2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

കറുത്ത സുന്ദരികളുണ്ടോ?


കഴിഞ്ഞ പോസ്റ്റ് അവസാനിപ്പിച്ചത് ഒരു ചോദ്യത്തോടെയായിരുന്നു.കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുമെങ്കിലും എന്തുകൊണ്ട് കറുപ്പും ഒരു നിറമായി അംഗീകരിക്കുന്നില്ല? എന്തുകൊണ്ട് വെളുത്തനിറം മാത്രം സൌന്ദര്യ ലക്ഷണമാകുന്നു?വെളുപ്പുനിറം സൌന്ദര്യത്തിന്റെ യൂണിവേഴ്സല്‍ ലക്ഷണമാണോ?

ഉത്തരം ആദ്യമേ പറയാം.അതേ....കൃത്യമായിപ്പറഞ്ഞാല്‍ പുരുഷനേക്കാള്‍ വെളുത്ത നിറമാണ് അഥവാ ആ സമൂഹത്തിലെ ശരാശരി നിറത്തേക്കാള്‍ ഇളം നിറമാണ് എല്ലായിടത്തും സ്ത്രീ സൌന്ദര്യ ലക്ഷണം.വെളുപ്പുനിറം സ്ത്രീകളുടെ മാത്രം സൌന്ദര്യലക്ഷണമാണ്.'വെണ്ണയോ വെണ്ണിലാവുറഞ്ഞതോ വെളുത്തപെണ്ണെ നിന്റെ പൂമേനി....എന്ന സിനിമാപാട്ടു കേട്ടിട്ടില്ലെ?ഒരു പ്രധാന കാര്യമുള്ളത്,ആണുങ്ങളില്‍ വെളുത്ത നിറം പുരുഷ സൌന്ദര്യത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നില്ല അഥവാ അതിന് അത്ര പ്രാധാന്യമില്ല.(സാധാരണ ചര്‍ച്ചകളില്‍ ഈ വ്യത്യാസം സൂചിപ്പിക്കാറേ ഇല്ല.)

സ്ത്രീകളുടെ വെളുത്തനിറം സ്ത്രീയുടേയും പുരുഷന്റേയും ഒബ്സെഷന്‍ ആകുന്നപോലെ പുരുഷന്മാരുടെ വെളുത്തനിറം അവരുടെ തന്നെയോ അവരെക്കുറിച്ചുള്ള സ്ത്രീകളുടെ സൌന്ദര്യസങ്കല്‍പ്പത്തിലോ അത്ര പ്രധാനപ്പെട്ടതല്ല.സ്ത്രീകളെക്കാള്‍ ഇരുണ്ട നിറമാണ് പുരുഷ സൌന്ദര്യ ലക്ഷണം.''Tall, dark and handsome'' എന്ന് കേട്ടിട്ടില്ലെ?പുരുഷന്മാരില്‍ നല്ല വെള്ളനിറമുള്ളവര്‍ സ്ത്രീകളുടെ ഇടയില്‍ അത്ര പോപ്പുലറല്ല.ഇനി അഥവാ വെളുത്തവനെ സുന്ദരനായി അംഗീകരിച്ചാലും സെക്സ് അപ്പീല്‍ സ്കോര്‍ അവര്‍ക്ക് കുറവായിരിക്കും.പുരുഷന്റെ ആകര്‍ഷണീയതയും mate preference അഥവാ സെക്സ് അപ്പീലും സ്ത്രീകളുടെ നോട്ടത്തില്‍ ഒന്നല്ല.ഒട്ടും സെക്സ് അപ്പീല്‍ ഇല്ലാത്ത സുന്ദരന്മാരുണ്ടാകാം.എന്നാല്‍ പുരുഷന്മാരുടെ നോട്ടത്തില്‍ സ്ത്രീകളുടെ ആകര്‍ഷണീയത തന്നെയാണ് mate preference.അതുതന്നെയാണ് സ്ത്രീസൌന്ദര്യം എന്ന് വിളിക്കപ്പെടുന്നത്.

അപ്പോള്‍ എന്തുകൊണ്ട് വെളുത്തനിറം മാത്രം സ്ത്രീകളുടെ സൌന്ദര്യ ലക്ഷണമായി?മിക്കവര്‍ക്കും ഉത്തരം റെഡിയായിരിക്കും.കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ കറുത്ത നിറമായിരിക്കും.വെയില്‍ കുറവുള്ള സ്ഥലങ്ങളില്‍ വെളുത്ത നിറവും.അല്ലാതെ വെളുത്ത നിറത്തിന് ഒരു മികവുമില്ല.വെളുത്ത നിറം സൌന്ദര്യ ലക്ഷണമായത് യൂറോപ്യന്മാരുടെ അധിനിവേശവും ആഗോള മുതലാളിത്തത്തിന്റെ സ്വാധീനവും അവരുടെ തൊലിനിറം സൌന്ദര്യലക്ഷണമായി ലോകത്തേക്കൊണ്ട്അം ഗീകരിപ്പിക്കുകയായിരുന്നു. അതല്ലെങ്കില്‍ ഫെമിനിസ്റ്റുകളുടെ 'emperor of all maladies' ആയ പുരുഷമേധാവിത്തം.കാര്യം സിമ്പിള്‍ അല്ലെ?But the problem really is much more complex than a male-imposed conspiracy against women.Sorry feminists ...!!..:-)

വെളുത്ത തൊലിയുള്ള യൂറോപ്യന്മാരും മള്‍ട്ടിനാഷണല്‍ കമ്പനികളും കൂടി സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയ ഒരു കളളമാണ് വെളുത്ത നിറമാണ് സുന്ദരം എന്ന സ്ഥിരം ബുദ്ധിജീവി ഫെമിനിസ്റ്റ്‌ വാദം അംഗീകരിച്ചാല്‍ യൂറോപ്യന്‍മാരുടെ അധിനിവേശത്തിനുമുന്‍പ് അതാത് ആളുകളുടെ സൌന്ദര്യ സങ്കല്‍പ്പമൊക്കെ വ്യത്യസ്തമായിരുന്നു,ഒരു പക്ഷേ സ്ത്രീകള്‍ക്ക് കറുപ്പ് നിറം സൌന്ദര്യലക്ഷണമായി അംഗീകരിച്ചിരുന്ന ഒരു നല്ല കാലം ലോകമെമ്പാടും ഉണ്ടായിരുന്നു എന്നും കരുതേണ്ടി വരും. അങ്ങിനെ ഉണ്ടായിരുന്നോ?കറുത്ത സുന്ദരികള്‍ ഉണ്ടായിട്ടുണ്ടോ?അത് തെളിയിക്കുന്ന എന്തെങ്കിലും സൂചനകളുണ്ടോ?

കറുത്ത സുന്ദരികളേത്തേടിയുള്ള യാത്ര ഈജിപ്തില്‍നിന്ന് തുടങ്ങാം. മൂവ്വായിരം വര്‍ഷം മുന്‍പുള്ള ഒരു പാപ്പിറസ്‌ ചുരുളില്‍ (Papyrus chester betty,1500 -1000 BC.) ഏതോ ഒരു അജ്ഞാത കാമുകന്‍ അവന്റെ കാമുകിയെ വര്‍ണ്ണിച്ചെഴുതിയ ഒരു കവിതയുണ്ട്.

''The one,the sister without peer,
The handsomest of all!
She looks like the rising morning star
At the start of a happy year.
Shining bright,fair of skin,
Lovely the look of her eyes,
Sweet the speech of her lips,
She has not a word too much.

Upright neck, shining breast
Hair true lapis lazuli;
Arms surpassing gold,
Fingers like lotus buds.
Heavy thighs, narrow waist,
Her legs parade her beauty;
With graceful steps she treads the ground.
Captures my heart by her movements.'' (Quoted from Ancient Egyptian litrerature:the new kingdom by Miriam Lichtheim)

അപ്പോള്‍ മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പും വെളുപ്പുതന്നെ സൌന്ദര്യ ലക്ഷണം.Bc 270ല്‍ ഗ്രീക്ക്‌ കവി Asclepiadesന്റെ ഈ വരികള്‍ കറുപ്പുനിറം സാധാരണ സ്ത്രീ സൌന്ദര്യവുമായി ചേര്‍ത്ത് പറയാറുള്ള നിറമല്ല എന്നതിന്റെ സൂചനയാണ്.''Alas I melt as wax at the sight of her beauty.She is black,it is true,but what matters?Coal are black;but when they are alight they glow like rose cups.'' ബൈബിളിലെ പഴയ നിയമത്തില്‍ പ്രശസ്തമായ സോളമന്റെ ഗീതങ്ങളിലെ നായികയും,താന്‍ വെയിലുകൊണ്ട് കറുത്തു പോയി,എന്നാല്‍ തന്റെ കറുപ്പുനിറം താല്‍ക്കാലികമാണ്,ജന്മന ഉള്ളതല്ല എന്ന് അവള്‍ തോഴിമാരോട് അല്പം ക്ഷമാപണ സ്വരത്തിലാണ് പറയുന്നത്.അവിടെയും കറുപ്പ് നിറം സൌന്ദര്യ ലക്ഷണങ്ങളില്‍പ്പെടില്ല എന്നര്‍ത്ഥം.

യെരൂശലേംപുത്രിമാരേ,ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.(ഉത്തമ ഗീതം:5-6)

എന്നാല്‍ ഗീതങ്ങളിലെ യുവതി ശരിക്കും വെളുത്തവളാണെന്നു അതിലെ സ്വയം പുകഴ്ത്തുന്ന ഉപമകളില്‍നിന്നു മനസ്സിലാക്കാം.കറുത്ത് പോയി പരിദേവനം കാമുകന് തന്നെ ഇഷ്ടമാകുമോ എന്ന ആകാംഷയില്‍ ഏത് സുന്ദരിയും പറയുന്നതുതന്നെയാണ്.(പരീക്ഷയില്‍ ഒന്നാം റാങ്കുകാരിപോലും ഒന്നും പഠിച്ചിട്ടില്ല,തോറ്റുപോകും എന്നല്ലേ പറയാറുള്ളൂ.)

ഞാന്‍ ശാരോനിലെ പനിനീര്‍പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.(ഉത്തമ ഗീതം:2-1)

സോളമന്റെ ഗീതങ്ങള്‍ മുഴുവന്‍ വായിച്ചാലും നായകനും തോഴിമാരും ഉപയോഗിക്കുന്ന ഉപമകളില്‍നിന്ന് നമ്മുടെ നായിക ശരിക്കും ഒരു വെളുത്ത സുന്ദരിയാണെന്ന് മനസ്സിലാക്കാം.

''അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?(ഉത്തമ ഗീതം:6-10)

''You are all fair, my love; there is no spot in you.''(Song of Songs 4-7)

(ഇനി ഗീതങ്ങള്‍ മുഴുവന്‍  വായിക്കാന്‍ മെനക്കെടാത്തവര്‍ ഗീതങ്ങളുടെ മുഴുവന്‍ സത്ത് പിഴിഞ്ഞെടുത്ത് ഓ.എന്‍.വി കുറുപ്പ് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ 'എന്ന സിനിമക്ക് വേണ്ടി എഴുതിയ 'പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ പൊന്‍മുകുളം പോല്‍ 'എന്ന പാട്ട് കേട്ടുനോക്കുക.)

കറുത്ത സുന്ദരികളെ തേടിയുള്ള നമ്മുടെ യാത്രയില്‍ അടുത്തതായി നമുക്ക് സ്വര്‍ഗ്ഗീയ സുന്ദരികളായ ഹൂറികളെക്കുറിച്ച് ഖുറാനിലെയും ഹദീസുകളിലേയും വിവരണം നോക്കാം.കാട്ടറബികളുടെ സ്വര്‍ഗ്ഗത്തിലെ പരമമായ സൌന്ദര്യത്തിന്റെ കാര്യത്തിലെങ്കിലും കറുത്ത സുന്ദരികള്‍ക്ക് ചാന്‍സുണ്ടോ?ഹൂറി എന്ന വാക്കിന്റെ ഹീബ്രു മൂലമായ hiwer എന്നാല്‍ വിളറിയത്,വെളുത്തത് എന്നൊക്കെയാണ് അര്‍ത്ഥം.അല്ലാഹു വിശ്വാസികളെ പ്രലോഭിപ്പിക്കുന്നത് ഈ വെളുത്ത സുന്ദരികളെ കാട്ടിയാണ്.

''വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.''(ഖുറാന്‍ 52:20 പരിഭാഷ:ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍)

നല്ല വെളുപ്പും സുതാര്യതയും മൂലം മജ്ജവരെ കാണാവുന്നവര്‍ എന്നാണ് ഹദീസുകളിലും മറ്റും അവരുടെ വിവരണം. 

Narrated Abu Huraira:
The Prophet said, "The first batch (of people) who will enter Paradise will be (glittering) like the full moon, and the batch next to them will be (glittering) like the most brilliant star in the sky. Their hearts will be as if the heart of a single man, for they will have neither enmity nor jealousy amongst themselves; everyone will have two wives from the houris,(who will be so beautiful, pure and transparent that) the marrow of the bones of their legs will be seen through the bones and the flesh.''(Sahih Bukhari- Volume 4, Book 54, Number 476)

തിര്‍മിതി ഹൂറികളെ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്.

"A houri is a most beautiful young woman with a transparent body.The marrow of her bones is visible like the interior lines of pearls and rubies.She looks like red wine in a white glass.She is of white color, and free from the routine physical disabilities of an ordinary woman such as menstruation, menopause, urinal and offal discharge, child bearing and the related pollution. A houri is a girl of tender age, having large breasts which are round (pointed), and not inclined to dangle. Houris dwell in palaces of splendid surroundings.

ഈ മജ്ജവരെ കാണാനാവുന്ന സൌന്ദര്യത്തെക്കുറിച്ച് വാചാലനാകുന്ന ഒരു മുസലിയാരെ കേട്ടുനോക്കൂ.(ചിരി ആരോഗ്യത്തിന് നല്ലതാണ്.:-) ചിരിച്ചു കഴിഞ്ഞവര്‍ക്ക് തുടര്‍ന്നു വായിക്കാം.) കറുത്ത പൌഡറിന്റെ  കാലം വരുന്നതും പ്രതീക്ഷിച്ചിരിക്കുന്ന അബ്ദുന്നാസര്‍ മദനി എന്തുകൊണ്ടായിരിക്കും കറുത്ത അറബികളുടെ സ്വര്‍ഗ്ഗത്തില്‍ പോലും നീതിമാനായ അള്ളാഹു കറുത്ത നിറമുള്ള ഹൂറികളെ സൃഷ്ടിച്ചിട്ടില്ല, തുല്യത പാലിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കാതിരുന്നത്? കറുപ്പിനെ ബഹിഷ്കരിച്ചത് വെള്ളക്കാരന്റെയും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളുടേയും ഗൂഢാലോചനയാണ് എന്നാണല്ലോ കറുത്ത പൌഡറിന്റെ രാഷ്ട്രീയം ആവേശത്തോടെ ചര്‍ച്ചിക്കുന്ന പുരോഗമന ബുദ്ധിജീവിയുടേയും പക്ഷം.തങ്ങളുടെ മതത്തിന്റെ വിവേചനമില്ലായ്മയെക്കുറിച്ച് അസ്ഥാനത്തു പോലും വാചാലനാകുന്ന മതജീവിയും ഇതെകുറിച്ച് അത്ര ഓര്‍ത്തിട്ടില്ലെന്നു തോന്നുന്നു.

പ്രസിദ്ധമായ ആയിരത്തൊന്നു രാവുകളിലും ധാരാളം സുന്ദരിമാരുണ്ട്.ഇനി അവരുടെ ഇടയില്‍ വല്ല കറുത്ത സുന്ദരികളെയും കാണാമോ?Julnar the Sea-Born and Her Son King Badr Basim of Persia എന്ന കഥയില്‍നിന്ന് .....റിച്ചാര്‍ഡ്‌ ബര്‍ട്ടന്റെ വിവര്‍ത്തനം.

As he sat thus one of his Mamelukes came in to him and said, "O my lord, at the door is a slave girl with her merchant, and fairer than she eye hath never seen." Quoth the King, "Hither to me with merchant and maid!"; and both came in to him. Now when Shahriman beheld the girl, he saw that she was like a Rudaynian lance, and she was wrapped in a veil of gold-purfled silk.The merchant uncovered her face, whereupon the place was illumined by her beauty and her seven tresses hung down to her anklets like horses' tails. She had Nature kohl'd eyes, heavy hips and thighs and waist of slenderest guise, her sight healed all maladies and quenched the fire of sighs, for she was even as the poet cries,

"I love her madly for she is perfect fair,
Complete in gravity and gracious way;
Nor overtall nor overshort, the while
Too full for trousers are those hips that sway:
Her shape is midmost 'twixt o'er small and tall;
Nor long to blame nor little to gainsay:
O'erfall her anklets tresses black as night
Yet in her face resplends eternal day."

സ്വതവെ ഇരുണ്ട നിറമുള്ള അറബികളുടെ സങ്കല്‍പ്പത്തിലെ സുന്ദരികളുടെ മുഖകമലം കൊട്ടാരം മുഴുവന്‍ പ്രകാശപൂരിതമാക്കുന്നതാണ്.അവര്‍ പകല്‍ പോലെ പ്രകാശമുള്ളവരും രാത്രിപോലെ കറുത്ത നീണ്ട മുടിയുള്ളവരുമാണ്. അറബി കവിതകളിലും മഞ്ഞുപോലെ വെളുത്ത സുന്ദരികളേക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.ഗ്രീക്ക്‌ കാവ്യമായ ഇലിയഡിലും ഒരു അതിസുന്ദരിയുണ്ട് ഹെലെന്‍. (സൌന്ദര്യത്തിന്റെ അളവുകോല്‍ തന്നെ ഹെലനെ അടിസ്ഥാനപ്പെടുത്തിയാണ്. അതേക്കുറിച്ച് പണ്ടെഴുതിയ ഒരു പോസ്റ്റ്‌.സൌന്ദര്യം എങ്ങനെ അളക്കും?)ഇലിയഡില്‍ ഹോമര്‍ സാന്ദര്‍ഭികമായി ഹെലന്റെ നിറത്തെ സൂചിപ്പിക്കുന്നുണ്ട്.''Then Iris came as messenger to white-armed Helen, taking on the image of her sister-in-law...''

ഹെലന്റെ സൌന്ദര്യം ക്രിസ്റ്റഫര്‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റസ് (1604) വിവരിക്കുന്നതിലും വെള്ള നിറത്തിന്റെ സൂചനയുണ്ട്.

Oh, thou art fairer than the evening air 
Clad in the beauty of a thousand stars; 
Brighter art thou than flaming Jupiter 
When he appear’d to hapless Semele: 
More lovely than the monarch of the sky  


ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം.സ്ത്രീസൌന്ദര്യത്തെക്കുറിച്ചു പറയുമ്പോള്‍ വാല്‍സ്യായനന്‍ അദ്ദേഹത്തിന്റെ കാമസൂത്രയില്‍ പ്രതിപാദിക്കുന്ന,ഏറ്റവും ഉത്തമമായ സ്ത്രീരൂപമായ പദ്മിനിയുടെ വിവരണം ഒഴിവാക്കാനാവില്ലല്ലോ. വാല്‍സ്യായനന്റെ കാമസൂത്രത്തിന്റെ റിച്ചാര്‍ഡ്‌ ബര്‍ട്ടന്‍ വിവര്‍ത്തനം.

''She in whom the following signs and symptoms appear is called a Padmini.Her face is pleasing as the full moon; her body, well clothed with flesh, is soft as the Shiras or mustard flower, her skin is fine, tender, and fair as the yellow lotus,never dark coloured. Her eyes are bright and beautiful as the orbs of the fawn, well cut, and with reddish corners.Her bosom is hard, full and high; she has a good neck; her nose is straight and lovely, and three folds or wrinkles cross her middle — about the umbilical region. Her yoni resembles the opening lotus bud, and her love seed (^Kama salilaj is perfumed like the lily that has newly burst. She walks with swan-like gait, and her voice is low and musical as the note of the Kokila bird, she delights in white raiments, in fine jewels, and in rich dresses. She eats little, sleeps lightly, and being as respectful and religious as she is clever and courteous, she is ever anxious to worship the gods, and to enjoy the conversation of Brahmans. Such, then, is the Padmini or Lotus-woman.''

ഇവിടെയും ചന്ദ്രനെപോലുള്ള മുഖവും മഞ്ഞത്താമരയുടെ നിറവുമാണ് ഉത്തമമായ സൌന്ദര്യ ലക്ഷണം.അവര്‍ ഒരിക്കലും ഇരുണ്ട നിറമാവില്ല എന്ന് പ്രത്യേകം പറയുന്നുമുണ്ട്.ഇന്ത്യയുടെ നാടോടിക്കഥകളായ വിക്രമാദിത്യന്‍ കഥകളിലും ധാരാളം സുന്ദരിമാരുണ്ട്.അവരുടെ വര്‍ണ്ണനകളുമുണ്ട്.വീണ്ടും റിച്ചാര്‍ഡ്‌ ബര്‍ട്ടന്റെ വിവര്‍ത്തനം.

"Her face," quoth the prince, "was that of the full moon, her hair like a swarm of bees hanging from the blossoms of the acacia, the corners of her eyes touched her ears, her lips were sweet with lunar ambrosia, her waist was that of a lion, and her walk the walk of a king goose. As a garment, she was white; as a season, the spring; as a flower, the jasmine; as a speaker, the kokila bird; as a perfume, musk; as a beauty, Kamadeva; and as a being, Love. And if she does not come into my possession I will not live; this I have certainly determined upon."(Vikram and The Vampire Classic HinduTales of Adventure, Magic, and Romance- Sir Richard R. Burton)

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

ചന്ദ്രനേപ്പോലുള്ള മുഖം എന്നത് സ്ത്രീസൈന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ ആവര്‍ത്തിച്ചു വരുന്ന ഒന്നാണ്.ശങ്കരാചാര്യരുടെ സൌന്ദര്യലഹരിയില്‍ ഉടനീളം പാര്‍വ്വതിയുടെ വര്‍ണ്ണനകള്‍ 'ശരച്ചന്ദ്രവദനാ','ശരജ്ജ്യോത്സ്നാശുദ്ധാം ശശിയുത-ജടാജൂടമകുടാം'(ശരത്കാലത്തെ വെണ്ണിലാവിന്റെ ശുഭ്രവര്‍ണ്ണത്തോടുകൂടിയവള്‍ എന്നര്‍ത്ഥം.) എന്നൊക്കെയാണ്.(പാര്‍വ്വതിയുടെ ശരീരവര്‍ണ്ണന വളരെ ഇറോട്ടിക്കായി നടത്തുന്ന ശങ്കരാചാര്യര്‍ തന്നെ സ്ത്രീകളുടെ സ്തനങ്ങളും നാഭീദേശവും കൊഴുപ്പിന്റെ രൂപമാറ്റം മാത്രമാണെന്നും പറഞ്ഞിട്ടുണ്ട് എന്നത് രസമല്ലേ?)

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ നായിക മാളവികയും വെളുത്ത സുന്ദരി തന്നെ. ''ശരദിന്ദുകാന്തിവദനം'' എന്നാണ് പ്രയോഗം. ലളിതാസഹസ്രനാമത്തിലും പാര്‍വതിയെ ചന്ദ്രനിഭായൈ നമഃ (ചന്ദ്രന്‍റെ നിറമുള്ളവളെ നമിക്കുന്നു.) എന്ന് സ്തുതിക്കുന്നുണ്ട്.കാളിദാസന്റെ തന്നെ കുമാരസംഭവത്തില്‍ ഒരിടത്ത് പാര്‍വ്വതിയുടെ കൈകള്‍ നെന്മേനിവാകപ്പൂമാലയോടാണ് ഉപമിക്കുന്നത്.അതിലെ ഉപമകളുടനീളം പാര്‍വതി വെളുത്തിട്ടാണ് എന്നനുമാനിക്കാന്‍ പാകത്തിനാണ്. കുമാരസംഭവത്തില്‍ ശിവനെ തപസ്സുചെയ്യുന്ന പാര്‍വതി വെയിലുകൊണ്ട് കരുവാളിച്ചത് കാളിദാസന്‍ വര്‍ണ്ണിക്കുന്നുണ്ട്.പാര്‍വതി സ്വതേ വെളുത്തിട്ടാണെന്നര്‍ത്ഥം.

പ്രസിദ്ധമായ ഒരു സരസ്വതിസ്തുതി പ്രകാരം സരസ്വതി ദേവിയും വെളുത്തിട്ടാണ്‌.

സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേസദാ
പത്മപത്രവിശാലാക്ഷി! പത്മകേസരവര്‍ണ്ണിനീ
നിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!


“യദി ഹാസ്തി തദന്യത്ര;യത്രാ നാസ്തി തദ ക്വചിത്”(ഇതിലുള്ളത് വേറെയെവിടെയെങ്കിലും നിങ്ങള്‍ കണ്ടേക്കാം, എന്നാല്‍ ഇതിലില്ലാത്തത് വേറെ എവിടെയുമില്ല) എന്ന് മഹാഭാരതത്തേക്കുറിച്ച് വ്യാസന്‍.ഇതിലും പലവിധ സുന്ദരികളുടെ വര്‍ണ്ണനകളുണ്ട്.അതിലെ വനപര്‍വ്വത്തിലാണ് അതുവരെ ഒരിക്കലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋശ്യശൃംഗന്റെ കഥയുള്ളത്.മുന്‍പുകണ്ടിട്ടില്ലാത്ത പുതിയ തരം 'മുനികുമാരനെ' ഋശ്യശൃംഗന്‍ അച്ഛനായ വിഭാണ്ഡകന് വിവരിച്ചുകൊടുക്കുന്നത് ഇങ്ങനെയാണ്.Translation by Kisari Mohan Ganguli.

''Here came to-day a religious student with a mass of hair on his head.And he was neither short nor tall. And he was of a spirited look and a golden complexion, and endued with eye large as lotuses; and he was shining and graceful as a god.And rich was his beauty blazing like the Sun; and he was exceedingly fair with eyes graceful and black.And his twisted hair was blue-black and neat and long and of a fragrant scent and tied up with strings of gold. A beautiful ornament was shining on his neck which looked like lightning in the sky. And under the throat he had two balls of flesh without a single hair upon them and of an exceedingly beautiful form. And his waist was slender to a degree and his navel neat; and smooth also was the region about his ribs.''

കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനത്തില്‍ ഈ ഭാഗം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്.

''ഋഷ്യശൃംഗന്‍ പറഞ്ഞു:ഇന്നിവിടെ ജടമുറ്റിയ ഒരു ബ്രഹ്മചാരി വന്നിരുന്നു....ഏറെ കുള്ളനല്ലാതെ, ഏറെ നെട്ടനല്ലാത്ത നല്ല അന്തസ്സുള്ള ഒരാള്‍. സ്വര്‍ണ്ണനിറം, താമരയിതള്‍പോലുള്ള കണ്ണ്. കറുകറുത്ത മിഴി-ഒരു ദേവകുമാരനെപ്പോലെതന്നെ.കറുത്തു മിനുത്തു നീണ്ടു പരിമളമുള്ള ജട നെറ്റിതൊട്ടു രണ്ടായ്പ്പകുത്തു പൊന്‍ചരടുകൊണ്ടു കെട്ടിയിരിക്കുന്നു.കാതില്‍ രണ്ടു ചന്തമുള്ള വട്ടു കിടന്നു തിളങ്ങുന്നു:ആകാശത്തില്‍ മിന്നലെന്നപോലെ,കഴുത്തില്‍ ഒരു ചരടും,കഴുത്തിനു താഴെ രോമമില്ലാതെമനം കവരുന്ന രണ്ടു മുഴുപ്പുണ്ട്.അര കുടുസ്സാണ്.അരകെട്ടു വളരെ വലുതും.''

ആദികവിയായ വാല്മീകിയുടെ രാമായണത്തിലെ ആരണ്യകാണ്ഡത്തില്‍ ശൂര്‍പ്പണഖ രാവണനോട് സീതയുടെ സ്വര്‍ണ്ണനിറത്തക്കുറിച്ച് വര്‍ണ്ണിച്ചാണ് അദ്ദേഹത്തെ സീതയെ തട്ടിക്കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നത്.

''തപ്തകാഞ്ചനവര്‍ണ്ണാഭ രക്തതുംഗനഖീ ശുഭാ
സീതാ നാമ വരാരോഹാ വൈദേഹീ തനുമദ്ധ്യമാ.''
(തങ്കനിറമാര്‍ന്ന കാന്തി ചിന്നുന്ന,ചുവന്ന ഉയര്‍ന്ന നഖമുള്ള,മനോഹരമായ നിതംബവും ഇടുങ്ങിയ അരകെട്ടുമുള്ള സീത എന്ന പേരുള്ള വിദേഹ രാജകുമാരി.)

ശേഷം രാവണ സീതയെ തട്ടിയെടുക്കാന്‍ ചെല്ലുമ്പോള്‍ സീതയെ അഭിസംബോധന ചെയ്യുന്നത് ''കാഞ്ചനവര്‍ണ്ണാഭേ'' (പൊന്‍നിറം പൂണ്ടവളെ )എന്നാണ്.

തുഞ്ചത്തെഴുത്തച്ഛന്റെ രാമായണത്തിലും സീതക്ക് സ്വര്‍ണ്ണനിറം തന്നെയാണ്.തുഞ്ചത്തെഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണത്തില്‍ നിന്ന്.....

''സ്വര്‍ണ്ണവര്‍ണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വര്‍ണ്ണഭൂഷണങ്ങളുമണിഞ്ഞു  ശോഭയോടെ''

കേരളത്തില്‍ 'മാപ്പിളരാമായണം' എന്നൊരു മാപ്പിളപ്പാട്ട്കാവ്യമുണ്ട്. രചയിതാവ് ആരെന്നു വ്യക്തമല്ലാത്ത ഈ കാവ്യത്തില്‍ "ബീവി ശൂര്‍പ്പണഖ"രാമനോട് സീതയെക്കുറിച്ച്  'കൊക്കും പൂവും ചോന്ന പെണ്ണ്, പെറ്റിറ്റില്ലേ? 'എന്ന് ചോദിക്കുന്നുണ്ട്.സീത അവിടെയും വെളുത്തുതുടുത്ത സുന്ദരി തന്നെയാണ്.

ആ കൃതിയില്‍തന്നെ രാവണന്‍ സീതയെ പ്രേമപരവശതയോടെ താമരതളിരിനോടാണ് ഉപമിക്കുന്നത്.'താമരത്തളിരൊടുക്കും പൂവുടലെന്‍ ഖല്‍ബില്‍ ഉമ്മിണി നാളായി മുത്തേ കണ്ടിടാനും ആശ' അവിടെയും കറുപ്പിന്റെ സൂചനകളൊന്നുമില്ല.


വാല്മീകി അദ്ദേഹത്തിന്റെ രാമായണത്തില്‍  ശൂര്‍പ്പണഖയെ വിരൂപയായി ചിത്രീകരിക്കുമ്പോള്‍ തമിഴ് കവിയായ കമ്പര്‍ അദ്ദേഹത്തിന്റെ രാമായണത്തില്‍ ഒരു അതിസുന്ദരിയായ ശൂര്‍പ്പണഖയെയാണ് അവതരിപ്പിക്കുന്നത്‌.''like a golden creeper climbing up the Kalpaka tree in Heaven'' എന്നാണ് ഇംഗ്ലീഷ് വിവര്‍ത്തനം.സുന്ദരികളെ വിശേഷിപ്പിക്കാന്‍ 'സ്വര്‍ണ്ണലത' എന്ന പ്രയോഗം വാല്മീകി രാമായണത്തിലും ഉണ്ട്.കൈകേയിയെ അയോധ്യാകാണ്ഡത്തില്‍ ഒരിടത്ത് വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. മറ്റൊരു തമിഴ് കാവ്യമായ ചിലപ്പതികാരത്തില്‍ നായികയായ കണ്ണകിയെ വിശേഷിപ്പിക്കുന്നതും''of body like a golden creeper''(ഇംഗ്ലീഷ് വിവര്‍ത്തനം.) എന്നാണ്.അതിലെ പ്രതിനായികയായ മാധവിയും വെളുത്ത സുന്ദരിയാണ്.(സിനിമ നടന്‍ ജയറാം പറയുന്നപോലെ കറുത്തുതടിച്ച് എരുമയെപോലുള്ള തമിഴര്‍ പോലും സ്വര്‍ണലത, കനകലത, ഹേമലത എന്നൊക്കെ പേരിടുന്നതും സായിപ്പിന്റെ സ്വാധീനം മൂലമാണെന്ന് കരുതുന്നവര്‍ക്ക് കാര്യമായ കുഴപ്പമുണ്ട്.) ബുദ്ധന്റെ പൂര്‍വജന്മ കഥകള്‍ വിവരിക്കുന്ന ജാതക കഥകളിലും ഈ 'golden creeper 'പ്രയോഗം കാണാം.

''There dwells his queen Vimala with a body like a golden creeper,tall like a young kala plant,fair to see with her breasts like nimba fruits.Fair skinned and painted with lac dye,like a kanikara tree blossoming in a sheltered spot,like a nymph dwelling in the deva world,like lightining flashing from a thick cloud.''(The jathaka or stories of the budha's former births.General editor-prof:E.B.Cowell)

ബൌദ്ധ സാഹിത്യത്തില്‍ പലയിടത്തും ചമ്പകപൂവിന്റെ നിറമോ സുവര്‍ണ്ണനിറമോ സൌന്ദര്യലക്ഷണമായി പറഞ്ഞിട്ടുണ്ട്.Quoted from Dr. Raja de Silva-Archeologist, Sri Lanka.(How did the ancient Sri Lankans view feminine beauty?)

''In a book of the 12th century AD known as the Dharmapradipikava by Gurulugomi, the charms of beautiful women are aptly described with the aid of several similes.The palms are painted red and ladies, particularly princesses, were in the habit of wearing chaplets of flowers in their hair.A beautiful princess was described as being fair in complexion like the Champak Flower (Michelia champaka) which is yellow in colour or golden.A sign of beauty was also, evidently, three-folds of flesh in the region of the waistline, the waist itself being described as narrow. The eyes were broad or wide and were long.The sinuous body was described elsewhere in this work as like a golden creeper thus giving an indication of the preferred complexion.The lips were copper, that is, reddish in colour.The breast was likened to the peak of a golden mountain.Further aspects of feminine beauty were recorded in a work of the 13th century AD known as the Pujavaliya by Mayurapada Buddhaputra, in the course of describing the charms of the daughters of Mara, the Tempter in Buddhist mythology.The lips were as red as musk melons; the beautiful enchantresses had black streaks of hair down the centre of their bellies, and the waist was as slim as a golden (kettle) drum. Their loins, that is the region of the hips, were broad; and there was a beauty spot in the middle of the forehead.............

....In the story of prince Sali as told in the 13th century AD Saddharmalankara, the beauty of his beloved Asokamala is highlighted.Her waist is so slender that it could be held within the grasp of one hand.There are three lines of hair in the middle of her body. Her lips are of crimson colour.Her hair is adorned with garlands of (idda) flowers.Her body is described as of a golden complexion.The eyes are long and wide like the petals of the blue water-lily.''

ലളിതവിസ്താരസൂത്രം എന്ന ബുദ്ധിസ്റ്റ് ഗ്രന്ഥത്തില്‍ (മൂന്നാം നൂറ്റാണ്ട്) ശുദ്ധോധന രാജാവിന്റെ ഭാര്യയും ബുദ്ധന്റെ അമ്മയുമായ മായാദേവിയക്കുറിച്ചു വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്....

''Her attractive face and body
Shine like the beautiful moon in the sky
And blaze like the stainless fire of the sun.
Her body shines with an excellent light.
The complexion of this queen is resplendent,
Shining like the purest gold.''


ഇനി അതേ ഗ്രന്ഥത്തില്‍ ബുദ്ധന്റെ ഭാര്യയായ യശോധരയെക്കുറിച്ച്....

''The girl had a sublimely
beautiful complexion like a white lotus''


നമ്മുടെ നാടോടിപ്പാട്ട് എന്ന് വിശേഷിപ്പിക്കാവുന്ന വടക്കന്‍ പാട്ടുകളിലും വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ, കൊന്ന പൂത്തപോലെ, നെന്മേനിവാകപ്പൂനിറം, ചന്ദനക്കാതല്‍ കടഞ്ഞെടുത്തപോലെ,ഇടിവാളൊളി മിന്നുന്നവള്‍ എന്നൊക്കെയാണ് സ്ത്രീവിശേഷണങ്ങള്‍ .

''ഈവകപ്പെണ്ണുങ്ങള്‍ പൂമീലുണ്ടോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
പൂമീന്നു തനിയേ മുളച്ചതാണോ
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാന്‍
കുന്നത്തു കൊന്നയും പൂത്തപോലെ
ഇളമാവിന്‍ തയ്യും തളിര്‍ത്തപോലെ
കുരുത്തോലയായതിന്‍ വര്‍ണ്ണം പോലെ
കുന്നിക്കുരുവിന്റെ നിറവും പോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ


 ഇതാ മറ്റൊന്ന്.....

എന്തൊരു ചേലാണിതെന്റെ ദൈവേ
നാരങ്ങ പോലെ നിറമുള്ളോള്.


കറുത്ത നിറം മോശമാണ് എന്ന് പ്രത്യേകം എടുത്തു പറയുന്നുമുണ്ട്.

പറഞ്ഞൂട്ടല്ലന്നേരം കുഞ്ഞൊതേനന്‍
കാക്കയെപ്പോലെ കറുത്ത ചീരു
എനിക്കിന്നീചീരൂനെ വേണ്ടെന്റെട്ടാ


(ഈ വെള്ളക്കാര്‍ അന്നേ പണി തുടങ്ങിയിരിക്കണം.അല്ലെങ്കില്‍ ഇങ്ങനെ കാണുമോ?പാവം പാണന്മാരെക്കൊണ്ട് പാട്ടു പാടിച്ചു ജനങ്ങളുടെ മനസ്സില്‍ വെളുത്ത തോലിയെക്കുറിച്ച് വേണ്ടാത്ത ചിന്തകളൊക്കെ കുത്തിവയ്ച്ച്, ഭാവിയില്‍ ലോറിയലും, മാക്സ് ഫാക്ടറും, യൂണിലിവറും മറ്റും സ്ഥാപിച്ച് ഫെയര്‍നെസ്സ് ക്രീം നിര്‍മ്മിച്ച് വിറ്റ്  ലാഭം കൊയ്യാന്‍ മുന്‍കൂട്ടിയുള്ള ഗൂഢാലോചനയായിരിക്കണം.:-))

 ഓ ചന്തുമേനോന്റെ നോവലിലെ നായികയായ  ഇന്ദുലേഖയും വെളുത്തവള്‍ തന്നെ. ചന്തു മേനോന്‍ തന്നെ അക്കാലത്തെ സൌന്ദര്യ മാനദണ്ഡങ്ങളേക്കുറിച്ച് പറയുന്നുണ്ട്. ''കറുപ്പുനിറം സാധാരണ ശരീരവര്‍ണ്ണത്തിന്നു സൌന്ദര്യമില്ലാത്തതാണെന്നു പറയുന്നു.....(ഇന്ദുലേഖ കറുത്തിട്ടാണെന്നു് എന്റെ വായനക്കാരു് ഇവിടെ ശങ്കിച്ചു പോകരുതെ.) അതുപ്രകാരംതന്നെ ധാവള്യം ,അല്ലെങ്കില്‍  സ്വര്‍ണ്ണവര്‍ണ്ണം ഇതുകള്‍ ശരീരവര്‍ണ്ണത്തിന്നു ഭംഗിയുള്ളതാണെന്നു സാധാരണ ധരിച്ചുവരുന്നുണ്ടു്.'' അദ്ദേഹത്തിന്റെ ഇന്ദുലേഖ വര്‍ണന ഇപ്രകാരമാണ്...

''ഇന്ദുലേഖയുടെ ദേഹത്തിന്റെ വര്‍ണ്ണത്തെക്കുറിച്ചു ഞാന്‍  ഒന്നു മാത്രം പറയാം. അരയില്‍ നേമം ഉടുക്കുന്ന കസവുതുണിയുടെ വക്കിനുള്ള പൊന്‍കസവുകര മദ്ധ്യപ്രദേശത്തു പട്ടയുടെമാതിരി ആവരണമായി നില്‍ക്കുന്നതു കസവാണെന്നു തിരിച്ചറിയണമെങ്കില്‍  കൈകൊണ്ടു തൊട്ടു നോക്കണം.ശരീരത്തിന്റെ വര്‍ണ്ണം പൊന്‍കസവിന്റെ സവര്‍ണ്ണമാകയാല്‍ കസവു് എവിടെ അവസാനിച്ചു, ശരീരം എവിടെ തുടങ്ങി,എന്നു കാഴ്ചയില്‍ പറവാന്‍ ഒരുവനും കേവലം സാധിക്കയില്ല.''

ഇനി നമ്മുടെ മോയിന്‍കുട്ടിവൈദ്യരുടെ (1852-1892) ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന മാപ്പിളപ്പാട്ട് കാവ്യത്തിലെ ഖമര്‍ബാന്‍ എന്ന അതി സുന്ദരിയായ ഒരു രാജ്ഞിയെക്കുറിച്ച്....

''ബന്തരഇതഖ്‌ത്തൈണ്ടതിലുണ്ടാനെ ഒരുത്തി
കഹനില്‍ ഉദിത്തെ കമര്‍പോല്‍ മുഖം കത്തിലക്കി മറിന്താനെ''.
(ആകാശത്തില്‍ ഉദിച്ച ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്ന മുഖത്തോടു കൂടിയ സുന്ദരിയെ കട്ടിലില്‍ കണ്ടു.)


ഇതിന്റെയൊക്കെ ചുവടു പിടിച്ചു നമ്മുടെ സിനിമാപ്പാട്ടുകളിലും നായിക വെളുത്തിട്ടുതന്നെയാണ്....

''ചെന്തെങ്ങു കുലച്ചപോലെ
ചെമ്പകം പൂത്തപോലെ
ചെമ്മാനം തുടുത്തപോലൊരു പെണ്ണ്''
---------------------------------------------------------------------------------
നമ്മള്‍ ഇതുവരെ യൂറോപ്യന്മാരുടെ സൌന്ദര്യസങ്കല്‍പ്പങ്ങളേക്കുറിച്ചു പറഞ്ഞില്ല.വെള്ളക്കാരുടെ തൊലിനിറമാണ് ലോകമെല്ലാം അംഗീകരിച്ചത് എന്ന വാദം ശരിയാണെങ്കില്‍ വെളുത്ത നിറത്തിന് ഒരു പ്രത്യേകതയും അവര്‍ കല്‍പ്പിക്കേണ്ട കാര്യമില്ല.അവിടെ എല്ലാര്‍ക്കും പൊതുവായുള്ളത് സൌന്ദര്യ ലക്ഷണമാകില്ലല്ലോ.എന്നാല്‍ ഇത് നോക്കുക.

''And I have known the arms already, known them all— 
Arms that are braceleted and white and bare 
(But in the lamplight, downed with light brown hair!)'' T.S. Eliot


''I'll not shed her blood;
Nor scar that whiter skin of hers than snow,
And smooth as monumental alabaster.'' (William Shakespeare, Othello)

''A daughter of the gods, divinely tall,
And most divinely fair.'' (Alfred Tennyson-Dream of Fair Women)

''Her glossy hair was cluster'd o'er a brow
Bright with intelligence, and fair and smooth;
Her eyebrow's shape was like the aerial bow,
Her cheek all purple with the beam of youth,
Mounting, at times, to a transparent glow,
As if her veins ran lightning.'' (Lord Byron-Don Juan)

''O, she doth teach the torches to burn bright!
It seems she hangs upon the cheek of night
Like a rich jewel in an Ethiope’s ear;
Beauty too rich for use, for earth too dear!
So shows a snowy dove trooping with crows,
As yonder lady o’er her fellows shows.
The measure done, I’ll watch her place of stand,
And, touching hers, make blessed my rude hand.
Did my heart love till now? forswear it, sight!
For I ne’er saw true beauty till this night.''(William Shakespeare-Romeo and Juliet)

''Blue were her eyes as the fairy-flax,
Her cheeks like the dawn of day,
And her bosom white as the hawthorn buds,
That ope in the month of May.'' (H.W. Longfellow-Wreck of the Hesperus)

''She walks in beauty like the night
Of cloudless chimes and starry skies;
And all that's best of dark and bright
Meet in her aspect and her eyes:
Thus mellowed to that tender light
Which heaven to gaudy day denies.'' (Lord Byron-She Walks in Beauty.)

വിക്ടോറിയന്‍ കാലഘട്ടത്തില്‍ മേയ്ക്കപ്പ് പ്രോത്സാഹിപ്പിക്കപ്പെടാതിരുന്നപ്പോള്‍പോലും സ്ത്രീകള്‍ തലയില്‍ ധരിക്കുന്ന തൊപ്പിയുടെ ലൈനിംഗില്‍ ഇളം നിറമുള്ള തുണിയുപയോഗിച്ചും (വെളിച്ചം പ്രതിഫലിപ്പിക്കാന്‍) രക്തം ചോര്‍ത്തിക്കളഞ്ഞ് വിളര്‍ച്ചയുണ്ടാക്കിയും കവിളില്‍ നുള്ളി ചുകപ്പ് രാശി പരത്തിയും വെളുക്കാന്‍ ശ്രമിച്ചിരുന്നു. കൂടാതെ വിഷമായ ആര്‍സെനിക് വിഴുങ്ങി പോലും അവര്‍ വിളര്‍ച്ചയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.(പുരുഷമേധാവിത്ത്വമൊന്നും അവിടെ ചിലവായിട്ടില്ല.പിന്നെ സ്വതവേ വെളുത്ത ഇവര്‍ ആരെയാണ് അനുകരിക്കാന്‍ ശ്രമിച്ചിരുന്നത്?Don't ask me.Ask those 'progressive wannabees.') സ്ത്രീയുടെ വേഷം കെട്ടല്‍ പുരുഷ മേധാവിത്തമാണെന്ന ഫെമിനിസ്റ്റ്‌ വാദം പൊളിയുന്നതിവിടെയാണ്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ,കറുത്ത നിറമുള്ള സുന്ദരികളേപ്പറ്റി  വിരലിലെണ്ണാവുന്ന ചില സൂചനകളുണ്ട്.ഇതിലില്ലാത്തത് വേറെ എവിടെയുമില്ല എന്ന വ്യാസന്റെ അവകാശവാദം ശരിവയ്ക്കുന്ന തരത്തില്‍ വേറെവിടെയും കാണാത്ത ഒരു കറുത്ത സുന്ദരി മഹാഭാരതത്തിലുണ്ട്. കൃഷ്ണ എന്നറിയപ്പെടുന്ന പാഞ്ചാലി.പാഞ്ചാലിയെ മാത്രമാണ് ഇരുണ്ട നിറം എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളൂ.പിന്നെ മരുന്നിനു മറ്റൊരു കറുത്ത സുന്ദരിയുള്ളത് ശന്തനുവിന്റെ രണ്ടാം ഭാര്യയായ കാളി എന്നും മത്സ്യഗന്ധി എന്നും വിളിക്കപ്പെടുന്ന സത്യവതിയാണ്.പിന്നെ ഒരു കറുത്ത സുന്ദരിയെ വര്‍ണിക്കുന്നത് കണ്ടത് ഒരു സംഘകാല തമിഴ് കവിതയാണ്.ഇംഗ്ലീഷ് വിവര്‍ത്തനം.......

''A girl of dark complexion is she:
Ever ready to embrace,
desirable in beauty,
with delicately bulging breasts
and long flowing hair!
How can I forget her and be at rest?
In her look is such longing
as in the look of a new-born tender calf
that longs to see its mother whose udders are ready to flow!''(Kuruntokai 132)

ബാക്കി ലോക സാഹിത്യത്തിലെ അസംഖ്യം സുന്ദരികളെ ഒന്നുകില്‍ വെളുത്തനിറം, സ്വര്‍ണ്ണവര്‍ണ്ണം എന്നൊക്കെ വ്യക്തമായി വിശേഷിപ്പിച്ചിട്ടുണ്ട് അല്ലെങ്കില്‍ വര്‍ണ്ണിക്കാന്‍ ഉപയോഗിക്കുന്ന ഉപമകള്‍ വെള്ളനിറം സൂചിപ്പിക്കുന്നുണ്ട്.
-----------------------------------------------------------------

നിലവില്‍ തൊലിയുടെ നിറം വംശസൂചകമായി മാത്രമായാണ് ഇപ്പോള്‍ മനസ്സിലാക്കുന്നതെങ്കിലും, അതിന്റെ തുടക്കം ഒരിക്കലും ആ ഒരു തിരിച്ചറിയലിന്റെ ആവശ്യത്തിനായിരുന്നില്ല.തൊലിയുടെ നിറം നാം വംശസൂചകമായി മനസ്സിലാക്കാന്‍ തുടങ്ങീട്ടു വളരെകുറച്ചു കാലമേ ആയിട്ടുള്ളൂ.മനുഷ്യ ചരിത്രത്തില്‍ ഭൂരിഭാഗം കാലവും മനുഷ്യര്‍ മറ്റു വംശങ്ങളുമായി ഒരു ബന്ധവുമില്ലതെയാണ്  കഴിഞ്ഞിരുന്നതും. പൊളിറ്റിക്കലി കറക്റ്റ് ആകാനുള്ള വ്യഗ്രതയില്‍ നാം മറന്നുപോകുന്ന ഒരു കാര്യം,മനുഷ്യരില്‍ തൊലിയുടെ നിറം ഒരു 'ദ്വിദീയ ലൈംഗിക ലക്ഷണം'- Secondary sex characteristic ആണ്.(Secondary sex characteristic-പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ഭാഗമല്ലാത്ത, ആണ്‍ പെണ്‍ വ്യത്യാസം.ഉദാ: ആണുങ്ങളിൽ മുഖരോമങ്ങള്‍ ,പരുപരുത്ത ശബ്ദം,വീതിയുള്ള തോളുകള്‍ പോലുള്ളവ.സ്ത്രീകളില്‍ ഉയര്‍ന്ന മാറിടം, ഇടുങ്ങിയ അരകെട്ട് etc.)

യഥാര്‍ത്ഥത്തില്‍ ഈ നിറവ്യത്യാസം തന്റെ വര്‍ഗ്ഗത്തില്‍തന്നെയുള്ള ഇണകളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളിലൊന്നായി പരിണമിച്ചതാകാനാണ് സാധ്യത.The very purpose of Secondary sex characteristics is to identify potential mates very quickly.ഇണയെ തിരിച്ചറിയാന്‍ ജന്മവസനയില്ലാത്ത ഒരു ജീവിയും ലോകത്ത് നിലനില്‍ക്കില്ല.There is no way such a creature cannot become extinct.(നമ്മുടെ ഋശ്യശൃംഗന്റെ കഥയിലെപോലെ ഒരിക്കലും സ്ത്രീകളെ കണ്ടിട്ടില്ലെങ്കിലും ഒരു സ്ത്രീയെ മറ്റൊരു 'മുനികുമാരനായി' ആരും തെറ്റിദ്ധരിക്കില്ല.സാധാരണ  മൃഗങ്ങള്‍ക്കു പോലും അത്തരമൊരു തെറ്റു പറ്റില്ല.പിന്നല്ലെ മനുഷ്യന്.)

ഒരേ വംശത്തില്‍ തന്നെയുള്ള സ്ത്രീകള്‍ക്ക് അവരുടെ പുരുഷന്‍മാരെക്കാള്‍ നിറമുണ്ടായിരിക്കും, രണ്ടുപേരും ഒരേ പോലെ വെയിലു കൊള്ളുന്നുണ്ടെങ്കിലും. സ്ത്രീകളുടെ തൊലി പുരുഷന്മാരുടെ അത്രതന്നെ വെയില് കൊണ്ടാലും കറുക്കുകയുമില്ല.They tan less easily.കറുത്ത വര്‍ഗ്ഗക്കാരില്‍ പോലും സ്ത്രീകള്‍ക്ക് അവരുടെ പുരുഷന്മാരേക്കാള്‍ നിറമുണ്ടാകും.ഡാര്‍വിന്‍ മുതലിങ്ങോട്ട് ധാരാളം പേര്‍ ഈ കാര്യം നിരീക്ഷിച്ചിട്ടുണ്ട്.(Darwin 1871;Edwards and Duntley 1939; Frost 1988, 2005; Jablonski and Chaplin 2000) എല്ലാ ഭൂഖണ്ഡങ്ങളലിലേയും വര്‍ഗ്ഗങ്ങളില്‍ ഈ ആണ്‍ പെണ്‍ വ്യത്യാസം കണ്ടിട്ടുണ്ട്.(ശരിക്കും പറഞ്ഞാല്‍ ഇരുനിറക്കാരായ ജനവിഭാഗങ്ങളിലാണ്‌ ഈ ആണ്‍ പെണ്‍ വ്യത്യസം കൂടുതല്‍ പ്രകടം. നല്ലപോലെ വെളുത്തതും നല്ലപോലെ കറുത്തതുമായ വര്‍ഗ്ഗങ്ങളില്‍ ഈ വ്യത്യസം അത്രക്ക് പ്രകടമായേക്കില്ല.) മറ്റൊന്ന് എല്ലായിടത്തും ജനിച്ച ഉടനെ കുട്ടികള്‍ക്കും അല്പം വിളറിയ നിറമായിരിക്കും.

''In regard to colour, the new-born negro child is reddish nut-brown, which soon becomes slaty-grey; the black colour being fully developed within a year in the Soudan, but not until three years in Egypt. The eyes of the negro are at first blue, and the hair chestnut-brown rather than black, being curled only at the ends. The children of the Australians immediately after birth are yellowish-brown, and become dark at a later age. Those of the Guaranys of Paraguay are whitish-yellow, but they acquire in the course of a few weeks the yellowish-brown tint of their parents. Similar observations have been made in other parts of America.''(Charles Darwin-Descent of man)

പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ സമപ്രായക്കാരായ ആണ്‍കുട്ടികളേക്കാള്‍ നിറം കൂടും.പെണ്‍കുട്ടികള്‍ക്ക് അവരുടെ യൌവ്വന കാലത്തായിരിക്കും ഏറ്റവും നിറം.പ്രത്യേകിച്ച് കൊഴുപ്പ് കൂടുതലുള്ള സ്തങ്ങള്‍ ,അരകെട്ട്, തുടകള്‍ മുതലായവ.പ്രായമാകും തോറും അല്ലെങ്കില്‍ കൂടുതല്‍ പ്രസവങ്ങള്‍ കഴിയും തോറും സ്ത്രീകളുടെ നിറം കുറയുന്നതായും കണ്ടിട്ടുണ്ട്.

സ്ത്രീകളുടെ തൊലിയില്‍ കറുപ്പുനിറത്തിന് കാരണമായ മെലനോസൈറ്റുകളുടെ സ്വാഭാവികമായുള്ള കുറവ്, അവരിലെ ഹിമോഗ്ലോബിന്റെ കുറവ്,തൊലിക്കടിയില്‍ കൊഴുപ്പിന്റെ പാളി രക്തനിറത്തിന്റെ പ്രതിഫലനം കുറയ്ക്കുന്നു എന്നൊക്കെയാണ് ഇതിനു വിശദീകരണമുള്ളത്.ഗര്‍ഭകാലത്തും മുലയൂട്ടലിനും കൂടിയ അളവില്‍ ആവശ്യമായ വിറ്റാമിന്‍ ഡിയുടേയും കാല്‍ഷ്യത്തിന്റേയും ആവശ്യം നിറവേറ്റാന്‍ തക്കവണ്ണം നാച്ചുറല്‍ സെലക്ഷന്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു വിശദീകരണമുണ്ട്. Natural selection has resulted in females having lighter skin and increased vitamin D3 production to meet the greater calcium needs of pregnancy and lactation.വളരുന്ന പ്രായത്തില്‍ കൂടുതല്‍ വിറ്റാമിന്‍ ഡിയും കാല്‍സ്യവും വേണ്ടിവരുന്നതു കൊണ്ടാകാം കുട്ടികള്‍ക്കും താരതമ്യേന വിളറിയ നിറം കാണുന്നത്.

ഇനി ഒരു രസകരമായ കണക്ക്.അമേരിക്കയിലെ മിശ്രവര്‍ഗ്ഗ വിവാഹങ്ങളില്‍ (inter racial marriages)ഭൂരിഭാഗവും കറുത്ത പുരുഷനും വെളുത്ത സ്ത്രീയും തമ്മിലാണ്.ഒരു വെളുത്ത പുരുഷന്‍ കറുത്ത വര്‍ഗ്ഗക്കാരിയെ വിവാഹം കഴിക്കുന്നത് താരതമ്യേന അപൂര്‍വ്വമാണ്.(there were 354,000 White female/Black male and 196,000 Black female/White male marriages in March 2009,a ratio of 181:100) അതായത് കറുത്ത പുരുഷനോളം പോപ്പുലറല്ല കറുത്ത സ്ത്രീ എന്നര്‍ത്ഥം. കറുത്ത സ്ത്രീകള്‍ പുരുഷനെ ശാരീരികമായി ആകര്‍ഷിക്കുന്നില്ല.(അതാണല്ലോ പിന്നീട് വിവാഹത്തിലെത്തുന്നത്.) പതിവുപോലെ ഇത് ബുദ്ധിജീവികളുടെ സ്ഥിരം ബലിയാടായ മാസ്സ് മീഡിയയുടെ തലയിലിടാനും പറ്റില്ല.കാരണം,in the mass media,black man-white woman couples are almost nonexistent.Still in real life, why are more black men romantically paired with white women than black women are with white men?ആലോചിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നല്ലെ?അതുകൊണ്ട് ആലോചിക്കുക.:-)

എല്ലാ സമൂഹങ്ങളിലും പുരുഷനേക്കാള്‍ വെളുത്ത നിറമാണ് സ്ത്രീകളുടെ സൌന്ദര്യ ലക്ഷണം.കറുത്ത വര്‍ഗ്ഗക്കാര്‍ പോലും കൂട്ടത്തില്‍ നിറം കൂടിയവരെയാണ് സുന്ദരികളായി കണക്കാക്കുക.അഞ്ചു ഭൂഖണ്ഡങ്ങളിലെ അന്‍പത്തൊന്നു മനുഷ്യ സമൂഹങ്ങളില്‍ നടത്തിയ പഠനത്തില്‍ നാല്‍പ്പത്തേഴിലും പുരുഷന്മാരുടെ താല്പര്യം നല്ല നിറമുള്ള സ്ത്രീകളോടാണെന്നു കണ്ടിട്ടുണ്ട്.47 of the 51 societies showed an asymmetric preference for lighter skin in women. മൂന്നെണ്ണത്തില്‍ മാത്രമാണ് സ്ത്രീകളെക്കാള്‍ വെളുത്ത പുരുഷന്മാരെ താല്പര്യപ്പെടുന്നതായി കണ്ടത്.അവര്‍ പോലും സൂക്ഷ്മ പരിശോധനയില്‍ നിറം കൂടിയ സ്ത്രീകളെയാണ് ഇഷ്ടപ്പെടുന്നത് എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു.(van den Berghe & Frost- Skin Color Preference,Sexual Dimorphism and Sexual Selection: a Case of Gene-Culture Co-Evolution? Journal of Ethnic and Racial Studies.January 1986)

 'ആരോമല്‍ ചേകവര്‍ കോംപ്ലക്സ്'(ഒരു വടക്കന്‍ വീരഗാഥയില്‍ പണ്ട് അരിങ്ങോടര്‍ ആരോമല്‍ ചേകവരോട് പറഞ്ഞതു തന്നെ...കാണാത്ത അടവുകള്‍ കാണുമ്പോള്‍ കള്ളക്കോലാണെന്നു തോന്നും...പഠിപ്പ് തികയാത്തതിന്റെ ദോഷം...:-)) ബാധിച്ച ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ ചാടി വീണു'കണകുണ' പറഞ്ഞ് എന്റെ സമയം കളയതിരിക്കാനാണ് ഈ റഫറന്‍സ്.(പണ്ട് ഞാന്‍ ഒരു പോസ്റ്റില്‍ സാന്ദര്‍ഭികമായി കറുത്തവര്‍ഗ്ഗക്കാര്‍ പോലും കൂട്ടത്തില്‍ കറുപ്പുനിറം കുറഞ്ഞ തൊലി സൌന്ദര്യ ലക്ഷണമായി കണക്കാക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ നമ്മുടെ ഒരു ബുദ്ധിജീവി തെളിവ് ചോദിച്ചു ചാടി വീണിരുന്നു.)

ഇത്തരത്തിലുള്ള ധാരാളം പഠനങ്ങളുണ്ട്.People associate lighter skin tones with women and darker ones with men (Feinman & Gill, 1978; Frost, 1994; Osgood, 1960; Russell, 2003; Russell & Sinha, 2007; Russell et al., 2006;Tarr et al., 2001, van den Berghe & Frost, 1986) ഒരുപക്ഷെ ഈ വിഷയം ഗൌരവമായി പഠിക്കുന്നവര്‍ ആരും തന്നെ ഈ കാര്യം സംശയിക്കുന്നില്ല എന്നതാണ് വാസ്തവം.

"Although virtually all cultures express a marked preference for fair female skin, even those with little or no exposure to European imperialism, and even those whose members are heavily pigmented,many are indifferent to male pigmentation or even prefer men to be darker."(Pierre van den Berghe-sociologist)

ഈജിപ്ഷ്യന്‍ പിരമിഡുകളില്‍ വരച്ചു കാണുന്ന ചിത്രങ്ങളില്‍ പുരുഷന്മാരെ ഇരുണ്ട ചുവന്ന നിറത്തിലും സ്ത്രീകളെ ഇളം നിറത്തിലുമാണ് (മഞ്ഞ/പിങ്ക്)  വരച്ചിരിക്കുന്നത്. സ്ത്രീപുരുഷന്മാരുടെ നിറവ്യത്യാസത്തേക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നു എന്ന് അനുമാനിക്കാം. ഈജിപ്ഷ്യന്‍ മമ്മികളുടെ കൂടെ മേക്കപ്പ്‌ സാധനങ്ങള്‍ അടക്കം ചെയ്തത് കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും ഇക്കൂട്ടത്തിലൊന്നും മുഖം വെളുപ്പിക്കാനുള്ള ഉപാധികളല്ലാതെ കറുത്ത പൌഡറൊന്നും കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വെയിലേറ്റാല്‍ കറുക്കും എന്നതുകൊണ്ട് വെളുത്ത ഭാര്യ അവരുടെയിടയില്‍ ഉയര്‍ന്ന വിഭാഗങ്ങളുടെ സ്റ്റാറ്റസ് സിംബല്‍ കൂടിയായിരുന്നു.(ഒരുപക്ഷേ ലോകത്തെല്ലായിടത്തും.സോളമന്റെ ഗീതങ്ങളിലെ നായികയുടെ,താന്‍ വെയിലുകൊണ്ട് കരുവാളിച്ചു എന്ന വേവലാതി നോക്കുക.) പുരുഷനാണെങ്കില്‍ വെളുത്ത ഭാര്യ എന്നാല്‍ ഭാര്യയെക്കൊണ്ട് പണിയെടുപ്പിക്കാതെ സംരക്ഷിക്കാന്‍ കഴിവുള്ള ആള്‍ എന്നതിന്റെ സൂചന.സ്ത്രീകള്‍ക്കാണെങ്കില്‍ വെളുത്തനിറം തനിക്ക് വെയിലുഇകൊണ്ട് കരുവാളിക്കാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ മാത്രം ഉയര്‍ന്ന സ്റ്റാറ്റസുള്ള ഭര്‍ത്താവുണ്ട് എന്നതിന്റെ സൂചന.വെള്ളക്കാരന്റെ സ്വാധീനമൊന്നുമില്ലാതെതന്നെ സ്ത്രീസൌന്ദര്യ ലക്ഷണം വെളുപ്പാകാന്‍ ‍(Fairer than corresponding males) കാരണങ്ങളുണ്ട് എന്നര്‍ത്ഥം.സ്ത്രീകള്‍ക്കുള്ള പര്‍ദ്ധ എന്ന വേഷം അസ്സീറിയക്കാരാണ് തുടങ്ങിവയ്ക്കുന്നത്.(1200 B.C) സ്ത്രീകളുടെ നിറം നിലനിര്‍ത്താന്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യ ശ്രമങ്ങളിലൊന്ന് പര്‍ദ്ധയായിരിക്കാം.സ്ത്രീ കരുവാളിക്കാതിരിക്കുന്നത് രണ്ടു കൂട്ടരുടെയും താല്പര്യമാണ്.അല്ലാതെ പുരുഷന്റെ മാത്രമല്ല.അത് പുരുഷമേധിവിത്തത്തോളം തന്നെ സ്ത്രീശാക്തീകരണത്തിന്റേയും സൂചനയാണ്.

ലോകത്തെല്ലായിടത്തും സ്ത്രീകളെ പുരുഷന്മാരേക്കാള്‍ വെളുത്തവരായാണോ പൊതുവേ ചിത്രീകരിക്കുക?ഗ്രീക്ക്‌, റോമന്‍,അസെറ്റക്‌, ചൈനീസ്, ജാപ്പനീസ്, ഇന്ത്യന്‍, മധ്യകാലയൂറോപ്യന്‍,  എല്ലായിടത്തും പുരുഷന്മാരേക്കാള്‍ വെളുത്തവരായാണ് സ്ത്രീകളെ ചിത്രീകരിക്കുന്നത്.(ചിത്രം.. Aztec men and women-Codex Magliabecchi) ഞാന്‍ യാദൃശ്ചികമായാണ് ഈജിപ്ഷ്യന്‍ പെയ്ന്റിംഗുകളിലെ ഈ സ്ത്രീ പുരുഷ വ്യത്യാസത്തേക്കുറിച്ച് വായിച്ചത്.പിന്നീട് ഒരു കൌതുകത്തിനാണ് ലോകത്തെ ചിത്രകലയിലും സാഹിത്യത്തിലും സ്ത്രീകളുടെ ചിത്രീകരണം ശ്രദ്ധിക്കാന്‍ തുടങ്ങിയത്,അല്ലാതെ fair skin was universal as a female beauty standard എന്ന് തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതല്ല.(ഈ പോസ്റ്റ്‌ അനേകം വര്‍ഷങ്ങളുടെ റിസര്‍ച്ചിന്റെ ഫലമാണ് എന്നര്‍ത്ഥം‌.)

രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് വെസ്യൂവിയസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്  നശിച്ചുപോയ പോംപി പട്ടണത്തില്‍ നടത്തിയ  പര്യവേഷണത്തില്‍ അവിടത്തെ ഒരു പൊതു കുളിപ്പുര/വേശ്യാലയത്തിലെ ചുവരില്‍ വരച്ച ചില സെക്സ് ചിത്രങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ നോക്കുക.അവിടെയും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വെളുത്തവരാണ്. (ഒ:ടി റോമാക്കാര്‍ക്ക് ഹോമോസെക്ഷ്വാലിറ്റിയെ ക്കുറിച്ചുണ്ടായിരുന്ന മനോഭാവവും ഈ ചിത്രത്തില്‍നിന്നു മനസ്സിലാക്കാം.പിന്നെ സെക്സ് ശില്പങ്ങളും ചിത്രങ്ങളും ഇന്ത്യാക്കാരുടെ കുത്തകയൊന്നുമായിരുന്നില്ല എന്നതിന് തെളിവ്.)

ഇനി നമ്മുടെ കാമസൂത്രയുടെ അടിസ്ഥാനത്തില്‍ മുഗള്‍ കാലഘട്ടത്തില്‍ വരച്ച മിനിയേച്ചര്‍ പെയ്ന്റിങ്ങുകള്‍ നോക്കിയാലും വെള്ളക്കാരന്റെ സ്വാധീനമൊന്നും ഇല്ലാത്ത അക്കാലത്ത് പുരുഷനേക്കാള്‍ കറുത്ത സ്ത്രീകളെ കാണുന്നത് അപൂര്‍വ്വമാണ്.(Kamasuthra painting. Rajput school-1778AD)നല്ലൊരു ശതമാനവും വെളുത്ത സ്ത്രീകളും ഇരുണ്ട പുരുഷന്മാരുമാണ്. കുറെയൊക്കെ രണ്ടുപേരും വെളുത്തവരും. വെളുത്ത പുരുഷനും കറുത്ത സ്ത്രീയും ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം.ഏറ്റവും ഉത്തമയായ സ്ത്രീരൂപമായ പദ്മിനി വെളുത്തവളാണ്,ഒരിക്കലും കറുത്തവളല്ല എന്നാണല്ലോ വാത്സ്യായനന്റെ അഭിപ്രായവും.എന്നെ വിശ്വസിക്കാം,കാമസൂത്ര മിനിയേച്ചര്‍ വിഷയത്തില്‍ ഞാന്‍ നല്ലൊരു ഗവേഷണം തന്നെ നടത്തിയതാണ്.(ഞാന്‍ എത്ര ബുദ്ധിമുട്ടിയാണ് ഓരോ പോസ്റ്റും എഴുതുന്നത് എന്ന് മനസ്സിലായല്ലോ.:-))

നമ്മുടെ കാമസൂത്രം പോലെ ചൈനാക്കാര്‍ക്കും അവരുടെ കാമസൂത്രവും അതിന്റെ അടിസ്ഥാനത്തില്‍ പെയ്ന്റിങ്ങുകളുമുണ്ട്. ഒരു സാമ്പിള്‍ നോക്കുക.ഒരു പക്ഷേ മറ്റു സംസ്കാരങ്ങളുമായി ഒരു ബന്ധവുമില്ലാതെ ഏറ്റവും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന പുരാതന ചൈനയില്‍ പോലും സ്ത്രീകളെ പുരുഷന്മാരേക്കാള്‍ വെളുത്തവരായി തന്നെയാണ് ചിത്രീകരിക്കുന്നത്.അവര്‍ ആരെയും അനുകരിക്കുന്നതാകാനുള്ള ഒരു സാധ്യതയുമില്ല.

ജപ്പാന്‍കാരുടെ ഇറോട്ടിക്ക് ആര്‍ട്ടായ 'Shunga' ചിത്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.ജാപ്പനീസ് കള്‍ച്ചറില്‍ വെളുപ്പ്‌ സൌന്ദര്യലക്ഷണമാകുന്നതിന്റെ ഒരു നല്ല ഉദാഹരണം ഗെയ്ഷ കളുടെ മേയ്ക്കപ്പാണ്.ധാന്യപ്പൊടിയുപയോഗിച്ച് കടലാസിന്റെ വെണ്മയുള്ള മുഖവും ചുവന്ന ചുണ്ടുകളും ഈ മേയ്ക്കപ്പിന്റെ പ്രത്യേകതയാണ്.(മേയ്ക്കപ്പിന്റെ പുറകിലുള്ള ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട്.) ജപ്പാന്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന'Edo' കാലഘട്ടത്തിലാണ് ഈ ഗെയ്ഷ മേയ്ക്കപ്പിന്റെ ഉദയം എന്നത് ഈ വെളുത്ത മെയ്ക്കപ്പ്‌ ആരുടെയും അനുകരണമായിരുന്നില്ല എന്നതിന് തെളിവാണ്.

ഇനി യൂറോപ്പിലേക്ക് നോക്കിയാല്‍ പല ആദം ഹവ്വ ചിത്രങ്ങളിലും ഒന്നുകില്‍ ആദത്തിന് ഹവ്വയെക്കാള്‍ ഇരുണ്ട നിറമാണ്,അല്ലെങ്കില്‍ രണ്ടുപേരും വെളുത്തവരാണ്.എന്നാല്‍ ഒരിക്കല്‍ പോലും ആദത്തേക്കാള്‍ ഇരുണ്ട ഹവ്വയെ അഥവാ രണ്ടു പേരും ഇരുണ്ട നിറക്കാരായും കണ്ടിട്ടില്ല.(Painting-Adam and Eve-Maarten van Heemskerck 1550 AD) കന്യാമറിയത്തിന്റേയും  ജോസഫിന്റേയും ചിത്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. എല്ലായിടത്തും എല്ലാ ഭാഷകളിലും സ്ത്രീ 'ഫെയര്‍ സെക്സ്' ആണ്.(സംസ്കൃതത്തില്‍ സ്ത്രീക്ക് 'കനകാംഗി' എന്ന പര്യായം ശ്രദ്ധിക്കുക.ഇനി അതും വെള്ളക്കാരന്റെ ഗൂഢാലോചനയാണോ?) ജാപ്പനീസ് ഭാഷയില്‍  'high-born' എന്നാല്‍ 'deep window' എന്നുകൂടി അര്‍ത്ഥമാക്കാം.- a way of saying that the nobility is noted for remaining indoors.

So,where do we stand?കറുത്ത പൌഡറിന്റെ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല.(നമ്മുടെ ബുദ്ധിജീവികള്‍ എത്രയൊക്കെ ആഗ്രഹിച്ചാലും അത് അങ്ങനെയല്ലാതാകില്ല.) അതുകൊണ്ടുതന്നെ കറുത്ത പൌഡറിന്റെ ഒരു ഭാവികാലവും ഇനി പ്രതീക്ഷിക്കാനില്ല.

പക്ഷെ ഇപ്പോളും എന്തുകൊണ്ട് വെളുത്ത നിറം സൌന്ദര്യ ലക്ഷണമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.അതിനി അടുത്ത പോസ്റ്റില്‍ .


-

36 അഭിപ്രായങ്ങൾ:

Captain Haddock പറഞ്ഞു...

താങ്ക്സ് !!

Captain Haddock പറഞ്ഞു...

ട്രാക്ക്‌.

shaji.k പറഞ്ഞു...

ശരിക്കും മദനി ഉദ്ദേശിച്ചത് ദളിത് പിന്നോക്കക്കാരുടെ ഭരണം വരും എന്നല്ലേ, അപ്പോള്‍ കറുത്തവര്‍ക്കായിരിക്കും അധികാരം. അപ്പോള്‍ വെളുത്തവര്‍ കറുക്കാന്‍ വേണ്ടി കറുത്ത ടാല്‍കം പൌഡറിനു വേണ്ടി ഓടേണ്ടിവരും എന്നും അല്ലേ.?

ഈ എഫെര്ട്ടിനു അഭിനന്ദനങ്ങള്‍ :)
അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.

Joy Verghese പറഞ്ഞു...

അപ്പൊ കറുത്തവര്‍ ആരുടെ കൈ തെറ്റാണ് ..?
ആശംസകള്‍

Ravi പറഞ്ഞു...

മനോഹരമായ പോസ്റ്റ്‌. .എത്ര വ്യത്യാസമായി ചിന്തിക്കുന്നു.നല്ലൊരു ഗവേഷണവും.

യാത്രികന്‍ പറഞ്ഞു...

I missed an important appointment, because I had to read your post.

പാമരന്‍ പറഞ്ഞു...

thanks!

Jayesh/ജയേഷ് പറഞ്ഞു...

ബ്രൈറ്റിന്റെ ഏറ്റവും നല്ല ലേഖനങ്ങളില്‍ ഒന്ന്. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

Sands | കരിങ്കല്ല് പറഞ്ഞു...

Again a very nice post from you. Thanks.

You intent to make this blog a book.. Don't you? (If no, please consider it.)


"പണ്ട് ഞാന്‍ ഒരു പോസ്റ്റില്‍ സാന്ദര്‍ഭികമായി കറുത്തവര്‍ഗ്ഗക്കാര്‍ പോലും കൂട്ടത്തില്‍ കറുപ്പുനിറം കുറഞ്ഞ തൊലി സൌന്ദര്യ ലക്ഷണമായി കണക്കാക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ നമ്മുടെ ഒരു ബുദ്ധിജീവി തെളിവ് ചോദിച്ചു ചാടി വീണിരുന്നു."

Shouldn't they ask for proof? Isn't that the real sign of a researcher/"buddhijeevi"? (Hmm perhaps it irritates when they question things with 'I know it all' attitude :) )

Once again thanks!

bright പറഞ്ഞു...

@ Sands | കരിങ്കല്ല്

തീര്‍ച്ചയായും തെളിവ് ചോദിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല.ഏതാണ്ട് എല്ലായ്പ്പോഴും പോസ്റ്റിലെ മെയിന്‍ വാദഗതിക്ക് തെളിവുകള്‍ ആരും ചോദിക്കാതെതന്നെ വിശദമായി എഴുതാറുമുണ്ട്. ഇവിടെ പ്രശ്നം ആ ചോദിക്കുന്നതിന്റെ ടോണ്‍ ആണ്.അതിലൊരു വെല്ലുവിളിയുടെ സ്വരമുണ്ട്. അറിയാന്‍ വേണ്ടി ചോദിക്കുന്നതല്ല അത്. എനിക്കത് തെളിയിക്കാനാവില്ല എന്ന അമിത ആത്മവിശ്വാസം.ഞാന്‍ പറഞ്ഞ ആരോമല്‍ ചേകവര്‍ കോമ്പ്ലക്സ്.:-)

Harinath പറഞ്ഞു...

വിജ്ഞാനപ്രദം. Thanks...

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നു സാധാരണ ചോദിക്കാറുണ്ട്. കൊക്കു കുളിച്ചാൽ കാക്കയാകുമോ എന്ന് ആരും ചോദിക്കാറില്ല. കൊക്കിനേക്കാൾ സൌന്ദര്യം കാക്കയ്ക്കുണ്ട്. പക്ഷെ കാക്ക കറുത്തുപോയതുകൊണ്ട് ആരും അതംഗീകരിക്കുന്നില്ല.

നിറവും സെക്സ് അപ്പീലും തമ്മിൽ ബന്ധമൊന്നുമില്ല. കറുകരുത്ത നിറക്കാരോട് തോന്നുന്ന സെക്സ് അപ്പീൽ വെളുവെളുത്ത പലരോടും തോന്നണമെന്നില്ല. മനുഷ്യന്റെ സൌന്ദര്യം ആകാരത്തിലാണ്. (സ്ട്രക്ചർ എന്നും പറയാം). നിറത്തിലല്ല.

nilamburan പറഞ്ഞു...

എരുമകളുടെ കൂട്ടത്തില്‍ നല്ല കറുപ്പ് നിറമുള്ള എരുമയായിരിക്കും പോത്തുകള്‍ക്ക് സുന്ദരി. കക്കകള്‍ക്കും അതെ, നല്ല കറപ്പുള്ള കാക്കയായിരിക്കും അവര്‍ക്ക് സുന്ദരി.

ChethuVasu പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്‌ : താത്പര്യപൂര്‍വ്വം വായിച്ചു .. ഏറെക്കുറെ സമാന ചിന്തകള്‍ എനിക്കും തോന്നിയിട്ടുണ്ട് ഈ വിഷയത്തെ കുറിച്ച് അലോചിക്കരുള്ളപ്പോള്‍..

ചില കാര്യങ്ങള്‍ കൂടുതല്‍ നിരീക്ഷണ /പഠന വിഷയമാക്കെന്ടവ :

1 . mating preference എന്ന്നതു സെക്സ് അപ്പീല്‍ ആയുമായുള്ള കൊരെലെശന്‍ ഏതാലവ് വരെ , പ്രത്യേകിച്ചും സാമൂഹ്യ ജീവിയായ മനുഷ്യനില്‍ ; കാരണം മനുഷ്യനില്‍ വിവാഹം എന്നതാണല്ലോ mating preference നടപ്പാക്കുന്ന ഇടം . അവിടെ സെക്സ് അപ്പീല്‍ അല്ലാതെ സാമൂഹ്യപരമായ ' കോസ്റ്റ് - ബെനിഫിറ്റ് ' അനാലിസിസ് വരുമല്ലോ ... സെക്സ് അപ്പീല്‍ ഒരു ഖടകം തന്നെ, പക്ഷെ അത് കൂടാതെ ഉള്ളവ ...

2 .innate സെക്സ് അപ്പീല്‍ ഓഫ് എ വോമെന്‍ വില്‍ ബി proportional to the amount of ( hear beats- blood pressure) levels of sexual arousal and excitement that will be generated in a human male when he is in the environment that offers a potential female mate. Since that is a direct measure , we can probably say that the more visible sexuality of a lady and her expressions of hints willingness and appreciation plays a bigger role in making your heartbeats goes up.. Many times a dark but well developed female body invokes thumping hearts while a much fairer complexioned lady offers more sedate response from a "sexual trigger" point of view . But again the same trigger may not translate into a formal mating agreement called marriage. The indications/hints of willingness on the part of the mate is very important to generate sufficient desire levels in seconds or minutes !! :-) . While I dont have any scientific data to quote my feeling is that a rather dark complexioned but well structured female is quite powerful to remotely control your heartbeats while a fair female may invoke a bit less intense trigger..Well this is just speculative hypothesis deriving oout of some loose observations made on the society around .. But again of course when it comes to formalizing a partner it appears that more than sex appeal of mating expectations ,it is some other society determined benefits that gives to a fair skin over a dark one.

contd..

ChethuVasu പറഞ്ഞു...

contd from above...

3. Of course as you rightly pointed out political correctness doesn't allow us to state the obvious - that we carries prejudices in our genes and in manifests irrespective the suppression. പക്ഷെ പ്രാകൃതമായ ചോദനകള്‍ ജനിതകമായി തന്നെ നമ്മില്‍ ഫില്‍ടര്‍ ചെയ്യപ്പെട്ടു വന്നിട്ടുണ്ട് എന്നത് , ആ ചോദനകള്‍ പുരോഗമാനപരമോ , ന്യയീകരിക്കെണ്ടുന്നവയോ ആണ് എന്ന് അര്‍ത്ഥമാക്കുന്നില്ല . കാരണം പ്രാകൃതമായ ചോദനകളെ മാനസികമായ തലത്തില്‍ ബുദ്ധിപരമായ മൂല്യ നിര്മിതികളുടെ സഹായത്തോടെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണല്ലോ മാനവീയമായ സംസ്കാരത്തിന്റെ വളര്‍ച്ചയുടെ അന്തസ്സത്ത തന്നെ .. ഉദാഹരണത്തിന് , കിട്ടുന്നതില്‍ ഏറ്റവും കൊള്ളാവുന്ന (സെക്സ് അപ്പീല്‍ )പെണ്ണിനെ മേറ്റ് ചെയ്യണം എന്നാണു പുരുഷനോട് അവന്റെ പുരുഷത്വം അതിന്റെ പറയുന്നത് . എന്നാല്‍ അങ്ങനെ ചെയ്യുന്നതിനെ ബലാല്‍സംഗം എന്നും പച്ച മലയാളത്തില്‍ പറയും .. മാനവീയമായ പുരോഗതിയുടെ ഭാഗമായി ബലാല്‍സംഗം ചെയ്യുന്നത് അത് പ്രാകൃത ചോദനകളുടെ പ്രേരനയാനാല്‍ കൂടി , ആരോഗ്യപരമായി ( ശക്തി ) ഫിറ്റസ്റ്റ് ആയ മീറ്റിനു മാത്രം വര്‍ഗ്ഗത്തില്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ ഉള്ള സാഹചര്യം ശ്രിഷിക്കാന്‍ ആണെങ്കില്‍ കൂടി , അത് ശരിയാണ് എന്ന് വരുന്നില്ല എന്ന് മാത്രമല്ല , മാനവീയമായ മൂല്യ നിര്മിതിയിലൂടെ അതിനു തട ഇടുകയും ചെയ്യുന്നു .അത് തെറ്റാണ് എന്നാ ബോധം ശ്രുഷ്ടിക്കുകയും ചെയ്യുന്നു . അതും മറ്റൊരു അട്സ്തന ചോടനയില്‍ നിന്നാവാം - (സമൂഹത്തില്‍ സംഖട്ടനഗല്‍ ഒഴിവാക്കി , സാമൂഹ്യ ജീവിതം ബലപ്പെടാന്‍ , പരസ്പര സഹകരണം സാധ്യമാക്കാന്‍ ) ..

താങ്കളുടെ പോസ്റ്റിനു ന്യായീകരണ സ്വഭാവം ഉണ്ട് എന്നല്ല പറയുന്നത് കേട്ടോ.. :-) താങ്കളുടെ സമീപനം ശാസ്ത്രീയമായി സത്യാസന്ധമാണ് അഭിനന്ടാര്‍ഹാമാണ് . പക്ഷെ വായനക്കാര്‍ പലപ്പോഴും അതില്‍ ഉയര്‍ന്ന പുരോഗമന മാനവീയ മൂല്യബോധത്തിന്റെ നിരാസം പ്രകൃതിക ചോദനകള്‍ തങ്ങളില്‍ ഉള്ളത് കൊണ്ട് ന്യായീകരിക്കത്തക്കതാണ് എന്ന് ചിന്തിച്ചേക്കാം ..അതിനപ്പുറം ചില ശാസ്ത്രീയ യാധര്ത്യങ്ങള്‍ മാത്രമായി ഈ അറിവുകളെ ആളുകള്‍ കാണുകയാണ് എങ്കില്‍ കുഴപ്പമില്ല . അതിനു എല്ലാവര്ക്കും കഴിയുമോ എന്ന് സംശയമാണ് .. ..കാരണം such information when applied in real society can cause psychological impacts on the readers especially when society fail to address such concerns of natural selection and fail to progress develop corrective systems at the required pace and do not invest to develop better systems and higher level valuations for self modification of fundamental attributes of various preferences.

But of course that should not stop from publishing such well researched articles . But on the other side the civilization software built into the human brain over time should further expand to redefine fundamental scales of valuations..Survival of the fittest applies when scarcity is there and hence preferences has to be made(because you have to select the best). So with progress of science and thoughts that sacristy should be addressed so that the earlier preferences holds no value.But yes, that is perceptive from the humanity side (or the innate human side of human nature ) and not from the innate nature side of the human nature !!


മേല്‍ പറഞ്ഞത് ,പ്രത്യക്ഷത്തില്‍ മനസ്സില്‍ വന്ന കാര്യങ്ങള്‍ ആണ് ... കൂടുതല്‍ പഠിക്കേണ്ട വിഷയം തന്നെ !! നന്ദി ബ്രൈറ്റ് !

Baiju Elikkattoor പറഞ്ഞു...

"നിറവും സെക്സ് അപ്പീലും തമ്മിൽ ബന്ധമൊന്നുമില്ല. കറുകരുത്ത നിറക്കാരോട് തോന്നുന്ന സെക്സ് അപ്പീൽ വെളുവെളുത്ത പലരോടും തോന്നണമെന്നില്ല. മനുഷ്യന്റെ സൌന്ദര്യം ആകാരത്തിലാണ്. (സ്ട്രക്ചർ എന്നും പറയാം). നിറത്തിലല്ല."

exactly what i intented to say....thanks....!

bright പറഞ്ഞു...

@ ChethuVasu,

ഭൂരിഭാഗം ആളുകള്‍ക്കും വരുന്ന ഒരു പ്രശ്നം സ്ത്രീയുടെയും പുരുഷന്റെയും മേറ്റംഗ് പ്രിഫറന്‍സ് ഒന്നാണ് എന്ന തെറ്റിദ്ധാരണയാണ്‌.സത്യത്തില്‍ രണ്ടു കൂട്ടരുടെയും ചിന്താപദ്ധതികള്‍ വ്യത്യസ്ഥമാണ്. പുരുഷന്റെ ഭംഗിയും സെക്സ് അപ്പീലും രണ്ടാണ്.(സ്ത്രീയുടെ കണ്ണില്‍ )അതേസമയം സ്ത്രീയുടെ ഭംഗിയും സെക്സ് അപ്പീലും ഒന്നുതന്നെയാണ്.(ആണിന്റെ കണ്ണില്‍ ) ഞാന്‍ അതിന്റെ ജൈവശാസ്ത്ര കാരണങ്ങളൊക്കെ പണ്ട് വിശദമായി ഒരു സീരീസ്‌ എഴുതിയിട്ടുള്ളതാണ്.(ആണും പെണ്ണും etc.)

''സെക്സ് അപ്പീല്‍ അല്ലാതെ സാമൂഹ്യപരമായ ' കോസ്റ്റ് - ബെനിഫിറ്റ് ' അനാലിസിസ്'' പുരുഷന്റെ കാര്യത്തില്‍ തുലോം കുറവാണ്.സ്വതന്ത്രമായി ഇണയെ തിരഞ്ഞെടുക്കല്‍ ഇവിടെ ഇപ്പോഴും
ഇല്ലാത്തതുകൊണ്ട് വിദേശത്തെ ഡാറ്റയെ ആശ്രയിക്കുകയേ നിവര്‍ത്തിയുളൂ.ഡേറ്റിംഗ് സൈറ്റുകളില്‍ സ്ത്രീകളും പുരുഷന്മാരും സ്വയം അവതരിപ്പിക്കുന്നതും പറ്റിയ ഇണകളില്‍ അവര്‍ തേടുന്നത് എന്താണെന്നും ധാരാളം പഠനങ്ങളുണ്ട്. ആണുങ്ങള്‍ ഫോട്ടോക്കപ്പുറം ഒന്നും നോക്കാറേയില്ല.പെണ്ണുങ്ങളാണ് ആണിന്റെ ബയോഡാറ്റ ചികഞ്ഞു നോക്കാറുള്ളൂ.നമ്മുടെ പ്രേമങ്ങളില്‍പ്പോലും 'love at first sight' ആണുങ്ങളുടെ മാത്രം കഴിവാണ്.പെണ്ണ് അണിഞ്ഞൊരുങ്ങിയാല്‍ ആണിനെ വീഴ്ത്താം. എന്നാല്‍ ആണ് അണിഞ്ഞൊരുങ്ങി ഏതെങ്കിലും പെണ്ണിനെ വീഴ്ത്തിയ ചരിത്രമുണ്ടോ?നമ്മുടെ 'പെണ്ണുകാണലില്‍ ‍' പോലും ഒരു പരിധി വരെ ആണുങ്ങള്‍ സൌന്ദര്യം മാത്രമെ നോക്കാറുള്ളൂ. സുന്ദരിയാണെങ്കില്‍ സ്ത്രീധനമോ ജോലിയോ മറ്റു കാര്യങ്ങളോ അവഗണിക്കുന്നത് ഒട്ടും അസാധാരണമല്ല‍. എന്നാല്‍ ചെറുക്കന്‍ സുന്ദരനാണ് എന്നപേരില്‍ മറ്റു യോഗ്യതകള്‍ വേണ്ടെന്നു വച്ചിട്ടുള്ള എത്ര പെണ്ണുങ്ങളെ അറിയാം?


......While I dont have any scientific data to quote my feeling is that a rather dark complexioned but well structured female is quite powerful to remotely control your heartbeats while a fair female may invoke a bit less intense trigger...........

I have data.പോസ്റ്റില്‍തന്നെ പറഞ്ഞപോലെ കറുത്ത പുരുഷന്‍ വെളുത്ത സ്ത്രീയെ വിവാഹം കഴിക്കുന്നത്ര കറുത്ത സ്ത്രീയെ വെളുത്ത പുരുഷന്‍ വിവാഹം കഴിക്കാത്തതെന്തുകൊണ്ട്??രണ്ടും
ഏറെക്കുറെ തുല്യമാവണ്ടെ?ആലോചിക്കുക.(ഇവിടെ വിദ്യാഭ്യാസമുള്ള കറുത്ത സ്ത്രീകള്‍ക്ക് ശരിക്ക് നഷ്ടം കൂടുതലാണ്.കാരണം നല്ല വിദ്യാഭ്യാസമുള്ള കറുത്ത പുരുഷന്മാര്‍ അമേരിക്കയില്‍ താരതമ്യേന കുറവായതുകൊണ്ട് (മിക്ക കറുത്ത പുരുഷന്മാരും മയക്കുമരുന്ന് കച്ചവടവും മറ്റും പെട്ട്ജെയിലിലായിരിക്കും. അവര്‍ക്ക് വിദ്യാഭ്യാസവും കുറവായിരിക്കും.)ഉള്ള എലിജിബിള്‍ ബാച്ചിലര്‍മാര്‍ക്ക് വേണ്ടി വെളുത്ത സ്ത്രീകളുമായിപോരടിക്കണം.പുരുഷന്മാര്‍ക്ക്(കറുത്തവരായാലും വെളുത്തവരായാലും) സ്ത്രീ സൌന്ദര്യത്തില്‍ വെളുത്ത തൊലിനിറം പ്രധാനപ്പെട്ടതും സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ
തൊലിനിറം അത്ര പ്രധാനപ്പെട്ടതുമല്ലാത്തതുകൊണ്ട് വിദ്യാഭ്യാസമുള്ള കറുത്ത സ്ത്രീകള്‍ക്ക് യോജിച്ച ഇണകളെ കിട്ടാന്‍ പ്രയസമാണ് എന്ന് കണ്ടിട്ടുണ്ട്.അവര്‍ കൂടുതല്‍ കാലം ബാച്ചിലര്‍മാരായി കഴിയേണ്ടിവരും അല്ലെങ്കില്‍ 'ഗുണം കുറഞ്ഞ' ഇണകളെ സ്വീകരിക്കേണ്ടിവരും.ലുക്കിസം ഓര്‍ക്കുക.കറുത്ത സ്ത്രീകള ഇണകളാക്കുന്ന വെളുത്ത പുരുഷന്മാര്‍ കുറയുന്നതിന്റെ കാരണം അതായിരിക്കാം.


......പക്ഷെ പ്രാകൃതമായ ചോദനകള്‍ ജനിതകമായി തന്നെ നമ്മില്‍ ഫില്‍ടര്‍ ചെയ്യപ്പെട്ടു വന്നിട്ടുണ്ട് എന്നത് , ആ ചോദനകള്‍ പുരോഗമാനപരമോ , ന്യയീകരിക്കെണ്ടുന്നവയോ ആണ് എന്ന് അര്‍ത്ഥമാക്കുന്നില്ല .....പക്ഷെ വായനക്കാര്‍ പലപ്പോഴും അതില്‍ ഉയര്‍ന്ന പുരോഗമന മാനവീയ മൂല്യബോധത്തിന്റെ നിരാസം പ്രകൃതിക ചോദനകള്‍ തങ്ങളില്‍ ഉള്ളത് കൊണ്ട്
ന്യായീകരിക്കത്തക്കതാണ് എന്ന് ചിന്തിച്ചേക്കാം...... .

Iam helpless there.Iam not responsible for their intellectual deficiency.I have explained more than once,about the difference between 'explanation' and 'justification.' If they still can't
understand that science is 'discriptive' and not 'prescriptive',I hope those morons will have to stop reading my posts.ഒരു പക്ഷേ 'naturalistic fallacy' എന്നാല്‍ എന്ത് എന്നൊരു കടലാസ്സിലെഴുതി കൈവശം വച്ച് ദിവസവും രാവിലെ ആയിരത്തൊന്നു പ്രാവശ്യം അത് ഉരുവിടുക. ചെലപ്പോ ഫലം ചെയ്തേക്കാം.:-) In fact I am a little bit embarassed by these people.One of the reasons I am seriously thinking of quitting.''Do not give dogs what is sacred; do not throw your pearls to pigs. If you do, they may trample them under their feet, and then turn and tear you to pieces.(Matthew 7:6)

bright പറഞ്ഞു...

"നിറവും സെക്സ് അപ്പീലും തമ്മിൽ ബന്ധമൊന്നുമില്ല. കറുകരുത്ത നിറക്കാരോട് തോന്നുന്ന സെക്സ് അപ്പീൽ വെളുവെളുത്ത പലരോടും തോന്നണമെന്നില്ല. മനുഷ്യന്റെ സൌന്ദര്യം ആകാരത്തിലാണ്. (സ്ട്രക്ചർ എന്നും പറയാം). നിറത്തിലല്ല."

'പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്' എന്ന തിമിരം അത്രയെളുപ്പം മാറില്ല എന്ന് കൂടുതല്‍ ബോധ്യമാകുന്നു.അത് മതവിശ്വാസം പോലെത്തന്നെയാണ്.എന്തുവന്നാലും വെളുപ്പിനെ അംഗീകരിക്കില്ല. നിവര്‍ത്തിയില്ലെങ്കില്‍ ആകാരം(സ്ട്രക്ചർ) എന്ന 'പുതിയൊരു' കാര്യം അംഗീകരിച്ചേക്കാം.(അതെന്തോ വിവേചനം അല്ലാത്ത പോലെ.അതും വിവേചനം തന്നെയാണ് ഇഷ്ടാ.:-)) നിറത്തിന് ഒരു പ്രാധാന്യവുമില്ലെങ്കില്‍ വെളുപ്പ്‌ ലോകത്തെല്ലായിടത്തും സ്ത്രീ സൌന്ദര്യവുമായി ബന്ധപ്പെട്ടു വരുന്നതിനു കാരണം പറയൂ.

ഈ പോസ്റ്റ്‌ നിറത്തേക്കുറിച്ചാണ്.അതിനിടയില്‍ ഈ ആകാരം എവിടെനിന്നു വന്നു?നിറം മാത്രമാണ് സെക്സ് അപ്പീല്‍ എന്നാണ് ഈ പോസ്റ്റ്‌ പറയുന്നത് എങ്ങനെ വായിച്ചാലാണ് തോന്നുക?
തെങ്ങില്‍നിന്നു വീണാല്‍ മരിക്കും എന്ന് പറയുമ്പോള്‍ ഏയ്,തെങ്ങില്‍നിന്നു വീണിട്ടും മരിക്കാത്ത ആളുകളുണ്ട്.ക്യാന്‍സര്‍ വന്നാലാണ് മരിക്കുക എന്ന് പറയുന്ന യുക്തി.

ആ ഉദ്ധരണികള്‍ ശരിക്കൊന്നു വായിച്ചു നോക്കുക.നിറത്തിന് ബദല്‍ ആകാരം എന്ന നിങ്ങളുടെ മഹത്തായ കണ്ടുപിടുത്തം ആ ഉദ്ധരണികളിലെല്ലാമുണ്ട്.എല്ലായിടത്തും നിറത്തോടൊപ്പം തന്നെ വലിയ മാറിടം, ഇടുങ്ങിയ അരകെട്ട് വലിയ നിതംബം,ഒക്കെ സൌന്ദര്യ ലക്ഷണങ്ങളായി അതില്‍ കാണാം.ഈ സ്ട്രക്ചർ എന്ന് പറയുന്നത് അതുതന്നെയല്ലെ?

ചുവന്നതാടി പറഞ്ഞു...

പ്റതികരിക്കുന്നില്ലെ൯കിലു൦ വിലമതിക്കുന്നവരുണ്ട്. തുടരുക.

ചുവന്നതാടി പറഞ്ഞു...

പ്റതികരിക്കുന്നില്ലെ൯കിലു൦ വിലമതിക്കുന്നവരുണ്ട്. തുടരുക.

യാത്രികന്‍ പറഞ്ഞു...

കല്യാണ മാര്‍ക്കറ്റില്‍ വെളുത്ത പെണ്ണിന് കൂടുതല്‍ demand ഉള്ളതല്ല ആളുകള്‍ക്ക് വിഷമം. അത് എല്ലാവര്‍ക്കും അറിയാവുന്നതും, എല്ലാവരും കാലങ്ങളായി പിന്‍ തുടര്‍ന്നു പോരുന്നതും ആണല്ലോ. കൂടാതെ വിവാഹം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യവുമാണ്.

യൂറോപ്യന്മാര്‍ വെറും മണ കുണാഞ്ജന്‍മാരായിട്ടും, വെളുത്ത തൊലിയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ കറുത്തവരായ നമ്മളെ പല നൂറ്റാണ്ടുകളായി അടിമകളാക്കി വെച്ചു എന്നതാണ് പ്രശ്നം. അവന്മാര്‍ നമ്മളെ ഭരിച്ചത് വെളുത്ത തൊലിയുടെ ബലത്തിലാണോ? പൊതുവേ അടിമത്തം, ഭരണം എന്നതൊക്കെ ആണുങ്ങള്‍ നിയന്ത്രിക്കുന്ന കാര്യം ആയതു കൊണ്ട്, വെളുത്ത തൊലിക്ക് ഇതില്‍ വലിയ പങ്കുണ്ടാകാന്‍ കാരണം ഇല്ലല്ലോ?

arun bhaskaran പറഞ്ഞു...

പണ്ടൊരിക്കല്‍ ശിവനും പാര്‍വതിയും കൂടി മധുവിധുക്കാലത്ത് കൊച്ചുവര്‍ത്തമാനവും പറഞ്ഞിരിക്കവേ ശിവന്‍ പ്രേമപൂര്‍വം പാര്‍വതിയെ കാളീ എന്നു വിളിച്ചു. അന്ന് പാര്‍വതി ഭയങ്കര കറമ്പി ആയിരുന്നത്രെ. ലോകമാതാവിന് ഇത് കേട്ടപ്പോള്‍ ഭയങ്കരമായി നൊന്തു. അമ്പു കൊണ്ടാല്‍ ഉണ്ടാവുന്ന മുറിവ് ഉണങ്ങും, വാക്കു കൊണ്ടാല്‍ ഉണ്ടാവുന്ന മുറിവ് ഉണങ്ങില്ല എന്നും മറ്റും ചൂടായി പാര്‍വതി നേരെ ബ്രഹ്മാവിനെ തപ്പസ്സുചെയ്യാന്‍ പോയി. എന്തുവേണം വരമെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ താമരപ്പൂവിന്റെ നിറം വേണമെന്നായിരുന്നു പാര്‍വതിയുടെ ആവശ്യം. അങ്ങനെ ബ്രഹ്മദേവാ ഫെയര്‍ ക്ലിനിക്കിലെ ചികിത്സ കഴിഞ്ഞിറങ്ങിയപ്പോള്‍ പാര്‍വതി നല്ല തുടുത്ത സുന്ദരിയായിരുന്നു.

bright പറഞ്ഞു...

@ യാത്രികന്‍

................[[[[[യൂറോപ്യന്മാര്‍ വെറും മണ കുണാഞ്ജന്‍മാരായിട്ടും, വെളുത്ത തൊലിയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ കറുത്തവരായ നമ്മളെ പല നൂറ്റാണ്ടുകളായി അടിമകളാക്കി വെച്ചു എന്നതാണ് പ്രശ്നം.

അവന്മാര്‍ നമ്മളെ ഭരിച്ചത് വെളുത്ത തൊലിയുടെ ബലത്തിലാണോ? പൊതുവേ അടിമത്തം, ഭരണം എന്നതൊക്കെ ആണുങ്ങള്‍ നിയന്ത്രിക്കുന്ന കാര്യം ആയതു കൊണ്ട്, വെളുത്ത തൊലിക്ക് ഇതില്‍
വലിയ പങ്കുണ്ടാകാന്‍ കാരണം ഇല്ലല്ലോ?]]]]]]].........


കഷ്ടം....ഈ യൂറോപ്യന്മാരൊക്കെ മണകുണാഞ്ജന്മാരാണെന്ന് ആരു പറഞ്ഞു?എന്തടിസ്ഥാനത്തില്‍ ‍?ഒരു പ്രത്യേക ജനതയെ മൊത്തത്തില്‍ അനാവശ്യം പറയുന്നത് എന്നുമുതലാണ് അംഗീകരിക്കപ്പെട്ട വാദമായത്?കറുത്തവര്‍ മണകുണാഞ്ജന്മാരാണ് എന്നാണല്ലോ പണ്ട് വെള്ളക്കാരും പറഞ്ഞത്.അപ്പോള്‍ നിങ്ങള്‍ തമ്മിലുള്ള വ്യത്യാസം? Or is it that calling names is accepted as valid arguments only for some favoured groups?പിന്നെ ഈ വാചകത്തിലെ യുക്തിയില്ലായ്മ ശ്രദ്ധിച്ചില്ലേ?വെളുത്ത തൊലിയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ അവര്‍ ഭരിച്ചു എന്ന് പറയുകയും അവന്മാര്‍ നമ്മളെ ഭരിച്ചത് വെളുത്ത തൊലിയുടെ ബലത്തിലാണോ?എന്നൊരു ചോദ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.(ആരോട്? ആ......ആരെങ്കിലും ആരെയെങ്കിലും അടിമയാക്കി എന്നോ അതിനു കാരണം വെളുത്ത തൊലിയാണ് എന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ.)

For your information....വെളുത്തവര്‍ കറുത്തവരെ അടിമകളാക്കിയ ചരിത്രം മാത്രമേ മിക്കവര്‍ക്കും അറിയൂ എങ്കിലും വെളുത്തവരെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അടിമകളാക്കി കൊണ്ടു പോയിരുന്ന ചരിത്രവും ഉണ്ട്.'Slave'എന്നാല്‍ ആഫ്രിക്കന്‍ വംശജന്‍ എന്നുമാത്രം മനസ്സില്‍ വരുന്നവര്‍ 'Slave' എന്ന വാക്കിന്റെ ഉല്പത്തി
എവിടെനിന്നാണ് എന്ന് നോക്കുക.So the point is.... കറുത്തവനായാലും വെളുത്തവനായാലും സാഹചര്യങ്ങള്‍ക്കനുസരിച്ച് പറ്റുന്നപോലൊക്കെ പരസ്പരം ദ്രോഹിച്ചിട്ടുണ്ട്.

നിലവിലെ നമ്മുടെ അറിവനുസരിച്ച് അഫ്രിക്കയില്‍നിന്നാണ് മനുഷ്യകുലം യൂറോപ്പിലെത്തുന്നത്.(Out of Africa hypothesis of human origin.)അപ്പോള്‍ യൂറോപ്പിലെത്തിയ കറുത്തവന്‍ എങ്ങിനെ വെളുത്തവനായി എന്നതാണ് ചോദ്യം.അതോടൊപ്പം അവര്‍ മണകുണാഞ്ജന്മാരാകുകയും അവരെ മുന്തിയ ബുദ്ധിയുള്ള കറുത്ത അഫ്രിക്കക്കാര്‍ ചുമ്മാ വെളുത്ത തൊലി കണ്ട് അങ്ങ് മയങ്ങി കീഴടങ്ങി
കൊടുക്കുകയും ചെയ്തു എന്നാണെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല.പക്ഷെ തെളിവ് വേണം.'വെളുത്ത തൊലിയുണ്ട് എന്ന ഒറ്റക്കാരണത്താലാണ് അവര്‍ ഭരിച്ചത്,'അതിന്റെ തെളിവ് 'വെളുത്ത തൊലിയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ അവര്‍ക്ക് ഭരിക്കാന്‍ പറ്റി'എന്നതാണ് എന്നമട്ടിലുള്ള വെറും circular argument പോര.

പിന്നെ,യൂറോപ്പില്‍ കറുത്തവര്‍ എല്ലാ കാലത്തും തീരെ വിലകെട്ടവരും ആയിരുന്നില്ല എന്നതാണ് ചരിത്രം.മൂറുകള്‍ എന്നറിയപ്പെട്ടിരുന്ന കറുത്തവര്‍ പല ബഹുമാന്യ പദവികളിലും ഉണ്ടായിരുന്നു. യൂറോപ്പിലെ പല കുടുംബപ്പേരുകളിലും 'മൂറുകളുടെ' സൂചന കാണാം.ഉദാ:More, Moore (പഴയ ജെയിംസ്‌ ബോണ്ട്‌ റോജര്‍ മൂറില്‍ കറുത്തവന്റെ പാരമ്പര്യമുണ്ടായിരിക്കാം.) Moreau, Morrison, Maurice, Moringen,Moretti, etc.പിന്നെ 'Schwartz', 'Negger' എന്നെ പേരുകളും കറുപ്പിനെ സൂചിപ്പിക്കുന്നവയാണ്.(നമ്മുടെ Arnold Schwarzenegger ന്റെ പൂര്‍വികന്‍ ഒരു
കറുത്തവനായിരുന്നിരിക്കാം.Schwarzenegger literaraly means 'black-black' or 'twice black'.) വിക്ടോറിയ രാജ്ഞിയുടെ അമ്മൂമ്മ (Queen Charlotte sophia consort to George III) കറുത്ത
വര്‍ഗ്ഗക്കാരിയായിരുന്നു.യേശുവിനെ സന്ദര്‍ശിക്കുന്ന ജ്ഞാനികളില്‍ ഒരാള്‍ കറുത്തവനായിരുന്നു എന്നാണ് യൂറോപ്യന്‍ പരമ്പരാഗത വിശ്വാസം.(ബൈബിളില്‍ ജ്ഞാനികളുടെ എണ്ണമോ അവരുടെ
വംശമോ സൂചിപ്പിച്ചിട്ടില്ലെങ്കിലും.) അപ്പോള്‍ കറുത്തവന്‍ അടിമ മാത്രമായിരുന്ന കാലത്തിനു അധികം പഴക്കമൊന്നുമില്ലെന്നര്‍ത്ഥം.

.........[[[[[കല്യാണ മാര്‍ക്കറ്റില്‍ വെളുത്ത പെണ്ണിന് കൂടുതല്‍ demand ഉള്ളതല്ല ആളുകള്‍ക്ക് വിഷമം. അത് എല്ലാവര്‍ക്കും അറിയാവുന്നതും, എല്ലാവരും കാലങ്ങളായി പിന്‍ തുടര്‍ന്നു പോരുന്നതും
ആണല്ലോ.]]]]]]...........

മുന്‍പൊരു കമന്റില്‍ എഴുതിയ 50 കൊല്ലം മുന്പ് വരെ 'വിവരവും വിദ്യാഭ്യാസവും' ഉള്ള പെണ്ണുങ്ങളെയാണ് സുന്ദരികളായി കണക്കാക്കിയിരുന്നത് എന്ന അഭിപ്രായത്തില്‍നിന്ന് പിന്നോട്ട് പോയോ?:-)

യാത്രികന്‍ പറഞ്ഞു...

"മുന്‍പൊരു കമന്റില്‍ എഴുതിയ 50 കൊല്ലം മുന്പ് വരെ 'വിവരവും വിദ്യാഭ്യാസവും' ഉള്ള പെണ്ണുങ്ങളെയാണ് സുന്ദരികളായി കണക്കാക്കിയിരുന്നത് എന്ന അഭിപ്രായത്തില്‍നിന്ന് പിന്നോട്ട് പോയോ?:-)"

ഒരിക്കലും ഇല്ല. color ഇതു രണ്ടും അല്ലാത്ത മൂന്നാമത് ഒരു factor ആണല്ലോ.

Any ways, thank you so much for your clarifications. My intent was never to prove you wrong. Please take it in the spirit of exchange of ideas.

സുശീലന്‍ പറഞ്ഞു...

അഡ്രിയാന്‍ ലിമ , നവോമി കംപ് ബെല്‍ , വീറ്റ്നി ഹൂസ്ടന്‍ ഒക്കെ കറുത്ത സുന്ദരികള്‍ ആണ്, മലയാളത്തില്‍ റീമ കല്ലിങ്ങല്‍ , നവ്യ നായര്‍ , പത്മപ്രിയ ഒക്കെ ഇരുണ്ട സുന്ദരികള്‍ തന്നെ , വെളുത്തവര്‍ ഒരു പ്രസവത്തോടെ ഗ്ലാമര്‍ പോകും എന്നാല്‍ കറുത്തവര്‍ കുറേക്കാലം കൂടി പിടിച്ചു നില്‍ക്കും

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

"യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത്‌ ക്വചിത്‌ "

എന്നാണ്‌ ശരിയായ പാഠം

ഷാരോണ്‍ പറഞ്ഞു...

പെണ്ണിന്റെ കാര്യത്തില്‍ മാത്രമാണോ ഈ വിവേചനം?
ഒരു വിധം എല്ലാര്‍ക്കും കറുപ്പ് നിറത്തെക്കാള്‍ കൂടുതല്‍ ഇഷ്ടം വെള്ള നിറമല്ലേ?
ഇരുട്ടിനേക്കാള്‍ ഇഷ്ടം പ്രകാശമല്ലേ?
കരിമ്പൂച്ചയേക്കാള്‍ നമ്മള്‍ ഇഷ്ടപ്പെടുന്നത് വെളുത്തതിനെയല്ലേ?
വീടിനു കരിയടിക്കുന്നതിലും ഭംഗി വെള്ള പൂശുന്നതല്ലേ?

കറുത്ത മനുഷ്യരേക്കാള്‍ നമ്മെ ആകര്‍ഷിക്കുന്നത് വെളുത്ത മനുഷ്യരല്ലേ?
ഇതില്‍ മനുഷ്യന്റെ സാമൂഹിക ചുറ്റുപാടുകള്‍ക്ക് ബന്ധമുണ്ടോ?
അത് നമ്മുടെ എല്ലാ സൌന്ദര്യ കാഴ്ച്ചപ്പാടുകളിലും നാം കാട്ടുന്ന വിവേചനം അല്ലെ?

SMASH പറഞ്ഞു...

കൊള്ളാം......എന്നല്ല, അതിഗംഭീരം....

എങ്കിലും അതിന്റെ ചരിത്രപരമോ, ജീവശാസ്ത്ര പരമോ ആയ വസ്തുതകളിലേക്ക് കടന്നിട്ടില്ലല്ലോ??

t.k. formerly known as thomman പറഞ്ഞു...

Good article. I remember reading somewhere that one of the reasons for a disproportionate percentage of educated black women remains single is their "blackness" which is a disadvantage even within their own community, in which successful men end up marrying white women is common.

ശരത്കാല മഴ പറഞ്ഞു...

informative post. still not sure abt the hypothesis, though interesting.

Keerthi പറഞ്ഞു...

Non human apes are pink under their hair. So would the hairless ape have been black when it first appeared on earth.

bright പറഞ്ഞു...

That's right....All higher primates have light skin covered by dark hair and they have the ability to develop a tan on the exposed parts of their skin. We can naturally assume that out ancestor probably would have had light skin with the ability to develop a tan on the exposed areas. So it seems we were white first,then went black,and some went back to white again.

GrowthHack പറഞ്ഞു...

വെളുത്ത നിറത്തോട് പ്രാചീന കാലം തൊട്ടെ ആസക്തി ഉണ്ടായിരുന്നു എന്നത് ശരിയാണ് പക്ഷെ ആ സാമൂഹിക പൊതു ബോധം ജെനറ്റിക്കലി എങ്ങനെ മനുഷ്യന്റെ സ്വഭാവത്തിൽ വന്നു ചേർന്നു എന്നതാണ് അറിയേണ്ടത്

GrowthHack പറഞ്ഞു...

വെളുത്ത നിറത്തോട് പ്രാചീന കാലം തൊട്ടെ ആസക്തി ഉണ്ടായിരുന്നു എന്നത് ശരിയാണ് പക്ഷെ ആ സാമൂഹിക പൊതു ബോധം ജെനറ്റിക്കലി എങ്ങനെ മനുഷ്യന്റെ സ്വഭാവത്തിൽ വന്നു ചേർന്നു എന്നതാണ് അറിയേണ്ടത്

GrowthHack പറഞ്ഞു...

വെളുത്ത നിറത്തോട് പ്രാചീന കാലം തൊട്ടെ ആസക്തി ഉണ്ടായിരുന്നു എന്നത് ശരിയാണ് പക്ഷെ ആ സാമൂഹിക പൊതു ബോധം ജെനറ്റിക്കലി എങ്ങനെ മനുഷ്യന്റെ സ്വഭാവത്തിൽ വന്നു ചേർന്നു എന്നതാണ് അറിയേണ്ടത്

bright പറഞ്ഞു...

Already explained. Read the next portion of the blog :-)

LinkWithin

Related Posts with Thumbnails