2010, ഡിസംബർ 16, വ്യാഴാഴ്‌ച

ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ ‍.....

ഇന്ന് എന്റെയും എന്റെ ബ്ലോഗിന്റെയും പിറന്നാളാണ്.ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ ‍..... അതുകൊണ്ട് വിഘ്നേശ്വരന്റെ ഒരു ചുമര്‍ ചിത്രം.നിരീശ്വരവാദികൾക്കും വിഘ്നങ്ങള്‍ അകറ്റണമല്ലോ ;-) കണ്ണൂര്‍ തൊടീക്കളം ശിവ ക്ഷേത്രത്തില്‍ നിന്ന്...ചിത്രത്തിന് ഇരുന്നൂറ്റന്‍പതോളം വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു.ചിത്രകാരന്‍ ആരാണെന്നറിയില്ല. (പഴശ്ശി രാജാവ് ഈ ക്ഷേത്ര പരിസരത്തെക്കെ ഒളിവില്‍ താമസിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.അപ്പൊ നമ്മുടെ പഴശ്ശി രാജാവ്‌ ഈ ചിത്രം കണ്ടിട്ടുണ്ടായിരിക്കും.എന്തായാലും ഈ വിഘ്നേശ്വരന്‍ അങ്ങേരുടെ വിഘ്നങ്ങള്‍ മാറ്റിക്കൊടുത്തില്ല എന്ന് ചരിത്രം. )


ഗണപതിയുടെ ആഹാരം ചക്കയൊക്കെയാണെന്നാണ് ചിത്രത്തില്‍ കാണുന്നത്.പിന്നെ ഗണപതി ചിത്രങ്ങളില്‍ വാഹനമായ എലിക്ക് നോര്‍ത്തിന്ത്യയില്‍ കൊടുക്കുന്നത്ര പ്രാധാന്യം ഈ ചിത്രത്തില്‍ കാണുന്നില്ല. താഴത്തെ പാനലില്‍ പാചകക്കാരോടൊപ്പമാണ് എലിയെ വരച്ചിരിക്കുന്നത്.


ഗണപതി ചിത്രങ്ങളില്‍ തുമ്പികൈ ഇടത്തോട്ടു തിരിഞ്ഞിരിക്കുന്നത് മോക്ഷവും, വലത്തോട്ടു തിരിഞ്ഞിരിക്കുന്നത് ഐശ്വര്യവും നല്‍കുമെന്നു പറയുന്നു.(കേരളത്തില്‍ കൂടുതലും വലത്തോട്ടാണ് തുമ്പികൈ കാണാറുള്ളത്.)


ഒരു ചോദ്യം..പുരാണത്തില്‍ ഗണപതിയുടെ ഏതു കൊമ്പാണ് ഒടിഞ്ഞതായി പറയപ്പെടുന്നത് ,ഇടതോ വലതോ? ഈ ചിത്രത്തില്‍ ഇടത്തെ കൊമ്പാണ് ഒടിഞ്ഞിരിക്കുന്നത്.മറ്റൊരു ഗണപതി ചിത്രത്തില്‍ വലത്തെ കൊമ്പാണ് ഒടിഞ്ഞതായി കാണിച്ചിരിക്കുന്നത്.


താഴെ കാണുന്നത് ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത്...ദിവസം ഏകദേശം നാലുമണിക്കൂര്‍ വീതം രണ്ടു മാസത്തോളം അധ്വാനവും,ഇരുന്നൂറിലധികം ഫോട്ടോഷോപ്പ് ലെയറുകളും...


മറ്റൊരു ഫോട്ടോഷോപ്പ് വിദ്യ .....ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ചെമ്പുതകിടില്‍ ചിത്രം വരയ്ക്കാമെങ്കില്‍ 'ഡ്യൂക്കിലി' എനിക്ക് ഫോട്ടോഷോപ്പിലും ചെമ്പുതകിട് ചിത്രം വരക്കാം...


കഴിഞ്ഞ പോസ്റ്റിന്റെ( ഒരു ഊഹാധിഷ്ഠിത  ചരിത്ര വായന...) തുടര്‍ന്നുള്ള ഭാഗം ഉടനെ.....

-

16 അഭിപ്രായങ്ങൾ:

Captain Haddock പറഞ്ഞു...

ഹാപ്പി ബ്ലോഗ്‌ ബര്‍ത്ത് ഡേ :) ;) !!

ജാദൂഗര്‍ പറഞ്ഞു...

ആശംസകള്‍ മാഷേ...

രഘു പറഞ്ഞു...

പിറന്നാളാശംസകള്‍! താങ്കള്‍ നല്ലൊരു ചിന്തകനും എഴുത്തുകാരനും മാത്രമല്ല ചിത്രകാരനും കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതം!പ്രമേയങ്ങളില്‍ യുണീക്ക് ആയ ഈ ബ്ലോഗിനും പിറന്നാള്‍ ആശംസകള്‍!!

പാരസിറ്റമോള്‍ പറഞ്ഞു...

happy birthday

MyDreams പറഞ്ഞു...

:)

റഈസ്‌ പറഞ്ഞു...

നന്മ നേരുന്നു മാഷേ............

ശ്രീ പറഞ്ഞു...

പിറന്നാളാശംസകള്‍

യാത്രികന്‍ പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍

മലമൂട്ടില്‍ മത്തായി പറഞ്ഞു...

Happy birthday wishes.

കാവലാന്‍ പറഞ്ഞു...

പിറന്നാളാശംസകള്‍.

SONY.M.M. പറഞ്ഞു...

പിറന്നാളാശംസകള്‍

Baiju Elikkattoor പറഞ്ഞു...

"........most people don't understand atheism. "

ശരിയാണ്, എനിക്കും മനസ്സിലായിട്ടില്ല. ഒരു പോസ്റ്റ്‌ ഇടുമോ?

പിന്നെ, ആശംസകള്‍! ഗണപതി ശരണം!!

കിടങ്ങൂരാൻ പറഞ്ഞു...

happy birthday....
nice art works....amazing!

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

സര്‍ഗാത്മക സംവാദങ്ങള്‍ സാധ്യമാവട്ടെ. ആശംസകള്‍.

sh@do/F/luv പറഞ്ഞു...

വരാന്‍ താമസിച്ചതില്‍ ക്ഷമിക്കണം മാഷേ..,
എന്തൊക്കെയോ “വിഘ്നങ്ങള്‍”..!

ലേറ്റായെങ്കിലും പിറന്നാളാശംസകള്‍

ചിത്രഭാനു പറഞ്ഞു...

വിഘ്നേശ്വരൻ കലക്കി!! താമരയിൽ കുറേ ബ്രാക്കറ്റിനുള്ളിലെ പൂജ്യങ്ങൾ ഉണ്ടല്ലോ. (0)(0). എന്താണത്...?

LinkWithin

Related Posts with Thumbnails