2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും..

കഴിഞ്ഞ പോസ്റ്റിന്റെ (അറപ്പ് തോന്നുന്ന ശാസ്ത്രം) തുടര്‍ച്ച.....

അറപ്പ് ബയോളജിയിലെ  preadaptation നു ഒരു ഉദാഹരണമായി പറയാമെന്നു തോന്നുന്നു.According to the principle of preadaptation, a system that evolves for one purpose is later used for another purpose. From this viewpoint, disgust originates in the mammalian bitter taste rejection system.Initially, disgust was a food rejection system that rejected potential foods on the basis of their nature or perceived origin.This was the first "true disgust,". Later, through some combination of biological and cultural evolution, this was enlarged to include some people or social groups. This process had adaptive value, because by making things or thoughts disgusting a culture could communicate their negativity and cause withdrawal from them.


(അധാര്‍മികമായ പ്രവര്‍ത്തികള്‍ അറപ്പുണ്ടാക്കുന്നതിനെക്കുറിച്ച് ധാര്‍മ്മികതയെക്കുറിച്ചുള്ള എന്റെ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു.''The emotion of disgust has evolved to protect us from the consumption of harmful toxins, it is also intimately involved in our moral decision-making.'' Jonathan Haidt) സെക്സ് തന്നെ ഉദാഹരണം തത്വത്തില്‍ സാധ്യമായ  ലൈംഗികബന്ധങ്ങളില്‍ കൂടുതലും അറപ്പുണ്ടാക്കുന്നതും അതുവഴി അധാര്‍മ്മികവുമാണ്.അറപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ അധാര്‍മ്മികമാണ്.അധാര്‍മ്മികമായ കാര്യങ്ങള്‍ അറപ്പുണ്ടാക്കുന്നതുമാണ്.മൃഗങ്ങള്‍ ,ചെറിയ കുട്ടികള്‍ ,ശവ ശരീരങ്ങള്‍ ഒരേ ലിംഗത്തില്‍ പെട്ടവര്‍ ,പ്രായം കൂടിയവര്‍ ,വ്യത്യസ്ത ജാതി മതങ്ങളില്‍ പെട്ടവര്‍ ,ഇവരൊക്കെയുമായുള്ള സെക്സ് അധാര്‍മ്മികമാണ്. സ്വയംഭോഗവും(masturbation) സാധാരണമല്ലാത്ത ശാരീരിക നിലയും വെറും നേരംപോക്കിനായുള്ള സെക്സുമെല്ലാം നിഷിദ്ധമാണ്.മതം അംഗീകരിക്കുന്ന സെക്സ് രീതി പാതിരി നില (missionary position), അതുതന്നെ സന്താനോല്‍പ്പാദനത്തിനു മാത്രം വേണ്ടിയുള്ളത് ആണല്ലോ.


ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം അടിസ്ഥാനപരമായി ഇതാണ്...അപരിചിതരോട് എപ്പോഴും അകലം പാലിക്കുക.നമുക്ക് പ്രതിരോധം ഇല്ലാത്ത രോഗാണുക്കള്‍ അവരുടെ ദേഹത്തുണ്ടാകാം.(ഒരു ഗോത്രത്തിലെ പൊതുവെ എല്ലാവര്‍ക്കും അവരുടെ ഇടയില്‍ സാധാരണമായ എല്ലാ രോഗാണുക്കള്‍ക്കും പ്രതിരോധം ഉണ്ടായിരിക്കും.(അങ്ങിനെ അല്ലാത്തവര്‍ പണ്ടേ തീര്‍ന്നു പോയിട്ടുണ്ടാകും.) സ്വന്തം ഗോത്രത്തില്‍ തന്നെ,..People find family less disgusting than other members. താന്‍ കണ്ടു പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി കാണുന്ന എല്ലാവരോടും അകല്‍ച്ച പാലിക്കുക.ഈ അന്യജന വിദ്വേഷത്തേയല്ലെ നമ്മള്‍ അല്പം മയപ്പെടുത്തി പോളിഷ് ചെയ്ത് ദേശസ്നേഹം എന്ന് വിളിക്കുന്നത്‌?So Is Patriotism a subconscious way for humans to avoid disease?


ഇതിനൊരു അപവാദമുള്ളത് സെക്സിന്റെ കാര്യത്തിലാണ്.തല്‍കാലത്തേക്ക് അറപ്പ് എന്ന വികാരം മാറ്റിവയ്ക്കാതെ കാര്യം നടക്കില്ല.we compromise between our instinctive avoidance of disease and our urge to reproduce. തീര്‍ച്ചയായും ആ വൃത്തികെട്ട സ്ഥലവുമായുള്ള എല്ലാ ബന്ധവും പേടിക്കേണ്ടതാണ്.പക്ഷേ.....;-) എന്റെ വീണ്ടും ദൈവത്തിന്റെ വികൃതികള്‍ എന്ന പോസ്റ്റില്‍ പറഞ്ഞതുപോലെ  ഒരു അഴുക്ക് കൂനയുടെ ഇടയിലാണല്ലൊ ദൈവം നമ്മുടെ വിനോദകേന്ദ്രവും സ്ഥാപിച്ചിരിക്കുന്നത്.:-) You thought sex was fun? Let me remind you about sexually transmitted diseases.:-) സെക്സ് എന്നാല്‍ നാം ആ ഒരു വ്യക്തിയുമായി മാത്രമല്ല ബന്ധം പുലര്‍ത്തുന്നത്.ആ വ്യക്തി മുന്‍പ് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും അവരോടു ബന്ധപ്പെട്ടിട്ടുള്ളവരോടും കൂടിയാണ്.നാം അറിയാത്ത ഒരു കാര്യം, ശാരീരിക സ്രവങ്ങള്‍ കൈമാറുന്നതിനിടെ അണുക്കളുടെ കൈമാറ്റവും നടക്കാമെന്നതാണ്.ബീജത്തിന്റെ വാലില്‍ത്തുങ്ങി അണുക്കള്‍ക്ക് യൂട്രസ്സിലെത്താം.ബീജത്തിന് അകത്തുകടക്കാമെങ്കില്‍ അതിനേക്കാള്‍ ചെറിയ അണുവിനാണോ അകത്തുകടക്കാന്‍ പ്രയാസം?.സ്ത്രീകളുടെ മാസമുറ ഇതുപോലെ കടന്നുകൂടുന്ന അണുക്കളെ നിശ്ചിത ഇടവേളകളില്‍ പുറത്താക്കാനാണ് എന്നൊരു തിയറി ഉണ്ട്.(Margie Profet)


''A man who will kiss a pretty girl's mouth passionately,may perhaps be disgusted by the idea of using her tooth brush.'' Sigmund Freud


മറ്റൊരാള്‍ ഉപയോഗിച്ച ഒരു ടൂത്ത്‌ ബ്രഷ് ഉപയോഗിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനായാല്‍ ഇവരില്‍ ആരുടേതായിരിക്കും നിങ്ങള്‍ ഉപയോഗിക്കുക?(1) നിങ്ങളുടെ ഭാര്യ/ഭര്‍ത്താവിന്റെ,(2) സുഹൃത്തിന്റെ (3)നിങ്ങളുടെ മേലുദ്യോഗസ്ഥന്റെ (4)ഏതെങ്കിലും ഒരു അപരിചിതന്റെ.മിക്കവാറും ആളുകളുടെ ഉത്തരം മുകളില്‍ പറഞ്ഞ ക്രമത്തില്‍ തന്നെയായിരിക്കും.കാരണം....familiarity breeds contempt എന്ന്കേട്ടിട്ടില്ലെ?അതുതന്നെ.അതിപരിചയം അറപ്പ് കുറയ്ക്കും.കാരണം നമ്മോട് അടുപ്പമുള്ളവര്‍ നമ്മുടെ രോഗാണുക്കളേയും ഷെയര്‍ ചെയ്യുന്നുണ്ടായിരിക്കും.അതുകൊണ്ട് അവരുടെ കാര്യത്തില്‍ അറപ്പ് കുറെയൊക്കെ നിയന്ത്രണത്തിലായിരിക്കും. അതുപോലെയല്ല അപരിചിതരുടെ കാര്യം.കൂട്ടത്തില്‍ രസകരമായ മറ്റൊരു കാര്യം നിങ്ങളുടെ വിവാഹമോചന സാധ്യത നിങ്ങള്‍ പരസ്പരം എത്ര മാത്രം വഴക്കടിക്കുന്നു എന്നതിനേക്കാള്‍ നന്നായി പ്രവചിക്കാന്‍ പറ്റുന്നത് പരസ്പരം എത്രമാത്രം അറപ്പ് തോന്നുന്നു എന്നതില്‍നിന്നാണത്രെ...!!...(John Gottman) പണ്ടെവിടെയോ വായിച്ചതാണ്, ഒരു ഭര്‍ത്താവ് വിവാഹമോചനത്തിന് പറഞ്ഞ ഒരു ന്യായം ഭാര്യ താന്‍ ഉപയോഗിച്ച സോപ്പും തോര്‍ത്തും ഉപയോഗിക്കാന്‍ മടിക്കുന്നു എന്നായിരുന്നു.ഈ ഭര്‍ത്താവിന് അറപ്പിന്റെ സൈക്കോളജിയൊന്നും ഒരു പക്ഷേ അറിയില്ലെങ്കിലും കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയിരുന്നു എന്നു കരുതാം.If you are disgusted with your partner's body,then you have very serious compatablity issues.ഭര്‍ത്താവിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നത് ഒരു ആചാരം പോലെ കൊണ്ട് നടക്കുന്നവരുണ്ടല്ലോ.പെട്ടന്നൊരു ദിവസം ഭാര്യ ഉച്ഛിഷ്ടം ഭക്ഷിക്കാന്‍ മടി കാട്ടിയാല്‍ ‍...Beware...!!..:-) ജീവിതം ഗോപിയാകാന്‍ സാധ്യതയുണ്ട്.


ഒരു ട്രിവിയ...പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവിയും ചിത്രകാരനും ചിന്തകനുമൊക്കെയായിരുന്ന ജോണ്‍ റസ്ക്കിനെക്കുറിച്ചു കേട്ടിട്ടുള്ള ഒരു കഥയുണ്ട്.അദ്ദേഹത്തിന്റെ വിവാഹജീവിതം ഒരു പരാജയമായിരുന്നു.വിവാഹം കഴിഞ്ഞു ആറുവര്‍ഷത്തിനു ശേഷവും അദ്ദേഹം ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ല.അദേഹത്തിന് ഭാര്യയുടെ ശരീരത്തോട് അറപ്പായിരുന്നു. പാവം റസ്കിന്‍ .... ഗ്രീക്ക് പ്രതിമകളിലും പെയിന്റിങ്ങുകളിലും കണ്ടു പരിചയമുള്ള ഒരു സ്ത്രീ രൂപമാണ്‌ അദേഹം പ്രതീക്ഷിച്ചത്.പക്ഷേ കണ്ടതോ?:-)..!!..Ruskin's biographer suggests that he rejected his wife because he was horrified by the sight of her pubic hair.ഈയിടെ കണ്ട ഒരു വാര്‍ത്ത‍....ഈജിപ്തില്‍ ഒരു സ്ത്രീ വിവാഹ മോചനം നേടിയിരിക്കുന്നു.ഭര്‍ത്താവ് കുളിക്കാറില്ല എന്നതാണ് പറയുന്ന കാരണം.(കഴിഞ്ഞ ദിവസം എന്നെ കാണാന്‍ വന്ന ഒരു സ്ത്രീയുടെ കഥ കൂടി പറയാം.ഒരാളുടെ രണ്ടാം ഭാര്യയാണ് ഈ സ്ത്രീ.ആദ്യഭാര്യയെ മൊഴി ചൊല്ലിയത് അവര്‍ക്ക് വായ്നാറ്റമുണ്ട് എന്ന പേരിലാണത്രെ.ഇപ്പോള്‍ രണ്ടാം ഭാര്യക്കും വായ്നാറ്റമുണ്ട് എന്നുപറഞ്ഞ് അവരെയും ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവ്.)


''Love, whether sexual or non-sexual,involves a notable and non-trivial suspension of some, if not all, rules of disgust”. William Ian Miller- The Anatomy of Disgust.


അറപ്പിനെ ജയിക്കുക എന്നത് വളരെ മഹത്തരരമായ-ശരീരത്തെ പീഢിപ്പിക്കുന്നതുപോലെതന്നെ- ആത്മീയതയുടെ ലക്ഷണമായി മതങ്ങള്‍ കണക്കാക്കുന്നുണ്ട്.മദര്‍ തെരേസയുടെ പോലും ചില പ്രസ്താവനകള്‍ വായിച്ചാല്‍ കൂടുതല്‍ 'വൃത്തികെട്ട' പാവപ്പെട്ടവരെ സഹായിക്കുന്നത് അവര്‍ കൂടുതല്‍ ആസ്വദിക്കുന്നതി തോന്നാറുണ്ട്. മനുഷ്യ മാംസം ഭക്ഷിക്കുന്ന ആഗോറികളും താന്ത്രിക ശാക്തേയ പൂജക്കാരും അറപ്പിനെ കീഴടക്കി മഹത്വം ആര്‍ജ്ജിക്കാനാണ് ശ്രമിക്കുന്നത്.ശ്രീ ശ്രീ രവിശങ്കറിന്റെ ആർട് ഓഫ് ലിവിംഗ് കോഴ്സിന്റെ ഭാഗമായും പരസ്പരം ഭക്ഷണം ഷെയര്‍ ചെയ്യുക എന്ന പേരില്‍ കണ്ടവന്‍ കൈയിട്ടുവാരിയത് കഴിക്കാറുണ്ടത്രെ.(പറഞ്ഞു കേട്ടതാണ്.) ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഓരോ മാര്‍ഗ്ഗങ്ങളേ...'ഊട്ടിയുറപ്പിക്കുക' എന്ന വക്കില്‍ തന്നെ അര്‍ത്ഥം വ്യക്തമാണ്.നിങ്ങള്‍ക്ക് എന്റെയൊപ്പം ഭക്ഷണം കഴിക്കാന്‍ മാത്രം അറപ്പ് നിയന്ത്രിക്കാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ എന്റെ കൂട്ടത്തില്‍ പെട്ടവനാണ്.അഥവാ നമ്മള്‍ ഒന്നാണ്.അറബികളുടെ അതിഥിസല്‍ക്കാര രീതി നോക്കുക.അതുപോലെതന്നെ പന്തിഭോജനത്തിന്റെ സാമൂഹിക മാനവും ശ്രദ്ധിക്കുക.ക്രിസ്ത്യന്‍ പള്ളികളില്‍ ഒരേ കപ്പില്‍നിന്ന് വിശ്വാസികളെല്ലാം വീഞ്ഞ് കുടിക്കുന്നതും(അതും ഒരു തരം പന്തിഭോജനമാണ്.) ആദ്യരാത്രിയിലെ പാലുകുടിയും ഒക്കെ ഇതുപോലെ അപരനെ സ്വന്തം ഗ്രൂപ്പിലേക്ക് സ്വീകരിക്കുന്നതിന്റെ  ഉദാഹരണങ്ങളാണ്.(പുരോഗമന ചിന്താഗതിക്കാര്‍ പോലും അറപ്പിനെ കീഴടക്കല്‍ അല്പം മഹത്വമുള്ളതായി കരുതുന്നു എന്ന് തോന്നുന്നു.കഴിഞ്ഞ പോസ്റ്റിലെ ചില കമന്റുകള്‍ നോക്കുക.So does it mean we can't escape from our religious mode of thinking?I don't know.)


ലോകമെമ്പാടുമുള്ള പല ഗോത്രങ്ങളിലും അംഗത്വം ലഭിക്കുന്നതിനു മുന്നോടിയായി അറപ്പുളവാക്കുന്ന ചില ചടങ്ങുകള്‍ സാധാരണമാണ്.Anthropologists notes that nuer bathe in cow urine,and the zunis eat dog feces as ritual.ആഗോറികളുടെ ശവം തീറ്റയും ഓര്‍ക്കുക.Doing something unpleasant serves to test ones loyalty and establishes group solidarity.നമ്മുടെ കോളേജുകളിലെ റാഗിങ്ങും ഒരു ഉദാഹരണമായെടുക്കാം.ഒരിക്കല്‍ അറപ്പുളവാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവന്നവരാണ് അടുത്ത വര്‍ഷം ഇതിനു നേതൃത്വം കൊടുക്കുന്നത് അത്ഭുതമല്ലെ?Paul Rozin calls this 'Benign masochism'.We endure negative experiences to become a member of the in group.(പസോളിനിയുടെ സോദോമിലെ 120 ദിനങ്ങള്‍ 'ആസ്വദിക്കുന്ന' ഊശാന്താടി ബുദ്ധിജീവിയുടേത്  ബിനൈന്‍ മസോക്കിസമല്ല എന്ന് പറയുമോ?:-))

------------------------------------------------------------------------------------------------

 അപ്പോള്‍ നമ്മുടെ വിഷയത്തിലേക്ക് വരാം...നിങ്ങള്‍ കണ്ടു ശീലിച്ചതില്‍നിന്നും വ്യത്യസ്തമായ ശരീരപ്രകൃതിയുള്ളവരെ പോലും സൂക്ഷിക്കുക.അവനെ 'തൊട്ടുകൂടാത്തവനായി' കണക്കാക്കുക.ചെറിയ കണ്ണുകള്‍ ചൈനക്കാരുടെ ഇടയില്‍ നോര്‍മല്‍ ആണെങ്കിലും മറ്റൊരു സമൂഹത്തില്‍ അത് കണ്ണിനെ ബാധിച്ച ഏതെങ്കിലും ഇന്‍ഫെക്ഷന്‍ ആയിരിക്കാം. നിങ്ങളുടെ കൂട്ടത്തിലുള്ളവരെല്ലാം വെളുത്ത തൊലിയുള്ളവരാണെങ്കില്‍ ഒരു കറുത്ത തൊലിക്കാരനോടോ,മഞ്ഞത്തൊലിക്കാരനോടോ ഒക്കെ അകല്‍ച്ച പാലിക്കുക.നേരെ തിരിച്ചും.കാരണം ചിലപ്പോള്‍ ഈ തൊലിയുടെ നിറവ്യത്യാസം ഏതെങ്കിലും പകര്‍ച്ചവ്യാധിയുടെ ലക്ഷണമായിരിക്കാം.Get yourself away from him..!!!..per se തൊലിയുടെ നിറവ്യത്യാസം മോശമാണ് എന്നതല്ല, ബ്രെയിന്‍ അല്‍ഗോരിതം അങ്ങിനെയാണ് സെറ്റ്‌ ചെയ്തിരിക്കുന്നത് എന്നെ ഇതിനര്‍ത്ഥമുള്ളൂ.Just as in other animals, these human behaviors aren’t the result of carefully reasoned decisions (error management theory).They are driven by overriding emotions that we just cannot explain rationally.These are prejudices against people who aren't actually diseased but are simply characterized by some sort of visual characteristics that deviate from those of a subjectively prototypical 'normal' human being.വെള്ളപ്പാണ്ടും സോറിയാസിസ്സുമൊന്നും പകര്‍ച്ചവ്യാധിയല്ല എന്ന് നമുക്കിന്നറിയാം.എന്നു കരുതി അതിനോടുള്ള അറപ്പ് പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല എന്ന് ശ്രദ്ധിക്കുക.കുഷ്ഠരോഗം വളരെ സാവധാനം പകരുന്ന ഒരു രോഗമാണെങ്കിലും അതിനുള്ളത്ര 'സ്റ്റിഗ്മ' മറ്റുപല ഉടന്‍കൊല്ലി അസുഖങ്ങള്‍ക്കുമില്ല.കാരണം കാഴ്ചയില്‍ ആ രോഗം ഉണ്ടാക്കുന്ന അറപ്പ്.എന്തിന്, മുഖക്കുരു പോലും അറപ്പുണ്ടാക്കും. ചുരുങ്ങിയ പക്ഷം അത് സൌന്ദര്യ ലക്ഷണമല്ല.മുഖക്കുരു മുളക്കുന്ന കവിളിലെ കസ്തൂരി...എന്നൊരു സിനിമാപ്പാട്ടുണ്ടെന്നു മറക്കുന്നില്ല...:-),but it seems to be an exception.Almost nobody really likes a pockmarked face.


(വെളുത്ത തൊലിക്ക് സത്യത്തില്‍ കറുത്ത തൊലിയെ അപേക്ഷിച്ചു ഒരു മേല്‍കൈ ഉണ്ട് എന്ന് കരുതേണ്ടിവരും.കറുത്തവര്‍ഗ്ഗക്കാര്‍ പോലും കൂട്ടത്തില്‍ കറുപ്പുനിറം കുറഞ്ഞ തൊലി സൌന്ദര്യ ലക്ഷണമായി  കണക്കാക്കുന്നുണ്ട്.അതിനു കാരണം വെളുത്ത തൊലിയാണ് മികച്ചത് എന്ന വിശ്വാസം സമൂഹം അടിച്ചേല്‍പ്പിച്ചതു കൊണ്ടല്ല,മറിച്ചു കൂടുതല്‍ സാധ്യതയുള്ള  കാരണം വെളുത്ത തൊലിയില്‍ നിറവ്യത്യാസങ്ങള്‍ കൂടുതല്‍ പ്രകടമായി കാണാം എന്നാണെന്നു തോന്നുന്നു.കുറ്റവാളി എന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധി എന്ന് കണക്കാക്കുന്നതല്ല,മറിച്ച് നിരപരാധി എന്ന് തെളിയിക്കപ്പെടുന്നതു വരെ കുറ്റവാളിയായി കണക്കാക്കുക എന്നാണല്ലോ error management theory പറയുന്നത്.(Smoke detector principle എന്നും ഇതിനെ പറയാറുണ്ട്.അഗ്നിബാധ നൂറു ശതമാനവും ഒഴിവാക്കണമെങ്കില്‍ ...the detector must be hyper sensitive.False alarms are inevitable.)


നമ്മുടെ പൂര്‍വ്വികര്‍ക്ക് മറ്റുള്ളവരിലെ രോഗലക്ഷണങ്ങള്‍ (പൊട്ടിയൊലിക്കുന്ന ഒരു വൃണമായാലും അല്ലെങ്കില്‍ തൊലിപുറമെയുള്ള ഒരു നിറവ്യത്യാസം പോലുമോ) എല്ലാം അറപ്പോ അതിന്റെ ഫലമായി ആ വ്യക്തിയില്‍നിന്നു ഒഴിഞ്ഞു നില്‍ക്കാനും പ്രേരണയായിട്ടുണ്ട്.തൊലിപ്പുറമേയുള്ള വ്യത്യാസം മാത്രമല്ല മറ്റുള്ളവരിലേ അംഗവൈകല്യം പോലും അറപ്പുണ്ടാക്കും.('Violation of the exterior envelope' of the body എന്ന് Paul Rozin‍) ഈ വ്രണങ്ങളോ അംഗവൈകല്യങ്ങളോ അഴിച്ചുവിടുന്ന അറപ്പപ്പില്‍നിന്നുണ്ടാകുന്ന ''get that away from me." എന്ന വികാരമാണ് ചില ഭിക്ഷക്കാര്‍ കാശാക്കിമാറ്റുന്നത്.It seems we instinctively know to avoid something and some others know how to cash on it.ഭിക്ഷാടനത്തിനായി കുട്ടികളിലും മറ്റും മനഃപൂര്‍വം അംഗവൈകല്യങ്ങളും വൃണങ്ങളും ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ടല്ലോ.


പുതിയ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാനുള്ള ഈ കാലഹരണപെട്ട അല്‍ഗോരിതം ഉണ്ടാക്കുന്ന യഥാര്‍ത്ഥ പ്രശ്നം മറ്റൊന്നാണ്.വ്യത്യസ്തങ്ങളായ ജാതികളും വര്‍ണ്ണങ്ങളുമായി പിരിയാനുള്ള പ്രവണത,-with whatever arbitrary reasons they could come up with.നമ്മുടെ കള്‍ച്ചര്‍ അഥവാ സംസ്കാരം എന്നാല്‍ മിക്കവാറും നമ്മുടെ 'മൃഗീയ വാസനകളെ' കുറേകൂടി 'പോളിഷ്ഡ്' ആയി അവതരിപ്പിക്കലാണ് എന്ന് പറയാം.(ശകലം അതിശയോക്തിയുണ്ട് എന്നാലും...)


പാര്‍പ്പിടം, അവയുടെ പരസ്പരമുള്ള അകലം,വാസസ്ഥലങ്ങളുടെ പേര്,ധരിക്കുന്ന വസ്ത്രം,ജീവിതരീതി,കുടുംബബന്ധം,ബന്ധങ്ങളെ സൂചിപ്പിക്കുന്ന പദങ്ങള്‍ ‍,(അതായത്  ഭാഷ) ആചാരങ്ങള്‍ ,കഴിക്കുന്ന ഭക്ഷണം,പേരുകള്‍  ഇവയെല്ലാം പരസ്പരം തിരിച്ചറിയാനുള്ള ഉപാധികളായി മാറി.ഒരു ഉദാഹരണത്തിന് നമ്മുടെ വസ്ത്രധാരണരീതികള്‍ ശ്രദ്ധിക്കുക.ഓരോ ജാതികള്‍ക്കും പ്രത്യേകമായ വസ്ത്രധാരണ രീതിയുണ്ട്.എല്ലാ ജാതികള്‍ക്കും വ്യത്യസ്തമായ വസ്ത്രധാരണ രീതികളും ആചാരങ്ങളും ഉണ്ടാകുന്നതു ഇങ്ങനെയാണ് എന്ന് തോന്നുന്നു. നെറ്റിയിലെ കുറികളുടെ വിന്യാസവും,നെഞ്ചിനു കുറുകെ ഒരു ചരട് ധരിക്കാനുള്ള അവകാശവും അതില്‍തന്നെ ഓരോ വിഭാഗത്തിനും എത്ര ഇഴകള്‍ വീതമാകാം എന്നതിനൊക്കെ വളരെ കൃത്യമായി നിയമങ്ങളുണ്ട്.ഈ ട്രൈബല്‍ ഐഡന്റിറ്റി തെറ്റിക്കുന്നത് കടുത്ത അപരാധമായി കണക്കാക്കും.ഈ വ്യത്യസ്തത ആരും അടിച്ചേല്പിക്കുന്നതാകണമെന്നില്ല.ആരും നിര്‍ബന്ധിക്കാതെ തന്നെ തല മൊട്ടയടിക്കാനും തൊപ്പിവയ്ക്കാനും ഇടത്തോട്ട് മുണ്ടുടുക്കാനും കേരളത്തിലെ മുസ്ലീങ്ങള്‍ തയ്യാറായിരുന്നല്ലോ.കുപ്രസിദ്ധമായ ചാന്നാര്‍ ലഹളയുടെ അവസാനം(1859) ചന്നാര്‍ സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം കിട്ടുന്നത്, അവര്‍ ഉന്നത ജാതി സ്ത്രീകളുടെ വസ്ത്രധാരണ രീതി അനുകരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയോടെയാണ്.(പിന്നീട് ഈ വ്യവസ്ഥയും പിന്‍വലിച്ചു.) സത്യത്തില്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് 1829 ല്‍ തന്നെ ക്രിസ്ത്യന്‍ മുസ്ലിം സ്ത്രീകളെ പോലെ മേല്‍ക്കുപ്പായം ധരിക്കാനുള്ള അനുവാദമുണ്ടായിരുന്നു.'മാറ് മറക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത ബ്രാമണ്യം' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ആവേശം കൊള്ളിക്കുമെങ്കിലും കൃത്യമായി ശരിയല്ല. ഉയര്‍ന്ന ജാതികളെപോലെ മേല്‍മുണ്ട് ഉപയോഗിച്ചതാണ് സവര്‍ണര്‍ക്ക് അനിഷ്ടമായത്.സ്ത്രീകള്‍ മാറു മറക്കുന്നു എന്നതിനേക്കാള്‍ അവര്‍ ഉയര്‍ന്ന ജാതിയായി തെറ്റിദ്ധരിക്കപ്പെടും എന്നതാണ് ഉയര്‍ന്ന ജാതിക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നു വ്യക്തം. അതുപോലെ നാണം മറക്കുക എന്നതിനെക്കാള്‍ ഉയര്‍ന്ന ജാതിയായി കരുതപ്പെടുക എന്നതും ബ്ലൌസ് ധരിക്കാനുള്ള പ്രചോദനമായിട്ടുണ്ടാകാം.(എന്തായാലും ഈ ആധുനിക കാലത്ത് വസ്ത്ര വിവേചനത്തിന്റെ  ബാക്കി അവശിഷ്ടങ്ങള്‍ കാണുന്നത് പോലീസിലും മിലിട്ടറിയിലുമാണ്.ഏതെങ്കിലും സിവിലിയന്‍ ഇവരുടെ യൂണിഫോം ധരിക്കുന്നതും ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെ തെറ്റായ യൂണിഫോം, പ്രത്യേകിച്ച് മേലധികാരിയായി  തെറ്റിദ്ധരിക്കാവുന്ന വേഷം ധരിക്കുന്നത് കടുത്ത കുറ്റമാണ്.)


''Thus throughout history,certain disgust properties-sliminess,bad smell,decay,foulness-have repeatedly and monotonously been associated with,indeed projected onto,groups by reference to whom privileged groups seek to define their superior human status.Jews women,homosexuals,untouchables,lower class people-all of these are imagined as tainted by the dirt of the body.''(American philosopher Martha Nussbaum.)-------------------------------------------------------------------------------------------------

അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത് റേസിസത്തേയും വംശീയ വിദ്വേഷത്തേയും കുറിച്ചാണ്.ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഇങ്ങനൊരു പ്രശ്നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ നമുക്ക് ചില ന്യായമായ അനുമാനങ്ങളിലെത്താം.ഏറ്റവും പ്രധാനം രോഗബാധ സംശയിക്കുന്നവര്‍ അല്ലെങ്കില്‍ രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ മറ്റുള്ളവരോട് കൂടുതല്‍ അകല്‍ച്ച കാണിക്കും.Prejudices tend to be exaggerated under conditions in which people feel especially vulnerable to the potential transmission of infectious diseases.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അവര്‍ കൂടുതല്‍ യാഥാസ്തികമായി പെരുമാറും.അവര്‍ കൂടുതല്‍ അന്തര്‍മുഖഃരാകും.Another way of saying this is, neophobia reduces risk of parasite-based morbidity and mortality, whereas neophilia increases risk of contracting infectious diseases.


സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജനിതക ഭാരം വഹിക്കേണ്ടതുണ്ട്.അവര്‍ക്ക് കുട്ടിയെ ഗര്‍ഭം ധരിച്ചു പ്രസവിച്ചാല്‍ മാത്രം പോരെ, അതിനെ വളര്‍ത്തുകയും വേണം.അതുകൊണ്ട് നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെതന്നെ,പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് അറപ്പ് കൂടുതലായിരിക്കും.ഗര്‍ഭിണികളുടെ കാര്യത്തില്‍ മറ്റൊരു പ്രത്യേകതയുണ്ട്. --മാതൃത്വത്തേക്കുറിച്ചുള്ള നമ്മുടെ റൊമാന്റിക്‌ കാഴ്ചപ്പാട് മാറ്റിനിര്‍ത്തിയാല്‍ ,ഒരു ഭ്രൂണം അമ്മയുടെ ശരീരത്തില്‍ പറ്റിപിടിച്ച് ആ ശരീരത്തില്‍നിന്നു പോഷകങ്ങള്‍ സ്വീകരിച്ച് വളരുന്ന,പലപ്പോഴും മാതൃശരീരത്തിന് കേട് വരുത്തുന്ന ഒരു പാരസൈറ്റ് മാത്രമാണ്.അമ്മ അതിനെ ശരീരത്തില്‍ വളരാന്‍ അനുവദിക്കുന്നുണ്ടെങ്കിലും.(ഭ്രൂണത്തിന്റെ 50% ജീനുകളും അമ്മയുടെ ശരീരത്തിന് അന്യമാണല്ലോ).ഈ അന്യ വസ്തു ശരീരത്തില്‍ നിലനിര്‍ത്തണമെങ്കില്‍ അമ്മയുടെ ഇമ്മ്യൂണ്‍ സിസ്റ്റം താല്‍കാലികമായി അതിന്റെ ജാഗ്രത കുറച്ചേ പറ്റൂ.അപ്പോള്‍ പ്രശ്നമായി.ഭ്രൂണത്തേയും അമ്മയുടെ ശരീരത്തേയും രോഗാണുക്കളില്‍നിന്നു ആരു സംരക്ഷിക്കും?ഒരു വഴി ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ സെന്‍സിറ്റിവിറ്റി കൂട്ടുക എന്നതാണ്.Natural selection could have chosen pregnant women with a behavioral response that balanced for their lowered immune system.അവരില്‍ അറപ്പും അതിനോടനുബന്ധിച്ച ഓക്കാനവും ചര്‍ദ്ദിയും കൂടുതലായിരിക്കും.ഗര്‍ഭിണികളില്‍ കാണുന്ന ഓക്കാനവും ചര്‍ദ്ദിയും പ്രത്യേകിച്ച് (ആദ്യ മൂന്നു മാസങ്ങളില്‍ ) ഞാന്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. Natural selection may have helped compensate for the greater susceptibility to disease during this risky point in pregnancy by increasing the urge to be picky about food.That the sensitivity seems to lift as the risk of disease and infection diminish is consistent with the view of disgust as protection against pathogens.(ഗര്‍ഭ കാലത്ത് ഓക്കാനവും ചര്‍ദ്ദിയും കുറവായ സ്ത്രീകള്‍ക്ക് കൂടുതല്‍ വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കാന്‍ സാധ്യതയുള്ളതായി  ചില പഠനങ്ങള്‍ പറയുന്നു.അബോര്‍ഷന്‍ സാധ്യതയും അവരുടെ ഇടയില്‍ കൂടുതലാണത്രെ.) ഈ ചര്‍ദ്ദിയെ ഉദ്ദീപിപ്പിക്കുന്നത് അധികവും മത്സ്യമാംസാദികളാണ് എന്നതിനും തെളിവുകളുണ്ട്.


 അപ്പോള്‍ ഗര്‍ഭിണികളില്‍ കൂടുതലായി അന്യ വിദ്വേഷം (xenophobia) കാണുമോ?ഗര്‍ഭിണികള്‍ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിലുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് പുതിയ ആളുകളെ പരിചയപ്പെടാന്‍ താല്പര്യക്കുറവ്  കാണിക്കുമത്രേ.പഠനം നടത്തിയവര്‍ ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.Since the need for assistance from any other human being increases with pregnancy, the response doesn't make sense unless you consider outsiders as carriers of disease and infection.


ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ മറ്റു പ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പാരസൈറ്റുകള്‍ ഉണ്ടായിരിക്കും എന്നതിന് ധാരാളം തെളിവുകളുണ്ട്.ഉയര്‍ന്ന ചൂടും കടുത്ത തണുപ്പും താങ്ങാന്‍ കഴിയാത്ത ജീവികള്‍ക്കൊക്കെ കൂടുതല്‍ ഈര്‍പ്പമുള്ള ട്രോപികല്‍ പ്രദേശങ്ങളില്‍ ജീവിക്കാം.In the warmth and moisture of these environments parasites can live longer outside their hosts.മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആതിഥേയ ജീവികളുടെ എണ്ണം കുറവാണെങ്കിലും പാരസൈറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാം.കേരളത്തിലെതന്നെ മലയോരമേഖലയിലെ കുടിയേറ്റങ്ങളെ മലേറിയ പോലുള്ള രോഗങ്ങള്‍ എങ്ങിനെയാണ് ബാധിച്ചത് എന്ന് പഴമക്കാരോട് ചോദിച്ചാല്‍ പറയും.അപ്പോള്‍ പോയിന്റ്‌ ഇതാണ്...തണുത്ത/വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ ഈ പാരസൈറ്റ് ദ്രോഹികള്‍ കുറവായിരിക്കും. ലോകത്തെ മൊത്തം നോക്കിയാല്‍ ...human distribution across diverse climatic zones created a parasitic gradient among different communities.There is a general thinning out of parasitic organisms as the climate became colder and/or drier.


അപ്പോള്‍ രസകരമായ ചോദ്യം, പ്രദേശത്തെ പാരസൈറ്റുകളുടെ അളവ് അവിടത്തെ ആളുകളുടെ വ്യക്തിത്വത്തേയും പെരുമാറ്റത്തെയും എങ്ങിനെ ബാധിക്കും എന്നതാണ്.Worldwide data on human populations support this hypothesis,in countries with a higher prevalence of infectious diseases, people report a tendency toward greater sexual restrictiveness, and these cultures are also have more conservative and traditional values, both sexual and otherwise. അതായത് കൂടുതല്‍ രോഗസാദ്ധ്യതയുള്ളിടത്ത് ആളുകള്‍ കൂടുതല്‍ യാഥാസ്ഥികരായിരിക്കും എന്നര്‍ത്ഥം.ഈ വ്യത്യാസം സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ശക്തമാണത്രേ.അതിനും പരിണാമപരമായ ഒരു വിശദീകരണമുണ്ട്. Women are more risk averse than men and this risk aversion is particularly noticeable if they have young children.They avoid risk because they are primary care-givers for the next generation. (Men lead shorter lives because they take greater risks, particularly if single and dating. Married men are also much lower on risk-taking than single men and even produce less testosterone. Married men have much lower mortality rates than their single counterparts.)


'Collectivism', 'individualism രണ്ടു കാര്യങ്ങളേക്കുറിച്ചും സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ട്.Collectivistic value systems are defined, by ethnocentric attitudes, adherence to existing traditions, behavioral conformity, and neophobia.Individualistic values are defined by higher levels of inter group contact, encouragement of innovation, tolerance for idiosyncratic behavior, and neophilia.ഒരു ജനതയുടെ അന്തര്‍മുഖത്വവും ബഹിര്‍മുഖത്വവും അവിടത്തെ പാരസൈറ്റുകളുടെ പ്രാബല്യത്തെ (prevalence) ആശ്രയിച്ചിരിക്കുമത്രെ.Human populations are likely to be characterized by extroversion primarily under ecological conditions of low parasite prevalence, whereas a more introverted personality style is more likely to emerge when the prevalence of parasites is high. അതായത് പാരസൈറ്റുകള്‍ കുറഞ്ഞ ഇടങ്ങളില്‍ പുതുമയോടുള്ള അഭിമുഖ്യവും (neophilia), കൂടിയ ഇടങ്ങളില്‍ പുതുമയോടുള്ള ഭയവും (neophobia) കൂടുതലായിരിക്കും.ലോകവ്യാപകമായി നടത്തിയ ചില പഠനങ്ങളില്‍ ഈ പ്രവചനം ശരിവച്ചിട്ടുണ്ട്.


ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?യൂറോപ്യന്മാര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് കെട്ടിപ്പിടിച്ചിട്ടാണ്. വളരെ ഫ്രീ ആയിട്ടാണ് സഹോദരനും സഹോദരിയും ആണും പെണ്ണു സുഹൃത്തും ഒക്കെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത്.നമ്മള്‍ എന്തുകൊണ്ട് കെട്ടിപിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്നില്ല? നമ്മുടെ പരസ്പരാഭിവാദ്യം പോലും കൈ കൂപ്പിയാണല്ലോ.നിവര്‍ത്തിയുണ്ടെങ്കില്‍ പരസ്പരം തൊടില്ല.നമ്മുടെ ഭാരതീയ സംസ്കാരം എന്തുകൊണ്ട് ഇങ്ങനെയായി? അരുടെയെങ്കിലും തലയില്‍ ഒരു ബള്‍ബ്‌ മിന്നിയോ?What if the factory setting of our brain algorithm was determined by the parasitic load encountered by our ancestors?തണുപ്പന്മാരായ യൂറോപ്യന്‍മാര്‍ക്ക് ആരെയും ധൈര്യമായി കെട്ടിപ്പിടിക്കാം.പാരസൈറ്റുകളുടെ ആധിക്യം (prevalence) കുറവാണല്ലോ. അതുപോലെയല്ല ഉഷ്ണപ്രദേശമായ ഇന്ത്യയിലെ കാര്യം.ആന്റീബയോട്ടിക്കുകള്‍ക്കും വേക്സിനേഷനുകള്‍ക്കും മറ്റും മുന്‍പ് നല്ല ഒരു സ്നേഹപ്രകടനം പോലും അത്മഹത്യാപരമായിരുന്നു എന്ന് പറയാം.


അല്ലെങ്കില്‍ത്തന്നെ നമ്മുടെ യാഥാസ്ഥികത്വത്തിന് തെളിവ് വേണോ?നമ്മുടെ ശില്പ ഷെട്ടിയെ റിച്ചാര്‍ഡ്‌ ഗിയര്‍ പരസ്യമായി ചുംബിച്ചതിന് നമ്മളുണ്ടാകിയ പുകില്‍ ഓര്‍മയില്ലേ?പിന്നെ നമ്മള്‍ സംസ്കാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എപ്പോഴും പഴമ മാത്രമാകുന്നത് എന്തുകൊണ്ട്?നമ്മുടെ നൊസ്റ്റാള്‍ജിയയെപറ്റി പിന്നെ പറയണ്ടല്ലോ.വള്ളി ട്രൌസറിട്ടു നടന്നതും മാങ്ങക്കു കല്ലെറിഞ്ഞതും മാത്രമാണ് നമ്മുടെ നല്ല കാലം.(ചില സാംസ്‌കാരിക നായകര്‍ അല്പം കൂടി കടന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന,ലോകം മുഴുവന്‍ സ്വന്തം വിരല്‍ തുമ്പിലാക്കിയ ഇന്നത്തെ തലമുറ നിര്‍ഭാഗ്യവന്മാരാണെന്നുകൂടി പറഞ്ഞുകളയും. ഏത്,..മൂട് കീറിയ ട്രൌസറും 'ഠ' വട്ടത്തിലുള്ള ലോകവുമാണത്രെ മികച്ചത്.) നമ്മുടെ സിനിമകളില്‍ ഇപ്പോഴും കഴിഞ്ഞ കാലത്തിന്റെ മഹത്ത്വമല്ലാതെ ഭാവിയെക്കുറിച്ചുള്ള ഫാന്റസികള്‍ പോലും ഇല്ല.നമ്മുടെ സാംസ്കാരികചിഹ്നങ്ങള്‍ ടാജ്മഹലും, തലപ്പാവും കൊമ്പന്‍ മീശയുമുള്ള മഹാരാജാവും കഥകളിയും ഒക്കെ മാത്രമായി ചുരുങ്ങുന്നതെന്തുകൊണ്ട്?നമ്മുടെ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഐക്കണുകള്‍ എല്ലാം പഴയതാണ്.നമുക്ക് പുതുതായൊന്നും കാണിക്കാനില്ല.എന്തുകൊണ്ട്? ഉത്തരം...നമ്മുടെ സൈക്കോളജിയും അതു വഴി നമ്മുടെ സംസ്കാരവും രൂപപ്പെടുത്തുന്നതില്‍ ,നമ്മളെ neophobic ആക്കുന്നതില്‍ രോഗാണുക്കള്‍ ഒരു പങ്ക് വഹിച്ചിരിക്കാം.ലോകപരിചയം കൂടുന്നതോട് കൂടി നമ്മുടെ ഈ യാഥാസ്ഥികത്വം മാറുമെന്നും പ്രതീക്ഷിക്കാം.


മറ്റൊരാള്‍ ഉപയോഗിച്ച വസ്ത്രം എത്ര പേര്‍ വീണ്ടും ഉപയോഗിക്കാന്‍ തയ്യാറാകും?ഒരു തുണിക്കടയില്‍ നിങ്ങള്‍ കാണ്‍കെ വേറൊരാള്‍ ധരിച്ചുനോക്കി തിരികെ വച്ച വസ്ത്രം എത്രപേര്‍ വാങ്ങും?Out of sight, out of mind കാര്യമല്ല പറയുന്നത്.വേറൊരാള്‍ ഇട്ടുനോക്കുന്നത് കണ്ടു എന്നതുകൊണ്ട് മാത്രം ഇഷ്ട്ടപ്പെട്ട വസ്ത്രം വാങ്ങതിരിക്കുന്ന ധാരാളം പേരെ എനിക്കറിയാം.മറ്റുരാജ്യങ്ങളില്‍ വളരെ സാധാരണമാണ്,നമുക്കു ആവശ്യമില്ലാത്ത എന്നാല്‍ യതൊരു കേടുമില്ലാത്ത പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നത്.ആരും അത് അസാധാരണമായി കരുതാറുമില്ല. എന്നാല്‍ ഈ രീതി ഇവിടെ കാര്യമായി വിജയിക്കില്ല എന്നാണ് എന്റെ ഊഹം.നല്ല വിലയുള്ള ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കുപ്പായവും കാഴ്ചയില്‍ തന്നെ വിലകുറഞ്ഞ പുതിയ കുപ്പായവും ഏതെങ്കിലും ആവശ്യക്കാരന് കൊടുത്തു നോക്കുക.വിലകുറഞ്ഞ പുതു വസ്ത്രം സ്വീകരിക്കാനാണ് കൂടുതല്‍ സാധ്യത‌.(ആരെങ്കിലും പരീക്ഷിച്ചു നോക്കിയതായി അറിയില്ല.) എന്തായാലും പഴയ വസ്ത്രങ്ങളുടെ കൈമാറ്റം വിദേശങ്ങളിലുള്ളത്ര വ്യാപകമായി ഇവിടെ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.കാരണം നമുക്ക് അറപ്പ് കൂടുതലാണ്.


ജനാധിപത്യവും സ്ത്രീ സ്വാതന്ത്ര്യവും വരെ ഈ infection model ന്റെ അടിസ്ഥാനത്തില്‍ കാണാം.ജനാധിപത്യത്തിനു പുറകെത്തന്നെ സ്ത്രീ സ്വാതന്ത്ര്യവും എത്തുന്നതായാണ് അനുഭവം. നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ ഇവിടെയും പാരസൈറ്റുകളുടെ പ്രാബല്യവും ലിബറല്‍ മൂല്യങ്ങളും വിപരീതാനുപാദത്തിലാണ്.ഇപ്പോള്‍ ലോക സാമ്പത്തികഫോറം പുറത്തുവിട്ട സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ച പഠനറിപ്പോര്‍ട്ടില്‍ ,134 രാജ്യങ്ങളുടെ ലിംഗസമത്വ പട്ടികയില്‍ ഐസ്ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നിവരാണ്  ആദ്യസ്ഥാനങ്ങളില്‍ ‍.പാകിസ്ഥാനും ചാഡും യെമനും അവസാനം. ഇന്ത്യ 112 ആം സ്ഥാനത്ത്.ഏറ്റവും ലിബറല്‍ രാജ്യങ്ങള്‍ യൂറോപ്പിലെത്തന്നെ തണുപ്പന്‍ രാജ്യങ്ങളായ സ്കാന്റിനേവിയന്‍ രാജ്യങ്ങളാണെന്നത് യാദൃശ്ചികമല്ല.ഈ മാപ്പ് നോക്കൂ..മതവിശ്വാസികളുടെ എണ്ണം ഭൂമദ്ധ്യരേഖയില്‍നിന്നു അകലുംതോറും കുറഞ്ഞു വരുന്നത് കാണാം.അവര്‍ പാരമ്പര്യവാദികളാകാന്‍ താല്പര്യം കാണിക്കുന്നില്ല എന്ന് കരുതാവുന്നതാണ്.People there tend to be more individualistic rather than collectivistic.
(അല്പം ഓഫ്‌ ടോപ്പിക്ക്...ട്രോപ്പികല്‍ പ്രദേശങ്ങളിലെ പാരസൈറ്റുകളേപ്പറ്റി പറയുമ്പോള്‍ അവിടത്തെ സസ്യജാലങ്ങളേക്കുറിച്ചുകൂടി പറയണം.മനുഷ്യനടക്കം എല്ലാ മൃഗങ്ങള്‍ക്കും പാരസൈറ്റുകളില്‍നിന്നു രക്ഷ നേടാന്‍ പലേ മാര്‍ഗ്ഗങ്ങളുമുണ്ട്.ചുരുങ്ങിയപക്ഷം അവക്ക് ഓടിപ്പോയി വേറെ എവിടെയെങ്കിലും ജീവിക്കാം.ഈ ഓപ്ഷന്‍ പോലും ലഭ്യമല്ലാത്ത വിഭാഗമാണ് സസ്യങ്ങള്‍ .അവക്ക് നിന്നിടത്ത് നിന്നു തന്നെ പൊരുതണമല്ലോ.ട്രോപ്പികല്‍ പ്രദേശങ്ങളില്‍ ചെടികള്‍ ചില രാസ വസ്തുക്കള്‍ നിര്‍മ്മിച്ചാണ് തിരിച്ചടിക്കുന്നത്.പോഷകമൂല്യമൊന്നുമില്ലാത്ത ഈ രാസവസ്തുക്കളെ phytochemicals എന്ന് വിളിക്കുന്നു.ഈ വസ്തുക്കളെ നമ്മള്‍ spices (മാസലകൂട്ടുകള്‍ ,സുഗന്ധവ്യഞ്ജനങ്ങള്‍ ) എന്ന പേരില്‍ നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്.Spice എന്നതിന്റെ നിര്‍വ്വചനം ഇതാണ്... Any dried, fragrant, aromatic, or pungent vegetable or plant substance, in the whole, broken, or ground form, that contributes flavor, whose primary function in food is seasoning rather than nutrition, and that may contribute relish or piquancy to foods or beverages.(K. T. Farrell)


പൊതുവായി പറഞ്ഞാല്‍ കൂടിയ അളവില്‍ നാം അകത്താക്കുന്ന സസ്യഭാഗങ്ങളെ ഭക്ഷണം എന്നും കുറഞ്ഞ അളവില്‍ അകത്താക്കുന്നതിനെ സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നോ ഹെര്‍ബല്‍ ഔഷധം എന്നോ കണക്കാക്കുന്നു.മരുന്നിനായി ഉപയോഗിക്കാന്‍ പറ്റിയ പുതിയ ഔഷധ സസ്യങ്ങളെ  തേടി ശാസ്ത്രജ്ഞന്മാര്‍ ആമസോണ്‍ മഴക്കാടുകളിലും മറ്റുമാണ് പോകുന്നത്.അവിടങ്ങളിലാണല്ലോ ചെടികളും അവരുടെ ശത്രുക്കളും തമ്മില്‍ ജീവന്മരണ യുദ്ധം നടക്കുന്നത്.അവിടത്തെ ചെടികള്‍ അസാധാരണമായ പല രാസവസ്തുക്കളും (phytochemicals) അതിന്റെ ശത്രുസംഹാരാര്‍ത്ഥം നിര്‍മ്മിക്കുന്നുണ്ട്.എന്തുകൊണ്ട് ഇന്ത്യയിലും ചൈനയിലും ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും മറ്റും വ്യാപകമായ ഹെര്‍ബല്‍ വൈദ്യത്തിന്റെ പരമ്പര്യം യൂറോപ്പില്‍ കാണുന്നില്ല എന്നതിന്റെ കാരണവും പിടികിട്ടിയോ?കാരണം യൂറോപ്യന്‍  ചെടികളൊക്കെ പ്രായേണ നിര്‍ഗുണന്‍മാരാണ്.തണുപ്പ് പ്രദേശങ്ങളില്‍  പൊതുവെ പാരസൈറ്റുകടെ ശല്യം കുറവാണെന്നു മാത്രമല്ല ഓരോ വര്‍ഷവും തണുപ്പു കാലത്ത് ശത്രു കീടങ്ങള്‍ നശിക്കുകയും,പുതിയ തലമുറ കീടങ്ങള്‍ വലിയ ഉപദ്രവം തുടങ്ങുന്നതിനു മുന്‍പ് ചെടിക്ക് പുതിയ നാമ്പുകള്‍ വളര്‍ത്തുകയും ചെയ്യാം.രാസയുധങ്ങള്‍ അത്യാവശ്യമല്ലെന്നര്‍ത്ഥം.


അപ്പോള്‍ ഈ സുഗന്ധ ദ്രവ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സാധനം ട്രോപ്പികല്‍ പാരസൈറ്റുകള്‍ക്ക് എതിരെ ചെടി ഉല്പാദിപ്പിക്കുന്ന നാച്ചുറല്‍ കീടനാശിനിയാണ്.പെഡ്രോ കബ്രാളും, കൊളമ്പസ്സും, മാര്‍ക്കോ പോളോയും, മെഗല്ലനും, വാസ്ക്കോ ഡി ഗാമയും എല്ലാം ജീവന്‍ പണയം വച്ചും കടല്‍ യാത്ര നടത്തിയത് ചെടികള്‍ ഉല്പാദിപ്പിക്കുന്ന ഈ കീടനാശിനികള്‍ക്കുമേലുള്ള ആധിപത്യത്തിനു  വേണ്ടിയാണ്.കാരണം റിഫ്രിജറേഷന്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് ഈ മാസലക്കൂട്ടുകളുടെ അണുനാശക ശക്തിയാണ്,ഭക്ഷണം പ്രത്യേകിച്ച് മാംസം കേടാകാതെ സൂക്ഷിക്കാന്‍ സഹായിച്ചിരുന്നത്.(അപ്പോള്‍ സായിപ്പു നമ്മളെ അടിമയാക്കിയതിനുള്ള ആത്യന്തികമായ കാരണം നമ്മുടെ പ്രത്യേക പ്രകൃതി കാരണമാണ് എന്ന് പറയേണ്ടി വരും.) പ്രധാന contiments ആയ  വെളുത്തുള്ളി, മഞ്ഞള്‍ ,കുരുമുളക്, തുടങ്ങി എല്ലാറ്റിനും അണുനാശക ശക്തിയുണ്ട്.നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ ഏറ്റവും കൂടുതല്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉണ്ടാകുന്നതും ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ അവ ഉപയോഗിക്കുന്നതും ഉഷ്ണ രാജ്യങ്ങളിലാണ്.പ്രത്യേകിച്ച് മാംസ ഭക്ഷണത്തില്‍ . ഒരേ രാജ്യത്തുതന്നെ ചൂട് കൂടിയ ഇടങ്ങളില്‍ മസാലകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതായി കാണാം.ഉദാഹരണം കേരളത്തിലെയോ ആന്ധ്രയിലേയോ പരമ്പരാഗത റെസിപ്പികളിലെ മസാലകളുടെ അളവും വൈവിധ്യവും വല്ല കാശ്മീരിലേതുമായി താരതമ്യം ചെയ്താല്‍ മതി.)


അപ്പോള്‍ സായിപ്പ് ഇവിടേയ്ക്ക് വന്നത് ഇവിടെ സുലഭമായ സസ്യജന്യ കീടനാശിനികള്‍ സ്വന്തമാക്കാനാണ് എന്ന് പറഞ്ഞല്ലോ.പരമ്പരാഗതമായ രീതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന സമൂഹങ്ങള്‍ക്ക് (അതായത് individualistic and neophilic ആയ) പുതിയ കാര്യങ്ങള്‍ കണ്ടെത്താനും അവ പ്രചരിപ്പിക്കാനുമുള്ള അവസരങ്ങള്‍ കൂടും.അവര്‍ പൊതുവെ സഹസികരായിരിക്കും എന്നും പറയാം.പലേ കാര്യങ്ങളും ആദ്യമായി കണ്ടുപിടിച്ചു എന്ന് അഭിമാനിക്കുന്ന ഇന്ത്യയിലും ചൈനയിലും പക്ഷേ ആ അറിവുകളൊന്നും വ്യാപകമായി പ്രചരിചിരുന്നില്ല എന്നോര്‍ക്കുക.ഇതേ അറിവുകള്‍ യൂറോപ്യന്‍മാരിലെത്തിയപ്പോള്‍ വളരെ പെട്ടെന്ന് തന്നെ അവ ലോകം മുഴുവനും എത്തിച്ചേര്‍ന്നു.ലോകം 'യൂറോസെന്റിക്ക്' ആയിപ്പോയത് സായിപ്പിന്റെ എന്തോ ഗൂഢാലോചന എന്ന സ്ഥിരം  വാദത്തേക്കാള്‍ ശരിയവാന്‍ കൂടുതല്‍ സാധ്യത ഈ രോഗാണു സിദ്ധാന്തമായിരിക്കും.In other words it was just dumb luck that Europeans got  to dominate the world.The ultimate explanation comes to their collective psychology being shaped by smaller parasitic load they had to suffer.അല്ലാതെ അവര്‍ അതിബുദ്ധിമാന്മാരയതുകൊണ്ടൊന്നുമല്ല.(പക്ഷേ വില്ലനില്ലാത്ത ഈ കഥ ഒരു സുഖമില്ല അല്ലെ?എല്ലാം സായിപ്പിന്റെ ഭാഗ്യം എന്നതിന് പകരം സായിപ്പിന്റെ ഗൂഢാലോചന എന്ന നിലവില്‍ പോപ്പുലറായ സിദ്ധാന്തം അംഗീകരിച്ചാല്‍ യൂറോപ്യന്മാര്‍ മറ്റുള്ളവരെക്കാള്‍ ബുദ്ധിമാന്മാരായിരുന്നു എന്നും അംഗീകരിക്കേണ്ടിവരും.നൂറുകണക്കിന് വര്‍ഷങ്ങള്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്ന കാര്യം മുന്‍കൂട്ടി ആലോചിച്ചു അതൊക്കെ ലോകമെമ്പാടും നടപ്പിലാക്കാന്‍ സാധാരണ ബുദ്ധിയൊന്നും പോരല്ലോ.പക്ഷേ സായിപ്പിന്റെ ബുദ്ധിശക്തി കൂടുതലാണ് എന്നതും നമ്മള്‍ സമ്മതിക്കാറില്ല.അത് പൊളിറ്റിക്കലി കറക്റ്റ് അല്ല.:-)) ലോകത്തെ എല്ലാ സ്ഥലങ്ങളുമായി പ്രാചീന കാലം മുതല്‍ക്കേ വ്യപാരബന്ധങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യ എന്തുകൊണ്ട് സ്വന്തമായി കടല്‍യാത്ര ചെയ്യാനോ വ്യാപാരം ചെയ്യാനോ ശ്രമിച്ചില്ല? അതുപോലെ ചൈന. സ്വന്തമായി ഒരു മതില്‍ തന്നെ കെട്ടി പരമ്പര്യ  രീതികള്‍ക്ക് കടുകിട മാറ്റം വരുത്താതെ ജീവിക്കാന്‍ ശ്രമിച്ചതിന്റെ സൈക്കോളജി രൂപപെട്ടത്‌ എങ്ങിനെയിരിക്കും? 


This infection model might be an interesting hypothesis.Obviously we need much more evidence than what we have now,but it is intruging to think about the wide reach of evolution in our lives;and that fluke and serendipity have profoundly influenced the history of life.Darwin's original idea is very dangerous indeed...!!!..


Additional reading...

(1) Parasites, minds and cultures.

(2) Historical Prevalence of Infectious Diseases Within 230 Geopolitical Regions: A Tool for Investigating Origins of Culture.


(4) Pathogens, Personality, and Culture: Disease Prevalence Predicts Worldwide Variability in Sociosexuality, Extraversion, and Openness to Experience.


--------------------------------------------------------------------------------

ഇനി ഒരു സാങ്കല്പിക കഥ.ഇപ്പോള്‍ പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് വിചിത്രമായ ഒരു 'കള്‍ട്ട്' അഥവാ ഒരു വിശ്വാസ കൂട്ടായ്മ ഉണ്ടാകുന്നു.ഇത് തുടങ്ങിവച്ച നേതാവിനേക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെങ്കിലും അയാള്‍ സാമന്യത്തിലധികം അറപ്പുള്ള അഥവാ കൂടുതല്‍ വൃത്തിബോധമുള്ള (കൈവിട്ടുപോയ ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ള ഒരാള്‍ ‍.ഒരു പക്ഷേ നമ്മള്‍ ഇപ്പോള്‍ obsessive compulsive disorder (OCD) എന്ന് വിളിക്കുന്ന പ്രശ്നം?) ആളായിരിക്കാം എന്ന് ഊഹിക്കാം.കാരണം ഇവരുടെ വിചിത്രമായ ആചാരങ്ങളെല്ലാം അമിതമായ വൃത്തിബോധത്തില്‍  ഊന്നിയുള്ളതായിരുന്നു.ഇവര്‍ പുറത്തുനിന്നു അവിടെ വന്നവരാണോ അതോ അവിടെത്തന്നെയുള്ള ആളുകളായിരുന്നോ എന്നതും തല്‍കാലം വിഷയമല്ല.ചിലപ്പോള്‍ അവര്‍ സ്വയം സമൂഹത്തിനു പുറത്തു പോയതായിരിക്കാം(അമേരിക്കയിലെ അമിഷ്‌ വിഭാഗക്കരെപ്പോലെ), അല്ലെങ്കില്‍ വിചിത്രമായ ആചാരങ്ങളുമായി നടക്കുന്ന ഈ 'asocial' മനുഷ്യരെ മറ്റുള്ളവര്‍ പുറത്താക്കിയതായിരിക്കാം.എന്തായാലും മറ്റുള്ളവരുമായി ഇടകലരാന്‍ ഇഷ്ടപ്പെടാതെ അന്തര്‍മുഖരായി ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ‍.ഈ ആളുകള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള മേന്മ നാം സങ്കല്‍പ്പിക്കുന്നില്ല.സമൂഹത്തിനു പുറത്തു ജീവിക്കുന്ന യാതൊരു പരഗതിയും മേല്‍ഗതിയും ഇല്ലാത്ത ഒരു ന്യൂനപക്ഷം.വേണമെങ്കില്‍ അല്പം ബുദ്ധി കുറവാണ് എന്നുപോലും കരുതാം.അവരുടെ വിചിത്ര ആചാരങ്ങള്‍ അപ്രകാരമാണല്ലോ.ഇനി ഏതാനും ആയിരം വര്‍ഷങ്ങള്‍ നമുക്ക് ഈ കള്‍ട്ടിനെ പിന്‍തുടരാം.നൂറു വര്‍ഷത്തില്‍ ശരാശരി നാലു തലമുറ എന്ന കണക്കില്‍ ഒരു നൂറു മുതല്‍ ഇരുനൂറു തലമുറ വരെ.അതായത് ഒരു 2500-5000 വര്‍ഷങ്ങക്കു ശേഷം ഈ കള്‍ട്ടിന്റെ അവസ്ഥ എന്തായിരിക്കും?ഈ അസമൂഹ്യ (asocial) ന്യൂനപക്ഷത്തിന് എന്തു സംഭവിച്ചിരിക്കാം? പോസ്റ്റ്‌ തുടരും....

-

40 അഭിപ്രായങ്ങൾ:

സി.കെ.ബാബു പറഞ്ഞു...

"Modern Toilet Restaurant" supposedly an effort to overcome disgust, but for me rather a new business idea. (In case, if you didn't come to see it before)

eat there and feel like a shit!  :) :)

SMASH പറഞ്ഞു...

എക്സലന്റ്!!

തണുപ്പ് യാഥാസ്ഥിതികതയെ കുറയ്ക്കും എന്ന്‍ ഞാന്‍ ഊഹിചിരുന്നു പക്ഷെ ഇതാണ് കാരണം മനസ്സിലാക്കി തന്നതിന് നന്ദി..

പാരസിറ്റമോള്‍ പറഞ്ഞു...

wow bright...
one of ur best post do far...
really intriguing..

dJ പറഞ്ഞു...

very informative!

shajiqatar പറഞ്ഞു...

നല്ല ലേഖനം.സെക്സിന്റെ കാര്യത്തില്‍ തത്കാലം അറപ്പ് മാറ്റിവെക്കാം:)) അതുകൊണ്ടായിരിക്കും അറപ്പ് കൊണ്ട് തീണ്ടാപാട് അകലെ നിര്‍ത്തുന്നവരെ പ്രാപിക്കാന്‍ പണ്ട് പോയിരുന്നത്.ഭിക്ഷക്കാര്‍ അറപ്പില്‍ നിന്നുള്ള ആനുകൂല്യം ആണോ ഉപയോഗിക്കുന്നത്, ഇതൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന സഹാനുഭൂതി അല്ലെ ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നത്.

പിന്നെ ഒരു ഓഫ് ടോപിക്‌: സംശയം, ഒരു തലമുറ എന്ന് പറയുന്നത് എത്ര വര്ഷം കണക്കാക്കും.

പള്ളിക്കരയില്‍ പറഞ്ഞു...

വളരെ താല്പര്യമുളവാ‍ക്കിയ വിശകലനങ്ങൾ..

bright പറഞ്ഞു...

@ സി.കെ.ബാബു,

ലിങ്കിനു നന്ദി...അതും ബിനൈന്‍ മസോക്കിസത്തില്‍ പെടുത്താം അല്ലെ?:-)

@ shajiqatar,

...[[[ഭിക്ഷക്കാര്‍ അറപ്പില്‍ നിന്നുള്ള ആനുകൂല്യം ആണോ ഉപയോഗിക്കുന്നത്, ഇതൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന സഹാനുഭൂതി അല്ലെ ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നത്.]]]]]......

ഈ സഹാനുഭൂതി എന്ന് പരയുന്നത് ഞാന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ, 'ഇത് എന്റെ കണ്‍വെട്ടത്തുനിന്നു മാറ്റു'...'take it away from me..!! തന്നെയല്ലെ'?അല്ലെങ്കില്‍ എം.ടി എഴുതിയതുപോലെ എനിക്ക് ഈ ഗതികേട് വന്നില്ല്ലോ എന്ന ചിന്ത.സഹോദരങ്ങള്‍ വഴക്കടിക്കുമ്പോള്‍ പ്രായമായ അമ്മ പറയുന്ന ഡയലോഗില്ലെ?'എന്റെ കണ്ണടങ്ങിട്ട് നിങ്ങള്‍ എന്ത് വേണമെങ്കിലും ആയിക്കോ'.അപ്പോള്‍ സഹോദരങ്ങക്ക് ഒരുമയില്ലാത്തതല്ല അത് കാണേണ്ടിവരുന്ന അമ്മക്കുണ്ടാകുന്ന മനഃപ്രയസമാണ് അമ്മയുടെ 'സ്നേഹം' എന്ന് നാം പറയുന്നത്.നമ്മുടെ 'നല്ല' വികാരങ്ങള്‍ക്ക് പുറകില്‍ അത്രയൊന്നും നന്മയില്ല എന്നറിയുമ്പോള്‍ ഒരു അസ്കിത അല്ലെ?:-)

....[[[[ഒരു തലമുറ എന്ന് പറയുന്നത് എത്ര വര്ഷം കണക്കാക്കും. ]........

ഈജിപ്ഷ്യന്‍ മമ്മികള്‍ മുതല്‍ പതിനെട്ടാം നൂറ്റാണ്ടിലെ ശ്മശാനങ്ങള്‍ വരെ പരിശോധിച്ചതില്‍നിന്നും മനസ്സിലാക്കാവുന്നത്,വാക്സിനേഷനുകളും ആന്റീബയോട്ടിക്കുകളും മറ്റും വ്യാപകമാകുന്നത് വരെ മനുഷ്യന്റെ ശരാശരി ആയുസ്സ് ഒരു 30-35 വയസ്സായിരുന്നു എന്നാണ്.നാല്‍പതു വയസൊക്കെ കടക്കുന്നവര്‍ കുറവായിരുന്നു.ഞാന്‍ പോസ്റ്റില്‍ ശരാശരി ഇരുപത്തഞ്ചു വയസ്സില്‍ ഒരാള്‍ സന്താനോല്പാദനം നടത്തുന്നു എന്നാണ് കണക്കാക്കിയത്.(Data from present day hunter gatherers.)

Captain Haddock പറഞ്ഞു...

ഹൂ....ഏക്‌ ഭയന്കര്‍ പോസ്റ്റ്‌ ഹേ !!

Haris പറഞ്ഞു...

നെഒഫോബിയ ഇല്ലാത്ത ഏതേലും സമൂഹം ഭൂമിയില്‍ ഉണ്ടോ? ഒരു പക്ഷെ ഒരു സിദ്ധാന്തമോ അല്ലെങ്ങില്‍ ഒരു തരം "disruptive" ടെക്നോളജി മനുഷ്യ സമൂഹം മാടിമാര്രിക്കാം ... innathe പോക്ക് വച്ച് നോക്കുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയില്‍ നിന്നകന്നു കൊണ്ടിരിക്കുകയാണല്ലോ...
അപ്പോള്‍ ഇത്തരം പരിണാമ പ്രക്രിയകള്‍ ഏതേലും തരത്തില്‍ വരൂമ തലമുറയെ ബാധിക്കുമോ..? കൃഷി ഒരു ജീവജാലതിന്റെ ജനിതക സെലെക്ട്ശിഒനില് ഒരു ഖടകമായി എന്ന് കൂടി ഓര്‍ക്കണം... ആധുനിക കാലത്തില്‍ "globalization" ഇത്തരം നെഒഫോബിയയെ ഉന്മൂലനം ചെയ്യുന്നതായി നമുക്ക് കരുതാം ... നമുക്ക് ഭാവിയെപറ്റി നല്ലത് പ്രതീക്ഷിക്കാം ...

http://imgs.xkcd.com/comics/exoplanets.png

http://discovermagazine.com/2009/mar/09-they-dont-make-homo-sapiens-like-they-used-to/article_view?b_start:int=0&-C=

sandu പറഞ്ഞു...

kidilan!!
thanks bright.

bright പറഞ്ഞു...

@ Haris,

..[[[ആധുനിക കാലത്തില്‍ "globalization" ഇത്തരം നെഒഫോബിയയെ ഉന്മൂലനം ചെയ്യുന്നതായി നമുക്ക് കരുതാം]]]]......

വളരെ ശരി.വേറെന്തൊക്കെ ദോഷം പറഞ്ഞാലും ഈ ഒരൊറ്റ കാരണം മതി ഗ്ലോബലൈസേഷനെ അനുകൂലിക്കാന്‍.അത് നിയോഫോബിയയെ ഇല്ലാതാക്കും.ഗ്ലോബല്‍ വില്ലേജ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ക്ക് സാധാരണ കരുതുന്നതിനെക്കള്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തിയുണ്ട്.

പിന്നൊരു ദോഷം എന്ന് പറയാവുന്നത്, അത് സംസ്കാരിക വൈവിദ്ധ്യത്തെ ഇല്ലാതാക്കും എന്നതാണ് .നിയോഫോബിയയുടെ ഒരു ബൈപ്രൊഡക്ടാണ് സാംസ്‌കാരിക വൈവിദ്ധ്യം.ഒന്നില്ലാതെ മറ്റേത് ഉണ്ടാവില്ല.If you allow one to enter ,the other will also come along for a ride.കക്ഷത്തിലുള്ളത് കളയാതെ ഉത്തരത്തിലുള്ളത് എടുക്കാനാവില്ല എന്നര്‍ത്ഥം.

അപ്പൂട്ടൻ പറഞ്ഞു...

ബ്രൈറ്റ്‌,
ഒരു സംശയം ചോദിച്ചോട്ടെ.
അറപ്പ്‌ തന്നെ മനുഷ്യൻ പഠിച്ചെടുക്കുന്നതാണോ? അൽപം സാമൂഹികവശം കൂടിയില്ലേ അതിന്‌?

കുട്ടികൾ സാധാരണയായി അധികം അറപ്പ്‌ പ്രകടിപ്പിക്കാറില്ലല്ലൊ. മലത്തിൽ കയ്യിട്ടിളക്കുന്നതും മറ്റും സാധാരണയല്ലേ? പ്രായമാകുമ്പോഴല്ലേ ഇതൊക്കെ അവരറിയുന്നതും അറപ്പോടെ കാണുന്നതും? (ദുർഗന്ധം ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കില്ല എന്നത്‌ മറക്കുന്നില്ല)

കഴിഞ്ഞ പോസ്റ്റിൽ തന്നെ ചോദിക്കണമെന്ന് കരുതിയതാണ്‌, സ്വാറി

bright പറഞ്ഞു...

@ അപ്പൂട്ടൻ ,

ആരാണ് ഈ ചോദ്യം ചോദിക്കുക എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാന്‍.കണ്ടമാനം വിശദീകരിക്കാനുണ്ട് എന്നതുകൊണ്ട് ഞാന്‍ അത് എഴുതാതെ വിട്ടതാണ്.

കുട്ടികള്‍ ഒരു രണ്ടുമൂന്നു വയസ്സ് വരെ അറപ്പില്ലാത്തവരാണ്.(ഞാന്‍ തന്നെ ചെറുപ്പത്തില്‍ ഒരു തേരട്ടയെ തിന്നിട്ടുള്ളതായി പറയപ്പെടുന്നു:-)) Once the innate disgust reaction sets in,certain things are universally found to be disgusting.This can happen quite suddenly-like fear.Disgust also require learning.If disgust is to serve its role of preventing us from eating bad food,it cannot be hard wired,learning needs to be involved,since the sort of foods that are toxic varies according to local conditions.


അപ്പോള്‍ കുട്ടികളുടെ ബ്രെയിന്‍ അല്‍ഗോരിതം ഇപ്രകാരമാണെന്നു പറയാം.ഒരു രണ്ടുമൂന്നു വയസ്സുവരെ കിട്ടുന്നതെല്ലാം അകത്താക്കും(അത് ഭക്ഷണമായാലും അല്ലെങ്കിലും.നോ അറപ്പ്.) അതുവരെ കുട്ടി അമ്മയുടെ സംരക്ഷണയിലാണ്.അപകടം പറ്റാതെ അവര്‍ ശ്രദ്ധിച്ചുകൊള്ളും.ഒരു മൂന്നു വയസ്സിനൊക്കെ ശേഷം സ്വന്തമായി തീരുമാനമെടുക്കാനുള്ള അവസരമാണ്.ഒരു മൂന്നു വയസ്സുകാരനെ ഭക്ഷണം കഴിപ്പിക്കാനുള്ള പാട് ഞാന്‍ പറയണോ?അതുവരെ എന്തും തിന്നിരുന്ന കുട്ടി ഇപ്പോള്‍ എല്ലാം ഒന്ന് നക്കിനോക്കി ഒഴിവാക്കും.ചെറിയൊരു അരുചി പോലും പ്രശ്നമാണ്.അത്രയും നാള്‍ കഴിച്ചിരുന്ന ദോശയുടെ വലുപ്പം കൂടുന്നതും കുറയുന്നതും പോലും ഭക്ഷണം കഴിക്കാതിരിക്കാനുള്ള ന്യായമായ കാരണമാകും.ആ പ്രായത്തിനു ശേഷം അതുവരെ പരിചയമില്ലാത്ത ഭക്ഷണം പുതുതായി കഴിച്ചു തുടങ്ങാന്‍ പാടാണ്.(anthropologist Elizabeth Cashdan has documented that children's willingness to try new foods plumments after the third birthday.)മൂന്നു വയസ്സ് വരെ വെജിറ്റേറിയന്‍ ആയി വളര്‍ത്തിയ ഒരു കുട്ടിയെ നോണ്‍ വെജ് ആക്കാന്‍ കുറച്ചു ബുദ്ധമുട്ടായിരിക്കും.(അപ്പോള്‍ കുട്ടികള്‍ നന്നായി ഭക്ഷണം കഴിക്കാന്‍ തീരെ ചെറുപ്പത്തില്‍തന്നെ എല്ലാ ഭക്ഷണവും കൊടുത്തു ശീലിപ്പിക്കുക.ഇതൊരു പുതിയ അറിവൊന്നുമല്ല.നമ്മുടെ അമ്മൂമ്മമാര്‍ക്കൊക്കെ അറിയുന്ന കാര്യമാണ്.)

Now we come to food taboos.പലപ്പോഴും തൊട്ടടുത്ത ഗോത്രത്തിന്റെ പ്രിയ ഭക്ഷണം പലപ്പോഴും നമുക്ക് ടാബൂ ആയിരിക്കും.അത് ഗ്രൂപ്പ്‌ ലോയല്‍റ്റി സൂക്ഷിക്കാനുള്ള മാര്‍ഗ്ഗമാണ് എന്ന് ചില അന്ത്രോപ്പോളജിസ്റ്റുകള്‍ പറയുന്നു.ചെറുപ്പത്തില്‍ കഴിച്ചു പരിചയമില്ലാത്ത ഭക്ഷണം പിന്നീട് കഴിക്കാന്‍ പ്രയാസമായതുകൊണ്ട് കൂറ് മാറി അയല്‍ ഗോത്രത്തില്‍ ചേരാന്‍ പറ്റില്ല.അതുപോലെ സ്വന്തം ഗോത്രത്തിലുള്ളവനെ തിരിച്ചറിയാനും പറ്റും.So if you can't eat with me you don't belong to my tribe.ഞാന്‍ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒരുമിച്ചു ഭക്ഷണം കഴിക്കുക എന്നത് അപരന് കൊടുക്കാവുന്ന ഏറ്റവും വലിയ ബഹുമാനമായി മാറുന്നത് അതുകൊണ്ടാണ്.ഇനി വീട്ടില്‍ വരുന്ന അതിഥികളെ സല്‍ക്കരിക്കുമ്പോള്‍ ഈ കാര്യം ഓര്‍ക്കുക.You are really testing them for group loyalty.:-) If you don't offer them food your guests may feel bad and if they don't eat your food you may feel bad. O.k..our obsolate brain algorithm thinks so.

ബിജു ചന്ദ്രന്‍ പറഞ്ഞു...

nice post, tracking

ed പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ed പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
യാത്രികന്‍ പറഞ്ഞു...

ചിന്തയ്ക്ക് തീ പിടിപ്പിക്കുന്ന തരത്തിലുള്ള post കല്‍.

ഒരു കാര്യം പറയാനുള്ളത്, വിമര്‍ശിക്കുന്നവരെ (അവരുടെ ആശയങ്ങളെ അല്ല) കളിയാക്കാത്ത ചുരുക്കം ചില ബ്ലോഗ്ഗര്‍ മാരില്‍ ഒരാളാണ് താങ്കള്‍ എന്നതാണ്.

നമ്മുടെ പല ദുരാചാരങ്ങളും തുടങ്ങിയത് അവ നമ്മുടെ നില നില്‍പ്പിനു അത്യാവശ്യം ആയിരുന്നത് കൊണ്ടാണ് എന്ന വെളിപാട്‌ ചിലപ്പോള്‍ ദോഷം ചെയ്യാന്‍ സാധ്യത ഇല്ലേ? എന്റെ ഗോത്രത്തിനു പുരതുല്ലവനെ തട്ടുന്നതാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി നല്ലത് എങ്കില്‍, ഇപ്പോഴും അത് തന്നെ അല്ലെ നല്ലത് എന്ന് കുറച്ചു പേര്‍ക്കെങ്കിലും തോന്നില്ലേ? Science അതിനെ പിന്തുണച്ചാല്‍ കാര്യങ്ങള്‍ ആകെ കുളം ആകാന്‍ സാധ്യത ഇല്ലേ? Hitler Eugenics എന്ന ഒരു pseude-science നെ പിടിച്ചാണ് Jews നെ കൊന്നത് എന്ന് നമ്മുടെ മത്തായി കൃഷ്ണന്‍ ചേട്ടന്റെ ഏതോ ഒരു ബുക്കില്‍ വായിച്ചതു പോലെ ഒരു ഓര്‍മ.

bright പറഞ്ഞു...

@ യാത്രികന്‍ ,

''So it is said that if you know your enemies and know yourself, you can win a hundred battles without a single loss.If you only know yourself, but not your opponent, you may win or may lose.If you know neither yourself nor your enemy, you will always endanger yourself.'' Sun Tzu- The Art of War

കൂടുതല്‍ വിശദീകരിക്കണോ?:-)കണ്ണടച്ചാല്‍ കിട്ടുന്ന ഇരുട്ടിന്റെ സുരക്ഷിതത്വം മതിയൊ നമുക്ക് ഇനിയുള്ള കാലം നന്നായി ജീവിക്കാന്‍?

sanchari പറഞ്ഞു...

യുക്തിവിചാരം
1
2
3
4
5

bright പറഞ്ഞു...

മുകളില്‍ കമന്റിട്ടിരിക്കുന്ന സഞ്ചാരിക്ക്,

നിങ്ങള്‍ ഇതിനുമുന്പും എന്റെ ബ്ലോഗില്‍ നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം പതിച്ചിട്ടുണ്ട്.ഇത് തീരെ മാന്യമല്ലാത്ത പ്രവര്‍ത്തിയാണ്. ഇത് സ്വയം മനസ്സിലാക്കാനുള്ള വകതിരിവ് നിങ്ങള്‍ കാണിക്കാത്തതുകൊണ്ട് ആദ്യമായും അവസാനമായും പറയുന്നു, എന്റെ ബ്ലോഗ്‌ നിങ്ങളുടെ പരസ്യപലകയല്ല.(വിഷയവുമായി ബന്ധമുള്ള ലിങ്കുകളുടെ കാര്യമല്ല പറയുന്നത്.)

അതുകൊണ്ട് ആ കമന്റ്‌ നിങ്ങള്‍ തന്നെ ഡിലീറ്റ് ചെയ്യുക.ഞാന്‍ അത് ചെയ്യില്ല.അല്ലെങ്കില്‍ നിങ്ങളുടെ മാന്യതയില്ലായ്മയുടെ തെളിവായി ഈ കമന്റും ഇവിടെ കിടക്കും.(ഇനി അസ്ഥാനത്ത് മുളച്ച ആലുപോലെ ഇതും ഒരു അഭിമാനമായി കരുതി വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ഞാന്‍ തന്നെ ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യും.)

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...

ഇത് സംശയം ചോദിക്കല്‍ മാത്രമാണ് ......ഇപ്പോള്‍ ആകെ ഒരു പുകമറ.താങ്കള്‍ പറയുന്നത് ശീലങ്ങളുടെ ശാസ്ത്രീയത ആന്നോ സ്വഭാവത്തിന്റെ ശാസ്ത്രീയത ആന്നോ?
പ്രകൃതി മനുഷ്യനു കൊടുക്കുന്ന സ്വഭാവത്തിന് മുകളില്‍ ശീലം പൊതിഞ്ഞു പിടിപ്പിച്ച വര്നകടലാസുകള്‍
അഴിചെടുക്കുകയന്നെന്നാണ് ഞാന്‍ കരുതി ഇരുന്നത് .
കുട്ടികളുടെ ബ്രയിനിന്റെ അല്‍ഗോരിതം അനുസരിച്ച് ...........രണ്ടും മൂന്നും വയസു കഴിഞ്ഞാല്‍ അവന്‍ വളര്തപെടുന്ന ചുറ്റു പാട് പോലെ തന്നെ യല്ലേ അറപിന്റെ / വൃത്തിയുടെ കാര്യങ്ങളും ?........So ?!!! എന്നു ചോദിക്കരുത് ......ഞാന്‍ ഓടും .
പറയാന്‍ അറിയില്ല ......കെട്ടിയിട്ടു വളര്‍ത്തുന്ന മ്രെഗങ്ങള്‍ അതിന്റെ വിസര്‍ജങ്ങള്‍കിടയില്‍ തന്നെ വളരുന്നു .......മനുഷ്യര്‍ക് മാത്രമാന്നോ അരപ്പുള്ളത് .പണ്ട് നാട്ടിന്‍ പുറത്തു വെളി സ്ഥലത്ത് തന്നെ കാര്യം സാധിക്കല്‍ ഉണ്ടായിരുന്നു .....എന്നു അറപിന്റെ അളവ് കോല്‍ മാറി .......ചെറുപ്പകാലത്ത് കേരളത്തിന്റെ തോടിന്റെ വക്കുകളില്‍ സുലഭാമായീ കണ്ടിരുന്ന കാഴ്ച ഒരു ഫോട്ടോയില്‍ കാണാന്‍ പോലും കഴിയാത്ത വിധം എന്റെ അറപ്പ് വളര്‍ന്നു .(കേരളത്തില്‍ മാത്രം അല്ലാട്ടോ അറേബ്യയിലും അങ്ങിനെയായിരുന്നു .....ഹദീസുകളില്‍ കാണാം .)
അത് എന്റെ/സമൂഹതിറെ ബോധം വളര്‍ന്നത്‌ കൊണ്ടോ എന്റെ ശരീരത്തിന്റെ നിലനില്പിന് ആവശ്യം ഉള്ളത് കൊണ്ടോ ????(മറ്റൊരു ജീവിത അവസ്ഥയില്‍ ആയിരുന്ന്ര്‍ന്കില്‍!!!!!!!
കുടുംബമയീ നില നില്കുന്നത് കൊണ്ടല്ലേ കുഞ്ഞുങ്ങള്‍ അമ്മമാരല്‍ സംരക്ഷിക്കപെടുന്നത് .ശീലത്തെ മാറ്റി നിറുത്തിയാല്‍ സ്വഭാവം അങ്ങിനെ കംഷിക്കുന്നുണ്ടോ ?????
പുതിയ തലമുറ ഉണ്ടാകുമ്പോള്‍ മരണ മടയുന്ന പല ജനുസുകളും ഉണ്ടല്ലോ ........നില നില്പിനയീ സാഹചര്യം നല്‍കുന്ന ആനുകൂല്യങ്ങളെ
ഉപയോഗിക്കുന്നവ നില നില്കുന്നു എന്നല്ലാതെ പ്രകൃതി ഉണ്ടാക്കിയ നിയമം ഒന്നും അല്ലല്ലോ പ്രേതെകിച്ചു പ്രസവം ഒരു ജീവന്മരണ പോരാട്ട മായിരുന്ന പഴയ കാലത്ത്.അതായതു അമ്മ കുഞ്ഞിനെ നോക്കും എന്നു ഒരു ഗാരണ്ടിയും ഇല്ലാതെ പിറക്കുന്ന കുഞ്ഞിനു എന്ത് കൊണ്ട് അറപ്പ് ഇല്ലാതെ ജനിച്ചു .(മുലപ്പാല്‍ ന്റെ കാര്യം മറന്നിട്ടല്ല ......ഉപയോഗിചില്ലങ്കില്‍ അമ്മയെ ബുദ്ധി മുട്ടിക്കാതെ വറ്റുന്ന വാത്സല്യ നദി )
പ്രസവം എന്നാ കടമ്പ കടന്നാലും സ്വന്തം മുലപ്പാല്‍ കൊടുക്കാതെ മക്കളെ വളര്‍ത്തുന്ന സമൂഹം ഉണ്ടായിരുന്നു .ആന്നു സ്ത്രീകള്‍ മടിശീലയുടെ കനത്തിനു പകരം ഉടമ്പടി ബന്ധങ്ങളില്‍ ഈര്പെടുന്ന കാലമായിരുന്നു .ആന്നു മക്കള്‍ ജനിച്ചാല്‍ ഉടനെ പാലൂട്ടാനും വളര്‍ത്താനും മറ്റൊരു വീടിലേക്ക്‌ പാലുള്ള അടിമ സ്ത്രീയുടെ പക്കലേക്ക് മാറ്റ പെടു മായിരുന്നു.
അങ്ങിനെ മറ്റൊരു ഗോത്രത്തിന്റെ ചൂടും ചൂരും തട്ടി
"So if you can't eat with me you don't belong to my tribe"

(അധികാര മോഹികളുടെ കണ്ണുകളെ പറ്റിച്ചു അവകാശികളെ വളര്‍ത്താനും ഉപയോഗിചിരികം ) സെമിറ്റിക് മതങ്ങളുടെ ഉത്ഭവങ്ങള്‍ സാക്ഷ്യം.മരുമാക്കതയത്തെ എതിര്‍ത്ത കംസനു കണ്ണനും സാക്ഷി .


അധികാരത്തിന്റെ സുഖ ലോലുപതയെ കിട്ടാത്ത മുന്ദിരിയുടെ പുളിയെ കഷ്ടപെടുന്നവന്റെ ആത്മീയത കൊണ്ട് നേരിട്ട് .
അതെ അടുത്ത ഗോത്രത്തിലെ ശീലമില്ലയമ എനിക്ക് ലാഭമുണ്ടാക്കു മെങ്കില്‍ എന്റെ സ്വഭാവം ആക്കാനും ഞാന്‍ - മനുഷ്യന്‍ മടിക്കില്ല .
അവിടെ നിയമം ഉണ്ടാകുന്നു .ഞാന്‍ കാടു കയറുന്നു.

യാത്രികന്‍ പറഞ്ഞു...

Dr. Suraj ന്റെ വടക്കോട്ട്‌ തല വെച്ച് ഉറങ്ങണം എന്ന അന്ധ വിശ്വാസത്തെക്കുറിച്ചുള്ള പോസ്റ്റ്‌ വായിച്ചു കാണുമല്ലോ? (http://medicineatboolokam.blogspot.com/2010/04/magnetotherapy-biomagentism-magnetic.html ). പോസ്റ്റില്‍ വ്യക്തമാക്കുന്നതു പോലെ ഒരു പ്രത്യേക ദിക്കിലേക്ക് തല വച്ച് ഉറങ്ങിയാല്‍ എന്തെങ്കില്‍ സംഭവിക്കും എന്നതിന് ഒരു തരത്തിലും ഉള്ള ശാസ്ത്രീയ പിന്‍ബലം ഇല്ല. I 100% agree with his assertions.

എന്നാല്‍ "വെടക്കു തലയും വടക്കോട്ട്‌ വയ്ക്കരുത്" എന്നത് മലയാളികള്‍ പൊതുവേ കേള്‍ക്കുന്ന ഒരു കാര്യം ആണ്. ഈ ഒരു അന്ധവിശ്വാസം പ്രചാരത്തില്‍ വരാന്‍ Bright പറയുന്നത് പോലെ എന്തെങ്കിലും evolution related ആയ കാരണങ്ങള്‍ ഉണ്ടാകുമോ? തല വടക്കോട്ട്‌ വച്ച് ഉറങ്ങിയ നമ്മുടെ പൂര്‍വികര്‍ക്ക്, കാലത്ത് എഴുന്നേറ്റപ്പോള്‍ ചിലപ്പോള്‍ ക്ഷീണം തോന്നിയിരിക്കാം. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ ഈ നിരീക്ഷണങ്ങള്‍ എല്ലാം ചേര്‍ത്ത് ഈ താഴെപ്പറയുന്ന ചൊല്ല് ഉണ്ടാക്കിയതാണോ?
അവനവന്റെ വീട്ടില്‍ കിഴക്കോട്ട്
ആരാന്റെ വീട്ടില്‍ പടിഞ്ഞാട്ട്
എങ്ങും ആകാ വടക്കോട്ട്‌
എങ്ങും ആകാം തെക്കോട്ട്‌

bright പറഞ്ഞു...

ചില കാര്യങ്ങള്‍ക്കു ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ടാകാം എന്ന് കരുതി എല്ലാറ്റിനും ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ടാകും എന്ന് കരുതുന്നത്
തെറ്റാണ്.അത് ഗോക്രി ശിഷ്യന്മാര്‍ ‍.There is a fine but distinct difference between speculative science and pseudoscience.

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...

1)രണ്ടും മൂന്നും വയസു കഴിഞ്ഞാല്‍ അവന്‍ വളര്തപെടുന്ന ചുറ്റു പാട് പോലെ തന്നെ യല്ലേ അറപിന്റെ / വൃത്തിയുടെ കാര്യങ്ങളും


2)എന്റെ/സമൂഹതിറെ ബോധം വളര്‍ന്നത്‌ കൊണ്ടോ എന്റെ ശരീരത്തിന്റെ നിലനില്പിന് ആവശ്യം ഉള്ളത് കൊണ്ടോ ????(മറ്റൊരു ജീവിത അവസ്ഥയില്‍ ആയിരുന്ന്ര്‍ന്കില്‍!!!!!!!

3)അമ്മ കുഞ്ഞിനെ നോക്കും എന്നു ഒരു ഗാരണ്ടിയും ഇല്ലാതെ പിറക്കുന്ന കുഞ്ഞിനു എന്ത് കൊണ്ട് അറപ്പ് ഇല്ലാതെ ജനിച്ചു.
മറുപടി പ്രതീക്ഷിക്കുന്നു .

എന്റെ മണ്ടതരമാകം .....അത് തിരുത്തി എങ്കിലും തരില്ലേ ??????

sandu പറഞ്ഞു...

റിച്ചാര്‍ഡ്‌ - ശില്പ വിവാദം .
ച്ചുംബിക്കപെടുന്നു /ചുംബിക്കുന്നു എന്നതായിരുന്നില്ല വിവാദം ......തൊഴില്‍ എന്നാ രീതിയില്‍ അവര്‍ ഇരുവരും അത് ചെയ്യുമ്പോള്‍ അംഗീകരിച്ചു
കൊടുത്ത സമൂഹം തന്നെ .....അത് അനുഭവമല്ല അഭിനയമാന്നെന്ന ആനുകൂല്യം കൊടുത്തു നിര്‍ത്തിയിരിക്കുന അതിര്‍ വരമ്പ് ഭേദിച്ച് വന്നപ്പോള്‍ കപട സദാചാരം രേഖ വരച്ചു എന്നു മാത്രമല്ലെ


അതെ സില്പയുടെ നമുടെ പൂര്‍വികര്‍ സ്വതന്ത്രമായ സെക്സും കൂടികലരുകളും നടത്തിയിരുന്നു ....അന്നും നമ്മുടെ കാലാവസ്ഥയും ഭൂപ്രദേശവും ഇങ്ങനെ തന്നെ ആയിരുന്നില്ലേ ???????എതിര്‍ക്കുകയല്ല brittu എനിക്ക് കൂടുതല്‍ വെക്തമാകാന്‍ ചോദിക്കുന്നു എന് മാത്രം .മറുപടി തരില്ല എങ്കില്‍ കാരണം കൂടി അറിയിക്കുമല്ലോ പിന്നെ ഞാന്‍ ചോദ്യം കൊണ്ട് വരില്ല .നന്ദി

bright പറഞ്ഞു...

...[[[[അമ്മ കുഞ്ഞിനെ നോക്കും എന്നു ഒരു ഗാരണ്ടിയും ഇല്ലാതെ പിറക്കുന്ന കുഞ്ഞിനു എന്ത് കൊണ്ട് അറപ്പ് ഇല്ലാതെ ജനിച്ചു.
മറുപടി പ്രതീക്ഷിക്കുന്നു .]]]......

ഈ പോസ്റ്റ്‌ ഏതെങ്കിലും വ്യക്തി ഒരു പ്രത്യേക സാഹചര്യത്തില്‍ എങ്ങിനെ പെരുമാറുന്നു എന്നതിനേക്കുറിച്ചല്ല.നമ്മുടെ പെരുമാറ്റത്തിന്റെ 'ഡിഫോള്‍ട്ട് സെറ്റിംഗ്' എങ്ങിനെയാണ്
എന്നതിനെക്കുറിച്ചാണ്.മനുഷ്യന്‍ പരിണാമത്തിന്റെ 99% കാലഘട്ടവും ജീവിച്ചിരുന്ന ആ സാഹചര്യത്തിന് യോജിച്ചതാണ് മനുഷ്യന്റെ 'ഡിഫോള്‍ട്ട് സെറ്റിംഗ്'.കമ്പ്യൂട്ടറില്‍ ഭൂരിഭാഗം ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന സെറ്റിങ്ങുകള്‍ കമ്പനിയില്‍നിന്നു വരുമ്പോള്‍ തന്നെ സെറ്റ്‌ ചെയ്തിരിക്കുന്ന പോലെ.കമ്പ്യൂട്ടറിലെ പോലെതന്നെ നമ്മുടെ ചില സെറ്റിങ്ങുകള്‍ എളുപ്പം മാറ്റാം,ചിലത് മാറ്റാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും.ഇനിയും ചിലത് തീരെ മാറ്റാന്‍ പറ്റാത്തതുമായിരിക്കും.ഒരു ഉദാഹരണം പറഞ്ഞാല്‍ ഇരുട്ടിനെയോ അല്ലെങ്കില്‍ ഒരു പാമ്പിനെയോ പേടിക്കാന്‍ ഒരു കുഞ്ഞിനെ പഠിപ്പിക്കേണ്ട കാര്യമില്ല.കാരണം അത് 'ഡിഫോള്‍ട്ട് സെറ്റിംഗ്' ആണ്.പേടി ഇല്ലാതാക്കാനാണ് പഠിപ്പിക്കേണ്ടി വരിക.എന്നാല്‍ അതുപോലെയല്ല ഒരു ഇലക്ട്രിക്ക് സോക്കറ്റില്‍ ഒരു കുട്ടി കൈയിടുന്നതോ അല്ലെങ്ങില്‍ ശ്രദ്ധിക്കാതെ റോഡ്‌ ക്രോസ്ചെ യ്യുന്നതും.ഇലക്ട്രിസിറ്റിയേയും വാഹനങ്ങളേയും ജന്മനാ പേടിക്കാന്‍ ഒരു സംവിധാനവും നമുക്കില്ല.ഒരു അപകടം പറ്റിയാല്‍ പോലും
അനുഭവത്തില്‍നിന്നു പഠിച്ചുകൊള്ളണമെന്നുമില്ല.അതുപോലെ ചില കാര്യങ്ങളോട് അറപ്പ് കാണിക്കുക എന്നത് ഒരു 'ഡിഫോള്‍ട്ട് സെറ്റിംഗ്' അന്ന്.ഇന്നത്തെ ലോകത്ത് അതുകൊണ്ട് എന്തെങ്കിലും പ്രയോജനമില്ലെങ്കിലും.


റിച്ചാര്‍ഡ്‌ - ശില്പ വിവാദം യാഥാസ്ഥിതികത്തിനു ഒരു ഉദാഹരണം മാത്രമായി കൊടുത്തതാണ്.പിന്നെ നമ്മുടെ പൂര്‍വികര്‍ സ്വത്രന്ത്രമായ സെക്സും കൂടികലരുകളും അനുവദിച്ചിരുന്നു എന്നാര് പറഞ്ഞു?

sandu പറഞ്ഞു...

THANKAS BRIGHT.
"പിന്നെ നമ്മുടെ പൂര്‍വികര്‍ സ്വത്രന്ത്രമായ സെക്സും കൂടികലരുകളും അനുവദിച്ചിരുന്നു എന്നാര് പറഞ്ഞു?"
സുദര്‍ശന ചക്രം പോലെ എന്റെ ഗീര്‍വാണം എനിക്കെതിരെ ......


മഞ്ഞളിന് ഔഷധ ഗുണമുണ്ടെന്നു പേറ്റന്റ്
ടിനു സ്രെമിച്ച വിദേശിയുടെ പേര് എനിക്കറിയില്ല ....അങ്ങിനെ ഉണ്ടെന്നു എഴുതിയ ഭിഷഗോരഗ്രന്ഥങ്ങള്‍ വായിച്ചിട്ടുമില്ല ....പക്ഷെ എനിക്കറിയാം മുതിര്‍ന്നവര്‍ പറയാതെ പറഞ്ഞ ....ബാക്കി വച്ച ആചാരങ്ങളിലൂടെ.അതെ അറിവിനെ ...വഴിമാറി പോയ അറിവിനെ .....(മഞ്ഞള്‍ കൊണ്ട് ദൈവത്തെ വിഷവിമുക്ത മാക്കുന്ന ) ഭുഖതോടെ നോക്കുമെങ്കിലും ഞാന പൈത്രെകതെ സ്നേഹിക്കുന്നു .....അഭിമാനിക്കുന്നു.പക്ഷെ മഞ്ഞള്‍ ഉപയോഗിക്കണേ പാടുള്ളൂ അതിനെ കുറിച്ച് ഒരു വിഭാഗം പറയണോ അറിവുണ്ടെന്ന് നടിക്കണോ പാടില്ല എന്ന നിയമം നിലവിലിരിക്കെ ....ഞാന്‍ ആ നിയമത്തിന്റെ നല്ല നടപ്പ് താമപത്രം എന്റെ പുന്യമായീ കരുതവേ.......ഞാന്‍ എങ്ങിനെ തെളിവുകള്‍ തരും .......
എങ്കില്‍ മിണ്ടാതെ പോകൂ എന്നു പറയരുത് .
താങ്കളുടെ ലേഖനങ്ങള്‍ കുളത്തില്‍ വീഴുന്ന കല്ല് പോലെയന്നു .....അതിന്റെ അലയിലക്കങ്ങളില്‍ നീഗുന്ന ഒരു കുഞ്ഞില മാത്രാമനു ഞാന്‍ .പ്രതീക്ഷ ഈതെങ്കിലും ഒരു കുഞ്ഞുറുമ്പ് ഈ ഇലയില്‍ കയറി മറുപുറം കടക്കും എന്നു മാത്രം .തിരുത്തി തരിക തിരുത്താനുള്ള മനസോടു തന്നെ ചോദ്യം ചോദിക്കുന്നതും .
താന്ത്രിക മതത്തിന്റെ ...ഖജുരാഹോ ശില്പത്തിന്റെ ആ രീതിയിലുള്ള ഒന്നുമല്ല .....അതിനും മുന്‍പ് പാടാനും മോഹിനിയായിരിക്കാനും അവളെ പഠിപ്പിക്കുന്ന കാലതെകുരിച്ചന്നു പറഞ്ഞത് .

sandu പറഞ്ഞു...

വിശദീകരിക്കാന്‍ കഴിയുമോന്ന് സ്രെമിക്കുന്നു .എന്റെ അറബി പെണ്‍ സുഹ്രേതു ഒരിക്കല്‍ ചോദിച്ചു നിങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ പരിപലിക്കപെടുന്നവര്‍ അല്ല അല്ലെ എന്നു !!!
ലളിതമെന്നു പറയാവുന്ന മേക് അപ്പ്‌ പോലും ഉപയോഗിക്കാതെ നിങ്ങള്‍ നടക്കുന്നു ....അഥവാ ഉപയോഗിച്ചാല്‍ തന്നെ തിരിച്ചറിയാത്ത വിധം എന്നു വാശി പുലര്‍ത്തുന്നു .ഞങ്ങള്‍ എങ്ങിനെ നിന്നാല്‍ തിരിഞ്ഞു നോക്കാന്‍ ആള്‍ ഉണ്ടാവില്ല .അറിയഞ്ഞിട്ടല്ല ലോകത്തെ പുതു ഫാഷന്‍ താരങ്ങള്‍ കൊച്ചു ഗ്രാമ പെന്കൊടിക്ക് പോലും അറിയാം......പക്ഷെ പൈലട്ടവാന്‍ പഠിക്കുമ്പോഴും എന്ന തേച്ചു കുളിച്ചു തുളസി കതിര്‍ ചൂടണം .....ചന്ദ്രനില്‍ പോയീ വന്നാലും വഴിപാടും നോമ്പും നോക്കണം ഭാരതീയ മോഡേണ്‍ യുവതിക്ക് .ചുണ്ടില്‍ ചുവന്ന ചായം .....ഒരുങ്ങല്‍ അതൊക്കെ വില്ലതി തന്നെ ഇപ്പോഴും.അതെ ഞങ്ങള്‍ സംരക്ഷിക്കപെണ്ടാവര്‍ അന്നെന്നു കരുതുന്ന സമൂഹത്തില്‍ ആയതു കൊണ്ടാന്നു പരിപാലിക്ക പെടനമെങ്കില്‍ എന്തെല്ലാം വേണ്ണം എന്നു നിങ്ങള്ക്ക് അറിയാം .സംരക്ഷിക്കലന്നു പരിപലനതെക്കള്‍ നന്നെന്നു ഞങ്ങളുടെ പുരുഷന്മാര്കും .
അവളുടെ കണ്ണിലൂടെ അല്‍ ജസീറയില്‍ തിരഞ്ഞെടുപിലേക്ക് പെണ്ണുങ്ങള്‍ പോകുന്ന വാര്‍ത്ത‍ കണ്ടു ....ശരിയന്നു എത്രമേല്‍ ആകര്‍ഷകമല്ലാത്ത വിധം സ്വയം ഒരുങ്ങുന്ന അന്നും പെണ്ണും .സത്യം അതിലും ക്രൂരമാണ് ...ഉപയോഗിക്കപെടുകയന്നു .....വിചിത്രമായ ഉപയോഗം .
അവരും അതിലേക്കു നടന്നു നീങ്ങുകയകം ......നമ്മള്‍ കുറച്ചു കൂടി പഴക്കമുള്ള പൈത്രേകം ഉള്ളത് കൊണ്ട് അവിടെ എത്തി നില്കുന്നു .
പഴയ പരിപാലിക്ക പെട്ടിരുന്ന കാലത്തേ കുറിച്ചന്നു പറഞ്ഞത് .ആന്നു പെണ്ണ് ഉടുത്തൊരുങ്ങി വീണ മീട്ടിയും നടനമാടിയും സരസ യയിരുന്നും ആന്നിനെ വില്ലോടിപ്പിച്ചും മത്സരിപ്പിച്ചും തിരങ്ങേടുതിരുന്നു .പൂമലയുമയീ നിന്നെയോ അല്ല നിന്നെയോ ...പിന്നെ എന്നൊക്കെ നടന്ന കാലം .വിശപടങ്ങിയ സിഹത്തിന്റെ മടിയര്‍ന്ന ആലസ്യം പുരുഷനും ഉള്ളതിനാല്‍ ആകാം അവള്‍ക് വേണ്ടി സ്വത്തു നോക്കുന്നവന്‍ വീരനവണ മായിരുന്നു. അവളെ രസിപ്പിക്കാന്‍ കഴിവുള്ളവന്‍ ആകണമായിരുന്നു .സ്തീയുടെ തിരസ്കാരം അവനെ ഷണ്ഡന്‍ ആക്കുമെന്ന പേടി ഉണ്ടായിരുന്ന കാലം .അതില്ലാതിരിക്കാന്‍ അവള്‍ക് പുത്രാ കമെഷ്ടി യാഗവും ദൈവ സംബര്കവും അനുവദിച്ചിരുന്ന കാലം .അതിനു കാറ്റു ,സുര്യന്‍ ,വായു ,ആത്മാവ് ....എന്നൊക്കെ പേരിട്ട കാലം .

sandu പറഞ്ഞു...

കുടികലരുകള്‍

ശിവനെന്ന ഭാരതീയനുമയീ സതിയുടെ കൂടികലരല്‍ .......(അറിവുണ്ടെങ്കിലും ആന്നു മര്യാദയ്ക്ക് വസ്ത്രം ധരിക്കാന്‍ മടിയായിരുന്നു വന്നു തോന്നുന്നു ) അനുനയിപ്പിക്കാന്‍ വിട്ട ദേവ കന്യകള്‍ വശീകരിച്ചതോ വശീകരിക്ക പെട്ടതോ അല്ലായിരുന്നു തെറ്റ് ....അതില്‍ മക്കളുണ്ടായി പോയീ എന്ന തായിരുന്നു ഗോത്രാചാരം വെടിയാന്‍ കൂട്ടാകാത്ത ഭാരതീയനെ വിട്ട്ടു ആര്യന്റെ ആടംബരത്തിലേക്ക് തിരിച്ചു പോയീ മുലപ്പാല്‍ വറ്റും മുന്‍പേ .വിസ കൊടുക്കാത്തത് കൊണ്ടാകാം അച്ഛന്റെ മക്കള്‍ ഇവിടെ വളര്‍ന്നു .ഇനി ആണ് വന്നു കൂടികലര്‍ന്നത്‌ ....ഗാന്ധര്‍വം ആയും കാറ്റായും കടലായും...എത്രയോ അതില്‍ പാവം ശകുന്തള മാത്രം കേസ് പറഞ്ഞു ജയിച്ചു .രാജപുത്രിമാരുടെ മുഗള്‍ രജകന്‍ മാരുമായുള്ള വിവാഹം .
സ്ത്രീയെ ഒരു ഗോത്ര സ്വത്തു ആയോ ഗോത്രതിനുള്ളില്‍ ഉള്ളവര്‍ മാത്രം വിവാഹം കഴിക്കണമെന്ന പിടിവാശി യും ഇല്ലാതിരുന്നത് കൊണ്ടാകാം ....എല്ലാ മതങ്ങള്കും തയ്വേരുകള്‍ ഉണ്ടായതു ഇവിടെ (ഒരു കാരണം )ഇത് പുരാണം പറയേണ്ട ഷ്ടലം അല്ല എന്നു അറിയാം അതിശയോക്തി മാറ്റി നിറുത്തിയാല്‍ അതില്‍ എന്തെകിലും സത്യം കാണും എന്നു കരുതുന്നത് കൊണ്ട് മാത്രം പറയുന്നു
ഇവിടെ പറയാവോ എന്നറിയില്ല ആധുനിക മനുഷ്യന്‍ ആഫ്രിക്കയില്‍ അല്ല ഏഷ്യയില്‍ ആന്നു ഉണ്ടായതെന്ന് വിശ്വസിക്കുന്ന ശാസ്ത്രഞ്ജര്‍....അവര്‍ വിപരീത ദിശയില്‍ സഞ്ചരിച്ചു ലോകമെങ്ങും പടര്ന്നതവം എന്നു കരുതുന്നില്ലേ (ഹോമോ ഏറെക്ടുസ്)അപ്പോള്‍ .......{{{{ ലോകത്തെ എല്ലാ സ്ഥലങ്ങളുമായി പ്രാചീന കാലം മുതല്‍ക്കേ വ്യപാരബന്ധങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യ എന്തുകൊണ്ട് സ്വന്തമായി കടല്‍യാത്ര ചെയ്യാനോ വ്യാപാരം ചെയ്യാനോ ശ്രമിച്ചില്ല? അതുപോലെ ചൈന. സ്വന്തമായി ഒരു മതില്‍ തന്നെ കെട്ടി പരമ്പര്യ രീതികള്‍ക്ക് കടുകിട മാറ്റം വരുത്താതെ ജീവിക്കാന്‍ ശ്രമിച്ചതിന്റെ സൈക്കോളജി രൂപപെട്ടത്‌ എങ്ങിനെയിരിക്കും? }}}}}......

sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sandu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചിന്തകന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
bright പറഞ്ഞു...

@ ചിന്തകന്‍

മുകളില്‍ സഞ്ചാരിക്കു കൊടുത്ത മറുപടി നിങ്ങള്‍ക്കും ബാധകമാണ്.പോസ്റ്റിനേക്കുറിച്ച് ഒന്നും പറയാനില്ലെങ്കില്‍ നിങ്ങളുടെ ആ പരസ്യം സ്വയമങ്ങ് ഡിലീറ്റ് ചെയ്യാനുള്ള മാന്യത കാണിക്കുക.

ചിന്തകന്‍ പറഞ്ഞു...

ബ്രൈറ്റ്
താങ്കളുടെ ആവശ്യത്തെ ഞാൻ മാനിക്കുന്നു.

MKERALAM പറഞ്ഞു...

bright
you are not giving URL or Open id option for posting comments. Is it deliberate or an omission.

suraj::സൂരജ് പറഞ്ഞു...

1. Worldwide data on human populations support this hypothesis,in countries with a higher prevalence of infectious diseases, people report a tendency toward greater sexual restrictiveness, and these cultures are also have more conservative and traditional values, both sexual and otherwise. അതായത് കൂടുതല്‍ രോഗസാദ്ധ്യതയുള്ളിടത്ത് ആളുകള്‍ കൂടുതല്‍ യാഥാസ്ഥികരായിരിക്കും എന്നര്‍ത്ഥം.


ഉയർന്ന സാംക്രമികരോഗസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ആളുകൾ “യാഥാസ്ഥിതികർ” ആകുന്നത് വെറും co-incidental association ആയിക്കൂടേ ? ഇന്ത്യയിൽ പാന്റ്സ് ധരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വയറ്റിൽ ക്യാൻസർ ഡയഗ്നോസ് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. രണ്ടും കൂട്ടിക്കെട്ടി,പാന്റ്സ് കൂടുതൽ ധരിക്കുന്ന ആളുകളുള്ളിടത്ത് വയറ്റിലെ ക്യാൻസറും വർദ്ധിക്കും എന്ന് അടിച്ചു വിട്ടാൽ ?

ഇവിടെ താങ്കൾ അസോസിയേഷനുകളെയെല്ലാം എടുത്ത് causality ആക്കി വിളമ്പുകയാണ്.


2. Collectivistic value systems are defined, by ethnocentric attitudes, adherence to existing traditions, behavioral conformity, and neophobia.Individualistic values are defined by higher levels of inter group contact, encouragement of innovation, tolerance for idiosyncratic behavior, and neophilia.


കളക്റ്റിവിസം/ഇൻഡിവിജ്വലിസം എന്ന വർഗ്ഗീകരണം എന്ത് ശാസ്ത്രീയാടിസ്ഥാനത്തിലാണ് നിർവചിച്ചിരിക്കുന്നത് ? encouragement of innovation, tolerance for idiosyncratic behavior എന്നതൊക്കെ എങ്ങനെ ഒരു ശാസ്ത്ര പരീക്ഷണങ്ങളിൽ അളക്കും ? ഇതിനു ഗ്രേഡ് നിശ്ചയിച്ചത് arbitrary ആയിട്ടാണോ ?


ബ്രൈറ്റ് ഈ ലേഖനത്തിലുടനീളം അവലംബിച്ചിരിക്കുന്നത് Corey Fincher-Mark Schaller പഠനമാണെന്ന് മനസ്സിലായി. അതിൽ Schaller അവലംബിച്ചിരിക്കുന്നത് Hofstede (2001), Suh et al. (1998), Gelfand et al. (2004), Kashima & Kashima (1998) എന്നിങ്ങനെ നാലു measure of collectivism/indivisualism പഠനങ്ങളാണ്.

ഫിഞ്ചർ-ഷാളർ പഠനത്തിൽ അതുവിവരിക്കുന്ന ഭാഗത്തുതന്നെ സുന്ദരൻ ഉഡായ്പ്പ് മണക്കുന്നുണ്ട്.
പ്രസ്തുത പഠനത്തിൽ നിന്ന്

Given that our pathogen prevalence indices were computed based on contemporary geopolitical boundaries, we had to exclude from our analyses several of the individualism/collectivism values reported by these prior researchers. Kashima & Kashima (1998), Suh et al. (1998) and Gelfand
et al. (2004) reported values for both East andWest Germany, a distinction not made by our pathogen prevalence indices. Similarly, our indices did not distinguish between Frenchspeaking and German-speaking Switzerland, for which Gelfand et al. reported separate scores. Gelfand et al. also reported separate values for White versus Black South Africans—a nongeographical
distinction that cannot be sensibly mapped onto our pathogen prevalence indices. We excluded both of these values from our analyses. Hofstede reported separate values for three former Yugoslavian nations (Croatia, Serbia and Slovenia;

ലേഖനം : Pathogen prevalence predicts human cross-cultural variability in individualism/collectivism. Corey L. Fincher, Randy Thornhill, Damian R. Murrayand Mark Schaller. Proc. R. Soc. B (2008) 275, 1279–1285. doi:10.1098/rspb.2008.0094


3. a.വെളുത്ത തൊലിക്ക് സത്യത്തില്‍ കറുത്ത തൊലിയെ അപേക്ഷിച്ചു ഒരു മേല്‍കൈ ഉണ്ട് എന്ന് കരുതേണ്ടിവരും.
എന്ത് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ?

b.കറുത്തവര്‍ഗ്ഗക്കാര്‍ പോലും കൂട്ടത്തില്‍ കറുപ്പുനിറം കുറഞ്ഞ തൊലി സൌന്ദര്യ ലക്ഷണമായി കണക്കാക്കുന്നുണ്ട്.
ഇത് എപ്പോ സ്ഥാപിച്ചെടുത്തു ?

c.അതിനു കാരണം വെളുത്ത തൊലിയാണ് മികച്ചത് എന്ന വിശ്വാസം സമൂഹം അടിച്ചേല്‍പ്പിച്ചതു കൊണ്ടല്ല,മറിച്ചു കൂടുതല്‍ സാധ്യതയുള്ള കാരണം വെളുത്ത തൊലിയില്‍ നിറവ്യത്യാസങ്ങള്‍ കൂടുതല്‍ പ്രകടമായി കാണാം എന്നാണെന്നു തോന്നുന്നു.

ആദ്യം പറഞ്ഞ ആ probable causeനെ ("വെളുത്ത തൊലിയാണ് മികച്ചത് എന്ന വിശ്വാസം സമൂഹം അടിച്ചേല്‍പ്പിച്ചതു") refute ചെയ്യുന്ന വല്ല പഠനവും ഉണ്ടോ ? രണ്ടാമത്തെ കൺക്ലൂഷൻ സ്ഥാപിക്കുന്ന പഠനങ്ങൾ ഏതൊക്കെ ?

LinkWithin

Related Posts with Thumbnails