2010, ഡിസംബർ 10, വെള്ളിയാഴ്‌ച

ഒരു ഊഹാധിഷ്ഠിത ചരിത്ര വായന..(ഭാഗം രണ്ട്..)

ഈ പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ....


ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവന്ന ആശയം ഇതാണ്....പലതരം വിശ്വാസങ്ങളുള്ള ആളുകള്‍ ‍.The general principle is that pestilence have favored certain societies who have certain behavior patterns allowing them to have a vast effect on history.സാധാരണ ചരിത്രം എന്നാല്‍ രാജാക്കന്മാരുടെയും യുദ്ധപ്രഭുക്കളുടേയും പ്രവര്‍ത്തികളേക്കുറിച്ചോ അവരുടെ ഭരണനയങ്ങളേക്കുറിച്ചൊ ഒക്കെ ആയിരിക്കും.അതുപോലെ ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ മാക്രോപാരസൈറ്റുകളുടെ (macro parasite-നേരിട്ട് ഉല്പാദനം നടത്താതെ ഫലം മാത്രം അനുഭവിക്കുന്നവര്‍ .പുരോഹിതന്മാര്‍ ‍,ഭരണാധികാരികള്‍ ,പ്രൊഫഷണല്‍ പടയാളികള്‍ തുടങ്ങി ചില കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം ഉള്ളതുകൊണ്ടൊ ഉണ്ടെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുന്നതുകൊണ്ടോ ഉല്‍പ്പാദകരുടെ അധ്വാനത്തിന്റെ പങ്കുപറ്റി ജീവിക്കുന്നവര്‍ ‍.) സ്വാധീനം ധാരാളം പഠിക്കപ്പെട്ടിട്ടുള്ളതും എല്ലാവര്‍ക്കും അറിയുന്നതുമാണ്.എന്നാല്‍ മൈക്രോ പാരസൈറ്റുകളുടെ (micro parasite-നമ്മുടെ കീടാണു തന്നെ.) കാര്യമോ?മാക്രോപാരസൈറ്റുകള്‍ സമൂഹത്തില്‍ ചുമ്മാ ഉണ്ടായി എന്ന് അനുമാനിക്കുകയാണ് സാധാരണ ചരിത്രത്തില്‍ ചെയ്യുന്നത്.എന്നാല്‍ ഈ മാക്രോപാരസൈറ്റുകളെ സൃഷ്ടിക്കാന്‍ സഹായിച്ചത് മൈക്രോപാരസൈറ്റുകളായിരിക്കാം എന്നാണ് എന്റെ അനുമാനം.മൈക്രോ പാരസൈറ്റിന്റെ ഉപദ്രവം കുറഞ്ഞ ഗ്രൂപ്പിന് ചിലപ്പോള്‍ ഒരു മാക്രോപാരസൈറ്റാകാനുള്ള സാധ്യത തുറന്നുകിട്ടും.I think, pestilence or epidemic is a missing piece that can give a possible explanation to many puzzling oddities in history.As I said in the earlier post,Showing that something is possible doesn't necessarily mean it did happen.,but it is necessary first step to solving it.(that is if you are keen on knowing and don't mind which way the answer might turn.) 

ഞാന്‍ പോസ്റ്റില്‍ ഊഹം എന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ഒരു മാജിക്കുകാരന്‍ തൊപ്പിയില്‍ നിന്ന് മുയലിനെ എടുക്കുന്നപോലെ വെറും ശൂന്യതയില്‍നിന്നുള്ള ഊഹങ്ങളല്ല.ചരിത്രം രൂപപ്പെടുന്നതില്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള പങ്ക് അധികം പഠിക്കപ്പെട്ടിട്ടുള്ള വിഷയമല്ല.ഏതെങ്കിലും രാജാവോ സൈന്യാധിപനോ യുദ്ധം ജയിക്കുന്നതോ തോല്‍ക്കുന്നതോ അയാളുടെ പേരിലാണ് സാധാരണ രേഖപ്പെടുത്താറുള്ളത്.എന്നാലും യുദ്ധചരിത്രത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ സാന്ദര്‍ഭികമായ ചില പരാമര്‍ശങ്ങളുണ്ടാകും.സൈന്യത്തിനിടയില്‍ പെട്ടെന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചു,അതുകൊണ്ട് പിന്‍വാങ്ങേണ്ടി വന്നു.അല്ലെങ്കില്‍ തങ്ങളുടെ ദൈവം ഇടപെട്ടതുകൊണ്ട് എതിര്‍ സൈന്യം പെട്ടെന്ന് രോഗബാധിതരായി.അതുകൊണ്ട് അവര്‍ക്ക് ശരിയായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല,എന്നൊക്കെ.(എന്തിന്,ഹോമറിന്റെ ഇലിയഡില്‍ പോലും അപ്പോളോ ദേവന്‍ ഒരു മാരക പകര്‍ച്ചവ്യാധി അയച്ചാണ് ട്രോജന്‍കാരെ സഹായിക്കുന്നത്.) പല യുദ്ധങ്ങളും സത്യത്തില്‍ ജയിപ്പിച്ചതും തോല്‍പ്പിച്ചതും രോഗാണുക്കളായിരുന്നു എന്ന് പറയാം.ഒരുപക്ഷേ രണ്ടാം ലോക മഹായുദ്ധം വരെ ഭൂരിഭാഗം പട്ടാളക്കാരുടേയും മരണത്തിന് കാരണക്കാരന്‍ എതിര്‍ഭാഗത്തെ സൈനികനായിരുന്നില്ല മറിച്ച് രോഗാണുക്കളായിരുന്നു.എന്തായാലും രോഗാണുക്കളേയും ചരിത്രത്തെയും കുറിച്ചുള്ള ഒരു പക്ഷേ ആദ്യത്തേതും ആധികരികവുമായ ഒരു പുസ്തകമാണ് William Hardy McNeill എഴുതിയ Plagues and peoples.(1976).ഈ പുസ്തകം സൂചിപ്പിക്കാതെ ഇതേ വിഷയം ആരും കൈകാര്യം ചെയ്തിട്ടില്ല.

മതങ്ങളേക്കുറിച്ചുള്ള പൊതുവായ ഒരാരോപണമാണ്  അത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പുരോഹിതന്മാര്‍ എന്നാല്‍ ഈ ജനങ്ങളെ ചൂഷണം ചെയ്യുന്ന കൂട്ടരാണെന്നും.ഈ സമീപനത്തില്‍ ഒരു പ്രശ്നമുള്ളത് ഭൂരിഭാഗം വരുന്ന ജനങ്ങളും ഇങ്ങനെ ചൂഷണം ചെയ്യപ്പെടാന്‍ നിന്നുകൊടുക്കുന്നത് എന്തുകൊണ്ട് എന്നതിന് തൃപ്തികരമായ ഉത്തരം ആരും പറയുന്നില്ല എന്നതാണ്.അവര്‍ക്ക് പകരം കിട്ടുന്നത് എന്താണ്?മതങ്ങള്‍ പരലോകത്തെയും പുനര്‍ജ്ജന്മത്തേയും കുറിച്ചൊക്കെ വാചാലമാകുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും അതിന് അമിത പ്രാധാന്യമൊന്നും കൊടുക്കാറില്ല എന്നതും വ്യക്തമാണ്‌.(പത്രത്തില്‍ കാണാറുള്ള ചരമ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ, ''അത്മത്തിന് വേണ്ടുന്ന കൂദാശകളെല്ലാം സ്വീകരിച്ചു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചതായി വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.''കര്‍ത്താവില്‍ സത്യസന്ധമായ വിശ്വാസം ഉണ്ടെങ്കില്‍ പിന്നെ ഈ വ്യസനം എന്തിന്? സന്തോഷിക്കുകയല്ലെ വേണ്ടത്?) ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ വിജയവും പരാജയവും നിര്‍ണയിക്കുന്നത് ഇഹലോക ജീവിതത്തെ അതെങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.For most of history infectious disease was the major killer,so how religion responded to it was a crucial aspect.എല്ലാ മതങ്ങളിലും ആദ്യകാലത്തെങ്കിലും വൈദ്യനും,മന്ത്രവാദിയും,പുരോഹിതനുമെല്ലാം ഒരേ ആളായിരുന്നു എന്നത് ശ്രദ്ധിക്കുക(shaman).ഇപ്പോഴും മതപ്രചാരണത്തിന്റെ പ്രധാന ആകര്‍ഷണം അത്ഭുത രോഗശാന്തി തന്നെയാണല്ലോ.

നമ്മുടെ ഒരു വലിയ തെറ്റിദ്ധാരണയാണ്,നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണെന്ന്.അതുകൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ എല്ലാ തരം വിശ്വാസികളെയും ഒരു പോലെയല്ല ബാധിക്കുക എന്ന പ്രസ്താവന അവിശ്വസനീയമായി തോന്നുന്നത്.ചില പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ അല്ലെങ്കില്‍ ശീലങ്ങള്‍ ആളുകളുടെ അതിജീവനത്തെ സ്വാധീനിക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ നോക്കാം.

കഴിഞ്ഞ നൂറ്റാണ്ടില്‍ മലേഷ്യയിലെ തോട്ടങ്ങളില്‍ പണിക്കുപോയ തമിഴന്മാരുടെ ഇടയില്‍ മലയ, ചൈനീസ്, പണിക്കാരെ അപേക്ഷിച്ച് മലേറിയ,ഡെങ്കി പനികള്‍ കുറവയിരുന്നത്രെ.അതിന് കാരണമായി പറയുന്നത്,വീടിനടുത്ത് പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു വയ്ക്കുന്ന ശീലം അവര്‍ക്കില്ലായിരുന്നു എന്നാണ് (Plagues and peoples).അതുപോലെ മഞ്ചൂരിയന്‍ നടോടികള്‍ക്ക് വിചിത്രമായ ഒരു വിശ്വാസമുണ്ടത്രേ.പ്ലേഗ് പരത്തുന്ന marmot എന്ന ഒരിനം അണ്ണാന്‍ വര്‍ഗ്ഗത്തെ തങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍ വസിക്കുന്ന ശരീരം എന്ന രീതിയില്‍ അല്പം ബഹുമാനത്തോടെയാണ് കണ്ടിരുന്നത്.ആ ജീവിയെ കെണിവച്ചു പിടിക്കുന്നത്‌ പാപമായി കരുതിയിരുന്നു.എന്നാല്‍ അതിനെ വെടിവച്ചോ അമ്പെയ്തോ കൊല്ലുന്നതിനു തടസ്സമൊന്നുമില്ലതാനും.പരിസരത്ത് കാണുന്ന ഏതെങ്കിലും മാര്‍മോട്ടുകള്‍ വളരെ sluggish ആയി കാണപ്പെടുന്നുണ്ടെങ്കില്‍ പരിസരത്തുനിന്നു മാറിപ്പോകണം തുടങ്ങിയ വിശ്വാസങ്ങള്‍ പ്ലേഗ് ബാധയില്‍നിന്ന് അവരെ രക്ഷപ്പെടുത്തിയിരിക്കാം എന്ന് വില്യം മക്നീല്‍ പറയുന്നു.മക്നീല്‍ മറ്റൊരു ഉദാഹരണവും പറയുന്നുണ്ട്. ചൈനയിലെ യുനാന്‍ പ്രദേശത്തും ചില വിശ്വാസങ്ങളുണ്ടായിരുന്നു.പരിസരത്ത് എലികള്‍ ചാവുന്നുണ്ടെങ്കില്‍ താല്‍കാലികമായി വീട് ഉപേക്ഷിക്കണം.എല്ലാവരും എല്ലാകാലത്തും ഇതുകൊണ്ട് രോഗബാധയില്‍നിന്നു രക്ഷപ്പെട്ടു എന്നൊന്നും ഊഹിക്കല്ലേ.(എഴുതിയ കാര്യങ്ങള്‍ മാത്രമല്ല എഴുതാതെ വിടുന്നതുംഊഹിച്ച് അര്‍ത്ഥം കണ്ടെത്താന്‍ മെനക്കെടുന്ന ചില വിദ്വാന്‍മാരുണ്ട്:-)) It is just that the group with these beliefs,on average had better health and longevity and thus had more opportunities to propagate those same 'memes'.(Meme എന്താണെന്ന് അറിയില്ലെങ്കില്‍ ഇവിടെ വായിക്കുക.)

മറ്റൊരു കഥ ഇതിലും രസകരമാണ്.ജൂതന്മാരുടെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് passover.ഈജിപ്തില്‍ ഫറവോന്റെ അടിമയായിരുന്നു എന്ന് പറയപ്പെടുന്ന കാലത്തു മുതലേ ജൂതര്‍ ആഘോഷിച്ചിരുന്ന അവരുടെ വിളവെടുപ്പുത്സവം.വസന്തകാലത്ത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത എന്തെന്നാല്‍ ഈ സമയം അവര്‍ ഒരു ധാന്യവും കഴിക്കില്ല.കഴിക്കില്ലെന്ന് മാത്രമല്ല ധാന്യങ്ങളുടെ ഒരു ചെറിയ അംശം പോലും വീട്ടില്‍ ഇല്ലാത്ത വിധം എല്ലാ സ്ഥലവും വൃത്തിയാക്കും.It seems, to do it right, you must spend several days scrubbing everything down, even going over the edges of your stove and fridge with a toothpick. ചില കടുത്ത വിശ്വാസികള്‍ പയറുവര്‍ഗങ്ങള്‍ പോലും വീട്ടില്‍നിന്ന് ഒഴിവാക്കും.ധാന്യങ്ങളുടെ എല്ലാ അംശങ്ങളും മാറ്റാന്‍ പതിവായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ പോലും അവര്‍ മറ്റും.അത്രമാത്രം സൂക്ഷ്മതയോടെ ആചരിക്കുന്ന ഒരു ചടങ്ങാണ് ഇത്.Martin Blaser രസകരമായ ഒരു ഹൈപോത്തെസിസ്‌ അവതരിപ്പിക്കുന്നുണ്ട്.ഈ പ്രവര്‍ത്തി ജൂതന്മാരെ പ്ലേഗില്‍നിന്ന് രക്ഷപ്പെടുത്തിയിരിക്കാം എന്ന് അദേഹം അഭിപ്രായപ്പെടുന്നു.പാസ്സോവര്‍ ആഘോഷിക്കുന്ന വസന്തകാലത്ത് തന്നെയാണ് പ്ലേഗ് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുക.ആ സമയത്ത് വീട്ടില്‍നിന്ന് ധാന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതോടു കൂടി എലി ശല്യത്തില്‍നിന്നു രക്ഷപ്പെടാം.ആരും തെളിവായി തെറ്റിദ്ധരിക്കില്ലെങ്കില്‍ (I hate this bending over backwards,but sadly,it seems I can't take it for granted the intelligence of our average blog reader.) ഒരു രസകരമായ കാര്യം.പഴയ നിയമത്തില്‍ യഹോവ  ഈജിപ്തിനുമേല്‍ വര്‍ഷിച്ച പ്ലേഗില്‍നിന്ന് ജൂതര്‍ മാത്രമാണ് രക്ഷപ്പെട്ടത് എന്നാണ് കഥ.പഴയനിയമത്തില്‍ പറയുന്ന പ്ലേഗ് തന്നെയാണോ ഈ പ്ലേഗ് എന്നൊന്നും എന്നോട് ചോദിക്കണ്ട. In a casual remark by a medical writer Rufus of Ephesus (200BC) a disease similar to plague once appeared in Egypt and Libya(Ref:Plagues and peoples by William.H.McNeill.)


ഇനി കഥ നടക്കുന്നത് മധ്യകാല യൂറോപ്പിലാണ്.ബ്ലാക്ക്‌ ഡത്ത് (1340s -1660s) എന്ന പേരില്‍ അറിയപ്പെടുന്ന,യൂറോപ്പിനെ മൊത്തം ബാധിച്ച ബ്യുബോണിക് പ്ളേഗ്.ജൂതന്മാരുടെ കാര്യമായിരുന്നു കഷ്ടം.ചരിത്രത്തില്‍ അതിനുമുന്‍പും ശേഷവും സംഭവിച്ചപോലെ ദുരന്തങ്ങളുടെ കാരണക്കാരായി മുദ്രകുത്തപ്പെട്ട് ബലിയാടാകാനായിരുന്നു ഇവരുടെ വിധി.പ്ലേഗിന് കാരണം ജൂതര്‍ കിണറ്റില്‍ വിഷം കലക്കുന്നതാണ് എന്ന പേരില്‍ വ്യാപകമായ ജൂതഹത്യ നടന്നു.എന്ത് നുണയും അവരുടെ പേരില്‍ പ്രചരിപ്പിക്കാന്‍ കാരണമൊന്നും വേണ്ടാതിരുന്ന കാലമാണെങ്കിലും ജൂതന്മാരുടെ ഇടയില്‍ പ്ലേഗ് മൂലമുള്ള മരണങ്ങള്‍ കുറവായിരുന്നു എന്ന് പറയുന്നു.നേരത്തെ പറഞ്ഞ പാസ്സോവര്‍ കൂടാതെ വേറെയും കാരണമുണ്ട്.മധ്യകാലഘട്ടത്തിലെ ഒരു ശരാശരി കൃസ്ത്യാനിയേക്കാള്‍ വൃത്തിയും വെടിപ്പും ഉള്ളവനായിരുന്നു ഒരു ശരാശരി ജൂതന്‍ എന്നതാണ് പരമാര്‍ത്ഥം. അതിന് കാരണം ജൂതന്മാരുടെ വേദഗ്രന്ഥത്തിലെ Leviticus (ലേവ്യപുസ്തകം) എന്ന ഭാഗവും.പ്രത്യേകിച്ച് പതിമൂന്നാം അധ്യായം.ഭൂരിഭാഗം വരുന്ന അസംബന്ധങ്ങളുടെ ഇടയില്‍ വളരെ ഗുണകരമായ ചില നിര്‍ദ്ദേശങ്ങളുമുണ്ട് അതില്‍ .അക്കാലത്ത് Balavignus എന്നൊരു ജൂതവൈദ്യനുണ്ടായിരുന്നു. സ്ട്രാസ്ബര്‍ഗ് പ്രവിശ്യയില്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി (ജൂത വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ) ജൂതരുടെ 'ഘെറ്റൊകള്‍ ' താരതമ്യേന കൂടുതല്‍ വൃത്തിയുള്ളതായിരുന്നു എന്ന് പറയുന്നു.എലികള്‍ പോലുള്ള 'അശുദ്ധിയുള്ള' ജീവികളെ ('vermin s')പരിസരത്തുനിന്നു നിര്‍മാര്‍ജ്ജനം ചെയ്തിരുന്നു.എലികള്‍ രോഗം പരത്താം എന്ന് അറിവുണ്ടായിരുന്നിരിക്കാം എന്നതിന്റെ സൂചന ജൂതന്മാരുടെ വേദപുസ്തകത്തില്‍ കാണാം.

''So you must make images of your tumors and images of your mice that ravage the land, and give glory to the God of Israel. Perhaps he will lighten his hand from off you and your gods and your land.''(I Samuel 6:4-5)

ഈ വൃത്തിയും അതുമൂലമുണ്ടായ പ്ലേഗ് സംരക്ഷണവും വൈദ്യന്റെ ജീവനെടുത്തു.കിണറ്റില്‍ വിഷം കലക്കി എന്ന പേരില്‍ ആദ്യം പിടിക്കപ്പെട്ടവരിലൊരാള്‍ Balavignus ആയിരുന്നു.പുറകെ മറ്റു ജൂതന്മാരും.ആ പട്ടണത്തില്‍ മാത്രം രണ്ടായിരത്തോളം ജൂതര്‍ മരിച്ചതായി കണക്ക്.സ്ട്രാസ്ബര്‍ഗ്ല്‍നിന്ന് ജൂതന്മാരെ നൂറു വര്‍ഷത്തേക്ക് വിലക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി. (ജൂതരുടെ ഇടയില്‍ പ്ലേഗ് ബാധ ശരിക്കും കുറവായിരുന്നു എന്നതിന് അറുന്നൂറു കൊല്ലം മുന്നത്തെ എപ്പിഡമോളജിക്കല്‍ പഠനമൊന്നും ഹാജരാക്കാന്‍ പറയല്ലേ.(There are people out there asking such 'intelligent' questions and the 'amen brigade' flocking around vying for some reflected glory from such intelligence.)യൂറോപ്പിലെ പല പട്ടണങ്ങളിലും പ്ലേഗ് എത്തുന്നതിനുമുന്പുതന്നെ കിണറ്റില്‍ വിഷം കലക്കിയവരുടെ 'കുറ്റസമ്മതം'എത്തിയിരുന്നതുകൊണ്ട് എല്ലായിടത്തും ജൂതഹത്യ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് എത്ര ജൂതര്‍ പ്ലേഗ് മൂലം മരിച്ചു,എത്രപേരെ ജനങ്ങള്‍ ചുട്ടുകൊന്നു എന്നൊന്നും കണക്കുകള്‍ ലഭ്യമല്ല. എങ്കിലും വെനീസില്‍ 1631 ഉണ്ടായ പ്ലേഗില്‍ ജൂതന്മാരുടെ മരണനിരക്ക് ക്രിസ്ത്യാനികളെ അപേക്ഷിച്ച് പകുതിയായിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നുന്നുണ്ട്.)

ഇതിന്റെ വ്യത്യാസം മനസ്സിലാകണമെങ്കില്‍ അക്കാലത്തെ ശരശരി വൃത്തി എന്തായിരുന്നു എന്നറിയണം.യൂറോപ്പിലെ ആ കാലഘട്ടത്തിലെ പതിവ് രീതി നമ്മളൊക്കെ ഇപ്പോളും ഇവിടെ ചെയ്യുന്ന ആ വിദ്യ തന്നെയായിരുന്നു.ചപ്പുചവറുകള്‍ റോഡിലേക്ക് വലിച്ചെറിയുക.അപ്പോള്‍പിന്നെ ആളുകളുടെ വൃത്തിയെക്കുറിച്ചു ഊഹിക്കാമല്ലോ.മാത്രമല്ല ആദ്യകാല ക്രിസ്ത്യന്‍ ധാരണ അനുസരിച്ച് വൃത്തി വലിയൊരു ആഡംബരവും പാപവുമായാണ് കരുതിയിരുന്നത്.

''Head, pubic, and body lice became a prominent part of human existence in the West where they were helped by early Christian disdain for comfort and cleanliness; one species' asceticism created another's nirvana. Lice thrived in the Middle Ages and beyond, thanks to the continuing belief that bathing was an indulgence, an invitation to illness, or even a sin.
As late as the seventeenth century, etiquette lessons for Europe's nobility taught when and how to dispose of one's lice. If royalty had an abundance of parasites; then so did their subjects, who washed their bodies and clothes less often.''(Arno Karlen- Man and Microbes)

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായിരുന്ന തോമസ്‌ ബക്കെറ്റ്‌ 1170 ല്‍ കൊലചെയ്യപ്പെടുമ്പോള്‍ ദേഹത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഇവയായിരുന്നു എന്ന് ചരിത്രം...ബ്രൌണ്‍ നിറത്തിലുള്ള വലിയ ഒരു കുപ്പായം,അതിനടിയില്‍ ഒരു വെളുത്ത നീളന്‍ കുപ്പായം,അതിനും താഴെ കമ്പിളി കൊണ്ടുള്ള ഒരു കോട്ട്,അതിനും താഴെ വേറൊരു കമ്പിളി കോട്ട്,പിന്നെയും മൂന്നാമതൊരെണ്ണം,അതിനും താഴെ ബെനഡെക്ടിന്‍ സന്യാസി വിഭാഗത്തിന്റെ കറുത്ത ഒരു ളോഹ,അതിന്റെ താഴെ ഒരു ഷര്‍ട്ട്‌,അതിന്റെ താഴെ പരുപരുത്ത നാരുകള്‍ കൊണ്ടുള്ള ഒരു അടിവസ്ത്രം.('hair cloth'-a stiff uncomfortable cloth worn especially for its uncomfortableness,as a Penance.) ഇനിയാണ് രസം.മൃതദേഹത്തിന്റെ ചൂട് ആറിത്തുടങ്ങിയപ്പോള്‍ ഈ വസ്ത്രങ്ങള്‍ക്കെല്ലാമുള്ളിലെ മറ്റു അന്തേവാസികള്‍ പുറത്തുചാടാന്‍  തുടങ്ങി.''The vermin boiled over like water in a simmering cauldron,and the onlookers burst into alternating weeping and laughter.''എന്ന് ഒരു ദൃക് സാക്ഷി.ആര്‍ക്കെങ്കിലും The mummy എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഓര്‍മ്മ വരുന്നുണ്ടോ?:-) ബിഷപ്പിന്റെ കാര്യം ഇങ്ങനാണെങ്കില്‍ സാധാ ജനങ്ങളുടെ കാര്യം എങ്ങനായിരിക്കും?

പത്തൊന്‍പതാം നൂറ്റാണ്ട് വരെയും കാര്യങ്ങള്‍ക്കു വലിയ മാറ്റമൊന്നുമുണ്ടായില്ല.ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ഈ നിരീക്ഷണം നോക്കൂ....

''I have met just as strong a stream of sewer air coming up the back staircase of a grand London house from the sink,as I have ever met at Scutari...''(Florence Nightingale,Notes on Nursing.)

നേരത്തെ സൂചിപ്പിച്ചപോലെ വൃത്തി ആദ്യകാല ക്രിസ്ത്യാനികളെങ്കിലും പാപമായാണ് കരുതിയിരുന്നത്.ശരീരത്തെ പരമാവധി അസൌകര്യപ്പെടുത്തി ആത്മാവിനെ രക്ഷിക്കുക.മുകളിലെ ബിഷപ്പിന്റെ രോമാവസ്ത്രം(hair cloth) അതിന്റെ ഒരു ഉദാഹരണമാണ്‌.ഇനി വേദ പുസ്തകത്തിലെ സൂചനകള്‍ നോക്കിയാല്‍ യേശുവിന് ഭക്ഷണത്തിനുമുന്‍പ് കഴുകുന്ന ശീലം ഇല്ലായിരുന്നു എന്ന് ബൈബിളിലെ ഈ വരികള്‍ പറയുന്നു.അതല്ല നാട്ടുനടപ്പ് എന്നും ഈ വരികളില്‍നിന്നു മനസ്സിലാക്കാം.യേശു ശാരീരിക ശുദ്ധിക്ക് അത്രയൊന്നും പ്രാധാന്യം കൊടുക്കുന്നില്ല,ആത്മാവിന്റെ ശുദ്ധിയാണ് പ്രധാനം എന്നും.(Cleanliness is next to godliness എന്ന് ബൈബിളില്‍ പറയുന്നുണ്ട് എന്നൊരു ധാരണയുണ്ടെങ്കിലും അത് തെറ്റാണ്.It is certainly an old expression, probably ancient Hebrew.)

''When Jesus had finished speaking, a Pharisee invited him to eat with him; so he went in and reclined at the table.But the Pharisee was surprised when he noticed that Jesus did not first wash before the meal.Then the Lord said to him, “Now then, you Pharisees clean the outside of the cup and dish, but inside you are full of greed and wickedness.You foolish people! Did not the one who made the outside make the inside also?But now as for what is inside you—be generous to the poor, and everything will be clean for you.''(Luke 11:37-41)

ഇനി ഇതിനെ ജൂതന്മാരുടെ പുസ്തകത്തിലെ ഒരു ആചാരവുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കൂ.മൃഗങ്ങളേപ്പോലെ തോന്നുന്നിടത്തൊക്കെ 'ഷിറ്റടിക്കരുതെന്ന്' യഹോവ.(Deuteronomy(23-12-14).പൊതുജനാരോഗ്യത്തിലെ ഒരു അടിസ്ഥാന നിയമമാണ് ജൈവ മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കുക എന്നത്.

''Designate a place outside the camp where you can go to relieve yourself.As part of your equipment have something to dig with, and when you relieve yourself, dig a hole and cover up your excrement.For the LORD your God moves about in your camp to protect you and to deliver your enemies to you.Your camp must be holy, so that he will not see among you anything indecent and turn away from you.''

തീര്‍ച്ചയായും രോഗാണുക്കളേക്കുറിച്ചുള്ള എന്തെങ്കിലും സൂപ്പര്‍ ധാരണ ഈ നിയമങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് ഉണ്ടായിരുന്നു എന്ന് കരുതാനാവില്ല.ദൈവത്തിനു അറപ്പ് തോന്നും (തങ്ങള്‍ക്ക് അറപ്പ് തോന്നുന്നത് ദൈവത്തിനും അറപ്പായിരിക്കും എന്ന യുക്തി.) എന്ന കാരണം കൊണ്ടുണ്ടാക്കിയ ഈ നിയമം വളരെ ഫലപ്രദമായ ജനാരോഗ്യ സംരക്ഷണ നടപടിയാണെന്ന് വ്യക്തമാണ്.മതവിശ്വാസത്തിന്റെ മേലങ്കിയിലായാലും അല്ലെങ്കിലും നല്ല ശുശ്രൂഷയും പരിസര ശുചിത്വവും രോഗികളെ സഹായിക്കും.രോഗം മാറിയാലോ അല്ലെങ്കില്‍ രോഗപകര്‍ച്ച കുറഞ്ഞാലോ ഇതില്‍ ദൈവം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ക്രെഡിറ്റ്‌ മതത്തിനും ദൈവത്തിനും പോകും.മഹാമാരികളില്‍നിന്നു രക്ഷിച്ച് ദീര്‍ഘായുസ്സ് കൊടുക്കുന്നവനാണ് യഹോവ(അതായത് തന്നെ വേണ്ടവിധം അനുസരിച്ചാല്‍ ‍) എന്ന് ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ യഹോവ നടത്തുന്നത്  കാണാം.ഇതുകൊണ്ടുതന്നെ ഏതെങ്കിലും പകര്‍ച്ചവ്യാധികളുടെ സമയത്ത് ജൂതര്‍ നേരത്തെ കണ്ട ദൈവിക നിയമങ്ങള്‍ അനുസരിക്കാനുള്ള സാധ്യത കൂടുതലാണ്.Thus this words work as a very good meme.

He said, “If you listen carefully to the LORD your God and do what is right in his eyes, if you pay attention to his commands and keep all his decrees, I will not bring on you any of the diseases I brought on the Egyptians, for I am the LORD, who heals you.”(Exodus 15:26)

''Surely he will save you from the fowler’s snare and from the deadly pestilence.''
''You will not fear the terror of night, nor the arrow that flies by day, nor the pestilence that stalks in the darkness, nor the plague that destroys at midday.''
''With long life I will satisfy him and show him my salvation.'' (Psalm 91)

മൃതശരീരം ഒരു അശുദ്ധ വസ്തുവാണ് ജൂതന്‍മാര്‍ക്ക്.(Numbers 19:11-22).അതുകൊണ്ട് അവരുടെ ശ്മശാനം സാധാരണ നഗരപരിധിക്ക് പുറത്തായിരിക്കും.ഇനി ഇത് മറ്റു രണ്ടു അബ്രഹാമിക് മതങ്ങളായ ക്രിസ്ത്യാനികളുടേയൊ മുസ്ലീമുകളുടേയോ രീതികളുമായി താരതമ്യം ചെയ്തു നോക്കുക.ഈ രണ്ടു കൂട്ടരും അവരുടെ ആരാധനാലയങ്ങളോട് ചേര്‍ന്നുതന്നെയാണ് മരിച്ചവരെ അടക്കുന്നത്.ക്രിസ്ത്യാനികള്‍ മരിച്ചത് വല്ല പ്രമാണിയുമാണെങ്കില്‍ പള്ളിയുടെ ഉള്ളില്‍തന്നെ അടക്കിക്കളയും. ജൂതരുടെ മറ്റൊരു പ്രത്യേകത മൃതദേഹം പൂര്‍ണമായും അടച്ച ഒരു പെട്ടിക്കുള്ളിലാണ്‌ അടക്കുന്നത് എന്നതാണ്.(no 'open casket'.) ക്രിസ്ത്യാനികള്‍ തുറന്ന പെട്ടിക്കുള്ളിലാക്കിയും മുസ്ലീമുകള്‍ വെറും മണ്ണിലുമാണ് കുഴിച്ചിടുന്നത്.ഇനി ഒരു പകര്‍ച്ചവ്യാധി സങ്കല്‍പ്പിച്ചുനോക്കുക.ആരുടെ രീതിയായിരിക്കും ആരോഗ്യകരം?

ജൂതരുടെ മതഗ്രന്ഥം വായിച്ചാല്‍ അവരുടെ മതശാസനകളുടെ വൈചിത്ര്യവും കാര്‍ക്കശ്യവും ഓര്‍മ്മപ്പെടുത്തുന്നത് ബ്രാഹ്മണ മതമാണ്.മിക്കവാറും കള്‍ട്ടുകളും മതങ്ങളും അവരുടെ ഒരു അടിസ്ഥാന നിയമമായി separatism (advocacy of a state of keeping away from a larger group) പറയുന്നുണ്ടെങ്കിലും...these two groups really takes things a bit too far.They are almost paranoid about keeping their religious identity pure.വൃത്തിബോധം മൂലം ഇവര്‍ പൊതു കിണര്‍ ഉപയോഗിക്കാറില്ല.മറ്റുള്ളവരുമായി ഭക്ഷണവും വെള്ളവും പങ്കുവയ്ക്കാറുമില്ല.(അഥവാ മറ്റുള്ളവരെ അതിനു അനുവദിക്കാറില്ല.)

കഴിഞ്ഞ പോസ്റ്റില്‍ രോഗം പകരുന്ന വിവിധ മാര്‍ഗങ്ങളെ കുറിച്ചും വിവരിച്ചിരുന്നു.പ്രധാനമായും നാലു തരത്തിലാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതും പടരുന്നതും.ഒന്നാമത്തെ മാര്‍ഗം വളരെ അടുത്ത, 'ഇന്റിമേറ്റ്' ആയ ബന്ധത്തില്‍ കൂടി ഒരു ശരീരത്തില്‍നിന്നു നേരിട്ടു മറ്റൊരു ശരീരത്തിലേക്ക് കടക്കുക.ഉദാഹരണം.. ലൈംഗിക രോഗങ്ങള്‍ .‍രണ്ടാമത്തെ മാര്‍ഗം വായുവിലൂടെയോ അല്ലെങ്കില്‍ സാധാരണ സ്പര്‍ശനത്തിലൂടെയോ പകരുക.'ഇന്റിമേറ്റ്' അല്ലെങ്കിലും വളരെ അടുത്ത ഇടപഴകല്‍ രോഗപകര്‍ച്ചക്ക് ആവശ്യമാണ്.മറ്റൊരാള്‍ ഉപയോഗിച്ച വസ്ത്രത്തിലൂടെയോ രോഗി സ്പര്‍ശിച്ച എന്തെങ്കിലും വസ്തുക്കളിലൂടെയോ ഒക്കെ രോഗം പകരാം.ഉദാഹരണം... ഇന്‍ഫ്ളുവെന്‍സ എന്ന ഫ്ലൂ,അഞ്ചാംപനി,വസൂരി.മൂന്നാമത്തെ രീതി വല്ല കൊതുക്, പ്രാണി ചെള്ളുകള്‍ ഇവയുടെ ശരീരത്തില്‍ കയറി ലക്ഷ്യത്തിലെത്തുക. മലേറിയ,പ്ളേഗ്,ടൈഫസ് എന്നിവ ഉദാഹരണങ്ങള്‍ ‍.നാലാമത്തെ രീതി ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെപകരുക.ഉദാഹരണം. കോളറ,ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ്.പിന്നെ വൃത്തിഹീനമായ പരിസരങ്ങളില്‍ തക്കം പാര്‍ത്തിരുന്നു പിടികൂടുന്ന അസുഖങ്ങളുമുണ്ട്.ഉദാഹരണം..ടെറ്റനസ്സ്.

എല്ലാ മതങ്ങളും പലേ വിചിത്രമായ ആചാരങ്ങളുമായി ജീവിക്കുന്നു.ആര്‍ക്കും പ്രത്യേക ശ്രേഷ്ഠതയൊന്നുമില്ല.പക്ഷേ ഈ ആചാരങ്ങളില്‍ ഏത് ഗ്രൂപ്പിലെ വ്യക്തികള്‍ക്കായിരിക്കും ആയുസ്സും ആരോഗ്യവും കൂടുതല്‍ ‍?ഒരു വ്യത്യാസവുമില്ലതെ എല്ലാവര്‍ക്കും ഒരുപോലായിരിക്കുമോ?ഏത് ആചാരങ്ങള്‍ക്കായിരിക്കും കൂടുതല്‍ അനുഭാവികളെ കിട്ടാന്‍ സാധ്യത?Which religious memes will survive better in the 'meme pool'? മറ്റുള്ളവരുമായി ഇടപെടാന്‍ മടിക്കുന്ന ഒരു വിഭാഗത്തിന് മുകളില്‍പറഞ്ഞ രീതികളില്‍ക്കൂടിയൊന്നും അസുഖം വരാനുള്ള സാധ്യത കുറവായിരിക്കും എന്ന് കാണാന്‍ വലിയ പ്രയാസമൊന്നുമില്ലആര്‍ക്കും ആലോചിച്ചാല്‍ മനസ്സിലാകുന്ന കാര്യമേയുള്ളൂ.On average an 'asocial' community have less chance of contacting or spreading a disease.കഴിഞ്ഞ പോസ്റ്റില്‍ quarantine എന്നുപയോഗിച്ചത് ഈ അര്‍ത്ഥത്തിലാണ്.(കുറച്ച്കൂടി കൃത്യമായി പറഞ്ഞാല്‍ Reverse quarantine എന്നാണ് പറയേണ്ടതെന്ന് തോന്നുന്നു.) ഈ quarantine ഒരു തരം തൊട്ടുകൂടായ്മ തന്നെയാണല്ലോ. ഈ തൊട്ടുകൂടായ്മ എന്ന ക്വാറെന്റെയ്നിന്റെ ആദ്യ സൂചനകള്‍ കാണുന്നത്  നേരത്തെ സൂചിപ്പിച്ച പോലെ ബൈബിളിലെ ലേവ്യ പുസ്തകമാണ് (Leviticus 13). മറ്റുള്ളവരുമായി വെള്ളവും,ഭക്ഷണവും എന്തിന് വായു പോലും ('തീണ്ടാപ്പാട്' അകലെ നിര്‍ത്തിയാല്‍ അവര്‍ ശ്വസിച്ച വായു പോലും ശ്വസിക്കേണ്ടി വരില്ല.)പങ്കുവയ്ക്കാന്‍ മടിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ കുറവായിരിക്കും.സമൂഹ്യജീവിയല്ലാത്ത,തീരെ മനുഷ്യപ്പറ്റില്ലാത്ത ഒരു സമൂഹത്തിന് എന്ത് പകര്‍ച്ചവ്യാധി വരാന്‍?അഥവാ വന്നാല്‍ തന്നെ പരമാവധി ഏതാനും പേരെ കൊന്നു കഴിഞ്ഞാല്‍ തന്നെ രോഗാണുവിന് അടുത്ത ശരീരത്തിലെത്താനുള്ള വഴി അടയും.100% പേരും പകര്‍ച്ചവ്യാധികളില്‍നിന്നു മുക്തരായിരിക്കുമെന്നോ അവരുടെ ജീനുകള്‍ അതനുസരിച്ചു മാറുമെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല.(കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെയൊക്കെ നിരൂപിച്ചു കാറ്റാടിയന്ത്രത്തോട് യുദ്ധം ചെയ്യുന്ന ഡോണ്‍ ക്വിക്ക്സോട്ടിനെ പോലെ ചിലര്‍ ചാടി വീണിരുന്നു.)

The microbe needs to be transmitted to new hosts in order to continue reproducing.If the chain is broken the pathogen could die out.There is a critical size for a group below which the disease cannot become an epidemic, but above which it can.പരസ്പരം അകലം പാലിക്കുന്ന പല ജാതികളായി പിരിഞ്ഞതുകൊണ്ട്  അങ്ങനെ ഒരു നേട്ടമുണ്ടായിട്ടുണ്ടോ(-ആരും അങ്ങനൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും-)എന്നലോചിക്കേണ്ടതാണ്.Dense population are susceptible to massive infection and death.While lacking in sensitivity,quarantining oneself,or untouchability- whatever you calls it- is an effective 'faux' population thinning measure.എല്ലാ കാലത്തും എല്ലാ പ്രദേശങ്ങളിലും ജാതീയതയുടെ തീവ്രത ഒരു പോലെയായിരുന്നില്ല. ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ പ്രത്യേകത അതില്‍ ഒരു കൂട്ടര്‍ മാത്രം എപ്പോഴും'ഉയര്‍ന്നവനും' മറ്റൊരും കൂട്ടര്‍ എപ്പോഴും 'താഴ്ന്നവനും' അല്ല എന്നതുതന്നെയാണ്‌. തട്ടുകളായുള്ള ജാതിവ്യവസ്ഥയില്‍ ഒരോ ജാതിയും മറ്റൊരു ജാതിയുടെ മുകളിലാണെന്ന് അഭിമാനിക്കുന്നവരും താഴ്ന്നവര്‍ പോലും തങ്ങളില്‍ താഴ്ന്നവരുമായി അകല്‍ച്ച പാലിക്കുന്നു എന്നതാണ്‌ വസ്തുത.അയ്യായിരത്തിലധികം ജാതികളുള്ളതായി പറയുന്നു.കേരളത്തില്‍ത്തന്നെ ആദിവാസികളില്‍ കുറിച്യര്‍ സവര്‍ണരും പണിയര്‍ അവര്‍ണരുമാണ്‌.ഉയര്‍ന്നവരായി കണക്കാക്കുന്ന നായരില്‍ തന്നെ പതിനെട്ടോളം ഉപവിഭാഗങ്ങളുണ്ട്‌.ഇവയില്‍ ചിലതെല്ലാം താഴ്ന്നതായാണ് കണക്കാക്കുന്നത്.ഉയര്‍ന്നവരില്‍ത്തന്നെ പലപ്പോഴും പരസ്പരം കൊടുക്കല്‍ വാങ്ങലുകളൊ മറ്റു ബന്ധങ്ങളൊ ഇല്ല.ഇതിനൊരു വിശദീകരണം വേണ്ടെ?വിവാഹ മരണ ചടങ്ങുകള്‍ ,ഭക്ഷണം,വേഷം,ഭാഷ,തൊഴില്‍ പാര്‍പ്പിട സാഹചര്യം,പേര്,കുടുംബബന്ധം എന്നിവയിലെല്ലാം ഓരോ ജാതികള്‍ക്കും തിരിച്ചറിയാനാവുന്ന വ്യത്യാസങ്ങളുണ്ടായിരുന്നു പണ്ട്. ഇതൊക്കെ ഒരു ന്യൂനപക്ഷമായ ബ്രാഹ്മണര്‍ മാത്രം തീരുമാനിച്ച് നടപ്പാക്കിയതാണോ?

ചരിത്രപരമായി നോക്കിയാല്‍ എല്ലാ മനുഷ്യസമൂഹങ്ങളും പല ജാതികളായി പിരിഞ്ഞാണ് ജീവിച്ചിരുന്നത്,(with varying rigidity).ഒരേ മതത്തിലുള്ള ഒരേ ഭാഷ സംസാരിക്കുന്ന ആളുകളില്‍ പോലും ഉയര്‍ന്ന സ്റ്റാറ്റസ്സിലുള്ളവര്‍ താഴ്ന്ന സ്റ്റാറ്റസ്സിലുള്ളവരുമായി ബന്ധം പുലര്‍ത്താറില്ല എന്നു കാണാം.(This is only a description of an anthropological fact.So keep out your value judgments.) സാമൂഹ്യജീവികളായ ബാബൂണുകളില്‍ വരെ ജാതി ഉണ്ട്,മനുഷ്യരിലുള്ളത്ര കര്‍ശനമൊന്നുമല്ലെങ്കിലും.So the point is class systems are not based on merely social forces.Off course they contribute to social segregation but the ultimate reason might be biological.സമൂഹത്തിലെ ദരിദ്രക്കും താഴെ തട്ടിലുള്ളവര്‍ക്കും രോഗബാധിതരാകാന്‍ കൂടുതല്‍ സാഹചര്യങ്ങളുണ്ട്  എന്നതില്‍ അത്ഭുതമില്ലല്ലോ.

ഇന്ത്യയില്‍ ആദ്യം നിലവിലുണ്ടായിരുന്ന വിശ്വാസങ്ങള്‍ ബ്രാഹ്മണമതം, ജൈനമതം ബുദ്ധമതം ഇവയാണല്ലോ.മൂന്നും ഏറെക്കുറെ ഒരേ കാലഘട്ടത്തില്‍ ജനങ്ങളുടെ മനസ്സില്‍ കടന്നുകൂടാന്‍ ശ്രമിക്കുന്ന പരസ്പരം മത്സരിക്കുന്ന കള്‍ട്ടുകള്‍ ‍.(പിന്നീട് ക്രിസ്തുമതവും ഇസ്ലാമും കൂടി‍.)ഇതില്‍ ആദ്യകാല മത്സരാര്‍ത്ഥികളായ ബ്രാഹ്മണ,ജൈന,ബുദ്ധ മതങ്ങളെ എടുത്താല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും.ബുദ്ധമതവും ജൈനമതവും തങ്ങളുടെ കൂട്ടത്തിലേക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ബ്രാഹ്മണമതം അതിനു ശ്രമിച്ചില്ലെന്ന് മാത്രമല്ല,തീരെ നിസ്സാരകാര്യങ്ങള്‍ക്ക് ഉള്ളവരെതന്നെ ഭ്രഷ്ട്കല്പിച്ച് പുറത്താക്കാനാണ് ശ്രമിച്ചിരുന്നത്.അടിസ്ഥാന ആശയങ്ങള്‍ ബുദ്ധമതത്തിനും ജൈനമതത്തിനും സാമ്യങ്ങളുണ്ടെങ്കിലും ആ ആശയങ്ങളൊക്കെ ബ്രാഹ്മണമതത്തിന്റെ നേര്‍ വിപരീതമായിരുന്നു.ജൈനമതം ഒരു കാലത്തും ഇന്ത്യയില്‍ വലിയൊരു മതമായി വളര്‍ന്നില്ല.ബുദ്ധമതവും ബുദ്ധന്റെ മരണശേഷം വളരെ കാലം ഒരു ചെറിയ കള്‍ട്ട് മാത്രമായിരുന്നു.അശോകന്റെ കാലത്താണ് അത് പ്രബലമാകുന്നത്.പിന്നീട് കുറെ കഴിഞ്ഞ് അതും അങ്ങ് ക്ഷയിച്ചുപോയി.കേരളത്തിലൊക്കെ ബുദ്ധമതവും ജൈനമതവും ക്ഷയിച്ചതോടൊപ്പം മനുഷ്യത്വരഹിതമായ ബ്രാഹ്മണമതമാണ് പ്രബലമായത്,അക്കാലത്തു നിലവിലുണ്ടായിരുന്ന ക്രിസ്തു മതമല്ല(കേരളത്തില്‍ ).എന്തുകൊണ്ട്?ന്യൂനപക്ഷമായ ബ്രാഹ്മണര്‍ ഭൂരിപക്ഷത്തെ അടിച്ചൊതുക്കി എന്ന കഥ എത്രമാത്രം വിശ്വസനീയമാണ്?Is it the whole story? Did they get some help from micro parasites?After all disease has always been a more efficient killer than human muscles.ഇപ്പോഴും ജൈനമതവും ബുദ്ധമതവും പേരിനു എവിടയോക്കയോ ഉണ്ടെങ്കിലും ബ്രാഹ്മണമതത്തിനു അങ്ങനൊരു ക്ഷയം വന്നില്ല.അംഗ സംഖ്യ കുറവായിരുന്നിട്ടും അവരുടെ 'മീമുകള്‍ 'ഭൂരിപക്ഷമായി.അത് പേര് മാറി ഹിന്ദുമതമായി ഇന്ത്യ മുഴുവനും വ്യാപിച്ചു കിടക്കുന്നു.ഹിന്ദു മതത്തിലെ ജാതികളില്‍ ചിലതെങ്കിലും ശ്രേണിയില്‍ ചില സ്ഥലങ്ങളില്‍ മുന്നിലും മറ്റു ചില സ്ഥലങ്ങളില്‍ അല്പം പുറകിലുമൊക്കെയാണ്.എന്നാല്‍ ന്യൂനപക്ഷമായ ബ്രാഹ്മണന്‍ എല്ലായിടത്തും ശ്രേണിയില്‍ ഒന്നാമതാണ്.I find these anomalies curious.ബാക്കിയുള്ളവരുടെ കാര്യം എനിക്കറിയില്ല,എല്ലാറ്റിനും ഉത്തരം ബ്രാഹ്മണ ഗൂഢാലോചന എന്ന ഉത്തരം തൃപ്തികരമായി തോന്നുന്നില്ല.Something,a critical piece, is missing from this jigsaw puzzle.And I think that critical factor could be how these different groups fared against epidemics.

ഒരു ബ്രാഹ്മണന്‍ മറ്റുള്ളവരുടെ അടുത്തുപോലും പോകില്ല,അങ്ങനെ കിട്ടുന്നതെല്ലാം കഴിക്കില്ല,കുളിക്കാനും കുടിക്കാനും പ്രത്യേകം കുളങ്ങളും കിണറുകളും മറ്റു സൗകര്യങ്ങളുമുണ്ട്,മറ്റുള്ളവര്‍  ഇവരുടെ ഈ സൌകര്യങ്ങളൊന്നും ഉപയോഗിക്കാന്‍ അനുവദിക്കുകയുമില്ല.അങ്ങനെ പൊതുവെ തീരെ മനുഷ്യപ്പറ്റില്ലാത്ത സ്വഭാവം.അതാണ് ഞാന്‍ 'asocial' എന്ന് പറഞ്ഞത്.വില്ലിം ലോഗന്‍ മലയാളി ബ്രാഹ്മണരെ വിലയിരുത്തുന്നത് ഇങ്ങനെയാണ്...''മലയാളി ജാതികള്‍ക്കിടയില്‍ ഏറ്റവും യാഥാസ്ഥിതികവും,ഏറ്റവും അടച്ചുപൂട്ടിയതും യൂറോപ്യന്‍ വീക്ഷണത്തില്‍ ഏറ്റവും ഉദ്ബുദ്ധത കുറഞ്ഞതുമായ ജാതി,നമ്പൂതിരിമാര്‍ എന്നറിയപ്പെടുന്ന മലയാളി ബ്രാഹ്മണരുടേതാണെന്ന് പറയിപ്പിക്കത്തക്കവിധത്തില്‍ അവര്‍ സങ്കുചിതമനസ്ഥിതിക്കാരും പരിവര്‍ത്തന വിരോധികളുമായിരുന്നു.''കര്‍ശനമായ ആചാരങ്ങള്‍ പാലിക്കാത്തവരെ ഭ്രഷ്ട് കല്പിച്ചു രണ്ടാം തരമായി നിര്‍ത്തുന്ന ഏര്‍പ്പാടുമുണ്ട്.മനുസ്മൃതിയില്‍ വൈദ്യവൃത്തി ചെയ്യുന്നവന്റെ കൈയ്യില്‍ നിന്നുള്ള ആഹാരം ഭക്ഷ്യയോഗ്യമല്ല പറയുന്നുണ്ട്.വൈദ്യവൃത്തിയെ വേദകാലം മുതല്‍ക്കു തന്നെ താണജാതികളുടെ പണിയായി മുദ്രകുത്തിയിരുന്നു.യജുര്‍വേദത്തിലും വൈദ്യന്‍ അശുദ്ധനാണെന്നുള്ള പരാമര്‍ശങ്ങളുണ്ട്‍. ബ്രാഹ്മണന്‍ വൈദ്യം ചെയ്യരുത്, അതു അശുദ്ധിയുള്ള പണിയാണ് എന്നത് വളരെ കര്‍ശനമായി പറഞ്ഞിട്ടുണ്ട്.വൈദ്യന്മാര്‍  കൂടുതല്‍ അസുഖങ്ങള്‍ക്ക് അടിപ്പെടും എന്ന് അവര്‍ നിരീക്ഷിച്ചിരുന്നിരിക്കുമോ?(യൂറോപ്പിലെ ബ്ലാക്ക്‌ ഡത്തില്‍ വൈദ്യന്മാരുടെ ഇടയില്‍ മരണ നിരക്ക് കൂടുതലായിരുന്നു എന്ന് കാണുന്നു.) തൊട്ടുകൂടായ്മക്ക് വിധേയരായിരുന്ന ആളുകള്‍ ഇവരാണ്...

"The most important determinants of caste pollution came to include (1) occupational association with the destruction of cows, typified by some leather workers and shoemakers; (2) occupational destruction of living things, typified by slaughterers; (3). occupational association with death and decay, typified by funeral officiators and scavengers; and (4). occupational association with human emissions, typified by barbers, washer men, midwives, and lavatory attendants. The participants in such occupations are deemed polluted in varying degrees, and physical contact with either their persons or their bodily emissions is thought to be contaminating." Britanica.com/social status/caste system.

ഹിന്ദുമതം 'പുല'ആചരിക്കുക എന്നപേരില്‍ താല്‍കാലികമായ ചില തൊട്ടുകൂടായ്മയും പരസ്പരം ആചരിക്കാറുണ്ട്.ഉദാഹരണം അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ നിശ്ചിത ദിവസം സമൂഹവുമായി ഇടപെടുന്നത് വിലക്കീട്ടുണ്ട്.മരിച്ച വീട്ടില്‍നിന്നു എന്തെങ്കിലും കഴിക്കുന്നതിനോ ആ വീട്ടുകാര്‍ അമ്പലം പോലുള്ള പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോ പാടില്ല.മരണം നടന്നത് തെങ്ങില്‍നിന്നു വീണിട്ടായാലും വയറിളക്കം വന്നിട്ടായാലും നിയമമൊക്കെ ഒന്ന് തന്നെ.സംഭവം അനാചാരമാണെങ്കിലും ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് ഈ നിയമങ്ങള്‍ നല്‍കുന്ന ആ വലിയ നേട്ടം കാണാന്‍ പറ്റുന്നുണ്ടോ?

വാക്സിനേഷനുകള്‍ക്കും ആന്റീബയോട്ടിക്കുകള്‍ക്കും മുന്‍പുള്ള കാലത്ത് രോഗങ്ങളുടെ യഥാര്‍ത്ഥ ഭീകരത,അവ സമൂഹത്തില്‍ വരുത്താവുന്ന അരക്ഷിതാവസ്ഥ സങ്കല്പാതീതമാണ്.വളരെയധികം ആളുകള്‍ വളരെകുറച്ചു സമയത്തിനുള്ളില്‍ മരിച്ചു പോവുക എന്നത് താരതമ്യമില്ലാത്ത ദുരന്തമായതുകൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തിന് എന്തെങ്കിലും ഇമ്മ്യൂണിറ്റി ഉണ്ടെങ്കില്‍ അതെത്ര ചെറുതായിരുന്നാലും വളരെ ശ്രദ്ധിക്കപ്പെടും.അതുകൊണ്ട് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വളരെ മാരകമായിരുന്ന ചില പകര്‍ച്ചവ്യാധികളേയും അവയുണ്ടാക്കിയ മരണങ്ങളേക്കുറിച്ചും പറയാം.(ഇന്ത്യയിലുണ്ടായ പകര്‍ച്ചവ്യാധികളേക്കുറിച്ച് കാര്യമായ രേഖകളൊന്നുമില്ലെങ്കിലും(അഥവാ ആരെങ്കിലും അത് പരിശോധിച്ചിട്ടുണ്ടോ എന്നും അറിഞ്ഞു കൂടാ.) ഇതിനു സമാനമായ അവസ്ഥയായിരുന്നു എന്ന് ഊഹിക്കുന്നു.ഏതാനും വര്‍ഷം ഇടവിട്ട്‌ വസൂരി പോലുള്ളവ ഇവിടെ സ്ഥിരമായി ഉണ്ടാവാറുണ്ട് എന്ന് ഊഹിക്കാം.

(1) Plague of Athens- 430 BC.ടൈഫോയ്ഡ് ആയിരുന്നു കാരണം എന്ന് കരുതുന്നു.കൃത്യം മരണ സംഖ്യ അറിയില്ലെങ്കിലും ഏതന്‍സിലെ മൂന്നിലൊന്നു ആളുകളും മരിച്ചതായി പറയപ്പെടുന്നു.റോമില്‍ ഒരു ദിവസം മാത്രം അയ്യായിരം പേര്‍ മരിച്ചതായി പറയുന്നു.

(2) Antonine Plague-165–180.വസൂരിയായിരുന്നു ഈ പകര്‍ച്ചവ്യാധിയുടെ കാരണം എന്ന് കരുതപ്പെടുന്നു.രോഗം ബാധിച്ച് അഞ്ചു മില്യണ്‍ ആളുകള്‍ മരിച്ചതായി പറയുന്നു. രോഗബാധയുടെ മൂര്‍ദ്ധന്യത്തില്‍ ,റോമില്‍ ഒരു ദിവസം മാത്രം അയ്യായിരം പേര്‍ മരിച്ചത്രെ.മരിച്ചവരുടെ കൂട്ടത്തില്‍ റോമന്‍ ചക്രവര്‍ത്തി മാര്‍ക്കസ്സ് ഒറേലിയസ്സും ഉണ്ടായിരുന്നു.

(3)  Plague of Justinian-541-750.ബ്യുബോണിക് പ്ളേഗ്.ഇതിന്റെ മൂര്‍ദ്ധന്യത്തില്‍ ഒരു ദിവസത്തെ മരണ സംഖ്യ പതിനായിരം വരെ എത്തിയതായി പറയുന്നു.മരിച്ചവരെ സംസ്ക്കരിക്കാന്‍ പോലും സ്ഥലമില്ലയിരുന്നുവത്രെ.(ആളും ഇല്ലായിരുന്നു.) ആറ്,ഏഴ്,എട്ടു നൂറ്റാണ്ടുകളിലെ തുടര്‍ച്ചയായ ഈ പ്ളേഗ് ബാധയില്‍ ജനസംഖ്യയുടെ നാല്‍പതു ശതമാനവും മരിച്ചു.ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ യൂറോപ്പിലെ ജനസംഖ്യ ഈ കാലഘട്ടത്തില്‍ അന്‍പതു ശതമാനമായി  ചുരുങ്ങി.

(4) Black Death-1348-1350. ബ്യുബോണിക് പ്ളേഗ്.ഒരു പക്ഷേ ഏറ്റവും മാരകമായി ബാധിച്ച മഹാമാരി.മരണസംഖ്യ 75 മില്യണ്‍ ‍.ആറുവര്‍ഷം കൊണ്ട് 20 മുതല്‍ 30 മില്യണ്‍ ആളുകള്‍ ‍,ജനസംഖ്യയുടെ മൂന്നിലൊന്ന്- മരിച്ചു പോയി.പതിനേഴാം നൂറ്റാണ്ടുവരെ ഇടവിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി.(1340s - 1660s- the 'era of plague'.)1665 ല്‍ ലണ്ടണ്‍ നഗരത്തിലെ 97,306 മരണങ്ങളില്‍  68,596 എണ്ണവും (70%) പ്ളേഗ് മൂലമായിരുന്നു.(ട്രിവിയ:ഹാംലിനിലെ കുഴലൂത്തുകാരന്റെ (Pied Piper of Hamelin) ഒറിജിനല്‍ കഥയില്‍ കുറെ കുട്ടികളെ തട്ടികൊണ്ടുപോകുന്നത് മാത്രമെ ഉള്ളൂ.പിന്നീട് പ്ളേഗ് ബാധയുടെ മൂര്‍ദ്ധന്യത്തിലണ് കഥ വികസിച്ച് കുഴലൂത്തുകാരന്‍ എലി പിടുത്തക്കാരനായി അവതരിക്കുന്നത്.മറ്റൊരു രസം,വികലാംഗനായ ഒരു കുട്ടി മാത്രമാണ് കുഴലൂത്തുകാരന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ടത് എന്നാണ് കഥ.പോളിയോ ബാധയും അക്കാലത്തുണ്ടായിരുന്നു എന്ന സൂചന ഈ കഥയില്‍നിന്ന് എടുക്കാമോ?)

(5)  Spanish flu-1918–1919.അമ്പതു മുതല്‍ നൂറു മില്യണ്‍ ആളുകള്‍ മരിച്ചതായി കരുതുന്നു.ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചവരുടെ ഇരട്ടിയിലധികം.ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചവര്‍ ഇരുപത്തൊന്നു ലക്ഷം എന്നാണ് കണക്ക്.യുദ്ധം നാലുകൊല്ലം കൊണ്ട് ചെയ്തത് നമ്മുടെ വൈറസ്‌ നാലുമാസം കൊണ്ടു ചെയ്തു..!!..യുദ്ധം ജയിപ്പിച്ചത് വൈറസായിരുന്നു എന്നുവേണമെങ്കില്‍ പറയാം.

വളരെ പെട്ടെന്നുണ്ടാകുന്ന ഈ ഭീമമായ ജനസംഖ്യാനഷ്ടം,പ്രത്യേകിച്ചും തൊഴിലെടുക്കുന്ന വിഭാഗങ്ങളുടെ,സമൂഹത്തെ എങ്ങിനെയിരിക്കും ബാധിച്ചിരിക്കുക എന്നത് പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്.

ബ്രാഹ്മണമതക്കാര്‍ക്ക് ആയുസ്സ് കൂടുതലായിരുന്നിരിക്കും അല്ലെങ്കില്‍ മരണനിരക്ക് കുറവായിരുന്നിരിക്കും എന്നത് ഊഹമാണ്.എന്നാല്‍ വെറും അടിസ്ഥാനമില്ലാത്ത ഊഹമല്ല താനും.Being smart enough or cowardly enough to be obsessed with dirt or contamination increases the likelihood of survival considerably if and when an epidemic attacks which in historic times means,almost regularly.എന്നാല്‍ അത് തെളിയിക്കാനാവുമോ എന്നും സംശയമാണ്.ബ്രാഹ്മണര്‍ ശവം കത്തിച്ചു കളയുന്നതുകൊണ്ട് തത്വത്തില്‍ പോലും ഈ പ്രസ്താവന തെളിയിക്കാനാവില്ല.(ക്രിസ്ത്യന്‍, മുസ്ലിം മതക്കാരുടെ കാര്യത്തില്‍ തത്വത്തിലെങ്കിലും ഒരു സെമിത്തേരി പരിശോധന സാധ്യമാണ്.) At present we can only speculate that massive epidemics have selected some behaviors that reduce the likelihood of infection.അതുകൊണ്ട് വേണമെങ്കില്‍ തെളിവായി വ്യാഖ്യാനിക്കാവുന്ന ചില anomalies ചൂണ്ടിക്കാട്ടുകയേ നിവര്‍ത്തിയുള്ളൂ.അതാണ് കഴിഞ്ഞ പോസ്റ്റില്‍ ശതാഭിഷേകത്തിന്റെ കാര്യം പറഞ്ഞത്.തെളിവൊന്നുമല്ലെങ്കിലും അതില്‍ ഒരു പ്രത്യേകത ഉണ്ട്  എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാ ജനവിഭാഗങ്ങള്‍ക്കും rites of passage എന്ന് വിളിക്കാവുന്ന ചടങ്ങുകള്‍ ഉണ്ട്.ജനനം മുതല്‍ മരണം വരെ ജീവിതത്തിലെ ഓരോ milestones പിന്നിടുമ്പോഴും ഉള്ള ആചാരങ്ങള്‍ എല്ലാ വിഭാഗങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രം വാര്‍ദ്ധക്യം ആചരിക്കുന്നു.എന്തുകൊണ്ട്?ചിലപ്പോ യാദൃശ്ചികമാകാം,ചിലപ്പോള്‍ വേറെന്തെങ്കിലും കാരണം കാണും.ഒരു പക്ഷേ ഈ ഗ്രൂപ്പ് മാത്രമെ സ്ഥിരമായി വാര്‍ദ്ധക്യത്തിലെത്തുന്നുള്ളൂ എന്നും അനുമാനിക്കാം. It is not a thought crime.Unless someone put forward this hypothesis how can we look for evidence that is either for or against it?

മറ്റൊന്ന്,ശിശു മരണനിരക്ക് വളരെ കൂടുതലായതുകൊണ്ട് കുട്ടി ജനിച്ച ഉടനെയൊന്നും കുഞ്ഞുമായി മാനസികമായി കൂടുതല്‍ അടുപ്പമുണ്ടാകാന്‍ പണ്ട് കാലത്ത് അനുവദിക്കാറില്ല.(എന്റെ മകള്‍ ജനിച്ചപ്പോള്‍ അതിനെ കൊഞ്ചിക്കുന്നതിനും പേര് വിളിക്കുന്നതിനും എന്നെ ശാസിച്ച ഒരു വയസ്സായ അമ്മച്ചിയുണ്ടായിരുന്നു.)സാധാരണ സവര്‍ണ്ണ ഹിന്ദുക്കള്‍ കുട്ടി ജനിച്ചു ഇരുപത്തെട്ട് ദിവസം കഴിഞ്ഞാണ് പേരിടുക.അപ്പോള്‍ മാത്രമെ കുഞ്ഞിനെ ഒരു അംഗമായി പരിഗണിക്കുകയുള്ളൂ എന്നര്‍ത്ഥം.ആരെങ്കിലും പഠനം നടത്തീട്ടുണ്ടോ എന്നറിയില്ല,ശിശുമരണ നിരക്ക് കൂടുതലുള്ള സമൂഹങ്ങളില്‍ ഈ ചടങ്ങ് കുറേകൂടി കഴിഞ്ഞിട്ടാകാന്‍ സാധ്യതയുണ്ട്.(മധ്യകാല ഇംഗ്ളണ്ടിലൊക്കെ ഒരു വയസ്സിനു ശേഷമാണ് പേരിടലൊക്കെ നടത്തിയിരുന്നത് എന്ന് കാണുന്നു.സായിപ്പിനോക്കെ ഇതൊക്കെ പഠിക്കാനും പുതിയ ഹൈപ്പോത്തെസിസ്സുകള്‍ മുന്നോട്ടുവയ്ക്കാനും കഴിയും.ഇവിടെ എന്തെങ്കിലും കേട്ടാല്‍ കാര്യം പിടികിട്ടിയില്ലെങ്കിലും ചുമ്മാ ചാടി വീഴുന്നവരാണ് കൂടുതലും.)

മറ്റൊന്ന് പുരുഷന്മാരുടെ വിവാഹപ്രയമാണ്.ആയുസ്സ് കൂടുതലുള്ളവര്‍ താരതമ്യേന വൈകി വിവാഹം കഴിക്കുന്നവരാകാന്‍ സാധ്യതയുണ്ട്.വൃദ്ധ വിവാഹങ്ങളും സാധാരണമായിരിക്കും.കഴിഞ്ഞ നൂറ്റാണ്ടിലെ നമ്പൂതിരി സമുദായത്തിലെ വിപ്ലവങ്ങളിലൊന്ന് വൃദ്ധ വിവഹങ്ങള്‍ അവസാനിപ്പിക്കലും ഈ വയസ്സന്മാരുടെ വിധവകളാകുന്ന പെണ്‍കുട്ടികളുടെ പുനര്‍ വിവാഹവുമായിരുന്നല്ലോ.ആളുകള്‍ക്ക് ആയുസ്സ് കുറഞ്ഞ കാലഘട്ടത്തിലും സ്ഥലത്തുമാണോ ശൈശവവിവാഹങ്ങള്‍ കൂടുതലായി നടന്നിരുന്നത് എന്നും പഠിക്കേണ്ട വിഷയമാണ്.(ഒരു രസം...ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ ബാല്യവിവാഹം കാണിക്കുന്നുണ്ട്.നേര്‍ച്ചക്കോഴിയുടെ ആയുസ്സ് മാത്രമേ ഒരു ചേകവനുള്ളൂ എന്നതുകൊണ്ടയിരിക്കുമോ അത്തരമൊരു ആചാരം?എന്തായാലും അരിങ്ങോടര്‍ തനിക്ക് അന്‍പത്തിമൂന്നു വയസ്സ് പൂര്‍ത്തിയാകുന്നത് ഒരു വലിയ ദൈവനുഗ്രഹമായാണ് സ്വയം കണക്കാക്കുന്നത്.)

വേദമതക്കാരുടെ ഇടയില്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ കുറവായിരുന്നു എങ്കില്‍ അത് മറ്റുള്ള ആളുകള്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലെ?പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെങ്ങിനെ എന്നതിനെക്കുറിച്ചൊന്നും പിടിപാടില്ലാത്ത രണ്ടു കൂട്ടരും (ബ്രാഹ്മണരും അല്ലാത്തവരും) അതിന്റെയൊക്കെ കാരണം വിചിത്രങ്ങളായ ഹോമങ്ങളിലും മന്ത്രങ്ങളിലും മറ്റുമാണെന്ന് തെറ്റിദ്ധരിക്കുന്നത് സ്വാഭാവികമാണ്.വേദസംസ്കാരം വളരെ സീക്രട്ടായി സൂക്ഷിക്കേണ്ടതാണ് എന്ന് ഒരു കൂട്ടരും അതിലെന്തൊക്കെയോ കാര്യമുണ്ട് എന്ന് മറ്റേ കൂട്ടരും കരുതാന്‍ തുടങ്ങിയിരിക്കാം.വേദം കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഓര്‍ക്കുക.വേദം കേള്‍ക്കാനും പഠിക്കാനും ചിലരൊക്കെ ശ്രമിച്ചിരുന്നു എന്ന് കരുതിക്കൂടെ?വേദം സംരക്ഷിക്കാന്‍ ശ്രമിച്ചവരും വേദം കേള്‍ക്കാന്‍ ശ്രമിച്ചവരും,രണ്ടു കൂട്ടരും തെറ്റിദ്ധാരണയുടെ പുറത്താണ് അതിന് ശ്രമിച്ചിരുന്നത് എന്ന് വരാം.

സ്പയിന്‍കാര്‍ മെക്സിക്കോ പിടിച്ചടക്കിയ കഥയുമായി ഇതിനൊരു സാമ്യമുണ്ട്.ഹെര്‍മണ്ടോ കോര്‍ട്ടെസ് വെറും അറുന്നൂറു പേരുമായി ചെന്നാണ് ലക്ഷകണക്കിന് വരുന്ന അസറ്റെക്കുകളെ കീഴടക്കി അവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചത്.അവരുടെ മതം പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നരീതിയില്‍ ക്രിസ്തു മതത്തിനു വഴിമാറുകയും ചെയ്തു.വെറും മിഷനറി പ്രവര്‍ത്തനം,അല്ലെങ്കില്‍ ഭീഷണി,നിര്‍ബന്ധം എന്നിവ കൊണ്ട് അത് സംഭവിക്കുമോ?വസൂരിയാണ്‌ ഇവിടെ സ്പാനിഷുക്കാരെ സഹായിച്ചത്.സ്പാനിഷ്‌ ക്യൂബയില്‍നിന്നു ഒരു അടിമ വഴിയാണ് വസൂരി 1820 ല്‍ എത്തിയത് എന്നു പറയുന്നു.ആസറ്റെക്കുകള്‍ കോര്‍ട്ടസ്സിനേയും കൂട്ടരെയും ആദ്യ റൌണ്ടില്‍ തുരത്തിയോടിച്ച് നാലുമാസം കഴിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ വസൂരി പടര്‍ന്നു പിടിച്ചു.ചക്രവര്‍ത്തി Cuitlahuac അടക്കം കോര്‍ട്ടസ്സിനെതിരെ യുദ്ധം ചെയ്തവരെല്ലാം വസൂരി പിടിച്ചു മരിച്ചു.(വസൂരി അവര്‍ക്കിടയില്‍ ഒരു പുതിയ അസുഖമായിരുന്നതു കൊണ്ട് ആര്‍ക്കുംഅതിനെതിരെ പ്രതിരോധമുണ്ടായിരുന്നില്ല.എന്നാല്‍ സ്പെയിന്‍ക്കാര്‍ക്ക് പലര്‍ക്കും മുന്‍പ് വസൂരി വന്നിട്ടുള്ളതുകൊണ്ട്  പ്രതിരോധം ഉണ്ടായിരുന്നു താനും.)വെറും നൂറു കൊല്ലം കൊണ്ട് മെക്സിക്കോയിലെ ജനസംഖ്യ 20 മില്യണില്‍നിന്ന് 1.6 മില്യണിലെത്തി എന്നാണ് കണക്ക്.ഇതിനു സമാനമായ ഒന്നാണ് പെറുവിലും നടന്നത്.അവിടേയും ഇന്‍കാ സാമ്രാജ്യത്തെ തകര്‍ത്തത് വസൂരിയായിരുന്നു.ചക്രവര്‍ത്തി Huayna Capac ഉം അദ്ദേഹത്തിന്റെ അനന്തരാവകാശിയും വസൂരി പിടിപെട്ട്  മരിച്ചു.അതിന്റെ ഫലമായുണ്ടായ അധികാര വടംവലിയില്‍ കയറി ഇടപെട്ട് Francisco Pizarro മൊതലെടുത്തു.രാജ്യം കീഴ്പ്പെടുത്തി.രണ്ടിടത്തും അധിനിവേശക്കാരെ സഹായിച്ചത് നമ്മുടെ കീടാണുവാണ്.അതിന്റെ മേനിയും പഴിയും കിട്ടിയത് വെള്ളക്കാരനാണെങ്കിലും.

അപ്പോള്‍ ഈ അപ്രതീക്ഷിത കൂട്ടമരണങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന,ശവശരീരങ്ങള്‍ മറവു ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥയും പാവം അസറ്റെക്കുകളെ മാനസികമായി എങ്ങിനെയായിരിക്കും ബാധിച്ചിരിക്കക?ദൈവങ്ങള്‍ തമ്മിലുള്ള ബലാബലത്തില്‍ തങ്ങളുടെ ദൈവം തോറ്റിരിക്കുന്നു.വരത്തന്‍മാരെ രോഗം ബാധിക്കുന്നില്ല.തങ്ങളുടെ ദൈവത്തിന് ഇതുവരെ തങ്ങളുടെ ഇടയില്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഈ മഹാമാരിയെ ചെറുക്കന്‍ കഴിയുന്നില്ല.തങ്ങളുടെ പുരോഹിതന്മാരും കഴിവുകെട്ടവരാണ്.തങ്ങളുടെ ദൈവം പോലും രക്ഷക്കില്ലെങ്കില്‍ പിന്നെന്തു ചെയ്യാന്‍?വലിയ എതിര്‍പ്പൊന്നും കൂടാതെ അവര്‍ ക്രിസ്തുമതത്തിനു കീഴടങ്ങി. ഈ ഗംഭീര മരണനിരക്ക് തങ്ങളെ ഈ അപരിഷ്കൃതരെ ഭരിക്കാനും നേര്‍വഴിക്ക് നയിക്കാനും ദൈവം തെരഞ്ഞെടുത്തതിന്റെ സൂചനയായി ക്രിസ്ത്യന്‍ പാതിരിമാരും വിശ്വസിച്ചു.രണ്ടു ഭാഗത്തിനും എന്താണ് നടക്കുന്നതെന്ന് പിടികിട്ടിയില്ലെങ്കിലും.(പക്ഷേ വസൂരിവന്നു മരിച്ചവര്‍ ഉപയോഗിച്ച കമ്പിളികള്‍ മനഃപൂര്‍വ്വം തദ്ദേശവാസികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു എന്ന് പറയുന്നു.ഈ അപരിഷ്കൃതരെ ദൈവസ്നേഹം പഠിപ്പിക്കാനുള്ള ദൈവത്തിന്റെ ശ്രമത്തിനു തങ്ങളുടെ വക ഒരു കൈ സഹായം.എന്തായാലും ഈ പ്രയോഗം ഫലവത്തായി എന്നതിന് തെളിവൊന്നുമില്ല.)

(ഓ.ടി:ഈ കൂട്ടഹത്യയുടെ ഫലം കൊണ്ട് ദുരിതം അനുഭവിച്ചത് മറ്റൊരു കൂട്ടം സാധുക്കളാണ്.പണിയെടുക്കാന്‍ ആളില്ലാതായപ്പോള്‍ അല്പം കൂടി പ്രതിരോധ ശേഷിയുള്ള ആളുകളെ അഫ്രിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തു.അങ്ങനെ അടിമക്കച്ചവടവും തുടങ്ങി ദൈവസ്നേഹം പ്രചരിപ്പിക്കാന്‍ വന്നവര്‍ .ആഫ്രിക്കയില്‍നിന്ന് അടിമകളുടെ കൂടെ മലമ്പനിയും യെല്ലോ ഫീവറും അമേരിക്കയില്‍ കപ്പലിറങ്ങിയത്  വേറെ കഥ.)

ഇത്ര നാടകീയമൊന്നുമല്ലെങ്കിലും പകര്‍ച്ചവ്യാധികള്‍ക്ക് മുന്നില്‍ കുലുങ്ങാത്ത ഒരു വിഭാഗത്തിന്റെ സാനിദ്ധ്യം ഇന്ത്യയിലെ മറ്റു വിഭാഗങ്ങള്‍ എങ്ങിനെയായിരിക്കും മനസ്സിലാക്കിയിരിക്കുക?ഇന്ത്യയുടെ ആര്യവല്‍ക്കരണത്തിന്റെ തുടക്കം അവരെ അനുകരിക്കാന്‍ തുടങ്ങിയതില്‍നിന്നായിരിക്കുമോ?പല മൂന്നാം ലോക രാജ്യങ്ങളിലും ക്രിസ്തുമതം അവിടത്തെ പരമ്പരാഗത മതങ്ങളെ പിന്‍തള്ളിയതുമായി ഇതിന് സാമ്യമുണ്ട്.When people saw their own culture inferior to European civilization in terms of life span and infant mortality they conclude Christian god as more powerful than their own.ആദ്യകാല ക്രിസ്തുമതം റോമാസാമ്രാജ്യത്തില്‍ പ്രബലമായതും ക്രിസ്തുമതത്തിലെ സങ്കല്‍പ്പങ്ങള്‍ ഗ്രീക്ക്‌ റോമന്‍ സങ്കല്പങ്ങളേക്കാള്‍ 'മികച്ചതായി' അവര്‍ക്ക് തോന്നിയതുകൊണ്ടാണ്.അത് പുറകെ വിവരിക്കുന്നുണ്ട്.

അങ്ങിനെയെങ്കില്‍ കീഴടക്കല്‍ (conquest) എന്നതിനൊപ്പം സ്‌തുതി(Tribute) കൂടി ഹിന്ദു മതത്തിന്റെ വ്യാപനത്തിനു പിന്നില്‍ ഉണ്ട് എന്ന് പറയേണ്ടിവരും.ഇന്നത്തെ ഹിന്ദു മതം ബ്രാഹ്മണമതത്തിന്റെ ഒരു cargo cult ആയി തുടങ്ങിയതായിരിക്കുമോ?(Cargo cult: An anthropological phenomenon of some primitive tribes in which they hold some 'advanced peoples' in high esteem,and regards some blind mimicry of their rituals as beneficial.)

(From Richard Feynman's famous lecture,Cargo Cult Science.... ''In the South Seas there is a cargo cult of people. During the war they saw airplanes land with lots of good materials, and they want the same thing to happen now. So they've arranged to imitate things like runways, to put fires along the sides of the runways, to make a wooden hut for a man to sit in, with two wooden pieces on his head like headphones and bars of bamboo sticking out like antennas--he's the controller--and they wait for the airplanes to land. They're doing everything right.The form is perfect. It looks exactly the way it looked before.'')

ഈ ആര്യവല്കരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്.Primacy to a particular language (Sanskrit),authoritative priesthood(Brahmins),and a hierarchical social structure(caste system).ഈ ആര്യവല്‍കരണത്തിന്റെ ഭാഗമായാണ് പല ആരാധനാമൂര്‍ത്തികളും ബ്രാഹ്മണ ദൈവങ്ങളുടെ അവതാരങ്ങളായി മാറുന്നത്.ബുദ്ധനെ വിഷ്ണുവിന്റെ ഒരു അവതരമാക്കുന്നതും വേദ ദൈവമല്ലാത്ത ശിവനെ ത്രിമൂര്‍ത്തികളില്‍ ഒരാളാക്കിയതും ഉദാഹരണങ്ങള്‍ .Imitating Brahmanism, even Untouchables developed a caste system within their class.

തുടരും.....

Reference:

(1) Plagues and peoples-William.H.McNeil
(2) Guns Germs ans Steel-Jared Diamond
(3) Germs Genes and Civilization:how epidemics shaped who we are today-David.P.Clark
(4) The Meme Machine-Susan Blackmore
(5) Ecological Imperialism: the biological expansion of europe,900-1900 -Alfred W. Crosby
(6) Man and Microbes: Disease and Plagues in History and Modern Times -Arno Karlen
------------------------------------------------------------------------------------------------------------

ഒരു ഊഹാധിഷ്ഠിത ചരിത്ര വായന-(ഭാഗം മൂന്ന്)


25 അഭിപ്രായങ്ങൾ:

യാത്രികന്‍ പറഞ്ഞു...

പതിവ് പോലെ നല്ല പോസ്റ്റ്‌. ബ്രാഹ്മണരും Jews ഉം തമ്മിലുള്ള സാമ്യം എനിക്കും തോന്നിയിരുന്നു. തൊട്ടടുത്ത പല വര്‍ഷങ്ങളായി താമസിക്കുന്ന ഒരു Jew , കണ്ടാല്‍ ഒരു Hi പോലും പറയില്ല എന്ന് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍ക്കുന്നു.

Suraj നെ നന്നായി താങ്ങിയിട്ടുണ്ടല്ലോ ലേഖനത്തില്‍ പലയിടത്തും.

പാമരന്‍ പറഞ്ഞു...

ഒരു സംശയം. അസോഷ്യല്‍ ആവുകയും അകലം പാലിക്കുകയും ചെയ്തതുകൊണ്ട്‌ ആ സമൂഹങ്ങളില്‍ പെട്ടവര്‍ക്ക്‌ രോഗപ്രതിരോധശേഷിയും വളരെയധികം കുറഞ്ഞിരിക്കണമല്ലോ - രോഗം വന്നാലല്ലേ ആര്ജ്ജിത പ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ...

അതിനാല്‍ ഇത്തരത്തില്‍ മാരകമായ രോഗം ആ സമൂഹങ്ങളില്‍ ഒരാള്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ (കള്ളവെടി വെയ്ക്കാന്‍ പോയതുമൂലമോ, സംബന്ധക്കാരു വഴിയോ മറ്റോ :) ), it would be deadly, right? and would be easily be passed on to rest of the group as well.. such cases would have wiped out the entire group, eh? Shouldn't there be examples for that? are there any?

Or did they quarantine the ill? രോഗബാധിതര്‍ക്കുമുണ്ടായിരുന്നോ ഭ്രഷ്ട്‌?

Jack Rabbit പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jack Rabbit പറഞ്ഞു...

Tracking

Subair പറഞ്ഞു...

ഉദാഹരണമാണ്‌.ഇനി വേദ പുസ്തകത്തിലെ സൂചനകള്‍ നോക്കിയാല്‍ യേശുവിന് ഭക്ഷണത്തിനുമുന്‍പ് കഴുകുന്ന ശീലം ഇല്ലായിരുന്നു എന്ന് ബൈബിളിലെ ഈ വരികള്‍ പറയുന്നു.അതല്ല നാട്ടുനടപ്പ് എന്നും ഈ വരികളില്‍നിന്നു മനസ്സിലാക്കാം.യേശു ശാരീരിക ശുദ്ധിക്ക് അത്രയൊന്നും പ്രാധാന്യം കൊടുക്കുന്നില്ല,ആത്മാവിന്റെ ശുദ്ധിയാണ് പ്രധാനം എന്നും
====================


പുതിയ നിയമത്തിലെ ഒരു പരാമര്‍ശം മാത്രം എടുത്ത് ഇത്തരം ഒരു നിഗമാനത്തില്‍ എത്തുന്നത് ശരിയല്ല. യേശു ജൂതനായിരുന്നില്ല എന്നാ ധാരണയില്‍ നിന്നാണ് താന്കള്‍ ഈ നിഗമനത്തില്‍ എത്തിയത്.

യഥാര്‍ത്ഥത്തില്‍ യേശുവും ശിഷ്യന്മാരും തോറ അനുസരിച്ച് ജീവിച്ച പരിചെതന ചെയ്ത, ജൂത ഭക്ഷണ നിയമങ്ങള്‍ പാലിച്ചിരുന്ന, സിനഗോകുകളില്‍ പ്രാര്തിച്ചിരുന്ന വരായിര്‍ന്നു.

യേശു യഥാര്‍ത്ഥത്തില്‍, തോറയുടെ literestic ആയ വായനയെ മാത്രമേ എതിര്‍ത്തു എന്ന് മനസ്സിലാക്കാനാണ് ന്യായം. ശാബത്ത് നാളില്‍ രോഗിയെ സുഖപ്പെടുതുന്ന്തിനെ ക്കുറിച്ച് ചോദിച്ചതിന് അദ്ദേഹം നല്ക്കിഉയ മറുപടിയും ഒക്കെ വച്ച് നോക്കിയാല്‍ ഇങ്ങനെയേ മനസ്സിലാക്കാവൂ.

അതെ പോലെ തെന്നെ യഹോവ ഈജിപ്ത് കാരിലേക്ക് അയച്ച പത്തു മഹാമാരികളില്‍ (plagues) എലികളും ആയി ബന്ധപ്പട്ട ഒന്നും ഉള്ളതായി ബൈബിള്‍ പറയുന്നില്ല.

വെട്ടുകിളികള്‍ വ്യാപിക്കുന്നതും, അന്ധകാരം നിറയുന്നതും, പെന്‍ വ്യാപിക്കുന്നതും ഒക്കെയാണ് ആ പ്ലെഗുകള്‍. അവസാനത്തെ മഹാമാരി ഈജ്യ്പ്ത്കാരുടെ ആധ്യാ ജാതരെ കര്‍ത്താനവ് വധിക്കുന്നതാണ്.

കര്‍ത്താവ്‌ ഓരോ വീട്ടിന് മുമ്പിലൂടെ കടന്നു പോകുമ്പോള്‍, വീടിന് മുമ്പില്‍ രക്തം തളിച്ചത് കണ്ടാല്‍ ആ വീട് ഇസ്രായിലെരുടെതാണ് എന്ന് മനസ്സിലാക്കുകയും ആ വീടിലുള്ളവറീ വധിക്കാതെ ആ വീട് കടന്നു പോകുകയും (paassover) ചെയ്യും. ഈ സംഭവത്തിന്റെ ഒര്മാക്കാന് പസ്സോവേര്‍ ആചരിക്കുന്നത്.

bright പറഞ്ഞു...

@ പാമരന്‍

രണ്ടുമൂന്നു കാര്യങ്ങളുണ്ട്.ഒന്നാമത് ഒരു സാധാരണ ഇന്‍ഫെക്ഷനും, അത് ഒരു പകര്‍ച്ചവ്യാധി (epidemic) ആയി മാറുമ്പോളുള്ള മരണനിരക്കും,അത് സമൂഹത്തില്‍ മൊത്തം ഉണ്ടാക്കുന്ന
പേടിയുമാണ്.അതായത് സൈക്കോളജിക്കല്‍ എഫ്ഫക്റ്റ്‌.സാധാരണ ഇന്‍ഫെക്ഷന്‍ ഒരു പക്ഷേ എല്ലാവര്‍ക്കും ഒരുപോലെ ബാധിക്കുമെന്നു കരുതിയാല്‍ത്തന്നെയും ഒരു പകര്‍ച്ചവ്യാധിയുടെ സമയത്താണ് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം നേട്ടം ശ്രദ്ധയില്‍ പെടുക.അവരുടെ ഇടയില്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാമെങ്കിലും അതൊരു epidemic ആയി മാറാനുള്ള അവസരങ്ങള്‍
കുറവാണ്.അത് ഞാന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ....


''പരമാവധി ഏതാനും പേരെ കൊന്നു കഴിഞ്ഞാല്‍ തന്നെ രോഗാണുവിന് അടുത്ത ശരീരത്തിലെത്താനുള്ള വഴി അടയും.100% പേരും പകര്‍ച്ചവ്യാധികളില്‍നിന്നു മുക്തരായിരിക്കുമെന്നോ അവരുടെ ജീനുകള്‍ അതനുസരിച്ചു മാറുമെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല.....The microbe needs to be transmitted to new hosts in order to continue reproducing.If the chain is broken the pathogen could die out.There is a critical size for a group below which the disease cannot become an epidemic, but above which it can.Dense population are susceptible to massive infection and death.While lacking insensitivity,quarantining oneself,or untouchability- whatever you calls it- is an effective 'faux' population thinning measure...........[[[[അതിനാല്‍ ഇത്തരത്തില്‍ മാരകമായ രോഗം ആ സമൂഹങ്ങളില്‍ ഒരാള്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ (കള്ളവെടി വെയ്ക്കാന്‍ പോയതുമൂലമോ, സംബന്ധക്കാരു വഴിയോ മറ്റോ :) ), it would be deadly, right? and would be easily be passed on to rest of the group as well.. such cases would have wiped out the entire group, eh? Shouldn't there be examples for that? are there
any?

Or did they quarantine the ill? രോഗബാധിതര്‍ക്കുമുണ്ടായിരുന്നോ ഭ്രഷ്ട്‌?]]]]].........

കള്ളവെടിയൊക്കെ അത്ര സാധാരണമായിരുന്നോ എന്നറിയില്ല.ഒരു വിഷമവുമില്ലതെ സംബന്ധം തരപ്പെടുമെങ്കില്‍ കള്ളവെടിയുടെ പ്രശ്നം ഉദിക്കുന്നില്ലല്ലോ.സംബന്ധമായാലും കള്ളവെടിയായാലും മാനസികമായി യാതൊരു അടുപ്പവുമില്ലാത്ത ബന്ധങ്ങളായതുകൊണ്ട് പരിസരത്ത് പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതൊക്കെ വഴിയില്‍ കളഞ്ഞ് സ്വന്തം തടി രക്ഷിക്കാനാണ് സാധ്യത.ഇനി അസുഖം
പിടിച്ചാലും ബ്രാഹ്മണരുടേതായ കുളി,തേവാരം സന്ധ്യാവന്ദനം ഇവകള്‍ ആചരിക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്നതുകൊണ്ട് ശുശ്രൂഷകരൊഴിച്ച് ബാക്കിയെല്ലാവരും അകലം
പാലിക്കുന്നുണ്ടാകും.ഇനി അസുഖം പിടിച്ചു മരിച്ചാല്‍ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ 'പുല' എന്ന താല്‍ക്കാലിക ഭ്രഷ്ട്.അമ്പലം പോലുള്ള പൊതു സ്ഥലങ്ങളില്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്
പോകാന്‍ കഴിയുന്ന ദിവസങ്ങള്‍ കുറവായിരിക്കും എന്നതുകൊണ്ട് രോഗം പരത്താനുള്ള സാഹചര്യങ്ങളും കുറയും. മൊത്തത്തില്‍ നോക്കിയാല്‍ on average they still wins.


@ Subair,

വിശ്വാസിയായ ഒരു ശരാശരി ജൂതന്‍ വിശ്വാസിയായ ഒരു ശരാശരി ക്രിസ്ത്യാനിയേക്കാള്‍ വൃത്തിയുള്ളവനായിരുന്നു എന്നതാണ് പോയിന്റ്‌.യേശുവിന്റെ കാര്യം ഒരു രസകരമായ വിവരം എന്നോ ഒരു
ട്രിവിയ എന്നോ എടുത്താല്‍ മതി.ബൈബിളിലെ പ്ലേഗുകളില്‍ എലികളേപറ്റി പറയുന്നില്ല എന്നത് ശരിയാണ്.കാരണം എലിയാണ് പ്രതി എന്നത് പില്‍ക്കാലത്തുണ്ടായ അറിവാണ്.രോഗലക്ഷണങ്ങളുടെ വിവരണങ്ങളില്‍നിന്നു യഹോവ അയച്ച ചില മഹാമാരികളില്‍ പ്ലേഗും ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ അനുമാനിക്കുന്നുണ്ട്.പിന്നെ പോസ്റ്റില്‍
പറഞ്ഞപോലെ...

In a casual remark by a medical writer Rufus of Ephesus (200BC) a disease similar to plague once appeared in Egypt and Libya(Ref:Plagues and peoples by
William.H.McNeill.)അതില്‍ അത്ഭുതവുമില്ല.മനുഷ്യന്‍ കൃഷി തുടങ്ങി ഒരുമിച്ചു താമസിക്കാന്‍ തുടങ്ങുന്നതോടു കൂടി എലികളും ഒപ്പം താമസം തുടങ്ങീട്ടുണ്ടാകും എന്നാണ് അനുമാനം.


...[[[[യേശു യഥാര്‍ത്ഥത്തില്‍, തോറയുടെ literalistic ആയ വായനയെ മാത്രമേ എതിര്‍ത്തു എന്ന് മനസ്സിലാക്കാനാണ് ന്യായം. ]]].....


You are right.But he threw away the baby with the bath water.My point was that there are some benefits for following something too literally.

പാരസിറ്റമോള്‍ പറഞ്ഞു...

bright...
good effort...
its very refreshing to see some people are still original in their thoughts and analysis. whatever u postulates, let it be right or wrong , definitely opens a new way to look into the history... i hope an argument will soon follow to enlighten lesser mortals like us.

Baiju Elikkattoor പറഞ്ഞു...

tracking....

കാവലാന്‍ പറഞ്ഞു...

"കേരളത്തിലൊക്കെ ബുദ്ധമതവും ജൈനമതവും ക്ഷയിച്ചതോടൊപ്പം മനുഷ്യത്വരഹിതമായ ബ്രാഹ്മണമതമാണ് പ്രബലമായത്,അക്കാലത്തു നിലവിലുണ്ടായിരുന്ന ക്രിസ്തു മതമല്ല(കേരളത്തില്‍ ).എന്തുകൊണ്ട്?ന്യൂനപക്ഷമായ ബ്രാഹ്മണര്‍ ഭൂരിപക്ഷത്തെ അടിച്ചൊതുക്കി എന്ന കഥ എത്രമാത്രം വിശ്വസനീയമാണ്?"

എത്രമാത്രം എന്നൊക്കെ ചോദിച്ചാല്‍ ഏതാണ്ട് നൂറുശതമാനം തന്നെ എന്ന് ചിലപ്പോള്‍ എന്നെപ്പോലുള്ള അല്പബുദ്ധികള്‍ പറഞ്ഞേക്കും.ദൈവവും ദേവാലയവും ദേവസ്വവും കൈമുതലായിട്ടുണ്ടായിരുന്ന ബ്രാഹ്മണന്‍ ഒതുക്കാന്‍ വേണ്ടി ഭൂരിപക്ഷത്തെ അടിക്കേണ്ട കാര്യമുണ്ടോ ഓങ്ങിയാല്‍ മതിയാവില്ലേ? തന്നെയുമല്ല തമ്പ്രാന്‍ രണ്ടുതന്നാലും വേണ്ടില്ല ശപിക്കരുത് (ബ്രാഹ്മണശാപം എന്നൊക്കെ കേട്ടിട്ടില്ലെ) എന്നൊക്കെ വിശ്വസിച്ചിരുന്നവരുടെ തലമുറയെ അടിച്ചുമാത്രമല്ല അടവുകൊണ്ടും ഒതുക്കിക്കൂടെ? ഭൂപരിഷ്കരണകാലത്ത്
കോരാ.....യ്യും ന്നെ ചതിക്ക്വോ എന്നൊക്കെ ഗദ്ഗദിച്ച തമ്പ്രാനോട്
കോരനേയ്........ചതി പടിച്ചിട്ടില്ലാമ്പ്രാ എന്നും പറഞ്ഞ് പാട്ടക്കണ്ടങ്ങള്‍ വിട്ടുകൊടുത്തവരുടെ തലമുറ ലക്ഷം വീട് കോളനികളിരുന്ന് അവരുടെ കാരണവന്മാരെ തെറിപറയുമ്പോള്‍,ഇന്ത്യയിലെ മുന്തിയ പട്ടണങ്ങളിലും,പദവികളിലുമിരുന്ന് പഴയപൊന്നുതമ്പുരാന്മാരുടെ മക്കള്‍ അവരുടെ പൂര്‍വ്വപിതാക്കന്മാര്‍ക്ക് നന്ദിപറയുകയാണ്.(കഥയല്ല,തെളിവു ചോദിക്കുകയുമരുത്).

വസ്തുതാബദ്ധമായ താങ്കളുടെ പലപോസ്റ്റുകളോടും യോജിപ്പുണ്ട് ഊഹാധിഷ്ടിതമായാണെങ്കില്‍ പോലും,എന്നാല്‍ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യത്തക്കതാണ് 'ബ്രാഹ്മണര്‍ അധഃകൃതരെ അടിച്ചൊതിക്കിയതുതന്നെയാണോ' തുടങ്ങിയ പ്രസക്തമല്ലാത്തതും മറ്റുദ്ദേശങ്ങളടങ്ങിയതും എന്ന് വായനക്കാരനു തോന്നിപ്പിക്കുന്ന താങ്കളുടെ സന്ദേഹങ്ങള്‍.

മലമൂട്ടില്‍ മത്തായി പറഞ്ഞു...

The similarities between Brahmins and Jews are not much when you take in to consideration what their social status were.

Jews and Brahmins gave importance to learning. Jews gave importance to learning because as an ethnic minority they were allowed to hold agricultural land anywhere in Europe and even in the USA. Even now, you will find it tough to find a Jewish farmer in these parts of the world. So in a largely feudal world, the Jews were pariahs of the state. They had to live well under the radar and their persecution leading up to the second world war is well documented.

Brahmins were the priests for the entire assortment of Hindu kings through out the history of India. This gave them power but they were never vulnerable to an invasion. If not the current king, they will still be the priest to the King who felled him. Jews never had this chance. Also you will never find the Brahmin themselves going after others to oppress them. The Kings always did so for them, lest their interlocutor to God become displeased and thus their own God given power was diminished.

To see the correlation between power and priests see the Vatican. The Pope was never the king, but he was always the king maker. Starting with the crusades, wars were always fought for him but he was never in the forefront. It is a similar arrangement between the Brahmins and the Kings of India.

There is an interesting story to tie all these things up. When Samoothiri was only a small time king albeit with aspirations for bigger stuff, none of the Brahmin/ Nambudiri chiefs were inclined to dine with him. Only one Brahmin chief could see into/ guess the future. He went on an granted the privilege for co-dining (panthi bhojana) with the small time king. So when the day came when the small time king made it big, he did not forget that favor from long time back. Thus this Brahmin chief was given powers far in excess of those of everyone else. So in this story there is the element of cleanliness (co-dining) combining with elements of power and privilege.

It is indeed absurd to believe that each one of the lower caste members fell in line with the Brahmin hegemony seeing their cleanliness and relative longevity.

മലമൂട്ടില്‍ മത്തായി പറഞ്ഞു...

Speaking about the Jews and their treatment by the other whites, mostly Christians, here is an article about Richard Nixon and the way he thought about Jews. No Brahmin got this treatment any where in India.

http://www.nytimes.com/2010/12/11/us/politics/11nixon.html?_r=1&src=me&ref=homepage

bright പറഞ്ഞു...

@ കാവലാന്‍

.[[[ദൈവവും ദേവാലയവും ദേവസ്വവും കൈമുതലായിട്ടുണ്ടായിരുന്ന ബ്രാഹ്മണന്‍
ഒതുക്കാന്‍ വേണ്ടി ഭൂരിപക്ഷത്തെ അടിക്കേണ്ട കാര്യമുണ്ടോ ഓങ്ങിയാല്‍ മതിയാവില്ലേ? തന്നെയുമല്ല തമ്പ്രാന്‍ രണ്ടുതന്നാലും വേണ്ടില്ല ശപിക്കരുത് (ബ്രാഹ്മണശാപം എന്നൊക്കെ കേട്ടിട്ടില്ലെ) എന്നൊക്കെ വിശ്വസിച്ചിരുന്നവരുടെ തലമുറയെ അടിച്ചുമാത്രമല്ല അടവുകൊണ്ടും ഒതുക്കിക്കൂടെ?]]]....


ചര്‍ച്ച ചെയ്യുന്ന വിഷയം തന്നെ ഈ ദൈവവും ദേവാലയവും ദേവസ്വവും
അങ്ങിനെ ചിലര്‍ക്കുമാത്രം കൈമുതലായി എന്നാണല്ലോ?You are already
assuming the answer we are setting out to find out.ആളുകള്‍ എന്തിനു
ബ്രാഹ്മണ ശാപം എന്ന ഒരു കണ്‍സപ്റ്റില്‍ വിശ്വസിക്കണം?അവര്‍ അത്ര
വിഡ്ഢികളായിരുന്നോ?അതോ എന്തോ കാരണത്താല്‍ ബ്രാഹ്മണര്‍ക്ക് എന്തോ
പ്രത്യേകതയുണ്ട് എന്ന ഒരു ധാരണയോ തെറ്റിദ്ധാരണയോ ഉണ്ടായത്...which
later got magnified in a positive feedback loop?


പിന്നെ ഭൂപരിഷ്കരണം....don't you feel a little silly mentioning it
here?പോസ്റ്റിന്റെ വിഷയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കഴിഞ്ഞ ഒരു
മൂവായിരം-നാലായിരം വര്‍ഷത്തെ സംഭവമാണ്.അത് ഈ പറഞ്ഞ സ്ഥലത്തിന്റെ അപ്രധാനമായ ഒരു മൂലയില്‍കിടക്കുന്ന ഒരു സ്ഥലത്ത് ഈ നൂറ്റാണ്ടില്‍ ഏതാനും വര്‍ഷം കൊണ്ട് നടന്ന ഒരു സംഭവുമായി കൂട്ടികെട്ടുന്നത്?


...[[[ബ്രാഹ്മണര്‍ അധഃകൃതരെ അടിച്ചൊതിക്കിയതുതന്നെയാണോ' തുടങ്ങിയ
പ്രസക്തമല്ലാത്തതും മറ്റുദ്ദേശങ്ങളടങ്ങിയതും എന്ന് വായനക്കാരനു തോന്നിപ്പിക്കുന്ന താങ്കളുടെ സന്ദേഹങ്ങള്‍. ....]]]]]


സന്ദേഹങ്ങള്‍ നല്ലതാണ് കൂടുതല്‍ അറിവുണ്ടാകാന്‍.പിന്നെ പ്രസക്തമാണോ
എന്ന് ചോദിച്ചാല്‍ ‍....പോസ്റ്റിന്റെ കാതല്‍ ഇതാണ്.ലോകത്ത് എല്ലായിടത്തും
പകര്‍ച്ചവ്യാധികളുണ്ടായിട്ടുണ്ട്.അവിടെയെല്ലാം ജനങ്ങളുടെ സമൂഹ്യജീവിതത്തെ
അത് ബാധിച്ചിട്ടുമുണ്ട്.പോസ്റ്റില്‍ നിന്ന്.....'' പലതരം വിശ്വാസങ്ങളുള്ള ആളുകള്‍ .The general principle is that pestilence have favored certain societies who have certain behavior patterns allowing them to have a vast effect on history.'' ഇവിടെ മാത്രം അങ്ങനെ യാതൊന്നും ഉണ്ടായില്ല എങ്കില്‍ ,It's okay by me,but it's a miracle,and it needs some explanation.

bright പറഞ്ഞു...

@ മലമൂട്ടില്‍ മത്തായി,

...[[[The similarities between Brahmins and Jews are not much when you take in to consideration what their social status were.]]]].....


please read carefully what I wrote.From the post....The comparison was between ''മതശാസനകളുടെ വൈചിത്ര്യവും കാര്‍ക്കശ്യവും''only.


''ജൂതരുടെ മതഗ്രന്ഥം വായിച്ചാല്‍ അവരുടെ മതശാസനകളുടെ വൈചിത്ര്യവും കാര്‍ക്കശ്യവും ഓര്‍മ്മപ്പെടുത്തുന്നത് ബ്രാഹ്മണ മതമാണ്.മിക്കവാറും കള്‍ട്ടുകളും
മതങ്ങളും അവരുടെ ഒരു അടിസ്ഥാന നിയമമായി separatism(advocacy of a
state of keeping away from a larger group) പറയുന്നുണ്ടെങ്കിലും...these two
groups really takes things a bit too far.They are almost paranoid about keeping their religious identity pure.വൃത്തിബോധം മൂലം ഇവര്‍ പൊതു കിണര്‍ ഉപയോഗിക്കാറില്ല.മറ്റുള്ളവരുമായി ഭക്ഷണവും വെള്ളവും പങ്കുവയ്ക്കാറുമില്ല.(അഥവാ മറ്റുള്ളവരെ അതിനു അനുവദിക്കാറില്ല.)''


So most of what you wrote is irrelevant to the discussion....[[[It is indeed absurd to believe that each one of the lower caste members fell in line with the Brahmin hegemony seeing their cleanliness and relative
longevity.]]]....


From where did you get the impression that ''each one of the lower caste members fell in line with the Brahmin hegemony seeing their cleanliness and relative longevity.''?All I meant was in time of some great epidemic
where possibly thirty to forty percent of the affected people died,some people might have noticed the difference in death rate and theorized.That idea got a
life of its own and spread,maybe just like an urban legend,the real reason for the initial story long forgotten.See my example of Spanish conquest of Aztecs.An initial leverage westerners had on account of small pox just got
bigger in a positive feedback loop.You can say the idea crossed the 'tipping point.'After a few initial conversions,the Christian 'memes'will start getting
stronger,and being a Christian will soon become the 'in thing.'None of the
present day Aztec Christians will remember why their forefathers decided to change allegiance from their gods to the Christian god.But hat doesn't make
the original reason absurd.


...[[[[No Brahmin got this treatment any where in India.]]].....


See what I actually wrote.See the original portion from the post I quoted above. I was only comparing ''അവരുടെ മതശാസനകളുടെ വൈചിത്ര്യവും
കാര്‍ക്കശ്യവും''.


From the link you provided,Nixon is quoted to have said, “The Jews are just a very aggressive and abrasive and obnoxious personality.”


Off course I won't say either Jews or Brahmins are like that in general,but I will say their cult required them to be ''very aggressive and abrasive and
obnoxious personality'' regarding the practice of their cult,which is entirely different.

കാവലാന്‍ പറഞ്ഞു...

"(കേരളത്തില്‍ ).എന്തുകൊണ്ട്?ന്യൂനപക്ഷമായ ബ്രാഹ്മണര്‍ ഭൂരിപക്ഷത്തെ അടിച്ചൊതുക്കി എന്ന കഥ എത്രമാത്രം വിശ്വസനീയമാണ്?"

എന്ന ബ്രൈറ്റിന്റെ സംശയത്തിന് അധികാരവും അടിയും അടവുമുപയോഗിച്ച് ഭൂരിപക്ഷത്തെ ബ്രാഹ്മണര്‍ അടിച്ചൊതുക്കിയിട്ടുണ്ട് എന്ന പോയിന്‍റ് ഞാനൊന്നു സൂചിപ്പിച്ചു അത്രെയെ ഉള്ളൂ. എങ്ങനെ അത്ര സ്വാധീനം ചെലുത്താവുന്ന വിധത്തില്‍ അവരെത്തിച്ചേര്‍ന്നു എന്നുള്ളത് താങ്കള്‍ക്ക് താത്പര്യമുള്ള വിഷയം അത് സ്വതന്ത്രമായി താങ്കള്‍ക്കുവിടുന്നു,അവതരിപ്പിക്കുക വായിക്കുന്നു.

"അതോ എന്തോ കാരണത്താല്‍ ബ്രാഹ്മണര്‍ക്ക് എന്തോ
പ്രത്യേകതയുണ്ട് എന്ന ഒരു ധാരണയോ തെറ്റിദ്ധാരണയോ ഉണ്ടായത്"

പൊതുബോധത്തെ നേര് ധരിപ്പിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാനാകും എന്നാണ് എനിക്കു തോന്നുന്നത്,തങ്ങളുടെ ചെയ്തതികളെ നിരീക്ഷിക്കുന്നവരെ തങ്ങള്‍ സ്വയം ഒരു പടി ഉയര്‍ന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടായിരിക്കണം.
എന്തായാലും ഈ പോയിന്റുകളില്‍ പിടിച്ച് താങ്കളുടെ സമയം

പാഴാക്കണമെന്നില്ല തുടരുക, ഭാവുകങ്ങള്‍.

യാത്രികന്‍ പറഞ്ഞു...

"ധാന്യങ്ങളുടെ ഒരു ചെറിയ അംശം പോലും വീട്ടില്‍ ഇല്ലാത്ത വിധം എല്ലാ സ്ഥലവും വൃത്തിയാക്കും". ഇത് passover ന്റെ ഒരു ritual ആണോ? വിക്കിപീഡിയ യില്‍ Jews unleavened bread കഴിക്കും എന്നാണ്. അവര്‍ 8 ദിവസത്തേക്ക് ferment ചെയ്ത ധാന്യങ്ങള്‍, most alcoholic beverages, any substance that can cause fermentation ഏവ ഒക്കെ ഒഴിവാക്കും എന്നാണ്.

bright പറഞ്ഞു...

@ യാത്രികന്‍

കടുത്ത മതവിശ്വാസികള്‍ പണ്ട് ചെയ്തിരുന്ന ആചാരം എന്ന നിലയില്‍ പാസോവറിനെ കുറിച്ചറിയാന്‍ വിക്കിയേക്കാള്‍ നല്ലത് ഏതെങ്കിലും ജൂത സൈറ്റുകളായിരിക്കും.വിക്കിയില്‍ ഇപ്പോള്‍ ആളുകള്‍ ആചരിക്കുന്ന രീതികളായിരിക്കാം കാണുക.From one such site....One of the passover observences is don't eat or even retain in our possession any "chametz". Chametz means any food or drink that contains even a trace of wheat, barley, rye, oats, or their derivatives and wasn't guarded from leavening or fermentation.This includes bread, cake, cookies, cereal, pasta, and most alcoholic beverages. Moreover, almost any processed food or drink can be assumed to be chametz unless certified otherwise.


Ridding our homes of chametz is an intensive process. It involves a full-out spring-cleaning search-and-destroy mission during the weeks before Passover, and culminates with a ceremonial search for chametz on the night before Passover, and then a burning of the chametz ceremony on the morning before the holiday. Chametz that cannot be disposed of can be sold to a non-Jew for the duration of the holiday.


They accomplish this by cleaning and inspecting our homes well before Passover, and gradually eliminating chametz from every room and crevice. This intensive cleaning takes place in Jewish homes throughout the world.

അവര്‍ എന്ത് കഴിച്ചു,അഥവാ കഴിച്ചില്ല എന്നതിനെക്കാള്‍ വീടും പരിസരവും എലികള്‍ക്ക് അനാകര്‍ഷകമാക്കി എന്നതാണ് ഇവിടെ പ്രധാനം.

ഒരു യാത്രികന്‍ പറഞ്ഞു...

tracking

viswan പറഞ്ഞു...

"ബ്രാഹ്മണമതക്കാര്‍ക്ക് ആയുസ്സ് കൂടുതലായിരുന്നിരിക്കും അല്ലെങ്കില്‍ മരണനിരക്ക് കുറവായിരുന്നിരിക്കും എന്നത് ഊഹമാണ്.എന്നാല്‍ വെറും അടിസ്ഥാനമില്ലാത്ത ഊഹമല്ല താനും...വേദമതക്കാരുടെ ഇടയില്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ കുറവായിരുന്നു എങ്കില്‍ അത് മറ്റുള്ള ആളുകള്‍ ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ലെ?പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെങ്ങിനെ എന്നതിനെക്കുറിച്ചൊന്നും പിടിപാടില്ലാത്ത രണ്ടു കൂട്ടരും (ബ്രാഹ്മണരും അല്ലാത്തവരും) അതിന്റെയൊക്കെ കാരണം വിചിത്രങ്ങളായ ഹോമങ്ങളിലും മന്ത്രങ്ങളിലും മറ്റുമാണെന്ന് തെറ്റിദ്ധരിക്കുന്നത് സ്വാഭാവികമാണ്"

1818 ലെ കോളറ പകര്‍ച്ചവ്യാധി യെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടില്‍ നിന്ന്‌ : "...The Banians or Merchants of the town of Guntoor, who occupy the only wide and dry street in it,almost entirely escaped the disease,while the Brahmins who inhabit a close and damp street suffered in as great a proportion as any other class of people." വസ്തുതകളില്‍ നിന്നാവണം തിയറിയിലേക്കുള്ള യാത്ര, മറിച്ചാവരുത്‌ എന്നുതോന്നുന്നു.

bright പറഞ്ഞു...

@ വിശ്വന്‍,

പോസ്റ്റില്‍ത്തന്നെ താങ്കള്‍ക്കുള്ള മറുപടിയുണ്ട്..Quote...''എല്ലാവരും എല്ലാകാലത്തും ഇതുകൊണ്ട് രോഗബാധയില്‍നിന്നു രക്ഷപ്പെട്ടു എന്നൊന്നും ഊഹിക്കല്ലേ.(എഴുതിയ കാര്യങ്ങള്‍ മാത്രമല്ല
എഴുതാതെ വിടുന്നതുംഊഹിച്ച് അര്‍ത്ഥം കണ്ടെത്താന്‍ മെനക്കെടുന്ന ചില വിദ്വാന്‍മാരുണ്ട്:-)) It is just that the group with these beliefs,on average had better health and longevity and thus
had more opportunities to propagate those same 'memes'.''

''Dense population are susceptible to massive infection and death.While lacking in sensitivity,quarantining oneself,or untouchability- whatever you calls it- is an effective 'faux' population
thinning measure.''

''On average an 'asocial' community have less chance of contacting or spreading a disease.''.............


'on average' എന്നത് പ്രത്യേകം ശ്രദ്ധിക്കുക.പോസ്റ്റില്‍ പൊതുവായ ഒരു ട്രന്റിനേക്കുറിച്ച് പറയുമ്പോള്‍ ഒരു പ്രത്യേക സ്ഥലത്തും സമയത്തും നടന്ന ഒരു ഒട്ടും representative അല്ലാത്ത ഒരു സംഭവം
ഉദാഹരണമാക്കുന്നത് ശരിയാണോ?''the Brahmins who inhabit a close and damp street'' എന്ന് താങ്കള്‍ തന്നെ പറയുന്നു.ബ്രാഹ്മണരുടെ ആയിരകണക്കിന് വര്‍ഷങ്ങളിലെ ജീവിതം നോക്കിയാല്‍
അത് അവരുടെ പ്രാതിനിധ്യസ്വഭാവമുള്ള അവസ്ഥയായിരുന്നെന്ന് പറയാമോ?കേരളത്തിലെ ബ്രാഹ്മണരുടെ പ്രാതിനിധ്യ സ്വഭാവമുള്ള അവസ്ഥയായി പാലക്കാട്ടെ അഗ്രഹാരങ്ങള്‍
പറയുന്നപോലെയാണ് അത്.


എങ്കിലും ഈ കാര്യവും ഞാന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യത്തെ സാധൂകരിക്കുന്നുണ്ട്.ബനിയ വംശജരുടെ സാഹചര്യങ്ങള്‍ മെച്ചമായിരുന്നതുകൊണ്ട് അവരുടെ ഇടയില്‍ മരണനിരക്ക് കുറവായിരുന്നു എന്ന് താങ്കള്‍ പറയുന്നു.അപ്പോള്‍ അവര്‍ക്കും അവരുടെ പരമ്പരകള്‍ക്കും നൂറുകണക്കിന് വര്‍ഷങ്ങള്‍ ആ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്തു പറ്റുമായിരുന്നു?
മതവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും ആളുകള്‍ പരിസരം വൃത്തിയാക്കിവയ്ക്കുന്നതിനും രോഗപകര്‍ച്ച തടയുന്നതിനും സഹായിച്ചിരുന്നു എന്നാണല്ലോ ഞാന്‍ പറഞ്ഞതിന്റെ സാരവും.

viswan പറഞ്ഞു...

പ്രിയ ബ്രൈറ്റ്,
ബ്രാഹ്മണര്‍ക്കിടയില്‍ ക്ഷത്രിയ വൈശ്യ, ശൂദ്ര, പഞ്ചമാദികളെക്കാള്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ , പ്രകടമായും കുറവായിരുന്നു എങ്കില്‍ മാത്രമേ താങ്കള്‍ ചിന്തിക്കുന്ന വഴിയില്‍ പോകുന്നതില്‍ എന്തെങ്കിലും ന്യായമുള്ളൂ എന്നാണ് എന്റെ തോന്നല്‍.( മറ്റു പ്രശ്നങ്ങള്‍ ഈ വാദത്തില്‍ ഇല്ല എന്നല്ല.First things first എന്നു മാത്രം. )
ഈ വിധം എന്തെങ്കിലും ചരിത്രപരമായ സൂചനകള്‍ ഉണ്ടോ? ഇന്നുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. As it is, to claim that they had a lower mortality in the face of epidemics is to make an extraordinary claim. And, extraordinary claims demand extraordinary evidence.

bright പറഞ്ഞു...

@ viswan,

.......[[[[[ഈ വിധം എന്തെങ്കിലും ചരിത്രപരമായ സൂചനകള്‍ ഉണ്ടോ?]]]]]].......


ഇതും പോസ്റ്റില്‍ത്തന്നെ ചര്‍ച്ച ചെയ്തതാണ്.Quote.....ഞാന്‍ പോസ്റ്റില്‍ ഊഹം എന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ഒരു മാജിക്കുകാരന്‍ തൊപ്പിയില്‍ നിന്ന് മുയലിനെ എടുക്കുന്നപോലെ വെറും
ശൂന്യതയില്‍നിന്നുള്ള ഊഹങ്ങളല്ല.ചരിത്രം രൂപപ്പെടുന്നതില്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള പങ്ക് അധികം പഠിക്കപ്പെട്ടിട്ടുള്ള വിഷയമല്ല......

........ബ്രാഹ്മണമതക്കാര്‍ക്ക് ആയുസ്സ് കൂടുതലായിരുന്നിരിക്കും അല്ലെങ്കില്‍ മരണനിരക്ക് കുറവായിരുന്നിരിക്കും എന്നത് ഊഹമാണ്.എന്നാല്‍ വെറും അടിസ്ഥാനമില്ലാത്ത ഊഹമല്ല താനും.Being smart enough or cowardly enough to be obsessed with dirt or contamination increases the likelihood of survival considerably if and when an epidemic attacks which in historic times means,almost regularly.എന്നാല്‍ അത് തെളിയിക്കാനാവുമോ എന്നും സംശയമാണ്.ബ്രാഹ്മണര്‍ ശവം കത്തിച്ചു കളയുന്നതുകൊണ്ട് തത്വത്തില്‍ പോലും ഈ പ്രസ്താവന തെളിയിക്കാനാവില്ല.(ക്രിസ്ത്യന്‍, മുസ്ലിം മതക്കാരുടെ കാര്യത്തില്‍ തത്വത്തിലെങ്കിലും ഒരു സെമിത്തേരി പരിശോധന സാധ്യമാണ്.) At present we can only speculate that massive epidemics have selected some behaviors that reduce the likelihood of infection.അതുകൊണ്ട് വേണമെങ്കില്‍ തെളിവായി വ്യാഖ്യാനിക്കാവുന്ന ചില anomalies ചൂണ്ടിക്കാട്ടുകയേ നിവര്‍ത്തിയുള്ളൂ........


അതുകൊണ്ടാണ് സമാനമായ ചരിത്ര സംഭവങ്ങളില്‍ പഠനം നടത്തിയത് ഞാന്‍ സൂചിപ്പിച്ചത്.ആരെയെങ്കിലും ഈ രീതിയില്‍ അന്വേഷണം നടത്തിക്കുക എന്നതായിരുന്നു പോസ്റ്റിന്റെ ഉദ്ദേശ്യവും.


''മറ്റു പ്രശ്നങ്ങള്‍ ഈ വാദത്തില്‍ ഇല്ല എന്നല്ല.'' എന്ന ഭാഗം മനസ്സിലായില്ല.ബ്രാഹ്മണര്‍ക്കിടയില്‍ ക്ഷത്രിയ വൈശ്യ, ശൂദ്ര, പഞ്ചമാദികളെക്കാള്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ , പ്രകടമായും
കുറവായിരുന്നു എന്ന് തെളിഞ്ഞാലും പ്രശ്നങ്ങളുണ്ട് എന്നോ?തീര്‍ച്ചയായും താങ്കളുടെ 'feel good' തിയറികള്‍ക്ക് കോട്ടം തട്ടുമായിരിക്കുമെന്നല്ലാതെ വേറെന്തു പ്രശ്നം?


Science don't care what our
preferred truth is.Learn to live with it.:-) Personally I don't care whether this hypothesis turns out to be true or false,though I won't be surprised if a more trimmed and polished version of what I said turns out to be true.Either way Iam not going to loose sleep over it or base how I consider my fellow beings on what come out from the latest history or anthropological journal.So I see no problems there.


....[[[[ഇന്നുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.]]]]........

എന്റെ അറിവില്‍പ്പെടാത്തതെല്ലാം ഇല്ലാത്തതാണ് എന്നൊരു പ്രസ്താവന അല്‍പ്പം സില്ലി അല്ലെ?അതൊരു പ്രൊഫഷണല്‍ ചരിത്രകാരന്‍ പറഞ്ഞാല്‍ പോലും പരിഹാസ്യമാണ്.കാരണം ഞാന്‍
പറഞ്ഞ പോലെ ചരിത്രം രൂപപ്പെടുന്നതില്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള പങ്ക് അധികം പഠിക്കപ്പെട്ടിട്ടുള്ള വിഷയമല്ല,ലോകത്തില്‍പ്പോലും.പിന്നല്ലെ ഇന്ത്യയില്‍.It's mostly looking at history from a different angle.പിന്നെ നിലവിലെ അംഗീകരിക്കപ്പെട്ട വീക്ഷണങ്ങളും അത്ര തെളിവുകളുടെ പിന്‍ബലത്തോടെ അല്ലല്ല്ലോ.എന്തായാലും പോസ്റ്റിന്റെ ബാക്കി ഭാഗം കൂടി വായിക്കുക.

viswan പറഞ്ഞു...

"എന്റെ അറിവില്‍പ്പെടാത്തതെല്ലാം ഇല്ലാത്തതാണ് എന്നൊരു പ്രസ്താവന അല്‍പ്പം സില്ലി അല്ലെ?"
അങ്ങിനെയൊരു പ്രസ്താവന അല്പ്പമല്ല , അഗാധവും വിശാലവുമായി സില്ലിയാണ്. പക്ഷെ ഞാന്‍ അങ്ങിനെ പ്രസ്താവിച്ചില്ല . ഞാന്‍ കണ്ടിട്ടില്ല, താങ്കള്‍ കണ്ടിട്ടുണ്ടോ? എന്നു മാത്രമാണ് ചോദിച്ചത്. ഇക്കാര്യത്തില്‍ നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തുക മാത്രമേ നിവൃത്തിയുള്ളൂ എന്നു തോന്നുന്നു. വസ്തുതകളില്‍ നിന്നല്ല, ചില a priori ധാരണകളില്‍ നിന്നാണ് താങ്കള്‍ ഒരു തിയറി രൂപപ്പെടുത്തിയത്, എന്നാണ്‌ എന്റെ തോന്നല്‍.

"'മറ്റു പ്രശ്നങ്ങള്‍ ഈ വാദത്തില്‍ ഇല്ല എന്നല്ല.'' എന്ന ഭാഗം മനസ്സിലായില്ല.ബ്രാഹ്മണര്‍ക്കിടയില്‍ ക്ഷത്രിയ വൈശ്യ, ശൂദ്ര, പഞ്ചമാദികളെക്കാള്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ , പ്രകടമായും
കുറവായിരുന്നു എന്ന് തെളിഞ്ഞാലും പ്രശ്നങ്ങളുണ്ട് എന്നോ?"
എന്നല്ല. അങ്ങനെ തെളിയുന്ന പക്ഷം ഈയൊരു ഘടകമാണോ ബ്രാഹ്മണര്‍ മറ്റെല്ലാ ജനങ്ങള്‍ക്കും മേലെ നില നിര്‍ത്തിയ അധീശത്വത്തിനു കാരണം എന്നു ചിന്തിക്കുന്നതില്‍ ന്യായമുണ്ട്. Association does not prove causation എന്നുള്ളതുകൊണ്ട്, രണ്ടാമത്തെക്കാര്യം പ്രത്യേകം തെളിയിക്കപ്പെടെണ്ടതുണ്ട്. അത് മറ്റൊരു പ്രശ്നം..
"തീര്‍ച്ചയായും താങ്കളുടെ 'feel good' തിയറികള്‍ക്ക് കോട്ടം തട്ടുമായിരിക്കുമെന്നല്ലാതെ വേറെന്തു പ്രശ്നം?"
താങ്കള്‍ എന്നെ അനാവശ്യമായി തെറ്റിദ്ധരിക്കുന്നു. താങ്കളെപ്പോലെതന്നെ ഇക്കാര്യത്തില്‍ എനിക്കും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇല്ല. This is an epistemological question for me. You, unfortunately, are indulging in deductive reasoning from certain intuitively grasped a priori beliefs. This, I just wanted to gently remind you, is not the way science is done.

Namath | നമത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Namath | നമത് പറഞ്ഞു...

ഈ ആര്യവല്‍കരണത്തിന്റെ ഭാഗമായാണ് പല ആരാധനാമൂര്‍ത്തികളും ബ്രാഹ്മണ ദൈവങ്ങളുടെ അവതാരങ്ങളായി മാറുന്നത്.ബുദ്ധനെ വിഷ്ണുവിന്റെ ഒരു അവതരമാക്കുന്നതും വേദ ദൈവമല്ലാത്ത ശിവനെ ത്രിമൂര്‍ത്തികളില്‍ ഒരാളാക്കിയതും ഉദാഹരണങ്ങള്‍
ഈ പ്രസ്താവനയ്ക്ക് ആധാരമെന്തെന്ന് ഒന്നു വിശദമാക്കാമോ? പ്രത്യേകിച്ചും വേദദൈവമല്ലാത്ത ശിവന്‍ എന്ന സ്റ്റേറ്റ്മെന്‍റ്?
സംശയം - 1. ശിവന്‍ വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദൈവമല്ലെങ്കില്‍ കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ നടത്തുന്ന പൂജകളുടെ മന്ത്രത്തിന്‍റെ മൂലം എന്താണ്? പ്രത്യേകിച്ചും മൃത്യുഞ്ജയഹോമം, രുദ്രാഭിഷേകം എന്നിവ പോലുള്ളവ.
ഇങ്ങനെ ഒന്നു കണ്ടു - 1) Mahamritunjaya Mantra: This Mahamritunjaya mantra is from Rig Veda (7-59-12), from Sukla Yajur Veda (3-60) and also from The Krishna Yajur Veda (Taittiriya Samhita) 1.8.6.i.

'OM. Tryambakam yajamahe
Sugandhim pushti-vardhanam
Urvarukamiva bandhanan
Mrityor mukshiya mamritat'

'OM. We worship and adore you, O three-eyed one, O Shiva. You are sweet gladness, the fragrance of life, who nourishes us, restores our health, and causes us to thrive. As, in due time, the stem of the cucumber weakens, and the gourd if freed from the vine, so free us from attachment and death, and do not withhold immortality.'

ഡിസ്ക്ലെയിമര്‍ - റെഫര്‍ ചെയ്യാനുള്ള സാമഗ്രികള്‍ കൈയ്യിലില്ല. ഉദ്ധരിച്ചിരിക്കുന്ന ടെക്സ്റ്റ് ശരിയെന്ന ഓര്‍മ്മയുടെ ഉത്തമവിശ്വാസം. സമാനമായി മറ്റു വേദങ്ങളിലും ശിവനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്.
പഠനമാണെങ്കില്‍ വസ്തുതതകളും റെഫറന്‍സുകളും അല്ല ഊഹാധിഷ്ഠിത നിഗമനമാണെങ്കില്‍ പോലും തീര്‍ച്ചയായും ഒരാധാരം ഉണ്ടാവണം. അവശേഷിക്കുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്, കേരളത്തില്‍ കാണപ്പെടുന്ന ചില പ്രതിഷ്ഠകളായിരിക്കും. പരദൈവങ്ങളെ (പരദേശിയിലെ പരം അല്ല-)) ശൈവവത്കരിച്ചത്.
ഇന്‍ഫോര്‍മേറ്റീവ് ആയ എഴുത്തിനു നന്ദി.

bright പറഞ്ഞു...

വേദശ്ലോകങ്ങളെല്ലാം ഒരാള്‍ ഇരുന്നു ഒരേ കാലത്ത് തെയ്യാറാക്കിയതല്ലല്ലോ.പല ഭാഗങ്ങള്‍ക്കും പല പഴക്കമാണ് എന്നാണ് ഗവേഷകരുടെ അഭിപ്രായം.ശിവനെക്കുറിച്ചുള്ള ഭാഗങ്ങള്‍ പില്‍ക്കാലത്തുള്ളതാണ് എന്ന് വിദഗ്ധര്‍ പറയുന്നു.ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേയൂള്ളൂ.മറ്റു കാരണങ്ങള്‍ കൊണ്ട് അംഗീകാരമുള്ള ഒരു ദൈവത്തെ സ്വന്തമാക്കി.അല്ലെങ്കില്‍ അതിലേക്കു പുതുതായി മെമ്പര്‍ഷിപ്പ് കിട്ടി വന്നവര്‍ തങ്ങളുടെ ദൈവത്തെ കൂടെകൂട്ടിയതായിരിക്കാം.ചില നേതാക്കള്‍ പാര്‍ട്ടി മാറുമ്പോള്‍ പാര്‍ട്ടി സ്വത്തുകള്‍ കൂടെകൊണ്ടുപോകുന്ന പോലെ:-)

LinkWithin

Related Posts with Thumbnails