2010, മേയ് 29, ശനിയാഴ്ച

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.....

നന്മയെക്കുറിച്ച്  എഴുതിയ നെടുങ്കന്‍ പോസ്റ്റുകളുടെ ഒരു അനുബന്ധമായി എഴുതിയ ബൈബിളിലെ നിയമങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പ്.

നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.Thou shalt love thy neighbor as thyself.(Matthew:22:39)

കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ  kin altruism നമ്മള്‍ പ്രതീക്ഷിക്കുന്നതിലൊക്കെ വളരെ ശക്തമാണ്.എല്ലാവര്‍ക്കുമറിയാം രക്തബന്ധത്തിന്റെ ശക്തി.Blood is thicker than water എന്ന് ആരും പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.മഹാഭാരതത്തിലെ അര്‍ജുനന്റെ പ്രശ്നം പോലും ബന്ധുക്കളെ വധിക്കേണ്ടിവരുമല്ലോ എന്നതായിരുന്നല്ലോ.(കൃഷ്ണന്‍ എന്തൊക്കെയോ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു അര്‍ജുനന്റെ kin altruism തകര്‍ത്തു കളഞ്ഞു.:-)) എന്റെ നൂറു ശതമാനം ജീനുകളും എന്റേത് മാത്രമായതുകൊണ്ട് (r=100%,where 'r' stands for 'degree of relatedness.') എനിക്ക് ഏറ്റവും ഇഷ്ടം എന്നോടുതന്നെയയിരിക്കും.സഹോദരങ്ങള്‍ ‍,മക്കള്‍ ,മാതാപിതാക്കള്‍ ഇവരോട് r=50%, കസിന്‍ r=12.5% അങ്ങിനെ പോകും എന്റെ ബന്ധുക്കളുടെ ശരീരത്തിലുള്ള എന്റെ ജീനുകളുടെ അളവും അവരോടുള്ള എന്റെ സ്നേഹവും.ഒരേ അണ്ഡത്തില്‍ നിന്നുള്ള ഇരട്ടകള്‍ തമ്മിലുള്ള ജനിതക സാമ്യം നൂറു ശതമാനമായിരിക്കും.( r=100%).തന്നോടുള്ള സ്നേഹത്തേക്കാള്‍ സ്നേഹം എന്തായാലും സഹോദരനോടുണ്ടാകില്ല,എന്നാലും ഏതെങ്കിലും അകന്ന ബന്ധുവിനെക്കള്‍ പരിഗണന സഹോദരന് കിട്ടും.ബൈബിളില്‍ കായേന്‍ ധിക്കാരപൂര്‍വ്വം ദൈവത്തോട് ചോദിക്കുന്നത് "Am I my brother's keeper?"(Genesis 4:9) എന്നാണല്ലോ.സ്വന്തം സഹോദരനെ സഹായിക്കുക എന്ന നാട്ടുനടപ്പുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കായേന്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.(എന്തായാലും തന്റെ 50% ജീനുകള്‍ മാത്രം ഷെയര്‍ ചെയ്യുന്ന സഹോദരനെ കൊന്നത് ദൈവം ക്ഷമിച്ചു.ദൈവത്തിനറിയാം തന്നെപ്പോലെ തന്റെ സഹോദരനെ സ്നേഹിക്കണമെങ്കില്‍ ജീനുകള്‍ 100 ശതമാനവും ഒരുപോലിരിക്കണമെന്ന്:-))

[Not surprisingly,research shows that identical twins ( r=100%) use 'we' a lot, and seem pleased in each others company.In distinction, same-sex fraternal twins,use the word 'I' a lot,and quarrel a lot.(r=50% only)] ഇപ്പോള്‍ ''നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക''എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്‌ എന്ന് ഏകദേശം പിടികിട്ടികാണും.Kin altruism അടിസ്ഥാനമാക്കിയാല്‍ r=100% എന്നതുപോലെ അയല്‍ക്കാരനോട് പെരുമാറുക.എന്റെയും എന്റെ അയല്‍ക്കാരന്റേയും ജീനുകള്‍ നൂറു ശതമാനവും ഒന്നു തന്നെയാണ്,ഞാന്‍ തന്നെയാണ് അയാള്‍ ,അല്ലെങ്കില്‍ ഞാനും അയല്‍ക്കാരനും ഏകഅണ്ഡ ഇരട്ടകളാണ് എന്നപോലെ പെരുമാറുക.

''And as ye would that men should do to you, do ye also to them likewise.''(Luke:6:31) ഈ നിയമം സുവര്‍ണ്ണ നിയമം (Golden rule) എന്നാണ് അറിയപ്പെടുന്നത്.ബൈബിളിലെ വേര്‍ഷന്‍ ആണ് എല്ലാവര്‍ക്കും പരിചിതമെങ്കിലും ഈ നിയമത്തിനു അതിനേക്കാളൊക്കെ പഴക്കമുണ്ട്.ഇതിനെ അല്പം വ്യത്യാസപ്പെടുത്തി ഒരു സില്‍വര്‍ റൂളും ഉണ്ട്.''Do not do unto others what you would not have them do unto you.''ഈ നിയമങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തിരിച്ചു നമ്മളോട് ഈ നിയമം പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്.ബൈബിളില്‍ നിന്ന്...

“You have heard that it was said, ‘An eye for an eye and a tooth for a tooth.’ But I tell you not to resist an evil person. But whoever slaps you on your right cheek, turn the other to him also.  If anyone wants to sue you and take away your tunic, let him have your cloak also. And whoever compels you to go one mile, go with him two.  Give to him who asks you, and from him who wants to borrow from you do not turn away.”(Matthew 5:38-42)

ഈ നിയമം ചരിത്രത്തില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചവര്‍ രണ്ടു പേരാണ്. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും.രണ്ടുപേരും വിജയിച്ചു.അതുപക്ഷേ അവരുടെ എതിരാളികള്‍ മാന്യന്മാരായതുകൊണ്ടായിരുന്നു.ഹിറ്റ്ലറുടെയോ സ്റ്റാലിന്റേയോ നേര്‍ക്ക്‌ ഈ നിയമങ്ങള്‍ക്കനുസരിച്ച് പെരുമാറിയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി?പുറം ലോകം അറിയാതെ വല്ല കോണ്‍സന്റ്രേഷന്‍ ക്യാമ്പിലോ ഗുലാഗിലോ ജീവിതം തീരുമായിരുന്നു.ആളും തരവും നോക്കി മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിയമമാണ് ഇത്.(യേശുവിന്റെ ഈ നിയമം മഹാത്മാ ഗാന്ധിയേയോ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനേയോ,എന്തിന് യേശുവിനെപോലും ആത്യന്തികമായി ക്രൂരമായ കൊലയില്‍നിന്നു രക്ഷിച്ചില്ല എന്നതും ശ്രദ്ധിക്കുക.) അപ്പോള്‍ കൂടുതല്‍ നല്ലത് യേശുവിനു വലിയ അഭിപ്രയമൊന്നുമില്ലാത്ത കണ്ണിനു കണ്ണ്,പല്ലിനു പല്ല് എന്ന പകരത്തിനു പകരം ചെയ്യുക എന്ന നിയമമണോ? Lex talionis (Law of retaliation or "a punishment identical to the offense.") എന്ന്  അറിയപ്പെടുന്ന  ഈ നിയമസംഹിത ഹമുറാബിയുടെ നിയമ പുസ്തകത്തിലുണ്ട്. ഗോള്‍ഡന്‍ റൂളില്‍നിന്നും സില്‍വര്‍ റൂളില്‍നിന്നും വ്യത്യസ്തമായി Brass rule എന്നറിയപ്പെടുന്ന ഈ പിച്ചള നിയമം ബൈബിളില്‍ കാണുന്നത്  ഇങ്ങനെയാണ്...

‘Whoever kills any man shall surely be put to death.Whoever kills an animal shall make it good, animal for animal. If a man causes disfigurement of his neighbor, as he has done, so shall it be done to him – fracture for fracture, eye for eye, tooth for tooth; as he has caused disfigurement of a man, so shall it be done to him. And whoever kills an animal shall restore it; but whoever kills a man shall be put to death’” (Leviticus 24:17-22).

Lex talionis...

Jim Malone:''You wanna get Capone? Here's how you get him. He pulls a knife, you pull a gun. He sends one of yours to the hospital, you send one of his to the morgue! That's the Chicago way, and that's how you get Capone!'' (from the film The Untouchables)

ഇപ്പോള്‍ തികച്ചും അന്യായമായി തോന്നുന്ന നിയമം.'ടാലിയോണിക്ക്' സമൂഹങ്ങള്‍ ( "talionic" societies -- honor- or revenge-based cultures.) എന്നറിയപ്പെടുന്നവരുടെ നിയമങ്ങള്‍ ക്രൂരവും പ്രാകൃതവുമാണ് എന്നാണ് ആധുനികാരായ നമ്മുടെ കാഴ്ചപ്പാട് എങ്കിലും,ഇതിന്റെ മറുവശവുമൊന്നു നോക്കാം.Though dismissed as a relic of barbarism, the law of retribution- states the value of my eye in terms of your eye,and value of my teeth in terms of your teeth.അപ്പോള്‍ തിരിച്ചടവും അതേ മൂല്യത്തില്‍ തന്നെ വേണം.If you don't agree with the price I set for my eye, well,.. then leave my eyes alone.The lex talionis protects our eyes, teeth, and the like with "property rules" and not with "liability rules." This means that the victim and not the wrongdoer, and not a third party, decides how much the wrongdoer must pay for my eye.

ഈ ടാലിയോണിക് നിയമം അല്ലെങ്കില്‍ Chicago way വിജയകരമായി ഉപയോഗിച്ച്  നില നില്‍ക്കുന്ന രാജ്യമാണ് ഇസ്രയേല്‍.ഒന്ന് ഇങ്ങോട്ട് കിട്ടിയാല്‍ അവര്‍ രണ്ട് തിരിച്ചു കൊടുത്തിരിക്കും. 'തെറിക്കുത്തരം മുറിപ്പത്തല്‍' തന്നെ.എനിക്കുവരുന്ന നഷ്ടത്തിന്റെ വില ഞാന്‍ തീരുമാനിക്കും. ഞാനിടുന്ന വില നിങ്ങള്‍ക്ക് കൂടുതലായി തോന്നുന്നുണ്ടെങ്കില്‍ എനിക്ക് നഷ്ടം വരുത്താതിരിക്കുക.

ഈ 'പ്രാകൃതമായ' നിയമം വെറുതെ ഏതെങ്കിലും ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയോ കൊലക്ക് പകരം വേറൊരു കൊല നടത്താലോ അല്ല.എല്ലാറ്റിനും വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ട്.Paradoxically, honor-based societies, places a higher value on human lives and human bodies than we do.They were much more committed to reimbursing the exact worth of body parts and lives.

വില്യം ഇയാന്‍ മില്ലര്‍ അദ്ദേഹത്തിന്റെ Eye for an eye എന്ന പുസ്തകത്തില്‍ എഴാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടില്‍ നിലവിലിരുന്ന മനുഷ്യന്റെ ഒരു വിലനിലവാര പട്ടിക കൊടുത്തിട്ടുണ്ട്.കാലിന്റെ നഖത്തിനു പറ്റുന്ന പരിക്ക് മുതല്‍ കൊലപാതകം വരെ എല്ലാറ്റിനും വ്യക്തമായ വിലയുണ്ട്.ആ ലിസ്റ്റു പ്രകാരം ചൂണ്ടു വിരലിനേക്കാള്‍ വില ചെറുവിരലിനാണെന്നറിയാമോ?എന്തുകൊണ്ട്? Your small finger is more crucial to maintaining a firm grip.If you are a hunter or a subsistence farmer,and if you happen to lose even a little finger, most often you will be taken out of evolutionary race;you could end up as dead as a door nail.അന്ന് ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധിയും, വികലാംഗ പെന്‍ഷനുമൊന്നുമില്ലല്ലോ. (ഓ.ടി:പ്രൊഫഷണല്‍ വില്ലാളികള്‍ക്ക് ചിലപ്പോള്‍ തള്ളവിരലിനായിരിക്കും വില കൂടുതല്‍ ‍.ഏകലവ്യന്റെ കഥ ഓര്‍ക്കുക.)

എന്തായാലും ഈ നിയമങ്ങള്‍ ഉണ്ടാക്കിയവര്‍ വെറും ക്രൂരന്മാരോ മാനസികരോഗികളോ ഒന്നുമായിരുന്നില്ല എന്ന് മനസ്സിലാക്കുക.അവര്‍ അതിബുദ്ധിമാന്മാരോ വെറും വിഡ്ഢിക്കളുമോ ആയിരുന്നില്ല.നമ്മെപോലുള്ള സാധാരണ മനുഷ്യര്‍ ‍.അന്നത്തെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതായിരുന്നു അവരുടെ നിയമങ്ങള്‍ ‍.(ഇന്നത്തെ നമ്മുടെ പുരോഗമനപരങ്ങളായ നിയമങ്ങള്‍ ഒരു ആയിരമോ രണ്ടായിരമോ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മനുഷ്യര്‍ എങ്ങിനെ വിലയിരുത്തും എന്നലോചിച്ചു നോക്കുക.) പക്ഷേ ഇവയെല്ലാം ദൈവീകമാണെന്നും ആചന്ദ്രതാരം നിലനില്‍ക്കേണ്ടതുമാണ് എന്ന് ചിലര്‍ ശഠിക്കുന്നതാണ് പ്രശ്നം.

(ഓ.ടി:നമ്മുടെ സ്വന്തം നിയമാവലിയായിരുന്ന മനുസ്മൃതിയും ഇത് പോലെ വിലയിരുത്ത പ്പെടേണ്ടതാണ്. പക്ഷേ പഴയ നിയമത്തെ 'അനുകൂലിക്കുന്നതു'പോലെ മനുസ്മൃതിയെ അനുകൂലിക്കാന്‍ പറ്റില്ലല്ലോ. മനുസ്മൃതി എന്ന് കേട്ടാല്‍ 'നഃ സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി' എന്ന് മാത്രം അറിയുന്ന വങ്കന്‍മാര്‍ കേട്ടത് പാതി കേള്‍ക്കാത്തത് പാതി ഇവിടെ ചാടിവീഴും.അതാണല്ലോ 'പൊളിറ്റിക്കലി കറക്റ്റ്'.കാലഹരണപെട്ട ആചാരങ്ങളെയും നിയമങ്ങളെയും 'cultural relativism' എന്ന പേരില്‍ അനുകൂലിക്കുന്ന ബുദ്ധിജീവികള്‍ക്കുപോലും മനുസ്മൃതി കത്തിക്കലാണ് പുരോഗമനം.എന്തായാലും അത് പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാം.)

നമ്മള്‍ എത്രയൊക്കെ ലിബറല്‍ ചിന്താഗതിക്കാരനായി അഭിനയിച്ചാലും,'ടാലിയോണിക്ക്' വിശ്വാസങ്ങള്‍ പ്രബലമാണ്.മുന്‍പ് സൂചിപ്പിച്ചതാണ്,നമ്മുടെ നീതിബോധത്തിന്റെ വലിയൊരു ഭാഗം ശിലയുഗത്തിലെ ആ 'അല്‍ഗോരിതം' ഉപയോഗിച്ച് കണക്കാക്കുന്ന തുല്യത,ന്യായം മുതലായ സംഗതികളാണ്.പലരും അവരുടെ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്നത്  അക്രമികള്‍ക്ക് ഇഹലോകത്തിലല്ലെങ്കിലും പരലോകത്തിലെങ്കിലും തക്കതായ ശിക്ഷ കിട്ടണം എന്ന സ്വാഭാവികമായ നീതി ബോധം കൊണ്ടാണ്.ഭൂമിയിലെ പരിമിതമായ ജീവിതകാലത്ത് ചെയ്യുന്ന പാപങ്ങള്‍ക്ക് അനന്തകാലം നരകത്തില്‍ പീഡിപ്പിക്കുന്ന ദൈവം വിശ്വാസിക്ക് നീതിമാനും കരുണാമയനുമായി തോന്നുന്നത് അവര്‍ക്ക് ന്യായബോധം ഉള്ളതുകൊണ്ടാണ് എന്നത് ഒരു വിരോധഭാസമായി തോന്നാം. Our heroes are characters who even up the score with their enemies.നമ്മുടെ നീതിബോധത്തിന്റെ അടിസ്ഥാനം കോപമാണ്.Almost all our anger is rightous anger.Thus anger has moral overtones.

അപ്പൂട്ടന്‍ എന്ന ബ്ലോഗറുടെ കൊലപതകിക്കെന്ത് മനുഷ്യാവകാശം? എന്ന പോസ്റ്റില്‍ ഈ കാര്യം ഒരു കമന്റ്‌ ആയി ഞാന്‍ ഇട്ടിരുന്നു.As it required a paradigm shift,I think very few understood my comment.പാലക്കാട്ടുള്ള വീട്ടമ്മയെ കൊന്നയാളെ പോലീസുകാര്‍ തല്ലിക്കൊന്നതാണ് വിഷയം.വീട്ടമ്മയെ കൊന്ന പ്രതിയെ പോലീസുകാര്‍ പീഡിപ്പിച്ചത്,(അതുവഴി അയാള്‍ മരിച്ചതും) ചിലരെങ്കിലും അനുകൂലിക്കുന്നത് (രഹസ്യമായി അനുകൂലിക്കുന്നവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വളരെ കൂടും) അയാള്‍ക്ക് കിട്ടാനിടയുള്ള ശിക്ഷ നമ്മുടെ പ്രതികര വാഞ് ചയെ അതുവഴി നമ്മുടെ സ്വാഭാവിക ധാര്‍മ്മികതയെ,തൃപ്തിപ്പെടുത്തുന്നില്ല എന്നതു കൊണ്ടാണ്.Justice that will be given out by the civilized society just don't satisfy our need for revenge. At the basic level our sense of 'natural' justice and need for revenge are one and the same.പിന്നീടാണ് ഇവ രണ്ടും രണ്ടാണ് എന്ന ആശയം വരുന്നത്. ''കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍'' എന്ന 'സ്വാഭാവിക' നിയമം മാറീട്ട് അധിക കാലമൊന്നും ആയിട്ടില്ല എന്നോര്‍ക്കുക.Now only the state has the monopoly on legitimate use of violence. The state says to a victim, "We are taking away what, in prior times, was your right.We will settle it on your behalf."

ഇത് പക്ഷേ സാമൂഹികമായ ഒരു മാറ്റമാണ്.ജൈവശാസ്ത്രപരമായ മാറ്റമല്ല.ആധുനിക നിയമത്തിന്റെ ഒരു 'ദോഷം' അതിനു നമ്മുടെ പ്രതികാര വാഞ് ചയെ ശമിപ്പിക്കാന്‍ കഴിയില്ല എന്നതാണ്.ഇതാ ഇതുപോലൊരു ജയിലിലാണ്‌ നിങ്ങളുടെ ശിക്ഷയെങ്കില്‍ ‍,നിങ്ങള്‍ കുറ്റം ചെയ്യാതിരിക്കുമോ?ലിങ്ക് ഇവിടെ.... ക്രൂരമല്ലാത്ത ശിക്ഷ ..it's just not satisfying emotionally.(By the way most legal theories acknowledge that retribution is one of the goals of punishment,over and above the goals of deterring or rehabilitating criminals.പ്രായോഗികമായി അങ്ങിനെ കാണാറില്ലെങ്കിലും...) മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ 'നീതി' നടപ്പിലാക്കാന്‍ പോലീസുകാരെ ഉപയോഗിച്ചതാകാം,അല്ലെങ്കില്‍ പ്രതികളായ പോലീസുകാര്‍ തന്നെ അവരുടെ 'righteous anger' പ്രകടിപ്പിച്ചതാകാം.അവരുടെ ആ 'മൃഗീയമായ' നീതിബോധമാകാം ആധുനിക സമൂഹത്തിന്റെ കണ്ണില്‍ അവരെ കുറ്റവാളികളാക്കിയത്.

An unreasonable fondness for 'fairness' and your willingness to punish those responsible,even at a cost to yourself  was the only thing that saved our ancestors from injustices when living in a large group of unrelated people,and we have inherited that legacy from them. ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്,'' ''presumption of innocence'' മുതലായ തത്വങ്ങള്‍ക്കൊന്നും ജൈവശാസ്ത്രപരമായ നിലനില്‍പ്പില്ല.കാരണം അതൊന്നും ജന്മസിദ്ധമായ ധാര്‍മ്മികതയുടെ ഭാഗമായി വരുന്നതല്ല.ചിന്തയുടെയും ബുദ്ധിയുടെയും ഫലമാണ്‌.We like to think that life was cheap in those cultures, but the fact was that it was so expensive they couldn't settle for anything less. If the prospect of losing own eye, make someone think twice before making an attempt on mine,then it is good for both of us. Life is cheap with us, despite our bleeding heart liberals waxing eloquently about how we can't have capital punishment because human life is too valuable.നമുക്ക് സ്വാഭാവികമായി വരുന്നത്, 'revenge is a dish best served cold' തന്നെയാണ്. (ഇത് വായിച്ച് എന്റെ പിന്തിരിപ്പന്‍ ആശയങ്ങളോട് അരിശം പൂണ്ടു കമന്റ്‌ എഴുതാന്‍ തുടങ്ങുന്നവരും,തങ്ങളുടെ പരിശുദ്ധമായ ദൈവീകനിയമങ്ങള്‍ക്ക് ശാസ്ത്രീയമായ ന്യായീകരണങ്ങള്‍ കിട്ടി എന്ന് ആഹ്ലാദിക്കുന്നവരും ദയവായി Naturalistic Fallacy എന്താണെന്നു വായിച്ചിട്ട് വരിക.)

[ഓ .ടി. പ്രധാനപ്പെട്ട കാര്യം,ഈ നിയമങ്ങളൊക്കെ ഉണ്ടാകുന്നത് പണം കണ്ടുപിടിക്കുന്നതിനു മുന്‍പായിരുന്നു.പകരത്തിനു പകരം എന്ന നിയമം ഒരുതരം ബാര്‍ട്ടര്‍ സിസ്റ്റം തന്നെയാണ്. ശരീരത്തിന്റെ  മൂല്യം കണക്കാക്കുന്നത് ശരീരം അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് എന്നത് സ്വാഭാവികം.When we hear about barter system, we think of grains or cows,but throughout history,most common money substitute was humans itself.Human beings used bodies as one type of money, as a way of providing a measure of value.സംശയമുണ്ടോ?നമ്മുടെ കോടതികളില്‍ ഇപ്പോഴും ഉള്ള ആള്‍ജാമ്യം പിന്നെ എന്താണ്?അടിമത്തം പോയെങ്കിലും പണിയെടുത്തു കടംവീട്ടല്‍ ഇപ്പോഴും ഉണ്ടെല്ലോ. ഇനി മതത്തിന്റെ സിംബോളിസം നോക്കിയാല്‍ ,കുര്‍ബനയിലെ അപ്പവും വീഞ്ഞും യേശുവിന്റെ മാംസവും രക്തവുമാണെന്ന വിശ്വാസം,It's paying off God.You owe a god to a god for your arrogance of arrogating god's rights by disobeying him.God is paying himself on behalf of man,who can never pay back a god. മനുഷ്യന്‍ ചെയ്ത തെറ്റിനു പകരം യേശുവിന്റെ ത്യാഗത്തിന്റെ സിംബോളിസം പിടികിട്ടിയോ?

വെളിച്ചപാട് ദൈവമാണ് എന്ന് സങ്കല്‍പ്പിക്കുന്നതും പിന്നീട് ഈ ദൈവം സ്വന്തം തല വെട്ടിപ്പൊളിച്ചു രക്തം ഒഴുക്കുന്നതും ഇതേ സിംബോളിസം തന്നെ.മറ്റൊരു ഉദാഹരണം തെയ്യം.ഇവിടെയും മനുഷ്യന്‍ താല്‍കാലികമായി ദൈവമാകുകയാണ്.ശബരിമലക്ക് പോകുന്ന ഭക്തനും താല്‍കാലികമായി 'സ്വാമി'യാകുന്നു.എന്നിട്ട് മലയിലെത്തി സ്വയം സമര്‍പ്പിക്കുന്നു. പറഞ്ഞു പറഞ്ഞു നമ്മള്‍ തത്ത്വമസിയിലേക്കും അദ്വൈതത്തിലേക്കും എത്തും.നരബലി,(എല്ലാം തികഞ്ഞ ഒരു വിശിഷ്ട പുരുഷനെ മാത്രമെ ബലി കൊടുക്കൂ.ദൈവത്തിനോടുള്ള കടം വീട്ടാന്‍ അല്പമെങ്കിലും ദൈവവുമായി തുല്യത വേണ്ടേ.)അല്ലെങ്കില്‍ സിംബോളിക് ആയി തല ദൈവത്തിനു നല്‍കുന്ന തല മൊട്ടയടിക്കല്‍ ,ഗരുഡന്‍തൂക്കം,പലതരം മൃഗബലികള്‍ ,ദൈവത്തിന്റെ അടിമയാകുന്ന ഇസ്ലാം മത വിശ്വാസി എല്ലാം ഇതുപോലെ ദൈവത്തിനുള്ള കടംവീട്ടല്‍ തന്നെ.പക്ഷേ ദൈവത്തിനു തുല്യം ദൈവം മാത്രമാണ് എന്നത് കൊണ്ട് ഈ ചടങ്ങുകള്‍ കാലാകാലം തുടര്‍ന്നുകൊണ്ടിരിക്കണം.ഒരിക്കലും കടം തീരില്ല.നമ്മുടെ തുലാഭാരം ഒരു തരം ദൈവത്തെ പറ്റിക്കലാണ്.ശരീരത്തിന്റെ ഭാരത്തിന് തുല്യം മറ്റെന്തെങ്കിലും സാധനം കൊടുക്കുക.(ശരീരത്തിന് പകരം മൂല്യമുള്ള മറ്റു വസ്തുക്കള്‍ കണ്ടുപിടിച്ച ശേഷം വന്ന മാറ്റമാവാം.) അല്ലെങ്കില്‍ തന്നെ ശരീരം മുഴുവന്‍ കൊടുത്താലും കടം തീരില്ല,അപ്പോഴാണ് അതിലും കള്ളത്തരം കാട്ടി പകരം വേറൊന്നു കൊടുക്കുന്നത്.ദൈവം കോപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ:-)]

പറഞ്ഞു പറഞ്ഞു കാടു കയറി.വീണ്ടും വിഷയത്തിലേക്ക്....പകരത്തിനു പകരം എന്ന നിയമം ബയോളജിയില്‍ TIT FOR TAT എന്നാണ് അറിയപ്പെടുന്നത്.നേരത്തെ കണ്ടതുപോലെ സുവര്‍ണ നിയമത്തിന്റെ ബലഹീനത അതില്‍ വഞ്ചകരെ ശിക്ഷിക്കാനുള്ള വകുപ്പില്ല എന്നതാണ്. സഹകരണം ഉണ്ടാകണമെങ്കില്‍ വഞ്ചനയെ ശിക്ഷിക്കാനുള്ള വകുപ്പുകളും വേണം.In nature,unconditional love won't take you anywhere.യേശുവിന്റെ സുവര്‍ണ നിയമം പ്രകൃതിയില്‍ പ്രായോഗികമല്ല എന്നര്‍ത്ഥം.(Naturalistic fallacy മറന്നുപോകണ്ട.)അതിനാല്‍ തന്നെ ജൈവലോകത്തു tit for tat ആണ് കാണപ്പെടുന്നത്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‍..Tit for tat is evolutionary stable strategy or ESS.Evolutionary stable strategy(ESS) is defined as a strategy which,if most members adopt it, cannot be bettered by any other strategy.പരിണാമത്തില്‍ എന്തെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നത് അത് നല്ലതായതുകൊണ്ടല്ല,മറിച്ചു അതിനെ തുരങ്കം വയ്ക്കാന്‍ മറ്റൊന്നിനും സാധിക്കില്ല എന്നതുകൊണ്ടാണ്.(Once again,evolution is not about survival of the fittest.)

ഗെയിം തിയറിയില്‍ Prisoner's Dilemma എന്നൊരു കളിയുണ്ട്.(വിശദീകരിക്കുന്നില്ല.ലിങ്ക് നോക്കുക.) ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു പേര്‍ തമ്മിലുള്ള ഇടപാടില്‍ സ്വാര്‍ത്ഥത ഗുണം ചെയ്യുന്ന ഒരു അവസ്ഥയാണ്‌ ഇതില്‍ ഉണ്ടാവുക.പക്ഷേ ഇത് മനസ്സിലാക്കുന്ന രണ്ടാമനും സ്വാര്‍ത്ഥമായി പെരുമാറിയാല്‍ രണ്ടു പേര്‍ക്കും നഷ്ടം സംഭവിക്കും.ഇനി രണ്ടുപേര്‍ തുടര്‍ച്ചയായി ഈ ഗെയിം കളിക്കാന്‍ തീരുമാനിച്ചാല്‍ (iterated prisoner's dilemma) അവരുടെ സമരതന്ത്രം (strategy)എന്തായിരിക്കണം?(സാമൂഹ്യ ജീവിതം എന്നാല്‍ എല്ലാ ജീവികള്‍ക്കും തുടര്‍ച്ചയായി  പരസ്പരം prisoner's dilemma കളിക്കുക എന്നതാണ്.Just imagine yourself in iterated prisoner's dilemma with everybody else.) Robert Axelrod അത് പരീക്ഷിച്ചു നോക്കിയതില്‍ വിജയം TIT FOR TAT എന്ന് പേര്‍ നല്‍കപ്പെട്ട ആ തന്ത്രം ആയിരുന്നു. ആദ്യം എതിരാളിയുമായി സഹകരിച്ചുകൊണ്ടു തുടങ്ങുക.അയാള്‍ സഹകരിച്ചാല്‍ രണ്ടു കൂട്ടര്‍ക്കും നല്ലത്.രണ്ടാമത്തെ പ്രാവശ്യം മുതല്‍ എതിരാളിയുടെ തൊട്ടു മുന്‍പത്തെ നീക്കം കോപ്പി ചെയ്യുക.അതായത് ആദ്യത്തെ തവണ രണ്ടാമന്‍ വഞ്ചിച്ചാല്‍ അടുത്ത തവണ അവനെ ശിക്ഷിക്കുക (സഹകരിക്കതിരിക്കുക.)ഈ പകരം വീട്ടല്‍ മാര്‍ഗ്ഗം ESS ആയിരിക്കും. Again Tit for tat wins not because it is good,but because it is immune to treachery from within.

Prisoner's Dilemma ഞാന്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ ഈ പോസ്റ്റ്‌ ഇപ്പോഴൊന്നും തീരില്ല.താല്പര്യമുള്ളവര്‍ താഴെ കൊടുതിടുള്ള പുസ്തകങ്ങള്‍ വായിക്കുക.


കൂടുതല്‍ വായനക്ക്....

(1)   Eye for an Eye  by William Ian Miller

(2)   The Evolution of Cooperation  by Robert Axelrod

(3)   Prisoner's Dilemma   by William Poundstone

2010, മേയ് 20, വ്യാഴാഴ്ച

നന്മയുടെ പരിണാമശാസ്ത്രം.

ഈ വിഷയത്തില്‍ മുന്‍പെഴുതിയ പോസ്റ്റുകള്‍ ... (1) ധാര്‍മ്മികതയ്ക്ക് ദൈവവിശ്വാസം വേണോ?.... (2) Morality Revisited..... (3) ധാര്‍മ്മികതയും മതങ്ങളും.... (4) നന്മയുടെ മനഃശ്ശാസ്ത്രം..


നന്മയുടെ പരിണാമശാസ്ത്രം.

ആദ്യം നമുക്ക് altruism പരിചയപ്പെടാം. Altruism refers to behavior by an individual that increases the fitness of another individual while decreasing the fitness of the actor.നന്മ എന്ന വാക്കിന്റെ ഏറ്റവും ലളിതമായ നിര്‍വ്വചനം ഇതാണ്.(നന്മ എന്താണെന്നു നിര്‍വ്വചനം കൊടുക്കാന്‍ ഒരു മതബ്ലോഗില്‍ ഒരു വിദ്വാന്‍ വെല്ലുവിളിച്ചിരിക്കുന്നു.പാവം.!!) ജൈവശാസ്ത്രപരമായി Altruism രണ്ടു തരമുണ്ട്. Kin altruism,reciprocal altruism.

Kin altruism

Kin altruism മനസ്സിലാക്കാന്‍ ആദ്യം ആധുനിക പരിണാമ ശാസ്ത്രത്തിലെ inclusive fitness എന്താണെന്നു മനസ്സിലാക്കണം.ഇന്‍ക്ളൂസ്സീവ് ഫിറ്റ്നസ്സ് എന്നാല്‍ ..the realization that an individual's total reproductive success include his or her effects on the success of individuals who also carry the gene in question-i.e., his relatives. So we expect relatives to cooperate.Nature don't care about individual fitness. All that matters is inclusive fitness only. In humans, this explains everything from mothers taking care off their infants to nepotism.(ഞാന്‍ മുന്‍പ് പലയിടത്തും പറഞ്ഞതാണ്, The phrase 'survival of the fittest' has got nothing to do with modern evolutionary theory.Ironically the coiner of the immortal phrase ''survival of the fittest,Herbert Spencer was not a Darwinist at all.He believed in Lamarckian inheritance.)


എന്റെ ജീനുകള്‍ എന്റെ കൂടപ്പിറപ്പുകളുടെ ശരീരത്തിലും (one in two chance) മറ്റു ബന്ധുക്കളുടെ ശരീരത്തിലും (for first cousins,one in eight chance) ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് അവരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും എന്റെ ജീനുകള്‍ക്ക് ഗുണകരമാണ്.മനുഷ്യരില്‍ മാത്രമല്ല മറ്റു സസ്തനികളിലും പക്ഷികളിലും പ്രാണികളിലും എന്തിന്, വെറും ബാക്റ്റീരിയയില്‍ പോലും പരസ്പര സഹായം നിരീക്ഷിക്കപ്പെട്ടിടുണ്ട്.(ഇതെങ്ങിനെ വിശ്വാസികള്‍ വിശദീകരിക്കും? ഇനി അതും ദൈവം കൊടുതതാണെങ്കില്‍ ദൈവഭയം കൂടാതെയുള്ള നന്മ ബാക്ടീരിയ മുതല്‍ക്കുള്ള ജീവികള്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് അത് മനുഷ്യനായിക്കൂടാ?) Biologist William Hamilton calculates that if the benefit to the relative,multiplied by the probability that a gene is shared,exceeds the benefit to the individual,that gene will spread in the population.



(ബ്രിട്ടീഷ്‌ ബയോളജിസ്റായ J.B.S Haldane നെ കുറിച്ച് ഒരു കഥയുണ്ട്.ഒരു സഹോദരന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്,ചില കണക്കുകൂട്ടലുകളൊക്കെ നടത്തിയ ശേഷം,ഒരാള്‍ക്കു വേണ്ടിയൊന്നും ജീവന്‍ കൊടുക്കാന്‍ പറ്റില്ല,പക്ഷേ മൂന്ന് സഹോദരന്മാര്‍ക്കോ ഒന്‍പതു ഫസ്റ്റ് കസിന്‍സിനോ വേണ്ടിയാണെങ്കില്‍  തന്റെ ജീവന്‍ കൊടുക്കാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്രെ.)അപ്പോള്‍ Kin altruism എന്നാല്‍ ബന്ധുജനങ്ങളെ സഹായിക്കുക.Blood is thicker than water എന്ന ബോധം.അത്ര തന്നെ. അതുവഴി സഹായിക്കുന്ന ആള്‍ ബന്ധുക്കളുടെ ശരീരത്തിലുള്ള അയാളുടെ തന്നെ ജീനുകളേയാണ് സഹായിക്കുന്നത്.Selfish Gene എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്‌ ഇതാണ്. Genes of course have no feelings, selfish merely means ''acting in ways that makes one's own replication more likely.'' The way for a gene to do that is to wire the brain so that the animal's pleasures and pains cause it to act in ways that allows more copies of the said gene in the future generations.(To know more read Richard Dawkins's The Selfish Gene.)


The sacrifices made for love are modulated by the degree of relatedness.people make more sacrifices for their children than their nephews and nieces.They are also decided by the expected reproductive life of the recipient.Parents sacrifice more for children than children sacrifice for parents.കൂടുതല്‍ കൂടുതല്‍ വൃദ്ധ സദനങ്ങള്‍ ഉണ്ടാകുന്നതിന്റെ ശാസ്ത്രീയ വിശദീകരണം.!!!.(N.B Don't fall into the trap of naturalistic Fallacy.What is natural doesn't mean right or good or even ethical.)ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തെയും ഇങ്ങനെ വിശദീകരിക്കാം.The other parent has as much of a genetic stake in the child as I do.So what is good for her is also good for me.കുട്ടിയെ കരുതി മാത്രം പരസ്പരം തലതല്ലി കീറാതെ ജീവിക്കുന്നവരാണല്ലോ പലരും.എന്നാല്‍ കുട്ടികള്‍ക്ക് സ്വയം പ്രാപ്തി നേടുന്നതോടു കൂടി ഈ സഹകരണവും ഇല്ലാതാകും.(പ്രേമത്തെയും വിവാഹമോചനത്തെയും പറ്റി വേറൊരു പോസ്റ്റില്‍ എഴുതിയിരുന്നു.)


Kin altruism എന്ന സ്വന്തം ജീനുകളെ സഹായിക്കല്‍ പ്രവര്‍ത്തിയില്‍ വരാന്‍ ആ ജീനുകള്‍ എവിടെയെല്ലാം ആരുടെയെല്ലാം ശരീരത്തില്‍ കാണും എന്നറിയണ്ടേ?ഇവിടെയാണ് പാരമ്പര്യത്തിന്റെ പ്രസക്തി.We Homo Sapiens are obsessed with genology.(Other animals use smell etc to identify kinships.)ഒരാളോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ (ഉദാ:ഒരു ഇന്റര്‍വ്യൂ) അല്ലെങ്കില്‍ ഏതു ഔദ്യോഗിക രേഖയിലായാലും,സ്വന്തം പേര്,അച്ഛന്റെ പേര്,കുടുംബപ്പേര് ഇങ്ങനെയാണ് പോവുക.ഇപ്പോഴും ഗോത്ര സ്വഭാവം സൂക്ഷിക്കുന്ന അറബി നാട്ടിലെ പേരുകള്‍ നോക്കുക.അഞ്ചോ ആറോ തലമുറകളുടെ പേരുകള്‍ അവര്‍ നിഷ്പ്രയാസം പറയും.ഗോത്രങ്ങളില്‍ തറവാടിത്തം, പാരമ്പര്യം,കുടുംബ മഹിമ,- these terms are proxy for some one who is trust worthy, and is not just some fly by night operator new to the tribe.'തന്തയില്ലാത്തവന്‍' പരിഹാസ്യനാകുന്നത് ഇതുകൊണ്ടാണ്.(മഹാഭാരതത്തിലെ കര്‍ണ്ണന്‍ അപമാനിതനായത് പാരമ്പര്യം പറയാനില്ലാത്തതുകൊണ്ടാണല്ലോ.നദികളുടെയും മഹാന്മാരുടെയും ഉത്ഭവം അന്വേഷിക്കേണ്ടതില്ല എന്നൊരു ന്യായം ദുര്യോധനന്‍ പറയുന്നുണ്ടെങ്കിലും.) മിക്കവാറും എല്ലാവരും നന്മ എന്ന് കണക്കാക്കുന്ന ദത്തെടുക്കല്‍ ‍,അധാര്‍മ്മികമാകുന്നത് എന്തുകൊണ്ട് എന്ന് ആര്‍ക്കെങ്കിലും വല്ല ഊഹവും കിട്ടിയോ?ആ തരം നിയമങ്ങള്‍ ഉല്‍ഭവിച്ച ഗോത്രങ്ങള്‍ നോക്കിയാല്‍ മതി.



Where tribal solidarity and trust is reserved only for close relatives and their extended families,and where new tribes are formed by the fission along the blood lines,genology is important information.(അതൊരു തെറ്റല്ല.പക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിനൊക്കെ ദൈവീകമായ  ന്യായീകരണങ്ങള്‍ ചമയ്ക്കുന്നതാണ് കഷ്ടം.) സുന്നി ഷിയ തര്‍ക്കം ഉടലെടുക്കുന്നതുതന്നെ അധികാരം മുഹമ്മദിന്റെ കുടുംബത്തില്‍നിന്ന് പുറത്തു പോയതുകൊണ്ടാണല്ലോ.അധികാര വടംവലി പലപ്പോഴും നേതാവിന്റെ അനേകം ഭാര്യമാരിലുള്ള മക്കള്‍ തമ്മിലായിരിക്കും.(അര്‍ദ്ധ സഹോദരന്‍മാര്‍ ) സാധാരണ സഹോദരന്മാര്‍ തമ്മിലുള്ള  സഹകരണവും പരസ്പര സ്നേഹവും ഈ അര്‍ദ്ധ സഹോദരന്മാരില്‍ പ്രതീക്ഷിക്കേണ്ട.കാരണം പൊതുവായുള്ള ജീനുകള്‍ കുറവാണെന്നത് തന്നെ.Nepotism എന്ന സ്വജനപക്ഷപാതം ഒരു അനീതിയായി ആധുനികര്‍ കണക്കാക്കുമെങ്കിലും അതില്‍ ഒരു ഗോത്ര ഭരണത്തില്‍ അതില്‍ അധാര്‍മ്മികതയൊന്നുമില്ല.Kin altruism മുഖേനെയുള്ള സഹകരണം,ശരിയായ നിയമ വ്യവസ്ഥകളൊന്നുമില്ലാത്തിടത്ത് അത്യാവശ്യമാണ്.(തൊഴുത്തില്‍ കുത്തും പടലപ്പിണക്കങ്ങളും കഴിഞ്ഞിട്ടുവേണമല്ലോ ഭരിക്കാന്‍.)അറബി നാട്ടില്‍ എല്ലാ അധികാരസ്ഥാനങ്ങളും രാജാവിന്റെ അടുത്ത ബന്ധുക്കള്‍ക്കായിരിക്കും എന്ന് ശ്രദ്ധിക്കുക.അതുപോലെ പല കോര്‍പ്പറേറ്റ് കമ്പനികള്‍ ഭരിക്കുന്നതും ചെയര്‍മാന്റെ ബന്ധുക്കളായിരിക്കും.ചില്ലറ തര്‍ക്കങ്ങളും കുശുമ്പും പറഞ്ഞു തീര്‍ത്ത് ഒറ്റകെട്ടായി നില്‍കാന്‍ ബന്ധുത്വം എന്ന ഈ പശ ഉപകരിക്കും.(എന്നാല്‍ ഇവരുടെ ഭാര്യമാരും അവരുടെ മക്കളും തമ്മില്‍ ഈ കെമിസ്ട്രി ഇല്ലാത്തതുകൊണ്ട് പിന്നീട് പലപ്പോഴും അടിച്ചു പിരിയാം.)

 

[മതങ്ങളും മറ്റു ബഹുജന സംഘടനകളും ഈ രക്തബന്ധത്തിന്റെ ഭാഷ വളരെ വിജയകരമായി അനുകരിച്ച് കൃത്രിമമായി രക്തബന്ധുക്കളെ ഉണ്ടാക്കി അതു വഴി അംഗങ്ങളുടെ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാറുണ്ട്.kin altruism is so natural for us that imitating the vocabulary can make fictional families out of total strangers.ക്രിസ്തു മതത്തില്‍ പുരോഹിതന്മാരില്‍ ഫാതറും മദറും ബ്രദറും സിസ്റ്ററുമൊക്കെയുണ്ട്.ഇവരുടെയൊക്കെ തലവനായി പോപ്പ് എന്ന പരിശുദ്ധ പിതാവും.പിന്നെ സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവം.ക്രിസ്തുമസ്സ് ആഘോഷങ്ങളിലെ ക്രിസ്തുമസ്സ് ഫാദര്‍ എന്ന ക്രിസ്തുമസ്സ് പപ്പ. മാതൃരാജ്യം (എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്.),ഭാരത മാതാവ്, ഹിന്ദു മതത്തിലെ അമ്മ ദൈവങ്ങള്‍ , മാതാ അമൃതാനന്ദ മയി,സഹോദര നഗരങ്ങള്‍ ‍,മാഫിയ സംഘങ്ങളുടെ (crime families) തലവനായ ഗോഡ്‌ ഫാദര്‍ ,വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാര്‍ ‍,വിശ്വാസികളുടെ പിതാവാകാന്‍ കൂട്ടാക്കാത്ത പ്രവാചകന്‍, ചില മത ബ്ലോഗുകളില്‍ കാണുന്ന പരസ്പരം 'സഹോദരന്‍' ചേര്‍ത്തുള്ള വിളി.അങ്ങിനെ ഉദാഹരണങ്ങള്‍ എത്രയെത്ര.

  

യഥാര്‍ത്ഥ കുടുംബം(the solidarity perfected under millions of years of evolution) ഈ കൃത്രിമ കുടുംബത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും എന്നതുകൊണ്ട് ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ മത ,രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും കുടുംബം എന്ന സ്ഥാപനത്തെ ഭയപ്പെട്ടിട്ടുണ്ട്,തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. The family is a subversive organization,with an unfair advantage.Relatives innately care for one another more than comrades do.ഏകാധിപത്യ  പ്രവണതകളുള്ള രാഷ്ട്രീയ ദര്‍ശനങ്ങളും,അത് ലെനിനിസമായാലും,നാസിസമായാലും,കുടുംബത്തേക്കാള്‍ 'ഉയര്‍ന്ന' കൂട്ടായ്മയാണ് ലക്‌ഷ്യം വയ്ക്കുന്നത്. 'സന്ദേശം' എന്ന സിനിമയില്‍ ശങ്കരാടി അവതരിപ്പിക്കുന്ന കഥാപാത്രം കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിന് എതിരാണ് പാര്‍ട്ടി എന്ന് പറയുന്ന സീന്‍ നോക്കുക.The left wing view is that family is a bourgeois,patriarchal institution designed to suppress women,and weaken class solidarity.(പല 'കള്‍ട്ടു'കളിലും ആദ്യം ചെയ്യുന്നത് കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക എന്നതാണ്.) കുടുംബത്തിനുവേണ്ടി എന്തെങ്കിലും ത്യജിക്കുന്നത് നല്ലതാണെങ്കിലും പ്രത്യശാസ്ത്രത്തിനുവേണ്ടി കുടുംബം ത്യജിക്കുന്നതാണ് അതിനേക്കാള്‍ മികച്ചത്.പല ജനനേതാക്കളുടേയും ഏക യോഗ്യത അവര്‍ കുടുംബം നോക്കിയില്ല എന്നതാണെന്നു തോന്നും,അവരെ കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചാല്‍ .കുടുംബം പ്രശ്നമാണ് എന്ന് ഏറ്റവും അധികം തിരിച്ചറിഞ്ഞിട്ടുള്ള മറ്റൊരു വിഭാഗം മതങ്ങളാണ്.

 സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍.(ഖുറാന്‍ 9-23)

മതം പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് വിവാഹം നിഷിദ്ധമാണെന്ന് ഓര്‍ക്കുക. ബൈബിള്‍ നോക്കുക.. 

''Think not that I am come to send peace on earth: I came not to send peace, but a sword. For I am come to set a man at variance against his father, and the daughter against her mother, and the daughter in law against her mother in law. And a man's foes shall be they of his own household.He that loveth father or mother more than me is not worthy of me: and he that loveth son or daughter more than me is not worthy of me.'' (Mathew:34-37)]

 

Kin altruism ചെടികളില്‍ പോലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.സ്വന്തം സഹോദര സസ്യങ്ങള്‍ ഒരേ ചട്ടിയില്‍ വളരുമ്പോള്‍ വേരുകളുടെ വളര്‍ച്ച നിയന്ത്രിച്ചു പോഷകങ്ങള്‍ എല്ലാവരും പങ്കിട്ടെടുക്കുന്നതായി ചില പഠനങ്ങളില്‍ കണ്ടിട്ടുണ്ട്.എന്നാല്‍ അപരിചിതരായ സസ്യങ്ങളുടെ കൂടെ വളരുമ്പോള്‍ വേരുകള്‍ കൂടുതല്‍ വിശാലമായി പടര്‍ത്തി കൂടുതല്‍ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശ്രമിക്കും.ലിങ്ക് ഇവിടെ... Obviously by competing less with each other,they are increasing their direct fitness by not spending resources on competition, and their indirect fitness by not reducing the fitness of neighboring relatives.ഇതിന്റെ പ്രായോഗികമായ വശം കൃഷിയിലാണ്.നമ്മുടെ കൃഷി രീതികള്‍ മൊത്തം പുനര്‍ വിചിന്തനത്തിന് വിധേയമാക്കേണ്ടിവരും.Plants surrounded by siblings and by genotypes from the same population had lower individual fitness and produce fewer flowers and less vegetative biomass as a group.See link....(So once again 'Darwin's Dangerous Idea' is forcing us to reconsider some of our common sense notions.)

 

Reciprocal altruism

 

Reciprocal altruism എന്നാല്‍ പരസ്പര സഹായ സഹകരണ സംഘം.ശരിക്ക് പറഞ്ഞാല്‍ ‍-If you scratch my back,I will scratch yours.Reciprocal altruism പക്ഷേ അങ്ങിനെ ചുമ്മാ പരിണമിക്കാന്‍ സാധ്യമല്ല.കാരണം ഒരിക്കല്‍ സഹായം സ്വീകരിക്കുന്ന ജീവി മറ്റൊരവസരത്തില്‍ തിരിച്ചു സഹായിച്ചല്ലെങ്കില്‍ ആ സ്വാര്‍ത്ഥതയേയായിരിക്കും പ്രകൃതി തിരഞ്ഞെടുക്കുക.(Because every help has costs and the selfish animal is getting something for free.The behavior for selfishness will be selected,ie the 'gene' for selfishness dominate the gene pool and pretty soon every one will be behaving selfishly and the society collapses.)


നായാടി ജീവിക്കുന്ന ഒരു ആദിമ സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഒരു പരിധി വിട്ടു അംഗസംഖ്യ കൂടാന്‍ സാധ്യമല്ല.[അന്ത്രോപ്പോളജി  പഠനങ്ങളില്‍നിന്നു മനസ്സിലാകുന്നത് ഒരു നായാടി സമൂഹത്തിന്റെ കപ്പാസിറ്റി ശരാശരി 60 മുതല്‍ പരമാവധി150 വരെ എന്നാണ്.(Dunbar's number).[രസകരമായ കാര്യം,ആധുനിക മനുഷ്യന്റെ കാര്യത്തിലും ഈ സംഖ്യക്ക് പ്രസക്തിയുണ്ട്.മനുഷ്യന്റെ തലച്ചോറിനു ഏകദേശം നൂറ്റന്‍പത് ആളുകളില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കില്ല എന്ന് Robin Dunbar ഫേസ് ബുക്ക്‌ മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളെ അടിസ്ഥാനമാക്കി പറയുന്നു.ലിങ്ക് ഇവിടെ....



നന്നായി അധ്വാനിച്ചാല്‍ തന്നെ അവനവനുള്ളത് മാത്രമെ കിട്ടൂ.കൂടുതല്‍ കിട്ടിയാലും അവ സൂക്ഷിച്ചു വയ്ക്കാനും പോകുന്നിടത്തെല്ലാം കൊണ്ടു നടക്കാനും സാധ്യമല്ല.ഭാഗ്യവശാല്‍ എനിക്ക് ഒരു ദിവസം വേട്ടയാടി കൂടുതല്‍ മാംസം കിട്ടിയാല്‍ എനിക്ക് കഴിച്ചു തീര്‍ക്കാന്‍ പറ്റുന്നതിനു പരിധിയുണ്ടല്ലോ.കൂടുതലുള്ളത് മറ്റുള്ളവര്‍ക്ക് വീതിച്ചു കൊടുത്ത് ഭാവിയില്‍ എനിക്ക് ചീത്ത സമയം വരുമ്പോള്‍ പകരം സഹായം കിട്ടും എന്ന് പ്രതീക്ഷിക്കുന്നതാണ് സാധ്യമായ മാര്‍ഗ്ഗം.എനിക്ക് ആയുധമായി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു എല്ലോ മൂര്‍ച്ചയുള്ള കല്ലോ കിട്ടിയാല്‍ പിന്നീട് എപ്പോഴെങ്കിലും ഉപയോഗിക്കാന്‍ ഒരു സ്റെപ്പിനിയായി  പോകുന്നിടത്തെല്ലാം അതും കൊണ്ടു നടന്നു ബുദ്ധി മുട്ടുന്നതിലും നല്ലത് ഒരു  ആവശ്യക്കാരന് ഇപ്പോള്‍ അത് കൊടുത്ത് അവന്റെ നന്ദിയും ഭാവിയിലെ സഹായവും നേടുക എന്നതാണ്.ഇങ്ങനെ നിവര്‍ത്തികേടുകൊണ്ട് നന്മ കാണിച്ചതിനെയാണ് 'Primitive communism' എന്ന് മാര്‍ക്സും ഏംഗല്‍സും തെറ്റിദ്ധരിച്ചു പുകഴ്ത്തിയത്.Their behavior is driven by sound cost benefit analysis and not by any commitment to some lofty socialist principles.ഗ്രൂപ്പിലുളള എല്ലാവരും തന്നെ പരസ്പരം ബന്ധുക്കളും പരിചയക്കാരും മാത്രമായിരിക്കും എന്നതുകൊണ്ട്  Kin altruism മാത്രം കൊണ്ട് ആ സമൂഹത്തിനു നിലനില്‍ക്കാം.Religions of small tribes do not need a strict moral code, because members of a tribe could all know each other, and resolve conflicts face-to-face. അതു കൊണ്ട് അവരുടെ മതങ്ങളും ദൈവ സങ്കല്‍പ്പങ്ങളും ധാര്‍മ്മിക നിയമങ്ങളും അതിനനുസരിച്ചാണ്.തീരെ ചെറിയ കുട്ടികളും വയസ്സന്മാരും രോഗികളും കൂട്ടത്തിലുണ്ടാകുന്നത് ഗ്രൂപ്പിന്റെ ചലന സ്വാതന്ത്ര്യത്തെ  മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. Contrary to popular belief both abortion and infanticide were common population control methods among hunter gatherers.They have no moral rules prohibiting it.It was common practice to leave behind wounded and the sick.(Any group that wouldn't do it -morally superior by our present standards,would have promptly become extinct.)

(ഓ.ടി.അബോര്‍ഷനെപ്പറ്റി..ബൈബിളില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ പറയുന്നുണ്ടെങ്കിലും,അബോര്‍ഷനെപ്പറ്റി ഒന്നും പറയുന്നില്ല.വിഷയവുമായി അല്‍പ്പമെങ്കിലും ബന്ധമുള്ള ഭാഗം ഇതാണ്.ഗര്‍ഭസ്ഥ ശിശുവിന് ഒരു മനുഷ്യന്റെ എല്ലാ അവകാശങ്ങളും ഇല്ല എന്ന് ഇതില്‍ സൂചനയുണ്ട്.ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടം 'കൊല' എന്ന് കണക്കാക്കുന്നില്ല.

 

''If men strive, and hurt a woman with child, so that her fruit depart [from her], and yet no mischief follow: he shall be surely punished, according as the woman's husband will lay upon him; and he shall pay as the judges [determine].''(Exodus:21:22)

 

സെയ്ന്റ് അഗസ്റ്റിനോ സെയ്ന്റ് തോമസ്‌ അക്വിനാസോ അബോര്‍ഷന്‍ ഒരു കൊലയായി കണക്കാക്കീട്ടില്ല. അത്ഭുതം തോന്നാം, എല്ലാ അബോര്‍ഷനും പാപമാണ് എന്ന് കത്തോലിക്കാ സഭ നിലപാടെടുക്കുന്നത് 1869-ല്‍ മാത്രമാണ്.(അബോര്‍ഷന്റെ അധാര്‍മ്മികതയെക്കുറിച്ച്  പഠിപ്പിക്കാന്‍ കുറെ ലഖു ലേഖകളുമായി വീടുതോറും കയറിയിറങ്ങുന്ന ബൈബിള്‍ ദൈവജ്ഞന്‍മാര്‍ക്കിട്ട് ഒരു പണി കൊടുക്കാന്‍ ഇതു മതി.:-))


വീണ്ടും വിഷയത്തിലേക്ക്.... വലിയ ഗ്രൂപ്പിനേക്കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്.All things being equal, in a competition between two groups, the group with the most people will win. Technologies and behaviors that allow higher populations are therefore beneficial.ഉദാഹരണം കൃഷി.പക്ഷേ ഗ്രൂപ്പ്‌ ചുമ്മാ വലുതായാലും വേറെ പ്രശ്നങ്ങളുണ്ട്.Remember there is no free lunch.ഒരു വലിയ ഗ്രൂപ്പില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അപരിചിതരുമായി നന്നായി പെരുമാറാനും ചില്ലറ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും കഴിയണം.വേണ്ടതിനും വേണ്ടാത്തതിനും വഴക്കും രക്തം ചിന്തലും ഗ്രൂപ്പിനെ ബലഹീനമാക്കും.മരിയോ പുസോയുടെ 'ഗോഡ്‌ ഫാദര്‍ ‍'എന്ന പുസ്തകത്തില്‍ സൊലോസ്സോ ടോം ഹേഗനോട് പറയുന്നുണ്ട്,''I don't like violence,Tom.I am a businessman.Blood is big expense.'' അതേ,ഓരോ വഴക്കും അടിച്ചുതന്നെ തീര്‍ക്കേണ്ടിവരുന്നത്‌ കനത്ത നഷ്ടമാണ്.ജയിക്കുന്നവന് പോലും മാരകമായ പരിക്കോ മറ്റു അപകടങ്ങളോ പറ്റാം.(ആന്റീബയോട്ടിക്കുകള്‍ക്കും ഫലപ്രദമായ മറ്റു ചികിത്സകള്‍ക്കും മുന്‍പേ ഏതു ചെറിയ പരിക്കും മാരകമായ പരുക്കായിരുന്നു.You could die from an infected wound,and if you died your children has almost zero chance of surviving alone.ദുരിതാശ്വാസനിധിയും,സൌജന്യ റേഷനും, ക്ഷേമാനിധിയും, വികലാംഗപെന്‍ഷനുമെല്ലാം വരുന്നതിനു മുന്‍പുള്ള കാലമാണ്.)അതിനാല്‍ ഇവിടെ  വേറെ ചില നിയമങ്ങള്‍ വേണം. Kin altruism മാത്രം പോര.പരസ്പരം ബന്ധുക്കളല്ലാത്തവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും, പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനും ചില നിയമങ്ങള്‍ ഉള്ള ഗ്രൂപ്പിനേ ഈ സാഹചര്യത്തില്‍ വിജയിക്കാന്‍ കഴിയൂ. So every culture throughout recorded human history that bothered to settle down (with farming etc) has had some form of religion. The incorporation of moral codes (eg: do not kill) into religions was a mechanism for allowing this peaceful interaction, and therefore communities whose religions obtained such moral codes could grow and become more successful than those with "more primitive" religions.ബൈബിളിലെ പ്രശസ്തമായ ആ ഏഴു പാപങ്ങള്‍ (Seven deadly sins) ചെയ്യാതിരിക്കുകയോ  മോസസ്സിന്റെ പത്തു കല്പനകള്‍ അനുസരിക്കുകയോ ചെയ്യുന്ന ഗ്രൂപ്പില്‍ അന്തഃചിദ്രം കുറവായിരിക്കും.If you are going to live as a social animal,you must be able to retreat,pardon and reconcile.In short,learn to live and let live according to how your goals might be best served.Most of our morality is understanding just that.


പിന്നെയും പ്രശ്നമുണ്ട്.ഈ നിയമങ്ങള്‍ ഗ്രൂപ്പിനു പുറത്തുള്ളവരുമായുള്ള ഇടപാടുകള്‍ക്കും ബാധകമാക്കിയാല്‍ ‍,ഗ്രൂപ്പിനു വേണ്ട 'resources' എവിടെ നിന്ന് കിട്ടും?(സ്ത്രീകളും ഈ കൂട്ടത്തില്‍ പെടും.മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞ പോലെ,young women of breeding age are extremely valuable.) അല്ലെങ്കില്‍ സ്വന്തം 'resources' മോഷ്ടിക്കാന്‍ വരുന്നവരെ എങ്ങിനെ നേരിടും?Communities that are strong, militant and aggressive are generally successful. This problem can be overcome by introducing into religion the concept that killing people who do not belong to your religion is permitted, or is even your duty.മുഹമ്മദിന്റെ മതം വലുതാകുന്നതിനനുസരിച്ചു പുതിയ നിയമങ്ങളും വിശ്വാസങ്ങളും വിലക്കുകളും ഉണ്ടാക്കിയത് പഠന വിധേയമാക്കാവുന്നതാണ്.


ലോകത്തിലെ എല്ലാ മതങ്ങളും കൊലപാതകം മോഷണം മുതലയവക്കെതിരെ ഒട്ടേറെ നിയമങ്ങളുണ്ട്.അഥവാ അങ്ങിനെയാണ് പൊതു ധാരണഎന്നാല്‍ ശ്രദ്ധിച്ചു വായിച്ചാലറിയാം, മോസസ്സിന്റെ പ്രശസ്തമായ പത്തു കല്പനകളായാലും,''ലോകാ സമസ്താ സുഖിനോ ഭവന്തു'' ആയാലും അതൊന്നും ലോകത്തിനു മൊത്തത്തിലുള്ള നിയമമല്ല,മറിച്ച് ഒരു പ്രത്യേക ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കു മാത്രമുള്ള പെരുമാറ്റചട്ടമാണ്.ഗ്രൂപ്പിനു പുറത്തുള്ളവരെ കൊല്ലുന്നതിനോ  കൊള്ളയടിക്കുന്നതിനോ വിലക്കൊന്നുമില്ല എന്ന് മാത്രമല്ല അവരോടു കഠിനമായി പെരുമാറുന്നതും ധര്‍മ്മമാണ്.മുന്നറിയിപ്പില്ലാതെ,കാരണമൊന്നും കൂടാതെതന്നെ അവരെ ആക്രമിക്കാം,സ്ത്രീകളെയും കുട്ടികളെയും കൊല്ലാം.തടവിലാക്കാം,വില്‍ക്കാം.അതൊന്നും അധാര്‍മ്മിക പ്രവര്‍ത്തികളല്ല.[പക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതൊക്കെ യതൊരു  ചളിപ്പും കൂടാതെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതാണ് പരിഹാസ്യം.:-(]


  Sahih Bukhari Volume 1, Book 11, Number 584: Narrated Humaid:

 
Anas bin Malik said, "Whenever the Prophet went out with us to fight (in Allah's cause) against any nation, he never allowed us to attack till morning and he would wait and see: if he heard Adhan he would postpone the attack and if he did not hear Adhan he would attack them." Anas added, "We reached Khaibar at night and in the morning when he did not hear the Adhan for the prayer, he (the Prophet ) rode and I rode behind Abi Talha and my foot was touching that of the Prophet.The inhabitants of Khaibar came out with their baskets and spades and when they saw the Prophet they shouted 'Muhammad! By Allah, Muhammad and his army.'When Allah's Apostle saw them, he said, "Allahu-Akbar! Allahu-Akbar! Khaibar is ruined. Whenever we approach a (hostile) nation (to fight), then evil will be the morning of those who have been warned."


Sahih Bukhari Volume 4, Book 52, Number 256: Narrated As-Sab bin Jaththama:

 
The Prophet passed by me at a place called Al-Abwa or Waddan, and was asked whether it was permissible to attack the pagan warriors at night with the probability of exposing their
women and children to danger. The Prophet replied, "They (i.e. women and children) are from them (i.e. pagans)." I also heard the Prophet saying, "The institution of Hima is invalid
except for Allah and His Apostle."


Sahih MuslimBook 019, Number 4292:

 
Ibn 'Aun reported: I wrote to Nafi' inquiring from him whether it was necessary to extend (to the disbelievers) an invitation to accept (Islam) before m". ing them in fight. He wrote (in reply) to me that it was necessary in the early days of Islam. The Messenger of Allah (may peace be upon him) made a raid upon Banu Mustaliq while they were unaware and their cattle were having a drink at the water. He killed those who fought and imprisoned others. On that very day, he captured Juwairiya bint al-Harith. Nafi' said that this tradition was related to him by Abdullah b. Umarwho (himself) was among the raiding troops.



Robert Trivers,Richard Alexander എന്നീ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്,നമ്മുടെ പല വികാരങ്ങളും പരസ്പര സഹകരണം വളര്‍ത്താന്‍ പരിണമിച്ചുണ്ടായതാണ് എന്നാണ്.The demands of reciprocal altruism are the sources of our many emotions and collectively they make up our moral sense.അവ എതൊക്കെയാണെന്ന് നോക്കാം...


Liking (ഇഷ്ടം) : സഹകരണം തുടങ്ങിവയ്ക്കാനും നിലനിര്‍ത്താനും വേണ്ട വികാരം.It leads us to offer some favor and we trust that person to offer the favor back when the time comes.നമുക്ക് ഇഷ്ടം തോന്നുന്നവരോട് നാം നന്നായി പെരുമാറുന്നു,നമ്മളോട് നന്നായി പെരുമാറുന്നവരോട് നമുക്ക് ഇഷ്ടം തോന്നുന്നു.ഈ ചാക്രിക പ്രവര്‍ത്തനത്തെ നാം സുഹൃത്ബന്ധം എന്ന് വിളിക്കുന്നു.സ്നേഹത്തെ പുകഴ്ത്തിപ്പറയുന്നതും ഒരു സ് റ്റ്രാറ്റജിയുടെ ഭാഗമാണ്.അതില്‍ അല്‍പ്പം സ്വാര്‍ത്ഥയുമുണ്ട്.(Off course nobody is consciously calculating.) പരസ്പര സ്നേഹം എന്ന വികാരം സമൂഹം മൊത്തം എറ്റെടുത്താല്‍ എന്റെ കാര്യം കുശാല്‍ ‍.സംഭവം ഒരു  കുറി ചേരുന്ന പോലെയാണ്.ഞാന്‍ അടക്കുന്ന ചെറിയ സംഖ്യക്ക്‌ പകരം വലിയൊരു സംഖ്യ എനിക്ക് കിട്ടും.ആ സംഖ്യ പിന്നീട് അല്പാല്‍പ്പമായി  കൊടുത്തു തീര്‍ത്താല്‍ മതി.തിരിച്ചടയ്ക്കാതെ രക്ഷപ്പെടാന്‍ പറ്റിയാല്‍ വളരെ വളരെ നല്ലത്. ''സ്നേഹമാണഖിലസാരമൂഴിയില്‍ '‍',''ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ'',തുടങ്ങി പണ്ട് കോപ്പി പുസ്തകത്തില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുക.

 

മനുഷ്യരില്‍ മാത്രമല്ല ചിമ്പാന്‍സികളിലും സുഹൃത്ബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ഇതാ കാക്കകളില്‍ ‍(Ravens) നിന്ന് ഒരു ഉദാഹരണം.ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട പക്ഷിയെ അതിന്റെ സുഹൃത്തുക്കള്‍ സമാധാനിപ്പിക്കുന്നു എന്ന് പഠനം.(ഭാവിയില്‍ തനിക്ക് സഹായം തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലാവാം.) ലിങ്ക്  ഇവിടെ...
 


Gratitude (നന്ദി) : കൈപ്പറ്റിയ സഹായം തിരിച്ചു നല്കാനുള്ള ആഗ്രഹം/സന്നദ്ധത. കൈപ്പറ്റിയ സഹായത്തിന്റെ മൂല്യം കൂടുന്നതിനനുസരിച്ചു നന്ദിയും കൂടും.


Sympathy (ദയ) : സഹായം വേണ്ടവന് അത് നല്‍കാനുള്ള ആഗ്രഹം.ചിലപ്പോഴെങ്കിലും അത് നന്ദി അല്ലെങ്കില്‍ സ്വന്തം സല്‍കീര്‍ത്തി പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചു തന്നെയുള്ള  പ്രവര്‍ത്തിയാകും.ദയ കാണിക്കേണ്ടത് എങ്ങിനെയെന്ന് ബൈബിളില്‍ പറയുന്നുണ്ട്..

 

“If you lend money to any of My people who are poor among you, you shall not be like a moneylender to him; you shall not charge him interest. If you ever take your neighbor’s garment as a pledge [i.e. collateral] you shall return it to him before the sun goes down. For that is his only covering, it is his garment for his skin. What will he sleep in? And it will be that when he cries to Me, I will hear, for I am gracious” (Exodus 22:25-27).


My people, neighbor എന്നി വാക്കുകള്‍ ശ്രദ്ധിക്കുക.പിന്നെ ശരിയായ പലിശക്കാരേപോലെ കൈകാര്യം ചെയ്യേണ്ടുന്ന ആളുകള്‍ വേറെ ഉണ്ട് എന്നും ഈ വരികളില്‍നിന്നു മനസ്സിലാക്കാം.


Anger (കോപം) : വലിയ സമൂഹത്തിന്റെ ഏറ്റവും ഗൗരവമുള്ള പ്രശ്നം ഓസിനു ജീവിക്കുന്നവരാണ്.(free riders).വലിയ സമൂഹത്തില്‍ ഓസിനു ജീവിക്കുന്നവര്‍ക്ക് ആരുടെയും ശ്രദ്ധയില്‍ പെടാതെ ആരെയും പേടിക്കാതെ സുഖമായി ജീവിക്കാം.എല്ലു മുറിയെ പണിയാതെ പല്ലു മുറിയെ തിന്നാന്‍ കിട്ടിയാല്‍ അതല്ലെ നല്ലത്.Members of the community contributes to the fitness of the free rider at the expense of their own fitness.(O.T: ''From each according to his abilities,to each according to his needs'' ഇത്തരക്കാരുടെ സ്വപ്നമാണ്. ജീവിതത്തിലൊരിക്കലും ഒരു പണിയും ചെയ്യാതെ ഒരു മുഴുവന്‍ സമയ പാരസൈറ്റായി ജീവിച്ച മാര്‍ക്സാണ് ഈ തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നില്‍ അത്ഭുതമില്ല.) അപ്പോള്‍ ആരെങ്കിലും നമ്മുടെ നന്മയെ കൂടുതല്‍ ചൂഷണം ചെയ്യുന്ന വഞ്ചകനെ അതികഠിനമായി ഉടനെ തന്നെ ശിക്ഷിക്കാനുള്ള ത്വരയാണ് കോപം.അതുമായി ബന്ധപ്പെട്ടത്‌ തന്നെയാണ് അഭിമാനം.


Pride (അഭിമാനം) :മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഉണ്ട് എന്ന് സമൂഹത്തില്‍ പൊതുവായി അറിയപ്പെടുക.ഏറ്റവും പ്രധാനം മുകളില്‍ പറഞ്ഞ കോപമാണ്.സഹായിക്കുവാനുള്ള സന്നദ്ധതയോടൊപ്പം തന്നെ വഞ്ചകരെ ശക്തമായി ശിക്ഷിക്കുന്നവനും കൂടിയാണ് ടിയാന്‍ എന്ന് പ്രസിദ്ധമാവുക.മുകളില്‍ സൂചിപ്പിച്ച നീതി നിര്‍വ്വഹണവും പ്രതികാരവും ഒന്നാകുന്നത് എന്തു കൊണ്ട് എന്ന് ഇവിടെ അല്പം വിശദീകരിക്കേണ്ടി വരും.ഇവല്യുഷണറി സൈക്കോളജിയില്‍ ''costly signaling theory'' എന്നൊന്നുണ്ട്. The theory states that individuals communicate their fitness through behaviors that require significant resources and/or biological fitness but which are also very hard to fake. These costly signals can thus be treated as highly reliable information for deciding who is superior.(You can then decide to be friends with him or at least try not to offend him.) Such behavior has been witnessed in a wide variety of animals.Costly signaling theory also suggests that signals must be conspicuous and publicly observable in order to attract friends or mates or keep away potential rivals.അപ്പോള്‍ അവശ്യം വന്നാല്‍ ശക്തിയായി ശിക്ഷിച്ചിരിക്കും,അല്ലാതെ ശിക്ഷിക്കും എന്ന് വെറുതെ പറയുന്നവനല്ല താന്‍ എന്ന് എല്ലാവര്‍ക്കും ബോധ്യമാകണം.പഴയ കഥയിലെ 'പുലി വരുന്നേ' എന്ന് വെറുതെ പേടിപ്പിച്ച് പിന്നീട് ശരിക്കും പുലി വരുമ്പോള്‍ ആരും പേടിക്കാത്ത അവസ്ഥ വന്നതു പോലാകരുത്.You've got to demonstrate that no one can get away with harming you. Almost during 99% of our human existence,maintaining a credible threat of violence was our only protection against someone usurping our rights.Governments and rule of law came much later.Those who behaved reasonably didn't leave much descendants.Those who only tried to 'bluff' their way out,rather than really fulfilling their threats, became extinct.സ്വയം കനത്ത നഷ്ടം സഹിച്ചാലും പ്രതികാരത്തില്‍ നിന്ന് പിന്മാറില്ല,പ്രതികാരം ചെയ്യാന്‍ ഏതറ്റവും വരെ പോകും എന്ന് സമൂഹത്തില്‍ അറിയപ്പെടുക.നിസ്സാരകാര്യങ്ങള്‍ക്ക് പോലും ശക്തമായി തിരിച്ചടിക്കുക.രജനികാന്തിന്റെ 'ബാഷ' ആവര്‍ത്തിച്ച്‌  പറയുന്നത് ഓര്‍മ്മയില്ലേ? ''നാന്‍ ഒരു തടവൈ സൊന്നാല്‍ ,അത് നൂറു തടവൈ സൊന്ന മാതിരി :-)  പറഞ്ഞാല്‍ മാത്രം പോരാ നൂറു ശതമാനം അവസരങ്ങളിലും പറഞ്ഞ പോലെ പ്രവര്‍ത്തിച്ചിരിക്കണം.Terminator എന്ന സിനിമയിലെ റോബോട്ടിനെക്കുറിച്ച് പറയുന്ന ''It can't be bargained with. It can't be reasoned with. It doesn't feel pity, or remorse, or fear. And it absolutely will not stop, ever, until you are dead.''ഇതാണ് നമുക്ക് പരിണാമത്തിന്റെ സംഭാവന. ഇപ്പോഴും നിയമവാഴ്ച എത്താത്ത അധോലോകത്തും മറ്റും അതുതന്നെയാണ് സ്ഥിതി.മരിയോ പുസ്സോയുടെ 'ഗോഡ്‌ ഫാദര്‍ ‍' എന്ന നോവലില്‍ ഡോണ്‍ കോര്‍ലിയോണ്‍ മറ്റൊരു കഥാപാത്രത്തേപറ്റി ചോദിക്കുന്നുണ്ട് ''Does he have balls?''അതായത് എന്ത് സംഭവിച്ചാലും അയാള്‍ പ്രതികാരത്തില്‍നിന്നു പിന്മാറില്ല എന്നുണ്ടോ എന്നാണ് ചോദിക്കുന്നത്.(കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും നീതി ബോധമോ നിയമങ്ങളോ ഇല്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്‌.They have their own moral codes and laws.Only thing is it just differs from what we civilized people practice.Ever heard the phrase,'Honor among thieves'?)


So in short all social animals are extremely sensitive to the knowledge of who does what to whom.''ആര് ആരൊക്കെയാണെന്നും എന്ത് എന്തൊക്കെയാണെന്നും വ്യക്തവും വടിവൊത്തതുമായ'' ആ ധാരണ സമൂഹത്തില്‍ പരക്കുന്നത് നമ്മള്‍ പരദൂഷണം എന്ന് പറയുന്ന ഗോസിപ്പിലൂടെയാണ്.(അങ്ങനെ പരദൂഷണത്തിനും ശാസ്ത്രീയ വിശദീകരണമായി !!!! :-)) മറ്റൊന്ന് നേരത്തെ കണ്ട കുടുംബ പാരമ്പര്യത്തോടുള്ള അതിയായ താല്പര്യം.ലോകത്തുള്ള ആളുകളെല്ലാം എപ്പോഴും തന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന ബോധത്തോടെ പെരുമാറുന്ന ഒരു ജീവി-or one who care about his reputation,will on average leave more descendants,who in turn will carry the 'gene' for the said behavior.After all if I appear generous or fair,other people around me will be more generous or fair to me.(കഴിഞ്ഞ പോസ്റ്റില്‍ കണ്ട പരീക്ഷണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി എന്ന് കരുതുന്നു.പാവം ലത്തീഫ്‌... കേട്ടത്പാതി കേള്‍കാത്തത് പാതി വെറുതെ മണ്ടത്തരം പറഞ്ഞു.:-)) ജീവന്‍ കളഞ്ഞും സംരക്ഷിക്കേണ്ടുന്ന ഒന്നാണ് നമുക്ക് reputation അഥവാ അഭിമാനം,സല്‍കീര്‍ത്തി എന്നൊക്കെ പറയപ്പെടുന്ന ആ സാധനം.(In case of nations this emotion is called ''patriotism.'') ഇപ്പോള്‍ നമുക്ക് അര്‍ത്ഥമില്ലത്തതായി തോന്നുന്ന ഈ നിസ്സാര കാര്യങ്ങള്‍ സംരക്ഷിക്കാന്‍ യുക്തിഹീനമായി പെരുമാറുന്നവര്‍ക്കാണ് പരിണാമത്തില്‍ മേല്‍കൈ കിട്ടുന്നത്/കിട്ടിയത് എന്നത് ഒരു വിരോധാഭാസമായി തോന്നാം.ഇപ്പോഴും ഗോത്ര പാരമ്പര്യം വിടാത്തവരുടെ ഇടയില്‍ honor killing പോലുള്ളവ ധാര്‍മ്മികതയുടെ ഭാഗമാണ് .


Guilt (കുറ്റബോധം) : സഹായം സ്വീകരിച്ച ശേഷം വഞ്ചിക്കാന്‍ തോന്നതിരിക്കാനും,അഥവാ വഞ്ചിച്ച ശേഷം അത് കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണമായും സമൂഹത്തില്‍നിന്നു നിഷ്കാസിതനാക്കാതിരിക്കാനുമുള്ള വികാരം.(for a social animal it is as bad as death itself.('ഒറ്റ മരത്തിലെ കുരങ്ങന്‍'എന്ന പ്രയോഗം കേട്ടിട്ടില്ലെ?The animal soon grows weak and dies.സാമൂഹ്യ ജീവിയായ ഉറുമ്പുകള്‍ പോലും കൂട്ടത്തില്‍ നിന്നു ഒറ്റപ്പെട്ടാല്‍ ‍,ആവശ്യത്തിന് ഭക്ഷണവും മറ്റു സൌകര്യങ്ങളും ഉണ്ടെങ്കില്‍ പോലും ചത്തുപോകും.മനുഷ്യരിലും ഭ്രഷ്ടിലും ഊരുവിലക്കിലും (Excommunication,shunning) അപ്പുറം ക്രൂരമായ മറ്റൊരു ശിക്ഷയില്ല.ഒരാളെ തടവിലിടുന്നത് ശിക്ഷയാകുന്നതും,പരോളില്ലാത്ത തടവും ഏകതന്ത തടവും മറ്റും കൂടുതല്‍ ക്രൂരവുമാകുന്നത് അതുകൊണ്ടാണ്.നമ്മുടെ വിപ്ലവപ്പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ താമസിയാതെ വിഷാദരോഗികളാവുന്നത് കാണാം.ചിലര്‍ അത്മഹത്യ ചെയ്യുംIt is too risky for a social animal to really cherish freedom.They wouldn't know what to do with their newly found freedom. കഴിഞ്ഞ പോസ്റ്റില്‍ കണ്ടതുപോലെ ഈ കുറ്റബോധമാണ് മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ചൂഷണം ചെയ്യുന്നത്.The more totalitarian your group,more harmful and risky it will be for an individual to break away,though paradoxically such a group has high survival potential.)


Shame (ലജ്ജ) : കുറ്റബോധത്തിന്റെ മറ്റൊരു വകഭേദം.തെറ്റുചെയ്തത്  പിടിക്കപെട്ടാല്‍ വീണ്ടും അത് ആവര്‍ത്തിക്കില്ല എന്ന് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള വികാരം.അതു കൊണ്ട് Reciprocal altruism പരിണമിക്കാന്‍ ചുരുങ്ങിയത് മൃഗങ്ങള്‍ക്ക് പരസ്പരം തിരിച്ചറിയാനുള്ള കഴിവ്,അവയുടെ തലച്ചോറിനുണ്ടാകണം. സഹായം സ്വീകരിച്ചു പിന്നീടൊരിക്കലാണ് തിരിച്ചുള്ള സഹായത്തിനുള്ള സന്ദര്‍ഭം /അവശ്യം ഉണ്ടാകുക എന്നതുകൊണ്ട് തലച്ചോറിനു ഓര്‍മ്മിക്കാനുള്ള കഴിവുണ്ടാകണം.തന്നെ ആരൊക്കെ സഹായിച്ചിട്ടുണ്ട്,താന്‍ ആര്‍ക്കൊക്കെ സഹായം ചെയ്തിട്ടുണ്ട്,നമ്പാന്‍ കൊള്ളാത്തവര്‍ ആരൊക്കെ,തുടങ്ങിയ കാര്യങ്ങള്‍ ‍. ചുരുക്കി പറഞ്ഞാല്‍ നേരത്തെ കണ്ട ''ആര് ആരൊക്കെയാണെന്നും എന്ത് എന്തൊക്കെയാണെന്നും വ്യക്തവും വടിവൊത്തതുമായ'' ബോധം വേണമെന്നര്‍ത്ഥം.അതാണ് വലിയ തലച്ചോറുണ്ടായാലുള്ള ഗുണം.തീര്‍ച്ചയായും സാമൂഹ്യ ജീവികളും ആകണം.സ്വന്തം കാര്യം മാത്രം നോക്കി ഒറ്റപെട്ടു ജീവിക്കുന്ന ജീവി വര്‍ഗങ്ങളില്‍ Reciprocal altruism കാണില്ല.തനിക്ക് താനും പുരക്ക് തൂണും എന്നുള്ളവര്‍ക്ക് എന്ത് സഹകരണം?


[പരിണാമത്തിലൂടെ കിട്ടിയ ഈ 'അല്‍ഗോരിതം'(brain soft ware) ആധുനിക കാലത്ത് വേറെ ചില പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.പരസ്പര വിശ്വാസത്തില്‍ മാത്രം ഊന്നി സഹായം ചെയ്യുന്നതും ലഭിക്കുന്നതും കുറവായതു കൊണ്ട്,(മിക്കവാറും എന്ത് സഹായവും കാശു കൊടുത്താല്‍ കിട്ടും,പരസ്പര വിശ്വാസമോ,പരിചയം പോലുമോ ആവശ്യമില്ല.It is the duty of the government to see that I am not cheated in my transactions.) ഈ അല്‍ഗോരിതം ഒരു മനുഷ്യായുസ്സില്‍ മൊത്ത ഇടപെട്ട അപരിചിതരേക്കാള്‍ കൂടുതല്‍ അപരിചിതരുമായി ഇപ്പോള്‍ ഒരു ദിവസം നമ്മള്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്.ഒന്നും ഈ അല്‍ഗോരിതം അംഗീകരിക്കാത്തത്.Most of our transactions are dubious by our stone age software's standards.It creates a perception that we are not deeply attached to any one,and fear we are vulnerable to desertion when we are really in need for some help.We feel alienated and lonely in the modern world.എല്ലാവരും ഒരു കച്ചവട മനോഭാവത്തോടു കൂടിയാണ് ഇടപെടുന്നത് എന്ന് പരിതപിക്കുന്നു.Now 'business mentality' has become a dirty word.]


നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ പരസ്പരം ആശ്രയിച്ചു ജീവികള്‍ക്ക്,അത് സ്വന്തം സ്പീഷീസില്‍ നിന്നായാലും മറ്റൊരു സ്പീഷീസില്‍ നിന്നായാലും(mutualism) വഞ്ചന തിരിച്ചറിയാനും അതിനുള്ള കൂലി വരമ്പത്തു തന്നെ കൊടുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്.(a cheat detection and punishment algorithm) എന്തിന് ചില വൃക്ഷങ്ങള്‍ക്ക് പോലും ഈ കഴിവുണ്ട്. (off course that doesn't mean they have brains and are really thinking.) ഫിഗ് മരങ്ങളില്‍ പരാഗണം നടത്തുന്നതിന് പകരമായി പ്രാണികള്‍ക്കു(Fig wasps) അവയുടെ പഴങ്ങളില്‍ മുട്ടയിടാനും ലാര്‍വകള്‍ക്ക് സുഖമായി വളരാനും ഫിഗ് മരം സൌകര്യം ചെയ്തു കൊടുക്കും.പക്ഷേ fig wasp സൂത്രമെടുത്തലോ?What happens if it fails to hold it's end of the bargain up? It may have much better things to do with its time than spending time pollinating.മരം തിരിച്ചടിക്കുന്നത് ലാര്‍വയുള്ള ഫിഗ് കായ്കള്‍ കൊഴിച്ചു കളഞ്ഞാണ്.ലിങ്ക് ഇവിടെ... അപ്പോള്‍ ഈ മരങ്ങളുടെ ന്യായബോധവും പ്രതികാരവാഞ് ചയും ദൈവദത്തമാണോ?ന്യായബോധവും ധാര്‍മ്മികതയും ദൈവം മനുഷ്യന് മാത്രമായി നല്‍കിയ സ്പെഷ്യല്‍ കഴിവുകളാണ് എന്ന് പറയുന്ന വിശ്വാസികള്‍ മറുപടി പറയട്ടെ...പിന്നെ ഈ മരങ്ങളുടെയോക്കെ കാര്യം ദൈവം നേരത്തെ പൊത്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ടോ?ക്വിക്ക്...എവരിബഡി..എല്ലാവരും അവരവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ച് വചനങ്ങള്‍ വളച്ചൊടിച്ചും അടിച്ചുരുട്ടിയും വ്യഖ്യാനങ്ങള്‍ ചമയ്ക്കുക....:-)


ഇനി നമുക്ക് മരത്തെ വിട്ടു നമ്മുടെ അടുത്ത ബന്ധുക്കളായ കുരങ്ങന്മാരിലേക്ക് വരാം. ചിമ്പാന്‍സികള്‍ മുന്‍പ് സഹായങ്ങള്‍ സ്വീകരിച്ചതും കൊടുത്തതും കൃത്യമായി ഓര്‍മ്മിച്ച് അവക്ക് പ്രത്യുപകാരം ചെയ്യുന്നുണ്ടെന്ന് പഠനം.ലിങ്ക് ഇവിടെ....മറ്റൊരു വാനര കഥ കൂടി.കപുചിന്‍ മങ്കിയാണ് ഇവിടെ താരം.അവയ്ക്കും മനുഷ്യരേപ്പോലെ തന്നെ ന്യായബോധം ഉണ്ടെന്നു കാണുന്നു.അന്യായം തിരിച്ചറിയാനും അതിനു പ്രതിഷേധിക്കാനും അവക്ക് കഴിയുമത്രെ.ലിങ്ക് ഇവിടെ...അതോ ഇനി മങ്കികള്‍ക്കും സ്വന്തമായി പ്രവാചകരും ഗ്രന്ഥങ്ങളുമൊക്കെ ഉണ്ടോ,ന്യായാന്യായങ്ങളേപ്പറ്റി അറിവുണ്ടാകാന്‍?:-)

 

മനുഷ്യന്റെ ന്യായബോധം അളക്കാന്‍  Ultimatum എന്നൊരു കളിയുണ്ട്.പരസ്പരം അപരിചിതരായ അജ്ഞാതരായ രണ്ടു കളിക്കാര്‍ ‍.പരീക്ഷകന്‍ ഒന്നാമന് കുറച്ചു പണം കൊടുക്കും.അയാള്‍ അത് രണ്ടാമനുമായി പങ്കു വയ്ക്കണം.ഇതാണ് കളി.സിമ്പിള്‍ ‍.ഉദാഹരണത്തിന് മൊത്തം പണം 20 ഡോളര്‍ എന്നിരിക്കട്ടെ.ഒന്നാമന് അത് എങ്ങിനെ വേണമെങ്കിലും പങ്കു വയ്ക്കാം.He can give the second man any amount,from 0 to whole 20 dollars.But here is the catch.ഒന്നാമന്‍ കൊടുക്കുന്ന സംഖ്യ രണ്ടാമന് സ്വീകാര്യമായാലെ ഇടപാട് നടക്കൂ. അല്ലെങ്കില്‍ രണ്ടു പേര്‍ക്കും കാശ് കിട്ടില്ല.കളിക്കാര്‍ രണ്ടു പേരും യുക്തിപൂര്‍വ്വം പെരുമാറുന്നവരാണ് എന്ന് കരുതുക.രണ്ടാമന് എത്ര കുറച്ച് സംഖ്യ ഓഫര്‍ ചെയ്താലും അയാള്‍ക്ക് അത് സ്വീകരിക്കാം.കാരണം,ഒന്നും കിട്ടാത്തതിലും ഭേദമാണല്ലോ എന്തെങ്കിലും കിട്ടുന്നത്.(ഓഫര്‍ സ്വീകരിച്ചില്ലെങ്കില്‍ ഒന്നും കിട്ടില്ല എന്നോര്‍ക്കുക.) ദാനം കിട്ടുന്ന പശുവിന്റെ പല്ലൊന്നും എണ്ണിനോക്കാന്‍ നില്കേണ്ട എന്നര്‍ത്ഥം.രണ്ടാമന്‍ ഇപ്രകാരം ചിന്തിക്കും എന്നറിയുന്ന ഒന്നാമന്‍ (He also thinks rationally.) രണ്ടാമന് പരമാവധി കുറച്ചു പണം മാത്രം ഓഫര്‍ ചെയ്യും.കൂടുതലും സ്വന്തം പോക്കറ്റിലാക്കും.


എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഗെയിം കളിക്കുമ്പോള്‍ എന്ത് സംഭവിക്കും?ഓഫര്‍ മൂന്നു ഡോളറില്‍ കുറവാണെങ്കില്‍ രണ്ടാമന്‍ അത് നിരസിക്കുന്നതായാണ് കാണുന്നത്.തനിക്ക് ന്യായമായത് കിട്ടിയില്ലെങ്കില്‍ മറ്റെയാള്‍ക്കും വേണ്ട എന്ന നിലപാട്.സ്വയം നഷ്ടം സഹിച്ചിട്ടായാലും വേണ്ടില്ല,മറ്റവനെ ശിക്ഷിക്കണം എന്ന ചിന്ത.ഈ ന്യായബോധം തന്നെയല്ലെ നേരിട്ട് പകരം വീട്ടാനുള്ള കഴിവില്ലെങ്കില്‍ അയാളെ ശപിച്ചും,ശത്രുസംഹര പൂജ നടത്തിയും,ഒന്നും പറ്റിയില്ലെങ്കില്‍ 'അവനോടു ദൈവം ചോദിക്കും', 'എല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലുണ്ട്' എന്നൊക്കെ സമാധാനിച്ചും വിശ്വസിച്ചും കഴിയുന്നതിനു പിന്നിലും?
 


മിക്കവാറും ആളുകള്‍ മാന്യമായി ഏറെക്കുറെ തുല്യമായിത്തന്നെ പണം വീതിക്കും. ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളില്‍ പരീക്ഷിച്ചപ്പോളൊക്കെ (for eg:Hunter gatherers of Tanzania,Ache Indians of Paraguay,Mangols,Kazakhs etc.) എല്ലാവരും നീതിപൂര്‍വം പെരുമാറുന്നതായി കണ്ടു.ഏതെങ്കിലും പ്രത്യേക മതവിശ്വാസികള്‍ക്ക് കൂടുതല്‍ നീതിബോധമൊന്നും കണ്ടിട്ടില്ല.(ലത്തീഫ്‌ എന്ത് പറയുമോ എന്തോ?;-))



നമ്മുടെ വികാരങ്ങളെ ഇങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കുന്നതില്‍ പലക്കും എതിര്‍പ്പുണ്ടാകാം.അതും പരിണാമ സിദ്ധാന്തമുപയോഗിച്ച്..!!!..ചുരുക്കിപറഞ്ഞാല്‍  അടിസ്ഥാനപരമായി ഇഹലോകത്തില്‍ ജീവിക്കാന്‍ വേണ്ട 'Darwinian Algorithm' മാത്രമാണ് ധാര്‍മ്മികത.അല്ലാതെ അത് പരലോകത്തേക്കു വേണ്ടിയുള്ളതല്ല.


“Scientists and humanists should consider together the possibility that the time has come for ethics to be removed temporarily from the hands of the philosophers and biologicized.” E.O. Wilson
in his classic book Sociobiology (1975)




അതായത് ഈ കാര്യങ്ങളൊന്നും പുതിയ കണ്ടുപിടുത്തങ്ങളല്ല.പക്ഷേ മുപ്പത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഈ കാര്യം മിക്കവര്‍ക്കും ഒരു പുതിയ വാര്‍ത്തയാണ്....

2010, മേയ് 6, വ്യാഴാഴ്ച

നന്മയുടെ മനഃശ്ശാസ്ത്രം..

ഈ വിഷയത്തില്‍ മുന്‍പെഴുതിയ പോസ്റ്റുകള്‍ ...  (1) ധാര്‍മ്മികതയ്ക്ക് ദൈവവിശ്വാസം വേണോ?....  (2) Morality Revisited.....  (3) ധാര്‍മ്മികതയും മതങ്ങളും....


ഞാന്‍ ധാര്‍മ്മികതയും മതങ്ങളും എന്ന പോസ്റ്റില്‍ പറഞ്ഞ പോലെ most people are moral,not because of,but in spite of religion.സത്യം ഇതായിരിക്കെ വിശ്വാസികള്‍ അവരുടെ ധാർമ്മികതയുടെ അടിസ്ഥാനം 'ദൈവഭയ'മാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.ബ്ലോഗിലെ വിശ്വാസികള്‍ അവരുടെ ധാർമ്മികതയെ നിർവ്വചിക്കുന്നതും അങ്ങിനെയാണ്.ലത്തീഫ് എന്ന ബ്ലോഗ്ഗര്‍ ധാര്‍മ്മിക ബോധവും ധാര്‍മ്മികതയും രണ്ടാണ് എന്ന രീതിയില്‍ ഒരു പോസ്റ്റിട്ട് (ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.) ഈ കുടുക്കില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്നുണ്ട്. To make a long story short, ധാര്‍മികതയ്ക്ക് ദൈവവിശ്വാസം വേണ്ട എന്നാണ് ലത്തീഫിന്റെ അഭിപ്രായം.തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം മറച്ചു വയ്ക്കായിരിക്കണം ധാര്‍മ്മിക ബോധവും ധാര്‍മ്മികതയും രണ്ടാണ് എന്ന് വാദിക്കുന്നത്.ധാര്‍മ്മിക ബോധം ദൈവവുമായി ബന്ധപ്പെട്ടതാണത്രെ. ലത്തീഫിന്റെ ബ്ലോഗില്‍ നിന്ന് ....[[[[ തഖ് വ എന്ന ധാര്‍മികബോധം (സൂക്ഷമത എന്നും ദൈവഭയമെന്നുമൊക്ക ആ വാക്കിന് അര്‍ഥമുണ്ട്) മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവികമാണ്.]]] ഇനി മതഗ്രന്ഥത്തിലെ അസംബന്ധങ്ങള്‍ വള്ളിപുള്ളി വിടാതെ അനുസരിക്കാന്‍ അത് ധാര്‍മ്മിക ബോധമാണെന്നു വാദിച്ചാല്‍ മതിയല്ലോ.ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലാത്ത,എല്ലാവരും അനുസരിക്കുന്ന നല്ല കാര്യങ്ങളൊക്കെ ധാര്‍മ്മികതയും.Heads I win,tails you loose !!! എപ്പടി?:-)


ലത്തീഫ് ധാര്‍മ്മിക ബോധം അഥവാ തഖ് വ എന്ന് പറയുന്ന ദൈവീകമായ കാര്യം സാധാരണ അര്‍ത്ഥത്തില്‍ സദാചാരം എന്ന് പറയുന്ന സംഗതിയാണ് എന്നു തോന്നുന്നു.അദ്ദേഹം മദ്യപാനം 'തഖ് വ'ക്ക് എതിരാണെന്നു പറയുന്നുണ്ട്-അത് ദൈവം വിലക്കിയതു കൊണ്ടാകാം.ഈ ഹദീസ്‌ നോക്കൂ...Volume 6, Book 60, Number 142: Narrated Jabir:Some people drank alcoholic beverages in the morning (of the day) of the Uhud battle and on the same day they were killed as martyrs, and that was before wine was prohibited.(Sahih Bukhari) അപ്പോള്‍ ഉഹദ്‌ യുദ്ധത്തിനു മുന്‍പ് മദ്യപാനം 'തഖ് വ'ക്ക് എതിരായിരുന്നില്ലെന്നര്‍ത്ഥം.പിന്നീട് ദൈവം സ്വന്തം ഇഷ്ടം പോലെ (arbitrarily) തീരുമാനിച്ചതാണ് അത്.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച ''Euthypho's Dilemma'' ഇവിടെ പ്രസക്തമാണ്.എന്തായാലും സദാചാരവും ധാര്‍മ്മികതയും കൂട്ടി കുഴയ്ക്കുന്നതില്‍ നിന്ന്,അവ തമ്മിലുള്ള വ്യത്യാസം അദേഹത്തിന് മനസ്സിലായിട്ടില്ല എന്നു കരുതാം.


സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങളില്‍ social conventions ആണ് സദാചാര നിയമങ്ങള്‍ ‍.(ഉദ:അത്ര വിവാഹം കഴിക്കാം,മദ്യപിക്കാമോ etc.) അതുപോലെയല്ല ധാര്‍മ്മിക നിയമങ്ങള്‍ .(ഉദാ:കൊലപാതകം,പര പീഡനം etc.) രണ്ടും സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങള്‍ തന്നെയാണെങ്കിലും.ചെറിയ കുട്ടികള്‍ക്കുപോലും ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നുണ്ട് എന്ന് അനുമാനിക്കാം.According to the psychologists Elliot Turiel and Judith Smetana, Four-year-olds say that it is not O.K. to wear pajamas to school (a convention) and also not O.K. to hit a little girl for no reason (a moral principle). But when asked whether these actions would be O.K. if the teacher allowed them, most of the children said that wearing pajamas would now be O.K, but hitting a little girl would still not be.


ദൈവം അനുവദിച്ചിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ദത്തെടുക്കല്‍ വളരെ അധാര്‍മ്മികമായ പ്രവര്‍ത്തിയാണെന്ന് യതൊരു സംശയവുമില്ലതെ,സങ്കോചവുമില്ലതെ പ്രഖ്യാപിച്ച ജന്മങ്ങളേയും ബ്ലോഗില്‍ കണ്ടിട്ടുണ്ട്-their moral code already been decided by their god for all eternity.(ഇനി അത് ലത്തീഫ് തന്നെയായിരുന്നോ?ഒരു സംശയം....)എങ്കില്‍ ഭൂരിഭാഗം പേര്‍ക്കും നന്മ എന്ന് തോന്നുന്ന ദത്തെടുക്കല്‍ ചിലരുടെ തഖ് വ എന്ന ധാര്‍മികബോധം,സൂക്ഷമത, ദൈവഭയം എന്നിവയ്ക്ക് എതിരായിരിക്കും.മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതത്തിന്റെ 'സുപ്പീരിയോരിറ്റി' ആണ്. പരലോകത്തേക്കുവേണ്ടി ജീവിക്കുന്നവര്‍ക്ക് എന്ത് ഇഹലോക ജീവിതം? ഒരു സഹജീവിയെ പരലോകത്തേക്കുള്ള വിസക്ക് വേണ്ടിയല്ലാതെ ഇഹലോകത്ത് സംരക്ഷിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയാത്തവരോട് എന്ത് പറയാന്‍?


"It is not fitting for a Muslim man or woman to have any choice in their affairs when a matter has been decided for them by Allah and His Messenger. They have no option. If any one disobeys Allah and His Messenger, he is indeed on a wrong Path."(Qur'an 33:36)


അതു തന്നെ 'തഖ് വ'.ഒക്കെ നമുക്ക് വേണ്ടി നേരത്തെ തീരുമാനിക്കപ്പെട്ടിടുണ്ട്. ചുമ്മാ അങ്ങ് അനുസരിക്കുക.യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാണ്.ദൈവത്തെയോ, ദൈവത്തിന്റെ പ്രതിപുരുഷന്മാരെയോ ചോദ്യം ചെയ്യാതെ അനുസരിക്കുക.


നമുക്ക് ധാര്‍മ്മിക ബോധം എന്ന് ഇവര്‍ പറയുന്ന ദൈവീകമായ കാര്യം യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങിനെയാണെന്ന് നോക്കാം..2002 ല്‍ സൗദി അറേബ്യയിലെ ഒരു സ്കൂള്‍ തീപിടുത്തത്തില്‍ പതിനഞ്ചു പെണ്‍കുട്ടികള്‍ മരിച്ചു പോയിരുന്നു.അവര്‍ ശിരോവസ്ത്രം ധരിച്ചിരുന്നില്ല,(ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതിനിടയില്‍ എന്ത് ശിരോവസ്ത്രം?) എന്ന പേരില്‍ മത പോലീസ് അവരെ സ്കൂളില്‍ നിന്ന് പുറത്തു കടക്കാന്‍ അനുവദിച്ചില്ലത്രേ.ലിങ്ക് ഇവിടെ...(apologists,please try some new justifications. I am familiar with all the standard ones.)


ഇതാ മറ്റൊരെണ്ണം.ഒരു വയസ്സുള്ള കുട്ടി ഭക്ഷണത്തിന് മുന്‍പ് 'ആമേന്‍'എന്നു പറഞ്ഞില്ല എന്ന പേരില്‍ അതിനെ പട്ടിണിക്കിട്ടു കൊന്ന വാര്‍ത്ത.ലിങ്കില്‍ നിന്ന്..."Queen said God told her he would come back. I believe it. I choose to believe it," (ഏതോ ഒരു കള്‍ട്ടിലെ അംഗങ്ങളാണ് ഇവര്‍ ‍. ഇതിവിടെ ചേര്‍ത്തത് ഒരു ബാലന്‍സിനു വേണ്ടിയാണ്.അല്ലെങ്കില്‍ അറിയാമല്ലോ ആരോപണങ്ങള്‍ ‍. ചിലരെ മാത്രം തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നു എന്ന്.I am being politically correct ;-))


നമുക്ക് മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന ഒരു രേഖയുണ്ട്,Universal Declaration Of Human Rights (UDHR).ലോകത്തെല്ലാവര്‍ക്കും ബാധകമായ ധാര്‍മ്മിക,സദാചാര നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതൊന്നും ബാധകമല്ലാത്ത,ഒരു കൂട്ടരുമുണ്ടാകുമല്ലോ.(Okay,no price for guessing that ;-)) നിലവിലുള്ള രേഖയിലെ മനുഷ്യാവകാശങ്ങള്‍ പോരാത്തതു കൊണ്ടായിരിക്കണം, അവര്‍ സ്വന്തമായി വേറെ മനുഷ്യവകാശ പ്രഖ്യാപന രേഖയുണ്ടാക്കീട്ടുണ്ട്.Cairo Declaration of human Rights in Islam (CDHRI).ഇതിലെ വകുപ്പുകളൊക്കെ രസകരമാണ്,if nobody forces you to live according to it.പ്രധാന ഹൈലൈറ്റ്  എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ശരിഅത്തിന് വിധേയമായിട്ടായിരിക്കും.(ആര്‍ട്ടിക്കിള്‍ 24,25) പിന്നെ സ്ത്രീ പുരുഷ തുല്യതയൊന്നും പ്രതീക്ഷിക്കുകയും വേണ്ട.CDHRI does not guarantee equal rights, but just equal dignity only.Dignity without equality?!!! An oxymoron,if you have ever heard one.(അപ്പൂട്ടന്റെ ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?എന്ന പോസ്റ്റില്‍ തുല്യതക്ക് പകരം സന്തുലിതത്വം,നീതി തുടങ്ങിയ പദങ്ങളൊക്കെ എടുത്തു വീശി ബഹുഭാര്യത്വത്തിൽ അധാർമ്മികമായൊന്നുമില്ല എന്ന് ചിലര്‍ വാദിച്ചു കൊണ്ടിരിക്കുന്നുണ്ട്.നേരത്തെ Morality Revisited എന്ന പോസ്റ്റില്‍ പറഞ്ഞ Moral rationalization ന്റെ ഉദാഹരണം. (Moral reasoning does not cause moral judgment;rather,moral reasoning is usually a post-hoc construction,generated after a judgment has been reached. Jonathan Haidt.) പുരുഷന്റെ പ്രകൃതം ബഹുഭാര്യത്വത്തിനോട് യോജിക്കാന്‍ പറ്റുന്നതും സ്ത്രീയുടെ പ്രകൃതം അതിനോട് യോജിക്കാന്‍ പറ്റാത്തതുമാണെന്ന് ഒരു വിദ്വാന്‍.ഇവരൊന്നും 'Naturalistic fallacy' എന്ന് കേട്ടിട്ടില്ലെ?ഭാഗ്യം,ഇതുവരെ ആരും അവിടെ ഞാന്‍ എഴുതിയ സ്ത്രീ പുരുഷ മനഃശാസ്ത്രത്തേക്കുറിച്ചുള്ള പോസ്റ്റുകളൊന്നും തെളിവായി ക്വോട്ടു ചെയ്തിട്ടില്ല.അല്ലെങ്കില്‍ എനിക്ക് വെറുതെ പണിയായേനെ:-))


CDHRI ലെ ആര്‍ട്ടിക്കിള്‍ 10 വളരെ മനോഹരമാണ്.Islam is the religion of true unspoiled nature. It is prohibited to exercise any form of pressure on man or to exploit his poverty or ignorance in order to force him to change his religion to another religion or to atheism.ഒരാളെ നിരീശ്വരവാദിയാകാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് !!.അങ്ങിനെ ഒരാളെ നിര്‍ബന്ധിക്കാന്‍ പറ്റുമോ?അങ്ങിനെ നിര്‍ബന്ധിച്ചിട്ടാണോ ഒരാള്‍ നിരീശ്വരവാദിയകുന്നത്?ആരെങ്കിലും ഇതുപോലുള്ള വഷളത്തരങ്ങള്‍ ഒരു അന്താരാഷ്ട്ര രേഖയില്‍ എഴുതി വയ്ക്കുമോ?മുസ്ലിം രാജ്യങ്ങളിലെ മാത്രം കാര്യമായിരിക്കണം,മറ്റു സ്ഥലങ്ങളില്‍ മതം മാറ്റം അനുവദിക്കുന്നതാണ് ശരിയായ മനുഷ്യാവകാശം.സംശയമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 9 നോക്കുക.അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കേണ്ടത് അവകാശവും കടമയുമാണ്.(.....enable man to be acquainted with the religion of Islam......) പിന്നെ ശരീഅത്തില്‍ പറയുന്ന എല്ലാ ശിക്ഷയും,തലവെട്ടലും കല്ലെറിഞ്ഞു കൊല്ലലുമൊക്കെ അനുഭവിക്കാന്‍ അവകാശമുണ്ട്..(സംഭവം ദൈവീകമാണല്ലോ.) ചിരിച്ചു പോയത് ആര്‍ട്ടിക്കിള്‍ 22 a വായിച്ചപ്പോളാണ്.ശരീഅത്തിനു വിധേയമായി നിങ്ങള്‍ക്ക് അഭിപ്രായ സ്വതന്ത്ര്യവുമുണ്ട് !!!.ഹെന്റി ഫോര്‍ഡ് അദ്ദേഹത്തിന്റെ മോഡല്‍ ടി കാറുകളേപ്പറ്റി പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്...''You can have any color as long as it is black.''


ആകാശത്തുനിന്ന് വീക്ഷിക്കുന്ന ആ വലിയ ഹെഡ് മാസ്റ്ററെ പേടിച്ചു വികൃതി കാട്ടാതിരിക്കുന്നതാണോ ധാർമ്മികത,അതോ ഹെഡ് മാസ്റ്റര്‍ അനുവദിച്ചാലും,ഇനി ഹെഡ് മാസ്റ്റര്‍ ഇല്ലെങ്കില്‍ പോലും അനുവദനീയമല്ലാത്ത ചില കാര്യങ്ങളുണ്ട് ,അഥവാ ഹെഡ് മാസ്റ്റര്‍ അനുവദിച്ചാല്‍ പോലും ചില കാര്യങ്ങള്‍ തിന്മയാണ് എന്ന തിരിച്ചറിവോ? ഹെഡ്മാഷേയോ അദ്ദേഹത്തിന്റെ 'ഇൻചാർജ്ജ്' മാഷേയോ കളിയാക്കുന്നതാണ് ഏറ്റവും ഗുരുതരമായ,മാപ്പർഹിക്കാത്ത കുറ്റമാണെന്നും കൊലപാതകം പോലും നിസ്സാര കുറ്റമാണെന്നും വിധിക്കുമ്പോള്‍ ‍?(ഒരു കൊലപതകത്തിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പണം (blood money) മതി.പക്ഷേ 'ഇഞ്ചാർജ്ജി'ന്റെ ചിത്രം വരയ്ക്കുന്നതുപോലും മരണശിക്ഷ ലഭിക്കുന്ന കുറ്റമാണ്.പണം കൊടുത്തോ മറ്റേതെങ്കിലും തരത്തിലോ ശിക്ഷയില്‍നിന്നു രക്ഷപ്പെടാനുമാവില്ല.)


നന്മ ചെയ്യുന്നവര്‍ ‍,തങ്ങള്‍ നല്ലവരാണ് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ ആ കാരണം കൊണ്ട് ചിലപ്പോള്‍ തിന്മയും ചെയ്തേക്കാം എന്ന് ചില പഠനങ്ങളുണ്ട്.Sonya Sachdeva from Northwestern University found that people who are primed to think well of themselves behave less altruistically than those whose moral identity is threatened.The study suggests that the choice to behave morally is a balancing act between the desire to do good and the costs of doing so - the time, effort or actual financial costs.A sort of moral thermostat. That balance is set by our own sense of self-worth. If saintly personas are threatened, we become more likely to behave selflessly to cleanse our tarnished perception. Do the opposite, and our inflated moral identity slackens our commitment, giving us a license to act immorally. Having established our persona as a do-gooder, we feel less impetus to bear the costs of future moral actions.(ആഭാസന്‍മാരായ സ്വാമിമാരും,വൈദികരും അമ്പലം വിഴുങ്ങികളായ ഭക്തശിരോമണികളും പണ്ട് പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍ കിടന്നുറങ്ങി,പോലിസിന്റെ തല്ലു കൊണ്ടു എന്നൊക്കെ മേനി പറയുന്ന, പിന്നീട് അഴിമതിക്കാരാകുന്ന തൊഴിലാളിവര്‍ഗ്ഗ നേതാക്കളുമൊക്കെ ഉണ്ടാകുന്നത് ഇതുകൊണ്ടായിരിക്കുമോ?ഈ ജന്മത്തേക്കുള്ള നന്മയുടെ ക്വോട്ട പൂര്‍ത്തിയാക്കി എന്നു തോന്നുന്നതുകൊണ്ട്?)


കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഈ മില്‍ഗ്രാം പരീക്ഷണത്തിന്റെ വേരിയേഷന്‍ -previously shocking the 'learner' had a dramatic effect on compliance.(Carlsmith, J. M, & Gross, A. E., Some effects of guilt on compliance)വിശദീകരിക്കാനും ഈ 'മോറല്‍ തെര്‍മോസ്റ്റാറ്റ്' തിയറി ഉപയോഗിക്കാം.താന്‍ ഒരാളെ അകാരണമായി ഉപദ്രവിച്ചു എന്ന അറിവ് പിന്നീട് അയാളെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാകാം.നന്മയുടെ ക്വോട്ട അഡ്ജസ്റ്റ് ചെയ്യണമല്ലോ.


മതവിശ്വാസം/ദൈവവിശ്വാസം ആളുകളെ കൂടുതല്‍ സത്യസന്ധതയോടെ പെരുമാറാന്‍ പ്രേരിപ്പിക്കും, especially when religious thoughts are fresh in the mind - or when such behavior boosts someone's reputation.സത്യസന്ധതയോടെ പെരുമാറാന്‍ പ്രേരിപ്പിക്കും എന്ന് പറഞ്ഞാല്‍ കൂടുതല്‍ സത്യസന്ധരാക്കും എന്നല്ല അർത്ഥം എന്ന് പ്രത്യേകം ശ്രദ്ധിക്കുക.സ്വന്തം പ്രശസ്തി അത് വര്‍ദ്ധിപ്പിക്കുമെങ്കില്‍ ആളുകള്‍ കൂടുതല്‍ നന്മ ചെയ്യാന്‍ തയ്യാറാകും എന്നതു കൊണ്ടായിരിക്കും 'ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുത്' എന്ന ഒരു നിയമം ഉണ്ടായത്.


ആകാശത്തുള്ള ഒരു പോലീസുകാരന്‍ ഇല്ലാതെ നമുക്ക് മാന്യമായി പെരുമാറാന്‍ സാധിക്കില്ല എന്നുണ്ടോ?H.L.mencken പറഞ്ഞതുപോലെ ''People say we need religion,when what they really mean is we need police.''ആരും കാണില്ല എന്ന് ഉറപ്പണ്ടെങ്കില്‍ നമ്മുടെ വിശ്വാസികള്‍ വെറും ആഭാസൻമാരാകുമോ?അങ്ങിനെയാണല്ലോ അവര്‍ തന്നെ സൂചിപ്പിക്കുന്നത്.


ഈ പരീക്ഷണം നോക്കൂ..പരീക്ഷണം നടത്തിയത് Melissa Bateson and colleagues (Newcastle University, UK.)സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കോഫി റൂമിലാണ് പരീക്ഷണം.ആളുകള്‍ കാപ്പി കുടിച്ചു പൈസ ഒരു honesty box ൽ നിക്ഷേപിക്കുകയാണ് പതിവ്.കാഷ്യറൊന്നും ഇല്ല .(വേണമെങ്കിൽ കാശു കൊടുക്കാതെ മുങ്ങാനും സാധിക്കും എന്നര്‍ത്ഥം.)എല്ലാ ആഴ്ചയും പുതിയ പ്രൈസ് ലിസ്റ്റ് പ്രദർശിപ്പിക്കും.സാധനങ്ങങ്ങളുടെ വിലയൊക്കെ ഒന്നുതന്നെ.ഒരു വ്യത്യാസം മാത്രം. ചില ആഴ്ചകളില്‍ ലിസ്റിന്റെ മുകളില്‍ ചില പുഷ്പങ്ങളുടെ ചിത്രമുണ്ടായിരിക്കും.ചില ആഴ്ചകളില്‍ ഒരു മനുഷ്യന്റെ കണ്ണുകളുടെ ചിത്രവും.ഫലം...കണ്ണുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആഴ്ചകളില്‍ വരുമാനം മൂന്നിരട്ടിയോളം വര്‍ധിച്ചു.!! മേല്‍നോട്ടത്തിന് ഒരാള്‍ ,അതും ഒരു കണ്ണിന്റെ ചിത്രം മാത്രമാണെങ്കിൽ പോലും ആളുകള്‍ കൂടുതല്‍ സത്യസന്ധത കാണിക്കുന്നു എന്ന് അനുമാനിക്കാം.(മറ്റെന്തെങ്കിലുംവിശദീകരണം ആരെങ്കിലും കണ്ടുപിടിക്കുന്നതുവരെ,any way.) താടിയുള്ള അപ്പനെ മാത്രമല്ല അപ്പന്റെ ചിത്രത്തേപ്പോലും ആളുകള്‍ പേടിക്കും എന്ന് ഗുണപാഠം. :-) വേണമെങ്കില്‍ ഇതിനെ 'scare crow effect' എന്നു വിളിക്കാം.


തന്നെ ആരും കാണുന്നില്ലെന്ന വിചാരം കള്ളത്തരം ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ രസകരമായ വേറൊരു പരീക്ഷണവുമുണ്ട്.ലിങ്ക് നോക്കുക.. 'Darkness 'encourages lying and crime'.അല്പം വെളിച്ചക്കുറവുള്ള മുറിയോ,കറുത്ത സൺ ഗ്ളാസ്സുകൾ ഉപയോഗിക്കുന്നതു പോലുമോ ആളുകളെ കള്ളം കാണിക്കാന്‍ പ്രേരിപ്പിക്കുമത്രേ!! ലിങ്കില്‍ നിന്ന്.... Researchers found that darkness makes people think we can get away with doing the wrong thing. They found that even wearing sunglasses made people feel they could get away with more because they assume others are unaware of what they are doing.പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് ഇതുകൊണ്ടയിരിക്കുമോ?:-)


വേറൊരു രസകരമായ പഠനം കൂടി...പരീക്ഷണാര്‍ത്ഥിയോട് ചില ചോദ്യങ്ങക്ക് ഉത്തരം എഴുതാന്‍ ആവശ്യപ്പെടും.ശരിയുത്തരങ്ങള്‍ക്ക് ഓരോന്നിനും അല്‍പ്പം കാശും കൊടുക്കും.ഇതാണ് സെറ്റപ്പ്.ആളുകളെ മൂന്നു ഗ്രൂപ്പായി തിരിക്കും.ആദ്യത്തെ കൂട്ടര്‍ ഉത്തരകടലാസ് പരീക്ഷകനെ ഏല്‍പ്പിച്ച് അദേഹം കണക്ക് കൂട്ടുന്ന ശരിയുത്തരത്തിനുള്ള കാശും വാങ്ങി പോകും.ഇവരാണ് കണ്ട്രോള്‍ ഗ്രൂപ്പ്‌.രണ്ടാമത്തെ കൂട്ടര്‍ക്കു അവരുടെ ഉത്തരകടലാസ് പരീക്ഷകനെ കാണിക്കേണ്ട.ഉത്തരകടലസ്സു അവര്‍ക്ക് കൊണ്ട് പോകാം. സെല്‍ഫ്‌ റിപ്പോര്‍ട്ടിങ്ങ് ആണ് അവര്‍ക്ക്.എത്ര ഉത്തരം ശരിയായി എന്ന് സ്വയം കണക്കി കാശും വാങ്ങിപോകാം.വഞ്ചിക്കാന്‍ സാഹചര്യമുള്ള ഈ ഗ്രൂപ്പ്‌ ചെറിയ തോതില്‍ പറ്റിക്കും എന്ന് വേറെ പരീക്ഷണങ്ങള്‍ വഴി നേരത്തെ ചില പഠനങ്ങളുണ്ട്.so nothing new there. ഇവിടെ വ്യത്യാസം ഇവരോട് പരീക്ഷക്ക്‌ മുന്‍പ് അവര്‍ ഹൈസ്കൂള്‍ ക്ലാസ്സില്‍ വായിച്ച പത്തു പുസ്തകങ്ങളുടെ പേരെഴുതാന്‍ പറയും.തുടര്‍ന്നു പരീക്ഷ നടത്തി സ്വയം മാര്‍ക്കിട്ടു കാശും വാങ്ങി പോകാം.മൂന്നാമത്തെ ഗ്രൂപ്പിന് പരീക്ഷക്ക്‌ മുന്‍പ് ബൈബിളിലെ പത്തു കല്പനകള്‍ അവര്‍ക്ക് ഓര്‍മ്മയുള്ള പോലെ എഴുതണം.അതിനുശേഷം പരീക്ഷ ,സ്വയം മാര്‍ക്കിടല്‍ ,കാശു വാങ്ങല്‍ ‍.2,3 ഗ്രൂപ്പുകള്‍ക്ക് വേണമെങ്കില്‍ കള്ളത്തരം കാട്ടാനുള്ള അവസരമുണ്ട് എന്ന് ശ്രദ്ധിക്കുക.ഇനി ഇതിന്റെ റിസള്‍ട്ട്‌ എന്തായിരിക്കും?


കണ്‍ട്രോള്‍ ഗ്രൂപ്പിന്റെ സ്ക്കോര്‍ 3.1.പറ്റിക്കാന്‍ സാഹചര്യമുള്ള,പരീക്ഷക്ക്‌ മുന്‍പ് പത്തു പുസ്തകങ്ങളുടെ പേരെഴുതിയ ഗ്രൂപ്പ്‌ 4.1.(about 33% more than the controlled group,which is actually expected.)അപ്പോള്‍ പത്തു കല്പനകള്‍ എഴുതിയ ഗ്രൂപ്പിന് ‍?The ten commandment group did not cheat at all.They scored 3.പരിശുദ്ധ ബൈബിളിനെ കുറിച്ചുള്ള ഓര്‍മ്മ പോലും ആളുകളെ സത്യസന്ധരാക്കുന്നു.അല്ലെ?perfect !!! ദൈവത്തിനും മതത്തിനും നൂറു മാര്‍ക്ക്‌!!പക്ഷേ ആണോ?Obviously it evoked the idea of honesty among them,but is that the whole story?


പത്തു കല്പനകള്‍ എഴുതാന്‍ ശ്രമിച്ചവര്‍ ആര്‍ക്കും തന്നെ പത്തെണ്ണവും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്കൊക്കെ ഒന്നോ രണ്ടോ മാത്രമെ ഓര്‍മ്മിക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ അവരുടെ സ്കോറും കൂടുതല്‍ എണ്ണം ഓര്‍മ്മിച്ചവരുടെ സ്കോറും തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മതബോധമായിരിക്കില്ല അവരെ കൂടുതല്‍ സത്യസന്ധരാക്കിയത്. അപ്പോള്‍ പിന്നെ എന്ത്?Probably a contemplation of a moral bench mark of some kind?


പരീക്ഷണം തീര്‍ന്നിട്ടില്ല.ഈ പരീക്ഷണവും പഴയതുപോലെ തന്നെ.പക്ഷേ പത്തു കല്പനകള്‍ക്ക് പകരം, ''I understand that this study falls under MIT honor system.''എന്ന വാചകം എഴുതി ഒപ്പിടുകയാണ് വേണ്ടത്.(പഠനം നടന്നത് MITയിലാണ്.) ഇത്തവണയും പരീക്ഷണ ഫലങ്ങള്‍ നേരത്തേതുപോലെ തന്നെയായിരുന്നു.മൂന്നാം ഗ്രൂപ്പുക്കാര്‍ കള്ളം കാണിച്ചില്ല.എന്തായിരിക്കും കാരണം?


''MIT honor system'' എന്നൊരു നിയമാവലിയൊന്നും ഇല്ലാത്തതുകൊണ്ട് ഇവര്‍ അതനുസരിച്ചാണ് പെരുമാറിയത് എന്ന് കരുതാനാവില്ല.So it seems that people cheat when they have a chance to do so.But once they begin thinking about honesty—whether by recalling the Ten Commandments or by signing a simple statement—they stop cheating completely.In other words,when we are removed from any benchmarks of ethical thought, we tend to stray into dishonesty. But if we are reminded of morality at the moment we are tempted, then we are much more likely to be honest.അതായത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണ്ട,ദൃഢപ്രതിജ്ഞയായാലും മതി എന്നര്‍ത്ഥം.(....if we are reminded of morality at the moment we are tempted....എന്നത് ശ്രദ്ധിക്കുക. നമ്മുടെ ഭരണകര്‍ത്താക്കള്‍ ഓരോ തവണയും ഏതെങ്കിലും ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് സത്യപ്രതിജ്ഞയോ,ദൃഢപ്രതിജ്ഞയോ ചെയ്യണം എന്ന് വന്നാല്‍ അഴിമതി കുറയുമോ?പരീക്ഷിച്ചു നോക്കേണ്ടതാണ്.)


രസകരമായ ഒരു കാര്യം നമ്മുടെ ശരീരത്തിന്റെ ശുദ്ധി മനസ്സിന്റെ ശുദ്ധിയേയും സ്വാധീനിക്കുന്നുണ്ട് എന്നതാണ്. Scientists (Chen-Bo Zhong, Katie Liljenquist) have shown the strong links between unblemished hands and stain-free hearts in a series of clever psychological experiments.അവരിതിനെ ''Macbeth effect'' എന്നാണ് വിളിക്കുന്നത്.(Out, damn'd spot! out, I say !! Lady Macbeth in Shakespeare's Macbeth Act 5, scene 1) മനഃസാക്ഷിക്കുത്തു തോന്നുന്ന എന്തെങ്കിലും അധാര്‍മ്മിക പ്രവര്‍ത്തികള്‍ ചെയ്താല്‍ ‍,അതായത് മനസ്സ് മലിനമായാല്‍ ശരീരവും മലിനമായി എന്ന ചിന്തയുണ്ടാകകയും ശരീരം വൃത്തിയാക്കാനുള്ള ത്വര ഉണ്ടാവുകയും ചെയ്യുമത്രേ.മാത്രമല്ല ഈ ശരീരം ശുദ്ധിയാക്കല്‍ മനസ്സിന്റെ അശുദ്ധിയേയും നീക്കുമത്രെ.From the study...we showed that physical cleansing alleviates the upsetting consequences of unethical behavior and reduces threats to one's moral self-image. Daily hygiene routines such as washing hands, as simple and benign as they might seem, can deliver a powerful antidote to threatened morality, enabling people to truly wash away their sins.There is a strong link between moral and physical purity that people associate at a core level. People feel contaminated by immoral choices and try to wash away their sins.ഒരു പരീക്ഷണത്തില്‍ നല്ല സുഗന്ധപൂരിതമായ മുറിയിലിരിക്കുന്നവര്‍ കൂടുതല്‍ നന്നായും മാന്യമായും പെരുമാറിയത്രെ,സുഗന്ധമില്ലാത്ത മുറിയിലിരിക്കുന്നവരേക്കാള്‍ ‍.May be a moral awareness was awakened in a clean-smelling environment.ഇനി ഇതിന്റെ എതിര്‍ ഭാഗത്തുനിന്നും ഒരു പരീക്ഷണമുണ്ട്. people are more critical and judgmental about certain moral issues when exposed to the vapors of a — ahem — fart-scented spray. (God..!! I love these scientists ;-))


ഒന്നാലോചിച്ചാല്‍ ഇതൊക്കെ നമുക്കറിയാവുന്നതു തന്നെയാണെന്ന് തോന്നുന്നു.We intuitively know about this effect.people do strongly associate physical cleanliness with purity of conscience. എല്ലാ മതങ്ങളിലും,അത് കൃസ്ത്യാനികളുടെ മാമോദീസ ആയാലും മുസ്ലിമിന്റെ 'വുളു' ആയാലും നമ്പൂതിരിയുടെ വിശദമായ കുളിയും തേവാരവും ആയാലും പുണ്യാഹം തളിക്കലായാലും,ഗംഗയില്‍ മുങ്ങി പാപം കഴുകി കളയലായാലും,ഈ വൃത്തിയാക്കല്‍ ഉണ്ട്.ഭാഷയില്‍ പോലും ഇതിന്റെ സ്വാധീനം കാണാം.തെമ്മാടികളും ആഭാസന്മാരും നമുക്ക് ''വൃത്തികെട്ടവര്‍ '‍' ആണല്ലോ.And of course don't forget about a ''clean conscience'' and "cleanliness is next to godliness".നമ്മളെല്ലാം ഏതെങ്കിലുമൊക്കെ ഏടാകൂടത്തില്‍ നിന്നെല്ലാം ''കൈ കഴുകി'' രക്ഷപ്പെട്ടിടുണ്ടാകാമെങ്കിലും  ഏറ്റവും (കു)പ്രസിദ്ധമായ കൈകഴുകല്‍ പിലാത്തോസിന്റേതായിരുന്നു.''When Pilate saw that he could prevail nothing, but [that] rather a tumult was made, he took water, and washed [his] hands before the multitude, saying, I am innocent of the blood of this just person: see ye [to it].''(Mathew 27:24). (An interesting thought....ദിവസത്തിന്റെ നല്ലൊരു ഭാഗം ശുദ്ധി എന്ന പേരില്‍ കുളിയും തേവാരവുമായി ചെലവാക്കുന്ന ബ്രാഹ്മണനെ അവന്റെ അയിത്താചരണം പോലുള്ള അധാര്‍മ്മിക പ്രവര്‍ത്തികള്‍ എങ്ങിനെ സ്വാധീനിച്ചിരിക്കും?അഥവാ അയിത്താചരണത്തെ ബ്രാഹ്മണന്റെ ശരീരശുദ്ധിയിലുള്ള 'ഒബ്സ്സഷന്‍'  എങ്ങിനെ സ്വാധീനിച്ചിരിക്കും?)


ഇതൊക്കെയാണ് നന്മയുടെ മനഃശ്ശാസ്ത്രം.ഇനി നന്മയുടെ ഉത്ഭവം ദൈവത്തെ മാറ്റിനിര്‍ത്തി വിശദീകരിക്കാന്‍ കഴിയുമോ?(ദൈവത്തെ മാറ്റിനിര്‍ത്തിയേ തീരൂ എന്ന് നിര്‍ബന്ധമൊന്നുമുണ്ടായിട്ടല്ല,മറ്റേതെങ്കിലും വിശദീകരണം സാധ്യമാണോ?കാരണം ദൈവത്തെ ആശ്രയിച്ചുള്ള വിശദീകരണങ്ങള്‍ ചിന്താശേഷിയില്ലാത്ത വിശ്വാസികള്‍ക്കേ തൃപ്തികരമാകൂ. ആലോചിക്കുന്നവര്‍ക്ക് അത് കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങളാണ് സൃഷ്ടിക്കുക, ഉദാ:കഴിഞ്ഞ പോസ്റ്റില്‍ കണ്ട Euthypho's dilemma മുതല്‍ ദൈവം എവിടെ നിന്നുണ്ടായി എന്നു വരെ. അപ്പോള്‍ കിം കരണീയം?സംശയമെന്ത്?പരിണാമസിദ്ധാന്തം തന്നെ..'അടിയന്‍ രച്ചിപ്പോം' എന്ന് വിളിച്ച് പരിണാമസിദ്ധാന്തം ചാടിവരുന്നത്‌ കാണുന്നില്ലെ?:-) അത് അടുത്ത പോസ്റ്റില്‍ ....


''Nature,when she formed man for society,endowed him with an original desire to please,and an original aversion to offend his brethren.She taught him to feel pleasure in their favorable,and pain in their unfavorable regard.The success of most people...almost always depends upon the favour and good opinion of their neighbours and equals; and without a tolerably regular conduct these can very seldom be obtained.The good old proverb,therefore,that honesty is always the best policy,holds in such situations,almost always perfectly true.''(ADAM SMITH)

LinkWithin

Related Posts with Thumbnails