5) നാഗ വംശത്തിന്റെ ഒളി പോരളികല്ക് വെളിച്ചവും വിശപും മാറ്റാനുള്ള ഇടമായിരുന്നോ കാവുകള്‍ .
6) അറബിയുടെ പ്രവാചകനെ കൊന്നിട്ട് .......കൊന്നവര്‍ തന്നെ പേരുമാറ്റി ദൈവമയീ കൊണ്ട് വന്നതില്‍ പ്രേതിഷേധമുള്ളവരുടെ മതമാകം മുസ്ലീം മതം .

കമുനിസ്റ്റ് എന്നു കണ്ടാല്‍ ഇടിച്ചു പതം വരുത്തുന്ന കാലത്ത് ബീഡിയുണ്ടോ സഖാവെ തീപെട്ടി എടുക്കാന്‍ എന്നു ചോദിച്ചിരുന്നവര്‍ അധികാരത്തില്‍ വന്നാല്‍ തലയില്‍ ഓളം കേറി ആദ്യം ചെയ്യുക എന്താകും ????
ഇനി ഒരു വിപ്ലവും ഉടെലെടുക്കാതിരിക്കാന്‍ ബീഡിയും തീപ്പെട്ടിയും നിരോദിക്കും.(!!!!!)
അത് തന്നെ യാന്നു ഒരു പാട് വിശ്വാസങ്ങള്‍ ഉള്ളവരെ കൂട്ടി യോജിപ്പിച്ചപ്പോള്‍ ചിത്രങ്ങളും കവികളെയും ചില മതങ്ങള്‍ക് ചതുര്‍ഥി യായത്‌

sandu പറഞ്ഞു...

ചോദ്യങ്ങള്‍ ഒരുപാടു ഉണ്ട് ചുറ്റിലും പക്ഷെ ചോദ്യങ്ങളോട് നമ്മള്‍ സമരസം പ്രാപിച്ചിരിക്കുന്നു .
ബോറടിപ്പികുമോ എന്നറിയില്ല എന്നാലും പറയട്ടെ നാളെ ?!
അപ്പോപ്പന്‍ തടി പോലെ പറന്നു പോയ ആ ചോദ്യങ്ങളെ ഉന്മൂലനം ചെയ്യാന്‍ കഴിയാത്തത് കൊണ്ട് ഉപകഥകള്‍ ഉണ്ടായീ.
1) രാവണന്‍ നല്ലവന്‍ ആയതു കൊണ്ടല്ലേ സീതയെ .........??????
അമളി പറ്റിയെന്നരിഞ്ഞ അധികാരികള്‍ ഉപകഥ ഉണ്ടാക്കി .
സീതയുടെ വ്രതശുദ്ധി കൊണ്ട് ........അനുവാദമില്ലാതെ സ്ത്രീയെ തൊട്ടാല്‍ തെറിക്കുന്ന തല കാരണം .
2) തുടയില്‍ അടിച്ചു ഭീമന്‍ ചതിച്ചു കൊന്നു .........ഹ കഷ്ടം .നീതിമാന്മാര്‍ എന്നു ഇവരെ വിളിക്കുന്നതെങ്ങിനെ ??അതിനും വന്നു ഉപകഥ .
3) അര്‍ജുനന്റെ ശിഖണ്ടി വിശേഷം ഉളിപ്പിച്ചും തെളിയിച്ചും കഥയില്‍ തന്നെ എത്ര ടിസ്ടുകള്‍.
4) ജിന്നിന്റെ കഥയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ അന്നത്തെ പവിഴ കള്ളകടതുകാരന്‍ ......മാജിക്കും അഭ്യാസങ്ങളും കൈമുതലുള്ള എന്നാല്‍ കാഴ്ചയില്‍ നിഷ്കളങ്കനുമായ ചിനകാരന്‍.

5) ശരിയാണോ എന്നറിയില്ല നമ്മുടെ നലുകെട്ടുകല്ക് ജപ്പാന്റെയും ചൈനയുടെയും വീടുകളും ആയീ സാമ്യമുണ്ടോ????ജപ്പാന്റെ അധികാര മുദ്രയും നമ്മുടെ ക്ഷേതങ്ങളില്‍ കാണുന്ന ഒരു ചിത്ര പണിയും ......സാമ്യങ്ങള്‍ അതുമാത്രമാണോ മറ്റു വല്ലതും പറയുന്നുണ്ടോ ????
6) കല്ലേ നീ കല്ലാന്നു നബി പറയുന്നത് കൊണ്ട് മാത്രം ഞാന്‍ നിന്നെ വണങ്ങുന്നു എന്നു പറഞ്ഞ ഉമറും കാലത്തിന്റെ ആകാശത്തിലേക്ക് പറന്നു പോയ അപ്പോപ്പന്‍ താടിയിലെ വിത്ത് കളന്നു .അത് മാത്രമല്ല പല ഹദീസുകളും.

പഴയ തലമുറയ്ക് നമ്മള്‍ക് തരാന്‍ ഒത്തിരി ഉണ്ട് .ക്ഷതം ഏറ്റതെങ്കിലും കല്ലിലും കരളിലും ചായത്തിലും വയ്തരിയിലും അവശേഷിച്ചവ.
ഇനി ഒരു വന്‍ പ്രേക്രെതി ദുരന്തം ഉണ്ടാവുകയും ചെയ്തു ഒരു ഹിമയുഗം കടന്നാല്‍ അന്നത്തെ ചരിത്രകാരന്മാരുടെ മുന്‍പില്‍ എന്താവും ഉണ്ടാവുക .കുറെ ടി വി ,കമ്പ്യൂട്ടര്‍ ഫ്രെയിമുകള്‍ ..........മരിച്ചവന്റെ കുലമുദ്രയയീ കുഴിച്ചിട്ട വിഗ്രഹങ്ങള്‍ സ്വയം ഭൂവായ ദൈവങ്ങള്‍ ആയ നമ്മുടെ തലമുറയെ പോലെ ആ ഫ്രെയിമുകള്‍ ദൈവങ്ങള്‍ ആകുകയും ജാതി തീരുമാനിക്കുകയും ചെയ്യുന്ന കാലമായിരിക്കുമോ ആന്നു.
ഇന്നത്തെ ഇലക്ട്രിക് പോസ്റ്റുകള്‍ അന്നത്തെ ആചാര ചിഹ്നങ്ങള്‍ ആകാം നിലവിളക്കും കല്‍ വിളക്കുകളും എപ്പോഴെന്ന പോലെ .ചൂടില്‍ നിന്ന് രക്ഷനെടനയീ കെട്ടിട ചുമരില്‍ വെള്ളം നിറച്ച പൊത്തുകള്‍ വിശുധാ ജലം നിറച്ച പള്ളികള്‍ ആയപോലെ .
ഗതി കേടിനു അച്യുതാനന്റെ ചരിത്രം വല്ലോം കിട്ടിയാല്‍ അയാളെ പോലെ നടക്കുന്ന ചിരിക്കുന്ന സംസാരിക്കുന്ന .......അതൊക്കെ ചെയ്താല്‍ സ്വര്‍ഗം കിട്ടുമെന്ന് ശഠിക്കുന്ന ഒരു ജനത

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഏറനാടന്‍ പറഞ്ഞു...

ആശ്ചര്യകരം. അത്ഭുതകരം. മൈക്കല്‍ ആഞ്ചലോയുടെ കരങ്ങള്‍..!

bright പറഞ്ഞു...

@ നന്ദന,

Though the church authorities didn't approve dissection studies on corpses, doctors were doing post mortems to determine the cause of death.(Authorities just pretended to look the other way.) Italy was a main center of learning at that time. (The very first book on anatomy was written in 1316, but was published only in 1478.)We know that Michael Angelo had access to a hospital during his teenage years where he did dissections. There is a wooden cross in a chapel there made by Michael Angelo. Historians say it was a present by him for allowing him, or rather pretend not to see what he actually did there.

Any way we will never know for sure how much he knew, but seeing his sketches we understand it is for nothing we call him a genius.

നന്ദന പറഞ്ഞു...

thank u bright

Rare Rose പറഞ്ഞു...

നല്ലൊരു പോസ്റ്റ്..

ചിത്രങ്ങളിലൂടെ കടന്നു പോയപ്പോള്‍ ഡാവിഞ്ചി കോഡ് വായിച്ചപ്പോള്‍ തോന്നിയ അതേ രസം തോന്നി.രണ്ടാമത്തെ ചിത്രം തോന്നലെന്നു പറഞ്ഞു തള്ളിക്കളയാമെങ്കില്‍ തന്നെയും ആദ്യ ചിത്രത്തിലൊളിഞ്ഞിരിക്കുന്ന ബ്രെയിന്‍ ശരിക്കുമൊരത്ഭുതം തന്നെ!!

അത്രയും സാദൃശ്യം യാദൃച്ഛികമായി ഒത്തു വരുമെന്നു തോന്നുന്നില്ല.ചിലപ്പോള്‍ അന്നത്തെ സാഹചര്യങ്ങളില്‍ തനിക്കു പകരം ചിത്രങ്ങള്‍ സംസാരിച്ചോട്ടെ എന്നു അദ്ദേഹം കരുതിയിരിക്കാം അല്ലേ.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

very interesting!

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Interesting!

nilamburan പറഞ്ഞു...

'The Arrivals' video documentary - Who controls the NWO????????

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

thanks for new informations!!

ഭാനു കളരിക്കല്‍ പറഞ്ഞു...

യുക്തിവാദികള്‍ തങ്ങളുടെ യുക്തിയുടെ അന്ധതയില്‍ രമിക്കുന്നവരാണ്‌ എന്ന് ഈ പോസ്റ്റ്‌ തെളിയിക്കുന്നു.

S.V.Ramanunni പറഞ്ഞു...

ഇപ്പോഴാണല്ലോ ഈ ബ്ലോഗ്ഗ് കണ്ടത്. കുറേ എണ്ണം വായിച്ചു. അതി ഗംഭീരം. ചിത്രങ്ങൾ, എഴുത്ത്, വിശകലനം, ചർച്ചയിലെ ജനാധിപത്യം..അഭിനന്ദനങ്ങൾ.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

fantastic !

Fazil പറഞ്ഞു...

യഥാര്‍തത്തില്‍ Michelangelo യുക്തിവാദികളെ പരിഹസിക്കുന്നതിനു വേണ്ടിയാണത്രേ ഈ ചിത്രം വരച്ചത്. ദൈവം എന്നത് നിന്‍റെയൊന്നും തലച്ചോറുകൊണ്ട് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്ന വസ്തുതയല്ല എന്നും അത് തലച്ചോറിന്‍റെ പരിധികള്‍ക്കൊക്കെ വളരെ അപ്പുറത്താണ് എന്നുമാണത്രെ പുറത്തേക്കു വിരല്‍ ചൂണ്ടുന്ന ദൈവത്തിന്‍റെ ചിത്രം കൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. Bright ഇന്‍റെ superimpose ചെയ്ത ചിത്രത്തില്‍ ദൈവം പുറത്താണ് എന്ന് തലച്ചോറ് അതിന്‍റെ തന്നെ കൈ കൊണ്ട് ചൂണ്ടിക്കാണിക്കുന്നതായും വ്യക്തമാക്കുന്നുണ്ട്.

ഇനി ഇത്തരത്തിലുള്ള ഒരു ചിത്രം വരക്കാനുണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം. Bright നല്‍കിയ തലച്ചോറിന്‍റെ cross section ചിത്രം ശ്രദ്ധിച്ചുവോ? അതിന്‍റെ മെഡുലയുടെ ഭാഗത്തിന് ഒരു ചെറിയ മനുഷ്യനുമായി സാദൃശ്യം ഉണ്ട്. തലച്ചോറിന് അകത്തെ ഈ കുട്ടി മനുഷ്യനാണ് മനുഷ്യനെ യഥാര്‍തത്തില്‍ നിയന്ത്രിക്കുന്നത്‌ എന്നും അല്ലാതെ ദൈവം അല്ല എന്നും അന്നത്തെ യുക്തിവാദികള്‍ വിശ്വസിച്ചിരുന്നു. ഈ കുട്ടിമനുഷ്യന്‍റെ തലച്ചോറിനുള്ളില്‍ മറ്റൊരു കുട്ടിമനുഷ്യനും അതിന്‍റെയുള്ളില്‍ വേറെ ഒരെണ്ണം അങ്ങനെ അനന്തമായി പോകുന്ന വാഴ കൂമ്പിനെ പോലെയുള്ള ഒരു ഘടനയാണ് തലച്ചോറിനുള്ളത് എന്നും അവര്‍ വിശ്വസിച്ചു പോന്നു. ഇതായിരുന്നത്രേ അന്നത്തെ ശാസ്ത്രം. Michelangelo യുടെ കാലത്ത് ഇത്തരത്തിലുള്ള തലച്ചോറിന്‍റെ cross section ഉം വാഴ കൂമ്പും ഉപയോഗിച്ചു യുക്തിവാദികള്‍ കവല പ്രസംഗം നടത്താറുണ്ടായിരുന്നത്രേ. ഇവരെ കൊണ്ട് ഗതികേട്ടാണത്രേ Michelangelo ഇത്തരത്തില്‍ ഒരു ചിത്രം വരച്ചത്.

ഇതൊക്കെ എന്‍റെയടുത്തു സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് പറഞ്ഞത്. നിങ്ങളുടെ സംശയങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്ത് നേരിട്ട് ചോദിക്കുക. ആദ്യം അദ്ദേഹം പറഞ്ഞത് ഞാനും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അക്കാലത്തു ഇറ്റലിയില്‍ പ്രസിദ്ധമായിരുന്ന നിയോപ്ളാറ്റോണിസത്തില്‍ Michelangelo താല്പര്യം കാണിച്ചിരുന്നതായും നിയോപ്ളാറ്റോണിസത്തിന്‍റെ ഒരു അടിസ്ഥാന പാഠം തന്നെ ദൈവത്തേക്കുറിച്ചുള്ള ജ്ഞാനം പോലുള്ളവ മറ്റൊരാള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ എളുപ്പമല്ല എന്നുള്ളതാണെന്നും Bright പറഞ്ഞപ്പോള്‍ ആണ് Michelangelo യുടെ ചിത്രത്തിന്‍റെ ആശയം "ദൈവം തലച്ചോറിന്‍റെ പരിധികള്‍ക്കു അപ്പുറത്തുള്ളതാണ്" എന്നാണെന്ന് എനിക്ക് വിശ്വാസമായത്.

LinkWithin

Related Posts with Thumbnails