2013, ഡിസംബർ 16, തിങ്കളാഴ്‌ച

ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍.

ഇന്ന് ഈ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍. എന്റെയും പിറന്നാളാണ് ഇന്ന്. (വയസ്സ് പറയുന്നില്ല. :-) ) Happy birthday to me and my blog...!!. എന്റെ സ്ഥിരം പതിവനുസരിച്ച് ഒരു ചുവര്‍ ചിത്രം പോസ്റ്റുന്നു.(ഞാന്‍ ദൈവചിത്രങ്ങള്‍ പോസ്റ്റുന്നത് വിമര്‍ശിക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് ഒരു പണിയായിക്കോട്ടെ.) പിന്നെ ഇത് നൂറാമത്തെ പോസ്റ്റ്‌ കൂടിയാണ്.

ഉമാമഹേശ്വരന്‍ ‍....കോട്ടക്കല്‍ വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രത്തില്‍ നിന്ന്.... ഈ ചിത്രങ്ങള്‍ കൊല്ലവര്‍ഷം 1041 മുതല്‍ 1053 (1866-1878)വരെയുള്ള കാലഘട്ടത്തില്‍ പൂന്തനത്ത് കൃഷ്ണപ്പിഷാരൊടിയുടെ  ശിഷ്യന്‍ എളങ്ങമറത്തില്‍ ശങ്കരന്‍നായരും അദ്ദേഹത്തിന്റെ ശിഷ്യന്‍ ആരങ്ങാട്ടെ ഭരതപ്പിഷാരൊടിയും ചേര്‍ന്ന് വരച്ചതാണ് എന്ന് കാണുന്നു."വാഗര്‍ത്ഥാവിവ സമ്പൃക്തൗ
വാഗര്‍ത്ഥപ്രതിപത്തയെ
ജഗതഃ പിതരൗ വന്ദേ
പാര്‍വതീപരമേശ്വരൗ" (വാക്കും അര്‍ത്ഥവും പോലെ പരസ്പരം ചേര്‍ന്നിരിക്കുന്ന ജഗല്‍പിതാക്കളായ പാര്‍വതീപരമേശ്വരന്മാരെ വാക്കിന്റെ അര്‍ത്ഥപ്രാപ്തിക്കായി വന്ദിക്കുന്നു.)

അതായത്‌ വായിക്കുന്നവന്‌ ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെ മനസിലാക്കിക്കൊടുക്കണേ എന്നാണ് കാളിദാസന്റെ പോലും പ്രാര്‍ത്ഥന. (സത്യം പറഞ്ഞാല്‍ എന്റെ ബ്ലോഗോക്കെ വായിച്ച് ചിലര്‍ അഭിപ്രായം പറയുന്നതുകേട്ട് വിശ്വാസിയല്ലാത്ത ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ട്. :-)

-

13 അഭിപ്രായങ്ങൾ:

SONY ANTONY പറഞ്ഞു...

പിറനാള്‍ ആശംസകള്‍.... ബ്ലോഗിനും മനോജിനും. I Love both of u

കാവലാന്‍ പറഞ്ഞു...

പറയുന്നയാള്‍ ഉദ്ധേശിക്കുന്നത് കൃത്യമായി കേള്‍ക്കുന്നയാള്‍ മനസ്സിലാക്കില്ല എന്ന് പടച്ചമ്പ്രാനു പോലും അറിയാം. അതാണല്ലോ ഞാന്‍ ഏകനാണെന്ന് ദൈവത്തിന് പിന്നേം പിന്നേം പറയേണ്ടി വരുന്നത് :) എന്നിട്ടും മനുഷ്യനിതുവരെ നിന്‍റെ ഏകനെപ്പോലല്ല എന്‍റെ ഏകന്‍ എന്നുവരെയേ മനസ്സിലായിട്ടുള്ളു.

ദീര്‍ഘായുഷ്മാന്‍ ഭവഃ

Captain Haddock പറഞ്ഞു...

പിറനാള്‍ ആശംസകള്‍ !! And thanks again for all the posts !

Prashanth Randadath പറഞ്ഞു...

ആശംസകൾ

ശ്രീ പറഞ്ഞു...

പിറന്നാളാശംസകള്‍!

ajith പറഞ്ഞു...

ഞാന്‍ വല്ലപ്പോഴൊക്കെയേ ഈ ബ്ലോഗില്‍ വന്നിട്ടുള്ളു
അഭിപ്രായം ഒന്നും എഴുതിയിട്ടില്ലെന്നാണ് ഓര്‍മ്മ

ആശംസകള്‍

Jacob Mathews പറഞ്ഞു...

ജന്മദിനാശംസകള്‍

Joselet Mamprayil പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍/
മുന്‍പ് കേട്ടറിഞ്ഞു വന്നതാണ് ഇവിടെ.എങ്കിലും ഒരുപാട് വായന ബാക്കി.

- സാഗര്‍ : Sagar - പറഞ്ഞു...

ഹോ..5 വര്‍ഷം ആയല്ലേ... കാലം പോകുന്ന പോക്ക്...

ഡാര്‍വിന്റെ (പുതിയ)ബുള്‍ഡോഗ് മുതലാണ്‌ ഞാന്‍ ഈ ബ്ലോഗ് സ്ഥിരമായി വായിക്കാന്‍ തുടങ്ങിയത്..

Many many happy returns of the day!!

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മനോജിനു പിറന്നാള്‍ ആശംസകള്‍ !!!
ശിവ ഭഗവാന്‍ (?)പാര്‍വ്വതി ചേച്ചിയുടെ മുലക്കണ്ണ്‍ തടവി രസിക്കുന്ന ഈ ചിത്രം മനോഹരം. ഫോട്ടോ എടുത്തുവച്ചത് നന്നായി, താമസിയാതെ സംഘികള്‍ പാറു ചേച്ചിക്ക് ബ്ലൌസും സാരിയുമൊക്കെ വരച്ചു ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

Vinod പറഞ്ഞു...

Many More Happy Returns of the day!!!!

Krishna Kumar പറഞ്ഞു...

ഹമ്മ് നൊസ്റ്റാള്‍ജിയ...! As a person who was born & brought up in the beautiful & laid back town of Kottakkal, I am thrown back the memory lane some 20years back!
ഓര്‍മിപ്പിച്ചതിനു നന്ദി !
ഈ പോസ്റ്റ്-നു പ്രത്യേകിച്ച്‌ marks ഒന്നും ഇല്ലെങ്കിലും, previous പോസ്റ്റുകള്‍ വളരെ നന്നായിരുന്നു! keep it up !

അജ്ഞാതന്‍ പറഞ്ഞു...

good

LinkWithin

Related Posts with Thumbnails