2011, ജനുവരി 17, തിങ്കളാഴ്‌ച

ഒരു ഊഹാധിഷ്ഠിത ചരിത്ര വായന-(ഭാഗം മൂന്ന്)

ഈ പോസ്റ്റിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ....ഒരു ഊഹാധിഷ്ഠിത  ചരിത്ര വായന, ഒരു ഊഹാധിഷ്ഠിത  ചരിത്ര വായന-(ഭാഗം രണ്ട്)


വെളുക്കുമ്പോള്‍ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം എന്നൊക്കെയാണല്ലോ സവര്‍ണ ചിട്ട.Ritual purification എല്ലാ മതങ്ങളുടെയും പൊതു സ്വഭാവമാണെങ്കിലും,അതില്‍ ഭൂരിഭാഗവും വെറും അസംബന്ധങ്ങളുമാണെങ്കിലും ചിലരുടെ ചില ആചാരങ്ങളും ദൈവസങ്കല്‍പ്പങ്ങളും യാദൃശ്ചികമായി അതിജീവനത്തെ സഹായിച്ചിരുന്നു എന്ന് കാണാന്‍ പ്രയാസമില്ല.കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ച ജൂതമതത്തിലേയും ക്രിസ്ത്യന്‍ മതത്തിലേയും ദൈവസങ്കല്‍പ്പങ്ങള്‍ നോക്കുക.ജൂത ദൈവമായ യഹോവയ്ക്കു മാലിന്യങ്ങളും പകര്‍ച്ചവ്യാധികളും ഒരു 'ഒബ്സ്സെഷന്‍' ആണെന്ന് ലേവ്യപുസ്തകം വായിച്ചാല്‍ തോന്നും.മഹാമാരികള്‍ അയച്ചാണ് ദൈവം മനുഷ്യരോടുള്ള തന്റെ അസന്തുഷ്ടി വെളിപ്പെടുത്തുക.അതുകൊണ്ടുതന്നെ അങ്ങനൊരു  ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവരുടെ അതിജീവനത്തെ സഹായിക്കും.അതായത് അവയെല്ലാം നല്ല memes ആണെന്നര്‍ത്ഥം.Obviously 'good meme' doesn't mean morally or ethically good or possibly conductive to happiness of every body involved.Selection works not because a meme is good but because it is 'sticky',which means it has got staying power and keeps on influencing future generations.


നല്ല മീമുകളുടെ ഒരു ഉദാഹരണമായി ബ്രാഹ്മണരുടേയും പാഴ്സികളുടേയും (Zoroastrianism) മരണാന്തര ആചാരങ്ങള്‍ നോക്കാം. ഈ രണ്ടു കള്‍ട്ടുകളെ താരതമ്യത്തിന് എടുക്കാന്‍ കാരണമുണ്ട്.Zoroastrianism shares elements with the historical Vedic religion that is thought to have its origins in same area. An example of the relation is the Zoroastrian word Ahura (Ahura Mazda) and the Vedic word Asura (demon).They are  thought to have descended from a common Proto-Indo-Iranian religion.ബ്രാഹ്മണര്‍ ശവം ദഹിപ്പിക്കേണ്ടതാണ് എന്ന് വിശ്വസിക്കുമ്പോള്‍ പാഴ്സികള്‍  ശവം ഒരു അശുദ്ധ വസ്തുവാണെന്നും അത് ഭൂമിയെയും അഗ്നിയേയും മലിനമാക്കും എന്ന വിശ്വാസത്തില്‍ ഒരു ഉയര്‍ന്ന സ്തൂപത്തില്‍ (Tower of Silence) ശവം ഉപേക്ഷിച്ച്, പക്ഷികള്‍ ശവത്തെ ആഹാരമാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.രണ്ടും ഓരോ വിഭാഗത്തിന്റെ ഓരോ ritualistic behavior മാത്രം. ഇനി ഒരു പകര്‍ച്ചവ്യാധി കാലം സങ്കല്‍പ്പിക്കുക.പ്ലേഗ്,കോളറ പക്ഷിപനി അങ്ങനെ എന്തും.ഒരു കൂട്ടര്‍ അവരുടെ ശവങ്ങള്‍ ദഹിപ്പിച്ചുകളയും.മറ്റേ കൂട്ടര്‍ പക്ഷികള്‍ക്ക് ആഹാരമായി ശവം ഉപേക്ഷിക്കും.രോഗം കൂടുതല്‍ ആളിലേക്ക് പകരാന്‍ കൂടുതല്‍ സാധ്യത ഏതാണ്? The answer is obvious.പകര്‍ച്ചവ്യാധിയുടെ താണ്ഡവം കഴിഞ്ഞാല്‍ on average,as a group,പാഴ്സികള്‍ക്ക് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതായി കാണാം.ടിബറ്റിലെ ബുദ്ധമതക്കാരുടെ ഇടയിലും ഇതിനു സമാനമായ ഒരു ശവസംസ്കര രീതിയുണ്ട്.(Sky burial)


മോഹന്‍ജതാരോവിലും ഹാരപ്പയിലും മൂന്ന് തരം ശവസംസ്ക്കാരത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് (1) cremation, (2) burial, (3) fractional burial (the body is left exposed to elements for some time and the bones are then buried.ഋഗ്വേദത്തിലും അഗ്നിയില്‍ ദഹിപ്പിച്ചതും അല്ലാത്തതുമായ പൂര്‍വികരെക്കുറിച്ച് പറയുന്നുണ്ട്.('agnidagdha' and 'anagnidagdha').പിന്നീട് അഗ്നിയില്‍ ദഹിപ്പിക്കുന്നത് ഇവിടുത്തെ പ്രബലമായ രീതിയായത് എന്തുകൊണ്ടാവാം?നമ്മുടെ നേരിട്ടുള്ള മുന്‍ഗാമി എന്ന് പറയാനാവാത്ത നിയാണ്ടര്‍ത്താലുകള്‍ (Homo sapiens and Neanderthals coexisted in the world.) പോലും അവരുടെ മരിച്ചവരെ കുഴിച്ചിട്ടിരുന്നു.വളരെ പ്രാഥമികമായ എന്തോ മതവിശ്വാസം അവര്‍ക്കുണ്ടായിരുന്നു എന്നര്‍ത്ഥം.അപ്പോള്‍ 'സ്വാഭാവികമായ' രീതി എന്ന് കരുതാവുന്ന കുഴിച്ചിടല്‍ ഒരു പ്രത്യേക ഗ്രൂപ്പ്‌ മാത്രം മാറ്റിയതെന്തുകൊണ്ട്?ആ ഗ്രൂപ്പ്‌ നൂറ്റാണ്ടുകളോളം സമൂഹത്തില്‍ ശ്രേണിയില്‍ ഒന്നാമതായിരുന്നു.രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?(തീര്‍ച്ചയായും എന്തെങ്കിലും ബന്ധം ഉണ്ടാവണമെന്ന് എനിക്ക് നിര്‍ബന്ധമോ ആഗ്രഹമോ ഇല്ല.ഇനി എന്തെങ്കിലും ബന്ധമുണ്ടെന്നു കണ്ടെത്തിയാലും അതോടെ ലോകാവസാനമാകും എന്ന ചിന്തയുമില്ല.പുട്ടിനു തേങ്ങപോലെ എങ്ങനെ ഡിസ്ക്ലൈമറുകള്‍ ചേര്‍ക്കേണ്ടി വരുന്നത് ബോറാണ്.പക്ഷേ നിവര്‍ത്തിയില്ല.:-))


ഇനി മറ്റൊരു സിനേറിയോ നോക്കാം.നാട്ടിലാകെ വസൂരി പടര്‍ന്നു പിടിക്കുന്നു എന്ന് കരുതുക.വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും ഒന്നും ബ്രാഹ്മണന് അസുഖം വരാന്‍ സാദ്ധ്യത കുറവാണെങ്കിലും,ഒരു വാദത്തിനു അവര്‍ക്കും അസുഖം വരുന്നു എന്ന് കരുതുക.അവര്‍ ശവം ദഹിപ്പിച്ചുകളയും.ബ്രാഹ്മണേതരരുടെ വിശ്വാസപ്രകാരം ശീതളാദേവിക്ക്(ശീതളാദേവി ഒരു ബ്രാഹ്മണ ദേവതയല്ല.) ചൂട് ഇഷ്ടമല്ലാത്തതുകൊണ്ട് വസൂരി വന്നു മരിച്ചവരെ അവര്‍ ദഹിപ്പിക്കില്ല. കുഴിച്ചിടുകയാണ് പതിവ്.ഒരു മാരകമായ പകര്‍ച്ചവ്യാധിയുടെ ഇടയില്‍ ശരിയായി ശവം മറവു ചെയ്യാതിരിക്കുന്ന അവസ്ഥ(വസൂരിയോടുള്ള ഭയം,ഒരു കൂട്ട മരണത്തിനുശേഷം അതിനുള്ള ആളില്ലായ്മ) മൂലം പകര്‍ച്ചവ്യാധികള്‍ (വസൂരി തന്നെ അല്ലെങ്കിലും വെള്ളവും വായുവും മലിനമാകുന്നത് കൊണ്ടുണ്ടാകുന്ന മറ്റെന്തെങ്കിലും പകര്‍ച്ചവ്യാധി) പടരാന്‍ സാധ്യത കൂടുതലായിരിക്കും എന്ന് ന്യായമായും ഊഹിക്കാം.So which meme wins on average?


ഞാന്‍ സൂചിപ്പിച്ചപോലെ അവര്‍ രോഗാണുക്കളേപ്പറ്റിയൊക്കെ അറിവുള്ള മഹാന്‍മാരായിരുന്നു എന്നൊന്നും കരുതേണ്ടതില്ല.നദിയും ഒരു ദൈവമാണ് എന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ നദിയില്‍നിന്ന് അകലെ മലമൂത്ര വിസര്‍ജനം ചെയ്യണം അഥവാ ചപ്പുചവറുകള്‍ അവിടെ നിക്ഷേപിക്കരുത് എന്ന നിയമമുള്ള ഒരു മതം അങ്ങിനെ പ്രത്യേകിച്ച് നിയമമൊന്നുമില്ലാത്ത ഒരു മതത്തേക്കാള്‍ അതിജീവനശേഷിയുള്ളതായിരിക്കും.....considering them in the context of some contagion raging through the population.Think about it,very few have really considered the huge selection pressures a population has to endure in case of an epidemic.


മതപരമായ അനേകം അസംബന്ധങ്ങള്‍ക്ക്  അപ്രതീക്ഷിതമായ ചില നല്ല ഫലങ്ങളും ഉണ്ടാകാം.ഉദാഹരണത്തിന് ബ്രാഹ്മണരുടെ ആചമനം എന്ന ക്രിയ നോക്കുക.ഇത്ര മെനക്കെടേണ്ട ആവശ്യമൊന്നുമില്ലെങ്കിലും ഇതുകൊണ്ട് ശരീരം വൃത്തിയാവും എന്ന് തീര്‍ച്ചയാണ്.പിന്നെ ഈ മെനക്കെട്ട പണി കൂടെകൂടെ ആവര്‍ത്തിക്കാനുള്ള മടി കാരണം ചെലപ്പോ പരിസരം കൂടുതല്‍ വൃത്തിയായി വയ്ക്കാനും കൂടുതല്‍ ശ്രദ്ധയോടെ പെരുമാറാനും സാധ്യതയുണ്ട്.(കേരളത്തിലെ പുരാതന ബ്രാഹ്മണ ഗ്രാമങ്ങളെല്ലാം നദിക്കരയിലാണ്.നേരം വെളുക്കുമ്പോള്‍ മുതല്‍ പോയി വെള്ളത്തില്‍ കിടക്കാനുള്ള സൌകര്യാര്‍ത്ഥമായിരിക്കാം.:-)) എന്തായാലും ഈ കൈകഴുകല്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ അത്ര നിസ്സരമല്ലാത്ത പങ്കാണ് വഹിക്കുന്നത്.ഗവണ്‍മെന്റ് തന്നെ പണം ചെലവാക്കി പരസ്യങ്ങളില്‍ കാണിക്കുന്നത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ കൈ കഴുകാനും അല്പം asocial ആയി പെരുമാറാനുമാണ്.(Trivia: A Hungarian surgeon Ignaz Semmelweiss in 1847 reduced the death rate in his hospital from twelve to two percent, simply by washing hands between operations -- a concept that today is self evident. When Semmelweiss urged his colleagues to introduce hygiene to the operating rooms, they had him committed to a mental hospital.He died there.)


എന്ന് കരുതി എല്ലാ സാഹചര്യങ്ങളിലെങ്കിലും അവര്‍ക്ക് ചുറ്റുമുള്ള മറ്റു ജനങ്ങളേക്കാള്‍ മെച്ചമായ അവസ്ഥയുണ്ടായിരുന്നു എന്നൊന്നും അര്‍ത്ഥമില്ല.ഉദാഹരണം പല സ്ഥലത്തുനിന്നുള്ള ധാരാളം ആളുകള്‍ ഒരുമിച്ചു കൂടുന്ന തീര്‍ത്ഥാടനങ്ങള്‍ ‍,കുംഭമേള പോലുള്ളവ ഇവര്‍ക്ക് കൂടുതല്‍ മാരകമായിരുന്നിരിക്കാം.പക്ഷേ അവിടെയും അറിയതെയാണെങ്കിലും ചില ആചാരവിശ്വാസങ്ങള്‍ ഗുണകരമായി പ്രവര്‍ത്തിക്കാം.ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അമ്പലം പോലുള്ള പൊതുസ്ഥലങ്ങളില്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പോകാന്‍ കഴിയുന്ന ദിവസങ്ങള്‍ തന്നെ കുറവായിരിക്കും.തീര്‍ത്ഥാടനത്തിനാണെങ്കില്‍ അതിന് മുന്നോടിയായുള്ള വ്രതം,മിക്കവാറും നാല്പത്തൊന്നു ദിവസം,infection free ആയവരെ മാത്രം തെരഞ്ഞെടുക്കാന്‍ സഹായിക്കും,(വൃതം ഒരു തരം voluntary quarantine തന്നെയാണല്ലോ.ഓ.ടി:ക്വാറെന്റൈന്‍ എന്ന വാക്ക് വന്നതുതന്നെ നാല്‍പത് എന്നര്‍ത്ഥമുള്ള 'quadraginta' എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ്.) പ്രത്യേകിച്ച് ദിവസവും രണ്ടു നേരമെങ്കിലും ഉള്ള കുളി വ്രതത്തിന്റെ നിര്‍ബന്ധഭാഗമാവുകയും,കുളിക്കതിരിക്കുക എന്നത് ഏതു ചെറിയ അസുഖത്തിന്റേയും ഒറ്റമൂലിയായി പരമ്പരാഗത ചികിത്സ കണക്കാക്കുകയും ചെയ്യുമ്പോള്‍ .ഇത് കൃസ്ത്യാനികളുടേയോ മുസ്ലിമുകളുടേയോ എല്ലാ ആഴ്ചയിലും നിര്‍ബന്ധമായി പള്ളിയിലെത്തണം എന്ന രീതിയുമായി താരതമ്യപ്പെടുത്തതി നോക്കൂ.സ്ഥിരമായി ഒരുമിച്ചു ഒരു സ്ഥലത്ത് തിങ്ങിക്കൂടി പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലമായി ഒരു ശക്തമായ ഒരു കൂട്ടായ്മയുണ്ടാകും എന്ന ഗുണമുണ്ടെങ്കിലും ഒരു പകര്‍ച്ചവ്യാധി സമയത്ത് ഈ ആചാരങ്ങള്‍ തിരിച്ചടിക്കാം.


മീമുകളേപ്പറ്റി പറയുമ്പോള്‍ മറ്റൊരു കാര്യം കൂടി പറയാനുണ്ട്‌.ഇതുവരെ പറഞ്ഞത് മീമുകള്‍ ചിലരെ അതിജീവനത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ ചില മീമുകള്‍ അംഗങ്ങളുടെ അതിജീവന സാധ്യത കുറച്ചുകൊണ്ടുതന്നെ മീം പൂളില്‍നിന്നു പുറത്താകാതെ നില്‍ക്കും.ക്രിസ്തുമതത്തിലെ അയല്‍ക്കാരനെ സ്നേഹിക്കുക,രോഗികളെയും അശരണരെയും സഹായിക്കുക എന്നീ ആശയങ്ങള്‍ നോക്കുക.Care of the sick even in case of pestilence was a religious duty for them.Simple provision of food and water and quite elementary nursing care will greatly reduce mortality.ക്രെഡിറ്റ്‌ ദൈവത്തിനും പോകും.രോഗത്തില്‍നിന്ന് രക്ഷപ്പെടുന്നവരുടെ നന്ദിയും അവരുടെ ഐക്യബോധവും മതത്തെ വളര്‍ത്തും,ഈ ശുശ്രൂഷ കൊണ്ട് അവരുടെ ഇടയില്‍ രോഗം പടരാന്‍ സാധ്യത കൂടുതലാണെങ്കിലും,...the net effect might be in favor of religion.ക്രിസ്തീയ വിശ്വാസങ്ങള്‍ അസഹ്യമായ ദുരിതങ്ങളും വളരെ പെട്ടെന്നുള്ള മരണവും മറ്റും ദൈവേച്ഛ എന്ന മട്ടില്‍ വ്യാഖ്യാനിച്ച് ആശ്വസിക്കാന്‍ സഹായിച്ചിരുന്നു.(In cases of pneumonic plague,you could be all healthy and fine and then be dead within hours.How your religion prospers depends on how your religious memes makes a satisfactory explanation for it.ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് നിരാശനായിരിക്കുന്ന ഒരാള്‍ക്ക് അവര്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷമായിരിക്കുന്നു എന്ന വിശ്വാസം അശ്വാസകരമായിരുന്നിരിക്കണം.എല്ലാം നഷ്ടപ്പെട്ടവന് സഹ വിശ്വാസികള്‍ പുതിയ കുടുംബമാകും. ആദ്യകാല ക്രിസ്ത്യാനികള്‍ പേഗന്‍മാര്‍ പേടിച്ചോടുന്നിടത്ത് തങ്ങള്‍ സഹയം ചെയ്യുന്നുണ്ട് എന്ന് അഭിമാനിച്ചിരുന്നു.അത് ദൈവത്തിന്റെ പരീക്ഷണം എന്നും കരുതിയിരുന്നു.


കാര്‍ത്തേജിലെ ബിഷപ്പായിരുന്ന സൈപ്രിയന്‍ AD 251 ലെ പ്ലേഗ് സമയത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു....


''Many of us are dying in this mortality,that is many of us are freed from the world.This mortality is a bane to the Jews and pagans and enemies of Christ;to the servants of god it is a salutary departure.....The just are called to refreshment,and the just are carried off to torture;protection is more quickly given to the faithful,punishment to the faithless.....How suitable,how necessary it is that this plague and pestilence,which seems horrible and deadly,searches out the justice of each and everyone and examines the mind of the human race...'' (From William.H. McNeill- Plagues and peoples.)


റോമ സാമ്രാജ്യത്തിലെ ക്രിസ്തുമതത്തിന്റെ വളര്‍ച്ചക്ക് പുറകില്‍ പകര്‍ച്ചവ്യാധികളുടെ സ്വാധീനം കാണാം.റോമാക്കാര്‍ ആദ്യകാലങ്ങളില്‍ പകര്‍ച്ചവ്യാധികളേക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവരുടെ ദൈവങ്ങളെ ഉപേക്ഷിച്ചു രോഗശമനത്തിന്റെ ഗ്രീക്ക്‌ ദൈവമായ അപ്പോളോവിന്റെ പക്ഷത്തേക്ക് കൂറ് മാറി.പിന്നീട് വൈദ്യത്തിന്റെ ദേവനായ എസ്കല്പിയസ്സിലേക്കും.AD150 മുതല്‍ AD 500 വരെയായിരുന്നു റോമാക്കാരുടെ ഏറ്റവും മോശം കാലം.ആദ്യകാല ക്രിസ്തുമതം അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രോഗീപരിചരണങ്ങളും കൊണ്ട് ഈ കാലത്ത് മറ്റു ദൈവങ്ങളെയും മതങ്ങളെയും പുറത്താക്കുകയും ചെയ്തു.കോണ്‍സ്റ്റെന്റൈന്‍ ചക്രവര്‍ത്തിയുടെ പിന്തുണ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പുതിയ മതത്തെയും അതിന്റെ തത്ത്വങ്ങളെയും  അംഗീകരിക്കാന്‍ അതുമാത്രം പോരല്ലോ.പിന്നീട് വന്ന ജസ്റ്റീനിയന്‍ പ്ലേഗും കൃസ്തുമതത്തെ സഹായിച്ചു.


ഇന്ന് വികസിതരാജ്യങ്ങളിലൊക്കെ മതത്തിന്റെ സ്വാധീനം കുറയുന്നതിന് ഒരു കാരണം ഉടന്‍കൊല്ലികളായ പകര്‍ച്ചവ്യാധികളുടെ കുറവുകൊണ്ടാകുമോ?അത്ഭുതരോഗശാന്തി മതങ്ങളുടെ പ്രചാരണത്തില്‍ ഒരു പ്രധാന ഘടകമാണല്ലോ.വെറും ആത്മീയ സൌഖ്യം മാത്രം വാഗ്ദാനം ചെയ്യുന്ന സഭകളില്‍ ആളില്ല എന്നതും ശ്രദ്ധേയമാണ്.മാനസികസൌഖ്യം നല്‍കാനുള്ള കടമ മതങ്ങളില്‍നിന്നു ഡോക്ടര്‍മാരും മനഃശാസ്ത്രജ്ഞന്മാരും ഏറ്റെടുത്തതിന്റെ ഫലം?


പകര്‍ച്ചവ്യാധികളോടുള്ള ഇസ്ലാമിന്റെ പ്രതികരണവും സവിശേഷമായിരുന്നു.തീര്‍ച്ചയായും ഇസ്ലാമിനുമുന്‍പ് അറബികള്‍ക്ക് (മുസ്ലീംകള്‍ പരിഹസിക്കുന്ന ജാഹിലിയ്യാ കാലം.) പകര്‍ച്ചവ്യാധികളേക്കുറിച്ച് ചില ധാരണകളൊക്കെയുണ്ടായിരുന്നു.ചുരുങ്ങിയപക്ഷം അസുഖം ബാധിച്ച ഒരു ഒട്ടകത്തെ നല്ല ഒട്ടകങ്ങളുടെ കൂടെ കെട്ടരുത് പോലുള്ള ചില കാര്യങ്ങളൊക്കെ അവര്‍ പാലിച്ചിരുന്നു.(വളരെ പ്രാഥമികമായ ഒരു quarantine ബോധം.)എന്നാല്‍ മുഹമ്മദ്‌ എല്ലാം മാറ്റിമറിച്ചു.പകര്‍ച്ചവ്യാധികളേക്കുറിച്ച് മുഹമ്മദിന്റെ വിചിത്രമായ അഭിപ്രായങ്ങള്‍ കാണൂ...


Sahih Bukhari- Volume 7, Book 71, Number 615:

Narrated Abu Huraira:
Allah's Apostle said, 'There is no 'Adha (no disease is conveyed from the sick to the healthy without Allah's permission), nor Safar, nor Hama." A bedouin stood up and said, "Then what about my camels? They are like deer on the sand, but when a mangy camel comes and mixes with them, they all get infected with mangy." The Prophet said, "Then who conveyed the (mange) disease to the first one?"


Sahih Bukhari- Volume 7, Book 71, Number 628:

Narrated Anas bin Malik:
Allah's Apostle said, "(Death from) plague is martyrdom for every Muslim."


 Sahih Bukhari-Volume 7, Book 71, Number 629:

Narrated Abu Huraira:
The Prophet said, "He (a Muslim) who dies of an abdominal disease is a a martyr, and he who dies of plague is a martyr."


Sahih Bukhari-Volume 7, Book 71, Number 630:

Narrated 'Aisha:
(the wife of the Prophet) that she asked Allah's Apostle about plague, and Allah's Apostle informed her saying, "Plague was a punishment which Allah used to send on whom He wished, but Allah made it a blessing for the believers. None (among the believers) remains patient in a land in which plague has broken out and considers that nothing will befall him except what Allah has ordained for him, but that Allah will grant him a reward similar to that of a martyr."


Sahih Bukhari- Volume 7, Book 71, Number 624:

Narrated Saud:
The Prophet said, "If you hear of an outbreak of plague in a land, do not enter it; but if the plague breaks out in a place while you are in it, do not leave that place."


ഇതുകൊണ്ട് എന്തുണ്ടായി എന്ന് ചോദിച്ചാല്‍ അന്ധമായ മുഹമ്മദ്‌ ഭക്തി കാരണം, മറ്റു രാജ്യങ്ങളൊക്കെ പതിനഞ്ചാം നൂറ്റാണ്ടോടുകൂടി പകര്‍ച്ചവ്യാധികളെ തടയാന്‍ quarantine പോലുള്ള മാര്‍ഗ്ഗങ്ങള്‍ അവിഷ്ക്കരിച്ചപ്പോള്‍ ഇസ്ലാമിക ലോകം മാത്രം അതൊക്കെ അവഗണിച്ചു.അവര്‍ ദൈവത്തിന്റെ പ്രവര്‍ത്തനമായ പകര്‍ച്ചവ്യാധികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെ അല്പം പരിഹാസത്തോടെയാണ് കണ്ടത്.


''By the sixteenth century,when the christian rules of quarantine and other prophylactic measures against plague had attained firm definition,Moslem views hardened against efforts to escape the will of Allah.This is well illustrated by the Ottoman Sultan's response to a request from an imperial ambassador to Constantinople for permission to change his residence because plague had broken out in the house assigned to him:''Is not the plague in my own palace,yet I do not think of moving.''Moslems regarded Christian health measures with amused disdain,and thereby exposed themselves to severe losses from plague than prevailed among their Christian neighbors.


In the Balkans and nearly all of India,where Moslems constituted a ruling class and lived by preference in towns,this turned into a demographic handicap.After all,exposure to most infectious diseases was intensified in towns.Only a steady stream of converts from the subject populations could countervail Moslem losses from plague and other infections.''(William.H.McNeill- Plagues and peoples.)


പത്തൊന്‍പതാം നൂറ്റണ്ടിലെ പ്രശസ്തമായ ഒരു സഞ്ചാരസാഹിത്യ കൃതിയായ Eothen(Alexander William Kinglake) മുസ്ലിം ലോകം പകര്‍ച്ചവ്യാധികളെ എങ്ങിനെയാണ് കണ്ടിരുന്നത് എന്ന് കാണിക്കുന്നുണ്ട്.


....The Europeans,during the prevalence of the plague,if they are forced to venture into streets,will carefully avoid the touch of every human being whom they pass;their conduct in this respect shewd them strongly in contrast with the ''true believers;''the moslem stalks serenely,as though he were under the eyes of god,and were ''equal to either fate'';......


.....Cairo and plague! During the whole time of my stay,the plague was so master of the city,and stared so plain in every street and every alley,that I can't now affect to dissociate the two ideas....The orientals, however,have more quiet fortitude than Europeans under afflictions of this sort,and they never allow the plague to interfere with their religious usages.....[In the cities of the dead],tents were pitched,and swings hung for the amusement of children-a ghastly holiday! But the mohometans take a pride....in following their ancient customs undisturbed by the shadow of death.....


പക്ഷേ ഈ പേടിയില്ലായ്മകൊണ്ട്  പൂര്‍ണമായും ദോഷമാണുണ്ടായത് എന്നതും ശരിയല്ല.ഇസ്ലാമിന്റെ പ്രചാരത്തെ അത് സഹായിച്ചിട്ടുണ്ട്.ആദ്യം ഒരു ഫ്ലാഷ്ബാക്ക് കഥ...AD 570ല്‍ എത്യോപിയയിലെ കൃസ്ത്യന്‍ രാജാവായ അബ്രാഹ മെക്ക അക്രമിച്ചു.[The Year of the Elephant].പക്ഷേ അവരുടെ ഇടയില്‍ വസൂരി പടര്‍ന്നുപിടിച്ചു.ഇത് കടല്‍ വഴി ഇന്ത്യയില്‍നിന്നു എത്തിയതാണ് എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു.എന്തായാലും ഭൂരിഭാഗം പടയാളികളേയും രോഗം ബാധിച്ചതോടു കൂടി അവര്‍ പരാജിതരായി മടങ്ങിപോയി.ഖുറാനില്‍ എത്യോപിയക്കാരുടെ പരാജയകാരണമായി പറയുന്നത്, അള്ളാഹു ചില ചെറിയ പക്ഷികള്‍ മുഖേനെ പടയാളികളുടെ മേല്‍ പയറുമണിയോളം പോന്ന കല്ലുകള്‍ വര്‍ഷിച്ചു എന്നാണ്.എന്തായാലും പടയാളികളുടെ ദേഹത്തൊക്കെ കുരുക്കളുണ്ടായി എന്ന് മറ്റു ചില രേഖകള്‍ ‍.ആ വര്‍ഷമാണ് മുഹമ്മദ്‌ ജനിച്ചത്‌ എന്നാണ് കഥ.(മുഹമ്മദ് ജനിച്ച് രണ്ടു വര്‍ഷത്തോളം അദ്ദേഹം വളര്‍ന്നത് ഒരു നാടോടി ഗോത്രകുടുംബത്തോടൊപ്പം മരുഭൂമിയിലാണത്രെ.മെക്കയില്‍നിന്നു മാറി മരുഭൂമിയില്‍ താമസിക്കാനുള്ള കാരണം ഈ വസൂരി ആയിരിക്കുമോ?)


പിന്നീട് മുസ്ലീം സാമ്രാജ്യത്തിന്റെ വികാസത്തോടൊപ്പമാണ് വസൂരി മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ വ്യാപിക്കുന്നത് എന്നു സൂചനകള്‍ .പടിഞ്ഞാറന്‍ ആഫ്രിക്കയിലും സ്പെയിനിലും(AD 710) അതെത്തുന്നത് ഇസ്ലാമിനോടോപ്പമാണ്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസൂരിയാണ്‌ ഇസ്ലാമിന്റെ വ്യാപനത്തിന് സഹായിച്ചത് എന്നും പറയാം.നേരത്തെ പറഞ്ഞതുപോലെ മിക്ക യുദ്ധങ്ങളും ജയിപ്പിച്ചതും തോല്പിച്ചതും പകര്‍ച്ചവ്യധികളായിരുന്നു.മുസ്ലിം പടയാളികള്‍ പലരും നേരത്തെ രോഗം വന്നു പ്രതിരോധം നേടിയവരാകാന്‍ സാധ്യതയുള്ളതുകൊണ്ടും,പകര്‍ച്ചവ്യാധികളെ പേടിക്കേണ്ട,അതില്‍നിന്നു ഓടിപ്പോകരുത് എന്ന മുഹമ്മദിന്റെ താക്കീതും അവരെ വിജയിക്കാന്‍ സഹായിച്ചിട്ടുണ്ടാകാം.പരലോക ജീവിതമാണ്‌ പ്രധാനമെന്നു വിശ്വസിക്കുന്നവര്‍ക്ക് എന്ത് പേടിക്കാന്‍ ?അസുഖം വന്നു ചത്താലും യുദ്ധത്തില്‍ കൊല്ലപ്പെട്ടാലും ജിഹാദാണ്.(Sahih Bukhari-Volume 7, Book 71, Number 629) പിന്നെന്ത്?പിന്നെ ഒരു പ്രൊഫഷണല്‍ ആര്‍മിയുടെ ഗുണം.യുദ്ധമില്ലാത്തപ്പോഴും ഒരുമിച്ചു നിലനിര്‍ത്തുന്ന സൈന്യത്തില്‍ മിക്കവര്‍ക്കും പലപ്പോഴായി അസുഖം വന്ന് ഇമ്മ്യൂണിറ്റി ലഭിച്ചിരിക്കും.എതിര്‍ പക്ഷത്തിന്റെ കാര്യം പലപ്പോഴുംഅതാവില്ല.അക്രമണം നേരിടാന്‍ തല്‍കാലത്തേക്ക് പലയിടത്തുനിന്നായി അപ്പപ്പോള്‍ തട്ടികൂട്ടുന്ന സൈന്യത്തിന് ഈ രോഗപ്രതിരോധം ഉണ്ടാവില്ല.പിന്നെ വസൂരി അവര്‍ക്ക് പുതിയ രോഗമാണ്.രോഗബാധ കണ്ട് പേടിച്ച് യുദ്ധത്തില്‍നിന്ന് ഒളിച്ചോടി സ്വന്തം ഗ്രാമങ്ങളില്‍ കൂടി രോഗം പരത്തി കൂട്ടമരണം സൃഷ്ടിക്കുകയും ചെയ്യും.ചുരുക്കത്തില്‍ വളരെ പെട്ടെന്നു തന്നെ എതിര്‍ക്കാന്‍ ആളില്ലാത്ത അവസ്ഥയാവും.'Well seasoned troops' എന്ന് കേട്ടിട്ടില്ലെ?സാധാരണ കരുതുന്നപോലെ യുദ്ധപരിചയമുള്ള പട്ടാളം എന്നല്ല ഇതിന്റെ അര്‍ത്ഥം.പരസ്പരം രോഗങ്ങള്‍ പങ്കുവച്ചു പ്രതിരോധം നേടിയ പട്ടാളമാണത്.മുന്‍പ് സൂചിപിച്ചപോലെ യുദ്ധം ജയിച്ചിരുന്നത് പലപ്പോഴും പട്ടാളത്തിന്റെ കഴിവോ യുദ്ധപരിചയമോ മൂലമല്ല.മറിച്ച് എതിര്‍ സൈന്യത്തേക്കാള്‍ പ്രതിരോധം കൂടിയ സൈന്യമാണ് വിജയിയാകുന്നത്.ഇത് അക്കാലത്തെ സമര്‍ത്ഥരായ ജനറല്‍മാര്‍ക്ക് ഈ കാര്യം അറിയുകയും ചെയ്യാമായിരുന്നു.


പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ബ്ലാക്ക്‌ ഡത്ത് എന്നറിയപെടുന്ന പ്ലേഗ് ബാധയെ നേരിടാന്‍ മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളും കച്ചവടകപ്പലുകള്‍ക്ക് Quarantine (compulsory isolation,usually forty days.A black and yellow flag will be flown on the ship.)ഏര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു.അപ്പോള്‍ ഈ നിയമങ്ങളെയൊന്നും മാനിക്കാത്ത രാജ്യങ്ങളുടെ കപ്പലുകളെയും അവരുടെ തുറമുഖങ്ങളുടേയും കാര്യമോ?യൂറോപ്യന്‍ രാജ്യങ്ങള്‍ അവരോടു കച്ചവടത്തിന് മടി കാട്ടിയിരുന്നോ?എന്തായാലും കച്ചവടരംഗത്ത്‌ മുസ്ലീം രാജ്യങ്ങളുടെ ആധിപത്യം ഈ കാലഘട്ടത്തോടുകൂടി കുറഞ്ഞു വരുന്നതായി കാണാം.മുകളില്‍ സൂചിപ്പിച്ച Eothen എന്ന പുസ്തകത്തില്‍ ഒട്ടോമന്‍ സാമ്രാജ്യം ഏതാണ്ട് മുഴുവനും മിക്കവാറും സമയങ്ങളില്‍ ക്വാറെന്റയിനു കീഴിലായിരുന്നു എന്നു പറയുന്നു.ക്വാറെന്റയൈന്‍ തെറ്റിച്ചുള്ള യാത്രയെക്കുറിച്ച് ആ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്...


''It is the plague and the dread of the plague that divide the one people from another.All coming and going stands forbidden by the terrors of yellow flag.If you dare to break quarantine,you will be tried with military haste;the court will scream out your sentence to you from a tribunal some fifty yards off;the priest,instead of gently whispering to you the sweet hopes of religion,will console you at dueling distance,and after that you will find yourself carefully shot,and carelessly buried in the grounds of the Lazaretto.''


ക്രിസ്തുമതത്തിനും ഇസ്ലാമിനും പകര്‍ച്ചവ്യാധികള്‍ ദൈവത്തില്‍നിന്നുള്ളതാണ്.എങ്കിലും അതില്‍നിന്നു രക്ഷപെടാന്‍ ശ്രമിക്കരുത് എന്ന മുഹമ്മദിന്റെ ഉപദേശം അത്ര നല്ല ഒരു 'മീം' അല്ലായിരുന്നു എന്നു കണ്ടു.(ഇപ്പോള്‍ ആ 'മീം' മിക്കവാറും കാണ്മാനില്ല.ഇസ്ലാമിലെ വല്ല വാക്സിനേഷന്‍ വിരുദ്ധരുടെ ഇടയില്‍ ചിലപ്പോള്‍ ഈ 'മീം' ഇപ്പോഴും കണ്ടേക്കാം.) ബ്രാഹ്മണമതത്തിനും പാഴ്സി മതത്തിനും അഗ്നി ദൈവമാണെങ്കിലും ഒരു കൂട്ടര്‍ക്കു അഗ്നിയില്‍ ശവം ദഹിപ്പിക്കുന്നത് പുണ്യവും മറ്റേ കൂട്ടര്‍ക്കു പാപവുമാണ്.ആധുനിക വൈദ്യ ശാസ്ത്രത്തിനുമുന്‍പ് ഈ രണ്ടു മീമുകളും അതാത് വിഭാഗക്കാര്‍ക്ക് നല്‍കുന്ന അതിജീവന സാധ്യതകള്‍ വളരെ വ്യത്യസ്തയിരിക്കും.അതുപോലെ ബ്രാഹ്മണരുടെ അയിത്തം വളരെ നല്ല ഒരു 'മീം' ആയിരുന്നു.(Disclaimer: 'good' doesn't mean morally or ethically good.)അയിത്തം മുന്‍പോസ്റ്റുകളില്‍ പറഞ്ഞ പെരുമാറ്റ പ്രതിരോധം ആണെന്ന് പറയാം.അത് ജീനുകളില്‍ക്കൂടിയല്ലാതെ അടുത്ത തലമുറകളിലേക്ക് പകരാനും കഴിയും.'Cultural resistance' can be 'inherited'.ഈ തൊട്ടുകൂടായ്മ എല്ലാ കള്‍ട്ടുകളുടേയും പൊതു സ്വഭാവമായ 'seperatism'ത്തിന്റെ അല്പം കടുത്ത രൂപമാണെന്ന് പറയാം.You have heritable variation,(here heritable in the sense of a set of beliefs or rituals handed down through generations,and it is definitely NOT GENETIC.) and you've got differences in survival and reproduction among the variants as a consequence of such beliefs or rituals.So those separatists obsessed with this extreme form of separatism might win in times of an epidemic,if they can get away with it.ie, if the 'other' people are willing to put up with this ostentatious behavior for some reason.


വിശ്വാസങ്ങളുടെ കാര്യത്തില്‍ ക്രിസ്തുമതവുമായി വളരെ സാമ്യമുള്ള ഒന്നാണ് ബുദ്ധമതം.Like Christianity,Buddhism explained suffering.രണ്ടിലും രോഗീശുശ്രൂഷയും സാധുജന പാലനവും രണ്ടിലും മുഖ്യ അജന്‍ഡയാണ്.(അശോകന്റെ ഗിര്‍നാര്‍ ശിലാശാസനത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേകം ഏര്‍പ്പെടുത്തീട്ടുള്ള വൈദ്യ സഹായങ്ങളേക്കുറിച്ച് പറയുന്നുണ്ട്.)രണ്ടു മതങ്ങള്‍ക്കും പെട്ടന്നുള്ള മരണങ്ങള്‍ക്ക് തൃപ്തി തോന്നുന്ന ('feel good') വിശദീകരങ്ങളുണ്ട്.രണ്ടും മരണമെന്നത് ഭൂമിയിലെ പീഢനങ്ങളുടെ അവസാനമാണെന്നും പഠിപ്പിക്കുന്നു.നിന്ദിതര്‍ക്കും പീഢിതര്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസം കൊടുത്തിരുന്ന രണ്ടു വിശ്വാസങ്ങള്‍ .(പ്രശസ്തമായ ഒരു ബുദ്ധ കഥയുണ്ട്.മകന്‍ മരിച്ച ദുഃഖവുമായി ബുദ്ധന്റെ അടുത്തുചെന്ന ഒരു സ്ത്രീയോട്,ഗ്രാമത്തില്‍ ചെന്ന് ആരും മരിക്കാത്ത ഒരു വീട്ടില്‍നിന്നു അല്പം കടുക് വാങ്ങി വരാന്‍ ബുദ്ധന്‍ പറയുന്ന ഒരു കഥയുണ്ട്.എല്ലാവരും തുല്യ ദുഃഖിതരാണ് എന്നറിയുന്ന സ്ത്രീക്ക് ആശ്വാസമാകുന്നു.കഥ നടക്കുന്ന കാലത്ത് ഗ്രാമം ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലായിരുന്നു എന്ന് ഊഹിക്കാം.) അപ്പോള്‍ ഭരണാധികാരികളുടെ അല്പം പ്രോത്സാഹനവും കൂടി ഉണ്ടെങ്കില്‍ ബുദ്ധമതം പെട്ടെന്ന് വളരാം.


ജപ്പാനിലെ ബുദ്ധമതത്തിന്റെ വളര്‍ച്ചക്ക് പുറകിലും പകര്‍ച്ചവ്യാധിയുടെ സ്വാധീനമുണ്ട്.AD 735-737 കാലഘട്ടത്തില്‍ ജപ്പാനില്‍ വസൂരി പടര്‍ന്നു പിടിച്ചു.അതിന് മുന്‍പുതന്നെ കടുത്ത ക്ഷാമം മൂലം ജനങ്ങള്‍ ചത്തൊടുങ്ങിയിരുന്നതിന്റെ ഇടയിലേക്കാണ് വസൂരിയുടെ വരവ്.ചൈനയില്‍നിന്നുള്ള ബുദ്ധസന്യാസിമാരാണ് അത് ജപ്പാനില്‍ കൊണ്ടുവന്നത് എന്ന് പറയുന്നു.കണ്‍ഷ്യൂഷ്യന്‍ വിശ്വാസക്കാരനായിരുന്ന ചക്രവര്‍ത്തി ഷോമു അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു.


''The rivers are dry and the five grains have been damaged.This situation has come about because of our lack of virtue....Recently untoward events have occurred one after another.Bad omens are still to be seen.I fear the responsibility is all mine.''


ചക്രവര്‍ത്തി 'feel good' ചിന്താധാരകളൊന്നുമില്ലാത്ത കണ്‍ഷ്യൂഷ്യന്‍ വിശ്വാസം വിട്ടു ബുദ്ധമതത്തില്‍ താല്പര്യം കാട്ടാന്‍ തുടങ്ങി.അതുവരെ ഒരു പ്രോത്സാഹനവും കിട്ടാതിരുന്ന ബുദ്ധമതത്തെ ഷോമു ചക്രവര്‍ത്തി കൈയയച്ച് സഹായിക്കാന്‍ തുടങ്ങി.എന്തായാലും ഈ ധൂര്‍ത്തും നികുതിദായകരുടെ കൂട്ടമരണവും രാജ്യത്തെ പാപ്പരാക്കിയെങ്കിലും കണ്‍ഷ്യൂഷ്യന്‍ മതത്തിന്റെ ചെലവില്‍ ബുദ്ധമതം വളര്‍ന്നു.സ്വന്തം ഭരണത്തേക്കുറിച്ചുള്ള അതൃപ്തി അശോക ചക്രവര്‍ത്തിയെ ബുദ്ധമതത്തോടടുപ്പിച്ചതിന് സമാനമായ സംഭവം.


പക്ഷേ രാജാവിന്റെ പ്രോത്സാഹനം മാത്രം മതിയോ?അപ്പോള്‍ ഇവിടെ ബുദ്ധമതത്തിനു എങ്ങനെ ക്ഷയം സംഭവിച്ചു?ഒരാള്‍ ഒരു പക്ഷത്തുനിന്നു കൂറുമാറി വേറൊരു വിശ്വാസപ്രമാണവുമായി ജീവിക്കാന്‍ കാരണമെന്ത്? ഒരു സ്റ്റാന്‍ഡേര്‍ഡ് മറുപടി ഉണ്ട് എല്ലാവര്‍ക്കും.കേരളത്തിലെങ്കിലും ''സവര്‍ണ്ണ ബ്രാഹ്മണന്‍ ശങ്കരാചാര്യര്‍ സ്വന്തം അനുചരരോടൊപ്പം പാവം‌‌ ബുദ്ധമത സന്യാസിമാരെ പീഢിപ്പിച്ചു, അവരുടെ വിഹാരങ്ങള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ ആക്കി.കേരളത്തിലെ ശബരിമല,കൊടുങ്ങല്ലൂര്‍ ക്ഷേത്രം എല്ലാം ബുദ്ധമത വിഹാരങ്ങളായിരുന്നു.''പക്ഷേ ഇതിലൊരു പ്രശ്നമുണ്ട്. കേരളത്തില്‍ ബുദ്ധമതം പ്രബലമായിരുന്ന കാലത്ത് തന്നെ ക്രിസ്തുമതവും ഇവിടെ ഉണ്ടായിരുന്നു.പിന്നീട് ബ്രാഹ്മണ മതം ബുദ്ധമതം 'നശിപ്പിച്ചപ്പോള്‍ 'സമാനമായ വിശ്വാസങ്ങളുള്ള ക്രിസ്തുമതത്തിലേക്കല്ല ആളുകള്‍ പോയത്,മറിച്ച്  ബ്രാഹ്മണമതത്തിന്റെ കീഴിലേക്കാണ്.അവിടെയാണെങ്കിലോ ''മന്ദബുദ്ധികളായ സംസ്കൃതഗോത്രവര്‍ഗക്കാര്‍ പണ്ട് എഴുതിക്കൂട്ടിയ ഓലക്കെട്ടുകള്‍ ധാരാളം വിവരക്കേടുകളുടെ ഒരു മഹാശേഖരമാണ്.'' ( എന്ന് ഒരു ബ്ലോഗ്ഗര്‍ ‍) എന്തിന് ഈ വിവരക്കേടുകള്‍ വിശ്വസിച്ച് അവിടെ പോയി?Nobody ever joined a religious cult with the intention of getting brainwashed.Nobody ever set out intentionally to join a cult and have their mind taken over.ഭൂരിഭാഗം ജനങ്ങളും വിഡ്ഢികളായിരുന്നു എന്ന വിഡ്ഢിത്തം വിശ്വസിക്കാമെങ്കില്‍ മാത്രമെ ഈ 'തിയറിയും' ഉപ്പ് കൂട്ടാതെ വിഴുങ്ങാന്‍ സാധിക്കൂ.


ഞാന്‍ പറയാനുദ്ദേശിച്ച കാര്യം ഇതാണ്.ഇന്ത്യന്‍ ഫിലോസഫി പൊതുവെ പറഞ്ഞാല്‍ പലതരം ചിന്താധാരകളുടെ പല അളവില്‍ ചേര്‍ത്തുണ്ടാക്കിയ ഒരു സങ്കര സൃഷ്ടിയാണെന്ന്  പറയാം.ഇതില്‍ ബ്രാഹ്മണചിന്തയും ശ്രമണ ചിന്തയും ഏറെക്കുറെ വിരുദ്ധമായ രണ്ടു ചിന്താരീതികളാണെന്നും പറയാം.ജൈന,ബുദ്ധമതങ്ങളും പിന്നെ വംശനാശം വന്നുപ്പോയ 'Ajivika' എന്നൊരു വിഭാഗത്തേയും ഈ ഗ്രൂപ്പില്‍ പെടുത്താം.(Ajivikas rejected free will,an essential component of the doctrine of karma.)ശ്രമണര്‍ ഇഹലോക ജീവിതം ദുഃഖമയമാണെന്നും,അഹിംസയിലൂടെയും കടുത്ത സന്യസത്തിലൂടേയും മോക്ഷം പ്രാപിക്കലാണ് ആത്യന്തികമായ ലക്‌ഷ്യം എന്ന് പഠിപ്പിക്കുന്നു. എന്നാല്‍ വേദ ചിന്തയില്‍ പ്രത്യേക ഹോമങ്ങളും പൂജകളും ചില പ്രത്യേക ആളുകളുടെ മേല്‍നോട്ടത്തില്‍ നടത്തിയാല്‍ എല്ലാം ശരിയായി എന്ന വിശ്വാസവുമാണ്. (P.S:Off course this is an impossibly simplified version just to explain the points I am going to make.)


ഇവിടെ ബുദ്ധമതവും ബ്രാഹ്മണ മതവും തമ്മിലുള്ള ഒരു സാമ്യവും പ്രസക്തമാണെന്നു തോന്നുന്നു.രണ്ടിലും പുനര്‍ജന്മമുണ്ട്.പക്ഷേ ബുദ്ധമതത്തില്‍ കര്‍ശനക്കാരനായ ഒരു ദൈവമില്ല ശിക്ഷിക്കാന്‍.അത് ഏറെക്കുറെ ഒരു നിരീശ്വര മതമാണ്.തീര്‍ച്ചയായും ഇവര്‍ രണ്ടും മത്സരിക്കേണ്ട ഒരു സാഹചര്യം വന്നാല്‍ ബുദ്ധമതക്കാര്‍ക്ക് വേദവിശ്വാസം നന്നായി തോന്നാം.പ്രത്യേകിച്ചും അവരുടെ ഇടയില്‍ പകര്‍ച്ചവ്യാധി മരണങ്ങള്‍ വളരെ കുറവാണ് എന്ന് കാണുകയാണെങ്കില്‍ ‍.മാരകമായ ഒരു പകര്‍ച്ചവ്യാധി മൂലം ചുറ്റും ആളുകള്‍ മരിച്ചു വീഴുമ്പോള്‍ ,ന്യായമായ ഒരു വിശദീകരണവും നല്‍കാനില്ലാത്തപ്പോള്‍ കൂടുതല്‍ തൃപ്തികരമായ വിശ്വാസം ഏതായിരിക്കും?ഈ ദുരിതങ്ങള്‍ നീതിമാനായ ഒരു ദൈവം മുജ്ജന്മ പാപത്തിന്റെ ഫലമായി നല്‍കിയതാണ്, തീര്‍ച്ചയായും വീണ്ടും ഒരു ചാന്‍സ് കൂടി കിട്ടും-പുനര്‍ജ്ജന്മം-(വേദമതം).ക്ഷിപ്രകോപികളായ ദൈവങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ആളുകളുണ്ട്.അവന്മാര്‍ സമര്‍ത്ഥരാണ് എന്ന് വിശ്വസിക്കാനും ന്യായമുണ്ട്. അതോ, you are on your own in a fundamentally unsatisfactory world with no one to help you,എന്ന് വിശ്വസിക്കുന്നതോ?(ബുദ്ധമതം).പുനര്‍ജന്മ വിശ്വാസത്തോടൊപ്പം കര്‍ശനക്കാരനും അല്പം ക്രൂരനും എന്നാല്‍ അതേസമയം എളുപ്പം സ്വാധീനിക്കാനും കഴിയുന്ന ദൈവങ്ങളാണ് ഇഹലോകത്തെ കൂട്ടായ്മയും ശുശ്രുഷയും നല്‍കുന്ന ആശ്വാസത്തേക്കാള്‍ മികച്ചതായി ആളുകള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളിലെങ്കിലും തോന്നിയത് എന്ന് കരുതാമോ?In times of stress it is common for people to long for 'strong leaders'.So a strong god might be very good meme.If what you fear is death,then the belief that you will in fact live again after you die may be of comfort.


പുനര്‍ജന്മ വിശ്വാസം സത്യത്തില്‍ വളരെ ആകര്‍ഷകമാണ് (അതില്‍ വിശ്വസിച്ചാല്‍ ‍) നല്ല രസമല്ലേ...to go around again and again,never to be blotted out altogether,to have more and more of life.പക്ഷേ അതിനും 'യുക്തിസഹമായ' ഒരു കാരണം പറയണമല്ലോ?അത് വേദചിന്തയിലുണ്ട്.കൂടുതല്‍ 'കെട്ടുറപ്പുള്ള' വിശ്വാസം അതാണ്.All else being equal, a more memorable narrative has a competitive advantage over a less memorable one. Because any cultural narrative is likely to go through several generations of repeated transmission and recall,this advantage, even if small at the start, accumulates from generation to generation, leading to massive differences in eventual cultural success. ഏത് രാജാവ്‌ എത്ര പ്രോത്സാഹനം കൊടുത്താലും ബുദ്ധമതം ചിലപ്പോള്‍ അനാകര്‍ഷകമായി തോന്നാം, പ്രത്യേകിച്ച് ശുശ്രൂഷ വലിയ പ്രതികരണമുണ്ടാക്കാത്ത മാരകമായ രോഗമാണെങ്കില്‍ ,കൂട്ടത്തില്‍ ശുശ്രൂഷകര്‍ തന്നെ രോഗം പടര്‍ത്തുന്നു എന്നും തോന്നിയാല്‍ ‍.അതും വേദമതക്കാര്‍ക്ക് രോഗം കുറവാണ് എന്നും കാണുകയാണെങ്കില്‍ ‍.ഒരു മുജ്ജന്‍മ വിശ്വാസിക്ക് തന്റെ പ്രീയപ്പെട്ട 'മീമുകള്‍ ' ഉപേക്ഷിക്കാതെ തന്നെ ഹിന്ദുമതം തൃപ്തികരമായി തോന്നാം.


ഏതുതരം വിശ്വാസങ്ങളാണ് ജനങ്ങളുടെ മനസ്സില്‍ കൂടുതല്‍ ഇടം നേടുക എന്നത് അതാതുകാലത്തെ പകര്‍ച്ചവ്യാധികളുടെ രൂക്ഷത (virulence) ആശ്രയിച്ചിരിക്കും.താരതമ്യേന രൂക്ഷത കുറഞ്ഞ,വളരെ കുറച്ചു ആളുകള്‍ മാത്രം മരിക്കുന്ന,രോഗമുക്തി വരെ ജീവന്‍ നിലനിര്‍ത്താന്‍ സമൂഹത്തിന്റെ സപ്പോര്‍ട്ട് വേണ്ടിവരുന്ന ഒരു പകര്‍ച്ചവ്യാധി  ബ്രാഹ്മണമതത്തെ സഹായിക്കില്ല.ആളുകള്‍ക്ക് ക്രിസ്തു ബുദ്ധ മതങ്ങളിലായിരിക്കും താല്പര്യം.രോഗമുക്തി നേടുന്നവര്‍ അവരുടെ നന്ദി പ്രകടിപ്പിച്ചു കൂടുതല്‍ മതപ്രചരണം നടത്തുകയും ചെയ്യും.ആ മീമുകള്‍ വിജയിക്കും എന്നര്‍ത്ഥം.അതുപോലെ ബ്രാഹ്മണരുടെ തൊട്ടുകൂടായ്മക്ക് മരണനിരക്കില്‍ വലിയ വ്യത്യാസമൊന്നും വരുത്താനാവാത്ത,മലമ്പനി പോലുള്ള vector borne അസുഖങ്ങളാണെങ്കിലും ഇതുതന്നെയായിരിക്കും ഫലം.മലമ്പനി പോലുള്ള അസുഖങ്ങള്‍ സ്ഥിരമായി ഒരേ സ്ഥലത്ത് കാണപ്പെടുന്ന അസുഖമായതുകൊണ്ട് (endemic)മലമ്പനി മരണങ്ങള്‍ 'നോര്‍മല്‍ 'ആയി മാത്രമെ കണക്കാകൂ.


എന്നാല്‍ വളരെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് വളരെ കനത്ത ആള്‍നാശം വരുത്തുന്ന,ശുശ്രൂഷ കൊണ്ട് മരണനിരക്ക് കുറയ്ക്കാനാവാത്ത തരം കടുത്ത രോഗങ്ങളാണെങ്കില്‍ ,അതൊരുപക്ഷെ സഹായിച്ചിരിക്കുക ബ്രാഹ്മണമതത്തെയായിരിക്കും.ന്യുമോണിക്‌ പ്ലേഗ് പോലുള്ള രോഗങ്ങളില്‍ ശുശ്രൂഷകൊണ്ട് വലിയ ഫലം കിട്ടില്ലെന്ന് മാത്രമല്ല,ശുശ്രൂഷകന്മാര്‍ രോഗം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.സന്യാസം വേദ ബുദ്ധ മതങ്ങളുടെ പൊതുവായ ഒരു കാര്യമാണെങ്കിലും,.... monks lived together in monasteries while the Hindu renouncers renounced human companionship too and wandered alone.ഈയൊരു വ്യത്യാസം പോലും ഒരു പകര്‍ച്ചവ്യാധി സമയത്ത് നിര്‍ണായകമായേക്കാം.ബുദ്ധ ജൈന സന്യാസിമഠങ്ങള്‍ അപ്പാടെ തുടച്ചു നീക്കപ്പെടാം.ബുദ്ധജൈന മതത്തില്‍ ആചാരങ്ങളെ കുറിച്ച് കൂടുതല്‍ അറിവുള്ള സന്യാസികളും സാധാരണ ജനങ്ങളും ഉണ്ട്.ആചാരങ്ങള്‍ നിശ്ചയമുള്ള പുരോഹിതന്‍മാരെല്ലാം അഥവാ പെട്ടെന്ന്  മരിച്ചാല്‍ മതത്തിന്റെ കാര്യവും തീര്‍ന്നു.എന്നാല്‍ ബ്രാഹ്മണ മത ത്തിന്റെ കാര്യം അങ്ങനെയല്ല.ഏതൊരാള്‍ക്കും ചെറിയകുട്ടിക്കുവരെ ആചാരങ്ങള്‍ നിശ്ചയമുണ്ടായിരികും.Nobody is irreplaceable among them as far as religious rituals are concerned.


രോഗീശുശ്രൂഷയും സാധുജന പാലനവും രോഗത്തെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തകാലത്ത് വളരെ റിസ്ക്‌ ഉള്ള പണിയായിരുന്നു.രൂക്ഷത കൂടിയ അസുഖങ്ങളാണെങ്കില്‍ ഈ ശുശ്രൂഷകര്‍ വഴി തന്നെ രോഗം കൂടുതല്‍ ഇടത്തേക്ക് പകരാന്‍ സാധ്യതയുണ്ട്.ഇവിടെ asocial പെരുമാറ്റം സ്വന്തം തടി രക്ഷിക്കുമെന്നു മാത്രമല്ല അന്യകള്‍ട്ടുകളില്‍പ്പെട്ടവര്‍ക്ക് ആകര്‍ഷകമായ രീതിയായും തോന്നാം.കാരണം അവരുടെ ഇടയില്‍ മരണനിരക്ക് കുറവായി അനുഭവപ്പെടാം.(മോഡേണ്‍ മെഡിസിനും ഇതു ശരിയായി മനസ്സിലാക്കുന്നതിനുമുന്‍പ് വളരെ പേരെ കൊന്നിട്ടുണ്ട്.നേരത്തെ പറഞ്ഞ  പറഞ്ഞ Ignaz Semmelweiss ന്റെ അനുഭവം ഓര്‍ക്കുക.ഓപ്പറേഷന്‍ തീയ്യറ്ററില്‍ ഡോക്ടര്‍മാര്‍ 'തൊട്ടുകൂടായ്മ' ആചരിക്കാറുണ്ട്.) ബ്രാഹ്മണര്‍ അത് മനസ്സിലാക്കീട്ടോ എന്തോ വൈദ്യവൃത്തി ചെയ്യുന്നവരെ തരം താഴ്ത്തിയിരുന്നു.വൈദ്യന്റെ വീട്ടില്‍നിന്നു ആഹാരം പോലം കഴിക്കരുത് എന്നാണ് നിയമം.(യൂറോപ്പിലെ ബ്ലാക്ക്‌ ഡത്തില്‍ വൈദ്യന്മാരുടെയും പുരോഹിതന്മാരുടെയും ഇടയില്‍ മരണ നിരക്ക് കൂടുതലായിരുന്നു എന്ന് കാണുന്നു.രണ്ടു കൂട്ടരും രോഗികളുമായി ഇടപഴകാന്‍ നിര്‍ബന്ധിതരാകുന്നവരാണ്.പുരോഹിതന്മാരുടെ കാര്യത്തില്‍ അവര്‍ തങ്ങളുടെ മൊണാസ്റ്റ്റിയില്‍കൂടി രോഗം പരത്തും.)


വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിച്ച് വളരെയധികം ആളുകളെ കൊല്ലുന്ന ഒരു പകര്‍ച്ചവ്യാധിക്കാലത്ത് രോഗീശുശ്രൂഷയും അയിത്തമില്ലായ്മയും അപകടകരമായേക്കാം.ബുദ്ധ ജൈന വിശ്വാസങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിന്റെ പിന്നില്‍ ഒരു പക്ഷേ ഏതെങ്കിലും പകര്‍ച്ചവ്യാധികളുടെ പ്രഭാവം ഉണ്ടായിരുന്നിരിക്കാം.(Disclaimer:It should be obvious to all that I am deliberately using a mono causal narrative to simplify explanation.Such cultural issues are complex,but biology plays a greater role than previously suspected.ബുദ്ധമത ക്ഷയത്തിന് ഒരു പാട് കാരണങ്ങള്‍ ഉണ്ട്.അതിലെ ഈ ഒരു കാരണം മറ്റുള്ളവരാരും സൂചിപ്പിച്ചിട്ടില്ല എന്നതു കൊണ്ട് അതിന് മാത്രമേ പ്രസക്തിയുള്ളൂ എന്ന മട്ടില്‍ എഴുതുന്നു എന്നേയുളൂ.അല്ലാതെ ബുദ്ധമതക്ഷയത്തിനു കാരണം ഇത് മാത്രമാണെന്ന് അര്‍ത്ഥമില്ല.)


പക്ഷേ അക്കാലത്തുതന്നെ നിലവിലുണ്ടായിരുന്ന,ഒരു തരത്തിലും രക്ഷ കിട്ടാതെ പോയ ആശയ സംഹിതയായിരുന്നു ചാര്‍വാക മതം.എല്ലാവരും പരമാവധി സുഖമായിരിക്കുമ്പോള്‍ മാത്രം തൃപ്തി തോന്നുന്ന ('feel good') ആശയങ്ങളാണ് ചാര്‍വാകന്‍മാരുടേത്.എല്ലാം സ്വാഭാവകമായി ഉണ്ടാകുന്നതാണെന്നും മരണാനന്തര ജീവിതമോ സ്വര്‍ഗ്ഗമോ ഇല്ലെന്നും ഘോഷിക്കുന്ന ഈ വിശ്വാസം പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കുമെന്നു തോന്നുണ്ടോ?മതങ്ങള്‍ മനുഷ്യ സൃഷ്ടിയാണെന്നും വേദങ്ങള്‍ ചില വിഡ്ഢികളുടേതാണെന്നും  മറ്റുമുള്ള ആശയങ്ങള്‍ ആളുകള്‍ എങ്ങിനെ സ്വീകരിച്ചിരിക്കും?Especially assuming they did notice the vedic people suffer less from epidemics?ഒരു നിരീശ്വരമതമായി തുടങ്ങിയ ബുദ്ധമതത്തില്‍ അവസാനം ബുദ്ധന്‍ തന്നെ ദൈവമായി മാറി എന്നതില്‍നിന്ന് ദൈവമില്ലായ്മ ഒരു 'ഫിറ്റ്‌' അയ meme അല്ല എന്ന് മനസ്സിലാക്കാം‍. (ഇപ്പോള്‍ പോലും നിരീശ്വരവാദവും ഭൌതികവാദവും അധികവും 'വറ്റ് എല്ലിനിടയില്‍ കുത്തുന്ന' ചെറുപ്പക്കാരുടെതാണ്.പ്രായമായി മനസും ശരീരവും തളരുമ്പോള്‍ പലരും വിശ്വാസത്തിലേക്ക് തിരിച്ചു പോകുന്നുണ്ട്.ഒരു ഇരുപതു വര്‍ഷത്തിനു ശേഷം ഈ പറയുന്ന എന്റേയും അവസ്ഥ അതാകുമോ ആവൊ?:-))മതവും ദൈവവും ഉണ്ടായതുതന്നെ ജീവിതത്തിലെ അനിശ്ചിതാവസ്ഥ തരണം ചെയ്യാനുള്ള ഒരു മാര്‍ഗമായാണ് എന്ന് പ്രശസ്ത അന്ത്രോപോളജിസ്റ്റായയ ജെയിംസ്‌ ഫ്രേസര്‍ സിദ്ധാന്തിക്കുന്നത്.


ഇനി സമൂഹത്തിലെ ഒരു വിഭാഗത്തിന് ദീര്‍ഘായുസ്സുണ്ടെങ്കില്‍ അഥവാ മറ്റു ചില വിഭാഗങ്ങള്‍ താരതമ്യേന നേരത്തെയാണ് മരിക്കുന്നതെങ്കില്‍ എന്ത് സംഭവിക്കും? വളരെ പ്രകടമായ ഒരു കാര്യം അറിവ്, അതുവഴി സമ്പത്തും അധികാരവും ദീര്‍ഘായുസ്സുക്കളില്‍ കേന്ദ്രീകരിക്കാം എന്നതാണ്.Knowledge,wealth and power-all three attracts each other.എഴുത്തും വായനയും കണ്ടുപിടിക്കുന്നതിനുമുന്‍പുള്ള കാലത്ത് എല്ലാ അറിവുകളുടേയും സംഭരണശാല തലച്ചോറു തന്നെയായിരുന്നല്ലോ.In many traditional societies studied by anthropologists older adults commonly function as a storehouse of knowledge about health,religious rituals,as well as in depth knowledge about the environment.കൂടുതല്‍ പ്രായമുള്ളവരുള്ള ഗ്രൂപ്പില്‍ അറിവ് നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത കുറവാണ്.(എഴുതി സൂക്ഷിക്കുന്ന വിദ്യ കണ്ടു പിടിക്കുന്നതിനു മുന്‍പ്...more old people means more copies of the information in the group.) മാരകമായ ഒരു ഇന്‍ഫെക്ഷന്‍ വന്ന് ഭൂരിഭാഗം പേരും മരിച്ചാലും കാര്യങ്ങള്‍ ഓര്‍മയുള്ള ഒരു വയസ്സന്‍ ബാക്കിയുണ്ടായാല്‍ മതി.പ്രായമായവര്‍ കുറവുള്ള ഗ്രൂപ്പിന് പലപ്പോഴും വീണ്ടും 'ഒന്നേന്ന്' തുടങ്ങേണ്ടി വരും.ഈ ഗ്രൂപ്പിലെ ജീനിയസ്സുകളുടെ സംഭാവനകള്‍ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യത കൂടുതലാണ്.ദീര്‍ഘകാലത്തെ പഠനവും ആതിന് ശേഷം വര്‍ഷങ്ങളുടെ പരിശീലനവും വേണ്ട പല സങ്കീര്‍ണ്ണമായ അറിവുകളും പഠിപ്പിക്കാന്‍ ആളുണ്ടാകില്ല.


ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?(ഇത് ഒന്നിന്റെയും തെളിവല്ല.Just a curious observation...)മൃഗങ്ങളുടെ തോല്‍ കൈകാര്യം ചെയ്യുന്നതും ആ തോല്‍ ഉപയോഗിച്ച് വാദ്യോപകരണങ്ങള്‍ ഉണ്ടാക്കുന്നതും ഒരു പ്രത്യേക വിഭാഗം ആള്‍ക്കാരാണ്.എന്നാല്‍ ആ വാദ്യങ്ങള്‍ ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കുന്നവരാകട്ടെ മറ്റൊരു വിഭാഗവും(സവര്‍ണര്‍ ).തീര്‍ച്ചയായും നല്ല സംഗീതബോധം ഉള്ളവര്‍ക്കേ നല്ല സംഗീതോപകരണങ്ങള്‍ നിര്‍മിക്കാനാകൂ.അപ്പോള്‍ അത് നിര്‍മ്മിക്കുന്നവരുടെ ഇടയിലും സങ്കീര്‍ണമായ സംഗീതം ഉണ്ടാകേണ്ടതാണ്.പിന്നെന്തുകൊണ്ടാണ് സവര്‍ണ്ണമായ മേളമോ തായമ്പകയോ പോലെ ഒരു സങ്കീര്‍ണമായ വാദ്യപ്രയോഗരീതി അവരുടെ ഇടയില്‍ ഇല്ലാത്തത്?ലളിതമായ നാടന്‍ താളങ്ങളല്ലാതെ കണിശമായ കണക്കുകളൊക്കെയുള്ള വാദ്യരീതികള്‍ ‍?തായമ്പകയൊക്കെപ്പോലെ അനേകം ജീനിയസ്സുകളുടെ സംഭാവനയും വര്‍ഷങ്ങളുടെ പഠനവും അപ്രന്റീസ്ഷിപ്പും വേണ്ട വാദ്യപ്രയോഗ രീതികള്‍ ഉണ്ടാകാനും വളരാനുള്ള സാഹചര്യം ഇല്ലാതെ പോയതായിരിക്കുമോ കാരണം?വളരെ സങ്കീര്‍ണമായ കലകള്‍ ,നമ്മള്‍ ക്ലസ്സികള്‍ കലകള്‍ എന്ന് പറയുന്നവ മിക്കതും,അത് സംഗീതമായാലും നൃത്തമായാലും സവര്‍ണ്ണമാണ്.(സങ്കീര്‍ണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മികച്ചത് അഥവാ ആസ്വാദ്യത കൂടിയത് എന്ന അര്‍ത്ഥത്തിലല്ല.മറിച്ച് പഠിച്ചെടുക്കാന്‍ കൂടുതല്‍ സമയവും അതില്‍തന്നെ  വിദഗ്ധനാകാന്‍ മറ്റൊരു വിദഗ്ധന്റെ മേല്‍നോട്ടവും വേണ്ടത്,കണ്ടമാനം കണക്കുകളും മറ്റു നൂലാമാലകളും ഉള്ളത്, അല്ലെങ്കില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ധാരാളം അറിവുകളുടെ ഒരു ശൃംഗലയുടെ 'cumulative effect' ആണ് ഈ പറഞ്ഞ കല എന്ന അര്‍ത്ഥത്തില്‍ .)


കൂടുതല്‍ 'സംസ്കൃതമായ' ഭാഷയും ഭാഷാനിയമങ്ങളും എഴുതാനുള്ള ലിപികളും ഉണ്ടാക്കാനായാലും നിത്യ ജീവിതത്തില്‍ ഉപകരിക്കുന്ന, ഏതൊക്കെ വിളവുകള്‍ ഏതൊക്കെ രീതിയില്‍ ഏതൊക്കെ കാലത്ത് കൃഷി ചെയ്യാം എന്ന് തുടങ്ങി കാലാവസ്ഥ പ്രവചനവും രോഗ ചികിത്സയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌ പോലുള്ള കാര്യങ്ങളായാലും(ഏതാനും തലമുറകള്‍ക്ക് മുന്‍പ് സമാനമായ ഒരു അനുഭവം ഉണ്ടായപ്പോള്‍ അതിനെ നേരിട്ടതെങ്ങിനെ?)എല്ലാറ്റിനും ദീര്‍ഘയുസ്സുക്കളുടെ ഗ്രൂപ്പിന് മേല്‍കൈ ഉണ്ടാകാം.As we all know acquiring knowledge is a hopelessly cumulative task.ഇടയില്‍നിന്നു എന്തെങ്കിലും വിട്ടുപോയാല്‍ ബാക്കിയുള്ളത് പലപ്പോഴും പ്രയോജനരഹിതമായിപ്പോകും.


(Genius,by definition is rare,and once one comes along,the longevity group is at a much less risk of losing his contributions.Moreover the new genius will have an additional option continuing or elaborating on the works of his predecessors.(A sort of standing on the shoulders of giants.)അറിവ് നിയന്ത്രിക്കുന്നവന് അധികാരവും ധനവും അധീനതയിലാകും.Once it get rolling the speed only keeps on increasing forming a positive feedback loop.This advantage,small at the start, accumulates from generation to generation, and can lead to massive differences.അധികാരം കൂടുതല്‍ ധനവും അറിവും ഉണ്ടാക്കും,ധനം കൂടുതല്‍ അറിവും അധികാരവും ഉണ്ടാക്കും.


മനുഷ്യനെ ബാധിച്ച പകര്‍ച്ചവ്യാധികളുടെ കൂട്ടത്തില്‍ ഏറ്റവും അധികം പഠിക്കപ്പെട്ടിട്ടുള്ളത് യൂറോപ്പിലെ ബ്ലാക്ക്‌ ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗ് ബാധയാണ്.ധാരാളം രേഖകള്‍ ലഭ്യമാണ് എന്നതുതന്നെ കാരണം.(Black Death-1348-1350.  ബ്യുബോണിക് പ്ളേഗ്.മരണസംഖ്യ 75 മില്യണ്‍ ‍.ആറുവര്‍ഷം കൊണ്ട് 20 മുതല്‍ 30 മില്യണ്‍ ആളുകള്‍ ‍,ജനസംഖ്യയുടെ മൂന്നിലൊന്ന്- മരിച്ചു പോയി എന്ന് പറയുന്നു.പതിനേഴാം നൂറ്റാണ്ടുവരെ ഇടവിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി.(1340s - 1660s- the 'era of plague'.)1665 ല്‍ ലണ്ടണ്‍ നഗരത്തിലെ 97,306 മരണങ്ങളില്‍  68,596 എണ്ണവും (70%) പ്ളേഗ് മൂലമായിരുന്നു.)


ബ്ലാക്ക്‌ ഡെത്തിന്റെ ഫലമായുണ്ടായ സാമൂഹിക മാറ്റങ്ങള്‍ നോക്കാം.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം ആളുകള്‍ മരിക്കുന്നത് സാമൂഹിക സമ്പത്തിക സന്തുലനം അടിമുടി മാറ്റിമറിച്ചു.സമൂഹത്തിലെ ഉല്‍പ്പാദകരായ കൃഷിക്കാര്‍ മരിച്ചുപോയതും അവശേഷിക്കുന്നവര്‍ പേടിച്ചു സ്ഥലം വിട്ടതും കടുത്ത ഭക്ഷ്യക്ഷാമമുണ്ടാക്കി.പല അറിവുകളും അന്യം നിന്നു പോയി.Entire families and professions were wiped out, their lineage ended and their professions lost to history എന്നാല്‍ രസകരമായ ഒരു കാര്യം സമൂഹത്തിലെ പാവപ്പെട്ടവരുടെ നില യാഥാര്‍ത്ഥത്തില്‍ ഉയര്‍ന്നു എന്നതാണ്.തൊഴിലാളികള്‍ ദുര്‍ലഭമായതുകൊണ്ട് അവശേഷിച്ചവര്‍ക്ക് കൂലി കൂടുതല്‍ അവകാശപ്പെടാനുള്ള സാഹചര്യം ഉണ്ടായി.ആളുകള്‍ കൂലി കൂടുതല്‍ കിട്ടുന്ന തൊഴിലുകളിലേക്ക് മാറി.'Serfdom'(അടിമത്തൊഴില്‍ ‍) ഏറെക്കുറെ അവസാനിച്ചു.The sudden shortage of cheap labor provided an incentive for landlords to compete for peasants with increased wages and extra rights,a change some say,may be the starting of capitalism.തൊഴിലാളികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പണി ചെയ്യാനും കൂടുതല്‍ കൂലി അവകാശപ്പെടാനും സാധിച്ചു.പ്രത്യേകിച്ച് വിദഗ്ധ തൊഴിലാളികള്‍ക്ക്.ഉടമസ്ഥനില്ലാത്ത കൃഷിയിടങ്ങള്‍ ധാരാളം ലഭ്യമായി.മൊത്തത്തില്‍ മരിക്കാതെ രക്ഷപ്പെട്ടവനൊക്കെ ലോട്ടറി അടിച്ചപോലെയിരുന്നു ഈ പകര്‍ച്ചവ്യാധി.Thus plague's great population reduction made land prices cheap, more food became available for the average peasant, and a large increase in per capita income among the peasantry.


യൂറോപ്പില്‍ പില്‍കാലത്തുണ്ടായ നവോദ്ധാനത്തിനു വരെ ഒരു കാരണം ഈ ബ്ലാക്ക്‌ ഡെത്ത് ആയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു.The Black Death hit the monasteries very hard because of their close proximity with the sick, who sought refuge there.There was a severe shortage of clergy.This resulted hastily-trained and inexperienced clergy with little discipline and rigor of the veterans they replaced.ഇത് ആളുകള്‍ക്ക് മതത്തിനോട് അകല്‍ച്ച ഉണ്ടാക്കി.Hence the religious reforms of Martin Luther found widespread support.Monopoly of Vatican was broken.


തീര്‍ച്ചയായും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ള ഏതെങ്കിലും പകര്‍ച്ചവ്യാധികളേക്കുറിച്ച് ഇതുപോലുള്ള നിഗമനങ്ങളിലെത്താന്‍ പാകത്തിനുള്ള തെളിവുകളൊന്നുമില്ലെങ്കിലും,പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാണ്‌.ഭീമമായ ആള്‍നാശവും ഉണ്ടായിട്ടുണ്ട്.അപ്പോള്‍ സമാനമായ മാറ്റങ്ങള്‍ ഇവിടെയും നടന്നിരിക്കാന്‍ സാധ്യതയുണ്ട്.അപ്പോള്‍ യൂറോപ്പില്‍ സംഭവിച്ചപോലെ താഴേത്തട്ടിലുള്ളവര്‍ക്ക് ഇവിടെ എന്തെങ്കിലും മെച്ചമുണ്ടായോ?ഇല്ലെങ്കില്‍ എന്തുകൊണ്ട്?യൂറോപ്പില്‍ തൊഴിലാളി ക്ഷാമം അവരുടെ 'ബാര്‍ഗേയ്നിങ്ങ് പവര്‍ ' കൂട്ടുകയും കൂടുതല്‍ മെച്ചമായ തൊഴിലിലേക്ക് മാറാനുള്ള സാഹചര്യം ഉണ്ടാവുകയുമാണ് ചെയ്തത്.എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ഒരു തൊഴില്‍ മാറ്റം അസാധ്യമായിരുന്നു.


ഇന്ത്യയിലെ ജാതിവ്യവസ്ഥ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും.Often castes originated as industrial guilds, which basically protected the interests of a group of people with identical hereditary professions and shared goals.അപ്പോള്‍ വെറും തൊഴില്‍ സംഘടനകള്‍  മാത്രമായിരുന്നു എന്ന് വിശ്വസനീയമായ തെളിവുള്ള ആദ്യകാല ജാതികളും അവരുടെ തൊഴിലും പിന്നീടെപ്പോഴോ ജന്മനാ കിട്ടുന്നതായി മാറിയത് എങ്ങിനെയായിരിക്കും?കുലത്തൊഴിലില്‍ വിദഗ്ധനല്ലെങ്കില്‍ പോലും അതുതന്നെ ചെയ്യുന്നതാണ് നല്ലത് എന്ന രീതിയില്‍ നിയമങ്ങളുണ്ടായതെന്തുകൊണ്ട്?സാധാരണ കരുതുന്നതുപോലെ ബ്രാഹ്മണരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെങ്കില്‍ വേണ്ടത്ര വൈദഗ്ധ്യം ഇല്ലെങ്കില്‍പ്പോലും തൊഴില്‍ മാറരുത് എന്ന് അവര്‍ ശഠിക്കണം?നഷ്ടം പറ്റുന്നത് അവര്‍ക്കല്ലെ?അവരെന്തിന് അവിദഗ്ധ തൊഴിലാളികളെ സഹിക്കണം?ഇതുപോലുള്ള കാര്യങ്ങളില്‍ ഊഹം പോലും നിഷിദ്ധമായതുകൊണ്ട് ഞാന്‍ ഇവിടെ നിര്‍ത്തുന്നു.എന്നാലും എനിക്ക് തോന്നിയ ഒരു ക്ലൂ...പാരമ്പര്യതൊഴില്‍ എന്നത് മറ്റൊരു രീതിയില്‍ നോക്കിയാല്‍ ആശ്രിതനിയമനമായി കണക്കാക്കാം.ഒരു തൊഴിലിലേക്ക് പുറമെനിന്ന് വേറാരും വരരുത് എന്ന് നിര്‍ബന്ധം പിടിക്കാനുള്ള സാഹചര്യം എന്തായിരുന്നിരിക്കും?ഈ നിയമം ഉണ്ടായ കാലത്ത് അതിന്റെ ഗുണഭോക്താവ് ആരായിരുന്നിരിക്കും?


(A little bit of ranting....You may skip this if you like.നമ്മുടെ ഈ കഥയിലെ വില്ലന് ഒരു തരത്തിലുള്ള ആനുകൂല്യവും, ഭാഗ്യം പോലും- അനുവദിക്കാന്‍ പാടില്ല,എല്ലാം അയാള്‍ ക്രൂരമായി വെട്ടിപിടിച്ചതാണ് എന്ന് മാത്രമെ പറയാവൂ എന്നതാണ് ബുദ്ധിജീവി ലൈന്‍.എന്നാപിന്നെ ഇത്ര ആസൂത്രിതമായി നൂറ്റാണ്ടുകളോളം ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിഞ്ഞവര്‍ക്ക് ബുദ്ധിപരമായി എന്തെങ്കിലും മേന്മയുണ്ട് എന്നും സമ്മതിക്കാന്‍ പറ്റില്ല.അപ്പോള്‍ ഒരു കൂട്ടര്‍ക്കു മാത്രം നൂറ്റാണ്ടുകളോളം ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിഞ്ഞത് എന്തുകൊണ്ടയിരിക്കും? ഞാന്‍ പറയുന്നു ഭാഗ്യവശാല്‍ കിട്ടിയ ഒരു നേട്ടം-'നല്ല മീമുകള്‍ '‍. ..and that got multiplied in a positive feedback loop with off course,a little bit of villainy thrown in.Every known society distributes its scarce resources and services unequally.And attached to these high positions were certain highly moral evaluations and their importance to the society.അവര്‍ ഒരേ സമയം ഭാവി മുന്‍കൂട്ടിക്കാണാന്‍ കഴിവുള്ള ആളുകളും എന്നാല്‍ അതേ സമയം തന്നെ ഒരു തരത്തിലും ഒരു മേന്മയുമില്ലാത്ത ആളുകളും എന്നതാണ് നിലവിലുള്ള ഏക അംഗീകൃത ലൈന്‍.നല്ല ലോജിക്ക് അല്ലെ?പണ്ട് നായന്മാരെ പുലഭ്യം പറഞ്ഞുകൊണ്ട് എഴുതിയിരുന്ന ഒരു ഷൈന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നായന്മാര്‍ വളരെ ചിട്ടയോടെ വീടും പരിസരവും വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു എന്നാണ്.പക്ഷേ അതൊരു മഹാപരാധം പോലെയാണ് അവതരിപ്പിച്ചിരുന്നത്.അപ്പോള്‍ ചിലര്‍ക്ക് മറ്റു ചിലര്‍ക്ക് ഇല്ലാത്ത ചില ചിട്ടകള്‍ ഉണ്ടായിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.പക്ഷേ അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായി എന്ന വിദൂരമായ ഒരു സൂചന പോലും പാടില്ല.അഥവാ അത് വളരെ അപഹാസ്യമായി ചിത്രീകരിക്കാം.അത് 'പൊളിറ്റിക്കലി കറക്റ്റ്' ആണ്.പോസ്റ്റിന്റെ വിഷയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു മൂവായിരം-നാലായിരം വര്‍ഷത്തെ ചരിത്രമാണ്.More like a painting done in broad brush strokes.അതില്‍ ഈ പറഞ്ഞ സ്ഥലത്തിന്റെ അപ്രധാനമായ ഒരു മൂലയില്‍കിടക്കുന്ന ഒരു സ്ഥലത്ത് ഈ നൂറ്റാണ്ടില്‍ ഏതാനും വര്‍ഷം കൊണ്ട് നടന്ന ക്ഷേത്ര പ്രവേശനവും മാറുമറയ്ക്കല്‍ സമരവും ഭൂപരിഷ്കരണവുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ലോകമാപ്പില്‍ കുന്നംകുളം കാണുന്നുണ്ടോ എന്ന് തെരയലാണ്.ദയവായി അതിന് ശ്രമിക്കരുത്.കുന്നംകുളം കാണാന്‍ ചെറിയ സ്കെലിലുള്ള മാപ്പ് ഉപയോഗിക്കുക.ലോകമാപ്പില്‍ അത് കാണില്ല.:-))--

25 അഭിപ്രായങ്ങൾ:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹഹ.....
ബ്രൈറ്റിന്റെ ലോക മാപ്പ് കൊള്ളാം എന്നാല്‍ കുന്നംകുളത്തിന്റെ മാപ് ഇതില്‍ തിരയരുതെന്ന് പറഞ്ഞത് കട്ടായം !!! കുന്നംകുളം ലോകത്തിനു പുറത്തായത് അംഗീകരിക്കാനാകില്ല.ഈ പോസ്റ്റിനു മാപ്പില്ല :)

കൃസ്ത്യാനികള്‍ ഹിന്ദുമതത്തിനു മുന്‍പുള്ള ബുദ്ധമത കാലത്തുതന്നെ കേരളത്തിലുണ്ടായിരുന്നു എന്നത് സഭാചരിത്രപ്രകാരമായിരിക്കുമോ ?
ബ്രാഹ്മണ്യവും സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യവ്യവസ്ഥയും ഇന്ത്യയെ കീഴ്പ്പെടുത്തിയ ഇത്തിക്കണ്ണി ബാധതന്നെയായിരുന്നു. സാങ്ക്രമിക രോഗങ്ങളും മതത്തിന്റെ ആത്മീയ മികവുമൊന്നുമല്ല ബ്രാഹ്മണ്യത്തിന്റെ സംഘടിത വളര്‍ച്ചക്ക് കാരണമായത്. ധനികരേയും,രാജാക്കന്മാരേയും
വിശ്വാസവഞ്ചനയിലൂടെയും മുഖസ്തുതിയിലൂടെയും ദേവലോകത്തേക്ക് ഉയര്‍ത്തി സുരപാനികളും,സ്ത്രീലംഭടരും,സ്വന്തം സഹോദരങ്ങളോട് തമ്മില്‍ തല്ലി നശിക്കുന്നവരുമായി പരിവര്‍ത്തിപ്പിക്കാനുള്ള ഒരു നാരദമുനിയുടെ പ്രത്യയശാസ്ത്രം തന്നെ ഈ വെട്ടുകിളി സമൂഹം ഭാരതഭൂഖണ്ഡത്തില്‍ അവതരിപ്പിച്ചിരുന്നു എന്നു പറയണം :) സ്ത്രീകളെ പാട്ടിലാക്കി കുടുംബത്തിലേക്ക് കയറിവരുന്ന ഒരുതരം മന്ത്രവാദി സമൂഹം എന്നതിലുപരി സംസ്ക്കാരമുള്ളവരോ സത്യ ധര്‍മ്മങ്ങളില്‍ വിശ്വാസമുള്ളവരോ ആയിരുന്നില്ല ബ്രാഹ്മണ്യം. ബുദ്ധധര്‍മ്മത്തിന്റെ സുവര്‍ണ്ണകാലത്തിനും അതിന്റെ ഭൌതീക പുരോഗതിക്കും മുകളില്‍ പായലുപോലെ വന്നടിഞ്ഞ ജീര്‍ണ്ണതയുടെ സംസ്ക്കാരമേ ബ്രാഹ്മണ്യത്തിനും ഹൈന്ദവതക്കുമുള്ളു. കാരണം, ബ്രാഹ്മണ അധിനിവേശത്തോടെ സമൂഹം പരാന്നജീവികളായ് 5%ത്തില്‍ കുറഞ്ഞ സവര്‍ണ്ണ ജനതയായും (95%ത്തില്‍ കൂടുതലുള്ള അദ്ധ്വാനിക്കുന്ന (ഹൈന്ദവതക്കു പുറത്തുള്ള)അവര്‍ണ്ണ ജനതയായും വിഭജിക്കപ്പെടുകയാണു ചെയ്തത്.അറിവുനേടാനുള്ള അവകാശം ഇയ്യമുരുക്കി അടച്ച് ഒന്നോ രണ്ടോ ശതമാനക്കാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയത് സ്വയം വളര്‍ന്നില്ലെങ്കിലും അന്യര്‍ തളര്‍ന്നുകൊണ്ടിരുന്നല്‍ ഉപജീവിച്ചുപോകാം എന്ന കുടില സംസ്ക്കാര ബുദ്ധികാരണമായിരുന്നു.
ലോകത്തിലെ ഏറ്റവും നീചമായ ആ നെഗറ്റീവ് ബുദ്ധിയെ മെച്ചപ്പെട്ട വര്‍ഗ്ഗമായി അവരോധിച്ച് ആശ്വസിക്കാന്‍ ബ്രൈറ്റ് കാണിച്ച വളഞ്ഞ വിദ്യയാണ് ഈ പോസ്റ്റ്.അതിനുവേണ്ടി ലോകത്തിന്റെ മാപ്പുതന്നെ തയ്യാറാക്കി പ്ലേഗിന്റെ മഴപെയ്യിപ്പിച്ച് കഷ്ടപ്പെട്ടിരിക്കുന്നു !!!

കാവലാന്‍ പറഞ്ഞു...

ജാതിവ്യവസ്ഥ പകര്‍ച്ചവ്യാധികളില്‍നിന്ന് രക്ഷിക്കുക വഴി അതിജീവനത്തില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കൈ ലഭിച്ചു എന്നു വിവരിച്ചതു പോലെ തോന്നി മൂന്നും വായിച്ചു കഴിഞ്ഞപ്പോള്‍.

"പോസ്റ്റിന്റെ വിഷയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു മൂവായിരം-നാലായിരം വര്‍ഷത്തെ ചരിത്രമാണ്.More like a painting done in broad brush strokes.അതില്‍ ഈ പറഞ്ഞ സ്ഥലത്തിന്റെ അപ്രധാനമായ ഒരു മൂലയില്‍കിടക്കുന്ന ഒരു സ്ഥലത്ത് ഈ നൂറ്റാണ്ടില്‍ ഏതാനും വര്‍ഷം കൊണ്ട് നടന്ന ക്ഷേത്ര പ്രവേശനവും മാറുമറയ്ക്കല്‍ സമരവും ഭൂപരിഷ്കരണവുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ലോകമാപ്പില്‍ കുന്നംകുളം കാണുന്നുണ്ടോ എന്ന് തെരയലാണ്.ദയവായി അതിന് ശ്രമിക്കരുത്.കുന്നംകുളം കാണാന്‍ ചെറിയ സ്കെലിലുള്ള മാപ്പ് ഉപയോഗിക്കുക.ലോകമാപ്പില്‍ അത് കാണില്ല.:-))"

വളരെ നന്ദി ബ്രൈറ്റ്, അവസാനമാണ് താങ്കളതു പറഞ്ഞത് എന്നൊരു പരാതിയുണ്ട്('ഇതൊന്നും ചില്ലറകാര്യമല്ല' എന്നൊരു ഡിസ്ക്ലൈമര്‍ ആദ്യമേ കൊടുക്കാമായിരുന്നു).എന്‍റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 'ബ്രാഹ്മണര്‍ എന്നവകാശപ്പെട്ടവര്‍' ആരും ഇതില്‍ കൂടുതല്‍ പറഞ്ഞിട്ടില്ല.ബ്രഹ്മമണഞ്ഞ മനുഷ്യരാണ് ബ്രാഹ്മണര്‍ അതിനാല്‍ ബ്രഹ്മാണ്ഡത്തില്‍ മനുഷ്യത്വം തിരയരുത് (അഥവാ തിരയുന്നവര്‍ ശിക്ഷിക്കപ്പെടും)അതു മൊത്തം ബ്രഹ്മമയമാണ് മനുഷ്യനില്ല എന്ന്. :)-

പാമരന്‍ പറഞ്ഞു...

thanks.

trckng

Mr. K# പറഞ്ഞു...

സൂരജിനെ കാണാനേയില്ലല്ലോ, കഴിഞ്ഞ പോസ്റ്റിലും കണ്ടില്ല? തിരക്കാണോ എന്തോ.

SMASH പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SMASH പറഞ്ഞു...

കാരണങ്ങള്‍ എന്തൊക്കെ ആയാലും ശരി, ഭാരതീയരെ ഇന്ന് ലോകത്തിലെ ഒരു ജനതയും ചെയ്യാത്ത വിധം, ആധുനികതയിലേക്ക് ഒരു ചുവടു പോലും മുന്നോട്ടു വക്കാന്‍ സാധിക്കാത്ത തരത്തില്‍ പുറംതിരിഞ്ഞ് നില്‍ക്കാന്‍ ശീലിപ്പിക്കുകയും , അതുവഴി സ്വയം ഉള്‍വലിയാനും മന്ത്രം, പൂജ, വഴിപാട് തുടങ്ങി അന്തമില്ലാത്ത വിവരക്കേടുകളില്‍ അധിഷ്ഠിതമായ പൊള്ളയായ പാരമ്പര്യവും-ഭക്തിമഹിമയും മാത്രം പറഞ്ഞ്ഞ്ഞു വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ഇരിക്കാനും, വേദങ്ങളിലെക്കും, പാരംബര്യത്തിലെക്കും മടങ്ങുക എന്ന് ചില എരപ്പാളികളെക്കൊണ്ട് പറയിപ്പിക്കുകയും അതെല്ലാം വഴി പരിഷ്കൃത സമൂഹത്തിനു മുന്‍പില്‍ നാല് നൂറ്റാണ്ടു മുന്‍പ് മാത്രം ജീവിക്കെണ്ടവര്‍ എന്ന വിശ്ശേഷണം ഇന്ത്യന്‍ സമൂഹത്തിനു നേടി തരുകയും ചെയ്തതില്‍ ബ്രാഹ്മണ്യത്തിന്റെ പങ്ക്‌ 99% ആണ്!!

kadathanadan:കടത്തനാടൻ പറഞ്ഞു...

കുറേ പഴയകാല ചർച്ചകൾ ഒരോർമ്മക്ക വേണ്ടി ഇവിടെ എടുത്തു ചേർത്തിട്ടുണ്ട്.സൗകര്യം പോലെ ഒന്നു നോക്കുക. http://edacheridasan.blogspot.com

നന്ദന പറഞ്ഞു...

ബ്രൈറ്റ് എല്ലാം വായിക്കുകയായിരുന്നു, വിവരമുള്ളവർ കൂടുതൽ നല്ല അഭിപ്രായങ്ങൾ പറയട്ടെ, എന്നാലും ബ്രൈറ്റ് ഇത്രത്തോളം പോകുമെന്ന് കരുതിയില്ല. ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന് പറഞ്ഞതും ഒരുകണക്കിൽ നല്ലതിനാണെന്ന് പറയുമല്ലോ?. കാരണം അവർ വേഥങ്ങൾ പഠിച്ചിരുന്നാൽ പാടത്ത് പണിയെടുക്കാൻ ആളില്ലാതെ എല്ലാവരും പട്ടിണികിടന്ന് ചാവണ്ടെന്ന് കരുതിയാൺ ആ “നല്ല” തീരുമാനമെന്ന് പറഞ്ഞു കളയുമോയെന്ന് ഞാൻ ഭയപ്പെടുന്നു.

ബ്രൈറ്റ് കുന്നംകുളത്ത് മാത്രമല്ല കറുത്തവനും വെളുത്തവനും ലോകത്തിന്റെ മറ്റെ അറ്റത്തും തീണ്ടാപാടകലെയായിരുന്നു. എന്ന കാര്യം മറന്ന് പോയോ?.

ലോകത്തെവിടേയും ന്യൂനപക്ഷങ്ങളാണ് ലോകഭരണം കയ്യാളിയിരുന്നത്. അന്നും ഇന്നും,
ഇന്ന് ആ‍ ഭരണം പണക്കാരുടെ കൈകളിലാണെന്ന് മാത്രം.

Anoni Malayali പറഞ്ഞു...

ങ്ങക്ക് വട്ടാ?

Dileep പറഞ്ഞു...

After a very first cursory read , I have a doubt. I had an impression that Creationist views included grand acts of design which decided the course of all subsequent happenings, structures, complexities. The Darwinian evolutionary theory put forth an alternate view where complex structures can emerge from small evolutionary adaptations.

[ Not so funny ( actually a PJ ), inaccurate but not completely out of topic joke here :
One ship owner was interviewing a completely inexperienced boy for a position in his ship.

Eda, Kappal Kadalil aayirikkumbol chuzhali kAttu vannal Nee enthu cheyyum ?
Njaan Nankooramidum.

Sheri, Athu kazhinju oru chuZhali kAttum koodi vannal enthu cheyyum ?
Njann Nankooramidum.

Pinnoru chuZhali kattu koodi vAnnalo ?
Njaan Nankooramidum.

Ninakkevidunnada ithrayum Nankooram kittunnathu?
Ningalkku chuZhali kattu kittunna stahalathu ninnu thanne.

Let us see whether we see infinite Nankoorams ( Anchor), tortoises which support other tortoises and pestilences on order ( of course without enough evidence) ].

While the possibility exists of the generation of the “Priests have ability to propitiate powerful gods”
meme along with pestilences exist, it cannot be all powerful meme that decides the course of all history. It needs the enforcement mechanisms of the power structures and hierarchies. We do have evidences of these acts. Postulating a completely dumb population which supports Priests without any reason or a completely intelligent population which supports Priests because they are living longer and have access to knowledge ( without any use to the supporting population) are equally out of world. [ At least it seems to me like that with my limited knowledge].

And I think , the sense of fairness is inherent in human beings. Even though I have not done some structured , focused reading on this, I am aware of mirror neurons, behavioral economics experiments and Moral foundation theory ( I guess, you yourself have blogged on this).

With force brought back into discussion, I guess we have to put Kunnamkulam back into the world map.I am not sure whether I have communicated clearly ( or even whether my thoughts itself were clear ). May be I can learn more from your reply to this, get myself clear and comment further ( If I have anything to add ).

യാത്രികന്‍ പറഞ്ഞു...

പാര്‍ട്ട്‌ 3 യില്‍ പുതിയതായി ഒന്നും തന്നെ കണ്ടില്ല. സാരമില്ല, മൊത്തത്തില്‍ ഈ സീരീസ്‌ അടിപൊളി ആയിരുന്നു.

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ പള്ളിയിലും അമ്പലത്തിലും കയറാതിരിക്കുകയും, പ്രായമാകുമ്പോള്‍ religious ആകുകയും ചെയ്യുന്നത് ദൈവ വിശ്വാസം കൂടിയിട്ടാണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല. religion നു fellowship എന്ന ഒരു component ഉണ്ടല്ലോ. ചെറുപ്പത്തില്‍ religion തരുന്ന fellowship കൊണ്ട് അത്ര വലിയ പ്രയോജനം ഇല്ല. പ്രായം ആയി ഒരു കുടുംബം ഒക്കെ ആയിക്കഴിഞ്ഞു ഈ fellowship ന്റെ സപ്പോര്‍ട്ട് ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. പിള്ളേരുടെ കല്യാണം, കുടുംബത്തിന്റെ സുഗമം ആയ പോക്ക്, സമൂഹത്തിലെ നില അങ്ങിനെ പല കാര്യങ്ങളും കൊണ്ടാണ് ആളുകാര്‍ religious ആകുന്നതു.

ചിത്രകാരാ, ബ്രാഹ്മണ്യം എന്ന ഈ ഇത്തിക്കണ്ണി ബാധയെ എന്തിനാണ് 95 % ആളുകളും സഹിച്ചത്? അവരെന്തു കൊണ്ട് 5 % ഇത്തിക്കണ്ണിയെ പറിച്ചു ദൂരെ എറിഞ്ഞില്ല?

bright പറഞ്ഞു...

@Dileep,

Since you yourself admit it was a cursory reading,some your misunderstanding have its origin there.Now to the point.This disclaimer is in the post where Buddhism was discussed,but it is
it is relevant to the whole series.Quote...''(Disclaimer:It should be obvious to all that I am deliberately using a mono causal narrative to simplify explanation.Such cultural issues are complex,but biology plays a greater role than previously suspected.''


Regarding your doubt on getting 'pestilences on order',the fact is pestilence was so common and mostly fatal before the arrival of modern medicine.In our modern world of vaccinations and good sanitary measures,it is unimaginable what germs could do in the past.Can you imagine about 40% of the population dying within a very short time maybe days or months and how it is going to affect the society?See the death toll of some 'famous' pestilences of the past about which we had some data, that I wrote in the last post.Even western historians have only started to study the effects of pestilence on history.As I said in the post most studied was the black death.That is because parishes by that time have started maintaining records of baptism or death of their members.Obviously we have much much less data and the trail has grown cold but if we look carefully we may find something.I don't know for sure, but unless
we look how could we possibly know?Quote from the earlier post ....''സാധാരണ ചരിത്രം എന്നാല്‍ രാജാക്കന്മാരുടെയും യുദ്ധപ്രഭുക്കളുടേയും പ്രവര്‍ത്തികളേക്കുറിച്ചോ അവരുടെ
ഭരണനയങ്ങളേക്കുറിച്ചൊ ഒക്കെ ആയിരിക്കും. ....എന്നാല്‍ മൈക്രോ പാരസൈറ്റുകളുടെ (micro parasite-നമ്മുടെ കീടാണു തന്നെ.) കാര്യമോ?മാക്രോപാരസൈറ്റുകള്‍ സമൂഹത്തില്‍ ചുമ്മാ ഉണ്ടായി
എന്ന് അനുമാനിക്കുകയാണ് സാധാരണ ചരിത്രത്തില്‍ ചെയ്യുന്നത്.എന്നാല്‍ ഈ മാക്രോപാരസൈറ്റുകളെ സൃഷ്ടിക്കാന്‍ സഹായിച്ചത് മൈക്രോപാരസൈറ്റുകളായിരിക്കാം എന്നാണ് എന്റെ അനുമാനം.മൈക്രോ പാരസൈറ്റിന്റെ ഉപദ്രവം കുറഞ്ഞ ഗ്രൂപ്പിന് ചിലപ്പോള്‍ ഒരു മാക്രോപാരസൈറ്റാകാനുള്ള സാധ്യത തുറന്നുകിട്ടും.I think, pestilence or epidemic is a missing piece that can give a possible explanation to many puzzling oddities in history.As I said in the earlier post,Showing that something is possible doesn't necessarily mean it did happen.,but it is necessary
first step to solving it.(that is if you are keen on knowing and don't mind which way the answer might turn.)

bright പറഞ്ഞു...

Your postulation of complete dumb or completely intelligent population is just that.... dumb.:-)More probable scenario will be to assume that those people of the past were also ordinary people just like you and me.We don't go about weighing every single information we get intelligently.Most we accept it by weighing it with our 'feel good' meter.Another way of saying it
is we see whether the new information (meme) is compatible with our existing memes.So if you happen to acquire the scientifically correct meme 'evolution theory is right,'all your subsequent memes that you collect will be compatible with it.If your meme is Darwin said 'humans evolved from monkeys' then most of your other memes will be supporting this meme.Most people except scientists researching on the subject will not keep on taking apart their memes and reviewing it.For example nobody goes back and review their meme on 'spherical nature of earth.'We just 'believe' it.Another example...Most become a 'Marxist' not by studying Das capital.Most probably,somehow he acquired the first meme and then it started collecting other compatible memes.


Like wise religion or religious practices are really memeplexes(a group of compatible memes) that we aquired almost unconsciously.We all know it won't stand close scrutiny,but this memeplex stays together because of its 'stickiness.'Every meme in the memeplex supports every other meme.And about what you said about ''enforcement mechanisms of the power structures and hierarchies''.Those are also memeplexes.But earlier religious memes only allowed new memes that were compatible with themselves.Parliamentary democracy and ideas of equality are another set of memes that couldn't find a place with the reigning set of memes.


I'll elaborate.As I said in the post black death tore the feudal system apart and freed up peasants.Increased wages and general lack of man power due to massive deaths led to mechanization.(even if someone had invented mechanization earlier to reduce the work force nobody would have bothered.If you have cheap labor readily available,.Why change it?The meme of mechanization might have failed.Even heard about an 'idea whose time has come'? We all know about Abraham Lincoln abolishing slavery.But how about James watt's steam engine making slavery non profitable for white men,and thus slowly the idea of abolishing slavery came to be accepted by them?)Once the idea of mechanization became accepted printing became acceptable.This made other memes like ideas of nationalism more common and more people started acquiring it,which again accelerated the crumbling of feudal system.This led to weakening of the power of Pope.Through another route,mass dying of clergy during black death,brought 'good for nothing' hastily-trained and inexperienced clergy to religion which made people loose faith in religion whose belief was any way shaken by the inability of the religion to prevent massive deaths.Thus the memes of traditional Christianity was slowly coming apart.This gave Martin Luther's religious ideas wide support.(So now a new set of memes 'wins'.) King Henry of England broke away from catholic church and found Church of England.(Another set of memes.)Thus monopoly of Vatican was broken,The stickiness of its memes mostly lost.This lead to more religious freedom,ideas of Copernicus and Galileo slowly became acceptable,more and more inventions and discoveries started appearing,each new ideas acquiring other compatible ideas thus leading to what we call Renaissance and industrialization.Compatible memes like Parliamentary democracy or equality,which in earlier times, pariahs now found new company and grew stronger.

bright പറഞ്ഞു...

It helps to think of it as a game.Every game has a winner and a loser.Imagine memes as playing against each other continuously.You win some, you lose some.The memes of Buddhism or Jainism were stronger once upon a time and later grew weak.As I said in the post the meme of Charvaka philosophy was always a pariah.I assume the reason was that religious memes out competed them.Now that we can enjoy good life,Charvaka philosophy might have found a home now,I assume.More and more people are getting attracted to atheistic
philosophy.:-)


I am a bit irritated,actually.I just can't understand how some one can fail to understand what was written clearly.See someone wrote above...''ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കണമെന്ന് പറഞ്ഞതും ഒരുകണക്കിൽ നല്ലതിനാണെന്ന് പറയുമല്ലോ?.'' Apart from the fact that I didn't say anything remotely close,even if I said that it was a 'good meme,'you may see what 'goodness'
of a meme actually means.Quote from post...''good meme' doesn't mean morally or ethically good or possibly conductive to happiness of every body involved.Selection works not because a meme is good but because it is 'sticky',which means it has got staying power and keeps on influencing future generations.''Read this sentence a few more times.Memorize
it.:-)


One more thing is that people don't know the concept of proximate causes and ultimate causes.I will explain it with an example.It is noon time and you suddenly is feeling weak.Your
stomach grumbles and you starts having visions of a sumptuous meal.We can say the reason is you are hungry.So the cause is hunger.You didn't eat any breakfast.You may even say
that your cruel boss is not paying you enough or giving enough leisure time to eat.These answers your proximate 'why' you feel uncomfortable by noon time.But the ultimate answer for the 'why' question is a bit different.Your body is created by a set of instructions written as DNA codes and there are coded information that says keep the body healthy and fueled and when the fuel starts getting low the coded information makes your body act in such a way that you go out and seek fuel for your body.It wants to protect your body.Your blood sugar decreases and that send signals throughout your body and that is what is causing the symptoms you are experiencing. Note that the ultimate 'why' doesn't show that your proximate 'why' answer as wrong.Both are right explanations but at different hierarchical levels.

bright പറഞ്ഞു...

So what I wrote can be called as as attempt at answering the ultimate 'why' question.That doesn't mean your proximate 'why' answers are wrong.They may or may not be.So don't look
for 'kunnamkulam' in this map here.Use a map made at a different hierarchical level.This post was about a possible mechanism for the 'inheritance' of 'cultural resistance.'You have heritable variation,(here heritable in the sense of a set of beliefs or rituals handed down through generations,and it is definitely NOT GENETIC.) and you've got differences in survival and reproduction among the variants as a consequence of such beliefs or rituals.So those separatists obsessed with this extreme form of separatism might win in times of an epidemic,if they can get away with it.ie, if the 'other' people are willing to put up with this ostentatious behavior for some reason.


From the post.....''പോസ്റ്റിന്റെ വിഷയം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു മൂവായിരം-നാലായിരം വര്‍ഷത്തെ ചരിത്രമാണ്.More like a painting done in broad brush strokes.അതില്‍ ഈ പറഞ്ഞ സ്ഥലത്തിന്റെ അപ്രധാനമായ ഒരു മൂലയില്‍കിടക്കുന്ന ഒരു സ്ഥലത്ത് ഈ നൂറ്റാണ്ടില്‍ ഏതാനും വര്‍ഷം കൊണ്ട് നടന്ന ക്ഷേത്ര പ്രവേശനവും മാറുമറയ്ക്കല്‍ സമരവും ഭൂപരിഷ്കരണവുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ലോകമാപ്പില്‍ കുന്നംകുളം കാണുന്നുണ്ടോ എന്ന് തെരയലാണ്.ദയവായി അതിന് ശ്രമിക്കരുത്.കുന്നംകുളം കാണാന്‍ ചെറിയ സ്കെലിലുള്ള മാപ്പ് ഉപയോഗിക്കുക.ലോകമാപ്പില്‍ അത് കാണില്ല.:-))''

MyDreams പറഞ്ഞു...

hum

അരുണ്‍/arun പറഞ്ഞു...

എനിക്കറിയാമെടാ ഈ മാപ്പില്‍ കുന്നംകുളം ഇണ്ടാവില്ലെന്ന്. അവിടെ വെച്ചാ എന്റെ മുതുമുത്തശ്ശി ഇട്ട ബ്ളൗസ് ആള്‍ക്കാരൊക്കെക്കൂടി കീറിക്കളഞ്ഞത്. അതുകൊണ്ട് കുന്നംകുളം ഇല്ലാത്ത മാപ്പ് നീ വിക്കണ്ട

Captain Haddock പറഞ്ഞു...

ഹോ...താങ്ക്സ്...ഇപ്ഴാ വായിച്ചു കഴിഞ്ഞേ !!!

താങ്ക്സ്, ഈ വേറിട്ട ചിന്ത ഷെയര്‍ ചെയ്തതിനു. :) പോസ്റ്റ്‌ ഇഷ്ട്ടമായി. (അതിനു തെളിവും ലിങ്കും കാര്യംകാരണങ്ങളും ചോദിച്ചു ആരും വരല്ല്, കേട്ടോ :) )

Captain Haddock പറഞ്ഞു...

track

Rajeev പറഞ്ഞു...

Oru samsayam. ningalude oru post vaayichirunnu. muzhuvan vishwasangale kurichayirunnu. enikku onnu ariyanamayirunnu. Enthinanu pula aachirikkunnathu. there is a science behind it. anu idea. entho oru gene allengil enzyme ee pula 13 divasathu avarude sareerarthil undakum. some -ve energy will be produced which will give u an adverse. effect if u go to temple, kaaranam god bhimbham is producing a +ve energy..anyidea? pls mail me..rajeev.babu@gmail.com

sandu പറഞ്ഞു...

എലി പുറത്തു കയറുന്ന ഭഗവന്‍ .അത് പ്ലേഗ് ബാധിച്ചവരെ ഉപയോഗിച്ച് യുദ്ധം ജയിച്ചതിന്റെ സിംബോളിക് ആയിരിക്കുമോ ??!!
ശരിയോ തെറ്റോ വായിക്കാന്‍ രസമുണ്ട് ....വേറിട്ട കാഴ്ച . റെഡ് ക്ലിഫ് എന്ന സിനിമയില്‍ ആണെന്ന് തോന്നുന്നു അസുഖം ബാധിച്ചവരെ ശത്രു പാളയത്തിലേക്ക് അയക്കുന്ന രംഗം ഉണ്ട് .കത്തിച്ചു കളയുകയാണ് അതില്‍ ശവങ്ങള്‍.

sandu പറഞ്ഞു...

അങ്ങിനെ നല്ല ശുചിതവും സംബര്കവും ഉണ്ടായിരുന്ന അക്കുട്ടര്‍ മരിച്ചിട്ടുണ്ടാവുക
പക്ഷാഘാതം ,ഹൃദയസ്തംഭനം എന്നിവ മൂലമാകാം അല്ലെ .പ്രകൃതിക് ഒന്നിനോടും പ്രതേക മമതയില്ല ,ഒന്നിനും പൂര്‍ണമായി നമ്മയും ഇല്ല .ഒരു നാണയത്തിന്റെ മറു വശം പോലെ അവനവന്റെ അല്ലെങ്കില്‍ സമൂഹത്തിന്റെ കുഴികളില്‍ പതിക്കുന്ന പോരാട്ടങ്ങള്‍ .

ali പറഞ്ഞു...

<>>


താങ്ങള്‍ മുന്‍പ് സൂചിപ്പിച്ച പോല്‍ യൂറോപ്പിലെ elite ക്ലാസ് ആയ ചര്ച്ച് രോഗ സൃശൂഷയില്‍ ശ്രദ്ധിച്ചിരുന്നത് കൊണ്ട് രോഗങ്ങക്ല്ല് ഇര ആയതും , നേരെ മരിച്ചു ഇന്ത്യയിലെ വരേണ്യര്‍ മറ്റുള്ളവരില്‍ നിന്നും അയ്തം പ്രക്യാപിച്ചു മാറി നിന്നത് , രോഗത്തിന് ഇര ആവാതിരിക്കാനും , ശക്തരായി തുടരാനും ഉള്ള കാരണം ആയി കൂടെ

jeevanism പറഞ്ഞു...

>>എനിക്ക് തോന്നിയ ഒരു ക്ലൂ...പാരമ്പര്യതൊഴില്‍ എന്നത് മറ്റൊരു രീതിയില്‍ നോക്കിയാല്‍ ആശ്രിതനിയമനമായി കണക്കാക്കാം.ഒരു തൊഴിലിലേക്ക് പുറമെനിന്ന് വേറാരും വരരുത് എന്ന് നിര്‍ബന്ധം പിടിക്കാനുള്ള സാഹചര്യം എന്തായിരുന്നിരിക്കും?ഈ നിയമം ഉണ്ടായ കാലത്ത് അതിന്റെ ഗുണഭോക്താവ് ആരായിരുന്നിരിക്കും?<<.............സ്വന്തം തൊഴില നഷ്ടപ്പെട്ട് പോകുമോ എന്നാ ഭീതി ആയിരിക്കണം ഈ പറഞ്ഞ നിയമത്തിനു പിന്നിൽ അല്ലേ ? പക്ഷെ അങ്ങനെ ആണെങ്കില ഇന്ത്യൻ ഉപ ഭൂഖണ്ടത്തിൽ എല്ലായിടത്തും കാണപെടുന്ന ഈ ജാതി വ്യവസ്ഥിതിക്കു അടിസ്ഥാനം ഇന്ത്യയെ മുഴുവൻ ഒരേ കാലത്തിൽ അടക്കി വാണ പകര്ച്ച വ്യാധി ആക്കണ്ടേ?? അങ്ങനെ ഭീകരമായ ഒരു പകര്ച്ച വ്യാധിയെ പറ്റി ഒരു ചരിത്ര തെളിവും ഇല്ലാതിരിക്കുന്നത് എങ്ങനെ ?

പിന്നെ, ശങ്കരാചാര്യരുടെ കാലത്ത് കേരളത്തില ക്രിസ്തുമതം എത്തിയിട്ടില്ല എന്നാണ് ചരിത്രം ..(ശരിയാണോ ?)

jeevanism പറഞ്ഞു...

>>>>എനിക്ക് തോന്നിയ ഒരു ക്ലൂ...പാരമ്പര്യതൊഴില്‍ എന്നത് മറ്റൊരു രീതിയില്‍ നോക്കിയാല്‍ ആശ്രിതനിയമനമായി കണക്കാക്കാം.ഒരു തൊഴിലിലേക്ക് പുറമെനിന്ന് വേറാരും വരരുത് എന്ന് നിര്‍ബന്ധം പിടിക്കാനുള്ള സാഹചര്യം എന്തായിരുന്നിരിക്കും?ഈ നിയമം ഉണ്ടായ കാലത്ത് അതിന്റെ ഗുണഭോക്താവ് ആരായിരുന്നിരിക്കും?<<<<...........സ്വന്തം തൊഴില നഷ്ടപ്പെട്ട് പോകുമോ എന്നാ ഭീതി ആയിരിക്കണം ഈ പറഞ്ഞ നിയമത്തിനു പിന്നിൽ അല്ലേ ? പക്ഷെ അങ്ങനെ ആണെങ്കില ഇന്ത്യൻ ഉപ ഭൂഖണ്ടത്തിൽ എല്ലായിടത്തും കാണപെടുന്ന ഈ ജാതി വ്യവസ്ഥിതിക്കു അടിസ്ഥാനം ഇന്ത്യയെ മുഴുവൻ ഒരേ കാലത്തിൽ അടക്കി വാണ പകര്ച്ച വ്യാധി ആക്കണ്ടേ?? അങ്ങനെ ഭീകരമായ ഒരു പകര്ച്ച വ്യാധിയെ പറ്റി ഒരു ചരിത്ര തെളിവും ഇല്ലാതിരിക്കുന്നത് എങ്ങനെ ?

പിന്നെ, ശങ്കരാചാര്യരുടെ കാലത്ത് കേരളത്തില ക്രിസ്തുമതം എത്തിയിട്ടില്ല എന്നാണ് ചരിത്രം ..(ശരിയാണോ ?)

LinkWithin

Related Posts with Thumbnails