2011, ജനുവരി 29, ശനിയാഴ്‌ച

ടെഡ്ഡി കരടിയുടെ പരിണാമം അഥവാ ഓമനത്തമുള്ള ശാസ്ത്രം.

ടെഡ്ഡി ബെയര്‍ എന്ന ടെഡ്ഡി കരടിയുടെ പരിണാമമാണ് ഇവിടെ വിഷയം.ബയോളജിയിലെ പരിണാമവും ഈ പാവയുമായി എന്ത് ബന്ധം എന്ന് ചോദിയ്ക്കാന്‍ വരട്ടെ...ആദ്യം അല്പം ടെഡ്ഡി ബെയര്‍ ചരിത്രം.കഥ തുടങ്ങുന്നത് 1902 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ തിയഡോര്‍ (ടെഡ്ഡി)റൂസ്‌വെല്‍റ്റില്‍ നിന്നാണ്.മിസ്സിസിപ്പിയില്‍ ഒരു സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വേട്ടയാടാന്‍ പോവുകയും അദ്ദേഹത്തിന് 'വേട്ടയാടാന്‍' സൌകര്യത്തിന് ഒരു മരത്തില്‍ പിടിച്ചു കെട്ടിയിരുന്ന ഒരു കരടിയെ വെടിവയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നുമാണ് കഥ.റൂസ്‌വെല്‍റ്റിന്റെ ഈ മാന്യമായ പെരുമാറ്റം പിറ്റേന്നത്തെ പത്രത്തില്‍ വലിയ വാര്‍ത്തയായും Clifford Barryman എന്ന പ്രശസ്ത പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണായും പ്രത്യക്ഷപ്പെട്ടു.സംഭവം അങ്ങിനെ വന്‍ ചര്‍ച്ചാവിഷയമായി.


ഇതേ സമയം Morris Michtom എന്ന ഒരു കടക്കാരനും അദ്ദേഹത്തിന്റെ ഭാര്യ റോസും ബാരിമാന്‍ കാര്‍ട്ടൂണിന്റെ അടിസ്ഥാനത്തില്‍ കരടിയുടെ തുണിപ്പാവകള്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങുന്നു.(With typical American ingenuity and capitalist mentality:-)) വളരെ വാര്‍ത്താപ്രാധാന്യം നേടിയ റൂസ്‌വെല്‍റ്റ് സംഭവം നല്ലൊരു ബിസിനസ്സാക്കാന്‍ അവര്‍ റൂസ്‌വെല്‍റ്റിന്റെ അനുവാദത്തോടെ പാവകള്‍ക്ക് Teddy's bear എന്ന് നാമകരണം ചെയ്യുന്നു.ബിസിനസ്സ് പച്ചപിടിക്കുന്നു.


ഇനി കഥ ജര്‍മനിയിലേക്ക്.അവിടെ സ്റ്റെയ്ഫ് എന്നൊരു കമ്പനിക്ക്‌ അവരുടെ വലിയ വില്പനയൊന്നുമില്ലാതിരുന്ന കരടി പാവകളെ അമേരിക്കയിലേക്ക് കയറ്റുമതിക്കുള്ള ഓര്‍ഡര്‍ കിട്ടുന്നു.അമേരിക്കയിലെ ടെഡ്ഡി ബെയര്‍ ക്രേസില്‍നിന്ന് ലാഭം കൊയ്യാനുള്ള വേറൊരാളുടെ ശ്രമം.ഒറിജിനല്‍ അമേരിക്കന്‍ ടെഡ്ഡികള്‍ക്ക് കാര്‍ട്ടൂണ്‍ ലുക്കായിരുന്നെങ്കില്‍ ജര്‍മന്‍ കരടിക്ക് മൂക്കൊക്കെ നീണ്ട ഒറിജിനല്‍ കരടി രൂപമായിരുന്നു.


റൂസ്‌വെല്‍റ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ വളരെ പ്രശസ്തമായി കഴിഞ്ഞ 'ടെഡ്ഡിയുടെ കരടിയെ' വിജയകരമായി ഉപയോഗിക്കുന്നു.റൂസ്‌വെല്‍റ്റിന്റെ മകളുടെ വിവാഹസല്‍ക്കാരത്തിലും അലങ്കാരമായി ടെഡ്ഡിയുടെ സ്റ്റെയ്ഫ് മോഡല്‍ കരടികള്‍ ഉണ്ടായിരുന്നത്രെ. ചുരുക്കത്തില്‍ അമേരിക്കയില്‍ ടെഡ്ഡി ബെയര്‍ ജ്വരം പടര്‍ന്നു പിടിക്കുന്നു.ആറു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം ടെഡ്ഡി ബെയര്‍ നിര്‍മാണകമ്പനികള്‍ നിലവില്‍ വരുന്നു.


ഇനിയാണ് നമ്മുടെ പരിണാമം.നമ്മുടെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തന്നെ.'Survival of the fittest' എന്നൊക്കെ ഒരു ചെറിയ മുദ്രവാക്യ രൂപത്തില്‍ പറയുന്ന ആ സാധനം. പല കമ്പനികള്‍  ഇറക്കുന്ന പലതരം ടെഡ്ഡി കരടികള്‍ ‍.ഇവയില്‍ ചില തരം ടെഡ്ഡികള്‍ കൂടുതല്‍ വില്‍ക്കപ്പെടും.ഉപഭോക്താവിന് പാവയോട് തോന്നുന്ന കൌതുകമാണ് ഇവിടെ വില്പന തീരുമാനിക്കുക.ആളുകള്‍ക്ക് കൂടുതല്‍ ഓമനത്തം തോന്നുന്ന പാവകള്‍ കൂടുതല്‍ വില്‍ക്കപ്പെടും.'Unfit' ആയ ഡിസൈനുകളള്‍ പതുക്കെ ഇല്ലാതാകും.താമസിയാതെ എല്ലാവരും കൂടുതല്‍ ഡിമാന്റുള്ള പാവകളെ അനുകരിക്കാന്‍ തുടങ്ങും.എന്നാലും എല്ലാ കമ്പനികളുടെയും പാവകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടാകും.അവരവരുടെ ട്രേഡ് മാര്‍ക്ക്‌ (variation). ചിലര്‍ അല്പം കൂടുതല്‍ സാഹസികമായി എന്തെങ്കിലും പ്രത്യേകതകളും അവതരിപ്പിക്കും(mutation).പെട്ടെന്ന് കീറിപ്പോകാത്ത, വേണമെങ്കില്‍ അലക്കാവുന്ന,നല്ല മാര്‍ദ്ദവമുള്ള സിന്തറ്റിക്ക് തുണികള്‍ ‍,കൂടുതല്‍ തിളക്കമുള്ള സ്ഫടികം കൊണ്ടുള്ള കണ്ണുകള്‍,ടെഡ്ഡിയുടെ നിറം - കറുപ്പ് ,വെളുപ്പ്‌ ,ഇളം തവിട്ടു,ചാരനിറം etc..etc..എന്തൊക്കെയായാലും കൂടുതല്‍ വില്പനയുള്ളത് വിജയിക്കും.Darwin's principle of natural selection goes to work, weeding out the less fit teddy bear models in the competition of the marketplace. അപ്പോള്‍ എന്തൊക്കെ പ്രത്യേകതകളുള്ള ഡിസൈനുകളായിരിക്കും കൂടുതല്‍ വില്‍ക്കപ്പെടുക? അഥവാ വിജയിക്കുക?Which all designs will make the winner in this game of survival of the fittest?...!!..or shall we say survival of the cutest?ആളുകള്‍ക്ക് കൂടുതല്‍ ചന്തം അല്ലെങ്കില്‍ ഓമനത്തം തോന്നുന്നത് ഏതുതരം പാവകളോടായിരിക്കും?അഥവാ ഈ ഓമനത്തം തീരുമാനിക്കുന്ന എന്തെങ്കിലും അടിസ്ഥാന നിയമങ്ങളുണ്ടോ?


സമാനമായ ഒരു പരിണാമത്തെക്കുറിച്ച് സ്റ്റീഫന്‍ ജേ ഗൌള്‍ഡിന്റെ പ്രശസ്തമായ ഒരു ലേഖനമുണ്ട്.A Biological homage To Micky mouse.പേര് സൂചിപ്പിക്കുന്നപോലെ മിക്കി മൌസിന്റെ പരിണാമമാണ് വിഷയം.മിക്കിക്ക് പുറകോട്ടാണ് പ്രായമാകുന്നത് എന്ന് ഗൌള്‍ഡ് പറയുന്നു.അതായത് വര്‍ഷം പോകുംതോറും മിക്കി കൂടുതല്‍ കൂടുതല്‍ കുട്ടിത്തമുള്ളവനാകുന്നു.ആദ്യകാല മിക്കി അത്രയൊന്നും മാന്യനല്ലാത്ത, നല്ല വളര്‍ത്തുദോഷമുള്ള ഒരു ജീവിയായിരുന്നു.


(The original Mickey was a rambunctious, even slightly sadistic fellow. In a remarkable sequence, exploiting the exciting new development of sound, Mickey and Minnie pummel, squeeze, and twist the animals on board to produce a rousing chorus of “Turkey in the Straw.” They honk a duck with a tight embrace, crank a goat's tail, tweak a pig's nipples, bang cow's teeth as a stand-in xylophone, and play bagpipe on her udder.-Stephen Jay Gould.)


മിക്കി ഹിറ്റായതോടുകൂടി പൊതുജനാഭിപ്രയമനുസരിച്ച് പതുക്കെ മിക്കിയുടെ സ്വഭാവം മാറി മാന്യനായി.ഈ സ്വഭാവമാറ്റത്തോടൊപ്പം രൂപവും കൂടുതല്‍ ഓമനത്തമുള്ളതായി.അപ്പോള്‍ എന്താ ഈ ഓമനത്തമുള്ള രൂപം?അതിന് വല്ല കണക്കുകളും കാര്യങ്ങളുമൊക്കെ ഉണ്ടോ?


ഈ ചിത്രം നോക്കുക.ഒരു ശിശുവിന്റേയും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യന്റെയും ശാരീരികാനുപാതത്തിന്റെ ഒരു താരതമ്യമാണ് ഇത്.ശിശുവിന്റെ വലിയ തലയും കുറിയ കൈകാലുകളും ശ്രദ്ധിക്കുക.ഭ്രൂണത്തിന്റെ തലഭാഗം ആദ്യം വിവേചിക്കുകയും വളരുകയും ചെയ്യുന്നതുകൊണ്ടാണ് കുട്ടികളില്‍ വലിയ തലയും കുറിയ കൈകാലുകളും ഉണ്ടാകുന്നത്.ഉരുണ്ട നെറ്റി,വലിയ കണ്ണുകള്‍ (കണ്ണുകള്‍ ജനിക്കുമ്പോള്‍ തന്നെ ഏറെക്കുറെ പൂര്‍ണവളര്‍ച്ച എത്തിയിട്ടുണ്ടയിരിക്കും.അതുകൊണ്ടാണ് മുഖവുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് വലിയ കണ്ണുകള്‍ ) ചെറിയ മൂക്ക്(ever heard of a 'cute button nose'?),ചെറിയ താടിയെല്ലുകള്‍ ഇവയെല്ലാം ശിശു ശരീരത്തിന്റെ ലക്ഷണങ്ങളാണ്.ചിത്രം നോക്കുക. അപ്പോള്‍ ഓമനത്തത്തിന്റെ ലക്ഷണങ്ങള്‍ ശിശു ലക്ഷണങ്ങള്‍ തന്നെയാണ്.ശരാശരി വലുപ്പമുള്ള ഒരു ദേഹത്തില്‍ വളരെ കുറിയ കൈകാലുകള്‍ ,വലിയൊരു ഉരുണ്ട തല,വലിയ കണ്ണുകള്‍ ചെറിയ മൂക്കും തടിയും,മൊത്തത്തില്‍ പരന്ന മുഖം(വലിയ കവിളുകള്‍ ‍-fat deposit on cheeks known as buccal pad of fat makes a flat face.)ഒരു നഴ്സറി റൈം കേട്ടിട്ടില്ലെ....

''Chubby Cheeks, dimple chin
Rosy lips, teeth within
Curly hair very fair
Eyes are blue, lovely too
Teacher’s pet, “is that you”
Yes, yes, yes.''


ആധുനിക പെരുമാറ്റശാസ്‌ത്രത്തിലെ(Ethology) പ്രധാനികളിലൊരാളായ  കോണ്‍റാഡ് ലോറന്‍സ്(Nobel prize-1973) ആദ്യമായി ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്.മുകളില്‍ കാണിച്ച ശിശു ലക്ഷണങ്ങളോട് മനുഷ്യര്‍ വളരെ സോഫ്റ്റ്‌ ആയും സ്നേഹത്തോടെയും പെരുമാറുന്നു.ആ ലക്ഷണങ്ങളെ 'helpless', 'cute', 'in need of care', 'non threatening എന്നൊക്കെയാണ് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യ സമൂഹങ്ങളും കണക്കാക്കുന്നത്. ഒന്നാലോചിച്ചാല്‍ അതില്‍ അത്ഭുതമില്ല.Infants die without our care,and if they have to live they better be irresistible to us.Being cute could be a life-or-death matter for a baby.Having the right sort of features to elicit caring behavior by adults would certainly enhance the survival chances of an infant creature unable to care for itself.


ഇങ്ങനെ ഓമനത്തം തിരിച്ചറിഞ്ഞു പെരുമാറാനുള്ള കഴിവ് 'സമൂഹനിര്‍മിതി' അല്ല എന്നും കരുതാന്‍ ന്യായങ്ങളുണ്ട്.(മറ്റു മൃഗങ്ങളിലും അവരുടെ കുട്ടികളില്‍ ഇതുപോലെ കാഴ്ചയില്‍ത്തന്നെ മുതിര്‍ന്നവരുടെ അഗ്രഷന്‍ കുറയ്ക്കുന്ന,അല്ലെങ്കില്‍ ഓമനത്തം തോന്നിപ്പിക്കുന്ന കാര്യങ്ങളുണ്ട്.Jane Goodall found that baby chimps have a tuft of white on their tail and they are safe from attack as long as they retains them.ഈ വിശദീകരണം ഇവലൂഷണറി സൈക്കോളജി പ്രകാരമുള്ളതായതുകൊണ്ടും 'ഇവലൂഷണറി സൈക്കോളജി' എന്നു കേട്ടാല്‍ അപസ്മാരമിളകുന്ന ചിലരുള്ളതുകൊണ്ടും ഇതിവിടെ വ്യക്തമാക്കുന്നു എന്നെയുള്ളൂ.


ആദ്യകാല ടെഡ്ഡികള്‍ക്ക് കൂടുതല്‍ സാമ്യം യഥാര്‍ത്ഥ കരടികളോടായിരുന്നു.നീണ്ട മൂക്കും ചെറിയ കണ്ണുകളും താഴ്ന്ന നെറ്റിയുമൊക്കെയുള്ള ഒരു സാദാ കരടി.പിന്നെപിന്നെ പതുക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.കണ്ണുകള്‍ വലുതായി.നെറ്റി ഉയര്‍ന്നു.മുഖം പരന്നു.അഥവാ ഈ ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉള്‍പെടുത്തിയ ഡിസൈനുകള്‍ക്ക് കൂടുതല്‍ വില്‍പ്പനയുണ്ടായി. ഡാര്‍വിന്റെ 'descent with modification' നു അജൈവലോകത്തുനിന്ന് ഒരു ഉദാഹരണം. ചുരുക്കി പറഞ്ഞാല്‍ ബെയര്‍ എന്ന പേരല്ലാതെ ശരിക്കുള്ള കരടിയില്‍നിന്നു സവധാനം അകന്നു പോയി നമ്മുടെ പാവ.ആധുനിക ടെഡ്ഡികളുടെ അളവുകള്‍ക്ക് ഒരു കരടിയുടേതിനേക്കാള്‍ സാമ്യം ഒരു മനുഷ്യ ശിശുവിനോടാണ്.ഒരു ആദ്യകാല ടെഡ്ഡിയും ടെഡ്ഡിയുടെ നൂറാം വാര്‍ഷികത്തില്‍ 2002 ല്‍ ഇറങ്ങിയ ഒരു ടെഡ്ഡിയും തമ്മിലുള്ള താരതമ്യം നോക്കൂ.ആദ്യകാല ടെഡ്ഡിയുടെ കൈയില്‍ നഖങ്ങള്‍ പോലുമുണ്ട്.


ഈ പാവകളുടെ ചുണ്ടുകള്‍ നോക്കുക.ആദ്യത്തേതില്‍ ശരിക്കുള്ള ഒരു കരടിയെപോലെ താഴേക്കു വളഞ്ഞ ചുണ്ടുകളാണുള്ളത്.പക്ഷേ ഏതൊരു കാര്‍ട്ടൂണിസ്റ്റിനും അല്ലെങ്കില്‍ വേണ്ട നമ്മുടെ 'സ്മൈലി' ഉപയോഗിചിട്ടുള്ളവര്‍ക്കും അറിയാം, താഴേക്ക് വളഞ്ഞ ചുണ്ടുകള്‍ { ‍:-( }... it makes an unhappy face.ആധുനിക പാവ ഒട്ടും 'കരടിത്തം' ഇല്ലെങ്കിലും ചുണ്ടുകള്‍ മുകളിലേക്ക് വളഞ്ഞ് പുഞ്ചിരിക്കുന്ന ടെഡ്ഡിയാണ്.പരന്ന മുഖം,ഇടുങ്ങിയ കഴുത്ത്,കൂടുതല്‍ താഴെക്കിറങ്ങിയ കണ്ണുകള്‍ ,ചെറിയ മൂക്ക്,കുറിയ കൈകാലുകള്‍ എല്ലാം ഒരു മനുഷ്യ ശിശുവിന്റേതുപോലെ തന്നെ.


അജൈവ ലോകത്തിലും ഡാര്‍വിന്റെ തത്വം പ്രബലമാണ് എന്നതിന്റെ തെളിവുകൂടിയാണ് ഇത്. Anywhere there is imperfect copying and subsequent differential survival among the variants as a consequence of this,Darwin's theory rules.Philosopher Daniel Dennet calls it 'Darwin's Dangerous Idea' because it behaves as 'Universal acid'.


''Did you ever hear about universal acid?.....Universal acid is a liquid so corrosive that it will eat through anything!....Darwin's idea bear an unmistakable likeness to universal acid:it eats through just about every traditional concept,and leaves in its wake a revolutionized world view,with most of the old landmarks still recognizable,but transformed in fundamental ways.
Darwin's idea had been born as an answer to questions in biology,but it threatened to leak out,offering answers-welcome or not-to questions in cosmology(going in one direction) and psychology (going in the other direction)'' DANIEL DENNET-Darwin's Dangerous Idea.


As Daniel Dennet says,natural selection is 'substrate neutral.'That is whenever or wherever these conditions are met,evolution occurs.(1)Replication,(2)Variation(mutation),(3)Differential fitness(competition)

----------------------------------------------------------------------------

ഒരു രസകരമായ ചോദ്യം...ഭൂമിയിലെ കാര്യങ്ങളൊന്നുമറിയാത്ത ഒരു അന്യഗ്രഹ ജീവിക്ക് ഒരു ഒറിജിനല്‍ ടെഡ്ഡിയെയും ഇപ്പോഴത്തെ ടെഡ്ഡിയെയും കിട്ടുന്നു എന്ന് കരുതുക.അതുരണ്ടും ഒരേ പേരില്‍ അറിയപ്പെടുന്ന പാവയാണെന്ന് (teddy bear) കരുതുമോ?മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഒരേ സ്പീഷീസ്‌ ആണെന്ന് കരുതുമോ അതോ സാമ്യമുള്ള രണ്ടു സ്പീഷീസുകള്‍ മാത്രമാണെന്ന് കരുതുമോ?എനിക്ക് തോന്നുന്നത് മിക്കവാറും രണ്ടും രണ്ടാണ് എന്ന നിഗമനത്തിലെത്തും എന്നാണ്.(ഇനി താരതമ്യത്തിന് നൂറു വര്‍ഷത്തിനു ശേഷമുള്ള ടെഡ്ഡി പോരെങ്കില്‍ ഒരു അഞ്ഞൂറോ ആയിരമോ വര്‍ഷത്തിനുശേഷം അന്നും ടെഡ്ഡി ബെയര്‍ എന്ന് വിളിക്കപ്പെടുന്ന പാവയുമായി താരതമ്യം ചെയ്തോളൂ.) ഇരുപത്തഞ്ചു വര്‍ഷത്തെ സര്‍വീസുള്ള നമ്മുടെ 'പ്രൊഫഷണല്‍ ഖണ്ഡകന്‍' സ്പീഷീസ്‌ എന്ന വാക്കില്‍ തൂങ്ങി കസര്‍ത്ത് നടത്താന്‍ തുടങ്ങീട്ടു കുറച്ചായല്ലോ.പരിണാമം സ്പീഷീസ്‌ വിട്ടു പുറത്തു പോകില്ല എന്നാണ് ടിയാന്റെ വാദം.അത് മൂന്ന് പുസ്തകങ്ങള്‍ എഴുതി 'തെളിയിച്ചിട്ടുമുണ്ട്.'പേരുകളൊക്കെ മനുഷ്യന്‍ സ്വന്തം സൌകര്യത്തിനു കൊടുക്കുന്നതാണെന്നും വേണ്ടത്ര സമയവും 'സെലക്ഷന്‍ പ്രഷറും' ഉണ്ടെങ്കില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത തരത്തില്‍ ജീവജാലങ്ങള്‍ മാറാമെന്നും,പരിണാമമെന്നാല്‍ ജീവജാലങ്ങളെ നേരത്തെ നിശ്ചയിച്ചിട്ടുള്ള കള്ളികളിലേക്ക് തള്ളിക്കയറ്റുന്നതല്ല എന്ന് മനസ്സിലാക്കാനുള്ള 'കിഡ്നി' ഇല്ലാത്തവര്‍ ഇരുപത്തഞ്ചു വര്‍ഷം ഗവേഷണം നടത്തീട്ടും കാര്യമില്ല.''Natural selection is a mechanism for organisms to maintain stability within genetic boundaries''എന്നൊക്കെ എഴുതിവച്ചു പരിഹാസ്യനാകാനെ പറ്റൂ.ഡാര്‍വിന്റെ  തത്വം ബയോളജിക്ക് പുറത്തുള്ള കാര്യങ്ങള്‍ പോലും വിശദീകരിക്കാന്‍ പോലും ശക്തമാണ്എന്ന് മനസ്സിലാക്കാതെ ഇപ്പോഴും ഫോസ്സിലുകളില്‍നിന്നു പിടിവിടാതെ നടക്കുന്നവരെക്കുറിച്ചെന്തു പറയാന്‍?


ഇവിടെ പരിണാമം നടക്കുന്നത് ആരുടെയെങ്കിലും നിയന്ത്രണത്തിലല്ല എന്നും ശ്രദ്ധിക്കുക.യഥാര്‍ത്ഥ ടെഡ്ഡി ഇപ്രകാരമായിരിക്കണം എന്നൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉണ്ടാക്കിയെടുത്തതല്ല ഈ മാറ്റം.ലക്ഷകണക്കിന് ആളുകള്‍ അവര്‍ക്ക് ഭംഗി തോന്നിയ ടെഡ്ഡികളെ വാങ്ങി.അത്രമാത്രം.ഇനിയൊരു നൂറുവര്‍ഷത്തിനപ്പുറം ടെഡ്ഡി എപ്രകാരമായിരിക്കും എന്നും ആര്‍ക്കുമറിയില്ല.പക്ഷേ ഒരു കാര്യം ഉറപ്പാണ്‌...ഇപ്പോള്‍ കാണുന്ന ടെഡ്ഡിയേക്കാള്‍ വ്യത്യാസപ്പെട്ടിരിക്കും. പല കാലഘട്ടത്തിലെ പാവകള്‍ (ഫോസ്സിലുകള്‍ ‍) ചേര്‍ത്ത് വച്ച് നോക്കുമ്പോഴാണ് പരിണാമം നടന്നതായി മനസ്സിലാകുന്നത്.സെലക്ഷന്‍ കുരുടനാണെന്ന് (blind) പറയുന്നത് ഇതുകൊണ്ടാണ്.ഡോക്കിന്‍സിന്റെ The Blind Watchmaker എന്ന പുസ്തകത്തില്‍ അദേഹം എഴുതിയ വരികള്‍ താഴെ. നാച്ചുറല്‍ സെലക്ഷന്‍ എങ്ങിനെയാണ് കുരുടനാകുന്നത് എന്ന് ഇരുപത്തഞ്ചു വര്‍ഷത്തെ ഗവേഷണത്തിനുശേഷവും പിടികിട്ടിയിട്ടില്ലാത്ത നമ്മുടെ 'expert in many fields' ന്റെ ശിഷ്യന്മാര്‍ ചുമ്മാ വായിക്കട്ടെ.


''Natural selection is the blind watchmaker, blind because it does not see ahead, does not plan consequences, has no purpose in view. Yet the living results of natural selection overwhelmingly impress us with the appearance of design as if by a master watchmaker, impress us with the illusion of design and planning.'' (Richard Dawkins-The Blind Watchmaker.)

----------------------------------------------------------------------------------------------------

മിക്കിയുടെ കാര്യവും ഏതാണ്ട് ഇതുപോലെതന്നെയാണ്.മിക്കി പതുക്കെപ്പതുക്കെ അമേരിക്കയുടെ(വാള്‍ട്ട് ഡിസ്നി കമ്പനിയുടെയും) ഓമനയായ ചിഹ്നമായി മാറിയതോടുകൂടി മിക്കിയുടെ രൂപത്തിനും കൂടുതല്‍ കുട്ടിത്തം ഉണ്ടാവാന്‍ തുടങ്ങി.


''The Disney artists transformed Mickey in clever silence, often using suggestive devices that mimic nature's own changes by different routes. To give him the shorter and pudgier legs of youth, they lowered his pants line and covered his spindly legs with a baggy outfit. (His arms and legs also thickened substantially--and acquired joints for a floppier appearance.) His head grew relatively larger- and its features more youthful. The length of Mickey's snout has not altered, but decreasing protrusion is more subtly suggested by a pronounced thickening. Mickey's eye has grown in two modes: first, by a major, discontinuous evolutionary shift as the entire eye of ancestral Mickey became the pupil of his descendants, and second, by gradual increase thereafter.......Mickey's ears moved back, increasing the distance between nose and ears, and giving him a rounded,rather sloping forehead.'' (STEPHEN JAY GOULD-A Biological homage To Micky mouse in the panda's thumb)


ഒരു വെറും എലിയെപ്പോലിരുന്ന ജീവി എല്ലാവരുടെയും ഓമനയായ മിക്കിയാകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ നോക്കൂ..


കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപക്ഷേ ഇതിന്റെ പുറകിലെ ശാസ്ത്രം അറിഞ്ഞിട്ടല്ലെങ്കിലും അനുവര്‍ത്തിച്ചു പോരുന്ന ഈ തത്വം- ഹോളിവുഡ് മുതല്‍ (ഡിസ്നിയുടെ ചിത്രങ്ങള്‍ ,പിന്നെ 'ഷ്രെക്ക്' സിനിമകളിലെ അല്പം കോമാളിയായ ഡോങ്കിയുടെ തടിച്ചുരുണ്ട ശരീരവും ചെറിയ കൈകാലുകളും നോക്കുക.പിന്നെ ആദ്യകാല ടോം ആന്‍ഡ്‌ ജെറി കാര്‍ട്ടൂണുകളില്‍ ഒരു സാദാ പൂച്ചയെപോലെ നാലു കാലില്‍ നടന്നിരുന്ന ടോം ഇപ്പോള്‍ മനുഷ്യരെപോലെ രണ്ടു കാലില്‍ നടക്കുന്നതും ഉദാഹരണങ്ങള്‍ .) നമ്മുടെ ടോംസിന്റെ ബോബനും മോളിയിലും ഉണ്ണിക്കുട്ടനിലും വരെ കാണാം.(കഥാപാത്രം കൂടുതല്‍ ഓമനത്തമുള്ളതായി മാറുമ്പോള്‍ അളവുകളില്‍ കൂടുതല്‍ 'ശിശുത്തം'(juvenility) വരുന്നത് കാണാം.)


ഈ കുട്ടിത്തത്തിന്റെ ലക്ഷണങ്ങള്‍ ആരും ബോധപൂര്‍വ്വം ശ്രദ്ധിക്കാറില്ല എന്നതിന്റെ ഒരു ഉദാഹരണം, ആദ്യകാലം മുതലുള്ള കന്യാമറിയം ഉണ്ണിയേശു ചിത്രങ്ങള്‍ (Madonna and infant Jesus pictures) നിരീക്ഷിച്ചാലറിയാം.ആദ്യകാല ചിത്രങ്ങളില്‍ ഉണ്ണിയേശു വലുപ്പം കുറഞ്ഞ എന്നാല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരാളുടെ രൂപത്തിലാണ്.പതിമൂന്നാം നൂറ്റാണ്ടോടു കൂടിയാണ് ഉണ്ണിയേശുവിനു കുട്ടിത്തത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ വരുന്നത്.പിന്നെയും നാലോ അഞ്ചോ നൂറ്റാണ്ടുകള്‍ കൊണ്ടാണ് പൂര്‍ണമായ ശിശുരൂപം വരുന്നത്.ഇവിടെയും പരിണാമത്തിന്റെ തത്വങ്ങളായിരിക്കാം പ്രവര്‍ത്തിച്ചിരിക്കുക. ചിത്രകാരന്മാര്‍ കൂടുതല്‍ ചന്തമുള്ള ഉണ്ണിയേശുവിനെ അനുകരിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോഴത്തെ ചിത്രങ്ങളില്‍ കാണുന്ന കുട്ടിത്തമുള്ള യേശുക്കുഞ്ഞുണ്ടായത് എന്ന് ന്യായമായും അനുമാനിക്കാം.


ഇനി കുട്ടിത്തത്തോടുള്ള അതിരു കവിഞ്ഞ ഈ വിധേയത്വത്തിന്റെ കൂടുതല്‍ ഗൌരവമുള്ള ഒരു പ്രശ്നം,വളര്‍ത്തുമൃഗങ്ങളെ, പ്രത്യേകിച്ച് 'lap dogs' എന്ന് വിളിക്കുന്ന തരം നായകളെ ബ്രീഡ് ചെയ്ത് സൃഷ്ടിക്കുമ്പോഴാണ്.നായ്ക്കളില്‍ ഇങ്ങനെ കുട്ടിത്തമുണ്ടാക്കുന്നത് യാഥാര്‍ത്ഥത്തില്‍ ആ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്.Most exotic breeds have their facial bones so deformed that normal feeding itself becomes a difficult task.മറ്റൊന്ന് കാണാന്‍ ചന്തമില്ലാത്ത മൃഗങ്ങളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്കൊന്നും വേണ്ടത്ര പണമോ ആള്‍ സഹായമോ കിട്ടാറില്ല എന്നതാണ്.Conservation has become like a beauty contest.Beautiful creatures win.One more instance of the survival of the cutest.Some animals are just too ugly to be loved.


WWF ന്റെ പാണ്ട ലോഗോ നോക്കുക.നല്ല തടിച്ചുരുണ്ട ദേഹവും കൌതുകം തോന്നിക്കുന്ന കണ്ണുകളും(കണ്ണിനു ചുറ്റുമുള്ള കറുത്ത വട്ടം യാഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ വലിയ കണ്ണുകളായി തോന്നിപ്പിക്കും.) ഈ ചിത്രങ്ങളിലെ ഏതു ജീവിയെ സംരക്ഷിക്കാനാണ് നിങ്ങള്‍ പണമോ സമയമോ ചെലവാക്കുക?United Nations Convention on Migratory Species has declared 2011–12 as the Year of the Bat.ആരെന്തു പ്രഖ്യാപിച്ചാലും വേണ്ടില്ല ആ വൃത്തികെട്ട ജന്തുവിന് അഞ്ചു പൈസ കൊടുക്കില്ല.അല്ലെ?:-)


ഒരു പക്ഷേ അല്പം കൂടി കൂടുതല്‍ ഗൌരവമുള്ള മറ്റൊരു പ്രശ്നവും ഇവിടെയുണ്ട്.ഇരട്ടക്കുട്ടികളില്‍ ചന്തം കൂടുതലുള്ള കുട്ടിയെ അമ്മ കൂടുതല്‍ പരിഗണിക്കുന്നു എന്ന് ചില പഠനങ്ങള്‍ പറയുന്നു.ചന്തം കുറവുള്ള കുട്ടിയെ പൂര്‍ണമായും അവഗണിക്കുന്നു എന്നോ ഇത് മനപൂര്‍വം ചെയ്യുന്നതാണ് എന്നോ ഇതിനു അര്‍ത്ഥമില്ല.പക്ഷേ രണ്ടു കുട്ടികളോടുള്ള പെരുമാറ്റത്തിലും വ്യക്തമായ വ്യത്യാസങ്ങളുണ്ട് എന്നത് വസ്തവമാണ്.മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ 'ശിശുത്തം' കുറവായിരിക്കും.ഇതൊരു ആരോപണമല്ല-എങ്കിലും കൂടുതല്‍ ശ്രദ്ധ വേണ്ട ഈ കുട്ടികള്‍ക്ക് ഈ കാരണം കൊണ്ട് ആശുപത്രികളില്‍ കിട്ടുന്ന ശ്രദ്ധ കുറയുന്നുണ്ടോ? പിന്നെ ഗാര്‍ഹികപീഢനം അനുഭവിക്കുന്ന കുട്ടികളില്‍ സാമന്യത്തിലധികവും കുട്ടിത്തം കുറവുള്ളവരാണ് എന്നും കാണുന്നുണ്ട്.There is evidence that abusing parents have unrealistic expectations of their children since they appear older and more capable.ദത്തെടുക്കല്‍ കേന്ദ്രങ്ങളിലും ഭംഗിയില്ലാത്ത കുട്ടികള്‍ അവഗണിക്കപ്പെടുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതല്ലെ?ആരും മനഃപൂര്‍വ്വം ചെയ്യുന്നതല്ലെങ്കിലും അതിനുള്ള സാധ്യതകള്‍ മനസ്സിലാക്കി അവയെ ശരിയായി കൈകാര്യം ചെയ്യാന്‍ ഈ അറിവ് സഹായകമായേക്കും.(ഒരു നാസി അനുഭാവിയായിരുന്ന കോണ്‍റാഡ് ലോറന്‍സിന്റെ പഠനങ്ങളില്‍നിന്നാണ് ഇത് മനസ്സിലാക്കുന്നത് എന്നതും ഒരു രസം.)എന്റെ ഒരു നിരീക്ഷണം...നമ്മുടെ ടാറ്റാ നാനോ കാറിനെക്കുറിച്ചാണ്.ആ കാര്‍ വിചാരിച്ചത്ര വിജയമായില്ല എന്ന് കേള്‍ക്കുന്നു.അതെന്നെ അത്ഭുതപ്പെടുത്തുന്നില്ല.ആ കാറിന്റെ ചിത്രം ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഇത് കരുതിയതാണ്.(ഞാനേതാ മൊതല്....കോണ്‍റാഡ് ലോറന്‍സൊക്കെ പണ്ടേ വായിച്ചതിന്റെയാണ്.;-)) ആ കാര്‍ ഓടിച്ചു നോക്കിയവരെല്ലാം, ഈ ഞാനടക്കം അതിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്.നല്ല സുഖമുള്ള വണ്ടി.പക്ഷേ ഇവരൊക്കെ ഈ ഞാനടക്കം അതു വാങ്ങാന്‍ മടിക്കുന്നു.ഫൈനല്‍ ലിസ്റ്റില്‍ നാനോ തള്ളിപ്പോകുന്നു.എന്തായിരിക്കും കാരണം?എന്റെ നിരീക്ഷണം...that car looks too cute to be taken seriously. I think the designers became too successful when it came to appearance.കാണാന്‍ വളരെ ചന്തമുള്ള കുട്ടിത്തമുള്ള ആ കാറിനെ  വിശ്വസിച്ച് ജീവന്‍ ഏല്‍പ്പിക്കാന്‍ ഒരു വിഷമം.കാര്‍ നമ്മുടെ സംരക്ഷകന്‍ എന്ന ഇമേജ് തരുന്നതിന് പകരം നാം അതിനെ സംരക്ഷിക്കണം എന്ന തോന്നല്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഓമനത്തം.നാനോയുടെ മൊത്തത്തിലുള്ള ഉരുണ്ട രൂപവും പതിഞ്ഞ മുഖവും താരതമ്യേന വലിപ്പം കൂടിയ, അല്പം ചരിഞ്ഞ ഹെഡ്ലൈറ്റും (which gives it a doe eyed look.) നോക്കുക.നല്ല കൌതുകമുള്ള,കുട്ടിത്തമുള്ള രൂപം.But does it give you the impression that this car can be trusted to save your life in case of a crash? Does it give you the feeling that it can protect you?


(ഓ:ടി:ഈ cuteness കാറിന്റെ ഡിസൈനില്‍ വിജയിച്ചിട്ടുള്ളത് മറ്റൊരു അവസരത്തില്‍ മാത്രമാണ്.Volkswagen Beetle ന്റെ കാര്യത്തില്‍ മാത്രം.അതിനുപക്ഷെ വേറെ കാരണങ്ങള്‍ പറയാം.കാറിന്റെ പേര് ബീറ്റില്‍ എന്നാണെങ്കിലും,നമ്മള്‍ അതിനെ സ്നേഹപൂര്‍വ്വം 'മൂട്ടക്കാര്‍ ' എന്ന് വിളിക്കുന്നുണ്ടെങ്കിലും കാറിന്റെ ഷേപ്പ് വന്നത് ജര്‍മ്മന്‍ പട്ടാള ഹെല്‍മെറ്റിന്റെ ആകൃതിയില്‍ നിന്നാണ്.ഇതറിയുന്നവര്‍ക്ക് അപ്പോള്‍ കാറില്‍ കുറച്ചൊക്കെ വിശ്വാസ്യത തോന്നാം.പിന്നെ രണ്ടാം ലോക മഹായുദ്ധമൊക്കെ കഴിഞ്ഞ് ആളുകള്‍ പൊതുവേ ഭാവിയെക്കുറിച്ചുള്ള  ശുഭാപ്തിവിശ്വാസത്തോടെ ആയിരുന്നതും കാര്‍ ഹിറ്റാവാന്‍ കാരണമായിട്ടുണ്ടാകാം.(Actually original Volkswagen Beetle wasn't considered cute enough.The updated edition was made rounder and looks like a smiley face,and it seems nobody is too eager to buy it,except those nostalgic about that car.It still is sold to a niche market.)


എന്തായാലും നാനോയുടെ ഒരു പുതിയ മോഡല്‍ ഇറങ്ങുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അതിന്റെ ഓമനത്തം കുറച്ചുകൊണ്ടുള്ളതായിരിക്കും.അങ്ങിനെയെങ്കില്‍ വില്പന കൂടുകയും ചെയ്യും.(If only the designers know anything about Konrad Lorenz, or they can read my blog;-))ബോണറ്റും മുന്നിലെ ബംബറും അല്പം മുന്നോട്ടു തള്ളി കാറിനു ഒരു 'മൂക്ക്' നില്‍കി കുട്ടിത്തം അല്പം കുറക്കുകയും, ഹെഡ്ലൈറ്റിന്റെ രൂപവും വലുപ്പവും കുറക്കുകയും ചെയ്യാവുന്നതാണ്.നാനോ കാറിനെ കൂടുതല്‍ പൌരുഷമുള്ളതാക്കാനുള്ള ഐഡിയകള്‍ ഇനിയും വേണമെങ്കില്‍ ടാറ്റാ എനിക്ക് കാശു തരേണ്ടി വരും:-)


(പുരുഷന്റെ കണ്ണിലെ സ്ത്രീസൌന്ദര്യ ലക്ഷണങ്ങളും ശിശു ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്. എന്നാല്‍ പൂര്‍ണമായും ശിശു ലക്ഷണമല്ല താനും.We may be bent toward selecting mates as well as toys that exhibit those cute features. Personally I find that revelation depressing, but modern adult humans certainly look more like babies than our ape like ancestors did.Just see the facial reconstructions from our ancestor fossil skulls.So there has to be some truth in it. അത് വേറൊരു പോസ്റ്റില്‍ ‍. തല്‍കാലം 'നുണകുഴി കവിളില്‍ നഖചിത്രമെഴുതും താരേ....' 'മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍ ....' 'ഉഡുരാജാ മുഖി മൃഗരാജ കടി ഗജരാജവിലസിത മന്ദഗതി....' ഇവയിലെ അംഗവര്‍ണ്ണനകള്‍ എന്തുകൊണ്ടാണ് സാര്‍വര്‍ത്തികമായി അംഗീകരിക്കപ്പെടുന്നതാകുന്നത് എന്ന് ചിന്തിക്കുക.ഈവക ധാരണകളെല്ലാം കുത്തക മെയ്ക്കപ്പ് നിര്‍മാണ കമ്പനികള്‍ ,അമേരിക്കന്‍ സാമ്രാജ്യത്ത്വം അല്ലെങ്കില്‍  സമൂഹം അടിച്ചേല്‍പ്പിച്ചതാണ് എന്ന ബുദ്ധിജീവി ലൈന്‍ വേണമെങ്കില്‍ സ്വീകരിക്കാം.അപ്പോള്‍ കാളിദാസന്റെ കാവ്യങ്ങളിലും ബൈബിളിലെ സോളമന്റെ ഗീതങ്ങളിലും സമാനമായ ഇമേജറികള്‍ ഉപയോഗിച്ചതും ഈജിപ്ഷ്യന്‍ മമ്മികളുടെ കൂടെ കണ്ടെടുത്ത സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുമൊക്കെ ഏത് കുത്തകയുടെ സ്വാധീനത്തിലായിരുന്നു എന്നും പറയേണ്ടി വരും.)

-

26 അഭിപ്രായങ്ങൾ:

Jayesh / ജ യേ ഷ് പറഞ്ഞു...

Really amazing findings..Thanks Doctor..

Rare Rose പറഞ്ഞു...

നല്ല കണ്ടെത്തല്‍..രസം പിടിച്ച് ഒറ്റയിരിപ്പിനു വായിച്ചു..
നമ്മുടെ ബാര്‍ബിപ്പാവകള്‍ക്ക് കുട്ടിത്തം ഉണ്ടോ?ടെഡ്ഡിക്കുട്ടന്മാരെ പോലെ അത് വിപണി പിടിച്ചെടുക്കാന്‍ എന്താവും കാര്യം?കുട്ടിമനസ്സിലെ ഒരു നാള്‍ ഞാനും,ബാര്‍ബിചേച്ചിയെപ്പോല്‍ സുന്ദരിയായ് വളരും,വലുതാവും എന്ന ചിന്തയാണോ?

cALviN::കാല്‍‌വിന്‍ പറഞ്ഞു...

Off topic(I am afraid so):
Just for fun let me share this here ;)

My friend Jason and I accidentally invented this game while at a party last week. The rules are simple:

1. Make an observation about a particularly odd aspect of human behavior.

Example: "Why is it that everyone congregates in the kitchen at parties, even when there's plenty of space elsewhere?"

2. Come up with an explanation for how that behavior would have increased fitness in hunter gathering societies.

Example: "Well, food used to be sparse, so humans would congregate at food sources, so you'd be more likely to find a mate there, and thus have more babies.

3. Bonus points are rewarded for including 50's era gender stereotypes.

Example: "Well, we KNOW women are drawn to the kitchen because they're inclined to gather food, so they're always in the kitchen anyway. The men just go there to be around their potential mates."

Hours of fun guaranteed.

http://www.blaghag.com/2011/01/pop-evolutionary-psychology-game.html

പാരസിറ്റമോള്‍ പറഞ്ഞു...

gr8 post ...congrats

ODYSSEY പറഞ്ഞു...

സുഹൃത്തേ ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ എല്ലാം അങ്ങയുടെ സ്വന്തം സൃഷ്ടികളാണോ?
ചിലതെങ്കിലും അല്ലാത്തവയുണ്ടെന്ന് തോന്നുന്നു.
അങ്ങനെയാണെങ്കിൽ അവയ്ക്ക് ക്രെഡിറ്റ് മെൻഷൻ ചെയ്യേണ്ടതല്ലേ? ലിങ്ക് ചെയ്യുന്നതു പോലല്ലല്ലോ കോപ്പി ചെയ്ത് പോസ്റ്റിൽ ഒട്ടിക്കുന്നത്! സ്വന്തം സൃഷ്ടികളാണെങ്കിൽ ജസ്റ്റ് ഇഗ്നോർ മൈ കമന്റ്സ് :-))

പി.എസ്-: ഫോളോവേഴ്സിനെ ഫാൻസ് എന്ന് പണ്ട് വിളിച്ചിരുന്നത് (എന്റെ അഭ്യർത്ഥന മാനിച്ചാണെങ്കിലും അല്ലെങ്കിലും) അനുയായികളാക്കി മാറ്റിയത് കണ്ട് ആനന്ദം തോന്നി! :-))

bright പറഞ്ഞു...

@ cALviN::കാല്‍‌വിന്‍

ya,..it's okay posting off topic comments if you have nothing to contribute on topic:-) Say what,...I know of a better game.(off course this is also off topic)

(1) Make an observation about a particularly odd aspect of human behavior.

(2) Just explain it away as the society/culture/patriarchy or even colonial imperialism as explanation.

(3)Bonus points are rewarded if you can insist that gender differences are applicable only to surface anatomy and some how mind is exempted from showing any difference.


A life time of fun guaranteed.:-) Extra bonus:You will feel all warm and fuzzy thinking about your egalitarian and democratic ideals.Feminists will just love you.Never mind all those anthropological studies or even hundreds of animal studies.All that really matters is the feel good factor.Down with those stupid fellows who insist that science is about having a coherent picture of the world and not about playing favorite about some ideologies.


One problem I can see about your suggested game is that evolutionary-psychology is not really about Making an observation about an odd aspect of human behavior and explaining how that behavior would have increased fitness in hunter gathering societies.Yes.. that is half correct.The other half is seeing whether the predictions of your explanation turns out to be true.In science being 50% right just won't cut it.Almost remind me of the creationist's idea of evolution as 'human are evolved from monkeys.'Caricature is fun but chances are people will laugh at you and not at your caricature.:-)

bright പറഞ്ഞു...

@ ODYSSEY,

ഒരു രേഖാചിത്രമോഴിച്ച് വേറൊന്നും എന്റെയല്ല.ആണെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ലല്ലോ.കോണ്‍റാഡ് ലോറന്‍സിന്റെ പുസ്തകത്തില്‍ നിന്നുള്ള ചിത്രത്തിന്റെ അവകാശി ആരാണെന്ന് അതില്‍തന്നെ പറയുന്നുണ്ട്.ബാക്കിയുള്ളവയുടെ അവകാശികള്‍ ആരാണെന്നറിയില്ല‍.വളരെകാലം മുന്‍പ് പലയിടത്തുനിന്നായി ശേഖരിച്ചതാണ് അത്.പിന്നെ അത് fair use ന്റെ പരിധിയില്‍ വരുന്നതാണ് എന്നാണ്
എനിക്ക് തോന്നിയത്.


പി.എസ്-: ഞാന്‍ അനുയായികളും ഫാന്‍സുമൊന്നും മാറ്റീട്ടില്ല.അത് ഗൂഗിളിന്റെ പണിയായിരിക്കും.കുറച്ചു നാള്‍ മുന്‍പ് അനുയായികള്‍ എന്ന്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.പിന്നെ ഏതാനും ദിവസം
മുന്‍പ് അത് ഫാന്‍സ്‌ എന്നുതന്നെ മാറിയിരിക്കുതായി കണ്ടു.ഇപ്പോള്‍ നിങ്ങള്‍ പറയുന്നു വീണ്ടും മാറിയെന്ന്.അപ്പോള്‍ ഇനിയും ഫാന്‍സ്‌ എന്നുതന്നെ വീണ്ടും മാറും എന്ന് കരുതാം.എന്തായാലും ഞാനായിട്ട് അത് മാറ്റാനൊന്നും പോകുന്നില്ല.I can't be bothered to change it.It's so unimportant for me,what it really reads..Btw you really thought you can influence me?:-) Personally I find fans better than followers.Who am I to have followers?Some kind of charismatic leader?It gives the image of people hopelessly influenced by me.But fans mean it is just a temporary insanity and they will leave when their good sense returns.:-)So I guess you better learn to live with my choice of words.

cALviN::കാല്‍‌വിന്‍ പറഞ്ഞു...

Ha Ha.. :)
Next step had to be some sort of labeling. Nothing surprising.

carry on with on-topic discussions :)

യാത്രികന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌. എന്റെ macho ഇമേജ് കൂട്ടാനുള്ള വല്ല ഞൊടുക്കു വിദ്യയും ഉണ്ടോ? ചുമ്മാ ചോദിച്ചതാണേ. ഞാനും ഒരു നാനോ കാര്‍ ആണ്. വണ്ടി നല്ലതാണെങ്കിലും ആരും അടുക്കുന്നില്ല :) :)

SONY.M.M. പറഞ്ഞു...

നാനോ വാങ്ങാത്തതിന് ഒരു കാരണം ഒരു ലക്ഷം വിലയുള്ള കാറ് വാങ്ങാന്‍ മാത്രം ചീപ്പല്ല ഞാനിത്തിരി കൂടിയ പുള്ളിയാണെന്ന് കാണിക്കാനല്ലേ ? (superiority complex എന്ന് പറയാമോ)

നന്ദന പറഞ്ഞു...

tracking

bright പറഞ്ഞു...

@ യാത്രികന്‍

All our dressing styles and make up have evolved through ages to make men appear more macho.The general principle is make as much difference in your appearance as you can between a child or a female.So don't believe what razor blade manufacturers advertise.Perfectly smooth shave is not macho.Stubble or what they call "five o'clock shadow" is more sexy.More on beauty later,maybe on a post about the science of makeup or fashion.


@ SONY.M.M,

തീര്‍ച്ചയായും താങ്കള്‍ പറയുന്നതും ഒരു കാരണമാവാം.പക്ഷേ പണ്ട് മാരുതി 800 ഇറങ്ങിയകാലത്ത് അതിനെ ആരും ചീപ്പ് എന്ന് വിശേഷിപ്പിച്ചില്ലല്ലോ?ആ കാറിന് നല്ല വില്പനയുണ്ടായിരുന്നല്ലോ.പിന്നെ ഒരു ലക്ഷത്തിന്റെ ചീപ്പ് കാര്‍ വാങ്ങാന്‍ മടിയുള്ളവര്‍ അതേ വിലക്ക് തല്ലിപ്പെളി സെക്കന്റ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങുന്നുണ്ടല്ലോ?അതെന്തുകൊണ്ടായിരിക്കും?

Dr. N.M.Mohammed Ali പറഞ്ഞു...

Why children like teddy bear with round face and head? The answer is given by the science of evolution of mind and the brain. Please view the lecture on the subject by Dr. Anna Dornhaus, Professor of Ecology and Evolutionary Biology at University of Arizona. Here is the link: http://nmmohammedali.blogspot.com/2011/02/evolution-of-mind-and-brain.html

Alex പറഞ്ഞു...

നല്ല ഒരു വായനാനുഭവം . അറിവുകള്‍ക്ക് നന്ദി ബ്രൈറ്റ്..

sEVEN VERSES പറഞ്ഞു...

bright....
ഈ കരടി കഥയില്‍ പരിണാമം എവിടെയാണെന്ന് മനസ്സിലാവുന്നില്ല.ഇനി താങ്കള്‍ ഉദ്ദേശിച്ച പോലെ തന്നെ മനസ്സിലാക്കുകയാണെങ്കില്‍ ഒരു ചോദ്യമുണ്ട്.ഇക്കഥയില്‍ അഥവാ ഈ സമൂഹ നിര്‍ദ്ധാരണത്തില്‍ ഇന്നത്തെ ടെഡ്ഡി കരടിയെ നിര്‍ദ്ധാരണം ചെയ്തെടുത്തത് മനസ്സാണ് അല്ലെങ്കില്‍ സമൂഹ മനസ്സ് .അപ്പോള്‍ സമാനമായ രീതിയില്‍ പ്രക്രതി നിര്‍ദ്ധാരണത്തിലും "തിരഞ്ഞെടുപ്പ്‌" നടത്താന്‍ ഒരു മനസ്സ്‌ ഒരു മഹാമനസ്സ് അഥവാ ഒരു മഹാ ബോധം വേണ്ടെതെല്ലേ?അങ്ങനെയൊരു മഹാ ബോധം ഉണ്ടെന്ന് പരിണാമ വാദികള്‍ അംഗീകരിക്കുന്നുണ്ടോ ?.

"ആധുനിക ടെഡ്ഡികളുടെ അളവുകള്‍ക്ക് ഒരു കരടിയുടേതിനേക്കാള്‍ സാമ്യം ഒരു മനുഷ്യ ശിശുവിനോടാണ്."...അതെ,ശരിയാണത് .അപ്പൊ ഇനി മുതല്‍ മനുഷ്യരുടെ പൂര്‍വ്വികര്‍ കരടിയാണെന്ന് പറയാം.അല്ലെങ്കിലും "കൊരങ്ങനെ"കാളും ഭേദം കരടി തന്നെയാണ്.

sEVEN VERSES പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാരസിറ്റമോള്‍ പറഞ്ഞു...

congrats for 'blogana'

sEVEN VERSES പറഞ്ഞു...

എന്‍റെ ബ്ലോഗിന്‍റെ "ആരംഭ" പേജ് .എല്ലാവര്‍ക്കും സ്വാഗതം.യുക്തിവാദികള്‍ക്ക് മോസ്റ്റ്‌ വെല്‍കം ഇസ്ലാം അഥവാ Art Of Living(----)

sEVEN VERSES പറഞ്ഞു...

@bright
"ടെഡ്ഡി കരടിയുടെ പരിണാമം അഥവാ ഓമനത്തമുള്ള ശാസ്ത്രം."...എന്ന ഈ പോസ്റ്റ്‌,കരടിക്ക്‌ ഓമനത്വം നല്‍കുന്ന മനുഷ്യന്‍റെ മാനശാസ്ത്രത്തിലേക്ക്‌ വികസിപ്പിക്കാമായിരുന്നു.അഥവാ അടുക്കാന്‍ അനുവദിക്കാത്ത ജീവിയായ കരടിക്ക്‌ ഓമനത്വം നല്‍കി പകരം വീട്ടിയ മനുഷ്യ മനശാസ്ത്രത്തിലേക്ക്‌..പക്ഷെ ,താങ്കള്‍ ഇപ്പോഴെത്തെ ബ്ലോഗ്‌ ട്രെന്‍ഡ്(പരിണാമം) ന്‍റെ പിറകെ പോയി ...
ശൂഭം

A.K. Saiber പറഞ്ഞു...

നല്ല ലേഖനം.
ജനുവരി 31ന് ഞാന്‍ ബോബനും മോളിയിലെ മാറ്റങ്ങളെക്കുറിച്ച്‌ ഞാന്‍ ഇവിടെ എഴുതിയിരുന്നു.
പിന്നീട് വൈകിയാണ് ബ്ലോഗനയില്‍ നിന്ന് ഇത് വായിക്കുന്നത്.

പരിണാമം പുനരുല്‍പാദിപ്പിക്കപ്പെടുന്ന എല്ലാറ്റിലും സംഭവിക്കുന്നുവെന്ന്‌ വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

ആദ്യകാലത്തെ ബോബനും മോളിയെയും അപേക്ഷിച്ച്‌ വളരെ ഭംഗിയുള്ളതായി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുള്ള വരയും കഥാപാത്രങ്ങളും. എന്നാല്‍ ബോബനും മോളിയും ഇപ്പോഴത്തെ കഥകള്‍ തീരെ മോശം വരെയാണെന്ന്‌ പറയ്യതെ വയ്യ. ഓരോ കലാകാരനും അവരുടെ കഴിവിണ്റ്റെ ഏറ്റവും മികച്ച കാലമുണ്ടാകും. പിന്നീട്‌ പ്രതിഭ കുറഞ്ഞ്‌ കുറഞ്ഞുവരും. ശ്രീ ടോംസിണ്റ്റെ പ്രതിഭയ്ക്കും മങ്ങലേറ്റിരിക്കുന്നു. (ഒരു പരിധി വരെ നമ്പൂതിരിയുടെ വരകള്‍ക്ക്‌ സംഭവിച്ചിരിക്കുന്നത്‌ പോലെ. സിംബ്ളിഫൈ ചെയ്യുകയാണെന്ന്‌ നമ്പൂതിരി പറയുന്നുണ്ടെങ്കിലും....) തീര്‍ച്ചയായും എല്ലാവര്‍ക്കും സംഭവിക്കാവുന്ന കാര്യം. അതുകൊണ്ട്‌ അദ്ദേഹത്തോടുള്ള ആരാധന കുറയുകയോ അദ്ദേഹത്തെ വിലകുറച്ച്‌ കാണുകയോ ചെയ്യുന്നില്ല. പക്ഷെ ശ്രീ ടോംസിണ്റ്റെ കാര്യത്തില്‍, ബോബനും മോളിയും ഇനിയും അദ്ദേഹം തന്നെ വരയ്ക്കണം എന്ന്‌ നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്നാണ്‌ എണ്റ്റെ അഭിപ്രായം. അദ്ദേഹത്തിണ്റ്റെ ആശയങ്ങള്‍ ഒരു പുതിയ ടീമിനെ വച്ച്‌ ചെയ്യിക്കുകയാകും ഉത്തമം. ഞാനിക്കാര്യം അദ്ദേഹത്തിണ്റ്റെ മകനുമായി സംസാരിക്കുകയും ചെയ്തു.

ഈയിടെ ഞാന്‍ ആനിമേറ്റ്‌ ചെയ്ത ഉണ്ണിക്കുട്ടന്‍ കഥകളില്‍ (റിലീസ്‌ ആയിട്ടില്ല) ഉണ്ണിക്കുട്ടനെ ഒന്നുകൂടി ക്യൂട്ട്‌ ആക്കാന്‍ശ്രമിച്ചിട്ടുണ്ട്‌.

SONY.M.M. പറഞ്ഞു...

മാതൃഭൂമി ആഴ്ചപതിപ്പിലെ ബ്ലോഗനയില്‍ ഈ ലേഖനം വന്നതും വായിച്ചു സന്തോഷം അറിയിക്കുന്നു

കൊളാഷ് പറഞ്ഞു...

ബ്ലോഗനയില്‍ വായിച്ചു

യാത്രികന്‍ പറഞ്ഞു...

ഈ അടുത്തയിടെ ഒരു teddy bear നെ കണ്ടു. അതിനു പക്ഷെ ഒറിജിനല്‍ teddy bear നോടാണ് സാമ്യം കൂടുതല്‍. പരിണാമം തിരികെ നടന്നു തുടങ്ങിയോ? ആര്‍ക്കറിയാം, ഒരിക്കല്‍ നമ്മള്‍ പരിണമിച്ചു പരിണമിച്ചു ഏക കോശ ജീവി ആയി മാറുമായിരിക്കും.

chayichandi പറഞ്ഞു...

ഇമ്മിണിബല്യ പുത്തി

Rajesh PR പറഞ്ഞു...

very informative...good.

Suveesh pariyakath പറഞ്ഞു...

Really Good .. i had a random knowledge about this subject thanks for more better explanations

LinkWithin

Related Posts with Thumbnails