2011, ജൂലൈ 1, വെള്ളിയാഴ്‌ച

തിയറി ഓഫ് മൈന്‍ഡ് ('ToM')-വിശ്വാസത്തിന്റെ ശാസ്ത്രം.(ഭാഗം-മൂന്ന്.)


ഈ പോസ്റ്റിന്റെ ആദ്യഭാഗം വിശ്വാസത്തിന്റെ ശാസ്ത്രം........... രണ്ടാം ഭാഗം അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍ -- വിശ്വാസത്തിന്റെ ശാസ്ത്രം (ഭാഗം രണ്ട്)  ഇവിടെ......

അപ്പോള്‍ തലച്ചോര്‍ വിശ്വാസത്തെ സൃഷ്ടിക്കുന്നതെങ്ങിനെ?വസ്തുക്കളെ മനസ്സിലാക്കാന്‍ നമ്മുടെ തലച്ചോറ് വ്യത്യസ്ഥമായ രണ്ടു അവബോധ പദ്ധതികള്‍ (cognitive systems) ഉപയോഗപ്പെടുത്തുന്നുണ്ട്.ജീവനുള്ള വസ്തുക്കളെ സംബന്ധിക്കുന്ന ഒന്നും(folk biology and folk psychology) അചേദന വസ്തുക്കളെ സംബന്ധിക്കുന്ന മറ്റൊന്നും(folk physics).അഞ്ചു മാസം പ്രായമുള്ള ശിശുക്കള്‍ക്കുപോലും ഒരു അചേദന വസ്തുവും സചേദന വസ്തുവും തമ്മിലുള്ള വ്യത്യാസമറിയാം.ഉദാഹരണത്തിന് ഒരു അചേദന വസ്തു സ്വയം ചലിക്കുന്നതു കാണുമ്പോള്‍ അത്ഭുതം പ്രകടിപ്പിക്കുന്ന കുഞ്ഞ് ഒരു ജീവനുള്ള വസ്തു സ്വയം ചലിക്കുന്നതില്‍ ഒരു അത്ഭുതവും കാണില്ല.Even babies expect ordinary objects to obey the laws of physics and move in a predictable way.Living things, on the other hand, have their own intentions and goals, and move however they choose.അചേദനവസ്തുക്കള്‍ ചലിക്കുന്നത് ബാഹ്യമായ കാരണങ്ങള്‍ക്കൊണ്ടാണെങ്കില്‍ ജീവനുള്ള വസ്തുക്കള്‍ അങ്ങനെയല്ല.അതായത് താനടക്കമുള്ള ജീവനുള്ള വസ്തുക്കള്‍ക്ക് 'മനസ്സ്' അഥവാ അന്തഃകരണം എന്നൊരു സംഭവം കൂടുതലായുണ്ട്.

മറ്റുള്ളവരുടെ ഈ മനസ്സ് തന്നില്‍നിന്നും വ്യത്യസ്തമായിരിക്കും.മറ്റു സാധനങ്ങളേപ്പോലെയല്ല, സ്വന്തമായി മനസ്സുള്ള സാധനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ലോകത്തെക്കുറിച്ച് അവര്‍ക്കുള്ള ചില ധാരണകളുടെ അടിസ്ഥാനത്തിലാണ്.അവരുടെ ചലന കാരണം അവരുടെ ഉള്ളിലായിരിക്കും.അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ല.'തന്നതില്ലപരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍' എന്ന് കവിവാക്യം.ഇതാണ് തിയറി ഓഫ് മൈന്‍ഡ്,Theory of mind (ToM).അന്തഃകരണ ബോധം എന്ന് വേണമെങ്കില്‍ മലയാളത്തില്‍ പറയാം.ഭൌതിക ലോകത്തെ മനസ്സിലാക്കുന്നതും ആളുകളുടെ മനസ്സ് മനസ്സിലാക്കുന്നതുമായ രണ്ടു അവബോധ പദ്ധതികളും (cognitive systems) ഏറെക്കുറെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ട് തിയറി ഓഫ് മൈന്‍ഡ് ('ToM')?

ലഘുവായ ഉത്തരം മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് എന്നതാണ്.ഒരു സമൂഹ്യജീവിക്ക് അവശ്യം വേണ്ട ഒരു ധാരണയാണ്‌ മറ്റുള്ളവര്‍ക്കും തന്നെപ്പോലെത്തന്നെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ടെന്നും അവയ്ക്കനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനം എന്നും.നല്ലൊരു ചെസ്സ്‌ കളിക്കാരനെപോലെ അപരന്റെ മനസ്സ് വായിക്കാനുള്ള കഴിവും,അതേപോലെ തന്റെ മനസ്സും അപരന്‍ വായിക്കുന്നുണ്ടെന്നും,അതിനനുസരിച്ച് അയാള്‍ പെരുമാറുമെന്നും,അത് താന്‍ മനസ്സിലാക്കുമെന്ന് അയാള്‍ മനസ്സിലാക്കുമെന്ന് തനിക്ക് മനസ്സിലാകുമെന്ന് അയാള്‍ക്ക് മനസ്സിലാകുമെന്ന് തനിക്ക് മനസ്സിലാകുമെന്ന് .....It goes on and on.It allows us to anticipate the actions of others and to lead others to believe what we want them to believe.That's in short is theory of mind.അപരന്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണാനുള്ള കഴിവ്.സാദാ സമയവും 'ഒന്നും കാണാതെ നമ്പൂരി (ഒരാളും) വെള്ളത്തില്‍ ചാടില്ല' എന്ന് ചിന്തിക്കാനുള്ള കഴിവ്.Scott Atran ഇതിനെ 'പഴമനഃശാസ്ത്രം' അഥവാ folk psychology എന്നാണ് വിളിക്കുന്നത്‌.'ToM'എന്നത് സാമൂഹ്യ വഴികാട്ടിയായോ ഒരു അതിജീവനപദ്ധതിയായോ (social navigation and survival tool)പരിണമിച്ചുണ്ടായതായിരിക്കാം.സ്വയേച്ഛയാല്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്ന് സ്വയം മനസ്സിലാക്കുന്ന ജീവികള്‍ക്കേ ഈ തിയറി ഓഫ് മൈന്‍ഡ് ('ToM') കൊണ്ട് ആവശ്യമുള്ളൂ.

ഡാനിയല്‍ ഡെന്നറ്റിന്റെ Intentional stance ഇതിനോട് സമാനമായ ആശയമാണ്.

"Here is how it works: first you decide to treat the object whose behavior is to be predicted as a rational agent; then you figure out what beliefs that agent ought to have, given its place in the world and its purpose. Then you figure out what desires it ought to have, on the same considerations, and finally you predict that this rational agent will act to further its goals in the light of its beliefs. A little practical reasoning from the chosen set of beliefs and desires will in most instances yield a decision about what the agent ought to do; that is what you predict the agent will do."-Daniel Dennett.

'Intention' എന്നാല്‍ ആഗ്രഹം,വിശ്വാസം,ഊഹം,അനുമാനം എന്നൊക്കെയാണ് അര്‍ത്ഥം.സ്വന്തം മനസ്സ് മനസ്സിലാക്കാനുള്ള കഴിവ് 'first order of intentionality' എന്ന് പറയും. (ഉദാഹരണം:''---------------എന്ന് ഞാന്‍ വിശ്വസിക്കുന്നു/കരുതുന്നു.'' ''I believe that----------'') മറ്റൊരാളുടെ മനസ്സറിയുന്നത്‌ 'second order of intentionality' യാണ്.(ഉദാഹരണം: ''നിങ്ങള്‍ ഇപ്രകാരം കരുതുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.'') ഇനി 'third order of intentionality' ആണെങ്കില്‍ 'ഒരാള്‍ ഇപ്രകാരം വിശ്വസിക്കുന്നുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു' എന്ന രീതിയില്‍ ‍.തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ ''നീയാരാണെന്നു നിനക്കറിയില്ലെങ്കില്‍ ............ എന്ന പ്രസിദ്ധമായ ആ ഹാസ്യം ഒരു  'third order of intentionality' പ്രസ്താവനയാണ്. ഇതങ്ങനെ ഒരു അഞ്ചോ ആറോ സ്റെപ്പുകളെങ്കിലുമായി വികസിക്കും.അതില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നമുക്ക് സാധാരണ നിലയില്‍ കോഗ്നിറ്റീവ് കപ്പാസിറ്റി കാണില്ല. ചിമ്പാന്‍സികള്‍ക്കു പോലും 'first order of intentionality' ക്കപ്പുറം മനസ്സിലാകില്ല എന്നാണ് കാണുന്നത്.(There are some controversial evidence for the opposite.) നിലവില്‍ മനുഷ്യന്‍ മാത്രമെ 'second order of intentionality' കടന്നതിനു പൂര്‍ണമായും തെളിവുകളുള്ളൂ.For example,there is no evidence for any animal trying to make you to believe that it believes something else.

"You never really understand another person until you consider things from his point of view - until you climb inside of his skin and walk around in it." Harper Lee -To Kill A Mockingbird 


സ്വന്തം മനസ്സിലുള്ളതും മറ്റൊരാളുടെ മനസ്സിലുള്ളതും വ്യത്യസ്തമായിരിക്കാം എന്ന് മനസ്സിലാക്കുന്നതാണ് ഈ Intentional stance എന്ന തിയറി ഓഫ് മൈന്‍ഡ്.നാലു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഈ ധാരണയില്ല.തനിക്കറിയുന്നത് മറ്റുള്ളവര്‍ക്കും അറിയാം.They have no idea of a 'false belief.'കുട്ടികളുടെ തിയറി ഓഫ് മൈന്‍ഡ് ടെസ്റ്റു ചെയ്യുന്ന സാലി-അന്ന ടെസ്റ്റിനെക്കുറിച്ചുകൂടി പറയാം.സാലി എന്നും അന്ന എന്നും പേരുള്ള രണ്ടു പാവകളുടെ ഒരു പപ്പറ്റ്‌ ഷോ കുട്ടിക്ക് പരിചയപ്പെടുത്തുന്നു.ആദ്യം സാലി ഒരു പന്ത് ഒരു കുട്ടയില്‍ ഒളിച്ചു വച്ച ശേഷം രംഗം വിടുന്നു.പുറകെ വരുന്ന അന്ന ആ പന്തെടുത്ത് മറ്റൊരു സ്ഥലത്ത് ഒളിപ്പിക്കുന്നു.ഇനി സാലി തിരിച്ചു വന്നാല്‍ എവിടെയായിരിക്കും പന്ത് തെരയുക എന്നാതാണ് കുട്ടിയോടുള്ള ചോദ്യം.പന്ത് സ്ഥലം മാറിയത് കുട്ടിക്കറിയാം. എന്നാല്‍ സാലിക്കതറിയില്ല എന്ന് മനസ്സിലാക്കി വേണം ഉത്തരം പറയാന്‍.ശരിയായ ഉത്തരം പറയണമെങ്കില്‍ തന്റെ മനസ്സിലുള്ളതും സാലിയുടെ മനസ്സിലുള്ളതും വ്യത്യസ്തമാണ് എന്ന ബോധമുണ്ടാകണം.സാലിയുടെ ഭാഗത്തുനിന്ന് ആലോചിക്കണം.നാലു വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് തന്റെ മനസ്സും മറ്റൊരാളുടെ മനസ്സുംവ്യത്യസ്തമാണെന്നറിയില്ല. (ആ പ്രായത്തില്‍ കുട്ടിക്ക് എല്ലാവരും സര്‍വ്വജ്ഞരാണ്.(omnipotent.) അന്ന പന്ത് ഒളിപ്പിച്ച സ്ഥലത്തായിരിക്കും സാലി പന്തന്വേസഷിക്കുക അല്ലാതെ സാലി ആദ്യം പന്ത് വച്ച സ്ഥലത്തല്ല എന്ന് കുട്ടികള്‍ പറയും.(ഏതോ ഒരു സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം ജഗദീഷിന്റെ മണ്ടന്‍ കഥാപാത്രത്തോട് എന്തോ ഒളിപ്പിക്കാന്‍ ആവശ്യപ്പെടുന്നതും ഒളിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതെവിടെയാണെന്നു തനിക്കറിയില്ലെന്നും മറ്റും പറയുന്ന ഒരു കോമഡി സീനുണ്ട്.ഈ തിയറി ഓഫ് മൈന്‍ഡ് ഇല്ലാത്തവന്റെ അവസ്ഥ അതു തന്നെയാണ്.ആ കോമഡി മനസ്സിലാകുന്നത് നമുക്ക് ഒരു തിയറി ഓഫ് മൈന്‍ഡ് ഉള്ളതുകൊണ്ടും.)

കഥകള്‍ പറയാനും ആസ്വദിക്കാനുമുള്ള നമ്മുടെ കഴിവ് ഈ തിയറി ഓഫ് മൈന്‍ഡ് ഉള്ളതു കൊണ്ടാണ്.(മതം ഇങ്ങനെയുള്ള കഥ പറച്ചിലിന്റെ ഒരു എക്സ്റ്റന്‍ഷനായി ഉണ്ടായതാകാം എന്നൊരു അഭിപ്രായം ആന്ത്രോപ്പോളജിസ്റ്റുകളുടെ ഇടയിലുണ്ട്.) കാഫ്കയുടെ പ്രശസ്തമായ 'Metamorphosis' നമുക്ക് മനസ്സിലാക്കാനാകുന്നത് ഈ കഴിവുളളതുകൊണ്ടാണ്.കഥാനായകനായ സാംസയുടെ ബഹ്യരൂപം ഒരു പ്രാണിയുടേതായി മാറിയെങ്കിലും അത് സാംസ തന്നെയാണ്.(അയാളുടെ മനസ്സ് മാറിയിട്ടില്ല) എന്നാണല്ലോ വായനക്കാര്‍ മനസ്സിലാക്കുന്നത്‌.നിങ്ങള്‍ക്ക് ഒഥല്ലോ മനസ്സിലാകണമെങ്കില്‍ ഡെസ്ഡിമോണ മറ്റൊരാളെ സ്നേഹിക്കുന്നു(1) എന്ന് ഒഥല്ലോ വിശ്വസിക്കണം (2)എന്ന് ഇയാഗോ ആഗ്രഹിക്കുന്നുണ്ട്(3) എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കണം(4). ഇപ്പോള്‍ തന്നെ 'fourth order of intentionality' യായി.പരസ്പരം തെറ്റിപ്പോകാതെ ഓരോരുത്തരുടെയും മനസ്സ് വായിച്ചാലെ കഥ പിടികിട്ടൂ.കഥയെഴുതുന്ന ഷേയ്ക്ക്സ്പിയര്‍ ഈ നാലെണ്ണവും കൂടാതെ വായനക്കാരന്റെ മനസ്സ് കൂടി ഈ ഇക്വേഷനില്‍ ചേര്‍ക്കണം.അപ്പോള്‍ അഞ്ചാമത്തെ തലമുറ ഉദ്ദേശവുമായി-fifth order of intentionality.

(ഓ:ടി:ഒരു 'fifth order of intentionality'ക്കപ്പുറം മനസ്സിലാക്കാന്‍ മിക്കവര്‍ക്കും കോഗ്നിറ്റീവ് കപ്പാസിറ്റി ഉണ്ടാകില്ല.കഥാപാത്രങ്ങളില്‍ ആര്‍ക്കൊക്കെ എന്തൊക്കെ അറിയാം, എന്തൊക്കെ അറിയില്ല എന്നൊക്കെ കൃത്യമായി ഫോളോ ചെയ്യണമല്ലോ.വളരെ സങ്കീര്‍ണമായ കഥകള്‍ മനസ്സിലാക്കാന്‍ വലിയ പാടായിരിക്കും.എത്ര പേര്‍ക്ക് കമലഹാസന്റെ ദശാവതാരത്തിന്റെ കഥ ശരിക്ക് മനസ്സിലായിട്ടുണ്ട്?ഏതൊക്കെ കഥാപാത്രങ്ങള്‍ക്ക് എന്തൊക്കെ അറിയാം എന്തൊക്കെ അറിയില്ല എന്ന് കുറെ കഴിയുമ്പോള്‍ വല്ല പിടിയും കിട്ടുമോ?(കമലഹാസന്‍ നാലു റോളുകളില്‍ അഭിനയിക്കുന്ന 'മൈക്കിള്‍മദനകാമരാജന്റെ' ക്ലൈമാക്സ്‌ ഇപ്പോഴും എനിക്ക് കണ്‍ഫ്യൂഷനാണ്.ക്ലൈമാക്സില്‍ ആ നാലുപേരില്‍ ആര്‍ക്കൊക്കെ എന്തൊക്കെ അറിയാം,എന്തൊക്കെ അറിയില്ല എന്ന്.) ഇപ്പോഴത്തെ ഫാഷനായ നോണ്‍ ലീനിയര്‍ കഥപറച്ചില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പാളിപ്പോകാന്‍ സാധ്യതയുള്ളതാണ്.കൂടുതല്‍ കഥാപാത്രങ്ങള്‍ വന്നാല്‍ കഥാപാത്രങ്ങളുടെ mental life ശരിക്ക് പിടികിട്ടില്ല.ഷേക്ക്സ്പിയര്‍ ഈ കാര്യത്തില്‍ ഒരു വിദഗ്ധനായിരുന്നത്രെ.ഒരു 'fourth order of intentionality'ക്കപ്പുറം സങ്കീര്‍ണ്ണമായ കഥപറയാന്‍ കൂടുതല്‍ സബ്പ്ലോട്ടുകള്‍ ഉപയോഗിച്ച് അനുവാചകരുടെ ബുദ്ധിപരമായ ആയാസം അദേഹം കുറച്ചിരുന്നത്രെ.അദ്ദേഹത്തിന്റെ കൂടുതല്‍ വിജയിച്ച നാടകങ്ങളും അത്രയൊന്നും പോപ്പുലറല്ലാത്ത നാടകങ്ങളിലും ആ വ്യത്യാസമറിയാം.(കഥയെഴുത്തും കോഗ്നിറ്റീവ് സയന്‍സും-ഒരു പോസ്റ്റിനു പറ്റിയ വിഷയമാണ്.)

സൃഷ്ടിവാദികളുടെ സ്ഥിരം പരിണാമവിരുദ്ധ തെളിവുകളിലൊന്നായ ഉദ്ധരണികള്‍ക്ക് വിപരീത അര്‍ത്ഥം കൊടുക്കല്‍ ഈ 'intentionality' മനസ്സിലാക്കാനുള്ള കഴിവുകുറവായിരിക്കാം.Maybe they are genuinely confused.ഡാര്‍വിന്‍ മറ്റുള്ളവര്‍ ഇപ്രകാരം കരുതുന്നു എന്നെഴുതുമ്പോള്‍ സൃഷ്ടിവാദി മനസ്സിലാക്കുന്നത്‌ ഡാര്‍വിന്‍ അങ്ങനെ കരുതുന്നു എന്നാണ്.ഉദാഹരണത്തിന് ഡാര്‍വിന്റെ ഈ വരികള്‍ ...“The impossibility of conceiving that this grand and wondrous universe, with our conscious selves, arose through chance, seems to me the chief argument for the existence of God.”ഡാര്‍വിന്‍ പോലും പരിണാമസിദ്ധാന്തത്തെ അവിശ്വസിച്ചിരുന്നു എന്നതിന് സൃഷ്ടിവാദികളുടെ ഒരു 'തെളിവാണ്'. ഒരു 'third order of intentionality' പ്രയോഗം 'second order of intentionality' എന്ന് തെറ്റായി മനസ്സിലാക്കുന്നതാണ് പ്രശ്നം.ഇത് മനഃപൂര്‍വമല്ല, intentionality മനസ്സിലാക്കാനുള്ള അവരുടെ ബുദ്ധിയുടെ ബലഹീനതയാകാന്‍ സാധ്യതയുണ്ട്.ഇത്തരം വാദങ്ങള്‍ക്ക് കൂടുതല്‍ ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നമ്മുടെ ഹുസൈന്റെ ഏതാണ്ടെല്ലാവാദങ്ങളും നോക്കാം.'X' ഇപ്രകാരം പറഞ്ഞു എന്ന് 'Y' പറയുന്നതിനെ,'Y' ഇപ്രകാരം പറഞ്ഞു എന്നണ് അദ്ദേഹം ധരിക്കുക.മറ്റുള്ളവരുടെ കോഗ്നിറ്റീവ് കപ്പാസിറ്റി അളക്കാന്‍ നടക്കുന്നവര്‍ക്ക് തന്നെ അത് അല്പം കുറവായിരിക്കാം.;-))
------------------------------------------------------------------------------------------------

നമ്മുടെ വിഷയത്തിലേക്ക് തിരിച്ചുവരാം. എന്തെങ്കിലും സങ്കല്‍പ്പിക്കാനുള്ള നമ്മുടെ കഴിവും ഈ തിയറി ഓഫ് മൈന്‍ഡ് ഉള്ളതു കൊണ്ടാണ്.നടന്നു കഴിഞ്ഞ ഒരു സംഭവത്തെക്കുറിച്ചു പോലും if only...,what if ?എന്ന രീതിയില്‍ ചിന്തിക്കാനും ഭാവിയില്‍ അതനുസരിച്ചു പെരുമാറ്റത്തെ ക്രമീകരിക്കാനും സഹായിക്കും ഈ പ്രോഗ്രാം. Counter factual thinking എന്ന് മനഃശാസ്ത്രജ്ഞന്‍മാര്‍ പറയും.പല പല സാങ്കല്പിക സാഹചര്യങ്ങളില്‍ ഒരു അപരന്‍ എങ്ങിനെ പെരുമാറും?അഥവാ അപരന്‍ എന്നെക്കുറിച്ച്  ഇങ്ങനെ ആലോചിച്ചാല്‍ അയാള്‍ എന്ത് നിഗമനത്തിലണ് എത്തുക? We try to make sense of other people by imagining what it is like to be them,obviously an adaptive trait.'Walk in their shoes' എന്നും പറയാം.തന്മയീഭാവശക്തി (empathy) എന്നുപറയുന്നതും ഇത് തന്നെ.പക്ഷേ ഇവിടെ ഈ ആലോചിക്കുന്ന,അല്ലെങ്കില്‍ ആലോചിക്കപ്പടുന്ന ഈ 'ഞാന്‍' ആരാണ്?തീര്‍ച്ചയായും അത് ഈ ശരീരമല്ല.ഒരു ശരീരം എങ്ങിനെ മറ്റൊരു ശരീരത്തിനുള്ളില്‍ സങ്കല്‍പ്പിക്കും?മറ്റൊരാളുടെ ശരീരത്തിനുള്ളില്‍ ഞാനാണെങ്കില്‍ എന്ത് ചെയ്യും എന്ന് ആലോചിക്കണമെങ്കില്‍ ശരീരമല്ലാത്ത എന്തോ ആയിരിക്കണം ശരിക്കുള്ള ഞാന്‍.അതാണ് മനസ്സ്.നേരത്തെ കണ്ടപോലെ ജൈവ വസ്തുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതായി നാം മനസ്സിലാക്കുന്ന,അവരുടെ ഉള്ളിലുള്ള നമുക്കു കാണാനാകാത്ത ആ സാധനം.

ഒരു വ്യക്തി എന്നാല്‍ അയാളുടെ ശരീരം മാത്രമല്ലാത്തതു കൊണ്ട് അയാളെക്കുറിച്ചലോചിക്കാന്‍ അയാള്‍ നമ്മുടെ കണ്‍മുന്നില്‍ ഉണ്ടാവേണ്ട കാര്യമില്ല.ഭൌതികമായ ശരീരവും, കാണാന്‍ കഴിയാത്ത ഒരു മനസ്സും രണ്ടും നിലനില്‍ക്കുന്നുണ്ട് എന്ന ബോധ്യം ജന്മസിദ്ധമാണ് (we are natural-born dualists) അഥവാ ഈ ദ്വൈതഭാവം മനുഷ്യന് സ്വാഭാവികമാണെന്നാണ് Paul Bloom (Professor, Massachusetts Institute of Technology) അഭിപ്രയപ്പെടുന്നത്.

എന്റെ വീട്,എന്റെ പണം എന്നൊക്കെ പറയുന്നപോലെതന്നെയാണ് നമ്മള്‍ 'എന്റെ ശരീരം', 'എന്റെ തല' എന്നൊക്കെ ഉപയോഗിക്കുന്നത്.അതായത് 'ഞാന്‍' എന്നത് എന്റെ ഭൌതിക ശരീരത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന ഒരു ബോധ്യം നമുക്കുണ്ടെന്നര്‍ത്ഥം.Ever thought about how do you know that you exist?(Don't worry,I won't bore you with arcane philosophy.:-)  ബാലനയിരുന്ന ‘ഞാൻ‘ പിന്നീട് വൃദ്ധനായാലും 'ഞാന്‍' തന്നെയാണ്.മാറ്റം വന്നത് ശരീരത്തിന് മാത്രമണ്.Metamorphosis' ലെ സാംസ ഒരു പ്രാണിയായി മാറിയെങ്കിലും ശരിക്കുള്ള സാംസ ആ പ്രാണി ശരീരത്തിനുള്ളിലുള്ള മനസ്സാണ്. എന്റെ ശരീരത്തില്‍നിന്നു വ്യത്യസ്തമായ ഒന്നാണ് ശരിക്കുള്ള ഞാന്‍ എന്നത് നമ്മുടെ സ്വാഭാവികമായ ഒരു അനുമാനമാകുന്നു.താന്‍ ശരിക്കും ആരാണ് എന്നത് മനുഷ്യ വംശത്തിന്റെ മാത്രം അകുലതയാണല്ലോ.(At least we don't know of any other species that ponder over this question.)

കണ്മുന്നിലില്ലാത്ത ഒരു ശരീരത്തിനുള്ളിലെ മനസ്സിനെയും അതിന്റെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളേയും കുറിച്ചൊക്കെ സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌ വെയറിന് ശരീരം തന്നെയില്ലാത്ത ഒരു മനസ്സും സങ്കല്പ്പിക്കാന്‍ പ്രയാസമില്ല.For a species that can represent both itself and other agents to itself, it is almost too easy.And from there,it is straight to believing in an immaterial soul or a omnipresent God.The primary type of mind that we attribute to agents is the one that we understand the best—our own.This may be why our gods have minds with human characteristics.(ഇപ്പോള്‍ തലക്ക് മുകളില്‍ ഒരു ബള്‍ബ്‌ മിന്നി.ഇല്ലെ?:-)) ഈ പ്രകൃത്യാതീത ശക്തികള്‍ക്കൊക്കെ മനുഷ്യത്വമുള്ള (മനുഷ്യന്റെ എല്ലാ കുറ്റവും കുറവുകളുമുള്ള) രീതികളുണ്ടാകാനുള്ള കാരണം ഇതാണ്.'God' in short is 'the theory of mind' applied to a different domain where it does not belong.

''The system goes on-line August 4th,1997.Human decisions are removed from strategic defense.Skynet begins to learn at a geometric rate.It becomes self-aware at 2:14 a.m.Eastern time, August 29th.''(Terminator 2: Judgment Day)

(മനുഷ്യന്‍ എന്നെങ്കിലും ശരിക്കും ഒരു 'യന്ത്രിരനെ' ഉണ്ടാക്കിയാലും അതിനും ഒരു തിയറി ഓഫ് മൈന്‍ഡ് അല്‍ഗോരിതം ഉള്‍ക്കൊള്ളിക്കേണ്ടി വരും.Because theory of mind is a life saving algorithm it must have to understand intentions.(സിനിമയിലെ യന്തിരന്‍ തിയറി ഓഫ് മൈന്‍ഡ് ഇല്ലാത്ത പോലെയാണ് പല സീനുകളിലും പെരുമാറുന്നത്. ഉദാഹരണത്തിന് കൊച്ചിന്‍ ഹനീഫയുടെ പോലീസുകാരനെ 'ഗൌനിക്കുന്ന' സീന്‍. പ്രസിദ്ധമായ ടെര്‍മിനേറ്റര്‍ സിനിമയിലെ skynet ന് Self-awareness ലഭിച്ചതാണല്ലോ കഥ മുന്നോട്ടു നീക്കുന്നത്. Actually our holy grail in artificial intelligence is to give machines the same kind of self-awareness capabilities that humans have.ഈ Self-awareness എന്ന സ്വയംധാരണ ഉണ്ടായാല്‍ വേണമെങ്കില്‍ അന്യന് തെറ്റായ ധാരണകള്‍ നല്‍കാം. തെറ്റിദ്ധരിപ്പിക്കാന്‍ കഴിവുള്ള റോബോട്ടുകളുടെ ലളിത രൂപങ്ങള്‍ ഇപ്പോഴേ ഉണ്ട്.ലിങ്ക് നോക്കുക..Scientists teach robots how to trick humans. ഇനി അന്ധവിശ്വാസികളായ (മനുഷ്യത്വമുള്ള) റോബോട്ടുകള്‍ പുറകെ വരും.It seems inevitable.ഒരു മനസ്സുള്ള 'യന്തിരന്റെ' മനസ്സില്‍ തെറ്റിദ്ധാരണകളുമുണ്ടാകാം.മനുഷ്യരെപോലെതന്നെ.

''The starfish like robot that developed a body image "spontaneously developed 'phantom limb' syndrome, thinking it had arms and legs where it didn't.As robots become more complex and evolve themselves, we could see the same kinds of disorders we [humans can] have appear in machines."(Hod Lipson- Computational Synthesis Laboratory, Cornell University.)

--------------------------------------------------------------------------------------------

ഇനി ഈ 'തിയറി ഓഫ് മൈന്‍ഡ്' വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്ത ഒരു കൂട്ടരുണ്ട്.ഓട്ടിസം എന്ന് കേട്ടിട്ടില്ലെ?അക്കൂട്ടര്‍ക്ക് ജൈവവസ്തുക്കള്‍ക്ക് മനസ്സ്‌ എന്നൊന്നു കൂടിയുണ്ട് എന്ന് തിരിച്ചറിയില്ല.ജീവനുള്ള വസ്തുക്കളെ നിര്‍ജ്ജീവവസ്തുകളായാണ് ഇവര്‍ പരിഗണിക്കുക.തിയറി ഓഫ് മൈന്‍ഡിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന മിറര്‍ ന്യൂറോണുകള്‍ ഇവര്‍ക്ക് കുറവാണ് അഥവാ അവ നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്ന് ചില സൂചനകളുണ്ട്.നമ്മള്‍ പ്രതീക്ഷിക്കുന്നപോലെ 'first order of intentionality'ക്കപ്പുറം മനസ്സിലാക്കാന്‍ ഇവര്‍ക്കാവില്ല.These people are actually more significantly disabled than those who are born deaf or blind.ഓട്ടിസം പോലെ വളരെ കടുത്ത ലക്ഷണങ്ങള്‍ കാണിക്കുന്നവ തുടങ്ങി വളരെ ലഘുവായ ലക്ഷണങ്ങള്‍ കാണിക്കുന്ന വിവിധ തരം അവസ്ഥകളുണ്ട്.(Autistic spectrum). ഇതില്‍ Asperger's syndrome എന്നത് വളരെ ലഘുവായ ലക്ഷണങ്ങള്‍ കാണിക്കുന്ന ഒന്നാണ്.ഇക്കൂട്ടര്‍ക്ക് തന്മയീഭാവശക്തി (empathy) കുറവായിരിക്കും,എല്ലാ വികാരങ്ങളും അതിന്റെ തീവ്രത അല്പം കുറഞ്ഞാണ് ഇവര്‍ക്ക് അനുഭവപ്പെടുക.(Asperger's syndrome ന്റെ ചില ലക്ഷണങ്ങളൊക്കെ ഉള്ള ഒരാളാണ് ഞാന്‍.I for example can understand and value emotions like love,friendship etc intellectually,but don't 'feel' it.Or the feeling is diminished.)

ഇവരിലേക്ക് നമ്മള്‍ തിരിച്ചു വരാം.ഭൂരിഭാഗം പേരുടെയും പ്രശ്നം'തിയറി ഓഫ് മൈന്‍ഡ്' പ്രവര്‍ത്തിക്കാത്തതല്ല,മറിച്ച് അത് അമിതമായി പ്രവര്‍ത്തിക്കുന്നതാണ്.അതായത് മനസ്സ് ഇല്ലാത്ത അജൈവ വസ്തുക്കളിലും ഒരു മനസ്സും പ്രവര്‍ത്തിക്കാതെ തന്നെ മാറ്റം കാണുന്നിടത്തും അത് ഉണ്ടെന്നു സങ്കല്‍പ്പിക്കുക. 'അമിതമായി പ്രവര്‍ത്തിക്കുന്ന കര്‍തൃത്ത്വ നിര്‍ണയ ഉപാധി' അഥവാ Hyperactive Agency Detection Device (HADD) എന്നാണ് Justin Barrett ഇതിനെ വിളിക്കുന്നത്‌.

Hyperactive Agency Detection Device (HADD)

ഒരു നിര്‍ജ്ജീവ വസ്തു കാരണമില്ലാതെ സ്വയം അനങ്ങില്ല എന്നത് നമ്മുടെ അന്തജ്ഞാന ഭൌതിക ധാരണയാണ് (intutive physics or folk physics).എന്നാല്‍ ജീവനുള്ള ഒരു വസ്തുഅങ്ങനെയല്ല.ഒരു മണിക്കൂര്‍ മുന്‍പ് ഞാന്‍ പുറത്ത് പാര്‍ക്ക്‌ ചെയ്ത കാര്‍ അവിടെത്തന്നെ കാണുമെങ്കിലും ആ സമയത്ത് അവിടെ കണ്ട ആള്‍ ഇപ്പോള്‍ അവിടെ ഉണ്ടായേക്കില്ല എന്ന് എന്റെ തലച്ചോര്‍ അനുമാനിക്കും.ഒരുപക്ഷേ അയാളെ അവിടെത്തന്നെ വീണ്ടും കണ്ടാലായിരിക്കും അത്ഭുതമുണ്ടാകുക.കാരണം,.... People have their own intentions and goals, and move whenever they choose or rarely remain in place for no reason.എന്നാല്‍ കാറവിടെ കാണുന്നില്ലെങ്കില്‍ അത് കള്ളന്‍ കൊണ്ടുപോയി അഥവാ ഈ അപ്രത്യക്ഷമാകലിന് പിന്നില്‍ ഒരു കാരണമുണ്ട്,ബോധേന്ദ്രിയമുള്ള ഒരു ഏജന്റ് (sentient agent) പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും ഞാന്‍ ഊഹിക്കും.Theory of mind in action.

(അക്വിനാസിന്റെ ദൈവാസ്തിത്വത്തിനുള്ള പ്രസിദ്ധമായ അഞ്ചു വാദങ്ങളില്‍ ഒന്നായ The way of motion ലെ 'unmoved mover' എന്ന സങ്കല്‍പ്പം ഈ 'തിയറി ഓഫ് മൈന്‍ഡ്'ന്റെ ഫലമാണ്‌.ഏത് വസ്തുവും ചലിപ്പിക്കാന്‍ ഒരാള്‍ വേണ്ടതുകൊണ്ടും ഈ ചലിപ്പിക്കല്‍ അനന്തമായി നീളാന്‍ സാധ്യമല്ലാത്തതുകൊണ്ടും ചലനമില്ലാത്ത ചലനകര്‍ത്താവായി ദൈവത്തെ അവരോധിക്കുന്നു.)

ചുരുക്കത്തില്‍ ചുറ്റുപാടുകളില്‍ എന്തെങ്കിലും മാറ്റം നിരീക്ഷിക്കപ്പെടുന്നുന്നുണ്ടെങ്കില്‍ അതിന് ഒരു കര്‍ത്താവുണ്ടായിരിക്കും എന്നൂഹിക്കുന്നതാണ് നമ്മുടെ ഡിഫോള്‍ട്ട് സെറ്റിംഗ്.Agenticity എന്നാണ് മൈക്കല്‍ ഷെര്‍മര്‍ (The believing brain) ഇതിനെ വിളിക്കുന്നത്‌. കാരണമില്ലാതൊരു കാര്യമില്ലെന്നത് ഒരു self evident truth പോലെയാണ് പലരും മനസ്സിലാക്കുന്നത്‌. അതായത് എല്ലാത്തിനും ഒരു കാര്യകാരണ ബന്ധം ഉണ്ടായിരിക്കും.ഒന്നും യാദൃശ്ചികമായി സംഭവിക്കില്ല.And importantly everything that is happening around is significantly tied to you.ഇങ്ങനെ വെറും അവ്യക്തമായ (ambiguous) സൂചനകളില്‍നിന്നുതന്നെ എല്ലാറ്റിനും കാരണങ്ങള്‍ ഊഹിക്കാനുള്ള കഴിവ് ജന്മസിദ്ധമണ്.''Because agents are the most relevant things in the environment, evolution has tuned the brain to quickly spot them, or to suspect their presence based on signs and traces.''(Todd Tremlin - Minds and Gods: The Cognitive Foundations of Religion.)

(വെറുതെയാണോ ബ്ലൈന്‍ഡ് വാച്ച്മേക്കര്‍ എന്ന ആശയമോ,ബുദ്ധിപൂര്‍വമായ ഒരു ഏജന്റോ ഇല്ലാത്ത പരിണാമമോ നമ്മുടെ ഇരുപത്തഞ്ചു വര്‍ഷം സര്‍വീസുള്ള കണ്ടകന് (ഭൂരിഭാഗം സധാരണക്കാര്‍ക്കും) ഇപ്പോഴും ഒരു ബാലികേറാമലയായി തുടരുന്നത്.:-) Actually it is not that they are fools.Only they are just wrong.Their brain is working 'normally.' The problem is science is not to be solved by your everyday normal thinking.)എല്ലാറ്റിനും പിന്നില്‍ ഒരു സൃഷ്ടാവ് അല്ലെങ്കില്‍ ഒരു ആസൂത്രകന്‍/നിയന്ത്രകന്‍ ഉണ്ട് എന്നത് നമ്മുടെ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യമാണ് എന്നതാണ് ഒരു സാധാ വിശ്വാസിയുടെ ഏറ്റവും ശക്തമായ 'തെളിവ്.'എനിക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം എങ്ങനെ തെറ്റാകും എന്ന മട്ട്.So many people misunderstand the whole concept (even people who have nothing against the theory of evolution) because they just can't think beyond an intentional agent.

ചലനശേഷിയുള്ള ഏതു ജീവിക്കും വളരെ പ്രാഥമികമായ അവസ്ഥയിലുള്ളതെങ്കിലും ഒരു മനസ്സ് ('ToM') ആവശ്യമാണ്.To keep it out of harm's way and find good things in life like food,mates,friends etc.നേരത്തെ പറഞ്ഞപോലെ മിക്ക ആളുകളുടെയും പ്രശ്നം ഈ 'ToM' (Theory of mind) ഇല്ലാത്തതല്ല,മറിച്ച് അതിന്റെ അമിത പ്രവര്‍ത്തനമാണ്.നമ്മെ മനഃപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ കൂടിയാണ് ഈ 'അമിതാവേശത്തിലുള്ള കര്‍തൃത്ത്വ നിര്‍ണയ ഉപാധി' അഥവാ Hyperactive Agency Detection Device (HADD).ഇവിടെ ഏജന്റ് എന്നാല്‍ any creature with volitional, independent behavior എന്നര്‍ത്ഥം.നിങ്ങള്‍ വിജനമായ ഒരു സ്ഥലത്തുകൂടെ നടക്കുന്നു.പെട്ടെന്ന് തൊട്ടടുത്ത് ഇലകള്‍ അനങ്ങുന്ന ശബ്ദം കേള്‍ക്കുന്നു. നിങ്ങള്‍ എന്ത് കരുതും?ചിലപ്പോള്‍ കാറ്റില്‍ ഇലകള്‍ ഇളകിയതായിരിക്കാം.പക്ഷേ അത് ഏന്തെങ്കിലും വന്യമൃഗങ്ങളുടേയോ അല്ലെങ്കില്‍ തന്നെ അപായപ്പെടുത്താന്‍ ഒളിച്ചിരിക്കുന്ന ഏതെങ്കിലും ശത്രുവിന്റേയോ സൂചന ആണെങ്കിലോ?ബുദ്ധിപൂര്‍വമായ മാര്‍ഗ്ഗം ഒന്നും യാദൃശ്ചികമല്ലെന്നും എല്ലാറ്റിനും ഒരു കര്‍ത്താവുണ്ട് എന്ന് അനുമാനിക്കുന്നതുമാണ്.

ഇവിടെ ഇലകളുടെ അനക്കവും (A) ഏതെങ്കിലും അപകടത്തിന്റെ സാനിദ്ധ്യവും (B) തമ്മില്‍ ബന്ധമുണ്ട് എന്ന് അനുമാനിക്കുന്നതാണ് നല്ലത്.അതായത് പ്രത്യക്ഷത്തില്‍ ബന്ധമൊന്നും കാണുന്നില്ലെങ്കില്‍ പോലും പല കാര്യങ്ങളും തമ്മില്‍ ബന്ധമുണ്ടാകാം എന്ന് വിശ്വസിക്കുക. Patternicity എന്നാണ് മൈക്കല്‍ ഷെര്‍മര്‍ (The believing brain) ഇതിനെ വിളിക്കുന്നത്‌.ഇങ്ങനെ ഒരു പരസ്പര ബന്ധം അഥവാ പാറ്റേണ്‍ തിരിച്ചറിയല്‍ അതിജീവനത്തിന് അവശ്യം വേണ്ട ഒരു അല്‍ഗോരിതമാണ്.നേരത്തെ കണ്ടപോലെ അപൂര്‍ണ്ണമായ ഡാറ്റകളില്‍നിന്നാണ് ഇത് കണ്ടെത്തേണ്ടതും.Error management theory എന്നൊരു സംഗതിയെക്കുറിച്ച് മുന്‍പ് വേറെ പോസ്റ്റുകളില്‍ എഴുതിയിരുന്നതാണ്.എന്നാലും ഒന്ന് കൂടി....

തിയറിയുടെ അടിസ്ഥാനം, വളരെ കുറവ് അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ പാകത്തിനാണ് തലച്ചോറിലെ പ്രോഗ്രാമുകള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്.(decision making under uncertainty).വേണ്ടത്ര ഡാറ്റ കൂടാതെയുള്ള ഈ തീരുമാനങ്ങളില്‍ പിഴവുകള്‍ പറ്റാം.പക്ഷേ ഈ പിഴവുകള്‍ക്കെല്ലാം ഒരേ പിഴ (penalty) ആയിരിക്കില്ല.പിഴവുകള്‍ രണ്ടു തരമുണ്ട്.ഒന്ന്, False positive (Type 1 error) അതായത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത് ഉണ്ടെന്നു കരുതുക.രണ്ടാമത്തത്, False negative (Type 2 error)-യഥാര്‍ത്ഥത്തില്‍ ഉള്ളത് ഇല്ലെന്നു കരുതുക.

തീരുമാനമെടുക്കുമ്പോള്‍ നമ്മുടെ ബ്രെയിന്‍ ടൈപ്പ് വണ്‍ തെറ്റുകളോട് കൂടുതല്‍ അഭിമുഖ്യം കാണിക്കും.കാരണം പിഴ (penalty) കുറവ് അതിനായിരിക്കും.(വളരെ ചെറിയ സാധ്യതയേ ഉള്ളൂ എങ്കിലും, അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?:-))ഇവിടെ ഇല്ലാത്ത ഒരു കാരണം ഉണ്ടെന്നു സംശയിച്ച് വെറുതെ അതിനനുസരിച്ചു പെരുമാറിയാല്‍ താരതമ്യേന ചെറിയ നഷ്ടമേ പറ്റൂ.എന്നാല്‍ യാഥാര്‍ത്ഥത്തിലുള്ള ഭീഷണി ഇല്ലാത്തതാണെന്ന് കരുതി അവഗണിച്ചാല്‍ അഥവാ കൂടുതല്‍ അന്വേഷണം നടത്തി സത്യം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതു പോലും വലിയ നഷ്ടം വരുത്തും.അത്തരം സത്യാന്വേഷണ ത്വരയൊക്കെ 'പ്രകൃതി വിരുദ്ധമാണ്'.

Natural selection favor strategies that lead to frequent errors in assessment as long as the occasional correct response carries a large fitness benefit. Even if you are wrong 99% of the time you may be better off.So natural selection favors brains that make type 1 errors rather than Type 2 errors.Better safe than sorry.That is Hyperactive Agency Detection Device (HADD).It happens because over response is 'inexpensive.' If HADD is triggered by some feature of our environment, it creates in us a belief in the existence of some agent even if unseen, as the cause of that experience.

(Pascal's Wager എന്ന് കേട്ടിട്ടില്ലെ?ദൈവം ഉണ്ടോ എന്ന് ഉറപ്പില്ലെങ്കിലും ഉണ്ട് എന്ന അനുമാനത്തില്‍ ജീവിക്കുന്നതാണ് നല്ലത്.അഥവാ ദൈവം ഉണ്ടെങ്കില്‍ ദൈവം ഇല്ല എന്ന് പറഞ്ഞു പുള്ളിക്കാരനെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട.ഇനി അഥവാ ദൈവമില്ലെങ്കില്‍ കാര്യമായ നഷ്ടമൊന്നുമില്ല താനും.എറര്‍ മാനേജ്‌മന്റ്‌ തിയറിയുടെ മറ്റൊരു ഉപയോഗം:-))

-------------------------------------------------------------------------------------------------------------

''ln Vietnam it was pretty confusing for Rambo and me. We had orders.lf in doubt: kill..'' (FIRST BLOOD.)

വഴിയില്‍ കാണുന്ന ഒരു കയര്‍ പാമ്പാണെന്നു തെറ്റിദ്ധരിച്ചാല്‍ നഷ്ടം ചെറുതാണ്.എന്നാല്‍ യഥാര്‍ത്ഥ പാമ്പിനെ കയറാണെന്നു ധരിച്ചാലോ?(പാമ്പും കയറുമായിട്ടുള്ള തെറ്റിദ്ധാരണ ഇന്ത്യന്‍ ഫിലോസോഫിയിലെ സ്ഥിരം തര്‍ക്കശാസ്ത്രബിംബങ്ങളാണല്ലോ.ഇന്ത്യന്‍ ഫിലോസോഫിയും ന്യൂറോസയന്‍സും എന്നത് ഒരു പോസ്റ്റിനു പറ്റിയ വിഷയമാണ്.) അതുകൊണ്ട് കയറുപോലിരിക്കുന്നതെല്ലാം പാമ്പാണ്,മറിച്ച് തെളിയിക്കപ്പെടുന്നതുവരെ. ഇനി പാമ്പാണെന്നു മനസ്സിലായാലും അത് ചേരയാണോ കരിമൂര്‍ഖനാണോ എന്നറിയാനും നില്‍ക്കാതിരിക്കുന്നതായിരിക്കും തടിക്കു നല്ലത്.സംഭവം കരിമൂര്‍ഖന്‍ തന്നെ എന്ന അനുമാനത്തില്‍ മുന്നോട്ടു പോകും.അല്ല എന്ന് വേണമെങ്കില്‍ അതിനെ കൊന്നശേഷം പരിശോധിക്കാം.(obey the Rambo rule.:-) Curiosity or love for truth was too expensive a pastime to maintain for our ancestors. ഇരുട്ടത്ത്‌ നില്‍ക്കുന്ന വാഴയെ ആളായി തെറ്റിദ്ധരിക്കാം(മാന്നാര്‍ മത്തായി സ്പീക്കിംഗ്‌). എന്നാല്‍ മറിച്ചുള്ളത് അസംഭവ്യമാണ്.ഒരാളും ഇരുട്ടത്തുനില്‍ക്കുന്ന ഒരാളെ ഒരു വാഴയായി തെറ്റിദ്ധരിക്കില്ല.(ആളെ പ്രതിമയാണെന്നു തെറ്റിദ്ധരിക്കലൊക്കെ കുട്ടികളുടെ കാര്‍ട്ടൂണുകളില്‍ മാത്രമെ കാണൂ.അവര്‍ക്കേ അങ്ങനെയുളള സീനൊക്കെ സംഭാവ്യമായി തോന്നൂ.) അതാണ് Hyperactive Agency Detection Device (HADD).പ്രേതബാധയുണ്ട് എന്ന് പേരുകേട്ട സ്ഥലങ്ങളില്‍ (haunted places) പ്രേതത്തെ കണ്ട അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട്.അതൊക്കെ പ്രേതം ഉണ്ടെന്നുള്ളതിന്റെ തെളിവാണോ?More probable is,they are simply being hyper vigilant in such stress inducing situations and any ambiguous event is being reinterpreted as a ghosts. ഒരു പടി കൂടി കടന്ന് ഈ 'agency seeking' സോഫ്റ്റ്‌വെയര്‍ കൈവിട്ടുപോയാല്‍ അത് Paranoia എന്ന മാനസിക രോഗമാവും.ഒരു നൂറു ശതമാനം സംശയരോഗി നൂറു ശതമാനവും സുരക്ഷിതനായിരിക്കും.പക്ഷേ ആരെയും വിശ്വസിക്കാതെ ഒരു സാമൂഹ്യ ജീവി എങ്ങിനെ ജീവിക്കും?

'Perfect paranoia is perfect awareness'-Stephen King

മറ്റു മൃഗങ്ങളിലും(ചില സസ്തനികളിലും പക്ഷികളിലും) Hyperactive Agency Detection Device (HADD) ന്റെ സൂചനകള്‍ കാണുന്നതായി പഠനങ്ങളുണ്ട്.'കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും' എന്ന് കേട്ടിട്ടില്ലെ? Evidence shows that they not only distinguish the animate movers from the rest,but draw distinction between the likely sorts of motion to anticipate from the animate ones:will it attack me or flee,will it back down if I threaten,does it want to eat me? ചാള്‍സ് ഡാര്‍വിന്‍ തന്നെ തന്റെ നായയുടെ ഒരു അനുഭവം വിവരിക്കുന്നുണ്ട്.

''My dog, a full-grown and very sensible animal, was lying on the lawn during a hot and still day; but at a little distance a slight breeze occasionally moved an open parasol, which would have been wholly disregarded by the dog, had any one stood near it. As it was, every time that the parasol slightly moved, the dog growled fiercely and barked. He must, I think, have reasoned to himself in a rapid and unconscious manner, that movement without any apparent cause indicated the presence of some strange living agent, and that no stranger had a right to be on his territory.''- (Charles Darwin-Descent of man.)

(മനുഷ്യന് അറിയാന്‍ കഴിയാത്ത ശബ്ദങ്ങളോടും ചലനങ്ങളോടും പ്രതികരിക്കുന്ന നായയുടെ 'അന്ധവിശ്വാസ'മാണോ, നായക്ക് ഭൂതപ്രേതങ്ങളെ കാണാം എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തിന് അടിസ്ഥാനം.?)

''In the bush if you miss you don't eat.''Michael J. 'Crocodile' Dundee ('Crocodile' Dundee 2)

ഏതെങ്കിലും ഒരു മൃഗത്തെ വേട്ടയാടാന്‍ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുള്ള ഒരാള്‍ക്ക് ‍(അല്ലെങ്കില്‍ ഒരു പക്ഷി നിരീക്ഷകനോ വന്യജീവി ഫോട്ടോഗ്രാഫറോ ആയാലും മതി.) മൃഗങ്ങളുടെ Hyperactive Agency Detection Device മനസ്സിലാക്കാന്‍ പ്രയാസമില്ല.(ശത്രുഭീതിയില്ലാത്തതുകൊണ്ട് HADD പരിണാമ വഴിയില്‍ നഷ്ടപ്പെട്ടുപോയ ഡോഡോ പക്ഷികള്‍ ഇപ്പോള്‍ പടമായി മ്യൂസിയങ്ങളിലുണ്ട്.) Tooby and Cosmides calls this hyperactive agency detection as 'Darwinian algorithm specialised for predator avoidence that err on the side of false positives in predator detection.'(ചിമ്പാന്‍സികള്‍ വേട്ടക്കാരെ കടത്തിവെട്ടാന്‍ പഠിച്ച ഈ വാര്‍ത്ത‍ നോക്കൂ.....Chimpanzees Deactivate Traps, Outsmart Hunters.  അവരുടെ HADD വര്‍ക്ക് ചെയ്യുന്നതിന്റെ ഫലം.) വേട്ടയാടല്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.മനുഷ്യന്റെ HADD,മൃഗങ്ങളുടെ HADD വികസിക്കുന്നതനുസരിച്ച് അതിനെ കടത്തിവെട്ടാന്‍ ഒരു 'co-evolutionary spiral' പോലെ വികസിച്ചതായിരിക്കുമോ? അതോ വേട്ടയാടി ജീവിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ HADD കൂടുതല്‍ വികസിച്ച വിഭാഗത്തിന് കൂടുതല്‍ അതിജീവന സാധ്യത തുറന്നു കിട്ടിയതാണോ?രണ്ടായാലും അത് നമ്മളെ  കൂടുതല്‍ അന്ധവിശ്വാസികളാക്കി എന്നു പറയേണ്ടിവരും.
-------------------------------------------------------------------------------------------------------------

-"You are very suspicious, Mr. Bond."
- "Oh, I find I live much longer that way." (from the bond film, 'THE SPY WHO LOVED ME.)

നേരത്തെ പറഞ്ഞപോലെ, whatever is happening around is significantly tied to me,എല്ലാം എനിക്കുള്ള വ്യക്തിപരമായ സൂചനകളാണ് എന്ന ബോധ്യം ഈ 'അമിതാവേശത്തിലുള്ള കര്‍തൃത്ത്വ നിര്‍ണയ ഉപാധി' അഥവാ Hyperactive Agency Detection Device (HADD) മൂലം ഉണ്ടാകുന്നതാണ്. നോക്കുന്നിടതോക്കെ പാറ്റേണുകള്‍ (പരസ്പരബന്ധം) കാണുന്ന ജെയിംസ് ബോണ്ടിനെപോലുള്ള ഒരു സംശയ രോഗിക്ക് ദീര്‍ഘായുസ്സുണ്ടാകും.പക്ഷേ എന്ത് കണ്ടാലും ''ഇത് എന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രം ഉദ്ദേശിച്ചാണ്'' എന്ന് തോന്നിയാല്‍ എന്ത് ചെയ്യും? യാദൃശ്ചിക സംഭവങ്ങളില്‍ പോലും ഗഹനമായ അര്‍ത്ഥങ്ങളും പരസ്പര ബന്ധങ്ങളും കാണാത്ത ആരുണ്ട്?ജ്യോത്സ്യം പോലുള്ള വിശ്വാസങ്ങളുടെ അടിസ്ഥാനം ഇതാണല്ലോ.ആയിരകണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെ കിടക്കുന്ന ഗ്രഹങ്ങള്‍ തനിക്ക് ചില സൂചനകളും മുന്നറിവുകളും തരുന്നുണ്ട് എന്ന വിശ്വാസം.തത്ത ചീട്ടെടുത്താലും,ഉത്തരത്തിലിരുന്നു പല്ലി ചിലച്ചാലും,തുളസിയില മേല്‍പ്പോട്ടെറിഞ്ഞാലും ഒക്കെ തന്നെ ബാധിക്കുന്ന കാര്യങ്ങളുടെ സൂചനകളാണ്‌ കിട്ടുന്നത് എന്നത് പരിഹാസ്യമായി തോന്നാമെങ്കിലും ഒരു വിശ്വാസിക്ക് (മിക്കവര്‍ക്കും) ഇതൊക്കെ നൂറു ശതമാനവും അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.കാരണം,it feels so normal to the intuitive thinking of an average person.People believe in weird things because of our evolved need to believe in non weird things.സംഭവങ്ങളുടെ പരസ്പരബന്ധം(patternicity) കണ്ടെത്തുക എന്നത് ഒരു തരം അനുഭവപഠനം തന്നെയാണ് (Associative learning).പക്ഷേ ആവശ്യമുള്ള വിശ്വാസങ്ങളുടെ കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളും അകത്തു കടക്കുമെന്ന് മാത്രം.

നമ്മുടെ തലച്ചോറില്‍ ഒരു ലേണിംഗ് യൂണിറ്റ്‌ ഉണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ അത് അടുത്തടുത്ത്‌ നടക്കുന്ന രണ്ടു കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എന്ന് പറയാം‌.തീയുടെ അടുത്ത് കളിക്കുന്ന കുട്ടി താമസിയാതെ തീയും തുടര്‍ന്നുണ്ടാകുന്ന തീപ്പൊള്ളലിന്റെ വേദനയും തമ്മില്‍ ബന്ധപ്പെടുത്തും/ബന്ധപ്പെടുത്തണം.ആ ഓര്‍മ്മ ജീവിതകാലം മുഴുവന്‍ ഉണ്ടായിരിക്കുകയും ചെയ്യും.അതായത് വളരെ പെട്ടെന്ന് രണ്ടു സംഭവങ്ങള്‍ ഒന്നോ രണ്ടോ അനുഭവങ്ങള്‍ കൊണ്ടുതന്നെ പഠിക്കാന്‍ പാകത്തിലാണ് നമ്മുടെ പ്രോഗ്രാം.(അങ്ങിനെ പഠിക്കാന്‍ കൂട്ടാക്കാത്ത പ്രോഗ്രാം ഉള്ള കൂട്ടര്‍ അധികം തലമുറകളെ ഉണ്ടാക്കിയില്ല.) ഇവിടെ പക്ഷേ ഈ സോഫ്ട്‌വെയറിന്റെ ഒരു എസിമിട്രിയും കാണാം.ഒരിക്കല്‍ ചൂടുള്ള വസ്തുവും തുടര്‍ന്നുള്ള പൊള്ളലും തമ്മിലുള്ള ബന്ധം പഠിച്ച കുട്ടി അടുത്ത തവണ പൊള്ളിയില്ലെങ്കില്‍ പോലും ആദ്യം പഠിച്ച പാഠം മറക്കാന്‍ പോകുന്നില്ല.The association between pain and fire would not automatically be unlearned.രണ്ട് സംഭവങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്താന്‍ നിസ്സാരമായ ഉത്തേജനം മാത്രം മതിയെങ്കില്‍ ഒരിക്കല്‍ പഠിച്ചത് മറക്കാന്‍ അങ്ങിനെയല്ല.അത് കൂടുതല്‍ പ്രയാസമായിരിക്കും.അനുഭവം ഗുരു എന്ന് പറയുമെങ്കിലും പിന്നീട് മറിച്ച് ഒരു അനുഭവമുണ്ടായാല്‍ പോലും അഭിപ്രായം മാറിക്കൊള്ളണമെന്നില്ല.ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് കേട്ടിട്ടില്ലെ?ഒരിക്കല്‍ പ്രാര്‍ത്ഥന ഫലിച്ചു എന്ന്കരുതുന്ന വിശ്വാസിയായ ഒരാള്‍ ഒരു പക്ഷേ പിന്നീട് നൂറു തവണ പ്രാര്‍ത്ഥന ഫലിച്ചില്ലെങ്കില്‍ പോലും വിശ്വാസം ഉപേക്ഷിക്കില്ല.അതിന് കഴിയില്ല.

Spinoza's conjecture- ''Mere comprehension of a statement entails the tacit acceptance of its being true, whereas disbelief requires a subsequent process of rejection.''

സാം ഹാരീസും കൂട്ടരും നടത്തിയ ഒരു പഠനമുണ്ട്.ശരിയായതും തെറ്റായതും ശരിയോ തെറ്റോ എന്ന് കൃത്യമായി അറിയാത്തതുമായ പ്രസ്താവനകളോട് ആളുകളുടെ പ്രതികരണത്തിന്റെ വേഗതയാണ് പഠന വിഷയം.They found that we tend to process known information very quickly while we process false or uncertain statements more slowly.സ്പിനോസ പതിനേഴാം നൂറ്റാണ്ടില്‍ത്തന്നെ പറഞ്ഞ കാര്യം.ഉത്തരം അറിഞ്ഞുകൂടാത്ത പ്രസ്താവനകളില്‍ തീരുമാനമെടുക്കുന്ന പ്രോസ്സസ് നടക്കുന്നത് തലച്ചോറില്‍ അറപ്പും വേദനയും പ്രോസ്സസ് ചെയ്യുന്ന ഭാഗങ്ങളിലാണെന്നും കണ്ടു (left inferior frontal gyrus, anterior insula, and dorsal anterior cingulate).സത്യാന്വേഷണം അത്ര എളുപ്പമൊന്നുമല്ല.ഒരു കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ടിവരുന്നത്‌ നല്ല വേദനിപ്പിക്കുന്ന അനുഭവമാണെന്ന്..!!... 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന കവിവക്യത്തിന് ഒരു ന്യൂറോസയന്‍സ് വ്യാഖ്യാനം. ചുമ്മാ വിശ്വസിക്കലാണ് സുഖമുള്ള കാര്യം.Ignorance is bliss എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല.വിശ്വാസികള്‍ ശരിയെന്നു കരുതുന്ന ചില കാര്യങ്ങളേക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ വികാരം വൃണപ്പെട്ട് അവര്‍ക്ക് വേദനിക്കുന്നത് വെറുതെയാണോ..!!..:-)
----------------------------------------------------------------------------------

പരസ്പരബന്ധമില്ലാത്ത രണ്ടു സംഭവങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന സ്വാഭാവികമായ അനുമാനമാണ് എല്ലാ അന്ധവിശ്വാസങ്ങളുടേയും പുറകിലുള്ളത്. മറ്റുജീവികളിലും അന്ധവിശ്വാസം കണ്ടിട്ടുണ്ട്.പ്രാവുകളുടെ അന്ധവിശ്വാസം വെളിവാക്കുന്ന ബി.എഫ്. സ്കിന്നറുടെ അതിപ്രശസ്തമായ ഒരു പരീക്ഷണമുണ്ട് (Superstition in the pigeon). ഒരു ലിവര്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ളപ്പോളൊക്കെ ഭക്ഷണം നേടാന്‍ പ്രാവുകളെ പഠിപ്പിക്കുന്നു.അതിനുശേഷം പ്രാവുകള്‍ ലിവര്‍ പ്രവര്‍ത്തിപ്പിച്ചാലും  ഇല്ലെങ്കിലും പ്രത്യേക ക്രമമൊന്നുമില്ലാതെ (random) ഭക്ഷണം നല്‍കുന്നു.ചുരുക്കത്തില്‍ പ്രാവുകളുടെ 'പ്രാര്‍ത്ഥന'(ലിവര്‍ അമര്‍ത്തല്‍ ‍) ഭക്ഷണ വിതരണ യന്ത്രം എല്ലായ്പ്പോഴും കേള്‍ക്കില്ല എന്നര്‍ത്ഥം.താമസിയാതെ കഴിഞ്ഞ തവണ ഭക്ഷണം കിട്ടുന്നതിനു തൊട്ടുമുന്‍പ് താന്‍ എന്താണോ ചെയ്തിരുന്നത്,അത് പ്രാവുകള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങും.

പഠനത്തില്‍ നിന്ന്.....One bird was conditioned to turn counter-clockwise about the cage, making two or three turns between reinforcements. Another repeatedly thrust its head into one of the upper corners of the cage. A third developed a 'tossing' response, as if placing its head beneath an invisible bar and lifting it repeatedly. Two birds developed a pendulum motion of the head and body, in which the head was extended forward and swung from right to left with a sharp movement followed by a somewhat slower return...... Another bird was conditioned to make incomplete pecking or brushing movements directed toward but not touching the floor.The bird behaves as if there were a causal relation between its behavior and the presentation of the food,although such a relation is lacking.''(പ്രാവിന്റെ അന്ധവിശ്വാസവും സാമൂഹികമാണ് എന്ന വാദവുമായി ബുദ്ധിജീവികള്‍ വരുമോ?കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര്?എന്നപോലെ കൂട്ടിലെ പ്രാവിനെ അന്ധവിശ്വാസം പഠിപ്പിച്ചതാര്?എന്നും ചോദിക്കേണ്ടിവരും.:-))

ആ പാവം പ്രാവുകളെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ ലഭ്യതയും അതിന് തൊട്ടുമുന്‍പുള്ള സ്വന്തം പ്രവര്‍ത്തിയും തമ്മില്‍ ബന്ധമുണ്ട്.ഈ പ്രാവുകളേക്കാള്‍ ഒട്ടും മെച്ചമല്ല ബുദ്ധിമാനായ മനുഷ്യടെയും അവസ്ഥ.മനുഷരിലും സമാനമായ പരീക്ഷണങ്ങള്‍ ചെയ്തിട്ടുണ്ട്.(As if we need proofs for superstitions in humans.:-)) Koichi Ono മനുഷ്യരില്‍ നടത്തിയ സമാനമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഇതുതന്നെയായിരുന്നു.പരീക്ഷക്ക്‌ കഴിഞ്ഞ തവണ നല്ലമാര്‍ക്ക് കിട്ടിയപ്പോള്‍ ഉപയോഗിച്ച ഭാഗ്യപ്പേനയും ഭാഗ്യചെരുപ്പും ഭാഗ്യ അണ്ടര്‍വെയര്‍ പോലും ഉള്ളവരോട് ഞാന്‍ കൂടുതല്‍ പറയണോ?:-)നല്ല ശകുനങ്ങളെയും ദുശ്ശകുനങ്ങളെയും കുറിച്ച് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ.നല്ല കണി കാണുന്നത് അന്നത്തെ സംഭവങ്ങളെല്ലാം ശുഭകരമാക്കും എന്നാണല്ലോ വിശ്വാസം.(ട്രിവിയ:സുമോ ഗുസ്തിക്കാര്‍ അവരുടെ കോണകം( mawashi) ഒരിക്കലും അലക്കാറില്ലത്രെ.അത് ദോഷമാണ് എന്നാണ് വിശ്വാസം.One more reason why I don't want to be a Sumo wrestler.:-) മറ്റൊരു വിശേഷം...ജോണ്‍ മക്കെന്‍ റോ കളിക്കളത്തിലെ വരകളില്‍ ചവിട്ടില്ല.അത് നിര്‍ഭാഗ്യമാണത്രെ.)

എന്നാപിന്നെ എനിക്കുണ്ടായിരുന്നൊരു അന്ധവിശ്വാസം/സ്വഭാവം കൂടി പറയാം.എനിക്ക് പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഷേവ് ചെയ്തേ പറ്റൂ. പിന്നെ ഷൂ പോളിഷ് ചെയ്ത് കണ്ണാടി പോലെ മിനുക്കണം. പാന്റും ഷര്‍ട്ടും ഇസ്തിരിയിട്ട് ചൂടോടെ പരീക്ഷയെഴുതണം. എല്ലാവരും അവസാന റൌണ്ട് പഠിപ്പില്‍ മുഴുകി പ്രാന്തെടുത്തു നടക്കുമ്പോള്‍ ഞാന്‍ മാത്രം ഈ വക പണികളിലായിരിക്കും.
-----------------------------------------------------------------------

''Mr Bond, they have a saying in Chicago: ‘Once is happenstance, twice is coincidence, the third time it’s enemy action.''(Auric Gold finger-in Ian Fleming's GOLDFINGER.)


ചിക്കാഗോവിലെ അധോലോക ഗുണ്ടകള്‍ക്കും ജെയിംസ്‌ ബോണ്ട്‌ വില്ലനായ ഗോള്‍ഡ് ഫിംഗറിനും മാത്രമല്ല, യാദൃശ്ചികത എന്നത് നമുക്കും അസഹ്യമാണ്.അത് നമ്മുടെ തലച്ചോറിന്റെ നിഘണ്ടുവിലേ ഇല്ലാത്ത ഒരു വാക്കാണ്.എല്ലാറ്റിനും കാരണം വേണം.ന്യായീകരണം വേണം.'Kanizsa square' എന്നറിയപ്പെടുന്ന ഈ ചിത്രം നോക്കുക.ഒരു വൃത്തതില്‍നിന്നു ഒരു ഭാഗം മാറ്റിയ രീതിയില്‍ (technically it is called a Pac-Man) നാലു രൂപങ്ങള്‍ കാണാം.പക്ഷേ നിങ്ങള്‍ കാണുക നാലു വൃത്തങ്ങളുടെ മുകളില്‍ ഒരു വെളുത്ത ചതുരമാണ്.ആ ചതുരം ബാക്ക് ഗ്രൌണ്ടിനേക്കാള്‍ കൂടുതല്‍ തെളിച്ചമുള്ളതായി പോലും തോന്നും.ഈ ചതുരം പക്ഷേ അവിടെ ശരിക്കും ഉള്ളതല്ല.പക്ഷേ നിങ്ങള്‍ക്കത് കാണാതിരിക്കാനാവില്ല.കാരണം അപൂര്‍ണ്ണ വൃത്താകൃതിയിലുള്ള നാല് Pac-Man രൂപങ്ങള്‍ യാദൃശ്ചികമായി ഒരു പ്രത്യേക അറേഞ്ചുമെന്റില്‍ ഒരുമിച്ചു ചേര്‍ന്നു എന്ന് തലച്ചോര്‍ വിശ്വസിക്കാന്‍ കൂട്ടാക്കില്ല.അതിനെ സംബന്ധിച്ചിടത്തോളം നാലു സാധാരണ വൃത്തങ്ങളുടെ മുകളില്‍ ഒരു വെളുത്ത ചതുരം കാണുന്നതാണ് ശരി.അങ്ങനെ ഒരു ചതുരം ഇല്ല എന്ന് എത്ര സ്വയം വിശസിപ്പിച്ചാലും അത് ഇല്ലാതാകില്ല.ചെറിയ കുട്ടികള്‍ പോലും Kanizsa square illusion കാണാന്‍ സാധിക്കും.ഈ മായകാഴ്ച ജന്മനാ ഉള്ളതായിരിക്കാം എന്നര്‍ത്ഥം.
-------------------------------------------------------------------------------

''There is an universal tendency among mankind to conceive all beings like themselves, and to transfer to every object, those qualities, with which they are familiarly acquainted, and of which they are intimately conscious. We find human faces in the moon, armies in the clouds; and by a natural propensity, if not corrected by experience and reflection, ascribe malice or good- will to every thing, that hurts or pleases us.''-David Humeഡേവിഡ്‌ ഹ്യൂം പറയുന്നപോലെ നോക്കുന്നിടത്തൊക്കെ മനുഷ്യരുപം കാണുക എന്നത് നമ്മുടെ സ്ഥിരം ഏര്‍പ്പാടാണ്.The human brain is hardwired to recognize faces.(Trivia: The name 'coconut' comes from the Spanish and Portuguese word coco, which means 'monkey face',owing to the resemblance to a monkey's face in the three round 'eyes' found on the coconut). പ്രസിദ്ധങ്ങളായ ചില മനുഷ്യ രൂപങ്ങള്‍ നോക്കൂ‌.'Pareidolia' എന്നാണ് ഇത് അറിയപെടുന്നത്.When we see a religious figure, it’s called simulacra.

We can't avoid seeing patterns and agents everywhere.We are designed for it.Our survival depended on it.It is deeply biased in favour of noticing things that mattered most to our ancestors.Presence of other humans.നിര്‍ജ്ജീവവസ്തുക്കള്‍ക്കുപോലും 'മനുഷ്യരൂപാരോപണം'(anthropomorphism-tendency to attribute mental lives to non humans) നമുക്ക് അനായാസമാണെന്നു മാത്രമല്ല അതില്ലാതെ പറ്റില്ല എന്നുപോലുമാണെന്നു പറയാം.പ്രശസ്തമായ ഒരു പരീക്ഷണമുണ്ട്.ഒരു അനിമേഷന്‍ ചിത്രം.ഒരു ചുവന്ന ഗോളം ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ മുകളിലേക്ക് നീങ്ങുന്നു.എന്നാല്‍ പകുതി ദൂരം എത്തുമ്പോള്‍ പ്രതലത്തിന്റെ മുകളില്‍ ഒരു മഞ്ഞ ചതുരം പ്രത്യക്ഷപ്പെടും.അത് താഴേക്ക് വന്ന് ഗോളത്തിനടുത്തെത്തുമ്പോള്‍ ഗോളം താഴേക്ക് തിരിച്ചുപോകും.അപ്പോള്‍ ഒരു പച്ച ത്രികോണം പ്രത്യക്ഷപ്പെടും.അത് ഗോളത്തിന്റെ തൊട്ടു പുറകില്‍ വന്നു നില്‍ക്കും.ഉടനെ ഗോളവും ത്രികോണവും ചെരിഞ്ഞ പ്രതലത്തിലൂടെ നീങ്ങി മുകളിലെത്തും.ഈ അനിമേഷന്‍ കാണുന്ന ഒരു വയസ്സുള്ള കുട്ടി മുതല്‍ എല്ലാവരും ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് മനുഷ്യസഹജമായ വികാരങ്ങള്‍ കല്‍പ്പിക്കും.ചുവന്ന ഗോളം മുകളിലെത്താന്‍ 'ആഗ്രഹിക്കുന്നു.'മഞ്ഞ ചതുരം അതിനെ തടയുന്നു.അവന്‍ 'വില്ലനാണ്.'പച്ച ത്രികോണം ഗോളത്തിന്റെ സുഹൃത്താണ്.അവന്‍ ഗോളത്തെ മുകളിലെത്താന്‍ 'സഹായിക്കുന്നു.'

''Human babies, by their first birthday, are surprised when the “nice” triangle that has been helping shapes to get up the hill suddenly changes character and becomes “nasty” by pushing other shapes down the slope.It is as if the babies have assigned the triangle a personality, demonstrating that the human mind is predisposed from an early age to apply humanistic qualities to all sorts of nonhuman entities which we continue throughout our lives.''

പ്രകൃതി 'ക്ഷോഭിക്കുന്നതും', 'കണ്ണീര്‍ വാര്‍ക്കുന്നതും', 'മരിക്കുന്ന' പുഴയുമൊക്കെ കവികളുടെ ഇഷ്ട സങ്കല്‍പ്പങ്ങളാണല്ലോ. 'പ്രിയതമാനാകും പ്രഭാതത്തെ തേടുന്ന വിരഹിണിയായ സന്ധ്യയെയും,പാരിജാതം തിരുമിഴി തുറക്കുന്നതുമൊക്കെ നമുക്ക് മനസ്സിലാക്കാനാകുന്നത് ഈ 'മനുഷ്യരൂപാരോപണം' കൊണ്ടാണ്.'ഉഷാകിരണങ്ങള്‍ പുല്‍കി,പുല്‍കി, തുഷാര ബിന്ദുവിന്‍ വദനം ചുവന്നു..പകലിന്‍ മാറില്‍ ദിനകര കരങ്ങള്‍ പവിഴ മാലികകളണിഞ്ഞു.'ഈ രണ്ടു വരികളില്‍ മാത്രം എത്ര anthropomorphic കല്പനകള്‍ ഉണ്ടെന്നു നോക്കൂ. (നേരത്തെ പറഞ്ഞപോലെ വേണ്ടിടത്ത് പോലും 'മനുഷ്യരൂപാരോപണം' സാധ്യമല്ലാത്ത-തിയറി  ഓഫ് മൈന്‍ഡ് വേണ്ട രൂപത്തില്‍ പ്രവര്‍ത്തിക്കാത്ത- ഓട്ടിസം പോലുള്ള അവസ്ഥകളുള്ളവര്‍ ഇതുപോലുള്ള രൂപകങ്ങള്‍ (metaphors) ശരിയായി മനസ്സിലാക്കുന്നതിലും പുറകോട്ടായിരിക്കും.കവിത എന്നെ ഒട്ടും ആകര്‍ഷിക്കാത്തതിനു കാരണം എന്റെ ലഘുവായ Asperger's syndrome ആയിരിക്കുമോ?)

മനുഷ്യ സ്വഭാവമുള്ള മൃഗങ്ങളുടെ കഥകളില്ലാത്ത ഒറ്റ സമൂഹവുമില്ല.ഈസോപ്പ് കഥകള്‍ ,ആയിരത്തൊന്നു രാവുകള്‍ ,പഞ്ചതന്ത്രം കഥകള്‍ ,വിക്രമാദിത്യ കഥകള്‍ ,ലോകമെമ്പാടുമുള്ള നടോടികഥകള്‍ ,യക്ഷികഥകള്‍ അങ്ങിനെ എത്രയെത്ര.ഭാഗ്യം പോലുള്ള അബ്സ്ട്രാക്റ്റ് സങ്കല്‍പ്പങ്ങള്‍ പോലും നമുക്ക് ഭാഗ്യദേവത കടാക്ഷിക്കുന്നതാണ്.രാജ്യം നമുക്ക് ഭരതമാതാവാണ്.കവിത കാവ്യദേവതയാണ്.കടല്‍ കടലമ്മയും.(പക്ഷെ ചില സമയങ്ങളില്‍ കടല്‍ കരയെ 'ആക്രമിക്കും.') അമേരിക്ക 'ലോക പോലീസുകാരനാണ്.'(ബുദ്ധജീവിയാകണമെങ്കില്‍ പാലസ്റ്റീനിന്റെ 'കണ്ണുനീരിനെ'ക്കുറിച്ചും അമേരിക്കയുടെ 'അഹന്ത'യെക്കുറിച്ചും പ്രഭാഷണം നടത്തണം. അവിടെയും 'മനുഷ്യരൂപാരോപണം.') തമാശക്കാണെങ്കില്‍ പോലും ഗൂഗിള്‍ നമുക്ക് ഗൂഗിളമ്മച്ചിയാണ്.

"Either you repeat the same conventional doctrines everybody is saying, or else you say something true and it will sound like its from Neptune." — Noam Chomsky

പോസ്റ്റ്‌ തുടരും.......
--

14 അഭിപ്രായങ്ങൾ:

രവിചന്ദ്രന്‍ സി പറഞ്ഞു...

സര്‍,
Excellent post! ഷേക്‌സ്പിയര്‍ ഉപപ്രമേയങ്ങള്‍ (subplots) ഉപയോഗിച്ചിരുന്നത് പ്രധാനമായും Contrast-Parallelism മാതൃകയിലാണ്. മുഖ്യപ്രമേയത്തെ പിന്താങ്ങുകയും സമാന്തരദിശയില്‍ സഞ്ചരിച്ച് അതിനെ ശക്തിപ്പെടുത്തി(to augment) കാവ്യാനുഭവം വര്‍ദ്ധിപ്പിക്കുകയാണ് Parallelism ത്തിന്റെ ധര്‍മ്മം. Contrast ആകട്ടെ മുഖ്യപ്രമേയത്തിന്റെ എതിര്‍ദിശയിലുള്ള ഒരു കഥതന്തു സമാന്തരമായി വകിസിപ്പിച്ചെടുക്കലാണ്. 'അഴകിയ രാവണില്‍' ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതുപോലെ' ഒരിടത്ത് പാലുകാച്ച്-മറ്റൊരിടത്ത് കല്യാണം, കല്യാണം-പാലുകാച്ച്, പാലുകാച്ച്-കല്യാണം....' -അതാണതിന്റെ സിലബസ്സ്. വിരുദ്ധചിന്തയെ പ്രകോപ്പിച്ച് ആസ്വാദനം ശക്തിപ്പെടുത്തുമ്പോള്‍ ശരിക്കും Positive reinforcement എന്ന pedagogic technique തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

ea jabbar പറഞ്ഞു...

Excellent post!

രവിചന്ദ്രന്‍ സി പറഞ്ഞു...

നിബിഡവനത്തിലെ വൃക്ഷങ്ങളോരോന്നായി വെട്ടിവീഴ്ത്തുമ്പോള്‍ കാട് നിലവിളിക്കും.'ദേ എന്റെ കാലു വെട്ടി, കൈവെട്ടി, മൂക്ക് ചെത്തി...ചെവി അരിഞ്ഞു....' അവസാന വൃക്ഷവും വീഴ്ത്തിയിട്ട് സമീപത്ത് കാണുന്ന ചെറിയ കുറ്റിച്ചെടിയില്‍ കത്തിവെക്കുമ്പോള്‍ അത് വിലപിക്കുന്നതിങ്ങനെയായിരിക്കും:'നോക്കൂ, എന്റെ അവയവങ്ങളെല്ലാം വെട്ടിയെടുത്തുകൊണ്ടുപോയി. ഇപ്പോഴിതാ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു!'

Jack Rabbit പറഞ്ഞു...

നന്നായിട്ടുണ്ട്. ഇവിടെ തുടക്കത്തില്‍ സൂചിപിച്ച Theory of mind expt PBS Evolution series ഇല്‍ കാണിച്ചിട്ടുണ്ട്

http://www.youtube.com/watch?v=Eor8HNjdwpQ

Arun.B പറഞ്ഞു...

വായിക്കുന്നു

SONY.M.M. പറഞ്ഞു...

ഒറ്റയിരിപ്പിനു വായിച്ചു കഴിഞ്ഞ് അവസാനം കാണുന്ന ആ വരിയുണ്ടല്ലോ പോസ്റ്റ്‌ തുടരും...... അപ്പോള്‍ വിരിയുന്ന പുഞ്ചിരിയാണ് ഈ സ്മൈലി :) ഈ പോസ്റ്റുകള്‍ക്ക്‌ ആയിരം ലൈക്ക്

യാത്രികന്‍ പറഞ്ഞു...

കൊള്ളാം. ഈ സീരീസ് മുഴുവന്‍ ഒരു PDF ലാക്കൂ.

Raj പറഞ്ഞു...

വായിച്ചു. വളരെ നല്ല informative ആയ പോസ്റ്റ്.

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

ഇപ്പോള്‍ വായനക്കാരന്‍ പറഞ്ഞു...

അടിപൊളി .. Asperger's syndrome എനിക്കും ഉണ്ടെന്നു തോന്നുന്നു. ഭൌതിക ശാസ്ത്രം ഒരു കാലത്ത് ToM നെ തെളിയുക്കും എന്ന് കരുതട്ടെ.
PS : 'second order of intentionality' എന്നത് കള്ളത്തരം കാണിക്കാനുള്ള കഴിവാണ് അല്ലെ.

പാരസിറ്റമോള്‍ പറഞ്ഞു...

superb post bright.. waiting for the next part

മനു പറഞ്ഞു...

Excellent!!

Really appreciate the time and effort spent on gathering all these information and presenting it as an easy read. More over, the fact that you don’t shy away from this scientifically enlightening task, because of the negative responses received from proponents of god’s existence, for your many posts in the past, is really praiseworthy. (Let me add that the same is applicable for many other advocates of science in the blog world.)

Eagerly awaiting the next part,

Manu.

bright പറഞ്ഞു...

@ ഇപ്പോള്‍ വായനക്കാരന്‍

കള്ളത്തരം കാണിക്കാനും അത് മനസ്സിലാക്കാനും, intentionality (സ്വന്തവും എതിരാളിയുടേതും) മനസ്സിലാക്കാന്‍ സാധിക്കണം.പുരഞ്ജയത്തില്‍ തുടങ്ങി സൌബദ്രമാണെന്നു തോന്നിക്കുന്ന പുത്തൂരം അടവ് ഫലിക്കണമെങ്കില്‍ ബോഡി ലാംഗ്വേജ് കൊണ്ട് മാറ്റാനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയണം.അങ്ങിനെ തെറ്റിദ്ധരിക്കാതിരിക്കല്‍ അയാളുടെ കഴിവ്.രണ്ടിനും തിയറി ഓഫ് മൈന്‍ഡ് അത്യാവശ്യം.

jayarajmurukkumpuzha പറഞ്ഞു...

valare nannayittundu....... aashamsakal...........

Faisal പറഞ്ഞു...

Excellent !

LinkWithin

Related Posts with Thumbnails