2011, ഡിസംബർ 24, ശനിയാഴ്‌ച

മനോമാലിന്യം (psychological contagion)

ഈ പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം.......അനുകരണ മാന്ത്രികവിദ്യ (Imitative magic)

ആ പോസ്റ്റിന്റെ ചുരുക്കം........RECAP ...

--- നമ്മുടെ മസ്തിഷ്കത്തിന്റെ ഒരു അടിസ്ഥാന പ്രവര്‍ത്തന രീതിയാണ്‌ 'സത്താവാദം' എന്ന 'essentialism'(എല്ലാ വസ്തുക്കള്‍ക്കും അതിന്റെ വ്യക്തിത്വത്തിനു കാരണമായ ഒരു എസ്സെന്‍സ്  ഉണ്ട്.ഒരു വസ്തുവിന്റെ ലക്ഷണങ്ങള്‍ /സ്വഭാവം /ഈ ലോകത്ത് അത് എങ്ങിനെ പെരുമാറും എന്നതൊക്കെ ഈ എസ്സെന്സിന്ടെ അടിസ്ഥാനത്തില്‍ പ്രവചിക്കാം/മനസ്സിലാക്കാം.) നമുക്ക്  പരിചയമുള്ള വസ്തു പോലെ കാണപ്പെടുന്ന പുതിയ വസ്തുവിനും അതേ സ്വഭാവവിശേഷങ്ങള്‍ ഉണ്ടാകും.മസ്തിഷ്കത്തിന്റെ വളരെ ഫലപ്രദമായ ഒരു ഷോര്‍ട്ട്കട്ട് ആണിത്.Almost always out  there in the real world,appearance IS reality.Satisfies our need for economy of processing.(പക്ഷേ ഇതുപോലുള്ള പരിഹാസ്യതയും സഹിക്കേണ്ടിവരും.Severe Islamic law which banned  'suggestive' cucumbers cost Al Qaeda public support in Iraq.സ്ത്രീകള്‍ ചില പ്രത്യേക 'ഷേപ്പിലുള്ള' പച്ചക്കറികള്‍ വാങ്ങുന്നത് നിരോധിച്ചിരിക്കുകയാണത്രേ. ചില പച്ചക്കറികള്‍ പുരുഷന്മാരാണത്രെ.:-) സമാനമായ മറ്റൊരു ലിങ്ക്....Islamic cleric bans women from touching bananas, cucumbers for sexual resemblance.

--- ഈ ചിന്താരീതി സര്‍ ജെയിംസ്‌ ഫ്രേസര്‍ ആദ്യമായി വിശദീകരിച്ചപോലെ അനുകരണ മാന്ത്രികവിദ്യയിലേക്ക് നയിക്കും.അനുകരണ മാന്ത്രികവിദ്യയുടെ രണ്ടു പ്രധാന നിയമങ്ങള്‍  ഇവയാണ്.(1)  സാമ്യതാനിയമം (homeopathic magic):കാഴ്ചയിലുള്ള സാമ്യം യാഥാര്‍ഥ്യത്തെ കുറിക്കുന്നു-appearance equals reality. (2) ഗുണവ്യാപന നിയമം(Law of contagion):സമ്പര്‍ക്കം മൂലം ഗുണങ്ങള്‍  കൈമാറ്റം ചെയ്യപ്പെടും.-physical contact leads to transfer of properties.മന്ത്രിച്ചൂതിയ വെള്ളത്തിനും നിശ്ചല്‍ തുപ്പിയ മദ്യത്തിനും(കിലുക്കം) കാഴ്ചയില്‍ ഒരു മാറ്റവും വന്നിട്ടില്ലെങ്കിലും ആ  പ്രവര്‍ത്തികൊണ്ട് അവക്ക് ശരിക്കും മാറ്റമുണ്ടായിട്ടുണ്ട്.(മന്ത്രിച്ച വെള്ളത്തില്‍ വിശ്വാസമില്ലാത്തവര്‍ക്കുപോലും നിശ്ചല്‍ തുപ്പിയ മദ്യം ജോജിക്ക് കുടിക്കാന്‍ പറ്റില്ല എന്ന കാര്യത്തില്‍  മറിച്ചൊരഭിപ്രായമുണ്ടാകനിടയില്ല.:-))

ഫെവിക്കോളിന്റെ പ്രശസ്തമായ ഒരു പരസ്യമുണ്ടായിരുന്നു പണ്ട്. ഫെവിക്കോളിന്റെ ഒഴിഞ്ഞ പട്ടയില്‍നിന്നു നെല്ല് തിന്നുന്ന ഒരു കോഴി അസാധ്യമായ ഉറപ്പുള്ള മുട്ടയിടുന്നു.എന്ത് ചെയ്തിട്ടും അത് പൊട്ടുന്നില്ല.ഒരൊറ്റ സംഭാഷണം പൊലുമില്ലാത്ത ഈ പരസ്യം എല്ലാവര്‍ക്കും മനസ്സിലാകുന്നതിനും അത് ഹിറ്റായതിനും പുറകില്‍ ഈ ഗുണവ്യാപന നിയമമാണ്.ഗുണങ്ങള്‍ സമ്പര്‍ക്കം കൊണ്ട് കൈമാറ്റം ചെയ്യപ്പെടാം.ഫെവിക്കോളുമായുള്ള സമ്പര്‍ക്കം മൂലം അതിന്റെ ഗുണം ആ പാട്ട നെല്ല് വഴി കോഴിക്കെത്തിക്കുന്നു.ആരും ഒന്നും പറയാതെതന്നെ ഈ കാര്യം നമുക്ക് മനസ്സിലാകുന്നുണ്ട്.ഇതു യുക്തിവാദിക്കും.(Btw it won a Cannes Lion award.See the ad here.... )

സമ്പര്‍ക്കത്തിലൂടെ ഇങ്ങനെ നല്ല 'എസ്സെന്‍സ്' മാത്രമല്ല, ചീത്ത എസ്സെന്സുകളും  പകരാം.You are what you eat എന്നത് പ്രത്യേക വിശദീകരണമൊന്നും വേണ്ടാത്ത സത്യമായാണ് പലരും കണക്കാക്കുന്നത്.പന്നിയിറച്ചി കഴിച്ചാല്‍ പന്നിയുടെ സ്വഭാവം വരുമെന്ന് സക്കിര്‍  നായിക്ക്.(ഇദ്ദേഹത്തെ ഇസ്ലാമിലെ വലിയ പണ്ഡിതനായി കണക്കാക്കുന്നവരുണ്ട്.)
"The pig is the most shameless animal on the face of the earth. It is the only animal that invites its friends to have sex with its mate. In America, most people consume pork. Many times  after dance parties, they have swapping of wives; many say 'you sleep with my wife and I will sleep with your wife.' If you eat pigs then you behave like pigs" 

ആയുര്‍വേദത്തിലും മറ്റും മാംസഭക്ഷണം മൃഗീയതയെ ഉത്തേജിപ്പിക്കും എന്നു സൂചിപ്പിക്കുന്നുണ്ട്.മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവം കാണിക്കുമെങ്കില്‍ 'മനുഷ്യത്വം' ഉണ്ടാവാന്‍  മനുഷ്യമാംസം കഴിക്കേണ്ടി വരുമല്ലോ.അല്ലെ?ശരിക്കും അങ്ങനെയും ഒരാചാരമുണ്ട്.ചില വര്‍ഗ്ഗങ്ങള്‍ മരിച്ചുപോയ തങ്ങളുടെ പൂര്‍വികരുടെ ശരീര ഭാഗങ്ങള്‍ അവരുടെ 'എസ്സെന്‍സ്'  സാംശീകരിക്കാന്‍ ഉദ്ദേശിച്ച് ഭക്ഷിക്കാറുണ്ട് (Endocannabalism).കീഴടക്കിയ ശത്രുക്കളുടെ ശക്തിയും യുദ്ധനൈപുണ്യവും ആഗ്രഹിച്ച് അവരെയും അകത്താക്കാറുണ്ട്.പലരും തെറ്റിദ്ധരിക്കുന്ന പോലെ Cannibalism മിക്കവാറും ഭക്ഷണാവശ്യത്തിനുവേണ്ടി മറ്റു മനുഷ്യരെ കൊല്ലലായിരുന്നില്ല.വിശപ്പുമാറ്റുക എന്നതിനേക്കാള്‍ അവരുടെ കഴിവും ശക്തിയും ഉള്‍കൊള്ളുക എന്നതായിരുന്നു ലക്ഷ്യം.

ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങളുടെയെങ്കിലും ഒരു അടിസ്ഥാന പ്രമാണം കുര്‍ബാനയിലെ അപ്പവും വീഞ്ഞും ശരിക്കും യേശുവിന്റെ മാംസവും രക്തവുമായി മാറും എന്നാണ്.(Transubstantiation of  the Eucharist.) ഇതും cannabalism ആയി കൂട്ടുമോ ആവൊ?

So Jesus said to them, “Truly, truly, I say to you, unless you eat the flesh of the Son of Man and drink His blood, you have no life in yourselves.He who eats My flesh and drinks My blood has eternal life, and I will raise him up on the last day.For My flesh is true food,and My blood is true drink.He who eats My flesh and drinks My blood abides in Me, and I in him.(John 6:53-56)

''While they were eating, Jesus took bread, and when he had given thanks, he broke it and gave it to his disciples, saying,“Take and eat; this is my body.”(Matthew 26:26)

''I am the bread of life. He who comes to me will never go hungry'' എന്ന ക്രിസ്തു വചനവും ഓര്‍ക്കുക. ഗുരുവായൂരപ്പന് അഭിഷേകം ചെയ്ത തീര്‍ത്ഥവും അള്‍ത്താരയില്‍ ആശീര്‍വദിച്ച അപ്പവും  വീഞ്ഞും അല്ലാഹുവിനു ബലി നല്‍കിയ ആടിന്റെ മാംസവും ഒക്കെ അതാത് ദൈവങ്ങളുടെ എസ്സെന്‍സ് ഉള്‍കൊള്ളുന്നതാണ്.അതിന്റെ സാമീപ്യം പോലും ആ എസ്സെന്‍സ് നമ്മിലേക്ക്  പകരും.അരതി ഉഴിയലും ദീപാരാധന തൊഴലുമെല്ലാം ഇതുപോലെ ദൈവീകമായ എസ്സെന്‍സ് സാംശീകരിക്കുന്നതാണ്. തിരിച്ചും സംഭവിക്കാം.ദുശ്ശകുനം 'ചീത്തത്തം' ഉള്ളില്‍ പ്രവേശിപ്പിക്കും. ചീത്ത  ഭക്ഷണം ഉള്ളിലുള്ള ദൈവത്തെയോ സ്വന്തം നല്ല എസ്സെന്സിനെയോ ചീത്തയാക്കും.Court Permits Hindus Who Were Served Meat to Sue for a Purifying Trip to India.ഒരു  അഴിമതിക്കാരന്റെ ചിത്രത്തിന്റെ സാമീപ്യം പോലും മഹാത്മാവായ ഗാന്ധിജിയുട ചിത്രത്തെ ദുഷിപ്പിക്കും.Sell of controversial postcards with Gandhi-Koda pictures stopped.
------------------------------------------------------

അറപ്പിന്റെയും അതുവഴിയുണ്ടാകുന്ന അയിത്തത്തിന്റെയും  അടിസ്ഥാനമായി ഈ സത്താവാദവും(Essentialism-our brain short cut that treat the world as inhabited by essences which could be  passed around by brief contact or even by imitation.) അതില്‍നിന്നുള്ള അനുതാപ മാന്ത്രികവിശ്വാസമാണെന്നു ഞാന്‍ അറപ്പിനെക്കുറിച്ചുള്ള പഴയൊരു പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.(അറപ്പ് തോന്നുന്ന ശാസ്ത്രം..) അറപ്പുണ്ടാക്കുന്ന വസ്തു മറ്റൊരു വസ്തുവില്‍ സ്പര്‍ശിച്ചാല്‍ ‍,അതെത്ര ചുരുങ്ങിയ സമയത്തേക്കായാലും എത്ര ചെറിയ അളവിലായാലും അതും അറപ്പുണ്ടാക്കുന്ന വസ്തുവായി മാറും.That is, once in  contact,always in contact.ഫ്രേസറുടെ ഗുണവ്യാപന നിയമം(Law of contagion).ബീഫ് ബർഗറിന്റെ നടുവിലെ ബീഫ് പാറ്റി എടുത്ത മാറ്റിയാൽ ബാക്കി ഭാഗം വെജിറ്റേറിയന്‍ ആകാത്തതിനു കാരണം  ഇതാണ്. Disgust is an automatic emotion based on our idea of essences.അതിനുപുറകില്‍ ഒരു ലോജിക്കുമില്ല.A scientific answer is not going to satisfy someone who's feeling revulsion.

(For those who came in late....പണ്ട് ഇതുസംബന്ധമായ ഒരു സംവാദം ബസ്സില്‍ നടന്നിരുന്നു.ബീഫ് ബർഗറിലെ ബീഫ് പാറ്റി എടുത്തു മാറ്റിയാൽ ബാക്കി ഭാഗം വെജിറ്റേറിയനായി  അംഗീകരിക്കാന്‍ കഴിയാത്തവര്‍ സവര്‍ണ്ണതയും അയിത്തവും മനസ്സില്‍ സൂക്ഷിക്കുന്നവരാണ് എന്നായിരുന്നു ബുദ്ധിജീവി മതം.)

(This brain algorithm might have started out as a straight forward adaptation for escaping from parasites.Germs multiply.There is no safe dose for a micro organism.They multiply  exponentially.Thus the idea that once in contact,always in contact, which will lead to transfer of properties.ഇതെല്ലാം അറപ്പിനെക്കുറിച്ചുള്ള പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.) മസ്തിഷ്കത്തിന്റെ  എല്ലാ പ്രവര്‍ത്തനങ്ങളും ലോജിക്കോടുകൂടിയാകണമെന്നും യുക്തിബോധത്തിന്റെ വെറുക്കപ്പെടേണ്ട എതിരാളിയാണ് വികാരം എന്നുള്ളതും ഒരു അബദ്ധധാരണയാണ്.Our brain don't care about the  objective truth out there.All it want is a verdict from the data collected from the senses on which to base its actions,which will ultimately keep the body alive for one more day in this  dangerous world.

ബ്രഹ്മണരുടെ തീണ്ടാപ്പാട് ദൂരത്തിന്റെ നിയമം പോലെ ജൂതന്‍മാര്‍ക്കും ഭക്ഷണശുദ്ധിയുടെ കാര്യത്തില്‍ വിചിത്രമായ ഒരു നിയമമുണ്ട്.1/60 th rule of Kashrut.ഇത് പ്രകാരം അശുദ്ധ വസ്തു മൊത്തം  ഭക്ഷണ സാധനത്തിന്റെ അറുപതില്‍ ഒരു അംശത്തേക്കാള്‍ കുറവാണെങ്കില്‍ ആ ഭക്ഷണം കഴിക്കാം.(ഓ:ടി: പണ്ട് ഞാന്‍ ഒരു ഊഹാധിഷ്ഠിത ചരിത്ര വായന... എന്ന പോസ്റ്റില്‍ ബ്രാഹ്മണമതത്തിനും  ജൂതമതത്തിനുമുള്ള സാമ്യങ്ങളേക്കുറിച്ചു പറഞ്ഞിരുന്നു.ജന്മം കൊണ്ടുമാത്രം അംഗത്വം ലഭിക്കുന്നത് ഈ രണ്ടു മതങ്ങളില്‍ മാത്രമാണ്.മതം മാറി ഇവകളില്‍ അംഗത്വമെടുക്കാനാവില്ല.You have be born  into that religion.These are the two most contagion sensitive religions in the world,and those two also happens to be most powerful too,not in terms of membership,but political power  they hold.Coincidence?എസെന്‍സുകളേക്കുറിച്ചുള്ള അമിത ശ്രദ്ധ അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കിയിരിക്കാം എന്നതായിരുന്നു ആ പോസ്റ്റിന്റെ വിഷയം.)

ജൂതന്മാരുടെ 1/60 നിയമം പോലൊന്ന് ഉണ്ടായിരുന്നെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ബീഫ്‌ തൊട്ട ബര്‍ഗര്‍ കഴിക്കാം എന്ന് വിധിക്കാമായിരുന്നു.കിലുക്കം സിനിമയിലെ നിശ്ചലിന്റെ തുപ്പലിന്റെ
അളവല്ല,മദ്യത്തില്‍ അയാള്‍ തുപ്പി അല്ലെങ്കില്‍ തുപ്പുന്നതായി ഭാവിക്കുന്നതുപോലും ആ മദ്യം ജോജിക്ക് കുടിക്കാന്‍ പറ്റാതാക്കും.(വെറും തെണ്ടിയായിട്ടും ജോജിയുടെ മനസ്സില്‍നിന്നു സവര്‍ണ്ണതയും ബ്രാഹ്മണ്യവും പോയിട്ടില്ല എന്ന മഹത്തായ ഒരു കണ്ടെത്തലിനു സാധ്യതയുണ്ട്.വേണമെങ്കില്‍ മോഹന്‍ലാലിന്റെയും ജഗതിയുടെയും ശരിയായ ജാതിയും മോഹന്‍ലാല്‍ മുന്‍പഭിനയിച്ച ആര്യന്‍ എന്ന സിനിമ,രണ്ടിന്റെയും സംവിധായകനായ പ്രിയദര്‍ശന്റെ ജാതി ഒക്കെ കൂട്ടിക്കലര്‍ത്തി നല്ലൊരു പുരോഗമന ബുദ്ധജീവി സാധനത്തിനു സ്കോപ്പുണ്ട്.:-))

ഈ വാര്‍ത്ത‍ നോക്കൂ...Man caught urinating in  Mount Tabor reservoir prompts Portland to shift water supply.ഒരാള്‍ ഒരു തടാകത്തില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ അതിലെ 7.8 മില്യണ്‍ ഗ്യാലന്‍ വെള്ളവും ഉപേക്ഷിച്ചത്രെ. മലിനപ്പെടലിന്റെ  യുക്തിയില്ലായ്മ കാണിക്കുന്നതാണ് ഈ സംഭവം.തടാകത്തിലെ വെള്ളം മുഴുവന്‍ ഹോമിയോപ്പതിക് മൂത്രമായി മാറിയപോലെയാണ് അധികാരികള്‍ പെരുമാറിയത്. (ഇതറിഞ്ഞ പൊതുജനങ്ങളും.രാസ മാലിന്യങ്ങളുടെ കാര്യത്തിലും പലപ്പോഴും നമ്മള്‍ ഇതുപോലെതന്നെ യുക്തിരഹിതമായാണ് പെരുമാറുന്നത് എന്നതാണ് സത്യം.We fail to consider toxicity depends on the dose as far as  chemicals are concerned.But then our brain evolved to base it on micro organisms which multiply exponentially.) ഗുണവ്യാപന നിയമം(Law of contagion) പ്രകാരം  ബീഫ് ബർഗറിലെ ബീഫ് പാറ്റി മാറ്റിയാലും അത് ഹോമിയോപ്പതിക് ബീഫ്‌ ബര്‍ഗര്‍ തന്നെയാണ്.Sure,it's not logical,but we don't live by logic always.Do we?

ബീഫ് ബർഗറിന്റെ നടുവിലെ ബീഫ് പാറ്റി എടുത്ത മാറ്റിയാൽ ബാക്കി ഭാഗം കഴിക്കാൻ പറ്റാത്തവരൊക്കെ ബ്രാഹ്മണ്യവും അയിത്തവും കൊണ്ട് നടക്കുന്നവരാണ് എന്ന് ഘോരഘോരം വാദിച്ചവർക്ക്  അറപ്പ് എന്നത് പേടി പോലെ ഒരു ഓട്ടോമാറ്റിക് വികാരമാണെന്നും അതിന്റെ യുക്തി അന്വേഷിക്കുന്നതില്‍ കാര്യമില്ലെന്നും,വികാരത്തെ ലോജിക്കുകൊണ്ട് അടക്കാനാവില്ലെന്നും ഒട്ടും  മനസ്സിലായിട്ടില്ല.Sure, unwillingness for incorporating an offensive 'essence' into the body is illogical.But then so are most fears or phobias.കാലിലെ ബങ്കി കയര്‍ ശരിക്കും കെട്ടിയിട്ടുണ്ട്  എന്ന് നൂറു ശതമാനം ഉറപ്പാണെങ്കിലും ഉയരത്തില്‍ നിന്ന് ചാടാനുള്ള പേടി ഇല്ലാതാകില്ല.Thinking logically is not going to reduce your fear of bungee jumping.No amount of making sure that  the ropes are o.k or reassurance from others is going to reduce the fear.But it might help to trick the brain into thinking that you are only jumping from a small height.
--------------------------------------------------------------

''Disgust evolves culturally and develops from a system to protect the body from harm to a system to protect the soul from harm.'' Paul Rozin

ഇപ്പോള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത, എന്നാല്‍ ഭാവിയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടേണ്ടുന്ന ഒരു പ്രശ്നം ഈ ഭാവനാമാലിന്യം (emotional contagion) കൊണ്ടുണ്ടാകാം.  അവയവമാറ്റത്തേക്കുറിച്ചാണ് പറയുന്നത്. അവയമാറ്റത്തോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്നങ്ങള്‍ immune rejection പോലുള്ളവ എല്ലാവര്‍ക്കും അറിയുന്നതാണ്.എന്നാല്‍ മാനസിക  പ്രശ്നങ്ങളോ?അവയവമാറ്റ ശസ്ത്രക്രീയക്ക്‌ വിധേയമായ (transplant patients) മൂന്നിലൊരാളെങ്കിലും അവയവ ദാതാവിന്റെ (donor) ചില സ്വഭാവങ്ങളെങ്കിലും തനിക്ക് പകര്‍ന്നതായി  വിശ്വസിക്കുന്നതായി പഠനങ്ങളില്‍ കാണുന്നു.മരിച്ചുപോയവരുടെ അവയവങ്ങള്‍ സ്വീകരിച്ചവരുടെ ഇടയിലാണ് ഇത്തരം വിശ്വാസം കൂടുതലും.പലരും ഉറ്റവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത് അവര്‍ മറ്റൊരു ശരീരത്തില്‍ തുടര്‍ന്നും ജീവിക്കും എന്ന ധാരണയില്‍ ത്തന്നെയാണ്.അതുപോലെ സ്വീകര്‍ത്താവ് ദാതാവുമായി താദാത്മ്യം പ്രാപിക്കാറുമുണ്ട്.തന്റെ അവയവ ദാതാവിന്റെ കൊലയാളിയെ തിരിച്ചറിയാം എന്ന സ്വീകര്‍ത്താവ് അവകാശപ്പെട്ട യഥാര്‍ത്ഥ സംഭവങ്ങളുണ്ട്.(കമലിന്റെ 'ആയുഷ്കാലം' എന്ന സിനിമയുടെ കഥ അത്തരമൊരു സംഭവമാണ്.)

ഈ പോസ്റ്റ്‌ വായിച്ചു മനസ്സിലാക്കിയവര്‍ക്ക് ഇതില്‍ ഒട്ടും പുതുമ തോന്നേണ്ട കാര്യമില്ല‍.It's to be expected.ഒരാളില്‍നിന്ന് വേറൊരാളിലേക്ക് പകരുന്ന എസ്സെന്സുകളെക്കുറിച്ചുള്ള നമ്മുടെ ധാരണയാണ്‌ ഇവിടെയും.പലര്‍ക്കും കടുത്ത കുറ്റബോധവും മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.ആന്തരികാവയവങ്ങളേക്കാള്‍ ബാഹ്യാവയവമാറ്റങ്ങളിലായിരിക്കാം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത.ആദ്യത്തെ വിജയകരമായ ലിംഗമാറ്റ(penis transplant) ശസ്ത്രക്രിയ രണ്ടാഴ്ചക്കു ശേഷം രോഗിയുടെ മാനസിക തൃപ്തിക്കുറവ് മൂലം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.First penis transplant reversed after two weeks. ശാസ്ത്രം ജയിച്ചു.... മനുഷ്യന്‍ തോറ്റു...!!!.(ഈ പേരിലുള്ള പണ്ടത്തെ സിനിമയിലും അവയവമാറ്റമായിരുന്നു വിഷയം.)

കൈകാലുകളും മുഖവും വരെ മാറ്റിവയ്ക്കല്‍ സാധാരണമാകുന്നതോടെ ഇത്തരം പ്രശ്നങ്ങളും കൂടുതല്‍ വെളിച്ചത്തുവരാന്‍ തുടങ്ങും.സ്വീകര്‍ത്താവിന്  സ്വന്തം ഐഡന്റിറ്റി അവയവം സ്വീകരിക്കുന്നതിലൂടെ നഷ്ടപ്പെടുമോ എന്നത് സ്വഭാവികമായുണ്ടായേക്കാവുന്ന പേടിയാണ്.One of the greatest concerns for potential organ  recipients is the loss of one’s own identity or purity of essence.കുപ്രസിദ്ധമായ 'മുസ്ലിം കിഡ്നി'യുടെ മനഃശാസ്ത്രം ഇതാണ്. തനിക്കിഷ്ടമുള്ളവരുടെ അവയവങ്ങള്‍ തിരഞ്ഞെടുക്കാന്‍  സ്വീകര്‍ത്താവിന് അനുവാദം കൊടുക്കാമോ?അതുപോലെ ദാതാവിന് തന്റെ അവയവങ്ങള്‍ ആര്‍ക്കു കൊടുക്കണം ആര്‍ക്കു കൊടുക്കരുത് എന്ന് തീരുമാനിക്കാമോ?തന്റെ അവയവങ്ങള്‍ ഒരു വെളുത്ത  വര്‍ഗ്ഗക്കാരന് മാത്രമെ കൊടുക്കാവൂ എന്നൊരാള്‍ നിബന്ധന വച്ചത് ബ്രിട്ടണില്‍ വിവാദമായിരുന്നു.New rules on organ donation.

(ബര്‍ഗ്ഗറിലെ ബീഫ്‌ പാറ്റിയേക്കാള്‍ കാര്യമായ ചര്‍ച്ച വേണ്ട വിഷയമാണ് ഇത്.നിലവില്‍ അവയവങ്ങള്‍ക്ക് ദൌര്‍ലഭ്യമുള്ളതുകൊണ്ട് ഏതു കിട്ടിയാലും മതി എന്ന അവസ്ഥയാണ്.കാലം പുരോഗമിക്കുന്നതിനുസരിച്ചു അവയവ കൈമാറ്റം പ്രത്യേകിച്ചും ദാതാവിന്റെ മരണശേഷമുള്ളത്, ഇവിടെയും വ്യാപകമാകും.കൂടുതല്‍ പേര്‍ അവയവങ്ങള്‍ കൈമാറാന്‍ മുന്നോട്ടു വരും.അവയവങ്ങള്‍ സുലഭമാകുന്നതോടെ ദാതാവിന്റേയും സ്വീകര്‍ത്താവിന്റേയും വിചിത്രമായ ഇഷ്ടങ്ങള്‍ കൂടുതല്‍ പ്രധാനപ്പെട്ടതാകും.ഭാവിയിലെ അവയവമാറ്റ ശസ്ത്രക്രിയയിലെ പ്രതിസന്ധികളായി ചര്‍ച്ച ചെയ്യപ്പെടുക ഇമ്മ്യൂണ്‍ റിജക്ഷനോ അവയവദാനത്തിന് ആളില്ലാതെ വരികയോ ഒന്നുമായിരിക്കില്ല.കിട്ടിയ അവയവം മനസ്സിന് പിടിക്കായ്കയായിരിക്കും.Mark my words..!!,In the future our discussions will be more about psychological rejection rather than immune rejection.

അവയവമാറ്റത്തിനു ശേഷം അവരെ മാനസിക രോഗി എന്ന് മുദ്രകുത്തി കൌണ്‍സിലിങ്ങും മറ്റും നടത്തുന്നതിലും നല്ലത് ആദ്യം തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതല്ലെ?നമ്മള്‍ ഇപ്പോഴേ ചര്‍ച്ച തുടങ്ങണ്ടെ?മറ്റു രാജ്യങ്ങളിലൊക്കെ ഈ വിഷയങ്ങളില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.See Margareta Sanner.നമുക്ക്  പിന്നെ അതൊന്നും വേണ്ടല്ലോ. എല്ലാറ്റിനും ഉത്തരം റെഡിയാണ്. സവര്‍ണ്ണത,ബ്രാഹ്മണ്യം,അന്ധവിശ്വാസം.ചര്‍ച്ച തീര്‍ന്നു.But naming a phenomena is not the same as understanding it.)
---------------------------------------------------------------------

ഒരു ചിന്താ പരീക്ഷണം...നിങ്ങള്‍ക്ക് ഒരു കിഡ്നി മാറ്റിവയ്ക്കണമെന്നു കരുതുക.രണ്ടു പേര്‍ കിഡ്നി നല്കാന്‍ തയ്യാറായി വന്നിട്ടുണ്ട്.രണ്ടും നിങ്ങള്‍ക്ക് ഒരുപോലെ യോജിക്കും.അതിലൊന്ന് നമ്മുടെ ഗോവിന്ദച്ചാമിയുടെതാണെന്നും കരുതുക.(ഭാവിയില്‍ അങ്ങനെയും വരാം.മരണശേഷം അവയവ ദാനത്തിനു തെയ്യാറാകുന്നവര്‍ക്ക് ശിക്ഷാ ഇളവുകള്‍ ‍.)നിങ്ങള്‍ ഏതു കിഡ്നി സ്വീകരിക്കും? ഏതായാലും പ്രശ്നമില്ല എന്നാണോ അതോ ഗോവിന്ദച്ചാമിയുടേത് വേണ്ട എന്നായിരിക്കുമോ?On an intellectual level I know it doesn't matter,but I admit I won't feel too comfortable about his organ living inside me.

Prof. Bruce Hood (professor of psychology at Bristol University) അദ്ദേഹത്തിന്റെ Supersense എന്ന പുസ്തകത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്.He asked people if they would be willing  to wear a nondescript jacket for money.Most people readly agreed, but when he suggested that the jacket had previously been worn by a serial killer, those same people were suddenly unwilling.ബ്രിട്ടനിലെ ഹാരി രാജകുമാരന്‍ പണ്ടൊരിക്കല്‍ നാസി വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്‌ വിവാദമായിരുന്നു.സമ്പര്‍ക്കം മൂലം 'ചീത്തത്തം' കൈമാറ്റം ചെയ്യപ്പെടും  എന്ന നമ്മുടെ വിശ്വാസത്തിന്റെ ഉദാഹരണങ്ങള്‍ .ഈ 'ചീത്തത്തം' തേച്ചാലും മായ്ച്ചാലും പോകുകയുമില്ല എന്നാണല്ലോ Law of contagion പറയുന്നത്.)

(I highly recommend reading the book 'Supersense'.എന്റെ ബ്ലോഗിന്റെ വലതുവശത്ത് മുകളിലായി കാണുന്ന Flipkart സെര്‍ച്ച്‌ ബോക്സ്‌ ഉപയോഗിച്ച് പുസ്തകം ഓര്‍ഡര്‍ ചെയ്യാം.ലേശം മാര്‍ക്കറ്റിങ്ങും കെടക്കട്ടെ.;-)

നമുക്ക് വേണമെങ്കില്‍ ഗോവിന്ദച്ചാമി ധരിച്ച കുപ്പായം ധരിക്കാന്‍ എത്രപേര്‍ തയ്യാറാകും എന്നു നോക്കാം.അലക്കിയതാണെങ്കില്‍ പോലും അയാളുടെ വസ്ത്രം ധരിക്കുന്ന കാര്യം   ആലോചിക്കുമ്പോള്‍തന്നെ ഒരു അസ്കിത തോന്നുന്നില്ലെ?അതൊന്നുംവേണ്ട,ഒരു തുണിക്കടയില്‍ നിങ്ങള്‍ കാണ്‍കെ വേറൊരാള്‍ ധരിച്ചുനോക്കി തിരികെ വച്ച വസ്ത്രം എത്രപേര്‍  വാങ്ങും? പ്രത്യേകിച്ചും ആ ആള്‍ കാഴ്ചയിത്തന്നെ നമ്മുടെ 'ടൈപ്പ്' അല്ല എന്ന് തോന്നിയാല്‍ ? വേറൊരാള്‍ ഇട്ടുനോക്കുന്നത് കണ്ടു എന്നതുകൊണ്ട് മാത്രം ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങാതിരിക്കുന്ന  ധാരാളം പേരെ എനിക്കറിയാം.നല്ല വിലയുള്ള ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കുപ്പായവും കാഴ്ചയില്‍ തന്നെ വിലകുറഞ്ഞ പുതിയ കുപ്പായവും ഏതെങ്കിലും ആവശ്യക്കാരന്‍ ദരിദ്രന് കൊടുത്തു നോക്കുക. വിലകുറഞ്ഞ പുതു വസ്ത്രം സ്വീകരിക്കാനാണ് കൂടുതല്‍ സാധ്യത‌. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനോടുപോലും നമ്മള്‍ അറപ്പോടെയാണ് പെരുമാറുന്നത്.(ആ വക്കീല്‍ അയാളുടെ  ജോലിയാണ് ചെയ്യുന്നത്.അതുകൊണ്ട് അയാള്‍ ഒരു നികൃഷ്ടജീവിയാകുന്നതെങ്ങിനെ?But it seems we can't get over the 'guilt by association' concept.)

Psychological Contagion എന്ന ഈ പ്രതിഭാസം വളരെ സത്യത്തില്‍ വളരെ വ്യപകമാണ്. വെള്ളം ശുദ്ധീകരിക്കാനുള്ള നമ്മുടെ ടെക്നോളജി ഇന്ന് വളരെ വികസിച്ചിട്ടുണ്ട്.എത്ര അഴുക്കുവെള്ളവും  നൂറു ശതമാനം ശുദ്ധമായ കുടിവെള്ളമാക്കി മാറ്റാന്‍ സാധിക്കും.പക്ഷേ ടെക്നോളജിയൊക്കെ ലഭ്യമാണെങ്കിലും ഒരു രാജ്യവും മലിന ജലം ചില പ്രക്രീയകളിലൂടെയൊക്കെ കടത്തിവിട്ട് വെറുതെ  ഒഴുക്കിക്കളയുന്നതല്ല്ലതെ അത് കുടിക്കാന്‍ പ്രയോജനപ്പെടുത്താറില്ല.കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനേക്കാള്‍ ലാഭകരവും എളുപ്പവുമാണ് ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച്  പുനരുപയോഗിക്കുന്നത്.പക്ഷേ സിങ്കപ്പൂര്‍ പോലുള്ള രാജ്യങ്ങള്‍ പോലും ശുദ്ധീകരിച്ച മലിനജലത്തിന്റെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. Why can't we drink recycled sewage which is perfectly pure and safe to drink?

ശബരിമലയിലൊക്കെ ഇങ്ങനെ ഓരോ സീസണിലും ഉണ്ടാകുന്ന കോടിക്കണക്കിനു ലിറ്റര്‍ സീവേജ് കുടിവെള്ളമാക്കി വിതരണം  ചെയ്യാന്‍ ഒരു പദ്ധതിയുണ്ടെന്നു കരുതുക.സംഭവം എത്ര ലാഭകരമാണെങ്കിലും, ഏതൊക്കെ പരീക്ഷണങ്ങളിലൂടെ ഈ വെള്ളം ശുദ്ധമാണെന്നു തെളിയിച്ചുകാണിച്ചാലും ജനം ഇപ്പോഴുള്ള കോളിഫോം  ബാക്ടീരിയ കലര്‍ന്ന വെള്ളമേ കുടിക്കാന്‍ താല്പര്യം കാണിക്കൂ. ശുദ്ധീകരിച്ച കക്കൂസുവെള്ളത്തേക്കാള്‍ ആളുകള്‍ക്ക് പ്രിയം ശുദ്ധീകരിക്കാത്ത, എന്നാല്‍ ഉറവിടം വ്യക്തമല്ലാത്ത  കക്കൂസുവെള്ളമായിരിക്കും.

(രസകരമായ ഒരു അനുഭവം.ഞാനും എന്റെ മകളും അവളുടെ ചെറുപ്പത്തില്‍തന്നെ ബഹിരാകാശ യാത്രയെക്കുറിച്ചെല്ലാം സംസാരിക്കാറുണ്ട്.ഇന്ത്യയില്‍ നിന്ന് ആദ്യം ചന്ദ്രനില്‍ പോകുന്നത്  അവളായിരിക്കും എന്നാണ് ഞങ്ങള്‍ സ്വയം തീരുമാനിച്ചിരുന്നത്.അങ്ങനെയിരിക്കെ ഒരിക്കല്‍ ബഹിരാകാശ സഞ്ചാരികള്‍ അവിടെപോയാല്‍ അപ്പിയിടുന്നതെങ്ങിനെ?അതൊക്കെ ഫ്ലഷ്‌  ചെയ്യുന്നതെങ്ങിനെ തുടങ്ങി വളരെ ഗഹനമായ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു.You know how much children love discussing scatology.:-) സ്പേസ് സ്റ്റേഷനില്‍ മൂത്രമൊക്കെ ശേഖരിച്ച്  ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കും.Turning Urine Into Water For Space Station Recycling (You can drink the same coffee again and again (maybe even as fruit juice in its next reincarnation.)throughout your journey.Isn't it cool?:-)) ബഹിരാകാശത്തൊക്കെ സ്വന്തം മൂത്രം തന്നെ വീണ്ടും  കുടിക്കേണ്ടിവരും എന്ന് കേട്ടപ്പോള്‍ അവള്‍ ചന്ദ്രയാത്രയില്‍നിന്നു പിന്മാറി.അങ്ങനെ ഇന്ത്യക്ക് ഒരു ഭാവി ബഹിരാകാശ യാത്രികയെ നഷ്ടപ്പെട്ടു.All because of Essentialism and psychological  Contagion.:-))

നമ്മള്‍ കുടിക്കുന്ന സ്വന്തം കിണറ്റിലെ വെള്ളം പോലും ഇതിനേക്കാള്‍ മലിനമാണ്.എത്രയോ പക്ഷി മൃഗാദികള്‍ നമ്മുടെ കുടിവെള്ളത്തില്‍ കാര്യം സാധിക്കുന്നുണ്ട്.We are all already basically  drinking water that has at one point been sewage.എന്നാലും അറിഞ്ഞുകൊണ്ട് ശുദ്ധമായ 'അശുദ്ധ'ജലം കുടിക്കാന്‍ ബുദ്ധിമുട്ടാണെന്നു മാത്രം.വെള്ളത്തില്‍നിന്നു അഴുക്ക് പോയാലും മനസ്സില്‍നിന്ന്  (ie,cognitively) അഴുക്ക് പോകുന്നില്ല എന്നതാണ് പ്രശ്നം.Once in contact always in contact. കൊലയാളിയുടെ വസ്ത്രത്തോട് തോന്നുന്ന അറപ്പു പോലെതന്നെയാണിത്.കക്കൂസ് വെള്ളത്തില്‍  ശുദ്ധീകരണത്തിന് ശേഷവും എന്ത് മാലിന്യം അവശേഷിക്കുന്നുണ്ട് എന്നതല്ല,മറിച്ച് ആ വെള്ളത്തിന്റെ ഐഡന്റിറ്റിയാണ് പ്രശ്നം.An object carries its history with it. ഒരിക്കല്‍ കക്കൂസ്‌ വെള്ളം  എല്ലായ്പ്പോഴും കക്കൂസ്‌ വെള്ളം തന്നെയായിരിക്കും.ഒരിക്കല്‍ നോണ്‍ വെജിറ്റേറിയനായി ജന്മമെടുത്ത ബര്‍ഗ്ഗറിന് പിന്നീട് വെജിറ്റേറിയനാകാനാവില്ല.ഒരു തരം യുക്തിയും ഇവിടെ വിലപ്പോകില്ല.

അന്ധവിശ്വാസം വൈകാരികമാണ് എന്നുള്ളതു കൊണ്ടുതന്നെ അതിനെ യുക്തിയുപയോഗിച്ച് തടയാനാകില്ല. വൈകാരികമായിത്തന്നെ മാത്രമേ ഉന്മൂലനം ചെയ്യാനാകുകയുള്ളൂ.നമ്മള്‍ ബങ്കി  ചാട്ടത്തോടുള്ള പേടി മാറ്റാന്‍ യുക്തിയുടെ മാര്‍ഗ്ഗം ഉപയോഗിക്കാതെ,വളരെ കുറഞ്ഞ ഉയരത്തില്‍നിന്നാണ് ചാടുന്നത് എന്ന് തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നം സോള്‍വ്‌ ചെയ്യുന്നപോലെ ഈ  വെള്ളത്തിന്റെ ഉത്ഭവത്തേക്കുറിച്ച് തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കാം. ഉദാഹരണത്തിന് ശബരിമലയിലെ കക്കൂസുവള്ളം ശുദ്ധീകരിച്ച് ഒരു ഭൂഗര്‍ഭ ടാങ്കില്‍ സൂക്ഷിച്ചു കുറെ വര്‍ഷങ്ങള്‍ക്കുശേഷം അത്  കുടിവെള്ളമായി വിതരണം ചെയ്യാമെങ്കില്‍ അതേ വെള്ളം ഒരുപക്ഷേ ആളുകള്‍ അത് കുടിക്കാന്‍ തെയ്യാറായേക്കും.അല്ലെങ്കില്‍ ഈ വെള്ളം നദിയിലേക്ക് ഒഴുക്കിവിട്ട് താഴെയുള്ള  റിസര്‍വോയറില്‍നിന്ന് ഇതേ വെള്ളം തന്നെ വീണ്ടും മുക്കിയെടുത്താലും മതിയാകും. ചുരുക്കത്തില്‍ ബ്രാന്റിംഗ് ആണ് പ്രശ്നം എന്നര്‍ത്ഥം.

തിരുവനതപുരത്തെ ജെയില്‍ പുള്ളികള്‍ ഇപ്പോള്‍ ചപ്പാത്തിയുണ്ടാക്കി വിപണനം നടത്തുന്നുണ്ടത്രെ.ഇവരുടെ ചപ്പാത്തിയുടെ വില മാര്‍ക്കറ്റ്‌ വിലയേക്കാള്‍ വളരെ കുറവാണ് എന്നതിനാല്‍ ധാരാളം  വിറ്റുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.പക്ഷെ ജയില്‍ ചപ്പാത്തി മാര്‍ക്കറ്റ്‌ വിലക്കുതന്നെയാണ് വില്കുന്നതെങ്കില്‍ അവര്‍ക്ക് ഇതേ വില്പനയുണ്ടാകുമോ?ആ സാഹചര്യത്തില്‍  ആളുകള്‍ ജയില്‍  ചപ്പാത്തിയോട് കുറവ് ആഭിമുഖ്യം കാണിക്കുമോ?ജെയില്‍പുള്ളികളുടെ ചപ്പാത്തി എന്ന ബ്രാന്റിംഗ് പ്രശ്നമാകും എന്നാണ് എന്റെ തോന്നല്‍. .ജയില്‍  ചപ്പാത്തിതന്നെ സാധാരണ ചപ്പാത്തി എന്ന  ലേബലില്‍ രണ്ടും ഒരുമിച്ച് വില്പനയ്ക്ക് വച്ചാല്‍ രണ്ടു ചപ്പാത്തിയും തമ്മില്‍ ഭേദമില്ല എന്ന് ആളുകള്‍ ചിന്തിക്കാന്‍ സാധ്യതയില്ല എന്നാണ് തോന്നുന്നത്. വായനക്കാരില്‍  സോഷ്യോളജിസ്റ്റുകളാരെങ്കിലുമുണ്ടോ ഇതൊന്നു പഠിക്കാന്‍?ബീഫ്‌ തൊട്ട ബര്‍ഗര്‍ തിന്നാന്‍ മടികാണിക്കുന്ന വിഭാഗം ജെയില്‍പ്പുള്ളികള്‍ തൊട്ട ഭക്ഷണത്തോടും അകലം കാണിക്കുമോ?ഈ  ചപ്പാത്തികളുടെ ഉപഭോക്താക്കളില്‍ മറ്റു രീതിയില്‍ അയിത്തം ആചരിക്കുന്നവരും മാനവികതാവാദികളും തമ്മില്‍ വ്യത്യാസമുണ്ടാകുമോ?

(എന്റെയൊരു സുഹൃത്തുണ്ട്.അദേഹം വീടിനടുത്തുള്ള പപ്പടക്കാരനില്‍നിന്ന് പപ്പടം മേടിക്കില്ല. കാരണം അയാള്‍ പപ്പടം ഉണ്ടാക്കുന്നതും ഉണക്കുന്നതും ഇദേഹം കാണുന്നതാണ്. റോഡില്‍ ഉണക്കാനിടുന്ന പപ്പടത്തില്‍ ഇദേഹം ദിവസവും ചവിട്ടുന്നതുമാണല്ലോ.:-) എന്നാല്‍ കടയില്‍നിന്ന് ഇദേഹം പപ്പടം വാങ്ങും.ഒരുപക്ഷെ അയല്‍ക്കാരന്റെ പപ്പടം തന്നെയിരിക്കാം കടയിലും കിട്ടുന്നത് എന്നദ്ദേഹത്തിനറിയാം.എന്നാലും അയല്‍ക്കാരനോട് നേരിട്ട്‌ മേടിക്കാന്‍ പറ്റുകയുമില്ല.സ്വന്തം യുക്തിയില്ലായ്മ പറഞ്ഞു അദേഹം ചിരിക്കുകയും ചെയ്യും.)

ഇനി മറ്റൊരു സിനേറിയോ നോക്കാം.എല്ലാ തരം ജൈവ മാലിന്യത്തില്‍നിന്നും ബയോഗ്യാസ് ഉല്‍പാദിപ്പിച്ച് പാചകത്തിനും മറ്റും ഉപയോഗിക്കാം.ഇനി 'ജൈവ മാലിന്യം' എന്ന താരതമ്യേന ന്യൂട്രലായ  വാക്കിനുപകരം വാതകമുണ്ടാക്കുന്നത് മലത്തില്‍നിന്നാണ് അല്ലെങ്കില്‍ വിസര്‍ജ്ജ്യവും ഉപയോഗിക്കുന്നുണ്ട് എന്നുപറഞ്ഞാല്‍ എത്രപേര്‍ ഈ വാതകം ഉപയോഗിക്കും?Enthusiasam for using this  gas for cooking drops to near zero very quickly.Why?നേരത്തെ പറഞ്ഞപോലെ വാതകത്തിന്റെ ഐഡന്റിറ്റി,ഉത്ഭവസ്ഥാനം അഥവാ അതിന്റെ കുടുംബപാരമ്പര്യമാണ് പ്രശ്നം.

ഹിറ്റ്ലര്‍ കൊലചെയ്യപ്പെട്ട ജൂതരുടെ കൊഴുപ്പുപയോഗിച്ച് സോപ്പുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നത്രെ. അങ്ങനെ ചെയ്തതായി തെളിവൊന്നുമില്ലെങ്കിലും അവരുടെ കൊഴുപ്പുപയോഗിച്ച് സോപ്പുണ്ടാക്കാന്‍  ശ്രമിച്ചു,അവരുടെ തൊലി പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചു തുടങ്ങി കഥകള്‍ ഹിറ്റ്ലറുടെ കൂട്ടകൊലയെക്കാള്‍ നികൃഷ്ടമായി ആളുകള്‍ക്ക് തോന്നുന്നതെന്തുകൊണ്ട്? മരിച്ചശേഷം അയാളെ എന്ത് ചെയ്താലെന്ത്?  മനുഷ്യന്റേത് എന്ന ഐഡന്റിറ്റിയാണ് ഈ പ്രവര്‍ത്തിയെ അപമാനകരമാക്കുന്നത്.അതുപോലെ ശവം ദഹിപ്പിക്കുമ്പോള്‍ (from a crematorium) ഉണ്ടാകുന്ന ചൂടുപയോഗിച്ചു വൈദ്യുതി ഉല്പാദിപ്പിക്കുക  പോലുള്ള കാര്യങ്ങള്‍ നമുക്ക് അചിന്ത്യമാണ്, എന്തുകൊണ്ട്?ഇതാ അത്തരമൊരു നീക്കത്തിന്റെ വാര്‍ത്ത‍. Redditch crematorium heat loss 'could warm pool.How many of us will feel comfortable  with the idea? യുക്തിപൂര്‍വമായ ഒരു കാരണം പറയാമോ ആര്‍ക്കെങ്കിലും?

(പണ്ട് ശ്രീനാരായണ ഗുരുവിനോട് ഒരാള്‍ തന്റെ അച്ഛന്‍ മരിച്ചാല്‍ എന്ത് ചെയ്യണം എന്ന് ചോദിച്ചത്രേ. ഗുരു പറഞ്ഞു,ചക്കിലിട്ടാട്ടി വളമാക്കണം.അപ്പോള്‍ വന്നയാള്‍ ;അയ്യോ ഗുരോ....ഗുരു:എന്താ നോവുമോ?)

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?നിങ്ങള്‍ ടോയ്‌ലറ്റ്‌ ക്ലീനറോ മറ്റോ വാങ്ങിയാല്‍ എപ്പോഴും അത് മറ്റു സാധനങ്ങളുടെ കൂടെ ഇടാതെ വേറെ കവറിലായിരിക്കും അവര്‍ തരുക.ഒരു  വസ്തുവിന്റെ ഐഡന്റിറ്റി അതിനെ അയിത്തക്കാരനാക്കി മാറ്റിയിരിക്കുന്നതിന്റെ ഒരു ഉദാഹരണം. സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് അങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശമുള്ളതു കൊണ്ടാണോ  എന്നറിയില്ല.നിങ്ങളുടെ പച്ചക്കറികളും കക്കൂസ് ബ്രഷും ഒരു കവറിലിട്ടുതന്നാല്‍ എന്ത് തോന്നും?(അത്തരത്തിലുള്ള ഒരാളെയെങ്കിലും എനിക്കറിയാം.സെപ്ടിക് ടാങ്കിനടുത്തു നില്‍ക്കുന്ന പപ്പായ മരത്തിലെ പപ്പായ പോലും തിന്നാന്‍ കൂട്ടാക്കാത്ത ആള്‍ .എന്റെ അമ്മായിയമ്മ.:-))

എനിക്ക് തോന്നുന്നത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ടോയ്‌ലറ്റ്‌ ക്ലീനറുകള്‍ പോലുള്ള 'വൃത്തികെട്ട' സാധനങ്ങളും ബിസ്ക്കറ്റ് പോലുള്ളവയും അടുത്തടുത്ത ഷെല്‍ഫുകളില്‍ വച്ചാല്‍ ആ  ബിസ്ക്കറ്റുകളുടെ വില്പന കുറയാന്‍ സാധ്യതയുണ്ട് എന്നാണ്.ട്രാന്‍സ്പേരെന്റ്റ്‌ പേക്കറ്റുകളാണെങ്കില്‍ ഒരുപക്ഷേ ഈ തൊട്ടുകൂടായ്മയുടെ എഫ്ഫക്റ്റ്‌ കൂടുതലാകാനും വഴിയുണ്ട്.അതോ ഇത് സൂപ്പര്‍  മാര്‍ക്കറ്റ്‌ നടത്തിപ്പുകാര്‍ക്കൊക്കെ ഓള്‍റെഡി അറിയുന്ന കാര്യമാണോ?

പരിചയമില്ലാത്ത എന്തും അറപ്പുണ്ടാക്കാം. നമ്മളെല്ലാം അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുള്ളവരാണ്.(ഓ:ടി:പാപ്പുവ ന്യൂഗിനിയയിലെ Tairora വിഭാഗം മുലപ്പാലില്‍നിന്നാണ് അമ്മയില്‍നിന്നു ഗുണങ്ങള്‍  കുഞ്ഞിനു കിട്ടുന്നത് എന്നാണ് വിശ്വസിക്കുന്നത്.നമ്മളും ഉള്ളിന്റെഉള്ളില്‍ അങ്ങനെയെന്തോ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നു.അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ അരുമില്ലേടാ... എന്നാണല്ലോ നമ്മുടെ  വെല്ലുവിളി.:-) You are what you ate/drink.) അപ്പോള്‍ മുലപ്പാലുകൊണ്ട് ചീസും മറ്റു പാലുല്‍പ്പന്നങ്ങളും ഉണ്ടാക്കികൂടെ?പക്ഷേ അത് ആലോചിക്കുമ്പോള്‍ത്തന്നെ ഒരിത്. അല്ലെ?  എന്തുകൊണ്ട്?മുലപ്പാലുപയോഗിച്ചു പാചകം ചെയ്യുന്ന ഈ റെസ്റ്റോറന്റ് വിവാദമാകുന്നതെന്തുകൊണ്ട്? Swiss restaurant to serve meals cooked with human breast milk.പ്രസവശേഷം  ഉപേക്ഷിക്കുന്ന മറുപിള്ള (placenta) ഭക്ഷിച്ചാല്‍ എന്താണ് പ്രശ്നം?  Entertainment Channel 4 rapped for serving placenta.ഇതൊക്കെ അറപ്പുണ്ടാക്കുന്നതെന്തുകൊണ്ട്?

ബര്‍ഗരിലെ ബീഫ്‌ പാറ്റി മാറ്റി അതിനെ വെജിറ്റേറിയന്‍ ബര്‍ഗ്ഗറാക്കുന്നതിന്റേയും ചോറ് കുഴച്ചു വിരലുകള്‍ക്കിടയിലൂടെ 'തൂറ്റി'ക്കുന്നതിതിന്റേയുമൊക്കെ(if you can't see the parallel,see the term used  to describe the action.The principle is the same.If something looks or feels disgusting,then it IS disgusting.It is guilt by association.For example,this sympathy-induced disgust response  kick in if asked to eat chocolate shaped like dog feces.Appearance IS real-homeopathic magic.അല്ലെങ്കില്‍ ഏതോ ഒരു സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം തന്റെ ബോസായ  ഇന്നസെന്റിന്റെ കഥാപാത്രത്തിന് സാമ്പാര്‍ വിളമ്പികൊണ്ട് നായയുടെ വയറിളക്കം വിവരിക്കുന്ന സീന്‍ നോക്കുക.) 'ഇടതുപക്ഷ പരിപ്രേക്ഷ്യം' ആലോചിച്ച്  തല പുകയ്ക്കുന്നവര്‍ തൊട്ടുകൂടായ്മയുടെ  മിറര്‍ ഇമേജ് എന്ന് പറയാവുന്ന തൊടാനുള്ള അടക്കാനാവാത്ത അഭിവാഞ് ചയെക്കുറിച്ച് എന്തു പറയും?ഏതെങ്കിലും സിനിമാനടനെയോ ക്രിക്കറ്റ്‌ കളിക്കാരനേയോ തൊടാനുള്ള സാധാ ആരാധകന്റെ  അഭിവാഞ് ച മുതല്‍ രാഹുല്‍ ഗാന്ധിയെയും അച്യുതാനന്ദനേയും പിണറായിയേയും ഒന്ന് തൊടാനുള്ള അണികളുടെ ആവേശം വരെ?

ഗോവിന്ദച്ചാമിയുടെ വസ്ത്രം അറപ്പോടെ നോക്കുന്നവര്‍ മദര്‍ തെരേസ്സയുടെ വസ്ത്രം കാണാനും  തൊടാനും പറ്റിയാല്‍ ധരിക്കാനും ക്യൂ നില്‍ക്കും.തൊട്ടാല്‍ പകരും എന്ന് വിശ്വസിക്കുന്ന 'ചീത്തത്തരം'  മാത്രമല്ല തൊട്ടാല്‍ പകരുന്ന ആ നല്ല ഗുണ വിശേഷവും ചര്‍ച്ചയില്‍ വരണ്ടെ?രണ്ടും ഒരേപോലെത്തന്നെ അടിസ്ഥാനമില്ലാത്ത പെരുമാറ്റമല്ലെ?(Any takers?ഇത് ഞാന്‍ പണ്ടൊരു ബസ്സായി  ഇട്ടതാണ്.എന്തോ, ഒരൊറ്റ പുരോഗമനവാദിയും തിരിഞ്ഞു നോക്കിയില്ല.) വസ്തുവിന്റെ ഐഡന്റിറ്റിക്കനുസരിച്ച് ഒരു കാര്യം മലിനവും പവിത്രവുമാകുന്നത് വിശദീകരിക്കാന്‍ ഒരേ തിയറി പോരെ?

(A little bit of ranting: Why is it that stating the fact that our mind has some useful heuristics(Heuristics are simple short cuts in reasoning that lend support or act as basis for more complex decision making processes.) and that it is not always behaving logically, such a politically incorrect idea?When do we stop equating/mistaking explanations with  justifications?വിശദീകരണവും ന്യായീകരണവും തമ്മിലുള്ള അര്‍ത്ഥവ്യത്യാസം പോലും മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത നമ്മുടെ ചില ആഗ്രഹബുദ്ധജീവികളെ (wannabe intellectuals) കുറിച്ച് എന്തു  പറയാന്‍?)

''We dance round in a ring and suppose,but the secret sits in the middle and knows.''Robert Frost
---------------------------------------------------------------------------------------

യേശുവിന്റെ വസ്ത്രത്തിന്റെ അഗ്രം തൊട്ടപ്പോള്‍ രക്തസ്രാവം മാറിയ സ്ത്രീയുടെ കഥ ബൈബിളിലുണ്ട്. അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞാല്‍ തന്റെ അസുഖം മാറും എന്നവര്‍ കരുതി.അവര്‍  വസ്ത്രത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തന്റെ ശരീരതില്‍നിന്നു ഒരു ശക്തി പുറത്തുപോയതായി യേശു മനസ്സിലാക്കുകയും ചെയ്തു.

''And a woman was there who had been subject to bleeding for twelve years.She had suffered a great deal under the care of many doctors and had spent all she had, yet instead of  getting better she grew worse.When she heard about Jesus, she came up behind him in the crowd and touched his cloak,because she thought, “If I just touch his clothes, I will be  healed.” Immediately her bleeding stopped and she felt in her body that she was freed from her suffering. At once Jesus realized that power had gone out from him. He turned around in  the crowd and asked, “Who touched my clothes?''(Mark 5:25-30)

വൈക്കം മുഹമ്മദ്‌ ബഷീറിന് താന്‍ പണ്ട് ഗാന്ധിജിയെ തൊട്ടത് അഭിമാനകരമായിരുന്നു.ഹജ്ജ്‌ എന്നപേരില്‍ ഒരു കല്ലിനെ തൊടാനും ചുംബിക്കാനും ആളുകള്‍ തിക്കിത്തിരക്കുന്നതെന്തിന്? ജയമാല  അയ്യപ്പന്റെ വിഗ്രഹം തൊട്ടു എന്നത് അവര്‍ക്ക് സായൂജ്യമായും മറ്റു ഭക്തര്‍ക്ക് ആരോചകമായും എന്നും തോന്നുന്നതെന്തുകൊണ്ട്?(അയ്യപ്പന്‍ അശുദ്ധമായി അഥവാ അയ്യപ്പന്റെ ശക്തി ക്ഷയിച്ചു.)  മ്യൂസിയങ്ങളില്‍ 'തൊടരുത്' എന്നെഴുതിവച്ചിട്ടും ആരും തൊടാതിരിക്കുന്നില്ല.And most often touched are famous or respected peoples,their images, or their are personal artifacts.WHY?

കോടികള്‍ വിലമതിക്കുന്ന ഒരു പെയിന്റിംഗ്,നമ്മുടെ മോണാലിസ ആയിക്കോട്ടെ, സങ്കല്‍പ്പിക്കുക. എന്തുകൊണ്ടണ് അതിന് ഇത്ര വില?കലാപരമായ മികവ് എന്നാണ് ഉത്തരമെങ്കില്‍  മോണാലസയുടെ ഒരു തനി പകര്‍പ്പിന്, അല്ലെങ്കില്‍ ഒരു ഫോട്ടോക്ക് അത്രയും വിലവരണ്ടേ? പകര്‍പ്പിനും അതെ കലാമൂല്യമുണ്ടാകേണ്ടേ?ഇനി അത് ഒറിജിനല്‍ അല്ല എന്നാണെങ്കില്‍ what is so special about an original painting?ല്യൂവര്‍ മ്യൂസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മോണാലിസ വ്യാജമാണെന്നു തെളിഞ്ഞു എന്ന് കരുതുക.ഏതോ ഒരു അറിയപ്പെടാത്ത ചിത്രകാരന്‍ വരച്ചുതള്ളിയതാണ് ഇന്നറിയപ്പെടുന്ന മോണാലിസ ചിത്രം എന്നു തെളിഞ്ഞാല്‍ മോണാലിസയുടെ പ്രസിദ്ധമായ ആ പുഞ്ചിരിയുടെ മൂല്യത്തിന് എന്തുപറ്റും?ആ  പെയ്ന്റിങ്ങിന് ഇപ്പോഴുള്ള അതെ മൂല്യമുണ്ടാകുമോ? അതുപോലെ ആരോ വരച്ചത് എന്നുകരുതി മൂലയില്‍ തള്ളിയ ഒരു ചിത്രം സാക്ഷാല്‍ ഡാവിഞ്ചിയുടെതാണ് എന്ന് തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് അതിന്റെ മൂല്യം പെട്ടെന്ന് കുത്തനെ ഉയരുന്നു?പെട്ടെന്ന് കലാമൂല്യം വര്‍ദ്ധിച്ചതാണോ ?ഇവിടെയും എസ്സെന്‍സ് തന്നെയാണ് കാരണം.ഡാവിഞ്ചി നേരിട്ട് വരച്ച ചിത്രത്തിന് ഡാവിഞ്ചിയുടെ എസ്സെന്‍സ് ഉണ്ട്.എന്നാല്‍ കോപ്പിക്ക് 'ഡാവിഞ്ചിത്വം'ഇല്ല. ആളിനാണ് വില എന്നര്‍ത്ഥം.(At least that is what goes inside our mind.) ഉല്പന്നത്തേക്കാൾ  ഉല്പന്നം ആരു നിർമ്മിച്ചു എന്നതിലും നമ്മൾ വളരെ അധികം ശ്രദ്ധ കൊടുക്കുന്നുണ്ടു്.The value of an object comes from who owned it or used it or even touched it.

From isolated tribes who have no contact with modern world to our present day high-tec generation believe in contagion; a conviction that everything from friends and enemies to food or even individual body parts contain some sort of contagious entity or 'essence' that transfers physical, psychological or moral qualities to others through direct or indirect contact.''കാച്ചെണ്ണ തേച്ച നിന്‍ കാര്‍ക്കൂന്തലത്തിന്റെ കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം'' എന്ന് പാടുന്ന നസീറിന്റെ കാമുകവേഷം ഓര്‍ക്കുക.കാമുകി ഇരുന്ന ബെഞ്ചില്‍ ഇരുന്നു ദിവാസ്വപ്നം  കാണുന്ന,കാമുകിയുടെ പേരുള്ള ബസ്സില്‍ത്തന്നെ കയറുന്ന കോളേജ് കാമുകരെ ഒക്കെ എല്ലാവര്‍ക്കും അവരുടെ കോളേജ് ജീവിതത്തില്‍ പരിചയമുണ്ടാകും. People are behaving irrationally.period.

അറപ്പുണ്ടാക്കുന്ന വസ്തു സ്പര്‍ശിച്ചാല്‍ ‍,അതെത്ര ചുരുങ്ങിയ സമയത്തേക്കായാലും ആ വസ്തുവും അറപ്പുണ്ടാക്കുന്ന വസ്തുവായി മാറുന്നപോലെതന്നെയാണ് ('ചീത്തത്തം' പകരുന്നപോലെ)  ബഹുമാനിക്കുന്ന വസ്തുവിന്റെ സമീപ്യത്താല്‍ ആ വൈശിഷ്ട്യം പകര്‍ന്നു കിട്ടുന്നതും.കാള്‍ മാര്‍ക്സിന്റെ ശവകുടീരത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന വിപ്ലവകാരി സത്യത്തില്‍ എന്താണ്  പ്രതീക്ഷിക്കുന്നത്? സഖാവ് നായനാരുടെ മൃതശരീരം കേരളം മുഴുവന്‍ ഘോഷയാത്രയായി കൊണ്ടുനടന്നപ്പോള്‍ പാതിരാത്രിയിലും കാത്തുനിന്ന് ആ വണ്ടിയിലെങ്കിലും ഒന്ന് തൊടാന്‍ ശ്രമിച്ചവരുടെ  മനോവികാരം എന്തായിരുന്നിരിക്കും?

സമീപ്യത്തോടുള്ള അഭിവാഞ് ചയും സാമീപ്യത്തോടുള്ള അറപ്പും രണ്ടും ഒരേ മെക്കാനിസത്തിന്റെ രണ്ടു മുഖങ്ങളായിരിക്കാം.രണ്ടും ഒരേ ചിന്താരീതിയാണ്(cognitive pathway) ഉപയോഗിക്കുന്നത് എന്നു  വരാം.നേരത്തെ പറഞ്ഞപോലെ പാരസൈറ്റുകളില്‍നിന്നു രക്ഷ നേടാന്‍ ഉണ്ടായ ഒരു അല്‍ഗോരിതത്തിന്റെ ബാക്കിപത്രം.The idea that someone’s essence could contaminate or enhance you  is a recurring theme.ഒക്കെ ഒന്നുതന്നെ.സ്പര്‍ശനമോ സാമീപ്യമോ മൂലം ആ വ്യക്തിയുടെ/ വസ്തുവിന്റെ അദൃശ്യമായ എന്തോ ഒരു എസ്സെന്‍സ് കൈമാറ്റം ചെയ്യപ്പെടുന്നു.ആ എസ്സെന്‍സ്  നല്ലതോ ചീത്തയോ ആകാം.(ഇതില്‍ പക്ഷേ ഒരു എസിമിട്രിയുള്ളത് ശ്രദ്ധിക്കുക.പോസിറ്റീവ് എസ്സെന്‍സ് പകരുന്നതിനേക്കാള്‍ എളുപ്പം നെഗറ്റീവ് എസ്സെന്‍സ് പകരും.ഒരു ഗ്ലാസ്സ്  ശുദ്ധജലത്തില്‍ ഒരു തുള്ളി മാലിന്യം കലര്‍ന്നാല്‍ ആ വെള്ളം മുഴുവന്‍ മലിനമായാതായാണ് കണക്കാക്കുക.എന്നാല്‍ ഒരു ഗ്ലാസ്സ് മലിനജലത്തില്‍ ഒരു തുള്ളി ശുദ്ധജലം ചേര്‍ത്താല്‍ അത്  ശുദ്ധജലമാകില്ല.)
-------------------------------------------------------

ഒരു വ്യക്തിയുടെ എസ്സെന്‍സ് അവശേഷിക്കുന്നു എന്ന് കരുതപ്പെടുന്ന വസ്തുക്കളാണ് relic അല്ലെങ്കില്‍ memorabilia എന്നൊക്കെ അറിയപ്പെടുന്നത്.ക്രിസ്തുവുമായുള്ള സാമീപ്യം മാത്രമാണ്  അദ്ദേഹത്തെ തറച്ചുകൊന്ന കുരിശിനെ പവിത്രമാകുന്നത്.ഈ വാര്‍ത്ത‍ നോക്കൂ...Sachin Tendulkar's  blood in new book about cricket star.സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രക്തം കലര്‍ന്ന മഷിയില്‍ അച്ചടിച്ച ജീവചരിത്രം 75,000 ഡോളര്‍ കൊടുത്തു വാങ്ങാന്‍ ആളുണ്ടാകുന്നത് എന്തുകൊണ്ട്?സച്ചിന്റെ  എസ്സെന്‍സ് ആ പുസ്തകത്തിലുണ്ടാകും എന്ന വിശ്വാസം. ഇതാ മറ്റൊരു വാര്‍ത്ത‍.മൈക്കില്‍ ജാക്സന്റെ മുടിയില്‍നിന്ന് വജ്രമുണ്ടാക്കുന്നു.Michael Jackson's Hair From Fateful Pepsi Commercial:  Part of Pop Culture History Soon to Become Diamonds. 

ഇറാക്കില്‍ സദ്ദാം ഹുസൈന്‍ അദ്ദേഹത്തിന്റെ രക്തംകൊണ്ടെഴുതിയ ഒരു ഖുര്‍ആന്‍ കോപ്പിയുണ്ട്. ഇറാക്കിലെ ഷിയ അധികാരികള്‍  അതെന്തുചെയ്യും എന്ന സംശയത്തിലാണ്.Qur'an etched in Saddam Hussein's blood poses dilemma for Iraq leaders .വിലമതിക്കാനാവാത്ത അത് അത് നശിപ്പിക്കാനും വയ്യ നശിപ്പിക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് അവര്‍ ‍.(By the way,എന്തുകൊണ്ടാണ് അത്  വിലമതിക്കാനാവാത്തതാകുന്നത് എന്നാലോചിച്ചു നോക്കുക.) ഭൂരിപക്ഷം സുന്നികളുള്ള നാട്ടില്‍ സദ്ദാമിന്റെ ഒരു റിലിക് ഭാവിയില്‍ അപകടം ചെയ്യും എന്ന് ഷിയ വിഭാഗത്തിനറിയാം.പക്ഷേ അത്  ഖുര്‍ആനായതുകൊണ്ട് നശിപ്പിക്കാനും പറ്റില്ല.തങ്ങള്‍ വിഗ്രഹാരാധകരല്ല എന്ന് സ്വയം വീമ്പിളക്കുന്നവരുടെ അവസ്ഥയാണ് ഇത്.

ഒരു ട്രിവിയ.Die another day എന്ന ചിത്രം റിലീസായ ശേഷം ഒരാള്‍ പിയേഴ്സ്  ബ്രോസ്നനെ സമീപിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞത്രെ,"That's the closest my hand will  ever get to Halle Berry's arse".:-) തൊട്ടവനെ തൊട്ടപ്പോള്‍ പകര്‍ന്നുകിട്ടിയ ആ ഗുണ വിശേഷം എന്താണ്? ഒരുതരം reflected glory?അയിത്തത്തിന്റെ മിറര്‍ ഇമേജ് അല്ലെ ഇത്?സ്വപ്ന  നായകനെ/നായികയെ തൊട്ടശേഷം ആ കൈ കഴുകാതെ കൊണ്ടുനടക്കുന്നവരെ കേട്ടിട്ടില്ലെ?തൊട്ടാല്‍ കുളിക്കേണ്ടിവരുന്നതും തൊട്ടാല്‍ കുളിക്കാതെ നടക്കുന്നതും രണ്ടും ഒരേ മനഃശാസ്ത്രമാണ്.ഒന്നിന്റെ മിറര്‍ ഇമേജ് ആണ്  മറ്റേത് എന്നു മാത്രം. ഈ വാര്‍ത്ത‍ നോക്കൂ.Loo used by Camilla is auctioned.കാമില ഉപയോഗിച്ചപ്പോള്‍ ആ ടോയ്ലറ്റ്  സീറ്റിന് അതുവരെ ഇല്ലാതിരുന്ന എന്ത് ഗുണമാണ് പകര്‍ന്നു കിട്ടിയത്?കേരളത്തില്‍നിന്നുമുള്ള ഒരു വാര്‍ത്തയുമുണ്ട്.സ്വാമി വിവേകാനന്ദന്‍ ശയിച്ച കൃഷ്ണശിലാ കട്ടില്‍ സംസ്കൃതി ഭവനിലേക്ക്....)

(ഓരോ തവണയും പുതിയ മന്ത്രിസഭകള്‍ വരുമ്പോള്‍ കേള്‍ക്കുന്നതാണ് മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കല്‍ ‍.കുളിമുറിയിലെ ടൈല്‍സടക്കം മാറ്റിയിട്ടാണ് പലരും താമസം തുടങ്ങുക.What is happening here?പഴയ മന്ത്രി കക്കൂസും കുളിമുറിയും ഉപയോഗശൂന്യമാക്കിയിട്ടാണോ പോകുന്നത്? സാധാരണ വാടകക്കാര്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ട് അന്യന്‍ ഉപയോഗിച്ച കക്കൂസ് ഉപയോഗിക്കുന്നു.മന്ത്രിക്ക് കക്കൂസ് മാറ്റം ജനങ്ങളുടെ ചിലവിലായതുകൊണ്ട് തൃപ്തിയില്ലാത്തതൊക്കെ പൊളിച്ചു കളയുന്നു.ഇതല്ലെ ശരി?പുരോഗമനപ്പാര്‍ട്ടിയും ബൂര്‍ഷ്വാ പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നു തോന്നുന്നു.എന്തായാലും ഇതിനെ ഇതുവരെ ആരും അയിത്തമെന്നു വിളിച്ചുകണ്ടിട്ടില്ല.)

'Memorabilia' യുടെ മനഃശാസ്ത്രമെന്ത്?അത് കാമില ഒരിക്കലുപയോഗിച്ച  ടോയ്ലറ്റ് സീറ്റായാലും പണ്ട് നമ്മുടെ സില്‍ക്ക്‌ സ്മിത കടിച്ച അപ്പിളായാലും. പുണ്യപുരുഷന്‍മാരുടെ 'തിരുശേഷിപ്പ്'(relic) കാണാനും തൊടാനും ആളുകള്‍ ഓടിക്കൂടുന്നതെന്തുകൊണ്ട്?What is that  'essence' that get transferred and remains in that object? ബുദ്ധന്റെ പല്ലും മുഹമ്മദിന്റെ താടിരോമവും വണങ്ങുന്ന വിശ്വാസിയുടെ കാര്യം വിടാം,അവര്‍ ബുദ്ധിയില്ലാത്ത അന്ധവിശ്വാസികള്‍ .പക്ഷേ  പുരോഗമനവാദികള്‍ക്കെന്ത് തിരുശേഷിപ്പ്?ലെനിന്റെ ശവവും ജ്യോതി ബസുവിന്റെ തേഞ്ഞ ചെരിപ്പും പഴയ കണ്ണടയും മറ്റും അവരും സൂക്ഷിച്ചു വയ്ക്കുന്നുണ്ടല്ലോ.

എതെങ്കിലും ഒരു മഹാനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്കും മഹത്വമുണ്ടാകും.(സാങ്കല്പിക കഥാപാത്രമായാല്‍ പോലും.ഒരുദാഹരണം..ഷെര്‍ലക്  ഹോംസിന്റെ  221 B ബേക്കര്‍ സ്ട്രീറ്റ്‌.) ഇത്തരം  സ്ഥലങ്ങള്‍  തീര്‍ത്ഥാടന കേന്ദ്രങ്ങളോ സ്മാരകങ്ങളൊ ആകും.കഅബയുടെ മഹത്വം എബ്രഹാം അവിടെ പ്രാര്‍ത്ഥിച്ചു എന്നതാണെന്ന്  ഖുര്‍ആന്‍.

''And take, [O believers], from the standing place of Abraham a place of prayer''.Quran-2:125

ഈ പുണ്യ സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അമുസ്ലീംകള്‍ക്ക് മക്കയിലേക്ക്തന്നെ പ്രവേശനമില്ല. അങ്ങനെ പവിത്രത കളയാതെ സൂക്ഷിച്ചിട്ടുള്ള കഅബ വര്‍ഷം തോറും പുണ്യജലം കൊണ്ടു  കഴുകാറുണ്ട്.രാജാവും മറ്റു ഉന്നതരുമൊക്കെ പങ്കെടുക്കുന്ന ചടങ്ങാണത്.അതില്‍ തൂക്കിയിടുന്ന കര്‍ട്ടണ്‍ എല്ലാ വര്‍ഷവും മാ‍റ്റിപ്പണിയുകയും പഴയ തുണി കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വീതിച്ചു  കൊടുക്കുകയും ചെയ്യാറുണ്ടത്രേ.ആ തുണിക്കഷ്ണം ആളുകള്‍ ഭക്തി പുരസ്സരം സൂക്ഷിച്ചു വെക്കുന്നു.(എന്നുകരുതി ഇതൊന്നും ആരാധനയില്‍ പെടില്ല കേട്ടോ.:-))

മധുരമനോജ്ഞ ചൈനയും,ഭൂമിയിലെ സ്വര്‍ഗ്ഗമായ സോവിയറ്റെന്നൊരു നാടും ഒരിക്കലെങ്കിലും സന്ദര്‍ശിക്കാതെ എന്ത് വിപ്ലവകാരി?(ഇപ്പഴത്തെ തീര്‍ത്ഥാടന കേന്ദ്രം ക്യൂബയും ലാറ്റിനമേരിക്കന്‍  രാജ്യങ്ങളുമാണെന്നു തോന്നുന്നു.) സാഹിത്യകാരന്മാര്‍ക്ക് നമ്മുടെ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില തസ്രാക്കും എം ടി യുടെ കൂടല്ലൂരും മറക്കാന്‍ പറ്റുമോ?തോള്‍സഞ്ചിയുമായി  ഇവിടെയൊക്കെ പോകാതെ പൂര്‍ണ്ണ ബുദ്ധിജീവിത്തം തികയുമോ ആര്‍ക്കെങ്കിലും?:-) അല്പം ഉയര്‍ന്ന സാഹിത്യകാരന്‍മാരുടെ തീര്‍ത്ഥാടന സ്ഥലം Stratford-upon-Avon ആണ്.നമ്മുടെ  ഷേക്ക്സ്പിയറുടെ ജന്മസ്ഥലം.പാവങ്ങളുടെ Stratford-upon-Avon നമ്മുടെ പി കുഞ്ഞിരാമന്‍ നായരുടെ നിളാനദിയാണ്.(പണ്ട് പ്രഫ:കൃഷ്ണന്‍ നായര്‍ എഴുതിയതുപോലെ ഇവരുടെ പ്രതിഭക്കു കാരണം  ഈ നദികളാണെന്നപോലെയാണ് ഈ തീര്‍ത്ഥാടകര്‍ ഇവിടെയൊക്കെ ചുറ്റിക്കറങ്ങുന്നത്.)പിന്നെയും കിടക്കുകയാണ് മാധവിക്കുട്ടിയുടെ നാലപ്പാട്ട് തറവാടും നീര്‍മാതളവും പിന്നെ ബേപ്പൂര്‍ സുല്‍ത്താന്റെ ചാരുകസേരയും മാങ്കോസ്റ്റീന്‍ മാവും.ഈ സ്ഥലങ്ങളില്‍നിന്ന് ലേശം പ്രതിഭ പകര്‍ന്നുകിട്ടുന്നെങ്കില്‍ ആയിക്കോട്ടെ. അല്ലെ? :-)

എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ സ്ഥലമാണ് തുഞ്ചന്‍ പറമ്പ്.അവിടെ കുട്ടികളെ ആദ്യമായി എഴുത്തിനിരുത്തിയാല്‍ ആ പരിസരത്ത് അവശേഷിക്കുന്ന എഴുത്തച്ഛന്റെ പ്രതിഭ കുട്ടികള്‍ക്ക്  പകര്‍ന്നു കിട്ടും.എഴുത്തിനിരുത്തുന്നത് ഏതെങ്കിലും വലിയ ആളാണെങ്കില്‍ പ്രതിഭയുടെ ഡബിള്‍ ഡോസാണു കിട്ടുക.(പത്രത്തില്‍ ഇതുപോലുള്ള പ്രശസ്തരുടെ ചുറ്റും ജനങ്ങള്‍ കുട്ടികളെയും കൊണ്ട്   തിക്കിത്തിരക്കുന്നതിന്റെ ചിത്രങ്ങള്‍ കാണാം.ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം കൂടി ഇക്കൂട്ടത്തിലുണ്ട്.എഴുത്തിനിരുത്താന്‍ പരമ്പരാഗത എഴുത്താശ്ശാന്‍മാരും ഉണ്ടായിരിക്കും.പക്ഷേ  നിവര്‍ത്തിയുണ്ടെങ്കില്‍ അവരെ ആര്‍ക്കും വേണ്ട.എല്ലാര്‍ക്കും എം ടി പോലുള്ള പ്രശസ്തര്‍ മതി.അടുത്ത നാലുകെട്ടും രണ്ടാമൂഴവുമൊക്കെ എഴുതാനുള്ള കൊച്ചുങ്ങളാണ്. അതിന്റെ ഇടയിലാണ് ഒരു  സാദാ എഴുത്താശ്ശാന്‍ .:-))പിന്നെ അവിടെ എഴുത്തച്ഛന്റേത് എന്ന് എല്ലാവരും ചുമ്മാ പറയുന്ന ഒരു എഴുത്താണിയുണ്ട്.വര്‍ഷാവര്‍ഷം ഈ ഇരുമ്പുകഷ്ണവും കൊണ്ടുള്ള എഴുത്താണി എഴുന്നള്ളിപ്പ് ഒരു  വിശേഷ ചടങ്ങാണ്.

''Smart people believe in weird things because they are better at rationalizing the beliefs that they hold for non smart reasons.''Michael Shermer

റോക്കറ്റ്‌ വിക്ഷേപിക്കുന്നതിനു മുന്‍പ് ക്ഷേത്ര ദര്‍ശനം നടത്തുന്ന ശാസ്ത്രജ്ഞന്റേതായാലും രക്തസാക്ഷി മണ്ഡപത്തിലോ നേതാവിന്റെ ശവകുടീരത്തിലോ പുഷ്പാച്ചന നടത്തിയ ശേഷം  സത്യപ്രതിജ്ഞയ്ക്ക് പോകുന്ന പുരോഗമന വിപ്ലവകാരിയുടേതായലും അത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ഈ സത്താവാദം (essentialism- world is inhabited by essences which could be  passed around.) തന്നെയാണ്.(തങ്ങളുടേത് പൂജയല്ല വെറും ബഹുമാനിക്കലാണ് എന്ന് അല്പം ജാള്യതയോടെ നമ്മുടെ പുരോഗമനവാദിക്ക് ന്യായീകരിക്കാം,പക്ഷേ,കബയിലെ കറുത്ത കല്ലിനെ  വണങ്ങുന്നത് വിഗ്രഹാരാധനയല്ല ഹിന്ദുക്കള്‍ കല്ലിനെ വണങ്ങുന്നതു മാത്രമാണ് വിഗ്രഹാരാധന എന്ന് ശഠിക്കുന്ന ഇസ്ലാം മതവിശ്വാസിയുടെ വാദത്തിനുള്ള പരിഹാസ്യത ഈ വാദത്തിനുമുണ്ട്.)

മത സൂചകങ്ങളെ അപമാനിച്ചു എന്ന പേരില്‍ തെരുവിലിറങ്ങുന്ന അന്ധവിശ്വാസികളെ പരിഹസിക്കുന്ന വിപ്ലവ ബുദ്ധിജീവി പാര്‍ട്ടി പതാകയും പോസ്റ്ററും നശിപ്പിച്ചു എന്ന പേരില്‍  തെരുവിലിറങ്ങുന്നതില്‍ അല്പം പരിഹാസ്യതയില്ലെ?:-) Why can't they see the flag as a piece of colored cloth which it is?കൂത്തുപറമ്പിലെ രക്തസാക്ഷികളുടെ പോരട്ട സ്മരണ പുതുക്കുന്നത്  അവര്‍ വെടിയേറ്റ്‌ വീണ സ്ഥലത്തുനിന്നു ദീപശിഖകള്‍ കൊളുത്തി രക്ത സാക്ഷി മണ്ഡപത്തിലെത്തിച്ചാണെന്ന് പത്രവാര്‍ത്ത.അവര്‍ വെടിയേറ്റു വീണ സ്ഥലത്തിന് എന്താണ് പ്രത്യേകത?

അവര്‍ മരിച്ച സ്ഥലത്തോ അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം ഉണ്ടാകിയ സ്മാരക സ്ഥലത്തോ അവരുടെ എന്തോ അംശം നില  നില്‍ക്കുന്നുണ്ട് എന്ന വിശ്വാസവും ശ്രീരാമന്‍ ജനിച്ചുവീണ  സ്ഥലത്തിനു പ്രത്യേകതയുണ്ട് എന്ന സാദാ അന്ധവിശ്വാസിയുടെ വിശ്വാസവും തമ്മിലുള്ള വ്യത്യാസമെന്ത്?

''Religion has various dimensions:doctrine,myth,ethical teachings,ritual,experience,and social institutionalization;but so have Maoism,and Stalinism and Communism.''Lewis Wolpert-Six  impossible things before breakfast.
----------------------------------------------------------------------------------------------------------

ഈ പോസ്റ്റുകളില്‍ വിവരിച്ച തരം മാജിക്കല്‍ തിങ്കിംഗ് പൂര്‍ണ്ണമായും ഇല്ലാതാവാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് എനിക്ക് തോന്നുന്നത്.അതൊരു അടിസ്ഥാന സോഫ്റ്റ് വെയര്‍  ആണെന്നതു തന്നെ കാരണം.It's more like our operating system and a computer virus  are one and the same,or at least almost inseparably fused together. അന്ധവിശ്വാസങ്ങള്‍ക്കെല്ലാം കാരണം മതമാണ്  എന്നത് ആദ്യകാല യുക്തിവാദികള്‍ പ്രചരിപ്പിച്ച ഒരു മിത്താണ്.Sure the most obvious source of supernatural beliefs is religion, but you don't have to be religious to be superstitious.സെക്യുലര്‍ അന്ധവിശ്വാസങ്ങളും ഉണ്ടാകാം.ഉദാഹരണം ഹോമിയോപ്പതി, ചില കോണ്‍സ്പിരസി തിയറികള്‍ ,പിന്നെ പലതരം ഐഡിയോളജികളിലും അവയുടെ നേതാക്കളുടെ  അപ്രമാദിത്വത്തിലുമുള്ള വിശ്വാസം.The bottom line is almost everyone entertains some form of irrational beliefs even if they are not religious.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ നിങ്ങളുടെ പ്രീയപ്പെട്ട ആരുടെയെങ്കിലും ഒരു ഫോട്ടോ നശിപ്പിക്കാന്‍ നമുക്ക് മാനസികമായി പ്രയാസമായിരിക്കും എന്നു പറഞ്ഞിരുന്നു.ഒരു പരീക്ഷണത്തില്‍ അങ്ങനെ  ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ galvanic skin response - ie sweat production കൂടുന്നതായും കണ്ടിട്ടുണ്ട്.മറ്റൊരു പരീക്ഷണത്തില്‍ സൂചിയേറില്‍ (dart throwing) പ്രീയപെട്ടവരുടെ ചിത്രമാണ്   ലക്ഷ്യത്തിലെങ്കില്‍ ഉന്നം പിഴക്കാന്‍ സാധ്യത കൂടുന്നതും കണ്ടിട്ടുണ്ട്.It's like, though most of me doesn't believe the image is special, some of me does.People are reluctant to tear up a piece of paper with a loved one's name written on it.നമ്മെ സംബന്ധിച്ചിടത്തോളം നമ്മള്‍ നശിപ്പിക്കുന്നത് വെറുമൊരു കടലാസല്ല.ചിലര്‍ക്കത് ഗുരുവായൂരപ്പന്റെ ചിത്രമാകാം,ഖുര്‍ആന്റെ  പ്രതിയാകാം,മറ്റുചിലര്‍ക്കത് പ്രിയപ്പെട്ടവരുടെ ചിത്രമാകാം,ഇനിയും ചിലര്‍ക്ക് അത് ചെങ്കൊടിയോ ചെഗുവേരെയുടെ ചിത്രമോ ഒക്കെ ആകാം.എല്ലാം യുക്തിഹീനമായ പെരുമാറ്റം തന്നെ.Let's just  keep in mind that we succumb to magical thinking because of our innately stubborn brains,and not because it's true.

വ്യക്തിപരമായുള്ള അഭിപ്രായം ചില അന്ധവിശ്വാസങ്ങളും മറ്റുമാണ് ജീവിതം രസകരമാക്കുന്നത് എന്നാണ്.ഇവിടെ ചര്‍ച്ച ചെയ്യുന്ന തരം മാന്ത്രിക വിശ്വാസങ്ങളില്ലത്തവര്‍ മാനസികാരോഗ്യം  കുറഞ്ഞവരായിരിക്കുമെന്നാണ് Peter Brugger (head of neuropsychology at University Hospital Zurich) പറയുന്നത്.അത്തരക്കാര്‍ക്ക് anhedonia ( inability to experience pleasure.) ഉണ്ടാകാം.(ചില സൊ കോള്‍ഡ് പുരോഗമനവാദികളെ കാണുമ്പോള്‍ എനിക്ക് അത് തോന്നിയിട്ടുണ്ട്.സത്യം.:-))

ചെയ്യുന്നതെല്ലാം, ഉണ്ണുന്നതും ഉറങ്ങുന്നതും പെടുക്കുന്നതും താടിവടിക്കുന്നതും സംസരിക്കുന്നതുമെല്ലാം മതാനുസാരമായിട്ടായിരിക്കണം എന്ന് ശഠിക്കുന്ന അന്ധവിശ്വാസിയും എല്ലാ പ്രവര്‍ത്തികളും  യുക്തിവാദത്തിനും പുരോഗമനവാദി ഇമേജിനും നിരക്കുന്നതാകാന്‍ ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയോടെയിരിക്കുന്ന 'മുരത്ത' പുരോഗമന/യുക്തിവാദിയും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക്  തോന്നുന്നില്ല.ഒരിക്കല്‍ ഒരു യുക്തിവാദി മീറ്റിംഗില്‍ ആരോ അത്ഭുതം പ്രകടിപ്പിക്കാന്‍ 'ദൈവമേ'... എന്ന് പറഞ്ഞതില്‍പ്പിടിച്ച് ക്രമപ്രശ്നം ഉന്നയിച്ച യുക്തിവാദി ശിങ്കങ്ങളോട് അന്ന് തുടങ്ങിയതാണ്  എന്റെ ഇറെവറന്‍സ്.(പണ്ട് ആനകാട്ടില്‍ ഈപ്പച്ചന് ''അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത  കുപ്പായത്തോട്'' തോന്നിയ ആ സാധനം തന്നെ.:-))

Though it should NEVER be allowed to influence policy,but some kind of irrationality may be tolerated. യേശു പറഞ്ഞപോലെ,the Sabbath  was made for man, not man for the Sabbath(Mark 2:27). സാബത്തായാലും യുക്തിവാദമായാലും എല്ലാം നമുക്കു വേണ്ടിയായിരിക്കണം.അല്ലാതെ തിരിച്ചല്ല.(The point is debatable. എതിരഭിപ്രായമുള്ളവരുണ്ടാകും എന്ന് മനസിലാക്കുന്നു.)

നിര്‍ദോഷമായ അന്ധവിശ്വാസങ്ങളും ഹാനികരമായ അന്ധവിശ്വാസങ്ങളുമുണ്ട്. അതുപോലെതന്നെ ഉപകാരപ്രദമായ അന്ധവിശ്വാസങ്ങളും തീര്‍ത്തു ഫലശൂന്യവുമായ അന്ധവിശ്വാസങ്ങളുമുണ്ട്.(ഏത്  ഏത് ഗ്രൂപ്പില്‍ പ്പെടും എന്നേ തര്‍ക്കമുള്ളൂ.എന്റെ വിശ്വാസങ്ങള്‍ ഉപകാരപ്രദം,ശാസ്ത്രം.നിന്റേത് വെറും അന്ധവിശ്വാസങ്ങള്‍ അശാസ്ത്രീയം. ഇതാണല്ലോ പൊതു സമീപനം.:-)) ചിത്രം  നോക്കുക.നല്ലതും ചീത്തയുമായ വിശ്വാസങ്ങള്‍ കൃത്യമായ അതിരുകളുള്ള കള്ളികളില്‍ കൊള്ളിക്കാതെ ഒന്നില്‍നിന്നു മറ്റതിലേക്ക് ഒരു തുടര്‍ച്ച ഉണ്ട് എന്ന് കരുതുകയാവും നല്ലത്.എല്ലാ വിശ്വാസങ്ങളും  അതിന്റെ തീവ്രത അനുസരിച്ച് എല്ലാകള്ളികളിലും പെടുത്താമെങ്കിലും കുറവ് ദോഷമുള്ള എന്നാല്‍ ഉപകാരപ്രദമായ അനുഷ്ഠാനങ്ങള്‍ ,എതിരാളിയുടെ കോലം കത്തിക്കല്‍ പോലുള്ളവയും,(it acts as a  pressure realesing valve for the masses.അബദ്ധത്തില്‍ തീ സ്വന്തം മേലാകരുത് എന്നേയുളൂ.:-) ഇതുകൊണ്ടൊന്നും ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെങ്കിലും, ഒരു രസമല്ലേ വെറുതെ ബഹളം കൂട്ടി  നടക്കുന്നത്.) കാര്യമായ ഗുണവും പ്രയോജനമൊന്നുമില്ലാത്ത എഴുത്തിനിരുത്തല്‍ പോലുള്ളവയും വെറുതെ വിടാം എന്ന് തോന്നുന്നു.

(കഴിഞ്ഞ ദിവസം എന്റെ മകള്‍ ഗുരുവായൂര്‍ ചെമ്പൈ  സംഗീതോത്സവത്തില്‍ പാടി. പ്രയോജനമൊന്നുമില്ലാത്ത മറ്റൊരു ആചാരം.But I feel her five minutes of fame is more important to me and her than my athiesm.പാട്ട് കേള്‍ക്കണമെന്നുള്ളവര്‍ക്ക്  പാട്ടിന്റെ യൂ ട്യൂബ് ലിങ്ക് ഇവിടെ.) ഇതൊക്കെ ചെയ്യുമ്പോഴും സ്വയം പരിഹസിച്ചു ചിരിക്കാനും സാധിക്കുന്നതും നല്ല കാര്യമല്ലെ?

ഉപകാരപ്രദമെങ്കിലും ദോഷകരമായ വിശ്വാസങ്ങള്‍ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ ശസ്ത്രപ്രചാരണത്തിലൂടെയോ മറ്റോ സാധിച്ചേക്കും.(any hope for the best.) ഒരു ഗുണവുമില്ലാത്ത എന്നാല്‍  ദോഷകരമായ വിശ്വാസങ്ങള്‍ ഹോമിയോപ്പതി പോലുള്ള നിയമം മൂലം തന്നെ നിയന്ത്രിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.There must be laws to  regulate homeopathy.(Actually I should  have said,treat them as a pseudo-medical cult with dangerous and irrational beliefs.But I am being politically correct.) ഹോമിയോപ്പതി അന്ധവിശ്വാസമല്ല എന്ന് വാദിക്കുന്ന  യുക്തിവാദികള്‍ക്ക് ഇത് വായിക്കാം.Dead baby's parents ignored advice: QC You can tell your objections or justifications or whatever and discuss your brand of science with this poor child's homeopath parents, well- intentioned but more devoted to 'hopepthy' than their child.


''ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്‌ ഗുഹ്യതരം മയാ വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു.''(ഭഗവത് ഗീത )
 ഇപ്രകാരം രഹസ്യത്തിലും രഹസ്യമായ ജ്ഞാനത്തെ ഞാന്‍ നിനക്കുപദേശിച്ചുതന്നു. ഇത്‌ ഒട്ടും ബാക്കിവെക്കാതെ വിമര്‍ശനം ചെയ്തിട്ട്‌ നീ എങ്ങനെ ആഗ്രഹിക്കുന്നുവോ അങ്ങനെ ചെയ്തുകൊള്ളുക.;-)

ഏതു വിഷയവും വിശദമായി പഠിച്ച ശേഷം സ്വന്തമായി തീരുമാനമെടുക്കുക.ഇതിലും വലിയ യുക്തിവാദമൊന്നുംഎനിക്കുമറിയില്ല.
------------------

16 അഭിപ്രായങ്ങൾ:

yaraLava~യരലവ പറഞ്ഞു...

ചെയ്യുന്നതെല്ലാം, ഉണ്ണുന്നതും ഉറങ്ങുന്നതും പെടുക്കുന്നതും താടിവടിക്കുന്നതും സംസരിക്കുന്നതുമെല്ലാം മതാനുസാരമായിട്ടായിരിക്കണം എന്ന് ശഠിക്കുന്ന അന്ധവിശ്വാസിയും എല്ലാ പ്രവര്‍ത്തികളും യുക്തിവാദത്തിനും പുരോഗമനവാദി ഇമേജിനും നിരക്കുന്നതാകാന്‍ ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയോടെയിരിക്കുന്ന 'മുരത്ത' പുരോഗമന/യുക്തിവാദിയും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല.ഒരിക്കല്‍ ഒരു യുക്തിവാദി മീറ്റിംഗില്‍ ആരോ അത്ഭുതം പ്രകടിപ്പിക്കാന്‍ 'ദൈവമേ'... എന്ന് പറഞ്ഞതില്‍പ്പിടിച്ച് ക്രമപ്രശ്നം ഉന്നയിച്ച യുക്തിവാദി ശിങ്കങ്ങളോട് അന്ന് തുടങ്ങിയതാണ് എന്റെ ഇറെവറന്‍സ്.(പണ്ട് ആനകാട്ടില്‍ ഈപ്പച്ചന് ''അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്'' തോന്നിയ ആ സാധനം തന്നെ.:-))

മത-ദൈവ വിശ്വാസികളേയും യുക്തിവാദികളേയും കൈപിടിച്ച് നടത്താന്‍ ഡിങ്ക ഭഗവാന്റെ കൃപയുണ്ടാവട്ടെ.

khaadu.. പറഞ്ഞു...

vaayichu......

Salim PM പറഞ്ഞു...

[[[[ഹജ്ജ്‌ എന്നപേരില്‍ ഒരു കല്ലിനെ തൊടാനും ചുംബിക്കാനും ആളുകള്‍ തിക്കിത്തിരക്കുന്നതെന്തിന്?]]]]]

[[[[കബയിലെ കറുത്ത കല്ലിനെ വണങ്ങുന്നത് വിഗ്രഹാരാധനയല്ല ഹിന്ദുക്കള്‍ കല്ലിനെ വണങ്ങുന്നതു മാത്രമാണ് വിഗ്രഹാരാധന എന്ന് ശഠിക്കുന്ന ഇസ്ലാം മതവിശ്വാസിയുടെ വാദത്തിനുള്ള പരിഹാസ്യത ഈ വാദത്തിനുമുണ്ട്.]]]]


ബ്രൈറ്റിന് ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ചുള്ള അറിവ് ഇത്രമാത്രം കുറവാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഇത് മനഃപൂര്‍വ്വം മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ വേണ്ടി ഒന്നു ചൊറിഞ്ഞതാണെന്ന് ഞാന്‍ കരുതുന്നു.

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന രണ്ടു പ്രസ്ഥാവനകളും സത്യ വിരുദ്ധമാണ്.

൧. ഹജ്ജ് കര്‍മ്മത്തില്‍ ഒരു കല്ലിനെ തൊടുകയോ ചുമ്പിക്കുകയോ ചെയ്യുക എന്ന ഒരു കര്‍മ്മം ഇല്ല.

൨. ക‌അബയേയോ ക‌അബയിലെ കല്ലിനേയോ വണങ്ങുന്നു എന്ന ഉദ്ദേശ്യത്തിലല്ല ഒരു മുസ്‌ലിമും നമസ്ക്കരിക്കാന്‍ വേണ്ടി ക‌ബയുടെ ഭാഗത്തേക്ക് മുഖം തിരിക്കുന്നത്. ഉദ്ദേശ്യമനുസരിച്ചാണ് കര്‍മ്മത്തെ വിലയിരുത്തേണ്ടത് എന്നതാണ് ഇസ്‌ലാമിക അധ്യാപനങ്ങളുടെ കാതല്‍.

ranji പറഞ്ഞു...

മുന്‍പ് ബസില്‍ നടന്ന 'ബീഫ് പാറ്റി' ചര്‍ച്ചയെ പറ്റി അല്‍പ്പം.

ബ്രൈറ്റ് ഇവിടെ വിവരിക്കുന്ന അയിത്തം കല്‍പ്പിക്കപ്പെടുന്ന വസ്തുക്കള്‍- മൂത്രം, ഗോവിന്ദചാമി പോലെ പൊതുസമൂഹം വെറുക്കപ്പെട്ടവനായി കരുതുന്ന ഒരാളുടെ അവയവം, കക്കൂസ് വെള്ളം, മനുഷ്യന്റെ കൊഴുപ്പ്, മലം എന്നിവ താരതമ്യം ചെയ്യുന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ സാധാരണ കഴിക്കുന്ന ബീഫ് പോലെയുള്ള നോണ്‍വെജ് വിഭവങ്ങലോടാണ്. 'ഈ ആഹാരശീലം മോശമാണ്. പക്ഷെ അതിനെ എതിര്‍ക്കുന്നത് മനസ്സിലുള്ള അയിത്ത ബോധം കൊണ്ടല്ല മറിച് ജന്മവാസന- guilt by assosiation , Psychological Contagion' എന്നൊന്നും ബ്രൈറ്റ് പറയില്ലല്ലോ.

അയിത്തം കല്പ്പിക്കുന്നതിനു ഹേതുവായി പറയുന്നത് അത്തരം ആഹാരശീലം മോശമാണ് എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു അവിടെ ആയിത്തവാദത്തെ സപ്പോര്‍ട്ട് ചെയ്ത പലരുടെയും പോയിന്റ്‌. ആ വാദത്തിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിപ്പോയി ഇവിടെ ബ്രൈറ്റ് അവതരിപ്പിച്ചിരിക്കുന്ന ഉദാഹരണങ്ങളും.

ranji പറഞ്ഞു...

സലിമിനോട്: വിഗ്രഹം, ബിംബം, പ്രതീകം ഒന്നും മറ്റൊന്നില്‍ നിന്ന് വിഭിന്നമല്ല. പ്രതീകാത്മകമായ ചടങ്ങുകള്‍/രിച്ച്വല്സ് ഒന്നും ഇസ്ലാം മതത്തിലില്ലേ.

bright പറഞ്ഞു...

സ്വാമി വിവേകാനന്ദന്‍ ശയിച്ച കൃഷ്ണ ശിലാ കട്ടില്‍ സംസ്കൃതി ഭവനിലേക്ക്....മനോരമ വാര്‍ത്ത‍.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10688916&programId=1073753760&tabId=11&contentType=EDITORIAL&BV_ID=%40%40%40

വിവേകാനന്ദനുമായുള്ള സമ്പര്‍ക്കം കൊണ്ട് എന്ത് പ്രത്യേകതയാണ് ആ കട്ടിലിനുണ്ടായത്?സമ്പര്‍ക്കം കൊണ്ട് ഗുണങ്ങള്‍ പകരും എന്ന വിശ്വാസത്തിന്റെ (Law of contagion) മറ്റൊരു ഉദാഹരണം.

ജിപ്സന്‍ ജേക്കബ് പറഞ്ഞു...

ഇവിടെയും എസ്സെന്‍സ് തന്നെയാണ് കാരണം.ഡാവിഞ്ചി നേരിട്ട് വരച്ച ചിത്രത്തിന് ഡാവിഞ്ചിയുടെ എസ്സെന്‍സ് ഉണ്ട്.എന്നാല്‍ കോപ്പിക്ക് 'ഡാവിഞ്ചിത്വം'ഇല്ല. ആളിനാണ് വില എന്നര്‍ത്ഥം.(At least that is what goes inside our mind.) ഉല്പന്നത്തേക്കാൾ ഉല്പന്നം ആരു നിർമ്മിച്ചു എന്നതിലും നമ്മൾ വളരെ അധികം ശ്രദ്ധ കൊടുക്കുന്നുണ്ടു്.The value of an object comes from who owned it or used it or even touched it.

ഈ അഭിപ്രായത്തോട് മുഴുവന്‍ യോജിക്കാന്‍ കഴിയുന്നില്ല.കാരണം കോപ്പിയുടെ വിലകുറയുന്നത് അത് കോപ്പിയാണ് ഒറിജിനലല്ല എന്ന കാരണത്താല്‍ കൂടിയാണ്. ദാവിഞ്ചി തന്നെ 100 മോണോലിസാ ചിത്രങ്ങള്‍ വരയ്ക്കുകയും അവയെല്ലാം ഒരേ സമയം ലേലത്തിനുവയ്ക്കൂകയും അതില്‍ ആദ്യമാദ്യം വരച്ചവയേത് എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇതിന് വ്യക്തമായ ഉത്തരം കിട്ടിയേനേ...
പിന്നെ ക്ഷേക്സ്പിയര്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു തെളിഞ്ഞാല്‍ ക്ഷേസ്പിയര്‍ നാടകങ്ങളുടെ വിലയിടിയും എന്ന് ബ്രൈറ്റ് കരുതുന്നുണ്ടോ?
കലകളെ വളരെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കഴിയില്ലെങ്കിലും, അവയെ വിലയിരുത്താന്‍ സാദ്ധ്യമാണെന്നകാര്യം വിസ്മരിക്കരുത്.
പ്രേംനസീറിന്റെ മകനായതു ഷാനവാസിനെ നല്ല നടനായി പ്രേക്ഷകര്‍ അംഗീകരിച്ചിരുന്നോ?

bright പറഞ്ഞു...

കോപ്പിയുടെ വിലകുറയുന്നത് അത് കോപ്പിയാണ് ഒറിജിനലല്ല എന്ന കാരണത്താല്‍ കൂടിയാണ് എന്ന് പറയുന്നത് ലേറ്റായത് വൈകിപ്പോയതുകൊണ്ടാണ് എന്ന് പറയുന്നതുപോലെയല്ലെ?എന്താണ് ഈ 'ഒറിജിനല്‍ '? അതിനു എന്ത് മഹത്വമാണ് കൂടുതലുള്ളത് എന്നാണല്ലോ നമ്മുടെ ചോദ്യം തന്നെ.ക്യാന്‍വാസിലല്ലതെ ചുവരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളുണ്ട്.അവയൊക്കെ ചുവരടക്കം സംരക്ഷിക്കുകയല്ലതെ അവയുടെ ഒരു കോപ്പിയെടുത്ത് ഒറിജിനല്‍ ചുവര്‍ നശിപ്പിച്ചു കളയാറില്ല.സിസ്റ്റൈന്‍ ചാപ്പലിലെ ചിത്രങ്ങളുടെ കോപ്പിയെടുത്ത ശേഷം ആ കെട്ടിടം തന്നെ നശിപ്പിച്ചുകളയാന്‍ പ്രശ്നമില്ല എന്ന് പറയുമോ?

ദാവിഞ്ചി തന്നെ 100 മോണോലിസാ ചിത്രങ്ങള്‍ വരച്ചു വില്‍ക്കുന്ന ഉദാഹരണം ഒട്ടും പ്രായോഗികമല്ലാത്തതുകൊണ്ട് ഒരേപോലുള്ള ഉല്പന്നം ഉണ്ടാക്കുന്ന മറ്റൊരു ഫീല്‍ഡ് നോക്കാം.സ്ട്രാഡിവേരിയുടെ പ്രസിദ്ധമായ വയലിനുകള്‍ ആയിരത്തില്‍താഴെ ഇപ്പോഴുമുണ്ട്.എല്ലാറ്റിനും കോടികളാണ് വില.തീര്‍ച്ചയായും അവയോളം/അവയെക്കാള്‍ ക്വാളിറ്റിയുള്ള ശബ്ദമുണ്ടാക്കുന്ന വയലിനുകള്‍ക്ക് അവയുടെ ഒരംശം വിലയില്ല.അപ്പോള്‍ അതല്ല കാര്യം.പിന്നെ ഈ സ്ട്രാഡിവേരികള്‍ മിക്കതും സംഗീതത്തിനായി ആരും ഉപയോഗിക്കാറില്ല.they have become too valuble to use for performances. Play a violin too frequently, and the parts wear down and must be replaced,altering it's 'originality'.സ്ട്രാഡിവേരി തന്നെ അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും പ്രശസ്തനായ വയലിന്‍ നിര്‍മ്മാതാവുമായിരുന്നില്ല. പിന്നെ ചിത്രകാരന്റെ ഒരെപോലത്തെ ചിത്രങ്ങള്‍ക്ക് വിലകുറയും എന്നതും ശരിയല്ല.എം എഫ് ഹുസൈന്റെ പ്രസിദ്ധമായ കുതിരകള്‍ക്ക് ഒന്നില്‍ കൂടുതല്‍ വേര്‍ഷന്‍സ് ഉണ്ട്.എല്ലാറ്റിനും കോടികള്‍ വിലയുമുണ്ട്.അത് കണ്ടു ചിലര്‍ വ്യാജ കുതിരകളെ വരച്ചു വില്‍ക്കുന്നതായി പണ്ടൊരു മാസികയില്‍ വായിച്ചതായി ഓര്‍ക്കുന്നു.

ക്ഷേക്സ്പിയര്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു തെളിഞ്ഞാല്‍ ക്ഷേസ്പിയര്‍ നാടകങ്ങളുടെ വിലയിടിയുമോ എന്നും പരീക്ഷിക്കാന്‍ പ്രയാസമായതുകൊണ്ട്.ഒരു സമാനമായ മറ്റൊരു കാര്യം.ഹിറ്റ്ലറുടെ ഡയറി എന്നപേരില്‍ പണ്ടൊരാള്‍ വന്‍ വിലക്ക് അവ വിറ്റു.പിന്നീട് അത് വ്യാജമാണെന്ന് തെളിഞ്ഞപ്പോള്‍ ആ സാധനത്തിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു.പിന്നെ നമ്മളിവിടെ പറയുന്നത് അവ വാങ്ങി സൂക്ഷിക്കാന്‍ ആളുകള്‍ ചെലവാക്കുന്ന പണത്തേക്കുറിച്ചു കൂടിയാണല്ലോ.ക്ഷേക്സ്പിയറുടെ ഒറിജിനല്‍ കൈയെഴുത്തു പ്രതിക്ക് കോടികള്‍ വിലയുള്ളപ്പോള്‍ ഞാന്‍ പകര്‍ത്തിയെഴുതിയ ക്ഷേക്സ്പിയര്‍ കൃതിക്ക് കടലാസിന്റെ വില പോലും കിട്ടില്ല.പക്ഷേ ഇതേ ഞാന്‍ തന്നെ ഭാവിയില്‍ പ്രശസ്തനായാല്‍ ഞാന്‍ പകര്‍ത്തിയെഴുതിയ ക്ഷേക്സ്പിയര്‍ കൃതിക്ക് വിലയും കൂടും.ഇല്ലെ?

രണ്ടാം കിട ചിത്രകാരന്മാരും എഴുത്തുകാരും ഒന്നാംകിട എഴുത്തുകാരന്റെ പേരില്‍ എഴുതുന്നതും വരക്കുന്നതുമൊന്നും അപൂര്‍വമല്ല.എന്തിനു ത്രില്ലര്‍ നോവലിസ്റ്റായ ഫ്രെഡറിക്ക് ഫോര്‍സൈത്തിന്റെ പേരിലുള്ള ഒരു വ്യാജ നോവല്‍ ഞാന്‍ കാശുകൊടുത്തു വാങ്ങീട്ടുണ്ട്.ആ അജ്ഞാതനായ എഴുത്തുകാരന്‍ ഫ്രെഡറിക്ക് ഫോര്‍സൈത്തിന്റെ പേര് ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആ സാധനം തിരിഞ്ഞു നോക്കില്ലായിരുന്നു.

യാത്രികന്‍ പറഞ്ഞു...

"പക്ഷേ ഇതേ ഞാന്‍ തന്നെ ഭാവിയില്‍ പ്രശസ്തനായാല്‍ ഞാന്‍ പകര്‍ത്തിയെഴുതിയ ക്ഷേക്സ്പിയര്‍ കൃതിക്ക് വിലയും കൂടും.ഇല്ലെ? "

തീര്ച്ചയായും വില കൂടും. അതിന്റെ ഒരു കാരണം Bright പറയുന്നത് പോലെ മഹാനായ Bright ന്റ്റെ Brightism ആ പ്രതിയില്‍ ആവാഹിച്ചിരിക്കുന്നത് കൊണ്ടാണ്. വേറെ ഒരു കാരണം, Bight ഒരു കൂടിയ കക്ഷി ആയ സ്ഥിതിക്ക്, പുള്ളി വെറും ചവര്‍ എഴുതില്ല എന്നുള്ള ഒരു ഉറപ്പ്. Mercedez Benz കണ്ണുമടച്ച് വാങ്ങാം എന്നു പറയുന്നത് പോലെ.

arun bhaskaran പറഞ്ഞു...

മരിച്ചയാളുടെ വസ്ത്രങ്ങള്‍ എന്നൊരു കവിതയുണ്ട് മനുഷ്യപുത്രന്റേതായിട്ട്. അതേതാണ്ട് ഇങ്ങനെയാണ്.

മരിച്ചവന്റെ ആടകള്‍
എന്തുചെയ്യണമെന്നറിയില്ല

മരിച്ചവന്റെ ആടകള്‍
അത്ര എളുപ്പത്തിലണിയാന്‍ വയ്യ

ദാനമായി കൊടുക്കാമെന്നാണെങ്കില്‍
മരിച്ചയാളുടെ ഛായ
പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും
പ്രതീക്ഷിക്കാത്ത ഉടലുകളില്‍
നമ്മെ നോക്കിവരും

മരിച്ചവന്റെ കുപ്പായങ്ങള്‍
നശിപ്പിച്ചുകളയാമെന്നാണെങ്കില്‍
മരിച്ചവനെ വീണ്ടും കൊല്ലും പോലെ

മരിച്ചവന്റെ കുപ്പായങ്ങള്‍ കുപ്പായങ്ങള്‍ പോലെയല്ല
അവന്റെ തോലുപോലെയാണ്

(മൊഴിമാറ്റം : ആറ്റൂര്‍ രവിവര്‍മ )

ബ്രൈറ്റ് എഴുതിയ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് ഈ കവിതയാണ്. താന്‍ സ്നേഹിക്കുന്നവരുടെ ആത്മാവ് അതിലുണ്ട് എന്ന് കരുതിയാണ് നാം പല വൈകാരികവിഡ്ഢിത്തങ്ങളും കാണിച്ചുകൂട്ടുന്നത്. പക്ഷേ വൈകാരികവും സ്വാഭാവികവുമാണ് എന്നതുകൊണ്ട് അത് വിഡ്ഢിത്തം അല്ലാതാവുന്നില്ല. അത് മരിച്ചവന്റെ ആടകള്‍ സൂക്ഷിക്കുകയെന്നതുപോലെ അന്യന് നിരുപദ്രവമായി തുടരുകയാണെങ്കില്‍ അതില്‍ സമൂഹത്തിന് കാര്യമൊന്നുമില്ല.

എന്നാല്‍ ഇതേ അനുകരണ മാന്ത്രികവിദ്യ തന്നെ അയിത്തവും തൊട്ടുകൂടായ്മയും ആയി പ്രത്യക്ഷപ്പെടുമ്പോള്‍ അത് സി.ഇ 2012 ല്‍ തെറ്റുതന്നെയായിത്തീരുന്നു. ബ്രൈറ്റിന്റെ ലേഖനത്തിന്റെ മൂട്ടില്‍പ്പിടിച്ച് ചിലര്‍ അനാചാരങ്ങള്‍ക്ക് ശാസ്ത്രീയത ഉണ്ടാക്കിയെടുക്കുന്നത് കണ്ടിരിക്കുമല്ലോ

പാര്‍ത്ഥന്‍ പറഞ്ഞത് നോക്കൂ

അറപ്പിന്റെയും വെറുപ്പിന്റെയും അയിത്തത്തിന്റെയും ഗുണം ശാസ്ത്രീയമായി പറഞ്ഞാൽ ശരീരശുദ്ധി തന്നെയെന്ന് വ്യക്തമാക്കുന്നു ഈ ലേഖനം (അറപ്പ് തോന്നുന്ന ശാസ്ത്രം..). അപ്പോൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന അയിത്തം, വാലായ്മ തുടങ്ങിയവക്ക് ഒരു ശാസ്ത്രീയമാനം ഉണ്ടെന്നല്ലെ അർത്ഥം.

എങ്ങനെയുണ്ട് അറപ്പിനെ ആവശ്യത്തിനായി വളച്ചൊടിക്കുന്ന കാഴ്ച! ഇതേ കയ്യടക്കത്തോടെ അവനവന്റെ ആവശ്യാനുസരണം വികാരത്തെ ലോജിക്ക് കൊണ്ട് കൃത്യമായി അടക്കി നിര്‍ത്താന്‍ കഴിയുകയും ചെയ്യും. ചളിയോടും ദുര്‍ഗന്ധങ്ങളോടും പോത്തിനോടും സമ്പര്‍ക്കമുള്ള പുലയനെയും പറയനെയും തൊട്ടുകൂടാത്തവരാക്കി അകറ്റി നിര്‍ത്തുന്ന ആരും അവന്‍ വിളയിക്കുന്ന നെല്ലിനെ അകറ്റി നിര്‍ത്തിയിട്ടില്ല. അതിനു സാധ്യവുമല്ല. അയിത്തജാതിക്കാര്‍ നിര്‍മിക്കുന്ന നിത്യോപയോഗസാധനങ്ങള്‍ ഒക്കെ മാപ്പിള തൊട്ടാല്‍ ശുദ്ധമാകുമെന്ന് സമാധാനിക്കാനാവുന്നരൊക്കെ ഈ അറപ്പ് എന്ന ഓട്ടോമാറ്റിക് വികാരത്തെ സുഗമമായി കീഴ്പ്പെടുത്തിയവരാണ്.

മാറ്റിയെടുക്കാന്‍ മറ്റൊന്നുള്ളപ്പോള്‍ മാത്രം മനസ്സില്‍ പൊന്തിവരുന്നതാണ് ഈ സത്താവാദങ്ങള്‍. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും, തൂറിയവനെ ചാരിയാല്‍ ചാരിയവനും നാറും മുതലായ ചൊല്ലുകളൊക്കെ ഉല്‍പന്നങ്ങളുടെ ഈ ഈ ധാരാളിത്തത്തെ നന്നായി ആശ്രയിക്കുന്നുണ്ട് .

തണുത്തു മരിക്കാറായാല്‍ ഗോവിന്ദച്ചാമിയുടെയല്ല, ഏത് മറ്റവന്റെ കുപ്പായത്തിനോടും ആര്‍ക്കും അറപ്പുതോന്നില്ല.

arun bhaskaran പറഞ്ഞു...

പോത്തിനെ തിന്നുന്നവനെവിടെ ബുദ്ധി ? ഓനും ഒരു പോത്ത് എന്ന് ഞങ്ങളുടെ നാട്ടില്‍ ഒരു ഫലിതമുണ്ട്. തങ്ങള്‍ വെറുക്കുന്ന ബീഫ് തീറ്റയെ പ്രതിരോധിക്കാന്‍ ഒരു കൂടര്‍ കാര്‍ക്കിച്ചെടുക്കുന്ന ഈ സത്താവാദങ്ങളൊന്നും കോഴിയെ തിന്നുന്നവന്‍ ഒരു കോഴി എന്ന നിലയിലേയ്ക്ക് ഉയര്‍താതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കാറുമുണ്ട്. പബ്ലിക് കക്കൂസ് കഴുകി വരുന്നയാളിനെ കാണുമ്പോള്‍ എനിക്ക് തോന്നുന്ന അറപ്പ് വളര്‍ന്ന് വളര്‍ന്ന് അവന്റെ കുട്ടികളേയും കുടുംബത്തേയും അവന്റെ ജാതിയെയും അവന്റെ ചുറ്റുപാടുകളെയും വരെ അറപ്പോടെ നോക്കാന്‍ തുടങ്ങിയാല്‍ എന്നെ പൊതു ഇടങ്ങളിലേയ്ക് അഴിച്ചുവിടാതെ വീട്ടില്‍ തന്നെ പൂട്ടിയിടുന്നതാണ് നല്ലത്.

bright പറഞ്ഞു...

..............[[[[[ബ്രൈറ്റിന്റെ ലേഖനത്തിന്റെ മൂട്ടില്‍പ്പിടിച്ച് ചിലര്‍ അനാചാരങ്ങള്‍ക്ക് ശാസ്ത്രീയത ഉണ്ടാക്കിയെടുക്കുന്നത് കണ്ടിരിക്കുമല്ലോ.]]]]]]]]]..............

അതിനുള്ള ഉത്തരം പോസ്റ്റില്‍ തന്നെയുണ്ട്.ഈ വരികള്‍ എഴുതിയത് ഇങ്ങനെ ചിലരെ ഉദ്ദേശിച്ച് എഴുതിയതുതന്നെയാണ്.

(A little bit of ranting: Why is it that stating the fact that our mind has some useful heuristics(Heuristics are simple short cuts in reasoning that lend support or act as basis for more complex decision making processes.) and that it is not always behaving logically, such a politically incorrect idea?When do we stop equating/mistaking explanations with
justifications? വിശദീകരണവും ന്യായീകരണവും തമ്മിലുള്ള അര്‍ത്ഥവ്യത്യാസം പോലും മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത നമ്മുടെ ചില ആഗ്രഹബുദ്ധജീവികളെ (wannabe intellectuals) കുറിച്ച് എന്തു പറയാന്‍?)
-------------------------------
മുന്‍പ് പലതവണ,കുറച്ചുകാലമായി ഏതാണ്ടെല്ലാ പോസ്റ്റിലും പറഞ്ഞ കാര്യം വീണ്ടും....(എനിക്കുതന്നെ മടുത്തുതുടങ്ങിപക്ഷേ എന്ത് ചെയ്യാം...) Science is descriptive,not prescriptive.ഒരാള്‍ സമൂഹത്തിലെങ്ങിനെ പെരുമാറണം എന്നത് ലേറ്റസ്റ്റ് സയന്‍സ് ജേര്‍ണലുകളില്‍ നിന്ന് കിട്ടേണ്ട അറിവല്ല.വിശ്വാസികള്‍ അവരുടെ എത്തിക്സ് തീരുമാനിക്കാന്‍ മതത്തെ അശ്രയിക്കുന്ന പോലെത്തന്നെ പരിഹസ്യമാണ് ശാസ്ത്രത്തെ ആശ്രയിക്കുന്നതും‍.തങ്ങള്‍ ശാസ്ത്രത്തിനനുസരിച്ചാണ് (മതഗ്രന്ഥങ്ങള്‍ക്ക് പകരം) പെരുമാറുന്നത് എന്നുപറഞ്ഞ് യുക്തിവാദികളും ഈ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. അതൊന്നും ശാസ്ത്രം തീരുമാനിക്കേണ്ടതല്ല, ശാസ്ത്രത്തിന് തീരുമാനിക്കാന്‍ കഴിയുന്നതുമല്ല. Science is powerful,but not that powerful. Science is good but 'scientism'
(science applied in excess) is not.

പിന്നെ അറപ്പ് പ്രകടിപ്പിക്കുന്നവനെ പൊതു ഇടങ്ങളിലേയ്ക് അഴിച്ചുവിടാതെ വീട്ടില്‍ തന്നെ പൂട്ടിയിടുന്നതിനേക്കാളൊക്കെ നല്ല മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത്. തല്‍കാലം എനിക്കും വ്യക്തമായ ഒരു പരിഹാരവും നിര്‍ദ്ദേശിക്കാനില്ലെങ്കിലും.

arun bhaskaran പറഞ്ഞു...

===ഒരാള്‍ സമൂഹത്തിലെങ്ങിനെ പെരുമാറണം എന്നത് ലേറ്റസ്റ്റ് സയന്‍സ് ജേര്‍ണലുകളില്‍ നിന്ന് കിട്ടേണ്ട അറിവല്ല=== എന്നു പറയുന്ന ലേഖകൻ തന്നെ ലേഘനത്തിനൊടുക്കം ===എന്നാല്‍ ദോഷകരമായ വിശ്വാസങ്ങള്‍ ഹോമിയോപ്പതി പോലുള്ള നിയമം മൂലം തന്നെ നിയന്ത്രിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.There must be laws to regulate homeopathy.=== എന്നിങ്ങനെ സമൂഹം എങ്ങനെ പെരുമാറണം എന്ന് പ്രസ്താവിക്കുന്നു. ഹോമിയോപ്പതിയേക്കാൾ ദോഷകരമായ വിശ്വാസങ്ങളെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഞാനും ആഗ്രഹിക്കുന്നു
ഒരു മനുഷ്യൻ

പാര്‍ത്ഥന്‍ പറഞ്ഞു...

എല്ലാ തരത്തിലുമുള്ള മനോവൈകല്യത്തെയും മാന്യമായി ഒരുപോലെ ന്യായീകരിച്ച ഒരു ലേഖനം. എന്നിട്ടും ഇസ്ലാമിന്റെ മുത്തലും, കാബയ്ക്കു നേരെ തിരിഞ്ഞു നിന്നുള്ള പ്രാർത്ഥനയ്ക്കും വേറെന്തോ അർത്ഥം ഉണ്ടെന്നു ന്യായീകരിക്കുന്നു, ചിലർ.

ജനങ്ങളെ ചൂഷണം ചെയ്യാൻ വേണ്ടി ഒരു ബുദ്ധിമാൻ കണ്ടുപിടിച്ച ദൈവത്തെ, ഇന്ന് എല്ലാ മനുഷ്യരും അവരവരുടെ തെറ്റുകളെ (പ്രവർത്തിദോഷങ്ങളെ) മറ്റോരാളുടെതാക്കി മുദ്രകുത്തി സ്വയം കൈകഴുകാൻ ഉപയോഗിക്കുന്ന ഒരു വിശ്വാസം എന്നു പറയുന്നതായിരിക്കും കുറച്ചുകൂടി ശാസ്ത്രീയം.

arun bhaskar അറപ്പിന്റെ ശാസ്ത്രത്തിലെ എന്റെ ഒരു കമന്റിന്റെ ഭാഗം ഇവിടെ പകർത്തിക്കണ്ടു. പക്ഷെ അതിനുശേഷം ഞാൻ എഴുതിയ മൂന്നു അവസ്ഥകളെ ഇവിടെ ചേർത്തു വായിക്കുക. ‘മനോമാലിന്യം’ ഇല്ലാത്ത മനസ്സുകളിൽ ഇവിടെ പറയുന്ന ഒരു തരത്തിലുള്ള വ്യത്യസ്ത മനോഭാവവും സൃഷ്ടിക്കപ്പെടുന്നില്ല.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടികൾ തമ്മിൽ തല്ലുകൂടുമ്പോൾ അതിൽ നിന്നും ചോര കുടിക്കുന്ന കുറുക്കന്മാർ മുതലെടുക്കുന്ന ഒരു കാര്യം ഓർമ്മ വരുന്നു. ഇത് നിന്റെ മൂക്ക്, ഇത് അവന്റെ മൂക്ക്. ധൈര്യമുണ്ടെങ്കിൽ നീ അവന്റെ മുക്ക് ചവിട്ടി മായ്ക്ക്. മനോ വൈകല്യങ്ങളെ ചൂഷണം ചെയ്യുന്ന കുറുക്കന്മാർ വാഴുന്ന നാട്ടിൽ ഇതെല്ലാം ഇതിലും കൂടുതൽ ശക്തിയിൽ പല രൂപത്തിലും പ്രകടമാകും.

പാര്‍ത്ഥന്‍ പറഞ്ഞു...

arun bhaskar ന്റെ കമന്റ് :

[അയിത്തജാതിക്കാര്‍ നിര്‍മിക്കുന്ന നിത്യോപയോഗസാധനങ്ങള്‍ ഒക്കെ മാപ്പിള തൊട്ടാല്‍ ശുദ്ധമാകുമെന്ന് സമാധാനിക്കാനാവുന്നരൊക്കെ ഈ അറപ്പ് എന്ന ഓട്ടോമാറ്റിക് വികാരത്തെ സുഗമമായി കീഴ്പ്പെടുത്തിയവരാണ്.]

ഇതിൽ നിന്നും ഒരു ചരിത്ര സത്യം പുറത്തു വരുന്നു. മാപ്പിള ഉണ്ടാകുന്നതിനും മുമ്പ് ഭാരതത്തിൽ അയിത്തം ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ മാപ്പിള തോട്ടാൽ മാറുന്ന അയിത്തം നിലനിന്നിരുന്നില്ല. മാപ്പിളയ്ക്ക് അയിത്തം ആചരിക്കുന്ന ഒരു സവർണ്ണന്റെ വീട്ടിലെ ഒരു സ്ഥിരം പണി ഒപ്പിച്ച ബുദ്ധിമാൻ എന്തായാലും സവർണ്ണനാവാൻ തരമില്ല.

bright പറഞ്ഞു...

ഈ പോസ്റെഴുതുമ്പോള്‍ എന്റെ ശ്രദ്ധയില്‍ പെടാതിരുന്ന ഒരു പഠനം.

Human cortical activity evoked by the assignment of authenticity when viewing works of art.

http://www.frontiersin.org/human%20neuroscience/10.3389/fnhum.2011.00134/abstract

ഈ പഠനത്തെക്കുറിച്ചുള്ള ഒരു പോപ്പുലര്‍ ആര്‍ട്ടിക്കിള്‍ ‍.How Does the Brain Perceive Art?

http://www.wired.com/wiredscience/2011/12/how-does-the-brain-perceive-art/

LinkWithin

Related Posts with Thumbnails