2011, ജൂലൈ 23, ശനിയാഴ്‌ച

'തേര്‍ഡ് മാന്‍' ഫാക്ടര്‍ (വിശ്വാസത്തിന്റെ ശാസ്ത്രം -നാല്)


ഈ സീരിസിലെ മറ്റു പോസ്റ്റുകള്‍ ‍....

ആദ്യഭാഗം വിശ്വാസത്തിന്റെ ശാസ്ത്രം........... രണ്ടാം ഭാഗം അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്റെ ശാസ്ത്രം (ഭാഗം രണ്ട്) മൂന്നാം ഭാഗം...തിയറി ഓഫ് മൈന്‍ഡ് ('ToM')-വിശ്വാസത്തിന്റെ ശാസ്ത്രം.(ഭാഗം-മൂന്ന്.) ഇവിടെ......

കഴിഞ്ഞ പോസ്റ്റില്‍ നമ്മള്‍ 'മനുഷ്യരൂപാരോപണത്തേക്കുറിച്ചാണ് -anthropomorphism-(tendency to attribute mental lives to nonhumans) ചര്‍ച്ച ചെയ്തിരുന്നത്.അത് തുടരാം. എന്തിനും ഏതിനും  തന്നെ ബാധിക്കുന്ന കാരണങ്ങളുണ്ട്,അഥവാ 'മനുഷ്യത്തമുള്ള' ഒരു അദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട് എന്നനുമാനിക്കുന്ന ഒരു ബ്രെയിന്‍ സോഫ്റ്റ് വെയര്‍ വളരെ ഉപകാരപ്രദമാണ്.അത് പക്ഷേ  കാരണമൊന്നും വേണ്ടാത്ത കാര്യങ്ങള്‍ക്കും ഒരു കര്‍ത്താവിനെ അന്വേഷിച്ചുപോകും.എന്തിനും ഏതിനും ഒരു ജീവനോ മനസ്സോ ഉദ്ദേശമോ സങ്കല്‍പ്പിക്കുന്ന ഈ രീതി വളരെ വിചിത്രമായ ചില  വിശ്വാസങ്ങളിലേക്കും നയിക്കും.

“The belief in spiritual agencies would easily pass into the belief in the existence of one or more gods. For savages would naturally attribute to spirits the same passions, the same love  of vengeance or simplest form of justice, and the same affections which they themselves experienced.” Charles Darwin-Descent of Man 

നിങ്ങളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറോ, അല്ലെങ്കില്‍ അതിലെ ഏതെങ്കിലും ഒരു പ്രോഗ്രാമോ  മനഃപൂര്‍വ്വം നിങ്ങള്‍ക്കിട്ടു പണിയുന്നുണ്ട്,നിങ്ങള്‍ക്കെതിരെ  ഗൂഢാലോചന  നടത്തുന്നുണ്ട് എന്ന് ചിലപ്പോഴെങ്കിലും തോന്നാത്ത ആരുണ്ട്?പ്രത്യേകിച്ചും ഒരേ തരം ഉപദ്രവം ആവര്‍ത്തിക്കുമ്പോള്‍ ‍?നിങ്ങളുടെ കമ്പ്യൂട്ടറിനെ ഇതുവരെ ഒരിക്കലും തെറി വിളിച്ചിട്ടില്ലാത്തവര്‍ കൈ  പൊക്കുക.:-) ബ്രേക്ക് ഡൌണായ കാറിനോട് അപേക്ഷിക്കുകയും ഒന്നും പറ്റിയില്ലെങ്കില്‍ അതിനെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നമുക്ക് സ്വാഭാവികമായി വരുന്നതാണ്,ഏതു യുക്തിവാദിക്കും:-)  വിശ്വാസി തീര്‍ച്ചയായും ദൈവത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കും,ഈ കുരുത്തം കെട്ട യന്ത്രങ്ങളെ മര്യാദ പഠിപ്പിക്കാന്‍.ഈ 'anthropomorphism'(tendency to attribute mental lives to  nonhumans) ഒന്ന് വലിച്ചുനീട്ടിയാല്‍ പ്രകൃത്യാതീത ശക്തികളിലുള്ള വിശ്വാസമായി.

(ആദ്യമായി Road rash എന്ന ഗെയിം കളിച്ചപ്പോള്‍ എന്നെ ചുമ്മാ ചവിട്ടിവീഴ്ത്തിയ ഒരു ചുവന്ന കുപ്പായക്കാരനോട് എനിക്ക്  കുറെകാലം ഭയങ്കര കലിയായിരുന്നു.:-) തരം കിട്ടുമ്പോഴൊക്കെ  അകാരണമായി 'എന്നെ' (just some colored pixels on a computer screen) ചവിട്ടിയ 'അവനിട്ട്' (another set of color pixels on the screen) തിരിച്ചും നല്ല ചവിട്ട് കൊടുത്തിരുന്നു.അങ്ങനെ വിട്ടാല്‍  കൊള്ളുകേലല്ലോ:-)
മറ്റൊരു അനുഭവം ഈ കളിയില്‍തന്നെ ആദ്യമായി ഒരു വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയപ്പോഴായിരുന്നു.I was so devastated that I was shaking uncontrollably. പില്‍ക്കാലത്ത് ആ ഫീലിംഗ് മാറിയെങ്കിലും,I now 'know' what it is like to kill someone.)
-------------------------------------------------------------------------

ഈ കര്‍തൃത്ത്വം തിരയല്‍ ('Agency seeking') ഉപയോഗിക്കുന്ന ഒരു ഷോര്‍ട്ട് കട്ട്‌ (Heuristic)ഉണ്ട്. അടുത്തടുത്തുള്ള രണ്ടു events തമ്മില്‍ ബന്ധമുണ്ട് എന്ന് അനുമാനിക്കുക.(Law of  proximity).അതായത് Correlation is causation.ജീവിതത്തിലെ സംഭവങ്ങളെല്ലാം രേഖീയമായി ഒന്നിന് പുറകെ മറ്റൊന്ന്,ഓരോ കാര്യവും മറ്റൊന്നിന്റെ കാരണം എന്ന രീതിയില്‍ ഒരു ചങ്ങലയുടെ  രൂപത്തില്‍ പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത് എന്ന മുന്‍ അനുമാനത്തിലാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്.' കൊടുത്താല്‍ കൊല്ലത്തും കിട്ടും,' What goes around comes around,'കര്‍മ്മ ഫലം' മുതലായ ആശയങ്ങളുടെ അടിസ്ഥാനം ഇതാണ്.

But Correlation doesn't mean causation.ഇത് വളരെ അറിയപ്പെടുന്ന ഒരു യുക്തി ഭംഗമാണ്.(Logical fallacy.) 'Post hoc ergo propter hoc'  എന്ന് ലാറ്റിന്‍.'After this, therefore because of this' എന്ന് ഇംഗ്ലീഷ്.'കാകതാലീയന്യായം' എന്ന് സംസ്കൃതം.'കാക്ക വന്നു പനമ്പഴവും വീണു' എന്ന് മലയാളം.നിങ്ങള്‍ വളരെക്കാലമായി ഒരു  വിവരവുമില്ലാതിരിക്കുന്ന ഒരു സുഹൃത്തിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ടെലിഫോണ്‍ ബെല്ലടിക്കുന്നു.അങ്ങേ തലക്കല്‍ നിങ്ങള്‍ മനസ്സില്‍ വിചാരിച്ച  സുഹൃത്താണ്..!!!...ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകാത്ത ആരുണ്ട്?ഇതുപോലുള്ള സംഭവങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല.You may find it difficult not to think that some  connection exists between the events; surely it is not simply a coincidence.Remenber,our minds are designed to see order and structure in the world.


(ഓ.ടി: കാഴ്ചയുടെ കാര്യത്തില്‍ ഈ law of proximity മനസ്സിലാക്കാന്‍ കുടുതല്‍ എളുപ്പമാണ്.ഈ ചിത്രം നോക്കുക.ഈ കാണുന്ന വൃത്തങ്ങള്‍ എന്ത് ക്രമീകരണമാണ്  കാണിക്കുന്നത്?തിരശ്ചീനമായതോ (horizontal),ലംബമായതോ (vertical)?വൃത്തങ്ങള്‍ക്ക് ലംബമായ ഒരു ക്രമീകരണം തോന്നിപ്പിക്കുന്നതിനു കാരണം താഴോട്ടുള്ള വൃത്തങ്ങള്‍ തമ്മില്‍ അകലം  കുറവായതുകൊണ്ടണ്.കൂടുതല്‍ അടുത്തുള്ള വൃത്തങ്ങള്‍ ഒരു പാറ്റേണിന്റെ ഭാഗമാണ് എന്ന് തലച്ചോര്‍ അനുമാനിക്കുന്നു.വേറൊരു ഉദാഹരണം പറയാം.ഉത്സവസ്ഥലങ്ങളിലെ ഇല്യൂമിനേഷന്‍  കണ്ടിട്ടില്ലേ?കൂടെക്കൂടെ കെടുകയും കത്തുകയുംചെയ്യുന്ന ലൈറ്റുകള്‍ ഉപയോഗിച്ചുള്ള അനിമേഷന്‍ ഇഫക്റ്റ്.(ബസുകളിലെ ദൈവചിത്രങ്ങളിലും ഇതു കാണാം.) വെറുതെ കത്തുകയും കെടുകയും മാത്രം  ചെയ്യുന്ന വെളിച്ചം മുന്നോട്ട് നീങ്ങുന്നുണ്ടെന്നാണ് നമുക്ക് തോന്നുക.തൊട്ടടുത്തുള്ള ലൈറ്റ് വേറെ നിറമാണെങ്കില്‍പ്പോലും ഒരേ വെളിച്ചം തന്നെയാണ് മുന്നോട്ടു നീങ്ങുന്നത് എന്ന പ്രതീതി  ഇല്ലാതാകില്ല.എന്നാല്‍ ടൈമിംഗ് കൃത്യമല്ലെങ്കിലോ,ബള്‍ബുകള്‍ തമ്മിലുള്ള അകലം കൂടിയാലോ ഈ ഇഫ്ഫക്റ്റ്‌ ഇല്ലാതാകും.ഇവിടെയും അടുത്തടുത്തുള്ള  വെളിച്ചങ്ങള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന്  ബ്രെയിന്‍ നിശ്ചയിക്കുന്നതാണ് ഈ അനിമേറ്റഡ് ഇഫക്റ്റിനു കാരണം.ഒരൊറ്റ വെളിച്ചം തന്നെ മുന്നോട്ടു സഞ്ചരിക്കുന്നതായാണ് ബ്രെയിന്‍ അതിനു കിട്ടുന്ന ഡാറ്റയെ വ്യാഖ്യാനിക്കുന്നത്. If it assumes  that the two lights belongs to each other,the only plausible explanation the brain can come up for two blinking lights is,the lights are moving.We cannot help but experience the world as  a continuous sequence of events and outcomes.

ഈ law of proximity കഴിവില്ലായിരുന്നെങ്കില്‍ നമുക്ക് സിനിമ മനസ്സിലാക്കാന്‍ പറ്റില്ലായിരുന്നു. സിനിമയുടെ ശാസ്ത്രമെന്ത് എന്ന് ചോദിച്ചാല്‍ ഏതാണ്ടെല്ലാവരും പറയുന്ന ഉത്തരം persistence  of vision എന്നായിരിക്കും.നമ്മളൊക്കെ സ്കൂളില്‍ കാണാപ്പാഠം പഠിച്ചു മാര്‍ക്കു വാങ്ങിയിട്ടുള്ളതും ഈ persistence of vision എന്ന് വച്ചു കാച്ചിയിട്ടാണ്. പക്ഷേ കുറെ നിശ്ചല ദ്രിശ്യങ്ങള്‍ ഒന്നിനുപുറകെ  മറ്റൊന്നായി തുടര്‍ച്ചയായി കണ്ടാല്‍ എന്ത് കൊണ്ട് അത് ചലനം തന്നെയായി തോന്നണം?For all that we know it needn't  be like that.But we perceive it like that.എന്തുകൊണ്ട് വ്യക്തതയില്ലാത്ത (smudged) ഒരു ചിത്രമായി കാണുന്നില്ല? ഈ persistence of vision എന്നത് ഒരു വിശദീകരണമല്ല‍.Just giving a fancy word for a phenomenon is not an explanation. 'ഡിങ്കോള്‍ഫിക്കേഷന്‍  ഓഫ് ദി ഒബ്സ്ക്യൂരിറ്റി ഓഫ് ദി മെഡുല ഒബ്ലോങ്ങേറ്റ' ആണ് യഥാര്‍ത്ഥ കാരണം എന്ന് ഞാന്‍ പറഞ്ഞാല്‍ എങ്ങിനെയിരിക്കും?Does it increase your knowledge of the phenomena under  discussion?

സത്യത്തില്‍ നൂറു വര്‍ഷം മുന്‍പുതന്നെ(അതായത് സിനിമ കണ്ടുപിടിച്ച കാലത്തുതന്നെ) 'persistence of vision' എന്ന വിശദീകരണം ശരിയല്ല എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളതാണ്.പിന്നെ  എന്തുകൊണ്ട്  ഇപ്പോഴും അതുതന്നെ പഠിപ്പിക്കുന്നു എന്നത് ഒരു ചോദ്യമാണ്.(പണ്ട് ആരുടേയോ ബ്ലോഗില്‍ ഒരു കമന്റായി ഈ വിഷയം ഞാന്‍ എഴുതിയിരുന്നു.ബ്ലോഗ്‌ ഓര്‍മയില്ല.) law of proximity  ഉപയോഗിക്കുന്ന മറ്റൊരു സന്ദര്‍ഭം, സിനിമയില്‍ ഒരു വീടിന്റെ പുറം കാഴ്ച  കാണിച്ച ശേഷം അടുത്ത സീനില്‍ ഒരു അടുക്കള കാണിച്ചാല്‍ ആദ്യം കണ്ട വീടിന്റെ അടുക്കളയായിട്ടാണ് നാം  മനസ്സിലാക്കുക-യഥാര്‍ത്ഥത്തില്‍ വീട് കോഴിക്കോടും,അടുക്കള തിരുവനന്തപുരത്തുള്ള മറ്റൊരു വീടിന്റേതാണെങ്കിലും.Both places are connected in space.കല്യാണം,പാലുകാച്ചല്‍ ,പാലുകാച്ചല്‍  ,കല്യാണം ഇങ്ങനെ ഇടവിട്ട്‌ കാണിച്ചാല്‍ രണ്ടും ഒരേ സമയം രണ്ടിടങ്ങളില്‍ നടക്കുന്നതായിട്ടാണ് നാം മനസിലാക്കുക.Both incidents are connected in time.(ന്യൂറോസയന്‍സും സിനിമയും,ഒരു  പോസ്റ്റിനു പറ്റിയ വിഷയമാണ്.)
---------------------------------------------------------------------

''To every thing there is a season, and a time to every purpose under the heaven.A time to be born, and a time to die; a time to plant, and a time to pluck up that which is planted '' Ecclesiastes:3:1-2

ചിലര്‍ക്ക് എല്ലാ സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും ഓരോന്നും വേറൊന്നിന് നിമിത്തവുമാണ്.Every incident is a cause for an effect which itself will be a cause for further  effects.There are no coincidences or unconnected data in life.ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ അഥവാ അനിശ്ചിതാവസ്ഥ ഏറ്റവും കഠിനമായി ബാധിക്കുന്ന ഒരു കൂട്ടരാണ്  സിനിമാക്കാര്,രാഷ്ട്രീയക്കാര്‍  സ്പോര്‍ട്സ്‌,പ്രത്യേകിച്ച് ക്രിക്കറ്റ്‌ കളിക്കാര്‍ ഒക്കെ.അതുകൊണ്ട് ഒരു പക്ഷേ ഏറ്റവും അധികം അന്ധവിശ്വാസികളുള്ളതും(detecting patternicity and agenticity)  ഇവരുടെ ഇടയിലായിരിക്കും.ഇവര്‍ 'നിമിത്തം' എന്ന വാക്ക് ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു ഇന്റര്‍വ്യൂ കാണിച്ചുതരാമോ?:-) നിമിത്തമെന്നാല്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത സംഭവങ്ങള്‍  പോലും താനുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ്.എന്തിലും ഏതിലും നിമിത്തം കാണുന്നവരാണ് ഇക്കൂട്ടര്‍.നമ്മുടെ സുരേഷ് ഗോപി സ്ക്രിപ്റ്റ്‌ മാറ്റിയിട്ടിട്ടൊന്നുമില്ലെങ്കിലും താന്‍ നിരീശ്വരവാദിയായി ഒരു ചിത്രത്തില്‍  അഭിനയിച്ചതുകൊണ്ടാണ് മകള്‍ അപകടത്തില്‍ മരിച്ചത് എന്ന്  പറഞ്ഞിട്ടുണ്ട്.)

(ട്രിവിയ:സംഗീത സംവിടയകന്‍ ദീപക്‌ ദേവിന്റെ ഒരു ഇന്റര്‍വ്യൂവില്‍ കണ്ടത്....ഉറുമിയുടെ സംഗീത സംവിധാനം  ഇദേഹത്തെ ഏല്‍പ്പിക്കാന്‍ സന്തോഷ്‌ ശിവന് യാഥാര്‍ത്ഥത്തില്‍ താല്പര്യമില്ലായിരുന്നത്രെ.അവര്‍ ഈ കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദീപക്‌ ദേവ് ആ ഹോട്ടലില്‍ യാദൃശ്ചികമായി  അവരുടെ മുന്നില്‍ എത്തുകയും ഈ യാദൃശ്ചിക സംഭവം ഒരു നല്ല നിമിത്തമായി കരുതി അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുകയുമാണ് ചെയ്തതത്രെ.കോടികള്‍ മുടക്കി വളരെ റിസ്ക്കെടുത്തു ചെയ്യുന്ന  ഒരു ബിസിനസ്സില്‍ ഏറ്റവും കഴിവുള്ള, ഏറ്റവും യോജിച്ച ഒരു പ്രോഫഷണലിനെ തെരഞ്ഞെടുക്കുന്നത് ഇത്ര ലാഘവത്തിലാണെങ്കില്‍ വെറുതെയല്ല നമ്മുടെ സിനിമാ വ്യവസായം പൊളിഞ്ഞു  പാളീസാകുന്നത്.) സിനിമാക്കാരും രാഷ്ട്രീയക്കാരും പൊതുവേ കൂടുതല്‍ അന്ധവിശ്വാസികളാകാന്‍ കാരണം അവരുടെ പൊതുവായ പേഴ്സണാലിറ്റിയുമാകാം.അതെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം.

അതുപോലെ തന്നെ വളരെ പോപ്പുലറായ ഒരു വിശ്വാസമാണ് 'അറം പറ്റുക' എന്നത്. അശുഭകരമായ ഫലം കാണിക്കുന്ന രീതിയില്‍ രണ്ടു കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചാല്‍ അവ പിന്നീട്  യാഥാര്‍ത്ഥ്യമായി വരും എന്ന വിശ്വാസം.എന്റടുത്തു വരുന്ന രോഗികളില്‍ സാധാരണ കാണുന്ന ഒരു കാര്യമുണ്ട്. ചില നിസ്സാര വായ്പ്പുണ്ണോ മറ്റോ ആയിരിക്കും അസുഖം.പരിശോധന കഴിഞ്ഞാലും  ചുമ്മാ നിന്ന് പരുങ്ങുന്നത് കാണാം.ഡോക്ടര്‍ ‍,''അത്, പിന്നെ ഒരു കുഴപ്പവുമില്ലല്ലോ,അല്ലെ?'' ''അത്, പിന്നെ.... മറ്റേത് അല്ലല്ലോ?''എന്നൊക്കെ പറഞ്ഞു ചുറ്റിപ്പറ്റി നില്‍ക്കും.ഈ 'മറ്റേത്'  എന്താണെന്നൊട്ടു വ്യക്തമാക്കുകയുമില്ല.ഈ 'മറ്റേത്' എന്നാല്‍ ക്യാന്‍സറാണ് ഉദ്ദേശിക്കുന്നത്.പക്ഷേ ജീവന്‍ പോയാലും ക്യാന്‍സര്‍ എന്ന വാക്ക് അവര്‍ പറയില്ല.തന്റെ രോഗ ലക്ഷണങ്ങളെ   ക്യാന്‍സറുമായി ബന്ധപ്പെടുത്തി സംസാരിച്ചാല്‍ പിന്നീട് അത് ക്യാന്‍സര്‍ തന്നെയാകും എന്ന് പേടിക്കുന്നപോലെയാണ് ഇവരുടെ പെരുമാറ്റം.(ചിലപ്പോള്‍  ഇതെത്ര വരെ പോകും എന്നറിയാന്‍ ഞാന്‍  ചോദ്യം മനസ്സിലാകാത്ത പോലെ കാണിക്കാറുണ്ട്. ടിവിയിലെ അശ്വമേധം പരിപാടി പോലെ യെസ്/നോ ഉത്തരം പറഞ്ഞു കളിക്കാറുമുണ്ട് ചിലര്‍.എന്നാലും ക്യാന്‍സര്‍ എന്ന് ഉച്ചരിക്കില്ല.:-))

വിശ്വാസികളുടെ മറ്റൊരു പ്രീയപ്പെട്ട വാക്കാണ് നിയോഗം.(destiny-everything is pre determined.And every body is here for a purpose).ഇപ്പോള്‍ ശ്രീ പത്മനാഭന്റെ സ്വത്തു വിവരങ്ങള്‍ പുറത്തു  വരാന്‍ ഇടയാക്കിയ സുന്ദര്‍ രാജന്‍ പറയുന്നത് അത് അദ്ദേഹത്തിന്റെ നിയോഗം ആയിരുന്നെന്നാണ്. ജന്മദൌത്യം കഴിഞ്ഞതോടെ അദേഹം വൈകുണ്ഠത്തിലേക്ക് യാത്രയായത് അദ്ദേഹത്തിന്റെ  ആരാധകര്‍ക്ക് ഈ നിയോഗത്തിലും സ്വാമിയിലും കൂടുതല്‍ വിശ്വാസമുണ്ടാക്കും.എന്നാല്‍ അദ്ദേഹത്തിന്റെ മരണം അദ്ദേഹത്തിന്റെ വിമര്‍ശകരുടെ കണ്ണില്‍ ശ്രീ പത്മനാഭന്റെ കോപമായിരിക്കും.രണ്ടു  കൂട്ടരും പരസ്പരബന്ധം (patternicity) കാണുന്നത് ഒരേ ഡാറ്റയില്‍തന്നെയാണ്.പത്തെഴുപത് വയസ്സ് കഴിഞ്ഞ ഒരു വൃദ്ധന്‍,വാര്‍ദ്ധക്യസഹജമായ ധാരാളം അസുഖങ്ങളുള്ള ഒരാള്‍ ഒരു പനിക്കാലത്ത്  പനിപിടിച്ചു മരിക്കുന്നു.അതുതന്നെ.ഒരു കൂട്ടര്‍ക്ക് അത് നിയോഗം പൂര്‍ത്തീകരിച്ച് മോക്ഷം ലഭിച്ചതിന്റേയും മറ്റേ കൂട്ടര്‍ക്ക് അത് ദൈവകോപത്തിന്റേയും അടയാളമാണ്.
--------------------------------------------------------------------------------------------------------

Morpheus: All of our lives, we have fought this war. Tonight I believe we can end it. Tonight is not an accident. There are no accidents. We have not come here by chance. I do not believe in chance. When I see three objectives, three captains, three ships. I do not see coincidence, I see providence. I see purpose. I believe it our fate to be here. It is our destiny. I believe this night holds for each and every one of us, the very meaning of our lives. (Matrix reloaded)

നമുക്ക് എല്ലാറ്റിനും എന്തെങ്കിലും കാരണം കണ്ടുപിടിച്ചേ പറ്റൂ. ഈ ജീവന്‍ തന്നെ ഉണ്ടായതിന്റെ ലക്ഷ്യമെന്ത്? പ്രപഞ്ചം തനിയെ ഉണ്ടാകില്ല,എല്ലാത്തിനും ഒരു സൃഷ്ടാവ് വേണം എന്നൊക്കെ  ആലോചിച്ചു തലപുണ്ണാക്കുന്ന വിശ്വാസിയുടെ മനഃശാസ്ത്രം ഇതാണ്.സൃഷ്ടിക്കപ്പെടാതെ ഒന്നും സ്വയംസൃഷ്ടമാകുകയില്ല എന്ന ലോജിക്കാണ് സൃഷ്ടികര്‍ത്താവ് എന്ന നിഗമനത്തിലേക്ക്  വിശ്വാസികളെ നയിക്കുന്നത്.ഏതൊരു കാര്യത്തിനും ഒരു കാരണം വേണമെന്നും അങ്ങനെ പുറകോട്ട് ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ഒരു ആദ്യകാരണമായ ദൈവത്തില്‍ എത്തിച്ചേരുമെന്നും  എന്നാണ് വിശ്വാസികളുടെ വാദം.എന്തെങ്കിലും താനേ ഉണ്ടായതായി ചൂണ്ടി കാണിക്കാമോ,എന്നൊക്കെ  വിശ്വാസികള്‍ ആവേശപൂര്‍വ്വം ചോദിക്കുന്നത് കേട്ടിട്ടില്ലെ?The truth is ,brain generates  models or hypotheses that look for the best approximation of what exists in the real world.(എന്നുകരുതി അവയൊക്കെ ശാസ്ത്രീയമായി ശരിയാകണമെന്നില്ല.) ആദിയില്‍ എന്തുണ്ടായി  അല്ലെങ്കില്‍ ഒന്നുമില്ലായ്മയില്‍നിന്ന് ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നൊക്കെയുള്ള ചോദ്യത്തിന്റെ പ്രശ്നം ഇല്ലായ്മയാണ് സ്വാഭാവികമായ അവസ്ഥ എന്ന മുന്‍വിധിയാണ്. ഉണ്മയാണ്  സ്വഭാവികം,ഇല്ലായ്മക്കാണ് വിശദീകരണം വേണ്ടതെങ്കിലോ?

''Correct cosmology suggests that no laws of physics were violated in bringing the universe into existence.The laws of physics themselves are shown to corrospond to what one would  expect if the universe appeared from nothing.There is something rather than nothing because something is stable.''Victor Stenger
------------------------------------------------------------------------

''Einstein's profound dissatisfaction with quantum mechanics was based on a-surely religious-inablity to believe that,as he puts it,God plays dice with the universe.''Clifford Geertz- anthropologist

എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിന് കാരണക്കാരനായി ഒരു അദൃശ്യമാണെങ്കിലും ഒരു ഏജന്റും ഉണ്ടാകുമെന്ന് അനുമാനിക്കുകയും (detecting 'patternicity' and 'agenticity')  ചെയ്യുന്നത് അതിജീവനത്തിന് പ്രയോജനകരം തന്നെയാണ്.പക്ഷേ ആ ഗാപ്പിലൂടെ അകത്തു കടക്കുന്നത് ദൈവഭൂതപ്രേത വിശ്വാസങ്ങള്‍ മാത്രമല്ല.ഒരു കാരണം,പ്രത്യേകിച്ച് ബുദ്ധിപൂര്‍വം  പ്രവര്‍ത്തിക്കുന്ന ഒരു ഏജന്റ്, അല്ലെങ്കില്‍ ഒരു 'Cui bono' (Latin for 'to whose benefit'?) കണ്ടുപിടിക്കാനുള്ള വ്യഗ്രത മൂലം സങ്കീര്‍ണ്ണമായ സാമൂഹ്യപ്രതിഭാസങ്ങളുടേയോ ചരിത്രത്തിന്റെയോ  കാരണങ്ങള്‍ ഒരു വ്യക്തിയോ അല്ലെങ്കില്‍ ഏതാനും കുറച്ചു വ്യക്തികളോ ബോധപൂര്‍വ്വം പ്ലാന്‍ ചെയ്തതാണ് എന്ന നിഗമനത്തിലെത്തും.കോസ്മോളജി മുതല്‍ തട്ടുപൊളിപ്പന്‍ സിനിമ വരെ വ്യക്തമായ ഒരു വില്ലനോ നായകനോ ഇല്ലാതെ നമുക്ക് തൃപ്തി വരില്ല.കാരണമില്ലാതെ കാര്യമുണ്ടാകുകയോ? Everything happens for a reason.

“Historians will have to face the fact that natural selection determined the evolution of cultures in the same manner as it did that of species” konrad lorenz

ഈ പ്രപഞ്ചം ആരും നിർമിച്ചതല്ലെന്നും ഇതിനൊരു നിർമാതാവില്ലെന്നും, ആരും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ വിവിധ ജീവജാതികള്‍ ഉണ്ടാകാമെന്നുമൊക്കെ പരിണാമസിദ്ധാന്തത്തേക്കുറിച്ചു  മനസ്സിലാക്കുന്ന യുക്തിവാദികള്‍ പോലും (ചുമ്മാ വിശ്വസിക്കുന്ന എന്നാണ് പറയേണ്ടത്.ഭൂരിഭാഗം പേര്‍ക്കും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ശരിക്കും ഒരു substrate neutral algorithm  ആണെന്നോ,അതിന്റെ യഥാര്‍ത്ഥ വ്യാപ്തിയോ, ബയോളജിയുമായി ഒരു ബന്ധവുമില്ലാത്ത പ്രതിഭാസങ്ങള്‍ പോലും വിശദീകരിക്കാനുള്ള അതിന്റെ കഴിവോ മനസ്സിലായിട്ടില്ല.)

മത  വിശ്വാസങ്ങളേക്കുറിച്ച് പറയുമ്പോള്‍ ചില പ്രത്യേക കൂട്ടര്‍ അവര്‍ക്ക് ഗുണം കിട്ടാന്‍ ഒക്കെ നൂറ്റാണ്ടുകള്‍ മുന്നേതന്നെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പ്രചരിപ്പിച്ചതാണ് മതം എന്ന നിലപടിലാണ്.(Religion as  a corporation).അതിനെന്തായാലും ബോധേന്ദ്രിയമുള്ള ഒരു ഏജന്റ് (sentient agent) ഇല്ലാതെ പറ്റില്ല എന്ന മട്ട്.'മതം എന്നാല്‍ പുരോഹിതവര്‍ഗ്ഗം ധനലാഭത്തിനും സമൂഹത്തില്‍ ആധിപത്യം  സ്ഥാപിക്കാനും രൂപപ്പെടുത്തിയതാണ്' എന്നതാണ് അംഗീകൃത ലൈന്‍. ലാഭം ഉണ്ടാക്കിയവരും നഷ്ടം പറ്റിയവരും ഉണ്ടായേക്കാമെങ്കിലും, വിശ്വാസം തുടങ്ങുന്നത് (Offcouse,conscious deliberate authorship for religion did came later.) ജൈവപരിണാമം പോലെ അനേകം യാദൃശ്ചിക സംഭവങ്ങളുടെ ഒരു cummulative effect ആയിരിക്കാം,ആരും ഒന്നും പ്ലാന്‍ചെയ്യാതെ തന്നെ പ്ലാനിംഗിന്റെ  സൂചനകള്‍ കാണിക്കുന്നതായിരിക്കാം എന്നത് ചിന്തയിലേ പോകുന്നില്ല എന്നുമാത്രമല്ല അങ്ങനൊരു സാധ്യത ചൂണ്ടികാണിക്കാട്ടുന്നതുപോലും ഒരു 'തോട്ട് ക്രൈം' ആയാണ് കണക്കാക്കുന്നത്.

അത്തരത്തിലുള്ള ഒരു സാധ്യത സൂചിപ്പിക്കുന്ന 'ഒരു ഊഹാധിഷ്ഠിത ചരിത്ര വായന' എന്ന എന്റെ പോസ്റ്റില്‍ ഒരു വെറും ഊഹം ആയിപ്പോലും പ്ലാനിംഗ് ഇല്ലായ്കയെക്കുറിച്ച്  ആലോചിക്കാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല.(ആരും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെത്തന്നെ ടെഡ്ഡി കരടിയുടെ രൂപഭാവങ്ങള്‍ മാറുന്നത് വിവരിക്കുന്ന പോസ്റ്റില്‍ പോലും വിമര്‍ശനവുമായി വന്നവരുണ്ട്.)  Confluence of circumstances എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. സങ്കീര്‍ണ്ണമായ സംഭവങ്ങള്‍ക്ക് പിന്നില്‍ നൂറു ശതമാനവും പ്ലാനിംഗ് ഉണ്ടാവണം എന്ന നിര്‍ബന്ധത്തിലാണ്  യുക്തിവാദികള്‍ പോലും.(എന്നിട്ട് മാറിനിന്ന് സങ്കീര്‍ണ്ണമായ പ്രപഞ്ചവും അതിലെ ജീവികളുമുണ്ടാകാന്‍ ബോധേന്ദ്രിയമുള്ള ഒരു ഏജന്റ് വേണം എന്ന ഇതേ ന്യായം തന്നെ പറയുന്ന പാവം  വിശ്വാസിയെ പരിഹസിക്കും.:-)) Much of history actually involve not 'solutions' but 'trade-offs',just actions with no foresight or what seemed good at that time.There may be no central, deliberate  planning.

''Just because you are paranoid don't mean they are not after you.''Kurt Cobain - American singer

ഗൂഢാലോചന സിദ്ധാന്തവും (conspiracy theory) ഇത്തരത്തിലുള്ള ഒന്നാണ്.ഇവിടെയും പ്രകൃത്യാതീത ശക്തികളെപ്പോലെ അദൃശ്യമായ ഒരു ശക്തിയാണ് എല്ലാം നിയന്ത്രിക്കുന്നത്.മെന്‍ ഇന്‍  ബ്ലാക്ക്‌,പെന്റഗണ്‍ ,കൊളോണിയലിസം,ഉപഭോഗ സംസ്കാരം,സാമ്രാജ്യത്തം,ബഹുരാഷ്ട്ര കുത്തക ഒക്കെ ഇതുപോലെ മുഖമില്ലാത്ത ശക്തികളാണ്.ഏകദേശം ദൈവം പോലെതന്നെ  സര്‍വവ്യാപിയും,സര്‍വ്വശക്തനും സര്‍വവജ്ഞനുമായ ശക്തികള്‍ ‍.എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഒരു പിഴവും ഇല്ലാതെ,ഒരു തെളിവും അവശേഷിപ്പിക്കാതെ വിജയകരമായി നടപ്പാക്കാനും ഈ വക  ശക്തികള്‍ക്ക് കഴിയും.പക്ഷേ തന്നെപോലുള്ള  ബുദ്ധിമാന്‍മാരുടെ കണ്ണില്‍ പൊടിയിടാനൊന്നും ഈ ശക്തികള്‍ക്ക് കഴിയില്ല.തനിക്ക് എല്ലാം മനസ്സിലാകും.മറ്റാര്‍ക്കും പിടികിട്ടാത്ത ദൈവത്തെ  അടിമുടി മനസ്സിലാക്കിയിരിക്കുന്നു എന്ന് സ്വയം കരുതുന്ന വിശ്വാസികളെപ്പോലെയാണ് ഈ സിദ്ധാന്തക്കാരും.(മലയാളസിനിമയിലും 'സവര്‍ണ്ണ ലോബി' എന്നൊരു ശക്തി പിടി മുറുക്കിയിട്ടുണ്ടെന്നാണ്  ബ്ലോഗിലെ പ്രശസ്തനായ ഒരു സിനിമ നിരൂപകന്റെ നിരൂപണങ്ങള്‍ വായിച്ചാല്‍ മനസ്സിലാകുന്നത്:-) ഈ നിഗൂഡശക്തിക്ക് ഒളിപ്പിക്കാന്‍ കഴിയാത്ത തെളിവുകള്‍ സിനിമയില്‍ അവശേഷിക്കുന്നത്   കണ്ടെത്തി അദ്ദേഹം കാണിച്ചു തരും.)

പ്രശസ്തമായ ചില ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നോക്കൂ.(1) ജോണ്‍ എഫ് കെന്നഡിയെ വധിച്ചത് മാഫിയ/എഫ്.ബി.ഐയാണ്.(2)  ഡയാന രാജകുമാരിയെ കൊന്നത് ബ്രിട്ടീഷ് രാജകുടുംബമാണ്.(3) വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് അമേരിക്കന്‍/ ജൂത ലോബിയാണ്.(4) മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല.(5) ഹിറ്റ്ലര്‍  ജൂതരെ  കൂട്ടകൊല ചെയ്തിട്ടില്ല.(6) പരിണാമ സിദ്ധാന്തം ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല.(7) വാക്സിനുകള്‍ ചില പ്രത്യേക ജനവിഭാഗങ്ങളുടെ ജനസംഖ്യ കുറക്കാനുള്ള അമേരിക്ക/പടിഞ്ഞാറന്‍ രാജ്യങ്ങളുടെ  ഗൂഢാലോചനയാണ്.(8) കാര്‍ക്കരയെ കൊന്നതാരാണ്?

ഗൂഢാലോചന ഉണ്ട് എന്നതിന് ഇക്കൂട്ടരുടെ 'തെളിവ്' ചില anomalies വിശദീകരിക്കാന്‍ പറ്റുന്നില്ല എന്ന അവരുടെ അവകാശവാദം മാത്രവും.The belief that a handful of unexplained 'anomalies' is sufficient to undermine a well established theory lies at the heart of conspiracy thinking. ഗൂഢാലോചന നടന്നിട്ടില്ല എന്ന് ഒരു തരത്തിലും തെളിയിക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട്,(ആ രീതിയിലാണ്‌ സിദ്ധാന്തത്തിന്റെ നിര്‍മാണം തന്നെ.) ഗൂഢാലോചന ഉണ്ട് എന്ന് പ്രഖ്യാപിക്കുക.മറിച്ചുള്ള എന്തൊക്കെ തെളിവുകള്‍ ഹാജരാക്കിയാലും ഗൂഢാലോചനക്കാരന്റെ മറുപടി അതൊക്കെ നേരത്തെ പറഞ്ഞ സര്‍വ്വശക്തന്‍മാരുടെ കളികളാണ് എന്നായിരിക്കും.അംഗീകൃത ചരിത്രം തെറ്റാണെന്ന് ആവര്‍ത്തിച്ച്‌ പുലമ്പുന്നതല്ലാതെ അവരുടെ നോട്ടത്തില്‍ യാഥാര്‍ത്ഥത്തില്‍ നടന്നതെന്ത് എന്ന് ജീവന്‍ പോയാലും ഇവര്‍ പറയില്ല.

മുകളിലെ  ലിസ്റ്റിലെ മൂന്നെണ്ണത്തേക്കുറിച്ചെങ്കിലും പുസ്തകങ്ങളെഴുതിയിട്ടുള്ള ഒരു ഒറിജിനല്‍ ചിന്തകനും നമുക്കുണ്ട്.:-) ഈ ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ മിക്കതിനും പൊതുവായുള്ള ഉപഭോക്താക്കള്‍ സ്ഥിരമായി എല്ലാവരും തങ്ങള്‍ക്കെതിരെ ഗൂഢാലോചനയിലാണ് എന്ന persecution complex കൊണ്ടുനടക്കുന്ന ഒരു വിഭാഗമാണ് എന്നത് യാദൃശ്ചികമാണോ?(അതോ ഞാനും 'patternicity ട്രാപ്പില്‍ പെട്ട് പോയതാണോ?ഇല്ലാത്ത ഒരു പാറ്റേണ്‍ കാണുന്നതാണോ?)

"Beware the fallacies into which undisciplined thinkers most easily fall--they are the real distorting prisms of human nature.Chief among them: Assuming more order than exists in chaotic  nature."Francis Bacon

അല്ലങ്കില്‍ തന്നെ ആവശ്യത്തിന് ശത്രുക്കളുള്ള ഒരു  പോലീസുദ്യോഗസ്ഥന്‍ ഒരു വെടിവെയ്പ്പില്‍ (crossfire) മരിക്കുന്നു.നമ്മള്‍ ഉടനെ ഒരു ഗൂഢാലോചന മണക്കുന്നു.അത് ആരോ പ്ലാന്‍  ചെയ്തത് തന്നെ.It is unbelievable for us to imagine someone being in a wrong place at a wrong time.ഏതൊരു കാര്യത്തിന്റെ  സങ്കീര്‍ണ്ണത കൂടുംതോറും അത് ഏതെങ്കിലും വ്യക്തിയോ അല്ലെങ്കില്‍  ചില വ്യക്തികളോ ആദിമധ്യാന്തം പ്ലാന്‍ ചെയ്തതായിരിക്കാനുള്ള സാധ്യത കുറവാണ് എന്ന് സൂചിപ്പിക്കുകമാത്രമാണ് ഇവിടെ.(What I am not saying is there are no conspiracies  anywhere.But the proof of  conspiracy is not some 'unexplained anomalies'.The point here is we leave our pattern detectors wide open thereby letting in any and all patterns as real.) വേണമെങ്കില്‍ കയോസ് തിയറിയുടെ ഒരു ഛായ കാണാം.സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ കാരണങ്ങള്‍ വേണം എന്നത് നമ്മുടെ സ്വാഭാവികമായ തോന്നലാണ്.എല്ലായ്പ്പോഴും  അങ്ങിനെ ആകണമെന്നില്ല.മിക്കപ്പോഴും വളരെ നിസ്സാരമായ കാരണങ്ങളില്‍നിന്നാണ് വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ഉണ്ടാകുന്നത്.Real life events are very messy.Nothing goes according to  plan.

''The best laid schemes o' mice an' men, Gang aft a-gley,(often go awry)'' Robert Burns.
------------------------------------------------------------------------------------------

“We humans are creatures who spend our lives trying to convince ourselves that our existence is not absurd.”Albert Camus 

We like to have reasons for what we do or believe. സുനാമിയായാലും പഴത്തൊലിയില്‍ ചവുട്ടി വീണതായാലും അതിന് പുറകില്‍ ഒരു ഏജന്റ് ഉണ്ടെന്നും അതൊക്കെ തനിക്കുള്ള  സൂചനകളാണെന്നും-and that it either positively or negetively affect you,but is never neutral-(ദൈവകോപം,കര്‍മ്മഫലം,ഗ്രഹപിഴ etc etc) കരുതുന്നത് 'സ്വഭാവികമാണ്'. ഗ്രഹങ്ങളുടെയും  നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളും,കദളിവാഴകൈയിലിരുന്നു കാക്ക കരയുന്നതും, ഗൌളി ചിലക്കുന്നതുമൊക്കെ അഗാധമായ അര്‍ത്ഥതലങ്ങളുള്ള സൂചനകള്‍ നല്‍കുന്ന കാര്യങ്ങളാണ്  ചിലര്‍ക്ക്.(മിക്കവര്‍ക്കും.)

''Most men are unable to leave unclarified problems of analysis merely unclarified,just to look at the stranger features of the world's landscape in dumb astonishment or bland apathy without trying to develop,however fantastic,inconsistent,or simple minded,some notions as to how such features might be reconciled with the more ordinary deliverences of experience.''Clifford Geertz- anthropologist

അക്വിനാസിന്റെ ദൈവാസ്തിത്വത്തിനുള്ള പ്രസിദ്ധമായ അഞ്ചു വാദങ്ങളിലെ The way of causation ഈ 'സോഫ്റ്റ്‌വെയര്‍ ബഗ്ഗി'നെയാണ് തത്വചിന്താപരമായി വ്യാഖ്യാനിച്ച് ദൈവാസ്തിത്വത്തിനുള്ള  തെളിവാക്കുന്നത്.(വിശ്വാസിയുടെ ഈ അക്വിനാസ് വാദം നിസ്സരമായി തകര്‍ത്തെറിഞ്ഞു വിജയശ്രീലാളിതനായി നില്‍ക്കുന്ന യുക്തിവാദി അതേ 'way of causation' (everything happens for a  reason) ന്യായം തന്നെയാണ് മതം പോലുള്ള ചില സങ്കീര്‍ണ്ണ സാമൂഹ്യ പ്രതിഭാസങ്ങള്‍ ഉണ്ടായതെങ്ങിനെ എന്ന് വിശദീകരിക്കാനും ഉപയോഗിക്കുന്നത് എന്നതിലൊരു തമാശയില്ലെ?


ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം.....പരിസരത്ത് മറ്റൊരു ബുദ്ധിയും മനസ്സുമുള്ള ഒരു ഏജന്റിനെ കാണുക (ആരെയും ശരിക്കും കാണുന്നില്ലെങ്കില്‍ പോലും) എന്നത് ഒരു അടിസ്ഥാന അതിജീവന  മാര്‍ഗ്ഗമാണ്.Our brain assumes there are no random patterns or events in the world.Everything is caused by intention.Our HAAD kicks in when getting ambigous signals, we see faces in  complex patterns.നോക്കുന്നിടത്തൊക്കെ 'മനുഷ്യരെ' (തന്നെപ്പോലെതന്നെ 'ToM' ഉള്ളവരെ) കാണും.യാദൃശ്ചികത നമുക്ക് അസഹ്യമാണ്.We see everything as planned by someone. Everthing  out there happens for a reason.The consequences of failing to detect other minds are worse than the consequences of wrongly detecting ones that are not there.This 'hair trigger' is the  primary cause for our wide spread belief in gods,supernatural agents including ghosts,UFO's and 'almost god' like agents behind conspirecy theories.All caused by the the brain seeing  minds that are not there.

''Religion may best be understood as systematic anthropomorphism: the attribution of human characteristics to non human things or events.''- Stewart Guthrie -(Faces in the clouds: A  new theory of religion.)
------------------------------------------------------------------------------------------------------------------

Humphrey's Law of the Efficacy of Prayer:
In a dangerous world there will always be more people around whose prayers for their own safety have been answered than those whose prayers have not.
Think about the implications.:-)

മാനസിക സമ്മര്‍ദ്ദവും ജീവിതം കൈവിട്ടുപോകുകയാണ് എന്ന തോന്നലും അന്ധവിശ്വാസം കൂട്ടുന്നതായി കണ്ടിട്ടുണ്ട്.ഗള്‍ഫ്‌ യുദ്ധകാലത്ത് ഇറാക്കിന്റെ സ്കഡ് മിസൈല്‍ ആക്രമണമുണ്ടായ  പട്ടണങ്ങളില്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അന്ധവിശ്വാസങ്ങള്‍ പെട്ടെന്ന് കൂടിയതായി ഒരു പഠനം പറയുന്നു.(Professor Giora Keinan -Tel Aviv University) ജീവിതത്തിലെ  ജയപരാജയങ്ങളെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്ത സിനിമാക്കാരും രാഷ്ട്രീയക്കാരുമൊക്കെയാണ് ഏറ്റവും വലിയ അന്ധവിശ്വാസികള്‍ എന്നതും ഇതിനോട് ചേര്‍ത്തു വായിക്കാം.It seems both animals  and humans needed the perception of control, even if illusory, to make stressful events less stressful.

''God is our refuge and strength, an ever-present help in trouble.''Psalm 46:1

രണ്ടാലോക മഹാ യുദ്ധത്തിനുശേഷം ജപ്പാനില്‍ പുതിയ മതങ്ങളുടെയും കള്‍ട്ടുകളുടേയും ഒരു കുത്തൊഴുക്കുണ്ടായി.''Kamigani no rasshu awa'' (rush hour of the gods) എന്ന  പ്രതിഭാസം.രണ്ടായിരത്തോളം ഗ്രൂപ്പുകള്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായതായാണ് സമൂഹ്യശാസ്ത്രജ്ഞന്മാര്‍ കണക്കാക്കുന്നത്.യുദ്ധപരാജയം (ജപ്പാന്‍ക്കാര്‍ക്ക് ചക്രവര്‍ത്തി ദൈവമാണ്.So the impact of a defeat must have been too much for most.) താങ്ങാനാകാതെ ആശ്വാസത്തിനായി മതത്തില്‍ അഭയം തേടേണ്ടിവന്നപ്പോള്‍ അവര്‍ക്ക് തലമുറകളായി പരിചയമുള്ള ഔദ്യോഗിക  ഷിന്റോ മതത്തിലേക്കല്ല ആളുകള്‍ ആകര്‍ഷിക്കപ്പെട്ടത്.They went for a religion shopping.Hence ''rush hour of the gods.''

(കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആളുകള്‍ കൂടുതല്‍ 'മെച്ചമായ'  ദൈവത്തെയും മതത്തേയും തേടുന്നത് ഞാനെന്റെ 'ഒരു ഊഹാധിഷ്ഠിത ചരിത്ര വായന' എന്ന പോസ്റ്റില്‍ വിവരിച്ചിരുന്നു.A most intimate connection exists between health,illness and religion.ജനസംഖ്യയുടെ ഒരു മുപ്പതോ നാല്പതോ ശതമാനം പേര്‍ അതും നല്ല  ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഏതാനും ദിവസങ്ങളോ മാസങ്ങള്‍ക്കുള്ളിലോ മരിച്ചു വീഴുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന്റേയും അത് വിവിധ വിശ്വാസങ്ങളുടെയും  ആചാരങ്ങളുടെയും അതിജീവന സാധ്യതകളിലുണ്ടാക്കാവുന്ന വ്യത്യാസങ്ങള്‍ പരിശോധിക്കുന്നതുമായിരുന്നു പോസ്റ്റ്‌.ജപ്പാനില്‍ ബുദ്ധ മതം പ്രചരിക്കാനുണ്ടായ സാഹചര്യവും ക്രിസ്തുമതത്തിന്റെ  ആദ്യകാലവും, ഹെര്‍മണ്ടോ കോര്‍ട്ടെസ് വെറും അറുന്നൂറു പേരുമായി ചെന്ന് ലക്ഷകണക്കിന് വരുന്ന അസറ്റെക്കുകളെ കീഴടക്കി അവിടെ ക്രിസ്തുമതം പ്രചരിപ്പിക്കാനുണ്ടായ  സാഹചര്യവും,അതേപോലെതന്നെ അമേരിക്കന്‍ ആദിവാസികളുടെ ഇടയില്‍ ക്രിസ്തുമതം പ്രചരിച്ചതും, ബ്രാഹ്മണമതത്തിന്റെയും ജൂതമതത്തിന്റേയും പ്രത്യേകതകളും ഒക്കെ വിവരിക്കുന്നതായിരുന്നു  പോസ്റ്റ്‌.പക്ഷേ കൂട്ടത്തില്‍ ക്ഷേത്രപ്രവേശനവും ഭൂപരിഷ്ക്കരണവും ഒന്നും ആ പോസ്റ്റില്‍ ഇല്ലെന്നു കണ്ടുപിടിച്ചു കളഞ്ഞു ചിലര്‍ ‍.!!ലോകമാപ്പില്‍ കുന്നംകുളം തെരയുന്ന മഹാ ജ്ഞാനികള്‍...!!:-))
------------------------------------------------------------------------------------------------------------------

Harry:"Tell me one last thing, Is this real? Or has this been happening inside my head?
Professor Dumbledore: "Of course it is happening inside your head, Harry, but why on earth should that mean that it is not real?" (Harry Potter and the Deathly Hallows.)

മരണം എന്നതു ശരീരത്തിന്റെ മാത്രം നാശമാണ്. ശരീരം നശിച്ചാലും അത്മാവുണ്ടാവും. ഇതാണ് പൊതുവായ മതസങ്കല്‍പം.ഒട്ടുമിക്ക മത വിശ്വാസ പ്രകാരവും മനുഷ്യന്‍റെ ജീവിതം മരണത്തോട് കൂടി  അവസാനിക്കുന്നില്ല.പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനവും അനശ്വരമായ ആത്മാവ് എന്ന വിശ്വാസമാണല്ലോ?മനുഷ്യര്‍ക്കെങ്കിലും ഈ കാണുന്ന ശരീരം കൂടാതെ ഏറ്റവും ജീവസ്സുറ്റ  ഒരു മാനസിക ജീവിതവുമുണ്ട് എന്നതാണല്ലോ പ്രബലമായ ധാരണ.

“നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ”
(...ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയില്ല; കാറ്റ് ഇതിനെ ശോഷിപ്പിക്കുകയില്ല.....)

കഴിഞ്ഞ പോസ്റ്റില്‍ കണ്ട,ജൈവ വസ്തുക്കളെയും അജൈവ വസ്തുക്കളേയും വേര്‍തിരിക്കുന്നതായി നാം ജന്മന മനസ്സിലാക്കുന്ന ആ എസ്സെന്‍സ് (elan vital) ആണ് ആത്മാവ്.എല്ലാ ഭാഷകളിലും  അത്മാവ് എന്നാല്‍ മാംസത്തെ ചലിപ്പിക്കുന്ന കാറ്റുപോലെ അദൃശ്യമായ എന്തോ ഒന്നായാണ് കരുതപ്പെടുന്നത്.ഹീബ്രുവില്‍ nephesh (vital breath), ഗ്രീക്കില്‍ psyche, ലാറ്റിനില്‍ anima  (breath).ബൈബിളിലും ഖുറാനിലും ദൈവം ജീവന്‍ ഊതുകയാണ് ചെയ്തത് എന്ന് ശ്രദ്ധിക്കുക.Soul is the essence that breathes life into flesh.ഈ ജീവശ്വാസം വീട്ടുപോകുന്നതാണ് മരണം.(Okay,  I will not bore you with the mind body problem and the 'Ghost in the machine.'Let's for the time being understand that we have no natural explanation of how something that has no  physical dimension can produce changes in the physical world via a physical body.)

Neo: If you're killed in the matrix, you die here? 
Morpheus: The body cannot live without the mind (The Matrix)

(ഓ.ടി:1907 ല്‍ Duncan MacDougall എന്നൊരു ഡോക്ടര്‍ ഈ ആത്മാവിന്റെ തൂക്കം നോക്കിയ ഒരു സംഭവമുണ്ട്.അദേഹം ആറ് രോഗികളെ അവരുടെ മരണത്തിന് തൊട്ടു മുന്‍പും അവര്‍  മരിച്ചശേഷവും തൂക്കി നോക്കി.ശരാശരി ഇരുപത്തൊന്നു ഗ്രാമിന്റെ വ്യത്യാസമുണ്ടായിരുന്നു എന്നു പരീക്ഷണഫലം.(അദേഹം നായകളെ തൂക്കിനോക്കിയപ്പോള്‍ ഈ വ്യത്യാസമൊന്നും കണ്ടില്ല.നായക്ക്  ആത്മാവില്ല എന്നതിന്റെ തെളിവ്:-) എങ്കില്‍ പിന്നെ നായയെ അനിമല്‍ എന്ന് വിളിക്കുന്നതില്‍ കാര്യമില്ല.'anima' ഉള്ള ജീവിയാണല്ലോ animal.) ആത്മാവിന്റെ ഭാരം ഇരുപത്തൊന്നു ഗ്രാമാണ് എന്ന  പ്രശസ്തമായ് കണക്കിന്റെ ഉല്‍ഭവം ഇതാണ്.(ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ് എന്ന രീതിയില്‍ ഈ പേരില്‍ ഒരു സിനിമയുമുണ്ട്.21 grams.(ട്രിവിയ:രസകരമായ മറ്റൊരു കാര്യം മരിച്ചാല്‍  ശരീരത്തിന് ഭാരം കൂടുകയാണ് ചെയ്യുക എന്നൊരു വിശ്വാസവുമുണ്ട്.Dead weight എന്ന് കേട്ടിട്ടില്ലെ?നമ്മള്‍ സ്വന്തം ശരീരം ഒരു ബുദ്ധിമുട്ടും കൂടാതെ കൊണ്ടുനടക്കുന്നതുകൊണ്ട് ശരീരത്തിന്റെ  യഥാര്‍ത്ഥ ഭാരത്തേക്കുറിച്ച് നമുക്ക് വലിയ പിടിയൊന്നുമില്ല.ജീവനില്ലാതെ ഒരു ശരീരം എടുത്തു പൊക്കേണ്ടിവരുമ്പോഴാണ് ഭാരം ശരിക്ക് പിടി കിട്ടുക.)

“ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ”
(....ജീവാത്മാവ് മരിക്കുന്നില്ല.അത് ശരീരത്തിൽ നിന്നു പുറത്തു പോയാൽ ഈ ശരീരം മരിക്കുന്നു....)

ശരീരമില്ലാതെ തന്നെ നിലനില്‍ക്കുന്ന ആത്മാവ് അഥവാ മരണാനന്തരവും നിലനില്‍ക്കുന്ന ജീവന്‍ എന്ന സങ്കല്‍പ്പം തലച്ചോറിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമായിരിക്കാമെന്നാണ് നാലു മുതല്‍  പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്.(ഒരു മുതല ഒരു മുയലിനെ ശാപ്പിടുന്ന ഒരു കഥ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.മതങ്ങള്‍ നല്‍കുന്ന മരണാനന്തര  ജീവിതത്തേക്കുറിച്ചുള്ള ആശയങ്ങള്‍ അറിഞ്ഞുകൂടാത്ത കുട്ടികള്‍ക്ക് പോലും ജൈവീകമായ ശരീരനാശത്തേക്കുറിച്ച് ധാരണയുണ്ടെങ്കിലും മുതലയുടെ വയറ്റില്‍പ്പെട്ട് ചത്തുപോയ മുയലിന്റെ മനസ്സ്  തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും എന്ന സങ്കല്‍പ്പമാണുള്ളത്.''They had a clear concept of biological death, yet still attributed thoughts and emotions to the mouse as if its mind were  still functioning.''(Jesse Bering and David Bjorklund) കുട്ടികള്‍ പോലും പരപ്രേരണയില്ലതെത്തന്നെ ആത്മാവ് പോലുള്ള കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ട് എന്നര്‍ത്ഥം.നമ്മള്‍ ഒരു ആത്മാവ്  വേറൊരു ശരീരത്തില്‍ പ്രവേശിക്കുന്നത് സങ്കല്‍പ്പിക്കുന്നപോലെ (ഈ പ്രേതബാധ പോലെ) എന്തോ ആണ് കുട്ടികളുടെ ധാരണ എന്ന് തോന്നുന്നു.

- ''What is the soul?
- The soul is a living being without a body,having reason and free will.''--Roman catholic catechism.

നമുക്ക് സ്വയം ഇല്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാനാകില്ല.We cannot conceive of ourselves as not existing. പഠനത്തില്‍ നിന്ന്.... ''it seems,the reason afterlife beliefs are so prevalent is that  underlying them is our inability to simulate our nonexistence.”Bering ഇതിനെ വിളിക്കുന്നത്‌ 'simulation constraint hypothesis' എന്നാണ്.ഇല്ലായ്മ സങ്കല്‍പ്പിക്കാനാകാത്തതുകൊണ്ട്  മരണമെന്നാല്‍ ആ വ്യക്തി മറ്റെങ്ങോ പോകുന്നതാണ് എന്ന ധാരണയുണ്ടാക്കുന്നു.A sort of one-way ticket to a new place.പലരും പ്രീയപ്പെട്ടവരുടെ മരണത്തെ കുറിച്ച് സാധാരണ പറയാറുള്ള ഒരു  കാര്യമണ്,''അദേഹം മരിച്ചതായി തോന്നാറില്ല,എവിടെയോ പോയതായാണ് തോന്നുന്നത്'' എന്ന്.This inability to simulate our nonexistence may be a 'software glitch' that nature never got  around to eliminate, because it was never a serious impediment to survival and hence natural selection was blind to it.(നമ്മുടെ ഭാരതീയ തത്വചിന്ത എന്ന് പറയുന്നത് മിക്കവാറും ഈ  'സോഫ്റ്റവെയര്‍ ബഗ്ഗിനെ' തല്ലിപ്പഴുപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്:-))

''ആശ്ചര്യവത്‌ പശ്യതി കശ്ചിദേന-
മാശ്ചര്യ വദ്വദതി തഥൈവ ചന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനംവേദനചൈവകശ്ചിത്‌.'' 
(പലരും ഈ ആത്മാവിനെ ആശ്ചര്യവസ്തുവെന്നപോലെ കാണുന്നു,പറയുന്നു,കേള്‍ക്കുന്നു.കണ്ടാലും പറഞ്ഞാലും കേട്ടാലും അതിനെ സൂക്ഷ്മമായി അറിയുന്നവരാരും തന്നെയില്ല.)

സ്വയം ഇല്ലാത്ത അവസ്ഥ നമ്മുടെ സോഫ്റ്റ് വെയറിന് സങ്കല്‍പ്പിക്കാനാകാത്തതുകൊണ്ട് മാറിനിന്ന് ഒരു മൂന്നാമനായി സ്വയം കാണാനും കഴിയും.ഉദാഹരണത്തിന് നിങ്ങള്‍ ടാജ്മഹല്‍ കാണുന്നതായി ഒന്ന് സങ്കല്‍പ്പിച്ചു  നോക്കുക.മിക്ക ആളുകളും അല്പം മുകളില്‍നിന്ന് താഴേക്ക് നോക്കുന്നതുപോലെയാണ് സ്വയം കാണുക.Most people tend to see from above and behind looking down on themselves as if out of  their bodies.സ്വപ്നത്തില്‍ സ്വയം കാണുന്നതും,മിക്ക ശരീരബാഹ്യാനുഭവങ്ങളും (out of body experence-OBE) ഇങ്ങനെ ഒരു മൂന്നാമന്‍ (തേര്‍ഡ് മാന്‍) മുകളില്‍നിന്നു താഴേക്ക് നോക്കുന്നതായാണ്  കാണുക.It's for a reason high angle shots in cinema are called 'god shots'. (ഞാന്‍ എന്റെ സ്വപ്നങ്ങള്‍ അനലൈസ് ചെയ്തതില്‍ ഞാന്‍ ഇങ്ങനെ ഒരു തേര്‍ഡ് മാന്‍ ആയല്ല സ്വപ്നങ്ങള്‍  കാണുന്നത് എന്നാണ് മനസ്സിലാക്കുന്നത്‌.ഞാന്‍ സ്വപ്നത്തില്‍ എന്നെ കാണാറില്ല. എന്നാല്‍ സ്വപ്നം കാണുന്നത് ഞാനാണ്‌ എന്ന ബോധവുമുണ്ട്.സ്വപ്നം എന്റെ തന്നെ കണ്ണുകളിലൂടെയാണ് ഞാന്‍  കാണാറ്.Maybe I belong to a minority.)

Bird'e eye view എന്ന ഈ മൂന്നാമന്‍ വീക്ഷണം വളരെ അസാധാരണമാണ്.ആരും മിക്കവാറും ഒരു വസ്തുവും നിത്യ ജീവിതത്തില്‍ ആ ആംഗിളില്‍  കണ്ടിരിക്കാനുള്ള സാധ്യത കുറവണ്.നമുക്ക് പരിചയമുള്ള ആംഗിള്‍ അല്ലെന്നര്‍ത്ഥം.എന്നിട്ടും എന്തുകൊണ്ടാണ് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നമ്മള്‍ സ്വയം കാണുന്നത് മിക്കവാറും ഈ  ആംഗിളിലാകുന്നത് എന്നത് ചിന്തിക്കേണ്ടതല്ലെ? (ഓ.ടി: നമ്മുടെ സിനിമാക്കാര്‍ ഒരു കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ സൂചിപ്പിക്കാന്‍ god's view ഉപയോഗിക്കാറുണ്ടെങ്കിലും സ്വപ്നദൃശ്യങ്ങള്‍ക്കും  ഫ്ലാഷ്ബാക്ക് സീനുകള്‍ക്കും ഇതുപയോഗിച്ചാല്‍ ആ രംഗങ്ങളുമായി നമുക്ക് കൂടുതല്‍ റിലേറ്റ് ചെയ്യുവാന്‍ കഴിയുമോ?)

''Reality is that which, when you stop believing in it, doesn't go away.''Philip K. Dick

ശരീരബാഹ്യാനുഭവങ്ങളിലും (out of body experence-OBE) മരണസന്നാനുഭവങ്ങളിലും (near death experience- NDE) വളരെ സാധാരണമായ ഈ മൂന്നാമന്റെ സാനിദ്ധ്യം('third-man factor'),  തലച്ചോറില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവു കൂടുന്ന മറ്റു അവസരങ്ങളിലും (eg:oxygen deprivation in pilot centrifuge training exercises),തലച്ചോറിന് വേണ്ടത്ര ഡാറ്റ പഞ്ചേന്ദ്രിയങ്ങള്‍  വഴി ലഭിക്കാതിരിക്കുമ്പോഴും (monotony, darkness, barren landscapes, isolation,cold, injury,dehydration,hunger, fatigue, fear) അനുഭവപ്പെടാറുണ്ട്.കപ്പല്‍ ചേദത്തിലും മറ്റും ഒറ്റപ്പെട്ടുപോയ  നാവികര്‍ ,പര്‍വ്വതാരോഹകര്‍ ,ദീര്‍ഘദൂര ഓട്ടക്കാര്‍ ,ആര്‍ട്ടിക്ക് പര്യവേഷകര്‍ ഒക്കെ 'third-man factor' റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.ഒറ്റയ്ക്ക് അറ്റ്ലാന്റിക്കിനു കുറുകെ വിമാനം പറത്തിയ ചാള്‍സ്  ലിന്റ്ബര്‍ഗ്ഗിന്റെ തേര്‍ഡ് മാന്‍ അനുഭവം വളരെ പ്രശസ്തമാണ്.(It took him thirythree sleepless hours.) വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഏറ്റവും അവസാനം രക്ഷപ്പെട്ട  ആളും ഒരു മൂന്നാമന്‍ തന്നെ സഹായിക്കാനെത്തിയതായി പറയുന്നുണ്ട്.

തേര്‍ഡ് മാന്‍ എന്നത് ടി.എസ് എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡിലെ പ്രയോഗമാണ്.

''Who is the third who walks always beside you?    
When I count, there are only you and I together
But when I look ahead up the white road    
There is always another one walking beside you.'' (T.S. Eliot-The Waste Land.)

ഒരു അന്‍റ്റാര്‍ട്ടിക്ക് പര്യവേഷണ സംഘത്തിന് തീവ്രമായ ശാരീരിക മാനസിക ക്ലേശങ്ങളില്‍ നിന്നുണ്ടായ, തങ്ങളുടെ കൂടെ അരൂപിയായ ഒരു മൂന്നാമനുമുണ്ട് എന്ന മിഥ്യാധാരണയെക്കുറിച്ച്  വായിച്ചതില്‍നിന്നാണ് ഈ വരികളുണ്ടായത് എന്ന് എലിയറ്റ് പറയുന്നു.

It seems brain keeps on giving out what it thinks is a coherent picture of the out side world even if it recieves minimum or even no data from the senses.(Something like a 'phantom  limb'?) No wonder, if you think about it, that's what it is built to do.That's what our brain does best.It's our brain's speciality. സാധാരണ തലച്ചോര്‍ ഇത്തരം തോന്ന്യാസങ്ങള്‍  കാണിക്കാതിരിക്കാന്‍ മറ്റു ചില പ്രോഗ്രാമുകളുടെ കടിഞ്ഞാണ്‍ ഉണ്ടായിരിക്കും.എന്നാല്‍ അത് ചില സാഹചര്യങ്ങളില്‍ നഷ്ടപ്പെടുമ്പോഴാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് എന്ന് സാമാന്യമായി  പറയാം.

കാവല്‍ മാലാഖ(guardian angel) എന്ന സങ്കല്‍പ്പം പല മതങ്ങളിലുമുണ്ട്.30 മുതല്‍ 50 ശതമാനം വരെ ആളുകള്‍ അവരുടെ മരിച്ചു പോയ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ അദൃശ്യമായ സാനിധ്യം  എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളതായി പറയുന്നു.വി.ആര്‍ കൃഷ്ണയ്യരെപോലുള്ള ആളുകള്‍ ഒട്ടും അപൂര്‍വ്വമല്ലാത്ത ഇത്തരം അനുഭവങ്ങള്‍ ആത്മാവിന്റെ തെളിവായി പറഞ്ഞു സ്വയം പരിഹാസ്യനാകുന്നു. തകഴിയുടെ ഭാര്യ കാത്തയ്ക്കും അവര്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അത്തരമൊരു അനുഭവമുണ്ടായതായി പത്രത്തില്‍ വായിച്ചു.(May be an indication that her brain was begining to work  erratically.) മരിച്ചുപോയ ഭാര്യ/ഭര്‍ത്താവ് വന്നു വിളിച്ചപ്പോള്‍ കൂടെ പോയി എന്ന സങ്കല്‍പ്പത്തിന് ഒരു കാവ്യഭംഗിയൊക്കെ ഉണ്ട്.അതുപോലെ മരണമടുത്ത പലരും യമരാജാവിനേയോ  മാലാഖമാരേയോ ഒക്കെ കണ്ടതായി പറയുന്ന റിപ്പോര്‍ട്ടുകളുമുണ്ട്.തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനയായിരിക്കാം ഇത്. ധ്യാനത്തില്‍  സംഭവിക്കുന്നതും ഇതുതന്നെ.എഴുപതുകളില്‍ വളരെ പോപ്പുലറായിരുന്ന sensory deprivation tank (John Lilly) ഉപയോഗിച്ചപ്പോഴുണ്ടായ അനുഭവം പ്രശസ്ത ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ്‌  ഫെയിന്‍മാന്‍ വിവരിച്ചിട്ടുണ്ട്.

''It was another time I was in the tank when I decided that if I could move myself to my loins, I should he able to get completely outside of my body. So I was able to "sit to one side." It's  hard to explain - I'd move my hands and shake the water, and although I couldn't see them, I knew where they were. But unlike in real life, where the hands are to each side, part way  down, they were both to one side! The feeling in my fingers and everything else was exactly the same as normal, only my ego was sitting outside, "observing" all this.'' (Surely You're  Joking, Mr. Feynman!) 

ഫെയിന്‍മാന്റെ ഹാല്യൂസിനേഷനുകളേക്കുറിച്ച് അല്പം കൂടി....

''When I went into the tank that week, and had my hallucination, I tried to think of very early memories. I kept saying to myself, "It's gotta be earlier; it's gotta be earlier" - I was never  satisfied that the memories were early enough. When I got a very early memory - let's say from my home town of Far Rockaway - then immediately would come a whole sequence of  memories, all from the town of Far Rockaway. If I then would think of something from another city - Cedarhurst, or something - then a whole lot of stuff that was associated with  Cedarhurst would come. And so I realized that things are stored according to the location where you had the experience.

I felt pretty good about this discovery, and came out of the tank, had a shower, got dressed, and so forth, and started driving to Hughes Aircraft to give my weekly lecture. It was  therefore about forty-five minutes after I came out of the tank that I suddenly realized for the first time that I hadn't the slightest idea of how memories are stored in the brain; all I had was  a hallucination as to how memories are stored in the brain! What I had "discovered" had nothing to do with the way memories are stored in the brain; it had to do with the way I was  playing games with myself.

In our numerous discussions about hallucinations on my earlier visits, I had been trying to explain to Lilly and others that the imagination that things are real does not represent true  reality. If you see golden globes, or something, several times, and they talk to you during your hallucination and tell you they are another intelligence, it doesn'tmean they're another  intelligence; it just means that you have had this particular hallucination. So here I had this tremendous feeling of discovering how memories are stored, and it's surprising that it took  forty-five minutes before I realized the error that I had been trying to explain to everyone else.''

ഫെയിന്‍മാന്റെ ഈ ഒരു ബോധം,തോന്നലുകള്‍ യഥാര്‍ത്ഥമാവണമെന്നില്ല എന്ന ഈ ധാരണ നമ്മുടെ ആര്‍ഷഭാരത സന്യാസിമാര്‍ക്കുണ്ടായിരുന്നെങ്കില്‍ കുറെ 'ഗഹനമായ' ഭാരതീയ  തത്വചിന്തകളില്‍നിന്നു നമ്മള്‍ രക്ഷപ്പെട്ടേനെ.:-) ഹിമാലയത്തിലെ ഓക്സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ഏതെങ്കിലും ഗുഹയില്‍ ഏകനായിരുന്ന്,കഞ്ചാവുപുകയുടെ കൂടി സഹായത്താല്‍  അത്മീയന്വേഷികള്‍ക്കുണ്ടാകുന്ന തോന്നലുകളെ മഹത്വവല്‍ക്കരിച്ച് അതൊക്കെ സത്യമാണെന്ന രീതിയില്‍ കണ്ടമാനം പുസ്തകങ്ങളിറക്കുന്ന ഒരു രാമചന്ദ്രനോ മറ്റോ ഇല്ലെ?

Ron -''Hearing voices no one else can hear isn't a good sign, even in the wizarding world.''(Harry Potter and the Chamber of Secrets)

ഇതിനു സമാനമായ മറ്റൊരു അവസ്ഥയാണ്‌ 'Prisoner's cinema'എന്നറിയപ്പെടുന്നത്.ദീര്‍ഘകാലം ഇരുട്ടുമുറിയിലോ ധ്യാനത്തിലോ കഴിയുന്നവര്‍ ചില പ്രകാശരൂപങ്ങളൊക്കെ കാണുന്നതായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.(കുണ്ഡലിനി ഉണരുന്നതും സഹസ്രകമലം വിരിയുന്നതും,ദൈവത്തേയോ അത്മാക്കളേയോ ഒക്കെ കാണുന്നതും,നിരക്ഷരനോട് വായിക്കാന്‍ ആജ്ഞാപിക്കുന്ന  മാലാഖയുമൊക്കെ ഇതുപോലുള്ള അനുഭവങ്ങളാകാം.തലച്ചോറിന്റെ ടെമ്പറല്‍ ലോബിലുണ്ടാകുന്ന അപസ്മാരം ദ്രിശ്യശ്രവ്യ മായാനുഭവങ്ങളും (hallucinations) അമിത മതാസക്തിയും (hyper  religiousness) ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.
--------------------------------------------------------------------------------------------------------

എല്ലാ സൂചനകളും ഒരേ നിഗമനത്തിലാണെത്തുന്നത്.ഒരു ശരീരമില്ലാതെയും ഒരു ജീവനുണ്ടാകാം എന്ന സങ്കല്‍പ്പം മനുഷ്യന് സ്വാഭാവികമാണ്,നമ്മുടെ 'ഡിഫോള്‍ട്ട് സെറ്റിംഗ്' അങ്ങനെയാണ്.Education and experience might teach us to override it, but it never really leaves us.അത്മാവ്, കൂടുവിട്ടു കൂടുമാറല്‍ പുനര്‍ജ്ജന്മം തുടങ്ങിയ വിശ്വാസങ്ങള്‍ ഇല്ലാത്ത ഏത്  മനുഷ്യസമൂഹമുണ്ട്?Most religious rituals are basically inducing The 'Third Man Factor' through dance,fasting,mortification of the flesh, drugs and loneliness.

Neo: ''I thought it wasn't real. 
Morpheus: Your mind makes it real.'' (The matrix)

ഒരു പരീക്ഷണത്തില്‍ ആത്മാവ് എന്നൊന്നില്ല എന്ന് വാദിക്കുന്നവര്‍ പോലും തന്റെ ആത്മാവ് സാത്താന് അടിയറ വയ്ക്കുന്നു എന്ന് എഴുതി ഒപ്പിട്ടു കൊടുക്കാന്‍ മടിക്കുന്നതായി  കണ്ടിട്ടുണ്ട്.വെറുതെയെന്തിനു റിസ്ക്കെടുക്കണം? ഉള്ളിന്റെയുള്ളില്‍ എവിടെയോ മരിച്ച ശേഷവും തനിക്ക് നിലനില്‍പ്പുണ്ട് എന്ന് വിശ്വസിക്കുന്നപോലെ.(ട്രിവിയ:പ്രശസ്തമായ The Exorcist എന്ന  ചിത്രത്തില്‍ അഭിനയിച്ച Ellen Burstyn എന്ന നടി ആ  ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്, തന്റെ ഒരു സംഭാഷണമായ 'I believe in the devil..!!' എന്ന വരി സ്ക്രിപ്റ്റില്‍ നിന്ന് മാറ്റിയതിനു  ശേഷമാണത്രെ. എങ്ങാനും സാത്താന്‍ അത് സീരിയസ്സായെടുത്താലോ?:-))

യുക്തിപൂര്‍വ്വം എത്തിച്ചേരുന്ന ഒരു നിഗമനത്തിന് വൈകാരികമായി എത്തിച്ചേര്‍ന്ന മറ്റൊരു നിഗമനത്തെ റദ്ദാക്കാന്‍ വിഷമമാണെന്നര്‍ത്ഥം. കണ്‍മുന്നിലില്ലാത്ത ഒരാളേപ്പറ്റി  ആലോചിക്കാനും അയാളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് ഊഹിക്കാന്‍ ഉപകരിക്കുന്ന ആ പ്രോഗ്രാം ഉപയോഗിച്ചുതന്നെ ഇല്ലാതെ ഒരാളെക്കുറിച്ച് സങ്കല്‍പ്പിക്കാനും (fantasy) അയാള്‍ക്ക്  അതിമാനുഷിക കഴിവുകള്‍ നല്‍കാനും (minimally counterintuitive concepts) കഴിയും.അതിന്റെ ഫലമാണ് ദൈവം.'God' in short is 'the theory of mind' applied indiscriminately to a different domain where it does not belong.


''If God created us in His image, we have certainly returned the compliment.''-Voltaire 

അപ്പോള്‍ നമ്മുടെ ദൈവത്തിനും മതത്തിനും വളരാനുള്ള എല്ലാ കാര്യങ്ങളുമായി.എല്ലാത്തിനും ഒരു കാരണമുണ്ട്.ആ കാരകന് കാണാന്‍ സാധിക്കുന്ന ശരീരമില്ലെങ്കിലും അത് യഥാര്‍ത്ഥമാണ്. അതിന്റെ  മിക്കവാറും സ്വഭാവവിശേഷങ്ങള്‍ മനുഷ്യന്റേതു തന്നെയാണ്.Now it is smooth sailing to inventing gods and religion and debating whose god is the best among the lot and riduculing the illogical nature of the other gods.Until the cows come home,as they say.:-)

''We create gods because we are natural-born supernaturalists, driven by our tendency to find meaningful patterns and impart to them intentional agency.The gods will always be with us  because they are hard-wired into our brains.''Michael Shermer
-------------------------------------------------------------------------------------------------------

"When people stop believing in God, they don't believe in nothing — they believe in anything." G.K. Chesterton

'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും'എന്നൊക്കെ ചുമ്മാ പറയുന്നതാണ്.വെറും വിഷ്ഫുള്‍ തിങ്കിംഗ്. എന്തായാലും ദൈവവും മതവും ഒരിക്കലും ഇല്ലാതാകാന്‍ സാധ്യതയില്ല.രൂപവും ഭാവവും മാറി  അത് പല രൂപത്തിലും സമൂഹത്തില്‍ നിലനില്‍ക്കും.ലോകത്ത് മുന്‍കാലങ്ങളിലുണ്ടായ  ഭൂരിഭാഗം മതങ്ങളും ദൈവങ്ങളും മരിച്ചു കഴിഞ്ഞു.(നിലവില്‍ ഏറ്റവും പഴക്കമുള്ള ദൈവത്തിന് ഒരു രണ്ടായിരം  വര്‍ഷത്തെ പ്രായമൊക്കേയുള്ളൂ.അതിനേക്കാള്‍ പഴയ യാഹോവയൊക്കെ ഇപ്പോള്‍ പാതി ജീവനിലാണ്.ഒരു കാലത്തെ പ്രബല ദൈവമായിരുന്ന ദേവേന്ദ്രനും ബ്രഹ്മാവുമൊക്കെ സ്ഥലം കാലിയാക്കി  കഴിഞ്ഞു. പിന്നെ ഈ രണ്ടായിരം വര്‍ഷം എന്നൊക്കെ പറയുന്നത് മനുഷ്യവംശത്തിന്റെ പ്രായവുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ ചെറുതാണ്.) പകരം വന്ന ഇപ്പോഴത്തെ ദൈവങ്ങളും അവരുടെ  മതങ്ങളും മരിക്കും.പകരം പുതു ദൈവങ്ങളും മതങ്ങളും ഇനിയും ഉണ്ടാകുകയും ചെയ്യും.God is based on our intutive theories about world and intuitive theories are difficult to eradicate, because we need it in our day today life,and moreover we are often not even conscious of their working in the background.

നമ്മുടെ എത്ര യുക്തിവാദികള്‍ക്ക് ശരിക്കും ഒരു മൂന്നാമന്‍ അനുഭവമുണ്ടായാല്‍ അതില്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയും?വളരെ കുറവായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.Because  the simulation of reality our brain constructs feels so real-it has to be-that is what our brain is supposed to do.It will keep on seeing agents everywhere.അസാധാരണമായ സാഹചര്യങ്ങളില്‍ ,നമ്മുടെ  പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും നമ്മോടോപ്പമുള്ള ആരൂപിയോ,അല്ലാത്തതോ ആയ രൂപമാണ് ദൈവം എന്ന വിശ്വാസം തെറ്റല്ല.അതായത് വിശ്വസനീയമാണ്,ദൈവവിശ്വാസം  ഇല്ലാത്തവര്‍ക്കുപോലും ചിലപ്പോള്‍ ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകാം.പക്ഷേ അത് ദൈവം ഉണ്ട് എന്നതിന്റെ തെളിവൊന്നുമല്ല താനും.

എനിക്ക് ഇതുപോലുള്ള അസാധാരണമായ  അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.ഇനി ഭാവിയില്‍ ഉണ്ടായാല്‍ ഞാന്‍ എന്റെ തലച്ചോറിനെ വിശ്വസിക്കുമോ അതോ ഏതെങ്കിലും ശാസ്ത്രജ്ഞന്‍ തരുന്ന യുക്തിപൂര്‍വമായ വിശദീകരണം  വിശ്വസിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.(നിലവില്‍ ഞാന്‍ മഹാ യുക്തിവാദിയാണ് എന്ന് അഭിമാനിക്കുന്നത് ഒരിക്കലും കൈകൂലി ലഭിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരാള്‍ ചുമ്മാ ചായകടയിലിരുന്നു താന്‍ കൈകൂലി വാങ്ങില്ല,ഭയങ്കര സത്യസന്ധനാണ്  എന്ന് ഗീര്‍വ്വാണം മുഴക്കുന്നപോലെയുള്ളൂ.കൈക്കൂലിക്ക് ഓഫര്‍ കിട്ടിയവന്‍ അത് നിരസിക്കുന്നതിലേ എന്തെങ്കിലും കാര്യമുള്ളൂ.)

ആളുകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസമുണ്ടാകുമ്പോള്‍ അന്ധവിശ്വാസം കുറയും എന്നത് നമ്മുടെ പുരോഗമന ബുദ്ധിജീവികളുടെ ഒരു അന്ധവിശ്വാസമാണ്.ജാതിയും മതവും ദൈവവുമെല്ലാം വര്‍ഗസമരത്തിന്റെ  മൂര്‍ദ്ധന്യതയില്‍ ഇല്ലാതാകുമെന്നത് നടക്കാത്ത ഒരു സുന്ദര സ്വപ്നമായിത്തന്നെ അവശേഷിക്കാനാണ് സാധ്യത.ആളുകളുടെ വിദ്യാഭ്യാസം കൂടുമ്പോള്‍ മത/ദൈവ വിശ്വാസം കുറയുന്നു എന്നൊക്കെയുള്ള  പഠനങ്ങള്‍ ആരെങ്കിലും സൂചിപ്പിക്കും എന്നറിയാം.പക്ഷേ അന്ധവിശ്വാസം എന്നാല്‍ മത/ദൈവ വിശ്വാസം മാത്രമല്ല.

'വിശ്വാസം' എന്നതിന് സാധാരണ ഉപയോഗിക്കുന്ന നിര്‍വ്വചനം അല്പം ഇടുങ്ങിയതാണ് എന്നതാണ് പ്രശ്നം.നമ്മുടെ തലച്ചോര്‍ എന്ന കമ്പ്യൂട്ടറിന് വേണമെങ്കില്‍ രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും  എന്നു പറയാം.ഒന്ന്, magical thinking.ഇതാണ് ഡിഫോള്‍ട്ട് സെറ്റിംഗ്.സ്വാഭാവികമായ ചിന്താരീതി.നമ്മള്‍ കോമണ്‍ സെന്‍സ് എന്ന് പറയുന്നതും മിക്കവാറും എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നതും ഈ രീതിയാണ്. പ്രത്യേക  പരിശീലനമൊന്നും കൂടാതെ ഈ രീതിയില്‍ ചിന്തിക്കാം എന്നര്‍ത്ഥം.വിശ്വാസം എന്നത് ഈ രീതിയില്‍ പരിസരങ്ങളില്‍നിന്നും സ്വീകരിക്കുന്ന വിവരങ്ങളാണ്.മതം/മതവിശ്വാസം ഈ മാജിക്കല്‍  തിങ്കിംഗിന്റെ ഫലമാണ്‌.ഇത്തരം വിശ്വാസങ്ങള്‍ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. Experiments observing very young babies indicate that we reason about physical, biological, and  psychological aspects of the world even before our first birthday.We have intutive psychology, intutive physics and  intutive biology to help us in reasoning about our day to day life and as we have already seen, it need not be logical.Our brain's goal is NOT to get things right all the time,but to get it right often enough and quickly enough to survive as long as possible to  leave as many offsprings as possible.

''In the province of the mind, what one believes to be true either is true or becomes true.''John Lilly

എല്ലാ മതവിശ്വാസങ്ങളുടെ പുറകിലും magical thinking ഉണ്ടായിരിക്കും.ശാസ്ത്രീയമായി നിലനില്പ്പില്ലാത്ത വിശ്വാസങ്ങള്‍ എന്ന അന്ധവിശ്വാസത്തിനു കാരണം സ്വാഭാവികമായ ഈ മാജിക്കല്‍ തിങ്കിംഗ് ആണ്.മതവിശ്വാസം കുറവുള്ളയിടങ്ങളില്‍ പോലും UFO, ന്യൂ ഏജ് വിശ്വാസങ്ങള്‍ ,ഹോമിയോപ്പതി മുതലായവക്കൊക്കെ ധാരാളം ആരാധകരുണ്ട്.ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്ക് മാറുന്നു എന്നേയുള്ളൂ.A 1990 Gallup poll found that only 7 percent  of Americans did not believe in any form of supernatural experience, such as telepathy,reincarnation, or ghosts.

എന്തെങ്കിലും രീതിയില്‍ സംഘടിത മതം ഇല്ലാതാക്കിയാലും  മാജിക്കല്‍ തിങ്കിംഗ് ഇല്ലാതാവില്ല,അന്ധ വിശ്വാസങ്ങളും. കാരണം അതൊരു അടിസ്ഥാന സോഫ്റ്റ് വെയര്‍ ആണെന്നതുതന്നെ കാരണം.It's more like our operating system and a computer virus  are one and the same,or at least almost inseperably fused together. പ്രത്യയ ശാസ്ത്ര വിശ്വാസങ്ങള്‍ക്ക് പുറകിലും മാജിക്കല്‍ തിങ്കിംഗ് കാണാം.മതവും ദൈവവും മാത്രമല്ല അന്ധവിശ്വാസം.There are religious superstitions and secular superstitions.റോക്കറ്റ്‌ വിക്ഷേപിക്കുന്നതിനു മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തുന്ന ശാസ്ത്രജ്ഞന്റേയും രക്തസാക്ഷി മണ്ഡപത്തിലോ  നേതാവിന്റെ ശവകുടീരത്തിലോ പുഷ്പാച്ചന നടത്തിയ ശേഷം സത്യപ്രതിജ്ഞയ്ക്ക് പോകുന്ന പുരോഗമന വിപ്ലവകാരിയുടേയും പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ഒരേ മാജിക്കല്‍ തിങ്കിംഗ് തന്നെയാണ്.

''Religion has various dimensions:doctrine,myth,ethical teachings,ritual,experience,and social institutionalization;but so have Maoism,and Stalinism and Communism.''Lewis Wolpert-Six impossible things before breakfast.

അമ്പലമായാലും രക്തസാക്ഷി മണ്ഡപമായാലും രണ്ടിടത്തും കാണാന്‍ കഴിയാത്ത എന്തോ ശക്തിവിശേഷം നിലനില്‍ക്കുന്നുണ്ട്,അതിനെ ബഹുമാനിക്കണം എന്ന വിശ്വാസമാണ് ഇതിന്റെ  പുറകിലുള്ളത്.രക്തസാക്ഷികളെ വെറുതെ ഓര്‍മ്മിക്കാനാണ് എന്ന വാദം നിലനില്‍ക്കില്ല.അവരെ സംസ്കരിച്ച സ്ഥലത്ത് അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാകിയ സ്മാരകസ്ഥലത്ത്   നിന്നാല്‍ മാത്രമെ ആ ഓര്‍മ്മ ഉണ്ടാകൂ എന്നുണ്ടോ? ഒരാളെ സംസ്കരിച്ച സ്ഥലത്തോ അയാളുടെ സ്മാരകം എന്ന പേരില്‍ നില നില്‍ക്കുന്ന സ്ഥലത്തോ അയാളുടെ എന്തോ അംശം നില  നില്‍ക്കുന്നുണ്ട് എന്ന വിശ്വാസവും ദൈവസാനിദ്ധ്യമുള്ള സ്ഥലങ്ങളുണ്ട് എന്ന വിശ്വാസവും  തമ്മിലുള്ള വ്യത്യാസമെന്ത്?വിപ്ലവനേതാവ് ജനിച്ച സ്ഥലവും വീടും തന്നെ സ്മാരകമാക്കുന്നവര്‍ ദൈവം  ജനിച്ച സ്ഥലം എന്ന പേരില്‍ അതിനു വേണ്ടി വഴക്കടിക്കുന്നവരെ പരിഹസിക്കുന്നത്,it's like Pot calling the kettle black.ഒരു മന്തുകാലന്‍  വേറൊരു മന്തുകാലനെ 'മന്തുകാലാ'എന്ന് വിളിക്കരുത്.മത സൂചകങ്ങളെ  അപമാനിച്ചു എന്ന പേരില്‍ തെരുവിലിറങ്ങുന്നവരെ പരിഹസിക്കുന്ന വിപ്ലവ ബുദ്ധിജീവി പാര്‍ട്ടി പതാകയും പോസ്റ്റും നശിപ്പിച്ചു എന്ന  പേരില്‍ തെരുവിലിറങ്ങുന്നതില്‍ അല്പം പരിഹാസ്യതയില്ലെ?(I hate their 'holier than thou' attitude.That's all.)

''Smart people believe in weird things because they are better at rationalising the beliefs that they hold for nonsmart reasons.''Michael Shermer
----------------------------------------------------------------------------------

നേരത്തെ കണ്ട പോലെ നമ്മുടെ തലച്ചോര്‍ ഒരു പ്രവചന യന്ത്രമാണ്,(prediction machine). ചുറ്റുപാടുകളെക്കുറിച്ച് ഏറ്റവും കുറഞ്ഞ ചെലവിലും അധ്വാനത്തിലും സാമാന്യം ഉപകാരപ്രദമായ ഒരു  മെന്റല്‍ മാപ്പ് ഉണ്ടാക്കുക.അതിന് ഈ വിശ്വാസം എന്ന സോഫ്റ്റ്‌ വെയര്‍ ഇല്ലാതെ പറ്റില്ല.മനുഷ്യന്റെ ഉയര്‍ന്ന ഇന്റലിജന്‍സിന്റെ കാരണം ഈ വിശ്വാസം എന്ന സോഫ്റ്റ് വെയറാണെന്നും  പറയേണ്ടിവരും.മറ്റു മൃഗങ്ങളില്‍നിന്നു വ്യത്യസ്ഥമായി സ്വന്തം ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റു മനുഷ്യരുടെ ഇന്ദ്രിയങ്ങളെയും അതിലെ ഡാറ്റയേയും ഉപയോഗിച്ചുകൊണ്ട് താന്‍  ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള മെന്റല്‍ മാപ്പ് നിര്‍മ്മിക്കുന്നതാണ് മനുഷ്യന്റെ പ്രത്യേകത തന്നെ.ഒരു പട്ടിക്കോ പൂച്ചക്കോ എല്ലാ കാര്യങ്ങളും സ്വന്തം അനുഭവത്തില്‍നിന്നുതന്നെ പഠിക്കേണ്ടി  വരുമ്പോള്‍ മനുഷ്യന് അതിന്റെ ആവശ്യമില്ല.വിശ്വാസം എന്ന പ്രോഗ്രാം മാത്രം മതി.ജീവിത്തില്‍ ഒരിക്കലും ഷോക്കടിച്ചിട്ടില്ലാത്ത എനിക്ക് വൈദ്യുതി അപകടം പിടിച്ച സാധനമാണെന്ന അറിവുള്ളത്  വിശ്വാസം കൊണ്ടാണ്.എല്ലാം സ്വയം അനുഭവിച്ചുതന്നെ പഠിക്കണം എന്നായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോഴും മരഞ്ചാടികളായിത്തന്നെ ജീവിച്ചേനേ.

''A mere 20,000 years separate the first bow and arrow from the international space station.Belief in cause and effect has had the most enormous effect on human evolution,both physical and cultural.''Lewis Wolpert.

മനുഷ്യന്‍ എന്നെങ്കിലും കൃത്രിമ ബുദ്ധി (artificial intelligence) സൃഷ്ടിക്കുകയാണെങ്കില്‍ അതിനും വിശ്വാസം എന്നൊരു സബ് പ്രോഗ്രാം ഉണ്ടായിരിക്കും എന്ന് ഞാന്‍ പറയുന്നു. ബുദ്ധിയുള്ള ഒരു  പ്രോഗ്രാം ഒരു വിശ്വാസി കൂടിയായിരിക്കും:-) വിശ്വാസം അത്ര മോശമൊന്നുമല്ല എന്നര്‍ത്ഥം.Here belief is defined as the ablity to ignore own data and give more waitage to data procured from  other similar programs.Or in short an artificial intelligence program has to be 'socialy aware.' But then does it become superstitious?I won't be surprised it it turns out that way.If you have to let in data that is unchecked,taking in false data is inevitable.Morpheus: I'm trying to free your mind, Neo. But I can only show you the door. You're the one that has to walk through it. 
Remember...All I am offering is the truth.Nothing more.....The matrix ;-)


കൂടുതല്‍ വായനക്ക്....

-In Gods We Trust: The Evolutionary Landscape of Religion -Scott Atran
-Religion Explained - Pascal Boyer
-Why Would Anyone Believe in God?-Justin Barrett
-Minds and Gods: The Cognitive Foundations of Religion -Todd Tremlin
-Faces in the Clouds: A New Theory of Religion -Stewart Guthrie
-Breaking the spell: Religion as natural phenomenon -Daniel Dennett
-The science of superstition: How the developing brain creates supernatural beliefs- Bruce M Hood
-The believing brain: From ghosts and gods to politics and conspiracies-How we construct beliefs and reinforce them as truths -Michael Shermer
-Six impossible things before breakfast:The evolutionary origins of belief-Lewis Wolpert
-Descartes baby:How child development explains what makes us human-Paul Bloom
-The philosophical baby:What children's minds tell us about truth love and the meaning of life-Alison Gopnik
-Astonishing Hypothesis: The Scientific Search for the Soul- Francis Crick
-The Meme Machine-Susan Blackmore

അപ്പോള്‍ ഒരു പ്രധാന ചോദ്യം...എന്തുകൊണ്ട് ഒരു ന്യൂനപക്ഷം മാത്രം അവിശ്വാസികളാകുന്നു?ഒരു പത്തു ശതമാനത്തില്‍ താഴെ മാത്രമെ ശരിക്കുള്ള അവിശ്വാസികളുണ്ടാകൂ.ഭൂരിഭാഗം വരുന്ന സ്വയം  പ്രഖ്യാപിത അവിശ്വാസികളും തങ്ങള്‍ അവിശ്വാസികളാണെന്നു സ്വയം വിശ്വസിക്കുന്നവര്‍ മാത്രമാണ്.(ലേശം വിവാദമുണ്ടാക്കാമോ എന്ന് നോക്കട്ടെ:-)) അവിശ്വാസികളുടെ കൂട്ടത്തില്‍ പൊതുവേ  സ്ത്രീകള്‍ കുറവാകാന്‍ കാരണമെന്ത്?പല കൊടി കെട്ടിയ അവിശ്വാസികളും എന്തുകൊണ്ട് പ്രായമാകുമ്പോള്‍ വിശ്വാസികളാകുകയോ ചുരുങ്ങിയ പക്ഷം അവരുടെ അവിശ്വാസത്തിന്റെ കാഠിന്യം  കുറയുകയോ ചെയ്യുന്നു??
-

27 അഭിപ്രായങ്ങൾ:

cALviN::കാല്‍‌വിന്‍ പറഞ്ഞു...

ഒരു തരം സ്ട്രോമാന്‍ ആര്‍ഗ്യുമെന്റായിപ്പോയല്ലോ പലയിടത്തും. ഇല്ലാത്ത ഒരു എതിരാളിയെ സങ്കല്‍പിച്ച് അയാള്‍ക്കില്ലാത്ത കുറേ സ്വഭാവവിശേഷവും അയാളുടേതല്ലാത്ത വാദങ്ങളും ഒക്കെ കെട്ടിവെച്ച് അതിനെയിരുന്നെതിര്‍ത്തങ്ങ് തകര്‍ക്കുവാണല്ലോ :)

ബ്രൈറ്റിനു ഉടന്‍ തന്നെ ഒരു മൂന്നാമന്‍ അനുഭവമൊക്കെയുണ്ടാവാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചേക്കാം :)

അതിനെക്കൂടെ ഡിനൈ ചെയ്ത ശേഷവും എയ്‌‌ഥീയസ്റ്റ് ആവാന്‍ സാധിക്കുന്നുവെങ്കിലേ ബ്രൈറ്റ് തന്നെ പറഞ്ഞ പോലെ അതില്‍ കാര്യമുള്ളൂ.

എന്ന് കരുതി ബാക്കിയുള്ളവര്‍ എല്ലാം അങ്ങനെയാണെന്നൊന്നും ധരിച്ചേക്കല്ലും

ക്വാര്‍ക്ക്:|:Quark പറഞ്ഞു...

നന്നായിരിക്കുന്നു ബ്രൈറ്റ്... ഈ പരമ്പര ഒരു പുസ്തകമാക്കാന്‍ ശ്രമിച്ചു കൂടെ?

suraj::സൂരജ് പറഞ്ഞു...

I tried posting this comment twice before and failed. Hope it works this time :P

മനോജ്,

പറഞ്ഞുപറഞ്ഞു സ്വയം negate ചെയ്യുന്ന വക്കീലിന്റെ വാദം പോലായി പോസ്റ്റെന്നാണ്‌ വായിച്ചിട്ട് എനിക്ക് തോന്നിയത് (besides the factoids sprinkled all over it).

അത് വിശദീകരിക്കാനും ചില ചോദ്യങ്ങള്‍ ചോദിക്കാനും സൗകര്യത്തിനു ഈ പോസ്റ്റില്‍ നിന്ന് മൂന്ന് വാചകങ്ങള്‍ - അതിലൊന്ന് അവസാനത്തെ വായനക്കാരോടുള്ള ചോദ്യങ്ങളിലൊന്ന് - ഞാന്‍ അക്കമിട്ട് quote ചെയ്യട്ടെ :

1. എനിക്ക് ഇതുപോലുള്ള അസാധാരണമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.ഇനി ഭാവിയില്‍ ഉണ്ടായാല്‍ ഞാന്‍ എന്റെ തലച്ചോറിനെ വിശ്വസിക്കുമോ അതോ ഏതെങ്കിലും ശാസ്ത്രജ്ഞന്‍ തരുന്ന യുക്തിപൂര്‍വമായ വിശദീകരണം വിശ്വസിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

2. ജീവിത്തില്‍ ഒരിക്കലും ഷോക്കടിച്ചിട്ടില്ലാത്ത എനിക്ക് വൈദ്യുതി അപകടം പിടിച്ച സാധനമാണെന്ന അറിവുള്ളത് വിശ്വാസം കൊണ്ടാണ്.എല്ലാം സ്വയം അനുഭവിച്ചുതന്നെ പഠിക്കണം എന്നായിരുന്നെങ്കില്‍ നമ്മള്‍ ഇപ്പോഴും മരഞ്ചാടികളായിത്തന്നെ ജീവിച്ചേനേ.

3. അപ്പോള്‍ ഒരു പ്രധാന ചോദ്യം...എന്തുകൊണ്ട് ഒരു ന്യൂനപക്ഷം മാത്രം അവിശ്വാസികളാകുന്നു ?

വാചകം 1-ഉം 2-ഉം ചേര്‍ത്ത് വച്ചാല്‍ "ഒരുതരം വിശ്വാസയുക്തിവാദം" എന്ന് താങ്കളാരോപിക്കുന്ന ടൈപ്പ് യുക്തിവാദമായാലും, ശാസ്ത്രജ്ഞന്‍ തരുന്ന "യുക്തിപൂര്‍‌വമായ" വിശദീകരണത്തില്‍ ഉള്ള വിശ്വാസമായാലും മതവിശ്വാസമായാലും ഒക്കെ equivalent ആയ ഒരു സൈക്കോളജിക്കല്‍ സ്വയം‌വിശ്വാസം തന്നെയാണ്‌ എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത് ? അതേ എന്നാണ്‌ എനിക്ക് ഇത്രടം വരെ വായിച്ചിട്ട് മനസിലായത്. Human psyche-നു (തലച്ചോറിനെ തല്‍ക്കാലം മാറ്റിനിര്‍ത്താം, സൈക്കോളജി വേറെ ന്യൂറോളജി വേറെ) ഉണ്ടെന്ന് പറയുന്ന ഈ വാസനകളെയും പ്രോപ്പര്‍ട്ടികളെയും താങ്കള്‍ മുഖവിലയ്ക്കെടുക്കുന്നത് താങ്കള്‍ വായിച്ച പോപ്പ് സയന്‍സ് പുസ്തകങ്ങളേയും സയന്റിഫിക് പേപ്പറുകളുണ്ടെങ്കില്‍ അവയേയും 'വിശ്വാസ'ത്തിലെടുക്കുന്നതു കൊണ്ടായിരിക്കണമല്ലോ. അല്ലാതെ അതിലൊരു പഠനവും സ്വയം ചെയ്തുനോക്കി "ബോധ്യ"പ്പെട്ടിട്ടല്ല. ഇതുമാത്രമല്ല, gravitational laws ആയാലും quantum laws ആയാലും ഒക്കെ ഇതുതന്നെ കഥ - താങ്കള്‍ പറഞ്ഞുവരുന്നതനുസരിച്ചാണെങ്കില്‍ ഇതിലെല്ലാം താങ്കള്‍ മുഖവിലയ്ക്കെടുത്ത് "വിശ്വസിക്കുക"യാണ്‌. സ്വയം അനുഭവിച്ചുപഠിക്കേണ്ട കാര്യമില്ല, അന്യന്റെ അനുഭവം വിശ്വാസത്തിലെടുക്കാം എന്ന ന്യായത്തിനു താങ്കള്‍ തന്നെ വൈദ്യുതഷോക്കിനെപ്പറ്റി പറയുന്നത് നോക്കുക. അത് extrapolate ചെയ്താല്‍ ദൈവവിശ്വാസി ദൈവത്തില്‍ വിശ്വസിക്കുന്നതും "ചില യുക്തിവാദികള്‍" രക്തസാക്ഷിമണ്ഡപത്തില്‍ രക്തസാക്ഷിയുടെ അംശം ബാക്കികിടക്കുന്നുവെന്ന് വിശ്വസിക്കുന്നതും the so called "ശുദ്ധയുക്തിവാദി" Schroedinger's Equationല്‍ വിശ്വസിക്കുന്നതും ഒരുപോലെ തന്നെയോ ? മുകളില്‍ പറഞ്ഞ "രക്തസാക്ഷിമണ്ഡപ അംശ"വാദത്തിനെയും ദൈവാസ്തിത്വവാദത്തിനെയുംകാള്‍ ശാസ്ത്രത്തിനു objectivity ഉണ്ട് എന്നാണ്‌ മറുപടി തരാന്‍ പോകുന്നതെങ്കില്‍, let me remind you that going by your sequence of arguments, ഓരോ ശാസ്ത്രവിശ്വാസിയും സ്വയം പരീക്ഷിച്ച് ആ objectivity ബോധ്യപ്പെട്ടിട്ടല്ല അത് മുഖവിലയ്ക്കെടുക്കുന്നത് എന്ന കാര്യം കണക്കിലെടുത്താല്‍ ആ objectivity-യിലുള്ളതും ഒരു "വിശ്വാസം" തന്നെ എന്ന് വരും.

ഇനി, 3-ആം ക്വോട്ടിലെ ചോദ്യം "ന്യൂനപക്ഷ"മായിരിക്കുന്ന ഏതോ ഒരു കൂട്ടം "അവിശ്വാസി"കളെപ്പറ്റിയാണല്ലോ. അതേതാണീ അവിശ്വാസി ? ശാസ്ത്രത്തില്‍ മാത്രം "വിശ്വസിക്കുന്ന" യുക്തിവാദിയാണോ ഈ അവിശ്വസി ? ആ സ്പെഷ്യല്‍ അവിശ്വാസി ശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനെ "വിശ്വാസമായി" കണക്കാക്കാമോ ?

bright പറഞ്ഞു...

പോസ്റ്റില്‍ തന്നെ എല്ലാം ഏറെക്കുറെ വ്യക്തമാണ്‌ എന്നാണ് തോന്നുന്നത്.വിശ്വാസം എന്ന വാക്കിന് ആവശ്യത്തിന് ചീത്തപ്പേരുണ്ട്. വിശ്വാസം എന്നത് പോസറ്റീവോ നെഗററീവോ അര്‍ത്ഥത്തിലല്ലാതെ ഒരു ന്യൂട്രല്‍ സങ്കല്‍പ്പമായി കണ്ടു നോക്കൂ.With no value judgements. ഞാന്‍ പോസ്റ്റില്‍ തന്നെ വിശ്വാസം എന്താണെന്നു പറഞ്ഞിട്ടുണ്ട്.''Here belief is defined as the ablity to ignore own data and give more waitage to data procured from other similar programs.''അല്ലെങ്കില്‍ 'beliefs are what brains make' എന്നും പറയാം.ആ അര്‍ത്ഥത്തില്‍ താങ്കള്‍ പറയുന്ന ശാസ്ത്രീയ വിശ്വാസവും അന്ധവിശ്വാസം സമമാണ്.Cognitively brain don't care from where your beliefs come.

ഇനി അത് അന്ധവിശ്വാസമാണോ ശാസ്ത്രീയ വിശ്വാസമാണോ എന്നത് യുക്തി ഉപയോഗിച്ച് കണ്ടെത്തേണ്ടതാണ്.അതിനെ കുറിച്ച് പണ്ട് രണ്ടു പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്.Still somewhere along
the way you have to make a 'leap of faith' and believe.അതുകൊണ്ടാണല്ലോ ശാസ്ത്രത്തിന് കൂടെകൂടെ തിരുത്തലുകള്‍ വേണ്ടിവരുന്നത്. ഫിലോസഫര്‍മാര്‍ ഈ പ്രശ്നത്തില്‍ ആവശ്യത്തിന് തല പുകക്കുന്നുണ്ട്.താങ്കള്‍ അല്പം മതിപ്പുകുറവോടെ പറഞ്ഞ ആ പോപ്പ് സയന്‍സ് എഴുത്തുകാരും ഇതൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്.ഉദാഹരണത്തിന് ഈ പോപ്പ് സയന്‍സ് പുസ്തകം നോക്കാം.Breaking
the spell: Religion as natural phenomenon -Daniel Dennett


Just like belief is not something bad, most superstitious beliefs are not stupid.They’re just WRONG.ഇതാണ് എന്റെ നിലപാട്.There are many things that we must take someone’s else
word for.The earth is not flat, there is a thing called Quantum physics, there are invisible germs and there is something called immune system to help us.The list can go on. പരിണാമസിദ്ധാന്തം ശരിയെന്നു കരുതുന്നവരെയും അത് തെറ്റാണെന്ന് കരുതുന്നവരെയും എടുത്താല്‍ ,രണ്ടു കൂട്ടരിലും ഭൂരിഭാഗവും അതിന്റെ കാരണങ്ങളെക്കുറിച്ച് അറിവുള്ളവരല്ല.രണ്ടു കൂട്ടരുടെയും വിശ്വാസത്തിന്റെ കാരണങ്ങള്‍ ഏറെക്കുറെ ഒന്നാണുതാനും.One important take-home point is that believers aren’t just gullible fools as many might think. We don’t believe everything we hear from just anybody we hear it from. Rather, we are pretty selective in whom to trust as providing us with factual information. They are persuaded by the experts they have
consulted.ഒരു കൂട്ടര്‍ക്കു വിദഗ്ധന്‍ ഡോക്കിന്‍സാണെങ്കില്‍ മറ്റേ കൂട്ടര്‍ക്ക് ഹരൂണ്‍ യാഹ്യയോ ഹുസൈനോ മറ്റോ ആയിരിക്കും. Given their information and tools, both camps have
'understandable reasons' for belief.


ഇനി gravitational laws ഉം quantum laws ഉം ഒക്കെ വിശ്വാസം എന്ന രീതിയിലല്ലാതെയാണ് താങ്കള്‍ മനസ്സിലാക്കുന്നതെങ്കില്‍ ആ മാര്‍ഗം അറിയാന്‍ താല്പര്യമുണ്ട്.പിന്നെ നൂറു ശതമാനം
യുക്തിവാദിയൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്.ഒരു ശരാശരി വിശ്വാസിയേക്കാള്‍ ഭേദമാണ് ഒരു യുക്തിവാദി എന്നെയുള്ളൂ.എന്റെ തന്നെ ധാരാളം മാജിക്കല്‍ തിങ്കിംഗ് മണ്ടത്തരങ്ങള്‍ ഞാന്‍ തന്നെ പലപ്പോഴും കണ്ടെത്താറുണ്ട്.

suraj::സൂരജ് പറഞ്ഞു...

മനോജ്,

പോപ്പ് സയന്‍സ് പുസ്തകമെന്നേ ഞാനെഴുതീട്ടുള്ളൂ, അതിലെവിടെയാണ്‌ മതിപ്പുകുറവ് വായിച്ചെടുത്തത് ? അതു പരാമര്‍ശിക്കാന്‍ കാരണം താങ്കള്‍ തന്നെ ഫുട്ടറില്‍ ഇട്ടിരിക്കുന്ന റീഡിംഗ് ലിസ്റ്റ് കണ്ടതാണ്‌. And I have read all those books, except the ones by A Gopnik and P Bloom.

താങ്കളീ പോസ്റ്റില്‍ സം‌വദിക്കാനുദ്ദേശിക്കുന്ന ആശയത്തോട്‌ അടിസ്ഥാനപരമായി എതിര്‍പ്പൊന്നും ഇല്ല. പക്ഷേ അതിലേക്ക് ചേര്‍ത്തുകെട്ടുന്ന കല്പിച്ചുകൂട്ടിയ straw-man വാദങ്ങളോടും രാഷ്ട്രീയമോ ചരിത്രമോ കണക്കിലെടുക്കാതെയുള്ള കേവലശാസ്ത്രവാദത്തോടും ആണ്‌ വിയോജിപ്പ്. അതില്‍ ചിലതു പറയാം :

1. "[യുക്തിവാദികളില്‍ തന്നെ] ഭൂരിഭാഗം പേര്‍ക്കും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ശരിക്കും ഒരു substrate neutral algorithm ആണെന്നോ,അതിന്റെ യഥാര്‍ത്ഥ വ്യാപ്തിയോ, ബയോളജിയുമായി ഒരു ബന്ധവുമില്ലാത്ത പ്രതിഭാസങ്ങള്‍ പോലും വിശദീകരിക്കാനുള്ള അതിന്റെ കഴിവോ മനസ്സിലായിട്ടില്ല."

താങ്കള്‍ പറയുന്ന ലോജിക്ക് വച്ചാണെങ്കില്‍ ഇങ്ങനെയൊക്കെ "യുക്തിപൂര്‍‌വം" വിശദാംശങ്ങള്‍ മനസിലാക്കി വച്ചാലും അത് "വിശ്വാസം" (however neutral the word is) തന്നെയേ ആവൂ. കാരണം അതിന്റെ വ്യാപ്തിയെപ്പറ്റിയും മറ്റ് ആപ്ലിക്കേഷനുകളെപ്പറ്റിയുമൊക്കെ വായിച്ചോ ക്ലാസില്‍ കേട്ടോ മനസിലാക്കുന്നവനും ഒരര്‍ത്ഥത്തില്‍ അതിന്റെയൊക്കെ അപ്രമാദിത്തത്തില്‍ "വിശ്വാസം" അര്‍പ്പിക്കുകയാണ്‌ ചെയ്യുന്നത്. You are contradicting yourself when you allege that "a section of rationalists" simply believe in Darwinian Evolution without grasping its wider implications. വിശ്വാസത്തിനെ താങ്കള്‍ നിര്‍‌വചിക്കുന്നത് "the ablity to ignore own data and give more waitage to data procured from other similar programs." എന്നാണല്ലോ. സ്വന്തം ഡേറ്റയിലല്ല ആരും - ഞാനും താങ്കളും ഒക്കെ - ശാസ്ത്രവസ്തുതകളെ മനസിലാക്കുന്നത്. Weightage കൊടുക്കുന്നത് ആരുടെ ഡേയ്റ്റക്ക് എന്നതനുസരിച്ച് വിശ്വാസം മാറുന്നു എന്നതുമാത്രമാണ്‌ എയ്ഥീയിസ്റ്റും തീയിസ്റ്റും തമ്മില്‍ വ്യത്യാസപ്പെടുന്നത് എന്നും താങ്കളുടെ വിശദീകരണത്തില്‍ നിന്ന് അനുമാനിക്കേണ്ടിവരും. എന്നുവച്ചാല്‍ യുക്തിവാദിസംഘത്തില്‍ സ്റ്റഡീക്ലാസെടുക്കുന്ന സ്കൂള്‍ മാഷിനെ വിശ്വസിക്കുന്നതും വിശ്വാസം തന്നെ, സാക്ഷാല്‍ ബ്രയാന്‍ ഗ്രീന്‍ വന്ന് ലെക്ചറെടുത്താല്‍ വിശ്വസിക്കുന്നതും വിശ്വാസം തന്നെ.


2. "മത വിശ്വാസങ്ങളേക്കുറിച്ച് പറയുമ്പോള്‍ ചില പ്രത്യേക കൂട്ടര്‍ അവര്‍ക്ക് ഗുണം കിട്ടാന്‍ ഒക്കെ നൂറ്റാണ്ടുകള്‍ മുന്നേതന്നെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പ്രചരിപ്പിച്ചതാണ് മതം എന്ന നിലപടിലാണ്.(Religion as a corporation).അതിനെന്തായാലും ബോധേന്ദ്രിയമുള്ള ഒരു ഏജന്റ് (sentient agent) ഇല്ലാതെ പറ്റില്ല എന്ന മട്ട്."

This is simply a straw-man argument. വിശ്വാസത്തിന്റെ രാഷ്ട്രീയത്തെ പൂര്‍ണമായും തമസ്കരിച്ചിട്ട് വിശ്വാസം സ്വാഭാവികമായ ഒരു psychological offshoot ആണ്‌ എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചാലൊന്നും മതവിശ്വാസത്തിന്റെയും അതിലധിഷ്ഠിതമായ അധികാരത്തിന്റെയും പൊളിറ്റിക്കല്‍ ചരിത്രം ആവിയായി പോവില്ല. ബോധേന്ദ്രിയമുള്ള ഏജന്റ് ഇല്ലാതെ മതവിശ്വാസമേ ഉണ്ടാവില്ല എന്ന് ആരൊക്കെയോ വാദിക്കുന്നു എന്നത് താങ്കള്‍ കല്പിച്ചുണ്ടാക്കുന്ന ഒരു പൊയ്‌മനുഷ്യനാണ്‌ (anthropomorphization പരിപാടി രണ്ട് വഴിക്കും പോവും;). പൗരോഹിത്യത്തിന്റെയും പ്രിവിലെജ്ഡ് വര്‍ഗ്ഗങ്ങളുടെയും സാമൂഹിക സിദ്ധാന്തങ്ങള്‍ രൂപവല്‍ക്കരിക്കപ്പെടുന്നിടത്ത് മതവിശ്വാസം/ദൈവവിശ്വാസം ഒരു natural phenomenon അല്ല എന്നോ പുരോഹിതവര്‍ഗ്ഗം/ഗോത്രമൂപ്പന്‍ വര്‍ഗ്ഗം ഒന്നും ഇല്ലായിരുന്നെങ്കില്‍ മതമേ ലോകത്തുണ്ടാവില്ലായിരുന്നുവെന്നോ ആരും വാദിച്ച് കണ്ടിട്ടില്ല. In fact, such theories (say for eg: Marxism) doesn't actually care if religion is a product of evolution. They just attempt to theorize the power structure that arise from religions and how the society's classes are differentially affected by it.

comment continues below....

suraj::സൂരജ് പറഞ്ഞു...

From above....

3. "ജൈവപരിണാമം പോലെ അനേകം യാദൃശ്ചിക സംഭവങ്ങളുടെ ഒരു cummulative effect ആയിരിക്കാം,ആരും ഒന്നും പ്ലാന്‍ചെയ്യാതെ തന്നെ പ്ലാനിംഗിന്റെ സൂചനകള്‍ കാണിക്കുന്നതായിരിക്കാം എന്നത് ചിന്തയിലേ പോകുന്നില്ല എന്നുമാത്രമല്ല അങ്ങനൊരു സാധ്യത ചൂണ്ടികാണിക്കാട്ടുന്നതുപോലും ഒരു 'തോട്ട് ക്രൈം' ആയാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള ഒരു സാധ്യത സൂചിപ്പിക്കുന്ന 'ഒരു ഊഹാധിഷ്ഠിത ചരിത്ര വായന' എന്ന എന്റെ പോസ്റ്റില്‍ ഒരു വെറും ഊഹം ആയിപ്പോലും പ്ലാനിംഗ് ഇല്ലായ്കയെക്കുറിച്ച് ആലോചിക്കാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല."

മതമെന്നത് കുറേപ്പേര്‍ അവരുടെ സൗകര്യത്തിനുണ്ടാക്കിയെടുത്തതാണെന്ന് ആരൊക്കെയോ വിശ്വസിക്കുന്നു എന്ന് താങ്കള്‍ തെറ്റായി തീരുമാനിച്ചത് എങ്ങനെയോ അങ്ങനെ തന്നെയാണ്‌ മുകളിലത്തെ വിമര്‍ശനത്തിന്റെയും കാര്യം. ഇന്ത്യയിലെ വൈദികസംസ്കാരത്തിന്റെയും പൗരോഹിത്യത്തിന്റെയും വര്‍ണാശ്രമങ്ങളുടെയും ജാത്യാചാരങ്ങളുടെയും ഒക്കെ ചരിത്രം ഇന്ന് ഏറെക്കുറേ well documented ആണ്‌. ഇന്ത്യന്‍ ജീനോഗ്രഫിയെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ജേണല്‍ പ്രബന്ധങ്ങള്‍ പോലും ഈ ഡോക്യുമെന്റഡ് ചരിത്രവുമായി (ഉദാ: യൂറോപ്യന്‍ ജനിതകസ്വാധീനം ഇന്ത്യന്‍ സവര്‍ണജാതികളില്‍ കൂടുതലാണെന്ന കണ്ടെത്തല്‍) തങ്ങളുടെ ജീനിയോളജിക്കല്‍ കണ്ടത്തലുകളെ കോര്‍ത്തിണക്കാനോ ഒത്തുനോക്കാനോ ശ്രമിച്ചിട്ടുണ്ട്. And that is an established practice in biological anthropology and archeology too.

'ഊഹാധിഷ്ഠിത ചരിത്രവായന' എന്ന പോസ്റ്റില്‍ താങ്കള്‍ ചെയ്തത് അതൊന്നുമല്ല, മറിച്ച് ആദ്യമേ തന്നെ "ജാതിവിവേചനത്തില്‍ വില്ലന്റെ സ്ഥാനത്ത് ബ്രാഹ്മണനെ നിര്‍ത്താനും brahmin bashing നടത്താനും " ആര്‍ക്കൊക്കെയോ നിര്‍ബന്ധമുണ്ട് എന്ന മട്ടില്‍ പ്രസ്താവനാ വാചകങ്ങള്‍ കുത്തിനിറച്ചുകൊണ്ടാണ്‌ "behavioral immunity" സിദ്ധാന്തത്തിനെ ഇന്ത്യന്‍ ജാതിവിവേചനവുമായി ചേര്‍ത്ത് കെട്ടി അവതരിപ്പിച്ചത്. അതൊരു thought crime ആയല്ല ആരുമവിടെ കണ്ടത്. You weren't taking into consideration the available history of Casteism in the subcontinent, nor were you equipped with research evidence to substantiate even a single point you raised there എന്നാണ്‌ ആണ്‌ എന്നാണ്‌ ഞാനടക്കം പലരും അവിടെ ചൂണ്ടിക്കാണിച്ചത്. To cite just an example of this : You were proposing that the Brahmin caste would have begun as a result of some sects practicing self-imposed "disease avoidance" mechanism, but to substantiate this you needed to show that the Brahmins gained an evolutionary advantage thru' the practice, but you gave us none. Neither did you provide evidence to show that the life expectancy of Brahmins were higher than the rest of the society on an average, nor did you have anything to suggest that the morbidity due to communicable diseases was lower among them. And the simple fact that most of the available census data from the Colony/autocracy era of our country shows an advantage of numbers in favor of the lower castes, at least in part goes against your ഊഹാധിഷ്ഠിത ചരിത്രം. ആര്‍ക്കൊക്കെയോ നിര്‍ബന്ധമുണ്ടെന്ന് താങ്കള്‍ ആരോപിക്കുന്ന brahmin-bashing താങ്കളുടെ തന്നെ ഭാവനയാണ്‌. അത്തരമൊരു വില്ലനെ ആരും കല്പിച്ചുകെട്ടി ഉണ്ടാക്കിയെടുത്തതല്ല, അത് നമ്മുടെ സാമൂഹിക ചരിത്രത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഒബ്സസിവ് കമ്പല്‍‌സിവ് ഡിസോഡറുള്ള ഒരുകൂട്ടം വട്ടന്മാരായിരുന്നു തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആചരിച്ചിരുന്നതെന്ന് "സമാധാനിച്ച് സഹതപിച്ച്" ഇരുന്നാലൊന്നും ജാതിവിവേചനം ഇല്ലാതാവില്ല എന്ന് ബോധ്യമുള്ള ജനതയുടെ രാഷ്ട്രീയമുന്നേറ്റങ്ങളെ പരിഹസിക്കല്‍ മാത്രമാണ്‌ ഇത്തരം ഊഹാധിഷ്ഠിതവായനകള്‍. അത് താങ്കള്‍ക്കിനിയും മനസിലായിട്ടില്ലെങ്കില്‍ thought crime എന്ന് സ്വയം flatter ചെയ്തിരിക്കുകയേ നിര്‍‌വാഹമുള്ളൂ;)

suraj::സൂരജ് പറഞ്ഞു...

continued from above....


4. "ഗൂഢാലോചന സിദ്ധാന്തവും (conspiracy theory) ഇത്തരത്തിലുള്ള ഒന്നാണ്.ഇവിടെയും പ്രകൃത്യാതീത ശക്തികളെപ്പോലെ അദൃശ്യമായ ഒരു ശക്തിയാണ് എല്ലാം നിയന്ത്രിക്കുന്നത്.മെന്‍ ഇന്‍ ബ്ലാക്ക്‌,പെന്റഗണ്‍ ,കൊളോണിയലിസം,ഉപഭോഗ സംസ്കാരം,സാമ്രാജ്യത്തം,ബഹുരാഷ്ട്ര കുത്തക ഒക്കെ ഇതുപോലെ മുഖമില്ലാത്ത ശക്തികളാണ്.ഏകദേശം ദൈവം പോലെതന്നെ സര്‍വവ്യാപിയും,സര്‍വ്വശക്തനും സര്‍വവജ്ഞനുമായ ശക്തികള്‍. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഒരു പിഴവും ഇല്ലാതെ,ഒരു തെളിവും അവശേഷിപ്പിക്കാതെ വിജയകരമായി നടപ്പാക്കാനും ഈ വക ശക്തികള്‍ക്ക് കഴിയും.പക്ഷേ തന്നെപോലുള്ള ബുദ്ധിമാന്‍മാരുടെ കണ്ണില്‍ പൊടിയിടാനൊന്നും ഈ ശക്തികള്‍ക്ക് കഴിയില്ല.തനിക്ക് എല്ലാം മനസ്സിലാകും.മറ്റാര്‍ക്കും പിടികിട്ടാത്ത ദൈവത്തെ അടിമുടി മനസ്സിലാക്കിയിരിക്കുന്നു എന്ന് സ്വയം കരുതുന്ന വിശ്വാസികളെപ്പോലെയാണ് ഈ സിദ്ധാന്തക്കാരും."

വീണ്ടും straw-man രൂപങ്ങളുടെ ആറാട്ട്മേളം ! അടിസ്ഥാനപരമായി താങ്കള്‍ ഇവിടെ ചെയ്യുന്നത് anthropomorphization തന്നെ. ഇങ്ങനെയെല്ലാമുള്ള ഗുണഗണങ്ങളുള്ള കുറേ കോണ്‍സ്പിരസി തിയറിക്കാര്‍ ഉണ്ടെന്ന് കല്പിച്ചുകൂട്ടുന്നു. അവരെ എതിര്‍പക്ഷത്തു നിര്‍ത്തി അടിതുടങ്ങുന്നു. സാമ്രാജ്യത്തമോ കൊളോണിയലിസമോ സംബന്ധിച്ച പൊളിറ്റിക്കല്‍ കോണ്‍സെപ്റ്റുകളിലേതിലെങ്കിലും അവയെ "anthropomorphized ശക്തികള്‍" ആയി സങ്കല്പിക്കുന്നുണ്ടെങ്കില്‍ അത് പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങളില്‍ "mother nature" എന്ന് പറയുന്നതുപോലെയേ ഉള്ളൂ എന്ന സിമ്പിള്‍ കാര്യം താങ്കള്‍ക്ക് മനസിലായിട്ടില്ലേ ഇതുവരെ ? "അമേരിക്കന്‍ സാമ്രാജ്യത്തം എണ്ണയുല്പാദക രാജ്യങ്ങള്‍ക്ക് മേല്‍ പിടിമുറുക്കുന്നു" എന്ന് പറഞ്ഞാല്‍ അമേരിക്കന്‍ സാമ്രാജ്യത്തം എന്നൊരു തമ്പുരാന്‍ ആകാശത്തിലെ വീട്ടില്‍ റഡാറില്‍ കണ്ണും നട്ടിരുപ്പാണ്‌ എന്നല്ല അര്‍ത്ഥം, അമേരിക്കയിലെ സര്‍ക്കാരും അതിനെ താങ്ങിനിര്‍ത്തുന്ന/പിന്തുണയ്ക്കുന്ന MNC ബിസിനസ് ഗ്രൂപ്പുകളും അവരുടെ ബിസിനസ് താല്പര്യങ്ങള്‍ക്കായി OPEC രാജ്യങ്ങളില്‍ നയതന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്ന് നീട്ടിപ്പരത്തി പറയുന്നതിനെ ഒന്ന് ചുരുക്കാനാണ്‌ സാമ്രാജ്യത്തം പിടിമുറുക്കുന്നു എന്ന് ഒരാളെഴുതുന്നത്. It is just the same as when Penrose says, "Nature resolves the issue by through gravitational decoherence". അല്ലാതെ താങ്കള്‍ പറയുമ്പോലെ unexplained anomalies ന്‌ gap filler ആയി അല്ല "സാമ്രാജ്യത്ത"വും "ഉപഭോഗസംസ്കാര"വും "കൊളോണിയലിസ"വും പൊളിറ്റിക്കല്‍ തിയറൈസേഷനു ഉപയോഗിക്കുന്നത്.

5. "എന്തുകൊണ്ട് ഒരു ന്യൂനപക്ഷം മാത്രം അവിശ്വാസികളാകുന്നു?ഒരു പത്തു ശതമാനത്തില്‍ താഴെ മാത്രമെ ശരിക്കുള്ള അവിശ്വാസികളുണ്ടാകൂ.ഭൂരിഭാഗം വരുന്ന സ്വയം പ്രഖ്യാപിത അവിശ്വാസികളും തങ്ങള്‍ അവിശ്വാസികളാണെന്നു സ്വയം വിശ്വസിക്കുന്നവര്‍ മാത്രമാണ്."

ഇവിടെ താങ്കള്‍ assume ചെയ്യുന്നത് "ശുദ്ധ അവിശ്വാസികളുടെ" വേറേതോ ഗ്രൂപ്പ് ഉണ്ടെന്നാവണമല്ലോ. ഇതേതാണീ "ശരിക്കുള്ള അവിശ്വാസി" എന്നാണ്‌ എനിക്കറിയേണ്ടത്. ആദ്യം പറഞ്ഞതുപോലെ പരിണാമശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ശാസ്ത്രതത്വത്തിന്റെയോ "real implications" ഒക്കെ വായിച്ച് മനസിലാക്കി അതില്‍ "വിശ്വസിക്കുന്ന"വരാണോ ? ആണെങ്കില്‍ അതും ഒരു തരം "വിശ്വാസം" തന്നെ എന്നാണ്‌ താങ്കള്‍ ഈ പോസ്റ്റില്‍ ആകെമൊത്തം പറഞ്ഞു വയ്ക്കുന്നത്. പിന്നെ അതിലെന്ത് "ശരിക്കുള്ളതും" "ശരിയല്ലാത്തതും" ?

കലിപ്പ് പറഞ്ഞു...

"നമുക്ക് എല്ലാറ്റിനും എന്തെങ്കിലും കാരണം കണ്ടുപിടിച്ചേ പറ്റൂ" .. ഇതു ഒരു പൊതു സ്വഭവമാണ്‌. ഈ സ്വഭാവം ഉണ്ടാവാനുള്ള കാരണം എന്തായിരിക്കും .. :)

bright പറഞ്ഞു...

പോസ്റ്റിലെ ആശയത്തോട്‌ അടിസ്ഥാനപരമായി എതിര്‍പ്പൊന്നും ഇല്ല എന്നതില്‍ സന്തോഷം.

ഒന്നാമത്തെ പോയിന്റില്‍ .... "യുക്തിപൂര്‍‌വം" വിശദാംശങ്ങള്‍ മനസിലാക്കി വച്ചാലും അത് "വിശ്വാസം" (however neutral the word is) തന്നെയേ ആവൂ.....എന്നതുതന്നെയാണ് എന്റെ പോയിന്റ്‌.ഞാന്‍ ആദ്യം എഴുതിയ പോലെ ....somewhere along the way you have to make a 'leap of faith' and believe.....

.....[[[[[എന്നുവച്ചാല്‍ യുക്തിവാദിസംഘത്തില്‍ സ്റ്റഡീക്ലാസെടുക്കുന്ന സ്കൂള്‍ മാഷിനെ വിശ്വസിക്കുന്നതും വിശ്വാസം തന്നെ, സാക്ഷാല്‍ ബ്രയാന്‍ ഗ്രീന്‍ വന്ന് ലെക്ചറെടുത്താല്‍ വിശ്വസിക്കുന്നതും വിശ്വാസം തന്നെ]]]]].......

വേറേതെങ്കിലും മെക്കാനിസം താങ്കള്‍ക്ക് അറിയാമോ എന്ന് ഞാന്‍ ആദ്യമേ ചോദിച്ചല്ലോ.

രണ്ടാമത്തെ പോയിന്റ്‌ ....

താങ്കള്‍ കോപ്പി/പേസ്റ്റ് ചെയ്ത എന്റെ വാചകം തുടങ്ങുന്നത് ഇങ്ങനെയാണ് ......[[[[[[''ലാഭം ഉണ്ടാക്കിയവരും നഷ്ടം പറ്റിയവരും ഉണ്ടായേക്കാമെങ്കിലും, വിശ്വാസം തുടങ്ങുന്നത് (Offcouse,conscious deliberate authorship for religion did came later.)]]]]].........''വിമര്‍ശിക്കാന്‍ സൌകര്യത്തിനുവേണ്ടിയാണോ അത് ഒഴിവാക്കിയത്?വിശ്വാസം തുടങ്ങുന്നതിനെക്കുറിച്ച് പറയുമ്പോള്‍ മതവിശ്വാസത്തിന്റെയും അതിലധിഷ്ഠിതമായ അധികാരത്തിന്റെയും പൊളിറ്റിക്കല്‍ ചരിത്രം തെരയേണ്ട കാര്യമുണ്ടോ വിശേഷിച്ചും ഞാന്‍ തന്നെ Offcouse,conscious deliberate authorship for religion did came later.എന്ന് വ്യക്തമായും പറഞ്ഞിട്ടുള്ള സ്ഥിതിക്ക്?


........(anthropomorphization പരിപാടി രണ്ട് വഴിക്കും പോവും;)......


ആയിക്കോട്ടെ....അന്ത്രോപോമോര്‍ഫിസം വിശ്വാസം പോലെ തന്നെ നല്ലതാണെന്നോ ചീത്തയാണെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല.Just that it is natural,and natural offcourse doesn't necessarily mean good.

മൂന്നാമത്തെ പോയന്റ്...എന്റെ പഴയ പോസ്റ്റ്‌ ഒരു ഉദാഹരണമായി കൊടുത്തതാണെന്നു ആര്‍ക്കും മനസ്സിലാകും.അതിനെക്കുറിച്ച് ആ പോസ്റ്റില്‍ത്തന്നെ ആവശ്യത്തിന് വിശദീകരിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.

നാലാമത്തെ പോയന്റില്‍ ഗൂഢാലോചന സിദ്ധാന്തം ചര്‍ച്ച ചെയ്യുന്ന ഭാഗത്തും വ്യക്തമായി പറഞ്ഞിട്ടുണ്ട്...(What I am not saying is there are no conspiracies anywhere.The point here is we
leave our pattern detectors wide open thereby letting in any and all patterns as real.......സാമ്രാജ്യത്തമോ കൊളോണിയലിസമോ യഥാര്‍ത്ഥമാണോ അല്ലയോ എന്നതല്ല മറിച്ച് അവക്ക് ഒരു ദൈവസമാനമായ omnipotence സങ്കല്‍പ്പിക്കാന്‍ വളരെ എളുപ്പമാണ് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.It comes natural to us.


ഇനി പോയന്റ് അഞ്ച്...'ശുദ്ധ അവിശ്വാസി' എന്ന് വിളിക്കാമോ എന്നറിയില്ല Autistic spectrum ഉള്ളവരില്‍ അന്ധവിശ്വാസങ്ങള്‍ കുറവാണ് എന്നതിന് ചില സൂചനകളുണ്ട്.അവരുടെ ചിന്താരീതിതന്നെ വേറെയാണ് എന്നാണ് കാണുന്നത്. എന്റെ ഊഹമാണ്, അവര്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ വ്യത്യസ്തരായിരിക്കും.'തിയറി ഓഫ് മൈന്‍ഡ്' ശരിയായി പ്രവര്‍ത്തിക്കാത്തതായിരിക്കാം
കാരണം.ആരെങ്കിലും കൂടുതല്‍ പഠിക്കുമായിരിക്കും.എനിക്ക് ആസ്പെര്‍ജറിന്റെ ചില ലക്ഷണങ്ങളൊക്കെയുണ്ട്.ഞാനൊക്കെ 'ജന്മനാ'അവിശ്വാസിയാണ്.അവിശ്വാസികളില്‍ത്തന്നെ ഇതൊരു ന്യൂനപക്ഷമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.ഞാനറിയുന്ന ഏതാണ്ടെല്ലാവരും ടീനേജ് പ്രായത്തിനൊക്കെ ശേഷം അവിശ്വാസികളായവരാണ്.പലരുടെയും അവിശ്വാസം എന്നത് മതം/മതപുരോഹിതനോടുള്ള എതിര്‍പ്പാണ്.അബ്സ്റ്റ്രാക്റ്റ് ദൈവത്തിലൊക്കെ വിശ്വസിക്കുന്ന അവിശ്വാസികളെ കണ്ടിട്ടുണ്ട്.എന്റെ കാര്യം പറഞ്ഞാല്‍ ‍,ഒരു ഒന്‍പതു വയസിലെങ്കിലും ദൈവമില്ല എന്ന് എനിക്ക് ഉറപ്പായിട്ടുണ്ട്.പക്ഷേ അതിനു മുന്‍പ് പോലും ഞാന്‍ എന്തെങ്കിലും കാര്യസാധ്യത്തിന് പ്രാര്‍ത്ഥിച്ചതായോ മറ്റോ ഓര്‍മ്മയില്ല.(ഡെയിലി നാമം ചൊല്ലലൊക്കെ ഉണ്ടായിരുന്നു എങ്കിലും.) ഒരു വിശ്വാസിയുടെ മാനസികാവസ്ഥ എന്താണെന്നൊ 'ദൈവവിശ്വാസം' എന്നാല്‍ എന്താണെന്നോ എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല.ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ഒരിക്കല്‍ പോലും എന്നാല്‍ ഒന്ന് പ്രാര്‍ത്ഥിച്ചുകളയാം എന്ന് തോന്നിയിട്ടില്ല.That option never comes to my mind. പിന്നീടാലോചിക്കുമ്പോള്‍ എന്തുകൊണ്ട് ദൈവത്തില്‍ അഭയം തേടാന്‍ തോന്നിയില്ല എന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

എന്നുകരുതി ഞാന്‍ അന്ധവിശ്വാസ മുക്തനാണ് എന്ന് അവകാശപ്പെടുന്നുമില്ല. എന്നെപോലുള്ള ജന്മനാ അവിശ്വാസികള്‍ 'നോര്‍മ്മല്‍ ' അല്ല എന്നാണ് എനിക്ക് തോന്നുന്നത്.തലച്ചോറിലെ സോഫ്റ്റ്‌വെയറിന്റെ ചില 'ഡിഫോള്‍ട്ട് സെറ്റിങ്ങുകള്‍ 'അല്പം മാറികിടക്കുകയാണ് എന്നാണ് തോന്നുന്നത്.:-)

Cognitive Basis of religion/belief ഒരു പുതിയ ശാഖയാണല്ലോ.ആരെങ്കിലും ഇതൊക്കെ കണ്ടുപിടിക്കുമായിരിക്കും.

യാത്രികന്‍ പറഞ്ഞു...

പോസ്റ്റ് കിടിലന്‍ !

ഒരു ചെറിയ വിയോജനം/സംശയം.
"Weightage കൊടുക്കുന്നത് ആരുടെ ഡേയ്റ്റക്ക് എന്നതനുസരിച്ച് വിശ്വാസം മാറുന്നു എന്നതുമാത്രമാണ്‌ എയ്ഥീയിസ്റ്റും തീയിസ്റ്റും തമ്മില്‍ വ്യത്യാസപ്പെടുന്നത് എന്നും താങ്കളുടെ വിശദീകരണത്തില്‍ നിന്ന് അനുമാനിക്കേണ്ടിവരും. എന്നുവച്ചാല്‍ യുക്തിവാദിസംഘത്തില്‍ സ്റ്റഡീക്ലാസെടുക്കുന്ന സ്കൂള്‍ മാഷിനെ വിശ്വസിക്കുന്നതും വിശ്വാസം തന്നെ, സാക്ഷാല്‍ ബ്രയാന്‍ ഗ്രീന്‍ വന്ന് ലെക്ചറെടുത്താല്‍ വിശ്വസിക്കുന്നതും വിശ്വാസം തന്നെ."

തീയിസ്റ്റിന് data ഇല്ല എന്നതല്ലേ ശെരിക്കുള്ള വ്യത്യാസം? എന്റെ കെമിസ്ട്രി പുസ്തകത്തിലുള്ള എല്ലാം എനിക്കു test ചെയ്തു നോക്കാന്‍ പറ്റില്ല എന്നത് ശെരി തന്നെ. പക്ഷേ കുറച്ചൊക്കെ നോക്കാന്‍ പറ്റും (എന്റെ 10-ലെ ടീച്ചര്‍ ബുക്കിലെ ഒട്ടു മിക്ക experiments ഉം ഞങ്ങളെ ചെയ്തു കാണിച്ചു തന്നിരുന്നു). അപ്പോള്‍ ഞാന്‍ കെമിസ്ട്രി ബുക്കില്‍ പറഞ്ഞിരിക്കുന്ന ഒരു 10% കാര്യങ്ങള്‍ നേരില്‍ കാണുന്നു (അനുഭവിക്കുന്നു), അത് കൊണ്ട് ബാക്കി 90% വിശ്വസിക്കുന്നു. മാത്രവുമല്ല ഈ 90% കാര്യങ്ങളും എങ്ങിനെ ചെയ്യാം എന്നും വിശദമായി ബുക്കില്‍ എഴുതി വച്ചിട്ടുണ്ട് താനും. അത് കൊണ്ടാണ് ഞാന്‍ കെമിസ്ട്രി ബുക്ക് വിശ്വസിക്കുന്നത്.

എന്നാല്‍ ബൈബിള്‍ ഇല്‍ പറഞ്ഞിരിക്കുന്ന 100% കാര്യങ്ങളും വിശ്വാസം മാത്രം (അനുഭവം 0%). അതില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം പോലും ഇനി ഒരിക്കല്‍ ക്കൂടി എങ്ങിനെ repeat ചെയ്യാം എന്നു പറഞ്ഞിട്ടുമില്ല.

കാച്ചിക്കുറുക്കിയാല്‍, വിശ്വാസം രണ്ടു തരം. Testable വിശ്വാസം, പിന്നെ non-testable വിശ്വാസം.

യാത്രികന്‍ പറഞ്ഞു...

സംശയം/വിയോജനം continued.

പോസ്റ്റില്‍ മതത്തില്‍ ഉള്ള ഒരു വ്യക്തിയുടെ involvement ഉം, അയാളുടെ വിശ്വാസവും ഒന്നായിട്ടാണ് കാണാന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ ഒരു നാണയത്തിന്റെ രണ്ടു പുറങ്ങള്‍. ഇത് ശെരി അല്ല എന്നാണ് എന്റെ അനുഭവം, അഭിപ്രായവും. (based on my personal involvement with a couple of 100 persons).

ഒരു വ്യക്തി മതത്തില്‍ involve ആകുന്നത് മനുഷ്യന്‍ ഒരു സാമൂഹ്യ ജീവി ആയത് കാരണം ആണ്. atheism ക്ലച് പിടിക്കാത്തതിനും പ്രധാന കാരണം ഒരു സാമൂഹ്യ ചുറ്റുപാട് അതിനു പ്രദാനം ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതാണ്. An atheist stands alone in our current society. ശെരിയോ തെറ്റോ ആയിക്കൊള്ളടെ, ഒരു മത വിശ്വാസിക്ക് 100 പേര്‍ കൂടെ ഉണ്ട്.

suraj::സൂരജ് പറഞ്ഞു...

@ യാത്രികന്‍,
താങ്കളുടെ ആദ്യ ചോദ്യത്തിനുത്തരം ബ്രൈറ്റിനോട് ചോദിക്കൂ. ഞാന്‍ പുള്ളി പറഞ്ഞതിനെ മറ്റുവാക്കുകളില്‍ paraphrase ചെയ്തുവെന്ന് മാത്രം. ഞാനും ആ വ്യത്യാസമെന്ത് എന്ന് ചോദിക്കാന്‍ തന്നെയാണ്‌ ആമുഖമായി പലതും പറഞ്ഞിട്ടിരിക്കുന്നത് ;)

suraj::സൂരജ് പറഞ്ഞു...

മനോജ്,

1 .....[[[[[എന്നുവച്ചാല്‍ യുക്തിവാദിസംഘത്തില്‍ സ്റ്റഡീക്ലാസെടുക്കുന്ന സ്കൂള്‍ മാഷിനെ വിശ്വസിക്കുന്നതും വിശ്വാസം തന്നെ, സാക്ഷാല്‍ ബ്രയാന്‍ ഗ്രീന്‍ വന്ന് ലെക്ചറെടുത്താല്‍ വിശ്വസിക്കുന്നതും വിശ്വാസം തന്നെ]]]]].......
വേറേതെങ്കിലും മെക്കാനിസം താങ്കള്‍ക്ക് അറിയാമോ എന്ന് ഞാന്‍ ആദ്യമേ ചോദിച്ചല്ലോ.


ഹ ഹ ഹ... അതിന്‌ താങ്കളല്ലേ "യുക്തിവാദി"യെ ഇതും പറഞ്ഞ് കളിയാക്കിയത്. And I think you still don't get my point - ഇതെല്ലാം അടിസ്ഥാനപരമായി, അല്ലെങ്കില്‍ ബയോളജിക്കലായി "വിശ്വാസം" ആണെങ്കില്‍ what is the difference between Osama Bin Laden and George Carlin ?

2.താങ്കള്‍ കോപ്പി/പേസ്റ്റ് ചെയ്ത എന്റെ വാചകം തുടങ്ങുന്നത് ഇങ്ങനെയാണ് ......[[[[[[''ലാഭം ഉണ്ടാക്കിയവരും നഷ്ടം പറ്റിയവരും ഉണ്ടായേക്കാമെങ്കിലും, വിശ്വാസം തുടങ്ങുന്നത് (Offcouse,conscious deliberate authorship for religion did came later.)]]]]].........''വിമര്‍ശിക്കാന്‍ സൌകര്യത്തിനുവേണ്ടിയാണോ അത് ഒഴിവാക്കിയത്?വിശ്വാസം തുടങ്ങുന്നതിനെക്കുറിച്ച് പറയുമ്പോള്‍ മതവിശ്വാസത്തിന്റെയും അതിലധിഷ്ഠിതമായ അധികാരത്തിന്റെയും പൊളിറ്റിക്കല്‍ ചരിത്രം തെരയേണ്ട കാര്യമുണ്ടോ വിശേഷിച്ചും ഞാന്‍ തന്നെ Offcouse,conscious deliberate authorship for religion did came later.എന്ന് വ്യക്തമായും പറഞ്ഞിട്ടുള്ള സ്ഥിതിക്ക്?

വിമര്‍ശിക്കാന്‍ സൗകര്യത്തിനു ഒഴിവാക്കിയതൊന്നുമല്ല, താങ്കളുടെ straw-man കോണ്‍സെപ്റ്റ് വ്യക്തമാക്കാന്‍ ഉദ്ധരണി അത്രയുമൊക്കെ മതി എന്ന് വച്ച് വിട്ടുകളഞ്ഞതുതന്നെയാണ്‌. കാരണം ഇതേ straw-man argument താങ്കളുടെ ഈ സീരിസില്‍ ആദ്യന്തം ഉണ്ട്. ഉദാഹരണത്തിനു ഈ സീരീസിലെ ആദ്യപോസ്റ്റിലെ ആദ്യഖണ്ഡികകളില്‍ "ദൈവവിശ്വാസത്തിന്റെ ഉത്ഭവത്തെ കുറിച്ച് ആകെ കാണാവുന്നത് സ്ഥിരം ചില ആഴകൊഴമ്പന്‍ വാദങ്ങള്‍ ആധുനിക ന്യൂറോസയന്‍സിന്റേയൊന്നും പിന്‍ബലമില്ലാതെ അവതരിപ്പിക്കുക എന്നതാണ്" എന്ന ആമുഖത്തോടെ താങ്കളവതരിപ്പിക്കുന്ന കുറേ straw-man concepts of religion നോക്കുക. താങ്കളുടെ വളച്ചൊടിച്ചുമടക്കലൊക്കെ കണ്ടില്ലെന്ന് നടിച്ച് അരിച്ചെടുത്ത് അവ വായിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്‌ മതവിശ്വാസങ്ങളെപ്പറ്റി ആ പറഞ്ഞവയൊക്കെ "Conscious and deliberate authorship for religion" എന്ന സ്റ്റേജിനും ശേഷമുള്ള മതപദ്ധതികളെയും അവ സൃഷ്ടിക്കുന്ന രാഷ്ട്രീയ/സാംസ്കാരിക സിസ്റ്റങ്ങളെയും വിമര്‍ശിക്കുന്നതോ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നവയോ ആണ്‌ അവയെന്ന്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്സിയന്‍ വാചകം തന്നെയെടുത്ത് നോക്കൂ. അതിന്റപ്പുറത്തേക്കൊരു വരിവായിച്ച് നോക്കിയാല്‍ അങ്ങേര്‍ പറഞ്ഞതെന്താണെന്ന് മനസിലാകും."വിശ്വാസം എന്നത് ആരോ അടിച്ചേല്‍പ്പിച്ച കെട്ടുകഥ മാത്രമാണ് എന്ന വിശദീകരണം" straw-man വിശദീകരണമായി താങ്കളുണ്ടാക്കിയെടുക്കുന്നതാണെന്ന് സാരം. Just as Darwin tried to explain the evolution of life rather than the origin of life as we know it, a political theory of religion simply attempts to explain the power structure of religion and how it differentially affects the masses, not its psychological origins.

കമന്റ് താഴെ തുടരുന്നു...

suraj::സൂരജ് പറഞ്ഞു...

3. "എനിക്ക് ആസ്പെര്‍ജറിന്റെ ചില ലക്ഷണങ്ങളൊക്കെയുണ്ട്.ഞാനൊക്കെ 'ജന്മനാ'അവിശ്വാസിയാണ്.അവിശ്വാസികളില്‍ത്തന്നെ ഇതൊരു ന്യൂനപക്ഷമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.ഞാനറിയുന്ന ഏതാണ്ടെല്ലാവരും ടീനേജ് പ്രായത്തിനൊക്കെ ശേഷം അവിശ്വാസികളായവരാണ്. പലരുടെയും അവിശ്വാസം എന്നത് മതം/മതപുരോഹിതനോടുള്ള എതിര്‍പ്പാണ്."

ആസ്പെര്‍ജറിന്റെ സാധാരണ ലക്ഷണങ്ങളായ (കേവലശാസ്ത്രവാദികളില്‍ പലപ്പോഴും കണ്ടിട്ടുള്ള) lack of empathyയും,poor emotional reciprocityയും ആണ്‌ ഉള്ളതെങ്കില്‍ my condolences. പണ്ടെവിടെയോ വായിച്ച "Courage is the mastery of fear- not the absence of it" എന്ന ആപ്തവാക്യം എന്തുകൊണ്ടോ ഓര്‍മ്മ വരുന്നു. BTW, "അവിശ്വാസം എന്നത് പലര്‍ക്കും മതത്തോടുള്ള എതിര്‍പ്പാണ്‌ " എന്ന് താങ്കള്‍ പറഞ്ഞല്ലോ, അതിനെയാണ്‌ അവിശ്വാസത്തിന്റെ politics എന്ന് പറയുന്നത്. For many, atheism or rationalism is a struggle against the tyranny of religion -- not just the tyranny from an external agent, but from within oneself too. ഈ പൊളിറ്റിക്കല്‍ "അവിശ്വാസ"വും ഇവല്യൂഷനറി സൈക്കോളജിയുടെ വിശദീകരണങ്ങളൊക്കെ അറിഞ്ഞുവച്ചിട്ടുള്ള "അവിശ്വാസ"വും എല്ലാം ഫലത്തില്‍ ഒരേ ലക്ഷ്യത്തിലേക്ക് തന്നെ പോകുന്നു. അതിലൊന്ന് മെച്ചവും മറ്റേത് മോശവും എന്നൊന്നുമുണ്ടെന്ന് എനിക്കേതായാലും തോന്നുന്നില്ല.

SMASH പറഞ്ഞു...

സുരജ് ..
"For many, atheism or rationalism is a struggle against the tyranny of religion -- not just the tyranny from an external agent, but from within oneself too"

മതം ഡീസന്റ് ആണെങ്കില്‍(അതിന്റെ ആത്മീയമായ വശം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എങ്കില്‍)നിരീശ്വരവാദം അര്‍ത്ഥശൂന്യം ആയിരിക്കുമോ?

suraj::സൂരജ് പറഞ്ഞു...

മതം ഡീസന്റ് ആണെങ്കില്‍(അതിന്റെ ആത്മീയമായ വശം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എങ്കില്‍)നിരീശ്വരവാദം അര്‍ത്ഥശൂന്യം ആയിരിക്കുമോ?

"For many" എന്നെഴുതിയതും കൂടി ചേര്‍ത്ത് ഒന്നൂടി ആ വരി വായിക്കൂ സ്മാഷ് ;)

And by the way, എനിക്കും അറിയേണ്ടത് സ്മാഷ് ഈ ചോദിച്ചതു തന്നെയാണ്‌. വിശ്വാസം എന്ന വാക്ക് value neutral അല്ലാതെ positive/negative അര്‍ത്ഥങ്ങളുള്ളതായി മാറുമോ എന്ന്. ബ്രൈറ്റിനോടുള്ള എന്റെ പ്രധാന ചോദ്യവും അതുതന്നെയാണ്‌. മനോജ് തന്നെ പറയട്ടെ ഉത്തരം. എന്നിട്ട് ബാക്കി ഞാന്‍ എഴുതാം.

bright പറഞ്ഞു...

@ suraj::സൂരജ്

Condolence?? For what?For being in an intellectual minority group? Would you dare to offer condolence for someone for being in a sexual minority group?Maybe,Aspergers by definition are not very visible socially,so it is possible that you missed such a group and think of it as some sort of disorder.I's okay.Leave it. It's just that I feel slightly irritated.It is a difficult task to appear interested in other people 24X7,but I manage well,(with some occasional goof ups:-)) and I perfectly like the way I am now.നിര്‍വികാരനായി എന്നെതന്നെയും ലോകത്തെയും കാണാനുള്ള കഴിവ് വളരെ വിലപ്പെട്ടതായാണ് ഞാന്‍ കാണുന്നത്.(ഈ ഋഷിമാരൊക്കെ ഹിമാലയത്തില്‍ പോയി ബുദ്ധിമുട്ടുന്നത് ഈയൊരു അവസ്ഥക്കുവേണ്ടിയല്ലെ.എനിക്കാണെങ്കില്‍ അത് ചുമ്മാ കിട്ടിയതും.:-)) So no need for condolences.


ഇനി കാര്യത്തിലേക്ക്...ഞാന്‍ കളിയാക്കിയത് ഞാന്‍ അടക്കമുള്ള യുക്തിവാദികളേയാണ്. ചിലപ്പോളെങ്കിലും അവിശ്വാസികള്‍ അവരുടെ നിലപാട് സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന കാരണങ്ങള്‍ വിശ്വാസികളുടേതുപോലെയാണ് എന്ന് കാണിക്കുകയായിരുന്നു.Just showing atheists are getting it right for the wrong reasons atleast some of the time.


പിന്നെ എല്ലാ ചര്‍ച്ചകളും അവസാനം നില്‍ക്കുന്നത് ആരുടെ ഡാറ്റയാണ് ശരി എന്നതിലല്ല ആരുടെ വിദഗ്ധനാണ് ശരിയായ വിദഗ്ധന്‍ എന്നതിലാണ്.(എല്ലാവര്‍ക്കും എല്ലാ കാര്യവും നേരിട്ട് മനസ്സിലക്കാവില്ല എന്നതുകൊണ്ടാണല്ലോ വിദഗ്ധന്‍ എന്നൊരു വിഭാഗമുണ്ടാകുന്നത്.)ഞാന്‍ ഉദാഹരണമായി പറഞ്ഞ പരിണാമസിദ്ധാന്തത്തിന്റെ കാര്യത്തില്‍ ഒരു കൂട്ടര്‍ക്കു വിദഗ്ധന്‍ ഡോക്കിന്‍സാണെങ്കില്‍ മറ്റേ കൂട്ടര്‍ക്ക് ഹരൂണ്‍ യാഹ്യയോ ഹുസൈനോ മറ്റോ ആയിരിക്കും.രണ്ടു കൂട്ടരിലും ഭൂരിഭാഗവും പരിണാമസിദ്ധാന്തത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് അറിവുള്ളവരല്ല.The fact that the athiest camp is right doesn't change that.Ultimately it always comes down to in which experts you believe.


എവല്യൂഷണറി സൈക്കോളജി ശരിയെന്നു കരുതുന്നവര്‍ അവരുടെ വിദഗ്ധനായ സ്റ്റീവന്‍ പിങ്കറേയോ ജോണ്‍ ടൂബിയേയോ വിശ്വസിക്കുന്നു.എതിര്‍ ക്യാമ്പിലുള്ളവര്‍ ഡേവിഡ് ബുള്ളറേയോ സ്റ്റീഫെന്‍ ജേ ഗോള്‍ഡിനെയോ വിശ്വസിക്കുന്നു.ഒരേ ഡാറ്റതന്നെയാണ് പലപ്പോഴും രണ്ടു വ്യത്യസ്ത നിഗമനങ്ങളിലെത്താന്‍ ഉപയോഗിക്കുന്നതും.എന്റേതടക്കം ആരുടെയും വിശ്വാസം ഒറിജിനല്‍ ഡാറ്റ അനലൈസ് ചെയ്തിട്ടൊന്നുമല്ല.അതാണ് ഞാന്‍ പറഞ്ഞത് somewhere along the way you have to make a 'leap of faith' and believe.ഡാറ്റ അനുവദിക്കുന്നതിലപ്പുറം ഒരു വിദഗ്ധനെ വിശ്വസിക്കുന്നതുകൊണ്ടാണല്ലോ ശാസ്ത്രം പുതിയാ ഡാറ്റ ലഭിക്കുന്നതനുസരിച്ചു തിരുത്തലുകള്‍ വരുത്തുന്നത്.വിശേഷിച്ചും ബയോളജിയിലും സാമൂഹ്യ ശാസ്ത്രത്തിലും മറ്റും.അവിടെയൊക്കെ പലപ്പോഴും വിദഗ്ധന്റെ അഭിപ്രായമാണ് ശാസ്ത്രം.

@ യാത്രികന്‍

Testable വിശ്വാസവും non-testable വിശ്വാസവും ഉണ്ടെന്നത് തത്വത്തില്‍ ശരിയാണെങ്കിലും പ്രായോഗികമായി അത് അവസാനം ഒരു വിദഗ്ധനിലുള്ള വിശ്വാസം തന്നെയായി മാറും.I think the problem may be that we have no other tool other than brain to understand brain.Since beliefs are the products of brain it is inevitable that whatever you know about the world are ultimately beliefs about the world.

@ SMASH

ഈ 'അര്‍ത്ഥശൂന്യം' എന്ന വാക്കുതന്നെ ന്യൂട്രല്‍ അല്ലല്ലോ.Offcourse there are obvious true beliefs and obvious false beliefs with plenty of grey areas in between.Whether any activity is meaningful or meaningless for you is entirely subjective.As for me I don't mind catching myself red handed with some false beliefs and I occassinally get it also.So alteast for me skepticism is not meaningless.I enjoy it.

suraj::സൂരജ് പറഞ്ഞു...

@ മനോജ്,

ശരിക്കുള്ള ആസ്പെര്‍ജര്‍ (ഏതാനും നേരിയ ലക്ഷണങ്ങളല്ല) നല്ല disabling ആണ്‌. ചുമ്മാ ലോകത്തെ നിര്‍‌വികാരനായി കാണാനുള്ള കഴിവല്ല ആസ്പെര്‍ജര്‍ രോഗിക്ക് കിട്ടുന്നത്. Since the patient is oblivious to it, they don't often feel its impact എന്ന് മാത്രം. എന്നിരുന്നാലും കൂട്ടിരുപ്പുകാര്‍ക്കും മാതാപിതാക്കള്‍ക്കും അങ്ങനെയല്ല. Such patients are unable to put themselves in the shoes of others, they are disabled emotionally and psychologically especially in social interactions, perceiving body language, sarcasm, etc.മിക്കപ്പോഴും ലാംഗ്വേജും പ്രശ്നമാണിവര്‍ക്ക്. ഓട്ടിസത്തിന്റെ അത്ര കടുപ്പപ്പെട്ടതല്ലെങ്കിലും ഇതുമൂലം ദുഃഖമനുഭവിക്കുന്ന കുടുംബങ്ങള്‍ പ്രഫഷനല്‍ ലൈഫില്‍ കണ്ടിട്ടുള്ളതുകൊണ്ട് സ്വാഭാവികമായും condolences കൊടുത്തുപോകും :(

suraj::സൂരജ് പറഞ്ഞു...

ഇനി സ്മാഷ് ചോദിച്ച ചോദ്യവും, ഈപോസ്റ്റില്‍ ആദ്യ കമന്റുമുതല്‍ ഞാന്‍ സംവദിക്കാനുദ്ദേശിക്കുന്ന കാര്യവും :

വിശ്വാസത്തിന്റെ ബയോളജിയായാലും വംശീയവിവേചനങ്ങളുടെ ബയോളജി ആയാലും ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത് മനുഷ്യസമൂഹങ്ങളുടെ സാംസ്കാരിക രാഷ്ട്രീയമാണ്‌. ശാസ്ത്രമല്ല അതിന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. മതവിശ്വാസത്തിനെയായാലും ജാതീയ/വംശീയ വിവേചനത്തിനെയായാലും, ലൈംഗികവിവേചനത്തിനെയായാലും അവയുടെ അധികാര രാഷ്ട്രീയവും ചരിത്രവും ഒക്കെ അഴിച്ചുമാറ്റി കേവലശാസ്ത്രത്തിന്റെ മാത്രം ലോജിക്കില്‍ നോക്കാനിരുന്നാല്‍ എല്ലാം neutral ആയേ തോന്നൂ (ആ ന്യൂട്രാലിറ്റിക്കും ഒരു പൊളിറ്റിക്സുണ്ടെന്നത് വേറേ). ഒരു സ്ത്രീയെ ഒരു ക്രിമിനല്‍ റേപ്പ് ചെയ്യുന്നത് ലവന്റെ ക്രോമസോം നമ്പറിന്റെ പ്രശ്നമാണെന്നോ ആന്‍ഡ്രജന്‍ ഹോര്‍മോണിന്റെ കളിയാണെന്നോ തലച്ചോറില്‍ സീറട്ടോണിനു പ്രശ്നമുണ്ടെന്നോ ഒക്കെ കേവലശാസ്ത്രം വച്ച് ന്യായം പറയാം. വംശീയവിവേചനം രോഗഭീതിമൂലം തുടങ്ങിയതാണെന്ന് ന്യായം പറയാം. നാറ്റ്സീയിസം മൂത്ത് ഓസ്ലോയില്‍ ബോംബ് പൊട്ടിച്ച് ആളെക്കൊന്നവനും പാന്‍‌ഇസ്ലാമിസം മൂത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ ഇടിച്ചുനിരത്തി ആളെക്കൊന്നവരും ഹിന്ദുത്വം മൂത്ത് ഗുജറാത്തുമോഡല്‍ കൊലനടത്തുന്നതും പാര്‍ട്ടി അന്ധത മൂത്ത് ബംഗാള്‍ മോഡല്‍ കൊലനടത്തുന്നതും ഒക്കെ മനുഷ്യസൈക്കിയുടെ സ്വാഭാവികസൃഷ്ടികളായ ദൈവങ്ങളെയും "വിശ്വാസങ്ങളെയും" തൃപ്തിപ്പെടുത്താന്‍ ശ്രമിച്ച ആളുകളാണെന്ന് ന്യായം പറയാം. പെണ്ണുങ്ങളെ പീഡിപ്പിക്കുന്നതും പര്‍ദ്ദയിടീച്ച് നടത്തുന്നതും സതിയനുഷ്ഠിക്കാന്‍ തീയില്‍ തള്ളിയിടുന്നതും ദുര്‍‌മന്ത്രവാദിനിയെന്ന് വിളിച്ച് കുറ്റിയില്‍ കെട്ടിയിട്ട് കത്തിച്ചുകൊല്ലുന്നതും ഒക്കെ സൈക്കോളജിസവും ബയോളജിയും കൊണ്ട് പിന്നാമ്പുറന്യായങ്ങള്‍ കണ്ടെത്താന്‍ വലിയ പാടൊന്നുമില്ല. അപ്പോഴും അത് "ന്യായം" പറച്ചില്‍ മാത്രമേ ആകുന്നുള്ളൂ. x is because of y, y is because of z എന്നിങ്ങനെ infinite regressionലേക്ക് പോകാവുന്ന തരം ന്യായം കൊണ്ടല്ല ഏതായാലും മനുഷ്യ സമൂഹങ്ങളും നാഗരികതകളും ഇവോള്‍‌വ് ചെയ്തിട്ടുള്ളത്, ഇനി ചെയ്യാന്‍ പോകുന്നതും. ചുരുക്കത്തില്‍ വിശ്വാസത്തിന്റെ രാഷ്ട്രീയമാണ്‌ അതിനെ value added ആക്കുന്നത്. അതില്ലാതെ സിവിലൈസേഷനില്ല. അതുതന്നെയാണ്‌ അതിനെ അര്‍ത്ഥമുള്ളതാക്കുന്നതും നിരര്‍ത്ഥകമാക്കുന്നതും എല്ലാം.

SMASH പറഞ്ഞു...

സൂരജ്‌ പറയുന്നത് പോലെ വിശ്വാസത്തിന്റെ രാഷ്ട്രീയം തന്നെയാണ് അതിനെ പിന്തിരിപ്പനോ, അപകടകരമോ അല്ലെങ്കില്‍ നിര്‍ഗ്ഗുണപരമോ, അല്ലെങ്കില്‍ ഉപകാരപ്രദമായ ഒന്നോ ആക്കി മാറ്റുന്നത്.പക്ഷെ ഒരു കേവല നിരീശ്വരവാദിക്കോ യുക്തിവാദിക്കോ ഇതില്‍ ഇടപെടേണ്ട കാര്യം വരുന്നില്ല. കേവല യുക്തിവാദം/നിരീശ്വരവാദം അതിന്റേത് മാത്രമായ അര്‍ത്ഥത്തില്‍ ഒന്നാന്തരമാണ്.അത്തരക്കാര്‍ ചിലപ്പോള്‍ സാമൂഹികപ്രതിബദ്ധതയില്ലാത്തവനാകാം, അരാഷ്ട്രീയവാദി ആകാം വര്‍ണ്ണവെറിയനാകാം, മതഭ്രാന്തനാകാം.

(സാങ്കേതികമായി മാത്രം പറയുകയാണെങ്കില്‍) പുരോഗമനവാദം+യുക്തിവാദം+മാനുഷികത്വം etc,. എന്ന വിശേഷണത്തിനു മാത്രമേ സൂരജ്‌ പറഞ്ഞ പോലുള്ള വിശ്വാസത്തിന്‍റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെ നേരിടെണ്ടതുള്ളു.

കേവലം നിരീശ്വരവാദം എന്ന വാക്കില്‍ അത്തരം സങ്കീര്‍ണ്ണമായ വീക്ഷണത്തെ ഒതുക്കാന്‍ കഴിയില്ല എന്നാണെന്റെ അഭിപ്രായം.

bright പറഞ്ഞു...

@ suraj::സൂരജ്

താങ്കളുടെ Condolence ചികിത്സയോ പുനരധിവാസമോ ആവശ്യമുള്ള ഒരു അസ്പെര്‍ജര്‍ വ്യക്തിയോടായിരുന്നില്ലല്ലോ.സ്വന്തം ഷോവനിസം തുറന്നുകാട്ടപ്പെടുമ്പോള്‍ ആരും പറയുന്ന
ന്യായീകരണങ്ങള്‍ തന്നെയാണ് താങ്കളും പറയുന്നത്.ഗൌരവമുള്ള ലക്ഷണങ്ങളുള്ള ഒരാളെ ഇതുപോലുള്ള ഒരു സോഷ്യല്‍ സ്പേസില്‍ കണ്ടുമുട്ടാനുള്ള സാധ്യത തന്നെ കുറവാണ്.അപ്പോള്‍ പിന്നെ താങ്കളുടെ Condolence ന്റെ പ്രസക്തിയെന്ത്?ഇവിടെ അതിന്റെ ചില ലക്ഷണങ്ങളുള്ള,ആ ലക്ഷണങ്ങള്‍ സമൂഹത്തില്‍ സാധാരണമല്ലെന്നു മനസ്സിലാക്കി സമൂഹം പ്രതീക്ഷിക്കുന്ന രീതിയില്‍
അല്പസ്വല്പമൊക്കെ അഭിനയിച്ച് വളരെ productive ആയ ജീവിതം നയിക്കുന്ന എന്നോടായിരുന്നല്ലോ താങ്കളുടെ Condolence.തീര്‍ച്ചയായും ക്ലിനിക്കല്‍ കേസിന്റെ തീവ്രതയൊന്നും കാണിക്കാത്ത
അങ്ങനൊരു മൈനോരിറ്റി ഗ്രൂപ്പ്‌ ഉണ്ട്.നിര്‍ഭാഗ്യവശാല്‍ താങ്കളുടെ പുരോഗമന ലിസ്റ്റിലൊന്നും പെടാത്ത ശരിക്കൊരു പേരു പോലുമില്ലാത്ത ഗ്രൂപ്പ്. ആ Condolence നു പുറകിലെ 'I am better than you' എന്ന മനോഭാവമാണ് അസഹ്യം.ചില മാനക വ്യതിചലനങ്ങള്‍ മാത്രമെ ഞങ്ങള്‍ ആഘോഷിക്കൂ എന്നതിന്റെ രാഷ്ട്രീയമാണ് എനിക്ക് പിടിക്കാത്തതും.


താങ്കള്‍ വാരിവലിച്ചെഴുതിയ ഉദാഹരണങ്ങളൊന്നും എന്റെ അഭിപ്രായങ്ങളല്ല.ഒരിക്കലും അങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഒരിടത്തും പുറപ്പെടുവിച്ചിട്ടുമില്ല.അങ്ങനെ അഭിപ്രയമുള്ള ആരെങ്കിലും ഉണ്ടോ എന്നും അറിഞ്ഞു കൂടാ.വിദേശങ്ങളിലൊക്കെ കേസില്‍നിന്നു രക്ഷപ്പെടാന്‍ 'my genes made me do it.I am innocent.' എന്ന രീതിയിലുള്ള വാദങ്ങള്‍ ചിലര്‍ കോടതിയില്‍ പറയാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഏതെങ്കിലും കോടതി അത് അംഗീകരിച്ചതായും കണ്ടിട്ടില്ല.Then why do you get your underwear in a knot over such a nonexisting problem? A perfect example of a straw man.If you are already not aware,there is a fine difference between explaining something and justifying something.എനിക്ക് അവ തമ്മിലുള്ള വ്യത്യാസം അറിയാം എന്നാണ് വിശ്വാസം. താങ്കളുടെ ഉദാഹരണങ്ങളെല്ലാം വിശദീകരണങ്ങളാണ്. Possible explanations, maybe valid also.അവ ന്യായീകരണങ്ങളായി ആരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ബുദ്ധിയുടെ പ്രശ്നമാണ്.

To show rape is wrong you don't have to show the fact that some chemical in the rapist's brain made him do it is inconsequential, (maybe the chemical really made him do it.) but use the moral principle that every body has the right not to be molested by some one against their will and be left alone if they wish so.No need to bring in science here.But if you want to understand rape and wish to find ways to prevent it, then maybe the chemical angle or whatever there is in the problem shouldn't be left out of the equation.Don't bring in science where it is not needed.For people out there who doesn't know how to make use of moral arguments (and not scientific ones) when moral issues come up,my condolences.

@ smash,


Every human behaviour is a complex interplay of genes,brain anatomy and its biochemistry,family upbringing and society,and offcourse the impulse at that time.Though some wants to
underplay the gene, anatomy, biochemistry portion(the ones we are born with or given.) because they can't get over the feeling that birth is destiny.It's better to leave science/athiesm as
valueless and not use it as your moral compass.How you decide to treat your fellow humans mustn't be decided by what gets published in the latest issues of scientific journals. Use some moral arguments rather than scientific ones when and where one is needed.Even athiests can have sacred values that is not open for re-evaluvation at all,whatever sience may say. എന്നെപോലുള്ള 'കേവല ശാസ്ത്രവാദി'കള്‍ക്കുപോലും ആ ബോധമുണ്ട്.:-)

ശാസ്ത്രം all powerful ആണെന്ന ധാരണയില്‍ മതവിശ്വാസങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ seal of approval നേടാന്‍ ശ്രമിച്ച് പരിഹാസ്യരാകുന്ന വിശ്വാസികളേപ്പോലാകരുത് എത്തീസ്റ്റുകളും. ഒന്നിന്റെയും മൂല്യം ശസ്ത്രവുമായി ബന്ധപ്പെട്ടതല്ല.ശാസ്ത്രം തീരുമാനിക്കേണ്ടതുമല്ല,ശാസ്ത്രത്തിന് തീരുമാനിക്കാന്‍ കഴിയുന്നതുമല്ല.നിരീശ്വരവാദം അര്‍ത്ഥമുള്ളതോ അല്ലാത്തതോ ആക്കുന്നത് അവനവന്റെ ധാര്‍മ്മികബോധമണ്.

ചാർ‌വാകൻ‌ പറഞ്ഞു...

watching .

suraj::സൂരജ് പറഞ്ഞു...

ആ Condolence നു പുറകിലെ 'I am better than you' എന്ന മനോഭാവമാണ് അസഹ്യം.

ആ കണ്ടോളന്‍സസ് ഇന്നിന്ന കാര്യങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ കണ്ടോളന്‍സസ് എന്ന് ചേര്‍ത്തെഴുതിയത് തന്നെയാണ്‌ ബ്രൈറ്റ്. അതില്‍ ബെറ്റര്‍ ദാന്‍ ദൗ ഒന്നുമുണ്ടായിരുന്നില്ല. അതൊരു ഇന്റലക്‌ച്വല്‍ മൈനോറിറ്റിയായിട്ടൊന്നും തോന്നിയിട്ടുമില്ല (ജീനിയസ് സിന്‍ഡ്രോമാണെന്ന് അത്തരം കുട്ടികളുടെ തത്തമ്മേപൂച്ച ശൈലിയിലെ വിവരം കേട്ട് തെറ്റിദ്ധരിക്കുന്ന സംഭവങ്ങള്‍ നേരിട്ട് കണ്ടിട്ടുമുണ്ട്.). Any way, I don't wish to hang on to it anymore.


And for the rest, ഓരോ സ്ഥലത്തും എന്താണുസംഭവം എന്ന് താങ്കളെ ഈ പോസ്റ്റില്‍ നിന്നോ കമന്റുകളില്‍ നിന്നോ പഴയ പോസ്റ്റുകളില്‍ നിന്നോ ക്വോട്ട് ചെയ്തുതന്നെ വിശദീകരിച്ചിട്ടുണ്ട്. I leave it at that.

യാത്രികന്‍ പറഞ്ഞു...

@സൂരജ്,
ഓഫീസില്‍ ബോസിന്റെ കണ്ണു വെട്ടിച്ചാണ് blog വായിക്കുന്നതും comments ഇടുന്നതും. അത് കൊണ്ട് quote ചെയ്തപ്പോള്‍ ഒരു ചെറിയ പിശക്.

@ബ്രൈറ്റ്, "Testable വിശ്വാസവും non-testable വിശ്വാസവും ഉണ്ടെന്നത് തത്വത്തില്‍ ശരിയാണെങ്കിലും പ്രായോഗികമായി അത് അവസാനം ഒരു വിദഗ്ധനിലുള്ള വിശ്വാസം തന്നെയായി മാറും."
cool, makes sense.

SMASH പറഞ്ഞു...

ബ്രൈറ്റ്‌,

ഞാന്‍ താങ്കളുടെ വീക്ഷണങ്ങളെ വിമര്‍ശിച്ചിട്ടില്ല. സമൂഹത്തിനെ നേര്‍വഴിക്ക് നയിക്കാന്‍ ഉപകാരപ്പെടാത്ത ശാസ്ത്രവും യുക്തിചിന്തകളും തെറ്റാണെന്നോ, നിരര്‍ത്ഥകമെന്നോ എനിക്കഭിപ്രായമില്ല.
കേവല-നല്ല അര്‍ത്ഥത്തില്‍ തന്നെ പറഞ്ഞതാണ്- യുക്തിവാദം/നിരീശ്വരവാദം അതിന്റേത് മാത്രമായ അര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമായ ഒന്നാണ്.

പാര്‍ത്ഥന്‍ പറഞ്ഞു...

ഈ പോസ്റ്റ് വായിച്ചപ്പോൾ ഞാനൊരു അന്ധവിശ്വാസിയായി മാറുമോ എന്നൊരു സംശയം.

സർവ്വപ്രപഞ്ചങ്ങളുടെയും ഉല്പത്തി ഒന്നിൽ നിന്ന്. സർവ്വ ചരാചരങ്ങളുടെയും ആത്മാവ് ഒന്നിൽ നിന്ന്. സർവ്വ വസ്തുക്കളുടെയും അങ്കുരവളർച്ചാപരിണാമങ്ങൾ ചാക്രികമായി തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാറ്റിന്റെയും തുടക്കം ശബ്ദബ്രഹ്മത്തിൽ (തരംഗം) നിന്നും. ഈ ആദിമൂലത്തിലേക്ക് ആധുനിക ശാസ്ത്ര രീതിയിൽ ഒരാൾക്ക് എത്താൻ കഴിഞ്ഞാലല്ലെ ഒരു ബ്രഹ്മജ്ഞാനി എവിടെ എത്തി നിൽക്കുന്നു എന്ന് അറിയാൻ സാധിക്കുകയുള്ളൂ.

യാത്രികന്‍ പറഞ്ഞു...

http://articles.latimes.com/2011/jul/18/opinion/la-oe-thompson-atheism-20110718

LinkWithin

Related Posts with Thumbnails