2011, നവംബർ 4, വെള്ളിയാഴ്‌ച

അനുകരണ മാന്ത്രികവിദ്യ (Imitative magic)
ഈ ചിത്രങ്ങള്‍ നോക്കുക.ഇവയ്ക്കെല്ലാം പൊതുവായുള്ള കാര്യമെന്താണെന്നു പറയാമോ?ക്ലൂ തരാം.ഇവയെല്ലാം ലോകത്തിലെ ഏതെങ്കിലുമൊക്കെ ജനതകള്‍ ഒരു പ്രത്യേക കാര്യത്തിന്  പ്രതിവിധിയായി ഉപയോഗിച്ചിരുന്നതാണ്/ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

ആര്‍ക്കും പിടികിട്ടിയില്ലെങ്കില്‍ ഉത്തരം ഇവയെല്ലാം ലൈംഗികോത്തേജകങ്ങളെന്ന് പുകഴ്പെറ്റ സാധനങ്ങളാണ്  എന്നാണ്. പക്ഷേ വിഷയം അതല്ല.എന്തുകൊണ്ട് ഇവകള്‍ക്ക് അത്തരം ഒരു കഴിവുണ്ടെന്ന് പലപ്പോഴും ലോകത്തിന്റെ രണ്ടറ്റത്ത് രണ്ടു സമയങ്ങളില്‍ പരസ്പരം ബന്ധപ്പെടാതെ ജീവിച്ചിരുന്ന  ആളുകള്‍ക്കുപോലും ഇങ്ങനെ ഒരേ സാധനങ്ങളേക്കുറിച്ച് ഒരേ തരത്തിലുള്ള ധാരണകളുണ്ടാകുന്നു?(ഇവക്കൊന്നും സത്യത്തില്‍ അത്തരം കഴിവുകളില്ല താനും.)

ചിത്രങ്ങളിലെ ആ വസ്തുക്കള്‍ക്കും ഇവകള്‍ ഫലം ചെയ്യുമെന്ന് ഉദ്ദേശിക്കുന്ന അവയവങ്ങളും തമ്മിലുളള രൂപസാമ്യം ശ്രദ്ധച്ചോ?

ഉദാഹരണത്തിന് അക്കൂട്ടത്തില്‍ avocado നോക്കാം.Aztecs calls it  fertility fruit. അസറ്റെക്  ഭാഷയില്‍ വൃഷണങ്ങള്‍ എന്നര്‍ത്ഥമുള്ള വാക്കിന്റെ സ്പാനിഷ്‌ രൂപമാണ് avocado.ശരിക്കും വൃഷണങ്ങള്‍ തൂങ്ങിക്കിടക്കുന്നപോലെതന്നെ,even one of them hangs lower  than the other. മറ്റൊന്ന് oyster എന്ന കക്കയിറച്ചി.ഒരുപക്ഷേ ലൈംഗികോത്തേജകമെന്ന നിലയില്‍ ഏറ്റവും പ്രശസ്തവും oyster എന്ന കക്കയിറച്ചിയായിരിക്കാം. (ട്രിവിയ:(കു)പ്രസിദ്ധനായ  കാസനോവ (famous womanizer) ദിവസവും അന്‍പത് ഓയസ്റ്റര്‍ വീതം തിന്നുമായിരുന്നത്രെ.അദ്ദേഹത്തിന്റെ കുതിരശക്തിക്ക് കാരണം അതായിരുന്നു എന്ന് പറയപ്പെടുന്നു.) Does the shape and  the slit of a partially opened oyster with fleshy parts peeking through reminds you of anything?If not forget it,I won't say it here.:-)


സൌന്ദര്യത്തിന്റെയും ലൈംഗികതയുടെയും റോമന്‍ ദേവതയായ വീനസ്‌ ഒരു ചിപ്പിത്തോടിനുള്ളില്‍നിന്നണ് ജനിച്ചത്‌ എന്നാണ് കഥ. ബോത്തിചെല്ലിയുടെ പ്രശസ്തമായ Birth of venus എന്ന  ചിത്രം നോക്കുക.(ഈ ദേവതയുടെ ഗ്രീക്ക്‌ രൂപമായ Aphrodite ല്‍ നിന്നാണ്  aphrodisiac എന്ന വാക്കുണ്ടാകുന്നത്.)

Anyway,shells are viewed as symbols of womanhood,fertility and birth  among many cultures and they are often worn as ornaments or charms to to enhance sexual potency.പല സമൂഹങ്ങളിലും സ്ത്രീകള്‍ കഴുത്തിലണിഞ്ഞിരുന്ന കവിടി നമ്മുടെയിടയില്‍ എപ്പോഴോ കവിടിരൂപത്തിലുള്ള സ്വര്‍ണ്ണത്താലിയായതും കൂട്ടിവായിക്കാം. ജ്യോതിഷത്തില്‍ കവിടികള്‍ ഒരു പ്രധാന prop ആയി ഉപയോഗിക്കുന്നതിനു പിന്നില്‍ കവിടിയുടെ ഷേപ്പിന്റെ സിംബോളിസം ഒരു കാരണമാണോ എന്നറിയില്ല.But I won't be surprised it it turns out that way.

ഇനി Coco de mer എന്ന തേങ്ങാവംശജന്‍ -also called 'love nut.' (ട്രിവിയ:സസ്യങ്ങളിലെ ഏറ്റവും വലിയ കായ കൊക്കോ ഡി മെറിന്റേതാണ്.) അല്പം അശ്ലീലച്ഛായയുള്ള കായ അല്ലെ?ഈ വിചിത്ര  രൂപം കൊണ്ടുതന്നെ മന്ത്രശക്തി ആരോപിക്കപ്പെടുന്നതാണ് ഈ സസ്യം.Coco de mer എന്നാല്‍ 'coconut of the sea' എന്നര്‍ത്ഥം.ഈ മാന്ത്രിക സസ്യം കടലില്‍നിന്നാണ് ഉണ്ടാകുന്നത് എന്നാണ്  വിശ്വാസം.(ഇത് ചുമ്മാ നട്ടു മുളപ്പിക്കാനാവില്ല.വളരെ കാലം കടല്‍വെള്ളത്തില്‍ക്കിടന്ന് ചകിരിയൊക്കെപോയി ചിത്രത്തില്‍ കാണുന്ന രൂപത്തിലായി കരയ്ക്കടിയുന്നവ മാത്രമെ മുളക്കൂ.Hence the name.Btw,പാല്‍ക്കടലില്‍നിന്ന് ഉയര്‍ന്നുവന്നതായി കരുതപ്പെടുന്ന വിശിഷ്ടമായ കല്പകവൃക്ഷം തെങ്ങ് വംശജനായ ഈ കൊകോ ഡി മെര്‍ ആണോ?)

പ്രശസ്തമായ മറ്റൊരു ലൈംഗികോത്തേജകമാണ് ജിന്‍സെങ്ങ്.അതിന്റെ വേരുകള്‍ക്ക് ഒരു സ്ത്രീയുടെ നഗ്നരൂപത്തിന്റെ സാമ്യം തോന്നുന്നില്ലെ?ജിന്‍സെങ്ങ് പോലെത്തന്നെ അതിന്റെ മനുഷ്യരൂപം  കൊണ്ട് ലൈംഗികോത്തേജകമായി പഴയ നിയമത്തില്‍ കാണുന്ന ഒരു ചെടിയാണ് മാന്‍ഡ്രേക്ക്.ഹീബ്രുവില്‍ അതിന്റെ അര്‍ത്ഥം'love plant'.(ഓ:ടി:മാന്‍ഡ്രേക്ക് ചെടി മണ്ണില്‍ നിന്ന് പറിക്കുമ്പോള്‍  മാന്‍ഡ്രേക്ക് ചെടി ഉറക്കെ നിലവിളിക്കും എന്നൊരു വിശ്വാസമുണ്ട്.അതിന്റെ മാന്ത്രിക ശക്തിയുടെ തെളിവ്."Shrieks like mandrakes' torn out of the earth."Shakespeare-Romeo and Juliet.)

During wheat harvest, Reuben went out into the fields and found some mandrake plants, which he brought to his mother Leah. Rachel said to Leah, “Please give me some of your son’s  mandrakes.” But she said to her, “Wasn’t it enough that you took away my husband? Will you take my son’s mandrakes too?”“Very well,” Rachel said, “he can sleep with you tonight in  return for your son’s mandrakes.” So when Jacob came in from the fields that evening, Leah went out to meet him. “You must sleep with me,” she said. “I have hired you with my son’s  mandrakes.” So he slept with her that night. God listened to Leah, and she became pregnant and bore Jacob a fifth son.(Genesis 30:14-17)

അപ്പോള്‍ വിഷയത്തിലേക്ക് വന്നാല്‍ ഇവകളുടെ രൂപസാമ്യമാണ് ഇവയുടെ ഔഷധശക്തിയുടെ നിദാനം.ലൈംഗികാവയവങ്ങളുടെ ആകൃതിയുള്ള വസ്തുക്കളില്‍ 'ലൈംഗികസത്ത' (an essence of  sex?) ഒളിഞ്ഞിരിക്കുന്നുണ്ട്.സ്വന്തം ലൈംഗിക ശക്തി റീചാര്‍ജ്‌ ചെയ്യാന്‍ അത് ഉപയോഗിക്കാം.It is almost as if we believe that a sex organ shaped thing contains that 'essence' of sexual  power which we can imbibe into our body.In other words everything has an essence,and external appearence corelates with this internal essence.ഈ ചിന്തരീതിയാണ് അനുകരണ  മാന്ത്രികവിദ്യ അഥവാ അനുതാപ മാന്ത്രികവിദ്യ (Imitative magic,sympathetic magic).

അനുകരണ മാന്ത്രികവിദ്യ (imitative magic,sympathetic magic) യെക്കുറിച്ച് പണ്ടൊരിക്കല്‍ ഞാന്‍ അറപ്പിനേക്കുറിച്ചുള്ള പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.പ്രശസ്ത അന്ത്രോപോളജിസ്റ്റായ ജെയിംസ്‌  ഫ്രേസര്‍ (Sir James Frazer in his book The Golden Bough) അനുകരണ മാന്ത്രികവിദ്യയുടെ രണ്ടു പ്രധാന നിയമങ്ങള്‍  പറയുന്നുണ്ട്.(1) സാമ്യതാനിയമം (homeopathic magic):കാഴ്ചയിലുള്ള  സാമ്യം യാഥാര്‍ഥ്യത്തെ കുറിക്കുന്നു-appearance equals reality. (2) ഗുണവ്യാപന നിയമം(Law of contagion):സമ്പര്‍ക്കം മൂലം ഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും.-physical contact leads to transfer  of properties.

If we analyze the principles of thought on which magic is based, they will probably be found to resolve themselves into two: first, that like produces like, or that an effect resembles its cause; and, second, that things which have once been in contact with each other continue to act on each other at a distance after the physical contact has been severed. The former principle may be called the Law of Similarity, the latter the Law of Contact or Contagion. From the first of these principles, namely the Law of Similarity, the magician infers that he can produce any effect he desires merely by imitating it: from the second he infers that whatever he does to a material object will affect equally the person with whom the object was once in contact, whether it formed part of his body or not..........

Thus the North American Indians, we are told, believe that by drawing the figure of a person in sand, ashes, or clay, or by considering any object as his body, and then pricking it with a  sharp stick or doing it any other injury, they inflict a corresponding injury on the person represented. For example, when an Ojebway Indian desires to work evil on any one, he makes a  little wooden image of his enemy and runs a needle into its head or heart, or he shoots an arrow into it, believing that wherever the needle pierces or the arrow strikes the image, his foe  will the same instant be seized with a sharp pain in the corresponding part of his body; but if he intends to kill the person outright, he burns or buries the puppet, uttering certain magic  words as he does so.The Peruvian Indians molded images of fat mixed with grain to imitate the persons whom they disliked or feared, and then burned the effigy on the road where the  intended victim was to pass.This they called "burning his soul."

............The Azetecs of Mexico believed that by consecrating bread their priests could turn it into the very body of god,so that all who thereupon partook of the concecrated bread entered  into a mystic communion with the diety by recieving a portion of his divine substance into themselves.The doctreine of transubstantiation,or the magical conversion of bread into  flesh,was also familiar to the Aryans of ancient India long before the spread and even rise of Christianity.(Sir James Frazer- The Golden Bough)
-------------------------------------------------------------------------

നമ്മുടെ മസ്തിഷ്കത്തിന്റെ ഒരു അടിസ്ഥാന പ്രവര്‍ത്തന രീതിയാണ്‌ ഈ 'സത്താവാദം' എന്ന 'essentialism'(എല്ലാറ്റിനും ഒരു എസ്സെന്‍സ് ഉണ്ട് എന്നുള്ള ഒരു ധാരണ.) മസ്തിഷ്കത്തിന്റെ  വളരെ ഫലപ്രദമായ ഒരു ഷോര്‍ട്ട്കട്ട് ആണിത്.Satisfies our need for economy of processing. വിശ്വാസത്തിന്റെ ശാസ്ത്രം വിശദീകരിക്കുന്ന പോസ്റ്റിലും സത്താവാദവും അതിന്റെ  അടിസ്ഥാനത്തിലുള്ള representivness heuristics ഉം വിശദീകരിച്ചിരുന്നു.മുന്‍പ് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളപോലെ, our brain don't care about the objective truth out there.All it want is a  verdict from the data collected from the senses on which to base its actions,which will ultimately keep the body alive for one more day in this dangerous world. Almost always out there  in the real world,appearence IS reality. If it looks like a tiger,it is a tiger and it will try to do all the 'tigerish' things like eating you.Thus assuming SIMILARITY as IS is adaptive.

ഇവിടത്തെ വിഷയത്തിലേക്കു വരാം. If it looks like an erect penis it has 'penisness'.ലിംഗം പോലിരിക്കുന്ന വസ്തുവിന് 'ലിംഗത്വം' ഉണ്ടാകും.ലൈംഗികശേഷിക്ക് കണ്ടാമൃഗത്തിന്റെ കൊമ്പ് ഔഷധമായി ഉപയോഗിക്കുന്നതിന്റെ ഗുട്ടെന്‍സ് ഇതാണ്.റോമിലെ ചക്രവര്‍ത്തിയായിരുന്ന കാലിഗുലയുടെ പ്രീയപ്പെട്ട ഉത്തേജകം ക്യാരറ്റ് ആയിരുന്നത്രെ.(The similarity between the intended effect and a rhino horn or a carrot is obvious.) Freedom at midnight എന്ന പുസ്തകത്തില്‍ പഴയൊരു നാട്ടുരാജാവ് ഉത്തേജകമായി വജ്രം ഉപയോഗിച്ചതായി പറയുന്നു.For a king in need of some extra 'hardness', a precious diamond is an obvious choice.) വിലപിടിപ്പുള്ള രത്നങ്ങളുടെ കാഠിന്യമൊന്നും ഉപയോഗിക്കാന്‍ പാങ്ങില്ലാത്ത ഡൂക്ലി ജനങ്ങള്‍ കന്മദം (ശിലാജിത്) ചേര്‍ത്തത് എന്ന് പരസ്യത്തില്‍ പറയുന്ന കുതിരശക്തി മരുന്നുകള്‍ക്ക് പുറകെ പോകുന്നു.We want it rock hard, isn't it?So something coming from rocks will have that necessary 'rockiness' and should do the trick.So the logic goes.

ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്.ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍  ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍  അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു.ആഭിചാര കര്‍മങ്ങള്‍ക്ക് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ (അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും ഉണ്ടായിരിക്കും.) ഒക്കെ  ഉപയോഗിക്കുക സാധാരണയാണ്.അത് നശിപ്പിച്ചാല്‍ അയാള്‍ക്കും നാശം സംഭവിക്കും. ധൈര്യം കിട്ടാന്‍ ആനവാലും പുലിനഖവുമെല്ലാം പ്രസിദ്ധമാണല്ലോ.(ആനവാലില്‍ ആനയുടെ ശക്തിയുടെ  കാരണമായ 'ആനത്വവും' പുലിനഖത്തില്‍ പുലിയുടെ ശൌര്യത്തിന്റെ ഹേതുവായ 'പുലിത്വവും' അവശേഷിക്കുന്നുണ്ട് എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം.) ദൈവത്തിനെ അഭിഷേകം ചെയ്ത  തീര്‍ത്ഥം കുടിക്കുന്നതും, ചില വര്‍ഗ്ഗക്കാര്‍ അവരുടെ മരിച്ചു പോയ പൂര്‍വ്വികരുടെ ശവശരീരത്തിന്റെ ഭാഗങ്ങള്‍ ഭക്ഷിക്കുന്ന ചടങ്ങും എല്ലാം ഇതേ വിശ്വാസം തന്നെ....it contains their essence or  qualities and those could be incorporated into our body.രോഗം മാറാന്‍ ആ ശരീര ഭാഗത്തിന്റെ രൂപം അമ്പലത്തില്‍ സമര്‍പ്പിക്കുന്നതും ഒരു പതിവ് രീതിയും ഇതിന്റെ അടിസ്ഥാനത്തിലാണ്.

അമ്പിന്‍മേല്‍ പക്ഷിത്തൂവലുകള്‍ വച്ചുകെട്ടിയാല്‍ പക്ഷിയെപോലെ അമ്പ് പറക്കും. ഏയ്റോഡൈനാമിക്സ് ഉദ്ദേശിച്ചൊന്നുമായിരിക്കില്ല ഇതിന്റ തുടക്കം.അതൊക്കെ ഒരുപക്ഷേ പില്‍കാലത്ത്  വന്നിട്ടുണ്ടായിരിക്കാം.പ്രധാന കാരണം അനുകരണ മാന്ത്രികവിദ്യ തന്നെയായിരിക്കാം.(പ്രാചീന മനുഷ്യരുടെ താരതമ്യേന പ്രാകൃതമായ അസ്ത്രനിര്‍മ്മാണ വിദ്യയില്‍ തൂവല്‍ കൊണ്ടുണ്ടാകുമായിരുന്ന  ഏയ്റോഡൈനാമിക് മികവൊക്കെ തീരെ തുച്ഛമായിരുന്നിരിക്കും.മാത്രമല്ല കൂടുതല്‍ ഭാരമുള്ള കുന്തങ്ങളിലും തൂവലുകള്‍ ഉപയോഗിക്കാറുണ്ട്.) വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന പക്ഷികളുടെ  തൂവലാണ് അമ്പില്‍ കെട്ടാന്‍ ഉപയോഗിക്കുക എന്നത് അനുകരണ മാന്ത്രികവിദ്യയാണ് ഇതിനു പുറകിലുള്ളത് എന്നതിന് തെളിവാണ്.

അനുകരണ മാന്ത്രികവിദ്യയുടെ (imitative magic)‌ മറ്റൊരു നല്ല ഉദാഹരണം മുസ്ലീങ്ങളുടെ മുഹമ്മദ്‌ അനുകരണവ്യഗ്രതയാണ്.മുഹമ്മദിനെപോലെ വേഷം കെട്ടി നടന്നാല്‍ മുഹമ്മദിന്റെ ഗുണങ്ങള്‍ whatever that is,അല്പമെങ്കിലും ലഭിക്കും എന്ന വിശ്വാസം.'Look alike' equals 'is'.Appearance equals reality.(ഒരുകാലത്ത് യേശുദാസിനെപോലെ താടിവളര്‍ത്തി വെള്ള വസ്ത്രം ധരിച്ചുനടന്ന എത്ര 'യേശുദാസ്‌ ആഗ്രഹി'കളായിരുന്നു.) പ്രാചീന മനുഷ്യര്‍ അവര്‍ വേട്ടയാടുന്നതിന്റെ ചിത്രങ്ങള്‍ വരച്ചിരുന്നതും,വേട്ടക്കുമുന്‍പ് മൃഗങ്ങളുടെ വേഷം കെട്ടി fire dance നടത്തിയിരുന്നതും ഇതേ ഉദ്ദേശ്യത്തോടെ ആയിരിക്കാം എന്ന് അന്ത്രോപ്പോളജിസ്റ്റുകള്‍ അനുമാനിക്കുന്നു.

ബൈബിളില്‍ അനുകരണ മാന്ത്രികവിദ്യയുടെ രസകരമായ ഒരു കഥയുണ്ട്.ജേക്കബ്‌ ജനിക്കാന്‍ പോകുന്ന ആട്ടിന്‍കുട്ടികളുടെ നിറം മാറ്റുന്ന വിദ്യയാണ് അത്.

Jacob, however, took fresh-cut branches from poplar, almond and plane trees and made white stripes on them by peeling the bark and exposing the white inner wood of the branches.  Then he placed the peeled branches in all the watering troughs, so that they would be directly in front of the flocks when they came to drink. When the flocks were in heat and came to  drink, they mated in front of the branches. And they bore young that were streaked or speckled or spotted.(Genesis 30:37-39)

സംഭവം വളരെ സിമ്പിളാണ്.ആടുകള്‍ ഇണ ചേരുമ്പോള്‍ അവ കാണാന്‍ പാകത്തിന് വെള്ള അടയാളമുള്ള മരക്കമ്പുകള്‍ വയ്ക്കുക.ജനിക്കുന്ന അട്ടിന്‍കുട്ടികള്‍ക്കും അതുപോലെ വെളുത്ത അടയാളങ്ങളുണ്ടായിരിക്കും .പേടിച്ചു കണ്ണടച്ചു പോയതുകൊണ്ട് അന്ധനായ ധൃതരാഷ്ട്രര്‍ ജനിക്കുന്നതും,പേടിച്ചു വിളറിപ്പോയതുകൊണ്ട് പാണ്ടുരോഗമുള്ള പാണ്ഡു ജനിച്ചതുമെല്ലാം നമ്മുടെ പുരാണങ്ങളിലുമുണ്ടല്ലോ.ശിവനും പാര്‍വ്വതിയും ആന വേഷത്തിലിരിക്കുമ്പോഴാണ് ഗണപതി ജനിച്ചത്‌ എന്നൊരു കഥയുമുണ്ട്.ആണ്‍കുട്ടികളുണ്ടാകാന്‍ മുറിയില്‍ അണ്‍കുട്ടികളുടെ ചിത്രം തൂക്കുന്നവരും ജനിക്കുന്ന കുട്ടികള്‍ക്ക് സൂപ്പര്‍ഹീറോയുടെ ഗുണങ്ങള്‍ കിട്ടാന്‍ അയാളുടെ പടം തൂക്കിയാല്‍ മതി എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ഇക്കാലത്തും അപൂര്‍വ്വമൊന്നുമല്ല. എല്ലാറ്റിന്റെയും തത്വമൊക്കെ ഒന്നുതന്നെ.External appearance correlates with an internal 'essence' which is transferable.

(സിനിമാതാരം സലിം കുമാര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ സ്വന്തം അനുഭവം.....''കൃഷിയുമായി ബന്ധപ്പെട്ട ബാല്യകാലത്ത് രസകരമായ ഒരോര്‍മയുണ്ട്. കുംഭമാസത്തില്‍ ചേന നടുന്ന സമയമാണ്. വീട്ടിലെ എല്ലാവരും ചേര്‍ന്ന് കുഴിയെടുത്ത് തയാറായി നില്‍ക്കും. പശുവിന്റെ ചാണകം കുറച്ചെടുത്ത് മണ്ണില്‍ വച്ച് രാത്രി പൂര്‍ണ ചന്ദ്രനുദിക്കുന്ന നേരത്ത് എന്നെ നഗ്നനാക്കി നിര്‍ത്തി ചേന നടും. ചേന വളര്‍ന്നുവരുമ്പോള്‍ പൂര്‍ണചന്ദ്രനോളം വലുതാകണമെന്ന ഒരു ആഗ്രഹമാണ് ഈ പ്രാര്‍ത്ഥനയ്ക്ക് പിന്നില്‍.''

(ആയുര്‍വേദപ്രകാരം നല്ല സന്താനങ്ങളുണ്ടാകാന്‍ സദ്ജനങ്ങളെ മനസ്സില്‍ സ്മരിക്കുക പോലുള്ള വിദ്യകളുണ്ട്. ഒരു ആയുര്‍വേദ ഡോക്ടറുടെ ലേഖനത്തില്‍നിന്ന്......എപ്രകാരമുള്ള ആളെ കാണുന്നു,ചിന്തിക്കുന്നു അപ്രകാരമുള്ള പുത്രനെ പ്രസവിക്കുന്നു........ഏതു തരത്തിലുള്ള പുത്രനെ ആഗ്രഹിക്കുന്നു,ആ അകൃതിയും നിറവും പെരുമാറ്റവും ഉള്ള പരിതസ്ഥിതികളേക്കുറിച്ച്, ആളുകളെക്കുറിച്ച്,ഒക്കെ ചിന്തിക്കുവാന്‍ സ്ത്രീയോട് പറയണം.അവിടത്തെ ആഹാരം, വിഹാരം,പരിവാരങ്ങള്‍ പെരുമാറ്റങ്ങള്‍ ആചാരങ്ങള്‍ ഉപകരണങ്ങള്‍ എന്നിവയെ അനുകരിക്കുകയും വേണം..........ആയുര്‍വേദത്തിലെ മറ്റൊരു അംഗീകൃത വിധി ചിത്രത്തില്‍ കാണാം.

 (ഇതൊക്കെ ഇപ്പോഴും ആയുര്‍വേദ കോളേജില്‍ പഠിപ്പിക്കുന്നുണ്ടോ ആവൊ?ഇതൊക്കെ പരീക്ഷക്ക്‌ എഴുതിവച്ചാണല്ലോ BAMS ഡിഗ്രിയുമായി ഇരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഒരു തമാശ.:-) ഇക്കാലത്തും ഇതൊക്കെ സത്യസന്ധമായി വിശ്വസിച്ച് തങ്ങളുടെ രോഗികളോട് നിര്‍ദ്ദേശിക്കുകയും അവര്‍ ഇതൊക്കെ അനുസരിക്കുകയും ചെയ്യുന്നത് അതിലും വലിയ തമാശ.:-))

ഗര്‍ഭിണികള്‍ വേഗം പ്രസവിക്കാന്‍ വയറ്റില്‍ ഒരു കോഴിയെ കയറ്റി നിര്‍ത്തുന്ന ഒരു ആചാരം പണ്ട് ഫ്രാന്‍സിലുണ്ടായിരുന്നത്രെ. കോഴി മുട്ടയിടുന്നപോലെ എളുപ്പം പ്രസവം നടക്കും എന്ന് വിശ്വാസം. അതുപോലെ അമേരിക്കയിലെ ഹോപി ഇന്ത്യക്കാര്‍ പ്രസവസമയം അടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് weasel മാംസം കൊടുക്കാറുണ്ട്. ( weasel വഴുതി രക്ഷപ്പെടുന്നതില്‍ വിദഗ്ദനായ ഒരു തരം കീരീയാണ്. weasel words എന്ന് കേട്ടിട്ടില്ലെ? അതുപോലെ slippery weasel, greasy weasel...) കുഞ്ഞു സ്മൂത്തായി ചാടിയിറങ്ങി വരും എന്ന് വിശ്വാസം.

സിനിമയില്‍ വില്ലത്തരം കാണിക്കുന്നവര്‍ ശരിക്കും ആഭാസന്‍മാരാണെന്ന് പ്രബലമായ വിശ്വാസമുണ്ട്. അതുപോലെ ദൈവമായി അഭിനയിക്കുന്നവര്‍ ദൈവീക ഗുണമുള്ളവരാണ് എന്നും.The  conclusion comes to us almost automatically,without thinking.ദൈവമായി അഭിനയിച്ച് ആന്ധ്രയിലെ എന്‍.ടി .രാമറാവു മുഖ്യമന്ത്രി വരെയായി.രാമായണം സീരിയിലിലെ സീത എം.പിയുമായി.പ്രശസ്ത നടനായ ക്രിസ്റ്റഫര്‍ ലീ യ്ക്ക് (ഡ്രാക്കുള ഫെയിം) പണ്ട് പറ്റിയതും ഓര്‍ക്കാം.മുഹമ്മദലി ജിന്നയായി അഭിനയിക്കാന്‍  അദ്ദേഹത്തെ പരിഗണിച്ചത് പാക്കിസ്ഥാനില്‍ വിവാദമായിരുന്നു.ഡ്രാക്കുളയായ ആളെ ജിന്നയാക്കുകയോ?പണ്ടെപ്പോഴോ അഭിനയിച്ച ഡ്രാക്കുളയുടെ എസ്സെന്‍സ് അദ്ദേഹത്തെ വിട്ടുപോയിട്ടില്ല  എന്നര്‍ത്ഥം.

ഈ സത്താവാദം വെറും അന്ധവിശ്വാസികളുടെ ഇടയില്‍ മാത്രമല്ല നമ്മുടെ പുരോഗമനവാദികളുടെ ഇടയിലും കാണാം. തലയാണ് ഉത്തമാംഗം.കാലല്ല.ബ്രഹ്മാവിന്റെ കാലില്‍ നിന്നാണ് ശൂദ്രനുണ്ടായത് എന്നത് അപമാനമാകുന്നത്.കാലിന്റെ  നികൃഷ്ടത അതില്‍ ധരിക്കുന്ന ചെരിപ്പിനുമുണ്ടാകും.അതുകൊണ്ടാനല്ലോ ജോര്‍ജ്ജ്ബുഷിനും മറ്റും ചെരുപ്പ് കൊണ്ടും മറ്റും ഏറു കിട്ടുന്നത് വാര്‍ത്തയാകുന്നത്.നക്സലൈറ്റുകള്‍ ആഴിമതിക്കാരെ ചെരിപ്പുമാലയണിയിക്കുന്നത്.

ഈ വാര്‍ത്ത‍ നോക്കുക.ചെരുപ്പില്‍ ചെഗുവേരയുടെ പടം പതിച്ചാല്‍ എന്താണ് പ്രശ്നം?Some ink markings that have a resemblance to the demi god Cheguvera has 'Cheguvera essence' in it, which can get transferred to such a disgusting thing as slippers.Or conversely the disgust of slippers can get transferred to demi god 'che' and pollute him.ടീ ഷര്‍ട്ടില്‍ ആലേഖനം ചെയ്യപ്പെടുന്നത് ആരാധനയും ചെരുപ്പില്‍ ആലേഖനം ചെയ്യപ്പെടുന്നത് അപമാനിക്കലുമായി കരുതുന്നു അത്രയേ ഉള്ളൂ.പക്ഷേ ചെഗുവേരയുടെ ബൊളീവിയന്‍ കാടുകളിലെ വീരേതിഹാസങ്ങള്‍ മനഃപ്പാഠമാക്കിയ നമ്മുടെ വിപ്ലവ തീപ്പന്തങ്ങള്‍ മുഹമ്മദിന്റേത് എന്ന് സങ്കല്‍പ്പിക്കുന്ന ചിത്രത്തിന് 'മുഹമ്മദത്വം' ഉണ്ടാകും എന്നൊക്കെ കരുതുന്ന സാദാ അന്ധവിശ്വാസികളേപ്പോലെയാണോ?

 തീപ്പന്തത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ്,ഒരു ആള്‍രൂപത്തെ ശത്രുവായി സങ്കല്‍പ്പിച്ച് അതിനെ നശിപ്പിക്കുന്ന മന്ത്രവാദം(voodoo) പോലെയാണോ ഇത്തരം പ്രാകൃത വിശ്വാസങ്ങളില്‍നിന്നെല്ലാം മുക്തരായ നമ്മുടെ വിപ്ലവകാരികള്‍ എതിരാളിയുടെ കോലം കത്തിക്കുന്നത്?തുലഞ്ഞുപോകട്ടെ എന്ന് ശപിക്കുന്നത്?ഇന്‍ക്വിലാബ് സിന്താബാദും, ലോകാ സമസ്താ സുഖിനോ ഭവന്തുവും രണ്ടും മന്ത്രങ്ങളാണ്.The idea is that just wishing or thinking makes it real.It's all sympathetic magic.ആരാധന മൂത്ത് മുഹമ്മദിനേയും,എന്തിന്,നമ്മുടെ യേശുദാസിനെപ്പോലും അനുകരിക്കുന്നവരും ലെനിന്‍ താടിയും സ്റ്റാലിന്‍ മീശയുമായി നടക്കുന്നവരും പ്രതീക്ഷിക്കുന്നത് അനുകരണ മാന്ത്രികം തന്നെയാണ് (offcourse subconsciously).മക്കള്‍ക്ക്‌ പ്രിയദൈവത്തിന്റെ പേരിടുന്നതും സ്റ്റാലിന്‍, ഹോചിമിന്‍,ലെനിന്‍ എന്നൊക്കെ പേരിടുന്നതും തമ്മില്‍ എന്ത് വ്യത്യസം? ഈ പുരോഗമനവാദികളും വെറും അന്ധവിശ്വാസികളും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നു തോന്നുന്നില്ലെ?:-))

ബ്ലോഗിലെ ഒരു പുരോഗമന നാസ്തികന്റെ അഭിപ്രായത്തില്‍ പുതു രീതിയില്‍ ഓണം ആഘോഷിക്കേണ്ടതിങ്ങനെയാണ്.''പ്രജാക്ഷേമതല്പരനായിരുന്ന അവര്‍ണരുടെ  ചക്രവര്‍ത്തി കൊല ചെയ്യപ്പെട്ടതിന്റയും അദ്ദേഹം നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നതിന്റെയും ഓര്‍മ്മ പുതുക്കലെന്നുള്ള നിലയില്‍  ഓണാഘോഷത്തെ പുതുക്കിപ്പണിത് അവര്‍ണര്‍ ഓണത്തെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഓണാഘോഷം മാറ്റിത്തീര്‍ക്കണമെങ്കില്‍ അവര്‍ണര്‍ ഓണത്തപ്പനായ വാമനനമ്പൂതിരിയെ ഭര്‍ത്സിക്കുകയും വാമനക്ഷേത്രങ്ങളിലെ വാമന വിജയാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യണം.കൂടാതെ പൂണൂലിട്ട വാമനന്റെ ഒരു കോലമുണ്ടാക്കി അത് വര്‍ണാഭമായി അലങ്കരിച്ച് അതില്‍ ചെരുപ്പുമാല അണിയിക്കുകയും അതിനെ ചാട്ടവാറുകൊണ്ടിക്കുകയും ചെയ്യുന്ന തരത്തില്‍ പുതിയ ഓണക്കളി കളുണ്ടാക്കേണ്ടിയിരിക്കുന്നു.''The more we change,the more we remain the same.:-)

നെറ്റില്‍ കണ്ട ഈ പടം നോക്കൂ.ഇത് ഗാന്ധിജിയെ അപമാനിക്കുന്നതാണ് എന്ന് മിക്കവര്‍ക്കും തോന്നാം.പക്ഷെ അതിനൊരു യുക്തിപൂര്‍വ്വമായ കാരണം പറയാമോ? ഗാന്ധിജിയുടെ ബാഹ്യരൂപത്തോട് സാമ്യമുള്ള ചില അടയാളങ്ങള്‍ ആ നോട്ടിലുണ്ട് എന്നത് ശരി.പക്ഷേ അത് അലങ്കോലമാക്കുന്നത് ഗാന്ധിജിയെ ബാധിക്കുന്നതെങ്ങിനെ?

ഇനി ഒരു ലഘു പരീക്ഷണം.നിങ്ങളുടെ പ്രീയപ്പെട്ട ആരുടെയെങ്കിലും ഒരു ഫോട്ടോ എടുത്ത് ഒരു സൂചികൊണ്ട് അതിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുക.ശ്രമിച്ചു നോക്കുന്നോ?Believe me, it’s not easy.അത് വെറും ഒരു കഷണം കടലാസില്‍ ചില ചായങ്ങള്‍ പുരട്ടിയത് മാത്രമല്ലെ?പിന്നെന്താണ് പ്രശ്നം?പ്രശ്നം നമ്മുടെ മസ്തിഷ്കം തന്നെ.അത് മഷി പുരട്ടിയ വെറുമൊരു കടലാസായി കണക്കാക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ്.പ്രീയപ്പെട്ടവരുടെ 'എസ്സെന്‍സ്' ആ കടലാസിലുണ്ട്.Sure it is not logical;stabbing a photo is not going to hurt.But then who told you we always behave logically?

അനുകരണ മാന്ത്രികവിദ്യയുടെ ഗുണങ്ങള്‍ സ്പര്‍ശനത്തിലൂടെയും മറ്റും കൈമാറ്റം ചെയ്യപ്പെടാം എന്നതാണ് ഗുണവ്യാപന നിയമം.(Law of contagion- physical contact leads to transfer of  properties.) മന്ത്രിച്ച് ഊതുകയോ തുപ്പുകയോ ചെയ്യുമ്പോള്‍ മന്ത്രത്തിന്റെ ഗുണം പകര്‍ത്തപ്പെടും.മുഹമ്മദിന്റെ മുടി മുക്കിയ വെള്ളത്തിനും 'മുഹമ്മതത്വം' ഉണ്ടാകും.(മുഹമ്മദിന്റേത് എന്ന് പറയുന്ന മുടി ശരിക്കും മുഹമ്മദിന്റെ തന്നെയാണോ എന്ന കാര്യത്തിലാണ് തര്‍ക്കം.അല്ലാതെ ആരുടെ മുടിക്കും ആ മുടി മുക്കിയ വെള്ളത്തിനും ദിവ്യത്വമൊന്നുമുണ്ടാകില്ല എന്നൊന്നുമല്ല.മുഹമ്മദിന്റേതാണെന്ന് ഉറപ്പാണെങ്കില്‍ ദിവ്യത്വത്തില്‍ സംശയമില്ല എന്നാണവരുടെ മട്ട്.) യേശു അന്ധനെയും ബധിരനേയും സുഖപ്പെടുത്തിയത് സ്വന്തം തുപ്പലുപയോഗിച്ചാണ് എന്ന് ബൈബിള്‍ .

''They came to Bethsaida, and some people brought a blind man and begged Jesus to touch him.He took the blind man by the hand and led him outside the village. When he had spit on  the man’s eyes and put his hands on him, Jesus asked, “Do you see anything?” He looked up and said, “I see people; they look like trees walking around.''(Mark 8: 22-24)

''After he took him aside, away from the crowd, Jesus put his fingers into the man’s ears. Then he spit and touched the man’s tongue. He looked up to heaven and with a deep sigh said  to him, “Ephphatha!” (which means “Be opened!”).At this, the man’s ears were opened, his tongue was loosened and he began to speak plainly.''(Mark: 7 33-35)
----------------------------------------------------------------------
നമ്മുടെ പല നാടന്‍ ചികിത്സകളുടേയും അടിസ്ഥാനവും ഈ സാമ്യതാനിയമമാണ്.കരടിക്ക് ശരീരം മുഴുവന്‍ രോമമുള്ളതുകൊണ്ട് രോമാവളര്‍ച്ചക്ക് കരടി നൈയ്യ് ഉപയോഗിക്കുന്നതും,(obviously it  contains the essence of 'hairiness') മയിലിന്റെ നീണ്ട കഴുത്ത് അസാധാരണമാംവിധം വഴക്കമുള്ളതായി തോന്നുന്നതുകൊണ്ട് മെയ് വഴക്കത്തിന് മയിലെണ്ണ പ്രയോഗിക്കുന്നതും തലവേദനയ്ക്ക്  അട്ടിന്‍തല സൂപ്പാക്കി കഴിക്കുന്നതും ഒക്കെ ഈ അനുതാപ മാന്ത്രികവിദ്യയാണ്. പാമ്പ് കടിച്ചാല്‍ അതിനെ തിരിച്ചു കടിച്ചാല്‍ മതി.(കടിയിലൂടെ കിട്ടിയ എസ്സെന്‍സ് തിരിച്ചുകൊടുക്കുക.) പിന്നെ  ത്വക്ക് രോഗങ്ങളുണ്ടാകുന്നത് സര്‍പ്പകോപം കൊണ്ടാണ്.(പാമ്പിന്റെ തൊലിപ്പുറത്തുള്ള ഡിസൈനും ത്വക്ക് രോഗങ്ങളും തമ്മിലുള്ള സാമ്യം കണ്ടിട്ടായിരിക്കാം.)

റോമാക്കാര്‍ ലൈംഗികാവശ്യം മുന്‍നിര്‍ത്തി പല മൃഗങ്ങളുടേയും 'പ്രസക്തമായ' ഭാഗങ്ങള്‍ ഭക്ഷിക്കാറുണ്ടായിരുന്നതായി ചരിത്രം പറയുന്നു.മായന്മാര്‍ക്ക് പ്രീയപ്പെട്ടത്‌ മാനിന്റേതായിരുന്നത്രെ.  ഹിപ്പോക്രാറ്റസ്സുംഒരു മാന്‍ പക്ഷപാതിയായിരുന്നു.അദേഹവും ബലഹീനതക്ക് deer penis ശുപാര്‍ശ ചെയ്തിരുന്നു.ചൈനീസ് വൈദ്യത്തിലും മാനിന്റെ ലിംഗം ലൈംഗിക ബലഹീനതക്ക് ഉത്തമ  ഔഷധമാണ്.ചൈനീസ്ശാസ്ത്ര പ്രകാരം ജീവനോടെതന്നെ മാനിന്റെ അവയവം മുറിച്ചെടുക്കണം.എന്നിട്ട് യുവതികള്‍ അവ കഷ്ണങ്ങളായി മുറിച്ചു ഉണക്കിയെടുക്കണം,ഒക്കെ മാനിന്റെ കണ്മുന്നില്‍  വച്ചുതന്നെ.പാവം മാന്‍.:-( See the symbolisms involved.Fertile women preparing the medicine,all the while the live deer's 'life force' still acting from a distance.

അനുതാപ മാന്ത്രികവിദ്യയുടെ അടിസ്ഥാനത്തിലുള്ള ചൈനീസ് പരമ്പരാഗത വൈദ്യം ജീവികളെ അവയുടെ ശരീരഭാഗങ്ങള്‍ക്കുവേണ്ടി,(കൂടുതലും ലൈംഗികോത്തേജങ്ങളായി കരുതപ്പെടുന്നവ.)  വേട്ടയാടി പലതിന്റെയും വംശനാശത്തിനുതന്നെ കാരണമാകുന്നുണ്ട്.(രണ്ടായിരത്തെട്ടിലെ ഒളിമ്പിക്സ്‌ കാലത്ത് ചൈന മാന്‍ലിംഗ വില്പന നിരോധിച്ചിരുന്നു.) ചൈനക്കാരുടെ വളരെ പോപ്പുലറായ  മരുന്നാണ് പാമ്പെണ്ണ(snake oil).അനുകരണ മാന്ത്രികവിദ്യ പ്രകാരം നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെത്തന്നെ സന്ധിവേദനയ്ക്കുള്ള മരുന്നാണ് ഇത്.വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുന്ന പാമ്പിന്റെ  'എസ്സെന്‍സ്' അല്ലാതെ വേണ്ടത്ര വഴങ്ങാത്ത സന്ധികള്‍ക്ക് പറ്റിയ വേറെ മരുന്നുണ്ടോ?(പാശ്ചാത്യ ലോകത്ത് പക്ഷേ snake oil എന്നത് തട്ടിപ്പ് വൈദ്യത്തിന്റെ മറ്റൊരു പേരാണ്,ഇവിടെ നമ്മുടെ  മയിലെണ്ണ പോലെ.)

മുഖസൌന്ദര്യം കൂട്ടാന്‍ ഗോള്‍ഡ്‌ ഫേഷ്യല്‍ ഉപയോഗിക്കുന്ന സ്ത്രീകളും ജനിക്കുന്ന കുഞ്ഞിന് നിറം വര്‍ധിപ്പിക്കാന്‍ സ്വര്‍ണം അരച്ച് തീറ്റിക്കുന്നവരും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷകമായ   മഞ്ഞനിറത്തിന് കാരണമായ ആ എസ്സെന്സിന്റെ ('സ്വര്‍ണ്ണത്വത്തിന്റെ' -whatever that is) പ്രയോജനം ശരീരത്തിന് കിട്ടും എന്ന് വെറുതെ മോഹിക്കുന്നവരാണ്.And off course paying what I call  'fool's tax.':-) പോണ്ട്സിന്റെ ഒരു ഫേസ്ക്രീം പരസ്യമുണ്ട്.ശരിക്കും സ്വര്‍ണം ചേര്‍ത്തിട്ടുണ്ടത്രേ അതില്‍ .'Gold radiance' ആണത്രേ ക്രീം തേച്ചാല്‍ കിട്ടാന്‍ പോകുന്നത്.

അരിമ്പാറക്ക് ചികിത്സയായി ഒച്ചിന്റെ ശരീരത്തിലെ വഴുവഴുപ്പുള്ള ദ്രവം ഉപയോഗിക്കാം. ഒച്ചിന്റെ തോടും അരിമ്പാറയും തമ്മില്‍ കാഴ്ചയിലുള്ള സാമ്യമാണ് ഈ ചികിത്സയുടെയും ആധാരം. (Take snails that have shells, pick them, and with the juice that cometh from them rub the wart every day for the space of seven or eight days, and it will destroy them.– A Choice Manual of Rare and Select Secrets in Physick and Chyrurgery, Elizabeth Grey, 1653)

കടവാതിലിന് രാത്രിയിലും കാഴ്ചയുണ്ട് എന്ന ധാരണയില്‍നിന്ന് വവ്വാലിറച്ചി കാഴ്ചക്ക് ബെസ്റ്റാണ് എന്നൊരു വിശ്വാസം ചിലയിടങ്ങളിലുണ്ട്.മൈദമാവ് നല്ലൊരു പശയായതുകൊണ്ട് ആ  മൈദമാവുകൊണ്ടുള്ള പൊറോട്ടയും പശ പോലെ കുടലില്‍ പ്രവര്‍ത്തിക്കും എന്നൊക്കെയുള്ള പ്രകൃതി ജീവനക്കാരുടെ 'ശാസ്ത്ര'ത്തിന്റേയും അടിസ്ഥാനം ഇതേ അനുതാപ മാന്ത്രികവിദ്യ (sympathetic  magic) തന്നെ.All that matters for most is this superficial plausibility.ആണ്‍കുട്ടികള്‍ കൂടുതല്‍ കോഴിമുട്ട കഴിക്കാന്‍ പാടില്ല എന്നൊരു നാട്ടുശാസ്ത്രമുണ്ട്. If teenagers happen take in too much  watery sticky substance like egg whites.....well, go figure it.:-) മുട്ട കഫം വര്‍ദ്ധിപ്പിക്കുമെന്ന് ആയുര്‍വേദ ശാസ്ത്രം.കഫം മുട്ടയുടെ വെള്ള പോലെ കൊഴുത്ത പദാര്‍ത്ഥമാണല്ലോ.പാട്ടുകാര്‍ നല്ല  മധുരശബ്ദം ലഭിക്കാന്‍ തേന്‍ കഴിക്കുന്നത് നല്ലതാണെന്നും ഒരു വിശ്വാസമുണ്ട്.അഥര്‍വ്വ വേദത്തിലെ ഒരു മന്ത്രത്തില്‍ ഇങ്ങനെ കാണാം.....''With your delicious honey balm me, Asvins, Lords of splendid light!That clear and resonant may be the voice I utter to mankind.''(അഥര്‍വ്വ വേദം 6:69).(ഇതേ യുക്തിയില്‍ കൈപ്പയ്ക്ക കഴിക്കുന്നത് ശബ്ദത്തിനു ദോഷമായിരിക്കണം.)

നായ്ക്കള്‍ക്ക് വയറിളക്കം ബാധിക്കില്ല എന്ന നിരീക്ഷണത്തില്‍നിന്ന്,(അത് ശരിയാണോ എന്നറിയില്ല,എനിക്ക് നായ്ക്കളെ പരിചയമില്ല.) വയറിളക്കത്തിന് ഔഷധമായി നായ്ക്കാട്ടം ഉപയോഗിക്കാം  എന്നൊരു നാട്ടുചികിത്സാപ്രേമി പറഞ്ഞുകേട്ടിട്ടുണ്ട്.അതുപോലെതന്നെ മധ്യകാല യൂറോപ്പില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് പക്ഷികളെ പ്ലേഗ് ബാധിക്കില്ല എന്ന ധാരണയില്‍ പ്ലേഗ് വൈദ്യന്മാര്‍  പക്ഷിയുടെ വേഷത്തിലാണ് നടന്നിരുന്നത്.ചിത്രം നോക്കുക.

തൂക്കിക്കൊലക്കുപയോഗിച്ച കയര്‍ അപസ്മാരത്തിന് ബെസ്റ്റാണെന്നറിയാമോ? തൂക്കിലേറ്റപ്പെടുന്നവന്റെ മരണവെപ്രാളങ്ങള്‍ അപസ്മാരബാധിതന്റേതിനു സമമാണ് എന്നതാണിതിന്റെ  യുക്തി. തൂക്കിക്കൊല്ലുന്നതിലൂടെ ആ ഗുണം കയറിനു പകര്‍ന്നുകിട്ടും. പേവിഷബാധയേറ്റവര്‍ നാരങ്ങ കഴിക്കുന്നത് രോഗം മൂര്‍ച്ഛിപ്പിക്കും എന്നാണ് വിശ്വാസം.പേവിഷബാധയുടെ പ്രധാന ലക്ഷണമായ  വായില്‍നിന്ന് ധാരാളം ഉമിനീര് വരുക എന്നത് നാരങ്ങ തിന്നാലും ഉണ്ടാകുമല്ലോ. ആയുര്‍വേദത്തിലെ പല പഥ്യങ്ങളും സത്യത്തില്‍ സാമ്യതാനിയമങ്ങള്‍ക്കനുസരിച്ചുള്ള അസംബന്ധങ്ങളാണ്.ഉപ്പിലിട്ട  വസ്തുക്കള്‍ ചുരുങ്ങും എന്നതുകൊണ്ട് 'ലവണതൈലം' വണ്ണം കുറക്കാന്‍ ഉത്തമം തന്നെ.Another case of superficial plausibility resulting from magical thinking. താമരമൊട്ട് ഹൃദയ സംബന്ധമായ  അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് എന്ന് 'ഗവേഷണം' നടത്തി ആയുര്‍വേദത്തില്‍ എം ഡി നേടിയ ഒരാളെ അറിയാം.(താമരമൊട്ടിന് ഹൃദയത്തിന്റെ രൂപമാണല്ലോ.)

ഹോളിസ്റ്റിക്,ജൈവ ഭക്ഷണം നാച്ചുറല്‍ മുതലായ അശയങ്ങള്‍ക്ക് പുറകിലും ഈ 'എസ്സെന്‍സ്' കാണാം.ഭക്ഷണമൊക്കെ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന അതേ രൂപത്തില്‍ തന്നെ  കഴിക്കണം.ഏന്തെങ്കിലും ഒരു ഭാഗം മാത്രമായി ഉപയോഗിക്കുന്നതോ 'കെമിക്കല്‍സ്' ചേര്‍ക്കുന്നതോ അതിന്റെ ജൈവികത നശിപ്പിക്കും.'വിരുദ്ധഭക്ഷണം' ആണ് നമ്മുടെ പ്രകൃതി ജീവനക്കാരുടെ  സര്‍വ്വരോഗകാരകന്‍.Mixing of essences is the ultimate crime done to the body.So they think.

ചില അമ്പലങ്ങളില്‍ സന്താനലബ്ധിക്കായി 'ഉരുളികമഴ്ത്തല്‍ ' എന്നൊരു ചടങ്ങുണ്ട്.കമഴ്ത്തിയ ഉരുളി ഗര്‍ഭിണിയുടെ വീര്‍ത്ത വയറിന്റെ ഒരു സിംബോളിക് രൂപമാകുന്നതുകൊണ്ടാകാം  ഇത്തരമൊരു ചടങ്ങ്. ചില സമൂഹങ്ങളിലെ ദത്തെടുക്കല്‍ പ്രസവത്തിന്റെ അനുകരണമാണ്. കുട്ടിയ അമ്മയുടെ കാലുകള്‍ക്കിടയിലൂടെ നൂഴിക്കലാണ് ചടങ്ങ്.ഇസ്ലാമില്‍ ഒരാളെ മകനെപ്പോലാക്കുന്നത്  മുല കൊടുതതാണ്.The mimicry of breast feeding lets essence of 'motherness' to get passed through.(ഈയിടെ വാര്‍ത്തകളില്‍ വന്ന,അതു സംബന്ധമായ ഫത്വയും മറ്റും പറഞ്ഞ് അവരെ  കൂടുതല്‍ പരിഹസിക്കുന്നില്ല.) തിരുവിതാകൂര്‍ രാജാക്കന്മാര്‍ ക്ഷത്രീയരായി പുനര്‍ജ്ജനിക്കുന്നത് ഒരു വലിയ സ്വര്‍ണ്ണക്കുടത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ പോലെ ഇരുന്ന് പിന്നീട് അതില്‍നിന്നു പുറത്തു  വന്നാണ്.'ഹിരണ്യഗര്‍ഭം' എന്നാണ് ഈ ചടങ്ങിന്റെ  പേരുതന്നെ.(താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിച്ച് അതില്‍ പഞ്ചഗവ്യം നിറയ്ക്കുന്നു. രാജാവ് അതിനകത്ത് ഇറങ്ങി മുങ്ങുന്നു. അതിനുശേഷം രാജാവ് 'കുലശേഖരപെരുമാള്‍' എന്ന് അറിയപ്പെടും.)ആയുര്‍വേദത്തിലും വാര്‍ദ്ധക്യം അകറ്റാന്‍ ഒരു തരം പുനര്‍ജ്ജന്മമുണ്ട്. പ്രത്യേകം പണിത ഒരു ഇരുട്ടുമുറിയില്‍ നിശ്ചിത ദിവസം  കഴിഞ്ഞ ശേഷം പുറത്തു വരുന്നതാണ് രീതി.ഗര്‍ഭാവസ്ഥയെയും പിന്നീട് പ്രസവത്തേയും അനുസ്മരിപ്പിക്കുന്ന പല ചടങ്ങുകളും ഇതിന്റെ കൂടെ നടത്തും.

വാജീകരണത്തിനായി യുവാക്കളുടെ രക്തം പാനം ചെയ്യുകയോ അതില്‍ കുളിക്കുകയോ ഒക്കെ ചെയ്ത് 'യുവത്വം' ആഗീരണം ചെയ്യുന്ന പതിവുമുണ്ടായിരുന്നു.(ക്ളിയോപാട്ര യുവത്വം നിലനിര്‍ത്താന്‍ കഴുതപ്പാലിലാണ് കുളിച്ചിരുന്നത് എന്നു പറയുന്നു.) നമ്മുടെ ഡ്രാക്കുള യൌവ്വനം നിലനിര്‍ത്തിയിരുന്നത് യുവതികളുടെ രക്തം പാനം ചെയ്തിട്ടാണല്ലോ.(ആടുതോമയും കീരിക്കാടന്‍ ജോസുമെല്ലാം  ഗുണമേന്മയില്‍ മനുഷ്യരക്തത്തിനു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള മുട്ടനാടിന്റെ  ചങ്കിലെ ചുടുചോരയായിരുന്നു ഉപയോഗിച്ചിരുന്നത്.:-) ചുടുചോര എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ജീവശക്തി ചോര്‍ന്നുപോകുന്നതിനുമുന്‍പ് അത് അകത്താക്കണം.)

വാജീകരണത്തിനായുള്ള രക്തപാനത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖയുള്ളത് 1492 ലാണ്. വാര്‍ദ്ധക്യം ബാധിച്ച്  കിടപ്പിലായിപ്പോയ ഇന്നസെന്റ് എട്ടാമന്‍ മാര്‍പ്പാപ്പയാണ് ചികിത്സാര്‍ത്ഥം രക്തം കുടിച്ചത്.പത്തു വയസുള്ള മൂന്നു ആണ്‍കുട്ടികളെ എവിടെനിന്നോ തെറ്റിദ്ധരിപ്പിച്ച് പിടിച്ചുകൊണ്ടുവന്നാണ് അവരുടെ  രക്തം ചോര്‍ത്തിയത്.ഫലം...ആ മൂന്നു കുട്ടികളും മരിച്ചു. ചികിസ ഫലിക്കാതെ താമസിയാതെ നമ്മുടെ മാര്‍പ്പാപ്പയും.Pope Innocent ...!!...നല്ല യോജിച്ച പേര് അല്ലെ?:-)
--------------------------------------------------------------------

പ്രാചീന യൂറോപ്പില്‍ ഇതിനു തുല്യമായി Doctrine of signatures എന്നൊരു ആശയമുണ്ടായിരുന്നു. കാഴ്ചയിലുള്ള സാമ്യം പ്രതിവിധിക്കുള്ള സൂചനയാണ്.ഉദാഹരണത്തിന് കണ്ടാല്‍ ഒരു തല  പോലിരിക്കുന്ന വാള്‍നട്ട് ശിരോരോഗങ്ങള്‍ക്ക് പ്രതിവിധിയാണ്.വാള്‍നട്ട് ഒരു മസ്തിഷ്ക്കഭക്ഷണം (brainfood) എന്ന രീതിയിലും പ്രശസ്തമാണ്. ദാ, വാല്‍നട്ടിന്റെ ഈ ചിത്രം നോക്കൂ.ഇതു തിന്നാല്‍  തലച്ചോറിനു ഗുണം കിട്ടുമെന്ന് കണ്ടാല്‍ത്തന്നെ തോന്നില്ലെ?

ഈ സത്താവാദം അഥവാ Doctrine of signatures പരിഹാസ്യതയുടെ പാരമ്യത്തിലെത്തുന്നത് ഒരുപക്ഷേ weapon salve എന്ന മരുന്നിന്റെയും അതിന്റെ പ്രയോഗരീതിയിലുമായിരിക്കും.ആയുധം  കൊണ്ടുള്ള മുറിവുകള്‍ ഭേദമാക്കാനാണ് ഈ വിശിഷ്ട ലേപനം ഉപയോഗിക്കുന്നത്.മധ്യകാല യൂറോപ്പിലെ പ്രശസ്ത വൈദ്യനായ പാരാസെല്‍സസ്സിന്റെ(15th century Swiss alchemist)  ലേപനനിര്‍മ്മാണ വിധി നോക്കൂ.

''Take of moss growing on the head of a thief who has been hanged and left in the air; of real mummy; of human blood, still warm – of each one ounce; of human suet, two ounces; of  linseed oil, turpentine, and Armenian bole – of each two drachms. Mix all well in a mortar, and keep the salve in an oblong, narrow urn.''(Quoted from the book, Extraordinary popular delusions and madness of crowds by Charles Mackay.)

'മനുഷ്യത്വം' അവശേഷിക്കുന്ന ചുടുരക്തം,വിയര്‍പ്പ്,ശവശരീരത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവയാണ് മരുന്നിന്റെ ചേരുവകള്‍ എന്ന് ശ്രദ്ധിക്കുക.രസം ഇതൊന്നുമല്ല.ലേപനം പുരട്ടേണ്ടത് മുറിവിലല്ല.മറിച്ച്  മുറിവുണ്ടാക്കാന്‍ കാരണമായ ആയുധത്തിന്‍മേലാണ്..!!.അതായത് മുറിവേല്‍ക്കുന്നതോടുകൂടി മുറിവേല്‍പ്പിച്ച ആയുധവും ശരീരവും തമ്മില്‍ ഒരു അതീന്ദ്രിയ ബന്ധം നിലവില്‍വരും.അതിനാല്‍  ആയുധത്തില്‍ മരുന്നുപുരട്ടിയാല്‍ അത് ശരീരത്തില്‍ പുരട്ടിയതിനു സമമാണ്.മുറിവ് കരിയും.നല്ല ലോജിക്‌ അല്ലെ?:-) മുറിവേല്‍പ്പിച്ച ആയുധം ഈ മരുന്നില്‍ മുക്കുന്നതോടൊപ്പം മുറിവ് ദിവസവും കഴുകി  വൃത്തിയാക്കുകയും വേണം എന്നും പാരാസെല്‍സസ്സിന്റെ വിധിയുണ്ട്.ഇതു രണ്ടും ചെയ്താല്‍ മുറിവ് ഉണങ്ങും.തീര്‍ച്ച.

ഈ ആയുധലേപനത്തിന്റെ (weapon salve) തത്വം ഉപയോഗിക്കുന്ന ഒന്ന് നമ്മുടെയിടയില്‍ മൃഗചികിത്സയിലുണ്ട്.'നാട്ടറിവ്' എന്ന പേരില്‍ ഒരിക്കല്‍ ടീവിയില്‍ കണ്ടതാണ്.മൃഗങ്ങള്‍ക്ക്  അസുഖമുണ്ടായാല്‍ ആ മൃഗത്തിന്റെ ഒരു പടം വരച്ച് ആ ചിത്രത്തിലെ രോഗഗ്രസ്തമായ ഭാഗത്ത്‌ മരുന്ന് പ്രയോഗിക്കുക.ടീവിയിലെ അവതാരകന്‍ വളരെ ഭയഭക്തിയോടെ ഈ നാട്ടറിവ് അന്യം നിന്ന്  പോകുന്നതിനെക്കുറിച്ചും വരും തലമുറക്കുവേണ്ടി ഈ 'നാട്ടറിവ്' സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും പറയുന്നുണ്ടായിരുന്നു.മരുന്ന്, അതെത്ര അശാസ്ത്രീയമാണെങ്കിലും രോഗമുള്ളിടത്ത്  പ്രയോഗിക്കുന്നത് മനസ്സിലാക്കാം.പക്ഷേ ഒരു പടം വരച്ച് അതില്‍ പ്രയോഗിക്കുന്നത്....it's too silly.But which is more silly,ഈ ചികിത്സയോ അതോ ഈ 'നാട്ടറിവ്' വരുംതലമുറക്കുവേണ്ടി നഷ്ടപ്പെടാതെ സൂക്ഷിച്ചുവയ്ക്കണം എന്ന് ധാരണയോ?

ഈ അനുതാപ മാന്ത്രികവിദ്യ അഥവാ Doctrine of signatures യാതൊരു മറയുമില്ലാതെ ഇപ്പോഴും ശാസ്ത്രീയമാണ് എന്ന രീതിയില്‍ ഉപയോഗിക്കുന്ന ചികിസാരീതിയാണ് ഹോമിയോപ്പതി.  'Hopeopathy' എന്നും പറയാം It's just a hope that it works.:-) ഹോമിയോപ്പതിയുടെ പ്രശസ്തമായ 'similia similibus curantur' (like cures like) നിയമം നോക്കുക.ലക്ഷണങ്ങളിലുള്ള സാമ്യമാണ്  മരുന്ന് നിര്‍ണയിക്കുക.(ഈ സാമ്യം മിക്കവാറും വെറും ആഗ്രഹചിന്ത -wishful thinking മാത്രമായിരിക്കും എന്നത് വേറെ കാര്യം.) ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത് ശാസ്ത്രീയമാണെന്നു  വാശിപിടിക്കുന്ന ചില യുക്തിവാദി ഹോമിയോപ്പതിക്കാരെപ്പോലും കാണാം.(പലരുടേയും അന്ധവിശ്വാസത്തിന്റെ നിര്‍വ്വചനം വളരെ ലഘുവാണ്. എനിക്ക് ഇഷ്ടമല്ലാത്ത വിശ്വാസങ്ങളേയാണ്  അന്ധവിശ്വാസം എന്ന് പറയുന്നത്.എനിക്ക് വിശ്വസിക്കാന്‍ ഇഷ്ടമുള്ളതിന് പറയുന്ന പേരാണ് ശാസ്ത്രം.)

നാനോടെക്നോളജിയൊക്കെ ഉപയോഗിച്ച് 'ഹോപ്പിയോപ്പതിയെ' ശാസ്ത്രീയമായി വിശദീകരിക്കാന്‍ പാടുപെടുന്ന,നൂറുകണക്കിന് ആളുകളുടെ ചൊറിയും ചിരങ്ങും മാറീട്ടുണ്ട്,എന്നെക്കെ അനുഭവസാക്ഷ്യം വിളമ്പുന്ന വിദ്വാന്മാര്‍ക്ക് മുകളില്‍ സൂചിപ്പിച്ച weapon salve ന്റെ ചരിത്രം നോക്കാം.മുറിവിനുപകരം മുറിവുണ്ടാക്കിയ ആയുധത്തെ ചികിത്സിക്കുന്നതിന്റെ ഫലപ്രാപ്തിയില്‍  സംശയമില്ലാതിരുന്നതുകൊണ്ടാണല്ലോ കാലങ്ങളോളം ഫലപ്രദമായ ഒരു ചികിത്സാരീതിയായി അതിനെ ഉപയോഗിച്ചിരുന്നത്.അത് ആ അസംബന്ധ മരുന്നിന്റെ ഫലപ്രാപ്തിയെയാണോ ശരിക്കും കാണിക്കുന്നത്?രോഗം സ്വയം ശമിപ്പിക്കാനുള്ള ശരീരത്തിന്റെ അപാരമായ കഴിവിവാണ് സത്യത്തില്‍ ഇവിടെ വെളിവാകുന്നത്. Placebo effect എന്ന പ്രതിഭാസത്തിന്റെ ശക്തിയും.ഇപ്പോഴും മിക്കവാറും എല്ലാ സമാന്തര ചികിത്സകളുടെയും അടിസ്ഥാനം ഈ സത്താവാദം തന്നെയാണ്.
------------------------------------------------------------------

'Shunamitism' എന്നൊരു പ്രാചീനവിശ്വാസമുണ്ട്.പഴയനിയമത്തില്‍ അതിന്റെ സൂചനകള്‍ കാണാം. അസുഖമോ, ജരാനരയോ ബാധിച്ച പുരുഷന്‍മാര്‍ വാജീകരണം (rejuvenation) ഉദ്ദേശിച്ച്  കന്യകകളായ സ്ത്രീകളുടെ കൂടെ നടത്തുന്ന സഹശയനമാണ് ഈ ആചാരം.ശാരീരികബന്ധം നിര്‍ബന്ധമില്ല.Transfer of the essence of youth from young to old.

''And his servants said to him, "Let them seek for my lord the king a young girl, a virgin, and she shall stand before the king, and she shall be to him a warmer, and she shall lie in your  lap, and it shall be warm for my lord the king."And they sought a beautiful young girl throughout the borders of Israel, and found Abishag the Shunemitess and brought her to the king.''(I  Kings:2,3)

ശൂനേം പ്രദേശത്തുനിന്നുള്ള കന്യകയായ അബീശഗില്‍ നിന്നാണ് Shunamitism എന്ന വാക്കുണ്ടാകുന്നത്.മഹാഭാരതത്തിലെ യയാതി സ്വന്തം പുത്രനില്‍നിന്നു യൌവ്വനം സ്വീകരിച്ചിട്ടുണ്ടുള്ളതായി  പറയുന്നുണ്ട്.(നമ്മുടെ ഗാന്ധിജി നടത്തിയത് ഒരു 'reverse shunamitism' ആണെന്ന് തോന്നുന്നു.കൊച്ചുമക്കളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടികളുടെ യൌവ്വനത്തിന്റെ എസ്സെന്‍സ്  ശരീരത്തില്‍ കയറുന്നത് തടുക്കാന്‍ ബ്രഹ്മചര്യം കൊണ്ട് ശക്തിപ്പെടുത്തിയ തന്റെ എസ്സെന്‍സ് മതിയോ എന്നൊരു പരീക്ഷണം.പുരാണങ്ങളിലൊക്കെ ഋഷിമാര്‍ക്ക് സ്ത്രീസമീപ്യമുണ്ടാകുമ്പോള്‍  തപശ്ശക്തിക്ക് കുറവ് വരാറുണ്ടല്ലോ.ബാറ്ററിയുടെ ചാര്‍ജ്ജ് ഇറങ്ങിപ്പോകുന്നപോലെ.:-)

Scape goat അഥവാ ബലിയാട് എന്ന കണ്‍സപ്റ്റിനെപ്പറ്റി കേട്ടിട്ടില്ലെ?മറ്റുള്ളവരുടെ ചീത്ത ഗുണങ്ങളൊക്കെ (പാപങ്ങളൊക്കെ) സ്വീകരിച്ച് സമൂഹത്തില്‍നിന്നു പുറത്താക്കപ്പെടുന്നതാണ്  ബലിയാട്.ബൈബിളില്‍ ശരിക്കുള്ള ഒരു ആടുതന്നെയാണ് ബലിയാട്.


ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.

കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം.(ലേവ്യപുസ്തകം16 -21,22)

മനുഷര്‍ക്കും ബലിയാടാകാം.ഏറ്റവും പ്രശസ്തനായ ബലിയാട് മനുഷ്യരുടെ മുഴുവന്‍ പാപവും സ്വീകരിച്ച യേശു തന്നെ.സാധാരണ കടുത്ത ക്ഷാമമോ പകര്‍ച്ചവ്യാധികളോ മറ്റോ ഉണ്ടാകുമ്പോഴാണ്  കുറ്റങ്ങളൊക്കെ ഏറ്റെടുക്കാന്‍ ഒരു ബലിയാട് വേണ്ടിവരുക.പലപ്പോഴും അത് വല്ല യാചകരോ വൃദ്ധരോ അല്ലെങ്കില്‍ ഏതെങ്കിലും ന്യൂനപക്ഷമോ ഒക്കെ ആയിരിക്കും.രാജാവിന്റെ അഭിഷേക സമയത്ത്  സിംഹാസനത്തിന്റെ അടിയിലിരുന്ന് ആ വെള്ളവും അത് വഴി കഴുകിമാറ്റപ്പെട്ട രാജാവിന്റെ പാപങ്ങളും സ്വീകരിച്ച് പ്രതിഫലത്തിനായി സമൂഹത്തില്‍നിന്ന് നിഷ്കാസിതനായി ജീവിക്കുന്ന ഒരു ചടങ്ങ്  The Golden Bough (Sir James Frazer) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

കുറച്ചു വര്‍ഷം മുന്‍പ് നേപ്പാളിലെ രാജാവും കുടുംബവും കൊലചെയ്യപ്പെട്ടപ്പോള്‍ അവിടത്തെ  മരണാനന്തരചടങ്ങുകളേക്കുറിച്ച് വായിച്ചിരുന്നു.ഒരാള്‍ ശവശരീരത്തിന്റെ ഒരംശം അകത്താക്കി ദുര്‍മരണപ്പെട്ട രാജാവിന്റെ ദുരാത്മവിനെ സ്വന്തം ശരീരത്തില്‍ സ്വീകരിച്ച് ഒരാനപ്പുറത്ത് ആ  നാടുപേക്ഷിച്ചു പോകുന്നു.(ഇതുപോലെ മറ്റുള്ളവരുടെ പാപശേഖരമായി ജീവിക്കുന്ന പ്രൊഫഷണല്‍ ബലിയാടിനെക്കുറിച്ച് ഒരു ഭരതന്‍ സിനിമയുണ്ട്...'ദേവരാഗം.') സാധാരണക്കാരായ നമ്മുടെ  ബലിയാട് പാപം മുഴുവന്‍ അവാഹിക്കപ്പെട്ട വെറും പാവം നാരങ്ങയോ കുമ്പളങ്ങയോ ഒക്കെയാണ്.നാരങ്ങയാണെങ്കില്‍ വണ്ടി കയറ്റിയോ കുമ്പളങ്ങയാണെങ്കില്‍ വെട്ടി തുണ്ടമാക്കിയോ  അവാഹിക്കപ്പെട്ട 'ചീത്തത്തരം' നശിപ്പിക്കാം. അല്ലെങ്കില്‍ ഉഴിഞ്ഞ് ഉപ്പും കടുകും കൂടി അടുപ്പിലിട്ട് പൊട്ടിക്കാം.

ഒരു റിവേഴ്സ് ബലിയാടാക്കല്‍ ചടങ്ങാണെന്നു തോന്നുന്നു നമ്മുടെ അശ്വമേധ യാഗം.ഇവിടെ ഒരു കുതിരയെ നാടുചുറ്റാന്‍ വിട്ട്, അത് പുണ്യങ്ങളൊക്കെ കളക്റ്റ് ചെയ്ത് തിരിച്ചെത്തുന്നു.അതിനെ  ശ്വാസം മുട്ടിച്ചു കൊന്ന ശേഷം (രക്തം വാര്‍ന്ന് എസ്സെന്‍സൊന്നും ചോര്‍ന്നു പോകാതിരിക്കാനാണ് ശ്വാസം മുട്ടിച്ചു കൊല്ലുന്നത്‌.) രാജ്ഞി അതുമായി ശയിക്കുന്നു.ശരിക്കും ലൈംഗികബന്ധം  നിര്‍ബന്ധമില്ല.'Shunamitism'പോലുള്ള ആചാരത്തിന് സമമാണ് ഇത്.അങ്ങനെ ശേഖരിക്കപ്പെട്ട പുണ്യങ്ങള്‍ കുതിരയില്‍നിന്നു രാജ്ഞ്ഞിയിലെക്കും അവിടെ നിന്ന് രാജസന്താനങ്ങള്‍ക്കും  പകര്‍ന്നുകിട്ടും.

ബാക്കി ഭാഗം അടുത്ത പോസ്റ്റില്‍ ‍....

Reference:- The Golden Bough - Sir James Frazer.
-

25 അഭിപ്രായങ്ങൾ:

മനു - Manu പറഞ്ഞു...

Thank you.

Awaiting next part.

രവിചന്ദ്രന്‍ സി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രവിചന്ദ്രന്‍ സി പറഞ്ഞു...

വായിച്ചു തീര്‍ന്നതറിഞ്ഞില്ല. വളരെ നല്ല ലേഖനം. ഫ്രേസര്‍ സായ്‌വ് പറയുന്ന കാണ്ഡാമൃഗത്തിന്റെ കൊമ്പിന്റെ കഥപോലെ തന്നെയാണ് ഹിന്ദു വിവാഹത്തില്‍ കാണപ്പെടുന്ന താലികെട്ടലും. അടിമക്കച്ചവടത്തില്‍ വാങ്ങുന്ന മൃഗത്തിന്റെ കഴുത്തില്‍ കയറിട്ട് കെട്ടിയാണ് അവകാശാധികാരങ്ങള്‍ ഉറപ്പിക്കുന്നത്. താലിക്ക് സ്ത്രീ ജനനേന്ദ്രിയത്തിന്റെ ആകൃതിയോടാണ് സാമ്യമെങ്കില്‍ കിങ്ങിണി ആണ്‍കുട്ടികളുടെ അരഞ്ഞാണത്തില്‍ വരുന്നത് ലിംഗപരമായ സാദൃശ്യ കല്‍പ്പനകളുടെ അടിസ്ഥാനത്തിലാണ്. അഭിനന്ദനങ്ങള്‍. അടുത്ത ഗഡു പോരട്ടെ.

Captain Haddock പറഞ്ഞു...

താങ്ക്സ്, കൊറേ കാലം കൂടി ഒരു പോസ്റ്റ്‌ തല പുകച്ചു വായിച്ചു.

ഓഫ്‌:
ഇനി മുതല്‍, രാവിലെ, avocado, ഉച്ചയ്ക്ക് ഓയസ്റ്റര്‍ രാത്രി കാണ്ടാമൃഗത്തിന്‍റെ കൊമ്പ് പുഴുങ്ങിയത് - ഇതാണ് എന്‍റെ ഡയറ്റ്. ;)

Captain Haddock പറഞ്ഞു...

ട്രാക്ക്‌.

യാത്രികന്‍ പറഞ്ഞു...

അടിപൊളി. ഇങ്ങിനെ കുറെ അന്ധ വിശ്വാസങ്ങള്‍ ഒക്കെ ഇല്ലെങ്ങില്‍പ്പിന്നെ ജീവിതത്തിനെന്താ ഒരു രസം. കൂടിപ്പോകുമ്പോഴാണ് കുഴപ്പം.

ഒരു question: Oyster ശെരിക്കും Aphrodisiac അല്ലേ?

jiju പറഞ്ഞു...

good articile..awaiting for remaining part

Sands | കരിങ്കല്ല് പറഞ്ഞു...

ട്രാക്ക്‌.

Jithu പറഞ്ഞു...

അടിപൊളി.. വെറുതെ വായിച്ചു തുടങ്ങിയതാ...തീര്‍ന്നത് അറിഞ്ഞില്ല.......

bright manoj പറഞ്ഞു...

ക്യാപ്റ്റന്‍,

ഇതാ താങ്കള്‍ക്കായി ഒരു അവക്കാഡോ സൂപ്പിന്റെ പാചകവിധി.APHRODISIAC COOKING എന്നൊരു പാചക പുസ്തകത്തില്‍ നിന്ന്.(ഞാന്‍ ഒരു പോസ്റെഴുതാന്‍ എന്തൊക്കെ വായിച്ചുകൂട്ടുന്നുണ്ട് എന്നതിന് ഒരു ഉദാഹരണം.:-))

Ingridients:
-3 ripe avacdos
-350ml chicken broth
-200ml whipping cream
-30ml lemon juice
-30ml cognac or brandy
-curry salt and black pepper

(1) Cut avacados into halves,remove large seeds.Pour lemon juice over one of the halves to prevent it from darkening.
(2) Scoop out the meat from the five halves.
(3)Put the avacado meat,the chicken broth and 150 ml of the whipping cream in a food processor.Puree until the soup is very smooth.
(4) Add the cognac and curry,salt and pepper as desired.
(5) Whip the remaining 50ml of whipping cream.
(6) Remove the skin from the remaining avacado half,cut the meat into slices.
(7) When you serve the soup,add avacado slices to each plate.Top with a dollop of whipping cream.

So, HAPPY APHRODISIACING.....!!!!!...;-)

Captain Haddock പറഞ്ഞു...

ഹ..ഹ.ഹ..ഹ...താങ്ക്സ്സോട്, താങ്ക്സ്....ഇനി എന്നെ പിടിച്ചാ കിട്ടില്ല.... ;)

ഭാനു കളരിക്കല്‍ പറഞ്ഞു...

മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നതാണ് ഇതിന്റെ ഒക്കെ ചുരുക്കം. നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.
ബിംബാരാധനയെ എതിര്‍ത്തു സംസാരിച്ച ഒരു വ്യാപാരിയോടു, അയാളുടെ അച്ഛന്റെ ചായാചിത്രം എടുത്തിട്ട് "എടോ ഇതിലേക്കൊന്നു കാര്‍ക്കിച്ചു തുപ്പു" എന്ന് പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും ഇതുകൊണ്ടൊക്കെതന്നെയാണ്.

നന്ദന പറഞ്ഞു...

ചിരിക്കാനൊരു പോസ്റ്റും

കലിപ്പ് പറഞ്ഞു...

ലൈംഗിക അവയവങ്ങളുമായി യാതൊരു രൂപസാദൃശ്യവുമില്ലത്ത ഒട്ടനവധി വസ്തുക്കള്‍ ലൈംഗിക ഉത്തേജകമായി ഉപയോഗിക്കപെടുന്നുണ്ട്. അതുപോലെ തന്നെ ലിംഗത്തിന്റെ രൂപമുള്ള എല്ലാ വസ്തുക്കളും ഉത്തേജകഔഷധമായി ഉപയോഗിക്കപെടുന്നുമില്ല.
ഈ ലളിതയുക്തിയില്‍ നിന്നു തന്നെ കാഴ്ച്ചയിലുള്ള സമാനതയല്ല ഇവ ഉപയോഗപ്പെടുത്തുവാനുള്ള കാരണം എന്നു വ്യക്തമാണ്‌.
ഇവയ്ക്കൊന്നും അത്തരം കഴിവുകളില്ല എന്നു എന്തു പരീക്ഷണത്തിലൂടെയാണ്‌ കണ്ടെത്തിയത് എന്നറിയാന്‍ താല്പര്യമുണ്ട്.

(രൂപസാമ്യഗുണത്തെ സാധൂകരിക്കുന്ന ഒരു ലളിതമായ ഉത്തെജ്ജക recepie for men : രണ്ട് കോഴിമുട്ട പുഴുങ്ങിയതും ഒരു fresh cucumber , വൈകുന്നേരം നല്ല വിശന്നിരിക്കുമ്പോള്‍ കഴിക്കുക. it will work, 100% sure. try and post coments)

ജിപ്സന്‍ ജേക്കബ് പറഞ്ഞു...

സംഭവം കിടിലനായിട്ടുണ്ട്. മുന്‍പ് ടെഡി ബെയറിനെക്കുറിച്ചെഴുതിയ ലേഖനമാണ് എനിക്കീലേഖനത്തോളം ഇഷ്ടപ്പെട്ടത്

Sabu M H പറഞ്ഞു...

വീണ്ടും ഒരു നല്ല ലേഖനം. അഭിനന്ദനങ്ങൾ.

Sabu M H പറഞ്ഞു...

ഒരവിശ്വാസിക്ക്‌ വിശ്വാസിയേക്കാൾ സ്വാതന്ത്ര്യമുണ്ടല്ലേ?. കൂടുതൽ യുക്തിയോടെ ചിന്തിക്കാനും കഴിയും. അതൊരു സുഖമാണ്‌. അതാവോളം ആസ്വദിക്കുന്നുണ്ടല്ലേ ? ;)

ആചാര്യന്‍ പറഞ്ഞു...

ചിന്തിക്കേണ്ട പോസ്റ്റ് വളരെ കാര്യങ്ങള്‍ അറിഞ്ഞു ഇനിയും കാണാന്‍ ശ്രമിക്കാം ..

khaadu.. പറഞ്ഞു...

നല്ല ഒരു ലേഖനം... ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു..
ഈ വലിയ പ്രയത്നത്തിനു അഭിനന്ദനങ്ങള്‍...

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു..!
ഒരുമാതിരി സംശയങ്ങലോക്കെ മാറി..!
പക്ഷേ പുതിയതു പലതും ഉടലെടുത്തു..!!

ആശംസകളോടെ..പുലരി

തിരുവല്ലക്കാരന്‍ പറഞ്ഞു...

യൂറ്റ്യൂബിൽ കണ്ട ഒരു വീഡിയോ ആണ്. ഈ പോസ്റ്റുമായി യോജിക്കുന്നതുകൊണ്ട് ഇവിടിടുന്നു.
http://www.youtube.com/watch?feature=player_embedded&v=rGsYMdK_A9Q#!

umesh mc പറഞ്ഞു...

appol aarum kozimuttayum cucumberum try cheydilleeyyy....

DrKader Kochi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
DrKader Kochi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
abhilash ashtathmana പറഞ്ഞു...

നല്ല പോസ്റ്റ്. മുരിങ്ങക്കായ ഉത്തേജകം ആകുന്നതും ഇതുകൊണ്ടായിരിക്കണം.

LinkWithin

Related Posts with Thumbnails