2012, ഡിസംബർ 16, ഞായറാഴ്‌ച

ബ്ലോഗിന്റെ നാലാം പിറന്നാള്‍....



ഇന്ന് ഈ ബ്ലോഗിന്റെ നാലാം പിറന്നാളാണ്.എന്റെയും.Happy birthday to me and my blog...!! :-) സ്ഥിരം പതിവനുസരിച്ച് ഞാന്‍ വരച്ച ഒരു ചുവര്‍ ചിത്രം പോസ്റ്റുന്നു.(ഞാന്‍ ദൈവചിത്രങ്ങള്‍ പോസ്റ്റുന്നത് വിമര്‍ശിക്കുന്ന ആളുകളുണ്ട്.അവര്‍ക്ക് ഒരു പണിയാകട്ടെ.) ഒറിജിനല്‍ ചിത്രം കണ്ണൂര്‍ തൊടീക്കളം ക്ഷേത്രത്തില്‍ നിന്ന്.പതിവുപോലെ മാസങ്ങള്‍ സമയമെടുത്ത് വരച്ച  നൂറുകണക്കിന് ലയറുകളുള്ള ഫോട്ടോഷോപ്പ് ചിത്രം.

ബ്ലോഗ്‌ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഒരു കണക്കെടുപ്പിനുള്ള സമയമായി എന്ന് തോന്നുന്നു.ഇതുവരെ 97 പോസ്റ്റുകള്‍.301 ഫോളോവേഴ്സ്.ആവശ്യത്തിനു വിവാദങ്ങള്‍.എന്റെ ഭാഗത്ത്‌ നിന്ന്  ഒരു ശ്രമവുമില്ലാതെ മാതൃഭൂമിയുടെ ബ്ലോഗനയില്‍ ഒരു തവണ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ബ്ലോഗ്‌ തുടങ്ങുമ്പോള്‍ രണ്ടു കാര്യങ്ങളാണ് മനസ്സിലുണ്ടായിരുന്നത്.(1) അക്കാഡമിക്കായി കോളേജില്‍ പഠിച്ച വിഷയങ്ങള്‍ എഴുതില്ല (മെഡിസിന്‍).സ്വന്തം നിലയില്‍ മെനക്കെട്ട് പഠിച്ച വിഷയങ്ങളെ എഴുതൂ(ഫോട്ടോഗ്രഫി,ഫോട്ടോഷോപ്പ്,ജനറല്‍ സയന്‍സ്‍.) (2) മലയാളത്തില്‍ ആരും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മാത്രമെ എഴുതൂ.ഇതിലുള്ളത് വേറെ എവിടെയും ഉണ്ടാകില്ല.രണ്ടും നടന്നു എന്നാണു തോന്നല്‍.ഈയിടെ മലപ്പുറത്ത്‌ ജബ്ബാര്‍ മാഷുടെ നേതൃത്വത്തില്‍ നടന്ന സ്വതന്ത്രലോകം 2012 എന്ന ശാസ്ത്ര യുക്തിവാദി സെമിനാറില്‍ അവതരിപ്പിച്ച ഏതാണ്ട് എല്ലാ വിഷയങ്ങളിലും എന്റെ വക പോസ്റ്റുകളുണ്ട്.മിക്ക ടോക്കുകള്‍ക്കും എന്റെ ബ്ലോഗ്‌  അഡീഷണല്‍ റിഡിംഗ് മെറ്റീരിയല്‍ ആയി ഉപയോഗിക്കാം.Guys,I am proud of myself....!!... :-D മൊത്തത്തില്‍ നോക്കുമ്പോള്‍ മോശമായില്ല ബ്രൈറ്റ് എന്ന അവതാരം എന്ന് തോന്നുന്നു.ഇനിയിപ്പോ ഈ പരിപാടി നിര്‍ത്തിയാലും തരക്കേടൊന്നുമില്ല.

ടോപ്‌ ടെന്‍ പോസ്റ്റുകള്‍.....

കൂടുതല്‍ പേര്‍ വായിച്ചതായി കാണുന്നത് ''ഒരു ഊഹാധിഷ്ഠിത ചരിത്ര വായന...'' എന്ന പോസ്റ്റാണ്.വിവാദമുണ്ടാക്കിയ പോസ്റ്റ്‌. പക്ഷേ ഇതിന്റെ രണ്ടു മുന്നും ഭാഗങ്ങള്‍ വായിച്ചവര്‍ കുറവാണ്.അതായത് വായിച്ചവര്‍ക്കെല്ലാം ഞാന്‍ എന്താണ് പറയുന്നത് എന്ന് കൃത്യമായി അറിയില്ല.എന്നാലും വിമര്‍ശനത്തിനു കുറവൊന്നുമില്ല കേട്ടോ.ഭാഗ്യവശാല്‍ ഞാന്‍ 'വാല്മീകിരാമായണത്തിലെ ശ്രീരാമന്‍' എന്നൊരു പോസ്റ്റ്‌ ആദ്യമെ ഇട്ടിരുന്നു.ഈ രണ്ടു പോസ്റ്റുകളുടെയും വായനയുടെ ഗ്രാഫ് ഒരുപോലെയാണ്.ഒരു ഊഹാധിഷ്ഠിത ചരിത്ര വായന വായിച്ചവരധികവും പോയി വാല്മീകിരാമായണത്തിലെ ശ്രീരാമന്‍ വായിച്ചിട്ടുണ്ട്.പോസ്റ്റില്‍ എന്തെഴുതിയിരിക്കുന്നു എന്ന് മനസ്സിലാക്കി അതിനെ  വിമശിക്കുന്നതിനേക്കാള്‍ എളുപ്പം ഒരു ലേബല്‍ കിട്ടുക എന്നതാണല്ലോ.(ഞാന്‍ ശരിക്കും ഒരു സംഘി ആണോ?:-)) നമ്മുടെയൊക്കെ വിമര്‍ശനത്തിന്റെ ഒരു രീതി അതാണല്ലോ.ഒരു ലേബല്‍ കിട്ടിയാല്‍ അതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം.വെറും ഊഹം എന്ന് ഞാന്‍ തന്നെ സമ്മതിക്കുന്ന ഈ പോസ്റ്റ്‌ എനിക്ക് ഇഷ്ടമുള്ള പോസ്റ്റുകളിലൊന്നാണ്.

രണ്ടാമതായി കൂടുതല്‍ വായിക്കപ്പെട്ടതായി കാണുന്നത് ''കറുത്ത സുന്ദരികളുണ്ടോ?'' എന്ന പോസ്റ്റാണ്.ഒന്നോ രണ്ടോ പാരഗ്രാഫ് മാത്രം എഴുതാന്‍ ഉദ്ദേശിച്ചു തുടങ്ങി വലുതായിപ്പോയ ഒരു പോസ്റ്റ്‌.എനിക്കും വളരെ നന്നായി തോന്നിയ പോസ്റ്റ്‌.

മൂന്നാം സ്ഥാനം ''ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!...'' എന്ന പോസ്റ്റാണ്.അതാവശ്യം വിവാദമുണ്ടാക്കിയ പോസ്റ്റ്‌.

നാലാം സ്ഥാനം....''സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം'' ഇത് പക്ഷേ രാമഭദ്രന്‍ ഒരു ആണാണെന്നുള്ള വിശ്വാസവും മറ്റു ചില വിശ്വാസങ്ങളും.... എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്.ആദ്യ ഭാഗം ടോപ്‌ ടെന്നില്‍ വരുന്നില്ല.

അഞ്ചാമതായി ''വിശ്വാസത്തിന്റെ ശാസ്ത്രം...........'' നാല് ഭാഗങ്ങളുള്ള ഒരു വലിയ ലേഖനത്തിന്റെ ആദ്യ ഭാഗം.(ഇതിന്റെ മൂന്ന് ഭാഗവും ടോപ്‌ ടെന്നിലുണ്ട്.)

നമ്പര്‍ ആറ്...''വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!'' ഇത് ദൈവത്തിന്റെ വികൃതികള്‍!! എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്.ഇതിന്റെ ആദ്യ ഭാഗം ടോപ്‌ ടെന്നില്‍ വരുന്നില്ല.

ഏഴാമത്...''ആണും പെണ്ണും'' നാല് ഭാഗമുള്ള ഒരു സീരീസിന്റെ ആദ്യ ഭാഗം.

നമ്പര്‍ എട്ട്....''അന്തര്‍ജ്ഞാന വിരുദ്ധമായ ധാരണകള്‍''.ഇത് ''വിശ്വാസത്തിന്റെ ശാസ്ത്രം...........''എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്.

ഒന്‍പതാം സ്ഥാനം...'തേര്‍ഡ് മാന്‍' ഫാക്ടര്‍ (വിശ്വാസത്തിന്റെ ശാസ്ത്രം)

പത്താമതായി... ''അനുകരണ മാന്ത്രികവിദ്യ (Imitative magic)'' നാല് ഭാഗമുള്ള ഒരു സീരിസിന്റെ ആദ്യ ഭാഗം.

എനിക്ക് ഇഷ്ടമുള്ള പോസ്റ്റുകള്‍ വേറെയാണ്....രൂപകങ്ങള്‍ (metaphors), തെസ്യൂസിന്റെ കപ്പല്‍, ടെഡ്ഡി കരടിയുടെ പരിണാമം (ഇത് മാതൃഭൂമിയുടെ ബ്ലോഗനയില്‍ വന്നിരുന്നു.) ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും, ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി,മൈക്കല്‍ ആഞ്ചലോയുടെ ദൈവം.etc etc.

ഇനി ഒരു തമാശ കാണിച്ചു തരാം.ഈ ആഴ്ച എന്റെ ബ്ലോഗിലെത്താന്‍ ഉപയോഗിച്ച കീ വേഡുകള്‍ ഇതാണ്.....:-)


-

25 അഭിപ്രായങ്ങൾ:

രവിചന്ദ്രന്‍ സി പറഞ്ഞു...

BLOG നിറുത്തരുത്, നിറുത്തിയാല്‍ വിവരമറിയും !

Jayesh/ജയേഷ് പറഞ്ഞു...

ബ്ലോഗിനും ബ്രൈറ്റിനും പിറന്നാളാശംസകൾ..ഇനിയും ഞങ്ങൾക്ക് വിജ്ഞാനം പകർന്നു കൊണ്ടിരിക്കൂ.....

niyonsv പറഞ്ഞു...

പിറന്നാളാശംസകൾ...

Mridhul Sivadas പറഞ്ഞു...

അതെ. ബ്ലോഗ്‌ ദയവുചെയ്ത് നിര്‍ത്തരുത്. എന്നെപ്പോലുള്ള മടിയന്മാര്‍ക്ക് ചുളുവില്‍ അറിവുനേടാനുള്ള വഴി മുടക്കരുത്.

shams പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍..
ബ്ലോഗെഴുത്ത് തുടരൂ ബ്രൈറ്റ്.

ആൾരൂപൻ പറഞ്ഞു...

ആശംസകൾ, ഈ ബൂലോഗസേവനം അവിരാമം തുടരുക...........

ഷാജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജി പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍ !


തുമ്പി കൈക്ക് ഡെപ്ത് പാടില്ലേ ?

bright പറഞ്ഞു...

Don't ask me.The original artist didn't give it.I was just copying faithfully what he did some 250 years back.:-)

ഷാജി പറഞ്ഞു...


ഒരിക്കല്‍ പോലും തന്റെ വിസ്വസങ്ങളിലെ യുക്തി ഇല്ലായ്മയെ ചോദ്യം ചെയ്യാതെ, അതില്‍ എന്തോ ആശ്വാസം കണ്ടെത്തുന്ന വിശ്വാസികളെ പോലെ, താങ്കളും താങ്കളുടെ ഇഷ്ടപെട്ടതിനെ യുക്തി ഉപയോഗിക്കാതെ ഇഷ്ടപ്പെട്ടു അല്ലെ ?

bright പറഞ്ഞു...

That was a restoration work of a 250 year old mural.It has got nothing to do with what I personally like.Can't understand what your problem is.Or on second thought,I know what your problem is.

ഷാജി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജി പറഞ്ഞു...

എനിക്ക് എന്റെ കമന്റ്സിലെ യുക്തി ഇല്ലായ്മ മനസിലായി. അതിനാല്‍ താങ്ങളെ ആലോസരപെടുതിയത്തിനു സോറി പറയുന്നു.

രഘു പറഞ്ഞു...

നിങ്ങളുടേത് ഒരു അസാധാരണ ബ്ലോഗ് ആണ്!വായന ശരിക്കും ആസ്വദിക്കാറുണ്ട്. ശരിക്കും അനിതരസാധാരണം. കേട്ടുകേള്‍വിപോലുമില്ലാത്ത എത്രയോ വിഷയങ്ങള്‍... നല്ല എഴുത്താണ്, എന്നെ ഒത്തിരി പ്രചോദിപ്പിച്ചിട്ടുമുണ്ട്. നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കയേ അരുത് പ്ലീസ്!
ജന്മദിനാശംസകള്‍, രണ്ടാള്‍ക്കും!

Kalavallabhan പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍

അമൃതംഗമയ പറഞ്ഞു...

പിറന്നാളാശംസകൾ...

umesh mc പറഞ്ഞു...

birthday happy happy sir .. keep up the good work

Firefly Talks പറഞ്ഞു...

Happy Birthday!!!

Firefly Talks പറഞ്ഞു...

Happy Birthday!!!

Captain Haddock പറഞ്ഞു...

എന്‍റെ ചിന്തകളെ ഏറ്റവും സ്വധീനിച്ച എഴുത്തുകാരില്‍ ഒരാള്‍ ആണ് നിങ്ങള്‍..

സ്വതന്ത്രമായി ചിന്തിച്ചു, അതിനെ കുറിച്ചു ആഴത്തില്‍ പഠിച്ചു, ശരിക് ഹോം വര്‍ക്ക് ചെയ്തു ഇടുന്ന പോസ്റ്കള്‍.

കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട്,

sd/-
കൊടിയ ഫാന്‍.

Captain Haddock പറഞ്ഞു...

track

കുമാരന്‍ | kumaaran പറഞ്ഞു...

ശുഭാശംസകൾ..

ഷാജി പറഞ്ഞു...

ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതിലൂടെ ഏതു പാതിരാത്രിയിലും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും നല്ലവരായ എല്ലാ മനുഷ്യര്‍ക്കും ഈ വര്‌ഷമെങ്ങിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു !
പുതു വത്സരാശംസകള്‍

യാത്രികന്‍ പറഞ്ഞു...

Many happy returns of the day.

നന്ദന പറഞ്ഞു...

സമയമുണ്ടെങ്കില്‍ തുടരുന്നതാവും നല്ലത്
നന്ദി
thanks&regards

LinkWithin

Related Posts with Thumbnails