2011, ഡിസംബർ 15, വ്യാഴാഴ്‌ച

ബ്ലോഗിന്റെ മൂന്നാം പിറന്നാള്‍


ഇന്ന് ഈ ബ്ലോഗിന്റെ ഹാപ്പി ബര്‍ത്ത്ഡേയാണ്.ബ്ലോഗിന് മൂന്നു വയസ്സ്.(ഇനിയൊരു നാലാം പിറന്നാള്‍ തികക്കുമോ എന്നറിയില്ല.അങ്ങ് നിര്‍ത്തിയാലോ എന്നലോചിക്കുകയാണ്. കണ്ടമാനം  സമയവും അധ്വാനവും വേണ്ടിവരുന്ന പണിയാണ്.അതിനു തക്ക പ്രയോജനമൊന്നുമില്ലതാനും.) ഏതായാലും പതിവുപോലെ ഒരു ചുമര്‍ ചിത്രം.To mark the occasion.ശിവന്‍ മോഹിനി രൂപത്തിലുള്ള വിഷ്ണുവിനെ  (വിഷ്ണുമായ) പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു.:-)

Siva trying to seduce mohini (Vishnu).The bull Nandi obviously amused by his master's antics,and eager for some voyeuristic pleasure,pretends disinterest in the proceedings, for the sake of pleasing an angry Parvathi.

(ഈ നന്ദികേശനാണ് ശിവപാര്‍വ്വതിമാരുടെ ലീലാവിലാസങ്ങള്‍ ഒളിച്ചുനിന്ന് കണ്ടും കേട്ടും  കാമസൂത്രം ആദ്യം ഉപദേശിച്ചത് എന്നാണ് കഥ.)

കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തിലേതാണ് ഈ ചുവര്‍ ചിത്രം. ഈ ചിത്രങ്ങള്‍ കൊല്ലവര്‍ഷം 1041 മുതല്‍ 1053 (1866-1878)വരെയുള്ള കാലഘട്ടത്തില്‍ പൂന്തനത്ത് കൃഷ്ണപ്പിഷാരൊടിയുടെ  ശിഷ്യന്‍ എളങ്ങമറത്തില്‍ ശങ്കരന്‍നായരും അദ്ദേഹത്തിന്റെ ശിഷ്യന്‍ ആരങ്ങാട്ടെ ഭരതപ്പിഷാരൊടിയും ചേര്‍ന്ന് വരച്ചതാണ്.


ഇനി ഈ ചിത്രം ഞാന്‍ ഫോട്ടോഷോപ്പില്‍ വരച്ചത്.ഏകദേശം ആറുമാസത്തെ അധ്വാനം.ആയിരത്തിനടുത്ത് ലെയറുകള്‍ ‍.


ഈ ചിത്രം വരച്ച എളങ്ങമറത്തില്‍ ശങ്കരന്‍നായര്‍ സാമൂതിരിയുടെ കാലത്തെ അറിയപ്പെടുന്ന ഒരു
ചിത്രകാരനായിരുന്നിരിക്കണം.സാമൂതിരിയുടെ കീഴിലുള്ള അനേകം ക്ഷേത്രങ്ങളില്‍ ഇദേഹം വരച്ച  ചിത്രങ്ങള്‍ കാണാം.ഈ ശങ്കരന്‍നായര്‍ 1857 ല്‍ കോഴിക്കോടിനടുത്തുള്ള കീഴൂര്‍ ശിവ ക്ഷേത്രത്തില്‍ വരച്ച മറ്റൊരു മോഹിനി (വിഷ്ണുമായ)  ചിത്രം.കോട്ടക്കലില്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ തൊട്ടു മുന്‍പുള്ള സീനാണ് ഇത്.മോഹിനി ശിവനെ കുഴിയില്‍ ചാടിക്കാന്‍ പന്തടിച്ചു കളിക്കുന്നു. മോഹിനിയുടെ വസ്ത്രം ആഴിയുന്നു.

കോട്ടക്കല്‍ ചിത്രത്തില്‍ മോഹിനി ഒരു റൌക്കയാണ്  ധരിച്ചിരിക്കുന്നതെങ്കില്‍ ഈ ചിത്രത്തില്‍ സാധാരണ ചുവര്‍ ചിത്ര ശൈലിയിലുള്ള അടയാഭാരണങ്ങളണ്. റൌക്കയൊക്കെ അക്കാലത്ത് 'കുടുംബത്തില്‍ പിറന്ന' പെണ്ണുങ്ങള്‍ ധരിക്കുന്ന വസ്ത്രമല്ല,പുരുഷന്മാരെ വളയ്ക്കാനുള്ള വസ്ത്രമാണ് എന്ന് കരുതുന്നതുകൊണ്ടാകാം പില്‍കാലത്ത് വരച്ച കോട്ടക്കല്‍ ചിത്രത്തില്‍ ആ മാറ്റം.(ഇക്കാലത്തെ ചിലര്‍ മിനിസ്കര്‍ട്ടും ജീന്‍സുമൊക്കെ കരുതുന്നതുപോലാകാം അക്കാലത്തെ ഫാഷന്‍ വസ്ത്രമായ റൌക്ക.സ്ത്രീകള്‍ ലേറ്റസ്റ്റ് മോഡല്‍ വസ്ത്രം ധരിക്കുന്നതാണ് സ്ത്രീ പീഢനത്തിന് കാരണം എന്ന തിയറി അന്നുമുണ്ടായിരുന്നു.ശങ്കരന്‍ നായര്‍ ശരിക്കും ഒരു പുരുഷസൂകരം തന്നെ.-))

എന്തായാലും ഹിന്ദു ദൈവങ്ങളെ ആദ്യമായി ആധുനിക വസ്ത്രങ്ങള്‍ ധരിപ്പിച്ചത് രാജാ രവിവര്‍മ്മയല്ല എന്നതിന് നല്ലൊരു തെളിവ്. മറ്റൊരു രസം, കോട്ടക്കല്‍ ചിത്രത്തിലെ  മോഹിനിയുടെ കഴുത്തില്‍ താലിയില്ല.പാര്‍വതിയുടെ കഴുത്തില്‍ ഉണ്ട് താനും.മോഹിനി ശിവന്റെ വെറും ഒരു 'സെറ്റപ്പ്' മാത്രമാണ് എന്ന് സൂചിപ്പിക്കുന്നു. (കിഴൂര്‍ ചിത്രത്തില്‍ മോഹിനിയുടെ കഴുത്തില്‍ പക്ഷേ താലിയുണ്ട്.(ചിത്രകാരനായ ശങ്കരന്‍ നായര്‍ കാലം ചെല്ലും തോറും കൂടുതല്‍ സ്ത്രീവിരുദ്ധനും,പിന്തിരിപ്പനും പിന്നെ മറ്റെ ആ പന്നിയുമാകുകയണെന്നു തോന്നുന്നു.:-))

കിഴൂര്‍ ക്ഷേത്രത്തില മോഹിനി ചിത്രം.ഞാന്‍ ഫോട്ടോഷോപ്പില്‍ ചെയ്തത്.ഒരു പത്തുമുന്നൂറു ലെയറുകളുണ്ടാകും.


ഇനി അക്കാലത്തെ 'ആധുനിക' ചിത്രകാരനായ രാജാ രവിവര്‍മ്മ ഇതെ തീം കൈകാര്യം ചെയ്തിരിക്കുന്നതു കൂടി നോക്കാം.ഇത് മൈസൂര്‍ ആര്‍ട്ട്‌ മ്യൂസിയത്തിലുള്ള മറ്റൊരു രവിവര്‍മ്മ ചിത്രം.


സത്യം പറയട്ടെ, എനിക്ക് ശങ്കരന്‍ നായരുടെ മോഹിനി രൂപമാണ്‌ സെക്സിയായി തോന്നുന്നത്.നിങ്ങള്‍ക്കോ?

(p.s: രവിവര്‍മ്മ ചിത്രങ്ങള്‍ നെറ്റില്‍ നിന്നും കിട്ടിയത്.ബാക്കി ചിത്രങ്ങളെല്ലാം എന്റെ.)

-

20 അഭിപ്രായങ്ങൾ:

yaraLava~യരലവ പറഞ്ഞു...

പിറന്നാളാംശസകള്‍. ഇനിയും തുടരുക, ഭാവുകങ്ങളോടെ...എല്ലാം ദൈവമയമായ ഇന്നിന്റെ ലോകത്തിന് ഒരു വിപരീതം ഉണ്ടാവേണ്ടത് വരുംതലമുറയോട് ചേയ്യേണ്ടുന്ന കടമയാണ്.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പിറന്നാളാശംസകൾ.

ഫോട്ടോഷോപ്പ് വരകൾ എല്ലാം അതിമനോഹരമായിട്ടുണ്ട്.

പണ്ട് വരച്ച ആ കൊഴിമുട്ടയുടെ പടം ഒന്ന് ലിങ്ക് ചെയ്യാമോ? (അത് ബ്രൈറ്റിന്റെ തന്നെ അല്ലെ?)

bright പറഞ്ഞു...

മുട്ടയുടെ ലിങ്ക്..ഇത് ഫോട്ടോ അല്ല!! (ഫോട്ടോ)....

http://russelsteapot.blogspot.com/2009/02/blog-post_12.html

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

പിറന്നാളാശംസകൾ.

SONY ANTONY പറഞ്ഞു...

പിറനാള്‍ ആശംസകള്‍.
മനോജിന്‍റെ എഴുത്ത് ഒത്തിരി പേര്‍ക്ക് പ്രയോജനകരമാണ്. പ്രത്യേകിച്ച് താങ്കളുടെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്

മജീദ് പറഞ്ഞു...

Wish you a Happy Birthday dear friend

jiju പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍..ദയവായി എഴുത്ത് തുടരൂ

Typist | എഴുത്തുകാരി പറഞ്ഞു...

പിറന്നാൾ ആശംസകൾ. ഫോട്ടോഷോപ് പടങ്ങൾ അതിമനോഹരമായിട്ടുണ്ട്. നിർത്തണ്ട, തുടർന്നോളൂ. മുട്ടയും കണ്ടു. ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Captain Haddock പറഞ്ഞു...

മൂന്നു അല്ല, ഒരു പത്തു മുപ്പതു വര്ഷം ഇങ്ങനെ അങ്ങ് പോകട്ടെ. ബ്ലോഗുകള്‍ കാണുമ്പോള്‍ അറിയാം, ശരിയ്ക് ഹോം വര്‍ക്ക് ചെയ്തിട്ട് എഴുതുന്നവയാണ് എന്ന്. സൊ, അധ്വാനം, ടൈം എല്ലാം കൊറേ കൊറേ വേണ്ടി വരും. പക്ഷെ, നിരത്തല്ല്, പ്രയോജനം ഇല്ലാ എന്നത് ശരിയല്ല.

പിന്നെ, ആ പടങ്ങളില്‍, ഇഷ്ട്ടം ആയത്, രാജാ രവിവര്‍മ്മ തന്നെ. പക്ഷെ സെക്സി ഫിഗര്‍...മറ്റേ പടം ആണ്.


മുനൂര്, ആയിരം ലയെര്‍ !! ഹമ്മേ...ഞാന്‍ വണ്ടി വിട്ട് !!!

ഇങനെ റീ-ക്രിയേറ്റ് ചെയ്ന പടങ്ങള്‍ എന്ത് ചെയും ? (ജസ്റ്റ്‌ കൂരിയാസ്‌)

പിന്നെ, ഇന്ന് ഒരു അമ്പലം ഉണ്ടാക്കുമ്പോള്‍, ഇതേ പോലെ വര്യ്യ്ക്കാന്‍ ചാന്‍സ്‌ കിട്ടിയാല്‍ എന്ത് വരയ്ക്കും ? (ഐ മീന്‍, ഇതേ പന്ത് കളി മോഹിനി.)

Captain Haddock പറഞ്ഞു...

ട്രാക്ക്‌.

bright പറഞ്ഞു...

ക്യാപ്റ്റോ,അവകാഡോ സൂപ്പ് ഫലിച്ചെന്നു തോന്നുന്നു.ആതാ,മോഹിനിയെ കണ്ടപ്പോ ഒരു എളക്കം;-) സെക്സി ഫിഗര്‍ മറ്റെ ചിത്രങ്ങള്‍ തന്നെയാണ്.രവിവര്‍മ്മ പോര.അമ്പലത്തില്‍ ചാന്‍സ് കിട്ടാത്തതുകൊണ്ട് ഞാന്‍ ഈ പടങ്ങള്‍ വലുതായി പ്രിന്റ്‌ ചെയ്ത് (5-6 അടി) വീട്ടില്‍ വച്ചിട്ടുണ്ട്.ഞാന്‍ വരച്ചതുകൊണ്ട് പറയുകയല്ല,it's breathtaking when viewed life size.പിന്നെ,ഈ മാതിരി അശ്ലീല ചിത്രങ്ങള്‍ ദൈവചിത്രം എന്നപേരില്‍ വീട്ടില്‍ വയ്ക്കുന്നത് ഒരു രസമല്ലേ?:-) പ്രായമായ ചിലരുടെ മുഖം വിളറുന്നതും ചിലരൊക്കെ ആരും കാണാതെ അതിനടുത്തു ചുറ്റിപറ്റി നില്‍കുന്നതും
ആസ്വദിക്കാറുണ്ട്.And also acts as a conversation piece for visitors.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍.. എഴുത്ത് തുടരട്ടെ..

രവിചന്ദ്രന്‍ സി പറഞ്ഞു...

Dear,

ഞാന്‍ ഈ ബ്‌ളോഗ് കാണാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. താങ്കള്‍ ബൂലോകത്തില്‍ നിന്ന് പിന്‍മാറിയാല്‍ അത് ശരിക്കും ഒരു നഷ്ടമായിരിക്കും. ഈ പ്രയത്‌നം ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. നവീനമായ പല പരിപ്രേഷ്യങ്ങളും ഈ ബ്‌ളോഗില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെങ്കില്‍ അത് താങ്കളുടെ ന്യൂനതയല്ലെന്നറിയുക. സമയവും അദ്ധ്വാനവും ഏറെ വേണ്ടി വരുന്നുവെന്ന പ്രസ്താവം അക്ഷരംപ്രതി ശരിയാണ്. എനിക്ക് ഈ പണി കഷ്ടിച്ച് ആറുമാസം പോലും കൊണ്ടുപോകാനായില്ല. മൂന്ന് വര്‍ഷം സജീവമായി ബ്‌ളോഗ് നടത്തി കൊണ്ടുപോവുക എന്നത് വലിയ നേട്ടം തന്നെ. ആരു നിര്‍ത്തിയാലും താങ്കള്‍ നിറുത്തരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു. ആശംസകളോടെ,
Love,
RC

Captain Haddock പറഞ്ഞു...

ഹ..ഹ.ഹ.ഇപ്പൊ ഡെയിലി, അവകാഡോ ആണ് ഭക്ഷണം...;)

അഞ്ചു ആറു അടിയില്‍ ഈ പടങ്ങള്‍ ഗംഭീര ലുക്ക്‌ ആവും. നല്ല ഐഡിയ.

shams പറഞ്ഞു...

ആശംസകള്‍! നിറുത്തരുതേ..

ajesh anandan പറഞ്ഞു...

ബ്ലോഗെഴുത്ത് തുടരണം .

ajesh anandan പറഞ്ഞു...

ഞാന്‍ തേടിക്കൊണ്ടിരുന്ന അറിവുകള്‍ എനിക്ക് ഈ ബ്ലോഗില്‍നിന്നു കിട്ടി .താങ്കളുടെ ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രേസിദ്ദീകരിച്ചാല്‍ ഉപകാരമായിരിക്കും.ബ്ലോഗെഴുത്ത് തുടരണം

Rajesh PR പറഞ്ഞു...

please dont stop writing.. your blogs are really informative..

യാത്രികന്‍ പറഞ്ഞു...

ബ്ലോഗ് നിര്‍ത്താന്‍ പോകുക ആണോ? അക്രമം ഒന്നും ചെയ്യല്ലേ മാഷെ.

ranji പറഞ്ഞു...

ബ്ലോഗ്‌ രംഗത്ത് തനതു ശൈലിയുള്ള അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍. ഇതു വിഷയമായാലും വളര ആസ്വാദ്യകരമായി വായിച്ചു പോകാവുന്ന നല്ല എഴുത്ത്. ദയവായി എഴുത്ത് നിര്‍ത്തുന്നതിനെ കുറിച് ആലോചിക്കരുത്.

LinkWithin

Related Posts with Thumbnails