
ഈ ചിത്രങ്ങള്‍ നോക്കുക.ഇവയ്ക്കെല്ലാം പൊതുവായുള്ള കാര്യമെന്താണെന്നു പറയാമോ?ക്ലൂ തരാം.ഇവയെല്ലാം ലോകത്തിലെ ഏതെങ്കിലുമൊക്കെ ജനതകള്‍ ഒരു പ്രത്യേക കാര്യത്തിന് പ്രതിവിധിയായി ഉപയോഗിച്ചിരുന്നതാണ്/ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
ആര്‍ക്കും പിടികിട്ടിയില്ലെങ്കില്‍ ഉത്തരം ഇവയെല്ലാം ലൈംഗികോത്തേജകങ്ങളെന്ന് പുകഴ്പെറ്റ സാധനങ്ങളാണ് എന്നാണ്. പക്ഷേ വിഷയം അതല്ല.എന്തുകൊണ്ട് ഇവകള്‍ക്ക് അത്തരം ഒരു കഴിവുണ്ടെന്ന് പലപ്പോഴും ലോകത്തിന്റെ രണ്ടറ്റത്ത് രണ്ടു സമയങ്ങളില്‍ പരസ്പരം ബന്ധപ്പെടാതെ ജീവിച്ചിരുന്ന ആളുകള്‍ക്കുപോലും ഇങ്ങനെ ഒരേ സാധനങ്ങളേക്കുറിച്ച് ഒരേ തരത്തിലുള്ള ധാരണകളുണ്ടാകുന്നു?(ഇവക്കൊന്നും സത്യത്തില്‍ അത്തരം കഴിവുകളില്ല താനും.)
ചിത്രങ്ങളിലെ ആ വസ്തുക്കള്‍ക്കും ഇവകള്‍ ഫലം ചെയ്യുമെന്ന് ഉദ്ദേശിക്കുന്ന അവയവങ്ങളും തമ്മിലുളള രൂപസാമ്യം ശ്രദ്ധച്ചോ?