2010, നവംബർ 10, ബുധനാഴ്‌ച

ഒരു ഊഹാധിഷ്ഠിത ചരിത്ര വായന...

കഴിഞ്ഞ പോസ്റ്റ്‌ അവസാനിപ്പിച്ചത് ഈ ഒരു സാങ്കല്പിക കഥയിലായിരുന്നു.


ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിചിത്രമായ ഒരു 'കള്‍ട്ട്' അഥവാ ഒരു വിശ്വാസ കൂട്ടായ്മ ഉണ്ടാകുന്നു.ഇത് തുടങ്ങിവച്ച നേതാവിനേക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെങ്കിലും അയാള്‍ സാമന്യത്തിലധികം അറപ്പുള്ള അഥവാ കൂടുതല്‍ വൃത്തിബോധമുള്ള (കൈവിട്ടുപോയ ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ള ഒരാള്‍ ‍.ഒരു പക്ഷേ നമ്മള്‍ ഇപ്പോള്‍ obsessive compulsive disorder (OCD) എന്ന് വിളിക്കുന്ന പ്രശ്നം?) ആളായിരിക്കാം എന്ന് ഊഹിക്കാം.കാരണം ഇവരുടെ വിചിത്രമായ ആചാരങ്ങളെല്ലാം അമിതമായ വൃത്തിബോധത്തില്‍  ഊന്നിയുള്ളതായിരുന്നു.ഇവര്‍ പുറത്തുനിന്നു അവിടെ വന്നവരാണോ അതോ അവിടെത്തന്നെയുള്ള ആളുകളായിരുന്നോ എന്നതും തല്‍കാലം വിഷയമല്ല.ചിലപ്പോള്‍ അവര്‍ സ്വയം സമൂഹത്തിനു പുറത്തു പോയതായിരിക്കാം-(അമേരിക്കയിലെ അമിഷ്‌ വിഭാഗക്കരെപ്പോലെ), അല്ലെങ്കില്‍ വിചിത്രമായ ആചാരങ്ങളുമായി നടക്കുന്ന ഈ 'asocial' മനുഷ്യരെ മറ്റുള്ളവര്‍ പുറത്താക്കിയതുമായിരിക്കാം.എന്തായാലും മറ്റുള്ളവരുമായി ഇടകലരാന്‍ ഇഷ്ടപ്പെടാതെ അന്തര്‍മുഖരായി ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ‍. ചുറ്റുമുള്ള സാധാരണ ജനങ്ങള്‍ക്ക്‌ ഈ കോമാളികളുടെ ആചാരങ്ങളില്‍ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല.കാരണം ഈ വിചിത്ര മനുഷ്യര്‍ എഴുതി സൂക്ഷിച്ച കഥകളിലും മറ്റും മറ്റുള്ളവര്‍ ഇവരുടെ ആചാരങ്ങളെയും വിചിത്രമായ ആരാധന രീതികളെയും തടസ്സപ്പെടുത്തുന്ന ദുഷ്ടന്മാരായാണ് കാണിച്ചിരിക്കുന്നത്. ഈ ആളുകള്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള മേന്മ നാം സങ്കല്‍പ്പിക്കുന്നില്ല.സമൂഹത്തിനു പുറത്തു ജീവിക്കുന്ന യാതൊരു പരഗതിയും മേല്‍ഗതിയും ഇല്ലാത്ത ഒരു ന്യൂനപക്ഷം.വേണമെങ്കില്‍ അല്പം ബുദ്ധി കുറവാണ് എന്നുപോലും കരുതാം.അവരുടെ വിചിത്ര ആചാരങ്ങള്‍ അപ്രകാരമാണല്ലോ.ഇനി ഏതാനും ആയിരം വര്‍ഷങ്ങള്‍ നമുക്ക് ഈ കള്‍ട്ടിനെ പിന്‍തുടരാം.അനേകം തലമുറകള്‍ക്കു ശേഷം ഈ കള്‍ട്ടിന്റെ അവസ്ഥ എന്തായിരിക്കും?ഈ അസമൂഹ്യ (asocial) ന്യൂനപക്ഷത്തിന് എന്തു സംഭവിച്ചിരിക്കാം?
 
---------------------------------------------------------------------------------------------------------------------------
ഈ കഥ ഇവിടെ നില്‍ക്കട്ടെ....നമുക്ക് അതിനു മുന്‍പ് മനുഷ്യനെ ബാധിക്കുന്ന മഹാമാരികളേയും പകര്‍ച്ചവ്യാധികളേയും കുറിച്ച് അല്പം ചര്‍ച്ച ചെയ്യാം.ഒരു നീണ്ട അമുഖം.(അതിനു കാര്യമുണ്ട്.)


ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നമ്മുടെ പൂര്‍വ്വികര്‍ കൃഷിയും മൃഗവളര്‍ത്തലുമായി ഒരിടത്തു തന്നെ സ്ഥിര താമസം തുടങ്ങുന്നത്.(ഓ.ടി:മനുഷ്യന്‍ ആദ്യം കൃഷി തുടങ്ങിയത് ഭക്ഷണാവശ്യത്തിനു വേണ്ടിയല്ല മറിച്ച് ധാന്യങ്ങള്‍ പുളിപ്പിച്ച് മദ്യമുണ്ടാക്കാനായിരുന്നത്രെ...!!!..) എന്തായാലും മനുഷ്യന്റെ  പുരോഗതിയും അധോഗതിയും തുടങ്ങുന്നത് കൃഷി തുടങ്ങുന്നതോടു കൂടിയാണ്. ചിത്രം നോക്കുക. (Sex at Dawn: The Prehistoric Origins of Modern Sexuality -Christopher Ryan & Cacilda Jetha എന്ന പുസ്തകത്തില്‍ നിന്ന്....


ഏതാണ്ടെല്ലാ പകര്‍ച്ചവ്യാധികളും നമ്മളെ ബാധിച്ചുതുടങ്ങുന്നത് കൃഷിയും മൃഗവളര്‍ത്തലുമായി ഒരിടത്തു തന്നെ സ്ഥിര താമസം തുടങ്ങുന്നതു മുതലാണ്.ജീവിക്കുന്ന പരിസരങ്ങളില്‍ തന്നെ വിസര്‍ജ്ജനം ചെയ്യുന്നതും(മറ്റൊരു മൃഗവും വാസസ്ഥലത്തിനടുത്തു വിസര്‍ജ്ജിക്കാറില്ല.സുകുമാര്‍ അഅഴീക്കോടിന്റെ പഴയ 'കൂട്ടില്‍ വിസര്‍ജ്ജിക്കുന്ന ജീവി' പ്രയോഗം ഓര്‍ക്കുക.) മൃഗങ്ങളുമായുള്ള കൂടുതല്‍ സമ്പര്‍ക്കവും പ്രശ്നം മുന്‍പില്ലാത്ത വിധം കൂടുതല്‍ ഗൌരവതരമാക്കി.മനുഷ്യനില്‍ കാണുന്ന ഏതാണ്ടെല്ലാ പകര്‍ച്ചവ്യാധികളും മൃഗജന്യമാണ്.

ഉദാഹരണങ്ങള്‍ ‍....Measles-------Cattle (rinderpest)
                         TB----------------Cattle
                         Smallpox-------Cattle(cow pox)
                         Flu----------------Pigs and ducks
                         Malaria----------Birds?
                         Lassa fever----Rodents?
                        Typhus-----------Rats


മനുഷ്യന്‍ വളര്‍ത്തുന്നതോ അല്ലെങ്കില്‍ മനുഷ്യനുമായി ഇടപഴകുന്ന ജീവികളോ നമുക്ക് തരുന്ന രോഗങ്ങളുടെ ഒരു  ലിസ്റ്റ് അമ്പരപ്പിക്കുന്നതാണ്.... Plagues and peoples (William.H.McNeill) എന്ന പുസ്തകത്തില്‍നിന്ന്....

                        Poultry------------------26
                       Rats and mice--------32
                       Horse--------------------35
                       Pig------------------------42
                        Sheep and goats--- 46
                        Cattle--------------------50
                        Dog----------------------65


ഈ രോഗങ്ങളില്‍ മലേറിയ(കൊതുക് മാത്രം ഏകദേശം 300 അസുഖങ്ങള്‍ വഹിക്കുന്നുണ്ടത്രെ.)പോലുള്ളവ എല്ലാ കാലങ്ങളിലും ആളുകളെ ബാധിക്കുമെങ്കിലും ചിലവ കുറച്ചുകാലം അപ്രത്യക്ഷമായതിനുശേഷം പെട്ടന്ന് യാതൊരു മുന്നറിയിപ്പുമില്ലതെ പ്രത്യക്ഷപ്പെട്ട് ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് വളരെ കനത്ത ആള്‍നാശം വരുത്തി വീണ്ടും അപ്രത്യക്ഷമാകും.ഇതിനെ നാം പകര്‍ച്ചവ്യാധി  അഥവാ epidemic എന്ന് വിളിക്കുന്നു.(ഇംഗ്ലീഷില്‍ പലപ്പോഴും പ്ളേഗ് എന്നും പറയാറുണ്ട്,പ്ളേഗ് എന്ന പേരില്‍ വേറൊരു പകര്‍ച്ചവ്യാധി ഉണ്ട്.എലിച്ചെള്ളുകളില്‍നിന്നു പകരുന്ന bubonic plague.) ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചാല്‍ ഏറെക്കുറെ ആ സമൂഹത്തിലെ എല്ലാവരെയും ബാധിക്കുകയും പ്രതിരോധ ശേഷി ഉള്ളവരെ ഒഴിച്ചു ബാക്കിയുള്ളവരെ കൊല്ലുകയും ചെയ്യും.പക്ഷേ അതോടെ രോഗാണുവിന് നിലനില്‍ക്കാന്‍ വേണ്ടത്ര ജനസംഖ്യ ആ സമൂഹത്തില്‍ ഇല്ലാതാവുകയും താല്‍കാലികമായി ആ സമൂഹത്തില്‍നിന്നു അത് അപ്രത്യക്ഷമാകുകയും ചെയ്യും.വീണ്ടും ജനസംഖ്യ വര്‍ദ്ധിച്ചു നിര്‍ണ്ണായകമായ നിലയിലെത്തിയാല്‍ വീണ്ടും അടുത്ത റൌണ്ട് കൂട്ടമരണം വരവായി.ഒരു പ്രത്യേക പ്രദേശത്ത് ഇങ്ങനെ പതിവായി കണ്ടുവരുന്ന പകര്‍ച്ചവ്യാധികളെ endemic (infection is maintained in the population without the need from external inputs.) എന്ന് വിളിക്കുന്നു.

-----------------------------------------------------------------------------------------------------------------------------

അപ്പോള്‍ നമ്മുടെ പൂര്‍വ്വികരുടെ മരണ കാരണങ്ങള്‍ എന്തൊക്കെയായിരിക്കാം?എല്ലാവര്‍ക്കും മരിക്കാന്‍ ഓരോരോ കാരണങ്ങളുണ്ടെങ്കിലും,നായാടികളായ ജനത മരിച്ചിരുന്നത് ഏറെയും പരിക്കുകളോ അതിന്റെ ഫലമായുണ്ടാകുന്ന സങ്കീര്‍ണ്ണതകളോ മൂലമായിരുന്നു.പിന്നെ കുറെ പേര്‍ വല്ല പുലി പിടിച്ചോ വല്ല പെണ്ണിന് വേണ്ടിയുള്ള കശപിശകള്‍ക്കിടയില്‍ ആരെങ്കിലും തല്ലികൊല്ലുന്നതോ ഒക്കെയുണ്ടാകും.സ്ത്രീകള്‍ അധികവും പ്രസവത്തോടനുബന്ധിച്ചാണ് മരിച്ചിരുന്നത്.(പ്രസവം സ്ത്രീള്‍ക്ക് വളരെ അപകടം പിടിച്ചതായിരുന്നു.(എന്റെ വീണ്ടും ദൈവത്തിന്റെ വികൃതികള്‍ എന്ന പോസ്റ്റ്‌ നോക്കുക.) പ്രായമായി മരിക്കുന്നവര്‍ കുറവായിരുന്നു എന്നര്‍ത്ഥം.നായാടി സമൂഹങ്ങള്‍ ഒരേ സ്ഥലത്ത് കൂടുതല്‍ തങ്ങാത്തതുകൊണ്ടും മൃഗങ്ങളുമായുള്ള സമ്പര്‍ക്കം തീരെക്കുറവായതുകൊണ്ടും (ഒരു പക്ഷേ നായ ഒഴിച്ച്)പകര്‍ച്ചവ്യാധികള്‍ തീരെ ഇല്ലായിരുന്നു എന്നുതന്നെ പറയാം.(മലേറിയ പക്ഷേ അന്നും പ്രശ്നമായിരുന്നിരിക്കാം.മലേറിയയെ പ്രതിരോധിക്കാനുള്ള ജനിതക മാറ്റങ്ങള്‍ ‍-sickle cell trait പോലുള്ളവ- അതാണ് കാണിക്കുന്നത്.) പിന്നെ വ്യത്യസ്ത ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധം കുറവായതും രോഗപകര്‍ച്ചയെ തടഞ്ഞിരുന്നു.പിന്നീട് കൃഷി ഒക്കെയായി ഒരേ സ്ഥലത്ത് അനേകം മൃഗങ്ങളുമായി സഹവാസം തുടങ്ങുന്നതോടു കൂടിയാണ് പകര്‍ച്ചവ്യാധികളും അതില്‍നിന്നുള്ള മരണങ്ങളും മനുഷ്യനെ ബാധിക്കാന്‍ തുടങ്ങിയത്.ചിത്രം നോക്കുക.ആന്റീബയോട്ടിക്കുകളുടെ കണ്ടുപിടുത്തം വരെ അതായിരുന്നു അവസ്ഥ.(Spencer Wells ന്റെ  Pandora's seed:The unforeseen cost of civilization എന്ന പുസ്തകത്തില്‍ നിന്ന്.)


അപ്പോള്‍ പണ്ടത്തെ ആളുകളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം എത്രയായിരുന്നു?ഈജിപ്ഷ്യന്‍ മമ്മികള്‍ മുതല്‍ പഴയ ശ്മശാനങ്ങള്‍ വരെ പരിശോധിച്ചതില്‍നിന്നും മനസ്സിലാക്കാവുന്നത്,ഈ അടുത്ത കാലം വരെ ശരാശരി ആയുസ്സ് ഒരു 30-35 വയസ്സായിരുന്നു എന്നാണ്.അറുപതു വയസൊന്നും കടക്കുന്നവര്‍ ഇല്ല എന്നുതന്നെ പറയാം.ഇപ്പോഴത്തെ തുര്‍ക്കിയില്‍ പെടുന്ന Catal Huyunk (ഇത് വളരെ നനായി ജീവിച്ചിരുന്ന ഒരു  കാര്‍ഷിക സമൂഹമായിരുന്നു ~ 6000BC) ലെ ഒരു പൊതുശ്മശാനത്തിലെ പര്യവേഷണങ്ങളില്‍നിന്നു കിട്ടിയ ഡാറ്റ പ്രകാരമുള്ള ഈ ഗ്രാഫ് നോക്കൂ.( Christopher Willis ന്റെ Plagues:their origin,history and future എന്ന പുസ്തകത്തില്‍ നിന്ന്.) 


ചിത്രത്തില്‍നിന്നു ഒരു കാര്യം മനസിലാക്കാം.കുട്ടികളുടെ മരണനിരക്ക് ഞെട്ടിപ്പിക്കുന്നതാണ്.കുട്ടികളില്‍ നാല്‍പതു ശതമാനം പേരും ബാല്യം കടക്കുന്നില്ല.ആ ഘട്ടം കടന്നു കിട്ടിയാല്‍ യുവാക്കളുടെ സ്ഥിതി അല്പം ഭേദമാണ്.വയസ്സന്മാര്‍ എന്ന് പറയവുന്നവര്‍ ഒന്നോ രണ്ടോ ശതമാനം മാത്രം.ഇനി ഒരു താരതമ്യത്തിനു ആധുനിക കാലത്തെ ആയുസ്സിന്റെ ഗ്രാഫ് കൂടി നോക്കൂ...വാക്സിനേഷനുകള്‍ക്കും മറ്റു പൊതുജനാരോഗ്യ നടപടികള്‍ക്കും ശേഷമുള്ള അവസ്ഥയാണ്‌ ഈ ഗ്രാഫില്‍ കാണുന്നത്.


പണ്ട് വസൂരി,പോളിയോ,ഡിഫ്ത്തീരിയ, ടെറ്റനസ്സ്,ടൈഫോയ്ഡ് എല്ലാം എത്ര മാരകങ്ങളായിരുന്നു എന്നതിന്റെ തെളിവാണ് ഇത്.(വാക്സിനേഷനുകള്‍ക്കെതിരെ ഇപ്പോഴും സമരം നയിക്കുന്നവരുടെ കണ്ണ് തുറക്കാന്‍ വേണ്ടികൂടിയാണ് ഈ ചിത്രങ്ങള്‍ ‍.പിന്നെ 'പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന' പൂര്‍വികരുടെ ആരോഗ്യത്തെ ഓര്‍ത്തു പുളകം കൊള്ളുന്നവര്‍ക്കും.ഇപ്പോള്‍ നമ്മള്‍ ജീവിതശൈലീ രോഗം എന്നൊക്കെ വിളിക്കുന്ന ആ സാധനം മിക്കവാറും നമ്മുടെ  വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെയും അതുവഴി നമ്മുടെ മികച്ച ആരോഗ്യത്തിന്റേയും ലക്ഷണങ്ങളാണ് എന്നത് ഒരു വിരോധാഭാസമായി തോന്നാം.ഈ ജീവിതശൈലി രോഗങ്ങള്‍ മധ്യവയസ്സിനു ശേഷം പ്രത്യക്ഷപ്പെടുന്നതാണ്.മിക്കവാറും അതിനു മുന്‍പുതന്നെ വല്ല വയറിളക്കമോ ക്ഷയമോ ഒക്കെ പിടിച്ചു ചത്തു പോകുന്നവന് എന്ത് ജീവിതശൈലി രോഗം?The effect of cholesterol on heart tissue was the least of their problems.അധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായം കൊണ്ട് ജീവന്‍ കിട്ടിയവരാണ് ഇപ്പോള്‍ ആതിനെ പരിഹസിക്കുന്നത്. പാലം കടന്നാല്‍ കൂരായണ എന്ന് കേട്ടിട്ടില്ലെ?)


അവരെ പൂര്‍ണമായും കുറ്റം പറയാനും പറ്റില്ല. നമ്മള്‍ പകര്‍ച്ചവ്യാധി എന്ന് വിളിക്കുന്ന ആ സാധനം ഇപ്പോള്‍ ആരിലും തീരെ മതിപ്പുണ്ടാക്കില്ല.എന്തിന് ഇപ്പോള്‍ ഹെയ്ത്തിയില്‍ ഒരു പകര്‍ച്ചവ്യാധി ഉണ്ടല്ലോ.ഏതാനും ദിവസം പത്രത്തില്‍ വാര്‍ത്ത‍ വരുന്ന,വളരെ കുറച്ചു ആളുകള്‍ മരിക്കുന്നതാണ് (ഇപ്പോഴത്തെ കണക്ക് 300 പേര്‍ ‍.)പകര്‍ച്ചവ്യാധി എന്ന് പലര്‍ക്കും ധാരണയുണ്ടാകും.മോഡേണ്‍ മെഡിസിന്റെ ഗുണം.ആളുകള്‍ക്ക് ഇപ്പോള്‍ ഇന്‍ഫെക്ഷന്‍ എന്ന് പറഞ്ഞാല്‍ പോലും തമാശയാണ്.ഒരു സംഭവകഥ പറയാം.ലോകത്ത് ആദ്യമായി പെന്‍സിലിന്‍ ചികിത്സാര്‍ത്ഥം ഉപയോഗിച്ചത് 1942 ലാണ്.ആദ്യത്തെ രോഗി ആല്‍ബര്‍ട്ട് അലക്സാണ്ടര്‍ എന്ന ഒരു പോലീസുകാരന്‍. ഇദേഹത്തിന് ഒരു റോസച്ചെടിയുടെ മുള്ള് മുഖത്ത്‌ പോറി ഒരു മുറിവുണ്ടാകുന്നു.രണ്ടു മാസത്തിനുശേഷം മുഖം പഴുത്തളിഞ്ഞ നിലയില്‍ ഒരു കണ്ണ് നഷ്ട്ടപ്പെട്ട്  മരണം നിശ്ചയമായ അവസ്ഥയിലാണ് ഇദേഹത്തിന്റെ മേല്‍ പെന്‍സിലിന്‍ പരീക്ഷിക്കുന്നത്.വേണ്ടത്ര മരുന്ന് ലഭ്യമല്ലാത്തതുകൊണ്ട് ഇദേഹത്തിന്റെ മൂത്രം ശേഖരിച്ചു അതില്‍നിന്നും വീണ്ടും പെന്‍സിലിന്‍ വേര്‍ത്തിരിച്ചെടുത്തായിരുന്നു ചികിത്സ.വളരെ അത്ഭുതകരമായിരുന്നു ഫലം.രോഗി രക്ഷപ്പെടും എന്ന അവസ്ഥയെത്തിയപ്പോള്‍ , അഞ്ചാം ദിവസം പെന്‍സിലിന്‍ തീര്‍ന്നുപോയി.രോഗി മരിച്ചുപോയി.വീണ്ടും ഒരു മാസം കൂടി നരകിച്ച ശേഷം.ആന്റിബയോട്ടിക്ക് അല്ലെങ്കില്‍ പെന്‍സിലിന്‍ എന്നു കേട്ടാല്‍ ബഹുരാഷ്ട്ര കുത്തക എന്തോ നാലണയുടെ എലി പാഷാണം പൊതിഞ്ഞ് അമിത വിലക്ക് വില്‍ക്കുന്നതാണ് എന്ന മട്ടില്‍ ''അയ്യേ''പറയുന്ന 'നാച്ചുറല്‍ 'ചികിത്സയുടെ ആളുകള്‍ മനസ്സിലാക്കാത്ത കാര്യമാണ്,വെറും അറുപതു വര്‍ഷം മുന്‍പുള്ള അവസ്ഥയായിരുന്നു ഇത്,ഒരു ചെറിയ പോറല്‍ മൂലം ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ മൂലം ഒരാള്‍ മരിക്കുക.അതും മാസങ്ങളോളം വേദന തിന്ന് നരകിച്ച ശേഷം.Death from a purposeless malevolence of some bacteria,and this happened in our life time.


ഇനി ഈ രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കടക്കുന്ന മാര്‍ഗ്ഗങ്ങളും കൂടി ഒന്ന് നോക്കാം.പ്രധാനമായും നാലു തരത്തിലാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതും പടരുന്നതും.ഒന്നാമത്തെ മാര്‍ഗം വളരെ അടുത്ത, 'ഇന്റിമേറ്റ്' ആയ ബന്ധത്തില്‍ കൂടി ഒരു ശരീരത്തില്‍നിന്നു നേരിട്ടു മറ്റൊരു ശരീരത്തിലേക്ക് കടക്കുക.ഉദാഹരണം.. ലൈംഗിക രോഗങ്ങള്‍ .‍രണ്ടാമത്തെ മാര്‍ഗം വായുവിലൂടെയോ അല്ലെങ്കില്‍ സാധാരണ സ്പര്‍ശനത്തിലൂടെയോ പകരുക.ഉദാഹരണം... ഇന്‍ഫ്ളുവെന്‍സ എന്ന ഫ്ലൂ.'ഇന്റിമേറ്റ്' അല്ലെങ്കിലും വളരെ അടുത്ത ഇടപഴകല്‍ രോഗപകര്‍ച്ചക്ക് ആവശ്യമാണ്.മൂന്നാമത്തെ രീതി വല്ല കൊതുക്, പ്രാണി ചെള്ളുകള്‍ ഇവയുടെ ശരീരത്തില്‍ കയറി ലക്ഷ്യത്തിലെത്തുക.മലേറിയ,പ്ളേഗ്,ടൈഫസ് എന്നിവ ഉദാഹരണങ്ങള്‍ ‍.നാലാമത്തെ രീതി ഭക്ഷണതിലൂടെയോ വെള്ളത്തിലൂടെ പകരുക.ഉദാഹരണം. കോളറ,ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ്.പിന്നെ വൃത്തിഹീനമായ പരിസരങ്ങളില്‍ തക്കം പാര്‍ത്തിരുന്നു പിടികൂടുന്ന അസുഖങ്ങളുമുണ്ട്.ഉദാഹരണം..ടെറ്റനസ്സ്.

------------------------------------------------------------------------------------------------------------------------------

ഇനി പുരാതന ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം എങ്ങിനെയായിരുന്നു?പുരാതന ഇന്ത്യയില്‍ ഉണ്ടായ പകര്‍ച്ചവ്യാധികളേക്കുറിച്ച് നമുക്ക് കാര്യമായ രേഖകളൊന്നുമില്ല.(ലോകത്തിന്റെ മറ്റുഭാഗങ്ങളിലും രേഖകളുടെ  സ്ഥിതി വളരെയൊന്നും മെച്ചമല്ലെങ്കിലും അല്പം ഭേദമായിരുന്നെന്നു പറയാം.) ബ്യുബോണിക് പ്ളേഗിനെക്കുറിച്ച് ഭാഗവതത്തില്‍ സൂചനയുള്ളതായി പറയുന്നു.പൊതുവേ ചരിത്രം എഴുതി സൂക്ഷിക്കുന്ന പാരമ്പര്യം ഇല്ലാത്തതും,ഇനി എഴുതിയാല്‍ തന്നെ രോഗത്തെയോ രോഗലക്ഷണങ്ങളേയോ സൂചിപ്പിക്കാതെ എല്ലാം ദൈവകോപം എന്ന് ഒതുക്കുന്നതുമാകാം.പിന്നെ എവിടെനിന്നോ വന്ന് ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് പണക്കാരനെന്നോ പാവപെട്ടവനെന്നോ സദാചാരിയെന്നോ ദുരാചാരിയെന്നോ വ്യത്യാസമൊന്നുമില്ലാതെ സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളെയും കൊന്നൊടുക്കുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ച്  എന്തെഴുതാന്‍?അവരുടെ അറിവിനും ധാരണകള്‍ക്കുമെല്ലാം അപ്പുറത്താണല്ലോ മഹാമാരികളുടെ ഭീകരത.


ചുരുങ്ങിയത് ഒരു മൂവായിരം കൊല്ലം മുന്‍പെങ്കിലും ഇന്ത്യയിലും ചൈനയിലും വസൂരിയെപറ്റി അറിവുണ്ടായിരുന്നതായി കരുതാം.AD 400 ല്‍ ഉണ്ടായ ഒരു വസൂരിബാധയെക്കുറിച്ചു രേഖകളുണ്ട്.അല്‍ ബറൂണി (973-1048) ലങ്കയില്‍ നിന്നു വീശുന്ന കാറ്റില്‍നിന്നാണ് വസൂരി വരുന്നത് എന്ന് പറയുന്നുണ്ട്.അപ്പോള്‍ അക്കാലത്ത് വസൂരി ചൈനയില്‍നിന്നു ലങ്ക വരെ എത്തിയിരുന്നു എന്ന് ഊഹിക്കാം.ഇന്ത്യ,ചൈന,ടിബറ്റ്‌ എന്നിവിടങ്ങളില്‍ ശീതളാദേവി(the cool godess)എന്ന പേരില്‍ വസൂരി ഒരു ദൈവമായി ആരാധിക്കപ്പെട്ടിരുന്നു. ചുവന്ന നിറത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്ന ഈ ദേവി തെക്കെ ഇന്ത്യയില്‍ മാരിയമ്മന്‍ എന്നാണ് അറിയപ്പെടുന്നത്.എല്ലാവര്‍ക്കും ഒരിക്കലെങ്കിലും വസൂരി പിടിപെടുന്നത്ര വ്യാപകമായിരുന്നു ഇന്ത്യയില്‍ ഈ അസുഖം‍.'നടപ്പുദീനം' എന്ന വാക്കില്‍നിന്നു തന്നെ ഇതിന്റെ സാധാരണത്വവും രോഗത്തെ മെരുക്കുന്നതില്‍ വൈദ്യ ശാസ്ത്രത്തിനുണ്ടായിരുന്ന നിസ്സഹായതയും മനസ്സിലാക്കാം.ഇതിന്റെ ഭീകരതയും,ചികിത്സയില്ലായ്മയും മൂലം ഇതൊരു രോഗം എന്നതിനേക്കാള്‍ ദേവിയുടെ വിളയാടല്‍ എന്ന രീതിയിലാണ്‌ വസൂരിയെ കരുതിയിരുന്നത്. വസൂരി വിതക്കുന്നതും അത് മാറ്റുന്നതും എല്ലാം അമ്മ തന്നെ എന്ന് വിശ്വാസം.


(ഓ.ടി:രോഗത്തിന്റെ പ്രധാന ലക്ഷണം കടുത്ത പനി (ചൂട്) ആയതുകൊണ്ട് തീ കത്തിക്കുന്നതിനും പാചകം ചെയ്യുന്നതിനും ഈ അസുഖത്തിന് വിലക്കുണ്ട്.മാത്രമല്ല രോഗിയുടെ ശരീരത്തിലെല്ലാം ചെറിയ കുരുക്കള്‍ പൊങ്ങുന്നതുകൊണ്ട് കടുക് വറുക്കുന്നതു പോലുള്ള കാര്യങ്ങള്‍ പ്രത്യേകം നിരോധിക്കപ്പെട്ടിട്ടുമുണ്ട്.(സാമ്യതാനിയത്തിന്റെ (homeopathic magic) ഉദാഹരണം. അതേക്കുറിച്ച് ഞാന്‍ മുന്‍പ് ഒരു പോസ്റ്റില്‍ എഴുതീട്ടുണ്ട്.) ശീതളാദേവിയോടൊപ്പം ആരാധിക്കുന്ന മറ്റൊരു ദേവതയാണ് ഘണ്ടാകര്‍ണ്ണന്‍.(വസൂരിയെക്കുറിച്ച് ഒരു ട്രിവിയ..ലോകത്തിലെ അവസാനത്തെ വസൂരി മരണം-ജാനറ്റ്‌ പാര്‍ക്കര്‍ --- സെപ്റ്റംബര്‍ 11--1978.)


അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം, ഇന്ത്യയിലും ചൈനയിലും മറ്റും വസൂരിക്കെതിരെ ഒരു തരം പ്രതിരോധ ചികിത്സാരീതി നില നിന്നിരുന്നു.വസൂരി കുരുക്കളില്‍നിന്നു എടുക്കുന്ന ചലം ശരീരത്തില്‍ ഒരു മുറിവുണ്ടാക്കി അതില്‍ തേച്ചു പിടിപ്പിക്കുക(Variolation). ഈ മാര്‍ഗം വളരെ ഫലപ്രദമാണ് എന്ന് സൂചനകളുണ്ട്.( 0.5-2 % death, compared with 20-30 % for natural smallpox.) ചൈനയില്‍ വൃണങ്ങളില്‍നിന്നെടുക്കുന്ന വസ്തു ഉണക്കിപ്പൊടിച്ച് മൂക്കില്‍ വലിക്കുകയായിരുന്നു ചെയ്തിരുന്നത്.എന്നാല്‍ രസകരമായ ഒരു കാര്യം ഇന്ത്യയിലെ ഏറ്റവും പഴയ വൈദ്യഗ്രന്ഥങ്ങളായ ചരക സംഹിതയിലും സുശ്രുത സംഹിതയിലും മസൂരിക രോഗത്തെക്കുറിച്ച് അതൊരു നിസ്സാര രോഗമാണ് എന്നമട്ടില്‍ വെറുതെ സൂചിപ്പിച്ചിട്ടേയുള്ളൂ.Variolation എന്ന പ്രതിരോധമാര്‍ഗ്ഗത്തേക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല.ഇത്ര ഭയങ്കരമായ ഒരു അസുഖത്തെ അവര്‍ നിസ്സാരമാക്കി വിട്ടതെന്തുകൊണ്ടാകും?ഒരു സാധ്യത എനിക്ക് തോന്നുന്നുണ്ട്.(ഈ പോസ്റ്റ്‌ വായിച്ച ശേഷം ഒരു plausible ഊഹം പറയുന്ന ആള്‍ക്ക് ഒരു സമ്മാനം.:-))


മറ്റു പ്രധാന പകര്‍ച്ചവ്യാധികള്‍ക്കും നാം ദൈവങ്ങളെ കല്പിച്ചു കൊടുത്തിട്ടുണ്ട്‌. ജ്വരം(പനി) പോലും ഒരു ദേവതയാണ്.മലേറിയ ആയിരിക്കാം ഉദ്ദേശിക്കുന്നത്.കടുത്ത പനി അതിന്റെ ലക്ഷണമാണല്ലോ.മൂന്ന് കൈകളും മൂന്ന് കാലുകളുമുള്ള ജ്വരത്തിന്റെ (Jwara narayanan) ഒരു പ്രതിമയുടെ ചിത്രം കണ്ടിട്ടുണ്ട്.വേദകാലം മുതല്‍ക്കെ മലേറിയ പോലുള്ള അസുഖങ്ങളുടെ വിവരണങ്ങളുണ്ട്.സുശ്രുതന്‍ (100BC) മലേറിയയുടെ ലക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്.അഥര്‍വ വേദത്തില്‍ മഴക്കാലത്തും ധാരാളം പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളിലും ഈ അസുഖം കാണാമെന്ന് പറയുന്നുണ്ട്.ഇംഗ്ലീഷിലും മലേറിയ(mal'aria - bad air) എന്ന വാക്ക് തന്നെ ഈ അസുഖം ചതുപ്പുകളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലുമാണ് കൂടുതല്‍ കാണപ്പെടുക എന്ന് സൂചിപ്പിക്കുന്നുണ്ട്. 


കോളറ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ endemic (പതിവായി കണ്ടു വരുന്നത്- infection is maintained in the population without the need from external inputs.) ആയിരുന്നു എന്നു കരുതുന്നു.അതുകൊണ്ട് കോളറ ദൈവത്തെ ചുറ്റിപ്പറ്റി വളരെ വിപുലമായ ഒരു 'കള്‍ട്ട്' തന്നെയുണ്ട്.Cult of goddess Kali.കാളി എന്നാല്‍ കറുപ്പുനിറമുള്ളവള്‍ എന്നര്‍ത്ഥം.കാളിയെ കറുപ്പ് നിറത്തിലാണ് ചിത്രീകരിച്ചു കാണാറുള്ളത്.(കോളറ ബാധിച്ചവരുടെ തൊലി കറുപ്പ് നിറമാകും എന്നതായിരിക്കാം കാരണം.) കോളറ പതിവായി പ്രത്യക്ഷപ്പെട്ടിരുന്ന ഗംഗാതടങ്ങളിലാണ്‌ ഈ കള്‍ട്ട് ഉത്ഭവിച്ചതും വികസിച്ചതും.ഇപ്പോഴും ഏറ്റവും കൂടുതല്‍ കാളി ഭക്തര്‍  ഉള്ളതും ബംഗാളിലാണല്ലോ.1817-1824 കാലഘട്ടത്തില്‍ ചൈനയിലും ജപ്പാന്‍ ,ബാഗ്ദാദ്‌,സിറിയ എന്നിവിടങ്ങളിലൊക്കെ പടര്‍ന്നു പിടിച്ച ഏഷ്യാറ്റിക്ക് കോളറയുടെ തുടക്കം1817ലെ കുംഭമേളയില്‍നിന്നായിരുന്നു.ഇന്ത്യയില്‍ മാത്രം10,000 ബ്രിട്ടീഷുകാര്‍ മരിച്ചതായി പറയുന്നു.


ഇനി നമ്മുടെ സാങ്കല്പിക കഥയിലേക്ക് വരാം.അന്നത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തേക്കുറിച്ച് ന്യായമായ ചില അനുമാനങ്ങളിലെത്താം.ഇതുവരെ പറഞ്ഞതിന്റെ ഒരു Recap‌.ശരാശരി ആയുര്‍ ദൈര്‍ഘ്യം ഒരു 30-35 വയസ്സ് മാത്രം.വയസ്സന്‍ എന്ന് വിളിക്കവുന്നവര്‍ വല്ല ഒന്നോ രണ്ടോ ശതമാനം മാത്രം.കുട്ടികള്‍ ഭൂരിഭാഗവും അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ മരിച്ചു പോകുന്നു.(ബ്രിട്ടീഷ്‌ ഇന്ത്യയില്‍ വെള്ളക്കാരുടെ ഏറ്റവും വലിയ ഒരു പ്രശ്നം അവരുടെ കുട്ടികളുടെ ഉയര്‍ന്ന മരണനിരക്കായിരുന്നത്രെ.ബംഗാള്‍ പ്രസിഡന്‍സിയില്‍ 1860-1869 കാലഘട്ടത്തില്‍ അഞ്ചു വയസ്സിനു താഴെയുള്ളവരുടെ മരണ നിരക്ക് ആയിരത്തിന് 148 ആയിരുന്നു. ഇംഗ്ളണ്ടില്‍ അത് ആയിരത്തിന് 68 മാത്രവും.) വിദേശ ആക്രമണകാരികള്‍ വഴിയും തുറമുഖ പട്ടണങ്ങളിലും കാരവന്‍ റൂട്ടുകളിലും കച്ചവടക്കാര്‍ വഴിയും ഇവിടെയെത്തുന്ന പകര്‍ച്ച വ്യാധികള്‍ മൂലം,രോഗം ബാധിക്കുന്നവരില്‍ ഏതാണ്ട് 25 മുതല്‍ 50 ശതമാനം വരെ ആളുകളും നോക്കിനില്‍കെ ഇല്ലാതാകുന്നു.(''കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍'' എന്ന വരികള്‍ക്ക് സാധാരണ പറയുന്ന തത്വചിന്താപരമായ അര്‍ത്ഥമല്ല സത്യത്തില്‍ കവി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ഇതുപോലുള്ള ഒരു ലോകത്താണ് നേരത്തെ പറഞ്ഞ 'കള്‍ട്ട്' ഉണ്ടാകുന്നത്.അമിതമായ അറപ്പുള്ള അഥവാ കൂടുതല്‍ വൃത്തിബോധമുള്ള - കൈവിട്ടുപോയ ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ള ഒരു നേതാവും അയാളുടെ അനുയായികളും.ഒരു പക്ഷേ നമ്മള്‍ ഇപ്പോള്‍ obscessive compulsive disorder (OCD) എന്ന് വിളിക്കുന്ന പ്രശ്നം ഉള്ള ആളായിരിക്കാം ഈ സംഘത്തിന്റെ സ്ഥാപകന്‍.കാരണം അത്രമാത്രം അമിതമായ വൃത്തിബോധത്തില്‍ ഊന്നിയുള്ളതായിരുന്നു അവരുടെ വിചിത്രമായ ആചാരങ്ങളെല്ലാം.


ഈ കഥയിലെ 'കള്‍ട്ട്' ബ്രാഹ്മണമതമാണെന്ന് മിക്കവരും ഊഹിച്ചു കാണും.അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്ന പോയിന്റ്‌ ഇതാണ്.ഈ വിചിത്രവിശ്വാസക്കാരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ തീരെ കുറവായിരിക്കും.അതുപോലെ മറ്റുജനങ്ങളേക്കാള്‍ ഇവര്‍ക്ക് ആയുസ്സും കൂടുതലായിരിക്കും.ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വിശ്വാസത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ ഭാഗമായി സ്വയം അനുസരിക്കുന്ന ഒരു quarantine അല്ലെങ്കില്‍ ഒരു ആശുപത്രിയിലെ aseptic ward ല്‍ കഴിയുന്നപോലുള്ള ഇവരുടെ ജീവിതരീതിയില്‍ നിന്ന് ന്യായമായും ഊഹിക്കാവുന്ന കാര്യമാണ് ഇത്.ഇപ്പോള്‍ ഗവണ്‍മെന്റ് പരസ്യം ചെയ്യുന്ന കാര്യം-രോഗബാധ കുറക്കാന്‍ ജനസമ്പര്‍ക്കം കുറക്കുക എന്ന കാര്യം ജീവിതകാലം മുഴുവന്‍ അനുഷ്ഠിക്കുന്നതു മൂലം ഉണ്ടായ മരണനിരക്ക് കുറവും ആയുസ്സ് കൂടുതലുമുള്ള അവസ്ഥയാണ്‌ ബ്രാഹ്മണരെ സവര്‍ണരാക്കിയതും അവരെ മുന്നിലെത്തിച്ചതും എന്നാണ് എന്റെ തിയറി.അല്ലെങ്കില്‍ നോക്കുക..നേരത്തെ വിവരിച്ച രോഗപകര്‍ച്ചാ മാര്‍ഗ്ഗങ്ങളില്‍ ഒരുപക്ഷേ വല്ല പ്രാണികള്‍ വഴി പകരുന്നതല്ലതെ വേറെ ഏതു മാര്‍ഗത്തിലൂടെ അവര്‍ക്ക് അസുഖം വരും?ഭക്ഷണം,വെള്ളം,സ്പര്‍ശനം എല്ലാം രോഗാണുക്കള്‍ക്ക് മുന്നില്‍ അടഞ്ഞ വാതിലുകളാണ്.മറ്റു മനുഷ്യരുമായി സമ്പര്‍ക്കം തീരെ കുറവ്.ഇനി ഏതെങ്കിലും മൃഗജന്യ രോഗങ്ങള്‍ പകരുമെന്നു വച്ചാല്‍ പശു ഒഴിച്ച് വേറൊരു ജീവിയുമായി ബന്ധമില്ല.


(ഒരു രസം ശ്രദ്ധിച്ചിട്ടുണ്ടോ?ശതാഭിഷേകം -ആയിരം പൂര്‍ണചന്ദ്രന്മാരെ കാണല്‍ എന്ന എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കല്‍ ആദ്യമൊക്കെ കേരളത്തിലെ നമ്പുതിരിമാരുടെ ചടങ്ങായിരുന്നു.എണ്‍പത്തിനാല് വയസ്സാണ് അവരുടെ ദീര്‍ഘായുസ്സ്.എന്നാല്‍ ഈ ബ്രാഹ്മണരുടെ പുറംലോകത്തേക്കുള്ള ബന്ധങ്ങളുടെ ഇടനിലക്കാരനായിരുന്ന, ബ്രാഹ്മണാചാരങ്ങളുടെ മിമിക്രി കാട്ടി ഒരു പാതി നമ്പൂതിരിയായി കഴിയുന്ന നായര്‍ അറുപതാം പിറന്നാളാണ് ആഘോഷിച്ചിരുന്നത്.താരതമ്യേന നമ്പൂതിരിമാരേക്കാള്‍ കൂടുതല്‍ ഇന്‍ഫെക്ഷനുകള്‍ അവര്‍ക്കുണ്ടായിരുന്നു എന്നാണോ ഇത് കാണിക്കുന്നത്?നായര്‍ക്കും താഴെയുള്ളവര്‍ ഇതൊന്നും ആഘോഷമാക്കഞ്ഞത് അവര്‍ക്ക് അത്രയൊന്നും ആയുസ്സുണ്ടായിരുന്നില്ല എന്നതിന് തെളിവാണോ? Maybe it's nothing,but curious isn't it?)


നമ്മുടെ വിഷയത്തിലേക്ക് വന്നാല്‍ ‍,എന്തായാലും ഈ കള്‍ട്ട് ആദ്യകാലത്ത് തീരെ പോപ്പുലര്‍ ആയിരുന്നില്ല എന്ന് ഈ വിചിത്ര മനുഷ്യര്‍ എഴുതി സൂക്ഷിച്ച കഥകളും മറ്റും വിശ്വസിക്കാമെങ്കില്‍ അതില്‍നിന്ന് നമുക്ക് ഊഹിക്കാം.കാരണം കഥകളിലെല്ലാം ലോക്കല്‍ ആളുകള്‍ ഇവരുടെ ആചാരങ്ങളെയും വിചിത്രമായ ആരാധന രീതികളെയും ഒട്ടും മാനിക്കാത്ത,തടസ്സപ്പെടുത്തുന്ന ദുഷ്ടന്മാരായാണ് കാണിച്ചിരിക്കുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇവരുടെ ദൈവങ്ങളെയും ആചാരങ്ങളെയും പിന്തുടരാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതാണ്.(ഇപ്പോഴും അതിനു മാറ്റമൊന്നും വന്നിട്ടില്ല.ഞങ്ങളും അവരുടെ കൂട്ടത്തില്‍ പെട്ടവരാണ്,ഞങ്ങള്‍ക്കും അവരുടെ ദൈവങ്ങളെ പ്രാര്‍ത്ഥിക്കാന്‍ അവസരം വേണമെന്ന് പറഞ്ഞു സമരങ്ങള്‍ വരെ നടന്നിട്ടുണ്ട്.)


ഇവരുടെ വിചിത്രമായ പ്രാര്‍ത്ഥനകള്‍ (അവരതിനെ വേദങ്ങള്‍ എന്നാണ് വിളിക്കുന്നത്‌.) കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നൊക്കെ എഴുതിവയ്ക്കണമെങ്കില്‍ ചിലരെങ്കിലും ഒളിച്ചുനിന്നു അതൊക്കെ കേള്‍ക്കാനും അനുകരിക്കാനും ശ്രമിച്ചിരുന്നു എന്ന് അനുമാനിച്ചുകൂടെ?പക്ഷേ എന്തിന് ?ലോക്കല്‍സിന് എന്തുകൊണ്ട് ആ മനംമാറ്റം?നമ്മള്‍ സവിശേഷമായ യാതൊരു  കഴിവുമില്ല എന്ന് നമ്മള്‍ അനുമാനിച്ച ആ വേദമതക്കാരെങ്ങിനെ സമൂഹത്തില്‍ മേല്‍കൈ നേടി?My argument is,the conquest happened with no thought out,long term goal in mind. 'സവര്‍ണ്ണഫാസിസ്റ്റ്‌' തുടങ്ങിയ വാദങ്ങള്‍ ശരിയായേക്കില്ല,അഥവാ മറ്റൊരു രീതിയിലും കാര്യങ്ങള്‍ വിശദീകരിക്കാം എന്നര്‍ത്ഥം.മറ്റൊന്ന് ജ്ഞാനം വരേണ്യവര്‍ഗ്ഗത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയതല്ല, മറിച്ച് ഈ പ്രത്യേക സാഹചര്യത്തില്‍ അറിവ് കുറച്ച് പേരിലേക്കോ ഒരു പ്രത്യേക ജാതിയിലേക്കോ ഒതുങ്ങിപോയതായിരിക്കാം എന്നും അനുമാനിക്കാം.ആ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാം.പക്ഷേ ഒരു ശരിയായ വില്ലനില്ലാത്ത ഈ കഥ പലര്‍ക്കും സുഖിക്കാന്‍ സാധ്യതയില്ല.'Brahmin bashing' ഇല്ലാതെ എന്തോന്ന് പ്രാചീന ഭാരത ചരിത്രം?


ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും പോലുള്ളവ എല്ലാ തരം വിശ്വാസികളെയും ഒരു പോലെയാണോ ബാധിക്കുക എന്ന ചോദ്യം തന്നെ 'പൊളിറ്റികലി കറക്റ്റ്' അല്ല ചിലര്‍ക്ക്.ഒന്നുകില്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പ്, അല്ലെങ്കില്‍ എല്ലാ മതങ്ങളും ഒരേപോലെ ശരി.എല്ലാം ഒരേ സത്യത്തിലേക്കുള്ള വ്യത്യസ്തങ്ങളായ പാതകള്‍ ‍.ഒരു മതത്തിനും മേല്‍കൈ ഇല്ല.പിന്നെ ന്യൂനപക്ഷം വരുന്ന ബ്രാഹ്മണര്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ശാരീരികമായി അടിച്ചൊതുക്കി മേല്‍കൈ നേടി.ഇതൊക്കെയാണ് ശരിയായ പാഠങ്ങള്‍ .മറിച്ചുള്ളതൊക്കെ ചിന്താകുറ്റമാണ് (thought crime).അങ്ങിനെ ആലോചിക്കാന്‍പോലും പാടില്ല.(ന്യൂനപക്ഷമായ 'ബ്രാഹ്മണനെന്ന തട്ടിപ്പുകാരന്‍' ഇങ്ങനെ ഓരോ തിട്ടൂരങ്ങള്‍ ഇറക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ കൈയെവിടെ,മാങ്ങ പറിക്കാന്‍ പോയോ എന്നൊന്നും ചോദിക്കരുത്.അതൊക്കെ ചിന്താകുറ്റമാണ്.) എനിക്ക് എന്തായാലും ഇതുപോലുള്ള ചിന്താകുറ്റങ്ങള്‍ ഇഷ്ടമാണ്.അതുകൊണ്ട് ഞാന്‍ മാര്‍ട്ടിന്‍ ലൂതറുടെ നിയമമാണ് പിന്തുടരുന്നത്.Pecca fortiter..!!.. (Sin bravely).If you're going to make a mess of things anyway, you might as well do so boldly, confidently, with a little bit of energy and imagination, rather than timidly, fearfully, half-halfheartedly. അത് അരോചകമായി തോന്നുന്നവര്‍ക്കായി ഒരു കണ്‍ഫ്യൂഷ്യസ് വചനം.''It is the mark of an educated mind to be able to entertain a thought without accepting it.'' അതുകൊണ്ട് തുടര്‍ന്നു വായിക്കാം:-)


Disclaimer: ഇതൊരു ഗോക്രി മോഡല്‍ ആ.ഭാ.സ മേന്മയെ വിളംബരം ചെയ്യുന്ന പോസ്റ്റല്ല.Showing that something is possible doesn't necessarily mean it did happen.Don't tell me...I know.എന്നു കരുതി അങ്ങനൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച പോലും പാടില്ല എന്നില്ലല്ലോ.ബ്രാഹ്മണര്‍ രോഗാണുക്കളെയും പകര്‍ച്ചവ്യാധികളേയും പറ്റിയൊക്കെ മനസ്സിലാക്കിയ മഹാ ബുദ്ധിശാലികളാണെന്നും, രോഗബാധ ഇല്ലാതാക്കാനാണ് ആ 'അര്‍ഷ ഭാരത ജ്ഞാനികള്‍ 'അയിത്തം ആചരിച്ചിരുന്നത് എന്നൊന്നും ഇതിനര്‍ഥമില്ല. ഇവരെ'ഋശീശ്വരന്‍മാര്‍ 'എന്നും പറയും.(ഈ 'ഋ' എന്ന അക്ഷരം ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉപയോഗിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു.അത് സാധിച്ചു:-)) പലതരം ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന ആളുകള്‍ ‍.ഭാഗ്യവശാല്‍ ഇതില്‍ ഒരു കൂട്ടരുടെ ആചാരങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ചു അക്കൂട്ടര്‍ക്ക് അല്പം കൂടുതല്‍ ആയുസ്സ് ലഭിക്കാനുള്ള സാഹചര്യങ്ങള്‍നല്‍കി.അത്രയേ ഉള്ളൂ. ഇന്നലെ അബദ്ധമായി തുടങ്ങിയത്,പിന്നെ ആചാരവും,ശാസ്‌ത്രവുമായി മാറിയതായിരിക്കാം.Just dumb luck.


ഡാര്‍വ്വിനിസത്തിന്റെ ഭാഷയില്‍ വേണമെങ്കില്‍ Survival of the fittest എന്ന് പറയാം.അല്ലെങ്കില്‍ പരിണാമശാസ്ത്രത്തില്‍ പറയുന്ന group selection തിയറിയുടെ ഒരു വെര്‍ഷന്‍. (Survival of the fittest എന്നും ബ്രാഹ്മണന്‍ എന്നും അടുത്തടുത്ത വരികളില്‍ വന്നാല്‍ അസ്ഥാനത്ത് തേള് കുത്തിയ മാതിരി ചിലരുടെ ചാട്ടം അറിയാഞ്ഞിട്ടല്ല.വിശദീകരിച്ചിട്ട് പ്രത്യേകം വിശേഷമൊന്നുമില്ലെങ്കിലും ആ പദങ്ങളുടെ അര്‍ഥം ഒരിക്കല്‍ കൂടി.'Fittest' doesn't mean superior in any sense esp. physical or intellectual superiority.It is just that the group that,on average,more disease free, lives longer and leaves more descendants and have more opportunities to shape culture.The general principle is that pestilence have favored certain societies who have certain behavior patterns allowing them to have a vast effect on history.)


See,I told you, that man Darwin, he was a very dangerous man..!!!..His theory just refuses to die,or even keep itself confined to biology.Daniel Dennett calls it “universal acid”—an idea so powerful and corrosive of conventional wisdom that it dissolves all attempts to contain it within biology.Wherever you apply his theory,even to culture or history, it just reduce to dust,all your ideology based 'feel good' theories.


പോസ്റ്റ്‌ തീര്‍ച്ചയായും തുടരും....


"MOST HISTORY IS GUESSING, AND THE REST IS PREJUDICE." Will Durant- Story of civilization
-

92 അഭിപ്രായങ്ങൾ:

Baiju Elikkattoor പറഞ്ഞു...

tracking....

ആല്‍ക്കെമിസ്റ്റ് പറഞ്ഞു...

ഞാനും ട്രാക്കുന്നു ,

ആല്‍ക്കെമിസ്റ്റ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Arun Meethale Chirakkal പറഞ്ഞു...

Kudos Doctor! The kind of service you do, the depth and magnitude of it, by explaining even the most nuanced of science’s theories, brilliant. Hats off to your efforts. Though I’m a regular here, it’s the first time I’m commenting. Way to go, looking eagerly for the posts.

elora പറഞ്ഞു...

tracking.......

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

Very interesting post. വളരെ അര്‍ത്ഥവത്തായ നിഗമനങ്ങള്‍.

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...

എന്നാല്‍ രസകരമായ ഒരു കാര്യം ഇന്ത്യയിലെ ഏറ്റവും പഴയ വൈദ്യഗ്രന്ഥങ്ങളായ ചരക സംഹിതയിലും സുശ്രുത സംഹിതയിലും മസൂരിക രോഗത്തെക്കുറിച്ച് അതൊരു നിസ്സാര രോഗമാണ് എന്നമട്ടില്‍ വെറുതെ സൂചിപ്പിച്ചിട്ടേയുള്ളൂ.Variolation എന്ന പ്രതിരോധമാര്‍ഗ്ഗത്തേക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല.ഇത്ര ഭയങ്കരമായ ഒരു അസുഖത്തെ അവര്‍ നിസ്സാരമാക്കി വിട്ടതെന്തുകൊണ്ടാകും?ഒരു സാധ്യത എനിക്ക് തോന്നുന്നുണ്ട്.

>>>>>>>>>>>> ഊഹമൊന്നും വരുന്നില്ലല്ലോ ഡോക്ടര്‍. ഇത് ഒരു അസുഖം എന്നതിലുപരി ദേവിയുടെ വിളയാട്ടം എന്ന നിലയില്‍ അവര്‍ കരുതിയതുകൊണ്ടാകുമോ?

നന്നായി വായിച്ചു.

Jack Rabbit പറഞ്ഞു...

Good post

എന്നാല്‍ രസകരമായ ഒരു കാര്യം ഇന്ത്യയിലെ ഏറ്റവും പഴയ വൈദ്യഗ്രന്ഥങ്ങളായ ചരക സംഹിതയിലും സുശ്രുത സംഹിതയിലും മസൂരിക രോഗത്തെക്കുറിച്ച് അതൊരു നിസ്സാര രോഗമാണ് എന്നമട്ടില്‍ വെറുതെ സൂചിപ്പിച്ചിട്ടേയുള്ളൂ.Variolation എന്ന പ്രതിരോധമാര്‍ഗ്ഗത്തേക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല.ഇത്ര ഭയങ്കരമായ ഒരു അസുഖത്തെ അവര്‍ നിസ്സാരമാക്കി വിട്ടതെന്തുകൊണ്ടാകും?ഒരു സാധ്യത എനിക്ക് തോന്നുന്നുണ്ട്.

One random thought. Could it be Cowpox affected individuals increasing the herd immunity against small pox ?

Vishwajith / വിശ്വജിത്ത് പറഞ്ഞു...

വളരെ നല്ല നിഗമനങ്ങള്‍ ..ഈ പോസ്റ്റ്‌ ഞാന്‍ എന്റെ ഫേസ്‌ബുക്കില്‍ നിന്ന് ലിങ്ക് കൊടുത്തിട്ടുണ്ട്‌.

യാത്രികന്‍ പറഞ്ഞു...

പതിവ് പോലെ ചിന്ത ജനകീയമായ പോസ്റ്റ്‌. Bright ന്റെ പോസ്റ്റ്‌ കള്‍ കാരണം ഞാന്‍ ഡാര്‍വിന്റെ ബുക്ക്‌ വായിച്ചു തുടങ്ങി. കുറച്ചു കടുപ്പം ആണ്, സാരമില്ല.
ചരകന്‍ എന്ത് കൊണ്ട് വസൂരിയെക്കുരിച്ചു പറഞ്ഞില്ല? പൊതുവേ ഇതൊക്കെ എഴുതിയവന്മാര്‍ ബ്രാഹ്മണര്‍ ആണല്ലോ. അവരുടെ പശുവും ആയുള്ള ചങ്ങാത്തം കാരണം അവര്‍ക്ക് cowpox സാദാരണ വരുന്ന രോഗം ആയിരിക്കും. cowpox പിടിച്ചവനു പിന്നെ smallpox വരാത്തത് കാരണം, അവരെ സംബന്ധിച്ചിടത്തോളം smallpox അത്ര വെല്യ പുള്ളി അല്ല. വല്ല താഴ്ന്ന ജാതിക്കാരന് മാത്രം വരുന്ന അസുഖത്തെക്കുറിച്ച് എഴുതി എന്തിനു വിലയേറിയ താളിയോല പാഴാക്കണം?

suraj::സൂരജ് പറഞ്ഞു...

ഭാവനാത്മകമായ വലിച്ചുനീട്ടൽ !

ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിചിത്രമായ ഒരു 'കള്‍ട്ട്' അഥവാ ഒരു വിശ്വാസ കൂട്ടായ്മ ഉണ്ടാകുന്നു.ഇത് തുടങ്ങിവച്ച നേതാവിനേക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലെങ്കിലും അയാള്‍ സാമന്യത്തിലധികം അറപ്പുള്ള അഥവാ കൂടുതല്‍ വൃത്തിബോധമുള്ള (കൈവിട്ടുപോയ ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ള ഒരാള്‍ ‍.ഒരു പക്ഷേ നമ്മള്‍ ഇപ്പോള്‍ obsessive compulsive disorder (OCD) എന്ന് വിളിക്കുന്ന പ്രശ്നം?) ആളായിരിക്കാം എന്ന് ഊഹിക്കാം.കാരണം ഇവരുടെ വിചിത്രമായ ആചാരങ്ങളെല്ലാം അമിതമായ വൃത്തിബോധത്തില്‍ ഊന്നിയുള്ളതായിരുന്നു.


ഇതിലേക്കാണ് സാധനം വലിച്ചോണ്ടു പോകുന്നതെന്ന് സീരീസിലെ ആദ്യ പോസ്റ്റു കണ്ടപ്പഴേ ഊഹിച്ചു !

ഇതുതന്നെയാണ് മൊത്തത്തിലെ ഇവല്യൂഷനറി സൈക്കോളജിയുടെ കുഴപ്പവും. പൂർണമായും രൂപപ്പെട്ടു കഴിഞ്ഞ behavioural patterns വച്ച് പിറകോട്ട് ഊഹിക്കൽ !

വേദങ്ങൾ - ചുരുങ്ങിയത് ഋഗ്വേദം എങ്കിലും വായിച്ചു നോക്കിയിട്ടാണോ ഈ ബിഹേവിയറിനെ പറ്റി “ഊഹിച്ച”ത് ?

സുശ്രുതനും ചരകനും Poxനെപ്പറ്റി “നിസ്സാരമായി” പറഞ്ഞ് പോയതിന്റെ റെഫറൻസ് എന്താണ് ?

Baiju Elikkattoor പറഞ്ഞു...

"ഇതിലേക്കാണ് സാധനം വലിച്ചോണ്ടു പോകുന്നതെന്ന് സീരീസിലെ ആദ്യ പോസ്റ്റു കണ്ടപ്പഴേ ഊഹിച്ചു !"

:)

ബിജു ചന്ദ്രന്‍ പറഞ്ഞു...

tracking...!

bright പറഞ്ഞു...

@ സൂരജ്‌,

...[[[[[സുശ്രുതനും ചരകനും Poxനെപ്പറ്റി “നിസ്സാരമായി” പറഞ്ഞ് പോയതിന്റെ റെഫറൻസ് എന്താണ് ?]]].....


''Two of the most revered texts,Caraka Samhita and Susruta Samhita,compiled before the fifth century AD made only passing reference to an eruptive disease called masurika(from the
resemblance of the pustule to a lentil,masura) and implied that it was only a minor ailment.''

Colonising the body- state medicine and epidemic disease in nineteenth century India by David Arnold- page125

ഇനി Variolation നെപറ്റി... സി.കെ.ബാബുവിന്റെ ഈ പോസ്റ്റില്‍ സൂരജിന്റെ കമന്റ് നോക്കൂ....

http://babu-c-k.blogspot.com/2008/03/blog-post_11.html

...[[[[പക്ഷെ, ഈ അച്ചുകുത്തു ചരിത്രവും അന്നത്ത്യോ ഇന്നത്തെയോ വ്യവസ്ഥാപിത ആയുര്‍വേദവുമായി യാതൊരു ബന്ധവുമുണ്ടെന്നു പറയാനാവില്ല. ആ കാ‍ലഘട്ടത്തിലെയോ പിന്നിടോ ഉള്ള അയുര്‍വേദ പാഠങ്ങളിലൊന്നും വാക്സിനേഷന്റെ പ്രാഥമിക വിവരണം പോലുമില്ല. ആയുര്‍വേദത്തിന്റെ പരമ്പരാഗത രീതികള്‍ വിട്ട് മറ്റു രീതിയില്‍ ചികിത്സകള്‍ നടത്തേണ്ടീവന്ന ജനവിഭാഗങ്ങളുടെ സംഭാവനയാകാം ഈ പ്രാചിന ഇന്‍ഡ്യന്‍ അച്ചുകുത്ത്.]]]]]].... .

ഇതൊക്കെത്തന്നെയല്ലേ ഞാനും എഴുതിയത്?

പിന്നെ ഈ പോസ്റ്റില്‍ എവിടാ ഞാന്‍ ഇവല്യൂഷനറി സൈക്കോളജിയെപ്പറ്റി പറഞ്ഞത്?

ഡാലി പറഞ്ഞു...

ഒരു ഡിസ്കലിമറിൽ ‘ആഭാസം‘ ഭാസമാകുകയും സംഘി കമ്യൂണിസ്റ്റ് ഒക്കെ ആകുകയും ചെയ്യും എന്നറിയുമ്പോൾ വല്ലത്തൊരു കോൽമയിരൊക്കെയുണ്ട്!! തോട്ട് കൈം എന്നതിനു പകരം ഗൂഡാലോചന എന്നെഴുതാം. ഊഹമാണല്ലൊ ഗമ്പ്ലീറ്റ്

ഇവലൂഷണറി സൈക്കോളജി എന്ന ഉഡായിപ്പ് വച്ച് വംശമഹിമാ സിദ്ധാന്തം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയൊന്നുമല്ല ഡോ:ബ്രൈറ്റ്. യാതൊരു ബന്ധവും ഇല്ലാത്ത കുറേ സർവേകൾ വച്ച് വംശമഹിമാസിദ്ധാന്തം ഉണ്ടാക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടം പിവേർട്ട്സ്. പിവേർട്ടുകളുടെ കഥയൊക്കെ അവർക്കായിരിക്കും ശരിക്കും മനസ്സിലാകുക.

അതൊക്കെ അവിടെ ഇരിക്കട്ടെ. ഈ ഇവലൂഷണറി സൈക്കോളജി ഉഡായിപ്പിനും സാംസ്കാരിക പരിണാമം എന്ന വാക്കിനും തമ്മിൽ എന്താണു ബന്ധം? വെടക്കാക്കി തനിക്കാക്കുക എന്ന ബ്രഹ്മത്തെ മനസ്സിലായ ബ്രാഹ്മണ വൃത്തിയാണോ?

suraj::സൂരജ് പറഞ്ഞു...

.
ബ്രൈറ്റ് മാഷേ,

ഡീറ്റെയിൽ‌സ് Gloss over ചെയ്യാതെ. ഡീറ്റെയിൽ‌സിലാണ് എല്ലാം ;)

ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

“ഇന്ത്യയിലെ ഏറ്റവും പഴയ വൈദ്യഗ്രന്ഥങ്ങളായ ചരക സംഹിതയിലും സുശ്രുത സംഹിതയിലും മസൂരിക രോഗത്തെക്കുറിച്ച് അതൊരു നിസ്സാര രോഗമാണ് എന്നമട്ടില്‍ വെറുതെ സൂചിപ്പിച്ചിട്ടേയുള്ളൂ.”

ഇപ്പോൾ ഇതിനു താങ്കൾ റെഫറൻസ് ഇട്ടത് ഇങ്ങനെ:

''Two of the most revered texts,Caraka Samhita and Susruta Samhita,compiled before the fifth century AD made only passing reference to an eruptive disease called masurika(from the
resemblance of the pustule to a lentil,masura) and implied that it was only a minor ailment.''

Colonising the body- state medicine and epidemic disease in nineteenth century India by David Arnold- page125

എന്റെ കമന്റ് എന്നുപറഞ്ഞ് താങ്കൾ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് Variolation എന്ന അച്ചുകുത്തിനെപ്പറ്റിയാണ് :

“...പക്ഷെ, ഈ അച്ചുകുത്തു ചരിത്രവും അന്നത്ത്യോ ഇന്നത്തെയോ വ്യവസ്ഥാപിത ആയുര്‍വേദവുമായി യാതൊരു ബന്ധവുമുണ്ടെന്നു പറയാനാവില്ല. ആ കാ‍ലഘട്ടത്തിലെയോ പിന്നിടോ ഉള്ള അയുര്‍വേദ പാഠങ്ങളിലൊന്നും വാക്സിനേഷന്റെ പ്രാഥമിക വിവരണം പോലുമില്ല. ആയുര്‍വേദത്തിന്റെ പരമ്പരാഗത രീതികള്‍ വിട്ട് മറ്റു രീതിയില്‍ ചികിത്സകള്‍ നടത്തേണ്ടീവന്ന ജനവിഭാഗങ്ങളുടെ സംഭാവനയാകാം ഈ പ്രാചിന ഇന്‍ഡ്യന്‍ അച്ചുകുത്ത്.”

മസൂരികയുടെ വിവരണവും വാക്സിനേഷന്റെ വിവരണവും തമ്മിലെ വ്യത്യാസമെന്തെന്ന് ഞാനിനി മാഷിനു മനസ്സിലാക്കിത്തരണ്ടല്ലോ.

bright പറഞ്ഞു...

സുശ്രുതനും ചരകനും വസൂരിയെക്കുറിച്ചുള്ള അഭിപ്രായമായിരുന്നല്ലോ തര്‍ക്കം.അതിനുള്ള റഫറന്‍സ് ഞാന്‍ തരുകയും ചെയ്തു.മറിച്ചൊരു അഭിപ്രായം കാണിക്കാനുണ്ടെങ്കില്‍ ആവാം.

Variolation എന്ന അച്ചുകുത്ത് വ്യവസ്ഥാപിതമായ ആയുര്‍വേദത്തില്‍ ഇല്ല എന്ന് താങ്കളും സമ്മതിക്കുന്നു.ഇതിന്റെ കാരണം എന്തായിരിക്കും എന്ന് തോന്നുന്നു?പല ഊഹങ്ങളും പറയാം. ചരകന്റേയും
സുശ്രുതന്റേയും കാലത്ത് ഒരു പക്ഷേ വസൂരി ശരിക്കും ഇത്ര മാരകമല്ലാത്ത അസുഖമായിരുന്നിരിക്കാം.അല്ലെങ്കില്‍ ഒരുപക്ഷേ അക്കാലത്തു മസൂരി ഇന്ത്യയില്‍ എത്തിയിട്ടേ ഉണ്ടാവില്ല.ഞാന്‍ സൂചിപ്പിച്ച
പുസ്തകത്തില്‍ ഈ രണ്ടു സാധ്യതകളും പറയുന്നുണ്ട്.ഞാന്‍ പറയുന്നതും അതിന്റെ ഒരു വേരിയേഷന്‍ മാത്രമാണ്.ചിലപ്പോള്‍ ഈ പുസ്തകങ്ങള്‍ എഴുതിയ ആളുകള്‍ക്ക് മാത്രം വസൂരി ശരിക്കും
നിസ്സാരംതന്നെയായിരുന്നിരിക്കാം.പോസ്റ്റില്‍ പറയുന്ന കാരണങ്ങള്‍ കൊണ്ട്.


ഇനി അച്ചുകുത്ത് എന്തുകൊണ്ട് വ്യാപകമായി കാണുന്നില്ല എന്നാണെങ്കില്‍ ചലം പോലുള്ള വസ്തുക്കളോടുള്ള അറപ്പായിരിക്കാം കാരണം.ബ്രാഹ്മണ്യം പോകും എന്ന് അവര്‍ ഭയന്നിരുന്നതായി
താങ്കളും സൂചിപ്പിക്കുന്നുണ്ട്.എന്റെ വാദം, ഇതെ ബ്രാഹ്മണ്യം സംരക്ഷിക്കാനുള്ള വ്യഗ്രത(അറപ്പ്,തൊട്ടുകൂടായ്മ etc. വൈദ്യവൃത്തി തന്നെ രണ്ടാംതരമായാണ് പരിഗണിച്ചിരുന്നത് എന്ന് ഓര്‍ക്കുക. ) അവര്‍ക്ക് വസൂരിയില്‍നിന്ന് സംരക്ഷണവും കൊടുത്തിരിക്കാം എന്നാണ്.(മറ്റു പകര്‍ച്ച വ്യാധികളില്‍നിന്നും.) ഞാന്‍ പ്രത്യേകമായിട്ടൊന്നും കൂടുതലായി ഊഹിച്ചിട്ടില്ല.താങ്കളടക്കമുള്ളവരുടെ ഊഹത്തിനെ വേറൊരു രീതിയില്‍ കണ്ടു.അത്ര മാത്രം.


കാരണങ്ങള്‍ എന്തുതന്നെയായാലും I have no emotional stakes in any particular theory being right.പ്രധാനപ്പെട്ട കാര്യം ഏതെങ്കിലും ഉത്തരം ഒരിക്കലും ശരിയാവാന്‍ പാടില്ല എന്ന നിര്‍ബന്ധവും
എനിക്കില്ല.


@ ഡാലി,

If you really believe this post is about Evolutionary Psychology,then I am Sigmund Freud,and I have a bridge I will sell to you cheap.

bright പറഞ്ഞു...

സുശ്രുതനും ചരകനും വസൂരിയെക്കുറിച്ചുള്ള അഭിപ്രായമായിരുന്നല്ലോ തര്‍ക്കം.അതിനുള്ള റഫറന്‍സ് ഞാന്‍ തരുകയും ചെയ്തു.മറിച്ചൊരു അഭിപ്രായം കാണിക്കാനുണ്ടെങ്കില്‍ ആവാം.

Variolation എന്ന അച്ചുകുത്ത് വ്യവസ്ഥാപിതമായ ആയുര്‍വേദത്തില്‍ ഇല്ല എന്ന് താങ്കളും സമ്മതിക്കുന്നു.ഇതിന്റെ കാരണം എന്തായിരിക്കും എന്ന് തോന്നുന്നു?പല ഊഹങ്ങളും പറയാം. ചരകന്റേയും
സുശ്രുതന്റേയും കാലത്ത് ഒരു പക്ഷേ വസൂരി ശരിക്കും ഇത്ര മാരകമല്ലാത്ത അസുഖമായിരുന്നിരിക്കാം.അല്ലെങ്കില്‍ ഒരുപക്ഷേ അക്കാലത്തു മസൂരി ഇന്ത്യയില്‍ എത്തിയിട്ടേ ഉണ്ടാവില്ല.ഞാന്‍ സൂചിപ്പിച്ച
പുസ്തകത്തില്‍ ഈ രണ്ടു സാധ്യതകളും പറയുന്നുണ്ട്.ഞാന്‍ പറയുന്നതും അതിന്റെ ഒരു വേരിയേഷന്‍ മാത്രമാണ്.ചിലപ്പോള്‍ ഈ പുസ്തകങ്ങള്‍ എഴുതിയ ആളുകള്‍ക്ക് മാത്രം വസൂരി ശരിക്കും
നിസ്സാരംതന്നെയായിരുന്നിരിക്കാം.പോസ്റ്റില്‍ പറയുന്ന കാരണങ്ങള്‍ കൊണ്ട്.


ഇനി അച്ചുകുത്ത് എന്തുകൊണ്ട് വ്യാപകമായി കാണുന്നില്ല എന്നാണെങ്കില്‍ ചലം പോലുള്ള വസ്തുക്കളോടുള്ള അറപ്പായിരിക്കാം കാരണം.ബ്രാഹ്മണ്യം പോകും എന്ന് അവര്‍ ഭയന്നിരുന്നതായി
താങ്കളും സൂചിപ്പിക്കുന്നുണ്ട്.എന്റെ വാദം, ഇതെ ബ്രാഹ്മണ്യം സംരക്ഷിക്കാനുള്ള വ്യഗ്രത(അറപ്പ്,തൊട്ടുകൂടായ്മ etc. വൈദ്യവൃത്തി തന്നെ രണ്ടാംതരമായാണ് പരിഗണിച്ചിരുന്നത് എന്ന് ഓര്‍ക്കുക. ) അവര്‍ക്ക് വസൂരിയില്‍നിന്ന് സംരക്ഷണവും കൊടുത്തിരിക്കാം എന്നാണ്.(മറ്റു പകര്‍ച്ച വ്യാധികളില്‍നിന്നും.) ഞാന്‍ പ്രത്യേകമായിട്ടൊന്നും കൂടുതലായി ഊഹിച്ചിട്ടില്ല.താങ്കളടക്കമുള്ളവരുടെ ഊഹത്തിനെ വേറൊരു രീതിയില്‍ കണ്ടു.അത്ര മാത്രം.


കാരണങ്ങള്‍ എന്തുതന്നെയായാലും I have no emotional stakes in any particular theory being right.പ്രധാനപ്പെട്ട കാര്യം ഏതെങ്കിലും ഉത്തരം ഒരിക്കലും ശരിയാവാന്‍ പാടില്ല എന്ന നിര്‍ബന്ധവും
എനിക്കില്ല.


@ ഡാലി,

If you really believe this post is about Evolutionary Psychology,then I am Sigmund Freud,and I have a bridge I will sell to you cheap.

ഡാലി പറഞ്ഞു...

അപ്പോ ഇതതല്ലേ സംഭവം?!!
ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന മുൻ‌പോസ്റ്റുകളെ ചിലർ എതിർത്തപ്പോൾ ഇതായിരുന്നല്ലോ താങ്കളുടെ വാദം.
>>>>>
bright said...

മറുപടി ഒരു പോസ്റ്റായി എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.പിന്നെ David Buss ന്റെ റിസർച്ചിനെ ,അഥവാ evolutionary psychology യെ പൊളിച്ചടുക്കാന്‍ ഫെമിനിസ്റ്റുകളും പൊളിറ്റിക്കലി കറക്റ്റ് ബുദ്ധിജീവികളും ആവുന്നതും ശ്രമിച്ചതാണ്/ശ്രമിക്കുന്നുണ്ട്.ഇവരുടെ പ്രശ്നം naturalistic fallacy എന്താണെന്നു അറിയാത്തതാണ്.ഞാന്‍ പോസ്റ്റിലൊരിടത്ത് സൂചിപ്പിച്ചതുപോലെ അക്കാഡമിക് തലങ്ങളില്‍ ഹ്യൂമാനിറ്റീസ് എന്നറിയപ്പെട്ടിരുന്ന സോഷ്യോളജി,ആന്ത്രോപോളജി,സൈക്കാളജി എല്ലാം ഇവലൂഷണറി ബയോളജിയുടെ കീഴിലായിക്കഴിഞ്ഞു.That's the power of Darwin's dangerous idea..!! :-) ഇവിടെയാണെങ്കില്‍ ചിലര്‍ ഡാർവ്വിനിസത്തിന്റെ നടുവൊടിഞ്ഞേ എന്ന് ആര്‍ത്തുവിളിച്ചു നടക്കുകയും ചെയ്യുന്നു:-)<<<
അതൊക്കെ കഴിഞ്ഞപ്പോൾ പെട്ടെന്ന് സാംസ്കാരിക പരിണാമം എന്ന് പറഞ്ഞ് ഇവലൂഷണറി സൈക്കോളജി ഉടായിപ്പ് വിളമ്പിയാൻ മതിയെന്ന് ബോധോദയം വന്നാ.

തന്നെ തന്നെ സിഗ്മഡ് ഫ്രോയിഡിനെ ഒക്കെ കാണുന്നുണ്ട് ഇവിടെ.

ഡാലി പറഞ്ഞു...

ദേ കിടക്കുന്നു താങ്കളുടെ മുറ്റനൊരു കമന്റ് വേറെ.

>>>ഇവിടെ ആദ്യത്തെ തിയറിയാണ് ഫെമിനിസം.രണ്ടാമതെത് evolutionary psychology (EP). EP just take the theory of evolution all the way to it's logical conclusion.Just as our eyes are evolved to solve the problem of seeing brain is an organ evolved to solve certain problems our ancestors encountered,like finding and keeping a suitable mate and create plenty of off springs.ഇതായിരിക്കും കൂടുതല്‍ ശരി എന്ന് സ്വയം തീരുമാനിക്കാം.

ഏതെങ്കിലും വിശ്വാസപ്രമാണങ്ങൾ ശാസ്ത്രത്തിനു പകരം വച്ചപ്പോഴൊന്നും മനുഷ്യന് ഗുണമുണ്ടായിട്ടില്ല.ഉദാഹരണം സ്റ്റാലിന്റെ റഷ്യയില്‍ ലൈസങ്കോവിന്റെ തിയറികള്‍.( Trofim Lysenko) ഒരുപക്ഷേ എല്ലാ ഐഡിയോളജികളുടേയും (religious,political or social)പ്രശ്നം ഇതായിരിക്കാം.optional stopping of critical thinking.വിശ്വാസങ്ങൾക്കനുസരിച്ചു ശാസ്ത്രചിന്ത രൂപപെടുത്തുക.ചെരുപ്പിനനുസരിച്ചു കാല് മുറിക്കുക. അതുപ്രകാരമാണ് നമുക്ക് ഹോമിയോപ്പതിയിൽ വിശ്വാസമുള്ള യുക്തിവാദിയും,സന്തോഷ്‌ മാധവനെ പുച്ഛിക്കുന്ന സായിബാബ ഭക്തനും ബഹുദൈവവിശ്വാസിയെ പരിഹസിക്കുന്ന ഏക ദൈവവിശ്വാസിയും തുലാഭാരം നടത്തുന്നതില്‍ അപാകത കാണാത്ത ശാസ്ത്രജ്ഞനും മറ്റും ഉണ്ടാകുന്നത്.ഇടതുപക്ഷ ചിന്തഗതിയുള്ളവര്‍ക്ക് മനുഷ്യനുണ്ടാകുന്നതുവരെ ഡാര്‍വിന്റെ സിദ്ധാന്തമാണ് ശരി. അവിടന്നങ്ങോട്ട് ഏംഗൽസ്സിന്റെ part Played by Labour in the Transition from Ape to Man ആണ് ശരി.(ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിണാമ പുസ്തകങ്ങള്‍ നോക്കുക.)അതായത് അതുവരെ എതിർത്തുകൊണ്ടിരുന്ന ലാമാർക്കിസം!!(Does it surprise you that very strong opponents of EP are all known 'leftist' scientists?Eg :Stephen Jay Gould.)

“ഇപ്പോള്‍ എന്നെ അനുകൂലിക്കുന്ന ചിത്രകാരന്‍ ,ഞാന്‍ പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ മനുഷ്യന്റെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്താൽ പ്ലേറ്റ് തിരിച്ചുവക്കുന്നത് കാണാം :-)“ <<<

ഈ അവസാന വാചകമല്ലേ ഇപ്പോൾ ഗൂഡാലോചന സിദ്ധാന്തമായി പുറത്ത് വന്നിരിക്കുന്നത്. എന്നട്ടിപ്പോ അത് മുന്നേ പറഞ്ഞ evolutionary psychology അല്ലേ?! അതിനെ തള്ളി പറയാൻ മാത്രം എന്ത് സംഭവിച്ചു?!

ഡാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഡാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
suraj::സൂരജ് പറഞ്ഞു...

ഇതുതന്നെയാണ് ബ്രൈറ്റ് മാഷേ, ആദ്യമേ പറഞ്ഞത്. പൂർണമായ ബിഹേവ്യറൽ stereotype-കൾ വച്ചാണ് ഈ മുളകുത്തിച്ചാടൽ എന്ന്!

ഇത് മുക്കാലും ഉഡായ്പ്പാണ്. ഉഡായ്പ്പാണെന്ന് വല്ലവരും പറയും എന്ന് മുൻ‌കൂട്ടിക്കണ്ടുകൊണ്ടുതന്നെ താങ്കൾ ചില ഡിസ്ക്ലൈമറുകൾ ഈ പോസ്റ്റിന്റെ മൂട്ടിലും ഇടയിലുമായി ധാരാളം തിരുകിയിട്ടുമുണ്ട്. ഇതിൽ emotional stakes ഒന്നും താങ്കൾക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (എന്നുവച്ചാൽ എതിർത്തുവാദിക്കുന്നവർക്ക് ഇമോഷനൽ സ്റ്റേയ്ക്സ് ഉണ്ടെന്നാവും !).

ഇല്ലാത്ത കണക്ഷനുകളെ ചേർത്തു വച്ച് ഉഡായ്പ്പ് തിയറി ഉണ്ടാക്കി അതിനെ ശാ‍സ്ത്രത്തിന്റെ ലേബലിൽ കീച്ചുന്നതിനെയാണ് ഞാൻ ഗോക്രിത്തരം എന്ന് വിളിച്ചത്. ഇതും അതിൽ ഒട്ടുമോശമല്ല.

ഇനി ഓരോ ഉഡായ്പ്പായി താഴറ്റത്തൂന്ന് മുകളിലേക്ക് എണ്ണിപ്പറക്കി വച്ചുതരാം.

താങ്കൾ ഈ പോസ്റ്റിന്റെ കൺക്ലൂഷനിലെത്താൻ കണ്ണും പൂട്ടി assume ചെയ്ത കാര്യങ്ങളും അവയ്ക്കുള്ള മറുപടി/ചോദ്യങ്ങളും :

1. “കൈവിട്ടുപോയ” Behavioural Immune System ഉള്ള ഒരു കൾട്ടായി ആരംഭിച്ചതാണ് ബ്രാഹ്മണിസം.

ഒരു മനുഷ്യസമുദായത്തിലെങ്കിലും ഇങ്ങനൊരു പ്രതിരോധവ്യൂഹ ബിഹേവ്യറൽ അഡാപ്റ്റേഷൻ മൂലം ഒരു കൾട്ടായി നിർദ്ധാരണം ചെയ്യപ്പെട്ടതിനു പഠനത്തെളിവുണ്ടോ ? ഉണ്ടെങ്കിൽ എത്ര വർഷങ്ങൾ വേണ്ടിവരും ഇങ്ങനൊരു അഡാപ്റ്റേഷനൽ അഡ്വാന്റേജ് കാണിക്കുന്ന exclusive “ഗോത്രം/കൾട്ട്” രൂപപ്പെടാൻ ? എങ്ങനെയാണ് അത് Behavioural Immune System-ത്തിന്റെ ഒരു function ആയി measure ചെയ്യുന്നത് ?


2. അമിതമായ വൃത്തിബോധത്തില്‍ ഊന്നിയുള്ളതായിരുന്നു അവരുടെ വിചിത്രമായ ആചാരങ്ങളെല്ലാം.

എന്താണ് ഇതിന്റെ തെളിവ് ? ശാരീരിക ശുദ്ധിയോടെ പ്രാർത്ഥനകളും പൂജാകർമ്മങ്ങളും നടത്തണം എന്ന ഒഴുക്കൻ നിഷ്കർഷകൾ ഉൾക്കൊള്ളുന്നവയാണ് എല്ലാ മതഗ്രന്ഥങ്ങളും. അതുവച്ചോണ്ടാണോ ഈ ഡയലോഗടിക്കുന്നത് ? ബ്രാഹ്മണിക മതത്തിന്റെ ചാതുർവർണ്യവും അതിന്റെ പല പ്രാദേശിക/ഗോത്ര വകഭേദങ്ങളും പാരിശോധിച്ചാൽ താങ്കൾ പറയുന്ന മാതിരിയുള്ള collectivistic behaviour കൾ എല്ലാ സമുദായങ്ങളിലും ഉണ്ടായിരുന്നതായി കാണാം. ഒരുദാഹരണം പറഞ്ഞാൽ കേരളത്തിൽ നായർക്കും നമ്പൂതിരിക്കും ഈഴവനും പറയനും പുലയനും ഒക്കെ ഓരോരോ “തീണ്ടാപ്പാടുകൾ” കല്പിച്ചു നല്കപ്പെട്ടിരുന്നു. Contact-ലൂടെ രോഗം പകരുന്നതിനെയാണ് ഈ “തീണ്ടായ്മ” തടയുന്നതെന്നാണെങ്കിൽ ഇതിൽ ബ്രാഹ്മണർക്ക് മാത്രമായി അതു വച്ച് എന്ത് അഡ്വാന്റേജ് ഉണ്ടായിരുന്നു എന്നാണ് പറയുന്നത് ?

continued below ---

suraj::സൂരജ് പറഞ്ഞു...

3. ചരകനും സുശ്രുതനും ബ്രാഹ്മണരാണ്.ചരകസംഹിതയിലും സുശ്രുതസംഹിതയിലും small pox ഒരു അപ്രധാന രോഗമായിട്ടാണു കല്പിച്ചിരിക്കുന്നത്. ആ “അപ്രാധാന്യ”ത്തിനു കാരണം ചരകന്റെയും സുശ്രുതന്റെയും ബ്രാഹ്മണ്യമാണ്.

പൊട്ടക്കണ്ണൻ മാവേലെറിഞ്ഞാൽ എന്ന് പറഞ്ഞാലും പോരാ ഇതിനെ. ചരകനും സുശ്രുതനും ബ്രാഹ്മണരാണെന്നതിനു ഒരു തെളിവുമില്ല. പൊളിറ്റിക്കൽ കാരണങ്ങൾ കൊണ്ട് “ആചാര്യസ്ഥാനം” എല്ലാം ബ്രാഹ്മണരുടേതായിരുന്നു എന്ന് ഇന്ന് നമ്മൾ പറയും. അത് ഊഹം. ആ ഊഹത്തിന്റെ പുറത്ത് രണ്ട് ഊഹങ്ങൾ വേറേ കേറ്റി വച്ചാൽ ചരകനും സുശ്രുതനും ബ്രാഹ്മണരായിരുന്നുവെന്ന് പറയാം. പിന്നെ, ചരകസംഹിതയും സുശ്രുത സംഹിതയും പല പ്രതിസംസ്കരണങ്ങൾക്ക് ശേഷമാണ് ഇന്നുകാണുന്ന രൂപത്തിലായത് എന്ന് അവയ്ക്കുള്ളിൽ തന്നെ പ്രസ്താവനകളുണ്ട്. ഒരു ചരകനോ സുശ്രുതനോ ഇരുന്നെഴുതിയതല്ല അവ എന്ന് ചരിത്രകാരന്മാർ പലരും ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. സംഹിതകളിലെ ഭാഷ, അവയിൽ നിന്നുള്ള കോൺസെപ്റ്റുകൾക്ക് വേദങ്ങളിലുള്ള രൂപം തുടങ്ങി പലതും ഇതിനു തെളിവായി അവർ നിരത്തുന്നു (eg: PC Ray, Chathopadhyay). പിൽക്കാലത്ത് ബൌദ്ധർ ആയുർവേദ ടെക്സ്റ്റുകളെ ഇന്ത്യയിലും ഏഷ്യയിലും മുഴുവൻ പ്രചരിപ്പിച്ച കൂട്ടത്തിലും വന്നിട്ടുണ്ട് കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഒക്കെ.

അപ്പോൾ നാലോ അഞ്ചോ ഊഹച്ചീട്ടുകളുടെ മേലെയാണ് ഈ ഊഹ-തിയറി-കൊട്ടാരം താങ്കൾ ഇവിടെ പണിതുകേറ്റിയിരിക്കുന്നത്.

അടുത്തത് small pox-ന്റെ കാര്യം. അതിൽ പല തലത്തിലുള്ള അബദ്ധധാരണകളുണ്ട്. ഒന്നാമത് അതിന്റെ വർഗ്ഗീകരണം. ചരകമോ സുശ്രുതമോ രോഗങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്ന രീതി അറിയാത്ത ആരോ അടിച്ചിറക്കിയ മണ്ടത്തരമാവാനേ തരമുള്ളൂ ഈ “അപ്രധാന”വാദം. കാരണം ‘നിദാനസ്ഥാന’ത്തിലെ ‘ക്ഷുദ്രരോഗനിദാനം’ എന്ന അധ്യായത്തിലാണ് 35-ആം ശ്ലോകമായി “മസൂരിക” കടന്നുവരുന്നത്. ക്ഷുദ്രം എന്ന വാക്കിനു നിസ്സാരം എന്ന അർത്ഥം വച്ചുകൊണ്ടാണ് സായിപ്പ് minor എന്നാക്കിയത് അതിനെ. ഇൻഡ്യൻ ആയുർവേദ പകർത്തിയെഴുത്തുകാരും ഇതിനെ ചുവടു പിടിച്ചിട്ടാണോന്നറിയില്ല, ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു !

രണ്ടാമത്, മസൂരിക എന്ന വാക്കും അതിന്റെ description-ഉം. സുശ്രുതസംഹിതയിൽ 44 തരം skin and hair diseases വിശദീകരിക്കുന്ന ഭാഗമാണ് ഈ ക്ഷുദ്രരോഗ നിദാനം എന്നത്. “ജ്വര നിദാനം” (Causes of Fever) എടുത്ത് നോക്കുക. എത്രയോ ജ്വരങ്ങൾക്ക് skin rashes (‘പിഡക’ എന്ന് ചരകവും സുശ്രുതവും) ലക്ഷണമായി വർണിച്ചിട്ടുണ്ട്. അതിലേതും ആവാം സുശ്രുതന്റെയും ചരകന്റെയും small pox. ഒരു skin sign എന്ന നിലയ്ക്ക് ഒരിടത്ത് മസൂരിക എന്ന് വിളിക്കുകയും ഒരു systemic രോഗം എന്ന നിലയ്ക്ക് വേറെ പലയിടത്തായി വിശദീകരിക്കുകയും ചെയ്തിരിക്കാനുള്ള സാധ്യതയും വളരെയാണ്. ആധുനിക മെഡിക്കൽ പുസ്തകങ്ങളിലും Skin diseases-ലും Systemic infections-ലും ഒക്കെ dual classification നടത്തി വർണിക്കാറുള്ള രോഗമാണ് exanthem-ജനുസ്സിലേത് എന്ന് ഓർക്കുക. അതുകൊണ്ട് സംഹിതകളിൽ “മസൂരിക” എന്ന വാക്കു കൊണ്ടു വർണിച്ചിരിക്കുന്നത് ഒറ്റ disease entity-യെ ആണെന്ന് വിശ്വസിക്കാൻ ഏതായാലും ഉപ്പു ചാക്ക് കുറേ കൂട്ടി വിഴുങ്ങണം. മസൂരികയ്ക്ക് കൊടുത്തിരിക്കുന്ന വർണനയിൽ pox-ന്റെ സർവ്വസാധാരണ ലക്ഷണമായ “ചൊറിച്ചിൽ” സുശ്രുത സംഹിതയിൽ ഇല്ല. ഇത് പിൽക്കാലത്ത് pox എന്ന അർത്ഥം നൽകപ്പെട്ട രോഗം തന്നെയാണോ എന്ന് സംശയം തോന്നിക്കുന്ന പ്രധാന സൂചന കൂടിയാണ്. മാത്രവുമല്ല “മസൂരിക” എന്ന പേരിൽ കൊടുത്തിരിക്കുന്ന വിവരണത്തിന് സമാനമായ വിവരണം തന്നെ മറ്റ് പല exanthematous രോഗങ്ങൾക്കും അതേ അധ്യായത്തിൽ സുശ്രുത സംഹിത നൽകിയിട്ടുമുണ്ട് !!

മസൂരിക എന്ന വാക്കും Small pox-ഉം തമ്മിലെ ബന്ധം വളരെ പിന്നീടാവാം തുടങ്ങിയത്. മാധവകരന്റെ മാധവനിദാനം ഭവമിശ്രന്റെ ഭാവപ്രകാശം തുടങ്ങിയവയുടെ കാലമായപ്പോഴേക്കും pox-നു “മസൂരിക”യെന്ന ഒരു separate concept ഉറയ്ക്കുകയും വിശദമായ അധ്യായങ്ങൾ തന്നെ ഉണ്ടാക്കുകയും ചെയ്തു.

ഈ സൂക്ഷ്മ വിശദാംശങ്ങളത്രയും വിഴുങ്ങിയിട്ടാണ് ബ്രൈറ്റ് മാഷേ, താങ്കൾ ചരകനെയും സുശ്രുതനെയും ബ്രാഹ്മണരാക്കുന്നതും അതുവഴി ഒരു ഉഡായ്പ്പ് തിയറി ഉണ്ടാക്കി വിളമ്പുന്നതും. !

continued below-

suraj::സൂരജ് പറഞ്ഞു...

4. സ്വയം അനുസരിക്കുന്ന ഒരു quarantine മൂലം ബ്രാഹ്മണരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ തീരെ കുറവായിരിക്കും.

ഇവിടെ രണ്ട് ഊഹങ്ങൾ ചേർത്ത് കെട്ടി മൂന്നാമതൊരു ഊഹമല ഉണ്ടാക്കിയിരിക്കുന്നു :

ഒന്ന്, സ്വയം അനുസരിക്കുന്ന ഒരു quarantine ബ്രാഹ്മണർക്ക് ഉണ്ട് എന്നത്. രണ്ട്, ബ്രാഹ്മണർക്കിടയിൽ പകർച്ച വ്യാധികൾ കുറവാണ് എന്നത്. മൂന്ന്, ഒന്നാമത്തേ ഊഹ-reason മൂലം രണ്ടാമത്തെ ഊഹ-statement ശരിയാവാം എന്നത് !

എന്തു തെളിവാണ് ഇതിനു നിരത്താനുള്ളത് ? 2000 കൊല്ലം മുൻപത്തെ ബ്രാഹ്മണർക്കിടയിലെ വല്ല epidemiology കണക്കും ഉണ്ടോ ? എന്റെ നാലു തലമുറമുൻപത്തെ അപ്പൂപ്പൻ 180 വർഷം ജീവിച്ചിരുന്നു എന്ന് ഞാൻ അവകാശപ്പെടുന്നതുപോലെയേ ഉള്ളൂ ഈ ഗുണ്ടിന്റെയും നിലനില്പ് ! ഇനി വാദത്തിനു വേണ്ടി ബ്രാഹ്മണർക്കിടയിൽ പകർച്ചവ്യാധി കുറവാണെന്നു തന്നെയിരിക്കട്ടെ, അതിനു ഇതാണു കാരണം എന്ന് എന്തടിസ്ഥാനത്തിൽ പറയും ? അങ്ങനെ ഊഹിക്കാൻ എന്ത് empirical evidence ആണുള്ളത് ?


5. മരണനിരക്ക് കുറവും ആയുസ്സ് കൂടുതലുമുള്ള അവസ്ഥയുണ്ട് ബ്രാഹ്മണർക്കിടയിൽ. മരണനിരക്ക് കുറവും ആയുസ്സ് കൂടുതലുമുള്ള അവസ്ഥയാണ്‌ ബ്രാഹ്മണരെ സവര്‍ണരാക്കിയതും അവരെ മുന്നിലെത്തിച്ചതും.

വീണ്ടും മുകളിൽ പറഞ്ഞ ചേലിക്കുള്ള ഗുണ്ടടി.ആയുസ്സ് കൂടുതലായിരുന്നു എന്നതിനു താങ്കൾ കാണിക്കുന്ന ന്യായം നമ്പൂതിരിമാർക്കിടയിൽ ശതാഭിഷേകം ആഘോഷിക്കുന്ന പതിവുണ്ട് എന്നതാണ്. നല്ല ബെസ്റ്റ് ന്യായം !

എത്ര നാളായിക്കാണും നമ്പൂതിരിമാർ ഈ ആഘോഷം തുടങ്ങിയിട്ട് ? വാമൊഴി വഴക്കം അല്ലാതെ അതിനുള്ള തെളിവെന്താണ് ? ഇനി പുലയനോ പറയനോ ചെറുമനോ നൂറു വർഷം ജീവിച്ചിരിന്നിരിക്കാം എന്നു assume ചെയ്യുക, സാംസ്കാരികമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ അവർക്ക് അത്തരം ആഘോഷങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു എന്നായിക്കൂടേ ? മാറു മറയ്ക്കാൻ സമരം ചെയ്യേണ്ടി വന്ന സമുദായങ്ങളാണ്, മീശയ്ക്കും മുലയ്ക്കും കരം കൊടുക്കേണ്ടി വന്ന സമുദായങ്ങളാണ് -- എന്താ ഈ രാഷ്ട്രീയചരിത്രം അപ്പാടെ കുഴിച്ചു മൂടിയിട്ട് പുലയൻ 30-ആം വയസ്സിൽ ചത്ത് പുഴുവരിക്കും, ബ്രാഹ്മണൻ ശതാഭിഷേകവും കണ്ട് സ്വർഗ്ഗസ്ഥാനാകും എന്ന് തീരുമാനിക്കാനും നാളെ ഈ “ഇവല്യൂഷനറി ബയോഡായിപ്പ്” ആരെങ്കിലും കൊണ്ടുവരും. ശാസ്ത്രമല്ലേ എന്ന് കരുതി നമുക്ക് ജയ ജയ പാടാം.

Dileep പറഞ്ഞു...

In one place you say "
രോഗബാധ കുറക്കാന്‍ ജനസമ്പര്‍ക്കം കുറക്കുക എന്ന കാര്യം ജീവിതകാലം മുഴുവന്‍ അനുഷ്ഠിക്കുന്നതു മൂലം ഉണ്ടായ മരണനിരക്ക് കുറവും ആയുസ്സ് കൂടുതലുമുള്ള അവസ്ഥയാണ്‌ ബ്രാഹ്മണരെ സവര്‍ണരാക്കിയതും അവരെ മുന്നിലെത്തിച്ചതും എന്നാണ് എന്റെ തിയറി."
This is a hypothesis not theory.
I think Sooraj has already pointed out lack of evidences for your "theory". I greatly respect your posts on scientific method. It would be great if you can follow and use correct terminology.

Hypothesis: A hypothesis is an educated guess, based on observation. Usually, a hypothesis can be supported or refuted through experimentation or more observation. A hypothesis can be disproven, but not proven to be true.
Theory: A scientific theory summarizes a hypothesis or group of hypotheses that have been supported with repeated testing. A theory is valid as long as there is no evidence to dispute it. Therefore, theories can be disproven.

യാത്രാമൊഴി പറഞ്ഞു...

പോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ ഊഹാധിഷ്ടിത ചരിത്ര വായന എന്നാണല്ലോ. അതിന്റെ അര്‍ത്ഥം ശാസ്ത്രപദങ്ങള്‍ ചേര്‍ത്ത് വെച്ചു എന്ത് ബുള്‍ഷിറ്റും എഴുതാം എന്നാണെന്ന് പോസ്റ്റ് വായിക്കുമ്പോള്‍ തന്നെ മനസ്സിലാകും. തിയറി, ഊഹം എന്നൊക്കെ ഇടയ്ക്ക് ചേര്‍ത്താലും വായിക്കുന്നവരില്‍ ചിലരെങ്കിലും ഓ ഇതൊക്കെ ശാസ്ത്രസത്യം ആണെന്ന് വിചാരിച്ചോളും. സംഗതി ഊഹായ്പ്പ് (ഉഡായിപ്പിന്റെ അണ്ണന്‍) ആണെന്ന് ഒറ്റ നോട്ടത്തില്‍ അറിയുകേം ഇല്ല! .

ആര്‍ജ്ജിത ഇമ്മ്യൂണിറ്റിയുടെ അടിസ്ഥാനം തന്നെ ഇമ്മ്യുണോജനുമായുള്ള സമ്പര്‍ക്കം ആണു. ബ്രാഹ്മണര്‍ക്ക് ആ വക സമ്പര്‍ക്കം ഇല്ലായിരുന്നു എന്നു പറയുകയും അതുകൊണ്ട് അവര്‍ക്ക് ഭയങ്കര ഇമ്മ്യൂണിറ്റി ആയിരുന്നിരിക്കാം എന്നും തിയറി എഴുതുന്നത്‌ വെറും ഊഹം മാത്രം ആണെന്ന് കരുതാന്‍ നിവൃത്തിയില്ല. ഇമ്മ്യുണോജനുമായുള്ള സമ്പര്‍ക്കം ഇല്ലാത്ത ഒരു സമൂഹം ഒരു എപ്പിഡെമിക്ക് ഔട്ബ്രെക്കില്‍ പൂര്‍ണ്ണമായും നശിച്ചു പോകാനുള്ള സാധ്യത കൂടുതല്‍ ആയിരിക്കും എന്നതാണ് വാസ്തവം. ഈ പോസ്റ്റില്‍ പറയുന്നപോലെ പാത്തജന്സിനെ ഒഴിവാക്കി സമ്പൂര്‍ണ്ണ quarantine-ല്‍ ജീവിക്കുക അന്നത്തെ കാലഘട്ടത്തില്‍ അസാധ്യം ആയിരുന്നു എന്നുതന്നെ പറയാം. മനുഷ്യരെ വേലി തിരിച്ചു മാറ്റിയപോലെ എളുപ്പത്തില്‍ ഇമ്മ്യുണോജനുകളെ (പാത്തജന്‍സ്) വേലി തിരിച്ചു മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് ഇത് വായിക്കുന്ന എല്ലാവര്‍ക്കും അറിയണം എന്നില്ലല്ലോ. ഇവിടെ തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബ്രാഹ്മണര്‍ സമ്പര്‍ക്കത്തില്‍ നിന്നും ഒഴിവാക്കിയത് ശൂദ്രരെ ആയിരുന്നു. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നു എന്നു വ്യക്തം. രോഗം പരത്താന്‍ സാധ്യതയുണ്ട് എന്നു കരുതുന്നവരെ "അവോയിഡ്" ചെയ്യുന്ന മാനസികാവസ്ഥയെ ആണു ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം എന്നു മാര്‍ക്ക്‌ ഷാലര്‍ വിശേഷിപ്പിച്ചതു. അതായത് ശൂദ്രര്‍ മാത്രം രോഗം പരത്താന്‍ സാധ്യത ഉള്ള കൂട്ടര്‍ ആയിട്ട് ബ്രാഹ്മണര്‍ കരുതിയിരുന്നു എന്നാണു ബ്രൈറ്റ് സൂചിപ്പിക്കുന്നത്. ശൂദ്രര്‍ എന്നാല്‍ പകര്‍ച്ച വ്യാധികളുടെ മൊത്തവ്യാപാരികള്‍ ആയിരുന്നു എന്നു അതിനെ വേണമെങ്കില്‍ എക്സ്റ്റെന്റ് ചെയ്യാം. അത് കൊണ്ടു ശൂദ്രനെ അങ്ങ് "തൊടാതെ" മാറ്റി നിര്‍ത്തി. അപ്പോഴും ശൂദ്രനുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന ജാതിശ്രേണിയിലെ മറ്റു ചില ഉന്നതന്മാരുമായി ബ്രാഹ്മണര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നിരിക്കുമല്ലോ? ആര്‍ജ്ജിത ഇമ്മ്യൂണിറ്റി ഇല്ലാതെ അവോയിഡന്‍സ്‌ മാത്രം കൊണ്ടു ജീവിച്ചവരില്‍ ഇത്തരം ഒരു ഇന്‍ഫെക്ഷന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ വന്‍ നാശം സൃഷ്ടിക്കും. അപ്പോള്‍ പിന്നെ ബ്രാഹ്മണര്‍ക്ക് ഈ എഴുതിവെച്ച/കേട്ടിട്ടുള്ള ആഘോഷം നടത്താന്‍ ആള് കാണത്തില്ലായിരുന്നു.

സൈക്കോളജിക്കല്‍ അപ്രോച്ച് വെച്ച്‌ സോഷ്യല്‍ ഡിസ്ക്രിമിനേഷന്‍ ന്യായീകരിക്കുക എന്ന അപ്രഖ്യാപിത ലക്‌ഷ്യം ഇതുപോലെ ഉള്ള പല നിഷ്പക്ഷ ഊഹാധിഷ്ടിത ചരിത്ര വായനകള്‍ക്കും ഉണ്ട് എന്നു വായനക്കാര്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്.

യാത്രാമൊഴി പറഞ്ഞു...

ഡിസ്ക്ലെയിമര്‍: ഞാന്‍ ഇനി എഴുതാന്‍ പോകുന്നത് "ബ്രൈറ്റിസം" എന്നു ഞാന്‍ വിളിക്കുന്ന പുതിയ ഒരു തരം ഊഹാധിഷ്ടിത ചരിത്രവായന ആണു. ഇത് വായിച്ചിട്ട് ആരുടെയെങ്കിലും വികാരം മുറിപ്പെട്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല.

"ബ്രാഹ്മണര്‍കള്‍ ശാപ്പിടും ഇടം" എന്നു ചില ബോര്‍ഡുകള്‍ കണ്ടിട്ടുള്ളത് നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുമല്ലോ. അതില്‍ നിന്നും ബ്രാഹ്മണര്‍ കള്ള് ശാപ്പിടുന്നവരായിരുന്നു എന്നും, അതിനായി അവര്‍ക്ക് പ്രത്യേക "ഇടം" തന്നെ ഉണ്ടായിരുന്നു എന്നും ഊഹിക്കാവുന്നതാണ്. കള്ള് ശാപ്പിടുന്നവരുടെ ബീഹെവിയറല്‍ സൈക്കോളജി വെച്ചിട്ട് അവരില്‍ പെണ്ണ് പിടുത്തക്കാരും ഉണ്ടായിരുന്നിരിക്കാന്‍ സാധ്യത ഉണ്ട്. അങ്ങനെ പെണ്ണ് പിടുത്തം എന്ന "ഒബ്സേസ്സീവ് കമ്പല്‍സറി ഡിസോഡര്‍" മൂത്ത് അതിന്റെ സ്വയം ചികിത്സാര്‍ത്ഥം ബ്രാഹ്മണര്‍ "കണ്ടു പിടിച്ച" തികച്ചും ശാസ്ത്രീയമായ റേപ്പ്‌ മെത്തേഡ് ആയിരുന്നു "സംബന്ധം" എന്നും നമുക്ക് ഊഹിക്കാന്‍ കഴിയും (ഒരു ട്രിവിയ: കേരളത്തില്‍ ഏറ്റവും ഒടുവിലായി സംബന്ധത്തില്‍ ഏര്‍പ്പെട്ട ബ്രാഹ്മണന്‍ ആരാണെന്ന് പറയുന്നവര്‍ക്ക് എന്റെ വക ഒരു സമ്മാനം!). സംബന്ധം വളരെ കാലം തുടര്‍ന്നിരുന്നത് കൊണ്ടു അതിന്റെ "ഇരകള്‍" അതിനെ എതിര്‍ത്തിരുന്നില്ല എന്നും, പകരം അവരത് ആസ്വദിച്ചിരുന്നു എന്നും വ്യക്തമാകുന്നുണ്ടല്ലോ. അത് കൊണ്ടു തന്നെ അതിനെ റേപ്പ് എന്നു വിളിക്കുന്നത്‌ അബദ്ധമാണ് എന്നു അറിയുക. പക്ഷെ ബ്രാഹ്മണരെ കുറിച്ച് പറയുമ്പോള്‍ ഇത്തിരി ബാഷിംഗ് ഒക്കെ ഇല്ലെങ്കില്‍ എന്ത് പ്രസക്തി! ഫക്കിംഗ് അഥവാ സെക്ഷ്വല്‍ ആക്റ്റ് ഒരു പ്രജനനോപാധി മാത്രമല്ല നല്ല എക്സര്‍സൈസ് കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എക്സര്‍സൈസ് ചെയ്യുന്നവര്‍ക്ക് നോണ്‍ ബീഹെവിയറല്‍ ഇമ്മ്യൂണിറ്റി കൂടുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ "സംബന്ധം" നടത്തുക വഴി ബ്രാഹ്മണര്‍ക്ക് കൂടുതല്‍ ഇമ്മ്യൂണിറ്റി കിട്ടി എന്നു തീര്‍ച്ചയായും അനുമാനിക്കാം‍. ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്കെ പഴമക്കാര്‍ പറയുന്നത് വെറുതെയല്ല എന്നു ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ! ഇതിനെയാണ് ബ്രാഹ്മണരുടെ "ഫക്കിംഗ് ഡംപ് ലക്" എന്നു വിളിക്കുന്നത്! ഇനി ഫക്കിംഗ് ഡംപ് ലക് അല്ല എന്നു പറയുകയാണെങ്കില്‍, ബ്രാഹ്മണര്‍ ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ആയിരുന്നു എന്നും, ദൈവത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്നു എന്നും, ആ ബുദ്ധിയുടെയും, അധികാരത്തിന്റെയും, സവര്‍ണതയുടെയും ഒക്കെ പങ്ക് പറ്റാനായി "സംബന്ധക്കാര്‍" ബ്രാഹ്മണരെ തങ്ങളുടെ വീട്ടിലേക്കു മന:പൂര്‍വ്വം വിളിച്ചു വരുത്തുകയായിരുന്നു എന്നും സമ്മതിക്കേണ്ടി വരും.

ബൈ ദ ബൈ,
ഈ വക ഐറ്റങ്ങളുടെ കാര്യത്തില്‍ ഒരു വലിയ ഗ്യാപ്പ് തന്നെ ഉണ്ട് മലയാളത്തില്‍. അത് ഫില്‍ ചെയ്യാന്‍ ഈ സൈസ് തിയറി സാധനങ്ങള്‍ ഇനിയും പോരട്ടെ "ഡോക്ടര്‍" ബ്രൈറ്റ്!

cALviN::കാല്‍‌വിന്‍ പറഞ്ഞു...

"(ഒരു രസം ശ്രദ്ധിച്ചിട്ടുണ്ടോ?ശതാഭിഷേകം -ആയിരം പൂര്‍ണചന്ദ്രന്മാരെ കാണല്‍ എന്ന എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കല്‍ ആദ്യമൊക്കെ കേരളത്തിലെ നമ്പുതിരിമാരുടെ ചടങ്ങായിരുന്നു.എണ്‍പത്തിനാല് വയസ്സാണ് അവരുടെ ദീര്‍ഘായുസ്സ്.എന്നാല്‍ ഈ ബ്രാഹ്മണരുടെ പുറംലോകത്തേക്കുള്ള ബന്ധങ്ങളുടെ ഇടനിലക്കാരനായിരുന്ന, ബ്രാഹ്മണാചാരങ്ങളുടെ മിമിക്രി കാട്ടി ഒരു പാതി നമ്പൂതിരിയായി കഴിയുന്ന നായര്‍ അറുപതാം പിറന്നാളാണ് ആഘോഷിച്ചിരുന്നത്.താരതമ്യേന നമ്പൂതിരിമാരേക്കാള്‍ കൂടുതല്‍ ഇന്‍ഫെക്ഷനുകള്‍ അവര്‍ക്കുണ്ടായിരുന്നു എന്നാണോ ഇത് കാണിക്കുന്നത്?നായര്‍ക്കും താഴെയുള്ളവര്‍ ഇതൊന്നും ആഘോഷമാക്കഞ്ഞത് അവര്‍ക്ക് അത്രയൊന്നും ആയുസ്സുണ്ടായിരുന്നില്ല എന്നതിന് തെളിവാണോ? Maybe it's nothing,but curious isn't it?)"

what the heck are you trying to say? you could've also mentioned about those poor tenants and non-upper cast people who never got enough (nutritious) food and worked all day and night never celebrated satabdi and sapthathi...

baseless arguments!!!

bright പറഞ്ഞു...

@ സൂരജ്‌,

...[[[ഇതിൽ emotional stakes ഒന്നും താങ്കൾക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (എന്നുവച്ചാൽ എതിർത്തുവാദിക്കുന്നവർക്ക് ഇമോഷനൽ സ്റ്റേയ്ക്സ് ഉണ്ടെന്നാവും !). ]]]....

ആ ....എനിക്കറിയില്ല.ഉണ്ടോ?

...[[[[1. “കൈവിട്ടുപോയ” Behavioural Immune System ഉള്ള ഒരു കൾട്ടായി ആരംഭിച്ചതാണ് ബ്രാഹ്മണിസം.]]]]....


That is not my wording.ഞാന്‍ പറഞ്ഞത്...''അമിതമായ അറപ്പുള്ള അഥവാ കൂടുതല്‍ വൃത്തിബോധമുള്ള - കൈവിട്ടുപോയ ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ള ഒരു നേതാവും അയാളുടെ
അനുയായികളും.'ഒരു നേതാവിനെ അനുസരിക്കുന്ന അനുയായികള്‍ .അതിലെ എല്ലാവര്‍ക്കും ഈ പ്രശ്നം വേണമെന്ന് നിര്‍ബന്ധമില്ല.(David Koresh,Jim Jones എന്നിവരുടെ അനുയായികള്‍ക്കെല്ലാം
നേതാവിന്റെ അതേ മാനസിക നിലയയിരിക്കും എന്നാരും പറയില്ല.അത് പോലെ Scientology വിശ്വാസക്കാര്‍ എല്ലാം Ron Hubbard ന്റെ മാനസിക നിലയുള്ളവരായിരുന്നു എന്നാരെങ്കിലും
പറയുമോ? എല്ലാ ആചാരങ്ങളും ഒരേ സമയം തുടങ്ങിയതാണ് എന്നുപോലും ഞാന്‍ പറഞ്ഞില്ല.പക്ഷേ പലപ്പോഴും ആദ്യകാല ആചാരങ്ങളുടെ കൂടെ ചേര്‍ന്നു പോകുന്ന ആചാരങ്ങളായിരിക്കും പിന്നീടും
ഉണ്ടാകാന്‍ സാധ്യത എന്ന് മാത്രം .ചിലപ്പോള്‍ വന്‍ മാറ്റങ്ങളും ഉണ്ടാകാം.ഉദാഹരണം ഇടയിലെപ്പോഴോ മംസഭക്ഷണം നിര്‍ത്തി സസ്യ ഭക്ഷണം മാത്രം ശീലമാക്കുക.


2. അമിതമായ വൃത്തിബോധത്തില്‍ ഊന്നിയുള്ളതായിരുന്നു അവരുടെ വിചിത്രമായ ആചാരങ്ങളെല്ലാം.

എന്താണ് ഇതിന്റെ തെളിവ് ?


OCD യുടെ ritualistic Behavior ആണ് പ്രധാനം.Robert M Sapolsky യുടെ ഒരു ലേഖനത്തില്‍ മതങ്ങളും OCD യും തമ്മിലുള്ള ചില ബന്ധങ്ങളേപറ്റി പറയുന്നുണ്ട്.Circling the blanket of god-in the book The Trouble with Testosterone.) ധാരാളം റഫറന്‍സുകള്‍ അതിലുണ്ട്.Sapolsky മതങ്ങളെക്കുറിച്ച് പറയുന്ന ഒരു വീഡിയോ നെറ്റില്‍ ലഭ്യമാണെന്ന് തോന്നുന്നു.

3. ചരകനും സുശ്രുതനും ബ്രാഹ്മണരാണ്.ചരകസംഹിതയിലും സുശ്രുതസംഹിതയിലും small pox ഒരു അപ്രധാന രോഗമായിട്ടാണു കല്പിച്ചിരിക്കുന്നത്. ആ “അപ്രാധാന്യ”ത്തിനു കാരണം ചരകന്റെയും സുശ്രുതന്റെയും ബ്രാഹ്മണ്യമാണ്.


ഇതും ഞാന്‍ പറഞ്ഞതല്ല. ചരകന്റേയും സുശ്രുതന്റേയും ബ്രാഹ്മണ്യമൊന്നും എന്റെ വിഷയമല്ല.അതെഴുതിയത് ആരായാലും അവര്‍ക്ക് ചില കാര്യങ്ങള്‍ 'അപ്രധാനമായി' തോന്നി.(സായിപ്പിന്റെ വെര്‍ഷന്‍.)അത് ശരിയാണെങ്കില്‍ അങ്ങനെ.ഇനി ഈ ഗ്രന്ഥങ്ങളില്‍ ഈ അസുഖങ്ങളൊക്കെ വിശദമായിട്ടു തന്നെ ഉണ്ട് എന്ന് പറഞ്ഞാലും പ്രശ്നമൊന്നുമില്ല.At most it was a trivial piece of supporting evidence,if not something that won't affect the general argument of the post.


4. സ്വയം അനുസരിക്കുന്ന ഒരു quarantine മൂലം ബ്രാഹ്മണരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ തീരെ കുറവായിരിക്കും.

ഇവിടെ രണ്ട് ഊഹങ്ങൾ ചേർത്ത് കെട്ടി മൂന്നാമതൊരു ഊഹമല ഉണ്ടാക്കിയിരിക്കുന്നു :

ഒന്ന്, സ്വയം അനുസരിക്കുന്ന ഒരു quarantine ബ്രാഹ്മണർക്ക് ഉണ്ട് എന്നത്. രണ്ട്, ബ്രാഹ്മണർക്കിടയിൽ പകർച്ച വ്യാധികൾ കുറവാണ് എന്നത്. മൂന്ന്, ഒന്നാമത്തേ ഊഹ-reason മൂലം രണ്ടാമത്തെ ഊഹ-statement ശരിയാവാം എന്നത് !ഇതില്‍ ഒന്നാമതെത്..it's self evident.രണ്ടാമത്തേത് മാത്രമെ ഊഹമുള്ളൂ.അത് തെളിയിക്കാന്‍ മിക്കവാറും സാധിക്കില്ലഎന്നുമറിയാം.അതുകൊണ്ടാണല്ലോ ഈ ഊഹം എന്ന് പറയുന്നത്.


മരണനിരക്ക് കുറവും ആയുസ്സ് കൂടുതലുമുള്ള അവസ്ഥയുണ്ട് ബ്രാഹ്മണർക്കിടയിൽ. മരണനിരക്ക് കുറവും ആയുസ്സ് കൂടുതലുമുള്ള അവസ്ഥയാണ്‌ ബ്രാഹ്മണരെ സവര്‍ണരാക്കിയതും അവരെ മുന്നിലെത്തിച്ചതും.

വീണ്ടും മുകളിൽ പറഞ്ഞ ചേലിക്കുള്ള ഗുണ്ടടി.ആയുസ്സ് കൂടുതലായിരുന്നു എന്നതിനു താങ്കൾ കാണിക്കുന്ന ന്യായം നമ്പൂതിരിമാർക്കിടയിൽ ശതാഭിഷേകം ആഘോഷിക്കുന്ന പതിവുണ്ട് എന്നതാണ്. നല്ല ബെസ്റ്റ് ന്യായം !


അതൊരു തെളിവായല്ല രസകരമായ ഒരു കാര്യം എന്ന നിലക്ക് തന്നെയാണ് അവതരിപ്പിച്ചത്... പോസ്റ്റ്‌ ശരിക്ക് വായിക്കുക.അവസാനം ഇങ്ങനെ കാണാം...Maybe it's nothing,but curious isn't it?
....അവരെ മുന്നിലെത്തിച്ചതും.... എന്നുപറഞ്ഞാല്‍ അവരെ എല്ലാകാലവും മുന്നില്‍ നിലനിര്‍ത്തിയതും എന്ന് അര്‍ത്ഥമുണ്ടോ?ചരിത്രം സംഭവിക്കുന്നത് ഏതെങ്കിലും കാര്യം ഒറ്റ കാരണംകൊണ്ടാണ്
എന്ന് ബോധമുള്ള ആരെങ്കിലും പറയുമോ?ചിലപ്പോഴൊക്കെ ഇവര്‍ക്ക് തിരിച്ചടിയും നേരിട്ടിടുണ്ട്.ബുദ്ധമതമൊക്കെ വളരെ പോപുലറായ കാലമുണ്ടയിരുന്നല്ലോ.ആദ്യം ഭാഗ്യവശാല്‍ കിട്ടിയ മേല്‍കൈ പൊതുവേ നിലനിര്‍ത്താന്‍ സാധിച്ചു...a kind of positive feed back loop.


This post is like a painting done in broad brush strokes.What I myself have said, speculative history.

bright പറഞ്ഞു...

@ Dileep,

ഹൈപ്പോത്തെസിസും തിയറിയും തമിലുള്ള വ്യത്യാസം അറിയാഞ്ഞിട്ടല്ല.പുതിയൊരു കാര്യം കൂടി വിശദീകരിക്കേണ്ട എന്ന് കരുതി വിട്ടതാണ്.സാധാരണ തിയറി എന്ന വാക്ക് ഊഹം എന്ന അര്‍ത്ഥത്തിലാണല്ലോ ഉപയോഗിക്കാറ്.പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക് അത് പിടികിട്ടും എന്ന ധാരണയിലായിരുന്നു ഞാന്‍.പോസ്റ്റിന്റെ പേര് മുതല്‍ ഊഹം തന്നെയാണെന്ന് പറഞ്ഞിട്ടുമുണ്ടല്ലോ. എന്റെ മറ്റു പല പോസ്റ്റുകളിലും ഊഹങ്ങളുണ്ട്. അതൊക്കെ ആ അര്‍ത്ഥത്തില്‍ തന്നയെ എല്ലാവരും മനസ്സിലാക്കീട്ടുമുളൂ.ഇവിടെ പ്രശ്നം
ഊഹമൊക്കെ കൊള്ളാം,പക്ഷേ ചിലവിഷയങ്ങളില്‍ ഊഹിക്കാന്‍ പോലും പാടില്ല.അത് തന്നെയാണ് ഞാന്‍ പറഞ്ഞ തോട്ട് ക്രൈം.ആരെങ്കിലും ഒരു ഊഹം പറഞ്ഞലല്ലെ ബാക്കിയുള്ളവര്‍ക്ക് തെളിവ് അന്വേഷിക്കാന്‍ പറ്റൂ?എല്ലാ ഊഹങ്ങളും തിയറിയാവില്ല.എന്നാല്‍ എല്ലാ തിയറിയും ഒരു ഊഹത്തില്‍ നിന്നാണ് തുടങ്ങുക.


Ever heard of Darwin's Dictum?

''How odd it is that anyone should not see that all observation must be for or against some view if it is to be of any service!''

bright പറഞ്ഞു...

@ ഡാലി,

ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന മുൻ‌പോസ്റ്റുകളോ? അതൊന്ന് കാണിച്ച് തന്നേ...ഇവിടത്തെ കാര്യം പറയുമ്പോള്‍ എന്തിനാ പോളണ്ടിലേക്ക് ഓടുന്നത്?അവിടെ പറയാനുള്ള കാര്യങ്ങള്‍ അവിടെ.ഇവിടത്തെ കാര്യം ഇവിടെ.Evolutionary Psychology എന്താണെന്ന് ഒരു പിടിയുമില്ലെന്നു മനസ്സിലായി.Evolutionary Psychology എന്ന് കണ്ടപ്പോള്‍ 'അങ്ങിനെത്തന്നെ' എന്ന് ചുമ്മാ
അടിച്ചതാണ് അല്ലെ?ഏതായാലും പഴയ പോസ്റൊക്കെ വീണ്ടും വീണ്ടും വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.പിന്നെ എന്തിനെയെങ്കിലും തള്ളി പറയേണ്ട അവശ്യം വന്നാല്‍ അതിനു ഒരു
മടിയുമില്ല.കാരണം എനിക്ക് ഒരു ഐഡിയോളജിയേയും താങ്ങേണ്ട ഉത്തരവാദിത്വമില്ല.In fact I enjoy proving myself wrong.സ്വബോധമുള്ള ഒരാളും സയന്‍സില്‍ പ്രത്യേകിച്ച് ബയോളജിയില്‍ ഇന്നത്തെ അറിവെല്ലാം ആത്യന്തിക സത്യമാണെന്ന് കരുതില്ല. ചരിത്രത്തെ അത്രപോലും കരുതില്ല.


പിന്നെ എന്റെ കമന്റ്‌ തപ്പി നടക്കുന്ന കൂട്ടത്തില്‍ എന്റെ ഈ കമന്റും കണ്ടിട്ടുണ്ടായിരിക്കും.It is a sad fact that most people don't know the difference between explaining something and justifying
something.

bright പറഞ്ഞു...

@ യാത്രാമൊഴി,

..[[തിയറി, ഊഹം എന്നൊക്കെ ഇടയ്ക്ക് ചേര്‍ത്താലും വായിക്കുന്നവരില്‍ ചിലരെങ്കിലും ഓ ഇതൊക്കെ ശാസ്ത്രസത്യം ആണെന്ന് വിചാരിച്ചോളും. ]]...


I won't take the responsibility for what some half baked brain, whose good sense has bid farewell to him may think.


..[[[ഈ പോസ്റ്റില്‍ പറയുന്നപോലെ പാത്തജന്സിനെ ഒഴിവാക്കി സമ്പൂര്‍ണ്ണ quarantine-ല്‍ ജീവിക്കുക അന്നത്തെ കാലഘട്ടത്തില്‍ അസാധ്യം ആയിരുന്നു എന്നുതന്നെ പറയാം.]]]...


സമ്പൂര്‍ണ്ണ quarantine നെ പറ്റിയൊന്നും പോസ്റ്റില്‍ പറഞ്ഞിട്ടില്ലോ.അത് സാധ്യമല്ലെന്നു ഏതു വായനക്കാരനും മനസ്സിലാകും. ഞാന്‍ എഴുതിയ ഒരു വരി...It is just that the group that,on average,more disease free, lives longer and leaves more descendants and have more opportunities to shape culture.


അവര്‍ക്ക് അവര്‍ക്ക് ഭയങ്കര ഇമ്മ്യൂണിറ്റി ആയിരുന്നിരിക്കാം എന്നൊന്നും
ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.ഇമ്മ്യൂണിറ്റി കുറവാവാനായിരിക്കും സാധ്യത.അതുകൊണ്ട് ആചാരം തെറ്റി നടക്കുന്നവന്‍ സത്യത്തില്‍ ഇക്കൂട്ടര്‍ക്ക് കൂടുതല്‍ ഭീഷണിയാകാനാണ് സാധ്യത.മറ്റു കള്‍ട്ടുകള്‍ ആളെക്കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ഈ കള്‍ട്ട് മാത്രം നിസ്സാരകാര്യം പറഞ്ഞു ആളുകളെ പുറത്താക്കുകയാണ് ചെയ്തിരുന്നത് എന്ന് ശ്രദ്ധിക്കുക.


...[[[അതായത് ശൂദ്രര്‍ മാത്രം രോഗം പരത്താന്‍ സാധ്യത ഉള്ള കൂട്ടര്‍ ആയിട്ട് ബ്രാഹ്മണര്‍ കരുതിയിരുന്നു എന്നാണു ബ്രൈറ്റ് സൂചിപ്പിക്കുന്നത്. ]]....


അതെവിടാ ഞാന്‍ അങ്ങിനെ സൂചിപ്പിച്ചിരിക്കുന്നത്?ശൂദ്രരുടെ കാര്യമൊന്നും അതില്‍ പറഞ്ഞിട്ടില്ല്ലോ.അങ്ങനൊരു വാക്കേ ഞാന്‍ ഉപയോഗിച്ചിട്ടില്ല.ആ പോസ്റ്റിന്റെ മൊത്തം സത്ത ഈ രണ്ടു വരികളാണ്. It is just that the group that,on average,more disease free, lives longer and leaves more descendants and have more opportunities to shape culture.The general principle is that pestilence have favored certain societies who have certain behavior patterns allowing them to have a vast effect on history.


..[[[[ആര്‍ജ്ജിത ഇമ്മ്യൂണിറ്റി ഇല്ലാതെ അവോയിഡന്‍സ്‌ മാത്രം കൊണ്ടു ജീവിച്ചവരില്‍ ഇത്തരം ഒരു ഇന്‍ഫെക്ഷന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ വന്‍ നാശം സൃഷ്ടിക്കും.]]]]....


ആര്‍ജ്ജിത ഇമ്മ്യൂണിറ്റി ഉണ്ടാവില്ല എന്നാര് പറഞ്ഞു?അതിനുള്ള സാധ്യത on average കുറവായിരിക്കും എന്നേയുളൂ.അതുകൊണ്ട് ചില സാഹചര്യങ്ങളിലെങ്കിലും ചുറ്റുമുള്ള ജനങ്ങളേക്കാള്‍ വന്‍ നാശം ഇവര്‍ക്ക്‌ ഉണ്ടായിട്ടുണ്ടാകാം.ഉദാഹരണം ഇവരുടെ സ്ഥിരം പരിപാടിയായ തീര്‍ത്ഥാടനങ്ങള്‍ ‍,കുംഭമേള പോലുള്ളവ ഇവര്‍ക്ക് കൂടുതല്‍ മാരകമായിരുന്നിരിക്കാം.അതാണ് ഞാന്‍ പറഞ്ഞത് on average അവര്‍ക്ക് മെച്ചമുണ്ടായിരുന്നു എന്ന്.The point is...കൂടുതല്‍ പ്രായമുള്ളവരുള്ള ഗ്രൂപ്പില്‍ അറിവ് നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത കുറവാണ്.(എഴുതി സൂക്ഷിക്കുന്ന വിദ്യ കണ്ടു പിടിക്കുന്നതിനു മുന്‍പ്...more old people means more copies of the information in the group.) മാരകമായ ഒരു ഇന്‍ഫെക്ഷന്‍ വന്ന് ഭൂരിഭാഗം പേരും മരിച്ചാലും കാര്യങ്ങള്‍ ഓര്‍മയുള്ള ഒരു വയസ്സന്‍ ബാക്കിയുണ്ടായാല്‍ മതി.പ്രായമായവര്‍ കുറവുള്ള ഗ്രൂപ്പിന് പലപ്പോഴും വീണ്ടും 'ഒന്നേന്ന്' തുടങ്ങേണ്ടി വരും.ഗ്രൂപ്പിലെ ജീനിയസ്സുകളുടെ സംഭാവനകള്‍ നഷ്ടപ്പെട്ടുപോകാന്‍ സാധ്യത
കൂടുതലാണ്.ദീര്‍ഘകാലത്തെ പഠനവും ആതിന് ശേഷം വര്‍ഷങ്ങളുടെ പരിശീലനവും വേണ്ട പല സങ്കീര്‍ണ്ണമായ അറിവുകളും പഠിപ്പിക്കാന്‍ ആളുണ്ടാകില്ല.


.[[[[സൈക്കോളജിക്കല്‍ അപ്രോച്ച് വെച്ച്‌ സോഷ്യല്‍ ഡിസ്ക്രിമിനേഷന്‍ ന്യായീകരിക്കുക എന്ന അപ്രഖ്യാപിത ലക്‌ഷ്യം ഇതുപോലെ ഉള്ള പല നിഷ്പക്ഷ ഊഹാധിഷ്ടിത ചരിത്ര വായനകള്‍ക്കും ഉണ്ട് എന്നു വായനക്കാര്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്. ]]]]].....


ഈ പോസ്റ്റിവിടാ സൈക്കോളജിക്കല്‍ അപ്രോച്ച്?Any where any idea(meme), animal, or a group that has differential survival and copying (reproducing ) ability, Darwin's theory applies.You can expect 'struggle for existence' and 'survival of the fittest'.ഇത്രേ ഉള്ളൂ ഈ പോസ്റ്റ്‌.

bright പറഞ്ഞു...

@ യാത്രാമൊഴി,

പിന്നെ 'സോഷ്യല്‍ ഡിസ്ക്രിമിനേഷന്‍ ന്യായീകരിക്കുക' എവിടാ പറഞ്ഞിരിക്കുന്നത്? ''ഇന്നലെ അബദ്ധമായി തുടങ്ങിയത്,പിന്നെ ആചാരവും,ശാസ്‌ത്രവുമായി മാറിയതായിരിക്കാം.Just dumb luck.''എന്ന് പറഞ്ഞിരിക്കുന്നതോ?ഈ dumb luck വച്ച് എന്തെങ്കിലും ന്യായീകരിക്കാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ബ്രാഹ്മണര്‍ക്ക് ജനിതകമായ മികവ് ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കില്‍ വേണമെങ്കില്‍ സോഷ്യല്‍ ഡിസ്ക്രിമിനേഷന്‍ എന്ന് പറയാമായിരുന്നു.ഇതിപ്പോ യാതൊരു മേന്മയും ഇല്ലായിരുന്നു.സംഭവം യാദൃശ്ചികമായിരുന്നു എന്ന് പറഞ്ഞാലും ഡിസ്ക്രിമിനേഷനോ?


എന്തായാലും നിഷ്കളങ്കരായ വായനക്കാര്‍ എന്റെ പോസ്റ്റൊക്കെ വായിച്ച് വഴിതെറ്റിപ്പോകാതിരിക്കാനുള്ള ആ കരുതല്‍ എനിക്ക് പിടിച്ചു.


രണ്ടാമത്തെ കമെന്റിനു മറുപടി ഇല്ല.I consider it too cheap and below my dignity even to bother.

bright പറഞ്ഞു...

@ cALviN::കാല്‍‌വിന്‍ ,

മറുപടി അതില്‍ത്തന്നെയുണ്ട്...Maybe it's nothing,but curious isn't it?


ഇനി curious എന്താണെന്നാല്‍ ‍...എല്ലാ ജനവിഭാഗങ്ങളിലും കുട്ടിയുടെ ജനനം,ഒരു പേരിടല്‍ ,ആദ്യമായി ചില പ്രത്യേക ഭക്ഷണം കഴിക്കല്‍ ‍,ബാല്യം വിടല്‍ ‍,യൌവനം തുടങ്ങി ജീവിതത്തിലെ
ഓരോ milestones പിന്നിടുമ്പോഴും ചില ചടങ്ങുകളും ആചാരങ്ങളൊക്കെയുണ്ട്.അത് എല്ലാ സമൂഹങ്ങളിലും കാണുന്നതാണ്.(Anthropological data)പ്രായം ഏറെയാകുമ്പോള്‍ ഉള്ള ചടങ്ങുകള്‍ ചിലരില്‍ കാണുന്നില്ല.ഞാന്‍ ഒരു ചോദ്യ രൂപത്തിലാണ് എന്റെ ഊഹം പറഞ്ഞത്.താങ്കള്‍ പറയുന്ന കാരണവും ഒരു ഊഹം തന്നെയാണ്.ഞാന്‍ പറഞ്ഞതുപോലെ...Maybe it's nothing,but curious isn't it?

suraj::സൂരജ് പറഞ്ഞു...

ബ്രൈറ്റ് മാഷേ,

വീണേടത്ത് കിടന്ന് നന്നായി ഉരുളുന്നതിനു അഭിവാദ്യങ്ങൾ ;)))))

Thought crime-ന്റെ കാര്യവും പുട്ടിനു പീര പോലെ ഡിസ്ക്ലൈമറും ഇട്ടുള്ള കളിയും ഇറക്കിയുള്ള വേല അടിപൊളി... “നിങ്ങൾക്കിതൊന്നും മനസ്സിലാവില്ല, ഇതെല്ലാം സനാതന സത്യമാണ്” എന്ന് ഗോക്രിമോഡൽ ഡയലോഗടിയിൽ നിന്ന് ഒരു വ്യത്യാസവുമില്ല താങ്കൾ ഇപ്പോ ഈ വാദിക്കുന്നതിനു. ജോൺ ബെയ്സിന്റെ സ്യൂഡൊസയൻസ് Crackpot index വായിച്ചിട്ട് ഈ പോസ്റ്റിലെ (മാത്രമല്ല, ഇവല്യൂഷനറി സൈക്കോലജി ഉസ്താദുമാരുടെ സാധനങ്ങൾ പകർത്തിവച്ചിരിക്കുന്ന സമാന പോസ്റ്റുകളിലെയും) ഗുണ്ടുകളുടെ സമാനത കണ്ട് ചിരിച്ചു പോവാത്തവർ ചുരുങ്ങും.

താങ്കളിവിടെ ഒരു Thought crime-ഉം നടത്തിയില്ല. നടത്തിയതത്രയും ശുദ്ധമണ്ടത്തരത്തിന്റെ പൊങ്കാലപ്പായസം വിളമ്പലാണ്. താങ്കളുടെ ഉള്ളിലുള്ളതോ, വല്ല ചായക്കടയിലും കിടന്നതോ ആയ കുറേ സ്റ്റീരിയോ ടൈപ്പ് പ്രസ്താവനകളെ self evident സനാതന സത്യം പോലെ നിരത്തി, എന്നിട്ട് അതിനൊക്കെ കുറേ സർവ്വേകളിൽ നിന്ന് ഉരുത്തിരിച്ചെടുത്ത, നേരാം വണ്ണം ഒരു നിർവചനമോ quantified രൂപമോ ഇല്ലാത്ത ഊഹങ്ങളോട് ചേർത്തു കെട്ടി ചരിത്രവായന എന്ന പേരിൽ ഇറക്കി... അത്രതന്നെ !

ഈ പോസ്റ്റു വായിച്ചിട്ട് ആ ഗോക്രിടെ ജ്യോതിഷപ്രസംഗം കേട്ടാൽ സംഗതി രണ്ടും ഒന്ന് തന്നെ. ഒരാളു ബയോളജിയാണെന്നു പറഞ്ഞ് എന്തൊക്കെയോ misguided ഊഹങ്ങൾ പറയുന്നു, മറ്റേയാൾ ആസ്ട്രോനമി എന്ന് പറഞ്ഞ് വേറേ കുറേ വിവരക്കേടുകൾ വിളിച്ചു പറയുന്നു. Basically രണ്ടും ഒന്നുതന്നെ !


ഇനി താങ്കളുടെ മറുപടികളിലെ പൊള്ളത്തരം കൂടി ഉള്ളിതൊലിച്ച് വയ്ക്കട്ടെ :

1. കൈവിട്ടുപോയ ബിഹേവിയര്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ള ഒരു നേതാവും അയാളുടെ അനുയായികളും.'ഒരു നേതാവിനെ അനുസരിക്കുന്ന അനുയായികള്‍ . അതിലെ എല്ലാവര്‍ക്കും ഈ പ്രശ്നം വേണമെന്ന് നിര്‍ബന്ധമില്ല...എല്ലാ ആചാരങ്ങളും ഒരേ സമയം തുടങ്ങിയതാണ് എന്നുപോലും ഞാന്‍ പറഞ്ഞില്ല. പക്ഷേ പലപ്പോഴും ആദ്യകാല ആചാരങ്ങളുടെ കൂടെ ചേര്‍ന്നു പോകുന്ന ആചാരങ്ങളായിരിക്കും പിന്നീടും ഉണ്ടാകാന്‍ സാധ്യത എന്ന് മാത്രം. .ചിലപ്പോള്‍ വന്‍ മാറ്റങ്ങളും ഉണ്ടാകാം.ഉദാഹരണം ഇടയിലെപ്പോഴോ മംസഭക്ഷണം നിര്‍ത്തി സസ്യ ഭക്ഷണം മാത്രം ശീലമാക്കുക.

അതു തന്നെയാണ് ശുദ്ധ മണ്ടത്തരം എന്ന് പറയുന്നത് ! താങ്കൾ ഒബ്സസീവ് കമ്പൽ‌സിവ് ബിഹേവ്യറെന്ന് വിളിക്കുന്ന ബ്രാഹ്മണിക ആചാരങ്ങൾഎങ്ങനെ ഉണ്ടായെന്നോ ഇവോൾവ് ചെയ്തുവെന്നോ എന്നതിന്റെ കൃത്യമായ ഒരു ചരിത്രപരമായ അക്കൌണ്ട് പോലും നോക്കിയിട്ടല്ല ഈ മണ്ടത്തരം വിളമ്പിയത് എന്നു എഴുത്തിൽ നിന്നു വ്യക്തം. പൊതുസൈക്കിയിൽ ഈ വക കാര്യങ്ങളെ കുറിച്ചു കിടക്കുന്ന ധാരണകൾ അതേപടി അവതരിപ്പിച്ചിട്ടാണ് താങ്കൾ ഈ ഊഹായ്പ്പ് നടത്തുന്നത് !

ഞാൻ ഈ ചോദ്യത്തോടൊപ്പം ചോദിച്ച ചോദ്യങ്ങളൊക്കെ വിഴുങ്ങി ?
ആ ചോദ്യങ്ങളിൽ ഉണ്ട് താങ്കളുടെ കൂടുതൽ ഊഹഡായിപ്പിന്റെ രഹസ്യങ്ങൾ :

- ഒരു മനുഷ്യസമുദായത്തിലെങ്കിലും ഇങ്ങനൊരു പ്രതിരോധവ്യൂഹ ബിഹേവ്യറൽ അഡാപ്റ്റേഷൻ മൂലം ഒരു കൾട്ടായി നിർദ്ധാരണം ചെയ്യപ്പെട്ടതിനു പഠനത്തെളിവുണ്ടോ ?
- ഉണ്ടെങ്കിൽ എത്ര വർഷങ്ങൾ വേണ്ടിവരും ഇങ്ങനൊരു അഡാപ്റ്റേഷനൽ അഡ്വാന്റേജ് കാണിക്കുന്ന exclusive “ഗോത്രം/കൾട്ട്” രൂപപ്പെടാൻ ?
- എങ്ങനെയാണ് അത് Behavioural Immune System-ത്തിന്റെ ഒരു function ആയി measure ചെയ്യുന്നത് ?

continued below ...

suraj::സൂരജ് പറഞ്ഞു...

2. OCD യുടെ ritualistic Behavior ആണ് പ്രധാനം.Robert M Sapolsky യുടെ ഒരു ലേഖനത്തില്‍ മതങ്ങളും OCD യും തമ്മിലുള്ള ചില ബന്ധങ്ങളേപറ്റി പറയുന്നുണ്ട്.Circling the blanket of god-in the book The Trouble with Testosterone.) ധാരാളം റഫറന്‍സുകള്‍ അതിലുണ്ട്.Sapolsky മതങ്ങളെക്കുറിച്ച് പറയുന്ന ഒരു വീഡിയോ നെറ്റില്‍ ലഭ്യമാണെന്ന് തോന്നുന്നു.

സാപോൾസ്കീയേം സാൽട്സ്മാനേയുമൊക്കെ പൊക്കിക്കാണിക്കും എന്ന് അപ്പഴേ ഊഹിച്ചു. ഇതുതന്നെയാണ് താങ്കളുടെ “ഉഹായിപ്പിന്റെ” ക്ലാസിക്കൽ ലൈൻ. നല്ല ഏ-ക്ലാസ് Parallelism ! OCDയുടെ റിച്വലുകളെ മതത്തിന്റെ റിച്വലുകളുമായി സാമ്യപ്പെടുത്തിയുള്ള parallelism ബെയ്സ് ചെയ്തുള്ള ഊഹങ്ങളേ ഉള്ളൂ. Concrete ആയ ഒറ്റ എവിഡൻസ് നൽകുന്ന പഠനം പോലും ഇല്ല (ഉണ്ടെങ്കിൽ കാണിച്ചുതാ). പൂജാരി മൂക്കടച്ച് പിടിക്കുന്നതും പൂവും വെള്ളവും കറക്കി ഉഴിയുന്നതും ഒക്കെ കണ്ട് OCD രോഗമാണതെന്നും അതിൽ നിന്നാണ് ഇതൊക്കെ തുടങ്ങുന്നതെന്നും പറയണമെങ്കിൽ സാമാന്യത്തിൽ കവിഞ്ഞ വിവരക്കേട് വേണം.

ഹിന്ദുമതത്തിന്റെയോ (for that matter, any religion) ആചാരങ്ങൾ ഒരു മതത്തിന്റെ formation-ലെ ഏതൊക്കെ സ്റ്റേജിലാണ് ഉണ്ടായത് എന്ന് ചരിത്രകാരന്മാർക്ക് പോലും നിശങ്കുശമായ ഒരു തീസീസ് ഇല്ല. പക്ഷേ ഇവല്യൂഷണറി ബയോഡായിപ്പുകാർക്കൊക്കെ നല്ല തിട്ടമാണെന്ന മട്ടിലാണ് വച്ചു കീച്ചുന്നത് !! താങ്കളുടെ തിയറി ഉപ്പുകൂട്ടാതെ വിഴുങ്ങുകയാണെങ്കിൽ ഒബ്സസീവ് കമ്പൽ‌സീവ് ആയ കുറേയെണ്ണം ചില “ആചാരങ്ങൾ” ഉണ്ടാക്കിവച്ചാൽ പുറകേ വരുന്നവരെല്ലാം അതു ഫോളോ ചെയ്തോളും, പിന്നെ അത് കൾട്ടായി രൂപപ്പെട്ടോളും എന്നൊക്കെ ഊഹിക്കണം.

ഏത് social action/behaviour വച്ചും ഏത് repetitive action-ഉം ഇതുമാതിരി parallelism ലൈൻ വലിക്കാം. ഡോക്ടർമാരുടെ സർജ്ജറി മാനുവലുകളിൽ കൈകഴുകുന്നതിനും aseptic precautions എടുക്കുന്നതിനും മുതൽ റിച്വലിസ്റ്റിക് എന്ന് പറയാവുന്ന ഒരു കാക്കത്തൊള്ളായിരം പ്രൊസീജ്യറുകളുണ്ട്, പട്ടാളക്കാരുടെ പരേഡുകളിലും ഉന്നതോദ്യോഗസ്ഥരെ സ്വീകരിക്കുന്നതിലെ ഇടപാടുകളിലും, ബ്യൂറോക്രാറ്റിക് പ്രോട്ടോക്കോൾ നോക്കുന്ന സ്ഥലങ്ങളിലും, കോടതികളിലും ഒക്കെ ഇതുപോലെ ritualistic actions ഇഷ്ടമ്പോലെയുണ്ട്.... ഇതൊക്കെ ഓരോ ഒബ്സസീവ് കമ്പൽ‌സീവ് രോഗി ഉണ്ടാക്കിവച്ചതാണ് എന്നും പിന്നാലെ വന്ന മണ്ടമ്മാർ അതങ്ങ് ഉപ്പുകൂട്ടാതെ വിഴുങ്ങിയതാണെന്നും “തിയറികളും വിഡിയോ ലെക്ചറുകളും” ഒക്കെ പടച്ചിറക്കാം. അതൊക്കെ “പഠനങ്ങൾ” ആണെന്നും “ശാസ്ത്രം” ആണെന്നും പറയണമെങ്കിൽ ഗോക്രിക്ക് പഠിക്കാൻ പോണം !

continued below ...

suraj::സൂരജ് പറഞ്ഞു...

3. ചരകന്റേയും സുശ്രുതന്റേയും ബ്രാഹ്മണ്യമൊന്നും എന്റെ വിഷയമല്ല.അതെഴുതിയത് ആരായാലും അവര്‍ക്ക് ചില കാര്യങ്ങള്‍ 'അപ്രധാനമായി' തോന്നി.(സായിപ്പിന്റെ വെര്‍ഷന്‍.)അത് ശരിയാണെങ്കില്‍ അങ്ങനെ.ഇനി ഈ ഗ്രന്ഥങ്ങളില്‍ ഈ അസുഖങ്ങളൊക്കെ വിശദമായിട്ടു തന്നെ ഉണ്ട് എന്ന് പറഞ്ഞാലും പ്രശ്നമൊന്നുമില്ല. At most it was a trivial piece of supporting evidence,if not something that won't affect the general argument of the post.

ഓ. ശരി... അല്ലെങ്കിലും പോസ്റ്റിനു ഒരു കുലുക്കവും ഉണ്ടാവില്ല... ക്യാരവാൻ മുമ്പോട്ടു പോകും എന്ന് സാക്ഷാൽ ഡോ: ഗോക്രിയും പണ്ടേ പറഞ്ഞിട്ടുണ്ട്.


4. സ്വയം അനുസരിക്കുന്ന ഒരു quarantine മൂലം ബ്രാഹ്മണരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ തീരെ കുറവായിരിക്കും. -- ഇതില്‍ ഒന്നാമതെത്..it's self evident.രണ്ടാമത്തേത് മാത്രമെ ഊഹമുള്ളൂ.അത് തെളിയിക്കാന്‍ മിക്കവാറും സാധിക്കില്ലഎന്നുമറിയാം.അതുകൊണ്ടാണല്ലോ ഈ ഊഹം എന്ന് പറയുന്നത്.

ബ്രാഹ്മണർക്ക് സ്വയം അനുസരിക്കുന്ന ഒരു quarantine ഉണ്ടെന്നതാണോ താങ്കൾക്ക് സെല്ഫ് എവിഡന്റ് ആയിരിക്കുന്നത് ? ബെസ്റ്റ് !! ഇത് പണ്ട് Science finally shows why girls love pink and boys love blue എന്നൊരു അറുമണ്ടൻ തിയറി പ്രൂവ് ചെയ്താ കഥ പോലായല്ലോ മാഷേ !! ഹ ഹ ഹ !!! Self evident എന്ന് താങ്കൾ പറയുന്നത് ബ്രാഹ്മണരെ പറ്റി താങ്കൾക്കുള്ള വല്ല idiosyncratic belief-ഉം ആവും. പൊതു സൈക്കിയിൽ കിടക്കുന്ന വല്ല സ്റ്റീരിയോടൈപ്പ് വിശ്വാസവും എടുത്തുവച്ച് സെല്ഫ് എവിഡന്റെന്നൊന്നും പറയല്ലേ... ഈ സ്വയം സൃഷ്ട quarantinen-ന്റെ വല്ല objective measure-ഉം ഉണ്ടേൽ താ. അല്ലാതെ “നടത്തറ ശാന്ത ജനിച്ചപ്പഴേ പെഴയാണ് ” എന്ന ചേലിക്കുള്ള aphorism-ങ്ങളെ ഒക്കെ എടുത്ത് സെല്ഫ് എവിഡന്റ് എന്നൊന്നും അടിക്കാതെ !

പിന്നെ “തെളിയിക്കാൻ മിക്കവാറും സാധിക്കാത്ത ഊഹം” വേറേയും ഉണ്ട് -- നായർ പെണ്ണുങ്ങൾ വേശ്യകളാണ്, ഈഴവനു ബുദ്ധിയില്ല, മുസ്ലീങ്ങൾ കുളിക്കില്ല, പട്ടന്മാർ ചതിയന്മാരാണ് ..... അങ്ങനെ പലതും. ഇതുപോലെ ഒരു സ്റ്റീരിയോടൈപ്പെടുത്ത് അതിന്റെ വാലേൽ ഒരു “തെളിയിക്കാൻ സാധിക്കാത്ത ഊഹം” കെട്ടി പറത്തിവിട്ടാൽ മതി.... ഗോക്രി തന്നെ ഭേദം !

continued below ...

suraj::സൂരജ് പറഞ്ഞു...

5. ....അവരെ മുന്നിലെത്തിച്ചതും.... എന്നുപറഞ്ഞാല്‍ അവരെ എല്ലാകാലവും മുന്നില്‍ നിലനിര്‍ത്തിയതും എന്ന് അര്‍ത്ഥമുണ്ടോ? ചരിത്രം സംഭവിക്കുന്നത് ഏതെങ്കിലും കാര്യം ഒറ്റ കാരണംകൊണ്ടാണ് എന്ന് ബോധമുള്ള ആരെങ്കിലും പറയുമോ? ചിലപ്പോഴൊക്കെ ഇവര്‍ക്ക് തിരിച്ചടിയും നേരിട്ടിടുണ്ട്.ബുദ്ധമതമൊക്കെ വളരെ പോപുലറായ കാലമുണ്ടയിരുന്നല്ലോ.ആദ്യം ഭാഗ്യവശാല്‍ കിട്ടിയ മേല്‍കൈ പൊതുവേ നിലനിര്‍ത്താന്‍ സാധിച്ചു...a kind of positive feed back loop.

വിഷയം മാറ്റാതെ Bright മാഷേ... താങ്കളിത്ര dim കളിക്കാതെ...

ഒരു ശാസ്ത്രവിഷയത്തിന്റെ വാലിൽ കെട്ടിയാണു മൂന്ന് പോസ്റ്റുകളുടെ സീരീസിൽ അവസാനത്തേതായി ഈ പോസ്റ്റിലെ വിവരക്കേട് മുഴുവൻ താങ്കൾ കൊണ്ടുവന്നിട്ടത്. ഞാനിട്ട ഒറ്റ ചോദ്യത്തിനും മറുപടിയില്ല താങ്കൾക്ക്.

ഇനി നീട്ടിവലിച്ചെഴുതിയ മറുപടിയിൽ താങ്കൾ എന്റെ ചോദ്യങ്ങളൊക്കെ കാണാതെ പോയതാണെങ്കിൽ ദാ ഒന്നുകൂടി വിശദമായി നുള്ളിപ്പെറുക്കിത്തന്നെ ചോദ്യങ്ങൾ ഇടുന്നു :


ഒരു മനുഷ്യസമുദായത്തിലെങ്കിലും ഇങ്ങനൊരു പ്രതിരോധവ്യൂഹ ബിഹേവ്യറൽ അഡാപ്റ്റേഷൻ മൂലം ഒരു കൾട്ടായി നിർദ്ധാരണം ചെയ്യപ്പെട്ടതിനു പഠനത്തെളിവുണ്ടോ ? ഉണ്ടെങ്കിൽ എത്ര വർഷങ്ങൾ വേണ്ടിവരും ഇങ്ങനൊരു അഡാപ്റ്റേഷനൽ അഡ്വാന്റേജ് കാണിക്കുന്ന exclusive “ഗോത്രം/കൾട്ട്” രൂപപ്പെടാൻ ? എങ്ങനെയാണ് അത് Behavioural Immune System-ത്തിന്റെ ഒരു function ആയി measure ചെയ്യുന്നത് ? അമിതമായ വൃത്തിബോധത്തില്‍ ഊന്നിയുള്ളതായിരുന്നു ബ്രാഹ്മണരുടെ ആചാരങ്ങളെല്ലാം എന്താണ് തെളിവ് ? Contact-ലൂടെ രോഗം പകരുന്നതിനെയാണ് ഈ “തീണ്ടായ്മ” തടയുന്നതെന്നാണെങ്കിൽ ഇതിൽ ബ്രാഹ്മണർക്ക് മാത്രമായി അതു വച്ച് എന്ത് അഡ്വാന്റേജ് ഉണ്ടായിരുന്നു എന്നാണ് പറയുന്നത് ? സ്വയം അനുസരിക്കുന്ന ഒരു quarantine ബ്രാഹ്മണർക്ക് ഉണ്ട് എന്നതിനു എന്തു objectively measurable തെളിവുണ്ട് ? പ്രാചീന ബ്രാഹ്മണരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ കുറവായിരുന്നു എന്നതിനോ ആയുസ്സ് കൂടുതലായിരുന്നു എന്നതിനോ വല്ല epidemiology കണക്കോ, ആർക്കിയോളജി എവിഡൻസോ, ചരിത്ര രേഖയോ ഉണ്ടോ ?

M.A Bakar പറഞ്ഞു...

ബ്രൈറ്റ്‌.. ഇതുപോലുള്ള 'വലിയ വിവരങ്ങള്‍' പുറത്തെടുക്കാതിരുന്നാല്‍ ഇങ്ങനെ പരിഹാസ്യനാവാതെ രക്ഷപ്പെടാം...

"wisdom തരാത്ത പുസ്തകങ്ങള്‍ കളിക്കോപ്പു മാത്രം.. "

യാത്രികന്‍ പറഞ്ഞു...

'സ്വയം അനുസരിക്കുന്ന ഒരു quarantine' പരിപാടി ഉള്ള വേറെ ഒരു കൂട്ടരാണ് Jews എന്ന് എനിക്ക് തോന്നുന്നു. Jews നെയും ബ്രാഹ്മണരെയും ഒന്ന് compare ചെയ്യുന്നത് നന്നായിരിക്കും.

'സ്വയം അനുസരിക്കുന്ന ഒരു quarantine' എന്നത് കൊണ്ട് ഞാന്‍ ഉദ്ധേശിക്കുന്നത് 'നമ്മുടെ കൂട്ടത്തില്‍ പെടാത്തവനോട് സംസര്‍ഗതിനുള്ള താല്‍പര്യക്കുറവു' എന്നാണ്. ഈ പോസ്റ്റിലും അങ്ങിനെ ഒരു അര്‍ഥം ആണ് ഉള്ളതെന്ന് എനിക്ക് തോന്നുന്നു.

ജാദൂഗര്‍ പറഞ്ഞു...

ഏതുപട്ടിക്കും കലിപ്പ് തീര്‍ക്കാനൊരു ദിവസമുണ്ട്..:-)
കലക്കി മാ ബക്കര്‍.കീപ്പിറ്റപ്പേ...:-)
(പോസ്റ്റ് വായിച്ചിട്ട് എല്ലാം മനസിലായ ടീമാണ് ബക്കറിക്കാക്ക.) :-).wisdom തരുന്ന ഒരൊറ്റ കിത്താബേ ലോകത്തൊള്ള്..എത്ര തൊള്ളകീറിപ്പറഞ്ഞാലും ഈ യുക്തിവാദികളുടെ തലേക്കേറില്ലെന്ന്..

Bright,Suraj,

Please continue..Hope this will evolve to a very informative discussion.Eagerly waiting..

Dileep പറഞ്ഞു...

Hello Bright,
I can understand the slip up of theory / guess. But, coming on back of your excellent posts about scientific method, there will be assumptions/expectations about a certain rigor in your posts.

To me , admittedly with a limited context on your equations with others, it looks like a strawman that people don't allow freedom for expressing a thought experiment. If you had consistently expressed your arguments as part of thought experiment throughout, I suppose people would have reacted in a different way.

I should also point out your hypothesis does not meet occam's razor.
“My argument is,the conquest happened with no thought out,long term goal in mind .” There are too many assumptions ( which Sooraj has pointed out) , more over this disregards well documented examples of discrimination ( which was well thought out) the goal of which was to prolong the advantage. I guess alternate explanations ( i.e, the conventional wisdom :-( ) makes lesser number of assumptions with some documentary evidence.

ഡാലി പറഞ്ഞു...

അതാണല്ലോ ഡോക്ടര്‍ ബ്രൈറ്റ് കാണിച്ച് തന്നത്. ഇവലൂഷണറി സൈക്കോളജി ഉഡായിപ്പ് വച്ച് എഴുതിയ പോസ്റ്റില്‍ വന്ന ചിത്രകാരനോടുള്ള താന്കളുടെ വെല്ലുവിളി. >>>ഇപ്പോള്‍ എന്നെ അനുകൂലിക്കുന്ന ചിത്രകാരന്‍ ,ഞാന്‍ പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ മനുഷ്യന്റെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്താൽ പ്ലേറ്റ് തിരിച്ചുവക്കുന്നത് കാണാം.<<<
ആ വെല്ലുവിളി മാത്രമാണല്ലൊ ദൊ ലീ കിടക്കണ പോസ്റ്റ്.

എനിക്ക് എതിര്ക്കാനുള്ളത് ഈ ബ്ലോഗില്‍ പരിണാമം എന്ന് പറഞ്ഞ് വിളമ്പിയിരിക്കുന്ന ഇവലൂഷണറി സൈക്കൊളജി ഉഡായിപ്പിക്കലെ ആകെ മൊത്തം റ്റൊട്ടല്‍ ആയാണ്. അല്ലാതെ കണ്ണില്‍ കണ്ട ബാറില്‍ നിന്നെല്ലാം കിട്ടിയ എല്ലാ ബ്രാന്റും വാങ്ങി അടിച്ച് പൊതുവഴിയില്‍ പലനിറത്തില്‍ ഛര്ദ്ദിച്ച് വച്ചിരിക്കുന്ന ഈ പോസ്റ്റിനെ പറ്റി മാത്രമല്ല. (അതിനെ പോലും ശാസ്ത്രത്തിന്റെ തെളിവുകള്‍ വച്ച് തന്നെ പൊളിച്ചടക്കാന്‍ പെയിന്‍ എടുക്കുകയും ക്ഷമ കാണിക്കുകയും ചെയ്യുന്ന ഡോക്ടര്‍ സൂരജിനു ഒരു വലിയ പ്രണാമം. )

ഓ തന്നെ തന്നെ എനിക്ക് ഇവലൂഷണറി സൈക്കോളജി എന്ന ഉഡായിപ്പില്‍ വലിയ ´പിടി´ യൊന്നുമില്ല. ´പിടി´ക്കാനൊട്ട് ഉദ്ദേശിക്കുന്നുമില്ല.2010 സെപ്റ്റമ്പര്‍ 10 വരെ താങ്ങികൊണ്ട് നടന്ന ഇവലൂഷണറി സൈക്കോളജി ഉടായിപ്പിനെ തള്ളിപ്പറയ്ണ്ട ആവശ്യം വന്നാല്‍ താന്കള്‍ തള്ളി പ്റയും എന്ന് നന്നായി തന്നെ അറിയാം. കാരണം താന്കളുടെ ഉദ്ദേശം പരിണാമമോ സയന്സോ അല്ലല്ലോ വംശമഹിമാ സിദ്ധാന്തം ഏതു വിധേനേയും തെളിയിക്കുക എന്നതല്ലേ.

ഡാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jack Rabbit പറഞ്ഞു...

Daly,
I am lost in some comments to distinguish your reply and quotes from Bright's earlier posts. You have been using >>>> <<<<< to differentiate them. But in last 1 or 2 comments, it looks like you missed them.

I have one small suggestion. Could you instead use <i> and </i> to start/end quotations in italics which is easier to track visually ?

ഡാലി പറഞ്ഞു...

താന്കളെ ഇന്നോ ഇന്നലയോ അല്ല നിരീക്ഷിക്കാന്‍ തുടങ്ങിയത് . വര്ഷം രണ്ടായി. എതിരിടേണ്ടവന്റെ ശക്തിയും റ്റൂളുകളും അറിഞ്ഞ് തന്നെയാണ് എതിര്പ്പ്. അതുകൊണ്ട് സ്വയം ഖോട്ടി വിഷമിക്കണ്ട.

ദാ അങ്ങോട്ട് ഡോക്റ്റര്‍ ബ്രൈറ്റിന്റെ തന്നെ ഒന്ന് പിടിക്ക്,

bright manoj - Buller is a philosopher.Do you think a philosopher is properly equiped to criticise a newly emerging field like evolutionary psychology?By the way,most of the critisisms

for evolutionary psychology are politically motivated. Most people opposing evolutionary psychology worry about possible ethical, moral, or political implications it would generate.Eg self

proclaimed 'marxist biologist' Stephen Jay Gould.The same E. O. Wilson Suraj has mentioned,when he published his path breaking book Sociobiology: The New Synthesis in1975, was subjected to constant harassment and vilification from his collegues from Harvard (Stephen Jay Gould & co)
ഒരു ബാലന്‍സിനുവേണ്ടി ഇതും ഇരിക്കട്ടെ.Adapting Minds എന്ന പുസ്തകത്തിന്റെ ഒരു വിമര്‍ശനം. http://philosophy.wisc.edu/shapiro/Phil951/Machery&Barrett.pdfSep 2

ഡാലി പറഞ്ഞു...

@Jack Rabbit - Done & thanks

മുക്കുവന്‍ പറഞ്ഞു...

എന്തോ പറഞ്ഞത് സൂരജിന്യു നൊന്തു...അവിടെ ബക്കറേട്ടന്‍ ചേന പുട്ടാ‍നും എത്തി... അപ്പോള്‍ പ്രശനം സോവാ‍ായാ? ഊഹിച്ചെഴുതുന്നതിനെ ഗോക്രിത്തരമെന്ന് പറയുന്ന സൂരജണ്ണാ, ഇന്നത്തെ പല കാര്യങ്ങളും ഊഹത്തിലാണ്.. അവയെല്ലാം അങ്ങട് ഗോക്രിത്തരമാക്കണോ?

Jack Rabbit പറഞ്ഞു...

Thanks Daly for the quick response. It took me a while to figure out quoted section was from a Google buzz discussion after futile search in Bright's earlier posts. It would be great if in future you can give link to quotes as follows

<a href="give_link_here">Name you want to see on hyperlink </a>

PS: Pls disregard this unsolicited advice if you already know how to do this.

suraj::സൂരജ് പറഞ്ഞു...

@ മുക്കുവൻ

"എന്തോ പറഞ്ഞത് സൂരജിന്യു നൊന്തു... "

വോ തന്ന തന്ന അണ്ണാ ! വല്ലാതെ നൊന്തു. ഇത് നേരെയാക്കിയിട്ടേ ഇനി എനിക്ക് പച്ചരി തരൂ എന്ന് റേഷൻ കടേന്ന് പറഞ്ഞു. അപ്പപ്പിന്നെ നോവാതിരിക്കുമോ...

"ഇന്നത്തെ പല കാര്യങ്ങളും ഊഹത്തിലാണ്.. അവയെല്ലാം അങ്ങട് ഗോക്രിത്തരമാക്കണോ ?"

നല്ല ലോജിക്ക് !

എസ്റ്റാബ്ലിഷ്ഡ് സയൻസ് വച്ച് ഊഹിക്കുന്നതും.
ഈ പോസ്റ്റിലെ “ഊഹിക്കലും” തമ്മിലെ വ്യത്യാസം മുക്കുവനു മനസ്സിലായില്ലെങ്കിൽ സാരമില്ല.

യാത്രാമൊഴി പറഞ്ഞു...

ആദ്യം രണ്ടാമത്തെ കമന്റിനെക്കുറിച്ച്‌,

ബ്രൈറ്റിന്റെ തന്നെ "ഊഹാധിഷ്ടിത ചരിത്ര വായന" മെത്തേഡ് അതേപടി ഫോളോ ചെയ്തു എഴുതിയതാണ് അത്. ബ്രൈറ്റിന്‌ ആ എഴുത്ത് "ചീപ്പ് ആന്‍ഡ്‌ ബിലോ ഡിഗ്നിറ്റി" ആയി തോന്നിയെങ്കില്‍ ബ്രൈറ്റിന്റെ രീതിയെക്കുറിച്ച് ഞാന്‍ കണ്‍വേ ചെയ്യാന്‍ ഉദ്ദേശിച്ചതും അത് തന്നെയാണ്. I think it served it's purpose.

ഇനി ശൂദ്രരെക്കുറിച്ച്,

എഴുതിവെയ്ക്കുന്നതിനൊപ്പം, എഴുതാന്‍ മടിക്കുന്നതോ എഴുതാന്‍ മന:പൂര്‍വ്വം വിട്ടുപോകുന്നതോ ആയ കാര്യങ്ങള്‍ക്കും ചില അര്‍ത്ഥങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും ഇതുപോലെ സാമൂഹ്യപ്രസക്തി ഉള്ള ഊഹാധിഷ്ടിത ചരിത്ര വായനകളില്‍. ഇവിടെ obvious ആയ ശൂദ്രര്‍ എന്ന വാക്ക് ബ്രൈറ്റ് ഉപയോഗിച്ചിട്ടേ ഇല്ല എന്നു പറഞ്ഞു ജാമ്യം എടുക്കുമ്പോള്‍‍, അതിന്റെ അര്‍ത്ഥം, ആ വാക്ക് ഒരുതരം "disgust" റെസ്പോണ്‍സ്‌ ബ്രൈറ്റില്‍ ഉളവാക്കുന്നുവെന്നും, ആ വാക്ക് (ഒരു പക്ഷെ ആ ജനതയെ തന്നെയും) അവോയിഡ് ചെയ്യുന്നത് കൊണ്ടു ബ്രൈറ്റിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സര്‍വൈവല്‍ അഡ്വാന്റെജു കിട്ടുമെന്നും കരുതുന്നതായി ഊഹിക്കാവുന്നതാണ്. ഈ സൈസ്‌ ഊഹങ്ങള്‍ ആണല്ലോ ഈ പോസ്റ്റിന്റെ കാതല്‍!

ബ്രാഹ്മണര്‍ സ്വയം ക്വാരന്റീന്‍ ചെയ്തു സര്‍വൈവല്‍ അഡ്വാന്റെജു നേടിയിരിക്കാം എന്നു ഊഹം (തെറ്റായ) എഴുതുമ്പോള്‍ അതിനു കാരണക്കാരായ, അതില്‍ നിന്നും പുറത്താക്കപ്പെട്ട "മനുഷ്യരെക്കുറിച്ചും" ആലോചിക്കുന്നതില്‍ ഒരു ശരിയുണ്ടെന്ന് ഞാന്‍ കരുതുന്നു. ബ്രൈറ്റ് അങ്ങനെ ആലോചിക്കണം, എഴുതണം എന്നൊക്കെ പറയാനോ, കരുതാനോ എനിക്ക് നിര്‍വാഹമില്ല. അതുകൊണ്ട് ഞാന്‍ അങ്ങനെ ചെയ്യുന്നു.

എന്തായാലും ക്വാരന്റൈന്‍ വിട്ടു ഇപ്പൊ ആര്‍ജ്ജിത ഇമ്മ്യൂണിറ്റിയും (അതുവഴി സമ്പര്‍ക്കവും) ആയല്ലോ. ഊഹായ്പ്പിനു പുരോഗതി ഉണ്ട്.

ബാക്കി പിന്നീട്.

Baiju Elikkattoor പറഞ്ഞു...

പോസ്റ്റ്‌ വായിച്ചപ്പോഴേ സൂരജിന്റെ ഇടപെടല്‍ പ്രതീക്ഷിചിരുന്നൂ........! അഭിനന്ദനങ്ങള്‍.

*ഇക്കു* Iqbal K പറഞ്ഞു...

Tracking

noufi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
M.A Bakar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Baiju Elikkattoor പറഞ്ഞു...

"ജാദൂഗര്‍ എന്ന ബ്രൈറ്റ്‌"

ഹാ ഹാ, പല പേരുകളിലും ബ്ലോഗുകളില്‍ വന്നു ആഭാസ നൃത്തം ചവിട്ടി പരിചയം ഉള്ള ബക്കര്‍ ഇങ്ങനെ ചിന്തിച്ചില്ല എങ്കിലേ അതിശയിക്കാന്‍ ഉള്ളൂ..... !!!

ബിജു ചന്ദ്രന്‍ പറഞ്ഞു...

ബ്രൈറ്റ്, സൂരജ്, ഡാലി, യാത്രാമൊഴി എന്നിവരൊക്കെ ഉള്‍പ്പെട്ട ഒരു വൈജ്ഞാനിക ചര്‍ച്ച നല്ല രീതിയില്‍ വീക്ഷിക്കുന്നു. അതിനിടയില്‍ ചിലബുക്ക് worms നുഴഞ്ഞു കയറി പരിസരം വെടക്കാക്കുന്നതുപോലെ തോന്നുന്നു. :-)

M.A Bakar പറഞ്ഞു...

വൈജ്ഞാനിക ചര്‍ച്ച മുന്നേറട്ടെ.. !! എന്‍റെ കമണ്റ്റ്‌ പിന്‍വലിക്കുന്നു. പുഴുവരിക്കാത്ത ഒരു ചര്‍ച്ച ആശംസിക്കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ആയുര്‍വേദത്തിന്റെ ആചാര്യന്മാര്‍ വസൂരിരോഗത്തെ കുറിച്ചു ചര്‍ച്ച നടത്തുന്നതു വായിക്കാന്‍ രസം ഉണ്ട്‌. തുടരൂ

ഓരോ സംഹിതകള്‍ കൂടി അവസാനം എഴുതാന്‍ മറക്കല്ലെ.

ഞങ്ങള്‍ക്കു വയസു കാലത്ത്‌ പഠിക്കാമല്ലൊ പഴയതൊക്കെ മായ്ച്ചു കളഞ്ഞിട്ട്‌ പുതിയ വിജ്ഞാനം നിറക്കാമല്ലൊ

പൊന്നു സാറന്മാരെ മസൂരിക വസൂരിയല്ല കേട്ടൊ അതു വേറെയാ

കുറച്ചുകൂടി വിജ്ഞാനങ്ങള്‍ കേള്‍ക്കട്ടെ

ഹ ഹ ഹ :)

suraj::സൂരജ് പറഞ്ഞു...

ശങ്കരനാരായണ സംഹിതയിൽ Pox എന്താണെന്ന് ഒടനേ വരുമായിരിക്കും !

MKERALAM പറഞ്ഞു...

ഈ സ്പെക്കുലേറ്റീവ് ചരിത്രവായന.സ്പെക്കുലേറ്റീവ് സയന്‍സ്. അതെ അത് സെഒക്കുലേട്ടിവ് ആയ ഒരു തോട്ട് എക്ഷ്പെരിമെന്റില്‍ തുടങ്ങുമെങ്കിലും ശാസ്ത്രത്തിലേക്ക് എത്തിച്ചേരാം. ഉദ്.ഐന്‍സ്റ്റീന്റെ ചിന്തകള്‍ തുടങ്ങിയത് സെപെക്കുലേട്ടിവ് ചിന്തകളായാണ്. എന്നാല്‍ സ്പെക്കുലേറ്റീവ് ചരിത്രവായന, അതു ചരിത്രമോ ശാ‍സ്ത്രമോ അല്ല. അതു ഫിക്ഷനാണ്. എന്നു പറഞ്ഞാല്‍ താങ്കള്‍ ഇവിടെ ഈ തട്ടിവിട്ടതൊക്കെ ഒരു ഫിക്ഷന്‍ മാത്രമാണ്. പൊസ്റ്റിന്റെ തലേക്കെട്ടനുസരിച്ച്. അതായത് ആള്‍റ്റെര്‍നേട്ടിവ് ഹിസ്റ്ററി അതായത്, Louis Geoffroy's (ഫ്രെഞ്ച്)(History of the Universal Monarchy: Napoleon And The Conquest Of The World) (1836),ഈ ഫിക്ഷനൊരു ഉദാഹരണമാണ്. ഇതിനകത്തെ ഫിക്ഷന്‍ എന്താനെന്നു വച്ചാല് the book ''imagines Napoleon's First French Empire victorious in the French invasion of Russia in 1811 and in an invasion of England in 1814, later unifying the world under Bonaparte's rule''. അപ്പോള്‍ ഈ ബിഹേവിയര്‍ ഇമ്മ്യൂനിസം വേറൊരു ഫിക്ഷന്‍. അതു കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നതാണ്. അതായത് റ്റെമ്പരേറ്റ് കാലാവസ്ഥയിലുള്ള യൂറോപ്യന്‍സ് ആളുകളെ കാണുമ്പോല്‍ കെട്ടിപ്പിടിക്കുന്നു, ഉഷ്ണമേഘക്കാര്‍ അതു ചെയ്യുന്നില്ല. പക്സെ ഈ റ്റെമ്പറേറ്റ് കാലാവസ്ഥയിലുള്ളവരുടെ ഈ സ്വഭാവം ഉഷ്ണമേഖലയിലേക്കു വരുമ്പോള്‍ മാറുന്നതെങ്ങനെയാണ്. ഒരുദാഹരണം പരഞ്ഞാല്‍, ജാന്‍ വാന് റ്റിബക്ക് സൌത്താഫ്രിക്കയിലെ കേപ് മുനമ്പില്‍ വരുന്നു. പതിനാറാം നൂറ്റാണ്ടില്‍‍, ഡച്ചു കാരന്‍,റ്റെമ്പരേറ്റ് കാലവസ്ഥ സ്വഭാവി, ആരെയും കണ്ടാല്‍ കെട്ടിപ്പിടിക്കും. സൌത്താഫ്രിക്കയില്‍ വന്നപ്പോല്‍ കണ്ടത് അവിടെ സമാധാനമായി ജീവിച്ചുകൊണ്ടിരുന്ന കോയിക്കൊയി എന്ന ആഫ്രിക്കന്‍ ജനതയെ. കോയിക്കോയി പുരുഷന്മാരെ കാണ്ടപ്പോല്‍ വാന്‍ റി ബെക്ക് കെട്ടിപ്പിടിച്ചില്ല്, ബിഹേവിയറല്‍ ഇമ്മ്യൂണിറ്റി. എന്നാല്‍ കോയിക്കോയി സ്ത്രീകളെ കണ്ടപ്പോളേ കെട്ടിപ്പിടുത്തം തുടങ്ങി. സൌത്താഫ്രിക്കയില്‍ കളേര്‍ഡ് എന്ന ഒരു വിഭാഗം ഇത്തരം കെട്ടിപിടിക്കലിന്റെ ഫലമായി രൂപം കൊണ്ടതാണ്. അതെന്താ ഡോക്റ്ററെ അങ്ങനെ? സംശയം.:)

www-indiablooming പറഞ്ഞു...

ഈ സ്പെക്കുലേറ്റീവ് ചരിത്രവായന.സ്പെക്കുലേറ്റീവ് സയന്‍സ്. അതെ അത് സെഒക്കുലേട്ടിവ് ആയ ഒരു തോട്ട് എക്ഷ്പെരിമെന്റില്‍ തുടങ്ങുമെങ്കിലും ശാസ്ത്രത്തിലേക്ക് എത്തിച്ചേരാം. ഉദ്.ഐന്‍സ്റ്റീന്റെ ചിന്തകള്‍ തുടങ്ങിയത് സെപെക്കുലേട്ടിവ് ചിന്തകളായാണ്. എന്നാല്‍ സ്പെക്കുലേറ്റീവ് ചരിത്രവായന, അതു ചരിത്രമോ ശാ‍സ്ത്രമോ അല്ല. അതു ഫിക്ഷനാണ്. എന്നു പറഞ്ഞാല്‍ താങ്കള്‍ ഇവിടെ ഈ തട്ടിവിട്ടതൊക്കെ ഒരു ഫിക്ഷന്‍ മാത്രമാണ്. പൊസ്റ്റിന്റെ തലേക്കെട്ടനുസരിച്ച്. അതായത് ആള്‍റ്റെര്‍നേട്ടിവ് ഹിസ്റ്ററി അതായത്, Louis Geoffroy's (ഫ്രെഞ്ച്)(History of the Universal Monarchy: Napoleon And The Conquest Of The World) (1836),ഈ ഫിക്ഷനൊരു ഉദാഹരണമാണ്. ഇതിനകത്തെ ഫിക്ഷന്‍ എന്താനെന്നു വച്ചാല് the book ''imagines Napoleon's First French Empire victorious in the French invasion of Russia in 1811 and in an invasion of England in 1814, later unifying the world under Bonaparte's rule''.

www-indiablooming പറഞ്ഞു...

അപ്പോള്‍ ഈ ബിഹേവിയര്‍ ഇമ്മ്യൂനിസം അതും ഒരു ഫിക്ഷന്‍ പോലെയാണല്ലോ തോന്നുന്നത്. അതു കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നതാണ്. അതായത് റ്റെമ്പരേറ്റ് കാലാവസ്ഥയിലുള്ള യൂറോപ്യന്‍സ് ആളുകളെ കാണുമ്പോല്‍ കെട്ടിപ്പിടിക്കുന്നു, ഉഷ്ണമേഘക്കാര്‍ അതു ചെയ്യുന്നില്ല. പക്സെ ഈ റ്റെമ്പറേറ്റ് കാലാവസ്ഥയിലുള്ളവരുടെ ഈ സ്വഭാവം ഉഷ്ണമേഖലയിലേക്കു വരുമ്പോള്‍ മാറുന്നതെങ്ങനെയാണ്. ഒരുദാഹരണം പരഞ്ഞാല്‍, ജാന്‍ വാന് റ്റിബക്ക് സൌത്താഫ്രിക്കയിലെ കേപ് മുനമ്പില്‍ വരുന്നു. പതിനാറാം നൂറ്റാണ്ടില്‍‍, ഡച്ചു കാരന്‍,റ്റെമ്പരേറ്റ് കാലവസ്ഥ സ്വഭാവി, ആരെയും കണ്ടാല്‍ കെട്ടിപ്പിടിക്കും. സൌത്താഫ്രിക്കയില്‍ വന്നപ്പോല്‍ കണ്ടത് അവിടെ സമാധാനമായി ജീവിച്ചുകൊണ്ടിരുന്ന കോയിക്കൊയി എന്ന ആഫ്രിക്കന്‍ ജനതയെ. കോയിക്കോയി പുരുഷന്മാരെ കാണ്ടപ്പോല്‍ വാന്‍ റി ബെക്ക് കെട്ടിപ്പിടിച്ചില്ല്, ബിഹേവിയറല്‍ ഇമ്മ്യൂണിറ്റി. എന്നാല്‍ കോയിക്കോയി സ്ത്രീകളെ കണ്ടപ്പോളേ കെട്ടിപ്പിടുത്തം തുടങ്ങി. സൌത്താഫ്രിക്കയില്‍ കളേര്‍ഡ് എന്ന ഒരു വിഭാഗം ഇത്തരം കെട്ടിപിടിക്കലിന്റെ ഫലമായി രൂപം കൊണ്ടതാണ്. അതെന്താ ഡോക്റ്ററെ അങ്ങനെ? സംശയം.:)

www-indiablooming പറഞ്ഞു...

sorry മുകളിലത്തെ മൂന്നു കമന്റും ഒരാളിന്റേതു തന്നെയാണ്. ആദ്യം ഗൂഗിള്‍ ഐഡിയില്‍ കമന്റു ഇടാന്‍ പ്രയാസം വന്നതിനാല്‍ ഓപന്‍ ഐ ഡി ഉപ്യോഗിച്ചതണ്. സോറി.

Mr. K# പറഞ്ഞു...

മാവേലീ, ആ ചോദ്യത്തിനുത്തരം ഈ പോസ്റ്റിലില്ലേ? http://russelsteapot.blogspot.com/2010/01/blog-post.html

കാവലാന്‍ പറഞ്ഞു...

....

Alex പറഞ്ഞു...

ശ്രീ സൂരജ്,
കുറച്ചു നാളുകള്‍ക്കു മുമ്പ് നകുലന്‍ എന്ന വ്യക്തിയുടെ ബ്ലോഗില്‍ ജാതി സംവരണം വിഷയമായ പോസ്റ്റില്‍ താകള്‍ ഇട്ട കമന്റ് ആണ് താഴെ-

ജാതിയമായ പിന്നോക്കാവസ്ഥ കേവലം ഒന്നോ രണ്ടോ നൂറ്റാണ്ടത്തെ പ്രശ്നമായിരുന്നില്ല. 3000-ത്തിനു മേല്‍ വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് അതിന്. അതിനിപ്പോള്‍ എന്താന്നുവെച്ചാല്‍, ഇത്രകാലം നല്ല ഭക്ഷണത്തില്‍ നിന്നും, വിദ്യാഭ്യാസത്തില്‍ നിന്നും, നല്ല വസ്ത്രങ്ങളില്‍ നിന്നും, നല്ല ചികിത്സയില്‍ നിന്നും, നല്ല പാര്‍പ്പിടത്തില്‍ നിന്നും, സര്‍വ്വോപരി പുരോഗതിയില്‍ നിന്നും തന്നെ അകറ്റിനിര്‍ത്തപ്പെട്ട ജാതികളില്‍ പെട്ട ജനങ്ങളില്‍ അവരുടേതായ ഒരു ജനിതക സംഘാതം (gene pool) പരിണമിച്ചുണ്ടായിട്ടുണ്ട്. പിന്നോക്കാവസ്ഥ ക്രമേണ ജീനുകളിലേയ്ക്ക് വ്യാപിക്കുന്ന ഒരവസ്ഥ.

ബ്രൈറ്റ് ഇട്ട ഈ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞത് സമൂഹത്തില്‍ മേല്‍ഗതി ഉണ്ടായിരുന്ന, അമിതമായ വൃത്തി ബോധത്തില്‍ ഊന്നിയ ആചാരങ്ങള്‍ അനുഷ്ടിച്ചിരുന്ന ബ്രാഹ്മണരില്‍ സ്വയം അനുസരിക്കുന്ന ഒരു quarantine മൂലം ബ്രാഹ്മണരുടെ ഇടയില്‍ പകര്‍ച്ചവ്യാധികള്‍ തീരെ കുറവായിരിക്കും എന്ന്.

ഇതിനെ ഖണ്ഡിക്കാന്‍ താങ്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍

ഒരു മനുഷ്യസമുദായത്തിലെങ്കിലും ഇങ്ങനൊരു പ്രതിരോധവ്യൂഹ ബിഹേവ്യറൽ അഡാപ്റ്റേഷൻ മൂലം ഒരു കൾട്ടായി നിർദ്ധാരണം ചെയ്യപ്പെട്ടതിനു പഠനത്തെളിവുണ്ടോ ? ഉണ്ടെങ്കിൽ എത്ര വർഷങ്ങൾ വേണ്ടിവരും ഇങ്ങനൊരു അഡാപ്റ്റേഷനൽ അഡ്വാന്റേജ് കാണിക്കുന്ന exclusive “ഗോത്രം/കൾട്ട്” രൂപപ്പെടാൻ ?

ഇത് രണ്ടും അങ്ങോട്ട്‌ ചേര്‍ന്ന് പോകുന്നില്ലല്ലോ സൂരജെ.
ബ്രാഹ്മണരില്‍ പ്രതിരോധവ്യൂഹ ബിഹേവ്യറൽ അഡാപ്റ്റേഷൻ ഒരു കള്‍ട്ടായി രൂപാന്തരപ്പെടും എന്നാ തിയറിയെ എതിര്‍ക്കാന്‍ objective empirical evidence ചോദിച്ച് അലറുന്ന താങ്കള്‍, "പിന്നോക്കക്കാരുടെ" കാര്യം എത്തുമ്പോള്‍ പറയുന്നു പുരോഗതിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടത് വഴി അവരില്‍ ഒരു ജനിതക സംഘാതം പരിണമിച്ചു ഉണ്ടായിട്ടുണ്ടെന്ന്.

ഇവോലൂഷന്‍ തിയറിയില്‍ തോന്നുമ്പോള്‍ തോന്നുംപടി വ്യാഖ്യാനങ്ങള്‍ ചമച്ച്, തോന്നുമ്പോള്‍ മാത്രം തെളിവ് ചോദിച്ച് വിദഗ്ധമായി ട്രപ്പീസ് കളിക്കുന്ന ഈ വിദ്യയെ "രാജത്തരം" എന്ന് പേരിട്ട് വിളിക്കാമോ?

suraj::സൂരജ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
suraj::സൂരജ് പറഞ്ഞു...

അലെക്സേ,

ദാ ആ ഡിസ്കഷന്റെ ബാക്കി കൂടി ഉണ്ട് ഇവിടെ അതൂടി വായിക്ക്. ഓസ്ട്രലോയിഡ് നരവംശവുമായി ഏറ്റവുമടുപ്പമുള്ള കേരളത്തിലെ ആദിവാസിസമൂഹങ്ങളിലെ ജനിതക പ്രത്യേകതകളെക്കുറിച്ചാണു സൂചന, Flynn effect-ഉം എപ്പിജെനറ്റിക്സും പോലുള്ളവയടക്കം ചേർത്ത് ഒരുപാടുണ്ട് എഴുതാൻ (അത് ആ ചർച്ചയിൽ പറഞ്ഞിട്ടില്ല, ചർച്ചയൊട്ട് തുടർന്നിട്ടുമില്ല, തീർന്നിട്ടുമില്ല). ആദിവാസിവർഗ്ഗങ്ങളിലെയും പൊതുസമൂഹങ്ങളിലെയും ജനിതകരോഗങ്ങളും മറ്റു വ്യത്യാസങ്ങളും സംബന്ധിച്ച് വിശദമായി വഴിയേ എഴുതാം എന്നുവച്ചു പാതിക്ക് നിർത്തിയ ചർച്ചയാണ് (വേറേയും പ്രശ്നങ്ങളുടെ പുറത്ത് നകുലന്റെ ബ്ലോഗിൽ കമന്റുന്നതു നിർത്തി, അതു വേറേ).

യാത്രാമൊഴി പറഞ്ഞു...

As for your "dumb-luck" theory,

The fact that there was well thought out and elaborate plans (which is still in place) to deny certain basic human rights to a section of the society strongly argues against your "advantage by dumb-luck theory". Such complex system of social discrimination does not come into place by sheer "dumb-luck". This system of oppression continues to have tremendous impact on the quality of life of the subjects and might have resulted in significant shortening of their lifespan. By proposing the "dumb-luck" theory you are essentially whitewashing all these deliberate and brutal social crimes committed by a group of people. There is also this huge elephant in the room, called "religious power structure", arguably the most powerful tool in the hands of these oppressors in gaining undue advantage over the oppressed. While the oppressors used the "God theory" to acquit themselves of their heinous crime, you are coming up with the "Dumb-luck theory" to do the same. The only difference is your seemingly harmless blending of the "Science theory" to make it appear more attractive and convincing. I'm pretty positive that being a self-proclaimed atheist, you do not subscribe to the "God theory" and hence the leaning towards the "Dumb-luck theory". I also think that since there is no scope for any meaningful discussion on the "God" and "Dumb-luck" theories, the focus will always come back to the science part. In this case the science part is also rather dumb and is mostly based on anecdotal evidences as Suraj already pointed out!


By the way, your theory also implies that the victims of social injustices were simply "dumb-unlucky"!

Just to clarify, I am not denying your right to think through and put forward dumb theories. Rather, I've already extended my welcome to you to come up with more such theories!

@Dileep,

In the case of Bright's "dumb-luck" theory, I think it meets the occam's razor rather perfectly! :)
A theory that explains a whole spectrum of historic events including the emergence of complex caste systems based on a single assumption (Brhamins are special) can't get any simpler! Of course, there is the "God Theory", the simplest of all with no human intervention required!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

അയ്യോ ഇപ്പൊ അടിയങ്ങള്‍ പഠിച്ചോണ്ടിരിക്കുവല്ലിയൊ.

സാക്ഷാല്‍ ചരകവും സുശ്രുതവും ഒന്നും അല്ല തമ്പ്രാക്കളുടെ വ്യക്യാനമാ പഠിക്കേണ്ടത്‌ എന്നിപ്പൊഴല്ലെ പോതം വന്നുള്ളു.

എനിക്കറിയാവുന്ന ഒരു വിഷയത്തില്‍ ഗംഭീര ചര്‍ച്ച നടക്കുന്നതു കണ്ടപ്പോള്‍ ഒന്നു നോക്കി എന്നെ ഉള്ളു.

എനിക്കറിയാന്‍ വയ്യാത്ത വിഷയങ്ങളിലും അപ്പൊ ഇതെ standard തന്നെയാണൊ അതോ ഇതിലും കൂടിയ ഇനമാണൊ?

ശംഭോ മഹാദേവ

Dileep പറഞ്ഞു...

On the other hand, it looks a plausible hypothesis to me ( plausible hypothesis – has not yet reached hypothesis stage, just an uneducated guess ) that wide prevalence of contagious diseases indeed may have something to do with (I.e may be a factor in) initial advantage that brahmins enjoyed. If a society has frequent, terrifying runs of these periodically and the medicine does not understand and is ineffective about containing the disease, then the people who claim ( falsely) to understand and solve these may have a bigger claim on the allocation of resources. This initial advantage may have been prolonged with various methods through the ages. Lesser prevalence of disease among brahmins may also have been a factor , I don't know either way.

When we think back from a scientific age, wondering why people allowed this to happen, we also have to figure in lack of scientific knowledge of that time. People were not dumb and took rational decisions according to available knowledge. This is the beauty of science ( the transparency and integrity ) which allows society to progress and take appropriate actions and allocation of resources.

I will repeat that I am not saying this is the truth and just repeating what I have heard elsewhere ( I.e, the conventional wisdom , stereotype .. whatever).

Alex പറഞ്ഞു...

ശ്രീ സൂരജ്,
കേരളത്തിലെ ആദിവാസിസമൂഹങ്ങളില്‍ ഒരു "നെഗറ്റീവ് സെലെക്ഷന്‍" സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിനെ ഇവിടെ ആരെങ്കിലും എതിര്‍ക്കും എന്നെനിക്കു തോന്നുന്നില്ല. കാരണം ആദിവാസികള്‍ ആദി- വാസികള്‍ ആണ് എന്നുള്ളത് തന്നെ. ആദി കാലം, ഊഹിച്ചെടുക്കാന്‍ ആവുന്ന കാലത്തിനപ്പുറം മുതല്‍ താരതമ്യേനെ സ്ഥിരമായ ജീവത രീതി പിന്തുടര്‍ന്ന ആദിവാസികളില്‍ അങ്ങനെയൊരു cult രൂപാന്തരപ്പെട്ടിരിക്കാം. തികച്ചും
സംഭവ്യമായ കാര്യം.

പക്ഷെ സൂരജ്, നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് പൊതു സമൂഹത്തെ കുറിച്ചാണ്. അതിന്റെ വെലിക്കെട്ടുകള്‍ക്കപ്പുറത്തു കഴിയുന്ന ആദിവാസികളെ കുറിച്ചല്ല.

പൊതു സമൂഹത്തിന്റെ തന്നെ ഭാഗമായ so called "താഴ്ന്ന ജാതിക്കാരില്‍ ", താങ്കള്‍ സൂചിപ്പിച്ചത് പോലെ, നല്ല ഭക്ഷണവും ചികിത്സയുമെല്ലാം നിഷേധിക്കപ്പെട്ടപ്പോള്‍ കേവലം ശാരീരികമായ immunity ക്കുമപ്പുറം, അതും കടന്ന്‌ ബൌദ്ധികവും മാനസികവുമായ കഴിവുകളില്‍ വരെ പരിവര്‍ത്തനം നടന്നതിനും അത് നാല്‍പ്പതും അന്‍പതും തലമുറകള്‍ക്കുമിപ്പുറം ഇന്നും ജീനുകള്‍ വഴി വ്യാപരിക്കപ്പെടുന്നതിനും തെളിവുണ്ടോ എന്നാണു ചോദ്യം? ഉണ്ടോ സൂരജ്? എന്തെങ്കിലും empirical ആയ measurable ആയ തെളിവുകള്‍ ?

ഇനി താങ്കള്‍ക്കു തെളിവ് ലഭിച്ചു എന്ന് തന്നെ വയ്ക്കാം നമുക്ക്.

അത് അര്‍ത്ഥമാക്കുന്നതെന്താണ്? സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട, ജീവിത സൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതതിയില്‍ , ജനിതക സംഘാതം സംഭവിച്ചു. അഥവാ, അവരില്‍ മാത്രം സംഭവിച്ചു. മുന്നോക്കക്കാരില്‍ അങ്ങനെ യാതൊരു പരിണാമവും സംഭവിക്കാതെ ഇരിക്കണമെങ്കില്‍ , പിന്നോക്കക്കാര്‍ക്ക് നിഷേധിക്കപ്പെട്ടതെല്ലാം അതെ ശക്തിയില്‍ അവര്‍ക്ക് വിഘാതമൊന്നുമില്ലാതെ ലഭ്യമാക്കപ്പെട്ടിരുന്നിരിക്കണം. അത് ചികിത്സ ആയാലും, വിദ്യാഭ്യാസം ആയാലും ശെരി. അതായത് ജീവിത സാഹചര്യങ്ങളില്‍ സുവ്യക്തമായ ഒരു വേര്‍തിരിവ് ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കണം. ഒരു പക്ഷെ mutual exclusiveness എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു വേര്‍തിരിവ്.
അങ്ങനെ ഒരു വേര്‍തിരിവ് 3000 വര്‍ഷം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് മാറ്റമേതും ഇല്ലാതെ കൈമാറ്റം ചെയ്യപ്പെടണം എങ്കില്‍ വളരെ വളരെ സാമ്യമുള്ള ഒരു ജീവിതരീതി ഇത്രയും വര്‍ഷം ബ്രാഹ്മണര്‍ പിന്തുടര്‍ന്നിരിക്കണം. ഇത് സാധ്യമാകണം എങ്കില്‍ , സ്വയം അനുകരിക്കുന്ന ഒരു quarantine അവര്‍ക്കിടയില്‍ നിലവിലുണ്ടായല്ലേ തീരൂ സൂരജ്. അതല്ലേ ശ്രീ ബ്രൈറ്റ് ഈ പോസ്റ്റില്‍ പറയുന്നത്.

ചുരുകത്തില്‍ , ജാതി വിവേചനം പിന്നോക്കക്കാരില്‍ ജനിതക സംഘാതം വരുത്തി എന്ന് വിശ്വസിച്ചാല്‍ , ബ്രൈറ്റ് ഈ പോസ്റ്റില്‍ പറഞ്ഞതും നമുക്ക് വിശസിക്കേണ്ടി വരും.

suraj::സൂരജ് പറഞ്ഞു...

അലെക്സേ,

പക്ഷെ സൂരജ്, നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് പൊതു സമൂഹത്തെ കുറിച്ചാണ്. അതിന്റെ വെലിക്കെട്ടുകള്‍ക്കപ്പുറത്തു കഴിയുന്ന ആദിവാസികളെ കുറിച്ചല്ല.”

“നമ്മൾ” അല്ല, ചുരുങ്ങിയപക്ഷം ഞാനെങ്കിലും അല്ല. എന്റെ കമന്റ് ആയി താങ്കൾ നകുലന്റെബ്ലോഗിൽ നിന്നും ഇവിടെ കൊണ്ടിട്ടിടത്ത് ഞാനുദ്ദേശിച്ചതെന്താണെന്ന് പറഞ്ഞു. കുഞ്ഞുണ്ണിവർമ്മയുടെ നരവംശശാസ്ത്ര പുസ്തകം മുതൽക്ക് യു.പെന്നിലെ പ്രഫ: മാർത്താ ഫേയറ വരെയുള്ളവർ പരിഗണിച്ച വിഷയമാണത്.(നകുലന്റെ ബ്ലോഗിലെ ആ കമന്റുകളിൽ അത്രവരയൊന്നും ചർച്ച എത്തിയതുപോലുമില്ല, അതുകൊണ്ട് ഉദാഹരണമെന്നതിൽ കവിഞ്ഞ് ഏതു ജാതികളെയാണു ഞാനുദ്ദേശിച്ചതെന്നു വിശദീകരിക്കേണ്ടിയും വന്നില്ല. അവിടെ ഞാനിട്ട കമന്റുകൾ ഈ ലേബലിൽ രണ്ട് ഭാഗമായി ചേർത്തിട്ടുള്ളത് നോക്കാവുന്നതാണ്.)

അവരെ ഒഴിച്ചുള്ള പൊതു സമൂഹത്തിന്റെ കാര്യമാണെങ്കിൽ (ഉദാ:നമ്പൂതിരി,നായർ,ഈഴവ ജാതികളെ പൊതുവിൽ) എന്റെ അറിവിൽ, ജീവിതത്തെ qualitative ആയി വ്യത്യാസപ്പെടുത്താനുമ്മാത്രമുള്ള ജനിതകവ്യതിയാനങ്ങൾ എന്തെങ്കിലും അവർതമ്മിലുള്ളതായി പറയാനാവില്ല -- അല്ലെങ്കിൽ ആ ലൈനിൽ പഠനങ്ങളൊന്നും എന്റെയറിവിലില്ല. [എതിരൻ കതിരവൻ ലേഖനത്തിനു വിഷയമാക്കിയ രശ്മി തോമസിന്റെയും സംഘത്തിന്റെയും പഠനത്തിൽ നിന്നെടുത്ത ഈ നൈബർ ജോയിനിംഗ് ട്രീ ചിത്രം ഒരുദാഹരണമായി എടുത്താൽ ഈ ജനിതക ക്ലസ്റ്ററിംഗ് വ്യക്തമാകും. ചുവന്ന വട്ടമിട്ടത് എല്ലാം‌കൂടി ഒരുക്ലസ്റ്റർ, അതിനു താഴത്തെ ശാഖകളെല്ലാം ഒരുക്ലസ്റ്റർ എന്നിങ്ങനെ രണ്ടാക്കാം(ക്ലസ്റ്ററിംഗ് എന്നതുകൊണ്ട് ക്വാളിറ്റേറ്റിവ് ആയ വ്യത്യാസങ്ങളെ കാണിക്കുന്നത് എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. സങ്കലനത്തിലെ അടുപ്പവും അകൽച്ചയും മാത്രമേ സൂചിപ്പിക്കുന്നുള്ളൂ).]

“പൊതു സമൂഹത്തിന്റെ തന്നെ ഭാഗമായ so called "താഴ്ന്ന ജാതിക്കാരില്‍ ", താങ്കള്‍ സൂചിപ്പിച്ചത് പോലെ, നല്ല ഭക്ഷണവും ചികിത്സയുമെല്ലാം നിഷേധിക്കപ്പെട്ടപ്പോള്‍ കേവലം ശാരീരികമായ immunity ക്കുമപ്പുറം, അതും കടന്ന്‌ ബൌദ്ധികവും മാനസികവുമായ കഴിവുകളില്‍ വരെ പരിവര്‍ത്തനം നടന്നതിനും അത് നാല്‍പ്പതും അന്‍പതും തലമുറകള്‍ക്കുമിപ്പുറം ഇന്നും ജീനുകള്‍ വഴി വ്യാപരിക്കപ്പെടുന്നതിനും തെളിവുണ്ടോ എന്നാണു ചോദ്യം? ഉണ്ടോ സൂരജ്?”

ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ തെളിവുകളുമില്ല. അവിടെ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളാണ് സാമൂഹ്യ പിന്നാക്കാവസ്ഥയെ നിശ്ചയിക്കുന്നത് എന്നുതന്നെയാണു എന്റെ ചിന്ത. ജനിതകമായ എന്തെങ്കിലും വേർതിരിവുള്ളതിനു -- ഉദാ: "നമ്പൂതിരിക്ക് രോഗങ്ങളോടുള്ള susceptibility" Versus "ഈഴവനുള്ള susceptibility" എന്നൊരു വേർതിരിവിനെ സാധൂകരിക്കുന്ന പഠനങ്ങളൊന്നും തന്നെയില്ല (ഉണ്ടെങ്കിൽ തരാനാണ് ബ്രൈറ്റ് മാഷിനോടും ഞാൻ ആവശ്യപ്പെട്ടത്).

യാത്രികന്‍ പറഞ്ഞു...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു... ആയുര്‍ വേദത്തിലും ഭാരതീയ ചിന്തകളിലും പണ്ടിത്യമുള്ള താങ്കളുടെ ഇത്തരം തരം താണ കമന്റ്സ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആയുര്‍വേദത്തില്‍ വസൂരി (small pox) നെപ്പറ്റി പറഞ്ഞിട്ടുണ്ടോ? വസൂരിക്ക് ആയുര്‍വേദത്തില്‍ എന്തെങ്ങിലും പ്രധിവിധി ഉണ്ടോ? ഉണ്ടെങ്കില്‍ പറയൂ. എല്ലാവര്‍ക്കും അറിഞ്ഞിരിക്കാമല്ലോ.

Jack Rabbit പറഞ്ഞു...

I only mentioned the following here because of the more test data in that set compared to "Adivasi/Brahmin" population from Kerala. If somebody is aware of any similar empirical study in Kerala context, pls post it here.

Another group which has been studied a lot for their intelligence - disease/immunity linkage is Ashkenazi Jews . Ashkenazi Jews (East European Origin) have been subject to lot of studies due to their reportedly better verbal and mathematical performance in psychometric tests, more Nobel prizes in science and unusually high prevalence of genetic diseases.

Before making any knee-jerk reaction and start calling me a racist bigot,

PS1: Small differences in mean can cause large difference in extremes of probability distributions. Also average difference doesn't mean the dumbest Ashkenazi Jew is smarter than the smartest guy in the rest of the world

PS2: Ashkenazi uniqueness in intelligence and genetic diseases isn't seen in Mizrahi Jews of middle east. There goes all Jews are God's chosen people argument :)

PS3:There are mechanisms other than natural selection which can sometimes cause long range impact on populations

Mr. K# പറഞ്ഞു...

1. ബ്രൈറ്റ് പറഞ്ഞതു തന്നെയല്ലേ സൂരജും പറയുന്നത് എന്നൊരു സം‌‌ശയം‌‌‌‌?
സീബര്ക്ക് വെളുപ്പില്‍‌‌‌‌‌‌‌‌ കറുത്ത വരയാണെന്നു പറയാം‌‌‌‌‌‌, കറുപ്പില്‍‌‌‌‌‌‌ വെളുത്ത വരയാണെന്നും പറയാം‌‌‌‌.

ഒരു ക്വാറന്റൈന്‍ ഉണ്ടായിരുന്നു എന്നതില്‍ രണ്ടു പേരും തമ്മില്‍‌‌‌‌‌‌ തര്‍‌‌‌‌ക്കമില്ല.

ബ്രൈറ്റ് പറയുന്നു ബ്രാഹ്മണര്‍‌‌‌‌ സ്വയം മറ്റുള്ളവരില്‍ നിന്നും അകന്നു നിന്നു.
സൂരജ് പറയുന്നു ബ്രാഹ്മണര്‍‌‌‌‌‌‌ മറ്റുള്ളവരെ അകറ്റി നിര്‍‌‌‌‌ത്തി എന്ന്.

രണ്ടും ഒന്നു തന്നെ അല്ലേ?

2. സൂരജ് കൊടുത്ത നെയ്ബര്‍‌‌‌‌ ജോയിനിങ്ങ് ട്രീ കണ്ടാല്‍ ഈ രണ്ടു വാദങ്ങളും തെറ്റാണെന്നാണു തോന്നുന്നത്, അല്ലെങ്കില്‍ ആ ട്രീ തെറ്റാണ്.

നമ്പൂതിരി വിഭാഗം മറ്റു വിഭാഗങ്ങളുടെ ഏതാണ്ട് മധ്യത്തിലായി നില്‍‌‌ക്കുന്നു, അതായത് മറ്റുള്ളവരുമായി ഏറ്റവുമധികം‌‌‌‌ ഇടപഴകിയിട്ടുള്ളവര്‍‌‌‌‌.
ആദിവാസി ഗ്രൂപ്പുകളും മറ്റു വിഭാഗങ്ങളും തമ്മിലുള്ളതു പോട്ടെ, ആദിവാസി ഗ്രൂപ്പുകള്‍‌‌‌‌‌‌‌‌ തമ്മില്‍ തമ്മിലുള്ള അകലം ശ്രദ്ധിക്കൂ. നമ്പൂതിരിയും ഈഴവനും തമ്മിലുമോ അല്ലെങ്കില്‍ നമ്പൂതിരിയും മുസ്ലീമും തമ്മിലുള്ളതിനേക്കാളോ ഇരട്ടിയെങ്കിലും‌‌‌‌‌‌ അകലം ആദിവാസി ഗ്രൂപ്പുകള്‍‌‌‌‌‌‌‌‌ തമ്മില്‍‌‌‌‌ത്തമ്മിലുണ്ട്.

അതായത് മറ്റുള്ളവരെ അകറ്റി നിര്‍‌‌ത്താന്‍‌‌‌‌ അവരും അതീവ ശ്രദ്ധാലുക്കളായിരുന്നു. രണ്ടു കൈയും അകത്തി അകത്തി കൊണ്ടു പോയിട്ട് കൈ കൊട്ടാന്‍ പറ്റാത്തതിനു കുറവു അകലത്തില്‍ പോയ കൈയാണു കാരണം എന്നു പറയുന്ന പോലെ തോന്നുന്നു.

suraj::സൂരജ് പറഞ്ഞു...

“ബ്രൈറ്റ് പറയുന്നു ബ്രാഹ്മണര്‍‌‌‌‌ സ്വയം മറ്റുള്ളവരില്‍ നിന്നും അകന്നു നിന്നു.
സൂരജ് പറയുന്നു ബ്രാഹ്മണര്‍‌‌‌‌‌‌ മറ്റുള്ളവരെ അകറ്റി നിര്‍‌‌‌‌ത്തി എന്ന്.”


കുതിരവട്ടനു അങ്ങനെ രണ്ടും ഒന്നായിട്ടൊക്കെ തോന്നുന്നതിൽ എനിക്കൊന്നും ചെയ്യാനാവില്ല. സോറി. സൂരജ് പറയുന്നു ബ്രാഹ്മണര്‍‌‌‌‌‌‌ മറ്റുള്ളവരെ അകറ്റി നിര്‍‌‌‌‌ത്തി എന്നല്ലല്ലോ കുതിരവട്ടാ പറഞ്ഞത്. പഴേ പണി വീണ്ടും തുടങ്ങിയല്ലേ ?

ആദിവാസിജാതികളും അതല്ലാത്തവരും (non-tribal) രണ്ട് ക്ലസ്റ്ററുകളിലായി പെടും എന്നേ ആ പേപ്പറിലും ഉള്ളൂ. ബൂട്ട് സ്ട്രാപ്പിംഗിൽ ശാഖകളുടെ സപ്പോട്ട് വച്ച് നോക്കിയാൽ അത്രയേ അതിൽ നിന്ന് ഏകദേശ സുനിശ്ചതിത്വത്തോടെ ഗണിക്കാൻ പറ്റൂ. ആ പേപ്പറു നെറ്റീ കിട്ടും. വായിച്ചു നോക്ക്. ബ്ലോഗിൽ എതിരനും സൈറ്റ് ചെയ്തിട്ടുണ്ട്.

bright പറഞ്ഞു...

ഈ പോസ്റ്റ്‌ ചരിത്രത്തേക്കുറിച്ചുള്ള ചില ഊഹങ്ങളായിരുന്നു.എന്നാല്‍ ഞാന്‍ വിഷയം മുഴുവന്‍ അവതരിപ്പിക്കുന്നതിനുമുന്‍പു തന്നെ വിഷയം മുഴുവന്‍ അവതരിപ്പിച്ചിട്ടില്ല, അഭിപ്രയം പറയാന്‍ സമയമായിട്ടില്ല എന്ന ബോധമൊന്നും കൂടാതെ ഇവിടെ ചിലര്‍ എഴുതിവിടുന്ന വിശകലനങ്ങള്‍ കണ്ടാല്‍ ഞാന്‍ എഴുതിയ പോസ്റ്റിനേക്കുറിച്ചുതന്നെയാന്നോ ചര്‍ച്ച എന്ന് തോന്നിപ്പോകും.(പോസ്റ്റ്‌
തീര്‍ച്ചയായും തുടരും എന്നെഴുതിയത് 'പെളിറ്റിക്കലി കറകട്' ആയി കാണപ്പെടാനുള്ള ഓട്ടത്തിനിടയില്‍ കണ്ടില്ലായിരിക്കും.)'മനസ്സറിയും യന്ത്രം' കൈവശമുള്ള ഒരു തോട്ട് പോലീസുകാരനും
കൂട്ടത്തിലുണ്ട്.'എഴുതിവെയ്ക്കുന്നതിനൊപ്പം, എഴുതാന്‍ മടിക്കുന്നതോ എഴുതാന്‍ മന:പൂര്‍വ്വം വിട്ടുപോകുന്നതോ ആയ' കാര്യങ്ങള്‍ കൂടി വിശകലനം ചെയ്ത് എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ കൂടി അറിയാന്‍ കഴിവുള്ള പുള്ളിയാണ്.പിന്നെ നിഷ്കളങ്കരായ വായനക്കാര്‍ ഈ പോസ്റ്റ്‌ വായിച്ച് ഇനിയല്‍പ്പം സോഷ്യല്‍ ഡിസ്ക്രിമിനേഷന്‍ ആയിക്കളയാം എന്ന് ചിന്തിക്കുമോ എന്നദ്ദേഹത്തിന് ആശങ്കയുണ്ട്.അല്ലെങ്കില്‍ത്തന്നെ ആളുകള്‍ക്ക് ഡിസ്ക്രിമിനേഷന്‍ നടത്താന്‍ എന്തെങ്കിലും കാരണം വേണമെന്നത് എനിക്ക് പുതിയ അറിവാണ്.(ആളുകളൊക്കെ 'ഒരു കാരണം
കിട്ടിയിരുനെങ്കില്‍ല്‍ല്‍ല്‍ല്‍ ........ഡിസ്ക്രിമിനേഷന്‍ നടത്താമായിരുന്നു' എന്ന് ജയന്‍ മട്ടില്‍ പറഞ്ഞുകൊണ്ട് നില്‍ക്കുകയല്ലെ?.)അതു കൊണ്ട് കൂടുതല്‍ തുടരുന്നതിനുമുന്‍പ് ...first things first.


(1) ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..എന്ന പോസ്റ്റ്‌ ഇവല്യൂഷണറി സൈക്കോളജിയേക്കുറിച്ചല്ല.അതെന്താണെന്ന് ഒരു പിടിയുമില്ലാത്ത ഒരാള്‍ ഞാന്‍ വേറേതൊക്കെയോ പോസ്റ്റിലിട്ട
കമന്റുകളൊക്കെ വാരികൊണ്ടുവന്നു, ആ പോസ്റ്റ്‌ ഇവല്യൂഷണറി സൈക്കോളജിയാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്.എനിക്ക് ഇവല്യൂഷണറി സൈക്കോളജി പഠിക്കാന്‍ ഒരു
ഇവല്യൂഷണറി സൈക്കോളജി പുസ്തകത്തിന് ആരോ എഴുതിയ ഒരു റിവ്യൂ വായിക്കാനും ഉപദേശിക്കുന്നുണ്ട്.ഓരോരുത്തര്‍ അറിവുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കണേ... Thanks.But no thanks.റിവ്യൂ
വായിച്ചു അറിവുണ്ടാക്കുന്ന ശീലമില്ല.ഞാന്‍ പുസ്തകം തന്നെ വായിക്കുകയാണ് പതിവ്.Moreover that book was published eighteen years back,and anybody with a little bit of sense will know a science book will inevitably show its age by this time.


(2) പോസ്റ്റ്‌ ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചല്ല.അഥവാ അതിനെക്കുറിച്ച് മാത്രമല്ല.അതുകൊണ്ടുതന്നെ മറ്റു ജാതികളെ കുറിച്ച് പറയേണ്ടതില്ല.അത് പക്ഷേ 'മനസ്സറിയും യന്ത്രം' കൈവശമുള്ള
'പോലീസേമാന്‍' സമ്മതിച്ചുതരുമോ എന്നറിയില്ല.അദ്ദേഹത്തിന്റെ വാദങ്ങളെല്ലാം Argumentum ad consequentiam (appeal to consequences) എന്ന യുക്തിഭംഗത്തിന്റെ അടിസ്ഥാനത്തിലാണ്.ശരിയും തെറ്റും തീരുമാനിക്കാനുള്ള മാനദണ്ഡം നിഗമനത്തോട് തനിക്ക് വ്യക്തിപരമായി യോജിപ്പുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാകുന്നത് വിചിത്രമാണ്.ഞാന്‍ നിരീശ്വരവാദിയാണെന്നു സ്വയം പ്രഖ്യാപിക്കാന്‍ തോന്നിയത് നന്നായി.അല്ലെങ്കില്‍ എന്തൊക്കെ കേള്‍ക്കേണ്ടിവന്നേനെ.


(3) ഈ പോസ്റ്റ്‌ അതിനു മുന്‍പെഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയല്ല.അതുകൊണ്ടുതന്നെ മുന്‍പോസ്റ്റുകളിലേക്ക് ലിങ്കുകളൊന്നും കൊടുത്തിട്ടുമില്ല.മുന്‍പോസ്റ്റുകള്‍ വായിക്കാതെ തന്നെ 'ഒരു ഊഹാധിഷ്ഠിത
ചരിത്ര വായന..'.എന്ന പോസ്റ്റ്‌ വായിക്കാം.എന്നാലും ആ പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്.രോഗങ്ങളും പകര്‍ച്ചവ്യാധികളും പൊതുവെ മനുഷ്യചരിത്രത്തെ എങ്ങിനെ
ബാധിക്കുന്നു എന്ന്.ഈ സാമ്യം മാത്രമേ ഈ പോസ്റ്റും തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കും ഉണ്ടാകൂ എന്നതുകൊണ്ടാണ് 'ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും..' എന്ന പോസ്റ്റില്‍ റഫറന്‍സുകള്‍ കൊടുത്ത ശേഷം മറ്റൊരു ഭാഗമായിത്തന്നെ ആ സാങ്കല്‍പ്പിക കഥ കൊടുത്തത്.ഒരു തരം ട്രയിലര്‍ പോലെ‍.കഥാപാത്രങ്ങളൊക്കെ ഒന്ന്.കഥ പക്ഷേ വേറെയായിരിക്കും.(ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളില്‍ പ്രീ ടൈറ്റില്‍ സീനുകള്‍ക്ക് മെയിന്‍ കഥയുമായി ബന്ധം വേണമെന്ന് ഇവര്‍ വാശി പിടിക്കുമോ ആവോ?)നമ്മുടെ 'ഉടയിപ്പോളജിസ്റ്റ്' കാര്യംപിടികിട്ടാതെ തുള്ളിയപ്പോള്‍ ചില
'അങ്ങിനെത്തന്നെ' ബുദ്ധിജീവികളും കൂടെ കൂടി. അത്ര തന്നെ.
.
(തുടരും....)

bright പറഞ്ഞു...

(4) ഈ പോസ്റ്റിലേയും ഇനിയുള്ള ഭാഗങ്ങളിലെയും വാദങ്ങള്‍ക്ക് പരിണാമശാസ്ത്രതതിലെ group selection നു മായി സാമ്യമുള്ളതാണ്.ശ്രദ്ധിക്കുക... സാമ്യം എന്നാണ് പറഞ്ഞിരിക്കുന്നത്; അല്ലാതെ
group selection എന്നല്ല.(ഇനി ആരെങ്കിലും ഒരു ലിങ്കും പൊക്കികൊണ്ടുവന്നു അത് എന്നെ പഠിപ്പിക്കാന്‍ മെനക്കെടണ്ട.) പോസ്റ്റിലെ വാചകം തന്നെ a version of group selection എന്നായിരുന്നു
എന്ന് ശ്രദ്ധിക്കുക.ഏതാനും ആയിരം വര്‍ഷങ്ങളാണ് നമ്മള്‍ ഇവിടെ പരിഗണിക്കുന്നത്.ഇത്ര ചുരുങ്ങിയ കാലം കൊണ്ട് എന്തെങ്കിലും തരത്തിലുള്ള ജനിതകമാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ചുരുക്കി പറഞ്ഞാല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ആശയം ഇതാണ്.പലതരം വിശ്വാസങ്ങളുള്ള ആളുകള്‍ ‍.The general principle is that pestilence have favored certain societies who have
certain behavior patterns allowing them to have a vast effect on history.ജനിതകമാറ്റത്തേക്കുറിച്ചൊന്നും ആരും പറയുന്നില്ല. പക്ഷേ വാദം പരിണാമാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുമാത്രം.You have heritable variation,(here heritable in the sense of a set of beliefs or rituals handed down through generations,and it is definitely NOT GENETIC.) and you've got differences in survival and reproduction among the variants as a consequence of such beliefs or rituals.ഇത് വെറും ഒരു മണ്ടന്‍ ഊഹമല്ല. It has to be true -- it's like arithmetic. (ഇത്
മനസ്സിലയിരുന്നെങ്കില്‍ ..' എത്ര വർഷങ്ങൾ വേണ്ടിവരും ഇങ്ങനൊരു അഡാപ്റ്റേഷനൽ അഡ്വാന്റേജ് കാണിക്കുന്ന exclusive “ഗോത്രം/കൾട്ട്” രൂപപ്പെടാൻ?'' എന്നൊന്നും ചോദിക്കേണ്ടിവരില്ലായിരുന്നു. ) പോസ്റ്റ്‌ തീര്‍ച്ചയായും തുടരും എന്ന് പറഞ്ഞിരുന്നതുകൊണ്ട് സംഭവം പിടികിട്ടിയില്ലെങ്കില്‍ കൂടുതല്‍ വിശദീകരണത്തിന് കാത്തുനില്‍ക്കുന്നതായിരുന്നു മാന്യത.പക്ഷേ
പ്രത്യയ ശാസ്ത്ര കാരണങ്ങളാല്‍ ഇവല്യൂഷണറി സൈക്കോളജിയെ പേടിക്കുന്ന (സന്ദേശം സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം കുത്തകമുതലാളിയാണെന്നു കരുതി ഞെട്ടുന്നതാണ് ഓര്‍മ്മ
വരുന്നത്.) ആ വിദ്വാന് ഇരിക്കപ്പൊറുതി കിട്ടുന്നില്ലായിരിക്കാം.സത്യത്തില്‍ കുത്തകമുതലാളിയെപോലെതന്നെ ഇവല്യൂഷണറി സൈക്കോളജി അങ്ങനെ പേടിക്കേണ്ട ഒരു സാധനമൊന്നുമല്ല.മറ്റു പല
സിദ്ധാന്തങ്ങളേപ്പോലെത്തന്നെ ഒരെണ്ണം.ഭാവിയില്‍ ശാസ്ത്രം പൂര്‍ണ്ണമായോ ഭാഗികമായോ അംഗീകരിക്കുകയോ തള്ളികളയുകയോ ചെയ്തേക്കാവുന്ന ഒരെണ്ണം.പക്ഷേ നിര്‍ഭാഗ്യവശാല്‍ അത്
ചിലരുടെ കാലഹരണപെട്ട ചില പ്രത്യയശാസ്ത്രങ്ങളുമായി അത് യോജിച്ചേക്കില്ല.അപ്പൊ,എന്ത് ചെയ്യും?If ideology clashes with science,then science goes out.നമ്മുടെ സാദാ വിശ്വാസികള്‍ ചെയ്യുന്നത് തന്നെ.ശാസ്ത്രം അങ്ങ് മാറി നില്കട്ടെ എന്ന മട്ട്.വിശ്വാസികള്‍ പരിണാമമെന്നാല്‍ കുരങ്ങന്‍ വാലുമുറിഞ്ഞ് മനുഷ്യനാകുന്നതാണ് എന്ന് ആവര്‍ത്തിച്ച്‌ പ്രചരിപ്പിക്കുന്നതുപോലെ(എത്ര
തവണ തിരുത്തിയാലും) ഇവല്യൂഷണറി സൈക്കോളജിയേക്കുറിച്ച് വിചിത്രമായ എന്തോ ധാരണയാണ്‌ ഈ വിദ്വാനുള്ളത്.അതുകേട്ട് ആര്‍പ്പു വിളിക്കാന്‍ കുറെ ഭൂതഗണങ്ങളും.


ഞാന്‍ ഉദ്ദേശിക്കുന്നത് എന്തായിരിക്കും എന്ന് ഏകദേശം പിടികിട്ടിയവരും ഉണ്ട്.മുകളില്‍ ദിലീപിന്റെ കമന്റ്‌ നോക്കുക.അപ്പോള്‍ ഞാന്‍ എഴുതിയതിന്റെ വ്യക്തതക്കുറവാവില്ല പ്രശ്നം എന്ന് തീര്‍ച്ചയാണ്.അര്‍ത്ഥമില്ലാത്ത ഈ വാക്പയറ്റ് തുടരുന്നതില്‍ കാര്യമില്ലെന്ന് തോന്നുന്നു.കൂടുതല്‍ വിശദീകരണം പോസ്റ്റിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണാം.

ഡാലി പറഞ്ഞു...

എനിക്ക് ഇവല്യൂഷണറി സൈക്കോളജി പഠിക്കാന്‍ ഒരു
ഇവല്യൂഷണറി സൈക്കോളജി പുസ്തകത്തിന് ആരോ എഴുതിയ ഒരു റിവ്യൂ വായിക്കാനും ഉപദേശിക്കുന്നുണ്ട്.ഓരോരുത്തര്‍ അറിവുണ്ടാക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കണേ... Thanks.But no thanks.റിവ്യൂ
വായിച്ചു അറിവുണ്ടാക്കുന്ന ശീലമില്ല.ഞാന്‍ പുസ്തകം തന്നെ വായിക്കുകയാണ് പതിവ്.Moreover that book was published eighteen years back,and anybody with a little bit of sense will know a science book will inevitably show its age by this time.


ഹ ഹ ഹാ .. നമ്പൂര്യാര്‍ പാരമ്പര്യമായി ബല്യ തമാശക്കാരാനെന്നു കേട്ടിരിക്കുണു. പക്ഷേ നമ്പൂര്യാര്ടെ പിന്നാലെ നടക്കണോര്‍ക്കും ഈ സാധനം പകര്‍ന്നു കിട്ടൂന്നറിയില്ലാര്‍ന്നൂട്ടാ.

ഹേയ് ഡോക്ടര്‍ ബ്രൈറ്റേ, അത് ഞാന്‍ താങ്കള്‍ക്ക് വായിക്കാന്‍ തന്നെ റിവ്യൂ അല്ല . താങ്കള്‍ തന്നെ മലയാലം ബസ്സര്‍മാര്‍ക്ക്, സെപ്റ്റമ്പര്‍ 2, 2010 നു വായിക്കാര്‍ കൊടുത്തതാണ്. (ആ ലിങ്കിലോന്ന് ക്ലിക്ക് ചെയ്ത് നോക്ക് ഡോക്ടര്‍ സാറേ.) അല്പമെങ്കിലും ലോജിക്കും വായനാ ബോധവും മുന്‍പ് പറഞ്ഞ കാര്യങ്ങളെന്തൊക്കെയാണെന്ന ഓര്‍മ്മയും ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ അത് പറഞ്ഞത് എവിടെ ആണെന്നെന്ന്കിലും ഗൂഗ്ഗില്‍ സെര്‍ച്ച് ചെയ്ത് നോക്കീട്ട് ഈ സൈസ് അലക്ക് അലക്കി കൂടായിരുന്നോ!! (ഇത് വായിക്കുന്നവര്‍ പോലും അത് ചെയ്തു നോക്കുന്നുണ്ട്!)

ആഭാസത്തെ തള്ളിപറയുന്ന ഡിസ്ലൈമര്‍ പോസ്റ്റിലിട്ട് അതെ ആള്‍ ആഭാസം തള്ളിപറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഏറ്റവും അധികം യത്നിച്ച ഡോക്ടര്‍ സൂരജിനെ അദ്ദേഹത്തിന്റെ ഒറ്റ കമന്റ് കൊണ്ട് ഉഡായിപ്പോളജിസ്റ്റ് ആയി പട്ടം കൊടുക്കാന്‍ തയ്യാറാകുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് താങ്കള്‍ കൊടുക്കുന്ന പട്ടങ്ങള്‍ക്കൊക്കെ എത്ര വില കൊടുക്കണം എന്ന് വായിക്കുന്നവര്‍ക്കറിയാം. അതില്‍ വല്യകാര്യമായി ബുദ്ധിമുട്ടണമെന്നില്ല .

ബാക്കി ഇബിടെ ശര്‍ദ്ദിച്ച് വച്ചിരിക്കുന്നവയ്ക്ക്- അടുത്ത പോസ്റ്റോടെ അങ്ങനെ തന്നെ, അങ്ങനെ തന്നെ വിളിക്കാന്‍ ആളു വരുമായിരിക്കും. കാത്തിരിക്കൂ സാര്‍.
ഈ എഴുതുന്നതൊക്കെ താങ്കളെ അപ്പാടെ മാറ്റികളയാം എന്ന് ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിക്കരുത് സാര്‍. ഇത് വായിക്കാനിടയുള്ള, സ്വന്തം യുക്തിയുള്ള വായനക്കാരെ മുന്നില്‍ കണ്ട്കൊണ്ടാണ്.

നന്ദന പറഞ്ഞു...

എന്തായാലും നല്ല വായന, ബ്രൈറ്റ് കലക്കി, സൂരജ് കക്കലക്കി. തുടരുക പുതിയ അറിവുകൾ വായനക്കാർക്ക് ലഭിക്കട്ടെ

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഇങ്ങോട്ട് ഇടയ്ക്കിടെ വരൻ കഴിയാത്തതിൽ വരുമ്പോൾ വിഷമം തോന്നും. വളരെ ചിന്താപ്രധാനമായ പോസ്റ്റുകളാണ് ഇതിൽ വരുന്നത്. നന്ദിയുണ്ട് ! സന്തോഷമുണ്ട് ! വായിച്ച് തീർന്നിട്ടില്ല. ഇനിയും വരും! ആശംസകൾ!

അപ്പൊകലിപ്തോ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൊകലിപ്തോ പറഞ്ഞു...

husain to braight : I think you were parading in the blogger world as a towering authority on science till one month back
------------------

വിട്ടു കൊടുക്കരുതു ബ്രൈറ്റേ വിട്ടുകൊടുക്കരുതു... കൊട്ടാരമാണോ ചീട്ടു കൊട്ടാരമാണോ എന്നു തെളിയിക്കൂ ബ്രൈറ്റേ..

സൂരജിനോട്‌ പടവെട്ടി നടുവൊടിഞ്ഞതു പോട്ട്‌ ..

പരിണാമവും.. ഡാര്‍വിനും.. ഹമ്മോ എന്തൊക്കെയോ വച്ചു പെരുക്കി നടന്നതല്ലെ ..

ഈ സന്ദര്‍ഭത്തില്‍ മൌനത്തിലൊളിക്കുന്നതു ഭീരുത്തമല്ലെ .. !!!

ഊഹാദിഷ്ടിത ചരിതമൊക്കെ നമുക്ക്‌ പിന്നെ വായിക്കാം...

വരൂ ഗോദയില്‍ ചാടൂ ... കിട്ടുന്നതൊക്കെ വാങ്ങൂ ...

Baiju Elikkattoor പറഞ്ഞു...

ഹുസൈന്‍ കിഴ്ശ്വാസം വിട്ടാലും തോപ്പിച്ചേ തറപറ്റിച്ചേ എന്ന് തുള്ളുന്നത് എന്ത് മനസ്സിലാക്കിയിട്ടാണ് 'അപ്പോളോകിപ്പോളോ' നീ.

അപ്പൊകലിപ്തോ പറഞ്ഞു...

ഹുസൈണ്റ്റെ കീഴ്ശ്വാസങ്ങളില്‍ പോലും വിറച്ചു പോകുന്ന വലിയ 'പാറ'കള്‍ ഉണ്ടെന്നു ഇപ്പോഴാണറിയുന്നതു..

അതുകൊണ്ടു പുല്‍ക്കൊടിയായ ബൈജുവണ്ണന്‍ ഒന്നു മാറിനില്‍ക്ക്‌ ... അല്ലെങ്കിലേ ഈ ശ്വാസങ്ങളില്‍ 'പറി'ഞ്ഞു പോകും..

Inji Pennu പറഞ്ഞു...

ഉദാ: "നമ്പൂതിരിക്ക് രോഗങ്ങളോടുള്ള susceptibility" Versus "ഈഴവനുള്ള susceptibility"

എന്തോക്കയോ വായിച്ചു. അധികം ഒന്നും മനസ്സിലായില്ല. പക്ഷെ കമന്റുകളിൽ ഇങ്ങിനെ ഒരു സെന്റൻസ് കണ്ടപ്പോൾ ചോദിക്കുന്നതാണ്. ആഫ്രിക്കൻ അമേരിക്കൻസിനു ചില അസുഖങ്ങളോട് സസപെറ്റിബിളിറ്റി ഉണ്ടെന്നും യൂറോപ്പ്യൻ ജീനിനു മറ്റു ചില അസുഖങ്ങളോട് ജെനെറ്റിക്കൽ സസപെറ്റിബിളിറ്റി ഉണ്ടെന്നും വായിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള ഡേറ്റാ ദുരുപയോഗപ്പെടുത്താമെങ്കിലും ഇങ്ങിനെയുള്ള പഠനങ്ങൾ വഴി ഒരുപാട് രോഗങ്ങൾ ട്രാക്ക് ചെയ്യപ്പെടാമെന്നും ഒക്കെ വായിച്ചിട്ടുണ്ട്. ആഫ്രിക്കൻ അമേരിക്കൻ അല്ല യൂറോപ്പ്യൻ. നമ്പൂരിക്കും ഈഴവർക്കും വള്രെ വളരെ ക്ലോസ് റിലേഷൻ ജീൻ പൂളിൽ ഉണ്ട്. പക്ഷെ ഈ നമ്പൂരി ജീൻ അകന്ന് അകന്ന് പോയിരുന്നിരുന്നെങ്കിൽ ഈ സസപെറ്റിബിളിറ്റി ഉണ്ടാവുമായിരുന്നോ? അല്ലെങ്കിൽ അതിനായിരുന്നോ ശ്രമിച്ചിരുന്നത്?

കുറേയധികം ഡിസ്ക്ലെയിമർ: എനിക്ക് എവലൂഷ്യണറി സൈക്കോളജി പോയിട്ട് പരിണാമം എന്തെന്നു പോലും ശരിക്ക് അറിയില്ല. ചില കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം കൊണ്ടുള്ള ചോദ്യമാണ്. എന്തെങ്കിലും പഠനങ്ങളുടെ ലിങ്കുകൾ തന്നാലും മതി. ചോദ്യം നിസ്സാരമായിരിക്കും, പക്ഷെ എനിക്ക് വലുതാണ്.

(ഈ വൃത്തികെട്ട ഗൂഗിൾ സൈൻ ഓട്ട് മാറ്റിയിരുനെങ്കിൽ പത്ത് പ്രാവശ്യം ഇതിലോട്ട് കുത്തണ്ടായിരുന്നു)

bright പറഞ്ഞു...

Why don't you try reading the rest of posts(part 2 and 3).For the hundredth time this post is NOT evolutionary psychology and what I am saying in the post have nothing to do with genetic selection also.My last comment should make it clear.Just forget about all the comments others wrote for the time being and read what I wrote.

maitri പറഞ്ഞു...

@ bright,OCD as the starting point of untouchability....

regarding OCD,a cross cultural symptom analysis of OCD, has shown that in different cultures, patients with OCD differs in their obsessional content

Indian subcontinent- disgust(disgust as obsesion might result in washing compulsion, avoidance of touching)
Middles east- relegious, blasphemous
Europian : guilt

and dont you think this is suggestive????

looking forward to your comments...

bright പറഞ്ഞു...

suggestive...Yes.But you are not supposed to have politically incorrect suggestions.:-)


Now on a serious note,It could be that parasitic load of a particular area and OCD symptoms there are correlated.The basic fear of invisible 'threat to life' is diverted to fear of offending equally invisible god(blasphemy)in places where fear/chances of contamination is not as strong.

LinkWithin

Related Posts with Thumbnails