സുശീല്‍ കുമാറിന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റിനും അതിന് അനുബന്ധമായി അപ്പൂട്ടന്‍ എഴുതിയ യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ? എന്ന പോസ്റ്റിനും എന്റെ വക ഒരു കൂട്ടിച്ചേര്‍ക്കല്‍ .
ഈ പോസ്റ്റുകളുടെ വിഷയം വിശ്വസനീയമായ അറിവ് അഥവാ reliable knowledge എന്താണ്,അതെങ്ങിനെ കണ്ടെത്തും എന്നതാണ്.ഫിലോസഫിയില്‍ ഇതിന്റെ പഠനത്തെ Epistemology എന്ന് പറയും.It studies what distinguishes adequate knowledge from inadequate knowledge. അസാധ്യമായി ബോറടിപ്പിക്കാവുന്ന ഈ വിഷയം പരമാവധി വെള്ളം ചേര്‍ത്ത് അമിത ലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ.
''True ideas are those we can assimilate,validate,corroborate and verify.False ideas are those that we cannot.That is the practical difference it takes to us to have true ideas;that therefore is the meaning of truth,for it is all that truth is known as.'' William James.
ഒരു പ്രസ്താവനയില്‍ (statement) അത് എന്തിനേക്കുറിച്ചോ ആവട്ടെ,സാധാരണ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ അറിവ് (information) അതിലുണ്ടാകും.നമുക്ക് ചില പ്രവചനങ്ങള്‍ സാധ്യമാണ്,പലതും പരീക്ഷിച്ചു ബോധ്യപ്പെടാവുന്നത്.(ചുരുങ്ങിയത് തത്വത്തിലെങ്കിലും.) മറ്റൊന്ന് മുന്‍ അറിവുകളെ അത് ഏതെങ്കിലും വിധത്തില്‍ ഖണ്ഡിക്കുന്നുണ്ടോ എന്നുള്ള പരിശോധനയും സാധ്യമാണ്. So every statement has the following two characteristics.(1) Correspondence (2) predictability. ഒരു അറിവ് നേരത്തെയുള്ള മറ്റു അറിവുകളുമായി യോജിച്ചു പോവുകയും പരിശോധന സാധ്യമായ ചില പ്രവചനങ്ങള്‍ നല്‍കുകയും ചെയ്താല്‍ അതിനെ testable hypothesis എന്ന് വിളിക്കാം.അങ്ങിനെ പരീക്ഷിച്ചു നോക്കി എവിടെയും പരസ്പര വൈരുദ്ധ്യങ്ങളില്ല എന്ന് കണക്കാക്കാവുന്ന ഒരു കൂട്ടം അറിവുകളേയാണ് വിശ്വസനീയമായ അറിവ് അല്ലെങ്കില്‍ സത്യമായ അറിവ് (reliable knowledge) എന്ന് വിളിക്കുന്നത്.അങ്ങിനെ അല്ലാത്തത് വെറും പ്രസ്താവനകള്‍ അല്ലെങ്കില്‍ വിശ്വാസം/belief മാത്രമായി നിലനില്‍ക്കും. അത് 'ഗോഡ് ഫാദര്‍ ' എന്ന ചിത്രത്തിലെ നായികയുടെ,''രാമഭദ്രന്‍ ഒരു ആണാണെന്നുതന്നെ''യുള്ള വിശ്വാസമായാലും ഭൂമി ഒരു ഗോളമാണ് എന്ന ശാസ്ത്രീയ വിശ്വാസമായാലും.
രാമഭദ്രന്‍ ഒരു ആണാണ് എന്ന നായികയുടെ വിശ്വാസം വിശ്വസനീയമായ അറിവാണോ അതോ വെറും വിശ്വാസമാണോ? രാമഭദ്രന്‍ ഒരു ആണാണ് എന്ന വിശ്വാസം ശരിയാണെങ്കില്‍ നേരത്തെ പറഞ്ഞ പോലെ അതില്‍നിന്നു അനേകം കാര്യങ്ങള്‍ മനസ്സിലാക്കാം.ഇവിടെ ആണ്‍ എന്ന വാക്കിന് നായിക കൊടുക്കുന്ന നിര്‍വ്വചനം സ്ത്രീകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവരെ ഉപദ്രവിക്കില്ല എന്നതാണ്.(ആണ്‍ എന്നതിന് ഈയൊരു നിര്‍വ്വചനം പണ്ടു മുതലേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.) ഈ ഗുണം രാമഭദ്രനുണ്ടായിരിക്കും.അതാണ് Correspondence.എന്നാല്‍ ആണ്‍ എന്നതിന്റെ സാമാന്യമായ നിര്‍വ്വചനം അതല്ല.Most important of all he will have.....ahem....you know...that special body part :-).രാമഭദ്രനെക്കുറിച്ച് മറ്റു ധാരാളം പ്രവചനങ്ങളും നടത്താം.അദ്ദേഹത്തിന് സ്ത്രീ എന്ന വിഭാഗത്തില്‍ പെടുന്നവരെ വിവാഹം കഴിക്കാം, സന്തതികളെ ഉണ്ടാക്കാം,പാസ്പോര്‍ട്ടിലും റേഷന്‍ കാര്‍ഡിലും ആണ് എന്ന് അടയാളപ്പെടുത്തിയിരിക്കും എന്ന് തുടങ്ങി അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുപത്തിമൂന്നു ജോഡി ക്രോമോസോമുകളില്‍ ,പെണ്ണ് എന്നറിയപ്പെടുന്ന വിഭാഗത്തെ അപേക്ഷിച്ച് ഒരു ജോഡിയില്‍ ഒരെണ്ണം ചെറുതായിരിക്കും,അദ്ദേഹത്തിന്റെ രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായിരിക്കും, എന്നിങ്ങനെ അസംഖ്യം കാര്യങ്ങള്‍ ഊഹിക്കാം.രാമഭദ്രന്‍ ആണാണ് എന്ന നായികയുടെ വിശ്വാസം പക്ഷേ ഇതിന്റെയൊന്നും അടിസ്ഥാനത്തിലല്ല, അല്ലെങ്കില്‍ ഇതൊന്നും പരിശോധിച്ച ശേഷമല്ല രാമഭദ്രന്‍ അണാണ് എന്ന് അവര്‍ വിശ്വസിക്കുന്നത്.
(ഓ.ടി:മായന്‍ കുട്ടിയുടെ നിര്‍വ്വചനം പക്ഷേ രാമഭദ്രന്‍ ആണാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ചേട്ടന്മാരൊന്നും ആണുങ്ങളല്ല,അവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്നാണ്.നായിക ആണ്‍ എന്നതിന് ഉപയോഗിക്കുന്ന നിര്‍വ്വചനമല്ല മായന്‍ കുട്ടിയുടേത്.മായന്‍ കുട്ടി ഉദ്ദേശിക്കുന്നത് ഇവിടെ രണ്ടാമത് പറഞ്ഞ ശാരീരിക പ്രത്യേകതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന നിര്‍വ്വചനമാണ്.നായികയുടെ നിര്‍വ്വചനം മായന്‍ കുട്ടിയുടെ നിര്‍വ്വചനത്തിന്റെ Correspondence,Predictability എന്നീ ഗുണങ്ങളുമായി ചേര്‍ന്നു പോകുന്നില്ല,നേരെ തിരിച്ചും. ആ വൈരുധ്യമാണ് ഇവിടെ ഹാസ്യം സൃഷ്ടിക്കുന്നത്. മറ്റൊരു കാര്യം മായന്‍ കുട്ടിയുടെ നിര്‍വ്വചനം അനുസരിച്ചാണെങ്കില്‍ തന്നെ ചേട്ടന്മാരെക്കുറിച്ചുള്ള ഒരു വിശ്വസനീയമായ അറിവും ഇതില്‍ നിന്ന് അനുമാനിക്കാനാവില്ല.അത് വളരെ ഗൗരവമുള്ള ഒരു യുക്തി ഭംഗമാണ് (Logical fallacy). Non-Sequitur എന്ന് ലാറ്റിന്‍.The term means "it doesn't follow".An argument in which the conclusion does not necessarily follow from the premises. A logical connection is implied where none exists.)
പൊതുവെ നിര്‍വ്വചനം എന്തായാലും അതിന്റെ സാമാന്യമായ ലക്ഷണങ്ങള്‍ ശരിയായാല്‍ രാമഭദ്രന്‍ ഒരു അണ് തന്നെ.സാധാരണ ആവശ്യങ്ങള്‍ക്ക് പുറം കാഴ്ച പൊതുവേ തൃപ്തികരമായിരിക്കും.പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളില്‍ കൂടുതല്‍ തെളിവ് ആവശ്യമായി വരും.രാമഭദ്രന്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന് ഒരു കേസുണ്ടെന്നു കരുതുക.ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍ ഒരു ആണിനേ (ഇവിടെ ആണ്‍ എന്നതിന്റെ നിര്‍വ്വചനം വ്യത്യസ്ഥമണ്.) കഴിയൂ എന്ന വിശ്വസനീയമായ അറിവ് നമുക്കുള്ളത് കൊണ്ട് അതിനോട് ചേര്‍ന്നു പോകുന്ന തെളിവുകള്‍ വേണ്ടതുകൊണ്ട് രാമഭദ്രനെ കൂടുതല്‍ പരിശോധിക്കേണ്ടി വരും.പുറം കാഴ്ച പോര.രാമഭദ്രന്‍ പാന്റ്സ് ധരിക്കുന്നു എന്നതോ റേഷന്‍ കാര്‍ഡില്‍ ആണ്‍ എന്ന് ചേര്‍ത്തിരിക്കുന്നു എന്നതോ, ഇനി ശരിയായ ഹാര്‍ഡ് വേര്‍ ;-) ഉണ്ട് എന്നതുപോലുമോ രാമഭദ്രന് ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍ കഴിയും എന്നതിന്റെ തെളിവല്ല എന്നര്‍ത്ഥം.ഇവിടെ ആണ്‍ എന്നതിന്റെ നിര്‍വ്വചനവും ആതിനെ സാധൂകരിക്കാന്‍ വേണ്ട തെളിവും വ്യത്യസ്ഥമാണ്.ഇനി രാമഭദ്രന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് ആണ്‍ എന്ന വിഭാഗത്തില്‍ മത്സരിക്കണമെങ്കില്‍ ചിലപ്പോള്‍ മറ്റു ചില തെളിവുകളായിരിക്കും വേണ്ടി വരിക.വീണ്ടും ആണ്‍ എന്നതിന്റെ നിര്‍വ്വചനവും അതിന്റെ correspondence ഉം വേണ്ട ടെസ്റ്റുകള്‍ നടത്തിയാല്‍ എന്ത് സംഭവിക്കും( predictiveness) എന്നതും വ്യത്യസ്തമായിരിക്കും.
ചുരുക്കത്തില്‍ നിര്‍വ്വചനം വളരെ പ്രധാനപ്പെട്ടതാണ്.പല തര്‍ക്കങ്ങളും എവിടെയും എത്താതെ പോകുന്നതിനു ഒരു കാരണം തര്‍ക്കവിഷയം ആദ്യംതന്നെ ശരിയായി നിര്‍വ്വചിക്കാത്തതുകൊണ്ടാണ്.അതിന്റെ ഫലം..Shifting the goal post എന്ന് പറയാവുന്ന ഒരു സംഭവം.ഉദാഹരണത്തിന് ദൈവത്തേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ വിശ്വാസികള്‍ ദൈവത്തിന്റെ നിര്‍വ്വചനം ചര്‍ച്ചക്കിടയില്‍ തോന്നുമ്പോലെ മാറ്റിക്കളയും.തര്‍ക്കം തുടങ്ങുമ്പോള്‍ അവരവരുടെ മതഗ്രന്ഥത്തിലുള്ള ദൈവത്തേക്കുറിച്ചാണ് സംസാരിക്കുക.അത് ക്ളച്ച് പിടിക്കാതാകുമ്പോള്‍ ദൈവമെന്നാല്‍ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയാവും.ഈ ശക്തിക്ക് നേരത്തെ പറഞ്ഞ ദൈവവുമായി ഒരു സാമ്യവുമില്ല എന്ന് തെളിയിച്ചാല്‍ പിന്നെ god is love ,ദൈവം നന്മയാണ് ദൈവം അവനവന്റെ ഉള്ളിലാണ് എന്നൊക്കെയുള്ള നിര്‍വ്വചനം വരും.
-------------------------------------------------------------------------------------------------------------------------------
ഇനി ഒരു കാര്യത്തില്‍ അഭിപ്രായം രൂപീകരിക്കാന്‍ വേണ്ട തെളിവുകളുടെ (evidence) കാര്യം.തെളിവുകള്‍ രണ്ടു തരമുണ്ട്.
(1) ആവശ്യമായ തെളിവ് - (necessary evidence.)
(2) മതിയായ തെളിവ് - (sufficient evidence.)
ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.നിങ്ങള്‍ വഴിയരുകില്‍ ഒരാള്‍ കിടക്കുന്നത് കാണുന്നു.നിങ്ങള്‍ അല്പം കഴിഞ്ഞു നോക്കുമ്പോഴും അയാള്‍ അതേപോലെ കിടക്കുന്നുണ്ട്.നിങ്ങള്‍ കൂടെയുള്ള ആളോട് നിങ്ങളുടെ നിഗമനം അറിയിക്കുന്നു.''ഇയാള്‍ മരിച്ചു പോയി''.സ്വാഭാവികമായും സുഹൃത്ത് നിങ്ങള്‍ ആ നിഗമനത്തിലെത്താനുണ്ടായ തെളിവ് ആവശ്യപ്പെടുന്നു. നിങ്ങളുടെ മറുപടി,''അയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടില്ലെ?മരിച്ചവര്‍ അനങ്ങില്ല എന്നറിയില്ലേ''?മരിച്ചവരൊക്കെ അനങ്ങാതെ കിടക്കുമെങ്കിലും അനങ്ങാതെ കിടക്കുന്നവരെല്ലാം മരിച്ചവരല്ല.അതായത് അനങ്ങാതെ കിടക്കുക എന്നത് മരണം എന്ന നിഗമനത്തിന് ആവശ്യമായ തെളിവാണെങ്കിലും മതിയായ തെളിവല്ല.മതിയായ തെളിവ് എന്നാല്‍ വേറൊരു നിഗമനവും സാധ്യമല്ലാത്ത തെളിവ് എന്നര്‍ത്ഥം.(ഡോക്ടര്‍മാര്‍ക്ക് മരണം നിര്‍ണയിക്കാന്‍ വേറൊരു നിഗമനവും സാധ്യമല്ലാത്ത തരത്തിലുള്ള വ്യക്തമായ മാനദണ്ഡങ്ങളുണ്ട്.)
തെളിയിക്കനുദ്ദേശിക്കുന്ന വസ്തുതകളുടെ ഗൌരവം അനുസരിച്ച് തെളിവുകളുടെ ഗൌരവും കൂടും/കൂടണം.ഈ രണ്ടു പ്രസ്താവനകള്‍ നോക്കുക.(1) എനിക്ക് ഒരു ആനയുണ്ട്.(2) എനിക്ക് പിങ്ക് നിറമുള്ള ഒരു ആനയുണ്ട്.ഇതിലെ ആദ്യ പ്രസ്താവനയില്‍ അസാധാരണമായി യാതൊന്നുമില്ല.എത്രയോ ആളുകള്‍ക്ക് ആനയുണ്ട്.കൂട്ടത്തില്‍ എനിക്കും.മിക്കവാറും ആരും അത് വിശ്വസിക്കാന്‍ തെളിവൊന്നും ആവശ്യപ്പെടില്ല.പക്ഷേ അവര്‍ രണ്ടാമത്തെ പ്രസ്താവന ശരിയാണെന്നു വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെടും.തെളിവ് (whatever that may be) ലഭിക്കുന്നതുവരെ എനിക്ക് ഭ്രാന്താണെന്നോ ചുരുങ്ങിയ പക്ഷം ഞാന്‍ നുണ പറയുകയാണ് എന്നോ കരുതും. കാരണമെന്ത്?എനിക്ക് ആനയുണ്ടെന്നു വിശ്വസിക്കാന്‍ തെളിവ് വേണ്ടെങ്കില്‍ അതിന്റെ നിറം പിങ്കാണെന്നു വിശ്വസിക്കാന്‍ എന്തിനാണ് തെളിവ്?
ഉത്തരം ലളിതമാണ്.പിങ്ക് ആന അസാധാരണമാണ്.എന്തുകൊണ്ട് അസാധാരണം?പിങ്ക് അനയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.ആരും ഇങ്ങനെ ഒരു ജീവിയെക്കുറിച്ച് കേട്ടിട്ടില്ല.Another way of saying it is that my second statement has some correspondence and predictiveness problems. സാധാരണ ആളുകള്‍ക്ക് വിശദമായ കാരണങ്ങള്‍ പറയാന്‍ അറിയില്ലെങ്കിലും കാരണം ഇതാണ്.It is an extra ordinary claim,and so it requires some extra ordinary evidence. Not just 'I say so' will do.ആദ്യത്തെ പ്രസ്താവനക്ക് 'സെല്‍ഫ് അറ്റസ്റ്റേഷന്‍' മതിയെങ്കിലും രണ്ടാമത്തെ പ്രസ്താവനക്ക് അത് പോര.
എന്തുകൊണ്ട് പോരാ?കാരണം ആദ്യത്തെ പ്രസ്താവന നിലവിലുള്ള ഒരു അറിവുമായി യോജിക്കാതെ വരുന്നില്ല.There is no correspondence and predictiveness problem there.എന്നാല്‍ രണ്ടാമത്തെ പ്രസ്താവനയുടെ കാര്യം അതല്ല.ബയോളജിയിലെ അടിസ്ഥാന അറിവുകള്‍ക്ക് വിരുദ്ധമായിരിക്കും ഒരു പിങ്ക് ആന. എങ്കിലും ഒരു യഥാര്‍ത്ഥ പിങ്ക് ആനയെ ആരെങ്കിലും ഹാജരാക്കുകയും,ബയോളജിയുടെ നിലവിലുള്ള അറിവുകളുമായി യോജിച്ചു പോകുന്ന ഒരു തിയറി അതിനെ വിശദീകരിക്കാന്‍ ഉണ്ടാവുകയും ചെയ്താല്‍ പിങ്ക് അനയെക്കുറിച്ചുള്ള അറിവ് യഥാര്‍ത്ഥമായി അംഗീകരിക്കും.പിങ്ക് അനയെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിന് ബയോളജിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ (അതുവഴി ചിലപ്പോള്‍ കെമിസ്ട്രിയുടെയും ഫിസിക്സിന്റേയും വരെ) മാറ്റിയെഴുതേണ്ടി വരുകയും ചെയ്യും.
അതായത് സാധാരണ ആനയെ കുറിച്ചുള്ള അറിവ് നിലവില്‍ ലോകം അംഗീകരിച്ച സത്യവും(fact), പിങ്ക് ആന എന്നത് ഒരു നിലവില്‍ hypothesis ആയി മാത്രം കണക്കാക്കാന്‍ കഴിയുന്നതും ആണ്.
----------------------------------------------------------------------------------------------------------------------------------
ഇനി ഈ സാങ്കല്പിക കാര്യങ്ങള്‍ വിട്ടു ഗൗരവമുള്ള വിശ്വാസങ്ങള്‍ ...ഭൂമി ഗോളമാണ് എന്ന് വിശ്വസിക്കണമെങ്കില്‍ നിരീക്ഷണങ്ങളിലൂടെ ശരിയാണ് എന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങള്‍
വിശദീകരിക്കാന്‍ അതിനു കഴിയണം.നേരത്തെ കണ്ട correspondence. ഈ കാര്യങ്ങള്‍ നോക്കുക.(1) നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന മറ്റു രണ്ടു ആകാശഗോളങ്ങളും,സൂര്യനും ചന്ദ്രനും....ഗോളങ്ങള്‍ തന്നെയാണ്. ചുരുങ്ങിയ പക്ഷം വൃത്താകൃതിയിലെങ്കിലുമാണ്.(2) ചന്ദ്ര ഗ്രഹണം (അത് ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് എന്ന വിശ്വസനീയമായ അറിവുണ്ട്) വീക്ഷിക്കുമ്പോള്‍ എല്ലായിപ്പോഴും വൃത്താകൃതിയിലുള്ള നിഴലാണ് കാണുന്നത്.(3) വളരെ ഉയരത്തില്‍നിന്നു നോക്കമ്പോള്‍ ചക്രവാളം വളഞ്ഞാണ് കാണപ്പെടുന്നത്.(4) ദൂരെയുള്ള ഒരു കപ്പല്‍ അടുത്തുവരുമ്പോള്‍ അതിന്റെ കൊടിമരങ്ങളും മറ്റുമാണ് ആദ്യം കാണുന്നത്.(5) തെക്കോട്ട് കടല്‍ യാത്ര ചെയ്യുമ്പോള്‍ തെക്കുള്ള നക്ഷത്രകൂട്ടങ്ങള്‍ ( constellations) നേരത്തെ ഉദിക്കുന്നതായി കാണുന്നു.ഈ നിരീക്ഷണങ്ങളൊന്നും പരന്ന ഭൂമി എന്ന വിശ്വാസവുമായി ചേര്‍ന്ന് പോകുന്നതല്ല.
അരിസ്റ്റോട്ടിലിനു മുന്‍പുള്ളവര്‍ ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചത് അവര്‍ വെറും വിഡ്ഢികളായതുകൊണ്ടൊന്നുമല്ല.അവരുടെ വിശ്വസനീയമായ മറ്റു അറിവുകളുമായി യോജിച്ചു പോകുന്നതായിരുന്നു പരന്ന ഭൂമി എന്ന സങ്കല്പം.ഉരുണ്ട ഭൂമിയെക്കുറിച്ച് അഥവാ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ തന്നെ അക്കാലത്ത് അത് അവഗണിക്കുകയായിരുന്നു മെച്ചം.ഉരുണ്ട ഭൂമി എന്ന ആശയത്തിന്റെ പ്രവചനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു.വേണ്ടത്ര തെളിവുകളില്ലതെ അവരുടെ നിത്യ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്ത ഉരുണ്ട ഭൂമി എന്ന ആശയം അവര്‍ തള്ളിക്കളഞ്ഞെങ്കില്‍ അതില്‍ വലിയ അത്ഭുതമൊന്നുമില്ല.(ഇപ്പോള്‍ പോലും മിക്ക ആവശ്യങ്ങള്‍ക്കും നമ്മളൊക്കെ ഭൂമി പരന്നതായി തന്നെയാണല്ലോ കണക്കാക്കുന്നത്.) പക്ഷേ കടല്‍ യാത്രക്കാരായിരുന്ന ഗ്രീക്കുകാര്‍ക്ക് ഭൂമി പരന്നതോ ഉരുണ്ടതോ എന്നത് അക്ഷരാര്‍ഥത്തില്‍ ഒരു ജീവന്‍ മരണ പ്രശ്നമായിരുന്നു.'പരന്ന' ഭൂമിയുടെ മാപ്പുകള്‍ക്ക് കൃത്യതയുണ്ടാകില്ല.കൂടുതല്‍ അകലേക്ക് പോകും തോറും മാപ്പുകളുടെ കൃത്യത കുറഞ്ഞു വരും. Long ocean voyages were impossible without a way of locating one's position in the ocean unless the earth is considered spherical rather than flat.ഭൂമി ഉരുണ്ടതാണെന്ന് സംശയിക്കാന്‍/ വിശ്വസിക്കാന്‍ ആ ഒരു കാരണം മതിയായിരുന്നു.അപ്പോള്‍ അരിസ്റ്റോട്ടിലിന്റെ കാലത്തെ ഗ്രീക്കുകരുടെ വിശ്വസനീയമായ അറിവുകളുമായി (reliable knowledge) ചേര്‍ന്ന് പോകുന്നതായിരുന്നു ഭൂമിയുടെ ഗോളാകൃതി എന്ന വിശ്വാസം.നമ്മള്‍ പൊതുവേ കരുതുന്നതുപോലെയല്ല, അക്കാലത്തെ വിജ്ഞാനികള്‍ക്കെല്ലാം ഭൂമി ഒരു ഗോളമാണ് എന്ന അറിവുണ്ടായിരുന്നു.(അല്ലായിരുന്നെങ്കില്‍ അവരൊന്നും കടല്‍ യാത്ര ചെയ്ത് ലോകത്തിന്റെ പല ഭാഗത്തും എത്തുമായിരുന്നില്ല.) Eratosthenes (250BC) ഭൂമിയുടെ വലുപ്പം അളക്കുകയും ചെയ്തിരുന്നു. ഒരു പക്ഷേ ലോകവിവരം കുറഞ്ഞ ജനങ്ങള്‍ മാത്രമാണ് അതിനു ശേഷം പരന്ന ഭൂമിയെക്കുറിച്ച് സംസാരിച്ചിരുന്നത്.(അവരുടെ നിത്യ ജീവിതത്തില്‍ ഭൂമിയുടെ ഷേപ്പ് എന്തായിരുന്നാലും അത് പരന്നതായി കണക്കാക്കുന്നതായിരുന്നു എളുപ്പം.വളരെ ന്യായമായ ഈ വിശദീകരണം പക്ഷേ ദൈവീക ഗ്രന്ഥത്തിന്റെ വ്യക്താക്കള്‍ക്ക് പോര.അവര്‍ക്ക് അവരുടെ ഗ്രന്ഥത്തിലെ പരന്ന ഭൂമിയെ ഉരുട്ടിയെടുക്കണം.:-))
ആദ്യം ഭൂമി പരന്നതാണ് എന്ന് കരുതിയതും പിന്നീട് അതൊരു ഗോളമാണ് എന്ന് തിരുത്തിയതും അതാത് കാലത്തെ അറിവിന്റെ അടിസ്ഥാനത്തിലാണ് എന്നര്‍ത്ഥം.അതുപോലെ ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തം 1400 വര്‍ഷത്തോളം ആരാലും ചോദ്യം ചെയ്യപ്പെടാതെ നിന്നത്,നമ്മുടെ പൂര്‍വ്വികര്‍ വിഡ്ഢികളായതുകൊണ്ടല്ല.ടെലിസ്കോപ്പിന്റേയും മറ്റും കണ്ടുപിടുത്തത്തിന് ശേഷം ലഭ്യമായ നിരീക്ഷണങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നതു വരെ ഭൂകേന്ദ്ര സിദ്ധാന്തം മാറ്റേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല.Ptolemy's model was reasonably accurate and was good enough for the precision of measurements available at Ptolemy's time and even many centuries later.It seems Ptolemy really did consider a sun centered universe,but couldn't justify it.It was incompatible with the 'reliable knowledge' of his time. ആദ്യമായി സൂര്യകേന്ദ്ര സിദ്ധാന്തത്തേക്കുറിച്ച് പറയുന്നത് അരിസ്റ്റാര്‍ക്കസ് ആണ് (300BC).നേരത്തെ സൂചിപിച്ച പോലെ അതിന്റെ പ്രവചനങ്ങള്‍ പരീക്ഷണ വിധേയമാക്കാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടയിരിക്കാം,1800 ഓളം വര്‍ഷങ്ങള്‍ അത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നത്. കോപ്പര്‍നിക്കസ്സിനു സൂര്യ കേന്ദ്ര പ്രപഞ്ചം എന്ന ഐഡിയ കിട്ടിയത് അരിസ്റ്റാര്‍ക്കസ്സില്‍ നിന്നാകാന്‍ സാധ്യതയുണ്ട്.കോപ്പര്‍നിക്കസ്സിന്റെ പുസ്തകത്തിന്റെ കൈയെഴുത്തു പ്രതിയില്‍ അരിസ്റ്റാര്‍ക്കസ്സിനെപ്പറ്റി പറയുന്നുണ്ട്.പക്ഷേ പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പില്‍ ആ പേര് കാണുന്നുമില്ല.കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കാനുള്ള കോപ്പര്‍നിക്കസ്സിന്റെ ആഗ്രഹമായിരിക്കാം ആ മറവിക്ക് കാരണം.(ചരിത്രം വായിക്കുമ്പോഴാണ്, പല മഹാന്മാരും ജീനിയസ്സുകളും അതൊന്നുമായിരുന്നില്ല എന്നറിയുന്നത്.)
ഭൂമി ഒരു ഗോളമാണ് എന്ന പ്രസ്തവനയില്‍നിന്നു കിട്ടുന്ന പ്രവചനങ്ങള്‍ നോക്കാം.(1) കപ്പലില്‍ ഏതെങ്കിലും ഒരു ദിശയില്‍ യാത്ര ചെയ്താല്‍ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും.അത് ആദ്യമായി തെളിയിച്ചത് ഫെര്‍ഡിനാന്‍റ് മെഗല്ലന്‍-1522.(അപ്പോള്‍ 1522 നു മുന്‍പു വരെ ഭൂമി പരന്നതായിരുന്നു എന്ന് 'വിശ്വസിക്കാന്‍' വളരെ ദുര്‍ബലമായതെങ്കിലും ചെറിയൊരു ന്യായമുണ്ടായിരുന്നു എന്നു വേണമെങ്കില്‍ വാദിക്കാം.) (2) സ്പെയിനില്‍ നിന്ന് പടിഞ്ഞാട്ട് യാത്ര ചെയ്താല്‍ ഇന്‍ഡ്യയിലെത്തും.കൊളംബസ് നിലവിലുള്ള മാപ്പുകളില്‍ ഭൂമിയുടെ വലുപ്പവും ഇന്ത്യയിലേക്കുള്ള ദൂരവും ഏറ്റവും കുറവുള്ള ഒരു മാപ്പായിരുന്നു 'വിശ്വസനീയമായ അറിവായി' അംഗീകരിച്ചത്.(probably wishful thinking.) കൊളംബസ് അത് പ്രകാരം യാത്ര ചെയ്ത് ഇന്‍ഡ്യയിലെത്തിയില്ലെങ്കിലും, (അമേരിക്ക വഴി മുടക്കി കിടക്കുന്ന കാര്യം കൊളംബസ്സിനറിയില്ലായിരുന്നു) his prediction was right.
സാധാരണ വിശ്വാസികള്‍ പറയുന്ന ഒരു സ്ഥിരം വിഡ്ഢിത്തമാണ്, എന്തു പറഞ്ഞാലും അതപ്പടി,ചോദ്യങ്ങളും സംശയങ്ങളും കൂടാതെ വിഴുങ്ങുന്നതാണ് ശാസ്ത്രം,ശാസ്ത്രത്തിലുള്ള വിശ്വാസവും ഒരു അന്ധ വിശ്വാസമാണ് എന്നൊക്കെ.എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്.എല്ലാ അന്ധവിശ്വാസങ്ങളും അതാത് കാലത്തെ വിശ്വസനീയമായ അറിവുകളായിരുന്നു.കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമ്പോള്‍ നിലവിലുള്ള വിശ്വാസം മാറ്റാന്‍ നിര്‍ബന്ധിതനാവുകയാണ് ചെയ്യുന്നത്.ഇന്ന്‍ ശാസ്ത്രം ശരിയാണെന്ന് കരുതുന്ന ഒരു കാര്യം നാളെ മാറ്റിപ്പറയാന്‍ കഴിയുന്നു എന്നതാണ് യാഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ ശക്തി.
------------------------------------------------------------------------------------------------------------------------------------
ഇനി നമുക്ക് യഥാര്‍ത്ഥജീവിതത്തില്‍ നിന്ന് ഒരു ഉദാഹരണം നോക്കാം.കുപ്രസിദ്ധമായ എന്‍ഡോസള്‍ഫാന്‍ പ്രശ്നം തന്നെ എടുക്കാം.എന്‍ഡോസള്‍ഫാന്‍ എന്ന് കേട്ടാല്‍ മാരക വിഷം, ബഹുരാഷ്ട്ര കുത്തക തുടങ്ങി Knee jerk reactions മാത്രം വരുന്ന ആക്ടിവിസ്റ്റുകള്‍ക്ക് പറ്റിയ ഒരു ഹോം വര്‍ക്ക് കൂടിയാണ് ഇത്.:-) കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്നതുകൊണ്ട് ആളുകള്‍ക്ക് പലവിധ രോഗങ്ങള്‍ ,ശ്വാസകോശ രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ,ഉണ്ടാകുന്നു.മാത്രമല്ല ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളും ഉണ്ടാകുന്നു എന്നൊക്കെയാണ് കേസ്.എന്‍ഡോസള്‍ഫാന്‍ ആണ് പ്രതി എങ്കില്‍ .... നമുക്ക് അതിനെ ഒന്ന് വിശകലനം ചെയ്യാം.അതിന്റെ correspondence, predictiveness കാര്യങ്ങളൊന്ന് നോക്കാം.
(1) ഈ അസുഖങ്ങളുടേയെല്ലാം base rate (സമാനമായ സമൂഹങ്ങളില്‍ സ്വാഭാവികമായിത്തന്നെ കാണുന്ന ഈ അസുഖങ്ങളുടെ റേറ്റ്.) എത്രയാണ്?ഇവിടെ അത് കൂടുതല്‍ തന്നെയാണോ?
(2) എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ട് മാത്രമല്ല ഉപയോഗിക്കുന്നത്.മറ്റു പല കശുമാവിന്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്.അവിടെയൊക്കെ ഇതേ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കണം.ഉണ്ടോ?
(3) Toxicity of a chemical depends on its dose.അത് കെമിസ്ട്രിയുടെ അടിസ്ഥാന നിയമമാണ്.അപ്പോള്‍ മരുന്ന് തളിച്ച തോട്ടത്തില്‍നിന്നു അകലുംതോറും വിഷത്തിന്റെ ഫലം കുറഞ്ഞു വരണം, ഉദാഹരണത്തിന് തോട്ടത്തില്‍നിന്നു ഒരു കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകുന്നതിനേക്കാള്‍ വളരെ കുറച്ചു ദോഷഫലമേ ഒരു അഞ്ചു കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകാന്‍ പാടുള്ളൂ.അത് പോലെ ആ സ്ഥലത്തെ ദീര്‍ഘകാല താമസക്കാരന് ഈ അടുത്ത കാലത്തു മാത്രം ആ പ്രദേശത്ത് താമസമാക്കിയ ആളേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.വിഷം കൈകാര്യം ചെയ്യുന്നവര്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ദോഷ ഫലങ്ങള്‍ കാണുക.അങ്ങിനെയാണോ കാണുന്നത്? (അല്ല എങ്കില്‍ അതിനു നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ നല്ലൊരു വിശദീകരണം വേണം.അല്ലെങ്കില്‍ കെമിസ്ട്രിയുടെയും അതുവഴി ഫിസിക്സിന്റേയും അടിത്തറ മുഴുവന്‍ പൊളിച്ചു പണിയേണ്ടി വരും.)
(4) കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നു എന്നു പറയുന്നു.ഗര്‍ഭസ്ഥ ശിശുവിന്റെ അവയവങ്ങള്‍ ആദ്യത്തെ ഏതാനും ആഴ്ചകളിലാണ് രൂപപ്പെടുന്നത്. അപ്പോള്‍ വിഷം ഏറ്റവും കൂടുതല്‍ ദോഷം ഉണ്ടാക്കാന്‍ സാധ്യത ആദ്യത്തെ ഏതാനും ആഴ്ചകളിലാണ്. പ്രത്യേകിച്ചും ആദ്യത്തെ മൂന്നു മാസം.(മറ്റെല്ലാ രാസവസ്തുക്കളും ഈ നിയമം അനുസരിക്കുന്നുണ്ട്.) വൈകല്യമുള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ മൂന്നു മാസം വിഷവുമായി സമ്പര്‍ക്കം ഉണ്ടായവരായിരിക്കും കൂടുതല്‍ .ആണോ?
(5) സാധാരണ ജനിതകവൈകല്യമുള്ള ഭ്രൂണങ്ങള്‍ അലസിപ്പോവുകയാണ് പതിവ്.അപ്പോള്‍ ജനിതക വൈകല്യമുള്ള കുട്ടികള്‍ കൂടുതല്‍ ജനിക്കുന്നു എന്നാല്‍ ഗര്‍ഭം അലസല്‍ സമാനമായ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ കുറവായിരിക്കണം.ആണോ?
(An aside comment:എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യം കൂട്ടുന്നു എന്നുവച്ചാല്‍ ഗര്‍ഭം അലസല്‍ കുറയ്ക്കും എന്നര്‍ത്ഥം. ഒരു പക്ഷേ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി എന്‍ഡോസള്‍ഫാന്‍ ഒരു മരുന്നായി വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമോ?:-) For treatment of habitual abortion?)
(6) ഭ്രൂണത്തിന്റെ പലേ അവയവങ്ങളും പല സമയത്തായാണ് രൂപം കൊള്ളുന്നത്.അതിനാല്‍ വിഷാംശം എല്ലാ അവയവങ്ങളെയും ഒരേ സമയം ബാധിക്കാന്‍ സാധ്യതയില്ല.ത്വക്ക് രോഗങ്ങള്‍ മുതല്‍ ഹൃദയ വാല്‍വുകളുടെ തകരാറും ക്യാന്‍സറും ബുദ്ധിമാന്ദ്യവും വരെ ഒരു രാസവസ്തു കൊണ്ടു തന്നെ ഉണ്ടാക്കുന്നത് അല്പം അസാധാരണമാണ്.(തീര്‍ത്തും അസാധ്യം എന്ന് പറയാന്‍ പറ്റില്ലെങ്കിലും.) അതിനൊരു വിശദീകരണം വേണ്ടെ?
(7) വിഷാംശം കൊണ്ട് മനുഷ്യനുണ്ടാകുന്ന പ്രശ്നങ്ങളില്‍ ചിലതെങ്കിലും മൃഗങ്ങളിലും കാണണം.(പരിണാമ സിദ്ധാന്തം മറക്കണ്ട...all animals are related to each other and many biochemical pathways are similar.) വളര്‍ത്തു മൃഗങ്ങളിലെങ്കിലും കൂടുതല്‍ അസുഖങ്ങളും മറ്റും ശ്രദ്ധിക്കപ്പെടണം.ഉണ്ടോ?
ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം അറിയില്ലെങ്കില്‍ /അന്വേഷിച്ചിട്ടില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണ് പ്രതി എന്ന് എങ്ങിനെ തീരുമാനിച്ചു?(assuming there is something that needs explaining.)
''A great many people think they are thinking when they are really rearranging their prejudices.'' William James
പോസ്റ്റ് തുടരും....അതുവരെ ഒരു ഹോം വര്‍ക്ക്.ഫ്രിഡ്ജിന്റെ ഡോര്‍ അടയ്ക്കുമ്പോള്‍ അകത്തെ ലൈറ്റ് കെടും എന്ന വിശ്വാസം ശരിയാണെന്ന് എങ്ങിനെ തെളിയിക്കും?

''A fact is a simple statement that everyone believes. It is innocent, unless found guilty. A hypothesis is a novel suggestion that no one wants to believe. It is guilty, until found effective.'' Edward Teller

''The saddest aspect of life is that science gathers knowledge faster than society gathers wisdom.'' Isaac Asimov
ആദ്യം ഭൂമി പരന്നതാണ് എന്ന് കരുതിയതും പിന്നീട് അതൊരു ഗോളമാണ് എന്ന് തിരുത്തിയതും അതാത് കാലത്തെ അറിവിന്റെ അടിസ്ഥാനത്തിലാണ് എന്നര്‍ത്ഥം.അതുപോലെ ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തം 1400 വര്‍ഷത്തോളം ആരാലും ചോദ്യം ചെയ്യപ്പെടാതെ നിന്നത്,നമ്മുടെ പൂര്‍വ്വികര്‍ വിഡ്ഢികളായതുകൊണ്ടല്ല.ടെലിസ്കോപ്പിന്റേയും മറ്റും കണ്ടുപിടുത്തത്തിന് ശേഷം ലഭ്യമായ നിരീക്ഷണങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നതു വരെ ഭൂകേന്ദ്ര സിദ്ധാന്തം മാറ്റേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല.Ptolemy's model was reasonably accurate and was good enough for the precision of measurements available at Ptolemy's time and even many centuries later.It seems Ptolemy really did consider a sun centered universe,but couldn't justify it.It was incompatible with the 'reliable knowledge' of his time. ആദ്യമായി സൂര്യകേന്ദ്ര സിദ്ധാന്തത്തേക്കുറിച്ച് പറയുന്നത് അരിസ്റ്റാര്‍ക്കസ് ആണ് (300BC).നേരത്തെ സൂചിപിച്ച പോലെ അതിന്റെ പ്രവചനങ്ങള്‍ പരീക്ഷണ വിധേയമാക്കാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടയിരിക്കാം,1800 ഓളം വര്‍ഷങ്ങള്‍ അത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നത്. കോപ്പര്‍നിക്കസ്സിനു സൂര്യ കേന്ദ്ര പ്രപഞ്ചം എന്ന ഐഡിയ കിട്ടിയത് അരിസ്റ്റാര്‍ക്കസ്സില്‍ നിന്നാകാന്‍ സാധ്യതയുണ്ട്.കോപ്പര്‍നിക്കസ്സിന്റെ പുസ്തകത്തിന്റെ കൈയെഴുത്തു പ്രതിയില്‍ അരിസ്റ്റാര്‍ക്കസ്സിനെപ്പറ്റി പറയുന്നുണ്ട്.പക്ഷേ പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പില്‍ ആ പേര് കാണുന്നുമില്ല.കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കാനുള്ള കോപ്പര്‍നിക്കസ്സിന്റെ ആഗ്രഹമായിരിക്കാം ആ മറവിക്ക് കാരണം.(ചരിത്രം വായിക്കുമ്പോഴാണ്, പല മഹാന്മാരും ജീനിയസ്സുകളും അതൊന്നുമായിരുന്നില്ല എന്നറിയുന്നത്.)
ഭൂമി ഒരു ഗോളമാണ് എന്ന പ്രസ്തവനയില്‍നിന്നു കിട്ടുന്ന പ്രവചനങ്ങള്‍ നോക്കാം.(1) കപ്പലില്‍ ഏതെങ്കിലും ഒരു ദിശയില്‍ യാത്ര ചെയ്താല്‍ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും.അത് ആദ്യമായി തെളിയിച്ചത് ഫെര്‍ഡിനാന്‍റ് മെഗല്ലന്‍-1522.(അപ്പോള്‍ 1522 നു മുന്‍പു വരെ ഭൂമി പരന്നതായിരുന്നു എന്ന് 'വിശ്വസിക്കാന്‍' വളരെ ദുര്‍ബലമായതെങ്കിലും ചെറിയൊരു ന്യായമുണ്ടായിരുന്നു എന്നു വേണമെങ്കില്‍ വാദിക്കാം.) (2) സ്പെയിനില്‍ നിന്ന് പടിഞ്ഞാട്ട് യാത്ര ചെയ്താല്‍ ഇന്‍ഡ്യയിലെത്തും.കൊളംബസ് നിലവിലുള്ള മാപ്പുകളില്‍ ഭൂമിയുടെ വലുപ്പവും ഇന്ത്യയിലേക്കുള്ള ദൂരവും ഏറ്റവും കുറവുള്ള ഒരു മാപ്പായിരുന്നു 'വിശ്വസനീയമായ അറിവായി' അംഗീകരിച്ചത്.(probably wishful thinking.) കൊളംബസ് അത് പ്രകാരം യാത്ര ചെയ്ത് ഇന്‍ഡ്യയിലെത്തിയില്ലെങ്കിലും, (അമേരിക്ക വഴി മുടക്കി കിടക്കുന്ന കാര്യം കൊളംബസ്സിനറിയില്ലായിരുന്നു) his prediction was right.
സാധാരണ വിശ്വാസികള്‍ പറയുന്ന ഒരു സ്ഥിരം വിഡ്ഢിത്തമാണ്, എന്തു പറഞ്ഞാലും അതപ്പടി,ചോദ്യങ്ങളും സംശയങ്ങളും കൂടാതെ വിഴുങ്ങുന്നതാണ് ശാസ്ത്രം,ശാസ്ത്രത്തിലുള്ള വിശ്വാസവും ഒരു അന്ധ വിശ്വാസമാണ് എന്നൊക്കെ.എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്.എല്ലാ അന്ധവിശ്വാസങ്ങളും അതാത് കാലത്തെ വിശ്വസനീയമായ അറിവുകളായിരുന്നു.കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമ്പോള്‍ നിലവിലുള്ള വിശ്വാസം മാറ്റാന്‍ നിര്‍ബന്ധിതനാവുകയാണ് ചെയ്യുന്നത്.ഇന്ന്‍ ശാസ്ത്രം ശരിയാണെന്ന് കരുതുന്ന ഒരു കാര്യം നാളെ മാറ്റിപ്പറയാന്‍ കഴിയുന്നു എന്നതാണ് യാഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ ശക്തി.
''In science, "fact" can only mean "confirmed to such a degree that it would be perverse to withhold provisional assent." I suppose that apples might start to rise tomorrow, but the possibility does not merit equal time in physics classrooms.'' Stephen Jay Gould