2011, ജൂൺ 8, ബുധനാഴ്‌ച

അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്റെ ശാസ്ത്രം (ഭാഗം രണ്ട്)

വിശ്വാസത്തിന്റെ ശാസ്ത്രം എന്ന പോസ്റ്റിന്റെ തുടര്‍ച്ച....

എന്താണ് ദൈവം ?

ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ പഴയ നിയമത്തിലെ ദൈവത്തെ വിവരിക്കുന്ന (കു)പ്രസിദ്ധമായ ആ ഭാഗം വിട്ടുകളഞ്ഞ് പോസ്റെഴുതുന്നതെങ്ങിനെ?:-)

“The God of the Old Testament is arguably the most unpleasant character in all fiction: jealous and proud of it; a petty, unjust, unforgiving control-freak; a vindictive, bloodthirsty ethnic cleanser; a misogynistic, homophobic,racist, infanticidal, genocidal, filicidal, pestilential, megalomaniacal, sadomasochistic, capriciously malevolent bully.” -Richard Dawkins

അതവിടെ നില്കട്ടെ....ദൈവത്തിന്റെ ഉണ്മയിലുള്ള വിശ്വാസത്തേക്കുറിച്ചു പറയുമ്പോള്‍ ദൈവം എന്നതിന് ലോകത്തെ എല്ലാ സമൂഹങ്ങളുടെയും എല്ലാ പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങളേയും ഉള്‍കൊള്ളുന്ന ഒരു നിര്‍വ്വചനം വേണ്ടെ? ദൈവസങ്കല്‍പ്പങ്ങളെല്ലാം വൈവിധ്യവും പരസ്പരം വൈരുധ്യവുമാര്‍ന്നതാണ് എന്നൊരു പൊതു ധാരണയുണ്ട്.എന്നാല്‍ കൂടുതല്‍ ആലോചിച്ചാല്‍ ഇത്ര സാധാരണമായ (mundane)സങ്കല്‍പ്പം വേറെയില്ലെന്ന് കാണാം. പ്രീതിപ്പെടുത്തിയാലോ നിര്‍ബന്ധിച്ചാലോ നമ്മുടെ ഇഷ്ടങ്ങള്‍ നിറവേറ്റിത്തരുന്ന ശക്തി,അതാണല്ലോ ദൈവം.(പ്രാര്‍ത്ഥനയ്ക്ക് പ്രശസ്തമായ ഡെവിള്‍സ് ഡിക്ഷണറിയില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം ഇങ്ങനെയാണ്....Pray:To ask that the laws of the universe be annulled in behalf of a single petitioner confessedly unworthy.:-)) 

നെറ്റിയില്‍ മൂന്നാമതൊരു കണ്ണുള്ള,ചുടലഭസ്മധാരിയായ ശിവന്‍ മുതല്‍ ആകാശത്തെ താടിക്കാരനായ ആ വയസ്സനും(നമ്മുടെ മൈക്കലാഞ്ചലോ വരച്ചത്) അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിയ,വെള്ളത്തിന്‌ മീതെ നടന്ന അദ്ദേഹത്തിന്റെ പുത്രനും, കൂടെകൂടെ സ്വന്തം കഴിവുകളെ സ്വയം പുകഴ്ത്തിയും,അനുസരണക്കേട്‌ കാട്ടുന്നവരെ കഠിനമായി ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ആ വിവരം പ്രസിദ്ധപ്പെടുത്താന്‍ ഒരു പുസ്തകം തന്നെ രചിക്കുകയും ചെയ്ത അല്ലാഹുവും,ഇപ്പോള്‍ മ്യൂസിയങ്ങളില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട പഴയ പ്രതാപിയായ ദേവരാജാജാവായ അപ്പോളോയും,ഇഷ്ടപ്പെടാത്തവരുടെ ഭക്ഷണത്തില്‍ അശുദ്ധ വസ്തുക്കള്‍ കൊണ്ടിടുകയും,ഇഷ്ടപ്പെടുന്നവരുടെ അടിമയായി വര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടിച്ചാത്തനും,മരിച്ചുപോയ ഏതെങ്കിലും പൂര്‍വ്വികനും,എന്തിന്,സാധാരണ അര്‍ത്ഥത്തിലുള്ള ദൈവത്തിന്റെ എതിരാളിയായ സാക്ഷാല്‍ ലൂസിഫെര്‍ എന്ന സാത്താനും വരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്ന ശക്തികള്‍ എന്ന വിശാലാര്‍ഥത്തില്‍ 'ദൈവം' എന്ന നിര്‍വ്വചനത്തില്‍ പെടുത്താം.ഇത്തരത്തിലുള്ള ദൈവങ്ങള്‍ പ്രധാനപ്പെട്ടവ മാത്രം ആയിരത്തിഎണ്ണൂറോളം വരുമത്രെ.ഈ പറഞ്ഞ എതെങ്കിലുമൊക്കെ ശക്തികളില്‍ അത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ആളുകളാണ് ഭൂരിഭാഗവും.(ഏറ്റവും രസകരം വിശ്വാസികള്‍ ഈ ആയിരത്തി എണ്ണൂറില്‍ ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റൊന്‍പതിന്റെ കാര്യത്തിലും നല്ല എണ്ണം പറഞ്ഞ അവിശ്വാസികളാണ് എന്നതാണ്.നിരീശ്വരവാദികള്‍ ആ ബാക്കി ഒരെണ്ണം കൂടി ചേര്‍ത്ത് മൊത്തം അവിശ്വസിക്കുന്നു.അത്രമാത്രം.:-))

ഇനി ഈ ശക്തികള്‍ക്ക് പൊതുവായുള്ള കാര്യം എന്താണ്?പാസ്കല്‍ ബോയര്‍ എന്ന ആന്ത്രോപോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ ഇവയെല്ലാം 'നിസ്സാരമായ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധതയുള്ള ധാരണ'കളാണ്.അതായത് minimally counter intuitive concepts (MCI).
അത്തരത്തിലുള്ള ആശയങ്ങള്‍ ഓര്‍മ്മിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും എളുപ്പമാണത്രെ.അത്തരം മീമുകള്‍ (A term coined by Richard Dawkins.Memes are units of cultural transmission just like genes are units of biological transmission.So Memes that are more 'fit',dominate the memetic pool.) സമൂഹത്തില്‍ മേല്‍കൈ നേടും.ഒരു കാര്യം ശ്രദ്ധിക്കുക.ദൈവത്തേക്കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം 'നിസ്സാരമായ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധത'യുള്ളതായിരിക്കും,എന്ന് കരുതി അത്തരം സങ്കല്പങ്ങളെല്ലാം ദൈവികമാകണമെന്നില്ല.
-----------------------------------------------------------------------------------------------------------------

ചെറിയ അളവില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ എന്ന minimally counterintuitive concepts (MCI)........

''What is 'real'? How do you define 'real'? If real is what you can feel, smell, taste and see, then 'real' is simply electrical signals interpreted by your brain.'' (Morpheus- in the film,THE MATRIX)

അപ്പോള്‍ എന്താണ് ചെറിയ അളവില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ എന്ന minimally counter intuitive concepts (MCI)?........ ആദ്യം തലച്ചോറിനെപറ്റി പറഞ്ഞുകൊണ്ട് തുടങ്ങാം.NEWS FLASH....Your brain is not a truth seeking organ.:-) നമ്മുടെ ബ്രെയിന്‍ എന്നത് സത്യം കണ്ടെത്തിത്തരുന്നതിനുള്ള ഒരു അവയവമല്ല‍.അത് കണ്ണ്, മൂക്ക്, ചെവി, കൈയ്യ് തുടങ്ങിയ അവയവങ്ങളേപ്പോലെതന്നെ പരിണാമത്തിലൂടെ ഉണ്ടായിവന്നതു തന്നെയാണ്. ഈ അവയവങ്ങളുടെയൊക്കെ ആത്യന്തിക ലക്‌ഷ്യം ഈ അവയവങ്ങളെയൊക്കെ ഉണ്ടാക്കിയ ജീനുകളെ അടുത്ത തലമുറയിലേക്ക് കടത്തി വിടുക എന്നതും.അപ്പോള്‍ ഈ ലക്ഷ്യത്തിനു സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന/അതിനുതക്കരീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ടതാണ് നമ്മുടെ തലച്ചോറും.'Your mind is what your brain does,'(Steven Pinker) and it is constantly active trying to make sense of the world by figuring out how things work.

Brain: An apparatus with which we think we think. -Ambrose Bierce (Devil's dictionary)

That 'wet computer' called brain is not really a super computer.It is programed to work under a lot of constraints,like it has to make do with incomplete and ambiguous inputs from its senses to make decisions in 'real time'.That means the decision must be instant and it won't have the luxury of taking it's own sweet time in arriving at a decision.All your brain cares about is a plausible interpretation(which means, that which were proved beneficial again and again during the millions of years of evolution) of the incomplete and ambiguous data it receives and not absolute truth.

ഇവിടെ ബ്രെയിന്‍ ഉപയോഗിക്കുന്ന ഒരു ഷോര്‍ട്ട് കട്ട്‌ അഥവാ heuristic ഉണ്ട്.(Heuristic ...methods used to speed up the process of finding a good enough solution, where an exhaustive search is impractical.) എല്ലാറ്റിനും അവയുടെ പൊതു സ്വഭാവം പരിഗണിച്ചു ഓരോ സ്റ്റീരിയോടൈപ്പുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക.അതായത് ഒരു വിഭാഗത്തിനും ഓരോ 'എസ്സെന്‍സ്' ഉണ്ട് എന്ന മട്ടില്‍ .പുതിയ അറിവുകളെ നേരത്തെയുള്ള സ്റ്റീരിയോടൈപ്പുകളുമായി താരതമ്യം ചെയ്ത് പുതിയ വസ്തുവിന്റെ കാണപ്പെടാത്ത ലക്ഷണങ്ങള്‍ ഊഹിക്കുക.

(കൂട്ടത്തില്‍ പറയട്ടെ സ്റ്റീരിയോടൈപ്പ് എന്നത് പലര്‍ക്കും ഒരു വൃത്തികെട്ട വാക്കാണ്.അങ്ങനെ ഒന്നുള്ളതായി ആലോചിക്കാനേ പാടില്ല. എന്നാല്‍ ശാസ്ത്രം സ്റ്റീരിയോടൈപ്പിനെ വിളിക്കുന്നത്‌ 'empirical generalizations' എന്നാണ്...and that is the foundation of any scientific theory.That's what science is about: make generalizations about the world.ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ശരിയായി വരുന്ന അനുമാനം എന്നേ സ്റ്റീരിയോടൈപ്പിന് അര്‍ഥം കല്പ്പിക്കേണ്ടതുള്ളൂ.ഓരോ കേസിലും ശരിയായി വരുന്നതല്ല അത്.ഈയൊരു തെറ്റിദ്ധാരണയാണ്‌  സ്റ്റീരിയോടൈപ്പ് എന്ന വാക്കിനുള്ള ചീത്തപ്പേരിനു കാരണം.Stereotypes are empirical generalizations with a statistical basis and thus on average tend to be true. If they are not true, they wouldn’t be stereotypes.But stereotypes are not always true for all individual cases.കേരളത്തിലുള്ളവര്‍ മലയാളം സംസാരിക്കുന്നവരാണ് എന്നതും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയരം കുറവാണ് എന്നതും ഒക്കെ ഓരോ സ്റ്റീരിയോടൈപ്പുകളാണ്.)

എല്ലാവരും ഇത്തരം സ്റ്റീരിയോടൈപ്പുകള്‍ ഉപയോഗിക്കാറുണ്ട്.മലയാളി,കാട്ടറബി,മലപ്പുറം കാക്ക,തെക്കന്‍ ,വടക്കന്‍,കോട്ടയം അച്ചായന്‍,മുസ്ലിം,കമ്യൂണിസ്റ്റുകാരന്‍ ‍,സംഘി അങ്ങനെ അങ്ങനെ എല്ലാവക്കും എല്ലാറ്റിനും സ്റ്റീരിയോടൈപ്പുകളുണ്ട്,അപര്യാപ്തമായ ഡാറ്റയില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍.(കുപ്രസിദ്ധമായ 'മുസ്ലിം കിഡ്നിയുടെ' പരസ്യത്തിന് പിന്നിലെ മനഃശാസ്ത്രം ഇതാണ്.If you already believe that X is superior,then everything else related to X also is assumed to be.നമ്മള്‍ 'തറവാടിത്തം','കുടുംബമഹിമ' എന്നൊക്കെ പറയുന്ന ആ സാധനവും ഇതുപോലെ തന്നെയാണ്.)You/your brain is essentially a 'prediction machine' and effortlessly predict almost every event that is about to occur in your life.It is too wasteful to start from the first principles every time.There really is much data overlap any way.Agreed, it is a quick and dirty method,but usually it solves the problem of having an instant verdict in 'real time,' rapidly and economically.

(ഓ.ടി:അല്ലെങ്കില്‍ത്തന്നെ ബ്ലോഗിലെ ലേബലടി വീരന്മാരോടാണ് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടത്:-) ഈ സ്റ്റീരിയോടൈപ്പിങ്ങ് തന്നെയാണ് ലേബലടി.Satisfies their need for economy of processing.പോസ്റ്റ്‌ വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും സൌകര്യപ്രദമായ ഒരു ലേബല്‍ ഉണ്ടെങ്കില്‍ (ആസ്ഥാന മൂക്കന്‍മാര്‍ എന്തു പറഞ്ഞു? - മൂക്കന്‍ പ്രയോഗത്തിന് വൈക്കം മുഹമ്മദ്‌ ബഷീറിനോട് കടപ്പാട്-എന്നതിനനുസരിച്ചാണ് ലേബലുകളുടെ വിതരണം.) ഒക്കെ മനസ്സിലായതിനു സമമാണ്.പിന്നെ വിമര്‍ശനം തുടങ്ങാം.)
------------------------------------------------------------------------------------------------------

"We can't solve problems by using the same kind of thinking we used when we created them."- Albert Einstein

ബോറടി മാറ്റാന്‍ അല്പം രസമാവാം.തങ്ങള്‍ ഇത്തരം സ്റ്റീരിയോടൈപ്പുകളെയൊക്കെ ജയിച്ചവരാണ് എന്ന് സ്വയം കരുതുന്നവര്‍ക്ക് 'ലിന്‍ഡ പ്രോബ്ലം'(from Amos Tversky and Daniel Kahneman) എന്നറിയപ്പെടുന്ന രസകരമായ പരീക്ഷണം.ഈ കഥ നോക്കൂ‌.......

''ലിന്‍ഡ അവിവാഹിതയായ,എന്തും വെട്ടിത്തുറന്നു പറയുന്ന ശീലമുള്ള,വളരെ ബുദ്ധിമതിയായ ഒരു യുവതിയാണ്.അവര്‍ക്ക് ഫിലോസഫിയില്‍ ഉന്നത ബിരുദമുണ്ട്.വിദ്യാഭ്യാസകാലത്ത് അവര്‍ ആണവവിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും,സാമൂഹ്യനീതിക്കു വേണ്ടിയും വിവേചനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.''

ഇനി താഴെ പറയുന്ന രണ്ടു പ്രസ്താവനകളില്‍ കൂടുതല്‍ ശരിയാകാന്‍ സാധ്യതയുള്ളത് ഏതാണ്?

(1) ലിന്‍ഡ ഒരു ബാങ്കുദ്യോഗസ്ഥയാണ്.
(2) ലിന്‍ഡ ഒരു ബാങ്കുദ്യോഗസ്ഥയായ ഫെമിനിസ്റ്റാണ്.

ശരിക്ക് ആലോചിച്ചു ഉത്തരം പറയുക.ഏതാണ്ട് എണ്‍പത്തഞ്ചു ശതമാനം പേരും രണ്ടാമത്തെ ഉത്തരമാണ് പറയുക.ആ ഉത്തരം തെറ്റുമാണ്.എന്തുകൊണ്ട്?

ഇവിടെ നമ്മളറിയാതെത്തന്നെ സ്റ്റീരിയോടൈപ്പ് വര്‍ക്കു  ചെയ്യുന്നതാണ് പ്രശ്നം.ഈ കഥയിലെ ലിന്‍ഡയുടെ വിവരണം ഒരു ഫെമിനിസ്റ്റ്‌ സ്റ്റീരിയോടൈപ്പാണ്.ബാങ്കുദ്യോഗസ്ഥക്ക് അങ്ങനെ സ്ട്രോങ്ങായ   സ്റ്റീരിയോടൈപ്പുകളൊന്നുമില്ലതാനും.തലച്ചോര്‍ പതിവുപോലെ അതിന്റെ ഷോര്‍ട്ട് കട്ട്‌ ഉപയോഗിക്കുന്നു.('Representativeness heuristic' എന്ന് സാങ്കേതിക നാമം.)അങ്ങിനെ ലിന്‍ഡ ഫെമിനിസ്റ്റാണ് എന്ന മുന്‍വിധിക്ക് നിരക്കുന്ന രണ്ടാമത്തെ ഉത്തരം ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നു.എന്നാല്‍ ഈ ഉത്തരം യുക്തി ഹീനമാണ്.ഒരു വെന്‍ ഡയഗ്രം ഉപയോഗിച്ച് വിശദമാക്കാം.ഫെമിനിസ്റ്റുകളുടെ എണ്ണം A എന്നും ബാങ്കുദ്യോഗസ്ഥകളായ വനിതകളുടെ എണ്ണം B എന്നും കണക്കാക്കുകയാണെങ്കില്‍ ബാങ്കുദ്യോഗസ്ഥകളായ ഫെമിനിസ്റ്റുകളുടെ എണ്ണം  A+B ആയിരിക്കും.A+B എന്ന A യുടെ സബ്ബ് സെറ്റ്‌, Aയെക്കാള്‍ വലുതാകുക അസാധ്യമാണ്.ഇത്ര വിശദമാക്കിയിട്ടും വിശ്വാസം വരാത്ത ചിലരെങ്കിലുമുണ്ടാകും.എന്നാലും....ലിന്‍ഡ വെറുമൊരു ബാങ്ക് ജോലിക്കാരി മാത്രമോ എന്ന് തോന്നുന്നവര്‍ ‍.Don't worry It shows your brain is working 'normally.'It is just doing what it is designed to do.:-) It can't or won't ignore what it 'knows' about the world.Such brains didn't leave much descendants.

''Reality is merely an illusion,albeit a persistent one.'' -Albert Einstein
---------------------------------------------------------------------------------------------------

അപ്പോള്‍ നമ്മുടെ വിഷയത്തിലേക്കു വരാം.മുകളിലെ ഉദാഹരണത്തിലെ സ്റ്റീരിയോടെപ്പ് ഒരു സാമൂഹ്യ നിര്‍മ്മിതി ആയിരുന്നെങ്കിലും,സ്വാഭാവികമായി നമ്മള്‍ മനസ്സിലാക്കുന്ന  സ്റ്റീരിയോടെപ്പുകളുണ്ട്.ഉദാഹരണം: പുരുഷന്‍ ,സ്ത്രീ, വൃദ്ധന്‍ ,പശു, പൂച്ച ഒക്കെ സ്റ്റീരിയോടൈപ്പുകളാണ്.ഇതില്‍ പെടുന്ന എല്ലാവരേയും തിരിച്ചറിയാന്‍ പാകത്തില്‍ പൊതുവായ ചില ഗുണവിശേഷങ്ങളുണ്ട് എന്നര്‍ത്ഥം.

ഒരു പ്രത്യേക ഗ്രൂപ്പില്‍ പെടുന്ന,ആ ഗ്രൂപ്പിന്റെ പ്രാതിനിധ്യ സ്വഭാവങ്ങളെല്ലാമുള്ള ഒരു വസ്തുവിന് ആ ഗ്രൂപ്പിന് അന്യമായ ഏതാനും ചില ചെറിയ പ്രത്യേകതകള്‍ കൂടി നല്‍കുക.അതാണ് minimally counter intuitive concept.നമ്മുടെ ടിപ്പിക്കല്‍ സ്റ്റീരിയോടൈപ്പില്‍നിന്നു വളരെ ചെറിയ ഒരു വ്യത്യാസം മാത്രമുള്ള ധാരണകളാണ് ഇവ.ഉദാഹരണത്തിന് ഒരു ചെടിക്ക് തീ പിടിച്ച് സ്വയം കത്തുന്ന സ്വഭാവം അന്യമായതുകൊണ്ട് ഒരു കത്തുന്ന കുറ്റിച്ചെടി (burning bush) ചെറിയ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയാണ്.അതുപോലെ പാമ്പുകള്‍ മനുഷ്യരെപ്പോലെ സംസരിക്കാറില്ലാത്തതുകൊണ്ട് വിലക്കപ്പെട്ട ഫലം തിന്നാന്‍ പറയുന്ന ഒരു പാമ്പും മറ്റൊരു ഉദാഹരണമാണ്.Minimally counter intuitive concept (MCI) നെ Justin Barrett വിശദീകരിക്കുന്നത് ഇങ്ങനെ...

''Create an MCI the following way. First, take an ordinary concept, such as 'tree,' 'shoe,' or 'dog,' that meets all of the naturally occurring assumptions of our categorizers and describers.Then violate one of the assumptions. For instance, as a bounded physical object, a tree activates the non reflective beliefs governing physical objects, including being visible. So make the tree invisible (otherwise a perfectly good tree), and you have an MCI.'' (Justin Barrett- Why Would Anyone Believe in God?)

നമ്മുടെ യക്ഷി എന്ന കണ്‍സെപ്റ്റ് നോക്കാം.യക്ഷി എന്ന വിഭാഗം മിക്കവാറും എല്ലാ കാര്യങ്ങളിലും സ്ത്രീ  എന്ന ഗ്രൂപ്പിന്റെ സ്വഭാവ ലക്ഷണങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. സാധാരണ സ്ത്രീകളെപ്പോലെത്തന്നെ സങ്കടവും കോപവും പ്രതികാര ബുദ്ധിയും തോന്നാം,എല്ലാവരേയും പോലെ എല്ലാം കാണാം,സംസാരിക്കാം,വസ്ത്രം ധരിക്കും (അപ്പോള്‍ നാണം എന്ന വികാരവും ഉണ്ടെന്നര്‍ത്ഥം.) ഒക്കെയുണ്ട്.കൂട്ടത്തില്‍ സാധാരണ സ്ത്രീകള്‍ക്കില്ലാത്ത ഒന്നോ രണ്ടോ പ്രത്യേക കഴിവുകളും.പെട്ടെന്ന് അപ്രത്യക്ഷമാകല്‍ ,കൂടുവിട്ടു കൂടുമാറല്‍ ,രക്തം കുടിക്കല്‍ ,ചുമ്മാ അട്ടഹസിക്കല്‍ etc.കാഴ്ചയിലാണെങ്കില്‍ വെള്ള സാരി,പനങ്കുല പോലത്തെ തലമുടി, ഓണ്‍ ഡിമാന്‍ഡ് പ്രത്യക്ഷപ്പെടുന്ന വായിലെ ദ്രംഷ്ടകള്‍ . ചുരുക്കത്തില്‍ യക്ഷി എന്ന കണ്‍സപ്റ്റ് ഒരു സാധാരണ സ്ത്രീ എന്ന കണ്‍സപ്റ്റിന്റെ അല്പം മാത്രം വ്യത്യസ്തമായ ഒരു വെര്‍ഷന്‍ മാത്രമാണ്.(യക്ഷികള്‍ക്ക് പുരുഷനെ ആകര്‍ഷിച്ചു നശിപ്പിക്കുക -അവര്‍ക്ക് വേണമെന്ന് കരുതിയാല്‍ പോലും രക്ഷപെടാനാവാത്ത വിധത്തില്‍ - എന്നൊരു സ്പെഷ്യല്‍ കഴിവ് കല്‍പ്പിച്ചു കൊടുത്തിട്ടുള്ളതുകൊണ്ട് കൊണ്ട് ചില സ്ത്രീകളെ യക്ഷി എന്ന് വിളിക്കാറുണ്ടല്ലോ.)
--------------------------------------------------------------------------------------------

''I can believe anything, provided that it is quite incredible.''Oscar Wilde -The Picture of Dorian Gray.

ചെറിയ അളവില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ യുക്തിക്ക് നിരക്കാത്തതും പരസ്പര വൈരുധ്യമുള്ളതും ആയിരിക്കും എന്നു പറയേണ്ടതില്ലോ.സെമെറ്റിക് മതങ്ങളുടെ ദൈവം ഇതുവരെ ജനിച്ചവരും ഇനി ജനിക്കാനിരിക്കുന്നവരുമായ എല്ലാവരുടേയും എല്ലാ കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞനായ,സര്‍വ്വവ്യാപിയായ സര്‍വ്വശക്തനാണ് എന്നാണ് വയ്പ്പ്.പക്ഷേ ഈ ദൈവം ബാക്കി എല്ലാ കാര്യങ്ങളിലും ഒരു സാദാ മനുഷ്യന്റെ സ്വഭാവവിശേഷങ്ങളാണ് കാണിക്കുന്നത്.അദ്ദേഹത്തിന് ഇരിക്കാന്‍ ആകാശത്തെവിടെയോ ഒരു സിംഹസനമുണ്ട്, തന്നെ അനുസരിക്കാത്തവരോട് കോപവും പ്രതികാരബുദ്ധിയുമുണ്ട്, മറ്റു ദൈവങ്ങളോട് അസൂയയുമുണ്ട്.(ഏക ദൈവ വിശ്വാസം-monotheism-എന്ന് കൊട്ടിഘോഷിക്കുന്ന മതം സത്യത്തില്‍ Henothesim ആണ്-Belief in one god without denying the existence of others.)

ചുരുക്കത്തില്‍ ചില പ്രത്യേക കഴിവുകള്‍ ഉള്ള ഒരു മനുഷ്യനാണ് ദൈവം.ഒരു സൂപ്പര്‍മാന്‍ .സാമാന്യ യുക്തിക്ക് നിരക്കുന്നത് അതായത് counter intuitive അല്ലാത്തത് ദൈവമാകില്ല.കാരണം അതില്‍ നമുക്ക് ഒരു പ്രത്യേകതയും തോന്നില്ല.വെറും ചീള് കേസ്.(Your brain takes note of only things that violate its expectations.No surprises,and you miss it.That's how you can drive home without remembering anything that happened in between.നായ മനുഷ്യനെ കടിക്കുന്നത് വാര്‍ത്തയായില്ലെങ്കിലും,മനുഷ്യന്‍ നായയെ കടിക്കുന്നത് വാര്‍ത്തയാകുന്നതും ഒരു  ഉദാഹരണം.) ലഘുവായ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ സങ്കല്‍പ്പങ്ങള്‍ മാത്രമെ ശ്രദ്ധിക്കപ്പെടേണ്ടതായി മനസ്സിലാക്കപ്പെടുകയുളളൂ.

ദൈവസങ്കല്‍പ്പം യുക്തിഭദ്രമല്ല എന്നതുകൊണ്ടാണ് അതിന് വിലയുണ്ടാകുന്നത്,അത് ഓര്‍മ്മിക്കത്തക്കതാകുന്നത്.വെറുതെയാണോ ജബ്ബാര്‍ മാഷ്‌ 'ലുങ്കിയുടുത്ത ദൈവം' എന്നൊക്കെ ഖുറാനിലെ ദൈവത്തെ പരിഹസിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ഉത്തരം മുട്ടിപോകുന്നത്?ദൈവത്തിന്റെ സര്‍വ്വജ്ഞതയും മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള കഴിവും പരസ്പരവിരുദ്ധമാണെന്നു ചൂണ്ടികാട്ടുമ്പോള്‍ വിശ്വാസി വെള്ളം കുടിച്ചുപോകുന്നതും അതുകൊണ്ടാണ്.സര്‍വ്വശക്തന് സ്വയം ഉയര്‍ത്താനാകാത്ത ഒരു കല്ല്‌ സൃഷ്ടിക്കാനാവുമോ?എന്ന ആ പഴയ ചോദ്യം അവരെ അരിശം കൊള്ളിക്കും.Attributes of god like Omniscient, Omnipotent, Omnipresent are counter intuitive and mutually exclusive.But that is what makes it believable.പിതാവും പുത്രനും രണ്ടാളുകളാണെങ്കിലും ഒന്നു മാത്രമെന്നും ഈ പറഞ്ഞ പുത്രനെ സൃഷ്ടിച്ചത് പരിശുദ്ധാത്മാവ് എന്നൊരു മൂന്നാമനാണെന്നും ഇവര്‍ മൂന്നും ഒന്നു തന്നെയാണെന്നും, കന്യാമാതാവ് ഒരേ സമയം കന്യകയും മാതാവുമാണെന്നും ഒക്കെ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി ആവര്‍ത്തിക്കപ്പെടുന്നതും അവയ്ക്ക് ആളുകള്‍ വില കല്പ്പിക്കുന്നതും ഇവയൊക്കെ അസംബന്ധമായതുകൊണ്ടു തന്നെയാണ്.അസംബന്ധമല്ലാത്ത ദൈവസങ്കല്‍പ്പം എന്നൊന്നില്ല.

''The son of god is dead: this is to be believed because it is absurd.Having been buried he rose again: this is certain,since it is impossible.'' -Tertullian (early Christian theologian 3 A D)

യക്ഷി എന്ന വെള്ള സാരിയുടുത്ത സ്ത്രീയും മാലാഖ എന്ന തോളില്‍ ചിറകു മുളച്ച കൊച്ചു കുട്ടിയും (കൈയില്‍ ഹാര്‍പ്പ് എന്നൊരു സംഗീതോപകരണവും കാണും.) പരിഹാസ്യമാണെങ്കിലും ഈ വൈചിത്ര്യം തന്നെയാണ് അവയെ ഓര്‍മ്മിക്കത്തക്കതും വിശ്വസങ്ങളുടെ ആധാരവുമാക്കുന്നത്. Compared to mind bending ideas of science, religious ideas are notable for their lack of imagination.(സര്‍വ്വവ്യാപിയായ അല്ലാഹുവിന് ഇരിക്കാന്‍ സിംഹസനമെന്തിന്?(അതിനടിയിലാണ് സൂര്യന്‍ രാത്രി ചെലവഴിക്കുന്നത്.) കോപം എന്നാല്‍ തന്റെ പ്രതീക്ഷക്കനുസരിച്ചു മറ്റെയാള്‍ പെരുമാറാതെ വരുമ്പോഴുള്ള മാനസികാവസ്ഥയായതിനാല്‍ ഒരു സര്‍വ്വജ്ഞന് കോപം എന്ന വികാരം സാധ്യമാണോ?ഭാവിയില്‍ ഞാന്‍ എങ്ങിനെ പെരുമാറും എന്നറിവുള്ള ദൈവം എന്നെ പൊരിക്കാന്‍ നരകം തയ്യാറാക്കുന്നതില്‍ പന്തികേടില്ലെ?ഈ മാതിരി ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴാണ് സാധാരണ വിശ്വാസി സ്വന്തം വിശ്വാസത്തെ വിശകലനം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നതും, നില്‍ക്കകള്ളിയില്ലതെ ചോദ്യം ചോദിക്കുന്ന അവിശ്വാസിയുടെ മെക്കിട്ടു കേറുന്നതും. വെന്റിലേറ്ററില്‍ കിടക്കുന്ന സായി ബാബ എന്ന ദൈവം ഒരു ബാബ വിശ്വാസിക്ക് പരിഹാസ്യനാകാത്തതും അദേഹത്തിന് വേണ്ടി അഖണ്ഡ നാമജപം നടത്തുന്നതും (ആരോട്,എന്നത് ഒരു ചോദ്യമാണ്.) ദൈവസങ്കല്‍പ്പം അന്തര്‍ഞ്ജാന വിരുദ്ധമായതുകൊണ്ടാണ്.
-----------------------------------------------------------------------------------------------------

വിശ്വാസികള്‍ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍ ഒരുതരം ഇരട്ടത്താപ്പ് പ്രയോഗിക്കാറുണ്ട് വിശ്വാസിയുടെ മനസ്സില്‍ സ്വാഭാവികമായി ഉള്ള വിശ്വാസത്തിന്റെ വിശദാംശങ്ങള്‍ കൂടാതെ,ഈ വക വിശ്വാസങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് പരിഹാസ്യമായി തോന്നിയേക്കാം എന്ന് കരുതി,ദൈവശാസ്ത്രജ്ഞന്മാരും മറ്റും വ്യാഖ്യാനിച്ച് കൂടുതല്‍ പോളിഷ്ഡ് ആക്കിയെടുത്ത വിശ്വാസങ്ങള്‍ കൂടി അംഗീകരിക്കുന്നതായി കാണിക്കും.ജെസ്റ്റിന്‍ ബാരെറ്റ് ഇതിനെ 'ദൈവശാസ്ത്രപരമായി പിഴവില്ലാത്തത്' (theological correctness-പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് പോലെ) എന്നാണ് വിളിക്കുന്നത്‌.ഈ രണ്ടുതരം വിശ്വാസങ്ങളും തമ്മില്‍ പലപ്പോഴും ഒരു ബന്ധവും കാണില്ല.ഉദാഹരണത്തിന് 1999 ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്,സ്വര്‍ഗ്ഗം,നരകം എന്നീ രണ്ടു സ്ഥലങ്ങളൊന്നുമില്ല,അത് ഈ ജീവിതത്തിന്റെ തന്നെ രണ്ടു അവസ്ഥകളാണ് എന്നാണ്.ദൈവശാസ്ത്രപരമായി തിരുത്തിയ വിശ്വാസമാണ് അത്.എന്നാല്‍ തത്ത പറയുന്നപോലെ ഇത് ആവര്‍ത്തിക്കുന്ന ഒരു സാദാ വിശ്വാസിക്ക് ഈ പറഞ്ഞ സ്വര്‍ഗ്ഗവും നരകവും ശരിക്കും ഉള്ള സ്ഥലങ്ങള്‍ തന്നെയാണ് താനും.

ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല, ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ് എന്നൊക്കെ വാചകമടിക്കുന്നവരുടെ (ഈശ്വരന്റെ ഈ 'നിര്‍വ്വചനം' ബ്ലോഗിലെ ഒരു അമൂര്‍ത്ത ദൈവവിശ്വാസിയുടേതാണ്.) ഉള്ളില്‍ പോലും വെറും സാദാ വ്യക്തിദൈവമാണുള്ളത് എന്ന് ചില പരീക്ഷണങ്ങളില്‍ കാണുന്നു.അമൂര്‍ത്തമായ ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്നവകാശപ്പെടുന്നവരുടെ മുന്നില്‍ താഴെ പറയുന്നപോലുള്ള ചില കഥകള്‍ അവതരിപ്പിക്കുന്നു.(Barrett and Keil)

''A boy was swimming alone in a swift and rocky river.The boy got his left leg caught between two large rocks and couldn't get out.Branches of trees kept bumping into him as they hurried past.He thought he was going to drown and so he began to struggle and pray.Though god was answering another prayer in another part of the world when the boy started praying,before long god responded by pushing one of the rocks so the boy could get his leg out.the boy struggled to the river bank,and fell exhausted.''

ഈ കഥ വായിച്ച് മനസ്സിലാക്കിയവരെ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ദൈവം ആദ്യത്തെ ജോലി അവസാനിപ്പിച്ച ശേഷമാണ് കുട്ടിയുടെ രക്ഷക്കെത്തിയത് എന്ന് കഥയില്‍ വ്യക്തമായി പറയുന്നുണ്ട് എന്നാണ് ഭൂരിഭാഗം പേരും അവകാശപ്പെട്ടത്.കഥ വീണ്ടും വായിച്ചു നോക്കുക.ദൈവം ഒരു പ്രശ്നം തീര്‍ത്തതിനുശേഷമാണ് അടുത്തതില്‍ ഇടപെട്ടത് എന്ന് കഥയില്‍ പറയുന്നില്ല.പിന്നെ ഒന്ന് തീര്‍ത്തശേഷം അടുത്തത് എന്ന രീതിയിലാണ് ദൈവം പ്രവര്‍ത്തിക്കുന്നത് എന്ന് കഥയില്‍ പറഞ്ഞിട്ടുണ്ട് ഓര്‍മ്മിക്കാന്‍ എന്തായിരിക്കും കാരണം?

ദൈവത്തെക്കുറിച്ചുള്ള ആളുകളുടെ അന്തര്‍ഞ്ജാനം (intuition) അവരുടെ ഓര്‍മ്മയെ വക്രീകരിച്ച് ദൈവവും മനുഷ്യസഹജമായ പരിമിതികള്‍ ഉള്ളയാളാണെന്നു കഥയില്‍ പറഞ്ഞിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്നു എന്നാണ് വിശദീകരണം.ഒരു വീഡിയോ ക്യാമറയോ ടേപ്പ് റെക്കോര്‍ഡറോ പോലെ കാര്യങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുകയല്ല തലച്ചോര്‍ ചെയ്യുന്നത്.മൊത്തത്തിലുള്ള ആശയം പിടിച്ചെടുക്കുകയും പിന്നീട് ആവശ്യാനുസരണം അതില്‍നിന്ന് കഥയുണ്ടാക്കുകയുമാണ് ചെയ്യുന്നത്.('അക്ഷരം പ്രതി' ആവര്‍ത്തിക്കുകയാണ് എന്ന് അവകാശപ്പെടുന്നെങ്കില്‍ കൂടി.)Your brain is a prediction machine,it will see what it expects to see,and may not necessarily what is out there. ഒരു ടെലഗ്രാമോ എസ് എം എസോ പോലെ ഡാറ്റയിലെ അതിസമൃദ്ധി (redundancy) ഒഴിവാക്കിക്കൊണ്ടുള്ള ഒരു രീതിയാണ് ഇത്.ലക്ഷ്യം ഡാറ്റ സൂക്ഷിക്കാനും പ്രോസ്സസ് ചെയ്യാനുമുള്ള ചിലവും ബുദ്ധിമുട്ടും കുറക്കുക എന്നതുതന്നെ.കിട്ടുന്നയാള്‍ക്ക് ചില മുന്നറിവുകളുണ്ട് എന്ന അനുമാനത്തിലാണ് അനാവശ്യമായ ഡാറ്റ ഒഴിവാക്കി,ചില വാചകങ്ങളുടെ വക്കും മൂലയും മാത്രം സന്ദേശമാക്കുന്ന ടെലഗ്രാമും എസ് എം എസും പ്രവര്‍ത്തിക്കുന്നത്.സന്ദേശം വായിക്കുന്ന ആള്‍ അതില്‍ ഗ്രാമറും ഷോര്‍ട്ട് ഹാന്‍ഡ്‌ വാക്കുകളുടെ അര്‍ത്ഥവും മറ്റും ചേര്‍ത്ത് കാര്യം മനസിലാക്കുന്നു.

അതുപോലെ തലച്ചോറ് എസ്.എം.എസ്സായാണ് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം.(നമ്മുടെ സാധാരണ സംഭാഷണങ്ങള്‍ പോലും അത്തരത്തിലാണ്.ഉദാഹരണത്തിന് ബസ് സ്റ്റോപ്പിലെ പരിചയക്കാരനോട്, ''പ്രതീക്ഷ പോയോ?'' എന്നൊരു അവ്യക്തമായ (ambiguous) ചോദ്യം ഒരാള്‍ ചോദിച്ചാല്‍ 'പ്രതീക്ഷ' ആ സമയത്ത് വരാനുള്ള ബസ്സാണ് എന്ന് കേള്‍വിക്കാരന്‍ മനസ്സിലാക്കി ഉത്തരം പറയും,അല്ലാതെ, 'എന്തിനേക്കുറിച്ചുള്ള പ്രതീക്ഷ?'എന്ന് തിരിച്ചു ചോദിക്കില്ല.) Your brain can automatically construct its own reality if given ambiguous data.പരബ്രഹ്മത്തേക്കുറിച്ച് വാചാലനാകുന്ന ആളുടെ ഉള്ളിലും ഒരു വ്യക്തിദൈവം തന്നെയാണുള്ളത് എന്ന് ഇതുപോലുള്ള 'തലച്ചോറിനെ പറ്റിക്കല്‍ 'പരീക്ഷണങ്ങള്‍ കാണിക്കുന്നു.

(പഴയൊരു സീതി ഹാജി ഫലിതമുണ്ട്.ഗുരുവായൂരപ്പ ഭക്തനായ കരുണാകരനും സീതി ഹാജിയും കൂടി ഒരിക്കല്‍ അമ്പലത്തില്‍ പോയത്രെ.കരുണാകരന്‍ വഴിപാട് കൌണ്ടറില്‍ ജന്മ നക്ഷത്രമായി 'മൂലം' എന്നു പറയുന്നതു കേട്ട് സീതി ഹാജിയും അതനുകരിച്ച് വഴിപാട് കൌണ്ടറില്‍ 'കുണ്ടി' എന്നു പറഞ്ഞു എന്നാണ് തമാശ. ഇവിടെ 'മൂലം' എന്ന വാക്കിന് ഒരു ക്ഷേത്രവിശ്വാസിക്ക്, പ്രത്യേകിച്ച് അത് ക്ഷേത്ര പരിസരത്ത് പ്രയോഗിക്കുമ്പോള്‍ മനസ്സിലാകുന്ന അര്‍ത്ഥവും ഒരു നാടന്‍ മലപ്പുറം മുസ്ലിമിന് മനസ്സിലാകുന്ന അര്‍ത്ഥവും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയാണ് ഹാസ്യം സൃഷ്ടിക്കുന്നത്.സീതിഹാജിയുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം മൂലവും കുണ്ടിയും ഒരേ അര്‍ത്ഥമുള്ള രണ്ട് വാക്കുകളാണ്.വേണമെങ്കില്‍ പരസ്പരം ഒത്തു മാറാവുന്നത്.തലച്ചോര്‍ ആ വാചകത്തിന്റെ അര്‍ത്ഥം എന്ന് അതിന് തോന്നിയത് കൂടുതല്‍ പരിചയമുള്ള വാക്ക് ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചതാണ് ഇവിടെ ഹാസ്യം.(ഒന്ന് വേറൊന്നായി തെറ്റിദ്ധരിക്കുന്നതാണ് മിക്ക ഹാസ്യത്തിന്റേയും അടിസ്ഥാനം,the second interpretation being incongruous with the original premise.ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധനെ ഓര്‍ക്കുക.:-) ഹാസ്യം സൃഷ്ടിക്കപ്പെടുന്നതിന്റേയും അത് ആസ്വദിക്കുന്നതിന്റേയും അവബോധ ശാസ്ത്രം (cognitive science) മറ്റൊരു പോസ്റ്റിനുള്ള വകയാണ്.)

എല്ലാവരുടെയും പ്രാര്‍ത്ഥന ഒരേസമയം കൈകാര്യം ചൈയ്യാന്‍ പറ്റാത്ത അത്ര ബിസിയായ അല്ലഹുവിനെക്കുറിച്ചൊരു തര്‍ക്കം ഈ ബസ്സില്‍ വായിക്കാം.:-) വിഗ്രഹാരാധകാരായ ക്രിസ്തീയ വിഭാഗങ്ങളില്‍ (ക്രൂശിതരൂപം,പരിശുദ്ധ മാതാവ്‌ etc) മറ്റുള്ളവരെ അപേക്ഷിച്ച് ദൈവത്തെ മനുഷ്യസ്വഭാവത്തില്‍ കാണുന്ന പ്രവണത കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ട്.So social environment appears to be reinforcing our built in propensity for a belief in personal god.മുകളിലെ സംഭവത്തിലെ മുസ്ലിം കുട്ടിയുടെ 'ഡിഫോള്‍ട്ട് സെറ്റിംഗ്' വിശ്വാസത്തിന്റെ സ്വാധീനം മൂലം മാറിയിട്ടില്ലെന്ന് തോന്നുന്നു.(It seems changing the setting may not be cognitively cheap.) മുസ്ലിംകള്‍ ദൈവം ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്ന കഥ മനസ്സിലാക്കിയത് എങ്ങിനെയാണ് പുനരവതരിപ്പിക്കുക എന്നറിയുന്നത് കൌതുകകരമായിരിക്കും.

ഹിന്ദുക്കള്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല.ദൈവത്തെ മനുഷ്യ രൂപത്തില്‍ സങ്കല്‍പ്പിച്ച് പരിഹസിക്കുന്ന കുഞ്ചന്‍ നമ്പ്യാരുടെയും മറ്റും കൃതികളും ഓര്‍ക്കുക.പരബ്രഹ്മത്തെ മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുത്തുന്ന ഒരു കഥ ഐതിഹ്യമാലയിലുണ്ട്.) ദൈവത്തിന് സർവ്വവ്യാപിയായിരിക്കുമ്പോൾ തന്നെ സർവ്വശക്തനുമായിരിക്കാൻ സാധിക്കുമോ എന്നൊക്കെയുള്ള ബ്ലോഗ്‌ ചര്‍ച്ചകള്‍ നൂറുകണക്കിന് കമന്റുകള്‍ക്കു ശേഷവും എവിടെയും എത്താതെ കിടക്കുന്നത് കാണാറില്ലെ?സർവ്വവ്യാപി സർവ്വശക്തനാകാമോ,സര്‍വ്വജ്ഞനോട് അപേക്ഷിക്കേണ്ട കാര്യമുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തന്നെ നമ്മുടെ ചിന്താരീതിയുടെ പക്ഷപാതമാണ് (bias) കാണിക്കുന്നത്.


ബോറടിച്ചെങ്കില്‍ തലച്ചോര്‍ അത് പ്രതീക്ഷിക്കുന്ന കാര്യങ്ങളെ കാണൂ എന്നതിന്  ഒരു ഉദാഹരണം കാണിക്കാം.ഈ ചിത്രങ്ങള്‍ നോക്കുക.രണ്ടാമത്തെ ചിത്രം തലതിരിച്ചാണ് എന്നതൊഴിച്ചാല്‍ കാര്യമായ എന്തെങ്കിലും വ്യത്യസം കാണുന്നുണ്ടോ?ഇനി തലതിരിഞ്ഞിരിക്കുന്ന ചിത്രം നേരെ നോക്കുക.എങ്ങനെയുണ്ട് ലോക സുന്ദരി?:-) 'താച്ചര്‍ എഫ്ഫക്റ്റ്‌' എന്നാണ് ഇത് അറിയപ്പെടുന്നത്.(ഈ ഇല്യൂഷന്റെ സൃഷ്ടാവ്(originally created by Peter Thompson,professor at the University of York,England) മാര്‍ഗ്രറ്റ്‌ താച്ചറുടെ ചിത്രമാണ് ഉപയോഗിച്ചത് എന്നത് കൊണ്ടാണ് ആ പേര്.) അപ്പോള്‍ എന്താണ് ഇവിടെ സംഭവിക്കുന്നത്?കണ്മുന്നിലുള്ള ഒരു കാര്യം നമുക്ക് കാണാനേ പറ്റുന്നില്ല.

ഈ ഇല്യൂഷന്റെ രഹസ്യം, രണ്ടാമത്തെ ചിത്രം തലതിരിഞ്ഞാണെങ്കിലും കണ്ണുകളും ചുണ്ടുകളും മാത്രം നേരെയാണ് എന്നതാണ്.തലച്ചോര്‍ ഇങ്ങനെ ഒരു ചതി പ്രതീക്ഷിക്കുന്നില്ല.അത് പരിണമിച്ച ലോകത്ത് മുഖം മൊത്തം തലകീഴാകുന്നതല്ലതെ(അത് തന്നെ അസാധാരണമാണ്.) മുഖത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം തലകീഴാകുന്ന അവസ്ഥ നേരിട്ടിട്ടില്ല.അതുകൊണ്ട് 'തലകീഴായ ഒരു സാധാരണ മുഖം.മറ്റു വിശദാംശങ്ങളൊക്കെ പഴയതുതന്നെ' എന്നൊരു സന്ദേശമാണ് രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് തലച്ചോറിനു കിട്ടുന്നത്.അതുവച്ച് തലച്ചോര്‍ ശരി എന്ന് കരുതുന്ന തലതിരിഞ്ഞ ചിത്രമാണ്‌ നമ്മള്‍ 'കാണുന്നത്'.It just sees what it expect to see.കൂട്ടത്തില്‍ പറയട്ടെ റീസസ്സ് കുരങ്ങന്മാര്‍ക്കും 'താച്ചര്‍ എഫ്ഫക്റ്റ്‌' കാണാന്‍ പറ്റുമത്രെ.അപ്പോള്‍ ഈ 'സോഫ്റ്റ്‌വെയര്‍ ബഗ്ഗിന്' ലക്ഷകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടാകും എന്നര്‍ത്ഥം.
---------------------------------------------------------------------------------------------------------

എല്ലാ തരം വിശ്വാസങ്ങളും പ്രചരിക്കാനുള്ള സാധ്യത ഒരു പോലല്ല.ഏറ്റവും വിജയിക്കുന്നത് ആളുകളുടെ മാനസിക നിര്‍മ്മിതിയോട് (mental architecture)ഏറ്റവും യോജിക്കാന്‍ സാധ്യതയുള്ളതായിരിക്കും.അവബോധപരമായി ചെലവ് കുറഞ്ഞ (cognitively cheap) വിശ്വാസങ്ങള്‍ കൂടുതല്‍ മേല്‍കൈ നേടും.ഉദാഹരണത്തിന് 'കോപിക്കുന്ന ദൈവം' എന്ന കണ്‍സെപ്റ്റ് ചെലവ് കുറഞ്ഞ വിശ്വാസമാണ്.കാരണം കോപം എന്താണെന്നും അതിന്റെ ഫലങ്ങള്‍ എന്താണെന്നും ഈ കണ്‍സെപ്റ്റ് കേള്‍ക്കുന്നവനോട് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല.അതൊക്കെ നേരത്തെ അറിയുന്നതാണ്.മുന്‍പ്  പറഞ്ഞ ടെലഗ്രാം,എസ് എം എസ് ഉപമ നോക്കുക.നമ്മുടെ മുന്നറിവ് ചെലവ് കുറക്കാന്‍ നമ്മെ സഹായിക്കും.അത്തരം 'മീമുകളേ' നിലനില്‍ക്കൂ.

(നമുക്കറിവുള്ള കാര്യങ്ങളെ ദൈവത്തിനും അറിയൂ,നമ്മുടെ സ്വഭാവവിശേഷങ്ങളേ ദൈവത്തിനുമുള്ളൂ, നമുക്ക് പരിചയമുള്ള രൂപങ്ങളേ ദൈവത്തിനുമുള്ളൂ.മനുഷ്യശരീരവും അപരിചിതമായ ഏതെങ്കിലും ജീവിയുടെ തലയുമായി ഒരു ദൈവവുമില്ല.നമ്മുടെ സങ്കല്‍പ്പത്തിലുള്ള അന്യ ഗ്രഹ ജീവികള്‍ പോലും ഭൂമിയിലെ നമുക്ക് പരിചയമുള്ള രൂപങ്ങളാണ് എന്നതും ശ്രദ്ധിക്കുക.ഭൂമിയിലെ ജീവികള്‍ ഭൂമിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിണമിച്ചതായതുപോലെ മറ്റു ഗ്രഹങ്ങളിലെ ജീവികള്‍ അവിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും പരിണമിച്ചിട്ടുണ്ടാകുക.നമുക്ക് പരിചയമുള്ള രൂപങ്ങളുടെയും സ്വഭാവങ്ങളുടേയും mix and match ആയിരിക്കാന്‍ ഒരു സാധ്യതയുമില്ല.)

ഇനി ലഘുവായല്ലാതെ കൂടിയ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ സങ്കല്‍ല്പങ്ങള്‍ ഒട്ടുംതന്നെ വിശ്വസനീയമായി തോന്നില്ല.Totally bizarre concepts,can become a challenge to our categorical assumptions.നേരത്തെ പറഞ്ഞ സ്റ്റീരിയോടൈപ്പുകളില്‍ അവ ഒതുങ്ങില്ല.ജെസ്റ്റിന്‍ ബാരറ്റിന്റെ തന്നെ ഒരു ഉദാഹരണം നോക്കാം..''A cat that can never die,has wings,is made of steel,experiences time backwards,lives underwater,speaks Russian.''ഈ വിചിത്ര പൂച്ചയുടെ പ്രത്യേകതകള്‍ ഓര്‍മ്മിച്ചു വയ്ക്കാനും അടുത്ത തലമുറയിലേക്ക് വായ്മൊഴിയായി കൃത്യമായിപകര്‍ത്താനും എളുപ്പമല്ല.(എഴുതിവച്ചത്‌ മുന്‍പ് വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ എനിക്ക് പുസ്തകം നോക്കി പകര്‍ത്തേണ്ടി വന്നു.) കാരണം ഇത് ഒരു സ്റ്റീരിയോടൈപ്പിലും പെടുന്നതല്ല.ഈ പൂച്ചയുടെ വിശേഷം പരമാവധി ഏതാനും തവണ കൈമാറി കഴിയുമ്പോഴേക്കും വെറും 'അമരത്വമുള്ള പൂച്ച' പോലുള്ള എന്തെങ്കിലും ചെറിയ അളവില്‍ മാത്രം അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയായി മാറും.

''Faith presupposes natural knowledge.'' -Saint Thomas Aquinas

(ഓ:ടി നമ്മള്‍ സ്പീഷീസ് എന്ന് നിര്‍വചിക്കുന്നതും ഓരോ സ്റ്റീരിയോടൈപ്പുകളെയാണ്.എന്നാല്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോള്‍ ....species boundaries are actually very vague,എന്ന് പിടികിട്ടാത്തതാണ് ഹുസ്സൈനെപോലുള്ളവര്‍ സ്പീഷീസ് എന്ന വാക്കില്‍ തൂങ്ങി കസര്‍ത്തു നടത്തുന്നതിന്റെ ശരിയായ കാരണം.We should feel sorry for him.He is genuinely confused.അതുപോലെതന്നെ സ്ത്രീ, പുരുഷന്‍ എന്നിവ ഒട്ടും അവ്യക്തതയില്ലാത്ത രണ്ടു എയര്‍ ടൈറ്റ് സ്റ്റീരിയോടൈപ്പുകളാണെന്ന ധാരണയുള്ളതുകൊണ്ടാണ് സ്വവര്‍ഗ്ഗ ലൈംഗികതയോട് ആളുകള്‍ക്ക് ഇത്ര എതിര്‍പ്പ്.സ്ത്രീത്വമുള്ള (സ്ത്രീ എന്ന സ്റ്റീരിയോടൈപ്പിന്റെ സ്വഭാവ വിശേഷം കാണിക്കുന്ന) പുരുഷനെയും പുരുഷത്വമുള്ള (പുരുഷന്‍  എന്ന സ്റ്റീരിയോടൈപ്പിന്റെ സ്വഭാവ വിശേഷം കാണിക്കുന്ന) സ്ത്രീയെയും ഏതു വിഭാഗത്തില്‍ പെടുത്തും എന്ന് അറിയായ്ക.)

നമുക്ക് കാര്യങ്ങളെ ഇങ്ങനെയെ കാണാന്‍ സാധിക്കൂ.(in black&white with no grey areas) എന്നാലേ അതുകൊണ്ട്  അതിജീവനത്തിന് കാര്യമുള്ളൂ.Remember you are programmed to do something,anything with the data you have and that too 'in real time' in order to survive.You don't have the luxury of keeping data in pending or remain undecided.പക്ഷേ ശരിക്കും കാര്യം മനസ്സിലാക്കണമെങ്കില്‍ (we call it science) ഈ ഡിഫോള്‍ട്ട് പ്രോഗ്രാമൊന്നും പോര എന്നറിയാനുള്ള ബോധമെങ്കിലും വേണം.In science  you really can have all the indecision you want and wait for the real answer.

പൂര്‍ണമായും  അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയുടെ ഏറ്റവും നല്ല ഒരു ഉദാഹരണം നമ്മുടെ പരിണാമ സിദ്ധാന്തം തന്നെയാണ്.അതിന് എതിരായി മിക്ക ആളുകളുടെയും കൈയിലുള്ള ഏക തെളിവ് തന്റെ സാമാന്യബുദ്ധിക്ക് അത് ശരിയായി തോന്നുന്നില്ല എന്നതു മാത്രമാണ്.മറിച്ച് എല്ലാ മതങ്ങളുടെയും സൃഷ്ടി സങ്കല്പങ്ങള്‍ നോക്കുക.അവയെല്ലാം  ഈ പറഞ്ഞ അന്തര്‍ജ്ഞാനത്തിന് അനുസരിച്ചുള്ളതാണ്.മതങ്ങളുടെ സൃഷ്ടി സങ്കല്പങ്ങള്‍ മനസ്സിലാക്കാന്‍ ഒട്ടും ബൌധികാധ്വാനം ആവശ്യമില്ല. It feels so natural and true.But then that is no:1 reason to suspect it might be wrong.പരിണാമസിദ്ധാന്തം പക്ഷേ  വളരെ ഗഹനമാണ്.പരിണാമസിദ്ധാന്തം സാമാന്യബുദ്ധിക്ക് ശരിയായി തോന്നുന്നില്ല എന്നതുതന്നെ അത് ശരിയായിരിക്കാം എന്നതിന് തെളിവാണ്.കാരണം നമ്മുടെ അന്തര്‍ജ്ഞാനം ഇതുപോലുള്ള കാര്യങ്ങള്‍ മനസ്സിലാകാന്‍ വേണ്ടി ഉണ്ടായിട്ടുള്ളതല്ല എന്നതുതന്നെ.

Our brain insists that new Ideas must fit in with what it already know.Otherwise they do not make sense.അതുകൊണ്ടാണ് ശാസ്ത്രം പലര്‍ക്കും ബുദ്ധിമുട്ടുള്ള വിഷയമാകുന്നത്.ഈ വ്യത്യാസം, natural thinking v/s scientific thinking (the former don't really care about truth and all it want is some answer on which to base it's actions, and the later is all about truth even if you have to remain undecided and wait longer.) മനസ്സിലാക്കാതെ ഡിഫോള്‍ട്ട് പ്രോഗ്രാം ഉപയോഗിച്ച് സത്യാന്വേഷണം സാധ്യമാണ് എന്ന് ധരിക്കുന്നതാണ് പ്രശ്നം.

നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് ചില അന്തര്‍ജ്ഞാനങ്ങളുടെ (intuition)പുറത്താണ്.They call it folk physics,folk biology and folk psychology.Our on board computer called brain comes preloaded with these ideas that are not actually scientifically correct.It never is a 'blank slate' that later gets programmed by society,as some like to believe.(Appearance ഉം reality യും ഒന്നാണെന്ന് നമ്മുടെ 'ഖണ്ഡകന്‍' വാദിക്കുന്നുണ്ട്. താച്ചര്‍ എഫ്ഫക്റ്റോ അല്ലെങ്കില്‍ ഒരു സാദാ തെരുവ് മാജിക്കോ കണ്ട ഒരാള്‍ക്ക് ഇത്ര ഉറപ്പില്‍ വിവരക്കേട്‌ പറയാന്‍ സാധിക്കില്ല.) മിക്കവാറും ശാസ്ത്ര സത്യങ്ങളും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.(സൃഷ്ടിവാദ വിശ്വാസത്തിന്റെ മനഃശ്ശാസ്ത്രം മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്.)

“The impossibility of conceiving that this grand and wondrous universe, with our conscious selves, arose through chance, seems to me the chief argument for the existence of God.” -Charles Darwin

നമ്മുടെ വിഷയത്തിലേക്ക് തിരിച്ചുവന്നാല്‍ ചെറിയ അളവില്‍ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകളെല്ലാം ദൈവമാകില്ല.ഉദാഹരണത്തിന് മനുഷ്യസ്വഭാവങ്ങളുള്ള ആ എലിയില്ലേ, മിക്കി മൌസ്,അതായാലും എക്സ്റെ കണ്ണുകളുള്ള,അസാമാന്യമായ ശക്തിയുള്ള,പാന്റിനു മുകളില്‍ ഷെഡ്ഢി ധരിക്കുന്ന,സാധുജന സംരക്ഷകനായ സൂപ്പര്‍മാനായാലും,ചെറിയ അളവില്‍ അന്തര്‍ജ്ഞാന വിരുദ്ധതയുണ്ടെങ്കിലും അവരെയൊന്നും ആരും ദൈവമായി ആരാധിക്കുന്നില്ല.(അതിന്റെ ലോക്കല്‍ പതിപ്പായ ഡിങ്കനും ദൈവമല്ല. ചിലര്‍ ബ്ലോഗില്‍ കൂടി ഡിങ്കമതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.;-)) ദൈവമായി ആരാധിക്കപ്പെടാന്‍ മറ്റു ചിലത് കൂടി വേണം.Justin Barrett, ഒരു ലേഖനത്തില്‍ (Why Santa Claus is Not a God) ദൈവമാകാന്‍ വേണ്ട അഞ്ച് ഗുണങ്ങള്‍ പറയുന്നുണ്ട്.ആ ഗുണങ്ങള്‍ ഇവയാണ്...


(1) Counter intuitiveness
(2) Must be an intentional agent
(3) Must possess strategic information
(4) Able to act in the human world in detectable ways
(5) Capable of motivating behaviors that reinforce belief.

ഡിങ്കനും സൂപ്പര്‍മാനുമൊന്നും ഇതിലെ ആഞ്ചാമത്തെ ഗുണമില്ല.അതു കൂടിയായാല്‍ അവരെ ആരാധിക്കാനുംഅവരുടെ പേരിലും ഒരു പുതിയ മതം ഉണ്ടാക്കാനും ഒട്ടും പ്രയാസമില്ല.(Btw,സായി ബാബയ്ക്ക് ഈ അഞ്ചു ഗുണങ്ങളുമുണ്ട്.)

വിഷയം തീര്‍ന്നിട്ടില്ല.I'll be back..!!!...വിശ്വാസത്തിന്റെ ശാസ്ത്രം അടുത്ത പോസ്റ്റില്‍ തുടരും....


"The biggest advantage to believing in God is you don't have to understand anything, no physics, no biology,I wanted to understand." - James Watson.

നസ്യം: ചില പ്രത്യയശാസ്ത്രങ്ങളും അങ്ങിനെത്തന്നെയാണ്.;-)

--

36 അഭിപ്രായങ്ങൾ:

manoj kumar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
manoj kumar പറഞ്ഞു...

ബ്രൈറ്റ് 'കൂടുതല്‍ നല്ല കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ 'വിലപിടിച്ച' സമയം ചെലവഴിക്കുന്നത് നോക്കൂ :

“ഇന്ന് എന്റെയും എന്റെ ബ്ലോഗിന്റെയും പിറന്നാളാണ്.ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ ‍..... അതുകൊണ്ട് വിഘ്നേശ്വരന്റെ ഒരു ചുമര്‍ ചിത്രം.

.....താഴെ കാണുന്നത് ഈ (വിഘ്നേശ്വരന്റെ )ചിത്രം ഞാന്‍ (ബ്രൈറ്റ് ) ഫോട്ടോഷോപ്പ് ഉപയോഗിച്ച് വരച്ചത്...ദിവസം ഏകദേശം നാലുമണിക്കൂര്‍ വീതം രണ്ടു മാസത്തോളം അധ്വാനവും,ഇരുന്നൂറിലധികം ഫോട്ടോഷോപ്പ് ലെയറുകളും...”

എന്താ ബ്രൈറ്റ് , ഇത് നിരീശ്വര വാദമോ വിഗ്നെശ്വര വാദമോ? മൊത്തത്തില്‍ ഒരു 'ദിലുഷ്യന്‍' ല്‍ ആണല്ലോ ?

===============
ഈ കമന്റ് ഈ പോസ്റ്റിന് ചേരും എന്ന് തോന്നുന്നു. അസുഖം എനിക്ക് കുറെ മുമ്പേ മനസ്സിലായിട്ട്റ്റുണ്ട്. ഹ ഹ ഹ. ഈ പോസ്റ്റിന് എന്റെ ആദ്യത്തെ തേങ്ങ..

Chethukaran Vasu പറഞ്ഞു...

Excellent stuff. Fully agree.

In fact 'a fact' as concluded by the brain is the most 'recent', 'reasonable' approximation of the abstract.

Just add , let me point out a simple act of our body - 'seeing' . Now everyone with eyes 'see' something always except when they sleep.

Now one can only focus on one smallest possible area with his eyes at a certain point of time.ie in an instant he see only on point of an object. But every one feels that they have the full view of object in front. In fact the rest of the image if one analyze is reconstructed from the memory and not always newly formed....

What ever happens in such a simple and common act as seeing can be extended to anything the brain does. The technique of approximation and finding a closest match , with the help of earlier memorized patterns..

അപ്പൂട്ടൻ പറഞ്ഞു...

ദേ…. ബ്രൈറ്റ് അന്തർഞ്ജാനം എന്നെഴുതിയതുപോലും ഞാൻ അന്തർജ്ഞാനം എന്നാ വായിച്ചത്…
നസ്യം സുഖിച്ചു.

Jack Rabbit പറഞ്ഞു...

Bright,
നന്നായിട്ടുണ്ട്. ഒന്ന് രണ്ടു typos ഉള്ള പോലെ തോന്നി

ദേവരാജാവായ അപ്പോളോ - Zeus അല്ലെ
Tertullian (3 AD) - He lived circa 200 AD

SMASH പറഞ്ഞു...

കൊള്ളാം ബ്രൈറ്റ്‌ ...keep it up..

പാരസിറ്റമോള്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌... അഭിനന്ദനങ്ങള്‍

Raj പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Raj പറഞ്ഞു...

വളരെ informative ആയ പോസ്റ്റ്. നന്ദി മനോജ്.

O.T: ദേവാനന്ദിന്റെ brain വർക്ക് ചെയ്യുന്നില്ലന്ന് തോന്നുന്നു.

അതോ "പിള്ള" ഒരു monotype ആണോ?

Customer പറഞ്ഞു...

chettanu vattanille..vighneshwaranu randu vedi vazhipaadu !!

KP പറഞ്ഞു...

Good post..

'A+B' എന്ന് 'ലിന്‍ഡ പ്രോബ്ലം' ത്തിൽ ഉപയോഗിച്ചത് Set theory ഇലെ intersection of two sets ആണെന്ന് തിരിച്ചറിയാൻ കഴിയാത്തവർ ചിലപ്പൊ confused ആയെക്കാം.

Marilyn vos Savant ഇന്റെ Monty Hall problem ഇത്തരത്തിൽ ഒട്ടേറെ പേരെ കുഴക്കിയ ഒരു പ്രശ്നമാണ്‌.. including some well known mathematicians..

പാമരന്‍ പറഞ്ഞു...

very well done. Thanks.

യാത്രികന്‍ പറഞ്ഞു...

Bright said - "ഈശ്വരന് ബുദ്ധിയില്ല, ...........അപ്രാപ്യനാണ് എന്നൊക്കെ വാചകമടിക്കുന്നവരുടെ ഉള്ളില്‍ പോലും വെറും സാദാ വ്യക്തിദൈവമാണുള്ളത് എന്ന് ചില പരീക്ഷണങ്ങളില്‍ കാണുന്നു"

ഹിന്ദു മതത്തിന്റെ (അല്ലെങ്കില്‍ ഹിന്ദു ധര്‍മത്തിന്റെ) ദൈവത്തെക്കുറിച്ചുള്ള അഭിപ്രായം, ഒരു സാധാരണ ഹിന്ദുവിന് ഇല്ലെങ്ങില്‍ അത് ഹിന്ദു മതത്തിന്റെ കുറ്റം അല്ലല്ലോ. പഴയ നിയമത്തിലെ YHWH (when translated into "I am what I am") എന്ന character ഉം ഇത് പോലെ ഒരു നിര്‍ഗുണ കക്ഷി ആണെന്ന് എനിക്കു തോന്നുന്നു. സാധാരണ യിസ്രയേല്‍ക്കാരന്‍ അങ്ങിനെ കരുതുമൊ ഇല്ലയോ എന്നുള്ളത് വേറെ കാര്യം.

Sameer C Thiruthikad പറഞ്ഞു...

iH

The pweor of the hmuan mnid. Aoccdrnig to rscheearch codnutced at
Cmabrigde Uinervtisy, it deosn't mttaer in waht oredr the ltteers in a
wrod are tpyed, the olny iprmoetnt tihng is taht the frist and lsat
ltteer be in the rghit oedrer. The rset can be a total mses and you
can sitll raed it wouthit porbelm. Tihs is bcuseae the huamn mnid deos
not raed ervey lteter by istlef, but the wrod as a wlohe.

പാരസിറ്റമോള്‍ പറഞ്ഞു...

@ sameer
that was a good one

bright പറഞ്ഞു...

@ യാത്രികന്‍

തൊട്ടു മുകളിലുള്ള പാരഗ്രാഫില്‍ തന്നെ ഞാന്‍ theologically correct വിശ്വാസങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടല്ലോ.പുസ്തകത്തില്‍ കാണുന്ന തരം ദൈവത്തെയൊന്നും ആരും ആരാധിക്കുന്നില്ല എന്നല്ലെ ഞാനും പറഞ്ഞത്.ഭൌതിക ശരീരം വെറും ജീര്‍ണ്ണവസ്ത്രം മാത്രമാണെന്നു പുസ്തകങ്ങളിലൂടെയും സിഡികളിലൂടെയും സ്ഥാപിച്ചു കാശുണ്ടാണ്ടാക്കുന്ന സ്വാമി മരിക്കുമ്പോള്‍ ആ ജീര്‍ണ്ണവസ്ത്രത്തെ ബഹുമാനിച്ച് സമാധിയിരുത്തുന്നതും അവിടെ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നതും അതേ പുസ്തകങ്ങളുടെയും സിഡികളുടെയും ഉപഭോക്താക്കള്‍ തന്നെയാണ്.

സുശീല്‍ കുമാര്‍ പറഞ്ഞു...

രണ്ടാം ഭാഗം അതിഗംഭീരം.

ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല, ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ് എന്നൊക്കെ വാചകമടിക്കുന്നവരുടെ (ഈശ്വരന്റെ ഈ 'നിര്‍വ്വചനം' ബ്ലോഗിലെ ഒരു അമൂര്‍ത്ത ദൈവവിശ്വാസിയുടേതാണ്.) ഉള്ളില്‍ പോലും വെറും സാദാ വ്യക്തിദൈവമാണുള്ളത് എന്ന് ചില പരീക്ഷണങ്ങളില്‍ കാണുന്നു

ഈ നിര്‍വചനങ്ങള്‍ ഒക്കെ വെറും വാചക്കക്കസര്‍ത്തുമാത്രം. ഒരു തലയ്ക്കല്‍ നിര്‍ഗുണപരബ്രഹ്മവും, മറുതലയ്ക്കല്‍ വിഗ്രഹാരാധനയും. എന്നിട്ട് വിഗ്രഹാരാധനയ്ക്ക് ന്യായീകരണങ്ങള്‍ വേറെയും.

ഇത് മുന്‍വിധികളില്ലാതെ വായിക്കാന്‍ ബൂലോകത്തില്‍ സന്മനസ്സുണ്ടാകട്ടെ.

dJ പറഞ്ഞു...

Bright

Good post!


Is it a typo that you stated "it is impossible that "A+B" can't be larger that "A" ? Wouldn't it be better to say "large than B" , since B is the set of Bank employees ?

rgds
dj

bright പറഞ്ഞു...

Thanks Jack rabbit and dj,

I stand corrected.

യുക്തി പറഞ്ഞു...

അതിഗംഭീരം, വിജ്ഞാനപ്രദം, രസകരം പിന്നെ പലതും..........വളരെ നന്ദി.

പാലക്കാടൻ പറഞ്ഞു...

very very good post congratulation.

"PARINAMA VIRUDDAR" ITHONNUM KANDILLE?

COMENTS ONNUM KANANILLALALO?

മനു പറഞ്ഞു...

"യുക്തി"യെ കോപിയടിക്കാതെ മറ്റുമാര്‍ഗ്ഗമില്ല. കാരണം അദ്ദേഹത്തിന്റെ കമന്റ് അക്ഷരം പ്രതി ശരിയാണ്‌. അതിഗംഭീരം, വിജ്ഞാനപ്രദം, രസകരം പിന്നെ പലതും..........വളരെ നന്ദി.

Firefly പറഞ്ഞു...

Very informative, congrats.

പാര്‍ത്ഥന്‍ പറഞ്ഞു...

bright ന്റെ ഇതുവരെ വായിച്ചിട്ടുള്ളതിൽ നിന്നും അല്പം വ്യത്യാസം തോന്നുന്നു ഈ പോസ്റ്റ്. ദൈവ വിശ്വാസം ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പൊൾ എല്ലാ തരത്തിലുള്ള ദൈവ വിശ്വാസത്തിനും ശാസ്ത്ര വിശദീകരണം നല്കേണ്ടതുണ്ട്.
---------------
സുശീൽ കുമാർ പറയുന്നു:
[ഈ നിര്‍വചനങ്ങള്‍ ഒക്കെ വെറും വാചക്കക്കസര്‍ത്തുമാത്രം. ഒരു തലയ്ക്കല്‍ നിര്‍ഗുണപരബ്രഹ്മവും, മറുതലയ്ക്കല്‍ വിഗ്രഹാരാധനയും. എന്നിട്ട് വിഗ്രഹാരാധനയ്ക്ക് ന്യായീകരണങ്ങള്‍ വേറെയും.]

ചരിത്രത്തിന്റെ വഴികളെ കണ്ടില്ലെന്നു നടിച്ച് ഒരു വിമർശനം നടത്തുന്നതിനോട് അത്ര യോചിപ്പില്ല. വിഗ്രഹാരാധനയിൽ ഊന്നിയുള്ള ദ്വൈത സങ്കല്പം നമ്മുടെ നാട്ടിൽ ഉണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിന് തുടക്കം വെച്ചത് എല്ലാവരും കൊട്ടിഘോഷിക്കുന്ന ബുദ്ധ-ജൈന മതങ്ങളാണ്. അതിനുശേഷം ലോക അധിനിവേശക്കാരുടെ സെമിറ്റിക് മതങ്ങളുടെ ആധിപത്യവും. അത് സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നു. അതുതന്നെയാണ് ബ്രൈറ്റ് ഇവിടെ വിശദമാക്കുന്നതും. എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഇന്ദ്രിയ അനുഭവങ്ങൾ നിരത്തി വിശ്വസിപ്പിക്കാൻ എളുപ്പമാണ്. എല്ലാം ഒരുക്കിത്തരുന്ന ദൈവങ്ങളുള്ളപ്പോൾ, ഒന്നിനും കഴിവില്ലാത്ത നിർഗുണ-നിരാകാര സങ്കല്പത്തെ ആർക്കുവേണം.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേലായുധൻ എന്ന കുട്ടിക്ക് തൊള്ളായിരമാണൊ ആയിരമാണോ വലുത് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇത് മലയാളം മാധ്യമത്തിലെ ഒരു പ്രശ്നമാണ്. ഇംഗ്ലീഷ് മീഡിയക്കാർക്ക് ഇത് മനസ്സിലാവില്ല. മാഷുടെ ചോദ്യത്തിന് ഇവൻ തൊള്ളാ‍യിരമാണ് വലുതെന്നായിരുന്നു ഉത്തരം പറഞ്ഞിരുന്നത്. അടി കുറെ കിട്ടിയിട്ടും അവന് ആയിരമാണ് തൊള്ളായിരത്തെക്കാൾ വലുത് എന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സീതി ഹാജിയുടെ പ്രസംഗവും ‘തൊള്ളായിരത്തിൽ പരം‘ ജനങ്ങളെയായിരുന്നു സംബോധന ചെയ്തിരുന്നത്. അത് ഒരു വലിയ സംഖ്യതന്നെയാണ്.

നന്ദന പറഞ്ഞു...

tracking

കുഞ്ഞിപ്പ പറഞ്ഞു...

എനിക്ക് മനസ്സിലായില്ല,സത്യമായും രണ്ട് ഞാന്‍ പ്രാവശ്യം വായിച്ചു.എനിക്കറിയേണ്ടത് അല്ലെങ്കില്‍ ചോദിക്കാതിരിക്കാന്‍ കഴിയാത്തത് താങ്കളുടെ സൌകര്യത്തിന് വേണ്ടി നമ്പറിട്ടു പറയാം...

1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
...കഴിയുമെങ്കില്‍ സംശയം ക്ലിയര്‍ ചെയ്ത് തരൂ..

കുഞ്ഞിപ്പ പറഞ്ഞു...

>>>>സര്‍വ്വശക്തന് സ്വയം ഉയര്‍ത്താനാകാത്ത ഒരു കല്ല്‌ സൃഷ്ടിക്കാനാവുമോ?എന്ന ആ പഴയ ചോദ്യം അവരെ അരിശം കൊള്ളിക്കും<<<

ഈ ചോദ്യം പോലെ ഉത്തരമില്ലാത്ത(പൊട്ട ചോദ്യങ്ങള്‍) ചോദ്യങ്ങള്‍ നാസ്ഥികരോട് ചോദിച്ചാല്‍ നാസ്ഥികര്‍ക്ക് അരിശം പിടിക്കുമോ?.
ഒന്നല്ല ഒരായിരം പൊട്ട ചോദ്യങ്ങള്‍ ഉണ്ടാക്കാം.

കുഞ്ഞിപ്പ പറഞ്ഞു...

വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുന്നത് പോലെയല്ല മനസ്സിലാക്കുക.ഉദാഹരണമായി വിശുദ്ധ ഖുര്‍ആനില്‍ "സിംഹാസനം" എന്ന് പറയുമ്പോള്‍ ആരെങ്കിലും അത് "സിംഹ കുണ്ടി"(സിംഹ+ആസനം)യാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കൊന്നും ഉത്തരം നല്‍കാന്‍ കഴിയില്ല.

പുന്നക്കാടൻ പറഞ്ഞു...

മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/

Aneesh (Surfer) പറഞ്ഞു...

>>വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വായിക്കുന്നവര്‍ക്ക് തോന്നുന്നത് പോലെയല്ല മനസ്സിലാക്കുക.ഉദാഹരണമായി വിശുദ്ധ ഖുര്‍ആനില്‍ "സിംഹാസനം" എന്ന് പറയുമ്പോള്‍ ആരെങ്കിലും അത് "സിംഹ കുണ്ടി"(സിംഹ+ആസനം)യാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കൊന്നും ഉത്തരം നല്‍കാന്‍ കഴിയില്ല.<<

അത്‌ ശരിയാണ്‌.
പക്ഷെ അതേ സംഭവം ഖുറാനിൽ മാത്രം ഒതുക്കിയാൽ പോരല്ലൊ. കർമ്മഫലം എന്നാൽ ഒരാളുടെ കർമ്മവും മറ്റൊരാൾക്കുള്ള ഫലവുമാക്കിയാൽ പറ്റുമോ? ചോദിച്ചാൽ കർമ്മം+ഫലം എന്നിങ്ങിനെ രണ്ട്‌ പദങ്ങൾ ഭാഷാ അർഥത്തിൽ പ്രയോഗിക്കാം എന്ന് പറയുമ്പോൾ അതെങ്ങിനെ ശരിയാവും?

കുഞ്ഞിപ്പ പറഞ്ഞു...

>>>അത്‌ ശരിയാണ്‌.
പക്ഷെ അതേ സംഭവം ഖുറാനിൽ മാത്രം ഒതുക്കിയാൽ പോരല്ലൊ. കർമ്മഫലം എന്നാൽ ഒരാളുടെ കർമ്മവും മറ്റൊരാൾക്കുള്ള ഫലവുമാക്കിയാൽ പറ്റുമോ? ചോദിച്ചാൽ കർമ്മം+ഫലം എന്നിങ്ങിനെ രണ്ട്‌ പദങ്ങൾ ഭാഷാ അർഥത്തിൽ പ്രയോഗിക്കാം എന്ന് പറയുമ്പോൾ അതെങ്ങിനെ ശരിയാവും?<<<

@aneesh
ഈ ചോദ്യം താങ്കള്‍ക്ക് ഇവിടെവെച്ച് തന്നെ ചോദിക്കാവുന്നതാണ്.ഇവിടുത്തെ പോസ്റ്റ്‌ മറ്റൊരു വിഷയത്തെ കുരിച്ചാണല്ലോ.ഈ പോസ്റ്റിലെ വിഷയത്തില്‍ ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.പോസ്റ്റുടമ പ്രതികരിക്കാത്ത സാഹചര്യത്തില്‍ താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ എന്റ ചോദ്യങ്ങള്‍ക്ക് മറുപടി പറയാവുന്നതാണ്.എന്റെ ചോദ്യങ്ങള്‍...

1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.
2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.

bright പറഞ്ഞു...

@ കുഞ്ഞിപ്പ

ഇതിപ്പൊ രാമായണം മുഴുവന്‍ വായിച്ചിട്ട് സീത രാമന്റെ ആരാണ് എന്ന് ചോദിക്കുന്ന പോലാണല്ലോ.രണ്ട് ചോദ്യങ്ങള്‍ക്കും സാമാന്യം വ്യക്തമായി തന്നെ പോസ്റ്റില്‍ ഉത്തരമുണ്ട്.

ചോദ്യം 1.ദൈവ വിശ്വാസം അന്തര്‍ജ്ഞാന ധാരനയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?

ഉത്തരം: രണ്ടുമല്ല.ഒരു മൂന്നാമത്തെ സാധ്യതയെക്കുച്ചാണല്ലോ പോസ്റ്റുതന്നെ.പോസ്റ്റില്‍ നിന്ന്....[[[[[ദൈവത്തേക്കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം 'നിസ്സാരമായ തോതില്‍ അന്തര്‍ജ്ഞാന
വിരുദ്ധത'യുള്ളതായിരിക്കും.]]]]]]]]


അപ്പോള്‍ ശരിയുത്തരം.....'നിസ്സാരമായ തോതില്‍ അന്തര്‍ജ്ഞാന വിരുദ്ധതയുള്ള ധാരണ.'അതായത് minimally counter intuitive concepts (MCI).


ചോദ്യം 2.പരിണാമം അന്തര്‍ജ്ഞാന ധാരണയാണോ?.അതോ,അന്തര്‍ജ്ഞാന വിരുദ്ധ ധാരണയോ?.

പോസ്റ്റില്‍ നിന്ന്......[[[[[പൂര്‍ണമായും അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയുടെ ഏറ്റവും നല്ല ഒരു ഉദാഹരണം നമ്മുടെ പരിണാമ സിദ്ധാന്തം തന്നെയാണ്.]]]]]]

അപ്പോള്‍ ഉത്തരം കിട്ടിയല്ലോ.

I don't mind anyone asking questions and clarifying points or even proving me wrong.In fact I encourage it.But this is total waste of my time.

കുഞ്ഞിപ്പ പറഞ്ഞു...

>>>I don't mind anyone asking questions and clarifying points or even proving me wrong.In fact I encourage it.But this is total waste of my time.<<<

പ്രശ്നമെന്താണെന്ന് വെച്ചാല്‍ ഈ അന്തര്‍ജ്ഞാനം,ഉള്‍കാഴ്ച,ആത്മജ്ഞാനം എന്നൊക്കെ പറയുന്ന സംഗതി ഞങ്ങള്‍ക്ക്‌(വിശ്വാസികള്‍‍) വളരെയധികം താല്പര്യമുള്ള വിഷയമാണ്.അന്തര്‍ജ്ഞാന ധാരണകള്‍ പൂര്‍ണ്ണമായും സത്യമാവുമെങ്കിലും ആത്മാവിലൂടെ ആ ധാരണകള്‍ നേടിയെടുക്കുകയെന്നത് സാധാരണക്കാര്‍ക്ക് അസാധ്യമായ കാര്യമാണ്.അതിന് കഴിവുള്ളവരെ ഇസ്ലാമില്‍ ഔലിയകള്‍ സൂഫികള്‍() പുണ്യത്മാക്കള്‍ എന്നൊക്കെയാണ് വിളിക്കുക.
ദൈവ വിശ്വാസം ഇസ്ലാമില്‍ ഒരു സങ്കല്പ്പമല്ലാത്തത് കൊണ്ട് സാങ്കല്‍പ്പിക ദൈവങ്ങളുടെ അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണ കുറിച്ച് ഞാന്‍ മറുപടി പറയേണ്ടതില്ല.അതായത്,അല്ലാഹുവിനെ കുറിച്ചുള്ള മുസ്ലീങ്ങളുടെ ധാരണകള്‍ പൂര്‍ണ്ണമായും അന്തര്‍ജ്ഞാന ധാരണയാണ്.മറ്റൊരു കാര്യം,അന്തര്‍ജ്ഞാന ധാരണകള്‍ ബഹിര്‍ജ്ഞാന(പഞ്ചേന്ദ്രിയങ്ങളെ അടിസ്ഥാക്കുന്ന യുക്തിബോധത്തിന്) വിരുദ്ധതയുമുള്ളതായിട്ടാണ് പ്രത്യക്ഷത്തില്‍(താച്ചര്‍ എഫെക്‌ട് പോലെ ) അനുഭവപെടുക.
ഇതില്‍ നിന്ന് തന്നെ മറ്റേതും മനസ്സിലാക്കാം‍,""പൂര്‍ണമായും അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണയുടെ ഏറ്റവും നല്ല ഒരു ഉദാഹരണമായ പരിണാമ സിദ്ധാന്തം"" ഉള്‍കൊള്ളാന്‍ കഴിയാത്തതിന് കാരണം അത് ഉള്‍കാഴ്ചക്ക്(അന്തര്‍ജ്ഞാനം)വിരുദ്ധമായ ധാരണയായത് കൊണ്ടായിരിക്കാം.ഏതായാലും
അപ്പോള്‍, ഈ കമെന്റിനു പ്രതികരിക്കാന്‍ താങ്കളുടെ സമയം മിനകെടുത്തണമേന്നില്ല.

Mridhul Sivadas പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mridhul Sivadas പറഞ്ഞു...

സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത സംഭവം എങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്നു എന്ന് ഇപ്പൊ മനസ്സിലായി. അത് കൊട്ടിഘോഷിക്കപ്പെടുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതായതുകൊണ്ടാണ്.

സാമാന്യ യുക്തിക്ക് നിരക്കുന്നത് അതായത് counter intuitive അല്ലാത്തത് ദൈവമാകില്ല.കാരണം അതില്‍ നമുക്ക് ഒരു പ്രത്യേകതയും തോന്നില്ല.വെറും ചീള് കേസ്>>>>

ശരിയാ..ചീള് കേസ്.

Thiagu's Irrelevant Thoughts പറഞ്ഞു...

Nice post... It is strange to see Mr. Kunjippa's last comment! I would like to see you giving him an explanation (I am also afraid he won't understand it)

LinkWithin

Related Posts with Thumbnails