2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

അറപ്പ് തോന്നുന്ന ശാസ്ത്രം..

ഈ പോസ്റ്റ്‌ അറപ്പിനേക്കുറിച്ചാണ്.Disgust എന്ന് ഇംഗ്ലീഷ്.ജുഗുപ്സ എന്ന് മലയാളം.നവരസങ്ങളിലെ ബീഭത്സരസം.ഡാര്‍വ്വിന്‍ ഇതിനെ വിവരിക്കുന്നത് ഇങ്ങനെയാണ്.....''something revolting, primarily in relation to the sense of taste, as actually perceived or vividly imagined; and secondarily to anything which causes a similar feeling, through the sense of smell, touch and even of eyesight" (Charles Darwin-The expression of emotion in man and animals.) മൂക്ക് ചുളിച്ച്,ചുണ്ടിന്റെ അരികുകള്‍ താഴോട്ടക്കി വായ അല്‍പ്പം തുറന്ന് നാക്ക്‌ പുറത്തേക്കിട്ടുകൊണ്ടുള്ള നില.എന്തോ സാധനം വായിലൂടെ പുറത്താക്കാന്‍ ഭാവിക്കുന്നതായാണ് അറപ്പിന്റെ മുഖഭാവം. Its function is to reject or discharge offensive-tasting food from the mouth and/or the stomach,accompanied by nose wrinkling and raising the upper lip,usually with a feeling of nausea and a general sense of revulsion.മറ്റു പല പക്ഷി മൃഗാദികളിലും ഇതിനു സമാനമായ അവസ്ഥ നിരീക്ഷിക്കപ്പെട്ടിടുണ്ട്.


അറപ്പ് മറ്റു രസങ്ങളേപ്പോലെയല്ല.നമുക്ക് ഒട്ടും ഹാസ്യം തോന്നാതെ ഹാസ്യത്തേപ്പറ്റി പറയാനും നിരൂപണം ചെയ്യാനും സാധിക്കും.(ബ്ലോഗില്‍ ചിലര്‍ ഹാസ്യം എഴുതുമ്പോള്‍ കരുണരസമാണ് തോന്നാറുള്ളത് അല്ലെ?:-))എന്നാല്‍ അറപ്പ് തോന്നിപ്പിക്കാതെ അറപ്പിനെപ്പറ്റി പറയാനാകില്ല.ദാ.... ഈ ചിത്രം നോക്കുക.ചിലരെങ്കിലും വായന അവസാനിപ്പിച്ചിരിക്കും :-)(കൂടുതല്‍ 'ഗംഭീരമായ' ഒരു പടം ഉണ്ടായിരുന്നു.പക്ഷേ ഒരുമാതിരി എന്തുകണ്ടാലും അറപ്പ് തോന്നാത്ത ഒരു ജോലി ചെയ്യുന്ന എനിക്ക് പോലും നേരത്തെ കഴിച്ച ഭക്ഷണം പിടിച്ചുനിര്‍ത്താന്‍ പ്രയാസമായതുകൊണ്ട് അത്ര ദ്രോഹം വായനക്കാരോട് വേണ്ടെന്നുവച്ചു.Hope this demonstrate how strong the feeling of disgust is.)


വളരെ പെട്ടെന്ന് ഉത്തേജിപ്പിക്കപ്പെടുന്നതാണ് അറപ്പും അതിന്റെ ശാരീരികമായ ആവിഷ്കരമായ ഓക്കാനവും അതിനെതുടര്‍ന്നു ചര്‍ദ്ദിയുമൊക്കെ.മറ്റൊരാള്‍ ചര്‍ദ്ദിക്കുന്നത് കാണുന്നതു പോലും ഓക്കാനമുണ്ടാക്കും.ഓക്കാനം ഒരേ സമയം അറപ്പിന് കാര്യവും കാരണവുമാകാം.അറപ്പ് തോന്നിയാല്‍ ഓക്കനമുണ്ടാകാം,ഓക്കാനിക്കുന്നത് കണ്ടാല്‍ ‍/കേട്ടാല്‍ അറപ്പുണ്ടാകാം,ഓക്കാനവും ചര്‍ദ്ദിയും ഉണ്ടാകാം.അത് പേടി പോലെതന്നെ ശക്തമായ ഒരു വികാരമാണ്.(പേടിയുടെ പിന്നില്‍ ''get me away from that'' എന്ന ബോധമാണെങ്കില്‍ ‍,അറപ്പ് ''get that away from me." എന്ന ബോധമാണ്.) അപ്പോള്‍ എന്താണ് അറപ്പ് എന്ന വികാരത്തിന്റെ ആവശ്യം?

--------------------------------------------------------------------------------------

നമുക്ക് സാക്ഷാല്‍ വ്യാസന്‍ പറയുന്നതുതന്നെ നോക്കാം...(അദ്ദേഹം പറയാത്തതൊന്നും ഈ ലോകത്തിലില്ല എന്ന് പ്രസിദ്ധമാണല്ലോ..)

അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം

അര്‍ഥം:കൈയുള്ളത് കൈയില്ലാത്തതിനെ ഭക്ഷിക്കുന്നു. നാലുകാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു. ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു.


മറ്റു മൃഗങ്ങളെ അപേക്ഷിച്ചു  മനുഷ്യന്റെ ഒരു പ്രത്യേകത കിട്ടുന്നതെന്തും ഭക്ഷണമാക്കാനുള്ള  കഴിവാണ്.മറ്റു പല മൃഗങ്ങളും പ്രിയപ്പെട്ട ചില ഭക്ഷണങ്ങള്‍ മാത്രം കഴിക്കുമ്പോള്‍ ,മനുഷ്യന്‍ എന്തും തിന്നും.നമ്മുടെ പ്രശ്നം 'സര്‍വഭക്ഷകന്റെ ധര്‍മ്മസങ്കടം' (Omnivore's dilemma) അണെന്നു പറയാം.Vegetarian animals, like deer and cows, have very a sensitive sense of smell and are extremely picky eaters.Their menu is very limited.Think koala bear and eucalyptus trees or panda and bamboo shoots,and both are now on there way to extinction.യൂക്കാലി മരങ്ങള്‍ക്ക് അഥവാ വ്യാപകമായ നാശം സംഭവിച്ചാല്‍ കോല കരടികള്‍ക്ക് എപ്പോള്‍ വംശനാശം വന്നു എന്ന് ചോദിച്ചാല്‍ മതി.അതുപോലെതന്നെ പാണ്ടയുടെ കാര്യവും.


Opportunistic eaters, such as humans,by contrast have filled the whole earth and can only be considered as pests because they are not picky eaters.കിട്ടുന്നതെന്തും പ്രത്യേകിച്ച് മാംസം കഴിക്കുന്നത് കൊണ്ട് ചില പ്രശ്നങ്ങളുണ്ട്.മാംസം വളരെ നല്ല ഭക്ഷണമാണ്.മനുഷ്യനെ മനുഷ്യനാക്കിയത് മാംസ ഭക്ഷണമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.പക്ഷേ ഒരു പ്രശ്നമുള്ളത് അവിടെ നമുക്ക് അണുക്കളോട് മത്സരിക്കേണ്ടി വരും.We have to compete with microorganisms for that prized resource who poison it with their toxins in order to keep it to themselves.Since we are not natural carrion eaters like vultures,our stomach can't neutralize bacterial toxins.So we have to be careful to avoid spoiled meat.


അറപ്പിന്റെ ഒരു ഉപയോഗം ഇവിടെയാണ്,ചീഞ്ഞളിഞ്ഞ മാംസം അകത്താക്കാതിരിക്കാന്‍ .മാംസം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിലക്കുകള്‍ ,taboos എല്ലാ മനുഷ്യ വര്‍ഗങ്ങളിലും ഉണ്ട് എന്നതും ശ്രദ്ധിക്കുക.(ഏതൊക്കെ ജീവികളുടെ ഏതൊക്കെ ഭാഗങ്ങള്‍ ഭക്ഷിക്കാം,അവയെ ഭക്ഷണത്തിന് തെയ്യാറാക്കേണ്ടതെങ്ങിനെ എന്നതിനൊക്കെ വളരെ സങ്കീര്‍ണ്ണമായ നിയമങ്ങള്‍ എല്ലാ സമൂഹത്തിനുമുണ്ട്.യാഥാര്‍ത്ഥത്തില്‍ ഭക്ഷ്യയോഗ്യമായ മൃഗങ്ങളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമെ മനുഷ്യന്‍ ഭക്ഷിക്കാറുള്ളൂ.മിക്കവാറും അയല്‍ ഗോത്രങ്ങള്‍ ഭക്ഷിക്കുന്ന മൃഗങ്ങള്‍ നമ്മുടെ നിരോധിത ലിസ്റ്റില്‍ പെട്ടതായിരിക്കുകയും ചെയ്യും.)


രോഗാണുക്കളുടെ വീക്ഷണത്തില്‍ നമ്മുടെ ശരീരവും പറ്റിയ ഭക്ഷണം മാത്രമാണ്-a lump of food for their taking if they can pull it off.അതിപ്പോ എല്ലാ ജീവികളും അണുക്കളടക്കം പരസ്പരം തിന്നാനും അതു തടയാനും ശ്രമിക്കുന്നതുമാണല്ലോ ജീവിതം.ഈ പരസ്പര സമരവും പിടിച്ചടക്കലും കോടിക്കണക്കിനു വര്‍ഷങ്ങളായി തുടരുന്നതാണ്,ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. നമ്മുടെ പൂര്‍വികര്‍ ഏക കോശ ജീവികളായിരുന്ന കാലം തൊട്ട് നാം ഇന്‍ഫെക്ഷനെ നേരിട്ടിട്ടുണ്ട്.ഇങ്ങനെ കടന്നു കൂടിയ ഒരു ബ്ലൂ ഗ്രീന്‍ ആല്‍ഗെ നമ്മുടെ മൈറ്റോകോണ്‍ട്രിയ ആയതും,അത് എങ്ങിനെ സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍ക്ക് കാരണമായി എന്നതും ഞാന്‍ നേരത്തെ ചില പോസ്റ്റുകളില്‍ വിവരിച്ചിരുന്നു.ചെടികളിലെ ഹരിതകവും (chloroplast) ഇങ്ങനെ ഒരു ഇന്‍ഫെക്ഷന്‍ വഴി കടന്നുകൂടിയതാണ് എന്നാണ് നിഗമനം.പാരസൈറ്റുകള്‍ നമ്മുടെ തലച്ചോറിനെ ഹൈജാക്ക്  ചെയ്യുന്നതിനെക്കുറിച്ചും ഒരു പോസ്റ്റുണ്ട്.(അപ്പൊ, എന്നെ നിയന്ത്രിക്കുന്നത് ഞാനല്ലേ?) രോഗാണുക്കളെ തടയാനുള്ള ന്യുട്രിഷണല്‍ ഇമ്മ്യൂണിറ്റിയേക്കുറിച്ചുള്ള പോസ്റ്റ്‌ ഇവിടെ.


നമുക്ക് പരിചിതമായ,ശരീരത്തിന്റെ പ്രതിരോധ സംവിധാനം(immunity) നൂറു ശതമാനം  ഫലപ്രദമല്ലെന്നുമാത്രമല്ല അത് ചെലവേറിയതും സ്വന്തം കോശങ്ങള്‍ക്കും കേടുവരുത്തുന്നതുമാണ്.Our many-layered defenses of the immune system are designed to guard against invaders while sparing our own tissues. Food represents a special challenge to this system.An entire class of alien substances needs to be welcomed inside. An adult pass tons of food through his gut in his life time, nearly all of it distinct at the molecular level from his own flesh and blood.In the process you have to keep out the harmful micro organisms also.Prevention is better than cure എന്ന് കേട്ടിട്ടില്ലെ?അസുഖം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അസുഖം വരാതെ നോക്കുന്നതല്ലേ?ആ സംവിധാനമാണ് Behavioral immune system. മലയാളത്തില്‍ പെരുമാറ്റ രോഗപ്രതിരോധം എന്ന് പറയാമെന്നു തോന്നുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ രോഗാണുവിനെ ശാരീരികമായി നേരിടുന്നതല്ല,മറിച്ച് പ്രത്യേക പെരുമാറ്റങ്ങളിലൂടെ രോഗബാധക്കുള്ള സാധ്യത കുറക്കുക എന്നതാണ്.സൂക്ഷിച്ചാല്‍ ദുഃഖികേണ്ട എന്ന് സാരം.  


Mark Schaller( psychologist, University of British Columbia) ആണ് ഈ ഐഡിയയുടെ ഉപജ്ഞാതാവ്.According to him,Behavioral immune system evolved as a crude first line of defense against disease-causing pathogens. It’s a way of responding to the outside world, and to the people around us,that decrease our contact with harmful parasites. This behavior is so deeply embedded in our minds that we are hardly aware of it.


ഈ പെരുമാറ്റ രോഗപ്രതിരോധ വ്യവസ്ഥയുടെ (Behavioral immune system) ഭാഗമാണ് അറപ്പ്.പല ജന്തുക്കളിലും രോഗം വരാതിരിക്കാനുള്ള പ്രത്യേക പെരുമാറ്റരീതികള്‍ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.അനിഷ്ടകരമായ ഭക്ഷണം മൂലമുണ്ടാകുന്ന ഓക്കാനവും തുടര്‍ന്നുണ്ടാകുന്ന വിരക്തിയും (conditioned taste aversion (CTA)) സാര്‍വത്രികമായി കാണപ്പെടുന്നുണ്ട്.It has been documented in, among others,mollusks,fish,birds and off course humans.കൂടാതെ ചില ജീവികള്‍ അവയുടെ വിസര്‍ജ്ജ്യങ്ങള്‍ കൂട്ടില്‍നിന്നു ദൂരേക്ക് തെറിപ്പിച്ചു കളയും.ചെമ്മരിയാടുകള്‍ അവയുടെ കാഷ്ഠം വീണ സ്ഥലത്തെ പുല്ലു ഭക്ഷിക്കാറില്ല എന്ന് കാണുന്നു.(വിസര്‍ജ്ജ്യത്തിലൂടെ പാരസൈറ്റുകളോ അവയുടെ മുട്ടകളോ ശരീരത്തിലെത്താതിരിക്കാനുള്ള മാര്‍ഗ്ഗം.എലികള്‍ക്ക് രോഗം ബാധിച്ച സഹജീവികളെ  മണത്തിലൂടെ തിരിച്ചറിയാമത്രേ.ആ രോഗികളുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കും.ചിമ്പാന്‍സികളിലും രോഗം ബാധിച്ചാല്‍ എത്ര വലിയ പുള്ളിയായാലും മറ്റു മങ്കികള്‍ കൂട്ടത്തില്‍നിന്നു പുറത്താക്കും.സഹകരിക്കില്ല.


മരണത്തിന്റെ ഗന്ധം എന്താണെന്നറിയാമോ?എല്ലാ ജീവികളും ചത്തുകഴിഞ്ഞാല്‍ ഒരു പ്രത്യേക ഗന്ധം പുറപ്പെടുവിക്കും.പ്രാണികളിലും മറ്റും അവ ചത്താലോ കോശങ്ങള്‍ക്ക് ക്ഷതം പറ്റിയാലോ ചില ഫാറ്റി ആസിഡുകള്‍ (oleic acid or linoleic acids) പുറപ്പെടുവിക്കും ഈ മണം കിട്ടിയാല്‍ മറ്റു പ്രാണികള്‍  ജീവനും കൊണ്ട് പമ്പ കടക്കും.പല മൃഗങ്ങളും രക്തത്തിന്റെ മണം തിരിച്ചറിയുകയും ആ പരിസരം  ഒഴിവാക്കുകയും ചെയ്യും.(ഓ.ടി:സ്ത്രീകളുടെ മാസമുറ ഒരു ടാബൂ ആയതിനു ഒരു കാരണം ഇതായിരിക്കുമോ?ഈ അവസരങ്ങളില്‍ മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റം ആരെങ്കിലും ശ്രദ്ധിച്ചിരിക്കുമോ?...just some wild thinking.വനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് സോപ്പ് മുതലായവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.മൃഗങ്ങള്‍ അടുത്ത് വരില്ല.കാരണം ഒരുപക്ഷേ സോപ്പില്‍ ധാരാളമുള്ള ഫാറ്റി ആസിഡുകളായിരിക്കാം.) പ്രസിദ്ധ ശാസ്ത്രജ്ഞനായ E.O Wilson ഒരു ആരോഗ്യവാനായ ഉറുമ്പിന്റെ മേല്‍ ഒരു തുള്ളി ഒലിയിക് ആസിഡ്‌ ഒഴിച്ച ഒരു കഥയുണ്ട്.മറ്റു ഉറുമ്പുകള്‍ ആ നിര്‍ഭാഗ്യവാനെ തൂക്കിയെടുത്തു പുറത്തു കളഞ്ഞു......''Carried kicking and screaming to the cemetery''.... എന്ന് വില്‍സണ്‍ ‍.ഉറുമ്പിന് ഉറക്കെ കരയാനൊന്നും കഴിയില്ലെങ്കിലും അദേഹം ഉദ്ദേശിക്കുന്ന ഇമേജറിയില്‍നിന്നു കാര്യം വ്യക്തമാണ്.(ഓ.ടി. E.O Wilson നിസ്സാരക്കാരനല്ല.അദേഹം ഒരു ഉറുമ്പ് ശാസ്ത്രജ്ഞനാണ്‍.Myrmecologist-a specialist in the scientific study of ants.)


For those poor bugs,the smell means one of their comrades is dead and it's 'decaying' body is a potential source for infection.(പാറ്റ ശല്യം ഒഴിവാക്കാന്‍ കൊറച്ചു പാറ്റകളെ പിടിച്ചു അരച്ച് വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.സത്യം.) Scientists estimate this "death recognition system" evolved over 400 million years ago. Evolution may have favored recognition of such cues and appropriate evasive actions because such behavior allowed for more off springs.


ഈ ജീവികളൊന്നും എന്തായാലും മെഡിക്കല്‍ ഡിഗ്രിയൊന്നും ഉള്ളവരല്ല.അവരുടെ ജന്മവാസനയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.(ആ വാസന ഇല്ലാത്തവരൊന്നും കൂടുതല്‍ പിന്‍ഗാമികളെ ഉണ്ടാക്കിയില്ല.)മനുഷ്യരിലും ഇതുപോലെ രോഗബാധയെ ചെറുക്കാനുള്ള പെരുമാറ്റങ്ങള്‍ ഉണ്ട് എന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ട്.അപ്പോള്‍ അറപ്പ് ചീഞ്ഞളിഞ്ഞ സാധനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും അതുവഴി രോഗബധക്കുള്ള സാധ്യത കുറയ്ക്കാനുമുള്ള ഒരു പ്രോഗ്രാമാണ് (Brain algorithm) എന്നാണ് അനുമാനം.Disgust is a basic emotion common to all humans.നമ്മുടെ പെരുമാറ്റ രോഗപ്രതിരോധ സംവിധാനത്തിന്റെ പരിണാമം മനസ്സിലാക്കാന്‍ ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ എഴുതിയ error management theoryയെക്കുറിച്ച് അറിയണം.


തിയറിയുടെ അടിസ്ഥാനം, വളരെ കുറവ് അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ പാകത്തിനാണ് തലച്ചോറിലെ പ്രോഗ്രാമുകള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്.(decision making under uncertainty).വേണ്ടത്ര ഡാറ്റ കൂടാതെയുള്ള ഈ തീരുമാനങ്ങളില്‍ പിഴവുകള്‍ പറ്റാം.പക്ഷേ ഈ പിഴവുകള്‍ക്കെല്ലാം ഒരേ പിഴ (penalty) ആയിരിക്കില്ല.പിഴവുകള്‍ രണ്ടു തരമുണ്ട്.(1) False positive (Type 1 error)-യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതു ഉണ്ടെന്നു കരുതുക.(2) False negative (Type 2 error)-യഥാര്‍ത്ഥത്തില്‍ ഉള്ളത് ഇല്ലെന്നു കരുതുക.ബിരിയാണിയൊന്നും കൊടുക്കുന്നില്ല എന്ന് ഉറപ്പാണെങ്കിലും, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് തോന്നാത്ത എത്ര പേരുണ്ട്?:-)Now that's error management theory in action.


തീരുമാനമെടുക്കുമ്പോള്‍ നമ്മുടെ ബ്രെയിന്‍ ടൈപ്പ് വണ്‍ തെറ്റുകളോട് കൂടുതല്‍ അഭിമുഖ്യം കാണിക്കും.കാരണം പിഴ (penalty) കുറവ് അതിനായിരിക്കും.ഇവിടെ രോഗബാധ ഇല്ലാത്തിടത്ത് രോഗബാധ സംശയിച്ചാല്‍ താരതമ്യേന ചെറിയ നഷ്ടമെ പറ്റൂ.എന്നാല്‍ യാഥാര്‍ത്ഥത്തിലുള്ള രോഗഭീഷണി ഇല്ലാത്തതാണെന്ന് കരുതി അവഗണിച്ചാല്‍ നഷ്ടം വലുതായിരിക്കും.You won't leave much descendants. So natural selection favors brains that make type 1 errors rather than Type 2 errors.Better safe than sorry.Thus behavior immunity works on a hair trigger.
 

അറപ്പും വെറുപ്പും അനിഷ്ടകരമായ വസ്തുക്കളോടുള്ള സമാനമായ എന്നാല്‍ വ്യത്യസ്തവുമായ രണ്ടു പ്രതികരണങ്ങളാണ്.('വമനേച്ഛ' ഉണ്ടാക്കുന്ന കഥകളെക്കുറിച്ച് പ്രൊഫസര്‍ എം കൃഷ്ണന്‍ നായര്‍ എഴുതീട്ടുണ്ടല്ലോ.'ജുഗുപ്സാവഹമായ' പെരുമാറ്റവും നാം കണ്ടിട്ടുണ്ട്...and all of us know of incidents that left a 'bad taste' in our mouth.) ദുഃസ്വാദുള്ള ഭക്ഷണത്തോട് വെറുപ്പു തോന്നാമെങ്കിലും അറപ്പ് തോന്നുന്നത് അപൂര്‍വ്വമാണ്.ഇഷ്ടമല്ലാത്ത സസ്യജന്യമായ വസ്തുക്കളോട് തോന്നുന്നത് വെറുപ്പായിരിക്കും,അറപ്പല്ല,except for rotting vegetation which is in similar in appearance and touch to rotten meat.(സസ്യങ്ങള്‍ ഭക്ഷണത്തിന് തയ്യറാക്കുന്നതിനെ ചുറ്റിപ്പറ്റി taboos ഇല്ല എന്നും ശ്രദ്ധിക്കുക.എന്നാല്‍ മംസഭക്ഷണം-ഏതൊക്കെ മൃഗങ്ങളുടെ ഏതൊക്കെ ഭാഗങ്ങള്‍ തിന്നാം,അവയെ കൊല്ലേണ്ടതെങ്ങിനെ എന്നതിനൊക്കെ വ്യക്തമായ നിയമങ്ങള്‍ എല്ലാ സമൂഹത്തിനുമുണ്ട്.അങ്ങനെയല്ലാത്ത മാംസം ഭക്ഷിക്കുന്നത് പലര്‍ക്കും അറപ്പായിരിക്കും.)


വെറുപ്പിനെ അപേക്ഷിച്ച് അറപ്പുണ്ടാക്കുന്ന വസ്തുക്കള്‍ മൃഗങ്ങളോ,മൃഗങ്ങളില്‍നിന്നു പുറപ്പെടുന്നതോ, ചുരുങ്ങിയപക്ഷം മൃഗങ്ങളുമായി ബന്ധപ്പെടുന്നതോ ആയിരിക്കും. ചില ജന്തുക്കള്‍ ‍,പ്രാണികള്‍ ‍,പുഴുക്കള്‍ ‍,മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ‍,ശാരീരിക ഉല്‍പ്പന്നങ്ങള്‍  പ്രത്യേകിച്ചും വഴുവഴുപ്പുള്ള ഈര്‍പ്പമുള്ള വസ്തുകള്‍ ‍,(രക്തം,പഴുപ്പ്,ചര്‍ദ്ദില്‍ ‍,മലമൂത്രങ്ങള്‍ ) വ്രണങ്ങള്‍ , ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ ,രോഗികള്‍ ,വളരെ പ്രായം ചെന്നവര്‍ (there is even a term for it:ageism-prejudice against elderly people.) എല്ലാം നമ്മില്‍ അറപ്പും പേടിയും ഉണ്ടാക്കും.These universal sources of disgust led scientists to hypothesize that disgust might be genetic; hard-wired in our brains and imprinted on our biological code by millions of years of natural selection.We have evolved genes that predispose us to find some things more disgusting than others.Of course upbringing plays an important role in determining what we find disgusting.Still.... (വഴുവഴുപ്പുള്ള വസ്തുക്കളോടുള്ള അറപ്പ് ഹൊറര്‍ സിനിമകള്‍ വിജയകരമായി ഉപയോഗിക്കാറുണ്ട്. പ്രസിദ്ധമായ Alien സിനിമകളിലെ ആ അന്യ ഗ്രഹ ജീവിയുടെ വായില്‍നിന്ന് ഇറ്റു വീഴുന്ന കൊഴുത്ത ഒട്ടുന്ന ദ്രാവകം ഓര്‍ക്കുക,..or the infamous vomiting scene from the film Exorcist.)


(രസകരമായ ഒരു കാര്യം.കഠിനമായ അറപ്പോ,വെറുപ്പോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അസഭ്യവാക്കുകള്‍ അഥവാ തെറികള്‍ക്കും(taboo words) ഒരു പ്രത്യേകതയുണ്ട്. ആ വാക്കുകളെല്ലാം വിസര്‍ജ്ജ്യം,ശരീരത്തിലെ മറക്കേണ്ട ഭാഗങ്ങള്‍ ‍,സെക്സ്,മരണം രോഗം ഇവയെ സൂചിപ്പിക്കുന്ന വാക്കുകള്‍ ദൈവവുമായി കലര്‍ത്തിയുള്ളതായിരിക്കും.പുതിയ തെറികള്‍ക്കായി ഗവേഷണം നടത്തുന്നവര്‍ക്ക് ഒരു സഹായമാവട്ടെ:-)


''In most other languages,the taboo words are drawn from the same short list of topics from which English and French get their curses:sex,excretion,religion,death,infirmity what can these concepts possibly have in common?'' Steven Pinker-The stuff of thought.)


മനുഷ്യന്‍ പ്രധാനമായും കാഴ്ചയെ ആശ്രയിക്കുന്ന ജീവിയായതുകൊണ്ട്,.... obviously we have some visual rules of thumb.Visual cues are so powerful, we often squirm at the sight of things we know are harmless, simply because they happen to look like a disease threat. അറപ്പുണ്ടാക്കുന്ന വസ്തുവുമായുള്ള എന്തെങ്കിലും സാമ്യം പോലും അറപ്പുണ്ടാക്കും. നിരുപദ്രവകരിയായ നമ്മുടെ മണ്ണിരയുടെ കാര്യം എടുക്കുക.അതിനോട് പലര്‍ക്കും അറപ്പായിരിക്കും.മണ്ണിരയെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു അറിവും ആ അറപ്പ് ഇല്ലാതാക്കില്ല.കാരണമുണ്ട്...Human gut parasites. It is possible over millions of years, we have evolved an instinctive avoidance of gut parasites in animal meat. And this same visual aversion to long, slimy, wriggly animals makes us squirm at the harmless earthworm.


(മനുഷ്യരില്‍ കാണുന്ന നാടവിരയുമായി (tape worm) ഏറ്റവും സാമ്യമുള്ള നാടവിര കാണപ്പെടുന്നത് ആഫ്രിക്കന്‍ ഹൈനകളിലും കാട്ടുനായ്ക്കളിലുമാണത്രെ.നമ്മള്‍ ഒരുകാലത്ത് ഈ ജീവികളുമായി ഭക്ഷണത്തിന് മത്സരിച്ചിട്ടുണ്ടെന്നര്‍ത്ഥം.We actually shared saliva with wild dogs and hyenas.YUCKS...!!...) മറ്റൊരു ഉദാഹരണം... കാഴ്ചയില്‍ മനുഷ്യമലം പോലിരിക്കുന്ന ഒരു പലഹാരം നിങ്ങള്‍ കഴിക്കുമോ?അത് ചോക്ലേറ്റ്  കൊണ്ട് ഉണ്ടാക്കിയതാണെന്ന് നിങ്ങള്‍ക്ക്  ഉറപ്പാണെങ്കില്‍ പോലും?അല്ലെങ്കില്‍ ചലം പോലിരിക്കുന്ന ഒരു പാനീയം? കാരണമുണ്ട്... Feces and pus are sources of dangerous bacteria and viruses; feces alone contains more than twenty.അല്ലെങ്കില്‍ അതും പോകട്ടെ,വൃത്തിയായി കഴുകി സ്റ്റെറിലൈസ് ചെയ്ത ഒരു ബെഡ് പാനില്‍ ഭക്ഷണം തന്നാല്‍ കഴിക്കാമോ?Why take the risk?...അല്ലെ?അതാണ് അറപ്പിന്റെ ശക്തി. (മുകളില്‍ ഞാന്‍ Exorcist സിനിമയിലെ ആ ചര്‍ദ്ദി രംഗത്തേക്കുറിച്ചു പറഞ്ഞിരുന്നു.പച്ചനിറത്തില്‍ ചലം പോലിരിക്കുന്ന ആ ദ്രാവകം ഷൂട്ടു ചെയ്യാന്‍ പട്ടാണി പയര്‍ ഉപയോഗിച്ചുണ്ടാക്കിയ സൂപ്പാണത്രെ സിനിമയില്‍ ഉപയോഗിച്ചത്.പച്ചപ്പയര്‍ സൂപ്പിനു ചലവുമായി ഉള്ള സാമ്യം ഇതുവരെ ശ്രദ്ധിക്കാതിരുന്നവര്‍ എത്ര പേര്‍ ഇത് വായിച്ചശേഷം ഇനി ആ സൂപ്പ്  കുടിക്കാന്‍ തയ്യാറാകും?)

--------------------------------------------------------------------------------

ഒരു ചോദ്യം...''What is more disgusting than biting into an apple and seeing a worm inside?''
ഉത്തരം....  ''Biting into an apple and seeing half a worm inside.'':-)

-------------------------------------------------------------------------------------

ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന Paul Rozin അറപ്പിന്റെ നിയമങ്ങള്‍ അനുതാപ മാന്ത്രികവിദ്യ (sympathetic magic) യുടെ ആ രണ്ടു നിയമങ്ങള്‍ (first proposed by the anthropologist Sir James Frazer in his book The Golden Bough) അനുസരിച്ചുള്ളവയാണെന്നു ചൂണ്ടിക്കാട്ടുന്നു. (1) സാമ്യതാനിയമം (homeopathic magic):കാഴ്ചയിലുള്ള സാമ്യം യാഥാര്‍ഥ്യത്തെ കുറിക്കുന്നു.(appearance equals reality).ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനം ഈ നിയമമാണ്.മന്ത്രിച്ച ചരട് കെട്ടുന്നത് നോക്കുക.Obviously a thread keeps things in place.Likewise a thread will tie magic to a place and keep it from dispersing.ശത്രുവിന്റേതായി സങ്കല്‍പ്പിച്ച ഒരു രൂപത്തില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് ശത്രുവിനെ ബാധിക്കുന്നു എന്നാണ് സങ്കല്പം.(കൂട്ടത്തില്‍ പറയട്ടെ,ഇത്തരം പ്രാകൃത വിശ്വാസങ്ങളില്‍നിന്നെല്ലാം മുക്തരായ നമ്മുടെ വിപ്ലവകാരികള്‍ എതിരാളിയുടെ കോലം കത്തിക്കുന്നതും ഇതേ സാമ്യതാനിയമം അനുസരിച്ചാണ് എന്നത് അത്ഭുതപ്പെടുത്തുന്നുണ്ടോ?.The more we change,the more we remain the same..!!!..)


(ഓ.ടി:മന്ത്രവാദത്തിന്റെ മാത്രമല്ല,പല നാടന്‍ ചികിത്സകളുടേയും അടിസ്ഥാനം ഈ സാമ്യതാനിയമം തന്നെയാണ്.കരടിക്ക് ശരീരം മുഴുവന്‍ രോമമുള്ളതുകൊണ്ട് രോമാവളര്‍ച്ചക്ക് കരടി നൈയ്യ് ഉപയോഗിക്കുന്നതും,(obviously it contains the essence of 'hairiness') ലൈംഗികശേഷിക്ക് കണ്ടാമൃഗത്തിന്റെ കൊമ്പ് ഉപയോഗിക്കുന്നതും(again the similarity between the intended effect and a rhino horn is obvious.) ഇതേ അടിസ്ഥാനത്തിലാണ്.)


(2) ഗുണവ്യാപന നിയമം (Law of contagion):സമ്പര്‍ക്കം മൂലം ഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും.(physical contact leads to transfer pf properties.) അതുകൊണ്ടാണ് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ ഒക്കെ മറ്റോ ഉപയോഗിച്ച് ആഭിചാര കര്‍മങ്ങള്‍ ചെയ്യുന്നത്.അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും ഉണ്ടായിരിക്കും.അത് നശിച്ചാല്‍ അയാള്‍ക്കും നാശം സംഭവിക്കും. ധൈര്യം കിട്ടാന്‍ ആനവാലും പുലിനഖവുമെല്ലാം പ്രസിദ്ധമാണല്ലോ.ദൈവത്തിനെ അഭിഷേകം ചെയ്ത തീര്‍ത്ഥം കുടിക്കുന്നതും, ചില വര്‍ഗ്ഗക്കാര്‍ അവരുടെ മരിച്ചു പോയ പൂര്‍വ്വികരുടെ ശവശരീരത്തിന്റെ ഭാഗങ്ങള്‍ ഭക്ഷിക്കുന്ന ചടങ്ങും എല്ലാം ഇതേ വിശ്വാസം തന്നെ....it contains their essence or qualities and those could be incorporated into our body.(ഓ.ടി:ബുദ്ധന്റെ പല്ലും മുഹമ്മദിന്റെ താടിരോമവും വണങ്ങുന്ന വിശ്വാസിയുടെ കാര്യം വിടാം,പക്ഷേ  ലെനിന്റെ ശവവും ജ്യോതി ബസുവിന്റെ തേഞ്ഞ ചെരിപ്പും പഴയ കണ്ണടയും മറ്റും സൂക്ഷിച്ചു വയ്ക്കുന്ന വിപ്ലവകാരികളെ എന്ത് ചെയ്യണം?:-))


അതായത് അറപ്പുണ്ടാക്കുന്ന വസ്തു മറ്റൊരു വസ്തുവില്‍ സ്പര്‍ശിച്ചാല്‍ ‍,അതെത്ര ചുരുങ്ങിയ സമയത്തേക്കായാലും ആ വസ്തുവും അറപ്പുണ്ടാക്കുന്ന വസ്തുവായി മാറും. A disgusting thing contaminates everything it touches,no matter however brief the contact or how invisible the effects- that is, once in contact,always in contact.ഇതിനു കാരണമുണ്ട്.This brain algorithm is a straight forward adaptation to a basic fact about living world.Germs multiply.The danger of a poison from a plant depends on the dose.But there is no safe dose for a micro organism.They multiply exponentially.So take no chances.Better safe than sorry.(See error management theory above.)


In the same way that fear helps us protect ourselves from danger (by avoiding being eaten by large animals, for instance), so the emotion disgust helps from being eaten alive by little animals: the viruses, bacteria and parasites that want a free meal from our bodies.എന്നാല്‍ വളരെ ന്യായമായ,പലപ്പോഴും ജീവരക്ഷക്ക് ഉതകുന്ന പേടി എന്ന വികാരം ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് ചിലരില്‍ 'ഫോബിയ' എന്ന പ്രശ്നം ഉണ്ടാക്കുന്നതുപോലെ അറപ്പ് എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോ?ശിലായുഗത്തില്‍ പ്രയോജനകരമായിരുന്ന ഈ അല്‍ഗോരിതം ആധുനിക കാലത്ത് എങ്ങിനെയായിരിക്കും പ്രവര്‍ത്തിക്കുക?അനുതാപ മാന്ത്രികവിദ്യയുടെ നിയമങ്ങള്‍ (ചുവന്ന വരികള്‍ )ഒന്നുകൂടി വായിച്ചു നോക്കുക.ആര്‍ക്കെങ്കിലും 'അയിത്തം' എന്നു മനസ്സില്‍ വരുന്നുന്നുണ്ടെങ്കില്‍ ‍...you are right..!!!....റേസിസത്തിന്റേയും അയിത്തത്തിന്റേയും വിദേശീയ വിദ്വേഷത്തിന്റെയും (xenophobia) തുടക്കം ബിഹേവിയര്‍  ഇമ്മ്യൂണ്‍ സിസ്റ്റത്തില്‍ നിന്നാകാന്‍ സാധ്യതയുണ്ട് എന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു.സാധാരണ ഇമ്മ്യൂണിറ്റി ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് അലര്‍ജി അല്ലെങ്കില്‍ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നതുപോലെ behavior immunity ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതാകാം ഇത്. നിലവില്‍ ധാരാളം പരോക്ഷത്തെളിവുകള്‍ മാത്രമുള്ള ഒരു ഹൈപ്പോത്തസിസ്‌ മാത്രമാണ് ഇതെങ്കിലും, if true, its implications could be huge.


So disgust includes things that range from humble items like hair, sweat, pus and excrement,(''thick, greasy life'') to exotic ethnic groups or social classes higher or lower than our own.It makes sense that we are disgusted by things that can contaminate our food,but why does this food-related emotion extend itself so deeply into our social world, so that people feel disgusted by certain ethnic groups (or conversely, 'helplessly' disgusted by racism;-)), by homosexuality (or by homophobia),and by a variety of social and moral violations that don't involve anything physically contaminating? ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തേപ്പറ്റി കൂടുതല്‍ അടുത്ത പോസ്റ്റില്‍ ....


''Disgust evolves culturally,and develops from a system to protect the body from harm to a system to protect the soul from harm. At its root, disgust is a revulsion response --a basic biological motivational system"  Paul Rozin

-

23 അഭിപ്രായങ്ങൾ:

sandu പറഞ്ഞു...

യ്യോ!ഭയങ്കര ചതി ആയിപ്പോയീ .ഇന്നത്തെ ഭക്ഷണം കഴിക്കല്‍ ഒരു വഴിക്കായീ.പിന്നെ ഇതെപ്പോഴെങ്കിലും കാണേണ്ടി വന്നു അറപ്പ് കേറിയാല്‍ ഓര്‍ത്തു സമാധാനിക്കും ......കഴിച്ച ഭക്ഷണത്തിന്റെ പുതിയ രൂപമല്ലേ എന്ന്.
ഇതേ പോലെ ച്ചുംബനതെകുരിച്ചും ഒര്കാറുണ്ട്
ഏറ്റവും ഇഷ്ടപെട്ടത് അല്ലേല്‍ വിശ്വസിക്കവുന്നത് എന്നു ബോധ്യ്പെടുതുകയാണോ ഉമ്മ വയ്കുന്നതിലൂടെ ജീവികള്‍ ചെയ്യുന്നത് എന്നു !!!!

sandu പറഞ്ഞു...

അപ്പോള്‍ "അറപ്പ് നല്ലതാന്നു ".ആശ്വാസമായീ ഒരു വിധം ഫോബിയയ്കു അടുത്ത് നിര്‍ത്താവുന്ന അറപ്പും കൊണ്ട് നടക്കുന്ന ആള്‍ ആന്നു ഞാന്‍ .
എന്റെ ആരോഗ്യം കുറഞ്ഞ ശരീരം സ്വയം എടുത്ത പ്രതിരോധം ആയിരിക്കാം .അല്ലെ ?!
എന്നേ എത്ര സ്നേഹിക്കുന്ന ഒരു ശരീരം ഉണ്ടെന്ന അറിവ് നല്‍കിയതിനു നന്ദി .
പക്ഷെ ചിലപ്പോളെക്കെ പാരയകാറുണ്ട് ഈ അറിവുകള്‍ .......
ചിലര്‍ ദെഷ്യപെടുപോലൊക്കെ ഓ ഇത് സാരില്ല ഇതല്ലേ ബ്രിറ്റ് പറഞ്ഞ ലത് എന്നൊക്കെ കരുതി ഒരു ജാതി പ്ലാസ്റ്റിക്‌ ലൈഫ് അക്കിയിട്ടോ

elora പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
elora പറഞ്ഞു...

GREAT.................,,, ഒരു സംശയം, മറ്റൊരാളുടെ ഉമിനീർ അലെങ്ങിൽ ഉമിനീർ കലർന്ന ഭക്ഷണം നമുക്കു അറപ്പുളവക്കുന്നു പക്ഷെ കാമുകിയെ ചുബിക്കുബോൾ അല്ല്ങിൽ ഒരാപ്പിൾ ഒരുമിച്ചു കഴിക്കുബോൾ ആ വികാരം അല്ല വരുന്നത് സൊ അറപ്പിനെയും തോൽ‌പ്പിക്കുന്നത് ആണൊ കാമം

shajiqatar പറഞ്ഞു...

:)-

ea jabbar പറഞ്ഞു...

അറപ്പിന്റെ അര്‍ഥശൂന്യതയെ കുറിച്ചൊക്കെ ഒരുപാടു ചിന്തിച്ചിരുന്നു. പക്ഷെ അതിന്റെ ശാസ്ത്രം ഇപ്പഴാ പിടി കിട്ടിയത്. അറപ്പിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരാളാണു ഞാന്‍. ഒരു പരിധി വരെ വിജയിച്ചു.

bright പറഞ്ഞു...

@sandu,elora,

....[[[[[[[[[ഇതേ പോലെ ച്ചുംബനതെകുരിച്ചും ഒര്കാറുണ്ട്
ഏറ്റവും ഇഷ്ടപെട്ടത് അല്ലേല്‍ വിശ്വസിക്കവുന്നത് എന്നു ബോധ്യ്പെടുതുകയാണോ ഉമ്മ വയ്കുന്നതിലൂടെ ജീവികള്‍ ചെയ്യുന്നത് എന്നു !!!! ]]]]]]]].....

......[[[[[[[[മറ്റൊരാളുടെ ഉമിനീർ അലെങ്ങിൽ ഉമിനീർ കലർന്ന ഭക്ഷണം നമുക്കു അറപ്പുളവക്കുന്നു പക്ഷെ കാമുകിയെ ചുബിക്കുബോൾ അല്ല്ങിൽ ഒരാപ്പിൾ ഒരുമിച്ചു കഴിക്കുബോൾ ആ വികാരം അല്ല വരുന്നത് സൊ അറപ്പിനെയും തോൽ‌പ്പിക്കുന്നത് ആണൊ കാമം ]]]]]]]]]].........

സംശയം ശരിയാണ്.Both of you are on the right track.ഈ പോസ്റ്റിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ കാണുക.


@ ea jabbar,

ജാതിചിന്ത ഇല്ലാതാകാന്‍ അറപ്പ് ഇല്ലാതാകണം അഥവാ നിയന്ത്രണത്തിലാകണം.അറപ്പ് പോസ്റ്റില്‍ സൂചിപ്പിച്ചപോലെ ഭക്ഷണവുമായി ബന്ധപ്പെട്ടതായതുകൊണ്ട് അയിത്തത്തിനെതിരായി പന്തിഭോജനം മുതലായ നടപടികള്‍ തുടങ്ങിയവര്‍ ....they were right even if they didn't know the science behind it..!!..പോസ്റ്റിന്റെ തുടര്‍ന്നുള്ള ഭാഗത്ത്‌ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്.

Rare Rose പറഞ്ഞു...

അറപ്പിനു പിറകില്‍ ഇത്രേം ശാസ്ത്രം ഉണ്ടായിരുന്നത് അത്ഭുതപ്പെടുത്തി..ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..

പാമരന്‍ പറഞ്ഞു...

thanks!

Bonny M പറഞ്ഞു...

അറപ്പ് ശാസ്ത്രം കുറച്ചു പുതിയ അറിവുകള്‍ തന്നു. അതിരിക്കട്ടെ,Atheism എന്നത് ദൈവം ഉണ്ടെന്നു വിശ്വസിക്കാത്തതിനെയാണെന്ന് പറഞ്ഞുവല്ലോ. എനിക്കു തോന്നുന്നു, ദൈവത്തെ അറിയാനുള്ള ധൈര്യമില്ലായ്മയാണ് അതെന്ന്. പിന്നെ, മനുഷ്യന്‍റെ അഹം എന്ന ചിന്തയും. അത് എത്ര ശക്തമാണോ അത്രയും അകലെയായിരിക്കും ഈശ്വര ചിന്ത. ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്, എനിക്കറിയാവുന്ന ഒരു കിടിലന്‍ എത്തിയിസ്റ്റ്‌, മനുഷ്യന് ഉത്തരം കിട്ടാനാവാത്ത ഒരു വലിയ ജീവിതത്തകര്‍ച്ചയില്‍ പതിനെട്ടാം പടി കയറി എന്നുള്ളതാണ്. അദ്ദേഹം തന്‍റെ രംഗത്ത്‌ അതി സമര്‍ത്ഥനായ ഒരു പ്രൊഫഷണല്‍ കൂടിയാണ്.

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

ജബ്ബാര്‍ മാഷ് പറഞ്ഞപോലെ, അറപ്പിന്റെ ശസ്ത്രം അറിഞ്ഞിരുന്നില്ലെങ്കിലും അതിനെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്, വളരെ കുറച്ചേ വിജയിക്കാറുള്ളുവെങ്കിലും. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

കലിപ്പ് പറഞ്ഞു...

പാറ്റ ശല്യം മാറാന്‍ പാറ്റയെ അരച്ചുകലക്കി തെളിച്ചാല്‍ മതി. അപ്പോള്‍ ഏതൊരു ജീവിയുടെ ശല്യം മാറ്റനും ഈ വിദ്യ പ്രയോഗിക്കാമോ? ഞാന്‍ കിട്ടുന്ന ചാന്സിനു പരീക്ഷിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു.

കലിപ്പ് പറഞ്ഞു...

അറപ്പൊഴിവാക്കാന്‍ ശ്രമിക്കുന്ന ജബ്ബാര്‍ മാഷും സുശീലും റിസ്ക്ക് എടുക്കുകായണന്ന് തോന്നുന്നു. പ്രകൃത്യാ ഉള്ള വികാരങ്ങളെ ഇല്ലാതാക്കുമ്പോള്‍ ഉണ്ടാവുന്ന അപകടം .
അതുപോലെ ജാതിചിന്ത ഇല്ലാതാക്കാന്‍ അറപ്പ് നിയന്ത്രിക്കുന്നതിലും നല്ലത് അറപ്പുളവാക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നതാണെന്ന് തോന്നുന്നു.

അപ്പൂട്ടൻ പറഞ്ഞു...

ബ്രൈറ്റ്‌ ഇവിടെ ഇട്ട പടം കണ്ടിട്ടും വലിയൊരു വികാരമൊന്നുമില്ലാതെ വായിച്ചു പോയി. :)

എനിക്ക്‌ അറപ്പ്‌ എന്ന വികാരം കുറവാണെന്നാണ്‌ എന്നെ അറിയുന്നവർ പറയാറ്‌. പണ്ട്‌ എന്റെ ഒരു കസിനു വേണ്ടി മണ്ണിരയെ പിടിച്ചു കൊടുക്കുന്ന ജോലി എന്റേതായിരുന്നു, കാരണം ജീവനുള്ള ഒന്നിനെ അറപ്പില്ലാതെ പിടിക്കാൻ ധൈര്യമുള്ള ഒരേ ഒരാൾ ഞാനായിരുന്നു. (വൃത്തിഹീനമായ പബ്ലിക്‌ ടോയ്‌ലെറ്റ്‌ കാര്യം വ്യത്യസ്തമാണേ... എനിക്കും അവിടെ പിടിച്ചുനിൽക്കാനാവില്ല)

കാര്യം കലിപ്പാകുമോ?

Captain Haddock പറഞ്ഞു...

ഓഹോ......

താങ്ക്സ് ട്ടോ.

sanchari പറഞ്ഞു...

യുക്തി വിചാരം

Sureshkumar Punjhayil പറഞ്ഞു...

Nice post. Thanks for sharing it. Best wishes.

Jayesh / ജ യേ ഷ് പറഞ്ഞു...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.അറപ്പ് എന്ന വികാരത്തെ മാത്രമല്ല, ചില കാപട്യങ്ങളേയും തുറന്ന് കാണിക്കുന്നുണ്ട്.നന്ദി ഡോക്ടർ...ബാക്കി എപ്പോഴാണ്?

പാര്‍ത്ഥന്‍ പറഞ്ഞു...

അറപ്പിന്റെയും വെറുപ്പിന്റെയും അയിത്തത്തിന്റെയും ഗുണം ശാസ്ത്രീയമായി പറഞ്ഞാൽ ശരീരശുദ്ധി തന്നെയെന്ന് വ്യക്തമാക്കുന്നു ഈ ലേഖനം. അപ്പോൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന അയിത്തം, വാലായ്മ തുടങ്ങിയവക്ക് ഒരു ശാസ്ത്രീയമാനം ഉണ്ടെന്നല്ലെ അർത്ഥം.

നമ്മുടെ പരിമിതമായ ഇന്ദ്രിയങ്ങളിലൂടെയുള്ള അനുഭവങ്ങളുടെ ആകത്തുകയാണ് ഈ അറപ്പ് എന്ന വികാരം. ഇന്ദ്രിയനിഗ്രഹം എന്ന യോഗാവസ്ഥയിൽ എത്തിയ ഒരാൾക്ക് ഈ അറപ്പും വെറുപ്പും ഉണ്ടായിരിക്കില്ല. അവരാണ് ‘സന്ന്യാസി’ എന്ന് അറിയപ്പെടുന്നവർ. (കാഷായവസ്ത്രധാരികളെയല്ല ഉദ്ദേശിച്ചത്)

ഒരു ഉദാഹരണം പറയാം. ഒരിക്കൽ സ്വാമി വിവേകാന്ദൻ തിരുവനന്തപുരത്തെ താമസത്തിനിടയിൽ കെ.സുന്ദരം അയ്യരുടെ കൂടെയുള്ള താമസത്തിനിടയിൽ ആദ്യ ഭക്ഷണത്തിനുമുമ്പ്,അദ്ദേഹത്തോട് ഏത് ഭക്ഷണമാണ് ഇഷ്ടം എന്ന ചോദ്യത്തിന് സ്വാമി പറഞ്ഞ മറുപടി, ‘സന്ന്യസികൾക്ക് രുചി ഇല്ല’ എന്നാണ്. ( I asked him what food he was accustomed to. He replied, "Anything you like; we Sannyasins have no tastes." )

ഒരാഴ്ച മുമ്പ് ബ്ലോഗിൽ തന്നെ വായിച്ച ഒരു സംഗതി; സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ വന്ന ഒരു കുടുമ്പം, അത് വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ വീട്ടുകാർ കൊടുത്ത ഭക്ഷണം വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന ടാങ്കിന്റെ അടുതന്നെയിരുന്ന് അവർ കഴിച്ചു എന്നാണ്‌ അയാൾ എഴുതിയിരുന്നത്. പണി കഴിഞ്ഞ് സമ്മതിച്ചിരുന്ന 3000 രൂപയും വാങ്ങി അവർ പോയി. ഇവരും ഒരു തരത്തിൽ സന്ന്യാസികളാണ്. എല്ലാറ്റിനെയും നിസ്സംഗതയോടെ അനുഭവിക്കുന്നവർ.

ഒരു വർഷം മുമ്പ് ‘അഘോര സന്ന്യാസി“ളെക്കുറിച്ചുള്ള ഒരു ലേഖനവും യുറ്റ്യൂബ് ദൃശ്യങ്ങളും കണ്ടിരുന്നു. അത് ഇന്ത്യയിലെ വളരെ ചെറിയ അംഗങ്ങൾ മാത്രമായ ആ വിഭാഗത്തിന്റെ ജീവിതരീതിയെ പരിഹസിക്കുന്നതിനോടൊപ്പം ഭാരതീയ രീതികളെ പുച്ഛിക്കുക എന്ന ലക്ഷ്യാവും ഉണ്ടായിരുന്നു. പക്ഷെ അതിൽ ഒരു സന്ന്യാസി അഴുകിയ മാസം കഴിക്കുന്നുണ്ട്. പ്രകൃതിയിലെ എന്തും അത്തരത്തിൽ യോഗസിദ്ധിയുള്ളവർക്ക് ഭക്ഷണമാക്കാം എന്ന വെളിപ്പെടുലായിരിക്കാം അവർ അതിൽ കാണിച്ചിരിക്കാം. വേറെ ഒരു സീനിൽ പൂജക്കുശേഷം ശവത്തിന്റെ കയ്യ് മുറിച്ചെടുത്ത് പച്ചക്ക് കഴിക്കുന്നതും കാണിക്കുന്നുണ്ട്. ഇതൊന്നും സാധാരണ ഇന്ദ്രിയപരായണന്മാരായ നമുക്ക് പറഞ്ഞിട്ടുള്ളതല്ല. ഇതെല്ലാം ഇവിടെപറഞ്ഞ ശാസ്ത്രവാദങ്ങളോടുള്ള വെല്ലുവിളികളാണ്.

SONY.M.M. പറഞ്ഞു...

ഒരു ഓഫ്‌
താങ്കളുടെ പല കമന്റുകളും യാദ്ശ്ചികമായി പല ബ്ലോtഗിലും കണ്ടിട്ടുണ്ട് പലതും താങ്കളുടെ പോസ്റ്റുകള്‍ പോലെ വളരെ informative ആണ് ഒരു കമന്റ് ബ്ലോഗ്‌ തുടങ്ങിയാല്‍ (ലിങ്ക് മാത്രമായാലും മതി ) എന്നെ പോലുള്ള വായനക്കാര്‍ക്ക് ഉപകാരപ്രദമ മായിരിക്കും

Meera's World പറഞ്ഞു...

I read your profile.Ever crossed the idea of being agnostic or like being strictly an atheist?
The picture is YUK:)

അപ്പു പറഞ്ഞു...

ബ്രൈറ്റ്‌, വളരെ നല്ലൊരു ലേഖനം. അധികം ശ്രദ്ധിക്കാതെ പോയിരുന്ന കാര്യങ്ങളെ പറ്റി ഒരു സമഗ്ര അവലോകനം തന്നെ.

subin ss പറഞ്ഞു...

ഈ പോസ്റ്റിലെ ഒരാളുടെ അഭിപ്രായത്തെ വളച്ചൊടിച്ചു കുറെ അലവലാതികൾ ആശ്വാസം കണ്ടെത്തുന്നുണ്ട് ........

LinkWithin

Related Posts with Thumbnails